കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ പ്രവര്‍ത്തന
മികവ് വര്‍ദ്ധിപ്പിക്കുവാന്‍
നടപടി
*331.
ശ്രീ.എം.
നൗഷാദ്
,,
എ. പ്രദീപ്കുമാര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ
പ്രവര്‍ത്തന മികവ്
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച് കോഴിക്കോട്
ഐ.ഐ.എം. സമര്‍പ്പിച്ച
പഠന റിപ്പോര്‍ട്ടിലെ
മുഖ്യനിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച തുടര്‍
നടപടി അറിയിക്കാമോ;
(സി)
ബോര്‍ഡില്‍
നിന്നും ലഭിക്കുന്ന
സേവനം
മികവേറിയതാക്കുന്നതിനായി,
സാങ്കേതികമായും
ഭരണപരമായും എന്തൊക്കെ
നടപടികളാണ് പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനം
നിക്ഷേപ സൗഹൃദമാക്കുന്നതിനായി
സ്വീകരിച്ചിട്ടുളള നടപടികള്‍
*332.
ശ്രീ.പി.
ഉണ്ണി
,,
റ്റി.വി.രാജേഷ്
,,
കെ. ദാസന്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നിക്ഷേപ
സൗഹൃദമാക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
വ്യവസായം
ആരംഭിക്കുന്നതിനായി
വിവിധ വകുപ്പുകളില്‍
നിന്നുളള അനുമതി
സമയബന്ധിതമായി
നല്കാന്
ഏര്‍പ്പെടുത്തിയിട്ടുളള
ക്രമീകരണങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
പശ്ചാത്തല
സൗകര്യ
വികസനത്തിനായുള്ള
പദ്ധതികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ; വ്യവസായ
ഇടനാഴി രൂപീകരിക്കുന്ന
കാര്യത്തില്‍
തീരുമാനമായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
വ്യവസായ
മേഖലയെ
അഭിവൃദ്ധിപ്പെടുത്തുന്നതിന്
പദ്ധതികള്‍
*333.
ശ്രീ.ഒ.
ആര്. കേളു
,,
കെ.കുഞ്ഞിരാമന്
,,
പി.ടി.എ. റഹീം
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ മേഖലയെ
അഭിവൃദ്ധിപ്പെടുത്തുന്നതിന്
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
വ്യവസായ
മേഖലയുടെ അടിസ്ഥാന
സൗകര്യവികസനത്തിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി
ചേര്‍ന്ന് ആവശ്യമായ
പ്രവര്‍ത്തനങ്ങള്‍
നടത്തുമോ;
(സി)
ഖാദി,
കൈത്തറി,
കാര്‍ഷികോത്പന്നങ്ങള്‍,
സുഗന്ധവ്യഞ്ജനങ്ങള്‍,
പരമ്പരാഗത ഭക്ഷണം,
കലാരൂപങ്ങള്‍ തുടങ്ങിയവ
പ്രദര്‍ശിപ്പിക്കുന്നതിന്
മാമാങ്കം എന്ന പേരില്‍
മേള സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
നെയ്ത്തുകാര്‍
കൂടുതലായി താമസിക്കുന്ന
മേഖലകളില്‍
ഇന്റഗ്രേറ്റഡ്
ഹാന്‍ഡ്ലൂം വില്ലേജ്
പദ്ധതി നടപ്പാക്കുമോ;
(ഇ)
ദേശീയ
അന്തര്‍ ദേശീയ
വിപണികളില്‍
മത്സരിക്കുവാന്‍
ഉല്പന്നങ്ങളെ
പ്രാപ്തമാക്കുന്നതിനും
മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിനും
നെയ്ത്തുകാര്‍ക്ക്
പ്രോത്സാഹനം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(എഫ്)
വിനോദ
സഞ്ചാര മേഖലയുമായി
യോജിച്ച് ക്രാഫ്റ്റ്
ടൂറിസം പദ്ധതി
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കയര്‍
മേഖലയുടെ വികസനം
*334.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
അടൂര്‍ പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയുടെ വികസനത്തിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ് ഇൗ
ഗവണ്മെന്റ്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)
കയര്‍
മേഖലയില്‍ സ്വകാര്യ
സംരംഭകരുടെ സഹകരണം
ഇതിനായി
പ്രയോജനപ്പെടുത്തുമോ;
(സി)
കയറിന്‍െറ
ആഭ്യന്തര, വിദേശ വിപണി
വിപുലപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
കെെക്കൊളളാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
ട്രാന്‍സ്
ഗ്രിഡ് പദ്ധതി
*335.
