പെട്രോളിയം
ഉല്പന്നങ്ങള്ക്കുളള നികുതി
*181.
ശ്രീ.ഹൈബി
ഈഡന്
,,
ഷാഫി പറമ്പില്‍
,,
കെ.മുരളീധരന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെട്രോളിയം
ഉല്പന്നങ്ങള്ക്കുളള
നികുതി നിലവില്‍
ജി.എസ്.റ്റി.യുടെ
പരിധിയില്‍ നിന്നും
ഒഴിവാക്കിയിട്ടുണ്ടോ;
(ബി)
അഞ്ച്
വര്‍ഷത്തിനുളളില്‍
പെട്രോളിയം
ഉല്പന്നങ്ങളില്
നിന്നുളള നികുതി
ജി.എസ്.റ്റി.യില്‍
വരുന്ന സാഹചര്യത്തില്‍
അതിന്മേലുളള സെസ്സ്
പിരിക്കുവാനുളള അവകാശം
കേന്ദ്രസര്‍ക്കാരില്‍
നിക്ഷിപ്തമാകാനിടയുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
സെസ്സ് പിരിക്കുവാനുളള
അവകാശം കേന്ദ്ര
സര്‍ക്കാരില്‍
നിക്ഷിപ്തമാകുമ്പോള്‍
അത് കിഫ്ബിയുടെ
സാമ്പത്തിക സ്രോതസ്സിനെ
എപ്രകാരം
ബാധിക്കുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇത് എങ്ങനെ
തരണം ചെയ്യുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
പറയാമോ?
വൈദ്യുതി
ഉപയോഗക്ഷമതയിലെ മികവ്
*182.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
പി.ടി.എ. റഹീം
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എനര്‍ജി മാനേജുമെന്റ്
സെന്ററിന്റെ
പ്രവര്‍ത്തനഫലമായി
വൈദ്യുതി
ഉപയോഗക്ഷമതയില്‍
എത്രമാത്രം മികവ്
നേടാനായിട്ടുണ്ടെന്ന്
അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
ഗാര്‍ഹിക
മേഖലയില്‍ ശരിയായ
ഇടപെടല്‍ വഴി ഏകദേശം
150 കോടി യൂണിറ്റ്
വൈദ്യുതി ലാഭിക്കാമെന്ന
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
നടത്തിയ
പ്രവര്‍ത്തനങ്ങളും
ഇതുവരെ കൈവരിക്കാന്‍
സാധിച്ച നേട്ടവും
അറിയിക്കാമോ; ഊര്‍ജ്ജ
കിരണം പദ്ധതി
ഫലപ്രദമായിരുന്നോ;
(സി)
സര്‍ക്കാര്‍
സ്ഥാപനങ്ങളിലും വാണിജ്യ
സ്ഥാപനങ്ങളിലും ഉപഭോഗം
കുറയ്ക്കാനായി ഇടപെടല്‍
നടത്തിയിരുന്നോ; എങ്കിൽ
എത്ര നേട്ടം
കൈവരിക്കാനായിയെന്ന്
വെളിപ്പെടുത്തുമോ?
കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിരുന്ന പ്രധാന
പദ്ധതികള്‍
*183.
ശ്രീ.ഇ.പി.ജയരാജന്
,,
പി.കെ. ശശി
,,
കെ. ദാസന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിരുന്ന,
റെയില്‍വേയിൽ
ഉള്‍പ്പെടെയുള്ള പ്രധാന
പദ്ധതികള്‍
ഏതൊക്കെയെന്നും അതില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക്
അംഗീകാരം നല്കി
കേന്ദ്ര ബജറ്റില്‍ പണം
വകയിരുത്തിയിട്ടുണ്ടെന്നും
അറിയിക്കാമോ;
(ബി)
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്ക് നല്കി
വന്നിരുന്ന തുകയുടെ
അനുപാതത്തില്‍
വ്യതിയാനം
വരുത്തിയിട്ടുണ്ടോ;
(സി)
കാര്‍ഷിക-വ്യാവസായിക
മേഖലകളില്‍
സംസ്ഥാനത്തിന്
ജനസംഖ്യാനുപാതികമായ തുക
വകയിരുത്താതെ കേന്ദ്രം
അവഗണിക്കുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത നയം
തിരുത്തിക്കാനായി
സമ്മര്‍ദ്ദം
ചെലുത്താന്‍
തയ്യാറാകുമോ?
