ആസ്തി
വികസന ഫണ്ട്
5461.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറന്മുള
നിയോജകമണ്ഡലത്തില്‍
2015-16 കാലയളവില്‍
എം.എല്‍.എ.യുടെ ആസ്തി
വികസന ഫണ്ടില്‍ നിന്ന്
എന്തൊക്കെ പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ഓരോന്നിനും എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ബാക്കി
തുക
ശേഷിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
2011
മുതല്‍ അഞ്ച്
വര്‍ഷകാലയളവില്‍, ഓരോ
വര്‍ഷവും
എം.എല്‍.എ.യുടെ ആസ്തി
വികസന ഫണ്ടില്‍ നിന്ന്
ചെലവഴിച്ച തുകയുടെയും,
പദ്ധതികളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കാന്‍
കഴിയുമോ?
ക്ഷേമ പെന്‍ഷനുകള്‍ക്ക്
അപേക്ഷിക്കുന്നതിന്
നിയന്ത്രണം
5462.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ഷേമനിധികളില്‍
അംഗങ്ങളായി വിഹിതം
അടയ്ക്കുകയും കാലാവധി
എത്തുമ്പോള്‍ പെന്ഷന്
ലഭിച്ചുവരികയും
ചെയ്യുന്നവര്‍ക്ക്
ക്ഷേമ പെന്‍ഷനുകള്‍ക്ക്
അപേക്ഷിക്കുന്നതിന്
എന്തെങ്കിലും
നിയന്ത്രണം
നിലവിലുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഒരേ
സമയം രണ്ടുതരം
പെന്‍ഷനുകള്‍
വാങ്ങരുതെന്ന വ്യവസ്ഥ
ഇത്തരക്കാരുടെ
കാര്യത്തില്‍
നിലവിലുണ്ടോ;
വിശദമാക്കാമോ?
കിഫ്ബി
5463.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബി
വഴി വെെപ്പിന്‍
നിയോജകമണ്ഡലത്തില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
ബഡ്ജറ്റില്‍ ടോക്കണ്‍
പ്രൊവിഷന്‍ ഉള്ള
പ്രവൃത്തികള്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പ്ലാനിംഗ് ബോര്‍ഡ്
വര്‍ക്കിംഗ് ഗ്രൂപ്പ് നടത്തിയ
പഠനങ്ങള്‍
5464.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൈക്രോ
ഫിനാന്‍സ് സ്ഥാപനങ്ങളെ
കുറിച്ച് പ്ലാനിംഗ്
ബോര്‍ഡ് വര്‍ക്കിംഗ്
ഗ്രൂപ്പ് നടത്തിയ
പഠനങ്ങള്‍ എന്തെല്ലാം;
സര്‍ക്കാരിന്
വര്‍ക്കിംഗ് ഗ്രൂപ്പ്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
റിപ്പോര്‍ട്ടിലെ
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
മൈക്രോ ഫിനാന്‍സ്
സ്ഥാപനങ്ങളുടെ എണ്ണം
എത്ര ; ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
ജി.എസ്.ഡി.പി
വളര്‍ച്ചാ നിരക്ക്
5465.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
രാജു എബ്രഹാം
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ജി.എസ്.ഡി.പി വളര്‍ച്ചാ
നിരക്ക് ദേശീയ
ശരാശരിയെക്കാള്‍
താഴെയായിരുന്നതിന്റെ
കാരണങ്ങള്‍ വിശകലനം
ചെയ്തിരുന്നോ;
എങ്കില്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
വളര്‍ച്ചാ
നിരക്ക്
കുറയുന്നതിനോടൊപ്പം
അറബ് രാജ്യങ്ങളില്‍
നിന്നുള്ള പ്രവാസി
നിക്ഷേപം
കുറഞ്ഞുവരുന്നത്
സംസ്ഥാന സമ്പദ്ഘടനയെ
പ്രതിസന്ധിയിലാക്കാതിരിക്കാനായി
എന്തു സാമ്പത്തിക
തന്ത്രമാണ്
ആവിഷ്കരിച്ചിരിക്കുന്നത്;
(സി)
പ്രവാസി
നിക്ഷേപം
പ്രത്യുല്‍പ്പാദനപരമായ
മേഖലകളിലേക്ക്
വഴിതിരിച്ചു വിട്ട്
സാമ്പത്തികോന്നമനം
സാധ്യമാക്കുന്നതിനായി
വേണ്ട
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്കാന് യുക്തമായ
സംവിധാനം
സൃഷ്ടിക്കുമോ?
എല്‍.എ.സി.
- എ.ഡി.എസ്.
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
5466.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എല്‍.എ.സി.
എ.ഡി.എസ്.ല്‍
ഉള്‍പ്പെടുത്തി
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി ലഭിക്കാന്‍
നിലവില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
നടപടിക്രമങ്ങള്‍ ഏറെ
ബുദ്ധിമുട്ടുണ്ടാക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആസ്തി
വികസന ഫണ്ട്
5467.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16
വര്‍ഷം ആസ്തി വികസന
ഫണ്ടില്‍ ഇരിക്കൂര്‍
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
നിര്‍ദ്ദേശിക്കപ്പെട്ടതെന്നും
ഓരോന്നിനും അനുവദിച്ച
തുക എത്രയാണെന്നും
വെളിപ്പെടുത്തുമോ;
(ബി)
2012-13-ല്‍
നിര്‍ദ്ദേശിച്ച
ആലക്കോട് പഞ്ചായത്തിലെ
രയരോം-ബീംബുംകാട് റോഡ്
പ്രവൃത്തി റദ്ദുചെയ്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതിന്
പകരമായി ശിപാര്‍ശ ചെയ്ത
തേര്‍ത്തല്ലി-ചുങ്കസ്ഥാനം
റോഡിന് എത്ര രൂപയാണ്
അനുവദിച്ചത്;
(ഡി)
2015-16
ല്‍ ശിപാര്‍ശ ചെയ്ത
രണ്ട്തെങ്ങ്-മിഡിലാക്കയം
റോഡിന് ഭരണാനുമതി
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ?
ആസ്തി
വികസന ഫണ്ട്
5468.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16
വര്‍ഷം ഇരിക്കൂര്‍
നിയോജകമണ്ഡലത്തില്‍
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം പദ്ധതികളാണ്
നിര്‍ദ്ദേശിച്ചതെന്നും,
ഇതില്‍ ഏതെല്ലാം
പ്രവര്‍ത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(ബി)
സ്കൂളുകള്‍ക്ക്
ബസ് വാങ്ങാന്‍
അനുവദിച്ച ഫണ്ട്
ചെലവാക്കാന്‍
കഴിയാത്തതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ ?
ആസ്തി
വികസന ഫണ്ട് മുഖേന
നടപ്പിലാക്കുന്ന പദ്ധതികള്‍
5469.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തില്‍ 2015-16
വര്‍ഷത്തില്‍ ആസ്തി
വികസന ഫണ്ട് മുഖേന
നടപ്പിലാക്കുന്ന
ഏതെല്ലാം
പ്രവര്‍ത്തികള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിക്കാത്ത
പ്രവര്‍ത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവയ്ക്ക്
ഭരണാനുമതി
ലഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍
അറിയിക്കാമോ?
