ഡിജിറ്റല്‍
പാഠപുസ്തകങ്ങള്‍
774.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍
ഭാരമേറിയ
പാഠപുസ്തകങ്ങള്‍ ദിനവും
സ്കൂളില്‍ കൊണ്ടു
പോകുന്നതു മൂലം
അവ൪ക്കുണ്ടാകുന്ന
ആരോഗ്യ പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രശ്നം
പരിഹരിക്കുന്നതിന്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രശ്നപരിഹാരമെന്ന
നിലയില്‍ 'ഡിജിറ്റല്‍
പാഠപുസ്തകം' എന്ന
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
ഹയര്‍ സെക്കന്ററി കോഴ്സുകള്‍
775.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപ്പുഴ
നിയോജക മണ്ഡലത്തില്‍
ഹയര്‍ സെക്കണ്ടറി
കോഴ്സുകള്‍ നിലവിലുള്ള
സര്‍ക്കാര്‍/എയ്ഡഡ്
സ്ക്കൂളുകള്‍
ഏതൊക്കെയാണെന്നും,
പ്രസ്തുത
സ്ക്കൂളുകളില്‍ ഓരോ
കോഴ്സിലും എത്ര
കുട്ടികള്‍
പഠിക്കുന്നുണ്ടെന്നും,
എത്ര സീറ്റുകള്‍
അനുവദിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ;
(ബി)
മണ്ഡലത്തില്‍
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി കോഴ്സുകള്‍
നിലവിലുള്ള
സ്ക്കൂളുകള്‍
ഏതൊക്കെയാണെന്നും, ഓരോ
സ്ക്കൂളിലും നിലവിലുള്ള
കോഴ്സുകള്‍,
അനുവദിച്ചിട്ടുള്ള
സീറ്റുകളുടെ എണ്ണം,
ഇപ്പോഴുള്ള കുട്ടികളുടെ
എണ്ണം എന്നിവയും
അറിയിക്കാമോ?
ഹൈടെക്ക് ക്ലാസുകള്‍
776.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ലെ പുതുക്കിയ ബഡ്ജറ്റ്
പ്രസംഗത്തിന്റെ 90-ാം
ഖണ്ഡികയില്‍ 8 മുതല്‍
12 വരെയുള്ള ക്ലാസുകള്‍
ഹൈടെക്ക് ആക്കുമെന്ന്
പ്രഖ്യാപിച്ചതിന്പ്രകാരമുള്ള
നടപടികള്‍ എന്ന് മുതല്‍
തുടങ്ങുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
ആദ്യ
ഘട്ടത്തില്‍ ഓരോ
മണ്ഡലത്തിലേയും എത്ര
വീതം സ്കൂളുകളെയാണ്
തെരഞ്ഞെടുക്കുന്നത് ;
ഇതിന്റെ മാനദണ്ഡം
എന്താണ്; വിശദവിവരം
നല്‍കുമോ?
പാഠപുസ്തക വിതരണത്തിലെ
കാലതാമസം
777.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
അനില്‍ അക്കര
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സര്‍ക്കാര്‍
സ്ക്കുളുകളില്‍
പാഠപുസ്തക വിതരണം
വൈകിയെന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാഠപുസ്തകം
കൃത്യസമയത്ത് വിതരണം
ചെയ്യാന്‍
കഴിയാത്തതിനുള്ള
കാരണങ്ങള്‍
വിശദമാക്കാമോ;
(സി)
പാഠപുസ്തകം
കൃത്യസമയത്തു വിതരണം
ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
വിദ്യാലയങ്ങളില്‍ ഹൈ-ടെക്
സൗകര്യങ്ങള്‍
778.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
വിദ്യാലയങ്ങളെ ഹൈ-ടെക്
ആക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ എന്തെന്ന്
വിശദമാക്കുമോ;
(ബി)
ഹൈ-ടെക്
ആക്കുന്നതിന്റെ
ഭാഗമായി എന്തെല്ലാം
സൗകര്യങ്ങളാണ്
വിദ്യാലയങ്ങളില്‍
നടപ്പില്‍ വരുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വിദ്യാഭ്യാസവകുപ്പില്പാര്ടൈം
ജീവനക്കാരന്റെ ശമ്പളപരിഷ്കരണം
779.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍
ശമ്പളപരിഷ്കരണം
നടപ്പിലാക്കിയപ്പോള്‍
പാര്‍ടൈം
ജീവനക്കാര്‍ക്കും ഇത്
ബാധകമാക്കി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ
(ബി)
വിദ്യാഭ്യാസ
വകുപ്പില്‍ പാലാ ഡി.ഇ.ഒ
യുടെ കീഴിലുള്ള
ടെക്സ്റ്റ് ബൂക്ക്
ഡിപ്പോയിലെ പാര്‍ട്ട്
ടൈം ജീവനക്കാരനായിരുന്ന
കൃഷ്ണന്‍കുട്ടി
നായര്‍ക്ക് പുതിയ ശമ്പള
പരിഷ്കരണ
അടിസ്ഥാനത്തിലുളള
പെന്‍ഷനും മറ്റ്
ആനുകൂല്യങ്ങളും
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
"സമഗ്രവിദ്യാഭ്യാസ
പദ്ധതി "
780.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
"സമഗ്രവിദ്യാഭ്യാസ
പദ്ധതി "യുടെ
നടത്തിപ്പിനായി
എന്തെല്ലാം നൂതനമായ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍ "
സമഗ്രവിദ്യാഭ്യാസ
പദ്ധതി"പ്രകാരം
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നാളിതുവരെ നടപ്പിലാക്കി
എന്ന് വിശദമാക്കാമോ;
(സി)
"സമഗ്രവിദ്യാഭ്യാസ
പദ്ധതി"യുടെ സുഗമമായ
നടത്തിപ്പിനായി എത്ര
തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
എ.എസ്.എം.എം.
ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ
മാനേജ്മെന്റ് തര്‍ക്കം
781.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
എ.എസ്.എം.എം. ഹയര്‍
സെക്കണ്ടറി സ്കൂളിന്റെ
മാനേജ്മെന്റ് തര്‍ക്കം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂള്‍ സര്‍ക്കാര്‍
ഏറ്റെടുത്ത്
നടത്തണമെന്ന് പി.ടി.എ.
സമര്‍പ്പിച്ച
അപേക്ഷയില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
മാനേജ്മെന്റ്
തര്‍ക്കത്തെ തുടര്‍ന്ന്
സ്തംഭനാവസ്ഥയിലായ
സ്കൂളിന്റെ ഭൗതിക
സാഹചര്യം
മെച്ചപ്പെടുത്താന്‍
പി.ടി.എ. യ്ക്ക്
സര്‍ക്കാര്‍ ധനസഹായം
നല്‍കുന്നതിന് നിയമ
തടസ്സമുണ്ടോ യെന്ന്
വിശദമാക്കാമോ?
എൽ.പി.എസ്.എ.
റാങ്ക് ലിസ്റ്റില്‍ നിന്നുള്ള
നിയമനം
782.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍ പാലക്കാട്
ജില്ലയില്‍ നിലവില്‍
വന്നഎൽ.പി.എസ്.എ.
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേരെ
നിയമിച്ചു
എന്നറിയിക്കാമോ;
ഇവരുടെ റൊട്ടേഷൻ
തിരിച്ചുള്ള കണക്ക്
അറിയിക്കാമോ;
(ബി)
എത്ര
എൻ.ജെ.ഡി. ഒഴിവുകള്‍
നിലവിലുണ്ട്; ആയത്
പി.എസ്.സി-ക്ക്
റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ;
(സി)
2016
മാര്‍ച്ച് 31 വരെയുള്ള
വേക്കന്‍സികള്‍
എത്രയെന്ന്
അറിയിക്കാമോ; ഇവ
പി.എസ്.സി-ക്ക്
റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി
റിപ്പോർട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
കെ.എസ്.ടി.എ.യുടെ
അവകാശ പത്രിക
783.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
ഗവണ്മെന്റ്
അധികാരത്തില്‍ വന്ന
ശേഷം കെ.എസ്.ടി.എ. എന്ന
അധ്യാപക സംഘടന നടത്തിയ
യാത്രക്കൊടുവില്‍
അവരുടെ അവകാശ പത്രിക
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടായിരുന്നോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
അതില്‍ ഉന്നയിച്ചിരുന്ന
ആവശ്യങ്ങളെന്തെല്ലാമായിരുന്നുവെന്നും
പ്രസ്തുത ആവശ്യങ്ങള്‍
പരിശോധിച്ചിരുന്നോ
എന്നും ആവശ്യത്തിലെ
എത്ര കാര്യങ്ങളില്‍
തീരുമാനം
കെെക്കൊണ്ടുവെന്നും
വിശദവിവരം നല്‍കുമോ;
(സി)
സര്‍ക്കാരിതര
സ്കൂളുകളെ സംബന്ധിച്ച
ആവശ്യത്തിന്മേല് ഉള്ള
നിലപാട് എന്താണെന്ന്
അറിയിക്കുമോ?
ഒരു
മണ്ഡലത്തില്‍ ഒരു
അന്താരാഷ്ട്ര നിലവാരമുള്ള
സ്ക്കൂള്
784.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബഡ്ജറ്റ് പ്രസംഗത്തില്‍
പറഞ്ഞ 'ഒരു
മണ്ഡലത്തില്‍ ഒരു
അന്താരാഷ്ട്ര
നിലവാരമുള്ള സ്ക്കൂള്'
എന്ന പദ്ധതിയുടെ
പ്രാരംഭ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
ആരാണ്
ഇതിന്റെ നിര്‍വ്വഹണ
ഉദ്യോഗസ്ഥന്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
ഇതിന്റ
ഫണ്ട് സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ?
എസ്.എസ്.എല്‍.സി
ബുക്കുകളിലെ തെറ്റ്
785.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി
ബുക്കുകളിലെ തെറ്റ്
തിരുത്തുന്നതുമായി
ബന്ധപ്പെട്ട് കഴിഞ്ഞ
അഞ്ചു വര്‍ഷം ഓരോ
ജില്ലയില്‍ നിന്നും
ലഭിച്ച അപേക്ഷകളുടെ
എണ്ണം
വര്‍ഷാടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ ;
(ബി)
രണ്ടു
വര്‍ഷം കഴിഞ്ഞിട്ടും
തെറ്റു തിരുത്തി
നല്‍കാത്ത എത്ര
അപേക്ഷകളുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കുമോ?
