സ്കൂളുകളെ
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നത്തിന് ഭരണാനുമതി
2948.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്‍.പി.-യു.പി.
സ്കൂളുകളെ അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങൾക്കായി
എത്ര സ്കൂളുകള്‍ക്കാണ്
നിലവില്‍ ഭരണാനുമതി
ലഭിച്ചിട്ടുള്ളത് എന്ന്
വിശദമാക്കുമോ;
(ബി)
പാലക്കാട്
ജില്ലയിലെ ഏതൊക്കെ
നിയോജകമണ്ഡലങ്ങളിലെ
സ്കൂളുകള്‍ക്കാണ്
നിലവില്‍ ഭരണാനുമതി
ലഭിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
ഭരണാനുമതി
ലഭിച്ച സ്കൂളുകളുടെ
പ്രവർത്തനം എന്ന്
മുതല്‍ തുടങ്ങാനാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ?
2949
ചോദ്യം ഒഴിവാക്കി
പി.ടി.എ
നേരിട്ടു നടത്തുന്ന
പ്രീ-പ്രൈമറി സ്കൂളുകള്‍
2950.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗവണ്മെന്റ് സ്കൂളുമായി
ബന്ധപ്പെട്ട് പി.ടി.എ
നേരിട്ടു നടത്തുന്ന
എത്ര പ്രീ-പ്രൈമറി
സ്കൂളുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സ്കൂളുകളില്‍
സേവനമനുഷ്ടിച്ചു വരുന്ന
അദ്ധ്യാപികമാര്‍ക്കും
ആയമാര്‍ക്കും നല്കി
വരുന്ന ഓണറേറിയം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രീ-പ്രൈമറി
ജീവനക്കാരുടെ
പ്രശ്നങ്ങള്‍ പഠിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
ഏതെങ്കിലും സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പ്രസ്തുത
വിഭാഗം ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
പ്രീ
സ്കൂള്‍ വിദ്യാഭ്യാസ
സമ്പ്രദായം
2951.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രീ സ്കൂള്‍
വിദ്യാഭ്യാസ സമ്പ്രദായം
ശാസ്ത്രീയമായി
പുനസംഘടിപ്പിക്കുന്നതിനും
ആധുനികവല്‍ക്കരിക്കുന്നതിനും
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രീ
സ്കൂള്‍ വിദ്യാഭ്യാസം
കുട്ടികളുടെ സ്വഭാവ
രൂപീകരണത്തില്‍
വളരെയധികം സ്വാധീനം
ചെലുത്തുമെന്നതിനാല്‍
ഉന്നത വിദ്യാഭ്യാസ
യോഗ്യതയുള്ള
സമര്‍ത്ഥരായ
അദ്ധ്യാപകരെ പ്രീ
സ്കൂള്‍ തലത്തില്‍
നിയമിക്കുന്ന കാര്യം
ആലോചിക്കുമോ;
(ഡി)
തദനുസൃതമായി
പ്രീ സ്കൂള്‍
സംവിധാനത്തില്‍
മാറ്റങ്ങള്‍ വരുത്തുമോ?
പ്രീ
പ്രൈമറി അധ്യാപകരുടെയും
ആയമാരുടെയും ആനുകൂല്യങ്ങള്‍
2952.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
പ്രീ പ്രൈമറി
അധ്യാപകർക്കും
ആയമാർക്കും എന്തെല്ലാം
ആനുകൂല്യങ്ങളാണ്
അനുവദിച്ചതിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രീ
പ്രൈമറി അധ്യാപകരുടെയും
ആയമാരുടെയും
ആനുകൂല്യങ്ങള്‍
സംബന്ധിച്ച്
സംസ്ഥാനത്ത് ഏകീകൃത
നിയമങ്ങള്‍
നിലവിലുണ്ടോ;
(സി)
അതാത്
പഞ്ചായത്തുകള്‍
പ്രസ്തുത
ജീവനക്കാര്‍ക്ക്
നല്കുന്ന
ആനുകുല്യങ്ങള്‍
അപര്യാപ്തമായതിനാൽ
ഏകീകൃത ശമ്പളം
നല്കാന് മുന്‍കൈ
എടുക്കുമോ;
(ഡി)
സര്‍ക്കാര്‍
എയ്ഡഡ് സ്കൂളുകളിലെ
അധ്യാപകര്‍ക്ക്
സര്‍ക്കാര്‍ ശമ്പളം
നൽകുവാൻ നടപടികള്‍
സ്വീകരിക്കുമോ
പ്രീ
പ്രൈമറി വിദ്യാലയങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
2953.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ
സര്‍ക്കാര്‍/എയ്ഡഡ്
വിദ്യാലയങ്ങളോടും
ചേര്‍ന്ന് പ്രീ പ്രൈമറി
വിദ്യാലയങ്ങള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍,
സര്‍ക്കാര്‍
സ്കൂളുകളില്‍ ഇവ
ആരംഭിക്കുന്നതിനായി
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
പ്രീ-പ്രൈമറി
വിദ്യാഭ്യാസം
2954.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രീ-പ്രൈമറി
വിദ്യാഭ്യാസത്തിന്റെ
അവസ്ഥയെക്കുറിച്ച്
പഠിക്കുന്നതിനും,
മെച്ചപ്പെടുത്താനുള്ള
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുന്നതിനും
കമ്മീഷനെ
നിയോഗിച്ചിരുന്നോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
നടപ്പിലാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഹിന്ദി
അധ്യാപകരെ നിയമിക്കുന്നതിന്
നടപടി
2955.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
5-ാം ക്ലാസ്സുവരെയുള്ള
എൽ പി സ്കൂളുകളില്‍
ഹിന്ദി
പഠിപ്പിക്കുന്നതിന്
അധ്യാപകരില്ലാതെ
ബുദ്ധിമുട്ട്
അനുഭവിയ്ക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
5-ാം
ക്ലാസ്സുവരെ എൽ പി
വിഭാഗം
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍
ഹിന്ദി ഭാഷ
പഠിപ്പിക്കുന്നതിന്
അധ്യാപകരെ
നിയമിക്കുന്നതിന്
എന്തെങ്കിലും നടപടി
നിലവില്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അധ്യാപകരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ഇത്തരത്തിലുള്ള
സ്കൂളുകള്‍ പൂള്
ചെയ്ത് ഈ പ്രശ്നം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്കൂള്‍
പാചകത്തൊഴിലാളികള്‍
2956.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
പാചകത്തൊഴിലാളികളായി
ജോലി ചെയ്യുന്ന അറുപത്
വയസ്സു കഴിഞ്ഞ
ജീവനക്കാരെ
ഒഴിവാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ അതിന്
കാരണമെന്താണ്;
വിശദമാക്കുമോ;
(ബി)
ഇവരെ
ഒഴിവാക്കി പുതിയ
ജീവനക്കാരെ
നിയമിക്കാനുള്ള നീക്കം
ഉപേക്ഷിക്കുമോ?
ഹെെടെക്
നിലവാരത്തിലേക്കുയര്‍ത്തുന്ന
സ്കുൂളുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
2957.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി ഹെെടെക്
നിലവാരത്തിലേക്കുയര്‍ത്തുന്ന
സ്കുൂളുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനുവേണ്ടി
സ്കൂള്‍ സംരക്ഷണ സമിതി/
സ്കൂള്‍ വികസന സമിതി
സമാഹരിക്കുന്ന തുകയുടെ
നിക്ഷേപത്തിനും
വിനിയോഗത്തിനുമുള്ള
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
ആയത് സംബന്ധിച്ച്
ഉത്തരവിറങ്ങിയിട്ടുണ്ടോ;എങ്കില്‍
വിശദീകരിക്കുമോ;
(ബി)
ഹെെടെക്
നിലവാരത്തിലേക്കുയര്‍ത്തുന്ന
സ്കുൂളുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനു വേണ്ടി
എം.പി., എം.എല്‍.എ.
ഫണ്ടില്‍ നിന്നും തുക
ചെലവഴിക്കുമ്പോള്‍
ആയതിന് എന്തെങ്കിലും
പ്രത്യേക
നിബന്ധനകളുണ്ടോ;
എങ്കില്‍ ആയത്
സംബന്ധിച്ച ഗെെഡ്
ലെെനിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
റിസോഴ്സ്
അദ്ധ്യാപകരുടെ സേവനം
2958.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശനിയമം
അനുശാസിക്കുന്ന രീതിയിൽ
ഭിന്നശേഷിയുള്ളവര്‍ക്ക്
അവസരസമത്വവും
സാമൂഹ്യനീതിയും
നടപ്പാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദമാക്കാമോ;
(ബി)
പ്രൈമറി
വിദ്യാലയങ്ങളിൽ
ഭിന്നശേഷിയുള്ള
കുട്ടികളുടെ
പ്രശ്നങ്ങള്‍
അഭിമുഖീകരിക്കുന്നതിന്
പ്രത്യേക പരിശീലനം
ലഭിച്ച അദ്ധ്യാപകരുടെ
സ്ഥിരം സേവനം ലഭ്യമാണോ;
ഇല്ലെങ്കിൽ ഇതിനു
വേണ്ടി എന്തെങ്കിലും
നടപടി സ്വീകരിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
(സി)
നിലവിലുള്ള
റിസോഴ്സ് അദ്ധ്യാപകരുടെ
സേവനം ഇപ്പോള്‍ ഏത്
രീതിയിലാണ്
വിദ്യാലങ്ങളിൽ
ലഭ്യമാക്കിക്കൊണ്ടിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സ്കൂളില്‍
ദേശീയ പതാക ഉയര്‍ത്തിയ സംഭവം
2959.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എസ്.എസ്.
തലവന്‍ മോഹന്‍ ഭഗവത്
സ്കൂളില്‍ ദേശീയ പതാക
ഉയര്‍ത്തിയതായ പത്ര
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏത് സ്കൂളിലാണ് സംഭവം
നടന്നത്; വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സംഭവത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളെന്തെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
നടപടികള്‍
ആവര്‍ത്തിക്കാതിരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഹരിപ്പാട്
നങ്ങ്യാര്‍കുളങ്ങര
സര്‍ക്കാര്‍ യു.പി.എസിന്
ശതാബ്ദി സ്മാരകം
2960.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
നങ്ങ്യാര്‍കുളങ്ങര
സര്‍ക്കാര്‍
യു.പി.എസിന് ശതാബ്ദി
സ്മാരകമായി പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
14.3.2016 ലെ
സി.ഇ/ബി.എല്‍/പി.എല്‍.ഐ/എ.എല്‍.പി.വൈ/3463/15
നമ്പര്‍ കത്ത് പ്രകാരം
പി.ഡബ്ള്യു.ഡി,
പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ക്ക്
നല്‍കിയിട്ടുള്ള
എസ്റ്റിമേറ്റില്‍ എന്ത്
തുടര്‍ നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഈ
പ്രവൃത്തിക്ക്
അടിയന്തരമായി ഭരണാനുമതി
നല്‍കുമോ എന്ന്
അറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ ഇരിയണ്ണി എല്‍.പി.
സ്കൂള്‍
2961.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഇരിയണ്ണി
എല്‍.പി. സ്കൂള്‍
സര്‍ക്കാര്‍
ഏറ്റെടുത്ത്
ഉത്തരവായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
എയ്ഡഡ്
സ്കൂളായിരിക്കെ ഈ
സ്ഥാപനത്തില്‍ എത്ര
അധ്യാപകരാണുണ്ടായിരുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇവരെ
സര്‍ക്കാര്‍ സ്കൂള്‍
അധ്യാപകരായി
അംഗീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
പ്രസ്തുത
സ്കൂളിലെ അധ്യാപകരെ
സര്‍ക്കാര്‍
ജീവനക്കാരായി
ഏറ്റെടുക്കുന്ന നടപടി
ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
വട്ടേക്കാട്
യു.പി സ്കൂളിനെ ഹൈസ്കൂളാക്കി
ഉയർത്താൻ നടപടി
2962.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
യു.പി സ്കൂളുകളെ
ഹൈസ്കൂളുകളായി
ഉയര്‍ത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
നെന്മാറ
മണ്ഡലത്തിലെ
വട്ടേക്കാട്
ഗവണ്മെന്റ്
യു.പി.സ്കൂളിനെ
ഹൈസ്കൂളായി
ഉയര്‍ത്തേണ്ട ആവശ്യകത
സംബന്ധിച്ച വിഷയം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സ്കൂളിനെ ഹൈസ്കൂളായി
ഉയര്‍ത്താന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഏറ്റെടുത്ത സ്കൂളുകള്‍
2963.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
മലാപ്പറമ്പ് യു.പി.
സ്കൂള്‍ പൂര്‍ണ്ണമായും
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ;
പ്രസ്തുത സ്കൂള്‍
ഏറ്റെടുക്കുന്നതിനായി
ഇതിനകം എന്ത് തുക
ചെലവഴിച്ചു; മുന്‍
സ്കൂള്‍ മാനേജര്‍ക്ക്
പ്രസ്തുത തുക
കൈമാറിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂളില്‍ നിലവില്‍
എത്ര കുട്ടികള്‍
പഠിക്കുന്നുണ്ട്; ഓരോ
ക്ലാസ്സിലെയും
വിദ്യാര്‍ത്ഥികളുടെ
എണ്ണം നല്‍കുമോ;
(സി)
എ.യു.പി.
സ്കൂള്‍, പാലാട്ട്,
കോഴിക്കോട്,
എ.എം.എല്‍.പി. സ്കൂള്‍,
മരങ്ങാട്ടുമുറി,
മലപ്പുറം,
പി.എം.എല്‍.പി.
സ്കൂള്‍, കീരാലൂര്,
തൃശ്ശൂര്‍ എന്നീ
സ്കൂളുകള്‍
പൂര്‍ണ്ണമായും
ഏറ്റെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഓരോ സ്കൂളും
ഏറ്റെടുക്കുന്നതിന്
എന്ത് തുക
ചെലവഴിച്ചുവെന്ന്
വിശദമാക്കുമോ;
(ഡി)
ഓരോ
സ്കൂളിലും എത്ര
കുട്ടികള്‍
പഠിക്കുന്നുണ്ടെന്നറിയിക്കുമോ;
(ഇ)
അണ്
എക്കണോമിക് സ്കൂളുകള്‍
ഏറ്റെടുക്കുക എന്നത്
സര്‍ക്കാരിന്റെ നയമാണോ;
ഇനി എത്ര സ്കൂളുകള്‍
ഏറ്റെടുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
കള്ളിക്കാട്
പഞ്ചായത്തിലെ വാവോട്
സ്കൂളില്‍ യു.പി വിഭാഗം
അനുവദിക്കുന്നതിന് നടപടി
2964.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ഡി.ഇ.ഒ യുടെ കീഴില്‍
കള്ളിക്കാട്
പഞ്ചായത്തില്‍ വാവോട്
യു.പി വിഭാഗം ഇല്ലാതെ
ഹൈസ്കൂളും
എല്‍.പി.സ്കൂളും മാത്രം
പ്രവര്‍ത്തിക്കുന്നുണ്ടോ
;
(ബി)
നെയ്യാറ്റിന്‍കര ഡി.ഇ.ഒ
യുടെ റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
09.05.2006 ല്‍
പുറപ്പെടുവിച്ച സ.ഉ
(സാധാ) 1903/06/പൊ.വി.വ
ഉത്തരവില്‍, വാവോട് ഒരു
മലയോര ഗ്രാമമാണെന്നും
നല്ല റോഡുകളും പൊതു
ഗതാഗത സൗകര്യവും കുറവായ
പ്രദേശമായതിനാല്‍ 3
കി.മീ അധികം ദൂരത്തുള്ള
മൈലക്കര യു.പി
സ്കൂളില്‍ ഇവിടെ
നിന്നും കുട്ടികള്‍ക്ക്
എത്തിച്ചേരുവാന്‍
ബുദ്ധിമുട്ടാണെന്നും
വ്യക്തമാക്കിയിട്ടുണ്ടോ;
(സി)
സൗജന്യവും
നിര്‍ബന്ധിതവുമായ
വിദ്യാഭ്യാസത്തിനുള്ള
കുട്ടികളുടെ അവകാശം
ആക്റ്റ് 2009 ലെ
സെക്ഷന്‍ 6 ഉം 8 (ബി)
യും കേരള ചട്ടങ്ങളിലെ
ചട്ടം 2 (ഒ), (റ്റി)
യും പ്രകാരവും വാവോട്
ഒരു യു.പി സ്കൂള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
(ഡി)
വാവോട്
പോലെ ബുദ്ധിമുട്ടുള്ള
പ്രദേശങ്ങളില്‍ മൂന്ന്
കി.മീ ദൂര പരിധിയില്‍
ഇളവു വരുത്തി പ്രാഥമിക
വിദ്യാഭ്യാസ സൗകര്യം
നല്‍കുന്നതിന് മേല്‍
ചട്ടം 6 (3) പ്രകാരം
നടപടി സ്വീകരിക്കുമോ ?
(ഇ)
സാമ്പത്തികമായും
സാമൂഹികമായും
പിന്നോക്കാവസ്ഥയിലുള്ള
വാവോട് പ്രദേശത്തെ
കുട്ടികളെ തങ്ങളുടെ
പ്രാഥമിക വിദ്യാഭ്യാസം
പൂര്‍ത്തിയാക്കുന്നതിന്
ഇത്രയും ദൂരം
സഞ്ചരിക്കുവാന്‍
നിര്‍ബന്ധിതരാക്കുന്നത്,
വിദ്യാഭ്യാസ അവകാശ
നിയമത്തിന്റെ സെക്ഷന്‍
3,6,8(ബി) എന്നിവയുടെ
ലംഘനമാകുമോയെന്നറിയിക്കുമോ?
പ്രീപ്രൈമറി
അദ്ധ്യാപകര്‍ക്ക് നല്കി
വരുന്ന ശമ്പളം/ഓണറേറിയം
2965.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാഭ്യാസ വകുപ്പ്
അംഗീകാരം നല്കിയ
സര്‍ക്കാര്‍/എയ്ഡഡ്
പ്രീപ്രൈമറി സ്കൂള്‍
അദ്ധ്യാപകര്‍ക്ക്
നല്കി വരുന്ന
ശമ്പളം/ഓണറേറിയം
എത്രയെന്ന്
അറിയിക്കാമോ;
(ബി)
ഇവരുടെ
ഹോണറേറിയത്തിന് പകരം
ഒരു നിശ്ചിത ശമ്പള
സ്കെയില്‍ ഇവര്‍ക്ക്
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
മതിയായ
കുട്ടികള്‍ പഠിക്കുന്ന
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍
പ്രീപ്രൈമറി അദ്ധ്യാപനം
നടത്തുന്നവര്‍ക്ക്
അംഗീകാരവും ഓണറേറിയവും
(ഇപ്പോള്‍ ഇത്
ലഭിക്കാത്തവര്‍ക്ക്)
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ആയതിനുള്ള
നടപടിക്രമങ്ങള്‍
അറിയിക്കാമോ;
(ഇ)
2017-
18 വര്‍ഷത്തെ ബജറ്റില്‍
നിലവില്‍ ശമ്പളം /
ഓണറേറിയം
ലഭിക്കുന്നവര്‍ക്ക്
പ്രഖ്യാപിച്ച
വര്‍ദ്ധനവ് നല്കി
വരുന്നുണ്ടോ;
വിശദമാക്കാമോ?
ഉൗരുട്ടമ്പലം
എൽ.പി ,യു.പി സ്കൂളുകള്‍
ഹെെടെക്ക് ആക്കുന്നതിനുള്ള
നടപടി
2966.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
ജൂണ്‍ 1-ന് സ്കൂള്‍
പ്രവേശനാേത്സവത്തിന്റെ
സംസ്ഥാനതല
ഉത്ഘാടനത്തിന്റെ
ഭാഗമായി നവോത്ഥാന
ചരിത്ര പശ്ചാത്തലമുള്ള
ഉൗരുട്ടമ്പലം എൽ.പി
,യു.പി സ്കൂളുകള്‍ ആദ്യ
ഹെെടെക്ക് സ്കൂള്‍
ആക്കുന്നതിനുള്ള നടപടി
സ്വീകരിയ്ക്കുമെന്ന്
വിദ്യാഭ്യാസ വകുപ്പ്
മന്ത്രി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി സ്വീകരിച്ച
നടപടി എന്തെന്ന്
വിശദമാക്കാമോ;
അടിയന്തര
പ്രാധാന്യത്തോടെ
പ്രസ്തുത പ്രഖ്യാപനം
യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ശൈശവപൂര്‍വ്വകാല
വിദ്യാഭ്യാസ പാഠ്യപദ്ധതി
2967.