കിഫ്ബി
വഴി നടപ്പിലാക്കുന്ന
പദ്ധതികള്‍
5470.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനാലാം
കേരള നിയമസഭയുടെ ഒന്നാം
സമ്മേളനത്തോടനുബന്ധിച്ച്
ബഹു. ധനകാര്യമന്ത്രി
നിയമസഭയില്‍
പ്രഖ്യാപിച്ച വളാഞ്ചേരി
റിംഗ് റോഡ്,
കോട്ടക്കല്‍-കോട്ടപ്പടി
റോഡുകള്‍ കിഫ്ബി
മുഖാന്തിരം
ഏറ്റെടുക്കുന്ന
പദ്ധതികളുടെ
കൂട്ടത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
കിഫ്ബി വഴി
നടപ്പിലാക്കുന്ന
പദ്ധതികളുടെ
കൂട്ടത്തില്‍
ഉള്‍പ്പെടുത്തുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
ചരക്കു
സേവന നികതി
5471.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കു
സേവന നികതി
ഏര്‍പ്പെടുത്തുന്നതോടുകൂടി
കേരളത്തിനുണ്ടാകുന്ന
നഷ്ടം എപ്രകാരം
നികത്താന്‍
കഴിയുമെന്നാണ് കേന്ദ്ര
സര്‍ക്കാര്‍ ഉറപ്പു
നല്‍കുന്നത്; ഏറ്റവും
ഒടുവില്‍ കേന്ദ്ര
സര്‍ക്കാരും സംസ്ഥാന
സര്‍ക്കാരും തമ്മില്‍
നടന്ന ചര്‍ച്ചയുടെ
അടിസ്ഥാനത്തിലുള്ള
ധാരണയുടെ വിശദവിവരം
നല്‍കുമോ;
(ബി)
ഈ
വ്യവസ്ഥ കേരളത്തിന്
ഗുണകരമാകുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ആയത്
ദോഷകരമെങ്കില്‍
ഏതെല്ലാം തരത്തിലാണ്
കേരളത്തെ
ബാധിക്കുന്നത്; വിശദ
വിവരം നല്‍കുമോ?
കോവളം
നിയോജക മണ്ഡലത്തിലെ
സ്പെഷ്യല്‍ ഡെവലപ്മെന്റ്
ഫണ്ടും ആസ്തി വികസനഫണ്ടും
5472.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011
മുതല്‍ 2016 വരെയുള്ള
കോവളം നിയോജക
മണ്ഡലത്തിലെ സ്പെഷ്യല്‍
ഡെവലപ്മെന്റ് ഫണ്ടും
ആസ്തി വികസനഫണ്ടും
ചെലവഴിച്ചതിന്റെ പദ്ധതി
തിരിച്ച് തുക സഹിതം
വിശദവിവരം നല്‍കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ സ്പെഷ്യല്‍
ഡെവലപ്മെന്റ് ഫണ്ടും
ആസ്തി വികസനഫണ്ടും
പൂര്‍ണ്ണമായി
ചെലവഴിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
ഏറനാട്
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
5473.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റ് പ്രകാരം
ഏറനാട് മണ്ഡലത്തില്‍
ഏതെല്ലാം
പദ്ധതികള്‍ക്കാണ് തുക
വകയിരുത്തിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
മണ്ഡലത്തിലെ
പദ്ധതികളില്‍ 'കിഫ്ബി
'വഴി
നിര്‍വ്വഹിക്കുന്നതിന്
ഉദ്ദേശിച്ചിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാമാണ്
; വിശദമാക്കുമോ;
(സി)
ഇവയുടെ
ഭരണാനുമതിക്കുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
ഏറ്റെക്കാന്‍
ഉദ്ദേശിയ്ക്കുന്ന പദ്ധതി
5474.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ആദ്യ വര്‍ഷം
ഏറ്റെക്കാന്‍
ഉദ്ദേശിയ്ക്കുന്ന
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
കോങ്ങാട്
മണ്ഡലത്തില്‍ കിഫ്ബി
യിലേയ്ക്ക് ഏതെങ്കിലും
പദ്ധതി ശുപാര്‍ശ
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
നിയോജക
മണ്ഡലം ആസ്തി വികസന പദ്ധതി
5475.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജക
മണ്ഡലം ആസ്തി വികസന
പദ്ധതികളിലേക്ക്
സമര്‍പ്പിക്കുന്ന
പ്രവൃത്തികളുടെ
നിര്‍ദ്ദേശങ്ങള്‍
ധനകാര്യ വകുപ്പില്‍
നേരിട്ട് നല്‍കുകയും
ധനകാര്യ വകുപ്പ് മുഖേന
എസ്റ്റിമേറ്റുകള്‍
തയ്യാറാക്കി
സമര്‍പ്പിക്കുന്നതിന്
അഡ്മിനിസ്ട്രേറ്റീവ്
വകുപ്പുകളിലേക്ക്
നല്‍കുകയും വേണമെന്ന
വ്യവസ്ഥ
കാലതാമസത്തിനിടയാക്കുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബന്ധപ്പെട്ട
വകുപ്പുകളുടെ
താഴെത്തട്ടില്‍
നിര്‍ദ്ദേശങ്ങള്‍
സ്വീകരിക്കുകയും
രേഖകള്‍ സഹിതം
സര്‍ക്കാറില്‍
ഭരണാനുമതിക്കായി
ലഭ്യമാക്കുകയും
ചെയ്യുന്ന രീതി
അവലംബിക്കാന്‍
സര്‍ക്കാര്‍
സന്നദ്ധമാവുമോ?
കാരുണ്യ
ബനവലന്റ് സ്കീം
T 5476.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മംഗലാപുരം,
കോയമ്പത്തൂര്‍ തുടങ്ങിയ
സ്ഥലങ്ങളിലെ
ആശുപത്രികളില്‍ ചികിത്സ
തേടുന്ന കാസര്‍ഗോഡ്,
പാലക്കാട് എന്നീ
ജില്ലകളില്‍ നിന്നുളള
രോഗികള്‍ക്ക്, കാരുണ്യ
ബനവലന്റ് സ്കീമിന്റെ
ആനുകൂല്യം
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
കാരുണ്യ
ചികിത്സാ പദ്ധതി
5477.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ചികിത്സാ പദ്ധതി
വിപുലീകരിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
വിപുലീകരണത്തിലൂടെ
എന്തൊക്കെ മാറ്റങ്ങള്‍
വരുത്താനാണ്
ആലോചിക്കുന്നത്;
(സി)
തികച്ചും
ലാഭേച്ഛയോടുകൂടി മാത്രം
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ ആശുപത്രികള്‍
പ്രസ്തുത പദ്ധതി
ദുരുപയോഗം ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സ്വകാര്യ
ആശുപത്രികളെ പ്രസ്തുത
പദ്ധതിയില്‍ നിന്നും
ഒഴിവാക്കാന്‍
തയ്യാറാകുമോ ?
കാരുണ്യ
ബെനവലന്റ് പദ്ധതി
5478.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് പദ്ധതി
ആരംഭിച്ചതിനു ശേഷം
നാളിതുവരെ എത്ര തുക
വിതരണം ചെയ്തു എന്ന്,
ജില്ല തിരിച്ച്,
വ്യക്തമാക്കുമോ;
(ബി)
കെ.ബി.എഫില്‍
നിന്ന് ആലപ്പുഴ
ജില്ലയില്‍ ധനസഹായം
ലഭിച്ചവരുടെ വിശദവിവരം
ലഭ്യമാക്കുമോ;
(സി)
ധനകാര്യ
വകുപ്പിന്‍െറയും
കെ.ബി.എഫ്. സ്റ്റേറ്റ്
ലെവല്‍
കമ്മിറ്റിയുടെയും
പ്രത്യേകാനുമതി
ലഭിക്കാതെ
മാറ്റിവെച്ചിരുന്ന
അപേക്ഷകളിന്മേല് ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
പ്രത്യേകാനുമതിയിലൂടെ
ചികിത്സാ ധനസഹായത്തിന്
അര്‍ഹരായവരുടെ
വിശദവിവരം, ജില്ല
തിരിച്ച്,
ലഭ്യമാക്കുമോ?
