റോഡുകള്‍
അലക്ഷ്യമായി
കുത്തിക്കുഴിക്കുന്ന നടപടി
4751.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
ജല അതോറിറ്റി,
ടെലിഫോണ്‍ കമ്പനികള്‍,
കെ.എസ്.ഇ.ബി.
അടക്കമുള്ള
സ്ഥാപനങ്ങള്‍ പൈപ്പ്
ലൈനുകളും മറ്റും
സ്ഥാപിക്കാനായി
റോഡുകള്‍
കുത്തിക്കുഴിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പലപ്പോഴും
അലക്ഷ്യമായി നടത്തുന്ന
ഇത്തരം പ്രവൃത്തികള്‍
സാധാരണ ജനങ്ങള്‍ക്ക്
കടുത്ത പ്രയാസങ്ങളും
വകുപ്പിനു വന്‍നഷ്ടവും
വരുത്തി വെയ്ക്കുന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതു തടയുന്നതിന്
സ്റ്റേറ്റ് ഹൈവേ
പ്രൊട്ടക്ഷന്‍ ആക്ട്
സംസ്ഥാനത്ത് കര്‍ശനമായി
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
റോഡ്
കുത്തിപ്പൊളിക്കുന്നവര്ക്കെതിരെ
ക്രിമിനല്‍ കേസ്
രജിസ്റ്റര്‍ ചെയ്യാനും
അവരില്‍ നിന്ന്
നഷ്ടപരിഹാരം ഈടാക്കാനും
സാധിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
'ആനക്കയം
പാലം'
4752.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
നിയോജകമണ്ഡലത്തിലെ
കുട്ടമ്പുഴ
പഞ്ചായത്തിലെ നാല്
വാര്‍ഡുകള്‍
സ്ഥിതിചെയ്യുന്ന
വടാട്ടുപാറ, എടമലയാര്‍,
പൊയ്ക പ്രദേശങ്ങളും
പഞ്ചായത്ത് ആസ്ഥാനമായ
കുട്ടമ്പുഴയും തമ്മില്‍
ബന്ധിപ്പിക്കുന്നതിന്
കുട്ടമ്പുഴ-ആനക്കയം
കടവില്‍ 'ആനക്കയം
പാലം'നിര്‍മ്മിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ?
(ബി)
ഉണ്ടെങ്കില്‍
അതിന്റെ നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കുമോ?
ഇ-ടോയ്
ലറ്റ് നിര്‍മ്മാണവുമായി
ബന്ധപ്പെട്ട വര്‍ക്കുകള്‍
4753.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
തൃശൂര്‍ ഇലക്ട്രോണിക്സ്
ഡിവിഷന്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ ശ്രീമതി
അനിതാ ജോര്‍ജ് സിംഗിൾ
ടെൻഡർ സ്വീകരിച്ചതു വഴി
എത്ര രൂപ നഷ്ടം വന്നു
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വ്യക്തിക്കെതിരെയുള്ള
വിജിലന്‍സ് കേസില്‍
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(സി)
ഇ-ടോയ്
ലറ്റ് നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
വര്‍ക്കുകള്‍ ടെന്‍ഡര്‍
വിളിച്ചാണോ ചെയ്തത്;
വിശദാംശം നല്‍കുമോ;
(ഡി)
ഇലക്ട്രോണിക്സ്
ഡിവിഷന് രൂപീകരണവുമായി
ബന്ധപ്പെട്ട് കൃത്യമായി
വര്‍ക്ക് സ്റ്റഡി
നടത്തിയിട്ടാണോ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ടി.പി.
യ്ക്ക് ലോകബാങ്കില്‍ നിന്നും
വായ്പ
4754.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
സി.കൃഷ്ണന്
,,
ബി.ഡി. ദേവസ്സി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ടി.പി.
ആരംഭിച്ചത്
എന്നാണെന്നും ഇതിന്‍െറ
ലക്ഷ്യങ്ങള്‍
എന്താെക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ടി.പി.
ക്ക് ആവശ്യമായ ഫണ്ട്
ലഭിക്കുന്ന
സ്രോതസ്സുകള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
ഫണ്ടുകള്‍
തിരിച്ചടക്കുന്നതും
പലിശയും സംബന്ധിച്ച
വ്യവസ്ഥകള്‍
എന്തൊക്കെയാണ്;
(ഡി)
കെ.എസ്.ടി.പി.
യ്ക്ക് ഇതുവരെ
ലോകബാങ്കില്‍ നിന്നും
എത്ര കോടി രൂപ
വായ്പയായി
ലഭിച്ചിട്ടുണ്ടെന്നതിന്െറ
കണക്ക് ലഭ്യമാക്കുമോ;
(ഇ)
വരും
വര്‍ഷങ്ങളില്‍
ലോകബാങ്കില്‍ നിന്നും
വായ്പയെടുക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എത്ര തുക;
ഏതൊക്കെ
പദ്ധതികള്‍ക്കാണ്
പ്രസ്തുത തുക
വിനിയോഗിക്കുന്നതെന്നും
ഫണ്ടിംഗ് വ്യവസ്ഥകള്‍
എന്താെക്കെയെന്നും
വിശദമാക്കുമോ?
എം.എല്‍.എ.
യുടെ ആസ്തി വികസന പദ്ധതി
4755.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍ കാലയളവില്‍
എം.എല്‍.എ. യുടെ ആസ്തി
വികസന
പദ്ധതിയിലുള്‍പ്പെടുത്തി
കാസര്‍ഗോഡ് നിയോജക
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
മുഖാന്തിരം
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം പ്രവൃത്തി
പൂര്‍ത്തീകരിച്ചെന്നും,
പൂര്‍ത്തിയാക്കാന്‍
ഉള്ളവയുടെ നിലവിലെ
സ്ഥിതി എന്താണെന്നും
വ്യക്തമാക്കുമോ?
പി.ഡബ്ല്യൂ..ഡി.
റെസ്റ്റ് ഹൗസുകളിലെ മുറി
ബുക്കിങ് സംവിധാനം
4756.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എം. മുകേഷ്
,,
മുരളി പെരുനെല്ലി
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പി.ഡബ്ല്യൂ.ഡി.
റെസ്റ്റ് ഹൗസുകളില്‍
മുറികള്‍ ബുക്കു
ചെയ്യുന്നതിന്ഏര്പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓണ്‍ലെെന്‍
ബുക്കിംഗ് സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പി.ഡബ്ല്യൂ.ഡി.
റെസ്റ്റ് ഹൗസുകളില്‍
സൗജന്യ താമസം
അനുവദിക്കപ്പെട്ടിട്ടുള്ളവര്
ആരൊക്കെയാണെന്നും
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് സൗജന്യ
നിരക്ക്
അനുവദിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
പി.ഡബ്ള്യു.ഡി.
റോഡുകളിലെ വെള്ളക്കെട്ട്
4757.
ശ്രീ.വി.പി.സജീന്ദ്രന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.ഡബ്ള്യു.ഡി.
