അരിവാള്‍ രോഗം ബാധിച്ചവര്‍
2083.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ അരിവാള്‍ രോഗം
ബാധിച്ചവരുടെ എണ്ണം
എത്രയാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
വയനാട്
ജില്ലയില്‍ അരിവാള്‍
രോഗം ബാധിച്ചവരുടെ
എണ്ണത്തിന്റെ കഴിഞ്ഞ
അഞ്ചുവര്‍ഷത്തെ കണക്ക്
വര്‍ഷം തിരിച്ച്
നല്‍കാമോ;
(സി)
അരിവാള്‍
രോഗികളുടെ
ക്ഷേമത്തിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളും
പദ്ധതികളുമാണ് ഈ
സര്‍ക്കാര്‍
നടപ്പിലാക്കുന്നത്
എന്ന് വിശദമാക്കാമോ?
ഹീമോഫീലിയ ചികിത്സ
2084.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹീമോഫീലിയ
രോഗികള്‍ക്ക്
രക്തസ്രാവം
ഉണ്ടാകുമ്പോള്‍ രക്തം
കട്ടപിടിക്കുന്നതിന്
ആവശ്യമായ ഫാക്ടർ എട്ട്,
ഒമ്പത് എന്നീ
രക്തഘടകങ്ങള്‍
കുത്തിവെക്കുക
മാത്രമാണോ ഗുരുതരാവസ്ഥ
ഒഴിവാക്കുന്നതിനുള്ള ഏക
മാർഗ്ഗം എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
ഒരാള്‍ക്ക് മാസത്തില്‍
ഏകദേശം 25,000/- മുതല്‍
50,000/- രൂപ വരെ ചെലവ്
വരുമോ; സംസ്ഥാനത്ത്
1600 രോഗികളാണ് ഈ
ഗണത്തില്പ്പെട്ടവരായുള്ളത്
എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
കൊറോണ
വൈറസ് ബാധ
2085.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പേര്‍ക്ക് ഇതിനകം
കൊറോണ വൈറസ് ബാധ
മൂലമുള്ള രോഗം
സ്ഥിരീകരിച്ചിട്ടുണ്ടെന്നും
എത്ര പേര്
നിരീക്ഷണത്തിലുണ്ടെന്നും
അറിയിക്കാമോ; എത്ര
പേരുടെ
രക്തസാമ്പിളുകള്‍ പൂനെ
വൈറോളജിക്കല്‍
ഇന്സ്റ്റിറ്റ്യൂട്ടിലേയ്ക്കയച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
രോഗപ്രതിരോധത്തിനായി
സര്‍ക്കാര്‍ നല്കുന്ന
പൊതു നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
(സി)
സംസ്ഥാനം
കൈക്കൊണ്ട
സുരക്ഷാക്രമീകരണങ്ങളില്‍
കേന്ദ്രസംഘം സംതൃപ്തി
രേഖപ്പെടുത്തുകയുണ്ടായോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കൊറോണ
വൈറസ് ബാധ
2086.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊറോണ
വൈറസിനെതിരെ എന്തെല്ലാം
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കാണ്
'മോഡേണ്‍ മെഡിസിനിൽ'
നടപടി
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കാമോ;
(ബി)
ഇതിനെ
നേരിടുന്നതിനായി
ഫലപ്രദമായ മരുന്ന്
ലഭ്യമാണോ;
ഇക്കാര്യത്തില്‍
ആയൂര്‍വേദത്തിലും
ഹോമിയോപ്പതിയിലും
മരുന്ന്
ലഭ്യമാണെന്നുള്ള
മാധ്യമവാര്‍ത്തകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ?
