ഐ ഇ ഡി
എസ് എസ് സ്കീമിലെ
റിസോഴ്സ് അദ്ധ്യാപകര്‍
2752.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഐ
ഇ ഡി എസ് എസ്
(Inclusive Education
for Disabled at
Secondary Stage)
സ്കീമിലെ റിസോഴ്സ്
അദ്ധ്യാപകരുടെ ജോലി
സ്ഥിരപ്പെടുത്തുന്നത്
സംബന്ധിച്ച വിഷയത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
കൂലി"
എന്നതിനു പകരം
"ദിവസവരുമാന തൊഴില്‍"
എന്ന് മാറ്റണമെന്ന
നിര്‍ദ്ദേശം
2753.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളുടെ
ഒദ്യോഗിക രേഖകളിലെ
രക്ഷിതാക്കളുടെ തൊഴില്‍
കോളത്തില്‍
ദിവസവരുമാനക്കാർ "കൂലി"
എന്ന്
രേഖപ്പെടുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കോളത്തില്‍ "കൂലി"
എന്നതിനു പകരം
"ദിവസവരുമാന തൊഴില്‍"
എന്ന് മാറ്റുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
ഐ ഇ ഡി
സ്കോളര്‍ഷിപ്പ്
2754.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഹയര്‍
സെക്കന്ററി
വിഭാഗത്തില്‍
പഠിക്കുന്ന വികലാംഗരായ
കുട്ടികള്‍ക്ക്
വര്‍ഷംതോറും നല്കി
വരുന്ന ഐ ഇ ഡി
സ്കോളര്‍ഷിപ്പ് കഴിഞ്ഞ
സര്‍ക്കാര്‍ 2014-15
അധ്യയന വര്‍ഷം വരെ
3500/- രൂപ വീതം
കൃത്യമായി
നല്‍കിയിരുന്നുവെങ്കിലും
1/2017 ല്‍ 1800/- രൂപ
വീതം മാത്രമേ വിതരണം
നടത്തിയിട്ടുള്ളൂ
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ബാക്കിയുള്ള തുക
എപ്പോള്‍ വിതരണം
ചെയ്യുമെന്നും
ആയതിലേക്ക് എന്ത് നടപടി
സ്വീകരിച്ചു എന്നും
വ്യക്തമാക്കാമോ?
സി
-ആപ് റ്റ് ല്‍ പ്രിന്റിംഗ്
അഴിമതി
2755.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന സി
- ആപ്ട് (C- apt) ല്‍
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് പ്രിന്റിംഗ്
അഴിമതി നടത്തിയതുമായി
ബന്ധപ്പെട്ട് അന്നത്തെ
എം.ഡി. യ്ക്കെതിരെ കേസ്
നിലവിലുണ്ടോ; കേസിന്റെ
നിലവിലെ സ്ഥിതി
എന്താണ്; അന്വേഷണം ഏത്
ഘട്ടത്തിലാണ്; പുരോഗതി
വിശദമാക്കുമോ;
(ബി)
സി
- ആപ്ട് ന് സാമ്പത്തിക
ഭദ്രതയും സ്വയം
പര്യാപ്തതയും
കൈവരുന്നതിന്
പാഠപുസ്തങ്ങളുടെ
പ്രിന്റിംഗ് പ്രസ്തുത
സ്ഥാപനത്തെ
ഏല്‍പ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സ്ഥാപനത്തിന്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കിയതെന്ന്
വിശദമാക്കുമോ;
(ഡി)
സ്ഥാപനത്തെ
പുരോഗതിയിലേക്ക്
നയിക്കാന്‍, ആധുനിക
അച്ചടി
സംവിധാനങ്ങള്‍ക്കുള്ള
പരിശീലന പരിപാടികള്‍
ആവിഷ്ക്കരിച്ച്
നടത്തുന്ന ഏജന്‍സിയായി
ഉയര്‍ത്തുന്ന കാര്യം
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?
സി-ആപ്റ്റിലെ
നിയമനങ്ങള്‍
2756.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി-ആപ്റ്റില്‍
2002 ന് ശേഷം
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ തസ്തിക
തിരിച്ച് വിശദമാക്കാമോ;
(ബി)
2002
-ലെ നിയമനങ്ങള്‍ക്ക്
ശേഷം പെന്‍ഷനായി
പോയവര്‍, മരണപ്പെട്ടു
പോയവര്‍ തുടങ്ങി
സര്‍വ്വീസില്‍ നിന്നും
എത്ര പേര്
പിരിഞ്ഞിട്ടുണ്ടെന്ന്
തസ്തികയും പേരും
തിരിച്ച്
വ്യക്തമാക്കാമോ; ഈ
ഒഴിവുകള്‍ നികത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
രേഖകള്‍ സഹിതം
വിശദമാക്കാമോ;
(സി)
വിദ്യാഭ്യാസവകുപ്പിന്
കീഴിലുള്ള
സ്ഥാപനങ്ങളിലെ അച്ചടി
ജോലികള്‍ സി-ആപ്റ്റിന്
നല്കുവാന് നടപടി
സ്വീകരിക്കുമോ; ഇതിനായി
ഏതെങ്കിലും ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ?
യു.പി.സ്കൂളിന്റെ
അപ്ഗ്രഡേഷൻ
2757.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കാട്ടാമ്പള്ളി
ഗവണ്മെന്റ് മാപ്പിള
യു.പി.എസ് ഹൈസ്കൂളായി
അപ്ഗ്രേഡ്
ചെയ്യുന്നതിന്
39187/F1/2015/പൊവി.
നമ്പര്‍ ഫയലില്‍ അന്തിമ
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;എങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്കൂള്‍ ഹൈസ്കൂളായി
അപ്ഗ്രേഡ്
ചെയ്യുന്നതിന്
നിയമപരമായോ,
സങ്കേതികമായോ
എന്തെങ്കിലും തടസ്സം
നിലനില്ക്കുന്നുണ്ടെങ്കില്
ആയത് വ്യക്തമാക്കുമോ;
(സി)
2016-17
സാമ്പത്തിക വര്‍ഷം എത്ര
യു .പി .സ്കൂളുകള്‍
ഹൈസ്കൂളായി അപ്ഗ്രേഡ്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വി.എച്ച്.എസ്.ഇ.
സെക്രട്ടറിക്ക് ലഭിച്ച
പരാതി
2758.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
16/2/2016
ല്‍
വി.എച്ച്.എസ്.ഇ.എക്സാമിനേഷന്
സെക്രട്ടറി ഇറക്കിയ
ഉത്തരവ്/ സര്‍ക്കൂലര്‍
ന്റെ വിശദാംശം
ലഭ്യമാക്കാമോ;
(VX/3/1340/2016, dtd
16/2/2016)
(ബി)
മേല്‍
ഉത്തരവ്/സര്‍ക്കൂലര്‍
ലംഘിച്ചതിനെതിരെ
വി.എച്ച്.എസ്.ഇ.
സെക്രട്ടറിക്ക്
17/2/2017 തീയതിയില്‍
ലഭിച്ച പരാതിയുടെ
കോപ്പി ലഭ്യമാക്കാമോ;
പരാതി
പരിശോധിച്ചിട്ടുണ്ടോ;
ഉത്തരവ്/സര്‍ക്കൂലര്‍
ലംഘിച്ചിട്ടുണ്ടെങ്കില്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
എസ് എസ്
എ സ്റ്റേറ്റ് പ്രോജക്ട്
2759.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
അദ്ധ്യയനവര്‍ഷത്തേക്കുള്ള
എസ് എസ് എ യുടെ
സ്റ്റേറ്റ് പ്രോജക്ട്
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ
കാര്യങ്ങള്‍ക്ക് തുക
അനുവദിക്കണമെന്നാണ്
പ്രോജക്ടില്‍
ആവശ്യപ്പെട്ടിട്ടുള്ളത്;
(സി)
നൂതനമായ
എന്തെങ്കിലും
പദ്ധതികള്‍
ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
എസ്.എസ്.എല്‍.സി
രേഖകളില്‍ ജനനത്തീയതി
തിരുത്തല്‍
2760.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
ഒരു തവണ മാത്രമാണോ
എസ്.എസ്.എല്‍.സി
രേഖകളില്‍ ജനനത്തീയതി
തിരുത്തല്‍
അനുവദനീയമായിട്ടുള്ളത്;
(ബി)
എസ്.എസ്.എല്‍.സി
രേഖകളിലെ ജനനത്തീയതി
രണ്ടാമതും തിരുത്താന്‍
അവസരം നല്‍കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുന്നുണ്ടോ;
വിശദമാക്കുമോ?
പ്രീ
പ്രൈമറി അദ്ധ്യാപകര്‍,
ആയമാര്‍ എന്നിവരുടെ
വര്‍ദ്ധിപ്പിച്ച വേതനം
2761.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രീ
പ്രൈമറി അദ്ധ്യാപകര്‍,
ആയമാര്‍ എന്നിവര്‍ക്ക്
നല്കിയ
വര്‍ദ്ധിപ്പിച്ച വേതനം
എന്നു മുതലാണ്
പ്രാബല്യത്തിലായതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതര
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് ശമ്പള
വര്‍ദ്ധനവിന് മുന്‍കാല
പ്രാബല്യം
നല്കിയിരുന്നതു
കണക്കിലെടുത്ത്
പ്രീപ്രൈമറി
അദ്ധ്യാപകര്‍, ആയമാര്‍
എന്നിവരുടെ വേതന
വര്‍ദ്ധനവിന് മുന്‍കാല
പ്രാബല്യം നല്കുവാന്
നടപടി സ്വീകരിക്കുമോ?
ഏരിയ
ഇന്റന്‍സീവ് പദ്ധതി
2762.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏരിയ
ഇന്റന്‍സീവ് പദ്ധതി
ഇപ്പോള്‍ നിലവിലുണ്ടോ;
(ബി)
ഇത്തരം
സ്കൂളുകള്‍ക്കായുള്ള
അപേക്ഷകള്‍
നിലവിലുണ്ടോ;
(സി)
ഇപ്പോള്‍
ഏതെല്ലാം സ്കൂളുകളാണ് ഈ
പദ്ധതിയില്‍
പ്രവര്‍ത്തിക്കുന്നത്;
(ഡി)
ഈ
പദ്ധതി പ്രകാരം
ആരംഭിച്ച കോഴിക്കോട്
ജില്ലയിലെ കൊടുവള്ളി
കെ.എം.ഒ സ്കൂളിന്
ഏതെങ്കിലും സഹായം
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിഗണിക്കുമോ?
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞം
2763.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം എന്ന
പേരില്‍ പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
ആദ്യ
ഘട്ടത്തില്‍ ഏതെല്ലാം
നിയോജക മണ്ഡലങ്ങളിലെ
ഏതെല്ലാം സ്കൂളുകളെയാണ്
ഈ പദ്ധതിയുടെ ഭാഗമായി
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നത്;ഇതിനാവശ്യമായ
ഫണ്ട് എങ്ങനെ
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഇതിനായി
എന്തെല്ലാം
നടപടിക്രമങ്ങള്‍
പാലിക്കേണ്ടതുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
എല്‍.പി,യു.പി.,ഹൈസ്കൂള്‍
,ഹയര്‍ സെക്കന്ററി
തലങ്ങളില്‍ സ്കൂളുകള്‍
തെരഞ്ഞെടുക്കുന്നത്
എങ്ങനെയാണ്;ഓരോ
തലത്തിലും
അനുവദിക്കുന്ന ഫണ്ട്
എത്രയാണ്;വിശദാംശം
നല്‍കുമോ?
ലാബ്
അസിസ്റ്റന്റ് ബെെ
ട്രാന്‍സ്ഫര്‍ നിയമനം
2764.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി വിദ്യാഭ്യാസ
വകുപ്പില്‍ ലാബ്
അസിസ്റ്റന്റുമാരായി
ജോലി നോക്കി വരുന്ന
ജീവനക്കാരെ
ഹെെസ്കൂളുകളില്‍
എന്നതുപോലെ ബൈ
ട്രാന്‍സ്ഫര്‍ ആയി
ഹയര്‍ സെക്കണ്ടറി
അധ്യാപകരായി
നിയമിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും നിവേദനം
ലഭ്യമായിട്ടുണ്ടോ;
(സി)
ഈ
വിഷയത്തില്‍ എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിക്കാനുദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
പ്രീ
എക്സാമിനേഷന്
ട്രെയിനിംഗ് സെന്റര്‍
2765.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തില്‍
പട്ടികജാതി വികസന
വകുപ്പിന്റെ
നേതൃത്വത്തില്‍
ആരംഭിക്കുന്ന പ്രീ
എക്സാമിനേഷന്
ട്രെയിനിംഗ് സെന്റര്‍
സ്ഥാപിക്കുന്നതിന്
ഏവൂര്‍ വടക്ക്
ഗവണ്മെന്റ്
എല്‍.പി.എസ്സിന്റെ 25
സെന്റ് ഭൂമി പട്ടികജാതി
വകുപ്പിന്
കൈമാറുന്നകാര്യം
പരിഗണിക്കുമോ;
(ബി)
ഇതുസംബന്ധിച്ച്
എന്തെങ്കിലും ശിപാർശ
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കുമോ?
എല്‍.
പി. എസ്. എ. നിയമനം
റഗുലറെസ് ചെയ്യുവാന്‍
നടപടി
2766.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവല്ല
വിദ്യാഭ്യാസ ആഫീസിന്റെ
കീഴിലുള്ള കോഴിമല
സെന്റ് മേരീസ് യു. പി.
സ്കൂളില്‍ എല്‍. പി.
എസ്.എ. ആയി 2011 ല്‍
നിയമനം ലഭിച്ചിട്ടുള്ള
ശ്രീമതി. ആഷ .പി.
അച്ചന്‍കുഞ്ഞിനെ
റഗുലറെസ് ചെയ്യുവാന്‍
വെകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയമനം എന്ന് റഗുലറെസ്
ചെയ്യുമെന്ന്
വിശദീകരിക്കുമോ?
ശ്രീ.
ബിബിന്‍ ബാബുവിന്റെ
നിയമനാനുമതിയ്ക്കുള്ള
അപേക്ഷ
2767.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നാലാഞ്ചിറ സെന്റ്
ജോണ്‍സ് മോഡല്‍
എച്ച്.എസ്.എസ്-ല്‍
കായിക അദ്ധ്യാപകനായി
നിയമിതനായ ശ്രീ.
ബിബിന്‍ ബാബുവിന്റെ
നിയമനാനുമതിയ്ക്കുള്ള
അപേക്ഷ തിരുവനന്തപുരം
ഡിസ്ട്രിക്ട്
എഡ്യുക്കേഷന്‍ ഓഫീസില്‍
ലഭിച്ചത് എന്നാണ്;
(ബി)
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട
ഫയലില്‍ ഡി.ഇ.ഒ.
നിയമനാനുമതി നല്കിയ
തീയതി വ്യക്തമാക്കാമോ ;
(സി)
ഡി.ഇ.ഒ.
യുടെ നിയമനാനുമതിയെ
തുടര്‍ന്ന് നിയമനാനുമതി
പത്രിക പുറപ്പെടുവിച്ച
തീയതി എന്നാണ്;
(ഡി)
ശ്രീ.
