അഡ്മിനിസ്ട്രേറ്ററുടെ
ഭരണത്തിലുളള
സഹകരണസ്ഥാപനങ്ങള്‍
2215.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സഹകരണസ്ഥാപനങ്ങള്‍
അഡ്മിനിസ്ട്രേറ്ററുടെ
ഭരണത്തിന്
കീഴിലാണെന്ന്
അറിയിക്കുമോ;
ലിസ്റ്റിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
സഹകരണ
നിയമത്തിലെ റൂള്‍ 32
അനുസരിച്ച്
അഡ്മിനിസ്ട്രേറ്ററുടെ
പരമാവധി കാലാവധി രണ്ട്
വര്‍ഷമാണെങ്കിലും
പ്രസ്തുത കാലാവധി
കഴിഞ്ഞിട്ടും
അഡ്മിനിസ്ട്രേറ്റര്‍മാരുടെ
ഭരണത്തിന് കീഴിലുള്ള
സഹകരണ സ്ഥാപനങ്ങള്‍
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
അഡ്മിനിസ്ട്രേറ്റര്‍മാര്‍
ഭരണം നടത്തുന്ന സഹകരണ
സ്ഥാപനങ്ങളില്‍
തെരഞ്ഞെടുപ്പ് നടത്തി
ഭരണം കൈമാറാനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
സഹകരണ
ബാങ്കുകള്‍ക്കുള്ള ആദായ
നികുതി
2216.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അക്കൗണ്ടുകളില്‍
നിന്ന് ഒരു വര്‍ഷം ഒരു
കോടി രൂപയ്ക്ക്
മുകളില്‍ പണം
പിന്‍വലിക്കുന്നവരില്‍
നിന്നും 2% ടി.ഡി.എസ്.
പിടിക്കണമെന്ന് കേന്ദ്ര
ആദായ നികുതി വകുപ്പ്
സഹകരണ ബാങ്കുകള്‍ക്ക്
നോട്ടീസ്
നല്‍കിയിട്ടുണ്ടോ;
(ബി)
സേവനം
എന്ന നിലയില്‍ സംസ്ഥാന
സര്‍ക്കാരിന്റെ സാമൂഹിക
ക്ഷേമ പെന്‍ഷനുകള്‍
വിതരണം ചെയ്യുന്ന സഹകരണ
ബാങ്കുകള്‍ക്ക്
കോടിക്കണക്കിന് രൂപയുടെ
ഇടപാടുകള്‍
നടത്തേണ്ടതിനാല്‍ ഈ
ഇടപാടുകള്‍ക്ക് 2%
നികുതി പിടിക്കേണ്ട
സാഹചര്യം ഉണ്ടാകുമോ;
വ്യക്തമാക്കുമോ;
(സി)
കര്‍ഷകര്‍,കാര്‍ഷിക
ഉല്പാദന സംഘങ്ങള്‍,
ഉല്പന്നങ്ങള്
വാങ്ങുന്ന സംഘങ്ങള്‍
എന്നിവര്‍
ഉള്‍പ്പെടുന്ന കാര്‍ഷിക
മേഖലയിലെ
ഇടപാടുകള്‍ക്കും
ഇത്തരത്തില്‍ നികുതി
ഈടാക്കേണ്ടി
വരുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പുതിയ
നിബന്ധന സഹകരണ
ബാങ്കുകളെ മറ്റേതൊക്കെ
വിധത്തില്‍
ബാധിക്കുമെന്ന്
വിശദമാക്കുമോ;
(ഇ)
പുതിയ
നിബന്ധനയില്‍ നിന്നും
കര്‍ണാടകത്തിലെ സഹകരണ
ബാങ്കുകളെ
ഒഴിവാക്കിയതുപോലെ
കേരളത്തിലെ സഹകരണ
ബാങ്കുകളെയും
ഒഴിവാക്കണമെന്ന്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേലുള്ള
കേന്ദ്രത്തിന്റെ
പ്രതികരണം
എന്താണെന്നറിയിക്കുമോ?
സാമ്പത്തിക
സുസ്ഥിരതക്കായി സഹകരണ മേഖല
നടത്തുന്ന പ്രവര്‍ത്തനം
2217.
ശ്രീ.സി.കൃഷ്ണന്
,,
കെ. ബാബു
,,
കെ. ദാസന്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സാധാരണക്കാരുടെ
പ്രത്യേകിച്ച്
നാട്ടിൻപുറങ്ങളിലെ
പാവപ്പെട്ടവരുടെ
സാമ്പത്തിക
സുസ്ഥിരതയ്ക്ക് പ്രധാന
പങ്ക് വഹിക്കുന്ന സഹകരണ
രംഗത്തിന്റെ
ശാക്തീകരണത്തിനു് ഈ
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പാവപ്പെട്ടവര്‍
ബ്ലേഡ് പലിശക്കാരുടെയും
സ്വകാര്യ
ധനകാര്യസ്ഥാപനങ്ങളുടെയും
ചൂഷണത്തിന് ഇരയാകുന്നത്
അവസാനിപ്പിക്കാന്‍
സഹകരണ പ്രസ്ഥാനം
നടത്തുന്ന ഇടപെടലുകള്‍
എന്തെന്ന് അറിയിക്കാമോ
;
(സി)
പ്രകൃതി
ദുരന്തങ്ങളെ
പ്രതിരോധിക്കുന്ന
നവകേരള
നിര്‍മ്മിതിയെന്ന
പദ്ധതിയുടെ ഭാഗമായി
സഹകരണ മേഖല നടത്തുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ ?
കെയര്‍
ഹോം പദ്ധതി പ്രകാരം
കോതമംഗലം മണ്ഡലത്തിലെ
വീടുകള്‍
2218.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ കെയര്‍
ഹോം പദ്ധതി പ്രകാരം
വിവിധ സഹകരണ സംഘങ്ങള്‍
വഴി കോതമംഗലം
മണ്ഡലത്തില്‍ എത്ര
വീടുകള്‍ നിര്‍മ്മിച്ച്
നല്കുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര ഭവനങ്ങള്‍
പൂര്‍ത്തീകരിച്ചു
എന്നും ഓരോ
ഭവനത്തിന്റെയും
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
എന്താണെന്നും
വ്യക്തമാക്കാമോ;
(സി)
പൂര്‍ത്തീകരിച്ചിട്ടില്ലാത്ത
ഭവനങ്ങള്‍ വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
മുറ്റത്തെ
മുല്ല പദ്ധതി
2219.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പ് മുഖേന
നടപ്പിലാക്കിവരുന്ന
മുറ്റത്തെ മുല്ല
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
കുടുംബശ്രീ
യൂണിറ്റുകളുടെ
സഹായത്തോടെ പ്രസ്തുത
പദ്ധതി വഴി എത്ര രൂപ
ഇതുവരെ വിതരണം
ചെയ്തിട്ടുണ്ട്;
വിശദമാക്കാമോ?
