കൊച്ചി-
പാലക്കാട് വ്യവസായ ഇടനാഴി
*181.
ശ്രീ.എം.
സ്വരാജ്
,,
ബി.സത്യന്
,,
പി. ഉണ്ണി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വികസനത്തില്‍
കുതിപ്പുണ്ടാക്കാനായി
പ്രഖ്യാപിച്ച
കൊച്ചി-പാലക്കാട്
വ്യവസായ ഇടനാഴി
പ്രാവര്‍ത്തികമാക്കാനായി
ഇതുവരെ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
വിവിധ
സ്ഥലങ്ങളിലായി
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്ന
വിവിധോദ്ദേശ ബൃഹദ്
വ്യവസായ സോണുകള്‍ക്ക്
വേണ്ട സ്ഥലം
ഏറ്റെടുത്ത് പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍
സാധിച്ചിട്ടുണ്ടാ;
(സി)
കുറഞ്ഞ
ചെലവില്‍ പ്രകൃതി വാതകം
ലഭ്യമായ
സാഹചര്യത്തില്‍,
കൊച്ചിയിലും പരിസരത്തും
ഇത് ഇന്ധനമായി
ഉപയോഗിക്കുന്ന
പെട്രോകെമിക്കല്‍
വ്യവസായങ്ങളും മറ്റ്
വാതകാധിഷ്ഠിത
വ്യവസായങ്ങളും
ആരംഭിക്കാനായി
പ്രഖ്യാപിച്ച
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ?
കിഫ്ബിയുടെ
പ്രവര്‍ത്തന പുരോഗതി
*182.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.എം.
ആരിഫ്
,,
ജെയിംസ് മാത്യു
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടമെടുക്കുന്ന
തുക മൂലധന ചെലവിനായി
വിനിയോഗിച്ച് ആസ്തി
വര്‍ദ്ധിപ്പിച്ച്
സാമ്പത്തിക വളര്‍ച്ച
ത്വരിതപ്പെടുത്താന്‍
ഉദ്ദേശിച്ച്
നടപ്പിലാക്കിയ
കിഫ്ബിയുടെ പ്രവര്‍ത്തന
പുരോഗതി അറിയിക്കാമോ;
(ബി)
അഞ്ചുവര്‍ഷം
കൊണ്ട് ലക്ഷ്യമാക്കുന്ന
മൂലധന നിക്ഷേപ
പ്രവൃത്തികള്‍
എത്രയെന്നും എത്ര
തുകയ്ക്കുളള പദ്ധതികള്‍
പ്രവൃത്തിപഥത്തിലായിട്ടുണ്ടെന്നും
അറിയിക്കാമോ; പദ്ധതി
നിര്‍വഹണം
ത്വരിതപ്പെടുത്താന്‍
ആവശ്യമായ
നടപടിയെടുത്തിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പ്രവൃത്തി
നിര്‍വഹണം നടക്കന്ന
പദ്ധതികള്‍ക്ക് ഉടനടി
പണം
നല്കേണ്ടതുളളതിനാല്
അതിനുവേണ്ട ഫണ്ട്
സമാഹരണം
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ ഇതിനായി
ഏതെല്ലാം
സ്രോതസ്സുകളാണ്
ഉപയോഗപ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
കൈത്തൊഴിലുകാരുടെ
ഉല്പന്നങ്ങള്ക്ക് വിപണന
ശൃംഖല
*183.
ശ്രീ.കെ.മുരളീധരന്
,,
കെ.സി.ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൈത്തൊഴിലുകാരുടെ
ഗ്രാമങ്ങള്‍
സ്ഥാപിക്കുന്ന പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കൈത്തൊഴിലുകാരുടെ
ഉല്പന്നങ്ങള്ക്ക്
വിപണന ശൃംഖല
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
സംസ്ഥാനത്തെ
കൈത്തൊഴിലുകാരുടെ
സൃഷ്ടികള്‍,
കലാരൂപങ്ങള്‍ എന്നിവ
പ്രദര്‍ശിപ്പിക്കുന്നതിന്
മാമാങ്കം എന്ന പേരില്‍
മേളകള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയൊക്കെയെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പരമ്പരാഗത
കൈത്തൊഴിലുല്പന്നങ്ങള്
വെബ് സൈറ്റ്,
സമൂഹമാധ്യമങ്ങള്‍
എന്നിവയിലൂടെ
പ്രദര്‍ശിപ്പിക്കുന്നതിനായി
സര്‍ക്കാര്‍ തലത്തില്‍
എന്തൊക്കെ
പ്രോത്സാഹനങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
ദേവസ്വം
ബോര്‍ഡ് അഴിമതി
*184.
