ഇ-ലേലം
വഴി തടി വില്‍പ്പന
5705.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിനു കീഴിലുളള തടി
ഇ-ലേലം വഴി വില്‍പ്പന
നടത്തുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
വില്‍പ്പനയുടെ എത്ര
ശതമാനമാണ് പ്രസ്തുത
ഏജന്‍സിക്ക്
നല്‍കേണ്ടതെന്ന്
അറിയിക്കുമോ;
(ബി)
ഇത്തരം
വില്‍പ്പനയ്ക്കുള്ള
തടികള്‍ ശരിയായ
രീതിയില്‍
സൂക്ഷിക്കാത്തതുകാരണം
നശിക്കുന്ന സാഹചര്യം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഗുണനിലവാരം
കുറഞ്ഞ തടികള്‍
വിറ്റുപോകാത്ത
സ്ഥിതിവിശേഷം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
ഇത്തരത്തില്‍
നശിക്കുന്ന തടികള്‍
പ്രത്യേകം ലോട്ടുകളായി
തിരിച്ച് പുനര്‍ലേലം
ചെയ്യുന്നതിനും തടികള്‍
നശിക്കുന്ന സാഹചര്യം
ഒഴിവാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
വനം
വകുപ്പ് മുഖേന ഇക്കോ-ടൂറിസം
പദ്ധതി
T 5706.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം വകുപ്പ് മുഖേന
ഇക്കോ-ടൂറിസം
പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടോ വിശദാംശം
നല്‍കുമോ;
(ബി)
ഏറനാട്
മണ്ഡലത്തിലെ ആഡ്യന്‍പാറ
ടൂറിസം പദ്ധതിയെ
ബന്ധിപ്പിച്ച് ഏക്കോ
ടൂറിസം പദ്ധതി
നടപ്പിലാക്കണമെന്ന
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത
അപേക്ഷയിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
വന്യ
ജീവി സങ്കേതങ്ങളിലെ പ്രകൃതി
പഠന ക്യാമ്പുകള്‍
5707.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന് കീഴില്‍
ഏതെല്ലാം വന്യ ജീവി
സങ്കേതങ്ങളിലാണ്
പ്രകൃതി പഠന
ക്യാമ്പുകള്‍ക്ക്
സൗകര്യമുള്ളത്;
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഏതെല്ലാം
മാസങ്ങളിലാണ് പ്രകൃതി
പഠന ക്യാമ്പുകള്‍
സംഘടിപ്പിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇതിന്
വേണ്ടി കേന്ദ്ര ഫണ്ട്
ലഭിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പുതിയ
ഫോറസ്റ്റ് സ്റ്റേഷനുകള്‍
5708.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
പി.ടി. തോമസ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എവിടെയൊക്കെയാണ്
പുതിയ ഫോറസ്റ്റ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നത്
എന്നറിയിക്കാമോ ;
(ബി)
ഭരണതലത്തില്‍
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
ഇരിണാവ്
ക്ഷേത്ര നവീകരണത്തിന്
സൗജന്യമായി തടി
5709.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്രീ. ഇ. പി. ജയരാജന്
വ്യവസായ വകുപ്പ്
മന്ത്രിയായിരിക്കെ
ഇരിണാവ് ക്ഷേത്ര
നവീകരണത്തിന്
സൗജന്യമായി തടി
ലഭ്യമാക്കണമെന്ന്
അഭ്യര്‍ത്ഥിച്ചുകൊണ്ട്
കത്ത്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കത്തിന്മേല് എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(സി)
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
കീഴിലുള്ള
ക്ഷേത്രങ്ങള്‍ക്ക്
സൗജന്യമായോ സൗജന്യ
നിരക്കിലോ തടി
ലഭ്യമാക്കുന്നതിന് വനം
വകുപ്പില്‍
എന്തെങ്കിലും ഉത്തരവ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
കണ്ടല്‍
കാടുകള്‍
T 5710.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കടലാക്രമണത്തില്‍നിന്ന്
രക്ഷനേടുവാന്‍ കണ്ടല്‍
കാടുകള്‍
വച്ചുപിടിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത് എന്ന്
വിശദീകരിക്കാമോ?
