കേരള
ബാങ്ക്
690.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
സ്ഥാപിക്കുന്നതിന്
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
റിസര്‍വ് ബാങ്കിന്റെയും
കേന്ദ്രസര്‍ക്കാരിന്റെയും
അനുമതി തേടിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
കേരള
ബാങ്ക് സ്ഥാപിക്കുവാന്‍
എന്തെല്ലാം
ബുദ്ധിമുട്ടുകളുണ്ടെന്ന്
വിശദമാക്കുമോ; അത്
പരിഹരിക്കുവാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
(സി)
കേരള
ബാങ്ക് എന്ന് നിലവില്‍
വരുമെന്നാണ്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നത്;വ്യക്തമാക്കാമോ
?
കേരള
ബാങ്ക്
691.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള ബാങ്ക്
തുടങ്ങുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ബാങ്കിന്റെ
പ്രവര്‍ത്തനത്തിന്
റിസര്‍വ്വ് ബാങ്ക്
അനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
കേരള ബാങ്ക്
ആരംഭിക്കുന്നതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
സഹകരണ മേഖലയിലെ
ഏതെല്ലാം ബാങ്കുകളെ
ലയിപ്പിച്ചുകൊണ്ടാണ്
കേരള ബാങ്ക്
യാഥാര്‍ത്ഥ്യമാക്കുന്നതെന്ന്
വിശദമാക്കുമോ;
(ഇ)
ഇതുമായി
ബന്ധപ്പെട്ട
ഡോ.എം.എസ്.ശ്രീറാം
കമ്മിറ്റി
റിപ്പോര്‍ട്ടിലെ പ്രധാന
വസ്തുതകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കേരള
ബാങ്ക് രൂപീകരിക്കുന്നതിനായി
ആര്. ബി. ഐ.യ്ക്കും
നബാര്‍ഡിനും നൽകിയ അപേക്ഷ
692.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജില്ലാ സഹകരണ
ബാങ്കുകളും കേരള
സ്റ്റേറ്റ്
കോ-ഓപ്പറേറ്റീവ്
ബാങ്കും ലയിപ്പിച്ച്
കേരള ബാങ്ക്
രൂപീകരിക്കുന്നതിനായി
ആര്. ബി. ഐ.യ്ക്കും
നബാര്‍ഡിനും അപേക്ഷ
നല്കിയിരുന്നുവോ;എങ്കില്‍
വിശദമാക്കുമോ;
(ബി)
ആര്.
ബി. ഐ.യും നബാര്‍ഡും
ഇക്കാര്യത്തില്‍
വിശദീകരണം
തേടിയിട്ടുണ്ടോ;എങ്കില്‍
അതിന്മേല് എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
കേരള
ബാങ്ക്
രൂപീകരണത്തിനെതിരെ
ഹൈക്കോടതിയില്‍ കേസ്സ്
നിലവിലുണ്ടോ എന്നു
വ്യക്തമാക്കുമോ;
(ഡി)
കേരള
ബാങ്ക് നിലവില്‍
വരുമ്പോള്‍ ജില്ലാ
സഹകരണ ബാങ്കുകളുടെ എത്ര
ശാഖകള്‍ പൂട്ടേണ്ടി
വരുമെന്നും എത്ര
ജീവനക്കാര്‍
അധികമാകുമെന്നുമാണ്
പ്രതീക്ഷിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
കേരള
ബാങ്ക് രൂപീകരണം
693.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണം
സംസഥാനത്തിന്റെ
സാമ്പത്തിക വികസനത്തിന്
എപ്രകാരം
സഹായകരമാകുമെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരള
ബാങ്ക്
രൂപീകരിക്കുമ്പോള്‍
സഹകരണ ബാങ്കുകളില്‍
നിലവിലുള്ള
ജീവനക്കാരില്‍ എത്ര
പേര് അധികമായി
വരുമെന്ന് കണക്ക്
എടുത്തിട്ടുണ്ടോ;
എങ്കില്‍ അവരുടെ സേവനം
എപ്രകാരം
വിനിയോഗിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കേരള
ബാങ്ക് രൂപീകരണം
694.
ശ്രീ.വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജില്ലാ സഹകരണ ബാങ്കുകളെ
ലയിപ്പിച്ച് 'കേരള
ബാങ്ക്'
രൂപീകരിക്കുന്നതിനുള്ള
തീരുമാനം ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
ബാങ്കിന് റിസര്‍വ്
ബാങ്കിന്റെയും
നബാര്‍ഡിന്റെയും അനുമതി
ലഭിച്ചിട്ടുണ്ടോ;
ഇതിനുള്ള അപേക്ഷ
എന്നാണ്
സമര്‍പ്പിച്ചത്;
വ്യക്തമാക്കുമോ;
(സി)
റിസര്‍വ്
ബാങ്ക് ഇതുസംബന്ധിച്ച്
എന്തെങ്കിലും വിശദീകരണം
ആരാഞ്ഞിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കേരള
ബാങ്ക് രൂപീകരണത്തിന്റെ
പുരോഗതി
695.
ശ്രീ.ജെയിംസ്
മാത്യു
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തിന്റെ
പുരോഗതി അറിയിക്കാമോ;
നിയമപരമായി വേണ്ട
അനുമതികള്‍
ലഭ്യമായിട്ടുണ്ടോ;
(ബി)
വാണിജ്യ
ബാങ്കുകള്‍ സംസ്ഥാനത്ത്
നിക്ഷേപ
പ്രോത്സാഹനത്തിന്
വിമുഖത കാണിക്കുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്തിന്റെ വികസന
പ്രവര്‍ത്തനത്തിന്
ആക്കം കൂട്ടുന്ന
തരത്തില്‍ കേരള ബാങ്ക്
രൂപീകരിക്കുകയും
അതോടൊപ്പം നിലവില്‍
ജില്ലാ സഹകരണ
ബാങ്കുകള്‍ക്കുണ്ടായിരുന്ന
ജനകീയ സ്വഭാവം
നിലനിര്‍ത്താനും
സാധ്യമാകുമോ;
(സി)
എല്ലാ
ആധുനിക ബാങ്കിംഗ്
സൗകര്യങ്ങളും
ഏര്‍പ്പെടുത്തി
പ്രവര്‍ത്തന മേഖല
വിപുലീകരിക്കുന്നത്
സഹകരണ തത്വങ്ങള്‍
അടിസ്ഥാനമാക്കിക്കൊണ്ടായിരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കേരള
ബാങ്ക് രൂപീകരിക്കുന്നതിന്
നടപടി
696.
ശ്രീ.പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉപഭോക്താവിന്
മെച്ചപ്പെട്ട സേവനം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
കൂടുതല്‍
ജനങ്ങളിലേക്ക് സേവനം
എത്തിക്കുന്നതിനായി
പഞ്ചായത്തുകള്‍ തോറും
പ്രസ്തുത ബാങ്കിന്‍െറ
ശാഖകള്‍ ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വ്യക്തമാക്കുമോ ?
കേരളാ
ബാങ്ക് രൂപീകരണ നടപടികൾ
697.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാന/ജില്ലാ
സഹകരണ ബാങ്കുകളെ
ലയിപ്പിക്കുന്നതിന് ആർ
.ബി .ഐ ക്ക് അപേക്ഷ
നല്‍കിയിട്ടുണ്ടോ;
(സി)
കേരളാ
ബാങ്കിന്റെ ഘടന
എന്തെന്ന്
വ്യക്തമാക്കാമോ;
നിലവിലെ
ബോര്ഡ്അംഗങ്ങള്ക്ക്
കേരളാ ബാങ്കില്‍ ഏത്
രീതിയില്‍ പ്രാതിനിധ്യം
നല്‍കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
കേരളാ
ബാങ്ക് രൂപീകരണ നടപടികള്‍
698.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
ബാങ്ക് രൂപീകരണ
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത ബാങ്ക് എന്ന്
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കേരളാ
ബാങ്ക് രൂപീകരണം
699.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
ബാങ്ക് രൂപീകരണത്തിന്റെ
പുരോഗതി വിശദമാക്കുമോ;
(ബി)
ഏതെല്ലാം
ധനകാര്യ
സ്ഥാപനങ്ങളെയാണ് കേരളാ
ബാങ്കിന്റെ കീഴില്‍
കൊണ്ടുവരാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
കേരളാ
ബാങ്കിന്റെ ഘടന
700.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
ബാങ്ക് എന്ന് നിലവിൽ
വരും എന്നാണ്
പ്രതീക്ഷിക്കുന്നത്;
(ബി)
കേരളാ
ബാങ്കിന് റീജ്യണൽ
കേന്ദ്രങ്ങള്‍ വിഭാവനം
ചെയ്തിട്ടുണ്ടോ; ജില്ലാ
തലത്തിൽ ബാങ്കിന്റെ ഘടന
എന്തായിരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
നിലവിലുള്ള
ജില്ലാ ബാങ്കുകളിലെ
ജീവനക്കാരുടെ എണ്ണത്തിൽ
കുറവുണ്ടാകുമോ; അതിന്റെ
ക്രമീകരണം
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ?
