കൃഷിവകുപ്പിന്റെ
പച്ചക്കറി വിപണനം
*271.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ചിറ്റയം ഗോപകുമാര്‍
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'കേരള
ഓര്‍ഗാനിക് പച്ചക്കറി'
എന്ന ലേബലില്‍
കൃഷിവകുപ്പ് പച്ചക്കറി
വിപണനം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
'സേഫ്
ടു ഈറ്റ്' എന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി വിതരണം
ചെയ്യുന്ന
പച്ചക്കറികള്‍ വിശേഷ
ദിവസങ്ങള്‍ കൂടാതെ
എല്ലാദിവസങ്ങളിലും
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
നവകേരളത്തിനായി
ജനകീയാസൂത്രണ പദ്ധതി
*272.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരളത്തിനായി
ജനകീയാസൂത്രണ പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
വാര്‍ഷിക
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാനും
നടപടിക്രമങ്ങള്‍
ലളിതമാക്കാനും പദ്ധതി
പ്രവര്‍ത്തനങ്ങളില്‍
ജനപങ്കാളിത്തം ഉറപ്പു
വരുത്താനും എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
ഉല്‍പ്പാദന
മേഖല, നഗരാസൂത്രണം,
വിവിധ തലത്തിലെ
പദ്ധതികള്‍ തമ്മിലുളള
ഏകോപനം, ബഹുതല
ആസൂത്രണം, യൂവജന
പങ്കാളിത്തം എന്നീ
മേഖലകള്‍ക്ക് പ്രസ്തുത
പദ്ധതി എത്രത്തോളം
ഊന്നല്‍ നല്‍കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മാരിടൈം
ബോര്‍ഡ്
*273.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എം.ഉമ്മര്‍
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാരിടൈം ബോര്‍ഡ്
രൂപീകരിക്കുന്നതിലുള്ള
കാലതാമസം വിശദമാക്കാമോ;
(ബി)
മാരിടൈം
ബോര്‍ഡുമായി
ബന്ധപ്പെട്ട് കേന്ദ്ര
ആഭ്യന്തര വകുപ്പ്
എന്തെല്ലാം സംശയങ്ങളാണ്
ഉന്നയിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(സി)
മറ്റ്
സംസ്ഥാനങ്ങളുടെ
മാതൃകയില്‍ കേരള
മാരിടൈം ബോര്‍ഡ്
രൂപീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ഡി)
ഇത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാരിന്റെ മറ്റ്
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ?
റോഡ്
സുരക്ഷാ അതോറിറ്റി
*274.
ശ്രീ.വി.
ജോയി
,,
എസ്.ശർമ്മ
,,
ആന്റണി ജോണ്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
റോഡ് സുരക്ഷാ
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്യാറുണ്ടോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതെല്ലാം പുതിയ
പദ്ധതികള്‍ക്ക്
അതോറിറ്റി അംഗീകാരം
നല്‍കിയിട്ടുണ്ട്;
(സി)
അതോറിറ്റിയുടെ
ഫണ്ട് സ്രോതസ്സ്
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഏതൊക്കെ
വകുപ്പുകളുമായി
ചേര്‍ന്നാണ് റോഡ്
സുരക്ഷാ പദ്ധതികള്‍
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
കേരള
റോഡ് സുരക്ഷാ
അതോറിറ്റി ആക്ടിലെ
നിലവിലുളള ചില
വ്യവസ്ഥകള്‍ പ്രകാരം
റോഡ് സുരക്ഷയുമായി
ബന്ധപ്പെട്ട റോഡ്
അറ്റകുറ്റപ്പണി,
മേല്‍പ്പാലനിര്‍മ്മാണം
തുടങ്ങിയ അത്യാവശ്യ
പ്രവൃത്തികള്‍
ചെയ്യാന്‍
സാധിക്കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
എങ്കിൽ
ആയത് പരിഹരിക്കുന്നതിന്
നിയമത്തില്‍ ആവശ്യമായ
ഭേദഗതി വരുത്തുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ജലസംരക്ഷണവും
പരിപാലനവും
*275.
