കടല്‍
മത്സ്യ സമ്പത്തിന്‍െറ
സംരക്ഷണം
925.
ശ്രീ.വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
കടല്‍ മത്സ്യ സമ്പത്ത്
കഴിഞ്ഞ
കാല്‍നൂറ്റാണ്ടിനിടയിലെ
ഏറ്റവും താഴ്ന്ന
നിലവാരത്തിലേയ്ക്കെത്തിയെന്ന
കേന്ദ്ര സമുദ്ര മത്സ്യ
ഗവേഷണ കേന്ദ്രത്തിന്‍െറ
പഠനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
മത്സ്യ സമ്പത്തിന്‍െറ
സംരക്ഷണത്തിനായി
എന്തൊക്കെ
ഇടപെടലുകളാണ്
നടത്തിയിട്ടുളളത്;
വിശദമാക്കാമോ;
(സി)
കാലാവസ്ഥാ
വ്യതിയാനം മത്സ്യ
സമ്പത്ത് കുറയുന്നതിന്
കാരണമാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നിലവിലുളള
നിയമങ്ങള്‍
കര്‍ശനമാക്കി
മത്സ്യത്തൊഴിലാളികളുടെ
സംരക്ഷണത്തിന് നടപടി
സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്കും
മത്സ്യത്തൊഴിലാളി
വിധവകള്‍ക്കുമുളള പ്രതിമാസ
പെന്ഷന്
926.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്കും
മത്സ്യത്തൊഴിലാളി
വിധവകള്‍ക്കും
ലഭിച്ചുകൊണ്ടിരുന്ന
പ്രതിമാസ പെന്ഷന്
വര്‍ദ്ധിപ്പിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(ബി)
ഈ
മേഖലയിലെ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
'ശുചിത്വതീരം'
പദ്ധതി
927.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍ത്തീരത്ത്
മാലിന്യങ്ങള്‍
കൊണ്ടുവന്ന് തള്ളുന്ന
പ്രവണത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തീരദേശമേഖലയെ
മാലിന്യ
മുക്തമാക്കുന്നതിനുള്ള
'ശുചിത്വതീരം' പദ്ധതി
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
പദ്ധതി
വഴി ശേഖരിക്കുന്ന
മാലിന്യത്തിന്റെ
നിര്‍മ്മാര്‍ജ്ജനവും,
കാര്യകര്ത്യത്വവും
എപ്രകാരമാണ്
നിര്‍വ്വഹിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതിയുടെ നടത്തിപ്പ്
ഏതൊക്കെ ഏജന്‍സികളെയാണ്
ഏല്പിച്ചിട്ടുള്ളത്?
ടി
എസ് കനാലില്‍ സ്ഥാപിച്ചിരുന്ന
ചീനവലകള്‍
928.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യതൊഴിലാളികള്‍
ടിഎസ് കനാലില്‍
സ്ഥാപിച്ചിരുന്നചീനവലകള്
ദേശീയ ജലപാതയുടെ
നവീകരണത്തോടനുബന്ധിച്ച്
നീക്കം ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്എത്ര
തൊഴിലാളികള്‍ക്ക്
ജീവനോപാധിയായ ചീനവലകള്‍
നഷ്ടപ്പെട്ടുവെന്ന്
വ്യക്തമാക്കുമോ;
(സി)
ചീനവലകള്‍
നഷ്ടപ്പെട്ട
മത്സ്യതൊഴിലാളികള്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്നഷ്ടപരിഹാരം
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
കടല്‍
ഭിത്തി നിര്‍മ്മാണം
929.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒഞ്ചിയം
ഗ്രാമപഞ്ചായത്തില്‍
