ഭൂഗർഭ
ജല സംരക്ഷണ നടപടികൾ
*211.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗർഭ
ജല സംരക്ഷണത്തിനായി
കൈക്കൊണ്ട നടപടികൾ
വ്യക്തമാക്കുമോ;
(ബി)
ഉപയോഗശൂന്യമായ
കുഴൽ കിണറുകൾ റീചാർജ്
ചെയ്യുന്നതിനായി
എന്തെങ്കിലും പദ്ധതികൾ
പരിഗണനയിലുണ്ടോ;
(സി)
കുഴൽകിണർ
നിർമ്മിക്കുന്നതിനായി
എൻ.ഒ.സി നൽകുന്നതിനും
ഭൂഗർഭജല ദുരുപയോഗം
തടയുന്നതിനും ഭൂഗർഭജലം
സംരക്ഷിക്കുന്നതിനുമായി
കേന്ദ്രം പുറത്തിറക്കിയ
കരട് മാർഗ
നിർദ്ദേശങ്ങളിൽ
സ്വീകരിച്ച നിലപാടുകൾ
വ്യക്തമാക്കുമോ?
ജല
അതോറിറ്റിയുടെ കുടിവെള്ള
വിതരണം
*212.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
ടി.എ.അഹമ്മദ് കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
അതോറിറ്റി വിതരണം
നടത്തുന്ന
വെള്ളത്തിന്റെ വലിയൊരു
ഭാഗവും ചോര്‍ച്ച വഴി
നഷ്ടപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
കണ്ടെത്തി തടയുന്നതിനും
പരിഹരിക്കുന്നതിനും
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രധാന
നഗരപ്രദേശങ്ങളില്‍
ജലവിതരണം
തടസ്സപ്പെടാതിരിക്കുന്നതിനും
ചോര്‍ച്ച
ഒഴിവാക്കുന്നതിനും
എന്തെങ്കിലും പദ്ധതി
ഉണ്ടോ; എങ്കില്‍ ഇതിന്
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ;
(ഡി)
കുടിവെള്ള
വിതരണം
സ്മാര്‍ട്ടാക്കുന്നതിന്
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
ക്ഷീരകര്‍ഷകരുടെ
ക്ഷേമം
*213.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരകര്‍ഷകരുടെ
ക്ഷേമത്തിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
സമഗ്ര ലൈവ്സ്റ്റോക്ക്
ഇന്‍ഷ്വറന്‍സ് സ്കീം
നടപ്പിലാക്കിയിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(സി)
ഏതൊക്കെ
ഗ്രാമപഞ്ചായത്തുകളിലാണ്
നിലവില്‍ ക്ഷീരഗ്രാമം
പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്;പ്രസ്തുത
പദ്ധതി കൂടുതല്‍
ഗ്രാമപഞ്ചായത്തുകളിലേക്ക്
വ്യാപിപ്പിക്കുമോ;
(ഡി)
ക്ഷീരോല്പാദന
മേഖലയില്‍
സ്വയംപര്യാപ്തത
കൈവരിക്കുന്നതിന്
പുതുതായി എന്തെങ്കിലും
പദ്ധതി കൊണ്ടുവരുവാന്‍
ഉദ്ദേശമുണ്ടോയെന്നറിയിക്കുമോ?
മനുഷ്യവാസകേന്ദ്രങ്ങളിലെ
വന്യജീവി ആക്രമണം
*214.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ. ബാബു
,,
എസ്.രാജേന്ദ്രന്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാതിര്‍ത്തിയോടു
ചേര്‍ന്നുള്ള
മനുഷ്യവാസകേന്ദ്രങ്ങളിൽ
ഉണ്ടാകുന്ന വന്യജീവി
ആക്രമണം തടയാൻ
ആവശ്യപ്പെട്ടുകൊണ്ട്
മനുഷ്യാവകാശ കമ്മീഷൻ
നൽകിയിരിക്കുന്ന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
വനത്തിനുള്ളില്‍
ജലത്തിനും ആഹാരത്തിനും
ദൗര്‍ലഭ്യം
വര്‍ദ്ധിച്ചുവരുന്നതും
വന്യമൃഗങ്ങളുടെ എണ്ണം
പെരുകുന്നതും കൊണ്ട്
വനാതിര്‍ത്തിയിൽ
മനുഷ്യവാസം
അസാദ്ധ്യമാക്കുന്ന
തരത്തിൽ വന്യജീവി
ആക്രമണം വര്‍ദ്ധിച്ചു
വരുന്നത്
നിയന്ത്രിക്കാൻ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(സി)
കിഫ്ബി
വഴി നടത്തുമെന്ന്
പ്രഖ്യാപിച്ചിട്ടുള്ള
റെയിൽ ഫെൻസിംഗ്,
സോളാര്‍ പവര്‍ ഫെൻസിംഗ്
തുടങ്ങിയ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ?
