അക്കാദമിക്
മാസ്റ്റര്‍ പ്ലാൻ
*91.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ.ഡി. പ്രസേനന്‍
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
അക്കാദമിക് മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിന്റെ
ലക്ഷ്യമെന്തെന്ന്
അറിയിക്കാമോ;
(ബി)
പ്രൈമറിതലം
മുതല്‍
ഹയര്‍സെക്കണ്ടറിതലം
വരെയുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
കണക്കുള്‍പ്പെടെയുള്ള
വിഷയങ്ങളുടെയും
ഭാഷകളുടെയും പഠനം
ലളിതമാക്കുന്നതിനും
അതോടൊപ്പം നിശ്ചിത
നിലവാരം നേടുന്നതിന്
പ്രാപ്തരാക്കുന്നതിനും
പദ്ധതിയുണ്ടോ; ഓരോ
ക്ലാസ് കഴിയുമ്പോഴും
സ്വായത്തമാക്കേണ്ട
കഴിവുകള്‍
നിശ്ചയിച്ചിട്ടുണ്ടോ;
(സി)
വായന,
ഗണിതക്രിയ എന്നിവയില്‍
മറ്റ് സംസ്ഥാനങ്ങളിലെ
സമാന ക്ലാസില്‍
പഠിക്കുന്ന
കുട്ടികളുമായി
മത്സരിക്കാന്‍
പ്രാപ്തരാക്കുന്ന
വിധത്തിലുള്ള അക്കാദമിക
നിലവാരം പുലര്‍ത്താന്‍
സാധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സ്വാശ്രയ
എഞ്ചിനീയറിംഗ് കോളേജുകളുടെ
നിലവാരം
*92.
ശ്രീ.കെ.
ആന്‍സലന്‍
,,
എ.എം. ആരിഫ്
,,
കാരാട്ട് റസാഖ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനിയന്ത്രിതമായി
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകള്‍ അനുവദിച്ച
യു.ഡി.എഫ്. നയത്തിന്റെ
ഫലമായി, ഈ രംഗത്ത്
നിലവാരത്തകര്ച്ചയുണ്ടായതായും
തദ്ഫലമായി
പതിനായിരക്കണക്കിന്
വിദ്യാര്‍ത്ഥികളുടെ
വൈദഗ്ദ്ധ്യ വികസനത്തെ
ദോഷകരമായി
ബാധിച്ചതായുമുള്ള
ആക്ഷേപങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുവാന്‍
ഈ മേഖലയില്‍ ഏത്
തരത്തിലുള്ള
ഇടപെടലുകള്‍
നടത്താനുദ്ദേശിക്കുന്നു
എന്ന് വിശദമാക്കാമോ;
(ബി)
അനുവദിച്ച
സീറ്റുകളില്‍
നാലിലൊന്നില്പോലും
വിദ്യാര്‍ത്ഥികള്‍
പ്രവേശനം നേടാത്ത
മുപ്പതോളം സ്വകാര്യ
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകള്‍
സംസ്ഥാനത്തുണ്ടെന്ന
വാര്‍ത്തയുടെ നിജസ്ഥിതി
പരിശോധിച്ചിട്ടുണ്ടോ;
വിദ്യാര്‍ത്ഥി
താല്പര്യം
മുന്‍നിര്‍ത്തി
നിലവാരമില്ലാത്ത ഇത്തരം
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
നിര്‍ത്തലാക്കാന്‍
സാധ്യമാണോ;
(സി)
സാങ്കേതിക
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
നിയന്ത്രണ അതോറിറ്റിയായ
എ.ഐ.സി.റ്റി.ഇ.
എഞ്ചിനീയറിംഗ്
പഠനത്തിന് മിനിമം ഫീസ്
നിശ്ചയിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത് സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളുടെ ഫീസ്
നിര്‍ണ്ണയിക്കുന്നതുമായി
ബന്ധപ്പെട്ട
സര്‍ക്കാര്‍ ഇടപെടലിനെ
പ്രതികൂലമായി
ബാധിക്കാനിടയുണ്ടോ
എന്ന് വ്യക്തമാക്കുമോ?
സ്വാശ്രയ
വിദ്യാഭ്യാസ മേഖല നേരിടുന്ന
പ്രശ്നങ്ങള്‍
*93.
ശ്രീ.എന്‍.