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുല്ലക്കര രത്നാകരന്
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ഭാവിയിലാവശ്യമുളള അധിക
ഊര്‍ജ്ജം
കൊണ്ടുവരുന്നതിനായുള്ള
ട്രാന്‍സ് ഗ്രിഡ്
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പുറത്ത്
നിന്നും കരാര്‍
ചെയ്തിട്ടുള്ള
വൈദ്യുതി, പ്രസരണ
ഇടനാഴിയിലെ നിബിഢത
കൂടാതെ വിതരണം
ചെയ്യുന്നതിന് ഈ
പദ്ധതിയിന്‍ കീഴില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത്;
(സി)
പദ്ധതിയുടെ
പുരോഗതി സംബന്ധിച്ചും
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാവുമെന്നത്
സംബന്ധിച്ചും
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിക്കുള്ള
ധനസമാഹരണം ഏത്
വിധത്തിലാണെന്ന്
അറിയിക്കുമോ?
സഹകരണ
ബാങ്കുകളില്‍ ഇലക്ട്രോണിക്
പേയ്മെന്റ് സംവിധാനം
*336.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതു
മേഖലാ ബാങ്കുകളില്‍
ലഭ്യമാകുന്ന
ഇലക്ട്രോണിക്
ട്രാന്‍സ്ഫര്‍
സംവിധാനത്തിന്റെ
സൗകര്യങ്ങൾ മൂലം, സഹകരണ
സംഘങ്ങളിലെ ഇടപാടുകള്‍
കൊഴിഞ്ഞു പോകുന്നത്
തടയുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ;
(ബി)
സഹകരണ
ബാങ്കുകളില്‍
ഇലക്ട്രോണിക്
പേയ്മെന്റ് സംവിധാന
സൗകര്യമൊരുക്കാന്‍
റിസര്‍വ് ബാങ്കുമായി
ആലോചിച്ച്
കുറ്റമറ്റതായ ഒരു
പദ്ധതി
ആവിഷ്ക്കരിക്കാന്‍
തയ്യാറാകുമോ എന്ന്
വിശദമാക്കാമോ;
(സി)
ഇത്
സാധിച്ചില്ലെങ്കില്‍
പ്രെെമറി ബാങ്കുകളില്‍
ലോ കോസ്റ്റ്
ഡെപ്പോസിറ്റ് ഇല്ലാത്ത
അവസ്ഥ സംജാതമാകുന്നത്
മൂലം ബാങ്കിന് വലിയ
നഷ്ടം വരാനുള്ള
സാദ്ധ്യത
പരിശോധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
വ്യാവസായിക
മേഖലയില്‍ കേന്ദ്ര നിക്ഷേപം
*337.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വ്യാവസായിക മേഖലയില്‍
കേന്ദ്ര
നിക്ഷേപത്തോതില്
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;
അര്‍ഹമായ വിഹിതം
ലഭിക്കുന്നുണ്ടോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
ഭരണകാലത്ത് ഓരോ
വര്ഷവുമുണ്ടായിരുന്ന
കേന്ദ്ര നിക്ഷേപത്തോത്
ഏതു വിധത്തിലായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(സി)
അര്‍ഹമായ
വിഹിതം ഇപ്പോഴും
ലഭിക്കുന്നില്ലെങ്കില്‍
അതു വര്‍ദ്ധിപ്പിച്ചു
കിട്ടാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
ഓണ്‍ലൈന്‍
വ്യാപാരം
*338.
ശ്രീ.ഐ.ബി.