വനമേഖലയിൽ
നടത്തിയിട്ടുള്ള വേനൽക്കാല
മുന്നൊരുക്കങ്ങള്‍
*215.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
സി. ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരുന്ന
വേനൽക്കാലത്തെ നേരിടാൻ
വനമേഖലയിൽ
നടത്തിയിട്ടുള്ള
മുന്നൊരുക്കങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ജലലഭ്യതയും
ഭക്ഷണലഭ്യതയും
കുറയുന്നതിനാൽ
വേനൽക്കാലത്ത്
വന്യജീവികള്‍ കൂടുതലായി
നാട്ടിലേക്കിറങ്ങാനുള്ള
സാധ്യത
കുറയ്ക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
മൃഗങ്ങള്‍ക്ക്
ഭക്ഷണലഭ്യത
ഉറപ്പാക്കുന്ന വിധത്തിൽ
വനത്തിനുള്ളിൽ
ഫലവൃക്ഷത്തൈകള്‍
നട്ടുപിടിപ്പിച്ചിട്ടുണ്ടോ;
(ഡി)
വനത്തിനുള്ളിൽ
ഒരു പ്രത്യേക മേഖല വേലി
കെട്ടിത്തിരിച്ച്
അതിനുള്ളിലെ
ഫലവൃക്ഷങ്ങള്‍
വളര്‍ച്ചയെത്തുന്നതുവരെ
സംരക്ഷിച്ച്
വളര്‍ത്തുന്ന രീതി
പരീക്ഷിക്കുമോ;
വ്യക്തമാക്കുമോ?
ജലസ്രോതസ്സുകള്‍
മാലിന്യമുക്തമാക്കാന്‍ നടപടി
*216.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
ജലസ്രോതസ്സുകളില്‍
മാലിന്യം തള്ളി വെള്ളം
മലിനമാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇങ്ങനെ
ചെയ്യുന്നവര്‍ക്കെതിരെ
നിലവിലുള്ള നിയമത്തില്‍
മാറ്റം വരുത്തി കര്‍ശന
നടപടി സ്വീകരിക്കുമോ;
(ബി)
കേരളത്തില്‍
കുടിവെള്ളക്ഷാമം പല
സന്ദര്‍ഭങ്ങളിലും വളരെ
കൂടുതലായതിനാൽ ഈ വസ്തുത
മുന്നില്‍ക്കണ്ട്
ജലസ്രോതസ്സുകളെ
മാലിന്യമുക്തമാക്കി,
വിവിധ പദ്ധതികള്‍
ആസൂത്രണം ചെയ്യാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
കുടിവെള്ള
ലഭ്യതയ്ക്കും കൃഷിക്കും
മറ്റുമായി പുതിയ
ജലസ്രോതസ്സുകള്‍
കണ്ടെത്താന്‍ അതത്
പ്രദേശത്തെ
നിയമസഭാംഗങ്ങളെ
ഉള്‍പ്പെടുത്തി,
പ്രത്യേക
ഇന്‍വെസ്റ്റിഗേഷന്‍
ഗ്രൂപ്പ് ഉണ്ടാക്കി,
പദ്ധതികള്‍
രൂപീകരിച്ച്, ജലക്ഷാമം
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ജലമോഷണവും
ചോര്‍ച്ചയും ഒഴിവാക്കാന്‍
നടപടി
*217.
ശ്രീ.എന്‍.
വിജയന് പിള്ള
,,
എ. പ്രദീപ്കുമാര്‍
,,
ഡി.കെ. മുരളി
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റി പമ്പ് ചെയ്തു
ശുദ്ധീകരിക്കുന്ന
ജലത്തിന്റെ 55
ശതമാനത്തില്‍ താഴെ
മാത്രമേ മീറ്റര്‍
ചെയ്യപ്പെടുന്നുള്ളു
എന്നതിനാല്‍
വന്‍തോതിലുള്ള
ജലമോഷണവും ചോര്‍ച്ചയും
ഒഴിവാക്കാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
പഴക്കംചെന്ന പൈപ്പുകളും
പമ്പ് സെറ്റുകളും
മാറ്റി സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
തിരുവനന്തപുരം,
കൊച്ചി, കോഴിക്കോട്
എന്നീ നഗരങ്ങളില്‍
സദാസമയവും കുടിവെള്ളം
കിട്ടുന്ന രീതിയില്‍
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്ത്
ആവര്‍ത്തിച്ചുണ്ടാകുന്ന
വരള്‍ച്ച
കണക്കിലെടുത്ത്
നടത്തിയിട്ടുള്ള
ജലസംരക്ഷണ, ജലസുരക്ഷ
പദ്ധതികളുടെ
പുരോഗതിയെന്തെന്ന്
വിശദമാക്കാമോ?