കോ-ഓപ്പറേറ്റീവ്
എക്സാമിനേഷന് ബോര്‍ഡ്
701.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളിലെ
നിയമനത്തിനായി,കേരള
സംസ്ഥാന
കോ-ഓപ്പറേറ്റീവ്
എക്സാമിനേഷന്
ബോര്‍ഡില്‍ ഇതുവരെ എത്ര
തസ്തികകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
തസ്തികയുടെ പേരും
എണ്ണവും തരംതിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
സഹകരണ
സംഘങ്ങള്‍ ബോര്‍ഡിന്
ഒഴിവ് റിപ്പോര്‍ട്ട്
ചെയ്ത എല്ലാ
തസ്തികകളിലേക്കും
നിയമനത്തിനായുള്ള
പരീക്ഷാ
നോട്ടിഫിക്കേഷന്‍
പുറത്തിറക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്തതായ
എല്ലാ തസ്തികകളിലും
നിയമനം നടത്തുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
സഹകരണ
വകുപ്പിനെ ശക്തിപ്പെടുത്താന്‍
പദ്ധതികള്‍
702.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സഹകരണ വകുപ്പിനെ
ശക്തിപ്പെടുത്താന്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ;
(ബി)
സഹകരണ
മേഖലയെ തകര്‍ക്കുന്ന
രീതിയില്‍ ജീവനക്കാരുടെ
ഭാഗത്ത് നിന്നുമുള്ള
സാമ്പത്തിക
ക്രമക്കേടുകള്‍
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
കഴിഞ്ഞ
അഞ്ചുവര്‍ഷക്കാലയളവിനുള്ളില്‍
സാമ്പത്തിക
ക്രമക്കേടിന്റെ
അടിസ്ഥാനത്തില്‍ സഹകരണ
മേഖലയില്‍
പ്രവര്‍ത്തിച്ചുവരുന്ന
മാനേജര്‍ തസ്തികയിലുള്ള
എത്ര ജീവനക്കാരെ
തരംതാഴ്ത്തിയിട്ടുണ്ടെന്ന്
വിശദാംശം
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
ജീവനക്കാരെ സംബന്ധിച്ച
വിശദാംശവും അവരെ
ജോലിയില്‍ തിരികെ
പ്രവേശിപ്പിച്ചതിന്റെ
മാനദണ്ഡങ്ങളും
വിശദമാക്കാമോ;
(ഇ)
നിലവില്‍
പ്രസ്തുത ജീവനക്കാരെ
നിരീക്ഷിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
ജില്ലാ
സഹകരണ ബാങ്ക് ക്ലാര്‍ക്ക്,
കാഷ്യര്‍ തസ്തികയിലേക്ക്
നിലവിലുള്ള പി. എസ്. സി.
റാങ്ക് ലിസ്റ്റ്
703.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്ക്
ക്ലാര്‍ക്ക്, കാഷ്യര്‍
തസ്തികയിലേക്ക്
നിലവിലുള്ള പി. എസ്.
സി. റാങ്ക് ലിസ്റ്റില്‍
നിന്നും 2017
നവംബര്‍,ഡിസംബര്‍
മാസങ്ങളില്‍ നിയമനം
നല്‍കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
കാരണം എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
ലഭിക്കാത്തതുസംബന്ധിച്ച്
എത്ര കേസ്സുകള്‍
ഹൈക്കോടതിയില്‍
നിലവിലുണ്ടെന്ന്
വെളിപ്പെടുത്താമോ ?
കാസര്‍ഗോഡ്
ജില്ലാ സഹകരണ ബാങ്കില്‍ കെ .
പ്രകാശന് നിയമനം നല്കാൻ നടപടി
704.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസില്‍
അംഗപരിമിതര്‍ക്ക്
എപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
കിട്ടിയ താല്‍ക്കാലിക
നിയമനം സ്ഥിര
നിയമനമാക്കി നല്കിയ
വ്യവസ്ഥ പ്രകാരം
17/4/2000 മുതല്‍
17/10/2000 വരെ
കാസര്‍ഗോഡ് ജില്ലാ
സഹകരണ ബാങ്കില്‍ നിയമനം
കിട്ടിയ ശ്രീ. സി കെ .
പ്രകാശന് ഹൈക്കോടതി
വിധി ഉണ്ടായിട്ടും
നിയമന ഉത്തരവ്
നല്കാന്
വൈകുന്നതെന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(ബി)
ഉത്തരവ്
ഇറക്കി നിയമനം എപ്പോള്‍
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കാമോ?
കോട്ടക്കല്‍
സഹകരണ ആശുപത്രി
705.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
സഹകരണ ആശുപത്രിയുടെ
കെട്ടിടനിര്‍മ്മാണത്തിനുള്ള
അപേക്ഷ നിരസിക്കുവാന്‍
പറയുന്ന കാരണങ്ങള്‍
സഹകരണ വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ജനങ്ങള്‍ക്ക്
കുറഞ്ഞ ചെലവില്‍
ചികിത്സ ലഭിക്കുന്ന
ഇത്തരം സംരംഭങ്ങളെ,
പൊതു ആവശ്യങ്ങള്‍ എന്ന
വിഭാഗത്തില്പ്പെടുത്തുവാന്
ആവശ്യമായ പ്രൊപ്പോസല്‍
നല്കുവാന് സഹകരണ
രജിസ്ട്രാര്‍ നടപടി
സ്വീകരിക്കുമോ ;
(സി)
ഇതിനായി,
സഹകരണ രജിസ്ട്രാര്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ?
സഹകരണമേഖലയിലെ
നിയമനങ്ങള്‍
706.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണമേഖലിയില്
പ്രവര്‍ത്തിക്കുന്ന
വിവിധ സ്ഥാപനങ്ങളിലും
ആശുപത്രികളിലും
എഞ്ചിനീയറിംഗ്
കോളേജുകളിലും സഹകരണ
ട്രെയിനിംഗ്
സ്ഥാപനങ്ങളിലും 2016
ജനുവരി മുതല്‍ നടന്ന
നേരിട്ടുള്ള
നിയമനങ്ങള്‍
സംബന്ധിച്ച്
വ്യക്തമാക്കുമോ;
പി.എസ്.സി. വഴി
അല്ലാതെയുളള
നിയമനങ്ങള്‍ ഓരോ
സ്ഥാപനത്തിലും എത്രവീതം
നടന്നിട്ടുണ്ട്;
(ബി)
ഈ
നിയമനങ്ങളില്‍ സംവരണം
പാലിച്ചിട്ടില്ലെന്ന
ആക്ഷേപം പരിശോധിക്കുമോ;
(സി)
സഹകരണമേഖലയില്‍
പി.എസ്.സി. വഴി നിയമനം
നടത്തുന്ന സ്ഥാപനങ്ങള്‍
ഏതെല്ലാമാണ്;
പി.എസ്.സി.
മുഖേനയല്ലാതെ സഹകരണ
ബോര്‍ഡ് നടത്തുന്ന
നിയമനങ്ങള്‍ ഏതെല്ലാം
സ്ഥാപനങ്ങളിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പി.എസ്.സി.യും
സഹകരണ ബോര്‍ഡും അല്ലാതെ
മറ്റ് ഏജന്‍സികള്‍
സഹകരണ മേഖലയിലെ എത്ര
സ്ഥാപനങ്ങള്‍ക്കുവേണ്ടി
പരീക്ഷ
നടത്തുന്നുുണ്ടെന്ന്
വ്യക്തമാക്കുമോ?
കാര്‍ഷികമേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിന്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
707.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷികമേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിനായി
സഹകരണ വകുപ്പ്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
കാര്‍ഷിക
വായ്പയുടെ
പലിശനിരക്കില്‍
സര്‍ക്കാര്‍ കുറവു
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(സി)
നെല്‍
കൃഷിക്ക് ഇപ്പോള്‍ എത്ര
ശതമാനം പലിശനിരക്കിലാണ്
വായ്പ നല്‍കുന്നത്;
(ഡി)
നെല്‍കൃഷിക്ക്
പലിശ രഹിത വായ്പ
നല്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ:
(ഇ)
കാര്‍ഷിക
വായ്പ കൂടുതലായി
നല്കാന് സഹകരണ
സ്ഥാപനങ്ങള്‍
നിര്‍ദ്ദേശം നല്‍കുമോ
എന്ന് വ്യക്തമാക്കാമോ?
ഹലാല്‍
ഫായിദ സഹകരണ സൊസൈറ്റി
708.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇസ്ലാമിക്
ബാങ്കിംഗ് മാതൃകയില്‍
കണ്ണൂരില്‍ ഹലാല്‍
ഫായിദ സഹകരണ സൊസൈറ്റി
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ആരുടെ
നിയന്ത്രണത്തിലാണ്
സൊസൈറ്റി ആരംഭിച്ചത്;
(ബി)
പ്രസ്തുത
സ്ഥാപനം ബാങ്കിംഗ്
സഹകരണ നിയമങ്ങളുടെ
ലംഘനം ആണെന്ന
ആരോപണത്തിന്റെ
അടിസ്ഥാനത്തില്‍
കേന്ദ്ര ആഭ്യന്തര
മന്ത്രാലയം സംസ്ഥാന
സര്‍ക്കാരിന്റെ
വിശദീകരണം
ആരാഞ്ഞിട്ടുണ്ടോ;
(സി)
ഇസ്ലാമിക്
ബാങ്കിംഗ് വേണ്ടെന്ന്
ആര്.ബി.ഐ
വ്യക്തമാക്കിയതിന്റെ
അടിസ്ഥാനത്തില്‍
സൊസൈറ്റിയായി
രജിസ്റ്റര്‍ ചെയ്തതും,
കോ-ഓപ്പറേറ്റീവ്
രജിസ്ട്രാര്‍ അംഗീകാരം
കൊടുത്തതും നിയമപരമായി
ശരിയാണോ;വ്യക്തമാക്കാമോ?