വിനോദസഞ്ചാര
നയം
*184.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു പുതിയ വിനോദസഞ്ചാര
നയം തയ്യാറായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത നയത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
അറിയിക്കുമോ;
(സി)
വിനോദസഞ്ചാരികളുടെ
സുരക്ഷിതത്വം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്നറിയിക്കുമോ;
(ഡി)
ടൂറിസവ്യവസായ
വികസനത്തിന് എന്തൊക്കെ
നടപടികളാണ്
ആലോചിക്കുന്നതെന്ന്
വിശദമാക്കുമോ?
സഹകരണ
മേഖലയിലെ കോര്‍ബാങ്കിംഗ്
*185.
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
സഹകരണസംഘങ്ങള്‍ ജില്ലാ
സഹകരണബാങ്കുമായി
കോര്‍ബാങ്കിംഗ്
പൂര്‍ത്തിയാക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
കോര്‍ബാങ്കിംഗ്
പൂര്‍ത്തിയാക്കാത്തത്
മൂലം കാര്‍ഷിക
വായ്പകള്‍
നല്കുന്നതില്
പ്രാഥമിക സഹകരണ
ബാങ്കുകള്‍
എന്തെങ്കിലും
പ്രതിസന്ധി
നേരിടുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ?
അനധികൃത
പാറ ഖനനം
*186.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനധികൃത പാറ ഖനനം
വ്യാപകമാകുന്നതുമൂലം
ഉണ്ടാകുന്ന പാരിസ്ഥിതിക
പ്രശ്നങ്ങളെ
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
പരിഹാര
നടപടികളെക്കുറിച്ച്
ആലോചിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സർക്കാരിന്
നികുതിയിനത്തില്‍
ലഭിക്കേണ്ട തുക ഖനന
ലോബി
തട്ടിയെടുക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ നയം
എന്താണെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
നിക്ഷേപം
വര്‍ദ്ധിപ്പിക്കുന്നതിനുളള
നയം
*187.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സമ്പദ് വ്യവസ്ഥയില്‍
സ്വകാര്യ നിക്ഷേപം
വര്‍ദ്ധിപ്പിക്കുന്നതു
സംബന്ധിച്ച നയം
വ്യക്തമാക്കുമോ;
(ബി)
സ്വകാര്യ
നിക്ഷേപത്തിലുളള
വര്‍ദ്ധനവ്
ലക്ഷ്യമിട്ട്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികളുടെ വിശദവിവരം
നല്‍കാമോ;
(സി)
പൊതുനിക്ഷേപത്തോടൊപ്പം
പൊതുവരുമാന സ്ഥിരത
നിലനിര്‍ത്തുന്നതും
സ്വകാര്യ
നിക്ഷേപവുമായുള്ള
അതിന്റെ സന്തുലനം
നിലനിര്‍ത്തുന്നതും
ആവശ്യമാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ അതിനായി
സ്വീകരിക്കുന്ന
മുന്‍കരുതലുകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
നിക്ഷേപ
അന്തരീക്ഷം വ്യവസായ
സൗഹൃദപരമാക്കാൻ നടപടികള്‍
*188.
ശ്രീ.കെ.ജെ.
മാക്സി
,,
രാജു എബ്രഹാം
,,
ബി.ഡി. ദേവസ്സി
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിക്ഷേപ അന്തരീക്ഷം
വ്യവസായ
സൗഹൃദപരമാക്കാനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
നിലവിലുള്ള
ഏകജാലക ക്ലിയറന്‍സ്
സംവിധാനം ഫലപ്രദമായ
രീതിയില്‍
പരിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(സി)
ലൈസന്‍സ്
നല്കുന്ന കാര്യത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ അനുമതി
വേണമെന്ന നിബന്ധന
ഒഴിവാക്കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അത്തരം
സാഹചര്യത്തില്‍
പാരിസ്ഥിതിക-ജലമലിനീകരണം
കൊണ്ട്
പ്രദേശവാസികള്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാകുകയാണെങ്കില്‍
ഇടപെടാന്‍ പകരം
സംവിധാനം ഉണ്ടാകുമോ?