അറക്കല്‍ ക്ഷേത്രത്തിനു
മുമ്പില്‍ കടല്‍ ഭിത്തി
നിര്‍മ്മിക്കാന്‍ എത്ര
ലക്ഷം രൂപയുടെ
പ്രവൃത്തിയാണ്
ഹാര്‍ബര്‍
എഞ്ചിനീയറിംഗിന്റെ
മേല്‍നോട്ടത്തില്‍
നടത്തിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
മഴക്കാലത്ത് പ്രദേശത്തെ
കടല്‍ഭിത്തി
തകര്‍ന്നപ്പോള്‍
പുനര്‍
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
തീരദേശ
വികസന കോര്പ്പറേഷന്
930.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍ മത്സ്യ
ബന്ധന വകുപ്പ് മുഖേന
നടപ്പിലാക്കുന്നതിന്
പ്രഖ്യാപിച്ചതും
ഭരണാനുമതിയുള്ളതുമായ
പ്രവര്‍ത്തികള്‍
ഏതെല്ലാം;
(ബി)
തീരദേശ
വികസന കോര്പ്പറേഷന്
മുഖേന കൊയിലാണ്ടി
മണ്ഡലത്തില്‍ നടന്നു
വരുന്ന പ്രവര്‍ത്തികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
തീരദേശ
വികസന കോര്‍പ്പറേഷന്റെ
ശാക്തീകരണം
931.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരദേശ വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ച
കര്‍മ്മപരിപാടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
കടല്‍ക്ഷോഭത്തില്‍
കിടപ്പാടം
നഷ്ടപ്പെട്ടവര്‍ക്കും
മത്സ്യബന്ധനത്തിനിടയില്‍
ജീവഹാനി സംഭവിച്ച
മത്സ്യത്തൊഴിലാളികളുടെ
ആശ്രിതര്‍ക്കും
ജീവതസുരക്ഷ
ഉറപ്പാക്കുന്നതിന്
പര്യാപ്തമായ
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിക്കുമോ;
വ്യക്തമാക്കുമോ?
തീരദേശ
നിയന്ത്രണ വിജ്ഞാപനം
932.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
നിയന്ത്രണ
വിജ്ഞാപനത്തില്‍
സംസ്ഥാനത്തിന് ഇളവുകള്‍
അനുവദിക്കുന്നതിന്
കേന്ദ്രത്തെ
സമീപിച്ചിട്ടുണ്ടോ;
(ബി)
ഇളവുകള്‍
നേടിയെടുക്കുന്നതിന്
ഏന്തെല്ലാം ഇടപെടലുകള്‍
നടത്തിയിട്ടുണ്ട്;
(സി)
കേന്ദ്രത്തിന്റെ
പ്രതികരണം
ലഭ്യമായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കടലോര
മത്സ്യബന്ധനത്തിന്
അടിസ്ഥാനസൗകര്യങ്ങള്‍
933.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലോര
മത്സ്യബന്ധനത്തിന്
എന്തൊക്കെ അടിസ്ഥാന
സൗകര്യങ്ങളാണ് ഈ
സര്‍ക്കാരിന്റെകാലത്ത്
ലഭ്യമാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
മദ്ധ്യവര്‍ത്തികളുടെ
ചൂഷണത്തില്‍നിന്നും
മത്സ്യത്തൊഴിലാളികളെ
മോചിപ്പിക്കുന്നതിനും
പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ
മത്സ്യബന്ധന
ഉപകരണങ്ങളുടെ
ഉടമസ്ഥരാക്കുന്നതിനും
ഏതെങ്കിലും പദ്ധതി
നിലവിലുണ്ടോ;
(സി)
ഇതിനായി
എത്ര തുക ബഡ്ജറ്റില്‍
വിലയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മല്‍സ്യ
ടൂറിസം വികസനവും സമുദ്ര
ശാസ്ത്ര ഗവേഷണവും