തൃശൂര്‍
സര്‍ക്കിള്‍ ഫോറസ്റ്റ്
കണ്‍സര്‍വേറ്ററുടെ ഓഫീസ്
5711.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
സര്‍ക്കിള്‍ ഫോറസ്റ്റ്
കണ്‍സര്‍വേറ്ററുടെ
ഓഫീസിലും, വനം
ആസ്ഥാനത്തും കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ജോലി ചെയ്തതും 3
വര്‍ഷത്തിലധികമായി ഒരേ
തസ്തികയില്‍
തുടരുന്നതുമായ
ജീവനക്കാരുടെ
വിശദവിവരങ്ങള്‍, എത്ര
കാലമായി പ്രസ്തുത
തസ്തികയില്‍ തുടരുന്നു
എന്നതടക്കം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകള്‍
ഓരോന്നിന്റെയും
നിയമനാധികാരി ആരാണെന്ന്
വെളിപ്പെടുത്താമോ;
(സി)
ഒരേ തസ്തികയില്‍ 3
വര്‍ഷം ജോലി ചെയ്തവരെ
സ്ഥലം മാറ്റി നിയമനം
നല്‍കണം എന്ന ചട്ടം
നിലനില്‍ക്കെ
അനധികൃതമായി
തുടരാനനുവദിച്ച
നിയമനാധികാരികള്‍ക്കെതിരെ
ഉചിതമായ അച്ചടക്ക നടപടി
സ്വീകരിക്കുമോ?
സാമൂഹ്യ
വനവല്‍ക്കരണ പദ്ധതികള്‍
5712.
ശ്രീ.സി.കൃഷ്ണന്
,,
വി. കെ. സി. മമ്മത് കോയ
,,
കെ. ആന്‍സലന്‍
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനേതര
ഭൂമിയില്‍ 'എന്‍െറ
മരം', 'നമ്മുടെ മരം'
മുതലായ സാമൂഹ്യ
വനവല്‍ക്കരണ പദ്ധതികള്‍
നടപ്പിലാക്കാനുദ്ദേശിയ്ക്കുന്നുണ്ടോ;
(ബി)
വനസംരക്ഷണത്തിനും
വനപരിപാലനത്തിനും
ജനപങ്കാളിത്തം ഉറപ്പു
വരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സാമൂഹ്യ
വനവല്‍ക്കരണ
പദ്ധതിയിലൂടെ
നട്ടുപിടിപ്പിക്കുന്ന
മരങ്ങള്‍ അനുയോജ്യമായ
സ്ഥലങ്ങളില്‍ മാത്രം
വച്ചു
പിടിപ്പിയ്ക്കുന്നതിനും
പ്രസ്തുത മരങ്ങള്‍
തുടര്‍ന്നും
പരിപാലിയ്ക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാന്‍
സാധിയ്ക്കുമെന്ന്
വ്യക്തമാക്കാമോ?
വനദീപ്തി
പദ്ധതി
5713.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനദീപ്തി
പദ്ധതി പ്രകാരം കഴിഞ്ഞ
സാമ്പത്തികവര്‍ഷം
ഏതൊക്കെ ഡിവിഷനുകളില്‍
ഫലവൃക്ഷങ്ങള്‍ വച്ച്
പിടിക്കുവാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
തുക ഇതിനായി ചെലവഴിച്ചു
എന്ന്
വെളിപ്പെടുത്തുമോ?
