അപകടത്തില്‍പ്പെടുന്നവര്‍ക്ക്
അടിയന്തര ചികിത്സ
2043.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനാപകടങ്ങള്‍
വര്‍ധിക്കുന്നതും കൃത്യ
സമയത്ത് ചികിത്സ
കിട്ടാത്തതും ചികിത്സാ
ചെലവ് ലഭ്യമാകുമോ എന്ന
സ്വകാര്യ ആശുപത്രികളുടെ
സംശയവും മൂലം നിരവധി
ആളുകള്‍ മരണപ്പെടുന്നു
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വകാര്യ
ആശുപത്രികളുടെ ഇത്തരം
നിസ്സംഗ മനോഭാവം മൂലം
എത്ര ആളുകള്‍ക്ക്
ജീവഹാനി സംഭവിച്ചു;
പ്രസ്തുത
ആശുപത്രികള്‍ക്കെതിരെ
സ്വീകരിച്ച നിയമ
നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(സി)
അപകടത്തില്‍പ്പെടുന്നവര്‍ക്ക്
48 മണിക്കൂര്‍ അടിയന്തര
ചികിത്സ
ലഭ്യമാക്കുന്നതിനുള്ള
ചെലവ് സര്‍ക്കാര്‍
വഹിക്കുമെന്ന പദ്ധതി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും,
എന്നത്തേയ്ക്ക് പദ്ധതി
ആരംഭിക്കാന്‍
കഴിയുമെന്നും
വെളിപ്പെടുത്തുമോ?
സി.എച്ച്.സി.
കളുടെ അപ്ഗ്രഡേഷന്
2044.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സി.എച്ച്.സി. കളുടെ
അപ്ഗ്രഡേഷന് എന്തെല്ലാം
പദ്ധതികളാണ്
സര്‍ക്കാര്‍ ആവിഷ്
ക്കരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒരു
ബ്ലോക്ക്
അതിര്‍ത്തിയില്‍
ഏതെങ്കിലും ഒരു
സി.എച്ച്.സി. എങ്കിലും
24 മണിക്കൂര്‍ ചികിത്സ
ലഭ്യമാക്കുന്ന
തരത്തില്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
ഒരു പദ്ധതി സര്‍ക്കാര്‍
തയ്യാറാക്കുമോ;
(സി)
അരൂര്‍
മണ്ഡലത്തിലെ പെരുമ്പളം
ബീച്ച് പഞ്ചായത്ത്
ഉള്‍പ്പെടുന്ന
തെെക്കാട്ടുശ്ശേരി
ബ്ലോക്ക്
അതിര്‍ത്തിയായ 5
പഞ്ചായത്തുകള്‍
ഉള്‍പ്പെടുന്ന
പ്രദേശത്ത്
ഒരിടത്തുപോലും 24
മണിക്കൂര്‍ ചികിത്സ
ലഭ്യമാകുുന്ന
ഒരാശുപത്രിപോലും
ഇല്ലാത്ത സാഹചര്യം
കണക്കിലെടുത്ത്
അരുകുറ്റി സി.എച്ച്.സി.
- യെ 24 മണിക്കൂര്‍
ചികിത്സ ലഭ്യമാക്കുന്ന
തരത്തിലുള്ള
ആശുപത്രിയായി
ഉയര്‍ത്താന്‍ നടപടി
സ്വീകരിക്കുമോ?
ചേലക്കര
നിയോജക മണ്ഡലത്തിലെ
ആശുപത്രികള്‍
2045.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തിലെ
തിരുവില്വാമല
സി.എച്ച്.സി.,
പഴയന്നൂര്‍
സി.എച്ച്.സി., ചേലക്കര
താലൂക്കാശുപത്രി എന്നീ
ആശുപത്രികളില്‍
സ്റ്റാഫ് പാറ്റേണ്‍
പ്രകാരമുള്ള തസ്തികകള്‍
സൃഷ്ടിച്ച്
ഉത്തരവായിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചേലക്കര
മണ്ഡലത്തിലെ
മഹാഭൂരിപക്ഷം ജനങ്ങളും
സാമ്പത്തികമായി അവശത
അനുഭവിക്കുന്ന
കര്‍ഷകരും, കര്‍ഷക
തൊഴിലാളികളും,
പട്ടികജാതി
പട്ടികവര്‍ഗ്ഗ മറ്റു
പിന്നോക്കവിഭാഗത്തില്പ്പെട്ടവരുമാണ്
എന്നതു കണക്കിലെടുത്ത്,
ഇവര്‍ക്ക് മെച്ചപ്പെട്ട
ചികിത്സാ സൗകര്യം
ലഭ്യമാക്കുന്നതിനായി
തിരുവില്വാമല
സി.എച്ച്.സി.,
പഴയന്നൂര്‍
സി.എച്ച്.സി., ചേലക്കര
താലൂക്ക് ആശുപത്രി
എന്നീ ആശുപത്രികളില്‍
സ്റ്റാഫ് പാറ്റേണ്‍
പ്രകാരമുള്ള തസ്തിക
സൃഷ്ടിക്കുന്നതിന്
പ്രത്യേക പരിഗണന നല്കി
നടപടി
സ്വീകരിക്കുമോ;വിശദാംശം
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
സി.എച്ച്.സി. കളുടെ വികസനം
2046.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
സി.എച്ച്.സി. കളുടെ
വികസനത്തിനും മറ്റുമായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദീകരിക്കാമോ;
(ബി)
ഓരോ
സി.എച്ച്.സി. കളിലേയും
അംഗീകൃത തസ്തിക
എത്രയാണെന്നും,
പ്രസ്തുത
തസ്തികകളിലുള്ള
എല്ലാവരുടെയും സേവനം
ലഭ്യമാണോ എന്നും
വ്യക്തമാക്കാമോ;
(സി)
ഒറ്റപ്പാലം
മണ്ഡലത്തിലെ
സി.എച്ച്.സി കളുടെ
വികസനത്തിനായി ദേശീയ
ഗ്രാമീണ ആരോഗ്യ ദൗത്യം
വഴി ലഭ്യമായ ഫണ്ട്
വിനിയോഗം എത്രയെന്നും
എന്തെല്ലാം
സൗകര്യങ്ങള്‍
ലഭ്യമാക്കി എന്നും
വിശദീകരിക്കാമോ?
ആരോഗ്യമേഖലയിലെ
പദ്ധതികൾ
2047.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യമേഖലയിൽ
കേന്ദ്രാവിഷ്കൃത
പദ്ധതികൾ ഉൾപ്പെടെ
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
(ബി)
സംസ്ഥാനത്ത്
എത്രപേർക്ക്
പോഷകാഹാരക്കുറവ്
കാരണമുളള പ്രശ്നങ്ങൾ
ഉണ്ട്എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ജില്ല തിരിച്ച്
വിവരങ്ങൾ ലഭ്യമാണോ;
(സി)
ഗ്രാമപ്രദേശങ്ങളിൽ
അവശ്യത്തിന് കലോറി
വേണ്ട ഭക്ഷണങ്ങൾ
കഴിക്കാതെയുളള രോഗങ്ങൾ
പിടിപ്പെട്ടതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിന്മേൽ
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ?
നര്‍ക്കിലക്കാട്
പി എച് സി -സി എച് സി യായി
ഉയര്‍ത്താനുള്ള നടപടി
2048.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ മലയോര
മേഖലയിലെ പ്രധാന
ആതുരാലയമായ
നര്‍ക്കിലക്കാട് പി .
എച്ച് .സി -സി .എച്ച്
.സി ആയി ഉയര്‍ത്തി ,
കിടത്തി ചികിത്സ
ആരംഭിക്കാൻ നടപടികള്‍
ഉണ്ടാകുമോ;
(ബി)
കണ്ണൂര്‍,
കാസര്‍ഗോഡ് ജില്ലകളിലെ
മലയോര കുടിയേറ്റ
മേഖകളിൽപ്പെട്ട
പഞ്ചായത്തുകളിലെ പ്രധാന
ആതുരാലയമായ പ്രസ്തുത
സ്ഥാപനത്തിൽ കിടത്തി
ചികിത്സ നടത്താൻ
ആവശ്യമായ പശ്ചാത്തല
സൗകര്യങ്ങള്‍
ഒരുക്കിയിട്ടുള്ളതിനാൽ
ഈ സ്ഥാപനം ഈ വര്‍ഷം
തന്നെ അപ്ഗ്രേഡ്
ചെയ്യാൻ നടപടികള്‍
ഉണ്ടോകുമോ;വ്യക്തമാക്കാമോ
?
കൊല്ലം ജില്ലാ ആശുപത്രിയുടെ
വികസനത്തിനായി സ്വീകരിച്ച
നടപടികള്‍
2049.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കൊല്ലം
ജില്ലാ ആശുപത്രിയുടെ
വികസനത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളിലെ ചികിത്സാ
സൗകര്യങ്ങള്‍ വിവിധ
തലത്തില്‍
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി കൊല്ലം ജില്ലാ
ആശുപത്രിയില്‍
സൂപ്പര്‍സ്പെഷ്യാലിറ്റി
സേവനം
വിപുലപ്പെടുത്തുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
കൊല്ലംജില്ലാ
ആശുപത്രിയിലെ
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
അടിയന്തിരമായി
നികത്തുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
അടിമാലി
താലൂക്ക് ആശുപത്രിക്ക്
അനുവദിച്ച തുക
2050.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
അടിമാലി താലൂക്ക്
ആശുപത്രിയ്ക്ക് ഈ
സര്‍ക്കാരിന്റെ കാലത്ത്
നാളിതുവരെയായി എത്ര
തുകയാണ് അനുവദിച്ചത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
പ്രവര്‍ത്തനങ്ങള്‍ക്കാണ്
തുക
അനുവദിക്കപ്പെട്ടതെന്ന്
വിശദാംശം ലഭ്യമാക്കാമോ?
തലശ്ശേരി
ജനറല്‍ ഹോസ്പിറ്റലിന്
തിയ്യറ്റര്‍ കോംപ്ലക്സ്
2051.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ എം.എല്‍.എ.
ആസ്തി വികസന ഫണ്ടില്‍
നിന്നും തലശ്ശേരി
ജനറല്‍ ഹോസ്പിറ്റലിന്
തിയേറ്റര്‍ കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിന്
150 ലക്ഷം രൂപ
അനുവദിച്ച് ഭരണാനുമതി
ലഭ്യമായ പ്രസ്തുത
പ്രവര്‍ത്തിയുടെ
സാങ്കേതിക അനുമതി
ലഭ്യമായോ; ഇല്ലെങ്കില്‍
അതിന്റെ കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കും എന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കുമോ?
തൂറവൂര്‍
താലൂക്ക് ആശുപത്രിയുടെ വികസനം
2052.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൂറവൂര്‍
താലൂക്ക് ആശുപത്രിയുടെ
വികസനത്തിനായി 2017-18
ബഡ്ജറ്റ് പ്രഖ്യാപനം
അനുസരിച്ച് എന്തെല്ലാം
നടപടികളാണ് ഇതിനോടകം
സ്വകരിച്ചിട്ടുള്ളത്;
താലൂക്ക് ആശുപത്രിയുടെ
വികസനത്തിന് അതിന്റെ
സ്റ്റാഫ് സ്ടെങ്ത്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
അവിടെ
ട്രോമാകെയര്‍
സ്ഥാപിക്കുമെന്ന ബഹു.
ആരോഗ്യ
വകുപ്പുമന്ത്രിയുടെ
പ്രസ്ഥാവന പ്രകാരം
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
അവിടെ
പ്രവര്‍ത്തിക്കുന്ന
ഡയാലിസിസ് യൂണിറ്റില്‍
ഏതെങ്കിലും ഒരു
സ്റ്റാഫിനെപോലും
അനുവദിച്ചിട്ടില്ല എന്ന
കുറവ് പരിഹരിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കാമോ?
വൈത്തിരി
താലൂക്ക് ആശുപത്രിയില്‍ ബ്ലഡ്
ബാങ്ക്
2053.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബ്ലഡ് ബാങ്ക്
സൗകര്യമില്ലാത്ത എത്ര
താലൂക്കാശുപത്രികള്‍
ഉണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വയനാട്
ജില്ലയിലെ വൈത്തിരി
താലൂക്ക് ആശുപത്രിയില്‍
ബ്ലഡ് ബാങ്ക്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ചാലക്കുടി
താലൂക്ക് ഹെഡ് ക്വാട്ടേഴ്സ്
ആശുപത്രി
2054.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
ഗവണ്മെന്റ് താലൂക്ക്
ഹെഡ് ക്വാർട്ടേഴ്സ്
ആശുപത്രിയില്‍
ട്രോമാക്കെയര്‍,
സര്‍ജിക്കല്‍ വാര്‍ഡ്,
മാലിന്യ സംസ്കരണ
പ്ലാന്റ് എന്നിവ
നിര്‍മ്മിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
നബാര്‍ഡ്
സഹായത്തോടെ പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ?