ബിബിന്‍ ബാബുവിന്
നിയമനാനുമതി
ലഭിച്ചിട്ടും ഇത്
സംബന്ധിച്ച ഉത്തരവ്
പുറപ്പെടുവിക്കാന്‍
അസാധാരണമായ കാലതാമസം
നേരിട്ടുവെന്ന വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ?
(ഇ)
നിയമനാനുമതി
പത്രിക പുറപ്പെടുവിച്ച്
രണ്ട് മാസം
പൂര്‍ത്തിയായിട്ടും
ടിയാന് അര്‍ഹമായ
ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും
നാളിതുവരെയായി
ലഭിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ കാരണം
വ്യക്തമാക്കുമോ;
(എഫ്)
ഈ
വിഷയം സംബന്ധിച്ച ഫയല്‍
കൈകാര്യം ചെയ്ത
ഉദ്യോഗസ്ഥരുടെ പേര്
വിവരം ലഭ്യമാക്കുമോ;
പ്രസ്തുത
ഉദ്യോഗസ്ഥരില്‍
ആര്‍ക്കെങ്കിലും എതിരെ
അവരുടെ സര്‍വ്വീസില്‍
വകുപ്പ്തല അച്ചടക്ക
നടപടികള്‍
നേരിട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നടപടിയും
അതിന്റെ കാരണവും
വ്യക്തമാക്കുമോ;
(ജി)
ഈ
വിഷയം സംബന്ധിച്ച്
വിവരാവകാശ
നിയമപ്രകാരമുള്ള അപേക്ഷ
ലഭിച്ചിട്ടുണ്ടോ എന്ന
വിവരം വ്യക്തമാക്കുമോ?
എല്‍.പി.എസ്.എ.
യുടെ ശമ്പളം
2768.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുവാറ്റ
എസ്.കെ.വി.എന്‍.എസ്.എസ്.
യു.പി സ്കൂളിലെ
എല്‍.പി.എസ്.എ. ആയ
ശ്രീമതി എസ്.ജയശ്രീയുടെ
ശമ്പളം
നല്കാതിരിക്കുന്നതിന്റെ
കാരണം വിശദീകരിക്കുമോ;
(ബി)
ഈ
അദ്ധ്യാപികയുടെ ശമ്പളം
നിഷേധിച്ചത്
സംബന്ധിച്ച് 23-11-2016
ല്‍ എന്‍.എസ്.എസ്.
മാനേജ്മെന്റ്
സര്‍ക്കാരില്‍
സമര്‍പ്പിച്ച റിവിഷന്‍
പെറ്റീഷന്
നാളിതുവരെയായി മറുപടി
നല്‍കാത്തതിന്റെ കാരണം
വിശദീകരിക്കുമോ;
(സി)
ഈ
റിവിഷന്‍ പെറ്റീഷന്
എന്ന് മറുപടി
നല്‍കുമെന്ന്
വ്യക്തമാക്കുമോ?
മപ്രം
ജി.എല്‍.പി സ്കൂളിനെ യു.പി
സ്കൂളായി ഉയര്‍ത്തുന്നതിനുള്ള
അപേക്ഷ
2769.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊണ്ടോട്ടി
നിയോജക മണ്ഡലത്തിലെ
വാഴക്കാട് പഞ്ചായത്തിലെ
മപ്രം ജി.എല്‍.പി
സ്കൂളിനെ യു.പി
സ്കൂളായി
ഉയര്‍ത്തുന്നതിനുള്ള
അപേക്ഷ ഗവണ്മെന്റ്,
ഡി.പി.ഐ, ഡി.ഡി.ഇ,
എസ്.എസ്.എ എന്നിവ
മുമ്പാകെ
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്കൂളില്‍ പഠിക്കുന്ന
കുട്ടികള്‍ക്ക്
ആര്.ടി.ഇ
അനുശാസിക്കുന്ന പ്രകാരം
മൂന്ന് കിലോമീറ്റര്‍
ദൂരപരിധിയില്‍
യു.പി.സൗകര്യം ലഭ്യമാണോ
;
(സി)
ഇല്ലെങ്കില്‍
കുട്ടികളുടെ അവകാശം
ഉറപ്പാക്കാന്‍ എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
പ്ലസ്
വണ്‍ അഡ്മിഷന് മാര്‍ജിനല്‍
ഇന്ക്രീസ്
2770.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അക്കാദമിക വര്‍ഷം പ്ലസ്
വണ്‍ അഡ്മിഷന്
മാര്‍ജിനല്‍ ഇന്ക്രീസ്
വരുത്തികൊണ്ടുളള
ഉത്തരവില്‍ ഇത്
മൂലമുണ്ടാകുന്ന
വിഷയങ്ങള്‍ പഠിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍ കൂടി
ഉത്തരവ്
നല്കിയിരുന്നുവോ;
(ബി)
ഉണ്ടെങ്കില്‍
ഈ റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിനായി
നിശ്ചയിച്ചിട്ടുളള
കാലപരിധി
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
ഹയര്‍
സെക്കണ്ടറി
ഡയറക്ടറേറ്റില്‍ ഡാറ്റാ
എന്‍ട്രി ഓപ്പറേറ്റര്‍
2771.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി
ഡയറക്ടറേറ്റില്‍ ഡാറ്റാ
എന്‍ട്രി ഓപ്പറേറ്റര്‍
തസ്തികയില്‍ കഴിഞ്ഞ
വര്‍ഷം സെപ്റ്റംബറിലും
ഒക്ടോബറിലും
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
നിയമിതരായ
ഇരുപത്തിയെട്ട്
ജീവനക്കാരെ
പിരിച്ചുവിട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഹയര്‍
സെക്കണ്ടറി
ഡയറക്ടറേറ്റില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയല്ലാതെ
നിയമിതരായ എത്ര
താത്ക്കാലിക
ജീവനക്കാര്‍ ജോലി
ചെയ്യുന്നുവെന്നും
പ്രസ്തുത ജീവനക്കാരെ
നിലനിർത്തിക്കൊണ്ട്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
നിയമിതരായവരെ 179 ദിവസം
പൂര്‍ത്തിയാക്കുന്നതിന്
മുമ്പ്
പിരിച്ചുവിട്ടതിന്റെ
അടിസ്ഥാനം എന്തെന്നും
അറിയിക്കാമോ?
ഹയര്‍
സെക്കണ്ടറി
പ്രിന്‍സിപ്പല്‍
തസ്തികയിലെ സ്ഥാനക്കയറ്റം
2772.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹയർ സെക്കണ്ടറി
സ്കൂളുകളിൽ
പ്രിൻസിപ്പൽമാരുടെ എത്ര
ഒഴിവുകളാണ്
നിലവിലുള്ളത്;
(ബി)
അര്‍ഹതപ്പെട്ട
ഹയര്‍ സെക്കണ്ടറി
അദ്ധ്യാപകര്‍ക്ക്
പ്രിന്‍സിപ്പല്‍മാരായി
പ്രമോഷന്
നല്‍കുന്നതിന്
തടസ്സങ്ങള്‍
എന്തെങ്കിലുമുണ്ടോ;
(സി)
എങ്കില്‍
അര്‍ഹരായ
അദ്ധ്യാപകര്‍ക്ക്
പ്രിന്‍സിപ്പല്‍മാരായി
സ്ഥാനക്കയറ്റം
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
ഹയര്‍
സെക്കന്ററി
അദ്ധ്യാപകര്‍ക്കും ലാബ്
അസിസ്റ്റന്റുമാര്‍ക്കും
ശമ്പളം
2773.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉത്തരവ് (കൈ)
നം.143/2014/പൊതു
വി.സര്‍ക്കാര്‍ ഉത്തരവ്
(കൈ)
247/2014/പൊതു.വി.സര്‍ക്കാര്‍
ഉത്തരവ് (കൈ)
77/2016/പൊതു.വി.എന്നീ
ഉത്തരവുകള്‍ പ്രകാരം
എയ്ഡഡ് ഹയര്‍സെക്കന്ററി
മേഖലയില്‍ അനുവദിച്ച
സ്ക്കൂളുകളില്‍ ജോലി
ചെയ്യുന്ന ഹയര്‍
സെക്കന്ററി
അദ്ധ്യാപകര്‍ക്കും ലാബ്
അസിസ്റ്റന്റുമാര്‍ക്കും
കഴിഞ്ഞ മൂന്നു
വര്‍ഷക്കാലമായി ശമ്പളം
ലഭിക്കുന്നില്ലയെന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ജീവനക്കാരുടെ തസ്തിക
നിര്‍ണ്ണയ നടപടി
അടിയന്തരമായി
പൂര്‍ത്തീകരിച്ച്
അവര്‍ക്ക് ശമ്പളം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
ദേശീയ
വിദ്യാഭ്യാസ നയം
2774.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
വിദ്യാഭ്യാസ നയം
നടപ്പാക്കിയത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ദേശീയ
വിദ്യാഭ്യാസ നയം
നടപ്പാക്കുന്നതോടൊപ്പം
പൊതുവിദ്യാഭ്യാസം
സംരക്ഷിക്കാന്‍ ഈ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പിന്നോക്ക
മേഖലകളില്‍ മതിയായ
വിദ്യാഭ്യാസ
സൗകര്യങ്ങള്‍
ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ഉന്നത
വിദ്യാഭ്യാസ രംഗത്ത്
നയപരമായ മാറ്റങ്ങള്‍
2775.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
പുരുഷന് കടലുണ്ടി
,,
ഐ.ബി. സതീഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉന്നത വിദ്യാഭ്യാസ
രംഗത്ത് നയപരമായ
മാറ്റങ്ങള്‍ വരുത്താന്‍
വേണ്ട ഇടപെടലിന് ഉന്നത
വിദ്യാഭ്യാസ
കൗണ്‍സിലിന് ഇതുവരെ
എത്രമാത്രം
സാധിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
ഫലപ്രദമാക്കുന്നതിന്
വേണ്ട മാറ്റങ്ങളെ
കുറിച്ച് പഠിക്കാന്‍
നിയോഗിച്ച ഡോ.രാജന്
ഗുരുക്കള്‍ കമ്മീഷന്റെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;
(സി)
കാലാവധി
കഴിഞ്ഞ ഉന്നത
വിദ്യാഭ്യാസ കൗണ്‍സില്‍
പുന:സംഘടിപ്പിക്കാന്‍
നടപടിയെടുക്കുമോ?
ഹൈടെക്
ക്ലാസ്സ് റൂം പദ്ധതി
2776.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
ഹൈടെക് ക്ലാസ്സ് റൂം
പദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍ നല്‍കുമോ
;
(ബി)
മികച്ച
ഭൗതികസൗകര്യമുള്ള
എയ്ഡഡ് സ്കൂളുകള്‍
പദ്ധതി
കയ്യടക്കുമ്പോള്‍
നിലവാരമുള്ള
സര്‍ക്കാര്‍ സ്കൂളുകള്‍
പോലും പദ്ധതിയില്‍
നിന്ന്
പിന്തള്ളപ്പെടുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
അടിസ്ഥാന സൗകര്യമുള്ള
സര്‍ക്കാര്‍
സ്കൂളുകളില്‍ ഹൈടെക്
ക്ലാസ് റൂം പദ്ധതി
നടപ്പാക്കിയശേഷം എയ്ഡഡ്
മേഖലയെ പരിഗണിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പരീക്ഷ
സമ്പ്രദായം മാറ്റുവാനുള്ള
നീക്കം
2777.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹയര്‍സെക്കന്ററി
മേഖലയില്‍ അക്കാഡമിക്
വിഭാഗവും കരിക്കുലം
കമ്മറ്റിയും രണ്ട്
തട്ടില്‍ ആണെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
വ്യക്തമായ
മുന്നൊരുക്കം ഇല്ലാതെ ഈ
വര്‍ഷത്തെ പരീക്ഷാ
സമ്പ്രദായം മാറ്റുവാന്‍
എസ്.സി.ഇ.ആര്.റ്റി.
യും കരിക്കുലം
കമ്മിറ്റിയും നീക്കം
നടത്തുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(സി)
കുറ്റമറ്റ
രീതിയിൽ നടക്കുന്ന
ഹയര്‍സെക്കന്ററി മേഖലയെ
തകര്‍ക്കുവാനുള്ള ചില
കേന്ദ്രങ്ങളുടെ
ഇടപെടലുകള്‍ ഭാവിയില്‍
ഹയര്‍സെക്കന്ററി
മേഖലയിൽ സംരക്ഷിത
വിഭാഗം അദ്ധ്യാപകര്‍
ഉണ്ടാകുവാന്‍
സാധ്യതയുണ്ടാക്കുമെന്ന
വസ്തുത
മനസ്സിലാക്കിയിട്ടുണ്ടോ?
സ്കോള്‍
കേരള
2778.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓപ്പണ്‍
സ്ക്കൂളിനെ
പുന:സംഘടിപ്പിച്ച്
രൂപീകരിച്ച സ്കോള്‍
കേരളയില്‍ നിലവില്‍
എത്ര തസ്തികകളും
ജീവനക്കാരുമുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സ്കോള്‍ കേരളയില്‍
പുതിയതായി ഏതെങ്കിലും
തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സ്കോള്‍
കേരളയുടെ ജനറല്‍
കൗണ്‍സില്‍ യോഗം അധിക
തസ്തിക
സൃഷ്ടിക്കണമെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനായി അനുമതി
നല്‍കിയിട്ടുണ്ടോ?
ഗേള്‍സ്
ഫ്രണ്ട് ലി ടോയിലറ്റ്
2779.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ പതിനഞ്ചു
സ്ക്കൂളുകള്ക്ക്ഗേള്സ്
ഫ്രണ്ട്ലി ടോയിലറ്റ്
നിര്‍മ്മിക്കുന്നതിന്
2016-17ലെ ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിക്കൊണ്ടുള്ള
എം.എല്‍.എ യുടെ
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
റാഗിംഗ്
തടയാന്‍ നടപടി
2780.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെയും
,സംസ്ഥാനത്തിനുപുറത്തെയും
കലാലയങ്ങളില്‍
പഠിക്കുന്ന കേരളീയരായ
കുട്ടികള്‍ക്ക് ,
പൂര്‍വ്വ
വിദ്യാര്‍ത്ഥികള്‍/കോളേജിലെ
ജീവനക്കാര്‍/സീനിയര്‍
വിദ്യാര്‍ത്ഥികള്‍/സുഹൃത്തുക്കളായ
പുറത്തുള്ളവര്‍
എന്നിവരില്‍ നിന്നും
റാഗിംഗ് എന്ന പേരില്‍
കൊടുംക്രൂരതയ്ക്കും
കൊലപാതകത്തിനുംവരെ
വിധേയരാകേണ്ടിവരുന്ന
അവസ്ഥ
ശ്രദ്ധയിൽപ്പെട്ടുവോ;
(ബി)
എങ്കില്‍
കഴിഞ്ഞ അഞ്ചു വര്‍ഷമായി
സംസ്ഥാനത്ത്
റിപ്പോര്‍ട്ടുചെയ്തതും,
ഇവിടെനിന്നും മറ്റു
സംസ്ഥാനങ്ങളില്‍
പഠനത്തിനു
പോയവര്‍ക്കുമായി
ഓരോവര്‍ഷവും എത്ര
കേസ്സുകള്‍
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ട് എന്നു
വ്യക്തമാക്കുമോ;
(സി)
ഇത്തരം
ദുഷ് പ്രവണതകള്‍
തടയുവാന്‍ സര്‍ക്കാര്‍
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും, നിലവിലെ നിയമം
ഇവ പരിഹരിക്കാന്‍
പര്യാപ്തമാണോ എന്നും
വ്യക്തമാക്കുമോ;
(ഡി)
കോളേജുകളിലെ ആന്റി
റാഗിംഗ് സെല്ലുകളുടെ
പ്രവര്‍ത്തനം
ഫലപ്രദമല്ലാതാകുന്നത്
പരിശോധിച്ചുവോ;
വിശദാംശം ലഭ്യമാക്കുമോ?
