കേന്ദ്ര
ഹജ്ജ് നയത്തിലെ
നിര്‍ദ്ദേശങ്ങള്‍
*121.
ശ്രീ.കാരാട്ട്
റസാഖ്
,,
ഇ.പി.ജയരാജന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ഹജ്ജ് നയത്തിന്റെ
കരടിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;ഹജ്ജ്
സബ്സിഡി
നിര്‍ത്തലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
സ്വകാര്യ
ഹജ്ജ്
ഓപ്പറേറ്റര്‍മാര്‍ക്കുള്ള
ക്വാട്ട
വര്‍ദ്ധിപ്പിക്കുകയും
സര്‍ക്കാര്‍ ഹജ്ജ്
കമ്മിറ്റികളുടെ ക്വാട്ട
കുറയ്ക്കുകയും ചെയ്തത്
പുന:പരിശോധിക്കാന്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;എങ്കിൽ
കേന്ദ്ര സര്‍ക്കാരിന്റെ
നിലപാട്
എന്തായിരുന്നുവെന്ന്
വെളിപ്പെടുത്താമോ;
(സി)
ഓരോ
സംസ്ഥാനത്തില്‍
നിന്നുമുള്ള
അപേക്ഷകരുടെ
എണ്ണത്തിനനുസരിച്ച്
ക്വാട്ട
നിശ്ചയിക്കണമെന്നും
വിമാനയാത്രയ്ക്ക്
വര്‍ദ്ധിച്ച തോതിലുള്ള
നിരക്ക് ഈടാക്കുന്നത്
അവസാനിപ്പിക്കണമെന്നും
ആവശ്യപ്പെടുമോ?
സമഗ്ര
ജൈവ കൃഷി പദ്ധതി
*122.
ശ്രീ.ഐ.ബി.
സതീഷ്
,,
പി. ഉണ്ണി
,,
കെ.കുഞ്ഞിരാമന്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവകൃഷി
വ്യാപനത്തിനായി
സര്‍ക്കാര്‍
ഇടപെടലുകള്‍
നടത്തുമ്പോഴും ജൈവ
വിളകള്‍ എന്ന പേരില്‍
സംസ്ഥാനത്ത്
വില്ക്കുന്നവയില്
കീടനാശിനികളുടെ അംശം
വ്യാപകമായി ഉണ്ടെന്നുളള
വാര്‍ത്തയുടെ നിജസ്ഥിതി
പരിശോധിച്ചിരുന്നോ;
(ബി)
ജൈവകാര്‍ഷിക
മേഖലയില്‍ ജൈവ
കീടനാശിനികള്‍,ജൈവ
വളങ്ങള്‍ തുടങ്ങിയവ
ലഭ്യമാക്കുന്നതിനും
കൃഷി വ്യാപനവും
വിപണനവും
ഉള്‍പ്പെടെയുളള
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനും
എന്തു മേല്‍നോട്ട
സംവിധാനമാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സമഗ്ര
ജൈവ കൃഷി പദ്ധതി
നടപ്പിലാക്കാന്‍ കൃഷി
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
തദ്ദേശസ്വയംഭരണ
പൊതുസര്‍വ്വീസ്
*123.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
പൊതുസര്‍വ്വീസ് രൂപീകരണ
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പൊതുസര്‍വ്വീസ്
രൂപീകരണം സർക്കാരിന്
അധിക ബാധ്യത
ഉണ്ടാക്കുമോയെന്ന്
കണക്കാക്കിയിട്ടുണ്ടോ;വ്യക്തമാക്കാമോ?
അമൃത്,സ്മാര്‍ട്ട്
സിറ്റി പദ്ധതികൾ
*124.
ശ്രീ.പി.കെ.
ശശി
,,
എം. മുകേഷ്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സഹായത്തോടെ നടത്തുന്ന
നഗരവികസന പദ്ധതിയായ
അമൃത്-ന്‍െറ പുരോഗതി
അറിയിക്കുമോ;
(ബി)
വിവിധ
ഘടകപദ്ധതികള്ക്കുള്ള
ഭരണാനുമതിയും
സാങ്കേതികാനുമതിയും
സമയബന്ധിതമായി
ലഭ്യമാകുന്നുണ്ടോ;കേന്ദ്രസഹായം
നഷ്ടപ്പെടാതിരിക്കാനായി
ത്വരിതഗതിയില്‍ അനുമതി
ലഭ്യമാക്കുന്നതിനും
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനും
നിര്‍ദ്ദേശം നല്‍കുമോ;
(സി)
തിരുവനന്തപുരം,കൊച്ചി
മുനിസിപ്പല്‍
കോര്‍പ്പറേഷനുകള്‍ക്ക്
ലഭിച്ച സ്മാര്‍ട്ട്
സിറ്റി പദ്ധതിയുടെ
നിലവിലെ സ്ഥിതി
അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
നടത്തുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ചെറുകിട
തുറമുഖങ്ങളുടെ വികസനം
*125.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എസ്.ശർമ്മ
,,
എ. പ്രദീപ്കുമാര്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെലവ്
കുറഞ്ഞ ചരക്ക് ഗതാഗത
മാര്‍ഗ്ഗമെന്ന
നിലയില്‍,സംസ്ഥാനത്തെ
ചെറുകിട തുറമുഖങ്ങള്‍
വികസിപ്പിച്ച്
ചരക്കുനീക്കം
വ്യാപിപ്പിക്കാനുള്ള
പദ്ധതിയുടെ ഭാഗമായി
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
(ബി)
ചെറു
തുറമുഖങ്ങളുടെ
നവീകരണത്തിനും അടിസ്ഥാന
സൗകര്യ വികസനം,
റെയില്‍-റോഡ്
കണക്ടിവിറ്റി
എന്നിവയ്ക്കുമായി
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
വടക്കേ
മലബാറിന്റെ വികസന
സ്വപ്നമായ അഴീക്കല്‍
തുറമുഖ വികസനം
യാഥാര്‍ത്ഥ്യമാക്കാനായി
നടപ്പാക്കിയ
കാര്യങ്ങള്‍
വിശദമാക്കുമോ?