ചിറ്റൂര്‍
താലൂക്ക് ആശുപത്രിയുടെ വികസനം
2055.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിറ്റൂര്‍
താലൂക്ക് ആശുപത്രിയുടെ
വികസനം സംബന്ധിച്ച്
ഇതേവരെ താലൂക്ക്
ആശുപത്രിയില്‍ എത്ര
യോഗങ്ങൾ
ചേര്‍ന്നിട്ടുണ്ട്; യോഗ
നടപടിക്കുറിപ്പുകളുടെ
പകർപ്പുകൾ
ലഭ്യമാക്കുമോ;
(ബി)
ആശുപത്രി
വികസനത്തിനായി എത്ര
പ്ലാനുകള്‍
തയ്യാറാക്കിയിട്ടുണ്ട്;
ഈ പ്ലാനുകളുടെ
അടിസ്ഥാനത്തില്‍
ആശുപത്രി സൂപ്രണ്ട്,
ഡി.എം.~, മെഡിക്കൽ
ഡയറക്ടര്‍ എന്നിവര്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്നു
വിശദമാക്കുമോ;
(സി)
പ്രസ്തുത
വിഷയത്തില്‍ മെഡിക്കല്‍
ഡയറക്ടര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാനുദ്ദേശ്ശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
ആശുപത്രി വികസനത്തിനായി
തയ്യാറാക്കിയ
പ്ലാനുകള്‍, പദ്ധതി
രേഖകള്‍ എന്നിവയുടെ
പകർപ്പ് ലഭ്യമാക്കാമോ?
മാനന്തവാടി
ജില്ലാ ആശുപത്രിക്ക്
സ്പെഷ്യാലിറ്റി പദവി
2056.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
ജില്ലാ ആശുപത്രിയുടെ
നിലവിലുള്ള ബെഡ്
സ്ട്രെങ്ത്
ഉയര്‍ത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
മാനന്തവാടി
ജില്ലാ ആശുപത്രിയെ
സ്പെഷ്യാലിറ്റി
ആശുപത്രിയാക്കി
ഉയര്‍ത്തുന്ന കാര്യം
പരിഗണിക്കാമോ?
കാസര്‍ഗോഡ്
ജില്ലാ ആയൂര്‍വേദ ആശുപത്രി
2057.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലാ ആയൂര്‍വേദ
ആശുപത്രി നൂറു
കിടക്കകളുള്ള
ആശുപത്രിയായി
ഉയര്‍ത്താന്‍ നടപടികള്‍
ഉണ്ടാകുമോ;
(ബി)
എൻഡോസള്‍ഫാന്‍
ദുരിത ബാധിതര്‍
ഉള്‍പ്പെടെ
ആശ്രയിക്കുന്ന പ്രസ്തുത
സ്ഥാപനം കേരളത്തിലെ
മറ്റ് ജില്ലാ ആയൂര്‍വേദ
ആശുപത്രികളെ പോലെ
തന്നെ നൂറു
കിടക്കകളുള്ള
ആശുപത്രിയായി
ഉയര്‍ത്താന്‍ എന്താണ്
തടസ്സമെന്ന്
വ്യക്തമാക്കാമോ?
നെടുങ്ങോലം
ഗവണ്മെന്റ് രാമറാവു
മെമ്മോറിയല്‍
താലൂക്കാശുപത്രി
2058.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
നെടുങ്ങോലം
ഗവണ്മെന്റ് രാമറാവു
മെമ്മോറിയല്‍
താലൂക്കാശുപത്രിയില്‍
അടിയന്തരമായി
തസ്തികകള്‍
അനുവദിക്കണമെന്നതടക്കമുള്ള
ജനപ്രതിനിധിയുടെ
നിവേദനത്തിന്മേല്
ആരോഗ്യ വകുപ്പ്
ഡയറക്ടറുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ടിന്റെ
ഉള്ളടക്കവും തുടര്‍ന്ന്
സ്വീകരിച്ച നടപടികളും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ആശുപത്രി 'ആര്‍ദ്രം'
പദ്ധതിയില്‍
ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്
11.05.2017-ല്‍
ജനപ്രതിനിധി നല്കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ.
(ഡി)
ഉണ്ടെങ്കില്‍,
പ്രസ്തുത നിവേദനത്തിലെ
ആവശ്യം സംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
ഡോക്ടറുടെ സേവനം
2059.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
കാഷ്വാലിറ്റിയില്‍
രാത്രി 8 മണി മുതല്‍
രാവിലെ 8 മണി വരെ റോഡ്
അപകടങ്ങളിലും മറ്റ്
അപകടങ്ങളിലും
പരിക്കേറ്റ് വരുന്നവരെ
ചികിത്സിക്കുന്നതിന്
സര്‍ജറി ഡോക്ടറുടെ
സേവനം
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
അപകടങ്ങളില്‍
ചെറിയ പരിക്കേറ്റ്
രാത്രി കാലങ്ങളില്‍
നെയ്യാറ്റിന്‍കര ജനറല്‍
ആശുപത്രിയില്‍
എത്തുന്നവരെ മെഡിക്കല്‍
കോളേജില്‍
അയയ്ക്കുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഒരു മാസം എത്ര
പേരെ അയയ്ക്കുന്നുണ്ട്
എന്ന് വിശദമാക്കാമോ;
(സി)
പ്രസ്തുത
ആശുപത്രിയില്‍
അപകടങ്ങളില്‍
പരിക്കേറ്റ്
എത്തുന്നവർക്ക്
ചികിത്സ നല്കുന്നതിനു
സര്‍ജറി ഡോക്ടറുടെ
സേവനം രാത്രി 8 മണി
മുതല്‍ രാവിലെ 8 മണി
വരെ നല്കാന് നടപടി
സ്വീകരിക്കാമോ;
(ഡി)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
ഗര്‍ഭിണികളെ
നോക്കുന്നതിനു രാത്രി
കാലങ്ങളില്‍
ഗൈനക്കോളജിസ്റ്റിന്റെ
സേവനം ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കാന്‍
ഡി .എം. ഒ യ്ക്ക്
നിര്‍ദ്ദേശം നല്‍കാമോ?
കരുനാഗപ്പള്ളിയിലെ
ആശുപത്രികൾക്ക് ആംബുലന്‍സ്
2060.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിക്കും തഴവ
പ്രാഥമികാരോഗ്യ
കേന്ദ്രത്തിനും
ആംബുലന്‍സ്
വാങ്ങുന്നതിനു വേണ്ടി
2015-16-ലെ ആസ്തി വികസന
ഫണ്ട്
വിനിയോഗിക്കുന്നതിന്
നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും
നാളിതുവരെ പ്രസ്തുത
ആശുപത്രികള്‍ക്ക്
ആംബുലന്‍സ്
വാങ്ങിയിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആംബുലന്‍സ്
വാങ്ങുന്നതിനുണ്ടായ
കാലതാമസത്തിന്
കാരണമെന്താണെന്ന്
വിശദമാക്കാമോ;
(സി)
എത്രയും
വേഗം ആംബുലന്‍സ്
വാങ്ങുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഹൗസ്
സര്‍ജന്‍സി ചെയ്യുന്നവര്‍ക്ക്
സ്റ്റൈപ്പന്റ്
2061.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രൈവറ്റ് മെഡിക്കല്‍
കോളേജുകളില്‍ ഹൗസ്
സര്‍ജന്‍സി
ചെയ്യുന്നവര്‍ക്ക്
സ്റ്റൈപ്പന്റ്
നിശ്ചയിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
വിശദാംശം
വെളിപ്പെടുത്താമോ;സ്റ്റൈപ്പന്റ്
നല്‍കാത്ത മെഡിക്കല്‍
കോളേജുകളുടെ മേല്‍
നടപടി സ്വീകരിക്കുമോ?
ഇടുക്കി
മെഡിക്കല്‍ കോളേജ്
2062.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഇടുക്കി
മെഡിക്കല്‍ കോളേജിലെ
പോരായ്മകള്‍
പരിശോധിച്ച് ആയത്
പരിഹരിക്കുന്നതിനും
മെഡിക്കല്‍ കോളേജ്
പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തിപ്പിക്കുന്നതിനും
അടുത്ത അധ്യയന വര്‍ഷം
അഡ്മിഷന്
ആരംഭിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
അസ്ഥിരോഗ
ചികിത്സാ
ഇന്‍സ്റ്റിറ്റ്യൂട്ട്
2063.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വര്‍ദ്ധിച്ചുവരുന്ന
റോഡപകടങ്ങള്‍
കണക്കിലെടുത്ത് അസ്ഥി
സംബന്ധമായ ചികിത്സക്കും
ഗവേഷണങ്ങള്‍ക്കുമായി
സ്വയംഭരണ
സ്വഭാവത്തോടുകൂടിയ
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്
സര്‍ക്കാര്‍, ആരോഗ്യ
വകുപ്പ് ഡയറക്ടര്‍ക്ക്
നല്കിയ കത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കുമോ?
കോഴിക്കോട്
മെഡിക്കല്‍ കോളേജ്
2064.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മെഡിക്കല്‍ കോളേജ്
ആശുപത്രിയിലെ
മാലിന്യങ്ങള്‍
സംസ്ക്കരിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
നിലവില്‍
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
ആശുപത്രിയിലുളള
മാലിന്യങ്ങള്‍
ശാസ്ത്രീയമായി
സംസ്ക്കരിക്കുന്നതിനാവശ്യമായ
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
മെഡിക്കല്‍
കോളേജുകളിലെ അത്യാഹിതവിഭാഗം
നവീകരിക്കല്‍
2065.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുകളിലെ
അത്യാഹിതവിഭാഗം
നവീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
റോഡപകടങ്ങളും
മറ്റ് അത്യാഹിതങ്ങളും
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
മെഡിസിന്, സര്‍ജറി,
ഓര്‍ത്തോ, കാര്‍ഡിയോളജി
എന്നീ വിഭാഗങ്ങളിലെ
ഡോക്ടര്‍മാരെ
ഏകോപിപ്പിച്ചു കൊണ്ട്
പുതിയ എമര്‍ജന്‍സി
മെഡിക്കല്‍ വിഭാഗം
രൂപീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
അത്യാഹിത
വിഭാഗത്തില്‍ കാലതാമസം
കൂടാതെ ചികിത്സ
ലഭ്യമാക്കുവാനായി,നഴ്സുമാര്‍ക്ക്
ആവശ്യമായ പരിശീലനം
നല്‍കുന്നത്
പരിഗണിക്കുമോ?
പാരിപ്പള്ളി
മെഡിക്കല്‍ കോളേജ്
2066.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇ.എസ്.ഐ
യുടെ അധീനതയിലായിരുന്ന
പാരിപ്പള്ളി മെഡിക്കല്‍
കോളേജിനെ സംസ്ഥാന
സര്‍ക്കാരിന് കൈമാറിയ
നടപടി ഡല്‍ഹി ഹൈക്കോടതി
റദ്ദാക്കിയിട്ടുണ്ടോ;
(ബി)
ഇ.എസ്.ഐ
നിയമത്തിലെ 59(ബി)
വകുപ്പ് പ്രകാരം
സ്ഥാപിതമായ പ്രസ്തുത
മെഡിക്കല്‍ കോളേജ്,
നിയമം ഭേദഗതി ചെയ്യാതെ
സംസ്ഥാന സര്‍ക്കാരിന്
കൈമാറിയ നടപടി
നിയമവിരുദ്ധമാണെന്ന്
കോടതി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
മെഡിക്കല്‍ കോളേജിന്
മെഡിക്കല്‍ കൗണ്‍സില്‍
ഓഫ് ഇന്‍ഡ്യയുടെ
അംഗീകാരം ഉണ്ടോ;
(ഡി)
ഈ
വര്‍ഷം പ്രസ്തുത
കോളേജില്‍ പ്രവേശനം
നേടിയ വിദ്യാര്‍ത്ഥികളെ
സംരക്ഷിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
വികസനപ്രവര്‍ത്തനങ്ങള്‍
2067.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
നടന്നുവരുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; ഇത്
എന്ന് ആരംഭിച്ചുവെന്നും
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്നും
വ്യക്തമാക്കാമോ;
(ബി)
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
ചെലവഴിച്ച തുക
എത്രയാണെന്ന് വര്‍ഷം
തിരിച്ചുള്ള കണക്ക്
സഹിതം വ്യക്തമാക്കാമോ?
കേരള
മെഡിക്കല്‍ സര്‍വീസസ്
കോര്പ്പറേഷന്
2068.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
വി. അബ്ദുറഹിമാന്
,,
സി.കൃഷ്ണന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
സൗജന്യമായി നല്കുന്ന
അവശ്യമരുന്നുകള്‍
സമയബന്ധിതമായി
സംഭരിക്കുന്നതിനും
വിതരണം ചെയ്യുന്നതിനും
കേരള മെഡിക്കല്‍
സര്‍വീസസ്
കോര്പ്പറേഷന്
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
വിശദമാക്കാമോ;
ജീവിതശൈലീ
രോഗങ്ങൾക്കുള്ള
മരുന്നുകള്‍ സൗജന്യമായി
ലഭ്യമാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികൾ എന്തെല്ലാമാണ്;
(ബി)
ജനറിക്
മരുന്നുകള്‍ കൂടാതെ
അത്യാവശ്യഘട്ടത്തില്‍
ഡോക്ടര്‍മാര്‍
നിർദേശിക്കുന്ന
സ്പെഷ്യാലിറ്റി
മരുന്നുകള്‍ കൂടി
സൗജന്യമായി വിതരണം
ചെയ്യാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ബ്രാന്‍ഡഡ്
മരുന്നുകള്‍ കുറഞ്ഞ
വിലയ്ക്ക്
ലഭ്യമാക്കുവാന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള
കാരുണ്യ ഫാര്‍മസികള്‍
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
പുതുതായി ആരംഭിച്ച
കാരുണ്യ കമ്മ്യൂണിറ്റി
ഫാര്‍മസികള്‍
ഏതെല്ലാമാണ്;
(ഡി)
കെ.എം.എസ്.സി.എല്‍-
ല്‍ ആരംഭിച്ച കേരള
ജനറിക് സംരംഭത്തിന്റെ
വിശദാംശം ലഭ്യമാക്കാമോ?
