സെന്‍ട്രല്‍
റോഡ്ഫണ്ടില്
നിന്നും അനുമതി
ലഭിച്ച പദ്ധതികള്‍
*391.
ശ്രീ.എ.എം.
ആരിഫ്
,,
എ. പ്രദീപ്കുമാര്‍
,,
കെ.കുഞ്ഞിരാമന്
,,
രാജു എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലത്ത്
സെന്‍ട്രല്‍
റോഡ് ഫണ്ടില്‍
നിന്നും അനുമതി
ലഭിച്ച പ്രധാന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
റോഡുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
വാഹനപ്പെരുപ്പം
നേരിടാൻ റോഡ്
വിപുലീകരണവും
ബെെപാസ്
നിർമ്മാണവും
*392.
ശ്രീ.എം.
മുകേഷ്
,,
കെ.സുരേഷ് കുറുപ്പ്
,,
പി.വി. അന്‍വര്‍
,,
വി. കെ. സി. മമ്മത്
കോയ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
വാഹനപ്പെരുപ്പം
നിയന്ത്രിക്കാന്‍
സാധിക്കാത്ത
സാഹചര്യത്തില്‍,
ഇവ
പ്രയോജനപ്രദമായി
ഉപയോഗിക്കുന്നതിനായുള്ള
റോഡ്
വിപുലീകരണത്തിനും
നിലവിലുള്ള
റോഡുകള്‍
കെെയ്യേറ്റങ്ങള്‍
ഒഴിവാക്കി
പൂര്‍ണ്ണമായി
വിനിയോഗിക്കുന്നതിനും
ഉപരിതലം
മെച്ചപ്പെടുത്തി
നവീകരിക്കുന്നതിനുമായി
പൊതുമരാമത്ത്
വകുപ്പ്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
വാഹന
സാന്ദ്രത നഗര
കേന്ദ്രീകൃതമായതിനാല്‍,
നഗരങ്ങളിലെ
ഗതാഗതത്തിരക്ക്കുറയ്ക്കുന്നതിനായി
ബെെപാസ്
റോഡുകള്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
റോഡ്
ശൃംഖലയില്‍ 73
ശതമാനം വരുന്ന
ജില്ലാ
റോഡുകള്‍ വീതി
വളരെ കുറഞ്ഞതും
ഉപരിതലം
വേണ്ടത്ര
നിലവാരമുള്ളതുമല്ലാത്തതിനാല്,
ഇവയുടെ നിലവാരം
ഉയര്‍ത്താന്‍
പദ്ധതിയുണ്ടോ?
പാഠപുസ്തകങ്ങളുടെ
അച്ചടിയും വിതരണവും
*393.
ശ്രീ.എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
സി.മമ്മൂട്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയ
അധ്യയന
വര്‍ഷത്തിന്റെ
ആരംഭത്തില്‍ത്തന്നെ
നല്കുന്നതിലേക്കായി
പാഠപുസ്തകങ്ങളുടെ
അച്ചടി
ജോലികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത
പുസ്തകങ്ങള്‍
വിതരണം
ചെയ്യുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പാഠപുസ്തകങ്ങള്‍
അതത് അധ്യയന
വര്‍ഷം
തുടങ്ങുമ്പോള്‍
തന്നെ
ലഭ്യമാക്കുവാന്‍
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സ്കൂള്‍
പരീക്ഷാ സമ്പ്രദായം
ആധുനികവത്ക്കരിക്കുവാന്‍
നടപടി
*394.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
പരീക്ഷാ
സമ്പ്രദായം
ആധുനികവത്ക്കരിക്കുവാന്‍
ആലോചനയുണ്ടോ;
(ബി)
എസ്.എസ്.എല്‍.സി.
പരീക്ഷയടക്കമുള്ള
പരീക്ഷകള്‍ക്ക്
ഓരോ
വിഷയത്തിനും
ചോദ്യ ബാങ്ക്
തയ്യാറാക്കി,
സ്കൂള്‍
പരീക്ഷാ
സമ്പ്രദായം
സമഗ്രമായി
പരിഷ്ക്കരിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(സി)
ഇത്തരം
പരിഷ്കരണങ്ങള്‍
നടപ്പിലാക്കുന്നതിന്
മുമ്പ്
ബന്ധപ്പെട്ട
എല്ലാവരുടെയും
അഭിപ്രായം
ആരാഞ്ഞിട്ടുണ്ടോ;
(ഡി)
കാണാപാഠം
പഠിച്ച് പരീക്ഷ
എഴുതുന്ന രീതി
ഒഴിവാക്കുന്ന
രീതിയിലും
കുട്ടികളുടെ
വിശകലന ശേഷിയും
നിരീക്ഷണ
പാടവവും
ഓര്‍മ്മ
ശക്തിയും
പരീക്ഷിക്കപ്പെടുന്ന
വിധത്തിലുമാകുമോ
ചോദ്യങ്ങള്‍
തയ്യാറാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
രജിസ്ട്രേഷന്
വരുമാനം
വര്‍ദ്ധിപ്പിക്കാനുളള
നിര്‍ദ്ദേശങ്ങള്‍
*395.
