STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*91.
ശ്രീ. കെ. ആൻസലൻ
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ ഡി കെ മുരളി
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിംഗ് റോഡ് പദ്ധതി നാലുവരി പാതയാക്കി വികസിപ്പിക്കാനുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത ഔട്ടര്‍ റിംഗ് റോഡിന് ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ്;
( സി )
ഭാവിയിലെ ആവശ്യങ്ങള്‍ക്കുതകും വിധം മാസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന് ആവശ്യമായ സ്ഥലം കൂടി ഈ ഘട്ടത്തില്‍ തന്നെ ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചിട്ടുണ്ടോ; ദേശീയപാത അതോറിറ്റി ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ?
*92.
ശ്രീമതി ദെലീമ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ എം മുകേഷ്
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ സാംസ്ക്കാരിക സമ്പന്നതയ്ക്ക് തിളക്കം കൂട്ടാന്‍ കഴിയുംവിധം സംസ്ഥാന സ്കൂള്‍ കലോത്സവം സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
കലോത്സവത്തില്‍ പൂര്‍ണ്ണമായും ഹരിത പ്രോട്ടോകോള്‍ പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; അതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
നാനാത്വത്തില്‍ ഏകത്വം പരിരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള വേദിയായി കലോത്സവത്തെ മാറ്റാന്‍ സർക്കാർ ബോധപൂർവമായ ശ്രമം നടത്തുമോ;
( ഡി )
അടുത്തവര്‍ഷം മുതല്‍ ഗോത്രകലകളെ കലോത്സവ മത്സര ഇനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമോ?
*93.
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മലയോര മേഖലയിലടക്കം വിവിധ മേഖലകളിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ അറിയിക്കാമോ;
( ബി )
പട്ടയ പ്രശ്നങ്ങള്‍ കൂടുതലായുള്ള ജില്ലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കി മുഴുവന്‍ പട്ടയവും വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
പട്ടയങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ പുരോഗതി അറിയിക്കാമോ?
*94.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും ഫലമായി നിരന്തരമായുണ്ടാകുന്ന റോഡ് തകർച്ചയും തന്മൂലം സർക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
ഇത് പരിഹരിക്കുവാൻ മെച്ചപ്പെട്ട റോഡ് നിർമ്മാണരീതികൾ കണ്ടെത്തുവാൻ ഗവേഷണങ്ങൾ നടത്തുമോ; വ്യക്തമാക്കുമോ;
( സി )
റോഡുനിർമ്മാണത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ രാസപരമായ സ്വഭാവം പരിശോധനാ വിധേയമാക്കി, ഭാവിയിൽ കൂടുതൽ ഉറപ്പുള്ള റോഡുകൾ നിർമ്മിക്കുന്നതിനാവശ്യമായ വസ്തുക്കളുടെ മിശ്രിതം കണ്ടെത്തുന്നതിന് കെ.എച്ച്.ആർ.ഐ.യുടെ ഗവേഷണ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
കെ.എച്ച്.ആർ.ഐ.യുടെ കണ്ടെത്തലുകൾ കൂടുതൽ തുടർഗവേഷണങ്ങൾക്കും പ്രായോഗിക പഠനത്തിനും വിധേയമാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*95.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സ്കൂൾ കലോത്സവം സമാനതകളില്ലാത്ത ജനപങ്കാളിത്തത്തിലും സംഘടനാ മികവിലും നടത്താന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കലോത്സവത്തിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥികൾക്ക് മികച്ച പിന്തുണയും പ്രോത്സാഹനവും തുടർന്നും ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കലാകായിക മേഖലകളിൽ മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായം ഉള്‍പ്പടെയുള്ള പിന്തുണ ഉറപ്പാക്കുന്നതിനുവേണ്ടി പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
സ്കൂൾ കലോത്സവങ്ങളുടെ നടത്തിപ്പും കലോത്സവ മാനുവലും കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമാക്കേണ്ട സാഹചര്യം നിലവിലുണ്ടോ; ഇതിനായി കലാ സാംസ്കാരിക മേഖലയിൽ നിന്നുള്ളവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഗോത്ര കലകളെ മതിയായ പ്രാധാന്യത്തോടെ ഉൾപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*96.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ദേശീയപാതാ വികസനം കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഏറ്റവും മന്ദഗതിയില്‍ ആണെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ;
( ബി )
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി 2022-ല്‍ പ്രഖ്യാപിച്ച ഒരു പദ്ധതി പോലും ടെണ്ടര്‍ ചെയ്യുവാനോ നിര്‍മ്മാണം തുടങ്ങുവാനോ കഴിഞ്ഞിട്ടില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അറിയിക്കാമോ;
( സി )
നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനവും ലഭ്യതക്കുറവും കരാര്‍ പണികളുടെ റേറ്റ് ഉയര്‍ത്താത്തതും ബില്ലുകള്‍ മാറുന്നതിന് ഉണ്ടായിരിക്കുന്ന കാലതാമസവും പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ഡി )
കേരളത്തിലെ ഏതെല്ലാം ദേശീയ പാത പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നതെന്ന് വിശദീകരിക്കാമോ?