റോഡുകളിലെ
വെള്ളക്കെട്ട്
ഒഴിവാക്കാനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
മഴക്കാല
സുരക്ഷാ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി ഓടകള്‍
വൃത്തിയാക്കുക,
കലുങ്കുകള്‍
വൃത്തിയാക്കുക തുടങ്ങിയ
പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രത്യേക ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
റോഡ്
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന് നടപടി
4758.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് റോഡുകളിലെ
കൈയ്യേറ്റങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പി.ഡബ്ല്യു.ഡി.
റോഡുകളുടെ വശങ്ങളില്
സ്ഥിരമായി നിര്‍മ്മാണ
സാമഗ്രികള്‍, തൊണ്ടി
വാഹനങ്ങള്‍ തുടങ്ങിയവ
ഇടുന്നതുമൂലമുണ്ടാകുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇത്തരം
റോഡ് കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
വേണ്ടി ചെയ്ത നടപടികള്‍
വ്യക്തമാക്കുമോ?
ദേശീയ
പാത വികസനകാര്യം
T 4759.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
വികസനകാര്യത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
എന്‍.എച്ച്.
-ല്‍ വെങ്ങളം -മാഹി
നാലുവരിപ്പാത വികസന
കാര്യത്തില്‍ നടപടി
പുരോഗതി വിശദമാക്കാമോ?
അയിലം
പാലം
4760.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അയിലം
പാലത്തിന്റെ
പൂര്‍ത്തീകരണം
അനന്തമായി നീണ്ടു
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാലത്തിന്റെ
പൂര്‍ത്തീകരണത്തിന് ഇനി
എന്തെല്ലാം പണികളാണ്
അവശേഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
അയിലം
പാലം നിര്‍മ്മാണത്തിന്
എത്ര തുക
അനുവദിച്ചെന്നും,
ഇതുവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും,
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തിയുമായി
ബന്ധപ്പെട്ട്
സമര്‍പ്പിച്ചിട്ടുള്ള
ബില്ലുകളിന്മേല്
പേയ്മെന്റ് നടന്നില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ
?
ടോള്‍
രഹിത ഗതാഗതം
T 4761.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടോള്‍ രഹിത ഗതാഗതം
നടപ്പിലാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ടോള്‍
ബൂത്തുകളില്‍ അതത്
ദിവസം കടന്നുപോയ
വാഹനങ്ങളുടെ എണ്ണം,
പിരിച്ച ടോള്‍തുക
തുടങ്ങിയ വിവരങ്ങള്‍
പ്രദര്‍ശിപ്പിക്കുന്ന
ബോര്‍ഡുകള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്ത്
കഴിഞ്ഞ
അഞ്ചുവര്‍ഷത്തിനിടക്ക്
പുതുതായി എത്ര ടോള്‍
ബൂത്തുകള്‍
നിലവില്‍വന്നുവെന്ന്
അറിയിക്കുമോ;
(ഡി)
കിഫ്ബി
മുഖേന നിര്‍മ്മിക്കുന്ന
റോഡുകളിലൂടെയുള്ള
ഗതാഗതത്തിന് ടോള്‍
ഈടാക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഔട്ട്
സോഴ്സിംഗ് വര്‍ക്കുകള്‍
4762.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
പൊതുമരാമത്ത്
ബില്‍ഡിംഗ്സ് വിഭാഗം
ചീഫ് എഞ്ചിനീയര്‍
ശ്രീമതി പെണ്ണമ്മ
മാത്യു ഏതൊക്കെ
വര്ക്കുകള്ക്കാണ്ഔട്ട്സോഴ്സിംഗ്
കൊടുത്തിട്ടുള്ളത്;
(ബി)
റൂബി
സോഫ്റ്റ്, ഇന്റഗ്രല്‍
സൊല്യൂഷന്, ഗോദ്റെജ്
എന്നീ സ്ഥാപനങ്ങള്‍ക്ക്
കഴിഞ്ഞ 5 വര്‍ഷമായി
എത്ര ലക്ഷം രൂപയുടെ
ഔട്ട് സോഴ്സിംഗ്
വര്‍ക്കുകള്‍
കൊടുത്തിട്ടുണ്ട്;
വ്യക്തമാക്കുമോ?
കേരളാ
ഹൗസുകളുടെ ഇലക്ട്രിക്കല്‍
വര്‍ക്കുകള്‍
4763.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ന്യൂഡല്‍ഹി, മുംബൈ
എന്നിവിടങ്ങളിലെ കേരളാ
ഹൗസുകളുടെ
ഇലക്ട്രിക്കല്‍
വര്‍ക്കുകള്‍ പരസ്യമായി
ടെന്‍ഡര്‍/ക്വട്ടേഷന്‍
വിളിക്കാതെ ചെയ്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുമൂലം
സര്‍ക്കാരിനുണ്ടായ
നഷ്ടമെത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
മുംബൈ
കേരളാ ഹൗസിന്റെ ഫേസ്-I
ഇലക്ട്രിക്കല്‍
വര്‍ക്കിന്റെ ബില്‍ തുക
സ്വന്തം
അക്കൗണ്ടിലേയ്ക്ക്
മാറ്റിയ അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ക്കെതിരെയുള്ള
വിജിലന്‍സ് അന്വേഷണം
പൂര്‍ത്തിയായോ;
(ഡി)
ന്യൂഡല്‍ഹി
കൊച്ചിന് ഹൗസിന്റെ
കണ്‍സര്‍വേഷന്‍
വര്‍ക്കുകളുമായി
ബന്ധപ്പെട്ട് 80 ലക്ഷം
രൂപയുടെ എസ്റ്റിമേറ്റ്
6.5 കോടിയായി
വര്‍ദ്ധിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇതിന്റെ കാരണമെന്തെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
റോഡു
വികസനത്തിൽ കോസ്റ്റ്
ഇഫക്ടീവ് ടെക്നോളജി
4764.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കേരളത്തിലെ
റോഡു വികസനം
ത്വരിതപ്പെടുത്തുന്നതിന്‍െറ
ഭാഗമായി, പ്രാദേശിക
അസംസ്കൃത വസ്തുക്കള്‍
ഉപയോഗിച്ച് പരിസ്ഥിതി
സൗഹാര്‍ദ്ദപരമായ
കോസ്റ്റ് ഇഫക്ടീവ്
ടെക്നോളജീസ്
വ്യാപകമായി
സ്വീകരിയ്ക്കുന്നതിന്റെ
നടപടികള്‍ ഏതു ഘട്ടം
വരെയായി എന്ന്
വിശദമാക്കുമോ?