ശ്രീ.എല്‍ദോ
എബ്രഹാം
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
രൂക്ഷമായ ജലദൗര്‍ലഭ്യം
നേരിടുന്ന
സാഹചര്യത്തില്‍
ജലസംരക്ഷണത്തിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ ഏതൊക്കെ
തരത്തിലുള്ള
ഇടപെടലുകളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
തദ്ദേശീയമായ
കൂട്ടായ്മകളിലൂടെ
ജലസംരക്ഷണവും
പരിപാലനവും
നടത്തുന്നതിന് ഊന്നല്‍
നല്‍കുമോയെന്ന്
അറിയിക്കുമോ;
(സി)
വാട്ടര്‍
ബജറ്റിംഗിനും
ഓഡിറ്റിനും ഊന്നല്‍
നല്കി ജലവിഭവ പരിപാലന
പദ്ധതി
കാര്യക്ഷമമാക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ മൂന്‍ഗണന
നല്‍കുമോയെന്ന്
അറിയിക്കാമോ?
തദ്ദേശസ്ഥാപനങ്ങളുടെ
വികസന പ്രവര്‍ത്തനങ്ങള്‍
*276.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എം.ഷാജി
,,
എന്‍. ഷംസുദ്ദീന്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്ഥാപനങ്ങളുടെ
വികസന
പ്രവര്‍ത്തനങ്ങള്‍
മന്ദഗതിയിലാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിനുള്ള കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വികസന
പ്രവര്‍ത്തനങ്ങള്‍
ത്വരിതഗതിയിലാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
സാമ്പത്തിക
വര്‍ഷത്തിന്റെ അവസാന
മാസത്തെ വര്‍ദ്ധിച്ച
പദ്ധതിച്ചെലവുകള്‍
പദ്ധതികളുടെ
ഗുണനിലവാരത്തെ
ദോഷകരമായി ബാധിക്കുന്ന
സ്ഥിതിവിശേഷം
ഒഴിവാക്കാന്‍ പദ്ധതി
പ്രവര്‍ത്തനം
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ; ഈ
സാമ്പത്തിക വര്‍ഷം
നാളിതുവരെയുള്ള
പദ്ധതിച്ചെലവ് എത്ര
ശതമാനമാണ്?
മഹാത്മാഗാന്ധി
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
*277.
ശ്രീ.ഡി.കെ.
മുരളി
,,
സി.കൃഷ്ണന്
,,
യു. ആര്. പ്രദീപ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിക്കായുള്ള
കേന്ദ്ര വിഹിതം യഥാസമയം
ലഭിക്കാത്തതു കാരണം
തൊഴിലാളികള്‍ നേരിടുന്ന
പ്രയാസം കണക്കിലെടുത്ത്
ഫണ്ട് നേടിയെടുക്കാന്‍
നടപടി
കൈക്കൊണ്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തിന്റെ
സാഹചര്യങ്ങള്‍ക്കനുസൃതമായി
വികസന പദ്ധതികള്‍
ആസൂത്രണം ചെയ്യാന്‍
അനുമതിയില്ലാത്തത് ഈ
പദ്ധതിയുടെ
നടത്തിപ്പിനെ എങ്ങനെ
ബാധിക്കുമെന്ന്
അറിയിക്കാമോ;
(സി)
അര്‍ഹരായവര്‍ക്ക്
പ്രതിവര്‍ഷം നൂറ്
തൊഴില്‍ദിനം നല്കാന്
സാധ്യമാകാതെ
പോകുന്നതിന്റെ
മുഖ്യകാരണങ്ങള്‍
അറിയിക്കാമോ?
അഗ്രോ
സര്‍വ്വീസ് സെന്ററുകളുടെ
പ്രവര്‍ത്തനം
*278.
ശ്രീ.ആര്.
രാജേഷ്
,,
ജെയിംസ് മാത്യു
,,
എം. സ്വരാജ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്
ന്യായവില
ലഭ്യമാക്കുന്നതിനും അവ
സംഭരിക്കുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
നിലവിലുള്ള
അഗ്രോ സര്‍വ്വീസ്
സെന്ററുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
അവയുടെ പ്രവര്‍ത്തനം
ഫലപ്രദമാക്കാന്‍
ഏതുവിധത്തില്‍
സാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ശുചിത്വമിഷന്
*279.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
ഇ.പി.ജയരാജന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശുചിത്വമിഷന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
(ബി)
ശുചിത്വമിഷന്
പുതുതായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
ഉറവിട
മാലിന്യ സംസ്കരണത്തിന്
വികേന്ദ്രീകൃത
സാങ്കേതിക വിദ്യകള്‍
വ്യാപിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
ശുചിത്വമിഷന്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
മാലിന്യ
സംസ്കരണം ജനങ്ങളുടെ
പൂര്‍ണ്ണപങ്കാളിത്തത്തോടെ
ഒരു ജനകീയ
സംരംഭമാക്കുന്നതിനുള്ള
പദ്ധതികള്‍ ആസൂത്രണം
ചെയ്തു നടപ്പിലാക്കുമോ?