ശ്രീ.എം.
വിന്‍സെന്റ്
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേന്ദ്ര
സര്‍ക്കാരിന്റെ 2013ലെ
ശൈശവപൂര്‍വ്വകാല
വിദ്യാഭ്യാസ പാഠ്യ
പദ്ധതി പ്രകാരം
സംസ്ഥാനത്തെ
എല്‍.കെ.ജി., യു.കെ.ജി.
ക്ലാസുകളില്‍
ഒന്നിലധികം ഭാഷ
പഠിപ്പിക്കുന്ന പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
ആർ.എം.എസ്.എ
പ്രകാരമുള്ള ഹൈസ്കൂളുകൾക്ക്
പുതിയ കെട്ടിടം
2968.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആർ.എം.എസ്.എ
പ്രകാരം
ഹൈസ്കൂളുകളാക്കി
ഉയര്‍ത്തിയ എത്ര
സ്കൂളുകളില്‍ പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
എത്ര തുക വീതം
അനുവദിച്ചിട്ടുണ്ടെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര സ്കൂളുകളില്‍
കെട്ടിടനിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ട്;
(സി)
ഇതേവരെ
നിര്‍മ്മാണം
ആരംഭിച്ചിട്ടില്ലാത്ത
സ്കൂളുകള്‍
ഏതൊക്കെയെന്നും എന്തു
കാരണത്താലാണ് ഇവയുടെ
നിര്‍മ്മാണം ഇനിയും
ആരംഭിക്കാന്‍
കഴിയാത്തതെന്നും
സ്കൂളിന്റെ പേര് സഹിതം
വ്യക്തമാക്കാമോ?
എസ്.എസ്.എല്‍.സി
ചോദ്യപ്പേപ്പറിലുണ്ടായ
പ്രശ്നം
2969.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞവര്‍ഷത്തെ
എസ്.എസ്.എല്‍.സി/ഹയര്‍സെക്കന്ററി
പരീക്ഷകളിലെ ചില
വിഷയങ്ങളുടെ
ചോദ്യങ്ങള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ബുദ്ധമുട്ടുണ്ടാക്കിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ചോദ്യപ്പേപ്പര്‍
തയ്യാറാക്കുന്നതില്‍
നിലവിലുള്ള രീതിയില്‍
മാറ്റം വരുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എന്ത് മാറ്റമാണ് ഈ
വര്‍ഷം വിഭാവനം
ചെയ്തിട്ടുള്ളത്;
(ബി)
2017
ലെ എസ്.എസ്.എല്‍.സി
കണക്ക്
ചോദ്യപ്പേപ്പറിലുണ്ടായ
പ്രശ്നം സംബന്ധിച്ച
അന്വേഷണത്തില്‍ വെളിവായ
വസ്തുതകള്‍
എന്തൊക്കെയാണ്;
ഏതെങ്കിലും തരത്തിലുള്ള
ഗൂഢാലോചന
കണ്ടെത്തിയിട്ടുണ്ടോ;
ആര്‍ക്കെങ്കിലുമെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
'ചോദ്യബാങ്ക്'
2018 ലെ പരീക്ഷയില്‍
പ്രാവര്‍ത്തികമാക്കുമോ;
വിദ്യാര്‍ത്ഥികള്‍ക്കും
ചോദ്യം
നിര്‍ദ്ദേശിക്കാവുന്ന
തരത്തിലാണോ ആയത്
തയ്യാറാക്കുന്നത്;
വ്യക്തമാക്കുമോ?
എച്ച്
എസ് എ (സോഷ്യല്‍ സ്റ്റഡീസ്)
അധ്യാപകരുടെ ഒഴിവുകൾ
2970.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസവകുപ്പില്‍
തിരുവനന്തപുരം
ജില്ലയില്‍ നിലവില്‍
എത്ര എച്ച് എസ് എ
(സോഷ്യല്‍ സ്റ്റഡീസ്)
അധ്യാപകരാണുളളത്;
അവരില്‍ എത്ര
പ്രൊട്ടക്ടഡ്
അധ്യാപകര്‍ ഉണ്ട്;
(ബി)
നിലവില്‍
എച്ച് എസ് എ (സോഷ്യല്‍
സ്റ്റഡീസ്) അധ്യാപകരുടെ
ഒഴിവുകള്‍ എത്ര ; അവ പി
എസ് സി ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
2018-19
അധ്യയന വര്‍ഷം എത്ര
റിട്ടയര്‍മെന്റ്
വേക്കന്സികളാണുളളത്;
വിശദാംശം നല്‍കുമോ?
എച്ച്.എസ്.എ.
തസ്തികയിലെ നിയമനം
2971.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ എച്ച്.എസ്.എ.
തസ്തികയിലെ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
വിഷയങ്ങളില്‍ എത്ര
ഒഴിവുകള്‍ വീതമെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവിലുള്ള
പി.എസ്.സി.റാങ്ക്
ലിസ്റ്റില്‍ നിന്നും
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ?
സർക്കാർ
വിദ്യാലങ്ങളിലെ വിവിധ ഒഴിവുകൾ
2972.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍
നിലവില്‍ എൽ.പി.എസ്.എ,
യൂ.പി.എസ്.എ,
എച്ച്.എസ്.എ,
എൽ.പി.എസ്-എച്ച്.എം,
എച്ച്.എസ്-എച്ച്.എം/എ.ഇ.ഓ,
എച്ച്.എസ്.എസ്.ടി
ജൂനിയർ,
എച്ച്.എസ്.എസ്.ടി ,
ലാബ് അസിസ്റ്റന്റ്
എന്നീ തസ്തികകളില്‍
എത്ര ഒഴിവുകള്‍ ഉണ്ട്;
(ബി)
പ്രസ്തുത
ഒഴിവുകളിലേക്ക് നിയമനം
നടത്തുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം 1:30 ആയി
പുനക്രമീകരിച്ചപ്പോള്‍
അധികം ഉണ്ടായ
തസ്തികകള്‍
എത്രയാണെന്ന്
അറിയിക്കുമോ?
കുറിച്ചി
ഗവ.ടെക്നിക്കല്‍ ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകന്റെ നിയമനം
2973.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിലെ
കുറിച്ചി
ഗവ.ടെക്നിക്കല്‍
ഹൈസ്കൂളിലെ പ്രധാന
അദ്ധ്യാപകന്റെ നിയമനം
ഒരു വര്‍ഷമായി
മുടങ്ങിക്കിടക്കുന്നതുമൂലം
ഉളവായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത തസ്തികയിൽ
നിയമനം നടത്തുവാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(സി)
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
പ്രസ്തുത സ്കൂളിന്
സ്വന്തമായി സ്ഥലംവാങ്ങി
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സ്ക്കൂളുകളുടെ
അംഗീകാരം
2974.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെങ്കിലും സി.ബി.എസ്.ഇ
, ഐ.സി.എസ്.ഇ , അണ്
എയ്ഡഡ്
സ്ക്കൂളുകള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
വിദ്യാഭാരതി
സ്ക്കൂളുകള്‍ക്ക്
അംഗീകാരം
ആവശ്യപ്പെട്ടുകൊണ്ട്
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത
സ്ക്കൂളുകള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(സി)
അംഗീകാരമില്ലാതെ
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്ക്കൂളുകള്‍
നിര്‍ത്തലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
2016
മേയ് മാസത്തിന് ശേഷം
എത്ര സ്ക്കൂളുകള്‍
നിര്‍ത്തലാക്കി;
വിശദാംശം ലഭ്യമാക്കുമോ?
യൂണിവേഴ്സിറ്റി
യു.ഐ.റ്റി. സെന്റര്‍
2975.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തിലെ മുതുകുളം
പഞ്ചായത്തില്‍
യൂണിവേഴ്സിറ്റിയുടെ
യു.ഐ.റ്റി. സെന്റര്‍
സ്ഥാപിക്കുന്നതിനായി
മുതുകുളം സമാജം
ഹൈസ്കൂളില്‍
ഒഴിഞ്ഞുകിടക്കുന്ന
കെട്ടിടം വിട്ടു
നല്‍കുന്നതിന് അനുമതി
ആവശ്യപ്പെട്ട് നല്കിയ
അപേക്ഷ ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
ഫയലില്‍ സമയബന്ധിതമായി
തീരുമാനം
കൈക്കൊള്ളുമോയെന്ന്
വ്യക്തമാക്കുമോ?
ഹയര്‍ സെക്കണ്ടറി സ്കുളുകളിലെ
ക്ലറിക്കല്‍ ജോലികള്‍
2976.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
ഹയര്‍ സെക്കണ്ടറി
സ്കുളുകളില്
ക്ലറിക്കല്‍ ജോലികള്‍
നിര്‍വ്വഹിച്ചുവരുന്നത്
അതാത്
പ്രിന്സിപ്പല്മാരാണെന്നതിനാല്
നിലവില്‍
ഹൈസ്ക്കുളുകളില്‍
ക്ലറിക്കല്‍ തസ്തികകള്‍
ഉള്ളത് പോലെ എല്ലാ
ഹയര്‍സെക്കണ്ടറി
സ്കുളുകളിലും
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തിന്
ആനുപാതികമായി
ക്ലറിക്കല്‍ തസ്തിക
സൃഷ്ടിക്കാനും നിലവില്‍
പി.എസ്.സി റാങ്ക്
ലിസ്റ്റില്‍പ്പെട്ടവരെ
ആ തസ്തികയില്‍
നിയമിക്കാനുമുള്ള നടപടി
സ്വീകരിക്കുമോ;
എങ്കില്‍
വ്യക്തമാക്കാമോ ?
എച്ച്
എസ് എസ് ടി മലയാളം ജൂനിയര്‍
അധ്യാപികയ്ക്കു്
ഹയര്‍സെക്കണ്ടറി സ്കൂള്‍
പ്രിന്‍സിപ്പല്‍ ആയി
നിയമനാംഗീകാരം
2977.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ വാളകം സി എസ്
ഐ സ്കൂള്‍ ഫോര്‍ ഡഫ്
എന്ന സ്കൂളില്‍ ഹയര്‍
സെക്കണ്ടറി വിഭാഗം
പ്രിന്‍സിപ്പലായി ജോലി
ചെയ്യുന്ന ശ്രീമതി
മറിയാമ്മ എന്ന എച്ച്
എസ് എസ് ടി മലയാളം
ജൂനിയര്‍
അധ്യാപികയ്ക്കു്
ഹയര്‍സെക്കണ്ടറി
സ്കൂള്‍
പ്രിന്‍സിപ്പല്‍ ആയി
ജോലി ചെയ്യാന്‍
ആവശ്യമായ വിദ്യാഭ്യാസ
യോഗ്യത ഉണ്ടോ എന്ന
കാര്യം അറിയിക്കാമോ;
(ബി)
തിരുവനന്തപുരം
റീജ്യണല്‍ ഡെപ്യൂട്ടി
ഡയറക്ടര്‍
(ഹയര്‍സെക്കണ്ടറി)ഇവര്‍ക്ക്
നിയമനാംഗീകാരം
നല്കിയിട്ടുണ്ടൊ എന്ന്
വിശദമാക്കാമോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇവര്‍ക്കെതിരെ
ഏതെങ്കിലും തരത്തിലുളള
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ;
(ഡി)
സ്പെഷ്യല്‍
റൂള്‍ പ്രകാരം മതിയായ
യോഗ്യതയില്ലാതിരുന്നിട്ടും
അവര്‍ മേല്‍
തസ്തികയില്‍
തുടരുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഇ)
എച്ച്
എസ് എസ് ടി ജൂനിയര്‍
അധ്യാപകര്‍ക്ക്
നേരിട്ട്
പ്രിന്‍സിപ്പലായി
നിയമിക്കപ്പെടാന്‍
സാധിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഹയര്‍
സെക്കണ്ടറി അദ്ധ്യാപകരെ ഒറ്റ
തസ്തികയായി ക്രമീകരിക്കാന്‍
നടപടി
2978.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹയര്‍ സെക്കണ്ടറി
സ്കൂളുകളിലെ അദ്ധ്യാപക
തസ്തികയില്‍ സീനിയര്‍/
ജൂനിയര്‍ വിഭജനം
നടത്തേണ്ട ആവശ്യമുണ്ടോ;
(ബി)
ഒരേ
വിദ്യാഭ്യാസ
യോഗ്യതയുളളതും ഒരേ ജോലി
ചെയ്യുന്നവരുമായ ഹയര്‍
സെക്കണ്ടറി അദ്ധ്യാപകരെ
ഒറ്റ തസ്തികയായി
ക്രമീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇപ്രകാരം
ഒറ്റ തസ്തിക
ക്രമീകരിക്കുന്നതിലൂടെ
സര്‍ക്കാരിന്
എന്തെങ്കിലും
സാമ്പത്തിക ബാധ്യതയോ
സാങ്കേതിക പ്രശ്നങ്ങളോ
ഉണ്ടാകുന്നുണ്ടോയോന്ന്
വ്യക്തമാക്കാമോ?
ഹയര്‍
സെക്കണ്ടറി കോഴിക്കോട്
മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ
ഓഫീസിനെക്കുറിച്ചുള്ള
പരാതികള്‍
2979.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്തെ
ക്രമക്കേടുകളുമായി
ബന്ധപ്പെട്ട് ഹയര്‍
സെക്കണ്ടറി വിദ്യാഭ്യാസ
വകുപ്പ് കോഴിക്കോട്
മേഖല ഡെപ്യൂട്ടി
ഡയറക്ടറുടെ
ഓഫീസിനെക്കുറിച്ചുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എന്തെല്ലാം തരത്തിലുള്ള
പരാതികളാണ് ഇൗ
ഓഫീസുമായി ബന്ധപ്പെട്ട്
ഉയര്‍ന്ന്
വന്നിട്ടുള്ളത് എന്ന്
വിശദമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്ഇൗ ഓഫീസില്‍
നടന്ന വിജിലന്‍സ്
അന്വേഷണത്തില്‍
കണ്ടെത്തിയ
ക്രമക്കേടുകള്‍
വിശദമാക്കാമോ;
വിജിലന്‍സിന്റെ
റിപ്പോര്‍ട്ട് എന്നാണ്
സര്‍ക്കാരിന് ലഭിച്ചത്
;പ്രസ്തുത
റിപ്പോര്‍ട്ടില്‍
പരാമര്‍ശിച്ചിട്ടുള്ള
ജീവനക്കാരന്റെ/ജീവനക്കാരിയുടെ
പേരില്‍ വിജിലന്‍സ്
രേഖപ്പെടുത്തിയ
കുറ്റങ്ങള്‍/ക്രമക്കേടുകള്‍
എന്തെല്ലാം; പേര് സഹിതം
വ്യക്തമാക്കാമോ;
വിജിലന്‍സിന്റെ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
വിജിലന്‍സ്
റിപ്പോര്‍ട്ട്
അനുസരിച്ച്
കുറ്റക്കാരായ
ജീവനക്കാര്‍ക്കെതിരെ
എന്ത് നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(ഡി)
എച്ച്.എസ്.ഇ.
ഡയറക്ടറുടെ
നിര്‍ദ്ദേശമനുസരിച്ച്
എച്ച്.എസ്.ഇ.
അക്കാദമിക് വിഭാഗം
ജോയിന്റ് ഡയറക്ടര്‍
നടത്തിയ അന്വേഷണത്തില്‍
എന്തെല്ലാം
കാര്യങ്ങളാണ്
കണ്ടെത്തിയത്; ടി.
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ എന്ത്
നടപടികള്‍ സ്വീകരിച്ചു
എന്നും
വ്യക്തമാക്കാമോ;
(ഇ)
നിരവധി
പരാതികള്‍ ഉയര്‍ന്ന്
വരികയും വിജിലന്‍സ്
അന്വേഷണവും വകുപ്പു തല
അന്വേഷണവും നടന്നിട്ടും
കോഴിക്കോട്
ആര്.ഡി.ഡി. ഓഫീസിന്റെ
സ്ഥിതിക്ക് ഒരു
മാറ്റവും
ഉണ്ടാവുന്നില്ല എന്നത്
ഗൗരവത്തിലെടുത്ത്
കൂടുതല്‍ കര്‍ക്കശമായ
നടപടികള്‍ ഇൗ
വിഷയത്തില്‍
സ്വീകരിക്കുമോ;
(എഫ്)
മേല്‍
പരാതികള്‍ക്ക് പുറമേ
നരിപ്പറ്റ ആര്. എം.
എച്ച്.എസ്.എസ്.ലെ ലാബ്
അസിസ്റ്റന്റ് ആയ ഒരു
ജീവനക്കാരന് ഇൗ
ഓഫീസില്‍ അവിഹിതമായി
ഇടപെടലുകള്‍ നടത്തുന്നു
എന്ന നിലയിലും
പരാതികള്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യവും
അന്വേഷിച്ച് നടപടികള്‍
സ്വീകരിക്കുമോ?