ചേരമാന്‍
ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്
5479.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
റോജി എം. ജോണ്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചേരമാന്‍
ഫിനാന്‍ഷ്യല്‍
സര്‍വ്വീസസിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ചേരമാന്‍
ഫിനാന്‍ഷ്യല്‍
സര്‍വ്വീസസിന്റെ ഓഹരി
ഉടമസ്ഥത നിലവില്‍ എത്ര
പേര്‍ക്കുണ്ടെന്ന്
വിവരിക്കുമോ;
(സി)
ഇതിന്റെ
പ്രവര്‍ത്തനം
വിപുലീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടെങ്കില്‍
വിശദാംശം നല്‍കുമോ?
താരശ്ശേരി
മുന്‍സിഫ് കോടതിയില്‍
ആവശ്യമായ തസ്തികകള്‍
5480.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താമരശ്ശേരി
മുന്‍സിഫ് കോടതിയുടെ
സുഗമമായ പ്രവര്‍ത്തിന്
ആവശ്യമായ തസ്തികകള്‍
സൃഷ്ടിക്കുന്ന കാര്യം
ധനകാര്യ വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍,
വിശദാംശം ലഭ്യമാക്കുമോ;
(സി)
അപ്രകാരം
ആവശ്യത്തിന് തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
ധനകാര്യവകുപ്പ്
നടപടികള്‍
സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയിലെ അതിര്‍ത്തി
ചെക്ക്പോസ്റ്റുകളുടെ നവീകരണം
5481.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ഏതെല്ലാം
അതിര്‍ത്തി
ചെക്ക്പോസ്റ്റുകളാണ്
നവീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കുമോ;
(ബി)
നവീകരണ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി നാളിതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തനത്തിന്റെ
ഭാഗമായി
നടപ്പിലാക്കാന്‍
പോകുന്ന വികസനം
എന്തൊക്കെയാണെന്ന്
വിശദാമാക്കുമോ ?
ഒറ്റപ്പാലം
നിയോജക മണ്ഡലത്തില്‍
കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
5482.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭരണാനുമതി
ഇല്ലാത്തതും എന്നാല്‍
ബഡ്ജറ്റില്‍ ടോക്കണ്‍
പ്രൊവിഷന്‍ ഉള്ളതുമായ
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഒറ്റപ്പാലം നിയോജക
മണ്ഡലത്തില്‍ ഫണ്ട്
അനുവദിച്ച് പ്രവൃത്തി
ആരംഭിക്കുന്നതിന്
ഭരണാനുമതിയും,
സ്പെഷ്യല്‍ സാങ്ഷനും
നല്കുവാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കിഫ്ബി
മുഖാന്തിരം
നടപ്പിലാക്കുന്ന
പദ്ധതികളുടെ
പൂര്ത്തീയാക്കല്
സമയബന്ധിതമാക്കുന്നതിനായി
എന്തെല്ലാം
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
സ്വീകരിയ്ക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കുറ്റ്യാടി
നിയോജക മണ്ഡലത്തിലെ ആസ്തി
വികസന പദ്ധതി
5483.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2012
- 2013, 2013 - 14,
2014 - 2015, 2015 - 16
സാമ്പത്തിക
വര്‍ഷങ്ങളില്‍ ആസ്തി
വികസന പദ്ധതിയില്‍
കുറ്റ്യാടി നിയോജക
മണ്ഡലത്തില്‍ ഏതൊക്കെ
പ്രവര്‍ത്തികള്‍ക്കാണ്
ധനകാര്യ വകുപ്പ് അനുമതി
നല്‍കിയത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇൗ
വര്‍ഷങ്ങളില്‍ വിവിധ
വകുപ്പുകളില്‍ നിന്ന്
ശുപാര്‍ശകള്‍
ലഭിച്ചിട്ടും ധനകാര്യ
വകുപ്പ് അനുമതി
നല്‍കാത്ത പദ്ധതികളില്‍
കുറ്റ്യാടി
മണ്ഡലത്തില്‍ നിന്നുള്ള
ഏതെങ്കിലുമുണ്ടോ;
(സി)
എങ്കില്‍
അനുമതി നല്‍കാനാകാത്ത
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
5484.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മറ്റു
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ലഭിച്ചുവരുന്ന
ഡി.സി.ആര്.ജി.
ആനുകൂല്യം, പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെട്ട
ജീവനക്കാര്‍ക്കും
ലഭിക്കാന്‍
അര്‍ഹതയുണ്ടോ;
ഇല്ലെങ്കില്‍ ഇത്തരം
ജീവനക്കാര്‍ക്കും
ഡി.സി.ആര്.ജി.
ലഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പങ്കാളിത്ത
പെന്ഷന്
പദ്ധതിയില്‍പ്പെട്ട
ജീവനക്കാരുടെ മരണശേഷം,
ആശ്രിതനിയമനം
ലഭിക്കുന്നതുവരെ,
ജീവനക്കാരന് അവസാനം
വാങ്ങിയ ശമ്പളം
സമാശ്വാസമായി
നല്‍കുമെന്ന മുന്‍
സര്‍ക്കാരിന്റെ
26-12-2012-ലെ
ക്യാബിനറ്റ്
തീരുമാനത്തെത്തുടര്‍ന്ന്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
പുതിയ സര്‍ക്കാര്‍ ഈ
തീരുമാനത്തില്‍
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പങ്കാളിത്ത
പെന്‍ഷന്‍കാര്‍ക്ക്
മിനിമം പെന്ഷന്
ഉറപ്പാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
5485.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ നിയമനം
ലഭിക്കുന്നവര്‍ക്ക്
പങ്കാളിത്ത പെന്ഷന്
ഏര്‍പ്പെടുത്തിയത്
എന്നു മുതലാണ്;
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലുള്‍പ്പെട്ടവരുടെ
വിരമിക്കല്‍ പ്രായം
എത്രയാണ്;
(സി)
ഈ
പദ്ധതിയുടെ ഫണ്ട്
മാനേജരായി ഏത്
സ്ഥാപനത്തെയാണ്
തെരഞ്ഞെടുത്തിട്ടുള്ളത്;
ഇതിന്റെ
മാനദണ്ഡമെന്തായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
സംസ്ഥാന
ട്രഷറിയെ ഇതിനായി
തെരഞ്ഞെടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പുന:പരിശോധിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(എഫ്)
ഈ
പദ്ധതിയുടെ ഫണ്ട്
മാനേജരായി സംസ്ഥാന
ട്രഷറിയെ
നിശ്ചയിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
കിഫ്ബിയുടെ
പ്രവര്‍ത്തന പുരോഗതി
5486.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ വര്‍ഷത്തെ സംസ്ഥാന
ബജറ്റില്‍ പ്രഖ്യാപിച്ച
കിഫ്ബിയുടെ പ്രവര്‍ത്തന
പുരോഗതി
വിശദമാക്കുമോ;
(ബി)
കിഫ്ബി
വഴി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന വികസന
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
മാനദണ്ഡങ്ങള്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ പദ്ധതികള്‍
5487.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തില്‍ തുക
വകയിരുത്തിയിട്ടുള്ളതും
എന്നാല്‍ ഇതുവരെയായി
ആരംഭിക്കാത്തതോ
പൂര്‍ത്തിയാക്കാത്തതോ
ആയ
പദ്ധതികളുണ്ടെങ്കില്‍
അവ ഏതെന്നും
എന്തുകൊണ്ടെന്നും
വിശദമാക്കാമോ;
(ബി)
നിലമ്പൂര്‍
മണ്ഡലത്തില്‍ നബാര്‍ഡ്
പദ്ധതി പ്രകാരം
അനുവദിച്ച പദ്ധതികളില്‍
ഇനിയും ആരംഭിക്കാത്തതോ,
മുഴുവനാക്കാത്തതോ ആയ
പദ്ധതികള്‍
ഉണ്ടെങ്കില്‍ അവയുടെ
വിശദവിവരം
ലഭ്യമാക്കാമോ?