പൊതു
വിദ്യാഭ്യാസ മേഖലയിലെ
പരാതികള്‍ തീര്‍പ്പാക്കുന്നത്
സംബന്ധിച്ച്
786.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ മേഖലയിലെ
പ്രൈമറി,സെക്കണ്ടറി,ഹയര്‍
സെക്കണ്ടറി
വിഭാഗങ്ങളില്‍ നിന്നു
ലഭിക്കുന്ന പരാതികളില്‍
സമയബന്ധിതമായി നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോ;
സമയബന്ധിതമായി നടപടി
തീര്‍പ്പാക്കാത്ത
ഉദ്യോഗസ്ഥരുടെ മേല്‍
അച്ചടക്കനടപടി
സ്വീകരിക്കുമോ;
(ബി)
ഉപജില്ല,
വിദ്യാഭ്യാസ ജില്ല,
റവന്യൂ ജില്ല, ഡി.പി.ഐ
ഓഫീസുകളില്‍ ഇപ്പോള്‍
കെട്ടിക്കിടക്കുന്ന
ഫയലുകളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
സമയബന്ധിതമായി
ഫയലുകള്‍
തീര്‍പ്പാക്കാത്ത
ഓഫീസര്‍മാര്‍, മറ്റ്
ഉദ്യോഗസ്ഥര്‍
എന്നിവരെക്കുറിച്ച്
വിദ്യാഭ്യാസ വകുപ്പില്‍
വ്യക്തമായ വിവരങ്ങള്‍
ഉണ്ടോ; ഉണ്ടെങ്കില്‍
ലഭ്യമാക്കുമോ;
(ഡി)
എം.എല്‍.എ
മാര്‍ നല്കുന്ന
കത്തിന് ഗവണ്മെന്റ്
സെക്രട്ടേറിയറ്റില്‍
നിന്നും മറുപടി
ലഭിക്കുന്നതു പോലെ
വിദ്യാഭ്യാസ
വകുപ്പിന്റെ
ഓഫീസുകളില്‍ നിന്നും
മറുപടി ലഭ്യമാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
പ്ലസ്
വണ്‍ പ്രവേശനം
787.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലസ്
വണ്‍ പ്രവേശനത്തിന്
ശേഷം സര്‍ക്കാര്‍
മേഖലയിലും, എയിഡഡ്
മേഖലയിലും
ഒഴിഞ്ഞുകിടക്കുന്ന
സീറ്റുകളുടെ എണ്ണം
ജില്ലതിരിച്ച്
ലഭ്യമാക്കുമോ;
(ബി)
പ്ലസ്
വണ്‍ സീറ്റുകള്‍
ഒഴിഞ്ഞു കിടക്കുന്ന
ഏതെല്ലാം എയ്ഡഡ്
സ്ക്കൂളുകളിലാണ്
മുന്‍സര്‍ക്കാരിന്റെ
അവസാന കാലത്ത് അധ്യാപക
നിയമനത്തിന് അനുമതി
നല്‍കിയിട്ടുള്ളത്;
പേര് വിവരം
ലഭ്യമാക്കുമോ?
പ്ലസ്
വണ്‍ സീറ്റിന്റെ മാര്‍ജിനല്‍
ഇന്ക്രീസ്
788.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി
ഡയറക്ടറേറ്റില്‍ പ്ലസ്
വണ്‍ സീറ്റിന്റെ
മാര്‍ജിനല്‍
ഇന്ക്രീസുമായി
ബന്ധപ്പെട്ട ICT.Cell
33722/16-ഫയലില്‍
ഏതെല്ലാം വിഷയങ്ങളാണ്
കൈകാര്യം ചെയ്തു
വരുന്നത്;
പരാതിക്കാരന്റെ പേര്,
വിലാസം, വിഷയം,
തീര്‍പ്പാക്കിയ തീയതി
എന്നിവ വിശദമാക്കാമോ;
ഇനിയും ഏതെല്ലാം
വിഷയങ്ങള്‍
തീര്പ്പാക്കാനുണ്ട്എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഫയലില്‍ മലപ്പുറം
ജില്ലയിലെ തുറക്കല്‍
എച്ച്.എം.എസ് സ്കൂളിലെ
വിഷയവുമായി ബന്ധപ്പട്ട്
കംപ്യൂട്ടര്‍
വിദഗ്ദന്റെ
റിപ്പോര്‍ട്ട്
ശേഖരിച്ചിട്ടുണ്ടായിരുന്നോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത സ്കൂളിന്റെ
വിഷയവുമായി
ബന്ധപ്പെട്ട് നോട്ട്
ഫയലില്‍ എഴുതിയ
കുറിപ്പിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
സ്കൂൾ
തലത്തിൽ കാര്‍ഷിക
വിദ്യാഭ്യാസം
789.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.ബി.എസ്.ഇ
സ്കൂളുകള്‍ ഉള്‍പ്പെടെ
സംസ്ഥാനത്തെ എല്ലാ
സ്കൂളുകളിലും പ്രൈമറി,
അപ്പര്‍ പ്രൈമറി
തലത്തില്‍ മാതൃഭാഷ
പഠിപ്പിക്കുന്ന അതേ
പ്രാധാന്യത്തോടെ
കാര്‍ഷിക വിദ്യാഭ്യാസം
നല്‍കുന്നതിന് കര്‍മ്മ
പദ്ധതി ആവിഷ്കരിക്കുമോ?
ഹയര്‍
സെക്കന്ററി അധിക ബാച്ചുകള്‍
790.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
അദ്ധ്യയന വര്‍ഷത്തില്‍
ഹയര്‍ സെക്കന്ററി
തലത്തില്‍ അനുവദിച്ച
അഡീഷണല്‍ ബാച്ചുകള്‍
സംബന്ധിച്ച വിവരം
കോഴ്സുകളുടെ
(വിഷയങ്ങള്‍)
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ ;
(ബി)
അനുവദിച്ച അഡീഷണല്‍
ബാച്ചുകള്‍ക്കായി
സൃഷ്ടിക്കേണ്ട
അദ്ധ്യാപക തസ്തികകളുടെ
എണ്ണം കോഴ്സുകളുടെ
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ ;
ഇതില്‍ അനുവദിച്ച
തസ്തികകള്‍ സംബന്ധിച്ച
വിവരം വ്യക്തമാക്കാമോ ;
(സി)
ആവശ്യമായ
അദ്ധ്യാപക തസ്തികകള്‍
സൃഷ്ടിച്ചിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ പുതിയതായി
തസ്തികകള്‍
സൃഷ്ടിക്കുന്ന കാര്യം
പരിഗണിക്കുമോ ;
(ഡി)
അദ്ധ്യാപക തസ്തികകള്‍
സൃഷ്ടിക്കാത്തത് കാരണം
കഴിഞ്ഞ രണ്ട് വര്‍ഷമായി
അദ്ധ്യാപകര്‍
ശമ്പളമില്ലാതെ ജോലി
ചെയ്യുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതിന്
പരിഹാരം കാണുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ?
ഹയര്‍
സെക്കണ്ടറി അദ്ധ്യാപകരുടെ
ഒഴിവുകള്‍
791.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കണ്ടറി
വിദ്യാഭ്യാസ വകുപ്പില്‍
ഓരോ വിഷയത്തിലും
അദ്ധ്യാപകരുടെ എത്ര
വീതം ഒഴിവുകള്‍
നിലവിലുണ്ടെന്നും എത്ര
ഒഴിവുകള്‍
പി.എസ്.സി-ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
അറിയിക്കാമോ ;
(ബി)
സ്ഥാനക്കയറ്റംവഴി എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്നും
അതുവഴി എത്ര ഒഴിവുകള്‍
ഉണ്ടായിട്ടുണ്ടെന്നും
വിഷയം തിരിച്ച്
വിശദമാക്കുമോ ;
(സി)
കൊമേഴ്സ്
അദ്ധ്യാപക റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എപ്പോള്‍
അവസാനിക്കുമെന്നും
പ്രസ്തുത ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമനം നല്കി എന്നും
അറിയിക്കാമോ;
(ഡി)
ഇനി
ഈ ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക് നിയമനം
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കുമോ ?
ഹയര്‍
സെക്കന്‍ഡറി
അദ്ധ്യാപക-അനദ്ധ്യാപക
തസ്തികകള്‍
792.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷം അനുവദിച്ച
സര്‍ക്കാര്‍-എയ്ഡഡ്
ഹയര്‍സെക്കന്ററി
സ്ക്കൂളുകളില്‍
അദ്ധ്യാപക-അനദ്ധ്യാപക
തസ്തികകള്‍
സൃഷ്ടിക്കാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത സ്കൂളുകളില്‍
ആവശ്യമായ തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഹയര്‍
സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്
/ സേ പരീക്ഷകള്‍
793.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്‍ഡറി
ഇംപ്രൂവ്മെന്റ് / സേ
പരീക്ഷകളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പരീക്ഷകള്‍ക്ക്
ഓരോ വിഷയത്തിനും
എത്രയാണ് ഫീസ്
ഈടാക്കുന്നത്;
(സി)
പരീക്ഷകള്‍ക്ക്
അപേക്ഷിക്കാവുന്ന
വിഷയങ്ങളുടെ
എണ്ണത്തില്‍ നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
എല്ലാ വിഷയത്തിനും
അപേക്ഷിക്കാന്‍ അവസരം
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
എച്ച്.എസ്.എസ്.റ്റി
കോമേഴ്സ് തസ്തികയിലെ
ഒഴിവുകള്‍
794.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്.എസ്.എസ്.റ്റി
കോമേഴ്സ്
സീനിയര്‍/ജൂനിയര്‍-ന്റെ
എത്ര ഒഴിവുകള്‍ വീതം
നിലവിലുണ്ട്; ഇതില്‍
എസ്.സി./എസ്.റ്റി.
സ്പെഷ്യല്‍
റിക്രൂട്ട്മെന്റിനുവേണ്ടി
മാറ്റിവെച്ച ഒഴിവുകള്‍
ഒഴികെ
പി.എസ്.സി.യിലേയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യേണ്ട ഒഴിവുകള്‍
എത്രയെന്ന്
വിശദീകരിക്കുമോ;
(ബി)
എച്ച്.എസ്.എസ്.റ്റി
കോമേഴ്സ് ജൂനിയറിന്റെ
എത്ര ഒഴിവുകള്‍
പ്രൊമോഷന് വഴി
നികത്തുന്നതിനായി
മാറ്റി വച്ചിട്ടുണ്ട്;
(സി)
എച്ച്.എസ്.എസ്.റ്റി.
കോമേഴ്സ് ജൂനിയറായി
പ്രൊമോഷന്
നല്‍കേണ്ടവരുടെ
ലിസ്റ്റ് നിലവില്‍
ഉണ്ടോ; ഉണ്ടെങ്കില്‍ ആ
ലിസ്റ്റില്‍ എത്ര
പേരുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
ലിസ്റ്റില്‍
ഉള്ളതിനേക്കാള്‍
കൂടുതല്‍ ഒഴിവുകള്‍
പ്രൊമോഷന് വേണ്ടി
മാറ്റിവച്ചിട്ടുണ്ടെങ്കില്‍
ആയത് പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുമോ; ലിസ്റ്റ്
നിലവിലില്ലെങ്കില്‍
ഇതിനായി നീക്കിവച്ച
ഒഴിവുകള്‍
പി.എസ്.സി.ക്കു
നല്‍കുമോ;
(ഇ)
എച്ച്.എസ്.എസ്.റ്റി.
കോമേഴ്സ് ജൂനിയറിന്റെ
എത്ര എന്‍.ജെ.ഡി.
ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍
ബാക്കിയുണ്ട്;
(എഫ്)
01.03.2015-നു
ശേഷം
എച്ച്.എസ്.എസ്.റ്റി
കോമേഴ്സ് ജൂനിയര്‍ ആയി
പി.എസ്.സി.യില്‍
നിന്നും അഡ്വൈസ്
ലഭിച്ചവരില്‍ എത്ര
പേര് റിലീവ് ചെയ്യുകയോ
രാജിവയ്ക്കുകയോ
ചെയ്തിട്ടുണ്ട്,
വ്യക്തമാക്കുമോ; ഇതു
വഴി ഉണ്ടായ ഒഴിവുകള്‍
പൂര്‍ണ്ണമായും
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ജി)
എച്ച്.എസ്.എസ്.റ്റി
കോമേഴ്സ് ജൂനിയര്‍ ആയി
പി.എസ്.സി. വഴി നിയമനം
ലഭിച്ചശേഷം ജോലിയില്‍
നിന്നും റിലീവ്
ചെയ്യുകയോ
രാജിവയ്ക്കുകയോ
ചെയ്യുന്നതു വഴി
ഉണ്ടാകുന്ന ഒഴിവുകളുടെ
25% പ്രൊമോഷനു വേണ്ടി
മാറ്റിവെയ്ക്കുമോ;
ഒരിക്കല്‍
പി.എസ്.സിയിലേക്ക്
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകള്‍ ഇത്തരത്തില്‍
പ്രൊമോഷനു വേണ്ടി
മാറ്റി വെയ്ക്കാന്‍
സാധിയ്ക്കുമോ; എങ്കില്‍
ഏത് റൂള്‍
അനുസരിച്ചാണെന്ന്
വ്യക്തമാക്കുമോ?