സതീഷ്
,,
വി. അബ്ദുറഹിമാന്
,,
കെ.ജെ. മാക്സി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓണ്‍ലൈന്‍ വ്യാപാരം,
ടെലിഷോപ്പിംഗ് എന്നിവ
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
വ്യാപാരികള്‍
സംസ്ഥാനത്ത് വാറ്റ്
രജിസ്ട്രേഷനോ പുതുതായി
ജി.എസ്.റ്റി.
രജിസ്ട്രേഷനോ
എടുത്തിട്ടുണ്ടോ;
(സി)
ആമസോണ്‍,
ഫ്ലിപ്പ്കാര്‍ട്ട്
തുടങ്ങിയ വന്‍കിട
ഓണ്‍ലൈന്‍ വ്യാപാരികളും
ഫോണ്‍ വഴി ഓര്‍ഡര്‍
സ്വീകരിച്ച് ചരക്കുകള്‍
വീട്ടിലെത്തിക്കുന്നവരും
സംസ്ഥാനത്ത് നടത്തുന്ന
വ്യാപാരത്തിന്റെ
മതിപ്പു കണക്ക്
എത്രയാണ്; ഇവര്‍
സംസ്ഥാനത്തിന് നികുതി
നല്കാന്
ബാധ്യസ്ഥരാണോ;
(ഡി)
സംസ്ഥാനത്തിനു
വെളിയില്‍ നിന്നുളള
വ്യാപാരികള്‍
സംസ്ഥാനാതിര്ത്തിക്കു
പുറത്തു നടത്തുന്ന
വില്‍പ്പനയായതിനാല്‍
ഇതിന്റെ നികുതി
സംസ്ഥാനത്തിന്
ലഭിക്കുമോ;
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തെ
ഇത്തരത്തില്‍
പ്രതികൂലമായി
ബാധിക്കുന്നത് തടയാന്‍
മാര്‍ഗ്ഗമുണ്ടോ?
2016-17-ലെ
ഇടക്കാല ബജറ്റില്‍
പ്രഖ്യാപിച്ച പദ്ധതികള്‍
*339.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
ടി.എ.അഹമ്മദ് കബീര്‍
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
പ്രഖ്യാപിച്ച
പദ്ധതികള്‍ മതിയായ വിഭവ
പിന്തുണയില്ലാത്തതു
കൊണ്ട്നടപ്പാക്കാന്
സാധിക്കാത്ത സ്ഥിതി
വിശേഷമുണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇക്കാരണത്താല്‍ത്തന്നെ
വാര്‍ഷിക പദ്ധതി
നടത്തിപ്പില്‍
മാന്ദ്യമുണ്ടായിട്ടുണ്ടോ;
(സി)
2016-17-ലെ
ഇടക്കാല ബജറ്റില്‍
പ്രഖ്യാപിച്ച എത്ര
പദ്ധതികള്‍ ഈ
സര്‍ക്കാര്‍
ഏറ്റെടുത്ത്
നടപ്പാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
മുദ്രപ്പത്രങ്ങളുടെ
വിതരണം ട്രഷറി
മുഖാന്തിരമാക്കാന്‍ നടപടി
*340.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറിയ തുകയ്ക്കുള്ള
മുദ്രപ്പത്രങ്ങള്‍ക്ക്
ക്ഷാമം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിരന്തര
ആവശ്യങ്ങള്‍ക്കുള്ള 20,
50, 100 രൂപയ്ക്കുള്ള
മുദ്രപ്പത്രങ്ങളുടെ
ദൗര്‍ലഭ്യംമൂലം
അത്യാവശ്യക്കാരായ
സാധാരണക്കാര്‍ 500
രൂപയുടെ മുദ്രപ്പത്രം
വാങ്ങാന്‍
നിര്‍ബ്ബന്ധിതരാകുന്ന
അവസ്ഥയ്ക്ക് പരിഹാരം
കാണാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്തിനകത്ത്
എല്ലാ ജില്ലകളിലും
മുദ്രപ്പത്രങ്ങളുടെ
വിതരണചുമതല ഏതു
ഡിപ്പോയിലാണെന്നും
പ്രസ്തുത ഡിപ്പോയില്‍
മുദ്രപത്രങ്ങളുടെ
നിലവിലെ ലഭ്യത
എപ്രകാരമാണെന്നും
വ്യക്തമാക്കുമോ;
(ഡി)
എല്ലാ
ജില്ലകളിലും
മുദ്രപ്പത്രങ്ങളുടെ
വിതരണത്തിന് ട്രഷറി
മുഖാന്തിരം സൗകര്യം
ഒരുക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
എസ്.ബി.ടി.