കേരള
ബാങ്ക് രൂപീകരണം
*189.
ശ്രീ.അന്‍വര്‍
സാദത്ത്
,,
പി.ടി. തോമസ്
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തിന്
മുന്നോടിയായിട്ടാണോ
ജില്ലാ സഹകരണ ബാങ്ക്
ഭരണസമിതികളെ
അസാധുവാക്കിക്കൊണ്ടുളള
ഓര്‍ഡിനന്‍സ്
പുറപ്പെടുവിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരള
ബാങ്ക് രൂപീകരണത്തിന്
റിസര്‍വ് ബാങ്കിന്റെ
അനുമതി തേടിയിട്ടുണ്ടോ;
(സി)
പ്രസ്തുത
ബാങ്ക് രൂപീകരണത്തിന്
സംസ്ഥാനത്ത് നിലിവിലുളള
ഏതൊക്കെ നിയമങ്ങളില്‍
ഭേദഗതി
ആവശ്യമുണ്ടെന്നും
ഇക്കാര്യത്തില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
അറിയിക്കുമോ?
കാര്ഷികോല്പന്ന
വിപണന മേഖലയില്‍ സഹകരണ
സംഘങ്ങളുടെ ഇടപെടല്‍
*190.
ശ്രീ.ഒ.
ആര്. കേളു
,,
കെ.വി.വിജയദാസ്
,,
എം. രാജഗോപാലന്‍
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാര്ഷികോല്പന്ന
വിപണന മേഖലയില്‍ സഹകരണ
സംഘങ്ങള്‍ നേരിട്ട്
ഇടപെട്ട് ന്യായവില
ഉറപ്പാക്കാന്‍ വേണ്ട
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഫെഡറേറ്റഡ്
സംഘങ്ങള്‍ രൂപീകരിച്ച്
സംഘങ്ങളുടെ ശൃംഖല വഴി
കാര്ഷികോല്പന്നങ്ങള്
നിയന്ത്രണമില്ലാതെ
ശേഖരിക്കുന്നതിനും
ആവശ്യാനുസരണം
വിപണിയില്‍
ന്യായവിലയ്ക്ക്
എത്തിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഭൂമി
പാട്ടത്തിനെടുത്ത്
കൃഷിക്ക് തയ്യാറാകുന്ന
കര്‍ഷക
കൂട്ടായ്മകള്‍ക്ക്
വായ്പ നല്കാന്
നിലവില്‍ പദ്ധതിയുണ്ടോ;
ഇല്ലെങ്കില്‍
അതിനുവേണ്ട നിര്‍ദ്ദേശം
നല്‍കുമോ എന്ന്
വ്യക്തമാക്കുമോ?
കേരള
ബാങ്ക് തുടങ്ങുന്നതിനുളള
നടപടികള്‍
*191.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് തുടങ്ങുന്നതിന്
എന്തെല്ലാം പ്രാരംഭ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പഠനറിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
റിസര്‍വ്
ബാങ്ക് നിയമം
അനുസരിച്ച് എന്തെല്ലാം
മാനദണ്ഡങ്ങളാണ് ഇതിനായി
പാലിക്കേണ്ടത്;
(ഡി)
കേരള
ബാങ്ക് എന്ന് നിലവില്‍
വരുമെന്നാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
കേരള
ബാങ്ക്
ആരംഭിക്കുന്നതിന്
ആവശ്യമായ മൂലധനം എത്ര;
അത് എവിടെനിന്ന്
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വിനോദ
സഞ്ചാര കേന്ദ്രങ്ങളില്‍
സുരക്ഷാ ആഡിറ്റ്
*192.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര കേന്ദ്രങ്ങളില്‍
ഉപയോഗിക്കുന്ന
ബോട്ടുകളില്‍ സുരക്ഷാ
മാനദണ്ഡങ്ങള്‍
ഉറപ്പുവരുത്തുന്നതിനായി
പരിശോധനകള്‍
നടത്താറുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
വിനോദ
സഞ്ചാര കേന്ദ്രങ്ങളില്‍
സുരക്ഷാ ആഡിറ്റ്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
വ്യാവസായിക
വളര്‍ച്ചക്ക് അനുകൂലമായ
സാഹചര്യം സൃഷ്ടിക്കാന്‍ നടപടി
*193.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാവസായിക
വളര്‍ച്ചയ്ക്ക്
അനുകൂലമായ സാഹചര്യം
സൃഷ്ടിക്കാന്‍
എന്തെല്ലാം നടപടികളാണ്
കെെക്കൊണ്ടിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഇതിനായി എത്ര
പദ്ധതികളാണ് നടപ്പാക്കി
വരുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഏതെല്ലാം
പുതിയ പദ്ധതികളാണ്
ഇതിനുവേണ്ടി
ആവിഷ്ക്കരിച്ച്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിവരിക്കുമോ?
