തീരദേശ
മേഖലയ്ക്കായി പ്രഖ്യാപിച്ച
പാക്കേജ്
*91.
ശ്രീ.കെ.
രാജന്
,,
ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ തീരദേശ
മേഖലയ്ക്കായി
പ്രഖ്യാപിച്ച
പാക്കേജിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
തീരദേശ
പാക്കേജിന്റെ ഭാഗമായി
2020-21 സാമ്പത്തിക
വര്‍ഷത്തില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രവൃത്തികളുടെ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
തീരദേശ
മേഖലകളില്‍ കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പ്രധാന പദ്ധതികളും
ആയതിന് വകയിരുത്തിയ
തുകയും സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
റീബില്‍ഡ്
കേരള ഫണ്ടില്‍ നിന്നും
തീരദേശത്തുള്ള
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസത്തിന് തുക
വകയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പട്ടയം
അനുവദിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍
*92.
ശ്രീ.പി.വി.
അന്‍വര്‍
,,
റ്റി.വി.രാജേഷ്
,,
കെ. ബാബു
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
അര്‍ഹരായവര്‍ക്ക്
പട്ടയം
അനുവദിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
പട്ടയവിതരണത്തിലെ
കാലതാമസം
ഒഴിവാക്കുന്നതിന്
നടപടിയെടുത്തിട്ടുണ്ടോ;
ലാന്‍ഡ്
ട്രൈബ്യൂണലുകളില്‍
കേസുകള്‍
തീര്‍പ്പാക്കുന്നതിന്
ഏറെ
കാലതാമസമുണ്ടാകുന്നത്
പരിഹരിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
ആരാധനാലയങ്ങള്‍ കൈവശം
വച്ചിരിക്കുന്ന ഭൂമി
പതിച്ച് നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
അതിനുള്ള വ്യവസ്ഥകള്‍
അറിയിക്കാമോ?
റിസര്‍വ്വേ
നടപടികള്‍
*93.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര വില്ലേജുകളില്‍
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
ഇപ്രകാരമുള്ള
റീസര്‍വ്വേ നടപടികള്‍
എന്നാണ് ആരംഭിച്ചത്;
ഇതിന് ഉപയോഗപ്പെടുത്തിയ
സാങ്കേതികവിദ്യയും
ചെലവായ തുകയും
എത്രയെന്ന്
അറിയിക്കുമോ;
(ബി)
റിസര്‍വ്വേ
നടപടികള്‍
വേഗത്തിലാക്കാന്‍
മുമ്പ് സ്വീകരിച്ച
സാങ്കേതികവിദ്യകളില്‍
നിന്നും വ്യത്യസ്തമായ
എന്തെങ്കിലും സംവിധാനം
ഉപയോഗിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഇതിന്റെ ചെലവ് എപ്രകാരം
മുന്‍പത്തേതില്‍
നിന്നും
വ്യത്യാസപ്പെടും;
വിശദമാക്കുമോ?
പൊതു വിദ്യാഭ്യാസ മേഖലയിലെ
പരിഷ്കാരങ്ങള്‍
*94.
ശ്രീ.സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
സമയക്രമത്തില്‍
മാറ്റങ്ങള്‍ വരുത്തുന്ന
കാര്യം സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സമയക്രമത്തിലുള്ള
മാറ്റം വഴി
പൊതുവിദ്യാഭ്യാസ
മേഖലയില്‍
ലക്ഷ്യമിടുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശം നല്‍കുമോ;
(സി)
സമയമാറ്റം
ഉള്‍പ്പെടെ പൊതു
വിദ്യാഭ്യാസ മേഖലയില്‍
ഈ സര്‍ക്കാര്‍
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്ന
പരിഷ്കാരങ്ങള്‍
എന്തെല്ലാമാണ്;
വിശദീകരിക്കാമോ?
പുതിയ
കാലം പുതിയ നിര്‍മ്മാണം
*95.
ശ്രീ.വി.ടി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
കാലം പുതിയ നിര്‍മ്മാണം
എന്ന നയം
സ്വീകരിച്ചതുവഴി
സംസ്ഥാനത്തെ റോഡ്
നിര്‍മ്മാണത്തില്‍
വന്നിട്ടുള്ള
മാറ്റങ്ങള്‍
വിശദമാക്കുമോ;
(ബി)
റോഡ്
നിര്‍മ്മാണത്തില്‍ നൂതന
സാങ്കേതിക വിദ്യകളും
കാലാവസ്ഥ പ്രതിരോധ
സാങ്കേതിക വിദ്യകളും
സ്വീകരിക്കുമെന്ന്
പ്രഖ്യാപിക്കുമ്പോഴും
ഓരോ മഴക്കാലം
കഴിയുമ്പോഴും
സംസ്ഥാനത്തെ റോഡുകള്‍
തകര്‍ന്ന്
ഉപയോഗശൂന്യമാകുന്ന
സ്ഥിതിവിശേഷം
ഉണ്ടാകുന്നത്
എന്തുകൊണ്ടാണെന്ന്പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പ്ലാസ്റ്റിക്
മാലിന്യ ചിന്തുകള്‍
ഉപയോഗിച്ചുകൊണ്ടുള്ള
റോഡ് നിര്‍മ്മാണ
പ്രവര്‍ത്തനം കൂടുതല്‍
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
തിന്
വൈറ്റ് ടോപ്പിംഗ് ഓഫ്
കോണ്‍ക്രീറ്റ്
സാങ്കേതിക വിദ്യ
സംസ്ഥാനത്തെ റോഡുകളില്‍
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
കടല്‍ത്തീരത്തു
നിന്നും പ്ലാസ്റ്റിക്
മാലിന്യം നീക്കം
ചെയ്യുന്നതിന് നടപടി
*96.
ശ്രീ.ടി.ജെ.