എന്‍ഫോഴ്സ്മെന്റ്
പ്രവര്‍ത്തനം
*218.
ശ്രീ.ഐ.ബി.
സതീഷ്
,,
വി. അബ്ദുറഹിമാന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാജ
മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും
ഉപയോഗം
തടയുന്നതിനായുള്ള
എന്‍ഫോഴ്സ്മെന്റ്
പ്രവര്‍ത്തനം
ശക്തിപ്പെടുത്താന്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
വര്‍ദ്ധിച്ച്
വരുന്ന അബ്കാരി,
എന്‍.ഡി.പി.എസ്.
കേസുകള്‍
കണക്കിലെടുത്ത്
'വിമുക്തി'യുടെ
പ്രവര്‍ത്തനം കൂടുതല്‍
ശാക്തീകരിക്കാന്‍ ലഹരി
വിമുക്ത മിഷന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
മദ്യത്തിന്
അടിമപ്പെട്ടവരെ
ചികിത്സിക്കാനായി എല്ലാ
ജില്ലകളിലും ഡി
അഡിക്ഷന് സെന്ററുകള്‍
തുടങ്ങാനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
ലഹരിയില്‍ നിന്നും
മോചിപ്പിക്കാനെന്ന
പേരില്‍ ഉള്ള അസംഖ്യം
വ്യാജ ഡി അഡിക്ഷന്
സെന്ററുകളെ
നിയന്ത്രിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ?
തൊഴിലാളി
ക്ഷേമനിധി ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
*219.
ശ്രീ.എസ്.ശർമ്മ
,,
കെ. ആന്‍സലന്‍
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
തുടര്‍ന്നുവരുന്ന
തൊഴിലാളി വിരുദ്ധ
നയങ്ങള്‍ക്ക് ബദലായി,
സംസ്ഥാന സര്‍ക്കാര്‍
തൊഴിലാളി
ക്ഷേമത്തിനായും വേതന
സുരക്ഷയ്ക്കായും
നടത്തുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
സംസ്ഥാനത്തെ വിവിധ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡുകളുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിരുന്നോ; വിശദാംശം
ലഭ്യമാക്കാമോ;
(സി)
കൂടുതല്‍
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിനും
ചെലവ് കുറച്ച്
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
സമാന സ്വഭാവമുള്ള
ക്ഷേമനിധി ബോര്‍ഡുകളെ
സംയോജിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
വനബന്ധു
കല്യാണ്‍ യോജന
*220.
ശ്രീ.എസ്.രാജേന്ദ്രന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.വി.
അന്‍വര്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്‍ഗ്ഗ വിഭാഗക്കാരുടെ
സമ്പൂര്‍ണ്ണ
വികസനത്തിനും
ക്ഷേമത്തിനുമായി
'വനബന്ധു കല്യാണ്‍
യോജന' നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കെെവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പട്ടിക
വര്‍ഗ്ഗ മേഖലയിലെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
പ്രസ്തുത
വിഭാഗക്കാരുടെ
വിദ്യാഭ്യാസം,
ആരോഗ്യം, സാമ്പത്തിക
ഉന്നമനം എന്നിവയ്ക്കായി
എന്തെല്ലാം പദ്ധതികളാണ്
ഇതില്‍ വിഭാവനം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വന്യമൃഗ
ഇടനാഴി
*221.
ശ്രീ.കെ.
ബാബു
,,
സി. കെ. ശശീന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങള്‍
ജനവാസ മേഖലകളിലിറങ്ങി
നാശനഷ്ടങ്ങളുണ്ടാക്കുന്നതിന്
ശാശ്വത പരിഹാരം
കാണുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(ബി)
വനമേഖലകള്‍
തമ്മില്‍ ബന്ധിപ്പിച്ചു
കൊണ്ട് വന്യമൃഗ ഇടനാഴി
നിര്‍മ്മിക്കണമെന്ന്
വെെല്‍ഡ് ലെെഫ്
ബോര്‍ഡ് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
നിര്‍ദ്ദേശം
സംബന്ധിച്ച്
പഠിക്കുന്നതിന് വിദഗ്ധ
സമിതിയെ
ചുമതലപ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത വിദഗ്ധ സമിതി
രൂപീകരിക്കുന്നതിനുള്ള
പ്രാഥമിക
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
വനസംരക്ഷണത്തിനായി
ശാസ്ത്രീയ ജാഗ്രതാസംവിധാനം
*222.