കൊറോണ
വൈറസ് രോഗം
2087.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.സി.ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
കാര്യങ്ങൾക്കായി
സംസ്ഥാനത്ത് നിന്നുള്ള
അനേകം കുട്ടികള്‍ കൊറോണ
വൈറസ്
പൊട്ടിപ്പുറപ്പെട്ട
ചൈനയില്‍ നില്ക്കുന്ന
സാഹചര്യത്തില്‍ ഈ
വിഷയത്തില്‍ കൂടുതല്‍
ജാഗ്രത
പുലര്‍ത്തുന്നുണ്ടോ;
(ബി)
ഇതിനകം
ചൈനയില്‍ നിന്നും
മടങ്ങിയെത്തിയ
എത്രപേര്‍
ആശുപത്രികളിലും,
വീടുകളിലുമായി
നിരീക്ഷണത്തിലാണ്;
(സി)
സംസ്ഥാനത്ത്
നിപ്പ വൈറസ്
ബാധയുണ്ടായപ്പോള്‍ അത്
പടര്‍ന്ന്
പിടിക്കാതിരിക്കുവാന്‍
സ്വീകരിച്ച
മുന്‍കരുതലുകള്‍
ഇക്കാര്യത്തിലും
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഈ
രോഗബാധമൂലം സംസ്ഥാനത്തെ
ജനങ്ങളിലുണ്ടായിട്ടുള്ള
ഭീതി അകറ്റുന്നതിന്
എന്തൊക്കെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്
ആരോഗ്യവകുപ്പ്
നല്‍കിയിട്ടുള്ളത്;
(ഇ)
സംസ്ഥാനത്തെ എല്ലാ
പ്രധാന ആശുപത്രികളിലും
ഇത്തരം
പകര്‍ച്ചവ്യാധികള്‍
പടരാതിരിക്കുവാന്‍
ക്വാറന്റൈൻ സംവിധാനം
സ്ഥിരമായി
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കൊറോണ
വൈറസ് രോഗം പടരുന്നത്
തടയുന്നതിനായി സ്വീകരിച്ചു
വരുന്ന നടപടികള്‍
2088.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കൊറോണ
വൈറസ് രോഗം സംസ്ഥാനത്ത്
സ്ഥിരീകരിച്ച
സാഹചര്യത്തില്‍
രോഗം പടരുന്നത്
തടയുന്നതിനായി
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ?
കൊറോണ
വൈറസ് രോഗബാധ
2089.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൊറോണ വൈറസ് രോഗബാധ
സ്ഥിരീകരിച്ച
സാഹചര്യത്തില്‍
ആവശ്യമായ ചികിത്സ
ലഭ്യമാക്കുന്നതിലേക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
പ്രാഥമിക
ആരോഗ്യകേന്ദ്രം മുതല്‍
മെഡിക്കല്‍ കോളേജ്
വരെയുള്ള
ആശുപത്രികളില്‍
ആവശ്യമായ മരുന്നുകള്‍
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
നിപ്പ വൈറസിനെ
പ്രതിരോധിച്ചതുപോലെ
കൊറോണ വൈറസും പടര്‍ന്നു
പിടിക്കാതിരിക്കാന്‍
എന്തെല്ലാം
മുന്‍കരുതല്‍
നടപടികളാണ് സംസ്ഥാന
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ഡി)
ഇത്തരം
രോഗങ്ങള്‍ക്ക്
കാരണമാകുന്ന വൈറസുകളെ
കണ്ടെത്തുന്നതിന് പൂനെ
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
മാതൃകയില്‍ സംസ്ഥാനത്ത്
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്ന കാര്യം
പരിശോധിക്കുമോ;
വ്യക്തമാക്കാമോ?
കൊറോണ
വൈറസിനെതിരെയുള്ള ജാഗ്രതാ
നിര്‍ദ്ദേശങ്ങള്‍
2090.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൊറോണ വൈറസ്
സ്ഥിരീകരിച്ച
സാഹചര്യത്തില്‍ ആരോഗ്യ
വകുപ്പ് നല്കുന്ന
ജാഗ്രതാ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശം നല്‍കുമോ;
(ബി)
മെഡിക്കല്‍
കോളേജുകളില്‍ പ്രത്യേക
ഐസലേഷന്‍ വാര്‍ഡുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പൊതുജനങ്ങളുടെ
ആശങ്കയകറ്റുവാനും
ശക്തമായ ബോധവല്‍ക്കരണം
നടത്തുവാനും ആരോഗ്യ
വകുപ്പ് സമയബന്ധിതമായ
പരിപാടികള്‍ ആസൂത്രണം
ചെയ്തു നടപ്പാക്കുമോ?