അനധികൃതമായി
ജോലിയ്ക്കു ഹാജരാകാത്ത
ഡോക്ടര്‍മാർക്കെതിരെ നടപടി
2069.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിലും ആരോഗ്യ
വിദ്യാഭ്യാസ
വകുപ്പിലുമായി നിലവില്‍
എത്ര
ഡോക്ടര്‍മാരുണ്ടെന്നും
അവരില്‍ അനധികൃതമായി
ജോലിയ്ക്കു
ഹാജരാകാതിരിക്കുന്നവര്‍
എത്രയെന്നും അവര്‍
ആരെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
ഇവർക്കെതിരെ
നാളിതുവരെ ഈ സർക്കാർ
എന്ത് നടപടികൾ
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
അനധികൃതമായി
ജോലിക്ക്
ഹാജരാകാതെയുള്ളവരുടെ
നിലവിലെ ജോലി സംബന്ധമായ
വിവരങ്ങൾ വകുപ്പിന്റെ
പക്കലുണ്ടോ; എങ്കിൽ
വിദേശത്തും സ്വകാര്യ
മേഖലയിലും ജോലി
ചെയ്യുന്നവർ
എത്രയെന്നും അവർ
ആരെല്ലാം എന്നും
വ്യക്തമാക്കുമോ;
(ഡി)
പി.എസ്.സി
വഴി ഡോക്ടർ
തസ്തികയിലേക്ക് ജോലി
നല്കാന് നടപടികള്‍
സ്വീകരിച്ചുവെങ്കിലും
നാളിതുവരെ പ്രസ്തുത
ജോലി
സ്വീകരിക്കാത്തവര്‍
എത്രയെന്ന്
അറിയിക്കുമോ;
അപേക്ഷിച്ചശേഷം
ജോലിക്ക് വരാത്ത
ഡോക്ടര്‍മാര്‍ക്കെതിരെ
എന്തു നടപടികള്‍
നിയമപരമായി
സ്വീകരിക്കാന്‍ കഴിയും
എന്നും ആയതിനായി
സര്‍ക്കാര്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നും
വ്യക്തമാക്കുമോ?
എല്ലാ
പഞ്ചായത്തിലും പ്രൈമറി
ഹെല്‍ത്ത് സെന്ററുകള്‍
2070.
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രൈമറി
ഹെല്‍ത്ത് സെന്ററുകള്‍
വഴി നടപ്പിലാക്കി
വരുന്ന പദ്ധതികളും
സ്കീമുകളും
എന്തൊക്കെയാണ്; അവയുടെ
പ്രാഥമിക ധര്‍മങ്ങള്‍
എന്തൊക്കെയാണ് ;
വിശദമാക്കാമോ;
(ബി)
എല്ലാ
പഞ്ചായത്തിലും പ്രൈമറി
ഹെല്‍ത്ത് സെന്ററുകള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ;
(സി)
പി
എച്ച് സി ആയി
പ്രവര്‍ത്തിച്ചു
വന്നിരുന്ന
ആശുപത്രികള്‍ ഫാമിലി
ഹെല്‍ത്ത്
സെന്ററുകളായും താലൂക്ക്
ആശൂപത്രികളായും ജനറല്‍
ആശുപത്രികളായും
അപ്ഗ്രേഡ്
ചെയ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പി എച്ച് സി കള്‍ വഴി
നടത്തിവന്നിരുന്ന
പദ്ധതികളും സ്കീമുകളും
ഇപ്പോള്‍ എങ്ങനെയാണ്
നടത്തുന്നത്;
വിശദമാക്കാമോ;
(ഇ)
അത്തരം
പി എച്ച് സി കള്‍ക്ക്
പകരം സെന്ററുകള്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ ?
ആര്‍ദ്രം
പദ്ധതി - പി.എച്ച്.സി യെ
സി.എച്ച്.സി ആയി അപ്ഗ്രേഡ്
ചെയ്യാൻ നടപടി
2071.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയിൽ
ഉള്‍പ്പെടുത്തി 2018 ൽ
ഏതെങ്കിലും
പി.എച്ച്.സി യെ
സി.എച്ച്.സി ആയി
ഉയര്‍ത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത
പദ്ധതിയിൽ
ഉള്‍പ്പെടുത്തി
കൊല്ലയിൽ പി.എച്ച്.സി
യിലെ അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിച്ച്
സി.എച്ച്.സി ആയി
അപ്ഗ്രേഡ്
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ;
(ബി)
ഇതോടൊപ്പം
ആദിവാസി മേഖലയിൽ
നിന്നുമുള്‍പ്പെടെ
നിരവധി ആള്ക്കാര്
ചികിത്സതേടിയെത്തുന്ന
മലയോരമേഖലയിലെ
ആശുപത്രിയായ വെള്ളറട
സി.എച്ച്.സി ലെ
സ്റ്റാഫ് പാറ്റേൺ
അപ്ഗ്രേഡ് ചെയ്ത്
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്താനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
കോട്ടയ്ക്കല്‍
ഇരിമ്പിളിയം ആയുര്‍വേദ
ഡിസ്പെന്‍സറി
2072.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
ഇരിമ്പിളിയം ആയൂര്‍വേദ
ഡിസ്പെന്‍സറിയുടെ
പ്രവര്‍ത്തനം
താല്‍ക്കാലികമായി
മറ്റൊരു
കെട്ടിടത്തിലേക്ക്
മാറ്റുന്നത് സംബന്ധിച്ച
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;ആയതു
സംബന്ധിച്ച് ഇന്ത്യന്‍
സിസ്റ്റം ഓഫ് മെഡിസിന്
(ISM) ഡയറക്ടറുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ; ഈ
വിഷയത്തില്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് പഞ്ചായത്ത്
ഭരണസമിതിയുടെ തീരുമാനം
വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത വിഷയം
പരിശോധിച്ചിട്ടുണ്ടോ;
(സി)
പഞ്ചായത്ത്
ഭരണസമിതിയുടെ തീരുമാനം
അംഗീകരിച്ച് അടിയന്തര
നടപടി സ്വീകരിക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ; വ്യക്തമായ
വിവരം നല്‍കുമോ?
കുട്ടനാട്
മണ്ഡലത്തിലെ
പി.എച്ച്.സികളില്‍ 24
മണിക്കൂറും ഡോക്ടര്‍മാരുടെ
സേവനം ലഭ്യമാക്കാന്‍ നടപടി
2073.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കുട്ടനാട്
മണ്ഡലം ജലാശയങ്ങൾ
നിറഞ്ഞതും യാത്രാ
സൗകര്യം പൂര്‍ണ്ണമായും
ജലമാര്ഗ്ഗമാണെന്നതും
പരിഗണിച്ച്, ഈ
മണ്ഡലത്തിലെ
ചമ്പക്കുളം, തകഴി,
എടത്വാ, ചെമ്പുംപുറം,
വെളിയനാട്, കൈനകരി
എന്നീ
പി.എച്ച്.സികളില്‍ 24
മണിക്കൂറും
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമാക്കാന്‍ കഴിയുമോ;
എങ്കിൽ വ്യക്തമാക്കുമോ?
ടി.ബി. സെന്ററിന്റെ
പുനരുദ്ധാരണം
2074.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പശ്ചിമകൊച്ചിയിലെ
കരുവേലിപ്പടിയില്‍
1950ല്‍ സ്ഥാപിതമായ
ജില്ലാ ടി.ബി.
സെന്ററിന്റെ
ശോചനീയാവസ്ഥ
പരിഹരിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
പ്രൊപ്പോസലില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കാമോ?
എച്ച്.ഐ.വി.
രോഗബാധിതരുടെ
പുനരധിവാസത്തിനായി പദ്ധതികള്‍
2075.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ഐ.ബി. സതീഷ്
,,
ജെയിംസ് മാത്യു
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എച്ച്.ഐ.വി.
രോഗബാധിതരുടെ
പുനരധിവാസത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
മേഖലയില്‍ കേരള സംസ്ഥാന
എയ്ഡ്സ് നിയന്ത്രണ
സൊസൈറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
രംഗത്ത്
പ്രവര്‍ത്തിക്കുന്ന
മറ്റ്
സേവനകേന്ദ്രങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കൃത്യമായ
ബോധവല്‍ക്കരണത്തിലൂടെയും
കൂട്ടായ
പ്രവര്‍ത്തനങ്ങളിലൂടെയും
പരമാവധി ആളുകളിൽ
എച്ച്.ഐ.വി, എയ്ഡ്സ്
സംബന്ധിച്ച് അവബോധം
സൃഷ്ടിക്കുക വഴി
സംസ്ഥാനത്ത് പുതുതായി
ഒരു കേസ് പോലും
റിപ്പോര്‍ട്ട്
ചെയ്യപ്പെടാത്ത സ്ഥിതി
വിശേഷം
സംജാതമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
എയിഡ്സ്
രോഗത്തിന്റെ സമ്പൂർണ
നിർമ്മാർജ്ജനം
2076.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എയിഡ്സ് പ്രതിരോധ,
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമായി
നടത്തുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദീകരിക്കാമോ;
(ബി)
പാലക്കാട്
ജില്ലയിലെ എച്ച്.ഐ.വി.
ബാധിതരുടെ എണ്ണം
സംബന്ധിച്ച കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
ജില്ലയിലെ ഓരോ
പഞ്ചായത്തിലെയും
എച്ച്.ഐ.വി. ബാധിതരുടെ
എണ്ണം എത്രയെന്ന്
വെളിപ്പെടുത്താമോ;
(സി)
എയിഡ്സ്
രോഗത്തിന്റെ സമ്പൂർണ
നിർമ്മാർജ്ജനത്തിനായി
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്ന നടപടികൾ
വിശദമാക്കുമോ?
ജീവിതശൈലീ
രോഗങ്ങള്‍ പ്രതിരോധിക്കാൻ
പദ്ധതികൾ
2077.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കഴിഞ്ഞ
അഞ്ച് വർഷത്തിനുളളിൽ
ജീവിതശൈലീ രോഗവുമായി
ബന്ധപ്പെട്ട് എത്ര പേർ
ചികിത്സ
നേടിയിട്ടുണ്ട്; ഇതിനെ
പ്രതിരോധിക്കാൻ
ആവിഷ്കരിച്ചിട്ടുളള
പദ്ധതികൾ
വ്യക്തമാക്കാമോ; സ്കൂൾ
കോളേജ് തലങ്ങളിൽ
ഇതിനായി എന്തെങ്കിലും
പരിപാടികൾ ആസുത്രണം
ചെയ്യുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ ?
ഡിഫ്തീരിയ
നിര്‍മ്മാര്‍ജ്ജനം
2078.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയെങ്കിലും 2017
ഡിസംബറില്‍ ഡിഫ്തീരിയ
രോഗം റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മലപ്പുറം,
പാലക്കാട്,
കോഴിക്കോട് എന്നീ
ജില്ലകളില്‍ മുൻപ്
പ്രസ്തുത രോഗം
റിപ്പോര്‍ട്ട്
ചെയ്തപ്പോള്‍ നടത്തിയ
ബോധവല്‍ക്കരണ
പരിപാടികള്‍
ഫലപ്രദമായിരുന്നോ;
(സി)
പ്രസ്തുത
രോഗം
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന്
തീവ്രയജഞപരിപാടി
സംഘടിപ്പിക്കുമോ?
ആരോഗ്യനയം
2079.
ശ്രീ.പി.ടി.
തോമസ്
,,
എം. വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്
ആരോഗ്യനയം
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ആരോഗ്യരംഗം
കാര്യക്ഷമമാക്കുന്നതിന്
ഈ സര്‍ക്കാര്‍
ആവീഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
മെഡിക്കല്‍
കോളേജു മുതല്‍ വിവിധ
ആശുപത്രികളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
എന്തൊക്കെ
പരിപാടികളാണ് ഇതിനകം
നടപ്പിലാക്കിയിട്ടുള്ളത്
;
(ഡി)
വികസനകാര്യങ്ങള്‍
നടപ്പിലാക്കിയിട്ടും
കഴിഞ്ഞ വര്‍ഷം വിവിധതരം
പനി പടര്‍ന്ന് പിടിച്ച്
ആയിരക്കണക്കിനാളുകളുടെ
ജീവന്
നഷ്ടപ്പെടുവാനുണ്ടായ
സാഹചര്യം
എന്തുകൊണ്ടാണ്
ഉണ്ടായതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
ഡോക്ടര്‍മാരുടെയും
നേഴ്സുമാരുടെയും
പാരാമെഡിക്കല്‍
ജീവനക്കാരുടെയും
ഒഴിവുകള്‍ പല
ആശുപത്രികളിലും
പ്രത്യേകിച്ച് ഗ്രാമീണ
മേഖലയില്‍ നികത്താതെ
കിടക്കുന്നത് മൂലം
സാധാരണക്കാരായ
രോഗികള്‍ക്ക്
ഇപ്പോഴും സ്വകാര്യ
ആശുപത്രികളെ ശരണം
പ്രാപിക്കേണ്ട അവസ്ഥ
നിലനില്‍ക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(എഫ്)
ആരോഗ്യരംഗത്ത്
നിലനില്‍ക്കുന്ന
അനഭിലഷണീയമായ
പ്രവണതകള്‍
ഇല്ലാതാക്കുന്നതിന്
എന്തൊക്കെ
ഇടപ്പെടലുകള്‍
നടത്തുവാനാണ്
ആലോചിക്കുന്നത്?