934.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മല്‍സ്യ
ടൂറിസം വികസനവും സമുദ്ര
ശാസ്ത്ര ഗവേഷണവും
ലക്ഷ്യമിട്ട്
പുതുവെെപ്പിന്
ഓഷ്യനേറിയവും മറെെന്‍
ബയോളിജിക്കല്‍
റിസര്‍ച്ച് സ്റ്റേഷനും
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏത് വരെയായി
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതിന്
മലിനീകരണ നിയന്ത്രണ
ബോര്‍ഡിന്റെയും
തദ്ദേശസ്വയം ഭരണ
സ്ഥാപനത്തിന്റെയും
അനുമതി
ലഭിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച പരിസ്ഥിതി
ആഘാത പഠനം
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
ഈ
പദ്ധതിക്കായി
ബഡ്ജറ്റില്‍ എത്ര തുക
വിലയിരിത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സംയോജിത
മല്‍സ്യബന്ധന വികസന പദ്ധതി
935.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മല്‍സ്യഫെഡില്‍
അംഗങ്ങളായ പ്രാഥമിക
സഹകരണ സംഘങ്ങളിലെ
മല്‍സ്യതൊഴിലാളികള്‍ക്ക്
മല്‍സ്യ വിപണന
സൗകര്യങ്ങള്‍
വിപുലമാക്കുന്നതിന്
ആവശ്യമായ വായ്പാ
സൗകര്യങ്ങള്‍ നല്കുന്ന
സംയോജിത മല്‍സ്യബന്ധന
വികസന പദ്ധതി പ്രകാരം
എത്ര മല്‍സ്യ
തൊഴിലാളികള്‍ക്ക്
പദ്ധതിയുടെ ആനുകൂല്യം
ലഭിച്ചു എന്ന്
വിശദമാക്കാമോ; ഇതിനായി
എത്ര തുക
ചെലവാക്കിയിട്ടുണ്ടന്ന്
വ്യക്തമാക്കാമോ?
തീരസുരക്ഷ
936.
ശ്രീ.ബി.സത്യന്
,,
എം. മുകേഷ്
,,
എം. നൗഷാദ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
നിര്‍ദ്ദേശത്തെ
തുടര്‍ന്ന്
തീരസുരക്ഷയുടെ ഭാഗമായി
സംസ്ഥാനത്തെ
മത്സ്യബന്ധന
ബോട്ടുകള്‍ക്ക്
പ്രത്യേക നിറം മാറ്റം
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുള്ള ഫിഷിങ്
ബോട്ടുകളുടെ എണ്ണം
എത്രയാണെന്നും അതില്‍
എത്ര എണ്ണം ഇതിനകം നിറം
മാറ്റിയിട്ടുണ്ടെന്നും
വിശദമാക്കുമോ;
(സി)
ബോട്ടുകളുടെ
നിറം മാറ്റുന്നതിനായി
കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകള്‍
എന്തെങ്കിലും ധനസഹായം
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
പെലാജില്
നെറ്റുകള്‍
937.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്‍െറ
മത്സ്യ സമ്പത്ത് ഓരോ
വര്‍ഷവും കുറഞ്ഞു
വരുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാലാവസ്ഥാ
വ്യതിയാനത്തിനുപരി
അശാസ്ത്രീയമായ
മത്സ്യബന്ധനമാണ്
പ്രസ്തുത കുറവിന്
പ്രധാന കാരണമെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
പെലാജില്
നെറ്റുകള്‍
ഉപയോഗിച്ചുള്ള
മത്സ്യബന്ധനം നിയമം
മൂലം
നിരോധിച്ചിട്ടുള്ളതാണോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പെലാജില് നെറ്റുകള്‍