കര്‍ഷകക്ഷേമ
ബോർഡ് രൂപീകരണം
*280.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-ലെ
കാര്‍ഷിക നയത്തില്‍
ഉള്‍പ്പെട്ട
കര്‍ഷകക്ഷേമ
ബോര്‍ഡിന്റെ രൂപീകരണം
എന്ന്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
ഇതിന് സമയക്രമം
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
കര്‍ഷകര്‍ക്കുള്ള
വരുമാനം ഉറപ്പു
വരുത്താന്‍ നിയമം
(ഫാര്‍മേഴ്സ് ഇന്‍കം
ഗ്യാരണ്ടി ആക്ട്),
അവകാശലാഭം, കര്‍ഷക
ആത്മഹത്യയെ
പ്രതിരോധിക്കുന്നതിനുള്ള
വിവിധ പദ്ധതികള്‍
എന്നിവയില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ
വ്യക്തമാക്കുമോ?
മാലിന്യ
നിര്‍മ്മാര്‍ജ്ജനം
*281.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
മാലിന്യങ്ങൾ
ഉള്‍പ്പെടെയുള്ള
മാലിന്യങ്ങള്‍
പൊതുജനങ്ങളില്‍ നിന്ന്
സ്വീകരിച്ച് ആരോഗ്യ
പ്രശ്നങ്ങളുണ്ടാക്കാതെ
നശിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആലോചനയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നൽകുമോ ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
എന്തെങ്കിലും സാധ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
പ്രധാനമന്ത്രി
ഗ്രാമ സഡക് യോജന
*282.
ശ്രീ.യു.
ആര്. പ്രദീപ്
,,
ജെയിംസ് മാത്യു
,,
ഒ. ആര്. കേളു
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രധാനമന്ത്രി
ഗ്രാമ സഡക് യോജന
പ്രകാരം സംസ്ഥാനത്തെ
ഗ്രാമീണ റോഡുകള്‍
പുനരുദ്ധരിക്കുന്നതിനുള്ള
വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ട് കേന്ദ്ര
ഗ്രാമവികസന
മന്ത്രാലയത്തിന്റെ
അംഗീകാരത്തിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ഈ പദ്ധതി
പ്രകാരം സംസ്ഥാനത്ത്
എത്ര കിലോമീറ്റര്‍
ഗ്രാമീണ റോഡുകള്‍
പുനരുദ്ധരിച്ചുവെന്നും
ഇതിനായി എത്ര രൂപ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍ കൂടുതല്‍
ഗ്രാമപ്രദേശങ്ങളെ
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
*283.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ. ദാസന്
,,
എം. രാജഗോപാലന്‍
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതിയുടെ
സംസ്ഥാനത്തെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കാമോ;
(ബി)
പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
സുതാര്യത ഉറപ്പു
വരുത്തുന്നതിനും
ഗുണനിലവാരത്തെക്കുറിച്ച്
സോഷ്യല്‍ ഓഡിറ്റ്
നടത്തുന്നതിനും ഉളള
സംവിധാനം എന്താണ്;
(സി)
പദ്ധതി
പ്രകാരം നിലവില്‍ ഏതു
തരത്തിലുളള
പ്രവൃത്തികളാണ്
ഏറ്റെടുക്കുന്നതെന്നും
ആസ്തി നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
പ്രാധാന്യം
നല്‍കികൊണ്ട് വികസന
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്ത് നടത്താന്‍
സാധ്യമാകുമോ എന്നും
അറിയിക്കാമോ?