സഹകരണ
ബാങ്കുകള്‍ക്ക് ആദായ നികുതി
വകുപ്പിന്റെ മുന്നറിയിപ്പ്
2220.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍ നിന്നും
ഒരു കോടി രൂപയ്ക്ക്
മുകളില്‍ പണം
പിന്‍വലിച്ചവരില്‍
നിന്നും രണ്ടു ശതമാനം
നികുതി ഈടാക്കണമെന്ന
ആദായ നികുതി
വകുപ്പിന്റെ
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സഹകരണ
ബാങ്കുകളുടെ
അടിത്തറയിളക്കുന്ന ആദായ
നികുതി വകുപ്പിന്റെ
പ്രസ്തുത നടപടി സഹകരണ
മേഖലയെ എങ്ങനെ
ബാധിക്കുമെന്നാണ്
കരുതുന്നത്;
(സി)
സഹകരണ
മേഖലയെ തകര്‍ക്കുന്ന
ആദായ നികുതി
വകുപ്പിന്റെ പ്രസ്തുത
തീരുമാനം
പിന്‍വലിക്കുന്നതിനുവേണ്ടി
കേന്ദ്രസര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്താന്‍ സംസ്ഥാന
സര്‍ക്കാര്‍
തയ്യാറാവുമോ; വിശദവിവരം
നല്‍കാമോ?
കേരള
ബാങ്കിന്റെ സാമ്പത്തിക സ്ഥിതി
2221.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നബാര്‍ഡ്
മാനദണ്ഡമനുസരിച്ച്
തയ്യാറാക്കിയ
റിപ്പോര്‍ട്ടില്‍ കേരള
ബാങ്കിന്റെ മൊത്തം
നഷ്ടം 1253.11 കോടി
രൂപയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
റിസര്‍വ്
ബാങ്കിന്റെ അന്തിമ
അനുമതി ലഭിക്കാന്‍ ഈ
തുക അടയ്ക്കണമെന്ന്
നബാര്‍ഡ്
നിര്‍ബന്ധിച്ചാല്‍
സര്‍ക്കാര്‍ ഈ തുക
അടക്കേണ്ടി വരുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
നേരത്തെ
നഷ്ടത്തിലായിരുന്ന
സംസ്ഥാന സഹകരണ ബാങ്കിനെ
ലാഭത്തിലാക്കിയത് വിവിധ
അപ്പക്സ് സംഘങ്ങളുടെ
വായ്പ സര്‍ക്കാര്‍
ഏറ്റെടുത്തുകൊണ്ടായിരുന്നോ;
എങ്കില്‍ ഇതിനായി
306.47 കോടി രൂപ 2018
ഡിസംബര്‍ 31-ന്
സര്‍ക്കാര്‍
അനുവദിച്ചിട്ടുണ്ടോ;
(ഡി)
സര്‍ക്കാരിന്റെ
സ്വപ്ന പദ്ധതിയായ കേരള
ബാങ്ക് തുടങ്ങും മുൻപ്
തന്നെ ഇത് സര്‍ക്കാരിന്
വൻ സാമ്പത്തിക
ബാധ്യതയായി മാറുന്ന
സാഹചര്യമുണ്ടോ;
ഇല്ലെങ്കില്‍ വിശദാംശം
നല്‍കുമോ?
കേരളാ
ബാങ്ക് ഭരണസമിതി
2222.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
കെ. രാജന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
ബാങ്കിന്റെ ഭരണസമിതി
എപ്രകാരമായിരിക്കുമെന്ന്
വ്യക്തമാക്കുമോ;
ഇടക്കാല ഭരണസമിതി
ഉണ്ടോ; എങ്കില്‍
അതിന്റെ ഘടന
അറിയിക്കുമോ;
(ബി)
ജില്ലാ
സഹകരണ ബാങ്കുകളുടെ
അറ്റമൂല്യം കണക്കാക്കി
പ്രാഥമിക സംഘങ്ങള്‍ക്ക്
കേരളാ ബാങ്കില്‍ ഓഹരി
അവകാശം നല്‍കണമെന്ന
റിസര്‍വ് ബാങ്ക്
വ്യവസ്ഥ
പാലിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കേരളാ
ബാങ്കിന് ഏകീകൃത
സോഫ്റ്റ് വെയര്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
അറിയിക്കുമോ;
(ഡി)
കേരളാ
ബാങ്കിന്റെ
മൂലധനപര്യാപ്തത
(സി.എ.ആർ.) സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ?
മലപ്പുറം
ജില്ലയില്‍ കേരള ബാങ്കിന്റെ
ശാഖകള്‍
2223.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലാ സഹകരണ ബാങ്ക്
നിര്‍ദ്ദിഷ്ട കേരള
ബാങ്കില്‍ ലയിക്കാത്തത്
കാരണം കേരള ബാങ്കിന്റെ
നേരിട്ടുള്ള ശാഖകള്‍
മലപ്പുറം ജില്ലയില്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കാമോ;
(ബി)
നിലവില്‍
മലപ്പുറം ജില്ലയില്‍
പ്രവര്‍ത്തിക്കുന്ന
കേരള ബാങ്കിന്റെ
ബ്രാഞ്ചുകള്‍
ഏതൊക്കെയാണ്;
വിശദമാക്കാമോ?
കേരളബാങ്കിലെ
ജില്ലാ ബാങ്കുകള്‍
2224.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളബാങ്കില്‍
എത്ര ജില്ലാ ബാങ്കുകള്‍
ആണ്
സംയോജിപ്പിച്ചിട്ടുളളത്;
മാറിനില്‍ക്കുന്ന
ബാങ്കുകള്‍
ഏതെല്ലാമെന്ന്
അറിയിക്കുമോ;
(ബി)
ജില്ലാ
ബാങ്കുകള്‍
അത്തരത്തില്‍
മാറിനില്‍ക്കുന്നത്
കേരള ബാങ്ക് എന്ന
പൊതുകാഴ്ചപ്പാടിനെ
ബാധിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
സഹകരണ
ബാങ്കുകളിലെ റിസ്ക് ഫണ്ട്
2225.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍ റിസ്ക്
ഫണ്ട് ആരംഭിക്കുവാന്‍
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(ബി)
റിസ്ക്
ഫണ്ട്
അനുവദിക്കുന്നതിന്
ധാരാളം അപേക്ഷകള്‍
ലഭിച്ചിട്ടും ഇതില്‍
തീരുമാനമെടുക്കാതെ
അപേക്ഷകള്‍
കെട്ടിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അടിയന്തരമായി പ്രസ്തുത
അപേക്ഷകള്‍
തീര്‍പ്പാക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ?
സഹകരണ
ബാങ്കുകളെ
കാര്യക്ഷമമാക്കുന്നതിന് നടപടി
2226.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളെ
കാര്യക്ഷമമാക്കാനും
ആയതുവഴി ബാങ്കുകളുടെ
സാമ്പത്തിക ശക്തി
വർദ്ധിപ്പിക്കാനുമായി
സഹകരണ വകുപ്പ്
സ്വീകരിച്ചുവരുന്ന
പ്രധാന പ്രവർത്തനങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
സഹകരണ
മേഖലയിലെ ആകെ സ്ഥിരം
ജീവനക്കാർ, താല്‍ക്കാലിക
ജീവനക്കാർ,
ഡെപ്പോസിറ്റ്
കലക്ടേഴ്സ് എന്നിവരുടെ
എണ്ണം എത്ര; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇവരുടെ
ക്ഷേമം ഉറപ്പാക്കാനായി
ഈ സർക്കാർ
സ്വീകരിച്ചുവരുന്ന
പ്രധാന പ്രവർത്തനങ്ങള്‍
വ്യക്തമാക്കുമോ?