വിനോദ്
,,
വി.എസ്.ശിവകുമാര്‍
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
മാലിന്യമടിഞ്ഞ്
കടലിന്റെ സ്ഥിതി
ദയനീയമായ
അവസ്ഥയിലാണെന്നതും
കടലിന്റെ ജൈവസമ്പത്തിനെ
നശിപ്പിക്കുമെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
കടല്‍ത്തീരത്തു നിന്നും
പ്ലാസ്റ്റിക് മാലിന്യം
നീക്കം ചെയ്യുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കേന്ദ്ര
വനം പരിസ്ഥിതി കാലാവസ്ഥ
വ്യതിയാന
മന്ത്രാലയത്തിന്റെ
കീഴില്‍ ദേശീയ കടലോര
ശുചീകരണ യജ്ഞമെന്ന
പേരിലുളള പദ്ധതി
സംസ്ഥാനത്ത്
നടപ്പിലാക്കുന്നുണ്ടോ;
ഇതിലൂടെ കഴിഞ്ഞ വര്‍ഷം
എത്ര കിലോ പ്ലാസ്റ്റിക്
മാലിന്യമാണ് നീക്കം
ചെയ്തത്;
(ഡി)
കടല്‍
പ്ലാസ്റ്റിക്
വിമുക്തമാക്കുന്നതിനും
അതിലൂടെ ജൈവസമ്പത്തിനെ
സംരക്ഷിക്കുന്നതിനുമുള്ള
നടപടികള്‍ക്ക് കൂടുതല്‍
പരിഗണന നല്‍കുമോയെന്ന്
അറിയിക്കാമോ?
കശുവണ്ടി
വ്യവസായ
പുനരുജ്ജീവനത്തിനായുള്ള
പാക്കേജ്
*97.
ശ്രീമതി
യു. പ്രതിഭ
ശ്രീ.ഡി.കെ.
മുരളി
,,
രാജു എബ്രഹാം
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തകര്‍ച്ചയിലായിരുന്ന
കശുവണ്ടി വ്യവസായത്തെ
പുനരുദ്ധരിക്കാനും അതു
വഴി വര്‍ഷം മുഴുവനും
തൊഴില്‍ ഉറപ്പ്
വരുത്തുന്നതിനും
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
കശുവണ്ടി
വ്യവസായ
പുനരുജ്ജീവനത്തിനായുള്ള
പാക്കേജ്
പ്രാവര്‍ത്തികമാക്കുന്നതിന്
നടത്തിയ ശ്രമം
അറിയിക്കാമോ;
(സി)
കശുവണ്ടി
മേഖലയുടെ സംരക്ഷണത്തിന്
പ്രത്യേക പാക്കേജ്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിരുന്നോ;
അതിന്മേൽ അനുകൂല
പ്രതികരണമുണ്ടായിട്ടുണ്ടോ;വിശദമാക്കാമോ;
(ഡി)
ഭാഗികമായി
സംസ്കരിച്ച കശുവണ്ടി
പരിപ്പ് നികുതിരഹിതമായി
ഇറക്കുമതി ചെയ്യാന്‍
കേന്ദ്രസര്‍ക്കാര്‍
നൽകിയ അനുമതി
പിന്‍വലിച്ച
സാഹചര്യത്തില്‍ അടഞ്ഞു
കിടക്കുന്ന ഫാക്ടറികള്‍
തുറപ്പിക്കാന്‍ വേണ്ട
ഇടപെടല്‍ ഉണ്ടാകുമോ
എന്ന് വ്യക്തമാക്കാമോ?
അദ്ധ്യാപക
വിദ്യാര്‍ത്ഥി അനുപാതം
*98.
ശ്രീ.ആന്റണി
ജോണ്‍
,,
എം. സ്വരാജ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശ നിയമപ്രകാരം
അദ്ധ്യാപക
വിദ്യാര്‍ത്ഥി അനുപാതം
പുനഃക്രമീകരിച്ചതിനെ
തുടര്‍ന്ന്
മുപ്പത്തിയൊന്ന്
വിദ്യാര്‍ത്ഥികള്‍
ഉണ്ടായിരുന്നാല്‍ പോലും
ഒരു അദ്ധ്യാപകനെ കൂടി
നിയമിക്കാമെന്ന മുന്‍
സര്‍ക്കാരിന്റെ ഉത്തരവ്
മാനേജുമെന്റുകള്‍
ദുരുപയോഗം ചെയ്യുന്ന
സാഹചര്യത്തില്‍ ഉചിതവും
ശാസ്ത്രീയവുമായ മാറ്റം
പരിഗണിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ചില
സ്കൂളുകള്‍ ഈ
നിര്‍ദ്ദേശം ദുരുപയോഗം
ചെയ്യുന്നതിന്
വിദ്യാര്‍ത്ഥികളുടെ
എണ്ണം പെരുപ്പിച്ച്
കാണിക്കുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതൊഴിവാക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടി അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
എത്ര അദ്ധ്യാപകര്‍
അദ്ധ്യാപക
ബാങ്കിലുണ്ടെന്നും
അവരില്‍ എത്ര പേരെ
മാനേജുമെന്റുകള്‍
പിന്നീട് ഉണ്ടായ
ഒഴിവുകളില്‍
നിയമിച്ചിട്ടുണ്ടെന്നതിന്റെയും
കണക്കുകള്‍ ലഭ്യമാണോ;
നിലവില്‍ ആകെ എത്ര
സംരക്ഷിതാധ്യാപകരുണ്ട്;
അറിയിക്കാമോ?
ആധാര്‍
അധിഷ്ഠിത യുണീക് തണ്ടപ്പേര്
പദ്ധതി
*99.
ശ്രീ.സി.