വിദ്യാഭ്യാസ
വായ്പ അനുവദിക്കുന്നത്
മാനദണ്ഡം
5488.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബാങ്കുകളില്‍ വിദേശ
ഇന്ത്യാക്കാരില്‍
നിന്നുള്ളത്
ഉള്‍പ്പെടെയുള്ള
നിക്ഷേപം എത്ര കോടി
രൂപയാണ്; കേരളത്തിലെ
ബാങ്കുകളില്‍ നിന്നും
വായ്പയായി
അനുവദിച്ചിട്ടുള്ളത്
എത്ര രൂപയാണ്;
വായ്പാ-നിക്ഷേപ അനുപാതം
എത്ര ശതമാനമാണ്;
(ബി)
സംസ്ഥാനത്ത്
പൊതുമേഖലയിലുള്ള
ബാങ്കുകള്‍ ഉള്‍പ്പെടെ
വിദ്യാഭ്യാസ വായ്പ
അനുവദിക്കുന്നതില്‍
വിമുഖത കാണിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിദ്യാഭ്യാസ വായ്പ
അനുവദിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
മാനദണ്ഡങ്ങളോ മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളോ
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനതല
ബാങ്കിംഗ് സമിതിയില്‍
വിദ്യാഭ്യാസവായ്പ
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും തരത്തിലുള്ള
പൊതു മാനദണ്ഡങ്ങള്‍
നിശ്ചയിക്കുകയോ
തീരുമാനിക്കുകയോ
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
പാവപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
സംസ്ഥാനത്തിന് അകത്തും
പുറത്തും വിദ്യാഭ്യാസം
നേടുന്നതിനായി വായ്പ
ലഭ്യമാക്കുന്നതിന് ഒരു
പൊതു മാനദണ്ഡം
ഉണ്ടാക്കുന്നതിനും
ആവശ്യക്കാര്‍ക്ക് വായ്പ
ലഭ്യമാക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വ്യക്തമാക്കുമോ ?
സംസ്ഥാനത്ത്
കാരുണ്യ ചികിത്സാ ധനസഹായ
പദ്ധതി
5489.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാരുണ്യ ചികിത്സാ
ധനസഹായ പദ്ധതി
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എങ്ങനെയെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
നടത്തിപ്പിനുള്ള തുക
എങ്ങനെയാണ്
സമാഹരിച്ചത്;
വിശദമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ മെഡിക്കല്‍
അഡ്വാന്‍സ്
5490.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
മെഡിക്കല്‍ അഡ്വാന്‍സ്
ലഭിക്കുന്നതിനുള്ള
അപേക്ഷകളിന്മേല് നടപടി
സ്വീകരിക്കാന്‍ വരുന്ന
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടി
അപേക്ഷകളില്‍
വേഗത്തില്‍ തീരുമാനം
എടുക്കുന്ന തരത്തില്‍
ഇടയ്ക്കുള്ള തട്ടുകള്‍
ഒഴിവാക്കുന്ന കാര്യം
ആലോചിക്കുമോ;
(സി)
മെഡിക്കല്‍
അഡ്വാന്‍സിനുള്ള
അപേക്ഷകള്‍
ഓണ്‍ലൈനാക്കുന്ന കാര്യം
പരിഗണിക്കുമോ?
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
5491.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികളാണ്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
നടന്നുകൊണ്ടിരിക്കുന്ന
ഏതെല്ലാം പദ്ധതികളാണ്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയതെന്ന
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
കോട്ടക്കല്‍
നിയോജകമണ്ഡലത്തില്‍
കിഫ്ബിയുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിന്
മീറ്റിംഗ്
വിളിച്ചുകൂട്ടാന്‍
ഏതെങ്കിലും സര്‍ക്കാര്‍
സ്ഥാപനങ്ങളോട്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
സ്ഥാപനങ്ങളോട്
എന്നറിയിക്കുമോ;
(ഡി)
കിഫ്ബിയില്‍
ഇനിയുള്പ്പെടുത്താന്
പോകുന്ന, പ്രസ്തുത
മണ്ഡലത്തിലെ പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള ഗ്രൂപ്പ്
ആക്സിഡന്റ് പേഴ്സണല്‍
ഇന്‍ഷ്വറന്‍സ്
5492.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
ഗ്രൂപ്പ് ആക്സിഡന്റ്
പേഴ്സണല്‍
ഇന്‍ഷ്വറന്‍സ് എന്നു
മുതലാണ് ആരംഭിച്ചത്;
(ബി)
ഈ
പദ്ധതി പ്രകാരം
ജീവനക്കാര്‍ക്ക് ഏതു
തരത്തിലുള്ള
അപകടങ്ങള്‍ക്കാണ്
ധനസഹായങ്ങള്‍ നല്കി
വരുന്നത്; വിശദാംശം
നല്‍കുമോ;
(സി)
ഇതിനകം
ഈ പദ്ധതിയില്‍ നിന്നും
എത്ര ജീവനക്കാര്‍ക്ക്
എന്തു തുക ധനസഹായം
അനുവദിച്ചിട്ടുണ്ട്;
(ഡി)
ജീവനക്കാരില്‍
നിന്നും ഇതുവരെ എന്തു
തുക ഇന്‍ഷുറന്‍സ്
ഇനത്തില്‍
പിരിച്ചിട്ടുണ്ട്; ഏതു
ഏജന്‍സി വഴിയാണ് ഈ
പദ്ധതി
നടപ്പാക്കുന്നത്;
വിശദമാക്കാമോ?
ആഗോളവത്ക്കരണ
നയങ്ങളുടെ ഫലമായി കാര്‍ഷിക
മേഖലയിലുണ്ടായ തിരിച്ചടി
5493.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.വി.വിജയദാസ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആഗോളവത്ക്കരണ
നയങ്ങളുടെ ഫലമായി
കാര്‍ഷിക മേഖലയിലുണ്ടായ
തിരിച്ചടി സംസ്ഥാന
സമ്പദ്ഘടനയിലുണ്ടാക്കാനിടയുള്ള
കനത്ത ആഘാതം
പരിഹരിക്കാനായി ഏതു
വിധത്തിലുള്ള
തന്ത്രങ്ങളാണ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
വളര്‍ച്ചാ
നിരക്ക്
ഉയര്‍ത്തുന്നതോടൊപ്പം
സാമൂഹ്യ നീതി
ഉറപ്പുവരുത്താനായി
എന്തു മാര്‍ഗ്ഗമാണ്
ആലോചിക്കുന്നത്;
(സി)
നവീന
സേവന-വ്യവസായ മേഖലകളുടെ
വളര്‍ച്ചക്കുവേണ്ട
പദ്ധതികള്‍
രൂപീകരിക്കുന്നതിനോടൊപ്പം
പാര്‍ശ്വവത്ക്കരിക്കപ്പെട്ട്
പരമ്പരാഗത തൊഴില്‍
മേഖലയെ ആശ്രയിക്കാന്‍
നിര്‍ബന്ധിതരായ ഗണ്യമായ
ജനവിഭാഗങ്ങളുടെ
പുരോഗതിക്ക്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്ന
വികസന തന്ത്രത്തിന്റെ
രൂപരേഖ അറിയിക്കാമോ?