- എസ്.ബി.ഐ. ലയനം
*341.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.രാജു
എബ്രഹാം
,,
സി.കെ. ഹരീന്ദ്രന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സംബന്ധിച്ചിടത്തോളം
ചെറിയ ബാങ്കായ
എസ്.ബി.ഐ, വലിയ ബാങ്കായ
എസ്.ബി.ടി.യെ
പിടിച്ചെടുക്കാനുള്ള
നീക്കം നടത്തുന്നത്
സംസ്ഥാനത്തിന്റെ
സാമ്പത്തിക രംഗത്ത്
ഉണ്ടാക്കാനിടയുള്ള
പ്രത്യാഘാതങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തിന്റെ
നിക്ഷേപ സമ്പാദ്യങ്ങളെ
ലയന നടപടി
ബാധിക്കാതിരിക്കാൻ
ബദല്‍
മാര്‍ഗ്ഗങ്ങളുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ചരക്ക്
സേവന നികുതി
*342.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.മുല്ലക്കര
രത്നാകരന്
,,
മുഹമ്മദ് മുഹസിന് പി.
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
സംസ്ഥാനത്തെ ലോട്ടറി
മേഖലയെ ഏത് തരത്തിലാണ്
ബാധിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ചരക്ക്
സേവന നികുതി നടപ്പില്‍
വരുമ്പോള്‍
സംസ്ഥാനത്ത് നിരോധിച്ച
ലോട്ടറികള്‍ തിരികെ
വരുന്ന
സാഹചര്യമുണ്ടാകുമോ;
(സി)
സംസ്ഥാന
ലോട്ടറിയെ സേവന
നികുതിയില്‍ നിന്ന്
ഒഴിവാക്കിക്കിട്ടുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ലോട്ടറി
മേഖലയെ ഇൗ
പ്രതിസന്ധിയില്‍ നിന്ന്
രക്ഷിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
നിക്ഷേപം
വര്‍ദ്ധിപ്പിക്കാനും വ്യവസായ
സൗഹൃദ സംസ്ഥാനമായി
മാറ്റുവാനും പദ്ധതി
*343.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിക്ഷേപം
വര്‍ദ്ധിപ്പിക്കാനും
വ്യവസായ സൗഹൃദ
സംസ്ഥാനമാക്കി
മാറ്റുവാനും
മുന്‍സര്‍ക്കാര്‍
ആസൂത്രണം ചെയ്തു
നടപ്പാക്കിയ വ്യവസായ
പദ്ധതികളില്‍
ഏതെങ്കിലും ഈ
സര്‍ക്കാര്‍
ഉപേക്ഷിച്ചിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
ഇതേ
ലക്ഷ്യങ്ങള്‍ക്കുവേണ്ടി
ഈ സര്‍ക്കാര്‍ പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വിശദവിവരം
നല്‍കാമോ?
സഹകരണ
മേഖലയുടെ വികസനം
*344.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എ.പി. അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയുടെ വികസനത്തിന്
എന്തെല്ലാം
കാര്യങ്ങളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
നൂതന പദ്ധതികളാണ് ഈ
മേഖലയില്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിവരിക്കുമോ;
(സി)
മുന്‍
സര്‍ക്കാര്‍
നടപ്പാക്കിയ ഏതെല്ലാം
പദ്ധതികളാണ് ഇതിനായി
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
സഹകരണ
മേഖലയില്‍ ഡിജിറ്റല്‍
ഇടപാടുകള്‍
*345.