ദിവാകരന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
വ്യക്തിക്ക്
സംസ്ഥാനത്ത് എവിടെ
ഭൂമിയുണ്ടെങ്കിലും അത്
കണ്ടെത്താനാകുന്ന
വിധത്തില്‍ ആധാര്‍
അധിഷ്ഠിത യുണീക്
തണ്ടപ്പേര് പദ്ധതി
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
ഒറ്റത്തണ്ടപ്പേര്‍
തയ്യാറാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
ജനങ്ങള്‍ക്ക്
മെച്ചപ്പെട്ട സേവനം
നല്‍കുന്നതിനും
ഭൂരേഖകളില് കൃത്യത
കൈവരിക്കുന്നതിനും
യുണീക് തണ്ടപ്പേര്
പദ്ധതി സഹായിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
യുണീക്
തണ്ടപ്പേര് നിലവില്‍
വരുന്നതോടുകൂടി
വ്യാജരേഖ ചമച്ച്
മറ്റൊരാളുടെ ഭൂമി
തട്ടിയെടുക്കുന്ന
പ്രവണത അവസാനിക്കുമോ;
(ഇ)
ഇതിനാവശ്യമായ
സോഫ്റ്റ് വെയര്‍
തയ്യാറായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
പൊതു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
*100.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
എ. എന്‍. ഷംസീര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ മേഖല
ദുർബലപ്പെടുത്തി
വിദ്യാഭ്യാസ മേഖലയില്‍
മൂലധനാധിപത്യത്തിനും
വരേണ്യവല്‍ക്കരണത്തിനും
വഴിവെച്ചതായ സ്ഥിതി
മാറ്റുന്നതിനായി പൊതു
വിദ്യാഭ്യാസ സംരക്ഷണം
യജ്ഞമായെടുത്ത് ഈ
സർക്കാർ നടത്തിയ
പ്രവർത്തനങ്ങളുടെ
ഫലപ്രാപ്തിയെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
വിദ്യാഭ്യാസ
മേഖലയ്ക്കായി കേന്ദ്ര
സർക്കാർ ബജറ്റില്‍
നീക്കി വെച്ച തുകയില്‍
ആനുപാതികമായി കുറവ്
വരുത്തിയതും
വിദ്യാഭ്യാസ മേഖലയിലെ
നിക്ഷേപത്തിനായി
പിരിക്കുന്ന സെസ്സില്‍
വലിയൊരു പങ്ക്
സംസ്ഥാനങ്ങള്‍ക്ക്
കൈമാറാതെ
വകമാറ്റുന്നതും
വിദ്യാഭ്യാസ മേഖലയിലെ
പൊതു മുതല്‍മുടക്കില്‍
കുറവ്
വരുത്തുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
സമഗ്ര
ശിക്ഷാ പദ്ധതി പ്രകാരം
നടത്തിവരുന്ന
പ്രവർത്തനങ്ങള്‍
എന്തെല്ലാമാണ്;
പദ്ധതിക്കുള്ള കേന്ദ്ര
സഹായത്തില്‍ ഉണ്ടാകുന്ന
കുറവ്
നികത്തിക്കിട്ടാനായി
നിരന്തര ഇടപെടല്‍
നടത്തി
വരുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വില്ലേജ്
ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ്
സംവിധാനം
*101.
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.കെ.ബഷീര്‍
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകളില്‍
ഫ്രണ്ട് ഓഫീസ് സംവിധാനം
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതിനുവേണ്ടി
പ്രത്യേക തസ്തിക
സൃഷ്ടിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
ഫ്രണ്ട്
ഓഫീസ് സംവിധാനം
ആരംഭിക്കുന്നതിനുവേണ്ടി
വില്ലേജ് ഫീല്‍ഡ്
അസിസ്റ്റന്റുമാരില്‍
അന്‍പത് ശതമാനം
പേര്‍ക്ക് പ്രമോഷന്
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
സംവിധാനത്തിനുവേണ്ടി
സാങ്കേതിക സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ഹൈടെക്
സ്ക്കൂള് പദ്ധതി
*102.
ശ്രീ.ഷാഫി
പറമ്പില്‍
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
യജ്ഞത്തിന്റെ
ഭാഗമായുള്ള ഹൈടെക്
സ്ക്കൂള് പദ്ധതി
നടപ്പിലാക്കിയ
വിദ്യാലയങ്ങളില്‍
ഇതിനകം എന്തൊക്കെ
പ്രവർത്തനങ്ങളാണ്
പൂർത്തിയായത്; വിശദാംശം
നല്‍കുമോ;
(ബി)
നവീകരിച്ച
ഹൈടെക് ക്ലാസ്സ്
മുറികള്‍ക്ക്
അനുയോജ്യമായ
പഠനപ്രവർത്തനങ്ങള്‍
ചിട്ടപ്പെടുത്തുവാൻ
ആരംഭിച്ച 'സമഗ്ര'
പോർട്ടല്‍
വിജയപ്രദമാണോ;
(സി)
സാങ്കേതിക
വിദ്യയുടെ പുരോഗതിക്ക്
അനുസരിച്ച് നിരന്തരം
മെച്ചപ്പെടുത്തല്‍
സംവിധാനം ഇതില്‍
ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ;
(ഡി)
ഹൈടെക്
സ്കൂള്‍ പദ്ധതി
നടപ്പിലാക്കിയതിലൂടെ
കുട്ടികളുടെ പഠന
നിലവാരത്തിലുണ്ടായിട്ടുള്ള
മാറ്റം
വിലയിരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
വിലയിരുത്തുമോ;
(ഇ)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
കിഫ്ബിയില്‍ നിന്നും
ഇതിനകം എന്ത്
ധനസഹായമാണ് ലഭിച്ചത്;
പ്രസ്തുത തുക
കിഫ്ബിക്ക് തിരിച്ച്
നല്‍കേണ്ടതുണ്ടോ;
വിശദമാക്കുമോ?