കുടുംബശ്രീ
പ്രവര്‍ത്തനങ്ങള്‍
*126.
ശ്രീ.എന്‍.
വിജയന് പിള്ള
,,
ഇ.പി.ജയരാജന്
,,
വി. കെ. സി. മമ്മത് കോയ
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കുടുംബശ്രീയെ
ദുര്‍ബലപ്പെടുത്താന്‍
നടത്തിയ
പ്രവര്‍ത്തനങ്ങളില്‍
നിന്നും
വിഭിന്നമായി,ദാരിദ്ര്യ
നിര്‍മ്മാര്‍ജ്ജന
പ്രവര്‍ത്തനങ്ങള്‍,മൈക്രോ
സംരംഭങ്ങള്‍,കൃഷി,മറ്റു
വിവിധ സേവനമേഖലകള്‍
എന്നീ രംഗങ്ങളിലെ
പ്രവര്‍ത്തനങ്ങള്‍ വഴി
സാമ്പത്തിക
പര്യാപ്തതയോടൊപ്പം
സാമൂഹ്യ ഉന്നമനത്തിനും
കൂടി പര്യാപ്തമായ
തലത്തിലേക്ക്
കുടുംബശ്രീയെ
വളര്‍ത്തിയെടുക്കാന്‍ ഈ
സർക്കാർ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെന്ന്
വിശദമാക്കാമോ;
(ബി)
കൂടുതല്‍
വനിതകളെ പ്രാദേശികമായി
അനുയോജ്യവും
ഉല്പാദനപരവുമായ
സംരംഭങ്ങളിൽ
ഏര്‍പ്പെടുത്തുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ;
(സി)
അഗതികള്‍,വയോവൃദ്ധര്‍,ഭിന്നശേഷിക്കാര്‍
തുടങ്ങിയവരുടെ
സംരക്ഷണത്തിനായി
കുടുംബശ്രീ
ഏറ്റെടുത്തിരിക്കുന്ന
ജീവകാരുണ്യ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
സ്ത്രീശാക്തീകരണത്തിനായുള്ള
കുടുംബശ്രീയുടെ പ്രവര്‍ത്തനം
*127.
ശ്രീ.കെ.
ദാസന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.ജെ.
മാക്സി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
സ്വയം പര്യാപ്തതയിലൂടെ
സ്ത്രീശാക്തീകരണത്തിനായുള്ള
കുടുംബശ്രീയുടെ
പ്രവര്‍ത്തനം
ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതിനായി
അയല്‍ക്കൂട്ട
അംഗങ്ങളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
കാര്‍ഷിക
രംഗത്ത് കുടുംബശ്രീ
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;ഉല്പാദനത്തോടൊപ്പം
വിജയകരമായ
വിപണനത്തിനായുള്ള
പദ്ധതി
വിശദമാക്കാമോ;ഓണ്‍ലൈന്‍
വിപണനവും ഡിജിറ്റല്‍
സാങ്കേതികവിദ്യയും
വ്യാപിപ്പിക്കാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
സംരംഭങ്ങള്‍
വ്യാപിപ്പിക്കുന്നതിനായി
നല്കി വരുന്ന
പരിശീലനവും ധനസഹായവും
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ; 'ജീവനം
2017' ക്യാമ്പെയിന്റെ
ലക്ഷ്യം എന്തായിരുന്നു;
ആയതിന്‍െറ നേട്ടം
അവലോകനം
ചെയ്തിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
മാലിന്യ
നിര്‍മ്മാര്‍ജ്ജനവും
സംസ്കരണവും
*128.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമ,നഗര
പ്രദേശങ്ങളില്‍
വിശേഷിച്ച്
വന്‍നഗരങ്ങളില്‍
ജൈവ,അജൈവ മാലിന്യ
നിര്‍മ്മാര്‍ജ്ജനവും
സംസ്കരണവും വേണ്ടത്ര
വിജയിച്ചിട്ടുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
നേതൃത്വത്തില്‍
കേന്ദ്രീകൃത-വികേന്ദ്രീകൃത
മാലിന്യ സംസ്കരണം
കാര്യക്ഷമമാക്കുന്നതിന്
നടപടി കൈക്കൊള്ളുമോ;
(സി)
മാലിന്യ
സംസ്കരണത്തിന്
ശുചിത്വമിഷന്റെ ഭാഗമായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;ഉറവിട
മാലിന്യ സംസ്കരണം
നഗരങ്ങളില്‍ എത്രമാത്രം
പ്രാവര്‍ത്തികമായിട്ടുണ്ട്;
(ഡി)
റോഡ്
ടാറിംഗിന് ആവശ്യമായ
പ്ലാസ്റ്റിക് ചേര്‍ത്ത
ബിറ്റുമിന്‍ വേണ്ടി
ഉപയോഗശൂന്യമായ
പ്ലാസ്റ്റിക്
ലഭ്യമാകാതിരിക്കുമ്പോഴും
ജലാശയങ്ങളും പൊതു
സ്ഥലങ്ങളും
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍കൊണ്ട്
ആവൃതമായിരിക്കുന്നത്,
അജൈവ മാലിന്യശേഖരണവും
സംസ്കരണവും വേണ്ടത്ര
കാര്യക്ഷമമല്ലാത്തതുകൊണ്ടായതിനാല്,ഇത്
പരിഹരിക്കാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ?
വിളനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
*129.
ശ്രീ.എം.ഉമ്മര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിളനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
അര്‍ഹമായ നഷ്ടപരിഹാരം
യഥാസമയം നല്കുന്ന
കാര്യത്തില്‍
സര്‍ക്കാര്‍ വേണ്ടത്ര
പരിഗണന നല്‍കുന്നില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
പ്രസ്തുത
നഷ്ട പരിഹാരം
നല്‍കുന്നതിന്
പുറപ്പെടുവിച്ച
മാനദണ്ഡങ്ങളില്‍
പോരായ്മ ഉള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
വിള
ഇന്‍ഷ്വറന്‍സ് പദ്ധതി
പൂര്‍ണമായും
ഏര്‍പ്പെടുത്തി
കര്‍ഷകര്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
കുടിശികയുള്ള
നഷ്ടപരിഹാരത്തുക വിതരണം
ചെയ്യുന്നതിന് അവ
സംബന്ധിച്ച വിവരശേഖരണം
നടത്തിയിട്ടുണ്ടോ;എങ്കില്‍
തുക അടിയന്തരമായി
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
പച്ചക്കറി
ഉല്പാദന കലണ്ടര്‍
തയ്യാറാക്കുന്നതിന് നടപടി
*130.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
സി. ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
കൃഷിയില്‍ സംസ്ഥാനം
കൈവരിച്ച പുരോഗതി
വ്യക്തമാക്കുമോ;
(ബി)
ചില
സീസണില്‍ ചിലയിനം
പച്ചക്കറികള്‍ക്ക്
വിപണിയില്ലായ്മയും
വിലക്കുറവും
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മാര്‍ക്കറ്റ്
ഡിമാന്റ് അനുസരിച്ച്
ഉല്പാദനം
ക്രമീകരിക്കുന്നതിനായി
ഒരു പച്ചക്കറി ഉല്പാദന
കലണ്ടര്‍
തയ്യാറാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
പച്ചക്കറി
ഉല്പാദനത്തില്
സ്വയംപര്യാപ്തത
*131.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
,,
കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
ഉല്പാദനത്തില്
സ്വയംപര്യാപ്തത
നേടുന്നതിന് വളരെയേറെ
പദ്ധതികള്‍
നടപ്പിലാക്കിയെങ്കിലും
ഇക്കാര്യത്തില്‍
മുന്നേറ്റമുണ്ടാക്കുവാന്‍
കഴിഞ്ഞിട്ടില്ല
എന്നുള്ളതും അന്യ
സംസ്ഥാനങ്ങളില്‍
നിന്നുള്ള വിഷലിപ്തമായ
പച്ചക്കറിയെ ജനങ്ങള്‍
കൂടുതല്‍
ആശ്രയിക്കേണ്ടി
വരുന്നുവെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓണത്തിന്
ഒരു മുറം പച്ചക്കറി
എന്ന പദ്ധതി ഒരു
തുടര്പദ്ധതിയാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
വിഷവിമുക്തമായ
പച്ചക്കറി നമ്മുടെ
നാട്ടില്‍ത്തന്നെ
ഉല്പാദിപ്പിക്കുന്നതിനും
പച്ചക്കറി കൃഷിയില്‍
സ്വയം പര്യാപ്തത
നേടുന്നതിനും തീവ്രയജ്ഞ
പരിപാടികള്‍
അനിവാര്യമായതിനാല്‍
ഇക്കാര്യത്തില്‍
കുടുംബശ്രീകളെ
സഹായിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ഉല്‍പ്പന്നങ്ങള്‍ക്ക്
ന്യായവില
ലഭിക്കുന്നതിന്
ഹോര്‍ട്ടികോര്‍പ്പിന്റെ
ഇടപെടല്‍ എത്ര മാത്രം
സഹായകരമായി എന്ന്
വിശദമാക്കുമോ;
(ഇ)
ക്ലസ്റ്റര്‍
അടിസ്ഥാനത്തിലുള്ള
പച്ചക്കറി കൃഷി
നടപ്പിലാക്കിയത് കൃഷി
വ്യാപനത്തിന്
സഹായകരമായിട്ടുണ്ടോ;
(എഫ്)
ഹോര്‍ട്ടിക്കള്‍ച്ചര്‍
മിഷന്റെ
പ്രവര്‍ത്തനത്തിലൂടെ
ഏതൊക്കെ
കേന്ദ്രാവിഷ്കൃത
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്നും
അതിലൂടെ കര്‍ഷകര്‍ക്ക്
ലഭിക്കുന്ന സഹായങ്ങള്‍
എന്തൊക്കെയാണെന്നും
വെളിപ്പെടുത്താമോ?
