സെമി
ഹൈസ്പീഡ് റെയില്‍ പദ്ധതി
1.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെമി
ഹൈസ്പീഡ് റെയില്‍
പദ്ധതി സംബന്ധിച്ച്
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
തൃശുര്
ജില്ലയില്‍ ഏതെല്ലാം
വില്ലേജുകളിലൂടെയാണ്
പ്രസ്തുത റെയില്‍പാത
കടന്നുപോകുന്നതെന്ന്
വിശദമാക്കാമോ?
ദേശീയ
- അന്തര്‍ദേശീയ
പുരസ്കാരങ്ങള്‍
2.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വിവിധ
വകുപ്പുകളുടെ
പ്രവര്‍ത്തന മികവിന്റെ
അടിസ്ഥാനത്തില്‍ എത്ര
ദേശീയ അന്തര്‍ദേശീയ
പുരസ്കാരങ്ങള്‍
ലഭിച്ചിട്ടുണ്ട്; അവ
ഏതൊക്കെയാണെന്ന്
തരംതിരിച്ച്
വിശദമാക്കാമോ?
ദേശീയ
ജനസംഖ്യാ-പൗരത്വ
രജിസ്റ്ററുകള്‍
3.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ജനസംഖ്യാ രജിസ്റ്റര്‍
(എന്‍.പി.ആര്.)സെന്‍സസിന്റെ
ഭാഗമാണോയെന്ന്
വ്യക്തമാക്കുമോ;
സെന്‍സസ്,
എന്‍.പി.ആര്. എന്നിവ
ഏതെല്ലാം കാരണങ്ങളാലാണ്
വ്യത്യാസപ്പെട്ടിരിക്കുന്നത്
എന്നറിയിക്കാമോ;
(ബി)
ദേശീയ
ജനസംഖ്യാ രജിസ്റ്റര്‍
(എന്‍.പി.ആര്.)
തയ്യാറാക്കുന്നതിനുള്ള
ചോദ്യങ്ങള്‍ 2021-ലെ
സെന്‍സസില്‍
ഉള്‍പ്പെടുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ജനസംഖ്യ
കണക്കെടുപ്പുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് ഉയര്‍ന്ന്
വന്നിട്ടുള്ള ആശങ്കകള്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ദേശീയ
പൗരത്വ രജിസ്റ്റര്‍
(എന്‍.ആര്.സി.)
നടപ്പാക്കാന്‍ കേന്ദ്രം
തീരുമാനിച്ചാല്‍,
സംസ്ഥാനത്തിന്റെ
നിലപാട്
എന്തായിരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഇ)
ആയത്
നടപ്പാക്കാതിരിക്കുന്നതിന്
സംസ്ഥാനത്തിന്
സ്വാതന്ത്ര്യമുണ്ടോയെന്ന്
ഭരണഘടനാ വ്യവസ്ഥകള്‍
സഹിതം വിശദമാക്കാമോ?
കേന്ദ്ര
സര്‍ക്കാര്‍ ബഡ്ജറ്റ്
നിര്‍ദ്ദേശങ്ങള്‍
4.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2020-21-ലെ
കേന്ദ്ര ബഡ്ജറ്റില്‍
സംസ്ഥാനത്തെ അവഗണിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കേന്ദ്രത്തോട്
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം
ആവശ്യപ്പെട്ടു; അതില്‍
ലഭ്യമായവ ഏതൊക്കെ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
കേന്ദ്ര
സര്‍ക്കാര്‍ ബഡ്ജറ്റ്
നിര്‍ദ്ദേശങ്ങള്‍ വഴി
പൊതുമേഖലാ സ്ഥാപനങ്ങള്‍
വിറ്റഴിക്കാനുള്ള നടപടി
സ്വീകരിക്കുന്നത്
സംസ്ഥാനത്തെ
എത്തരത്തില്‍
ബാധിക്കുമെന്നത്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
സെന്‍സസ്
പ്രവര്‍ത്തനങ്ങള്‍
5.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സെന്‍സസ്
പ്രവര്‍ത്തനങ്ങള്‍
ഇതിനകം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക്
ആരംഭിക്കുമെന്ന്
അറിയിക്കുമോ;
(ബി)
സെന്‍സസ്
വിവരങ്ങള്‍
എന്‍.പി.ആര്.നും
എന്‍.ആര്.സി.ക്കും
ഉപയോഗപ്പെടുത്തുമെന്ന
ആശങ്ക പൊതു
സമൂഹത്തിനുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അദ്ധ്യാപകരെ
എന്യൂമറേറ്റര്‍
ജോലിക്ക്
വിട്ടുകൊടുത്തതോടെ
തല്‍ക്കാലത്തേക്കെങ്കിലും
അവര്‍
കേന്ദ്രസര്‍ക്കാര്‍
നിയന്ത്രണത്തിലാകുമെന്നും
ഈ കാലയളവില്‍ സംസ്ഥാന
സര്‍ക്കാരിന് അവരുടെ
മേല്‍
നിയന്ത്രണമേര്പ്പെടുത്താനാവില്ലെന്നുമുള്ള
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ഡി)
ഈ
സാഹചര്യത്തില്‍ പൗരത്വ
നിയമ ഭേദഗതി കേന്ദ്ര
സര്‍ക്കാര്‍
പിന്‍വലിക്കുന്നതുവരെ
സംസ്ഥാനത്ത് സെന്‍സസ്
പ്രവര്‍ത്തനങ്ങള്‍
നിര്ത്തിവയ്ക്കന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മുന്നാക്ക
സമുദായങ്ങളിലെ സാമ്പത്തികമായി
പിന്നോക്കം
നില്‍ക്കുന്നവര്‍ക്കുള്ള
സംവരണം
6.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്നാക്ക
സമുദായങ്ങളിലെ
സാമ്പത്തികമായി
പിന്നോക്കം
നില്‍ക്കുന്നവര്‍ക്കുള്ള
സംവരണ ആനുകൂല്യത്തിന്
യോഗ്യതാ മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഭൂവിസ്തൃതി
കണക്കാക്കാന്‍
"കുടുംബം" എന്ന
നിര്‍വചനത്തില്‍
ആരെയെല്ലാമാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
സാമ്പത്തിക
സംവരണാനുകൂല്യങ്ങള്‍
കേന്ദ്ര സര്‍ക്കാര്‍
എന്നുമുതലാണ്
പ്രാബല്യത്തിലാക്കിയതെന്നും
കേരളത്തില്‍ സംസ്ഥാന
സര്‍ക്കാര്‍
പ്രഖ്യാപിച്ച
ആനുകൂല്യങ്ങള്‍
എന്നുമുതല്‍
പ്രാബല്യത്തില്‍
വരുമെന്നും
വെളിപ്പെടുത്തുമോ?
തിരുവനന്തപുരം
- കാസര്‍ഗോഡ് സെമി ഹൈസ്പീഡ്
റെയില്‍പാത
7.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
- കാസര്‍ഗോഡ് സെമി
ഹൈസ്പീഡ്
റെയില്‍പാതക്ക്
റെയില്‍വേ ബോര്‍ഡിന്റെ
തത്വത്തിലുള്ള അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അംഗീകാരത്തിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാന സര്‍ക്കാര്‍
ഇതിനകം സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതിയ്ക്കായുള്ള
വാല്യു കാപ്ചറിംഗ്,
ധനസമാഹരണം എന്നിവ
സംബന്ധിച്ച് വിശദാംശം
നല്‍കുമോ;
(ഡി)
പദ്ധതിയുടെ
നിര്‍മ്മാണ ചുമതല
ആര്‍ക്കാണ്
എന്നറിയിക്കാമോ; മൊത്ത
ചെലവിന്റെ എത്ര
ശതമാനമാണ് സംസ്ഥാന
സര്‍ക്കാര്‍
വഹിക്കേണ്ടത് എന്നും
അത് എപ്രകാരം
സമാഹരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്
എന്നും
വെളിപ്പെടുത്താമോ?
സംസ്ഥാനത്തിന്റെ
റയില്‍വേ വികസനത്തിൽ കേന്ദ്ര
അവഗണന
8.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2020-ലെ
ബജറ്റില്‍
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തിന്റെ
റയില്‍വേ വികസനത്തോട്
നിഷേധാത്മക
സമീപനമായിരുന്നോ
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
അങ്കമാലി-എരുമേലി
ശബരിപാത,
ഗുരുവായൂര്‍-തിരുനാവായ
പാത,
അമ്പലപ്പുഴ-എറണാകുളം
പാത ഇരട്ടിപ്പിക്കല്‍
എന്നിവയ്ക്ക് വെറും
ആയിരം രൂപ മാത്രം
വകയിരുത്തിയിരിക്കുന്നത്
സംസ്ഥാനത്തോടുള്ള
തികഞ്ഞ അവഹേളനമായി
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
തിരുവനന്തപുരം-കന്യാകുമാരി
പാത ഇരട്ടിപ്പിക്കലിന്
133.5 കോടി രൂപ
നീക്കിവച്ചെങ്കിലും
അതില്‍ അഞ്ച് കോടി രൂപ
മാത്രമേ ഭൂമി
ഏറ്റെടുക്കുന്നതിന്
ഉപയോഗിക്കാന്‍ കഴിയൂ
എന്ന് വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
എങ്കില്‍ പാത
ഇരട്ടിപ്പിക്കലിന്
നിലവില്‍ ഭൂമി
ഏറ്റെടുക്കുന്നതിന്
തന്നെ ഇരുനൂറ്
കോടിയിലധികം രൂപ
ആവശ്യമായി വരുന്ന
സാഹചര്യത്തില്‍ ഈ തുക
അപര്യാപ്തമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
നേമം,
കൊച്ചുവേളി കോച്ച്
ടെര്‍മിനല്‍, കൊല്ലം
മെമുഷെഡ്ഡ്, എല്‍.
എച്ച്. ബി.
കോച്ച്ഹാന്ഡ്ലിങ്
സംവിധാനം, എറണാകുളം
മാര്‍ഷലിംഗ് യാര്‍ഡ്
വികസനം,
എറണാകുളം-ഷൊര്‍ണ്ണൂര്‍
മൂന്നാംപാത തുടങ്ങി
സംസ്ഥാനത്തിന്റെ
റെയില്‍വേ വികസനത്തിന്
അത്യന്താപേക്ഷിതമായ
പദ്ധതികള്‍ക്ക് പണം
അനുവദിക്കാത്ത കേന്ദ്ര
അവഗണന കേരള
സര്‍ക്കാരിനോടുള്ള
രാഷ്ട്രീയ
പകപോക്കലാണെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ?
ആംഗ്ലോ
ഇന്ത്യന്‍ വിഭാഗത്തിന് ഉദ്യോഗ
സംവരണം
9.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര ആംഗ്ലോ
ഇന്ത്യക്കാരുണ്ടെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്ത്
124 ആംഗ്ലോ
ഇന്ത്യക്കാര്‍
മാത്രമാണ് ഉള്ളതെന്ന്
കേന്ദ്ര നിയമമന്ത്രി
ലോകസഭയില്‍
വെളിപ്പെടുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആംഗ്ലോ
ഇന്ത്യന്‍ വിഭാഗത്തിന്
നിലവില്‍ ഉദ്യോഗ സംവരണം
നല്കുന്നുണ്ടോ;
എങ്കില്‍ എത്ര
ശതമാനമെന്ന്
അറിയിക്കുമോ;
(ഡി)
സംസ്ഥാന
നിയമസഭയിലെ ആംഗ്ലോ
ഇന്ത്യന്‍ നോമിനേഷന്
പുനഃസ്ഥാപിക്കണമെന്ന്
അഭ്യര്‍ത്ഥിക്കുന്ന
നിയമസഭാ പ്രമേയത്തിന്
കേന്ദ്രത്തിന്റെ
പ്രതികരണം എന്താണെന്ന്
വ്യക്തമാക്കുമോ?
സെൻസസ്
നടത്തുവാൻ സ്വീകരിച്ചിട്ടുള്ള
നടപടി
10.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സെൻസസ് നടത്തുവാൻ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
എന്‍.പി.ആര്
നടപടികള്‍
ആരംഭിക്കുവാനോ അതുമായി
ബന്ധപ്പെട്ടുള്ള തുടര്‍
നടപടികളില്‍
സഹകരിക്കുവാനോ കഴിയില്ല
എന്ന്
സംസ്ഥാനസര്‍ക്കാര്‍
കേന്ദ്ര സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാരിന്
അയച്ചിട്ടുള്ള
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
കേരളത്തില്‍
എന്‍.പി.ആര് നടപടികള്‍
നിര്‍ത്തിവെച്ചതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
സിവില്‍
സര്‍വ്വീസ്
കാര്യക്ഷമമാക്കുന്നതിന് നടപടി
11.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
സര്‍വ്വീസ്
കാര്യക്ഷമമാക്കുന്നതിന്
സര്‍ക്കാര്‍
നടപ്പിലാക്കിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഭരണതലത്തിലുള്ള
അഴിമതി
കുറയ്ക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍
ജീവനക്കാരുടെ ഹാജര്‍
നിലവാരം
നിരീക്ഷിക്കുന്നതിനായി
ഏര്‍പ്പെടുത്തിയ
ബയോമെട്രിക് സംവിധാനം
എല്ലാ ഓഫീസുകളിലും
വ്യാപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
സാമ്പത്തിക
സംവരണത്തിനുള്ള മാനദണ്ഡങ്ങള്‍
12.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്നോക്കജനവിഭാഗത്തില്
സാമ്പത്തികമായി
പിന്നോക്കം
നില്‍ക്കുന്നവര്‍ക്കായി
10% സംവരണം
ഏര്‍പ്പെടുത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
നിശ്ചയിച്ച്
സര്‍ക്കാര്‍ ഉത്തരവായോ
എന്നറിയിക്കാമോ;
(ബി)
സാമ്പത്തിക
സംവരണത്തിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
എന്തെല്ലാം
കാര്യങ്ങള്‍ക്കാണ്
പ്രസ്തുത സംവരണം
ബാധകമാക്കുന്നത്;
(ഡി)
പ്രസ്തുത
സംവരണ ആനുകൂല്യം
ലഭിക്കുന്ന
വിഭാഗക്കാര്‍ക്ക് ഇത്
വഴി ലഭിക്കുന്ന മറ്റ്
നേട്ടങ്ങള്‍
വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും പേരിലുള്ള
കേസുകള്‍
13.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
മുഖ്യമന്ത്രിയുടെയോ
മന്ത്രിമാരുടെയോ
പേരില്‍ ക്രിമിനല്‍
കേസുകള്‍ നിലവിലുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
അതില്‍
രാഷ്ട്രീയ
കേസുകളല്ലാത്തവയുണ്ടോ;
എങ്കില്‍
ഓരോരുത്തരുടെയും
പേരിലുള്ള കേസുകളുടെ
എണ്ണം വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും
പേരിലുള്ള ക്രിമിനല്‍
കേസുകള്‍
പിന്‍വലിച്ചിട്ടുണ്ടോ;
എങ്കില്‍
ആരുടെയെല്ലാമാണ്;
വിശദാംശം നല്‍കാമോ?
പുതിയ
തസ്തികകള്‍
14.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എല്ലാ
വകുപ്പുകളിലുമായി എത്ര
പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വകുപ്പ് തിരിച്ചുള്ള
കണക്ക് വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അഞ്ച് വര്‍ഷത്തിനിടെ
എത്ര തസ്തികകള്‍
പുതുതായി
സൃഷ്ടിച്ചിരുന്നു;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പുതിയ
തസ്തികകള്‍
15.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സര്‍ക്കാര്‍
വകുപ്പുകളില്‍ പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ഏതൊക്കെ
വകുപ്പുകളില്‍
തസ്തികകള്‍ സൃഷ്ടിച്ചു
എന്നതിന്റെ കണക്കുകള്‍
നല്‍കാമോ?
വിവിധ
വകുപ്പുകളിലായി സൃഷ്ടിച്ച
പുതിയ തസ്തികകള്‍
16.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
വിവിധ വകുപ്പുകളിലായി
എത്ര പുതിയ തസ്തികകളാണ്
സൃഷ്ടിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഭരണ
നിര്‍വ്വഹണ മാന്വലുകളുടെ
പരിഷ്കരണം
17.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഭരണ നിര്‍വ്വഹണ
മാന്വലുകള്‍
പരിഷ്കരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പുതുതായി
സൃഷ്ടിച്ച തസ്തികകള്‍
18.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ജീവനക്കാരുടെ
എണ്ണമെത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
ജീവനക്കാരുടെ എണ്ണവും
തസ്തികയും സംബന്ധിച്ച
കണക്ക് വകുപ്പുതിരിച്ച്
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര അധിക തസ്തികകള്‍
അനുവദിച്ചിട്ടുണ്ട്;
(ഡി)
പ്രസ്തുത
തസ്തികകളുടെ എണ്ണം
വകുപ്പും കാറ്റഗറിയും
തിരിച്ച് വിശദമാക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
ഏറ്റവുമധികം തസ്തിക
സൃഷ്ടിച്ചത് ഏത്
വകുപ്പിലാണെന്ന്
വ്യക്തമാക്കാമോ?
സര്‍വ്വീസ്
സംഘടനകള്‍
19.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ എത്ര
സര്‍വ്വീസ് സംഘടനകള്‍
പ്രവര്‍ത്തിച്ചു
വരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സംഘടനകള്‍
പ്രവര്‍ത്തിക്കുന്നതിന്
സര്‍ക്കാര്‍
നിഷ്കര്‍ഷിച്ചിട്ടുളള
വ്യവസ്ഥകള്‍
പാലിക്കപ്പെടുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
ജീവനക്കാരുടെ വകുപ്പ്
തിരിച്ചുളളസംഘടനകള്
(കാറ്റഗറി സംഘടനകള്‍)
എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാറ്റഗറി
സംഘടനകള്‍ യഥാസമയം വരവ്
ചെലവ് കണക്കുകള്‍
സര്‍ക്കാരിനെ
അറിയിക്കാറുണ്ടോയെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ഓഫീസുകളുടെ കാര്യക്ഷമത
20.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനപക്ഷവും
കാര്യക്ഷമവുമായ സിവില്‍
സര്‍വ്വീസ് ഉറപ്പ്
വരുത്തുവാന്‍ ഫലപ്രദമായ
നടപടികള്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
നടപടികള്‍ ഓഫീസുകളുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
അവയെ
ജനസൗഹൃദമാക്കുന്നതിനും
എത്രമാത്രം
സഹായകമായിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
സര്‍ക്കാര്‍
ഓഫീസുകളില്‍ നിന്നും
അയക്കുന്ന കത്തുകളില്‍
ഓഫീസ് സ്ഥിതി ചെയ്യുന്ന
സ്ഥലം,
സാക്ഷ്യപ്പെടുത്തുന്ന
ഉദ്യോഗസ്ഥന്റെ ഒപ്പിന്
താഴെ ഇ-മെയില്‍, ഫോണ്‍
നമ്പര്‍ എന്നിവ
രേഖപ്പെടുത്തണമെന്ന്
നിര്‍ദ്ദേശിച്ചിരുന്നോ;
പ്രസ്തുത നിര്‍ദ്ദേശം
പല ഉദ്യോഗസ്ഥരും
ഇപ്പോഴും
പാലിക്കുന്നില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഓഫീസുകളുടെ
സൗകര്യം
വര്‍ദ്ധിപ്പിച്ച് ഓഫീസ്
അന്തരീക്ഷം
മികവുറ്റതാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
റവന്യൂവകുപ്പ്
ജീവനക്കാരുടെ പണിമുടക്ക്
21.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2020
ഫെബ്രുവരി 19-ന്
റവന്യൂവകുപ്പ്
ജീവനക്കാര്‍ നടത്തിയ
പണിമുടക്ക്
നേരിടുന്നതിന്
ഡയസ്നോണ്‍ ബാധകമാക്കിയ
നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പണിമുടക്കിന് ആധാരമായ
വിഷയങ്ങള്‍
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
2020
ഫെബ്രുവരി 19 ന്
പണിമുടക്കിയ എത്ര
ജീവനക്കാര്‍ക്കാണ്
ഡയസ്നോണ്‍
ബാധകമാക്കിയതെന്ന്
ജില്ലതിരിച്ച് കണക്ക്
വ്യക്തമാക്കാമോ?
റെയില്‍ പദ്ധതികള്‍ക്ക്
കേന്ദ്ര ബജറ്റ് വിഹിതം
22.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയില്‍ പദ്ധതികള്‍ക്ക്
പുതിയ കേന്ദ്ര
ബജറ്റില്‍ എന്ത്
തുകയാണ്
നീക്കിവച്ചിട്ടുള്ളത്
എന്ന്
അറിയാമോ;വ്യക്തമാക്കാമോ;
(ബി)
പാത
ഇരട്ടിപ്പിക്കല്‍,
നേമം, കൊച്ചുവേളി
സ്റ്റേഷനുകളുടെ വികസനം
എന്നിവക്ക് ബജറ്റ്
വിഹിതം എത്രയാണ് ;
(സി)
തേജസ്
മോഡല്‍ ട്രെയിൻ
സംസ്ഥാനത്ത്
ആരംഭിക്കുവാൻ
സാധ്യതയുണ്ടോ; എങ്കില്‍
ഏത് റൂട്ടില്‍ എന്ന്
വ്യക്തമാക്കാമോ?
എമര്‍ജിങ്
കേരള നിക്ഷേപ സംഗമം
23.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
കൊച്ചിയില്‍ വെച്ചു
നടത്തിയ എമര്‍ജിങ് കേരള
എന്ന പേരിലുള്ള
നിക്ഷേപക സംഗമത്തിന്
എത്ര രൂപ ചെലവഴിച്ചു
എന്ന വിവരം ലഭ്യമാണോ;
എങ്കില്‍ വിശദ
വിവരങ്ങള്‍ നല്‍കാമോ;
(ബി)
പ്രസ്തുത
പരിപാടിയുടെ ഭാഗമായി
എത്ര സംരംഭങ്ങള്‍
കേരളത്തില്‍ ആരംഭിച്ചു;
(സി)
പ്രസ്തുത
പരിപാടിയുടെ
പരസ്യത്തിനായി തുക
ചെലവഴിച്ചിട്ടുണ്ടോ;
എത്ര തുകയാണ്
ചെലവഴിച്ചത്;
വ്യക്തമാക്കാമോ?
'സുസ്ഥിര
വികസന ലക്ഷ്യങ്ങള്‍' എന്ന
പദ്ധതി
24.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2030-തോടെ
എല്ലാ രാജ്യങ്ങളിലും
വികസനം
ലക്ഷ്യമിട്ടുകൊണ്ട്
എെക്യരാഷ്ട്ര സംഘടന
വിഭാവനം ചെയ്തിട്ടുളള
'സുസ്ഥിര വികസന
ലക്ഷ്യങ്ങള്‍' എന്ന
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
കെെവരിക്കുന്നതിന്
സംസ്ഥാന തലത്തില്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി ചീഫ്
സെക്രട്ടറി
അദ്ധ്യക്ഷനായി
സ്റ്റേറ്റ് ലെവല്‍
സ്റ്റിയറിംഗ് കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പ്രവര്‍ത്തനം
വിശദമാക്കുമോ;
(സി)
സുസ്ഥിര
വികസന ലക്ഷ്യങ്ങള്‍
കെെവരിക്കുന്നതിന്
ആവശ്യമായ
കര്‍മ്മപദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
റീ
ബില്‍ഡ് കേരള
ഇൻഷ്യേറ്റീവിന്റെ ഭാഗമായ
പ്രത്യേക വിഹിതം
25.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരള
ഇൻഷ്യേറ്റീവിന്റെ
ഭാഗമായി പ്രളയ ബാധിത
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ലഭിച്ച പ്രത്യേക വിഹിതം
വിനിയോഗിക്കുന്നതിനുള്ള
മാർഗ്ഗരേഖ
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
മാർഗ്ഗരേഖ പ്രകാരം
പദ്ധതികള്‍
നടപ്പിലാക്കുമ്പോള്‍
മുൻഗണനാക്രമവും
അർഹതാമാനദണ്ഡവും
പാലിക്കേണ്ടതുണ്ടോ;
(സി)
ആലപ്പുഴ
ജില്ലയിലെ വെളിയനാട്
ഗ്രാമപഞ്ചായത്ത്
തയ്യാറാക്കിയിട്ടുള്ളത്
പ്രസ്തുത മാർഗ്ഗരേഖ
അനുസരിച്ചുള്ള
പദ്ധതികളല്ല എന്നും
2018 ലെ മഹാപ്രളയം
സാരമായി ബാധിച്ച
വാർഡുകളെ തീർത്തും
അവഗണിച്ചുകൊണ്ടും
പക്ഷപാതപരവുമായിട്ടാണ്
പദ്ധതികള്‍
തയ്യാറാക്കിയിട്ടുള്ളത്
എന്നുമുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
വെളിയനാട്
ഗ്രാമപഞ്ചായത്തിലെ
ബന്ധപ്പെട്ട
പ്രോജക്ടുകള്‍ക്ക്
അംഗീകാരം നല്‍കുന്നതിന്
മുമ്പ് മാർഗ്ഗരേഖ
പ്രകാരമുള്ള മുൻഗണനാ
ക്രമവും
അർഹതാമാനദണ്ഡവും
പാലിച്ചിട്ടുണ്ടോ എന്ന
കാര്യം പരിശോധനാ
വിധേയമാക്കുമോ?