ശ്രീ.എം.
മുകേഷ്
,,
ആര്. രാജേഷ്
,,
ഐ.ബി. സതീഷ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
മുന്‍ ദേവസ്വം
ബോര്‍ഡിന്റെ കാലത്ത്
വലിയ തോതിലുള്ള അഴിമതി
നടന്നെന്ന
ആക്ഷേപത്തെക്കുറിച്ച്
ഏതെങ്കിലും തരത്തിലുള്ള
അന്വേഷണം
നടത്തിയിരുന്നോ;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
മരാമത്ത്
പണികളിലും
ദിവസവേതനക്കാരുടെ
നിയമനത്തിലും
ഉള്‍പ്പെടെ കോടികളുടെ
വെട്ടിപ്പ്
നടന്നതായുള്ള
ആക്ഷേപങ്ങള്‍
അന്വേഷിച്ചിരുന്നോ;
അഴിമതി അന്വേഷണം
അട്ടിമറിക്കാന്‍
ഗൂഢാലോചന നടത്തിയെന്ന
ബോര്‍ഡിനെതിരെയുള്ള
പരാതിയെക്കുറിച്ച്
പരിശോധിച്ചിരുന്നോ;
(സി)
ദേവസ്വം
ബോര്‍ഡ് മുന്‍
സെക്രട്ടറിയുള്‍പ്പെടെയുള്ള
ഉന്നത ഉദ്യോഗസ്ഥരും
ജീവനക്കാരും അഴിമതി
ആരോപണം നേരിടുന്ന
പശ്ചാത്തലത്തില്‍
ബോര്‍ഡില്‍ അഴിമതി
തടയുന്നതിനും
സാമ്പത്തിക അച്ചടക്കം
ഉറപ്പു വരുത്തുന്നതിനും
ഏര്‍പ്പെടുത്തിയ
സംവിധാനം എന്താണെന്ന്
വെളിപ്പെടുത്താമോ?
കയര്‍
ഭൂവസ്ത്ര ഉപയോഗം
*185.
ശ്രീ.പി.ഉബൈദുള്ള
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റോഡുനിര്‍മ്മാണത്തിന്
കയര്‍ ഭൂവസ്ത്ര ഉപയോഗം
വ്യാപകമാക്കുന്നതിനുള്ള
പദ്ധതി
ആവീഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
മറ്റേതെങ്കിലും
സംസ്ഥാനത്തിലെ
ഗ്രാമീണറോഡുകളുടെ
നിര്‍മ്മാണത്തിന് കയര്‍
ഭൂവസ്ത്രം
ഉപയോഗിച്ചിട്ടുണ്ടോ;
(സി)
റോഡു
നിര്‍മ്മാണത്തോടൊപ്പം
മണ്ണൊലിപ്പ് തടയല്‍,
നദീതീരസംരക്ഷണം,
റെയില്‍വെ, ജലസേചന
പ്രവര്‍ത്തനങ്ങള്‍
എന്നിവയ്ക്ക് കയര്‍
ഭൂവസ്ത്രം
ഉപയോഗിക്കുന്നുണ്ടോ;
(ഡി)
ഏതെല്ലാം
രാജ്യങ്ങളിലേക്കാണ്
കയര്‍ ഭൂവസ്ത്രം
കയറ്റുമതി ചെയ്യുന്നത്;
വിശദമാക്കാമോ?
ആധുനിക
വൈദ്യുതി സേവന കേന്ദ്രങ്ങള്‍
*186.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ എല്ലാ
സേവനങ്ങളും ഒരിടത്ത്
ലഭ്യമാകുന്ന തരത്തില്‍
ആധുനിക വൈദ്യുതി സേവന
കേന്ദ്രങ്ങള്‍
സംസ്ഥാനത്ത്
വ്യാപിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
സേവനങ്ങളാണ് പ്രസ്തുത
സേവനകേന്ദ്രങ്ങള്‍
മുഖേന നല്‍കുന്നതിന്
വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
സേവന കേന്ദ്രം മുഖേന
സോളാര്‍ പാനലുകള്‍
വിതരണം ചെയ്യുന്നതിനും
വൈദ്യുതിയുമായി
ബന്ധപ്പെട്ട മറ്റ് സേവന
കേന്ദ്രങ്ങളെ ഇതുമായി
ബന്ധിപ്പിക്കുന്നതിനുമുള്ള
സംവിധാനം ഉണ്ടാക്കുമോ
എന്നറിയിക്കാമോ?