വിനോദസഞ്ചാര
വികസന പദ്ധതികള്‍
*194.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
സി. കെ. ശശീന്ദ്രന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിദേശ,
ആഭ്യന്തര വിനോദ
സഞ്ചാരികളുടെ എണ്ണം
വര്‍ദ്ധിപ്പിച്ച്
വിനോദസഞ്ചാര വ്യവസായ
രംഗത്ത് തൊഴിലവസരങ്ങള്‍
വിപുലപ്പെടുത്താനായി
ആവിഷ്ക്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
വിനോദസഞ്ചാര
സാധ്യതയുളളത് എന്ന്
നിശ്ചയിച്ചിട്ടുള്ള
സ്ഥലങ്ങളിലെ ഗതാഗതം,
താമസ സൗകര്യം തുടങ്ങിയ
അടിസ്ഥാന സൗകര്യ
വികസനത്തിനായി ഉളള
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
സുരക്ഷിതവും
വൃത്തിയുളളതുമാക്കി
മാറ്റാന്‍ ചെയ്തിട്ടുളള
കാര്യങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ?
കൈത്തറി
മേഖലയുടെ നവീകരണത്തിനും
പ്രോത്സാഹനത്തിനുമായി
പദ്ധതികള്‍
*195.
ശ്രീ.കെ.കുഞ്ഞിരാമന്
,,
സി.കൃഷ്ണന്
,,
പുരുഷന് കടലുണ്ടി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കൈത്തറി മേഖലയുടെ
നവീകരണത്തിനും
പ്രോത്സാഹനത്തിനുമായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(ബി)
കൈത്തറി
തുണിയെന്ന പേരില്‍
മില്തുണി
വ്യാപകമായിരിക്കുന്നത്
തടയാന്‍
ഉല്പന്നങ്ങള്ക്ക്
കൈത്തറി മാര്‍ക്ക്
ഏര്‍പ്പെടുത്താന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
ആഭ്യന്തര
വിപണി വിപുലീകരണം
സാധ്യമാക്കിയ സൗജന്യ
കൈത്തറി യൂണിഫോം വിതരണ
പദ്ധതിയോടൊപ്പം
കയറ്റുമതി
പ്രോത്സാഹനത്തിനും
നടപടി എടുക്കുമോ;
(ഡി)
അസംസ്കൃത
വസ്തുക്കളായ നൂല്,
ചായം തുടങ്ങിയവ
ന്യായവിലയ്ക്കു്
ലഭ്യമാക്കാന്‍
സംവിധാനമുണ്ടോ;
വ്യക്തമാക്കുമോ?
