കരുവേലിപ്പടി
മഹാരാജാസ് താലൂക്ക് ആശുപത്രി
231.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നിയോജകമണ്ഡലത്തിലെ
കരുവേലിപ്പടി
ഗവണ്മെന്റ് മഹാരാജാസ്
താലൂക്ക് ആശുപത്രിയുടെ
വികസനത്തിനായി
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
സ്വീകരിച്ചിട്ടുള്ളത്;
(ബി)
അവയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
പൊതുജനാരോഗ്യ മേഖലയില്‍
ആര്‍ദ്രം ആരോഗ്യ മിഷന്റെ
പ്രവർത്തനം
232.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കുന്ന
"ആര്‍ദ്രം "ആരോഗ്യ
മിഷന്റെ വിശദാംശം
വ്യക്തമാക്കാമോ;
(ബി)
പൊതുജനാരോഗ്യ
മേഖലയില്‍ ഇതിന്റെ
ഭാഗമായി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
സര്‍ക്കാര്‍ മുന്നോട്ട്
വെയ്ക്കുന്നത് എന്നത്
വിശദമാക്കുമോ?
ആര്‍ദ്രം പദ്ധതി
233.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
ആര്‍ദ്രം പദ്ധതിയുടെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ആര്‍ദ്രം
മിഷന്റെ
ആഭിമുഖ്യത്തില്‍
ആശുപത്രികളിലെ
രോഗപരിചരണവും
സേവനങ്ങളും
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
ആശുപത്രികളില്‍
അടിസ്ഥാന സൗകര്യ
വികസനത്തിന് എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിരിക്കുന്നത്;
(ഡി)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളിലെ സ്റ്റാഫ്
പാറ്റേണ്‍ പുതുക്കി
അത്യാവശ്യം വേണ്ട
പോസ്റ്റുകള്‍
സൃഷ്ടിക്കുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ?
ഇ-ഹെല്‍ത്ത്
രജിസ്റ്റര്‍
234.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇ-ഹെല്‍ത്ത്
രജിസ്റ്റര്‍
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
ജില്ലകളിലാണ് ഇപ്പോള്‍
അത്
നടപ്പിലാക്കിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഇ-ഹെല്‍ത്ത്
രജിസ്റ്റര്‍
നടപ്പിലാക്കുക വഴി
എന്തെല്ലാം
സൗകര്യങ്ങള്‍
രോഗികള്‍ക്ക് ലഭ്യമാകും
എന്നറിയിക്കാമോ?
ഇ.സി.ജി
ടെക്നീഷ്യന്മാരുടെ നിയമനം
235.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആശുപത്രികളില്‍
യോഗ്യതയുള്ള ഇ.സി.ജി
ടെക്നീഷ്യന്മാരെ
നിയമിക്കുന്നതുമായി
ബന്ധപ്പെട്ട് ആരോഗ്യ
വകുപ്പില്‍
874000/എച്ച്2/2016/ആ.കു.വ.
എന്ന നമ്പരില്‍ ഒരു
ഫയല്‍ നിലവിലുണ്ടോ;
(ബി)
ഈ
ഫയല്‍ ആരംഭിക്കുന്നത്
ആരുടെ നിവേദനത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
അറിയിക്കുമോ;
(സി)
ഈ
ഫയലിന്മേല് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമായി അറിയിക്കുമോ;
(ഡി)
ഇ.സി.ജി
ടെക്നീഷ്യന്മാരുടെ
ഒഴിവുകള്‍/ആവശ്യകത
സംബന്ധിച്ച് 14
ജില്ലകളില്‍ നിന്നും
ഡി.എം.ഒ മാര്‍ നല്കിയ
വിവരം അറിയിക്കാമോ;
(ഇ)
ഈ
വിഷയത്തില്‍
ഡി.എച്ച്.എസ്സി ല്‍
നിന്ന് സ്വീകരിച്ച
നടപടികള്‍ എന്തെന്നും,
ഇതില്‍ കാലതാമസം
വന്നിട്ടുണ്ടെങ്കില്‍
അതിന്റെ കാരണം
എന്തെന്നും
അറിയിക്കുമോ;
(എഫ്)
ഡി.എം.ഒ
മാരില്‍ നിന്നും ലഭിച്ച
വിവരങ്ങള്‍
സര്‍ക്കാരിനെ
അറിയിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ജി)
ഈ
ഫയല്‍ കൈകാര്യം ചെയ്ത
ഉദ്യോഗസ്ഥരുടെ പേരും
തസ്തികയും അവര്‍
ഫയലില്‍ സ്വീകരിച്ച
നടപടികളുടെ വിശദ
വിവരങ്ങളും
അറിയിക്കുമോ;
ജനപ്രതിനിധികള്‍ മുഖേന
നല്കുന്ന
നിവേദനങ്ങളില്‍ അന്തിമ
തീരുമാനം
സ്വീകരിക്കേണ്ട
തലത്തില്‍ ഫയല്‍
എത്തിക്കാതെ ഫയല്‍
പൂഴ്ത്തിവച്ചതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ വിഷയം പരിശോധിച്ച്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുന്നതിനും
സ്വീകരിച്ച വിവരം
അറിയിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ഇ.സി.ജി.
ടെക്നീഷ്യന്മാരുടെ തസ്തികകള്‍
236.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ.സി.ജി.
ടെക്നീഷ്യന്മാരുടെ
തസ്തികകള്‍
എവിടെയെല്ലാമാണുള്ളത്;
വ്യക്തമാക്കുമോ; പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്നതിലേക്കായി
സര്‍ക്കാര്‍
ആവശ്യപ്പെട്ട
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
പ്രൊപ്പോസലാണ്
ഡയറക്ടര്‍
സമര്‍പ്പിച്ചിരിക്കുന്നത്;
വിശദമാക്കുമോ;
(സി)
ആര്‍ദ്രം
മിഷനില്‍
ഉള്‍പ്പെടുത്തി എത്ര
ഇ.സി.ജി. ടെക്നീഷ്യന്
തസ്തിക
സൃഷ്ടിക്കുന്നതിനാണ്
പ്രൊപ്പോസല്‍
സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്;
(ഡി)
ആയതില്‍
എത്ര തസ്തികകള്‍
നിലവില്‍
സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഇ)
നിലവില്‍
ഇ.സി.ജി.
ടെക്നിഷ്യന്മാര്
ലഭ്യമല്ലാത്ത
ആശുപത്രികളില്‍ ആരാണ്
ഇവരുടെ ജോലി
നിര്‍വ്വഹിക്കുന്നത്;
വിശദമാക്കുമോ?
എച്ച്.വണ്‍-എന്‍.വണ്‍.
പനി
237.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എച്ച്.വണ്‍-എന്‍.വണ്‍.
പനി വ്യാപകമായി പടരുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എച്ച്.വണ്‍-എന്‍.വണ്‍.
പനി ബാധിച്ച്
സംസ്ഥാനത്ത് ഇപ്പോള്‍
എത്ര പേര്
മരണപ്പെട്ടിട്ടുണ്ട്;
(സി)
വിവിധ
ആശുപത്രകളിള് ഇത്തരം
പനി ബാധിച്ച് എത്ര
പേര് ചികിത്സയിലുണ്ട്;
(ഡി)
ഈ
രോഗത്തിന്റെ
പ്രതിരോധത്തിനായി
ആരോഗ്യവകുപ്പ്
കൈക്കൊണ്ടുവരുന്ന
നടപടികള്‍ എന്തൊക്കെ;
വിശദാംശം നല്‍കുമോ?
ആശ്വാസ
കിരണ്‍ പദ്ധതി
238.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്വാസ
കിരണ്‍ പദ്ധതി പ്രകാരം
രോഗികളെ
സംരക്ഷിക്കുന്നവര്‍ക്ക്
നല്കുന്ന പ്രതിമാസ തുക
വര്‍ദ്ധിപ്പിക്കുന്ന
കാര്യം സര്‍ക്കാര്‍
ആലോചിക്കുമോ;
(ബി)
ടി
പദ്ധതി പ്രകാരം
പ്രതിമാസം കൃത്യമായി
തുക ലഭിക്കുന്നില്ല
എന്ന പരാതി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആശ്വാസ
കിരണ്‍ പദ്ധതി പ്രകാരം
കൃത്യമായി പ്രതിമാസം
സഹായം ലഭിക്കുന്നത്
സര്‍ക്കാര്‍
ഉറപ്പുവരുത്തുമോ ?
വഴിയോര
കച്ചവടം
239.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വഴിയോര
കച്ചവടക്കാര്‍
പലഹാരങ്ങള്‍ മൂടാതെ
വില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇങ്ങനെ
പലഹാരം വില്‍ക്കുന്നത്
നിയന്ത്രിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പാകപ്പെടുത്തിയ
ഭക്ഷ്യസാധനങ്ങള്‍
മലിനപ്പെടുത്താതെ
വില്ക്കുവാന്
സര്‍ക്കാര്‍ സമഗ്രമായ
നിയമം കൊണ്ടുവരുമോ
എന്ന് വ്യക്തമാക്കുമോ?
സൈക്കോ
സോഷ്യല്‍
കൗണ്‍സിലര്‍മാര്‍ക്ക്
ആവശ്യമായ വിദ്യാഭ്യാസയോഗ്യത
240.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളില്‍
നിലവിലുള്ള സൈക്കോ
സോഷ്യല്‍
കൗണ്‍സിലര്‍മാര്‍ക്ക്
ആവശ്യമായ
വിദ്യാഭ്യാസയോഗ്യത
എന്തെന്ന് അറിയിക്കുമോ;
(ബി)
ഇവരുടെ
വേതനം ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്
ആരെല്ലാം നിവേദനങ്ങള്‍
നല്‍കിയിട്ടുണ്ട് എന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
നിവേദനങ്ങളില്‍
നാളിതുവരെ സ്വീകരിച്ച
നടപടികളുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
നിവേദനങ്ങള്‍
,വകുപ്പിലേയ്ക്ക്
അയച്ചുപോലും നല്‍കാതെ
കെട്ടിവെച്ചിരിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;പ്രസ്തുത
നിവേദനങ്ങള്‍ ലഭിച്ച
തീയതികള്‍ അറിയിക്കുമോ;
(ഇ)
സമയബന്ധിതമായി
നിവേദനങ്ങളില്‍ നടപടി
സ്വീകരിക്കാത്തതിന്
കാരണം എന്തെന്ന്
അറിയിക്കുമോ;
(എഫ്)
ഇങ്ങനെ
ലഭിച്ച
നിവേദനങ്ങളിന്മേൽ നടപടി
എടുക്കാത്തവരുടെ പേരും
തസ്തികയും അറിയിക്കുമോ;
പഞ്ചദിന ചട്ടം
പാലിക്കാതെ കാലതാമസം
വരുത്തുന്നവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന വിവരം
അറിയിക്കുമോ?
ആരോഗ്യ
വകുപ്പില്‍ ആശ്രിത നിയമനം
241.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ ആശ്രിത
നിയമനം
നടത്തുന്നതിനുള്ള എത്ര
അപേക്ഷകള്‍ ഇപ്പോള്‍
നിലവിലുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതു
തീയതി വരെ
അപേക്ഷിച്ചവര്‍ക്കാണ്
നിയമനം
നല്‍കിയിട്ടുളളത്;
(സി)
വകുപ്പില്‍
ആശ്രിത നിയമനത്തിനുള്ള
മാനദണ്ഡം എന്താണ്?