വാര്‍ഷിക
പദ്ധതി വിഹിതം
26.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷത്തെ
സംസ്ഥാന വാര്‍ഷിക
പദ്ധതി വിഹിതം എത്ര
കോടിയായിട്ടാണ്
നിശ്ചയിച്ചത്;
(ബി)
വാര്‍ഷിക
പദ്ധതിയില്‍ ഓരോ
വകുപ്പിനും എത്ര കോടി
രൂപ
നീക്കിവച്ചുവെന്നും,
അതില്‍ എത്ര കോടി രൂപ
ഇതുവരെ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
2019-20
ലെ വാര്‍ഷിക
പദ്ധതിയില്‍
എന്തെങ്കിലും
വെട്ടിക്കുറവ്
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
വെട്ടിക്കുറവാണ്
വരുത്തിയതെന്നും
അതിനുള്ള
കാരണമെന്താണെന്നും
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
കേന്ദ്രാവിഷ്കൃത പദ്ധതി
27.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
നിലവില്‍
സംസ്ഥാനത്ത് എത്ര
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ട്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി
സംസ്ഥാനവും കേന്ദ്രവും
ചെലവഴിക്കുന്ന തുക എത്ര
വീതമാണ്; വിശദമാക്കാമോ;
(ഡി)
കേന്ദ്രാവിഷ്കൃത
പദ്ധതി
അവസാനിപ്പിക്കുമ്പോള്‍
സംസ്ഥാനം
നടപ്പാക്കുവാന്‍
ബാധ്യസ്ഥമായതും
കേന്ദ്രസഹായം
ആവശ്യമായതുമായ
പദ്ധതികള്‍ക്ക്
കേന്ദ്രസഹായം
ലഭിക്കുവാന്‍
മറ്റെന്തെങ്കിലും
മാര്‍ഗ്ഗം
പരിഗണിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
ശാസ്ത്ര
സാങ്കേതിക സ്ഥാപനങ്ങളുടെ
ശക്തീകരണം
28.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്തെ ശാസ്ത്ര
സാങ്കേതിക സ്ഥാപനങ്ങളും
കേന്ദ്രങ്ങളും
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ശാസ്ത്ര
സാങ്കേതിക മേഖലയില്‍
പുതിയ സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ?
പുതിയ
പരിസ്ഥിതി നയത്തിന്റെ ആവശ്യകത
29.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലാവസ്ഥ
വ്യതിയാനം കാരണമുള്ള
ദുരന്തങ്ങള്‍
രാജ്യത്തേക്ക്
വ്യാപിക്കുന്നതായുള്ള
സെന്റര്‍ ഫോര്‍
സയന്‍സ് ആന്‍ഡ്
എന്വയോണ്മെന്റിന്റെ
ഏറ്റവും പുതിയ പഠന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍,
ഇത്തരത്തില്‍
സംസ്ഥാനത്തുണ്ടാകാവുന്ന
ദുരന്തങ്ങളെ ഫലപ്രദമായി
നേരിടുന്നതിന് ഈ
സർക്കാർസ്വീകരിച്ചതും
സ്വീകരിച്ചുവരുന്നതുമായ
നടപടികള്‍
വിശദീകരിക്കുമോ;
(ബി)
മഴമൂലമുള്ള
പ്രകൃതിദുരന്തങ്ങള്‍
വര്ദ്ധിക്കുന്നതിനോടൊപ്പംതന്നെ
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് മഴക്കുറവും
നേരിടുന്നുവെന്നതിന്റെ
അടിസ്ഥാനത്തില്‍ ഒരു
പുതിയ പരിസ്ഥിതി നയം
രൂപീകരിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ?
ദേവികുളം
ബയോ-ഡൈവേഴ്സിറ്റി പാര്‍ക്ക്
30.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
ദേവികുളം
ബയോ-ഡൈവേഴ്സിറ്റി
പാര്‍ക്കുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍ നിലവില്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാര്‍ക്ക്
യാഥാര്‍ത്ഥ്യമാക്കുന്നതിന്
സര്‍ക്കാര്‍
വകുപ്പുകള്‍/
സ്ഥാപനങ്ങള്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പാര്‍ക്കുമായി
ബന്ധപ്പെട്ട നടപടികള്‍
സ്വീകരിച്ചിട്ടുള്ള
സംസ്ഥാന
ബയോ-ഡൈവേഴ്സിറ്റി
ബോര്‍ഡിലെ ഫയല്‍
ഏതെന്ന്
വ്യക്തമാക്കാമോ;
ആയതിന്റെ മുഴുവന്‍
പകര്‍പ്പും
ലഭ്യമാക്കാമോ?
തീരദേശ
പരിപാലന പ്ലാന്‍
31.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
തീരദേശ
പരിപാലന നിയമവുമായി
ബന്ധപ്പെട്ട്
ദൂരപരിധിയില്‍ ഇളവ്
അനുവദിച്ചുകൊണ്ട്
2019-ല്‍ വിജ്ഞാപനം
പുറപ്പെടുവിച്ചതിനു
ശേഷം തീരദേശ പരിപാലന
പ്ലാന്‍ തയ്യാറാക്കി
കേന്ദ്ര സര്‍ക്കാരിന്റെ
പരിഗണനയ്ക്ക്
സമര്‍പ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
തീരദേശ
പരിപാലന അതോറിറ്റിയുടെ അനുമതി
32.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പശ്ചിമ
കൊച്ചി പോലുള്ള
തീരപ്രദേശങ്ങളില്‍
സര്‍ക്കാര്‍ തുക
വകയിരുത്തിയിട്ടുള്ള
പാലം, ആശുപത്രി
കെട്ടിടം, സ്കൂള്‍
കെട്ടിടം തുടങ്ങിയവയുടെ
നിര്‍മ്മാണത്തിനായി
തീരദേശ പരിപാലന
അതോറിറ്റിയുടെ അനുമതി
ആവശ്യമുണ്ടോ;
(ബി)
പ്രസ്തുത
അനുമതി ലഭിക്കാന്‍
നേരിടുന്ന കാലതാമസം
മൂലം ജനോപകാരപ്രദമായ പല
പ്രവൃത്തികളും
ആരംഭിക്കുന്നതില്‍
ഉണ്ടാകുന്ന കാലതാമസം
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
വില്ലേജിലെ മധുരകമ്പനി
പാലത്തിന്റെ
നിര്‍മ്മാണത്തിനായി
നിയോജക മണ്ഡലം ആസ്തി
വികസന പദ്ധതിയില്‍
നിന്നും 278 ലക്ഷം
രൂപയും എം.പി. ഫണ്ടില്‍
നിന്നും 80 ലക്ഷം
രൂപയും
വകയിരുത്തിയിട്ടും
30.11.2019-ന് കൊച്ചി
മുന്‍സിപ്പല്‍
കോര്‍പ്പറേഷനില്‍
നിന്നുള്ള അനുമതിക്കായി
സമര്‍പ്പിച്ച കത്തിന്റെ
അടിസ്ഥാനത്തിൽ
നാളിതുവരെ അനുമതി
ലഭിക്കാത്തതിന് കാരണം
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
അനുമതി എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കോസ്റ്റല്‍
സോണ്‍ മാപ്പ്
33.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ലെ തീരദേശ പരിപാലന
ഭേദഗതി നിയമത്തിന്‍െറ
അടിസ്ഥാനത്തിൽ
സംസ്ഥാനത്ത് കോസ്റ്റൽ
സോൺ മാപ്പ്
തയ്യാറാക്കുന്ന നടപടികൾ
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്നാണ്
ആരംഭിച്ചത്;
(ബി)
പ്രസ്തുത
പ്രവർത്തനം
എന്നത്തേക്ക്
പൂർത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ; ഈ
ലക്ഷ്യം മുൻനിർത്തി
സ്വീകരിച്ച നടപടികൾ
അറിയിക്കുമോ?
ജലം,
വായു, മണ്ണ് എന്നിവയെ
മലിനീകരണമുക്തമാക്കുന്നതിനുള്ള
നടപടി
34.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലാശയങ്ങള്‍, പുഴകള്‍,
അന്തരീക്ഷം എന്നിവ
മലിനമായ അവസ്ഥയിലാണെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ജലം,
വായു, മണ്ണ് എന്നിവയെ
മലിനീകരണമുക്തമാക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് വിശദമാക്കാമോ;
(സി)
പാലക്കാട്
ജില്ലയിലെ
പ്രധാനപ്പെട്ട നദിയായ
ഭാരതപ്പുഴയെ
മലിനീകരണമുക്തമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
പ്ലാസ്റ്റിക്
നിരോധനം
35.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
നിരോധനം
യാഥാര്‍ത്ഥ്യബോധത്തോടെ
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പ്ലാസ്റ്റിക് നിരോധനം
നിലവില്‍ വന്ന ശേഷം
നിരോധനം
ലംഘിച്ചവര്‍ക്കെതിരെ
നാളിതുവരെ സ്വീകരിച്ച
നിയമ നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
പ്ലാസ്റ്റിക്
നിരോധനത്തിന്റെ പുരോഗതി
36.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കിയ
പ്ലാസ്റ്റിക്
നിരോധനത്തിന്റെ പുരോഗതി
അറിയിക്കാമോ;
(ബി)
ബ്രാന്‍ഡഡ്
ഉല്‍പ്പന്നങ്ങളുടെ
കവറുകള്‍
തിരിച്ചെടുക്കുന്ന
കാര്യത്തില്‍
അനിശ്ചിതത്വം
നിലനില്‍ക്കുന്ന
സാഹചര്യത്തില്‍ എന്തു
നടപടിയാണ് ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍
ഒഴികെയുള്ള ഉല്പാദകരും
വിതരണക്കാരും ഇതുവരെ
മാലിന്യ ശേഖരണത്തിനായി
ക്ലീന്‍ കേരളാ
കമ്പനിയുമായി കരാറില്‍
ഏര്‍പ്പെട്ടിട്ടില്ല
എന്ന വസ്തുത
സര്‍ക്കാര്‍
പരിശോധിക്കുമോ?
സെക്രട്ടേറിയറ്റ്
സര്‍വ്വീസും കെ.എ.എസും
37.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഡ്മിനിസ്ട്രേറ്റീവ്
സെക്രട്ടേറിയറ്റ്,
ഫിനാന്‍സ്
സെക്രട്ടേറിയറ്റ്
എന്നിവിടങ്ങളില്‍
നിന്നും നിലവില്‍ എത്ര
ഉദ്യോഗസ്ഥര്‍
ഡെപ്യൂട്ടേഷനില്‍ മറ്റ്
ഓഫീസുകളില്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
തസ്തിക തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
സെക്രട്ടേറിയറ്റ്
സര്‍വ്വീസിനെ
കെ.എ.എസ്-ല്‍
ഉള്‍പ്പെടുത്തുന്നത്
സംബന്ധിച്ച്
പഠിക്കുന്നതിനായി
ഉദ്യോഗസ്ഥതല സമിതിയെ
നിയോഗിച്ചിരുന്നോ;
പ്രസ്തുത സമിതി
റിപ്പോര്‍ട്ട്
നല്‍കിയിരുന്നോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
പി.എസ്.സി
നിയമനങ്ങള്‍ക്ക് അഡ്വെെസ്
മെമ്മോ നല്കുന്ന രീതി
38.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
നിയമനങ്ങള്‍ക്ക്
അഡ്വെെസ് മെമ്മോ
നല്കുന്ന രീതിയില്‍
മാറ്റം
വരുത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പുതിയതായി
അവലംബിച്ചിരിക്കുന്ന
രീതി വിശദീകരിക്കാമോ?
പി.എസ്.സി.
പരീക്ഷകളുടെ വിശ്വാസ്യത
39.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ സിവില്‍
പോലീസ് ഓഫീസര്‍
നിയമനത്തിന് 2018
ജൂലെെയില്‍ പി.എസ്.സി.
നടത്തിയ പരീക്ഷയില്‍
ചില വിദ്യാർത്ഥി സംഘടനാ
നേതാക്കൾ ക്രമക്കേട്
നടത്തിയത് സംബന്ധിച്ച
അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
അന്വേഷണത്തില്‍ ഇതിനകം
കണ്ടെത്തിയ കാര്യങ്ങള്‍
എന്താെക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പരീക്ഷയില്‍
എപ്രകാരമുള്ള
തട്ടിപ്പാണ്
നടന്നിട്ടുള്ളതെന്ന്അറിയിക്കാമോ;
(ഡി)
പി.എസ്.സി.
കഴിഞ്ഞ രണ്ട്
വര്‍ഷത്തിനുള്ളില്‍
നടത്തിയ മറ്റേതെങ്കിലും
പരീക്ഷകളില്‍ ഇത്തരം
ക്രമക്കേട് നടന്നതായി
അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതാെക്കെ
പരീക്ഷകളിലെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇത്തരം
പരീക്ഷ തട്ടിപ്പ്
ആവര്‍ത്തിക്കാതിരിക്കുവാന്‍
എന്താെക്കെ
മുന്‍കരുതലുകളാണ്
പി.എസ്.സി.
സ്വീകരിച്ചിട്ടുള്ളതെന്ന്അറിയിക്കാമോ;
പരീക്ഷ ഡ്യൂട്ടിക്ക്
നിയുക്തരായ
ജീവനക്കാരുടെ സഹായം
പ്രസ്തുത തട്ടിപ്പിന്
ലഭിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(എഫ്)
പി.എസ്.സി.
പരീക്ഷകളുടെ വിശ്വാസ്യത
വീണ്ടെടുക്കുന്നതിനും
പരീക്ഷ എഴുതുന്ന
ലക്ഷക്കണക്കിന്
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ആത്മ വിശ്വാസം
ഉണ്ടാക്കുന്നതിനും
ഉതകുന്ന നടപടികള്‍
സ്വീകരിക്കുമോയെന്ന്അറിയിക്കാമോ?
പി.എസ്.സി.
പരീക്ഷകളിലെ
ക്രമക്കേടുകള്‍
തടയുന്നതിന്
നടപടി
40.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
നടത്തുന്ന പരീക്ഷകളില്‍
വ്യാപകമായ
ക്രമക്കേടുകള്‍
ഉണ്ടാകുന്നുവെന്ന
ആക്ഷേപത്തിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത
ക്രമക്കേടുകള്‍
തടയുന്നതിന് എന്തൊക്കെ
പുതിയ നടപടികളാണ്
പി.എസ്.സി.
കൈക്കൊണ്ടിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ചോദ്യപേപ്പര്‍
തയ്യാറാക്കുന്നവര്‍
ഗൈഡുകളില്‍ നിന്നും
ചോദ്യങ്ങള്‍
പകര്‍ത്തുന്നുവെന്ന
വ്യാപക പരാതികള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇത്തരം
പരാതിക്ക് ഇട
നല്‍കുംവിധം
പ്രവര്‍ത്തിച്ച
വ്യക്തികളെ
ചോദ്യപേപ്പര്‍
തയ്യാറാക്കുന്ന
പാനലില്‍ നിന്നും
സ്ഥിരമായി
നീക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ 2019ല്‍ എത്ര
പേര്‍ക്കെതിരെ
അത്തരത്തില്‍ നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
(ഡി)
നിയമന
ശിപാര്‍ശ ലഭിക്കുന്ന
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
എസ്.എം.എസ് മുഖേന
അറിയിപ്പ് നല്കുന്ന
നടപടി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇത് വിജയപ്രദമാണോയെന്ന്
വ്യക്തമാക്കാമോ?
കേരള
അഡ്മിനിസ്ട്രേറ്റിവ്
സര്‍വ്വീസ് പരീക്ഷ
41.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ്
പരീക്ഷയ്ക്ക്
അഡ്മിനിസ്ട്രേറ്റീവ്
സെക്രട്ടേറിയറ്റ്,
ഫിനാന്‍സ്
സെക്രട്ടേറിയറ്റ്
ഉള്‍പ്പെടെ ഷെഡ്യൂള്‍
1-ല്‍
പരാമര്‍ശിച്ചിരിക്കുന്ന
വിവിധ വകുപ്പുകളിലെ
ഉദ്യോഗസ്ഥരില്‍ നിന്നും
സ്ട്രീം III പ്രകാരം
പി.എസ്.സി ക്ക് ലഭിച്ച
അപേക്ഷകളുടെ എണ്ണം
വകുപ്പ് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
കെ.എ.എസ്
പരീക്ഷയ്ക്ക് സ്ട്രീം
II പ്രകാരം
ലഭിച്ചിട്ടുള്ള
അപേക്ഷകളുടെ എണ്ണം
വകുപ്പ് തിരിച്ച്
വ്യക്തമാക്കുമോ?
കമ്പനി / കോര്പ്പറേഷൻ
അസിസ്റ്റന്റ് തസ്തികയിൽ
പി.എസ്.സി നിയമനം
42.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കമ്പനി
/ കോര്‍പ്പറേഷനിലേക്ക്
അസിസ്റ്റന്റ്
നിയമനത്തിനുള്ള
പി.എസ്.സി പരീക്ഷയും
തുടര്‍ നടപടികളും
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഈ
വിഭാഗത്തില്‍ നിലവില്‍
എത്ര ഒഴിവ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തസ്തികയുടെ റാങ്ക്
ലിസ്റ്റ് എത്രയും വേഗം
പ്രസിദ്ധീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കെ.എ.പി
അഞ്ചാം ബറ്റാലിയനിലെ നിയമനം
43.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസില്‍ കെ.എ.പി.
അഞ്ചാം
ബറ്റാലിയനിലേക്ക്
നിയമനം
നല്കുന്നതിനുവേണ്ടിയുള്ള
സിവില്‍ പോലീസ് ഓഫീസർ
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഇതില്‍
മെയിന്‍ ലിസ്റ്റിലും
സപ്ലിമെന്ററി
ലിസ്റ്റിലും എത്ര പേർ
വീതം
ഉള്‍പ്പെട്ടിരിക്കുന്നുവെന്നും
ഇത് എന്ന് നിലവില്‍
വന്നുവെന്നും
ലിസ്റ്റിന്റെ കാലാവധി
എന്നവസാനിക്കും
എന്നുമുള്ള വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇപ്പോള്‍
നിലവിലിരിക്കുന്ന
റാങ്ക് ലിസ്റ്റിന്
മുമ്പ് പ്രസിദ്ധീകരിച്ച
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ടവർ നിയമനം
സംബന്ധിച്ച് ഏതെങ്കിലും
കേസ് ഫയല്‍
ചെയ്തിട്ടുണ്ടോ;
കേസിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
വിശദമാക്കുമോ;
(ഡി)
കെ.എ.പി.
അഞ്ചാം
ബറ്റാലിയനിലേക്കുള്ള
സിവില്‍ പോലീസ് ഓഫീസർ
റാങ്ക് ലിസ്റ്റില്‍
നിന്നും വേഗത്തില്‍
നിയമന ശിപാർശ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
പി.എസ്.സി
റാങ്ക് ലിസ്റ്റുകളുടെ കാലാവധി
44.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര പി.എസ്.സി.
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി
ദീര്‍ഘിപ്പിച്ചു
നല്കുകയുണ്ടായി;
വിശദാംശം നല്‍കാമോ;
(ബി)
പി.എസ്.സി
റാങ്ക് ലിസ്റ്റുകള്‍
ദീര്‍ഘിപ്പിച്ചു
നല്‍കിയത് മുഖേന എത്ര
പേര്‍ക്ക് അതിന്റെ ഗുണം
ലഭിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര പേര്‍ക്ക്
പി.എസ്.സി വഴി നിയമനം
നല്കി; വിശദാംശം
ലഭ്യമാക്കാമോ?
കമ്പനി/ബോര്‍ഡ്/കോര്പ്പറേഷന്
ജൂനിയര്‍ അസിസ്റ്റന്റ് തസ്തിക
45.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കമ്പനി/ബോര്‍ഡ്/കോര്പ്പറേഷന്
ജൂനിയര്‍ അസിസ്റ്റന്റ്
തസ്തികയിലേയ്ക്ക്
(കാറ്റഗറി നം.399/2017)
ഒന്നാം റാങ്ക്
പട്ടികയില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്കുളള
രണ്ടാം റാങ്ക്
പട്ടികയില്‍ (കാറ്റഗറി
നം.400/2017) എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
ആദ്യത്തെ
പട്ടികയില്‍ നിന്നും
നിയമന ശിപാര്‍ശ
ലഭിക്കുന്ന
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
തന്നെ രണ്ടാമത്തെ
പട്ടികയില്‍ നിന്നും
നിയമന ശിപാര്‍ശ
നല്‍കാറുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഈ
സാഹചര്യത്തില്‍ ഒന്നാം
പട്ടികയില്‍ നിന്നുളള
നിയമന ശിപാര്‍ശ
സ്വീകരിക്കാന്‍
ഉദ്യോഗാര്‍ത്ഥി
നേരിട്ടെത്തുമ്പോള്‍
തന്നെ രണ്ടാം
പട്ടികയില്‍ നിന്നുളള
നിയമനത്തിന്
പരിഗണിക്കേണ്ടതില്ല
എന്ന സമ്മതപത്രം
വാങ്ങുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ?
എക്സൈസ്
ഡ്രൈവർ റാങ്ക് ലിസ്റ്റ്
46.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പർ 659/2017 പ്രകാരം
പരീക്ഷ നടത്തി
476/19/ഡി.ഒ.ഇ. പ്രകാരം
നിലവില്‍ വന്നിട്ടുള്ള
എക്സൈസ് ഡ്രൈവർ റാങ്ക്
ലിസ്റ്റില്‍ മെയിൻ
ലിസ്റ്റിലും
സപ്ലിമെന്ററി
ലിസ്റ്റിലുമായി എത്ര
ഉദ്യോഗാർത്ഥികള്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി
എന്നുവരെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും നിലവില്‍ എത്ര
പേർക്ക് നിയമന ശിപാർശ
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നല്‍കുന്നതിലേയ്ക്കായി
ഏതെങ്കിലും ഒഴിവുകൾ
റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ?
സിവില്‍
എക്സൈസ് ഓഫീസര്‍ റാങ്ക്
ലിസ്റ്റ്
47.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
പ്രസിദ്ധീകരിച്ച
സിവില്‍ എക്സൈസ്
ഓഫീസര്‍ റാങ്ക്
ലിസ്റ്റില്‍ എത്രപേര്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
(ബി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നും
2020 ജനുവരി 15 വരെ
എത്രപേര്‍ക്ക് നിയമനം
നല്‍കിയെന്നും
ലിസ്റ്റിന്റെ കാലാവധി
എന്നാണ്
അവസാനിക്കുന്നതെന്നും
അറിയിക്കാമോ;
(സി)
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് വളരെ
കുറച്ചുപേര്‍ക്ക്
മാത്രം നിയമനം നല്കിയ
സാഹചര്യത്തില്‍
നിലവിലുള്ള റാങ്ക്
ലിസ്റ്റിന്റെ കാലാവധി
രണ്ട് വര്‍ഷമായി
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്നും
വെളിപ്പെടുത്താമോ?
പാലക്കാട്
ജില്ലയിലെ എല്‍.ഡി ക്ലര്‍ക്ക്
ഒഴിവുകൾ
48.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ എല്‍.ഡി
ക്ലര്‍ക്ക് ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ:
എങ്കില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പാലക്കാട്
ജില്ലയിലെ എല്‍.ഡി
ക്ലര്‍ക്ക് റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുന്നതിന്
വകുപ്പുകളില്‍ നിന്നും
ഒഴിവുകള്‍ യഥാസമയം
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
സൂപ്പര്‍
ന്യൂമററി തസ്തികകളിലെ
അംഗപരിമിതരായ ജീവനക്കാര്‍
49.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013
മുതല്‍ വിവിധ
വകുപ്പുകളില്‍ സൂപ്പര്‍
ന്യൂമററി തസ്തികകളില്‍
അംഗപരിമിതരായ
ജീവനക്കാര്‍ ജോലി
ചെയ്തു വരുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
സ്ഥിരം
ജീവനക്കാര്‍ക്കുള്ള
സര്‍വ്വീസ്
ആനുകൂല്യങ്ങള്‍
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലിന്റെ
ഉത്തരവ് പ്രകാരം
ഇവര്‍ക്കും സ്ഥിരം
ജീവനക്കാര്‍ക്കുള്ള
സര്‍വ്വീസ്
ആനുകൂല്യങ്ങള്‍
നല്കുവാന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഭിന്നശേഷിക്കാരുടെ
ക്വാട്ടയില്‍
അനര്ഹര്ക്ക്ജോലി
50.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യാജ
മെഡിക്കല്‍
സര്‍ട്ടിഫിക്കറ്റിന്റെ
പിന്‍ബലത്തില്‍ വിവിധ
സര്‍ക്കാര്‍
ഓഫീസുകളില്‍
ഭിന്നശേഷിക്കാരുടെ
ക്വാട്ടയില്‍
യോഗ്യതയില്ലാത്തവര്‍
ജോലിയില്‍
പ്രവേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
ജീവനക്കാര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭിന്നശേഷിക്കാര്‍ക്ക്
നല്കുന്ന മുച്ചക്ര
വാഹനം ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
കൈപ്പറ്റി മറിച്ച്
വില്‍ക്കുന്നതായ പരാതി
ലഭിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആശ്രിത
നിയമനം
51.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമാശ്വാസ
തൊഴില്‍ദാന പദ്ധതി
പ്രകാരം വിവിധ
തസ്തികകളില്‍ നിയമനം
കാത്ത് പൊതുഭരണ (സി.ഇ.
സെല്‍) വകുപ്പിലെ
റാങ്ക് ലിസ്റ്റില്‍
നിലവില്‍ എത്ര
പേരാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
01.01.2019
മുതല്‍ നാളിതുവരെ വിവിധ
വകുപ്പുകളില്‍ നിന്നും
എത്ര ഒഴിവുകള്‍
സെല്ലിലേയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ആയതില്‍
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
തസ്തികയും വകുപ്പും
തിരിച്ച് വിശദമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ്
52.