ശ്രീ.
എന്‍
.എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
,,
പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
നിരോധനവും പണം
കൈമാറ്റത്തില്‍
ഏര്‍പ്പെടുത്തിയ
നിയന്ത്രണങ്ങളും
ഭൂമി
രജിസ്ട്രേഷന്
നടപടികളെ
ഏതെല്ലാം
വിധത്തില്‍
ബാധിച്ചിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;എങ്കില്‍
ആയത്
വ്യക്തമാക്കുമോ;
(ബി)
സ്റ്റാമ്പ്
ഡ്യൂട്ടിയിലും
രജിസ്ട്രേഷന്
ഫീസിലും
വരുത്തിയ
വര്‍ദ്ധനവ്
ഭൂമി
രജിസ്ട്രേഷനുകളുടെ
എണ്ണത്തില്‍
കുറവുണ്ടാക്കുകയും
രജിസ്ട്രേഷന്
വരുമാനത്തെ
ബാധിക്കുകയും
ചെയ്തിട്ടുണ്ടോ;
(സി)
എങ്കില്‍
രജിസ്ട്രേഷന്
നടപടികള്‍
സുഗമമാക്കി
സര്‍ക്കാര്‍
വരുമാനം
വര്‍ദ്ധിപ്പിക്കാനുളള
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
കേന്ദ്രത്തില്‍
നിന്നും ലഭിച്ച
വരള്‍ച്ചാ
ദുരിതാശ്വാസ സഹായം
*396.
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വരള്‍ച്ചമൂലം
വിവിധ
മേഖലകളില്‍
ഉണ്ടായിട്ടുള്ള
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
(ബി)
വരള്‍ച്ചാ
ദുരിതാശ്വാസം
എന്ന രീതിയില്‍
കേന്ദ്രത്തില്‍
നിന്നും സഹായം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
ഇതിനായി
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചത്;
(സി)
വരള്‍ച്ചയെപ്പറ്റി
പഠിക്കാന്‍
വന്ന കേന്ദ്ര
സംഘത്തിന്റെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
കേന്ദ്ര
സര്‍ക്കാര്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചതായി
അറിവുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
(ഡി)
വരള്‍ച്ചാ
ദുരിതാശ്വാസവുമായി
ബന്ധപ്പെട്ട്
റവന്യു/ദുരന്തനിവാരണ
വകുപ്പ്
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
അധിക
വൈദഗ്ദ്ധ്യം
ആര്‍ജ്ജിക്കല്‍
പദ്ധതി
*397.
ശ്രീ.വി.
ജോയി
,,
കെ. ദാസന്
,,
ജെയിംസ് മാത്യു
,,
കെ. കെ.
രാമചന്ദ്രന്
നായര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അധിക
വൈദഗ്ദ്ധ്യം
ആര്‍ജ്ജിക്കല്‍
പദ്ധതിയെ(അസാപ്)ക്കുറിച്ച്
അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
വ്യാവസായികവും
തൊഴില്‍പരവുമായ
കഴിവ്
ആര്‍ജ്ജിക്കുന്നതിനായുള്ള
ഈ പദ്ധതി
വിദ്യാര്‍ത്ഥികളെ
ഏതെല്ലാം
മേഖലയിലാണ്
പ്രാവീണ്യം
നേടാന്‍
സഹായിക്കുന്നത്;
ഈ പദ്ധതി
പ്രകാരം വിവിധ
കോഴ്സുകള്‍ക്കായി
വിദ്യാര്‍ത്ഥികളില്‍
നിന്ന് ഫീസ്
ഈടാക്കുന്നുണ്ടോ;
സര്‍ക്കാര്‍
നല്കുന്ന
സഹായം
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതിയുടെ
കീഴില്‍ വിവിധ
കോഴ്സുകള്‍
പൂര്‍ത്തിയാക്കിയവര്‍ക്ക്
ലഭിച്ചിട്ടുള്ള
തൊഴിലവസരങ്ങളെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
(ഡി)
പദ്ധതി
എത്ര മാത്രം
പ്രയോജനപ്രദമെന്ന്
വിശദപഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കെ.എസ്.റ്റി.പി.യുടെ
രണ്ടാം
ഘട്ടപ്രവര്‍ത്തനങ്ങള്‍
*398.