ഇന്റഗ്രേറ്റഡ്
ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്
സിസ്റ്റം
5494.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ ഇടപാടുകള്‍
ക്രമീകൃതവും,
ആസൂത്രിതവുമാക്കുന്നതിനുള്ള
ഇന്റഗ്രേറ്റഡ്
ഫിനാന്‍ഷ്യല്‍
മാനേജ്മെന്റ് സിസ്റ്റം
എന്ന സംവിധാനത്തിന്റെ
വിശദാംശങ്ങള്‍
നല്കുാമോ;
(ബി)
എല്ലാ
സാമ്പത്തിക ഇടപാടുകളും
ഒരു കുടക്കീഴില്
കൊണ്ടുവരുന്ന
തരത്തിലുള്ള പ്രസ്തുത
സംവിധാനത്തിന്റെ
പുരോഗതി
വ്യക്തമാക്കാമോ;
(സി)
ഐ.എഫ്.എം.എസ്.
മൂലമുള്ള നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ധനകാര്യപരിശോധന
വിഭാഗത്തിന്‍െറ അധികാരങ്ങള്‍
5495.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
ധനകാര്യവകുപ്പ്
പരിശോധനാവിഭാഗത്തിന്
ഏതെല്ലാം ഓഫീസുകളില്‍
പരിശോധന
നടത്തുന്നതിനാണ്
അധികാരമുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ടി വകുപ്പ് പ്രതിവര്‍ഷം
എത്ര ഓഫീസുകള്‍
പരിശോധനയ്ക്ക്
വിധേയമാക്കിയെന്നും,
എത്രയിടങ്ങളിലെ
സാമ്പത്തിക
ക്രമക്കേടുകള്‍
കണ്ടെത്തി സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
പരിശോധനാവേളയില്‍
പോലീസ് വകുപ്പിന്
കീഴിലുള്ള ഓഫീസുകളിലെ
സീക്രട്ട് ഫണ്ട്
ഉള്‍പ്പെടെയുള്ള
വിഷയങ്ങള്‍
ധനകാര്യപരിശോധന
വിഭാഗത്തിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പോലീസ് വകുപ്പിന്
കീഴിലുള്ള ഓഫീസുകളില്‍
പൊതുജനങ്ങളില്‍ നിന്ന്
നേരിട്ടും അല്ലാതെയും
ഏതൊക്കെ രീതിയിലാണ് പണം
ലഭ്യമാകുന്നതെന്ന്
ധനകാര്യവകുപ്പിന്
അറിവുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
(ഇ)
പോലീസ്
വകുപ്പിന് കീഴിലുള്ള
ഇത്തരം ഓഫീസുകളില്‍
ലഭിക്കുന്ന പിഴ,
പെറ്റി, എന്നിവ
ഉള്‍പ്പെടെയുള്ള എല്ലാ
റവന്യൂവും കൃത്യമായി
ഖജനാവിലേക്ക്
അടയ്ക്കുന്നുണ്ടോയെന്നും,
അതിന് കൃത്യമായ
അക്കൗണ്ടുകളും ,രേഖകളും
സൂക്ഷിക്കുന്നുണ്ടോയെന്നും
കണ്ടെത്തുവാന്‍
ധനകാര്യപരിശോധനാവിഭാഗം
കൂടുതല്‍ കാര്യക്ഷമമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ; ഈ
വിഷയത്തില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
നികുതിയിനത്തിലെ
കേന്ദ്ര വിഹിതം
5496.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ഇക്കഴിഞ്ഞ 5 വര്‍ഷം
കേന്ദ്രസര്‍ക്കാര്‍
വിഹിതമായി
നികുതിയിനത്തില്‍
കിട്ടിയ തുകയുടെ
വിശദാംശങ്ങള്‍ വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
തുക ഏതൊക്കെ
പദ്ധതികള്‍ക്കായാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കാമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
5497.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലുളള
കേന്ദ്രാവിഷ്കൃത
പദ്ധതികളില്‍
ഓരോന്നിലും എത്ര
ശതമാനം വീതമാണ് കേന്ദ്ര
സര്‍ക്കാര്‍
വിഹിതമെന്നും സംസ്ഥാന
സര്‍ക്കാര്‍
വിഹിതമെന്നും
പദ്ധതികളുടെ പേരുസഹിതം
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇക്കഴിഞ്ഞ
5 വര്‍ഷം മേല്‍പ്പറഞ്ഞ
ഓരോ
പദ്ധതികള്‍ക്കുമായി
കേന്ദ്ര സര്‍ക്കാര്‍
അനുവദിച്ച തുകയും
യഥാര്‍ത്ഥത്തില്‍
സംസ്ഥാനം നേടിയെടുത്ത
തുകയും എത്ര വീതമെന്ന്
വര്‍ഷം തിരിച്ച് ഇനം
തിരിച്ച്
വ്യക്തമാക്കാമോ; ഇൗ
തുക ഓരോ പദ്ധതിക്കും
അനുവദിച്ച തുകയുടെ എത്ര
ശതമാനം വീതമാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍ വിഹിതം
നല്കാതിരുന്നതിനാല്
നടപ്പിലാക്കാന്‍
കഴിയാതെ പോയ കേന്ദ്ര
സഹായ പദ്ധതികള്‍
ഏതൊക്കെ എന്നും ഇത്
ഏതൊക്കെ
വര്‍ഷങ്ങളിലാണ്
ഉണ്ടായിട്ടുളളതെന്നും
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
കേന്ദ്രവിഹിതം
ലഭിക്കാതെ പോയതിനാല്‍
ഏതെങ്കിലും പദ്ധതികള്‍
സംസ്ഥാന ബജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടും
നടപ്പിലാക്കാന്‍
കഴിയാതെ
പോയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
ഏതൊക്കെ എന്ന് വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ?
എഞ്ചിനീയര്‍മാരുടെ
ശമ്പളസ്കെയിലുകളിലെ അപാകത
T 5498.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്താം
ശമ്പളക്കമ്മീഷന്
റിപ്പോര്‍ട്ടില്‍
പൊതുമരാമത്ത്, ജലസേചനം,
തദ്ദേശസ്വയംഭരണം എന്നീ
വകുപ്പുകളിലെ
എഞ്ചിനീയര്‍മാരുടെ
ശമ്പളസ്കെയിലുകള്‍
ഒമ്പതാം ശമ്പള
പരിഷ്കരണത്തിലുണ്ടായിരുന്ന
സമാനതസ്തികകളില്പ്പെട്ട
ഉദ്യോഗസ്ഥന്മാരുടെതിനേക്കാള്
കുറഞ്ഞു പോയതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ആയത്
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ചെക്ക്പോസ്റ്റുകള്‍
അഴിമതി രഹിതമാക്കാന്‍ നടപടി
5499.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെക്ക്പോസ്റ്റുകള്‍
അഴിമതി രഹിതമാക്കാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുവോ;
(ബി)
അഴിമതി
രഹിതമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
സര്‍ക്കാര്‍
ആലോചിക്കുന്നത്?