ഹൈഡ്രോഫോയില്‍
അതിവേഗ യാത്രാബോട്ടുകള്‍
*284.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി-കോഴിക്കോട്
ജലപാതയില്‍
ഹൈഡ്രോഫോയില്‍ എന്ന
അതിവേഗ
യാത്രാബോട്ടുകള്‍
ഓടിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
യാത്രാബോട്ടിന്റെ സേവനം
വിഴിഞ്ഞത്തേക്ക്
നീട്ടുന്നത്
പരിഗണിക്കുമോ;
(സി)
വിഴിഞ്ഞം-കന്യാകുമാരി
അതിവേഗ ജലപാതയാത്ര
സംബന്ധിച്ച് പഠനം
നടത്തുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
മോട്ടോര്‍
വാഹന ഫീസുകള്‍
*285.
ശ്രീ.സണ്ണി
ജോസഫ്
,,
അനൂപ് ജേക്കബ്
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
മോട്ടോര്‍ വാഹന
ഫീസുകള്‍ കുത്തനെ
കൂട്ടിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മോട്ടോര്‍
വാഹന സേവനങ്ങള്‍ക്ക്
സേവന ഫീസെന്ന നിലയില്‍
സംസ്ഥാന സര്‍ക്കാര്‍
ഫീസ് ഈടാക്കുന്നുണ്ടോ;
(സി)
ഓരോ
സേവനത്തിനും ഈടാക്കുന്ന
കേന്ദ്രനിരക്കും
സംസ്ഥാനം ഈടാക്കുന്ന
സേവനഫീസും
വ്യക്തമാക്കുമോ;
(ഡി)
സാധാരണക്കാരെ
ദോഷകരമായി ബാധിക്കുന്ന
കേന്ദ്രതീരുമാനം
പുന:പരിശോധിക്കണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
കേന്ദ്രത്തിന്റെ
പ്രതികരണം എന്താണെന്ന്
അറിയിക്കുമോ?
തുറമുഖ
വികസനം
*286.
ശ്രീ.ഹൈബി
ഈഡന്
,,
കെ.മുരളീധരന്
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട-വന്‍കിട
തുറമുഖങ്ങള്‍
വികസിപ്പിക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ചെറുകിട-വന്‍കിട
തുറമുഖങ്ങളില്‍
എന്തെല്ലാം വ്യവസായ
വാണിജ്യ ഇടപാടുകളാണ്
നടത്തിവരുന്നത്;
വിവരിക്കുമോ;
(സി)
ചരക്കു
ഗതാഗതം നടത്താനായി ഈ
തുറമുഖങ്ങള്‍
വികസിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
ഫാമുകളുടെ
ആധുനികവല്‍ക്കരണം
*287.
ശ്രീ.പി.
ഉണ്ണി
,,
എസ്.രാജേന്ദ്രന്
,,
സി. കെ. ശശീന്ദ്രന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിളകളിലും കൃഷി
സമ്പ്രദായങ്ങളിലും
കാലാവസ്ഥാ വ്യതിയാനം
വരുത്തുന്ന ആഘാതം
സംബന്ധിച്ച് പഠനം
നടത്തുന്നതിനും പരിഹാര
മാര്‍ഗ്ഗങ്ങള്‍
നിര്‍ദ്ദേശിക്കുന്നതിനുമായി
പ്രത്യേക ഗവേഷണ പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സ്റ്റേറ്റ്
ഫാമുകള്‍
ആധുനികവല്‍ക്കരിക്കുന്നതിനും
അവയുടെ ഉല്‍പ്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഫാം
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിനായി
വിദഗ്ദ്ധ സഹായത്തോടെ
ഒരു പ്രോജക്ട്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
പ്രധാനമന്ത്രി
ആവാസ് യോജന
*288.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഇ.പി.ജയരാജന്
,,
കെ. ആന്‍സലന്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷം
പ്രധാനമന്ത്രി ആവാസ്