വ്യാജ
ഭാഗ്യക്കുറി കണ്ടെത്താന്‍
നടപടി
*196.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാജ
ഭാഗ്യക്കുറി
കണ്ടെത്താന്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
വിവിധഭാഗങ്ങളില്‍ ഒരേ
സീരീസില്‍ നൂറുകണക്കിന്
നമ്പരുകള്‍ ഉളള വ്യാജ
ഭാഗ്യക്കുറി ഉണ്ടാകുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുസംബന്ധിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇത്തരം
പരാതികള്‍
റിപ്പോര്‍ട്ടുചെയ്താലും
അച്ചടിപിശക് എന്ന കാരണം
പറഞ്ഞ് ഒഴിവാകുന്ന
സമീപനം തിരുത്തി,
ഇതിനെതിരെ ശക്തമായ
നടപടി സ്വീകരിക്കുവാന്‍
തയ്യാറാകുമോ;
(ഡി)
പൊതുജനങ്ങള്‍ക്ക്
വ്യക്തമായി
മനസ്സിലാക്കാന്‍
കഴിയുന്ന വിധത്തില്‍
ലോട്ടറി
ടിക്കറ്റുകളില്‍ മുദ്ര
പതിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കേന്ദ്ര
ടൂറിസം മന്ത്രാലയം
സംസ്ഥാനത്ത് നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
*197.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ.ജെ. മാക്സി
,,
എസ്.രാജേന്ദ്രന്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദ സഞ്ചാര മേഖലയില്‍
കേന്ദ്ര ടൂറിസം
മന്ത്രാലയം
ആവിഷ്കരിച്ചു
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രധാന
തീര്‍ത്ഥാടന
കേന്ദ്രങ്ങളുടെ സമഗ്ര
വികസനം ലക്ഷ്യമിട്ട്
കേന്ദ്ര സര്‍ക്കാര്‍
നടപ്പാക്കി വരുന്ന
പില്‍ഗ്രിമേജ്
റിജുവനേഷന്‍ ആന്റ്
സ്പിരിച്വല്‍
ഓഗ്മെന്റേഷന് ഡ്രൈവ്
(PRASAD) സ്കീമില്‍
ഗുരുവായൂര്‍
ക്ഷേത്രത്തെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
സ്കീം പ്രകാരം
ഗുരുവായൂര്‍ ക്ഷേത്ര
വികസനത്തിനായി എത്ര
തുകയ്ക്ക് അനുമതി
ലഭിച്ചിട്ടുണ്ടെന്നും
അതില്‍ എത്ര തുക
അനുവദിച്ചുവെന്നും
വ്യക്തമാക്കുമോ?
പാരമ്പര്യേതര
ഊര്‍ജ്ജ സ്രോതസ്സുകളുടെ
ഉപയുക്തത
*198.
ശ്രീ.എം.ഉമ്മര്‍
,,
ടി. വി. ഇബ്രാഹിം
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യേതര
ഊര്‍ജ്ജ സ്രോതസ്സുകള്‍
പരമാവധി
പ്രയോജനപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്
മുന്‍സര്‍ക്കാരിന്റെ
നയത്തില്‍ മാറ്റം
വരുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പാരമ്പര്യേതര
ഊര്‍ജ്ജസ്രോതസ്സുകളുടെ
ഉപയുക്തത
വര്‍ദ്ധിപ്പിക്കുന്നതിനായി
ഏതെങ്കിലും വിദേശ
ഏജന്‍സികളുടെ സാങ്കേതിക
സഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
സഞ്ചരിക്കുന്ന
ത്രിവേണി സ്റ്റോറുകളുടെ
പ്രവർത്തനം
*199.
ശ്രീ.മുരളി
പെരുനെല്ലി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്താകെ
മണ്ഡലാടിസ്ഥാനത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
സഞ്ചരിക്കുന്ന ത്രിവേണി
സ്റ്റോറുകളുടെ
പ്രവര്‍ത്തനങ്ങളെ
സംബന്ധിച്ച് പ്രത്യേക
അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദീകരിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം,
സഞ്ചരിക്കുന്ന ത്രിവേണി
സ്റ്റോറുകളുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
വാഹനങ്ങളുടെ
അറ്റകുറ്റപ്പണികളും
ഫിറ്റ്നെസ് പരിശോധനയും
മുന്‍സര്‍ക്കാരിന്റെ
കാലത്ത് സമയബന്ധിതമായി
നടത്താതിരുന്നതുകൊണ്ടുണ്ടായ
പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തു നടപടിയാണ്
കൈക്കൊണ്ടിരിക്കുന്നതെന്ന്
അറിയിക്കുമോ?
സംസ്ഥാന
ഭാഗ്യക്കുറിയുടെ വിശ്വാസ്യത
*200.