സ്വര്ണ്ണപണിക്കുലി
നിരക്കുകള്‍
ഏകീകരിക്കുന്നതിന് നടപടി
5500.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വര്‍ണ്ണക്കടകളില്‍
ആഭരണങ്ങള്‍ക്ക്
ഓരോന്നിനും
സ്വര്‍ണ്ണത്തിന്റെ വില
കൂടാതെ മറ്റെന്തെല്ലാം
ചാര്‍ജ്ജുകളാണ്
ഇൗടാക്കാന്‍
വ്യവസ്ഥയുള്ളത്;
(ബി)
ഇത്തരത്തില്‍
ഇൗടാക്കുന്ന
ചാര്‍ജ്ജുകള്‍ക്ക്
ഏകീകൃത
സ്വഭാവമില്ലാത്തത്
കാരണം പലപ്പോഴും
ഉപഭോക്താക്കള്‍ ചൂഷണം
ചെയ്യപ്പെടുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
നിരക്കുകള്‍
ഏകീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സ്വര്‍ണ്ണക്കടകളില്‍
പണിക്കുലി ഇനത്തില്‍
പരാമാവധി ഇൗടാക്കാവുന്ന
തുക നിശ്ചയിച്ചു
നല്‍കിയിട്ടുണ്ടോ;
ഇത്തരത്തില്‍ ഒരു
മാനദണ്ഡം ഇല്ലാത്തതു
കാരണം പല
സ്വര്‍ണ്ണക്കടകളും അമിത
തുക ഇൗടാക്കുന്ന
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
പ്രവണതകള്‍
അവസാനിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
2014-ലെ
ധനകാര്യ നിയമത്തിലെ മാറ്റം
5501.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014
ല്‍ ധനകാര്യ
നിയമത്തില്‍ മാറ്റം
വരുത്തിയപ്പോള്‍
വാങ്ങല്‍ നികുതി
സംബന്ധിച്ചുണ്ടായ പിഴവ്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
വാറ്റ്
നിയമത്തില്‍
നിരന്തരമായുള്ള
ഭേദഗതികളും സര്‍ക്കാര്‍
നിലപാടുകളും മൂലം
സ്വര്‍ണ്ണാഭരണ
മേഖലയില്‍ ഇന്ന്
നേരിടുന്ന പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ;
(സി)
കേരളത്തില്‍
സ്വര്‍ണ്ണ
വ്യാപാരികള്‍ക്ക്
നികുതി സമ്പ്രദായം
ലളിതമാക്കാനായി
കോമ്പൗണ്ടിംഗ്
രീതികൊണ്ടു വരുന്ന
കാര്യത്തില്‍ അഭിപ്രായം
വ്യക്തമാക്കാമോ;
സര്‍ക്കാര്‍
വാഹനങ്ങള്‍ക്ക് ടയര്‍
വാങ്ങുന്നതിന് ചെലവഴിച്ച തുക
5502.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്തെ
സര്‍ക്കാര്‍
വാഹനങ്ങള്‍ക്ക് ടയറു
വാങ്ങുന്നതിനായി എത്ര
രൂപ ചെലവഴിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
ഇത്
ഏതെല്ലാം
സ്ഥാപനങ്ങളില്‍
നിന്നാണ് വാങ്ങിയതെന്നു
വിശദമാക്കുമോ?
നികുതി ഒഴിവാക്കുന്നതിനു
നടപടി
5503.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17വര്‍ഷത്തെ
ബഡ്ജറ്റില്‍ ഖാദി
ഉല്പന്നത്തിന്റെ ടാക്സ്
2% ആയി
ഉയര്‍ത്തുകയുണ്ടായി.
പരമ്പരാഗത വ്യവസായം
കൊണ്ടു ജീവിക്കുന്ന
കുടുംബങ്ങളെ
പ്രത്യേകിച്ച് നെയ്ത്തു
മേഖലയെ വളരെ
പ്രതികൂലമായി
ബാധിക്കുന്ന പ്രസ്തുത
തീരുമാനം
പിന്‍വലിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
കേരളത്തില്‍
ഉല്പാദിപ്പിക്കുന്ന
കൈത്തറി തുണികള്‍ക്ക്
ചെക്ക്പോസ്റ്റില്‍
ടാക്സ്
ഈടാക്കുന്നുണ്ട്;പരമ്പരാഗതമായ
പ്രസ്തുത വ്യവസായം
അന്യംനിന്നു പോകുന്ന
അവസ്ഥയാണുള്ളത്;കേരളത്തിനകത്ത്
ഉല്പാദിപ്പിക്കുന്ന
തുണിത്തരങ്ങള്‍ക്ക് 2%
നികുതി
ഒഴിവാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
ചരക്കു
സേവന നികുതി
5504.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കു
സേവന നികുതി
നടപ്പാക്കുന്നതിന്
മുമ്പായി ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
പരിശീലനം നല്‍കേണ്ടത്
ആവശ്യമാണെന്ന്
കരുതുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
ചെയ്ത കാര്യങ്ങള്‍
വിശദമാക്കുമോ;
(സി)
ജി.എസ്.ടി
നടപ്പാക്കുമ്പോള്‍
2016-17 വര്‍ഷത്തില്‍
ലഭിക്കുമെന്ന്
പ്രതീക്ഷിക്കുന്ന
നികുതി
വരുമാനത്തെക്കുറിച്ച്
സര്‍ക്കാര്‍
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
അമരവിള
ചെക്ക് പോസ്റ്റിലുള്ള വേ
ബ്രിഡ്ജ്
5505.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉദ്യോഗസ്ഥരുടെ
അലംഭാവംമൂലം അമരവിള
ചെക്ക് പോസ്റ്റിലുള്ള
വേ ബ്രിഡ്ജ്
നന്നാക്കാതെയിരിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തുകൊണ്ട് ഉചിത നടപടി
സ്വീകരിക്കുന്നില്ല;
(ബി)
ഇതുവഴി
ദിവസവും കടന്നുപോകുന്ന
ആയിരക്കണക്കിന് ചരക്ക്
വണ്ടികളുടെ തൂക്കം
കണക്കാക്കാന്‍
കഴിയാത്തതുമൂലം
നികുതിയിനത്തില്‍
സര്‍ക്കാരിന്
ലക്ഷങ്ങള്‍ നഷ്ടം
സംഭവിയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കാരണത്താല്‍ ഇവിടെയുള്ള
ഉദ്യോഗസ്ഥര്‍ കൈക്കൂലി
വാങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കഴിഞ്ഞ
എല്‍.ഡി.എഫ്.
സര്‍ക്കാരിന്റെ കാലത്ത്
( 6 വര്‍ഷം മുമ്പ്)
ഉദ്യോഗസ്ഥരുടെ
കോഴവാങ്ങല്‍
നിരീക്ഷിയ്ക്കുവാനായി 6
ക്യാമറകള്‍ ഇവിടെ
സ്ഥാപിച്ചിരുന്നത്
പ്രവര്‍ത്തനരഹിതമായി
വര്‍ഷങ്ങളായിട്ടും
മന:പൂര്‍വ്വം
നന്നാക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
അടിയന്തരമായി
ഇവിടെ ക്യാമറകള്‍
പ്രവര്‍ത്തിപ്പിച്ച്
കൈക്കൂലി വാങ്ങുന്നത്
തടയാന്‍ നടപടി
സ്വീകരിക്കുമോ?
ചരക്കു-സേവന
നികുതി
5506.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കു-സേവന
നികുതി നിലവില്‍
വരുമ്പോള്‍ എത്ര
സ്ലാബുകളിലായി നികുതി
നിരക്ക്
ഏര്‍പ്പെടുത്താനാണ്
തീരുമാനമായിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
ഇതു
വഴി സാധാരണക്കാരെ
ബാധിക്കുന്ന ഏതൊക്കെ
ഉല്പന്നങ്ങള്ക്കാണ്
വില കൂടാനിടയുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
നികുതി നിരക്ക്
സംബന്ധിച്ച് എന്തൊക്കെ
വിയോജിപ്പുകളാണ്
കേന്ദ്ര ഉന്നതാധികാര
സമിതിയില്‍
സമര്‍പ്പിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
വാണിജ്യ
നികുതി കുടിശ്ശിക
5507.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് വാണിജ്യ നികുതി
കുടിശ്ശികയിനത്തില്‍
എത്ര തുകയ്ക്ക് സ്റ്റേ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് സ്റ്റേ നല്കിയ
ടി കുടിശ്ശിക
പിരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വിശദമാക്കാമോ?