ശ്രീ.അനൂപ്
ജേക്കബ്
,,
അടൂര്‍ പ്രകാശ്
,,
തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഹൈബി ഈഡന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.റ്റി.പി.യുടെ
രണ്ടാം
ഘട്ടത്തില്‍
ഉള്‍പ്പെടുത്തിയിട്ടുളള
റോഡുകളുടെ
പണി
എന്നത്തേക്ക്
പൂർത്തിയാക്കണമെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ലോകബാങ്ക്
എത്ര കോടി രൂപ
ഇതിനായി
നല്‍കിയെന്നും
അതിൽ എത്ര തുക
വിനിയോഗിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(സി)
റോഡ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
കടുത്ത അതൃപ്തി
രേഖപ്പെടുത്തി,
ലോക ബാങ്ക്
നല്‍കിയിരുന്ന
വായ്പയില്‍ 220
കോടി
റദ്ദാക്കിയിട്ടുണ്ടോ;
(ഡി)
കെ.എസ്.റ്റി.പി.ക്ക്
സ്ഥിരം
പ്രോജക്ട്
ഡയറക്ടറുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
നടപടി
സ്വീകരിക്കുമോ?
(ഇ)
സമയപരിധിക്കുളളില്‍
റോഡുകളുടെ പണി
പൂര്‍ത്തിയാക്കുവാന്‍
നടപടി
സ്വീകരിക്കുമോ?
ഭൂഗര്‍ഭജല
ശോഷണം തടയാന്‍
നടപടി
*399.
ശ്രീ.പി.
ഉണ്ണി
,,
യു. ആര്. പ്രദീപ്
,,
പുരുഷന് കടലുണ്ടി
,,
കെ. ബാബു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂഗര്‍ഭജല
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
വിവിധ
സ്ഥലങ്ങളില്‍,
വിശേഷിച്ച്
പാലക്കാട്
ജില്ലയില്‍
പെപ്സി,
കൊക്കകോള,
മദ്യ
നിര്‍മ്മാണ
കമ്പനികള്‍
എന്നിവയുടെ
പ്രവര്‍ത്തന
ഫലമായി
ഉണ്ടാകുന്ന
ഭൂഗര്‍ഭജല
ശോഷണം തടയാന്‍
വകുപ്പിന്
സാധ്യമായിട്ടുണ്ടോ;
(സി)
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി
ഭൂഗര്‍ഭജലത്തിന്റെ
വിവേക
പൂര്‍ണ്ണമായ
വിനിയോഗത്തിനും
ഭൂഗര്‍ഭജല
സംപോഷണത്തിനും
വകുപ്പിന്റെ
ഇടപെടല്‍
എത്രമാത്രം
ഫലപ്രദമാകുന്നുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കിൽ
വിശദാംശം
വെളിപ്പെടുത്തുമോ
?
വരള്‍ച്ചാ
ദുരിതാശ്വാസം
*400.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.സി.ജോസഫ്
,,
എല്‍ദോസ്
കുന്നപ്പിള്ളി
,,
അനില്‍ അക്കര
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തെ
വരള്‍ച്ച ബാധിത
പ്രദേശമായി
കേന്ദ്രസര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
ഈ
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
വരള്‍ച്ചാ
ദുരിതാശ്വാസത്തിന്
സംസ്ഥാനത്തിന്
പദ്ധതി
വിഹിതമായി
എന്ത് തുക
ലഭിക്കും;
(സി)
പദ്ധതി
വിഹിതമായി
സംസ്ഥാനത്തിനു
ലഭിക്കുന്ന
തുകയുടെ 65
ശതമാനം ജലലഭ്യത
ഉറപ്പാക്കുന്ന
പദ്ധതികള്‍ക്കായി
വിയോഗിക്കണമെന്ന്
കേന്ദ്രം
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതു പ്രകാരം
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയെന്ന്
വെളിപ്പെടുത്തുമോ?
ദുരന്ത
നിവാരണ അതോറിറ്റിയെ
ശക്തിപ്പെടുത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
*401.
ശ്രീ.എന്‍.
വിജയന് പിള്ള
,,
ജോര്‍ജ് എം. തോമസ്
,,
കെ.ജെ. മാക്സി
,,
കെ. ആന്‍സലന്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വരള്‍ച്ച,
വെള്ളപ്പൊക്കം,
ഉരുള്‍പൊട്ടല്‍
തുടങ്ങിയ
പ്രകൃതി
ദുരന്തങ്ങളില്‍
അടിയന്തര
സഹായമെത്തിക്കാനായി
റവന്യൂ
വകുപ്പിനു
കീഴിലുള്ള
ദുരന്ത നിവാരണ
അതോറിറ്റിയെ
ശക്തിപ്പെടുത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
അറിയിക്കാമോ;
(ബി)
ദുരന്ത
ലഘൂകരണ
പദ്ധതികൾ
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
എന്തൊക്കെ
മുന്നറിയിപ്പ്
സംവിധാനങ്ങളും,
സാമൂഹ്യാധിഷ്ഠിത
ദുരന്ത ലഘൂകരണ
പ്രവര്‍ത്തനങ്ങളും
നിലവിലുണ്ടെന്ന്
അറിയിക്കാമോ?