ശ്രീ.ആന്റണി
ജോണ്‍
,,
ജെയിംസ് മാത്യു
,,
യു. ആര്. പ്രദീപ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ ഡിജിറ്റല്‍
ഇടപാടുകള്‍
പ്രോത്സാഹിപ്പിക്കുകയും
ഡിജിറ്റല്‍ സംരംഭങ്ങള്‍
കൂടുതല്‍ സഹകരണ
സ്ഥാപനങ്ങളിലേക്ക്
വ്യാപിപ്പിക്കുകയും
ചെയ്യുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സഹകരണ
മേഖലയിലെ ഓഡിറ്റ്
കമ്പ്യൂട്ടര്‍
അധിഷ്ഠിതമാക്കുന്നതിന്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
ഉപഭോക്താക്കളുടെ
സൗകര്യത്തിനായി
കണ്‍സ്യൂമര്‍
ക്രെഡിറ്റ് കാര്‍ഡ്
സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
നോട്ട്
അസാധുവാക്കല്‍
*346.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
ഇ.പി.ജയരാജന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
അസാധുവാക്കലിനെ
തുടര്‍ന്ന് ഏതെല്ലാം
നികുതി വിഭാഗങ്ങളിലാണ്
ന്യൂനവളര്‍ച്ച ഏറ്റവും
കൂടുതലായി
കാണപ്പെട്ടത്;
(ബി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക ആസൂത്രണ
പ്രവര്‍ത്തനങ്ങളെ ഇത്
കൂടുതലായി
ബാധിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
വ്യാപാരമേഖലയിലുണ്ടായ
ഇടിവ് മൂലം വാണിജ്യ
നികുതി വരുമാനത്തില്‍
ഗണ്യമായ കുറവ്
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തിന്റെ
വാര്‍ഷിക പദ്ധതികളെയും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പദ്ധതികളെയും പ്രസ്തുത
വരുമാന നഷ്ടം
വലിയതോതില്‍
ബാധിക്കുമെന്നിരിക്കെ,
ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നോട്ടു
നിരോധനം മൂലം സഹകരണ
മേഖലയിലുണ്ടായ പ്രതിസന്ധി
*347.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
ടി. വി. ഇബ്രാഹിം
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നോട്ടു
നിരോധനവുമായി
ബന്ധപ്പെട്ട് സഹകരണ
മേഖലയിലുണ്ടായ
പ്രതിസന്ധി
മറികടക്കുന്നതിന് സഹകരണ
ബാങ്കുകളുടെ
പ്രവര്‍ത്തനത്തില്‍
ഏതെങ്കിലും തരത്തിലുള്ള
മാറ്റങ്ങളോ
നിയന്ത്രണങ്ങളോ
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രതിസന്ധികള്‍
നിലനില്‍ക്കുന്ന
സാഹചര്യത്തില്‍
പ്രാഥമിക സഹകരണ
സംഘങ്ങളിലെ ഭരണ
സമിതികളുടെ കാലാവധി
നീട്ടി നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
സഹകരണ
മേഖല അഭിമുഖീകരിക്കുന്ന
വെല്ലുവിളികള്‍
*348.
ശ്രീ.കെ.വി.വിജയദാസ്
,,
റ്റി.വി.രാജേഷ്
,,
പുരുഷന് കടലുണ്ടി
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നോട്ട്
അസാധുവാക്കലിന്റെ
അനന്തര ഫലമായി സഹകരണ
മേഖല അഭിമുഖീകരിക്കുന്ന
വെല്ലുവിളികള്‍ തരണം
ചെയ്യുന്നതിനുള്ള
നടപടികളുടെ ഭാഗമായി
സഹകരണ ബാങ്കുകളിലേക്ക്
നിക്ഷേപം
ആകര്‍ഷിക്കുകയും
പ്രോത്സാഹിപ്പിക്കുകയും
അവയ്ക്ക് ഗ്യാരന്റി
ലഭ്യമാക്കുകയും
ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
സഹകരണ
മേഖലയില്‍ കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
പി.എ.സി.എസ്.ന്റെ
സഹായത്തോടെ സംരംഭക
യൂണിറ്റുകള്‍
ആരംഭിക്കാന്‍
പദ്ധതിയുണ്ടോ;
(സി)
വിനോദ
സഞ്ചാര വകുപ്പിന്റെ
സഹായത്തോടെ വിനോദ
സഞ്ചാര മേഖലയുടെ
വികസനത്തിനായി, സഹകരണ
വകുപ്പ് പദ്ധതികള്‍
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
സ്കൂള്‍,
കോളേജ് സഹകരണ സംഘങ്ങള്‍
ശക്തിപ്പെടുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
മാന്ദ്യ
വിരുദ്ധ പാക്കേജ്
*349.
