പെട്രോള്‍
എഞ്ചിനുകള്‍
പ്രോത്സാഹിപ്പിക്കാൻ നടപടി
3173.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.
ആന്‍സലന്‍
,,
കെ. ദാസന്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണെണ്ണ
എഞ്ചിനേക്കാള്‍
പരിസ്ഥിതി സൗഹൃദമായ
പെട്രോള്‍ എഞ്ചിനുകള്‍
മത്സ്യബന്ധന
യാനങ്ങളില്‍
ഘടിപ്പിക്കേണ്ടതിന്റെ
ആവശ്യകത
മത്സ്യത്തൊഴിലാളികളെ
ബോധ്യപ്പെടുത്തുന്നതിന്
ശ്രമിക്കുമോയെന്നു
വ്യക്തമാക്കാമോ;
(ബി)
ക്വോട്ടോ
പ്രോട്ടോക്കോള്‍
അനുസരിച്ച് മത്സ്യബന്ധന
യാനങ്ങളില്‍ കൂടുതല്‍
പരിസ്ഥിതി സൗഹൃദ
പെട്രോള്‍ എഞ്ചിനുകള്‍
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
സംസ്ഥാന ഫിഷറീസ്
വകുപ്പ് മന്ത്രി
കേന്ദ്ര പെട്രോളിയം
വകുപ്പ് മന്ത്രിയ്ക്ക്
നല്കിയ നിവേദനത്തില്‍
എന്തെല്ലാം
ആവശ്യങ്ങളാണ്
ഉന്നയിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
ഉള്‍നാടന്‍ മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
3174.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ഒ. ആര്. കേളു
,,
കെ.വി.വിജയദാസ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ശുദ്ധജല
മത്സ്യസമ്പത്തില്‍ വന്‍
കുതിപ്പ് ലക്ഷ്യമാക്കി
മോഡല്‍ ഫാമുകള്‍
ഒരുക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇതിനാവശ്യമായ
സാങ്കേതിക സഹായവും
പരിശീലനവും
മത്സ്യകര്‍ഷകര്‍ക്ക്
നല്‍കുന്നതിനുള്ള നടപടി
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
മോഡല്‍
ഫാമുകളിലേയ്ക്കാവശ്യമായ
മത്സ്യക്കുഞ്ഞുങ്ങളെ
എപ്രകാരമാണ്
ലഭ്യമാക്കുന്നതെന്നും
ഏതെല്ലാം ജില്ലകളിലാണ്
ഈ പദ്ധതി
ആരംഭിക്കുന്നതെന്നും
വ്യക്തമാക്കാമോ ?
അഡാക്-
ലെ ഫാം ലേബര്‍മാരുടെ ശമ്പള
പരിഷ്കരണം
3175.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഡാക്
-നു കീഴിലുള്ള ഫിഷ്
ഫാമുകളിലേയും
ഹാച്ചറിയിലെയും ഫാം
ലേബര്‍മാരുടെ 1-7-2014
മുതലുള്ള ശമ്പള
പരിഷ്കരണം നാളിതുവരെ
നടത്താത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
അഡാക്
-ലെ മറ്റ് തസ്തികകളിലെ
ശമ്പള പരിഷ്കരണം
നടത്തിയിട്ടുണ്ടോ;
കുടിശ്ശിക വിതരണം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഫാം
ലേബര്‍മാരുടെ ശമ്പള
പരിഷ്കരണം
സമയബന്ധിതമായി
നടപ്പിലാക്കുമോ;
എങ്കില്‍ എന്നത്തേക്ക്
ഇത് നടപ്പിലാക്കുമെന്ന്
അറിയിക്കുമോ?
തീരദേശ
വികസന കോര്പ്പറേഷന്
ഏറ്റെടുത്ത് നടപ്പിലാക്കി
വരുന്ന പ്രവൃത്തികള്‍
3176.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
നിയോജകമണ്ഡലത്തില്‍
തീരദേശ വികസന
കോര്പ്പറേഷന്
ഏറ്റെടുത്ത്
നടപ്പിലാക്കി വരുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ; ഈ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്നും
ആയത് എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാവും
എന്നും വ്യക്തമാക്കുമോ;
(ബി)
തീരദേശ
വികസന കോര്പ്പറേഷന്
ഏറ്റെടുത്ത്
നടപ്പിലാക്കുന്ന
എരഞ്ഞോളിയിലെ ഇന്‍ഡോര്‍
ഹാച്ചറിയുടെ നിലവിലുള്ള
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ?
മറൈന്‍
ഫിഷറീസ് പോളിസി
3177.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പുറപ്പെടുവിച്ച മറൈന്‍
ഫിഷറീസ് പോളിസി
സംസ്ഥാനത്തെ
മത്സ്യമേഖലയെ എപ്രകാരം
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പോളിസിയിൽ സംസ്ഥാന
താല്പര്യങ്ങള്ക്കെതിരായ
കാര്യങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
എങ്കിൽ അവ
പുന:പരിശോധിപ്പിക്കണമെന്ന
ആവശ്യം
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേലുളള
കേന്ദ്രപ്രതികരണം
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
സമഗ്ര
അക്വേറിയം റിഫോംസ്
നിയമം കൊണ്ടു വരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിലൂടെ
സംസ്ഥാന സര്‍ക്കാര്‍
ലക്ഷ്യമിടുന്നത്
എന്താണെന്ന്
വ്യക്തമാക്കുമോ?
(ഡി)
ആയതിന്റെ
നിയമ
നിര്‍മ്മാണത്തിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ?
ഉള്‍നാടൻ
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായുളള
പദ്ധതികള്‍
3178.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉള്‍നാടൻ മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
ഈ സർക്കാർ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉള്‍നാടൻ
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഭാവിയിൽ
ഉള്‍നാടൻ
മത്സ്യകൃഷിയുടെ
വ്യാപനത്തിനും
പ്രോത്സാഹനത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നത്;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
കാരാപ്പുഴ
അക്വേറിയം
3179.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ ഫിഷറീസ്
വകുപ്പിന് കീഴില്‍ ഇൗ
സര്‍ക്കാര്‍
നടത്തിയിട്ടുള്ള പ്രധാന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
കാരാപ്പുഴ
അണക്കെട്ടിനോട്
ചേര്‍ന്ന്
പ്രവര്‍ത്തിക്കുന്ന
അക്വേറിയം
വികസിപ്പിക്കുന്നതിനും
സഞ്ചാരികളെ കൂടുതല്‍
ആകര്‍ഷിക്കുന്നതിനുമുള്ള
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(സി)
കാരാപ്പുഴ
അക്വേറിയത്തില്‍
നിന്നും 2017-18
സാമ്പത്തിക
വര്‍ഷത്തില്‍
സര്‍ക്കാരിന് ലഭിച്ച
വരുമാനം എത്രയെന്നും
പ്രസ്തുത
കേന്ദ്രത്തിന്റെ ഇതേ
കാലയളവിലെ
നടത്തിപ്പിനായി ചെലവായ
തുക എത്ര എന്നതിന്റെയും
കണക്കുകള്‍
ലഭ്യമാക്കാമോ?