വിദ്യാഭ്യാസ
മേഖലയെ
സംരക്ഷിക്കാന്‍
നടപടി
*402.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എം. സ്വരാജ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാർ
പൊതുവിദ്യാലയങ്ങളെയും
എഞ്ചിനീയറിംഗ്
മേഖലയെയും
വാണിജ്യവല്ക്കരിക്കുകയും
സര്‍വകലാശാലകള്‍
പോലും സ്വകാര്യ
മേഖലയില്‍
അനുവദിക്കാന്‍
നീക്കം
നടത്തുകയും
ചെയ്തതില്‍
നിന്ന്
വിഭിന്നമായി
വിദ്യാഭ്യാസ
മേഖലയെ
സംരക്ഷിക്കാനായി
ഈ സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
പൊതുവിദ്യാലയങ്ങളില്‍
കുട്ടികളുടെ
എണ്ണത്തില്‍ 10
ശതമാനം
വര്‍ദ്ധനവ്
വരുത്തുമെന്നുള്ള
സര്‍ക്കാരിന്റെ
പ്രഖ്യാപിത
ലക്ഷ്യം
നേടുന്നതിന്
ഏറ്റെടുത്തിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഹയര്‍സെക്കന്ററി
മേഖലയില്‍
ആവശ്യത്തിന്
അധ്യാപക
തസ്തികകള്‍
ഇല്ലാതിരുന്ന
പ്രശ്നം
പരിഹരിക്കാനായി
സ്വീകരിച്ച
നടപടികള്‍
അറിയിക്കാമോ?
പൊതുമരാമത്ത്
വകുപ്പിന് പുത്തന്‍
രൂപഭാവം വരുത്താന്‍
നടപടി
*403.
ശ്രീ.കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
അനില്‍ അക്കര
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്
പുത്തന്‍
രൂപഭാവം
വരുത്തുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
വകുപ്പിലെ
സാങ്കേതിക
വിഭാഗം
ജീവനക്കാരുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
ഏതെല്ലാം
രീതിയിലുളള
ബോധവത്ക്കരണമാണ്
നടത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നിര്‍മ്മാണങ്ങള്‍
സംബന്ധിച്ചുളള
നവീന ആശയങ്ങള്‍
സമന്വയിപ്പിക്കാനായി
വകുപ്പിനെ
സജ്ജമാക്കാന്‍
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഗൃഹശ്രീ
ഭവനനിര്‍മ്മാണ
പദ്ധതി
*404.
ശ്രീ.കെ.
ആന്‍സലന്‍
,,
സി. കെ.
ശശീന്ദ്രന്
,,
കാരാട്ട് റസാഖ്
,,
എസ്.രാജേന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭവന
നിര്‍മ്മാണത്തിനായി
'ഗൃഹശ്രീ '
ഭവനപദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഗുണഭോക്താക്കള്‍
ആരൊക്കെയാണെന്നും
അവരെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിപ്രകാരം
എത്ര രൂപയാണ്
ഗുണഭോക്താക്കള്‍ക്ക്
ലഭിക്കുന്നത്;
(ഡി)
പദ്ധതിപ്രകാരം
നടപ്പുവര്‍ഷം
എത്ര വീടുകള്‍
നിര്മ്മിക്കാനാണുദ്ദേശിക്കുന്നതെന്നും
ഇതിനായി
സന്നദ്ധസംഘടനകളുടെ
സഹായം
ലഭ്യമാക്കാനുദ്ദേശിക്കുന്നുണ്ടോ
എന്നും
വ്യക്തമാക്കാമോ?
രാഷ്ട്രീയ
ഉച്ചതര്‍ ശിക്ഷാ
അഭിയാന്
*405.
ശ്രീ.പി.ടി.എ.
റഹീം
,,
എ. എന്‍. ഷംസീര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാഷ്ട്രീയ
ഉച്ചതര്‍
ശിക്ഷാ
അഭിയാന് (റൂസ)
പ്രകാരം
സംസ്ഥാനത്തെ
ഉന്നത
വിദ്യാഭ്യാസ
മേഖലയില്‍
നടപ്പിലാക്കുന്ന
സ്കീമുകള്‍
എന്തെല്ലാമാണ്;
(ബി)
സര്‍വ്വകലാശാലകളുടെയും
കോളേജുകളുടെയും
അടിസ്ഥാന
സൗകര്യ
വികസനത്തിനും
അക്കാദമിക
മികവ്
കൈവരിക്കുന്നതിനും
സംസ്ഥാനത്ത്
റൂസ പദ്ധതി
പ്രകാരം ലഭിച്ച
ഫണ്ടും അതിന്റെ
വിനിയോഗവും
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(സി)
സംസ്ഥാനത്തെ
ഉന്നത
വിദ്യാഭ്യാസ
മേഖലയില്‍
നയപരമായ
ഇടപെടല്‍
നടത്തേണ്ട കേരള
ഹയര്‍
എഡ്യുക്കേഷന്‍
കൗണ്‍സിലിന്റെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ?