വിജയന് പിള്ള
,,
ഇ.പി.ജയരാജന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
വിദ്യാഭ്യാസ മേഖല
നേരിടുന്ന
പ്രശ്നങ്ങളെക്കുറിച്ച്
പഠിക്കുവാനും പരിഹാര
നിര്‍ദ്ദേശത്തിനുമായി
നിയോഗിച്ച
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
റിപ്പോര്‍ട്ടിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
സ്വാശ്രയ
വിദ്യാഭ്യാസ രംഗത്ത്,
പ്രത്യേകിച്ച്
എഞ്ചിനീയറിംഗ്
മേഖലയില്‍ വിദ്യാഭ്യാസം
കച്ചവടത്തിനുള്ള ഒരു
മാര്‍ഗ്ഗം മാത്രമായി
തീര്‍ന്നിരിക്കുന്നത്
പരിഹരിക്കാന്‍
ആവശ്യമെങ്കില്‍
നിയമനിര്‍മ്മാണം വഴി
അടിയന്തര ഇടപെടല്‍
നടത്തുമോ;
(സി)
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകള്‍ നിശ്ചിത
അടിസ്ഥാന സൗകര്യങ്ങള്‍
ഉള്ളവയാണെന്നും
അക്കാദമിക നിലവാരം
പുലര്‍ത്തുന്നവയാണെന്നും
ഉറപ്പുവരുത്തേണ്ട കേരള
ശാസ്ത്ര സാങ്കേതിക
സര്‍വ്വകലാശാല
ഇക്കാര്യത്തില്‍
പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍
ആയത് പരിഹരിക്കാന്‍
എന്ത് നടപടി
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
ലെവല്‍സ്
എടുത്ത് റോഡുകളുടെ
എസ്റ്റിമേറ്റ്
തയാറാക്കുന്നതിന് സംവിധാനം
*94.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളില്‍
ക്ലോസ്ഡ് ഗ്രേഡ്
ചിപ്പിങ് കാര്‍പ്പറ്റ്
വര്‍ക്കുകള്‍ക്കായി
എസ്റ്റിമേറ്റ്
തയാറാക്കുമ്പോള്‍ സീ
ലെവല്‍ റെഡ്യൂസ്ഡ്
ലെവല്‍
കണക്കാക്കാറുണ്ടോ;
വിശദമാക്കാമോ; പ്രസ്തുത
ലെവല്‍സ് ഇപ്പോള്‍
കണക്കാക്കുന്നത്
ആരാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വളരെ
മോശമായി കിടക്കുന്ന
റോഡുകളില്‍ ലെവല്‍സ്
എടുക്കാതെ
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നത്,
അവിടേക്ക് ആവശ്യമായ
പ്രൊവിഷന്‍
കൊടുക്കുന്നതിന്
തടസമാകാറുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഇങ്ങനെ
എസ്റ്റിമേറ്റ്
തയ്യാറാക്കി ടെണ്ടര്‍
ക്ഷണിക്കുമ്പോള്‍
കരാറുകാര്‍ പ്രസ്തുത
ലെവല്‍സ്
കണക്കാക്കുകയും
അവര്‍ക്ക്
നഷ്ടമുണ്ടാകുമെന്നു
കരുതി ടെണ്ടറില്‍
നിന്ന് പിന്മാറുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
സാഹചര്യം മറികടക്കാന്‍,
ആവശ്യമുള്ള പ്രൊവിഷന്‍
നല്കി എസ്റ്റിമേറ്റ്
തയാറാക്കാന്‍
സഹായിക്കുന്ന തരത്തില്‍
വകുപ്പ് സ്വന്തമായി
ലെവലിങ് സര്‍വേ
സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ഇ)
സബ്
ഡിവിഷന് തലത്തില്‍ ഒരു
സര്‍വ്വേയര്‍ തസ്തികയും
ആവശ്യമായ ഉപകരണങ്ങളും
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
സുരക്ഷാ സംവിധാനം
*95.
ശ്രീ.എം.
നൗഷാദ്
,,
ബി.സത്യന്
,,
കെ.ജെ. മാക്സി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
സുരക്ഷാ സംവിധാനവും
അപായ മുന്നറിയിപ്പ്
സംവിധാനവും ഫലപ്രദവും
വിപുലവുമായ തോതില്‍
ഏര്‍പ്പെടുത്താന്‍
നടപടിയെടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
എെ.എസ്.ആര്.ഒ.
വികസിപ്പിച്ചെടുത്ത
'നാവിക്' സാങ്കേതിക
വിദ്യയുടെ പ്രയോജനം,
ചെറുവള്ളങ്ങളില്‍
പോകുന്നവരുള്‍പ്പെടെയുള്ള
എല്ലാ
മത്സ്യത്തൊഴിലാളികള്‍ക്കും
ലഭ്യമാക്കാന്‍
സാധിച്ചിട്ടുണ്ടോ;
ഇതിനായി ചെയ്ത
കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
ദിനംപ്രതി
മത്സ്യബന്ധനത്തിനായി
കടലില്‍ പോകുന്ന
തൊഴിലാളികളുടെ തത്സമയ
വിവര ശേഖരണത്തിനുള്ള
സംവിധാനം പുതുതായി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ?