വനങ്ങളെയും
വന്യജീവികളെയും സംരക്ഷിക്കല്‍
5714.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
പൈതൃകമായ വനങ്ങളെയും
വന്യജീവികളെയും
പരിസ്ഥിതിയെയും
സംരക്ഷിക്കുന്നതിനായി
എന്തൊക്കെ പുതിയ
നടപടികള്‍
സ്വീകരിക്കാന്‍
പോകുന്നുവെന്ന്
വിശദമാക്കുമോ;
(ബി)
വനത്തിലുളള
ഏതെങ്കിലും തരം
പക്ഷിമൃഗാദികളെ
ലൈസന്‍സോടുകൂടി
വീടുകളില്‍
വളര്‍ത്തുവാന്‍ അനുമതി
കൊടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
കൂപ്പുകളിലെ
നിയമവിരുദ്ധ തേക്ക്മുറിക്കൽ
5715.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വളര്‍ച്ച എത്തി
മുറിക്കാറായ എത്ര
സര്‍ക്കാര്‍ തേക്ക്
കൂപ്പുകള്‍ ഉണ്ടെന്നും
ഇത്
എവിടെയൊക്കെയാണെന്നും
എത്ര തേക്ക്മരങ്ങൾ
ഉണ്ടെന്നും
ജില്ലതിരിച്ച് സ്ഥലം
സഹിതം വിശദമാക്കുമോ;
(ബി)
പ്രസ്തുത
തേക്ക് കൂപ്പുകളിലെ
തേക്ക് മരം മുറിച്ച്
ഫോറസ്റ്റിന്റെ വിവിധ
ഡിപ്പോകളിലേയ്ക്ക്
അട്ടിയിടുന്ന ടെണ്ടര്‍
ജോലിയ്ക്ക് അഞ്ചു ലക്ഷം
രൂപയ്ക്ക് മുകളിലുള്ള
ടെണ്ടര്‍ നടപടികള്‍
ടെണ്ടര്‍ മുഖാന്തരിമേ
നടത്താന്‍ പാടുള്ളു
എന്ന നിയമം തെറ്റിച്ച്
റാന്നി, കോന്നി മുതലായ
ഡിവിഷനുകളുടെ കീഴില്‍
'കണ്‍വീനര്‍
സിസ്റ്റത്തില്‍'
ഇപ്പോള്‍ തേക്കുമുറി
നടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത് ഉദ്യോഗസ്ഥ
-കണ്‍വീനര്‍
അഴിമതിയ്ക്ക് വേണ്ടി
ആണെന്ന ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
അനധികൃതമായ ഇത്തരം
തേക്കുമുറി
അവസാനിപ്പിച്ച്
നിയമാനുസൃതമായി,
ഇ-ടെണ്ടര്‍
നടപടികളിലൂടെ
തേക്കുമുറി
നടപ്പാക്കുമോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
കണ്‍വീനര്‍
സിസ്റ്റത്തില്‍
തേക്കുമുറി നടപ്പാക്കിയ
ഉദ്യോഗസ്ഥര്‍ ആരൊക്കെ;
ഇവരുടെ പേരു വിവരം
വെളിപ്പെടുത്തുമോ;
ഇവര്‍ക്കെതിരെ കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇപ്രകാരമുള്ള
കണ്‍വീനര്‍
സിസ്റ്റത്തിലുളള
തേക്ക്മുറിക്കെതിരെ
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
വന്യജീവികള്‍
കൃഷി നശിപ്പിച്ചാലുള്ള
നഷ്ടപരിഹാരം
5716.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികള്‍
കൃഷി നശിപ്പിച്ചാല്‍
നഷ്ടപരിഹാരം നല്കുന്ന
പദ്ധതി നിലവിലുണ്ടോ;
(ബി)
എങ്കില്‍
കാസര്‍ഗോഡ് ജില്ലയില്‍
ഇത്തരത്തില്‍ എത്ര രൂപ
കൊടുത്ത്
തീര്‍ക്കാനുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ; ഇത്
എപ്പോള്‍ കൊടുക്കും
എന്ന് വ്യക്തമാക്കുമോ;
(സി)
വന്യജീവികള്‍
കൃഷി നശിപ്പിച്ചാല്‍
നാശനഷ്ടം
കണക്കാക്കുന്നത് ഏത്
മാനദണ്ഡപ്രകാരമാണെന്ന്
വിശദമാക്കാമോ?
കുട്ടികളില്‍
പ്രകൃതി സംരക്ഷണ അവബോധം
5717.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
സഹകരണത്തോടെ
കുട്ടികൾക്ക്
പ്രകൃതിസംരക്ഷണ അവബോധം
നല്കാന് എന്തെല്ലാം
പരിപാടികളാണ് വനം
വകുപ്പ് ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
എത്ര
കുട്ടികള്‍ക്ക് പ്രകൃതി
സംരക്ഷണ അവബോധം
നല്കാന്
ലക്ഷ്യമിട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഭരണതലത്തില്‍
ഇതിനായി എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിവരിക്കുമോ ?