കൊറോണ
വെെറസ്
2091.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊറോണ
വെെറസ് പരിശോധനയ്ക്ക്
കേരളത്തില്‍ എന്തൊക്കെ
സൗകര്യങ്ങളാണുളളതെന്ന്
അറിയിക്കാമോ;
(ബി)
കൊറോണ
വൈറസ് സംബന്ധിച്ച ആശങ്ക
പരിഹരിക്കുന്നതിന്
ആരോഗ്യവകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍
അറിയിക്കാമോ;
(സി)
നിപ
പ്രതിരോധത്തില്‍ കേരളം
ലോകത്തിനു തന്നെ
മാതൃകയായി സ്വീകരിച്ച
സമീപനം കൊറോണയിലും
സ്വീകരിക്കാന്‍
പൊതുജനത്തെ
സജ്ജരാക്കാന്‍
പര്യാപ്തമായ എന്തൊക്കെ
നടപടികളാണ് ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാന
ആരോഗ്യ ഏജൻസി
2092.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ആരോഗ്യ ഏജൻസി
രൂപീകരിക്കുവാൻ
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഏജൻസിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഏജൻസി
രൂപീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ?
ആരോഗ്യ
വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍
ഇ - ഒാഫീസ് സംവിധാനം
2093.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പ് ഡയറക്ടറുടെ
ഓഫീസില്‍ തപാലുകള്‍ ഏത്
രീതിയിലാണ് കെെകാര്യം
ചെയ്യുന്നത്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഓഫീസില്‍ ഇ - ഒാഫീസ്
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇ -ഓഫീസ്
സംവിധാനം
നടപ്പിലാക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കാരുണ്യ
ആരോഗ്യസുരക്ഷാ പദ്ധതി
T 2094.
ശ്രീ.വി.
കെ. സി. മമ്മത് കോയ
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാരുണ്യ ബെനവലന്റ്
പദ്ധതി കാരുണ്യ
ആരോഗ്യസുരക്ഷാ പദ്ധതി
എന്ന പേരില്‍
വിപുലീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇപ്രകാരം
പദ്ധതി
വിപുലീകരിച്ചപ്പോള്‍
നിലവില്‍ കാരുണ്യ
ബെനവലന്റ് പദ്ധതി
പ്രകാരം ചികിത്സയ്ക്ക്
അര്‍ഹതയുണ്ടായിരുന്ന
എല്ലാവര്ക്കും ചികിത്സ
ഉറപ്പുവരുത്തി
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പുതിയ
പദ്ധതിയുടെ ഭാഗമായി
രോഗികള്‍ക്ക്
അടിയന്തരമായി
ചികിത്സാസഹായം
ലഭിക്കുന്നതിന്
നടപടിക്രമങ്ങള്‍
ലഘൂകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
രോഗികളുടെ
ചികിത്സ
സുഗമമാക്കുന്നതിന്
കാസ്പ് പദ്ധതി പ്രകാരം
എംപാനല്‍ ചെയ്യപ്പെട്ട
ആശുപത്രികള്‍ക്ക് പുറമേ
ഡയാലിസിസ്
സെന്ററുകളെയും കൂടി
എംപാനല്‍ ചെയ്യാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കാന്‍സര്‍
കെയര്‍ പദ്ധതി
2095.
ശ്രീ.വി.
ജോയി
,,
പി.വി. അന്‍വര്‍
,,
കെ. ദാസന്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാന്‍സര്‍
പ്രതിരോധ ചികിത്സാ
രംഗത്ത് പുതുതായി
രൂപീകരിക്കാനുദ്ദേശിക്കുന്ന
കാന്‍സര്‍ കെയര്‍
ബോര്‍ഡ് വഴി എന്തൊക്കെ
നേട്ടങ്ങള്‍
സൃഷ്ടിക്കാനാണ്
ലക്ഷ്യമിടുന്നത്;
(ബി)
കാന്‍സര്‍
ചികിത്സാ രംഗത്തെ
വിദഗ്ദ്ധ സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
തിരുവനന്തപുരം
റീജിയണല്‍ കാന്‍സര്‍
സെന്റര്‍, മലബാര്‍
കാന്‍സര്‍ സെന്റര്‍
എന്നിവയുടെ
വിപുലീകരണത്തിനും
കൊച്ചി കാന്‍സര്‍
സെന്ററിന്റെ
നിര്‍മ്മാണത്തിനുമായി
നടത്തി വരുന്ന
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ;
(സി)
കാന്‍സര്‍
ചികിത്സയ്ക്കു വേണ്ടി
വരുന്ന ഭീമമായ ചെലവു
കണക്കിലെടുത്തു
സര്‍ക്കാര്‍ മേഖലയില്‍
ചികിത്സാ സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ;
കാന്‍സര്‍ കെയര്‍
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ?