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
പ്രഖ്യാപിച്ച മാന്ദ്യ
വിരുദ്ധ പാക്കേജ്
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
മേഖലകളെയാണ്
പാക്കേജില്‍
ഉള്‍പ്പെടുത്തിയിരുന്നത്;
വിവരിക്കുമോ;
(സി)
പാക്കേജിനായി
എന്തു തുക വിഭവസമാഹരണം
വഴി
കണ്ടെത്തിയിട്ടുണ്ട്;
വിവരിക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളെ ലാഭകരവും
കാര്യക്ഷമവും ആക്കാന്‍ റിയാബ്
നിര്‍ദ്ദേശങ്ങള്‍
*350.
ശ്രീ.മുരളി
പെരുനെല്ലി
,,
കെ.സുരേഷ് കുറുപ്പ്
,,
സി.കൃഷ്ണന്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പുനസംഘടനയ്ക്കും
ആന്തരിക കണക്ക്
പരിശോധനയ്ക്കുമായി
രൂപീകരിച്ചിട്ടുള്ള
റിയാബിന്റെ
ഇക്കാര്യത്തിലുള്ള
ഇടപെടല്‍ എത്രമാത്രം
ഫലപ്രദമെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങളെ
ലാഭകരവും കാര്യക്ഷമവും
ആക്കാന്‍ റിയാബ്
നിര്‍ദ്ദേശങ്ങള്‍
നല്കിയിട്ടുണ്ടെങ്കില്
അതിന്റെ വിശദാംശങ്ങളും
അതിന്മേല് സ്വീകരിച്ച
തുടര്‍നടപടികളും
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനായി
നടത്തിയ ഇടപെടലിന്റെ
ഫലം അറിയിക്കുമോ?
തീര്‍ത്ഥാടന
വിനോദസഞ്ചാര നയം
*351.
ശ്രീ.കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
തീര്‍ത്ഥാടന
കേന്ദ്രങ്ങളെയും
സാംസ്ക്കാരിക
കേന്ദ്രങ്ങളെയും
ബന്ധിപ്പിച്ചുകൊണ്ട്
തീര്‍ത്ഥാടന
വിനോദസഞ്ചാര നയത്തിന്
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി എന്തൊക്കെ
നടപടികളാണ് ഇതിനകം
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ടൂറിസം വികസനത്തിന് ഈ
പുതിയ നയം എന്ത്
ഉണര്‍വ് നല്‍കിയെന്ന്
വ്യക്തമാക്കുമോ?
ചരക്ക്
സേവന നികുതി
*352.
ശ്രീമതി
സി.കെ. ആശ
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി നിലവില്‍
വരുമ്പോള്‍ സംസ്ഥാനത്തെ
ചെക്ക് പോസ്റ്റുകള്‍
ഇല്ലാതാകുമോ;
വിശദമാക്കുമോ;
(ബി)
വ്യാപാരികളുടെ
വിവരങ്ങള്‍ ദേശീയ
നെറ്റ് വര്‍ക്കായ
ജി.എസ്.ടി.എന്‍.-ല്‍
ലഭ്യമാക്കുന്നതിനാല്‍
കടകളില്‍ നടത്തുന്ന
പരിശോധന ഒഴിവാക്കാന്‍
സാധിക്കുമോ;
(സി)
ഈ
സംവിധാനത്തില്‍ നികുതി
വെട്ടിപ്പ്
ഉണ്ടാകുന്നതിനുള്ള
സാധ്യതകള്‍ ഉണ്ടോ;
വിശദമാക്കുമോ?