മുക്കം
സര്‍വ്വീസ് സഹകരണ ബാങ്കിലെ
ക്രമക്കേടുകള്‍
709.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മുക്കം
സര്‍വ്വീസ് സഹകരണ
ബാങ്കിലെ
ക്രമക്കേടുകള്‍
അന്വേഷിക്കണമെന്നും
ഭരണസമിതി
പിരിച്ചുവിടണമെന്നും
ആവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കുമോ;പ്രസ്തുത
ക്രമക്കേടുകളുടെ
വിശദാംശം ലഭ്യമാക്കുമോ?
സംസ്ഥാന
സഹകരണ കോണ്‍ഗ്രസ്സ്
710.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ കോണ്‍ഗ്രസ്സ്
ഫെബ്രുവരിയില്‍
നടത്തുവാന്‍
നിശ്ചയിച്ചിട്ടുണ്ടോ.
എത്ര തുകയാണ് ഇതിനായി
നീക്കി വച്ചിട്ടുള്ളത്;
(ബി)
സഹകരണ
കോണ്‍ഗ്രസ്സിന്റെ
ചെലവിനായി സഹകരണ
സംഘങ്ങളില്‍ നിന്നും
വന്‍തുക നല്കുവാന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
നോട്ട്
നിരോധനം മൂലം സഹകരണ
സ്ഥാപനങ്ങളില്‍
ഭൂരിപക്ഷവും
നഷ്ടത്തിലായ
സാഹചര്യത്തില്‍ ഇത്തരം
നിര്‍ബന്ധിത പിരിവ്
നടത്തുന്നത്
ഒഴിവാക്കുമോ?
അടാട്ട്
ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ
ബാങ്ക് അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി
711.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ അടാട്ട്
ഫാര്‍മേഴ്സ് സര്‍വ്വീസ്
സഹകരണ ബാങ്കിന്റെ
ഭരണസമിതിയെ അന്വേഷണ
വിധേയമായി ആറ്
മാസത്തേക്ക് സസ്പെന്റ്
ചെയ്യുകയും വീണ്ടും ആറ്
മാസത്തേക്ക്
സസ്പെന്ഷന്
ദീര്‍ഘിപ്പിക്കുകയും
ചെയ്തത് സഹകരണ
വകുപ്പിലെ ഏത്
ചട്ടത്തിന്റെയും
നിയമത്തിന്റെയും
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
അടാട്ട്
ഫാര്‍മേഴ്സ് സര്‍വ്വീസ്
സഹകരണ ബാങ്കില്‍
നിലവില്‍
വോട്ടവകാശമുള്ള എത്ര
ഓഹരി ഉടമകള്‍ ഉണ്ട്;
ഇവരുടെ പേര് വിവരം
വ്യക്തമാക്കുമോ;
(സി)
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി നിലവില്‍
വന്നതിനു ശേഷം
വോട്ടവകാശമുള്ള പുതിയ
അംഗങ്ങള്‍ക്ക് ഓഹരി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവരുടെ
പേരു വിവരം
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ബാങ്കില്‍
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി നിലവില്‍
വന്നശേഷം
വോട്ടവകാശമുള്ള
ഏതെങ്കിലും അംഗങ്ങളുടെ
അംഗത്വം റദ്ദ്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവരുടെ
പേരു വിവരവും റദ്ദ്
ചെയ്യാനുള്ള കാരണവും
വ്യക്തമാക്കുമോ;
(ഇ)
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റിയുടെ ഭരണപരമായ
ചെലവുകള്‍ക്ക്
ആവശ്യമായി വന്നിട്ടുള്ള
തുക ഇനം തിരിച്ച്
വ്യക്തമാക്കുമോ;
അഡ്മിനിസ്ട്രേറ്റര്‍
എന്ന ബോര്‍ഡ്
വച്ച്ബാങ്കിലെ
വാഹനങ്ങള്‍
ഉപയോഗിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ; ഈ
വാഹനം ബാങ്കിന്റെ
പ്രവര്‍ത്തന
പരിധിക്കപ്പുറത്തേക്ക്
ഓടിയിട്ടുണ്ടെങ്കില്‍ ആ
വിവരവും അറിയിക്കുമോ?
കരുനാഗപ്പള്ളി
താലൂക്കിലെ സഹകരണ സംഘങ്ങള്‍
712.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
താലൂക്കില്‍ എത്ര
പട്ടികജാതി സഹകരണ
സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുവെന്ന്
വിശദീകരിക്കുമോ;
(ബി)
കാര്യക്ഷമമായ
നിലയില്‍
പ്രവര്‍ത്തിക്കുന്ന
എത്ര സംഘങ്ങളുണ്ടെന്ന്
വിശദീകരിക്കുമോ;
പ്രവര്‍ത്തന രഹിതമായ
നിലയിലുള്ള സംഘങ്ങള്‍
എത്രയെന്ന്
വിശദീകരിക്കുമോ;
(സി)
പ്രവര്‍ത്തനക്ഷമമല്ലാത്ത
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ?
ആലത്തൂര്‍ മണ്ഡലത്തിലെ
പട്ടികജാതി സഹകരണ സംഘങ്ങള്‍
713.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
എത്ര പട്ടികജാതി സഹകരണ
സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ?
സ്കൂളുകളിൽ
സ്മാര്‍ട്ട് ക്ലാസ് റൂമും
മറ്റും നിര്‍മ്മിച്ചു നൽകുന്ന
സഹകരണ വകുപ്പ് പദ്ധതി
714.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍-എയിഡഡ്
സ്കൂളുകളിൽ സ്മാര്‍ട്ട്
ക്ലാസ് റൂം,
ഊര്‍ജ്ജക്ഷമതയുള്ള
അടുപ്പുകള്‍ എന്നിവ
സഹകരണ വകുപ്പ്
മുഖാന്തിരം
നിര്‍മ്മിച്ചു നൽകുന്ന
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കിൽ
എവിടെയെല്ലാമെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
വിശദാംശം നൽകുമോ;
(സി)
പദ്ധതി
ആരംഭിച്ചിട്ടില്ലെങ്കിൽ
കാലതാമസം
നേരിടുന്നതിനുള്ള കാരണം
വ്യക്തമാക്കുമോ?
സഹകരണ
ബാങ്കുകള്‍ക്ക് പ്രത്യേക
ആദായനികുതി ഇളവ്
715.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകള്‍ക്ക്
പ്രത്യേക ആദായനികുതി
ഇളവ് നല്കുവാന്
ഉദ്ദേശിക്കുന്നില്ല
എന്ന്
കേന്ദ്രസര്‍ക്കാര്‍
അറിയിച്ചിട്ടുണ്ടോ;
(ബി)
ആദായനികുതി
നിയമത്തിലെ 80(പി)
വകുപ്പ് സഹകരണ
ബാങ്കുകള്‍ക്ക്
ബാധകമല്ല എന്ന കേന്ദ്ര
ധനകാര്യമന്ത്രിയുടെ
ലോക് സഭയിലെ പ്രസ്താവന
സഹകരണ ബാങ്കുകളെ
എപ്രകാരം
ബാധിക്കുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇളവിനായി
വീണ്ടും കേന്ദ്രത്തിനെ
സമീപിക്കുന്ന കാര്യം
ആലോചിക്കുമോ?
ജില്ലാ
സഹകരണ ബാങ്കുകള്‍
716.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
ജില്ലാ സഹകരണ
ബാങ്കുകള്‍ പുതിയ
ശാഖകള്‍ തുടങ്ങുവാന്‍
അപേക്ഷ
നല്‍കിയിട്ടുണ്ട്;ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
(ബി)
ജില്ലാ
സഹകരണ ബാങ്കുകളുടെ
ക്ലാസിഫിക്കേഷന്പരിഷ്ക്കരണം,
സ്റ്റാഫ് പാറ്റേണ്‍
പരിഷ്ക്കരണം
എന്നിവയുമായി
ബന്ധപ്പെട്ട
അപേക്ഷകളില്‍ തീരുമാനം
എടുക്കാത്തതിന്റെ കാരണം
വ്യക്താക്കുമോ;
(സി)
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി ഭരണത്തില്‍
കീഴിലുള്ള ജില്ലാ സഹകരണ
ബാങ്കുകളില്‍
തെരഞ്ഞെടുപ്പ്
നടത്താന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
(ഡി)
ഏതെങ്കിലും
ജില്ലാ സഹകരണ
ബാങ്കിന്റെ ജനറല്‍ ബോഡി
യോഗം കേരള സ്റ്റേറ്റ്
കോ-ഓപ്പറേറ്റീവ്
ബാങ്കില്‍ ലയനം
നടത്തണമെന്നാവശ്യപ്പെട്ട്
മൂന്നില്‍ രണ്ട്
ഭൂരിപക്ഷത്തോടെ
തീരുമാനം
എടുത്തിട്ടുണ്ടോ;
(ഇ)
ഏതെങ്കിലും
ജില്ലാ സഹകരണ
ബാങ്കിന്റെ ജനറല്‍ ബോഡി
യോഗം ലയന നടപടിക്കെതിരെ
തീരുമാനം എടുക്കുകയോ
പ്രമേയം പാസ്സാക്കുകയോ
ചെയ്തിട്ടുണ്ടോ?
മരണപ്പെട്ട
വായ്പക്കാരന്റെ കുടുംബത്തിന്
ഇളവുകള്‍
717.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണബാങ്കുകളില്‍
നിന്നും വായ്പ എടുത്ത്
യഥാസമയം തിരിച്ചടവു
വരുത്തുന്നതിനിടെ
മരണപ്പെട്ട
വായ്പക്കാരന്റെ
കുടുംബത്തിന് ഏതൊക്കെ
തരത്തിലുള്ള ഇളവുകളാണ്
പ്രസ്തുത വായ്പയില്‍
അനുവദിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
റിസ്ക്
ഫണ്ടില്‍
ഉള്‍പ്പെടുത്തി
പ്രസ്തുത വായ്പകള്‍
പൂര്‍ണ്ണമായും
ഒഴിവാക്കി
നല്‍കാറുണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
അറിയിക്കാമോ?
