സൈബര്‍
കുറ്റകൃത്യങ്ങള്‍
*601.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി.എ.അഹമ്മദ് കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യത്യസ്ത
രീതിയിലുള്ള സൈബര്‍
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍ ഐ.റ്റി.
മേഖല കൂടുതല്‍
ശക്തിപ്പെടുത്തുന്നതിനും
ആധുനീകരണ, ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കുന്നതിനുമുള്ള
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(ബി)
സൈബര്‍
കുറ്റകൃത്യങ്ങളുടെ
അന്വേഷണത്തില്‍ ഐ.റ്റി.
വിഭാഗത്തിന്റെ സേവനം
ഉപയോഗപ്പെടുത്താറുണ്ടോ;
(സി)
ഐ.റ്റി.
രംഗത്ത് അതിവേഗത്തില്‍
ഉണ്ടാകുന്ന
മാറ്റങ്ങള്‍ക്കൊപ്പം
സംസ്ഥാനത്തിന്റെ
ഐ.റ്റി. വിഭാഗത്തെയും
സൈബര്‍ കുറ്റാന്വേഷണ
വിഭാഗത്തെയും
സജ്ജമാക്കാന്‍ ആവശ്യമായ
പരിഷ്ക്കുരണ നടപടികള്‍
സ്വീകരിക്കുമോ?
റേഷന്‍
മൊത്തവ്യാപാര വിതരണം
*602.
ശ്രീ.ഹൈബി
ഈഡന്
,,
സണ്ണി ജോസഫ്
,,
റോജി എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മൊത്തവ്യാപാരികളെ
ഒഴിവാക്കി എഫ്.സി.ഐ.
ഗോഡൗണുകളില്‍ നിന്നു
റേഷന്‍ സാധനങ്ങള്‍
എടുത്ത് സര്‍ക്കാരിന്റെ
സംഭരണ ശാലകളില്‍
സൂക്ഷിച്ച് വിതരണത്തിന്
എത്തിക്കാനുള്ള
പദ്ധതിയിൽ റേഷന്‍
സാധനങ്ങളുടെ
കരിഞ്ചന്തയും
മറിച്ചുവില്പനയും
തടയാന്‍ എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്,
വിശദാംശങ്ങള്‍
എന്തെല്ലാം?
സിവില്‍സപ്ലൈസ്
കോര്പ്പറേഷന് മുഖേന
ഹോട്ടലുകൾ
*603.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
സി.കെ. ആശ
,,
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടല്‍
ഭക്ഷണത്തിന്റെ
അമിതനിരക്ക് മൂലം
സാധാരണക്കാരായ ജനങ്ങള്‍
ബുദ്ധിമുട്ടുന്ന
സാഹചര്യത്തില്‍
സിവില്‍സപ്ലൈസ്
കോര്പ്പറേഷന് മുഖേന
സബ്സിഡി നിരക്കില്‍
ഭക്ഷ്യസാധനങ്ങള്‍
നല്കുന്ന ഹോട്ടലുകള്‍
ആരംഭിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എന്തൊക്കെ
ഭക്ഷ്യസാധനങ്ങളാണ്
പ്രസ്തുത ഹോട്ടലുകള്‍
മുഖേന നല്കുവാന്
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഹോട്ടലുകള്‍ക്ക്
സബ്സിഡി നിരക്കില്‍
സാധനങ്ങള്‍
നല്‍കുന്നതിന്
സിവില്‍സപ്ലൈസ്
കോര്പ്പറേഷന്
തയ്യാറാകുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ഭക്ഷ്യഭദ്രതാ
നിയമം-ഫുഡ് അലവന്‍സ്
*604.
ശ്രീ.ജി.എസ്.ജയലാല്‍
,,
മുല്ലക്കര രത്നാകരന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാ
നിയമം
നടപ്പിലാകുമ്പോള്‍
ഭക്ഷണത്തിന് പകരം
ഗുണഭോക്താക്കള്‍ക്ക്
ഫുഡ് അലവന്‍സ് തുക
നല്കാന് വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(ബി)
റേഷന്‍
കടകളില്‍ കൂടി അരിയും
ഗോതമ്പും കൂടാതെ പ്രധാന
പലവ്യജ്ഞനങ്ങളും വിതരണം
ചെയ്യുവാന്‍
നടപടിയെടുക്കുമോ;
(സി)
റേഷന്‍
കടകളില്‍ ബയോമെട്രിക്
യന്ത്രങ്ങള്‍
വയ്ക്കുന്ന
സാഹചര്യത്തില്‍
സര്‍ക്കാര്‍ ക്ഷേമ
പെന്‍ഷനുകള്‍,
ബാങ്കിംഗ് സേവനങ്ങള്‍
തുടങ്ങിയവ ഈ
സംവിധാനത്തിലൂടെ
നല്കാന് നടപടി
സ്വീകരിക്കുമോ?
