സ്കില്‍ കാമ്പസ്
5790.
ശ്രീ.ഹൈബി
ഈഡന്
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന്റെ കീഴില്‍
സ്കില്‍ കാമ്പസ്
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
സ്കില്‍
ക്യാമ്പസ്സുകളില്‍
നടക്കുന്നത്;വിവരിക്കുമോ;
(സി)
ഏതൊക്കെ
തൊഴില്‍ മേഖലകളാണ്
ഇതിന്റെ
പ്രവര്‍ത്തനത്തിനുവേണ്ടി
തെരഞ്ഞെടുത്തിട്ടുളളത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
മിന്നല്‍
പണിമുടക്ക് നേരിടുന്നതിന്
ജില്ലാ സമിതികള്‍
5791.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളികളുടെ
മിന്നല്‍ പണിമുടക്കുകളെ
നേരിടുന്നതിന് ജില്ലാ
സമിതികള്‍
രൂപീകരിച്ചിട്ടുണ്ടോ,
വിശദമാക്കുമോ;
(ബി)
ജില്ലാ
സമിതികളുടെ ഘടന
എപ്രകാരമാണ്
;വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
മിന്നല്‍
പണിമുടക്ക്
നേരിടുന്നതിനും
അവയ്ക്ക് പരിഹാരം
കാണുന്നതിനും
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
സമിതികള്‍ നടത്തുന്നത്;
വിവരിക്കുമോ?
ഇ.എസ്.ഐ.
ആശുപത്രികളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
5792.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇ.എസ്.ഐ.
ഡിസ്പെന്‍സറികളുടെയും
ആശുപത്രികളുടെയും
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
ഇതര സംസ്ഥാന
തൊഴിലാളികളുടെ രജിസ്ട്രേഷന്
5793.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
സംസ്ഥാനങ്ങളില്‍ നിന്ന്
കേരളത്തിലേക്ക് വരുന്ന
ഇതര സംസ്ഥാന
തൊഴിലാളികളുടെ
രജിസ്ട്രേഷന്
ശാസ്ത്രീയമായി
സംഘടിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു;
(ബി)
അവരുടെ
ജോലി സ്ഥലങ്ങളില്‍
ലഭിക്കുന്ന അടിസ്ഥാന
സൗകര്യങ്ങള്‍
തൃപ്തികരമാണെന്ന്
ഉറപ്പ് വരുത്തുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്;
(സി)
കുടുംബം
ഒന്നിച്ച് വരുന്ന ഇതര
സംസ്ഥാന തൊഴിലാളികളുടെ
എണ്ണം കൂടുന്നു എന്ന
വാര്‍ത്തകള്‍
വസ്തുതാപരമാണോ;
(ഡി)
ആണെങ്കില്‍
അവരുടെ ജീവിത നിലവാരം
ഉയര്‍ത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
എടുത്തിട്ടുള്ളത്?
ജോബ്
ഫെയര്‍
5794.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന്റെ
നേതൃത്വത്തില്‍ ജോബ്
ഫെയര്‍
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കുമോ;
(ബി)
എങ്കില്‍ ആരെല്ലാമാണ്
ഇതില്‍
പങ്കാളികളാകുന്നത്
;വിവരിക്കുമോ;
(സി)
എത്ര
പേര്‍ക്കാണ് ഇതുമുലം
തൊഴില്‍ ലഭ്യമാക്കാന്‍
ലക്ഷ്യമിട്ടിട്ടുളളതെന്നു
വ്യക്തമാക്കുമോ?
കേരള
സംസ്ഥാന കര്‍ഷക തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിലെ
ആനുകൂല്യങ്ങള്‍
T 5795.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന കര്‍ഷക
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിലെ
അംഗങ്ങള്‍ക്ക്
ലഭിക്കുന്ന വിവിധ
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശം നല്‍കാമോ;
(ബി)
വിവാഹ
ധനസഹായമായി എത്ര
രൂപയാണ് നല്‍കുന്നത്;
അര്‍ഹത മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ;
(സി)
വിവിധ
ആനുകൂല്യങ്ങളായി
നല്‍കിവരുന്ന ധനസഹായം
കാലോചിതമായി ഉയര്‍ത്തി
നല്‍കുന്നത്
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ജോബ്
ഫെയറുകള്‍
5796.
ശ്രീ.ഹൈബി
ഈഡന്
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
മേഖലയിലെ തൊഴില്‍
ദാതാക്കളെ
പങ്കെടുപ്പിച്ചുകൊണ്ട്
ജോബ് ഫെയറുകള്‍
സംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
എവിടെയെല്ലാമാണ്
ഇത്തരം ജോബ് ഫെയറുകള്‍
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ജോബ്
ഫെയറുകള്‍ മുഖേന
സ്വകാര്യ മേഖലയില്‍
എത്ര പേര്‍ക്ക് തൊഴില്‍
ലഭ്യമാക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ?
കേരള
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ലേബര്‍ ആന്റ് എംപ്ലോയ്മെന്റ്
5797.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ലേബര്‍ ആന്റ്
എംപ്ലോയ്മെന്റ് കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
തൊഴില്‍ മേഖലാ വികസനം,
സംരക്ഷണം എന്നിവ
ലക്ഷ്യമാക്കി
സംസ്ഥാനത്തെ
തൊഴിലാളികള്‍ക്കു
വേണ്ടി ഓരോവര്‍ഷവും
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
ഇതിനായി ഓരോവര്‍ഷവും
ലഭിച്ച സര്‍ക്കാര്‍
ധനസഹായം എത്രയാണെന്നും
എത്ര തുക ചെലവാക്കി
എന്നും വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങളില്‍
എന്തുമാറ്റമാണ് ഈ
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത് എന്നു
വ്യക്തമാക്കുമോ;
(സി)
കിലെ
കഴിഞ്ഞ സര്‍ക്കാര്‍
കാലയളവില്‍
പുറപ്പെടുവിച്ച
പ്രസിദ്ധീകരണങ്ങള്‍
ഏതെല്ലാമെന്നും
ഓരോവര്‍ഷവും ഓരോ
പ്രസിദ്ധീകരണങ്ങള്‍ക്കുമായി
ചെലവാക്കിയ തുക
എത്രയെന്നും എത്ര തുക
പരസ്യ ഇനത്തില്‍ ഓരോ
പ്രസിദ്ധീകരണത്തിനും
ലഭിച്ചു എന്നും
സര്‍ക്കാര്‍ തുക എത്ര
ഓരോ
പ്രസിദ്ധീകരണങ്ങള്‍ക്കുമായി
ചെലവഴിച്ചു
എന്നുള്ളവയുടെ ഇനം
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ?
ആര്.എസ്.ബി.വൈ.
ഇന്‍ഷുറന്‍സ് പദ്ധതി
T 5798.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്.എസ്.ബി.വൈ.