ശ്രീ.രാജു
എബ്രഹാം
,,
ജെയിംസ് മാത്യു
,,
എം. രാജഗോപാലന്‍
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഭാഗ്യക്കുറിയുടെ
വിശ്വാസ്യത
തകര്‍ക്കാന്‍ ഇതര
സംസ്ഥാന ലോട്ടറി മാഫിയ
ആസൂത്രിതമായ നീക്കം
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരള
ഭാഗ്യക്കുറിയുടെ
വ്യാജടിക്കറ്റ്
അച്ചടിച്ച് വ്യാപകമായി
വിതരണം ചെയ്ത് ഇവര്‍
ഏജന്റുമാരെയും
വില്‍പ്പനക്കാരെയും
കബളിപ്പിക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പ്രശ്നങ്ങളെ
അതിജീവിക്കുന്നതിന്
ഏജന്റുമാരുടെയും
വില്‍പ്പനക്കാരുടെയും
സഹകരണവും പിന്തുണയും
ഉറപ്പുവരുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
ചരക്ക്
സേവന നികുതി
*201.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.സി.ജോസഫ്
,,
അനൂപ് ജേക്കബ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
എന്നത്തേക്ക്
പ്രാവര്‍ത്തികമാകും
എന്നാണ്
കണക്കാക്കുന്നത്;
പ്രസ്തുത നികുതി
സംവിധാനത്തിലേക്ക്
സംസ്ഥാനത്തെ നികുതി
സംവിധാനം മാറ്റുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
നിലവിലെ
നികുതി നിരക്കും
ജി.എസ്.ടി.യും
തമ്മിലുള്ള വ്യത്യാസം
കേന്ദ്രം സെസ്സായി
ഈടാക്കുമെന്ന
ധാരണയുണ്ടായിട്ടുണ്ടോ;
സെസ്സിന്റെ പരമാവധി
പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
(സി)
ബീഡിക്ക്
സെസ്സ് ചുമത്താന്‍
നിര്‍ദ്ദേശമുണ്ടോ; ഇത്
സംബന്ധിച്ച സംസ്ഥാന
നിലപാട് എന്താണെന്ന്
വ്യക്തമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
*202.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എന്‍. ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
സംസ്ഥാന ജീവനക്കാരുടെ
അംഗത്വം
എന്‍.എസ്.ഡി.എല്‍
(നാഷണല്‍
സെക്യൂരിറ്റീസ്
ഡിപ്പോസിറ്ററി
ലിമിറ്റഡ്) സെന്‍ട്രല്‍
റിക്കോര്‍ഡ്സ്
ഏജന്‍സിയുടെ
റിപ്പോര്‍ട്ട് പ്രകാരം
എത്രയാണെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
പെന്ഷന് പദ്ധതിയില്‍
ചേര്‍ന്ന ജീവനക്കാരുടെ
വിഹിതവും സര്‍ക്കാര്‍
വിഹിതവുമുള്പ്പെടെയുള്ള
നിക്ഷേപത്തിന്റെ വിവരം
ലഭ്യമാക്കുമോ;
(സി)
ഫണ്ട്
മാനേജര്‍മാര്‍ നിക്ഷേപം
നടത്തുന്ന ഗവണ്മെന്റ്
സെക്യൂരിറ്റികള്‍,
ബോണ്ടുകള്‍, കമ്പനി
ഷെയറുകള്‍
തുടങ്ങിയവയുടെ
പ്രോഫിറ്റ് ഗ്രാഫുകള്‍
പരിശോധിക്കാന്‍
സംവിധാനമുണ്ടോ;
വിശദമാക്കുമോ ?