യുവജന
കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍
*605.
ശ്രീ.കെ.ഡി.
പ്രസേനന്‍
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ഡി.കെ.
മുരളി
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന യുവജന
കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
യുവജനങ്ങളുടെ
ക്ഷേമം മുന്‍നിര്‍ത്തി
അവരെ
വിദ്യാസമ്പന്നരാക്കുന്നതിനും
ശാക്തീകരിക്കുന്നതിനും
യുവജനങ്ങളുടെ
അവകാശങ്ങള്‍
സംരക്ഷിക്കുന്നതിനും
വേണ്ടി എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത കമ്മീഷന്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
യുവജനങ്ങളുമായി
ബന്ധപ്പെട്ട വിഷയങ്ങള്‍
സംബന്ധിച്ച് കമ്മീഷന്
ലഭിക്കുന്ന പരാതികളും
നിര്‍ദ്ദേശങ്ങളും
പരിഗണിക്കുന്നതിനായി
ജില്ലാ തലത്തില്‍
അദാലത്തുകള്‍
നടത്തുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
മദ്യം
, മയക്കുമരുന്ന്,
റാഗിംഗ്, സൈബര്‍
കുറ്റകൃത്യങ്ങള്‍
എന്നിവയ്ക്കെതിരെയും
റോഡ് സുരക്ഷ, മാനസിക
ആരോഗ്യം എന്നിവ
സംബന്ധിച്ചും
യുവാക്കള്‍ക്കിടയില്‍
ബോധവത്കരണം
നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
നീതി
ആയോഗ് നിലവിൽ വന്നതിന്
അനുസൃതമായ മാറ്റങ്ങൾ
*606.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന് കീഴില്‍
പ്ലാനിംഗ് കമ്മീഷന്
പകരം നീതി ആയോഗ്
സംവിധാനം വന്നശേഷം
ഏതെല്ലാം പദ്ധതികളാണ്
കേരളത്തിനായി
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ; നീതി
ആയോഗില്‍ പദ്ധതികള്‍
തയ്യാറാക്കി
സമര്‍പ്പിക്കുന്നതിന്
ഏതെങ്കിലും തലത്തിലുള്ള
നിര്‍ദ്ദേശങ്ങള്‍
സംസ്ഥാന പ്ലാനിംഗ്
ബോര്‍ഡിന്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കേരള
സംസ്ഥാന ആസൂത്രണ
ബോര്‍ഡിന്റെ
പ്രവര്‍ത്തനവും വിവിധ
വകുപ്പുകളുടെ
ആസൂത്രണവും തമ്മിലുള്ള
ഏകോപനം സുദൃഢമാക്കാന്‍
എന്തൊക്കെ നടപടികളാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നീതി
ആയോഗ് നിലവില്‍ വന്ന
സാഹചര്യത്തില്‍ ഓരോ
പദ്ധതിയുടെയും
പ്രൊപ്പോസലുകള്‍ ഏത്
തട്ടില്‍ നിന്നാണ്
ആരംഭിക്കുന്നതെന്നും
അതിന് എന്ത്
സംവിധാനങ്ങളാണ് ജില്ലാ
തലത്തിലും സംസ്ഥാന
തലത്തിലും
നിലവിലുള്ളതെന്നും
വിശദമാക്കുമോ?
കോടതികളില്‍
കെട്ടിക്കിടക്കുന്ന കേസുകളുടെ
ബാഹുല്യം
T *607.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
എ.എം. ആരിഫ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദീര്‍ഘകാലം
കോടതികളില്‍
കെട്ടിക്കിടക്കുന്ന
കേസുകളുടെ ബാഹുല്യം
നീതിന്യായ
സംവിധാനത്തിനു മുന്നിലെ
വലിയ വെല്ലുവിളിയാണെന്ന
ബഹു. സുപ്രീംകോടതി ചീഫ്
ജസ്റ്റിസിന്റെ
അഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
വിവിധ തലങ്ങളിലുള്ള
കോടതികള്‍ സമാനമായ
പ്രതിസന്ധി
നേരിടുന്നുവെന്നത്
മനസ്സിലാക്കിയിട്ടുണ്ടോ;
(സി)
വിവിധ
കോടതികളില്‍
കെട്ടിക്കിടക്കുന്ന
സിവില്‍, ക്രിമിനല്‍
കേസുകളെ അവയുടെ ഗൗരവം
കണക്കാക്കി തരം
തിരിച്ച് എത്രയും വേഗം
തീര്‍പ്പുകല്‍പ്പിക്കാനുള്ള
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
സമയബന്ധിതമായി
അദാലത്തുകള്‍
സംഘടിപ്പിച്ച്
കേസുകളുടെ ബാഹുല്യം
കുറച്ച്, നീതിന്യായ
സംവിധാനത്തില്‍
ജനങ്ങളുടെ വിശ്വാസം
വര്‍ദ്ധിപ്പിക്കാനുതകുന്ന
സത്വര നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ദ്രുതവും
ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള
വളര്‍ച്ചയ്ക്കായി പദ്ധതികള്‍
*608.