കുട്ടനാട്ടിൽ
പകർച്ചവ്യാധികൾ
തടയുന്നതിനുള്ള നടപടി
2080.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കുട്ടനാട്ടിലെ
ജലാശയങ്ങളില്‍ പോളയും
മാലിന്യങ്ങളും
വര്‍ദ്ധിച്ചിരിക്കുന്നതിനാലും
കിഴക്കന്‍ മലവെള്ളവും
അടുത്ത നഗരങ്ങളില്‍
നിന്നും വാഹനങ്ങളില്‍
മാലിന്യങ്ങള്‍
എത്തിച്ച് രാത്രി
കാലങ്ങളില്‍
ജലാശയങ്ങളില്‍
തള്ളുന്നതും കാരണം
തദ്ദേശവാസികള്‍
പകര്‍ച്ചവ്യാധി
ഭീഷണിയിലാണെന്ന വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
സ്ഥിതിവിശേഷത്തിന്
പരിഹാരം കാണാൻ അടിയന്തര
നടപടി സ്വീകരിക്കുമോ ?
പകര്‍ച്ചവ്യാധി
നിയന്ത്രണം
2081.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞവര്‍ഷം
ഡെങ്കിപ്പനി, വൈറൽ പനി,
എലിപ്പനി, മലമ്പനി,
എച്ച്1എൻ1, വയറിളക്കം
എന്നീ രോഗങ്ങള്‍
പടര്‍ന്ന്
പിടിക്കുവാനുണ്ടായ
കാരണങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പകര്‍ച്ച
വ്യാധി നിയന്ത്രണത്തിന്
ജനപങ്കാളിത്തത്തോടെ
സമഗ്ര പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നൽകാമോ;
(സി)
വിവിധ
തരം പനിമൂലം
കഴിഞ്ഞവര്‍ഷം
ആയിരത്തിലധികം ആളുകള്‍
മരിക്കുവാനുണ്ടായ
സാഹചര്യം
കണക്കിലെടുത്ത്
ഇക്കാര്യത്തിൽ
ജാഗരൂകമായ പ്രവര്‍ത്തനം
ഉറപ്പാക്കുമോ
എന്നറിയിക്കാമോ ?
'ആരോഗ്യജാഗ്രത
- 2018' പദ്ധതി
2082.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എം. സ്വരാജ്
,,
സി.കൃഷ്ണന്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'ആരോഗ്യജാഗ്രത - 2018'
പദ്ധതി
ആവിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
വിവിധ
പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍,
പരിശീലന, ബോധവത്കരണ
പ്രവര്‍ത്തനങ്ങള്‍
എന്നിവയ്ക്കായി
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
ശൂചീകരണവും
കൊതുകു നിയന്ത്രണ
പ്രവര്‍ത്തനങ്ങളും
മഴക്കാലത്തിന് വളരെ
മുമ്പ്
ആരംഭിക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
ഏതെല്ലാം
വകുപ്പുകളുടെയും
സ്ഥാപനങ്ങളുടെയും
സഹകരണത്തോടെയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആരോഗ്യ
ജാഗ്രത കാമ്പയിൻ
2083.
ശ്രീ.ബി.ഡി.
ദേവസ്സി
,,
പി.വി. അന്‍വര്‍
,,
കാരാട്ട് റസാഖ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലാവസ്ത
വ്യതിയാനം, പരിസര
ശുചിത്വമില്ലായ്മ,
മാലിന്യ
നിര്‍മ്മാർജ്ജനത്തിലെ
വീഴ്ചകള്‍ എന്നീ
കാരണങ്ങള്‍ കൊണ്ട്
വിവിധതരം പകര്‍ച്ച
പനികള്‍, മുന്‍
വര്‍ഷങ്ങളെ
അപേക്ഷിച്ച്, കഴിഞ്ഞ
വർഷം അധികരിച്ചതിന്റെ
പശ്ചാത്തലത്തില്‍
കൈക്കൊണ്ടിരിക്കുന്ന
രോഗ പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ ;
(ബി)
പകര്‍ച്ചവ്യാധി
പ്രതിരോധത്തിനായി രൂപം
നല്‍കിയിട്ടുള്ള ആരോഗ്യ
ജാഗ്രത കാമ്പയിന്റെ
മാര്‍ഗ്ഗരേഖ
അറിയിക്കാമോ;
(സി)
പ്രതിരോധ
പ്രവര്‍ത്തനങ്ങളോടൊപ്പം
സര്‍ക്കാര്‍
ആശുപത്രികളില്‍
ആവശ്യാനുസരണം
മരുന്നുകള്‍
ലഭ്യമാക്കുന്നതിനും,
ആധുനിക ലബോറട്ടറി
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും,
ആവശ്യത്തിനു മെഡിക്കല്‍
പാരാ മെഡിക്കല്‍
ജീവനക്കാരെ
നിയമിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
കുട്ടനാട്ടിലെ
പാടശേഖരങ്ങളിൽ മാലിന്യങ്ങൾ
മൂലമുള്ള ബുദ്ധിമുട്ടുകൾ
2084.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കുട്ടനാട്ടിലെ
നെൽകൃഷി ഇറക്കുന്ന
ഇരുപതിനായിരം ഹെക്ടർ
സ്ഥലത്തെ
രാസവിഷമാലിന്യങ്ങള്‍
ജലാശയങ്ങളിലേയ്ക്ക്
പുറം തള്ളുന്നതിനാൽ
പ്രസ്തുത മണ്ഡലത്തിലെ
ജനങ്ങള്‍ക്ക് മാരകമായ
അസുഖങ്ങള്‍
പിടിപെടുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതിന് പരിഹാരം
കാണുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ?
പൊതുജനാരോഗ്യ
നിയമം
2085.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതുജനാരോഗ്യ
നിയമം ഏകീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കുമോ?
ജെ.പി.എച്ച്.എന്‍.തസ്തികയിലെ
സ്ഥാനക്കയറ്റം
2086.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിലെ
ജെ.പി.എച്ച്.എന്‍.ഗ്രേഡ്
I തസ്തികയിലേയ്ക്ക്
ജില്ലാ സീനിയോറിറ്റി
അനുസരിച്ചാണോ സംസ്ഥാന
സീനിയോറിറ്റി
അനുസരിച്ചാണോ
സ്ഥാനക്കയറ്റം
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാനക്കയറ്റം സംസ്ഥാന
സീനിയോറിറ്റി
അനുസരിച്ചാണെങ്കിൽ ഓരോ
ജില്ലയിലും ഉണ്ടാകുന്ന
ജെ.പി.എച്ച്.എന്‍.
ഗ്രേഡ് II ഒഴിവുകളിൽ
അതാത് ജില്ലയിൽ
ഉള്ളവര്‍ക്ക് നിയമനം
ലഭിക്കുന്നതിന്
തടസ്സമാകുമോ
എന്നറിയിക്കുമോ;
(സി)
രോഗപ്രതിരോധ
പ്രവര്‍ത്തനങ്ങളുടെ
ശരിയായ ഏകോപനത്തിനായി
ആര്‍ദ്രം പദ്ധതിയിൽ
ആരോഗ്യ വകുപ്പിലെ മറ്റ്
വിഭാഗങ്ങളെ
ഉള്‍പ്പെടുത്തിയതുപോലെ
ജെ.പി.എച്ച്.എന്‍.മാരെയും
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിയ്ക്കുമോ;
(ഡി)
പദ്ധതിയുടെ
കീഴിൽ സൃഷ്ടിക്കപ്പെട്ട
സ്റ്റാഫ് നഴ്സ്
തസ്തികകള്‍ക്ക്
ആനുപാതികമായി
ജെ.പി.എച്ച്.എന്‍.തസ്തികകളും
സൃഷ്ടിക്കുമോഎന്ന്
വ്യക്തമാക്കാമോ?
വർക്കല
പ്രകൃതി ചികിത്സ ആശുപത്രി
2087.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശികള്‍
ഉള്‍പ്പെടെയുള്ള നിരവധി
രോഗികള്‍ എത്തുന്നതും
കേരളത്തിൽ പ്രകൃതി
ചികിത്സ നല്കുന്ന ഏക
ആശുപത്രിയുമായ വര്‍ക്കല
നിയോജകമണ്ഡലത്തിലെ
പ്രകൃതി ചികിത്സ
ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ
അഭാവത്താല്‍ യഥാസമയം
ചികിത്സ ലഭ്യമാക്കാൻ
കഴിയാത്ത സാഹചര്യം
കണക്കിലെടുത്ത്
പ്രസ്തുത ആശുപത്രിയിൽ
ആവശ്യം വേണ്ട
മെഡിക്കല്‍
ഓഫീസര്‍മാരുടെ തസ്തിക
സൃഷ്ടിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രി മെഡിക്കല്‍
കോളേജായി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
ജൂനിയര്‍
പബ്ലിക്ക് ഹെല്‍ത്ത്
നേഴ്സുമാരുടെ നിയമനം
2088.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജൂനിയര്‍
പബ്ലിക്ക് ഹെല്‍ത്ത്
നേഴ്സുമാരുടെ ഗ്രേഡ് 2,
ഗ്രേഡ് 1 അനുപാതം 2:1
എന്നത് 1:1
എന്നാക്കിയപ്പോള്‍
പ്രവേശന കേഡറായ ഗ്രേഡ്
2 ല്‍ വന്ന 932
തസ്തികകളുടെ നഷ്ടം
പരിഹരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
ജെ.പി.എച്ച്.എന്‍.മാര്‍
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിന്
നേതൃത്വം
നല്കുന്നവരായതുകൊണ്ട്
അടുത്ത മഴക്കാല
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഇവരുടെ സേവനം
ലഭ്യമാകുന്ന വിധത്തില്‍
പ്രസ്തുത തസ്തിക നഷ്ടം
പരിഹരിക്കുമോ;
(സി)
ജെ.പി.എച്ച്.എന്‍.
ഗ്രേഡ് 2, ഗ്രേഡ് 1
തസ്തികകളില്‍
ഉണ്ടാകുന്ന ഒഴിവുകള്‍
ജില്ലാ റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
നികത്തിയിരുന്നത്
നിര്‍ത്തലാക്കിയ
14.06.2017, 02.01.2018
തീയതികളിലെ
ഉത്തരവുകളില്‍ ഭേദഗതി
വരുത്തി പഴയതു പോലെ
അതാത് ജില്ലകളിലെ പി.
എസ്. സി. റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
നിയമനം നടത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഡി)
മലയോര
മേഖലകളില്‍ 3000വും
മറ്റ് സ്ഥലങ്ങളില്‍
5000വും
ജനസംഖ്യാനുപാതികമായി
ഒരു സബ് സെന്റര്‍
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം ക്ഷണിച്ചു
കൊണ്ട് വകുപ്പില്‍
നിന്നും
കീഴ്ഘടകങ്ങളിലേക്ക് ഒരു
വര്‍ഷം മുമ്പ് അയച്ച
കത്തുകളുടെ
അടിസ്ഥാനത്തില്‍
എന്തൊക്കെ നടപടികളാണ്
ഇതുവരെ
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
പുനര്‍വിന്യാസം
2089.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിനു കീഴില്‍
കോഴിക്കോട്, പാലക്കാട്,
തൃശൂര്‍, എറണാകുളം,
കോട്ടയം, ആലപ്പുഴ,
പത്തനംതിട്ട, കൊല്ലം,
തിരുവനന്തപുരം എന്നീ
ജില്ലകളില്‍ ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
I തസ്തികയിലുള്ള
ഒഴിവുകളുടെ എണ്ണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകളിലേക്ക്
മലപ്പുറം ജില്ലയില്‍
അധികമായി
നിലനില്‍ക്കുന്ന
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
I തസ്തികയിലുള്ളവരെ
പുനര്‍വിന്യസിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ കുറവ്
2090.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ കുറവ്
പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ആലപ്പുഴ
ജില്ലയില്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
ഒഴിവ്
എവിടെയെല്ലാമാണുള്ളത്;
ഇത് അടിയന്തരമായി
നികത്തുന്നതിനുളള നടപടി
സ്വീകരിക്കുമോ?
ഡെപ്യൂട്ടി
ജില്ലാ മെഡിക്കല്‍
ഓഫീസര്‍മാരുടെ പദവി
2091.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തിരുവനന്തപുരം,
എറണാകുളം, കോഴിക്കോട്
ജില്ലകളിലെ ഡെപ്യൂട്ടി
ജില്ലാ മെഡിക്കല്‍
ഓഫീസര്‍മാരുടെ
പദവിയിലേക്ക് കൊല്ലം,
തൃശ്ശൂര്‍ ജില്ലകളിലെ
ഡെപ്യൂട്ടി ജില്ലാ
മെഡിക്കല്‍
ഓഫീസര്‍മാരുടെ പദവി
ഉയര്‍ത്തുമോ?