ശ്രീ.വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനസംരക്ഷണത്തിനായി
ശാസ്ത്രീയ
ജാഗ്രതാസംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇതുമൂലം
വനംകൊള്ള തടയുന്നതിനും
വനവിഭവങ്ങളുടെ
സംരക്ഷണത്തിനും
കഴിഞ്ഞിട്ടുണ്ടോ;
(സി)
2017-ല്‍
വനം കൊള്ളയുടെ പേരില്‍
എത്ര കേസുകള്‍
രജിസ്റ്റര്‍ ചെയ്തു;
(ഡി)
വനസംബന്ധമായ
കേസുകളില്‍
കുറ്റക്കാര്‍
ശിക്ഷിക്കപ്പെടുന്നുവെന്ന്
ഉറപ്പുവരുത്തുവാന്‍
ശക്തമായ നടപടികള്‍
സ്വീകരിക്കുമോ?
ഐ.ടി.ഐ.കളുടെ
പ്രവര്‍ത്തനം
മികവുറ്റതാക്കുന്നതിന് നൂതന
പദ്ധതികൾ
*223.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.റ്റി.വി.രാജേഷ്
,,
എം. നൗഷാദ്
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഐ.ടി.ഐ.കളുടെ
പ്രവര്‍ത്തനം കൂടുതല്‍
മികവുറ്റതാക്കുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
വിവിധ
സര്‍ക്കാര്‍, സ്വകാര്യ
ഐ.ടി.ഐ.കളില്‍ നിന്ന്
ട്രേഡ് ടെസ്റ്റ്
വിജയിച്ച
ഉദ്യോഗാര്‍ത്ഥികള്‍ക്കായി
ജോബ് ഫെയര്‍
സംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
എല്ലാ
ഐ.ടി.ഐ.കളിലും ജില്ലാ
വ്യവസായ കേന്ദ്രവുമായി
ചേര്‍ന്ന്
എന്റര്‍പ്രണര്‍ഷിപ്പ്
ക്ലബ്ബുകള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഐ.ടി.ഐ
കാമ്പസുകള്‍
ലഹരിമുക്തമാക്കുക എന്ന
ലക്ഷ്യത്തോടെ
ലഹരിവിമുക്ത
ക്ലബ്ബുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പട്ടികജാതിക്കാരുടെ
ഉന്നമനത്തിനായുള്ള പദ്ധതികൾ
*224.
ശ്രീമതി
സി.കെ. ആശ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിക്കാരില്‍
സാമ്പത്തികമായും,
സാമൂഹികമായും
വിദ്യാഭ്യാസപരമായും
പിന്നോക്കം
നില്ക്കുന്ന
വിഭാഗങ്ങളുടെ സ്ഥിതി
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടികളുടെ
ഉന്നമനത്തിനായുള്ള
വാത്സല്യനിധി പദ്ധതി,
ഹെെസ്കൂള്
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനമുറി
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി എന്നിവയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍ പട്ടികജാതി
വിദ്യാര്‍ത്ഥികളുടെ
വിവിധ വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍ക്കുള്ള
തുക വര്ദ്ധിപ്പിച്ചൂ
നല്‍കിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
പട്ടികജാതിയില്‍പ്പെട്ട
യുവതികള്‍ക്ക്
വിവാഹധനസഹായം
നല്കുന്നുണ്ടോ;വ്യക്തമാക്കുമോ?
കൗശല്‍
കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം
*225.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
റ്റി.വി.രാജേഷ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളുടെ
തൊഴില്‍ അഭിരുചി
മനസ്സിലാക്കി ഉചിതമായ
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിന് ആരംഭിച്ച
കൗശല്‍ കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ; എത്ര
പേര്‍ക്ക് ഇതുവഴി
പ്രയോജനം
ലഭിച്ചിട്ടുണ്ട്;
(ബി)
അഭിരുചിക്കനുസരിച്ച്
തൊഴില്‍
നേടിയെടുക്കാന്‍
തൊഴിലന്വേഷകരെ
പ്രാപ്തരാക്കാനായി
എംപ്ലോയബിലിറ്റി
സെന്ററുകള്‍ക്ക്
എത്രമാത്രം
സാധ്യമായിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
കരിയര്‍
ഡെവലപ്പ്മെന്റ്
സെന്ററുകള്‍
തൊഴിലന്വേഷകര്‍ക്ക്
ഏതു വിധത്തിലുള്ള
സേവനങ്ങളാണ് നല്കി
വരുന്നത്; ഇത്തരം
സെന്ററുകള്‍ കൂടുതലായി
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് അറിയിക്കാമോ?