അങ്ങാടിപ്പുറം
സര്‍വ്വീസ് സഹകരണ ബാങ്കിന്റെ
കെട്ടിട നിര്‍മ്മാണം
2227.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തില്‍
അങ്ങാടിപ്പുറത്ത്
പ്രവര്‍ത്തിക്കുന്ന
സര്‍വ്വീസ് സഹകരണ
ബാങ്കിന്റെ
ഉടമസ്ഥതയിലുള്ള
സ്ഥലത്ത് ബാങ്കിന്റെ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
പ്രവൃത്തിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് പ്രസ്തുത
ബാങ്കും വകുപ്പും
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(സി)
കെട്ടിട
നിര്‍മ്മാണത്തിന്റെ
ആവശ്യകത സംബന്ധിച്ച്
എം.എല്‍.എ.
അടക്കമുളളവര്‍ നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
കെട്ടിട
നിര്‍മ്മാണത്തിനുള്ള
അനുമതി അടിയന്തരമായി
നല്‍കുമോ;
വ്യക്തമാക്കുമോ?
റിസ്ക്
ഫണ്ട് മുഖേനയുള്ള ധനസഹായം
2228.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
നിയോജക മണ്ഡലത്തിലെ
എത്ര സഹകരണ
സ്ഥാപനങ്ങളില്‍ നിന്നും
റിസ്ക് ഫണ്ട്
മുഖേനയുള്ള ധനസഹായം ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വര്‍ക്കല
മണ്ഡലത്തിലെ സഹകരണ
സ്ഥാപനങ്ങളില്‍ റിസ്ക്
ഫണ്ട് മുഖേനയുള്ള
ധനസഹായത്തിന് എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും ആയതിന്
സ്വീകരിച്ച
നടപടികളെന്തെന്നും
വ്യക്തമാക്കാമോ?
ശുശ്രൂഷ
ലാബിലെ ബയോകെമിസ്ട്രി
അനലൈസര്‍ മാറ്റി
സ്ഥാപിക്കാന്‍ നടപടി
2229.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
നഗരസഭ ഷോപ്പിംഗ്
കോംപ്ലക്സില്‍
പ്രവര്‍ത്തിക്കുന്ന
കണ്‍സ്യൂമര്‍ഫെഡിന്റെ
കീഴിലുളള ശുശ്രൂഷ
ലാബിലെ ബയോകെമിസ്ട്രി
അനലൈസര്‍
തകരാറിലായതിനാല്‍ ലാബ്
പരിശോധനകള്‍
മുടങ്ങിയിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവിടേക്കായി ഒരു പുതിയ
ബയോകെമിസ്ട്രി അനലൈസര്‍
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കൺസ്യൂമര്‍
ഫെഡിന്റെ ലാഭം
2230.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൺസ്യൂമര്‍ ഫെഡ് എത്ര
കോടി രൂപയുടെ ലാഭമാണ്
ഉണ്ടാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ കൺസ്യൂമർഫെഡ്
സ്ഥാപനങ്ങള്‍
2231.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
കൺസ്യൂമർഫെഡിന്റെ എത്ര
സ്ഥാപനങ്ങള്‍
ഉണ്ടെന്നും അവ
എവിടെയെല്ലാമെന്നും
വ്യക്തമാക്കുമോ?
കണ്‍സ്യൂമര്‍
ഫെഡിന്റെ പ്രവര്‍ത്തനം
2232.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന്റെ ദെെനംദിന
പ്രവര്‍ത്തനം
ഏകോപിപ്പിക്കുന്നതിന്
എന്തെങ്കിലും പ്രത്യേക
സംവിധാനത്തിന് രൂപം
നല്‍കിയിട്ടുണ്ടോ;
ഇതുമൂലം കണ്‍സ്യൂമര്‍
ഫെഡിന് ഉണ്ടായ
നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കണ്‍സ്യൂമര്‍
ഫെഡിന്റെ കീഴിലുളള
സ്ഥാപനങ്ങളെ
ലാഭക്ഷമതയുടെ
അടിസ്ഥാനത്തില്‍
തരംതിരിച്ച്
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവയെ
നിര്‍ത്തലാക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
പര്‍ച്ചേയ്സ്
കമ്മറ്റികളുടെ
പ്രവര്‍ത്തനം ജനകീയവും
സുതാര്യവുമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്നും
ഇതുമൂലം കണ്‍സ്യൂമര്‍
ഫെഡിനെ
ലാഭകരമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രാഥമിക
സഹകരണ സംഘങ്ങളുടെ
നേതൃത്വത്തില്‍
കൂടുതലായി നീതി
സ്റ്റോറും നീതി
മെഡിക്കല്‍ സ്റ്റോറും
ആരംഭിച്ചിട്ടുണ്ടോയെന്നും
കഴിഞ്ഞ വര്‍ഷം എത്ര
സ്ഥാപനങ്ങളാണ് പുതുതായി
ആരംഭിച്ചതെന്നും
വ്യക്തമാക്കാമോ?
സഹകരണ
വകുപ്പ് നടപ്പിലാക്കുന്ന
സ്മാര്‍ട്ട് ക്ലാസ്സ് റൂം
പദ്ധതി
2233.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
സ്മാര്‍ട്ട്
ക്ലാസ്സ്മുറികള്‍
സ്ഥാപിക്കുന്നതിന്
പ്രഖ്യാപിച്ച പദ്ധതി
പ്രകാരം ഓരോ
നിയോജകമണ്ഡലത്തില്‍
നിന്നും സ്കൂളുകളുടെ
പട്ടിക വാങ്ങിയിട്ടും ഈ
പദ്ധതി നടപ്പിലാക്കാന്‍
സാധിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പദ്ധതി
നടപ്പിലാക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയിലേക്ക്
കൊണ്ടോട്ടി
മണ്ഡലത്തില്‍ നിന്ന്
ഏതെല്ലാം സ്കൂളുകളെയാണ്
ഉള്‍പ്പെടുത്തിയിരുന്നത്;
ഇവിടെ എന്തെങ്കിലും
പ്രവൃത്തി
നടന്നിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പൊതുവിദ്യാലയങ്ങളുടെ
ഗുണമേന്മ
വര്‍ദ്ധിപ്പിക്കുന്നതിന്
വേണ്ടി സഹകരണ വകുപ്പ്
നടപ്പിലാക്കുന്ന മറ്റു
പദ്ധതികള്‍
വിശദമാക്കാമോ?
അഷറഫ്
കാളിയത്ത് സമര്‍പ്പിച്ച
അപേക്ഷയിന്മേല് നടപടി
2234.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തൃശ്ശൂര്‍
അഡാട്ട് ഫാര്‍മേഴ്സ്
ബാങ്കില്‍ നിന്നും
എടുത്ത വായ്പാ
കുടിശ്ശിക
തീര്‍ക്കുന്നത്
സംബന്ധിച്ച് അഷറഫ്
കാളിയത്ത് സമര്‍പ്പിച്ച
അപേക്ഷയിന്മേല് സഹകരണ
വകുപ്പുമന്ത്രിയുടെ
8.3.2019ലെ
7749/VIP/2019/M(Co-op)/TSm/Dev
നമ്പര്‍ ഉത്തരവ്
പ്രകാരം നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
റിസ്ക്
ഫണ്ട് അപേക്ഷകള്‍
2235.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം റിസ്ക്
ഫണ്ടില്‍
ഉള്‍പ്പെടുത്തുന്നതിനായി
ആലപ്പുഴ ജില്ലയില്‍
നിന്നും എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും
പ്രസ്തുത അപേക്ഷകളില്‍
സ്വീകരിച്ച
നടപടികളെന്തെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിവരം നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ?