അറ്റകുറ്റപ്പണി
പൂര്‍ത്തിയാക്കുന്ന
റോഡുകള്‍ക്ക് ഗ്യാരന്റി
*103.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളില്‍ ശരിയായ
രീതിയില്‍
അറ്റകുറ്റപ്പണി
നടത്താത്തതുമൂലം
അപകടങ്ങള്‍ പെരുകുന്ന
സാഹചര്യത്തില്‍ ഈ
വര്‍ഷം ജനുവരി 31-നകം
അറ്റകുറ്റപ്പണി
പൂര്‍ത്തിയാക്കണമെന്ന്
കേരള ഹൈക്കോടതി
നിര്‍ദ്ദേശിച്ചിരുന്നോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്; എത്ര
കിലോമീറ്റര്‍ റോഡുകളുടെ
അറ്റകുറ്റപ്പണി ഇതിനകം
പൂര്‍ത്തിയാക്കിയെന്നും
ശേഷിക്കുന്നത്
എത്രയെന്നും
വെളിപ്പെടുത്താമോ;
(സി)
അറ്റകുറ്റപ്പണി
പൂര്‍ത്തിയാക്കി
ഗതാഗതയോഗ്യമാക്കുന്ന
റോഡുകളില്‍ ചുരുങ്ങിയ
മാസങ്ങള്‍ക്കുള്ളില്‍
വീണ്ടും കുഴികളുണ്ടായി
ഗതാഗതയോഗ്യമല്ലാതാകുന്ന
സാഹചര്യമുണ്ടോ;
(ഡി)
എങ്കില്‍
അറ്റകുറ്റപ്പണി
പൂര്‍ത്തിയാക്കുന്ന
റോഡുകള്‍ക്ക് ഒരു
നിശ്ചിത കാലത്തേക്ക്
കരാറുകാരില്‍ നിന്നും
ഗ്യാരന്റി
ഉറപ്പാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം
*104.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോവര്‍
പ്രൈമറി സ്കൂളുകളിലെ
അദ്ധ്യാപക
വിദ്യാര്‍ത്ഥി അനുപാതം
1:30 ആക്കിയും അപ്പര്‍
പ്രൈമറി സ്കൂളുകളിലേത്
1:35 ആക്കിയും 2016
ജനുവരി 29-ന്
സര്‍ക്കാര്‍ ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
(ബി)
ഇതനുസരിച്ച്
കേരള വിദ്യാഭ്യാസ
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
രണ്ടാമത്തെ
അദ്ധ്യാപക തസ്തികയ്ക്ക്
ആറു കുട്ടികളെങ്കിലും
വര്‍ദ്ധിക്കണമെന്ന്
ധനവകുപ്പ്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
പ്രസ്തുത
നിര്ദ്ദേശത്തിന്മേല്
പൊതുവിദ്യാഭ്യാസ
വകുപ്പ് അഭിപ്രായം
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കൈവശ
ഭൂമി പതിച്ചുനല്‍കുന്നതിനുള്ള
നിബന്ധനകള്‍
*105.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരാധനാലയങ്ങള്‍ക്കും
ശ്മശാനങ്ങള്‍ക്കും
ചാരിറ്റബിള്‍
സ്ഥാപനങ്ങള്‍
ഉള്‍പ്പെടെയുള്ള
സ്ഥാപനങ്ങള്‍ക്കും
കലാ-സാംസ്കാരിക
സംഘടനകള്‍ക്കും
പതിച്ചുനല്കാന്
തീരുമാനിച്ച കൈവശ
ഭൂമിയുടെ വിവരങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ചാരിറ്റബിള്‍
സ്ഥാപനങ്ങള്‍ക്ക് കൈവശ
ഭൂമി
പതിച്ചുനല്‍കുന്നതിനുള്ള
നിബന്ധനകള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(സി)
ഇപ്രകാരമുള്ള
കൈവശ ഭൂമിക്ക്
കുത്തകപാട്ടമോ പാട്ടമോ
ഉണ്ടെങ്കില്‍ ആയത്
പതിച്ചുനല്കുമോ;
വ്യക്തമാക്കുമോ;
(ഡി)
ഇപ്രകാരം
പതിച്ചുനല്‍കുന്നതിന്
ഈടാക്കുന്ന വില
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമോ; ഭൂമി
കൈവശം
ഉണ്ടായിരുന്നുവെന്ന്
തെളിയിക്കാന്‍
ഹാജരാക്കേണ്ട രേഖകള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
ദേശീയ
മറെെന്‍ ഫിഷറീസ് നിയന്ത്രണ
പരിപാലന ബില്‍
*106.
ശ്രീ.വി.എസ്.ശിവകുമാര്‍
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.അനൂപ്
ജേക്കബ്
,,
ടി.ജെ. വിനോദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളളങ്ങള്‍
ഉള്‍പ്പെടെ കടലില്‍
പോകുന്ന എല്ലാത്തരം
മത്സ്യബന്ധന
യാനങ്ങള്‍ക്കും സംസ്ഥാന
രജിസ്ട്രേഷന് പുറമെ
കേന്ദ്രസര്‍ക്കാരിന്റെ
ലെെസന്‍സും
നിര്‍ബന്ധമാക്കുന്ന
ദേശീയ മറെെന്‍ ഫിഷറീസ്
നിയന്ത്രണ പരിപാലന
ബില്‍ കേന്ദ്ര
സര്‍ക്കാര്‍
കൊണ്ടുവരുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
യാനങ്ങള്‍ കേരള മറെെന്‍
ഫിഷറീസ് റെഗുലേഷന്
നിയമപ്രകാരം ഫീസ്
അടച്ച് രജിസ്റ്റര്‍
ചെയ്ത സാഹചര്യത്തില്‍
കേന്ദ്ര രജിസ്ട്രേഷന്
കൂടി നടത്തണമെന്ന
നിബന്ധന
മത്സ്യത്തൊഴിലാളികള്‍ക്ക്
അധികബാധ്യതയാകുമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
യാനങ്ങളിലെ
പരിശോധന കേന്ദ്ര
സംസ്ഥാന ഏജന്‍സികള്‍
നടത്തുന്നത്
തര്‍ക്കങ്ങള്‍ക്ക്
സാധ്യതയുണ്ടാക്കുമെന്നതിനാല്
ഇക്കാര്യത്തില്‍
സംസ്ഥാന സര്‍ക്കാര്‍
ആവശ്യമായ ഇടപെടലുകള്‍
നടത്തുമോയെന്ന്
വ്യക്തമാക്കുമോ?