ഇന്‍ഷുറന്‍സ്
എടുത്തിട്ടുള്ളവര്‍ക്ക്
പുതുക്കി നല്‍കുകയാണ്
ചെയ്തു വരുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പുതുതായി ആളുകളെ
ചേര്‍ക്കുന്ന
നടപടിക്രമങ്ങള്‍ എന്നു
മുതല്‍ ആരംഭിക്കും; ഇത്
സംബന്ധിച്ച് സ്വീകരിച്ച
പുതിയ നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ബി.പി.എല്‍.
വിഭാഗത്തില്‍പ്പെട്ട
രോഗബാധിതരായവര്‍ക്ക്
പുതിയ മെഡിക്കല്‍
ഇന്‍ഷുറന്‍സ്
പദ്ധതികളില്‍ ചേരാന്‍
നിലവില്‍ സാധിക്കുമോ;
വിശദമാക്കുമോ?
ബാലവേല
(നിരോധനവും
നിയന്ത്രണവും)നിയമം
നടപ്പാക്കാന്‍ നടപടി
5799.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബാലവേല (നിരോധനവും
നിയന്ത്രണവും) നിയമം
നിലവിലുണ്ടെങ്കിലും
ഹോട്ടലുകള്‍,
ടെക്സ്റ്റൈല്‍സുകള്‍,
മത്സ്യമേഖല മറ്റു
നിര്‍മ്മാണ മേഖലകള്‍
എന്നിവിടങ്ങളില്‍
ബാലവേല ഇന്നും
നിലനില്ക്കുന്നു
എന്നത്
തൊഴില്‍വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിശോധിക്കുമോ;
(ബി)
ബാലവേലക്കായി
മറ്റു സംസ്ഥാനങ്ങളില്‍
നിന്നുമുള്ള
'കുട്ടിക്കടത്ത്
'കഴിഞ്ഞ സര്‍ക്കാര്‍
കണ്ടെത്തി അവയില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ; ഇപ്പോഴും
ഇതു തുടരുന്നത്
തടയുവാന്‍ എന്തു നടപടി
സ്വീകരിക്കും എന്നു
വ്യക്തമാക്കുമോ;
(സി)
ഇക്കഴിഞ്ഞ
ഒക്ടോബര്‍ 20ന് സംസ്ഥാന
അതിര്‍ത്തിയിലെ ഒരു
റയില്‍വേ സ്റ്റേഷനില്‍
ഒഡീഷ്യയില്‍ നിന്നും
140ല്‍ കൂടുതല്‍
കുട്ടികളെ
(പെണ്‍കുട്ടികള്‍
ഉള്‍പ്പെടെ)
കടത്തിക്കൊണ്ടു വന്നത്
പിടികൂടിയത് തൊഴില്‍
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;
ഇതില്‍
കുറ്റക്കാര്‍ക്കെതിരെ
വകുപ്പ് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
(ഡി)
സംസ്ഥാനത്താകമാനം
അതിര്‍ത്തി
പ്രദേശങ്ങളിലൂടെ
നടത്തുന്ന
കുട്ടിക്കടത്തു
തടയുവാനും,
സംസ്ഥാനത്തിനകത്തു
നടക്കുന്ന ബാലവേല
ഉന്മൂലനം ചെയ്യുവാനും
തൊഴില്‍ വകുപ്പ് മറ്റു
വകുപ്പുകളുമായി
ചേര്‍ന്ന് എന്തു
നടപടികള്‍
സ്വീകരിക്കും; വിശദാംശം
ലഭ്യമാക്കുമോ?
മിനിമം
വേതനം ഉറപ്പാക്കുന്നതിന്
നടപടി
5800.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിനിമം വേതന
ഷെഡ്യൂളില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
തൊഴില്‍ മേഖലകള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
മിനിമം
വേതനം
ഉറപ്പാക്കുന്നതിന് ഈ
സര്‍ക്കാര്‍ കൈകൊണ്ട
ക്രിയാത്മക നടപടികളും
അതിന്റെ ഗുണഫലങ്ങളും
വിശദമാക്കാമോ?
കൊരട്ടി
ഇ.എസ്.ഐ. ആശുപത്രി
5801.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
കൊരട്ടി ഇ.എസ്.ഐ.
ആശുപത്രിയ്ക്ക് പുതിയ
കെട്ടിടത്തിനായുള്ള
നിര്‍മ്മാണ ഉദ്ഘാടനം
നടത്തി രണ്ട്
വര്‍ഷങ്ങള്‍
പിന്നിട്ടിട്ടും
നിര്‍മ്മാണം
ആരംഭിയ്ക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൊരട്ടി
ഇ.എസ്.ഐ. ആശുപത്രി
കെട്ടിടനിര്‍മ്മാണം
ആരംഭിയ്ക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
തടസ്സങ്ങള്‍ നീക്കി
നിര്‍മ്മാണം ഉടന്‍
ആരംഭിയ്ക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
അസംഘടിത
മേഖലയിലെ തൊഴിലാളികള്‍ക്ക്
ന്യായ വേതനം
5802.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ദാസന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴിലാളികളില്‍ ബഹു
ഭൂരിപക്ഷം വരുന്ന
പീടിക-ചെറുകിട വാണിജ്യ
സ്ഥാപനങ്ങളിലെ
തൊഴിലാളികള്‍,
സെക്യൂരിറ്റി
ജീവനക്കാര്‍, ഗാര്‍ഹിക
തൊഴിലാളികള്‍ തുടങ്ങിയ
അസംഘടിത മേഖലയിലെ
തൊഴിലാളികള്‍ക്ക്
ന്യായ വേതനം
ഉറപ്പാക്കാന്‍ എന്തു
സംവിധാനമാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അസംഘടിത
മേഖലയിലെ
തൊഴിലാളികള്‍ക്കായി
ക്ഷേമനിധി
ഏര്‍പ്പെടുത്തുവാന്‍
സാധിക്കുമോ എന്ന കാര്യം
പരിശോധിക്കുമോ;
(സി)
ദിവസകൂലിക്കാര്ക്കും
സ്വയംതൊഴിലില്‍
ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും
ഉള്‍പ്പെടെയുള്ളവര്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
സാമൂഹിക സുരക്ഷ പദ്ധതി
നടപ്പിലാക്കാന്‍
സാധിക്കുമോ ?