യോജന (ഗ്രാമീണ്‍)
പ്രകാരം സംസ്ഥാനത്തിന്
എത്ര വീടുകളാണ്
അനുവദിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പി.എം.എ.വൈ.യില്‍
സംസ്ഥാനത്തിന് അര്‍ഹമായ
പരിഗണന
ലഭിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
വീടിനുള്ള
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നത്
എപ്രകാരമാണെന്ന്
വിശദമാക്കാമോ;
(ഡി)
പദ്ധതിയ്ക്കായി
നടപ്പ് സാമ്പത്തിക
വര്‍ഷം കേന്ദ്ര-സംസ്ഥാന
വിഹിതമായി എത്ര രൂപ
വീതം
അനുവദിച്ചിട്ടുണ്ട്;
(ഇ)
മുന്‍വര്‍ഷങ്ങളില്‍
ഇന്ദിര ആവാസ് യോജന
പ്രകാരം അനുവദിച്ചതില്‍
നിര്‍മ്മാണം
പൂര്‍ത്തിയാകാത്ത
ഭവനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിനായി
ഐ.എ.വൈ.ക്ക് പകരം
ആവിഷ്ക്കരിച്ച
പി.എം.എ.വൈ. പ്രകാരം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
'മേഡ്
ഇന്‍ കേരള' ബ്രാന്റ്
*289.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
കെ.സുരേഷ് കുറുപ്പ്
,,
ഒ. ആര്. കേളു
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സുഗന്ധവ്യഞ്ജനങ്ങളും
നാളികേരവുമുള്പ്പെടെ
എല്ലാ കാര്‍ഷിക
ഉല്‍പ്പന്നങ്ങള്‍ക്കുമായി
'മേഡ് ഇന്‍ കേരള' എന്ന
ബ്രാന്റ് കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കാര്‍ഷികോല്‍പ്പന്നങ്ങളുടെ
സംസ്കരണത്തിനും
മൂല്യവര്‍ദ്ധനവിനുമായി
അന്തര്‍ദേശീയ
നിലവാരത്തിലുള്ള
സാങ്കേതിക വിദ്യകള്‍
ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
സാങ്കേതിക വിദ്യകളില്‍
അധിഷ്ഠിതമായ ആധുനിക
യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിനായി
പ്രത്യേക ഫണ്ട്
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഇത്തരം
യൂണിറ്റുകളുടെ
ക്ലസ്റ്ററുകളെ
പ്രോത്സാഹിപ്പിക്കുന്നതിനായി
അഗ്രോ പാര്‍ക്കുകള്‍
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഇ)
കേരളത്തിന്റെ
തനതും പരമ്പരാഗതവും
തദ്ദേശീയവുമായ കാര്‍ഷിക
വിഭവങ്ങളില്‍ നിന്നുള്ള
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ വിപണനം
സുഗമമാക്കുന്നതിനായി
കേരള അഗ്രി ബിസിനസ്സ്
കമ്പനി രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
'ഫോര്‍
ദി പീപ്പിള്‍' പോര്‍ട്ടല്‍
*290.
ശ്രീ.കെ.സി.ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശഭരണസ്ഥാപനങ്ങളിലെ
ജീവനക്കാരുടെ
അഴിമതികളെക്കുറിച്ചും
വീഴ്ചകളെക്കുറിച്ചും
'ഫോര്‍ ദി പീപ്പിള്‍'
പോര്‍ട്ടലില്‍
കിട്ടിയിട്ടുള്ള
പരാതികളില്‍
എത്രയെണ്ണത്തിന് ഇതുവരെ
പരിഹാരം കണ്ടു;
(ബി)
തദ്ദേശഭരണസ്ഥാപനങ്ങളിലെ
ജനപ്രതിനിധികളെ
സംബന്ധിക്കുന്ന പരാതി ഈ
പോര്‍ട്ടല്‍ വഴി
നല്കുവാന് കഴിയുമോ;
ഇല്ലെങ്കില്‍ അതിനുള്ള
അവസരം കൂടി നല്‍കുമോ?
വാഹനങ്ങളിലെ
അതിപ്രകാശമുള്ള ലൈറ്റുകള്‍
*291.