ശ്രീ.പി.
ഉണ്ണി
,,
ജോര്‍ജ് എം. തോമസ്
,,
യു. ആര്. പ്രദീപ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ദ്രുതവും
ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള
വളര്‍ച്ചയ്ക്കായി
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതികളുടെ വിശദാംശം
അറിയിക്കാമോ;
(ബി)
സംസ്ഥാനം
നേരിടുന്ന പ്രധാന
പ്രശ്നങ്ങളില്‍ ഒന്നായ
യുവജനങ്ങള്‍ക്കിടയിലെ
തൊഴില്‍രാഹിത്യം
പരിഹരിക്കാനായി
എന്തൊക്കെ പദ്ധതികളാണ്
പ്രഖ്യാപിച്ചിട്ടുള്ളത്;
(സി)
പരമ്പരാഗത
മേഖലയില്‍
ഉപജീവനമാര്‍ഗ്ഗം
കണ്ടെത്തുന്നവരുള്പ്പെടെ
താഴ്ന്ന
വരുമാനക്കാര്‍ക്കു കൂടി
വികസനത്തിന്റെ
സദ്ഫലങ്ങള്‍
ലഭ്യമാക്കാന്‍
പദ്ധതികളുണ്ടെങ്കില്‍
അവയുടെ വിശദാംശം
നല്‍കുമോ?
എയര്‍പോര്‍ട്ട്
പരിസരങ്ങളില്‍ പക്ഷി
ശല്യമൊഴിവാക്കാന്‍ നടപടികള്‍
*609.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വ്യോമയാന പരിധിയില്‍
അപകടങ്ങള്‍
ഉണ്ടാകാതിരിക്കാനുളള
മുന്‍കരുതലുകള്‍
സ്വീകരിക്കുന്ന
കാര്യത്തില്‍
സര്‍ക്കാരിന്റെ
ഉത്തരവാദിത്വങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
എയര്‍പോര്‍ട്ട്
പരിസരങ്ങളില്‍
പക്ഷിയിടിച്ചുളള അപകട
സാദ്ധ്യത കൂടുതലാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പക്ഷി
ശല്യമാെഴിവാക്കാന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
ഇതര
സംസ്ഥാനങ്ങളില്‍ നിന്നുള്ള
മത്സ്യങ്ങളുടെ പരിശോധന
T *610.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
വില്പനക്കായി
കൊണ്ടുവരുന്ന
മത്സ്യങ്ങളില്‍
ആരോഗ്യത്തിന് ഹാനികരമായ
രാസപദാര്‍ത്ഥങ്ങള്‍
ചേര്‍ക്കുന്നതായും
വൃത്തിഹീനമായ
സാഹചര്യങ്ങളില്‍
സംസ്കരിക്കുന്നതായുമുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഈ
സാഹചര്യത്തില്‍, ഇവ
നിര്‍ബന്ധമായും
പരിശോധനയ്ക്ക്
വിധേയമാക്കിയതിനുശേഷം
മാത്രം സംസ്ഥാനത്തേക്ക്
കടത്തി വിടുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
(സി)
ഇപ്രകാരം
ഹാനികരമായ
രാസവസ്തുക്കള്‍
ചേര്‍ത്ത മത്സ്യങ്ങള്‍
വില്‍ക്കുന്നവര്‍ക്കും
വിതരണക്കാര്‍ക്കുമെതിരെ
ശക്തമായ നടപടികള്‍
കൈക്കൊള്ളുമോ; വിശദാംശം
നല്‍കുമോ?
വിജിലന്‍സ്
ആന്റ് ആന്റികറപ്ഷന്‍
വിഭാഗത്തിന്റെ പ്രവര്‍ത്തനം
*611.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിജിലന്‍സ് ആന്റ്
ആന്റികറപ്ഷന്‍
വിഭാഗത്തിന്റെ
പ്രവര്‍ത്തന
ചട്ടങ്ങളില്‍
മാറ്റമെന്തെങ്കിലും
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
വിജിലന്‍സ്
സ്റ്റേഷനോടനുബന്ധിച്ച്
ലോക്കപ്പ് സംവിധാനം,
അഴിമതിക്കുറ്റങ്ങളെ
മഞ്ഞ, ചുമപ്പ് എന്നീ
നിറങ്ങളില്‍ ക്ലാസ്സിഫൈ
ചെയ്യല്‍ എന്നീ
പരിഷ്കാരങ്ങള്‍
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
രാഷ്ട്രീയ
ഔദ്യോഗിക വിരോധങ്ങളുടെ
പേരിലും സോഷ്യല്‍
മീഡിയയിലുള്‍പ്പെടെയുള്ള
പബ്ലിസിറ്റിക്കുവേണ്ടിയും
വിജിലന്‍സ് സംവിധാനം
ദുരുപയോഗം ചെയ്യുന്ന
പ്രവണത തടയാന്‍
പ്രാപ്തമായ
പരിഷ്കാരങ്ങള്‍ ആ
വകുപ്പില്‍ വരുത്താന്‍
വേണ്ട നടപടി
സ്വീകരിക്കുമോ?