കെട്ടിട
നിര്‍മ്മാണ ക്ഷേമനിധി
ബോര്‍ഡ് നടത്തിയ പെന്ഷന്
വിതരണം
5803.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണ ക്ഷേമനിധി
ബോര്‍ഡ് നടത്തിയ
പെന്ഷന് വിതരണത്തില്‍
ഇരട്ടിപ്പ്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ജില്ല
തിരിച്ചുളള
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
തുകയില്‍ എത്ര രൂപ
തിരിച്ചു പിടിക്കാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കാമോ ;
ഇതിന്റെ ജില്ല
തിരിച്ചുളള
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഇങ്ങനെ
പെന്ഷന് തുക അധികമായി
നല്കിയ വകയില്‍
ബോര്‍ഡിന് എത്ര
രൂപയുടെ നഷ്ടം
ഉണ്ടായെന്ന്
വിശദമാക്കാമോ;
(ഡി)
ഇത്തരം
പെന്ഷന് വിതരണത്താല്‍
ബോര്‍ഡിന് നഷ്ടം
സംഭവിച്ചതിന്
ഉത്തരവാദികള്‍
ആരാണെന്നും ,
അവര്‍ക്കെതിരെ എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്നും
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
വിഷയം സംബന്ധിച്ച്
കൂടുതല്‍ അന്വേഷണം
നടത്താന്‍ സര്‍ക്കാര്‍
തലത്തില്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
തൊഴില്‍
മേഖലയുമായി ബന്ധപ്പെട്ടവരുടെ
പ്രശ്നങ്ങള്‍
5804.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നശേഷം
തൊഴില്‍ മേഖലയില്‍
കാര്യശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
തൊഴില്‍ മേഖലയുമായി
ബന്ധപ്പെട്ടവരുടെ
പ്രശ്നങ്ങള്‍
പരിശോധിച്ച് പരിഹാരം
കണ്ടെത്തുവാനും
മാന്യമായ വേതനവും വേതന
വ്യവസ്ഥകളും
തൊഴിലുറപ്പും
സംരക്ഷിച്ച്
തൊഴിലാളികളെ
മുഖ്യധാരയില്‍
കൊണ്ടുവരുന്നതിനുമായി
തൊഴില്‍ വകുപ്പും കേരള
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ലേബര്‍ ആന്റ്
എംപ്ലോയ്മെന്റും
സ്വീകരിച്ചതും
സ്വീകരിക്കാനുദ്ദേശിക്കുന്നതുമായ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ക്ക്
തൊഴിലാളി സംഘടനകള്‍
നടത്തുന്ന മുഖ്യമായ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം; ഇതിന്
സംഘടനകള്‍ക്ക്
സര്‍ക്കാരും വിവിധ
സര്‍ക്കാര്‍
ഏജന്‍സികളും നല്കുന്ന
നിര്‍ദ്ദേശങ്ങളും
സഹായങ്ങളും
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
തൊഴില്‍
മേഖലയില്‍ ഇന്ന്
തൊഴിലാളികള്‍
അനുഭവിച്ചുവരുന്ന
പ്രധാന പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മേഖല തിരിച്ച് വിശദാംശം
വ്യക്തമാക്കുമോ; ഇവ
പരിഹരിക്കാന്‍ എന്തു
നടപടികള്‍ സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ?
സ്വകാര്യ
മെഡിക്കല്‍ സ്റ്റോറുകളിലെ
ഫാര്‍മസിസ്റ്റുകളുടെ മിനിമം
വേതനം
T 5805.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
മെഡിക്കല്‍
സ്റ്റോറുകളിലെ
ഫാര്‍മസിസ്റ്റുകളുടെ
മിനിമം വേതനം
പുതുക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
(ബി)
മിനിമം
വേജസ് അഡ്വെെസറി
ബോര്‍ഡ് നിലവിലുണ്ടോ;
ഇത്
പുനഃസംഘടിപ്പിക്കുന്നത്
പരിഗണനയിലുണ്ടോ;
നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
മേഖലയില്‍ ജോലി
ചെയ്യുന്നവര്‍
എത്രയുണ്ടെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
ആശുപത്രികളിലെ നഴ്സിംഗ്
ജീവനക്കാര്‍ക്ക് മിനിമം വേതനം
5806.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളിലെ നഴ്സിംഗ്
ജീവനക്കാര്‍ക്ക് മിനിമം
വേതനം
നിശ്ചയിച്ചുകൊണ്ടുളള
സര്‍ക്കാര്‍ ഉത്തരവ്
ഉണ്ടോ;
(ബി)
സ്വകാര്യ
ആശുപത്രികളിലെ നഴ്സിംഗ്
ജീവനക്കാര്‍ക്ക് മിനിമം
വേതനം നല്‍കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ജീവനക്കാര്‍ക്ക് മിനിമം
വേതനം
ഉറപ്പാക്കുന്നതിനായി
വേതനം ബാങ്ക് മുഖേന
നല്കാന് നടപടികള്‍
സ്വീകരിക്കുമോ?
സ്വകാര്യ
ആശുപത്രികളിലെ നഴ്സുമാരുടെ
ശമ്പളം
T 5807.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാരുടെ ശമ്പളം
ഉയര്‍ത്തുന്നത്
സംബന്ധിച്ച
സുപ്രീംകോടതി
വിധിയിന്മേല് എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(ബി)
സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാരുടെ കുറഞ്ഞ
ശമ്പളം പ്രതിമാസം 20000
രൂപയായി
വര്‍ദ്ധിപ്പിക്കണമെന്ന്
കേന്ദ്ര നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് അടിയന്തര
നടപടി കൈക്കൊള്ളുമോ?
സ്വകാര്യ
ആശുപത്രികളിലെ ജീവനക്കാരുടെ
ജോലി സമയം
5808.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ ആശുപത്രികളിലെ
ജീവനക്കാര്‍ 12
മണിക്കൂറിലധികം ജോലി
ചെയ്യേണ്ടി വരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സ്ഥാപനങ്ങളിലെ
ജീവനക്കാരുടെ ഡ്യൂട്ടി
സമയം ക്രമീകരിച്ച്
നല്‍കുന്നതിനും മതിയായ
അവധികള്‍
ലഭിക്കുന്നുവെന്ന്
ഉറപ്പാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
നിലവില്‍
ഇതു സംബന്ധിച്ച്
എന്തെങ്കിലും
ഉത്തരവുകള്‍
നിലവിലുണ്ടോ; എങ്കില്‍
ഇതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
വിദഗ്ദ്ധ
തൊഴിലാളികളുടെ പ്രതിവര്‍ഷ
ആവശ്യകത
5809.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്തിന്റെ
വിദഗ്ദ്ധ
തൊഴിലാളികളുടെ
പ്രതിവര്‍ഷ ആവശ്യകത
എത്രത്തോളമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
ആവശ്യകതയ്ക്കനുസരിച്ച്
പരിശീലനം നല്കി
അഭ്യസ്തവിദ്യരെ
സജ്ജരാക്കാന്‍ നമുക്ക്
സാധിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണങ്ങള്‍
വിശദമാക്കുമോ;
(സി)
പരിശീലനത്തിനായി
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണ്; ഭാവി
ആവശ്യകത കണക്കിലെടുത്ത്
എന്തൊക്കെ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
പെട്രോള്‍
ബങ്കിലെ ജീവനക്കാര്‍ക്ക്
മിനിമം വേതനവും
മറ്റ്ആനുകൂല്യങ്ങളും
5810.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസംഘടിത
മേഖലയിലെ
ജീവനക്കാര്‍ക്ക് മിനിമം
വേതനവും ആനുകൂല്യങ്ങളും
നിഷേധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പെട്രോള്‍
ബങ്കിലെ
ജീവനക്കാര്‍ക്ക് മിനിമം
വേതനവും അവധി
ആനുകൂല്യങ്ങളും
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ജീവനക്കാര്‍ക്ക് അപകട
ഇന്‍ഷ്വറന്‍സ്,
ക്ഷേമനിധി, പെന്ഷന്
തുടങ്ങിയ
ആനുകൂല്യങ്ങള്‍
ഏര്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
നിര്‍മ്മാണ
തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
5811.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡ് നിലവില്‍
വന്നിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
നിര്‍മ്മാണ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍ 2011 നുശേഷം
എത്ര അംഗങ്ങളെ
പുതിയതായി
ചേര്‍ത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; പുതിയ
അംഗങ്ങളെ
ചേര്‍ക്കുന്നതിന്
നിലവില്‍
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ക്ഷേമനിധി
അംഗം മരിക്കുമ്പോള്‍
ആശ്രിതര്‍ക്ക്
എന്തെല്ലാം സമാശ്വാസ
പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വിശദീകരിക്കുമോ;
(ഡി)
ക്ഷേമനിധി
വരിക്കാരന്
മരണപ്പെടുമ്പോള്‍
വിധവയ്ക്ക് നല്കുന്ന
സമാശ്വാസ പെന്ഷന്
എത്രയാണെന്ന്
വ്യക്തമാക്കുമോ;
പെന്ഷന് തുക
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേനയുളള നിയമനം
5812.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ പേരു്
രജിസ്റ്റര്‍ ചെയ്ത്
കാത്തിരിക്കുന്നവരുടെ
നിലവിലുള്ള കണക്ക് എത്ര
എന്നും ഇത്
മുന്‍സര്‍ക്കാര്‍
അധികാരമേറ്റപ്പോള്‍
എത്രയായിരുന്നു എന്നും
മുന്‍സര്‍ക്കാര്‍ എത്ര
പേര്‍ക്ക്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
നിയമനം നല്കി എന്നും
വ്യക്തമാക്കുമോ;
(ബി)
എംപ്ലോയ്മെന്റ്
വകുപ്പ് നടപ്പിലാക്കി
വരുന്ന സ്വയം തൊഴില്‍
പദ്ധതികള്‍ എന്തെല്ലാം
എന്നും
മുന്സര്ക്കാരിന്െറ
ഭരണകാലത്ത് ഇതുവഴി എത്ര
പേര്‍ക്ക് സ്വയം
തൊഴില്‍ സഹായം നല്കി
എന്നും പദ്ധതി തിരിച്ച്
വ്യക്തമാക്കുമോ;
(സി)
'കെസ്റു
- 99', മള്‍ട്ടി
പര്‍പ്പസ് സര്‍വ്വീസ്
സെന്റേഴ്സ്/ജോബ്
ക്ലബ്ബ്, ശരണ്യ
പദ്ധതികള്‍ക്കുള്ള
പദ്ധതി
നിര്‍ദ്ദേശങ്ങള്‍,
അര്‍ഹത, നടത്തിപ്പ്
എന്നിവ സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാം എന്നും
ഇതുവഴി കൂടുതല്‍
തൊഴില്‍ രഹിതര്‍ക്ക്
സഹായം ലഭ്യമാക്കാന്‍ ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍ സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ;
(ഡി)
തൊഴില്‍
രഹിതരുടെ എണ്ണം
കുറയ്ക്കാനും കൂടുതല്‍
പേര്‍ക്ക്
തൊഴിലവസരങ്ങള്‍
ഉറപ്പുവരുത്താനും ഈ
സര്‍ക്കാര്‍ എന്തു
തുടർനടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകൾ മുഖേന സ്വയം
തൊഴില്‍ പദ്ധതി
5813.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകൾ
കെ.ഇ.എസ്.ആര്.യു.
(കേരള സെല്‍ഫ്
എംപ്ലോയ്മെന്റ് സ്കീം
ഫോര്‍ ദ രജിസ്ട്രേഡ്
അണ്‍എംപ്ലോയ്ഡ്) മുഖേന
നടപ്പിലാക്കുന്ന
മള്‍ട്ടിപര്‍പ്പസ്
സര്‍വ്വീസ് സെന്റേഴ്സ്,
ശരണ്യ എന്നീ സ്വയം
തൊഴില്‍ പദ്ധതി പ്രകാരം
2016-17 വര്‍ഷത്തേക്ക്
എത്ര രൂപയാണ്
വകയിരുത്തിയിരിക്കുന്നത്;
ഓരോ പദ്ധതിക്കും
കണ്ണൂര്‍ ജില്ലയില്‍
എത്ര രൂപ
അനുവദിച്ചിട്ടുണ്ട്;
(ബി)
മേല്പറഞ്ഞ
പദ്ധതി നിര്‍വ്വഹണ
ലക്ഷ്യം (ഭൗതികം,
ധനകാര്യം) എത്ര ശതമാനം
കെെവരിച്ചു; വിശദാംശം
നല്‍കുമോ?
തൊഴിലാളികള്‍ക്ക്
ഉപജീവനക്ഷമമായ വേതനം
ഉറപ്പുവരുത്താന്‍ നടപടി
5814.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളികള്‍ക്ക്
ഉപജീവനക്ഷമമായ വേതനം
ഉറപ്പുവരുത്താന്‍ ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
നഴ്സിംഗ്
മേഖല. സ്വകാര്യ സ്കൂള്‍
മേഖല, ഐ.ടി മേഖല
തുടങ്ങിയ സംസ്ഥാനത്തെ
പ്രധാന തൊഴില്‍
മേഖലകളിൽ
തൊഴിലാളികള്‍ക്ക്
സര്‍ക്കാര്‍
നിശ്ചയിച്ചതും
പ്രഖ്യാപിച്ചതുമായ
വേതനം ലഭിക്കാത്തതും
തൊഴില്‍ ചെയ്യുന്നതിന്
സമയക്ലിപ്തതയോ
തൊഴിലുറപ്പോ
ലഭ്യമാകാത്തതുമായ
സ്ഥിതിവിശേഷം
മുന്‍സര്‍ക്കാര്‍
കാലയളവില്‍ നിലനിന്നു
വന്നിരുന്നത് ഇപ്പോഴും
തുടരുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പല
സ്വകാര്യമേഖലകളിലും
സര്‍ക്കാര്‍
പ്രഖ്യാപിച്ച വേതനം
അവരുടെ ബാങ്ക്
അക്കൗണ്ടുകളില്‍
നിക്ഷേപിക്കുകയും
എന്നാൽ സ്ഥാപനം
നിർദ്ദേശിക്കുന്ന തുക
തൊഴിലാളികള്‍
ഒരാഴ്ചക്കുള്ളില്‍
രൊക്കം പണമായി തൊഴില്‍
നിര്‍വ്വഹിക്കുന്ന
സ്ഥാപനത്തിന് തിരിച്ച്
നൽകേണ്ടി വരുന്നതുമായ
പ്രശ്നം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
തൊഴിലാളികള്‍ക്ക്
യഥാര്‍ത്ഥ വേതനം
ലഭിക്കുന്നതിനായി
സ്രക്കാര്‍ എന്തു
നടപടി സ്വീകരിക്കും;
വ്യക്തമാക്കുമോ?