ശ്രീ.കെ.സി.ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
തെരഞ്ഞെടുപ്പ്
എന്നത്തേക്ക്
നടത്തുവാനാണ്
പദ്ധതിയിട്ടിട്ടുളളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
തെരഞ്ഞെടുപ്പിന്
2019-ലെ വോട്ടര്‍
പട്ടികയ്ക്ക് പകരം
2015-ലെ വോട്ടര്‍
പട്ടിക
ഉപയോഗിക്കുവാന്‍
തീരുമാനിച്ചിരുന്നോ;
എങ്കില്‍ അതിനുളള
സാഹചര്യമെന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
2015-ലെ
വോട്ടര്‍ പട്ടിക
ഉപയോഗിക്കുവാനുളള
വിജ്ഞാപനം ഹെെക്കോടതി
ഡിവിഷന് ബഞ്ച്
റദ്ദാക്കിയിട്ടുണ്ടോ;
എങ്കില്‍ കോടതി
പ്രസ്തുത വിജ്ഞാപനം
റദ്ദാക്കുന്നതിന്
ഉണ്ടായ
കാരണമെന്താണെന്ന്
അറിയിക്കാമോ;
(ഡി)
ഹെെക്കോടതി
ഡിവിഷന് ബഞ്ചിന്റെ
തീരുമാനത്തിനെതിരെ
അപ്പീല്‍ നല്കുവാന്
സംസ്ഥാന തെരഞ്ഞെടുപ്പ്
കമ്മീഷന്
തീരുമാനിച്ചിട്ടുണ്ടോ;
ഇപ്രകാരം അപ്പീല്‍
നല്‍കുന്നത്
തെരഞ്ഞെടുപ്പ്
നടപടികള്‍
താമസിപ്പിക്കുവാന്‍
ഇടയാക്കുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പ്രസ്തുത
കേസ് സുപ്രീം
കോടതിയില്‍
വാദിക്കുവാന്‍ പുറമെ
നിന്നുളള അഭിഭാഷകരുടെ
സേവനം ഉപയോഗിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ആരുടെ
സേവനമാണ്
ഇക്കാര്യത്തില്‍
തേടുന്നത് എന്ന്
അറിയിക്കാമോ?
ഇന്റര്‍നെറ്റ്
നയം
53.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ജനങ്ങള്‍ക്കും
ഇന്റര്‍നെറ്റ്
അവകാശമായി
പ്രഖ്യാപിച്ചു
കൊണ്ടുളള സര്‍ക്കാര്‍
നയം നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത നയം
പ്രാവര്‍ത്തികമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
ഓപ്റ്റിക്കല്‍
ഫൈബര്‍ ലൈനുകള്‍
സ്ഥാപിക്കുന്ന
പ്രവൃത്തി സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഏതൊക്കെ
സ്ഥാപനങ്ങളുമായി
ചേര്‍ന്നാണ് പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതെന്നും
ഓരോ സ്ഥാപനങ്ങളുടെയും
പങ്കാളിത്തം ഏതൊക്കെ
വിധത്തിലാണെന്നും
വ്യക്തമാക്കുമോ?
അക്ഷയ
കേന്ദ്രങ്ങള്‍
54.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അക്ഷയ കേന്ദ്രങ്ങള്‍
വഴി കൂടുതല്‍ സേവനം
ലഭ്യമാക്കുന്നതിനും
അക്ഷയ കേന്ദ്രങ്ങളെ
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
കണ്ണൂര്‍ ജില്ലയില്‍
എത്ര അക്ഷയ
കേന്ദ്രങ്ങളാണ്
നിലവിലുള്ളതെന്നറിയിക്കാമോ;
(ബി)
പുതുതായി
അക്ഷയ കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങളും നടപടി
ക്രമങ്ങളും
എന്തെല്ലാമെന്നറിയിക്കാമോ?
അക്ഷയ
കേന്ദ്രങ്ങള്‍
അനുവദിക്കുവാന്‍ നടപടി
55.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍ക്കാരില്‍ നിന്നും
ലഭിക്കുന്ന സേവനങ്ങള്‍
ഓണ്‍ലൈന്‍
ആയിക്കൊണ്ടിരിക്കുന്നതിന്റെ
പശ്ചാത്തലത്തില്‍
സംസ്ഥാനത്ത് കൂടുതല്‍
അക്ഷയ കേന്ദ്രങ്ങള്‍
ആവശ്യമായി വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ അവ
അനുവദിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ;
(ബി)
നിലവില്‍
അക്ഷയ കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങളില്‍
പ്രധാനമായത് അക്ഷയ
കേന്ദ്രങ്ങള്‍
തമ്മിലുള്ള ദൂരപരിധി
ആണോയെന്ന്
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
പ്രസ്തുത
മാനദണ്ഡത്തില്‍ മാറ്റം
വരുത്തി ഓരോ
പഞ്ചായത്തിലെയും
ജനസാന്ദ്രതയുടെ
അടിസ്ഥാനത്തില്‍ അക്ഷയ
കേന്ദ്രങ്ങള്‍
അനുവദിക്കുമോ?
പാലക്കാട്
ജില്ലയില്‍ പുതിയ
അക്ഷയകേന്ദ്രങ്ങള്‍ക്കുള്ള
അപേക്ഷ
56.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ഏതെല്ലാം
കേന്ദ്രങ്ങളിലാണ് പുതിയ
അക്ഷയകേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന്
അപേക്ഷ ക്ഷണിച്ചത്;
എന്നാണ് പ്രസ്തുത
അപേക്ഷ ക്ഷണിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
കേന്ദ്രങ്ങള്‍ക്കുമായി
എത്ര അപേക്ഷ ലഭിച്ചു;
പ്രസ്തുത
അപേക്ഷകളിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
സ്വതന്ത്ര
സോഫ്റ്റ് വെയര്‍
57.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വതന്ത്ര
സോഫ്റ്റ് വെയര്‍
പ്രോത്സാഹിപ്പിക്കുന്ന
നയം
പ്രഖ്യാപിക്കുമ്പോഴും,
മറുഭാഗത്ത് കുത്തക
സോഫ്റ്റ്
വെയറുകള്‍ക്ക് വഴി
ഒരുക്കുന്ന നടപടിയാണ്
സര്‍ക്കാര്‍ ഭാഗത്ത്
നിന്നും
ഉണ്ടാകുന്നതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
ഓഫീസുകളിലെ ഫയല്‍
കെെകാര്യം
ചെയ്യുന്നതിനുളള
സംവിധാനമായ എന്‍.ഐ.സി
തയ്യാറാക്കിയ ഇ-ഓഫീസ്
ഒഴിവാക്കുവാന്‍
തീരുമാനിച്ചിരുന്നോ;
എങ്കില്‍ അതിനുളള
കാരണമെന്താണെന്ന്
അറിയിക്കുമോ;
(സി)
ഇ-ഓഫീസ്
സംവിധാനം ഒഴിവാക്കി
ഇക്കാര്യത്തിനായി
സ്വകാര്യ സോഫ്റ്റ്
വെയറിനായി ടെന്‍ഡര്‍
നടപടി
സ്വീകരിച്ചിരുന്നോയെന്നും
എത്ര കമ്പനികളാണ്
ടെന്‍ഡര്‍ നടപടികളില്‍
പങ്കെടുത്തത് എന്നും
വ്യക്തമാക്കുമോ;
(ഡി)
ഇ-ഓഫീസ്
സംവിധാനത്തിലെ
പോരായ്മകള്‍ കണ്ടെത്തി
പരിഹാരമാര്‍ഗ്ഗങ്ങള്‍
സമര്‍പ്പിക്കുവാന്‍
സര്‍ക്കാര്‍ ഏതെങ്കിലും
കമ്മിറ്റിയെ
നിയോഗിച്ചിരുന്നോ;
പ്രസ്തുത കമ്മിറ്റിയുടെ
ശുപാര്‍ശകള്‍
എന്താെക്കെയാണ്;
(ഇ)
സോഫ്റ്റ്
വെയറില്‍ എന്തെങ്കിലും
പോരായ്മകളോ,
അപ്ഡേഷനോ
ആവശ്യമുണ്ടെങ്കില്‍
ആയത് ചെയ്യാമെന്ന്
എന്‍.ഐ.സി സര്‍ക്കാറിന്
രേഖാമൂലം ഉറപ്പ്
നല്‍കിയിരുന്നോ;
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
വെഞ്ചര്‍
കാപ്പിറ്റല്‍ ഫോര്‍
സ്റ്റാര്‍ട്ട് അപ് 101
58.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റാര്‍ട്ടപ് മിഷന്
സംഘടിപ്പിക്കുന്ന
'വെഞ്ചര്‍
കാപ്പിറ്റല്‍ ഫോര്‍
സ്റ്റാര്‍ട്ടപ് 101'
എന്ന പരിപാടിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പൊതുജനങ്ങളില്‍
നിന്ന് മികച്ച
ആശയങ്ങള്‍
കണ്ടെത്തുന്നതിനുള്ള
എന്തെങ്കിലും
പരിപാടികള്‍
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
റീ
ബിള്‍ഡ് കേരള ഇനിഷ്യേറ്റീവ്
പദ്ധതിയിലെ തൃശൂര്‍ ജില്ലയിലെ
പൊതുമരാമത്ത് റോഡുകള്‍
59.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബിള്‍ഡ് കേരള
ഇനിഷ്യേറ്റീവ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്നതിനായി
തൃശ്ശൂര്‍ ജില്ലയില്‍
നിന്നും തെരഞ്ഞെടുത്ത
പൊതുമരാമത്ത് റോഡുകള്‍
ഏതെല്ലാമാണെന്നത്
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
വെങ്കിടങ്ങ്-
കണ്ണോത്ത്-പുല്ല
റോഡിന്റെ
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുള്ള 3.5 കി. മീ
റോഡിന്റെ നിര്‍മ്മാണം
റീ ബിള്‍ഡ് കേരള
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനു
വേണ്ട നടപടി
സ്വീകരിക്കുമോ?
റീ
ബില്‍ഡ് കേരളയില്‍
ഉള്‍പ്പെടുത്തിയുള്ള
നിര്‍മ്മാണം
60.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരളയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മാണം
നടത്തുന്നതിന് ഓരോ
വകുപ്പിനും
പ്രത്യേകമായി ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത് എത്ര രൂപ
വീതമെന്നും ഏതെല്ലാം
വകുപ്പുകള്‍ക്കാണെന്നും
വ്യക്തമാക്കാമോ?
പ്രളയ
ദുരിതാശ്വാസത്തിലേക്കുള്ള
സംഭാവന
61.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയ
ദുരിതാശ്വാസവുമായി
ബന്ധപ്പെട്ട് വിവിധ
സംഘടനകള്‍ എത്ര തുക
സംസ്ഥാന സര്‍ക്കാരിന്
സംഭാവനയായി
നല്‍കിയിട്ടുണ്ടെന്നറിയിക്കുമോ;
ഓരോ സംഘടനയും
നല്‍കിയിട്ടുള്ള
തുകയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
വിദേശരാജ്യങ്ങളില്‍
നിന്നും വിവിധ
സംഘടനകളും വ്യക്തികളും
എത്ര തുക വീതം സംഭാവന
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രളയവുമായി
ബന്ധപ്പെട്ട്
ദുരിതാശ്വാസ നിധിയില്‍
ആകെ എത്ര രൂപ
സംഭാവനയായി
സ്വരൂപിച്ചിട്ടുണ്ട്;
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
എത്ര രൂപ ഇനി
ബാക്കിയുണ്ട്; വിശദാംശം
ലഭ്യമാക്കുമോ?
റീബില്‍ഡ്
കേരള പദ്ധതിയിലെ ഒറ്റപ്പാലം
മണ്ഡലത്തിലെ പ്രവൃത്തികള്‍
62.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബില്‍ഡ്
കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
ഏതെല്ലാം
പ്രപ്പോസലുകളാണ്
ഒറ്റപ്പാലം നിയോജക
മണ്ഡലത്തില്‍ നിന്നും
ലഭ്യമായതെന്ന്
വ്യക്തമാക്കാമോ;
(ബി)
അതില്‍
ഏതെല്ലാം പദ്ധതികളാണ്
അംഗീകരിക്കപ്പെട്ടതെന്നും
ഓരോ പ്രവൃത്തിയുടെയും
നിലവിലെ അവസ്ഥ
എന്താണെന്നും വിശദാംശം
അറിയിക്കാമോ?
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവ്
63.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവ് വഴി
അഭിവൃദ്ധിപ്പെടുത്തുന്ന
പി.ഡബ്ലിയു.ഡി
റോഡുകളുടെ ലിസ്റ്റില്‍
കാസര്‍ഗോഡ് ജില്ലയില്‍
നിന്നും ഏത് റോഡാണ്
പരിഗണിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
റോഡില്‍ ഹില്‍ഹൈവേയുടെ
ഭാഗമായി എത്ര കി.മീ.
റോഡ്
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശംങ്ങള്‍
അറിയിക്കുമോ;
(സി)
നിലവില്‍
നല്ല ഗതാഗത യോഗ്യവും
ഹില്‍ഹൈവേയുടെ ഭാഗമായി
വികസിപ്പിക്കുന്നതുമായ
പ്രസ്തുത റോഡ്
ജി.ഒ(ആര്.ടി)നം.25/2019/ആ.സാ.വ.
തീയതി 13/08/2019
ഉത്തരവില്‍ നിന്ന്
ഒഴിവാക്കി കാസര്‍ഗോഡ്
ജില്ലയില്‍ പ്രഥമ
പരിഗണന നല്‍കേണ്ട
ചെര്‍ക്കള-ജാല്‍സൂര്‍
സ്റ്റേറ്റ് ഹൈവേ
അഭിവൃദ്ധിപ്പെടുത്തല്‍
പ്രവൃത്തി മേല്‍
ഉത്തരവില്‍
ഉള്‍പ്പെടുത്തണമെന്ന
ആവശ്യത്തില്‍
എന്തെങ്കിലും തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഇതു
സംബന്ധിച്ച് റീബില്‍ഡ്
കേരള ഇനീഷ്യേറ്റീവിന്റെ
പരിഗണനയിലുള്ള
ആര്.കെ.ഐ(1)84/19
ഫയലില്‍ അനുകൂല നടപടി
സ്വീകരിക്കുന്ന കാര്യം
പരിഗണിക്കുമോ?
കവളപ്പാറയിലെ
പ്രളയബാധിതര്‍ക്ക് നല്കിയ
സഹായങ്ങളും ചെലവഴിച്ച തുകയും
64.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കവളപ്പാറയില്‍
ഉണ്ടായ ദുരന്തത്തില്‍
ജീവനും സ്വത്തിനും
നാശനഷ്ടമുണ്ടായ എത്ര
പേര്‍ക്ക് എന്തെല്ലാം
തരത്തിലുള്ള സഹായങ്ങള്‍
വിതരണം ചെയ്തിട്ടുണ്ട്;
ഇനി എന്തെല്ലാം സഹായം
നല്കാന്
ബാക്കിയുണ്ട്; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രളയാനന്തര
പുനരധിവാസത്തിനും
പുനര്‍
നിര്‍മ്മാണത്തിനുമായി
ലോകബാങ്കില്‍ നിന്നും
എത്ര രൂപയാണ്
കടമെടുത്തിട്ടുള്ളത്;
ഇതില്‍ എത്ര തുക
ഇതിനായി
ചെലവഴിച്ചിട്ടുണ്ട്;
മറ്റേതെങ്കിലും
കാര്യത്തിന് ഈ തുക
ചെലവഴിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ
?
2018-ലെ
പ്രളയത്തില്‍ മുങ്ങിയ കടകള്‍
65.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തില്‍
പത്തനംതിട്ട ജില്ലയിലെ
ഏതൊക്കെ പ്രദേശങ്ങളിലെ
കടകളാണ് മുങ്ങി പോയത്;
ഇവയുടെ എണ്ണം താലൂക്ക്
തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ഇവരെ
രക്ഷിക്കുന്നതിനു
വേണ്ടി സംസ്ഥാന
സര്‍ക്കാര്‍ എത്ര കോടി
രൂപയാണ് ഉജ്ജീവനം
പദ്ധതിയിലൂടെ
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
റാന്നി
നിയോജകമണ്ഡലത്തിലെ
എത്ര കച്ചവടക്കാര്‍ക്ക്
ഉജ്ജീവനം പദ്ധതി വഴി
പ്രയോജനം
ലഭിച്ചിട്ടുണ്ട്; ആകെ
എത്ര കോടി രൂപ
ഇവര്‍ക്ക് നല്കി എന്ന്
വിശദമാക്കാമോ?
കരുണ
സംഗീത നിശ മുഖേന ലഭിച്ച തുക
66.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മ്യൂസിക് ഫൗണ്ടേഷന്റെ
ആഭിമുഖ്യത്തിലുള്ള കരുണ
സംഗീത നിശ മുഖേന
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് ധനസമാഹരണം
നടത്തുന്നതിനായി കൊച്ചി
രാജീവ് ഗാന്ധി
ഇന്‍ഡോര്‍ സ്റ്റേഡിയം
സൗജന്യമായി
അനുവദിച്ചിരുന്നോ എന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
സംഗീത നിശയില്‍ നിന്നും
ലഭിച്ച തുക അതിന്റെ
ഭാരവാഹികള്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര തുക
നല്‍കിയെന്നും എന്നാണ്
നല്‍കിയതെന്നും
വ്യക്തമാക്കുമോ;
(സി)
സംഗീത
നിശ നടത്തിയിട്ട്
അതില്‍ നിന്നും ലഭിച്ച
ആദായം സമയബന്ധിതമായി
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക്
നല്‍കാതിരുന്ന
ഭാരവാഹികള്‍ക്കെതിരെ
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ദുരിതാശ്വാസ
നിധിയിലേക്ക് എന്ന
പേരില്‍ ഇത്തരം
പരിപാടികള്‍
സംഘടിപ്പിച്ച്
ലക്ഷക്കണക്കിന് രൂപ
പിരിച്ചശേഷം
ദുരിതാശ്വാസ
നിധിയിലേക്ക് സമയത്ത്
പണം അടയ്ക്കാത്തവരുടെ
പേരില്‍ കര്‍ശന നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വർക്കല
താലൂക്കില്‍ മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള സഹായം
67.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും വർക്കല
താലൂക്കിലുള്ള
എത്രപേർക്ക് സഹായം
നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയത്
വില്ലേജ് തിരിച്ച് എത്ര
രൂപ വീതം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
68.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര രൂപ
വിതരണം
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര രൂപ
വിതരണം ചെയ്തിട്ടുണ്ട്;
വര്‍ഷം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(സി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം വിതരണം
ചെയ്യുന്നതിനുള്ള
മാനദണ്ഡങ്ങള്‍ അടങ്ങിയ
കുറിപ്പ് ലഭ്യമാക്കാമോ;
(ഡി)
മുഖ്യമന്ത്രിയുടെ
ധനസഹായം വര്‍ഷം തോറും
നല്‍കിവരുന്നത് ഏതെല്ലാം
സന്ദര്‍ഭങ്ങളിലാണെന്ന്
വിശദമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍നിന്ന്
റോഡ് പുനരുദ്ധാരണത്തിന് തുക
69.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയക്കെടുതിയില്‍
നാശനഷ്ടം സംഭവിച്ച
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
കീഴിലുള്ള റോഡുകള്‍
പുനരുദ്ധരിക്കുവാന്‍
ആകെ എത്ര രൂപയാണ്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഇനത്തില്‍ കോഴിക്കോട്
ജില്ലക്കായി അനുവദിച്ച
തുക എത്രയാണെന്ന്
വിശദമാക്കാമോ?
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍
70.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
ഓരോ വര്‍ഷവുമുണ്ടായ
പ്രളയദുരിതം
ഉള്‍പ്പെടെയുള്ള
ദുരിതങ്ങളെ തരണം
ചെയ്യുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
എത്രത്തോളം
കേന്ദ്രസഹായം
അഭ്യര്‍ത്ഥിച്ചുവെന്നും
എത്ര കേന്ദ്രസഹായം
ലഭ്യമായിയെന്നും
വ്യക്തമാക്കുമോ;
(ബി)
ദുരിതങ്ങള്‍ക്ക്
വിധേയരായ
കുടുംബങ്ങള്‍ക്കായി
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവര്‍ക്കായി
കൂടുതല്‍ കേന്ദ്രസഹായം
ലഭ്യമാക്കാനായി
സര്‍ക്കാര്‍ നടത്തുന്ന
തുടര്‍നടപടികള്‍
എന്തെല്ലാം; വിശദാംശം
ലഭ്യമാക്കുമോ?
കേരള പുനര്‍നിര്‍മ്മാണ പദ്ധതി
71.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പുനര്‍നിര്‍മ്മാണ
പദ്ധതി (റീ ബില്‍ഡ്
കേരള ഇനിഷ്യേറ്റീവ്)
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ദുരന്തങ്ങളെ
അതിജീവിക്കാന്‍
ശേഷിയുള്ള കേരളം
നിര്‍മ്മിക്കുക എന്ന
ലക്ഷ്യത്തിലേക്കടുക്കുന്നതിനായി
ഏതെല്ലാം മേഖലകളിലാണ്
പരിഷ്ക്കരണം
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രകൃതിദുരന്തങ്ങള്‍
ആവര്‍ത്തിക്കാന്‍
സാധ്യതയുള്ള
പ്രദേശങ്ങള്‍ കണ്ടെത്തി
ജനങ്ങളെ അവിടെ നിന്നും
മാറ്റിത്താമസിപ്പിക്കുന്നതിനും
ദുരന്തങ്ങള്‍
നേരിടുന്നതിന്
സജ്ജരാക്കുന്നതിനും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
വനത്തിന്റെയും
തണ്ണീര്‍ത്തടങ്ങളുടെയും
പാരിസ്ഥിതിക സ്വഭാവം
നിലനിര്‍ത്തുന്നതു
സംബന്ധിച്ച്
തീരുമാനങ്ങള്‍
എടുക്കുമ്പോള്‍
പ്രാദേശിക സമൂഹങ്ങളുടെ
ഇടപെടല്‍ ഉറപ്പാക്കുവാൻ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കേരള
പുനര്‍ നിര്‍മ്മാണ പദ്ധതി
72.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പുനര്‍ നിര്‍മ്മാണ
പദ്ധതിയുടെ ഇതുവരെയുളള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
കേരള
പുനര്‍ നിര്‍മ്മാണ
പദ്ധതി പ്രകാരം
ആവിഷ്കരിക്കുന്ന
പദ്ധതികള്‍ക്ക്
അംഗീകാരം നല്കുന്ന
കമ്മിറ്റിയുടെ ഘടന
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍ ഇതുവരെ
എത്ര
പ്രവൃത്തികള്‍ക്കാണ്
അനുമതി നല്‍കിയതെന്ന്
അറിയിക്കാമോ;
(ഡി)
ഈ
പദ്ധതികളുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട പുരോഗതി
വിലയിരുത്തുന്നുണ്ടോ;
(ഇ)
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
പദ്ധതികള്‍ക്കാണ്
അനുമതി നല്‍കിയതെന്ന്
വിശദമാക്കാമോ?
കാസര്‍കോഡ്
പെരിയയില്‍ ചെറുവിമാനങ്ങള്‍
ഇറങ്ങാനുള്ള എയര്‍സ്ട്രിപ്
പദ്ധതി
73.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോഡ്
പെരിയയില്‍
ചെറുവിമാനങ്ങള്‍
ഇറങ്ങാനുള്ള
എയര്‍സ്ട്രിപ് പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി കേന്ദ്ര
സര്‍ക്കാരിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
എത്ര
ഏക്കര്‍ സ്ഥലമാണ്
പ്രസ്തുത പദ്ധതിക്ക്
ആവശ്യമായി
വരുന്നതെന്നും എത്ര
കോടി രൂപയാണ് ഇതിന്
ചെലവ് വരുന്നതെന്നും
വെളിപ്പെടുത്താമോ;
(സി)
ഈ
പദ്ധതിയില്‍
സര്‍ക്കാരിന് എത്ര
ശതമാനം ഓഹരികളാണ്
ഉണ്ടാകുകയെന്ന്
വ്യക്തമാക്കാമോ?
സെമി
ഹെെസ്പീഡ് റെയില്‍ പദ്ധതി
74.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം-കാസര്‍ഗോഡ്
സെമി ഹെെസ്പീഡ് റെയില്‍
പദ്ധതിയുടെ ഓഹരി
പങ്കാളിത്തം
പ്രവാസികള്‍ക്ക്
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയുടെ ചെലവ് എത്ര
രൂപയാണെന്നും പ്രാരംഭ
ചെലവിനായി എന്ത്
തുകയാണ് നീക്കി
വച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്ക് പണം
മുടക്കുവാന്‍
ഏതെങ്കിലും വിദേശ
ഏജന്‍സികള്‍
മുന്നോട്ട്
വന്നിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഈ
പദ്ധതിയുടെ
അലെെന്‍മെന്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഇതിന്റെ ഡി.പി.ആര്.
എന്നത്തേക്ക്
കേന്ദ്രത്തിന്
സമര്‍പ്പിക്കുവാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
പറമ്പിക്കുളം-ആളിയാര്‍
നദീജല കരാര്‍
75.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പറമ്പിക്കുളം-ആളിയാര്‍
നദീജല കരാര്‍ പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
ഫലമായുണ്ടായിട്ടുള്ള
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ?