സുനാമി
ഇറച്ചിയുടെ വ്യാപകമായ ഉപയോഗം
242.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തമിഴ്നാട്
നിന്നും അതിര്‍ത്തിയായ
പാറശ്ശാല വഴി തലസ്ഥാന
നഗരിയിലെത്തുന്ന അസുഖം
ബാധിച്ചതും ചത്തതുമായ
കോഴികളില്‍ നിന്നുള്ള
സുനാമി ഇറച്ചി
വ്യാപകമായി
ഹോട്ടലുകളിലും
ബേക്കറികളിലും
ഉപയോഗിക്കുന്നത്
സംബന്ധിച്ച ആക്ഷേപം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച് എത്ര
പരിശോധനകള്‍ തലസ്ഥാന
നഗരങ്ങളിലെ
ഹോട്ടലുകളില്‍ ഒരു
വര്‍ഷം
നടത്തിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
ഇത്തരം
ഇറച്ചിയോ ഇറച്ചി
ചേര്‍ത്ത ഭക്ഷണ
പദാര്‍ത്ഥങ്ങളോ കഴിച്ച്
ദുരന്തങ്ങളുണ്ടാകുമ്പോഴല്ലാതെ
പീരിയോഡിക്കല്‍
പരിശോധനകള്‍
നടക്കുന്നില്ലെന്ന
വസ്തുത പരിഗണിച്ചും
ഭക്ഷ്യ സുരക്ഷ
കണക്കിലെടുത്തും
അടിയന്തര പരിശോധനകള്‍
നടത്താന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
ഭക്ഷ്യ
വസ്തുക്കളില്‍
രാസവസ്തുക്കളുടെ സാന്നിധ്യം
243.
ശ്രീ.കെ.
ആന്‍സലന്‍
,,
എം. നൗഷാദ്
,,
കെ.ജെ. മാക്സി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പള്ളിപ്പുറം
സി.ആര്.പി.എഫ്
ക്യാമ്പില്‍
നാനൂറിലധികം പേര്‍ക്ക്
ഭക്ഷ്യവിഷബാധയുണ്ടായത്
രാസവസ്തുക്കള്‍
ചേര്‍ത്ത മത്സ്യത്തില്‍
നിന്നാണെന്ന
റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍
സംസ്ഥാനത്തെ
മത്സ്യമാര്‍ക്കറ്റുകളില്‍
പരിശോധന
ശക്തിപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ബി)
രാസവസ്തുക്കള്‍
ചേര്‍ത്ത മത്സ്യ
മാംസങ്ങളും, പച്ചക്കറി,
പാല് എന്നിവയും
വില്‍ക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിന്
ഭക്ഷ്യ
സുരക്ഷാവകുപ്പിന്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
രാസവസ്തുക്കളുടെ
സാന്നിധ്യം
കണ്ടെത്തുന്നതിന്
ഭക്ഷ്യ സുരക്ഷാ
വകുപ്പിനുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്നും
രാസവസ്തുക്കള്‍
ചേര്‍ക്കുന്ന
വ്യാപാരികള്‍ക്കെതിരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്നും
അറിയിക്കുമോ?
റാന്നി
താലൂക്കാശുപത്രിയുടെ പുതിയ
ഒ.പി. ബ്ലോക്ക്
244.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
താലൂക്കാശുപത്രിയുടെ
പുതിയ ഒ.പി.
ബ്ലോക്ക്എന്നു തുറന്ന്
പ്രവര്‍ത്തിക്കാനാകും
എന്ന് പറയാമോ;
എന്തൊക്കെ
സൗകര്യങ്ങളാണ് ഇവിടെ
ഒരുക്കിയിരിക്കുന്നത്;
നിര്‍മ്മാണചെലവ്
എത്രയാണ്; നിര്‍മ്മാണം
ആരംഭിച്ചത് എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
ഒ.പി. ബ്ലോക്ക് തുറന്നു
പ്രവര്‍ത്തിക്കാന്‍
എന്തെങ്കിലും തടസ്സം
നേരിട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്;
ഇതിന്എന്തു പരിഹാരം
കണ്ടു എന്ന്
വിശദമാക്കുമോ ?
മഴക്കാല
രോഗങ്ങള്‍ തടയുന്നതിന്
നടപടികള്‍
245.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴക്കാല
രോഗങ്ങള്‍
തടയുന്നത്തിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍കാലങ്ങളിലും
ഇത്തരത്തില്‍
മുന്നൊരുക്കങ്ങള്‍
നടത്തിയിട്ടുണ്ടെങ്കിലും
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളില്‍ മാരക
രോഗങ്ങള്‍ ഉള്‍പ്പെടെ
മഴക്കാലരോഗങ്ങള്‍
പടർന്നു പിടിക്കുന്നത്
പ്രത്യേകമായി
പരിശോധിക്കുമോ;
(സി)
മലിനജലം
കെട്ടികിടക്കുന്ന
സ്ഥലങ്ങളും മാലിന്യം
കുന്നുകൂടുന്ന
സ്ഥലങ്ങളും കണ്ടെത്തി
അവിടെ നിന്ന് രോഗങ്ങള്‍
പകരാതിരിക്കാനുള്ള
മുന്‍കരുതലുകള്‍
എടുക്കുവാൻ
തയ്യാറാകുമോ;
(ഡി)
മഴക്കാല
രോഗങ്ങള്‍ക്ക് ആവശ്യമായ
മരുന്നുകള്‍
സംസ്ഥാനത്ത്
ആരോഗ്യകേന്ദ്രങ്ങളില്‍
ലഭ്യമാകുന്നില്ലെന്ന
കാര്യം പരിശോധിക്കുമോ;
(ഇ)
മഴക്കാല
രോഗങ്ങള്‍ തടയുവാനും
അത് സംബന്ധിച്ച
തുടര്‍പ്രവര്‍ത്തനങ്ങള്‍
നടത്തുവാനും ഇതര
ഏജന്‍സികളുടെ സഹായം
തേടാറുണ്ടോ;
(എഫ്)
എൻ
.ആർ. എച്ച് . എം -ല്‍
ഇതിന് പ്രത്യേക ഫണ്ട്
മാറ്റിവച്ചിട്ടുണ്ടോ;
2016-17 വര്‍ഷത്തില്‍
മഴക്കാല രോഗങ്ങള്‍ക്ക്
എത്ര തുക എൻ... ആർ
എച്ച് എം
മാറ്റിവെച്ചു; എത്ര തുക
ചെലവാക്കി; എത്ര തുക
ബാക്കി ഉണ്ട്; വിശദമായ
വിവരം ലഭ്യമാക്കുമോ?
കാരുണ്യ
പദ്ധതി
246.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
പദ്ധതി പ്രകാരം
കോഴിക്കോട് ജില്ലയില്‍
ഏതെല്ലാം സ്വകാര്യ
ആശുപത്രികളിലാണ്
രോഗികള്‍ക്ക് ചികിത്സ
ലഭിക്കുന്നതെന്നും,
ഏതെല്ലാം
രോഗങ്ങള്‍ക്കാണ് ഓരോ
ആശുപത്രിയിലും ചികിത്സ
നല്‍കുന്നതെന്നും
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിയില്‍
ഉള്‍പ്പെട്ട ചില
സ്വകാര്യ ആശുപത്രികള്‍
തുക കുടിശ്ശിക
ആയതിനാല്‍ ഇപ്പോള്‍ ഈ
പദ്ധതി പ്രകാരമുള്ള
ചികിത്സ നല്‍കുന്നില്ല
എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇതു
പരിഹരിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ആരോഗ്യ
മേഖലയുടെ പുന:സംഘടന
247.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കാരാട്ട്
റസാഖ്
,,
കെ. ബാബു
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആരോഗ്യ മേഖലയെ
നവീകരിക്കുക എന്ന
ഉദ്ദേശ്യത്തോടെ
ആവിഷ്കരിച്ചിട്ടുള്ള
പരിപാടിയുടെ വിശദാംശം
നല്‍കുമോ;
(ബി)
വിവിധ
വിഭാഗം ജീവനക്കാരുടെ
ചുമതലകള്‍
പുന:ക്രമീകരിച്ച് സേവന
മേഖലകള്‍, വിശേഷിച്ച്
നേഴ്സിംഗ് സേവനം,
കാര്യക്ഷമമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി പുതിയ
നേഴ്സിംഗ് നയം
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(സി)
ആര്‍ദ്രം
മിഷന്റെ വിജയകരമായ
നടത്തിപ്പിനായി തദ്ദേശ
സ്വയഭരണ സ്ഥാപനങ്ങളുടെ
പങ്കും കുടുംബാരോഗ്യ
കേന്ദ്രങ്ങളുടെ പങ്കും
വ്യക്തമാക്കാമോ;
നിലവിലുള്ള
പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
മാറ്റുന്നതിന്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്?
ചിറ്റൂർ
താലൂക്ക് ആശുപത്രിയുടെ വികസനം
248.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിറ്റൂർ
താലൂക്ക് ആശുപത്രിയുടെ
വികസനത്തിനു് എന്തൊക്കെ
നടപടികളാണ് ഈ സർക്കാർ
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ആശുപത്രി
വികസനത്തിനുള്ള
മാസ്റ്റർ പ്ലാൻ
തയ്യാറാക്കൽ ഏതു
ഘട്ടത്തിലാണ്; ഇത്
സംബന്ധിച്ച് ഇതേവരെ
ചെയ്തിട്ടുള്ള
കാര്യങ്ങൾ
വ്യക്തമാക്കുമോ;
(സി)
ആശുപത്രിയിലെ
ഡോക്ടര്‍മാരുടെയും
മറ്റ് ജീവനക്കാരുടെയും
കുറവ്
പരിഹരിക്കുന്നതിന് ഈ
ഗവ. സ്വീകരിച്ച
നടപടികളും ഇനി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികളും
വ്യക്തമാക്കുമോ?
ആദിവാസി
മേഖലയിലെ ആരോഗ്യകേന്ദ്രങ്ങള്‍
249.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആദിവാസി
മേഖലയില്‍ പ്രത്യേക
ആരോഗ്യ കേന്ദ്രങ്ങള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തു നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോ ?
കാരുണ്യ
ബെനവലന്റ് പദ്ധതി
250.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് പദ്ധതിയുടെ
ഇപ്പോഴത്തെ അവസ്ഥ
എന്തെന്ന്
വിശദമാക്കുമോ;
(ബി)
പാവപ്പെട്ട
രോഗികള്‍ക്ക് വളരെ
സഹായകരമാകുന്ന ഈ
പദ്ധതിയുടെ നിലവാരം
ഉയര്‍ത്തി, ഫണ്ട്
നല്കി
ഊര്‍ജ്ജിതമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കാരുണ്യ
പദ്ധതിക്ക് എത്ര കോടി
രൂപ സഹായം
നല്‍കിയിട്ടുണ്ട്;
തുകയും തീയതിയും സഹിതം
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
കേരളത്തിലെ
വിവിധ മെഡിക്കല്‍
കോളേജുകളില്‍ കാരുണ്യ
പദ്ധതി പ്രകാരം
ഹൃദയത്തില്‍ സ്റ്റെന്റ്
ഇടുന്നതിലേക്കായി എത്ര
കോടി രൂപ ഈ സര്‍ക്കാര്‍
നല്‍കിയിട്ടുണ്ട്; തുക
ലഭ്യമാക്കിയ മെഡിക്കല്‍
കോളേജുകളുടെ പേരുകള്‍,
തുക, തീയതി എന്നിവ
വെളിപ്പെടുത്തുമോ;
(ഇ)
സ്റ്റെന്റിനും
മറ്റുമുള്ള തുക
മെഡിക്കല്‍
കോളേജുകള്‍ക്ക്
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടെങ്കിലും
ഈ തുക അവ ലഭ്യമാക്കിയ
ഫാര്‍മസ്യൂട്ടിക്കല്‍
കമ്പനികള്‍ക്ക്
നല്‍കാതിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
കാരുണ്യ
മെഡിക്കല്‍ സ്റ്റോറുകളില്‍
അത്യാവശ്യ മരുന്നുകള്‍
251.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളുമായും,സര്‍ക്കാര്‍
ആശുപത്രികളുമായും
ചേര്‍ന്നുളള കാരുണ്യ
മെഡിക്കല്‍
സ്റ്റോറുകളില്‍
അത്യാവശ്യ മരുന്നുകള്‍
ലഭ്യമല്ല എന്ന കാര്യം
സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
ചില മരുന്നുവിതരണ
കമ്പനികളും, സ്വകാര്യ
ഫാര്‍മസികളും
ചേര്‍ന്നുളള
ഒത്തുകളിയാണോ എന്ന
കാര്യം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കുവാന്‍
സര്‍ക്കാര്‍ അടിയന്തിര
നടപടി
സ്വീകരിക്കുമോ;വിശദീകരിക്കുമോ?