പൊതുമരാമത്ത്
പ്രവൃത്തികള്‍ക്ക്
ക്വാളിറ്റി
ഓഡിറ്റിംഗും
സോഷ്യല്‍
ഓഡിറ്റിംഗും
*406.
ശ്രീ.ജെയിംസ്
മാത്യു
,,
എം. നൗഷാദ്
,,
കെ. ബാബു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ്
നടത്തുന്ന
പ്രവൃത്തികള്‍ക്ക്
ക്വാളിറ്റി
ഓഡിറ്റിംഗും
സോഷ്യല്‍
ഓഡിറ്റിംഗും
നടത്താറുണ്ടോ;
(ബി)
പി.ഡബ്ല്യൂ.ഡി.
ഏറ്റെടുക്കുന്ന
പുതിയ
കെട്ടിടങ്ങളുടെ
നിര്‍മ്മാണം
പരിസ്ഥിതി
സൗഹൃദ
രീതിയില്‍
ഗ്രീന്‍
ബില്‍ഡിംഗ്
സങ്കല്പം
അനുസരിച്ച്
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പ്രകൃതി
വിഭവങ്ങളുടെ
സംരക്ഷണം,
കാര്യക്ഷമമായ
മാലിന്യ
നിര്‍മ്മാര്‍ജ്ജനം,
അന്തരീക്ഷ -ജല
മലിനീകരണം
കുറയ്ക്കല്‍
എന്നിവ വഴി
ആവാസ
വ്യവസ്ഥയെയും
ജൈവ
വൈവിധ്യത്തെയും
സംരക്ഷിച്ച്
പരിസ്ഥിതി
ആഘാതം
കുറയ്ക്കുന്നതിനായി
എന്തെല്ലാം
കാര്യങ്ങളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ
?
അന്യാധീനപ്പെട്ട
തോട്ടംഭൂമി
ഏറ്റെടുക്കുന്നതിന്
സമഗ്ര
നിയമനിര്‍മ്മാണം
*407.
ശ്രീ.പി.ടി.
തോമസ്
,,
വി.പി.സജീന്ദ്രന്
,,
കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യാധീനപ്പെട്ട
തോട്ടംഭൂമി
ഏറ്റെടുക്കുന്നതിനായി
സമഗ്ര
നിയമനിര്‍മ്മാണം
കൊണ്ടുവരുവാന്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
ഇതുസംബന്ധിച്ച
നടപടിക്രമങ്ങള്‍
ഏത്
ഘട്ടത്തിലാണ്;
വിശദാംശം
വെളിപ്പെടുത്തുമോ
;
(ബി)
ഏറ്റെടുക്കുന്ന
ഭൂമി,
ഭൂരഹിതര്‍ക്ക്
വിതരണം
ചെയ്യുന്നതിന്
നടപടി
സ്വീകരിക്കുമോ?
നിര്‍മ്മിതി
കേന്ദ്രത്തിന്റെ
'കലവറ' വിപണന
കേന്ദ്രം
*408.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.ജെ. മാക്സി
,,
ഡി.കെ. മുരളി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണ
മേഖലയില്‍ കേരള
സംസ്ഥാന
നിര്‍മ്മിതി
കേന്ദ്രത്തിന്റെ
സ്വാധീനവും
വ്യാപ്തിയും
അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
ന്യായമായ
നിരക്കില്‍
കെട്ടിട
നിര്‍മ്മാണ
സാമഗ്രികള്‍
ലഭ്യമാക്കുന്നതിനുവേണ്ടി
നിര്‍മ്മിതി
കേന്ദ്രത്തിന്റെ
കീഴില്‍ കലവറ
എന്ന പേരില്‍
വിപണന കേന്ദ്രം
ആരംഭിച്ചിട്ടുണ്ടോ;
(സി)
നിലവില്‍
ഏതെല്ലാം
ജില്ലകളിലാണ്
ഇവ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുള്ളത്;
(ഡി)
ഇതിന്റെ
സേവനങ്ങള്‍
എല്ലാ
ജില്ലകളിലേക്കും
വ്യാപിപ്പിക്കാനുള്ള
നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
സ്കൂളുകളിലെ
കുട്ടികളുടെ എണ്ണം
*409.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളില്‍
കുട്ടികളുടെ
എണ്ണം
ക്രമാതീതമായി
കുറയുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കുട്ടികളുടെ
എണ്ണത്തിലുണ്ടാകുന്ന
കുറവ്
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
അദ്ധ്യാപന
ഗുണനിലവാരം
വർദ്ധിപ്പിക്കുന്നതിനായി
അദ്ധ്യാപകർക്ക്
സ്കില്‍
ഡവലപ്പ്മെന്റ്
ഉള്‍പ്പെടെയുള്ള
ട്രെയിനിംഗ്
നല്‍കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചു
വരുന്നത്
എന്നറിയിക്കാമോ?
