സുരക്ഷിതമല്ലാത്ത
വൈദ്യുതി പോസ്റ്റുകള്‍
2155.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
പോസ്റ്റുകള്‍
നിര്‍മ്മിക്കുന്നതിന്
ബോര്‍ഡ് വ്യക്തമായ
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍
അതെന്തൊക്കെയാണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
എന്നാല്‍
ഇപ്പോള്‍ പുതുതായി
വന്നു കൊണ്ടിരിക്കുന്ന
പോസ്റ്റുകളിലെ സിമന്റ്
കൈ തൊടുമ്പോള്‍
അടര്‍ന്ന് പോകുന്നതായും
ഉയര്‍ത്തുമ്പോള്‍
നടുഭാഗം
ഒടിയുന്നതായുമുള്ള
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(സി)
തൊടുപുഴ
ആലക്കോട് സെക്ഷനില്‍
നാളിയാനിയില്‍ പുതിയ
പോസ്റ്റ്
സ്ഥാപിക്കുമ്പോള്‍
രണ്ട് പോസ്റ്റുകള്‍
നടുഭാഗം ഒടിഞ്ഞു വീണ
സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(ഡി)
സിമന്റും
കമ്പിയും കുറഞ്ഞ
തോതില്‍ മാത്രം
ഉപയോഗിച്ച്
നിര്‍മ്മിക്കുന്ന
ഇത്തരം പോസ്റ്റുകള്‍ പല
വിധത്തിലുളള
അപകടങ്ങള്‍ക്കും
കാരണമാകുമെന്ന
വിദഗ്ദ്ധാഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഏത് സ്ഥാപനമാണ് ഇത്തരം
പോസ്റ്റുകള്‍ ബോര്‍ഡിന്
നല്‍കിയത്; അവരില്‍
നിന്നും ബോര്‍ഡിനുണ്ടായ
നഷ്ടം ഈടാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും; ഇവരെ
കരിമ്പട്ടികയില്‍
ഉള്‍പ്പെടുത്തുമോ;
വിശദാംശങ്ങള്‍
നല്‍കുമോ; ഇതിന്
കാരണക്കാരായ
ഉദ്യോഗസ്ഥന്മാരുടെ
പേരില്‍ നടപടി
സ്വീകരിക്കുമോ?
റോഡ്
നവീകരണാർത്ഥം ഇലക്ട്രിക്
പോസ്റ്റുകള്‍ മാറ്റുന്ന
പ്രവൃത്തി
2156.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം റോഡ്
നവീകരണത്തിന്റെ ഭാഗമായി
പൊതുമരാമത്ത് വകുപ്പ്
റോഡുകളിലെ ഇലക്ട്രിക്
പോസ്റ്റുകള്‍
മാറ്റുന്നതിനായി
മാനന്തവാടി
മണ്ഡലത്തില്‍ എത്ര രൂപ
വൈദ്യുതി വകുപ്പ്
ചെലവഴിച്ചിട്ടുണ്ട്;വിശദമാക്കുമോ;
(ബി)
ഏതെല്ലാം
റോഡുകളില്‍ ഇലക്ട്രിക്
പോസ്റ്റുകള്‍
മാറ്റുന്നതിനായി
പൊതുമരാമത്ത് വകുപ്പ്
വൈദ്യുതി വകുപ്പില്‍
തുക
അടച്ചിട്ടുണ്ട്;അറിയിക്കുമോ;
(സി)
നിലവില്‍
റോഡ് നവീകരണാർത്ഥം
ഇലക്ട്രിക്
പോസ്റ്റുകള്‍ മാറ്റുന്ന
പ്രവൃത്തികളുടെ സ്ഥിതി
അറിയിക്കാമോ?
എന്‍.ടി.പി.സി.യുമായുള്ള
കരാറുമൂലം
കെ.എസ്.ഇ.ബി.യ്ക്കുണ്ടാവുന്ന
ധനനഷ്ടം
2157.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപയോഗിക്കാത്ത
വെെദ്യുതിക്ക് ഫിക്സഡ്
കോസ്റ്റ് ഇനത്തില്‍
മാസം 27 കോടി രൂപ
തോതില്‍ വര്‍ഷം 324
കോടി രൂപയും അഞ്ചു
വര്‍ഷത്തേക്ക് 1620
കോടി രൂപയും
കെ.എസ്.ഇ.ബി.
കായംകുളത്തെ നാഷണല്‍
തെര്‍മല്‍ പവര്‍
കോര്പ്പറേഷന്
(എന്‍.ടി.പി.സി.)
നല്‍കേണ്ടി വരുമോ;
(ബി)
2025
വരെയാണോ
എന്‍.ടി.പി.സി.യുമായി
കരാറുള്ളത്; എങ്കില്‍
ഇത് എത്രയും വേഗം
അവസാനിപ്പിച്ചില്ലെങ്കില്‍
കെ.എസ്.ഇ.ബി. വലിയ
പ്രതിസന്ധിയില്‍
അകപ്പെടുമെന്ന്
കരുതുന്നുണ്ടോ; കൂടാതെ
ഈ പണം മുഴുവന്‍
സാധാരണക്കാരായ ജനം
വെെദ്യുതി നിരക്കായി
കെ.എസ്.ഇ.ബി.യ്ക്ക്
നല്‍കേണ്ടി വരുമോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
കേരളത്തിന്
പുറത്ത് നിന്നും കുറഞ്ഞ
വിലക്ക് യഥേഷ്ടം
വെെദ്യുതി ലഭിക്കുന്ന
സാഹചര്യത്തില്‍ പഴയ
കരാറിന്റെ പേരില്‍
കോടികളുടെ ബാധ്യത
കെ.എസ്.ഇ.ബി.
ഏറ്റെടുക്കേണ്ട
കാര്യമുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
എന്‍.ടി.പി.സി.യുമായി
കായംകുളം താപവൈദ്യുത
നിലയം സംബന്ധിച്ച
കരാര്‍
അവസാനിപ്പിച്ചാല്‍
കേരളത്തില്‍ വെെദ്യുതി
നിരക്ക് യൂണിറ്റിന്
പത്ത് പെെസ വരെ
കുറയുമെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
കരാര്‍
അവസാനിപ്പിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്നറിയിക്കുമോ?
സ്മാര്‍ട്ട്
മീറ്ററും മീറ്റര്‍ റീഡര്‍
തസ്തികയും
2158.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
200
യൂണിറ്റിന് മുകളില്‍
വൈദ്യുതി ഉപയോഗിക്കുന്ന
എല്ലാ
ഉപഭോക്താക്കള്‍ക്കും
സ്മാര്‍ട്ട് മീറ്റര്‍
സ്ഥാപിക്കുന്നതിന്
കെ.എസ്.ഇ.ബി നടപടി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
തന്മൂലം
കെ.എസ്.ഇ.ബി മീറ്റര്‍
റീഡര്‍
വിഭാഗത്തില്‍പ്പെടുന്ന
ജീവനക്കാര്‍ക്ക് ജോലി
നഷ്ടപ്പെടുന്ന സാഹചര്യം
സംജാതമാകുമോ;
(സി)
ഉദയ്
ത്രികക്ഷി കരാര്‍
പ്രകാരം 200 യൂണിറ്റിന്
മുകളില്‍ വൈദ്യുതി
ഉപയോഗിക്കുന്ന എല്ലാ
ഉപഭേക്താക്കള്‍ക്കും
സ്മാര്‍ട്ട് മീറ്റര്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കാന്‍
കെ.എസ്.ഇ.ബി
നിര്ബന്ധിതമാകുമെന്നിരിക്കെ,
മീറ്റര്‍
റീഡര്‍മാര്‍ക്ക്
പ്രത്യേക പരിശീലനം
നല്കി
കെ.എസ്.ഇ.ബിയ്ക്കു
പ്രയോജനപ്പെടുത്താവുന്ന
വിധം അവരുടെ ജോലി
പുനര്‍നിര്‍ണ്ണയിക്കുന്നതിനും
തസ്തിക
നഷ്ടപ്പെടാതിരിക്കുന്നതിനും
പദ്ധതി
തയ്യാറാകുമോ;വിശദമാക്കാമോ?