ഉപയോഗിച്ച് ചെറു
മത്സ്യങ്ങള്‍
ഉള്‍പ്പെടെ
പിടിച്ചെടുക്കുന്നതാണ്
മത്സ്യ സമ്പത്തിനെ
പ്രതികൂലമായി
ബാധിക്കുന്നതെന്ന
കാര്യംപരിശോധിച്ചിട്ടുണ്ടോ;
(ഇ)
കേരളത്തില്‍
മൂവായിരത്തോളം
ബോട്ടുകള്‍ പെലാജില്
നെറ്റുകള്‍ ഉപയോഗിച്ച്
മത്സ്യബന്ധനം
നടത്തുന്നതായ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
എങ്കില്‍
ഇത്തരം അശാസ്ത്രീയമായ
മത്സ്യബന്ധനം
തടയുന്നതിന് എന്തൊക്കെ
നടപടികള്‍
കെെക്കൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
തീരമൈത്രി
സൂപ്പര്‍മാര്‍ക്കറ്റുകള്‍
938.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.കുഞ്ഞിരാമന്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ്
വകുപ്പിന് കീഴില്‍
'തീരമൈത്രി'
സൂപ്പര്‍മാര്‍ക്കറ്റുകള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
പ്രസ്തുത
സൂപ്പര്‍മാര്‍ക്കറ്റുകളില്‍
സാധന സാമഗ്രികളുടെ
വിലനിരക്ക്
എപ്രകാരമാണെന്ന്
വ്യക്തമാക്കാമോ;
(സി)
'തീരമൈത്രി'
സൂപ്പര്‍മാര്‍ക്കറ്റുകളില്‍
സാധനങ്ങള്‍ സബ്സിഡി
നിരക്കില്‍ സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷനില്‍
നിന്നും
അനുവദിക്കണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
സബ്സിഡി നിരക്കിൽ മണ്ണെണ്ണ
939.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
മത്സ്യബന്ധന
ആവശ്യത്തിനായി
പ്രതിമാസം എത്ര
ലിറ്റര്‍ മണ്ണെണ്ണ
സബ്സിഡി നിരക്കില്‍
നല്‍കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
പൊതുമേഖലാ ഓയില്‍
കമ്പനികളില്‍ നിന്നും
മണ്ണെണ്ണ നേരിട്ട്
ലഭ്യമാക്കി
മത്സ്യത്തൊഴിലാളികള്‍ക്ക്
വിതരണം ചെയ്യുന്നതിന്
പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഇതിനായി
എത്ര തുക ചെലവ്
വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
ഉള്‍നാടന്‍
മത്സ്യകൃഷി വ്യാപിപ്പിക്കാന്‍
നടപടി
940.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍
ഉള്‍നാടന്‍ മത്സ്യകൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
മത്സ്യഫെഡ് ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നൽകാമോ;
(ബി)
മണ്ഡലത്തിലെ
കുളങ്ങളിലും
വെള്ളക്കെട്ടുകളിലും
മത്സ്യകൃഷി
ചെയ്യുന്നതിന് വേണ്ട
വിദഗ്ധ ഉപദേശങ്ങളും
സഹായങ്ങളും
കര്‍ഷകര്‍ക്ക്
ലഭ്യമാകാന്‍
സമീപിയ്ക്കേണ്ട
ഉദ്യോഗസ്ഥന്റെ പേരും
ഔദ്യോഗിക വിലാസവും
ലഭ്യമാക്കാമോ;
(സി)
ഉള്‍നാടന്‍
മത്സ്യകൃഷി
പ്രോത്സാഹനത്തിന്
കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
മത്സ്യഫെഡ് മുഖേന
നല്കി വരുന്നത്;
വിശദാംശം നൽകാമോ?