എച്ച്.എസ്സ്.എ
ഇംഗ്ലീഷ് അധ്യാപക നിയമനം
2980.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്.എസ്സ്.എ
(ഇംഗ്ലീഷ്) നിയമനത്തിന്
ഇംഗ്ലീഷ് ഭാഷയിലും
സാഹിത്യത്തിലുമുള്ള
ബിരുദത്തിന് പകരമായി
പ്രസ്തുത വിഷയങ്ങളിലെ
ബിരുദാനന്തര ബിരുദവും
യോഗ്യതയായി
കണക്കാക്കാമെന്നുള്ള
കെ.ഇ.ആര് വ്യവസ്ഥ
പരിഗണിക്കാതെ
നിയമനാംഗീകാരം
നിഷേധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെ.ഇ.ആര്
ഭേദഗതി വരുത്തി
പ്രസ്തുത വ്യവസ്ഥ
ഒഴിവാക്കി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)
കാസര്‍ഗോഡ്
ജില്ലയിലെ കാഞ്ഞങ്ങാട്
ഡി.ഇ.ഒ യുടെ അധികാര
പരിധിയില്‍ വരുന്ന
രാജപുരം ഹോളി ഫാമിലി
ഹൈസ്ക്കൂളില്‍ ഇപ്രകാരം
2013 ല്‍ നിയമിച്ച
ഫാദര്‍ ബെന്നി തോമസിന്
ഇതുവരെയായിട്ടും
നിയമനാംഗീകാരം
കിട്ടിയിട്ടില്ലെന്ന
പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
കാലതാമസം കൂടാതെ ഈ
പരാതി തീര്‍പ്പാക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
എയ്ഡഡ്
ഹയര്‍ സെക്കന്ററി സ്കൂളുകളിൽ
ജോലി ചെയ്യുന്നവരുടെ
പ്രശ്നങ്ങള്‍
2981.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍ ജോലി
ചെയ്തു വരുന്ന ലാബ്
അസിസ്റ്റന്റുമാരുടെ
നിയമനാംഗീകാരം
സംബന്ധിച്ചുള്ള
3534/2016 നമ്പര്‍
കോടതി ഉത്തരവിന്മേല്
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
2001
നവംബറിന് മുന്‍പ്
ജോലിയില്‍ പ്രവേശിച്ച
ഹയര്‍ സെക്കണ്ടറി
അധ്യാപകരെ യോഗ്യതാ
നിര്‍ണ്ണയ പരീക്ഷയില്‍
നിന്നും ഒഴിവാക്കിയതു
പോലെ ലാബ്
അസിസ്റ്റന്റുമാരെയും
യോഗ്യതാ നിര്‍ണ്ണയ
പരീക്ഷയില്‍ നിന്നും
ഒഴിവാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
2015
ല്‍ ഹയര്‍ സെക്കണ്ടറി
സ്കൂളുകളിലെ
ക്ലാര്‍ക്ക്,
ലൈബ്രേറിയൻ ,മീനിയല്‍
തസ്തികകളില്‍
ഉള്ളവർക്ക്
നിയമനാംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഇത്തരം തസ്തികകളിലേക്ക്
സൂപ്പര്‍ ന്യൂമററി
തസ്തികയില്‍
നില്ക്കുന്ന
ജീവനക്കാരെ
ഉള്‍പ്പെടുത്തുന്നതിന്
നിലവില്‍
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
എയ്ഡഡ്
ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ
തസ്തിക നിര്‍ണ്ണയം
2982.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2014-15 വര്‍ഷം
അനുവദിച്ച എയ്ഡഡ് ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍
തസ്തികനിര്‍ണ്ണയം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രിന്‍സിപ്പല്‍, ഹയര്‍
സെക്കണ്ടറി
സ്കൂള്‍ടീച്ചര്‍, ഹയര്‍
സെക്കണ്ടറി
സ്കൂള്‍ടീച്ചര്‍(ജൂനിയര്‍),ലാബ്
അസിസ്റ്റന്റ് തുടങ്ങിയ
എത്ര തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
ഏതെല്ലാം
സ്കൂളുകളില്‍;വിശദമാക്കാമോ;
(സി)
2014-15
ല്‍ അനുവദിച്ച
ഏതെങ്കിലും എയ്ഡഡ്
ഹയര്‍ സെക്കണ്ടറി
സ്കൂളുകള്‍ തസ്തിക
നിര്‍ണ്ണയത്തില്‍
നിന്ന്
ഒഴിവായിട്ടുണ്ടോ;എങ്കില്‍
അവ ഏതെല്ലാം ;കാരണം
വ്യക്തമാക്കാമോ;
(ഡി)
ഇപ്രകാരം
വിട്ടു പോയ
സ്കൂളുകളില്‍ തസ്തിക
നിര്‍ണ്ണയത്തിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
കലഞൂര്
ജി.എച്ച്.എസ്.എസ്. ന്റെ
കെട്ടിട നിര്‍മ്മാണത്തിന് തുക
2983.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ കലഞൂര്
ജി.എച്ച്.എസ്.എസ്. ന്റെ
കെട്ടിട
നിര്‍മ്മാണത്തിന് തുക
അനുവദിച്ചിട്ടുണ്ടോ
;എങ്കില്‍ എത്ര
;ഏതെല്ലാം വിഭാഗത്തില്‍
നിന്ന് എത്ര തുക വിതം
അനുവദിച്ചിട്ടുണ്ടെന്നും
എന്നാണ്
അനുവദിച്ചതെന്നും
വ്യക്തമാക്കുമോ;
(ബി)
തുക
അനുവദിച്ചിട്ടും
എന്തുകൊണ്ടാണ് പണികള്‍
നടക്കാത്തതെന്ന്
വിശദീകരിക്കുമോ;
(സി)
പണികള്‍
പൂര്‍ത്തീകരിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
എന്താണ്;
(ഡി)
ആയത്
പരിഹരിക്കുന്നതിന്
നാളിതുവരെ എന്തെല്ലാം
നടപടികള്‍ സര്‍ക്കാര്‍
തലത്തില്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
പണികള്‍
പൂര്‍ത്തികരിച്ച്
എന്നത്തേയ്ക്ക്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
ഓപ്പണ്‍
സ്കൂള്‍ മലപ്പുറം മേഖലാ
കേന്ദ്രം
2984.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓപ്പണ്‍
സ്കൂള്‍ മലപ്പുറം മേഖലാ
കേന്ദ്രം
അടച്ചുപൂട്ടുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
നിലവില്‍ പ്രസ്തുത
മേഖലാ കേന്ദ്രത്തില്‍
നിന്നും നല്കി വരുന്ന
സേവനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കേന്ദ്രത്തില്‍
നിലവിലുളള ജീവനക്കാരുടെ
എണ്ണം തസ്തിക തിരിച്ച്
വെളിപ്പെടുത്തുമോ;
ആവശ്യമുളള പക്ഷം
കൂടുതല്‍ ജീവനക്കാരെ
നിയമിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
മലപ്പുറം,
പാലക്കാട് ജില്ലകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ഏറെ ആശ്വാസമേകുന്ന
പ്രസ്തുത മേഖലാ
കേന്ദ്രം
നിലനിര്‍ത്തുവാന്‍
സത്വര നടപടി
സ്വീകരിക്കുമോ?
മാങ്കോട്
എച്ച്.എസ്.എസ്. കെട്ടിട
നിർമ്മാണം
2985.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ കോന്നി
നിയോജകമണ്ഡലത്തിലെ
മാങ്കോട്
എച്ച്.എസ്.എസ്.ന്റെ
പുതിയ കെട്ടിട
നിർമ്മാണത്തിനായി 5
കോടി രൂപ നൽകണമെന്ന്
അഭ്യര്‍ത്ഥിച്ചുകൊണ്ട്
എം.എൽ.എ നൽകിയ
കത്തിൻമേൽ നാളിതുവരെ
എന്തെല്ലാം തുടര്‍
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പ് 365 ലക്ഷം
രൂപയുടെ എസ്റ്റിമേറ്റ്
തയ്യാറാക്കി ഹയര്‍
സെക്കന്ററി
ഡയറക്ടര്‍ക്ക്
നൽകിയതിൻമേൽ ഡയറക്ടര്‍
നാളിതുവരെ എന്തെങ്കിലും
തുടര്‍നടപടികൾ
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ ;
(സി)
നാളിതുവരെ
യാതൊരു നടപടിയും
കൈക്കൊണ്ടിട്ടില്ലെങ്കിൽ
ആയതിനുള്ള കാരണം
വ്യക്തമാക്കുമോ;
കെട്ടിട
നിർമ്മാണത്തിനുള്ള തുക
അടിയന്തരമായി
അനുവദിച്ചു നൽകുമോ?
ജൂനിയര്‍
എച്ച്.എസ്.എസ്.റ്റി. നിയമനം
2986.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍ ഏഴ്
പിരീഡില്‍ താഴെ
പഠിപ്പിക്കുന്ന
തസ്തികയില്‍ ജൂനിയര്‍
എച്ച്.എസ്.എസ്.റ്റി.മാരെ
നിയമിക്കേണ്ടതില്ല
എന്നും അവിടെ
താത്കാലികമായി
ദിവസവേതനാടിസ്ഥാനത്തില്‍
അദ്ധ്യാപകരെ
നിയമിച്ചാല്‍
മതിയെന്നും
ഉത്തരവായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കാരണമെന്തെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവ്
പുന:പരിശോധിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മികവിന്റെ
കേന്ദ്രം പദ്ധതിയില്‍ ഇടുക്കി
നിയോജകണ്ഡലത്തിലെ സ്കൂളുകള്‍
2987.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങള്‍
മികവിന്റെ
കേന്ദ്രംആക്കുന്ന
പദ്ധതിയില്‍
സംസ്ഥാനത്തെ എത്ര
സ്കൂളുകളെയാണ്
തെരഞ്ഞെടുത്തിട്ടുള്ളത്;
(ബി)
ഇടുക്കി
നിയോജകമണ്ഡലത്തില്‍
നിന്നും പ്രസ്തുത
പദ്ധതി പ്രകാരം
തെരഞ്ഞെടുത്തിട്ടുള്ള
മുരിക്കാട്ടുകുടി
ഗവണ്മെന്റ് ട്രൈബല്‍
ഹയര്‍ സെക്കണ്ടറി
സ്കൂളിന്റെ പദ്ധതി
നടത്തിപ്പ് ഏതുഘട്ടം
വരെയായി; വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ഇടുക്കി
നിയോജകണ്ഡലത്തില്‍
മറ്റേതെങ്കിലും
സ്കൂളുകള്‍
തെരഞ്ഞെടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
അദ്ധ്യാപക
നിയമനത്തിന് ഇന്റര്‍വ്യൂ
നടത്തുന്ന സെലക്ഷന്
കമ്മിറ്റിയിലേക്ക്
സര്‍ക്കാര്‍ നോമിനി
2988.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
ഹയര്‍സെക്കണ്ടറി
സ്കൂളില്‍ ( ഹയര്‍
സെക്കണ്ടറി വിഭാഗം)
അദ്ധ്യാപക നിയമനത്തിന്
ഇന്റര്‍വ്യൂ നടത്തുന്ന
സെലക്ഷന്
കമ്മിറ്റിയിലേക്ക്
സര്‍ക്കാര്‍ നോമിനിയെ
അനുവദിക്കണം
എന്നാവശ്യപ്പെട്ട്
2017-18 അദ്ധ്യയന
വര്‍ഷം എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(ബി)
ഇതില്‍
എത്ര അപേക്ഷകള്‍ക്ക്
സര്‍ക്കാര്‍ നോമിനിയെ
അനുവദിച്ച് ഉത്തരവ്
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇത്തരത്തില്‍
നോമിനികളെ
അനുവദിച്ചിട്ടില്ലാത്ത
എത്ര അപേക്ഷകള്‍ ഹയര്‍
സെക്കണ്ടറി റീജിയണല്‍
ഡെപ്യൂട്ടി ഡയറക്ടര്‍
ഓഫീസുകള്‍, ഹയര്‍
സെക്കണ്ടറി ഡയറക്ടര്‍
ഓഫീസ്, പൊതുവിദ്യാഭ്യാസ
വകുപ്പ് ഓഫീസ്
എന്നിവിടങ്ങളില്‍
ഉണ്ട്; സ്കൂളിന്റെ
പേര്, പ്രൊപ്പോസല്‍
ലഭിച്ച തീയതി , ഇത് വരെ
അനുവദിക്കാത്തതിന്റെ
കാരണം എന്നിവ സഹിതം
അറിയിക്കാമോ?
സ്കൂളിന്റെ
മുഖ്യ മേധാവി
2989.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കൻഡറി/വൊക്കേഷണൽ
ഹയര്‍ സെക്കൻഡറി,
ഹൈസ്കൂള്‍ വിഭാഗങ്ങള്‍
ഒരുമിച്ച്
പ്രവര്‍ത്തിക്കുന്ന
സ്കൂളുകളിൽ
പ്രിൻസിപ്പൽ,
ഹെഡ്മാസ്റ്റര്
തസ്തികയിലുള്ളവരിൽ
ആരെങ്കിലുമൊരാളെ
സ്കൂളിന്റെ
മൊത്തത്തിലുള്ള മുഖ്യ
മേധാവിയായി നിശ്ചയിച്
അധികാരപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഏതു
തസ്തികയിലുള്ള
ആളെയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഹൈസ്കൂള്‍
- ഹയര്‍ സെക്കൻഡറി
വിഭാഗങ്ങള്‍ ഒരുമിച്ച്
പ്രവര്‍ത്തിക്കുന്ന പല
സ്കൂളുകളിലും
ഹെഡ്മാസ്റ്റര്,
പ്രിൻസിപ്പൽ തസ്തികകളിൽ
ഉള്ളവരുടെ
അധികാരതര്‍ക്കങ്ങള്‍
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിക്കുന്നതായി
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കിൽ
ഇതിന് എന്ത്
പരിഹാരനടപടികളാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
നടുവണ്ണൂര്‍
ഗവൺമെന്റ് ഹയര്‍ സെക്കണ്ടറി
സ്കൂള്‍
2990.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
വര്‍ഷത്തിലെ ബജറ്റിൽ
ബാലുശ്ശേരി മണ്ഡലത്തിലെ
നടുവണ്ണൂര്‍ ഗവൺമെന്റ്
ഹയര്‍ സെക്കണ്ടറി
സ്കൂളിനെ മികവിന്റെ
കേന്ദ്രമാക്കാൻ
കിഫ്ബിയിലൂടെ 5 കോടി
രൂപ അനുവദിച്ച പദ്ധതി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
സ്കൂളുകളുടെ
പ്രവൃത്തികള്‍
ഏറ്റെടുത്ത്
നടത്തുന്നതിന് ഏതൊക്കെ
ഏജൻസികളെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
യു.എല്‍.സി.സി.എസ്.
പോലെ അക്രഡിറ്റേഷൻ ഉള്ള
സൊസൈറ്റിയെ
ഏൽപ്പിക്കുന്നതിൽ
തടസ്സമുണ്ടോ; എങ്കില്‍
വ്യക്തമാക്കുമോ ?
നെയ്യാര്‍ഡാം
ജി .എച്ച് .എസ് .എസ്
2991.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
ഏതെക്കെ സ്കൂളുകളെയാണ്
മികവിന്റെ കേന്ദ്രമായി
ഉയര്‍ത്തുന്നതിലേക്കായി
തിരഞ്ഞെടുത്തിരിക്കുന്നത്
എന്നുളള വിവരം
അറിയിക്കാമോ;
(ബി)
നെയ്യാര്‍ഡാം ജി .എച്ച്
.എസ് .എസ് നെ മോഡല്‍
സ്ക്കൂളായി അപ്ഗ്രേഡ്
ചെയ്യുന്നതിനായി
സമര്‍പ്പിച്ചിരുന്ന ഡി
പി ആർ
പരിഗണനയിലുണ്ടോ;പ്രസ്തുത
ഡി പി ആർ ന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ?
കിഴക്കഞ്ചേരി
ഗവണ്മെന്റ് ഹയര്‍ സെക്കന്ററി
സ്കൂളിലെ നിര്‍മ്മാണ
പ്രവൃത്തികൾ
2992.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
പദ്ധതിയുടെ ഭാഗമായി
തെരഞ്ഞെടുക്കപ്പെട്ട
ആലത്തൂര്‍ നിയോജക
മണ്ഡലത്തിലെ
കിഴക്കഞ്ചേരി
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളിലെ
നിര്‍മ്മാണ
പ്രവൃത്തികൾക്ക്
സാങ്കേതികാനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തികൾ
എന്ന്
പൂര്‍ത്തീകരിക്കാനാവും
എന്ന് വ്യക്തമാക്കാമോ ?
കണ്ടശ്ശാംകടവ്
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി
സ്മാരക ഗവണ്മെന്റ്
എച്ച്.എസ്.എസ്-ന് കെട്ടിടം
2993.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ
കണ്ടശ്ശാംകടവ് പ്രൊഫ.
ജോസഫ് മുണ്ടശ്ശേരി
സ്മാരക ഗവണ്മെന്റ്
എച്ച്.എസ്.എസ്.ന്
കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട്
സാങ്കേതികാനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ചുമതലപ്പെടുത്തിയിട്ടുള്ള
ഊരാളുങ്കല്‍ ലേബര്‍
കോണ്‍ട്രാക്ട് കോ-
ഓപ്പറേറ്റീവ്
സൊസൈറ്റിയുമായി കരാര്‍
ചെയ്യാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
സ്കൂളിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി ലഭിച്ച
എസ്റ്റിമേറ്റ് തുക
എത്രയാണ്;
(ഡി)
ഭരണാനുമതിയായ
തുകയുടെ എത്ര ശതമാനം
ഇതുവരെ
കെട്ടിടനിര്‍മ്മാണത്തിനായി
അനുവദിച്ചു എന്ന്
അറിയിക്കാമോ?
മാതിരപ്പിള്ളി
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി
സ്കൂളില്‍ പ്ലസ് ടു കോഴ്സ്
2994.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
മാതിരപ്പിള്ളി
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി സ്കൂളില്‍
പ്ലസ് ടു കോഴ്സ്
ആരംഭിക്കുന്നതിനുവേണ്ടി
നല്കിയ നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിവേദനത്തില്‍ എന്ത്
തീരുമാനമെടുത്തു എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്കൂളില്‍ പ്ലസ് ടു
കോഴ്സ്
അനുവദിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഹയര്‍സെക്കണ്ടറി
വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ
ജീവനക്കാരുടെ സ്ഥാനക്കയറ്റം
2995.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കണ്ടറി
വിദ്യാഭ്യാസ
ഡയറക്ടറേറ്റില്‍
ഡി.പി.സി.
കൂടാത്തതുകാരണം
മിനിസ്റ്റീരിയല്‍
വിഭാഗം ജീവനക്കാരുടെ
സ്ഥാനക്കയറ്റം
നല്‍കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഡയറക്ടറേറ്റിലെ
അക്കൗണ്ട്സ് ഓഫീസര്‍
തസ്തികകളില്‍
അന്യത്രസേവന വ്യവസ്ഥ
പ്രകാരം ജോലി
നോക്കുന്നവരെ
ഒഴിവാക്കി, വകുപ്പിലെ
അര്ഹരായവര്ക്ക്സ്ഥാനക്കയറ്റം
നല്കാന് നടപടി
സ്വീകരിക്കുമോ?
ഹയര്‍സെക്കന്ററി
അദ്ധ്യാപകരുടെ സ്ഥലംമാറ്റം
2996.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
അദ്ധ്യാപകരുടെ
സ്ഥലംമാറ്റത്തിന്
സർക്കാർ നിശ്ചയിച്ച
മാനദണ്ഡങ്ങള്‍
എന്തൊക്കെയായിരുന്നെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
മാനദണ്ഡത്തിലെ ചില
വ്യവസ്ഥകള്‍
ഭരണഘടനാലംഘനമാണെന്ന്
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബൂണല്‍
കണ്ടെത്തിയിരുന്നോ;
അതിന്റെ
അടിസ്ഥാനത്തില്‍,
പ്രസിദ്ധീകരിച്ച
സ്ഥലമാറ്റപട്ടിക
ട്രൈബൂണല്‍
റദ്ദാക്കിയിരുന്നോ
എന്ന് വിശദമാക്കുമോ;
(സി)
സ്ഥലംമാറ്റത്തിന്
മാനദണ്ഡം പുതുക്കി,
പുതുതായി അപേക്ഷ
ക്ഷണിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
രണ്ടാം
ഘട്ട പാഠപുസ്തക വിതരണം
2997.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രണ്ടാം
ഘട്ട പാഠപുസ്തക വിതരണം
യഥാസമയം നടത്താന്‍
കഴിയാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
അച്ചടിവകുപ്പിന്റെ
നിസ്സഹകരണമാണ് ഈ
സ്ഥിതിവിശേഷത്തിന്
ഇടയാക്കിയതെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
രണ്ടാം
ഘട്ട പാഠപുസ്തക വിതരണം
പൂര്‍ത്തിയാക്കുന്നതിന്
എത്ര കാലതാമസം
ഉണ്ടായിട്ടുണ്ട്; ഏത്
തലത്തിലുള്ള വീഴ്ചയാണ്
പ്രസ്തുത സ്ഥിതിവിശേഷം
ഉണ്ടാക്കിയത്;
ഇത്തരത്തില്‍ വീഴ്ച
വരുത്തിയവര്‍ക്കെതിരെ
സ്വീകരിച്ച നടപടി
എന്താണെന്ന്
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍
2998.
ശ്രീ.കെ.കുഞ്ഞിരാമന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
വി. കെ. സി. മമ്മത് കോയ
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു് ശേഷം
പൊതുവിദ്യാഭ്യാസ
രംഗത്ത് കൈവരിച്ച
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിവരിക്കുമോ;
(ബി)
സര്‍ക്കാര്‍
വിദ്യാലയങ്ങളോട്
ജനങ്ങള്‍ക്കുണ്ടായിരുന്ന
വിമുഖത മാറുന്നതിനും
ആഭിമുഖ്യമുണ്ടാകുന്നതിനും
ഇതുമൂലം ഇടയായിട്ടുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
വിദ്യാലയത്തിലെ
കുട്ടികള്‍ക്ക്
ലോകോത്തര നിലവാരത്തില്‍
വിദ്യാഭ്യാസം പ്രദാനം
ചെയ്യുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം
ചെയ്തുവരുന്നതെന്ന്
വെളിപ്പെടുത്തുമോ?