ആഴക്കടല്‍
മത്സ്യബന്ധനം
3180.
ശ്രീ.എസ്.ശർമ്മ
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
സംസ്ഥാനങ്ങള്‍ക്ക്
ആഴക്കടല്‍
മത്സ്യബന്ധനത്തിനായി
കേന്ദ്ര സര്‍ക്കാര്‍
സഹായം നല്കുന്നുണ്ടോ;
സംസ്ഥാനത്തിന് നല്കിയ
സഹായം എത്രയെന്ന്
അറിയിക്കാമോ;
(ബി)
ആഴക്കടല്‍
മത്സ്യബന്ധനം
സംബന്ധിച്ച് സംസ്ഥാനം
കേന്ദ്ര സര്‍ക്കാരിനു
സമര്‍പ്പിച്ച
പദ്ധതികള്‍
ഏതെല്ലാമെന്നും അവയോട്
കേന്ദ്രസര്‍ക്കാര്‍
സ്വീകരിച്ച നിലപാട്
എന്തെന്നും
വ്യക്തമാക്കാമോ;
(സി)
കേന്ദ്രസര്‍ക്കാര്‍
വിജ്ഞാപനം
ചെയ്തിട്ടുള്ള
ആഴക്കടല്‍ മത്സ്യബന്ധന
നയം പരമ്പരാഗതരീതി
അനുവര്‍ത്തിക്കുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
ഹാനികരമാണെന്ന ആശങ്ക
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
മത്സ്യബന്ധന
യാനങ്ങള്‍ക്കു സബ്സിഡി
നിരക്കില്‍ മണ്ണെണ്ണ
ലഭ്യമാക്കാനും മണ്ണെണ്ണ
എന്‍ജിനുകള്‍ക്കു പകരം
പെട്രോള്‍ എന്‍ജിനുകള്‍
വ്യാപകമാക്കാനും
സബ്സിഡിയോടെ പെട്രോള്‍
നല്‍കാനും നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
പത്തനംതിട്ട
പന്നിവേലിച്ചിറയിലെ ഫിഷറീസ്
വകുപ്പിന്റെ പദ്ധതി
3181.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ പന്നിവേലിചിറ
ഫിഷറീസ് ഹാച്ചറിക്കായി
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് (2011-16) എത്ര
തുക
ചെലവഴിച്ചിട്ടുണ്ട്;
(ബി)
നിലവില്‍
ഹാച്ചറിയില്‍,
മത്സ്യക്കുഞ്ഞുങ്ങളെ
വിറ്റ് കിട്ടുന്ന
വരുമാനമെത്ര
എന്നറിയിക്കാമോ;
(സി)
പന്നിവേലിച്ചിറയിലെ
ഫിഷറീസ് വകുപ്പിന്റെ
പദ്ധതികള്‍ക്കായി ഒരു
മാസ്റ്റര്‍ പ്ലാന്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വെളിപ്പെടുത്തുമോ?
തൃക്കുന്നപ്പുഴ,
ആറാട്ടുപുഴ പഞ്ചായത്തുകളില്‍
നടപ്പിലാക്കുന്ന കുടിവെള്ള
പദ്ധതി
3182.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തില്‍ തീരദേശ
വികസന കോര്പ്പറേഷന്
മുഖേന തൃക്കുന്നപ്പുഴ,
ആറാട്ടുപുഴ
പഞ്ചായത്തുകളില്‍
നടപ്പിലാക്കുന്ന
കുടിവെള്ള പദ്ധതിയുടെ
നിലവിലെ
അവസ്ഥയെന്തെന്നു
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
പ്രവൃത്തികളാണ് ഈ
കുടിവെള്ള പദ്ധതിയുടെ
ഭാഗമായി
ഉള്‍പ്പെടുത്തുന്നത്;
വ്യക്തമാക്കുമോ?
മത്സ്യകൃഷിയോടൊപ്പം
മണ്ണിലല്ലാതെ പച്ചക്കറി കൃഷി
T 3183.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യകൃഷിയോടൊപ്പം
മണ്ണിലല്ലാതെ പച്ചക്കറി
കൃഷി കൂടി നടത്തുന്ന
സംയോജിത കൃഷി രീതി
(അക്വാപോണിക്സ്)
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഇത്തരത്തിലുള്ള
കൃഷിയിലൂടെ
മത്സ്യ-പച്ചക്കറി
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിലേക്ക്
പദ്ധതികള്‍
ആവിഷ്കരിക്കുമോ;എങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കുമോ?
ആധുനിക
മത്സ്യ മാര്‍ക്കറ്റുകള്‍
3184.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
വിപണനത്തിന് ആധുനിക
സൗകര്യങ്ങളോടു കൂടിയ
മത്സ്യ
മാര്‍ക്കറ്റുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
മാര്‍ക്കറ്റിലൂടെ നല്ല
മത്സ്യങ്ങള്‍ കുറഞ്ഞ
വിലയ്ക്ക്
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
മത്സ്യ
മാര്‍ക്കറ്റുകളില്‍
വൃത്തിയും വെടിപ്പും
കാത്തു സൂക്ഷിക്കാന്‍
എന്തെല്ലാം
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മത്സ്യ
മാര്‍ക്കറ്റുകളുടെ നവീകരണം
3185.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം, കൊല്ലം
ജില്ലയിലെ ഏതെല്ലാം
മത്സ്യ
മാര്‍ക്കറ്റുകള്‍
നവീകരിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ജില്ലയിലെ ഏതെല്ലാം
മാര്‍ക്കറ്റുകളുടെ
നവീകരണത്തിന് ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഇവയില്‍
ഏതെല്ലാം
മാര്‍ക്കറ്റുകളുടെ
നവീകരണ പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടെന്നും
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും
വിശദമാക്കുമോ?