കായികമേഖലയില്‍
അടിസ്ഥാന സൗകര്യ വികസന
പദ്ധതികള്‍
*187.
ശ്രീ.ജെയിംസ്
മാത്യു
,,
എ. പ്രദീപ്കുമാര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായികമേഖലയിലെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
ഇതില്‍
എത്ര കോടി രൂപയുടെ
പദ്ധതികള്‍ക്ക് കായിക
വകുപ്പ് അംഗീകാരം
നല്‍കിയിട്ടുണ്ടെന്നും
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി എത്ര
കോടി രൂപയുടെ വികസനമാണ്
വിഭാവനം
ചെയ്തിരിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മണല്‍ക്ഷാമം
മൂലം നിര്‍മ്മാണ മേഖലയിലെ
പ്രതിസന്ധി
*188.
ശ്രീ.പി.കെ.ബഷീര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണല്‍ക്ഷാമം
മൂലം സംസ്ഥാനത്തെ
നിര്‍മ്മാണ മേഖല
പ്രതിസന്ധി നേരിടുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(സി)
വിദേശമണല്‍
ഇറക്കുമതി ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
വൈദ്യുതി
പ്രസരണ വിതരണ നഷ്ടം
കുുറയ്ക്കാന് നടപടി
*189.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ബി.ഡി. ദേവസ്സി
,,
കാരാട്ട് റസാഖ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതി മേഖല
നേരിടുന്ന മുഖ്യ
പ്രശ്നങ്ങളിലൊന്നായ,
ദേശീയ ശരാശരിയിലും
ഉയര്‍ന്ന, പ്രസരണ വിതരണ
നഷ്ടം കുറയ്ക്കാനായി ഈ
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസരണ
രംഗത്ത് ആധുനിക
സാങ്കേതിക വിദ്യ
ഉപയോഗിച്ച് പതിനായിരം
കോടി രൂപ ചെലവില്‍
നടപ്പാക്കുന്ന
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(സി)
ദീര്‍ഘ
ദൂര വൈദ്യുതി
പ്രസരണത്തിന് നവീന
സാങ്കേതിക വിദ്യയായ
ഹൈവോള്‍ട്ടേജ് ഡയറക്ട്
കറന്റ്
(എച്ച്.വി.ഡി.സി.)
സംവിധാനം ഉപയോഗിച്ച്
വൈദ്യുതി
എത്തിക്കാനുള്ള
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ;
(ഡി)
പ്രസ്തുത
സാങ്കേതിക വിദ്യ
ഉപയോഗിക്കുന്നത് കൊണ്ട്
ചെലവിലും പ്രസരണ
നഷ്ടത്തിലും
സ്ഥലവിനിയോഗത്തിലും
നേട്ടം ഉണ്ടോ എന്ന്
വ്യക്തമാക്കുമോ?
ദ്രവീകൃത
പ്രകൃതി വാതക പൈപ്പ് ലൈന്‍
പദ്ധതി
*190.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദ്രവീകൃത
പ്രകൃതി വാതക പൈപ്പ്
ലൈന്‍ (എല്‍.എന്‍.ജി.
പൈപ്പ് ലൈന്‍) പദ്ധതി
എന്താണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വാതക പൈപ്പ് ലൈന്‍
പദ്ധതി സംസ്ഥാനത്തിന്
ഏതൊക്കെ തരത്തില്‍
ഗുണകരമാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഗെയില്‍
വാതക പൈപ്പ് ലൈന്‍
പദ്ധതി സംസ്ഥാനത്തെ
ഏതൊക്കെ
ജില്ലകളിലൂടെയാണ്
കടന്നുപോകുന്നതെന്ന്
വെളിപ്പെടുത്താമോ?