ആയുര്‍വ്വേദ
ഡിസ്പെന്‍സറികളില്‍
ഫാര്‍മസിസ്റ്റ് തസ്തിക
2092.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഗവ. ആയുര്‍വ്വേദ
ഡിസ്പെന്‍സറികളില്‍
ഫാര്‍മസിസ്റ്റ്
തസ്തികയില്ലാതെ
പ്രവര്‍ത്തിക്കുന്നവ
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഫാര്‍മസിസ്റ്റ്
തസ്തികകള്‍
അനുവദിച്ചിട്ടില്ലാത്ത
ആയുര്‍വേദ
ഡിസ്പെന്‍സറികളില്‍
പ്രസ്തുത തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ആരോഗ്യവകുപ്പ്
പി.എസ്.സി.ക്ക് റിപ്പോര്‍ട്ട്
ചെയ്ത ഒഴിവുകള്‍
2093.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന ശേഷം
ആരോഗ്യ വകുപ്പിൽ എത്ര
പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇതിൽ
എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തുവെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
ആശുപത്രികളിലെ
സ്റ്റാഫ് പാറ്റേണ്‍
2094.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏത്
വര്‍ഷത്തിലെ സ്റ്റാഫ്
പാറ്റേണാണ് നിലവില്‍
സര്‍ക്കാര്‍
ആശുപത്രികളിലുള്ളത്;
വ്യക്തമാക്കുമോ;
(ബി)
ജനസംഖ്യാനുപാതികമായി
ആശുപത്രികളിലെ സ്റ്റാഫ്
പാറ്റേണ്‍
പരിഷ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഫാര്‍മസിസ്റ്റ്
തസ്തികകൾ
2095.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
ആശുപത്രികളിലെയും
താലൂക്ക്
ആശുപത്രികളിലെയും ഒരു
വര്‍ഷത്തെ ശരാശരി ഒ.പി,
എെ.പി. രോഗികളുടെ
എണ്ണം ജില്ലയും
താലൂക്കും തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ജില്ലാ
ആശുപത്രികളിലും
താലൂക്ക്
ആശുപത്രികളിലും ഉള്ള
ഫാര്‍മസിസ്റ്റ്
തസ്തികകള്‍
എത്രയാണെന്ന് ജില്ലയും
താലൂക്കും തിരിച്ച്
ലഭ്യമാക്കുമോ;
(സി)
കാസര്‍ഗോഡ്
ജനറല്‍ ആശുപത്രിയില്‍
നിലവിൽ ഉള്ള
ഫാര്‍മസിസ്റ്റ് തസ്തിക
എത്ര കാലമായി തുടരുന്നു
എന്ന് വ്യക്തമാക്കാമോ?
ഡോക്ടര്‍മാരുടെ
പെന്ഷന് പ്രായം
2096.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിന്
കീഴിലുള്ള
ഡോക്ടര്‍മാരുടെയും
മെഡിക്കല്‍
വിദ്യാഭ്യാസവകുപ്പിന്
കീഴിലുള്ള
ഡോക്ടര്‍മാരുടെയും
പെന്ഷന് പ്രായം
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പെന്ഷന്
പ്രായവര്ദ്ധനവില്
പ്രതിഷേധിച്ച്,
ജൂനിയര്‍ ഡോക്ടര്‍മാരും
പി.ജി.
വിദ്യാര്‍ത്ഥികളും
അനിശ്ചിതകാല സമരം
നടത്തിയിരുന്നോ;
പ്രസ്തുത സമരം ഏതൊക്കെ
വ്യവസ്ഥകളുടെ
അടിസ്ഥാനത്തിലാണ്
ഒത്തുതീര്‍പ്പായതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പെന്‍ഷന്‍പ്രായം
വര്‍ദ്ധിപ്പിക്കണമെന്നത്
ഈ സര്‍ക്കാരിന്റെ
നയമാണോ; അല്ലെങ്കില്‍,
ഡോക്ടര്‍മാരുടെ മാത്രം
പെന്ഷന് പ്രായം
വര്‍ദ്ധിപ്പിച്ചത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
ഇ
ഹെല്‍ത്ത് പദ്ധതി
2097.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ.കുഞ്ഞിരാമന്
,,
കെ.ഡി. പ്രസേനന്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവിത
ശൈലീ രോഗങ്ങള്‍
നിയന്ത്രിക്കുന്നതിനും
പ്രതിരോധിക്കുന്നതിനുമായി
നിലവിലുള്ള പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
30
വയസ്സിനു മുകളില്‍
പ്രായമുള്ള എല്ലാവരെയും
രോഗ നിര്‍ണ്ണയത്തിനായി
സ്ക്രീനിംഗ് നടത്തി
തക്കസമയത്തെ
ചികിത്സയിലൂടെ രോഗം
നിയന്ത്രിക്കുന്നതിനായി
തയ്യാറാക്കിയിട്ടുള്ള
പദ്ധതിയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഇത്തരം
പ്രവര്‍ത്തനങ്ങളില്‍ ഇ
ഹെല്‍ത്ത് പദ്ധതി ഏതു
വിധത്തില്‍
പ്രയോജനപ്രദമാകുമെന്ന്
അറിയിക്കാമോ; നിലവില്‍
പൈലറ്റ്
അടിസ്ഥാനത്തില്‍
നടപ്പിലാക്കുന്ന ഇ
ഹെല്‍ത്ത് പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ?
ഇ-ഹെല്‍ത്ത്
പദ്ധതി
T 2098.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇ-ഹെല്‍ത്ത്
പദ്ധതിയുമായി
ബന്ധപ്പെട്ട് 3/2011
മുതല്‍ 12/2017
വരെയുള്ള
കാലഘട്ടത്തില്‍
സംസ്ഥാനത്തിന് എത്രകോടി
രൂപ കേന്ദ്ര സഹായം
ലഭിച്ചിട്ടുണ്ട്;
ഇതില്‍ എത്ര തുക
നാളിതുവരെ
ചെലവഴിച്ചിട്ടുണ്ട്;
ഇനം തിരിച്ച് വര്‍ഷം
തിരിച്ച് വിശദമാക്കുമോ;
(ബി)
പദ്ധതിയുമായി
ബന്ധപ്പെട്ട് പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന് ജില്ല
തിരിച്ച് തസ്തികകളുടെ
പേരു സഹിതം വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
പദ്ധതി
പിന്നാക്ക, ഗ്രാമീണ,
മലയോര മേഖലകളില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
മേഖലകളില്‍ പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
അവയവ
ദാനം
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
2099.
ശ്രീ.വി.ടി.ബല്‍റാം
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവയവ ദാനവുമായി
ബന്ധപ്പെട്ട് നിരവധി
തട്ടിപ്പുകള്‍
നടക്കുന്നതായ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിൽ ഇതിനുള്ള
നടപടിക്രമങ്ങള്‍
കര്ശനമാക്കിയിട്ടുണ്ടോ;
(ബി)
മസ്തിഷ്ക
മരണം
സ്ഥിരീകരിക്കുന്നതിന്റെ
നിയമവശങ്ങള്‍
ശക്തമാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(സി)
ഇതു
സംബന്ധിച്ച കോടതി
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കുമോ;
(ഡി)
അവയവ
ദാനവുമായി ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍
ശക്തമാക്കിയതോടുകൂടി
സംസ്ഥാനത്ത് അവയവമാറ്റ
ശസ്ത്രക്രിയകളുടെ എണ്ണം
കുത്തനെ
കുറഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
അവയവദാനം
പ്രോത്സാഹിപ്പിക്കുന്നതിന്
മൃതസഞ്ജീവനിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുമോ?
സാന്ത്വന
പരിചരണ പരിപാടി
2100.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
സാന്ത്വന പരിചരണ
പരിപാടി എതെല്ലാം
ജില്ലകളില്‍ നടപ്പായി
വരുന്നുവെന്നും എത്ര
ആളുകള്‍ ഈ പദ്ധതിയുമായി
ബന്ധപ്പെട്ട് ജോലി
ചെയ്യുന്നുവെന്നും
ഇവരുടെ സേവന വേതന
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി ആര് മുഖേനയാണ്
നടപ്പാക്കിവരുന്നതെന്നും
പദ്ധതിയില്‍
പങ്കെടുക്കുന്ന
നഴ്സുമാര്‍ക്ക് എത്ര
രൂപയാണ് വേതനം
നല്‍കുന്നതെന്നും
അറിയിക്കുമോ;
(സി)
ഇവരുടെ
വേതനം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിശോധിക്കുമോ?
ക്ഷയരോഗ
നിര്‍മ്മാര്‍ജ്ജന പദ്ധതി
2101.
ശ്രീ.രാജു
എബ്രഹാം
,,
യു. ആര്. പ്രദീപ്
,,
കെ.ജെ. മാക്സി
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷയരോഗ
നിര്‍മ്മാര്‍ജ്ജനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതിന്റെ
ഭാഗമായുള്ള വിവരശേഖരണം
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
സന്നദ്ധ ആരോഗ്യ
പ്രവര്‍ത്തകര്‍ക്ക്
പ്രത്യേക പരിശീലനം
നല്‍കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി ദേശീയ
ആരോഗ്യ മിഷന്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
തവിഞ്ഞാൽ
ഗ്രാമപഞ്ചായത്തിൽ
ആരോഗ്യവകുപ്പ് നടപ്പാക്കാൻ
ഉദ്ദേശിക്കുന്ന പദ്ധതി
2102.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തിലെ തവിഞ്ഞാൽ
ഗ്രാമപഞ്ചായത്തിൽ
ആരോഗ്യവകുപ്പ്
ഏറ്റെടുത്തിരിക്കുന്ന
75 ഏക്കര്‍ സ്ഥലത്ത്
ഏതെങ്കിലും തരത്തിലുള്ള
പദ്ധതി നടപ്പാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ലോകാരോഗ്യ
സംഘടനയുടെ സഹായത്തോടെയുള്ള
പദ്ധതികള്‍
2103.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോകാരോഗ്യ
സംഘടനയുടെ സഹായത്തോടെ
ദേവികുളം
നിയോജകമണ്ഡലത്തിൽ
ഏതെങ്കിലും പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍ അത്
സംബന്ധിച്ച വിവരം
നല്‍കുമോ;
(ബി)
ഇല്ലെങ്കില്‍
ഏതെങ്കിലും പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നു
വ്യക്തമാക്കാമോ?
മൃതസഞ്ജീവനി
പദ്ധതി
2104.
ശ്രീ.മഞ്ഞളാംകുഴി
അലി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എം.ഉമ്മര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചില
സാങ്കേതിക കാരണങ്ങള്‍
മൂലം അവയവദാനത്തില്‍
പ്രയാസങ്ങള്‍
നേരിടുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മസ്തിഷ്ക
മരണം റിപ്പോര്‍ട്ട്
ചെയ്യുന്നതില്‍ കുറവ്
സംഭവിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ ;
(സി)
അവയവ
ദാനം
പ്രോത്സാഹിപ്പിക്കുവാന്‍
നടപ്പാക്കിയ
മൃതസഞ്ജീവനി പദ്ധതിയെ
പ്രതികൂലമായി
ബാധിക്കുന്ന
നിയന്ത്രണങ്ങള്‍
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ?
ജീറിയാട്രിക്
കെയര്‍ ഫോര്‍ സീനിയര്‍
സിറ്റിസണ്‍ പദ്ധതി
2105.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
മിഷന് ആരംഭിക്കുന്ന
ജീറിയാട്രിക് കെയര്‍
ഫോര്‍ സീനിയര്‍
സിറ്റിസണ്‍ പദ്ധതിയുടെ
ഭാഗമായ വയോജന പരിപാലന
പദ്ധതിയിലേയ്ക്ക്
നിയമനം നടത്തുമ്പോള്‍
നേഴ്സിംഗ്
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പ്രഥമ പരിഗണന
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്
നിയോഗിക്കുന്നത്
വേണ്ടത്ര യോഗ്യതയും
പരിചയവുമുള്ളവരെയാണ്
എന്ന് ഉറപ്പുവരുത്താന്‍
എന്തൊക്കെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്
സൗജന്യ വിദഗ്ദ്ധചികിത്സയ്ക്ക്
ട്രോമാകെയര്‍ പദ്ധതി
2106.
ശ്രീ.രാജു
എബ്രഹാം
,,
എസ്.രാജേന്ദ്രന്
,,
കെ. ആന്‍സലന്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹനാപകടത്തില്‍പ്പെട്ട്
ഗുരുതരാവസ്ഥയിലായ
തമിഴ്നാട്
സ്വദേശിയ്ക്ക്
സര്‍ക്കാര്‍-സ്വകാര്യ
ആശുപത്രികൾ ചികിത്സ
നിഷേധിച്ചതിനെത്തുടർന്ന്
മരണപ്പെട്ടതുപോലെയുള്ള
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(ബി)
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്
ഉടനടി വിദഗ്ദ്ധചികിത്സ
സൗജന്യമായി
ലഭ്യമാക്കാനായി
ആവിഷ്ക്കരിച്ചിട്ടുള്ള
ട്രോമാകെയര്‍
പദ്ധതിയുടെ വിശദവിവരം
നല്‍കുമോ;
(സി)
അപകടത്തില്‍പ്പെടുന്നവരെ
സമയനഷ്ടം ഇല്ലാതെ
ഇത്തരം
ചികിത്സാസൗകര്യമുള്ള
ആശുപത്രികളിൽ
എത്തിക്കുന്നതിനുവേണ്ട
സൗകര്യങ്ങള്‍
വിപുലീകരിക്കാന്‍
പരിപാടിയുണ്ടോ;
വിശദാംശം നല്‍കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ മെഡിക്കല്‍ റീ
ഇംബേഴ്സ്മെന്റ്
2107.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
മെഡിക്കല്‍ റീ
ഇംബേഴ്സ്മെന്റ് പദ്ധതി
പ്രകാരം ഇരുനൂറോളം
സ്വകാര്യ
ആശുപത്രികളില്‍ ചികിത്സ
തേടാനുള്ള
സാഹചര്യമുണ്ടെങ്കിലും
ചികിത്സാ ചെലവിന്റെ 20
മുതല്‍ 30 ശതമാനം
വരെയുള്ള തുക മാത്രമാണ്
റീ- ഇംബേഴ്സ്മെന്റ്
അനുവദിക്കുന്നത് എന്നതു
പരിഗണിച്ച് സര്‍ക്കാര്‍
ജീവനക്കാരുടെ
മെഡിക്കല്‍ റീ-
ഇംബേഴ്സ്മെന്റ്
സംവിധാനം
പരിഷ്ക്കരിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ആരോഗ്യ
വകുപ്പില്‍ നിന്നും
എന്‍ലിസ്റ്റ്
ചെയ്യപ്പെട്ട ഇരുനൂറോളം
സ്വകാര്യ ആശുപത്രികളിലെ
സര്‍ക്കാര്‍
ജീവനക്കാരുടെ
ചികിത്സയ്ക്ക് ഒ പി
ഉള്‍പ്പെടെ ക്യാഷ്
ലെസ്സ് സംവിധാനം
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
നിലവിലുള്ള
റീ- ഇംബേഴ്സ്മെന്റ്
പട്ടിക പരിഷ്ക്കരിച്ച്
ജീവിതശൈലി രോഗങ്ങള്‍
ഉള്‍പ്പെടെയുള്ള പുതിയ
രോഗങ്ങളുടെ
ചികിത്സയ്ക്കുള്ള
മരുന്നുകള്‍ കൂടി
ഉള്‍പ്പെടുത്തി
വിപുലീകരിച്ച്
സര്‍ക്കാര്‍
ജീവനക്കാരുടെ ചികിത്സാ
ചെലവ് പൂര്‍ണ്ണമായും
തിരികെ ലഭ്യമാക്കാന്‍
ആവശ്യമായ
നടപടിക്രമങ്ങള്‍
ഉള്‍പ്പെടുത്തി നിലവിലെ
നിയമം കാലോചിതമായി
പരിഷ്ക്കരിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്
വിദഗ്ദ്ധ ചികിത്സ
2108.