ഉപഭോക്താക്കളില്‍
നിന്നും ഈടാക്കുന്ന വൈദ്യുതി
ചാർജ്ജ്
2159.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ വൈദ്യുതി
ഉപഭോക്താക്കളില്‍
നിന്നും ഈടാക്കുന്ന
വൈദ്യുതി ചാർജ്ജ്
എപ്രകാരമാണ്;
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ആവശ്യമായ
വൈദ്യുതിയുടെ എത്ര
ശതമാനം സംസ്ഥാനത്ത്
ഉല്‍പ്പാദിപ്പിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
മറ്റു
സംസ്ഥാനങ്ങളില്‍ നിന്ന്
കൊണ്ടുവരുന്ന
വൈദ്യുതിയുടെ ചാർജ്ജ്
എപ്രകാരമാണ്;വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
ഗാർഹിക
ഉപഭോക്താക്കള്‍ക്ക്
സൗജന്യമായി നല്കുന്ന
വൈദ്യുതിയുടെ അളവ്
എപ്രകാരമാണ്; ഏതെല്ലാം
വിഭാഗങ്ങള്‍ക്കാണ്
വൈദ്യുതി സൗജന്യമായി
ലഭ്യമാകുന്നതിന്
അർഹതയുള്ളത്;വിശദമാക്കാമോ?
മെച്ചപ്പെട്ട ഉപഭോക്തൃ സേവനം
2160.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്തൃ
സേവനം
മെച്ചപ്പെടുത്തുന്നതിനായി
കെ.എസ്.ഇ.ബി.
നടപ്പിലാക്കിയ
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
വൈദ്യുതി
സംബന്ധിച്ച പരാതികള്‍,
വൈദ്യുതി തടസ്സം,
പുന:സ്ഥാപനം, വൈദ്യുതി
ബില്‍ സംബന്ധിച്ച
പരാതികള്‍ തുടങ്ങിയവ
ആയാസരഹിതമായും കാലതാമസം
കൂടാതെയും ഉപഭോക്താവിന്
ഉന്നയിക്കാനും ത്വരിത
പരിഹാരം
ഉണ്ടാക്കുന്നതിനും
ഏര്‍പ്പെടുത്തിയിട്ടുള്ള
സൗകര്യങ്ങള്‍
അറിയിക്കുമോ;
(സി)
പുതിയ
വൈദ്യുതി കണക്ഷന്
ലഭിക്കുന്നതിന്
വേണ്ടിയുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ഡി)
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍,
ലൈബ്രറികള്‍,
കലാ-സാംസ്കാരിക
സ്ഥാപനങ്ങള്‍,
അംഗനവാടികള്‍,
ഹോര്‍ട്ടികോര്‍പ്പ്-മില്‍മാ
ബൂത്തുകള്‍
എന്നിവയ്ക്ക് സര്‍വീസ്
കണക്ഷനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഇ-സേഫ്
കേരള പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
2161.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-സേഫ്
കേരള പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടോ;
ഇതിന്റെ നടത്തിപ്പിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
(സി)
പ്രസ്തുത
പദ്ധതിയുടെ പ്രധാന
ഗുണഭോക്താക്കള്‍
ആരെല്ലാമാണെന്ന്
വിശദമാക്കുമോ?
കെ.എസ്.ഇ.ബിയുടെ
പ്രവര്‍ത്തനം
2162.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബിയെ
കമ്പനി ആക്കിയതുവഴി
ഇതിന്റെ
പ്രവര്‍ത്തനച്ചെലവില്‍
എന്തെങ്കിലും കുറവ്
കണ്ടെത്താന്‍
സാധിച്ചിട്ടുണ്ടോ ;
(ബി)
കെ.എസ്.ഇ.ബി.യുടെ
പ്രവര്‍ത്തനച്ചെലവും
വെെദ്യുതി വാങ്ങല്‍
ചെലവും പ്രതിവര്‍ഷം
ശരാശരി ഇപ്പോള്‍ എത്ര
രൂപയാണ്;
(സി)
വെെദ്യുതി
ഉത്പാദന, പ്രസരണ, വിതരണ
മേഖലയില്‍ കാലോചിതമായ
മാറ്റത്തിനും സാങ്കേതിക
വെെദഗ്ദ്ധ്യത്തിനും
ഊന്നല്‍ കൊടുത്താല്‍
വെെദ്യുതി
നിരക്കുകളില്‍ കാര്യമായ
കുറവ് കൊണ്ടുവരാന്‍
കഴിയുമോ;
(ഡി)
ഇതിനായി
എന്തൊക്കെ നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ?
എല്‍.ഇ.ഡി.
ബള്‍ബുകള്‍
2163.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടുതല്‍
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള
ചെലവിനേക്കാള്‍ ലാഭകരം
വൈദ്യുതിയുടെ അമിത
ഉപയോഗംമൂലമുളള ചെലവ്
കുറയ്ക്കുന്നതാണ്എന്നത്
കണക്കിലെടുത്ത്
ഫിലമെന്റ്
ബള്‍ബുകള്‍ക്കും,
സി.എഫ്.എല്‍.
ബള്‍ബുകള്‍ക്കും പകരം
കൂടുതല്‍ എല്‍.ഇ.ഡി.
ബള്‍ബുകള്‍
ഉപയോഗത്തില്‍
വരുത്തുവാന്‍ നടപടി
സ്വീകരിച്ചു
വരുന്നുണ്ടോ;
(ബി)
എല്‍.ഇ.ഡി.
ബള്‍ബുകള്‍ വ്യാപകമായി
ഉപയോഗിക്കുന്നതിനായി
ജനങ്ങള്‍ക്കിടയില്‍
ബോധവല്‍ക്കരണ
പരിപാടികള്‍ നടത്തി
വരുന്നുണ്ടോ; ഈ
ബോധവല്‍ക്കരണ
പരിപാടികളില്‍
കുടുംബശ്രീ
യൂണിറ്റുകളെയും
അംഗങ്ങളെയും
ആകര്‍ഷിക്കുന്ന
തരത്തിലും അവര്‍
പ്രസ്തുത പരിപാടിയില്‍
പങ്കെടുക്കുന്ന
തരത്തിലും
ക്രമീകരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;വിശദാംശം
വ്യക്തമാക്കുമോ?
വൈദ്യുത
കമ്പികള്‍ പൊട്ടിവീണ്
അപകടങ്ങൾ
2164.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എം.ഷാജി
,,
എം. സി. കമറുദ്ദീന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പല ഭാഗങ്ങളിലായി
വൈദ്യുത കമ്പികള്‍
പൊട്ടിവീണ് ആളുകള്‍
മരണപ്പെടുന്ന വസ്തുത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വൈദ്യുത
കമ്പികള്‍ പൊട്ടി വീണ്
ഷോക്കേറ്റ്
മരണപ്പെടുന്ന അവസ്ഥ
ഒഴിവാക്കുന്നതിനായി
പുതിയ പദ്ധതികള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശം അറിയിക്കുമോ?
വൈദ്യുത
കമ്പികള്‍ പൊട്ടിവീണ്
ഷോക്കേറ്റുള്ള മരണങ്ങൾ
2165.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോവർഷവും വർഷകാലത്ത്
വൈദ്യുത കമ്പികള്‍
പൊട്ടിവീണ് നിരവധി
ആളുകള്‍ അതിദാരുണമായി
മരണപ്പെടുന്നു എന്ന
വസ്തുത സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സാങ്കേതിക വിദ്യകള്‍
വികസിച്ച ഈ
കാലഘട്ടത്തില്‍
ഇത്തരത്തില്‍ വൈദ്യുത
കമ്പികള്‍ പൊട്ടി വീണ്
ഷോക്കേറ്റ്
മരണപ്പെടുന്ന അവസ്ഥ
ഒഴിവാക്കുന്നതിനായി
എന്തെങ്കിലും പുതിയ
പദ്ധതികള്‍
സർക്കാരിന്റെ
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
ബില്ല് വിവരം ഉപഭോക്താക്കളെ
എസ്.എം.എസ് വഴി
അറിയിക്കുന്ന പദ്ധതി
2166.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബില്ല് അടയ്ക്കേണ്ട
അവസാന തീയതി ഉള്‍പ്പെടെ
കാണിച്ചുകൊണ്ട്
വൈദ്യുതി ബില്ല് വിവരം
ഉപഭോക്താക്കളെ
എസ്.എം.എസ്. വഴി
അറിയിക്കുന്ന പദ്ധതി
കെ.എസ്.ഇ.ബി. യില്‍
നിലവിലുണ്ടോ;
(ബി)
ഈ
സംവിധാനം എല്ലാ
കെ.എസ്.ഇ.ബി.
