ഓടകള്‍
ഒഴിവാക്കി റോഡുകള്‍
നിർമിക്കുന്നത് മൂലമുള്ള
ബുദ്ധിമുട്ടുകള്‍
3531.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പു
നിര്‍മ്മിക്കുന്ന പല
റോഡുകള്‍ക്കും ഓടകള്‍
ഒഴിവാക്കുന്നതു മൂലം മഴ
പെയ്യുമ്പോള്‍ റോഡിലൂടെ
ജലം
നിറഞ്ഞൊഴുകുന്നതിനാല്‍
പൊതുജനങ്ങള്‍ക്കും
വാഹനങ്ങളോടിക്കുന്നവര്ക്കും
ഉണ്ടായിക്കൊണ്ടിരിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓടകള്‍
ഒഴിവാക്കി റോഡു
നിര്‍മ്മിക്കണമെന്ന
ഉത്തരവ് നിലവിലുണ്ടോ?
തൊടുപുഴ
മടക്കത്താനം പാലം
3532.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഇടുക്കി
ജില്ലയിലെ തൊടുപുഴ
മടക്കത്താനം പാലം
നിര്‍മ്മാണത്തിന്
സാങ്കേതികാനുമതി
നല്കാന് നടപടി
കൈക്കൊളളുമോ?
മണ്ണുത്തി-അങ്കമാലി ഭാഗത്ത്
നാലുവരിപ്പാത നിര്‍മ്മാണം
3533.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
47-ല്‍
മണ്ണുത്തി-അങ്കമാലി
ഭാഗത്ത് നാലുവരിപ്പാത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ദേശീയ പാത
അതോറിറ്റി, കരാര്‍
കമ്പനിയുമായി
ഉണ്ടാക്കിയിട്ടുള്ള
കരാറിന്റെ
അടിസ്ഥാനത്തില്‍
നിര്‍ദ്ദേശിച്ചിട്ടുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇനിയും
പൂര്‍ത്തീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കരാറിന്റെ
കാലാവധി
എന്നവസാനിക്കുമെന്നും,
അതിനുമുമ്പ് നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമോ എന്നും
വ്യക്തമാക്കുമോ?
(സി)
പൊതുമരാമത്ത്
വകുപ്പു മന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍,
നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതു
സംബന്ധിച്ച
ചര്‍ച്ചയിലുണ്ടായ
തീരുമാനങ്ങള്‍
നടപ്പാക്കിയിട്ടുണ്ടോ;
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
സാധിക്കും
എന്നറിയിക്കുമോ?
ക്വാര്‍ട്ടേഴ്സിന് ക്ലാസ്
ഫോര്‍ ജീവനക്കാര്‍ക്ക് സംവരണം
3534.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
താഴ്ന്ന വരുമാനക്കാരായ
ക്ലാസ് ഫോര്‍
ജീവനക്കാര്‍ക്ക്
ഗവ:ക്വാര്‍ട്ടേഴ്സ്
അനുവദിക്കുന്നതില്‍
പ്രത്യേക സംവരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
റിട്ടയര്‍മെന്റ്
കാലം വരെ സര്‍ക്കാര്‍
സേവനം ചെയ്യുന്നവരും
മറ്റ് ജില്ലകളില്‍
നിന്ന് ഉള്‍പ്പെടെ
ദൂരസ്ഥലങ്ങളില്‍ നിന്ന്
ജോലിക്കെത്തുന്നവരും
ദീര്‍ഘകാലമായി
ക്വാര്‍ട്ടേഴ്സുകള്‍ക്ക്
അപേക്ഷ നല്കി
കാത്തിരിക്കുന്നവരുമായ
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ പൊതു
ക്വാട്ടയില്‍ നിന്നും
125 ക്വാര്ട്ടറുകള്
കൂടി മന്ത്രിമാരുടെ
സ്റ്റാഫംഗങ്ങള്ക്കായി
പ്രത്യേക സംവരണം ചെയ്ത്
ഉത്തരവിറക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
അതിന്റെ കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
കൃത്യമായി
നിഷ്കര്ഷിക്കപ്പെട്ട
യോഗ്യതയുടെ
അടിസ്ഥാനത്തില്‍
മത്സരപരീക്ഷയിലൂടെ
സര്‍വ്വീസിലെത്തി
ദൂരസ്ഥലങ്ങളില്‍ നിന്നു
വന്ന് സര്‍ക്കാര്‍
സേവനം നടത്തുന്ന
ജിവനക്കാരില്‍ നിന്നും
വ്യത്യസ്തമായി
ക്വാര്ട്ടറുകള്
ലഭ്യമാക്കുന്നതില്‍
മന്ത്രിമാരുടെ
സ്റ്റാഫംഗങ്ങള്‍ക്ക്
ഏതെങ്കിലും പ്രത്യേക
അവകാശമോ പ്രത്യേകമായ
അര്‍ഹതയോ ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഇ)
ദൂരസ്ഥലങ്ങളില്‍
നിന്നും മറ്റ്
ജില്ലകളില്‍ നിന്നും
ജോലിക്കെത്തുന്ന
താഴ്ന്ന വരുമാനക്കാരായ
ക്ലാസ് ഫോര്‍
ജീവനക്കാരുള്‍പ്പെടെയുള്ളവരുടെ
ജനറല്‍ ക്വാട്ടയില്‍
നിന്നും മന്ത്രിമാരുടെ
സ്റ്റാഫംഗങ്ങള്‍ക്ക്
ക്വാര്‍ട്ടര്‍
അനുവദിക്കാന്‍
125ക്വാര്ട്ടറുകള്
കൂടുതലായി പ്രത്യേകം
മാറ്റി വച്ച് സംവരണം
ചെയ്തത് വിവേചനപരവും
ഭരണഘടന അനുച്ഛേദം
പതിനാലിന്റെ
ലംഘനവുമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
പി.ഡബ്ല്യു.ഡി.
റോഡുകളുടെ ശോച്യാവസ്ഥ
3535.
ശ്രീ.കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
അടൂര്‍ പ്രകാശ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പി.ഡബ്ല്യു.ഡി.
റോഡുകളുടെ ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
റോഡപകടങ്ങളുടെ
മുഖ്യകാരണം റോഡുകളുടെ
ശോച്യാവസ്ഥയാണെന്ന
വസ്തുത പരിഗണിച്ച്
പി.ഡബ്ല്യു.ഡി.
റോഡുകളുടെ ശോച്യാവസ്ഥ
പരിഹരിക്കുന്നതിനും
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
ലഫ്.
കേണല്‍ ഇ.കെ. നിരഞ്ജന്
സ്മാരക റോഡ്
3536.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരിമ്പുഴ
ഗ്രാമ
പഞ്ചായത്തില്‍പ്പെടുന്ന
കരിയോട് മുതല്‍
എലുമ്പുലാശ്ശേരി
എെ.ടി.എെ. വരെയുള്ള
റോഡ് ( ലഫ്.കേണല്‍
ഇ.കെ. നിരഞ്ജന് സ്മാരക
റോഡ് ) പൊതുമരാമത്ത്
വകുപ്പ്
ഏറ്റെടുക്കണമെന്ന
ആവശ്യം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
നിലവിലെ സ്ഥിതി
എന്തെന്ന്
വിശദമാക്കുമോ;
(ബി)
പൊതുമരാമത്ത്
(എച്ച്) വകുപ്പിലെ
1323/H1/16പൊ.മ.വ.
നമ്പര്‍ ഫയലില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
റോഡ്
ഏറ്റെടുക്കണമെന്ന്
മന്ത്രിസഭ തീരുമാനം
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
റോഡ് അടിയന്തരമായി
ഏറ്റെടുക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
കേരള
റോഡ് ഫണ്ട് ബോര്‍ഡിന്റെ
ലക്ഷ്യങ്ങള്‍
3537.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.സുരേഷ് കുറുപ്പ്
,,
പി. ഉണ്ണി
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
റോഡ് ഫണ്ട് ബോര്‍ഡ്
എന്നാണ്
സ്ഥാപിച്ചതെന്നും
ഇതിന്റെ ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ബോര്‍ഡിന്റെ ഫണ്ട്
സ്വരൂപിച്ചത്
എങ്ങനെയെല്ലാമായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(സി)
കിഫ്ബി
രൂപീകരണത്തോടെ കേരള
റോഡ് ഫണ്ട് ബോര്‍ഡിന്റെ
വരുമാന സ്രോതസ്സുകള്‍
ഇല്ലാതായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പൊതുമരാമത്ത്
പ്രവൃത്തികള്‍
ഏറ്റെടുത്ത് നടത്താന്‍
കഴിയുംവിധം കേരള റോഡ്
ഫണ്ട് ബോര്‍ഡിനെ
പുന:സംഘടിപ്പിച്ച്
ശക്തമാക്കുവാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
വിശദമാക്കുമോ?
ദേശീയ
പാതയുടെ ചേര്‍ത്തല മുത്ല
കഴക്കൂട്ടം വരെയുള്ള ഭാഗത്തെ
വികസന പ്രവര്‍ത്തനങ്ങള്‍
3538.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പാതയുടെ ചേര്‍ത്തല
മുതല്‍ കഴക്കൂട്ടം
വരെയുള്ള ഭാഗത്തെ
വികസനത്തിന് വേണ്ടിയുളള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
ദേശീയ
പാത വികസനത്തിന് ഭൂമി
ഏറ്റെടുത്തിട്ടുണ്ടോ;
എത്ര ഭൂമി
ഏറ്റെടുക്കേണ്ടതായിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
ഭാഗങ്ങളിലാണ് ഫ്ലൈ
ഓവര്‍
നിര്‍മ്മിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
എത്രയും വേഗം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
റോഡ്
നിര്‍മ്മാണത്തിന് പുതിയ
രീതികള്‍
3539.
ശ്രീ.കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് നിര്‍മ്മാണത്തിന്
പുതിയ രീതികള്‍
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
പുതിയ രീതികളാണ്
ഇതിനായി
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
വിവരിക്കുമോ;
(സി)
ഭരണതലത്തിലുള്ളവര്‍ക്ക്
പുതിയ രീതികള്‍
പരിചയപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
പല്ലന-കുമാരകോടി
പാലത്തിന്റെ സര്‍വ്വീസ്
റോഡിന്റെ നിര്‍മ്മാണം
3540.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജക മണ്ഡലത്തിലെ
പല്ലന-കുമാരകോടി
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട സര്‍വ്വീസ്
റോഡിന്റെ നിര്‍മ്മാണം
ഏതു ഘട്ടത്തിലാണ്;
(ബി)
ഇതിനായി
സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടിക്രമം ഏതു
ഘട്ടത്തിലാണ് എന്നും
അടിയന്തരമായി സ്ഥലം
ഏറ്റെടുപ്പ്
പൂര്‍ത്തീകരിക്കുമോ
എന്നും
വെളിപ്പെടുത്താമോ ?