ശ്രീ.മോന്‍സ്
ജോസഫ്
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന നിയമത്തില്‍,
വാഹനങ്ങളില്‍
അതിപ്രകാശമുള്ള
ലൈറ്റുകള്‍
ഉപയോഗിക്കുന്നതിന്
വ്യവസ്ഥയുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നിയമത്തില്‍
വ്യവസ്ഥയില്ലാത്ത
ലൈറ്റുകള്‍
ഉപയോഗിക്കുന്ന
വാഹനങ്ങള്‍ക്ക്
രജിസ്ട്രേഷന്
അനുവദിച്ചു
കൊടുക്കുന്നത് ഏത്
ചട്ടപ്രകാരമാണ്;
(സി)
ഇത്തരം
ലൈറ്റുകള്‍
നിര്‍മ്മാണവേളയില്‍
തന്നെ ഫിറ്റ് ചെയ്തതാണ്
എന്ന
ഒറ്റക്കാരണത്താല്‍,
പുതിയ വാഹനങ്ങള്‍ക്ക്
രജിസ്ട്രേഷന്
അനുവദിച്ചുകൊടുക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ഡി)
പഴയവാഹനങ്ങളില്‍
പ്രസ്തുത ലൈറ്റ്
ഘടിപ്പിക്കുന്നതിന്
ഫൈന്‍ ഈടാക്കുകയും
പുതിയവയ്ക്ക് ആയത്
അനുവദിച്ച്
രജിസ്ട്രേഷന്
കൊടുക്കുകയും
ചെയ്യുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇത്തരം
ലൈറ്റുകളുടെ
അതിതീവ്രമായ വെളിച്ചം
എതിരെ വരുന്ന
വാഹനങ്ങളുടെ
ഡ്രൈവര്‍മാരുടെ
കാഴ്ചമറച്ച് അപകടങ്ങള്‍
ഉണ്ടാക്കുന്നത്
തടയുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(എഫ്)
അപകടങ്ങള്‍
കുറയ്ക്കുന്നതിലേക്കായി
പ്രസ്തുത ലൈറ്റുകള്‍
ഉപയോഗിക്കുന്ന പുതിയതോ
പഴയതോ ആയ എല്ലാത്തരം
വാഹനങ്ങള്‍ക്കും അനുമതി
നിഷേധിക്കുവാനുള്ള
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ചട്ടങ്ങള്‍
ലംഘിച്ച് നിര്‍മ്മിച്ച
കെട്ടിടങ്ങള്‍
*292.
ശ്രീമതി
സി.കെ. ആശ
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണ ചട്ടങ്ങള്‍
ലംഘിച്ച് നിര്‍മ്മിച്ച
കെട്ടിടങ്ങള്‍ക്ക് പിഴ
ചുമത്തി
പ്രവര്‍ത്തനാനുമതി
നല്‍കുന്നതിനായി
ബന്ധപ്പെട്ട നിയമം
ഭേദഗതി ചെയ്യുന്ന
കാര്യം
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)
2008-ലെ
നെല്‍വയല്‍
തണ്ണീര്‍ത്തട
നിയമപ്രകാരമുള്ള
ഡാറ്റാബാങ്കിന്
വിരുദ്ധമായി ഭൂമി
തരംതിരിച്ച്
നിര്‍മ്മിച്ച
കെട്ടിടങ്ങളെ
ഇത്തരത്തില്‍ പിഴ
ഈടാക്കി
നിയമനടപടികളില്‍ നിന്ന്
ഒഴിവാക്കുന്ന കാര്യം
പരിഗണിക്കുന്നുണ്ടോ;
എങ്കില്‍ പിഴയിനത്തില്‍
എത്ര രൂപയാണ്
ഈടാക്കാനുദ്ദേശിക്കുന്നത്;
(സി)
സുരക്ഷാ
മാനദണ്ഡങ്ങള്‍ ലംഘിച്ച്
നിര്‍മ്മിച്ച
കെട്ടിടങ്ങളെ
ഇത്തരത്തില്‍
നിയമനടപടികളില്‍ നിന്ന്
ഒഴിവാക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിസ്സാര
കാരണങ്ങള്‍ കൊണ്ട്
വീടുകള്‍ക്ക് നമ്പര്‍
ലഭിക്കാത്ത അവസ്ഥ
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
അയ്യങ്കാളി
നഗര തൊഴിലുറപ്പ് പദ്ധതി
*293.
ശ്രീ.കെ.