മലബാര്‍
കാന്‍സര്‍ സെന്ററിന്റെ
വിപുലീകരണം
*612.
ശ്രീ.ജെയിംസ്
മാത്യു
,,
വി. അബ്ദുറഹിമാന്
,,
കെ.കുഞ്ഞിരാമന്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
പ്രദേശത്തുള്ള
ക്യാന്‍സര്‍ രോഗികളില്‍
ഗണ്യമായൊരു പങ്ക്
തിരുവനന്തപുരത്തെ
ആര്.സി.സി.യില്‍
ചികിത്സ തേടേണ്ടി
വരുന്ന സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ന്യൂക്ലിയര്‍
മെഡിസിന് സംവിധാനം
ഉള്‍പ്പെടെയുള്ള നൂതന
സംവിധാനം മലബാര്‍
ക്യാന്‍സര്‍
സെന്ററിലില്ലാത്തത്
വടക്കന്‍
ജില്ലകളിലുള്ളവരെ
വിദഗ്ദ്ധ
ചികിത്സയ്ക്കായി
ആര്.സി.സി.യെയോ
സ്വകാര്യ ആശുപത്രികളെയോ
ആശ്രയിക്കാന്‍
നിര്ബ്ബന്ധിതരാക്കുന്നതു
പരിഗണിച്ച് മലബാര്‍
കാന്‍സര്‍ സെന്ററിന്റെ
വിപുലീകരണം
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഈ
സ്ഥാപനത്തെ പി.ജി.
ഇന്‍സ്റ്റിറ്റ്യൂട്ടാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങളും
അതുകൊണ്ടുണ്ടാകുന്ന
നേട്ടങ്ങളും
അറിയിക്കാമോ?
മാതൃകാപരമായ
സ്ത്രീസുരക്ഷ
*613.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എം.എം.
മണി
,,
പുരുഷന് കടലുണ്ടി
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുസ്ഥലങ്ങളില്‍
മാതൃകാപരമായ
സ്ത്രീസുരക്ഷ
ഉറപ്പാക്കാന്‍ കഴിയാതെ
പോയത് പരിഹരിക്കാന്‍
നടപടി സ്വീകരിയ്ക്കുമോ;
(ബി)
ട്രെയിന്‍
ഉള്‍പ്പെടെയുള്ള
പൊതുവാഹനങ്ങളും
തൊഴിലിടങ്ങളും
പൊതുനിരത്തുകളും
പലപ്പോഴും
സ്ത്രീ-സുരക്ഷിതമാക്കാന്‍
സാധിക്കാതെ പോകുന്നത്
തിരുത്താന്‍ എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
ഉദ്ദേശിക്കുന്നത്;
(സി)
സ്വയം
രക്ഷയ്ക്കായി
ഇലക്ട്രോണിക്
സാങ്കേതികവിദ്യയുള്‍പ്പെടെയുള്ള
മാര്‍ഗ്ഗങ്ങള്‍
പ്രചരിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
അപമാനത്തിന്
ഇരയാകുന്നവര്‍ പരാതി
നല്കിയാല് വീണ്ടും
അവഹേളനപാത്രങ്ങള്
ആകുന്ന സ്ഥിതി
മാറ്റാനും
ത്വരിതഗതിയില്‍ വിചാരണ
നടത്തി
കുറ്റക്കാര്‍ക്കെതിരെ
നടപടിയെടുക്കാനും
കഴിയുന്ന അവസ്ഥ
സൃഷ്ടിച്ച്
നിയമപാലനസംവിധാനത്തില്
മാറ്റം വരുത്താന്‍
വേണ്ട ഇടപെടലുകള്‍
നടത്തുമോ?
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്-
സാധനങ്ങളുടെ വിതരണ പദ്ധതി
*614.
ശ്രീമതി
ഗീതാ ഗോപി
,,
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീ
യൂണിറ്റുകള്‍, വനിതാ
സ്വാശ്രയ സംഘങ്ങള്‍
എന്നിവ മുഖേന സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
വിതരണം ചെയ്യുന്ന
സാധനങ്ങള്‍ ജനങ്ങളില്‍
എത്തിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി)
എല്ലായിടത്തും
എത്താന്‍ കഴിയുന്ന
ഗതാഗത സൗകര്യമെന്ന
നിലയില്‍ ഓട്ടോറിക്ഷകളെ
ഉപയോഗപ്പെടുത്തിക്കൊണ്ട്
സാധനങ്ങള്‍ വീടുകളിലും
ഫ്ലാറ്റുകളിലും
എത്തിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(സി)
ഓണ്‍ലൈനായി
ഓര്‍ഡര്‍ നല്കിയാല്
പ്രസ്തുത പദ്ധതി
പ്രകാരം സാധനങ്ങള്‍
എത്തിക്കുന്നതിന്
സാധിക്കുമോ;
വ്യക്തമാക്കുമോ?