*97.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സണ്ണി ജോസഫ്
ശ്രീമതി കെ. കെ. രമ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( ബി )
വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരത്തകർച്ച സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
പ്രസ്തുത വിമർശനത്തിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരത്തകർച്ച സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകുമോ;
( ഡി )
പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്താൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
*98.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എം. എം. മണി
ശ്രീ. പി. വി. അൻവർ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിനെ ജനകീയമാക്കാന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പുതിയ സാങ്കേതിക വിദ്യകളെ പ്രസ്തുത ലക്ഷ്യങ്ങള്‍ക്കായി എത്രത്തോളം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും പദ്ധതികളുടെ ഉത്തരവാദിത്തം ആര്‍ക്കാണ് എന്ന് വ്യക്തമാക്കിക്കൊണ്ടും വികസന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതിന് ഡിഫക്ട് ലയബിലിറ്റി ബോര്‍ഡ് സ്ഥാപിക്കുന്നതുകൊണ്ട് സാധ്യമായിട്ടുണ്ടോ; ഇത് സംബന്ധിച്ച വിലയിരുത്തല്‍ വിശദമാക്കാമോ;
( ഡി )
റോ‍ഡ് ആസ്തികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; പ്രസ്തുത റോഡുകളുടെ വിശദാംശം രേഖപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങള്‍ വിശദമാക്കാമോ?
*99.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാര്‍ വകുപ്പുകളിലെ താൽക്കാലിക, കരാർ നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമായിരിക്കണം എന്ന വ്യവസ്ഥ നിലവിലുണ്ടോ;
( ബി )
ദേശീയ ആരോഗ്യ ദൗത്യത്തിൽ (എൻ.എച്ച്.എം.) അടക്കം നിരവധി സ്ഥാപനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയല്ലാതെ നിയമനം നടക്കുന്നു എന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
വിവിധ വകുപ്പുകളിലെ താൽക്കാലിക, കരാർ നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമാക്കാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
*100.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മദ്യം, മയക്കുമരുന്ന് എന്നിവയുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗവും സാമൂഹിക തിന്മകളും പരിഗണിച്ച് പാഠ്യപദ്ധതി കാലോചിതമായി പരിഷ്കരിക്കാൻ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
ജീവിത യാഥാർത്ഥ്യങ്ങളെ ഫലപ്രദമായി നേരിടാന്‍ ലൈഫ് സയന്‍സ് ഒന്നാം ക്ലാസ്സ്‌ മുതല്‍ പാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
ഒന്നാം ക്ലാസ്സ്‌ മുതല്‍ എല്ലാ വിദ്യാർത്ഥികൾക്കും പാഠ്യേതര വിഷയങ്ങളില്‍ നിര്‍ബന്ധിത പരിശീലനം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദീകരിക്കാമോ?
*101.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്കുള്ള പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ഒരു വർഷത്തിലേറെയായി കുടിശ്ശികയാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ് പിരിക്കുന്നതിൽ ഉണ്ടായ വീഴ്ച കാരണമാണോ പെൻഷൻ മുടങ്ങിയത് എന്ന് വ്യക്തമാക്കാമോ;
( സി )
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശിക അടിയന്തരമായി നൽകാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*102.
ശ്രീ വി ജോയി
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66-ന്റെ മുഴുവന്‍ റീച്ചിലും നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ പുരോഗതി ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേയുടെയും കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെയും പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കാമോ;
( സി )
തലശ്ശേരി-മാഹി ബൈപാസ്, പാലൊളി-മുരാട് പാലങ്ങള്‍ എന്നിവ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
2025-ഓടെ ദേശീയപാത 66-ന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
*103.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ടൂറിസം മേഖല കൂടുതൽ ആകർഷകമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കുമോ;
( ബി )
പ്രധാന ടൂറിസം മേഖലകളിലേക്കുള്ള റോഡുകള്‍ ഹരിത പെരുമാറ്റച്ചട്ടത്തിന്റെ കീഴിലാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള മാർഗരേഖകളുടെ വിശദാംശം വ്യക്തമാക്കുമോ?