ഐ.ടി.ഐ
കളിൽ പുതിയ പാഠ്യ പദ്ധതി
*226.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓഫീസ്
ഓട്ടോമേഷൻ,
ആർട്ടിഫിഷ്യൽ
ഇന്റലിജൻസ്,
റോബോട്ടിക്സ് തുടങ്ങിയ
നൂതന സാങ്കേതിക
വിദ്യകളെ ഉൾപ്പെടുത്തി
ഐ.ടി.ഐ കളിൽ പുതിയ
പാഠ്യ പദ്ധതി
തുടങ്ങുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
നിലവിൽ ഇതുമായി
ബന്ധപ്പെട്ട കോഴ്സുകൾ
സംസ്ഥാനത്ത്
നടക്കുന്നുണ്ടോ;
(ബി)
ഓഫീസ്
ഓട്ടോമേഷൻ,
ആർട്ടിഫിഷ്യൽ
ഇന്റലിജൻസ് തുടങ്ങിയ
നൂതന സാങ്കേതിക
വിദ്യകളിൽ പ്രാവീണ്യം
നേടാത്തത് മൂലം
സംസ്ഥാനത്തിനകത്തും
പുറത്തുമായി തൊഴിൽ
നഷ്ടപ്പെട്ടവരുടെ
വിവരങ്ങൾ സംബന്ധിച്ച്
പഠനങ്ങൾ
നടന്നിട്ടുണ്ടോ; എങ്കിൽ
പഠനഫലം ലഭ്യമാക്കുമോ?
സ്ത്രീസൗഹൃദ
തൊഴിലിടങ്ങള്‍
*227.
ശ്രീ.വി.ടി.ബല്‍റാം
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനില്‍ അക്കര
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലിടങ്ങളെ
സ്ത്രീസൗഹൃദമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
വിവിധ
നിയമങ്ങളനുസരിച്ച്
സ്ത്രീത്തൊഴിലാളികള്‍ക്ക്
ലഭിക്കേണ്ട
ആനുകൂല്യങ്ങള്‍
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തൊക്കെ ഇടപെടലുകളാണ്
വകുപ്പ് നടത്തുന്നത്;
(സി)
തുണിവ്യാപാര
സ്ഥാപനങ്ങള്‍ പോലുള്ള
മേഖലകളില്‍
സ്ത്രീത്തൊഴിലാളികള്‍
മണിക്കൂറുകളോളം
നിന്നുകൊണ്ട്
ജോലിചെയ്യേണ്ട സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സ്ത്രീത്തൊഴിലാളികള്‍ക്ക്
ഇരിപ്പിടസൗകര്യം
നിര്‍ബന്ധമാക്കിക്കൊണ്ട്
ഉത്തരവായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉത്തരവ്
പൂര്‍ണ്ണതോതില്‍
നടപ്പിലാക്കുന്നുവെന്ന്
ഉറപ്പുവരുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
തൊഴില്‍
നയം
*228.
ശ്രീ.കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ നയം
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നയം
നടപ്പിലാക്കുന്നതിലൂടെ
തൊഴില്‍ മേഖലയില്‍
എന്തൊക്കെ സമഗ്ര
മാറ്റങ്ങളാണ്
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നത്;
(സി)
എെ.റ്റി.
മേഖലയില്‍
നിലനില്‍ക്കുന്ന
അനിശ്ചിതാവസ്ഥയുടെ
പശ്ചാത്തലത്തില്‍,
പ്രസ്തുത മേഖലയില്‍
ജോലി ചെയ്യുന്നവരുടെ
ജോലി സ്ഥിരത ഉറപ്പു
വരുത്തുന്നതിന്
തൊഴില്‍ നയത്തില്‍
പ്രത്യേക പ്രാധാന്യം
നല്‍കുമോ;
(ഡി)
ഇവരെ
കേരള ഷോപ്പ്സ് ആന്റ്
കോമേഴ്സ്യല്‍
എസ്റ്റാബ്ലിഷ്മെന്റ്
വര്‍ക്കേഴ്സ്
ബോര്‍ഡില്‍
അംഗങ്ങളാക്കുന്നതിന്
നടപടി
സ്വികരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
സാമൂഹിക
വനവല്‍ക്കരണം
*229.