വാണിജ്യ
നികുതി വരുമാനത്തില്‍
വര്‍ദ്ധനവ്
5508.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വാണിജ്യ നികുതി
വരുമാനത്തില്‍ എത്ര
ശതമാനത്തിന്റെ
വര്‍ദ്ധനവാണ്
ഉണ്ടായിട്ടുള്ളത് എന്ന്
വിശദമാക്കുമോ;
(ബി)
നികുതി
ചോര്‍ച്ച തടയുന്നതിനും
നികുതി വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനുമായി
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ; നടപ്പ്
വര്‍ഷത്തില്‍ ഓരോ
വാണിജ്യ നികുതി ചെക്ക്
പോസ്റ്റുകളില്‍ നിന്നും
ലഭിച്ച നികുതി വരുമാനം
എത്രയാണ്; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ചെക്ക്
പോസ്റ്റുകളിലെ
വരുമാനത്തില്‍ വന്ന
കുറവ് സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
എല്ലാ ചെക്ക്
പോസ്റ്റുകളിലും
വാളയാര്‍ ചെക്ക്
പോസ്റ്റ് മോഡല്‍
ഏര്‍പ്പെടുത്തി നികുതി
പിരിവ് കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ഓണ്‍ലൈന്‍
വിപണനത്തില്‍ നിന്ന്
സര്‍ക്കാരിന് നികുതി
5509.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടക്കുന്ന ഓണ്‍ലൈന്‍
വിപണനത്തില്‍ നിന്ന്
സര്‍ക്കാരിന് നികുതി
ലഭിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഓണ്‍ലൈന്‍ വിപണനം
നികുതിക്ക്
വിധേയമാക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
വ്യാപാരികള്‍ക്കായി
ആധുനിക പരാതി പരിഹാര കാള്‍
സെന്റര്‍
5510.
ശ്രീ.സണ്ണി
ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാപാരികളുടെ
പരാതികള്‍
അറിയിക്കുന്നതിന്
നികുതി വകുപ്പില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
ഒരു ആധുനിക പരാതി
പരിഹാര കാള്‍ സെന്റര്‍
തുടങ്ങുന്ന കാര്യം
ആലോചിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പരാതികള്‍
സ്വീകരിക്കുന്നതിനും
അതിന് പരിഹാരം
കാണുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
സെന്ററില്‍ ഒരുക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
കാസര്‍കോട്
ജില്ലാ ട്രഷറി ഓഫീസ്
5511.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലാ ട്രഷറി ഓഫീസ്
സ്വന്തം
കെട്ടിടത്തിലാണോ
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന
കെട്ടിടത്തിനു
നല്കുന്ന വാടക
എത്രയാണ്; എത്ര കാലമായി
വാടക കെട്ടിടത്തില്‍
ജില്ലാ ട്രഷറി
പ്രവര്‍ത്തിച്ചു
വരുന്നു;
(സി)
കേരളത്തില്‍
എല്ലാ ജില്ലകളിലും
ട്രഷറി ഓഫീസുകള്‍ക്ക്
സ്വന്തം കെട്ടിടമുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിനെക്കുറിച്ചു
ആലോചിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
പള്ളുരുത്തി
സബ്ട്രഷറി
5512.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പള്ളുരുത്തി
സബ്ട്രഷറി
പ്രവര്‍ത്തിയ്ക്കുന്നത്
ബ്ലോക്ക്
ഡെവലപ്പ്മെന്റ് ഓഫീസ്
കെട്ടിടത്തോട്
ചേര്‍ന്നാണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സബ്ട്രഷറിയ്ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
(സി)
പള്ളുരുത്തി
രാമേശ്വരം വില്ലേജില്‍
നിര്‍മ്മിയ്ക്കാന്‍
ഉദ്ദേശിയ്ക്കുന്ന
റവന്യു ടവറിനോടൊപ്പം
സബ്ട്രഷറിയ്ക്കുള്ള
കെട്ടിടവും
നിര്മ്മിയ്ക്കുമോ?
ട്രഷറികള്‍ക്ക്
സ്വന്തമായി കെട്ടിടം
5513.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികളെല്ലാം സ്വന്തം
കെട്ടിടത്തിലാണോ
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
ട്രഷറികള്‍ക്ക് സ്വന്തം
കെട്ടിടം
നിര്‍മ്മിക്കാനുദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ നടപ്പു
സാമ്പത്തികവര്‍ഷം
ഇതിലേക്കായി എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
സൗജന്യമായി
സ്ഥലം
ലഭ്യമാക്കിയിട്ടുള്ള
സ്ഥലങ്ങളില്‍
അടിയന്തരമായി ട്രഷറി
കെട്ടിടം
നിര്‍മ്മിക്കുവാനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
കാരുണ്യ
ബനവലന്റ് ഫണ്ട് കുടിശ്ശിക
5514.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ടില്‍
ഉള്‍പ്പെടുത്തി
മാരകരോഗങ്ങളുടെ
ചികിത്സയ്ക്ക് ധനസഹായം
അനുവദിച്ചതിന്റെ
ഭാഗമായി ഏതെല്ലാം
ആശുപത്രികള്‍ക്ക്
ധനസഹായം
കുടിശ്ശികയായിട്ടുണ്ട്;
(ബി)
ഓരോ
ആശുപത്രിയുടെയും
കുടിശ്ശികയായിട്ടുളള
തുക പ്രത്യേകം
വ്യക്തമാക്കുമോ;
(സി)
കുടിശ്ശികത്തുക
കഴിവതും വേഗത്തില്‍
കൊടുത്തുതീര്‍ക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
താലൂക്ക്
ലോട്ടറി ഓഫീസുകള്‍
5515.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
താലൂക്ക് തലത്തില്‍
ലോട്ടറി ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എത്ര താലൂക്ക് ലോട്ടറി
ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഇടുക്കി
ജില്ലയില്‍ എത്ര
താലൂക്ക് ലോട്ടറി
ഓഫീസുകള്‍ നിലവിലുണ്ട്;
വിശദാംശം നല്‍കാമോ;
(സി)
പുതിയതായി
താലൂക്ക് ലോട്ടറി
ഓഫീസുകള്‍
അനുവദിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
ഉടുമ്പന്‍ചോല
താലൂക്ക് ലോട്ടറി ഓഫീസ്
ഇപ്പോള്‍ ഇടുക്കി
താലൂക്കിലായി മാറിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉടുമ്പന്‍ചോല ആസ്ഥാനമായ
നെടുംകണ്ടത്ത് താലൂക്ക്
ലോട്ടറി ഓഫീസ്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഭാഗ്യക്കുറി
വകുപ്പിനു കീഴിലെ ഏജന്റുമാര്‍
5516.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഭാഗ്യക്കുറി വകുപ്പിനു
കീഴില്‍ എത്ര
ഏജന്റുമാര്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇതില്‍ വന്‍കിട ചെറുകിട
ഏജന്റുമാര്‍ എത്ര പേര്
വീതമുണ്ട്;
(ബി)
ഏജന്റുമാര്‍ക്ക്
കൊടുക്കുന്ന കമ്മീഷന്
എത്ര ശതമാനമാണ്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
റീട്ടെയില്‍
ഏജന്റുമാര്‍ക്ക്
കച്ചവടത്തിനായി
ആവശ്യാനുസരണം ടിക്കറ്റ്
ലഭിക്കുന്നില്ല എന്ന
പരാതി കണക്കിലെടുത്ത്
ഇവര്‍ക്ക് ആവശ്യാനുസരണം
ടിക്കറ്റ്
വില്പനയ്ക്കായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
സ്വീകരിക്കുമെങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
സാങ്കേതിക
സര്‍വ്വകലാശാലയുടെ ഓഡിറ്റ്
5517.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയുടെ
ഓഡിറ്റ് നടപടികള്‍
ആരംഭിക്കുന്നതിലേക്കായി
ജി.ഓ.നമ്പര്‍ 3750/2016
പ്രകാരം സംസ്ഥാന
ഓഡിറ്റ് വകുപ്പിനെ
ചുമതലപ്പെടുത്തി
ഉത്തരവ്
ഇറക്കിയതിനുശേഷം
ഇതിന്റെ തുടര്‍
നടപടികള്‍ ഏതുഘട്ടം
വരെയായി എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവു പ്രകാരം എത്ര
തസ്തികകള്‍
അനുവദിക്കാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നു; ഇവ
ഏതെല്ലാം; ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
കെ.എസ്.എഫ്.