ടവര്‍
പാര്‍ക്കിംഗ്
4765.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വഴിയരികിലെ അനധികൃത
പാര്‍ക്കിംഗ് റോഡ്
അപകടങ്ങള്‍ക്ക്
വഴിവയ്ക്കുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പാര്‍ക്കിംഗ് പ്രശ്നം
പരിഹരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നഗരങ്ങളിലെ
പാര്‍ക്കിംഗ് പ്രശ്നം
പരിഹരിക്കുന്നതിന്
ടവര്‍ പാര്‍ക്കിംഗ്
(മെക്കനൈസ്ഡ്
പാര്‍ക്കിംഗ്) സംവിധാനം
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
റോഡു
നിർമ്മാണത്തിൽ റബ്ബർ
ഉപയോഗിക്കുവാന്‍ നടപടി
4766.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പ്രതിസന്ധിയിലായ
റബ്ബര്‍ കര്‍ഷകര്‍ക്ക്
ആശ്വാസം പകരുവാനും
റബ്ബര്‍വില പിടിച്ച്
നിര്‍ത്തുന്നതിനും ,
റോഡ് പണികൾക്കു വേണ്ടി
ഹോട്ട്ബിറ്റുമിനസ്
മിക്സറുകളില്‍
റബ്ബറിന്റെ ഉപയോഗത്തെ
സംബന്ധിച്ച ഇന്ത്യന്‍
റോഡ്
കോണ്‍ഗ്രസ്സിന്റെ
ശിപാര്‍ശകള്‍ക്കനുസൃതമായി,
സംസ്ഥാനത്തെ മുഴുവന്‍
റോഡുകളുടെയും
സര്ഫസിങ്ങിനും
റീസര്ഫസിങ്ങിനും റബ്ബർ
ഉപയോഗിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ഓച്ചിറ
പരബ്രഹ്മ ക്ഷേത്രത്തിനു
മുന്നിലൂടെയുള്ള പഴയ ദേശീയ
പാതയുടെ ശോച്യാവസ്ഥ
4767.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
ഓച്ചിറ പരബ്രഹ്മ
ക്ഷേത്രത്തിനു
മുന്നിലൂടെയുള്ള പഴയ
ദേശീയ പാതയുടെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തീര്‍ത്ഥാടകരും
മറ്റുമായി
ആയിരക്കണക്കിനാളുകളും
വാഹനങ്ങളും
ഉപയോഗിക്കുന്ന പ്രസ്തുത
റോഡിന്റെ റീ-ടാറിംഗ്
നടപടികള്‍ക്ക്
ടെന്‍ഡര്‍ ആയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
വൃശ്ചികോത്സവത്തിന്
ദിവസങ്ങള്‍ ബാക്കി
നില്‍ക്കെ പ്രസ്തുത
റോഡിന്റെ ഇപ്പോഴത്തെ
അവസ്ഥയില്‍ അപകടങ്ങള്‍
വര്‍ദ്ധിക്കുന്നതിനുള്ള
സാദ്ധ്യതകള്‍
കണക്കിലെടുത്ത്
അറ്റകുറ്റ പണികള്‍
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ബജറ്റ്
പ്രസംഗത്തിലെ
നിര്‍ദ്ദേശങ്ങള്‍
4768.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ 2016-17
ബജറ്റ് പ്രസംഗത്തിലെ
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
കോങ്ങാട്
മണ്ഡലത്തിലേയ്ക്കായി
പ്രഖ്യാപിച്ച
പദ്ധതികളുടെ ഭരണാനുമതി
ലഭ്യമാക്കുന്നതിനുളള
നടപടികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
ബജറ്റ്
പ്രസംഗത്തിന്റെയും
ഡീറ്റയില്‍ഡ്
ബജറ്റിന്റെയും മറുപടി
പ്രസംഗത്തിന്റെയും
അടിസ്ഥാനത്തില്‍
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
ഭരണാനുമതി
ലഭ്യമാക്കുന്ന
പദ്ധതികള്‍ സംബന്ധിച്ച
വിശദവിവരം നല്‍കുമോ?
ഏരൂര്‍
കുഴിവേലിപ്പാലം
പുനര്‍നിര്‍മ്മാണം
4769.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജക മണ്ഡലത്തിലെ
ഏരൂര്‍
കുഴിവേലിപ്പാലത്തിന്റെ
പുനര്‍നിര്‍മ്മാണം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇതിന് സമയബന്ധിത
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ശബരിമല
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട് റോഡുകളുടെ
നവീകരണം
4770.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ശബരിമല
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട് ഏതൊക്കെ
റോഡുകളുടെ
അറ്റകുറ്റപ്പണികളാണ്
നടത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കൊരട്ടി
അങ്ങാടി അണ്ടര്‍പാസ്സേജ്
4771.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊരട്ടി
അങ്ങാടി റെയില്‍വേ
സ്റ്റേഷനു സമീപത്ത്
അണ്ടര്‍പാസ്സേജ്
നിര്‍മ്മിക്കുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
അടിപ്പാത
യാഥാര്‍ത്ഥ്യമാക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
മലബാര്‍
പാക്കേജ്
4772.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കഴിഞ്ഞ
എല്‍.ഡി.എഫ്
സര്‍ക്കാര്‍ കാലത്ത്
മലബാര്‍ പാക്കേജില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്കിയ
പ്രവൃത്തികളില്‍ ഇനിയും
തുടങ്ങാത്തതും
പൂര്‍ത്തീകരിക്കാത്തതും
ആയ എത്ര പ്രവൃത്തികള്‍
കാസർഗോഡ്
ജില്ലയിലുണ്ടെന്ന്
വ്യക്തമാക്കാമോ.; ഇൗ
പ്രവൃത്തികളുടെ
ഭരണാനുമതി പുതുക്കി
നല്കാന് നടപടികള്‍
സ്വീകരിക്കുമോ?
ഗ്രാമീണ
റോഡുകള്‍ ഒറ്റത്തവണ
പുനരുദ്ധീകരിക്കുന്ന പദ്ധതി
4773.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഗ്രാമീണ
റോഡുകള്‍ ഒറ്റത്തവണ
പുനരുദ്ധീകരിക്കുന്ന
പദ്ധതി പ്രകാരം ഈ
വര്‍ഷം എത്ര റോഡുകള്‍
പുനരുദ്ധീകരിക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
ഗ്രാമീണ
റോഡുകളുടെ വികസനം
4774.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
റോഡുകള്‍ കൂടുതല്‍
സഞ്ചാര
യോഗ്യമാക്കുന്നതിന്
എന്തൊക്കെ
പദ്ധതികളാണ്ആവിഷ്കരിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
ഗ്രാമീണറോഡ്
വികസനത്തിന്
നടപ്പിലാക്കി വരുന്ന
വിവിധ കേന്ദ്രാവിഷ്കൃത
പദ്ധതികളും അവയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
വ്യക്തമാക്കുമോ;
(സി)
ഗ്രാമീണറോഡുകള്‍
പരിപാലിക്കുന്നതിന്
സമയബന്ധിതമായ
അറ്റകുറ്റപ്പണികള്‍
ഉറപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
നാഷണല്‍
ഹൈവേകളില്‍ സ്ഥാപിച്ചിട്ടുള്ള
ബംപുകള്‍
4775.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
സുരക്ഷാ
അതോറിറ്റിയുമായി
ബന്ധപ്പെട്ട്
പൊതുമരാമത്ത് വകുപ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികളുടെ വിശദാംശം
നല്‍കുമോ;
(ബി)
നാഷണല്‍
ഹൈവേകളില്‍
സ്ഥാപിച്ചിട്ടുള്ള
ബംപുകള്‍ സുരക്ഷിതത്വം
നല്കുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
വകുപ്പിന്റെ നിലപാട്
വ്യക്തമാക്കാമോ; ആയത്
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ?