ശ്രീ.വി.ഡി.സതീശന്
,,
അനൂപ് ജേക്കബ്
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹിക
വനവല്‍ക്കരണത്തിനായി
കോടിക്കണക്കിന് രൂപ
ചെലവഴിച്ചുവെങ്കിലും
ഉദ്ദേശിച്ച
ലക്ഷ്യത്തിലെത്തുവാന്‍
സാധിച്ചിട്ടില്ലയെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വഴിയോരങ്ങളില്‍
കോടിക്കണക്കിന് രൂപ
ചെലവഴിച്ച് വച്ച്
പിടിപ്പിച്ച
വൃക്ഷങ്ങള്‍ റോഡ്
വികസനം ഉണ്ടാകുമ്പോള്‍
വെട്ടി
നശിപ്പിക്കുന്നത്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
മുറിച്ചു
മാറ്റുന്ന മരങ്ങളുടെ
എണ്ണത്തിന്റെ
പത്തിരട്ടി മരങ്ങള്‍
വച്ച്
പിടിപ്പിക്കണമെന്ന
നിബന്ധന കൃത്യമായി
പാലിക്കാറുണ്ടോ;
(ഡി)
കഴക്കൂട്ടം-കോവളം
റോഡ് വികസനത്തിന്റെ
പേരില്‍ പ്രസ്തുത
ഭാഗങ്ങളില്‍ നിന്ന്
മുറിച്ചു മാറ്റപ്പെട്ട
മരങ്ങള്‍ക്ക് പകരമായി
പത്തിരട്ടി മരങ്ങള്‍
വച്ച്
പിടിപ്പിച്ചിട്ടുണ്ടോ;
(ഇ)
സ്ക്കൂളുകളിലും
കോളേജുകളിലും തുറസ്സായി
കിടക്കുന്ന
സ്ഥലങ്ങളില്‍
അദ്ധ്യാപകരുടെ പേരില്‍
മരങ്ങള്‍ വച്ച്
പിടിപ്പിക്കുന്നതിനും
അത്
പരിപാലിക്കുന്നതിനും
സ്ക്കൂള് ഫോറസ്ട്രി
ക്ലബ്ബുകള്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിന് പദ്ധതി
ആവിഷ്കരിക്കുമോ;
വ്യക്തമാക്കുമോ?
നദികള്‍
മലിനമാക്കുന്നത് തടയാന്‍
കര്‍മ്മ പദ്ധതി
*230.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നദികള്‍
മലിനമാക്കുന്നത്
തടയാന്‍ എന്തെങ്കിലും
കര്‍മ്മ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പദ്ധതികള്‍
എന്തൊക്കയാണെന്ന്
വിശദമാക്കുമോ?
(ബി)
നദികളിലേക്ക്
മാലിന്യം തളളുന്നവരെ
കണ്ടെത്തുന്നതിനും
അവര്‍ക്ക് അര്‍ഹമായ
ശിക്ഷ നല്‍കുന്നതിനും
സ്വീകരിക്കുന്ന
നടപടികളെന്തെന്ന്
വിശദമാക്കാമോ?
ഇ.എസ്.ഐ.
പദ്ധതി
മെച്ചപ്പെടുത്തുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
*231.
ശ്രീ.കെ.ജെ.
മാക്സി
,,
ഇ.പി.ജയരാജന്
,,
എം. നൗഷാദ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.ഐ.
കോര്‍പ്പറേഷന്റെ
കോഴിക്കോട്, കൊല്ലം
മേഖലാ ഓഫീസുകള്‍
നിര്‍ത്തലാക്കാന്‍
നടത്തുന്ന നീക്കത്തില്‍
നിന്ന്
പിന്തിരിയണമെന്ന്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കേന്ദ്രം
നിലപാട്
അറിയിച്ചിട്ടുണ്ടോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ ഈ
മേഖലയില്‍ ചെലവ്
ചുരുക്കല്‍
നടത്തുമ്പോഴും സംസ്ഥാന
സര്‍ക്കാര്‍ ഇ.എസ്.ഐ.
പദ്ധതി
വിപുലപ്പെടുത്തുന്നതിനും
മെച്ചപ്പെടുത്തുന്നതിനുമായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
ഇ.എസ്.ഐ.
ഡിസ്പെന്‍സറികളില്‍
ജീവനക്കാരുടെ അഭാവം
കൊണ്ട്
ഗുണഭോക്താക്കള്‍ക്ക്
ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും
ആവശ്യാനുസരണം
മരുന്നുകള്‍
ലഭ്യമാക്കുന്നതിനും
ആശുപത്രികളുടെ
പ്രവര്‍ത്തനം
ആധുനികവല്‍ക്കരിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
പേവിഷ
വാക്സിന് നിര്‍മ്മാണം
*232.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
മേഖലയിൽ പേവിഷ
വാക്സിന് നിര്‍മ്മാണം
സംബന്ധിച്ച പദ്ധതി ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കുമോ;
(ബി)
പ്രസ്തുത
വാക്സിന് നിര്‍മ്മാണം
എത്ര
മാസങ്ങള്‍ക്കുള്ളില്‍
ആരംഭിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പേവിഷ
വാക്സിന്
വാങ്ങുന്നതിനായി
സര്‍ക്കാര്‍
പ്രതിവര്‍ഷം എത്ര
തുകയാണ്
ചെലവാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വിജ്ഞാന്
വാടി പദ്ധതി
*233.