മത്സ്യം
സൂക്ഷിക്കുന്നതിന്
രാസവസ്തുക്കളുടെ ഉപയോഗം
252.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യം കേടുകൂടാതെ
സൂക്ഷിക്കുന്നതിന്
ആരോഗ്യത്തിന് ഹാനികരമായ
രാസവസ്തുക്കള്‍
വ്യാപകമായി
ഉപയോഗിക്കുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിശോധിക്കുന്നതിനും
തടയുന്നതിനും ഫലപ്രദമായ
സംവിധാനം നിലവിലുണ്ടോ
എന്നും കുറ്റമറ്റ
രീതിയില്‍
നടപ്പിലാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ
എന്നും അറിയിക്കാമോ?
ആര്‍ദ്രം
പദ്ധതി
253.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി മാതൃകാ
പി. എച്ച് .സി കളാക്കി
മാറ്റിയ പി. എച്ച് .സി
കളില്‍
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചുവോ;
(ബി)
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍ ഏത്
തരത്തിലാണ്
ആരോഗ്യവകുപ്പ്
നടത്തുന്നത്;ഇതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആര്‍ദ്രം
പദ്ധതി
254.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ ആര്‍ദ്രം
പദ്ധതി പ്രകാരം
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാംമെന്ന്
വിശദീകരിക്കുമോ;
(ബി)
ആര്‍ദ്രം
പദ്ധതി പ്രകാരം
അടിസ്ഥാന സൗകര്യ
വികസനത്തിന് നടപടി
സ്വീകരിക്കുമോ;
(സി)
ഈ
പദ്ധതി പ്രകാരം
കൂടുതല്‍ ഡോക്ടര്‍മാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ആര്‍ദ്രം
മിഷന്
255.
ശ്രീ.എസ്.ശർമ്മ
,,
പി. ഉണ്ണി
,,
ആര്. രാജേഷ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
മിഷന് വഴി ആരോഗ്യ
രംഗത്ത് ഏതു
വിധത്തിലുളള
മാറ്റങ്ങളാണ്
ലക്ഷ്യമിടുന്നതെന്ന്
അറിയിക്കാമോ;
(ബി)
മിഷന്റെ
ഭാഗമായി വിവിധ
തലങ്ങളിലുളള ആതുര സേവന
കേന്ദ്രങ്ങളുടെ
അടിസ്ഥാന
സൗകര്യങ്ങളില്‍
ഏതെല്ലാം തരത്തിലുളള
മികവ് വരുത്തുവാന്‍
ഉദ്ദേശിക്കുന്നു;
(സി)
സ്ഥാപന
നവീകരണത്തിന്റെയും
മെഡിക്കല്‍
പാരാമെഡിക്കല്‍
ജീവനക്കാരുടെ
നിയമനത്തിന്റെയും
രൂപരേഖ, ഫണ്ടിന്റെ
ലഭ്യത ഉള്‍പ്പെടെ
അറിയിക്കാമോ?
കുഷ്ഠവും
മന്തും നിവാരണം
ചെയ്യുന്നതിനായി
കര്‍മ്മപദ്ധതി
256.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്കുഷ്ഠവും
മന്തും നിവാരണം
ചെയ്യുന്നതിനായി
പ്രത്യേക കര്‍മ്മപദ്ധതി
രൂപീകരിച്ചിട്ടുണ്ടോ,
വിശദമാക്കാമോ;
(ബി)
പ്രസ്തുത
രോഗം പടരുന്നത്
പ്രതിരോധിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കാമോ;
(സി)
രോഗപ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി
നീക്കിവയ്ക്കുന്ന തുക
വിനിയോഗിക്കുന്നതില്‍
കാലതാമസം
ഒഴിവാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
നാദാപുരം
താലുക്ക് ആസ്പത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
257.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
മേഖലയായ നാദാപുരത്തെ
താലുക്ക് ആസ്പത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കുവാന്‍
പദ്ധതിയുണ്ടോ;
(ബി)
ഉണ്ടങ്കില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു
വരുന്നുണ്ട് എന്ന്
വിശദമാക്കാമോ?
ഡോക്ടര്‍
തസ്തികകള്‍
258.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
ഗവണ്മെന്റ്
ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ എത്ര
തസ്തികകളാണുളളത്;ഡിപ്പാര്‍ട്ട്മെന്റ്
തിരിച്ച് കണക്ക്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഏതെല്ലാം ഡോക്ടര്‍
തസ്തികകള്‍ ഒഴിഞ്ഞ്
കിടക്കുന്നുണ്ട് എന്ന്
വ്യക്തമാക്കാമോ;(ഡിപ്പാര്‍ട്ടുമെന്റ്
തിരിച്ച്)
(സി)
ഒഴിവുളള
ഡോക്ടര്‍ തസ്തികകള്‍
അടിയന്തിരമായി
നികത്തുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ?
ആര്‍ദ്രം
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
259.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
ആശുപത്രികളിലെ അടിസ്ഥാന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
മലപ്പുറം
പെരുവളളൂര്‍ കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിലെ സ്റ്റാഫ്
പാറ്റേണ്‍
260.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ വളളിക്കുന്ന്
നിയോജക മണ്ഡലത്തിലെ
പെരുവളളൂര്‍
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
സ്റ്റാഫ് പാറ്റേണ്‍
നിര്‍ണ്ണയിക്കുന്നത്
സംബന്ധിച്ച
പ്രപ്പോസല്‍
സര്‍ക്കാറിന്റെ
പരിഗണനയിലുണ്ടോ;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഹെല്‍ത്ത് സെന്ററില്‍
ആവശ്യമായ തസ്തികകള്‍
അനുവദിച്ച് നിയമനം
നടത്തുന്നതിന് വേണ്ട
അടിയന്തിര നടപടി
സ്വീകരിക്കുമോ?
സ്വകാര്യ
ആശുപത്രികളുടെ
പ്രവര്ത്തനനിരീക്ഷണത്തിനായി
നിയമനിര്‍മാണം
261.
ശ്രീ.ബി.സത്യന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ആന്റണി ജോണ്‍
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവന്
രക്ഷാ ഔഷധങ്ങള്‍
ഉള്‍പ്പെടെയുള്ള
മരുന്നുകളുടെ വില
നിയന്ത്രണരീതി
അറിയിക്കാമോ;
(ബി)
സ്വകാര്യ
ആശുപത്രികളില്‍
ചികിത്സക്കെത്തുന്ന
രോഗികളില്‍ നിന്ന്
അവശ്യ മരുന്ന് വില
നിയന്ത്രണ ലിസ്റ്റ്
പ്രകാരം
നിശ്ചയിച്ചിട്ടുള്ള വില
തന്നെയാണോ
മരുന്നുകള്‍ക്ക്
ഈടാക്കുന്നതെന്ന്
പരിശോധിക്കാന്‍ എന്തു
സംവിധാനമാണുള്ളതെന്ന്
അറിയിക്കാമോ;
(സി)
ഹൃദ്രോഗ
ചികിത്സയ്ക്കുള്ള
സ്റ്റെന്റ്, വില
നിയന്ത്രണ പട്ടികയില്‍
പെടുത്തിയതിനെ
തുടര്‍ന്ന് സ്വകാര്യ
ആശുപത്രികള്‍ ചികിത്സാ
ചെലവ് ഉള്‍പ്പെടെയുള്ള
മറ്റു ചാര്‍ജ്ജുകള്‍
വര്‍ദ്ധിപ്പിച്ച്
രോഗികളെ ചൂഷണം
ചെയ്യുന്നതായ
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
ഏതെങ്കിലും തരത്തിലുള്ള
പരിശോധന
നടത്തിയിരുന്നോ;
(ഡി)
സ്വകാര്യ
ആശുപത്രികളുടെ
പ്രവര്‍ത്തനം നിരീക്ഷണ
വിധേയമാക്കാനായി
നിയമനിര്‍മാണം
നടത്താന്‍
തയ്യാറാകുുമോ?
സ്വകാര്യ
ആശുപത്രികളില്‍ ഏകീകൃത ഫീസ്
സംവിധാനം
262.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവരുന്ന
മിക്കവാറും സ്വകാര്യ
ആശുപത്രികള്‍,
ലബോറട്ടറികള്‍,
ക്ലിനിക്കുകള്‍,
സ്കാനിംഗ് സെന്ററുകള്‍,
വന്ധ്യതാരോഗ ചികിത്സാ
കേന്ദ്രങ്ങള്‍
തുടങ്ങിയവയില്‍ ഏകീകൃത
ഫീസ് സംവിധാനം
ഇല്ലെന്നതും,
ഗവണ്മെന്റ്
ആശുപത്രികളിലെ സമാന
ചികിത്സാ സംവിധാനത്തിന്
ഇൗടാക്കുന്നതിന്െറ
പലമടങ്ങ് ചികിത്സാ
ഫീസും മറ്റുമായി
ഇൗടാക്കുന്നു എന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം സ്ഥാപനങ്ങളെ
നിയന്ത്രിക്കുന്നതിനും,
ഫീസും മറ്റും
കുറയ്ക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
കേന്ദ്ര
സര്‍ക്കാര്‍ ഹൃദയ രോഗ
ചികിത്സക്കുളള
സ്റ്റെന്റിന്റെ വില
ഗണ്യമായി
കുറച്ചപ്പോള്‍
കേരളത്തിലെ സ്വകാര്യ
ആശുപത്രികള്‍ മറ്റ്
ചെലവുകള്‍ കൂട്ടിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
ആശുപത്രികള്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
കോടഞ്ചേരി
പി.എച്ച്.സി.യിലെ
കിടത്തിച്ചികിത്സ
263.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ കോടഞ്ചേരി
പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ
പദവിയുയര്ത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കേന്ദ്രത്തില്‍
കിടത്തിച്ചികിത്സ
ആരംഭിക്കുന്നതിനുളള
താമസം എന്താണെന്നു
വിശദമാക്കുമോ;
(സി)
കിടത്തിച്ചികിത്സ
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പഴയങ്ങാടി
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
264.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സര്‍ക്കാരിന്‍െറ
മാന്ദ്യ വിരുദ്ധ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
പഴയങ്ങാടി താലൂക്ക്
ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
അനുവദിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
ഇൗ യൂണിറ്റ് എപ്പോള്‍
പ്രവര്‍ത്തന സജ്ജമാകും;
വിശദമാക്കാമോ?