ഉള്‍നാടന്‍
മത്സ്യബന്ധനം
941.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
മത്സ്യബന്ധനത്തില്‍
ഏര്‍പ്പെട്ടിരിക്കുന്ന
മത്സ്യത്തൊഴിലാളികലുടെ
ഏകദേശ കണക്ക് നല്‍കുമോ;
(ബി)
ഉള്‍നാടന്‍
മത്സ്യസമ്പത്തിലുണ്ടായിട്ടുളള
കുറവ് ഇവരുടെ
ഉപജീവനത്തെ ദോഷകരമായി
ബാധിച്ചിട്ടുണ്ടെന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പൊതുജലാശയങ്ങളില്‍
മത്സ്യകൃഷി
വ്യാപിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഉള്‍നാടന്‍
മത്സ്യത്തൊഴിലാളികളെയും
മത്സ്യകൃഷി
നടത്തുന്നവരെയും
പ്രത്യേകമായി
സഹായിക്കുന്ന
തരത്തിലുളള പദ്ധതികള്‍
ആസൂത്രണം ചെയ്ത്
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പുതിയങ്ങാടി
ഫിഷിംഗ് ഹാര്‍ബര്‍
942.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പുതിയങ്ങാടി
ഫിഷിംഗ് ഹാര്‍ബര്‍
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
സി.ഡബ്ള്യു.പി.ആര്.എസ്
നെ ചുമതലപ്പെടുത്തിയ
മാതൃകാപഠന
റിപ്പോര്‍ട്ട്
എപ്പോഴേക്ക്
ലഭ്യമാക്കാന്‍ കഴിയും;
(സി)
ഹാര്‍ബറിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
എപ്പോഴേക്ക്
ആരംഭിക്കാന്‍ കഴിയും;
ഇതിന്റെ
നിര്‍മ്മാണത്തിന്
ആവശ്യമായ തുക
വകയിരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
മത്സ്യബന്ധന
മേഖലയുടെ ആധുനികവല്‍ക്കരണം
943.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
മേഖലയുടെ
ആധുനികവല്‍ക്കരണത്തിന്റെ
ആവശ്യകത ഗൗരവമായി
കാണുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പരമ്പരാഗത മത്സ്യബന്ധന
വള്ളങ്ങളുടെ
യന്ത്രവല്‍ക്കരണം,
നാടന്‍ മത്സ്യബന്ധന
വള്ളങ്ങളുടെ
ആധുനികവല്‍ക്കരണം
എന്നിവയ്ക്കായി
വാര്‍ഷിക പദ്ധതിയില്‍
തുക
നീക്കിവച്ചിട്ടുണ്ടോ;
വിശദമാക്കുമോ ?
മത്സ്യബന്ധന
തുറമുഖങ്ങളുടെ വികസന
പ്രവൃത്തികള്‍
944.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
തുറമുഖങ്ങളില്‍
നടക്കുന്ന വികസന
പ്രവൃത്തികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പതിമൂന്ന് മത്സ്യബന്ധന
തുറമുഖങ്ങളുടെയും,
മൂന്ന് ഫിഷ് ലാൻഡിംഗ്
സെന്ററുകളുടെയും
പര്യവേഷണ വിവരങ്ങള്‍
ലഭ്യമാക്കുമോ?
മത്സ്യബന്ധന
തൊഴിലാളികളുടെ സുരക്ഷ
945.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
തൊഴിലാളികള്‍ക്കുനേരെ
കോസ്റ്റ്ഗാര്‍ഡ്
വെടിവെച്ച സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
അന്വേഷണം
നടത്തിയിട്ടുണ്ടെങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
മത്സ്യബന്ധന
തൊഴിലാളികളുടെ സുരക്ഷ
ഉറപ്പുവരുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പാണ്ഡ്യാലക്കടവ്
പാലം
946.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ വലിയപറമ്പ്
പഞ്ചായത്തിനെ കണ്ണൂര്‍
ജില്ലയിലെ
രാമന്തളിയുമായി
ബന്ധിപ്പിച്ച്
പാണ്ഡ്യാലക്കടവില്‍
പാലം
നിര്‍മ്മിക്കാനുള്ള
നടപടി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
എല്‍.ഡി.എഫ്
സര്‍ക്കാര്‍ കാലത്ത്,
നബാര്‍ഡ് മുഖേന എ.എസ്.
ലഭിച്ച ഇൗ പ്രവൃത്തി
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
പ്രവൃത്തി നടപ്പില്‍
വന്നാല്‍ ദ്വീപ്
പഞ്ചായത്തായ
വലിയപറമ്പിലെ ജനങ്ങളുടെ
യാത്രാക്ലേശം
പൂര്‍ണ്ണമായും
പരിഹരിക്കപ്പെടും എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
തീരദേശനിയന്ത്രണ
നിയമത്തിലെ വ്യവസ്ഥകള്‍
947.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
നിയന്ത്രണ നിയമത്തിലെ
ചില വ്യവസ്ഥകള്‍ മൂലം
തീരപ്രദേശത്തുള്ളവര്‍ക്ക്
ഭവന നിര്‍മ്മാണത്തിനും
മറ്റു നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കും
പ്രയാസം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ
ഇത്പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളി
ക്ഷേമം
948.