സംസ്ഥാന
ജില്ലാ സഹകരണ ബാങ്കുകള്‍
718.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജില്ലാ സഹകരണ
ബാങ്കുകളുടെ
കിട്ടാക്കടം ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ എത്ര
ആയിരുന്നുവെന്നും ഓരോ
ജില്ലാ ബാങ്കുകളുടേയും
കടം പ്രത്യേകം
പ്രത്യേകം അറിയിക്കാമോ;
(ബി)
പ്രസ്തുത
കിട്ടാക്കടം
പിരിച്ചെടുക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സഹകരണ
സ്ഥാപനങ്ങളിലെ അഴിമതി
719.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സഹകരണ
സ്ഥാപനങ്ങളില്‍
ക്രമക്കേട്
നടത്തിയതുമായി
ബന്ധപ്പെട്ട് ഓഡിറ്റ്
റിപ്പോര്‍ട്ടില്‍
പരാമര്‍ശമുണ്ടെന്നും
എത്ര സ്ഥാപനങ്ങള്‍
ഇതിന്റെ
അടിസ്ഥാനത്തില്‍
നടപടികള്‍ക്ക്
വിധേയമായിട്ടുണ്ടെന്മുള്ള
വിശദാംങ്ങള്‍
വെളിപ്പടുത്തുമോ;
(ബി)
ജനോപകാരപ്രദമായി
പ്രവര്‍ത്തിക്കേണ്ട
സഹകരണ സ്ഥാപനങ്ങളിലെ
അഴിമതി
തുടച്ചുമാറ്റുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
താമരക്കുടി
സര്‍വ്വീസ് സഹകരണ ബാങ്ക്
720.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ താമരക്കുടി
സര്‍വ്വീസ് സഹകരണ
ബാങ്കിലെ
നിക്ഷേപകര്‍ക്ക് പണം
തിരികെ
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികൾ വിശദമാക്കുമോ;
(ബി)
നിക്ഷേപകര്‍ക്ക്
കുടിശ്ശിക ഇനത്തില്‍
എത്ര തുക തിരികെ
ലഭ്യമാക്കാനുണ്ട്;കുടിശ്ശിക
വരുത്തിയവരില്‍ നിന്നും
തുക തിരികെ
ഈടാക്കുന്നതിന് സിവില്‍
ക്രിമിനല്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ബാങ്കിനെ
നിക്ഷേപകർക്ക്
പ്രയോജനപ്രദമാവും വിധം
പ്രവർത്തന
സജ്ജമാക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിക്കും ?
നിലമ്പൂര്‍
സഹകരണ അര്‍ബന്‍ ബാങ്കിലെ
ക്രമക്കേടുകൾ
721.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
സഹകരണ അര്‍ബന്‍
ബാങ്കിനെതിരായി
ആരുടെയൊക്കെ
പരാതികളാണ് സഹകരണ
വകുപ്പിന്
ലഭിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
മേല്‍
പരാതികളിന്‍ മേല്‍
സഹകരണ വകുപ്പ്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(സി)
നിലമ്പൂര്‍
സഹകരണ അര്‍ബന്‍ ബാങ്ക്
ഭരണസമിതി ക്രമക്കേട്
നടത്തിയതായി വകുപ്പ്തല
അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
വകുപ്പ് കണ്ടെത്തിയ
ക്രമക്കേടുകള്‍
എന്തൊക്കയാണ്;
വിശദമാക്കാമോ?
കാട്ടാക്കട
താലൂക്കില്‍ അസിസ്റ്റന്റ്
രജിസ്ട്രാര്‍ ഓഫീസ്
722.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കാട്ടാക്കട
താലൂക്ക് കേന്ദ്രമായി
സഹകരണ അസിസ്റ്റന്റ്
രജിസ്ട്രാര്‍ ഓഫീസ്
അനുവദിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
നടപടി സ്വീകരിക്കാമോ?
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളിൽ നിന്നും ഭവന
നിര്‍മ്മാണ വായ്പ
723.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളിൽ
നിന്നും ഭവന നിര്മ്മാ
വായ്പ
എടുത്തിട്ടുള്ളവര്‍ക്ക്
നിലവിൽ നൽകിവരുന്ന
വരുമാന നികുതിയിളവ്
പിൻവലിക്കുന്നതിന്
കേന്ദ്രസര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍
നൽകിയിട്ടുണ്ടോ;
(ബി)
സ്വകാര്യ
ബാങ്കുകളായ
എച്ച്.ഡി.എഫ്,സി,
ഐ.സി.ഐ.സി.ഐ
എന്നിവയില്‍
നിന്നെടുത്തിട്ടുള്ള
ഭവന നിര്‍മ്മാണ
വായ്പകള്‍ക്ക് പ്രസ്തുത
ഇളവ് നൽകുകയും
ജനപങ്കാളിത്തമുള്ള
സഹകരണ സ്ഥാപനങ്ങള്‍ക്ക്
ഇളവ്
നിര്‍ത്തലാക്കുകയും
ചെയ്യുന്നത് ഈ
മേഖലയോടുള്ള
വിവേചനമായതിനാൽ അതു
തിരുത്താൻ
കേന്ദ്രസര്‍ക്കാരിനോട്
അഭ്യര്‍ത്ഥിക്കുമോ?
കുക്ക് തസ്തികയിലേക്കുളള
നിയമനം
724.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാന
ടൂറിസം വകുപ്പിന്റെയും
കെ.റ്റി.ഡി.സി. യുടെയും
കീഴില്‍
പ്രവര്‍ത്തിക്കുന്ന
വിവിധ സ്ഥാപനങ്ങളില്‍
കുക്ക്
തസ്തികയിലേക്കുളള
നിയമനത്തിന്
നിശ്ചയിച്ചിരിക്കുന്ന
യോഗ്യതകള്‍
എന്തെല്ലമാണ്;
സംസ്ഥാനത്തെ വ്യാവസായിക
പരിശീലനകേന്ദ്രങ്ങളില്‍
നിന്നും
ഹോസ്പിറ്റാലിറ്റി
മാനേജ്മെന്റ്, ഫുഡ്
പ്രൊഡക്ഷന്‍ എന്നീ
ട്രേഡുകളില്‍ പരിശീലനം
പൂര്‍ത്തിയാക്കിയവരെ
പ്രസ്തുത തസ്തികയില്‍
നിയമനത്തിന്
പരിഗണിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ?
ബി.ആര്.ഡി.സി.
യുടെ പ്രവര്‍ത്തനം
725.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2017
നവംബറില്‍ ടൂറിസം
വകുപ്പ് സെക്രട്ടറിയുടെ
സാന്നിദ്ധ്യത്തില്‍
കാസര്‍ഗോഡ് ജില്ലാ
കളക്ടറുടെ ചേംബറില്‍
ബി.ആര്.ഡി.സി.യുടെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് ചേര്‍ന്ന
യോഗത്തിലെ
തീരുമാനങ്ങള്‍
എന്തൊക്കെയായിരുന്നു;
വിശദമാക്കുമോ;
(ബി)
ഈ
തീരുമാനങ്ങള്‍
സമയബന്ധിതമായി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇല്ലെങ്കില്‍
നടപ്പിലാക്കാതിരിക്കാനുള്ള
കാരണം വ്യക്തമാക്കുമോ?
വിനോദ
സഞ്ചാര പദ്ധതികള്‍
726.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വിനോദ സഞ്ചാര
വികസനവുമായി
ബന്ധപ്പെട്ട് ഏതൊക്കെ
പുതിയ പദ്ധതികളാണ്
നടപ്പിലാക്കിയത്;
(ബി)
പുതിയ
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
കേന്ദ്ര സര്‍ക്കാരിന്റെ
സഹായം
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ടൂറിസം
മേഖലയിലെ പദ്ധതികള്‍
727.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖലയുടെ വികസനത്തിന് ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
ഗ്രാമീണ
മേഖലയിലെ കൂടുതല്‍
പ്രദേശങ്ങള്‍
കേരളത്തിന്റ ടൂറിസം
മാപ്പില്‍
ഉള്‍പ്പെടുത്തിക്കൊണ്ട്
ഒരു സര്‍ക്യൂട്ട്
ടൂറിസം പ്രോജക്ട്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
ടൂറിസം
കേന്ദ്രങ്ങളെ അന്തരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്താന്‍ പദ്ധതി
728.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
കേന്ദ്രങ്ങളെ
അന്തരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ടൂറിസം
കേന്ദ്രങ്ങള്‍ക്ക്
സമീപമുള്ള
ഹോട്ടലുകള്‍ക്കും
റിസോര്‍ട്ടുകള്‍ക്കും
ക്ലാസിഫിക്കേഷന്‍
ഏര്‍പ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ നടപടി
സേവനങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
സഹായകരമാകും എന്ന്
പ്രതീക്ഷിക്കുന്നുണ്ടോ;
(സി)
ടൂറിസം
കേന്ദ്രങ്ങളിലെ
നിര്‍മ്മിതികള്‍
പരിസ്ഥിതി
സൗഹൃദമാക്കുന്നതിനും
മലിനീകരണം
കുറയ്ക്കുന്നതിനും
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
പരിഗണനയിലുള്ളതെന്ന്
വ്യക്തമാക്കുമോ?