കരുവാറ്റ
- മുതലക്കുറിച്ചിക്കല്‍
പാലത്തിന്റെ നിര്‍മ്മാണം
4776.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
- അമ്പലപ്പുഴ
മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്നതും
നബാര്‍ഡ്
ആര്.ഐ.ഡി.എഫ്. പദ്ധതി
പ്രകാരം ഭരണാനുമതി
ലഭിച്ചിട്ടുള്ളതുമായ
കരുവാറ്റ -
മുതലക്കുറിച്ചിക്കല്‍
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വൈകുന്നതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതി
നല്കി മാസങ്ങള്‍
കഴിഞ്ഞിട്ടും ഈ
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതില്‍
എന്തെങ്കിലും സാങ്കേതിക
തടസ്സം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
അടിയന്തരമായി
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുവാനുള്ള നടപടി
സ്വീകരിക്കുമോയെന്നറിയിക്കുമോ?
കോങ്ങാട്
സീഡ് ഫാം മംഗലാംകുന്ന് റോഡ്
ശോചനീയാവസ്ഥ
4777.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോങ്ങാട്
സീഡ് ഫാം മംഗലാംകുന്ന്
റോഡ്
ശോചനീയാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡ് ബി.എം &
ബി.സി വര്‍ക്ക് ചെയ്യണം
എന്ന ആവശ്യം
പരിഗണനയിലുണ്ടോ;
(സി)
ഇതിനായി
ബഡ്ജറ്റില്‍ മതിയായ തുക
വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിനിയോഗത്തിനായി
നാളിതുവരെ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ ?
ചേരന്കൈ
കടപ്പുറം ലൈറ്റ് ഹൗസ് കസബ
പള്ളം റോഡിന്റെ ശോചനീയാവസ്ഥ
4778.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
മണ്ഡലത്തിലെ ചേരന്കൈ
കടപ്പുറം ലൈറ്റ് ഹൗസ്
കസബ പള്ളം റോഡ്
എപ്പോഴാണ് പൊതുമരാമത്ത്
വകുപ്പ് ഏറ്റെടുത്തത്
എന്ന് വ്യക്തമാക്കുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പ് ഏറ്റെടുത്തതിന്
ശേഷം ഈ റോഡില്‍ എത്ര
രൂപയുടെ പ്രവൃത്തികള്‍
നടന്നിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ; ഏത്
വര്‍ഷം; എത്ര രൂപയാണ്
ചിലവാക്കിയത്;
(സി)
പ്രസ്തുത
റോഡ് പൊതുമരാമത്ത്
വകുപ്പ് ഏറ്റെടുത്തത്
എന്തുകൊണ്ടാണ്;
(ഡി)
പൊതുമരാമത്ത്
വകുപ്പ്
ഏറ്റെടുത്തില്ലായിരുന്നങ്കില്
പ്രസ്തുത റോഡ്
ജില്ലയിലെ മെച്ചപ്പെട്ട
തീരദേശ റോഡായി എന്നേ
മാറിയേനെ എന്ന
ജനാഭിപ്രായം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ഇ)
വളരെയേറെ
തിരക്കേറിയ പ്രസ്തുത
റോഡിന്റെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
ഈ
റോഡിന്റെ
പുനഃനിര്‍മ്മാണത്തിന്
എപ്പോഴെങ്കിലും
എസ്റ്റിമേറ്റ്
തയ്യാറാക്കി ഭരണാനുമതി
നല്കി ടെൻഡർ
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപയുടെ
ഭരണാനുമതിയാണ്
നല്‍കിയത്; ആരാണ്
ഇതിന്റെ കരാര്‍
ഏറ്റെടുത്തത്;
നിര്‍മ്മാണം
ആരംഭിക്കാതെ പോയത്
എന്തുകൊണ്ടാണ്;
(ജി)
പ്രസ്തുത
റോഡ്
പുനഃനിര്‍മ്മിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
നടപടികള്‍
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ തീരദേശ
വകുപ്പിന് കൈമാറാന്‍
നടപടികള്‍
സ്വീകരിക്കുമോ?
വാട്ടര്‍
സ്റ്റേഡിയം
4779.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ കൃഷ്ണപുരം
ഹോട്ടല്‍ ആരാമത്തിനു
പുറകുവശം
എന്‍.എച്ചിന്റെ
അധീനതയിലുള്ള കുളം
മാലിന്യ നിക്ഷേപ
കേന്ദ്രമായി
മാറിയിട്ടുള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
എങ്കില്‍
ഈ കുളം പുനരുദ്ധരിച്ച്
ഒരു വാട്ടര്‍
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
പുതുതായി
വികസിപ്പിക്കുന്ന റോഡുകളില്‍
കേബിളുകള്‍
4780.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
പുതുതായി
വികസിപ്പിക്കുന്ന
റോഡുകളില്‍ കേബിളുകള്‍
ഇടുന്നതിലേക്കായി
കേബിള്‍ ഡക്ടുകള്‍ കൂടി
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
വാച്ചര്‍-കം-ഗാര്‍ഡനര്‍
തസ്തികയിലെ ഒഴിവ്
4781.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ കാസര്‍ഗോഡ്
റോഡ് ഡിവിഷന് ഓഫീസിലെ
വാച്ചര്‍-കം-ഗാര്‍ഡനര്‍
തസ്തികയിലെ ഒഴിവ്
നികത്തുന്നതിന്
8.6.2016-ന് അഭിമുഖം
നടത്തുകയും റാങ്ക്
ലിസ്റ്റ്
തയ്യാറാക്കുകയും
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍ ഈ
തസ്തികയില്‍
ആരെയെങ്കിലും
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(സി)
8.6.2016-ന്
നടത്തിയിട്ടുള്ള
അഭിമുഖത്തിന്റെ
അടിസ്ഥാനത്തില്‍
തയ്യാറാക്കിയ റാങ്ക്
ലിസ്റ്റില്‍
നിന്നുള്ളവരെ
തടസ്സങ്ങള്‍ നീക്കി
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ ?
ഹരിപ്പാട്
- പാണ്ടി - ചെക്കിടിക്കാട് -
പച്ച റോഡിന്റെ ഒന്നാം ഘട്ടം
നിര്‍മ്മാണം
4782.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
- കുട്ടനാട്
നിയോജകമണ്ഡലങ്ങളെ
തമ്മില്‍
ബന്ധിപ്പിക്കുന്ന
ഹരിപ്പാട് - പാണ്ടി -
ചെക്കിടിക്കാട് - പച്ച
റോഡിന്റെ ഒന്നാം ഘട്ട
നിര്‍മ്മാണം എന്നാണ്
പൂര്‍ത്തീകരിച്ചത്;
(ബി)
പ്രസ്തുത
റോഡിന്റെ ശേഷിക്കുന്ന
ഭാഗത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്
അടിയന്തരമായി തുക
അനുവദിക്കുമോ?