ലൈഫ്
മിഷൻ പദ്ധതി
*132.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷൻ പദ്ധതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ഭവനരഹിതരെ ഭവന
ഉടമകളാക്കി
മാറ്റുന്നതിന് ഈ പദ്ധതി
എത്രത്തോളം
വിജയിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവിലെ
ഗുണഭോക്തൃ പട്ടികയിൽ
ഒഴിവാക്കപ്പെട്ട
അര്‍ഹരായവര്‍ക്ക്
പദ്ധതിയുടെ ആനുകൂല്യം
ഏതുതരത്തിൽ
ലഭ്യമാകുമെന്ന്
അറിയിക്കുമോ;
(ഡി)
പദ്ധതിയുടെ
രണ്ടാംഘട്ടത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ?
നാഷണല്‍
മിഷന് ഫോര്‍ സസ്റ്റൈനബിള്‍
അഗ്രിക്കള്‍ച്ചര്‍
*133.
ശ്രീ.എം.
സ്വരാജ്
,,
രാജു എബ്രഹാം
,,
വി. അബ്ദുറഹിമാന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാഷണല്‍ മിഷന് ഫോര്‍
സസ്റ്റൈനബിള്‍
അഗ്രിക്കള്‍ച്ചര്‍
(എന്‍.എം.എസ്.എ) പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി സഞ്ചരിക്കുന്ന
മണ്ണ് പരിശോധനാ
ലാബുകള്‍
ആരംഭിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇതിനുള്ള
ഫണ്ട് എപ്രകാരമാണ്
കണ്ടെത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
യുവകര്‍ഷകര്‍ക്ക്,
മണ്ണിന്റെ ജൈവസമ്പന്നത
നിലനിര്‍ത്തി കൃഷി
അഭിവൃദ്ധിപ്പെടുത്തുന്ന
പരിശീലന പരിപാടികള്‍
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കുടുംബശ്രീയുടെ
പ്രവര്‍ത്തനങ്ങള്‍
*134.
ശ്രീ.വി.
കെ. സി. മമ്മത് കോയ
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.വി.
അന്‍വര്‍
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
ഊര്‍ജ്ജിതമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
കുടുംബശ്രീയുടെ
അയല്‍ക്കൂട്ടങ്ങള്‍ വഴി
പൊലിവ് എന്ന പേരില്‍
കാര്‍ഷിക പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
കുടുംബശ്രീയുടെ
നേതൃത്വത്തില്‍
മട്ടുപ്പാവ് കൃഷിയും
ഗ്രോബാഗ് യൂണിറ്റുകളും
പ്രാവര്‍ത്തികമാക്കുന്നുണ്ടോ;വിശദാംശം
നല്‍കുമോ?
ഗ്രീന്‍
പ്രോട്ടോക്കോള്‍
*135.
ശ്രീ.ഇ.കെ.വിജയന്
,,
മുല്ലക്കര രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രീന്‍
പ്രോട്ടോക്കോള്‍ അഥവാ
ഹരിത നിയമാവലി
എന്താണെന്ന്
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
പ്രവര്‍ത്തനങ്ങളിലൂടെയാണ്
ഗ്രീന്‍
പ്രോട്ടോക്കോള്‍
പാലിക്കാന്‍
കഴിയുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
തൊഴിലിടങ്ങളില്‍
പാലിക്കാവുന്ന ഗ്രീന്‍
പ്രോട്ടോക്കോള്‍
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
കേന്ദ്രീകൃത
മാലിന്യസംസ്കരണ സംവിധാനം
*136.
ശ്രീ.കെ.എം.ഷാജി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.അബ്ദു റബ്ബ്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മാലിന്യപ്രശ്നം
പരിഹരിക്കുന്നതിനായി
കേന്ദ്രീകൃത
മാലിന്യസംസ്കരണ
സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
ഏതെങ്കിലും സ്ഥാപനത്തെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
(സി)
വിവിധങ്ങളായ
പകര്‍ച്ചവ്യാധികളും
മറ്റും
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ എത്രയും
വേഗം
മാലിന്യപ്രശ്നത്തിന്
പരിഹാരം കാണാന്‍ നടപടി
സ്വീകരിക്കുമോ?
തദ്ദേശസ്വയംഭരണ
വകുപ്പില്‍ നിന്നുള്ള സേവനം
സംബന്ധിച്ച പരാതികൾ
*137.