നെയ്യാര്‍
ഡാമില്‍ നിന്നും
ജലമെത്തിക്കുന്നതിനുളള
പ്രവര്‍ത്തനങ്ങള്‍
*410.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എസ്.ശർമ്മ
,,
പി.കെ. ശശി
,,
ഐ.ബി. സതീഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
കടുത്ത
ജലക്ഷാമം
പരിഹരിക്കുന്നതിന്
നെയ്യാര്‍
ഡാമില്‍
നിന്നും
ജലമെത്തിക്കുന്നതിനുളള
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വെളിപ്പെടുത്തുമോ;
(ബി)
ജില്ലയിലെ
മലയോര
മേഖലകളിലും
ഗ്രാമപ്രദേശങ്ങളിലും
കുടിവെളള
ക്ഷാമം
രൂക്ഷമായ
സാഹചര്യത്തില്‍
കോളനികള്‍
ഉള്‍പ്പെടെയുളള
പ്രദേശങ്ങളില്‍
വെളളം
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ജില്ലയുടെ
വിവിധ
ഭാഗങ്ങളില്‍
കിയോസ്കുുകള്
സ്ഥാപിച്ചിട്ടുണ്ടോ;
(ഡി)
കുടിവെളള
ക്ഷാമം
കൂടുതല്‍
രൂക്ഷമായ
പഞ്ചായത്തുകളില്‍
ടാങ്കറുകളില്‍
കുടിവെളളമെത്തിക്കുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ
വിശദാംശം
നല്‍കാമോ?
റോഡ്
നിര്‍മ്മാണത്തിന്
പുത്തന്‍ സാങ്കേതിക
വിദ്യ
*411.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
കെ. രാജന്
,,
വി.ആര്. സുനില്‍
കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ്
നിര്‍മ്മാണത്തിന്
പരമ്പരാഗതമായി
ഉപയോഗിക്കാത്ത
പുത്തന്‍
സാങ്കേതിക
വിദ്യകളും
വിഭവങ്ങളും
ഉപയോഗിക്കുന്നുണ്ടോ;
സംസ്ഥാനത്ത്
പ്ലാസ്റ്റിക്
ഉപഭോഗം കൂടി
നില്ക്കുന്ന
പശ്ചാത്തലത്തില്‍
റോഡ്
നിര്‍മ്മാണത്തില്‍
പ്ലാസ്റ്റിക്കിന്റെ
ഉപയോഗം
വര്‍ദ്ധിപ്പിക്കുന്നത്
പരിഗണിക്കുമോ;
(ബി)
റോഡ്
നിര്‍മ്മാണത്തില്‍
പ്ലാസ്റ്റിക്
ഏതളവ് വരെ
ഉപയോഗിക്കാമെന്നത്
സംബന്ധിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
(സി)
മണ്ണിന്
ആവശ്യമായ
ഉറപ്പില്ലാത്ത
സ്ഥലങ്ങളില്‍
കയര്‍,
ജിയോടെക്സ്റ്റയില്‍സ്
എന്നിവ
ഉപയോഗിച്ച്
റോഡ്
നിര്‍മ്മാണ
പ്രവൃത്തി
നടത്തുന്നുണ്ടോ?
റോഡ്
നിര്‍മ്മാണ
മേഖലയില്‍
പൂര്‍ത്തിയാക്കിയ
പ്രവര്‍ത്തനങ്ങള്‍
*412.
ശ്രീ.എം.
നൗഷാദ്
,,
രാജു എബ്രഹാം
,,
സി.കൃഷ്ണന്
,,
കാരാട്ട് റസാഖ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സ൪ക്കാ൪
അധികാരത്തിലെത്തിയതിനു
ശേഷം റോഡ്
നിര്‍മ്മാണ
മേഖലയില്‍
പൊതുമരാമത്ത്
വകുപ്പ്
പൂര്‍ത്തിയാക്കിയ
പ്രധാന
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
റോഡുകളുടെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിനും
അവ
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനും
സാധ്യമായിട്ടുണ്ടോ;
(സി)
റോഡ്
നിര്‍മ്മാണത്തില്‍
നടപ്പിലാക്കിയ
പുതിയ
നിര്‍മ്മാണ
രീതികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
ലഹരിപദാര്‍ത്ഥങ്ങളുടെ
ഉപയോഗം
*413.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.ടി.എ.
റഹീം
,,
വി. ജോയി
,,
എം. മുകേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളുടെ
ഇടയില്‍ മദ്യം,
മയക്കുമരുന്ന്,
മറ്റു ലഹരി
പദാര്‍ത്ഥങ്ങള്‍
എന്നിവയുടെ
ഉപയോഗം
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
തടയുന്നതിനും
മദ്യത്തിന്റെയും
ലഹരിപദാര്‍ത്ഥങ്ങളുടെയും
ദോഷഫലങ്ങളെക്കുറിച്ച്
വിദ്യാര്‍ത്ഥികളെ
ബോധവല്‍ക്കരിക്കുന്നതിനും
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ?