കൃഷ്ണപുരം
സാംസ്കാരിക വിനോദ കേന്ദ്രം
4783.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കൃഷ്ണപുരം
സാംസ്കാരിക വിനോദ
കേന്ദ്രത്തിലെ
രണ്ടാംഘട്ട
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കുമോ;
ഇനി ഏതൊക്കെ
പദ്ധതികളാണ് ഇവിടെ
പൂര്‍ത്തീകരിക്കാനുള്ളതെന്നും
എന്നേക്ക് ഇത് നാടിന്
സമര്‍പ്പിക്കാന്‍
കഴിയുമെന്നും
വിശദമാക്കുമോ ?
തെക്കില്‍-ആലറ്റി
പി.ഡബ്ലു.ഡി റോഡ്
4784.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
തെക്കില്‍-ആലറ്റി
പി.ഡബ്ലു.ഡി റോഡ്
അഭിവൃദ്ധിപ്പെടുത്തുന്നതിന്
2016-17 വര്‍ഷത്തെ
ബഡ്ജറ്റില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ട്;വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
ലഭിക്കുന്നതിന്
പ്രൊജക്ട്
തയ്യാറാക്കിയിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ
ഡി.പി.ആര്. നിലവില്‍
ആരുടെ
പരിഗണനയിലാണുളളതെന്ന്
അറിയിക്കുമോ?
പെരീക്കാട്
- ചമ്പക്കരപ്പാലം
പുനർനിർമ്മാണം
4785.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പുണിത്തുറ
മണ്ഡലത്തിലെ പെരീക്കാട്
- ചമ്പക്കരപ്പാലം വീതി
കൂട്ടി പുനര്‍
നിര്‍മ്മിക്കുന്നത്
പരിഗണനയില്‍ ഉണ്ടോ;
(ബി)
ഇല്ലെങ്കില്‍
സമയബന്ധിതമായി പ്രസ്തുത
പാലം വീതി കൂട്ടി
പുനര്‍
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകിരക്കുമോ?
നബാർഡിന്റെ
ആർ.ഐ .ഡി എഫ്. പദ്ധതിയില്‍
ഉള്‍പ്പെട്ട പ്രവൃത്തികള്‍
4786.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നിയോജകമണ്ഡലത്തില്‍
നബാർഡിന്റെ ആർ.ഐ .ഡി
എഫ്. പദ്ധതിയില്‍
ഉള്‍പ്പെട്ട
പ്രവൃത്തികള്‍ നിലവില്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഭരണാനുമതി
ലഭിച്ചവയില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കാനുള്ളവ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ
ഓരോന്നിന്റെയും പുരോഗതി
വ്യക്തമാക്കുമോ?
റോഡുകളുടെ
ജി.ഐ.എസ് മാപ്പിങ്
4787.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പി.ഡബ്ള്യു.ഡി
വകുപ്പിന്‍െറ
ഉടമസ്ഥതയിലുളളതും,
വകുപ്പ് പരിപാലിച്ച്
വരുന്നതുമായ
പാലങ്ങളുടെയും,
റോഡുകളുടെയും ജി.ഐ.എസ്
മാപ്പിങ് പൂര്‍ത്തീകരണം
ഏതു ഘട്ടം വരെയായി
എന്ന് വിശദമാക്കുമോ?
പൂക്കോട്ട്
കാവ് - കാട്ടുകുളം-
മംഗലാംകുന്ന് റോഡ്
4788.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
പൂക്കോട്ടുകാവ്,
ശ്രീകൃഷ്ണപുരം
പഞ്ചായത്തുകളില്‍
ഉള്‍പ്പെട്ട പൂക്കോട്ട്
കാവ് - കാട്ടുകുളം-
മംഗലാംകുന്ന് റോഡ്
തകര്‍ന്ന്
കിടക്കുകയാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡ് അറ്റകുറ്റപ്പണി
നടത്തി
നവീകരിക്കുന്നതിനായുളള
പ്രൊപ്പോസല്‍
സര്‍ക്കാരില്‍
ലഭ്യമാണോ;
(സി)
പൂക്കോട്ട്കാവ്
- കാട്ടുകുളം
-മംഗലാംകുന്ന് റോഡ്
നവീകരിക്കുന്നതിനായി
അടിയന്തരമായി നടപടി
സ്വീകരിക്കുമോ;
അതിനായുളള
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ; വിശദാംശം
ലഭ്യമാക്കാമോ?
റോഡുകളിലെ
കുഴികളില്‍ വീണ് അപകടങ്ങള്‍
ഉണ്ടാകുന്ന സാഹചര്യം
4789.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളിലെ കുഴികളില്‍
വീണ് അപകടങ്ങള്‍
ഉണ്ടാകുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇത്തരത്തിലുളള
അപകടങ്ങളില്‍പ്പെട്ടവര്‍ക്ക്
എന്തെങ്കിലും
നഷ്ടപരിഹാരം നല്കി
വരുന്നുണ്ടോ;
(ബി)
ഇത്തരത്തില്‍
അപകടത്തില്‍പ്പെടുന്നവര്‍ക്കുള്ള
നഷ്ടപരിഹാരം റോഡുകള്‍
യഥാസമയം
പുനര്‍നിര്‍മ്മിക്കുന്നതിന്
നടപടിയെടുക്കാത്ത
ഉദ്യോഗസ്ഥരില്‍ നിന്നും
ഈടാക്കുവാന്‍
നിര്‍ദ്ദേശിച്ച്
മനുഷ്യാവകാശ കമ്മീഷന്
നിര്‍ദ്ദേശമെന്തെങ്കിലും
സര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
നടപടിയെന്തെന്ന്
അറിയിക്കുമോ ?
ചടയമംഗലത്ത്
ബി.എം.ആന്റ് ബി.സി. പ്രകാരം
നിര്‍മ്മിക്കുന്ന റോഡുകള്‍
4790.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ചടയമംഗലം
മണ്ഡലത്തില്‍
ബി.എം.ആന്റ് ബി.സി.
പ്രകാരം
നിര്‍മ്മിക്കുന്നതിന്
എത്ര റോഡുകള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ട്
എന്ന്
വ്യക്തമാക്കാമോ;ഓരോന്നും
പ്രത്യേകമായി
വിശദമാക്കുമോ?