ഞാറക്കല്‍
സര്‍ക്കാര്‍ ആശുപത്രിയിലെ
നിയമനങ്ങള്‍
265.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഞാറക്കല്‍
സര്‍ക്കാര്‍
ആശുപത്രിയില്‍ പുതുതായി
ഡോക്ടര്‍മാര്‍, അനുബന്ധ
പാരാമെഡിക്കല്‍
സ്റ്റാഫ് എന്നിവരെ
നിയമിക്കുന്നത്
സംബന്ധിച്ച്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
താലൂക്ക്
ആശുപത്രി
നിലവാരത്തിലേക്ക്
ഉയര്‍ത്തിയിട്ടുള്ള ഈ
സ്ഥാപനത്തില്‍
കിടത്തിച്ചികിത്സക്ക്
ആവശ്യമായ ഡോക്ടര്‍മാരോ
അനുബന്ധ പാരാമെഡിക്കല്‍
സ്റ്റാഫോ ഇല്ലാത്തത്
മൂലം പ്രവര്‍ത്തനം
തടസ്സപ്പെട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത നിയമനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാവുമെന്ന്
വിശദമാക്കാമോ?
കോങ്ങാട്
മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതി
266.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി ഇൗ
സാമ്പത്തിക വര്‍ഷം
ഏറ്റെടുത്ത്
നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
കോങ്ങാട്
മണ്ഡലത്തിലേയ്ക്കായി
ആര്‍ദ്രം പദ്ധതിയുടെ
ഭാഗമായി ഇൗ സാമ്പത്തിക
വര്‍ഷം നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ;
(സി)
2017-18
വര്‍ഷത്തെ ബജറ്റില്‍
ആരോഗ്യ-സാമൂഹ്യനീതി
വകുപ്പുകള്‍ മുഖേന
കോങ്ങാട്
മണ്ഡലത്തിലേയ്ക്കായി
നടപ്പിലാക്കാനുദ്ദേശിയ്ക്കുന്ന
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ?
നരിക്കുനി
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററില്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
267.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ നരിക്കുനി
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
1 ആയി ജോലി ചെയ്ത്
വരികെ മരണമടഞ്ഞ
ശിവദാസന്‍.പി.പി. യുടെ
മകന് അശ്വിന്
ശിവദാസിന്റെ ആശ്രിത
നിയമനത്തിന്റെ അപേക്ഷ
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
നിയമനം
ലഭിക്കുന്നതിനുളള
നടപടിക്രമങ്ങള്‍ ഏത്
വരെ ആയെന്നുളളത്
അറിയിക്കാമോ;
(സി)
നിയമനം
ലഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;ഉണ്ടെങ്കില്‍
ആയത് അറിയിക്കാമോ?
ലാബുകളുടെ
പ്രവര്‍ത്തനങ്ങള്‍
268.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ ലാബുകളുടെ
പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കുവാന്‍
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും
സംവിധാനങ്ങള്‍
നിലവിലുണ്ടോ;
(ബി)
പരിശോധനയ്ക്ക്
സാമ്പിളുകള്‍ ഒരേ സമയം
പല ലാബുകളില്‍
നല്‍കുന്നതിന്റെ ഫലം
പലതരത്തിലുള്ളതാകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
(സി)
വ്യത്യസ്ഥ
തരത്തിലുള്ള ഫലങ്ങള്‍
ഉണ്ടാകുന്നതിന്റെ കാരണം
സര്‍ക്കാര്‍
അന്വേഷിച്ചിട്ടുണ്ടോ;
(ഡി)
ലാബുകളില്‍
ഉപയോഗിക്കുന്ന
രാസപദാര്‍ത്ഥങ്ങളുടെ
ഗുണനിലവാരം, അളവ്,
ജോലിചെയ്യുന്ന
ജീവനക്കാരുടെ യോഗ്യത
എന്നിവയ്ക്ക്
സര്‍ക്കാര്‍ മാനദണ്ഡം
ഏര്‍പ്പെടുത്തുമോ?
മാവേലിക്കര
ജില്ലാ ആശുപത്രിയിൽ കാരുണ്യ
ഫാർമസിയും ഡയാലിസിസ്
സെന്ററും ആരംഭിക്കുന്ന
നടപടി
269.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
കാരുണ്യ ഡയാലിസിസ്
സെന്ററും കാരുണ്യ
ഫാര്‍മസിയും
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍ 2017 മെയ്
31ന് മുന്‍പായി
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നിലമ്പൂര്‍
ജില്ലാ ആശുപത്രിയിലെ
സൂപ്രണ്ടിന്റെ പ്രവര്‍ത്തി
സമയം
270.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
ജില്ലാ ആശുപത്രിയിലെ
സൂപ്രണ്ടിന്റെ
പ്രവര്‍ത്തി സമയം
എത്രയെന്നത്
വ്യക്തമാക്കാമോ;
(ബി)
അഡ്മിനിസ്ട്രേറ്റീവ്
കേഡറിലുള്ള ആശുപത്രി
സൂപ്രണ്ടുമാര്‍ക്ക്
സ്വകാര്യ പ്രാക്ടീസ്
അനുവദനീയമാണോ;
(സി)
നിലമ്പൂര്‍
ജില്ലാ ആശുപത്രി
സൂപ്രണ്ട് ആയിരുന്ന
ഡോക്ടര്‍ പി.
സീമാമുവിനെതിരെ
എന്തെങ്കിലും
തരത്തിലുള്ള അന്വേഷണം
നടക്കുന്നുണ്ടോ;
(ഡി)
ഇത്
സംബന്ധിച്ച് എന്തെല്ലാം
നടപടികള്‍ കൈക്കൊണ്ടു
എന്ന് വ്യക്തമാക്കാമോ?
നിലമ്പൂര്‍
ജില്ലാ ആശുപത്രിയില്‍
സ്പെഷ്യാലിറ്റി കാഡറില്‍
തസ്തികകള്‍
271.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
ജില്ലാ ആശുപത്രിയില്‍
സ്പെഷ്യാലിറ്റി
കാഡറില്‍ എത്ര
തസ്തികകള്‍
അനുവദിച്ചിട്ടുണ്ട്;
ഇവയില്‍ ഏതെല്ലാം
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
എങ്കില്‍ ഉടന്‍ നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഗൈനക്കോളജിസ്റ്റ്,
കുട്ടികളുടെ വിഭാഗം,
ഫിസിഷ്യന്‍ വിഭാഗം
എന്നിവയില്‍ എത്ര വീതം
ഡോക്ടര്‍മാര്‍ സേവനം
അനുഷ്ഠിക്കുന്നുണ്ട്;
ഇവരുടെ പേരുവിവരം
വ്യക്തമാക്കാമോ?
കുമ്പളങ്ങി
സാമൂഹ്യ ആരോഗ്യ കേന്ദ്രം
272.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നിയോജക മണ്ഡലത്തിലെ
കുമ്പളങ്ങി സാമൂഹ്യ
ആരോഗ്യ കേന്ദ്രത്തില്‍
ഏതെല്ലാം
സ്പെഷ്യാലിറ്റി
യൂണിറ്റുകളാണ് പുതുതായി
ആരംഭിക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
(ബി)
അവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മാലിപ്പുറം
സര്‍ക്കാര്‍ ആശുപത്രിയില്‍
കാഷ്വാലിറ്റി
273.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാലിപ്പുറം
സര്‍ക്കാര്‍
ആശുപത്രിയില്‍
അടിയന്തരമായി
കാഷ്വാലിറ്റി സേവനം
ആരംഭിക്കുന്നതിന്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍
വൈപ്പിന്‍ ബ്ലോക്കിന്റെ
പരിധിയില്‍
കാഷ്വാലിറ്റി സേവനമുള്ള
ഒരു
താലൂക്കാശുപത്രിപോലുമില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യം പരിഗണിച്ച്
മാലിപ്പുറം സര്‍ക്കാര്‍
ആശുപത്രിയില്‍
അടിയന്തരമായി
കാഷ്വാലിറ്റി സംവിധാനം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
മെഡിക്കല്‍
കോളേജുകളിലെ കാത്ത് ലാബ്
274.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍ കോളേജുകളെ
കാത്ത് ലാബ്
സ്ഥാപിക്കുന്നതിനായി
തിരഞ്ഞെടുത്തത് ഏത്
മാനദണ്ഡപ്രകാരമാണ്;
വിശദമാക്കാമോ;
(ബി)
മഞ്ചേരി
മെഡിക്കല്‍ കോളേജിൽ
കാത്ത് ലാബ്
സ്ഥാപിക്കുന്നതിനുളള
അടിസ്ഥാന മാനദണ്ഡങ്ങള്‍
ലഭ്യമാണോ;
(സി)
എങ്കില്‍
മഞ്ചേരി മെഡിക്കല്‍
കോളേജിലും കാത്ത് ലാബ്
സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇല്ലെങ്കില്‍
അതിനുളള പ്രായോഗിക
തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കാടുകുറ്റി
പഞ്ചായത്തിലെ കക്കാട്
പി.എച്ച്.സി യുടെ പുതിയ
കെട്ടിട നിര്‍മ്മാണം
275.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാടുകുറ്റി
പഞ്ചായത്തിലെ കക്കാട്
പി.എച്ച്.സി യുടെ പുതിയ
കെട്ടിടം നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടും
ജനങ്ങള്‍ക്ക് തുറന്നു
കൊടുക്കാത്തത് മൂലം
ഉണ്ടായിട്ടുളള
ബുദ്ധിമുട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കക്കാട്
പി.എച്ച്.സിയുടെ
പേര്,കാടുകുറ്റി
ഗ്രാമപഞ്ചായത്ത്
പ്രാഥമിക
ആരോഗ്യകേന്ദ്രം
കാതിക്കുടം പി.ഒ
എന്നാക്കി
മാറ്റുന്നതിനായുളള
അപേക്ഷയില്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;ഇതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ?
മെഡിക്കല്‍
കോളേജുകളില്‍ അള്‍ട്രാ സൗണ്ട്
സ്കാനിംഗ്
276.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഏതൊക്കെ മെഡിക്കല്‍
കോളേജുകളില്‍ അത്യാഹിത
വിഭാഗത്തില്‍ അള്‍ട്രാ
സൗണ്ട് സ്കാനിംഗ് 24
മണിക്കൂറും പ്രവര്‍ത്തന
സജ്ജമാക്കിയിട്ടുണ്ട്;
(ബി)
ഈ
സംവിധാനം ഇല്ലാത്ത
മെഡിക്കല്‍
കോളേജുകളില്‍ ആയതു
നടപ്പിലാക്കാനുള്ള
നടപടികള്‍
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ?