മുക്കം
എ.ഇ.ഒ. ഓഫീസില്‍ സീനിയര്‍
സൂപ്രണ്ട് തസ്തിക
795.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുക്കം
എ.ഇ.ഒ. ഓഫീസില്‍
സീനിയര്‍ സൂപ്രണ്ട്
തസ്തിക സൃഷ്ടിക്കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സീനിയര്‍ സൂപ്രണ്ട്
തസ്തിക
സൃഷ്ടിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
എയ്ഡഡ്
കോളേജുകളും സ്ക്കൂളുകളും
796.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
2010 മുതല്‍ എത്ര
എയ്ഡഡ് കോളേജുകളും
സ്കൂളുകളും
അനുവദിച്ചിട്ടുണ്ട്;
(ബി)
അവയില്‍
ന്യൂനപക്ഷ പദവിയുള്ള
സ്ഥാപനങ്ങള്‍ ഏതൊക്കെ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളില്‍ ആ
കാലയളവില്‍ ഏതൊക്കെ
നിയമനങ്ങള്‍
നടത്തിയിട്ടുണ്ട്;
അതുമൂലം
സര്‍ക്കാരിനുണ്ടായ
പ്രതിവര്‍ഷ സാമ്പത്തിക
ബാദ്ധ്യത എത്രയാണെന്ന്
വ്യക്തമാക്കുമോ?
ശ്രീമതി
റഹീമ വി.പി.യുടെ
നിയമനാംഗീകാരം
797.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
വിദ്യാഭ്യാസ
ഉപജില്ലയിലെ
പാട്ടുപാറക്കുളമ്പ് എൽ.
പി.സ്ക്കുളില് ലീവ്
സബ്സ്റ്റിറ്റ്യൂട്ടായി
ജോലി ചെയ്തുവരുന്ന
ശ്രീമതി റഹീമ
വി.പി.(എൽ. പി.എസ്.എ
)എന്നയാളുടെ
നിയമനാംഗീകാരം
സംബന്ധിച്ച് പൊതു
വിദ്യാഭ്യാസ ഡയറക്ടറുടെ
ഓഫീസില്‍ പരിഗണനയിലുള്ള
G2-43462/16 നമ്പര്‍
ഫയലില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കാമോ ;
(ബി)
നടപടികള്‍
സ്വീകരിക്കാനുള്ള
കാലതാമസം എന്തെന്ന്
വ്യക്തമാക്കാമോ ;
(സി)
എപ്പോൾ
നിയമനാംഗീകാരം
നല്കാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ ?
എരുമേലി
സെന്റ് തോമസ് ഹയര്‍
സെക്കണ്ടറി സ്കൂള്‍
തലവരിപ്പണം വാങ്ങിയ സംഭവം
798.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയംജില്ലയിലെ
എരുമേലി സെന്റ് തോമസ്
ഹയര്‍ സെക്കണ്ടറി
സ്കൂള്‍ മാനേജ്മെന്റ്
പ്ലസ് വണ്‍
പ്രവേശനത്തിന്
എസ്.എസ്.എല്‍.സി.ക്ക്
95% മാര്‍ക്ക് വാങ്ങിയ
ഒരു കുട്ടിയുടെ
രക്ഷിതാവില്‍ നിന്നും
അന്‍പതിനായിരം രൂപ
തലവരിപ്പണം വാങ്ങി
പ്രവേശനം
നല്കിയതിനാല്
പ്രസ്തുത തുക തിരികെ
വാങ്ങിത്തരണമെന്ന്
ആവശ്യപ്പെട്ട്
മന്ത്രിയ്ക്ക് 5-8-2016
ല്‍,
No.MLA-PNJR/GP/33/2016-17/dated
5-8-2016/Tvm പ്രകാരം
ഒരു എം.എല്‍.എ.യുടെ
ശുപാര്ശക്കത്തോടുകൂടി
പരാതി നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുപ്രകാരം
നാളിതുവരെ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കുമോ;
(സി)
ഇക്കാര്യത്തിൽ
അടിയന്തര അന്വേഷണം
നടത്താന്‍ തയ്യാറാകുമോ;
വ്യക്തമാക്കുമോ;
(ഡി)
പ്രവേശനത്തിന്
തലവരിപ്പണം ചോദിച്ച്
വാങ്ങുന്നതുമൂലം വളരെ
നല്ലനിലയില്‍
പഠിയ്ക്കുന്ന പല
കുട്ടികളും ഈ തുക
കൊടുത്ത്
പഠിയ്ക്കുവാന്‍
മാര്‍ഗ്ഗമില്ലാത്തതിനാല്‍
പഠിത്തം മതിയാക്കി
വീട്ടില്‍ കഴിയുന്ന
ദുരവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഇതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
അപ്പര്‍
പ്രൈമറി പഠന സൗകര്യമില്ലാത്ത
സ്ഥലങ്ങള്‍
799.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശ നിയമത്തിന്റെ
അടിസ്ഥാനത്തില്‍ മൂന്ന്
കിലോമീറ്റര്‍
ചുറ്റളവില്‍ അപ്പര്‍
പ്രൈമറി പഠന
സൗകര്യമില്ലാത്ത
സ്ഥലങ്ങള്‍
നിര്വ്വചിക്കപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഇത്തരം സ്ഥലങ്ങളില്‍
സ്കൂളുകള്‍
സ്ഥാപിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഇത്തരത്തില്‍
കണ്ടെത്തിയ സ്ഥലങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
സ്കൂള്‍
ഉച്ചഭക്ഷണ പദ്ധതി
800.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സ്കൂള്‍
ഉച്ചഭക്ഷണ പദ്ധതിയുടെ
കണ്ടിന്‍ജന്റ് തുകയായി
എത്ര രൂപ
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതോടൊപ്പം
പാചകത്തൊഴിലാളികളുടെ
വേതന കുടിശികയും
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
തുകയെന്നും ഏതു മാസം
വരെയെന്നും
വ്യക്തമാക്കുമോ?
സ്കൂള്‍
തലത്തില്‍ ജാഗ്രതാ സമിതികള്‍
801.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകള്‍
കേന്ദ്രീകരിച്ച്
മയക്കുമരുന്ന് വിൽപ്പന
നടക്കുന്നതായി നിരന്തരം
വന്നുകൊണ്ടിരിക്കുന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വിദ്യാര്‍ത്ഥികൾ
മയക്കുമരുന്നു
മാഫിയകളുടെ വലയില്‍
പെടാതിരിക്കുന്നതിന്
സ്കൂള്‍ തലത്തില്‍
ജാഗ്രതാ സമിതികള്‍
രൂപീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
സ്കൂള്‍
കുട്ടികളുടെ യൂണിഫോം
802.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികളുടെ യൂണിഫോം
അടുത്ത വര്‍ഷം മുതല്‍
കൈത്തറി തുണിയാക്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് കൈത്തറി
വകുപ്പിന് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇതിന് എന്തുമാത്രം തുണി
ആവശ്യമായിവരുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി സമ്പൂര്‍ണ്ണ
വിജയമാക്കി
മാറ്റുന്നതിന് എന്തു
മുന്നൊരുക്കമാണ്
വിദ്യാഭ്യാസ വകുപ്പ്
കൈത്തറി വകുപ്പുമായി
ബന്ധപ്പെട്ട്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
സ്കൂള്‍
കുട്ടികള്‍ക്ക് അരി
803.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണക്കാലത്ത്
സ്കൂള്‍ കുട്ടികള്‍ക്ക്
നല്കുന്ന 5 കിലോഗ്രാം
അരി പൂർണ്ണമായും വിതരണം
ചെയ്യാന്‍ കഴിഞ്ഞോ;
ഇതിനായി എത്ര ചെലവ്
വന്നു; വിശദാംശം
നല്‍കുമോ;
(ബി)
ഇതിനായി
പൊതു വിപണിയില്‍ നിന്ന്
അരി ശേഖരിക്കേണ്ടി
വന്നിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വ്യക്തമാക്കുമോ?
സ്കൂള്‍
കൂട്ടികള്‍ക്കു നല്കുന്ന
സൗജന്യ അരി
804.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണത്തിനു
സ്കൂള്‍ കൂട്ടികള്‍ക്കു
നല്കുന്ന സൗജന്യ അരി
ഇപ്രാവശ്യം വിതരണം
ചെയ്തത് എപ്പോഴാണ്;
ഓണത്തിനു മുമ്പാണോ
ശേഷമാണോ എന്ന്
വ്യക്തമാക്കാമോ;
(ബി)
അധ്യയന
വര്‍ഷം നേരത്തേ തന്നെ
അരി വിതരണത്തിനു
സര്‍ക്കാര്‍ വിജ്ഞാപനം
ഇറക്കിയിട്ടും വിതരണം
അവതാളത്തിലാകാന്‍
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
മുന്നൊരുക്കങ്ങള്‍
പാളിയതുമൂലമാണോ
സര്‍ക്കാരിന്റെ ആദ്യ
ഓണത്തില്തന്നെ അരി
നല്കാനാകാതെ പോയത്;
എങ്കില്‍ കൃത്യവിലോപം
കാട്ടിയവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
സ്കൂള്‍
പാഠപുസ്തകങ്ങളുടെ പരിഷ്കരണം
805.
ശ്രീ.പാറക്കല്‍
അബ്ദുുല്ല
,,
അബ്ദുല്‍ ഹമീദ് പി.
,,
ടി. വി. ഇബ്രാഹിം
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
പാഠപുസ്തകങ്ങള്‍
പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
ഇക്കാര്യത്തിലെ നയം
വ്യക്തമാക്കുമോ;
(ബി)
ഏറ്റവും
ഒടുവില്‍
പാഠപുസ്തകങ്ങള്‍
പരിഷ്കരിച്ചത്
എന്നാണെന്നും അതില്‍
അപാകതകളെന്തെങ്കിലും
ഉണ്ടായിട്ടുണ്ടോയെന്നും
വിശദമാക്കുമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ കലാ-കായിക
പ്രവര്‍ത്തി പരിചയം
806.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
കലാ-കായിക
പ്രവര്‍ത്തിപരിചയ
പഠനത്തിന് ആവശ്യമായ
പരിഗണന
നല്‍കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എല്ലാ സര്‍ക്കാര്‍,
എയ്ഡഡ് സ്കൂളുകളിലും
കലാ-കായിക
പ്രവര്‍ത്തിപരിചയ
അദ്ധ്യാപകരുടെ തസ്തിക
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
തസ്തികയില്‍ ആകെ എത്ര
ഒഴിവുകളാണ്
നിലവിലുള്ളതെന്നും
എന്തുകൊണ്ടാണ് ഈ
ഒഴിവുകള്‍ യഥാസമയം
നികത്താന്‍ നടപടി
സ്വീകരിക്കാത്തതെന്നും
വ്യക്തമാക്കുമോ;
(ഡി)
ഈ
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നത്
വിദ്യാര്‍ത്ഥികളുടെ
കലാ-കായിക
പ്രവര്‍ത്തിപരിചയ
പഠനത്തെ പ്രതികൂലമായി
ബാധിക്കുന്നതാണെന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ കുറഞ്ഞു
വരുന്ന കായികക്ഷമത
807.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
കായികക്ഷമത കുറഞ്ഞു
വരുന്നുവെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കായികക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി സെെക്കിള്‍
സവാരി
പ്രോത്സാഹിപ്പിക്കുന്നതിന്
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ സെെക്കിള്‍
വിതരണത്തിനുളള നടപടി
സ്വീകരിക്കുമോ;
(സി)
വിദ്യാര്‍ത്ഥികളുടെ
കായികക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
കായിക വകുപ്പുമായി
ചേര്‍ന്ന് പദ്ധതികള്‍
ആവിഷ്ക്കരിക്കുന്ന
കാര്യം പരിഗണിക്കുമോ?