മത്സ്യ
മാര്‍ക്കറ്റുകളുടെ നവീകരണം
3186.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആറന്മുള നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
മത്സ്യ
മാര്‍ക്കറ്റുകളുടെ
നവീകരണത്തിന്
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമായിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
പൂഴനാട്
പബ്ലിക് മാര്‍ക്കറ്റ് നവീകരണം
3187.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
പൂഴനാട് പബ്ലിക്
മാര്‍ക്കറ്റ്
നവീകരിക്കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
നിവേദനത്തിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(ബി)
ഈ
പദ്ധതിക്ക് ഫിഷറീസ്
വകുപ്പിന്റെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
മറുനാടൻ
ട്രോളിംഗ് ബോട്ടുകളുടെ
അനധികൃത മത്സ്യബന്ധനം
3188.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ജി.എസ്.ജയലാല്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറുനാടൻ
ട്രോളിംഗ് ബോട്ടുകളുടെ
അനധികൃത മത്സ്യബന്ധനം
മൂലം പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍
ദുരിതം നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ബോട്ടുകളുടെ
കടന്നുകയറ്റം മൂലം
മത്സ്യത്തൊഴിലാളികളുടെ
വലകള്‍
തകരാനിടയാകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ; ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ട്രോളര്‍
ബോട്ടുകള്‍ റിങ്ങ് വല
ഉപയോഗിച്ച്
മത്സ്യബന്ധനം
നടത്തുന്നത് മൂലം
മത്സ്യക്കുഞ്ഞുങ്ങളും
മുട്ടകളും ഉള്‍പ്പെടെ
മത്സ്യസമ്പത്ത്
നശിപ്പിക്കപ്പെടുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
ആയത് തടയുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കായംകുളം
മണ്ഡലത്തിലെ പ്രവൃത്തികള്‍
3189.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ കിഫ്ബി
യില്‍ ഉള്‍പ്പെടുത്തി
അംഗീകാരം നേടുന്നതിനായി
കേരള സംസ്ഥാന തീരദേശ
വികസന കോര്പ്പറേഷന്
മുഖേന എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുള്ള
കായംകുളം ഗവണ്മെന്റ്
ഗേള്‍സ് ഹയര്‍
സെക്കന്ററി സ്കൂളിന്റെ
കെട്ടിടനിര്‍മ്മാണം,
കണ്ടല്ലൂര്‍
പി.എച്ച്.സി. യുടെ
കെട്ടിടനിര്‍മ്മാണം,
കരിപ്പുഴ
മത്സ്യമാര്‍ക്കറ്റിന്റെ
പുതിയ കെട്ടിട
നിര്‍മ്മാണം എന്നീ
പദ്ധതികളുടെ നിലവിലുള്ള
പുരോഗതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ കാലതാമസം
കൂടാതെ
നടപ്പാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ഹാനികരമായ
രാസവസ്തുക്കള്‍ മത്സ്യത്തിൽ
ചേർക്കുന്നത് തടയാൻ നടപടി
3190.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യം
കേടാകാതിരിക്കാന്‍
ആരോഗ്യത്തിന് ഹാനികരമായ
രാസവസ്തുക്കള്‍
ചേര്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
തടയുന്നതിന് എന്തെല്ലാം
നടപടികളാണ് വകുപ്പ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നടപടികള്‍ കൂടുതല്‍
ജനങ്ങള്‍ക്ക്
ഗുണകരമാവുന്ന രീതിയില്‍
നടപ്പില്‍ വരുത്തുവാന്‍
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ?
ആറാട്ടുപുഴ
ഫിഷ് മീല്‍ പ്ലാന്റ്
3191.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജക മണ്ഡലത്തിലെ
ആറാട്ടുപുഴ
പഞ്ചായത്തില്‍
മത്സ്യഫെഡ് മുഖേന
സ്ഥാപിച്ചിട്ടുള്ള ഫിഷ്
മീല്‍ പ്ലാന്റിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
പ്ലാന്റിന്റെ
നിര്‍മ്മാണത്തിന്
ഇതുവരെ എന്ത് തുക
ചെലവായി എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രവര്‍ത്തനം
ആരംഭിക്കാന്‍ വൈകുന്നത്
മൂലം യന്ത്രസാമഗ്രികളും
മറ്റ് ഉപകരണങ്ങളും
നശിക്കുന്ന സാഹചര്യം
ഒഴിവാക്കുന്നതിനായി
പ്ലാന്റ്
പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള
ഫണ്ട്
അനുവദിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
മാര്‍ക്കറ്റുകളുടെ
നവീകരണം
3192.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം തീരദേശ
വികസന കോര്പ്പറേഷന്
മുഖേന കൊല്ലം
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കിയെന്നും
ഏതെല്ലാം പ്രവൃത്തികള്‍
ആരംഭിച്ചുവെന്നുമുള്ളതിന്റെ
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ
കടപ്പാക്കട,
അഞ്ചാലുംമൂട്
മാര്‍ക്കറ്റുകളുടെ
നവീകരണത്തിന്
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
മാര്‍ക്കറ്റുകളുടെ
നവീകരണത്തിനായി
ഭരണാനുമതി നല്കി, തുക
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
തീരദേശ
വികസന കോര്‍പ്പറേഷന്റെ
പ്രവർത്തനം
3193.
ശ്രീ.ബി.സത്യന്
,,
എം. മുകേഷ്
,,
കെ.ജെ. മാക്സി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലാക്രമണ ഭീഷണിയുള്ള
മേഖലയില്‍ താമസിക്കുന്ന
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ സുരക്ഷിത
കേന്ദ്രങ്ങളിലേക്ക്
മാറ്റി
പാര്‍പ്പിക്കുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
സംസ്ഥാന
തീരദേശ വികസന
കോര്പ്പറേഷന്
നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
തീരദേശവാസികളെ
സാമ്പത്തിക, സാമൂഹിക,
അടിസ്ഥാന സൗകര്യ
വികസനത്തില്‍
പൊതുധാരക്ക് സമാനമായ
തോതിലുള്ള
വളര്‍ച്ചയിലെത്തിക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
ചിറക്കര
വൊക്കേഷണൽ ഹയര്‍സെക്കൻഡറി
സ്കൂളിന് പുതിയ കെട്ടിടം
3194.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
നിയോജകമണ്ഡലത്തിൽ
കോസ്റ്റൽ
ഡിപ്പാര്‍ട്ട്മെന്റ്
കിഫ്ബിയിൽ
ഉള്‍പ്പെടുത്തി
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്ന ചിറക്കര
വൊക്കേഷണൽ
ഹയര്‍സെക്കൻഡറി
സ്കൂളിന്റെ പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട
പ്രവൃത്തിയുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ; ആയതിന്
ഭരണാനുമതി എന്ന്
ലഭ്യമാവും എന്ന്
വ്യക്തമാക്കാമോ?