ഇ. യുടെ ശാഖ ആരംഭിക്കുന്നതിന്
നടപടികള്‍
5518.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തഴക്കര
ഗ്രാമപഞ്ചായത്ത്
പ്രദേശത്ത് കെ.എസ്.എഫ്.
ഇ. യുടെ ബ്രാഞ്ച് ഇല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പഞ്ചായത്തില്‍
കെ.എസ്.എഫ്. ഇ. യുടെ
ഒരു ശാഖ
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കെ.എസ്.എഫ്.ഇ.യില്‍
റിട്ടയര്‍മെന്റ് പ്രായം
5519.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യില്‍
നിലവിലെ
റിട്ടയര്‍മെന്റ് പ്രായം
എത്രയാണ്;
(ബി)
റിട്ടയര്‍
ചെയ്തിട്ടും
കോടതിവിധിയുടെ
അടിസ്ഥാനത്തില്‍
ആരെങ്കിലും ജോലിയില്‍
തുടരുന്നുണ്ടോ;
(സി)
കെ.എസ്.എഫ്.ഇ.യില്‍
മാനേജര്‍, ഓഫീസര്‍
തസ്തികകളിലും മറ്റു
തസ്തികകളിലും റിട്ടയര്‍
ചെയ്തവരെ കരാര്‍
അടിസ്ഥാനത്തില്‍
നിയമിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഓരോ വിഭാഗത്തിലും എത്ര
പേരെന്ന്
വ്യക്തമാക്കാമോ?
ഗ്രൂപ്പ്
പേഴ്സണല്‍ ആക്സിഡന്റ്
ഇന്‍ഷുറന്‍സ്
5520.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗ്രൂപ്പ്
പേഴ്സണല്‍ ആക്സിഡന്റ്
ഇന്‍ഷുറന്‍സ്
പദ്ധതിയുടെ വാര്‍ഷിക
പ്രീമിയം എത്ര
രൂപയായിരുന്നുവെന്നും ഈ
വര്‍ഷം എത്ര രൂപയാണ്
വര്‍ദ്ധിപ്പിച്ചതെന്നും
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
നല്കി വരുന്ന പരമാവധി
ധനസഹായം എത്ര
രൂപയായിരുന്നുവെന്നും
ഇപ്പോള്‍ ഇത്
വര്‍ദ്ധിപ്പിച്ച്
നല്‍കിയിട്ടുണ്ടോയെന്നും
വിശദമാക്കാമോ ;
(സി)
അപകടത്തില്‍പ്പെട്ട്
ചലനശേഷി നഷ്ടപ്പെടുന്ന
ജീവനക്കാര്‍ക്ക്
നല്കുന്ന പരമാവധി
ധനസഹായം എത്ര രൂപയാണ്;
(ഡി)
ധനസഹായം
ലഭിക്കുന്നതിനായി
എവിടെയാണ് അപേക്ഷ
സമര്‍പ്പിക്കേണ്ടത്;
ഇതിനായി പ്രത്യേക ഫാറം
ഉണ്ടെങ്കില്‍ ഇതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കയര്‍
മേഖലയുടെ പുരോഗതി
5521.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയുടെ പുരോഗതിക്ക്
തടസ്സം നില്ക്കുന്ന
പ്രധാന ഘടകങ്ങള്‍
കണ്ടെത്താന്‍ പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
സംയോജിത
സമീപനത്തിന്റെ
അഭാവത്തില്‍ ആണ് ഇൗ
മേഖല
അവഗണിക്കപ്പെടുന്നതെന്ന
അഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ആ രംഗത്ത്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നവീനവും
ഫലപ്രദവുമായ നടപടികള്‍
വ്യക്തമാക്കുമോ?
കയര്‍
മേഖലയുടെ സംരക്ഷണം
5522.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയുടെ സംരക്ഷണത്തിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
കയര്‍
തൊഴിലാളികളുടെ തൊഴില്‍
ഉറപ്പാക്കുന്നതിനും
കയര്‍ ഉല്‍പ്പന്നങ്ങള്‍
സംഭരിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
കയര്‍
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കുന്നതിന് നടപടി
5523.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കയര്‍ മേഖലയിലെ
പ്രതിസന്ധി
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍ അറിയിക്കുമോ;
(ബി)
പരമ്പരാഗത
കയര്‍ തൊഴിലാളികളെ
സംരക്ഷിച്ചു
കൊണ്ടുതന്നെ, ഈ
മേഖലയില്‍
ആധുനികവത്ക്കരണം
നടത്തുന്നതിനും
കൂടുതല്‍ വിപണി
കണ്ടെത്തുന്നതിനും
നടപടി
സ്വീകരിക്കുമോ;വിശദാംശം
അറിയിക്കുമോ?
കയര്‍
കോര്‍പ്പറേഷന്റെയും
കയര്‍ഫെഡിന്റെയും ഗോഡൗണുകള്‍
5524.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
വടക്കുഭാഗത്തായി കയര്‍
കോര്‍പ്പറേഷന്റെയും
കയര്‍ഫെഡിന്റെയും
ഗോഡൗണുകള്‍
നിലവിലുണ്ടോ; ഇവ
പ്രവര്‍ത്തനക്ഷമമാണോ;
(ബി)
പ്രസ്തുത
ഗോഡൗണുകളില്‍
എന്തെങ്കിലും
പ്രവൃത്തികള്‍
നടക്കുന്നുണ്ടോ;
(സി)
ഗോഡൗണുകളുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ?
പാഴായി
പോകുന്ന തൊണ്ട് സംഭരിച്ച്
ചകിരിയാക്കാന്‍ നടപടി
5525.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാഴായി പോകുന്ന
തൊണ്ട് സംഭരിച്ച്
ചകിരിയാക്കുന്നതിന്
നടപ്പാക്കിയിട്ടുളള
കര്‍മ്മ പദ്ധതി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
തൊഴിലാളികള്‍ക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
കയര്‍
സഹകരണ സംഘങ്ങള്‍ക്ക് ഇൗ
പദ്ധതിയനുസരിച്ച്
ലഭിക്കുന്ന സഹായങ്ങള്‍
വിശദമാക്കുമോ;
(ഡി)
പദ്ധതിയനുസരിച്ച്
എന്തെല്ലാം
കാര്യങ്ങളാണ് ഇൗ
സര്‍ക്കാര്‍
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
യന്ത്രവല്‍കൃത
കയര്‍ ഉല്‍പ്പാദനം
5526.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യന്ത്രവല്‍കൃത കയര്‍
ഉല്‍പ്പാദനം
പ്രോത്സാഹിപ്പിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തീരുമാനം പരമ്പരാഗത
തൊഴിലാളികള്‍ക്ക്
ഇടയില്‍
സൃഷ്ടിച്ചിട്ടുളള
ആശങ്കകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
യന്ത്രവല്‍കൃത
കയര്‍ ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിലൂടെ
പരമ്പരാഗത
തൊഴിലാളികള്‍ക്ക്
ഏതെങ്കിലും തരത്തിലുളള
തൊഴില്‍ നഷ്ടം
ഉണ്ടാകാന്‍
ഇടയുണ്ടോയെന്ന കാര്യം
വിശകലനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?