സമാശ്വാസ
തൊഴില്‍ദാന പദ്ധതി
808.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍
കൊല്ലംജില്ലയില്‍,
സമാശ്വാസ തൊഴില്‍ദാന
പദ്ധതി പ്രകാരം 2013
ജനുവരിക്കു ശേഷം എത്ര
പേര്‍ക്ക്
എല്‍.ഡി.ക്ലര്‍ക്കായി
നിയമനം നല്കാന്
ഉത്തരവ്
പുറപ്പെടുവിച്ചിരുന്നു
എന്ന് വ്യക്തമാക്കുമോ;
അവരുടെ വിശദാംശം
നല്‍കുമോ;
(ബി)
ആയതില്‍
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിരുന്നു എന്ന്
വ്യക്തമാക്കുമോ;
(സി)
ഇനിയും
നിയമനം
നല്കാനുള്ളവരുടെ വിവരം
മുന്‍ഗണന പ്രകാരം
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്കാന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
കോമേഴ്സ്
അധ്യാപകരുടെ ഒഴിവുകള്‍
809.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നോണ്‍
വൊക്കേഷണല്‍ എച്ച്.
എസ്.എസ്.റ്റി കോമേഴ്സ്
അധ്യാപകരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ഇതു വരെ എത്ര പേര്
നിലവിലുള്ള പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നേടിയിട്ടുണ്ട്; ഇതില്‍
എത്ര എന്‍. ജെ. ഡി.
ഒഴിവുകള്‍
വന്നിട്ടുണ്ട്;
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
നോണ്‍വൊക്കേഷണല്‍
കോമേഴ്സ് അധ്യാപകരുടെ
ഒഴിവുകള്‍ ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഒഴിവുകള്‍
പി.എസ്.സി.യ്ക്
റിപ്പോര്‍ട്ട് ചെയ്യണം
എന്ന നിയമം
നിലനില്‍ക്കെ ഇൗ
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഡി)
എല്ലാ
ഒഴിവുകളും അടിയന്തരമായി
പി.എസ്.സി.യ്ക്
റിപ്പോര്‍ട്ട്
ചെയ്യാനുള്ള നടപടി
സ്വീകരിക്കുമോ;
(ഇ)
നിലവിലുള്ള
റാങ്ക് ലിസ്റ്റിന്റെ
കാലാവധി തീരാറായ
സാഹചര്യത്തില്‍ നിയമന
നടപടി വേഗത്തില്‍
ആക്കാനുള്ള നടപടി
സ്വീകരിക്കുമോ;
(എഫ്)
എച്ച്.
എസ്.എസ്.റ്റി കോമേഴ്സ്
ജൂനിയര്‍, സീനിയര്‍,
എന്‍. വി . റ്റി. എന്നീ
തസ്തികകള്‍ക്ക് ഒരു
ലിസ്റ്റീല്‍ നിന്നുമാണോ
നിയമനം നടത്തുന്നത് ;
എച്ച്.എസ്.എസ്.റ്റി
കോമേഴ്സ് ജൂനിയര്‍ ആയി
നിയമനം ലഭിച്ച 17
അധ്യാപകര്‍ക്ക് എന്‍.
വി . റ്റി. യായി നിയമനം
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ ഇതുവഴി ഉണ്ടായ
എച്ച്. എസ്.എസ്.റ്റി
ജൂനിയറിന്റെ 17
ഒഴിവുകള്‍
പി.എസ്.സി.യ്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ.
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
ചെറുവാടി
ഗവണ്മെന്റ് ഹൈസ്കൂളിലെ
അധ്യാപക തസ്തികകള്‍
810.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
ല്‍ ഹൈസ്കൂളായി
ഉയര്‍ത്തിയ ചെറുവാടി
ഗവണ്മെന്റ്
ഹൈസ്കൂളില്‍ സ്ഥിരം
അധ്യാപകര്‍ ഇല്ലാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംരക്ഷിത
അധ്യാപകരെ മാത്രം
നിയമിക്കണമെന്ന 2014 ലെ
സര്‍ക്കാര്‍ ഉത്തരവ്
നടപ്പാക്കുന്നതില്‍
പ്രായോഗിക ബുദ്ധിമുട്ട്
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
2014 ലെ ഉത്തരവ്
പരിഷ്കരിച്ച് സ്ഥിരം
അധ്യാപകരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
വാമനപുരം
മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ
ഒഴിവുകള്‍
811.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
സര്‍ക്കാര്‍,എയ്ഡഡ്
വിദ്യാലയങ്ങളുടെ
പേരുകള്‍
പഞ്ചായത്തടിസ്ഥാനത്തില്‍
നല്‍കാമോ;
(ബി)
പ്രസ്തുത
വിദ്യാലയങ്ങളില്‍ വിവിധ
കാറ്റഗറികളിലായി എത്ര
തസ്തികകള്‍
നിലവിലുണ്ടെന്നും
ഒഴിവുകള്‍
എത്രയുണ്ടെന്നും
സ്കൂള്‍ തിരിച്ച് വിവരം
നല്‍കാമോ?
സംരക്ഷിത
അദ്ധ്യാപകര്‍
812.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെസ്കൂളുകളില്എത്രസംരക്ഷിതഅദ്ധ്യാപകരുണ്ട്;
ഇവരുടെ തൊഴില്‍സുരക്ഷ
ഉറപ്പാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
റിസോഴ്സ്
അദ്ധ്യാപകരുടെ സ്ഥിരനിയമനം
813.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭിന്നശേഷിയുള്ള
കുട്ടികള്‍ക്ക്
റിസോഴ്സ് സപ്പോര്‍ട്ട്
നല്‍കുന്നതിനായി
എസ്.എസ്.എ.,
ആര്.എം.എസ്.എ.
പദ്ധതിയിന്‍ കീഴില്‍
കരാറടിസ്ഥാനത്തില്‍
നിയമിക്കപ്പെട്ടിട്ടുള്ള
റിസോഴ്സ്
അദ്ധ്യാപകരില്‍ പത്തു
വര്‍ഷത്തിലധികം
സര്‍വ്വീസുള്ളവരെ
സ്ഥിരപ്പെടുത്തുന്നതിനായി
ഒരു പദ്ധതി
ആവിഷ്കരിക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കികൊണ്ടുള്ള കോടതി
ഉത്തരവ്
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
റിസോഴ്സ് അദ്ധ്യാപകരെ
സ്ഥിരപ്പെടുത്തുന്നതിനായി
ഏതെങ്കിലും പദ്ധതി
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പാഠപുസ്തക
വിതരണം
814.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാഠപുസ്തക വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക്
പൂര്‍ത്തിയാകും എന്ന്
വ്യക്തമാക്കുമോ;
(ബി)
പാഠപുസ്തകങ്ങള്‍
സ്കൂളുകളില്‍
എത്തിക്കുന്ന
സംവിധാനത്തെക്കുറിച്ചുളള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പാഠപുസ്തകങ്ങള്‍
പല സ്ഥലങ്ങളിലും
കെട്ടിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനു കാരണക്കാരായ
ഉദ്യോഗസ്ഥര്‍ക്ക് എതിരെ
വകുപ്പ്തല നടപടികള്‍
എന്തെങ്കിലും
എടുത്തിട്ടുണ്ടോ;
പഴയരീതിയില്‍ ഡിപ്പോ
സംവിധാനം
കൊണ്ടുവരുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
സ്കൂളുകള്‍
തുറക്കുന്നതിന് മുമ്പ്
പാഠപുസ്തകം
സ്കൂളിലെത്തിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
അദ്ധ്യാപക
തസ്തിക നിര്‍ണ്ണയം
815.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാലയങ്ങളില്‍
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരമുള്ള അദ്ധ്യാപക
തസ്തിക നിര്‍ണ്ണയം
പൂര്‍ത്തിയായിട്ടുണ്ടോ;
വിദ്യാഭ്യാസ ജില്ല,
ഉപജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
വിദ്യാഭ്യാസ/ഉപജില്ലകളില്‍
അധികമുള്ള
അദ്ധ്യാപകരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇവരുടെ
പുനര്‍വിന്യാസ
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച്
വിദ്യാഭ്യാസ
ഡയറക്ടര്‍ക്ക്
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
പരാതികളില്‍ എടുത്ത
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
തെറ്റായരീതിയില്‍
പുനര്‍വിന്യാസം
നടത്തിയത് സംബന്ധിച്ചു
ലഭിച്ച പരാതികളില്‍
നടപടികള്‍
എടുത്തിട്ടുണ്ടോ;
ജൂനിയറായ ആളെ
നിലനിറുത്തി സീനിയറിനെ
ദൂരെ സ്ഥലത്തേയ്ക്ക്
മാറ്റിയതായി പരാതി
ലഭിച്ചിട്ടുണ്ടോ;
ഇത്തരം പരാതികളില്‍
എടുത്ത നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ചാലക്കുടി
ഈസ്റ്റ് ഗേള്‍സ് ഹൈസ്ക്കൂള്
816.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
ഈസ്റ്റ് ഗേള്‍സ്
ഹൈസ്ക്കൂള്
കോമ്പൗണ്ടിലെ,
പട്ടികവര്‍ഗ്ഗ
പെണ്കുട്ടികള്ക്കായുള്ളതും
ജീര്ണ്ണാവസ്ഥയിലായിട്ടുള്ളതുമായ
ഹോസ്റ്റല്‍ പുതുക്കി
പണിയുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍,
വര്‍ഷങ്ങള്‍
പിന്നിട്ടിട്ടും
വിദ്യാഭ്യാസ വകുപ്പ്
അനുമതി നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത ഹോസ്റ്റല്‍
കെട്ടിടം പുതുക്കി
പണിയുന്നതിനുളള
അനുമതിക്കാവശ്യമായ
നടപടി അടിയന്തരമായി
സ്വീകരിക്കുമോ?
റിസോര്‍സ്
അധ്യാപക തസ്തികകള്‍
817.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍ 1 മുതല്‍
10 വരെ ക്ളാസ്സുകളില്‍
ഭിന്ന ശേഷിയുള്ള എത്ര
കുട്ടികളാണ് അധ്യയനം
നടത്തിവരുന്നത്;
(ബി)
ഭിന്ന
ശേഷിയുള്ള
കുട്ടികള്‍ക്ക്
റിസോര്‍സ് സപ്പോര്‍ട്ട്
നല്‍കുന്നതിനായി കരാര്‍
നിയമനങ്ങളല്ലാതെ സ്ഥിരം
റിസോര്‍സ് അധ്യാപക
തസ്തികകള്‍
സൃഷ്ടിക്കേണ്ടതുണ്ടെന്ന്
കരുതുന്നുണ്ടോ;
(സി)
എങ്കില്‍
സ്ഥിരം റിസോര്‍സ്
അധ്യാപക തസ്തികകള്‍
സൃഷ്ടിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
അദ്ധ്യാപക
നിയമനത്തിന് കോഴ
818.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്ക്കൂളുകളിലെ
അദ്ധ്യാപകനിയമനത്തിന്
മാനേജ്മെന്റുകള്‍ വലിയ
തുകകള്‍
ഉദ്യോഗാര്‍ത്ഥികളില്‍
നിന്ന് കൈപ്പറ്റുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉദ്യോഗാര്‍ത്ഥികള്‍
പണം കൊടുത്ത് ജോലി
വാങ്ങുന്നതിനെ
അനുകൂലിക്കുന്നുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇതിനെതിരെ എന്ത്
നടപടികളാണ്
സ്വീകരിയ്ക്കാന്‍
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ?