കായംകുളം
നിയോജക മണ്ഡലത്തില്‍
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
3195.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
നിയോജക മണ്ഡലത്തില്‍
2016-നു ശേഷം ഫിഷറീസ്
വകുപ്പില്‍ നിന്നും
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെ
ഭരണാനുമതി ലഭിച്ച
തീയതി, സാങ്കേതികാനുമതി
ലഭിച്ച തീയതി, ടെണ്ടര്‍
ചെയ്ത തീയതി എന്നിവ
ലഭ്യമാക്കാമോ;
(ബി)
ഇപ്രകാരം
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിലുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇതിനുള്ള കാരണം
എന്താണെന്നും പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വിശദമാക്കാമോ?
കടലാക്രമണ
ഭീഷണി നേരിടുന്നവരുടെ
പുനരധിവാസം
3196.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തിന്റെ
പടിഞ്ഞാറ് ഭാഗത്ത്
കടലാക്രമണ ഭീഷണി
നിലനില്‍ക്കുന്ന
മേഖലയില്‍ തീരത്തോട്
ചേര്‍ന്ന് 50
മീറ്ററിനുള്ളില്‍
താമസിക്കുന്നവരെ
പുനരധിവസിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ഹരിപ്പാട്
മണ്ഡലത്തിലെ ഹൈമാസ്റ്റ്
ലൈറ്റുകള്‍
3197.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തില്‍ തീരദേശ
വികസന കോര്പ്പറേഷന്
മുഖേന എത്ര ഹൈമാസ്റ്റ്
ലൈറ്റുകളാണ്
സ്ഥാപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;അവയില്‍
എത്രയെണ്ണം നിലവില്‍
പ്രവര്ത്തിക്കുന്നുണ്ടെന്നറിയിക്കാമോ;
(ബി)
ഏത്
ഏജന്‍സിയാണ് ഇവ
സ്ഥാപിച്ചിട്ടുള്ളത്;ഇവയുടെ
പരിപാലനത്തിനുളള
വ്യവസ്ഥകള്‍ നിര്‍വ്വഹണ
കരാറില്‍
ഉള്പ്പെടുത്തിയിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രവര്‍ത്തനരഹിതമായ
ഹൈമാസ്റ്റ് ലൈറ്റുകള്‍
അടിയന്തരമായി
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാസര്‍ഗോഡ്
പള്ളിക്കര പ്രാഥമിക ആരോഗ്യ
കേന്ദ്രത്തിന് പുതിയ കെട്ടിടം
3198.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
പള്ളിക്കര
ഗ്രാമപഞ്ചായത്തിലെ
പ്രാഥമിക ആരോഗ്യ
കേന്ദ്രത്തിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുവാൻ കേരള
സംസ്ഥാന തീരദേശ
കോര്പ്പറേഷന് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
എത്ര രൂപയാണ് ഇതിനായി
അനുവദിച്ചിട്ടുള്ളതെന്നും
പുതിയ കെട്ടിടത്തിന്റെ
ശിലാസ്ഥാപനം
നടത്തിയോയെന്നും
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഏത് തീയതിയിൽ ആരാണ്
ശിലാസ്ഥാപന കർമ്മം
നിര്‍വ്വഹിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ശിലാസ്ഥാപനം
നടന്ന സ്ഥലത്തിന്റെ
സര്‍വ്വെ നമ്പര്‍
എത്രയാണെന്നും എത്ര
സെന്റ് സ്ഥലത്താണ്
കെട്ടിടം
നിര്‍മ്മിക്കുന്നതെന്നും
പ്രസ്തുത സ്ഥലം ആരുടെ
ഉടമസ്ഥതയിലാണെന്നും
വ്യക്തമാക്കാമോ;
(ഇ)
സര്‍ക്കാരിന്റെയോ
പഞ്ചായത്തിന്റെയോ
അധീനതയില്‍ അല്ലാത്ത
സ്ഥലത്ത് പ്രസ്തുത
കെട്ടിടം
നിര്‍മ്മിക്കുവാൻ
നിയമപരമായി സാധിക്കുമോ
എന്ന് വ്യക്തമാക്കാമോ;
(എഫ്)
സ്വകാര്യ
വ്യക്തികളുടെതാണ്
പ്രസ്തുത സ്ഥലമെങ്കില്‍
അവിടെ
തറക്കല്ലിട്ടതിന്റെ
സാംഗത്യം
വിശദീകരിക്കാമോ;
(ജി)
തീരദേശ
വികസന കോര്പ്പറേഷന്
അനുവദിച്ച
ഫണ്ടുപയോഗിച്ചു
നിര്‍മ്മിക്കുന്ന
പ്രസ്തുത കെട്ടിടം
എവിടെ സ്ഥാപിക്കുമെന്ന്
വ്യക്തമാക്കാമോ?
കണ്ടല്ലൂര്‍
ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള
പദ്ധതി
3199.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്റഗ്രേറ്റഡ്
കോസ്റ്റല്‍ ഏരിയ
ഡവലപ്മെന്റ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കായംകുളം കണ്ടല്ലൂര്‍
ഗ്രാമപഞ്ചായത്തില്‍
കുടിവെള്ള
വിതരണത്തിനായി തുക
അനുവദിച്ചിട്ടും
നാളിതുവരെ പദ്ധതി
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍
കഴിഞ്ഞിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ കാരണമെന്തെന്ന്
വിശദമാക്കാമോ;
(സി)
രൂക്ഷമായ
കുടിവെള്ള പ്രതിസന്ധി
നേരിടുന്ന പ്രസ്തുത
പ്രദേശത്ത് എത്രയും
പെട്ടെന്ന് പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
എങ്കില്‍
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളി
ഭവന നിര്‍മ്മാണ പദ്ധതി
3200.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ മലപ്പുറം
ജില്ലയിലെ
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തില്‍
എത്ര
മത്സ്യത്തൊഴിലാളികള്‍ക്ക്
വീടുകള്‍ അനുവദിച്ചു
എന്ന് വ്യക്തമാക്കുമോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
മത്സ്യത്തൊഴിലാളികള്‍ക്ക്
വീട്
അനുവദിക്കുന്നതിന്റെ
മാനദണ്ഡം
വ്യക്തമാക്കാമോ?
