കെ.എസ്.ആർ.ടി.സി.
ബസ്സുകളിൽ വിദ്യാർത്ഥികൾക്ക്
സൗജന്യനിരക്ക്
2543.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
സൗകര്യങ്ങള്‍ കുറവായ
കാസര്‍ഗോഡ് ജില്ലയില്‍
നിന്ന് ധാരാളം
വിദ്യാര്‍ത്ഥികള്‍
ദിവസവും മംഗലാപുരത്ത്
ചെന്നാണ്
പഠിക്കുന്നതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം
വിദ്യാര്‍ത്ഥികളുടെ
യാത്രാ സൗകര്യത്തിന്റെ
കാര്യത്തില്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
നിന്ന്
മംഗലാപുരത്തേക്കു
പോകുന്ന കേരള സംസ്ഥാന
റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്പ്പറേഷന്
ബസ്സുകളില്‍
വിദ്യാര്‍ത്ഥികള്‍ക്കു്
സൗജന്യ നിരക്കു്
അനുവദിക്കാന്‍
തയ്യാറാകുമോ;
ജനപ്രതിനിധികളോ
സംഘടനകളോ വ്യക്തികളോ ഈ
ആവശ്യം
നിവേദനങ്ങളിലൂടെയോ
മറ്റുതരത്തിലോ
ഉന്നയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
ഇക്കാര്യത്തില്‍ അനുകൂല
നടപടികള്‍
സ്വീകരിക്കാന്‍
വൈകുന്നതിന്റെ കാരണം
വിശദമാക്കുമോ;
(സി)
കര്‍ണ്ണാടക
സ്റ്റേറ്റ് റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്പ്പറേഷന്
ബസ്സുകളില്‍
മംഗലാപുരത്ത് ചെന്ന്
പഠിക്കുന്ന മലയാളി
വിദ്യാര്‍ത്ഥികള്‍ക്കു്
സൗജന്യ നിരക്കു്
അനുവദിക്കുമ്പോള്‍
സംസ്ഥാനത്തെ
ബസ്സുകളില്‍ അത്
ലഭിക്കുന്നില്ലെന്നത്
നീതിനിഷേധമാണെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
ഇത് അവസാനിപ്പിക്കാന്‍
എന്ത് നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
വാഹന അപകടങ്ങള്‍
2544.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അപകട
മരണങ്ങള്
കുറയ്ക്കുന്നതിന് 'വാഹന
അപകടങ്ങള്‍ ഇല്ലാത്ത
കേരളം' എന്ന
ലക്ഷ്യത്തിലേക്ക്
എത്തിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ?
അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
2545.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
പി.കെ. ശശി
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ ഏതെല്ലാം
സ്ഥലങ്ങളിലേയ്ക്കാണ്
അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
ലാഭകരമാണോ എന്ന്
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ബാംഗ്ലൂര്‍,
കോയമ്പത്തൂര്‍, പളനി,
മംഗലാപുരം തുടങ്ങിയ
സ്ഥലങ്ങളിലേയ്ക്ക്
കൂടുതല്‍ അന്തര്‍
സംസ്ഥാന സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ഓര്‍ഡിനറി സര്‍വ്വീസുകളുടെ
മിനിമം ചാര്‍ജ്ജ്
ഏകീകരിയ്ക്കാന്‍ നടപടി
2546.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി-യുടെ
ഓര്‍ഡിനറി
സര്‍വ്വീസുകളില്‍
മിനിമം ചാര്‍ജ്ജ്
ഇപ്പോള്‍ എത്രയാണ്;
(ബി)
പ്രസ്തുത
മിനിമം ചാര്‍ജ്ജ് എന്നു
മുതലാണ് നിലവില്‍
വന്നത്;
(സി)
മിനിമം
ചാര്‍ജ്ജ് നിലവില്‍
വന്നതിനു ശേഷം
നാളിതുവരെ സ്വകാര്യ
ബസ്സുകളില്‍ പ്രസ്തുത
നിരക്ക്
പ്രാബല്യത്തിലാക്കിയിട്ടില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
കെ.എസ്.ആര്.ടി.സി-യുടെയും
സ്വകാര്യ ബസ്സുകളുടെയും
ഓര്‍ഡിനറി
സര്‍വ്വീസുകളുടെ മിനിമം
ചാര്‍ജ്ജ്
ഏകീകരിയ്ക്കാന്‍ നടപടി
സ്വീകരിക്കുമോ?
'റോഡ്
സേഫ്റ്റി കോര്‍പ്പ്സ്' പദ്ധതി
2547.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
നിയമസഭയില്‍ 2016 ജൂണ്‍
24-ന് ബഹു. കേരള
ഗവര്‍ണ്ണറുടെ
പ്രസംഗത്തില്‍ പറഞ്ഞ
പ്രകാരമുള്ള 'റോഡ്
സേഫ്റ്റി കോര്‍പ്പ്സ്'
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ പദ്ധതിയുടെ
രൂപീകരണം ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
പ്രവര്‍ത്തനത്തെപ്പറ്റി
വിശദീകരിക്കുമോ?
ലോ
ഫ്ളോര്‍ ബസ്സുകള്‍
2548.
ശ്രീ.കെ.മുരളീധരന്
,,
കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.യു.ആര്.റ്റി.സി
യ്ക്ക് കീഴില്‍ എത്ര
എ.സി, നോണ്‍ എ.സി
ലോഫ്ളോര്‍
ബസ്സുകളുണ്ടെന്നും,ഇതില്‍
ഇപ്പോള്‍ സര്‍വ്വീസ്
നടത്തുന്നവ എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
അത്യന്താധുനിക
ക്രമീകരണങ്ങളുള്ള
ലോഫ്ളോര്‍ ബസ്സുകളുടെ
അറ്റകുറ്റപ്പണി
നടത്തുവാന്‍ പരിശീലനം
ലഭിച്ച
മെക്കാനിക്കുകളും
ടെക്നീഷ്യന്മാരും
നിലവിലുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത ബസ്സുകള്‍
നന്നാക്കുന്നതിന്
കൂടുതല്‍
തൊഴിലാളികള്‍ക്ക്
പരിശീലനം നല്കി
കെ.യു.ആര്.റ്റി.സി.യെ
നഷ്ടത്തില്‍ നിന്ന്
കരകയറ്റുവാന്‍ നടപടി
സ്വീകരിക്കുമോ?
കെ.
എസ്. ആര്. ടി.സി. യെ
ശാക്തീകരിക്കുന്നതിന് നടപടി
2549.
ശ്രീ.റ്റി.വി.രാജേഷ്
,,
എസ്.രാജേന്ദ്രന്
,,
ആന്റണി ജോണ്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ. എസ്. ആര്. ടി.സി.
യെ
ശാക്തീകരിക്കുന്നതിനായി
എന്തെല്ലാം നൂതന
പദ്ധതികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
കെ.
എസ്. ആര്.ടി സി. യുടെ
സാമ്പത്തിക സ്ഥിതി
2550.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം കെ.
എസ്. ആര്. ടി. സി.
യുടെ സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടി
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
ജീവനക്കാരുടെ എല്‍.എെ.സി
വിഹിതം
2551.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
എല്‍.എെ.സി.യില്‍
അടയ്ക്കാനായി പിടിച്ച
പണം കെ.എസ്.ആര്.ടി.സി.