ഹരിത
കേരളം പദ്ധതി
*615.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എ. പ്രദീപ്കുമാര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയത്തിനും
ശുചിത്വത്തിനും ഊന്നല്‍
നല്കുന്ന ഹരിത കേരളം
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
പദ്ധതി
നടത്തിപ്പിന്
ബഹുജനപങ്കാളിത്തം
ഉറപ്പാക്കാന്‍ എന്തു
മാര്‍ഗ്ഗമാണ്
ആവിഷ്കരിച്ചിരിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി
കര്‍മ്മസേന
രൂപീകരിച്ചിട്ടുണ്ടോ;
കര്‍മ്മസേനയുടെ
ഇടപെടല്‍ ഏത്
വിധത്തിലായിരിക്കുമെന്നും
ഈ സേനയില്‍ ഏതൊക്കെ
വകുപ്പുകളിലെ
ഉദ്യോഗസ്ഥരാണുണ്ടാവുകയെന്നും
ഇവരുടെ പ്രവര്‍ത്തനം
ക്രോഡീകരിക്കുന്നതിനായി
എന്തു
സംവിധാനമാണുള്ളതെന്നും
അറിയിക്കാമോ;
(ഡി)
പദ്ധതിയുടെ
രൂപരേഖയും
നടത്തിപ്പിനുള്ള
സമയക്രമവും
തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
വിശദവിവരം അറിയിക്കുമോ?
ചക്കയുടെ
ഒൗഷധമൂല്യം
*616.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
കെ.എം.ഷാജി
,,
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചക്കയുടെ
ഒൗഷധമൂല്യത്തെ
സംബന്ധിച്ച ഗവേഷണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ആയുഷ് വകുപ്പ് സഹായം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
സഹായം നല്കുന്ന രീതി
നിശ്ചയിച്ചിട്ടുണ്ടോ;
പദ്ധതിയുടെ വിശദ വിവരം
വെളിപ്പെടുത്തുമോ;
(സി)
ചക്കയില്‍
നിന്നും ഏതെങ്കിലും
തരത്തിലുള്ള ഒൗഷധം
നിര്‍മ്മിക്കുന്നതായി
അറിവുണ്ടോ; എങ്കില്‍
അതു സംബന്ധമായ
വിശദവിവരം
ശേഖരിച്ചിട്ടുണ്ടോ;
വെളിപ്പെടുത്തുമോ?
ന്യൂബോണ്‍
സ്ക്രീനിംഗ് പ്രോഗ്രാം
*617.
ശ്രീ.സി.
കെ. ശശീന്ദ്രന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.വി.വിജയദാസ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവജാത
ശിശുക്കളില്‍ വരാന്‍
സാധ്യതയുള്ള ജനിതക
രോഗങ്ങള്‍
പ്രാരംഭത്തില്‍ തന്നെ
കണ്ടെത്തുന്നതിന്
ന്യൂബോണ്‍ സ്ക്രീനിംഗ്
പ്രോഗ്രാം
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രോഗ്രാം മുഖേന
ഏതൊക്കെ ജനിതക
രോഗങ്ങള്‍
കണ്ടുപിടിക്കാമെന്ന്
വിശദമാക്കാമോ;
(സി)
നിലവില്‍
ഏതെല്ലാം ലാബുകളില്‍
പ്രസ്തുത പരിശോധനാ
സൗകര്യം ലഭ്യമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
എല്ലാ പബ്ലിക്
ഹെല്‍ത്ത് ലാബുകളിലും ഈ
പ്രോഗ്രാം
നടപ്പാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കായിക
നയം
*618.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായിക നയത്തിന് രൂപം
നല്കാന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്പോര്‍ട്സിന്റെ
സമഗ്ര വികസനത്തിനായി
എന്തെല്ലാം
കാര്യങ്ങളാണ് നയത്തില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നയം എന്നു
പ്രസിദ്ധീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ലെെറ്റ് മെട്രോ പദ്ധതി
*619.
ശ്രീ.കെ.