ആറ്റിങ്ങല്‍
മണ്ഡലത്തിലെ ഒറ്റത്തവണ
മെയിന്റനന്‍സ്
4791.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ , ഗ്രാമീണ
റോഡുകള്‍ ഒറ്റത്തവണ
മെയിന്റനന്‍സ്
ചെയ്യുന്ന
പദ്ധതിയിലുള്‍പ്പെടുത്തി
2015-ല്‍ ആറ്റിങ്ങല്‍
മണ്ഡലത്തിലെ ഏതെല്ലാം
റോഡുകള്‍ക്ക് ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്നും
എന്തു തുക വീതമാണ്
ഓരോന്നിനും
അനുവദിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്നും ഓരോ
പ്രവൃത്തിയുടെയും
കരാര്‍
എടുത്തിരിക്കുന്നത്
ആരാണെന്നും ഈ
റോഡുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സ്
അനുവദിയ്ക്കുന്നതിനുളള
നടപടി
4792.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെങ്കിലും
വിഭാഗം ജീവനക്കാര്‍ക്ക്
സര്‍ക്കാര്‍
പൊതുക്വാര്ട്ടേഴ്സിനും
വകുപ്പ് വക
ക്വാര്‍ട്ടേഴ്സിനും
അപേക്ഷിക്കാന്‍
അര്‍ഹതയുണ്ടോ;വിശദമാക്കാമോ;
(ബി)
പോലീസ്
വകുപ്പിലെ
മിനിസ്റ്റീരിയല്‍
വിഭാഗം ജീവനക്കാര്‍ക്ക്
പോലീസ്
ക്വാര്‍ട്ടേഴ്സില്‍
നിശ്ചിത ശതമാനം
നീക്കിവച്ചിട്ടുളള
സാഹചര്യത്തില്‍ ജനറല്‍
ക്വാര്‍ട്ടേഴ്സിന്
അപേക്ഷിയ്ക്കാന്‍
അര്‍ഹതയുണ്ടോ;ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഇത്തരത്തില്‍ ജനറല്‍
ക്വാര്‍ട്ടേഴ്സില്‍
താമസിക്കുന്നവരെ
സംബന്ധിച്ച നിലപാട്
വ്യക്തമാക്കുമോ;
(ഡി)
പോലീസ്
വകുപ്പിലെ
മിനിസ്റ്റീരിയല്‍
വിഭാഗം
ഒഴികെയുളളവര്‍ക്ക്
ജനറല്‍ സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സിന്
അര്‍ഹതയുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
വടക്കഞ്ചേരി-മണ്ണൂത്തി
റോഡ് വികസനം
4793.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വടക്കഞ്ചേരി-മണ്ണൂത്തി
റോഡ് വികസനം
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
റോഡിന്റെ പണി എന്നാണ്
ആരംഭിച്ചത് എന്നും, ഈ
പ്രവൃത്തി എന്ന്
അവസാനിക്കുമെന്നും
വിശദമാക്കുമോ;
(സി)
നിര്‍മ്മാണം
പൂര്‍ത്തിയാകുന്നതുവരെ
നിലവിലുള്ള റോഡ്
അറ്റകുറ്റപ്പണി നടത്തി
ഗതാഗത യോഗ്യമാക്കി
നിലനിര്‍ത്താനാവശ്യമായ
നടപടി സ്വീകരിക്കുമോ?
വര്‍ദ്ധിച്ച്
വരുന്ന റോഡ് അപകടങ്ങള്‍
4794.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ച് വരുന്ന
റോഡ് അപകടങ്ങളുടെ
പശ്ചാത്തലത്തില്‍,റോഡ്
സുരക്ഷിത പണികള്‍ക്കായി
ഏതെങ്കിലും പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
സ്കൂള്‍
മേഖല നവീകരണത്തിനും,
ക്രാഷ് ബാരിയര്‍
സ്ഥാപിക്കുന്നതിനും
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ; ഇതിന് ഏത്
ഫണ്ടാണ്
ഉപയോഗിക്കുന്നതെന്നും,
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
വിശദമാക്കുമോ;
(സി)
പൊതുമരാമത്ത്
വകുപ്പിന്റെ റോഡുകള്‍
മറ്റ്
ആവശ്യങ്ങള്‍ക്കായി
വെട്ടിമുറിക്കുന്നത്
മൂലമുണ്ടാകുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രി
4795.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയില്‍
പണി
പൂര്‍ത്തീകരിച്ചിരിക്കുന്ന
മൂന്നു നിലകളുള്ള
മെറ്റേണിറ്റി
ബ്ലോക്കിന്റെ വയറിംഗ്
ജോലി
ആരംഭിക്കുന്നതിനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ കുടിശ്ശിക
4796.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാര്‍
തുടങ്ങിയതും നാളിതുവരെ
പണി
പൂര്‍ത്തിയാക്കാത്തതുമായ
റോഡുകള്‍, പാലങ്ങള്‍
എന്നിവയ്ക്കും,
പൂര്ത്തീകരിച്ചവയ്ക്കും
നല്‍കാനുള്ള കുടിശ്ശിക
തുക എത്ര; ഇനം തിരിച്ച്
വിശദമാക്കുമോ;
(ബി)
പൊതുമരാമത്ത്
റോഡുകളില്‍
പെട്ടെന്നുണ്ടാകുന്ന
റോഡുകള്‍ തുടങ്ങിയവയുടെ
പണികള്‍ക്കായും സാധാരണ
പണികൾ തീര്‍ക്കാനായും
മരാമത്ത് വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
കുടുംബശ്രീ
പുരുഷാംഗങ്ങളെ
നിയോഗിക്കാനാവുമെന്നത്
പരിശോധിക്കുമോ;
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
റോഡുകളുടെ
പരിപാലനത്തിനായി
മെയിന്റനന്‍സ് വിഭാഗം
4797.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത് റോഡുകളുടെ
പരിപാലനത്തിനായി
മെയിന്റനന്‍സ്
വിഭാഗത്തിന് രൂപം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എന്തെല്ലാം
ചുമതലകളാണ് ഈ
വിഭാഗത്തിനു കീഴില്‍
കൊണ്ടുവരാന്‍
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
വിഭാഗം രൂപീകരിച്ചു
കഴിഞ്ഞാല്‍ എന്തെല്ലാം
മാറ്റങ്ങള്‍ വകുപ്പിന്
നടപ്പിലാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
നിലവിലുള്ള
സംവിധാനത്തിലെ
എന്തെല്ലാം അപാകതകളാണ്
ഇത്തരമൊരു പുതിയ വിഭാഗം
രൂപീകരിക്കുന്നതിനെക്കുറിച്ച്
പരിഗണിക്കാന്‍
കാരണമായതെന്ന്
അറിയ്ക്കുമോ?
മണ്ഡലകാലത്ത്
ശബരിമലയിലേക്ക് റോഡ്
സൗകര്യങ്ങള്‍
4798.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
വരുന്ന മണ്ഡല കാലത്ത്
ശബരിമലയിലേക്കുള്ള
റോഡ് സൗകര്യങ്ങള്‍
ഒരുക്കുന്നതുമായി
ബന്ധപ്പെട്ട് എത്ര
റോഡുകളുടെ
അറ്റകുറ്റപ്പണികളാണ്
നടത്താനുള്ളതെന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
പ്രവൃത്തികളുടെ കരാര്‍
എടുക്കുന്ന
കോണ്‍ട്രാക്ടര്‍മാര്‍
4799.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
പ്രവൃത്തികളുടെ കരാര്‍
എടുക്കുന്ന
കോണ്‍ട്രാക്ടര്‍മാര്‍
പ്രവൃത്തി യഥാസമയം
സമയബന്ധിതമായി
പൂര്‍ത്തിയാക്കാതെ
വീഴ്ച വരുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
വീഴ്ച
വരുത്തുന്ന
കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ
എന്തു നടപടിയാണ്
സ്വീകരിക്കാന്‍
കഴിയുകയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
ഗവണ്മെന്റിന്റെ
നയമെന്താണെന്ന്
വിശദമാക്കുമോ?