മലയോര
ഹെെവേ
3541.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മലയോര മേഖലകളെ
കൂട്ടിയിണക്കി മലയോര
ഹെെവേ നിര്‍മ്മിക്കാന്‍
ലക്ഷ്യമിടുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
റോഡിന്റെ
അലെെന്‍മെന്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
തയ്യാറാക്കുന്നതിനായി
ഏതെങ്കിലും ഏജന്‍സികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഇതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഹെെവേയുടെ നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
ഇതിനായി വേണ്ടിവരുന്ന
തുക എത്രയാണ്; ഇത്
എവിടെ നിന്നും
കണ്ടെത്താനാണ്
ഉദ്ദേശിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
റോഡ്സ് ആന്റ്
ബ്രിഡ്ജസ് ഡെവലപ്മെന്റ്
കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍
3542.
ശ്രീ.എസ്.ശർമ്മ
,,
രാജു എബ്രഹാം
,,
പി.വി. അന്‍വര്‍
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ്സ് ആന്റ് ബ്രിഡ്ജസ്
ഡെവലപ്മെന്റ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ
എന്ന് വിശദമാക്കുമോ;
(ബി)
പ്രസ്തുത
കോര്‍പ്പറേഷന്റെ
,സര്‍ക്കാര്‍ ഫണ്ട്
കൂടാതെയുള്ള ധനസമാഹരണ
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കോര്പ്പറേഷന്
ഏറ്റെടുക്കുകയും
എന്നാല്‍
പൂര്‍ത്തിയാകാതെ
കിടക്കുകയും ചെയ്യുന്ന
പദ്ധതികള്‍
ഉണ്ടോ;എന്നാല്‍ അവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതികള്‍
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
തീരദേശ
ഹെെവേയുടെ അലെെന്‍മെന്റ്
3543.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
തീരദേശ ഹെെവേയുടെ
അലെെന്മെന്റിന്
അന്തിമരൂപം
നല്‍കുന്നതിന് മുമ്പ്
ഇതു സംബന്ധിച്ച്
ജനപ്രതിനിധികളുടെയും
പൊതുജനങ്ങളുടെയും
അഭിപ്രായം ആരായുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
തീരദേശ ഹെെവേ
പ്രാവര്‍ത്തികമാകുമ്പോള്‍
കൊച്ചി അഴിമുഖത്തെ
ഇരുകരകള്‍ തമ്മില്‍
എങ്ങനെ
ബന്ധിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇതിനായി
മേല്‍പ്പാലം
അല്ലെങ്കില്‍
അഴിമുഖത്തിനടിയിലൂടെ
ഭൂഗര്‍ഭപാത എന്ന
നിര്‍ദ്ദേശം
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
തീരദേശ
ഹൈവേയ്ക്ക് വേണ്ടിയുള്ള
നടപടികള്‍
3544.
ശ്രീ.എ.എം.
ആരിഫ്
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. മുകേഷ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
ഹൈവേയ്ക്ക് വേണ്ടിയുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഹൈവേയുടെ അലൈന്മെന്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത
അലൈന്മെന്റില്
ഉള്‍പ്പെട്ടിട്ടുള്ള
പ്രദേശങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ജില്ലാ
ഫ്ലാഗ്ഷിപ്പ്
ഇന്‍ഫ്രാസ്ട്രക്ചര്‍
പ്രോജക്ട്
3545.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍ 2015-2016
വര്‍ഷത്തില്‍ ജില്ലാ
ഫ്ലാഗ്ഷിപ്പ്
ഇന്‍ഫ്രാസ്ട്രക്ചര്‍
പ്രോജക്ടില്‍
ഉള്‍പ്പെടുത്തി
അംഗീകാരം ലഭിച്ച
ചൂണ്ടല്‍-ഗുരുവായൂര്‍-ചാവക്കാട്
നാലുവരിപാതയുടെ
നിര്‍മ്മാണത്തിന്റെ
ഇപ്പോഴത്തെ ഘട്ടം
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
അടിയന്തരമായി
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
മേജര്‍
വര്‍ക്കുകളുടെ ടെണ്ടര്‍
കമ്മിറ്റി
3546.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിനു കീഴിലെ
മേജര്‍ വര്‍ക്കുകളുടെ
എ.എസ്, ടി.എസ്,
ടെന്റര്‍
നടപടികളുള്‍പ്പെടെ
പൂര്‍ത്തിയാക്കി
സര്‍ക്കാര്‍
അംഗീകാരത്തിനു
സമര്‍പ്പിച്ച നിരവധി
കേസുകളില്‍ ഗവണ്മെന്റ്
ടെണ്ടര്‍ കമ്മിറ്റി
(ജി.റ്റി.സി )അംഗീകാരം
വൈകിപ്പിക്കുന്ന കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
സാങ്കേതിക
സ്ക്രൂട്ടിനിക്ക് ശേഷം
സാങ്കേതിക അനുമതി നല്കി
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയാക്കിയ
കേസുകളില്‍ വീണ്ടും
സാങ്കേതിക
സ്കൂട്ടിനിക്ക്
തിരിച്ചയയ്ക്കുന്ന
നടപടിക്രമം
നിലവിലുണ്ടോ;
(സി)
സെപ്റ്റംബര്‍
6-ാം തീയതി കൂടിയ
ഗവണ്മെന്റ് ടെണ്ടര്‍
കമ്മിറ്റി ഇത്തരം എത്ര
കേസുകള്‍
പരിഗണിച്ചുു;എത്ര
കേസുകള്‍
പുന:പരിശോധനയ്ക്കായി
തിരിച്ചയച്ചു;
(ഡി)
അനാവശ്യ
കാലതാമസം മൂലം
കോണ്ട്രാക്ടര് ജോലി
ഉപേക്ഷിച്ചു പോകുന്ന
സാഹചര്യത്തില്‍
റിവിഷന്‍
നടത്തേണ്ടിവന്നാലുളള
അധികച്ചെലവിന്റെ
ഉത്തരവാദിത്തം
ആര്‍ക്കായിരിക്കുമെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;എങ്കില്‍
വിശദവിവരം നല്‍കുമോ?
എരൂര്‍-തുതിയൂര്‍
പാലം നിര്‍മ്മാണം
3547.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എരൂര്‍-തുതിയൂര്‍
പാലം
നിര്‍മ്മാണത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പാലത്തിന്റെ
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
നാഷണല്‍
ഹൈവേ വികസനം
3548.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ഹൈവേയുടെ വികസനത്തില്‍
കണ്ണൂര്‍ ജില്ലയില്‍
പയ്യന്നൂര്‍ മുതല്‍
പാപ്പിനിശ്ശേരി
വരെയുള്ള ദേശീയ
പാതയില്‍
(എന്‍.എച്ച്-66)
വളവുകള്‍
കുറയ്ക്കുന്നതിനും
റോഡിന്റെ ഇരുവശവും
അഭിവൃദ്ധിപ്പെടുത്തുന്നതിനും
അപകടം
കുറയ്ക്കുന്നതിനും
ഉതകുന്ന തരത്തിലുള്ള
പ്രൊജക്റ്റുകള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
റോഡിന്റെ ഇപ്പോള്‍
നടക്കുന്ന
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കും;
വിശദമാക്കുമോ?
സ്കൂള്‍ കെട്ടിട
നിര്‍മ്മാണത്തിന്റെ മാനദണ്ഡങ്ങള്‍
3549.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
കെട്ടിട
നിര്‍മ്മാണത്തിന്
നിലവില്‍ പ്രത്യേക
മാനദണ്ഡങ്ങളുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
സ്കൂള്‍
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുമ്പോള്‍
ഭിന്നശേഷിയുളളവര്‍ക്ക്
പ്രത്യേക ടോയ്ലറ്റ്,
വീല്‍ചെയര്‍ റാമ്പ്
തുടങ്ങിയ സൗകര്യങ്ങള്‍
ഏര്പ്പെടുത്താറുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
സ്കൂള്‍
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുമ്പോള്‍
ഊര്‍ജ്ജ ഉപഭോഗം
കുറയ്ക്കുന്നതിന്
സംവിധാനങ്ങള്‍
ഏര്പ്പെടുത്താറുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഗ്രാമീണ
റോഡുകള്‍
3550.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മണ്ഡലത്തില്‍ വണ്‍-ടെെം
മെയിന്റനന്‍സിന് (OTM)
ഭരണാനുമതി ലഭിച്ച
ഗ്രാമീണ റോഡുകള്‍
ഏതെല്ലാമെന്നും
പ്രസ്തുത
പ്രവൃത്തികളില്‍
ഏതൊക്കെ ടെന്‍ഡര്‍
ചെയ്തെന്നും ആയവയില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയവ
ഏതൊക്കെയാണെന്നും
വിശദമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ചവയില്‍ ടെന്‍ഡര്‍
ചെയ്യാനുളള നടപടികള്‍
പൂര്ത്തിയാകാത്തവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ഇടുക്കി
ജില്ലയിലെ
കുരുതിക്കളം-വെള്ളിയാമറ്റം-തൊടുപുഴ-ഞറുകുറ്റി-വണ്ണപ്പുറം-ചെറുതോണി
റോഡ്
3551.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഫ്ലഗ്ഷിപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഇടുക്കി ജില്ലയിലെ
കുരുതിക്കളം-വെള്ളിയാമറ്റം-തൊടുപുഴ-ഞറുകുറ്റി-വണ്ണപ്പുറം-ചെറുതോണി
റോഡിന് ഭരണാനുമതി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ?
ഗ്രാമീണ
റോഡുകളുടെ പുനരുദ്ധാരണം
3552.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
ഗ്രാമീണ റോഡുകളുടെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
വണ്‍ ടൈം മെയ്ന്റനന്‍സ്
ഗ്രാന്റില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം റോഡുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്
2015-16 സാമ്പത്തിക
വര്‍ഷത്തില്‍ ഭരണാനുമതി
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം റോഡ്
നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ചേലക്കര
മണ്ഡലത്തിലെ മായന്നൂര്‍
പാലം
3553.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ മായന്നൂര്‍
പാലത്തിന്‍െറ പണി
എന്നാണ്
പൂര്‍ത്തീകരിച്ചത്;എന്നാണ്
ഇവിടെ ടോള്‍ പിരിവ്
ആരംഭിച്ചത്;
(ബി)
ഓരോ
വാഹനവും കടന്നു
പോകുന്നതിനുളള ടോള്‍
പിരിവ് എത്ര രൂപയാണ്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
നിലവില്‍
എത്ര കോടി രൂപ ടോള്‍
ആയി പിരിഞ്ഞു
കിട്ടി;ആകെ എത്ര കോടി
രൂപയ്ക്കാണ് ടോള്‍
പിരിയ്ക്കാനുളളത്;
(ഡി)
ടോള്‍
പിരിവ് എന്നത്തേയ്ക്ക്
അവസാനിപ്പിക്കാന്‍
കഴിയും എന്നാണ്
പ്രതീക്ഷിയ്ക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
കോട്ടയം
കഞ്ഞിക്കുഴിയില്‍ മേല്‍പ്പാലം
നിര്‍മ്മാണം
3554.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
പട്ടണത്തില്‍ 5
റോഡുകള്‍ സന്ധിക്കുന്ന
കഞ്ഞിക്കുഴിയില്‍
വര്‍ദ്ധിച്ച
ഗതാഗതക്കുരുക്ക് കാരണം
ചില സന്ദര്‍ഭങ്ങളില്‍ 5
കിലോമീറ്റര്‍ ദൂരം വരെ
വാഹനങ്ങളുടെ
നിരയുണ്ടാവുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് ഒഴിവാക്കാന്‍
കഞ്ഞിക്കുഴിയില്‍
മേല്‍പ്പാലം
നിര്‍മ്മിക്കുന്നതിന്
റോഡ് ഫണ്ട് ബോര്‍ഡ്
തീരുമാനം
എടുത്തിരുന്നോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക് ടെണ്ടര്‍
വിളിച്ചിരുന്നോ;
ഉദ്യോഗസ്ഥ തലത്തിലുള്ള
ടെണ്ടര്‍ കമ്മിറ്റി അത്
അംഗീകരിച്ചിരുന്നോ;
(സി)
ഇപ്പോള്‍
ഈ പ്രവൃത്തിയുടെ സ്ഥിതി
എന്താണെന്ന്
വിശദീകരിക്കുമോ?