ശ്രീ.എല്‍ദോ
എബ്രഹാം
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പില്‍ നിന്നുള്ള
സേവന ലഭ്യതയില്‍ വരുന്ന
കുറവുകള്‍, അഴിമതി
എന്നിവ സംബന്ധിച്ച്
പരാതി നല്‍കുന്നതിന്
ഓണ്‍ലെെന്‍ സംവിധാനം
നിലവിലുണ്ടോ;
(ബി)
പരാതിക്കാരുടെ
വ്യക്തിവിവരങ്ങള്‍
രഹസ്യമായി
സൂക്ഷിക്കുമോ;
വ്യക്തമാക്കുമോ;
(സി)
ഏതൊക്കെ
ഉപവകുപ്പുകളുടെ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ചാണ് ഇൗ
പോര്‍ട്ടലില്‍ പരാതി
നല്കാന്
കഴിയുന്നതെന്ന്
വ്യക്തമാക്കുമോ?
റബ്ബര്‍
വില സ്ഥിരതാ പദ്ധതി
*138.
ശ്രീ.യു.
ആര്. പ്രദീപ്
,,
കെ.സുരേഷ് കുറുപ്പ്
,,
പി.ടി.എ. റഹീം
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
അന്താരാഷ്ട്ര
കരാറുകളുടെ ഫലമായും
കേന്ദ്രസര്‍ക്കാരിന്റെ
നയം കൊണ്ടും സ്വാഭാവിക
റബ്ബറിന് ന്യായവില
ലഭിക്കാതിരിക്കുന്ന
സാഹചര്യത്തിൽ,റബ്ബര്‍
കര്‍ഷകരുടെ രക്ഷക്കായി
വില സ്ഥിരതാ പദ്ധതിയും
സാമ്പത്തിക പാക്കേജും
നടപ്പിലാക്കാൻ
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(ബി)
റബ്ബര്‍
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
കേന്ദ്ര സര്‍ക്കാര്‍
മന്ദീഭവിപ്പിക്കുകയും
ബോര്‍ഡിൽ കേരളത്തിന്
പ്രാതിനിധ്യം നൽകാതെ
വിവേചനം കാട്ടുകയും
ചെയ്യുന്നത് തിരുത്താൻ
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാന
സര്‍ക്കാരിന്റെ
വിലസ്ഥിരതാ
പദ്ധതിപ്രകാരം
കര്‍ഷകര്‍ക്കുണ്ടാകുന്ന
പ്രയോജനം
അറിയിക്കാമോ;സ്വകാര്യ
പങ്കാളിത്തത്തോടെ സിയാൽ
മാതൃകയിൽ റബ്ബര്‍
കമ്പനിയും അമുൽ
മാതൃകയിൽ റബ്ബര്‍
കര്‍ഷകരുടെ സഹകരണസംഘവും
രൂപീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
കര്‍ഷകത്തൊഴിലാളി
ക്ഷാമം പരിഹരിക്കാന്‍ നടപടി
*139.
ശ്രീ.ഷാഫി
പറമ്പില്‍
,,
അടൂര്‍ പ്രകാശ്
,,
കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിയുമായി
ബന്ധപ്പെട്ട
തൊഴിലുകള്‍ക്ക് മാന്യത
കുറവാണെന്ന ചിന്താഗതി
സമൂഹത്തില്‍
നിലനില്‍ക്കുന്നത്
കൊണ്ടാണ്
കാര്‍ഷികവൃത്തിയിലേക്ക്
യുവാക്കള്‍ കൂടുതലായി
കടന്നുവരാത്തത് എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഈ
ചിന്താഗതി
മാറ്റുന്നതിനും
അന്തസ്സോടെ
ഏര്‍പ്പെടാവുന്ന ഒരു
തൊഴിലായി കൃഷിയെ മാറ്റി
എടുക്കുന്നതിനും
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
സംസ്ഥാനത്തെ
എല്ലാ ബ്ലോക്കുകളിലും
അഗ്രോ സെന്ററുകള്‍
സ്ഥാപിക്കുന്ന പദ്ധതി
ഏത്
ഘട്ടത്തിലാണ്;ഇതുവഴി
ലക്ഷ്യമിടുന്ന
നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(ഡി)
കാര്‍ഷികമേഖല
നേരിടുന്ന ഗുരുതരമായ
കര്‍ഷകത്തൊഴിലാളി
ക്ഷാമത്തിന്
എന്തെങ്കിലും പരിഹാര
നടപടികള്‍
കണ്ടെത്തിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
ജില്ലാ
പദ്ധതി രൂപീകരണം
*140.