ഹീമോഫീലിയ
രോഗികള്‍ക്കുള്ള സൗജന്യ
ജീവൻരക്ഷാ മരുന്നുകള്‍
2096.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഹീമോഫീലിയ
രോഗികള്‍ക്ക്
സൗജന്യമായി
ലഭിച്ചുകൊണ്ടിരുന്ന
ജീവൻരക്ഷാ മരുന്നുകള്‍
നിലവിൽ
ലഭ്യമാകുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത്
രോഗികള്‍ക്ക്
ലഭ്യമാക്കാൻ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ജീവിതശെെലീ
രോഗങ്ങളുടെ നിയന്ത്രണം
2097.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പകര്‍ച്ചവ്യാധികളും
ജീവിതശെെലീ രോഗങ്ങളും
കാലാവസ്ഥാ
ജന്യരോഗങ്ങളും
നിയന്ത്രിക്കുന്നതിനായി
ഇൗ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ച്
വരുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
നടപ്പില്‍
വരുത്തുവാന്‍
ഉദ്ദേശിക്കുന്ന
നടപടികളുടെ വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
നല്‍കാമോ;
(സി)
സംസ്ഥാനത്തെ
എല്ലാ കുടുംബാരോഗ്യ
കേന്ദ്രങ്ങളിലും
ജീവിതശെെലീ രോഗ
നിയന്ത്രണത്തിനുള്ള
ചികിത്സാ
ക്ലിനിക്കുകള്‍
സ്ഥാപിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
ക്യാന്‍സര്‍
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
2098.
ശ്രീ.ജെയിംസ്
മാത്യു
,,
ആര്. രാജേഷ്
,,
കെ.ജെ. മാക്സി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്യാന്‍സര്‍ ബാധിതരുടെ
എണ്ണവും ക്യാന്‍സര്‍
ബാധിച്ചുള്ള
മരണനിരക്കും
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
ഇതിനെതിരെ എന്തെല്ലാം
പ്രതിരോധ
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചു വരുന്നത്;
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
സ്വകാര്യ - സര്‍ക്കാര്‍
ആശുപത്രികളില്‍ പൊതുവായ
ക്യാന്‍സര്‍ ചികിത്സാ
മാനദണ്ഡങ്ങള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
ആര്.സി.സി.,
കൊച്ചിന് ക്യാന്‍സര്‍
സെന്റര്‍, മലബാര്‍
ക്യാന്‍സര്‍ സെന്റര്‍
തുടങ്ങിയ
സ്പെഷ്യാലിറ്റി
ആശുപത്രികളെ സെന്റര്‍
ഓഫ് എക്സലന്‍സ് ആയി
ഉയര്‍ത്തി ലോകോത്തര
സേവനങ്ങള്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
ക്യാന്‍സര്‍
കണ്ട്രോള്
സ്ട്രാറ്റജിയുടെ
ഭാഗമായി പൊതുജന
പങ്കാളിത്തത്തോടെയുള്ള
ക്യാന്‍സര്‍
ബോധവത്ക്കരണ
പരിപാടികള്‍
സംഘടിപ്പിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കുറുംകോട്ട
ദ്വീപില്‍ പുതിയ ഹെല്‍ത്ത്
സബ് സെന്റര്‍
2099.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏകദേശം
150-ഓളം പട്ടികജാതി
കുടുംബങ്ങള്‍
താമസിക്കുന്ന
കുറുംകോട്ട ദ്വീപ്
നിവാസികള്‍
ചികിത്സയ്ക്കായി
അനുഭവിച്ചുപോരുന്ന
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത് ഒരു
ഹെല്‍ത്ത് സബ് സെന്റര്‍
സ്ഥാപിക്കുന്നതിനോ
മൊബെെല്‍ ഹെല്‍ത്ത്
ക്ലിനിക്കിന്റെ സേവനം
ലഭ്യമാക്കുന്നതിനോ
നടപടി സ്വീകരിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
പട്ടികജാതി-പട്ടികവര്‍ഗ്ഗ
മന്ത്രിക്ക്
21.11.2019-നു
സമര്‍പ്പിച്ചതും
പ്രസ്തുത ഓഫീസില്‍
നിന്നും 01.12.2019-ന്
1140/വിഐപി/എം(എസ്.സി/എസ്.ടി.,ബി.സി.,ലോ&സി)2019
നമ്പര്‍ കത്ത് പ്രകാരം
ആരോഗ്യവകുപ്പുമന്ത്രിക്ക്
നല്കിയതുമായ
നിവേദനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ?