ഫോര്‍ട്ട്
വൈപ്പിന്റെ രണ്ടാംഘട്ട
സൗന്ദര്യവല്‍ക്കരണം
729.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഫോര്‍ട്ട്
വൈപ്പിന്റെ ഒന്നാംഘട്ട
സൗന്ദര്യവല്‍ക്കരണത്തിനായി
അനുവദിച്ച 1.65 കോടി
രൂപ
ചെലവഴിച്ചിട്ടുള്ളത്
കണക്കിലെടുത്ത്
രണ്ടാംഘട്ടത്തിനുള്ള
തുക അനുവദിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
ഇതിനായി
സമര്‍പ്പിച്ച
നിവേദനത്തില്‍
സ്വീകരിച്ച നടപടി
എന്തെന്ന്
വിശദമാക്കാമോ?
അതിരപ്പിള്ളി
ടൂറിസം
730.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അതിരപ്പിള്ളി
ടൂറിസം മേഖലയില്‍
നടപ്പാക്കുന്ന വികസന
പദ്ധതികള്‍
ഏതെല്ലാമാണെന്നും അവ
ഏതു ഘട്ടത്തിലാണെന്നും
അറിയിക്കുമോ;
(ബി)
അതിരപ്പിള്ളി
ഉള്‍പ്പെടെയുള്ള ടൂറിസം
സര്‍ക്യൂട്ട് പദ്ധതി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
ടൂറിസം
പ്രോജക്ടുകള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ചെട്ടികുളങ്ങര
തീര്‍ത്ഥാടന ടൂറിസം
731.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തീര്‍ത്ഥാടന
ടുറിസം
വികസനത്തിനായുള്ള
കേന്ദ്ര ടൂറിസം
മന്ത്രാലയത്തിന്റെ
പ്രസാദ് സ്കീമില്‍
ഉള്‍പ്പെടുത്തുന്നതിനുവേണ്ടി
കായംകുളം മണ്ഡലത്തില്‍
നിന്നും
സമര്‍പ്പിച്ചിട്ടുള്ള
ചെട്ടിക്കുളങ്ങര
തീര്‍ത്ഥാടന ടൂറിസം
പദ്ധതിയുടെ നിലവിലെ
പുരോഗതി വിശദമാക്കാമോ?
ടൂറിസം
വികസനം
732.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വികസനത്തിന് സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
2017
വര്‍ഷത്തില്‍ കേരളം
സന്ദര്‍ശിച്ച
ടൂറിസ്റ്റുകളുടെ എണ്ണം
ലഭ്യമാക്കാമോ;
(സി)
ഇതില്‍
മുന്‍ വര്‍ഷത്തെ
അപേക്ഷിച്ച് വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഡി)
2017
വര്‍ഷത്തില്‍
കേരളത്തില്‍
ടൂറിസ്റ്റുകള്‍ക്കെതിരെ
അക്രമങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ഇത്തരത്തില്‍ എത്ര
കേസുകളാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുളളത്;
പ്രസ്തുത കേസുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റാന്നി
നിയോജകമണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
733.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തിലെ
ടൂറിസം പദ്ധതികളായ
മണിയാര്‍,
പെരുന്തേനരുവി
എന്നിവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഓരോ
പദ്ധതിയുടേയും
നിര്‍മ്മാണം ഏതു ഘട്ടം
വരെയായെന്നും ഇനി
എന്തൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തിയാക്കാനുള്ളതെന്നും
പ്രത്യേകം
വിശദമാക്കാമോ;
(ബി)
മണിയാര്‍
ഡാം കേന്ദ്രീകരിച്ച്
ബൃഹത്തായ ടൂറിസം
പ്രോജക്ട്
തയ്യാറാക്കുന്ന
പ്രവൃത്തി ഏതു ഘട്ടം
വരെയെത്തിയിട്ടുണ്ട്;
എന്തൊക്കെയാണ് ഇവിടെ
വിഭാവനം
ചെയ്തിരിക്കുന്നത്;
എത്ര രൂപയാണ്
പദ്ധതിക്കായി
കണക്കാക്കിയിട്ടുളളത്;
ആര്‍ക്കാണ് പ്രോജക്ട്
തയ്യാറാക്കുന്ന ചുമതല
നല്‍കിയിട്ടുളളത്;
നിര്‍മ്മാണം എന്ന്
ടെന്‍ഡര്‍ ചെയ്യാനാകും;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തുഷാരഗിരി
വിനോദ സഞ്ചാര കേന്ദ്രം
734.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര കേന്ദ്രങ്ങളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി കഴിഞ്ഞ
ബജറ്റില്‍ പ്രഖ്യാപിച്ച
പദ്ധതികളില്‍ തുഷാരഗിരി
വിനോദ സഞ്ചാര
കേന്ദ്രത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
ഡി.പി.ആര്.
തയ്യാറാക്കുന്നതിന്
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പദ്ധതിയ്ക്ക്
ഭരണാനുമതി എന്ന്
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കുമോ?
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ ടൂറിസം
പദ്ധതി
735.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
സര്‍ക്കാരിന്റെ
പരിഗണനയിലുള്ളതും
നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ
ടൂറിസം പദ്ധതികള്‍
ഏതൊക്കെയാണ്; ഈ
പദ്ധതികളുടെ നിര്‍വ്വഹണ
ചെലവ് വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതികളുടെ നിലവിലെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ:
(സി)
മൈസൂര്‍,
ഊട്ടി, വയനാട് എന്നീ
വിനോദസഞ്ചാര
കേന്ദ്രങ്ങളുടെ
ഇടത്താവളമെന്ന
നിലയ്ക്ക് നിലമ്പൂരിനെ
വികസിപ്പിക്കുന്നതിന്
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;
വിശദമാക്കുമോ?
വിനോദസഞ്ചാര
കേന്ദ്രങ്ങളിൽ വകുപ്പിന്
ലഭിക്കുന്ന വരുമാനം
736.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2017
ലെ ഒടുവിലത്തെ
കണക്കുകള്‍ പ്രകാരം
കേരളത്തിലെ പ്രധാന
വിനോദസഞ്ചാര
കേന്ദ്രങ്ങളിൽ നിന്ന്
വകുപ്പിന് ലഭിക്കുന്ന
വരുമാനം എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
വരുമാനത്തിന്
ആനുപാതികമായി പ്രസ്തുത
പ്രദേശങ്ങളിലെ അടിസ്ഥാന
വികസന ഭൗതിക
സാഹചര്യങ്ങള്‍
വര്‍ദ്ധിപ്പിക്കാൻ
ശ്രമിക്കുമോ?
ടൂറിസം
മേഖലയില്‍ ഉണ്ടാക്കിയ
പ്രത്യാഘാതങ്ങള്‍
737.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നോട്ട്
നിരോധനം, ജി.എസ്.ടി.,
ഓഖി ദുരന്തം എന്നിവ
ടൂറിസം മേഖലയില്‍
ഉണ്ടാക്കിയ
പ്രത്യാഘാതങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ടൂറിസം
മേഖല നേരിടുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാരിന്റെ
പുതിയ മദ്യനയം ടൂറിസം
മേഖലയില്‍
നിലനില്‍ക്കുന്ന
മരവിപ്പ് മാറ്റുന്നതിന്
ഒരു പരിധിവരെ
സഹായകരമായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ?
നെടുമങ്ങാട്
വിനോദ സഞ്ചാര കേന്ദ്രം
സ്ഥാപിക്കുന്നതിന് നടപടി
738.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
മണ്ഡലത്തിലെ
വെള്ളാണിയ്ക്കല് പാറ,
തമ്പുരാന് പാറ,
തമ്പുരാട്ടിപ്പാറ,
കോയിക്കല്‍ കൊട്ടാരം,
പുരാതന ദേശീയ നാണയ
ശേഖരം എന്നിവയെ
ബന്ധിപ്പിച്ച് കൊണ്ട്
ഒരു വിനോദ സഞ്ചാര
കേന്ദ്രം നെടുമങ്ങാട്
സ്ഥാപിക്കണമെന്ന്
ആവശ്യപ്പെടുന്ന നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദീകരിക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ ടൂറിസം വികസനം
739.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
ഭൂതത്താന്കെട്ടില്
ടൂറിസം വകുപ്പ്
നിലവില്‍
പൂര്‍ത്തീകരിച്ചിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ചു
വിശദീകരിക്കാമോ;
(ബി)
ഈ
മേഖലയിലെ ടൂറിസം
വികസനത്തിനുവേണ്ടി
പുതുതായി എന്തെല്ലാം
കാര്യങ്ങള്‍
ചെയ്യുവാനാണ്
ഉദ്ദേശിക്കുന്നത്എന്ന്
വ്യക്തമാക്കുമോ ;
(സി)
നിലവില്‍
ഇവിടെ ബോട്ട്
സര്‍വ്വീസിനായി
പ്രദേശവാസികളായ 7 പേര്
നല്കിയ അപേക്ഷയില്‍
എന്ത് തീരുമാനമാണ്
കൈക്കൊണ്ടിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(ഡി)
കാലതാമസം
ഒഴിവാക്കി ബോട്ട്
സര്‍വ്വീസിന്
വേഗത്തില്‍ അനുമതി
നല്കാന് സാധിക്കുമോ;
(ഇ)
നേര്യമംഗലത്ത്
ബോട്ട് ജെട്ടി
നിര്‍മ്മിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ?