ഉള്ളൂര്‍ കടവ്
പാലത്തിന് ഭരണാനുമതി
3555.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി-ബാലുശ്ശേരി
മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന
ഉള്ളൂര്‍ കടവ്
പാലത്തിന് ഭരണാനുമതി
ലഭിക്കാന്‍
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ; എങ്കിൽ
ആയത് വ്യക്തമാക്കുമോ;
(ബി)
ഉള്ളൂര്‍
കടവ് പാലത്തിന്റെ
റിവൈസ്ഡ് എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
കയ്യേറിയ
റോഡ് തിരിച്ചെടുക്കുന്നതിന്
നടപടി
3556.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
നിയോജക മണ്ഡലത്തിലെ
ഫറോക്ക് പഴയ പാലം
മുതല്‍ പുതിയ പാലം വരെ
റോഡ് കയ്യേറി മരങ്ങളും
മറ്റും സ്റ്റോക്ക്
ചെയ്യുന്നത്
ഒഴിപ്പിച്ചുവെങ്കിലും
ആവശ്യമായ സര്‍വ്വെ
നടത്തി കയ്യേറിയ ഭൂമി
തിരിച്ചെടുക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രത്യേക
സര്‍വ്വെ ടീമിനെ
നിയോഗിച്ച് കയ്യേറിയ
റോഡ് തിരിച്ചെടുത്ത്, ഈ
ഭാഗം വീതി കൂട്ടി
ഗതാഗതയോഗ്യമാക്കുന്നതിനുള്ള
നിര്‍ദ്ദേശം
നല്‍കുമോ;വിശദാംശം
നൽകാമോ ?
കൊല്ലാട് പമ്പ് ഹൗസ്
- കുന്നംപള്ളി കാലായില്കടവ് റോഡ്
ടെന്‍ഡര്‍ നടപടി
3557.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോട്ടയം
നിയോജക മണ്ഡലത്തില്‍
പനച്ചിക്കാട്
പഞ്ചായത്തില്‍ കൊല്ലാട്
പമ്പ് ഹൗസ് -
കുന്നംപള്ളി
കാലായില്കടവ് റോഡ്
പ്രവൃത്തിയുടെ
ടെന്‍ഡര്‍ നടപടി
പൂര്‍ത്തീകരിച്ചിരുന്നുവോ;
പ്രസ്തുത നടപടികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
വിഴിഞ്ഞം
തുറമുഖ പദ്ധതിയുമായി
ബന്ധപ്പെട്ട് റോഡുകളുടെ
നവീകരണം
3558.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുമായി
ബന്ധപ്പെട്ട്
തിരുവനന്തപുരം
ജില്ലയിലെ
പ്രധാനപ്പെട്ട ഗ്രാമ
പ്രദേശങ്ങളിലെ റോഡുകളെ
നവീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
പദ്ധതിയില്‍
വിഴിഞ്ഞം-ബാലരാമപുരം-കാട്ടാക്കട-നെയ്യാര്‍ഡാം
റോഡ് നവീകരണം
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ ഇതിനായി
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തിയായിട്ടുള്ളത്;
(സി)
അരുവിക്കര
നിയോജക മണ്ഡലത്തിലെ
മറ്റ് ഏതെല്ലാം
റോഡുകളാണ് റോഡ്
വികസനത്തിനായി ഉപരിതല
വകുപ്പ് സ്രവ്വേ
നടത്തിയിട്ടുള്ളത്;
ഇപ്രകാരം സര്‍വ്വേ
നടത്തിയിട്ടുള്ള
റോഡുകളുടെ നവീകരണം
ഉടന്‍ ആരംഭിക്കുമോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
എറണാകുളം
ഐലന്റ്-കണ്ണങ്ങാട് പാലം
3559.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ഐലന്റ്-കണ്ണങ്ങാട് പാലം
നിര്‍മ്മാണത്തിന്റെ
അവസ്ഥ അറിയിക്കുമോ;
(ബി)
ഈ
പാലത്തിന്റെ
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ടെക്സ്മോ
ജംഗ്ഷന് - സസ്യമാര്‍ക്കറ്റ്
- മേടമുക്ക് ഷഹീദാര്‍പള്ളി
റോഡ്
3560.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
പട്ടണത്തിന്റെ
ഹൃദയഭാഗത്തുകൂടി കടന്നു
പോകുന്ന ടെക്സ്മോ
ജംഗ്ഷന് -
സസ്യമാര്‍ക്കറ്റ് -
മേടമുക്ക്
ഷഹീദാര്‍പള്ളി റോഡ്
നബാഡില്‍
ഉള്‍പ്പെടുത്തി
ബി.എം.& ബി.സി
മാതൃകയില്‍
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കായംകുളം
വില്ലേജ് ഓഫീസ് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളിലെ അപാകത
3561.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
വില്ലേജ് ഓഫീസ്
കെട്ടിടത്തിന്റെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്കുശേഷവും
കെട്ടിടത്തിന്റെ
കുറച്ച് ഭാഗങ്ങള്‍
ചോര്‍ന്നൊലിക്കുന്നു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളിലെ
അപാകത
പരിഹരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
എറണാകുളം
പള്ളുരുത്തി തീരദേശ റോഡ്
3562.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
പള്ളുരുത്തി തീരദേശ
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ അവസ്ഥ
എന്തെന്ന് അറിയിക്കുമോ;
(ബി)
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വിശദാംശം
നല്‍കുമോ?
ബേക്കല്‍-പള്ളിക്കര
റെയില്‍ ഓവര്‍ ബ്രിഡ്ജ്
3563.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്-കാഞ്ഞങ്ങാട്
സ്റ്റേറ്റ് ഹൈവേയിലെ
ബേക്കല്‍-പള്ളിക്കര
റെയില്‍ ഓവര്‍ ബ്രിഡ്ജ്
എന്നാണ് ഗതാഗതത്തിന്
തുറന്ന് കൊടുത്തത്;
(ബി)
നാളിതുവരെയായി
ടോള്‍ ഇനത്തില്‍ എത്ര
രൂപ
പിരിച്ചെടുത്തിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഇനി
എത്ര നാള് കൂടി ടോള്‍
പിരിവ് വേണ്ടി വരും
എന്ന് വിശദമാക്കുമോ?
കുരിശ്ശടി
മാറ്റി സ്ഥാപിക്കുന്നതിന്
സ്ഥലം ലഭ്യമാക്കുവാന്‍ നടപടി
3564.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍
നിര്‍മ്മാണത്തിലുളള
കെ.എസ്.ടി.പി. റോഡില്‍
കല്ലിശ്ശേരിയിലുളള
ക്നാനായ പളളിയുടെ
കുരിശ്ശടിക്ക് സ്ഥലം
വിട്ടുകിട്ടുന്നത്
സംബന്ധിച്ച്
ചെങ്ങന്നൂര്‍ എം.എല്‍.എ
മുഖാന്തിരം പളളി
അധികൃതര്‍
ബഹുമാനപ്പെട്ട
മന്ത്രിയ്ക്ക് നല്കിയ
നിവേദനം
അനന്തരനടപടിതള്ക്കായി
ആലപ്പുഴ ജില്ലാകളക്ടറെ
ചുമതലപ്പെടുത്തിയതിനുശേഷം
പ്രസ്തുത വിഷയത്തില്‍
എടുത്ത നടപടികള്‍
വിശദീകരിക്കുമോ;
(ബി)
കല്ലിശ്ശേരി
ക്നാനായ പളളി
അധികൃതര്‍ക്ക്
കുരിശ്ശടി മാറ്റി
സ്ഥാപിക്കുന്നതിന്
സ്ഥലം ലഭിക്കുവാനുളള
നടപടി വ്യക്തമാക്കുമോ?
റോഡുകളുടെ
വശങ്ങളില് സുരക്ഷിത നടപ്പാത
3565.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹനഗതാഗതം
സുഗമമാക്കാനായി
റോഡിന്റെ ഉപയോഗയോഗ്യമായ
ഭാഗം മുഴുവന്‍ ടാര്‍
ചെയ്യുന്നതുമൂലം
റോഡപകടങ്ങള്‍
വര്‍ദ്ധിക്കുന്ന കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ഇത്തരം
റോഡുകളിലെ വാഹനങ്ങളുടെ
അമിതവേഗം മൂലം
കാല്‍നടയാത്രക്കാര്‍
വാഹനങ്ങള്‍ക്കിടയില്‍പെട്ട്
മരണമടയുന്ന സംഭവങ്ങള്‍
വർദ്ധിച്ച കാര്യം
ഗൗരവപൂര്‍വ്വം
പരിഗണിക്കുമോ;
(സി)
ഇത്തരം
റോഡുകളുടെ വശങ്ങളില്
ടാറിംഗിനൊപ്പം സുരക്ഷിത
നടപ്പാത കൂടി
ഒരുക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കൊടുവള്ളി
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച പാലങ്ങള്‍
3566.
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊടുവള്ളി
നിയോജക മണ്ഡലത്തില്‍
കഴിഞ്ഞ ഇടതുപക്ഷ
സര്‍ക്കാറിന്റെ കാലത്ത്
(2006-2011)എത്ര
പാലങ്ങള്‍ക്കാണ്
ഭരണാനുമതി
ലഭ്യമാക്കിയിരുന്നതെന്നും
അവ ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
(സി)
പൂര്‍ത്തീകരിക്കാത്ത
പാലങ്ങള്‍
ഏതൊക്കെയാണെന്നും
ആയതിന്റെ
കാരണങ്ങളെന്താണെന്നും
വ്യക്തമാക്കാമോ;
(ഡി)
സ്ഥലമെടുപ്പ്
ആവശ്യമുള്ള ഏതെങ്കിലും
പാലം കൊടുവള്ളി
മണ്ഡലത്തില്‍
നിലവിലുണ്ടോ; എങ്കില്‍
സ്ഥലമെടുപ്പ് ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ഗവണ്മെന്റ് വിക്ടോറിയാ
കോളേജ് ഓഡിറ്റോറിയം
3567.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പാലക്കാട്
ഗവണ്മെന്റ്
വിക്ടോറിയാ കോളേജ്
ഓഡിറ്റോറിയത്തിന്‍െറ
നിലവിലെ നിര്‍മ്മാണ
നടപടികള്‍
വിശദമാക്കാമോ?