സംസ്ഥാനത്തെ
സ്ക്കൂളുകളിലെ ഉച്ചഭക്ഷണം
2999.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്ക്കൂളുകളിലെ
ഉച്ചഭക്ഷണം
മെച്ചപ്പെടുത്താന്‍
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഉച്ചഭക്ഷണം
പ്ലസ് ടു വരെയുളള
മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും
ലഭ്യമാകത്തക്ക
രീതിയില്‍ പദ്ധതി
വിപുലപ്പെടുത്തുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;എങ്കില്‍
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
എം.എല്‍.എ
പ്രാദേശിക വികസന പദ്ധതി
പ്രകാരം സ്കൂളുകള്‍ക്ക്
അനുവദിച്ച കമ്പ്യൂട്ടറുകള്‍
T 3000.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജക മണ്ഡലത്തില്‍
2016-17, 2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍
എം.എല്‍.എ. പ്രാദേശിക
വികസന പദ്ധതി പ്രകാരം
എത്ര സ്കൂളുകള്‍ക്കാണ്
കമ്പ്യൂട്ടറുകളും
അനുബന്ധ ഉപകരണങ്ങളും
വിതരണം
ചെയ്യുന്നതിനുള്ള
ഭരണാനുമതി
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇതിൽ
എത്ര സ്കൂളുകൾക്ക്
കമ്പ്യൂട്ടറുകൾ വിതരണം
ചെയ്ത് കഴിഞ്ഞു എന്ന്
വ്യക്തമാക്കുമോ;
ശേഷിക്കുന്ന
സ്കൂളുകളില്‍ അവ വിതരണം
ചെയ്യുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
നടപടി
ക്രമങ്ങള്‍
വേഗത്തിലാക്കി
സമയബന്ധിതമായി ഇവ
സ്കൂളുകള്‍ക്ക് വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
വിദ്യാലയങ്ങളിലെ
അടിസ്ഥാനസൗകര്യവികസനത്തിന്
നടപടി
3001.
ശ്രീ.രാജു
എബ്രഹാം
,,
പി.കെ. ശശി
,,
മുരളി പെരുനെല്ലി
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
വിദ്യാലയങ്ങളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനും
പഠനനിലവാരം
ഉയര്‍ത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
വിദ്യാലയങ്ങളിലെ ക്ലാസ്
റൂമുകള്‍ ഹൈടെക്ക്
ആക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
വിവരവിനിമയ
സാങ്കേതിക
വിദ്യയിലൂന്നിയുള്ള
പഠനരീതി വിദ്യാലയങ്ങളിൽ
പ്രാവര്‍ത്തികമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പൊതുവിദ്യാലയങ്ങളുടെ
സംരക്ഷണത്തിനായി കിഫ്ബി
മുഖേന എത്ര കോടി
രൂപയുടെ സാമ്പത്തിക
അനുമതിയാണ്
ലഭ്യമായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വെഞ്ഞാറമ്മൂട്
ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി
സ്കൂൾ മികവിന്റെ
കേന്ദ്രമാക്കി വികസിപ്പിക്കാൻ
നടപടി
3002.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തില്‍
മികവിന്റെ
കേന്ദ്രങ്ങളാക്കി
വികസിപ്പിക്കുന്ന
സ്കൂളുകളുടെ
പട്ടികയില്‍
ചേര്‍ക്കുന്നതിന്
നിര്‍ദ്ദേശിച്ചിരുന്ന
വെഞ്ഞാറമ്മൂട്
ഗവണ്മെന്റ് ഹയര്‍
സെക്കണ്ടറി സ്കൂളില്‍
പദ്ധതി
നടപ്പിലാക്കുന്നതിന്
ഭരണാനുമതി ലഭിച്ചുവോ;
(ബി)
തുടര്‍പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
(സി)
ഏത്
ഏജന്‍സി വഴിയാണ് പദ്ധതി
നടപ്പിലാക്കുന്നത്;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ഡി)
പദ്ധതി
എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
എ
ഗ്രേഡ് വായനശാലകള്‍ക്ക്
കമ്പ്യൂട്ടര്‍, അനുബന്ധ
ഉപകരണങ്ങള്‍
3003.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലൈബ്രറി കൗണ്‍സിലിന്
കീഴില്‍
പ്രവര്‍ത്തിച്ചുവരുന്ന
എ ഗ്രേഡ്
വായനശാലകള്‍ക്ക്
കമ്പ്യൂട്ടറും
എല്‍.സി.ഡി.
പ്രൊജക്ടറും
അനുവദിക്കുമെന്ന മുന്‍
ബജറ്റിലെ നിര്‍ദ്ദേശം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇതിനായി അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
ബി.എഡ്,
എം.എഡ് കോളേജുകള്‍ നേരിടുന്ന
പ്രതിസന്ധി
3004.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.സി.ടി.ഇ.
നിയമ ഭേദഗതി നിലവില്‍
വന്ന ശേഷം ബി.എഡ്,
എം.എഡ് കോളേജുകള്‍ വലിയ
പ്രതിസന്ധി
നേരിടുന്നുവെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നു വിശദമാക്കാമോ;
(ബി)
എന്‍.സി.ടി.ഇ.
പുതിയ നിയമത്തില്‍
ആവശ്യപ്പെടുന്ന
രീതിയില്‍ അര്‍ഹതയുള്ള
കോളേജുകളില്‍
ഇന്റഗ്രേറ്റഡ് കോഴ്സ്
ആരംഭിക്കുന്നതിനുള്ള
നടപടി
ആലോചിക്കുന്നുണ്ടോ
എന്ന് അറിയിക്കുമോ;
(സി)
ബി.എഡ്
കോഴ്സിന്റെ കാലാവധി
രണ്ട് വര്‍ഷം എന്നത്
ഒരു വര്‍ഷമായി പുനര്‍
നിശ്ചയിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നു വ്യക്തമാക്കുമോ?
ദേശീയ
വിദ്യാഭ്യാസാവകാശ നിയമം
3005.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
വിദ്യാഭ്യാസാവകാശ നിയമം
അനുസരിച്ച് എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
അതിന്റെ
അടിസ്ഥാനത്തില്‍ പുതിയ
വിദ്യാലയങ്ങളും
കലാലയങ്ങളും
സ്ഥാപിക്കുന്നതിന്
എന്തെല്ലാം മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളാണ്
ആലോചിക്കുന്നത്;
വിശദമാക്കാമോ?
സ്കൂളുകൾ
ഹൈടെക് ആക്കുന്ന പദ്ധതി
3006.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി ഒരു
നിയോജകമണ്ഡത്തില്‍ 1
സ്കൂള്‍ വീതം 10 കോടി
രൂപ വരെ മുടക്കി
ഹൈടെക്ക് ആക്കുന്ന
പദ്ധതി ആദ്യഘട്ടമായി
എത്ര
നിയോജകമണ്ഡലങ്ങളിലാണ്
നടപ്പാക്കുന്നത്;
ഇവയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
എന്തൊക്കെ
പ്രവര്‍ത്തഞങ്ങൾ
ഇതുമായി ബന്ധപ്പെട്ട്
പൊതുവെ
നടത്തിയിട്ടുണ്ട്
എന്നറിയിക്കാമോ;
(ബി)
സ്കൂളുകൾ
ഹൈടെക് ആക്കുന്ന
പദ്ധതിയില്‍ റാന്നി
നിയോജകമണ്ഡലത്തിലെ ഏതു
സ്കൂളുകളാണ്
തെരഞ്ഞെടുത്തിട്ടുള്ളതെന്നും
എത്ര രൂപയുടെ
പദ്ധതിയാണ് ഇവിടെ
നടപ്പാക്കുന്നതെന്നും
നിര്‍മ്മാണചുമതല
ആര്‍ക്കാണെന്നും
നിര്‍മ്മാണം
എന്നത്തേക്ക്
പൂർത്തിയാക്കാൻ കഴിയും
എന്നും വ്യക്തമാക്കാമോ?
നീന്തല്‍
പരിശീലനം
3007.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2007
ലെ തട്ടേക്കാട്
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
നീന്തല്‍ പരിശീലനം
ആരോഗ്യ കായിക
വിദ്യാഭ്യാസത്തില്‍
ഉള്‍പ്പെടുത്തിയിരുന്നോ;
(ബി)
സംസ്ഥാനത്ത്
1000 നീന്തല്‍
കുളങ്ങള്‍
നിര്‍മ്മിക്കുമെന്നും
മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും
നീന്തല്‍ പരിശീലനം
നല്കുമെന്നുള്ള
പ്രഖ്യാപനം എത്രത്തോളം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്;
(സി)
മുങ്ങിമരണങ്ങള്‍
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍
മേല്‍പ്പറഞ്ഞ
പ്രഖ്യാപനം
പൂര്‍ണ്ണതോതില്‍
പ്രാബല്യത്തില്‍
കൊണ്ടുവരുവാന്‍ നടപടി
സ്വീകരിക്കുമോ?
ഡയറ്റുകളിൽ
റിട്ടയര്‍ ചെയ്ത
അദ്ധ്യാപകരുടെ നിയമനം
3008.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡയറ്റുകളില്‍ റിട്ടയര്‍
ചെയ്ത അദ്ധ്യാപകരെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
തസ്തികകളില്‍, എത്ര
പേരെ
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
മതിയായ
യോഗ്യത നേടിയ
അദ്ധ്യാപകര്‍
സര്വ്വീസിലുണ്ടെന്നിരിക്കെ
റിട്ടയര്‍ ചെയ്ത
അദ്ധ്യാപകരെ ഡയറ്റില്‍
നിയമിക്കുവാനുണ്ടായ
കാരണമെന്തെന്ന്
വ്യക്തമാക്കാമോ ;
(സി)
റിട്ടയര്‍
ചെയ്തവരെ ഒഴിവാക്കി
സര്‍വ്വീസിലുള്ള
അദ്ധ്യാപകരെ ഇവിടെ
നിയമിക്കുമോ
എന്നറിയിക്കാമോ ?
ട്രാന്‍സ്ജെന്‍ഡര്‍
വിഭാഗത്തില്‍പെട്ടവർക്ക്
തുടര്‍വിദ്യാഭ്യാസ പദ്ധതി
3009.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാന്‍സ്ജെന്‍ഡര്‍
വിഭാഗത്തില്‍പ്പെട്ടവർക്ക്
തുടര്‍വിദ്യാഭ്യാസ
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ട്രാന്‍സ്ജെന്‍ഡര്‍
വിഭാഗത്തില്‍ സാക്ഷരത
എത്ര ശതമാനമാണ്; ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(സി)
ഇവരെ
പഠിപ്പിക്കുന്നതിന്
അദ്ധ്യാപകരെ
തെരഞ്ഞെടുക്കുമ്പോള്‍
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
മുന്‍ഗണന നല്‍കുമോ;
വിശദമാക്കുമോ?
വിദ്യാര്‍ത്ഥികളിലും
രക്ഷിതാക്കളിലുമുണ്ടാകുന്ന
മാനസിക പ്രശ്നങ്ങൾ
നിയന്ത്രിക്കുന്നതിന്
പദ്ധതികൾ
3010.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുപരീക്ഷകള്‍
ആരംഭിക്കുന്നതിനോടനുബന്ധിച്ച്
വിദ്യാര്‍ത്ഥികളിലും
രക്ഷിതാക്കളിലുമുണ്ടാകുന്ന
മാനസിക പ്രശ്നങ്ങളും
ആത്മഹത്യാ പ്രവണതകളും
നിയന്ത്രിക്കുന്നതിന്
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പഠന
പിന്നോക്കാവസ്ഥയിലുള്ള
കുട്ടികളെ മെച്ചപ്പെട്ട
വിജയം
കരസ്ഥമാക്കുന്നതിനായി
പ്രാപ്തരാക്കുവാൻ
സ്കൂള്‍ തലത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്താമോ;
(സി)
നിരക്ഷരതാ
നിര്‍മ്മാര്‍ജനം
നടത്തുന്നതിന് സ്കൂള്‍
തലത്തില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ?
അദ്ധ്യാപക
അനദ്ധ്യാപകര്‍ക്ക് അംഗീകാരം
നല്കാന് നടപടി
3011.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നൂറ്
വര്‍ഷത്തെ
പ്രവര്‍ത്തനപാരമ്പര്യവും,
പാഠ്യ പാഠ്യേതര
വിഷയങ്ങളില്‍ മികവും
പുലര്‍ത്തുന്ന
ചിറയിന്‍കീഴ് ശ്രീ
ശാരദവിലാസം ഗേള്‍സ്
ഹൈസ്കൂള്‍, ശ്രീ
ചിത്തിരവിലാസം ബോയ്സ്
ഹൈസ്കൂള്‍, ശ്രീ
ചിത്തിരവിലാസം ലോവര്‍
പ്രൈമറി സ്കൂള്‍ എന്നീ
വിദ്യാലയങ്ങളിലെ 2011
മുതല്‍ 2017 വരെയുള്ള
സ്റ്റാഫ് ഫിക്സേഷന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വിദ്യാലയങ്ങളിലെ
തസ്തികകള്‍ക്ക്
വിദ്യാര്‍ത്ഥി-അധ്യാപക
അനുപാതം അനുസരിച്ചാണോ
ആറ്റിങ്ങല്‍ ജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍
അംഗീകാരം
നല്‍കിയിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
2011
മുതല്‍ 2017 വരെ നടന്ന
നിയമനങ്ങളില്‍ പ്രസ്തുത
സ്കൂളുകളില്‍
വിദ്യാര്‍ത്ഥി-അധ്യാപക
അനുപാതം അനുസരിച്ച്
അംഗീകാരം നല്‍കാത്ത
ജീവനക്കാരുടെ വിശദാംശം
വര്‍ഷം തിരിച്ച്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
സ്കൂളുകളില്‍ ആറാം
അധ്യയന ദിവസത്തെ
കുട്ടികളുടെ എണ്ണം
അനുസരിച്ച്
നിയമിക്കപ്പെട്ട്,
വര്‍ഷങ്ങളായി
ശമ്പളമില്ലാതെ
പ്രവര്‍ത്തിക്കുന്ന
അധ്യാപക
അനധ്യാപകര്‍ക്ക് ശമ്പളം
ലഭ്യമാക്കാന്‍ ജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ഇ)
27-2-2017ല്‍
സീനിയോറിറ്റി
ലിസ്റ്റിനു
പ്രൊവിഷണലായി അംഗീകാരം
നല്കിയ ആറ്റിങ്ങല്‍
ഡി.ഇ.ഒ., തുടര്‍ന്നുളള
നിയമനങ്ങള്‍ ഒന്നും
അംഗീകരിക്കാതിരുന്നിട്ടും
അന്തിമ സീനിയോറിറ്റി
ലിസ്റ്റ് പ്രസ്തുത
സ്കൂളുകള്‍ക്ക്
അംഗീകരിച്ച് നല്‍കാത്തതു
കാരണം മുപ്പതില്പരം
ജീവനക്കാർ
ബുദ്ധിമുട്ടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
വിദ്യാഭ്യാസ
ഡയറക്ടര്‍, ഉപഡയറക്ടര്‍
എന്നിവർ
പുറപ്പെടുവിക്കുന്ന
ഉത്തരവുകള്‍ക്കു
വിരുദ്ധമായി ജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍
പ്രസ്തുത സ്കൂളുകളുടെ
കാര്യത്തില്‍ നടപടി
സ്വീകരിക്കുന്നത്
സംബന്ധിച്ച് അന്വേഷണം
സര്‍ക്കാര്‍ തലത്തില്‍
നടത്താന്‍ നടപടി
സ്വീകരിക്കുമോ;
(ജി)
2011
മുതല്‍ നാളിതുവരെ
ജില്ലാ വിദ്യാഭ്യാസ
ഓഫീസറുടെ നടപടിയില്‍
നിയമന/പ്രൊമോഷന് നിയമന
അംഗീകാരം തടസ്സപ്പെട്ട
മുഴുവന്‍ അദ്ധ്യാപക
അനദ്ധ്യാപകര്‍ക്കും
പ്രസ്തുത സ്കൂളുകളില്‍
നിയമപ്രകാരം അംഗീകാരം
നല്കുവാന് സത്വര
നടപടി സ്വീകരിക്കുമോ?
പൊതു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
3012.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തോടനുബന്ധിച്ച്
നേമം നിയോജക
മണ്ഡലത്തില്‍ നിന്നും 5
കോടി രൂപയുടെ
പദ്ധതിയ്ക്കായി
തെരഞ്ഞെടുത്ത കാലടി
ഗവ.ഹൈസ്കൂളിലും 3 കോടി
രൂപയുടെ പദ്ധതിയ്ക്കായി
തെരഞ്ഞെടുത്ത വാഴമുട്ടം
ഗവ.ഹൈസ്കൂളിലും
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി, ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ കാലടി
ഗവ.ഹൈസ്കൂളില്‍ പ്ലസ്
ടു കൂടി
അനുവദിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഹൈടെക്ക്
ക്ലാസ് മുറികള്‍
3013.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി ക്ലാസ്
മുറികള്‍ ഹൈടെക്
ആക്കുന്നതിനടക്കമുള്ള
എല്ലാ പ്രവര്‍ത്തികളും
ചെയ്യുന്നതിന് സോഷ്യല്‍
പര്‍പ്പസ് വെഹിക്കിള്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പരിപാടിക്കായി
കമ്പ്യൂട്ടറുകള്‍,
ലാപ്ടോപ്പുകള്,
പ്രൊജക്ടറുകള്‍,
മറ്റുപകരണങ്ങള്‍
എന്നിവയ്ക്കായി
ഓരോന്നിനും എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഏത്
കമ്പനിയാണ്/കമ്പനികളാണ്
പ്രസ്തുത സാധനങ്ങള്‍
സപ്ലൈ ചെയ്യുന്നതെന്നും
ഓരോ ഉല്‍പ്പന്നത്തിന്റെ
നിലവിലെ വിപണി വില, അതേ
ഉല്‍പ്പന്നം
സര്‍ക്കാരിന്
ലഭ്യമാകുന്ന വില,
അവയുടെ കോണ്ഫിഗറേഷന്,
എ.എം.സി എന്നിവ
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങളും
വെളിപ്പെടുത്തുമോ;
(ഡി)
ഇതിനായി
ടെണ്ടര്‍
ക്ഷണിച്ചിരുന്നോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
കമ്പനികളാണ്
പങ്കെടുത്തതെന്നും ഓരോ
കമ്പനിയും
രേഖപ്പെടുത്തിയ തുക
എത്രയാണെന്നും
വിശദമാക്കുമോ?
ഡയറ്റുകളിലെ
അദ്ധ്യാപക തസ്തികയിലെ
ഒഴിവുകള്‍
3014.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
അദ്ധ്യാപക പരിശീലന
കേന്ദ്രങ്ങളായ
ഡയറ്റുകളിൽ അദ്ധ്യാപക
നിയമനം അവസാനമായി
നടന്നത് ഏതു
വര്‍ഷത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഡയറ്റുകളിലെ
നിയമനവുമായി
ബന്ധപ്പെട്ട സ്പെഷ്യൽ
റൂള്‍സിലെ അപാകത
പരിഹരിക്കുവാൻ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചു
വരുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സ്രക്കാരിന്റെ പൊതു
വിദ്യാഭ്യാസ സംരക്ഷണ
പദ്ധതിയുടെയും ഗുണമേന്മ
വിദ്യാഭ്യാസത്തിന്റെ
വിജയത്തിനുമായി
നിലനില്ക്കേണ്ട
ഡയറ്റുകളിലെ
അദ്ധ്യാപകരുടെ അഭാവം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
ഡയറ്റുകളിലെ
അദ്ധ്യാപക തസ്തികയിലെ
ഒഴിവുകള്‍
അടിയന്തിരമായി
നികത്തുമോ;
വ്യക്തമാക്കുമോ ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
3015.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി ക്ലാസ്
മുറികള്‍ ഹൈടെക്ക്
ആക്കുന്നതിനടക്കമുള്ള
എല്ലാ പ്രവൃത്തികളും
ചെയ്യുന്നതിനായി
സ്പെഷ്യല്‍ പര്‍പ്പസ്
വെഹിക്കിള്‍
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായുള്ള
കമ്പ്യൂട്ടറുകള്‍, ലാപ്
ടോപ്പുകള്‍,
പ്രൊജക്ടറുകള്‍, മറ്റ്
ഉപകരണങ്ങള്‍
എന്നിവയ്കായി എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഏത്
കമ്പനി/കമ്പനികളാണ്
പ്രസ്തുത ഉപകരണങ്ങള്‍
സപ്ലൈ ചെയ്യുന്നതെന്നും
ഓരോ ഉല്പന്നത്തിന്റെയും
നിലവിലെ വിപണിവില, അതേ
ഉല്പന്നം സര്‍ക്കാരിന്
ലഭ്യമാക്കുന്ന വില,
അവയുടെ കോണ്ഫിഗറേഷന്,
എ.എം.സി. എന്നിവ
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
ഇതിനായി
ടെണ്ടര്‍
ക്ഷണിച്ചിരുന്നോ;
എങ്കില്‍ ഏതെല്ലാം
കമ്പനികളാണ് ടെണ്ടറില്‍
പങ്കെടുത്തതെന്നും, ഓരോ
കമ്പനിയും
രേഖപ്പെടുത്തിയ തുക
എത്രയാണ് എന്നും
വിശദമാക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
3016.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-2018
ബഡ്ജറ്റില്‍
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി പ്രഖ്യാപിച്ച 5
കോടി രൂപയുടെയും 3 കോടി
രൂപയുടെയും 1 കോടി
രൂപയുടെയും പദ്ധതികള്‍
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
കിഫ്ബി അംഗീകാരം
നല്‍കിയിട്ടുള്ളത്;ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
5
കോടിയുടെ ഒന്നാമത്തെ
സ്കീമില്‍ ഉള്‍പ്പെട്ട
എറണാകുളം ജില്ലയിലെ
ചെല്ലാനം പുത്തന്‍തോട്
ഗവ.എച്ച്.എസ്.എസ്
രണ്ടാമത്തെ സ്കീമിലും
ഉള്‍പ്പെട്ടതിനാല്‍
പ്രസ്തുത സ്കൂളിന്
പകരമായി ചൊവ്വര
ജി.എച്ച്.എസ് ന്റെ പേര്
ഉള്‍പ്പെടുത്തുന്നതിനായി
നല്കിയ കത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണം
3017.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസം
സംരക്ഷിക്കുന്നതിനും
ഡിജിറ്റൈസ്
ചെയ്യുന്നതിനുമായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദീകരിക്കാമോ;
അതിനായി എത്ര തുക
ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകള്‍
ഹൈടെക് ആക്കുന്നതിനാണ്
ഈ സര്‍ക്കാര്‍
നടപടികള്‍
സ്വീകരിച്ചത്; വിശദാംശം
ലഭ്യമാക്കാമോ?