കരുനാഗപ്പള്ളി
മണ്ഡലത്തിലെ വിനോദസഞ്ചാര
വികസനപദ്ധതികള്‍
740.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
വികസനവുമായി
ബന്ധപ്പെട്ട്
കരുനാഗപ്പള്ളി
മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കായല്‍
ടൂറിസവുമായി
ബന്ധപ്പെട്ട്
കന്നേറ്റിക്കായലിന്റെ
തീരത്ത് റോഡ്
നിര്‍മ്മിക്കുന്നതിന്
പദ്ധതി തയ്യാറാക്കുമോ;
ആയത് സംബന്ധിച്ച്
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ശ്രീനാരായണ
ട്രോഫി ജലോത്സവം
നടക്കുന്ന കന്നേറ്റി
കായലും ടി.എസ്. കനാലും
ഉള്‍പ്പെടുന്ന
ഭാഗങ്ങളില്‍ ബോട്ടിംഗ്
ഉള്‍പ്പെടെയുള്ള
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ
?
ചീനവലകളുടെ
സംരക്ഷണം
741.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഫോര്‍ട്ടുകൊച്ചിയിലെ
ചീനവലകള്‍
സംരക്ഷിക്കുന്നതിനായി
2014 ജൂണ്‍ മാസം ടൂറിസം
വകുപ്പ് ഒന്നരക്കോടി
രൂപയ്ക്ക് ഭരണാനുമതി
നല്‍കിയിട്ടും
പ്രവൃത്തി
ആരംഭിക്കുന്നതിന്
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
വാമനപുരം
നിയോജക മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
742.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തില്‍
ടൂറിസം രംഗത്ത് നിലവിലെ
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളിൽ ഏതെല്ലാം
നടപ്പിലാക്കി;
ഓരോന്നിന്റെയും പുരോഗതി
വിശദമാക്കുമോ?
പുളിമാത്ത്
കടലുകാണിപ്പാറ ടൂറിസം പദ്ധതി
നവീകരണം
743.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലത്തിലെ പുളിമാത്ത്
കടലുകാണിപ്പാറ ടൂറിസം
പദ്ധതി നവീകരണം ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രദേശത്തു മുന്‍പ്
നടന്ന നിര്‍മ്മാണ
പ്രവർത്തികളിൽ വന്ന
അപാകതകൾ സംബന്ധിച്ച
അന്വേഷണം
പൂര്‍ത്തീകരിച്ചോയെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
അന്വേഷണത്തില്‍
കാലതാമസം
നേരിടുന്നുണ്ടോ;
വിശദമാക്കുമോ?
ഒറ്റപ്പാലം
ശ്രീകൃഷ്ണപുരം ബാപ്പൂജി
ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ
നവീകരണം
744.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ശ്രീകൃഷ്ണപുരം ബാപ്പൂജി
ചില്‍ഡ്രന്‍സ്
പാര്‍ക്കിന്റെ
വികസനത്തിനും
നവീകരണത്തിനുമായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര തുക അനുവദിച്ചു
എന്ന് വ്യക്തമാക്കുമോ;
(ബി)
ഈ സര്‍ക്കാര്‍
നാളിതുവരെ എന്തെല്ലാം
നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്തി ; വിശദമാക്കാമോ;
(സി)
2017-18
വര്‍ഷത്തില്‍
പാര്‍ക്കില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഡി.റ്റി.പി.സി.
പാലക്കാട് വഴി
നടപ്പിലാക്കിയത് എന്ന്
വിശദമാക്കുമോ?
ടൂറിസം
വകുപ്പ് പുറത്തിറക്കിയ
മൊബൈല്‍ ആപ്ലിക്കേഷന്‍
745.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
സന്ദര്‍ശിക്കുന്ന
ടൂറിസ്റ്റുകള്‍ക്ക്
സഹായകരമായ വിധത്തില്‍
കേരളത്തിലെ
ഉത്സവങ്ങളുടെയും,
വള്ളംകളി, തെയ്യം
തുടങ്ങിയവയുടെയും
മൊബൈല്‍ ആപ്ലിക്കേഷന്‍
ടൂറിസം വകുപ്പ്
പുറത്തിറക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
മൊബൈല്‍ ആപ്ലിക്കേഷന്‍
തയ്യാറാക്കിയത് ഏത്
കമ്പനിയാണ്; അതിനായി
എന്ത് തുക
ചെലവഴിച്ചുവെന്ന്
അറിയിക്കുമോ?
ടൂറിസം
മേഖലയുടെ സമഗ്രവികസനം
746.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടൂറിസം മേഖലയുടെ
സമഗ്രവികസനത്തിനായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍/പുതിയ
പദ്ധതികള്‍
എന്തെല്ലാമാണ്;വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
അനുവദിച്ച തുക,
കേന്ദ്രത്തില്‍ നിന്നും
ലഭിച്ച തുക, ചെലവഴിച്ച
തുക ഇവ സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(സി)
ഏറനാട്
മണ്ഡലത്തിലെ ഏതെല്ലാം
പദ്ധതികളെയാണ്
സമഗ്രടൂറിസം വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്;വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ഏറനാട് മണ്ഡലത്തിലെ
ആഡ്യന്‍ പാറ,
അരീക്കോട്-
കീഴുപറമ്പ്-മുറിഞ്ഞമാട്
പ്രദേശങ്ങളെ
ബന്ധിപ്പിച്ചുകൊണ്ട്
ചാലിയാര്‍ റിവര്‍ സൈഡ്
ടൂറിസം പദ്ധതി ഇവ
സമഗ്രടൂറിസം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കുറിഞ്ഞി
സീസണ്
747.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആഗസ്റ്റില്‍
ആരംഭിക്കുന്ന കുറിഞ്ഞി
സീസണില്‍ മൂന്നാര്‍,
ഇരവികുളം നാഷണല്‍
പാര്‍ക്ക്
എന്നിവിടങ്ങളില്‍
സന്ദര്‍ശകരുടെ ബാഹുല്യം
കണക്കിലെടുത്ത്
എന്തെല്ലാം
ഒരുക്കങ്ങള്‍
നടത്തുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ മൂന്നാറില്‍
വാഹനനിയന്ത്രണവും
സന്ദര്ശകനിയന്ത്രണവും
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
ഇത്തരം നിയന്ത്രണം
കൊണ്ടുവരുന്നത്ഏതെങ്കിലും
പഠനത്തിന്റെ
വെളിച്ചത്തിലാണോ എന്ന്
വിശദമാക്കുമോ;
(ഡി)
പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍
മാത്രം ഉണ്ടാകുന്ന ഈ
പ്രതിഭാസം ലോക ടൂറിസം
മാപ്പില്‍ ഇടം
പിടിക്കുവാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ?
വിനോദസഞ്ചാര
പദ്ധതികള്‍
748.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വിനോദസഞ്ചാര
വകുപ്പ് കോഴിക്കോട്
നോര്‍ത്ത് നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
പത്തനംതിട്ട
ജില്ലയിലെ ടൂറിസം പദ്ധതികള്‍
749.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ വിനോദസഞ്ചാര
മേഖലകളിൽ
ആവിഷ്ക്കരിച്ചിട്ടുള്ള
പുതിയ പദ്ധതികള്‍
എന്തെല്ലാമാണ്എന്ന്
വ്യക്തമാക്കുമോ;
(ബി)
ജില്ല
കേന്ദ്രീകരിച്ച്
പിൽഗ്രിം ടൂറിസം
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്റെ
പ്രവര്‍ത്തനങ്ങള്‍
തുടങ്ങിയിട്ടുണ്ടോ;
(സി)
ശബരിമലയില്‍
എത്തുന്ന തീര്‍ത്ഥാടകരെ
തീര്‍ത്ഥാടനത്തിനുശേഷം
ജില്ലയിലെ മറ്റ്
വിനോദസഞ്ചാര
കേന്ദ്രങ്ങളിലേക്കാകര്ഷിക്കുന്നതിനുള്ള
പദ്ധതികള്‍
ആലോചിക്കുന്നുണ്ടോ?
നെല്ലിയാമ്പതി
ടൂറിസം പദ്ധതി
750.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സംസ്ഥാന ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
നെല്ലിയാമ്പതി ടൂറിസം
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടം വരെയായി എന്ന്
വിശദമാക്കാമോ;
(ബി)
പാവങ്ങളുടെ
ഊട്ടി എന്നറിയപ്പെടുന്ന
നെല്ലിയാമ്പതിയിലെ
ടൂറിസം സാദ്ധ്യത
സംബന്ധിച്ച പഠനം
നടത്തുന്നതിനും , വനം
വകുപ്പ് ടൂറിസം
വകുപ്പിന്
കൈമാറിയിരുന്ന സ്ഥലം
ഉപയോഗപ്പെടുത്തി വലിയ
തോതിലുള്ള ടൂറിസം
പദ്ധതിക്ക് രൂപം
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ;വിശദാംശം
അറിയിക്കാമോ ?
ഉത്തരമലബാറിന്റെ
ടൂറിസം വികസനം
751.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉത്തരമലബാറിന്റെ
ടൂറിസം വികസനത്തിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ക്രൂയിസ്
ടൂറിസം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
അതിന്റെ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
തലശ്ശേരി
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
വികസനപദ്ധതികള്‍
752.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ടുറിസം വകുപ്പ്
തലശ്ശേരി നിയോജക
മണ്ഡലത്തില്‍
എന്തെല്ലാം
വികസനപദ്ധതികള്‍ ആണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയും
ഏതാണെന്നും ആയതിന്റെ
തുക എത്രയാണെന്നും
ഇതിന്റെ നിലവിലുള്ള
അവസ്ഥ എന്താണെന്നും
തരംതിരിച്ച്
വ്യക്തമാക്കാമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ വിനോദ സഞ്ചാര
പദ്ധതികള്‍
753.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തില്‍ നിലവില്‍
അനുമതി നല്‍കിയിട്ടുള്ള
ഏതെല്ലാം വിനോദ സഞ്ചാര
പദ്ധതികളാണുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ഈ
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
കാലതാമസം
നേരിട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കാനുള്ള നടപടി
സ്വീകരിക്കാമോ?