പത്തനംതിട്ട
ജില്ലയിലെ മൊബെെല്‍
മെഡിക്കല്‍ യൂണിറ്റുകള്‍
2100.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ ആരോഗ്യ
സംരക്ഷണത്തിനായി എത്ര
മൊബെെല്‍ മെഡിക്കല്‍
യൂണിറ്റുകളാണ്
(എം.എം.യു.) ഉള്ളത്;
വ്യക്തമാക്കുമോ;
(ബി)
ആദിവാസി
പിന്നാക്കവിഭാഗങ്ങളിലുള്ളവര്‍
വളരെക്കൂടുതലുള്ള
കോന്നി
നിയോജകമണ്ഡലത്തില്‍
ഒരു മൊബെെല്‍
മെഡിക്കല്‍ യൂണിറ്റ്
(എം.എം.യു.) കൂടി
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
ആശുപത്രികളിലെ
മരുന്ന് പാഴാക്കല്‍
2101.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചില ആശുപത്രികളില്‍
മരുന്ന് പാഴാക്കിയും
ഉപയോഗശൂന്യമാക്കിയും
കളയുന്നതായുള്ള
മാധ്യമവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദവിവരം നല്‍കാമോ;
(ബി)
ഇപ്രകാരമുളള
സാഹചര്യം
ഒഴിവാക്കുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമോ?
പുറമ്പോക്കില്‍
താമസിച്ചിരുന്ന കുട്ടികള്‍
മണ്ണ് വാരിതിന്നുവെന്ന
വാര്‍ത്ത
2102.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൈതമുക്കില്‍
റെയില്‍വേ
പുറമ്പോക്കില്‍
താമസിച്ചിരുന്ന
കുട്ടികള്‍ വിശപ്പ്
അടക്കാന്‍ മണ്ണ്
വാരിതിന്നുവെന്ന
വാര്‍ത്ത സംസ്ഥാനത്ത്
നിലനില്‍ക്കുന്ന അതീവ
ഗുരുതര
സാഹചര്യത്തിലേക്കുള്ള
സൂചകമാണോ എന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ
വിഷയത്തില്‍ ശിശുക്ഷേമ
സമിതി സ്വീകരിച്ച
നിലപാട് എന്തായിരുന്നു;
(സി)
വിവരങ്ങള്‍
അന്വേഷിക്കാതെ,
ഉദ്യോഗസ്ഥര്‍ നല്കിയ
റിപ്പോര്‍ട്ട്
അനുസരിച്ച് ശിശുക്ഷേമ
സമിതി വിഷയത്തില്‍
എടുത്തുചാടി നടപടി
സ്വീകരിച്ചതായി
വിലയിരുത്തുന്നുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍
ശിശുക്ഷേമസമിതി ജനറല്‍
സെക്രട്ടറിക്ക് സ്ഥാനം
രാജിവയ്ക്കേണ്ടി
വന്നിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
അപൂര്‍വ്വരോഗങ്ങള്‍
ബാധിച്ച കുട്ടികളുടെ
ചികിത്സയ്ക്ക് ഫണ്ട്
2103.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അപൂര്‍വ്വരോഗങ്ങള്‍
ബാധിച്ച്
നിര്ദ്ധനരായവരുടെയും
ഇത്തരം രോഗം
പിടിപെടുന്ന
കുട്ടികളുടെയും
ചികിത്സയ്ക്കായുള്ള
ഫണ്ടിലേക്ക്
പൊതുജനങ്ങളില്‍
നിന്നും തുക
സമാഹരിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനകം
എന്തുതുകയാണ് ഈ
പദ്ധതിയിലേക്ക്
സമാഹരിച്ചത്;
(സി)
ഇതിലേയ്ക്കായി
കേന്ദ്രവിഹിതമായി
ഏന്തെങ്കിലും തുക
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര?