അരൂക്കുറ്റി
സി.എച്ച്.സി
277.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂക്കുറ്റി
സി.എച്ച്.സി യോട്
അനുബന്ധിച്ച് എത്ര
ഏക്കര്‍ ഭൂമിയാണ്
നിലവിലുളളത്;
ഡോക്ടേഴ്സ്
ക്വാര്‍ട്ടേഴ്സ്
പണിതിട്ട്
ഉപയോഗിക്കാതെ കിടന്ന്
ജീര്‍ണ്ണിച്ച്
നിലംപൊത്താറായ
കെട്ടിടങ്ങള്‍ എത്ര
സെന്റ് ഭൂമിയിലാണ്
നില്‍ക്കുന്നത്;
(ബി)
അരൂക്കുറ്റി
വില്ലേജ് ആഫീസ്
നിര്‍മ്മിച്ചിരിക്കുന്നത്
ആശുപത്രി വക
സ്ഥലത്താണോ;
(സി)
അരൂക്കുറ്റി
ആശുപത്രിക്ക് മുന്‍വശം
എത്രസെന്റ് ഭൂമിയാണ്
ആശുപത്രിയുടെ
വകയായിട്ടുളളത്; ഈ
സ്ഥലമെല്ലാം
പ്രയോജനപ്പെടുത്തി
ആരോഗ്യ/ആയുഷ്
വകുപ്പിന്റെ ഏതെങ്കിലും
പദ്ധതി പഞ്ചകര്‍മ്മ
ചികിത്സാ സൗകര്യത്തോടെ
ടൂറിസം പ്രാധാന്യമുളള ഈ
സ്ഥലത്ത് നടത്തുന്നതിന്
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
ഗാന്ധിഗ്രാം
ത്വക്ക് രോഗാശുപത്രിയിലെ
പേഷ്യന്റ്സ് സര്‍വ്വീസ്
സൊസൈറ്റി
278.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊരട്ടി
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രിയിലെ
പേഷ്യന്റ്സ് സര്‍വ്വീസ്
സൊസൈറ്റിയ്ക്ക് അരി,
പലവ്യജ്ഞനം, വസ്ത്രം
തുടങ്ങിയ വകയില്‍
നല്‍കുന്നതിനുള്ള തുക
മാസങ്ങളായി
കുടിശ്ശികയായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
തുക ഉടന്‍
അനുവദിക്കുന്നതിനും
കുടിശ്ശിക ഒഴിവാക്കി
അതതു മാസം തുക വിതരണം
ചെയ്യുന്നതിനുമാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കമ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍ താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തുന്നതിനുള്ള നടപടി
279.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തില്‍
മങ്കട കമ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തുന്നതിനുള്ള
നടപടി സംബന്ധിച്ച്
ധനകാര്യ വകുപ്പില്‍
പരിശോധിച്ച് വരുന്ന
ഫയല്‍ തീര്‍പ്പ്
കല്പ്പിച്ചിട്ടുണ്ടോ;
(ബി)
ആരോഗ്യ
മേഖലയിലെ ചികിത്സാ
സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
ആരോഗ്യവകുപ്പ്
തയ്യാറാക്കിയിട്ടുള്ള
നിര്‍ദ്ദേശങ്ങളില്‍/ശിപാര്‍ശകളില്‍
മങ്കട കമ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിനെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍,
നിര്‍ദ്ദേശങ്ങളില്‍/ശിപാര്‍ശകളില്‍
അംഗീകാരം നല്കിയാല്,
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളും പശ്ചാതല
സൗകര്യങ്ങളും
അനുവദിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വെങ്കിടങ്ങ്
കുടുംബാരോഗ്യകേന്ദ്രം
280.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍
വെങ്കിടങ്ങ് (പാടൂര്‍)
പ്രാഥമികാരോഗ്യ
കേന്ദ്രത്തെ
കുടുംബാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തുന്നതുമായി
ബന്ധപ്പെട്ട് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നുള്ള
വിശദാംശം നല്‍കാമോ;
(ബി)
ഇവിടേയ്ക്ക്
ജീവനക്കാരുടെ അധിക
തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
എത്ര തസ്തികകളാണ്
പുതിയതായി
സൃഷ്ടിക്കുന്നതെന്ന
വിവരം ഇനം തിരിച്ച്
നല്‍കാമോ?
ഇരുപത്തിനാല്
മണിക്കൂര്‍
പോസ്റ്റ്മോര്‍ട്ടം
281.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരുപത്തിനാല്
മണിക്കൂര്‍
പോസ്റ്റ്മോര്‍ട്ടം
അനുവദിച്ചു സര്‍ക്കാര്‍
ഇറക്കിയ ഉത്തരവിനെതിരെ
മെഡിക്കോ ലീഗല്‍
സൊസൈറ്റി ഓഫ് കേരള
നല്‍കിയതായി 17.10.2016
ലെ നക്ഷത്ര
ചിഹ്നമിടാത്ത ചോദ്യ
നമ്പര്‍ 2854 നുള്ള
മറുപടിയില്‍
വ്യക്തമാക്കിയിട്ടുള്ള
ഹര്‍ജിയുടെ ഉള്ളടക്കം
എന്താണെന്ന്
പഠിച്ചിട്ടുണ്ടോയെന്നും
എങ്കില്‍ വിശദാംശം
നല്കാമോയെന്നും 14-ാം
കേരള നിയമസഭയുടെ 2-ാം
സമ്മേളനത്തിലെ നക്ഷത്ര
ചിഹ്നമിടാത്ത 6482
ചോദ്യത്തില്‍ ഞാന്‍
ആരാഞ്ഞിരുന്നു.
പ്രസ്തുത ഹര്‍ജിയുടെ
കോപ്പി ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കേസില്‍ മെഡിക്കോ
ലീഗല്‍ സൊസൈറ്റി ഓഫ്
കേരളയ്ക്ക് വേണ്ടി
കോടതിയില്‍ ഹാജരായ
അഭിഭാഷകന്
ആരായിരുന്നു; പ്രസ്തുത
കേസില്‍
സര്‍ക്കാരിനുവേണ്ടി
ഹാജരായ അഭിഭാഷകന്
ആരായിരുന്നു; കോടതി
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ എന്നും
ഞാന്‍ ചോദിച്ചിരുന്നു.
വിവരം ശേഖരിച്ചുവരുന്നു
എന്നാണ് മറുപടി
ലഭിച്ചത്. വിവരം
ശേഖരിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്
അതിന്റെ പൂര്‍ണ്ണ രൂപം
ലഭ്യമാക്കാമോ?
കൊളസ്ട്രോള്‍
രോഗികള്‍ക്ക് ഗുളികകള്‍
സൗജന്യമായി നല്‍കുന്നതിന്
പദ്ധതികള്‍
282.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പി.എച്ച്.സി.
സബ്സെന്ററുകള്‍ വഴി
ഡയബറ്റിസ്, പ്രഷര്‍,
കൊളസ്ട്രോള്‍
രോഗികള്‍ക്ക് ഗുളികകള്‍
സൗജന്യമായി
നല്‍കുന്നതിന്
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
കരടുനിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
ലബോട്ടറിക്ക്
അക്രഡിറ്റേഷന്
283.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ മരുന്നുകൾ
ടെസ്റ്റ്
ചെയ്യുന്നതിനുള്ള
ലബോറട്ടറി
സ്ഥാപിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ലബോട്ടറിക്ക്
അക്രഡിറ്റേഷന്
ലഭിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അക്രഡിറ്റേഷന്
ലഭിക്കുന്നതിനുള്ള
കാലതാമസം എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
അക്രഡിറ്റേഷന്
ലഭിക്കുന്നതുവരെ
മരുന്നുകള്‍ ടെസ്റ്റ്
ചെയ്യുന്നതിന് ബദല്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
ആശുപത്രികളിലെ
ചൂഷണം
284.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ
ആശുപത്രികളിലെത്തുന്ന
രോഗികളില്‍നിന്നും
അമിത ചാര്‍ജ്ജ്
ഈടാക്കുക, അനാവശ്യ
ടെസ്റ്റുകള്‍
നിര്‍ദ്ദേശിയ്ക്കുക
തുടങ്ങിയ വിവിധതരം
ചൂഷണങ്ങള്‍ തടയുന്നതിന്
ജില്ലകള്‍തോറും ഒരു
സ്ഥിരം സംവിധാനമായി
ഓരോ ഉന്നതതല കമ്മറ്റി
രൂപീകരിയ്ക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രികളിലെത്തുന്ന
രോഗികളെ അനാവശ്യ
ടെസ്റ്റുകള്‍ നടത്തി
ഇല്ലാത്ത രോഗം
ഉണ്ടെന്ന് വിധി എഴുതി
ഇവരുടെ ജീവന് തന്നെ
അപകടത്തിലാക്കി ചൂഷണം
നടത്തി വരുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ആശുപത്രികളിലെ
ഡോക്ടര്‍മാര്‍ മരുന്ന്
കമ്പനികള്‍ക്കുവേണ്ടി
പ്രവര്‍ത്തിച്ച്
കമ്മീഷന് വാങ്ങിയും
ടൂറുകള്‍ നടത്തിയും
അനാവശ്യ മരുന്നുകള്‍
രോഗികള്‍ക്ക് നല്കി
കമ്പനികള്‍ക്കും
ആശുപത്രികള്‍ക്കും
അമിതവരുമാനം
ഉണ്ടാക്കിക്കൊടുക്കുന്നതിന്
എതിരെ എന്തൊക്കെ നടപടി
സ്വീകരിയ്ക്കാന്‍
സാധിയ്ക്കുമെന്ന്
വിശദമാക്കുമോ?
തിരുവനന്തപുരം
ജനറല്‍ ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
285.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജനറല്‍ ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
അവതാളത്തിലാണെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഡയാലിസിസ്
ചെയ്യുന്ന രോഗികള്‍ക്ക്
അനുവദിച്ചിട്ടുള്ള
കാരുണ്യ ഫണ്ടിന്റെ
ഭാഗമായി തുക
അനുവദിക്കുന്നുണ്ടോ;
(സി)
ഡയാലിസിസ്
ചുമതലയുള്ള
ഡോക്ടര്‍മാര്‍ സ്വകാര്യ
പ്രാക്ടീസ്
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതു
സംബന്ധിച്ച
ഡി.എച്ച്.എസ്-ന്റെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ ?
ബയോമെഡിക്കല്‍
മാലിന്യ സംസ്കരണം
286.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബയോമെഡിക്കല്‍
മാലിന്യങ്ങള്‍
സംസ്ക്കരിക്കുന്നതിന്
സംസ്ഥാനത്ത്
കേന്ദ്രീകൃത സംവിധാനം
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ പ്രവര്‍ത്തനം
സംബന്ധിച്ച വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
സ്വകാര്യമേഖലയിലുള്‍പ്പെടെ
പ്രതിദിനം
ഉല്പാദിപ്പിക്കപ്പെടുന്ന
മാലിന്യം
സംസ്ക്കരിക്കാന്‍
പര്യാപ്തമായ
വിധത്തിലുളള സംസ്ക്കരണ
സംവിധാനങ്ങള്‍
നിലവിലുണ്ടോ;ഇല്ലെങ്കില്‍
ഇത്തരം സംവിധാനം
ഏര്‍പ്പെടുത്താന്‍
തയ്യാറാവുമോ?
ആശുപത്രികളിലെ
സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരണം
287.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആശുപത്രികളിലെ സ്റ്റാഫ്
പാറ്റേണ്‍ പരിഷ്കരണം
എന്നാണ് അവസാനമായി
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ആശുപത്രികളുടെ
പശ്ചാത്തല സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
ചികിത്സ തേടുന്ന
രോഗികളുടെ വര്‍ധനവിന്
ആനുപാതികമായി സ്റ്റാഫ്
പാറ്റേണ്‍ പരിഷ്കരണം
നടത്തുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
പുതിയതായി
അനുവദിച്ചിട്ടുള്ള
എക്സ് റേ, കാത്ത് ലാബ്
എന്നിവ പോലുള്ള ആധുനിക
സംവിധാനങ്ങള്‍ക്ക്
ആവശ്യമായ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ ?