എയ്ഡഡ്
വിദ്യാലയങ്ങളിലെ അദ്ധ്യാപക
തസ്തികകൾ
3018.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എയ്ഡഡ് വിദ്യാലയങ്ങളിലെ
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം 1:35
ആക്കിയിട്ടുണ്ടോ;
(ബി)
ഇതുമൂലം
പ്രൈമറി, അപ്പര്‍
പ്രൈമറി, ഹൈസ്കൂള്‍
അദ്ധ്യാപകരുടെ എത്ര
തസ്തിക അധികം
ഉണ്ടായിയെന്ന്
വ്യക്തമാക്കാമോ?
എച്ച്.എസ്.എ.(മലയാളം)
തസ്തികയിലെ ഒഴിവുകള്‍
നികത്താന്‍ നടപടി
3019.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എച്ച്.എസ്.എ.(മലയാളം)
തസ്തികയില്‍ എത്ര
ഒഴിവുകളുണ്ടെന്ന് ജില്ല
തിരിച്ചുള്ള കണക്ക്
വെളിപ്പെടുത്തുമോ;
(ബി)
സ്കൂള്‍
പാഠ്യപദ്ധതിയില്‍
മലയാളം
നിര്‍ബന്ധമാക്കിയിട്ടും
പല സ്കൂളുകളിലും മലയാളം
അധ്യാപകരെ
നിയമിക്കാത്തതുമൂലമുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ആയത് പരിഹരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് തസ്തികയിലെ
ഒഴിവുകള്‍
3020.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി വകുപ്പില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റിന്റെ എത്ര
തസ്തികകളാണ്
നിലവിലുള്ളത്;
(ബി)
പ്രസ്തുത
കാറ്റഗറിയില്‍ എത്ര
ഒഴിവുകളാണ് പി. എസ്.
സി.ക്ക് ഇനിയും
റിപ്പോര്‍ട്ട്
ചെയ്യാനുള്ളത്;
(സി)
പ്രസ്തുത
തസ്തികയിലേക്ക്
ബൈട്രാന്‍സ്ഫര്‍ നിയമനം
നല്‍കുന്നതിന്റെ
അനുപാതം വിശദമാക്കാമോ;
(ഡി)
കഴിഞ്ഞ
അഞ്ചു വര്‍ഷക്കാലത്തെ
നിയമനത്തിന്റെ
(നേരിട്ട്/ബൈട്രാന്‍സ്ഫര്‍)
വിശദാംശം നല്‍കുമോ;
(ഇ)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
നിലവിലുള്ള ഒഴിവുകള്‍
എന്നത്തേക്ക് പി. എസ്.
സി. ക്ക് റിപ്പോര്‍ട്ട്
ചെയ്യാന്‍ കഴിയും
എന്നറിയിക്കാമോ?
സീ-മാറ്റ്
നിയമനം
3021.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന് കീഴിൽ
പ്രവര്‍ത്തിക്കുന്ന
സീ-മാറ്റ് എന്ന
സ്ഥാപനത്തിൽ സ്ഥിരം
ജീവനക്കാര്‍, കരാര്‍
ജീവനക്കാര്‍,
താൽക്കാലിക ജീവനക്കാര്‍
ഉൾപ്പെടെ നിലവിൽ എത്ര
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സീ-മാറ്റിൽ
നിയമനത്തിനായി പുതിയ
നോട്ടിഫിക്കേഷൻ
പൂറപ്പെടുവിക്കാന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
നിലവിലുള്ള
കരാര്‍ ജീവനക്കാരുടെ
കാലാവധി എന്നത്തേക്ക്
അവസാനിക്കുമെന്ന്
വിശദമാക്കാമോ?
പ്രീ-പ്രൈമറി
അദ്ധ്യാപകരുടെ സ്ഥാനക്കയറ്റം
3022.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ പി.എസ്.സി.
വഴി നിയമനം ലഭിച്ച്
സേവനം അനുഷ്ഠിച്ചു
വരുന്ന ഗവ.
പ്രീ-പ്രൈമറി
അദ്ധ്യാപകര്‍ക്ക് അധിക
യോഗ്യതയ്ക്ക്
അനുസരിച്ച് ഉയര്‍ന്ന
അദ്ധ്യാപക
തസ്തികയിലേക്ക്
അര്‍ഹമായ നിലയിൽ
പ്രൊമോഷന്, തസ്തിക
മാറ്റം എന്നിവ
അനുവദിക്കുമോ എന്നു
വ്യക്തമാക്കുമോ;
(ബി)
പൊതു
വിദ്യാഭ്യാസ വകുപ്പില്‍
പി.എസ്.സി. മുഖേന
പ്രീ.പ്രൈമറി
തസ്തികയില്‍ നിയമനം
ലഭിച്ച് ജോലി
അനുഷ്ഠിച്ചുവരുന്ന
അദ്ധ്യാപകര്‍ക്ക്
സ്ഥലംമാറ്റം
അനുവദിക്കുമോ എന്നു
വിശദമാക്കുമോ?
എയ്ഡഡ്
സ്കൂളുകളില്‍ അദ്ധ്യാപക
നിയമനത്തിന് സംവരണതത്വം
3023.
ശ്രീ.വി.ടി.ബല്‍റാം
,,
കെ.മുരളീധരന്
,,
അനില്‍ അക്കര
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്‍. പി. മുതല്‍
ഹയര്‍സെക്കന്ററി തലം
വരെ എയ്ഡഡ് മേഖലയിലുള്ള
സ്കൂളുകളില്‍ അദ്ധ്യാപക
നിയമനത്തിന് സംവരണതത്വം
പാലിക്കപ്പെടാറുണ്ടോ;
(ബി)
പൊതു
വിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുള്ള
എയ്ഡഡ് സ്കൂളുകളില്‍
പട്ടികജാതിയിലും,
പട്ടികവര്ഗ്ഗവിഭാഗത്തിലുമുള്ള
എത്ര അദ്ധ്യാപകര്‍
നിലവില്‍ ജോലി
ചെയ്യുന്നുണ്ട്; അവര്‍
ഈ മേഖലയിലെ ആകെ
അദ്ധ്യാപകരുടെ എത്ര
ശതമാനം ആണെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
ധനസഹായത്തോടെ
പ്രവര്‍ത്തിക്കുന്ന
എയ്ഡഡ് സ്കൂളുകളില്‍
സംവരണതത്വം
പാലിക്കുവാന്‍ നടപടി
സ്വീകരിക്കണമെന്ന്
നിയമസഭയുടെ
യുവജനക്ഷേമവും,
യുവജനകാര്യവും
സംബന്ധിച്ച സമിതി
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തിലുള്ള
നടപടി വ്യക്തമാക്കുമോ?
എയ്ഡഡ്
സ്കൂളുകളിലെ അദ്ധ്യാപക നിയമനം
3024.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളില്‍ നിരവധി
അദ്ധ്യാപകര്‍
നിയമനത്തിന് അംഗീകാരം
കിട്ടാതെ
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
നിയമന അംഗീകാരം
നല്‍കേണ്ട അധികാരിയുടെ
അനുമതി വാങ്ങിയശേഷം
മാത്രമേ നിയമനം
നടത്താവൂ എന്ന്
നിഷ്കര്ഷിക്കുന്നതില്
എന്ത്
തടസ്സമാണുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഇല്ലാത്ത
പോസ്റ്റുകളില്‍
മാനേജ്മെന്റ് നിയമനം
നടത്തുന്ന പ്രവണത
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പല
മാനേജ്മെന്റുകളും കോഴ
വാങ്ങി അദ്ധ്യാപകരെ
നിയമിച്ചശേഷം ഡിവിഷന്
ഫാള്‍ മൂലം ജോലി
നഷ്ടപ്പെടുന്ന
അദ്ധ്യാപകര്‍ക്ക്
സംരക്ഷണം നല്കുന്ന
നടപടി തുടരാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നു വ്യക്തമാക്കാമോ?
എയ്ഡഡ്
സ്കൂളുകളിലെ അദ്ധ്യാപകരുടെ
നിയമനാംഗീകാരം
3025.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 വര്‍ഷങ്ങളില്‍
തസ്തിക നിര്‍ണ്ണയം
നടന്നെങ്കിലും
ജി.ഒ(ആര്.റ്റി)
നമ്പര്‍.199/2010/പൊ.വി.വകുപ്പ്
ഉത്തരവിനെ തുടര്‍ന്ന്
പ്രസ്തുത വര്‍ഷങ്ങളില്‍
എയ്ഡഡ് സ്കൂളുകളില്‍
നിയമിതരായവര്‍ക്ക്
സര്‍ക്കാര്‍
നിയമനാംഗീകാരം
നല്‍കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവ് നിലവില്‍
വന്നത് 3.12.2016 ന്
ആണെന്നിരിക്കെ ആയതിന്
29.1.2016 മുതല്‍
മുന്‍കാല പ്രാബല്യം
നല്‍കിയതിനെ
തുടര്‍ന്നുള്ള
ബുദ്ധിമുട്ട്
ഒഴിവാക്കാനായി ഉത്തരവ്
വന്ന തീയതി മുതല്‍
പ്രാബല്യം നല്‍കുന്നത്
സംബന്ധിച്ച് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
1979-ന്
മുമ്പ് നിലവില്‍ വന്ന
സ്കൂളുകളെ പ്രസ്തുത
ഉത്തരവിന്റെ പരിധിയില്‍
നിന്നും ഒഴിവാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
എയ്ഡഡ്
സ്കൂളുകളുടെ സുഗമമായ
പ്രവര്‍ത്തനത്തിനും
അദ്ധ്യാപകരുടെ
നിയമനാംഗീകാരത്തിനുമായി
പ്രസ്തുത ഉത്തരവ്
ഭേദഗതി ചെയ്യുന്നത്
സംബന്ധിച്ച് വിശദാംശം
അറിയിക്കുമോ?
എയ്ഡഡ്
വിദ്യാലയങ്ങളിലെ തസ്തിക
നിര്‍ണ്ണയം
3026.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
വിദ്യാലയങ്ങളില്‍
2016-17 കാലയളവിലെ
തസ്തിക നിര്‍ണ്ണയം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
തസ്തിക
നിര്‍ണ്ണയം
പൂര്‍ത്തിയാക്കാത്തത്
മൂലം ശമ്പളം ലഭിക്കാത്ത
എത്ര എയ്ഡഡ് സ്ക്കൂള്
അദ്ധ്യാപകര്‍
നിലവിലുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
തസ്തിക
നിര്‍ണ്ണയം
അടിയന്തരമായി
പൂര്‍ത്തിയാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ഫുള്‍ടൈം
ബെനിഫിറ്റ് ലാംഗ്വേജ്
ടീച്ചര്‍ തസ്തികയിലേയ്ക്കുളള
സ്ഥാനക്കയറ്റം
3027.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫുള്‍ടൈം
ലാംഗ്വേജ് ടീച്ചര്‍
തസ്തികയില്‍ നേരിട്ടു
നിയമനം ലഭിയ്ക്കുന്ന
അധ്യാപകര്‍ക്ക്
കിട്ടുന്ന
ആനുകൂല്യങ്ങള്‍
പാര്‍ട്ട്ടൈം ലാംഗ്വേജ്
ടീച്ചര്‍ തസ്തികയില്‍
നിന്നും ഫുള്‍ടൈം
ബെനിഫിറ്റ് ലാംഗ്വേജ്
ടീച്ചര്‍
തസ്തികയിലേയ്ക്ക്
സ്ഥാനക്കയറ്റം ലഭിച്ച്
എത്തുന്ന
അധ്യാപകര്‍ക്ക്
നിഷേധിക്കുന്നത്
എന്തുകൊണ്ടാണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഫുള്‍ടൈം
ലാംഗ്വേജ് ടീച്ചര്‍
തസ്തികയും ഫുള്‍ടൈം
ബെനിഫിറ്റ് ലാംഗ്വേജ്
ടീച്ചര്‍ തസ്തികയും
തുല്യമാണോ;
(സി)
ഫുള്‍ടൈം
ബെനിഫിറ്റ് തസ്തികയിലെ
അധ്യാപകര്‍ക്ക് ഏതൊക്കെ
സാഹചര്യങ്ങളിലാണ്
ജി.പി.എഫ്. ആനുകൂല്യം
ലഭ്യമായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പാര്‍ട്ട്ടൈം
വിത്ത് ഫുള്‍ടൈം
ബെനിഫിറ്റ്
അധ്യാപകര്‍ക്ക്
കമ്മ്യൂട്ടഡ് അവധി
ആനുകൂല്യം
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
ഫുള്‍ടൈം
ബെനിഫിറ്റ് തസ്തികയിലെ
അധ്യാപകന് മതിയായ
യോഗ്യതകള്‍
ഉണ്ടെങ്കില്‍ ഫുള്‍ടൈം
തസ്തികയിലെ
അധ്യാപകരോടൊപ്പം
പ്രൊമോഷന് അര്‍ഹതയുണ്ടോ
എന്ന് വ്യക്തമാക്കാമോ?
സമാശ്വാസ
തൊഴില്‍ദാന പദ്ധതി
3028.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമാശ്വാസ
തൊഴില്‍ദാന പദ്ധതി
പ്രകാരം, കൊല്ലം
ജില്ലയില്‍ വിദ്യാഭ്യാസ
വകുപ്പില്‍
നിയമനത്തിനായി ഉത്തരവ്
ലഭിച്ചിട്ടും നാളിതുവരെ
നിയമനം ലഭിക്കാത്ത എത്ര
പേരുണ്ട്;
(ബി)
പ്രസ്തുത
വിഭാഗം ആള്‍ക്കാര്‍ക്ക്
സീനിയോറിറ്റി
ലിസ്റ്റുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇവര്‍ക്ക്
നിയമനം നല്‍കുന്നതിന്
എന്ത് നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
അദ്ധ്യാപക
നിയമനം
3029.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കാക്കര
നിയോജക മണ്ഡലത്തിലെ
ഇടപ്പള്ളി, വെണ്ണല,
തെങ്ങോട്, പനമ്പള്ളി
നഗര്‍ ഉള്‍പ്പെടെ
ഏതെല്ലാം സര്‍ക്കാര്‍
ഹെെസ്കൂള്, ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍
ഓരോന്നിലും എത്ര
അദ്ധ്യാപകരുടെയും
അനദ്ധ്യാപകരുടെയും
ഒഴിവുകള്‍
നികത്താനുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിനുള്ള
കാലതാമസം എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
ഒഴിവുകള്‍ എന്നത്തേക്ക്
നികത്താനാകുമെന്ന്
വിശദമാക്കാമോ?
കാസര്‍ഗോഡ്
ഉപജില്ലാ വിദ്യാഭ്യാസ
ആഫീസറുടെ കീഴിലുള്ള എയ്ഡഡ്
സ്കൂളുകളിലെ അധ്യാപക നിയമനം
3030.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ഉപജില്ലാ വിദ്യാഭ്യാസ
ആഫീസറുടെ കീഴിലുള്ള
ഏതെല്ലാം എയ്ഡഡ്
സ്കൂളുകളില്‍ ഇൗ
അദ്ധ്യയന വര്‍ഷം
അധ്യാപകരുടെ നിയമനം
നടന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
എല്ലാ നിയമനങ്ങള്‍ക്കും
അംഗീകാരം
നല്‍കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
അംഗീകാരം നല്‍കാത്ത
നിയമനങ്ങള്‍
ഏതൊക്കെയാണെന്ന്
സ്കൂളുകള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
അംഗീകാരം
നൽകാത്തതിന്റെ
കാരണങ്ങള്‍ എന്താണെന്ന്
വിശദീകരിക്കാമോ;
(ഇ)
നിയമനം
അംഗീകരിച്ചതിനുശേഷം
പിന്നീട് റദ്ദ്
ചെയ്യപ്പെട്ട സംഭവം
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(എഫ്)
എങ്കില്‍
പ്രസ്തുത
സ്കൂളുകളുടെയും
അദ്ധ്യാപകരുടെയും
പേരുവിവരം നല്‍കാമോ;
(ജി)
ഇൗ
അദ്ധ്യാപകര്‍ക്ക്
ശമ്പളം നല്‍കിയിരുന്നോ
എന്ന് വ്യക്തമാക്കാമോ;
നിയമനം അംഗീകരിക്കുകയും
ശമ്പളം കെെപ്പറ്റുകയും
ചെയ്തതിനുശേഷം നിയമനം
റദ്ദ് ചെയ്യാൻ
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
കാര്യമായ പിഴവ്
സംഭവിച്ചതുമൂലമാണ് ഇൗ
അസാധാരണ സാഹചര്യം
ഉണ്ടായതെന്നത് ശരിയാണോ
എന്ന് വ്യക്തമാക്കാമോ;
ആരുടെ ഭാഗത്താണ്
പിഴവുണ്ടായതെന്നും
ഇനിയുള്ള
പരിഹാരമാര്‍ഗ്ഗം
എന്താണെന്നും
വ്യക്തമാക്കാമോ?
അധ്യാപകരുടെ
പ്രമോഷന്
3031.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ 50 വയസ്സ്
കഴിഞ്ഞ എല്ലാ
അദ്ധ്യാപകര്‍ക്കും
വകുപ്പ് തല പരീക്ഷ
പാസ്സായില്ലെങ്കിലും
ഹെഡ്മാസ്റ്റര്
പദവിയിലേക്ക് പ്രമോഷൻ
നല്‍കിയിരുന്നോ;
(ബി)
പ്രമോഷൻ
നൽകികൊണ്ടുള്ള പ്രസ്തുത
ഉത്തരവ്
പിന്‍വലിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാരണമെന്താണ്;
(സി)
സര്‍ക്കാര്‍
സര്‍വ്വീസിലെ 50 വയസ്സ്
കഴിഞ്ഞവര്‍ക്ക്
നല്‍കിയിട്ടുള്ള ഇളവ്
അദ്ധ്യാപകര്‍ക്ക്
മാത്രം നല്‍കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(ഡി)
2015
മുതല്‍ ഇപ്രകാരം
ഹെഡ്മാസ്റ്ററായി
പ്രമോഷൻ ലഭിച്ചവരെ ഈ
ഉത്തരവ് ദോഷകരമായി
ബാധിക്കുമെന്നതിനാല്‍
ഇത് പുനപരിശോധിക്കുമോ?