അടക്കാത്തതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
ജീവനക്കാരില്‍ നിന്നും
പിടിച്ച പണം വകമാറ്റി
ചെലവഴിക്കുന്നതിന്
നിര്‍ദ്ദേശം/ഉത്തരവ്
നല്‍കിയത് ആരാണെന്ന്
വിശദമാക്കാമോ;
(സി)
പോളിസി
അടവില്‍ മുടക്കം
വന്നാല്‍
ജീവനക്കാര്‍ക്ക്
ഇന്‍ഷുറന്‍സ് ആനുകൂല്യം
നഷ്ടമാകുന്ന
അവസ്ഥാവിശേഷം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്തരത്തില്‍ പോളിസി
ആനുകൂല്യം നഷ്ടമാകുന്ന
അവസരത്തില്‍
ജീവനക്കാര്‍ക്കായി
എന്ത് പരിഹാര നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
കെ.എസ്.ആര്.ടി.സി
പുനരുദ്ധരിക്കുന്നതിന്
പദ്ധതികള്‍
2552.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
നഷ്ടത്തിലാകാനുള്ള
കാരണങ്ങളെക്കുറിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
2016
മാര്‍ച്ച് 31 വരെയുള്ള
കെ.എസ്.ആര്.ടി.സി.യുടെ
സഞ്ചിത നഷ്ടം
എത്രയാണെന്ന്
അറിയിക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.
പുനരുദ്ധരിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യെ മെച്ചപ്പെടുത്തുന്നതിനുളള
നടപടികള്‍
2553.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
മെച്ചപ്പെടുത്തുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രകൃതിവാതകം
ഉപയോഗിച്ച് സര്‍വ്വീസ്
നടത്തുന്നതു
സംബന്ധിച്ചെടുത്ത
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ആദ്യഘട്ടമായി
സര്‍വ്വീസ് ഏതൊക്കെ
നഗരങ്ങളിലാണ്
നടപ്പിലാക്കുക;
കാസര്‍ഗോഡ് നഗരത്തെ
ഉള്‍പ്പെടുത്തുമോ;
(ഡി)
ബാറ്ററികള്‍
ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
ഇലക്ട്രിക് ബസുകള്‍
ഇറക്കുന്നതിന്റെ
സാധ്യതാ പഠനം
പരിഗണനയിലുണ്ടോ?
കെ.എസ്.ആര്.ടി.സി.
ചെയിന്‍ സര്‍വ്വീസ്
2554.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരത്തില്‍ നിന്ന്
ഉള്‍നാടന്‍
പ്രദേശങ്ങളിലേയ്ക്ക്
യാത്രാ സൗകര്യം
ദുര്‍ലഭമായതിനാല്‍
കെ.എസ്.ആര്.ടി.സി.
ചെയിന്‍ സര്‍വ്വീസ്
അനുവദിക്കണമെന്ന്
ജനങ്ങളില്‍ നിന്നുള്ള
നിരന്തരമായുള്ള ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാരില്‍
നിന്ന് ഇക്കാര്യത്തില്‍
ആവശ്യമായ നടപടികള്‍
ഉണ്ടാകുമോ ?
കെ.എസ്.ആര്.ടി.സി.
കായംകുളം ഡിപ്പോ
2555.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്ന് ആകെ
എത്ര
സര്‍വ്വീസുകളാണുള്ളത്;
(ബി)
കെ.എസ്.ആര്.ടി.സി.
കായംകുളം ഡിപ്പോയ്ക്ക്
നിലവില്‍ എത്ര ബസുകള്‍
ഉണ്ടെന്നും ഇതില്‍
എത്രയെണ്ണം സര്‍വ്വീസ്
നടത്തുന്നുണ്ടെന്നും
വിശദമാക്കുമോ;
(സി)
നിലവില്‍
എത്ര സര്‍വ്വീസുകളാണ്
നിര്‍ത്തിവച്ചിട്ടുള്ളതെന്നും
ഇതിന്റെ കാരണം
എന്തെന്നും
വ്യക്തമാക്കുമോ;
(ഡി)
നിര്‍ത്തിവെച്ചിട്ടുള്ള
സര്‍വ്വീസുകൾ
പുനരാരംഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
ഡ്രൈവര്‍മാരുടെ ഒഴിവുകള്‍
2556.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ ദിവസേന എത്ര
ഷെഡ്യൂളുകളാണ്
സര്‍വ്വീസ്
നടത്തുന്നത്; ഇത്രയും
ഷെഡ്യൂള്‍ സര്‍വ്വീസ്
നടത്തുന്നതിന് എത്ര
ഡ്രൈവര്‍മാര്‍
ആവശ്യമുണ്ട്;
അതിന്‍പ്രകാരം എത്ര
ഡ്രൈവര്‍മാരുടെ
ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)
താല്‍ക്കാലിക
ഡ്രൈവര്‍മാരെ ഒഴിവാക്കി
എല്ലാ ഒഴിവുകളും
പി.എസ്.സി. വഴി
നികത്തുന്നതിനും അതുവഴി
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിനും
സത്വര നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
പെന്ഷന്
2557.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ഇപ്പോള്‍ പെന്ഷന്
ലഭിക്കുന്ന എത്ര
ജീവനക്കാര്‍ ഉണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
പ്രതിമാസം
പെന്‍ഷനുവേണ്ടി എത്ര
തുക ചിലവാക്കുന്നുണ്ട്;
(സി)
ഇവര്‍ക്ക്
കഴിഞ്ഞ കാലങ്ങളില്‍
പെന്ഷന്
മുടങ്ങുവാനുണ്ടായ
സാഹചര്യം എന്താണെന്ന്
വിശദീകരിക്കുമോ;
(ഡി)
ഇനിയുള്ള
കാലങ്ങളില്‍ പെന്ഷന്
തുക
മുടങ്ങാതിരിക്കുവാന്‍
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികളുടെ വിശദവിവരം
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
പെന്ഷന് കുടിശ്ശിക
2558.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പെന്‍ഷന്‍കാര്‍ക്ക് ഏത്
മാസം വരെയുള്ള
പെന്ഷന്
നല്‍കിയിട്ടുണ്ടെന്നും
പെന്ഷന്
കുടിശ്ശികയുണ്ടോ
എന്നും വിശദമാക്കാമോ;
(ബി)
എങ്കില്‍ കുടിശ്ശിക
എന്ന് നല്കാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
നവീകരണം
2559.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
നവീകരണത്തിന് വേണ്ടി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
സര്‍ക്കാര്‍ ഏതെങ്കിലും
കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
ഇതില്‍
ഏതെല്ലാം
കമ്മിറ്റികളാണ്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
സമര്‍പ്പിച്ച
റിപ്പോര്‍ട്ടുകളില്‍
പ്രധാനപ്പെട്ട
ശിപാര്‍ശകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതില്‍
ഏതെല്ലാം ശിപാര്‍ശകളാണ്
നാളിതുവരെ
നടപ്പിലാക്കിയത്;
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
ഓണ്‍ലൈന്‍ റിസര്‍വേഷന്‍
സമ്പ്രദായം
2560.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
ഓണ്‍ലൈന്‍ റിസര്‍വേഷന്‍
സമ്പ്രദായം പലപ്പോഴും
തകരാറിലാകുന്ന
സ്ഥിതിവിശേഷം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
തകരാര്‍മൂലം
യാത്രക്കാര്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ഗൗരവമായി കാണുന്നുണ്ടോ;
(സി)
ഉത്സവകാലത്തും
തിരക്കേറിയ സീസണുകളിലും
ഈ സംവിധാനം
തകരാറിലാകുന്നത്
സ്വകാര്യ ബസ് ലോബിയെ
പരോക്ഷമായി
സഹായിക്കാനാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
സംവിധാനം
കാര്യക്ഷമമാക്കുന്നതിനും
യാത്രക്കാര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരമാവധി
കുറയ്ക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
ശാക്തീകരണത്തിനായുള്ള
പദ്ധതികള്‍
2561.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കാരാട്ട്
റസാഖ്
,,
കെ.ജെ. മാക്സി
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈസര്‍ക്കാര്‍
അധികാരത്തിലെത്തിയതിനു
ശേഷം
കെ.എസ്.ആര്.ടി.സി.യുടെ
ശാക്തീകരണത്തിനായി
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ പെന്ഷന്
മുടങ്ങാതിരിക്കാനായി
സര്‍ക്കാര്‍
നല്‍കിയിട്ടുള്ള സഹായം
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
മുന്‍സര്‍ക്കാര്‍
ദീര്‍ഘകാലമായി ബോഡി
നിര്‍മ്മിക്കാതെ
വെറുതെയിട്ടിരുന്ന
ഷാസികള്‍ ബോഡി
നിര്‍മ്മിച്ചു
പുറത്തിറക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.യ്ക്ക്
സി.എന്‍.ജി. ബസുകള്‍
2562.
ശ്രീ.എം.ഉമ്മര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
ടി. വി. ഇബ്രാഹിം
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസുകള്‍ സി.എന്‍.ജി.
(കംപ്രസ്ഡ് നാച്വറല്‍
ഗ്യാസ്)യിലേക്ക്
മാറ്റുന്ന കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
കേരളത്തിലെ
സാഹചര്യങ്ങളില്‍ ഇത്തരം
ബസുകള്‍
നിരത്തിലിറക്കുന്നതിന്റെ
സാധ്യതാ പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പഠനത്തിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
ഏജന്‍സി റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
ഇന്ധനക്ഷമതയും
വിലക്കുറവുമല്ലാതെ
മറ്റെന്തെല്ലാം
സവിശേഷതകള്‍
സി.എന്‍.ജി.
ബസുകള്ക്കുണ്ടെന്ന്
പഠനം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.റ്റി.സി.
യുടെ വായ്പകള്‍
2563.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.റ്റി.സി.
യുടെ സ്ഥാവര ജംഗമ
വസ്തുക്കള്‍ ഈട് നല്കി
ഏതെല്ലാം ധനകാര്യ
സ്ഥാപനങ്ങളില്‍ നിന്നും
വായ്പ
എടുത്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
വസ്തുക്കള്‍ ഏതെല്ലാം
ധനകാര്യ സ്ഥാപനങ്ങളില്‍
എത്ര തുകയ്ക്കാണ്
ഈടുവച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇങ്ങനെയെടുത്ത
വായ്പകളില്‍ എത്ര
വായ്പകളാണ് മുതലും
പലിശയും ചേര്‍ത്ത്
തിരിച്ചടച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ബയോ
ഡീസല്‍ ഉല്പാദനം
T 2564.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
മഞ്ഞളാംകുഴി അലി
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസുകളില്‍ ബയോ ഡീസല്‍
ഉപയോഗിക്കാനുളള പദ്ധതി
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ബയോ
ഡീസല്‍
ഉപയോഗിക്കുന്നതുകൊണ്ട്
കെെവരിക്കാനാവുന്ന
നേട്ടങ്ങള്‍
വിശദമാക്കുമോ;
(സി)
ഇതിനാവശ്യമായ
ബയോ ഡീസല്‍
തദ്ദേശീയമായി
ഉല്പാദിപ്പിക്കുന്നതിനുളള
പദ്ധതി കൂടി
നടപ്പാക്കുമോ;
വ്യക്തമാക്കുമോ?
റോഡ്
സേഫ്റ്റി അതോറിറ്റി
2565.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാതയില്‍
ആറ്റിങ്ങല്‍ പൂവമ്പാറ
പാലത്തില്‍ നിന്നും
താഴെ വാമനപുരം
നദിയിലേക്ക് ചാടി
ആത്മഹത്യ
ചെയ്യുന്നവരുടെ എണ്ണം
വര്‍ദ്ധിക്കുന്നത് റോഡ്
സേഫ്റ്റി അതോറിറ്റിയുടെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതൊഴിവാക്കാന്‍
എന്തെല്ലാം നടപടിയാണ്
റോഡ് സേഫ്റ്റി
അതോറിറ്റി
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
പാലത്തില്‍
നിന്നും ചാടി ആത്മഹത്യ
ചെയ്യുന്നത്
ഒഴിവാക്കാന്‍ വേലി
കെട്ടുന്നതിന് ഫണ്ട്
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
റോഡ്
സുരക്ഷാ അതോറിറ്റിയുടെ ഫണ്ട്
2566.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡ് സുരക്ഷാ
അതോറിറ്റിയുടെ ഫണ്ടില്‍
എത്ര രൂപയുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പാലക്കാട്
ജില്ലയില്‍ നിന്നും
ഇതുവരെ എത്ര രൂപ
പിരിച്ചെടുത്തിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
റോഡ്
സുരക്ഷാ ഫണ്ടില്‍
നിന്നും എന്തൊക്കെ
കാര്യങ്ങള്‍ക്കാണ് തുക
ചെലവഴിക്കുന്നത്;
01.07.11 മുതല്‍
31.03.16വരെ
ചെലവഴിച്ചതിന്റെ
വിശദാംശം ലഭ്യമാക്കാമോ?
ശമ്പള
പരിഷ്ക്കരണം
2567.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക് ശമ്പള
പരിഷ്ക്കരണം നിലവില്‍
വന്നുവോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍,
ശമ്പള പരിഷ്ക്കരണം
നടപ്പിലാക്കുന്നതിന്
നടപടികള്‍ സ്വീകരിച്ച്
വരുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
നിലവില്‍
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക് എത്ര
ശതമാനം ഡി.എ. ആണ്
നല്കി വരുന്നതെന്ന്
വ്യക്തമാക്കുമോ?
ആളൂര്‍
പഞ്ചായത്തിനെചാലക്കുടി
ജോയിന്റ് ആര്.ടി. ഒ. യുടെ
പരിധിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടി
2568.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്കില്‍
ഉള്‍പ്പെട്ടിട്ടുള്ള
ആളൂര്‍ ഗ്രാമ
പഞ്ചായത്തിനെ ചാലക്കുടി
ജോയിന്റ് ആര്. ടി.
ഒ. യുടെ പരിധിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഗോശ്രീ
ബസ്സുകള്‍
2569.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗോശ്രീബസുകളുടെ
കൊച്ചി
നഗരപ്രവേശനത്തിന്
നിലവിലുള്ള തടസ്സം
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് ഏതെങ്കിലും
കോടതി ഉത്തരവ്
പ്രാബല്യത്തിലുണ്ടോ;
വിശദമാക്കുമോ;
(സി)
ഗോശ്രീബസ്സുകളുടെ
കൊച്ചി നഗരപ്രവേശനം
സാധ്യമാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
എങ്കില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടിയെന്തെന്ന്
വിശദമാക്കുമോ?
കോട്ടയം
കെ എസ്. ആര്. ടി. സി.
ടെര്‍മിനൽ
2570.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
കെ എസ്. ആര്. ടി. സി.
ടെര്‍മിനലിന്റെ
ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കാമോ; പ്രസ്തുത
ടെര്‍മിനലിന്റെ
ജോലികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കും;വ്യക്തമാക്കാമോ?
സ്കാനിയ
ബസ്സുകള്‍
2571.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ആര്.ടി.സി
സര്‍വ്വീസിനായി സ്കാനിയ
ബസ്സുകള്‍
വാങ്ങിയിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
ഈ
ബസ്സുകള്ക്കുളള
പ്രത്യേകതകള്‍
എന്തൊക്കെയാണ്;വിവരിക്കുമോ;
(സി)
എവിടെയൊക്കെയാണ്
ഇത്തരം ബസ്സുകള്‍
സര്‍വ്വീസ്
നടത്തുന്നത്;വിശദാംശങ്ങള്‍
നല്‍കുമോ?
സ്കൂള്‍
കുട്ടികള്‍ക്ക് സൗജന്യ യാത്രാ
പദ്ധതി
2572.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
യില്‍ സ്കൂള്‍
കുട്ടികള്‍ക്ക് സൗജന്യ
യാത്രാ പദ്ധതി നിലവില്‍
ഉണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വിദ്യാര്‍ത്ഥികള്‍ക്ക്
പുതിയതായി എന്തെങ്കിലും
യാത്രാ സൗജന്യം
ലഭ്യമാക്കുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സ്കൂള്‍
കുട്ടികളെ സ്കൂളിന്റെ
സമീപത്തായി
ഇറക്കുന്നതിനും
കയറ്റുന്നതിനും വേണ്ടി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നു
വിശദമാക്കുമോ;
(ഡി)
രാത്രികാലങ്ങളില്‍
വനിതാ യാത്രക്കാര്‍
ആവശ്യപ്പെടുന്ന
സ്ഥലത്ത് ബസ്സ്
നിര്‍ത്തണമെന്ന
നിര്‍ദ്ദേശം കൃത്യമായി
പാലിക്കപ്പെടുന്നുണ്ടോ
എന്നു വ്യക്തമാക്കുമോ;
(ഇ)
യാത്രക്കാര്‍ക്കു
വേണ്ടിയുള്ള ഓണ്‍ലൈന്‍
റിസര്‍വേഷന്‍
വിജയകരമായില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വിശദമാക്കുമോ?
കായംകുളം
കെ.എസ്.ആര്.ടി.സി. ബസ്
ഡിപ്പോ
2573.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
കെ.എസ്.ആര്.ടി.സി.
ബസ്സ് ഡിപ്പോയുടെ
ചുറ്റുമുള്ള മതിലുകള്‍
പാതി തകര്‍ന്നു
കിടക്കുന്നതും
ബാക്കിയുള്ള ഭാഗം അപകട
ഭീഷണി ഉയര്‍ത്തി ഏത്
സമയവും നിലം
പൊത്താറായിട്ടുമുള്ള
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ചുറ്റുമതില്‍
പൊളിച്ച് പുനര്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
എറണാകുളം
കെ.എസ്.ആര്.ടി.സി.സ്റ്റാന്റുവഴി
കടന്നുപോകുന്ന സർവീസുകൾ
2574.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
കെ.എസ്.ആര്.ടി.സി.
സ്റ്റാന്റുവഴി രാത്രി
11നും രാവിലെ 5നും
ഇടയില്‍ കടന്നുപോകുന്ന
എത്ര ദീര്‍ഘദൂര
സര്വീസുകളാണുള്ളതെന്നും
അവ ഏതെല്ലാം
ഭാഗങ്ങളിലേക്കാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
സര്‍വീസുകളില്‍
ദേശീയപാത 17,47
എന്നിവയിലൂടെ സര്‍വീസ്
നടത്തുന്നവ
ഏതൊക്കെയെന്ന്
വിശദമാക്കാമോ?
ഓര്‍ഡിനറി
ബസ് സര്‍വ്വീസ്
2575.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴയില്‍
നിന്നും കൈനകരി വഴി
ചമ്പക്കുളത്തിന്
രാവിലെയും വൈകിട്ടും
ഓരോ ഓര്‍ഡിനറി ബസ്
സര്‍വ്വീസ്
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടിയുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പുളിങ്കുന്നില്‍
നിന്നും തായങ്കരി വഴി
എടത്വ വരെ ബസ്
സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
മോട്ടോര്‍
വാഹന വകുപ്പിലെ
ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി
കേസുകള്‍
2576.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
മോട്ടോര്‍ വാഹന
വകുപ്പിലെ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
അഴിമതി കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര അഴിമതി
കേസുകള്‍
പിടിച്ചിട്ടുണ്ടെന്നും,
അവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ;
ആലത്തൂര്‍
ടൗണിലെ ഗതാഗതക്കുരുക്ക്
2577.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
ടൗണിലെ ഗതാഗതക്കുരുക്ക്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
നോര്‍ത്ത്
പറവൂര്‍ ഡിപ്പോയില്‍ നിന്നും
പുതുതായി ആരംഭിച്ച
സര്‍വ്വീസുകള്‍
2578.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
നോര്‍ത്ത് പറവൂര്‍
ഡിപ്പോയില്‍ നിന്നും
പുതുതായി ആരംഭിച്ച
സര്‍വ്വീസുകള്‍
ഏതൊക്കെയെന്നും ഇവയുടെ
സമയക്രമവും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സര്‍വ്വീസുകള്‍ക്ക്
ഓരോന്നിനും ഇതുവരെ
ലഭിച്ച ശരാശരി പ്രതിദിന
കളക്ഷന്‍
എത്രെയൊക്കെയെന്ന്
വിശദമാക്കാമോ?
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ ഗതാഗത
പ്രശ്നങ്ങള്‍
2579.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
ഗതാഗത പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിനും
അവലോകനം
ചെയ്യുന്നതിനുമായി
ബന്ധപ്പെട്ടവരുടെ യോഗം
വിളിച്ചു
ചേര്‍ത്തിട്ടുണ്ടോ;
(ബി)
പ്രസ്തുത യോഗത്തില്‍
എന്തെല്ലാം വിഷയങ്ങളാണ്
ചര്‍ച്ചയായതെന്നും ,
തീരുമാനങ്ങള്‍
എന്തൊക്കെയെന്നും
വിശദമാക്കാമോ;
(സി)
യോഗ
തീരുമാനങ്ങളില്‍ ഇനിയും
നടപ്പാക്കാനുളളവ
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
തീരുമാനങ്ങള്‍
നടപ്പാക്കുന്നതിലെ
കാലതാമസ്സം
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
വൈപ്പിന്‍-പള്ളിപ്പുറം
സംസ്ഥാനപാതയിലൂടെ ഗതാഗതം
തിരിച്ചുവിടുന്നതിന് നടപടി
2580.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
ദ്വീപിലെ രാത്രികാല
പൊതുഗതാഗതം
ഉറപ്പുവരുത്തുന്നതിനായി
എറണാകുളത്തു നിന്നും
മലബാര്‍ മേഖലയിലേക്കും
തിരിച്ചും സര്‍വ്വീസ്
നടത്തുന്ന രാത്രികാല
കെ. എസ്. ആര്. ടി. സി.
ബസ് സര്‍വ്വീസുകളില്‍
നിശ്ചിതയെണ്ണം
വൈപ്പിന്‍-പള്ളിപ്പുറം
സംസ്ഥാനപാതയിലൂടെ
തിരിച്ചുവിടുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
ഇക്കാര്യത്തില്‍
തടസ്സങ്ങളുണ്ടെങ്കില്‍
വിശദമാക്കാമോ?
നിലമ്പൂര്‍
കെ. എസ്. ആര്. ടി. സി.
ഡിപ്പോ വികസനം
2581.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മാതൃകാ
ഡിപ്പോ ആയി
പ്രഖ്യാപിച്ച
നിലമ്പൂര്‍ കെ. എസ്.
ആര്. ടി. സി.
ഡിപ്പോയില്‍
ആവശ്യത്തിന് ജീവനക്കാരോ
വേണ്ടത്ര വാഹനങ്ങളോ
മറ്റു അടിസ്ഥാന
സൗകര്യങ്ങളോ നിലവിലില്ല
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിരവധി
യാത്രക്കാര്‍
ആശ്രയിക്കുന്ന പ്രധാന
സര്‍വ്വീസുകള്‍ ഇതു
കാരണം സ്ഥിരമായി റദ്ദ്
ചെയ്യുന്നത്
ഒഴിവാക്കാന്‍ എന്തു
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ബാംഗ്ലൂര്‍
പോലുള്ള
സ്ഥലങ്ങളിലേക്കുള്ള
ദീര്‍ഘദൂര
യാത്രകള്‍ക്ക്
സര്‍വ്വീസ് നടത്താന്‍
രണ്ട് സൂപ്പര്‍ ഡീലക്സ്
വാഹനങ്ങള്‍ നിലമ്പൂര്‍
ഡിപ്പോയില്‍
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ചന്ദ്രഗിരി
സ്റ്റേറ്റ് ഹൈവേയിലെ
അപകടങ്ങള്‍
2582.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കാഞ്ഞങ്ങാട്
ചന്ദ്രഗിരി സ്റ്റേറ്റ്
ഹൈവേയില്‍ കഴിഞ്ഞ ഒരു
വര്‍ഷത്തിനിടെ എത്ര
അപകടങ്ങള്‍
ഉണ്ടായിട്ടുണ്ടെന്നും,
എത്ര പേര്
മരണപ്പെട്ടിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ബി)
അപകടങ്ങള്‍
ഒഴിവാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
ഉള്‍നാടന്‍
പ്രദേശങ്ങളിലേക്കുള്ള രാത്രി
ട്രിപ്പുകള്‍ സ്ഥിരമായി കട്ട്
ചെയ്നക്ഷത്രചിഹ്നമിടാത്ത
ചോദ്യമായി
അനുവദിക്കാവുന്നതാണ്യുന്നതിനെതിരെ
നടപടി
2583.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
ബസ്സ് സ്റ്റാന്റില്‍
നിന്ന് രാത്രി 7മണിക്ക്
ശേഷം ഉള്‍നാടന്‍
പ്രദേശങ്ങളായ
മുചുകുന്ന്, പേരാമ്പ്ര,
അരിക്കുളം, കാവുംപട്ടം,
മേപ്പയ്യൂര്‍,
പള്ളിക്കര എന്നീ
ഭാഗങ്ങളിലേക്ക്
ട്രിപ്പ് പോവേണ്ട എത്ര
സ്വകാര്യ ബസുകള്‍ ഉണ്ട്
എന്നതും ബസ്സുകളുടെ
പേര്, സമയം ഇവ
കാണിക്കുന്ന ട്രിപ്പ്
ഷെഡ്യൂളും വിശദമായി
വ്യക്തമാക്കാമോ;
(ബി)
രാത്രി
7മണിക്ക് ശേഷം
ഉള്‍നാടന്‍
പ്രദേശങ്ങളിലേക്കുള്ള
ട്രിപ്പുകള്‍ സ്ഥിരമായി
കട്ട് ചെയ്യുന്ന സ്ഥിതി
കാരണം പൊതുജനങ്ങള്‍
വല്ലാതെ
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
ജനങ്ങളുടെ
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(സി)
ട്രിപ്പ്
കട്ടുചെയ്യുന്ന
ബസുകളുടെ പേര് വിവരം,
നമ്പര്‍ എന്നിവ
വ്യക്തമാക്കാമോ;
മോട്ടോര്‍ വാഹന
വകുപ്പില്‍ ഈ പ്രശ്നം
കൈകാര്യം ചെയ്യേണ്ട
ഉദ്യോഗസ്ഥനാര് എന്നത്
വ്യക്തമാക്കാമോ?
കാലപ്പഴക്കം
ചെന്ന ബസ്സുകള്‍
2584.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലാ ആസ്ഥാനത്തെ
ഡിപ്പോയില്‍ നിന്നും
ഓപ്പറേറ്റ് ചെയ്യുന്ന
ബസ്സുകളുടെ എണ്ണം
ഷെഡ്യൂളുകള്‍ക്കനുസൃതമായി
അപര്യാപ്തമാണെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ അവയുടെ
കണക്കുകള്‍
വെളിപ്പെടുത്തുമോ;
(ബി)
പല
ഷെഡ്യൂളുകളിലും ഓടുന്ന
ബസ്സുകള്‍ കാലപ്പഴക്കം
ചെന്നതാണെന്നും അതുവഴി
കെ.എസ്.ആര്.ടി.സി.
യ്ക്ക് കനത്ത വരുമാന
നഷ്ടം
ഉണ്ടാകുന്നുവെന്നും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
കാലപ്പഴക്കം
ചെന്ന ബസ്സുകള്‍
സര്‍വ്വീസിന്
ഉപയോഗിക്കുന്നതു വഴി
ഡിപ്പോക്കും
കെ.എസ്.ആര്.ടി.സി.
യ്ക്കും ഉണ്ടാകുന്ന
വരുമാന നഷ്ടം എത്രയാണ്;
കണക്കുകള്‍
വെളിപ്പെടുത്താമോ;
(ഡി)
കാലപ്പഴക്കം
ചെന്ന ബസ്സുകള്‍ക്ക്
പകരം പുതിയത്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ദേശസാല്‍കൃത
റൂട്ടുകളില്‍ ബസ് സര്‍വ്വീസ്
2585.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ദേശസാല്‍കൃത
റൂട്ടുകളില്‍ ബസ്
സര്‍വ്വീസ്
നടത്തുന്നതിനുളള അവകാശം
കെ.എസ്.ആര്.ടി.സി.
യ്ക്ക് മാത്രമാണോ
ഉളളത്; വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റൂട്ടുകളില്‍
താല്‍ക്കാലിക
പെര്‍മിറ്റ് നേടിയ
സ്വകാര്യ ബസുകള്‍
സര്‍വ്വീസ്
തുടരുന്നുണ്ടോ;
(സി)
ദേശസാല്‍കൃത
റൂട്ടുകളിലും ദീര്‍ഘദൂര
റൂട്ടുകളിലും
കെ.എസ്.ആര്.ടി.സി. വഴി
മാത്രം സര്‍വ്വീസ്
നടത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും?
കൊട്ടാരക്കര
കെ.എസ്.ആര്.ടി.സി.
2586.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയ്ക്ക് സ്ഥലം
ഏറ്റെടുക്കുന്നതിനായി
ബന്ധപ്പെട്ടവര്‍ വഴി
പ്രൊപ്പോസല്‍
നല്‍കണമെന്നാവശ്യപ്പെട്ട്
കൊല്ലം ജില്ലാ
കളക്ടര്‍ നല്കിയ
കത്തിന്മേല് (നം.
എല്‍.എ.3-54351/11)
കെ.എസ്.ആര്.ടി.സി.
കൈക്കൊണ്ട തുടര്‍
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഡിപ്പോയ്ക്ക് സ്ഥലം
ഏറ്റെടുക്കുന്നതിന്
വേണ്ടി
കെ.എസ്.ആര്.ടി.സി.
നാളിതുവരെ
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
കരുനാഗപ്പള്ളി
കെ. എസ്. ആര്. ടി. സി ഡിപ്പോ
2587.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
കെ. എസ്. ആര്. ടി. സി
ഡിപ്പോയുടെ
തെക്കുഭാഗത്തുള്ള
മതില്
പൊളിഞ്ഞുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനാൽ കെ. എസ്. ആര്.
ടി. സി. യുടെ
വസ്തുവകകള്‍ മോഷണം
പോകുന്നതിനും ഡിപ്പോ
പരിസരത്ത്
രാത്രികാലത്ത്
സാമൂഹ്യവിരുദ്ധ
ശല്യമുണ്ടാകുന്നതിനും
കാരണമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; പ്രസ്തുത മതില്
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
ഡിപ്പോ കോമ്പൗണ്ട്
എത്രകാലം മുന്‍പാണ്
ടാര്‍ ചെയ്തതെന്നും
പുതുതായി ടാര്‍
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ?
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
2588.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
ബാംഗ്ലൂര്‍,
കോയമ്പത്തൂര്‍, പളനി
എന്നിവിടങ്ങളിലേക്ക്
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.ടി.സി. ഡിപ്പൊ
2589.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.റ്റി.സി.
ഡിപ്പോയില്‍ നിന്നും
നിറുത്തലാക്കിയ
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
ഏതെല്ലാമാണ്;എന്ത്
കാരണത്താലാണ് ഇവ
നിറുത്തലാക്കിയത്; ഇവ
എപ്പോള്‍
പുനസ്ഥാപിക്കാന്‍
കഴിയുമെന്നു
വെളിപ്പെടുത്താമോ ;
(ബി)
109
സര്‍വ്വീസുകള്‍ ഉളള
കെ.എസ്.ആര്.ടി.സി
നെയ്യാറ്റിന്‍കര
ഡിപ്പോയില്‍ നിലവില്‍
കുറവുളള 15 ബസുകള്‍
എപ്പോള്‍ അനുവദിക്കാന്‍
കഴിയുമെന്നറിയിക്കാമോ ;
(സി)
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
നിന്നുമുള്ള ലാഭകരമായ
ചെയിന്‍ സര്‍വ്വീസുകള്‍
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
തൊട്ടില്‍പ്പാലം-നാദാപുരം
ചെയിന്‍ സര്‍വ്വീസ്
2590.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
തൊട്ടില്‍പ്പാലം-നാദാപുരം
കെ.എസ്.ആര്.ടി.സി.
ചെയിന്‍ സര്‍വ്വീസ്
ആരംഭിക്കാന്‍
പദ്ധതിയുണ്ടോ;
(ബി)
ഈ
റൂട്ടില്‍ നിലവില്‍
എത്ര സര്‍വ്വീസുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ?
വികലാംഗര്‍ക്കുള്ള
സൗജന്യ യാത്രാപ്പാസ് പുതുക്കി
നല്‍കുന്നതിന് നടപടി
2591.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അന്നനാട് സ്വദേശികളും
മൂകരും ബധിരരും
സഹോദരങ്ങളുമായ
പനങ്ങാട്ടു പറമ്പില്‍
പ്രദീപ്, പ്രകാശന്
എന്നിവര്‍ക്ക്
കെ.എസ്.ആര്.ടി.സി.
നേരത്തെ
അനുവദിച്ചിരുന്ന
വികലാംഗര്‍ക്കുള്ള
സൗജന്യ യാത്രാപ്പാസ്
പുതുക്കി
നല്‍കുന്നതിനുള്ള
അപേക്ഷയില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണര്‍,
കെ.എസ്.ആര്.ടി.സി.
എം.ഡി.
എന്നിവര്‍ക്കടക്കം
സമര്‍പ്പിച്ച
അപേക്ഷകളില്‍ നടപടി
സ്വീകരിക്കുമോ?
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്
അതിവേഗം വിദഗ്ദ്ധ ചികിത്സ
ലഭ്യമാക്കുന്ന പദ്ധതി
2592.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
റോഡപകടങ്ങള്‍ ദിനം
പ്രതി
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്
അതിവേഗം വിദഗ്ദ്ധ
ചികിത്സ ലഭ്യമാക്കുന്ന
ഏതെങ്കിലും പദ്ധതി
നിലവിലുണ്ടോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
ഇത്തരത്തില്‍
ഏതെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ പദ്ധതി
പ്രകാരം സംസ്ഥാനത്തിനു
കേന്ദ്ര ഫണ്ട്
ലഭിക്കുന്നുണ്ടോ;
(സി)
ഏതെല്ലാം
ആശുപത്രികളുടെ ട്രോമാ
കെയര്‍ സംവിധാനം
മെച്ചപ്പെടുത്താനാണ്
കേന്ദ്ര സര്‍ക്കാര്‍
ഫണ്ട്
നല്‍കിയിട്ടുള്ളത്;
എങ്കില്‍ എത്ര തുകയാണ്
ലഭിച്ചത്; പ്രസ്തുത തുക
ചെലവഴിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
അസിസ്റ്റന്റ് ഗ്രേഡ്
2/ജൂനിയര്‍ അസിസ്റ്റന്റ്
തസ്തിക
2593.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
അസിസ്റ്റന്റ് ഗ്രേഡ്
2/ജൂനിയര്‍
അസിസ്റ്റന്റ്
തസ്തികയിലെ സാങ്ഷന്‍ഡ്
സ്ട്രെങ്ത് എത്രയാണ്;
(ബി)
പ്രസ്തുത
തസ്തികയില്‍ ദിവസക്കൂലി
വ്യവസ്ഥയിലും മറ്റ്
തസ്തികകളില്‍ നിന്ന്
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
വ്യവസ്ഥയിലും
കോണ്‍ട്രാക്ട്
വ്യവസ്ഥയിലും
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
മുഖാന്തിരവും നിലവില്‍
എത്ര പേര് ജോലി
ചെയ്യുന്നുണ്ടെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
റിട്ടയര്‍മെന്റ്
പ്രകാരം നിലവില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്; ഇത്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ് മേശപ്പുറത്ത്
വയ്ക്കുമോ;
(ഡി)
നിലവിലുള്ള
പി.എസ്.സി. ലിസ്റ്റില്‍
നിന്നും പ്രസ്തുത
തസ്തികയില്‍ എത്രപേരെ
നിയമിച്ചിട്ടുണ്ട്?
2015-ലെ
ദേശീയ റോഡ് സുരക്ഷാ വാരവുമായി
ബന്ധപ്പെട്ട ക്രമക്കേടുകള്‍
2594.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-ലെ
ദേശീയ റോഡ് സുരക്ഷാ
വാരവുമായി ബന്ധപ്പെട്ട്
എന്തെല്ലാം
ക്രമക്കേടുകളാണ്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍ വന്നത്;
(ബി)
പ്രസ്തുത
ക്രമക്കേടുകള്‍ക്ക്
ഉത്തരവാദികളായവര്‍
അരൊക്കെയാണെന്നു
വ്യക്തമാക്കുമോ;
(സി)
ക്രമക്കേടുകള്‍
നടത്തിയവര്‍ക്കെതിരെ
സ്വീകരിച്ച തുടര്‍
നടപടികള്‍
വ്യക്തമാക്കുമോ?
lകാഞ്ഞങ്ങാട്
കെ.എസ്.ആര്.ടി.സി. ഡിപ്പൊ
ബസ് സര്‍വ്വീസ്
2595.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കാഞ്ഞങ്ങാട്
കെ.എസ്.ആര്.ടി.സി.
ഡിപ്പൊവില് നിന്നും
നിലവില്‍ എത്ര ബസുകള്‍
സര്‍വ്വീസ്
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്ക്രാപ്പുകള്‍
വഴി ഇവിടെ നിന്നും
ഒഴിവാക്കപ്പെട്ട
ബസുകളില്‍ എത്രയെണ്ണം
പുനസ്ഥാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍ വന്നശേഷം
പുതുതായി എത്ര ബസുകള്‍
ഇവിടെ നിന്നും
സര്‍വ്വീസ്
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
വൺ
ടൈം സെറ്റിൽമെൻറ് പദ്ധതി
2596.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വൺ ടൈം സെറ്റിൽമെൻറ്
പദ്ധതി പ്രകാരം
വാഹനങ്ങളുടെ നികുതി
കുടിശ്ശികയിനത്തിൽ എത്ര
രൂപാ ശേഖരിച്ചു;
(ബി)
വൺ
ടൈം സെറ്റിൽമെൻറ്
പദ്ധതി ഇനിയും
കൊണ്ടുവരാന്‍
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ?
സ്പീഡ്
ഗവര്‍ണര്‍ പരിശോധന
2597.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹനങ്ങള്‍ക്ക്
സ്പീഡ് ഗവര്‍ണര്‍
നിര്‍ബന്ധമാക്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവുണ്ടെങ്കില്‍ അതു
പ്രകാരം സംസ്ഥാനത്തെ
ഹെവി വാഹനങ്ങളില്‍
സ്പീഡ് ഗവര്‍ണര്‍
ഘടിപ്പിച്ചിട്ടുണ്ടോ
എന്ന പരിശോധന
നടത്തുന്നുണ്ടോ;
(സി)
ഇപ്രകാരം
നടത്തിയ പരിശോധനകളില്‍
സംസ്ഥാനത്ത് ഈ വര്‍ഷം
വാഹന ഉടമകള്‍ക്കെതിരെ
എത്ര കേസ്
എടുത്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
നിശ്ചിത
കാലാവധി കഴിഞ്ഞ വാഹനങ്ങള്‍
2598.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിശ്ചിത കാലാവധി കഴിഞ്ഞ
വാഹനങ്ങള്‍ക്ക്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാന
സ്രക്കാര്‍ അര്‍ദ്ധ
സര്‍ക്കാര്‍ പൊതുമേഖലാ
സ്ഥാപനങ്ങളുടെ
വാഹനങ്ങളില്‍ 10
വര്‍ഷത്തിനു മുകളില്‍
കാലപ്പഴക്കം ഉള്ള എത്ര
വാഹനങ്ങള്‍ ഉണ്ടെന്ന്
വകുപ്പ് തിരിച്ച്
കണക്ക് ലഭ്യമാക്കാമോ;
(സി)
കഴിഞ്ഞ
5 വര്‍ഷത്തിനുള്ളില്‍
എത്ര സര്‍ക്കാര്‍
വാഹനങ്ങള്‍ ലേലം ചെയ്ത്
വില്‍പ്പന
നടത്തിയിട്ടുണ്ടെന്നും
അവയ്ക്ക് പകരം വാഹനം
ലഭ്യമാക്കിയിട്ടുണ്ടോ
എന്നും അറിയിക്കാമോ?
ബസുകളുടെ
ഫിറ്റ്നസ് പരിശോധന
2599.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യാത്രാ ബസുകളുടെ
ഫിറ്റ്നസ് പരിശോധന
നടത്താറുണ്ടോ; ഇതിനുളള
മാനദണ്ഡം
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
ചട്ടപ്രകാരം എത്രവര്‍ഷം
വരെ പഴക്കമുള്ള
ബസുകള്‍ക്കാണ്
ഫിറ്റ്നസ് പരിശോധന
നടത്തി റോഡില്‍
ഓടിക്കാന്‍ അനുവാദം
നല്‍കുന്നത്;
(സി)
സ്കൂള്‍
ബസുകള്‍ക്ക്
പഴക്കത്തില്‍
എന്തെങ്കിലും ഇളവുകള്‍
ബാധകമാണോ; എങ്കില്‍ ഏതു
ചട്ടപ്രകാരമെന്ന്
വ്യക്തമാക്കാമോ;
(ഡി)
റൂട്ട്
ബസുകളായി ഓടിക്കാന്‍
സാധിക്കാത്ത ബസുകള്‍
സ്കൂള്‍ ബസുകളായി
പരിണമിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഇത്തരത്തില്‍
പഴക്കമുള്ള വാഹനങ്ങള്‍
ഉപയോഗിക്കുന്നതുമൂലം
അപകടസാധ്യത
വര്‍ദ്ധിക്കുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ പഴക്കമുള്ള
വാഹനങ്ങള്‍
ഉപയോഗിക്കുന്നതിനു
നിയന്ത്രണമേര്‍പ്പെടുത്തുമോ?
ഹോണുകളുടെ
ശബ്ദതീവ്രത
2600.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹനങ്ങളിലെ
ഹോണുകളില്‍
ഉപയോഗിക്കാവുന്ന
ശബ്ദതീവ്രതയുടെ അളവ്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിയമാനുസൃത
ഡെസിബെല്ലില്‍ കൂടുതല്‍
ശബ്ദമുണ്ടാക്കുന്ന
ഹോണുകള്‍ ഉപയോഗിക്കുന്ന
വാഹനങ്ങള്‍ക്കെതിരെ
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(സി)
ഹോണുകളുടെ
ശബ്ദതീവ്രത
അളക്കുന്നതിന്
നിലവിലുള്ള
സംവിധാനമെന്താണെന്ന്
വ്യക്തമാക്കാമോ?
ബസ്സുകളുടെ
അമിതവേഗത
നിയന്ത്രിക്കുന്നതിന് നടപടി
2601.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വേഗപ്പൂട്ടില്ലാത്ത
കെ.എസ്.ആര്.ടി,സി /
സ്വകാര്യ ബസ്സുകള്‍
ഉണ്ടാക്കുന്ന ഗുരുതരമായ
റോഡപകടങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം ബസ്സുകളില്‍
വേഗപ്പൂട്ട്
ഘടിപ്പിക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
കൈകൊള്ളുമെന്നു
വെളിപ്പെടുത്തുമോ ;
(സി)
കെ.എസ്.ആര്.ടി,സി
/ സ്വകാര്യ ബസ്സുകളുടെ
അമിതവേഗം
നിയന്ത്രിക്കുന്നതിനും
അതുവഴി റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനും
സര്‍ക്കാര്‍
എന്തെങ്കിലും പുതിയ
സംവിധാനത്തിന് രൂപം
നല്‍കുമോ; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
ഹെല്‍മറ്റ്
വേട്ടയുമായി ബന്ധപ്പെട്ട്
രജിസ്റ്റര്‍ ചെയ്ത കേസുകള്‍
2602.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹെല്‍മറ്റ്
വേട്ടയുമായി
ബന്ധപ്പെട്ട്
അപകടങ്ങള്‍
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍
ട്രാഫിക്ക് നിയമം
ലംഘിക്കുന്നവരെ
ക്യാമറയില്‍ പകര്‍ത്തി
ഫൈന്‍ ഈടാക്കുന്നതാണ്
കൂടുതൽ ഫലപ്രദമെന്ന്
ബോധ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ആര്.ടി.
ഒാഫീസുകള്‍
കേന്ദ്രീകരിച്ച്
പ്രസ്തുത സൗകര്യം
ഉപയോഗിച്ച്
വരുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഈ
ഗവണ്മെന്റ് അധികാരത്തിൽ
വന്നശേഷം എത്ര
ട്രാഫിക്ക് ഒഫന്‍സ്
കേസുകള്‍ രജിസ്റ്റര്‍
ചെയ്തുവെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
പ്രസ്തുത കാലഘട്ടത്തിൽ
അപകടങ്ങള്‍ കൂടുതല്‍
രജിസ്റ്റര്‍ ചെയ്തത്
ഏത് ജില്ലയിലാണെന്ന്
വെളിപെടുത്തുമോ?
സ്റ്റുഡന്റ്സ്
ഒണ്‍ലി ബസ്സുകള്‍
2603.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റുഡന്റ്സ് ഒണ്‍ലി
ബസ്സുകള്‍ ആരംഭിക്കാന്‍
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വാഹനാപകടങ്ങള്‍ക്കെതിരെ
നിയമനടപടി
2604.
ശ്രീ.എസ്.ശർമ്മ
,,
ബി.ഡി. ദേവസ്സി
,,
സി.കൃഷ്ണന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനാപകടങ്ങളും
അതുമൂലമുളള മരണവും
വര്‍ദ്ധിച്ചു വരുന്നതു
ഗൗരവമായി അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
അപായകരമായ
രീതിയിലുളള ഡ്രെെവിംഗ്,
വാഹനമോടിച്ചുകൊണ്ടിരിക്കുമ്പോള്‍
മൊബെെല്‍ ഫോണ്‍
ഉപയോഗിക്കുക, മത്സര
ഓട്ടം തുടങ്ങിയ
കാര്യങ്ങള്‍ കര്‍ശനമായി
തടയുന്നതിനായി
നടപടിയുണ്ടാകുമോ;
(സി)
ആധുനിക
സാങ്കേതിക വിദ്യയുടെ
സഹായത്തോടെ നിയമ
ലംഘനത്തിന് തെളിവ്
ശേഖരിക്കുകയും
ആവര്‍ത്തിച്ചുളള
നിയമലംഘനത്തിന്
ഡ്രെെവിംഗ് ലെെസന്‍സ്
റദ്ദാക്കുന്നതിനും
ക്രിമിനല്‍
ചട്ടപ്രകാരമുളള
നിയമനടപടി
സ്വീകരിക്കാനും
തയ്യാറാകുമോ?
തൃപ്പൂണിത്തുറ മണ്ഡലത്തിലെ
ദ്വീപുകളിലേക്കുളള
യാത്രാക്ളേശം
2605.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ വളന്തകാട്
പോലുള്ള
ദ്വീപുകളിലേക്ക് യാത്രാ
സൗകര്യത്തിന്റെ
അപര്യാപ്തത കാരണം
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രദേശങ്ങളിലേക്ക്
കൂടുതല്‍ ബോട്ടുകള്‍
സര്‍വ്വീസ്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രദേശങ്ങളിലെ യാത്രാ
സൗകര്യങ്ങള്‍
മെച്ചപ്പെടുത്താന്‍
വിപുലമായ പദ്ധതികള്‍
ആവിഷ്കരിക്കുമോ?
'സീ
കുട്ടനാട്' ബോട്ട് സര്‍വീസ്
2606.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'സീ
കുട്ടനാട്' ബോട്ട്
സര്‍വീസിന്‍െറ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഒരു
ബോട്ടു കൂടി
അനുവദിച്ച്
സര്‍വ്വീസുകള്‍
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചരക്ക്
നീക്കം ജലഗതാഗതം വഴി
2607.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചരക്കുനീക്കം ജലഗതാഗതം
വഴി നടപ്പിലാക്കുന്നത്
സുരക്ഷിതവും
ലാഭകരവുമാണെന്ന്
തെളിഞ്ഞിട്ടുണ്ടോ;
എങ്കില്‍ ഈ
സാഹചര്യത്തില്‍ കേന്ദ്ര
ഉപരിതല ഗതാഗതവകുപ്പ്
മന്ത്രി ഇതിനായുള്ള
കേന്ദ്രസഹായം വാഗ്ദാനം
ചെയ്തിട്ടും
തുടര്‍നടപടികള്‍
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ ?
ജലഗതാഗതം
2608.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എ.എം. ആരിഫ്
,,
എം. മുകേഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലഗതാഗത വകുപ്പിന്റെ
പ്രവര്‍ത്തനം
പ്രതിസന്ധിയിലായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
ഓരോ വര്‍ഷവും പ്രസ്തുത
വകുപ്പിന്റെ നഷ്ടം
വര്‍ദ്ധിച്ചു വന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
വകുപ്പിന്റെ
സഞ്ചിത നഷ്ടം നിലവില്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഷെഡ്യൂളുകള്‍
നടത്തുന്നതിലെ
അപാകതകള്‍
പരിഹരിയ്ക്കാന്‍
എന്തെങ്കിലും പദ്ധതി
ആസൂത്രണം
ചെയ്യാനുദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?