പെട്രോളിയം
ഉല്‍പ്പന്നങ്ങളുടെ നികുതി
കുറയ്ക്കുവാന്‍ നടപടി
*191.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെട്രോള്‍,
ഡീസല്‍ എന്നിവയുടെ
വിലവര്‍ദ്ധനവ് മൂലം
സര്‍ക്കാരിന്
സാമ്പത്തിക നേട്ടം
ഉണ്ടാകാറുണ്ടോ;
എങ്കില്‍ എപ്രകാരം
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിലവര്‍ദ്ധനവ് മൂലം
സാധാരണക്കാര്‍ക്ക്
ഉണ്ടാകുന്ന സാമ്പത്തിക
ക്ലേശം കുറയ്ക്കുവാൻ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പെട്രോളിയം
ഉല്‍പ്പന്നങ്ങള്‍ക്ക്
സംസ്ഥാന സര്‍ക്കാര്‍
ഇൗടാക്കുന്ന നികുതി
കുറച്ച്
സാധാരണക്കാര്‍ക്ക്
ആശ്വാസമേകാന്‍ നടപടി
സ്വീകരിക്കുമോ?
വിനോദസഞ്ചാര
വികസനം
*192.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ആന്റണി ജോണ്‍
,,
ഒ. ആര്. കേളു
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രദേശവാസികള്‍ക്ക്
വരുമാനദായകമായ തൊഴിലും
വികസനവും
ഉറപ്പുവരുത്തുന്ന
തരത്തില്‍ വിനോദസഞ്ചാര
വികസനം
സാധ്യമാക്കുമെന്ന വിനോദ
സഞ്ചാരനയത്തിന്റെ
അടിസ്ഥാനത്തില്‍
ആസൂത്രണം ചെയ്യുന്ന
പ്രധാന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഗ്രാമപ്രദേശങ്ങളില്‍
കൂടി വിനോദസഞ്ചാര
വികസനത്തിന്റെ പ്രയോജനം
പ്രാപ്യമാക്കാനായി
തയ്യാറാക്കിയിട്ടുള്ള
പാക്കേജുകള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ;
(സി)
ഉത്തരവാദിത്ത
വിനോദസഞ്ചാരം വഴിയുളള
സാമ്പത്തിക
ശാക്തീകരണത്തിന്
വേണ്ടിയുളള ആസൂത്രണ
പ്രക്രിയയില്‍
ജനപങ്കാളിത്തം
ലക്ഷ്യമിടുന്ന പെപ്പര്‍
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ?
സംസ്ഥാന
വിനോദ സഞ്ചാര നയം
*193.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
സി. ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വിനോദ സഞ്ചാര നയത്തിലെ
പ്രധാന
നിര്‍ദ്ദേശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
മാലിന്യ
സംസ്ക്കരണം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
പ്രസ്തുത നയത്തില്‍
വിഭാവനം
ചെയ്തിട്ടുളളത്;
(സി)
ടൂറിസം
സ്ഥാപനങ്ങള്‍ക്ക്
രജിസ്ട്രേഷന്
നിര്‍ബന്ധമാക്കുമോ;
(ഡി)
ആഭ്യന്തര
ടൂറിസം
പ്രോത്സാഹനത്തിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പരമ്പരാഗത
കയര്‍ തൊഴിലാളികള്‍ക്കായുള്ള
ക്ഷേമ പ്രവര്‍ത്തനങ്ങള്‍
*194.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എസ്.ശർമ്മ
,,
വി. ജോയി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏറ്റവും പ്രധാന
പരമ്പരാഗത വ്യവസായമായ
കയര്‍ മേഖലയില്‍
യന്ത്രവത്കരണത്തോടൊപ്പം
പരമ്പരാഗത
തൊഴിലാളികളുടെ ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കും
പ്രാധാന്യം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എങ്ങനെയെന്ന്
അറിയിക്കുമോ;
(ബി)
ഈ
വ്യവസായത്തിന്റെ പൈതൃക
വിളംബരവും നവീകരണവും
ലക്ഷ്യമിട്ട്
സംഘടിപ്പിച്ച കയര്‍
കേരള 2017 വഴി ഉണ്ടായ
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
ചകിരിയുടെ
വിലവര്‍ദ്ധന
*195.
ശ്രീ.കെ.