പബ്ലിക്
റിലേഷന്‍സ് വകുപ്പ്
അച്ചടിച്ച പുസ്തകങ്ങള്‍
76.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ഇതുവരെ പബ്ലിക്
റിലേഷന്‍സ് വകുപ്പ്
വഴി മുഖ്യമന്ത്രിയുടെ
പേരില്‍ ഏതെല്ലാം
തലക്കെട്ടുകളില്‍
പുസ്തകങ്ങള്‍
അച്ചടിച്ചു വിതരണം
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഇവ
ഓരോന്നും എത്ര വീതം
അച്ചടിച്ചു
നല്‍കിയിട്ടുണ്ട്; ഓരോ
പുസ്തകവും പ്രിന്റ്
ചെയ്യുന്നതിനുള്ള ചെലവ്
എത്രയാണ്;
വിശദമാക്കാമോ;
(സി)
ഏതെല്ലാം
പ്രസ്സുകളിലാണ് ഇവ
പ്രിന്റ്
ചെയ്തിട്ടുള്ളത്; ആകെ
എത്ര തുക പ്രിന്റിംഗ്
ചാര്‍ജ്ജ് ആയിട്ടുണ്ട്;
പ്രിന്റിംഗ്
ചാര്ജ്ജിനത്തില്
ഇനിയും എത്ര തുക
പ്രസ്സുകള്‍ക്ക്
നല്‍കാനുണ്ട്; അവ ഏത്
അക്കൗണ്ട്
ശീര്‍ഷകത്തില്‍
നിന്നുമാണ്
നല്‍കേണ്ടത്;
വിശദമാക്കാമോ?
സര്‍ക്കാര്‍
നേട്ടങ്ങള്‍
പരസ്യപ്പെടുത്താനായി
ചെലവഴിച്ച തുക
77.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വരുന്ന
തദ്ദേശസ്വയംഭരണ
തെരഞ്ഞെടുപ്പിന്
മുമ്പായി
സര്‍ക്കാരിന്റെ
ക്ഷേമപ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കുന്ന
പരസ്യബോര്‍ഡുകള്‍
സ്ഥാപിക്കുന്നതിനായി
പി.ആര്.ഡി.ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സര്‍ക്കാര്‍
നേട്ടങ്ങള്‍
പരസ്യപ്പെടുത്താനായി
നാളിതുവരെ ചെലവഴിച്ച
തുകയെത്ര; ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പുതുതായി
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുളള
എല്‍.ഇ.ഡി. സ്ക്രീന്‍
അടങ്ങുന്ന
ഹോര്‍ഡിങ്ങുകള്‍
സ്ഥാപിക്കുന്നതിന്റെ
പ്രതീക്ഷിത
ചെലവെത്രയെന്ന്
വ്യക്തമാക്കുമോ?
വിദേശ
തൊഴില്‍ അന്വേഷകര്‍ക്ക്
പരിശീലനം
78.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ ഒരു
ദശാബ്ദത്തോളമായി
കേരളത്തില്‍ നിന്ന്
വിദേശ
രാജ്യങ്ങളിലേക്കുളള
കുടിയേറ്റം കുറഞ്ഞ്
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രവാസം
കുറഞ്ഞ് വരുന്നതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
മാറിയ
തൊഴില്‍ സാധ്യതകള്‍
കണക്കിലെടുത്ത്
വിദേശത്ത് തൊഴില്‍
നേടുന്നതിനാവശ്യമായ
തൊഴില്‍ പരിശീലനം
സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഗള്‍ഫ്
നാടുകളിലെയും മറ്റ്
വിദേശ രാജ്യങ്ങളിലെയും
പുതിയ തൊഴില്‍
സാധ്യതകള്‍
കണക്കിലെടുത്ത്
വിദേശതൊഴില്‍
അന്വേഷകര്‍ക്ക്
കൂടുതല്‍
വിദഗ്ദ്ധപരിശീലനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
പ്രവാസി
ഡിവിഡന്റ് പദ്ധതി
79.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
നിക്ഷേപങ്ങള്‍
ജന്മനാടിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
ഫലപ്രദമായി
ഉപയോഗിക്കുവാനുദ്ദേശിച്ച്
പ്രവാസി ഡിവിഡന്റ്
പദ്ധതി നിലവില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇതിനകം
എത്രപേര്‍ ഈ
പദ്ധതിയില്‍
അംഗമായെന്നും എത്രകോടി
രൂപ സമാഹരിക്കാന്‍
കഴിഞ്ഞുവെന്നും
വെളിപ്പെടുത്താമോ;
(സി)
ഇതിനകം
സമാഹരിച്ച തുക
കിഫ്ബിക്ക്
കെെമാറിയിട്ടുണ്ടോ;
കിഫ്ബിയില്‍ നിന്നും
എത്ര ശതമാനം
ഡിവിഡന്റാണ്
പ്രവാസികള്‍ക്ക്
നല്‍കുകയെന്ന്
അറിയിക്കാമോ;
(ഡി)
സര്‍ക്കാര്‍
ഡിവിഡന്റ് വിഹിതം
പരമാവധി ഒരു ശതമാനമായി
നിജപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രവാസികള്‍
നല്കുന്ന
നിക്ഷേപത്തിന്
സര്‍ക്കാര്‍ ഗ്യാരന്റി
നല്‍കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ?
എമര്‍ജിംഗ്
കേരള പദ്ധതി
80.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012
ല്‍ സംസ്ഥാനത്ത്
നടത്തിയ എമര്‍ജിംഗ്
കേരള പദ്ധതിയുടെ
ലക്ഷ്യമെന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
കോടി രൂപയുടെ
നിക്ഷേപമാണ്
കേരളത്തില്‍ ഇതിന്റെ
ഭാഗമായി ലഭിച്ചത്;
ഇപ്രകാരം ലഭിച്ച
നിക്ഷേപത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
എമര്‍ജിംഗ്
കേരള പദ്ധതിയ്ക്കായി
സര്‍ക്കാര്‍ എത്ര രൂപ
ചെലവഴിച്ചുവെന്നും
ഏതെല്ലാം
ആവശ്യങ്ങള്‍ക്കായിട്ടാണ്
പ്രസ്തുത തുക
ചെലവഴിച്ചിട്ടുള്ളതെന്നും
വിശദമാക്കുമോ;
(ഡി)
എത്ര
നിക്ഷേപകര്‍ പ്രസ്തുത
പരിപാടിയില്‍
പങ്കെടുത്തുവെന്ന്
വ്യക്തമാക്കുമോ; എത്ര
ദിവസമാണ് പരിപാടി
സംഘടിപ്പിച്ചതെന്ന്
വിശദമാക്കുമോ?
പ്രവാസികളുടെ
ഡേറ്റാ ബാങ്ക്
81.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വികസന
പ്രവര്‍ത്തനങ്ങളില്‍
വളരെയധികം പങ്ക്
വഹിക്കുന്ന
പ്രവാസികളുടെ ആധികാരിക
വിവരം അടങ്ങിയ ഡേറ്റാ
ബാങ്ക്
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ആധികാരിക
ഡേറ്റാ ബാങ്ക്
ഇല്ലാത്തത്
പ്രവാസികള്‍ക്കായുള്ള
പല
ക്ഷേമപ്രവര്‍ത്തനങ്ങളിലും
വിഘാതമുണ്ടാക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ആധികാരിക
ഡേറ്റാ ബാങ്ക്
തയ്യാറാക്കുന്ന കാര്യം
പരിഗണിക്കുമോ?
പ്രവാസികള്‍ക്കുള്ള
പദ്ധതികള്‍
82.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പ്രവാസികള്‍ക്കായി
എന്തൊക്കെ പദ്ധതികളാണ്
പുതുതായി നടപ്പിലാക്കി
വരുന്നത്;
വിശദമാക്കാമോ?
നോര്‍ക്ക
റൂട്ട്സ് മുഖേന നല്‍കിവരുന്ന
സേവനങ്ങള്‍
83.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക
റൂട്ട്സ് മുഖേന
നിലവില്‍ നല്‍കിവരുന്ന
സേവനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വിദേശത്ത്
ജോലിക്ക് ശ്രമിക്കുന്ന
കാസര്‍കോട് ജില്ലയിലെ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സര്‍ട്ടിഫിക്കറ്റ്
അറ്റസ്റ്റേഷന്
ചെയ്യുന്നതിന്
സമയനഷ്ടമുണ്ടാകുന്നതിനാല്
കാസര്‍കോട് നോര്‍ക്ക
റൂട്ട്സിന്റെ സേവനം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ലോക
കേരള സഭ
84.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2020
ജനുവരിയില്‍
തിരുവനന്തപുരത്ത് നടന്ന
ലോക കേരള സഭയില്‍
ഏതെല്ലാം രാജ്യങ്ങളില്‍
നിന്നുളള എത്ര
പ്രതിനിധികളാണ്
പങ്കെടുത്തത്; വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
ഇതിനായി
എത്ര തുക സര്‍ക്കാര്‍
ചെലവഴിച്ചു; ഇനം
തിരിച്ചു
വ്യക്തമാക്കാമോ;
(സി)
ഇതിനുമുമ്പ്
നടന്ന ലോകകേരള സഭകളില്‍
എടുത്തിട്ടുളള
തീരുമാനങ്ങളില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
സഭയില്‍ പങ്കെടുത്ത
എല്ലാ
പ്രതിനിധികള്‍ക്കും
പുതിയ ലോക
കേരളസഭയിലേക്ക് ക്ഷണം
നല്‍കിയിരുന്നോ;
ഇല്ലെങ്കില്‍ എന്താണ്
കാരണമെന്ന്
വെളിപ്പെടുത്താമോ?
ലോക
കേരള സഭ വഴിയുള്ള
വികസനപ്രവര്‍ത്തനങ്ങള്‍
85.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇത്തവണത്തെ
ലോക കേരള സഭ വഴി
എന്തൊക്കെ
വികസനപ്രവര്‍ത്തനങ്ങളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നതെന്നും
എത്ര കോടി രൂപയുടെ
പദ്ധതികളാണ്
നടപ്പാക്കാന്‍
തീരുമാനിച്ചതെന്നും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; ഏതൊക്കെ
മേഖലകളില്‍ ഏതൊക്കെ
കമ്പനികളാണ് പണം
മുടക്കാന്‍
തീരുമാനിച്ചിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
പദ്ധതികളുടെ
നടത്തിപ്പിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ?
ലോക
കേരളസഭ
86.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2020
ജനുവരിയില്‍ നടന്ന ലോക
കേരളസഭയില്‍
പ്രതിനിധികളായി എത്ര
പേര്
പങ്കെടുത്തുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
സഭയില്‍ എത്ര
എം.എല്‍.എ.മാരും
എം.പി.മാരും
പങ്കെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
രാജ്യങ്ങളില്‍ നിന്നും
എത്ര പ്രതിനിധികള്‍
വീതമാണ് ലോക
കേരളസഭയില്‍
പങ്കെടുത്തതെന്ന്
വിശദമാക്കുമോ;
(ഡി)
വിദേശ
രാജ്യങ്ങളില്‍ നിന്നും
വന്ന എത്ര
പ്രതിനിധികള്‍ക്ക്
വിമാനക്കൂലി
നല്‍കിയെന്നും
ഇതിലേക്കായി എത്ര ലക്ഷം
രൂപ ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ഇ)
ലോക
കേരളസഭയില്‍ പങ്കെടുത്ത
എത്ര പ്രതിനിധികള്‍ക്ക്
ഹോട്ടലില്‍ താമസ
സൗകര്യം
ഏര്‍പ്പെടുത്തിയെന്നും
ഇതിലേക്കായി എത്ര രൂപ
ചെലവഴിച്ചുവെന്നും
അറിയിക്കുമോ; ഇതിന്റെ
നടത്തിപ്പിന് ആകെ എത്ര
രൂപയാണ് ചെലവ്
വന്നതെന്നും ഇതില്‍
പ്രതിനിധികളുടെ
ഭക്ഷണത്തിനായി എന്തു
തുക ചെലവാക്കിയെന്നും
വെളിപ്പെടുത്തുമോ?
രണ്ടാം
ലോക കേരള സഭ
87.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.ടി.ബല്‍റാം
,,
ടി.ജെ. വിനോദ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികള്‍
നിലവില്‍
അഭിമുഖീകരിക്കുന്ന
വിവിധ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് ലോക
കേരളസഭയുടെ ഇടപെടല്‍
എത്രമാത്രം
പ്രയോജനപ്രദമാണെന്ന്
വിശദമാക്കാമോ;
(ബി)
രണ്ടാം
ലോക കേരളസഭാ
സമ്മേളനത്തില്‍
ഉരുത്തിരിഞ്ഞുവന്ന
പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്; അവ
പ്രാവര്‍ത്തികമാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രവാസികളുടെ
പ്രശ്നങ്ങള്‍ക്ക് സത്വര
പരിഹാരം കാണുന്നതിനായി
ജില്ലാ പ്രവാസി പരാതി
പരിഹാര കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അവയുടെ
പ്രവര്‍ത്തനം
ഏകോപിപ്പിക്കുവാന്‍
നിലവിലുളള സംവിധാനം
എന്താണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
രണ്ടാം
ലോക കേരളസഭയില്‍
പങ്കെടുത്ത
പ്രതിനിധികള്‍ക്ക്
പഞ്ചനക്ഷത്ര ഹോട്ടല്‍
സൗകര്യങ്ങളും
പഞ്ചനക്ഷത്ര ഭക്ഷണവും
ഉള്‍പ്പെടെയുളളവ നല്കി
വന്‍ ധൂര്‍ത്ത്
നടത്തിയതായുളള ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
ആക്ഷേപങ്ങള്‍
വസ്തുതാപരമാണോയെന്ന്
വെളിപ്പെടുത്താമോ?
രണ്ടാം
ലോക കേരള സഭ
88.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2020
ജനുവരിയില്‍ നടന്ന
രണ്ടാം ലോക കേരള സഭയുടെ
പ്രധാന ശിപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതിനെ
അടിസ്ഥാനമാക്കി
എന്തെങ്കിലും
നിയമനിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ലോകകേരള
സഭയുടെ പ്രവര്‍ത്തന പുരോഗതി
89.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോകമലയാളികള്‍
ഏറെ പ്രതീക്ഷയോടെ
കാണുന്ന ലോകകേരള സഭയുടെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കുമോ;
(ബി)
ലോകമലയാളി
സമൂഹം വളരെ
ശ്രദ്ധേയമെന്ന്
വിലയിരുത്തിയ ലോകകേരള
സഭയുടെ ലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
സാഹചര്യത്തില്‍
വിദേശങ്ങളില്‍ തൊഴില്‍
നഷ്ടപ്പെട്ട്
തിരിച്ചെത്തുന്ന
പ്രവാസികള്‍ക്കായി
ലോകകേരള സഭ മുന്നോട്ട്
വയ്ക്കുന്ന പദ്ധതികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ഡി)
കേരളത്തിന്റെ
സാമ്പത്തിക-സാംസ്കാരിക
രംഗത്ത് പ്രവാസി
മലയാളികളുടെ
പങ്കാളിത്തമുറപ്പിക്കാന്‍
ലോകകേരള സഭ മുന്നോട്ട്
വയ്ക്കുന്ന പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
പോലീസ്
സേനയിലെ ആത്മഹത്യാ നിരക്ക്
90.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് സേനയില്‍
ആത്മഹത്യാ നിരക്ക്
വര്‍ദ്ധിക്കുന്നതായുള്ള
വസ്തുത സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കണ്ടെത്തലുകള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആത്മഹത്യകള്‍
കുറയ്ക്കുന്നതിനും
പോലീസ് സേനയെ
മാനസികമായി
ശക്തരാക്കുന്നതിനും
വേണ്ടി
ഉദ്യോഗസ്ഥര്‍ക്ക്
പരിശീലനം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പുരോഗതി
വ്യക്തമാക്കാമോ;
(സി)
മേലുദ്യോഗസ്ഥരും
കീഴുദ്യോഗസ്ഥരും
തമ്മിലുള്ള ബന്ധം
ആരോഗ്യകരമാകുന്ന
രീതിയില്‍
മാറ്റിയെടുക്കുന്നതിനായി
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
മാവോയിസ്റ്റ്
ഭീഷണി നേരിടുന്നതിന് നടപടി
91.
ശ്രീ.ജെയിംസ്
മാത്യു
,,
ജോര്‍ജ് എം. തോമസ്
,,
സി. കെ. ശശീന്ദ്രന്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വടക്കന്‍ മേഖലകളില്‍
മാവോയിസ്റ്റ്
സാന്നിദ്ധ്യം
ശക്തമാകുന്ന
സാഹചര്യത്തില്‍
മാവോയിസ്റ്റ് ഭീഷണി
ഫലപ്രദമായി
നേരിടുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഗോത്രവര്‍ഗ്ഗ
മേഖലകളിലുള്‍പ്പെടെ
മാവോയിസ്റ്റുകള്‍
സ്വാധീനമുറപ്പിക്കുന്നത്
തടയുന്നതിനും
മാവോയിസ്റ്റുകള്‍ക്ക്
കീഴടങ്ങുന്നതിനുളള
അവസരം
ഒരുക്കുന്നതുള്പ്പെടെയുളള
കാര്യങ്ങള്‍ ചര്‍ച്ച
ചെയ്യുന്നതിനുമായി
ഉന്നതതല യോഗം
ചേര്‍ന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
കീഴടങ്ങുന്ന
മാവോയിസ്റ്റുകള്‍ക്ക്
തൊഴില്‍ നല്‍കുന്നത്
ഉള്‍പ്പെടെയുളള
പുനരധിവാസ പദ്ധതികള്‍
ആവിഷ്കരിക്കാന്‍
ആലോചനയുണ്ടോ;
(ഡി)
മാവോയിസ്റ്റുകളുടെ
സാന്നിദ്ധ്യം
പ്രകടമായിട്ടുളള
പ്രദേശങ്ങളില്‍
പട്രോളിംഗും മറ്റ്
നിരീക്ഷണ സംവിധാനങ്ങളും
ശക്തമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
പോലീസുദ്യോഗസ്ഥരുടെ
മാനസിക സംഘര്‍ഷം
92.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അമിതമായ
ജോലിഭാരവും
മേലുദ്യോഗസ്ഥരുടെ
പീഢനവും മൂലമുള്ള
മാനസിക സമ്മര്‍ദ്ദം
കാരണം
പോലീസുദ്യോഗസ്ഥര്‍
ആത്മഹത്യ ചെയ്യുന്ന
സംഭവങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യം സര്‍ക്കാര്‍
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം നാളിതുവരെ
എത്ര പോലീസുദ്യോഗസ്ഥര്‍
ആത്മഹത്യ ചെയ്തു;
(സി)
പോലീസുദ്യോഗസ്ഥരുടെ
മാനസിക സംഘര്‍ഷം
ലഘൂകരിക്കുന്നതിന്
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണ്;
പ്രസ്തുത പദ്ധതികള്‍
പ്രയോജനപ്രദമാണെന്ന്കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
പോലീസ്
സ്റ്റേഷനുകളില്‍
ഗുണ്ടകള്‍ കടന്ന്
ചെന്ന് പോലീസുകാരെ
ഭീഷണിപ്പെടുത്തുന്ന
സന്ദര്‍ഭം പോലും
ഉണ്ടാകുന്നുവെന്ന
കാര്യം സര്‍ക്കാര്‍
ഗൗരവമായി പരിഗണിക്കുമോ?
സി
& എ.ജി. റിപ്പോര്‍ട്ടിലെ
പരാമര്‍ശങ്ങള്‍
93.
ശ്രീ.പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.അബ്ദു റബ്ബ്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസിന്റെ കാര്യക്ഷമത
സംബന്ധിച്ച സി &
എ.ജി. റിപ്പോര്‍ട്ടിലെ
പരാമര്‍ശങ്ങളുടെ
വെളിച്ചത്തില്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
അഴിമതി
നടന്നുവെന്ന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
വിശദമായ
അന്വേഷണത്തിനായി
പ്രത്യേക സംഘത്തെ
നിയോഗിച്ചിട്ടുണ്ടോ;എങ്കിൽ
അവരുടെ റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുവാനും
പോലീസ് സേനയുടെ
വിശ്വാസ്യത
ഉറപ്പുവരുത്തുവാനും
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സി
ആന്റ് എ.ജി റിപ്പോര്‍ട്ടിലെ
പരാമർശങ്ങൾ
94.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തോക്കുകളും
വെടിക്കോപ്പുകളും
കാണാതായത് സംബന്ധിച്ച
സി ആന്റ് എ.ജി
റിപ്പോര്‍ട്ട്
എന്തായിരുന്നുവെന്നും ഈ
റിപ്പോര്‍ട്ട്
ശരിയാണോ എന്നും
വ്യക്തമാക്കാമോ;
ശരിയല്ലെങ്കില്‍
വിശദീകരണം നല്‍കാമോ ;
(ബി)
സ്റ്റേഷനുകള്‍ക്ക്
വാഹനം വാങ്ങാനുള്ള പണം
ഉപയോഗിച്ച് ആഡംബര
വാഹനങ്ങള്‍ വാങ്ങിയെന്ന
സി ആന്റ് എ.ജി.
റിപ്പോര്‍ട്ട്
ശരിയാണോ എന്ന്
വ്യക്തമാക്കാമോ;
ശരിയല്ലെങ്കില്‍
സർക്കാരിന്റെ വിശദീകരണം
വെളിപ്പെടുത്താമോ;
(സി)
പോലീസ്
മേധാവിക്കും
എ.ഡി.ജി.പി.മാര്‍ക്കും
ചട്ടവിരുദ്ധമായി
വില്ലകള്‍ പണിതു എന്ന
സി ആന്റ് എ.ജി.
റിപ്പോര്‍ട്ടില്‍
വസ്തുതയുണ്ടോ;
ഇല്ലെങ്കില്‍ വസ്തുത
വിശദമാക്കാമോ;
(ഡി)
ബുള്ളറ്റ്
പ്രൂഫ് വാഹനം ഓപ്പണ്‍
ടെന്‍ഡറിലൂടെ
വാങ്ങിയില്ലെന്ന സി
ആന്റ് എ.ജി.
റിപ്പോര്‍ട്ട്
വസ്തുതാപരമാണോ;
അല്ലെങ്കില്‍ വിശദീകരണം
നല്‍കാമോ?
സി.ആന്റ്
എ.ജി. റിപ്പോര്‍ട്ട്
ചോര്‍ന്നതായുള്ള
ആക്ഷേപത്തിന്മേല് അന്വേഷണം
95.
ശ്രീ.പി.ടി.
തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
നവീകരണ ഫണ്ട്
വകമാറ്റിയതും
ആയുധങ്ങളും
വെടിക്കോപ്പുകളും
കാണാതായതും സംബന്ധിച്ച
പരാമർശങ്ങളുള്ള
സി.ആന്റ് എ.ജി.യുടെ
2019 വര്‍ഷത്തെ നാലാമത്
റിപ്പോര്‍ട്ട്
നിയമസഭയില്‍
വയ്ക്കുന്നതിന് മുമ്പ്
ചോര്‍ന്നുവെന്ന്
വിലയിരുത്തുന്നുണ്ടോ;
(ബി)
എങ്കില്‍
അതിന് ആധാരമായ
വസ്തുതകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ട്
ചോര്‍ന്നത് സംബന്ധിച്ച്
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
പ്രസ്തുത
അന്വേഷണത്തില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
പോലീസ്
നവീകരണത്തിനുള്ള തുക വകമാറ്റി
വാങ്ങിയ വാഹനങ്ങള്‍
96.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
നവീകരണത്തിന്റെ ഭാഗമായി
കേന്ദ്രം അനുവദിച്ച തുക
ആഭ്യന്തര വകുപ്പിനു
കീഴില്‍ വകമാറ്റി ഉന്നത
ഉദ്യോഗസ്ഥര്‍ക്കായി
നാല്പത്തിയൊന്നു
കാറുകള്‍ വാങ്ങിയെന്ന
സി.ആന്റ്എ.ജി.യുടെ
റിപ്പോര്‍ട്ട്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കേരളം
അതിതീവ്രമായ
പ്രളയക്കെടുതിയില്‍
അകപ്പെട്ട 2018
സപ്തംബര്‍, 2019
ആഗസ്റ്റ് മാസങ്ങളില്‍
30 ലക്ഷത്തോളം രൂപ വില
വരുന്ന രണ്ടു ജീപ്പ്
കോമ്പസ് വാഹനങ്ങള്‍ (KL
01 CH 5999, KL 01 CL
9663) പോലീസ്
വാങ്ങുകയുണ്ടായോ;
(സി)
എങ്കില്‍
ഈ കാറുകള്‍ ആരൊക്കെയാണ്
ഇതിനകം ഉപയോഗിച്ചത്;
ഇങ്ങനെ ഫണ്ട് വകമാറ്റി
വാങ്ങിയ മറ്റു കാറുകള്‍
ഇപ്പോള്‍ ആരൊക്കെയാണ്
ഉപയോഗിക്കുന്നത്;
ഓരോന്നിന്റെയും വാങ്ങിയ
വില എത്രയെന്ന്
വ്യക്തമാക്കുമോ?
റൈഫിളുകള്‍,
വെടിയുണ്ടകള്‍ എന്നിവ കാണാതായ
സംഭവം
97.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രാജ്യസുരക്ഷയെ
ബാധിക്കുന്ന തരത്തില്‍
പോലീസ് സ്പെഷ്യല്‍ ആംഡ്
ബറ്റാലിയനില്‍ 5.56 എം.