റെയില്‍
വികസന പദ്ധതികള്‍
*107.
ശ്രീ.സി.കൃഷ്ണന്
,,
കെ.സുരേഷ് കുറുപ്പ്
,,
സജി ചെറിയാന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
അടിസ്ഥാന വികസനത്തിന്
ഗതിവേഗം കൂട്ടുകയെന്ന
ലക്ഷ്യത്തോടെ സംസ്ഥാനം
മുന്നോട്ടു
വച്ചിട്ടുള്ള പ്രധാന
റെയില്‍ വികസന
പദ്ധതികള്‍
ഏതെല്ലാമാണ്; ഈ
പദ്ധതികളില്‍
ഏതെല്ലാമാണ് പുതിയ
കേന്ദ്ര ബജറ്റില്‍
സ്ഥാനം
പിടിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
അങ്കമാലി-എരുമേലി,
ഗുരുവായൂര്‍-തിരുനാവായ
എന്നീ റെയില്‍
പാതകള്ക്കായും
അമ്പലപ്പുഴ-എറണാകുളം
പാതയിരട്ടിപ്പിക്കലിനും
വേണ്ടി എത്ര തുകയാണ്
നീക്കി
വച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
പാതയിരട്ടിപ്പിക്കല്‍
പൂര്‍ത്തിയാക്കാത്തതും
സിഗ്നലിംഗ് സംവിധാനം
നവീകരിക്കാത്തതും
യാത്രക്കാരുടെ
എണ്ണത്തിനനുസരിച്ചുള്ള
ട്രെയിനുകള്‍
അനുവദിക്കാത്തതും മൂലം
ദുരിതപൂര്‍ണ്ണമായ
സംസ്ഥാനത്തെ ട്രെയിന്‍
യാത്ര അടിയന്തരമായി
മെച്ചപ്പെടുത്തുവാന്‍
റെയില്‍വേയോട്
ആവശ്യപ്പെടുമോ?
വിദ്യാഭ്യാസ
ചട്ടങ്ങളില്‍ പുതിയ
ഭേദഗതികള്‍
*108.
ശ്രീ.പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അദ്ധ്യാപക
നിയമനം, അംഗീകാരം,
തസ്തിക നിർണ്ണയം
എന്നിവയുമായി
ബന്ധപ്പെട്ട് കേരള
വിദ്യാഭ്യാസ
ചട്ടങ്ങളില്‍ പുതിയ
ഭേദഗതികള്‍ കൊണ്ടുവരാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കേന്ദ്ര
വിദ്യാഭ്യാസ അവകാശ
നിയമങ്ങളുടെ
താല്‍പ്പര്യങ്ങള്‍ക്ക്
വിരുദ്ധമായിട്ടുള്ള
ഭേദഗതികളുടെ സാധുതകള്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം വഴി
വിദ്യാഭ്യാസ
മേഖലയിലുണ്ടായിട്ടുള്ള
നേട്ടങ്ങളെ
പുറകോട്ടടിപ്പിക്കുന്ന
നയങ്ങള്‍
പുന:പരിശോധിക്കുവാൻ
തയ്യാറാകുമോ;
വ്യക്തമാക്കാമോ?
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
സംരക്ഷണം
*109.
ശ്രീ.കെ.കുഞ്ഞിരാമന്
,,
എസ്.ശർമ്മ
,,
കെ. ആന്‍സലന്‍
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
സംരക്ഷണത്തിനായി ഈ
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
സ്വന്തമായി
വള്ളവും
വലയുമുള്ളവരാക്കി
മത്സ്യത്തൊഴിലാളികളെ
ശാക്തീകരിക്കുന്നതിന്
പദ്ധതിയുണ്ടോ;
മത്സ്യബന്ധന
ഉപകരണങ്ങള്‍ക്ക്
സൗജന്യമായി
ഇന്‍ഷുറന്‍സ് കവറേജ്
ഏര്പ്പെടുത്തുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
മത്സ്യത്തൊഴിലാളി
ഗ്രൂപ്പുകള്‍ക്ക്
മത്സ്യഫെഡ് വഴി പലിശ
രഹിത വായ്പ നല്കി
വരുന്നുണ്ടോ;
(ഡി)
മത്സ്യബന്ധന
ബോട്ടുകള്‍ക്ക് ഇന്ധന
സബ്സിഡി നല്‍കണമെന്നും
മണ്ണെണ്ണ ക്വാട്ട
വര്‍ദ്ധിപ്പിക്കണമെന്നും
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടതിന്
അനുകൂല
പ്രതികരണമുണ്ടായിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
കടലില്‍
കാണാതായ മത്സ്യത്തൊഴിലാളികള്‍
*110.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എം.ഉമ്മര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കടലില്‍
കാണാതായ
മത്സ്യത്തൊഴിലാളികളെ
സംബന്ധിച്ച് ഏതെങ്കിലും
വിധത്തിലുളള
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
(ബി)
തിരച്ചിലിന്
ശേഷവും
കണ്ടെത്താനാവാത്തവരുടെ
ബന്ധുക്കള്‍ക്ക്
ഏതെല്ലാം വിധത്തിലുളള
സഹായങ്ങളാണ് നിലവില്‍
നല്കി വരുന്നത്;
വിശദീകരിക്കുമോ;
(സി)
കാണാതായവരെ
കണ്ടുപിടിക്കാന്‍
എതെല്ലാം വിധത്തിലുള്ള
അത്യാധുനിക
ഉപകരണങ്ങളുടെ
സഹായത്തോടെ
അന്വേഷണങ്ങള്‍
നടത്തിയിട്ടുണ്ടെന്നറിയിക്കാമോ;
(ഡി)
പ്രസ്തുത
അന്വേഷണങ്ങള്‍
പൂര്‍ണ്ണമായും
ഫലപ്രദമാണോ എന്ന്
പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കുമോ?