ജസ്റ്റിസ്
ദിനേശൻ കമ്മിറ്റി
റിപ്പോർട്ടിന്മേൽ സ്വീകരിച്ച
നടപടികൾ
*96.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
വിദ്യാഭ്യാസ മേഖലയിലെ
പ്രശ്നങ്ങൾ
പഠിക്കുന്നതിനും പരിഹാര
മാർഗം
നിർദ്ദേശിക്കുന്നതിനുമായി
നിയോഗിച്ച ജസ്റ്റിസ്
ദിനേശൻ കമ്മിറ്റി
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
റിപ്പോർട്ടിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
റിപ്പോർട്ടിന്മേൽ
സ്വീകരിച്ച
നടപടികളെന്തെല്ലാമെന്ന്
വിശദമാക്കുമോ?
റോഡുകളുടെ
അറ്റകുറ്റപ്പണി
*97.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴയത്തും
മഴയുടെ ഇടവേളകളിലും
റോഡിന്റെ
അറ്റകുറ്റപ്പണി
നടത്തുന്നത്
ഫലപ്രാപ്തിയില്‍
എത്തുന്നില്ലെന്നുള്ളത്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
മഴയത്ത്
പണി നടത്തുന്നത് കാരണം
മഴ കഴിയുമ്പോള്‍ റോഡ്
വീണ്ടും മോശമാവുന്ന
സ്ഥിതിയുണ്ടാകുന്നത്
പരിഗണിച്ച്
അറ്റകുറ്റപ്പണി
സംബന്ധിച്ച് നിലവിലുള്ള
രീതിയിൽ മാറ്റം
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
മഴക്കാലം
നോക്കി റോഡ് പണിക്ക്
കോണ്‍ട്രാക്ട്
നല്കുന്ന പതിവുരീതി
അവസാനിപ്പിക്കുന്നതിന്
നിയമനിര്‍മ്മാണം
നടത്തുന്ന കാര്യം
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?
ദുരന്തനിവാരണ
അതോറിറ്റിയെ ശാക്തീകരിക്കാന്‍
നടപടി
*98.
ശ്രീ.യു.
ആര്. പ്രദീപ്
,,
കെ.സുരേഷ് കുറുപ്പ്
,,
എസ്.രാജേന്ദ്രന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമീപകാലത്തുണ്ടായ
പ്രകൃതിദുരന്തങ്ങളുടെ
പശ്ചാത്തലത്തില്‍,
ഇത്തരം സാഹചര്യങ്ങളില്‍
അടിയന്തര
സഹായമെത്തിക്കുന്നതിനും
ഫലപ്രദമായി
രക്ഷാപ്രവര്‍ത്തനം
നടത്തുന്നതിനും
ദുരന്തനിവാരണ
അതോറിറ്റിയെ
ശാക്തീകരിക്കുന്നതിന്
പദ്ധതിയുണ്ടോ; ഇതിനായി
എന്തെല്ലാം ആധുനീകരണ
പ്രവര്‍ത്തനങ്ങളാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ദുരന്ത
ലഘൂകരണ പദ്ധതികള്‍
എന്തൊക്കെയാണെന്നും അവ
കാര്യക്ഷമമായി
നടപ്പിലാക്കാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
എന്തെല്ലാമാണെന്നും
അറിയിക്കാമോ;
(സി)
ദുരന്തനിവാരണ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനും
അടിയന്തരഘട്ട കാര്യ
നിര്‍വ്വഹണത്തിനുമുള്ള
സംവിധാനങ്ങളും
ഉപകരണങ്ങളും
എന്തെല്ലാമാണെന്നും അവ
കൂടുതല്‍ ഫലപ്രദവും
കാര്യക്ഷമവുമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വിശദമാക്കുമോ?
മത്സ്യത്തൊഴിലാളി
സമ്പൂര്‍ണ്ണ ഭവന പദ്ധതി
*99.
ശ്രീ.വി.
ജോയി
,,
എസ്.ശർമ്മ
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
മത്സ്യത്തൊഴിലാളികള്‍ക്കും
അവരുടെ തൊഴില്‍
മേഖലയ്ക്ക്
അടുത്തുതന്നെ കിടപ്പാടം
നല്കാന്
ലക്ഷ്യമിട്ടുള്ള
മത്സ്യത്തൊഴിലാളി
സമ്പൂര്‍ണ്ണ ഭവന
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
ഭവന
പുനരുദ്ധാരണത്തിനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
കടലാക്രമണം
രൂക്ഷമായ
പ്രദേശങ്ങളില്‍
താമസിക്കുന്നവരെ
സുരക്ഷിതമായി
പുനരധിവസിപ്പിക്കാന്‍
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ;
(ഡി)
തീരദേശ
പരിപാലന നിയമം
മത്സ്യത്തൊഴിലാളികളുടെ
ഭവന നിര്‍മ്മാണത്തിനും
പുനരുദ്ധാരണത്തിനും
പ്രതിബന്ധം
സൃഷ്ടിക്കുന്നത്
പരിഹരിക്കാന്‍ ഇടപെടല്‍
നടത്തുമോ?