രാസവസ്തുക്കള്‍
കലര്‍ത്തിയുള്ള മത്സ്യം
വില്പന
3201.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യമാര്‍ക്കറ്റുകളിലും
ചില്ലറ വില്പന
കേന്ദ്രങ്ങളിലും
രാസവസ്തുക്കള്‍
കലര്‍ത്തിയുള്ള മത്സ്യം
വില്പന നടത്തുന്നത്
തടയാന്‍ ഭക്ഷ്യസുരക്ഷാ
വിഭാഗത്തോട് ചേര്‍ന്ന്
ഫിഷറീസ് വകുപ്പ്
രൂപീകരിച്ച
സ്ക്വാഡിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
എന്നു വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ക്വാഡിന്റെ
നേതൃത്വത്തില്‍
സംസ്ഥാനത്തെ എല്ലാ
ജില്ലകളിലും നടത്തിയ
പ്രധാന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
ഇപ്രകാരം
മത്സ്യത്തില്‍
രാസവസ്തുക്കള്‍
കലര്‍ത്തി വിറ്റതിന്
ആര്‍ക്കെങ്കിലുമെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
കോസ്റ്റൽ
ഏരിയ ഡെവലപ്മെന്റ്
കോര്പ്പറേഷന് മുഖേന
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
3202.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തില്‍ കോസ്റ്റൽ
ഏരിയ ഡെവലപ്മെന്റ്
കോര്പ്പറേഷന് മുഖേന
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച കവ്വായി
ഗവ. യു.പി സ്കൂളിന്റെ
പുതിയ കെട്ടിടം,
പാലക്കോട് ഫിഷ്
ലാന്റിംഗ് സെന്റര്‍
എന്നിവയ്ക്ക് ഭരണാനുമതി
നല്കുന്ന നടപടികള്‍
ഏത് വരെ ആയെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
പ്രസ്തുത പ്രവൃത്തികള്‍
കിഫ്ബി മുഖേനയാണോ
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
എപ്പോള്‍ ഭരണാനുമതി
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കാമോ?
അക്ഷരസാഗരം
പദ്ധതി
3203.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരദേശവാസികളെ
സാക്ഷരരാക്കുവാന്‍
സാക്ഷരതാ മിഷന്റെ
ആഭിമുഖ്യത്തില്‍
അക്ഷരസാഗരം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
സംസ്ഥാന
ആസൂത്രണ ബോര്‍ഡിന്റെ
സര്‍വ്വെ പ്രകാരം,
തീരദേശവാസികളിൽ എത്ര
ശതമാനം പേരാണ്
നിരക്ഷരരെന്ന്
കണ്ടെത്തിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
അക്ഷരസാഗരം
പദ്ധതിക്കായി, ഫിഷറീസ്
വകുപ്പ് ഫണ്ട്
നല്‍കിയിട്ടുണ്ടോ; ഓരോ
ജില്ലയ്ക്കും എത്ര തുക
വീതമാണ്
നല്‍കിയിട്ടുള്ളത്
എന്നറിയിക്കാമോ ?
തീരദേശ
റോഡുകളുടെ പുനരുദ്ധാരണം
3204.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എറണാകുളം
ജില്ലയില്‍ ഓരോ
മണ്ഡലത്തിലും തീരദേശ
റോഡുകളുടെ
പുനരുദ്ധാരണത്തിനായി
അനുവദിച്ച തുക
എത്രയെന്ന് മണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ?
ഓഖി
ദുരന്തം
3205.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉണ്ടായ ഓഖിദുരന്തത്തിൽ
എത്രപേര്‍ മരണമടഞ്ഞു,
എത്രപേര്‍ക്ക് അംഗ
വൈകല്യം സംഭവിച്ചു,
എത്രപേരുടെ മൃതശരീരം
കണ്ടെത്തിയിട്ടുണ്ട്,
ഇനി എത്ര പേരുടെ
മൃതശരീരം ലഭിക്കാനുണ്ട്
എന്നിവ സംബന്ധിച്ച
കണക്കുകള്‍ മത്സ്യബന്ധന
വകുപ്പിലുണ്ടോ,
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
നാശനഷ്ടം
സംബന്ധിച്ച് വ്യക്തമായ
വിവരം ലഭ്യമാണോ;ഒാരോ
മത്സ്യത്തൊഴിലാളിക്കും
ഉണ്ടായ നാശനഷ്ടം എത്ര;
ഇത് കണക്കാക്കിയത്
എന്ത് മാനദണ്ഡം
അനുസരിച്ചാണെന്നു
വ്യക്തമാക്കുമോ;
(സി)
ജീവന്
നഷ്ടപ്പെട്ടവരുടെ
ആശ്രിതര്‍ക്കും അംഗ
വൈകല്യം
സംഭവിച്ചവർക്കും
എന്തെങ്കിലും സഹായം
നാളിതുവരെ
നല്‍കിയിട്ടുണ്ടോ;
പ്രഖ്യാപിച്ച
സഹായങ്ങള്‍ എന്തെല്ലാം;
(ഡി)
മരിച്ചവരുടെയും
കാണാനില്ലാത്തവരുടെയും
അംഗവൈകല്യം
സംഭവിച്ചവരുടെയും
മുഴുവന്‍ വിവരങ്ങളും
പ്രഖ്യാപിച്ച
സഹായങ്ങള്‍ സംബന്ധിച്ച
വിവരങ്ങളും
ഉള്‍പ്പെടുത്തി
സര്‍ക്കാര്‍ ഉത്തരവ്
ഇറക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
ദുരന്തത്തിന്
ഇരയായ ഓരോ
വ്യക്തികളുടെയും
കുടുംബത്തിന്
ഇത്തരത്തിലുള്ള
സര്‍ക്കാര്‍ ഉത്തരവ്
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ
ഓഖി
ദുരന്ത നഷ്ടപരിഹാരം
3206.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍പ്പെട്ട്
മത്സ്യബന്ധന
ഉപകരണങ്ങളും
മത്സ്യബന്ധന
ബോട്ടുകളും നശിച്ചതു
വഴിയുണ്ടായ നഷ്ടം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നഷ്ടം നികത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
ഓഖി
ദുരന്തം
3207.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റില്‍പ്പെട്ട
എത്ര
മത്സ്യതൊഴിലാളികളുടെ
മരണം
സ്ഥിരീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
(ബി)
ദുരന്തത്തില്‍
കാണാതായ എത്ര
മത്സ്യതൊഴിലാളികളെ
കണ്ടെത്തിയിട്ടുണ്ട്;ഇനി
എത്ര പേരെ
കണ്ടെത്താനുണ്ട്
വിശദാംശം ലഭ്യമാക്കുമോ?
(സി)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
ദുരന്തമുന്നറിയിപ്പ്
സംവിധാനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദവിവരം
ലഭ്യമാക്കുമോ?