ആന്‍സലന്‍
,,
ഇ.പി.ജയരാജന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമീപകാലത്ത്
ചകിരിയുടെ വില
ക്രമാതീതമായി
വര്‍ദ്ധിച്ചത്
സംസ്ഥാനത്തെ കയര്‍പിരി,
ചെറുകിട ഉത്പാദന
മേഖലകളുടെ
പ്രവര്‍ത്തനത്തെ
ബാധിച്ചിട്ടുണ്ടോ;
(ബി)
ചകിരിയുടെ
വിലവര്‍ദ്ധന
നേരിടുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
സംസ്ഥാനത്തെ
ചകിരിക്ഷാമത്തിന്
പരിഹാരം കാണുന്നതിനായി
ചകിരി ഇറക്കുമതി
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ദേവസ്വം
ബോര്‍ഡ് ക്ഷേത്രങ്ങളിലെ
ശാന്തി നിയമനം
*196.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ഡി.കെ.
മുരളി
,,
എന്‍. വിജയന് പിള്ള
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന് കീഴിലെ
ശാന്തി നിയമനത്തില്‍
ഉണ്ടാക്കിയ നയപരമായ
പരിഷ്ക്കാരം
എന്താണെന്ന്
അറിയിക്കാമോ;
(ബി)
പട്ടികജാതിയില്‍പ്പെട്ടവരെ
ശാന്തിക്കാരായി
നിയമിച്ച കാര്യം ദേശീയ
തലത്തില്‍ ചര്‍ച്ചയായ
സ്ഥിതിക്ക്, ഈ മാതൃക
സംസ്ഥാനത്തെ മറ്റ്
ദേവസ്വം
ബോര്‍ഡുകളിലേക്കും
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
കീഴിലുള്ള
ക്ഷേത്രങ്ങളില്‍ നിയമനം
കാര്യക്ഷമവും
സുതാര്യവുമായി
നടത്തുന്നതിന് പുതുതായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
ദേവസ്വം
ബോര്‍ഡുകളും ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡും അഴിമതി
മുക്തമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോയെന്ന്അറിയിക്കാമോ?
കിഫ്ബിയിലേക്കുള്ള
ധനസമാഹരണം
*197.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ജോര്‍ജ് എം. തോമസ്
,,
വി. കെ. സി. മമ്മത് കോയ
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അടിസ്ഥാന സൗകര്യ
വികസനത്തിനുളള നൂതന
സംരംഭമായ കിഫ്ബിയുടെ
പ്രധാന സ്രോതസ്സായ
കെ.എസ്.എഫ്.ഇ. പ്രവാസി
ചിട്ടി
പ്രതീക്ഷിച്ചതുപോലെ
പ്രാവര്‍ത്തികമായിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
കെ.എസ്.എഫ്.ഇ.
യുടെ ഇടപാട് ഒരു ലക്ഷം
കോടി രൂപയായി
ഉയർത്തുമെന്ന ലക്ഷ്യം
നേടാനായി
ഏര്‍പ്പെടുത്തിയ
വിപുലീകരണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
കിഫ്ബിയിലേക്കുള്ള
ധനസമാഹരണത്തിന് മസാല
ബോണ്ട്, വിദേശ നിക്ഷേപം
തുടങ്ങിയവ എങ്ങനെ
പ്രാവര്‍ത്തികമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ഈസ്
ഓഫ് ഡൂയിംഗ് ബിസിനസ്സ്
*198.
ശ്രീ.അന്‍വര്‍
സാദത്ത്
,,
അടൂര്‍ പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്ത്
ഈസ് ഓഫ് ഡൂയിംഗ്
ബിസിനസ്സ് റാങ്കിംഗില്‍
സംസ്ഥാനത്തിന്റെ
നിലവിലെ റാങ്ക്
എത്രയാണ്; അത്
മെച്ചപ്പെടുത്തുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
വ്യവസായ
ക്ലിയറൻസിനുള്ള പരമാവധി
സമയപരിധി മുപ്പത്
പ്രവൃത്തി
ദിവസമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഓണ്‍ലൈന്‍
ക്ലിയറൻസ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇതിനായി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
സംസ്ഥാനം
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍, ലോക കേരള
സഭയിലെ വ്യവസായ
പ്രമുഖരെ
ബോധ്യപ്പെടുത്തുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ഇ)
എങ്കില്‍
സംസ്ഥാനത്തിന്റെ
വ്യവസായവൽക്കരണ
നടപടികള്‍ക്ക് ഇതിലൂടെ
എത്ര മാത്രം ഉത്തേജനം
ഉണ്ടാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്
എന്നറിയിക്കാമോ?