നാഷണല്‍
സ്കില്‍ ക്വാളിഫിക്കേഷന്‍
ഫ്രയിംവര്‍ക്ക്
2781.
ശ്രീ.ആര്.
രാജേഷ്
,,
ജോര്‍ജ് എം. തോമസ്
,,
യു. ആര്. പ്രദീപ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
സ്കില്‍
ക്വാളിഫിക്കേഷന്‍
ഫ്രയിംവര്‍ക്ക് ഏത്
വര്‍ഷം
നടപ്പിലാക്കണമെന്നായിരുന്നു
കേന്ദ്രം
നിര്‍ദ്ദേശിച്ചിരുന്നത്
;കഴിഞ്ഞ സര്‍ക്കാര്‍
ഇതിനുവേണ്ടി സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഫ്രയിംവര്‍ക്ക്
നടപ്പിലാക്കിയില്ലെങ്കില്‍
പൊതുവിദ്യാഭ്യാസ
മേഖലയില്‍ എന്തെല്ലാം
ഭവിഷ്യത്തുകളാണ്
ഉണ്ടാകാന്‍
സാധ്യതയുള്ളത്;
(സി)
പ്രസ്തുത
ഫ്രയിംവര്‍ക്ക്
നടപ്പിലാക്കുന്നതിനുവേണ്ടി
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കേന്ദ്ര
വിദ്യാഭ്യാസ അവകാശ നിയമ
പ്രകാരമുള്ള സ്റ്റാഫ്
ഫിക്സേഷന്
2782.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
വിദ്യാഭ്യാസ അവകാശ
നിയമം സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നു
മുതല്‍;
കേന്ദ്രവിദ്യാഭ്യാസ
അവകാശ നിയമത്തിലെ
ഏതെല്ലാം ഭാഗങ്ങളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
കെ.ഇ.ആര്
അനുസരിച്ചാണോ
കേന്ദ്രവിദ്യാഭ്യാസ
അവകാശ നിയമ പ്രകാരമുള്ള
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം അനുസരിച്ചാണോ
ഇക്കഴിഞ്ഞ സ്റ്റാഫ്
ഫിക്സേഷന് ഉത്തരവ്
ഇറക്കിയതെന്ന്
വ്യക്തമാക്കുമോ;
സ്റ്റാഫ് ഫിക്സേഷന്
ഉത്തരവ് സംബന്ധിച്ച
വിശദ വിവരം
ലഭ്യമാക്കുമോ; സ്റ്റാഫ്
ഫിക്സേഷന് ഉത്തരവ്
അനുസരിച്ച് കെ.ഇ.ആര്.
ഭേദഗതി ചെയ്യുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
കെ.ഇ.ആര്.
ഭേദഗതികള്‍ സംബന്ധിച്ച
വിവരം ലഭ്യമാക്കാമോ;
2011 ജനുവരി മുതല്‍
നടത്തിയ ഭേദഗതികള്‍
ഏതെല്ലാം; ഓരോന്നും
വ്യക്തമാക്കുമോ; തസ്തിക
നിര്‍ണ്ണയം സംബന്ധിച്ച്
ഇറക്കിയ ഉത്തരവുകളെ
അടിസ്ഥാനമായി
കെ.ഇ.ആര്.ഭേദഗതി
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഗസ്റ്റ്
ലക്ചറര്‍മാര്‍ക്ക് ശമ്പളം
ലഭിക്കാത്ത സാഹചര്യം
2783.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15,
2015-16 കാലയളവില്‍
അനുവദിച്ച ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍ ഗസ്റ്റ്
ലക്ചററായി ജോലി
നോക്കുന്ന
അദ്ധ്യാപകര്‍ക്ക്
ശമ്പളം ലഭിക്കാത്ത
സാഹചര്യം ഉണ്ടോ;
(ബി)
അവരുടെ
തസ്തിക
അംഗീകരിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
എന്താണ്;
(സി)
അദ്ധ്യാപക
തസ്തികകള്‍ക്ക്
അംഗീകാരം നല്കി
അവര്‍ക്ക് ശമ്പളം
ലഭിക്കുവാനുള്ള നടപടി
സ്വീകരിക്കുമോ?
എയ്ഡഡ്
സ്ക്കൂളുകളിലെ
അദ്ധ്യാപകനിയമനത്തില്‍
നിയന്ത്രണം
2784.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1979
മെയ് 22 ന് ശേഷം
പുതിയതായി തുടങ്ങിയതോ,
അപ്ഗ്രേഡ് ചെയ്യുന്നതോ
ആയ സ്ക്കൂളുകളില്‍
ഭാവിയില്‍ വരുന്ന എല്ലാ
ഒഴിവുകളും അദ്ധ്യാപക
ബാങ്കില്‍ നിന്നും
നിയമനം നടത്തണമെന്ന
വ്യവസ്ഥ പ്രകാരം
2017-18 അദ്ധ്യയനവര്‍ഷം
എത്ര അദ്ധ്യാപകരെ
നിയമിക്കാന്‍ കഴിയും
എന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
1979
ന് മുമ്പ് നിലവില്‍
വന്ന സ്ക്കൂളുകളിലുള്ള
രണ്ട് അധിക
തസ്തികകളില്‍
ഒന്നിലേക്ക് അദ്ധ്യാപക
ബാങ്കില്‍ നിന്നും
നിയമനം നടത്തണമെന്ന
വ്യവസ്ഥ പ്രകാരം
2017-18അദ്ധ്യായനവര്‍ഷം
എത്ര അദ്ധ്യാപകരെ
അദ്ധ്യാപക ബാങ്കില്‍
നിന്നും നിയമിക്കുവാന്‍
സാധിക്കുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
എയ്ഡഡ്
സ്ക്കൂളുകളിലെ
അദ്ധ്യാപകനിയമനത്തില്‍
നിയന്ത്രണം
കൊണ്ടുവരുന്നതിന്റെ
ഭാഗമായുള്ള
കെ.ഇ.ആര്.ഭേദഗതിക്കെതിരെ
എയ്ഡഡ് സ്ക്കൂള്
മാനേജര്‍മാര്‍ പരാതി
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
കേന്ദ്ര
സര്‍ക്കാരിന്റെ പുതിയ
വിദ്യാഭ്യാസ നയം
2785.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ പുതിയ
വിദ്യാഭ്യാസ നയം
കേരളത്തിലെ വിദ്യാഭ്യാസ
രംഗത്തെ ഏതൊക്കെ
രീതിയിലാണ് ബാധിക്കുക
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി പ്ലസ് ടു വരെ
എല്ലാ ക്ലാസ്സുകളിലും
ഏകീകൃത സിലബസ് സംവിധാനം
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പ്രൈമറി-ഹൈസ്കൂള്‍-ഹയര്‍സെക്കന്ററിതലം
വരെ നവീകരിക്കാനുള്ള
സംസ്ഥാന സര്‍ക്കാരിന്റെ
സമഗ്ര വിദ്യാഭ്യാസ
വികസന
പദ്ധതിയിലുപരിയായി
എന്തൊക്കെയാണ് പ്രസ്തുത
നയം വിഭാവനം
ചെയ്യുന്നത്;
(ഡി)
ഈ
നയം നടപ്പിലാക്കാന്‍
സംസ്ഥാന സര്‍ക്കാരിന്
കേന്ദ്ര വിഹിതം
ലഭ്യമാക്കിയിട്ടുണ്ടോ
എന്ന് വിശദമാക്കാമോ?
മലപ്പുറം
മണ്ഡലത്തിലെ
വിദ്യാലയങ്ങള്‍ക്ക് ബസ്
വാങ്ങുന്നതിനുള്ള
നടപടിക്രമങ്ങള്‍
2786.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ-യുടെ
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
മലപ്പുറം മണ്ഡലത്തിലെ
10 വിദ്യാലയങ്ങള്‍ക്ക്
രണ്ടു ഘട്ടങ്ങളിലായി 95
ലക്ഷം രൂപ അനുവദിച്ച്
സ്കൂള്‍ ബസ്
വാങ്ങുന്നതിനുള്ള
പ്രോപ്പോസലിന്റെ
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(ബി)
ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഏതു കമ്പനിക്കാണ്
ടെണ്ടര്‍
നല്‍കിയിട്ടുള്ളത്;
(സി)
ധനകാര്യ
വകുപ്പ് ചീഫ്
എഞ്ചിനീയര്‍,
വിദ്യാഭ്യാസ
ഉപഡയറക്ടറുടെ ഓഫീസ്
എന്നിവിടങ്ങളില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശം നല്‍കുമോ;
(ഡി)
ഓരോ
വിദ്യാലയങ്ങള്‍ക്കും ഈ
അദ്ധ്യയന
വര്‍ഷാവസാനത്തിന്
മുന്‍പ് തന്നെ വാഹനം
വിതരണം ചെയ്യുമോ?
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
വിദ്യാലയങ്ങള്‍
2787.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
മണ്ഡലത്തിലെ
സര്‍ക്കാര്‍, എയ്ഡഡ്
മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന
വിദ്യാഭ്യാസ
സ്ഥാപനങ്ങളെ സംബന്ധിച്ച
വിവരങ്ങള്‍
സ്ഥാപനത്തിന്റെ പേര്,
പഠിക്കുന്ന കുട്ടികളുടെ
എണ്ണം, അധ്യാപകരുടെ
എണ്ണം, അനധ്യാപകരുടെ
എണ്ണം, സ്ഥാപനം
ആരംഭിച്ച വര്‍ഷം
എന്നക്രമത്തില്‍
ലഭ്യമാക്കുമോ?
ബാലാവകാശ
കമ്മീഷൻ നിര്‍ദ്ദേശം
2788.
ശ്രീ.അനൂപ്
ജേക്കബ്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ക്കൂളുകള്‍
ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റില്ലാതെ
പ്രവര്‍ത്തിക്കുവാന്‍
അനുവദിക്കരുതെന്ന
ബാലാവകാശ കമ്മീഷൻ
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
എല്‍.കെ.ജി.
തലം മുതലുള്ള
സര്‍ക്കാര്‍, എയ്ഡഡ്,
അൺ-എയ്ഡഡ്
സ്ക്കൂളുകളുടെ
കാര്യത്തില്‍ പ്രസ്തുത
നിര്‍ദ്ദേശം കര്‍ശനമായി
നടപ്പിലാക്കുമോ;
(സി)
2016-17
അധ്യയനവര്‍ഷം
ഏതെങ്കിലും
സര്‍ക്കാര്‍/എയ്ഡഡ്
സ്ക്കൂള് കെട്ടിടം
തകര്‍ന്ന് വീണ്
കുട്ടികള്‍ മരിച്ചതോ,
പരിക്കേറ്റതോ ആയ
സംഭവമുണ്ടായിട്ടുണ്ടോ;
പ്രസ്തുത
സ്ക്കൂളുകള്‍ക്ക്
ഫിറ്റ്നസ്
സര്ട്ടിഫിക്കറ്റുണ്ടായിരുന്നോ;
ഇല്ലെങ്കില്‍
അവര്‍ക്കെതിരെ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
സ്കൂളുകൾ
മികവിന്റെ
കേന്ദ്രങ്ങളാകുന്ന പദ്ധതി
2789.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സ്കൂളുകള്‍
മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന
പദ്ധതിയില്‍ മണലൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
സ്വാശ്രയ
വിദ്യാഭ്യാസ സ്ഥാപനങ്ങളെ
നിയന്ത്രിക്കുന്നതിന്
നടപടി
2790.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
വിദ്യാഭ്യാസ
സ്ഥാപനങ്ങളെ
നിയന്ത്രിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
സ്വാശ്രയ
സ്ഥാപനങ്ങളില്‍
വിദ്യാര്‍ത്ഥി പീഡനവും
അരാജകത്വവും
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ പ്രവേശന
കാര്യത്തില്‍
സര്‍ക്കാര്‍
ഇടപെടലിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
(സി)
സ്വാശ്രയ
മേഖലയിലെ
അദ്ധ്യാപകര്‍ക്ക്
മിനിമം വേതനം പോലും
ലഭിക്കാതെ ചൂഷണം
ചെയ്യപ്പെടുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
രോഗികളായ
കുട്ടികളുടെ
വിദ്യാഭ്യാസത്തിന്
എസ്.എസ്.എ വഴി പദ്ധതികള്‍
2791.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
രോഗങ്ങള്‍ ബാധിച്ച്
സ്കൂളില്‍ പോകാന്‍
കഴിയാതെ വീടുകളില്‍
കഴിയുന്ന കുട്ടികളുടെ
വിദ്യാഭ്യാസത്തിനും
ക്ഷേമത്തിനുമായി
ഇപ്പോള്‍ എസ്.എസ്.എ വഴി
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
വിപുലീകരിക്കുമോ;
(ബി)
ഇതിനായി
നിയമിച്ചിരിക്കുന്ന
അദ്ധ്യാപകര്‍ക്ക് സ്ഥിര
നിയമനം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഹൈടെക്ക്
വിദ്യാലയങ്ങള്‍
2792.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
വിദ്യാലയങ്ങളാണ് ഹൈടെക്
ആക്കുന്നതിന്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
എല്‍.പി.
സ്കൂള്‍ ഹൈടെക് ആക്കി
മാറ്റുമ്പോള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്ന
സൗകര്യങ്ങള്‍
വിശദീകരിക്കുമോ;
(സി)
ഹൈടെക്ക്
വിദ്യാലയങ്ങളില്‍
കമ്പ്യൂട്ടര്‍,
വിവരസാങ്കേതിക വിദ്യ
പഠിപ്പിക്കുന്നതിന്
കൂടുതല്‍ അധ്യാപകരെ
നിയമിക്കുമോ;
വിശദീകരിക്കുമോ;
(ഡി)
നിലവിലെ
അധ്യാപകര്‍ക്കു
കൂടുതല്‍ ഐ.ടി.
പരിശീലനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
വാമനപുരം
നിയോജകമണ്ഡലത്തിലെ
സ്ക്കൂളുകളിലെ ഒഴിവുകള്‍
2793.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
സര്‍ക്കാര്‍
സ്ക്കൂളുകളിലെ
ജീവനക്കാരുടെ ഒഴിവുകള്‍
കാറ്റഗറി തിരിച്ച്
വിശദമാക്കാമോ;
(ബി)
ഓരോ
സ്ക്കൂളിലും ഉള്ള
ഒഴിവുകള്‍ എത്രയെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ അടിയന്തരമായി
നികത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
അദ്ധ്യാപക
പരിശീലന കേന്ദ്രങ്ങളിലെ
അദ്ധ്യാപകരുടെ യോഗ്യത
2794.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പൊതു-സ്വകാര്യ
എല്‍.പി.-യു.പി
അദ്ധ്യാപക പരിശീലന
കേന്ദ്രങ്ങളിലെ
അദ്ധ്യാപകരുടെ യോഗ്യതാ
മാനദണ്ഡങ്ങള്‍
പുന:ക്രമീകരിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കാമോ;
(ബി)
പുതിയ
കേന്ദ്രനയത്തിന്റെ
അടിസ്ഥാനത്തില്‍
യോഗ്യതാ വിഷയത്തില്‍
കൃത്യമായ മാനദണ്ഡം
പാലിക്കുന്നതിലേക്ക്
അദ്ധ്യാപക പരിശീലന
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം ഒരു
വര്‍ഷം
നിര്‍ത്തിവയ്ക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
ഇതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഹൈസ്കൂള്‍
തലത്തിലെ ഇംഗ്ലീഷ് വിഷയം
2795.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈസ്കൂള്‍
തലത്തില്‍ ഇംഗ്ലീഷ് ഒരു
കോർ സബ്ജക്ട് ആയാണോ അതോ
ഭാഷാ വിഷയമായാണോ
അംഗീകരിച്ചിരിക്കുന്നത്
;
(ബി)
കോർ
-സബ്ജക്ട് ഗണത്തിലുള്ള
വിഷയങ്ങള്ക്ക്പി.എസ്.സി.
വഴി നേരിട്ട് നിയമനം
നടത്തുവാനായി ഒഴിവിന്റെ
എത്ര ശതമാനമാണ് നല്കി
വരുന്നത്;
(സി)
ഇംഗ്ലീഷ്,
ഭാഷാ വിഷയമായി
കണക്കാക്കുന്നില്ലായെങ്കില്
അതിനുള്ള കാരണം
വ്യക്തമാക്കാമോ;
(ഡി)
തിരുവന്തപുരം
ജില്ലയില്‍ ഹൈസ്കൂള്‍
അസിസ്റ്റന്റ്(ഇംഗ്ലീഷ്)
തസ്തികയില്ലാത്ത എത്ര
സ്കൂളുകള്‍ ഉണ്ടെന്നും
അവ ഏതാണെന്നും
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയിലെ
വിദ്യാലയങ്ങളില്‍
പുതുക്കിയ അനുപാതത്തില്‍
ക്ലാസ്സ് മുറികള്‍
2796.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ പന്ത്രണ്ട്
വിദ്യാഭ്യാസ
ഉപജില്ലകളിലും മൂന്ന്
വിദ്യാഭ്യാസ
ജില്ലകളിലുമായി
പുതുക്കിയ
അനുപാതത്തില്‍ ക്ലാസ്സ്
മുറികള്‍
ലഭ്യമല്ലാത്തതിനാല്‍
അഡീഷണല്‍ ഡിവിഷനുകള്‍
നഷ്ടപ്പെട്ട
ഗവണ്മെന്റ് എല്‍.പി,
യു.പി
വിദ്യാലയങ്ങള്‍ക്ക്
പുതുതായി കെട്ടിടങ്ങള്‍
നിര്‍മ്മിച്ചു
നല്കാന്
നടപടികളെടുത്തിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
പാലക്കാട്
ജില്ലയിലെ
വിദ്യാലയങ്ങളില്‍
നിലവിലുളള അക്കോമഡേഷന്‍
ഉപയോഗിച്ച് നടത്തി
വരുന്ന പ്രീ-പ്രൈമറി
ക്ലാസ്സുകള്‍ക്ക്
പ്രത്യേക കെട്ടിട
സൌകര്യം
ലഭ്യമാക്കുവാന്‍
തയ്യാറാകുമോ
എന്നറിയിക്കാമോ?
ലോക്കല്‍
ഗാര്ഡിയന്
2797.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാതാപിതാക്കള്‍
നഷ്ടപ്പെട്ടതോ
അല്ലെങ്കില്‍
അതുപോലുള്ള
സാഹചര്യത്തിലുള്ള
കുട്ടികളെ സ്കൂളില്‍
ചേര്‍ക്കുമ്പോള്‍
അപേക്ഷ ഫാറത്തിന്റെ 4
ാം കോളത്തില്‍
ലോക്കല്‍ ഗാര്‍ഡിയന്റെ
പേരും മേല്‍വിലാസവും
എഴുതുന്നതിനാൽ
കുട്ടിയുടെ സംരക്ഷണവും
ഉത്തരവാദിത്വവും
ഏറ്റെടുക്കുന്ന
ഇത്തരക്കാര്‍ക്ക്
സാധാരണ
രക്ഷകര്‍ത്താക്കള്‍ക്ക്
നല്കുന്ന എല്ലാ
അധികാരങ്ങളും
കുട്ടിയുടെ പഠനകാത്ത്
നല്‍കാനുള്ള നടപടി
സ്വികരിച്ച്
ഉത്തരവുണ്ടാകുമോ?
ഹൈസ്കൂള്‍
അദ്ധ്യാപകരുടെ സ്ഥലം
മാറ്റത്തിന് സ്പെഷ്യല്‍
ഓര്‍ഡര്‍
2798.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഹൈസ്കൂള്‍
അദ്ധ്യാപകരുടെ സ്ഥലം
മാറ്റത്തിന് എത്ര
സ്പെഷ്യല്‍ ഓര്‍ഡര്‍
നല്കി ; ഇതിന്റെ
മാനദണ്ഡം
വ്യക്തമാക്കാമോ;
(ബി)
അദ്ധ്യാപകര്‍ക്ക്
കംപാഷനേറ്റ്
ഗ്രൗണ്ടില്‍ സ്ഥലം
മാറ്റത്തിന് അപേക്ഷ
നല്കുവാന് അഞ്ചു
വര്‍ഷം സര്‍വ്വീസ്
പൂര്‍ത്തിയാക്കണമെന്ന
വ്യവസ്ഥ നിലവിലുണ്ടോ ;
(സി)
കംപാഷനേറ്റ്
ഗ്രൗണ്ടില്‍
അപേക്ഷിക്കുന്നതിനുള്ള
സാഹചര്യങ്ങള്‍
സര്‍വ്വീസില്‍ എപ്പോള്‍
വേണമെങ്കിലും
ഉണ്ടാകാമെന്നിരിക്കെ
അഞ്ചു വര്‍ഷം
സര്‍വ്വീസ്
പൂര്‍ത്തീകരണം എന്നതു
നീതീകരിക്കത്തക്കതാണോയെന്ന്
വിശദമാക്കാമോ;
ഇക്കാര്യം
പുന:പരിശോധിച്ച്
അര്‍ഹരായവര്‍ക്ക്
പ്രസ്തുത ആനുകൂല്യം
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കുമ്പഡാജെ
പഞ്ചായത്തില്‍ മലയാളം
മീഡിയം ഹൈസ്ക്കൂള്
2799.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൈസ്ക്കൂളുകള്‍
നിലവിലില്ലാത്ത
പഞ്ചായത്തുകളുണ്ടോ;
എങ്കില്‍ ഏതൊക്കെ
പഞ്ചായത്തുകളില്‍ എന്ന്
വ്യക്തമാക്കാമോ;
(ബി)
മലയാള
ഭാഷയ്ക്ക് ശ്രേഷ്ഠഭാഷ
പദവി ലഭ്യമായിട്ടും
കാസര്‍ഗോഡ് ജില്ലയിലെ
മലയോര, എന്‍ഡോസള്‍ഫാന്‍
ബാധിത പഞ്ചായത്തായ
കുമ്പഡാജെയില്‍ മലയാളം
മീഡിയം
ഹൈസ്ക്കൂളില്ലാത്ത
ദുരവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മലയാളം
മീഡിയം ഹൈസ്ക്കൂള്
ആരംഭിക്കുന്നതിനുള്ള
തടസ്സമെന്തെന്ന്
വിശദീകരിക്കാമോ;
(ഡി)
കുമ്പഡാജെ
പഞ്ചായത്തില്‍ മലയാളം
മീഡിയം ഹൈസ്ക്കൂള്
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ ഇത് എപ്പോള്‍
യാഥാര്‍ത്ഥ്യമാകുമെന്ന്
വ്യക്തമാക്കുമോ?
സ്ക്കൂള്
പാഠപുസ്തകങ്ങള്‍
തെരഞ്ഞെടുക്കുന്നതിലെ
മാനദണ്ഡങ്ങള്‍
2800.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ക്കൂള്
പാഠപുസ്തകങ്ങള്‍
തെരഞ്ഞെടുക്കുന്നതില്‍
മാനദണ്ഡങ്ങള്‍
കര്‍ശനമായി
പാലിക്കുന്നുണ്ടോയെന്ന്
വിലയിരുത്താറുണ്ടോ;
(ബി)
പാഠപുസ്തകങ്ങളില്‍
കടന്നുകൂടുന്ന
തെറ്റുകള്‍
തിരുത്തുന്നതിന് ഏത്
രീതിയിലുള്ള
സംവിധാനമാണ്
നിലവിലുള്ളത്;
(സി)
പാഠപുസ്തകങ്ങളിലെ
പിശകുകള്‍
ചൂണ്ടിക്കാട്ടിയാലും
ആയത് പരിഹരിക്കുന്നതിന്
സംവിധാനമില്ലാത്ത
സാഹചര്യം നിലവിലുണ്ടോ;
(ഡി)
സ്വകാര്യ
പ്രസാധകരുടെ
പുസ്തകങ്ങള്‍
ഏതെങ്കിലും തലത്തിലുള്ള
വിദ്യാര്‍ത്ഥികളുടെ
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
തലങ്ങളിലാണ് ഇത്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഇ)
ഇത്തരം
പുസ്തകങ്ങളുടെ
ഉള്ളടക്കം ഏതെങ്കിലും
തരത്തിലുള്ള
പരിശോധനയ്ക്ക് ശേഷമാണോ
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ?
നെല്ലിമൂട്
ന്യൂ എച്ച്.എസ്.എസ്
അദ്ധ്യാപകന് ശ്രീ. വി. എസ്.
ഹരിയുടെ നിയമനം
2801.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പതിനാലാം
കേരള നിയമസഭയുടെ രണ്ടാം
സമ്മേളനത്തിലെ
നക്ഷത്രചിഹ്നമിടാത്ത
5942 ചോദ്യത്തിനുള്ള
മറുപടിയില്‍ കൊല്ലം
മൈനാഗപ്പള്ളി മിലാദേ
ഷെറീഫ് ഹയര്‍
സെക്കന്ററി സ്കൂളിലെ
അറബിക് എച്ച്.എസ്.എ
ആയിരുന്ന ശ്രീമതി
സക്കീനയ്ക്ക് അതേ
സ്കൂളിലെ
എച്ച്.എസ്.എസ്.ടി
(അറബിക്) ആയി സെലക്ഷന്
കമ്മിറ്റി ചേരാതെ തന്നെ
നിയമനം നല്‍കിയതായി
മറുപടി
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
അദ്ധ്യാപിക ജോലി
നോക്കുന്ന എയ്ഡഡ്
സ്കൂളിലുണ്ടായ
ഒഴിവിലേക്ക്
തസ്തികമാറ്റം വഴി
നിയമനം നല്കുമ്പോള്
യോഗ്യതയുള്ള മറ്റൊരാള്‍
അതേ സ്കൂളില്‍
ഇല്ലാതിരുന്നതു
കൊണ്ടാണോ സെലക്ഷന്
കമ്മിറ്റി ചേരാതെ തന്നെ
നിയമനം നല്കാന്
തീരുമാനമെടുത്തത്;
(സി)
എങ്കില്‍
അതേ പ്രകാരമുള്ള
സാഹചര്യമായതിനാല്‍
തിരുവനന്തപുരം
നെല്ലിമൂട് ന്യൂ ഹയര്‍
സെക്കന്ററി സംസ്കൃതം
എച്ച്.എസ്.എ ആയിരുന്ന
ശ്രീ. വി.എസ്. ഹരി
-ക്ക് സംസ്കൃതം
എച്ച്.എസ്.എസ്.ടി യുടെ
ഒഴിവുണ്ടായ 01.06.2015
മുതല്‍ തന്നെ
തസ്തികമാറ്റം വഴി
നിയമനം നല്കാന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ചെമ്പനരുവി
സെന്റ് പോള്‍സ്
എം.എസ്.സി.
എല്‍.പി.സ്ക്കൂളിന്റെ
അപ്ഗ്രഡേഷന്
2802.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ പിറവന്തൂര്‍
പഞ്ചായത്തിന്റെ
പരിധിയില്‍ സ്ഥിതി
ചെയ്യുന്ന ചെമ്പനരുവി
സെന്റ് പോള്‍സ്
എം.എസ്.സി.
എല്‍.പി.സ്ക്കൂള്
അപ്ഗ്രേഡ്
ചെയ്യുന്നതിനുള്ള
പദ്ധതി സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
കേരള
സംസ്ഥാന ബാലാവകാശ
സംരക്ഷണ കമ്മീഷന്റെ
വിധി മുന്‍നിര്‍ത്തി
ചെമ്പനരുവി സെന്റ്
പോള്‍സ് എം.എസ്.സി.
എല്‍.പി.സ്ക്കൂള്
അപ്ഗ്രേഡ് ചെയ്യാന്‍
നടപടി സ്വീകരിക്കുമോ?
സ്കൂളുകള്‍
മികവിന്റെ
കേന്ദ്രങ്ങളാക്കല്‍
പദ്ധതി
2803.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകള്‍
മികവിന്റെ
കേന്ദ്രങ്ങളാക്കല്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്ത് ഏതെല്ലാം
ഗവണ്മെന്റ്/എയ്ഡഡ്
സ്കൂളുകള്‍ക്ക്
ജൈവവൈവിധ്യ ഉദ്യാനം
നിര്‍മ്മിക്കാന്‍ തുക
അനുവദിച്ചു എന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
പദ്ധതിയുടെ
ഭാഗമായി ലാബ്
നവീകരണത്തിനായി
ഏതെല്ലാം
എം.എല്‍.എ.മാര്‍ ഫണ്ട്
അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ?
സ്കൂളുകള്‍
മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന
പദ്ധതി
2804.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സ്കൂളുകള്‍
മികവിന്റെ
കേന്ദ്രങ്ങളാക്കല്‍
പദ്ധതിയുടെ ഭാഗമായി,
ചാലക്കുടി മണ്ഡലത്തില്‍
നിര്‍ദ്ദേശിച്ചിട്ടുള്ള
സ്കൂളുകളില്‍ പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ലാബ്
നവീകരണം, ജൈവവൈവിധ്യ
ഉദ്യാനം, മികവിന്റെ
കേന്ദ്രം,
യു.പി/എല്‍.പി സ്കൂള്‍
നവീകരണം എന്നിവ ഈ
അദ്ധ്യയന വര്‍ഷം തന്നെ
നടപ്പാക്കുന്നതിനാവശ്യമായ
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ?
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി
2805.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി നല്‍കുന്നതിന്
എന്നാണ്
തീരുമാനമെടുത്തത്;
(ബി)
പ്രസ്തുത
ഉത്തരവ്
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
തീരുമാനം
നടപ്പിലാക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ; ഇത്
എന്ന്നടപ്പിലാക്കാന്
സാധിക്കുമെന്നാണ്
കരുതുന്നത്;
വ്യക്തമാക്കുമോ ?