അദ്ധ്യാപക
നിയമനാംഗീകാരം സംബന്ധിച്ച്
819.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നെല്ലിമൂട് ന്യൂ ഹയര്‍
സെക്കന്ററി സ്ക്കൂളിലെ
ഹൈസ്ക്കൂള്
അദ്ധ്യാപകനായിരുന്ന
ശ്രീ.വി. എസ്. ഹരിയെ
അതേ സ്ക്കൂളിലെ
റിട്ടയര്‍മെന്റ്
വേക്കന്‍സിയില്‍
ഹയര്‍സെക്കന്ററി
(സംസ്കൃതം)
അദ്ധ്യാപകനായി നിയമിച്ച
വിവരം സ്ക്കൂള്
മാനേജര്‍ തിരുവനന്തപുരം
റീജിനല്‍ ഡെപ്യൂട്ടി
ഡയറക്ടറെ അറിയിച്ച
കത്ത്
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ;എങ്കില്‍
എന്നാണ് പ്രസ്തുത കത്ത്
ലഭിച്ചത്;
(ബി)
കത്ത്
ലഭിച്ചശേഷം എന്നാണ്
പ്രസ്തുത അദ്ധ്യാപകന്റെ
നിയമനാംഗീകാരം
നിരസിച്ചു കൊണ്ട്
റീജിനല്‍ ഡെപ്യൂട്ടി
ഡയറക്ടര്‍
ഉത്തരവിട്ടത്;നിരസിച്ചതിന്
എന്തുകാരണമാണ്
ഉത്തരവില്‍
വ്യക്തമാക്കിയിരിക്കുന്നത്;
(സി)
മേല്‍പ്പറഞ്ഞ
പ്രകാരം നിമനാംഗീകാരം
നിഷേധിച്ചതിനാൽ
ശ്രീ.വി.എസ്.ഹരിക്ക്
ഉണ്ടായിട്ടുള്ള
സര്‍വ്വീസ് ബ്രേക്കും
ചെയ്ത ജോലിയ്ക്കുള്ള
ശമ്പള ആനുകൂല്യ നഷ്ടവും
എങ്ങനെ പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദീകരിക്കാമോ;
(ഡി)
മേല്‍
അദ്ധ്യാപകനുണ്ടായിട്ടുള്ള
നഷ്ടം
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിയ്ക്കുമോയെന്ന്
വ്യക്തമാക്കുമോ?
അദ്ധ്യാപക-അനദ്ധ്യാപക
തസ്തികകള്‍
820.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
അബ്ദുറഹിമാന്
,,
ഡി.കെ. മുരളി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15 വര്‍ഷം
സര്‍ക്കാര്‍,എയ്ഡഡ്
ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍ അനുവദിച്ച
അദ്ധ്യാപക-അനദ്ധ്യാപക
തസ്തികകള്‍
സൃഷ്ടിക്കാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മലക്കപ്പാറ
ജി.യു.പി.എസ്-ന്റെ
ശോചനീയാവസ്ഥ
821.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലക്കപ്പാറ
ജി.യു.പി.എസ്-ന്റെ
ശോചനീയാവസ്ഥ
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സ്കൂളുകള്‍
അന്താരാഷ്ട്ര
നിലവാരത്തിലാക്കല്‍
822.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഒരു
നിയോജക മണ്ഡലത്തിലെ ഒരു
സര്‍ക്കാര്‍ ഹൈസ്കൂള്‍
അന്താരാഷ്ട്ര
നിലവാരത്തിലാക്കും'
എന്ന ബജറ്റ്
പ്രഖ്യാപനത്തിന്
തുടര്‍ച്ചയായി ഈ വര്‍ഷം
സ്വീകരിയ്ക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ സാമ്പത്തിക
സമാഹരണം
നടപ്പാക്കാനുദ്ദേശിക്കുന്നത്
എങ്ങനെയാണെന്ന്
വിശദമാക്കുമോ?
സ്പെഷ്യല്‍
സ്ക്കൂളുകള്‍ക്ക് എയ്ഡഡ് പദവി
823.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നൂറോ
അതില്‍ കൂടുതലോ
കുട്ടികള്‍ പഠിക്കുന്ന
സ്പെഷ്യല്‍
സ്ക്കൂളുകള്‍ക്ക്
എയ്ഡഡ് പദവി
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കാമോ;
(ബി)
എയ്ഡഡ്
പദവി നല്‍കുന്നതിന്
കുട്ടികളുടെ
എണ്ണത്തിന്റെ
അടിസ്ഥാനത്തില്‍
ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ
;
(സി)
എങ്കില്‍
കോഴിക്കോട് ജില്ലയിലെ
റഹ്മാനിയ സ്ക്കൂള്
ഫോര്‍ മെന്റലി
ഹാന്‍ഡികാപ്പ്ഡ്
പ്രസ്തുത ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ ;
(ഡി)
നൂറിലധികം
കുട്ടികള്‍ പഠിക്കുന്ന
പ്രസ്തുത സ്ക്കൂളിന്
എയ്ഡഡ് പദവി നല്കുന്ന
കാര്യം പരിഗണിക്കുമോ?
സ്കൂളുകള്‍
അടച്ചുപൂട്ടാനായി അപേക്ഷ
നല്കിയ മാനേജ്മെന്റുകള്‍
824.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
മാനേജ്മെന്റ്
സ്കൂളുകളാണ്
അടച്ചുപൂട്ടാനായി
അപേക്ഷ സമര്‍പ്പിച്ചത്
; ഇവ ഏതൊക്കെ
ജില്ലകളിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
സ്കൂളുകള്‍ സര്‍ക്കാര്‍
ഏറ്റെടുക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
ഏറ്റെടുക്കലിലൂടെ
വിദ്യാഭ്യാസ വകുപ്പിന്
ലഭിക്കുന്ന നേട്ടങ്ങള്‍
എന്തൊക്കെ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഇല്ലെങ്കില്‍
ഇത്തരം സ്കൂളുകളുടെ
കാര്യത്തില്‍ എന്തു
തീരുമാനം കൈക്കൊളളാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മാമലക്കണ്ടം
ഹൈസ്കൂളില്‍ സോഷ്യല്‍ സയന്‍സ്
തസ്തിക സൃഷ്ടിക്കുന്നതിനുളള
നടപടി
825.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
മാമലക്കണ്ടം സ്കൂള്‍
ഹൈസ്കൂള്‍ ആക്കി
ഉയര്‍ത്തിയപ്പോള്‍
സോഷ്യല്‍ സയന്‍സ്
തസ്തിക
സൃഷ്ടിക്കുന്നതിനു
നടപടി
സ്വീകരിച്ചിട്ടില്ല
എന്നത് ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
തസ്തിക
സൃഷ്ടിക്കുന്നതുമായി
ബന്ധപ്പെട്ട ഫയലില്‍
എന്തു നടപടി
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഫയലിന്റെ ഇപ്പോഴത്തെ
സ്ഥിതി വ്യക്തമാക്കുമോ;
(ഡി)
സ്കൂളില്‍ സോഷ്യല്‍
സയന്‍സ് അധ്യാപക തസ്തിക
സൃഷ്ടിക്കുവാന്‍
അടിയന്തിര നടപടി
കൈക്കൊള്ളുമോ?
സ്മാര്‍ട്ട്
ക്ലാസ്സ് റൂമുകള്‍
826.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളില്‍
സ്ഥാപിച്ചിട്ടുള്ള
സ്മാര്‍ട്ട്
ക്ലാസ്സുകളുടെ നിലവിലെ
സ്ഥിതി
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
സ്മാര്‍ട്ട്
ക്ലാസ്സ് റൂമുകള്‍
ഉദ്ദേശിച്ച രീതിയില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(സി)
പ്രസ്തുത
ക്ലാസ്സ് മുറികള്‍
നിലവില്‍ സാധാരണ
ക്ലാസ്സ് മുറിയായി
ഉപയോഗിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
സ്കൂളുകളിലെ
കുട്ടികളുടെ പരിശീലനം
827.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
സ്കൂള്മേളയിലും മറ്റും
കേരളത്തിന്റെ
യശ്ശസുയര്‍ത്തിയ
സ്കൂളുകള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
ലഭ്യമാക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്കൂളുകള്‍ പലതും
സര്‍ക്കാറിന്റെ സഹായം
കൂടാതെയാണ് പരിശീലനം
നടത്തുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ടി
സ്കൂളുകളിലെ
കുട്ടികളുടെ
പരിശീലനത്തിന് ആവശ്യമായ
സഹായങ്ങള്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഓണക്കാലത്ത്
സ്കൂളുകളില്‍ സൗജന്യ അരി
വിതരണം
828.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണക്കാലത്ത്
സ്കൂളുകളില്‍
സൗജന്യമായി അരി വിതരണം
ചെയ്യുന്നതുമായി
ബന്ധപ്പെട്ട് എത്ര
കത്തുകള്‍
സപ്ലെെകോയില്‍ നിന്നും
ഡി.പി.ഐ.-യ്ക്ക്
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
കത്തുകള്‍ക്ക് ഡി.പി.ഐ.
കൃത്യമായ മറുപടികള്‍
നല്‍കിയിരുന്നോ എന്ന്
വിശദമാക്കുമോ;
(സി)
വിപണിയില്‍
നിന്നും അരി വാങ്ങാന്‍
ഡി.പി.എെ. നല്കിയ
ഉത്തരവ് വെെകി എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഓണത്തിന്
സ്കൂള്‍കുട്ടികള്‍ക്ക്
സൗജന്യമായി അരി
നല്‍കുന്നതിനുള്ള ചുമതല
ഏതു
വകുപ്പിന്റേതാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
വകുപ്പുകളുടെ
ഏകോപനമില്ലായ്മ
മൂലമാണ് സ്കൂള്‍
കുട്ടികള്‍ക്ക്
ഓണക്കാലത്ത് കൃത്യമായി
അരി ലഭിക്കാത്തത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(എഫ്)
ഇൗ
അവസ്ഥ ഉണ്ടാകാന്‍ കാരണം
ആരുടെ എല്ലാം
വീഴ്ചയാണെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
സ്ക്കൂളുകള്‍ ഹൈടെക്
നിലവാരത്തിലേക്ക് ഉയര്‍ത്തല്‍
829.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്ക്കൂളുകളില്‍
തെരഞ്ഞെടുത്തവ ഹൈടെക്
നിലവാരത്തിലേക്ക്
ഉയര്‍ത്തുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഈ
വര്‍ഷം ഹൈടെക് ആക്കാന്‍
ഉദ്ദേശിക്കുന്ന
സ്ക്കൂളുകളുടെ
എണ്ണമെത്രയാണെന്നും അവ
ഏതൊക്കെയാണെന്നും
അറിയിക്കാമോ;
(ബി)
ഹൈടെക്
ആക്കാനുള്ള സ്ക്കൂളുകളെ
തെരഞ്ഞെടുക്കുന്ന രീതി
എങ്ങനെയാണെന്നറിയിക്കാമോ?