ഓഖി
ചുഴലിക്കാറ്റ് -
മത്സ്യതൊഴിലാളികള്‍ക്കുണ്ടായ
നാശനഷ്ടം
3208.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റില്‍
ജീവനോപാധികള്‍
നഷ്ടപ്പെട്ട
മത്സ്യതൊഴിലാളികളെ
സഹായിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓഖി
ചുഴലിക്കാറ്റില്‍
സംസ്ഥാനത്ത് ആകമാനം
മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
ജില്ല തിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
ഇതു
സംബന്ധിച്ചു കേന്ദ്ര
സര്‍ക്കാര്‍ ഇതുവരെ
അനുവദിച്ച തുക
എത്രയാണെന്നും കേരളം
സമര്‍പ്പിച്ച
കണക്കുകള്‍ പ്രകാരമുള്ള
തുക എത്രയാണെന്നും
വിശദമാക്കുമോ?
ഓഖി
ദുരന്തബാധിതർക്കുള്ള ധനസഹായം
3209.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍പ്പെട്ട്
മത്സ്യബന്ധനത്തിൽ
ഏര്‍പ്പെടാന്‍ കഴിയാത്ത
അവസ്ഥയിലായ
മത്സ്യത്തൊഴിലാളികള്‍ക്ക്
6.12.2017 -ലെ
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം ബദല്‍
ജീവനോപാധിയായി
അനുവദിച്ച അഞ്ച് ലക്ഷം
രൂപ ധനസഹായം ഫിഷറീസ്
വകുപ്പില്‍ നിന്നും
നാളിതുവരെ
എത്രപേര്‍ക്ക്
നൽകിയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ധനസഹായം ഇനി എത്ര
പേര്‍ക്ക് കൂടി
നല്‍കാനുണ്ട്;
(സി)
ഈയിനത്തില്‍
നാളിതുവരെയായി എത്ര തുക
ചെലവഴിച്ചുവെന്നും ഓരോ
മത്സ്യഗ്രാമത്തിലെയും
എത്ര
മത്സ്യത്തൊഴിലാളികള്‍ക്ക്
വീതമാണ് പ്രസ്തുത തുക
നൽകിയതെന്നും
വിശദമാക്കാമോ?
ഓഖി
ദുരിതബാധിതര്‍ക്കുള്ള
സഹായങ്ങള്‍
3210.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തം ബാധിച്ച
മത്സ്യത്തൊഴിലാളിക്ക്
നാളിതുവരെയായി
സര്‍ക്കാര്‍ എന്തൊക്കെ
സഹായങ്ങള്‍
നല്‍കിയെന്ന്
വിശദമാക്കുമോ;
(ബി)
ഇതില്‍
എത്ര ഗുണഭോക്താക്കള്‍
ഉണ്ട്; പ്രസ്തുത
സഹായങ്ങള്‍ നല്‍കിയത്
ആര്‍ക്കൊക്കെ എന്ന്
പേര് സഹിതം എണ്ണമിട്ട്
പ്രത്യേകമായി
വിവരിക്കുമോ;
(സി)
മരണപ്പെട്ട
പാവപ്പെട്ട
മത്സ്യത്തൊഴിലാളികളുടെ
കുടുംബത്തിന് നഷ്ട
പരിഹാര തുക എത്ര വീതം
നല്‍കിയിട്ടുണ്ടെന്നും
ആർക്കൊക്കെയെന്നും പേര്
സഹിതം വിശദമാക്കുമോ;
(ഡി)
മരണപ്പെട്ടവരുടെ
നഷ്ടപരിഹാര തുക ഇവരുടെ
കുടുംബങ്ങളില്‍ ആരുടെ
പേരിലാണ് നല്‍കുന്നത്;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
ഇതിന്റെ മാനദണ്ഡം
എങ്ങനെ കണക്കാക്കുന്നു;
വിശദ വിവരം നൽകുമോ?
ഒാഖി
ദുരന്തത്തില്‍പ്പെട്ടവര്‍ക്ക്
നഷ്ടപരിഹാരം
3211.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍ വിവിധതരം
മത്സ്യബന്ധനയാനങ്ങള്‍,
മത്സ്യബന്ധന
ഉപകരണങ്ങള്‍ എന്നിവ
നഷ്ടപ്പെട്ടവരുടെ
കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ചു
സര്‍ക്കാര്‍ ഉത്തരവായ
നഷ്ടപരിഹാരം നാളിതുവരെ
എത്രപേര്‍ക്ക്
നല്‍കിയെന്നും ഇനി
എത്രപേര്‍ക്കുകൂടി
നഷ്ടപരിഹാരം
നല്‍കുവാനുണ്ടെന്നും
വെളിപ്പെടുത്തുമോ?
ഓഖിയിൽപ്പെട്ട്
അംഗവൈകല്യം സംഭവിച്ച
മത്സ്യത്തൊഴിലാളികള്‍
3212.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഓഖി
ചുഴലിക്കൊടുങ്കാറ്റില്‍
എത്ര
മത്സ്യത്തൊഴിലാളികള്‍ക്ക്
സ്ഥിരമായും, ഭാഗികമായും
അംഗവൈകല്യം
സംഭവിച്ചു;വിശദാംശം
നല്‍കുമോ?