വന്യമൃഗങ്ങളുടെ
ശല്യം
5718.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാറ്റൂര്‍,
മൂന്നാര്‍ ഫോറസ്റ്റ്
ഡിവിഷനുകളില്‍പ്പെട്ട
കോതമംഗലം താലൂക്കിലെ
കുട്ടമ്പുഴ പഞ്ചായത്ത്,
പിണ്ടിമന പഞ്ചായത്ത്
പ്രദേശങ്ങളില്‍
വന്യമൃഗങ്ങളുടെ ശല്യം
മൂലം വ്യാപകമായ
കൃഷിനാശവും മറ്റു
വസ്തുവകകള്‍ക്ക്
നാശനഷ്ടം
സംഭവിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാട്ടാനകളുടെ
നിരന്തരമായ ശല്യം മൂലം
പൂയംകുട്ടി,
കുട്ടമ്പുഴ,
ഞായപ്പള്ളി,
മാമലക്കണ്ടം ,
വടാട്ടുപാറ,
വേട്ടാമ്പാറ
പ്രദേശങ്ങളില്‍
കര്‍ഷകര്‍ ഏറെ
നാശനഷ്ടങ്ങള്‍ക്ക്
വിധേയമാകുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവരുടെ ജീവനും
സ്വത്തിനും സംരക്ഷണം
നല്കുന്നതിനു എന്തു
നടപടികളാണു
സ്വീകരിക്കുന്നത്;
വിശദമാക്കാമോ;
(സി)
കാര്‍ഷിക
മേഖലകളിലേക്കു കാട്ടു
മൃഗങ്ങളുടെ
കടന്നുകയറ്റം തടയുവാന്‍
ഫെൻസിങ്
ഉള്‍പ്പെടെയുള്ള
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കാമോ?
വനവല്‍ക്കരണത്തിനുള്ള
നടപടികള്‍
5719.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
മൊത്തം വന വിസ്തൃതി
എത്ര ഏക്കറാണ്; കഴിഞ്ഞ
5 വര്‍ഷങ്ങളില്‍
നമ്മുടെ വന
വിസ്തൃതിക്ക്
കുറവുണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രത്തോളം കുറവ്
ഉണ്ടായിട്ടുണ്ട്;
ഇതിന്റെ കാരണം എന്താണ്;
(ബി)
വനവല്‍ക്കരണത്തിനും
വനവിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിനും
സ്വീകരിച്ചിട്ടുളള
നടപടി എന്തൊക്കെ എന്ന്
വിശദമാക്കാമോ;
(സി)
ഓരോ
വര്‍ഷവും പരിസ്ഥിതി
ദിനാചരണത്തിന്റെ
ഭാഗമായും സാമൂഹിക
വനവല്ക്കരണത്തിന്റെ
ഭാഗമായും
നല്കപ്പെടുന്ന
ലക്ഷക്കണക്കിന്
വൃക്ഷതൈകള്‍, നടീലിന്
ശേഷവും
സംരക്ഷിക്കപ്പെടുന്നു
എന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുളളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ദിവസ
വേതനാടിസ്ഥാനത്തില്‍
നിയമിച്ചിട്ടുളള വൈല്‍ഡ് ലൈഫ്
വാച്ചര്‍മാര്‍
5720.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാറ്റൂര്‍,
മൂന്നാര്‍, ഇടുക്കി
ഡിവിഷനുകളില്‍ ദിവസ
വേതനാടിസ്ഥാനത്തില്‍
നിയമിച്ചിട്ടുളള
വാച്ചര്‍മാരെ
സ്ഥിരപ്പെടുത്തുവാന്‍
ഉദ്ദേശമുണ്ടോ;
(ബി)
ഇത്തരം
ഡിവിഷനുകളില്‍
നിയമിച്ചിട്ടുളള
ദിവസക്കൂലി
വാച്ചര്‍മാരുടെ വിവരം
ഫോറസ്റ്റ് റെയിഞ്ച്
തിരിച്ച് ലഭ്യമാക്കുമോ;
(സി)
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുളള
വേതനനിരക്കും അതോടൊപ്പം
ഹില്‍ ട്രാക്ട്
അലവന്‍സ്
ഉള്‍പ്പെടെയുളള
പ്രാദേശിക അലവന്‍സുകളും
ഇവര്‍ക്ക്
നല്കുന്നുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ?