ശ്രീ.കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്
പെട്ടെന്ന് വിദഗ്ദ്ധ
ചികിത്സ ഉറപ്പാക്കുന്ന
ട്രോമാകെയര്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്
ആശുപത്രികളില്‍ ആദ്യ 48
മണിക്കൂറില്‍ സൗജന്യ
ചികിത്സ ഉറപ്പാക്കുന്ന
പദ്ധതി ഏതൊക്കെ
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ആവിഷ്ക്കരിച്ചിരിക്കുന്നത്;
(സി)
സ്വകാര്യ
ആശുപത്രികളിലെ
ചികിത്സയ്ക്കുള്ള പണം
ഏത് ഫണ്ടില്‍ നിന്നും
വഹിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(ഡി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കുവാനാണ്
ഉദ്ദേശിക്കുന്നത്?
ആർ.സി.സി
യുടെ പ്രവര്‍ത്തനം
2109.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആർ.സി.സി
യില്‍ നിലവിൽ എത്ര
ക്യാന്‍സര്‍
രോഗികള്‍ക്ക് ചികിത്സ
നല്കുന്നുണ്ട്എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രതിവർഷം
പുതിയതായി എത്ര
രോഗികള്‍ ഇവിടെ
എത്തിച്ചേരുന്നു എന്ന്
വ്യക്തമാക്കുമോ;
(സി)
ക്യാന്‍സര്‍
രജിസ്ട്രി
തയ്യാറക്കുന്ന നടപടികൾ
പൂര്‍ത്തിയായോ; നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ?
മാവൂര്‍
തെങ്ങിലക്കടവില്‍ കാന്‍സര്‍
ചികിത്സാ കേന്ദ്രം
2110.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവൂര്‍
തെങ്ങിലക്കടവില്‍
സര്‍ക്കാരിന്
സൗജന്യമായി
വിട്ടുകിട്ടിയ ആറര (6
1/2) ഏക്കര്‍ സ്ഥലവും
കെട്ടിടവും
ഉപയോഗപ്പെടുത്തി
കാന്‍സര്‍ ചികിത്സാ
കേന്ദ്രം സ്ഥാപിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇക്കാര്യം
സംബന്ധിച്ച് ചര്‍ച്ച
ചെയ്യുന്നതിന്
ബന്ധപ്പെട്ടവരുടെ ഒരു
യോഗം വിളിച്ചു
ചേര്‍ക്കാന്‍ നടപടി
സ്വീകരിക്കുമോ?
പബ്ലിക്ക്
ഹെല്‍ത്ത് ലാബ്
2111.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
പബ്ലിക്ക് ഹെല്‍ത്ത്
ലാബ്
ആരംഭിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
ആവശ്യമായ
ജീവനക്കാരുടെ എത്ര
തസ്തികകള്‍
സൃഷ്ടിച്ചുവെന്നും
എത്രപേര്‍ ജോലിയില്‍
പ്രവേശിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
ലാബിലേക്കാവശ്യമായ
മെഡിക്കല്‍ ഉപകരണങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
ലാബിന്റെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
കെ.ബി.എഫ്.
ധനസഹായ പദ്ധതിയിൽ
ഉള്‍പ്പെടുത്തിയിട്ടുള്ള
മംഗലാപുരത്തെ ആശുപത്രികള്‍
2112.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ ഭൂരിഭാഗം
രോഗികളും മംഗലാപുരത്തെ
ആശുപത്രികളിൽ ചികില്‍സ
തേടുന്നവരായതിനാൽ
കാരുണ്യ ബനവലന്റ്
ഫണ്ടില്‍ നിന്നുള്ള
ധനസഹായം പ്രസ്തുത
രോഗികൾക്കും കൂടി
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.ബി.എഫ്.
ധനസഹായ പദ്ധതിയിൽ
മംഗലാപുരത്തെ ഏതെല്ലാം
ആശുപത്രികളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
ആര്‍ദ്രം
പദ്ധതി
2113.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
ആരോഗ്യ മേഖലയില്‍
പി.എസ്.സി മുഖേന എത്ര
പേര്‍ക്ക് തൊഴിലവസരം
ലഭ്യമായിട്ടുണ്ട്;
വിശദമാക്കുമോ?
ആര്‍ദ്രം
മിഷന് പദ്ധതി
2114.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
മിഷന് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുടുംബാരോഗ്യ
കേന്ദ്രമായി മാറ്റിയ
പെരുമണ്‍ പ്രാഥമിക
ആരോഗ്യ കേന്ദ്രത്തില്‍
അധികമായി സൃഷ്ടിച്ച
തസ്തികകളില്‍ നിയമനം
നടത്തിയിട്ടുണ്ടോ;ഇതിനായി
സ്വീകരിച്ചുവരുന്ന
നപടികള്‍
എന്തൊക്കെയാണ്;
വിശദാംശം അറിയിക്കുമോ;
(ബി)
പ്രസ്തുത
ആരോഗ്യകേന്ദ്രത്തിലെ
കെട്ടിടങ്ങളുടെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിനും
പുതിയ ഒ.പി. കെട്ടിടം
നിര്‍മ്മിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ആര്‍ദ്രം
പദ്ധതിയില്‍ പുതിയ
കുടുംബാരോഗ്യ കേന്ദ്രങ്ങള്‍
2115.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി,
പുതിയതായി കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍,
തിരുവനന്തപുരം
ജില്ലയില്‍ ആയത്
എവിടെയെല്ലാം
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയുടെ വികസനം
2116.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
കൊട്ടാരക്കര താലൂക്ക്
ആശുപത്രിയില്‍
അനുവദിക്കപ്പെട്ട
സൗകര്യങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൊട്ടാരക്കര താലൂക്ക്
ആശുപത്രിയുടെ
വികസനത്തിനായി
നടപ്പിലാക്കിയ
കാര്യങ്ങള്‍
വെളിപ്പെടുത്തുമോ?
കുടിവെള്ള
കുപ്പികളില്‍ വിഷാംശം
2117.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുപ്പികളില്‍
ലഭിക്കുന്ന
കുടിവെള്ളത്തിൽ വിഷാംശം
കലര്‍ന്നിട്ടുള്ള
കാര്യം
ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇത് പരിശോധിക്കുന്ന
ഏജന്‍സി ഏതാണ്;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
കുടിവെള്ളം
വില്‍ക്കുന്ന ഏതെല്ലാം
കമ്പനികള്‍ക്ക്
ഇത്തരത്തില്‍ പരിശോധ
സര്‍ട്ടിഫിക്കറ്റ്
ലഭിച്ചിട്ടുണ്ട്;
(ഡി)
കുടിവെള്ളത്തിൽ
മായവും വിഷാംശവും
കലര്‍ന്നിട്ടുള്ളതായി
പരിശോധനയില്‍
കണ്ടെത്തിയ കമ്പനികള്‍
ഏതെല്ലാം; അറിയിക്കുമോ;
(ഇ)
ഇത്തരം
പരിശോധന നടത്തുവാനുള്ള
സ്ഥാപനങ്ങള്‍
ജില്ലതോറും
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ പ്രവർത്തനം
2118.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫുഡ്
സേഫ്റ്റി ആൻഡ്
സ്റ്റാൻഡേർഡ് ആക്ട്
(ഏഫ് എസ് എസ് ആക്ട്)
2006 ന്റെ പ്രഖ്യാപിത
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
നല്‍കുമോ; പ്രസ്തുത
ആക്ടിന്റെ സെക്ഷന്‍ 37
പ്രകാരം പരിശോധന
നടത്തേണ്ട
ഉദ്യോഗസ്ഥന് ആരാണ്;
എഫ്.എസ്.എസ് ആക്ട്
പ്രകാരം ഭക്ഷ്യ
വസ്തുക്കളുടെ ഗുണനിലവാര
പരിശോധന നടത്താന്‍
വകുപ്പിലെ
ഉദ്യോഗസ്ഥര്‍ക്കല്ലാതെ
മറ്റാര്‍ക്കെങ്കിലും
അധികാരമുണ്ടോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ എത്ര ഫുഡ്
ബിസിനസ്സ്
ഓപ്പറേറ്റേഴ്സ് ഉണ്ട്;
ഈ സ്ഥാപനങ്ങളില്‍
ഭക്ഷ്യ സുരക്ഷാ വിഭാഗം
വര്‍ഷത്തില്‍ എത്ര
പ്രാവശ്യം പരിശോധന
നടത്താറുണ്ട്; നിലവിലെ
ഫുഡ് ബിസിനസ്സ്
ഓപ്പറേറ്റേഴ്സ് വഴി
വിപണിയില്‍ എത്തുന്ന
ഭക്ഷ്യ വിഭവങ്ങളുടെ
ഗുണനിലവാരം
തിട്ടപ്പെടുത്തുന്നതിന്
ആവശ്യമുള്ള
ഉദ്യോഗസ്ഥര്‍
വകുപ്പിന് ഉണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
എത്ര ഭക്ഷ്യ സുരക്ഷ
ഓഫീസര്‍മാരുടെ
തസ്തികകളാണ് നിലവില്‍
ഉള്ളത്; ഇതില്‍ ഓരോ
നിയോജക മണ്ഡലത്തിലും
എത്ര സ്റ്റാഫിനെയാണ്
നിയമിച്ചിട്ടുള്ളത്;
ഓരോ
നിയോജകമണ്ഡലങ്ങളിലും
ശരാശരി എഴ്
പഞ്ചായത്തുകള്‍
ഉള്ളതിനാല്‍ നിലവിലെ
സ്റ്റാഫിന്റെ എണ്ണം
തീരെ അപര്യാപ്തമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഒരു
നിയോജക മണ്ഡലത്തിൽ 2
ഭക്ഷ്യ സുരക്ഷാ ഓഫീസര്‍
എന്ന കണക്കിൽ തസ്തിക
സൃഷ്ടിച്ച് വകുപ്പിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുമോ;
(ഡി)
ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍
മായം ചേര്‍ക്കുന്നതും
നിലവാരമില്ലാത്ത ഭക്ഷ്യ
ഉല്‍പ്പന്നങ്ങള്‍
വില്‍ക്കുന്നതുമായി
ബന്ധപ്പെട്ട് എത്ര
കേസുകളാണ് നിലവില്‍
ഉള്ളത്; ഗുണനിലവാരം
ഇല്ലാത്ത
ഭക്ഷ്യപദാര്‍ത്ഥങ്ങൾ
വിപണിയില്‍
വില്‍ക്കുന്നത് തടയാന്‍
എന്തെല്ലാം
മുന്‍കരുതലാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതിനായി ഭക്ഷ്യസുരക്ഷ
വകുപ്പില്‍ സമഗ്രമായ
മാറ്റങ്ങള്‍
കൊണ്ടുവരുമോ; ഇതിനായി
കൂടുതല്‍ തസ്തികള്‍
സൃഷ്ടിക്കുമോ;വിശദമാക്കാമോ?
ലഘുഭക്ഷണങ്ങളുടെ
ഗുണനിലവാരം
2119.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രാമങ്ങളിലും
നഗരങ്ങളിലും കൂടാതെ
റോഡരികിലും വിൽക്കുന്ന
പലഹാരങ്ങളിൽ
കീടനാശിനികളും പല
തരത്തിലുമുള്ള മാരകമായ
രോഗങ്ങള്‍ക്ക് കാരണമായ
വിഷാംശങ്ങളും
അടങ്ങിയിട്ടുള്ള വിവരം
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
ഇതിന്മേലുളള
കണ്ടെത്തുലുകളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ബേക്കറികളിലെയും
പ്രൊവിഷന്‍
സ്റ്റോറുകളിലെയും
ഇത്തരത്തിലുള്ള
ഭക്ഷണങ്ങള്‍ നിലവാരം
കുറഞ്ഞതാണെന്ന കാര്യം
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ;
(സി)
ബേക്കറികളിലും
മറ്റ് സ്റ്റോറുകളിലും
ഭക്ഷണപദാര്‍ത്ഥങ്ങള്‍
വിൽക്കുന്നതിന് മുൻപ്
ലൈസൻസ് എടുക്കണമെന്ന
നിര്‍ദ്ദേശം നൽകുവാൻ
നടപടി സ്വീകരിക്കുമോ;
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുവാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഭക്ഷ്യസുരക്ഷാ
കമ്മീഷണറേറ്റ് 2016
ജനുവരി മുതൽ പരിശോധിച്ച
സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്നും എത്ര
സ്ഥാപനങ്ങള്‍ക്കെതിരെ
നടപടി എടുത്തുവെന്നും
അവ ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ഇ)
ഭക്ഷ്യസുരക്ഷാ
വകുപ്പ് കണ്ടെത്തിയ
സ്ഥാപനങ്ങളുടെ ലിസ്റ്റ്
പൊതുജനങ്ങള്‍ക്ക്
അറിയുവാൻ
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ?