കുറ്റിപ്പുറം,
കോട്ടക്കല്‍
റസ്റ്റുഹൗസുകള്ക്ക് പുതിയ
കെട്ടിടങ്ങള്‍
4800.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതയുടെ
അരികില്‍ സ്ഥിതി
ചെയ്യുന്നതും
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
അതിഥികള്‍
താമസിക്കുന്നതുമായ
കുറ്റിപ്പുറം,
കോട്ടക്കല്‍
റസ്റ്റുഹൗസുകള്ക്ക്
പുതിയ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുവാന്‍
എന്തെങ്കിലും
പ്രൊപ്പോസലുകള്‍
വകുപ്പിലുണ്ടോ;
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
റസ്റ്റുഹൗസുകള്ക്ക്
സ്വന്തമായി എത്ര
സെന്റ് സ്ഥലം ഉണ്ട്;
ഇവിടെ ആധുനിക
സൗകര്യങ്ങളുളള പുതിയ
കെട്ടിടങ്ങളും,
കോണ്‍ഫറന്‍സ് ഹാളും
നിര്‍മ്മിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇൗ
ഇനത്തില്‍ സര്‍ക്കാര്‍
എന്തെങ്കിലും തുക
മാറ്റിവെച്ചിട്ടുണ്ടോ;
വിശദമായ വിവരം
ലഭ്യമാക്കുമോ?
മാവേലിക്കരയിൽ
റോഡിന് വീതി കൂട്ടൽ
4801.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
പട്ടണത്തിലെ
ഗതാഗതകുരുക്ക്
ഒഴിവാക്കുവാന്‍
കായംകുളം പന്തളം
റോഡില്‍ കണ്ടിയൂര്‍
പാലം മുതല്‍
കിഴക്കോട്ട് പുതിയകാവ്
പാലം വരെയുളള ഭാഗവും,
ബുദ്ധ ജംഗ്ഷന് മുതല്‍
വടക്കോട്ട്
പ്രൈവറ്റ്ബസ്സ്സ്റ്റാന്റ്
വരെയുളള ഭാഗവും റോഡിന്
വീതി കൂട്ടുന്നതിനുളള
നടപടി സ്വീകരിക്കുമോ;
ഇതിനാവശ്യമായ
അലൈന്മെന്റ്
തയ്യാറാക്കുന്നതിനുളള
നിര്‍ദ്ദേശം
കൊടുക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കണ്ടിയൂര്‍
പാലം മുതല്‍
കിഴക്കോട്ട് പുതിയകാവ്
പാലം വരെയും ബുദ്ധ
ജംഗ്ഷന് മുതല്‍
വടക്കോട്ട് പ്രൈവറ്റ്
ബസ്സ്സ്റ്റാന്റ് വരെയും
പൊതുമരാമത്ത്
വകുപ്പിന്റെ റോഡ്
കൈയ്യേറ്റം ചെയ്തത്
ഒഴിപ്പിക്കുന്നതിനും,
റോഡ് വക സ്ഥലം
സംരക്ഷിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കടുത്തുരുത്തി
ഫയര്‍ സ്റ്റേഷന്
നിര്‍മ്മാണം
4802.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
ഫയര്‍ സ്റ്റേഷന്റെ
നിര്‍മ്മാണത്തിന്
14/07/2009-ല്‍
പുറത്തിറക്കിയ സ.ഉ
(സാ.ധാ) നം.
1047/2009/പി.ഡബ്ള്യു.ഡി.
യുടെ പുതുക്കിയ ഉത്തരവ്
പുറത്തിറക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
എ.എസ്. പ്രകാരം
സ്ഥലമേറ്റെടുപ്പ്
പൂര്‍ത്തിയാകാത്ത
സാഹചര്യത്തില്‍
ഇപ്പോള്‍ നിലവിലുള്ള
ഭരണാനുമതി
കാലഹരണപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പുതുക്കി
ഉത്തരവിറക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇതു
സംബന്ധിച്ച ഫയ്ല
ഇപ്പോള്‍
സര്‍ക്കാരിന്റെ
പക്കലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പുരോഗതി
വ്യക്തമാക്കുമോ; ഫയല്‍
നമ്പര്‍ ലഭ്യമാക്കുമോ?
പൊതുമരാമത്ത്
വകുപ്പില്‍ വിജിലന്‍സ്
അന്വേഷണം നേരിടുന്ന
ഉദ്യോഗസ്ഥര്‍
4803.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
പൊതുമരാമത്ത്
വകുപ്പില്‍ വിജിലന്‍സ്
അന്വേഷണം നേരിടുന്ന
ഉദ്യോഗസ്ഥന്മാര്
ഏതൊക്കെ തസ്തികകളിലാണ്
ജോലി ചെയ്യുന്നതെന്നും
ഇവരെ പരാതി ഉണ്ടായ
സീറ്റില്‍ നിന്നും
മാറ്റി
നിര്‍ത്തിയിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്കെതിരെയുള്ള
കേസ്സുകള്‍ സര്‍ക്കാര്‍
പിന്‍വലിച്ചിട്ടുണ്ടോ
എന്നറിയാമോ
;ഉണ്ടെങ്കില്‍
എപ്പോള്‍,എന്തടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ?
കടലുണ്ടിയില്‍
മേല്‍പ്പാല നിര്‍മ്മാണം
4804.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ബേപ്പൂര്‍
നിയോജകമണ്ഡലത്തിലെ
കടലുണ്ടിയില്‍
നിലവിലുള്ള റയില്‍വേ
ഗേറ്റ്
അടയ്ക്കുന്നതുമൂലം
യാത്രക്കാര്‍ക്ക്
ഉണ്ടാകുന്ന
പ്രയാസങ്ങള്‍
ദൂരീകരിക്കാന്‍
മേല്‍പ്പാലം പണിയണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ?
ഒടുവളളിത്തട്ട്
- നടുവില്‍ - കുടിയാന്മല റോഡ്
4805.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
ഒടുവളളിത്തട്ട് -
നടുവില്‍ - കുടിയാന്മല
റോഡിന് സി.ആര്.എഫ്.
ല്‍ ഉള്‍പ്പെടുത്തി
അനുമതി
ലഭിച്ചോയെന്നറിയിക്കാമോ;
(ബി)
ഈ
പ്രവൃത്തി ടെണ്ടര്‍
ചെയ്തോ;
ചെയ്തിട്ടുണ്ടെങ്കില്‍
വര്‍ക്ക് അവാര്‍ഡ്
ചെയ്തോ; ഇല്ലെങ്കില്‍
കാരണം എന്താണ്;
(സി)
പ്രവൃത്തി
റീ-ടെണ്ടര്‍ ചെയ്തോ;
ഇല്ലെങ്കില്‍ കാരണം
എന്താണ്;വിശദമാക്കുമോ?