ഡാം
സുരക്ഷാ സെല്ലിന്റെ
പ്രവര്‍ത്തനങ്ങള്‍
*414.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ.ഡി. പ്രസേനന്‍
,,
എസ്.രാജേന്ദ്രന്
,,
ഒ. ആര്. കേളു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള ഡാം
സുരക്ഷാ
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്നും
ഡാം സുരക്ഷാ
സെല്ലിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്നും
അറിയിക്കാമോ;
(ബി)
കൃത്യമായ
ഇടവേളകളില്‍
ഉണ്ടാകേണ്ട
പരിശോധനകള്‍ക്ക്
വ്യവസ്ഥയില്ലാത്തതും
അടിയന്തര
സാഹചര്യം
നേരിടാന്‍
വേണ്ട
എമര്‍ജന്‍സി
ആക്ഷന്‍
പ്ലാനില്ലാത്തതും
സംസ്ഥാനത്തെ
ഡാം സുരക്ഷാ
പ്രക്രീയയെ
നിഷ്ഫലമാക്കാതിരിക്കാനായി
പദ്ധതിയില്‍
ആവശ്യമായ
മാറ്റം
വരുത്തുമോ;
(സി)
മുല്ലപ്പെരിയാര്‍
അണക്കെട്ടിന്റെ
സുരക്ഷാ
കാര്യത്തില്‍
പ്രതികൂലമായ
സുപ്രീം കോടതി
വിധിയുടെ
പശ്ചാത്തലത്തില്‍
പുതിയ ഡാം
നിര്‍മ്മാണത്തിനായുളള
രാഷ്ട്രീയ
പരിഹാരത്തിനായി
ശ്രമം
നടക്കുന്നുണ്ടോ?
മൂന്നാര്‍
കയ്യേറ്റ ഭൂമി
ഒഴിപ്പിക്കല്‍
*415.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
,,
ടി. വി. ഇബ്രാഹിം
,,
പി.ബി. അബ്ദുല്‍
റസ്സാക്ക്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂന്നാറില്‍
കയ്യേറ്റ ഭൂമി
ഒഴിപ്പിക്കാന്‍
ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ആ ലിസ്റ്റില്‍
എല്ലാ
കയ്യേറ്റങ്ങളും
ഉള്‍പ്പെടുമോ;
ഇല്ലെങ്കില്‍
ലിസ്റ്റ്
തയ്യാറാക്കാന്‍
സ്വീകരിച്ച
മാനദണ്ഡമെന്താണെന്ന്
വിശദമാക്കുമോ;
(സി)
മതാരാധനാ
ചിഹ്നങ്ങളോ,
മതവുമായി
ബന്ധപ്പെട്ട
സ്ഥാപനങ്ങളെയോ
മുന്‍നിര്‍ത്തി
നടത്തുന്ന
കയ്യേറ്റങ്ങളുടെ
കാര്യത്തില്‍
നയം
എന്താണെന്ന്
വ്യക്തമാക്കുമോ
?
ആര്‍ട്ട്സ്
ആന്റ് സയന്‍സ്
കോളേജുകളിലെ
അടിസ്ഥാന സൗകര്യ
വികസനം
*416.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
,,
അനൂപ് ജേക്കബ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആര്‍ട്ട്സ്
ആന്റ് സയന്‍സ്
കോളേജുകളിലെ
അടിസ്ഥാന
സൗകര്യ
വികസനത്തിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(ബി)
ഇതിനുള്ള
ധനം
എവിടെനിന്ന്
കണ്ടെത്താനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
പദ്ധതികളാണ്
ഇതിനുവേണ്ടി
പ്രയോജനപ്പെടുത്തുന്നതെന്ന്
വിശദമാക്കുമോ ?
പാട്ടക്കാലാവധി
കഴിഞ്ഞ ഭൂമി
ഏറ്റെടുക്കാൻ നടപടി
*417.
ശ്രീ.വി.പി.സജീന്ദ്രന്
,,
എല്‍ദോസ്
കുന്നപ്പിള്ളി
,,
അന്‍വര്‍ സാദത്ത്
,,
വി.എസ്.ശിവകുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാട്ടക്കാലാവധി
കഴിഞ്ഞ ഭൂമി
തിരികെ
ഏറ്റെടുക്കാനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പാട്ടക്കാലാവധി
കഴിഞ്ഞ ഭൂമി
കൈവശം
വച്ചിരിക്കുന്നവരില്‍
നിന്നും
പാട്ടക്കുടിശ്ശിക
ഈടാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏത്ര രൂപ
ഇവരില്‍
നിന്നും
ഈടാക്കിയെന്ന്
വ്യക്തമാക്കുമോ;
(സി)
പാട്ടവ്യവസ്ഥ
ലംഘിച്ചതിന് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന് ശേഷം
ആര്‍ക്കെങ്കിലുമെതിരെ
നടപടി
സ്വീകരിചിട്ടുണ്ടോ;
എങ്കിൽ
വിശദാംശങ്ങള്‍
നല്‍കുമോ?