അഴീക്കോട്-മുനമ്പം
പാലം
3568.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാന
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
തീരദേശ ഹൈവേയില്‍
അഴീക്കോട്-മുനമ്പം പാലം
ഉള്‍പ്പെടുത്തിയിട്ടുണ്ടോ?
അഴീക്കോട്-മുനമ്പം
പാലം നിര്‍മ്മാണം
3569.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
അഴീക്കോട്-മുനമ്പം
പാലത്തിന്റെ
നിര്‍മ്മാണം
ആരംഭിക്കുവാന്‍ ഇനി
എന്തെല്ലാം കാര്യങ്ങള്‍
പൂര്‍ത്തീകരിക്കണമെന്നു
വിശദമാക്കുമോ; പ്രസ്തുത
പ്രവൃത്തി
വേഗത്തിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
വഴിക്കടവ്-നാടുകാണി-മഞ്ചേരി-പരപ്പനങ്ങാടി
ഹൈവേയുടെ പ്രവൃത്തി
3570.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വഴിക്കടവ്-നാടുകാണി-മഞ്ചേരി-പരപ്പനങ്ങാടി
ഹൈവേയുടെ പ്രവൃത്തി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
കമ്പനിയുമായാണ്
കരാറില്‍
ഏര്‍പ്പെട്ടിരിക്കുന്നത്;
വിശദമാക്കുമോ;
(സി)
കരാറില്‍
ഏര്‍പ്പെട്ട കമ്പനി
പ്രസ്തുത
പ്രവൃത്തിയില്‍ നിന്നും
പിന്മാറി എന്ന അക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത റോഡിന്റെ
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കും
എന്നറിയിക്കുമോ?
മടക്കനാല്
-തൃക്കരിപ്പൂര്‍ കടപ്പുറം
തൂക്കുപാലം
3571.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മടക്കനാല്
-തൃക്കരിപ്പൂര്‍
കടപ്പുറം തൂക്കുപാലം
തകര്‍ന്നതുമൂലം
മത്സ്യത്തൊഴിലാളികള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കൂവള്ളൂര്‍
പാലം നിര്‍മ്മാണം
3572.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
പല്ലാരിമംഗലം
പഞ്ചായത്തില്‍
കൂവള്ളൂരിനേയും-പൈമറ്റത്തേയും
തമ്മില്‍
ബന്ധിപ്പിക്കുന്ന
കൂവള്ളൂര്‍ പാലം
നിര്‍മ്മാണത്തിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
ഗവണ്മെന്റ്
സെക്രട്ടേറിയറ്റിലുള്ള
365/D1/PWD/16 എന്ന
ഫയലിന്‍െറ നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പാലം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് സ്ഥലം
ഏറ്റെടുക്കാന്‍
എസ്റ്റിമേറ്റ്
തയ്യാറാക്കല്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
കുന്ദമംഗലം
കാരന്തൂര്‍ ടൗണ്‍ നവീകരണം
3573.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ഹെെവേ 212 ല്‍
കുന്ദമംഗലം കാരന്തൂര്‍
ടൗണ്‍ നവീകരണത്തിന്
എം.എല്‍.എ.യുടെ നിയോജക
മണ്ഡലം ആസ്തി വികസന
പദ്ധതിയില്‍ നിന്ന് തുക
അനുവദിക്കുകയും
പ്രവൃത്തി നടത്തുകയും
ചെയ്ത വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന്
കാരന്തൂര്‍ മുതലുളള
ഡ്രെയിനേജ്, കുന്ദമംഗലം
മുക്കം റോഡ് ജംഗ്ഷന്
നവീകരണം എന്നീ
പ്രവൃത്തികള്‍ക്ക് കൂടി
ആസ്തി വികസന
പദ്ധതിയില്‍ ഭരണാനുമതി
ലഭ്യമാക്കാന്‍ നല്കിയ
പ്രൊപ്പോസല്‍
നിരസിക്കപ്പെട്ട നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേരളത്തിലെ
ഏക സബ് താലൂക്കായ
കുന്ദമംഗലത്തെ
ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിന്
ടൗണ്‍ നവീകരണ
പ്രവൃത്തിയുടെ ഭാഗമായി
പ്രസ്തുത പദ്ധതികള്‍
കൂടി നടപ്പിലാക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ?
കൊണ്ടോട്ടി
എടവണ്ണപ്പാറ റോഡ്
സഞ്ചാരയോഗ്യമാക്കുവാന്‍ നടപടി
3574.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചീക്കോട്
കുടിവെള്ള
പദ്ധതിക്കുവേണ്ടി
വെട്ടിപ്പൊളിച്ച
കൊണ്ടോട്ടി എടവണ്ണപ്പാറ
റോഡിന്റെ ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത റോഡ് ടാര്‍
ചെയ്ത്
സഞ്ചാരയോഗ്യമാക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ റോഡുകൾ
3575.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബജറ്റില്‍
പ്രഖ്യാപിച്ച
പദ്ധതികളായ പുതിയകാവ് -
പള്ളിക്കല്‍ റോഡ്,
താമരക്കുളം -
വേട്ടമുക്ക് റോഡ്
എന്നിവയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ബി)
മാവേലിക്കര
മണ്ഡലത്തിലെ ഇടപ്പോണ്‍
- എരുമക്കുഴി റോഡ്
ബി.എം & ബി.സി.
മാതൃകയില്‍
നവീകരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
സുരക്ഷിതമായ
റോഡ് ഗതാഗതസൗകര്യം
3576.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുരക്ഷിതമായ
റോഡ് ഗതാഗതസൗകര്യം
ഒരുക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു വരുന്നത്
എന്ന് വിശദമാക്കാമോ ;
(ബി)
റോഡിന്
ശരിയായ
പരിപാലനമില്ലാത്തതിനാലും
ഇവയുടെ
നിര്‍മ്മാണത്തിലെ
വീഴ്ചകള്‍ കാരണവും
അപകടത്തില്‍പ്പെടുന്നവര്‍ക്ക്
ഉത്തരവാദപ്പെട്ട
ഉദ്യോഗസ്ഥരില്‍ നിന്ന്
നഷ്ടപരിഹാരം ഇൗടാക്കി
നല്‍കുന്നതിന്
തീരുമാനമെടുക്കുമോ;
(സി)
റോഡ്
നിര്‍മ്മാണത്തില്‍
കാര്യക്ഷമത
തെളിയിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കും
കരാറുകാര്‍ക്കും
പ്രോത്സാഹനം
നല്‍കുന്നതിനായി
പദ്ധതികള്‍
ആലോചിക്കുന്നുണ്ടോ?
തട്ടാരമ്പലം
- മാന്നാര്‍ റോഡ്
3577.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മാവേലിക്കര
മണ്ഡലത്തിലെ
തട്ടാരമ്പലം -മാന്നാര്‍
റോഡ് പൂര്‍ണ്ണമായി
ബി.എം.& ബി.സി.
റോഡ് മാതൃകയില്‍
ചെയ്യുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കാലപ്പഴക്കം
ചെന്ന പാലങ്ങള്‍
3578.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
കാലപ്പഴക്കം ചെന്ന
പാലങ്ങള്‍ പുതുക്കി
പണിയുന്നതിനുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഏതെല്ലാം
പാലങ്ങളാണ്
അടിയന്തരമായി
പുതുക്കിപണിയേണ്ടതെന്ന്
വിശദമാക്കുമോ?
തിരൂരങ്ങാടി
മണ്ഡലത്തിലെ കോഴിച്ചെന -
വൈലത്തൂര്‍ റോഡിന് ഭരണാനുമതി
3579.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരൂരങ്ങാടി
നിയോജക മണ്ഡലത്തിലെ
പ്രധാന റോഡായ
കോഴിച്ചെന - വൈലത്തൂര്‍
റോഡിന് ഭരണാനുമതി
നല്‍കുന്നത്
സംബന്ധിച്ച്
3679/G1/2016/PWD
നമ്പര്‍ ഫയലില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഫയല്‍ തെരഞ്ഞെടുപ്പ്
കമ്മീഷന്റെ
അനുമതിക്കായി
അയച്ചിരുന്നോ; എങ്കില്‍
എന്നാണ് അയച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
തെരഞ്ഞെടുപ്പ്
കമ്മീഷന്റെ നിര്‍ദ്ദേശം
എന്തായിരുന്നുയെന്ന്
വ്യക്തമാക്കുമോ; ആ
നിര്‍ദ്ദേശം
നടപ്പാക്കിയോ; ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്സുകള്‍
3580.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പിന്
കീഴില്‍ സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ
ഉപയോഗത്തിനായി എത്ര
ക്വാര്‍ട്ടേഴ്സുകള്‍
നിലവിലുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇത്
സംസ്ഥാനത്തെ മൊത്തം
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ
എണ്ണത്തിന്റെ എത്ര
ശതമാനം വരുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
31.8.2016-വരെ
മന്ത്രിമാരുടെ
സ്റ്റാഫംഗങ്ങള്ക്കായി
എത്ര
ക്വാര്‍ട്ടേഴ്സുകളാണ്
നീക്കി
വച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്
മന്ത്രിമാരുടെ ആകെ
സ്റ്റാഫംഗങ്ങളുടെ
എണ്ണത്തിന്റെ എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
നിലവില്‍
ഏത് വര്‍ഷംവരെയുള്ള
അപേക്ഷകര്‍ക്കാണ്
ക്വാര്‍ട്ടേഴ്സുകള്‍
അനുവദിച്ചിട്ടുള്ളതെന്ന്
ജില്ല തിരിച്ചുള്ള
വിവരം നല്‍കുമോ;
(എഫ്)
തിരുവനന്തപുരം
ജില്ലയില്‍
ക്വാര്‍ട്ടേഴ്സുകള്‍ക്ക്
അപേക്ഷിച്ചിട്ടുള്ള
എത്ര സര്‍ക്കാര്‍
ജീവനക്കാരുടെ
അപേക്ഷകളാണ് ഇനിയും
പരിഗണിക്കാനുള്ളതെന്ന്
വ്യക്തമാക്കുമോ?