നിര്‍മ്മിതികള്‍ക്ക്
നിശ്ചിത ഗുണനിലവാരം
*100.
ശ്രീ.പി.വി.
അന്‍വര്‍
,,
ജെയിംസ് മാത്യു
,,
വി. കെ. സി. മമ്മത് കോയ
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ റോഡ്,
പാലം, കെട്ടിടം
തുടങ്ങിയവയുടെ
നിര്‍മ്മാണത്തിലുള്ള
വ്യാപകമായ അഴിമതി
അവസാനിപ്പിക്കുന്നതിനും
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനും
സര്‍ക്കാര്‍
പ്രഖ്യാപിച്ച സോഷ്യല്‍
ഓഡിറ്റിംഗ്
യാഥാര്‍ത്ഥ്യമായിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
നിര്‍മ്മിതികള്‍ക്ക്
നിശ്ചിത ഗുണനിലവാരവും
ഈടും
ഉറപ്പുവരുത്തുന്നതിനും
അതില്‍ വീഴ്ച
വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കും
കരാറുകാര്‍ക്കുമെതിരെ
നിയമനടപടി
സാധ്യമാക്കുന്നതിനും
നിയമ നിര്‍മ്മാണം
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പൊതുമരാമത്ത്
വകുപ്പ് നടത്തുന്ന
പ്രവൃത്തികള്‍,
പ്രത്യേകിച്ച്
റോഡുനിര്‍മ്മാണം
കാലാവസ്ഥക്കനുയോജ്യമായ
സാങ്കേതിക വിദ്യ
സ്വീകരിച്ച്
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
മത്സ്യ
മേഖലയിലെ ഇടനിലക്കാരെ
നിയന്ത്രിക്കാന്‍ നടപടി
*101.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എം. മുകേഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളെയും
ഉപഭോക്താക്കളെയും
ഒരുപോലെ ചൂഷണം
ചെയ്യുന്ന
ഇടനിലക്കാരുടെ ഇടപെടല്‍
നിയന്ത്രിക്കാന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
മത്സ്യഫെഡ്
ആരംഭിച്ചിട്ടുള്ള ഫിഷ്
മാര്‍ട്ടുകളും ആധുനിക
വിപണന രീതികളും
വ്യാപിപ്പിച്ച്
ഹാനികരമായ
രാസവസ്തുക്കള്‍
ചേര്‍ക്കാത്ത
ഗുണനിലവാരമുള്ള മത്സ്യം
ലഭ്യമാക്കാനുള്ള പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
മത്സ്യ
മാര്‍ക്കറ്റുകളുടെ
നവീകരണത്തിനായി നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളി
മേഖലയുടെ സമഗ്രവികസനം
*102.
ശ്രീ.സി.കൃഷ്ണന്
,,
കെ. ആന്‍സലന്‍
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളി
മേഖലയുടെ
സമഗ്രവികസനത്തിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
മത്സ്യത്തൊഴിലാളി
മേഖലയില്‍ സമ്പൂര്‍ണ്ണ
ഭവനം എന്ന ലക്ഷ്യം
സാക്ഷാത്കരിക്കുന്നതിന്
'ലൈഫ്' മിഷന്റെ ഭാഗമായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
മുടങ്ങിക്കിടന്നിരുന്ന
മത്സ്യത്തൊഴിലാളി
പെന്ഷന് കുടിശിക
മുഴുവന്‍
കൊടുത്തുതീര്‍ത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
മത്സ്യത്തൊഴിലാളി
പെന്ഷന് തുകയും
വിവാഹധനസഹായ തുകയും
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സംസ്ഥാന
വിദ്യാഭ്യാസ ചട്ടങ്ങളുടെ
പരിഷ്കരണം
*103.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എം.ഉമ്മര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വിദ്യാഭ്യാസ
ചട്ടങ്ങളില്‍
കാലാനുസൃതമായി സമഗ്രമായ
പരിഷ്ക്കരണം വരുത്തേണ്ട
ആവശ്യകത
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പരിഷ്ക്കരണം
നടപ്പിലാക്കാത്തതിനാല്‍
കെ.ഇ.ആര്. പ്രകാരമുള്ള
കോടതി വ്യവഹാരങ്ങള്‍
വര്‍ദ്ധിച്ച് വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
2009-ലെ
വിദ്യാഭ്യാസ അവകാശനിയമം
നടപ്പിലാക്കിയ
സാഹചര്യത്തില്‍ കേരള
വിദ്യാഭ്യാസ ചട്ടം
അടിയന്തരമായി
പരിഷ്ക്കരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കുറ്റാലം
കൊട്ടാരത്തിന്റെ സംരക്ഷണം
*104.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
ടി.എ.അഹമ്മദ് കബീര്‍
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുനെല്‍വേലിയിലെ
കുറ്റാലത്ത് സംസ്ഥാന
ഗവണ്മെന്റ്
ഉടമസ്ഥതയിലുള്ള
കൊട്ടാരവും ചുറ്റുമുള്ള
വസ്തുവകകളും
നോക്കിനടത്തുന്നതിന്
നിലവിലുള്ള
ക്രമീകരണങ്ങള്‍
എന്തെല്ലാമാണ്;
(ബി)
കൊട്ടാരത്തിന്റെ
സംരക്ഷണത്തിനായി
നിയോഗിച്ച വ്യക്തി
സര്‍ക്കാര്‍ സ്ഥലം
കൈമാറ്റം ചെയ്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ ഇതിനെതിരെ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വിശദമാക്കുമോ?