*104.
ശ്രീ എം മുകേഷ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവീകരിച്ച പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള പാഠപുസ്തകങ്ങളുടെ രചന പൂര്‍ത്തിയായിട്ടുണ്ടോ; എങ്കില്‍ പുസ്തകവിതരണം എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്; ഇതിനായി സ്വീകരിച്ച ക്രമീകരണങ്ങള്‍ വിശദമാക്കാമോ;
( ബി )
ഏതെല്ലാം ഭാഷകളിലാണ് പ്രസ്തുത പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്; ഇതില്‍ കല, വിദ്യാഭ്യാസം, തൊഴില്‍ വിദ്യാഭ്യാസം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ടോ; ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ കാഴ്ചപ്പാട് വിശദമാക്കാമോ;
( സി )
വിദ്യാര്‍ത്ഥികളില്‍ പുരോഗമന ബോധ്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ പാഠ്യപദ്ധതി പരിഷ്കരണങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*105.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ വിതരണത്തിന് പ്രധാനമന്ത്രി പോഷണ പദ്ധതി എന്ന പേര് നിശ്ചയിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിർദ്ദേശിച്ചിരുന്നോ;
( ബി )
ഉച്ചഭക്ഷണ വിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിഹിതം എത്രയാണ്;
( സി )
കഴിഞ്ഞ 5 വര്‍ഷമായി ലഭ്യമായ കേന്ദ്രവിഹിതം എത്രയാണെന്ന് വെളിപ്പെടുത്തുമോ;
( ഡി )
പ്രസ്തുത പദ്ധതിയ്ക്കായി 2021-22-ല്‍ കേന്ദ്രം തടഞ്ഞുവച്ച തുക പിന്നീട് അനുവദിക്കുകയുണ്ടായോ;
( ഇ )
ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമാക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
*106.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിലബസ് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സ്ക്കൂള്‍ പാഠ്യപദ്ധതിയില്‍ എന്‍.സി.ഇ.ആര്‍.ടി. വരുത്തുന്ന മാറ്റങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;
( ബി )
6 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ നിലവിലുള്ള പാഠഭാഗങ്ങളില്‍ നിന്ന് ഏതെങ്കിലും ഭാഗം നീക്കം ചെയ്യുന്നതിന് എന്‍.സി.ഇ.ആര്‍.ടി. നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
രാജ്യത്തിന്റെ ചരിത്രം, സ്വാതന്ത്ര്യ സമരകാലത്തിന്റെ ഊര്‍ജ്ജം, ഭരണഘടനാ മൂല്യങ്ങള്‍ എന്നിവയിലടക്കം വന്നിരിക്കുന്ന മാറ്റങ്ങള്‍ ഗൗരവമേറിയതും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; ബദല്‍ പുസ്തകങ്ങള്‍ സംസ്ഥാന സിലബസില്‍ ഉള്‍പ്പെടുത്തി പഠിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
*107.
ഡോ. സുജിത് വിജയൻപിള്ള
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ടൂറിസം നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്താനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുമായി ടൂറിസം വകുപ്പ് സംഘടിപ്പിച്ച ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റിന്റെ അനുഭവങ്ങളും ഭാവിസാധ്യതകളും വിശദമാക്കാമോ;
( ബി )
ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റ് വഴി ഈ രംഗത്ത് വാഗ്‍ദാനം ചെയ്യപ്പെട്ട നിക്ഷേപ സാധ്യതകള്‍, മറ്റ് വാഗ്‍ദാനങ്ങള്‍ എന്നിവ വിശദമാക്കാമോ; ഇതിനോടനുബന്ധിച്ച് ഏതെങ്കിലും പദ്ധതികളില്‍ എം.ഒ.യു. ഒപ്പുവയ്ക്കാന്‍ സാധ്യമായിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
നിക്ഷേപകര്‍ക്ക് സൗകര്യമൊരുക്കാന്‍ ഫെസിലിറ്റേഷന്‍ സെന്ററും സെക്രട്ടറിതല ഏകോപന സമിതിയും രൂപീകരിച്ചിട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
*108.