സെക്ഷനുകളിലും
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഇതിനായി
എല്ലാ
ഉപഭോക്താക്കളുടെയും
മൊബൈല്‍ നമ്പര്‍
രജിസ്റ്റര്‍
ചെയ്യുന്നതിന്
ഉപഭോക്താക്കള്‍ക്ക്
അറിയിപ്പ്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
വൈദ്യുതി
ബോര്‍ഡ് കുടിശ്ശിക
2167.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വൈദ്യുതി ബോര്‍ഡ്
എൻ.ടി.പി.സി ഉള്‍പ്പെടെ
മറ്റ് ഏതെല്ലാം
സ്ഥാപനങ്ങളില്‍ നിന്നും
വൈദ്യുതി വാങ്ങുന്നു
എന്നറിയിക്കാമോ;
(ബി)
ഓരോ
സ്ഥാപനങ്ങളില്‍ നിന്നും
വാങ്ങുന്ന വൈദ്യുതിക്ക്
ബോര്‍ഡ് നല്കുന്ന തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
എൻ.ടി.പി.സി.
ഉള്‍പ്പെടെ ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക്
കുടിശ്ശികയിനത്തില്‍
വൈദ്യുതി ബോര്‍ഡ് എത്ര
തുക നല്‍കാനുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
കുടിശ്ശികയിനത്തില്‍
എത്ര തുക
നല്കുവാനുണ്ടായിരുന്നു;
വ്യക്തമാക്കുമോ?
വൈദ്യുതി
ചാര്‍ജ് വര്‍ദ്ധനവ്
2168.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ നടപ്പിലാക്കിയ
വൈദ്യുതി ചാര്‍ജ്
വര്‍ദ്ധനവ് വഴി
പ്രതിവര്‍ഷം എത്ര രൂപ
അധികവരുമാനം
ലഭിക്കുമെന്നാണ്
കണക്കാക്കിയിട്ടുളളതെന്ന്
അറിയിക്കാമോ;
(ബി)
ഏതെങ്കിലും
റിപ്പോര്‍ട്ടിന്റെയോ
പഠനത്തിന്റെയോ
അടിസ്ഥാനത്തിലാണോ
നിരക്ക്
വര്‍ദ്ധിപ്പിച്ചത്;
വിവരിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം ആകെ എത്ര രൂപയാണ്
ഒരു യൂണിറ്റ്
വൈദ്യുതിക്ക് അധികമായി
ചുമത്തിയത് എന്ന കാര്യം
അറിയിക്കാമോ;
(ഡി)
വൈദ്യുതി
ചാര്‍ജ്
വര്‍ദ്ധിപ്പിക്കുമ്പോള്‍
ഉപഭോക്താക്കള്‍ക്ക്
ഏതെങ്കിലും തരത്തിലുളള
അധിക സേവനം ലഭിക്കുമോ;
വ്യക്തമാക്കാമോ?
ആഭ്യന്തര
വെെദ്യുതി ഉത്പാദനം
2169.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആഭ്യന്തര വെെദ്യുതി
ഉത്പാദനം എത്രയാണ്;
ഇതിന്റെ വിശദവിവരം
നല്‍കുമോ;
(ബി)
വേനല്‍
കടുത്തതോടെ
സംസ്ഥാനത്തിന്റെ
ഊര്‍ജ്ജ ആവശ്യകത
നിറവേറ്റുന്നതിനായി
കേരളത്തിന് പുറത്തുളള
വെെദ്യുതി ഉത്പാദകരില്‍
നിന്നും കെ.എസ്.ഇ.ബി.
വെെദ്യുതി
വാങ്ങുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
കേന്ദ്ര
ഉര്‍ജ്ജ മന്ത്രാലയം
സംസ്ഥാനത്തിന്
അനുവദിച്ചിട്ടുളള
വെെദ്യുതി വിഹിതം
എത്രയാണ്; ഇതിന്റെ
വിശദാംശം
ലഭ്യമാക്കുമോ?
സ്വകാര്യ
സ്ഥാപനങ്ങളില്‍ നിന്നും
വൈദ്യുതി
2170.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വൈദ്യുതി ബോര്‍ഡ്
ഏതെങ്കിലും സ്വകാര്യ
സ്ഥാപനങ്ങളില്‍ നിന്നും
വൈദ്യുതി
വാങ്ങുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
സ്ഥാപനങ്ങളില്‍
നിന്നാണ് വൈദ്യുതി
വാങ്ങുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇങ്ങനെ
സ്വകാര്യ
സ്ഥാപനങ്ങളില്‍ നിന്നും
വൈദ്യുതി വാങ്ങിയ
വകയില്‍ വൈദ്യുതി
ബോര്‍ഡിനുണ്ടായ നഷ്ടം
എത്രയെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട ടെന്‍ഡര്‍
നടപടികളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ഡി)
ഈ
നഷ്ടം നികത്തുന്നതിന്
സര്‍ചാര്‍ജ്
ഈടാക്കുന്നതിനുള്ള
നടപടി ഒഴിവാക്കി
വൈദ്യുതി കുടിശ്ശിക
പിരിച്ചെടുക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദമാക്കുമോ?
വൈദ്യുതി
ഉപഭോക്താക്കളുടെ എണ്ണം
2171.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതി
ഉപഭോക്താക്കളുടെ ആകെ
എണ്ണം എത്രയെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
എല്‍.ടി., എച്ച്.ടി.,
ഗാര്‍ഹിക
ഉപഭോക്താക്കള്‍
എന്നിവയുടെ എണ്ണം
എത്രയാണ്;
(സി)
ഗാര്‍ഹിക
ഉപഭോക്താക്കളില്‍
നിന്നും ഒരു വര്‍ഷം
ബോര്‍ഡിനു ലഭിക്കുന്ന
വരുമാനം എത്രയാണെന്ന്
അറിയിക്കാമോ;
(ഡി)
ചെറുകിട,
വന്‍കിട
ഉപഭോക്താക്കളില്‍
നിന്നും ഒരു വര്‍ഷം
എത്ര രൂപയുടെ വരുമാനം
ലഭിക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(ഇ)
വൈദ്യുതി
ചാര്‍ജ് ഇനത്തില്‍
ബോര്‍ഡിന് എത്ര രൂപ
പിരിഞ്ഞുകിട്ടാനുണ്ട്;
വിശദമാക്കാമോ?
വെെദ്യുതി
ബോര്‍ഡിന്റെ പ്രവര്‍ത്തനം
2172.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ബോര്‍ഡ് നിലവില്‍
ലാഭത്തിലാണോ അതോ
നഷ്ടത്തിലാണോ
പ്രവര്‍ത്തിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
എങ്കില്‍
നിലവിലെ നഷ്ടം/ലാഭം
എത്ര കോടി രൂപ;
വ്യക്തമാക്കുമോ;
(സി)
2018,
2019 വര്‍ഷങ്ങളില്‍
സംസ്ഥാനത്തുണ്ടായ
മഹാപ്രളയവും
ഉരുള്‍പൊട്ടലും മൂലം
വെെദ്യുതി ബോര്‍ഡിന്
എത്ര തുകയുടെ നഷ്ടം
സംഭവിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
നഷ്ടം പരിഹരിക്കുവാന്‍
ബോര്‍ഡ് ഗാര്‍ഹിക
ഉപഭോക്താക്കളില്‍
നിന്നും സര്‍ചാര്‍ജ്
ഇനത്തില്‍ ഈടാക്കിയ
തുകയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
നിലവില്‍
വെെദ്യുതി ബോര്‍ഡിന്
എത്ര കോടി രൂപ
കുടിശ്ശികയിനത്തില്‍
പിരിഞ്ഞു കിട്ടാനുണ്ട്;
വകുപ്പ് തിരിച്ച്
വിശദാംശം
വ്യക്തമാക്കുമോ?