സര്‍ക്കാര്‍
വിദ്യാലയങ്ങള്‍ക്ക്
അന്തര്‍ദേശീയ നിലവാരം
830.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വിദ്യാഭ്യാസ വകുപ്പില്‍
നടപ്പിലാക്കുന്നതിന്
ബജറ്റില്‍ പ്രഖ്യാപിച്ച
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
അന്തര്‍ദേശീയ
നിലവാരത്തിലേക്ക്
വികസിപ്പിക്കുന്നതിനായി
ഈ വര്‍ഷം എത്ര
വിദ്യാലയങ്ങളാണ്
ഏറ്റെടുക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കൊയിലാണ്ടി
ഗവണ്മെന്റ്
വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി
സ്കൂളിനെ ദേശീയ
നിലവാരത്തിലേക്ക്
വികസിപ്പിക്കാന്‍
ഉദ്ദേശിച്ച്
സമര്‍പ്പിച്ച
പദ്ധതിയില്‍ സ്വീകരിച്ച
നടപടി വിശദമാക്കാമോ ?
സര്‍ക്കാര്‍-എയ്ഡഡ്
ഹയര്‍സെക്കണ്ടറി അധ്യാപക
നിയമനാംഗീകാരം
831.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
അനുവദിച്ച
സര്‍ക്കാര്‍-എയ്ഡഡ്
ഹയര്‍സെക്കണ്ടറി
സ്കൂളുകളിലെ അധ്യാപക-
അനധ്യാപക നിയമനം
സംബന്ധിച്ച്
തത്ത്വത്തില്‍ അംഗീകാരം
നല്കി
ഉത്തരവിറക്കുകയും സമയ
ബന്ധിതമായി വിശദമായ
ഉത്തരവിറക്കുമെന്ന്
പറയുകയും
ചെയ്തിരുന്നുവെങ്കിലും
വിശദ ഉത്തരവ്
നാളിതുവരെയായി
ഇറങ്ങിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടി
ഫയലില്‍ ധനകാര്യ
വകുപ്പിന്റെ ശിപാര്‍ശ
എന്തായിരുന്നുഎന്ന്
വ്യക്തമാക്കുമോ;
അതിന്‍പ്രകാരം
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
പ്രസ്തുത വിഷയത്തില്‍
ഹയര്‍സെക്കണ്ടറി
ഡയറക്ടറേറ്റിലെ
അക്കാദമിക് എ-
വിഭാഗത്തിലുള്ള ഫയലിൽ
നാളിതുതവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച് വിവരങ്ങള്‍
ആവശ്യപ്പെട്ട്
സര്‍ക്കാരില്‍ നിന്നും
ഡയറക്ടറേറ്റില്‍
നിന്നും
ബന്ധപ്പെട്ടവര്‍ക്ക്
കത്തുകള്‍ അവസാനമായി
നല്‍കിയത് എന്നാണ്എന്ന്
വ്യക്തമാക്കുമോ;
ആയതിന്റെ പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ഡി)
എങ്കില്രണ്ടു
വര്‍ഷത്തിലധികമായി,
ശമ്പളവും
അംഗീകാരവുമില്ലാതെ
സര്‍ക്കാര്‍-എയ്ഡഡ്
ഹയര്‍സെക്കണ്ടറി
സ്കൂളുകളില്‍ ജോലി
ചെയ്തു വരുന്ന
അധ്യാപക-അനധ്യാപകര്‍ക്ക്
വിശദമായ ഉത്തരവിറക്കി
അംഗീകാരവും ശമ്പളവും
നല്‍കുന്നതിന് അടിയന്തര
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
വിശദമായ
ഉത്തരവിറക്കുന്നതിന്
എന്തെങ്കിലും
തടസ്സമുേണ്ടാ എന്ന്
വിശദമാക്കുമോ;
(എഫ്)
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ
നയമെന്താണെന്ന് കൂടി
അറിയിക്കുമോ?
സര്‍ക്കാര്‍/എയിഡഡ്
കോളേജുകളിലെ ബിരുദ പ്രവേശനം
832.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍/എയിഡഡ്
കോളേജുകളില്‍ ബിരുദ
വിഭാഗത്തില്‍ പ്രവേശനം
ലഭിക്കാതെ ഒട്ടേറെ
വിദ്യാര്‍ത്ഥികള്‍
പ്രയാസപ്പെടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
കോളേജുകളില്‍ പലതിലും
അനുവദിക്കപ്പെട്ടിട്ടുള്ള
എണ്ണം
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവേശനം നല്‍കുന്നില്ല
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
സമീപനം സ്വീകരിച്ച
കോളേജുകളില്‍
അനുവദിക്കപ്പെട്ട
മുഴുവന്‍ സീറ്റുകളിലും
പ്രവേശനം നടത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഡി)
ഇതിനായി
കര്‍ശന നിർദ്ദേശം
നൽകുവാൻ നടപടി
സ്വീകരിക്കുമോ?
കരുനാഗപ്പളളി
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളിലെ അധ്യാപക
നിയമനം
833.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളില്‍
അധ്യാപക ബാങ്കില്‍
നിന്ന്
നിയോഗിച്ചിരുന്ന
അധ്യാപകരെ പിന്‍വലിച്ച
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അധ്യാപകരെ
പിന്‍വലിച്ചതിനു
പകരമായി പി.എസ്.സി. വഴി
നിയമനം നടത്തുന്നതിന്
പി.എസ്.സി. റാങ്ക്
ലിസ്റ്റ്
നിലവിലില്ലാത്ത
സാഹചര്യത്തില്‍
സ്കൂളിനുണ്ടാകുന്ന
ബുദ്ധിമുട്ട്
കണക്കിലെടുത്ത്
പ്രസ്തുത അധ്യാപകരെ അതേ
സ്കൂളില്‍
നിലനിര്‍ത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
സ്കൂളുകളില്‍
സൗജന്യ യൂണിഫോം
834.
ശ്രീ.ഷാഫി
പറമ്പില്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അന്‍വര്‍ സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍ തുറക്കുന്നതിന്
മുമ്പ്
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍ സൗജന്യ
യൂണിഫോം എത്തിക്കുമെന്ന
പ്രഖ്യാപനം ഈ വര്‍ഷം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എത്ര
കുട്ടികള്‍ക്കാണ് ഇനി
സൗജന്യ യൂണിഫോം
നല്‍കാനുള്ളത്;
(ബി)
സൗജന്യ
യൂണിഫോം പ്രഖ്യാപിത
സമയത്ത് എത്തിക്കുവാന്‍
കഴിയാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഏതു
ഫണ്ടു ഉപയോഗിച്ചാണ്
സൗജന്യ യൂണിഫോം
നല്‍കുന്നത്; ഇതിന് ഈ
വര്‍ഷം എത്ര കോടി രൂപ
ചെലവായി ?
പൂവാറന്‍തോട്
സര്‍ക്കാര്‍ എല്‍.പി. സ്കൂള്‍
അപ്ഗ്രഡേഷന്
835.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിരവധി
ആദിവാസികളുള്‍പ്പെടെയുള്ളവര്‍
തിങ്ങിപ്പാര്‍ക്കുന്നതും
മലയോര പ്രദേശവുമായ
തിരുവമ്പാടി
മണ്ഡലത്തിലെ
പൂവാറന്‍തോട്
സര്‍ക്കാര്‍ എല്‍.പി.
സ്കൂള്‍, യു.പി.
സ്കൂളായി അപ്ഗ്രേഡ്
ചെയ്യണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അപ്ഗ്രേഡ്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍മാരുടെ ദിവസ
വേതനം
836.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍ ദിവസ
വേതനത്തില്‍ ജോലി
ചെയ്യുന്ന വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍മാരുടെ
ദിവസ വേതനം എത്ര
രൂപയാണെന്ന് ഉത്തരവ്
സഹിതം വ്യക്തമാക്കുമോ?
കോട്ടക്കപ്പുറം
സ്കൂളിന്റെ വഴി
837.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയംജില്ലയില്കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ
കോട്ടക്കപ്പുറം
സ്കൂളിന്റെ വഴി
പൊതുജനങ്ങള്‍ക്ക്
തുറന്നു കൊടുക്കുന്നതു
സംബന്ധിച്ച്
സര്ക്കാര്ഫയല്നംപര്
651536/16/ജി.ഇ.ഡി-എം
പ്രകാരംസ്വീകരിച്ചിരിക്കുന്ന
നടപടികള്എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
വിഷയം സംബന്ധിച്ച്
കോട്ടയം ഡി.ഡി പുതിയ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
വിദ്യാലയങ്ങള്‍
ഏറ്റെടുക്കല്‍
838.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ഥികളുടെ
എണ്ണത്തിലുള്ള കുറവു
കാരണം പ്രവര്‍ത്തനം
മുന്നോട്ട് കൊണ്ടു
പോകുന്നതില്‍
മാനേജര്‍മാര്‍
താല്പര്യം
കാണിക്കാത്തതോ
മാനേജര്‍മാര്‍
കൈയ്യൊഴിയുന്നതോ ആയ
വിദ്യാലയങ്ങള്‍
സംബന്ധിച്ച വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇവ സംബന്ധിച്ച
വിവരം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തിലുള്ള
ഏതെങ്കിലും
വിദ്യാലയങ്ങള്‍
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തിലുള്ള
വിദ്യാലയങ്ങള്‍
സര്‍ക്കാര്‍
ഏറ്റെടുക്കുന്നത്
സംബന്ധിച്ച് ഉത്തരവുകളോ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ?
ഹയര്‍സെക്കണ്ടറി
അധ്യാപക നിയമനം
839.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
തത്വത്തില്‍ അംഗീകാരം
നല്കിയതും ഈ സ്കൂള്‍
വര്‍ഷം നിയമനാംഗീകാരം
നല്‍കുന്നതിന് വിശദമായ
റിപ്പോര്‍ട്ട്
ഡയറക്ടറേറ്റില്‍
നിന്നും
ആവശ്യപ്പെട്ടതുമായ
ഫയലില്‍
(989/T2/16/GEDN) നിയമന
അംഗീകാരം നല്‍കുന്നതിന്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പുതുതായി
അനുവദിച്ച സർക്കാർ
എയ്ഡഡ് ഹയര്‍സെക്കണ്ടറി
സ്കൂളുകളില്‍ ആവശ്യമായ
തസ്തികകള്‍ സൃഷ്ടിച്ച്
ജോലി ചെയ്തു വരുന്ന
അധ്യാപകര്‍ക്ക് ശമ്പളം
രണ്ട് മാസത്തിനകം
നല്‍കുന്നതിന് നടപടി
സ്വീകരിക്കണമെന്ന് ബഹു.
കേരള ഹൈക്കോടതിയുടെ
വിധി ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
ആയതില്‍ സ്വീകരിച്ച
തുടര്‍ നടപടികള്‍
എന്തെല്ലാമാണ്;
വിശദാംശം നല്‍കുമോ ?
ഹയര്‍സെക്കണ്ടറി
ഡയറക്ടറുടെ ഓഫീസില്‍
സന്ദര്‍ശകരുടെ നിയന്ത്രണ ം
840.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കണ്ടറി
ഡയറക്ടറുടെ ഓഫീസില്‍
പ്രവൃത്തി ദിവസങ്ങളില്‍
3 മണി വരെ സന്ദര്‍ശകരെ
നിയന്ത്രിച്ചുകൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തില്‍
ഒരു ഉത്തരവ്
പുറപ്പെടുവിച്ചതിന്റെ
ഉദ്ദേശ്യലക്ഷ്യം
വിശദമാക്കാമോ;
(സി)
ജീവനക്കാരുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
ഇത്തരം നടപടി
സഹായിച്ചിട്ടുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം 31-8-2016
വരെയുള്ള എത്ര ഫയലുകള്‍
തീര്‍പ്പാക്കാനുണ്ടെന്ന്
വിശദമാക്കാമോ?