സ്കൂളുകളിലെ
ക്ലാര്‍ക്ക്, ലൈബ്രേറിയന്‍
തസ്തികകള്‍
2806.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
സര്‍ക്കാര്‍
സ്കൂളുകളിലും
ക്ലാര്‍ക്ക്,
ലൈബ്രേറിയന്‍ എന്നീ
തസ്തികകള്‍
നിലവിലുണ്ടോ;
(ബി)
എങ്കില്‍
അവയുടെ വിശദവിവരം
അറിയിക്കുമോ;
(സി)
പ്രസ്തുത
തസ്തികകള്‍ ഇല്ലാത്ത
സ്കൂളുകളില്‍ അവ
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ;
കിളിമാനൂര്‍
രാജാ രവി വര്‍മ്മ ഗേള്‍സ് ഹയര്‍
സെക്കണ്ടറി സ്കൂളിലെ
പ്രിന്‍സിപ്പലിനെതിരെ നടപടി
2807.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍
രാജാ രവി വര്‍മ്മ
ഗേള്‍ഡ് ഹയര്‍
സെക്കണ്ടറി സ്കൂളില്‍
20.02.2017 ന്
നടത്തേണ്ടിയിരുന്ന
പ്ലസ് ടു കമ്പ്യൂട്ടര്‍
സയന്‍സ് പ്രാക്ടിക്കല്‍
പരീക്ഷ (പബ്ലിക്ക്
പരീക്ഷ) സ്വന്തം ഇഷ്ട
പ്രകാരം മാറ്റി വച്ച
സ്കൂള്‍
പ്രിന്‍സിപ്പാള്‍ ശ്രീ.
ജയചന്ദ്രന്
നായര്‍ക്കെതിരെ നടപടി
സ്വീകരിക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ;
(ബി)
ഇത്തരത്തില്‍
പരീക്ഷ മാറ്റി വച്ച്
പരീക്ഷയ്ക്കായി വന്ന
കുട്ടികളെയും
എക്സ്റ്റേണല്‍
അദ്ധ്യാപകനെയും
തിരിച്ചയച്ച്
കുട്ടികള്‍ക്ക്
മാനസികമായി
ബുദ്ധിമുട്ടുണ്ടാക്കിയ
പ്രിന്‍സിപ്പാളിനെ
സര്‍വ്വീസില്‍ നിന്ന്
മാറ്റി നിറുത്തി
അന്വേഷണം
നടത്തുമോ;വിശദമാക്കുമോ?
അധ്യാപകരുടെ
ശമ്പള കുടിശ്ശിക
2808.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീവ്
വേക്കന്‍സിയില്‍ ജോലി
ചെയ്തിരുന്ന
അധ്യാപകരുടെ ശമ്പള
കുടിശ്ശിക,
പ്രോവിഡന്റ് ഫണ്ടില്‍
ലയിപ്പിക്കണമെന്ന
ഉത്തരവ് റദ്ദാക്കി,
കുടിശ്ശിക സംഖ്യ പണമായി
നല്‍കണമെന്ന നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
ലീവ്
വേക്കന്‍സിയില്‍ ജോലി
ചെയ്തിരുന്ന
അധ്യാപകര്‍ക്ക്
പ്രോവിഡന്റ് ഫണ്ട്
നിലവിലില്ല എന്ന വസ്തുത
പരിഗണിച്ച്, കുടിശ്ശിക
ശമ്പളം നേരിട്ട്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
വിദ്യാഭ്യാസ
പരിശീലന കേന്ദ്രം
2809.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കരയില്‍
വിദ്യാഭ്യാസ പരിശീലന
കേന്ദ്രം സ്ഥിതി
ചെയ്യുന്ന സ്ഥലത്തിന്റെ
ഉടമസ്ഥത ആരിലാണ്
നിക്ഷിപ്തമായിരിക്കുന്നത്;
(ബി)
പ്രസ്തുത
സ്ഥലത്തിന്റെ
വിസ്തീര്‍ണ്ണം
എത്രയാണ്;
(സി)
അവിടെ
ഇപ്പോള്‍ ഏതെല്ലാം
ആഫീസുകള്‍
സ്ഥിതിചെയ്യുന്നു
എന്നും ആഫിസ്
കെട്ടിടങ്ങളുടെ
പഴക്കവും വിശദമാക്കുമോ?
വിദ്യാഭ്യാസ
വകുപ്പിലെ ഒഴിവുകള്‍
2810.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാഭ്യാസ വകുപ്പില്‍
എ.ഇ.ഒ., ഡി.ഇ.ഒ.,
ഡി.ഡി.,
എ.എ./എ.പി.എഫ്.ഒ./എ.ഒ.
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവിലുള്ള
ഒഴിവുകള്‍ എത്രയാണ്;
ഒഴിവുകള്‍ മുന്‍കൂട്ടി
കണക്കാക്കി ഡി.പി.സി.
കൂടുവാന്‍ ആവശ്യമായ
നിര്‍ദ്ദേശം
ഡി.പി.ഐ.യ്ക്ക്
നല്‍കുമോ;
(സി)
ടെക്സ്റ്റ്
ബുക്ക് ഓഫീസറെ
സ്ഥിരമായി
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കീക്കൊഴൂര്‍
ഗവണ്മെന്റ്എച്ച്.എസ്-ല്‍
ഹയര്‍ സെക്കണ്ടറി കോഴ്സ്
2811.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നു
വര്‍ഷം മുമ്പ് ഹയര്‍
സെക്കണ്ടറി കോഴ്സ്
അനുവദിച്ച കീക്കൊഴൂര്‍
ഗവണ്മെന്റ്എച്ച്.എസ്-ല്‍
ഇതുവരെ ഹയര്‍
സെക്കണ്ടറി
ആരംഭിച്ചില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏത്
കോഴ്സാണ് ഇവിടെ
അനുവദിച്ചിട്ടുള്ളത്;
കെട്ടിടം
ഉള്‍പ്പെടെയുള്ള എല്ലാ
അടിസ്ഥാന സൗകര്യങ്ങളും
ലഭ്യമായിട്ടും മറ്റു
സ്കൂളുകളോടൊപ്പം കോഴ്സ്
ഇവിടെ ആരംഭിക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
അധ്യയന വര്‍ഷം ഇവിടെ
കോഴ്സ് ആരംഭിക്കണം
എന്നാവശ്യപ്പെട്ട്
എം.എല്‍.എ. നല്കിയ
കത്തു പ്രകാരം എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഹയര്‍
സെക്കണ്ടറി കോഴ്സ്
അനുവദിച്ചു എന്നതൊഴികെ
പ്രിന്സിപ്പാളിനെയോ
മറ്റ് അദ്ധ്യാപകരെയോ
ഇവിടെ നിയമിച്ചിട്ടില്ല
എന്നതും കഴിഞ്ഞ തവണ
ഓണ്‍ലൈന്‍
ആപ്ലിക്കേഷന്‍
വെബ്സൈറ്റില്‍
സ്ക്കൂളിന്റെ പേരുപോലും
പ്രസിദ്ധീകരിക്കാത്തതും
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ഇത്തരത്തില്‍ വീഴ്ച
വരാന്‍ ഇടയാക്കിയ
സാഹചര്യം എന്താണ്;
ഇതിന് ഉത്തരവാദികളായ
ഉദ്യോഗസ്ഥർക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിക്കുമോ;
(ഇ)
2017-18
അധ്യയന വര്‍ഷം
കീക്കൊഴൂര്‍
ഗവണ്മെന്റ്
എച്ച്.എസ്-ല്‍ ഹയര്‍
സെക്കണ്ടറി
ആരംഭിക്കാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ?
സര്‍ക്കാര്‍/എയ്ഡഡ്
/സ്വകാര്യമേഖലകളിലെ
വിദ്യാര്‍ത്ഥികള്‍
2812.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍/എയ്ഡഡ്,
സ്വകാര്യമേഖലകളില്‍
സ്റ്റേറ്റ്
സിലബസ്/മറ്റുസിലബസുകള്
എന്നിവയിലായി എത്ര
വിദ്യാര്‍ത്ഥികള്‍ പഠനം
നടത്തുന്നുണ്ട് ;
ഇതിനായി എത്ര
സ്കൂളുകള്‍ (പ്ലസ് ടു
ഉള്‍പ്പെടെ)
സംസ്ഥാനത്തു
പ്രവര്‍ത്തിക്കുന്നു
എന്നും ഓരോ ജില്ലയിലും
എത്ര എന്നും വിഭാഗം
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വിദ്യാഭ്യാസ മേഖലയില്‍
ബാലാവകാശം സംബന്ധിച്ച
ആഗോള ഉടമ്പടിയുടെ
ലംഘനങ്ങളും കുട്ടികളുടെ
നൈസര്‍ഗ്ഗികമായ മാതൃഭാഷ
നിഷേധിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
സ്വകാര്യമേഖലയിലെ
സ്കൂളുകളില്‍ മാതൃഭാഷ
സംസാരിച്ചതിന് പിഴയും
മറ്റുപല ശിക്ഷാ
നടപടികളും
സ്വീകരിക്കുമ്പോള്‍
(സി.ബി.എസ്.സി. തുടങ്ങി
മറ്റു സിലബസ് പഠനം
നടത്തുന്ന
സ്ഥാപനങ്ങളില്‍)
ഇവര്‍ക്കെതിരെ ജില്ലാ /
സംസ്ഥാന വിദ്യാഭ്യാസ
ഓഫീസുകളും അധികാരികളും
എന്തു നടപടി
സ്വീകരിച്ചു എന്നും,
ഇതില്‍ ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ വീഴ്ച
വരുത്തിയോ എന്നും
ഇത്തരം നടപടികള്‍
നടത്തിയ വിദ്യാഭ്യാസ
സ്ഥാപനം/ഉടമ/
അദ്ധ്യാപക/അനദ്ധ്യാപക
ഉദ്യോസ്ഥര്‍
എന്നിവര്‍ക്കെതിരെ
എന്തു നടപടികള്‍
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ;
(ഡി)
മാതൃഭാഷ
മലയാളത്തിന്റെ
വ്യാപനവും പോഷണവും
നയമായും ഒദ്യോഗിക ഭാഷ
മലയാളമായും
പ്രഖ്യാപിക്കുകയും
നടപടികള്‍
സ്വീകരിക്കുകയും
ചെയ്യുന്ന ഈ
സര്‍ക്കാരിന്റെ
നയങ്ങള്‍ക്കെതിരായി
നിലകൊള്ളുന്ന മറ്റു
സിലബസ്സുകള്‍ കൈകാര്യം
ചെയ്യുന്ന സ്കൂളുകളുടെ
പൂര്‍ണ്ണായ നിയന്ത്രണം
വിദ്യാഭ്യാസ
വകുപ്പിന്റെ
കീഴിലാക്കാനും ,
നിയന്ത്രണ
വിധേയമല്ലാത്ത
പ്രവര്‍ത്തനം നടത്തുന്ന
സ്കൂളുകളുടെ
പ്രവര്‍ത്തനം
അവസാനിപ്പിക്കാനുള്ള
അധികാരം വിദ്യാഭ്യാസ
വകുപ്പിന്റെ പരിധിയില്‍
കൊണ്ടുവരുവാനും
എന്ത്നടപടികള്
സ്വീകരിക്കും എന്നും
വ്യക്തമാക്കുമോ?
വകുപ്പുകളുടെ
സംയോജനം
2813.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്‍ഡറി,
വൊക്കേഷണല്‍
ഹയര്‍സെക്കന്‍ഡറി എന്നീ
വകുപ്പുകളുടെ സംയോജനം
പരിഗണനയിലുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം
വകുപ്പുകളുടെ
സംയോജനത്തിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സ്കൂളുകളില്‍
ഗ്രീന്‍ പ്രോട്ടോക്കോള്‍
2814.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാഭ്യാസ സമ്പ്രദായം
നവീകരിക്കുന്നതിന്റെ
ഭാഗമായി
അദ്ധ്യാപകര്‍ക്ക്
പ്രത്യേക പരിശീലനം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
സ്കൂളുകളില്‍
ഗ്രീന്‍ പ്രോട്ടോകോള്‍
സമ്പ്രദായം
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പ്രസ്തുത
സമ്പ്രദായത്തിന്റെ
ഭാഗമായി
നടപ്പിലാക്കാന്‍
ശ്രമിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
സ്കൂളുകളില്‍
ജലക്ലബുകള്‍
2815.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
ജലക്ലബുകള്‍
രൂപീകരിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; എല്ലാ
സ്കൂളുകളിലും ജല
ക്ലബ്ബുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
ജലക്ലബ്ബുകളുടെ
പ്രവര്‍ത്തനത്തെ
സംബന്ധിച്ച് പൊതു
മാര്‍ഗ്ഗരേഖ
നിര്‍ദ്ദേശിക്കാമോ;
ആയതിനുള്ള നടപടി
സ്വീകരിക്കുമോ ?
പഠനവൈകല്യവും
ബുദ്ധിവൈകല്യവുമുള്ള
കുട്ടികള്‍ക്ക്
എസ്.എസ്.എല്‍.സി
പരീക്ഷയില്‍ സഹായിയെ
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
2816.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഠനവൈകല്യവും
ബുദ്ധിവൈകല്യവുമുള്ള
കുട്ടികള്‍ക്ക്
എസ്.എസ്.എല്‍.സി
പരീക്ഷയില്‍ സഹായിയെ
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദീകരിക്കുമോ;
(ബി)
IQ100
ല്‍ താഴെ വരുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഈ സഹായം നല്‍കാറുണ്ടോ;
(സി)
പാവറടി
സെന്റ് ജോസഫ്സ്
ഹൈസ്കൂളിലെ ചില
വിദ്യാര്‍ത്ഥികള്‍ക്ക്
ഈ ആനുകൂല്യം
നിരസിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
എന്തുകൊണ്ടാണ്
നിരസിച്ചതെന്ന്
അറിയിക്കുമോ:
(ഡി)
പഠന
വൈകല്യത്തിന്
ഡോക്ടര്‍മാര്‍
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
IQ
ശതമാനം മാത്രം
ഡോക്ടര്‍മാര്‍
രേഖപ്പെടുത്തുന്നതു
മൂലമാണ് IQശതമാനം
പഠനവൈകല്യ ശതമാനമായി
കണക്കാക്കി ആനുകൂല്യം
നിഷേധിക്കുന്നത് എന്നത്
പരിശോധിക്കുമോ;
(എഫ്)
ഇക്കാര്യത്തിൽ
അര്‍ഹതപ്പെട്ട മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും
ആനുകൂല്യം
ലഭ്യമാക്കാന്‍
നടപടികള്‍ എടുക്കുമോ?
വിദ്യാര്‍ത്ഥി
- അദ്ധ്യാപക അനുപാതം
2817.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാഭ്യാസ
വകുപ്പിനു കീഴിലുള്ള
സർക്കാർ സ്കൂളുകളിൽ
നിലവില്‍ പ്രൈമറി,
ഹൈസ്ക്കൂള്,
ഹയര്‍സെക്കന്ററി എന്നീ
മേഖലകളിലെ
വിദ്യാര്‍ത്ഥികളുടേയും
അദ്ധ്യാപകരുടേയും എണ്ണം
ആണ് - പെണ്
ക്രമത്തില്‍
വെളിപ്പെടുത്താമോ?