കലാ-കായിക
സാംസ്കാരിക പാര്‍ക്ക്
3032.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയിന്‍കീഴില്‍
നിരവധി വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
ഉള്‍പ്പെടുന്ന പ്രദേശം
ഒന്നായിക്കണ്ട്
കലാ-കായിക സാംസ്കാരിക
പാര്‍ക്ക്
നിര്‍മ്മിക്കുമെന്ന്
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
സംസ്ഥാനതല
ഉത്ഘാടനത്തിന്റെ
ഭാഗമായി മുഖ്യമന്ത്രി
2017 ജനുവരി 27ന്
മലയിന്‍കീഴില്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാര്‍ക്ക്
നിര്‍മ്മിയ്ക്കുന്നതിനായി
വിദ്യാഭ്യാസ വകുപ്പ്
നാളിതുവരെ സ്വീകരിച്ച
നടപടി
വിശദീകരിയ്ക്കാമോ;
പാര്‍ക്ക്
യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള
തുടര്‍നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ഏരിയാ
ഇന്റന്‍സീവ് പദ്ധതി
3033.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏരിയാ
ഇന്റന്‍സീവ് പദ്ധതി
പ്രകാരം സംസ്ഥാനത്ത്
ആരംഭിച്ച എല്‍.പി.
സ്ക്കുളുകളില്‍ എത്ര
എണ്ണം നിലവിൽ
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ആരംഭിച്ച സ്കൂളുകളിലെ
സേവന വേതന വ്യവസ്ഥകള്‍
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
ആരംഭിച്ച കൊടുവള്ളി
കെ.എം.ഒ.എല്‍.പി
സ്ക്കുളിലെ
അദ്ധ്യാപകര്‍ക്ക്
മേൽപ്പറഞ്ഞ വ്യവസ്ഥകൾ
പ്രകാരമുള്ള
ആനുകൂല്യങ്ങള്‍
നല്‍കാത്തതിനുള്ള കാരണം
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
അദ്ധ്യാപകര്‍ക്ക്
ആനുകൂല്യങ്ങൾ
നല്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ചലഞ്ച്
ഫണ്ട് പദ്ധതി
3034.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് വിദ്യാലയങ്ങളുടെ
നവീകരണത്തിനും അടിസ്ഥാന
സൗകര്യ വികസനത്തിനുമായി
ഏര്‍പ്പെടുത്തിയിട്ടുള്ള
ചലഞ്ച് ഫണ്ട് പദ്ധതി
പ്രകാരം തുക
അനുവദിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുണ്ടോ;
(സി)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
വിവിധ സ്കൂളുകള്‍
ചലഞ്ച് ഫണ്ടിനായി
സമര്‍പ്പിച്ച
അപേക്ഷകളിന്മേൽ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
ഓട്ടിസം
പാര്‍ക്ക് സ്ഥാപിക്കുന്നതിന്
പദ്ധതി
3035.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലയില്‍
തിരഞ്ഞെടുക്കപ്പെടുന്ന
ഒരു സ്കൂളില്‍ ഓട്ടിസം
പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
ഇപ്രകാരം
ഇതിനായി തിരുവനന്തപുരം
ജില്ലയില്‍ നിന്ന് ഏത്
സ്കൂളാണ്
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഓട്ടിസം
പാര്‍ക്ക്
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
എന്നത്തേക്ക്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാനാകുമെന്നും
വ്യക്തമാക്കുമോ?
നാഷണല്‍
സ്കില്‍സ് ക്വാളിഫിക്കേഷന്‍സ്
ഫ്രെയിംവര്‍ക്ക്
3036.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
സ്കില്‍സ്
ക്വാളിഫിക്കേഷന്‍സ്
ഫ്രെയിംവര്‍ക്ക്
(എന്‍.എസ്. ക്യു.എഫ്.)
എന്ന കേന്ദ്രാവിഷ്കൃത
തൊഴിലധിഷ്ഠിത
വിദ്യാഭ്യാസ പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
എന്‍.എസ്.
ക്യു.എഫ്.
അനുശാസിക്കുന്ന
മാനദണ്ഡങ്ങള്‍ക്ക്
അനുസൃതമല്ലാത്ത
വിദ്യാഭ്യാസ
കോഴ്സുകള്‍ക്ക്
സര്‍ക്കാര്‍ സഹായം
ലഭ്യമാകില്ല എന്നത്
ശരിയാണോ;
വ്യക്തമാക്കുമോ;
(സി)
കേന്ദ്രസര്‍ക്കാര്‍
തൊഴിലുകള്‍
നേടുന്നതിനായി
എന്‍.എസ്.ക്യു.എഫ്.
പദ്ധതിയ്ക്ക് അനുസരണമായ
യോഗ്യതാ
സര്‍ട്ടിഫിക്കറ്റുകള്‍
അപേക്ഷകര്‍
നല്കേണ്ടിവരുമോ;
വിശദാംശം നൽകുമോ;
(ഡി)
എന്‍.എസ്.ക്യു.എഫ്.
പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
നിലവില്‍
20 സ്കൂളുകളില്‍
പൈലറ്റ്
അടിസ്ഥാനത്തില്‍
നടപ്പിലാക്കിയ പദ്ധതി
സംസ്ഥാനത്താകെ
നടപ്പിലാക്കുന്നതിന്
പര്യാപ്തമാണോ
എന്നറിയിക്കാമോ?
മലബാര്‍
മേഖലയ്ക്ക് പ്രത്യേക
വിദ്യാഭ്യാസ പാക്കേജ്
3037.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
എൽ.ഡി.എഫ് സര്‍ക്കാര്‍
മലബാര്‍ മേഖലയ്ക്കായി
പ്രത്യേക വിദ്യാഭ്യാസ
പാക്കേജ്
ഏര്‍പ്പെടുത്തിയതുമായി
ബന്ധപ്പെട്ട്
പുറപ്പെടുവിച്ച G.O (P)
No.107/07/G.Edn നമ്പർ
സർക്കാർ ഉത്തരവ്
പ്രാബല്യത്തിലുണ്ടോ;
ഇല്ലെങ്കില്‍ അത്
പുനഃസ്ഥാപിക്കുന്നതിന്
തയ്യാറാകുമോ ;
(ബി)
പ്രസ്തുത
ഉത്തരവ് കഴിഞ്ഞ
യു.ഡി.എഫ് സര്‍ക്കാര്‍
ഭേദഗതി ചെയ്തിരുന്നോ;
എങ്കില്‍ ആയതിന്റെ
പകർപ്പ് ലഭ്യമാക്കുമോ?
ചിറ്റൂര്‍
നിയോജകമണ്ഡലത്തില്‍
സ്മാര്‍ട്ട് ക്ലാസ് റൂം
3038.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
നിയോജകമണ്ഡലത്തില്‍
സ്മാര്‍ട്ട് ക്ലാസ്
റൂം പദ്ധതി
നടപ്പിലാക്കാനായി
ഏതെല്ലാം സ്കൂളുകളെയാണ്
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
മികവിന്റെ
കേന്ദ്രങ്ങളാക്കുവാന്‍
നിര്‍ദ്ദേശിച്ച സ്കൂളുകളുടെ
മാസ്റ്റര്‍പ്ലാനുകള്‍
3039.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മികവിന്റെ
കേന്ദ്രങ്ങളാക്കുവാന്‍
നിയമസഭാ സാമാജികര്‍
നിര്‍ദ്ദേശിച്ച
സ്കൂളുകളുടെ
മാസ്റ്റര്‍പ്ലാനുകള്‍
സര്‍ക്കാരിന്
സമര്‍പ്പിക്കുകയുണ്ടായോ;
(ബി)
സമര്‍പ്പിക്കപ്പെട്ട
മാസ്റ്റര്‍പ്ലാനുകള്‍
അംഗീകരിച്ച്
ഭരണാനുമതിയും
സാങ്കേതികാനുമതിയും
എത്ര പ്രവൃത്തികള്‍ക്ക്
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(സി)
അംഗീകാരം
ലഭിച്ച പ്രവൃത്തികളുടെ
ടെണ്ടര്‍ നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
പാചകപ്പുര,
സ്മാര്‍ട്ട് ക്ലാസ്സ് റൂം
എന്നിവ നടപ്പാക്കുന്നതിന്
നടപടി
3040.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഒരു
നിയോജക മണ്ഡലത്തിലെ ഏഴ്
സ്കൂളുകളില്‍
പാചകപ്പുര, സ്മാര്‍ട്ട്
ക്ലാസ്സ് റൂം എന്നിവ
സഹകരണ വകുപ്പ് മുഖേന
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിക്കുകയും
അതിന്റെ ലിസ്റ്റ്
ആവശ്യപ്പെടുകയും
ചെയ്തിരുന്നതുപ്രകാരമുള്ള
പദ്ധതി നടപടികളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
സ്കൂളുകള്‍
ഹെെടെക്ക് ആക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
3041.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകള്‍ ഹെെടെക്
ആക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
എറണാകുളം
ജില്ലയിലെ ഏതെല്ലാം
സ്കൂളുകളെയാണ് ഹെെടെക്
ആക്കുന്നതിനായി
തെരഞ്ഞെടുത്തിട്ടുള്ളത്;
പ്രസ്തുത സ്കൂളുകളുടെ
പട്ടിക ലഭ്യമാക്കാമോ;
(സി)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
ഗവ.ഹെെസ്കൂളിലെ
ഒന്നുമുതല്‍
പത്തുവരെയുള്ള എല്ലാ
ക്ലാസ് റൂമുകളും
സ്മാര്‍ട്ട് ക്ലാസ്
റൂമുകള്‍
ആക്കുന്നതിനായി എംഎല്‍എ
ഫണ്ടില്‍ നിന്നും 15
ലക്ഷം രൂപ
അനുവദിച്ചിട്ടും ഇത്
നടപ്പിലാക്കുന്നതിന്
നേരിടുന്ന
കാലതാമസത്തിന്റെ
കാരണമെന്തെന്ന്
വ്യക്തമാക്കാമോ; ഇത്
എന്നത്തേക്ക്
നടപ്പിലാക്കുവാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
സ്കൂളിനെ ഹെെടെക്
പദ്ധതിയില്‍ നിന്നും
ഒഴിവാക്കിയിട്ടുണ്ടോ?
മാവേലിക്കര
മണ്ഡലത്തിലെ സ്ഥാപനങ്ങളുടെയും
വസ്തുവകകളുടെയും വിവരം
3042.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
വിദ്യാഭ്യാസ
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
സ്ഥാപനങ്ങളുടെയും
വസ്തുവകകളുടെയും
വിശദവിവരം അറിയിക്കുമോ;
(ബി)
ഇവയില്‍,
നിലവില്‍ ഉപയോഗരഹിതമായ
സ്ഥാപനങ്ങള്‍,
കെട്ടിടങ്ങള്‍,
വസ്തുക്കള്‍ എന്നിവയുടെ
വിശദവിവരം
ലഭ്യമാക്കുമോ; ഇവ
ഉപയോഗിക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളും
സ്ഥലങ്ങളും
ഉപയോഗപ്രദമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
സ്പെഷ്യല്‍
സ്ക്കൂളുകളിലെ കുട്ടികളുടെ
വിദ്യാഭ്യാസം
3043.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
കെ.മുരളീധരന്
,,
റോജി എം. ജോണ്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പെഷ്യല്‍
സ്ക്കൂളുകളിലെ
കുട്ടികളുടെ
വിദ്യാഭ്യാസം
ശാസ്ത്രീയമായി
പുനസംഘടിപ്പിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
അതിന്റെ
ഭാഗമായി പ്രൈമറി
തലത്തില്‍ പുതിയ
പാഠ്യപദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ;
(സി)
സ്റ്റേറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഫോര്‍ മെന്റലി
ചലഞ്ച്ഡ്-നെ
ബുദ്ധിപരമായ വെല്ലുവിളി
നേരിടുന്നവരുടെ
വിദ്യാഭ്യാസ മേഖലയിലെ
ഉന്നത
സ്ഥാപനമാക്കുവാന്
തീരുമാനിച്ചിരുന്നോ;
എങ്കില്‍ ഇതിനായി
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
സ്കീം
3044.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൗതിക
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
വേണ്ടി 2017-18ലെ
ബജറ്റില്‍ പ്രഖ്യാപിച്ച
പൊതുവിദ്യാഭ്യാസ
സ്കീമില്‍,
ആദ്യഘട്ടത്തില്‍
ഉള്‍പ്പെടുത്തിയ
വാമനപുരം
നിയോജകമണ്ഡലത്തിലെ
മൂന്നു സ്കൂളുകളില്‍
പദ്ധതി
നടപ്പിലാക്കുന്നതിന്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
അതിന്റെ
തുടര്‍
പ്രവര്‍ത്തനങ്ങള്‍
എന്തായെന്ന്
വിശദീകരിക്കുമോ;
(സി)
ഏത്
ഏജന്‍സിയാണ് പ്രസ്തുത
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പദ്ധതി
എന്ന്
പൂര്‍ത്തിയാക്കുമെന്ന്
വ്യക്തമാക്കുമോ?
കലോത്സവ
മേളകള്‍ സുതാര്യമാക്കുവാന്
സ്വീകരിച്ച നടപടികള്‍
3045.
ശ്രീ.ഹൈബി
ഈഡന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കലോത്സവ വേദിയില്‍
ഇടനിലക്കാരുടെ
ആധിപത്യമാണെന്ന
ആരോപണത്തിന്റെ
അടിസ്ഥാനത്തില്‍
കലോത്സവ മേളകള്‍
സുതാര്യമാക്കുവാന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
കഴിഞ്ഞ
വര്‍ഷത്തെ
കലോത്സവത്തില്‍ ഉണ്ടായ
കോഴ വിവാദവുമായി
ബന്ധപ്പെട്ട അന്വേഷണം
ഏത് ഘട്ടത്തിലാണ്; ഇതു
സംബന്ധിച്ച
കുറ്റക്കാര്‍ ആരെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
അവര്‍ക്കെതിരെ എന്ത്
നടപടി സ്വീകരിച്ചു;
(സി)
തൃശ്ശൂരില്‍
നടന്ന സ്കൂള്‍
കലോത്സവത്തിന്റെ
വിധികര്‍ത്താക്കളെക്കുറിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചിരുന്നോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടി
എന്തൊക്കെയാണ്
എന്നറിയിക്കുമോ?
സംസ്ഥാന
സ്ക്കുള് കലോത്സവം
3046.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്ക്കുള് കലോത്സവ
മത്സരങ്ങളില്‍ എ ഗ്രേഡ്
കിട്ടിയവര്‍ക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
വര്‍ഷം കണ്ണൂരില്‍
നടന്ന സംസ്ഥാന
സ്ക്കുള്
കലോത്സവത്തില്‍
മത്സരിച്ച
വിദ്യാര്‍ത്ഥികളില്‍
നാല്പത്തിയൊന്പതിലധികം
പേര് അനര്‍ഹരായിരുന്നു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ബാലാവകാശ
കമ്മീഷന്റെ പേരിലുള്ള
വ്യാജ
അപ്പീലുകളിലൂടെയാണിവര്
മത്സരത്തില്‍
പങ്കെടുത്തതെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഇത്തവണ
തൃശൂരില്‍ നടന്ന
കലോത്സവത്തിലും ഇത്തരം
വ്യാജ അപ്പീലുകള്‍
അനുവദിക്കപ്പെടുകയൂണ്ടായോ;
എങ്കില്‍ എത്ര
അപ്പീലുകളാണ്
അനുവദിച്ചത്;
ഇത് സംബന്ധമായി
വിദ്യാഭ്യാസവകുപ്പ്
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണ്;
(ഇ)
വന്‍തുക
വാങ്ങി അപ്പീല്‍
ഉത്തരവ്
സംഘടിപ്പിച്ചുകൊടുക്കുന്ന
തട്ടിപ്പു സംഘങ്ങളാണ്
ഇതിനു പിന്നിലെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഇത്
തടയുന്നതിനായി
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ?
എെ.എച്ച്.ആര്.ഡി.
അപ്ലെെഡ് സയന്‍സ് കോളേജിന്റെ
പുതിയ കെട്ടിടത്തിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
3047.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തിലെ
കാര്‍ത്തികപ്പള്ളിയിലുള്ള
എെ.എച്ച്.ആര്.ഡി.
അപ്ലെെഡ് സയന്‍സ്
കോളേജിന്റെ പുതിയ
കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വെെകുന്നതിന്റെ കാരണം
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണത്തിന് എത്ര
രൂപയുടെ ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളതെന്നും
ഇതില്‍ എത്ര രൂപ ഇതിനകം
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
ശേഷിക്കുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
മങ്കട
ഗവ. ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജില്‍ കിഫ്ബി മുഖേന
നടപ്പിലാക്കുന്ന പദ്ധതികള്‍
3048.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
ഗവണ്മെന്റ് ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജില്‍ കിഫ്ബി മുഖേന
നടപ്പിലാക്കുന്ന
പദ്ധതികളുടെ പുരോഗതി
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇതിനായി
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പദ്ധതിയുമായി
ബന്ധപ്പെട്ട്
തയ്യാറാക്കിയ
മാസ്റ്റര്‍ പ്ളാന്‍
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ?
വിതുര
എെസറിന് സ്ഥലം വിട്ടുനൽകിയ
വ്യക്തിയുടെ പരാതി
3049.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിതുരയിലെ
ഐസറിന് (IISER) ഗതാഗത
സൗകര്യം
ലഭിക്കുന്നതിനായി
സമീപത്തുള്ള
ഭൂവുടമകളില്‍ നിന്നും
സ്ഥലം സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച് വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഐസറിന്റെ
പ്രധാന വഴി
നിര്‍മ്മിക്കുന്നതിന്
വേണ്ടി വിതുര
വില്ലേജിലെ 2409-ാം
നമ്പര്‍ തണ്ടപ്പേര്
ഉടമയായ ശ്രീ. എം.
ഗോപീദാസില് നിന്നും
1ഏക്കര്‍ 26 സെന്റ്
സ്ഥലം സര്‍ക്കാര്‍
പൊന്നും വിലയ്ക്ക്
ഏറ്റെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ശ്രീ.
ഗോപീദാസിന് ഐസറിന്
വിട്ട് നല്കിയ ഭൂമി
കഴിച്ചുള്ള
ഭൂമിയിലേയ്ക്ക് വലിയ
വാഹനങ്ങള്‍
കയറ്റുന്നതിന്
സൗകര്യപ്രദമായ
രീതിയില്‍ വഴി
വിട്ടിട്ടാണോ സ്ഥലം
പൊന്നും വിലയ്ക്ക്
എടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
അല്ലെങ്കില്‍ ഈ സ്ഥിതി
വിശേഷം സൂചിപ്പിച്ച്
ശ്രീ. ഗോപീദാസും
അദ്ദേഹത്തിന്റെ മക്കളും
നല്കിയ നിവേദനങ്ങളില്‍
ന്യായമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വിതുര
ഐസറിനായി പ്രധാന
വഴിക്ക് സ്ഥലം
നല്‍കിയതിലൂടെ ശ്രീ.
ഗോപീദാസിന്
വിതുര-ബോണക്കാട് റോഡിലെ
റോഡ് ഫ്രണ്ടേജുള്ള 52
മീറ്റര്‍ സ്ഥലമാണ്
നഷ്ടപ്പെട്ടതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകരമായി
ഇതേ റോഡില്‍
ഇറങ്ങുന്നതിന് എത്ര
മീറ്റര്‍ വീതിയുള്ള
വഴിയാണ്
നല്‍കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
നിലവില്‍
പകരമായി
നല്‍കിയിട്ടുള്ള വഴി
തീരെ വീതി
കുറഞ്ഞതാണെന്ന ശ്രീ.
ഗോപീദാസിന്റെയും
കുടുംബത്തിന്റെയും
പരാതിയിന്മേല് ഉചിതമായ
തീരുമാനം
എടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാരണമെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഉന്നത
വിദ്യാഭ്യാസ (ജി)
വകുപ്പിലെ
6442/ജി2/2014 കത്ത്
പ്രകാരം 3 മീറ്റര്‍
വീതിയില്‍ 4സെന്റ് ഭൂമി
ശ്രീ. ഗോപീദാസിനായി
തിരിച്ച് വിട്ടു
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കണമെന്ന
നിര്‍ദ്ദേശം
പാലിക്കപ്പെട്ടിട്ടുണ്ടോ;
ഈ ഭൂമിയ്ക്ക് ശ്രീ.