കെ.എസ്.ടി.പി.
രണ്ടാംഘട്ട പദ്ധതി
*105.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
പി.കെ. ശശി
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി.
രണ്ടാംഘട്ട പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
രണ്ടാംഘട്ട
പദ്ധതിയ്ക്കായി എത്ര
തുകയാണ് ലോക ബാങ്ക്
വായ്പയായി
ലഭിച്ചിട്ടുള്ളതെന്നും
സംസ്ഥാന സര്‍ക്കാര്‍
വിഹിതം എത്ര
ശതമാനമാണെന്നും
അറിയിക്കാമോ;
(സി)
ഇതില്‍
ഏതെല്ലാം പദ്ധതികളാണ്
നിലവില്‍
പൂര്‍ത്തിയാക്കിയിട്ടുള്ളത്;
(ഡി)
പദ്ധതിയിലെ
ഏതെങ്കിലും
പ്രവൃത്തികള്‍
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെ
പൂര്‍ത്തിയാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
പൊതു
വിദ്യാലയങ്ങളുടെ
ആധുനികവത്ക്കരണം
*106.
ശ്രീ.എസ്.ശർമ്മ
,,
റ്റി.വി.രാജേഷ്
,,
ഒ. ആര്. കേളു
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതു വിദ്യാലയങ്ങളെ
ആധുനികവത്ക്കരിച്ച്
മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്റെ
ഭാഗമായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
അധ്യാപകര്‍ക്ക് പരിശീലന
പരിപാടികള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
വിദ്യാലയങ്ങളെ ഹെെടെക്
ആക്കുന്നതിനും പൊതു
വിദ്യാലയങ്ങളിലെ പഠന
ബോധന പ്രക്രിയകള്‍
കൂടുതല്‍
ശാക്തീകരിക്കുന്നതിനും
ഇത്തരം പരിശീലന
പരിപാടികള്‍ എത്രമാത്രം
സഹായകരമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
കുട്ടികളില്‍
അറിവിന്റെ പരിപോഷണം
കൂടുതല്‍ വേഗത്തില്‍
സാധ്യമാക്കുന്നതിന്
ഇത്തരം പരിശീലന
പരിപാടികള്‍ വീണ്ടും
സംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തകര്‍ന്ന
റോഡുകളുടെ അറ്റകുറ്റപ്പണി
*107.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.മുരളി
പെരുനെല്ലി
,,
പുരുഷന് കടലുണ്ടി
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണത്തിലെ
പോരായ്മയും കനത്ത മഴയും
കാരണം ഗതാഗതം
ദുസ്സഹമാക്കും വിധം
വ്യാപകമായി തകര്‍ന്ന
റോഡുകളുടെ
അറ്റകുറ്റപ്പണി നടത്തി
ഗതാഗത യോഗ്യമാക്കാന്‍
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ജി.എസ്.ടി.
അധിക ബാധ്യത
ഉണ്ടാക്കുമെന്ന
പേരില്‍, ഏറ്റെടുത്ത
പണികള്‍ നടത്താന്‍
കരാറുകാർ വിസമ്മതിച്ചത്
പരിഹരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(സി)
മഴയില്‍
എളുപ്പം തകരാത്ത
റബ്ബര്‍ മിശ്രിത
ടാറിംഗ് പോലെയുള്ള നവീന
സാങ്കേതിക വിദ്യകള്‍
നിര്‍മ്മാണ
പ്രവൃത്തികളില്‍
ഉപയോഗിക്കുന്നത്
വ്യാപകമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം
*108.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
വിശദമാക്കുമോ;
(ബി)
റെയില്‍വേയുമായി
സഹകരിച്ച് ജോയിന്റ്
വെഞ്ച്വര്‍ കമ്പനി
രൂപീകരിച്ചതിന്റെ
അടിസ്ഥാനത്തില്‍
നടപ്പിലാക്കുവാന്‍
തീരുമാനിച്ച
പദ്ധതികളുടെ നിലവിലെ
അവസ്ഥ വിശദീകരിക്കുമോ;
(സി)
റെയില്‍
വികസനത്തിന് ആവശ്യമായ
ഭൂമി
ഏറ്റെടുക്കുന്നതിലുള്ള
കാലതാമസമാണ് പദ്ധതി
പ്രവര്‍ത്തനങ്ങൾ
മന്ദഗതിയിലാകാൻ കാരണം
എന്നത് പരിഗണിച്ച്
ഇക്കാര്യത്തില്‍
പ്രത്യേക ശ്രദ്ധ
ചെലുത്തുമോ?