തൃശൂരില്‍
അന്താരാഷ്ട്ര നിലവാരമുള്ള
സുവോളജിക്കല്‍ പാര്‍ക്ക്
5721.
ശ്രീ.വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂരില്‍
അന്താരാഷ്ട്ര
നിലവാരമുള്ള
സുവോളജിക്കല്‍
പാര്‍ക്ക്
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
എത്ര
ഏക്കര്‍ വനപ്രദേശമാണ്
പ്രസ്തുത പദ്ധതിക്ക്
ഉപയോഗിക്കുന്നത്;
വിശദാംശം നല്‍കുമോ?
വന്യജീവികളുടെ
ആക്രമണത്തിനുള്ള ധനസഹായം
5722.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്യജീവികളുടെ
ആക്രമണത്തില്‍
പരിക്കേല്‍ക്കുന്നവര്‍ക്കും
മരണം സംഭവിച്ചവരുടെ
ആശ്രിതർക്കും സഹായം
നല്കുന്ന പദ്ധതി
നിലവിലുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സഹായം കാലാനുസൃതമായി
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
വര്‍ദ്ധിപ്പിച്ച്
നല്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കുമോ;
(സി)
കടന്നല്
കുത്തേറ്റ്
മരണപ്പെടുന്നവരുടെ
ആശ്രിതർക്കും പ്രസ്തുത
പദ്ധതി പ്രകാരം തുക
നല്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഇല്ലെങ്കില്‍
ഇവർക്ക് കൂടി സഹായം
നല്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കാട്ടുപന്നികളെ
വെടിവെക്കുന്നതിനുള്ള ഉത്തരവ്
5723.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരുടെ
കൃഷി നശിപ്പിക്കുന്ന
കാട്ടുപന്നികളെ
വെടിവെക്കുന്നതിനുള്ള
ഉത്തരവ് നിലവിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവില്‍ അപാകതകള്‍
ഉളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
എങ്കില്‍
ആയത് പരിഹരിച്ച് പുതിയ
ഉത്തരവ്
പുറപ്പെടുവിക്കുന്ന
വിഷയം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തിരുവമ്പാടി മൃഗാശുപത്രിയില്‍
ജീവനക്കാരുടെ കുറവ്
5724.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-ല്‍
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം വെറ്റിനറി
പോളിക്ലീനിക്കിനായി
ഉയര്‍ത്തിയ തിരുവമ്പാടി
മൃഗാശുപത്രിയില്‍
ആവശ്യത്തിന്
ജീവനക്കാര്‍
ഇല്ലാത്തകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പദവി
ഉയര്‍ത്തപ്പെട്ടതിന്റെ
ഭാഗമായി ഏതെല്ലാം
തസ്തികകളാണ് പുതുതായി
സൃഷ്ടിച്ചതെന്നും ഈ
തസ്തികകളില്‍ നിയമനം
നടത്താത്തത്
എന്തുകൊണ്ടാണെന്നും
വ്യക്തമാക്കുമോ;;
(സി)
ഈ
തസ്തികകളില്‍
അടിയന്തരമായി നിയമനം
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പശു,
ആട്, കോഴി, താറാവ്
എന്നിവയ്ക്ക് ഇന്‍ഷ്വറന്‍സ്
5725.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
തോമസ് ചാണ്ടി
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പശു,
ആട്, കോഴി, താറാവ്
എന്നിവയ്ക്കായി സംസ്ഥാന
സര്‍ക്കാര്‍ സഹായത്തോടെ
എന്തെങ്കിലും
ഇന്‍ഷ്വറന്‍സ്
പദ്ധതികള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ആപ്കോസ്
സഹകരണ സംഘങ്ങളില്‍
മെമ്പര്‍ഷിപ്പ്
ഇല്ലാത്തവരും എന്നാല്‍
വര്‍ഷങ്ങളായി
ക്ഷീരമേഖലയില്‍
പ്രവര്‍ത്തിക്കുന്നവരുമായ
കര്‍ഷകരെ സംഭരണ, വിതരണ
ശൃംഖലയുടെ
ഭാഗമാക്കിമാറ്റാന്‍
സര്‍ക്കാര്‍
ചെയ്യാനുദ്ദേശിക്കുന്നത്