അദ്ധ്യാപകരുടെ
രണ്ടു മാസത്തെ ശമ്പളം
2818.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൂവായിരം
അദ്ധ്യാപകര്‍ക്ക് രണ്ടു
മാസത്തെ ശമ്പളം ഇനിയും
നല്‍കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുട്ടികള്‍
കുറഞ്ഞതു കാരണം
മാര്‍ച്ച് മാസത്തില്‍
പുറത്തായ അദ്ധ്യാപകരെ
ജൂണ്‍ മാസത്തില്‍
സാങ്കല്പിക ഒഴിവില്‍
അതത് സ്കൂളിലും മറ്റു
ചിലരെ മറ്റിടങ്ങളില്‍
പുനര്‍ വിന്യസിക്കുകയും
ചെയ്തിരുന്നോ;
(സി)
ഏപ്രില്‍, മെയ്
മാസങ്ങളിലെ ശമ്പളം
ഇവര്‍ക്കു
നല്‍കുന്നതിനുള്ള
തടസ്സങ്ങള്‍ എന്തൊക്കെ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഇതു
സംബന്ധമായി പ്രത്യേക
ഉത്തരവ് ഇറക്കുമോ;
(ഇ)
പ്രസ്തുത
അദ്ധ്യാപകരുടെ ശമ്പളം
മുടങ്ങുന്നത്
സര്‍വ്വീസിനെയും
മറ്റാനുകൂല്യങ്ങളെയും
ബാധിക്കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാന്‍ എന്തു
നടപടി കൈക്കൊള്ളും;
വിശദമാക്കാമോ?
സ്വാശ്രയമേഖലയെ
നിയന്ത്രിക്കാന്‍ നടപടി
2819.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനഭിലഷണീയ
പ്രവണതകള്‍
നടമാടുന്നതായി
ആക്ഷേപമുള്ള സ്വാശ്രയ
വിദ്യാഭ്യാസ മേഖലകളെ
നിരീക്ഷിക്കാനും
നിയന്ത്രിക്കാനും
വേണ്ടി ഉന്നതതല
സമിതിയെയും
ഓംബുഡ്സ്മാനെയും
ചുമതലപ്പെടുത്തുവാനുള്ള
സര്‍ക്കാര്‍
തീരുമാനത്തിന്മേല്
നാളിതുവരെ എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നു വ്യക്തമാക്കുമോ;
(ബി)
കച്ചവടത്വരയുള്ളതായി
ആക്ഷേപമുള്ള പ്രസ്തുത
മേഖലയിലെ ദുഷ്
പ്രവണതകള്‍ എന്തെല്ലാം
എന്നു സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത് ഒരു
വിദഗ്ധസമിതിയെക്കൊണ്ട്
പരിശോധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
സംസ്ഥാന
സ്വാശ്രയ വിദ്യാഭ്യാസ
മേഖലയിലെ അനഭിലഷണീയ
പ്രവര്‍ത്തനം തടയുവാനും
മേഖല
സംശുദ്ധമാക്കാനുമായി
എന്ത് നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
ഭിന്നശേഷിയുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിവരുന്ന
സ്കോളര്‍ഷിപ്പുകള്‍
2820.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭിന്നശേഷിയുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിവരുന്ന
സ്കോളര്ഷിപ്പുകളില്
ചിലത്
നിര്‍ത്തലാക്കുകയും
മറ്റ് ചിലത്
വെട്ടിക്കുറക്കുകയും
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര രൂപയെന്ന്
വ്യക്തമാക്കാമോ;
(സി)
ആണ്‍കുട്ടികള്‍ക്കും
പെണ്‍കുട്ടികള്‍ക്കും
ഇപ്പോള്‍ വര്‍ഷത്തില്‍
ശരാശരി എത്ര രൂപയാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഹയര്‍സെക്കന്ററി
നിയമനം
2821.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-2015
അധ്യയന വര്‍ഷത്തില്‍
പുതുതായി അനുവദിച്ച
ഹയര്‍സെക്കന്ററി
കോഴ്സുകളിലും അധിക
ബാച്ചുകളിലും പോസ്റ്റ്
ക്രിയേഷന്
നിയമനാംഗീകാരത്തിനുള്ള
നടപടികള്‍ ആരംഭിച്ചോ ;
(ബി)
ഇല്ലെങ്കില്‍
ആയത് വൈകുന്നതിന്റെ
കാരണം വിശദമാക്കാമോ ?
ഹയര്‍സെക്കണ്ടറി
പരീക്ഷ ഭാഷ ഇടകലര്‍ത്തി
എഴുതുന്നതിനുളള വിലക്ക്
2822.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി
പരീക്ഷയ്ക്ക് ഭാഷ
ഇടകലര്‍ത്തി
എഴുതുന്നതിനുളള വിലക്ക്
പിന്വലിക്കുകയുണ്ടായോ;
(ബി)
എങ്കില്‍
മുന്‍ വര്‍ഷങ്ങളില്‍
തുടര്‍ന്നു വന്ന രീതി
2017 മാര്‍ച്ച്
പരീക്ഷയില്‍
തുടരാനാകുമോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പുസ്തക
രൂപത്തിലുളള ലോഗരിതം
ടേബിള്‍ പരീക്ഷാ
ഹാളില്‍
കൊണ്ടുവരുന്നതിന്
വിലക്കുണ്ടോ;
(ഡി)
ഹയര്‍സെക്കണ്ടറി
പരീക്ഷയില്‍
ആള്‍മാറാട്ടം നടത്തുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
നിലവിലുളള ശിക്ഷ
എന്താണ്; വിശദാംശങ്ങള്‍
നല്‍കുമോ?
കലോത്സവങ്ങളില്‍
അപ്പീല്‍
നല്കുന്നതിലേക്കായി
കെട്ടിവെയ്ക്കുന്ന
തുകയുടെ ആഡിറ്റ്
2823.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കലോത്സവങ്ങളില്‍
അപ്പീല്‍
നല്കുന്നതിലേക്കായി
കെട്ടിവെയ്ക്കുന്ന തുക
ആഡിറ്റിന്
വിധേയമാക്കാറുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
ഡെപ്പോസിറ്റ് തുകകള്‍
എങ്ങിനെയാണ്
വിനിയോഗിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
പത്ത് വര്‍ഷങ്ങളിലായി
ഇങ്ങനെ സ്വരൂപിച്ച തുക
എത്രയെന്നും അവ എങ്ങിനെ
വിനിയോഗിച്ചുവെന്നും
വ്യക്തമാക്കുമോ?
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപക നിയമനം
2824.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളിലെ
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപക നിയമനത്തിന്
മെറിറ്റ്
അട്ടിമറിക്കപ്പെട്ടു
എന്ന ആരോപണം
പരിശോധിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
സര്‍ക്കാറില്‍ ലഭ്യമായ
റിപ്പോര്‍ട്ട്
വ്യക്തമാക്കാമോ;
(ബി)
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകരുടെ സ്ഥിരം
ഒഴിവുകള്‍ സംസ്ഥാനത്ത്
എത്ര എണ്ണം ഉണ്ട്;
നിലവില്‍ ഇത്തരം
അദ്ധ്യാപകരെ
നിയമിക്കുന്ന രീതി
വ്യക്തമാക്കാമോ;
(സി)
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകരെ
തെരഞ്ഞെടുക്കാന്‍
ഉപയോഗിച്ച
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
ഗ്രന്ഥശാലകൾക്ക്
സൗകര്യങ്ങൾ
T 2825.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഗ്രന്ഥശാലകള്‍ക്ക്
പുതിയ കെട്ടിടവും
ആധുനിക സൗകര്യവും
ഒരുക്കുന്നതിന്
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
വ്യക്തമാക്കാമോ;
(ബി)
'എ' ഗ്രേഡ്
ലൈബ്രറികള്‍ക്കുള്ള
വാര്‍ഷിക ഗ്രാന്റ്
എത്രയാണ്;
വ്യക്തമാക്കുമോ ;
പ്രസ്തുത സ്ഥാപനങ്ങളുടെ
മെയിന്റനന്‍സ് ഗ്രാന്റ്
വര്‍ദ്ധിപ്പിക്കുന്നതും
പരിശോധിക്കുമോ;
(സി)
പ്രസ്തുത
ലൈബ്രറികള്‍ക്ക്
ഫര്‍ണിച്ചര്‍
വാങ്ങുന്നതിന് പ്രത്യേക
തുക ഗ്രാന്റില്‍
വകയിരുത്തുമോ;
(ഡി)
ലൈബ്രേറിയന്‍
അലവന്‍സ്
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോ; വിശദമാക്കാമോ ?
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ തീര്‍പ്പാക്കാത്ത
ഫയലുകള്‍
2826.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ എത്ര
ഫയലുകള്‍
തീര്‍പ്പാക്കാതെ
കെട്ടിക്കിടക്കുന്നുണ്ട്;
ഇവയുടെ എണ്ണം സെക്ഷന്‍
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
ഫയലുകള്‍
തീര്‍പ്പാക്കാതെ
കിടക്കുന്ന
സെക്ഷനുകളിലുള്ള
ജോലിഭാരം ലഘൂകരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(സി)
ഈ
പ്രശ്നം 2018 ജനുവരി
1ന് മുമ്പ്
പരിഹരിക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ സ്കൂള്‍ -
കോളേജുകള്‍ക്ക് പുതിയ
കെട്ടിടം
2827.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ
നെയ്യാറ്റിന്‍കര
ബി.എച്ച്.എസ്.എസ്,
കുളത്തൂര്‍
വി.എച്ച്.എസ്.എസ്,
കുളത്തൂര്‍ ഗവണ്മെന്റ്
കോളേജ് എന്നിവയ്ക്ക്
2016-ലെ ബജറ്റില്‍
നിര്‍ദ്ദേശിക്കപ്പെട്ട
പുതിയ മന്ദിരങ്ങളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്റെ
പുരോഗതി വ്യക്തമാക്കുമോ
;
(ബി)
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ മുന്‍
പെരുമ്പഴുതൂര്‍
പഞ്ചായത്തിന്റെ
ഭാഗമായിട്ടുള്ള
പെരുമ്പഴുതൂര്‍
എച്ച്.എസ്, ഹയര്‍
സെക്കന്ററിയായി
ഉയര്‍ത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
നെയ്യാറ്റിന്‍കര
നഗര കേന്ദ്രത്തില്‍
ഗവണ്മെന്റ് ആര്‍ട്സ്
& സയന്‍സ് കോളേജ്
ആരംഭിക്കുന്നതിനുള്ള
നടപടി
ആരംഭിച്ചിട്ടുണ്ടോ?
ഹയര്‍സെക്കന്ററി
സ്കൂള്‍ ടീച്ചര്‍
ബൈട്രാന്‍സ്ഫര്‍
പ്രൊമോഷന് നിയമനം
2828.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
സ്കൂള്‍ ടീച്ചര്‍
ബൈട്രാന്‍സ്ഫര്‍
പ്രൊമോഷന് ബോട്ടണി
നിയമനത്തിന്
എച്ച്.എസ്.എ. യില്‍
നിന്നും
എച്ച്.എസ്.എസ്.ടി.യിലേയ്ക്
എത്ര വേക്കന്‍സി
നിലവിലുണ്ട്
എന്നറിയിക്കാമോ;
പ്രസ്തുത തസ്തികയിൽ
നിയമനം
നടത്തുന്നതിനുള്ള
കാലതാമസം
വ്യക്തമാക്കാമോ;
(ബി)
ജീവനക്കാരുടെ
സേവന വേതന വ്യവസ്ഥകളും
ട്രാന്‍സ്ഫര്‍ ആന്റ്
പോസ്റ്റിംഗും
സംബന്ധിച്ച് പുതിയ
സോഫ്റ്റ്റ്വെയര് ഹയര്‍
സെക്കന്ററി വകുപ്പില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതിന്റെ പുരോഗതി
വ്യക്തമാക്കാമോ; ഇത്
എന്ന് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നു
എന്നറിയിക്കാമോ?
ഭിന്നശേഷിക്കാരായ
വിദ്യാര്‍ത്ഥികളുടെ
ആനുകൂല്യങ്ങള്‍
2829.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരായ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്റ്റേഷനറിക്കും,
യൂണിഫോമിനും,
യാത്രയ്ക്കും
പ്രതിവര്‍ഷം എന്ത്
തുകയാണ്
അനുവദിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
തുക കുട്ടികള്‍ക്ക്
മുടക്കം കൂടാതെ
നല്കുന്നുണ്ടോ;
(സി)
ഇല്ലെങ്കില്‍
തുക മുടക്കം കൂടാതെ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
പുസ്തകക്കെട്ടുകളുടെ
ഭാരം
2830.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികളുടെ സ്കൂള്‍
ബാഗിന്റെ ഭാരം
എത്രയാകാം എന്നത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം
നിലവിലുണ്ടോ;
(ബി)
അണ്
എയിഡഡ് സ്കൂളുകളിലെയും
മറ്റ് സ്കൂളുകളിലേയും
കുട്ടികള്‍ വലിയ
ഭാരമുള്ള
പുസ്തകകെട്ടുകള്‍
ചുമക്കുന്നതുമൂലം
കുട്ടികള്‍ക്കുണ്ടാകുന്ന
ആരോഗ്യപ്രശ്നങ്ങളെ
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(സി)
വലിയ
ഭാരമുള്ള
പുസ്തകകെട്ടുകള്‍
ഒഴിവാക്കുന്നത്
സംബന്ധിച്ച്
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ?
കൊട്ടാരക്കരയില്‍
കേന്ദ്രീയവിദ്യാലയം
2831.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കരയില്‍
കേന്ദ്രീയവിദ്യാലയം
ആരംഭിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
കേന്ദ്രീയ വിദ്യാലയം
പ്രവര്‍ത്തിപ്പിക്കുന്നതിന്
നിലവില്‍
കണ്ടെത്തിയിരിക്കുന്ന
സ്ഥലം ഏതാണ്;
(സി)
അടുത്ത
അധ്യയന വര്‍ഷം മുതല്‍
കേന്ദ്രീയ
വിദ്യാലയത്തില്‍
ക്ലാസ്സുകള്‍
ആരംഭിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പൊതുവിദ്യാലയങ്ങളില്‍
പാചകവാതകം
ഉപയോഗിക്കുവാന്‍ പദ്ധതി
2832.
ശ്രീ.അടൂര്‍
പ്രകാശ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ
പൊതുവിദ്യാലയങ്ങളിലും
ഉച്ചഭക്ഷണം പാചകം
ചെയ്യുവാന്‍ പാചകവാതകം
ഉപയോഗിക്കുവാന്‍
പദ്ധതിയുണ്ടോ;
(ബി)
എത്ര
സ്കൂളുകളിലാണ്
എല്‍.പി.ജി. കണക്ഷന്
നല്‍കുന്നതെന്നും
അതിനായി എന്ത് തുക
വേണ്ടിവരുമെന്നും
അറിയിക്കുമോ;
(സി)
പ്രസ്തുത
തുക എപ്രകാരം
കണ്ടെത്തുവാനാണ്
തീരുമാനിച്ചിട്ടുളളത്;
(ഡി)
ഉച്ചഭക്ഷണ
പദ്ധതിക്ക്
കേന്ദ്രസര്‍ക്കാര്‍
കൂടുതല്‍ തുക
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സര്‍ട്ടിഫിക്കറ്റുകള്‍
തിരുത്താന്‍ കാലതാമസം
2833.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരീക്ഷാ
ഭവനില്‍
സര്‍ട്ടിഫിക്കറ്റുകള്‍
തിരുത്തലുമായി
ബന്ധപ്പെട്ട
അപേക്ഷകളിന്മേല്
അനാവശ്യമായ കാലതാമസം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സര്‍ട്ടിഫിക്കറ്റുകള്‍
യഥാസമയം
നല്‍കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(സി)
EX/H/44601/2016/CGE
എന്ന ഫയലിന്മേലുള്ള
നടപടികള്‍ നിലവില്‍
ഏതുഘട്ടത്തിലാണ്;
ആയതിന്മേലുള്ള
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(ഡി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത
സര്‍ട്ടിഫിക്കറ്റ്
എന്നത്തേക്ക് നല്കാന്
സാധിക്കും
എന്നറിയിക്കാമോ?