ശ്രീ.യു.
ആര്. പ്രദീപ്
,,
ബി.ഡി. ദേവസ്സി
,,
ആര്. രാജേഷ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
യുവാക്കള്‍ക്ക് വിദേശ
രാജ്യങ്ങളില്‍ തൊഴില്‍
നേടുന്നതിനായി
സര്‍ക്കാര്‍ നടത്തിയ
ഇടപെടലിന്റെ വിശദാംശം
നല്‍കുമോ;
(ബി)
അഭ്യസ്തവിദ്യരായ
പട്ടികജാതി യുവാക്കളെ
മത്സരപരീക്ഷയിലൂടെ ജോലി
കരസ്ഥമാക്കുന്നതിന്
പ്രാപ്തരാക്കാനായുള്ള
വിജ്ഞാന് വാടി പദ്ധതി
ഫലപ്രദമായി
നടക്കുന്നുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക്
തൊഴില്‍ പരിശീലനത്തിനും
വൈദഗ്ദ്ധ്യവികസനത്തിനുമായി
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഡി)
സംരംഭങ്ങള്‍
പ്രോത്സാഹിപ്പിക്കാനായി
എന്തൊക്കെ സഹായം നല്കി
വരുന്നുണ്ടെന്ന്
വിശദമാക്കാമോ?
ക്ഷേമനിധി
ബോര്‍ഡുകളുടെ സംയോജനം
*234.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡുകളെ
അംഗത്വത്തിന്റെയും
സാമ്പത്തികസ്ഥിതിയുടെയും
അടിസ്ഥാനത്തിൽ
സംയോജിപ്പിക്കുന്നതിന്
നീക്കമുണ്ടോ;
(ബി)
ക്ഷേമനിധി
ബോര്‍ഡുകളിലെ
വിവരങ്ങള്‍
പൂര്‍ണ്ണമായി
ഡിജിറ്റൈസ് ചെയ്ത്
അംഗങ്ങള്‍ക്ക് യുണീക്
ഐ.ഡി. കാര്‍ഡുകള്‍
വിതരണം ചെയ്യുന്നത്
പരിഗണിക്കുമോ;
(സി)
വിവിധ
ക്ഷേമനിധി പദ്ധതികളിലെ
അംശദായം
അടയ്ക്കുന്നതിനും
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്യുന്നതിനും ഏകജാലക
സംവിധാനം
ഏര്‍പ്പെടുത്തുമോ എന്ന്
അറിയിക്കാമോ?
തൊഴില്‍
നിയമ ഭേദഗതി
*235.
ശ്രീ.പി.കെ.
ശശി
,,
സി.കൃഷ്ണന്
,,
കെ. ദാസന്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
നിര്‍ദ്ദിഷ്ട തൊഴില്‍
നിയമ ഭേദഗതിയോടുള്ള
സംസ്ഥാന സര്‍ക്കാരിന്റെ
നിലപാട് കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുുണ്ടോ;
(ബി)
സ്ഥിരം
സ്വാഭാവമുള്ള
തൊഴിലുകളിലും കരാര്‍
തൊഴിലാളികളെ
നിയമിക്കാനുള്ള
നിര്‍ദ്ദിഷ്ട നിയമ
ഭേദഗതി, തൊഴിലാളികളുടെ
സംഘടിത ശക്തി ചോര്‍ത്തി
തൊഴില്‍ ചൂഷണം
നിയമവിധേയമാക്കാന്‍
വഴിയൊരുക്കുമെന്ന്
ആക്ഷേപമുളളതിനാല്
പ്രസ്തുത നിയമ
ഭേദഗതിയില്‍ നിന്നും
പിന്മാറാന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
കേന്ദ്ര
സര്‍ക്കാരിന്റെ
നയങ്ങളുടെ ഫലമായി
സര്‍വ്വ മേഖലകളിലും
തൊഴില്‍
നഷ്ടമുണ്ടായതിന്റെ
പശ്ചാത്തലത്തില്‍,
സംസ്ഥാനത്ത്
തൊഴിലാളികളുടെ ദുരിതം
ലഘൂകരിക്കുന്നതിനും
മെച്ചപ്പെട്ട
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിനും
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍ അറിയിക്കാമോ?
ഗോത്രരശ്മി പദ്ധതി
*236.