ശ്രീ. പി.പി. സുമോദ്
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീമതി യു പ്രതിഭ
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-ലെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; എന്തെല്ലാം നടപടികളാണ് ഇതിനായി സ്വീകരിച്ചതെന്ന് അറിയിക്കുമോ;
( ബി )
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2023-ലെ ഹയര്‍ സെക്കണ്ടറി, എസ്.എസ്.എല്‍.സി പരീക്ഷകളുടെ വിജയശതമാനത്തില്‍ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ. പ്രവേശനം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഹയര്‍ സെക്കണ്ടറി പരീക്ഷാ നടത്തിപ്പിന് കൃത്യത ഉറപ്പാക്കുന്നതിന് പുതിയ പരീക്ഷാ മാന്വല്‍ നിലവില്‍ വന്നിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഹയര്‍ സെക്കണ്ടറിയില്‍ പുതിയ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരുന്നോ; വിശദാംശം ലഭ്യമാക്കുമോ?
*109.
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം. കെ. മുനീർ
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന റോഡുകൾ ഈടുനില്‍ക്കാത്തതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
റോഡിന്റെ ഗുണനിലവാരം കർശനമായി പാലിക്കുന്നതിനുളള പരിശോധനകൾ കൃത്യമായി നടത്താത്തവർക്കെതിരെ നടപടി സ്വീകരിക്കാറുണ്ടോ; വിശദാംശം നൽകുമോ;
( സി )
ഗുണനിലവാരം ഉറപ്പാക്കുന്നതിനായി മരാമത്ത് മാനുവൽ ഭേദഗതി ചെയ്യുന്നതിനും ഉന്നത ഉദ്യോഗസ്ഥ തസ്തികകൾ പുന:ക്രമീകരിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കുമോ?
*110.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എം. വിൻസെന്റ്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങളുടെ വിശദാംശം നൽകാമോ;
( ബി )
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്കുള്ള പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ നിലവിൽ കുടിശ്ശികയുണ്ടോ; ഉണ്ടെങ്കിൽ കുടിശ്ശിക അടിയന്തരമായി നൽകാൻ നടപടി സ്വീകരിക്കുമോ?
*111.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കുറുക്കോളി മൊയ്തീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരം മാറ്റുന്നതിനുളള അപേക്ഷകൾ തീർപ്പാക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നതായ പരാതികൾ പരിശോധിച്ചിട്ടുണ്ടോ;
( ബി )
കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ സമയബന്ധിതമായി തീർപ്പാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്;
( സി )
ഇത്തരം അപേക്ഷകൾ തീർപ്പാക്കുന്നതിന് പ്രത്യേക അദാലത്തുകൾ ആരംഭിച്ചിട്ടുണ്ടോ; അവ എന്നത്തേക്ക് തീർപ്പാക്കാൻ കഴിയും; വിശദമാക്കുമോ?
*112.
ശ്രീ. എ. രാജ
ശ്രീ എം നൗഷാദ്
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തരവാദിത്ത ടൂറിസം പദ്ധതി വികസിപ്പിക്കുന്നതിന് നടത്തിയ ഇടപെടലുകൾ വിശദമാക്കാമോ;
( ബി )
പ്രദേശവാസികളുടെ സഹകരണത്തോടെ പ്രാദേശിക വരുമാനം വർദ്ധിപ്പിക്കാൻ കഴിയുംവിധം ഉത്തരവാദിത്ത ടൂറിസം രംഗത്ത് വിവിധ പദ്ധതികൾ രൂപപ്പെടുത്തിയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം സൊസൈറ്റി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പ്രവർത്തനവും ഉദ്ദേശ്യലക്ഷ്യങ്ങളും വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി ലൈഫ് എക്സ്പീരിയൻസ് പാക്കേജുകൾ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ ലൈഫ് എക്സ്പീരിയൻഷ്യൽ ടൂറിസം പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ?
*113.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പില്‍ അഴിമതി പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ എന്തെല്ലാം നടപടികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
ഓൺലെെന്‍ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ അഴിമതി ഇല്ലാതാക്കാന്‍ കഴിയുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇതിനായി പൊതുജനങ്ങളെ ഇ-സാക്ഷരരാക്കാന്‍ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
( ഡി )
വകുപ്പില്‍ വിവിധ പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
ഉന്നത തലത്തിലുള്ള പരിശോധന മാസത്തില്‍ രണ്ടുതവണ നടത്തുന്നതിന് പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
*114.
ശ്രീ. ആന്റണി ജോൺ
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ.വി.സുമേഷ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂപ്രകൃതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സാഹസിക വിനോദസഞ്ചാരത്തിന്റെ ശ്രദ്ധേയമായ കേന്ദ്രമാക്കി സംസ്ഥാനത്തെ വികസിപ്പിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പാരാഗ്ലൈഡിംഗ്, സര്‍ഫിംഗ്, മൗണ്ടെയ്ന്‍ സൈക്കിളിംഗ്, വൈറ്റ് വാട്ടര്‍ കയാക്കിംഗ് എന്നീ സാഹസിക വിനോദങ്ങളില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ;
( സി )
എങ്കില്‍ കേരളത്തില്‍ എവിടെയൊക്കെയാണ് അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിച്ചത്; വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
ജലസാഹസിക ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വ്യക്തമാക്കാമോ?