ഗോപീദാസ് കൈപ്പറ്റിയ
പൊന്നുംവില
സര്‍ക്കാരില്‍ തിരിച്ച്
അടയ്ക്കാമെന്ന
നിര്‍ദ്ദേശം
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതില്‍
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
കേരളാ
സ്റ്റേറ്റ് സിവില്‍
സര്‍വ്വീസ് അക്കാഡമി
3050.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ് സിവില്‍
സര്‍വ്വീസ്
അക്കാഡമിയുടെ
കോന്നിയില്‍
പ്രവര്‍ത്തിക്കുന്ന സബ്
സെന്ററിന് കോന്നി
മെഡിക്കല്‍ കോളേജിനോട്
അനുബന്ധിച്ചുള്ള
16.19-ആര് സ്ഥലം
വിട്ടുനല്കുന്നതിലേക്കായി
അര്‍ത്ഥനാപത്രം
നല്‍കണമെന്നാവശ്യപ്പെട്ട്
പത്തനംതിട്ട
ജില്ലാകളക്ടര്‍,
സെന്റര്‍ ഫോര്‍
കണ്ടിന്യൂയിംഗ്
എഡ്യൂക്കേഷന്‍ സെന്റര്‍
ഡയറക്ടറിന് കത്ത്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എന്നാണ് ;
വ്യക്തമാക്കുമോ;
(ബി)
ആസ്തി
വികസന ഫണ്ടില്‍ നിന്നും
തുക അനുവദിച്ചതിന് ശേഷം
നാളിതുവരെ
ഭൂമികൈമാറ്റത്തിനുള്ള
നടപടികള്‍
പൂര്‍ത്തീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഭൂമി
കൈമാറ്റ നടപടികള്‍
അടിയന്തരമായി
പൂര്‍ത്തീകരിച്ച്
കെട്ടിടം പണി ഉടന്‍
ആരംഭിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
കോന്നിയില്‍
പ്രവര്‍ത്തിക്കുന്ന
പ്രസ്തുത സ്ഥാപനം
അവിടെനിന്നും
മാറ്റിക്കൊണ്ട്
പോകുന്നതിന് ആരെങ്കിലും
കത്ത്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആരാണ്;
ആയതിന്മേലുള്ള തീരുമാനം
വ്യക്തമാക്കുമോ?
മങ്കട
ഗവണ്മെന്റ് ആര്‍ട്സ് &
സയന്‍സ് കോളേജ് കെട്ടിട
നിര്‍മ്മാണം
3051.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
ഗവണ്മെന്റ് ആര്‍ട്സ്
& സയന്‍സ് കോളേജ്
നിലവില്‍
പ്രവര്‍ത്തിക്കുന്നത്
പ്രദേശത്തെ ഒരു
മദ്രസയിലാണെന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
കോളേജ് കെട്ടിട
നിര്‍മ്മാണം
വെെകുന്നതിനാല്‍
അനുയോജ്യമായ മറ്റൊരു
സ്ഥലത്തേക്ക് കോളേജ്
മാറ്റുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
കോളേജിന്റെ
കെട്ടിട നിര്‍മ്മാണം
വെെകുന്നത്
കോളേജിയേറ്റ്
വിദ്യാഭ്യാസ ഡയറക്ടറുടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
നിര്‍വ്വഹണ ഏജന്‍സിയായ
കിറ്റ്കോ
സ്വീകരിക്കുന്ന
നടപടികളെന്തെന്ന്
വിശദമാക്കാമോ;
എയ്ഡഡ്
കോളേജുകളിൽ പുതിയ കോഴ്സുകള്‍
3052.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എയ്ഡഡ് കോളേജുകളിൽ
എല്ലാ വര്‍ഷവും പുതിയ
കോഴ്സുകള്‍
അനുവദിക്കുന്നതിനുള്ള
അപേക്ഷകള്‍
നിര്‍ദ്ദിഷ്ട ഫീസ്
സഹിതം സ്വീകരിച്ചു
വരുന്നുണ്ടോ;എങ്കില്‍
വിശദമാക്കാമോ;
(ബി)
എന്നാല്‍
ഈ അപേക്ഷകള്‍
പരിഗണിച്ച് പുതിയ
കോഴ്സുകള്‍
അനുവദിച്ചിട്ടില്ല എന്ന
വസ്തുത ശരിയാണോ;
എങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
മലയാളം
ശ്രേഷ്ഠഭാഷയായി
അംഗീകരിച്ചിട്ടും
മലയാളം മെയിന്‍ വിഷയമായ
കോഴ്സുകള്‍ ഇല്ലാത്ത
കോളേജുകള്‍ സംസ്ഥാനത്ത്
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കോളേജുകൾ അപേക്ഷകള്‍
സമര്‍പ്പിച്ചിട്ടും
മലയാളം കോഴ്സുകള്‍
അനുവദിക്കാത്തതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
നാഷണല്‍
അസസ്മെന്റ് ആന്റ്
അക്രഡിറ്റേഷന് കൗണ്‍സിലിന്റെ
റിപ്പോര്‍ട്ട്
3053.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസരംഗത്തെ
സംബന്ധിച്ച നാഷണല്‍
അസസ്മെന്റ് ആന്റ്
അക്രഡിറ്റേഷന്
കൗണ്‍സിലിന്റെ
റിപ്പോര്‍ട്ടു
പ്രകാരമുള്ള
കണ്ടെത്തലുകളും ആയതില്‍
നടപടികള്‍
സ്വീകരിക്കേണ്ട
വിഷയങ്ങള്‍
എന്തെല്ലാമെന്നും
യൂണിവേഴ്സിറ്റികള്‍
തിരിച്ച് വിശദാംശം
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ഉന്നതവിദ്യാഭ്യാസ
മേഖലയുടെ ഗുണനിലവാരം
ഉറപ്പാക്കാനും
അറിവുല്പ്പാദനത്തിലും
വിതരണത്തിലും
കാലോചിതമായ
പുതുക്കലുകള്‍
ഉറപ്പുവരുത്താനുമായി
എന്തു നടപടികള്‍
സ്വികരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഗസ്റ്റ്
ലക്ചറർമാരുടെ ശമ്പളപരിഷ്കരണം
3054.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോളേജുകളിലെ ഗസ്റ്റ്
ലക്ചറർമാരുടെ ശമ്പളം
നിലവിൽ എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ശമ്പളം
പരിഷ്ക്കരിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
2018 ജനുവരി 25 മുതൽ
ക്ലാസുകൾ
ബഹിഷ്ക്കരിച്ച്
പ്രസ്തുത അദ്ധ്യാപകര്‍
സമരം
പ്രഖ്യാപിച്ചിരിക്കുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ഇവരുടെ
ശമ്പളം 2016 ജൂൺ മാസം
മുതലുള്ള
മുൻകാലപ്രബല്യത്തോടെ
പുതുക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഗസ്റ്റ്
അദ്ധ്യാപകരുടെ വേതനം
3055.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ എയിഡഡ്
കോളേജുകളിലെ ഗസ്റ്റ്
അദ്ധ്യാപകരുടെ
ദിവസവേതനം ഇപ്പോള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സേവന,
വേതന വ്യവസ്ഥയിലെ അപാകത
പരിഹരിക്കുന്നതിനും
ദിവസവേതനം
വര്‍ദ്ധിപ്പിക്കുന്നതിനും
ലീവ് ഉള്‍പ്പെടെയുള്ള
കാര്യങ്ങളില്‍
തീരുമാനമെടുക്കുന്നതിനും
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ആര്‍ട്സ്
& സയന്‍സ് കോളേജുകള്‍
3056.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എയ്ഡഡ് മേഖലയില്‍
അനുവദിച്ച ആര്‍ട്സ്
& സയന്‍സ്
കോളേജുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കോളേജുകളുടെ
മാനേജ്മെന്റുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം അനുവദിച്ച എയ്ഡഡ്
കോളേജുകളുടെ
മാനേജ്മെന്റുകള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
കോങ്ങാട്
പത്തിരിപ്പാലം ഗവ.ആര്‍ട്സ്
& സയന്‍സ് കോളേജ്
3057.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
പത്തിരിപ്പാലം ഗവ.
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജിന്
കെട്ടിടങ്ങള്‍ക്കും
അനുബന്ധസൗകര്യങ്ങളുടെ
വികസനത്തിനുമായി ഈ
സര്‍ക്കാര്‍ 10 കോടി
രൂപ
അനുവദിച്ചിരുന്നുവെങ്കിലും
നാളിതുവരെ പ്രസ്തുത
കോളേജിന്റെ
പ്രവര്‍ത്തനം
തുടങ്ങിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
അതിന്റെ കാരണങ്ങള്‍
വ്യക്തമാക്കാമോ;
നിര്‍മ്മാണ പ്രവൃത്തി
തുടങ്ങിയെങ്കില്‍
പുരോഗതി
ഉള്‍പ്പെടെയുള്ള
വിവരങ്ങളുടെ വിശദവിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍
'കിറ്റ്കോ'യും
'കൈറ്റ്'- ഉം
ഉത്തരവാദിത്തം
ഏറ്റെടുക്കാത്ത
സാഹചര്യത്തില്‍
സര്‍ക്കാര്‍ ഇടപെട്ട്
അടിയന്തരമായി പ്രസ്തുത
കോളേജിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നു വ്യക്തമാക്കാമോ?
പെരിങ്ങോം
ഗവണ്മെന്റ് കോളേജ്
3058.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ പെരിങ്ങോം
ഗവണ്മെന്റ് കോളേജിന്
കിഫ്ബി മുഖേന പുതിയ
കെട്ടിടം
നിര്‍മ്മിക്കാനുള്ള
പ്രവൃത്തിക്ക്
ഭരണാനുമതി നല്കുന്ന
നടപടി ഏത് വരെയായി
എന്ന് വിശദീകരിക്കുമോ;
(ബി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
എപ്പോള്‍ ഭരണാനുമതി
നല്‍കാനാകും എന്ന്
വ്യക്തമാക്കാമോ?
ചിറ്റൂര്‍
നിയോജകമണ്ഡലത്തിലെ
കോളേജുകളില്‍ പുതിയ കോഴ്സുകൾ
3059.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
നിയോജകമണ്ഡലത്തില്‍പ്പെട്ട
ചിറ്റൂര്‍, കൊഴിഞാമ്പാറ
ഗവണ്മെന്റ്
കോളേജുകളില്‍ പുതിയതായി
ആരഭിക്കുന്ന കോഴ്സുകൾ
സംബന്ധിച്ച വിശദ
വിവരങ്ങള്‍ നല്‍കാമോ;
(ബി)
ഈ
സർക്കാർ വന്നതിന് ശേഷം
പ്രസ്തുത കോളേജുകളുടെ
വികസനത്തിനായി എത്ര രൂപ
വകയിരുത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
വിക്ടോറിയാ
കോളേജില്‍ എം എ -മലയാളം
കോഴ്സ്
3060.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
128-വര്‍ഷം
പിന്നിട്ടതും ഇ എം എസ്
, ജസ്റ്റിസ് വി ആർ
കൃഷ്ണയ്യര്‍, എം ടി
തുടങ്ങിയവര്‍
പഠിച്ചതുമായ പാലക്കാട്
ഗവണ്മെന്റ് വിക്ടോറിയാ
കോളേജിന്റെ പ്രാധാന്യം
കണക്കിലെടുത്ത് ഇവിടെ
എം എ -മലയാളം കോഴ്സ്
അനുവദിയ്ക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
കുട്ടമ്പുഴ
ഗവണ്മെന്റ് ആര്‍ട്സ് ആന്റ്
സയന്‍സ് കോളേജ്
3061.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
കുട്ടമ്പുഴയില്‍
ഗവണ്മെന്റ് ആര്‍ട്സ്
ആന്റ് സയന്‍സ് കോളേജ്
ആരംഭിക്കുന്നതിനുള്ള
നടപടി ഏത് ഘട്ടത്തില്‍
ആണെന്ന്
വ്യക്തമാക്കാമോ;
(ബി)
കോളേജ്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് നടത്തിയ
സാധ്യതാ പഠന
റിപ്പോര്‍ട്ട്
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
ഇക്കാര്യത്തിൽ
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(ഡി)
2018-19
അദ്ധ്യയന വര്‍ഷത്തില്‍
തന്നെ കോളേജ്
ആരംഭിക്കുന്നതിനു നടപടി
സ്വീകരിക്കുമോ?
യൂണിവേഴ്സിറ്റി
സര്‍ട്ടിഫിക്കറ്റുകള്‍
കാലതാമസം കൂടാതെ വിതരണം
ചെയ്യുന്നതിന് നടപടികള്‍
3062.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
യൂണിവേഴ്സിറ്റികളില്‍
നിന്നും പാസ്സാകുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഒറിജിനല്‍
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം ചെയ്യുന്നതില്‍
വലിയ കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒറിജിനല്‍
സര്‍ട്ടിഫിക്കറ്റുകള്‍
കാലതാമസം കൂടാതെ വിതരണം
ചെയ്യുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
യൂണിവേഴ്സിറ്റികളില്‍
പരീക്ഷാ ടൈംടേബിളുകള്‍
നേരത്തെ
പ്രസിദ്ധീകരിക്കുന്നതിനും
അതനുസരിച്ച് പരീക്ഷകള്‍
യഥാസമയം നടക്കുന്നു
എന്ന്
ഉറപ്പുവരുത്തുന്നതിനും
കാലവിളംബം കൂടാതെ
പരീക്ഷാഫലം
പ്രസിദ്ധീകരിക്കുന്നതിനും
ആവശ്യമായ നടപടികളും
ഇടപെടലുകളും
സര്‍ക്കാര്‍
സ്വീകരിക്കുമോ?
സര്‍വ്വകലാശാലകളുടെ
ഏകോപനം
3063.
ശ്രീ.എ.
പ്രദീപ്കുമാര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.റ്റി.വി.രാജേഷ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളുടെ ഭരണ
നിര്‍വ്വഹണവും
അക്കാദമിക്
പ്രവര്‍ത്തനങ്ങളും
ഏകോപിപ്പിക്കുന്നതിനുള്ള
പദ്ധതി ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി വിശദമായ
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ആദ്യപടിയായി
ഏതെല്ലാം
സര്‍വ്വകലാശാലകളെയാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഏത്
ഏജന്‍സിയെയാണ് ഏകോപന
നടപടികളുടെ ചുമതല
ഏല്പ്പിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
പി.ജി.
കോഴ്സുകള്‍
3064.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് കോളേജുകളില്‍
2013 ല്‍ അനുവദിച്ച
പി.ജി. കോഴ്സുകള്‍ക്ക്
സ്ഥിര അദ്ധ്യാപക
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
തസ്തിക
അനുവദിച്ചിട്ടുണ്ടെങ്കില്‍
ഏതൊക്കെ കോളേജുകള്‍ക്ക്
അനുവദിച്ചു; മറ്റ്
കോളേജുകള്‍ക്ക്
അനുവദിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പി.ജി. കോഴ്സുകളില്‍
സംസ്ഥാനത്ത് എത്ര
ഗസ്റ്റ് അദ്ധ്യാപകര്‍
നിലവില്‍
പഠിപ്പിക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
ഈ
കോഴ്സുകള്‍ക്ക് സ്ഥിരം
തസ്തിക സൃഷ്ടിക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്നു വ്യക്തമാക്കാമോ?
മലപ്പുറം
സർക്കാർ വനിതാ കോളേജിലെ
അധ്യാപക, അനധ്യാപക തസ്തികകള്‍
3065.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
ല്‍ പ്രവര്‍ത്തനം
ആരംഭിച്ച മലപ്പുറം
സർക്കാർ വനിതാ കോളേജിൽ
എത്ര അധ്യാപക, അനധ്യാപക
തസ്തികകളാണ്
ആവശ്യമായിട്ടുളളത്;
(ബി)
ഇതില്‍
എത്ര തസ്തികകള്‍
നാളിതുവരെ
സൃഷ്ടിച്ചിട്ടുണ്ട്;
മറ്റു തസ്തികകള്‍
സൃഷ്ടിക്കുന്ന
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(സി)
മുന്‍
സര്‍ക്കാര്‍ പുതുതായി
അനുവദിച്ച ഓരോ
കോളേജിലും എത്ര
തസ്തികകള്‍ വീതം
സൃഷ്ടിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ഡി)
മലപ്പുറം
ഗവ. വനിതാ കോളേജില്‍
പ്രിന്‍സിപ്പാള്‍,
അധ്യാപകര്‍, ഓഫീസ്
ജീവനക്കാര്‍ എന്നിവരുടെ
തസ്തികകള്‍
സൃഷ്ടിക്കുവാനുളള
നടപടികള്‍
ത്വരിതപ്പെടുത്തുമോ?
പുതുതായി
അനുവദിച്ച കോഴ്സുകള്‍
3066.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2016
കാലയളവില്‍ സംസ്ഥാനത്ത്
ഏതെല്ലാം സ്വകാര്യ
കോളേജുകളില്‍ ഏതെല്ലാം
കോഴ്സുകളാണ് പുതുതായി
അനുവദിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ബി)
അനുവദിക്കപ്പെട്ട
കോഴ്സുകള്‍ക്ക്
ആവശ്യമായ അദ്ധ്യാപക,
അനദ്ധ്യാപക തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
തസ്തികകള്‍
സൃഷ്ടിക്കാതിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
2011-2016
കാലയളവില്‍ അനുവദിച്ച
സര്‍ക്കാര്‍ കോളേജുകള്‍
എത്രയാണെന്നും അവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
സര്‍ക്കാര്‍
കോളേജുകളില്‍ എത്ര
തസ്തിക അനുവദിച്ചെന്നും
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ഇ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സ്വകാര്യ കോളേജുകളില്‍
അനുവദിച്ച
കോഴ്സുകള്‍ക്ക്
ആവശ്യമായ തസ്തിക
എന്നത്തേക്ക്
സൃഷ്ടിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സുവോളജി
ലക്ചറര്‍ ഒഴിവുകള്‍
3067.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോളേജ്
വിദ്യാഭ്യാസ വകുപ്പില്‍
സുവോളജി ലക്ചറര്‍മാരുടെ
എത്ര ഒഴിവുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
മുഴുവന്‍
ഒഴിവുകളും പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥികളില്‍ നിന്നും
ലിക്വിഡേറ്റഡ് ഡാമേജ്
ഈടാക്കുന്ന നടപടി
3068.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയ്ഡഡ്, സര്‍ക്കാര്‍
നിയന്ത്രിത സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളില്‍ ചേര്‍ന്ന്
ഇടയ്ക്ക് വച്ച് പഠനം
മതിയാക്കുകയോ, മറ്റ്
കോഴ്സുകളിലേക്ക് മാറി
പോകുകയോ ചെയ്യുന്ന
വിദ്യാര്‍ത്ഥികളില്‍
നിന്നും പിഴ
ഈടാക്കുന്നത് ഒഴിവാക്കി
ഉത്തരവായിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഉത്തരവ്
അംഗീകരിക്കില്ലെന്നും
വിദ്യാര്‍ത്ഥികളില്‍
നിന്നും ലിക്വിഡേറ്റഡ്
ഡാമേജ് ഈടാക്കുമെന്നും
എഞ്ചിനീയറിംഗ് കോളേജ്
മാനേജ്മെന്റ്
അസോസിയേഷന്
തീരുമാനിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ബി
എസ്-എം എസ് കെമിക്കല്‍
സയന്‍സ് കോഴ്സിന് കേരള
സര്‍വ്വകലാശാലാ അംഗീകാരം
3069.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചാബിലെ
മൊഹാലിയിലെ ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് സയന്‍സ്
എഡ്യൂക്കേഷന്‍ ആന്റ്
റിസര്‍ച്ച്
(ഐ.ഐ.എസ്.ഇ.ആർ)ലെ ബി
എസ്-എം എസ് കെമിക്കല്‍
സയന്‍സ് കോഴ്സിന് കേരള
സര്‍വ്വകലാശാല അംഗീകാരം
നല്‍കിയിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
നിരവധി കേരളീയരായ
കുട്ടികള്‍ പഠിക്കുന്ന
പ്രസ്തുത കോഴ്സിന് കേരള
സര്‍വ്വകലാശാലയുടെ
അംഗീകാരം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
എെ.എച്ച്.ആര്.ഡി.യുടെ
പോളിടെക്നിക്ക് കോളേജുകളിലെ
സ്വീപ്പര്‍ /പാര്‍ട്ട്ടൈം
സ്വീപ്പര്‍മാരെ
സ്ഥിരപ്പെടുത്താൻ നടപടി
3070.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എെ.എച്ച്.ആര്.ഡി.യുടെ
കീഴിലുള്ള
കല്ല്യാശ്ശേരിയിലെ
ഇ.കെ. നായനാര്‍ സ്മാരക
മോഡല്‍
പോളിടെക്നിക്ക്
കോളേജില്‍ ആകെ എത്ര
സ്വീപ്പര്‍
/പാര്‍ട്ട്ടൈം
സ്വീപ്പര്‍മാരാണ്
ജോലിചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിലെ ആകെ
സ്വീപ്പീംഗ് ഏരിയ
ഏത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തില്‍
പാര്‍ട്ട്ടൈം
സ്വീപ്പര്‍ തസ്തികയില്‍
ജോലിനോക്കിവരുന്ന
ശ്രീമതി ജയപ്രഭ എത്ര
വര്‍ഷമായി
ജോലിചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇപ്പോള്‍
അവര്‍ക്ക് ലഭിക്കുന്ന
ദിവസവേതനം എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
വളരെ
വിസ്തൃതമായ സ്വീപ്പിംഗ്
ഏരിയയില്‍ ഒറ്റക്കു
ശൂചീകരണപ്രവര്ത്തനം
നടത്തുകയും പതിനേഴ്
വര്‍ഷത്തോളമായി
താല്‍ക്കാലിക
അടിസ്ഥാനത്തില്‍ ജോലി
നോക്കുകയും ചെയ്യുന്ന
ശ്രീമതി ജയപ്രഭയുടെയും
എെ.എച്ച്.ആര്.ഡി.യുടെ
മറ്റു്പോളിടെക്കനിക്കുകളില്
സമാന തസ്തികകളില്‍
ജോലി
നോക്കുന്നവരുടെയും
ശമ്പള സ്കെയില്‍
പരിഷ്കരിച്ച്
ജോലിയില്‍
സ്ഥിരപ്പെടുത്തുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നു
വിശദീകരിക്കുമോ;
(എഫ്)
ജോലിയില്‍
സ്ഥിരപ്പെടുത്തി
ഉത്തരവാകുന്നതുവരെ
ഇവര്‍ക്ക് പ്രതിമാസ
മിനിമം വേതനം
നിശ്ചയിച്ചു
നല്കുന്നതിനാവശ്യമായ
ഉത്തരവു
പുറപ്പെടുവിക്കുവാൻ
അടിയന്തര നടപടി
സ്വികരിക്കുമോ?