കെട്ടിടനിര്‍മ്മാണ
തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ
ആനുകൂല്യങ്ങള്‍
5815.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെട്ടിടനിര്‍മ്മാണ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍
അംഗമായവര്‍ക്ക് എത്ര
വയസ്സിലാണ് പെന്‍ഷനും
മറ്റ് ആനുകൂല്യവും
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പെന്‍ഷനും
മറ്റ് ആനുകൂല്യങ്ങളും
അനുവദിക്കുവാന്‍ മിനിമം
സര്‍വ്വീസ്
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഒരംഗം
രോഗം ബാധിച്ചോ
മറ്റേതെങ്കിലും
കാരണത്താലോ വരിസംഖ്യ
ഒടുക്കുന്നതില്‍ വീഴ്ച
വരുത്തിയാല്‍ പെന്ഷന്
അനുവദിച്ച്
നല്‍കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
വരിസംഖ്യ
ഒടുക്കുന്നതിന് വീഴ്ച
സംഭവിച്ചവരുടെ
കാര്യത്തില്‍ മാനുഷിക
പരിഗണന നല്കി
കുടിശ്ശികത്തുക ഒന്നായി
സ്വീകരിച്ച് പെന്ഷന്
അനുവദിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കാമോ;
വിശദാംശം ലഭ്യമാക്കാമോ?
തൊഴിലാളികള്‍ക്ക്
ബാങ്കിലൂടെ വേതനം
5816.
ശ്രീ.അനില്‍
അക്കര
,,
കെ.മുരളീധരന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
തൊഴില്‍ മേഖലകളിലെ
തൊഴിലാളികള്‍ക്ക്
ബാങ്കിലൂടെ വേതനം
ലഭിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം മേഖലകളിലെ
തൊഴിലാളികള്‍ക്കാണ് ഇൗ
സൗകര്യം
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
എല്ലാ
തൊഴിലാളികള്‍ക്കും ഇൗ
സൗകര്യം ലഭിക്കുവാന്‍
മിനിമം വേതനം
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തുവാനുളള നടപടി
സ്വീകരിക്കുമോ ?
നിര്‍മ്മാണതൊഴിലാളി
ക്ഷേമ നിധി
5817.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണതൊഴിലാളി
ക്ഷേമ നിധിയിലേക്ക്
സെസ്സായി
പിരിച്ചെടുക്കുന്ന തുക
നിയമാനുസൃതം
വിനിയോഗിക്കുന്നതിന്
സംസ്ഥാനസര്‍ക്കാറുകള്‍
താല്പര്യം
കാണിക്കുന്നില്ലന്ന
സുപ്രീംകോടതി പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തൊഴിലാളികളുടെ
ആരോഗ്യസുരക്ഷ,
കുട്ടികളുടെ
വിദ്യാഭ്യാസം
എന്നിവയ്ക്കായി
എന്തെങ്കിലും
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇല്ലെങ്കില്‍
ക്ഷേമനിധി ഇനത്തില്‍
പിരിച്ചെടുത്ത തുകയില്‍
നിന്ന് തൊഴിലാളി
ക്ഷേമത്തിനായി
ഏതെങ്കിലും പുതിയ
പദ്ധതികള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
വിശദാംശങ്ങള്‍
നല്‍കാമോ?
'നിയുക്തി
-2017 ' ജോബ് ഫെയറുകള്‍
5818.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ആര്. രാജേഷ്
,,
യു. ആര്. പ്രദീപ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ മേഖലയിലെ
തൊഴില്‍ ദാതാക്കളെ
പങ്കെടുപ്പിച്ചുകൊണ്ട്
'നിയുക്തി-2017'എന്ന
പേരില്‍ ജോബ് ഫെയറുകള്‍
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതു
മൂലം സ്വകാര്യ
മേഖലയില്‍ എത്ര
പേര്‍ക്ക് തൊഴില്‍
നല്‍കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
വിശദാംശം നല്‍കുമോ?
എെ.ടി.എെ.
കളുടെ പ്രവര്‍ത്തനം
മെച്ചപെടുത്തുന്നതിന് നടപടി
5819.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എെ.ടി.എെ കളുടെ
പ്രവര്‍ത്തനം
മെച്ചപെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നതിനാണ്
സര്‍ക്കാര്‍
ഉദ്യേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
എത്ര സര്‍ക്കാര്‍
എെ.ടി.എെ.കള്‍
ഉണ്ടെന്ന് ജില്ല
തിരിച്ച് അറിയിക്കുമോ;
(സി)
1.1.2011
മുതല്‍ 31.3.2016 വരെ
പാലക്കാട് ജില്ലയില്‍
എത്ര സര്‍ക്കാര്‍
എെ.ടി.എെ.കള്‍
അനുവദിച്ചു എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഏതെല്ലാം
എെ.ടി.എെ. കളില്‍
തസ്തികകള്‍ അനുവദിച്ചു
എന്നും വ്യക്തമാക്കാമോ;
വിശദാംശം ലഭ്യമാക്കാമോ?
വ്യവസായ
പരിശീലന സ്ഥാപനങ്ങളിലെ
അധ്യാപകര്‍
5820.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
ആര്. രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യവസായ
പരിശീലന സ്ഥാപനങ്ങളിലെ
അധ്യാപകരുടെ മികവും,
കാര്യശേഷിയും
വര്‍ദ്ധിപ്പിക്കുന്നതിന്
അവര്‍ക്ക് കാലാനുസൃതമായ
പരിശീലനം
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെ
പരിശീലനങ്ങള്‍
എവിടെയൊക്കെ വച്ചാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കോഴിക്കോട്
സെന്‍ട്രല്‍
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
എല്ലാ ട്രേഡുകളും
ഉള്‍പ്പെടുത്തിയുളള
പരിശീലനം
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോ;
(സി)
കേരളത്തിന്
പുറത്ത് അഡ്വാന്‍സ്
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും
മറ്റും പരിശീലനത്തിന്
നിയോഗിക്കുന്ന
അധ്യാപകര്ക്ക്ക്രമപ്രകാരമുള്ള
യാത്രാബത്തയും,
ദിനബത്തയും ലഭിക്കുന്നു
എന്നുറപ്പു
വരുത്തുന്നതിനുളള നടപടി
സ്വീകരിക്കുമോ?
തിരുവമ്പാടി
ഐ.ടി.എെ കെട്ടിട നിര്‍മ്മാണം
5821.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
ഐ.ടി.എെ. കെട്ടിട
നിര്‍മ്മാണത്തിനായി
സ്ഥലം
വിട്ടുകിട്ടുന്നതിന്
വ്യവസായ പരിശീലന
വകുപ്പ് റവന്യൂ
വകുപ്പിന് അപേക്ഷ
നല്‍കിയിട്ടുണ്ടോ;
(ബി)
റവന്യൂ
വകുപ്പില്‍ നിന്നും
ഐ.ടി.എെ.