കളിയിലൂടെ
ആരോഗ്യം പദ്ധതി
*199.
ശ്രീ.കാരാട്ട്
റസാഖ്
,,
ആന്റണി ജോണ്‍
,,
ഡി.കെ. മുരളി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കളിയിലൂടെ
ആരോഗ്യം പദ്ധതി
സ്കൂളുകളില്‍
നടപ്പിലാക്കി
വരുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
കുട്ടികളെ
രാജ്യാന്തര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിനായി
സ്കൂൾ കായികരംഗം
സമൂലമായി
പരിഷ്ക്കരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സ്പോര്‍ട്സ്
സ്കൂളുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
എല്ലാ
ജില്ലകളിലും
വിവിധോദ്ദേശ ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
ടൂറിസം
മേഖലയിലെ തൊഴില്‍-നിക്ഷേപ
സാധ്യതകൾ
*200.
ശ്രീ.എ.എം.
ആരിഫ്
,,
കെ.ഡി. പ്രസേനന്‍
,,
വി. ജോയി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അഭ്യസ്തവിദ്യരായ
തൊഴിലന്വേഷകര്‍ക്ക്
അനുയോജ്യമായ തൊഴില്‍
വിനോദസഞ്ചാര മേഖലയില്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ടൂറിസം
മേഖലയിലെ
തൊഴില്‍-നിക്ഷേപ
സാധ്യതകളെക്കുറിച്ച്
ശരിയായ അവബോധം
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
മേഖലയില്‍ കിറ്റ്സ്
പോലുള്ള സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
മലബാര്‍ മേഖലയിൽ രാജ്യാന്തര
നിലവാരമുള്ള സ്റ്റേഡിയം
*201.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എന്‍.എ ഖാദര്‍
,,
കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
മേഖലയിൽ കായികരംഗത്തെ
വികസനത്തിനായി
രാജ്യാന്തര നിലവാരമുള്ള
സ്റ്റേഡിയം വേണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കൈത്തറി
നെയ്ത്തുകാര്‍ക്ക്
പ്രോത്സാഹനം
*202.
ശ്രീ.വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്ത്തുകാര്‍
അധികമായി വസിക്കുന്ന
മേഖലകളില്‍
ഇന്റഗ്രേറ്റഡ് ഹാന്‍ഡ്
ലൂം വില്ലേജ്
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
എവിടെയൊക്കെയാണ് അത്
സ്ഥാപിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ദേശീയ-അന്തര്‍
ദേശീയ വിപണിയോട്
മത്സരിക്കുവാന്‍
കൈത്തറി
ഉല്‍പ്പന്നങ്ങളെ
പ്രാപ്തമാക്കുന്നതിന്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
ആഗോളനിലവാരത്തിലുള്ള
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
നിര്‍മ്മിക്കുന്നതിന്
കൈത്തറി
നെയ്ത്തുകാര്‍ക്ക്
എന്തൊക്കെ
പ്രോത്സാഹനങ്ങളാണ്
നല്‍കുന്നതെന്ന്
വെളിപ്പെടുത്താമോ?
ചെറുകിട
വ്യവസായങ്ങളുടെ
അതിജീവനത്തിന് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
*203.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
പി.വി. അന്‍വര്‍
,,
മുരളി പെരുനെല്ലി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുകിട
വ്യവസായങ്ങളുടെ
അതിജീവനത്തിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
വ്യവസായ
പുരോഗതിക്ക്
കെ.എസ്.ഐ.ഡി.സി.
നടപ്പാക്കുന്ന
പദ്ധതികള്‍
വിശദമാക്കാമോ;
(സി)
കേരള
വ്യവസായ പ്രോത്സാഹന
സഹായ നിയമം (KIPFA),
ഉപഭോക്തൃ സംസ്ഥാനമെന്ന
നിലയില്‍ നിന്നും
ഉല്പാദക സംസ്ഥാനമായി
പരിണമിപ്പിക്കാന്‍
എത്രമാത്രം
സഹായകരമാകാനിടയുണ്ടെന്ന്
അറിയിക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളെ
വികസിപ്പിക്കുന്നതിനും
പുനരുദ്ധരിക്കുന്നതിനും
നടപടികള്‍
*204.