8 മുതല്‍
12 വരെയുള്ള ക്ലാസ്സുകളെ
ഹൈടെക് ആക്കുന്ന പദ്ധതി
2834.
ശ്രീ.കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എട്ട്
മുതല്‍ പന്ത്രണ്ട്
വരെയുള്ള ക്ലാസ്സുകളെ
ഹൈടെക് ആക്കുന്ന പദ്ധതി
എത്ര സ്കൂളുകളില്‍ ഈ
വര്‍ഷം (2016-17)
നടപ്പിലാക്കി;
(ബി)
കമ്പ്യൂട്ടര്‍
ലാബ് സജ്ജീകരിക്കുന്ന
പദ്ധതി പ്രകാരം എത്ര
സ്കൂളുകളില്‍
കമ്പ്യൂട്ടര്‍ ലാബ്
സജ്ജീകരിക്കുകയുണ്ടായി;
(സി)
2017
ജനുവരി 31 വരെ ഈ
പദ്ധതികള്‍ക്കായി എന്ത്
തുക ചിലവ് ചെയ്തു ;
വ്യക്തമാക്കാമോ?
ബി എഡ്.
കോഴ്സുകള്‍ കുറച്ചുവെന്ന
വാര്‍ത്ത
2835.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ബി. എഡ്. കോളേജുകളില്‍
കോഴ്സുകളും അധ്യാപക
തസ്തികകളും
കുറയ്ത്താന്
ആലോചിക്കുന്നുണ്ടോ;
എന്‍.സി.റ്റി.ഇ.യില്‍
പുതിയ നിയമങ്ങള്‍
വന്നതിനു ശേഷം ഒട്ടേറെ
ബി. എഡ്.കോഴ്സുകള്‍
കുറച്ചുവെന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിൻമേൽ
റിപ്പോര്‍ട്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
പൊതു
വിദ്യാഭ്യാസത്തെ
സംരക്ഷിക്കാന്‍, ആർട്സ്
& സയൻസ് കോളേജുകളിൽ
പുതിയ കോഴ്സുകളും
തസ്തികകളും
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍, ടീച്ചർ
എഡ്യൂക്കേഷന്‍
കോളേജുകളിലും
ഇത്തരത്തിൽ നിയമനങ്ങള്‍
നടത്തുന്ന കാര്യം
പരിശോധിക്കുമോ ?
ഒരു
മണ്ഡലത്തില്‍ ഒരു കോളേജ്
2836.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു മണ്ഡലത്തില്‍ ഒരു
കോളേജ്എന്ന പദ്ധതി
അനുസരിച്ച്ഏതൊക്കെ
മണ്ഡലങ്ങളില്‍ കോളേജ്
ആരംഭിക്കാനുണ്ട്;
(ബി)
ആരംഭിച്ച
കോളേജുകളിലെ
അധ്യാപക-അനധ്യാപക
തസ്തിക സൃഷ്ടിക്കൽ
എവിടെവരെയായി; ഏതൊക്കെ
കോളേജുകളില്‍ ഇനി
പ്രസ്തുത തസ്തിക
സൃഷ്ടിക്കുവാനുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം അനുവദിച്ച
കോളേജുകള്‍
ഏതെല്ലാമെന്ന വിശദവിവരം
ലഭ്യമാക്കുമോ?
കല്പറ്റ,
മൂന്നാര്‍, കട്ടപ്പന
ഗവണ്മെന്റ് കോളേജുകളില്‍
ബിരുദാനന്തര കോഴ്സുകള്‍
2837.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്പറ്റ,
മൂന്നാര്‍, കട്ടപ്പന
ഗവണ്മെന്റ്
കോളേജുകളില്‍ 2016-17
അദ്ധ്യായന വര്‍ഷം
പുതിയതായി ഏതെങ്കിലും
ബിരുദാനന്തര കോഴ്സുകള്‍
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
കോഴ്സുകള്‍
പഠിപ്പിക്കുന്നതിന്
അദ്ധ്യാപകരെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അടിയന്തിര
നടപടി സ്വീകരിക്കുമോ?
അയിരൂര്‍
ഐ.എച്ച്.ആര്.ഡി കോളേജ്
2838.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയിരൂര്‍
ഐ.എച്ച്.ആര്.ഡി
കോളേജിന് എന്നാണ്
സര്‍ക്കാര്‍ അംഗീകാരം
നല്‍കിയത്; എന്തൊക്കെ
കോഴ്സുകളാണ്
ഇവിടെയുള്ളത്;
കോളേജിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചത് എന്നാണ്;
(ബി)
നിലവിൽ
എവിടെയാണ് ഈ കോളേജ്
പ്രവര്‍ത്തിക്കുന്നത്;
കോളേജിന് സ്വന്തമായി
കെട്ടിടം ഉണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
കോളേജിന്
അഫിലിയേഷന്
നഷ്ടപ്പെട്ടിട്ടുണ്ടോ;
എങ്കിൽ കാരണം
വിശദമാക്കുമോ;
(ഡി)
പ്രശ്നങ്ങള്‍
പരിഹരിച്ച് കോളേജിന്റെ
അഫിലിയേഷന്
വീണ്ടെടുത്ത് അടുത്ത
അധ്യയനവര്‍ഷം
ക്ലാസുകള്‍
ആരംഭിക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
തലശ്ശേരി
ഗവ.ബ്രണ്ണന്‍ കോളേജ് ഓഫ്
ടീച്ചര്‍ എഡ്യൂക്കേഷനന്
2839.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
ഗവ.ബ്രണ്ണന്‍ കോളേജ്
ഓഫ് ടീച്ചര്‍
എഡ്യൂക്കേഷനില്‍
എം.എഡ്. കോഴ്സിന്
ആവശ്യമായ സ്ഥിരം
അദ്ധ്യാപകരില്ല എന്ന
കാരണത്താല്‍
എന്‍.സി.ടി.ഇ. അംഗീകാരം
പിന്‍വലിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എം.എഡ്
കോഴ്സ്
നിലനിര്‍ത്തുന്നതിനാവശ്യമായ
അദ്ധ്യാപകരെ
അടിയന്തരമായി
നിയമിക്കുമോ?
ഇംഗ്ലീഷ്
ലക്ചററുടെ ഒഴിവുകള്‍
T 2840.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊളിജിയറ്റ്
എഡ്യുക്കേഷന്‍
വകുപ്പില്‍ ഇംഗ്ലീഷ്
ലക്ചററുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)
പ്രസ്തുത
തസ്തികയില്‍ നിലവില്‍
എത്ര പേര് ഗസ്റ്റ്
ലക്ചററായി ജോലി
നോക്കുന്നു;
(സി)
പ്രസ്തുത
തസ്തികയിലേക്ക്പി
എസ്.സി .എഴുത്തുപരീക്ഷ
നടത്തിയിട്ടുണ്ടോ;
എഴുത്തു പരീക്ഷ
നടത്തിയത്എന്നാണ്;
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിനുളള
കാലതാമസത്തിന്െറ കാരണം
വ്യക്തമാക്കുമോ;
(ഡി)
റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ച്
അതില്‍ നിന്നും നിയമനം
നടത്തുവാനുളള അടിയന്തിര
നടപടി സ്വീകരിക്കുമോ?
സ്വാശ്രയ
കോളേജുകളില്‍ പുതിയ കോഴ്സ്
2841.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ച് വരുന്ന
സ്വാശ്രയ കോളേജുകളില്‍
പുതിയ കോഴ്സ്
അനുവദിക്കുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ് ഉള്ളത്;
(ബി)
സ്വാശ്രയ
കോളേജുകളില്‍ പുതിയ
കോഴ്സ്
അനുവദിക്കുന്നതില്‍
സര്‍ക്കാരിന്
സാമ്പത്തിക ബാദ്ധ്യത
ഇല്ലാത്തതിനാല്‍ അനുമതി
നല്‍കുന്നതിന്
തടസ്സമുണ്ടോ;
(സി)
ഇത്തരത്തില്‍
പുതിയ കോഴ്സുകള്‍
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട ഫയലുകള്‍
തീര്‍പ്പ്
കല്പ്പിക്കുവാന്
ഉണ്ടോ; വിശദീകരിക്കാമോ;
(ഡി)
ഇത്തരം
ഫയലുകളില്‍ കാലതാമസം
ഉണ്ടാകാനിടയായ സാഹചര്യം
വിശദീകരിക്കാമോ?
പെരിങ്ങോം
ഗവ. ആര്‍ട്സ് ആൻറ്
സയന്‍സ് കോളേജിന്റെ
രണ്ടാംഘട്ട നിര്‍മ്മാണം
2842.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിങ്ങോം
ഗവ. ആര്‍ട്സ് &
സയന്‍സ് കോളേജിന്റെ
രണ്ടാം ഘട്ട നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
തുക
വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
ഫണ്ടില്‍ നിന്നാണ് തുക
വകയിരുത്തിയതെന്നും തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
തുക വിനിയോഗിച്ച്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(സി)
ഈ
തുക വിനിയോഗിച്ച് എന്ത്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
ഗവ. വിക്ടോറിയ കോളേജില്‍
പുതിയ ബിരുദാനന്തര
കോഴ്സുകള്‍
2843.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ഗവ. വിക്ടോറിയ
കോളേജില്‍ പുതിയ
ബിരുദാനന്തര കോഴ്സുകള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
എന്തെല്ലാം?
കൊച്ചിന്
കോളേജ് മാനേജ്മെന്റ്
2844.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍
ചുള്ളിക്കലില്‍
പ്രവര്‍ത്തിക്കുന്ന
എം.ജി.
യൂണിവേഴ്സിറ്റിയുടെ
അംഗീകാരമുള്ള കൊച്ചിന്
കോളേജിന്റെ ഘടന
എന്താണ്;
(ബി)
പ്രസ്തുത
കോളേജിന് അംഗീകാരം
നേടിയ മാനേജ്മെന്റ്
ഏതാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
മാനേജ്മെന്റ്
കമ്മിറ്റിയില്‍, ഭരണഘടന
അനുസരിച്ച് ആരെല്ലാമാണ്
അംഗങ്ങളായിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഡി)
മാനേജ്മെന്റ്
കമ്മിറ്റി യോഗങ്ങള്‍
ചേരുന്നതിന്റെ
റിപ്പോര്‍ട്ട് യഥാസമയം
ഉന്നതവിദ്യാഭ്യാസ
വകുപ്പിന്
ലഭിക്കാറുണ്ടോ;
പ്രസ്തുത റിപ്പോര്‍ട്ട്
പരിശോധിക്കാറുണ്ടോ
എന്ന് വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ഗവണ്മെന്റ് കോളേജില്‍
പ്രിന്‍സിപ്പാള്‍
2845.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ഗവണ്മെന്റ് കോളേജില്‍
നിലവില്‍ സ്ഥിരം
പ്രിന്‍സിപ്പാള്‍
ഉണ്ടോ; ഇല്ലെങ്കില്‍
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
കോളേജില്‍ കഴിഞ്ഞ ആറ്
വര്‍ഷത്തിനിടയില്‍ എത്ര
പ്രിന്‍സിപ്പാള്‍മാരെ
നിയമിച്ചിട്ടുണ്ട്;
അവരാരൊക്കെയെന്നും
ഓരോരുത്തരുടെയും സേവന
കാലാവധി
എത്രയായിരുന്നുവെന്നും
വിശദമാക്കുമോ;
(സി)
ഈ
കോളേജില്‍ ഇടക്കിടെ
പ്രിന്‍സിപ്പാള്‍മാര്‍
മാറിക്കൊണ്ടിരിക്കുന്നതിന്റെ
കാരണമെന്തെന്ന്
വിശദമാക്കുമോ?
കോഴ്സുകള്‍
ആരംഭിക്കുന്നതിന് നടപടി
2846.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴഞ്ചേരി
ഗവണ്മെന്റ് കോളേജില്‍
പുതിയ യു.ജി, പി.ജി.
കോഴ്സുകള്‍
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ അദ്ധ്യയന
വര്‍ഷത്തില്‍ത്തന്നെ
കോഴ്സുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സ്പോര്‍ട്സ്
കോച്ചിംഗ് ക്യാമ്പ് ഫണ്ട്
2847.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
പനമ്പിള്ളി
മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജില്‍
സ്പോര്‍ട്സ് കോച്ചിംഗ്
ക്യാമ്പ് ഫണ്ട്
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷ
പ്രകാരം തുക
അനുവദിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മികച്ച
രീതിയില്‍ കായിക
പരിശീലനം നല്കി വരുന്ന
പി.എം.ജി. കോളേജ്,
ചാലക്കുടിക്ക്
സ്പോര്‍ട്സ് കോച്ചിംഗ്
ഫണ്ട്
അനുവദിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
കേളേജുകളില്‍ സ്ഥിരം
പ്രിന്‍സിപ്പല്‍മാരെ
നിയമിക്കാന്‍ നടപടി
2848.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല സര്‍ക്കാര്‍
കോളേജുകളിലും സ്ഥിരം
പ്രിന്‍സിപ്പല്‍മാരെ
നിയമിക്കാത്തതുമൂലം
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
എത്ര സര്‍ക്കാര്‍
കോളേജുകളിലാണ്
പ്രിന്‍സിപ്പല്‍ - ഇന്‍
ചാര്‍ജ്ജ് ഉളളത്;
(സി)
2017-18
അദ്ധ്യയനവര്‍ഷത്തിന്റെ
ആരംഭത്തിലെങ്കിലും
സ്ഥിരം
പ്രിന്‍സിപ്പല്‍മാരെ
നിയമിക്കുവാനുളള നടപടി
കൈക്കൊളളുമോ?
സര്‍ക്കാര്‍/എയ്ഡഡ്
കോളേജുകളില്‍ പുതിയ കോഴ്സ്
2849.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
12/9/13
-ലെ GO (MS) 615/ഹയര്‍
എഡ്യുക്കേഷന്‍/2013
പ്രകാരം സംസ്ഥാനത്തെ
സര്‍ക്കാര്‍/എയ്ഡഡ്
കോളേജുകളില്‍ പുതിയ
കോഴ്സ് അനുവദിക്കുകയോ
പോസ്റ്റ് ക്രിയേറ്റ്
ചെയ്യുകയോ ചെയ്തതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
ഉത്തരവ് പ്രകാരം തസ്തിക
സൃഷ്ടിച്ച കോളേജുകളുടെ
പട്ടിക നല്‍കാമോ;
(സി)
ഇതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ?