കെട്ടിടനിര്‍മ്മാണത്തിന്
സ്ഥലം വിട്ടുകിട്ടാന്‍
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
അരിത്തമാറ്റിക്
കാല്ക്കുലേഷന് ആന്റ്
ഡ്രോയിംഗ് തസ്തികയിലെ
ഒഴിവുകള്‍
5822.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അരിത്തമാറ്റിക്
കാല്ക്കുലേഷന് ആന്റ്
ഡ്രോയിംഗ്
(ഇന്‍ഡസ്ട്രിയല്‍
ട്രെയിനിംഗ് വിഭാഗം)
കാറ്റഗറി നമ്പര്‍
528/2012 തസ്തികയില്‍
ഇപ്പോള്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
എല്ലാ ഒഴിവുകളും
അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യുന്നതിനും
ഒഴിവുകള്‍
നികത്തുന്നതിനും നടപടി
സ്വീകരിക്കുമോ?
നിര്‍മ്മാണ തൊഴിലാളി
ക്ഷേമനിധി അംഗങ്ങള്‍ക്ക്
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി
5823.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്യുവാന്‍ നിര്‍മ്മാണ
തൊഴിലാളി ക്ഷേമനിധി
അംഗങ്ങള്‍ക്ക് അവസരം
നിഷേധിക്കുന്നതായ പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
തൊഴിലാളികള്‍ക്ക് കൂടി
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ അംഗമായി
രജിസ്റ്റര്‍
ചെയ്യുന്നതിന് അനുമതി
നല്കുവാനുളള നടപടി
സ്വീകരിക്കുമോ ?
ഇതര
സംസ്ഥാന ജോലിക്കാരുടെ ലേബര്‍
ക്യാമ്പുകളില്‍ അമിതമായ ലഹരി
ഉപയോഗം
5824.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഇതര സംസ്ഥാന
ജോലിക്കാരുടെ ലേബര്‍
ക്യാമ്പുകളില്‍ കഞ്ചാവ്
പോലുളള ലഹരി
വസ്തുക്കള്‍ വ്യാപകമായി
ഉപയോഗിക്കപ്പെടുന്നുണ്ടെന്നുളള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവരുടെ
അമിതമായ ലഹരി ഉപയോഗം
കേരളത്തിലെ
പാവപ്പെട്ടവരുടെയും
സാധാരണക്കാരുടെയും
സ്വൈരജീവിതത്തിന് ഭംഗം
വരുത്തുന്നു എന്ന
വസ്തുത മനസ്സിലാക്കി
ഇതിനെ ചെറുക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
ഇതിനായി
എക്സൈസ് വകുപ്പില്‍
വിവിധ സ്ഥലങ്ങളില്‍
പ്രത്യേക സെല്ല്
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ലഹരി
വിരുദ്ധ ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങള്‍
5825.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പിന്റെ ലഹരി
വിരുദ്ധ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായുള്ള ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ കുടുംബശ്രീ
യൂണിറ്റുകളെ
പങ്കാളികളാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
കുടുംബശ്രീ
യൂണിറ്റുകള്‍ നടത്തുന്ന
ലഹരിവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമാകുമെന്നതിനാല്
ഇതിനായി പ്രത്യേക
പദ്ധതികള്‍
തയ്യാറാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
ലഹരി
വിരുദ്ധ ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
T 5826.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യവര്‍ജ്ജന
നയം
പൊതുജനങ്ങള്‍ക്കിടയില്‍
വ്യാപകമായി
പ്രചരിപ്പിക്കുന്നതിന്
സെമിനാറുകളും വാര്‍ഡ്
തല ബോധവല്കരണ
ക്ലാസുകളും
സംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
വിദ്യാലയങ്ങളിലെയം
കലാലയങ്ങളിലെയും ലഹരി
വിരുദ്ധ ക്ലബ്ബിലെ
അംഗങ്ങളെ
പ്രയോജനപ്പെടുത്തി
സമൂഹത്തിലെ
വിവിധതലങ്ങളില്‍
ലഹരിവിരുദ്ധ
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
വനിതാ
എക്സൈസ് ഗാര്‍ഡ്
5827.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 534/2013,
പി.എസ്.സി റാങ്ക്
ലിസ്റ്റില്‍ നിന്നും
എക്സൈസ് വകുപ്പില്‍
എത്ര വനിതാ എക്സൈസ്
ഗാര്‍ഡുമാരെ
നിയമിച്ചിട്ടുണ്ട്;
എത്ര ഒഴിവുകള്‍
നിലവിലുണ്ട്; എല്ലാ
ഒഴിവുകളിലേക്കും നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
വനിതാ
എക്സൈസ് ഗാര്‍ഡ്
നിയമനത്തിനായി അപേക്ഷ
ക്ഷണിക്കുന്ന സമയത്ത്
മൂന്ന് മാസത്തെ
പരിശീലനമാണ്
പറഞ്ഞിരുന്നെങ്കിലും
നിയമിക്കപ്പെട്ടശേഷം
ആറ് മാസത്തെ
പരിശീലനമാണ് നല്കി
വരുന്നതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച
വിശദാംശം നല്‍കുമോ?
ബിയര്‍
- വൈന്‍ പാര്‍ലറുകളില്‍
എക്സൈസ് വകുപ്പ് റെയിഡുകള്‍
5828.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
ജൂണ്‍ 1 മുതല്‍
നാളിതുവരെ സംസ്ഥാനത്ത്
ബിയര്‍ - വൈന്‍
പാര്‍ലറുകളില്‍ എക്സൈസ്
വകുപ്പ് എത്ര
റെയിഡുകള്‍
നടത്തുകയുണ്ടായി എന്ന്
അറിയിക്കുമോ;
(ബി)
ഈ
റെയിഡുകളുടെ
അടിസ്ഥാനത്തില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്യുകയുണ്ടായി എന്ന്
വിശദമാക്കുമോ;
(സി)
റെയിഡിന്റെ
അടിസ്ഥാനത്തില്‍
ക്രമക്കേടു കണ്ട എത്ര
ബിയര്‍ - വൈന്‍
പാര്‍ലറുകളുടെ ലൈസന്‍സ്
റദ്ദു ചെയ്യുകയുണ്ടായി
എന്ന് വ്യക്തമാക്കാമോ?
ചാരായം
വാറ്റി വ്യാപാരം
5829.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ കാക്കൂര്‍
പഞ്ചായത്തിലെ
രാമല്ലൂര്‍ മഞ്ഞങ്കോട്
എന്ന സ്ഥലത്ത്
വ്യാപകമായി ചാരായം
വാറ്റി വ്യാപാരം
നടത്തുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിഷയത്തില്‍ കോഴിക്കോട്
എക്സൈസ് ഡെപ്യൂട്ടി
കമ്മീഷണര്‍ക്ക് പരാതി
ലഭിച്ചിരുന്നോ;
എങ്കില്‍ ആയതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കാമോ?