വെെദ്യുതി
ഉപഭോക്താക്കളുടെ പരാതി
പരിഹരിക്കുന്നതിനുളള ചട്ടം
2173.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ഉപഭോക്താക്കളുടെ പരാതി
ഒരു നിശ്ചിത
ദിവസത്തിനുളളില്‍
പരിഹരിക്കുന്നതിനുളള
ചട്ടം കൊണ്ടുവരുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
വെെദ്യുതി
മുടങ്ങിയാല്‍ ഒരു
നിശ്ചിത
സമയത്തിനുളളില്‍ അവ
പുനഃസ്ഥാപിക്കണമെന്നും
അല്ലാത്തപക്ഷം വീഴ്ച
വരുത്തുന്ന ഓരോ
പരാതികളിലും 25 രൂപ
വീതം നഷ്ടപരിഹാരം
നല്‍കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇത്
സംബന്ധിച്ച കരട്
മാനുവല്‍
തയ്യാറായിട്ടുണ്ടോ;
എങ്കില്‍ ഇത്
എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കുവാനാണ്
തീരുമാനിച്ചിട്ടുളളത്?
ഇലക്ട്രിക്
പോസ്റ്റുകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടിക്രമം
2174.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്/ഗ്രാമീണ
റോഡുകളില്‍ ഇലക്ട്രിക്
പോസ്റ്റുകള്‍
സ്ഥാപിക്കാന്‍ അതത്
വകുപ്പുകളുടെ
മുന്‍കൂര്‍ അനുമതി
ആവശ്യമുണ്ടോ;
ഉണ്ടെങ്കില്‍ ആരില്‍
നിന്നാണ്
ലഭ്യമാക്കേണ്ടതെന്നും
അതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
പൊതുമരാമത്ത് റോഡിലോ
ഗ്രാമീണ റോഡിലോ ഉള്ള
ഇലക്ട്രിക് പോസ്റ്റ്
മാറ്റി
സ്ഥാപിക്കുന്നതിനുള്ള
നടപടിക്രമം
അറിയിക്കാമോ; ഇതിനായി
കെ എസ്.ഇ.ബി എത്ര
തുകയാണ് ഈടാക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
പൊതു
മരാമത്ത്/ഗ്രാമീണ
റോഡുകളുടെ വികസനത്തിന്
തടസ്സം നില്ക്കുന്ന
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന് അതതു
വകുപ്പുകള്‍ ബോര്‍ഡിന്
തുക അടക്കേണ്ട
ആവശ്യമുണ്ടോ; ഇതിന്
ഏകീകൃത നിരക്കുകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദീകരിക്കാമോ;
(ഡി)
ഇതിനുള്ള
നടപടിക്രമങ്ങളില്‍ വളരെ
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നടപടി ക്രമങ്ങള്‍
എത്രയും വേഗത്തില്‍
ആക്കുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാര്‍
നല്‍കുമോ;വിശദമാക്കാമോ?
വികസനപദ്ധതികള്‍ക്ക്
തടസ്സമായി ഇലക്ട്രിക്
പോസ്റ്റുകള്‍
2175.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
വികസനത്തിനും മറ്റ്
പദ്ധതികള്‍ക്കും
തടസ്സമായി നില്ക്കുന്ന
ഇലക്ട്രിക്
പോസ്റ്റുകള്‍
സമയബന്ധിതമായി നീക്കം
ചെയ്യാത്തതു കാരണം
ഉണ്ടാകുന്ന പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രോജക്ടുകളും
റോഡുവികസനവും
തടസ്സമില്ലാതെ
നടക്കുന്നതിന്
ഇലക്ട്രിക്
പോസ്റ്റുകള്‍
സമയബന്ധിതമായി മാറ്റി
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പൊതുജനത്തിന്
ഭീഷണിയായി അപകടകരമായി
നില്ക്കുന്ന
ഇലക്ട്രിക്
പോസ്റ്റുകള്‍ ത്വരിത
ഗതിയില്‍ മാറ്റി
സ്ഥാപിക്കുന്നതിന്
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ?
എല്ലാ
സര്‍ക്കാര്‍ ഓഫീസുകളിലും
വയേഡ് കണക്ടിവിറ്റി
2176.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍
ഓഫീസുകളിലും, വയേഡ്
കണക്ടിവിറ്റി
ഏര്‍പ്പെടുത്തുന്നതിനായി
2000 കോടി രൂപ ചെലവ്
വരുന്ന പദ്ധതി
കെ.എസ്.ഇ.ബി.യുടെ വിതരണ
അടിസ്ഥാന സൗകര്യങ്ങള്‍
ഉപയോഗിച്ചുകൊണ്ട്
നടപ്പിലാക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതിനായി
സര്‍ക്കാര്‍
കെ.എസ്.ഇ.ബി.യുമായി
എന്തെങ്കിലും കരാറില്‍
ഒപ്പുവച്ചിട്ടുണ്ടോ;
പ്രസ്തുത കരാറിന്റെ
അടിസ്ഥാനത്തില്‍
കെ.എസ്.ഇ.ബി. ഇതിനകം
സ്വീകരിച്ച നടപടി
എന്തൊക്കെയാണ്;
(സി)
കെ.എസ്.ഇ.ബി.ക്ക്
ഈ പദ്ധതിയിലൂടെ
പ്രതിവര്‍ഷം എത്ര കോടി
രൂപ ആദായം
ലഭിക്കുമെന്നാണ്
കണക്കാക്കുന്നത്?
ഇടമലയാര്‍
ഡാമില്‍ ഹൈഡല്‍ ടൂറിസം
പദ്ധതി
2177.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ ഇടമലയാര്‍
ഡാമില്‍ ഹൈഡല്‍ ടൂറിസം
പദ്ധതി ആരംഭിക്കുന്നത്
സംബന്ധിച്ച വിഷയം
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
വിശദമാക്കാമോ;
(ബി)
ഇവിടെ
ഹൈഡല്‍ ടൂറിസം
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇടമലയാറില്‍
ഹൈഡല്‍ ടൂറിസം
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് ആദ്യ
ഘട്ടമായി ഗാര്‍ഡനിങ്,
ബട്ടര്‍ ഫ്ലൈ പാര്‍ക്ക്
എന്നിവ
ആരംഭിക്കുന്നതിനുവേണ്ടി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
കോതമംഗലം
മണ്ഡലത്തിലെ പ്രധാന
ടൂറിസ്റ്റ്
കേന്ദ്രങ്ങളായ
തട്ടേക്കാട്,
ഭൂതത്താൻകെട്ട്
എന്നിവിടങ്ങളിലെത്തുന്ന
സ്വദേശീയരും,
വിദേശീയരുമായ
വിനോദസഞ്ചാരികള്‍ക്ക്
പ്രയോജനപ്പെടത്തക്കവിധം
ഇടമലയാര്‍ ഡാമില്‍ വനം
വകുപ്പുമായി ചേര്‍ന്ന്
ഹൈഡല്‍ ടൂറിസം
ആരംഭിക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ബ്രഹ്മപുരം
ഡീസല്‍ പവര്‍പ്ലാന്റ് നവീകരണ
പദ്ധതി
2178.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ബ്രഹ്മപുരം
ഡീസല്‍ പവര്‍പ്ലാന്റ്
നവീകരണ പദ്ധതിക്ക്
സര്‍ക്കാര്‍ രൂപം
നല്‍കുമോ എന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.
ട്രാൻസ് ഗ്രിഡ് പദ്ധതി
2179.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ട്രാൻസ് ഗ്രിഡ്
പദ്ധതിയിലെ
കോലത്തുനാട്-കോട്ടയം
ലൈൻസ് പാക്കേജിന്റെ
എസ്റ്റിമേറ്റ് ഏത്
സോഫ്റ്റ് വെയര്‍
ഉപയോഗിച്ചാണ്
തയ്യാറാക്കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പാക്കേജുകളില്‍ സിവില്‍
വര്‍ക്ക് എത്ര
ശതമാനമാണ് എന്ന്
വിശദമാക്കാമോ;
(സി)
കെ.എസ്.ഇ.ബി.