കാലവര്ഷക്കെടുതിയില്പ്പെട്ടവരുടെ
പുനരധിവാസം
*111.
ശ്രീ.അനില്‍
അക്കര
,,
വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ രണ്ട് വര്‍ഷം
ഉണ്ടായ
കാലവര്‍ഷക്കെടുതിയിലും
ഉരുള്‍പൊട്ടലിലും വീട്
നഷ്ടപ്പെട്ടവര്‍ക്കും
വീട്
വാസയോഗ്യമല്ലാതായവര്‍ക്കും
പുനരധിവാസം നല്കുവാന്
സര്‍ക്കാരിന്
സാധിച്ചിട്ടുണ്ടോ;
(ബി)
ഇത്തരക്കാരെ
പുനരധിവസിപ്പിക്കുവാന്‍
വാസയോഗ്യവും
പരിസ്ഥിതിക്ക്
അനുയോജ്യവുമായ ഭൂമി
കണ്ടെത്തി അവര്‍ക്ക്
വീട്/ഫ്ലാറ്റ്
നിര്‍മ്മിച്ചു
നല്‍കണമെന്ന്
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കിയിരുന്നോ;
എങ്കില്‍ പ്രസ്തുത
മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം
ആവശ്യമായ ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഇക്കാര്യത്തിനായി
സര്‍ക്കാര്‍
പുറമ്പോക്ക് ഭൂമി എല്ലാ
ജില്ലകളിലും
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഓരോ
ജില്ലയിലും എത്ര
ഏക്കര്‍ ഭൂമി
കണ്ടെത്തിയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
കവളപ്പാറയില്‍
ഉരുള്‍പൊട്ടി എല്ലാം
നഷ്ടപ്പെട്ട്
നിരാലംബരായവരെ
സമയബന്ധിതമായി
പുനരധിവസിപ്പിക്കുന്നതിലും
അവര്‍ക്ക് വാസയോഗ്യമായ
ഭൂമി കണ്ടെത്തുന്നതിലും
എന്തെങ്കിലും വീഴ്ച
സംഭവിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
അറിയിക്കാമോ?
വിദ്യാര്‍ത്ഥികളുടെ
മാനസിക ഉന്നമനത്തിനായുള്ള
പദ്ധതികള്‍
*112.
ശ്രീ.പി.കെ.
ശശി
,,
എ. പ്രദീപ്കുമാര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അറിവ്
ആര്‍ജ്ജിക്കുന്നതിനോടൊപ്പം
ഓരോ
വിദ്യാര്‍ത്ഥിക്കും
അവരുടെ സര്‍ഗവാസനകള്‍
പരിപോഷിപ്പിക്കുന്നതിനും
ആരോഗ്യകരമായ
സാമൂഹ്യബന്ധം
പുലര്‍ത്തുന്നതിന്
പ്രാപ്തിയുളളവരാക്കുന്നതിനും
അനുയോജ്യമായ
രീതിയിലാണോ 'സഹിതം'
പദ്ധതി
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്;
(ബി)
വിദ്യാര്‍ത്ഥികളുടെ
വെെയക്തികവും
കുടുംബപരവും
സാമൂഹികവുമായ
പ്രശ്നങ്ങള്‍
മനസ്സിലാക്കി
പരിഹരിക്കാന്‍ വേണ്ട
ഇടപെടല്‍ സാധ്യമാകുന്ന
'മെന്റര്‍ ടീച്ചര്‍'
പരിപാടി ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
സ്കൂളുകളില്‍
വടിയെടുക്കുന്നത്
തടഞ്ഞുകൊണ്ടുളള
ഉത്തരവ് പുറപ്പെടുവിച്ച
ശേഷവും നിരവധി
അദ്ധ്യാപകര്‍
പ്രത്യേകിച്ച് അണ്
എയ്ഡഡ് സ്കൂളുകളിലെ
അദ്ധ്യാപകര്‍
വിദ്യാര്‍ത്ഥികളെ
മാനസികമായും
ശാരീരികമായും
ക്ഷതമേല്പിക്കുന്ന
കാര്യം പരിശോധിക്കാന്‍
തയ്യാറാകുമോ?
പ്രീപ്രെെമറി
സ്കൂള്‍ ശാക്തീകരണം
*113.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രീപ്രെെമറി
സ്കൂള്‍
ശാക്തീകരണത്തിന് വേണ്ടി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രീപ്രെെമറിയില്‍
ജോലി ചെയ്യുന്ന
അദ്ധ്യാപകര്‍ക്ക്
സര്‍ക്കാര്‍ ശമ്പളമോ
മറ്റ് ആനുകൂല്യങ്ങളോ
നല്‍കാതെ അദ്ധ്യാപക
രക്ഷാകര്‍തൃ സമിതിയുടെ
ചുമലില്‍ ഉത്തരവാദിത്തം
അടിച്ചേല്‍പ്പിക്കുന്നത്
പ്രീപ്രെെമറി
സ്കൂളുകളുടെ
ഗുണനിലവാരത്തെ
ബാധിക്കുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പത്ത്
വര്‍ഷം തുടര്‍ച്ചയായി
ജോലി ചെയ്യുന്ന
പ്രീപ്രെെമറി
അദ്ധ്യാപകര്‍ക്ക്
ശമ്പളവും ആനുകൂല്യവും
നല്‍കുന്നത്
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഭൂരേഖകളുടെ
പരിപാലനം
*114.