എക്സൈസ്
ഓഫീസിന് പുതിയ കെട്ടിടം
നിര്‍മ്മിക്കാനുള്ള നടപടികള്‍
5830.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിലെ
എക്സൈസ് ഓഫീസിന്റെ
നിലവിലെ കാലപ്പഴക്കം
ചെന്ന കെട്ടിടത്തിനു
പകരം പുതിയത്
നിര്‍മ്മിക്കാനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
എക്സൈസ്
കേസുകള്‍
5831.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര എക്സൈസ്
കേസുകള്‍ രജിസ്റ്റര്‍
ചെയ്തുവെന്ന്
വ്യക്തമാക്കാമോ;
(ബി)
2016
മേയ് മാസത്തിന് ശേഷം
എത്ര അബ്കാരി
കേസുകളില്‍
പരാജയപ്പെട്ടുവെന്ന്
വിശദമാക്കാമോ;
(സി)
എക്സൈസ്
കേസുകള്‍
പരാജയപ്പെടുന്നതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
എക്സൈസ്
വകുപ്പിലെ സ്ഥലം മാറ്റ
ഉത്തരവുകള്‍
5832.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എക്സൈസ് വകുപ്പില്‍
ഇന്‍സ്പെക്ടര്‍,
അസിസ്റ്റന്റ് സബ്
ഇന്‍സ്പെക്ടര്‍,
പ്രിവന്റീവ് ഓഫീസര്‍
തസ്തികകളില്‍ നാളിതുവരെ
എത്ര സ്ഥലം മാറ്റ
ഉത്തരവുകള്‍
പുറപ്പെടുവിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
എക്സൈസ്
വകുപ്പില്‍
സ്ഥലംമാറ്റത്തിന്
മാനദണ്ഡം നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
മാനദണ്ഡം
ലംഘിച്ചു എന്ന്
കണ്ടെത്തി എത്ര സ്ഥലം
മാറ്റ ഉത്തരവുകള്‍ 2016
മെയ് 25 ന് ശേഷം കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണല്‍ സ്റ്റേ
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
മാനദണ്ഡം
ലംഘിച്ച് സ്ഥലമാറ്റ
ഉത്തരവ് പുറപ്പെടുവിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
എക്സൈസ്
വകുപ്പിലെ ഡെപ്യൂട്ടി
കമ്മീഷണര്‍ സ്ഥലം മാറ്റം
5833.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍ ഡെപ്യൂട്ടി
കമ്മീഷണര്‍ തസ്തികയില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര ഉദ്യോഗസ്ഥരെ
സ്ഥലം മാറ്റി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
പ്രസ്തുത ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
മേല്‍
തസ്തികയില്‍ സ്ഥലം
മാറ്റത്തിന് മാനദണ്ഡം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
എക്സൈസ്
കമ്മീഷണറേറ്റിലെ
ഡെപ്യൂട്ടി കമ്മീഷണര്‍
(അബ്കാരി) തസ്തികയില്‍
ഒരു ഡെപ്യൂട്ടി
കമ്മീഷണര്‍ക്ക് എത്ര
നാള് തുടരാമെന്ന്
കാലാവധി
നിജപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ?
എക്സൈസ്
വകുപ്പില്‍
കമ്പ്യൂട്ടര്‍വത്ക്കരണം
5834.
ശ്രീ.കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍
കമ്പ്യൂട്ടര്‍വത്ക്കരണം
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
എക്സൈസ്
വകുപ്പിലെ
പേമെന്റുകള്‍ക്ക്
ഇ-പേയ്മെന്റ് സംവിധാനം
ആവിഷ്ക്കരിക്കുമോ;
(സി)
കമ്പ്യൂട്ടര്‍വത്ക്കരണം
നടപ്പാക്കുവാനായി തുക
നീക്കി വച്ചിട്ടുണ്ടോ;
എങ്കില്‍ എന്തു തുകയാണ്
ഇതിനായി
നീക്കിവച്ചിട്ടുള്ളത്;
(ഡി)
സുതാര്യത
ഉറപ്പാക്കുന്നതിനും
ജനങ്ങള്‍ക്ക്
വേഗത്തില്‍ സേവനം
ലഭ്യമാക്കുന്നതിനുമായി
വകുപ്പില്‍
കമ്പ്യൂട്ട്രവത്ക്കരണം
നടപ്പാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ആദിവാസി
കോളനികളിലും ഊരുകളിലും
വ്യാജമദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും ഉപഭോഗം
5835.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആദിവാസി കോളനികളിലും
ഊരുകളിലും
വ്യാജമദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും
ഉപഭോഗം വര്‍ദ്ധിച്ചു
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
നിയന്ത്രിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുണ്ടെന്ന്
വ്യക്തമാക്കുമോ?
എക്സൈസ്
പ്രിവന്റീവ് ഓഫീസര്‍മാരുടെ
ഒഴിവുകള്‍
5836.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എക്സൈസ് പ്രിവന്റീവ്
ഓഫീസര്‍മാരുടെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ; ജില്ല
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഒഴിവുളള
തസ്തികകളില്‍ ഉടന്‍
നിയമനം
നടത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ബിവറേജസ്
കോര്‍പ്പറേഷനിലെ പോസ്റ്റ്
ക്രിയേഷന്
5837.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ബിവറേജസ്
കോര്‍പ്പറേഷനില്‍
എല്‍.ഡി ക്ലാര്‍ക്ക്
തസ്തികയുടെയും
അസിസ്റ്റന്റ് ഗ്രേഡ് 2
തസ്തികയുടെയും പോസ്റ്റ്
ക്രിയേഷന്
സംബന്ധിച്ചുള്ള
ഗവണ്മെന്റ്
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
ബിവറേജസ്
കോര്‍പ്പറേഷനിലെ ഒൗട്ട്
ലെറ്റുകളില്‍ വനിതകള്‍
5838.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷനിലെ
ഒൗട്ട് ലെറ്റുകളില്‍
വനിതകളെ നിയമിക്കില്ല
എന്ന
തീരുമാനമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്ത്രീകൾ
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍
ഉൾപ്പെട്ടിട്ടും
പുരുഷന്മാര്ക്ക്
മാത്രം നിയമനം
നല്‍കിയെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വനിതകള്‍ക്ക്
ഒൗട്ട്
ലെറ്റുകളല്ലാത്തയിടങ്ങളില്
ജോലി നല്‍കണമെന്ന്
ഹെെക്കോടതി
നിര്‍ദ്ദേശമുണ്ടോ;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഡി)
ഇപ്രകാരമുള്ള
സ്ത്രീ പുരുഷ വിവേചനം
അവസാനിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വ്യാജമദ്യ
കടത്ത്
5839.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാജമദ്യ കടത്ത്
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതലുകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ; ഈ
മുന്‍കരുതലുകള്‍
പര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ;
(ബി)
ചെക്ക്
പോസ്റ്റുകള്‍
വഴിയല്ലാതെ മറ്റ്
ഏതെല്ലാം രീതിയില്‍
വ്യാജമദ്യം
കടത്തുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ജലമാര്‍ഗ്ഗവും
റെയില്‍മാര്‍ഗ്ഗവും
സംസ്ഥാനത്ത് മദ്യകടത്ത്
നടക്കുന്നുണ്ടെന്നും
ഇത്തരത്തിലുള്ള
മദ്യകടത്ത് തടയുന്നതിന്
നിലവിലുള്ള സംവിധാനം
കാര്യക്ഷമമല്ലെന്നും
ഉളള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വ്യാജമദ്യ
കടത്ത് തടയുന്നതിന്
പോലീസ്, റെയില്‍വേ
മുതലായവയുടെ സഹായം
പരമാവധി ഉപയോഗിക്കുന്ന
കാര്യം പരിഗണിക്കുമോ?