ശ്രീ.എസ്.രാജേന്ദ്രന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.വി.വിജയദാസ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പദ്ധതിനിര്‍വ്വഹണം
കാര്യക്ഷമമാക്കുന്നതില്‍
ജില്ലാ പദ്ധതി
എത്രമാത്രം
വിജയിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ജില്ലാടിസ്ഥാനത്തിലുള്ള
ഏകോപിത പദ്ധതികള്‍
തയ്യാറാക്കുന്നതുകൊണ്ട്
ഉദ്ദേശിക്കുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
(സി)
ജില്ലാ
പദ്ധതി രൂപീകരണം ഏതു
വിധത്തിലാണെന്ന്
വിശദമാക്കാമോ;
(ഡി)
വാര്‍ഷിക
പദ്ധതിയുടെ ഓരോ
പാദത്തിലും 25% തുക
വീതം
ചെലവഴിച്ചിരിക്കണമെന്ന
നിര്‍ദ്ദേശം
പ്രാവര്‍ത്തികമാകാതെ
പോയതിന്റെ കാരണങ്ങള്‍
അവലോകനം
ചെയ്തിട്ടുണ്ടോ;വിശദാംശം
അറിയിക്കാമോ?
കാര്‍ഷിക
രംഗത്ത് സുസ്ഥിര വരുമാനം
*141.
ശ്രീ.സി.കൃഷ്ണന്
,,
ആര്. രാജേഷ്
,,
സി. കെ. ശശീന്ദ്രന്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറിയുല്പാദനത്തില്
സ്വയം പര്യാപ്തത
നേടാനും അരിയ്ക്കായി
ഇതര സംസ്ഥാനങ്ങളെ
അമിതമായി
ആശ്രയിക്കുന്നത്
കുറയ്ക്കാനും
നടപ്പിലാക്കുന്ന
പദ്ധതിയുടെ വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
നെല്‍കൃഷി
വ്യാപനത്തിനായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്നും
പ്രത്യേക കാര്‍ഷിക മേഖല
പ്രഖ്യാപനം ഭക്ഷ്യവിള
വ്യാപനത്തിനായി എങ്ങനെ
പ്രയോജനപ്രദമാകുമെന്നും
വ്യക്തമാക്കാമോ;
(സി)
ഉല്പാദന
ചെലവിന് അനുസൃതമായ വില
നെല്ലിന് ലഭിക്കാത്തതും
സര്‍ക്കാര്‍
സംഭരിക്കുന്ന
നെല്ലിന്റെ വില
ലഭിക്കാന്‍ ഏറെ
വൈകുന്നതും,
നെല്‍കൃഷിക്ക്
മുതല്‍മുടക്കുന്നത്
അസാധ്യമാക്കിയിരിക്കുന്നത്
പരിഹരിച്ച് കാര്‍ഷിക
രംഗത്ത് സുസ്ഥിര
വരുമാനം ഉറപ്പാക്കാന്‍
പദ്ധതിയുണ്ടോ; എങ്കില്‍
വിശദമാക്കാമോ ?
വൈഗ
അന്തര്‍ദ്ദേശീയ ശില്പശാല
*142.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
സംസ്കരണത്തിനും മൂല്യ
വര്‍ദ്ധനവിനുമുള്ള വൈഗ
അന്തര്‍ദ്ദേശീയ
ശില്പശാലയില്
ഉരുത്തിരിഞ്ഞുവന്ന
ആശയങ്ങള്‍
വിശദമാക്കുമോ;
(ബി)
ശില്പശാലയില്
ഉയര്‍ന്നു വന്ന
ആശയങ്ങളില്‍
നടപ്പിലാക്കിയത്
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
കാര്ഷികോല്പന്നങ്ങളുടെ
മൂല്യ വര്‍ദ്ധനവ് എന്ന
ലക്ഷ്യം നേടുന്നതിന്
എന്തൊക്കെ
മാര്‍ഗ്ഗങ്ങളും
സംവിധാനങ്ങളും
സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ?
നഗര വികസന മാസ്റ്റര്‍ പ്ലാന്‍
*143.
ശ്രീ.ഡി.കെ.