എസ്റ്റിമേറ്റുകളുമായി
ബന്ധപ്പെട്ട് കഴിഞ്ഞ
അഞ്ചുവര്‍ഷത്തിനുള്ളില്‍
ബോര്‍ഡ് അംഗീകരിച്ച
സര്‍ക്കാര്‍
ഉത്തരവുകളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
വൈദ്യുതി
വിതരണം മുടങ്ങാതെ
നടത്തുന്നതിന് സ്വീകരിച്ച
നടപടി
2180.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ
അധികാരമേറ്റശേഷം
കേരളത്തില്‍ പവർകട്ടോ,
ലോഡ് ഷെഡിങ്ങോ
ഏർപ്പെടുത്തിയിട്ടുണ്ടോ;
(ബി)
കടുത്ത
വേനലില്‍ കേരളത്തിലെ
ഡാമുകളില്‍ വെള്ളം
കുറയുമ്പോഴും
പവ്വർകട്ട്
ഏർപ്പെടുത്താതെ
വൈദ്യുതി വിതരണം
നടത്തുന്നതിന് വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത്
കേരളത്തില്‍
പവ്വർകട്ടും ലോഡ്
ഷെഡിങും
ഏർപ്പെടുത്തിയിരുന്നോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
വൈദ്യുതി
ഉല്‍പ്പാദനത്തില്‍ വര്‍ദ്ധനവ്
2181.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കേരളത്തില്‍ വൈദ്യുതി
ഉല്‍പ്പാദനത്തില്‍
വര്‍ദ്ധനവ്
വരുത്തുവാന്‍
സാധിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
വകുപ്പുതലത്തില്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിവരങ്ങള്‍
നല്‍കാമോ;
(സി)
മറ്റു
സംസ്ഥാനങ്ങളില്‍ നിന്ന്
കേരളത്തിലേയ്ക്ക്
എത്തിക്കുന്ന
വൈദ്യുതിയുടെ അളവ്
വര്‍ദ്ധിപ്പിക്കുന്നതിന്
വകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
2182.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വൈദ്യുതി രംഗത്ത്
നടപ്പാക്കിയ പ്രധാന
വികസന
പ്രവര്‍ത്തനങ്ങളുടെ
വിവരങ്ങള്‍ നല്‍കാമോ;
(ബി)
ഇന്ത്യയില്‍
മറ്റേതെങ്കിലും
സംസ്ഥാനം സമ്പൂര്‍ണ്ണ
വൈദ്യുതീകരണം നടത്തിയ
സംസ്ഥാനമായി
പ്രഖ്യാപിക്കപ്പെട്ട
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ വെെദ്യുതി
ബോര്‍ഡ് പ്രവൃത്തികള്‍
2183.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൊട്ടാരക്കര നിയോജക
മണ്ഡലത്തില്‍ വെെദ്യുതി
ബോര്‍ഡ് ഏറ്റെടുത്ത്
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്കായി
എത്ര തുക
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
ട്രാന്‍സ്ഫോര്‍മറുകള്‍
2184.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ വിവിധ
ഭാഗങ്ങളില്‍
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിനായി
2016-17, 2017-18,
2018-19, 2019-20
വര്‍ഷങ്ങളില്‍ എത്ര
ട്രാന്‍സ്ഫോര്‍മറുകള്‍
വിവിധ സെക്ഷന്‍
ഓഫീസുകളില്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
സെക്ഷന്‍ ഓഫീസിലും
പഴയതു മാറ്റി പുതിയവ
സ്ഥാപിച്ചതിന്റെയും
പുതിയതായി
സ്ഥാപിച്ചതിന്റെയും
വിവരങ്ങള്‍
വേര്‍തിരിച്ച്
നല്‍കാമോ?
വൈദ്യുത
വാഹനങ്ങള്‍ക്കായി
സൗരോര്‍ജ്ജ ചാര്‍ജിങ്ങ്
സ്റ്റേഷനുകള്‍
2185.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍
വൈദ്യുത വാഹനങ്ങള്‍
ചാര്‍ജ് ചെയ്യാന്‍
സൗരോര്‍ജ്ജ ചാര്‍ജിങ്ങ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;വിശദമാക്കുമോ;
(ബി)
പദ്ധതി
നടപ്പിലാക്കുന്നത്
ആരാണെന്നും ചാര്‍ജിങ്ങ്
സ്റ്റേഷനുകളില്‍
നിന്നും ലഭിക്കുന്ന
സൗകര്യങ്ങളും
വിശദമാക്കുമോ;
(സി)
ടൂറിസം
ഇതര കേന്ദ്രങ്ങളില്‍
സൗരോര്‍ജ്ജ ചാര്‍ജിങ്ങ്
സ്റ്റേഷനുകള്‍
ആരംഭിക്കാന്‍
ഉദ്ദേശമുണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ?
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതി
2186.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജ്ജത്തില്‍
നിന്നും വെെദ്യുതി
ഉല്പാദിപ്പിക്കുന്നതിനായി
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുളള
പുരപ്പുറ സൗരോര്‍ജ്ജം
പദ്ധതി
ആരംഭിക്കുന്നതിനുളള
നടപടികള്‍ ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
പുരപ്പുറ
സൗരോര്‍ജ്ജ
പദ്ധതിയ്ക്ക് എത്ര
ശതമാനമാണ് സ്വകാര്യ
വ്യക്തികള്‍ക്ക്
സബ്സിഡി ലഭിക്കുന്നത്;
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പുതുതായി
നിർമ്മിക്കുന്ന സർക്കാർ
കെട്ടിടങ്ങളില്‍ പുരപ്പുറ
സൗരോർജ്ജ പദ്ധതി
2187.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പുരപ്പുറ സൗരോർജ്ജ
പദ്ധതി
പ്രാവർത്തികമാക്കുന്നതിന്
വൈദ്യുതി വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പുതുതായി
നിർമ്മിക്കുന്ന സർക്കാർ
കെട്ടിടങ്ങളില്‍
പുരപ്പുറ സൗരോർജ്ജ
പദ്ധതി
നിർബന്ധമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കാൻ നിയമ
നിർമ്മാണം നടത്തുന്ന
കാര്യം
ആലോചിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
ആലോചിക്കുമോ?
വീടുകള്‍ക്ക്
മുകളില്‍ സൗരോര്ജ്ജപാനലുകള്
2188.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വീടുകള്‍ക്ക്
മുകളില്‍
സൗരോര്ജ്ജപാനലുകള്
സ്ഥാപിച്ച് അതില്‍
നിന്ന് ഒരു യൂണിറ്റ്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിന്
വീട്ടുടമയ്ക്ക് എത്ര
രൂപയുടെ ചെലവാണ്
വരുന്നതെന്ന്
വ്യക്തമാക്കാമോ?
സൗരോര്‍ജത്തില്‍
നിന്നും വൈദ്യുതി
2189.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജത്തില്‍
നിന്നും വൈദ്യുതി
ഉല്‍പ്പാദിപ്പിക്കാനുള്ള
പദ്ധതിയുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ. എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്‍പ്പാദിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(ബി)
വീടുകളുടെയും
കെട്ടിടങ്ങളുടെയും
മേല്ക്കൂരകളില്
സോളാര്‍ പാനല്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികളെക്കുറിച്ച്
വിശദീകരിക്കാമോ; ഈ
സ്ഥലങ്ങള്‍ ബോര്‍ഡ്
പാട്ടത്തിനെടുത്ത്
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശമുണ്ടോ
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
സോളാര്‍ പദ്ധതിക്ക്
കേന്ദ്ര സര്‍ക്കാരിന്റെ
സഹായം
ലഭ്യമായിട്ടുണ്ടോ;
സോളാര്‍ എനര്‍ജി
കോര്പ്പറേഷന്
വൈദ്യുതി ബോര്‍ഡുമായി
കരാറില്‍
ഒപ്പുവച്ചിട്ടുണ്ടോ?
പുരപ്പുറ
സോളാര്‍ പദ്ധതി
2190.
ശ്രീ.ടി.ജെ.