ഹയര്‍സെക്കണ്ടറി
സ്കൂളുകളിലെ ഒഴിവുകള്‍
T 841.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013
വരെ അനുവദിച്ച ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍ എത്ര
കൊമേഴ്സ് ഗസ്റ്റ്
അദ്ധ്യാപകര്‍ ജോലി
ചെയ്യുന്നുണ്ടെന്നും,
ഇവരുടെ ജില്ല
തിരിച്ചുള്ള ഒഴിവുകളുടെ
എണ്ണം, സ്കൂളുകളുടെ
പേര്, മേല്‍വിലാസം
എന്നീ വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ബി)
2014-15,
2015-2016 എന്നീ
അദ്ധ്യയന
വര്‍ഷങ്ങളിലായി
കേരളത്തില്‍ അനുവദിച്ച
ഹയര്‍സെക്കണ്ടറി
സ്കൂളുകളില്‍
76/2016/G.Edn നമ്പര്‍
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം തസ്തിക
സൃഷ്ടിക്കല്‍ നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
നിലവില്‍
ഹയര്‍സെക്കണ്ടറി
വകുപ്പില്‍ എത്ര
കൊമേഴ്സ്
(സീനിയര്‍/ജൂനിയര്‍)
അദ്ധ്യാപക
ഒഴിവുകളുണ്ടെന്ന്
വെളിപ്പെടുത്തുമോ;
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദീകരിക്കുമോ;
(ഡി)
24.3.2015,
31.12.2015, 5.2.2016
എന്നീ തീയതികളിലായി
പി.എസ്.സി അഡ്വൈസ്
ചെയ്ത കൊമേഴ്സ്
(സീനിയര്‍/ജൂനിയര്‍
)അദ്ധ്യാപകരില്‍ എത്ര
പേര് ജോലിയില്‍
പ്രവേശിച്ചുവെന്ന്
വ്യക്തമാക്കുമോ?
(ഇ)
അഡ്വൈസ്
ചെയ്ത പ്രകാരം
ജോലിയില്‍
പ്രവേശിക്കാത്ത എത്ര
പേര് ഉണ്ടെന്നും ഈ
ഒഴിവുകള്‍ എല്ലാം
പി.എസ്.സി.ക്ക് വീണ്ടും
റിപ്പോര്‍ട്ട്
ചെയ്തോയെന്നും
വെളിപ്പെടുത്താമോ;
റിപ്പോര്‍ട്ട്
ചെയ്തെങ്കില്‍ തീയതിയും
ഫയല്‍ നമ്പരും
വ്യക്തമാക്കുമോ;
(എഫ്)
അഡ്വൈസ്
ചെയ്ത പ്രകാരം
ജോലിയില്‍
പ്രവേശിച്ചതിന് ശേഷം
റിലീവ്/റിസൈന്‍ ചെയ്ത
എത്രപേര്‍ ഉണ്ടെന്ന്
വിശദമാക്കുമോ; എങ്കില്‍
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്തോ;
തീയതിയും ഫയല്നമ്പരും
വ്യക്തമാക്കുമോ;
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ;
(ജി)
28-9-2015-
ല്‍ പി.എസ്.സി. അഡ്വൈസ്
ചെയ്ത 4 കൊമേഴ്സ്
(സീനിയര്‍) എന്‍.ജെ.ഡി.
ഒഴിവുകള്‍ പ്രകാരം എത്ര
അദ്ധ്യാപകര്‍ നിലവില്‍
ജൂനിയര്‍ കൊമേഴ്സ്
അദ്ധ്യാപകരായിരുന്നു
എന്ന് വിശദമാക്കുമോ;
ഇവര്‍ ഹയര്‍ സെക്കണ്ടറി
വകുപ്പില്‍ നിന്നും
റിലീവ് ചെയ്തതുവഴി
ഉണ്ടായ ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്തോ;
എങ്കില്‍ തീയതി /ഫയല്‍
നമ്പര്‍ എന്നിവ
വ്യക്തമാക്കുമോ?
ഹയര്‍സെക്കണ്ടറി
സ്കൂളുകളിലെ
പോസ്റ്റ്ക്രിയേഷന്
842.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
;സര്‍ക്കാര്‍
ഉത്തരവ് നം.76/2016
പ്രകാരം പുതിയതായി
അനുവദിച്ച ഗവണ്മെന്റ്
ഹയര്‍ സെക്കണ്ടറി
സ്കൂളുകളുടെ
പോസ്റ്റ്ക്രിയേഷന്
എവിടം വരെ ആയി എന്ന്
അറിയിക്കുമോ;
(ബി)
നിലവിലുള്ള
ഹയര്‍സെക്കണ്ടറി
സ്കൂളുകളിലെ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇപ്പോഴുള്ള
എച്ച്.എസ്.എസ്.ടി.(കൊമേഴ്സ്)
ജൂനിയര്‍ ലിസ്റ്റില്‍
നിന്നും നിലവില്‍ എത്ര
പേരെ നിയമിച്ചുവെന്നും
പുതിയതായി എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
വിശദമാക്കുമോ?
ഹയര്‍സെക്കണ്ടറി
ഡയറക്ടറേറ്റില്‍ ഫയല്‍
അന്വേഷണം
843.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കണ്ടറി
ഡയറക്ടറേറ്റില്‍ ഫയല്‍
അന്വേഷണവുമായി എത്തുന്ന
ബഹു. നിയമസഭാ
സാമാജികരുടെ പി.എ. മാരെ
സെക്ഷനിലേക്ക് കടത്തി
വിടാത്ത സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അത് ചീഫ് സെക്രട്ടറി
പുറപ്പെടുവിച്ച
സര്‍ക്കുലറിനും, ബഹു
സാമാജികരുടെ
അവകാശങ്ങള്‍ക്കും
എതിരാണെന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(സി)
നിലവിലുളള
ഏത് ചട്ടത്തിലെ
വ്യവസ്ഥകള്‍ പ്രകാരമാണ്
ബഹു. സാമാജികരുടെ പി.എ.
മാരെ സെക്ഷനിലേക്ക്
ഫയല്‍ അന്വേഷണത്തിന്
കടത്തി വിടുന്നത്
തടയുന്നതിന് ഡയറക്ടറെ
അധികാരപ്പെടുത്തിയിരിക്കുന്നത്;
ഇക്കാര്യത്തില്‍
സര്‍ക്കാരിന്‍െറ
അഭിപ്രായം
വിശദമാക്കാമോ;
(ഡി)
സാമാജികരുടെ
മണ്ഡലത്തിലെ
കാര്യങ്ങളുമായി
ബന്ധപ്പെട്ട വിവരങ്ങള്‍
അറിയുന്നതിന് ബദല്‍
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
നിയന്ത്രണമേർപ്പെടുത്തിയ
സര്‍ക്കുലര്‍ ഭേദഗതി
ചെയ്യുന്നതിനും
നിയന്ത്രണങ്ങള്‍ നീക്കം
ചെയ്യുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
അദ്ധ്യാപകദിനത്തില്‍
ക്ലാസ്സെടുത്ത മന്ത്രിമാര്‍
844.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപക
ദിനത്തില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
മന്ത്രിമാര്‍
ക്ലാസ്സെടുക്കാന്‍
തീരുമാനിക്കുകയും
പ്രസ്തുത വിവരം
മാധ്യമങ്ങളില്‍
റിപ്പോര്‍ട്ടു
ചെയ്യുകയുമുണ്ടായിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
എങ്കില്‍
ഏതൊക്കെ മന്ത്രിമാര്‍
ഏതൊക്കെ സ്കൂളുകളില്‍
ഇപ്രകാരം
ക്ലാസ്സെടുത്തുവെന്നു
വ്യക്തമാക്കുമോ?
ആര്.എല്‍.വി .കോളേജിലെ
ജീവനക്കാരുടെ കുറവ്
845.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ
ആര്.എല്‍.വി കോളേജിലെ
വിദ്യാര്‍ത്ഥികളുടെ
എണ്ണം വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
സ്റ്റെെപ്പന്റ്
ഉള്‍പ്പെടെയുള്ള
ആനുകൂല്യം യഥാസമയം
വിതരണം
ചെയ്യുന്നതിനാവശ്യമായ
ജീവനക്കാരുടെ അഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവിടെ
ആകെയുള്ള
മിനിസ്റ്റീരിയല്‍
തസ്തികകളുടെ എണ്ണം
വ്യക്തമാക്കുമോ;
(ഡി)
കോളേജ്
ഓഫീസിന്റെ സുഗമമായ
പ്രവര്‍ത്തനത്തിന്
ആവശ്യമായ തസ്തികകള്‍
അനുവദിക്കുന്നതിനുള്ള
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥിക്ക്
ക്രമരഹിതമായി മാര്‍ക്ക്
നല്‍കിയതിനെതിരെ അന്വേഷണം
846.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-13
വര്‍ഷത്തില്‍
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കോളേജില്‍
പഠിച്ചിരുന്ന
വിദ്യാര്‍ത്ഥിക്ക്
ക്രമരഹിതമായി മാര്‍ക്ക്
തിരുത്തിനല്കി
ജയിപ്പിക്കാന്‍ പുതിയ
സിന്‍ഡിക്കേറ്റ്
ഉപസമിതി ശുപാര്‍ശ ചെയ്ത
കാര്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
കാഴ്ചയില്ലാത്ത
പുതിയ വകുപ്പുമേധാവിയെ
തെറ്റിദ്ധരിപ്പിച്ച്
സെഷണല് മാര്‍ക്ക്
തിരുത്തിവാങ്ങിയാണ്
പ്രസ്തുത ശുപാര്‍ശ
നല്‍കിയതെന്ന
റിപ്പാേര്‍ട്ട്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
സമഗ്ര അന്വേഷണത്തിന്
ഉത്തരവാകുമോ?
കേരള
സര്‍വ്വകലാശാലയുടെ വിദൂര
വിദ്യാഭ്യാസ പദ്ധതി
847.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയുടെ
വിദൂര വിദ്യാഭ്യാസ
പദ്ധതിയ്ക്കുള്ള അനുമതി
യു.ജി.സി.
പിന്‍വലിച്ചത് എന്നാണ്;
(ബി)
സത്യവാങ്മൂലം
സമയബന്ധിതമായി
യു.ജി.സി.ക്കു
സമര്‍പ്പിക്കാന്‍
കഴിയാഞ്ഞതുമൂലമാണ്
അംഗീകാരം നഷ്ടപ്പെട്ടത്
എന്നതിനെക്കുറിച്ച്
സര്‍ക്കാര്‍ അന്വേഷണം
നടത്തിയോ;
ഇക്കാര്യത്തില്‍
പ്രസ്തുത
സര്‍വ്വകലാശാലയുടെ
വിശദീകരണം എന്താണ് ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
യു.ജി.സി.