*115.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകജാലകം വഴിയുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചതിന് ശേഷം വര്‍ഷം തോറുമുള്ള പ്രവേശനത്തിന്റെ വിശദാംശവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയത് ഏത് വര്‍ഷത്തിലാണെന്നും വ്യക്തമാക്കാമോ;
( ബി )
ഈ വര്‍ഷം ഏകജാലകം വഴി പ്രവേശനം ലഭിച്ചവരുടെയും മറ്റ് ക്വാട്ടകളില്‍ പ്രവേശനം നേടിയവരുടെയും കണക്കുകള്‍ അറിയിക്കാമോ;
( സി )
പ്ലസ് വണ്‍ സീറ്റുകളുടെ മൂന്നാം അലോട്ട്മെന്റിന് ശേഷവും വിവിധ ജില്ലകളില്‍ നിന്നുള്ള ആവശ്യങ്ങള്‍ പരിഗണിച്ച് അധിക ബാച്ചുകള്‍ അനുവദിച്ചിരുന്നോ; എങ്കില്‍ ഇപ്രകാരം അധിക ബാച്ചുകൾ അനുവദിച്ചപ്പോള്‍ കുട്ടികളില്ലാത്ത ബാച്ചുകളുടെ എണ്ണം വര്‍ദ്ധിച്ചുവെന്ന വാര്‍ത്തകളുടെ നിജസ്ഥിതി വിശദമാക്കാമോ?
*116.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. കെ. ബഷീർ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നദികളിൽ നിന്നും മണൽ വാരുന്നതിന് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ;
( ബി )
സാൻഡ് ഓഡിറ്റിംഗിൽ നദികളിൽ മണൽ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
സംസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മണൽ നദികളിൽ നിന്നും ലഭിക്കാൻ സാധ്യതയുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
( ഡി )
നദികളിൽ നിന്നും മണൽ വാരുന്നതിന് അനുമതി നൽകാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*117.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ എം നൗഷാദ്
ശ്രീ. പി.പി. സുമോദ്
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഠന പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലെെന്‍, ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് പരിവര്‍ത്തനപ്പെടുത്താന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
വിദ്യാകിരണം പദ്ധതി ഈ ലക്ഷ്യം നേടുന്നതിനായി സഹായകരമായിരുന്നോ എന്ന് വിശദമാക്കാമോ;
( സി )
സമഗ്രശിക്ഷാ കേരളയുടെ സഹകരണത്തോടെ ഈ മേഖലയില്‍ നടത്തിയ ഇടപെടലുകള്‍ വ്യക്തമാക്കാമോ?
*118.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എം.വിജിന്‍
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന് സമഗ്രമായ പദ്ധതികള്‍ തയ്യാറാക്കിയിരുന്നോ; എങ്കില്‍ പ്രസ്തുത പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ഇതിന് മുമ്പ് പാഠ്യപദ്ധതി പൂര്‍ണ്ണമായും പരിഷ്കരിച്ചത് ഏത് വര്‍ഷത്തിലാണെന്ന് അറിയിക്കുമോ;
( സി )
എന്തെല്ലാം പ്രത്യേകതകളാണ് ഇത്തവണത്തെ പാഠ്യപദ്ധതി പരിഷ്കരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;
( ഡി )
പാഠപുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പുകള്‍ പ്രത്യേകമായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*119.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-ലെ യുനെസ്കോ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മോണിറ്ററിംഗ് റിപ്പോർട്ടിൽ വിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാനത്തിന് പ്രശംസ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏത് പോര്‍ട്ടലിനാണ് ലഭിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പോര്‍ട്ടലിന്റെ പ്രത്യേകതകളും ഉള്ളടക്കവും വിശദമാക്കുമോ;
( സി )
യുനെസ്കോ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള സ്കൂളുകളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെട്ടിട്ടുണ്ടോ?
*120.
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവർത്തനങ്ങള്‍ പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( സി )
സർക്കാര്‍ വകുപ്പുകളില്‍ താല്ക്കാലിക, കരാർ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് വഴിയല്ല നടക്കുന്നത് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ ഇത്തരത്തിലുള്ള നിയമനങ്ങൾ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് വഴി മാത്രമാക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.