റിസ്ക്
ഫണ്ട് അപേക്ഷകളിലെ കാലതാമസം
2236.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാരകരോഗത്തിന്
അടിമയായിട്ടുള്ളവരും
മരണമടഞ്ഞവരുമായ
സഹകാരികളുടെ
കടബാധ്യതയ്ക്ക്
സമാശ്വാസം നല്കുന്ന
റിസ്ക് ഫണ്ട്
പദ്ധതിയില്‍
സമര്‍പ്പിക്കുന്ന
അപേക്ഷകളില്‍
തീരുമാനമെടുക്കുന്നതില്‍
ഉണ്ടാകുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;അറിയിക്കാമോ;
(ബി)
പ്രസ്തുത
ആനുകൂല്യം
ലഭിക്കുന്നതിന് അപേക്ഷ
നല്‍കുന്നതിന് ആറ് മാസം
മുന്‍പ് വരെയുള്ള
കാലയളവില്‍ കുടിശ്ശിക
വരരുതെന്ന നിബന്ധന
ഒഴിവാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുന്നത്
പരിഗണിക്കുമോ?
മലപ്പുറം ജില്ലാ സഹകരണ
ബാങ്കുകളിലെ ക്ലര്ക്ക്തസ്തിക
2237.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 020/214 ആയി
മലപ്പുറം ജില്ലാ സഹകരണ
ബാങ്കുകളിലേയ്ക്കുള്ള
ക്ലര്‍ക്ക്/കാഷ്യര്‍
തസ്തികകളിലെ
നിയമനത്തിനായി നിലവില്‍
വന്ന പി.എസ്.സി.
റാങ്കു് ലിസ്റ്റില്‍
നിന്നും എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്കാണ്
നിയമനം നല്‍കിയതെന്ന്
വിശദമാക്കാമോ;
(ബി)
മലപ്പുറം
ജില്ലാ സഹകരണ
ബാങ്കിന്റെ കീഴില്‍
പ്രസ്തുത തസ്തികകളില്‍
ദിവസവേതന
അടിസ്ഥാനത്തിലും കരാര്‍
അടിസ്ഥാനത്തിലും എത്ര
ജീവനക്കാരാണ് ജോലി
ചെയ്ത് വരുന്നതെന്ന്
വിശദാംശം സഹിതം
ലഭ്യമാക്കാമോ;
(സി)
നിലവില്‍
ഈ തസ്തികകളില്‍ എത്ര
ഒഴിവുകളുണ്ടെന്ന്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
2020
മാര്‍ച്ച് 31-ാം
തീയതിക്ക് ശേഷം ഈ
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ ഉണ്ടാകാന്‍
സാധ്യതയുണ്ടെന്നുള്ള
കണക്കുകള്‍ വകുപ്പ്
ശേഖരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ;
വിശദാംശം ലഭ്യമാക്കാമോ?
സഹകരണ
ആശുപത്രി ജീവനക്കാര്‍ക്ക്
മിനിമം വേതനം
2238.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ ആശുപത്രികളിലെ
ജീവനക്കാര്‍ക്ക് മിനിമം
വേതനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
നേഴ്സുമാര്‍ക്ക്
ഇത്തരത്തിലുളള ഏതൊക്കെ
സ്ഥാപനങ്ങളിലാണ് മിനിമം
വേതനം നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ടൂറിസം ആന്റ് ട്രാവല്‍
സ്റ്റഡീസ് കോഴ്സ്
2239.
ശ്രീ.റോജി
എം. ജോണ്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ടൂറിസം ആന്റ്
ട്രാവല്‍സ്
സ്റ്റഡീസില്‍
(കിറ്റ്സ്) എം.ബി.എ.
കോഴ്സില്‍ പഠനം
നടത്തുന്ന
എസ്.സി/എസ്.ടി, ഒ.ബി.സി
വിദ്യാര്‍ത്ഥികള്‍ക്ക്
ഫീസ് ആനുകൂല്യത്തിന്
അര്‍ഹതയുണ്ടോ
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിച്ചുകൊണ്ടിരുന്ന
ഇ-ഗ്രാന്റ്സ്
സ്കോളര്‍ഷിപ്പ്
നിലവില്‍ നല്‍കാത്തത്
എന്തുകൊണ്ടാണ്;
(സി)
എന്‍ട്രന്‍സ്
പരീക്ഷ പാസ്സായി
കിറ്റ്സില്‍ പ്രവേശനം
നേടിയ നിര്‍ദ്ധനരായ
വിദ്യാര്‍ത്ഥികളില്‍
നിന്നും ഫീസ്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
കാരണമെന്താണ് എന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഇ-ഗ്രാന്റ്സ്
സ്കോളര്‍ഷിപ്പ്
ലഭിക്കുമെന്ന്
കിറ്റ്സില്‍ നിന്നും
ഉറപ്പ് ലഭിച്ചതിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത സ്ഥാപനത്തില്‍
അഡ്മിഷന് എടുത്ത
വിദ്യാര്‍ത്ഥികളില്‍
നിന്നും ഫീസ്
ഈടാക്കുന്നത്
ഒഴിവാക്കാമോയെന്ന്
വ്യക്തമാക്കാമോ?
വിനോദ
സഞ്ചാര കേന്ദ്രങ്ങളിലെ
സുരക്ഷിതത്വം
2240.
ശ്രീ.എം.
രാജഗോപാലന്‍
,,
ഒ. ആര്. കേളു
,,
ആന്റണി ജോണ്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വികസനത്തിന് വിനോദ
സഞ്ചാര കേന്ദ്രങ്ങളിലെ
സുരക്ഷിതത്വം
അത്യന്താപേക്ഷിതമായതിനാല്‍
ഈ കേന്ദ്രങ്ങളില്‍
സുരക്ഷയും
പൊതുക്രമസമാധാന നിലയും
മെച്ചപ്പെടുത്തുന്നതിന്
ഈ സർക്കാർ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍ ആധുനിക
സുരക്ഷാ സംവിധാനങ്ങള്‍
ഏർപ്പെടുത്തി സുരക്ഷ
ഉറപ്പാക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
പ്രധാന
ടൂറിസം
കേന്ദ്രങ്ങളില്‍
ടൂറിസം പോലീസ്
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിനും
ടൂറിസം മേഖലയിലെ പോലീസ്
ഉദ്യോഗസ്ഥർക്ക്
ബോധവത്ക്കരണവും പരിശീലന
ക്ലാസ്സുകളും
സംഘടിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വിനോദ
സഞ്ചാര കേന്ദ്രങ്ങളില്‍
നിരീക്ഷണ ക്യാമറ
2241.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര
കേന്ദ്രങ്ങളിലെത്തുന്നവരുടെ
സുരക്ഷക്കായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്എന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതിന്റെ
ഭാഗമായി വിനോദ സഞ്ചാര
കേന്ദ്രങ്ങളില്‍
നിരീക്ഷണ ക്യാമറകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
ഏതൊക്കെ വിനോദസഞ്ചാര
കേന്ദ്രങ്ങളിലാണ്
ക്യാമറ സ്ഥാപിച്ചത്
എന്നറിയിക്കാമോ;
(സി)
ഏത്
സ്ഥാപനമാണ് ഇത്
സ്ഥാപിച്ചത്; ടെന്‍ഡര്‍
നടപടികളിലൂടെയാണോ
ക്യാമറ
സ്ഥാപിച്ചത്;വിശദാംശം
നല്‍കുമോ;
(ഡി)
ഓരോ
സ്ഥലത്തും ക്യാമറ
സ്ഥാപിക്കുന്നതിന്
എന്ത് തുകയാണ്
ചെലവഴിച്ചത് എന്ന്
വെളിപ്പെടുത്താമോ?