ആന്‍സലന്‍
,,
എസ്.ശർമ്മ
,,
എം. സ്വരാജ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
, കോഴിക്കോട് ലെെറ്റ്
മെട്രോ പദ്ധതികളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
പദ്ധതികള്‍ക്കുള്ള
കണ്‍സള്‍ട്ടന്റിനെ
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതു
സ്ഥാപനമാണ്; എന്താെക്കെ
ചുമതലകള്‍
ഏല്‍പ്പിച്ചിട്ടുണ്ട്;
(സി)
സ്ഥലം
ഏറ്റെടുപ്പിനായി
പ്രാരംഭ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
അലെെന്‍മെന്റ്
നിശ്ചയിച്ച് സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ ആരംഭിക്കാന്‍
ഓഫീസ്
സ്ഥാപിച്ചിട്ടുണ്ടോ;
(ഡി)
പദ്ധതികള്‍ക്കുള്ള
ഫണ്ടിംഗ് രീതിയും
ഏജന്‍സിയും
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
സേവനം വിവര സാങ്കേതിക
വിദ്യയുടെ സഹായത്തോടെ
നവീകരിക്കൽ
*620.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍ക്കാരിന്റെ
ഫീല്‍ഡുതല വകുപ്പുകള്‍
കൂടുതല്‍
ജനസൗഹൃദപരമാക്കാന്‍
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
വിവരസാങ്കേതിക
വിദ്യയുടെ
പെട്ടെന്നുള്ള വികാസം
ബാങ്കിംഗ്, സ്വകാര്യ
വ്യാപാരമേഖലകളില്‍
വമ്പിച്ച മാറ്റങ്ങള്‍
വരുത്തുകയും അവയെ
കൂടുതല്‍
ജനസൗഹൃദപരമാക്കുകയും
ചെയ്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഇതിന്റെ
ചുവട് പിടിച്ച്
പൊതുജനങ്ങള്‍ക്ക്
അവരുടെ പരാതികള്‍,
നിവേദനങ്ങള്‍
എന്നിവയുടെ നീക്കം
സ്വന്തം മൊബൈല്‍
ഫോണിന്റെ സഹായത്തോടെ
നിരീക്ഷിക്കത്തക്ക
രീതിയില്‍ സര്‍ക്കാര്‍
സേവനം വിവര സാങ്കേതിക
വിദ്യയുടെ സഹായത്തോടെ
നവീകരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
സര്‍ക്കാര്‍
സംവിധാനത്തെ
ഇത്തരത്തില്‍
നവീകരിക്കുന്നതിന്
ഇതേവരെ ചെയ്ത
കാര്യങ്ങള്‍
വിശദീകരിക്കുമോ;
(ഇ)
ഈ
വിഷയത്തില്‍
സര്‍ക്കാര്‍
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
വിശദമാക്കാമോ;
സ്വതന്ത്ര സോഫ്റ്റ്
വെയര്‍ സംവിധാനം
കൂടുതല്‍
ജനകീയമാക്കാന്‍
എന്തൊക്കെ നടപടികളാണ്
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഭക്ഷ്യ
ഗവേഷണ വികസന കൗണ്‍സില്‍
*621.
ശ്രീ.എ.എം.
ആരിഫ്
,,
കെ.വി.വിജയദാസ്
,,
എസ്.രാജേന്ദ്രന്
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
തനത് ഭക്ഷ്യ ഇനങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനായി
ഭക്ഷ്യ ഗവേഷണ വികസന
കൗണ്‍സില്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്താെക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
ഇതിന്റെ
ഭാഗമായി ഭക്ഷ്യ
ഗുണനിലവാര നിരീക്ഷണ
ലബോറട്ടറി, ഭക്ഷ്യ
സംസ്കരണ പരിശീലന
കേന്ദ്രം, തദ്ദേശീയ
ഭക്ഷ്യ സാങ്കേതിക
കോളേജ് എന്നിവ
സ്ഥാപിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഭക്ഷ്യ
സംസ്ക്കരണ-മൂല്യവര്‍ദ്ധിത
പ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ട പ്രധാന ഭൗതിക
സാഹചര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
പ്രസ്തുത കൗണ്‍സില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
മെഡിക്കല്‍
കോളേജുകളെ മികവിന്റെ
കേന്ദ്രങ്ങളായി ഉയര്‍ത്തുന്ന
പദ്ധതി
*622.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുകളെ മികവിന്റെ
കേന്ദ്രങ്ങളായി
ഉയര്‍ത്തുന്ന പദ്ധതി
ഏതു ഘട്ടത്തിലാണ്;
(ബി)
ഈ
പദ്ധതിക്ക് കേന്ദ്ര
ഗവണ്മെന്റിന്റെ സഹായം
ലഭ്യമാണോ; വിശദാംശം
നല്‍കുമോ;
(സി)
സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളില്‍ ഏത്
മെഡിക്കല്‍
കോളേജിനെയാണ് ഓൾ ഇന്ത്യ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കൽ സയൻസസിന്റെ
പദവിയിലേക്ക്
ഉയര്‍ത്തുവാന്‍
നിശ്ചയിച്ചിട്ടുള്ളത്;
ഇതിനായി കൈക്കൊണ്ട
നടപടി വ്യക്തമാക്കുമോ?
സിറ്റിസണ്‍
കോള്‍ സെന്റര്‍ സംവിധാനം
*623.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എം. രാജഗോപാലന്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിറ്റിസണ്‍ കോള്‍
സെന്റര്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
എന്തൊക്കയാണെന്ന്
വ്യക്തമാക്കാമോ;
(സി)
വിവിധ
സര്‍ക്കാര്‍
വകുപ്പുകള്‍,
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
തുടങ്ങിയവയെക്കുറിച്ച്
ജനങ്ങള്‍ക്കുള്ള
സംശയങ്ങള്‍
ദുരീകരിയ്ക്കാന്‍
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ് ഈ
സംവിധാനത്തില്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
നാളികേര
വികസന പാര്‍ക്കുകള്‍
T *624.
ശ്രീമതി
സി.കെ. ആശ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തേങ്ങയുടെ
ഉല്പാദനം, സംസ്കരണം,
വിപണനം എന്നിവ ലക്ഷ്യം
വച്ചുകൊണ്ട് നാളികേര
വികസന പാര്‍ക്കുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നാളികേര
വികസന പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിവരിക്കുമോ?
സംയുക്ത
ജൈവ വൈവിധ്യ പരിപാലന സമിതി
*625.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.രാജു
എബ്രഹാം
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ജൈവ വൈവിധ്യ
ബോര്‍ഡിന് കീഴില്‍
സംയുക്ത ജൈവ വൈവിധ്യ
പരിപാലന സമിതി എന്നാണ്
രൂപീകൃതമായതെന്നും
ഇതിലെ അംഗങ്ങള്‍
ആരൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
പമ്പാ
നദിയുടെ പുനരുജ്ജീവന
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
പ്രസ്തുത സമിതിയുടെ
മേല്‍നോട്ടത്തില്‍
നടപ്പിലാക്കിയിട്ടുള്ളത്;
(സി)
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ഫണ്ട് എവിടെനിന്നാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പമ്പാനദിയുടെ
സംരക്ഷണത്തിനായി ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ്
അദ്ധ്യക്ഷനായി
രൂപീകരിച്ച പ്രസ്തുത
സമിതി കാര്യക്ഷമമായി
പ്രവര്‍ത്തിക്കാതിരിക്കുന്നതിന്റെ
കാരണമെന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഇ)
ശബരിമല
തീര്‍ത്ഥാടന സീസണ്
ആരംഭിക്കാനിരിക്കെ,
പ്രസ്തുത സമിതി മുഖേന
പമ്പാനദിയുടെ
പരിപാലനത്തിനുള്ള
അടിയന്തര
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനും ഇതിനായി
തീര്‍ത്ഥാടകര്‍ക്കുള്‍പ്പെടെ
ബോധവല്‍ക്കരണ
പരിപാടികള്‍
ആരംഭിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സിവില്‍
സര്‍വ്വീസ്
കാര്യക്ഷമമാക്കുവാന്‍ നടപടി
*626.
ശ്രീ.കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
സര്‍വ്വീസ്
കാര്യക്ഷമമാക്കുവാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഓഫീസ്
ഭരണം കൃത്യനിഷ്ഠയോടെയും
കാര്യക്ഷമമായും ആണോ
നടക്കുന്നതെന്ന്
പരിശോധിക്കുവാനുള്ള
സംവിധാനം എന്താണ്;
(സി)
ജീവനക്കാര്‍ക്ക്
കൃത്യസമയത്ത് ഓഫീസില്‍
എത്തുന്നതിനും തിരികെ
പോകുന്നതിനും
സഹായകരമാകുന്ന
രീതിയില്‍
ഗതാഗതക്കുരുക്ക്
ഒഴിവാക്കുന്നതിനും
കാര്യക്ഷമമായ
യാത്രാസൗകര്യം
ഒരുക്കുന്നതിനും എന്ത്
സംവിധാനമാണ് ഇപ്പോള്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ജീവിതശൈലി
രോഗങ്ങള്‍
*627.
ശ്രീ.മുരളി
പെരുനെല്ലി
,,
സി.കൃഷ്ണന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജീവിതശൈലി രോഗങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതിന്റെ
കാരണങ്ങള്‍ വിശകലനം
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സമൂഹത്തെ
പ്രമേഹ
രോഗമുക്തമാക്കാന്‍
കുടുംബശ്രീ
പ്രവര്‍ത്തകരെ
ഉപയോഗിച്ച് നടത്തിയ
പൈലറ്റ് പദ്ധതി അവലോകനം
ചെയ്തിട്ടുണ്ടെങ്കില്‍
വിശദാംശം നല്‍കുമോ;
(സി)
പദ്ധതി
വ്യാപകമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
'എറൈസിംഗ്
കേരള' മൊബൈല്‍ ആപ്ലിക്കേഷന്‍
*628.
ശ്രീ.വി.