ശ്രീ.യു.
ആര്. പ്രദീപ്
,,
സി. കെ. ശശീന്ദ്രന്
,,
എസ്.രാജേന്ദ്രന്
,,
കെ.യു. ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒറ്റ തണ്ടപ്പേര്
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടാേ;
ഇതുകൊണ്ട്
ലക്ഷ്യമിടുന്ന നേട്ടം
അറിയിക്കാമോ;
(ബി)
ഭൂരേഖകളുടെ
കൃത്യമായ
പരിപാലനത്തിനായി
ലാന്‍ഡ് റിക്കോര്‍ഡ്സ്
മോഡണെെസേഷന് മിഷന്
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
എല്ലാ വില്ലേജുകളിലെയും
ഭൂവിവരങ്ങള്‍
ഡിജിറ്റെെസ് ചെയ്ത്
ഓണ്‍ലെെനായി
ലഭ്യമാക്കാനായുളള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ഡി)
രേഖകളുടെ
കൃത്യതയ്ക്കും
തര്‍ക്കങ്ങള്‍
ഒഴിവാക്കുന്നതിനും
റീസര്‍വ്വേ
അനിവാര്യമായതിനാല്‍
ആധുനിക സാങ്കേതിക വിദ്യ
ഉപയോഗിച്ചുളള
ഡിജിറ്റല്‍ സര്‍വ്വേ
എത്ര വില്ലേജുകളില്‍
പൂര്‍ത്തിയായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സബ്
രജിസ്ട്രാര്‍ ഓഫീസുകളുടെ
നവീകരണ പ്രവർത്തനങ്ങള്‍
*115.
ശ്രീ.മുരളി
പെരുനെല്ലി
,,
കെ.വി.വിജയദാസ്
,,
കാരാട്ട് റസാഖ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സബ് രജിസ്ട്രാര്‍
ഓഫീസുകളിലെ
സ്ഥലപരിമിതിയ്ക്കും
അഴിമതിയ്ക്കും പരിഹാരം
സൃഷ്ടിച്ച് ഇവയെ
ഐ.എസ്.ഒ. നിലവാരം
കൈവരിക്കാന്‍
പ്രാപ്തമാക്കുകയെന്ന
ലക്ഷ്യത്തോടെ ഈ
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
സേവനങ്ങള്‍
പരമാവധി കാര്യക്ഷമമായും
സമയബന്ധിതമായും
നല്‍കുന്നതിന്
നടത്തുന്ന ആധുനികീകരണ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
ഓഫീസുകളുടെ
ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തുന്നതിനായി
വാടകക്കെട്ടിടങ്ങളിലും
നൂറു വര്‍ഷത്തിലേറെ
പഴക്കമുളള
കെട്ടിടങ്ങളിലും
പ്രവര്‍ത്തിക്കുന്ന സബ്
രജിസ്ട്രാര്‍
ഓഫീസുകള്‍ക്ക് പകരം
പുതിയ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്ന
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ?
കാഷ്യൂ
ബോര്‍ഡിന്റെ പ്രവര്‍ത്തനം
*116.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കശുവണ്ടി വ്യവസായം
നേരിടുന്ന പ്രധാന
പ്രതിസന്ധി
തോട്ടണ്ടിയുടെ
ലഭ്യതക്കുറവാണ് എന്നത്
പരിഗണിച്ച് തോട്ടണ്ടി
ഇറക്കുമതി
ചെയ്യുന്നതിന്
രൂപീകൃതമായ കാഷ്യൂ
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
വിശദമാക്കുമോ;
(ബി)
2019ല്‍
പ്രസ്തുത ബോര്‍ഡ്
ഏതൊക്കെ വിദേശ
രാജ്യങ്ങളില്‍ നിന്നും
നേരിട്ട് തോട്ടണ്ടി
ഇറക്കുമതി ചെയ്തു;
ടണ്ണിന് എന്ത് വില
വെച്ചാണ് ഇത് ഇറക്കുമതി
ചെയ്തതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
ബോര്‍ഡ് സംസ്ഥാനത്തെ
ഏതെങ്കിലും
ഏജന്‍സികളില്‍ നിന്നും
കഴിഞ്ഞ വര്‍ഷം
തോട്ടണ്ടി
സംഭരിച്ചിരുന്നോ;
എങ്കില്‍ എന്ത്
വിലയ്ക്കാണ്
സംഭരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇൗ
വര്‍ഷത്തെ കശുവണ്ടി
സീസണില്‍ എത്ര ടണ്‍
കശുവണ്ടി ആഭ്യന്തര
മാര്‍ക്കറ്റില്‍
നിന്നും സംഭരിക്കുവാന്‍
കഴിയുമെന്നാണ്
വിലയിരുത്തുന്നത്;
(ഇ)
കശുവണ്ടി
വിലനിര്‍ണ്ണയ സമിതി ഇൗ
വര്‍ഷം തോട്ടണ്ടിക്ക്
കിലോഗ്രാമിന് എത്രയാണ്
തറവില
നിശ്ചയിച്ചിട്ടുളളത്;
പ്രസ്തുത വിലനിലവാരം
കശുമാവ് കര്‍ഷകര്‍ക്കും
വ്യവസായത്തിനും
അനുയോജ്യമായ
ന്യായവിലയാണോ;
വിശദമാക്കുമോ?