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ
3213.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
പോലുള്ള പ്രകൃതി
ദുരന്തങ്ങളുടെ
പാശ്ചാത്തലത്തില്‍
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷയ്കും
ക്ഷേമത്തിനുമായി
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്കരിച്ചു
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
നിലവില്‍
ദുരന്തത്തില്‍
അകപ്പെട്ട എത്ര
മത്സ്യത്തൊഴിലാളികള്‍ക്ക്
എന്തു തുക ധനസഹായം
അനുവദിച്ചു; വിശദാംശം
നല്‍കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
ഫിഷറീസ് വകുപ്പ് നല്കുന്ന
സംരക്ഷണം
3214.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കടലില്‍
മത്സ്യബന്ധനത്തിന്
പോകുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
ഫിഷറീസ് വകുപ്പ്
നല്കുന്ന സംരക്ഷണം
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഓഖി
ചുഴലിക്കാറ്റിന്റെയും
അതുമൂലമുണ്ടായ
ദുരന്തത്തിന്റെയും
പശ്ചാത്തലത്തില്‍
കടലില്‍ പോകുന്ന
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ
ഉറപ്പുവരുത്താന്‍
എന്തെങ്കിലും പുതിയ
സംവിധാനത്തിന് രൂപം
നല്‍കുമോ;
(സി)
എങ്കില്‍
ഉപഗ്രഹമുപയോഗിച്ച്
മത്സ്യത്തൊഴിലാളികള്‍ക്ക്
സന്ദേശമെത്തിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
കൂടാതെ
ഇവരുടെ വിവരങ്ങള്‍
കൃത്യമായി
രേഖപ്പെടുത്താന്‍
ടോക്കണ്‍ സമ്പ്രദായം
ഏര്‍പ്പെടുത്തുമോ;
(ഇ)
മത്സ്യബന്ധനയാത്ര
നിരീക്ഷണ സംവിധാനം
ബോട്ടുകളില്‍
ഘടിപ്പിക്കുമോ; ഇതിനു
പുറമെ മറ്റ് എന്തൊക്കെ
സുരക്ഷാസംവിധാനങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്കായി
സുരക്ഷാ സംവിധാനങ്ങൾ
T 3215.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റിനോടനുബന്ധിച്ച്
ഉണ്ടായ നാശനഷ്ടവും
ആളപായവും
കണക്കിലെടുത്ത്
മത്സ്യത്തൊഴിലാളികള്‍ക്കായി
എന്തെല്ലാം സുരക്ഷാ
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഓഖി
ദുരന്തവുമായി
ബന്ധപ്പെട്ട്
മത്സ്യത്തൊഴിലാളികള്‍ക്കും
കുടുംബങ്ങള്‍ക്കും എത്ര
തുക നഷ്ടപരിഹാരമായി
നല്‍കിയിട്ടുണ്ട്;
(സി)
ഇത്തരം
അപകടങ്ങളെ മുന്‍കൂട്ടി
പ്രതിരോധിക്കുന്നതിന്
ഫിഷറീസ് വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
കായംകുളം
ഫിഷിംഗ് ഹാര്‍ബറിന്റെ
സമഗ്രവികസനം
3216.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
ഫിഷിംഗ് ഹാര്‍ബറിലെ
ബ്രേക്ക് വാട്ടര്‍
സംവിധാനം തകര്‍ന്ന്
അപകടകരമായ നിലയിലായതും
ഹാര്‍ബറിന്റെ മേഖലയില്‍
ഡ്രഡ്ജ് ചെയ്യാത്തതു
മൂലമുണ്ടാകുന്ന
അപകടങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഡ്രഡ്ജിംഗ്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
മുന്‍പ്
ഡ്രഡ്ജ് ചെയ്ത മണ്ണ്
ഹാര്‍ബറില്‍ നിന്ന്
നീക്കം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഹാര്‍ബറിന്റെ
സമഗ്രവികസനത്തിനും
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷയ്ക്കും വേണ്ടി
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ?
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പിന്റെ
കീഴിൽ നിര്‍മ്മിച്ച റോഡുകള്‍
3217.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നതിനു
ശേഷം ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിന്റെ കീഴിൽ
നിര്‍മ്മിച്ച റോഡുകള്‍
എതൊക്കെയാണെന്ന് മണ്ഡലം
തിരിച്ച് ഓരോ റോഡിനും
ചെലവായ തുക സഹിതം
വ്യക്തമാക്കാമോ;
(ബി)
ഇനി
ഏതെല്ലാം റോഡുകളാണ്
നിര്‍മ്മിക്കാൻ
ബാക്കിയുള്ളതെന്ന്
മണ്ഡലം തിരിച്ച്
അറിയിക്കാമോ;
(സി)
പ്രസ്തുത
റോഡുകളുടെ
എസ്റ്റിമേറ്റ്
തയ്യാറായിട്ടുണ്ടോ
എന്നും എസ്റ്റിമേറ്റ്
തുക എത്രയാണെന്നും
ടെണ്ടര്‍ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ;
(ഡി)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിന്റെ കീഴിൽ
പുതുതായി റോഡ്
നിര്‍മ്മിക്കാൻ ലഭിച്ച
പ്രൊപ്പോസലുകള്‍
ഏതൊക്കെയാണെന്ന് മണ്ഡലം
തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
ആരെല്ലാമാണ്
പ്രസ്തുത
പ്രൊപ്പോസലുകള്‍
നൽകിയതെന്ന്
അറിയിക്കുമോ?
തീരദേശവികസന
കോര്പ്പറേഷന് മുഖേനയുള്ള
തൃപ്പുണിത്തുറ മണ്ഡലത്തിലെ
പ്രവൃത്തികൾ
3218.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കേരള
സംസ്ഥാന തീരദേശവികസന
കോര്പ്പറേഷന് മുഖേന
തൃപ്പുണിത്തുറ
മണ്ഡലത്തില്‍ നടത്തിയ
നിര്‍മ്മാണ
പ്രവൃത്തികളുടെ
വിശദാംശം തുക സഹിതം
അറിയിക്കാമോ;
(ബി)
നിലവില്‍
നടന്നുവരുന്നതും
ഭരണാനുമതി ലഭ്യമായതുമായ
പ്രവൃത്തികള്‍ ഏതെന്ന്
തുക സഹിതം അറിയിക്കുമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
3219.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പു
മുഖേന തൃപ്പൂണിത്തുറ
മണ്ഡലത്തില്‍ നടത്തിയ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിലേക്കായി
ചെലവായ തുക എത്രയെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇപ്രകാരം
നിലവില്‍ നടന്നു
വരുന്നതും ഭരണാനുമതി
ലഭ്യമായതുമായ
നിര്‍മ്മാണ
പ്രവൃത്തികള്‍ ഏതെന്ന്
തുക സഹിതം
വ്യക്തമാക്കാമോ?
മുതലപ്പൊഴിയിലെ
അപകടങ്ങള്‍
3220.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
സി.മമ്മൂട്ടി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുതലപ്പൊഴിയില്‍
വള്ളം, ബോട്ട് എന്നിവ
അപകടത്തില്‍പ്പെട്ട്
മത്സ്യത്തൊഴിലാളികള്‍
മരിക്കുവാന്‍ ഇടയാകുന്ന
കാരണങ്ങളെക്കുറിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
തുറമുഖ
നിര്‍മ്മാണത്തിലെ
പിഴവുകളാണ് ഇത്തരം
അപകടങ്ങള്‍ക്ക്
കാരണമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്
ആവര്‍ത്തിക്കാതിരിക്കാന്‍
ഇതിനകം എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
പുതിയങ്ങാടിയില്‍
ആധുനിക രീതിയിലുള്ള ഐസ്
പ്ലാന്റ്
3221.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
പുതിയങ്ങാടിയില്‍
സ്ഥിതി ചെയ്യുന്ന പഴയ
ഐസ് പ്ലാന്റ് കെട്ടിടം
പൊളിച്ചുനീക്കി ആധുനിക
രീതിയിലുള്ള ഐസ്
പ്ലാന്റ്
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ പ്രൊപ്പോസല്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
മിനി
ഫിഷിംഗ് ഹാര്‍ബര്‍
3222.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം,
പരവൂര്‍ തെക്കുംഭാഗത്ത്
മിനി ഫിഷിംഗ് ഹാര്‍ബര്‍
സ്ഥാപിക്കുന്നതിനായി
സി.ഡബ്ല്യു.പി.ആര്.എസ്.