വിദേശ
ടൂറിസ്റ്റുകളുടെ സുരക്ഷ
2242.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വിദേശ
ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുന്നതിനും
അവരുടെ സുരക്ഷ ഉറപ്പ്
വരുത്തുന്നതിനും
എന്തെല്ലാം നടപടികള്‍
ആണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
ടൂറിസം
രംഗത്ത് പുതിയ സാധ്യതകള്‍
2243.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടൂറിസം രംഗത്ത് പുതിയ
സാധ്യതകള്‍
പരിശോധിക്കാനും
പരീക്ഷിക്കാനും
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
കൊണ്ടോട്ടി
മോയിന്‍കുട്ടി
വെെദ്യന്‍ മാപ്പിളകലാ
അക്കാദമിയും
താക്കിയാവും
നെടിയിരുപ്പ് സ്വരൂപവും
ചേര്‍ത്ത് ഒരു പെെതൃക
ടൂറിസം പദ്ധതി
ആവിഷ്കരിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
വളരെയേറെ
ടൂറിസം
സാധ്യതയുണ്ടായിട്ടും
കൊണ്ടോട്ടി പെെതൃക
ടൂറിസം പദ്ധതിയോട്
സര്‍ക്കാര്‍
കാണിക്കുന്ന അവഗണനയുടെ
കാരണം വ്യക്തമാക്കാമോ?
ടൂറിസം
മേഖലയുടെ പശ്ചാത്തല സൗകര്യ
വികസനം
2244.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ടൂറിസം മേഖലയുടെ
വികസനവുമായി
ബന്ധപ്പെട്ട പശ്ചാത്തല
സൗകര്യങ്ങള്‍ക്കായി ഈ
സര്‍ക്കാര്‍ എത്ര കോടി
രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
എവിടെയൊക്കെയാണ്
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും
അറിയിക്കാമോ?
ടൂറിസം
മേഖലയ്ക്ക്
പകര്‍ച്ചവ്യാധികള്‍
ഉണ്ടാക്കുന്ന പ്രതിസന്ധി
2245.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊറോണ,
നിപ ഉള്‍പ്പെടെയുളള
പകര്‍ച്ചവ്യാധികള്‍
ടൂറിസം മേഖലയ്ക്ക്
ഭീഷണിയായിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
പകര്‍ച്ചവ്യാധികള്‍
മൂലം ടൂറിസം മേഖലയില്‍
ഉണ്ടാകുന്ന പ്രതിസന്ധി
നേരിടുന്നതിന് വകുപ്പ്
സ്വീകരിച്ചിട്ടുളള
പ്രത്യേക പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ടൂറിസം
വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍
നിന്നും അനുവദിച്ച തുക
2246.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
2019-20
സാമ്പത്തിക വര്‍ഷം
ടൂറിസം വകുപ്പിന്റെ
പ്ലാന്‍ ഫണ്ടില്‍
നിന്നും എന്തൊക്കെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കാണ്
ഫണ്ടുകള്‍ അനുവദിച്ചത്;
ആയതിന് അനുവദിച്ച
തുകയടക്കം
വ്യക്തമാക്കാമോ?
ടൂറിസം
കേന്ദ്രങ്ങളിൽ നിരീക്ഷണ
ക്യാമറ സംവിധാനം
2247.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന ടൂറിസം
കേന്ദ്രങ്ങളിൽ നിരീക്ഷണ
ക്യാമറ
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഇതിലേക്കായി
ടെൻഡര്‍ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
സ്ഥാപനങ്ങളാണ് ടെൻഡര്‍
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതനുസരിച്ച്
ഏതെല്ലാം ടൂറിസം
കേന്ദ്രങ്ങളില്‍
ഇതിനോടകം പ്രസ്തുത
സംവിധാനം
സ്ഥാപിച്ചുവെന്നും
എന്ത് തുക ഇതിനായി
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ?
അഡ്വഞ്ചര്‍
ടൂറിസം മേഖലയിലെ പദ്ധതികള്‍
2248.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അഡ്വഞ്ചര്‍ ടൂറിസം
മേഖലയില്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ;
(ബി)
ഓരോ
വര്‍ഷവും പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നീക്കിവച്ച തുക
എത്രയെന്നും എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
അഡ്വഞ്ചര്‍
ടൂറിസം മേഖലയില്‍
ആവിഷ്ക്കരിച്ച ഓരോ
പദ്ധതിയുടെയും പുരോഗതി
സംബന്ധിച്ച
റിപ്പോര്‍ട്ട്
നല്‍കാമോ?
വിനോദസഞ്ചാര
മേഖലയില്‍ കേരളത്തിന്റെ
സംഭാവന
2249.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്തിന്റെ
വിനോദസഞ്ചാര മേഖലയില്‍
കേരളത്തിന്റെ സംഭാവന
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ലോക
ടൂറിസം ഭൂപടത്തില്‍
കേരള ടൂറിസത്തെ
അടയാളപ്പെടുത്തുന്നതിന്
നടത്തുന്ന ശ്രമങ്ങള്‍
അറിയിക്കുമോ;
(സി)
കൂടുതല്‍
വിദേശ വിനോദ സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനായി
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
കേരളത്തില്‍
ഏറ്റവും കൂടുതല്‍ വിനോദ
സഞ്ചാരികള്‍ വരുന്നത്
ഏതൊക്കെ രാജ്യങ്ങളില്‍
നിന്നാണെന്ന്
അറിയിക്കുമോ;
(ഇ)
വിദേശ
വിനോദസഞ്ചാരികള്‍
കേരളത്തില്‍ ഏറ്റവും
കൂടുതലായി എത്തുന്നത്
ഏതൊക്കെ
ജില്ലകളിലേക്കാണ്
എന്നറിയിക്കുമോ?
ഉത്തരവാദിത്ത
ടൂറിസ വ്യാപനത്തിന് നടപടി
2250.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
'ദൈവത്തിന്റെ
സ്വന്തം നാട്,
ജനങ്ങളുടെ സ്വന്തം
ടൂറിസം' പദ്ധതിയില്‍
ഉള്‍പ്പെടുത്തി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
ഉത്തരവാദിത്ത ടൂറിസം
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രദേശവാസികള്‍ക്ക്
കൂടുതല്‍ തൊഴിലും
വരുമാനവും
ലഭിക്കുന്നതിനും അവരുടെ
ജീവിത സാഹചര്യം
ഉയര്‍ത്തുന്നതിനും
ഉത്തരവാദിത്ത ടൂറിസം
സഹായകമായിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ആയൂര്‍വേദ
സെന്ററുകള്‍, ഹൗസ്
ബോട്ടുകള്‍
തുടങ്ങിയവയില്‍
ടൂറിസ്റ്റുകളെ ചൂഷണം
ചെയ്യുന്നത്
ഒഴിവാക്കുവാന്‍
എന്തൊക്കെ ഇടപെടലുകളാണ്
നടത്തിയിട്ടുള്ളത്;
(ഡി)
ടൂറിസം
ക്ലാസിഫിക്കേഷന്‍ സ്കീം
പ്രസ്തുത മേഖലകളില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതുമൂലമുള്ള പ്രയോജനം
വ്യക്തമാക്കുമോ?