ജീവനക്കാര്‍ക്ക്
ക്വാര്‍ട്ടേഴ്സ്
4806.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര
ജീവനക്കാര്‍ക്ക്
ക്വാര്‍ട്ടേഴ്സ്
അനുവദിച്ചെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്വാര്‍ട്ടേഴ്സുകള്‍
അനുവദിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും,
ഏതെല്ലാം വിഭാഗം
ജീവനക്കാര്‍ക്കാണ്
മുന്‍ഗണന
ലഭിക്കുന്നതെന്നും
വ്യക്തമാക്കാമോ?
ഇന്‍ഫ്രാസ്ട്രക്ചര്‍
ഇന്‍വെസ്റ്റുമെന്റ് ഫണ്ട്
4807.
ശ്രീ.കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
,,
അടൂര്‍ പ്രകാശ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍ഫ്രാസ്ട്രക്ചര്‍
ഇന്‍വെസ്റ്റുമെന്റ്
ഫണ്ട് വഴി
എന്തെല്ലാംതരം മരാമത്ത്
പ്രവൃത്തികളാണ്
ഏറ്റെടുത്തു
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിന്
എത്ര കോടി രൂപയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
കിഫ്ബി
വഴി എത്ര കോടി രൂപയാണ്
ഈ പ്രവൃത്തികള്‍ക്ക്
വേണ്ടി
സമാഹരിക്കുന്നതെന്നു
വ്യക്തമാക്കുമോ?
സബ്
രജിസ്ട്രാര്‍ ഓഫീസുകളുടെ
പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍
4808.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സബ്
രജിസ്ട്രാര്‍
ഓഫീസുകളില്‍ നിന്നും
ജനങ്ങള്‍ക്ക്
ലഭിക്കുന്ന
സേവനങ്ങള്‍ക്ക്
കാലവിളംബം
സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സബ്
രജിസ്ട്രാര്‍
ഓഫീസുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
ക്രിയാത്മകമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സബ്
രജിസ്ട്രാര്‍ ഓഫീസുകളെ
തമ്മില്‍
ബന്ധിപ്പിക്കുന്ന
നെറ്റ് വര്‍ക്ക്
സമ്പ്രദായം
നടപ്പിലായിട്ടുണ്ടോ;വിശദമാക്കാമോ?
കുടിക്കട
സര്‍ട്ടിഫിക്കറ്റ്
T 4809.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടിക്കട
സര്‍ട്ടിഫിക്കറ്റ് ഒറ്റ
ദിവസം കൊണ്ട് നല്‍കുക
എന്ന പദ്ധതി
പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന്
വിശദീകരിക്കുമോ;
(ബി)
രജിസ്ട്രേഷന്
വകുപ്പിനെ
ആധുനികവല്‍ക്കരിക്കും
എന്ന ഈ വർഷത്തെ
നയപ്രഖ്യാപനത്തിലെ
പ്രസ്താവനപ്രകാരം
നാളിതുവരെ ഇതിനായി
എന്തെല്ലാം നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ?
പഴയ
റെയില്‍പ്പാളങ്ങളും
കോച്ചുകളും മാറ്റുന്നതിന്
നടപടി
4810.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
റെയില്‍ പാളങ്ങളില്‍
ഇടക്കിടെ ഉണ്ടാകുന്ന
വിളളലുകള്‍
കണക്കിലെടുത്ത് പഴയ
റെയില്‍പ്പാളങ്ങള്‍
മാറ്റി പുതിയവ
സ്ഥാപിക്കുന്നതിനും
ട്രെയിനുകളിലെ പഴയ
കോച്ചുകള്‍ മാറ്റി
പുതിയവ
സ്ഥാപിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുന്നതിന്,
സര്‍ക്കാര്‍ കേന്ദ്ര
റെയില്‍വേ
മന്ത്രാലയത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;വിശദാംശം
നല്‍കുമോ?
റെയില്‍വേ
വികസനം
4811.
ശ്രീ.ഇ.പി.ജയരാജന്
,,
പി.കെ. ശശി
,,
യു. ആര്. പ്രദീപ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയില്‍വേ
വികസനത്തിനായി
ഇന്ത്യന്‍
റെയില്‍വേയുമായി
സഹകരിക്കുന്നതിനും
ഇതിനായി ഒരു സ്പെഷ്യല്‍
പര്‍പ്പസ് വെഹിക്കിള്‍
രൂപീകരിക്കുന്നതിനുമായി
എം.ഒ.യു.
ഒപ്പുവച്ചതിന്റെ
അടിസ്ഥാനത്തില്‍
കേന്ദ്ര സര്‍ക്കാരുമായി
സംയുക്ത കരാര്‍ ഒപ്പു
വച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുപ്രകാരം ഏതൊക്കെ
പദ്ധതികളാണ്
സംസ്ഥാനത്ത്
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
കേരളത്തിലെ
റെയില്‍വേ വികസനത്തിന്
ആവശ്യമായ ഭൂമി
ഏറ്റെടുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കാലപ്പഴക്കം
ചെന്ന റയിൽവേ കോച്ചുകള്‍
4812.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാലപ്പഴക്കം
ചെന്ന റയിൽവേ
കോച്ചുകള്‍
മൂലമുണ്ടാകുന്ന
അപകടങ്ങള്‍
ഒഴിവാക്കുവാന്‍ പുതിയ
കോച്ചുകള്‍
അനുവദിക്കുന്നകാര്യം
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
അതിനായി സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം?
കോട്ടിക്കുളം
റെയില്‍വേ ഓവര്ബ്രിഡ്ജിന്െറ
നിര്‍മ്മാണം
4813.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
കോട്ടിക്കുളം
റെയില്‍വേ
ഓവര്ബ്രിഡ്ജിന്െറ
നിര്‍മ്മാണത്തിന്
റോഡ്സ് &
ബ്രിഡ്ജസ്
കോര്പ്പറേഷന്
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
2006-07
ലെ റെയില്‍വേ
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുളള
പ്രസ്തുത റെയില്‍വേ
ഓവര്‍ബ്രിഡ്ജിന് ഇതുവരെ
ഡി.പി.ആര്.
തയ്യാറാക്കി
നല്‍കാത്തതിന്‍െറ കാരണം
വിശദമാക്കുമോ;
(സി)
പ്രസ്തുത
റെയില്‍വേ
ഓവര്‍ബ്രിഡ്ജിന്
സംസ്ഥാന സര്‍ക്കാര്‍
സ്ഥലം ഏറ്റെടുത്ത്
റെയില്‍വേക്ക്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
2016-17
വര്‍ഷത്തെ ബഡ്ജറ്റില്‍
പ്രസ്തുത റെയില്‍വേ
ഓവര്ബ്രിഡ്ജിന്െറ
നിര്‍മ്മാണത്തിനായി തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഇ)
ഇൗ
പ്രവൃത്തി കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?