എം ഇൻസാസ് റൈഫിളുകള്‍,
വിവിധ അളവുകളിലുള്ള
വെടിയുണ്ടകള്‍ ഇവ
കാണാതായതായി സി ആന്റ്
എ.ജി ഓഡിറ്റ്
റിപ്പോര്‍ട്ടില്‍
പരാമര്‍ശം
ഉണ്ടായിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
കാണാതായ
കാട്രിഡ്ജ്കള്ക്ക്
പകരമായി കൃത്രിമ
കാട്രിഡ്ജ്കള് വെച്ച്
സി ആന്റ് എ.ജി
ഓഡിറ്റിനെ
തെറ്റിദ്ധരിപ്പിക്കുന്നതിന്
ശ്രമമുണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
ഉള്ള സാധനങ്ങള്‍
കൈകാര്യം
ചെയ്യുന്നതിനുള്ള നടപടി
ക്രമങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
സംഭവം എന്ന്
നടന്നതെന്നാണെന്നും
ഇക്കാലയളവില്‍ ഇവയുടെ
ചുമതല വഹിച്ചിരുന്ന
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണെന്നും അവര്‍
ഇപ്പോള്‍ എവിടെയാണ്
സേവനമനുഷ്ഠിക്കുന്നത്
എന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
സംഭവത്തില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
കുറ്റക്കാരായവര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ?
ശബരിമല
സുരക്ഷാ പദ്ധതി
98.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
ഷാഫി പറമ്പില്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയ്ക്കായി
മുപ്പത് സുരക്ഷാ
ഉപകരണങ്ങള്‍ വാങ്ങാന്‍
ഇൗ സര്‍ക്കാര്‍ 11.36
കോടി രൂപയുടെ പദ്ധതി
തയ്യാറാക്കിയിരുന്നോ;
(ബി)
പ്രസ്തുത
പദ്ധതി കെല്‍ട്രോണിന്
നല്‍കിയത് വഴി
സര്‍ക്കാരിന് ഭീമമായ
നഷ്ടം സംഭവിച്ചു എന്ന്
സി ആൻറ് എ.ജി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
കെല്‍ട്രോണ്‍
സമര്‍പ്പിച്ച ടെന്‍ഡര്‍
കമ്പോളവിലയേക്കാള്‍
2-3
ഇരട്ടിയിലധികമാണെന്ന്
പോലീസ് ടെക്നിക്കല്‍
കമ്മിറ്റി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
പൗരത്വനിയമവുമായി
ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ
പേരിലുള്ള കേസുകൾ
99.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ജനസംഖ്യ രജിസ്റ്റര്‍
പുതുക്കുന്നതുമായി
ബന്ധപ്പെട്ട്
22/01/2020ലെ
SS1/57/LGS/പൊതുഭരണ
വകുപ്പ് നമ്പര്‍ കത്ത്
പ്രകാരം സംസ്ഥാന
സര്‍ക്കാര്‍
കേന്ദ്രത്തിനയച്ച
കത്തിന് മറുപടി
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പൗരത്വനിയമവുമായി
ബന്ധപ്പെട്ട് നടന്ന
സമാധാനപരമായ പ്രതിഷേധ
പ്രകടനങ്ങളില്‍
പങ്കെടുത്ത നിരവധി
പേരുടെ പേരില്‍ സംസ്ഥാന
പോലീസ് കേസ്
എടുത്തിട്ടുള്ളത്
ആഭ്യന്തര വകുപ്പ്
പരിശോധിക്കുമോ;
(സി)
നിരപരാധികളുടെ
പേരില്‍ കേസുകള്‍
എടുത്തിട്ടുണ്ടെങ്കില്‍
അത് പിന്‍വലിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
പൗരത്വ
നിയമവുമായി
ബന്ധപ്പെട്ട് എത്ര
മലയാളികളുടെ പേരില്‍
മറ്റു സംസ്ഥാനങ്ങളില്‍
കേസുകള്‍
എടുത്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഇ)
മറ്റു
സംസ്ഥാനങ്ങളില്‍
അനാവശ്യമായി എടുത്ത
കേസുകള്‍
പിന്‍വലിക്കുന്നതുമായി
ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
പോലീസ് വകുപ്പിന്റെ ഫണ്ട്
ഉപയോഗിച്ച് വാങ്ങിയ കാറുകള്‍
100.
ഡോ.എം.
കെ. മുനീര്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
സി.മമ്മൂട്ടി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പിന്റെ
നവീകരണത്തിന്റെ ഭാഗമായി
പോലീസ് സ്റ്റേഷനുകളുടെ
ആവശ്യത്തിന് വാഹനം
വാങ്ങുന്നതിനുള്ള തുക
ഉന്നത ഉദ്യോഗസ്ഥരുടെ
ഉപയോഗത്തിനായുള്ള
കാറുകള്‍
വാങ്ങുന്നതിനായി
വകമാറ്റി
ഉപയോഗിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പോലീസ്
വകുപ്പിന്റെ ഫണ്ട്
ഉപയോഗിച്ച് വാങ്ങിയ
കാറുകള്‍ പോലീസ്
വകുപ്പിലല്ലാത്ത
സര്‍ക്കാര്‍
ഉദ്യോഗസ്ഥന്മാര്
ഉപയോഗിക്കുന്നുണ്ടോ;
എങ്കില്‍ ആരൊക്കെയെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇതിന്
സര്‍ക്കാരിന്റെ അനുമതി
തേടിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പോലീസ് ചീഫിന്
ചെലവഴിക്കാവുന്ന തുകയുടെ
പരിധി
101.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് ചീഫിന് ഒരു
വര്‍ഷം ചെലവഴിക്കാവുന്ന
പരമാവധി തുക ഇൗ
സര്‍ക്കാര്‍ നിലവില്‍
വരുമ്പോള്‍ എത്ര കോടി
രൂപയായിരുന്നുവെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
തുകയുടെ പരിധി
വര്‍ദ്ധിപ്പിക്കണമെന്ന്
സംസ്ഥാന പോലീസ് ചീഫ്
ആഭ്യന്തര വകുപ്പിനോട്
രേഖാമൂലം
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ആവശ്യപ്പെട്ടത്;
(സി)
പ്രസ്തുത
ആവശ്യം ഉന്നയിച്ചതിനുളള
കാരണം വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാന
പോലീസ് ചീഫിന്റെ
അഭ്യര്‍ത്ഥന മാനിച്ച്
അദ്ദേഹത്തിന്
ചെലവഴിക്കാവുന്ന
തുകയുടെ പരിധി
വര്‍ദ്ധിപ്പിച്ച്
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ എത്ര കോടി
രൂപയായിട്ടാണ്
വര്ദ്ധിപ്പിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
സ്പെഷ്യല്‍ ആംഡ് പോലീസ്
മുദ്രയും വ്യാജ വെടിയുണ്ടകളും
102.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെടിയുണ്ടയും
കാലി കെയ്സും ഉരുക്കി
നിര്‍മ്മിച്ചെന്ന്
കരുതുന്ന സ്പെഷ്യല്‍
ആംഡ് പോലീസ് മുദ്രയും
വ്യാജ വെടിയുണ്ടകളും
പിടിച്ചെടുത്തിട്ടുണ്ടോ
;
(ബി)
എത്ര
വ്യാജ വെടിയുണ്ടകളാണ്
പിടിച്ചെടുത്തതെന്നും
പോലീസിന്റെ ഏത് വിഭാഗം
എവിടെ നിന്നാണ് ഇവ
കണ്ടെത്തിയതെന്നും
വ്യക്തമാക്കാമോ;
(സി)
വ്യാജ
വെടിയുണ്ട
പിടിച്ചെടുത്തത്
സംബന്ധിച്ച് കേസ്സ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രതികള്‍
ആരൊക്കെയാണെന്നും
രജിസ്റ്റര്‍ ചെയ്ത
കേസ്സ് നമ്പര്‍
എത്രയാണെന്നും
വ്യക്തമാക്കാമോ?
എം.ഒ.പി.എഫ്.
ഫണ്ട് ഉപയോഗിച്ച്
ക്വാര്‍ട്ടേഴ്സുകൾ
103.
ശ്രീ.എം.
വിന്‍സെന്റ്
,,
അനില്‍ അക്കര
,,
എ.പി. അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ഒ.പി.എഫ്.
പദ്ധതി ഉപയോഗിച്ച് 30
അപ്പര്‍ സബോര്‍ഡിനേറ്റ്
ക്വാര്‍ട്ടേഴ്സുകൾ
നിർമ്മിക്കാനായി
2013-14 വര്‍ഷത്തില്‍
വകയിരുത്തിയ 4.35 കോടി
രൂപ ഡി.ജി.പി.ക്കും
എ.ഡി.ജി.പി.ക്കും
ക്വാര്‍ട്ടേഴ്സ്
പണിയാന്‍
ഉപയോഗിച്ചിരുന്നോ;
(ബി)
ഈ
ജോലി
കെ.പി.എച്ച്.സി.സി.യെ
ഏല്പിച്ചതിനെ
തുടര്‍ന്ന് ഫണ്ട്
കൈമാറാന്‍ 2015
സെപ്റ്റംബറില്‍ ഉത്തരവ്
ഇറക്കിയിരുന്നോ;
ഉത്തരവിന്റെ പകര്‍പ്പ്
നല്‍കാമോ;
(സി)
പ്രസ്തുത
ഉത്തരവ് സര്‍ക്കാര്‍
റദ്ദാക്കിയിരുന്നോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
എം.ഒ.പി.എഫ്.
ഫണ്ട് ഉപയോഗിച്ച്
ഡി.ജി.പി.ക്കും
എ.ഡി.ജി.പി.ക്കും
ക്വാര്‍ട്ടേഴ്സ് പണിത
നടപടി സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
ഡി.ജി.പി.ക്ക്
ഉപയോഗിക്കാവുന്ന തുകയുടെ
പരിധി
104.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസിന്
അനുവദിക്കുന്ന നവീകരണ
ഫണ്ടില്‍ ഡി.ജി.പി.ക്ക്
ഉപയോഗിക്കാവുന്ന
തുകയുടെ പരിധി
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുകയുടെ പരിധി
കഴിഞ്ഞവര്‍ഷം വരെ
എത്രയായിരുന്നുവെന്നും
നിലവില്‍ ഇതിന്റെ പരിധി
ഉയര്‍ത്തിയിട്ടുണ്ടോ
എന്നതിന്റെയും
വിശദവിവരം നല്‍കുമോ;
(സി)
പ്രസ്തുത
തുകയുടെ പരിധി
ഉയര്ത്തുവാനുണ്ടായ
സാഹചര്യം എന്താണെന്ന്
വിശദമാക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച് ഡി.ജി.പി
എന്തെങ്കിലും
കത്തിടപാടുകള്‍
സര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോ;
ഇതിന്റെ പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ഇ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പ്രസ്തുത ഫണ്ടുകള്‍
ഒാരോ വര്‍ഷവും
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
വിനിയോഗിച്ചത്
എന്നതിന്റെ വിശദമായ
വിവരം ലഭ്യമാക്കുമോ ?
ഡി.ജി.പി.ക്കും
മറ്റ് ഉദ്യോഗസ്ഥര്‍ക്കും
വില്ല നിർമ്മാണം
105.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എം.ഒ.പി.എഫ്.
പദ്ധതിയില്‍ പോലീസിലെ
താഴ്ന്ന വിഭാഗം
ഉദ്യോഗസ്ഥര്‍ക്കുവേണ്ടി
(സി.പി.ഒ., സീനിയര്‍
സി.പി.., എസ്. ഐ,
അഡീഷണല്‍ എസ് .ഐ.)
പാര്‍പ്പിട
നിര്‍മാണത്തിനും
പാര്‍പ്പിടേതര
നിര്‍മ്മാണത്തിനും
അനുവദിച്ച തുക വകമാറ്റി
ഡി.ജി.പി.ക്കും മറ്റ്
ഉദ്യോഗസ്ഥര്‍ക്കും
വില്ലകള്‍
നിര്‍മ്മിക്കുന്നതിന്
ഉപയോഗിച്ചിട്ടുണ്ടോ;
ഏത് തീരുമാനപ്രകാരമാണ്
ഇത്തരത്തില്‍
വകമാറ്റിയത്; വിശദാംശം
നല്‍കുമോ;
(ബി)
നിര്‍മ്മാണ
പ്രവൃത്തികള്‍ക്കായി
പ്രസ്തുത ഫണ്ട്
ആര്‍ക്കാണ്
കൈമാറിയിരുന്നത്;
(സി)
എങ്കില്‍
എത്ര തുക ഇത്തരത്തില്‍
വകമാറ്റി വില്ലകള്‍
നിര്‍മ്മിച്ചിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
ഇത്തരത്തില്‍
വകമാറ്റുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
ഇല്ലെങ്കില്‍
എം.ഒ.പി.എഫ്-ന്റെ
നിബന്ധനകള്‍ക്ക്
വിരുദ്ധമായി തുക
വകമാറ്റി ചെലവഴിച്ചതായി
കണ്ടെത്തിയതിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍ തലത്തില്‍
ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ?
കേരള
പോലീസ് ചീഫിന് വേണ്ടി
നിര്‍മ്മിച്ച വില്ല
106.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസ് ചീഫിന് വേണ്ടി
തിരുവനന്തപുരത്ത്
പുതിയതായി നിര്‍മ്മിച്ച
വില്ലയുടെ വിസ്തൃതി
എത്രയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
നിര്‍മ്മാണത്തിന്
വേണ്ടി എത്ര രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിരുന്നത്;
വിശദാംശം നല്‍കാമോ;
(സി)
ഈ
വില്ലയുടെയും അനുബന്ധ
സൗകര്യങ്ങളുടെയും
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയതിന്
ചെലവായ തുക എത്രയെന്ന്
വിശദമാക്കാമോ; ഇത്
എസ്റ്റിമേറ്റ്
തുകയേക്കാൾ
അധികരിച്ചിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വിശദമാക്കാമോ;
(ഡി)
ആകെ
നിര്‍മ്മാണത്തുക
എസ്റ്റിമേറ്റ്
തുകയെക്കാള്‍
അധികരിച്ചിട്ടുണ്ടെങ്കില്‍
കാരണം വിശദമാക്കാമോ?
കേരള
പോലീസ് ആസ്ഥാനത്തെ
റോബോട്ട്
107.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസ് ആസ്ഥാനത്ത്
സന്ദര്‍ശകരെ
സ്വീകരിക്കുന്നതിനായി
തയ്യാറാക്കിയ
കെ.ബോട്ട്
റോബോട്ടിനെ ഏത്
കമ്പനിയില്‍ നിന്നാണ്
വാങ്ങിയതെന്നും അതിനായി
എന്ത് തുക ഇതിനകം
ചെലവഴിച്ചുവെന്നും
അറിയിക്കാമോ;
(ബി)
റോബോട്ടിന്റെ
പ്രവര്‍ത്തനം ഘട്ടം
ഘട്ടമായി
നിരീക്ഷിച്ചിട്ടാണോ
ശേഷിക്കുന്ന തുക
കമ്പനിക്ക് നല്‍കുക
എന്ന് അറിയിക്കാമോ ;
(സി)
പ്രസ്തുത
റോബോട്ടിന്റെ
പ്രവര്‍ത്തനം
തൃപ്തികരമാണോ;
(ഡി)
പ്രസ്തുത
റോബോട്ട് കേരള
പോലീസ് ആസ്ഥാനത്ത്
നിന്നും വേറെ
എവിടെക്കെങ്കിലും
മാറ്റിയിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
പോലീസിനെ
ആധുനികവല്‍ക്കരിക്കുന്നതിന്
കേന്ദ്രസര്‍ക്കാരില്‍
നിന്നും ലഭിച്ച തുക
ഉപയോഗിച്ചാണോ
പ്രസ്തുത റോബോട്ട്
വാങ്ങിയതെന്ന്
വ്യക്തമാക്കാമോ?
നീതി
നിർവ്വഹണത്തിന് ഡിജിറ്റല്‍
സംവിധാനം
108.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റം
ചെയ്യുന്നവര്‍ക്ക്
വേഗത്തില്‍ ശിക്ഷ
ഉറപ്പാക്കുന്നതിനും
നീതി നടപ്പിലാക്കുന്നത്
അനന്തമായി നീളുന്നത്
ഒഴിവാക്കുന്നതിനുമായി
ജുഡീഷ്യറി, പോലീസ്,
ജയില്‍, ഫോറന്‍സിക്
വിഭാഗം എന്നിവ തമ്മില്‍
ഡിജിറ്റല്‍ ശൃംഖല വഴി
കോര്ത്തിണക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായുള്ള ഡിജിറ്റല്‍
സംവിധാനം ഒരുക്കുന്നത്
ഏത് ഏജന്‍സിയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
ദേശീയ
തലത്തിലുള്ള പോലീസിന്റെ
ക്രിമിനല്‍ ട്രാക്കിംഗ്
നെറ്റ് വര്‍ക്ക് ഡേറ്റാ
ബേസിലേക്ക് ഈ
സംവിധാനത്തെ
ബന്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
സിംസ്
പദ്ധതി
109.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസിനായി
ഉപകരണങ്ങള്‍
വാങ്ങിയതില്‍ കേന്ദ്ര
വിജിലൻസ് കമ്മീഷന്റെ
നിർദ്ദേശങ്ങളും സ്റ്റോർ
പർച്ചേയ്സ് വ്യവസ്ഥകളും
ലംഘിച്ചതായി സി.ആന്റ്
എ.ജി. റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കെല്‍ട്രോണുമായി
ചേർന്ന് പോലീസ്
നടപ്പിലാക്കിയ
സിംസിന്റെ മേല്‍നോട്ട
ചുമതല ആർക്കാണ്;
വ്യക്തമാക്കുമോ;
(സി)
സിംസിന്റെ
പ്രവർത്തനങ്ങള്‍
ഏകോപിപ്പിച്ചതുവഴി
നാളിതുവരെ എത്ര തുക
ലഭിച്ചു; ഇതില്‍
കെല്‍ട്രോൺ വിഹിതം എത്ര
എന്നും സർക്കാർ വിഹിതം
എത്ര എന്നും
എന്നറിയിക്കാമോ ;
(ഡി)
സിംസിന്റെ
ചുമതലയുള്ള ഉദ്യോഗസ്ഥർ
ആരെല്ലാമെന്നും
കെല്‍ട്രോൺ ഇതിന്റെ
മേല്‍നോട്ടത്തിനായി
ചുമതലപ്പെടുത്തിയവർ
ആരെല്ലാമെന്നും
അറിയിക്കുമോ;
(ഇ)
പോലീസ്
ആസ്ഥാനത്ത് രണ്ടായിരം
ചതുരശ്ര അടിയുള്ള
കെട്ടിടം സിംസിനു
വേണ്ടി
നല്‍കിയിട്ടുണ്ടോ;
(എഫ്)
സിംസിന്റെ
സേവനം വ്യക്തികള്‍ക്ക്
ലഭിക്കാൻ എത്ര തുക
നല്‍കണമെന്നും
സ്ഥാപനങ്ങള്‍ക്ക്
ലഭിക്കുവാൻ എത്ര തുക
നല്‍കണമെന്നും
അറിയിക്കുമോ?
സിംസ്
പദ്ധതിയിലെ ആശങ്ക
110.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയെ
ജനകീയമാക്കുന്നതിനും
അവര്‍ ജനങ്ങളുടെ
സംരക്ഷകരാണെന്ന
തോന്നല്‍
ഉണ്ടാക്കുന്നതിനും
ഉതകുന്ന എന്തൊക്കെ
നടപടികളാണ് ഈ
സര്‍ക്കാരിന്റെ കാലത്ത്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
സിംസ്
പദ്ധതി പ്രകാരം അതില്‍
ചേരുന്നവര്‍ക്കും
യൂസര്‍ ഫീ നല്കുന്ന
സ്ഥാപനങ്ങള്‍ക്കും
വ്യക്തികള്‍ക്കും
പോലീസ് നിരീക്ഷണവും
സംരക്ഷണവും നല്‍കുകയും
സിംസിന്റെ ക്യാമറ
വെയ്ക്കുന്നതിനോ
യൂസര്‍ഫീ
അടയ്ക്കുന്നതിനോ
സാമ്പത്തികശേഷി
ഇല്ലാത്തവര്‍ക്കും
സ്ഥാപനങ്ങള്‍ക്കും അത്
നിഷേധിക്കുകയും
ചെയ്യുന്നത്
നീതീകരിക്കത്തക്കതാണോ
എന്ന് വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
ഉളവായിട്ടുള്ള ആശങ്ക
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
പോലീസ്
പരിശീലന ക്യാമ്പുകളില്‍
നല്കുന്ന ഭക്ഷണം
111.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ പോലീസ്
ബറ്റാലിയനുകളില്‍ പുതിയ
ബാച്ചിനുള്ള പരിശീലന
ക്യാമ്പുകളില്‍
നല്കുന്ന ഭക്ഷണത്തില്‍
നിന്നും ബീഫ്
ഒഴിവാക്കിയിട്ടുണ്ടോ ;
(ബി)
പോലീസ്
അക്കാദമിയില്‍
തയ്യാറാക്കിയ
പരിശീലകര്‍ക്കുള്ള
മെനുവില്‍ ബീഫ്
ഉള്‍പ്പെടുത്താതിരുന്നത്
ആരോഗ്യകരമായ ഭക്ഷണക്രമം
തയ്യാറാക്കുന്നതിന്റെ
ഭാഗമായി ലഭിച്ച
നിര്‍ദ്ദേശപ്രകാരമാണോ;
എങ്കില്‍ ആരുടെ
നിര്‍ദ്ദേശപ്രകാരമാണെന്ന്
വ്യക്തമാക്കാമോ?
പോലീസ്
വകുപ്പിലെ നവീകരണങ്ങള്‍
112.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈബര്‍
കാലഘട്ടത്തിൽ സംസ്ഥാന
പോലീസ് വകുപ്പില്‍
ആധുനിക സംവിധാനങ്ങളോടു
കൂടിയ എന്തെല്ലാം
നവീകരണങ്ങളാണ്
നടപ്പിലാക്കുവാന്‍
സര്‍ക്കാര്‍
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര ജനമൈത്രി
പോലീസ് സ്റ്റേഷനുകളാണ്
ഉള്ളത്; വിശദാംശം
നൽകുമോ ;
(സി)
കൂടുതല്‍
ജനമൈത്രി പോലീസ്
സ്റ്റേഷനുകള്‍
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ എന്ന്
അറിയിക്കാമോ?
പോലീസ്
വിഭാഗത്തിലെ എച്ച്.ആര്.എ.
നിയന്ത്രണം
113.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പിലെ
ഉദ്യോഗസ്ഥര്‍ക്ക്
വിവാഹശേഷം മാത്രമേ
എച്ച്.ആര്.എ.
അനുവദിക്കുന്നുള്ളൂ
എന്ന വിഷയം സംബന്ധിച്ച്
നാളിതുവരെ
ഇറങ്ങിയിട്ടുള്ള
ഉത്തരവുകളുടെ വിശദാംശം
അറിയിക്കുമോ;
(ബി)
പോലീസ് വിഭാഗത്തിൽ
നിലനില്‍ക്കുന്ന
എച്ച്.ആര്.എ.
നിയന്ത്രണത്തില്‍
മാറ്റം വരുത്തുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
നടപടികള്‍
നടന്നുവരുന്നുണ്ടോ;
എങ്കില്‍ അനുബന്ധ
വിവരങ്ങള്‍
അറിയിക്കുമോ;
(സി)
ഇത്തരത്തില്‍
പോലീസ് വിഭാഗത്തില്‍
നിലനില്‍ക്കുന്ന
എച്ച്.ആര്.എ.
നിയന്ത്രണത്തില്‍
പരിഷ്കരണം
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;ഇല്ലെങ്കിൽ
വിശദാംശം അറിയിക്കുമോ?
പോലീസ്
ക്യാമ്പില്‍ നിന്ന്
വ്യാജവെടിയുണ്ട പിടിച്ചെടുത്ത
സംഭവം
114.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
സ്പെഷ്യല്‍ ആംഡ് പോലീസ്
ക്യാമ്പില്‍ നിന്ന്
ക്യാമ്പിലെ മുദ്രയും
വ്യാജവെടിയുണ്ടകളും
ക്രൈംബ്രാഞ്ച്
പിടിച്ചെടുത്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ഈ
മുദ്രയുടെ നിര്‍മ്മാണ
പ്രവൃത്തി ആര്‍ക്കാണ്
നല്‍കിയതെന്നും ഇത്
എന്തുകൊണ്ടാണ്
നിര്‍മ്മിച്ചിരിക്കുന്നതെന്നും
വെളിപ്പെടുത്തുമോ;
(സി)
ഈ
മുദ്രയുടെ
നിര്‍മ്മാണത്തിന്
വെടിയുണ്ടയും കാലി
കെയ്സും
ഉപയോഗിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
അന്വേഷണം
നടത്തുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
പോലീസ്
സേനയിലേക്ക് വാങ്ങിയ നിരീക്ഷണ
ക്യാമറകള്‍
115.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പോലീസ് സേനയുടെ
ആധുനീകരണവുമായി
ബന്ധപ്പെട്ട് അഞ്ഞൂറ്
നിരീക്ഷണ ക്യാമറകള്‍
ബ്രോഡ്കാസ്റ്റിങ്
കണ്‍സല്‍ട്ടന്റ്
ഇന്‍ഡ്യാ ലിമിറ്റഡ്
എന്ന പൊതുമേഖലാ
സ്ഥാപനത്തില്‍ നിന്ന്
വാങ്ങിയിരുന്നോ;
(ബി)
4 ജി സിം ഉപയോഗിച്ച്
ക്യാമറാ ദൃശ്യങ്ങളും
ശബ്ദവും ജി.എസ്.എം.