വിനോദ്
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റ്
ദക്ഷിണേന്ത്യന്‍
സംസ്ഥാനങ്ങളുമായി
താരതമ്യപ്പെടുത്തുമ്പോള്‍
നോണ്‍ കണ്വെന്ഷണല്
എനര്‍ജിയുടെ
കാര്യത്തില്‍ സംസ്ഥാനം
വളരെ പുറകിലാണെന്ന
ആക്ഷേപം വസ്തുതാപരമാണോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പുരപ്പുറ സോളാര്‍
പദ്ധതി ഇക്കാര്യത്തിലെ
പുതിയ കാല്‍വെയ്പ്
ആകുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോ;
അതിന്റെ വിശദാംശം
നല്‍കുമോ;
(സി)
ഇൗ
പദ്ധതിയുമായി
സഹകരിക്കുവാന്‍
മുന്നോട്ട്
വന്നിട്ടുളള
ഉപഭോക്താക്കളുമായി
കെ.എസ്.ഇ.ബി.
എന്തെങ്കിലും കരാര്‍
ഒപ്പ് വെച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഈ
പദ്ധതിയുടെ ഒന്നാം
ഘട്ടം എന്നത്തേക്ക്
പ്രാവര്‍ത്തികമാകുമെന്നും
ഇതിലൂടെ എത്ര വെെദ്യുതി
ഉല്പാദിപ്പിക്കുവാനാകുമെന്നും
വ്യക്തമാക്കുമോ?
കാറ്റില്‍
നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കുവാന് പദ്ധതി
2191.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാറ്റില്‍ നിന്നും
വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
പദ്ധതി നിലവിലുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ;
(ബി)
ഇത്തരത്തിലുള്ള
കൂടുതല്‍ പദ്ധതികള്‍
ആരംഭിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ?
സര്‍ക്കാര്‍
വകുപ്പുകള്ക്ക്സൗരോര്ജ
വാഹനങ്ങള്‍
2192.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
വകുപ്പുകള്‍ക്ക്
സൗരോര്‍ജം ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
വാഹനങ്ങള്‍ കരാര്‍
അടിസ്ഥാനത്തില്‍
നല്‍കുന്നതിന്
അനര്‍ട്ട് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
;പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പാരമ്പര്യേതര
ഊര്‍ജ്ജ മേഖലയിലെ പദ്ധതികള്‍
2193.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാരമ്പര്യേതര
ഊര്‍ജ്ജ മേഖലയുടെ
പ്രാധാന്യം
കണക്കിലെടുത്ത് ഈ
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
വിശദമാക്കാമോ?
ഇ-സെയ്ഫ്
പദ്ധതി
2194.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എസ്.രാജേന്ദ്രന്
,,
രാജു എബ്രഹാം
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുത അപകടങ്ങള്‍
ഇല്ലാതാക്കുക എന്ന
ലക്ഷ്യത്തോടെ ഇ-സെയ്ഫ്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഭാഗമായി വൈദ്യുത
പ്രസരണ, വിതരണ
മേഖലകളില്‍ എന്തെല്ലാം
നവീകരണ
പ്രവര്‍ത്തനങ്ങളാണ്
നടത്താനുദ്ദേശിക്കുന്നത്;
(സി)
വൈദ്യുത
സുരക്ഷ സംബന്ധിച്ച് ആശാ
വര്‍ക്കര്‍മാര്‍,
കുടുംബശ്രീ, റസിഡന്റ്സ്
അസോസിയേഷനുകള്‍
തുടങ്ങിയവയിലൂടെ
ബോധവത്ക്കരണ
ക്യാമ്പയിന്
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇലക്ട്രിക്കല്‍
ജോലികളില്‍
ഏര്‍പ്പെടുന്നവര്‍ക്ക്
വൈദ്യുത അപകടങ്ങളില്‍
നിന്നും
രക്ഷനേടുന്നതിനുള്ള
മുന്‍കരുതല്‍ നടപടികള്‍
സംബന്ധിച്ചും സുരക്ഷ
സംബന്ധിച്ചും
എന്തെല്ലാം
പരിശീലനങ്ങളാണ് ഈ
പദ്ധതി പ്രകാരം നല്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
വൈദ്യുത
ആഘാതം മൂലം
മരണപ്പെടുന്നവര്‍ക്കുള്ള
ധനസഹായം
2195.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലൈനില്‍ നിന്നുള്ള
വൈദ്യുത ആഘാതത്തില്‍ ഈ
വര്‍ഷം എത്ര പേര്
മരണപ്പെട്ടു എന്നും
എത്ര പേര്
ചികിത്സയിലാണെന്നുമുള്ള
വിവരം ലഭ്യമാക്കാമോ;
(ബി)
അപകടങ്ങള്‍
കുറയ്ക്കുവാന്‍ ബോര്‍ഡ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
മരണപ്പെട്ട
ആളിന്റെ
കുടുംബാംഗങ്ങള്‍ക്ക്
ബോര്‍ഡ് നല്കുന്ന
സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ നിന്ന്
ഇത്തരത്തിലുള്ള എത്ര
അപേക്ഷകളിലാണ്
തീര്പ്പാക്കുവാനുള്ളതെന്ന്
അറിയിക്കുമോ?
വൈദ്യുതി
ലൈനിലെ ജോലിക്കിടയിലെ
അപകടമരണങ്ങൾ
2196.
ശ്രീ.സണ്ണി
ജോസഫ്
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി കമ്പി
പൊട്ടിവീണും,വൈദ്യുതി
ലൈനിലെ ജോലിക്കിടയിലും
മരണം സംഭവിക്കുന്നത്
ആവർത്തിക്കുന്നത്
എന്തുകൊണ്ടാണ്;
(ബി)
മാവേലിക്കരയിലും
തളിപ്പറമ്പിലും ലൈനില്‍
ജോലിക്കിടെ
കെ.എസ്.ഇ.ബി.
ജീവനക്കാര്‍ മരിച്ചത്
വകുപ്പിന്റെ ഭാഗത്ത്
നിന്നും ഉണ്ടായ അനാസ്ഥ
മൂലമാണോ;
(സി)
തൃശ്ശൂര്‍
മൂര്‍ക്കനാട് പൊട്ടിവീണ
വൈദ്യുതി കമ്പിയില്‍
തട്ടി രണ്ട് സ്ത്രീകള്‍
ഫെബ്രുവരി 27-ന്
മരിക്കുവാനിടയായ
സാഹചര്യം
അന്വേഷിച്ചിട്ടുണ്ടോ;
(ഡി)
വൈദ്യുതി
കമ്പി പൊട്ടി
വീണാലുടന്‍ പവര്‍ ഓഫ്
ആകുന്ന സംവിധാനം
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
കെ.എസ്.ഇ.ബി.യുടെ
അനാസ്ഥ മൂലം മരണം
സംഭവിക്കുന്ന
ജീവനക്കാര്‍ക്കും,
പൊതുജനങ്ങള്‍ക്കും 25
ലക്ഷം രൂപ വീതം
നഷ്ടപരിഹാരം നല്കുന്ന
കാര്യം പരിഗണിക്കുമോ?
വൈദ്യുതി
മൂലമുണ്ടാകുന്ന അപകട
മരണങ്ങള്
2197.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതിലൈൻ
അറ്റകുറ്റപ്പണികള്‍ക്കിടെ
കഴിഞ്ഞ് മൂന്ന് വർഷമായി
എത്ര അപകടമരണങ്ങള്‍
സംഭവിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ; ഇത്
ഒഴിവാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സർക്കാർ
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ; അപകട മരണം
സംഭവിച്ചവർക്ക് എത്ര
രൂപയാണ് ധനസഹായം
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
വൈദ്യുതി
ലൈൻ പൊട്ടിവീണ്
ജനങ്ങള്‍
മരണപ്പെടുന്നത്
ഒഴിവാക്കാൻ സർക്കാർ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ; ഇങ്ങനെ
മരണമടയുന്ന
വ്യക്തികളുടെ
കുടുംബത്തിന് എന്തൊക്കെ
സഹായങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
വിശദമാക്കാമോ?