പുരവഞ്ചികള്‍ക്ക്
ലെെസന്‍സ്
2251.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുരവഞ്ചികള്‍ക്ക്
ലെെസന്‍സ്
അനുവദിക്കുന്നതിന്റെ
നടപടിക്രമം
വെളിപ്പെടുത്തുമോ;
(ബി)
പുരവഞ്ചികള്‍ക്ക്
ലെെസന്‍സ്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് എത്ര
അപേക്ഷകള്‍ ഇപ്പോള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ലെെസന്സോടുകൂടി
പ്രവര്‍ത്തിക്കുന്ന
എത്ര പുരവഞ്ചികള്‍
സംസ്ഥാനത്തുണ്ട് എന്ന്
വിശദമാക്കുമോ;
(ഡി)
ലെെസന്‍സ്
ഇല്ലാത്തതും
കാലഹരണപ്പെട്ടതുമായ
പുരവഞ്ചികളെ
നിയന്ത്രിക്കുന്നതിനും
അപകടങ്ങള്‍
ഉണ്ടാകുന്നത്
ഒഴിവാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്നത്;
വിശദമാക്കാമോ?
ടൂറിസം
വിഷന്‍ പദ്ധതി
2252.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസ്റ്റുകള്‍ക്ക്
വിഭവസമൃദ്ധമായ
ഭക്ഷണമൊരുക്കാന്‍
ടൂറിസം വിഷന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വിവരിക്കാമോ;
(ബി)
പരമ്പരാഗത
ശൈലിയില്‍ കേരളീയ
ഭക്ഷണം തയ്യാറാക്കി
നല്കുന്ന രീതി ടൂറിസം
രംഗത്ത് അവലംബിക്കാന്‍
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ടൂറിസം
രംഗത്ത് കുടുംബശ്രീ
ഭക്ഷണ ശൃംഖല
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഈ
രംഗത്ത് സ്ത്രീകള്‍ക്ക്
കൂടുതല്‍
തൊഴിലവസരങ്ങള്‍
ലഭ്യമാക്കുമോ
എന്നറിയിക്കാമോ?
വിനോദസഞ്ചാര
കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി
ചെറു വിമാന സര്‍വ്വീസുകള്‍
2253.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
,,
എം.ഉമ്മര്‍
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പ്രധാന വിനോദസഞ്ചാര
കേന്ദ്രങ്ങളെ
ഉള്‍പ്പെടുത്തി ചെറു
വിമാന സര്‍വ്വീസുകള്‍
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം കേന്ദ്രങ്ങളെ
ബന്ധിപ്പിക്കാനാണ്
ലക്ഷ്യമിടുന്നത്;
(സി)
പ്രസ്തുത
വിമാന നടത്തിപ്പിന്റെ
വിശദാംശം അറിയിക്കുമോ?
പൂർത്തീകരിച്ച
ടൂറിസം പദ്ധതികള്‍
2254.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് ഏതൊക്കെ
ടൂറിസം പദ്ധതികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും
ഏതൊക്കെ പദ്ധതികളാണ്
കേന്ദ്രസര്‍ക്കാരിന്റെ
അനുമതിക്കായി
സമര്‍പ്പിച്ചിട്ടുള്ളതെന്നും
അറിയിക്കാമോ?
അഴീക്കോട് മണ്ഡലത്തില്‍
ടൂറിസം വകുപ്പ്
നടപ്പിലാക്കുന്ന കൈത്തറി
ഗ്രാമം പദ്ധതി
2255.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂരില്‍
അഴീക്കോട് മണ്ഡലത്തില്‍
ടൂറിസം വകുപ്പ്
നടപ്പിലാക്കാന്‍
തീരുമാനിച്ചിരുന്ന
കൈത്തറി ഗ്രാമം
പദ്ധതിയുടെ നിലവിലെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
കൈത്തറി
ഗ്രാമം പദ്ധതി പ്രകാരം
എന്തെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
ഈ
പദ്ധതിപ്രകാരം
എന്തെല്ലാം
പ്രവൃത്തികളാണ് ഇനി
നടപ്പിലാക്കാനുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
ഈ
പദ്ധതി പ്രകാരമുള്ള
കൈത്തറി മ്യൂസിയം
എന്നത്തേയ്ക്ക്
സ്ഥാപിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ;
(ഇ)
ഈ
പദ്ധതി
പൂര്‍ത്തിയാക്കുന്നതിന്
നിലവിലുള്ള തടസ്സം
എന്താണെന്ന്
വ്യക്തമാക്കുമോ?
കോവളം
ടൂറിസം വികസനം
2256.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോവളം
മണ്ഡലത്തില്‍ ടൂറിസം
വികസനത്തിനായി 2016
മെയ് മുതല്‍
നിര്‍ദ്ദേശിച്ച
പദ്ധതികള്‍
ഏതെല്ലാമെന്നും
ആയതിലേയ്ക്ക് അനുവദിച്ച
തുക എത്രയെന്നും ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
എന്താണെന്നും
വ്യക്തമാക്കാമോ;
(ബി)
കോവളം
അന്താരാഷ്ട്ര ടൂറിസം
കേന്ദ്രത്തിലേയ്ക്കായി
നിലവിലെ സര്‍ക്കാര്‍
അനുവദിച്ച പദ്ധതിയും
തുകയും അറിയിക്കാമോ;
കോവളത്ത് പുതുതായി
ഏതെങ്കിലും പദ്ധതി
തുടങ്ങാന്‍
ഉദ്ദേശ്യമുണ്ടോ;
വ്യക്തമാക്കാമോ?
കൊച്ചി
ടൂറിസം വികസന
പ്രവര്‍ത്തനങ്ങള്‍
2257.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹെറിറ്റേജ്
ടൂറിസവും ബിനാലെയും
ഉള്‍പ്പെടെ
പ്രധാനപ്പെട്ട
സംരംഭങ്ങള്‍ നടക്കുന്ന
കൊച്ചിയുടെ ടൂറിസം
വികസനത്തിനായി ഇതര
വകുപ്പുകളുമായി
ചേര്‍ന്ന് നടത്തുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
മെഡിക്കല്‍
ടൂറിസത്തിന്
പ്രാധാന്യമുളള
കൊച്ചിയില്‍ മെഡിക്കല്‍
ടൂറിസം വികസനത്തിനായി
നടത്തിവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ;
(സി)
കൊച്ചിയിലും
പരിസരമേഖലയിലുമുള്പ്പെടെ
മുടങ്ങിക്കിടക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്നും അവയുടെ
പൂര്‍ത്തീകരണങ്ങള്‍ക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്നും
വ്യക്തമാക്കുമോ?