റീസര്‍വ്വെ
സംബന്ധിച്ച പരാതികള്‍
*109.
ശ്രീ.കെ.മുരളീധരന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീസര്‍വ്വെ
സംബന്ധിച്ച പരാതികള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് കേരള
സര്‍വ്വെ ആന്റ് ബൗണ്ടറി
റൂള്‍സില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
റീസര്‍വ്വെ
പൂര്‍ത്തിയാക്കിയ 884
വില്ലേജുകളില്‍ നിന്നും
2010ന് ശേഷം ലഭിച്ച
പരാതികളില്‍ ഇനിയും
പരിഹാരം
കാണാനുള്ളവയില്
സമയബന്ധിതമായി
തീര്‍പ്പ്
കല്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കേരള
കാഷ്യൂ ബോര്‍ഡിന്‍െറ
പ്രവര്‍ത്തനം
*110.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കാഷ്യൂ ബോര്‍ഡിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കാഷ്യൂ
ബോര്‍ഡില്‍ സംസ്ഥാന
സര്‍ക്കാരിന്റെ ഓഹരി
വിഹിതം എത്ര കോടി
രൂപയാണ്; ഇതില്‍ എത്ര
തുക നാളിതുവരെ
കൈമാറിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
വിദേശ
രാജ്യങ്ങളില്‍ നിന്നും
തോട്ടണ്ടി
വാങ്ങുന്നതിന് കാഷ്യൂ
ബോര്‍ഡ് ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍ എത്ര
മെട്രിക് ടണ്‍
കശുവണ്ടി, ഏതൊക്കെ
രാജ്യങ്ങളില്‍ നിന്നും
വാങ്ങുന്നതിനാണ് കരാര്‍
ഒപ്പിട്ടിട്ടുള്ളത്;
(ഡി)
ബോര്‍ഡിന്
വായ്പ നല്‍കുന്നതിന്
ബാങ്കുകള്‍ മുന്നോട്ട്
വന്നിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
കശുവണ്ടി
മേഖലയില്‍
നിലനില്‍ക്കുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതിന്
കാഷ്യൂ ബോര്‍ഡിന്റെ
ഇടപെടല്‍ എത്രമാത്രം
സഹായകമായിട്ടുണ്ടെന്ന്
വിശദീകരിക്കുമോ?
പൊതുവിദ്യാലയങ്ങളില്‍
ആധുനിക ലൈബ്രറി സംവിധാനം
*111.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ഇ.പി.ജയരാജന്
,,
കെ. ദാസന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളില്‍
ആധുനിക ലൈബ്രറി
സംവിധാനം
ഒരുക്കുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായുള്ള
പുസ്തക ശേഖരണം എപ്രകാരം
നടത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
പദ്ധതിയ്ക്കായി
സര്‍ക്കാര്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
വിദ്യാര്‍ത്ഥികള്‍ക്ക്
പാഠപുസ്തകങ്ങളുമായി
ബന്ധപ്പെട്ട റഫറന്‍സ്
പുസ്തകങ്ങള്‍
ഡിജിറ്റലായി
ലഭ്യമാകുന്നതിന്
പ്രസ്തുത പദ്ധതിയില്‍
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
സ്കൂളുകളിൽ
അടൽ ടിങ്കറിങ്ങ് ലാബുകൾ
*112.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
എ. കെ. ശശീന്ദ്രന്
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളിൽ
അടൽ ഇന്നോവേഷൻ മിഷൻ
പ്രകാരം നടപ്പാക്കുന്ന
അടൽ ടിങ്കറിങ്ങ്
ലാബുകളിൽ 3ഡി
പ്രിന്റിംഗ്,
റോബോട്ടിക്സ്, സെൻസർ
ടെക്നോളജി തുടങ്ങിയവയിൽ
പരിശീലനം നല്‍കുന്നതിന്
പ്രത്യേകം സിലബസുകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഇതിൽ പരിശീലനം നല്കുവാൻ
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുളളത്;
(ബി)
എത്ര
സ്കൂളുകളിൽ അടൽ
ടിങ്കറിങ്ങ് ലാബുകൾ
സ്ഥാപിച്ചിട്ടുണ്ട്;
സ്കൂളുകളിൽ പ്രസ്തുത
ലാബുകൾ
സ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
പൂർത്തീകരിക്കേണ്ടത്?