സ്വാശ്രയ
എഞ്ചിനീയറിംഗ് പ്രവേശനം
3071.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
അദ്ധ്യയന
വര്‍ഷത്തേക്കുള്ള
സ്വാശ്രയ എഞ്ചിനീയറിംഗ്
പ്രവേശനത്തിന്
മാനേജുമെന്റുകളുമായി
ഇതിനകം എന്തെങ്കിലും
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
(ബി)
പ്രവേശനത്തിന്
മാര്‍ച്ച് 31ന് മുമ്പ്
കരാര്‍ ഒപ്പിടണമെന്ന്
മാനേജുമെന്റുകള്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
എഞ്ചിനീയറിംഗ്
കോളേജ് പ്രവേശനത്തിനായി
പ്രവേശന പരീക്ഷയില്‍
നേടേണ്ട മിനിമം
മാര്‍ക്ക് 10 ല്‍
നിന്നും 20
ആക്കിയിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത നടപടി
പുന:പരിശോധിക്കണമെന്ന്
സ്വാശ്രയമാനേജുമെന്റുകള്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേലുള്ള
സര്‍ക്കാര്‍ നിലപാട്
എന്താണ്
എന്നറിയിക്കാമോ?
കൊട്ടാരക്കര
ഐ.എച്ച്.ആർ.ഡി.
എന്‍ജിനിയറിംഗ് കോളേജിന്
പുതിയ അക്കാദമിക്ക് ബ്ലോക്ക്
3072.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
ഐ.എച്ച്.ആർ.ഡി.
എന്‍ജിനിയറിംഗ്
കോളേജിന് പുതിയ
അക്കാദമിക്ക് ബ്ലോക്ക്
നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
(ബി)
നിര്‍മ്മാണം
ആരംഭിച്ചത് എന്നാണ്;
കെട്ടിടത്തിലെ
ഇലക്ട്രിക്കല്‍
ജോലികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കെട്ടിടത്തിന്റെ
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ണ്ണമായും
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
നിര്‍മ്മാണത്തിന്റെ ആകെ
അടങ്കല്‍ തുക
എത്രയാണെന്നും
വിശദമാക്കുമോ?
സംസ്ഥാനത്തെ
സര്‍ക്കാര്‍ എഞ്ചിനീയറിംഗ്
കോളേജുകളുടെ വികസനം
3073.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
എഞ്ചിനീയറിംഗ്
കോളേജുകളെ
പ്രസിദ്ധീകരണം, ഗവേഷണ
ഫലം, പേറ്റന്റ്
എന്നിവയുടെ
അടിസ്ഥാനത്തില്‍ ദേശീയ
പ്രാധാന്യമുള്ള
അന്തര്‍ദേശീയ ശ്രദ്ധ
ലഭിക്കുന്ന വിധത്തില്‍
വികസിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(സി)
സര്‍ക്കാര്‍
എഞ്ചിനീയറിംഗ്
കോളേജുകളില്‍ ഇന്റര്‍
ഡിസിപ്ലിനറി റിസര്‍ച്ച്
സെന്ററുകള്‍
തുടങ്ങുവാന്‍
പദ്ധതിയുണ്ടോ; അതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്ക ആണെന്ന്
വിശദമാക്കാമോ ?
പ്രോസ്പെക്ടസ്
പരിഷ്കരണ സമിതി ശുപാര്‍ശകള്‍
3074.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളിൽ ചേരുന്ന
വിദ്യാര്‍ത്ഥികളുടെ
ഒറിജിനൽ
സര്‍ട്ടിഫിക്കറ്റുകള്‍
കോളേജ് അധികൃതര്‍
വാങ്ങിവയ്ക്കുന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(ബി)
എ.ഐ.സി.റ്റി.ഇ.
വ്യവസ്ഥകള്‍ ലംഘിച്ച്,
ഇങ്ങനെ
സര്‍ട്ടിഫിക്കറ്റുകള്‍
വാങ്ങിവയ്ക്കുന്നതിനെതിരെ
ഉന്നത വിദ്യാഭ്യാസ
പ്രിൻസിപ്പൽ സെക്രട്ടറി
അധ്യക്ഷനായ
പ്രോസ്പെക്ടസ് പരിഷ്കരണ
സമിതി സര്‍ക്കാരിന്
ശിപാര്‍ശ
നൽകിയിട്ടുണ്ടോ;
(സി)
എങ്കിൽ
പ്രസ്തുത സമിതിയുടെ
ശിപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ഡി)
പ്രസ്തുത
ശിപാര്‍ശകള്‍
നടപ്പിലാക്കുവാൻ
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസത്തിന്റെ നിലവാരം
3075.
ശ്രീ.കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തെ
100 മികച്ച
എഞ്ചിനീയറിംഗ്
കോളേജുകളില്‍ ഒന്നു
മാത്രമാണ്
സംസ്ഥാനത്തിലുള്ളതെന്ന്
വസ്തുതയല്ലേ;എഞ്ചിനീയറിംഗ്
വിദ്യാഭ്യാസത്തിന്റെ
നിലവാരം
ഉയര്‍ത്തുന്നതിനായി ഈ
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ബി-ടെക്
-ന് നിശ്ചിത ക്രെഡിറ്റ്
നേടുന്നവർക്ക് മാത്രമെ
അടുത്ത
സെമസ്റ്ററിലേക്ക്
പ്രവേശനം
അനുവദിക്കുകയുള്ളുവെന്ന
വ്യവസ്ഥയില്‍ ഇളവ്
വരുത്തിയത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ ;
(സി)
എഞ്ചിനീയറിംഗ്
പ്രവേശന പരീക്ഷയുടെ
മിനിമം മാര്‍ക്ക് 10
ല്‍ നിന്നും 20 ആയി
ഉയര്‍ത്തണമെന്ന്
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ അതിന്മേലുള്ള
തീരുമാനം എന്താണെന്നു
വ്യക്തമാക്കുമോ ?
എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥികള്‍ക്ക് ഇയര്‍
ഒൗട്ട് സമ്പ്രദായത്തില്‍ ഇളവ്
3076.
ശ്രീ.സണ്ണി
ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയിലെ
എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥികള്‍ക്ക്
ഇയര്‍ ഒൗട്ട്
സമ്പ്രദായത്തില്‍ ഇളവ്
നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇതു
സംബന്ധിച്ച ഉത്തരവ്
സര്‍വ്വകലാശാലയുടെ
ബോര്‍ഡ് ഓഫ് ഗവേണന്‍സ്
പുറത്തിറക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്
എന്നറിയിക്കാമോ;
(സി)
സര്‍വ്വകലാശാല
നിയമത്തില്‍
ഓര്‍ഡിനന്‍സിലൂടെ
വരുത്തിയ ഭേദഗതി
ബോര്‍ഡ് ഓഫ് ഗവേണന്‍സ്
അസാധുവാക്കിയിട്ടുണ്ടോ;
(ഡി)
ഉത്തരവിറക്കാതെ,
വിദ്യാര്‍ത്ഥികള്‍ക്ക്
അടുത്ത
സെമസ്റ്ററിലേക്ക്
ഓണ്‍ലെെന്‍ രജിസ്റ്റര്‍
ചെയ്യുവാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പിന്നീട്
നിയമപ്രശ്നങ്ങള്‍
സൃഷ്ടിക്കുമോ ;
വിശദാംശങ്ങള്‍
നല്‍കുമോ?
മട്ടന്നൂര്‍
ഗവണ്മെന്റ്
പോളിടെക്നിക്കില്‍ പുതിയ
കോഴ്സുകള്‍
3077.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
ഗവണ്മെന്റ്
പോളിടെക്നിക്കില്‍
സിവില്‍ എഞ്ചിനീയറിംഗ്,
ഇലക്ട്രിക്കല്‍ ആന്റ്
ഇലക്ട്രോണിക്സ്
കോഴ്സുകള്‍
ആരംഭിക്കുന്നതിന്
എ.ഐ.സി.ടി.ഇ. യുടെ
അംഗീകാരം
ലഭിക്കുകയുണ്ടായോ;
എങ്കിൽ എ.ഐ.സി.ടി.ഇ.
യുടെ അംഗീകാരപത്രം
ലഭിച്ചത് ഏതു തീയതിയിലെ
ഏതു കത്തു
പ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പോളിടെക്നിക്കില്‍
സിവില്‍ എഞ്ചിനീയറിംഗ്,
ഇലക്ട്രിക്കല്‍ ആന്റ്
ഇലക്ട്രോണിക്സ്
കോഴ്സുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
അടുത്ത
അധ്യയന വര്‍ഷം സിവില്‍
എഞ്ചിനീയറിംഗ്,
ഇലക്ട്രിക്കല്‍ ആന്റ്
ഇലക്ട്രോണിക്സ്
കോഴ്സുകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവേശനം നല്കുവാന്
കഴിയും വിധം നടപടികള്‍
പൂര്‍ത്തീകരിക്കുമോ?
ഗവ.
വനിതാ കോളേജുകൾ
3078.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
വനിത കോളേജ്
ആരംഭിക്കാന്‍ വേണ്ടി
നല്കിയ
നിവേദനത്തിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
പുതിയതായി കോളേജ്
,പ്ലസ് ടൂ സ്കൂള്‍
എന്നിവ
ആരംഭിയ്ക്കുന്നതിന്
ബന്ധപ്പെട്ട എം.എൽ.എ.
എത്ര പ്രൊപ്പോസല്‍
നല്‍കിയിട്ടുണ്ട് എന്ന്
വിശദമാക്കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ നിലവില്‍
സര്‍ക്കാര്‍
നിയന്ത്രണത്തില്‍ എത്ര
വനിതാ കോളേജുകള്‍
ഉണ്ട്; പ്രസ്തുത
കോളേജുകള്‍ ഏത്
വര്‍ഷത്തിലാണ്
അനുവദിച്ചതെന്നും അവിടെ
എത്ര
വിദ്യാര്‍ത്ഥികളാണ് ഓരോ
വര്‍ഷവും അഡ്മിഷന്
അപേക്ഷ
നല്‍കുന്നതെന്നും എത്ര
വിദ്യാര്‍ത്ഥികള്‍ ആണ്
ഓരോ വര്‍ഷവും അഡ്മിഷന്
നേടുന്നതെന്നും
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
നിലവില്‍ എത്ര വനിത
കോളേജുകള്‍ സര്‍ക്കാര്‍
തലത്തില്‍ ഉണ്ടെന്നും
അവ അനുവദിച്ചത് ഏതൊക്കെ
വര്‍ഷങ്ങളിലാണെന്നും
വ്യക്തമാക്കാമോ;
(ഡി)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
സര്‍ക്കാര്‍ കോളേജുകളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
അതില്‍ നെയ്യാറ്റിന്‍കര
കുളത്തൂര്‍ ഗവണ്മെന്റ്
കോളേജ്
ഉള്‍പ്പെട്ടിട്ടുണ്ടോ?
കേരള
സര്‍വ്വകലാശാലയിലെ അക്കാഡമിക്
പ്രതിസന്ധി
3079.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാല
നിയമത്തില്‍
ഓര്‍ഡിനന്‍സിലൂടെ
വരുത്തിയ ഭേദഗതി
സര്‍വ്വകലാശാലയില്‍
അക്കാഡമിക് പ്രതിസന്ധി
സൃഷ്ടിച്ചിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവിലുള്ള
സിന്‍ഡിക്കേറ്റ്
അംഗങ്ങളെ
അംഗീകരിക്കുകയില്ലെന്ന
നിലപാട് വൈസ്
ചാന്‍സലര്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇതിനെത്തുടര്‍ന്ന്
സിന്‍ഡിക്കേറ്റ് യോഗം
ചേരുന്നതിനും
അക്കാഡമിക് വികസനം,
ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
എന്നിവയില്‍ തീരുമാനം
എടുക്കുന്നതിനും
കഴിയാത്ത
സാഹചര്യമുണ്ടായിട്ടുണ്ടോ;
(ഡി)
എങ്കിൽ
ഭരണ പ്രതിസന്ധി
ഒഴിവാക്കാന്‍ സർക്കാർ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ ?
സര്‍വ്വകലാശാലകളെ
അന്താരാഷ്ട്ര ഗവേഷണ
കേന്ദ്രങ്ങളാക്കുന്ന പദ്ധതി
3080.
ശ്രീ.കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളെ
അന്താരാഷ്ട്ര ഗവേഷണ
കേന്ദ്രങ്ങളാക്കുന്ന
പദ്ധതി വിഭാവനം
ചെയ്തിട്ടുണ്ടോ;
(ബി)
ശതോത്തര
വാര്‍ഷികം ആഘോഷിക്കുന്ന
തിരുവനന്തപുരം
യൂണിവേഴ്സിറ്റി കോളേജ്,
എറണാകുളം മഹാരാജാസ്
കോളേജ് എന്നിവ
ഉള്‍പ്പെടെ 5 കോളേജുകളെ
അന്താരാഷ്ട്ര
നിലവാരത്തിലുള്ള
വിദ്യാഭ്യാസ
കേന്ദ്രങ്ങളാക്കുന്ന
പദ്ധതി പ്രകാരം അവിടെ
നടപ്പിലാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(സി)
സര്‍ക്കാര്‍
കോളേജുകളിലും,
യൂണിവേഴ്സിറ്റികളിലും
കാലത്തിനനുസൃതമായ നൂതന
കോഴ്സുകള്‍
ആരംഭിക്കുന്നതിനും
നിലവാരമുള്ള
വിദ്യാഭ്യാസം
സാധാരണക്കാര്‍ക്ക്
ഉറപ്പുവരുത്തുന്നതിനും
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ബി.എ./ബി.കോം
(ഓപ്പണ്‍ സ്ട്രീം) ഡിഗ്രി
കോഴ്സുകള്‍
3081.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലിക്കറ്റ്
സര്‍വ്വകലാശാലയുടെ
വിദൂര വിദ്യാഭ്യാസ
വിഭാഗം നടത്തുന്ന
ബി.എ./ബി.കോം (ഓപ്പണ്‍
സ്ട്രീം) ഡിഗ്രി
കോഴ്സുകള്‍ക്ക്
സംസ്ഥാനത്തെ മറ്റു
സര്‍വ്വകലാശാലകളിലെ
ഡിഗ്രി കോഴ്സുകള്‍ക്ക്
സമാനമായ അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
എസ്.ഡി.ഇ-ഓപ്പണ്‍
എന്‍ട്രന്‍സ് പരീക്ഷ
പാസ്സാവുകയും ബിരുദ
പഠനത്തിന്
അപേക്ഷിക്കുകയും
ചെയ്തവരുടെ
രജിസ്ട്രേഷന് എത്ര
വര്‍ഷം വരെ
നിലനിര്‍ത്തിയിട്ടുണ്ട്;
(സി)
രജിസ്ട്രേഷന്
നേടി പരീക്ഷാ
ഫീസടക്കുകയും പരീക്ഷ
എഴുതാന്‍ സാധിക്കാതെ
വരുകയും ചെയ്തിട്ടുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
എല്ലാ
സെമസ്റ്ററുകളുടെയും
ഫീസ് ഒരുമിച്ച് അടച്ച്
മുഴുവന്‍ പരീക്ഷകളും
ഒന്നിച്ച് എഴുതുന്നതിന്
അവസരം നല്‍കാറുണ്ടോ;
വ്യക്തമാക്കാമോ?
മലയാള
സര്‍വ്വകലാശാല
3082.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
,,
എം.ഉമ്മര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാള
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനത്തിനാവശ്യമായ
ചട്ടം
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
യു.ജി.സി.
മാനദണ്ഡപ്രകാരം വൈസ്
ചാൻസലര്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
നിയമനം നൽകാൻ നടപടി
സ്വീകരിക്കുമോ?
സര്‍വ്വകലാശാലകളില്‍
പഠിക്കുന്ന
വിദേശവിദ്യാര്‍ത്ഥികള്‍
3083.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
സര്‍വ്വകലാശാലകളില്‍
പഠിക്കുന്ന വിദേശ
വിദ്യാര്‍ത്ഥികളുടെ
എണ്ണം എത്രയാണ്;
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍
ഏതെല്ലാം രാജ്യങ്ങളില്‍
നിന്നുള്ളവരാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളിലെ
വിദ്യാഭ്യാസം
അന്താരാഷ്ട്ര
നിലവാരത്തിലുളളതാക്കുന്നതിനും
വിദേശ വിദ്യാര്‍ത്ഥികളെ
ഉള്‍പ്പെടെ
ആകര്‍ഷിക്കുന്ന
തരത്തിലാക്കുന്നതിനും
എന്തെങ്കിലും മാറ്റം
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
തുടര്‍വിദ്യാഭ്യാസ
പദ്ധതി
3084.
ശ്രീ.ജെയിംസ്
മാത്യു
,,
കാരാട്ട് റസാഖ്
,,
എസ്.രാജേന്ദ്രന്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സംസ്ഥാന
സാക്ഷരതാമിഷന്‍
നടത്തുന്ന തുല്യതാ
തുടര്‍വിദ്യാഭ്യാസ
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ക്ലാസുകളുടെ
നടത്തിപ്പ്,
അദ്ധ്യാപകരുടെ യോഗ്യത,
നിയമനത്തിന്റെ മാനദണ്ഡം
എന്നിവ ഏതു
തരത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
കൂടുതല്‍
പഠിതാക്കള്‍ക്ക്
അവസരമൊരുക്കുന്നതിനായി
പഠനകേന്ദ്രങ്ങളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുമോ;വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
അംഗീകൃത വിദ്യാഭ്യാസ-
സാംസ്കാരിക-സന്നദ്ധ-സഹകരണ
സ്ഥാപനങ്ങളുമായി
ചേര്‍ന്ന്
പഠനകേന്ദ്രങ്ങള്‍
ഒരുക്കുന്നതിന്
പദ്ധതികള്‍ ആസൂത്രണം
ചെയ്യുമോ?