ശ്രീ.രാജു
എബ്രഹാം
,,
സി. കെ. ശശീന്ദ്രന്
,,
ഒ. ആര്. കേളു
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
പട്ടിക ഗോത്രവര്‍ഗ്ഗ
മേഖലകളില്‍ ചികിത്സാ
സൗകര്യത്തിന്റെ അഭാവം
കൊണ്ടും യഥാസമയം
ചികിത്സ തേടാന്‍
സാധിക്കാത്തതുകൊണ്ടും
മരണനിരക്ക്
വര്‍ദ്ധിച്ചിരിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത്
പരിഹരിക്കാനായി
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(ബി)
സര്‍ക്കാര്‍
പുതുതായി പ്രഖ്യാപിച്ച
ഗോത്രരശ്മി പദ്ധതിയുടെ
വിശദാംശം അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി ആരോഗ്യ
പ്രശ്നങ്ങളുള്‍പ്പെടെയുള്ള
സാമൂഹ്യ സാമ്പത്തിക
പിന്നാക്കാവസ്ഥ
പരിഹരിക്കാന്‍
ലക്ഷ്യമിടുന്നുണ്ടോ;
ഏതൊക്കെ
പ്രദേശങ്ങളിലാണ് പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
മിനിമം വേതനം
ഉറപ്പുവരുത്തുന്നതിന് നിയമ
നിര്‍മ്മാണം
*237.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.ബഷീര്‍
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മിനിമം
വേതനം നടപ്പാക്കാത്ത
മേഖലകളില്‍ ന്യായമായ
വേതനം ലഭ്യമാക്കുവാൻ
നടപടി സ്വീകരിക്കുമോ;
(ബി)
മിനിമം
വേതനം
ഉറപ്പുവരുത്തുന്നതിന്
സഹായകരമായ നിയമ
നിര്‍മ്മാണം
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
തൊഴിലാളികളുടെ
തൊഴില്‍
സംരക്ഷണത്തിനും
ജീവിതനിലവാരം
മെച്ചപ്പെടുത്തുന്നതിനും
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
തൊഴിലാളികളുടെ
ചികിത്സയ്ക്കായുള്ള
പദ്ധതികള്‍
*238.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ആന്‍സലന്‍
,,
ജോര്‍ജ് എം. തോമസ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ മേഖലകളില്‍ ജോലി
ചെയ്യുന്ന
തൊഴിലാളികളുടെ
ചികിത്സയ്ക്കായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരുടെ
ചികിത്സയ്ക്കായി
സംസ്ഥാനത്ത് പുതിയ
ഇ.എസ്.ഐ.
ഡിസ്പെന്‍സറികള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഏതെല്ലാം ജില്ലകളിലാണ്
ഇവ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
പുതിയതായി
ആരംഭിക്കുന്ന
ഡിസ്പെന്‍സറികളിലേയ്ക്ക്
ആവശ്യമായ
ഡോക്ടര്‍മാരെയും
ജീവനക്കാരെയും
നിയമിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കേരള
അക്കാദമി ഫോര്‍ സ്കില്‍സ്
എക്സലന്‍സ്
*239.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
വി. ജോയി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
നൈപുണ്യവികസന മിഷന് ആയ
കേയ്സ് വഴി
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
കേയ്സിന്റെ
കീഴിലുള്ള വിവിധ
സെന്റര്‍ ഓഫ്
എക്സലന്‍സ്
നടത്തിവരുന്ന
വൈദഗ്ദ്ധ്യ വികസന
പരിശീലനങ്ങള്‍
എന്തൊക്കെയെന്നും
അതുവഴി എത്രപേര്‍ക്ക്
പ്രയോജനം
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
അന്താരാഷ്ട്ര
നിലവാരത്തില്‍
നിര്‍മ്മാണ രംഗത്ത്
വിവിധ മേഖലകളില്‍
പ്രാവീണ്യം പകര്‍ന്ന്
നല്കാന്
ഉദ്ദേശിച്ചുകൊണ്ടുള്ള
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ്
ഇന്‍ഫ്രാസ്ട്രക്ചര്‍
ആന്‍ഡ് കണ്‍സ്ട്രക്ഷന്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തന ലക്ഷ്യവും
രീതിയും വിശദമാക്കാമോ?
ചെറുകിട
വൈനറികൾ ആരംഭിക്കാൻ നടപടി
*240.
ശ്രീ
,,
കെ. കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
മേഖലയിൽ ചെറുകിട
വ്യവസായമായി വൈനറികൾ
ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്തരം
വൈനറികൾ
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
പാലിക്കേണ്ടത്; ഇതു
സംബന്ധിച്ച്
എന്തെങ്കിലും ഉത്തരവുകൾ
ഉണ്ടോ; എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?