സംവിധാനം വഴി
കണ്ട്രോള്
റൂമിലേക്കും മറ്റും
ലഭ്യമാക്കുന്നതിനും
ബന്ധപ്പെട്ട ഉന്നത
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക് ഇവ
പരിശോധിച്ച് ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
നല്‍കാനും സഹായകമാവും
എന്ന്
പ്രതീക്ഷിച്ചിരുന്ന
പ്രസ്തുത ക്യാമറകള്‍
വാങ്ങുന്നതിന് എന്ത്
ചെലവ് വന്നിട്ടുണ്ട്
എന്ന്
വെളിപ്പെടുത്താമോ;
(സി)
ഇത്രയും
വലിയ തുക ചെലവഴിച്ചു
വാങ്ങിയ ക്യാമറകള്‍
ഭൂരിഭാഗവും ഇപ്പോള്‍
പ്രവര്‍ത്തനക്ഷമമല്ല
എന്ന റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
ക്യാമറകള്‍ വാങ്ങിയത്
സംബന്ധിച്ചും
ക്യാമറകള്‍ ഒരു വര്‍ഷം
ആകുന്നതിനു മുമ്പ്
തന്നെ കേടായത്
സംബന്ധിച്ചും അന്വേഷണം
നടത്താന്‍ സര്‍ക്കാര്‍
തയ്യാറാകുമോ?
പോലീസ്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആധുനികവത്കരണം
116.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പിന്റെ
ആധുനികവത്കരണത്തിന്റെ
ഭാഗമായി 2016-17,
2017-18, 2018-19
സാമ്പത്തിക വർഷങ്ങളില്‍
പോലീസ്
ഹെഡ്ക്വാര്‍ട്ടേഴ്സില്‍
എത്ര രൂപയുടെ നിർമ്മാണ
പ്രവൃത്തികള്‍
നടത്തിയിട്ടുണ്ട്; ഇനം
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
3 വർഷത്തിനുള്ളില്‍
(2016-2019) പോലീസ്
ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ
ഉപയോഗത്തിനായും
ഉദ്യോഗസ്ഥർക്കായും എത്ര
വാഹനങ്ങള്‍
വാങ്ങിയിട്ടുണ്ട്;
വിശദമാക്കാമോ?
പോലീസ്
ഓഫീസര്‍മാര്‍ക്കുവേണ്ടി വില്ല
നിർമാണം
117.
ശ്രീ.പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയുടെ നവീകരണത്തിന്റെ
ഭാഗമായി അപ്പര്‍
സബോര്‍ഡിനേറ്റ്
ജീവനക്കാര്‍ക്ക്
ക്വാര്‍ട്ടേഴ്സ്
പണിയുന്നതിന് 4.35 കോടി
രൂപ
മാറ്റിവെച്ചിരുന്നോയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
തുക സീനിയര്‍
ഓഫീസര്‍മാര്‍ക്കുവേണ്ടി
നാല് വില്ലകള്‍
പണിയുന്നതിന്
വകമാറ്റിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
വക മാറ്റുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിരുന്നോ;
വിശദാംശം
വ്യക്തമാക്കുമോ?
പോലീസ്
യൂണിഫോമില്‍ ഘടിപ്പിക്കുന്ന
ക്യാമറകള്‍
118.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയുടെ
ആധുനികവല്‍ക്കരണത്തിന്റെ
ഭാഗമായി യൂണിഫോമില്‍
ഘടിപ്പിക്കാവുന്ന
ക്യാമറകള്‍
വാങ്ങിയിരുന്നോ;
(ബി)
എങ്കില്‍
ഇത്തരത്തിലുള്ള എത്ര
ക്യാമറകള്‍
വാങ്ങിയെന്നും ഏത്
കമ്പനിയില്‍ നിന്നാണ്
വാങ്ങിയതെന്നും
വ്യക്തമാക്കുമോ;
(സി)
ഇതിനായി
ടെന്‍ഡര്‍
വിളിച്ചിരുന്നോ;
എങ്കില്‍ ഏതൊക്കെ
കമ്പനികളാണ് പ്രസ്തുത
ടെന്‍ഡറില്‍
പങ്കെടുത്തതെന്ന്
അറിയിക്കാമോ;
(ഡി)
ടെന്‍ഡര്‍
വിളിച്ചിട്ടില്ലായെങ്കില്
അതിനുള്ള പ്രത്യേക
അടിയന്തര സാഹചര്യം
എന്തായിരുന്നുവെന്ന്
വെളിപ്പെടുത്താമോ;
(ഇ)
പ്രസ്തുത
ക്യാമറകള്‍ നിലവില്‍
പ്രവര്‍ത്തനക്ഷമമാണോ;
എങ്കില്‍ എത്രയെണ്ണം
പ്രവര്‍ത്തനക്ഷമമാണെന്ന്
അറിയിക്കാമോ;
(എഫ്)
ക്യാമറകള്‍
വാറണ്ടി ഉള്ളവയാണോ;
എങ്കില്‍ കേടായ
ക്യാമറകളില്‍
എത്രയെണ്ണം ഇതിനകം
മാറ്റി നല്‍കിയെന്ന്
വെളിപ്പെടുത്താമോ?
ആഭ്യന്തര
വകുപ്പില്‍ ടെന്‍ഡറില്ലാതെ
നടത്തിയ വാങ്ങലുകളും
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും
119.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ആഭ്യന്തര വകുപ്പില്‍
ടെന്‍ഡറില്ലാതെ നടത്തിയ
വാങ്ങലുകള്‍,
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നിവയുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ആഭ്യന്തര
വകുപ്പില്‍
ടെന്‍ഡറില്ലാതെ
നടത്തുന്ന
പര്‍ച്ചേസുകള്‍ ഏത്
വ്യവസ്ഥ പ്രകാരമാണ്
സാധൂകരിക്കുന്നത്
എന്നറിയിക്കാമോ;
(സി)
ടെന്‍ഡറില്ലാതെയുള്ള
വാങ്ങലുകള്‍ക്കും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കും
വേണ്ടി ഏതെങ്കിലും
ചട്ടത്തില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
സംസ്ഥാന
പോലീസ് മേധാവിക്ക്
മുന്‍കൂര്‍
അനുമതിയില്ലാതെ
കെെകാര്യം ചെയ്യാവുന്ന
പണത്തിന്റെ പരിധി
എത്രയാണ്; ഇതില്‍
സമീപകാലത്തുണ്ടായ
മാറ്റങ്ങള്‍
എന്തൊക്കെയാണ്;
വിശദീകരിക്കാമോ?
തണ്ടര്‍ബോള്‍ട്ട്
സംഘത്തിനായി നൈറ്റ് വിഷന്‍
റിമോട്ട് ക്യാമറകള്‍
120.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവോവാദി
വേട്ടയ്ക്ക്
സജ്ജമാക്കിയ
തണ്ടര്‍ബോള്‍ട്ട്
സംഘത്തെ
ആധുനികവല്‍ക്കരിക്കുവാന്‍
എന്തൊക്കെ സംവിധാനമാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
തണ്ടര്‍ബോള്‍ട്ടിന്റെ
ആവശ്യത്തിനായി നൈറ്റ്
വിഷന്‍ റിമോട്ട്
ക്യാമറകള്‍
വാങ്ങിയിട്ടുണ്ടോ;
എങ്കില്‍ എന്ത്
തുകയ്ക്ക് എത്രയെണ്ണം
വാങ്ങിയെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഏത്
സ്ഥാപനത്തില്‍ നിന്നാണ്
പ്രസ്തുത ക്യാമറകള്‍
വാങ്ങിയത്; നൈറ്റ്
വിഷന്‍ റിമോട്ട്
ക്യാമറകള്‍
വാങ്ങുന്നതിന്
ടെന്‍ഡര്‍
വിളിച്ചിരുന്നോ;
ഏതൊക്കെ സ്ഥാപനങ്ങളാണ്
ടെന്‍ഡറില്‍
പങ്കെടുത്തതെന്ന്
അറിയിക്കുമോ;
(ഡി)
ക്യാമറകള്‍
പോലീസിന്
ലഭിക്കുന്നതിന് മുമ്പ്
തന്നെ ക്യാമറകള്‍
ലഭിച്ചതായി പോലീസ്
ആസ്ഥാനത്തെ സീനിയര്‍
ക്ലാര്‍ക്ക്
ആഭ്യന്തരവകുപ്പിന്
കത്ത് നല്‍കിയിരുന്നോ;
പ്രസ്തുത കത്തിന്റെ
അടിസ്ഥാനത്തില്‍
കമ്പനിക്ക് തുക
നല്‍കിയിരുന്നോ;
(ഇ)
വാങ്ങിയ
ക്യാമറകള്‍ നിലവാരം
കുറഞ്ഞതും
ഉപയോഗിക്കുവാന്‍
കഴിയാത്തതാണെന്നും
കാണിച്ച് വയനാട്,
മലപ്പുറം എസ്.പി.മാരും
ആന്റി ടെററിസ്റ്റ്
എസ്.പി.യും
റിപ്പോര്‍ട്ട്
നല്‍കിയിരുന്നോ;
(എഫ്)
പ്രസ്തുത
ക്യാമറകള്‍ വാങ്ങിയ
സമയത്തെ നവീകരണത്തിന്റെ
ചുമതലയുള്ള എ.ഡി.ജി.പി.
ആരായിരുന്നു; നിലവാരം
കുറഞ്ഞ ക്യാമറ
വാങ്ങിയതിന്റെ
അടിസ്ഥാനത്തില്‍
ആര്‍ക്കെങ്കിലും എതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ബി
എസ്-4 സീരീസ് വാഹനങ്ങള്‍
വാങ്ങിയ നടപടി
121.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.ഉബൈദുള്ള
,,
പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ബി.എസ്-4 എഞ്ചി൯
സീരീസില്‍പ്പെട്ട
ഇരുനൂറ്റി രണ്ട് പുതിയ
ബൊലീറോ വാഹനങ്ങള്‍
പോലീസ് സേനയുടെ
ആവശ്യത്തിനായി
വാങ്ങിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ബി.എസ്-4
എഞ്ചി൯
സീരീസില്‍പ്പെട്ട
വാഹനങ്ങള്‍ വാങ്ങുന്നത്
നിരോധിച്ചുകൊണ്ട്
സുപ്രീം കോടതിയുടെ വിധി
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
വായു
മലിനീകരണ സാധ്യത
കൂടുതലുളള പ്രസ്തുത ഇനം
വാഹനങ്ങള്‍ 2020
ഏപ്രില്‍ മാസത്തിനു
ശേഷം വില്‍പ്പന
നടത്തരുതെന്ന കേന്ദ്ര
ഗതാഗത വകുപ്പിന്റെ
നിര്‍ദ്ദേശം
നിലവിലിരിക്കെ, ഉത്തരവ്
നടപ്പാക്കാന്‍ ആഴ്ചകള്‍
മാത്രം
അവശേഷിക്കുമ്പോള്‍, ഈ
സീരീസില്‍പ്പെട്ട
വാഹനങ്ങള്‍
വാങ്ങിക്കൂട്ടിയതില്‍
ദുരൂഹതയുണ്ട് എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ഇത്
സംബന്ധിച്ച് അന്വേഷണം
നടത്തുന്നതിന്
സര്‍ക്കാര്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കാമോ?
കേരള
പോലീസ് വാങ്ങിയ ഭാരത്
സ്റ്റേജ്-4 എഞ്ചിന്
വാഹനങ്ങള്‍
122.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2020
ഏപ്രില്‍ ഒന്നു മുതല്‍
രാജ്യത്ത് ഭാരത്
സ്റ്റേജ് 4 (ബി.എസ് 4)
എഞ്ചിന്
സീരിസില്‍പ്പെട്ട
വാഹനങ്ങള്‍
വില്ക്കാന്
പാടില്ലെന്ന്
സുപ്രീംകോടതി
നിര്‍ദ്ദേശമുണ്ടായിരുന്നോ;
(ബി)
ഈ
സാഹചര്യത്തില്‍ സംസ്ഥാന
പോലീസ് കഴിഞ്ഞ
ജനുവരിയില്‍ ബി.എസ്-4
എഞ്ചിന്
സീരിസില്‍പ്പെട്ട 202
പുതിയ ബൊലീറോ
എസ്.യു.വി.കള്‍
വാങ്ങുകയുണ്ടായോ;
എങ്കില്‍ ഇതിനായി എത്ര
കോടി രൂപ
ചെലവഴിച്ചുവെന്ന്
അറിയിക്കാമോ;
(സി)
കോടതി
വിധിയുടെ
വെളിച്ചത്തില്‍,
ബി.എസ്-4 സീരിസില്‍
പുറത്തിറങ്ങിയ വാഹനങ്ങൾ
വില്ക്കാന് കഴിയാതെ
കോടിക്കണക്കിന് രൂപ
നഷ്ടപ്പെടും എന്ന
സാഹചര്യത്തില്‍
പ്രസ്തുത കമ്പനി ഈ
വാഹനങ്ങള്‍ കേരള
പോലീസിന്റെ തലയില്‍
കെട്ടി
വയ്ക്കുകയായിരുന്നു
എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ഈ
ഇടപാടിനെ പോലീസിലെ
തന്നെ ഒരു വിഭാഗം അന്ന്
ശക്തമായി
എതിര്‍ത്തിരുന്നു എന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
എങ്കില്‍ എന്നിട്ടും
വാഹനങ്ങള്‍
വാങ്ങാനുണ്ടായ സാഹചര്യം
വ്യക്തമാക്കാമോ?
പോലീസിനു
വേണ്ടി വാങ്ങിയ ബി.എസ്.4
വാഹനങ്ങൾ
123.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ഡി.സതീശന്
,,
അനൂപ് ജേക്കബ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
നവീകരണത്തിന്റെ ഭാഗമായി
ബി.എസ്.4 എഞ്ചിനുള്ള
ബൊലേറോ എസ്.യു.വി.
വാഹനങ്ങള്‍ കഴിഞ്ഞ ആറു
മാസത്തിനുള്ളില്‍
പോലീസ് സേനയ്ക്ക്
വേണ്ടി
വാങ്ങിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
എങ്കില്‍
എന്നാണ് പ്രസ്തുത
വാഹനങ്ങള്‍
വാങ്ങിയതെന്നും
എത്രയെണ്ണം
വാങ്ങിയെന്നും അതിനായി
എന്ത് തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
രാജ്യത്ത്
വായുമലിനീകരണം
അനിയന്ത്രിതമായ
സാഹചര്യത്തില്‍ 2020
ഏപ്രിലിന് ശേഷം
ബി.എസ്.4
ഇനത്തില്‍പെട്ട
വാഹനങ്ങള്‍ വില്പന
നടത്തുവാന്‍
പാടില്ലായെന്ന
നിര്‍ദ്ദേശം
നിലവിലുള്ളപ്പോള്‍
വന്‍തോതില്‍
ഇത്തരത്തിലുള്ള
വാഹനങ്ങള്‍
വാങ്ങിയതിനുള്ള
പ്രത്യേക സാഹചര്യം
എന്തായിരുന്നുവെന്ന്
വിശദമാക്കാമോ?
ഹോം
ഗാര്‍ഡുകളുടെ നിയമനം
124.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹോം ഗാര്‍ഡുകളെ
നിയമിക്കുന്നതിന്റെ
രീതിയും അവരുടെ
യോഗ്യതയും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം എത്ര ഹോം
ഗാര്‍ഡുകളെ
നിയമിച്ചുവെന്നും
വിമുക്തഭടന്മാരെ കൂടാതെ
വേറെ ഏതൊക്കെ
വിഭാഗത്തില്‍പ്പെട്ടവരെയാണ്
ഹോം ഗാര്‍ഡുകളായി
നിയമിക്കുന്നതെന്നും
വിശദമാക്കാമോ;
(സി)
നിലവില്‍
ഇവര്‍ക്ക് നല്കുന്ന
വേതനം എത്രയാണ്; അത്
പരിഷ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ആംഡ്
റിസര്‍വ്വ് വിഭാഗത്തിലെ
ഹവില്‍ദാര്‍ ടെസ്റ്റ്
125.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പില്‍ ആംഡ്
റിസര്‍വ്വ് വിഭാഗത്തിലെ
ഹവില്‍ദാര്‍ ടെസ്റ്റും
ജനറല്‍ എക്സിക്യൂട്ടീവ്
വിഭാഗത്തിലെ എച്ച്.സി.
ടെസ്റ്റും സമാനമായി
പരിഗണിക്കപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതുമായി ബന്ധപ്പെട്ട
ഉത്തരവ്/സര്‍ക്കുലറുകളുടെ
വിവരം ലഭ്യമാക്കുമോ;
(സി)
ആംഡ്
റിസര്‍വ്വ്
വിഭാഗത്തില്‍ നിന്നും
ജനറല്‍ എക്സിക്യൂട്ടീവ്
വിഭാഗത്തിലെത്തുന്ന
എട്ട് വര്‍ഷം
പൂര്‍ത്തീകരിച്ച
ജീവനക്കാര്‍ക്ക്
ഇത്തരത്തില്‍ എച്ച്.സി.
ടെസ്റ്റ്
പാസ്സായിട്ടില്ലെങ്കില്‍
ഫുള്ഗ്രേഡ്
അനുവദിക്കപ്പെടുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഫുള്ഗ്രേഡ്
നല്‍കാതെ
അണ്‍ക്വാളിഫൈഡ്
ഹയര്‍ഗ്രേഡ് എന്ന്
സൂചിപ്പിച്ച് ഈ വിഭാഗം
ജീവനക്കാരുടെ ശമ്പളം
പരിമിതപ്പെടുത്തുന്നതു
സംബന്ധിച്ച് നിലവില്‍
നിലനില്‍ക്കുന്ന
സര്‍ക്കാര്‍ ഉത്തരവ്/
സര്‍ക്കുലറുകളുടെ
വിശദാംശം അറിയിക്കുമോ;
(ഇ)
ഇത്തരം
ഗ്രേഡ് നിഷേധ നടപടി
എല്ലാ ജില്ലകളിലും
സമാനമായി
നടപ്പിലാക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കെ.
എ. പി -3 സിവില്‍ പോലീസ്
ഓഫീസര്‍ നിയമനം
126.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
കെ. എ. പി.-3
പത്തനംതിട്ട
ബറ്റാലിയനിലേക്കുളള
സിവില്‍ പോലീസ്
ഓഫീസര്‍ റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇനി എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
കൂടി നിയമനം നല്കാന്
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്ക് നിലവിലെ
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേരെ
നിയമിച്ചിരുന്നു;
നിലവില്‍ എത്ര
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന
വിവരം
വെളിപ്പെടുത്തുമോ?
എസ്.പി.സി
യൂണിറ്റുകള്‍
127.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൂടുതല്‍
ഹെെസ്കൂളുകളില്‍
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
എത്ര സ്കൂളുകളിലാണ്
എസ്.പി.സി.
യൂണിറ്റുകള്‍ ഉളളതെന്ന്
അറിയിക്കാമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് യൂണിറ്റുകള്‍
128.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്തെ
ഏതെല്ലാം സ്കൂളുകളിലാണ്
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് യൂണിറ്റുകള്‍
അനുവദിച്ചിട്ടുള്ളതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
എയിഡഡ്
സ്കൂളുകളില്‍ എസ്.പി.സി
അനുവദിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി
129.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പരമാവധി
വിദ്യാലയങ്ങളില്‍
സ്റ്റുഡന്റ്സ് പോലീസ്
കേഡറ്റ്സ് പദ്ധതി
നടപ്പിലാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
(ബി)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍ സംസ്ഥാനത്തെ
എത്ര സ്കൂളുകളില്‍
പുതിയതായി എസ്.പി.സി
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടെന്ന്
സ്കൂളിന്റെ പേരു
സഹിതമുള്ള വിവരങ്ങള്‍
ജില്ല തിരിച്ച്
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(സി)
എസ്.പി.സി.
പദ്ധതിയുടെ
ശക്തീകരണത്തിനായി ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
പുതിയ നടപടികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
അറിയിക്കുമോ;
(ഡി)
എസ്.പി.സി
പദ്ധതി
അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
അടൂര്‍ മണ്ഡലത്തില്‍
നിന്നും ഉചിതമാര്‍ഗ്ഗേന
നല്കിയ എത്ര
അപേക്ഷകളിന്മേല്
നടപടി നടന്നു വരുന്നു
എന്നുളളതിന്റെ വിശദാംശം
അറിയിക്കുമോ;
(ഇ)
അടൂര്‍
ഗവ. ബോയ്സ്
ഹെസ്കൂളില്‍ എസ്.പി.സി
അനുവദിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
പോക്സോ
കേസുകളുടെ എണ്ണം
130.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം എത്ര പോക്സോ
കേസുകളാണ് രജിസ്റ്റർ
ചെയ്തതെന്ന്
വിശദമാക്കുമോ;
(ബി)
അതില്‍
എത്ര കേസുകള്‍ ഇതിനകം
വിചാരണ ആരംഭിച്ചു;
(സി)
എത്ര
ശതമാനം പോക്സോ
കേസുകളിലാണ്
പ്രതികള്‍ക്ക് ശിക്ഷ
ലഭിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
സംസ്ഥാനത്ത്
എല്ലാ ജില്ലകളിലും
പോക്സോ കോടതികള്‍
സ്ഥാപിക്കുവാൻ
ആലോചനയുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പഞ്ചായത്ത്
ഓഫീസുകള്‍ വഴി പരാതി
സ്വീകരിക്കുന്ന നടപടി
131.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനിതാ
പോലീസുദ്യോഗസ്ഥര്‍
ആഴ്ചയിലൊരിക്കല്‍
പഞ്ചായത്ത് ഓഫീസ്
സന്ദര്‍ശിച്ച്
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരായുളള
അതിക്രമം സംബന്ധിച്ച്
പഞ്ചായത്ത് തലത്തില്‍
പരാതി സ്വീകരിക്കുന്ന
നടപടി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഇടപെടല്‍ ഉണ്ടായിട്ടും
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരായുളള
അതിക്രമങ്ങള്‍
സംസ്ഥാനത്ത് ദിനംപ്രതി
വര്‍ദ്ധിക്കുന്നത് ഏത്
സാഹചര്യത്തിലാണെന്ന്
പരിശോധിക്കുമോ;
വിശദാംശം നല്‍കുമോ?
ദുരൂഹസാഹചര്യങ്ങളിലെ
മരണങ്ങള്
132.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒന്‍പതു വര്‍ഷത്തിനിടെ
ഒരു വീട്ടിലെ
ആറുകുട്ടികള്‍ മരിച്ച
സംഭവമടക്കം
ദുരൂഹസാഹചര്യങ്ങളില്‍
കുട്ടികളുൾപ്പെടെയുള്ളവർ
മരണപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
പത്ത്
വര്‍ഷത്തിനുള്ളില്‍
സംസ്ഥാനത്ത്
ഇത്തരത്തിലുണ്ടായ
മരണങ്ങള്
കണ്ടെത്തുവാനും ആയത്
വീണ്ടുമുണ്ടാകുന്നത്
തടയുവാനുമായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ?
കസ്റ്റഡി
മരണം
133.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് എത്ര
കസ്റ്റഡി മരണങ്ങള്
ഉണ്ടായിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കസ്റ്റഡിമരണങ്ങള്
സി.ബി.ഐ.ക്ക് വിടാന്‍
സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ നിലവില്‍
ഏതെല്ലാം കേസുകളാണ്
സി.ബി.ഐ.യ്ക്ക് വിടാന്‍
തീരുമാനമെടുത്തിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
കസ്റ്റഡിമരണങ്ങള്
അന്വേഷിക്കുന്നതില്‍
സംസ്ഥാന പോലീസിന്റെ
ഭാഗത്തുള്ള അലംഭാവമാണ്
ഇത്
ആവര്‍ത്തിയ്ക്കുന്നതിന്
ഇടയാക്കിയിട്ടുള്ളതെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
അന്വേഷണം കേന്ദ്ര
ഏജന്‍സിയ്ക്ക്
കൈമാറുന്നത് ഈ
സാഹചര്യത്തിന്
മാറ്റമുണ്ടാക്കുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
ഗുണ്ടാ ആക്രമണ കേസ്സുകള്‍
134.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലത്ത്
സംസ്ഥാനത്ത് എത്ര
ഗുണ്ടാ ആക്രമണ
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഗുണ്ടാ
ആക്രമണ സംഭവങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
കണക്കിലെടുത്ത്
പ്രതിരോധിക്കാന്‍
സര്‍ക്കാര്‍ ചെയ്തു
വരുന്ന കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഗുണ്ടാ ആക്ട് പ്രകാരം
ആരെയെങ്കിലും അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഗുണ്ടാ
ആക്രമണങ്ങള്‍ അമര്‍ച്ച
ചെയ്യുന്നതിന്
പോലീസിന്റെ പ്രത്യേക
സംഘം
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
യു.എ.പി.എ.
ചുമത്തിയ കേസുകൾ
135.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്ര കേസുകളില്‍
യു.എ.പി.എ.
ചുമത്തിയിട്ടുണ്ട്;
(ബി)
ഏതൊക്കെ
കേസുകളിലാണ് യു.എ.പി.എ.
ചുമത്തിയത് എന്നതിന്റെ
വിശദാംശം ലഭ്യമാക്കാമോ
;
(സി)
യു.എ.പി.എ.