പുതിയ
വ്യവസായ സംരംഭങ്ങള്‍
തുടങ്ങുന്നതിന് എന്‍.ഒ.സി
ലഭ്യമാക്കുന്ന നടപടി
*203.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പല വകുപ്പുകളുടെയും
എന്‍.ഒ.സി വാങ്ങി
ചുരുങ്ങിയ
കാലത്തിനുള്ളില്‍ പുതിയ
വ്യവസായ സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
സാധിയ്ക്കില്ല എന്ന
വസ്തുത
മനസ്സിലാക്കിയിട്ടുണ്ടോ;
(ബി)
പുതിയ
വ്യവസായ സംരംഭകരെ
ആകര്‍ഷിക്കാന്‍ ഒരു
കുടക്കീഴില് എന്നപോലെ
ഒരു ഓഫീസ് മുഖാന്തിരം
എല്ലാവിധ എന്‍.ഒ.സി
കളും എത്രയും വേഗം
ലഭിയ്ക്കുന്നതിനാവശ്യമായ
നടപടി സ്വീകരിയ്ക്കാന്‍
പദ്ധതിയുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
സിംഗിള്‍
വിന്‍ഡോ ക്ലിയറന്‍സ്
പദ്ധതി ഇപ്പോള്‍
നടപ്പിലാക്കി
വരുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വ്യവസായ
വികസനം
*204.
ശ്രീ.പി.വി.
അന്‍വര്‍
,,
എസ്.ശർമ്മ
,,
എ. പ്രദീപ്കുമാര്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വികസനം
സാധ്യമാക്കുന്നതിനായി
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുളള
അടിസ്ഥാന സൗകര്യ വികസന
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
വ്യവസായ
ക്ലസ്റ്റര്‍ വികസന
പദ്ധതി വഴി
ലക്ഷ്യമാക്കുന്ന
നേട്ടങ്ങളും അതിനായി
സ്വീകരിച്ച നടപടികളും
എന്തെല്ലാമാണ്;
(സി)
സംരംഭകത്വ
വികസനത്തിനും
പ്രോത്സാഹനത്തിനുമായി
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിവിധയിനം
സംരംഭങ്ങള്‍ക്കായുളള
വായ്പാ ലഭ്യത
അറിയിക്കാമോ?
വൈദ്യുതി
നിരക്ക് വര്‍ദ്ധനവ്
*205.
ശ്രീ.വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
നിരക്ക് വര്‍ദ്ധന
സംബന്ധിച്ച് വൈദ്യുതി
റെഗുലേറ്ററി കമ്മീഷന്റെ
തീരുമാനത്തിനെതിരെ
ആരെങ്കിലും കോടതിയെ
സമീപിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
വൈദ്യുതി
നിരക്ക് വര്‍ദ്ധന
സംബന്ധിച്ച് റഗുലേറ്ററി
കമ്മീഷന് ഉത്തരവിന്റെ
വിശദാംശം നല്‍കുമോ;
(സി)
വൈദ്യുതി
ബോര്‍ഡ് ലാഭകരമായി
പ്രവര്‍ത്തിക്കുന്ന
സാഹചര്യത്തില്‍
സാധാരണക്കാരില്‍
അമിതഭാരം
അടിച്ചേല്പിക്കുന്ന
വൈദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധനവ് ഏത്
സാഹചര്യത്തിലാണുണ്ടായതെന്ന്
വെളിപ്പെടുത്തുമോ?
ചെറുകിട-സൂക്ഷ്മ-ഇടത്തരം
വ്യവസായങ്ങളുടെ കാര്യക്ഷമത
വർദ്ധിപ്പിക്കൽ
*206.
ശ്രീ.പി.ടി.എ.
റഹീം
,,
ഇ.പി.ജയരാജന്
,,
വി. അബ്ദുറഹിമാന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട-സൂക്ഷ്മ-ഇടത്തരം
വ്യവസായങ്ങളെക്കുറിച്ച്
കൊച്ചിയിലെ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് സ്മാള്‍
എന്റര്‍പ്രൈസസ് ആന്റ്
ഡവലപ്മെന്റ് നടത്തിയ
പഠന റിപ്പോര്‍ട്ട്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
ഇത്തരം
വ്യവസായങ്ങളുടെ ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
കാര്യക്ഷമത ഉറപ്പു
വരുത്തുന്നതിനും
എന്തെല്ലാം ഇടപെടലാണ്
നടത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
ദേശീയ
സഹകരണ വികസന കോര്‍പ്പറേഷന്റെ
സഹായത്തോടെയുള്ള പദ്ധതികള്‍
*207.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
പി. ഉണ്ണി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
സഹകരണ വികസന
കോര്പ്പറേഷന്
(എന്‍.സി.ഡി.സി)
ഏതൊക്കെ മേഖലകളിലെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കാണ്
സഹായം നല്‍കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
ഈ പദ്ധതി പ്രകാരം
സംസ്ഥാനത്തെ സഹകരണ
മേഖലയില്‍ ഏതെല്ലാം
പദ്ധതികള്‍ക്ക് അനുമതി
ലഭിക്കുകയും ഫണ്ട്
ലഭിക്കുകയും
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
കാര്‍ഷിക മേഖലയിലും
ഗ്രാമീണ ഉത്പാദന
മേഖലയിലും ഉപഭോക്തൃ
മേഖലയിലും സഹായം
നേടിയെടുക്കാനായി
സമര്‍പ്പിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
സാഹസിക
വിനോദ സഞ്ചാരം
*208.