നിര്ഷ്ക്കര്ഷിച്ചിട്ടുള്ള
നിബന്ധനകളില്‍ കേരള
സര്‍വ്വകലാശാലക്കു
നയപരമായ തീരുമാനങ്ങള്‍
എടുത്ത് സത്യവാങ്മൂലം
സമര്പ്പിക്കേണ്ടതുണ്ടായിരുന്നെങ്കില്
എന്തുകൊണ്ടാണ്
ഇക്കാര്യത്തില്‍
വേണ്ടത്ര ഗൗരവം
കൊടുക്കാതിരുന്നത്;
ഇതിന് ഇടയാക്കിയ
സാഹചര്യം
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
വിദ്യാഭ്യാസ പദ്ധതി
പുനഃസ്ഥാപിക്കുന്നതിനുള്ള
അപേക്ഷയും നിബന്ധനകള്‍
പൂര്‍ണ്ണമായി
അംഗീകരിച്ചുകൊണ്ടുള്ള
സത്യവാങ്മൂലവും
യു.ജി.സി.ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ് ഇത്
സമര്‍പ്പിച്ചത്;
ഇക്കാര്യത്തിലുള്ള
യു.ജി.സി.യുടെ
പ്രതികരണം
എപ്രകാരമായിരുന്നു;
വിശദാംശങ്ങള്‍
നല്‍കുമോ?
വിദ്യാഭ്യാസ
വായ്പ തിരിച്ചടക്കാന്‍
കഴിയാത്ത കുടുംബങ്ങള്‍ക്ക്
സഹായം
848.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഠനം
പൂര്‍ത്തിയാക്കിയ
വിദ്യാര്‍ത്ഥികള്‍ക്ക്
തൊഴില്‍
ലഭിക്കാത്തതുമൂലം അവര്‍
എടുത്തിട്ടുള്ള
വിദ്യാഭ്യാസ വായ്പ
തിരിച്ചടക്കാന്‍
കഴിയാതെ നിരവധി
കുടുംബങ്ങള്‍
കടക്കെണിയില്‍പ്പെടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
കുടുംബങ്ങളെ
സഹായിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കാമോ ?
കൊയിലാണ്ടി
ഗവണ്മെന്റ് കോളേജില്‍
നടത്തുന്ന നിര്‍മ്മാണ
പ്രവൃത്തികള്‍
849.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
എസ്.എ.ആർ. ബി. റ്റി. എം
ഗവണ്മെന്റ്
കോളേജില്‍ നടത്തുന്ന
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്തെല്ലാം; ഓരോ
പദ്ധതിയും
നടപ്പിലാക്കുന്നത് ഏത്
സ്കീമുകളിലാണ് എന്ന്
വിശദമാക്കാമോ;
(ബി)
ഈ
കോളേജില്‍ കൂടുതല്‍
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തി മാതൃകാ
ഗവണ്മെന്റ്
കോളേജാക്കുക എന്ന
ഉദ്ദേശ്യത്തോടെ
മുന്നോട്ട് പോകുന്ന
പദ്ധതികള്‍ എന്തെല്ലാം;
വിശദമാക്കാമോ?
എഞ്ചിനീയറിംഗ്
വിജയശതമാനം
850.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
എത്ര എഞ്ചിനീയറിംഗ്
കോളേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ഗവണ്മെന്റ്,എയ്ഡഡ്,സ്വാശ്രയ
മേഖല തിരിച്ച്
വിശദമാക്കാമോ;
(ബി)
ഓരോ
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജിലെയും കഴിഞ്ഞ
5വര്‍ഷത്തെ വിജയശതമാനം
വര്‍ഷം തിരിച്ച്
ലഭ്യമാക്കാമോ?
യൂണിവേഴ്സിറ്റി
കോളേജ്, ആര്‍ട്സ് കോളേജ്
എന്നിവിടങ്ങളിലെ ബി.എസ്.സി
ഫിസിക്സ് പ്രവേശനം
851.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാനത്തെ
യൂണിവേഴ്സിറ്റി കോളേജ്,
ഗവണ്മെന്റ് ആര്‍ട്സ്
കോളേജ്
എന്നിവിടങ്ങളില്‍
ബി.എസ്.സി ഫിസിക്സ്
വിഭാഗത്തില്‍ എത്ര
സീറ്റുകളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
ഈ
അധ്യയന വര്‍ഷം എത്ര
ശതമാനം സീറ്റുകള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിരുന്നു എന്ന്
അറിയിക്കുമോ;
(സി)
നിലവില്‍
ഇവിടെ എത്ര
സീറ്റുകളിലാണ്
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവേശനം
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കുമോ?
(ഡി)
അടിസ്ഥാന
സൗകര്യങ്ങളുടെ
അപര്യാപ്തത ഉണ്ടെന്ന
കാരണം പറഞ്ഞ്
നിലവിലുണ്ടായിരുന്ന
സീറ്റുകളിലേക്കും
വര്‍ദ്ധിപ്പിച്ച
സീറ്റുകളിലേക്കും
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവേശനം നല്‍കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ടി
സീറ്റുകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവേശനം നല്‍കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ; അവയുടെ
വിശദാംശം അറിയിക്കുമോ?
സര്‍ക്കാര്‍കോളേജുകള്‍
ഡിജിറ്റലാക്കുന്നതിനുള്ള
പദ്ധതി
852.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍കോളേജുകള്‍
ഡിജിറ്റലാക്കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സാധ്യതാ പഠനം
നടത്തിയിട്ടുണ്ടോ;
(സി)
പദ്ധതി നടപ്പിലാക്കാന്‍
ഏതെല്ലാം
ഏജന്‍സികളെയാണ്
നിയോഗിച്ചിരിക്കുന്നത്;
(ഡി)
ഏജന്‍സികളുമായി
ധാരണാപത്രത്തില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍
തസ്തികയിലെ നിയമനം
853.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പിനു
കീഴിലുള്ള ഗവണ്മെന്റ്
കൊമേഴ്സ്യല്‍
ഇന്‍സ്റ്റിറ്റ്യൂട്ടിലെ
അസിസ്റ്റന്റ്
ഇന്‍സ്ട്രക്ടര്‍
തസ്തികയിലെ നിയമനത്തിന്
കാറ്റഗറി നമ്പര്‍ 193 /
2010 ആയി 15.07.2010
ല്‍ പി.എസ്.സി അപേക്ഷ
ക്ഷണിക്കുകയും,
30.7.2013ല്‍ ഷോര്‍ട്ട്
ലിസ്റ്റ്
പ്രസിദ്ധീകരിക്കുകയും
ചെയ്തതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
തരത്തിലുള്ള വ്യക്തത
ആവശ്യപ്പെട്ടുകൊണ്ട്
പി.എസ്.സി, സാങ്കേതിക
വിദ്യാഭ്യാസ
വകുപ്പിനും, ഉന്നത
വിദ്യാഭ്യാസ വകുപ്പിനും
കത്തുകള്‍
നല്‍കിയിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
മേല്‍പ്പറഞ്ഞ
കത്തുകള്‍ക്ക്
സാങ്കേതിക
വിദ്യാഭ്യാസവകുപ്പില്‍
നിന്നും
ഉന്നതവിദ്യാഭ്യാസവകുപ്പില്‍
നിന്നും, പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
മറുപടി
നല്‍കിയിട്ടുണ്ടോ;
(സി)
ഇൗ തസ്തികയുടെ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ച് നിയമന
നടപടികള്‍
പൂര്‍ത്തീകരിക്കുന്നതിനുളള
അടിയന്തരനടപടികള്സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
അയിരൂര്‍
ഐ.എച്ച്.ആര്.ഡി. കോളേജിന്
സ്ഥലം
854.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയിരൂര്‍
ഐ.എച്ച്.ആര്.ഡി. യുടെ
ടെക്നിക്കല്‍ ഹൈസ്കൂള്‍
നിര്‍ത്തലാക്കിയതിന്
പകരമായി
ഐ.എച്ച്.ആര്.ഡി.
കോളേജ് ഓഫ് അപ്ലൈഡ്
സയന്‍സ് അനുവദിച്ചത്
എന്നാണ്; എതൊക്കെ
കോഴ്സുകളാണ്
ഇവിടുള്ളത്;
(ബി)
ടെക്നിക്കല്‍
ഹൈസ്കൂളിന്
അനുവദിച്ചിരുന്നതില്‍
എത്ര ഭൂമിയാണ് കോളേജിന്
കെട്ടിടം പണിയാനായി
ഉള്ളത്; ഇതു കൂടാതെ
പി.ഐ.പി യുടെ എത്ര ഭൂമി
ഏറ്റെടുക്കുന്നതിനാണ്
നടപടി
സ്വീകരിച്ചിരിക്കുന്നത്;
(സി)
ഈ ഭൂമിക്ക് വിലയായി
എത്ര രൂപ
അടയ്ക്കണമെന്നാണ്
റവന്യൂ വകുപ്പ്
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
ഈ തുക ഐ.എച്ച്.ആര്.ഡി.
അടച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
തുകയടയ്ക്കുന്നതിന്
ഐ.എച്ച്.ആര്.ഡി.,
സര്‍ക്കാരിനെ
സമിപിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച ഫയല്‍
എവിടെയാണുള്ളത്; ഇത്
സംബന്ധിച്ച് എന്തു
തീരുമാനമാണ്
എടുത്തിട്ടുള്ളത്;
(ഇ)
ഐ.എച്ച്.ആര്.ഡി.-യ്ക്ക്
പണമില്ലാത്തതിനാല്‍
സ്ഥലം
ഏറ്റെടുക്കുന്നതിന്
ആവശ്യമായ തുക
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
സര്‍ക്കാരുമായി
ധാരണയുണ്ടാക്കിയ കോളേജുകള്‍
855.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ
മെഡിക്കല്‍-എഞ്ചിനീയറിങ്ങ്
പ്രവേശനത്തിന്
സര്‍ക്കാരുമായി
ധാരണയുണ്ടാക്കിയതും,
ധാരണയില്‍
എത്താത്തതുമായ സ്വാശ്രയ
കോളേജുകള്‍
ഏതെല്ലാമെന്ന്
തരംതിരിച്ച്
വ്യക്തമാക്കാമോ?
കേരള
സംസ്ഥാന സാക്ഷരതാ മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
856.
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ. ആന്‍സലന്‍
,,
ഒ. ആര്. കേളു
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന സാക്ഷരതാ
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്യാറുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
സാക്ഷരതാ
കോര്‍ഡിനേറ്റര്‍മാരുടെ
പ്രവര്‍ത്തനങ്ങള്‍
സാക്ഷരതാ മിഷന്
എങ്ങനെയെല്ലാമാണ്
ഏകോപിപ്പിക്കുകയും
നിയന്ത്രിക്കുകയും
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കേരള
സംസ്ഥാന സാക്ഷരതാ
മിഷന് നടത്തിയ തുടര്‍
വിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ?
സാക്ഷരതാ
മിഷന്
857.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1/7/2011
മുതല്‍ 31/3/2016 വരെ
കേരള സംസ്ഥാന സാക്ഷരതാ
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക അനുവദിച്ചു
എന്ന് സാമ്പത്തിക
വര്ഷാടിസ്ഥാനത്തിലുളള
കണക്ക് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
തുക വിനിയോഗിച്ച്
സംസ്ഥാന സാക്ഷരതാ
മിഷന് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദാമാക്കാമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
സാക്ഷരതാ
കോര്‍ഡിനേറ്റര്‍മാരുടെ
പ്രവര്‍ത്തനങ്ങള്‍
സംസ്ഥാന സാക്ഷരതാ
മിഷന് എങ്ങിനെയാണ്
നിയന്ത്രിക്കുകയും
ഏകോപിപ്പിക്കുകയും
ചെയ്യുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
1/7/2016
മുതല്‍ 31/8/2016 വരെ
സംസ്ഥാന സാക്ഷരതാ
മിഷന് എന്തെല്ലാം
തുടര്‍വിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങള്‍
നടത്തിയെന്ന്
വിശദമാക്കാമോ?