'ഹൃദ്യം',
'ആരോഗ്യകിരണം' പദ്ധതികള്‍
2104.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'ഹൃദ്യം',
'ആരോഗ്യകിരണം'
പദ്ധതികള്‍ പ്രകാരം
സംസ്ഥാനത്തെ ഏതെല്ലാം
സര്‍ക്കാര്‍, സ്വകാര്യ
ആശുപത്രികളിലാണ്
ചികിൽസാ സൗകര്യമുള്ളത്
എന്നറിയിക്കാമോ;
(ബി)
2019
വര്‍ഷത്തിൽ ഈ പദ്ധതി
പ്രകാരം സ്വകാര്യ
ആശുപത്രികള്‍ക്ക്
സര്‍ക്കാര്‍ നൽകിയ തുക,
സര്‍ക്കാര്‍ നൽകാനുള്ള
കുടിശ്ശിക എന്നിവ
എത്രയെന്ന് ആശുപത്രി
തിരിച്ച് അറിയിക്കാമോ;
(സി)
സര്‍ക്കാര്‍
കുടിശ്ശിക
തീര്‍ക്കാത്തത് മൂലം
സ്വകാര്യ ആശുപത്രികള്‍,
മേൽ പദ്ധതികള്‍ പ്രകാരം
ചികിൽസയ്ക്ക് വിമുഖത
കാട്ടുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്
പരിഹരിക്കുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍
അറിയിക്കാമോ?
ഇ-
ഹെല്‍ത്ത് സംവിധാനം
2105.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
ആരോഗ്യ കേന്ദ്രം മുതല്‍
മെഡിക്കല്‍ കോളേജ്
വരെയുള്ള മുഴുവന്‍
സര്‍ക്കാര്‍
ആശുപത്രികളിലും ഇ-
ഹെല്‍ത്ത് സംവിധാനം
ഏര്‍പ്പെടുത്തുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഇ-ഹെല്‍ത്ത്
സംവിധാനം
ഏര്‍പ്പെടുത്തിയ
ആശുപത്രികളില്‍ ഇതുമൂലം
ഉണ്ടായിട്ടുള്ള
മാറ്റങ്ങൾ
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
സംവിധാനം സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
എസ്.എം.എ.പി.
ചികിത്സാ സഹായ പദ്ധതി
2106.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
സൊസൈറ്റി ഫോര്‍
മെഡിക്കൽ അസിസ്റ്റൻസ്
ടു ദി പുവര്‍
(എസ്.എം.എ.പി.)
മുമ്പാകെ ചികിത്സാ
സഹായത്തിനായുള്ള
അപേക്ഷകള്‍
കെട്ടിക്കിടക്കുകയാണെന്ന
പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കിൽ ആയത്
പരിഹരിക്കാൻ കൈക്കൊണ്ട
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
നിലവിൽ
എസ്.എം.എ.പി.മുമ്പാകെ
എത്ര അപേക്ഷയാണ്
തീര്‍പ്പ് കാത്ത്
കിടക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
ടി
അപേക്ഷകളിന്മേൽ
തീരുമാനമെടുക്കാനുള്ള
തടസ്സങ്ങള്‍
എന്തൊക്കെയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
എസ്.എം.എ.പി.
യിൽ നിന്ന് സാമ്പത്തിക
സഹായം
അനുവദിക്കുന്നതിന്
നിലവിൽ
അംഗീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കുമോ?
മാതൃ
വന്ദന യോജന പദ്ധതി
2107.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആദ്യ
പ്രസവത്തിന് 5000 രൂപ
ധനസഹായം ലഭ്യമാക്കുന്ന
മാതൃ വന്ദന യോജന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഏതൊക്കെ
വിഭാഗത്തില്‍പ്പെട്ട
അമ്മമാര്‍ക്കാണ് ഈ
പദ്ധതിയുടെ ആനുകൂല്യം
ലഭിക്കുന്നത്;
(സി)
ഈ
പദ്ധതിക്കായി കേന്ദ്ര
സര്‍ക്കാര്‍
എന്തെങ്കിലും തുക
അനുവദിക്കാറുണ്ടോ;
എങ്കില്‍ 2019-20 ല്‍
എന്ത് തുകയാണ്
അനുവദിച്ചത്;
വിശദമാക്കാമോ?