മുരളി
,,
എ. പ്രദീപ്കുമാര്‍
,,
കെ.ജെ. മാക്സി
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗര പ്രദേശങ്ങളുടെ
വികസനം
സാക്ഷാത്കരിക്കുന്നതിനായി
നഗര വികസന മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കുന്നതിന്
ബന്ധപ്പെട്ട
നഗരസഭകള്‍ക്കും
കോര്‍പ്പറേഷനുകള്‍ക്കും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇതുവരെ ഏതെല്ലാം
നഗരങ്ങളില്‍ പ്രസ്തുത
മാസ്റ്റര്‍ പ്ലാന്‍
പൂര്‍ത്തീകരിക്കുന്നതിന്
സാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഓരോ
നഗരത്തിന്റെയും
സാധ്യതയ്ക്കുനുസരിച്ചുള്ള
വികസനം അതത് നഗരങ്ങളിലെ
വികസന മാസ്റ്റര്‍
പ്ലാനില്‍
ഉള്‍പ്പെടുത്തുന്നതിന്
ജനപങ്കാളിത്തം
ഉറപ്പാക്കുന്നതിനായി
നഗരവികസന സമിതികള്‍
രൂപീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
ഹൈ-ടെക്
രീതിയിലുള്ള പൊതുശൗചാലയങ്ങള്‍
*144.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
നൂറ് ശതമാനം വെളിയിട
വിസര്ജനമുക്തമായ
സംസ്ഥാനമാക്കുന്നതിലേക്കായി
വിവിധ വഴിയോരങ്ങളിൽ
പൊതു ശൗചാലയങ്ങളുടെ
ആവശ്യകത,പ്രാധാന്യം
എന്നിവ
കണക്കിലെടുത്ത്,തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ കീഴിൽ
ഹൈടെക് രീതിയിൽ
പൊതുശൗചാലയങ്ങള്‍
നിര്‍മ്മിച്ച് ഉടൻ
പ്രവര്‍ത്തനം
ആരംഭിയ്ക്കുവാൻ
നടപടികള്‍
സ്വീകരിയ്ക്കുമോ;
(ബി)
ഇപ്രകാരം
നിര്‍മ്മിയ്ക്കുന്ന
പൊതുശൗചാലയങ്ങളില്‍
പുരുഷന്മാര്,വനിതകള്‍,കുട്ടികള്‍,അംഗപരിമിതര്‍
എന്നിവര്‍ക്ക്
പ്രത്യേകം
സൗകര്യമൊരുക്കാൻ നടപടി
സ്വീകരിയ്ക്കുമോ;വിശദമാക്കുമോ;
(സി)
പൊതുശൗചാലയങ്ങള്‍
വൃത്തിയായി
ഉപയോഗിയ്ക്കുന്നതിനും
പരിപാലിക്കുന്നതിനും
ജനങ്ങളുടെ വ്യക്തിഗത
ശ്രദ്ധയുണ്ടാകുന്നതിനായി
ബോധവൽക്കരണ
ക്ലാസ്സുകള്‍
നടത്തുന്നതിന്
നടപടികള്‍
സ്വീകരിയ്ക്കുമോ?
സോയില്‍
ഹെല്‍ത്ത് കാര്‍ഡ് വിതരണം
*145.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണ്
പര്യവേക്ഷണ/മണ്ണ്
സംരക്ഷണ വകുപ്പിന്റെ
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തുടനീളമുളള
കര്‍ഷകര്‍ക്ക് സോയില്‍
ഹെല്‍ത്ത് കാര്‍ഡ്
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
മൈക്രോലെവല്
ഇന്‍ഫര്‍മേഷന്‍
സിസ്റ്റം ഓണ്‍
സോയില്‍സ് ഓഫ് കേരള
എന്ന പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
മണ്ണ്
സംരക്ഷണ വകുപ്പില്‍
ഇപ്പോള്‍ നടക്കുന്ന
കണ്‍വീനര്‍/കോണ്ട്രാക്ടര്
ജോലികള്‍
പുന:പരിശോധിക്കുന്നതിന്
നീക്കമുണ്ടോ;വ്യക്തമാക്കാമോ?
അഗതി
രഹിത കേരളം പദ്ധതി
*146.
ശ്രീ.എം.
മുകേഷ്
,,
എസ്.ശർമ്മ
,,
എ. എന്‍. ഷംസീര്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അശരണരും
നിരാലംബരുമായ അഗതി
കുടുംബങ്ങളുടെ
സംരക്ഷണത്തിനായി അഗതി
രഹിത കേരളം പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതുസംബന്ധിച്ച
വിവരശേഖരണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതിനടത്തിപ്പിനായി
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുമ്പോള്‍
അര്‍ഹതയുള്ളവരെ
വിട്ടുപോകാതിരിക്കാന്‍,ഇതുസംബന്ധിച്ച
സര്‍വ്വേ ജോലികള്‍
കുടുംബശ്രീ
പ്രവര്‍ത്തകരെ
ഏല്‍പ്പിക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
പദ്ധതിയുടെ
ഗുണഭോക്തൃ ലിസ്റ്റ്
സംബന്ധിച്ച പരാതികളും
ആക്ഷേപങ്ങളും
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഭക്ഷ്യധാന്യങ്ങളുടെ
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതി
*147.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.രാജു
എബ്രഹാം
,,
റ്റി.വി.രാജേഷ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യധാന്യങ്ങളുടെ
ഉല്പാദനവും
ഉല്പാദനക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിനായുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ആധുനികോപകരണങ്ങളുടെയും
ശാസ്ത്രീയ
കൃഷിമുറകളുടെയും
വ്യാപനത്തിനായി
പദ്ധതിയുണ്ടോ;
(സി)
സംസ്ഥാനത്ത്
കൃഷിയിറക്കാതെയിട്ടിരിക്കുന്ന
കൃഷിയോഗ്യമായ ഭൂമിയുടെ
വ്യാപ്തി
കണക്കാക്കിയിട്ടുണ്ടോ;ഭൂമി
തരിശിടുന്നത് നിയമം വഴി
നിരോധിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;കൃഷി
ആകര്‍ഷകമാക്കിയും
സുസ്ഥിര വരുമാനം
ഉറപ്പാക്കിയും ഭൂമി
തരിശിടുന്നത്
നിരുത്സാഹപ്പെടുത്തുകയെന്ന
നയം ഉണ്ടോ;എങ്കില്‍
വിശദാംശം
വ്യക്തമാക്കാമോ?