പശ്ചിമ
കൊച്ചിയിലെ ടൂറിസം പദ്ധതികള്‍
2258.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പശ്ചിമ
കൊച്ചിയിലെ ടൂറിസം
മേഖലകളുടെ പ്രാധാന്യം
കണക്കിലെടുത്ത് അവിടെ
നടപ്പിലാക്കുന്നതും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
ടൂറിസം പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ടുറിസ്റ്റുകള്‍
കൂടുതലായി
എത്തിച്ചേരുന്ന
കുമ്പളങ്ങി,
മട്ടാഞ്ചേരി,
ഫോര്‍ട്ടുകൊച്ചി
തുടങ്ങിയ സ്ഥലങ്ങളില്‍
പരിസരം വൃത്തിയായി
സൂക്ഷിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
പ്രദേശങ്ങള്‍
ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുന്ന
രീതിയില്‍
സൗന്ദര്യവത്ക്കരിക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഏറനാട്
മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
2259.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ് പുതിയ
ടൂറിസം പദ്ധതികള്‍
നടപ്പിലാക്കാന്‍
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഏറനാട്
മണ്ഡലത്തില്‍ ഏതെല്ലാം
ടൂറിസം സാധ്യതകളാണ്
സര്‍ക്കാര്‍
കണ്ടെത്തിയിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
കീഴുപറമ്പ്
ഗ്രാമപഞ്ചായത്തിലെ
മുറഞ്ഞമാട് ചാലിയാര്‍
റിവര്‍ സൈഡ് ടൂറിസം
പ്രോജക്ട് എന്ന പേരില്‍
ഒരു പദ്ധതിക്കായി
ബഡ്ജറ്റില്‍ ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
പദ്ധതി
നടപ്പിലാക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം ഏറനാട്
മണ്ഡലത്തിലെ ഏതെല്ലാം
ടൂറിസം
പദ്ധതികള്‍ക്കാണ് പണം
അനുവദിച്ചിട്ടുള്ളതെന്നും
എന്തെല്ലാം പദ്ധതികളാണ്
ഇത്തരത്തില്‍
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(എഫ്)
മലപ്പുറം
ജില്ലയില്‍
മറ്റേതെല്ലാം ടൂറിസം
പദ്ധതികള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളത്; ഓരോ
പദ്ധതിക്കും അനുവദിച്ച
തുക എത്രയാണ്;
വെളിപ്പെടുത്തുമോ?
പുള്ള്-മനക്കൊടി
ടൂറിസം പദ്ധതി
2260.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍,
നാട്ടിക നിയോജക
മണ്ഡലങ്ങളിലായി
വ്യാപിച്ച് കിടക്കുന്ന
കോള്‍ മേഖല
കേന്ദ്രീകരിച്ച്
പുള്ള്-മനക്കൊടി ടൂറിസം
പദ്ധതി നടപ്പാക്കാന്‍
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട്
പൊതുമരാമത്ത് (റോഡ്സ്
& ബ്രിഡ്ജസ്)
വകുപ്പില്‍ നിന്നും
അനുമതി ആവശ്യമാണോ
എന്നും എങ്കില്‍
പ്രസ്തുത അനുമതി
ലഭ്യമായിട്ടുണ്ടോ
എന്നും അറിയിക്കാമോ;
(സി)
ഈ
പദ്ധതി പ്രകാരം
എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ചിറകുളം
ടൂറിസം പദ്ധതി
2261.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ കാണക്കാരി
പഞ്ചായത്തിലെ ചിറകുളം
ടൂറിസം പദ്ധതിയുടെ
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പ്രോജക്ട്
റിപ്പോര്‍ട്ടിനായി
കോട്ടയം ഡി.ടി.പി.സി.യെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഇക്കാര്യത്തില്‍
ഡി.ടി.പി.സി. ഇതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
ടൂറിസം വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍ അറിയിക്കാമോ?
മലബാര്‍
റിവര്‍ ക്രൂയിസ് പദ്ധതി
2262.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
റിവര്‍ ക്രൂയിസ്
പദ്ധതിയുടെ ഭാഗമായി
തലശ്ശേരി നിയോജക
മണ്ഡലത്തിലുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
ആയതിന്റെ നിലവിലുള്ള
അവസ്ഥ എന്താണെന്നും
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
ആറുമാസത്തിനുള്ളില്‍
മലബാര്‍ റിവര്‍
ക്രൂയിസ് പദ്ധതിയുടെ
പ്രവൃത്തിയിലുണ്ടായ
പുരോഗതി വിലയിരുത്താമോ?
പൂവാര്‍
പൊഴിക്കരയിലെ ആയോധന
കലാകേന്ദ്രം
2263.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ പൂവാര്‍
പൊഴിക്കരയില്‍
1979-ല്‍ ആയോധന
കലാകേന്ദ്രത്തിനായി
കെട്ടിടം
നിര്‍മ്മിച്ചുവെങ്കിലും
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയെക്കുറിച്ചുളള
വിശദീകരണം നല്‍കാമോ;
(സി)
ഇതിന്റെ
നിര്‍മ്മാണത്തിനായി
എത്ര രൂപയാണ്
ചെലവഴിച്ചിട്ടുളളത്;
(ഡി)
ഇതിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാനുളള നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
ബേക്കല്‍
ടൂറിസം റിസോര്‍ട്ട്
ഡവലപ്മെന്റ് കോര്പ്പറേഷന്
പ്രവര്‍ത്തനങ്ങള്‍
2264.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബേക്കല്‍
റിസോര്‍ട്ട്
ഡവലപ്മെന്റ്
കോര്പ്പറേഷന്
എം.ഡി.യെ മാറ്റി
നിയമിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
കഴിഞ്ഞ
മൂന്ന് വര്‍ഷങ്ങളില്‍
ബി.ആര്.ഡി.സി.യില്‍
ചെയ്ത പ്രവൃത്തികള്‍
ഓഡിറ്റിന്
വിധേയമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പുതിയ
എം.ഡി. ചാര്‍ജ്ജ്
ഏറ്റെടുത്തതിനുശേഷം
ബി.ആര്.ഡി.സി.യില്‍
നടപ്പിലാക്കേണ്ട
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
കര്‍മ്മ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സ്റ്റോറി
ടെല്ലിംഗ് ടൂറിസം പദ്ധതി
2265.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ബേക്കല്‍
ടൂറിസം ഡെവലപ്മെന്റ്
കോര്‍പ്പറേഷന്റെ
ആഭിമുഖ്യത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
കോര്‍പ്പറേഷന്റെ
ആഭിമുഖ്യത്തില്‍
സ്റ്റോറി ടെല്ലിംഗ്
ടൂറിസം പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(സി)
ഈ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
മലപ്പുറം
ജില്ലയിലെ ടൂറിസം പദ്ധതികള്‍
2266.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മലപ്പുറം
ജില്ലയില്‍ ജില്ലാ
ടൂറിസം പ്രൊമോഷന്
കൗണ്‍സില്‍ വഴി 2019-20
സാമ്പത്തിക വര്‍ഷം
ടൂറിസം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
ദേവികുളം
മണ്ഡലത്തിലെ വിനോദസഞ്ചാര
പദ്ധതികള്‍
2267.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ദേവികുളം നിയോജക
മണ്ഡലത്തില്‍ ഏതൊക്കെ
വിനോദസഞ്ചാര
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
അനുവദിച്ച തുകയും
പദ്ധതികളുടെ നിലവിലെ
സ്ഥിതിയും സംബന്ധിച്ച
വിശദവിവരം
ലഭ്യമാക്കാമോ?
ചെങ്കല്‍
ശിവക്ഷേത്രം, വ്ലാത്താങ്കര
പള്ളി എന്നിവിടങ്ങളിൽ
തീര്‍ത്ഥാടന ടൂറിസം പദ്ധതി
2268.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തീര്‍ത്ഥാടന
ടൂറിസം പദ്ധതിയുമായി
ബന്ധപ്പെട്ട് ചെങ്കല്‍
ശിവക്ഷേത്രം,
വ്ലാത്താങ്കര പള്ളി
എന്നീ സ്ഥലങ്ങളില്‍
ഡി.പി.ആർ.
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഏത്
ഏജന്‍സിയെ ആണ്
ഡി.പി.ആർ.