ൽ നിന്നും
ജിയോടെക്നിക്കൽ
സ്റ്റെബിലിറ്റി
സ്റ്റഡീസ്, ഡസ്ടക്ക്
ആന്റ് വേവ് ഫ്ലൂം
സ്റ്റഡി എന്നിവയുടെ പഠന
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
സി.ഡബ്ല്യു.പി.ആര്.എസ്.
പരിസ്ഥിതി ആഘാതപഠനം
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
1980-ൽ
ആരംഭിച്ച ഈ പദ്ധതി
സാധ്യമാക്കുന്നതിനുള്ള
സത്വര നടപടികള്‍
സ്വീകരിക്കുമോ; പദ്ധതി
വേഗത്തിൽ
നടപ്പിലാക്കുന്നതിന്
ഇതിനകം
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്താണെന്ന്
വ്യക്തമാക്കാമോ?
ഫിഷിംഗ്
ഹാര്‍ബറുകളുടേയും മിനി
ഫിഷിംഗ് ഹാര്‍ബറുകളുടേയും
എണ്ണം
3223.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫിഷിംഗ് ഹാര്‍ബറുകളും
മിനി ഫിഷിംഗ്
ഹാര്‍ബറുകളും
എത്രയെണ്ണമുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
പുതുതായി
ഹാര്‍ബറുകളും മിനി
ഹാര്‍ബറുകളും
സ്ഥാപിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
വര്‍ക്കല
നിയോജകമണ്ഡലത്തില്‍ മത്സ്യ
ബന്ധന വകുപ്പ് പദ്ധതികള്‍
3224.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
നിയോജകമണ്ഡലത്തില്‍
മത്സ്യ ബന്ധന വകുപ്പ്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
വര്‍ക്കല
ചിലക്കൂര്‍ മിനി
ഫിഷിംഗ് ഹാര്‍ബര്‍
നിര്‍മ്മിക്കുന്നതിനായി
പരിസ്ഥിതി ക്ലിയറന്‍സ്
ലഭ്യമാക്കുന്നതിന് കേരള
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ് അതോറിറ്റി
(കെ.സി.ഇസഡ്.എം.എ)
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
മറുപടി
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
ത്വരിതപ്പെടുത്തുമോ;
(സി)
തീരദേശ
റോഡുകളുടെ
നിലവാരമുയര്‍ത്തല്‍
പദ്ധതിയിലുള്‍പ്പെടുത്തി
പുനരുദ്ധാരണം
നടത്തുന്നതിന്
ഭരണാനുമതി ലഭിച്ചവയില്‍
ടെണ്ടർ നടപടി
പൂര്‍ത്തിയാക്കാത്ത
റോഡുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ജൈവ
കശുമാവ് കൃഷിക്ക് സ്വീകരിച്ച
നടപടികള്‍
3225.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കശുവണ്ടി വ്യവസായ
ഉന്നമനത്തിനും
തൊഴിലാളികളുടെ
ക്ഷേമത്തിനും
പ്രകടനപത്രികയില്‍
പ്രഖ്യാപിച്ച
പ്രകാരമുള്ള നടപടികള്‍
സ്വീകരിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ബി)
മറ്റ്
സംസ്ഥാനങ്ങളില്‍ സ്ഥലം
പാട്ടവ്യവസ്ഥയിലെടുത്ത്
കശുമാവ് കൃഷി ചെയ്യുന്ന
പദ്ധതി പ്രകാരം എത്ര
ഏക്കറില്‍ കശുമാവ് കൃഷി
ആരംഭിച്ചു;
(സി)
കശുവണ്ടിക്ക്
പ്ലാന്റേഷന് പദ്ധതി
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോ;
(ഡി)
ജൈവ
കശുമാവ് കൃഷിക്ക്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഇ)
റോ
നട്ട് ബാങ്ക് നിലവില്‍
വന്നിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കശുവണ്ടി
വ്യവസായ സംരക്ഷണം
3226.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കശുവണ്ടി വ്യവസായ
സ്ഥാപനങ്ങള്‍ക്ക്
അടച്ചുപൂട്ടല്‍
ഭീഷണിയുണ്ടോ;
(ബി)
അടച്ചുപൂട്ടല്‍
ഭീഷണിയുടെ
സാഹചര്യങ്ങള്‍
എന്തൊക്കെയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തെ
കശുവണ്ടി വ്യവസായം
സംരക്ഷിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
കശുവണ്ടി
പരിപ്പില്‍ നിന്നും
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
3227.
ശ്രീ.കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
പരിപ്പില്‍ നിന്നും
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
വിപണിയില്‍
എത്തിക്കുന്നതിന്
കശുവണ്ടി വികസന
കോര്പ്പറേഷന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്; അത്
വിജയപ്രദമാണോ;
(ബി)
2017
ല്‍ കശുവണ്ടി പരിപ്പ്
കയറ്റിയയച്ചതിലൂടെ
കോര്പ്പറേഷന് നേടിയ
വിദേശ നാണ്യം എത്രയാണ്;
(സി)
ടാന്‍സാനിയായില്‍
നിന്നും കുറഞ്ഞ
വിലയ്ക്കുള്ള നിലവാരം
കുറഞ്ഞ പരിപ്പ്
ഇറക്കുമതി ചെയ്യുന്നത്
നമ്മുടെ
ഉല്‍പ്പന്നത്തിന്റെ
ആഭ്യന്തര വിപണിയെ
ബാധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഭീഷണി നേരിടുന്നതിന്
സ്വീകരിച്ച
നടപടിയെന്തെന്നു
വ്യക്തമാക്കുമോ?
കശുവണ്ടി
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കാന്‍
പദ്ധതികള്‍
3228.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള കശുവണ്ടി
ഫാക്ടറികള്‍
പ്രവര്‍ത്തിക്കുന്നതിന്
എത്ര ടണ്‍ കശുവണ്ടി
ആവശ്യമുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രതിവര്‍ഷം
എത്ര ടണ്‍ കശുവണ്ടിയാണ്
ആഭ്യന്തരമായി
ഉല്‍പ്പാദിപ്പിക്കുന്നത്
എന്ന്
വെളിപ്പെടുത്തുമോ;
(സി)
ആഭ്യന്തര
ഉല്പ്പാദനത്തിനുശേഷവും
അധികമായി ആവശ്യം വരുന്ന
കശുവണ്ടി എങ്ങനെയാണ്
സമാഹരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
കശുവണ്ടി
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
ഏതെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ?