നിര്‍മ്മാണ
പുരോഗതി വിലയിരുത്തുവാന്‍
പ്രതിമാസയോഗം ചേരുന്നതിന്
സ്ഥിരം സംവിധാനം
2063.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
മരാമത്ത് വകുപ്പ്
നടത്തുന്ന പണികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനും,
ആയതിന്റെ നിര്‍മ്മാണ
പുരോഗതി
വിലയിരുത്തുന്നതിനും,
മണ്ഡലം അടിസ്ഥാനത്തില്‍
എം. എല്‍. എ. മാരുടെ
നേതൃത്വത്തില്‍
പ്രതിമാസം യോഗം
ചേരുന്നതിന് സ്ഥിരം
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
ദേശീയ നിലവാരമുള്ള റോഡുകള്‍
2064.
ശ്രീ.എം.
വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകള്‍ ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ ;
(ബി)
റോഡുകളുടെ
അറ്റകുറ്റപണികള്‍ക്ക്
പ്രതിവര്‍ഷം സംസ്ഥാനം
എത്ര കോടി രൂപ
ചെലവഴിക്കുന്നുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
റീഹാബിലിറ്റേഷന്‍
പാക്കേജിലും,
അപ്ഗ്രഡേഷന്
പാക്കേജിലും
ഉള്‍പ്പെടുത്തിയിട്ടുള്ള
റോഡുകള്‍ ദീര്‍ഘകാലം
തകരാതിരിക്കുവാനുള്ള
എന്ത് സംവിധാനമാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
റോഡുകളുടെ ശോചനീയാവസ്ഥ
2065.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചടയമംഗലം
നിയോജകമണ്ഡലത്തിലെ ഏറെ
ഗതാഗത പ്രാധാന്യമുള്ള
അയിരക്കുഴി-അഞ്ചല്‍,
അമ്പലംമുക്ക്-മത്തായിമുക്ക്,
പള്ളിമുക്ക്-പാങ്ങോട്,മൂന്ന്
കല്ലിന്‍മൂട്
-മുക്കുന്നം റോഡുകളുടെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡുകളുടെ നവീകരണത്തിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
റോഡുകളുടെ പുനര്‍നിര്‍മ്മാണം
2066.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
പദ്ധതി വിഭാവനം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇപ്രകാരം
പുനര്‍നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന
റോഡുകളുടെ ദൈര്‍ഘ്യം
എത്ര; വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇപ്രകാരമുള്ള
പുനര്‍നിര്‍മ്മാണത്തിന്
മതിപ്പ് ചെലവ് എത്ര
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
തുക എപ്രകാരം
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
അടിയന്തിര
അറ്റകുറ്റപ്പണികള്‍
ആവശ്യമായ റോഡുകളുടെ
മെയിന്റനന്‍സ്
വര്‍ക്കുകള്‍ ഉടനടി
നിര്‍വ്വഹിക്കാന്‍
നടപടി സ്വീകരിക്കുമോ?
ഇൗരാറ്റുപേട്ട - വാഗമണ്‍
റോഡിന്‍െറ പുനരുദ്ധാരണം
2067.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പ്രധാന ടൂറിസ്റ്റ്
കേന്ദ്രമായ
വാഗമണിലേയ്ക്കുളള ഏക
റോഡായ ഇൗരാറ്റുപേട്ട -
വാഗമണ്‍ റോഡിന്‍െറ
പുനരുദ്ധാരണം
സംബന്ധിച്ച് 2016-ലെ
ബജറ്റില്‍ പ്രഖ്യാപിച്ച
പ്രകാരം എന്തൊക്കെ
നടപടികള്‍ ഇതുവരെ
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇൗ
റോഡിന്‍െറ അടിയന്തര
പ്രാധാന്യം കണക്കാക്കി
എത്രയും പെട്ടെന്ന് പണി
തുടങ്ങുന്നതിനാവശ്യമായ
ഭരണാനുമതിയും
സാങ്കേതികാനുമതിയും
മറ്റും
നല്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിയ്ക്കുമോ?
പേരൂര്‍ച്ചാല്‍ പാലം
നിര്‍മ്മാണം
2068.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
നിയോജക മണ്ഡലത്തില്‍
പമ്പാനദിക്കു കുറുകേ
നിര്‍മ്മിക്കുന്ന
പേരൂര്‍ച്ചാല്‍
പാലത്തിന്റെ നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ;
ഈ പാലത്തിന്റെ
നിര്‍മ്മാണം എന്ന്
പൂര്‍ത്തിയാകുമെന്നു
വ്യക്തമാക്കുമോ;
(ബി)
പാലം
നിര്‍മ്മാണത്തിന്
നിലവില്‍ എന്തെങ്കിലും
തടസ്സം നേരിടുന്നുണ്ടോ
; ഉണ്ടെങ്കില്‍ എന്താണ്
തടസ്സമെന്ന്
വ്യക്തമാക്കുമോ ; ഇത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്നു
വിശദമാക്കുമോ;
(സി)
പാലം
നിര്‍മ്മാണം എന്നാണ്
ആരംഭിച്ചതെന്ന്
വ്യക്തമാക്കുമോ;
ഇപ്പോള്‍ എത്ര രൂപയാണ്
പാലത്തിനായി
വകയിരുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
പാലത്തിന്റെ അളവുകള്‍
വിശദമാക്കുമോ?
"ലെെറ്റ്
മെട്രോ"പദ്ധതി
2069.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
"ലെെറ്റ്
മെട്രോ"പദ്ധതിയുടെ
ഭാഗമായി തമ്പാനൂരില്‍
മേല്‍പ്പാലം
നിര്‍മ്മിക്കാനുദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
ഇതിനായുള്ള
ഭൂമിയേറ്റെടുക്കല്‍
നടപടി എന്ന്ആരംഭിക്കും;
(ബി)
ഈ
പദ്ധതിക്ക് എത്ര
തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
തമ്പാനൂര്‍
മേല്‍പ്പാലനിര്‍മ്മാണം
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
പി.
ഡബ്ല്യു .ഡി. റസ്റ്റ് ഹൗസ്
2070.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
പി. ഡബ്ല്യു .ഡി.
റസ്റ്റ് ഹൗസ്-എങ്കിലും
ഇല്ലാത്ത അസംബ്ലി
നിയോജക മണ്ഡലങ്ങളില്‍
പി. ഡബ്ല്യു .ഡി.
റസ്റ്റ് ഹൗസ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
എങ്കില്‍
പി. ഡബ്ല്യു .ഡി.
റസ്റ്റ് ഹൗസ് ഇല്ലാത്ത
കോങ്ങാട് നിയോജക
മണ്ഡലത്തില്‍ ആയത്
അനുവദിയ്ക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
സി.ആര്.എഫ്
സ്കീം
2071.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ആര്.എഫ്.
സ്കീമില്‍ അനുമതി
ലഭിച്ച നടുവില്‍-
ഒടുവള്ളിത്തട്ട്-കുടിയാര്മല
റോഡിന്റെ പ്രവൃത്തി
ആരംഭിച്ചോ;
ഇല്ലെങ്കില്‍ കാരണം
എന്താണ്; എത്ര
കിലോമീറ്റര്‍ റോഡിനാണ്
അനുമതി ലഭിച്ചതെന്നും
ആകെ എത്ര തുകയാണ്
കേന്ദ്രം
അനുവദിച്ചതെന്നും
വെളിപ്പെടുത്തുമോ?
ജിഡ ഫണ്ട്
2072.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജിഡ
ഫണ്ട് ഉപയോഗപ്പെടുത്തി
നിര്‍മ്മാണം
നടന്നുവരുന്ന
എടവനക്കാട് അയ്യമ്പിളളി
എന്നിവിടങ്ങളിലെ
പാലങ്ങളുടെ
നിര്‍മ്മാണത്തിനായി
ഏറ്റെടുത്ത സ്ഥലം,
സ്ഥാപനങ്ങള്‍
എന്നിവയുടെ
ഉടമസ്ഥര്‍ക്ക്
നഷ്ടപരിഹാരം
നല്കുന്നതില്
കാലതാമസ്സം നേരിടുന്നത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പാലങ്ങള്‍ക്കും എത്ര
പേര്‍ക്കായി എത്ര തുക
നഷ്ടപരിഹാരം
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
നഷ്ടപരിഹാരം
നല്കുന്നതില്
ഏതെങ്കിലും തരത്തിലുളള
തടസ്സങ്ങളുണ്ടെങ്കില്‍
വിശദമാക്കാമോ;
(ഡി)
നഷ്ടപരിഹാരത്തുക
വിതരണം എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
എസ്.എല്‍.റ്റി.എഫ്
റോഡ് പുനരുദ്ധാരണം
2073.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ജനവരി 1 നു ശേഷം
കോതമംഗലം മണ്ഡലത്തില്‍
എസ്.എല്‍.റ്റി.എഫ്-ന്റെ
റോഡ് പുനരുദ്ധാരണത്തിന്
എത്ര വര്‍ക്കുകളാണ്
അനുവദിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര വര്‍ക്കുകള്‍
തുടരുവാനാണ് അംഗീകാരം
കൊടുത്തിട്ടുള്ളത്?
കരമന
- വെളളറട റോഡിന്റെ നിര്‍മ്മാണ
പ്രവൃത്തി
2074.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.ആര്.ഐ.പി.
യില്‍ ഉള്‍പ്പെടുത്തി
അനുവദിക്കപ്പെട്ടിട്ടുളള
കരമന - വെളളറട റോഡിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലുളള സ്ഥിതി
വിശദീകരിയ്ക്കാമോ;
(ബി)
സര്‍വ്വേ
നടപടികളും ഭൂമി
ഏറ്റെടുക്കുന്ന
നടപടികളും
പൂര്ത്തീകരിയ്ക്കപ്പെട്ടിട്ടുണ്ടോ;
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുന്നതിന്
നടപടി സ്വീകരിയ്ക്കാമോ?
റോഡ്
പദ്ധതികള്‍
2075.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ നിലവില്‍
ഏതെല്ലാം റോഡ്
പദ്ധതികള്‍ക്കാണ്
കേന്ദ്ര ഫണ്ട്
ലഭിച്ചിട്ടുള്ളത്;
(ബി)
ഓരോ
പദ്ധതിക്കും എത്ര തുക
വീതമാണ് കേന്ദ്രത്തില്‍
നിന്നും
ലഭിച്ചിട്ടുള്ളത്;
(സി)
കേന്ദ്ര
സര്‍ക്കാര്‍ ഫണ്ട്
അനുവദിച്ചതില്‍ എത്ര
പ്രവൃത്തികള്‍ ഇതിനകം
ആരംഭിച്ചു; ഇനിയും
ആരംഭിച്ചിട്ടില്ലാത്ത
പദ്ധതികളുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
കേരള
സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
2076.
ശ്രീ.പി.
ഉണ്ണി
,,
സി.കൃഷ്ണന്
,,
എം. മുകേഷ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
എന്നാണ്
രൂപീകരിച്ചതെന്നും
ഇതിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനം അതിന്റെ
ലക്ഷ്യങ്ങളില്‍ നിന്ന്
വ്യതിചലിച്ച്
കരാറുകാര്‍ക്ക്
അനുകൂലമായി
ഒത്തുകളിക്കുന്നതായും
കരാര്‍ ഏറ്റെടുത്തശേഷം
സബ് കോണ്‍ട്രാക്ട്
നല്കുന്നതുമായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇൗ
സ്ഥാപനം സബ്
കോണ്‍ട്രാക്ട്
നല്കുന്നതു
സംബന്ധിച്ച്
എന്തെങ്കിലും കോടതി
വിധി നിലവിലുണ്ടോ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
കോര്പ്പറേഷന്
ഏറ്റെടുക്കുന്ന
പ്രവൃത്തികള്‍ പലതും
പുറം
കരാറുകാരെക്കൊണ്ട്
ചെയ്യിപ്പിക്കുന്നതു
മൂലം പ്രവൃത്തികള്‍ക്ക്
വേണ്ടത്ര ഗുണനിലവാരം
ഉറപ്പാക്കുന്നതിനും അവ
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനും
കഴിയുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
റോഡ്
സുരക്ഷിതത്വത്തിനായി
പദ്ധതികള്‍
2077.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചു വരുന്ന
റോഡ് അപകടങ്ങളുടെ
പശ്ചാത്തലത്തില്‍ റോഡ്
സുരക്ഷിതത്വത്തിനായി
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
പൊതുമരാമത്ത്,
പോലീസ്, മോട്ടോര്‍
വാഹനം, തദ്ദേശ
സ്വയംഭരണം എന്നീ
വകുപ്പുകള്‍
സംയൂക്തമായി റോഡ്
സുരക്ഷിതത്വത്തിനായി
പദ്ധതികള്‍
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മലയോര
ഹൈവേയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
T 2078.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
മലയോരമേഖലകളെ
ബന്ധിപ്പിച്ച്
കടന്നുപോകുന്ന മലയോര
ഹൈവേയുടെ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
മലയോര
ഹൈവേയുടെ
നിര്‍മ്മാണത്തിനായി ലേ
ഔട്ട്
തയ്യാറാക്കുന്നതിനുവേണ്ടി
ടെന്‍ഡര്‍
ക്ഷണിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
മലയോര
ഹൈവേയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഈ
സര്‍ക്കാരിന്റെ
കാലാവധിക്കുള്ളില്‍
പൂര്‍ത്തിയാക്കാനാകുമോ?
ടോള്‍
ബൂത്തുകളില്‍ ഇ-ടോള്‍ പിരിവ്
2079.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടോള്‍
ബൂത്തുകള്‍ക്ക് സമീപം
പലപ്പോഴും
ഗതാഗതക്കുരുക്കുണ്ടാകുന്നത്
പൊതുജനങ്ങള്‍ക്ക്
വളരെയേറെ
ബുദ്ധിമുട്ടുകള്‍
സൃഷ്ടിക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടോള്‍പിരിവ്
സംവിധാനത്തിലെ
കാലതാമസമാണ് പലപ്പോഴും
ഇപ്രകാരമുള്ള
ഗതാഗതക്കുരുക്ക്
സൃഷ്ടിക്കുന്നതിന്
കാരണമെന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ടോള്‍
ബൂത്തുകളില്‍ ഇ-ടോള്‍
പിരിവ് (ETC) സംവിധാനം
ഏര്‍പ്പെടുത്തുന്നത്
പരിഗണനയിലുണ്ടോ;
ഇത്തരമൊരു സംവിധാനം
ഏര്‍പ്പെടുത്തുന്നത്
പൊതുജനങ്ങള്‍ക്ക്
സൗകര്യപ്രദമായിരിക്കുമെന്ന
കാര്യം പരിഗണിക്കുമോ?
അരൂര്‍
- അരൂകുറ്റി റോഡും ,അരൂര്‍
ബൈപ്പാസ്- ഇടക്കൊച്ചി റോഡും
പിപിപി/ആന്വറ്റിരീതിയില്
നിര്‍മ്മിക്കുന്നതിന് നടപടി
2080.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏറ്റവും അധികം
കണ്ടെയ്നര്‍ വാഹനങ്ങള്‍
കടന്നു പോകുന്ന രണ്ട്
റോഡുകളാണ് അരൂര്‍ -
അരൂകുറ്റി റോഡും
,അരൂര്‍ ബൈപ്പാസ്-
ഇടക്കൊച്ചി റോഡും
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹെവി കണ്ടെയ്നര്‍
വാഹനങ്ങളുടെ
ഉപയോഗകൂടുതല് കൊണ്ട്
ബി.എം ബി.സി യില്‍
നിര്‍മ്മിച്ചാൽ പോലും ഈ
റോഡുകള്‍ തകര്‍ന്ന്
പോകുുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആകെ
4 KM മാത്രം
ദൈര്‍ഘ്യമുള്ള പ്രസ്തുത
റോഡുകള്‍ റോഡ്
ഇന്‍ഫ്രാസ്ട്രച്ചര്‍
കമ്പനി മുഖേന 13
വര്‍ഷത്തെ പരിപാലന
വ്യവസ്ഥയോടെ
പിപിപി/ആന്വറ്റി
രീതിയില്‍
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ?
ടോള്‍
പിരിവ്
2081.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ ടോള്‍ പിരിവ്
നടത്തുന്ന
റോഡുകളുടേയും
പാലങ്ങളുടേയും ജില്ല
തിരിച്ചുളള വിശദ വിവരം
നല്‍കുമോ;
(ബി)
ഇവ
ഓരോന്നിന്‍െറയും
ടോള്‍ പിരിവ് കാലാവധി
എന്നുവരെ എന്നു
വ്യക്തമാക്കുമോ;
(സി)
കാലാവധി
കഴിഞ്ഞിട്ടും പല
സ്ഥലങ്ങളിലും ടോള്‍
പിരിവ് തുടരുന്നു എന്ന
കാര്യം സര്‍ക്കാര്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതവസാനിപ്പിക്കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
ഏറനാട്
നിയോജക മണ്ഡലത്തിലെ
പ്രവൃത്തികൾ
2082.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുമരാമത്ത്
വകുപ്പിന്റെ കെട്ടിട
വിഭാഗം, നിരത്തുകളും
പാലങ്ങളും വിഭാഗം
എന്നിവ മുഖേന ഏറനാട്
നിയോജക മണ്ഡലത്തിലെ
ചെറുതും വലുതുമായ
ഏതെല്ലാം പദ്ധതികളുടെ
എസ്റ്റിമേറ്റാണ്
ഭരണാനുമതിക്കായി
തയ്യാറാക്കി
നല്‍കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ പേര്,
എസ്റ്റിമേറ്റ് തുക,
പഞ്ചായത്ത് മറ്റ്
വിശദാംശങ്ങള്‍ ഇവ
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
എസ്റ്റിമേറ്റുകളുടെ
അടിസ്ഥാനത്തില്‍ ചീഫ്
എഞ്ചിനീയര്‍ തലത്തിലോ,
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ തലത്തിലോ
ഗവണ്മെന്റ് തലത്തിലോ
എന്തെങ്കിലും ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
അഴിമതി
തടയാന്‍ ജനകീയ പങ്കാളിത്തം
2083.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ അഴിമതി
തടയാന്‍ ജനകീയ
പങ്കാളിത്തം
ഉറപ്പാക്കാന്‍
എന്തെങ്കിലും നടപടി
സര്‍ക്കാര്‍
ആലോചനയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(ബി)
പൊതുമരാമത്ത്
വകുപ്പിന്റെ ചില
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
അനാവശ്യമായ കാലതാമസം
വരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
എന്തെങ്കിലും നടപടികള്‍
സര്‍ക്കാര്‍
ആലോചനയിലുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
(സി)
കാസര്‍ഗോഡു
മുത്ല തിരുവനന്തപുരം
വരെ ദേശീയപാത
നാലുവരിയാക്കി
വികസിപ്പിക്കാന്‍
സര്‍ക്കാര്‍
ആലോചനയുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ ?
തീരദേശ
ഹെെവേകള്‍
2084.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
ഹെെവേകള്‍ പലതിന്റെയും
നിര്‍മ്മാണം പകുതി
വഴിയില്‍ മുടങ്ങി
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
താനൂര്‍
ടിപ്പു സുല്‍ത്താന്‍
റോഡു വഴി കടന്നു
പോകുന്ന കോഴിക്കോട്
- എറണാകുളം തീരദേശ
ഹെെവേ
നിര്‍മ്മാണത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണ്;
വിശദമാക്കാമോ;
(സി)
നിര്‍മ്മാണ
പ്രവൃത്തികള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;ഇതിനായി
ഗവണ്മെന്റ്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
വിശദമാക്കാമോ?
പ്രധാന
കവലകളില്‍ ട്രാഫിക്
സിഗ്നലുകളും സൈന്‍
ബോര്‍ഡുകളും സ്ഥാപിക്കാന്‍
നടപടി
2085.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ കീഴില്‍
പ്രധാന കവലകളില്‍
ട്രാഫിക് സിഗ്നലുകള്‍
സ്ഥാപിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രധാന
കവലകളില്‍ റോഡിന്റെ ദിശ
കാണിക്കുന്ന സൈന്‍
ബോര്‍ഡുകള്‍ പലയിടത്തും
സ്ഥാപിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സൈന്‍
ബോര്‍ഡുകള്‍
അടിയന്തരമായി
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ശബരിമല
അനുബന്ധറോഡുകളുടെ നവീകരണം
2086.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട് ഏറ്റവും
അധികം
അയ്യപ്പഭക്തന്മാര്
യാത്ര ചെയ്യുന്ന ആറ്
അനുബന്ധ റോഡുകള്‍
അടിയന്തരമായി നവീകരണം
നടത്താന്‍ നടപടി
സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ട് Letter
No.
MLA/PNJR/GP/20/2016-17
dt 31.07.16/Tvm
പ്രകാരം വകുപ്പ്
മന്ത്രിക്ക് നല്കിയ
കത്തിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഈ റോഡുകളുടെ പ്രാധാന്യം
കണക്കാക്കി അടിയന്തര
നടപടികള്‍ സ്വീകരിച്ച്
റോഡ് നവീകരണം എത്രയും
പെട്ടെന്ന്
പൂര്‍ത്തിയാക്കുമോ?
അരൂര്‍
നിയോജകമണ്ഡലത്തിലെ പാലം
നിര്‍മ്മാണം
2087.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍
നിയോജകമണ്ഡലത്തിലെ
കുത്തിയതോട് - തുറവൂര്‍
പഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന
വാക്കയില്‍ പാലത്തിന്റെ
നിര്‍മ്മാത്തിന് എത്ര
കോടി രൂപയാണ്
എസ്റ്റിമേറ്റ്
കണക്കാക്കിയിട്ടുള്ളത്;
ബഡ്ജറ്റ് വിഹിതമായി
എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളത്;
അത് എന്നാണ്
അനുവദിച്ചത്; അതില്‍
നിന്ന്
ഇന്‍വെസ്റ്റിഗേഷന്‍
ആവശ്യത്തിനും
ഡി.പി.ആര് നും
മറ്റുമായി എത്ര രൂപ
ചെലവായി; ബാക്കി തുക
അനുവദിക്കുവാന്‍
ആവശ്യപ്പെട്ടുകൊണ്ടുള്ള
ഫയല്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
പാലത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
സത്വര നടരപടി
സ്വീകരിക്കുമോ;
(ബി)
അരൂര്‍
നിയോജകമണ്ഡലത്തിലെ
എഴുപുന്ന പഞ്ചായത്തിലെ
കാക്കതുരുത്ത്
പാലത്തിന്റെ എ.എസ് എത്ര
കോടി രൂപയായിരുന്നു;
എന്നാണ് പാലം പണി
ആരംഭിച്ചത്; പാലം പണി
മുടങ്ങിയതിനു ശേഷം
പുതുക്കിയ
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചത്
പ്രകാരമുള്ള അധിക തുക
അനുവദിച്ചു നല്‍കിയോ;
ആയത് എത്രയും വേഗം
ലഭ്യമാക്കി നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കൊച്ചി-മധുര
ദേശീയ പാത
2088.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി-മധുര
ദേശീയ പാത
നാലുവരിയാക്കി
നിര്‍മ്മിക്കുന്നതിനുള്ള
നടപടികളുടെ ഇപ്പോഴത്തെ
അവസ്ഥ എന്തെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പാതയുടെ അലൈന്മെന്റ്
തീരുമാനിച്ചത് എന്നാണ്;
(സി)
പ്രസ്തുത
അലൈന്മെന്റ് പ്രകാരം
നോട്ടിഫിക്കേഷന്‍
പ്രസിദ്ധീകരിക്കുന്നതിന്
കാലതാമസം ഉണ്ടായതിന്റെ
കാരണം അറിയിക്കുമോ;
(ഡി)
തൃപ്പൂണിത്തുറ
ഉള്‍പ്പെടെയുള്ള നിരവധി
സ്ഥലങ്ങളിലെ
ഗതാഗതക്കുരുക്ക്
ഇല്ലാതാക്കുന്ന
പ്രസ്തുത റോഡിന്റെ
വികസനം സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നാഷണല്‍
ഹൈവേ വീതി കൂട്ടൽ
2089.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍.എച്ച്
66 ല്‍ രാമനാട്ടുകര
മുതല്‍
മീഞ്ചന്തവരെയുള്ള ഭാഗം
വീതി കൂട്ടി
നവീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ?
ഇരിണാവ്
പാലം നിര്‍മ്മാണം
2090.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ 4-3-2016
ന് 1645 ലക്ഷം രൂപയുടെ
ഭരണാനുമതി ലഭിച്ച
ഇരിണാവ് പാലം
നിര്‍മ്മാണത്തിന്
അടിയന്തരമായി
സാങ്കേതികാനുമതി
ലഭ്യമാക്കി പ്രവൃത്തി
തുടങ്ങാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
നെന്മാറ
നിയോജക മണ്ഡലത്തിലെ
പാലങ്ങളുടെ പുനര്‍
നിര്‍മ്മാണം
2091.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പിന്
കീഴിലുളള പാലങ്ങളുടെ
കാലപ്പഴക്കം
സംബന്ധിച്ച് സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
എങ്കില്‍
ഈ പാലങ്ങള്‍ എന്ന്
നിര്‍മ്മിച്ചവയാണെന്നും,
നിലവിലെ ഇതിന്റെ
അപകടസ്ഥിതി
സംബന്ധിച്ചും
വിശദമാക്കുമോ;
(സി)
ഇത്തരം
പാലങ്ങളുടെ പുനര്‍
നിര്‍മ്മാണത്തിന്
അടിയന്തരമായി ഫണ്ട്
വകയിരുത്താനുളള നടപടി
സ്വീകരിക്കുമോ?
ഗ്രാമീണ
റോഡുകള്‍
2092.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
റോഡുകള്‍
ഗതാഗതയോഗ്യമാക്കുന്നതിന്
പി.ഡബ്ല്യു.ഡി. മുഖേന
അനുവദിച്ച തുക
വിനിയോഗിച്ച്
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം റോഡുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്
2015-16സാമ്പത്തിക
വര്‍ഷത്തില്‍ ഭരണാനുമതി
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിപ്രകാരം
പ്രവൃത്തി
ചെയ്യുവാനനുമതി
ലഭിച്ചിട്ടുള്ള
റോഡുകളുടെ
നിര്‍മ്മാണത്തിന്റെ
നിലവിലെ അവസ്ഥ
വിശദീകരിക്കുമോ;
(സി)
ഈ
പദ്ധതിയുടെ
നടത്തിപ്പിനായി കേന്ദ്ര
സര്‍ക്കാരിന്റെ
സഹായമുണ്ടോയെന്നും
സംസ്ഥാന സര്‍ക്കാരിന്റെ
വിഹിതമെത്രയെന്നും
വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതിപ്രകാരമുള്ള റോഡ്
നിര്‍മ്മാണത്തിന്
പ്രത്യേക നിബന്ധനകള്‍
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ?
ഗ്രാമീണ
റോഡുകളുടെ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
2093.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
ഗ്രാമീണ റോഡുകളുടെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
വണ്‍ ടൈം മെയിന്റനന്‍സ്
ഗ്രാന്റിൽ
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
റോഡുകളുടെ പ്രവൃത്തികൾ
തുടങ്ങുന്നതിനുള്ള
കാലതാമസത്തിന്റെ
കാരണങ്ങൾ വിശദമാക്കുമോ
;
(ബി)
പ്രസ്തുത
റോഡുകളുടെ ടെണ്ടര്‍
നടപടി എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വിശദമാക്കുമോ; ടെണ്ടര്‍
നടപടി വൈകുന്നതിന്റെ
കാരണം വ്യക്തമാക്കുമോ?
കോട്ടയം
ഡവലപ്പ്മെന്റ് കോറിഡോര്‍
2094.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
മണിപ്പുഴ റോഡ് (കോട്ടയം
ഡവലപ്പ്മെന്റ്
കോറിഡോര്‍)നിര്‍മ്മാണത്തിന്റെ
നിലവിലെ അവസ്ഥ
വ്യകതമാക്കുമോ;
(ബി)
ടാറിംഗ്
അടക്കമുള്ള നടപടികള്‍
എന്നേയ്ക്ക്
പൂര്‍ത്തിയാകും എന്ന്
വിശദീകരിക്കാമോ?
ദേശീയപാത
2095.
ശ്രീ.സണ്ണി
ജോസഫ്
,,
വി.ടി.ബല്‍റാം
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
മുതല്‍ കഴക്കൂട്ടം
വരെയുള്ള ദേശീയപാത നാല്
വരിപ്പാതയാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനുള്ള
ഭൂമി ഏറ്റെടുക്കല്‍
പ്രക്രിയ ഏത്
ഘട്ടത്തിലാണ്;
(സി)
റോഡിനുള്ള
അലൈന്മെന്റ്
പൂര്‍ത്തിയായിട്ടുണ്ടോ;
(ഡി)
എവിടെയൊക്കെയാണ്
ഇപ്പോള്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നത്?
കായംകുളം
മണ്ഡലത്തില്‍ കോടതി
സമുച്ചയത്തിന്റെ നിര്‍മ്മാണം
2096.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ അനുവദിച്ച
കോടതി സമുച്ചയത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പ്രവൃത്തിയുടെ
നിലവിലുള്ള പുരോഗതി
എന്തെന്ന്
വിശദമാക്കാമോ; ഇതിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
എന്നേക്ക് ആരംഭിക്കാന്‍
കഴിയും എന്നും
വ്യക്തമാക്കാമോ?
വാമനപുരം
-ചിറ്റാര്‍ റോഡ്
2097.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
G.O(Rt)No.1470/2015/PWD
dtd.01/10/15 പ്രകാരവും
G.O(Rt)No.1958/2015/PWD
dtd 30/12/15 പ്രകാരവും
ഭരണാനുമതിയും പ്രത്യേക
അനുമതിയും ലഭിച്ചിരുന്ന
വാമനപുരം -ചിറ്റാര്‍
റോഡ്
അഭിവൃദ്ധിപ്പെടുത്തല്‍
പ്രവൃത്തിയുടെ
നടപടിക്രമങ്ങള്‍ ഏതു
വരെ
പൂര്‍ത്തീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണ
പ്രവൃത്തി
അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
പ്രതീക്ഷ
ബസ് ഷെല്‍ട്ടേര്‍സ് കേരള
ലിമിറ്റഡ്
2098.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.ഡബ്ള്യു . ഡി.
റോഡരികുകളില്‍ ബസ്
ഷെല്‍ട്ടറുകള്‍
നിര്‍മ്മിക്കുന്നതിന്
പ്രതീക്ഷ ബസ്
ഷെല്‍ട്ടേര്‍സ് കേരള
ലിമിറ്റഡ് എന്ന പേരില്‍
സിയാല്‍ മോഡല്‍
കമ്പനിക്ക്
കുത്തകാധികാരം
നല്‍കിക്കൊണ്ട് കഴിഞ്ഞ
യു. ഡി. എഫ്.
സര്‍ക്കാര്‍
പുറപ്പെടുവിച്ച ജി. ഒ
(എം.എസ്) 19/.2013/
പി.ഡബ്ളിയു.ഡി. തീയതി
27.02.2013 എന്ന
ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
കാരണം തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കോ
സന്നദ്ധ സംഘടനകള്‍ക്കോ
പൊതുജനങ്ങള്‍ക്ക്
ഉപകാരപ്പെടുന്ന
തരത്തില്‍ ബസ്
ഷെല്‍ട്ടറുകള്‍
നിര്‍മ്മിക്കാന്‍
സാധിക്കാത്ത അവസ്ഥ
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കോതമംഗലം
മിനി സിവില്സ്റ്റേഷന്
2099.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മിനി സിവില്‍
സ്റ്റേഷന്റെ കെട്ടിട
നിര്‍മ്മാണത്തിനു ശേഷം
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ഛ്
റവന്യു വകുപ്പിന്
കൈമാറാത്തതിനാല്‍
സിവില്‍ സ്റ്റേഷന്റെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിഞ്ഞിട്ടില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ഛ്
കെട്ടിടം കൈമാറി മിനി
സിവില്‍ സ്റ്റേഷന്റെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കായംകുളം
നിയോജക മണ്ഡലത്തിലെ പാലങ്ങള്‍
2100.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
നിയോജക മണ്ഡലത്തിലെ
എരുവ കോയിക്കല്‍
പടിക്കല്പാലം ,
കായംകുളം മുട്ടേല്‍
പാലം എന്നിവ
കാലപ്പഴക്കത്താല്‍
ജീര്‍ണ്ണാവസ്ഥയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വലിയ വാഹനങ്ങള്‍
കടന്നുവരത്തക്കരീതിയില്
പ്രസ്തുത പാലങ്ങള്‍
വീതികൂട്ടി
പുനര്‍നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കാമോ?
സോഷ്യല്‍
ഓഡിറ്റ്
2101.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ അഴിമതി
തടയുന്നതിന്റെ ഭാഗമായി
സോഷ്യല്‍ ഓഡിറ്റ്
നടപ്പാക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
നല്‍കുമോ ?
മരാമത്ത്
പണികളുടെ ക്വാളിറ്റി
ഓഡിറ്റിംഗ്
2102.
ശ്രീ.ജെയിംസ്
മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
രാജു എബ്രഹാം
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മരാമത്ത് പണികളുടെ
'ക്വാളിറ്റി
ഓഡിറ്റിംഗ്' നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
അഞ്ച്
വര്‍ഷ ഗ്യാരന്റിയോടെ
പുനരുദ്ധാരണം നടത്തിയ
പൊതുമരാമത്ത് റോഡുകള്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കി
മാസങ്ങള്‍ക്കകം
തകരുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
കാരണത്തെപ്പറ്റി
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇപ്രകാരമുള്ള
റോഡുകളുടെ തകരുന്ന
ഭാഗങ്ങള്‍ കരാറുകാരന്
തന്നെ നിലവാരമില്ലാത്ത
സാമഗ്രികള്‍ ഉപയോഗിച്ച്
അറ്റകുറ്റപണി
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്
പരിഹരിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
മരാമത്ത്
പണികളുടെ സോഷ്യല്‍
ഓഡിറ്റിംഗ് നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
എറണാകുളം
ജില്ലയിലെ കളത്തറ പാലം
2103.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
പള്ളുരുത്തിയെ
തീരദേശമേഖലയുമായി
ബന്ധിപ്പിക്കുന്ന
കളത്തറ പാലത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിലെ
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാലത്തിന്റെ നിര്‍മ്മാണ
കരാര്‍ ആരാണ്
ഏറ്റെടുത്തിട്ടുള്ളത് ;
കരാര്‍ പ്രകാരം എന്നാണ്
പ്രവൃത്തി
പൂര്‍ത്തീകരിക്കേണ്ടത്;
ആയത് എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കും;
വിശദമാക്കാമോ;
(സി)
പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണത്തിനായി
അനുവദിച്ചിട്ടുള്ള തുക
എത്ര എന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത ഭരണാനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
പൂവമ്പാറ
പാലത്തില്‍ വേലി കെട്ടാന്‍
നടപടി
2104.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതയില്‍
പൂവമ്പാറ പാലത്തില്‍
നിന്നും താഴെ വാമനപുരം
നദിയിലേയ്ക്ക് ചാടി
ആത്മഹത്യ
ചെയ്യുന്നവരുടെ എണ്ണം
പെരുകി വരുന്നത്
പൊതുമരാമത്ത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതൊഴിവാക്കുന്നതിനായി,
പൂവമ്പാറ പാലത്തില്‍
വേലി കെട്ടണമെന്ന ഏറെ
നാളായിട്ടുളള
ആവശ്യത്തിന്മേല്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
വേലികെട്ടുന്നതിനായി
ഫണ്ട് അനുവദിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കായംകുളം
മണ്ഡലത്തിലെ റോഡുകളുടെ
അറ്റകുറ്റപണികള്‍
2105.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ മൂന്ന്
കോടി രൂപ അനുവദിച്ച്
പൊതുമരാമത്ത് റോഡുകളുടെ
അറ്റകുറ്റപണികള്‍
നടത്തുന്ന
പ്രവൃത്തികളുടെ പുരോഗതി
വിശദമാക്കാമോ?
ടോളുകള്‍
നിര്‍ത്തലാക്കല്‍
2106.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ
സീപോര്‍ട്ട്-എയര്‍പോര്‍ട്ട്
റോഡില്‍ രണ്ടിടത്തും
കുണ്ടന്നൂര്‍,
തൃപ്പൂണിത്തുറ മിനി
ബൈപ്പാസ്
എന്നിവിടങ്ങളിലെ ടോള്‍
പിരിവ് അവസാനിപ്പിക്കണം
എന്നാവശ്യപ്പെട്ട്
ഏതെങ്കിലും അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
നിലവിലെ
സര്‍ക്കാര്‍
അധികാരശരി.ത്തില്‍
വന്നതിനു ശേഷം മേല്‍
സൂചിപ്പിച്ച ടോളുകളില്‍
ഏതെങ്കിലും
നിര്‍ത്തലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
അവയുടെ വിശദാംശങ്ങള്‍
അറിയിക്കുമോ?
പുനലൂര്‍-മൂവാറ്റുപുഴ
റോഡ് നിര്‍മ്മാണം
2107.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുനലൂര്‍-മൂവാറ്റുപുഴ
റോഡില്‍ ഏതു ഭാഗമാണ്
ഇനിയും നിര്‍മ്മാണം
ആരംഭിക്കാതെ
കിടക്കുന്നത്; ഇത് എത്ര
കി. മീ. ദൂരമുണ്ട്;
ഏതൊക്കെ നിയമസഭാ
മണ്ഡലങ്ങളിലൂടെയാണ് ഇതു
കടന്നുപോകുന്നത്;
(ബി)
ഈ
ഭാഗം പി.പി.പി
സ്കീമില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഇതിന്റെ
നിര്‍മ്മാണത്തിന്
പ്രീക്വാളിഫിക്കേഷന്
ടെന്‍ഡര്‍
നടത്തുകയുണ്ടായോ;
എങ്കില്‍ ഏതൊക്കെ
ഏജന്‍സികളാണ് പി.ക്യു
ടെന്‍ഡറില്‍
പങ്കെടുത്തത്; ആരുടെ
എങ്കിലും ടെന്‍ഡര്‍
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്നു
വ്യക്തമാക്കാമോ;
പുതുതായി ടെന്‍ഡര്‍
വിളിക്കുന്നതിന്റെ
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണം
കെ.എസ്.ടി.പി .ക്ക്
വിട്ടു നല്കാന്
തീരുമാനിച്ചത് എന്നാണ്;
അന്നുമുതല്‍ ഈ റോഡില്‍
പാച്ച് വര്‍ക്കല്ലാതെ,
റീടാറിംഗ്
നടന്നിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പ്രസ്തുത
പാതയുടെ വികസനം
സഫലമാക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്തൊക്കെയാണ്; ഇത്
പരിഹരിക്കാനും, ഈ
വര്‍ഷം തന്നെ
നിര്‍മ്മാണം
ആരംഭിക്കാനും എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഭരണാനുമതി
ലഭിച്ച പാലങ്ങളുടെ
സ്ഥലമെടുപ്പു നടപടികള്‍
2108.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ഭരണാനുമതി
ലഭിച്ച കൂളിമാട്,
പടനിലം, മുക്കത്ത്
കടവ്, മൂഴാപ്പാലം,
ഒളവണ്ണ പള്ളിക്കടവ്,
ഒളവണ്ണ പുഴമ്പുറം,
പാടേരിക്കടവ്,
തൊണ്ടിലക്കടവ്
പാലങ്ങളുടെ
സ്ഥലമെടുപ്പു നടപടികള്‍
ഏതു ഘട്ടത്തിലാണ്
എന്നതു സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ചേര്‍ത്തല
- കുമരകം - കോട്ടയം ഹെെവേ
2109.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
ചേര്‍ത്തല - കുമരകം -
കോട്ടയം ഹെെവേയുടെ
നിലവിലെ അവസ്ഥ
വ്യക്തമാക്കുമോ;
(ബി)
ഇൗ
പദ്ധതിക്കായി 2002 ല്‍
നാറ്റ്പാക്
തയ്യാറാക്കിയ
എസ്റ്റിമേറ്റിന്റെ തുക
എത്രയായിരുന്നു;
ഇപ്പോഴത്തെ
എസ്റ്റിമേറ്റ് തുക
എത്രയാണ്;
(സി)
പാതയുടെ
കണ്‍സള്‍ട്ടന്റ് ആയി
ഏതു സ്ഥാപനത്തെയാണ്
തെരഞ്ഞെടുത്തിരുന്നത്;
അവരുടെ
കണ്‍സള്‍ട്ടന്‍സി ഫീസ്
എത്രയായിരുന്നു;
(ഡി)
തണ്ണീര്‍മുക്കം
ഗ്രാമപഞ്ചായത്തിലും
ചേര്‍ത്തല നഗരസഭയിലും
ഉളള ഏതൊക്കെ
വാര്‍ഡുകളിലാണ് ഇൗ
പദ്ധതിക്കായി സ്ഥലം
ഏറ്റെടുക്കുവാന്‍
തീരുമാനിച്ചിരുന്നത്;
(ഇ)
പദ്ധതി
അനിശ്ചിതമായി
നീണ്ടുപോകുന്നതുമൂലം
സ്ഥലമുടമകള്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
എന്തുനടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(എഫ്)
ടൂറിസം
മേഖലയുടെ
വികസനത്തിനുതകുന്ന ഇൗ
പാതയ്ക്ക് ആവശ്യമായ തുക
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ചെല്ലഞ്ചി
പാലം നിര്‍മ്മാണം
2110.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
നിര്‍മ്മാണം നടക്കുന്ന
ചെല്ലഞ്ചി പാലത്തിനു
വേണ്ടി ഭൂമി നല്കാന്
തയ്യാറായവരില്‍ നിന്നും
പി.ഡബ്ലിയു.ഡി. ഭൂമി
വിലയ്ക്ക വാങ്ങാന്‍
എടുത്ത തീരുമാനത്തിന്റെ
നടപടി ക്രമങ്ങള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ;
(ബി)
പാലം
നിര്‍മ്മാണത്തിനായി
ഭൂമി നല്‍കിയവര്‍ക്ക്
എന്നത്തേയ്ക്ക് വില
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കാമോ?
റെയില്‍വെ
ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടനം
2111.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍മ്മാണം
പുരോഗമിക്കുന്ന എത്ര
റെയില്‍വെ ഓവര്‍
ബ്രിഡ്ജുകളുണ്ട്;
(ബി)
മാഹിയ്ക്കടുത്ത്
നിര്‍മ്മാണം
പൂര്‍ത്തിയായ
കുഞ്ഞിപ്പള്ളിയിലെ
റെയില്‍വെ ഓവര്‍
ബ്രിഡ്ജിന്റെ ഉദ്ഘാടനം
വൈകുന്നതെന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(സി)
എത്രയും
വേഗം ഉദ്ഘാടനം
നടത്താന്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
കൊല്ലാട്
മുതല്‍ നാഗപുരത്ത് കടവ്
വരെയുള്ള റോഡും പാലവും
2112.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
നിയോജക മണ്ഡലത്തില്‍
കൊല്ലാട് മുതല്‍
നാഗപുരത്ത് കടവ്
വരെയുള്ള റോഡിന്റെയും
പാലത്തിന്റെയും
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ചിരുന്നോ;
തുടര്‍
നടപടികള്‍ക്കുള്ള
കാലതാമസം എന്താണെന്ന്
വ്യക്തമാക്കാമോ?
പൂഞ്ഞാര്‍
നിയോജക മണ്ഡലത്തിലെ
റോഡുകളുടെ പുനരുദ്ധാരണം
2113.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൂഞ്ഞാര്‍
നിയോജക മണ്ഡലത്തിലെ
വിവിധ റോഡുകളുടെ
പുനരുദ്ധാരണത്തിനായി
01.03.2016 ല്‍,
പി.ഡബ്ല്യൂ.ഡി,
എസ്.എല്‍.റ്റി.എഫ്
(State Level Task
Force) ഫണ്ടില്‍
നിന്നും ചീഫ്
എഞ്ചിനീയര്‍ അനുവദിച്ച
101 ലക്ഷം രൂപയുടെ
ഭരണാനുമതി
താത്ക്കാലികമായി
നിര്‍ത്തിവെയ്ക്കാന്‍
(Kept in abeyance
-order) 18.06.2016 ല്‍
ഉത്തരവ്
ഇറക്കിയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉത്തരവ് അടിയന്തിരമായി
പുനഃസ്ഥാപിച്ച് ഈ
നിയോജക മണ്ഡലത്തില്‍
വിവിധ ഭാഗങ്ങളില്‍
പൊളിഞ്ഞു കിടക്കുന്ന
റോഡുകളുടെ പുനരുദ്ധാരണ
പ്രവൃത്തിയ്ക്കായി ഈ
തുക അനുവദിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
ഈ
മേഖലയിലെ പ്രധാന റോഡായ
അടിവാരം - കൊടുങ്ങ
റോഡിന് അനുവദിച്ച 1.82
കോടി രൂപയുടെ ഫണ്ടും
തടഞ്ഞ്
വച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പുനസ്ഥാപിച്ച്
റോഡിന്റെ നവീകരണം
അടിയന്തിരമായി
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
ടെന്‍ഡര്‍
കമ്മിറ്റി ചേരാന്‍ നടപടി
2114.
ശ്രീ.ജെയിംസ്
മാത്യു
,,
വി. കെ. സി. മമ്മത് കോയ
,,
മുരളി പെരുനെല്ലി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ വിവിധ
പദ്ധതികള്‍
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ്
സ്കീമില്‍
ഉള്‍പ്പെടുത്തുന്നതിന്
സമര്‍പ്പിക്കുന്നതിനായി
ധനകാര്യ വകുപ്പിന്റെ
അംഗീകാരത്തിന്
നല്‍കിയിട്ടുണ്ടോ;
(ബി)
അഞ്ച്
കോടിയില്‍ കൂടുതല്‍
തുകയ്ക്കുളള
പ്രവൃത്തികളുടെ
ടെണ്ടര്‍
അംഗീകരിക്കുന്നതിന്
ടെന്‍ഡര്‍ കമ്മിറ്റി
കൂടേണ്ടതുണ്ടോ;
(സി)
ആരൊക്കെയാണ്
ടെന്‍ഡര്‍
കമ്മിറ്റിയിലെ
അംഗങ്ങളെന്നും
ഏറ്റവുമൊടുവില്‍ ഈ
കമ്മിറ്റി ചേര്‍ന്നത്
എന്നാണെന്നും
അറിയിയ്ക്കുമോ;
(ഡി)
ടെന്‍ഡര്‍
കമ്മിറ്റി യഥാസമയം
ചേരാത്തതിന്റെ പേരില്‍
നിരവധി പ്രവൃത്തികള്‍
ടെന്‍ഡര്‍ ചെയ്യാന്‍
സാധിയ്ക്കാതിരിയ്ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ടെന്‍ഡര്‍ കമ്മിറ്റി
യഥാസമയം ചേര്‍ന്ന്
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
അനുമതി നല്‍കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
തേജസ്വിനി
കോപ്പറേറ്റീവ് ഹോസ്പിറ്റല്‍
കെട്ടിടം
2115.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ തേജസ്വിനി
കോപ്പറേറ്റീവ്
ഹോസ്പിറ്റലിന്
എന്‍.സി.ഡി.സി.
സഹായത്തോടെ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്റ്റാമ്പ് ഡ്യൂട്ടി
എക്സംഷന്‍
അനുവദിക്കാനായി
എന്തെങ്കിലും
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്റോസള്ഫാന്
ദുരിത ബാധിതരും ആരോഗ്യ
ഇന്‍ഷ്വുറന്‍സ്
വിഭാഗത്തില്‍പ്പെട്ടവരും
ഉള്‍പ്പെട്ട ദരിദ്ര
വിഭാഗങ്ങള്‍ക്ക് ഏറെ
പ്രയോജനകരമായ ഇൗ സഹകരണ
ആശുപത്രി കാസര്‍ഗോഡ്
ജില്ലയിലെ സഹകരണ
മേഖലയിലെ പ്രധാന
ആശുപത്രി ആണെന്നിരിക്കെ
മേല്സഹായം
അനുവദിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ?
വൈപ്പിന്‍-പളളിപ്പുറം
തീരദേശപാതയുടെ നിര്‍മ്മാണം
2116.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബജറ്റില്‍
75 കോടി രൂപ
വകയിരുത്തിയിട്ടുളള
വൈപ്പിന്‍-പളളിപ്പുറം
തീരദേശപാതയുടെ
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
പ്രാരംഭനടപടികള്‍
വിശദമാക്കാമോ;
തീരദേശപാതയുടെ
നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കാനാവുമെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
- കണ്ടിയൂര്‍ ബെെപാസ്
നിര്‍മ്മാണം
2117.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര-കണ്ടിയൂര്‍
ബെെപാസ് നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
തടസ്സം
പരിഹരിക്കുന്നതിലേക്കായി,
ആഗസ്റ്റില്‍ നടന്ന
മണ്ഡലാടിസ്ഥാനത്തിലുള്ള
റിവ്യൂ മീറ്റിംഗില്‍
എടുത്ത തീരുമാനങ്ങള്‍
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
എര്‍ത്ത്
റേറ്റ്
തീരുമാനിക്കുന്നതിനായി
ഉദ്യോഗസ്ഥ തലത്തില്‍
യോഗം
ചേര്‍ന്നിട്ടുണ്ടോ;
ഇതിന്മേല് സ്വീകരിച്ച
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കോഴിക്കോട്
കോടതി സമുച്ചയത്തിന്റെ
ടെണ്ടര്‍
2118.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
കോടതി സമുച്ചയത്തിന്റെ
ടെണ്ടര്‍
നടപടികള്‍ക്കായുള്ള
ചീഫ് സെക്രട്ടറിതല
മീറ്റിംഗ് കൂടുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
കമ്മിറ്റി
കൂടുന്നതിന്
തടസ്സമെന്തെങ്കിലുമുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
മീറ്റിംഗിനുള്ള
സമയവും തീയതിയും
എത്രയും പെട്ടെന്ന്
നിശ്ചയിക്കാന്‍
നിര്‍ദ്ദേശിക്കുമോ?
കാസര്‍ഗോഡ്
അസംബ്ലി നിയോജക മണ്ഡലത്തിലെ
പൊതുമരാമത്ത് റോഡുകള്‍
2119.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
അസംബ്ലി നിയോജക
മണ്ഡലത്തില്‍ എത്ര
പൊതുമരാമത്ത് റോഡുകള്‍
ഉണ്ട്; ഈ റോഡുകളുടെ
പേര് വിവരം പഞ്ചായത്ത്
തിരിച്ച് നല്‍കാമോ;
(ബി)
കാസര്‍ഗോഡ്
അസംബ്ലി
നിയോജകമണ്ഡലത്തില്‍
അറ്റകുറ്റപണികള്‍
അനിവാര്യമായിട്ടുള്ളതും
ഗതാഗത
യോഗ്യമല്ലാത്തതുമായ
എത്ര റോഡുകള്‍ ഉണ്ട്;ഈ
റോഡുകള്‍
ഗതാഗതയോഗ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചുണ്ടോ;എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ;ഇല്ലെങ്കില്‍
ഈ റോഡുകളുടെ
അറ്റകുറ്റപണി എപ്പോള്‍
നടത്തി
ഗതാഗതയോഗ്യമാക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
കാസര്‍ഗോഡ്
അസംബ്ലി
നിയോജകമണ്ഡലത്തില്‍
എത്ര റോഡുകളുടെ
ഡി.പി.ആര്.ബന്ധപ്പെട്ട
വകുപ്പ് മേധാവികള്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ട്;ഇതിന്മേല്
ഭരണാനുമതി അടക്കമുള്ള
കാര്യങ്ങളില്‍ എപ്പോള്‍
തീരുമാനം ഉണ്ടാകുമെന്ന്
അറിയിക്കാമോ ?
ഒറ്റപ്പാലം
ബൈപ്പാസ് നിര്‍മ്മാണം
2120.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിവാസികളുടെ ചിരകാല
സ്വപ്നമായ ഒറ്റപ്പാലം
ബൈപ്പാസ്
യാഥാര്‍ത്ഥ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
2016-17 വര്‍ഷത്തെ
ബഡ്ജറ്റില്‍ അതിനായി
എത്ര തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഒറ്റപ്പാലം
ബൈപ്പാസിന്റെ രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
കിഫ്ബിയുടെ
സ്കീമില്‍ ഉള്‍പ്പെടുത്താന്‍
നടപടി
2121.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണിയാന്വയല്-തിരൂര്‍-ഉളിക്കല്‍
റോഡ്, ആലങ്ങാട്-
കോളി-പൂവഞ്ചാല്‍-കാപ്പിമല
റോഡ് എന്നിവ കിഫ്ബിയുടെ
സ്കീമില്‍
ഉള്‍പ്പെടുത്തിയോ
മറ്റെന്തെങ്കിലും
പദ്ധതിയിലോ പെടുത്തി
ആരംഭിക്കാന്‍ അനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
റോഡിനും എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
റോഡിന്‍െറ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
2122.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുളള
കൊല്ലക്കടവ് - കുളനട ,
പനയങ്കേരി കടവ് -
ഇലഞ്ഞിമേല്‍ -
ഹരിപ്പാട്,
കുരട്ടിക്കാട് -
വീയപുരം റോഡുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദീകരിക്കുമോ?
ഇടക്കൊച്ചി-അരൂര്‍
പാലത്തിന്റെ ഉപയോഗക്ഷമത
2123.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
55
വര്‍ഷം പിന്നിട്ട
ഇടക്കൊച്ചി-അരൂര്‍
പാലത്തിന്റെ
ഉപയോഗക്ഷമതയെ
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ പഠനം
നടത്തുന്നതിനായുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
ഈ
പാലത്തിന്റെ
കാലപ്പഴക്കവും
നിലവിലുള്ള റോഡിന്റെ
വീതി കുറവും
കണക്കിലെടുത്ത്
സമാന്തരപാലത്തിനും
വര്‍ഷങ്ങള്‍ക്ക്
മുന്‍പ്
നിര്‍ദ്ദേശിക്കപ്പെട്ട
അനുബന്ധ തീരദേശ
റോഡിനുമായുള്ള
പ്രൊപ്പോസല്‍
നടപ്പിലാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
വെങ്കിടങ്ങ്
- കണ്ണോത്ത്- പുല്ല റോഡ്
2124.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍,
മണലൂര്‍
നിയോജകമണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന
വെങ്കിടങ്ങ് -
കണ്ണോത്ത്- പുല്ല
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
അവശേഷിക്കുന്ന
മൂന്ന് കിലോമീറ്റര്‍
റോഡിന്റെ നിര്‍മ്മാണം
ഉടന്‍ തുടങ്ങാനും
അടിയന്തരമായി
പൂര്‍ത്തീകരിക്കാനും
നടപടി സ്വീകരിക്കുമോ?
മൈത്രക്കടവ്
പാലം
2125.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മൈത്രക്കടവ്
പാലത്തിന് ഒരേ ജോലി
ചെയ്തതിന് കരാറുകാരന്
രണ്ടുതവണ പണം
നല്‍കിയതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കിൽ എത്ര ലക്ഷം
രൂപയാണ് ഇപ്രകാരം
കരാറുകാരന്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വിശദീകരിക്കാമോ;
(സി)
അധികമായി
നല്കിയ തുക
കരാറുകാരന് തിരികെ
അടച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പലിശ
സഹിതമാണോ തുക
അടച്ചതെന്ന്
വ്യക്തമാക്കുമോ?
സെന്‍ട്രല്‍
റോഡ് ഫണ്ടിന്റെ വിനിയോഗം
2126.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ആര്.എഫ്.
(സെന്‍ട്രല്‍ റോഡ്സ്
ഫണ്ട്) വിനിയോഗിച്ച്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തില്‍
സംസ്ഥാനത്ത് എത്രകോടി
രൂപയുടെ മരാമത്ത്
പണികളാണ് ചെയ്തതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കൊല്ലം
സെന്‍ട്രല്‍ റോഡ്
ഫണ്ടില്‍ നിന്ന് എത്ര
രൂപയാണ്
അനുവദിച്ചുകിട്ടുകയെന്ന്
വ്യക്തമാക്കാമോ; ഇതില്‍
നിന്നുള്ള
വിഹിതമുപയോഗിച്ച്
തിരുവനന്തപുരം-
കന്യാകുമാരി
എന്‍.എച്ചുമായി
ബന്ധപ്പെട്ടുകിടക്കുന്ന
ബൈറോഡുകള്‍ റീ ടാര്‍
ചെയ്തു
നവീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാനാകുമോയെന്ന്
വ്യക്തമാക്കാമോ?
കൊല്ലങ്കോട്
ബൈപ്പാസ് റോഡ് നിര്‍മ്മാണം
2127.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലങ്കോട്
ബൈപ്പാസ് റോഡ്
നിര്‍മ്മാണം നാളിതുവരെ
തുടങ്ങിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബൈപ്പാസ് റോഡിന്
ബഡ്ജറ്റില്‍ എത്ര കോടി
രൂപയാണ്
വകയിരുത്തിയതെന്നും,
ഏത് വര്‍ഷമാണ്
ഭരണാനുമതി
ലഭിച്ചതെന്നും
വിശദമാക്കുാമോ;
(സി)
പ്രസ്തുത
ബൈപ്പാസ് റോഡിന്റെ
പ്രവൃത്തി നാളിതുവരെ
തുടങ്ങാത്തതിന്റെ കാരണം
വിശദമാക്കാമോ;
(ഡി)
ഈ
റോഡിന്റെ പ്രവൃത്തി
എന്ന് തുടങ്ങാന്‍
കഴിയുമെന്ന്
വിശദമാക്കാമോ;
(ഇ)
ഈ
പ്രവൃത്തിക്കായി
നാളിതുവരെ എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
കാസര്‍കോട്
ചെര്‍ക്കള ടൗണ്‍ വികസന
പ്രവൃത്തി
2128.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ചെര്‍ക്കള ടൗണ്‍ വികസന
പ്രവൃത്തി ഏത് പദ്ധതി
ഉപയോഗിച്ചാണ്
നടത്തിയത്; അതിന്
അനുവദിച്ച തുക
എത്രയാണ്;
(ബി)
ഇൗ
പ്രവൃത്തിയുമായി
ബന്ധപ്പെട്ട് പരാതികള്‍
എന്തെങ്കിലും
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
പരാതിയെക്കുറിച്ച്
അന്വേഷിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഇൗ
പ്രവൃത്തിയില്‍
അപാകതകള്‍
ഉണ്ടായിട്ടുണ്ടെങ്കില്‍
അവ ഏത് തരത്തിലുളള
അപാകതകള്‍ ആണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ഇൗ
പ്രവൃത്തിയുടെ ഡിസെെന്‍
ചെയ്തത് ആരാണ്;
അശാസ്ത്രീയമായ
സര്‍ക്കിളുകള്‍
സ്ഥാപിച്ചു എന്ന
ആക്ഷേപത്തെക്കുറിച്ച്
അന്വേഷണം
ഏര്‍പ്പെടുത്തുമോ;
(ഇ)
ഇൗ
പ്രവൃത്തിയില്‍
ക്രമക്കേടുകള്‍
കണ്ടെത്തുകയാണെങ്കില്‍
എന്ത് നടപടികളാണ്
സ്വീകരിക്കുക എന്ന്
വ്യക്തമാക്കാമോ?
പടിഞ്ഞാറന്‍
ബൈപ്പാസിലെ പാലങ്ങള്‍
2129.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
പട്ടണത്തിന്റെ
പടിഞ്ഞാറന്‍
പ്രദേശങ്ങള്‍
ബന്ധിക്കുന്ന
പടിഞ്ഞാറന്‍ ബൈപ്പാസിലെ
രണ്ട് പാലങ്ങളുടെ
പണിയും റോഡിന്റെ
ടാറിംഗ് ഒഴികെയുള്ള
ബാക്കി പണികളും
പൂര്ത്തിയായിട്ടള്ളതിനാല്
റോഡിന്റെ ടാറിംഗ്
പ്രവര്‍ത്തനങ്ങള്‍
ഏന്ന് ആരംഭിക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കുമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ വികസന പദ്ധതികള്‍
2130.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍
പൊതുമരാമത്ത് റോഡ്,
പാലം, കെട്ടിടം,
എന്‍.എച്ച്.വിഭാഗങ്ങളുടെ
കീഴില്‍ നടന്ന്
വരുന്നതും പുതുതായി
അംഗീകാരത്തിനായി പദ്ധതി
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുളളതും
സമര്പ്പിക്കാനിരിക്കുന്നതുമായ
വിവിധ വികസന
പദ്ധതികളുടെ വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ?
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ് പദ്ധതി
2131.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
RIDF-XXI
ലുള്പ്പെടുത്തുന്നതിനായി
പൊതുമരാമത്ത് വകുപ്പു
നല്‍കിയിട്ടുള്ള
പദ്ധതികളില്‍
പത്തനംതിട്ട ജില്ലയില്‍
നിന്നുള്ള
പ്രവൃത്തികള്‍
ഏതൊക്കെയെന്നു് തുക
സഹിതം വ്യക്തമാക്കുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പിന്റെ പദ്ധതികള്‍
നബാര്‍ഡിന്
സമര്‍പ്പിക്കുന്നതിനായി
ധനകാര്യവകുപ്പില്‍
നല്കിക്കഴിഞ്ഞിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
RIDF-XX
-ലുള്പ്പെട്ടിരുന്നതും
എന്നാല്‍
പണമനുവദിച്ചിട്ടും
നിര്‍മ്മാണം ഇതേവരെ
ആരംഭിച്ചിട്ടില്ലാത്തതുമായ
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ; ഇവയുടെ
നിര്‍മ്മാണം
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഡി)
ടെന്‍ഡര്‍
ഓപ്പണ്‍ ചെയ്ത
പ്രവൃത്തികളുടെ
എഗ്രിമെന്റ് വയ്ക്കാന്‍
അനുവദിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഇ)
5
കോടിയില്‍ കൂടുതല്‍
തുകയുള്ള
പ്രവൃത്തികളുടെ
ടെന്‍ഡര്‍
അംഗീകരിക്കുന്നതിന്
സര്‍ക്കാര്‍ ടെന്‍ഡര്‍
കമ്മിറ്റി
കൂടേണ്ടതുണ്ടോ;
ആരൊക്കെയാണ് ഈ
കമ്മിറ്റിയിലെ
അംഗങ്ങള്‍; ഏറ്റവും
ഒടുവില്‍ ഈ കമ്മിറ്റി
ചേര്‍ന്നത് എന്നാണ്;
(എഫ്)
എത്ര
പ്രവൃത്തികളുടെ
ടെന്‍ഡര്‍ ആണ് ഇങ്ങനെ
ടെന്‍ഡര്‍ കമ്മിറ്റി
കൂടാത്തതിന്റെ പേരില്‍
അംഗീകാരം
നല്‍കാതിരിക്കുന്നതെന്നും
അവ ഏതൊക്കെയെന്നും
അറിയിക്കുമോ; ഈ ഓരോ
പ്രവൃത്തികളുടെയും
ടെന്‍ഡര്‍ ഓപ്പണ്‍
ചെയ്ത് ഏറ്റവും കുറവ്
തുക ക്വാട്ട് ചെയ്തയാളെ
സെലക്ട് ചെയ്ത്
ടെന്‍ഡര്‍
കമ്മിറ്റിയുടെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(ജി)
ഇവയ്ക്ക്
അടിയന്തരമായി അംഗീകാരം
നല്കാന് എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
ഓഫീസ്
2132.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നിയോജക മണ്ഡലത്തില്‍
പ്രവര്‍ത്തിച്ചിരുന്ന,
പൊതുമരാമത്ത്
വകുപ്പിന്റെ ബില്‍ഡിംഗ്
വിഭാഗം അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ ഓഫീസ്
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് ഫോര്‍ട്ട്
കൊച്ചിയില്‍ നിന്നും
കളമശ്ശേരിയിലേയ്ക്ക്
മാറ്റിയത്,
പൂര്‍വ്വസ്ഥാനത്ത്
പുന:സ്ഥാപിക്കുന്നതിന്
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സ്വീകരിച്ച
നടപടികളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ ?
പൊതുമരാമത്ത്
കരാറുകാര്‍ക്കുള്ള കുടിശ്ശിക
2133.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുമരാമത്ത്
കരാറുകാര്‍ക്ക്
കുടിശ്ശിക ഇനത്തില്‍
എത്ര തുക നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുമരാമത്ത്
റോഡുകളുടെ
നവീകരണത്തിനും
അറ്റകുറ്റപ്പണികള്‍ക്കുമായി
ഈ സര്‍ക്കാര്‍ എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
തൃപ്പൂണിത്തുറ
- പൂത്തോട്ട റോഡിന്റെ വികസനം
2134.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
- പൂത്തോട്ട റോഡിന്റെ
വികസനം കഴിഞ്ഞ 25
വര്‍ഷമായി
മരവിപ്പിച്ചിരിക്കുന്നതിന്റെ
കാരണം അറിയിക്കുമോ;
(ബി)
പ്രസ്തുത
റോഡ്
നാലുവരിപ്പാതയാക്കി
വികസിപ്പിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
റോഡിനെ ഒരു മാതൃക
റോഡായി
വികസിപ്പിക്കുന്നതിന്
പദ്ധതി തയ്യാറാക്കുമോ?
കുട്ടനാട്ടിലെ
കുടിവെളള പദ്ധതിയുടെ ഭാഗമായി
റോഡ് പുനരുദ്ധാരണം
2135.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
13-ാം
ധനകാര്യ കമ്മീഷന്‍െറ
സാമ്പത്തിക സഹായത്തോടെ
കുട്ടനാട്ടില്‍
നടപ്പാക്കുന്ന കുടിവെളള
പദ്ധതിയുടെ ഭാഗമായി
റോഡ്
പുനരുദ്ധാരണത്തിന് കേരള
വാട്ടര്‍ അതോറിറ്റി
പൊതുമരാമത്ത്
വകുപ്പില്‍ അടച്ച
തുകയുടെയും റോഡ്
പുനരുദ്ധാരണ
പ്രവൃത്തികളുടെയും
വിശദാംശം
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
വകുപ്പിനു കീഴിലുള്ള
റസ്റ്റ്ഹൗസുകളുടെ നവീകരണം
2136.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിനു കീഴിലുള്ള പല
റസ്റ്റ്ഹൗസുകളുടെയും
പരിസരം കാട് കയറിയ
അവസ്ഥയിലും,
വൃത്തിഹീനവുമായതിനാല്
പലരും ഇവിടെ
താമസിക്കുന്നതിന്
വൈമനസ്യം കാണിക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ഏതെല്ലാം റസ്റ്റ്
ഹൗസുകളാണ് ദീര്‍ഘനാളായി
മേല്നോട്ടമില്ലാത്തതുകാരണം
വൃത്തിഹീനമായി
പ്രവൃത്തിക്കുന്നതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;വ്യക്തമാക്കാമോ
;
(സി)
എല്ലാ
റസ്റ്റ്ഹൗസുകളും
വാസയോഗ്യമാക്കുന്നതിനും,
ആകര്‍ഷണീയമാക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
തിരുവനന്തപുരം
നഗരത്തിലെ സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സുകള്‍
2137.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തില്‍ സര്‍ക്കാര്‍
ജീവനക്കാര്‍ക്കായുള്ള
എത്ര
ക്വാര്‍ട്ടേഴ്സുകളുണ്ട്;
അവ ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
ജീവനക്കാര്‍ക്ക്
ആയത്
അനുവദിക്കുന്നതിനുള്ള
അര്‍ഹതാ
മാനദണ്ഡമെന്തെന്ന്
വിശദമാക്കാമോ;
(സി)
ഇതിനായി
മുന്‍ഗണനാ പട്ടിക
നിലവിലുണ്ടോ;എങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
ക്വാര്‍ട്ടേഴ്സുകള്‍
അനുവദിക്കുന്നതില്‍
പ്രത്യേക പരിഗണന
അര്‍ഹിക്കുന്ന വിഭാഗം
ജീവനക്കാര്‍ ഏതെന്ന്
വ്യക്തമാക്കാമോ;
(ഇ)
അത്തരം
കേസുകള്‍ ആകെ
അനുവദിക്കുന്നവയുടെ
എത്ര ശതമാനം എന്ന്
നിജപ്പെടുത്തിയിട്ടുണ്ടോ;
വിശദീകരിക്കാമോ?
തൃപ്പൂണിത്തുറ
ഇരുമ്പുപാലം
2138.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
ഇരുമ്പുപാലത്തിന്റെ
ദുരവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ പാലത്തിന്റെ പൈതൃകം
നിലനിര്‍ത്തി
പുതുക്കിപ്പണിയുന്നതിന്
സമയബന്ധിത നടപടികള്‍
സ്വീകരിക്കുമോ;
(സി)
നവീകരണം
എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
ആനക്കാംപൊയില്‍
- കളളാടി - മേപ്പാടി
തുരങ്കപാത നിര്‍മ്മാണം
2139.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടപ്പുവര്‍ഷത്തെ
ബജറ്റില്‍ പ്രഖ്യാപിച്ച
വയനാട് ചുരത്തിന്
ബദലായുളള
ആനക്കാംപൊയില്‍ -
കളളാടി - മേപ്പാടി
തുരങ്ക പാത
നിര്‍മ്മാണത്തിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പാത നിര്‍മ്മാണം
കിഫ്ബിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിയ്ക്കുമോ;
(സി)
ഈ
പ്രോജക്ട്
നടപ്പിലാക്കുന്നതിന്
കണ്‍സള്‍ട്ടന്‍സിയെ
നിയമിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ ആയതിന്
നടപടികള്‍
സ്വീകരിയ്ക്കുമോ;
(ഡി)
പദ്ധതി എന്നു
തുടങ്ങുവാനും എന്ന്
പൂർത്തിയാക്കാനും ,
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കുഴിനക്കിപ്പാറ
പാലം നിര്‍മ്മാണം
2140.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തെയും ഏറനാട്
മണ്ഡലത്തെയും തമ്മില്‍
ബന്ധിപ്പിച്ചുള്ള
കുഴിനക്കിപ്പാറ പാലം
നിര്‍മ്മാണം 2011 ൽ 2
കോടി രൂപയുടെ ഭരണാനുമതി
ലഭിച്ചിട്ടും
നടക്കാതിരുന്നതിന്റെ
കാരണം വിശദീകരിക്കാമോ;
(ബി)
പുതുക്കിയ
ഭരണാനുമതി
ലഭിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍ ഏത്
വരെയായെന്നും അത് എന്ന്
ലഭ്യമാക്കാന്‍
കഴിയുമെന്നും
വിശദമാക്കാമോ;
(സി)
ഈ
സാമ്പത്തികവര്‍ഷം തന്നെ
പ്രവൃത്തി ടെന്‍ഡര്‍
ചെയ്ത് പാലം
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
തൃപ്പുണ്ണിത്തുറ
പേട്ട - എസ്.എന്‍ ജംഗ്ഷന്
റോഡ് വികസനം
2141.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പുണ്ണിത്തുറ
പേട്ട - എസ്.എന്‍
ജംഗ്ഷന് റോഡ്
നാലുവരിപ്പാതയാക്കി
വികസിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി പേട്ടപാലം വീതി
കൂട്ടി
വികസിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
റോഡിന്റെ വികസന
പദ്ധതിയില്‍
കാല്നടയാത്രകാര്ക്കായി
ഫുട്ട്പാത്ത്
നിര്‍മ്മിക്കുന്നതു
കൂടി പരിഗണിക്കുമോ?
ശോച്യാവസ്ഥയിലായ
മുക്കം-കുമാരനെല്ലൂര്‍-കുടരഞ്ഞി
റോഡിന്റെ നിര്‍മ്മാണം.
2142.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാടെ
തകര്‍ന്ന്
കാല്‍നടയാത്രയും വാഹന
ഗതാഗതവും ദുഷ്ക്കരമായ
മുക്കം-കുമാരനെല്ലൂര്‍-കുടരഞ്ഞി
റോഡിന്റെ നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്തെങ്കിലും
തടസ്സങ്ങള്‍ ഉള്ളകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പ്രവൃത്തിയുടെ
തടസ്സങ്ങള്‍
എന്തെല്ലാമെന്നും
തടസ്സങ്ങള്‍
നീക്കുന്നതിന് എന്തു
നടപടികളാണ്
സ്വീകരിച്ചതെന്നും
വിശദമാക്കാമോ;
(സി)
പ്രവൃത്തി
എന്നു തുടങ്ങാനും എന്ന്
പൂര്‍ത്തിയാക്കാനും
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രവൃത്തി
ആരംഭിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
2143.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ കഴിഞ്ഞ 5
വര്‍ഷം നടത്തിയ
കെട്ടിടനിര്‍മ്മാണങ്ങളും
മറ്റ് പൊതുമരാമത്ത്
പ്രവൃത്തികളും വലിയ
അഴിമതിയുടെ ഭാഗമായി
മാറിയിട്ടുണ്ട് എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യം അന്വേഷിച്ച്
കുറ്റവാളികളെ കണ്ടെത്തി
നിയമ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
നെയ്യാറ്റിന്‍കര
പി.ഡബ്ല്യ.ഡി.റസ്റ്റ്ഹൗസില്‍
കെട്ടിടത്തിന്
നിശ്ചയിച്ച വാടക
വര്‍ദ്ധനവ്
കുറയ്ക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
റൂം
അനുവദിക്കണമെങ്കില്‍
തിരുവനന്തപുരത്ത്
ബില്‍ഡിംഗ്
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ
കാര്യാലയത്തില്‍ എത്തി
തുക അടയ്ക്കണമെന്നുള്ള
തീരുമാനം
മാറ്റിയിട്ടുണ്ടോ;
(സി)
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ ആയയില്‍,
കന്നിപ്പുറം പാലങ്ങളുടെ
നിര്‍മ്മാണ
പ്രവൃത്തികളുടെ
നടപടികള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ആധാരം
സ്വയം തയ്യാറാക്കല്‍
2144.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യയിലെ
എത്ര സംസ്ഥാനങ്ങളില്‍
സ്വന്തമായി ആധാരം
എഴുതുവാനും ഫയല്‍
ചെയ്യുവാനുമുള്ള
സൗകര്യമുണ്ടെന്നും അവ
ഏതെല്ലാമെന്നും
അറിയിക്കുമോ;
(ബി)
മാതൃകാ
പ്രമാണങ്ങള്‍
സംബന്ധിച്ച വിവരങ്ങള്‍
പൊതുജനങ്ങളെ
അറിയിക്കുവാന്‍
ഏതെല്ലാം സബ്
രജിസ്ട്രാര്‍
ഓഫീസുകളില്‍ സംവിധാനം
ഉണ്ട്; ഇല്ലാത്ത
സ്ഥലങ്ങളില്‍ ആയത്
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
ഇക്കാര്യത്തില്‍
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(സി)
സ്വന്തമായി
ആധാരമെഴുതുന്നവര്ക്ക്
സഹായം ചെയ്തു
കൊടുക്കുവാന്‍
തയ്യാറാകാത്ത സബ്
രജിസ്ട്രാര്‍മാരുടെ
പേരില്‍ നടപടി
എടുക്കുമോയെന്ന്
വ്യക്തമാക്കുമോ?
സഹകരണ
സംഘങ്ങള്‍ക്ക് സ്റ്റാമ്പ്
ഡ്യൂട്ടിയിലോ രജിസ്ട്രേഷന്
ഫീസിലോ ഉളള ഇളവുകള്‍
2145.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങള്‍
വിലകൊടുത്തുവാങ്ങുന്ന
സ്വത്തുക്കള്‍ക്ക്
സ്റ്റാമ്പ് ഡ്യൂട്ടി
ഇളവ്
അനുവദിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്നുമുതലാണെന്നത്
സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
സഹകരണ
സംഘങ്ങള്‍ക്ക്
സ്റ്റാമ്പ്
ഡ്യൂട്ടിയിലോ
രജിസ്ട്രേഷന് ഫീസിലോ
ഏതെങ്കിലും ഇളവുകള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ;
(ഡി)
സഹകരണ
സംഘങ്ങള്‍ക്ക്
സ്റ്റാംപ് ഡ്യൂട്ടി
ഇളവുനല്‍കുന്നതില്‍
എന്തെങ്കിലും തടസങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആധാരം
എഴുത്തുകാര്‍ക്ക് പെന്ഷന്
2146.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആധാരം
എഴുത്തുകാര്‍ക്ക്
പെന്ഷന്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
പെന്ഷന്
അനുവദിച്ചിട്ടുണ്ടെങ്കില്‍
അത് ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ?
ആധാരങ്ങള്‍
വില കുറച്ച് രജിസ്റ്റര്‍
ചെയ്ത കേസുകള്‍
2147.
ശ്രീ.അനില്‍
അക്കര
,,
എം. വിന്‍സെന്റ്
,,
അടൂര്‍ പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആധാരങ്ങള്‍
വില കുറച്ച്
രജിസ്റ്റര്‍ ചെയ്ത
കേസുകള്‍ ഒറ്റത്തവണ
തീര്‍പ്പാക്കുന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഏതു
കാലഘട്ടത്തില്‍ നടന്ന
രജിസ്ട്രേഷന്
സംബന്ധിച്ച കേസുകളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതുവരെ
എത്രകേസുകള്‍ ഇപ്രകാരം
തീര്‍പ്പാക്കിയെന്ന്
വിശദമാക്കാമോ; ഇതിലൂടെ
ലഭിച്ച വരുമാനം
എത്രയെന്ന്
വ്യക്തമാക്കാമോ?
സ്വന്തമായി
ആധാരം എഴുതി രജിസ്റ്റര്‍
ചെയ്യുന്ന വസ്തുക്കള്‍
2148.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന്
ഐ.ജി.യുടെ
01.03.2016-ലെ
ഐ.റ്റി.3/30120/10
നമ്പറിലുള്ളതും
31.05.2016-ലെ 22-ാം
നമ്പര്‍ ഗസറ്റിലൂടെ
പ്രസിദ്ധപ്പെടുത്തിയതുമായ
വിജ്ഞാപന പ്രകാരം
സ്വന്തമായി ആധാരം എഴുതി
രജിസ്റ്റര്‍
ചെയ്യാമെന്ന ഉത്തരവ്
വന്നതിനു ശേഷം,
ആധാരമെഴുത്ത് മേഖലയില്‍
ജോലി ചെയ്യുന്നവരുടെ
ആശങ്ക പരിഹരിക്കുവാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വന്തമായി
ആധാരം എഴുതി
രജിസ്റ്റര്‍ ചെയ്യുന്ന
വസ്തുക്കള്‍ ഈടായി
സ്വീകരിച്ച് വായ്പ
നല്‍കുന്നതിന്
ബാങ്കുകള്‍
വിസമ്മതിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇപ്രകാരമുള്ള
ആധാരങ്ങളുടെ റവന്യൂ
രജിസ്ട്രേഷന്
സംബന്ധമായുള്ള നിയമ
സൂക്ഷ്മ പരിശോധന
ദുര്‍ഘടമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ഗസറ്റ് വിജ്ഞാപനം
പുന:പരിശോധിക്കുന്നതിനോ
റദ്ദാക്കുന്നതിനോ
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ ?
റെയില്‍വേ
വികസന പദ്ധതികളുടെ പുരോഗതി
2149.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
വി. കെ. സി. മമ്മത് കോയ
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയില്‍വേ വികസന
പദ്ധതികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
പ്രഖ്യാപിക്കുന്ന
പദ്ധതികള്‍
റെയില്‍വേയുടെ
താല്പര്യക്കുറവുകാെണ്ട്
സമയബന്ധിതമായി
നടപ്പാക്കാതെ പോകുന്ന
സാഹചര്യം മാറാനായി ഏതു
തരത്തിലുളള ശ്രമങ്ങള്‍
സര്‍ക്കാരിന്‍െറ
ഭാഗത്തു
നിന്നുണ്ടാകുമെന്ന്
അറിയിക്കാമോ;
(ബി)
പദ്ധതികള്‍
നടപ്പിലാക്കാനായി
റെയില്‍വേയുമായി
സംയുക്ത സംരംഭ കമ്പനി
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
അതിന്‍െറ വിശദാംശം
അറിയിക്കുമോ?
റെയില്‍വേ
അടിസ്ഥാന സൗകര്യ വികസനം
2150.
ശ്രീ.അടൂര്‍
പ്രകാശ്
,,
റോജി എം. ജോണ്‍
,,
എം. വിന്‍സെന്റ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
റെയില്‍വേ അടിസ്ഥാന
സൗകര്യ വികസനത്തിന്
സംസ്ഥാന സര്‍ക്കാരും
റെയില്‍വേ ബോര്‍ഡും
തമ്മില്‍ ഒപ്പുവച്ച
കരാറിന്റെ വിശദാംശം
വ്യക്തമാക്കുമോ;
ഏതൊക്കെ പദ്ധതികളാണ് ഈ
കരാറിന് പ്രകാരം
നടപ്പാക്കുന്നത്;
(ബി)
റെയില്‍
പദ്ധതികളുടെ
തെരഞ്ഞെടുപ്പില്‍
സംസ്ഥാനത്തിന് ഈ
കരാറിന്റെ
അടിസ്ഥാനത്തില്‍
മേല്‍ക്കൈ കൈവരുമോ;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് റെയില്‍വേ
ബോര്‍ഡുമായി ഒപ്പുവച്ച
ധാരണാപത്രത്തിന്റെ
അടിസ്ഥാനത്തില്‍,
ഏതൊക്കെ പണികളുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍ ഇതിനകം
ആരംഭിച്ചിട്ടുണ്ട്?
ട്രെയിന്‍
യാത്രക്കാരുടെ സുരക്ഷ
2151.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രെയിനുകള്‍ പാളം
തെറ്റി അപകടങ്ങള്‍
സംഭവിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
1/7/2011 മുതല്‍
24/9/2016വരെയുളള
കാലത്ത് ഇത്തരത്തിലുളള
എത്ര അപകടങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടു; അതിന്റെ
കാരണം
കണ്ടെത്തുകയുണ്ടായോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഈ
സാഹചര്യത്തില്‍
കേരളത്തിലെ ട്രെയിന്‍
യാത്രക്കാരുടെ സുരക്ഷ
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത് എന്ന്
വിശദീകരിക്കാമോ?