കൊയിലാണ്ടിയില്‍
മാരിടൈം ടൂറിസം പദ്ധതി
754.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര മേഖലയുടെ വികസനം
ലക്ഷ്യമാക്കി
കൊയിലാണ്ടിയില്‍
നടപ്പിലാക്കാന്‍ വേണ്ടി
തയ്യാറാക്കിയ മാരിടൈം
ടൂറിസം പദ്ധതി ടൂറിസം
ഡയറക്ടര്‍ക്ക്
സമര്‍പ്പിച്ചതിനെ
തുടര്‍ന്ന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയുടെ
അംഗീകാരത്തിനായി ടൂറിസം
ഡയറക്ടര്‍
സര്‍ക്കാരിലേയ്ക്ക്
ശുപാര്‍ശ
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ?
ഉത്തരവാദിത്ത
ടൂറിസം പദ്ധതി
755.
ശ്രീ.ജെയിംസ്
മാത്യു
,,
പുരുഷന് കടലുണ്ടി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
മേഖലകളിലുള്ള
തദ്ദേശവാസികള്‍ക്ക്
കൂടുതല്‍ ഫലപ്രദമാകുന്ന
രീതിയിലുള്ള എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഉത്തരവാദിത്ത ടൂറിസം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഉത്തരവാദിത്ത
ടൂറിസത്തിന്റെ ഭാഗമായി
വില്ലേജ് ടൂറിസം പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഏതെല്ലാം
ഗ്രാമങ്ങളെയാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയതെന്നും
എന്തെല്ലാം
കാര്യങ്ങളാണ് പദ്ധതി
പ്രകാരം
നടപ്പാക്കിയിട്ടുള്ളതെന്നും
വിശദമാക്കാമോ?
ശ്രീ
പരശുരാമ ക്ഷേത്രത്തില്‍
ബലിതര്‍പ്പണത്തിന് സ്ഥിരം
സംവിധാനം
756.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
വര്‍ഷവും കര്‍ക്കടക
വാവിന് തിരുവല്ലം
ശ്രീ.പരശു രാമ
ക്ഷേത്രത്തില്‍ ബലി
തര്‍പ്പണത്തിന്
താത്ക്കാലിക സംവിധാനം
ഒരുക്കാറുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ദിനം
പ്രതി ആയിരക്കണക്കിന്
ഭക്ത ജനങ്ങളാണ്
പിതൃതര്‍പ്പണത്തിന്
ക്ഷേത്രത്തില്‍
എത്തുന്നതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മലിനമായ ജലത്തിലാണ്
അവര്‍ക്ക് ബലിതര്‍പ്പണം
നടത്തേണ്ടി
വരുന്നതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത കടവ്
ശുദ്ധിചെയ്ത് മാലിന്യ
പ്രശ്നത്തിന് ഒരു
ശാശ്വത പരിഹാരം
ഒരുക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
സ്ഥിരം സംവിധാനം
ഏര്‍പ്പെടുത്തുമോ ?
ശബരിമല
ഇടത്താവളം
757.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മലബാര്‍ ദേവസ്വം
ബോര്‍ഡിന്
കീഴില്‍വരുന്ന ഏതൊക്കെ
ക്ഷേത്രങ്ങളെയാണ്
ശബരിമല ഇടത്താവളായി
പ്രഖ്യാപിച്ചിട്ടുള്ളത്;
(ബി)
ഇപ്രകാരം
പ്രഖ്യാപിച്ചിട്ടുള്ള
ശബരിമല
ഇടത്താവളങ്ങളില്‍
എന്തൊക്കെ അടിസ്ഥാന
സൗകര്യങ്ങളാണ്
ലഭ്യമാക്കിയിട്ടുള്ളത്;
പ്രസ്തുത അടിസ്ഥാന
സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിന്
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
എന്ന് വ്യക്തമാക്കാമോ;
(സി)
ശബരിമല
ഇടത്താവളങ്ങളില്‍
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
ഏതെങ്കിലും ഏജന്‍സികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
നിബന്ധനകളുടെ
അടിസ്ഥാനത്തിലാണ് ഇതിന്
അനുമതി
നല്‍കിയിട്ടുള്ളത്;
(ഡി)
ശബരിമല
ഇടത്താവളങ്ങള്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട്
ദേവസ്വങ്ങളുടെ സ്ഥലം
ഏതെങ്കിലും
സ്വകാര്യ/പൊതുമേഖല
ഏജന്‍സികള്‍ക്കോ
സ്ഥാപനങ്ങള്‍ക്കോ
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ദേവസ്വം
ബോര്‍ഡുകളുടെ അനുമതി
ലഭ്യമാക്കിയിട്ടുണ്ടോ?
ദേവസ്വം
ബോര്‍ഡുകള്‍ക്ക് കീഴിലുള്ള
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ
നിയമനം
758.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
കീഴിലുള്ള എയ്ഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
അദ്ധ്യാപക-അനദ്ധ്യാപക
തസ്തികകളിലെ നിയമനം
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡ് വഴി
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
എയ്ഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
നിയമനത്തില്‍ സംവരണ
തത്വം പാലിക്കേണ്ടതാണ്
എന്ന നാഷണല്‍ പിന്നോക്ക
വികസന കമ്മീഷന്റെ
ശുപാര്‍ശയുടെ
അടിസ്ഥാനത്തില്‍
ദേവസ്വം ബോര്‍ഡുകളുടെ
കീഴിലുള്ള എയ്ഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
നിയമനങ്ങളില്‍
സംവരണതത്വം പാലിക്കാന്‍
നടപടി സ്വീകരിക്കുമോ?
ദേവസ്വം
ബോര്‍ഡ് നിയമനങ്ങളിലെ സംവരണം
T 759.
ശ്രീ.കെ.മുരളീധരന്
,,
കെ.സി.ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡ് നിയമനങ്ങളിൽ
മുന്നോക്കക്കാരിലെ
സാമ്പത്തികമായി
പിന്നോക്കം
നിൽക്കുന്നവര്‍ക്ക് 10
ശതമാനം സംവരണം
ഏര്‍പ്പെടുത്തുവാൻ
മന്ത്രിസഭായോഗം
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവ് എന്നാണ്
പുറപ്പെടുവിച്ചത്;
ഉത്തരവ്
പുറപ്പെടുവിച്ചിട്ടില്ലായെങ്കിൽ
മന്ത്രിസഭാ
തീരുമാനങ്ങളിൽ 24
മണിക്കുറിനകം ഉത്തരവ്
പുറപ്പെടുവിക്കുന്ന
പതിവ് ഇക്കാര്യത്തിൽ
ഉണ്ടാകാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
മന്ത്രിസഭാ
തീരുമാനം
എടുക്കുന്നതിന് മുമ്പ്
നിയമവകുപ്പിന്റെ
അഭിപ്രായം
ആരാഞ്ഞിരുന്നോ;
ഇല്ലെങ്കിൽ ഉപദേശം
തേടാതെ നയപരമായ
തീരുമാനം ഇക്കാര്യത്തിൽ
എടുക്കുവാൻ ഉണ്ടായ
സാഹചര്യം അറിയിക്കുമോ?
ദേവസ്വം
ബോര്‍ഡ് ക്ഷേത്രങ്ങളിലെ ശാന്തി
നിയമനം
760.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡുകളിലെ
ക്ഷേത്രങ്ങളില്‍
ശാന്തിക്കാരെ
നിയമിക്കുന്നതിന്
പ്രത്യേക നടപടി
സ്വീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ശാന്തി
നിയമനങ്ങളില്‍ ദളിത്
പിന്നോക്ക
വിഭാഗങ്ങള്‍ക്ക് സംവരണം
ഏര്‍പ്പെടുത്തുക വഴി
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ദേവസ്വം
ബോര്‍ഡിന് കീഴില്‍ കോളേജ്
761.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തില്‍ ദേവസ്വം
ബോര്‍ഡിന് കീഴില്‍
തൃക്കാഞ്ഞിരപുരത്ത്
കോളേജ്
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനായി
യൂണിവേഴ്സിറ്റിയുടെയും
വിദ്യാഭ്യാസ
വകുപ്പിന്റെയും അനുമതി
ലഭ്യമായിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
ഉത്തരവ്
(ഉന്നതവിദ്യാഭ്യാസ
വകുപ്പ് നം. 63/16
1.3.16) പ്രകാരം
ദേവസ്വം ബോര്‍ഡിന്
കീഴില്‍ കഴക്കൂട്ടത്ത്
അനുവദിച്ച കോളേജ്
ആരംഭിയ്ക്കാനായിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
കോളേജ്
മറ്റെവിടെയെങ്കിലും
ആരംഭിയ്ക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ എവിടെയാണ്
ആരംഭിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
ക്ഷേത്ര
നിക്ഷേപങ്ങളുടെ കണക്കെടുപ്പ്
762.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷേത്രങ്ങളിലെ
സ്വര്‍ണ്ണം മുതലായ
വിലപിടിപ്പുള്ള
നിക്ഷേപങ്ങളുടെ
കണക്കെടുക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
ഇതിന്റെ കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ദേവസ്വം
ബോര്‍ഡിന്റെ
ക്ഷേത്രങ്ങളുടെ വരുമാനം
സര്‍ക്കാര്‍ ഖജനാവില്‍
അടയ്ക്കുന്നുണ്ടോ;
(സി)
ഇല്ലെങ്കില്‍
ബോര്‍ഡിന്റെ
അക്കൗണ്ടില്‍
നിക്ഷേപിക്കുന്ന തുക
വിനിയോഗിക്കുവാന്‍
ഏതെങ്കിലും തരത്തിലുള്ള
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ?