ജോയി
,,
എ.എം. ആരിഫ്
,,
പി.ടി.എ. റഹീം
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസിനെ സംബന്ധിച്ച
വിവരങ്ങള്‍, പ്രധാന
നിയമങ്ങള്‍, സുരക്ഷാ
നിര്‍ദ്ദേശങ്ങള്‍,
വിവിധ സേവനങ്ങള്‍
ലഭിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
തുടങ്ങിയവ
ഉള്‍പ്പെടുത്തിയ
മൊബൈല്‍ ആപ്ലിക്കേഷന്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
അഴിമതിക്കെതിരെ
പൊതുജനങ്ങള്‍ക്ക്
വിജിലന്‍സിന് പരാതി
നല്‍കുന്നതിന്
'എറൈസിംഗ് കേരള' എന്ന
മൊബൈല്‍ ആപ്ലിക്കേഷന്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
സര്‍ക്കാര്‍
ഓഫീസുകളെ ജനസേവന
കേന്ദ്രങ്ങളാക്കി
ഉയര്‍ത്താന്‍ നടപടി
*629.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എം. നൗഷാദ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഗ്ദാനം
ചെയ്ത ചികിത്സാ സഹായം
ദീര്‍ഘകാലമായി
ലഭിക്കാത്തതിനാല്‍
താലൂക്ക് ഓഫീസിനു
തീയിടാനിടയായ
സംഭവത്തിന്റെ
പശ്ചാത്തലത്തില്‍,
സംസ്ഥാനത്ത് സേവനാവകാശ
നിയമം എത്രമാത്രം
ഫലപ്രദമായി
നടപ്പാക്കാന്‍ മുന്‍
സര്‍ക്കാരിന്
കഴിഞ്ഞുവെന്ന് അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഉദ്യോഗസ്ഥരുടെ
ഭാഗത്തുനിന്നുള്ള
അനാസ്ഥയും അലംഭാവവും
കൊണ്ട് ജനങ്ങള്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാകാതിരിക്കത്തക്കവിധം
സിവില്‍ സര്‍വ്വീസ്
കാര്യക്ഷമമാക്കുന്നതിന്
എന്തു നടപടി
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ;
(സി)
സര്‍ക്കാര്‍
ഓഫീസുകളെ ജനസേവന
കേന്ദ്രങ്ങളാക്കി
ഉയര്‍ത്താന്‍ എന്തു
ചെയ്യാനുദ്ദശിക്കുന്നെന്ന്
വിശദമാക്കുമോ?
ഭക്ഷ്യഭദ്രത
നിയമത്തിന്റെ അടിസ്ഥാനത്തില്‍
സിവില്‍ സപ്ലെെസ് വകുപ്പിന്റെ
ആധുനികവത്കരണം
*630.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.സുരേഷ് കുറുപ്പ്
,,
ബി.സത്യന്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നവംബര്‍
1 മുതല്‍ ദേശീയ
ഭക്ഷ്യഭദ്രതാനിയമം
നടപ്പാക്കുന്നത്
എ.പി.എല്‍. അരി
വിതരണത്തെ ഏത്
വിധത്തില്‍
ബാധിക്കുമെന്ന്
വിശദമാക്കുമോ; കേന്ദ്ര
നിയമപ്രകാരം സബ്സിഡി
ആനുകൂല്യം
നിഷേധിക്കപ്പെടുന്നവര്‍ക്ക്
കുറഞ്ഞ നിരക്കില്‍
ഭക്ഷ്യധാന്യങ്ങള്‍
വിതരണം ചെയ്യുന്നതിന്
സംസ്ഥാന സര്‍ക്കാരിന്
എന്ത് ചെയ്യുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്ത്
സുതാര്യവും
കാര്യക്ഷമവും
അഴിമതിരഹിതവും
ജനങ്ങളോട്
ഉത്തരവാദപ്പെട്ടതുമായ
ഒരു പൊതു വിതരണ
സമ്പ്രദായം
ഉറപ്പാക്കുന്നതിനു
വേണ്ടി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
മേല്‍പ്പറഞ്ഞ
ലക്ഷ്യം
സാക്ഷാത്കരിക്കുന്നതിനായി
സിവില്‍ സപ്ലെെസ്
വകുപ്പിനെ
ആധുനികവത്കരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
ഇതിന്‍െറ
ഭാഗമായി റേഷന്‍
കാര്‍ഡുകളും
ഗുണഭോക്താക്കളെ
സംബന്ധിക്കുന്ന മറ്റ്
വിവരങ്ങളും ഡിജിറ്റലൈസ്
ചെയ്തിട്ടുണ്ടോ;
(ഇ)
പൊതു
ജനങ്ങളുടെ പരാതി
പരിഹരിയ്ക്കുന്നതിനുളള
സംവിധാനം,
ട്രാന്‍സ്പരന്‍സി
പോര്‍ട്ടല്‍ എന്നിവ
സ്ഥാപിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