ഓണ്‍ലൈന്‍
പോക്കുവരവ്
സംവിധാനം
*418.
ശ്രീ.സി.
ദിവാകരന്
,,
മുഹമ്മദ് മുഹസിന്
പി.
,,
ഇ.ടി. ടൈസണ്‍
മാസ്റ്റര്‍
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വില്ലേജ്
റിക്കാര്‍ഡുകളുടെ
ഡിജിറ്റലൈസേഷനുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാം;
(ബി)
ഓണ്‍ലൈന്‍
പോക്കുവരവ്
സംവിധാനം
കേരളത്തിലെ
എല്ലാ
വില്ലേജുകളിലും
നടപ്പിലായിട്ടുണ്ടോ;
ഇനി എത്ര
വില്ലേജുകളില്‍
പ്രസ്തുത
സംവിധാനം
നടപ്പിലാക്കാനുണ്ട്
എന്നറിയിക്കുമോ;
(സി)
ഓണ്‍ലൈന്‍
പോക്കുവരവുമായി
ബന്ധപ്പെട്ട്
രജിസ്ട്രേഷന്
വകുപ്പില്‍
നിന്നും
ലഭിക്കേണ്ട
വിവരങ്ങള്‍
കൃത്യമായി
ലഭിക്കുന്നില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളിലെ
അനഭിലഷണീയ
പ്രവണതകള്‍
*419.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളില്‍
നടക്കുന്ന
അനഭിലഷണീയമായ
പ്രവണതകള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
യോഗ്യതയുള്ള
അധ്യാപകരുടെ
അഭാവം മൂലം
പഠനപ്രക്രിയ
ശരിയായ
രീതിയില്‍
നടക്കുന്നില്ല
എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
വന്‍തുക
ഫീസ് ഇനത്തിലും
തലവരി
ഇനത്തിലും
മറ്റും ഈ
കോളേജുകള്‍
വാങ്ങുന്നുണ്ടെങ്കിലും
അക്കാദമികവും
അല്ലാത്തതുമായ
അടിസ്ഥാന
സൗകര്യങ്ങള്‍
ഇവിടങ്ങളില്‍
പരിമിതമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നിശ്ചിത
വിജയശതമാനം
ഇല്ലാത്ത
സ്വാശ്രയ
കോളേജുകള്‍
അടച്ചുപൂട്ടുന്നതിന്
തയ്യാറാകുമോ;
(ഇ)
പ്രസ്തുത
അപര്യാപ്തതകള്‍
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍
പക്ഷത്തുനിന്ന്
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വെെജ്ഞാനിക
രംഗത്തുണ്ടായ
നിലവാരത്തകര്‍ച്ച
*420.
ശ്രീ.വി.
അബ്ദുറഹിമാന്
,,
റ്റി.വി.രാജേഷ്
,,
ആന്റണി ജോണ്‍
,,
ആര്. രാജേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആഗോളവല്‍കൃത
വിപണന
തന്ത്രത്തിന്റെ
ഫലമായി
മിടുക്കരായ
വിദ്യാര്‍ത്ഥികളെ
ശാസ്ത്ര-മാനവിക
വിഷയങ്ങളില്‍
നിന്ന് അകറ്റി
സാങ്കേതിക-വെൈദഗ്ദ്ധ്യ
രംഗത്ത്
കേന്ദ്രീകരിപ്പിച്ചത്
മൂലം
സംസ്ഥാനത്തെ
വൈജ്ഞാനിക
രംഗത്തുണ്ടായ
നിലവാരത്തകര്‍ച്ച
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കാനായി
ആര്‍ട്സ്
ആന്‍ഡ് സയന്‍സ്
കോളേജുകളെയും
അവയെ
നയിക്കുന്ന
സര്‍വ്വകലാശാലകളെയും
ആധുനീകരിച്ച്
ശാസ്ത്രബോധവും
മാനവികതയും
പരിപോഷിപ്പിക്കാന്‍
ആവിഷ്കരിച്ചിട്ടുളള
പദ്ധതിയുടെ
വിശദാംശം
അറിയിക്കുമോ;
(സി)
ഇത്തരം
സ്ഥാപനങ്ങളുടെ
അടിസ്ഥാന
സൗകര്യ
വികസനത്തിനും
അക്കാദമിക
മുന്നേറ്റത്തിനും
ദേശീയ ഉന്നത
വിദ്യാഭ്യാസ
പ്രസ്ഥാനത്തില്‍
(റൂസ) നിന്നും
സാമ്പത്തിക
സഹായം
നേടിയെടുക്കാന്‍
നടത്തിയ
ശ്രമങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?