പട്ടികജാതി
- പട്ടികവര്‍ഗ്ഗ കോളനികളില്‍
ലഹരി വിരുദ്ധ ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
5840.
ശ്രീ.ആന്റണി
ജോണ്‍
,,
സി.കൃഷ്ണന്
,,
യു. ആര്. പ്രദീപ്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പിന്റെ
നേതൃത്വത്തില്‍,
പട്ടികജാതി -
പട്ടികവര്‍ഗ്ഗ
കോളനികള്‍
കേന്ദ്രീകരിച്ച് ലഹരി
വിരുദ്ധ ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
പ്രസ്തുത
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ദൃശ്യ-ശ്രാവ്യ
മാധ്യമങ്ങളെ
എങ്ങനെയെല്ലാം
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മദ്യദുരന്തം
അന്വേഷിക്കുന്ന കമ്മീഷനുകള്‍
5841.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മദ്യദുരന്തം
അന്വേഷിക്കുന്നതിനായി
എത്ര കമ്മീഷനുകളെ
നിയമിച്ചിട്ടുണ്ടെന്നും
ഇതില്‍ എത്ര
കമ്മീഷനുകള്‍
റിപ്പോര്‍ട്ടുകള്‍
സമര്പ്പിച്ചിട്ടുണ്ടെന്നുമുളള
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
ഈ
കമ്മീഷന്
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
എക്സൈസ്
നിയമവകുപ്പുകള്‍
എന്തെങ്കിലും നടപടികള്‍
എടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്ത്
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന
മദ്യദുരന്തം
അന്വേഷിക്കുന്ന
കമ്മീഷനുകള്‍
ഏതെല്ലാമെന്നുളള വിവരം
ലഭ്യമാക്കുമോ?
മദ്യത്തിന്റെ
ലഭ്യത കുറയ്ക്കുവാന്‍ നടപടി.
5842.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യത്തിന്റെ
ലഭ്യത കുറയ്ക്കുക
എന്നത് ഈ
സര്‍ക്കാരിന്റെ നയമാണോ;
ആണെങ്കില്‍ ഇതിന്
വേണ്ടി സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
മദ്യ
വര്‍ജ്ജനത്തിന് വേണ്ടി
വിദ്യാലയങ്ങള്‍
കേന്ദ്രീകരിച്ച്
ബോധവല്‍ക്കരണ
പരിപാടികള്‍
നടത്തുന്നുണ്ടോ;
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
മാവേലിക്കരയിലെ
എക്സൈസ് ഓഫീസുകള്‍
5843.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കരയില്‍
പ്രവര്‍ത്തിക്കുന്ന
എക്സൈസ് ഓഫീസുകളുടെ
സ്ഥിതി
പരിതാപകരമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സ്വന്തമായി സ്ഥലമുളള
ഓഫീസുകളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
മാവേലിക്കര
എക്സൈസ് ഓഫീസുകളില്‍
ആവശ്യത്തിനു
ജീവനക്കാരില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
പരിഹരിക്കുന്നതിനാവശ്യമായ
അടിയന്തിരമായ നടപടി
സ്വീകരിക്കുമോ?
കൊട്ടാരക്കരയില്‍
എക്സൈസ് റേഞ്ച് ആഫീസ്
5844.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കരയില്‍
മുന്‍പ് എക്സൈസ് റേഞ്ച്
ആഫീസ് സ്ഥിതി ചെയ്ത
സ്ഥലവുമായി
ബന്ധപ്പെട്ട് കേസുകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
കൊട്ടാരക്കര
എക്സൈസ് കോംപ്ലക്സ്
നിര്‍മ്മാണത്തിന് എത്ര
തുകയുടെ ഭരണാനുമതി
ലഭിച്ചിരുന്നു;
നിര്‍മ്മാണം
ആരംഭിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ലഹരിവസ്തുക്കളുടെ
ഉപയോഗം
T 5845.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ലഹരി വസ്തുക്കളുടെ
ഉപയോഗം കുറച്ച്
കൊണ്ടുവരുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
മദ്യപാനത്തിനെതിരെയുളള
സന്ദേശം
5846.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
എല്ലാതരം
മദ്യകുപ്പികളിലും
മദ്യപാനത്തിനെതിരെയുളള
സന്ദേശം
രേഖപ്പടുത്തിയിട്ടുണ്ടോ;
ഇത്തരത്തിലുളള
സന്ദേശങ്ങള്‍
രേഖപ്പടുത്തിയിട്ടും
മദ്യപാന ശീലത്തില്‍
നിന്നും മദ്യപാനികളെ
പിന്തിരിപ്പിക്കാന്
കഴിയുന്നില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വിശദമാക്കുമോ;
(ബി)
മദ്യപാനത്തിനെതിരെയുളള
ബോധവത്കരണത്തിലൂടെ
മദ്യം
ഉപേക്ഷിക്കുന്നവരുടെ
എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
മദ്യവര്‍ജ്ജനം
പ്രോത്സാഹിപ്പിക്കുന്നതു
വഴി ഇത് എത്ര ശതമാനമായി
ഉയര്‍ത്താന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
മദ്യവര്‍ജ്ജനം
പ്രോത്സാഹിപ്പിക്കുന്നതിന്
സര്‍ക്കാരിനെ കൂടാതെ
മറ്റേതെല്ലാം
തരത്തിലുളള സംഘടനകള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഇവയുടെ പ്രവര്‍ത്തനം
മൂലം മദ്യത്തിന്‍െറ
ഉപഭോഗം പ്രതിവര്‍ഷം
എത്ര ശതമാനം വരെ
കുറയ്ക്കാന്‍
കഴിയുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
സര്‍ക്കാരിന്‍െറ
നേരിട്ടുളള ബോധവത്കരണം
വഴി ഇത് എത്ര
ശതമാനമാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
മദ്യ
ഉത്പാദനവും,വിതരണവും
കുറയ്ക്കാതെ
മദ്യവര്‍ജ്ജനം
സാധ്യമാകുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഇത് ഏത്
രീതിയില്‍
സാധ്യമാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്?