തിരൂരങ്ങാടി
മണ്ഡലത്തില്‍പെട്ട
'സ്വാഗതമാട്-കുറുക,എടരിക്കോട്-കടുങ്ങാത്ത്കുണ്ട്
'റോഡുകള്‍ക്ക് ഭരണാനുമതി
3581.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരൂരങ്ങാടി
നിയോജക
മണ്ഡലത്തില്‍പ്പെട്ട
രണ്ട് പ്രധാന റോഡുകളായ
'സ്വാഗതമാട്-കുറുക,എടരിക്കോട്-കടുങ്ങാത്ത്കുണ്ട്'
റോഡുകള്‍ക്ക് ഭരണാനുമതി
നല്‍കുന്നത് സംബന്ധിച്ച
4076/G1/2016/PWD
നമ്പര്‍ ഫയലില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഫയല്‍ തെരഞ്ഞെടുപ്പു
കമ്മീഷന് അനുമതിക്കായി
അയച്ചിരുന്നോ; എങ്കില്‍
എന്നാണ് അയച്ചതെന്ന്
വെളിപ്പെടുത്തുമോ;
(സി)
തെരഞ്ഞെടുപ്പ്
കമ്മീഷന്റെ നിര്‍ദ്ദേശം
എന്തായിരുന്നു; ആ
നിര്‍ദ്ദേശം
നടപ്പാക്കിയോ; ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഗാന്ധിനഗര്‍-
മെഡിക്കല്‍ കോളേജ് റോഡ്
3582.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
എം.സി.
റോഡില്‍ നിന്ന് കോട്ടയം
മെഡിക്കല്‍
കോളേജിലേയ്ക്കുളള
ഗാന്ധിനഗര്‍-മെഡിക്കല്‍
കോളേജ് റോഡ് വീതി
കൂട്ടുവാനും
നന്നാക്കുവാനും
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
പുല്ലിക്കടവ് പാലം
3583.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഫറോക്ക്
മുന്‍സിപ്പാലിറ്റി,ചേലേമ്പ്ര
പഞ്ചായത്ത് എന്നിവയെ
ബന്ധിപ്പിക്കുന്ന
പുല്ലിക്കടവ് പാലം പണി
പൂര്‍ത്തീകരിച്ചുവെങ്കിലും
, പുല്ലിക്കടവ് -
കല്ലംപാറ, പുല്ലിക്കടവ്
-പെരുമുഖം എന്നീ
റോഡുകള്‍ വീതികൂട്ടി
നവീകരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
സ്വീകരിക്കുമോ?
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ്. പദ്ധതി
3584.
ശ്രീ.കെ.ജെ.
മാക്സി
,,
കെ. ബാബു
,,
ഡി.കെ. മുരളി
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ്.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പൊതുമരാമത്ത് വകുപ്പ്
പ്രവൃത്തികള്‍
ചെയ്യാറുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഏതെല്ലാം
പ്രവൃത്തികളെയാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവയില്‍
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളില്‍
നിര്‍മ്മാണം
പൂര്ത്തീകരിക്കാനുള്ളവയുണ്ടോ
എന്ന് വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികളുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ ?
ചാത്തന്നൂര്‍
മണ്ണയം പാലം
പുനര്‍നിര്‍മ്മാണം
3585.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക
മണ്ഡലത്തില്‍പ്പെട്ട
കല്ലുവാതുക്കല്‍
ഗ്രാമപഞ്ചായത്തിലെ
ശീമാട്ടി ജംഗ്ഷന് -
ആറയില്‍ പി.ഡബ്ല്യു.ഡി
റോഡില്‍ തോട്ടുമുഴി
തോടിന് കുറുകെയുളള
ജീര്‍ണാവസ്ഥയിലായ
"മണ്ണയംപാലം"
പുനര്നിര്മ്മിക്കണമെന്ന
ജനപ്രതിനിധിയുടെ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിവേദനവുമായി
ബന്ധപ്പെട്ട് മുന്‍
സര്‍ക്കാരിന്‍െറ
കാലത്ത്
നടപടികളെന്തെങ്കിലും
സ്വീകരിച്ചിരുന്നുവോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പാലം പുതുക്കി
നിര്‍മ്മിക്കുന്നതിന്
അടിയന്തര പരിഗണന
നല്‍കുമോ; ഇതിനകം
നടപടികളെന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
അത് വ്യക്തമാക്കുമോ?
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രി
കെട്ടിടത്തിലെ ഇലക്ട്രിക്
വയറിംഗിനുള്ള നടപടി
3586.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയില്‍
പണി
പൂര്‍ത്തീകരിച്ചിരിക്കുന്ന
കെട്ടിടത്തിലെ
ഇലക്ട്രിക് വയറിംഗ്
നടത്തുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തില്‍
എത്തിയെന്ന്
അറിയിക്കുമോ;
(ബി)
ഇതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
'കട്ടയില്‍ പാലം' പുനര്‍
നിര്‍മ്മാണം
3587.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക
മണ്ഡലത്തില്‍പ്പെട്ട
കല്ലുവാതുക്കല്‍-വേളമാനൂര്‍
റോഡില്‍
വട്ടക്കുഴിക്കല്‍
തോടിന് കുറുകെയുള്ള
'കട്ടയില്‍ പാലം' വീതി
കൂട്ടി പുനര്‍
നിര്‍മ്മിക്കണമെന്ന
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത പാലം പുതുക്കി
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് മുൻ
സര്‍ക്കാരിന്റെ കാലത്ത്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിരുന്നു
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പാലം പുതുക്കി
നിര്‍മ്മിക്കുന്നതിന്
അടിയന്തര പരിഗണന
നല്‍കുമോ; ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തില്‍പ്പെട്ട
പള്ളിക്കമണ്ണടി പാലം
നിര്‍മ്മാണം
3588.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക
മണ്ഡലത്തില്‍പ്പെട്ട
പള്ളിക്കമണ്ണടി പാലം
നിര്മ്മിക്കുന്നതിലേയ്ക്കാവശ്യമായ
ഭൂമിയില്‍
ഉള്‍പ്പെട്ടിട്ടുള്ളതും
നികത്താനായി കൃഷി
വകുപ്പിന്റെ അനുമതി
തേടിയിട്ടുള്ളതുമായ
നിലത്തിന്റെ അളവ്
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിലം നികത്തുന്നതിന്
കൃഷി വകുപ്പ് ഇതിനകം
അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പള്ളിക്കമണ്ണടി
പാലത്തിന്റെ
ആവശ്യത്തിനായി
അതിര്‍ത്തി
തിരിച്ചിട്ടുള്ളതും
അനുമതി
തേടിയിട്ടുള്ളതുമായ
ഭൂമി ഏറ്റെടുക്കാന്‍
അവശേഷിക്കുന്ന
തടസ്സങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ?
പ്ലാസ്റ്റിക്
മിശ്രണം ചെയ്ത ബിറ്റുമിന്‍
ഉപയോഗിച്ചുള്ള റോഡുകള്‍
3589.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉപയോഗശൂന്യമായ
പ്ലാസ്റ്റിക്
ഉപയോഗിച്ച് പരമാവധി
റോഡുകള്‍
നിര്‍മ്മിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിക്കുമോ;
(ബി)
പ്ലാസ്റ്റിക്
മിശ്രിതം ഉപയോഗിച്ച്
നിര്‍മ്മിച്ചിട്ടുള്ള
റോഡുകളുടെ ഗുണമേന്മ
പരിശോധിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
പാണ്ടിക്കാട്
റസ്റ്റ് ഹൗസിന്റെ ജീര്‍ണ്ണാവസ്ഥ
3590.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാണ്ടിക്കാട്
ഗ്രാമപഞ്ചായത്തിലെ
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
റസ്റ്റ് ഹൗസിന്റെ
ജീര്‍ണ്ണാവസ്ഥ
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
റസ്റ്റ് ഹൗസ്
പുതുക്കിപ്പണിയുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
ഇല്ലെങ്കില്‍
നിലവിലുള്ള പഴയ
കെട്ടിടത്തിന് പകരം
പുതിയത്
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പ് ഗ്രാമീണറോഡുകള്‍
3591.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് പ്രധാന
ഗ്രാമീണറോഡുകളെ
ഏറ്റെടുക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
ഓരോ നിയോജകമണ്ഡലത്തില്‍
നിന്നും എത്ര റോഡുകളാണ്
ഉള്‍പ്പെടുത്തുന്നത്;
(ബി)
അരുവിക്കര
നിയോജകമണ്ഡലത്തിലെ
ആര്യനാട് പഞ്ചായത്തിലെ
പ്രധാനപ്പെട്ട
ആനന്ദേശ്വരം
-അണിയിലക്കടവ്
-കാര്യോട്,
അണിയിലക്കടവ്
-കൊക്കോട്ടെല -ഈഞ്ചപുരി
എന്നീ ഗ്രാമീണറോഡുകളും
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുക്കുമോ;
(സി)
പ്രസ്തുത
റോഡുകളില്‍
പൊതുമരാമത്ത്
വകുപ്പിന്റെ തന്നെ 2
പാലങ്ങള്‍
യാത്രാസജ്ജമാകുന്നതോടെ
പൊന്മുടി
,പേപ്പാറ,കോട്ടൂര്‍
ആനപ്പാര്‍ക്ക്,നെയ്യാര്‍ഡാം
എന്നീ
വിനോദസഞ്ചാരകേന്ദ്രങ്ങളെ
തമ്മില്‍
ബന്ധിപ്പിക്കുന്ന
ഏറ്റവും ദൈര്‍ഘ്യം
കുറഞ്ഞ റോഡാകുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത റോഡുകളുടെ
നവീകരണം ബി.എം. &
ബി.സി. നിലവാരത്തില്‍
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റ്
സംവിധാനം
3592.
ശ്രീ.അടൂര്‍
പ്രകാശ്
,,
പി.ടി. തോമസ്
,,
റോജി എം. ജോണ്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ സോഷ്യല്‍
ഓഡിറ്റ് സംവിധാനം
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിവരിക്കുമോ;
(സി)
ആരെയെല്ലാമാണ്
സോഷ്യല്‍ ഓഡിറ്റില്‍
പങ്കാളിയാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
പ്രസ്തുത
സംവിധാനം
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്
?