ചുമത്തിയ എത്ര കേസുകള്‍
എന്‍.ഐ.എ.
ഏറ്റെടുത്തിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
യുവാക്കള്‍ക്കെതിരെ
യു.എ.പി.എ. ചുമത്തിയ നടപടി
136.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവോവാദി
ബന്ധം ആരോപിച്ച്
യു.എ.പി.എ. ചുമത്തി
ജയിലിലടച്ച അലന്, താഹ
എന്നീ യുവാക്കള്‍ക്ക്
മാവോവാദികളുമായി
ബന്ധമുള്ള കാര്യം
സംശയാതീതമായി
തെളിഞ്ഞിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവര്‍ക്കെതിരെ
ലഭിച്ചിട്ടുള്ള
തെളിവുകള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
എന്‍.എെ.എ.
ഏറ്റെടുത്ത പ്രസ്തുത
കേസ് തിരികെ
സംസ്ഥാനത്തെ
ഏല്പിക്കണമെന്ന്
ആവശ്യപ്പെട്ട്
മുഖ്യമന്ത്രി കേന്ദ്ര
ആഭ്യന്തര മന്ത്രിക്ക്
കത്ത്
നല്‍കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത
കാര്യത്തിലുള്ള കേന്ദ്ര
നിലപാട്
അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കെ.എം.ബഷീർ
കൊല്ലപ്പെട്ട കേസില്‍
അന്വേഷണം
137.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാധ്യമപ്രവര്ത്തകന്
കെ.എം.ബഷീർ
അമിതവേഗത്തിലെത്തിയ കാർ
ഇടിച്ച് കൊല്ലപ്പെട്ട
കേസില്‍ പോലീസ്
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടോ;
ആരൊക്കെയാണ് പ്രസ്തുത
കേസിലെ പ്രതികള്‍,
ഏതൊക്കെ വകുപ്പുകള്‍
പ്രകാരമാണ് കുറ്റപത്രം
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസിന്റെ അന്വേഷണ ചുമതല
ആര്‍ക്കായിരുന്നു;
(സി)
കേസിന്റെ
മേല്‍നോട്ട ചുമതല
ക്രൈംബ്രാഞ്ച്
ഐ.ജി.ക്കായിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കുമോ?
ഗതാഗത
നിയമലംഘനങ്ങള്‍
കണ്ടെത്തുന്നതിനായി എജന്‍സി
138.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗതാഗത
നിയമലംഘനങ്ങള്‍
കണ്ടെത്തുന്നതിനായി
സംസ്ഥാനത്തിന്
പുറത്തുനിന്നുള്ള
ഏജന്‍സിയെ
ഏല്പിക്കുന്നതിന്
ഏതെങ്കിലും പദ്ധതി
ആഭ്യന്തര വകുപ്പ്
തയ്യാറാക്കിയിട്ടുണ്ടോ;
ഇതിന്റെ പ്രവര്‍ത്തനം
എപ്രകാരമാണെന്ന്
വിശദമാക്കുമോ;
(ബി)
ഇതിലേക്കായി
കമ്പനികളില്‍നിന്ന്
ടെണ്ടര്‍
ക്ഷണിച്ചിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
സംസ്ഥാനത്തിന്
പുറത്തുനിന്നുള്ള
ഏജന്‍സിയെ
ഏല്‍പ്പിക്കുന്നതുവഴി
എന്തു ഗുണമാണ്
വകുപ്പിനും
സംസ്ഥാനത്തിനും
ഉണ്ടാവുകയെന്ന്
വ്യക്തമാക്കുമോ?
ട്രാഫിക്
നിയമലംഘന പിഴ
139.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ജൂണ്‍ ഒന്നിന് ശേഷം
ട്രാഫിക്
നിയമലംഘനങ്ങളുടെ
പേരില്‍ പിഴ
ചുമത്തപ്പെട്ട വാഹന
ഉടമകളില്‍ നിന്നും വന്‍
തുക
ലഭ്യമാകുവാനുണ്ടോ;ഉണ്ടെങ്കില്‍
എത്ര തുകയാണ്
ലഭ്യമാകുവാനുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പിഴ
ചുമത്തപ്പെട്ടതും തുക
ലഭ്യമാക്കാനുള്ളതുമായ
വാഹന ഉടമകളെ
കരിമ്പട്ടികയില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ലഭ്യമാക്കാനുള്ള
തുക കിട്ടുന്നതിനായി
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ട്രാഫിക്
നിയമലംഘനങ്ങള്‍
കണ്ടെത്തുവാന്‍ വാട്സ് ആപ്പ്
ഗ്രൂപ്പ്
140.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രാഫിക്
നിയമലംഘനങ്ങള്‍
നടത്തുന്നവരെ
കണ്ടെത്തുവാന്‍
തിരുവനന്തപുരത്ത്
ട്രാഫിക് പോലീസുകാരെ
ഉള്‍പ്പെടുത്തി പുതിയ
വാട്സ് ആപ്പ് ഗ്രൂപ്പ്
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഇപ്രകാരം
കണ്ടെത്തിയ കേസുകളില്‍
ഇതിനകം
എത്രപേര്‍ക്കെതിരെ
നടപടി
സ്വീകരിച്ചുവെന്നും
അതിലൂടെ എത്ര തുക
പിഴയായി ലഭിച്ചുവെന്നും
അറിയിക്കാമോ ;
(സി)
വാട്സ്
ആപ്പ് പെറ്റി,
സ്റ്റിക്കര്‍ പെറ്റി
എന്നിങ്ങനെയുള്ള ഫൈന്‍
പലരും അടയ്ക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
സമയബന്ധിതമായി
ഇത്തരക്കാരില്‍ നിന്നും
പിഴ ഈടാക്കുന്നതിനായി
എന്ത് സംവിധാനമാണ്
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
അവിനാശിയിലെ
ബസ്സ് അപകടം
141.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തമിഴ്നാട്ടിലെ
അവിനാശിയില്‍ നടന്ന
ബസ്സ് അപകടത്തിന്റെ
കാരണങ്ങള്‍
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിനകത്തും
പുറത്തും
ഇത്തരത്തിലുള്ള അപകട
മേഖലകളില്‍ അപകടങ്ങള്‍
ഒഴിവാക്കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്തിന്
പുറത്ത് ഇത്തരത്തില്‍
അപകടസാധ്യതയുള്ള
സ്പോട്ടുകളില്‍
അപകടങ്ങള്‍
ഒഴിവാക്കുന്നതിനുവേണ്ട
ജാഗ്രത കാണിക്കുവാന്‍
സംസ്ഥാനങ്ങള്‍ തമ്മില്‍
യോജിച്ച നീക്കം
നടത്തുമോ;
(ഡി)
ഇതിനായി
തമിഴ്നാട്, കേരളം,
കര്‍ണ്ണാടകം,
ആന്ധ്രാപ്രദേശ്
സംസ്ഥാനങ്ങളിലെ
ട്രാന്‍സ്പോര്‍ട്ട്
ഉദ്യോഗസ്ഥരുടെയും
മന്ത്രിമാരുടെയും
സംയുക്ത യോഗം
വിളിക്കുവാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
നിരത്തുകളില്‍
ക്യാമറ സ്ഥാപിക്കല്‍
142.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിരത്തുകളില്‍
ക്യാമറ ശൃംഖല തീര്‍ത്ത്
ഗതാഗത
നിയമലംഘനങ്ങള്‍ക്ക് പിഴ
ചുമത്താനുള്ള പദ്ധതി
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എത്ര
രൂപയുടെ
പദ്ധതിയാണിതെന്ന്
വ്യക്തമാക്കാമോ;
(സി)
എത്ര
സ്ഥലങ്ങളില്‍ എത്ര
ക്യാമറകളാണ്
സ്ഥാപിക്കുന്നതെന്നും
ഓരോ ക്യാമറയും
സ്ഥാപിക്കാനുള്ള ചെലവ്
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
ഇതിന്റെ
കരാര്‍ നല്‍കുന്നത്
സാങ്കേതിക സമിതിയാണോ; ഈ
സമിതിയുടെ യോഗത്തില്‍
കടുത്ത ഭിന്നത
ഉയര്‍ന്നത് കാരണം
പദ്ധതി
സ്തംഭനാവസ്ഥയിലാണെന്ന
ആക്ഷേപം ശരിയാണോ;
(ഇ)
സാങ്കേതിക
സമിതിയിലെ അംഗങ്ങൾ
ആരൊക്കെയാണെന്നും ഈ
സമിതി രൂപീകരിച്ചതിന്റെ
മാനദണ്ഡമെന്താണെന്നും
വ്യക്തമാക്കാമോ?
വാഹനാപകടങ്ങള്‍
നിയന്ത്രിക്കാന്‍ നടപടി
143.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനാപകടങ്ങള്‍
നാള്‍ക്കുനാള്‍
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കഴിഞ്ഞ
പത്തുവര്‍ഷക്കാലയളവില്‍
ഇതുമായി ബന്ധപ്പെട്ട്
പോലീസ് രജിസ്റ്റര്‍
ചെയ്ത കേസ്സുകളുടെ
എണ്ണം അറിയിക്കുമോ;
(ബി)
ഇത്തരത്തില്‍
വാഹനാപകടങ്ങള്‍
കൂടുന്നതിനുള്ള
കാരണങ്ങള്‍ പോലീസും
ആഭ്യന്തര വകുപ്പും
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
അഞ്ച്
വര്‍ഷക്കാലയളവില്‍
കെ.എസ്.ആര്.ടി.സി.
ബസ്സുകളും സ്വകാര്യ
ബസ്സുകളുമുണ്ടാക്കിയ
അപകട കേസ്സുകള്‍ എത്ര;
എത്രപേര്‍ മരണപ്പെട്ടു;
അവര്‍ക്ക് എന്ത് സഹായം
ലഭ്യമാക്കിയെന്ന്
അറിയിക്കുമോ;
(ഡി)
ഇത്തരം
വാഹനാപകടങ്ങള്‍
കുറയ്ക്കാനും
കുറ്റക്കാരെ കണ്ടെത്തി
ശിക്ഷ ഉറപ്പാക്കാനുമായി
ആഭ്യന്തര വകുപ്പ്
സ്വീകരിച്ചു വരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ;
(ഇ)
20.02.2020
ൽ തിരുപ്പൂരിൽ നടന്ന
കെ.എസ്.ആര്.ടി.സി.വോള്‍വോ
ബസ്സപകടം സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
എത്രപേര്‍ മരണപ്പെട്ടു;
മറ്റു ചികിത്സ
ആവശ്യമുളളവര്‍ എത്ര;
സംസ്ഥാന സര്‍ക്കാര്‍
എന്ത് സഹായം
ഉറപ്പാക്കി;
വിശദമാക്കുമോ?
സോഷ്യല്‍
മീഡിയ വഴിയുള്ള വ്യാജ
സന്ദേശങ്ങള്‍
144.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോഷ്യല്‍
മീഡിയ വഴി
പ്രചരിക്കുന്ന വ്യാജ
സന്ദേശങ്ങളുടെ
ആധികാരികത
പരിശോധിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
വ്യാജ സന്ദേശങ്ങള്‍
പ്രചരിപ്പിക്കുന്നവരെ
കണ്ടെത്തുന്നതിനും
അവര്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇപ്രകാരം വ്യാജ
സന്ദേശങ്ങള്‍
പ്രചരിപ്പിച്ചതിന് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
പ്രചരിക്കുന്ന വ്യാജ
സന്ദേശങ്ങള്‍ക്കെതിരെ
പൊതുജനങ്ങള്‍ക്ക്
ജാഗ്രതാ
നിര്‍ദ്ദേശങ്ങള്‍
നല്കുവാന് എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
പോലീസ്
സ്റ്റേഷനുകളിലെ വാഹനങ്ങളുടെ
കുറവ്
145.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പിലെ
ഉപയോഗയോഗ്യമായ
വാഹനങ്ങളുടെ
ലഭ്യതക്കുറവ്,
അപര്യാപ്തതകൾ എന്നിവ
ചൂണ്ടിക്കാട്ടി
സംസ്ഥാനത്തെ വിവിധ
പോലീസ് സ്റ്റേഷനുകളിൽ
നിന്നും 2016 മുതല്‍
2019 വരെയുള്ള
വർഷങ്ങളിൽ അപേക്ഷകൾ
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത
അപേക്ഷകളുടെ
അടിസ്ഥാനത്തിൽ
സ്വീകരിച്ച നടപടികൾ
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
നിലവിൽ എത്ര പോലീസ്
സ്റ്റേഷനുകളിലാണ്
ഉപയോഗയോഗ്യമായ വാഹനങ്ങൾ
ഇല്ലാത്തതെന്ന്
വ്യക്തമാക്കാമോ?
പോലീസ്
സ്റ്റേഷനുകളുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തല്‍
146.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സ്റ്റേഷനുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനുള്ള
വര്‍ഷമായി 2020
ആചരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ മേഖലകളിലുള്ള
പ്രവര്‍ത്തനങ്ങളാണ്
മെച്ചപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
പോലീസ്
സ്റ്റേഷനുകളില്‍
സേവനാവകാശ നിയമം
ബാധകമാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പോലീസ്
സ്റ്റേഷനുകളില്‍
പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങള്‍
147.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സ്റ്റേഷനുകളില്‍
പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങള്‍ നീക്കം
ചെയ്യാന്‍
നടപടികളായിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇത്തരം
വാഹനങ്ങള്‍
വര്‍ഷങ്ങളായി തുരുമ്പ്
പിടിച്ച് ആര്‍ക്കും
ഉപയോഗിക്കാന്‍ കഴിയാതെ
നശിക്കുന്നത്
ഒഴിവാക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
ശിശുസൗഹൃദ
പോലീസ് സ്റ്റേഷനുകള്‍
148.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ എത്ര
ശിശുസൗഹൃദ പോലീസ്
സ്റ്റേഷനുകള്‍
പുതിയതായി അനുവദിച്ചു
എന്നുള്ള വിവരം ജില്ല
തിരിച്ച് അറിയിക്കാമോ;
(ബി)
ശിശുസൗഹൃദ
പോലീസ് സ്റ്റേഷനുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
കാലോചിതമായ പുതിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
പോലീസ്
സ്റ്റേഷനുകളില്‍
കാര്ട്ടൂണുകള്
പ്രദര്‍ശിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടിക്ക്
സമാനമായി ശിശു സൗഹൃദ
സ്റ്റേഷനുകളിലും
കുട്ടികള്‍ക്ക്
എളുപ്പത്തില്‍
സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ച്
ബോധ്യം വരുന്നതിന്
സഹായകമാകുന്ന
തരത്തിലുള്ള
കാര്ട്ടൂണുകള്
സ്ഥിരമായി
പ്രദര്‍ശിപ്പിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
ചെറുപുഴ
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
149.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ ചെറുപുഴ
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പാവറട്ടി
പോലീസ് സ്റ്റേഷനിലെ ഒഴിവുകള്‍
150.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ പാവറട്ടി
പോലീസ് സ്റ്റേഷനില്‍
ഏതെല്ലാം തസ്തികകളില്‍
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
വളരെ
തിരക്കേറിയ ഈ
സ്റ്റേഷന്റെ സുഗമമായ
പ്രവര്‍ത്തനത്തിനായി
നിലവിലുള്ള ഒഴിവുകള്‍
അടിയന്തരമായി
നികത്തുവാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ?
കണ്ണൂര്‍
ജില്ലയില്‍ പുതിയ പോലീസ്
സ്റ്റേഷന്
151.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ പുതിയ
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിനുളള
പ്രൊപ്പോസലുകള്‍
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പയ്യന്നൂര്‍
മണ്ഡലത്തിലെ വെള്ളോറ
വില്ലേജില്‍ പുതിയ
പോലീസ് സ്റ്റേഷന്
തുടങ്ങുന്ന കാര്യം
സർക്കാരിന്റെ
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കുമോ?
മലക്കപ്പാറ
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
152.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതിരപ്പിളളി
ഗ്രാമപഞ്ചായത്തിലെ
മലക്കപ്പാറ പോലീസ്
സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
കെട്ടിട
നിര്‍മ്മാണം ഉടന്‍
പൂര്‍ത്തിയാക്കുന്നതിനും
പുതിയ കെട്ടിടത്തില്‍
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനും
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
കാസര്‍കോട്
ജില്ലയിലെ പോലീസ്
ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം
153.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ സ്റ്റേഷന്
ഹൗസ് ഓഫീസറടക്കം എത്ര
പോലീസുകാരുണ്ടെന്ന്
സ്റ്റേഷന് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഒരേ
സ്റ്റേഷനില്‍ ഏറ്റവും
കൂടുതല്‍ വര്‍ഷം ജോലി
ചെയ്തവര്‍
ആരൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
മൂന്ന്
വര്‍ഷത്തില്‍ കൂടുതല്‍
ഒരേ സ്റ്റേഷനില്‍ ജോലി
ചെയ്യാന്‍ പാടില്ലെന്ന
നിയമമുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
മൂന്ന്
വര്‍ഷം ഒരു
സ്റ്റേഷനില്‍ ജോലി
ചെയ്തതിനു ശേഷം
അടുത്തുള്ള
സ്റ്റേഷനിലേക്ക് സ്ഥലം
മാറ്റം വാങ്ങി അവിടെ
കുറച്ചു മാസം ജോലി
ചെയ്ത് വീണ്ടും പഴയ
സ്റ്റേഷനിലേക്ക്
തിരിച്ചു
പോകുന്നവരുണ്ടോ എന്ന്
അറിയിക്കാമോ;
(ഇ)
എങ്കില്‍
അത്തരത്തില്‍പ്പെട്ട
എത്രപേരുണ്ടെന്ന്
സ്റ്റേഷന് തിരിച്ച്
വ്യക്തമാക്കാമോ?
കാട്ടാക്കട
കേന്ദ്രമായി പുതിയ
ഡി.വൈ.എസ്.പി ഓഫീസ്
154.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കാട്ടാക്കട
കേന്ദ്രമായി പുതിയ
ഡി.വൈ.എസ്.പി ഓഫീസ്
ആരംഭിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ആയതിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
പത്തനംതിട്ടയില്‍
വനിതാ പോലീസ് സ്റ്റേഷന്
155.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ടയില്‍
അനുവദിച്ച വനിതാ
പോലീസ് സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
അവശേഷിക്കുന്ന
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വനിതാ
പോലീസ് സ്റ്റേഷന്
എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കാന്‍
സാധിക്കുമെന്നാണ്
ഇപ്പോള്‍
പ്രതീക്ഷിക്കുന്നത്
എന്നറിയിക്കാമോ?
ചാക്ക
- കോവളം ബൈപാസ് റോഡില്‍
വാഹനങ്ങളുടെ അമിതവേഗം
156.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാക്ക
മുതല്‍ കോവളം വരെയുള്ള
ബൈപാസ് റോഡില്‍
വാഹനങ്ങളുടെ അമിതവേഗം
മൂലം അപകടങ്ങള്‍
പതിവാകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
2019-ല്‍
ഈ മേഖലകളിലുണ്ടായ
അപകടങ്ങളില്‍ എത്ര
പേര് മരണപ്പെട്ടു;
വെളിപ്പെടുത്താമോ;
(സി)
ട്രാഫിക്
നിര്‍ദ്ദേശങ്ങള്‍
അടങ്ങിയ ബോര്‍ഡുകള്‍
സ്ഥാപിച്ചും ഗതാഗത
പരിശോധന
കര്‍ശനമാക്കിയും
പ്രസ്തുത റോഡിലെ
അപകടങ്ങള്‍
കുറയ്ക്കുവാന്‍
അടിയന്തര ഇടപെടലുകള്‍
നടത്തുമോ; വിശദ വിവരം
നല്‍കാമോ?
പോലീസ്
ക്വാര്‍ട്ടേഴ്സുകളുടെ നവീകരണം
157.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെള്ളറട
ഗ്രാമപഞ്ചായത്തില്‍
ആനപ്പാറ ജംഗ്ഷനില്‍
ആഭ്യന്തര വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
ജീര്‍ണാവസ്ഥയിലായ
പോലീസ്
ക്വാര്‍ട്ടേഴ്സുകള്‍
നവീകരിക്കുന്നതിനുള്ള
നടപടി പരിഗണയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രദേശത്ത്
ആഭ്യന്തരവകുപ്പിന്റെ
ഉടമസ്ഥതയില്‍ എത്ര
സ്ഥലമാണുള്ളതെന്ന്
വിശദാംശം ലഭ്യമാക്കാമോ?
കായംകുളത്തെ
അനധികൃത വാഹന പാര്‍ക്കിംഗ്
158.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍
കായംകുളം-പുനലൂര്‍
റോഡിലും
കായംകുളം-തിരുവല്ല
റോഡിലും അനധികൃതമായി
വാഹനങ്ങള്‍ പാര്‍ക്ക്
ചെയ്യുന്നതുമൂലം
ദിനംപ്രതി
ഗതാഗതക്കുരുക്ക്
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അനധികൃത പാര്‍ക്കിംഗ്
നിരോധിക്കുന്നതിന്
ആവശ്യമായ കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പത്തനംതിട്ട
ആസ്ഥാനമാക്കി അനുവദിച്ച
പോലീസ് പരിശീലന കേന്ദ്രം
159.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ആസ്ഥാനമാക്കി അനുവദിച്ച
പോലീസ് പരിശീലന
കേന്ദ്രം സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പരിശീലന കേന്ദ്രം
തുടങ്ങുന്നത്
സംബന്ധിച്ച
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പരിശീലന കേന്ദ്രം
എന്നത്തേക്ക്
തുടങ്ങുന്നതിനാണ്
നിലവില്‍
ആലോചിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
പത്തനംതിട്ടയിൽ
ആഭ്യന്തര വകുപ്പിന്റെ
അധീനതയിലുളള സ്ഥലം
160.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലാ ആസ്ഥാനത്ത്
ആഭ്യന്തര വകുപ്പിന്റെ
അധീനതയിലുള്ള
സ്ഥലത്തിന്റെ
വിസ്തീര്‍ണ്ണത്തിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പത്തനംതിട്ട
ജില്ലാ പോലീസ്
മേധാവിയുടെ ഓഫീസിനോട്
ചേര്‍ന്നും അതിനു
മുന്നിലുമായുളള
സ്ഥലത്ത് പുതിയ
പദ്ധതികള്‍
ആരംഭിക്കുന്നതിന്
ആഭ്യന്തര വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കിൽ
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സെക്രട്ടേറിയറ്റിന്
മുന്നില്‍ പന്തലിട്ട് സമരം
നടത്തുന്നവര്‍ക്കെതിരായ നടപടി
161.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതീവ
സുരക്ഷാമേഖലയായ
സെക്രട്ടേറിയറ്റിന്
മുന്നില്‍ പന്തലിട്ട്
സമരം നടത്തുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
നിയന്ത്രണം
ഏർപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
നിയന്ത്രണങ്ങള്‍
വകവെയ്ക്കാതെ
സെക്രട്ടേറിയറ്റിന്
മുന്നില്‍ പന്തലിട്ട്
സമരം നടത്തുന്നവരുടെ
പന്തല്‍ പൊളിച്ച്
നീക്കുന്നതിന് തീരുമാനം
എടുത്തിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
ജസ്റ്റിസ്
ഫോര്‍ വാളയാര്‍ കിഡ്സ്
ഫോറം സമരം നടത്തുന്ന
പന്തല്‍ പൊളിച്ച്
നീക്കുവാനുള്ള നീക്കവും
ഇത്
നീതീകരിക്കാവുന്നതല്ല
എന്നതും
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ?
അഴിമതി
നിര്‍മ്മാര്‍ജ്ജനം
162.
ശ്രീ.ജെയിംസ്
മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
കാരാട്ട് റസാഖ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതി
നിര്‍മ്മാര്‍ജ്ജനത്തിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ; പ്രസ്തുത
നടപടികളുടെ ഫലമായി
അഴിമതി ഏറ്റവും കുറഞ്ഞ
സംസ്ഥാനമെന്ന ഖ്യാതി
നേടാനായിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മന്ത്രിമാരായിരുന്നവരില്‍
എത്ര പേര്‍ക്കെതിരെ
വിജിലന്‍സ് കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; അവയുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തുനിന്നും
അഴിമതി പൂര്‍ണ്ണമായും
നിര്‍മ്മാര്‍ജ്ജനം
ചെയ്യാന്‍ സാധ്യമാകും
വിധം വിിജിലന്‍സ്&
ആന്റി കറപ്ഷന്‍
ബ്യൂറോയെ
ശക്തിപ്പെടുത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ?
വിജിലന്‍സ്
അന്വേഷണം
163.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വി.ഇ
3/2017/ടി.എസ്.ആര്
നമ്പര്‍ വിജിലന്‍സ്
അന്വേഷണം ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും
റിപ്പോര്‍ട്ട്
സര്‍ക്കാരിലേയ്ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ ഉള്‍പ്പെട്ട
അഴിമതി കേസുകള്‍
164.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സര്‍ക്കാര്‍
ജീവനക്കാര്‍
ഉള്‍പ്പെട്ട എത്ര
അഴിമതി കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും ഇൗ
കേസുകളുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്നും
വ്യക്തമാക്കാമോ?