വിദ്യാര്‍ത്ഥികളുടെ
സംഘടിക്കുവാനുള്ള അവകാശം
*113.
ശ്രീ.പി.ടി.എ.
റഹീം
,,
റ്റി.വി.രാജേഷ്
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭരണഘടന
ഉറപ്പുനല്‍കുന്ന
മൗലികാവകാശങ്ങളിലൊന്നായ
സംഘടിക്കുവാനുള്ള
അവകാശം, വിദ്യാര്‍ത്ഥി
സംഘടനകള്‍ക്ക്
നിഷേധിച്ചത്
പരിഹരിക്കാനായി എന്തു
നടപടി സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കാമോ;
(ബി)
വിദ്യാര്‍ത്ഥികളുടെയും
അധ്യാപക-അനധ്യാപക
ജീവനക്കാരുടെയും സംഘടനാ
സ്വാതന്ത്ര്യം
പരിരക്ഷിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സ്വാശ്രയ
വിദ്യാഭ്യാസ
സ്ഥാപനങ്ങളിൽ
ഇടിമുറിയും തടവറകളും
ഗുണ്ടകളുമുണ്ടെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ
ഇല്ലാതാക്കാനുള്ള
ഏതെങ്കിലും കോടതി
വിധികളോ ഉത്തരവുകളോ
ഉള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
സ്വാശ്രയ
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ ഇത്തരം
ദുഷ്പ്രവണതകള്‍
അവസാനിപ്പിക്കാനായി
നിയമ നിര്‍മ്മാണം
നടത്താൻ
ഉദ്ദേശിക്കുന്നുണ്ടോ?
ഭൂമി
കൈയ്യേറ്റം തടയുന്നതിന്
നടപടികള്‍
*114.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമി
കൈയ്യേറ്റം തടയുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
അനധികൃത
കയ്യേറ്റങ്ങള്‍
സമയബന്ധിതമായി
ഒഴിപ്പിക്കുന്നതിന്
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനു ശേഷം ഭൂമി
കയ്യേറ്റം
ഒഴിപ്പിച്ചതിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ?
ദുരന്തനിവാരണ
അതോറിറ്റി
*115.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകപ്പിന് കീഴിലുള്ള
ദുരന്തനിവാരണ
അതോറിറ്റിയുടെ
ദുരന്തലഘൂകരണ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓഖി
ദുരന്തമുണ്ടായപ്പോള്‍
ദുരന്തസാധ്യത അപഗ്രഥനം
ചെയ്യുന്നതില്‍
ദുരന്തനിവാരണ അതോറിറ്റി
പരാജയപ്പെടുകയും
ദുരന്തസാധ്യത
കുറയ്ക്കുന്നതിനായി
മത്സ്യത്തൊഴിലാളികള്‍ക്ക്
മുന്നറിയിപ്പ്
നല്കുന്നതില് വീഴ്ച
വരുത്തുകയും ചെയ്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
ദുരന്ത
നിവാരണ
അതോറിറ്റിക്കുണ്ടായ
പരാജയമാണ് 77ല്‍ പരം
മത്സ്യത്തൊഴിലാളികള്‍
മരണമടയുന്നതിനും 324
പേരെ കാണാതാവുന്നതിനും
ഇടയാക്കിയത് എന്നത്
പരിഗണിച്ച് പ്രസ്തുത
അതോറിറ്റിക്കുണ്ടായ
വീഴ്ചയെക്കുറിച്ച്
അന്വേഷിക്കുമോ;
(ഡി)
ശാസ്ത്രീയ
അടിത്തറയോടു കൂടിയ
ദുരന്ത മുന്നറിയിപ്പ്
സാങ്കേതിക വിദ്യ
സംസ്ഥാനത്ത്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഓഖി
ചുഴലിക്കൊടുങ്കാറ്റ്
സംബന്ധിച്ച
മുന്നറിയിപ്പ്
മത്സ്യത്തൊഴിലാളികള്‍ക്ക്
എന്നാണ് നല്‍കിയതെന്ന്
വെളിപ്പെടുത്തുമോ?
വയൽ
നികത്തി വീട് നിർമ്മാണം
*116.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008-ന്
മുമ്പ്
നികന്നുകിടക്കുന്നതും
വില്ലേജ്
റിക്കാഡുകളില്‍ നിലം
എന്ന്
രേഖപ്പെടുത്തിയിരിക്കുന്നതും
ഡാറ്റാ ബാങ്കില്‍
ഉള്‍പ്പെടാത്തതുമായ
ഭൂമിയില്‍ വീട്
നിർമ്മിക്കുന്നതിന്
അനുമതി
നല്‍കിക്കൊണ്ടുള്ള
ഉത്തരവ് ബഹു.