ശ്രീ.ഹൈബി
ഈഡന്
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
ക്ഷേമത്തിനായി
നടപ്പിലാക്കുന്ന
ഏതെങ്കിലും
പദ്ധതികള്‍ക്ക്
കേന്ദ്രവിഹിതം
കുറച്ചിട്ടുണ്ടോ;
എങ്കില്‍
വിശദീകരിക്കുമോ;
(ബി)
കഴിഞ്ഞ
രണ്ടുവര്‍ഷം സംസ്ഥാനം
ആവശ്യപ്പെട്ട തുകയില്‍
എത്ര രൂപയാണ്
കേന്ദ്രവിഹിതമായി
ലഭിച്ചത്;
(സി)
സംസ്ഥാനത്തെ
മത്സ്യമേഖലയെ കേന്ദ്രം
അവഗണിക്കുന്നതായ പരാതി
പരിഹരിക്കുവാന്‍ എന്തു
നടപടിയാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളി
ഇന്‍ഷ്വറന്‍സ്
949.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷം
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
ഇന്‍ഷ്വറന്‍സിനായി എത്ര
തുകയാണ്
വകയിരുത്തിയിരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
മത്സ്യത്തൊഴിലാളികളുടെ
ഇന്‍ഷ്വറന്‍സിനായി എത്ര
തുകയാണ്
വേണ്ടിവരുന്നതെന്ന്
വ്യക്തമാക്കാമോ?
പ്രകൃതിക്ഷോഭത്തിന്
ഇരയായ
മത്സ്യത്തൊഴിലാളികള്‍ക്ക്
സാമ്പത്തിക സഹായം
950.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
പ്രകൃതിക്ഷോഭത്തിന്
ഇരയായ
മത്സ്യത്തൊഴിലാളികള്‍ക്ക്
സാമ്പത്തിക സഹായം
അനുവദിച്ചിട്ടുണ്ടോ;
എങ്കിൽ എത്രയെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
പ്രകൃതിക്ഷോഭത്തിന്
ഇരയാകുന്ന
മത്സ്യത്തൊഴിലാളികള്‍
951.
ശ്രീ.അടൂര്‍
പ്രകാശ്
,,
പി.ടി. തോമസ്
,,
വി.പി.സജീന്ദ്രന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭത്തിന്
ഇരയാകുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
അടിയന്തര ധനസഹായ
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;ഭരണതലത്തില്‍
(ബി)
എത്ര
രൂപ വരെയാണ് ധനസഹായമായി
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടപ്പില്‍
വരുത്തുന്നതിന്
ഏര്‍പ്പെടുത്തിയ
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ?