ദാസന്
,,
ബി.സത്യന്
,,
പി.കെ. ശശി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അയ്യങ്കാളി
നഗര തൊഴിലുറപ്പ്
പദ്ധതിക്കായി നടപ്പു
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍ എത്ര കോടി
രൂപ
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിന്‍കീഴില്‍
നിലവില്‍ ഏതെല്ലാം
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
കൂടുതല്‍ പ്രവൃത്തികള്‍
ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
അയ്യങ്കാളി
നഗര തൊഴിലുറപ്പ്
പദ്ധതിയില്‍
തൊഴിലാളികളുടെ വേതനം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
നടപ്പു
സാമ്പത്തികവര്‍ഷം
പ്രസ്തുത പദ്ധതി മുഖേന
എത്ര തൊഴില്‍ ദിനങ്ങള്‍
സൃഷ്ടിച്ചിട്ടുണ്ടെന്നും
കൂടുതല്‍ തൊഴില്‍
ദിനങ്ങള്‍
സൃഷ്ടിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ?
വര്‍ദ്ധിച്ചു
വരുന്ന വാഹനാപകടങ്ങള്‍
*294.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എ. പ്രദീപ്കുമാര്‍
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016ല്‍
റോഡപകടത്തില്‍ 4300ഓളം
പേര്‍ക്ക് ജീവഹാനിയും
അരലക്ഷത്തോളം പേര്‍ക്ക്
പരിക്കേല്‍ക്കുകയും
ചെയ്ത സാഹചര്യത്തില്‍
വര്‍ദ്ധിച്ചു വരുന്ന
വാഹനാപകടങ്ങളുടെ കാരണം
അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
അശ്രദ്ധമായ
ഡ്രൈവിങ്ങും
അമിതവേഗതയും കര്‍ശനമായി
തടയാന്‍
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണ്;
(സി)
വലിയ
വാഹനങ്ങളുടെയും
സ്റ്റേജ്
കാരിയേജുകളുടെയും വേഗത
നിയന്ത്രണത്തിനായി
സ്പീഡ് ഗവര്‍ണര്‍
നിര്‍ബന്ധമാക്കിയിട്ടും
ഇത്തരം വാഹനങ്ങളുടെ
വേഗത നിയമാനുസൃത
പരിധിയിലാക്കി
നിയന്ത്രിക്കാൻ
സാധ്യമാകാതെ
പോകുന്നതെന്തുകൊണ്ടാണ്;
(ഡി)
വാഹനാപകടങ്ങള്‍
കുറയ്ക്കുന്നതിനായി
റോഡ് സുരക്ഷാ
അതോറിറ്റി, ജില്ലാ റോഡ്
സുരക്ഷാ കൗണ്‍സില്‍
എന്നിവയുടെ ഇടപെടല്‍
ഫലം കാണാതെ പോകാനുള്ള
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ?
യാത്രാ
സൗകര്യത്തിനായി
തുറമുഖവകുപ്പിന്റെ പദ്ധതികള്‍
*295.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരദേശ നഗരങ്ങളെ
ബന്ധപ്പെടുത്തി അതിവേഗ
യാത്രാ കപ്പല്‍
സര്‍വ്വീസ്
ആരംഭിക്കുന്നതിന്
നടപടിയെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഗതാഗത
സൗകര്യത്തിനായി
തുറമുഖങ്ങളുടെ
റെയില്‍-റോഡ്
കണക്ടിവിറ്റി
വികസിപ്പിക്കുന്നതിന്
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ;
വിവരിക്കുമോ;
(സി)
തുറമുഖങ്ങളില്‍
നിന്നും ദേശീയ
പാതയിലേക്കും റെയില്‍വേ
സ്റ്റേഷനുകളിലേക്കും
റോഡുകള്‍
നിര്‍മ്മിക്കുന്നതിന്
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
മഹാത്മാ
ഗാന്ധി ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
*296.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാ
ഗാന്ധി ദേശീയ ഗ്രാമീണ
തൊഴിലുറപ്പ്
പദ്ധതിയില്‍
സംസ്ഥാനത്ത് എത്രപേര്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ഇവര്‍ക്ക് നല്കുന്ന
പ്രതിദിന വേതനം
എത്രയാണെന്നും
അറിയിക്കുമോ;
(ബി)
തൊഴിലുറപ്പ്
പദ്ധതിയില്‍
തൊഴിലെടുക്കുന്നവര്ക്കുളള
വേതനം