ജ്യോഗ്രഫിക്ക്
ഡിഗ്രി തലത്തില്‍ കോഴ്സുകള്‍
2850.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
യൂണിവേഴ്സിറ്റിയില്‍
ജ്യോഗ്രഫിക്ക് ഡിഗ്രി
തലത്തില്‍ കോഴ്സുകള്‍
നടത്തുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത കോഴ്സ്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പ്രിന്‍സിപ്പല്‍
തസ്തികകള്‍
2851.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗവണ്മെന്റ് ആര്‍ട്ട്സ്
ആന്റ് സയന്‍സ്
കോളേജുകളില്‍ ഒഴിവുള്ള
പ്രിന്‍സിപ്പല്‍
തസ്തികകള്‍ ഉടന്‍
നികത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
മറ്റ്
അധ്യാപക അനധ്യാപക
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നത്
നികത്തുവാനും നടപടി
സ്വീകരിക്കുമോ;
(സി)
എത്ര
അദ്ധ്യാപക തസ്തികകള്‍
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; വിഷയം
തിരിച്ച് വിവരം
ലഭ്യമാക്കുമോ;
(ഡി)
മലപ്പുറം
ജില്ലയിലെ കോളേജുകളിലെ
ഒഴിവുകള്‍ എത്രയാണ്;
വിശദ വിവരം
ലഭ്യമാക്കുമോ?
സർവ്വകലാശാലകളിൽ
കമ്പ്യൂട്ടര്‍
അസിസ്റ്റന്റിന്റെ
ഒഴിവുകള്‍
2852.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
യൂണിവേഴ്സിറ്റികളിൽ
2017 ഡിസംബര്‍ വരെ
ഉണ്ടാകുന്ന
കമ്പ്യൂട്ടര്‍
അസിസ്റ്റന്റിന്റെ
ഒഴിവുകള്‍
പി.എസ്.എസിക്ക്
റിപ്പോര്‍ട്ട്
ചെയ്യണമെന്ന
നിര്‍ദ്ദേശം എല്ലാ
സർവ്വകലാശാലകളും
പാലിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കിൽ
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് ഒഴിവുകള്‍
പി.എസ്,സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍
സർവ്വകലാശാലകൾക്ക്
നിര്‍ദ്ദേശം നല്‍കുമോ?
(സി)
ടൈപ്പിസ്റ്റ്
തസ്തികയുടെ പേര്
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്
എന്നാക്കണമെന്ന
നിര്‍ദ്ദേശം അനുസരിച്ച്
സംസ്ഥാനത്തെ എല്ലാ
സർവ്വകലാശാലകളും
തസ്തികയുടെ പേര്
മാറ്റിയോ; ഇല്ലെങ്കില്‍
അതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
ഉന്നതവിദ്യാഭ്യാസ
പീഠങ്ങളും ഗവേഷണശാലകളും
2853.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
,,
അനൂപ് ജേക്കബ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
മേഖലയില്‍ പുതിയ
ഉന്നതവിദ്യാഭ്യാസ
പീഠങ്ങളും ഗവേഷണശാലകളും
സ്ഥാപിച്ച് സംസ്ഥാനത്തെ
അറിവിന്റെ
കേന്ദ്രങ്ങളാക്കുന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
സംസ്ഥാനത്തെ
എല്ലാ ആര്‍ട്സ് &
സയന്‍സ്
കോളേജുകള്‍ക്കും
എഞ്ചിനീയറിംഗ്
കോളേജുകള്‍ക്കും
അടിസ്ഥാന സൗകര്യം
ഒരുക്കുന്ന പദ്ധതിയില്‍
ഇതിനകം നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഇതിനായി
എന്ത് തുക ഇതിനകം
ചെലവഴിച്ചു എന്ന്
വ്യക്തമാക്കുമോ?
വി.
എച്ച്. എസ്. ഇ (ഓഫീസ്
സെക്രട്ടറി ഷിപ്പ്)
കോഴ്സ്
2854.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി
എഡ്യുക്കേഷന്‍
ഡിപ്പാര്‍ട്ട്മെന്റ്
നടത്തുന്ന ദ്വിവര്‍ഷ
വി. എച്ച്. എസ്. ഇ
(ഓഫീസ് സെക്രട്ടറി
ഷിപ്പ്) കോഴ്സ് കേരളാ
ഗവണ്മെന്റ്
ടെക്നിക്കല്‍
എക്സാമിനേഷന്
നടത്തുന്ന ഷോര്‍ട്ട്
ഹാന്റ് ഇംഗ്ലീഷ്
(ലോവര്‍), ഷോര്‍ട്ട്
ഹാന്റ് മലയാളം
(ലോവര്‍),
ടൈപ്പ്റൈറ്റിംഗ്
ഇംഗ്ലീഷ് (ലോവര്‍)
ടൈപ്പ്റൈറ്റിംഗ് മലയാളം
(ലോവര്‍) തുടങ്ങിയ
കോഴ്സുകള്‍ക്ക്
തുല്യമാക്കി കൊണ്ട്
04.04.1991 ല്‍ ജി. ഒ
(എം. എസ്.)57/91/
ജനറല്‍ എഡ്യു: നമ്പര്‍
പ്രകാരം ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
എെ.എച്ച്.ആര്.ഡി.
കോളേജുകളിലെ
അദ്ധ്യാപകര്‍ക്ക്
ഇന്‍ക്രിമെന്റ്
2855.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എെ.എച്ച്.ആര്.ഡി.
എന്‍ജിനിയറിംഗ്
കോളേജുകളിലെ
അദ്ധ്യാപകര്‍ക്ക് 2011
മുതല്‍ ,ശമ്പളത്തില്‍
വര്‍ഷം തോറുമുള്ള
ഇന്‍ക്രിമെന്റ്
നല്‍കുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുവാന്‍
സത്വര നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഐ.എച്ച്.ആര്.ഡി.യുടെ
കല്ലൂപ്പാറ
എന്‍ജിനീയറിംഗ്
കോളേജില്‍ ജോലി
ചെയ്യുന്ന
അദ്ധ്യാപകരില്‍ എത്ര
പേരുടെ വാര്‍ഷിക
ഇന്‍ക്രിമെന്റ്
തടഞ്ഞുവെച്ചിട്ടുണ്ട്;
അവര്‍ ആരെല്ലാം; കാരണം
വ്യക്തമാക്കുമോ;
(സി)
ആയത്
പരിഹരിച്ച് പ്രസ്തുത
അദ്ധ്യാപകരുടെ
അര്‍ഹതപ്പെട്ട
ഇന്‍ക്രിമെന്റ്
നല്‍കുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
സ്വാശ്രയ
മാനേജ് മെന്റകളുടെ പീഡനം
2856.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
മാനേജ്മെന്റകളുടെ
പീഡനനം മൂലം
സംസ്ഥാനത്ത് എത്ര
ആത്മഹത്യകള്‍
നടന്നിട്ടുണ്ടന്ന്
വ്യക്തമാക്കാമോ ?
സാങ്കേതിക
സര്‍വകലാശാലയിലെ നിയമനം
2857.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
നിന്നും വിരമിച്ച എത്ര
ജീവനക്കാര്‍ സാങ്കേതിക
സര്‍വ്വകലാശാലയില്‍
ജോലി ചെയ്യുന്നുണ്ട്;
(ബി)
ഇവര്‍ക്ക്
നിയമനം നല്‍കിയതിന്റെ
മാനദണ്ഡം എന്താണ്;
(സി)
ഇവര്‍ക്ക്
നിയമനം നല്കിയ
തസ്തികകള്‍ മറ്റ്
സര്‍വകലാശാലകളിലുള്ള
സ്റ്റാഫ് പാറ്റേണ്‍
അനുസരിച്ചാണോ എന്ന്
വ്യക്തമാക്കാമോ?
സാങ്കേതിക
സര്‍വ്വകലാശാലയില്‍
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് തസ്തിക
2858.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയില്‍
കമ്പ്യൂട്ടര്‍
അസിസ്റ്റന്റുമാർക്ക്
പകരം പ്രസ്തുത
തസ്തികയിലേക്ക്
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരെ
നിയമിക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ ഫലമായി
ഉണ്ടാകുന്ന അധിക
സാമ്പത്തിക
ബാദ്ധ്യതയുടെ നിജസ്ഥിതി
സര്‍വ്വകലാശാല
സര്‍ക്കാരിനെ
ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
കടപ്ലാമറ്റം
ഗവണ്മെന്റ് ടെക്നിക്കല്‍
സ്കൂളിന്റെ സ്ഥലമെടുപ്പ്
2859.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ കടപ്ലാമറ്റം
ഗവണ്മെന്റ്
ടെക്നിക്കല്‍ സ്കൂളിനു
വേണ്ടി സ്വന്തമായി
സ്ഥലം വാങ്ങുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
ലാന്റ് അക്വിസിഷന്‍
നടപടികള്‍
പൂര്‍ത്തീകരിക്കാത്തത്
എന്തുകൊണ്ടാണ്;
(ബി)
കടപ്ലാമറ്റം
പഞ്ചായത്തില്‍ വിവിധ
സ്ഥലങ്ങള്‍ പരിശോധിച്ച്
ടെക്നിക്കല്‍
എഡ്യൂക്കേഷന്‍
ഡയറക്ടറേറ്റിലേക്ക്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ട്
കാലങ്ങളായെങ്കിലും
തുടര്‍നടപടി
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണ്;
(സി)
ഏറ്റവും
അനുയോജ്യമായ സ്ഥലം
സര്‍ക്കാര്‍
തീരുമാനിക്കാനും ഇത്
പരമാവധി വേഗത്തില്‍
ഏറ്റെടുക്കാന്‍ കോട്ടയം
ജില്ലാ കളക്ടറെ
ചുമതലപ്പെടുത്താനും
നടപടി സ്വീകരിക്കുമോ;
(ഡി)
നെഗോഷ്യബിള്‍
പര്‍ച്ചേസ് പ്രകാരം
ഭൂമി ഏറ്റെടുക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
കാലതാമസം ഒഴിവാക്കി
ഭൂമി ഏറ്റെടുക്കാന്‍
എന്തൊക്കെ കാര്യങ്ങളാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
കടപ്ലാമറ്റം
ഗവണ്മെന്റ്
ടെക്നിക്കല്‍ സ്കൂള്‍
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന
മാറിയിടം പള്ളിയുടെ
കെട്ടിടത്തിന്റെ വാടക
കൊടുക്കാന്‍
തയ്യാറാകാത്തതുമൂലം
ഉണ്ടായിരിക്കുന്ന
പ്രതിസന്ധി പരിഹരിച്ച്
കെട്ടിട വാടക
കൊടുക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഗവണ്മെന്റ്
കൊമേഴ്സ്യല്‍
ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ
അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍
തസ്തിക
2860.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പിന്
കീഴിലെ ഗവണ്മെന്റ്
കൊമേഴ്സ്യല്‍
ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ
അസിസ്റ്റന്റ്
ഇന്‍സ്ട്രക്ടര്‍
തസ്തികയുടെ വിദ്യാഭ്യാസ
യോഗ്യതയില്‍ വ്യക്തത
ആവശ്യപ്പെട്ട്
പി.എസ്.സി. നല്കിയ
കത്തിന് സാങ്കേതിക
വിദ്യഭ്യാസ വകുപ്പ്
നല്കിയ മറുപടി
തൃപ്തികരമല്ലാത്തതിനാല്‍
അത് സംബന്ധിച്ചുളള
സ്പഷ്ടീകരണത്തിന് ഉന്നത
വിദ്യാഭ്യാസ
വകുപ്പിനോട്
ആവശ്യപ്പെട്ടിരുന്നോ;
ഉന്നതവിദ്യാഭ്യാസ
വകുപ്പ്
ഇക്കാര്യത്തില്‍ മറുപടി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
12.10.2012-ലെ
ജി.ഒ.(പി)
503/2012/ഉ.വി.വ.
പ്രകാരം സ്പെഷ്യല്‍
റൂള്‍സ് നിലവില്‍
വരുന്നതിന് മുമ്പ്
പ്രസ്തുത തസ്തികയ്ക്ക്
ആവശ്യമായിരുന്ന
യോഗ്യതകള്‍
വിശദമാക്കാമോ;
(സി)
ഡിപ്ലോമ
ഇന്‍ ഷോര്‍ട്ട് ഹാന്‍ഡ്
ആന്റ് ടൈപ്പ്റൈറ്റിംഗ്
എന്ന കോഴ്സ്, ഡിപ്ലോമ
ഇന്‍ സെക്രട്ടേറിയല്‍
പ്രാക്ടീസ് ആയി പുനര്‍
നാമകരണം ചെയ്തതിനാല്‍
പ്രസ്തത രണ്ടു
കോഴ്സുകളും
അസിസ്റ്റന്റ്
ഇന്‍സ്ട്രക്ടര്‍
തസ്തികയ്ക്ക് വേണ്ട
യോഗ്യതയായി
പരിഗണിക്കാമോ;
വിശദമാക്കാമോ ?
അടച്ചുപൂട്ടല്‍
ഭീഷണിയിലായ പോളീടെക്നിക്
കോളേജുകള്‍
2861.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ,ഐ.സി.റ്റി.ഇ
മാനദണ്ഡങ്ങള്‍
പാലിക്കാത്തതിനാല്‍
അറുപതോളം പോളീടെക്നിക്
കോളേജുകള്‍
അടച്ചുപൂട്ടല്‍
ഭീഷണിയിലാണെന്നത്
വസ്തുതയാണോ;
(ബി)
ടെക്നിക്കല്‍
എഡ്യുക്കേഷന്‍
നിഷ്കര്‍ഷിച്ചിട്ടുള്ള
അദ്ധ്യാപകാനുപാതവും
ഭൗതിക സൗകര്യങ്ങളും
മിക്ക പോളീടെക്നിക്
കോളേജുകളിലും
ഇല്ലായെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ ന്യൂനതകള്‍
പരിഹരിക്കുന്നതിന്
ഇതിനകം കൈക്കൊണ്ട
നടപടികള്‍
വിശദമാക്കുമോ?
കേരള
ടെക്നോളജിക്കൽ
യൂണിവേഴ്സിറ്റി
2862.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
ടെക്നോളജിക്കൽ
യൂണിവേഴ്സിറ്റി
പുനസംഘടിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിലേയ്ക്കായി പുതിയ
നിയമനിര്‍മ്മാണം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
സാങ്കേതിക
സര്‍വകലാശാലയ്ക്ക്
കീഴിലുള്ള സ്വാശ്രയ
എഞ്ചിനീയറിംഗ് കോളേജ്
2863.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വകലാശാലയ്ക്ക്
കീഴിലുള്ള സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകള്‍
എ.ഐ.സി.റ്റി.ഇ
മാനദണ്ഡങ്ങള്‍
അനുസരിച്ചാണോ
പ്രവര്‍ത്തിക്കുന്നത്;
(ബി)
ഇത്തരം
സ്ഥാപനങ്ങളില്‍ നിശ്ചിത
യോഗ്യത ഇല്ലാത്തവര്‍
ജോലി ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
വിഷയം പരിഹരിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ ?
സാക്ഷരതാ
പ്രേരക് മാരുടെ സേവന വേതന
വ്യവസ്ഥകള്‍
2864.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാക്ഷരതാ
പ്രേരക് മാരുടെ നിലവിലെ
സേവന വേതന വ്യവസ്ഥകള്‍
എന്താണ്;
വിശദീകരിക്കുമോ;
(ബി)
സാക്ഷരതാ
പ്രേരക് മാര്‍ക്കായി
പെന്ഷന് പദ്ധതി
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ നയം
വ്യക്തമാക്കുമോ?