ഹെെക്കോടതി
റദ്ദാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇൗ
സാഹചര്യത്തില്‍ വീട്
നിർമ്മാണത്തിനുളള
അനുമതി നല്‍കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കുന്നതെന്നറിയിക്കുമോ;
(സി)
കേരള
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
ആക്ട് പ്രകാരം
തയ്യാറാക്കിയ
ഡാറ്റാബാങ്കില്‍
തെറ്റായി
ഉള്‍പ്പെട്ടിട്ടുള്ള
വിവരങ്ങള്‍
തിരുത്തുന്നതിന്
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പുതിയകാലം
പുതിയ നിര്‍മ്മാണം
*117.
ശ്രീ.ഡി.കെ.
മുരളി
,,
രാജു എബ്രഹാം
,,
സി. കെ. ശശീന്ദ്രന്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് ഏറ്റെടുക്കുന്ന
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാതിരിക്കുന്നത്
വഴി അധികച്ചെലവും
പാഴ്ച്ചെലവും
ഉണ്ടാകുന്നത് തടയാന്‍
എന്തെല്ലാം ഇടപെടല്‍
നടത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
പുതിയകാലം
പുതിയ നിര്‍മ്മാണം എന്ന
സര്‍ക്കാരിന്റെ
പ്രഖ്യാപിത
നയത്തിനനുസൃതമായി നൂതന
സാങ്കേതിക വിദ്യകളിലും
നിര്‍മ്മാണ രീതികളിലും,
എഞ്ചിനീയര്‍മാര്‍ക്കും
കരാറുകാര്‍ക്കും
പരിശീലനം നല്കാന്
പദ്ധതിയുണ്ടോ;
(സി)
നിര്‍മ്മാണത്തിലും
മേല്‍നോട്ടത്തിലും
വീഴ്ച വരുത്തുന്ന
കരാറുകാരെയും
ഉദ്യോഗസ്ഥരെയും അതിന്റെ
നഷ്ടം വഹിക്കാന്‍
ബാദ്ധ്യസ്ഥരാക്കുന്നതിന്
നിയമനിര്‍മ്മാണം
ഉദ്ദേശിക്കുന്നുണ്ടോ?
അക്കാദമിക്
മാസ്റ്റര്‍പ്ലാന്‍
*118.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
ജെയിംസ് മാത്യു
,,
ഐ.ബി. സതീഷ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
യജ്ഞത്തിന്റെ ഭാഗമായി
മുഴുവന്‍
പൊതുവിദ്യാലയങ്ങളിലും
അക്കാദമിക്
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍,
എയ്ഡഡ് സ്ക്കുളുകളിലെ
വിദ്യാര്‍ത്ഥികളുടെ
പഠനനിലവാരം വിശദമായി
പരിശോധിച്ചതിന് ശേഷമാണോ
പദ്ധതിക്ക് രൂപം
നല്‍കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
പദ്ധതിയുടെ
ഫലപ്രദമായ
നടത്തിപ്പിനായി
ജനപ്രതിനിധികളുടെയും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയും
പങ്കാളിത്തം
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
സ്ക്കുളുകളും
കോളേജുകളും ലഹരി
വിമുക്തമാക്കുന്നതിന് പദ്ധതി
*119.
ശ്രീ.കെ.
ബാബു
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ക്കുളുകളും
കോളേജുകളും ലഹരി
വിമുക്തമാക്കുന്നതിന്
പൊതുവിദ്യാഭ്യാസ
സംരക്ഷണ പദ്ധതിയില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
വിദ്യാര്‍ത്ഥികള്‍
ലഹരി വ്യാപാരത്തിന്റെ
ഇടനിലക്കാരാകുന്നത്
തടയുന്നതിനും
വിദ്യാലയങ്ങളുടെ
സമീപത്ത്
ലഹരിപദാര്‍ത്ഥങ്ങളുടെ
ലഭ്യത
ഇല്ലാതാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
വിദ്യാലയങ്ങളിലെ
ലഹരി വിരുദ്ധ
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങൾക്ക്
എതെല്ലാം വകുപ്പുകളുടെ
ഏകോപനമാണ്
സാധ്യമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
നീലക്കുറിഞ്ഞി
ഉദ്യാന സംരക്ഷണം
*120.
ശ്രീ.പി.ടി.
തോമസ്
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീലക്കുറിഞ്ഞി
ഉദ്യാനം
സംരക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ഇത്
സംബന്ധിച്ച്
പഠിക്കുവാന്‍ നിയോഗിച്ച
മന്ത്രിതല സമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
എന്തൊക്കെയാണ്;
(സി)
നീലക്കുറിഞ്ഞി
ഉദ്യാനം
ഉള്‍ക്കൊള്ളുന്ന
വട്ടവട,
കൊട്ടക്കമ്പൂര്‍
വില്ലേജുകളില്‍ വന്‍കിട
കയ്യേറ്റങ്ങളും
വ്യാജപട്ടയങ്ങളും
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?