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
സ്ഥലമെടുപ്പ് നടപടികള്‍
952.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നിയോജക മണ്ഡലത്തിലെ
ചെല്ലാനം മിനി ഫിഷിങ്ങ്
ഹാര്‍ബറിലേക്കുള്ള
റോഡിന്റെയും
അനുബന്ധഘടകങ്ങളുടെയും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
സ്ഥലമെടുപ്പ്
സംബന്ധിച്ച
വിജ്ഞാപനത്തിന്റെ
കാലാവധി എന്നാണ്
അവസാനിക്കുന്നത്;
(ബി)
പ്രസ്തുത
കാലാവധിക്കുള്ളില്‍
സ്ഥലമെടുപ്പ് നടപടികള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമോ;
(സി)
സ്ഥലമെടുപ്പ് നടപടികള്‍
പൂര്‍ത്തീകരിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ഡി)
വിജ്ഞാപനം
എന്നാണ്
പുറപ്പെടുവിച്ചിരുന്നത്;
(ഇ)
വിജ്ഞാപനത്തിന്റെ
കാലാവധി
അവസാനിച്ചിട്ടുണ്ടെങ്കില്
പുനര്വിജ്ഞാപനത്തിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
വടകര
സാന്റ് ബാഗ്സ്
953.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടകര
സാന്റ് ബാഗ്സില്‍
ഹാര്‍ബര്‍
എബിനീയറിംഗിങ്ങിന്റെ
നേതൃത്വത്തില്‍
നടത്തുന്ന
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര രൂപയുടെ
പ്രവൃത്തിയാണ് അവിടെ
നടപ്പാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
തീരദേശ
റോഡ് നവീകരണ പദ്ധതി
954.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
ഇപ്പോള്‍ തീരദേശ റോഡ്
നവീകരണ പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വക്കം,
ചെറുന്നീയൂര്‍,
മണമ്പൂര്‍
ഗ്രാമപഞ്ചായത്തുകളിലായി
വരുന്ന ഏതെല്ലാം
റോഡുകള്‍ പ്രസ്തുത റോഡ്
നവീകരണ
പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേയ്ക്ക്
ആരംഭിക്കാനാണ്
തീരുമാനമെടുത്തിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ഹാര്‍ബര്‍
എഞ്ചിനീയറിംഗിനു കീഴില്‍
അനുവദിച്ച റോഡുകൾ
955.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്ശേഷം ഹാര്‍ബര്‍
എഞ്ചിനീയറിംഗിനു
കീഴില്‍ അനുവദിച്ച
പുതിയ റോഡുകളുടെ കണക്ക്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
അസംബ്ലി
നിയോജകമണ്ഡലത്തില്‍
ഹാര്‍ബര്‍
എഞ്ചിനീയറിംഗിനു
കീഴില്‍ പുതിയ റോഡുകള്‍
നിര്‍മ്മിക്കാന്‍
പ്രൊപ്പോസല്‍
കിട്ടിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
റോഡുകളാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ റോഡുകളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഭരണാനുമതി എപ്പോള്‍
നല്‍കുമെന്ന്
വ്യക്തമാക്കാമോ?
മറ്റു
സംസ്ഥാനങ്ങളില്‍ കശുമാവിന്
കൃഷി നടത്താന്‍ നടപടി
956.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടണ്ടി
ലഭ്യത
ഉറപ്പാക്കുന്നതിനായി
മറ്റു സംസ്ഥാനങ്ങളില്‍
കശുമാവിന് കൃഷി
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച്
ഏതെങ്കിലും
സംസ്ഥാനവുമായി ഇതിനകം
ധാരണയായിട്ടുണ്ടോ;
എങ്കില്‍ ഏതു
സംസ്ഥാനവുമായി;
(സി)
എത്ര
ഹെക്ടര്‍ സ്ഥലത്താണ് ഈ
വിധം കൃഷി ഇറക്കാന്‍
ഉദ്ദേശിക്കുന്നത്;
എന്തുകൊണ്ടാണ്
സംസ്ഥാനത്തിനുപുറത്ത് ഈ
കൃഷി ഇറക്കാന്‍
തീരുമാനിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിനായി എത്ര തുക
വിനിയോഗിക്കുാനാണ്
ഉദ്ദേശിക്കുന്നത്; ഈ
പദ്ധതികൊണ്ട്
പ്രധാനമായും
ലക്ഷ്യംവെക്കുന്ന
നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ;
(ഇ)
പ്രസ്തുത
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
കശുമാവ്
കൃഷി
957.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര ഹെക്ടര്‍
സ്ഥലത്താണ് ഇപ്പോള്‍
കശുമാവ്
കൃഷിചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒരു
വര്‍ഷം എത്ര ടണ്‍
കശുവണ്ടിയാണ്
സംസ്ഥാനത്ത്
ഉദ്പ്പാദിപ്പിക്കുന്നത്;
(സി)
കശുവണ്ടിവികസന
കോര്‍പ്പറേഷന്റെയും
കാപെക്സിന്റെയും
ഫാക്ടറികള്‍ ഒരു വര്‍ഷം
പ്രവര്‍ത്തിക്കുവാന്‍
എത്ര ടണ്‍ കശുവണ്ടി
ആവശ്യമുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തിന്
പുറത്ത് കശുമാവ്
കൃഷിക്കായി സ്ഥലം
പാട്ടത്തിന്
എടുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
കശുമാവു
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
958.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഷ്യൂ
കോര്പ്പറേഷന്
ഫാക്ടറികള്‍
തുറന്നതുമൂലം എത്ര
തൊഴിലാളികള്‍ക്ക്
പ്രയോജനം ലഭ്യമായി
എന്ന് വ്യക്തമാക്കാമോ;
(ബി)
കശുവണ്ടിയുടെ
ലഭ്യത
ഉറപ്പുവരുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
കശുമാവു
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിക്കുമോയെന്ന്
വ്യക്തമാക്കാമേ?