തയ്യാറാക്കാന്‍
ചുമതലപ്പെടുത്തിയത്
എന്ന് വിശദമാക്കാമോ;
(സി)
ടൂറിസം
വകുപ്പ് എത്ര കോടി
രൂപയാണ് രണ്ട്
കേന്ദ്രങ്ങള്‍ക്കുമായി
അനുവദിച്ചത് എന്ന്
വിശദമാക്കാമോ?
പോത്തുണ്ടി
ടൂറിസം പദ്ധതി
2269.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
പോത്തുണ്ടി ടൂറിസം
പദ്ധതിയുടെ
പ്രവൃത്തികള്‍ ഏത്
ഘട്ടം വരെയായെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
കായംകുളത്തെ
സാഹസിക വിനോദ കേന്ദ്രം
2270.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ടൂറിസം
വകുപ്പില്‍ നിന്നും
കായംകുളം മണ്ഡലത്തില്‍
അനുവദിച്ചിട്ടുളള
സാഹസിക വിനോദ
കേന്ദ്രത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പ്രവൃത്തികളുടെ
പുരോഗതി
വിശദമാക്കാമോ?
ചാലക്കമ്പോളത്തെ
പൈതൃക തെരുവായി
മാറ്റുന്നതിനുള്ള നടപടി
2271.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ പ്രധാന
വാണിജ്യ കേന്ദ്രമായ
ചാലക്കമ്പോളത്തെ പൈതൃക
തെരുവായി
മാറ്റുന്നതിനുള്ള നടപടി
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഒന്നര
വര്‍ഷം മുമ്പ് ഉദ്ഘാടനം
ചെയ്ത പദ്ധതിയുടെ
ആദ്യഘട്ടം നാല് മാസം
കൊണ്ട്
പൂര്‍ത്തിയാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിക്കാതെ വന്നത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
രണ്ടാം ഘട്ടമായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്; ഈ
പദ്ധതിയ്ക്കായി ഇതിനകം
എന്ത് തുക
ചെലവഴിച്ചുവെന്ന്
അറിയിക്കാമോ?
മുഴുപ്പിലങ്ങാട്-ധര്‍മ്മടം
ബീച്ച് ടൂറിസം പദ്ധതി
2272.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുഴുപ്പിലങ്ങാട്-ധര്‍മ്മടം
ബീച്ച് ടൂറിസം
പദ്ധതിയുടെ ഭാഗമായി
കിഫ്ബി വഴി
എന്തെങ്കിലും
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത് ഏജന്‍സി
വഴിയാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് കിഫ്ബിയില്‍
നിന്നും എന്ത് തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍ കിഫ്ബിയുടെ
സ്പെഷ്യല്‍ പര്‍പ്പസ്
വെഹിക്കിളായ സ്ഥാപനം
ക്രമക്കേടുകള്‍
നടത്തിയതായി കിഫ്ബിയുടെ
ഇന്സ്പെക്ഷന് വിഭാഗം
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
എന്തൊക്കെ
ക്രമക്കേടുകളാണ് അവര്‍
നടത്തിയതെന്നും ഇതുമൂലം
എത്ര കോടി രൂപയുടെ
നഷ്ടമുണ്ടായെന്നും
വെളിപ്പെടുത്താമോ?
മങ്കട
മണ്ഡലത്തിലെ ഫുഡ് ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്
കെട്ടിടം
2273.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
ഫുഡ് ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ഇതുസംബന്ധിച്ച്
വകുപ്പ് തലത്തില്‍
പ്രൊപ്പോസല്‍
തയ്യാറാക്കി
സര്‍ക്കാരിന്റെ
പരിഗണനയ്ക്ക്
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
കെട്ടിട
നിര്‍മ്മാണത്തിനായി
ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മന്ത്രിമാരുടെ
വാഹനങ്ങള്‍
T 2274.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മന്ത്രിമാരുടെയും മറ്റ്
ക്യാബിനറ്റ് റാങ്ക്
നല്കിയവരുടെയും
ആവശ്യാര്‍ത്ഥം എത്ര
വാഹനങ്ങള്‍
വാങ്ങുകയുണ്ടായി;
വിശദാംശം നല്‍കാമോ;
(ബി)
ഈ
ഇനത്തില്‍ ഖജനാവില്‍
നിന്നും എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
ഈ
സാമ്പത്തിക വര്‍ഷം
മന്ത്രിമാര്‍ക്ക്
വേണ്ടി പുതിയ
വാഹനങ്ങള്‍
വാങ്ങുന്നതിനായി
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കാമോ?
ശബരിമല
വികസനത്തിനായി നടപ്പില്‍
വരുത്തിയ പദ്ധതികള്‍
2275.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ശബരിമല വികസനത്തിനായി
നടപ്പില്‍ വരുത്തിയ
പദ്ധതികള്‍
എന്തെല്ലാമെന്നും എത്ര
കോടി രൂപയുടെ
പ്രവൃത്തികളാണ്
അനുവദിച്ചിട്ടുള്ളതെന്നും
വിശദമാക്കാമോ;
(ബി)
വിവിധ
ജില്ലകളില്‍
പ്രഖ്യാപിക്കപ്പെട്ട
ശബരിമല ഇടത്താവളങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ശാന്തി
നിയമനത്തിന് സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
2276.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായി
ശാന്തി നിയമനത്തില്‍
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
നടത്തുവാന്‍ ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡ് ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ദേവസ്വം
ബോര്‍ഡില്‍ ശാന്തി
നിയമനത്തിന് അപേക്ഷ
ക്ഷണിച്ചിരുന്നോ;
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍ നിന്നും
എത്രപേര്‍ അപേക്ഷ
നല്കി; വിശദാംശം
ലഭ്യമാക്കാമോ;
(സി)
സ്പെഷല്‍
റിക്രൂട്ട്മെന്റ് വഴി
ശാന്തി നിയമനത്തിലെ
എത്ര തസ്തികകളാണ്
നികത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
ദേവസ്വം
ബോര്‍ഡിലെ നിയമനങ്ങളില്‍
സംവരണം
2277.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുന്നാക്ക
വിഭാഗങ്ങളിലെ
സാമ്പത്തികമായി
പിന്നാക്കം
നില്‍ക്കുന്നവര്‍ക്ക്
ദേവസ്വം ബോര്‍ഡിലെ
നിയമനങ്ങളില്‍ സംവരണം
നടപ്പിലാക്കിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
നാളിതുവരെ
എത്രപേര്‍ക്ക് ഏതെല്ലാം
തസ്തികകളില്‍ നിയമനം
നല്കി; വിശദാംശം
നല്‍കുമോ?
അരങ്ങില്‍
മഹാദേവക്ഷേത്രത്തില്‍
നിര്‍മ്മാണ പ്രവര്‍ത്തനം
2278.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
അരങ്ങില്‍
മഹാദേവക്ഷേത്രത്തിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട് ദേവസ്വം
ബോര്‍ഡ് എഞ്ചിനീയറിംഗ്
വിഭാഗം എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
എസ്റ്റിമേറ്റില്‍
ഏതൊക്കെ പ്രവൃത്തികള്‍
ആണ് ഉള്‍പ്പെടുത്തിയത്
എന്ന് വിശദമാക്കാമോ;
അടങ്കല്‍ തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
അരങ്ങില്‍
ക്ഷേത്രത്തിലെ
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
തുകയ്ക്കാണ് ഭരണാനുമതി
നല്‍കിയത് എന്ന്
വിശദമാക്കുമോ?