ഇല്ലെങ്കിൽ
സൃഷ്ടിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും ഇതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ;
(ഡി)
കെട്ടിടം,
മെഷീനറി മുതലായ
സൗകര്യങ്ങള്‍
ഉണ്ടായിട്ടും സ്ഥിരം
സ്റ്റാഫ് ഇല്ലാതെ,
ചികിത്സ നല്‍കാനാകാത്ത
അവസ്ഥക്ക് പരിഹാരമായി
സ്റ്റാഫ് പാറ്റേണ്‍
കാലാനുസൃതമായി
പരിഷ്കരിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ആശുപത്രികളിലെ
ചികിത്സാ നിരക്കുകള്‍
288.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശുപത്രികളിലെ
ചികിത്സാ നിരക്കുകള്‍
നിശ്ചയിക്കുന്നതിനും
രോഗികളുടെ പരാതികള്‍
പരിശോധിക്കുന്നതിനും
സര്‍ക്കാര്‍ നിയന്ത്രണ
അതോറിറ്റി
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ചികിത്സാനിരക്കുകള്‍,
ഓപ്പറേഷന്
നിരക്കുകള്‍, ചികിത്സാ
ഉപകരണങ്ങളുടെ വില
വിവരങ്ങള്‍ തുടങ്ങിയവ
ആശുപത്രികളില്‍
പ്രദര്‍ശിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തൃപ്പൂണിത്തുറ
താലൂക്ക് ആശുപത്രിയിലെ
ഡോക്ടര്‍മാരുടെ ഒഴിവുകള്‍
289.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
താലൂക്ക് ആശുപത്രിയില്‍
സൂപ്രണ്ട് അടക്കം എത്ര
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഈ
ഒഴിവുകള്‍ കാരണം
ആശുപത്രിയുടെ
പ്രവര്‍ത്തനത്തില്‍
ഒട്ടേറെ
ബുദ്ധിമുട്ടുകള്‍
ഉണ്ടാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഈ ഒഴിവുകള്‍
എന്നത്തേക്ക്
നികത്തുമെന്ന്
അറിയിക്കുമോ?
തൃപ്പൂണിത്തുറ
താലൂക്ക് ആശുപത്രിയിലെ
ഓപ്പറേഷന് തിയേറ്റര്‍
290.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
താലൂക്ക്ആശുപത്രിയില്‍
നിലവില്‍ നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
ഓപ്പറേഷന് തീയേറ്റര്‍
ഡോക്ടര്‍മാരുടെയും
ജീവനക്കാരുടെയും കുറവ്
കാരണം നാളിതുവരെ
പ്രവര്‍ത്തിപ്പിക്കുന്നതിന്
കഴിഞ്ഞിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ഓപ്പറേഷന് തീയേറ്റര്‍
പ്രവര്ത്തിപ്പിക്കുന്നതിന്എത്ര
ഡോക്ടര്‍മാര്‍,/ജീവനക്കാര്‍
ആവശ്യമാണ് എന്ന് തസ്തിക
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഈ
തസ്തികകള്‍
അടിയന്തരമായി
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഈ
ഓപ്പറേഷന് തീയേറ്റര്‍
പ്രവര്‍ത്തിപ്പിക്കണമെന്ന്
ആവശ്യപ്പെട്ട്
ആരുടെയെല്ലാം
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ട്എന്ന
വിവരം അറിയിക്കുമോ?
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
അസൗകര്യങ്ങള്‍
291.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
രോഗികളുടെയും
കൂട്ടിരിപ്പുകാരുടെയും
അസൗകര്യങ്ങള്‍
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വിശദീകരിക്കാമോ?
കരുനാഗപ്പള്ളി
ഗവണ്മെന്റ് താലൂക്ക്
ആശുപത്രിയില്‍ ഡയാലിസിസ്
സെന്റര്‍
292.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കരുനാഗപ്പള്ളി
ഗവണ്മെന്റ് താലൂക്ക്
ആശുപത്രിയില്‍
ഡയാലിസിസ് സെന്റര്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും,
ഇതിന്റെ പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
എന്തെല്ലാം
പ്രവൃത്തികള്‍
അവശേഷിക്കുന്നുവെന്നും
വ്യക്തമാക്കുമോ?
ഭക്ഷ്യസുരക്ഷാ
പരിശോധനകള്‍
293.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
ഭക്ഷ്യവസ്തുക്കള്‍
മിക്കതും
ഗുണമേന്മയില്ലാത്തതും
ദൂരവ്യാപകമായ
പ്രത്യാഘാതങ്ങള്‍
ഉണ്ടാക്കുന്ന
വിഷവസ്തുക്കളും മറ്റും
ഉപയോഗിച്ചുണ്ടാക്കുന്നവയുമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭക്ഷ്യ
സുരക്ഷാ വകുപ്പ്
ഇക്കാര്യത്തില്‍
എന്ത്നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ; ഭക്ഷ്യ
വസ്തുക്കള്‍, മത്സ്യം,
പച്ചക്കറികള്‍ മുതലായവ
വിറ്റഴിക്കുന്ന
സ്ഥാപനങ്ങളില്‍
എപ്പോഴൊക്കെയാണ്
പരിശോധന
നടത്താറുള്ളത്;
(സി)
കഴിഞ്ഞ
ആറു മാസത്തിനുള്ളില്‍
സംസ്ഥാനത്ത് ഭക്ഷ്യ
സുരക്ഷാവകുപ്പ് നടത്തിയ
പരിശോധനകള്‍,
സ്ഥാപനങ്ങളുടെ വിശദാംശം
എന്നിവ ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ഡി)
എവിടെയെങ്കിലും
പരാതികളോ മറ്റോ
ഉണ്ടാവുമ്പോള്‍ മാത്രം
നടത്തുന്ന പരിശോധനകള്‍
കൂടാതെ കൃത്യമായ
ഇടവേളകളില്‍ എല്ലാ
സ്ഥാപനങ്ങളിലും
പരിശോധന നടത്തുന്നതിന്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
ഫ്ലൂറോസിസിന്റെ
അമിതമായ സാന്നിദ്ധ്യം
294.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ജില്ലകളില്‍
ഫ്ലൂറോസിസിന്റെ അമിതമായ
സാന്നിദ്ധ്യം നിമിത്തം
ആരോഗ്യ പ്രശ്നം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ചുള്ള പഠനവും
പരിഹരിക്കുവാന്‍ ദേശീയ
ആരോഗ്യ വകുപ്പ് മുഖേന
നടപ്പിലാക്കുന്ന
പദ്ധതിയുടെ സേവനം
ആലപ്പുഴ
ഉള്‍പ്പെടെയുള്ള
ജില്ലകളില്‍
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
അരൂര്‍
മണ്ഡലത്തിലെ അറ്ഹ്മ
ചാരിറ്റബിള്‍ ട്രസ്റ്റ്
ഈ നിലയിലുള്ള
പ്രവര്‍ത്തനത്തിന്
തങ്ങളെ
അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
(ഡി)
മറ്റ്
സാങ്കേതിക
ബുദ്ധിമുട്ടുകള്‍
ഇല്ലെങ്കില്‍
നിസ്വാര്‍ത്ഥമായും സേവന
തല്പരതയോടെയും
പ്രവര്‍ത്തിക്കുന്ന ഈ
സ്ഥാപനത്തെ ഈ
നിലയിലുള്ള
പ്രവര്‍ത്തനങ്ങള്‍ക്കായി
തെരഞ്ഞെടുത്ത്
സഹായിക്കുമോ?
ഒക്കുപ്പേഷണല്‍
തെറാപ്പിസ്റ്റുകളുടെ
ഒഴിവുകള്‍
295.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒക്കുപ്പേഷണല്‍
തെറാപ്പിസ്റ്റുകളുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ട്; ഇവ
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; ഈ
തസ്തികയ്ക്ക്
പി.എസ്.സി. പരീക്ഷ
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര് പരീക്ഷ എഴുതി;
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഒക്കുപ്പേഷണല്‍
തെറാപ്പിസ്റ്റുകളുടെ
ശമ്പളം നിര്‍ണ്ണയിച്ചത്
യോഗ്യതയ്ക്ക്
അനുസരണമല്ല എന്ന പരാതി
പരിഹരിക്കുന്നതിനും
അനോമലി
പരിഹരിക്കുന്നതിനും
568709/എച്ച്2/2016/
ആ.കു.വ എന്ന നിലവിലുള്ള
ഫയലില്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ; ഈ
ഫയലില്‍ തീരുമാനം
കൈക്കൊള്ളുവാനുണ്ടായ
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ; ഈ
ഫയല്‍ എത്രയും വേഗം
തീര്‍പ്പ്
കല്‍പ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ലബോറട്ടറികളിലെ
ടെസ്റ്റുകള്‍ക്കുള്ള
ഫീസ്ഏകീകരിക്കാന് നിയമ
നിര്‍മ്മാണം
296.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ലബോറട്ടറികളിലും,
ലാബുകളിലും വിവിധ
ടെസ്റ്റുകള്‍ക്ക് ഫീസ്
നിശ്ചയിക്കുന്നതിന്
എന്തെങ്കിലും മാനദണ്ഡം
നിലവിലുണ്ടോ;ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ബി)
പരിശോധന
ഫീസുകള്‍ ഏകീകരിക്കാന്‍
എന്തെങ്കിലും നിയമ
നിര്‍മ്മാണം
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
വ്യക്തമാക്കുമോ ?
തൃശൂര്‍
മെഡിക്കല്‍ കോളേജിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍
297.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
മെഡിക്കല്‍ കോളേജിന്റെ
വികസനവുമായി
ബന്ധപ്പെട്ട്
നടപ്പാക്കിവരുന്ന
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന വിശദ
വിവരങ്ങള്‍ നല്‍കാമോ;
(ബി)
പാരാമെഡിക്കല്‍
ഡിഗ്രി കോഴ്സുകള്‍
ആരംഭിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
ജീവനക്കാരുടെ
പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
തസ്തികകള്‍ ; ഇനം
തിരിച്ച് വിശദമാക്കാമോ?
സ്വാശ്രയ
മെഡിക്കല്‍ പ്രവേശനം
298.
ശ്രീ.എ.എം.
ആരിഫ്
,,
ഐ.ബി. സതീഷ്
,,
എം. സ്വരാജ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വര്‍ഷത്തെ സ്വാശ്രയ
മെഡിക്കല്‍
പ്രവേശനത്തിന്
ഏര്‍പ്പെടുത്തിയിരിക്കുന്ന
ക്രമീകരണങ്ങള്‍
അറിയിക്കാമോ;
(ബി)
മെഡിക്കല്‍
പ്രവേശനകാര്യത്തില്‍
സുപ്രീംകോടതി വിധിയിലെ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഫീസ്
നിശ്ചയിക്കുന്നതിനുള്ള
മാനദണ്ഡമെന്തെന്നും,ഏകീകൃത
ഫീസ് ഈടാക്കുന്നത്
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന
വിദ്യാര്‍ത്ഥികളുടെ
അധ്യയനം
മുടക്കാതിരിക്കുന്നതിന്
അവലംബിക്കാനുദ്ദേശിക്കുന്ന
മാര്‍ഗ്ഗമെന്തെന്നും
അറിയിക്കാമോ?