ദേശീയപാത
വികസനത്തിനുള്ള
ഭൂമിയേറ്റെടുക്കല്‍ നടപടി
*117.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
ആറുവരിയാക്കുന്നതിന്
വേണ്ടിയുള്ള ടെണ്ടര്‍
നടപടികളുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഭൂമിയേറ്റെടുക്കലുമായി
ബന്ധപ്പെട്ട
നഷ്ടപരിഹാരത്തുകയുടെ
വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഭൂമിയേറ്റെടുക്കലിന്റെ
തുകയുമായി ബന്ധപ്പെട്ട
സംസ്ഥാന വിഹിതം
കളക്ടര്‍മാര്‍ക്ക്
നല്‍കിയിട്ടുണ്ടോയെന്നും
കേന്ദ്ര വിഹിതം
ലഭ്യമായിട്ടുണ്ടോയെന്നും
അറിയിക്കാമോ;
(ഡി)
ചേര്‍ത്തല-കഴക്കൂട്ടം
ദേശീയ പാതയുടെ
ഭൂമിയേറ്റെടുക്കല്‍
നടപടികളുടെ പുരോഗതി
അറിയിക്കാമോ?
കേരള
പുനര്‍നിര്‍മ്മാണ പദ്ധതിയുടെ
ഭാഗമായുള്ള റോഡ് നിര്‍മ്മാണം
*118.
ശ്രീ.അനൂപ്
ജേക്കബ്
,,
റോജി എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പുനര്‍നിര്‍മ്മാണ
പദ്ധതിയുടെ ഭാഗമായുള്ള
റോഡ്
നിര്‍മ്മാണങ്ങളില്‍
ആധുനിക നിര്‍മ്മാണ
രീതികള്‍
പ്രയോജനപ്പെടുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
റോഡ്
നിര്‍മ്മാണങ്ങളില്‍
ഏതൊക്കെ പുതിയ
രീതികളാണ്
നടപ്പിലാക്കുകയെന്ന്
അറിയിക്കാമോ;
(സി)
ഇതിനകം
പുതിയ നിര്‍മ്മാണ രീതി
ഉപയോഗിച്ച് സംസ്ഥാനത്ത്
ഏതെങ്കിലും റോഡ്
നിര്‍മ്മിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
റോഡ്
നിര്‍മ്മാണത്തിന് പുതിയ
സാങ്കേതികവിദ്യ
ഉപയോഗിക്കുന്നതിന്
പൊതുമരാമത്ത്
വകുപ്പിന്റെ മാന്വലില്‍
ആവശ്യമായ മാറ്റങ്ങള്‍
വരുത്തേണ്ടതുണ്ടോ;
വിശദാംശം നല്‍കുമോ?
പൊതുവിദ്യാഭ്യാസ
രംഗത്ത് കൈവരിച്ച നേട്ടം
*119.
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.ജെയിംസ്
മാത്യു
,,
പുരുഷന് കടലുണ്ടി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളെ
അടിസ്ഥാന സൗകര്യ
രംഗത്ത്
ലോകോത്തരമാക്കുകയും
ഒപ്പം അക്കാദമിക
രംഗത്തെ കാര്യക്ഷമമായ
ഇടപെടല്‍ വഴി
വൈജ്ഞാനികരംഗത്ത് മികവു
കൈവരിക്കുകയും
ചെയ്യുന്നതിനുള്ള ഈ
സര്‍ക്കാരിന്റെ യത്നം
യജ്ഞമായി മാറിയതിനെ
തുടര്‍ന്ന് പൊതു
വിദ്യാഭ്യാസത്തില്‍
മറ്റ് സംസ്ഥാനങ്ങളെ
അപേക്ഷിച്ച് ഏറെ
മുന്നിലെത്തി ഒന്നാം
സ്ഥാനം
കരസ്ഥമാക്കാനായിട്ടുണ്ടോ;
(ബി)
അക്കാദമിക
മികവ് കൈവരിക്കുമ്പോള്‍
എല്ലാവരെയും
ഉള്‍ച്ചേര്‍ക്കുന്നതിന്റെ
ഭാഗമായി വ്യക്തിപരവും
കുടുംബപരവും
സാമൂഹ്യപരവുമായ
കാരണങ്ങളാല്‍
പഠനത്തില്‍ പിന്നാക്കം
നില്‍ക്കുന്നവരെക്കൂടി
മുന്പന്തിയിലേക്കെത്തിക്കുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ;
(സി)
സംസ്ഥാനം
കൈവരിച്ച നേട്ടത്തിന്റെ
അംഗീകാരമെന്നവണ്ണം
ലോകബാങ്ക്
സഹായത്തോടെയുള്ള
സ്റ്റാഴ്സ് പദ്ധതി
സംസ്ഥാനത്തിന്
ലഭ്യമായിട്ടുണ്ടോ;
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ?
പൊതുമരാമത്ത്
പ്രവൃത്തികളുടെ ഗുണമേന്മ
പരിശോധന
*120.
ശ്രീ.ഡി.കെ.
മുരളി
,,
റ്റി.വി.രാജേഷ്
,,
യു. ആര്. പ്രദീപ്
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത്
പ്രവൃത്തികളുടെ
ഗുണമേന്മ
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി ക്വാളിറ്റി
കണ്ട്രോള് വിഭാഗത്തെ
ശക്തിപ്പെടുത്തുന്നതിനും
പ്രവൃത്തികള്‍
നടക്കുമ്പോള്‍ത്തന്നെ
ലാബ് ടെസ്റ്റുകള്‍
ഉള്‍പ്പെടെ
നടത്തുന്നതിനും
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
പൊതുമരാമത്ത്
പ്രവൃത്തികള്‍
നടത്തുമ്പോള്‍
ക്വാളിറ്റി മാന്വല്‍,
ലബോറട്ടറി മാന്വല്‍
എന്നിവയിലെ വ്യവസ്ഥകള്‍
കര്‍ശനമായി
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?