അംഗന്‍വാടികളുടെ
പ്രവര്‍ത്തനം
2120.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അംഗന്‍വാടികളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
സുതാര്യമാക്കുന്നതിനുമായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദീകരിക്കാമോ;
(ബി)
അംഗന്‍വാടികളുടെ
പ്രവര്‍ത്തനം
നിയന്ത്രിക്കുന്നതിനും
മോണിറ്റര്‍
ചെയ്യുന്നതിനും
മെച്ചപ്പെടുത്തുന്നതിനുമായി
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണുള്ളത്;
പ്രസ്തുത സൗകര്യങ്ങള്‍
പര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തെല്ലാം ബദല്‍
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സ്വന്തമായി
കെട്ടിടമില്ലാത്ത
അംഗന്‍വാടികള്‍ക്ക്
കെട്ടിടം
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍ കഴിയും
എന്ന് വിശദമാക്കുമോ;
(ഡി)
സ്വന്തമായി
കെട്ടിടവും
സൗകര്യവുമില്ലാത്ത എത്ര
അംഗന്‍വാടികള്‍
ഒറ്റപ്പാലം
മണ്ഡലത്തിലുണ്ട്;എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ?
ഫീസ്
നിര്‍ണ്ണയസമിതി
2121.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം ഫീസ്
നിര്‍ണ്ണയസമിതി
എം.ബി.ബി.എസ്. ഫീസ്
നിശ്ചയിച്ച ശേഷം
സര്‍ക്കാരും സ്വാശ്രയ
മെഡിക്കല്‍
മാനേജുമെന്റുകളുമായി
കരാറില്‍
ഏര്‍പ്പെട്ടിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ബി)
സ്വാശ്രയ
മെഡിക്കല്‍
മാനേജുമെന്റുകളുമായി
സര്‍ക്കാര്‍ കരാറില്‍
ഏര്‍പ്പെട്ടത് ഭരണഘടനാ
വിരുദ്ധമാണെന്ന് കേരള
ഹൈക്കോടതി
വിധിച്ചിരുന്നോ;
(സി)
ഫീസ്
നിര്‍ണ്ണയ സമിതി
സ്വാശ്രയ മെഡിക്കല്‍
കോളേജുകളിലെ
എം.ബി.ബി.എസ്. ഫീസ്
താല്‍ക്കാലികമായി
നിര്‍ണ്ണയിച്ചശേഷം
സ്വാശ്രയ
മാനേജുമെന്റുകളുമായി
ചര്‍ച്ച നടത്തുകയും ചില
കോളേജുകളുമായി
എഗ്രിമെന്റില്‍
എത്തുവാന്‍ ശ്രമിച്ചതും
എന്ത്
അടിസ്ഥാനത്തിലായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
സ്വാശ്രയ
മാനേജുമെന്റുകളുമായി
സര്‍ക്കാര്‍ ഇപ്രകാരം
കരാര്‍ ഉണ്ടാക്കുവാന്‍
നടത്തിയ ശ്രമമാണോ
അവര്‍ക്ക് സ്വാശ്രയ
ഫീസ് നിര്‍ണ്ണയ
സമിതിയുടെ
തീരുമാനത്തിന് എതിരെ
സുപ്രീംകോടതിയെ
സമീപിക്കുവാനും
അനുകൂലമായ വിധി
സമ്പാദിക്കുവാനും അവസരം
ഒരുക്കിയതെന്ന്
വ്യക്തമാക്കാമോ;
(ഇ)
നിയമസഭ
പാസ്സാക്കിയ സ്വകാര്യ
സ്വാശ്രയ മെഡിക്കല്‍
സ്ഥാപനങ്ങളെ
നിയന്ത്രിക്കുന്നതിനുള്ള
ബില്ലിലെ ചില
വ്യവസ്ഥകള്‍ ഹൈക്കോടതി
റദ്ദാക്കിയതിനെതിരെ
അപ്പീല്‍ നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇതു സംബന്ധിച്ച്
നിയമോപദേശം
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
സ്വാശ്രയ
മെഡിക്കല്‍ കോളേജ് ഫീസ്
2122.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ മെഡിക്കല്‍
കോളേജുകളിലെ
മെരിറ്റടിസ്ഥാനത്തിലുള്ള
50 ശതമാനം
സീറ്റുകളിലേക്കുള്ള
ഫീസ് 2011 മുതല്‍ ഓരോ
വര്‍ഷവും
എത്രയായിരുന്നുവെന്നു
വ്യക്തമാക്കുമോ;
(ബി)
2015-ലെ
ഫീസില്‍ നിന്നും എത്ര
ശതമാനം വര്‍ദ്ധനവ്
2016ലും 2017ലും
വരുത്തുകയുണ്ടായിയെന്ന്
വിശദമാക്കാമോ?
സ്വാശ്രയ
മെഡിക്കല്‍ വിദ്യാഭ്യാസ
രംഗത്തെ തെറ്റായ പ്രവണതകള്‍
2123.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
മെഡിക്കല്‍ വിദ്യാഭ്യാസ
രംഗത്ത് നിലനിന്നിരുന്ന
തെറ്റായ പ്രവണതകള്‍
ഇല്ലാതാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയായിരുന്നു;
(ബി)
സര്‍ക്കാര്‍
തലത്തില്‍ കൈക്കൊണ്ട
ചില നടപടികള്‍ കോടതി
ഇടപ്പെടലിനും അതുമൂലം
മെരിറ്റില്‍ പ്രവേശനം
നേടിയ ഉയര്‍ന്ന
റാങ്കുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
എം.ബി.ബി.എസ് പ്രവേശനം
നേടുന്നതിന് 11 ലക്ഷം
രൂപ ഫീസും ബാങ്ക്
ഗ്യാരന്റിയുമായി
നല്‍കേണ്ട അവസ്ഥ
സംജാതമായതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രവേശന
മേല്‍നോട്ട-ഫീസ്
നിര്‍ണ്ണയ സമിതിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാണെന്ന്
കരുതുന്നുണ്ടോ;
പ്രസ്തുത സമിതിയുടെ
അംഗസംഖ്യ
പരിമിതപ്പെടുത്തണമെന്ന
കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സ്വാശ്രയ
മെഡിക്കല്‍-ഡെന്റല്‍ ഫീസ്
നിരക്കിലെ അമിത വര്‍ദ്ധന
2124.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സ്വാശ്രയ
മാനേജ്മെന്റുകളുമായി
ഉണ്ടാക്കിയ കരാര്‍
പ്രകാരം സ്വാശ്രയ
മെഡിക്കല്‍, ഡെന്റല്‍
കോളേജുകളിലെ ഫീസ്
നിരക്ക് 2015-ല്‍
എത്രയായിരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം 2016ലും 2017ലും
സ്വാശ്രയ
മെഡിക്കല്‍/ഡെന്റല്‍
കോളേജുകളിലെ
പ്രവേശനത്തിന്
വിദ്യാര്‍ത്ഥികളില്‍
നിന്നും ഇൗടാക്കുവാന്
അനുവദിച്ച ഫീസ് എത്ര
വീതമായിരുന്നു;
(സി)
2015-നെ
അപേക്ഷിച്ച് 2016-ലും
2017-ലും സ്വാശ്രയ
മെഡിക്കല്‍-ഡെന്റല്‍
ഫീസ് നിരക്കില്‍ അമിത
വര്‍ദ്ധനവ്
വരുത്തുവാന്‍ ഉണ്ടായ
സാഹചര്യം
എന്തായിരുന്നുവെന്ന്
വിശദീകരിക്കുമോ;
(ഡി)
ഇത്തരത്തിലുള്ള
ഉയര്‍ന്ന ഫീസ്
പാവപ്പെട്ട
കുടുംബങ്ങളില്‍ നിന്നും
നീറ്റ് പരീക്ഷയെഴുതി
ഉയര്‍ന്ന റാങ്ക്
നേടുന്ന
വിദ്യാര്‍ത്ഥികളെ
പോലും മെഡിക്കല്‍
വിദ്യാഭ്യാസ രംഗത്ത്
നിന്നും അകറ്റുന്ന
സ്ഥിതിവിശേഷം
സംജാതമാക്കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഫീസ്
വര്‍ദ്ധനവ് കൊണ്ട്
സാമൂഹ്യ നീതി
ഉറപ്പാക്കും എന്ന
സര്‍ക്കാര്‍ പ്രഖ്യാപനം
എപ്രകാരം
പ്രവർത്തികമാക്കുമെന്ന്
വിശദീകരിക്കുമോ?
യുനാനി
ആശുപത്രിയുടെ ശോചനീയാവസ്ഥ
പരിഹരിക്കാന്‍ നടപടി
2125.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
മേഖലയിലെ ഏക യുനാനി
ആശുപത്രിയുടെ
ശോചനീയാവസ്ഥ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
നിത്യേന
ധാരാളം രോഗികള്‍ ചികിൽസ
തേടി വരുന്ന പ്രസ്തുത
ആശുപത്രിയിൽ
രോഗികള്‍ക്ക്
ആവശ്യമുള്ള മരുന്ന്
നൽകുന്നതിനും
ആശുപത്രിയുടെ
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
മര്‍മ്മ
സ്പെഷ്യലിസ്റ്റ് മെഡിക്കല്‍
ഓഫീസര്‍ തസ്തിക
2126.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂർ
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട പരവൂര്‍
ഗവണ്മെന്റ് ആയുര്‍വേദ
ആശുപത്രിയില്‍ മര്‍മ്മ
സ്പെഷ്യലിസ്റ്റ്
മെഡിക്കല്‍ ഓഫീസര്‍
തസ്തിക
സൃഷ്ടിക്കുന്നതിനായുള്ള
ജനപ്രതിനിധിയുടെ ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
സംബന്ധിച്ച് ഭാരതീയ
ചികിത്സാ വകുപ്പ്
ഡയറക്ടറുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ
വിശദാംശങ്ങള്‍
സംബന്ധിച്ചും
അതിന്മേല് സ്വീകരിച്ച
നടപടികളെക്കുറിച്ചും
വിശദമാക്കാമോ;
(സി)
തീരദേശ
മേഖല എന്ന പ്രത്യേകത
കൂടി പരിഗണിച്ച്
പരവൂര്‍ ആയുര്‍വേദ
ആശുപത്രിയില്‍ മര്‍മ്മ
സ്പെഷ്യലിസ്റ്റ്
മെഡിക്കല്‍ ഓഫീസര്‍
തസ്തിക
സൃഷ്ടിക്കുന്നതിന്
(എ2/588/2016/ആയുഷ്)
സത്വര നടപടികള്‍
സ്വീകരിക്കുമോ?
രാഘവന്
തിരുമൂല്പാടിന്റെ പേരില്‍
ആയുര്‍വേദ ചികിത്സാ കേന്ദ്രം
2127.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്മഭൂഷണ്‍
വൈദ്യഭൂഷണം രാഘവന്
തിരുമൂല്പാടിന്റെ
പേരില്‍ ചാലക്കുടിയില്‍
ഒരു ആധുനിക ആയുര്‍വേദ
ചികിത്സാ കേന്ദ്രം
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
ചികിത്സാകേന്ദ്രം
സ്ഥാപിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ആയൂര്‍വേദ
ആശുപത്രികളില്‍ പ്രത്യേക
സിദ്ധ വിഭാഗം തുടങ്ങുവാന്‍
നടപടി
2128.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിദ്ധ
ചികിത്സാ ശാസ്ത്രത്തിന്
ആയൂഷ് വകുപ്പില്‍
നിന്നും അര്‍ഹമായ
പരിഗണന
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ആയൂഷ്
വകുപ്പിന്റെ കീഴില്‍
എത്ര സിദ്ധ
ആശുപത്രികളും
ഡിസ്പെന്‍സറികളും
പ്രവര്‍ത്തിക്കുന്നുണ്ട്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സിദ്ധ
വിഭാഗത്തില്‍ പുതിയ
തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
(ഡി)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എല്ലാ
താലൂക്ക്
കേന്ദ്രങ്ങളിലും
ആയൂര്‍വേദ
ആശുപത്രികളില്‍
പ്രത്യേക സിദ്ധ വിഭാഗം
തുടങ്ങുവാന്‍ നടപടി
സ്വീകരിക്കുമോ?