കോലഞ്ചേരി
ഇലക്ട്രിക്കല്‍ സെക്ഷന്‍
ആഫീസ്
2198.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിച്ച് വരുന്ന
കോലഞ്ചേരി
ഇലക്ട്രിക്കല്‍
സെക്ഷന്‍ ആഫീസ്
ജനങ്ങള്‍ക്ക്
സൗകര്യപ്രദമായ
കോലഞ്ചേരി ടൗണില്‍
പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
വള്ളിക്കുന്നം
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ്
2199.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
വള്ളിക്കുന്നം
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസിന് സ്വന്തമായി
സ്ഥലവും ഓഫീസ്
കെട്ടിടവും
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
നെല്ലിക്കുന്ന്
ഇലക്ട്രിക്കല്‍ സെക്ഷന്‍
ഓഫീസ്
2200.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
നെല്ലിക്കുന്ന്
ഇലക്ട്രിക്കല്‍
സെക്ഷന്‍ ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നത്
ഏതുകെട്ടിടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
കെട്ടിടത്തില്‍
എത്രകാലമായി സെക്ഷന്‍
ഓഫീസ്
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഇത് സര്‍ക്കാരിന്റെതോ
അതോ
സ്വകാര്യവ്യക്തിയുടെതോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
വിസ്തീര്‍ണ്ണം
എന്താണെന്നും
സ്വകാര്യവ്യക്തിയുടേതാണെങ്കില്
എത്ര രൂപയാണ് വാടക
നല്‍കുന്നതെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഓഫീസിന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കാന്‍
ഉദ്ദേശമുണ്ടോയെന്നും
അതിനുള്ള സര്‍ക്കാര്‍
സ്ഥലം ലഭ്യമാണോ എന്നും
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
തൊടുക്കല്‍ സബ്സ്റ്റേഷന്
2201.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18, 2018-19,
2019-20 സാമ്പത്തിക
വര്‍ഷങ്ങളില്‍
നെയ്യാറ്റിന്‍കര നിയോജക
മണ്ഡലത്തില്‍ ഓരോ
സാമ്പത്തിക വര്‍ഷവും
എത്ര കോടി രൂപയുടെ
വികസന
പ്രവര്‍ത്തനങ്ങള്‍ ആണ്
നടത്തിയതെന്ന്
വിശദമാക്കാമോ;
(ബി)
നെയ്യാറ്റിന്‍കര
തൊടുക്കല്‍
സബ്സ്റ്റേഷന് 110 KV
ആയി ഉയര്‍ത്തിയതിന്
എത്ര കോടി രൂപയാണ്
ചെലവായത് എന്ന്
വ്യക്തമാക്കാമോ?
കക്കാട്, മൂഴിയാര്‍
പവര്‍ഹൗസിലെ ദിവസവേതന/കരാര്‍
ജീവനക്കാര്‍
2202.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ കെ. എസ്. ഇ.
ബി. യുടെ കക്കാട്,
മൂഴിയാര്‍ പവര്‍ഹൗസില്‍
ദിവസവേതന/കരാര്‍
അടിസ്ഥാനത്തില്‍ എത്ര
ജീവനക്കാര്‍ ജോലി
നോക്കുന്നുണ്ടെന്നും
എത്ര ഒഴിവുകളുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
അവർ ആരൊക്കെയെന്ന
വിവരം നല്‍കുമോ;
(സി)
ഡാം
സേഫ്റ്റിയുമായി
ബന്ധപ്പെട്ട് കക്കാട്,
സീതത്തോട് മേഖലകളില്‍
എത്രപേര്‍
ദിവസവേതനത്തില്‍ ജോലി
ചെയ്യുന്നെന്നും അവര്‍
ആരെല്ലാമാണെന്നുള്ള
വിവരം ലഭ്യമാക്കുമോ?
ശ്രീ.
ബിജു പോള്‍ വി യ്ക്ക്
ജോലിയില്‍
പ്രവേശിക്കുവാനുള്ള അനുമതി
സംബന്ധിച്ച്
2203.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
കരാര്‍ തൊഴിലാളിയായി
സേവനം അനുഷ്ഠിച്ചു
വരുമ്പോള്‍,
കോണ്‍ക്രീറ്റ്
പോസ്റ്റ് ഒടിഞ്ഞു വീണ്
ഗുരുതരമായി പരിക്കു
പറ്റിയ ശ്രീ. ബിജു
പോള്‍ വി.,
വെമ്പിളിയാന്‍ വീട്,
പരിയാരം എന്ന
ഉദ്യോഗാര്‍ത്ഥിക്ക്
പി.എസ്.സി. വഴി ലഭിച്ച
സ്ഥിരനിയമന ഉത്തവു
പ്രകാരം ജോലിയില്‍
പ്രവേശിക്കുവാന്‍
സര്‍ക്കാരിന്റെ
പ്രത്യേക അനുമതി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇതിനായി
ശ്രീ. ബിജു പോള്‍
സമര്‍പ്പിച്ച അപേക്ഷ
പരിഗണിച്ച് ടിയാനെ
കെ.എസ്.ഇ.ബി.യില്‍
ജോലിയില്‍
പ്രവേശിക്കുന്നതിന്
പ്രത്യേക അനുമതി
ലഭ്യമാക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ഭൂമി
കയ്യേറ്റം
2204.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
പട്ടണത്തില്‍ ഇക്ക
നഗറില്‍
കെ.എസ്.ഇ.ബിയുടെ
ഉടമസ്ഥതയില്‍ സ്ഥലം
ഉണ്ടായിരുന്നോ;
ഉണ്ടെങ്കില്‍ എത്ര
ഏക്കര്‍; അറിയിക്കുമോ;
(ബി)
പ്രസ്തുത
സ്ഥലം കയ്യേറിയതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ കയ്യേറ്റം
മൂലം എത്ര എക്കര്‍
സ്ഥലമാണ്
നഷ്ടപ്പെട്ടത്;
(സി)
കയ്യേറിയ
സ്ഥലം തിരിച്ച്
പിടിക്കുവാന്‍
കെ.എസ്.ഇ.ബി.
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
വ്യക്തമാക്കുമോ?
കെ.എസ്.
ഇ.ബി യ്ക്ക് ബാധകമാക്കാത്ത
ഉത്തരവ്
2205.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
06.02.2017-ല്‍
പുറപ്പെടുവിച്ച G.O(P)
No.16/2017/Fin. എന്ന
ഉത്തരവ് കെ.എസ്.ഇ.ബി
യ്ക്കു
ബാധകമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത സര്‍ക്കാര്‍
ഉത്തരവ് കെ.എസ്. ഇ.ബി
യ്ക്ക് ബാധകമാക്കാത്തത്
എന്തുകൊണ്ടാണ് എന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി
അംഗീകരിച്ച ടെന്‍ഡര്‍ നടപടികൾ
2206.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
പുറപ്പെടുവിക്കുന്ന
ഉത്തരവുകള്‍
കെ.എസ്.ഇ.ബി യ്ക്കു
ബാധകമാണോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍
പുറപ്പെടുവിച്ചു G.O(P)
No.324/2015/Fin എന്ന
ഉത്തരവ് കെ.എസ്.ഇ.ബി
യ്ക്കു
ബാധകമാക്കിയിട്ടുണ്ടോ;
(സി)
ടെന്‍ഡര്‍
നടപടികളുമായി
ബന്ധപ്പെട്ട്
കെ.എസ്.ഇ.ബി അംഗീകരിച്ച
അവസാനത്തെ സര്‍ക്കാര്‍
ഉത്തരവിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
കെ.എസ്.ഇ.ബി
യ്ക്കു സര്‍ക്കാര്‍
ഉത്തരവുകള്‍ ബാധകമല്ല
എന്ന് സൂചിപ്പിക്കുന്ന
രേഖകള്‍ ലഭ്യമാക്കാമോ?
കെ.എസ്.ഇ.ബി.
വികസിപ്പിച്ചെടുത്ത
കമ്മ്യൂണിക്കേറ്റീവ്
ഫോള്‍ട്ട് പാസ് ഡിറ്റക്ടർ
2207.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ലൈനിലെ തകരാറുകള്‍
കണ്ടെത്തുവാൻ വേണ്ടി
കെ.എസ്.ഇ.ബി.
വികസിപ്പിച്ചെടുത്ത
കമ്മ്യൂണിക്കേറ്റീവ്
ഫോള്‍ട്ട് പാസ്
ഡിറ്റക്ടർ
(സി.എഫ്.പി.ഡി.)