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
നാടന്‍
ജനുസ്സുകളുടെ
പ്രജനനത്തിനും
പ്രചരണത്തിനും
സംരക്ഷണത്തിനും
എന്തൊക്കെ പദ്ധതികളാണ്
നിലവിലുള്ളത്; ഇതിനായി
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ ഏതെങ്കിലും
നിലവിലുണ്ടോ;
(ഡി)
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
നടപ്പിലാക്കുന്നതിലേയ്ക്കായി
ഏതെങ്കിലും പദ്ധതികള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
കോഴി
വളര്‍ത്തലിന് കെപ്കോ
മുഖേനയുളള പ്രോത്സാഹനം
5726.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴി
വളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിന്
കെപ്കോ മുഖേന
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ;
(ബി)
വീടുകളില്‍
മുട്ടക്കോഴി
വളര്‍ത്തുന്നതിന്
കൂടുകളും മറ്റും
സബ്സിഡിയോടെ കെപ്കോ
മുഖേന നല്കി
വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശം അറിയിക്കുമോ ?
പോളി
ക്ലിനിക്കുകള്‍
5727.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-2016
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയിരുന്നതും
തെരഞ്ഞെടുപ്പ്
പെരുമാറ്റച്ചട്ടം
വന്നതിനാല്‍ നടക്കാതെ
പോയതുമായ വെറ്ററിനറി
പോളി ക്ലിനിക്കുകള്‍
അനുവദിക്കുന്നതു
സംബന്ധിച്ച്
സര്‍ക്കാര്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
കോട്ടയം
ജില്ലയില്‍
കടുത്തുരുത്തി നിയോജക
മണ്ഡലത്തില്‍ അനുവദിച്ച
വെറ്ററിനറി
പോളിക്ലിനിക്കിന്
ആവശ്യമായ എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പോളിക്ലിനിക്കിന്
ആവശ്യമായ തസ്തികകൾ
പുനര്‍വിന്യാസത്തിലൂടെ
നടപ്പില്‍ വരുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
മുട്ടക്കോഴി
വളര്‍ത്തുന്നതിന് പ്രോത്സാഹനം
5728.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗര പ്രദേശങ്ങളിലെ
വീടുകളില്‍ മുട്ടക്കോഴി
വളര്‍ത്തുന്നത്
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
നഗരങ്ങളിലെ
വീടുകളില്‍
വളര്‍ത്തുന്ന
പക്ഷികള്‍ക്കും
മൃഗങ്ങള്‍ക്കും യഥാസമയം
രോഗ പ്രതിരോധ
കുത്തിവയ്പ്പുകള്‍
നല്‍കുന്നതിന് മൊബൈല്‍
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
കറവയന്ത്രം വാങ്ങിക്കുവാന്‍
ധനസഹായം
5729.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പശുക്കളുളള
കര്‍ഷകര്‍ക്ക്
കറവയന്ത്രം
വാങ്ങിക്കുവാന്‍
ധനസഹായം നല്‍കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എത്ര
രൂപയുടെ ധനസഹായമാണ്
ഇപ്രകാരം കര്‍ഷകര്‍ക്ക്
നല്‍കുന്നത്;
വിവരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
ക്ഷീര
സഹകരണ സംഘങ്ങള്‍
5730.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ക്ഷീര സഹകരണ
സംഘങ്ങളുണ്ട്; ഇവയുടെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഈ
സംഘങ്ങളില്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുള്ള
ആകെ ക്ഷീര കര്‍ഷകരുടെ
എണ്ണം വ്യക്തമാക്കാമോ;
(സി)
പ്രതിദിനം
ഇവര്‍ മില്‍മയ്ക്ക്
ലഭ്യമാക്കുന്നത് എത്ര
ലിറ്റര്‍ പാൽ ആണ്;
സബ്സിഡി