റോഡ്
നിർമ്മാണവുമായി ബന്ധപ്പെട്ട
വിജിലന്‍സ് ക്ലിയറന്‍സ്
165.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്നുകര
ഗ്രാമപഞ്ചായത്തിലെ
2015-2016 ബജറ്റില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്കിയ
അഞ്ച് റോഡ്
പ്രവൃത്തികളുമായി
ബന്ധപ്പെട്ട വിജിലന്‍സ്
ക്ലിയറന്‍സ്
ലഭ്യമാകുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ബി)
റോഡുകളുടെ
ശോചനീയാവസ്ഥ
കണക്കിലെടുത്ത്
വിജിലന്‍സ് ക്ലിയറന്‍സ്
എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
റോഡ്
പ്രവൃത്തികള്‍
പുനരാരംഭിക്കുന്നതിന്
വിജിലന്‍സ് അന്വേഷണം
തടസ്സമാണോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
വിജിലന്‍സ്
ക്ലിയറന്‍സ്
ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
വിജിലൻസ്
കോടതികള്‍
166.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1988
ലെ അഴിമതി നിരോധന
നിയമപ്രകാരം
അഴിമതിക്കേസുകൾ വിചാരണ
നടത്തുന്നതിന് വേണ്ടി
മാത്രമായി സ്ഥാപിച്ച
സംസ്ഥാന എൻക്വയറി
കമ്മീഷൻ & സ്പെഷ്യൽ
ജഡ്ജിന്റെ (വിജിലൻസ്)
കോടതികളിൽ
ഇത്തരത്തിലുള്ള കേസുകൾ
കൂടാതെ മറ്റു സിവിൽ
കേസുകൾ വിചാരണ
നടത്തുന്നതിന് അനുമതി
നൽകിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ
നൽകാമോ; കോട്ടയം, തൃശൂർ
വിജിലൻസ് കോടതികളിൽ
അഴിമതി നിരോധന
നിയമവുമായി ബന്ധപ്പെട്ട
കേസുകൾ വിചാരണ
ചെയ്യുന്നതിന് മുൻഗണന
നൽകാതെ മറ്റു സിവിൽ
കേസുകൾ വിചാരണ
നടത്തുന്നതിന് മുൻഗണന
നൽകുന്നത് ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ; ഇതിൽ
സർക്കാരിന്റെ നിലപാട്
എന്താണ്;
(ബി)
ഇന്ത്യൻ
ഭരണഘടനയുടെ ആർട്ടിക്കിൾ
227 മായി ബന്ധപ്പെട്ട്
ബഹു.സുപ്രീംകോടതി
പുറപ്പെടുവിച്ച
വിധിന്യായങ്ങൾക്ക്
വിരുദ്ധമായി 05.09.2019
ൽ ബഹു.കേരള ഹൈക്കോടതി
ഒ.പി.(ക്രിമിനല്‍)580/
2017 എന്ന കേസിൽ
പുറപ്പെടുവിച്ച
വിധിന്യായം
അംഗീകരിക്കുന്നുണ്ടോ; ഈ
വിധിക്കെതിരെ അപ്പീൽ
സമർപ്പിക്കാൻ വിജിലൻസ്
വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
വിജിലൻസ്
വകുപ്പിന്റെ
ഭരണനിയന്ത്രണത്തിൻ
കീഴിൽ പ്രവർത്തിക്കുന്ന
സംസ്ഥാന എൻക്വയറി
കമ്മീഷൻ & സ്പെഷ്യൽ
ജഡ്ജിന്റെ (വിജിലൻസ്
കോടതി) വകുപ്പിലെ
ജീവനക്കാരെ
ഹൈക്കോടതിയുടെ ഭരണ
നിയന്ത്രണത്തിലേക്ക്
മാറ്റുന്നതിനോ വിജിലൻസ്
കോടതിയിലേക്ക്
സബോർഡിനേറ്റ്
ജുഡീഷ്യറിയിൽ നിന്ന്
ഡെപ്യൂട്ടേഷൻ
വ്യവസ്ഥയിൽ നിയമനം
നടത്തുന്നതിനോ
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിൽ സർക്കാരിന്റെ നയം
എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
വിജിലൻസ്
കോടതികളിലേക്ക്
ഡെപ്യുട്ടേഷൻ വഴി
നിയമനം
നടത്തുകയാണെങ്കിൽ
നിലവിൽ ഈ വകുപ്പിൽ ജോലി
ചെയ്യുന്ന ഉദ്യോഗസ്ഥരെ
സമാന തസ്തികകളുള്ള
ഗവ.സെക്രട്ടറിയറ്റ്/
കേരള പബ്ലിക് സർവ്വീസ്
കമ്മീഷൻ/ സ്റ്റേറ്റ്
ആഡിറ്റ് വകുപ്പ് /
അഡ്വക്കേറ്റ് ജനറൽ
ഓഫീസ്
എന്നിവിടങ്ങളിലേക്ക്
പുനർവിന്യാസം
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(ഇ)
ഒ.പി.
(ക്രിമിനല്‍)580/ 2017
എന്ന കേസിൽ
മുഖ്യമന്ത്രി
ബന്ധപ്പെട്ട ഫയൽ
പരിശോധിച്ച് അനുമതി
നൽകിയ ശേഷമാണോ ഈ കേസിൽ
നിയമ വകുപ്പ്
സെക്രട്ടറിയും വിജിലൻസ്
(സി) വകുപ്പ്
ഡെപ്യൂട്ടി
സെക്രട്ടറിയും കൗണ്ടർ
അഫിഡവിറ്റ്
ഹൈക്കോടതിയിൽ
സമർപ്പിച്ചത്; മേൽ
ഉദ്യോഗസ്ഥർ ഈ
കാര്യങ്ങളിൽ സ്വീകരിച്ച
നടപടി സംസ്ഥാന
സർക്കാരിന്റെ നയത്തിന്
അനുസൃതമാണോ; നയരൂപീകരണം
സർക്കാരിന്റെ
ഉത്തരവാദിത്തമായിരിക്കെ
ഇക്കാര്യം
ഹൈക്കോടതിക്ക് വിട്ടു
നൽകിയ ഡെപ്യുട്ടി
സെക്രട്ടറിക്ക് എതിരെ
നടപടി സ്വീകരിക്കുമോ;
(എഫ്)
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനു ശേഷം
സംസ്ഥാനത്തെ വിജിലൻസ്
കോടതികളും, വിജിലൻസ്
ട്രൈബ്യൂണലുകളും
ശക്തിപ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ; വിജിലൻസ്
കോടതികളും വിജിലൻസ്
ട്രൈബ്യൂണലുകളുമായി
ബന്ധപ്പെട്ട്
സർക്കാരിന്റെ നയം
എന്താണ്; എ.ജി. യുടെ
നിർദേശപ്രകാരം വിജിലൻസ്
കേസുകളിൽ (എൻക്വയറി
കമ്മീഷൻ & സ്പെഷ്യൽ
ജഡ്ജ്)
സെക്രട്ടേറിയറ്റിലെ
വിജിലൻസ് വകുപ്പിലെ
ഉദ്യോഗസ്ഥർ
നടത്തിയിരുന്ന പരിശോധന
ഈ സർക്കാർ അധികാരത്തിൽ
വന്നതിനു ശേഷം
നിർത്തിവച്ചതിനുള്ള
കാരണം എന്താണ്;
വിശദമാക്കാമോ?
പുതിയ പോക്സോ കോടതികള്‍
167.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി പോക്സോ
കോടതികള്‍ പ്രവര്‍ത്തനം
ആരംഭിയ്ക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
പോക്സോ കോടതികളാണ്
ആരംഭിക്കുന്നത് എന്ന്
അറിയിക്കാമോ;
(സി)
പുതുതയി
ആരംഭിക്കുന്ന പോക്സോ
കോടതികളില്‍, സിവില്‍
കോടതി ജീവനക്കാരെ സ്ഥിര
തസ്തികകളില്‍
നിയമിക്കുന്നതിനും
കരാര്‍
അടിസ്ഥാനത്തിലുള്ള
നിയമനം
ഒഴിവാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
പോക്സോ
കോടതികൾ
168.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടിയില്‍
പുതിയ പോക്സോ കോടതി
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പുതുതായി
സ്ഥാപിക്കപ്പെടുന്ന
പോക്സോ കോടതികളിലെ
ജീവനക്കാരുടെ നിയമനം
ഏത് വിധത്തിലായിരിക്കും
എന്നതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(സി)
സംസ്ഥാനത്ത്
പുതുതായി പോക്സോ കോടതി
അനുവദിച്ച സ്ഥലങ്ങളുടെ
പട്ടിക ലഭ്യമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ പോക്സോ കോടതി
169.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍ പോക്സോ
കോടതി ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കുന്നതിനുള്ള
നടപടികളുടെ നിലവിലെ
അവസ്ഥ എന്തെന്ന്
അറിയിക്കാമോ;
(ബി)
പോക്സോ
കോടതി
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് ആലത്തൂര്‍
ബാര്‍ കൗണ്‍സില്‍
നല്കിയ
നിവേദനത്തിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
കോര്‍ട്ട് കോംപ്ലക്സ്
നിര്‍മ്മാണം
170.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലത്ത്
കോര്‍ട്ട് കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിനായി
ഭരണാനുമതി
നൽകിയതെന്നാണ്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
കോര്‍ട്ട് കോംപ്ലക്സ്
നിര്‍മ്മാണത്തിന്റെ
കാലികസ്ഥിതി
വിശദമാക്കാമോ?
തിരുവനന്തപുരം
ജില്ലയില്‍ പോക്സോ
കോടതികള്‍
171.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര പോക്സോ
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; ജില്ല
തിരിച്ച് വിശദാംശം
നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
പോക്സോ കോടതികള്‍
ആരംഭിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
തീരുമാനപ്രകാരം
തിരുവനന്തപുരം
ജില്ലയില്‍
എവിടെയെല്ലാമാണ്
പോക്സോ കോടതികള്‍
ആരംഭിക്കുന്നത്;
ഇക്കാര്യത്തിൽ
എന്തെല്ലാം തുടര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
വ്യാജ
പോക്സോ പരാതികള്‍ തടയാൻ നടപടി
172.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോക്സോ
നിയമം വ്യക്തിപരമായ
വിദ്വേഷം
തീര്‍ക്കുന്നതിനായി
ഉപയോഗിക്കുന്ന പ്രവണത
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രാഥമികാന്വേഷണത്തിനുശേഷം
മാത്രമേ
നിയമനടപടിയിലേക്ക്
പോകാവുവെന്ന് ചൈല്‍ഡ്
ലൈന്‍
പ്രവര്‍ത്തകര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
മൊഴിയെടുക്കുന്നതിന്റെയും
തെളിവെടുപ്പിന്റെയും
പേരില്‍ കുട്ടികളെ
ബുദ്ധിമുട്ടിക്കരുത്
എന്ന നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
വിവാഹമോചനക്കേസുകളിലും
കുടുംബ വഴക്കുകളിലും
കുട്ടികളെ
കരുവാക്കുന്നു എന്ന
ആക്ഷേപത്തെക്കുറിച്ച്
സര്‍ക്കാര്‍ വിശദമായ
അന്വേഷണം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ജില്ലാ
ജഡ്ജിയായി
നിയമിക്കപ്പെടുന്നതിനുള്ള
മാനദണ്ഡങ്ങള്‍
173.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
ജഡ്ജിയായി
നിയമിക്കപ്പെടുന്നതിന്
വേണ്ടി അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
അഡ്വക്കേറ്റായി
എന്റോള്‍ ചെയ്തശേഷം
തുടര്‍ച്ചയായി എത്ര
വര്‍ഷം പ്രാക്റ്റീസ്
ഉള്ളവര്‍ക്കാണ്
അപേക്ഷിക്കുവാന്‍
സാധിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
ജില്ലാ
ജഡ്ജിയായി
നിയമിക്കപ്പെടുന്നതിന്
അപേക്ഷ
സമര്‍പ്പിക്കുന്ന
സമയത്ത് അഡ്വക്കേറ്റായി
പ്രാക്റ്റീസ് ചെയ്യണം
എന്ന നിബന്ധന
നിലവിലുണ്ടോയെന്ന്
വെളിപ്പെടുത്താമോ?
അഗ്നി
സുരക്ഷാ വകുപ്പില്‍
നടപ്പിലാക്കിയ വികസന
പ്രവർത്തനങ്ങള്‍
174.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം അഗ്നി
സുരക്ഷാ വകുപ്പില്‍
നടപ്പിലാക്കിയ വികസന
പ്രവർത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
അഗ്നി
സുരക്ഷാ ജീവനക്കാർക്ക്
അതിനൂതനമായ സുരക്ഷാ
സംവിധാനങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
കേരളത്തില്‍
പുതിയ അഗ്നി രക്ഷാ
നിലയങ്ങള്‍
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍
എവിടെയൊക്കെയെന്ന്
വിശദമാക്കാമോ?
കാട്ടൂതീ
നേരിടുന്നതിന് അഗ്നി സുരക്ഷാ
സേനക്ക് നിലവിലുള്ള സംവിധാനം
175.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാട്ടുതീ മൂലമുള്ള
മരണങ്ങളും കനത്ത
നാശനഷ്ടങ്ങളും
ഉണ്ടാകുന്ന കാര്യം
സര്‍ക്കാര്‍ ഗൗരവതരമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
കാട്ടൂതീ
നേരിടുന്നതിന് സംസ്ഥാന
അഗ്നി സുരക്ഷാ സേനക്ക്
നിലവിലുള്ള സംവിധാനം
എന്താണ്; അത്
ഫലപ്രദമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
(സി)
വനമേഖലയോട്
ചേര്‍ന്ന് കിടക്കുന്ന
ഫയര്‍ സ്റ്റേഷനുകളില്‍
കാട്ടുതീ തടയുന്നതിന്
ആവശ്യമായ എന്തൊക്കെ
കൂടുതല്‍ സൗകര്യങ്ങളാണ്
വകുപ്പ്
ആവശ്യപ്പെട്ടിട്ടുള്ളത്;
അത് അനുവദിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ഡി)
വടക്കാഞ്ചേരി
കൊറ്റമ്പത്തൂരില്‍
ഏക്കര്‍ കണക്കിന് വനം
കത്തിനശിക്കുകയും
മൂന്ന് വനം വകുപ്പ്
ജീവനക്കാര്‍ വെന്ത്
മരിക്കുകയും ചെയ്ത
സംഭവം ഉണ്ടായത്
വടക്കാഞ്ചേരി ഫയര്‍
സ്റ്റേഷനില്‍
ഇടവഴികളിലൂടെ
സഞ്ചരിക്കുന്നതിന്
ആവശ്യമായ വാഹനം
ഇല്ലാതിരുന്നത്
കൊണ്ടാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
എങ്കില്‍
വനമേഖലയോട് ചേര്‍ന്ന്
കിടക്കുന്ന ഫയര്‍
സ്റ്റേഷനുകളില്‍
കാട്ടുതീ
നിയന്ത്രിക്കുവാന്‍
ആവശ്യമായ ആധുനിക
ഉപകരണങ്ങള്‍
നല്‍കുന്നതിന് അടിയന്തര
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
മാവേലിക്കര
ഫയര്‍ & റസ്ക്യൂ
സ്റ്റേഷന്
176.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ഫയര്‍ & റസ്ക്യൂ
സ്റ്റേഷന് നിലവില്‍
പ്രവര്‍ത്തിക്കുന്ന
ഓഫീസ് കെട്ടിടം
ശോചനീയാവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്റ്റേഷന് പുതിയ ഓഫീസും
ക്വാര്‍ട്ടേഴ്സും
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
നിര്‍മ്മാണത്തിനുളള തുക
അനുവദിക്കുമോ;
വിശദമാക്കുമോ?
നിലമ്പൂര്‍
ഫയര്‍ സ്റ്റേഷന് സ്വന്തമായി
കെട്ടിടം
177.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
ഫയര്‍ സ്റ്റേഷന്
സ്വന്തമായി കെട്ടിടം
പണിയുന്നതിനായി
പട്ടികജാതി വകുപ്പിന്
കീഴിലുള്ള ഭൂമി
ഏറ്റെടുക്കല്‍
നടപടിയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
നിലമ്പൂര്‍
ബ്ലോക്ക് ഓഫീസ്, മിനി
സിവില്‍ സ്റ്റേഷന്
തുടങ്ങിയ പൊതു
ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കാന്‍ ഭൂമി
വിട്ട് നല്‍കിയത് പോലെ
പൊതു ആവശ്യമായ
നിലമ്പൂര്‍ ഫയര്‍
സ്റ്റേഷന് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
പട്ടികജാതി വകുപ്പിന്
കീഴിലുള്ള ഭൂമി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
നേര്യമംഗലത്ത്
പുതിയ ഫയര്‍ ആന്റ് റെസ്ക്യൂ
സ്റ്റേഷന്
178.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ഫയര്‍ ആന്റ്
റെസ്ക്യൂ സ്റ്റേഷന്
അനുവദിക്കുന്നതിനു
വേണ്ടിയുളള
മുന്‍ഗണനപട്ടികയില്‍
കോതമംഗലം മണ്ഡലത്തിലെ
നേര്യമംഗലം
ഉള്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
നേര്യമംഗലത്ത്
പുതിയ ഫയര്‍ ആന്റ്
റെസ്ക്യൂ സ്റ്റേഷന്
ആരംഭിക്കുന്നതിനുവേണ്ടിയുളള
സാധ്യത പഠന
റിപ്പോര്‍ട്ട്
സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുളള
തുടര്‍നടപടി
വിശദമാക്കാമോ;
(സി)
ഭൂമിശാസ്ത്രപരമായ
പ്രത്യേകതയും വ്യത്യസ്ത
വ്യവസായ കേന്ദ്രങ്ങള്‍
സ്ഥിതി ചെയ്യുന്നതും
ഇടുക്കി ജില്ലയോട്
ചേര്‍ന്ന്
കിടക്കുന്നതും മറ്റ്
നിലയങ്ങളില്‍ നിന്നും
വളരെ ദൂരത്ത്
സ്ഥിതിചെയ്യുന്നതുമായ
നേര്യമംഗലത്ത് പുതിയ
ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ജലപാതയുമായി
ബന്ധപ്പെട്ട വർക്കല
തുരപ്പിന്റെ പ്രവർത്തന
പുരോഗതി
179.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജലപാതയുമായി
ബന്ധപ്പെട്ട വർക്കല
തുരപ്പിന്റെ പ്രവർത്തന
പുരോഗതി വിശദമാക്കാമോ;
(ബി)
ജലപാതയിലൂടെയുള്ള
ഗതാഗതം എന്നുമുതല്‍
ആരംഭിക്കാമെന്നാണ്
സർക്കാർ
നിശ്ചയിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ടി.എസ്.
കനാല്‍ മലിനീകരണ നിയന്ത്രണം
180.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ജലപാതയുടെ ഭാഗമായ
ടി.എസ്. കനാലിലെ
മലിനീകരണം
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
കനാലിന്റെ
ഓരങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
ചകിരി
ഉത്പാദനകേന്ദ്രങ്ങള്‍,
ബോട്ട്
വര്‍ക്ക്ഷോപ്പുകള്‍,
കെട്ടിട സമുച്ചയങ്ങള്‍
തുടങ്ങിയവ
മാലിന്യങ്ങള്‍
കനാലിലേക്കൊഴുക്കുന്നത്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ഇതു
വഴി കടന്നുപോകുന്ന
മത്സ്യബന്ധന
യാനങ്ങളില്‍ നിന്ന്
മണ്ണെണ്ണയും മറ്റ്
ഇന്ധനാവശിഷ്ടവും
കായലിലേക്ക്
പരക്കുന്നത്
തടയുന്നതിന് ഏതെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
അതിവേഗ
ഹൈഡ്രോഫോയില്‍ പാസഞ്ചര്‍
സര്‍വ്വീസ്
181.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
കൊച്ചി, കോഴിക്കോട്
നഗരങ്ങളെ
ബന്ധപ്പെടുത്തിക്കൊണ്ട്
അതിവേഗ ഹൈഡ്രോഫോയില്‍
പാസഞ്ചര്‍ സര്‍വ്വീസ്
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആവശ്യത്തിനുള്ള
പാസ്സഞ്ചര്‍ കപ്പല്‍
വാങ്ങുന്നതിനും
സര്‍വ്വീസ് കൈകാര്യം
ചെയ്യുന്നതിന് യോഗ്യരായ
ജീവനക്കാരെ
നിയമിക്കുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
എറണാകുളം
ജില്ലയിലെ ഏതെല്ലാം
കേന്ദ്രങ്ങളിലാണ്
പാസഞ്ചര്‍
ടെര്‍മിനലുകള്‍
സ്ഥാപിക്കുകയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
സര്‍വ്വീസ്
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
പ്രകൃതി
വാതക പൈപ്പ് ലൈന്‍ പദ്ധതി
182.
ശ്രീ.എസ്.ശർമ്മ
,,
വി. അബ്ദുറഹിമാന്
,,
പി.ടി.എ. റഹീം
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക-സാമൂഹ്യ
വികസനം
സാധ്യമാക്കുന്നതിന്
ആവിഷ്കരിച്ച സുപ്രധാന
അടിസ്ഥാന സൗകര്യ വികസന
പദ്ധതികള്‍
കാര്യക്ഷമമായി
പ്രാവര്‍ത്തികമാക്കുന്നതിനു
നടത്തുന്ന പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഭൂമി ഏറ്റെടുത്തു
നല്കാതിരുന്നതിനാല്
ഉപേക്ഷിക്കപ്പെട്ടിരുന്ന
കൊച്ചി-മംഗലാപുരം,
കൊച്ചി-കോയമ്പത്തൂര്‍
പ്രകൃതി വാതക പൈപ്പ്
ലൈന്‍ പദ്ധതിയുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(സി)
വീടുകളിലേക്ക്
പ്രകൃതി വാതകം
എത്തിക്കുന്ന സിറ്റി
ഗ്യാസ് പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ?
തീരദേശ
പരിപാലന പ്ലാന്‍
183.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-ലെ
തീരദേശ വിജ്ഞാപന
പ്രകാരമുള്ള തീരദേശ
പരിപാലന പ്ലാന്‍
തയ്യാറാക്കി
സമര്‍പ്പിക്കുന്നതിന്
തിരുവനന്തപുരത്തെ
കേന്ദ്ര ഭൗമ ശാസ്ത്ര
പഠന കേന്ദ്രത്തെ
സര്‍ക്കാര്‍
ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പ്ലാനിന്റെ
കരട് തയ്യാറാക്കി
സമര്‍പ്പിക്കുന്നതിന്
അനുവദിച്ചിരിക്കുന്ന
സമയപരിധി
എന്നുവരെയെന്ന്
വ്യക്തമാക്കാമോ;
(സി)
കരട്
തീരദേശ പരിപാലന പ്ലാന്‍
തയ്യാറാക്കുമ്പോള്‍
പരിഗണിക്കുന്നതിനായി
കേരള തീരദേശ പരിപാലന
അതോറിറ്റി ഏതെങ്കിലും
തരത്തിലുള്ള
അഭിപ്രായങ്ങളോ
നിര്‍ദ്ദേശങ്ങളോ
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
കരട് പ്ലാന്‍ കേന്ദ്ര
വനം പരിസ്ഥിതി
മന്ത്രാലയത്തിന്റെ
ടെക്നിക്കല്‍
സ്ക്രൂട്ടിണി
കമ്മിറ്റിക്ക് മുമ്പാകെ
അവതരിപ്പിക്കുന്നതിനുള്ള
സമയപരിധി
എന്നുവരെയെന്ന്
വ്യക്തമാക്കാമോ?
മുളവുകാട്
രണ്ടാംഘട്ട റോഡുവികസനം
184.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുളവുകാട്
രണ്ടാംഘട്ട റോഡുവികസന
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വിശദമാക്കാമോ;
(ബി)
നിലവില്‍
എത്ര ശതമാനം
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
കണ്ടെയ്നര്‍
ലോറികളുടെ പാര്‍ക്കിംഗ്
185.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
ഗോശ്രീപ്പാലത്തിലും
അപ്രോച്ച് റോഡുകളിലും
കണ്ടെയ്നര്‍ റോഡിലും
അനധികൃതമായി
കണ്ടെയ്നര്‍ ലോറികള്‍
പാര്‍ക്ക്
ചെയ്യുന്നതുമൂലം
ഗതാഗതക്കുരുക്കും
അപകടമരണങ്ങളും
പതിവായിരിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
2016
മുതല്‍ നാളിതുവരെ
പ്രസ്തുത പാതകളില്‍
കണ്ടെയ്നര്‍ ലോറിയുമായി
കൂട്ടിയിടിച്ച് എത്ര
അപകടങ്ങള്‍
ഉണ്ടായെന്നും
എത്രപേര്‍ക്ക് ജീവഹാനി
സംഭവിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
കണ്ടെയ്നര്‍
ലോറികളുടെ
പാര്‍ക്കിംഗിന് സൗകര്യം
ഒരുക്കേണ്ടതിന്റെ
ഉത്തരവാദിത്തം
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ?
പറമ്പിക്കുളം
- ആളിയാര്‍ കരാര്‍
186.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം
- ആളിയാര്‍ കരാര്‍
പുതുക്കണമെന്ന് രണ്ട്
സംസ്ഥാനങ്ങളിലെയും
മുഖ്യമന്ത്രിമാര്‍
നടത്തിയ ചര്‍ച്ചയില്‍
ധാരണയായിട്ടുണ്ടോ;
(ബി)
ഇതിന്റെയടിസ്ഥാനത്തില്‍
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
കേരളവും
തമിഴ്നാടും തമ്മില്‍
ഇതിന്റെ ഭാഗമായി
ഔദ്യോഗിക ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ചര്‍ച്ചയില്‍ സംസ്ഥാനം
മുന്നോട്ട് വച്ച
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
അതിനോടുള്ള
തമിഴ്നാടിന്റെ
പ്രതികരണം
വ്യക്തമാക്കുമോ?