ശ്രീ.അനൂപ്
ജേക്കബ്
,,
വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളെ
വികസിപ്പിക്കുന്നതിനും
പുനരുദ്ധരിക്കുന്നതിനും
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
നടപടികള്‍ മൂലം
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനത്തില്‍
ഉണ്ടായിട്ടുള്ള
മാറ്റങ്ങള്‍
എന്തൊക്കെയാണ്;
(സി)
മികച്ച
രീതിയില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങളെ
നവീകരിക്കുന്നതിനും
വിപുലീകരിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഉയര്‍ന്ന
മാനേജ്മെന്റ്
കേഡറിലേക്കുള്ള
ഉദ്യോഗസ്ഥരുടെ
തെരഞ്ഞെടുപ്പ്
സുതാര്യമാക്കുന്നതിന്
സ്ഥിരം പബ്ലിക്
എന്റര്‍പ്രൈസസ്
സെലക്ഷന് ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ;
(ഇ)
ബന്ധു
നിയമനം തുടങ്ങിയ
ആരോപണങ്ങള്‍
ഒഴിവാക്കുന്നതിന് ഈ
സംവിധാനം എത്രമാത്രം
സഹായകമായിട്ടുണ്ട്;
വ്യക്തമാക്കുമോ?
ഇ-വേ
ബില്‍ സംവിധാനത്തിനുളള
മേന്മകള്
*205.
ശ്രീ.ഇ.കെ.വിജയന്
,,
സി. ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
സംവിധാനത്തില്‍ നിന്ന്
വ്യത്യസ്തമായി
എന്തൊക്കെ മേന്മകളാണ്
ഇ-വേ ബില്‍
സംവിധാനത്തിന്
ഉള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ചരക്ക്
വില്ക്കുന്നയാള് ഇ-വേ
ബില്‍
എടുക്കുന്നില്ലെങ്കില്‍,
വാങ്ങുന്നയാളിനോ,
ചരക്ക് നീക്കം
നടത്തുന്നയാളിനോ ഇ-വേ
ബില്‍ എടുക്കുന്നതിന്
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
ചരക്ക്
സ്വീകരിക്കുന്ന ആളുടെ
പേരില്‍ തെറ്റായ
വിവരങ്ങള്‍ അടങ്ങിയ
ഇ-വേ ബില്‍ നല്കിയാല്
അത്
തിരസ്കരിക്കുന്നതിന്
സംവിധാനമുണ്ടോ
എന്നറിയിക്കാമോ?
ഇലക്ട്രിസിറ്റി
ബോര്‍ഡിന്റെ പ്രവര്‍ത്തനം
സംബന്ധിച്ച റിപ്പോർട്ട്
*206.
ശ്രീ.സി.മമ്മൂട്ടി
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇലക്ട്രിസിറ്റി
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
കോഴിക്കോട്
കേന്ദ്രമായുള്ള
ഇന്‍ഡ്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മാനേജ്മെന്റിനെ
ചുമതലപ്പെടുത്തിയിരുന്നുവോ;
(ബി)
എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
റിപ്പോർട്ടിലെ
പ്രധാന ശിപാര്‍ശകള്‍
എന്തെല്ലാമാണ്;
(ഡി)
ബോര്‍ഡില്‍
ആശ്രിത നിയമനം
നിര്‍ത്തലാക്കാന്‍
നിര്‍ദ്ദേശമുണ്ടോ;
(ഇ)
ഏതെല്ലാം
ജോലികളാണ് പുറം കരാറിന്
നല്കുവാന്
തീരുമാനിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
കേരള
കായികക്ഷമത മിഷന്
*207.
ശ്രീ.എം.
രാജഗോപാലന്‍
,,
റ്റി.വി.രാജേഷ്
,,
കെ.ഡി. പ്രസേനന്‍
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
പ്രായത്തിലുള്ളവരുടെയും
കായികക്ഷമത
ഉയര്‍ത്തുന്നതിനായി
സര്‍ക്കാര്‍
പ്രഖ്യാപിച്ച കേരള
കായികക്ഷമത മിഷന്റെ
പ്രവര്‍ത്തന
ലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ; മിഷന്
പ്രാവര്‍ത്തികമാക്കാന്‍
കെെക്കാെണ്ട നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(ബി)
സാങ്കേതികത്വത്തിന്റെ
പേരില്‍ കേന്ദ്ര
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിന്ന്
പിരിച്ചുവിട്ട മലയാളി
താരത്തെയടക്കം
സംരക്ഷിക്കാനും വിവിധ
കായിക മത്സരയിനങ്ങളില്‍
മികവ് തെളിയിക്കുന്നവരെ
പ്രോത്സാഹിപ്പിക്കാനും
സംരക്ഷിക്കാനുമായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
കായികരംഗത്തെ
അടിസ്ഥാന സൗകര്യ
വികസനത്തിനും കായിക
സംഘടനകളുടെ
പ്രവര്‍ത്തനം
മാതൃകാപരമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ?