ശ്രീ.എസ്.ശർമ്മ
,,
സി. കെ. ശശീന്ദ്രന്
,,
കെ. ബാബു
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സാഹസിക
വിനോദ സഞ്ചാരത്തിന്റെ
സാധ്യതകള്‍
ഉയോഗപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സാഹസിക
വിനോദ സഞ്ചാരത്തിന്
അനുയോജ്യമായ
കേരളത്തിന്റെ ഭൂപ്രകൃതി
പരമാവധി
ഉപയോഗപ്പെടുത്തി
പ്രസ്തുത മേഖല
വികസിപ്പിക്കുന്നതിനായി
കേരള അഡ്വഞ്ചര്‍ ടൂറിസം
പ്രൊമോഷന് സൊസൈറ്റി
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(സി)
എങ്കിൽ
പ്രസ്തുത സൊസൈറ്റി
നടപ്പിലാക്കി വരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ?
അനധികൃതവും
അനിയന്ത്രിതവുമായ പാറഖനനം
*209.
ശ്രീ.സണ്ണി
ജോസഫ്
,,
ഷാഫി പറമ്പില്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനധികൃതവും
അനിയന്ത്രിതവുമായ
പാറഖനനം സംസ്ഥാനത്ത്
വ്യാപകമായി നടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എല്ലാ
ക്വാറികള്‍ക്കും
പരിസ്ഥിതി ആഘാതപഠനം
വേണമെന്ന സുപ്രീംകോടതി
വിധി സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദീകരിക്കുമോ;
(സി)
ഖനന
മാഫിയ -ഉദ്യോഗസ്ഥ
ബന്ധത്തിന്റ
അടിസ്ഥാനത്തില്‍
നടക്കുന്ന
അനിയന്ത്രിതമായ പാറഖനനം
സംസ്ഥാനത്തിന്റെ
ഭൂസ്വഭാവത്തെയും
പരിസ്ഥിതിയെയും സാരമായി
ബാധിക്കുമെന്നതിനാല്‍
ഇക്കാര്യത്തില്‍
കര്‍ശനനിയന്ത്രണങ്ങള്‍
കൊണ്ടുവരുമോ;
വ്യക്തമാക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
*210.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
റ്റി.വി.രാജേഷ്
,,
ഐ.ബി. സതീഷ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലുണ്ടായിരുന്ന
അറുപത്തിയാറ്
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ രണ്ട്
ഐച്ഛിക പദ്ധതികള്‍
ഉള്‍പ്പെടെ
ഇരുപത്തിയെട്ട്
എണ്ണമാക്കി ചുരുക്കിയ
കേന്ദ്ര സര്‍ക്കാര്‍
നടപടി, ഇത്തരത്തിൽ
ഒഴിവാക്കിയ സുപ്രധാന
പദ്ധതികളുടെ സംസ്ഥാനതല
നടത്തിപ്പിനെ എങ്ങനെ
ബാധിക്കാനിടയുണ്ട്;
(ബി)
ഒഴിവാക്കപ്പെട്ട
പദ്ധതികളില്‍ മുഖ്യമായവ
ഏതൊക്കെയെന്ന്
അറിയിക്കാമോ;
(സി)
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ ഫണ്ടിംഗ്
രീതിയില്‍ ഏത്
തരത്തിലുള്ള
മാറ്റങ്ങളാണ്
വരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?