സിദ്ധവൈദ്യം
ഫലപ്രദമാക്കുന്നതിനുള്ള
നടപടികള്‍
2129.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
പാരമ്പര്യ
ചികിത്സാരംഗത്ത്
ശ്രദ്ധേയമായ
സിദ്ധവൈദ്യം
ജനങ്ങള്‍ക്ക് കൂടുതല്‍
ഗുണപ്രദമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
രോഗപ്രതിരോധ മേഖലകളില്‍
സിദ്ധവൈദ്യം കൂടുതല്‍
ഫലപ്രദമാകുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്ത് ഭൗതിക
സാഹചര്യങ്ങള്‍
വര്‍ദ്ധിപ്പിച്ച്
കൂടുതല്‍ ആരോഗ്യ
സ്ഥാപനങ്ങള്‍
തുടങ്ങുന്നതിനുള്ള
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
1986-ന്
ശേഷം കേരളത്തില്‍ പുതിയ
സിദ്ധവൈദ്യ
സ്ഥാപനങ്ങള്‍
തുടങ്ങിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എല്ലാ
താലൂക്കിലും കിടത്തി
ചികിത്സയുള്ള
ആയുര്‍വ്വേദ
ആശുപത്രികളില്‍
പ്രത്യേകം സിദ്ധവിഭാഗം
തുടങ്ങുമോ;
(സി)
സിദ്ധവൈദ്യം
കൂടുതല്‍
പ്രചരിപ്പിക്കുന്നതിനായി
സര്‍ക്കാര്‍ തലത്തില്‍
പുതിയ സിദ്ധ
ഡിസ്പെന്‍സറികള്‍
തുടങ്ങുന്നതിന്
ആലോചിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
പുതിയ തസ്തികകള്‍
സൃഷ്ടിച്ച്
സിദ്ധവൈദ്യത്തിന്
അര്‍ഹമായ പ്രാമുഖ്യം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സ്വാവലംബന്‍
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
2130.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭിന്നശേഷിക്കാര്‍ക്കുള്ള
സ്വാവലംബന്‍ ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയുടെ
പ്രവര്‍ത്തനം
നിലക്കുകയുണ്ടായോ;
(ബി)
പദ്ധതിയില്‍
പ്രീമിയം അടച്ചവര്‍ക്ക്
ഇന്‍ഷുറന്‍സ് കാര്‍ഡ്
നല്‍കുന്നത് ഇപ്പോള്‍
നിലച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
ഈ പദ്ധതിയില്‍ ചേരാന്‍
മൂന്നുലക്ഷത്തോളം
കുടുംബങ്ങള്‍ ഉണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
പദ്ധതി പ്രവര്‍ത്തനം
എന്നത്തേക്ക്
പുനരാരംഭിക്കാനാകും
എന്നാണ് കരുതുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ഭിന്നശേഷിക്കാരായ
വിദ്യാര്‍ത്ഥികളുടെ അത്
ലറ്റിക് മീറ്റ്
T 2131.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ജനുവരിയില്‍
ഭിന്നശേഷിക്കാരായ
വിദ്യാര്‍ത്ഥികളുടെ
സംസ്ഥാന അത് ലറ്റിക്
മീറ്റ് നടന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിലേയ്ക്കായി
എന്തെങ്കിലും
സാമ്പത്തിക സഹായങ്ങള്‍
നല്‍കിയിട്ടുണ്ടോ;
(സി)
വിദ്യാഭ്യാസ
വകുപ്പിന്റെ കൂടി സഹായ
സഹകരണത്തോടെ
ഭിന്നശേഷിക്കാരായ
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായി എല്ലാ
വര്‍ഷവും സ്പോര്‍ട്സ്
മത്സരങ്ങളും ഇതര
പരിപാടികളും
നടത്തുവാന്‍ മുന്‍കൈ
എടുക്കുമോ?
ആശാ
വര്‍ക്കര്‍മാര്‍ക്ക് വേതന
വര്‍ദ്ധനവ്
2132.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശാ
വര്‍ക്കര്‍മാരുടെ വേതന
വര്‍ദ്ധനവ് നാളിതുവരെ
നടപ്പിലാക്കിയിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് എന്നു
മുതല്‍
നടപ്പിലാക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ചുള്ള
നടപടികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
കൊല്ലം
മണ്ഡലത്തില്‍ സ്വന്തമായി
ഭൂമിയോ കെട്ടിടമോ ഇല്ലാത്ത
അംഗന്‍വാടികള്‍
2133.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
മണ്ഡലത്തിന്റെ ഭാഗമായ
നഗരസഭാ പ്രദേശങ്ങളിലും
തൃക്കരുവ, പനയം
പഞ്ചായത്തുകളിലുമായി
എത്ര അംഗനവാടികളാണ്
പ്രവര്‍ത്തിച്ച്
വരുന്നത്; ഇതില്‍
സ്വന്തമായി ഭൂമിയോ
കെട്ടിടമോ ഇല്ലാത്ത
എത്ര അംഗന്‍വാടികള്‍
ഉണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
മാതൃകാ
അംഗന്‍വാടി കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
കൊല്ലം മണ്ഡലത്തില്‍
പത്ത് സെന്റ് ഭൂമി
സ്വന്തമായുള്ള
അംഗന്‍വാടികള്‍
ഇല്ലാത്ത
സാഹചര്യത്തില്‍ ലഭ്യമായ
ഭൂമിയില്‍ മാതൃക
അംഗന്‍വാടി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
പ്രൊപ്പോസല്‍
സമര്‍പ്പിച്ചാല്‍
പരിഗണിക്കുമോ;വ്യക്തമാക്കാമോ
?
നീലേശ്വരം
അംഗന്‍വാടി ട്രെയിനിംഗ്
കേന്ദ്രം
2134.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ നീലേശ്വരത്ത്
പ്രവര്‍ത്തിക്കുന്ന
അംഗന്‍വാടി ട്രെയിനിംഗ്
കേന്ദ്രം
നിര്‍ത്തലാക്കിയ നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിരവധി
പേര്‍ക്ക് ട്രെയിനിങ്
നല്കി നല്ല നിലയില്‍
പ്രവര്‍ത്തിച്ചു
വന്നിരുന്ന ഇൗ സ്ഥാപനം
നിര്‍ത്തലാക്കിയതുമൂലം
ജോലി നഷ്ടപ്പെട്ടവരെ
സഹായിക്കാന്‍ നടപടികള്‍
ഉണ്ടാകുമോ
;വ്യക്തമാക്കാമോ?
ഐ.സി.ഡി.എസ്.
പദ്ധതിയില്‍ കേന്ദ്രം
അനുവദിച്ചിരുന്ന
ധനസഹായത്തിന്റെ തോത്
2135.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.സി.ഡി.എസ്.
പദ്ധതിയില്‍ കേന്ദ്രം
അനുവദിച്ചിരുന്ന
ധനസഹായത്തിന്റെ തോത്
കേന്ദ്ര സര്‍ക്കാര്‍
വെട്ടിക്കുറച്ചകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പുതുക്കിയ
മാര്‍ഗ്ഗനിര്‍ദ്ദേശ
പ്രകാരം കേന്ദ്രസഹായം
എത്ര ശതമാനമാണ്
നിശ്ചയിച്ചിട്ടുള്ളത്;
(സി)
കേന്ദ്രസഹായം
വെട്ടിക്കുറക്കുമ്പോള്‍
സര്‍ക്കാരിന് എത്ര
രൂപയുടെ അധിക ബാധ്യത
ഉണ്ടാകും
എന്നറിയിക്കാമോ;
(ഡി)
അധികബാധ്യത
ഏറ്റെടുക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ശിശുസൗഹൃദ
സംസ്ഥാനമാക്കാനുള്ള
പദ്ധതികള്‍
2136.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
സി. കെ. ശശീന്ദ്രന്
,,
പി.വി. അന്‍വര്‍
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തെ
ശിശുസൗഹൃദമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
ബാലവേലയും
ബാലഭിക്ഷാടനവും
തടയുന്നതിനായി
'ശരണബാല്യം' പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
ജോലിക്ക്
പോകുന്നവരുടെ കുട്ടികളെ
പകല്‍ സമയങ്ങളില്‍
സംരക്ഷിക്കാന്‍
കൂടുതല്‍ ക്രെഷുകള്‍
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
കൗമാരക്കാരായ
കുട്ടികള്‍ക്ക്
ട്യൂഷന് അടക്കമുള്ള
സൗകര്യങ്ങള്‍
ഒരുക്കുന്ന 'നാട്ടിലൊരു
കൂട്ട് ' പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ?
ചൈല്‍ഡ്
വെൽഫെയർ കമ്മറ്റികളുടെയും
ജുവനൈല്‍ ജസ്റ്റിസ്
ബോര്‍ഡുകളുടെയും പുനഃസംഘടന
2137.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
ചൈല്‍ഡ് വെല്‍ഫെയര്‍
കമ്മറ്റികളുടെയും
ജുവനൈല്‍ ജസ്റ്റിസ്
ബോര്‍ഡുകളുടെയും
പുനഃസംഘടന
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതു
സംബന്ധിച്ച് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വയോധികരുടെ
സംരക്ഷണം
2138.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവില്‍
ഉപേക്ഷിക്കപ്പെട്ട
വൃദ്ധ ജനങ്ങളെ
ഏറ്റെടുത്ത്
സംരക്ഷിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ; വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
കേരളത്തിലെ
വയോധികരുടെ
പ്രശ്നങ്ങളെക്കുറിച്ച്
പഠിക്കുന്നതിനും
പരിഹാരം കാണുന്നതിനും
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
സ്ത്രീകൾക്കും
കുട്ടികൾക്കുമായുളള
പദ്ധതികള്‍
2139.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രധാനമന്ത്രി മാതൃ
വന്ദന യോജന എന്ന
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിന്റെ
വിവരങ്ങൾ നല്‍കാമോ;
(ബി)
സംസ്ഥാനത്തെ
സ്ത്രീകൾക്കും
കുട്ടികൾക്കുമായുളള
പദ്ധതികളുടെ വിവരങ്ങൾ
നല്‍കാമോ?
വനിത
ശിശു വികസന വകുപ്പിന്റെ
പ്രവര്‍ത്തനം
2140.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
രൂപീകരിച്ചിട്ടുള്ള
വനിത ശിശു വികസന
വകുപ്പിന്
എന്നത്തേയ്ക്ക്
സ്വതന്ത്രമായി
പ്രവര്‍ത്തിക്കാന്‍
കഴിയുമെന്നു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വകുപ്പിന്റെ ജില്ലാതല
ഓഫീസുകള്‍ എന്ന്
പ്രവര്‍ത്തനം
ആരംഭിക്കും;
ഇതുസംബന്ധിച്ച്
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
ഇതുവരെ
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ധ്വനി
പദ്ധതി
2141.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ധ്വനി
എന്ന പേരില്‍
സര്‍ക്കാര്‍ പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിക്കായി
പ്രതീക്ഷിക്കുന്ന ചെലവ്
എത്രയാണ്; ഇതിനകം
അനുവദിച്ച തുക
എത്രയാണ്;
(ഡി)
കാതോരം,
അനുയാത്ര പദ്ധതികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഇ)
വിവിധ
രോഗങ്ങളാൽ വിഷമിക്കുന്ന
കുട്ടികള്‍,
മുതിര്‍ന്നവര്‍,
ഭിന്നശേഷിയുള്ളവര്‍
തുടങ്ങിയവരെ
സഹായിക്കാനായി
സാമൂഹ്യനീതി
വകുപ്പിന്റെ കീഴിലുള്ള
പദ്ധതികള്‍
ഏതൊക്കെയാണെന്നും ഈ
പദ്ധതികൾ മുഖേന
ലഭ്യമാകുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്നും ഇത്
ലഭിക്കാനവലംബിക്കേണ്ട
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
സംയോജിത
ശിശുവികസന പദ്ധതി
2142.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എന്‍. വിജയന് പിള്ള
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആറുമാസം മുതല്‍
ആറുവയസ്സുവരെയുള്ള
കുട്ടികളുടെ പോഷകാഹാരം,
പരിപാലനം, മുലയൂട്ടുന്ന
അമ്മമാരുടെ ആരോഗ്യ
സംരക്ഷണം
എന്നിവയ്ക്കായി സംയോജിത
ശിശുവികസന പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
കേന്ദ്ര-സംസ്ഥാന വിഹിതം
എത്രയാണെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതിയുടെ
കേന്ദ്രവിഹിതം
വെട്ടിക്കുറച്ചുകൊണ്ട്
ഉത്തരവായിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
പദ്ധതി
നടത്തിപ്പിന്റെ
മുഴുവന്‍
ഉത്തരവാദിത്തവും
സംസ്ഥാന
സര്‍ക്കാരിനുമേല്‍
അടിച്ചേല്‍പ്പിക്കുവാനുള്ള
കേന്ദ്ര
നീക്കത്തിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ ?
കൗമാരക്കാരുടെ
ആരോഗ്യ സംരക്ഷണം
2143.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കൗമാരക്കാരുടെ ആരോഗ്യ
സംരക്ഷണത്തിന് വേണ്ടി
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവരുടെ
മാനസികാരോഗ്യ നില
മെച്ചപ്പെടുത്തുന്നതിനും
സാമൂഹിക പ്രതിബദ്ധത
നിലനിര്‍ത്തുന്നതിനും
വേണ്ടി എന്തെങ്കിലും
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
കുട്ടികളുടെ
മാനസികവും ബൗദ്ധികവുമായ
വളര്‍ച്ചയ്ക്ക്
അനുയോജ്യമായ നിലയില്‍
അംഗന്‍വാടികളെ
ആകര്‍ഷകവും
കാര്യക്ഷമമവുമാക്കുന്നതിന്
നടപ്പിലാക്കാവുന്ന
പ്രവര്ത്തനങ്ങളെന്തെല്ലാമെന്ന്
വിശദമാക്കുമോ?