ചെറുതിരുത്തി
പാലത്തിന്റെ ടോള്‍ പിരിവ്
3593.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ
ഭാരതപ്പുഴക്ക്
കുറുകെയുളള
ചെറുതിരുത്തി
പാലത്തിന്റെ പണി
എന്നാണ്
പൂര്‍ത്തീകരിച്ചത്;
(ബി)
ഇവിടെ
ടോള്‍ പിരിവ്
ആരംഭിച്ചത് എന്നാണെന്ന്
അറിയിക്കാമോ ;
(സി)
ഓരോ
വാഹനത്തിന്റെയും
കടന്നുപോകുന്നതിനുളള
ടോള്‍ നിരക്ക്
എത്രയാണ്;വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഇതുവരെ
എത്ര കോടി രൂപ ഇപ്രകാരം
ടോള്‍ ആയി
പിരിഞ്ഞുകിട്ടി; ആകെ
എത്ര കോടി രൂപയാണ്
ടോള്‍ ആയി
പിരിയ്ക്കാനുളളത്;
(ഇ)
എന്നത്തേയ്ക്ക്
ടോള്‍ പിരിവ്
അവസാനിപ്പിക്കാന്‍
കഴിയും എന്നാണ്
പ്രതീക്ഷിക്കുന്നത്;വിശദാംശം
വ്യക്തമാക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
3594.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ മുന്‍
സര്‍ക്കാര്‍
കാലയളവിലും,
അതിനുമുന്കാലഘട്ടങ്ങളിലും
പ്രവൃത്തികള്‍
തുടങ്ങിയതും നാളിതുവരെ
പൂര്‍ത്തീകരിക്കാത്തതുമായ
മരാമത്തു പ്രവൃത്തികള്‍
ഏതെല്ലാം; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയും; വിശദാംശം
വ്യക്തമാക്കുമോ;
(സി)
നടപ്പു
സാമ്പത്തികവര്‍ഷം
ബജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുളള
മരാമത്തു പ്രവൃത്തികള്‍
ഏതെല്ലാം;
(ഡി)
പ്രസ്തുത
പ്രവൃത്തികളുടെ പണികള്‍
എപ്പോള്‍ തുടങ്ങാന്‍
കഴിയും ; അതിനായി എന്തു
നടപടികള്‍ നാളിതുവരെ
നടത്തി എന്നും
വ്യക്തമാക്കുമോ;
(ഇ)
മണ്ഡലത്തില്‍
ശോചനീയാവസ്ഥയുളള
ഗ്രാമീണ റോഡുകള്‍
ഉള്‍പ്പെടെയുളള
റോഡുകള്‍ ഏതെല്ലാം
എന്നും, ഇവ
നവീകരിക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തെല്ലാം
എന്നും വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിന്‍െറ ആധുനികവത്ക്കരണം
3595.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിനെ മെച്ചപ്പെട്ട
സാങ്കേതിക വിദ്യകള്‍
ഉപയോഗിക്കുന്നതിന്
പ്രാപ്തമാക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആലോചിക്കുന്നുണ്ടോ;
(ബി)
വകുപ്പിനു
കീഴിലുള്ള
നിര്‍മ്മിതികളുടെ
കാര്യത്തില്‍ ലഭ്യമായ
ഏറ്റവും മികച്ച
സാങ്കേതിക വിദ്യയാണോ
നിലവില്‍
ഉപയോഗിച്ചുവരുന്നതെന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പൊതുമരാമത്ത്
വകുപ്പിനെ
ആധുനികവത്ക്കരിക്കുന്നതിനും
മെച്ചപ്പെട്ട സാങ്കേതിക
വിദ്യ
ഉപയോഗിക്കുന്നതിനും
സഹായിക്കുന്ന തരത്തില്‍
മാറ്റിയെടുക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
മണ്ഡലകാലത്തെ
അറ്റകുറ്റപണികള്‍
3596.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനത്തോടനുബന്ധിച്ച്
റോഡുകളുടെ നവീകരണ
പ്രവൃത്തികളുടെ
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
വര്‍ഷം മണ്ഡലകാലത്ത്
അറ്റകുറ്റപണികള്‍
തുടങ്ങിയതുമൂലം
തീര്ത്ഥാടകര്ക്കുണ്ടായ
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ഇതൊഴിവാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കണ്ണങ്ങാട്ട്-മധുര
കമ്പനി പാലം
3597.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണങ്ങാട്ട്-മധുര
കമ്പനി പാലം
നിര്‍മ്മാണത്തിന്റെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പാലം
നിര്‍മ്മാണത്തിനായുള്ള
സ്ഥലം
ഏറ്റെടുത്തിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ സ്ഥലം
ഏറ്റെടുക്കുന്നതിനും,
പ്രസ്തുത
പാലത്തിന്റെയും,
റോഡിന്റെയും
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
ഒറ്റപ്പാലത്തെ
പി. ഡബ്ലിയു. ഡി റോഡുകളുടെ
അറ്റകുറ്റപ്പണി
3598.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
പി.ഡബ്ലിയു.ഡി റോഡുകള്‍
അറ്റകുറ്റപ്പണി
നടത്തുന്നതിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര തുക അനുവദിച്ചു
എന്നതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഏതെല്ലാം
റോഡുകളുടെ
അറ്റകുറ്റപ്പണിക്കെന്നും
എത്ര തുക വീതം
അനുവദിച്ചു എന്നും
വിശദമാക്കുമോ?
തൊണ്ടിലക്കടവ് പാലം
3599.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറുവണ്ണൂര്‍
റഹിമാന്‍ ബസാറിനേയും
ഒളവണ്ണ പഞ്ചായത്തിനേയും
ബന്ധിപ്പിക്കുന്ന
തൊണ്ടിലക്കടവ്
പാലത്തിന്റെ
നിര്‍മ്മാണം സംബന്ധിച്ച
നടപടികള്‍
എത്രത്തോളമായെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ചിട്ടും
തുടര്‍നടപടി
സ്വീകരിക്കുന്നതിനുള്ള
കാലതാമസം
വ്യക്തമാക്കുമോ;
പാലത്തിന്റെ
നിര്‍മ്മാണത്തിന് നടപടി
സ്വീകരിക്കുമോ?
പുതിയറയിലുള്ള
സഹകരണ ഭവന്
3600.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
സഹകരണ വകുപ്പിന്റെ
പുതിയറയിലുള്ള കെട്ടിടം
(സഹകരണ ഭവന്)
സംബന്ധിച്ച് എന്തെല്ലാം
ഫയലുകളാണ് പൊതുമരാമത്ത്
വകുപ്പിലുള്ളതെന്ന്
ഫയല്‍ നമ്പരുകള്‍,
നടപടികള്‍ എന്നിവ സഹിതം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് അന്വേഷണ
റിപ്പോര്‍ട്ട്
നിലിവിലുണ്ടെങ്കില്
പകര്‍പ്പ് ഹാജരാക്കുമോ;
(സി)
പ്രസ്തുത കെട്ടിടം
ഉപയോഗശൂന്യമാണെങ്കില്‍
ഇത് പൊളിച്ച് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കരുനാഗപ്പള്ളി
ടൗണില്‍ ദേശീയ പാതയ്ക്ക്
ബൈപ്പാസ്
3601.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
ടൗണില്‍ ദേശീയ
പാതയ്ക്ക് ബൈപ്പാസ്
നിര്‍മ്മിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
എന്നും ബൈപ്പാസ്
നിര്‍മ്മാണത്തിന്
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണം സംബന്ധിച്ച
സാദ്ധ്യതാപഠനത്തിന്
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
ദേശീയ
പാതയുടെ ബൈപ്പാസിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എത്രയും വേഗം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കൊടുവഴന്നൂര്‍
വില്ലേജ് ഓഫീസ് കെട്ടിട
നിര്‍മ്മാണം
3602.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊടുവഴന്നൂര്‍
വില്ലേജ് ഓഫീസ് കെട്ടിട
നിര്‍മ്മാണം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്നും,
അനുവദിക്കപ്പെട്ടിട്ടുളള
തുക എത്രയാണെന്നും,
കരാര്‍
ഏറ്റെടുത്തിരിക്കുന്നത്
ആരാണെന്നും,
നിര്‍മ്മാണപ്രവര്‍ത്തനം
എന്നാണ്
ആരംഭിച്ചതെന്നും,
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
തീരുമാനിച്ചിട്ടുളളതെന്നും
വിശദമാക്കുമോ;
(ബി)
കെട്ടിട
നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പൊതുമരാമത്ത്
റോഡുകളുടെ പരിപാലനം
3603.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമരാമത്ത്
റോഡുകളുടെ പരിപാലനചുമതല
നിലവില്‍
നിര്വഹിക്കുന്നതാരാണെന്ന്
വ്യക്തമാക്കാമോ; ;
റോഡുകളുടെ
അറ്റകുറ്റപ്പണികള്‍
കണ്ടെത്തുന്നതിനും അവ
യഥാസമയം
പരിഹരിക്കുന്നതിനും
കൃത്യമായ ഇടവേളകളില്‍
ഇവര്‍ പരിശോധന
നടത്താറുുണ്ടോ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥര്‍ നടത്തുന്ന
പരിശോധനകളുടെയും
കണ്ടെത്തുന്ന
അറ്റകുറ്റപ്പണികളുടെയും
വിവരം
രേഖപ്പെടുത്തുന്നതിന്
ഏതു രീതിയിലെ
സംവിധാനമാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
പരിശോധന നടത്താത്തതും
യഥാസമയം
അറ്റകുറ്റപ്പണികള്‍
നടത്താത്തതുമായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചു
വരുന്നുണ്ടോ;വിശദാംശം
ലഭ്യമാക്കാമോ ?
പൊതുമരാമത്ത്
വകുപ്പിലെ കരാറുകാരുടെ
കുടിശ്ശിക വിതരണം
3604.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതുമരാമത്ത്
വകുപ്പിലെ കരാറുകാർക്ക്
നിലവിൽ നൽകുവാനുള്ള
കുടിശ്ശിക എത്രയെന്ന്
വ്യക്തമാക്കുമോ?
പാെതുമരാമത്ത്
വകുപ്പില്‍ വിജിലന്‍സ് അന്വേഷണം
3605.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാെതുമരാമത്ത്
വകുപ്പില്‍ റോഡ്
നിര്‍മ്മാണത്തിലും
കെട്ടിട
നിര്‍മ്മാണത്തിലും
കരാറുകാരും
ഉദ്യോഗസ്ഥന്മാരും
ഒത്തുകളിച്ച് അഴിമതി
നടത്തിയതിന്റെ പേരില്‍
വിജിലന്‍സ് അന്വേഷണം
നടത്തി റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇൗ റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇൗ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
പൊതുമരാമത്ത്
വകുപ്പിനെ
കാര്യക്ഷമമാക്കാനും
സുതാര്യവും അഴിമതി
വിമുക്തമാക്കാനും
എന്താെക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
പൊതുമരാമത്ത്
വകുപ്പിന്റെ
ആര്‍ക്കിടെക്ചര്‍
വിംഗിനെ
ശാക്തീകരിക്കാന്‍
എന്തൊക്കെ നടപടികളാണ്
കെെക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഫ്ലൈഓവറുകളുടെ
നിര്‍മ്മാണം
3606.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ ഡി.പി.ആര്
(ഡീറ്റെയില്‍ഡ്
പ്രൊജക്റ്റ്
റിപ്പോര്‍ട്ട്)എന്തിനെ
അടിസ്ഥാനമാക്കിയാണ്
തയ്യാറാക്കുന്നത്;വിശദമാക്കുമോ;
(ബി)
തിരുവനന്തപുരത്ത്
ശ്രീകാര്യം, ഉള്ളൂര്‍,
പട്ടം, തമ്പാനൂര്‍
എന്നിവിടങ്ങളില്‍ 4
ഫ്ലൈഓവറുകളുടെ ജോലി
ആരംഭിക്കുമെന്ന
24.6.2016-ലെ
നയപ്രഖ്യാപന
പ്രസംഗത്തിന് പ്രകാരം
എന്തൊക്കെ നടപടികള്‍
ഇതിലേയ്ക്കായി
പൂര്‍ത്തിയായി എന്ന്
വിശദീകരിക്കുമോ?