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ യോഗ്യതകള്‍
299.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികയിലെ നിയമനത്തിന്
പരിഗണിക്കുന്നതിന്
നിലവില്‍ ആരോഗ്യവകുപ്പ്
നിഷ്കര്‍ഷിച്ചിട്ടുള്ള
യോഗ്യതകള്‍
ഏന്തെല്ലാമാണ്;
(ബി)
സാനിട്ടറി
ഇന്‍സ്പെക്ടര്‍ കോഴ്സ്
പാസായവരെ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികയില്‍
നിയമിക്കാന്‍
പരിഗണിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഹെല്‍ത്ത്
ഡയറക്ടറേറ്റ് നടത്തിയ
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഡിപ്ലോമ
കോഴ്സ് പാസായവരെ
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികയില്‍
നിയമനത്തിന്
പരിഗണിക്കാത്ത
സാഹചര്യമുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പ്രസ്തുത
കോഴ്സ് പാസായവരെ
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികയിലെ നിയമനത്തിന്
പരിഗണിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
മെഡിക്കല്‍
കോളേജുകളിലെ അസിസ്റ്റന്റ്
പ്രൊഫസര്‍ ഒഴിവുകള്‍
300.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളിലെ
വിവിധ വകുപ്പുകളിലായി
അസിസ്റ്റന്റ്
പ്രൊഫസര്‍മാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)
ഒഴിവുകള്‍
നികത്താത്തതുമൂലം
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകള്‍ക്ക്
എം.സി.ഐ. അംഗീകാരം
ലഭിക്കാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(സി)
ഈ
ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ടോ; നിയമന
ശുപാര്‍ശ നല്‍കിയതായി
അറിവുണ്ടോ;
ഇല്ലെങ്കില്‍ നിയമനം
നടത്താന്‍ ആവശ്യമായ
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളിലെ
അസിസ്റ്റന്റ് പ്രൊഫസര്‍
തസ്തികയിലേയ്ക്കുള്ള നിയമനം
301.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളിലെ
അസിസ്റ്റന്റ് പ്രൊഫസര്‍
തസ്തികയിലേയ്ക്കുള്ള
നിയമനത്തിന് പി.എസ്.സി
അപേക്ഷ ക്ഷണിച്ചത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
ഒഴിവുകള്ക്കുവേണ്ടിയാണ്
അപേക്ഷ ക്ഷണിച്ചത്;
(സി)
നിയമന
ലിസ്റ്റ്
തയ്യാറായിട്ടുണ്ടോ;
ഇല്ലെങ്കില്‍ സെലക്ഷന്
നടപടികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
അദ്ധ്യാപകരുടെ
അഭാവം മെഡിക്കല്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
നിലനില്‍പ്പിനെത്തന്നെ
ബാധിക്കുന്ന
സാഹചര്യത്തില്‍
അസിസ്റ്റന്റ് പ്രൊഫസര്‍
തസ്തികയിലെ സെലക്ഷന്
ലിസ്റ്റ് അടിയന്തരമായി
തയ്യാറാക്കാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ?
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ ഗ്രേഡ്-2
അറ്റന്റര്‍മാരുടെ നിയമനം
302.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
ഗ്രേഡ്-2
അറ്റന്റര്‍മാരുടെ
ഇന്റര്‍വ്യൂ
നടത്തിയിട്ടുണ്ടോ;
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
എത്ര
ഒഴിവുകള്‍ നികത്താനാണ്
ഇന്റര്‍വ്യൂ
നടത്തിയിട്ടുള്ളത്;
പ്രസ്തുത ഒഴിവുകളില്‍
സംവരണത്വം
പാലിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
സംവരണവിഭാഗങ്ങള്ക്ക്
നിശ്ചയിക്കപ്പെട്ടവരുടെ
എണ്ണം, ജാതി, മതം
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഇന്റര്‍വ്യൂവില്‍
പട്ടിക
വര്‍ഗ്ഗത്തില്‍പ്പെട്ട
എത്രപേര്‍
പങ്കെടുത്തിട്ടുണ്ട്;
ഇവരില്‍ എത്രപേര്‍ക്ക്
നിയമനം നല്കി; ഇതിലെ
സംവരണക്രമം
വ്യക്തമാക്കാമോ; പട്ടിക
വര്‍ഗ്ഗത്തില്‍പ്പെട്ട
ആരൊക്കെയാണ് റാങ്ക്
പട്ടികയില്‍ ഉള്ളത്
എന്നറിയിക്കാമോ?
വ്യാജ
സൗന്ദര്യ വര്‍ദ്ധക
ഉല്പന്നങ്ങള്
303.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യാജ
സൗന്ദര്യ വര്‍ദ്ധക
ഉല്പന്നങ്ങള്
ഉപയോഗിച്ച്
ചര്‍മ്മരോഗം ബാധിച്ച
എത്ര സംഭവങ്ങള്‍ കഴിഞ്ഞ
ഒരു വര്‍ഷത്തിനിടെ
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ട്;
(ബി)
ഡ്രഗ്സ്
കണ്ട്രോള് വിഭാഗം
ഇത്തരം വ്യാജ സൗന്ദര്യ
വര്‍ദ്ധക ഉല്പന്നങ്ങള്
ഉല്പാദിപ്പിച്ച് വിപണനം
നടത്തുന്നതിനെതിരെ
ഇക്കാലയളവില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
ഈ
കേസുകളില്‍
ആരെയെങ്കിലും
ശിക്ഷിച്ചിട്ടുണ്ടോ?
ലഹരിക്കായി
ഇംഗ്ലീഷ് മരുന്നുകളുടെ
ഉപയോഗം
304.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലഹരിക്കായി
ഇംഗ്ലീഷ് മരുന്നുകളുടെ
ഉപയോഗം സംസ്ഥാനത്ത്
വ്യാപകമാകുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവ
നിയന്ത്രിക്കാനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഡോക്ടര്‍മാരുടെ
കുറിപ്പില്ലാതെ
മരുന്നുകള്‍
ലഭ്യമാക്കുന്ന
മെഡിക്കല്‍
സ്റ്റാേറുകള്ക്കെതിരെ
നാളിതുവരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
മരുന്നുകളുടെ വിപണനവും
ഉപയോഗവും സംബന്ധിച്ച
മാനദണ്ഡങ്ങള്‍
പാലിക്കുന്നുണ്ടാേ
എന്ന് പരിശോധിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഉളളതെന്ന്
വ്യക്തമാക്കുമോ?
മരുന്നുകളുടെ
ഓണ്‍ലൈന്‍ വ്യാപാരം
നിയന്ത്രിക്കുവാന്‍ നടപടി
305.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മരുന്നുകളുടെ ഓണ്‍ലൈന്‍
വ്യാപാരം
നിയന്ത്രിക്കുവാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ലഹരിക്കായി
ഉപയോഗിക്കുന്ന ഹാബിറ്റ്
ഫോമിങ്ങ് മരുന്നുകള്‍
ഓണ്‍ലൈനില്‍ സുലഭമായി
ലഭ്യമാകുന്ന കാര്യം
ഡ്രഗ്സ് കണ്ട്രോള്
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(സി)
നിലവില്‍
മരുന്നുല്പ്പാദകരെയും
വിതരണക്കാരെയും
നിയന്ത്രിക്കുന്നതിന്
ഡ്രഗ്സ് കണ്ട്രോള്
വകുപ്പ് ചട്ടങ്ങള്‍
നിര്‍മ്മിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ചട്ടം
നിര്‍മ്മിക്കുമോ;
(ഡി)
ഓണ്‍ലൈന്‍
മരുന്ന് വ്യാപാരത്തിന്
രജിസ്ട്രേഷന്
നല്‍കുന്നത് ആരാണ്;
രജിസ്ട്രേഷന്
നല്‍കുന്നത് സംബന്ധിച്ച
രീതി വ്യക്തമാക്കുമോ;
(ഇ)
ആന്റി
ബാക്ടീരിയല്‍
മരുന്നുകള്‍ ഇപ്പോള്‍
ഇന്റര്‍നെറ്റ് വഴി
വില്‍ക്കുന്നുണ്ടോ;
വിശദമായ വിവരം
ലഭ്യമാക്കുമോ ?
ലഘുപാനീയങ്ങളുടെ
പരിശുദ്ധി
306.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതികഠിനമായ
ചൂടുമൂലം
ലഘുപാനീയങ്ങള്‍
ഉപയോഗിക്കാന്‍
നിര്‍ബന്ധിതരാകുന്ന
സാധാരണക്കാര്‍ക്ക്
കടകളിലൂടെ വില്പന
നടത്തുന്ന
ലഘുപാനീയങ്ങളുടെയും,
ലഘുപാനീയ നിര്‍മ്മാണ
വസ്തുക്കളുടെയും
പരിശുദ്ധി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എപ്പോഴെങ്കിലും
പരിശോധനാവിധേയമാക്കിയിട്ടുണ്ടോ;
(ബി)
പരിശോധനയില്‍
കമ്പോളത്തില്‍ ഇന്ന്
ലഭ്യമായ ഏതൊക്കെ
ലഘുപാനീയ നിര്‍മ്മാണ
വസ്തുക്കള്‍
പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടെന്ന്
അവയുടെ പേരുവിവരം സഹിതം
വെളിപ്പെടുത്താമോ;
(സി)
ലബോറട്ടറി
പരിശോധനാഫലം
ഏതിന്റേതെങ്കിലും
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ജനങ്ങളുടെ
ആരോഗ്യത്തെ ദോഷകരമായി
ബാധിക്കുന്ന
രാസവസ്തുക്കളടങ്ങിയ
ലഘുപാനീയനിര്മ്മാണ
വസ്തുക്കള്‍
പെട്ടിക്കടകളില്‍ വരെ
വില്പന നടത്തുന്ന
ആപത്ക്കരമായ സ്ഥിതി
വിശേഷത്തിന്റെ ഗൗരവം
ഉള്‍ക്കൊണ്ട് അടിയന്തര
പരിശോധനയ്ക്കും,
തുടര്‍നടപടികള്‍ക്കും
നിര്‍ദ്ദേശം നല്‍കുമോ?
മുക്കം-അഗസ്ത്യന്മുഴിയില്
ഹോമിയോ ഡിസ്പെന്‍സറി
307.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുക്കം
മുനിസിപ്പാലിറ്റിയിലെ
അഗസ്ത്യന്മുഴിയില്
ഹോമിയോ
ഡിസ്പെന്‍സറിയുടെ സബ്
സെന്റര്‍
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ഐരാണിമുട്ടം
ഹോമിയോ മെഡിക്കല്‍ കോളേജില്‍
സ്കാനിംഗ്
308.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ ഐരാണിമുട്ടം
ഹോമിയോ മെഡിക്കല്‍
കോളേജില്‍ സ്കാനിംഗ്
നടത്താന്‍ മാസങ്ങളായി
ഡോക്ടറില്ലാത്തതുമൂലം
രോഗികള്‍ അനുഭവിക്കുന്ന
പ്രയാസങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
അടിയന്തിര
ഓപ്പറേഷന് ആവശ്യമുള്ള
രോഗികള്‍പോലും
ഡോക്ടറില്ലാത്തതിനാല്‍
സ്കാനിംഗ്
നടത്താനാവാതെ,
ഓപ്പറേഷന് മുടങ്ങുന്ന
അവസ്ഥയുള്ള കാര്യം
ഗൗരവപൂര്‍വ്വം
പരിഗണിക്കുമോ;
(സി)
മെഡിക്കല്‍
കോളേജ് ആശുപത്രിയില്‍
ചികിത്സ തേടിയെത്തുന്ന
ആയിരക്കണക്കിന്
രോഗികളുടെ
ചികിത്സയ്ക്കു വേണ്ടി
സ്കാനിംഗ് ഡോക്ടറെ
അടിയന്തരമായി
നിയമിക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ
കുട്ടികളുടെ ക്ഷേമത്തിനും
സംരക്ഷണത്തിനും നടപടി
309.