കുടിശ്ശികയായിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഏത് മാസം മുതലുളള
തുകയാണ്
നല്കാനുളളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്ത്
തൊഴിലുറപ്പ് പദ്ധതി
പ്രകാരം ശരാശരി എത്ര
തൊഴില്‍ ദിനങ്ങളാണ്
സൃഷ്ടിക്കപ്പെടുന്നത്;
ജോലിക്ക് ശേഷം 14
ദിവസത്തിനുളളില്‍ വേതനം
നല്‍കിയില്ലെങ്കില്‍
വേതനത്തിന്റെ 0.05%
നിരക്ക് പ്രകാരം
നഷ്ടപരിഹാരം
നല്‍കണമെന്ന വ്യവസ്ഥ
പാലിക്കപ്പെടുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പദ്ധതി
പ്രചരണത്തിനും
പൂര്‍ത്തീകരണത്തിനും ഹൈടെക്
സംവിധാനം
*297.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പദ്ധതികളുടെ
പ്രചരണത്തിനും
സമയബന്ധിത
പൂര്‍ത്തീകരണത്തിനും
ഹൈടെക് സംവിധാനങ്ങള്‍
ഉപയോഗപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
അതിനായി
സോഷ്യൽ മീഡിയയും
ഇന്റര്‍നെറ്റ്
സംവിധാനവും
ഉപയോഗിക്കുന്നത് മൂലം
ഉണ്ടാകുന്ന
ഗുണദോഷവശങ്ങള്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
സര്‍വ്വീസ് രൂപീകരണം
*298.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
ടി. വി. ഇബ്രാഹിം
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ
സര്‍വ്വീസ്
രൂപീകരിക്കുന്നതിലൂടെ
ലക്ഷ്യം വയ്ക്കുന്ന
നേട്ടങ്ങള്‍
എന്തൊക്കെയാണ്;
(ബി)
തദ്ദേശസ്വയംഭരണ
സര്‍വ്വീസ്
രൂപീകരിക്കുന്നതിന്റെ
പ്രാരംഭ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് ഒരു
കമ്മീഷന് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ കമ്മിഷന്റെ
ചുമതലകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
പ്രധാനമന്ത്രിയുടെ
കൃഷി സിഞ്ചായി യോജന
*299.
ശ്രീ.കാരാട്ട്
റസാഖ്
,,
കെ.കുഞ്ഞിരാമന്
,,
മുരളി പെരുനെല്ലി
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രധാനമന്ത്രിയുടെ
കൃഷി സിഞ്ചായി യോജനയുടെ
നീര്‍ത്തട ഘടകത്തില്‍
എന്തൊക്കെ പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ബി)
ഈ
പദ്ധതി പ്രകാരം
സംസ്ഥാനത്ത് എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
വിഭാവനം
ചെയ്തിട്ടുണ്ട്;
(സി)
ഇതിനായി
ആകെ വേണ്ടി വരുന്ന
തുകയെത്രയെന്നും അതില്‍
കേന്ദ്ര സഹായമായി
ഇതുവരെ എത്ര തുക
ലഭ്യമായി എന്നും
അറിയിക്കാമോ;
(ഡി)
ജലസംരക്ഷണത്തിനും
കാര്‍ഷികോത്പാദന
വര്‍ദ്ധനവിനും ഉതകുന്ന
പ്രാദേശികമായി
അനുയോജ്യമായ ഏതൊക്കെ
പദ്ധതികള്‍ കേന്ദ്ര
സര്‍ക്കാരിന്റെ
സഹായത്തിനായി
സമര്‍പ്പിച്ചിട്ടുണ്ട്
എന്നും ഏതിനൊക്കെ
അംഗീകാരം ലഭിച്ചു
എന്നും വ്യക്തമാക്കാമോ?
വളം-കീടനാശിനി
ഉപയോഗം
*300.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വളം,
കീടനാശിനികള്‍
എന്നിവയുടെ
അനിയന്ത്രിതമായ ഉപയോഗം
കുറയ്ക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
ഇടപെടല്‍ മൂലം,
നിരോധിച്ചിട്ടുള്ള
കീടനാശിനികളുടെ ഉപയോഗം
എത്രമാത്രം
കുറയ്ക്കുന്നതിന്
സാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കര്‍ഷകര്‍ക്ക്
കുമ്മായത്തിന്റെ ലഭ്യത
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
അറിയിക്കാമോ;
(ഡി)
കുമ്മായത്തിന്
നല്‍കിവരുന്ന സബ്സിഡി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?