സംസ്ഥാനത്ത് ഉപയോഗിച്ച്
തുടങ്ങിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സാധാരണയായി
സ്ഥിരമായി തകരാറുകള്‍
വരാറുള്ള 11 കെ.വി.
ലൈനുകളില്‍
ഇത്തരത്തിലുള്ള
സി.എഫ്.പി.ഡി.
ഇൻസ്ട്രമെന്റുകള്‍
ഘടിപ്പിക്കുവാൻ നടപടി
സ്വീകിരിക്കുമോ;
(സി)
സംസ്ഥാനത്ത്
ഇത്തരത്തിലുള്ള ഉപകരണം
കെ.എസ്.ഇ.ബി.
വാങ്ങിയിട്ടുണ്ടോ; എത്ര
എണ്ണം
വാങ്ങിയിട്ടുണ്ട്; എത്ര
രൂപ ഇതിനായി
ചെലവഴിച്ചു;
വ്യക്തമാക്കാമോ;
(ഡി)
കെ.എസ്.ഇ.ബി.
യുടെ ഉദ്യോഗസ്ഥർ
വികസിപ്പിച്ചെടുത്ത
പ്രസ്തുത ഉപകരണത്തിന്
എത്ര വില വരും;
കെ.എസ്.ഇ.ബി. ജീവനക്കാർ
വികസിപ്പിച്ചെടുത്ത
ഉപകരണം എല്ലാ സ്ഥലത്തും
ലഭ്യമാക്കുവാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
വൈദ്യുത വകുപ്പ് ജില്ലകളില്‍
സംഘടിപ്പിച്ച അദാലത്തുകള്‍
2208.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-2020
കാലഘട്ടത്തില്‍ സംസ്ഥാന
വൈദ്യുത വകുപ്പ് എത്ര
ജില്ലകളില്‍
അദാലത്തുകള്‍
സംഘടിപ്പിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ നടത്തിയ
അദാലത്തില്‍ എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ടെന്നും
എത്ര എണ്ണം
പരിഹരിക്കാന്‍
സാധിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
ഉയരമുള്ള
വൈദ്യുത പോസ്റ്റുകള്‍
സ്ഥാപിക്കുന്നതിന് നടപടി
2209.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തില്‍
കിഫ്ബി തുക അനുവദിച്ച്
നിര്‍മ്മിക്കുന്ന
പുതിയകാവ് - കറ്റാനം
റോഡിലും കല്ലുമല -
ബുദ്ധ ജംഗ്ഷന് റോഡിലും
വൈദ്യുത പോസ്റ്റുകള്‍
ഉയര്‍ത്തി
സ്ഥാപിക്കേണ്ടത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡുകള്‍ ഉയര്‍ത്തി
ചെയ്തപ്പോള്‍ റോഡും
വൈദ്യുത ലൈനും തമ്മില്‍
ഉള്ള അകലം
കുറഞ്ഞതിനാല്‍
വാഹനങ്ങളില്‍ വൈദ്യുത
ലൈന്‍
സമ്പര്‍ക്കത്തില്‍
വരാനുള്ള സാധ്യത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
മേഖലകളില്‍
അടിയന്തരമായി ഉയരമുള്ള
വൈദ്യുത പോസ്റ്റുകള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ആവശ്യമായ തുക
അനുവദിക്കുമോ?
നാടുകാണി-പരപ്പനങ്ങാടി
പാതയുടെ നവീകരണത്തിന്
ഇലക്ട്രിക് പോസ്റ്റുകള്‍
മാറ്റി സ്ഥാപിക്കുന്നതിന്
നടപടി
2210.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂർ
മണ്ഡലത്തില്‍
നാടുകാണി-പരപ്പനങ്ങാടി
പാതയുടെ നവീകരണത്തിന്
ഇലക്ട്രിക്
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന്
എസ്റ്റിമേറ്റ്
തയ്യാറാക്കി
പൊതുമരാമത്ത് വകുപ്പിന്
സമർപ്പിച്ചിട്ടുണ്ടോ;
ഏതെല്ലാം കെ.എസ്.ഇ.ബി.
സെക്ഷനുകളില്‍ നിന്നാണ്
എസ്റ്റിമേറ്റ്
നല്‍കിയത്;
(ബി)
സംസ്ഥാന
അതിർത്തി മുതല്‍ വടപുറം
പാലം വരെ കെ.എസ്.ഇ.ബി.
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന്
കെ.എസ്.ഇ.ബി.
കണക്കാക്കിയ തുക
എത്രയെന്നും
പൊതുമരാമത്ത് അടവാക്കിയ
തുക എത്രയെന്നും
അടവാക്കിയ തീയതിയും
അറിയിക്കാമോ;
(സി)
തുക
അടവാക്കിയിട്ടും
ഏതൊക്കെ പോസ്റ്റുകള്‍
മാറ്റി
സ്ഥാപിക്കുാനുണ്ട്;
എന്തുകൊണ്ട് നടപടി
സ്വീകരിക്കുന്നില്ലായെന്നും
നടപടി വേഗത്തിലാക്കി
എന്നത്തേക്ക്
പൂർത്തീകരിക്കുമെന്നും
അറിയിക്കാമോ?
അപകടഭീഷണി
ഉയര്‍ത്തുന്ന വൈദ്യുത
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കുന്നതിനുളള നടപടി
2211.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
വഴി ബി.എം & ബി.സി
രീതിയില്‍ വീതി
വര്‍ദ്ധിപ്പിച്ച്
നിര്‍മ്മിച്ച
ഒന്നാംകുറ്റി
കുറ്റിപ്പുറം റോഡില്‍
ആരൂഡം ജംഗ്ഷന് സമീപം
കെ.എസ്. ഇ.ബി വക രണ്ട്
വൈദ്യുത പോസ്റ്റുകള്‍
റോഡിന്റെ വശങ്ങളില്
നിന്നും ഏകദേശം 15 cm
ഉളളിലേക്ക്
നില്‍ക്കുന്നത് ഏറെ
അപകടഭീഷണി ഉയര്‍ത്തുന്ന
സാഹചര്യത്തില്‍ ടി
പോസ്റ്റുകള്‍
സുരക്ഷിതമായ രീതിയില്‍
മാറ്റി
സ്ഥാപിക്കുന്നതിനുളള
അടിയന്തര നടപടി
സ്വീകരിക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ വെെദ്യുതി
ലെെനുകള്‍ അപ്ഗ്രേഡ്
ചെയ്യുന്നതിന് നടപടി
2212.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ വെെദ്യുതി
ലെെനുകള്‍ അപ്ഗ്രേഡ്
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
അനുവദിച്ച തുക
എത്രയെന്നും
വ്യക്തമാക്കുമോ?
കുന്നത്ത്നാട്
നിയോജകമണ്ഡലത്തില്‍ വൈദ്യുത
മേഖലയില്‍ ചെലവഴിച്ചിട്ടുള്ള
തുക
2213.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കുന്നത്ത്നാട്
നിയോജകമണ്ഡലത്തില്‍
വൈദ്യുത മേഖലയില്‍
ചെലവഴിച്ചിട്ടുള്ള തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കുന്നതിനായി
ഏതൊക്കെ സ്ഥലങ്ങളില്‍
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഇലക്ട്രിക്കല്‍
ഇന്‍സ്പെക്ട്രേറ്റ് വകുപ്പ്
മണ്ണന്തല ഗവ.പ്രസ്സില്‍
നടത്തിയ പരിശോധന
2214.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
സര്‍ക്കാര്‍
ഇലക്ട്രിക്കല്‍
ഇന്‍സ്പെക്ട്രേറ്റ്
വകുപ്പ് മണ്ണന്തല
ഗവ.പ്രസ്സില്‍ നടപ്പു
വര്‍ഷം നടത്തിയ
പരിശോധനയില്‍
കണ്ടെത്തിയ ഹൈടെന്‍ഷന്‍
സംവിധാനത്തിന്റെ
ചുമതലയിലുള്ള
സൂപ്പര്വൈസറിയും,
അല്ലാതെയും ഉള്ള ഓരോ
ജീവനക്കാരുടെയും പേരും
യോഗ്യതയും
വ്യക്തമാക്കാമോ?