വര്‍ക്കലയില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍(ബില്‍ഡിംഗ്സ്)
ഓഫീസ്
3607.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
താലൂക്കില്‍
പൊതുമരാമത്തു വകുപ്പ്
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ബില്‍ഡിംഗ്സ്) ഓഫീസ്
നിലവിലില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വര്‍ക്കല മണ്ഡലത്തിലെ
കെട്ടിടങ്ങളുമായി
ബന്ധപ്പെട്ട
വികസനപ്രവര്‍ത്തനങ്ങള്‍ക്ക്
ചിറയിന്‍കീഴ്
മണ്ഡലത്തിലെ എ.ഇ.
ഓഫീസിനെ
ആശ്രയിക്കുന്നത്
പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രയാസം
സൃഷ്ടിക്കുന്നുണ്ട്എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
, വര്‍ക്കലയില്‍
പൊതുമരാമത്ത്
വകുപ്പിന്റെ കീഴില്‍
ഒരു അസിസ്റ്റന്റ്
എഞ്ചിനീയറുടെ
(ബില്‍ഡിംഗ്സ്) ഓഫീസ്
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
കരുനാഗപ്പള്ളി
പുത്തന്‍തെരുവ്- തുറയില്‍
കടവ് റോഡിന്റെ ടാറിംഗ്
3608.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ
പുത്തന്‍തെരുവ്-
തുറയില്‍ കടവ് റോഡിന്റെ
ടാറിംഗിന് ലഭിച്ച
ഭരണാനുമതിയുടെ കാലാവധി
എന്നുവരെയാണുള്ളത്; ഈ
റോഡിന്റെ ടാറിംഗ്
ജോലികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഈ
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനത്തിന് എത്ര
രൂപയുടെ ഭരണാനുമതിയാണ്
ലഭിച്ചിട്ടുള്ളത്; എത്ര
കി.മീ. ദൂരം ടാറിംഗും
അനുബന്ധ ജോലികളും
നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു;
വിശദമാക്കുമോ;
(സി)
ഇതിന്റെ
ടാറിംഗും അനുബന്ധ
പ്രവൃത്തികളും എത്രയും
വേഗം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ടോള്‍ബൂത്തുകളിലെ
പിരിവ്
3609.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതെല്ലാം
റോഡുകളിലെ
ടോള്‍ബൂത്തുകളിലെ
പിരിവ് അവസാനിപ്പിച്ചു
എന്ന് വെളിപ്പെടുത്തുമോ
;
(ബി)
എത്ര
നാളുകളായി പ്രസ്തുത
ടോള്‍ബൂത്തുകളില്‍
പിരിവ് നടന്നിരുന്നു;
(സി)
കാലാവധി
കഴിഞ്ഞിട്ടും
ടോള്‍പിരിവ് നടക്കുന്ന
കേന്ദ്രങ്ങള്‍
ഏതെല്ലാമാണ്;പ്രസ്തുത
കേന്ദ്രങ്ങളിലെ ടോള്‍
പിരിവ് ഒഴിവാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നു
വ്യക്തമാക്കുമോ?
നാലുവരിപ്പാതയുടെ
നിര്‍മ്മാണത്തിന് കാസര്‍ഗോഡ്
ജില്ലയിലെ തീവണ്ടികളിലെ
ലേഡീസ്
കമ്പാര്‍ട്ട്മെന്റുകള്‍
സ്ഥലമെടുപ്പ്
3610.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാലുവരിപ്പാതയുടെ
നിര്‍മ്മാണത്തിന്
കാസര്‍ഗോഡ് ജില്ലയില്‍
സ്ഥലമെടുപ്പു
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ എത്ര സ്വകാര്യ
വ്യക്തികളുടെ എത്ര
സ്ഥലമാണ് അക്വയര്‍
ചെയ്യുന്നതെന്നും
ഇവര്‍ക്കു നല്കുന്ന
നഷ്ടപരിഹാരത്തുക
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍
നാലുവരിപ്പാതയ്ക്ക്
റോഡിന്റെ
ഇരുവശങ്ങളില്‍ നിന്നും
സ്ഥലമെടുക്കാതെ ഒരു
വശത്ത് നിന്ന് മാത്രം
സ്ഥലമെടുക്കാന്‍
തീരുമാനിച്ചത്
പക്ഷപാതപരമാണെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
ഇക്കാര്യത്തില്‍
അന്വേഷണം നടത്തി
തുല്യനീതി
നടപ്പാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സര്‍ക്കാര്‍
ഭൂമി യഥേഷ്ടം
ലഭ്യമാണെങ്കിലും
സ്വകാര്യ വ്യക്തികളുടെ
ഭൂമി മാത്രമാണ്
നാലുവരിപ്പാതയ്ക്ക്
അക്വയര്‍ ചെയ്തതെന്ന
പരാതി ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ; എങ്കിൽ
ഇതേക്കുറിച്ചും
അന്വേഷിച്ചു
നീതിപൂര്‍വ്വമായ
നടപടികള്‍
സ്വീകരിക്കാന്‍
തയ്യാറാകുമോ;
(ഡി)
നാലുവരിപ്പാത
കടന്നു വരുന്ന
കാസര്‍ഗോഡ് പുതിയ
ബസ്സ്റ്റാന്റ് ഭാഗത്ത്
ഫ്ലെെഓവര്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശ്യമുണ്ടോ; മറ്റു
പ്രധാനപട്ടണങ്ങളില്‍
വാണിജ്യ കേന്ദ്രങ്ങളെ
ഒഴിവാക്കുന്നതിനുവേണ്ടി
ബെെപ്പാസ്
നിര്‍മ്മിച്ചത് പോലെ
കാസര്‍ഗോഡ് ബെെപ്പാസ്
നിര്‍മ്മിക്കാന്‍
ആലോചനയുണ്ടോ?
പി.ഡബ്ല്യു.ഡി.യില്‍
നിര്‍ബന്ധപൂര്‍വ്വമായ സ്ഥിരം
പുനര്‍വിന്യാസം ഒഴിവാക്കാന്‍
നടപടി
3611.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.ഡബ്ല്യു.ഡി.
വകുപ്പില്‍ നിന്നും 564
മിനിസ്റ്റീരിയല്‍
തസ്തികകള്‍
എല്‍.എസ്.ജി.ഡി.
എഞ്ചിനീയറിംഗ്
വകുപ്പിലേക്ക് 2008 ല്‍
വിട്ടു
കൊടുക്കുകയുണ്ടായോ;
(ബി)
ഓപ്ഷന്
പ്രകാരം ആവശ്യമായ
ജീവനക്കാരെ
ലഭിക്കാത്തതിനാല്‍
പി.ഡബ്ല്യു.ഡി.യിലെ
ജൂനിയറായ ജീവനക്കാരെ
നിര്‍ബന്ധപൂര്‍വ്വം
എല്‍.എസ്.ജി.ഡി.യിലേക്ക്
മാറ്റാന്‍
തീരുമാനിച്ചിരുന്നോ;
(സി)
ജീവനക്കാരുടെ
പരാതിയെത്തുടര്‍ന്ന്
നിര്‍ബന്ധപൂര്‍വ്വമായ
നിയമനം ഒഴിവാക്കി
പി.എസ്.സി. യില്‍
നിന്ന് നേരിട്ട് നിയമനം
നല്‍കിയിരുന്നത്
ശ്രദ്ധിച്ചിട്ടുണ്ടോ;
(ഡി)
ജൂനിയറായവരുടെ
നിര്‍ബന്ധപൂര്‍വ്വമുള്ള
മാറ്റം
പുനഃപരിശോധിക്കുന്നതിന്
സെക്രട്ടറിതല സമിതി
നല്കിയ ശിപാര്‍ശ ഏത്
ഘട്ടത്തിലാണ്;
(ഇ)
പി.ഡബ്ല്യു.ഡി.യില്‍
നിന്നും
എല്‍.എസ്.ജി.ഡി.യ്ക്ക്
വിട്ട് നല്കിയ
മുഴുവന്‍ തസ്തികയും
പി.എസ്.സി. വഴി
നിയമിച്ചത്
കണക്കിലെടുത്ത്
നിര്‍ബന്ധപൂര്‍വ്വമായ
സ്ഥിരം പുനര്‍വിന്യാസ
നടപടി നടത്തുന്നത്
ഒഴിവാക്കുമോ?
ആധാരം
സ്വയം എഴുതാമെന്ന ഉത്തരവ്
3612.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആധാരം
സ്വയം എഴുതാമെന്ന
ഉത്തരവ്
പിന്‍വലിക്കുന്നതു
സംബന്ധിച്ച് കൂടുതല്‍
പഠനം നടത്തുന്നതിനായി
കമ്മീഷനെ
ചുമതലപ്പെടുത്തുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
കമ്മീഷന്റെ ഘടന
എങ്ങിനെയായിരിക്കും;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇക്കാര്യം
പുന:പരിശോധിക്കാന്‍
സര്‍ക്കാരിനെ
പ്രേരിപ്പിച്ച
ഘടകങ്ങള്‍ ഏതൊക്കെ;
വിശദാംശങ്ങള്‍
നല്‍കുമോ?
സ്വയം
എഴുതി തയ്യാറാക്കുന്ന
ആധാരങ്ങള്‍
3613.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈസന്‍സുള്ള ആധാരം
എഴുത്തുകാരെ കൂടാതെ
സ്വന്തമായി ആധാരം
എഴുതാമെന്നുള്ള നിയമം
എന്നാണ് പ്രബല്യത്തില്‍
വന്നത്; ഇതിന്റെ കോപ്പി
ലഭ്യമാക്കുമോ;
(ബി)
കേരളത്തില്‍
ആകമാനം എത്ര
രജിസ്റ്റേര്‍ഡ്
(ലൈസന്‍സുള്ള)
ആധാരമെഴുത്തുകാരാണ്
നിലവില്‍
ഉണ്ടായിരുന്നത്; ജില്ല
തിരിച്ച് എണ്ണം
വെളിപ്പെടുത്തുമോ;
(സി)
പല
ബാങ്കുകളിലും മറ്റും
സ്വന്തമായി എഴുതി
രജിസ്റ്റര്‍ ചെയ്ത
ആധാരങ്ങള്‍
സ്വീകരിക്കാന്‍
ബാങ്കുകാര്
മടികാണിക്കുന്നതു
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ആധാരമെഴുത്തുകാരുടെ
സഘടന, സമരത്തിന്റെ
ഭാഗമായി സര്‍ക്കാരുമായി
ഏതെങ്കിലും
വിധത്തിലുള്ള
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
ലൈസന്‍സുള്ള
ആധാരമെഴുത്തുകാരെ
ഒഴിവാക്കി സ്വന്തമായി
ആധാരം രജിസ്റ്റര്‍
ചെയ്യുന്നതുമൂലം
സര്‍ക്കാരിന്
നേട്ടമാണോ, അതോ
കോട്ടമാണോ
ഉണ്ടായിട്ടുള്ളതെന്ന്
വിശദമാക്കുമോ?