നിരക്കിലുള്ള കാലിത്തീറ്റ
5731.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര
വികസന വകുപ്പിന്
കീഴില്‍
ക്ഷീരകര്‍ഷകരുടെ
കിടാരികള്‍ക്ക് സബ്സിഡി
നിരക്കില്‍ നല്‍കിവരുന്ന
കാലിത്തീറ്റ
വിതരണത്തില്‍
എന്തെങ്കിലും
തടസ്സമുണ്ടായിട്ടുണ്ടെങ്കില്
കാരണം വിശദമാക്കുമോ;
(ബി)
സബ്സിഡി
നിരക്കിലുള്ള
കാലിത്തീറ്റ വിതരണം
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പാല്‍സംഭരണ-സംസ്ക്കരണ-വിതരണ
രംഗം
5732.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര പാല് സംഭരണ സഹകരണ
സംഘങ്ങളും പാല് വിപണന
ഫെഡറേഷനുകളും
മില്‍മയുടെ കീഴില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
മില്‍മയില്‍
ഷെയര്‍ ഉള്ള പ്രാഥമിക
സംഘങ്ങളില്‍ മൊത്തം
എത്ര അംഗങ്ങളുണ്ട്;
ഇത്തരം സംഘങ്ങള്‍വഴി
എത്ര കര്‍ഷകര്‍ ഓരോ
ദിവസവും പാല്
എത്തിയ്ക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സ്വകാര്യ
മേഖലയില്‍ പാല്
സംഭരണ-സംസ്ക്കരണ-വിതരണ
രംഗത്ത് എത്ര
സംരംഭങ്ങളും ഉല്പാദക
കമ്പനികളും
പ്രവര്‍ത്തിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
മില്‍മയില്‍
അംഗങ്ങളല്ലാത്ത
കര്‍ഷകരില്‍ നിന്നും
ശരാശരി എത്ര ലിറ്റര്‍
പാല് ഒരു ദിവസം
സംഭരിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
കേരളത്തിന്
പുറത്ത് നിന്ന്
കൊണ്ടുവരുുന്ന
പാല്‍പ്പൊടി ഉപയോഗിച്ച്
എത്ര ലിറ്റര്‍ പാല്
ഒരു ദിവസം
ഉല്പാദിപ്പിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
ക്ഷീരകര്‍ഷകരെ
പ്രോത്സാഹിപ്പിക്കുന്നതിനും
സംരക്ഷിക്കുന്നതിനും
പദ്ധതികള്‍
5733.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീരകര്‍ഷകര്‍
നേരിടുന്ന
പ്രതിസന്ധികള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്ഷീരകര്‍ഷകരെ
പ്രോത്സാഹിപ്പിക്കുന്നതിനും
സംരക്ഷിക്കുന്നതിനും
എന്തെല്ലാം പദ്ധതികള്‍
സര്‍ക്കാര്‍ നടത്തി
വരുന്നു എന്ന്
അറിയിക്കുമോ;
(സി)
ഭാവിയില്‍
എന്തെല്ലാം പദ്ധതികള്‍
ക്ഷീരമേഖലയില്‍
നടപ്പിലാക്കാന്‍
ആലോചിക്കുന്നു എന്ന്
അറിയിക്കുമോ?
ക്ഷീരോല്പ്പാദക
സഹകരണ സംഘങ്ങള്‍
5734.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ക്ഷീരോല്പ്പാദക സഹകരണ
സംഘങ്ങളുടെ എണ്ണം ജില്ല
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സംഘങ്ങള്‍ക്ക്
ആട്ടോമാറ്റിക്
മില്‍ക്ക് കളക്ഷന്‍
യൂണിറ്റുകള്‍
നല്‍കുന്നതിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ക്ഷീരകര്‍ഷകര്‍ക്ക്
മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍
5735.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍മ,
പാലിനുവേണ്ടി ഇപ്പോള്‍
അന്യസംസ്ഥാനങ്ങളെ
ആശ്രയിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
കേരളത്തിലെ
ക്ഷീരകര്‍ഷകര്‍ക്ക്
ലഭിക്കുന്ന പാല്‍വില
അവരുടെ ഉത്പാദന
ചെലവിനനുസരിച്ച്
പര്യാപ്തമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
പാലിന് മെച്ചപ്പെട്ട
വിലയും കര്ഷകന്
മെച്ചപ്പെട്ട
ആനുകൂല്യങ്ങളും നല്കി
ക്ഷീരോത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദീകരിക്കുമോ?