കശുവണ്ടി
ഫാക്ടറികള്‍
959.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടഞ്ഞുകിടന്ന
കശുവണ്ടി ഫാക്ടറികള്‍
തുറന്നു
പ്രവര്‍ത്തിപ്പിക്കാന്‍
കൈക്കൊണ്ട നടപടികള്‍
വിശദമാക്കുമോ;
(ബി)
തോട്ടണ്ടിയുടെ
സമാഹരണത്തിനായി
ദീര്‍ഘകാലാടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
കശുവണ്ടി ഫാക്ടറികള്‍
തുറന്നു
പ്രവര്‍ത്തിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വെളിപ്പെടുത്തുമോ ?
കശുവണ്ടി
വ്യവസായത്തെ
സംരക്ഷിക്കുന്നതിന് നടപടി
960.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇറക്കുമതി
തോട്ടണ്ടിക്കുമേല്
കേന്ദ്ര ഗവണ്മെന്റ്
ചുമത്തിയിട്ടുള്ള
ഇറക്കുമതി ചുങ്കം
എത്രയാണെന്ന്
വ്യക്തമാക്കുമോ; ഈ
ഇറക്കുമതി ചുങ്കം
കശുവണ്ടി വ്യവസായത്തെ
പ്രതികൂലമായി
ബാധിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇറക്കുമതി
ചുങ്കത്തിലുണ്ടായ
വര്‍ദ്ധനവ്
ഒഴിവാക്കണമെന്നാവശ്യപ്പെട്ട്
സംസ്ഥാന ഗവണ്മെന്റ്
കേന്ദ്ര സര്‍ക്കാരിന്
നിവേദനം
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കേരളത്തിലെ
കശുവണ്ടി വ്യവസായത്തെ
സംരക്ഷിക്കുന്നതിന്
അനുയോജ്യ കാലാവസ്ഥയുള്ള
ഇതര സംസ്ഥാനങ്ങളില്‍
കശുമാവ് കൃഷി
വ്യാപിപ്പിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
തോട്ടണ്ടിയുടെ
ദൗര്‍ലഭ്യം
961.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടണ്ടിയുടെ
ദൗര്‍ലഭ്യമാണ് കശുവണ്ടി
വ്യവസായം നേരിടുന്ന
ഏറ്റവും വലിയ പ്രശ്നം
എന്നത് തിരിച്ചറിഞ്ഞ്
തോട്ടണ്ടി ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
ശ്രമങ്ങള്‍ നടത്തുമോ;
വിശദമാക്കുമോ;
(ബി)
തോട്ടണ്ടിയുടെ
വില വര്‍ദ്ധനവിന്
ആധാരമായ കാരണങ്ങള്‍
വിശദമാക്കുമോ;
(സി)
കേന്ദ്ര
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ
ഇറക്കുമതിച്ചുങ്കം മൂലം
തോട്ടണ്ടിയുടെ വില
വന്‍തോതില്‍
വര്ദ്ധിക്കാനിടയായിട്ടുണ്ടോയെന്നും
എങ്കിൽ ഇതിന്റെ
പ്രത്യാഘാതങ്ങളും
വ്യക്തമാക്കുമോ ?