കയര്‍
വ്യവസായം പുനരുദ്ധരിക്കാന്‍
കര്‍മ്മ പദ്ധതി
*353.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ബി.സത്യന്
,,
വി. ജോയി
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പരമ്പരാഗത കയര്‍
വ്യവസായത്തെ
പുനരുദ്ധരിക്കാന്‍
കര്‍മ്മ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി
കയറുല്‍പ്പന്നങ്ങള്‍
രാജ്യത്തെ ആഭ്യന്തര
വിപണിയില്‍
വിറ്റഴിക്കുന്നതിനായി
ഇതര സംസ്ഥാനങ്ങളില്‍
വിപണി
കണ്ടെത്തുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍ക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
കയര്‍ഫെഡ് എന്തെങ്കിലും
പഠനം നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
കയര്‍
വ്യവസായത്തിലെ
പ്രതിസന്ധി ചര്‍ച്ച
ചെയ്യുന്നതിന്
ശില്‍പ്പശാല
സംഘടിപ്പിച്ചിരുന്നോ;
വിശദാംശം നല്‍കുമോ?
സഹകരണ
ബാങ്കുകളിലെ നിക്ഷേപ-വായ്പ
അനുപാതം
*354.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കിന്റെയും
ജില്ലാ സഹകരണ
ബാങ്കുകളുടെയും
പ്രാഥമിക കാര്‍ഷിക
വായ്പാ സംഘങ്ങളുടെയും
നിക്ഷേപ-വായ്പ അനുപാതം
31.12.2016-ന് എത്ര
ആയിരുന്നു;
(ബി)
നിക്ഷേപ-വായ്പ
അനുപാതം ആരോഗ്യകരമായ
നിലവാരത്തിലും വളരെ
താഴെയായിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണം എന്താണ്;
(സി)
ഈ
പ്രതിസന്ധി തരണം
ചെയ്യുന്നതിനുവേണ്ടി
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
വ്യക്തമാക്കുമോ?
വൈദ്യുതി
ലാഭിക്കുന്നതിനായി പദ്ധതി
*355.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
റോജി എം. ജോണ്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ലാഭിക്കുന്നതിനായി
ഫിലമെന്റ്/സി.എഫ്.എല്‍.
ബള്‍ബുകള്‍ മാറ്റി
എല്‍.ഇ.ഡി. ബള്‍ബുകള്‍
നല്കുന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് കേന്ദ്ര
സഹായം ലഭ്യമാണോ;
(സി)
ഇതിനകം
എത്ര എല്‍.ഇ.ഡി.
ബള്‍ബുകള്‍ വിതരണം
ചെയ്തുവെന്നും ഇതിനായി
എന്ത് തുക പ്രത്യേക
നിക്ഷേപ പദ്ധതിയില്‍
നിന്നും ലഭിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കിയതു
മൂലം, എത്ര വൈദ്യുതി
ലാഭിക്കുവാന്‍
കഴിഞ്ഞുവെന്നാണ്
കണക്കാക്കിയിട്ടുള്ളത്?
ഗ്രാമപ്രദേശങ്ങളില്‍
സ്പോര്‍ട്സ് വ്യാപനം
*356.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപ്രദേശങ്ങളില്‍
സ്പോര്‍ട്സ്
വ്യാപനത്തിന് വേണ്ടി
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
പദ്ധതികള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പുതുതായി
ഈ മേഖലയില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കായിക
താരങ്ങള്‍ക്ക് സ്പോര്‍ട്സ്
ക്വാട്ടയില്‍ ജോലി
*357.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എസ്.രാജേന്ദ്രന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിന്നും ദേശീയവും
അന്തര്‍ദേശീയവുമായ
കായിക മത്സരങ്ങളില്‍
പങ്കെടുത്ത് മെഡലുകള്‍
നേടിയിട്ടുള്ള കായിക
താരങ്ങള്‍ക്ക്
സ്പോര്‍ട്സ്
ക്വാട്ടയില്‍ ജോലി
നല്‍കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
സ്പോര്‍ട്സ്
ക്വാട്ട നിയമനത്തിനായി
2015ലെ
വിജ്ഞാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(സി)
കാലാകാലങ്ങളില്‍
സ്പോര്‍ട്സ് ക്വാട്ട
നിയമനം നടത്താത്തത്
യോഗ്യരായവര്‍
പ്രായപരിധി കഴിഞ്ഞ്
പുറത്തായി
പോകാനിടയാക്കുമെന്നതിനാല്,
സ്പോര്‍ട്സ്
ക്വാട്ടയില്‍
സമയബന്ധിതമായി നിയമനം
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
ലോട്ടറി
ഏജന്റുമാരുടെ സമര പ്രഖ്യാപനം
*358.