ക്ഷീരകര്‍ഷകക്ഷേമനിധി
ബോര്‍ഡ്
5736.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരകര്‍ഷകര്‍ക്കായുള്ള
ക്ഷേമനിധി ബോര്‍ഡിന്റെ
പുന:സംഘടന ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്ഷീരകര്‍ഷകര്‍ക്കായുള്ള
പെന്ഷന്
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
ലഭ്യമാകുന്നതിന്
കാലതാമസമുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ക്ഷീരകര്‍ഷകര്‍ക്കുള്ള
കടാശ്വാസ നടപടികള്‍
5737.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീര കര്‍ഷകര്‍ക്കായി
ക്ഷീര വികസനവകുപ്പ്
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കടക്കെണിയിലായ
ക്ഷീരകര്‍ഷകര്‍ക്കായി
ആശ്വാസ നടപടികള്‍
സ്വീകരിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ ;
(സി)
എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പദ്ധതി
എന്നു തുടങ്ങാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
മൃഗശാലയിലെ
മൃഗങ്ങള്‍ക്ക് ജീവഹാനി
5738.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ആറ് മാസത്തിനിടയ്ക്ക്
തൃശൂര്‍, തിരുവനന്തപുരം
മൃഗശാലകളിൽ എത്ര
മൃഗങ്ങള്‍ക്ക് ജീവഹാനി
സംഭവിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മൃഗങ്ങള്‍ ഏതൊക്കെ
വിഭാഗത്തില്‍പ്പെട്ടവയാണെന്നും
ഇവയുടെ പ്രായം
എത്രയാണെന്നും
വ്യക്തമാക്കുമോ;
(സി)
പോഷകാഹാരക്കുറവടക്കം
പരിപാലനത്തിലുള്ള
പോരായ്മകളും
സുരക്ഷിതത്വത്തിലെ
കുറവും പലപ്പോഴും
ഇവയുടെ മരണത്തിന്
കാരണമാകാറുണ്ടോ;
വിശദാംശംങ്ങള്‍
നല്‍കുമോ;
(ഡി)
എങ്കില്‍
മൃഗങ്ങളുടെ സംരക്ഷണവും
പരിപാലനവും
കുറ്റമറ്റതാക്കാന്‍
എന്തൊക്കെ നടപടികള്‍
കൈകൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
മൃഗശാലകള്‍
ആകര്‍ഷണീയമാക്കുന്നതിന്
കര്‍മ്മ പദ്ധതികള്‍
5739.
ശ്രീ.പി.ടി.
തോമസ്
,,
സണ്ണി ജോസഫ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മൃഗശാലകള്‍
ആകര്‍ഷണീയമാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
മൃഗശാലകളില്‍
സന്ദര്‍ശകര്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കാനുദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
മൃശാലകള്
ആകര്‍ഷണീയമാക്കുന്നതിന്
ഏതെല്ലാം തരം പുതിയ
മൃഗങ്ങളെയാണ്
എത്തിക്കാനുദ്ദേശിക്കുന്നത്എന്ന്
വെളിപ്പെടുത്തുമോ?
തിരുവനന്തപുരം
മൃഗശാലയുടെ നവീകരണം
5740.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തിരുവനന്തപുരം
മൃഗശാലയുടെ
നവീകരണത്തിന്
എന്താെക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
മൃഗശാലയില്‍
ഇല്ലാത്ത മൃഗങ്ങളെ
ലഭ്യമാക്കാനുള്ള
നടപടികള്‍
പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കുമോ?