സബ്ബ്
രജിസ്ട്രാര്‍ ഓഫീസുകളില്‍
കമ്പ്യൂട്ടറുകള്‍
ലഭ്യമാക്കാന്‍ നടപടി
3614.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ സബ്ബ്
രജിസ്ട്രാര്‍
ഓഫീസുകളില്‍
ആവശ്യത്തിന്
കമ്പ്യൂട്ടറുകള്‍ ഇല്ല
എന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
കമ്പ്യൂട്ടറുകള്‍
നല്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
തിരുവല്ലം
സബ് രജിസ്ട്രാര്‍ ഓഫീസില്‍
നിന്നും വ്യാജ രേഖ ചമച്ച് പണം
തട്ടിപ്പ്
3615.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവല്ലം
സബ് രജിസ്ട്രാര്‍
ഓഫീസില്‍ നിന്ന്
ട്രഷറിയില്‍ അടക്കാന്‍
നല്കിയ 53 ലക്ഷം രൂപ
വ്യാജ രേഖ ചമച്ച് തട്ടി
എടുത്ത സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധമായ കേസ്
അന്വേഷണം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ;
(സി)
കേസില്‍
എത്ര പ്രതികളെ ഇതിനകം
അറസ്റ്റ്
ചെയ്തിട്ടുണ്ട്;
കേസന്വേഷണത്തിന്റെ
ചുമതല ആര്ക്കാണ്എന്നു
വ്യക്തമാക്കുമോ;
(ഡി)
സമാന
രീതിയിലുള്ള
തട്ടിപ്പുകള്‍
സംസ്ഥാനത്തെ മറ്റ്
രജിസ്ട്രാര്‍
ഓഫീസുകളില്‍
നടന്നിട്ടുണ്ടോ എന്ന
പരിശോധിക്കുമോ;
(ഇ)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
ഇതിനകം കൈക്കൊണ്ട
നടപടികള്‍ എന്തൊക്കെ;
വിശദാംശങ്ങള്‍
നല്‍കുമോ?
സ്വന്തമായി
ആധാരം തയ്യാറാക്കാന്‍ വേണ്ട
സഹായങ്ങള്‍
3616.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സ്വന്തമായി
ആധാരം തയ്യാറാക്കാന്‍
വേണ്ട സഹായങ്ങള്‍
ലഭിക്കുന്നതിന്
എന്തെങ്കിലും
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍
വിശദാംശം നല്‍കുമോ;
ഇല്ലെങ്കില്‍
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
വിശദമാക്കുമോ?
കോഴിക്കോട്
ജില്ലയില്‍ സബ്
രജിസ്ട്രാര്ഓഫീസുകളിലെ
കംപ്യൂട്ടറുകള്‍
3617.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ഫെബ്രുവരി മാസത്തില്‍
കോഴിക്കോട് ജില്ലയില്‍
ഓണ്‍ലൈന്‍
രജിസ്ട്രേഷന്
നടപടികള്‍
ആരംഭിച്ചതിനുശേഷം എത്ര
കംപ്യൂട്ടറുകള്‍
ജില്ലയിലെ സബ്
രജിസ്ട്രാര്‍
ഓഫീസുകളില്‍
അനുവദിച്ചിട്ടുണ്ട്
എന്നത് വ്യക്തമാക്കാമോ;
(ബി)
സബ്
രജിസ്ട്രാര്‍
ആഫീസുകളില്‍ നിന്നും
പൊതുജനങ്ങള്‍ക്ക് സേവനം
സുഗമമായി നല്‍കുന്നതിന്
കുറഞ്ഞത് അഞ്ച്
കംപ്യൂട്ടറുകളെങ്കിലും
ആവശ്യമാണെന്നിരിക്കെ,
കോഴിക്കോട് ജില്ലയിലെ
എത്ര സബ് രജിസ്ട്രാര്‍
ഓഫീസുകള്‍ മൂന്നോ
അതില്‍ കുറവോ
കംപ്യൂട്ടറുകള്‍
മാത്രമുപയോഗിച്ച്
പ്രവര്‍ത്തിച്ചു
വരുന്നു എന്നത്
വ്യക്തമാക്കാമോ; ഇത്
ബന്ധപ്പെട്ട സബ്
രജിസ്ട്രാര്‍
ഓഫീസുകളുടെ
പ്രവര്‍ത്തനത്തെ
സാരമായി ബാധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കോഴിക്കോട്
ജില്ലയിലെ സബ്
രജിസ്ട്രാര്‍
ഓഫീസുകളിലെ
കംപ്യൂട്ടറുകളുടെ
അപര്യാപ്തത
പരിഹരിക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
രജിസ്ട്രേഷന്
വകുപ്പിനെ അഴിമതി
മുക്തമാക്കുന്നതിന്
സ്വീകരിച്ച നടപടികൾ
3618.
ശ്രീ.റോജി
എം. ജോണ്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പിനെ അഴിമതി
മുക്തമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
രജിസ്ട്രേഷന്
വകുപ്പില്‍
അഴിമതിക്കാരായ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
മെച്ചപ്പെട്ട
പ്രവര്‍ത്തനം
കാഴ്ചവെച്ച
ജീവനക്കാര്‍ക്ക് ഈ
കാലയളവില്‍ ഗുഡ്സ്
സര്‍വ്വീസ് എന്‍ട്രി
നല്‍കിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
ആധാരമെഴുത്തുകാരുടെ
തൊഴില്‍ നഷ്ടപ്പെടല്‍
3619.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആധാരമെഴുത്തുകാര്‍
തിരുവോണ നാളില്‍ ഉപവാസ
സമരം നടത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനു
വഴിയൊരുക്കിയ സാഹചര്യം
വ്യക്തമാക്കാമോ;
(ബി)
ആധാരമെഴുത്തുകാരുടെ
തൊഴില്‍ നഷ്ടപ്പെടുന്ന
രീതിയിലുള്ള
നയപ്രഖ്യാപനമോ
ഉത്തരവുകളോ അടുത്ത
കാലത്തുണ്ടായിട്ടുണ്ടോ;ഉണ്ടെങ്കില്‍
അവ വ്യക്തമാക്കാമോ;
(സി)
വാങ്ങുന്ന
കക്ഷിക്കും വില്‍ക്കുന്ന
കക്ഷിക്കും ആധാരം സ്വയം
എഴുതി
രജിസ്ട്രാക്കുന്നതിനുള്ള
നിയമഭേദഗതി കൊണ്ടു
വന്നിട്ടുണ്ടോ;ഇല്ലെങ്കില്‍
കൊണ്ടു വരാന്‍
ഉദ്ദേശ്യമുണ്ടോ;
(ഡി)
വസ്തു
രജിസ്ട്രേഷന് നിലവില്‍
വന്ന കാലം മുതല്‍
,സൂക്ഷ്മതയോടെയും
സുതാര്യതയോടെയും
വ്യക്തതയോടെയും
കുറ്റമറ്റ രീതിയില്‍
തൊഴിലില്‍
ഏർപ്പെട്ടിരുന്ന
ആധാരമെഴുത്തുകാരുടെ
തൊഴില്‍
നഷ്ടപ്പെടാതിരിക്കാന്‍
ശ്രദ്ധിക്കുമോ?
കായംകുളം
റെയില്‍വേ സ്റ്റേഷനില്‍
പാര്‍ക്കിംഗ് ഷെഡ്
T 3620.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
റെയില്‍വേ സ്റ്റേഷനില്‍
യാത്രക്കാരുടെ
വാഹനങ്ങള്‍ പാര്‍ക്ക്
ചെയ്യുന്നതിന് സ്ഥിരമായ
ഒരു പാര്‍ക്കിംഗ് ഷെഡ്
സംവിധാനം ഇല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍,
ഇവിടെ ഒരു പാര്‍ക്കിംഗ്
ഷെഡ്
സഥാപിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
കേരളത്തില്‍
നിലവില്‍ സംഭവിച്ചിട്ടുള്ള
ട്രെയിന്‍ അപകടങ്ങള്‍
3621.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിലവില്‍
സംഭവിച്ചിട്ടുള്ള
ട്രെയിന്‍ അപകടങ്ങളെ
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ; ഇത്
പരിഹരിക്കുന്നതിന്
റയില്വേയുമായും
കേന്ദ്ര
സര്‍ക്കാരുമായും
ബന്ധപ്പെട്ട്
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
(ബി)
നിലവിലെ
കോച്ചുകളുടെ
അറ്റകുറ്റപ്പണികൾ
പൂർത്തീകരിക്കുന്നതിനും
പാളങ്ങളുടെ നിലവാരം
വര്‍ദ്ധിപ്പിക്കുന്നതിനുമായി
റയില്‍വേയും കേന്ദ്ര
സര്‍ക്കാരുമായും
ബന്ധപ്പെട്ട്
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പാളങ്ങളുടെ
നിരീക്ഷണത്തിനും
മറ്റുമായി
റയില്‍വേയില്‍
ആവശ്യത്തിന്
ജീവനക്കാര്‍
ഇല്ലെന്നുള്ള വിവരം
കേന്ദ്ര സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ?
തീവണ്ടികളിലെ
ലേഡീസ്
കമ്പാര്‍ട്ട്മെന്റുകള്‍
3622.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011 ഫെബ്രുവരി ഒന്നിന്
എറണാകുളം-ഷൊര്‍ണ്ണൂര്‍
പാസഞ്ചറില്‍ യാത്ര
ചെയ്യവേ വള്ളത്തോള്‍
നഗര്‍ സ്റ്റേഷനു സമീപം
തീവണ്ടിയില്‍ നിന്ന്
തള്ളിയിട്ട്
ബലാത്സംഗത്തിന്
വിധേയയായി സൗമ്യ
കൊലചെയ്യപ്പെട്ട
സംഭവത്തിനു ശേഷം
തീവണ്ടികളിലെ ലേഡീസ്
കമ്പാര്‍ട്ട്മെന്റ്
ഏറ്റവും പുറകില്‍
ഘടിപ്പിക്കുന്നത്
ഒഴിവാക്കണമെന്ന്
സംസ്ഥാന സര്‍ക്കാര്‍
റെയില്‍വേയോട്
ആവശ്യപ്പെട്ടിരുന്നുവോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
തീവണ്ടികളിൽ
ലേഡീസ്
കമ്പാര്‍ട്ട്മെന്റുകള്‍
ഇപ്പോഴും ഏറ്റവും
പുറകിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍,
സ്ത്രീകളുടെ
സുരക്ഷയ്ക്കായി
പ്രസ്തുത നടപടി
ഒഴിവാക്കുന്നതിന്
റെയില്‍വേയോട് വീണ്ടും
ആവശ്യപ്പെടുന്നത്
പരിഗണിക്കുമോ?