ശ്രീ.കെ.കുഞ്ഞിരാമന്
,,
രാജു എബ്രഹാം
,,
വി. അബ്ദുറഹിമാന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറി
ഏജന്റുമാരുടെ
സമരപ്രഖ്യാപനത്തിന്
ആധാരമായ പ്രശ്നങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ വിവിധ
നയങ്ങളും നടപടികളും
സംസ്ഥാന ലോട്ടറിയെ ഏതു
വിധത്തില്‍
ബാധിക്കുന്നുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രതിസന്ധി
പരിഹരിക്കാനായി സംസ്ഥാന
സര്‍ക്കാരിന് ഏത്
വിധത്തില്‍ ഇടപെടാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
നോട്ട്
നിരോധനം
*359.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
എം. സ്വരാജ്
,,
വി. കെ. സി. മമ്മത് കോയ
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
നിരോധനം കാരണം
സംസ്ഥാനത്തിന്റെ
നികുതി-നികുതിയേതര
വരുമാനത്തിലും ടൂറിസം,
കൃഷി തുടങ്ങിയ
മേഖലകളിലും ഉണ്ടായ
നഷ്ടം കണക്കാക്കാന്‍
സാധിച്ചിട്ടുണ്ടോ;
(ബി)
നോട്ട്
നിരോധനം കാരണം
സംസ്ഥാനത്തിനുണ്ടായ
നഷ്ടം പരിഹരിക്കാനായി
കേന്ദ്ര സര്‍ക്കാരില്‍
നിന്ന് ഏതെങ്കിലും
തരത്തിലുള്ള സഹായം
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
നഷ്ടപരിഹാരം
നേടിയെടുക്കാന്‍
ശ്രമമുണ്ടാകുമോ?
ഹരിത
ക്ഷേത്രം പദ്ധതി
*360.
ശ്രീ.എം.
മുകേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ഐ.ബി. സതീഷ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലസ്രോതസ്സുകളുടെ
സംരക്ഷണം
ഉള്‍പ്പെടെയുള്ള
ഭൂവികസനത്തിലും മാലിന്യ
സംസ്ക്കരണത്തിലും
ശ്രദ്ധ കേന്ദ്രീകരിച്ച്
ദേവസ്വം ഭൂമി
ഉപയോഗിച്ച്' 'ഹരിത
ക്ഷേത്രം പദ്ധതി'
ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ക്ഷേത്രങ്ങളിലെ
കാവുകളുടെയും
കുളങ്ങളുടെയും
ആല്ത്തറകളുടെയും
നവീകരണത്തിലൂടെ
ജലസംരക്ഷണത്തിനായി
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
ദേവസ്വങ്ങള്‍ക്ക്
കീഴിലുള്ള എല്ലാ മേജര്‍
ക്ഷേത്രങ്ങളിലും ആധുനിക
സ്വീവേജ്
ട്രീറ്റ്മെന്റ്പ്ലാന്റുകള്
സ്ഥാപിക്കാന്‍
പദ്ധതിയുണ്ടോ;
(ഡി)
ക്ഷേത്രങ്ങളിലെ
പുരാതന എടുപ്പുകളുടെയും
ചുമര്‍ചിത്രങ്ങളുടെയും
നവീകരണത്തിനും
സംരക്ഷണത്തിനുമായി
ടൂറിസം വകുപ്പിന്റെ
സഹകരണത്തോടെ ഒരു പദ്ധതി
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?