സഹകരണ
സംഘങ്ങളും കണ്‍സ്യൂമര്‍ഫെഡും
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
*208.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങള്‍ക്ക്
ദിനംപ്രതി വില
വര്‍ദ്ധിക്കുകയും
സാധാരണ ജനങ്ങളുടെ
ജീവിതം ദുസ്സഹമാകുകയും
ചെയ്യുന്ന സ്ഥിതി
വിശേഷത്തില്‍,
നിത്യോപയോഗ സാധനങ്ങള്‍
വില കുറച്ച്
നല്‍കുന്നതിലും കമ്പോള
ഇടപെടല്‍
നടത്തുന്നതിലും സഹകരണ
മേഖല വഹിക്കുന്ന പങ്ക്
വിശദീകരിക്കുമോ;
(ബി)
ഇതിനായി
സഹകരണ സംഘങ്ങളും
കണ്‍സ്യൂമര്‍ഫെഡും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
കമ്പോളത്തില്‍
പ്രതിഫലിക്കാത്തത്
എന്തു കൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാന
വ്യാപകമായി മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച നന്മ
സ്റ്റോറുകള്‍
പൂട്ടിയതും സാമ്പത്തിക
പ്രതിസന്ധി മൂലം സഹകരണ
മേഖലയ്ക്ക് യഥാസമയം
ഫണ്ട്
അനുവദിക്കാതിരുന്നതും
ശക്തമായ കമ്പോള
ഇടപെടലിന് വിഘാതമായതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
കയര്‍
ഭൂവസ്ത്രം
വ്യാപകമാക്കുന്നതിന് പദ്ധതി
*209.
ശ്രീമതി
ഗീതാ ഗോപി
,,
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നദി,
ജലം, തീരപ്രദേശം
എന്നിവയുടെ
സംരക്ഷണത്തിനായി കയര്‍
ഭൂവസ്ത്രം
വ്യാപകമാക്കുന്നതിന്
പദ്ധതിയുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
പ്രദേശങ്ങളിലാണ് കയര്‍
ഭൂവസ്ത്രം
ഉപയോഗിക്കാന്‍
തീരുമാനിച്ചിരിക്കുന്നത്;
(സി)
വേറെ
ഏതൊക്കെ മേഖലകളിലാണ്
കയര്‍ ഭൂവസ്ത്രം
ഫലപ്രദമായി
ഉപയോഗിക്കാന്‍
സാധിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വിനോദസഞ്ചാര
മേഖലയുടെ വികസനത്തിനായി
സ്വീകരിച്ചിട്ടുള്ള
പദ്ധതികള്‍
*210.
ശ്രീ.ഐ.ബി.
സതീഷ്
,,
എ. എന്‍. ഷംസീര്‍
,,
കെ.ജെ. മാക്സി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വിനോദസഞ്ചാര മേഖലയുടെ
സമഗ്ര വികസനത്തിനായി
സ്വീകരിച്ചിട്ടുള്ള
നൂതന പദ്ധതികള്‍
ഏതൊക്കെയാണ്;
വ്യക്തമാക്കാമോ;
(ബി)
വിദേശ
സഞ്ചാരികളെ കൂടുതല്‍
ആകര്‍ഷിക്കുന്നതിനായി
കേരളത്തിന്റെ
പാരമ്പര്യകലാരൂപങ്ങള്‍,
കളരിപ്പയറ്റ്,
ആയൂര്‍വേദം, മുതലായവയെ
ബ്രാന്‍ഡ് ചെയ്ത്
ലോകവ്യാപകമായി
പരിചയപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
വൈവിധ്യമാര്‍ന്ന
ടൂറിസം ഉല്പന്നങ്ങള്
അവതരിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?