ശ്രീ.രാജു
എബ്രഹാം
,,
പി.ടി.എ. റഹീം
,,
എം. സ്വരാജ്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിര്‍മ്മാണ മേഖലകളില്‍
ഇതര സംസ്ഥാന
തൊഴിലാളികളുടെ ബാഹുല്യം
ഏറിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ ഇവരുടെ
കുട്ടികളുടെ
ക്ഷേമത്തിനും
സംരക്ഷണത്തിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
രക്ഷിതാക്കള്‍
രണ്ടുപേരും ജോലികളില്‍
ഏര്‍പ്പെടുന്നതിനാല്‍
പണി സ്ഥലത്ത്
കൊണ്ടുവരുന്ന കുട്ടികളെ
സംരക്ഷിക്കാന്‍
ഇവര്‍ക്ക് സാധിക്കാതെ
വരുന്ന സാഹചര്യത്തില്‍
ഈ മേഖലകളില്‍ ഡേ കെയര്‍
സംവിധാനം ഉള്‍പ്പടെ
ലഭ്യമാകുന്ന തരത്തില്‍
ശിശു സംരക്ഷണ ശാലകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇത്തരം
കുട്ടികള്‍ക്ക് സമീപ
പ്രദേശത്തുള്ള
അംഗന്‍വാടികളില്‍
പ്രവേശനം
നല്‍കുന്നതിനുള്ള
സാധ്യതകളെക്കുറിച്ച്
പരിശോധിക്കുമോ?
ചൈല്‍ഡ്
വെല്‍ഫെയര്‍ കമ്മിറ്റികളുടെ
ഉത്തരവാദിത്വങ്ങള്‍
310.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജുവനൈല്‍
ജസ്റ്റിസ് ആക്ടിന്റെ
അടിസ്ഥാനത്തില്‍
രൂപീകരിച്ച ചൈല്‍ഡ്
വെല്‍ഫെയര്‍ കമ്മിറ്റി
(സി.ഡബ്ള്യു.സി) കളുടെ
ഉത്തരവാദിത്വങ്ങള്‍
എന്തൊക്കെയാണ്;
(ബി)
കുടുംബത്തിനുള്ളില്‍
അടുത്ത ബന്ധുവിന്റെ
പീഡനമേല്‍ക്കുന്ന
കുട്ടിയെ സി.ഡബ്ള്യു.സി
കള്‍ വീണ്ടും അതേ
കുടുംബത്തിലേക്ക് തന്നെ
അയക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇങ്ങനെ
കുടുംബത്തിലേക്ക് തന്നെ
തിരിച്ചയക്കുന്ന
കുട്ടിയുടെ ജീവിതം
പിന്നീട്
എന്തായിത്തീരുന്നു
എന്ന്
പരിശോധിക്കുന്നതിന്
സംവിധാനമുണ്ടോ;
(ഡി)
ഇത്തരം
കുട്ടികളെ സ്ഥിരമായി
സംരക്ഷിക്കാനും അവരുടെ
ഭാവിജീവിതം
മെച്ചപ്പെടുത്താനും
സംവിധാനം ഒരുക്കുമോ?
ആര്‍ദ്രം
പദ്ധതി
311.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം ജില്ലകളില്‍
ആര്‍ദ്രം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയിലെ ഏതെല്ലാം
ആശുപത്രികളിലാണ്
ആര്‍ദ്രം പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ആര്‍ദ്രം
മിഷന് വഴി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ബാലാവകാശ
കമ്മീഷനിലെ അംഗങ്ങളുടെ
ഒഴിവുകള്‍
312.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബാലാവകാശ കമ്മീഷനില്‍
എത്ര അംഗങ്ങളുടെ
ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)
പ്രസ്തുത
ഒഴിവുകള്‍ യഥാസമയം
നികത്താത്തതുകൊണ്ട്
സുപ്രീം കോടതി സംസ്ഥാന
സര്‍ക്കാരിന്
പിഴചുമത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര തുകയാണ്
പിഴയിനത്തില്‍
ഒടുക്കുന്നതിന് ഉത്തരവ്
നല്‍കിയിട്ടുള്ളത്;
(സി)
ഇത്തരം
ഒഴിവുകള്‍ യഥാസമയം
നികത്താത്തത് ജുവനൈല്‍
ജസ്റ്റിസ് നിയമവുമായി
ബന്ധപ്പെട്ട
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതില്‍
അലംഭാവം വരുത്തുന്നതിന്
ഇടയാക്കിയിട്ടുണ്ടോ; ഈ
ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം
313.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുട്ടികള്‍,
സ്ത്രീകള്‍,
വൃദ്ധജനങ്ങള്‍ എന്നിവരെ
പാര്‍പ്പിക്കുവാന്‍
വേണ്ടി സ്വകാര്യ
ഹോസ്റ്റലുകള്‍
പ്രവര്‍ത്തിക്കുന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സ്വകാര്യ
ഹോസ്റ്റലുകളില്‍
അന്തേവാസികള്‍
പലതരത്തിലുള്ള
പീഢനങ്ങള്‍
അനുഭവിക്കുന്ന കാര്യം
പരിശോധിക്കുമോ;
(സി)
സ്വകാര്യ
ഹോസ്റ്റലുകളുടെ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(ഡി)
ഈ
സ്ഥാപനങ്ങള്‍ക്ക്
രജിസ്ട്രേഷന്
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(ഇ)
നിയമം
ലംഘിക്കുന്ന
ഹോസ്റ്റലുകളെ
നിയന്ത്രിക്കുമോ;
അമിതമായി അന്തേവാസികളെ
താമസിപ്പിക്കുന്ന
ഹോസ്റ്റലുകള്‍
നിര്‍ത്തലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
സ്വാവലംബന്‍
സമഗ്രആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി
314.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.
ആന്‍സലന്‍
,,
കെ. ബാബു
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗപരിമിതര്‍ക്കായി
'സ്വാവലംബന്‍' എന്ന
പേരിലുള്ള സമഗ്ര ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഏതെല്ലാം
വിഭാഗത്തിലുള്ള
അംഗപരിമിതരെയാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
എത്ര
രൂപയുടെ ആരോഗ്യ
ഇന്‍ഷ്വറന്‍സാണ്
ഗുണഭോക്താക്കള്‍ക്ക്
ലഭിക്കുന്നതെന്നും എത്ര
വയസ്സുവരെയുള്ളവര്‍ക്ക്
ഈ പദ്ധതിയില്‍
ചേരുവാന്‍
സാധിക്കുമെന്നും
അറിയിക്കുമോ;
(ഡി)
ഇതില്‍
വ്യക്തിഗത വിഹിതം എത്ര
രൂപയാണെന്നും
ബി.പി.എല്‍
വിഭാഗത്തില്‍പ്പെട്ട
അംഗപരിമിതരുടെ
ഗുണഭോക്തൃവിഹിതം
സര്‍ക്കാര്‍
വഹിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ?
ഇന്ദിരാഗാന്ധി
മാതൃത്വ സഹയോഗ് പദ്ധതി
315.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ.ഡി. പ്രസേനന്‍
,,
പുരുഷന് കടലുണ്ടി
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇന്ദിരാഗാന്ധി മാതൃത്വ
സഹയോഗ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയിലൂടെ
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഗര്‍ഭിണികളുടെയും
പാലൂട്ടുന്ന
അമ്മമാരുടെയും ആരോഗ്യ
പോഷകാഹാര നിലവാരം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
പ്രസ്തുത പദ്ധതി
പ്രകാരം
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
പ്രസ്തുത
പദ്ധതി ഫലപ്രദമായി
നടപ്പിലാക്കുന്നതിനായി
അംഗന്‍വാടി
വര്‍ക്കര്‍മാരുടെയും
ഹെല്‍പ്പര്‍മാരുടെയും
സജീവ പങ്കാളിത്തം
ഉറപ്പുവരുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
അംഗന്‍വാടികള്‍
വഴി നടത്തുന്ന മാതൃകാ
പദ്ധതികള്‍
316.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടികള്‍
വഴി നടത്തുന്ന മാതൃകാ
പദ്ധതികള്‍ ഏതെല്ലാം;
ആറ്റിങ്ങല്‍
മണ്ഡലത്തില്‍ ഏതെല്ലാം
അംഗന്‍വാടികള്‍
തെരഞ്ഞെടുത്തിട്ടുണ്ട്;
എത്ര തുക നീക്കി
വച്ചിട്ടുണ്ട്;
(ബി)
അച്ഛനമ്മമാര്‍
മരണമടഞ്ഞ
കുട്ടികള്‍ക്ക്
ധനസഹായവും, വാര്‍ഷിക
സ്കോളര്‍ഷിപ്പും
നല്കുന്ന ഏതെല്ലാം
പദ്ധതികള്‍
നിലവിലുണ്ട്;
(സി)
പദ്ധതികള്‍ക്കുള്ള
അപേക്ഷകള്‍
സമര്‍പ്പിക്കേണ്ടതിന്
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പാലിക്കേണ്ടത്;
വിശദമാക്കുമോ;
(ഡി)
എത്ര
തുകയാണ്
പദ്ധതികള്‍ക്കായി
നീക്കിവച്ചിട്ടുള്ളത്?
അംഗന്‍വാടികളുടെ
ഉന്നമനത്തിനായി പദ്ധതികള്‍
317.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
അംഗന്‍വാടികളുടെ
ഉന്നമനത്തിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
സ്വന്തമായി
കെട്ടിടമില്ലാത്ത
അംഗന്‍വാടികള്‍ക്ക്
കെട്ടിടം നിര്‍മ്മിച്ചു
നല്‍കുന്നതിന് എന്ത്
പദ്ധതിയാണ്
ആവിഷ്കരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
അങ്കണവാടികള്‍ക്ക്
സ്വന്തമായി ഭൂമി
318.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
അങ്കണവാടികള്‍ക്ക്
സ്വന്തമായി ഭൂമി വിട്ട്
നല്‍കിയവരുടെ
ആശ്രിതര്‍ക്ക് ജോലി
നല്‍കുമെന്ന
വ്യവസ്ഥയില്‍
തൃക്കരിപ്പൂർ
മണ്ഡലത്തിലെ ചീമേനിയിൽ
ജോലി ചെയ്തുവരുന്ന
ശ്രീമതി മല്ലികയ്ക്ക്
ജോലി സ്ഥിരത നല്കാന്
നടപടികളുണ്ടാകുമോ;1.12.2013
മുതല്‍
സ്ഥിരനിയമനത്തില്‍
വര്‍ക്ക് ചെയ്യുന്ന
ഇവര്‍ക്ക് ജോലിയുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
എന്തെങ്കിലും ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
അംഗന്‍വാടികള്‍ക്ക്
സ്വന്തം കെട്ടിടം
319.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.വി.
അബ്ദുറഹിമാന്
,,
വി. ജോയി
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍
അംഗന്‍വാടികള്‍ക്കും
സ്വന്തം കെട്ടിടം
നിര്‍മ്മിച്ചു
നല്കാന്
പദ്ധതിയുണ്ടോ;
(ബി)
എങ്കില്‍
ഇതിനായുള്ള സ്ഥലം
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
അംഗന്‍വാടി
ജീവനക്കാരുടെ ഒാണറേറിയം
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായി എത്ര
കോടി രൂപ
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കരാറടിസ്ഥാനത്തില്‍
പ്രവര്‍ത്തിക്കുന്ന സൈക്കോ
സോഷ്യല്‍ കൗൺസിലർമാര്‍
320.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളില്‍
കരാറടിസ്ഥാനത്തില്‍
പ്രവര്‍ത്തിക്കുന്ന
സൈക്കോ സോഷ്യല്‍
കൗൺസിലർമാരെ
GO(P)28/2016/Fin ല്‍
ഉള്‍പ്പെടുത്തുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശമോ നിവേദനമോ
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
എങ്കില്‍ അവയുടെ
വിശദാംശം അറിയിക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവില്‍ ഇവരെക്കൂടി
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍
സമയബന്ധിതമായി
സ്വീകരിക്കുമോ;
(സി)
എന്നത്തേക്ക്
ഈ നടപടികള്‍
പൂര്‍ത്തിയാക്കുമെന്ന്
അറിയിക്കുമോ?