കേരഗ്രാമം
പദ്ധതി
*148.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എ.പി. അനില്‍ കുമാര്‍
,,
അനൂപ് ജേക്കബ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന
കേരഗ്രാമം പദ്ധതി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
കേരഗ്രാമങ്ങള്‍
ആരംഭിച്ചുവെന്നും
അതിലൂടെ കേര
കൃഷിക്കുണ്ടായ
നേട്ടങ്ങളും
വിശദീകരിക്കുമോ;
(സി)
നാളികേരത്തിന്
ഉയര്‍ന്ന വില
ലഭിക്കുമ്പോഴും
ഉല്പാദനത്തിലുണ്ടായ
ഗണ്യമായ കുറവും
കൂലിച്ചെലവിലുണ്ടായ
വര്‍ദ്ധനവും
കേരകര്‍ഷകര്‍ക്ക്
പ്രതിസന്ധി
സൃഷ്ടിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
കൂലിച്ചെലവ്
കുറയ്ക്കുന്നതിനുമായി
നല്കുന്ന സഹായങ്ങള്‍
എന്താെക്കെയാണെന്ന്
അറിയിക്കുമോ;
(ഡി)
നാളികേരത്തിന്‍െറ
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
നിര്‍മ്മിക്കുന്നതിനും
ഉയര്‍ന്ന വില
ഉറപ്പാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഇ)
കാര്ഷികോല്പന്നങ്ങളില്
നിന്നും മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
ഉണ്ടാക്കുന്നതിനുള്ള
അഗ്രോ പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണ്?
കാര്‍ഷിക
വരുമാനത്തിലുള്ള അസ്ഥിരത
*149.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ബി.ഡി.
ദേവസ്സി
,,
എം. നൗഷാദ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്ഷികോല്പന്നങ്ങള്ക്ക്
ഉല്പാദന ചെലവിന്റെ
അടിസ്ഥാനത്തിലുള്ള
താങ്ങുവില
പ്രഖ്യാപിക്കണമെന്ന
കര്‍ഷകരുടെ ആവശ്യം
കേന്ദ്ര സര്‍ക്കാര്‍
അംഗീകരിക്കാത്തതിനാല്‍
വിളവെടുപ്പുകാലത്ത്
വ്യാപാരികള്‍
ഉല്പന്നങ്ങള്ക്ക്
വിലകുറച്ച് കര്‍ഷകരെ
ചൂഷണം ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് കാര്ഷികവ്യത്തി
ഉപജീവനമാര്‍ഗ്ഗമായി
സ്വീകരിക്കുന്നത്
അപ്രായോഗികമാകുന്നു
എന്ന സ്ഥിതി
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനായി
ഏതെല്ലാം തരത്തിലുള്ള
ഇടപെടല്‍ നടത്തുമെന്ന്
അറിയിക്കാമോ;
(ബി)
ഉല്പന്നങ്ങളുടെ
മൂല്യവര്‍ദ്ധനവ് വഴി
ക്യഷിയില്‍
വരുമാനസൃഷ്ടിക്കായി
സംഘടിപ്പിച്ച 'വൈഗ'യുടെ
പ്രസക്തി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കാര്‍ഷിക
വരുമാനത്തിലുള്ള
അസ്ഥിരത പരിഹരിക്കാനും
കാര്ഷികോല്പാദനത്തിന്
പുതിയ
സാങ്കേതികവിദ്യകളും
പുത്തന്‍ അറിവുകളും
വ്യാപിപ്പിക്കുന്നതിനും
മൂല്യ
വര്ദ്ധിതോല്പന്ന
വ്യവസായത്തിന് വേണ്ട
സാങ്കേതിക
വിദ്യകളുടെയും വിപണന
തന്ത്രങ്ങളുടെയും
വ്യാപനത്തിനായും
സര്‍ക്കാരിന്റെ
ഇടപെടല്‍ കൂടുതല്‍
ഫലപ്രദമാക്കാന്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ലൈഫ്
മിഷന്റെ പ്രവര്‍ത്തനം
T *150.
ശ്രീ.കെ.കുഞ്ഞിരാമന്
,,
എ. പ്രദീപ്കുമാര്‍
,,
പി.കെ. ശശി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലൈഫ് മിഷന്റെ
പ്രവര്‍ത്തന പുരോഗതി
അവലോകനം
ചെയ്തിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
ലൈഫ്
ഗുണഭോക്തൃ പട്ടികയില്‍
നിന്നും അര്‍ഹതയുള്ള
ഒരാള്‍ പോലും
വിട്ടുപോകുന്നില്ല
എന്ന്
ഉറപ്പുവരുത്തുന്നതിനും
അനര്‍ഹരായവരെ
ഒഴിവാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
നിലവില്‍
ഗുണഭോക്തൃപട്ടിക
തയ്യാറാക്കുന്നത്
എപ്രകാരമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പട്ടിക
തയ്യാറാക്കുന്നതിന്
കുടുംബശ്രീ
പ്രവര്‍ത്തകരുടെ സേവനം
എത്രമാത്രം
പ്രയോജനപ്പെടുത്തുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?