ശബരിമലയിലെ
സൗകര്യങ്ങള്‍
763.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
അയ്യപ്പ ക്ഷേത്രത്തില്‍
ദര്‍ശനത്തിന് എത്തുന്ന
ലക്ഷക്കണക്കിന്
ഭക്തര്‍ക്ക് അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കുന്നതില്‍
ദേവസ്വം ബോര്‍ഡും
സര്‍ക്കാരും നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
ശബരിമലയെ
പ്ലാസ്റ്റിക്
വിമുക്തമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിജയകരമായിരുന്നോ;
(സി)
പതിമൂന്നാം
കേരളനിയമസഭയിലെ നിയമസഭാ
പരിസ്ഥിതി കമ്മിറ്റി
സമര്‍പ്പിച്ച ആറാമത്
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ഡി)
ശബരിമലയില്‍
സ്ത്രീ പ്രവേശനം
സംബന്ധിച്ച് കോടതിയില്‍
നിലവിലുള്ള കേസില്‍
സര്‍ക്കാരിന്റെ നിലപാട്
അറിയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
ശബരിമല
ക്ഷേത്രത്തിന്റെ പേര്
മാറ്റുന്നതിന് ദേവസ്വം
ബോര്‍ഡ് തീരുമാനം
എടുത്തിട്ടുണ്ടോ;എങ്കില്‍
ഇപ്രകാരം ഒരു തീരുമാനം
എടുക്കുന്നതിന് ഉണ്ടായ
സാഹചര്യം വിശദമാക്കുമോ?
ആറ്റുകാല്‍
ടൗണ്‍ഷിപ്പിന്റെ വികസനം
764.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ ആറ്റുകാല്‍
പൊങ്കാല മഹോത്സവവുമായി
ബന്ധപ്പെട്ട് എന്തൊക്കെ
ക്രമീകരണങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ആറ്റുകാല്‍
പ്രദേശത്തെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
ബഡ്ജറ്റില്‍ 100 കോടി
വകയിരുത്തിയിട്ടും
നാളിതുവരെ ഇതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(സി)
ആറ്റുകാല്‍
ടൗണ്ഷിപ്പന്റെ വികസനം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
മാസ്റ്റര്‍ പ്ലാനില്‍
പരാമര്‍ശിക്കുന്നതു
പോലെ ഒന്നാം
ഘട്ടമെങ്കിലും ഉടനെ
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
ചെട്ടികുളങ്ങര
ക്ഷേത്രത്തിലെ ശാന്തിനിയമനം
765.
ശ്രീ.ബി.സത്യന്
,,
ഒ. ആര്. കേളു
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദളിതർ
ഉള്‍പ്പെടെയുള്ള
അബ്രാഹ്മണരെ
ശാന്തിക്കാരായി
നിയമിച്ച് രാജ്യത്തിനു
മാതൃകയായ സര്‍ക്കാര്‍
നയത്തിനു വിരുദ്ധമായി
ചെട്ടികുളങ്ങര
ക്ഷേത്രത്തിലെ
ശാന്തിനിയമനം
തടഞ്ഞുവച്ച
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് മുന്‍
പ്രസിഡന്റിനും ദേവസ്വം
കമ്മീഷണര്‍
ഉള്‍പ്പെടെയുള്ള
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കുമെതിരെ
സ്വീകരിച്ച നടപടി
അറിയിക്കാമോ;
(ബി)
ജാതിയുടെ
മാത്രം പേരില്‍ ശാന്തി
നിയമനം എതിര്‍ത്ത
തന്ത്രിയുള്‍പ്പെടെയുള്ളവരുടെ
നടപടി ജാതി വിവേചനം
ആയതിനാല്‍ നിയമ നടപടി
സ്വീകരിക്കുമോ;
(സി)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലെ ചില
അംഗങ്ങള്‍ ശാന്തി
നിയമനത്തില്‍ അഴിമതി
നടത്തിയെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ?
ക്ഷേത്രങ്ങളിലെ
നട വരുമാനം
766.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴിലുള്ള
കരുനാഗപ്പള്ളി,
മാവേലിക്കര സബ്
ഗ്രൂപ്പില്‍
ഉള്‍പ്പെട്ടിട്ടുള്ള
ക്ഷേത്രങ്ങള്‍
ഏതൊക്കെയാണെന്നും,2015-16,
2016-17 എന്നീ
വർഷങ്ങളിൽ ഓരോ
ക്ഷേത്രത്തിന്റെയും
നടവരുമാനം
എത്രയായിരുന്നെന്നും
വിശദമാക്കാമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ
വിലപിടിച്ച വസ്തുക്കളുടെ
കണക്കെടുപ്പ്
767.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലെ ക്ഷേത്രങ്ങളിലെ
തിരുവാഭരണങ്ങളുടെയും
മറ്റ് വിലപിടിച്ച
വസ്തുക്കളുടെയും
കണക്കെടുക്കുന്നതിന്
ദേവസ്വം ബോര്‍ഡ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ക്ഷേത്രങ്ങളിലെ
കാണിക്ക, രസീത് എന്നീ
ഇനത്തില്‍ ലഭിക്കുന്ന
വരുമാനത്തിലെ ചോര്‍ച്ച
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിക്കും;
വിശദമാക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
768.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ് മുന്‍
പ്രസിഡന്റും മെമ്പറും
വൻ തുക യാത്രാപ്പടി
ഇനത്തില്‍
കൈപ്പറ്റിയെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
അന്വേഷണത്തിന്
ഉത്തരവായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
കോലധാരികള്‍ക്കും
ആചാരസ്ഥാനികര്‍ക്കും പെന്ഷന്
769.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോലധാരികള്‍ക്കും
ആചാരസ്ഥാനികര്‍ക്കും
നിലവിൽ എത്ര രൂപയാണ്പ്
പ്രതിമാസ പെന്‍ഷനായി
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ; മറ്റ്
ക്ഷേമ പെന്‍ഷനുകള്‍
1000-ല്‍ അധികം രൂപയായി
ഉയര്‍ത്തിയിട്ടും
ഇവര്‍ക്കുള്ള പെന്ഷന്
വര്‍ദ്ധിപ്പിച്ചു
നല്കാന്
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
പുതുതായി
അപേക്ഷ നൽകിയ പ്രസ്തുത
വിഭാഗക്കാർക്ക്
എപ്പോള്‍ പെന്ഷന്
നല്കാന് കഴിയുമെന്നും
പെന്ഷന് ലഭിക്കാനായി
എത്ര അപേക്ഷകള്‍ നിലവിൽ
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
770.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍
പ്ലാനിലുള്‍പ്പെടുത്തി
ഇതേവരെ എന്തൊക്കെ
പദ്ധതികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
ഓരോ പദ്ധതിക്കും
ചെലവഴിച്ച തുക എത്ര
വീതമാണ്; ഓരോ
പദ്ധതിയുടെയും നിലവിലെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇനിയും
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
ഇപ്പോള്‍ നിര്‍മ്മാണം
നടന്നുകൊണ്ടിരിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്നും ഓരോ
പദ്ധതിയുടെയും
നിര്‍മ്മാണ പുരോഗതി
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കാമോ;
(സി)
ശബരിമലയിലേക്ക്
റോപ്-വേ
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പമ്പാനദിയിലെ
ജലക്ഷാമത്തിന് ശാശ്വത
പരിഹാരം കാണുന്നതിന്
എന്തെങ്കിലും പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ശബരിമല
തീര്‍ത്ഥാടനം
771.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനത്തിന് കാനന
പാതയിലൂടെ കാല് നടയായി
അയ്യപ്പ ദര്‍ശനം
നടത്തുന്ന അയ്യപ്പ
ഭക്തര്‍ക്ക്
നടപ്പന്തലില്‍ പ്രത്യേക
ക്യൂ അനുവദിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
(ബി)
ഓണ്‍
ലെെന്‍ ബുക്കിംഗ് വഴി
വരുന്ന അയ്യപ്പ
ഭക്തര്‍ക്ക്
ഏര്‍പ്പെടുത്തിയിരിക്കുന്ന
വെര്‍ച്വല്‍ ക്യൂ
പോലുള്ള പ്രത്യേക
സംവിധാനം പരമ്പരാഗത
കാനന പാതയില്‍ കൂടി
കാല്‍നടയായി വരുന്ന
അയ്യപ്പ ഭക്തര്‍ക്കും
ഏര്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
കേരളത്തിലെ
ക്ഷേത്രങ്ങളിലെ സമ്പത്ത്
772.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ക്ഷേത്രങ്ങളിലെ
സമ്പത്ത് പരിശോധിച്ച്
ഡിജിറ്റല്‍ രേഖകളാക്കി
സൂക്ഷിക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?
തൃത്തല്ലൂരില്‍
ശബരിമല തീര്‍ത്ഥാടകര്‍ക്കായി
ഇടത്താവളം
773.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തൃശ്ശൂര്‍
ജില്ലയിലെ വാടാനപ്പളളി
പഞ്ചായത്തിലെ
തൃത്തല്ലൂരില്‍ ശബരിമല
തീര്‍ത്ഥാടകര്‍ക്കായി
ഒരു ഇടത്താവളം
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?