കാഴ്ച
പദ്ധതി
2108.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാഴ്ച
പരിമിതി ഉള്ളവര്‍ക്കായി
സര്‍ക്കാര്‍
നടപ്പാക്കുന്ന 'കാഴ്ച'
എന്ന പദ്ധതിയുടെ
വിശദാംശങ്ങൾ നൽകാമോ ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ എത്ര
ഗുണഭോക്താക്കളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
വൃക്ക
മാറ്റിവെച്ചവര്‍ക്ക് കാരുണ്യ
പദ്ധതിവഴിയുളള സ്കീമുകള്‍
2109.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൃക്ക
മാറ്റിവെച്ചവര്‍ക്ക്
കാരുണ്യ പദ്ധതിവഴി
മരുന്നുകള്‍ സൗജന്യമായി
നല്കുന്ന പദ്ധതി
നിലവിലുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇത്തരത്തിലുളള
ഒരു പദ്ധതി നേരത്തെ
നിലവിലുണ്ടായിരുന്നോ;
എങ്കില്‍ അത്
നിര്‍ത്താന്‍ ഉണ്ടായ
കാരണം വ്യക്തമാക്കാമോ;
(സി)
വൃക്ക
മാറ്റിവെച്ചവര്‍ക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയെന്ന്
വിവരിക്കാമോ;
(ഡി)
ഏതെല്ലാം
സര്‍ക്കാര്‍
ആശുപത്രികളിലാണ് വൃക്ക
മാറ്റിവെയ്ക്കല്‍
ശസ്ത്രക്രിയയ്ക്ക്
സൗകര്യമുളളത്
എന്നറിയിക്കാമോ;
(ഇ)
സ്വകാര്യ
ആശുപത്രികള്‍ വൃക്ക
മാറ്റിവെയ്ക്കല്‍
ശസ്ത്രക്രിയയ്ക്ക്
വ്യത്യസ്ത നിരക്കുകള്‍
ഇൗടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇൗ നിരക്ക്
ഏകീകരിക്കുന്നതിന്
നടത്തിയ ഇടപെടലുകള്‍
വ്യക്തമാക്കാമോ?
ആരോഗ്യ
വകുപ്പിന് കീഴിലുള്ള ചികിത്സാ
സഹായ പദ്ധതികള്‍
2110.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന് കീഴിൽ
എന്തെല്ലാം ചികിത്സാ
സഹായ പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കി വരുന്നത്;
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തിൽ
നടപ്പിലാക്കിവരുന്ന
പദ്ധതികളിൽ ഓരോന്നിനും
എന്തു തുക സാമ്പത്തിക
സഹായമായി
ലഭിക്കുന്നുണ്ട്;
ഏതെല്ലാം
ആശുപത്രികളിലാണ്
ഇത്തരത്തിലുള്ള
ചികിത്സാ സഹായം
ലഭിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഓരോ
പദ്ധതിയിലും അപേക്ഷ
സമര്‍പ്പിക്കുന്നതിന്
വരുമാന പരിധി
നിഷ്കര്ച്ചിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വിശദമാക്കാമോ?
കാരുണ്യ
ആരോഗ്യ സുരക്ഷാപദ്ധതി
പ്രകാരമുള്ള ആനുകൂല്യം
ലഭിക്കുന്നതിന് നടപടി
2111.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ആരോഗ്യ
പദ്ധതിയിലേയ്ക്കുള്ള
അപേക്ഷകള്‍
സ്വീകരിക്കുന്നില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ പരാതി
പരിഹരിക്കുന്നതിന്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
നിലവില്‍
ചിസ് പദ്ധതി പ്രകാരം
ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
കാര്‍ഡ് ഉള്ളവര്‍ക്ക്
മാത്രമേ കാരുണ്യ ആരോഗ്യ
സുരക്ഷാപദ്ധതി
ഇന്‍ഷുറന്‍സ്
ആനുകൂല്യത്തിന്
അര്‍ഹതയുള്ളൂ എന്ന
പ്രചരണത്തില്‍
എന്തെങ്കിലും വസ്തുത
ഉണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
നിലവില്‍
ചിസ് പദ്ധതിയില്‍
അംഗങ്ങളല്ലാത്തവര്‍ക്ക്
കാരുണ്യ ആരോഗ്യ
സുരക്ഷാപദ്ധതി
ആനൂകൂല്യം
ലഭിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കാമോ?
കാരുണ്യ
ബനവലന്റ് ഫണ്ട് ധനസഹായം
T 2112.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര സംസ്ഥാന സ്വകാര്യ
ആശുപത്രികളിലെ
ചികിത്സയ്ക്കായി
കാരുണ്യ ബനവലന്റ് ഫണ്ട്
ധനസഹായം
അനുവദിക്കുന്നത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികളുടെ വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
മംഗലാപുരത്തെ
ആശുപത്രികളില്‍ ചികിത്സ
തേടിയ രോഗികള്‍ക്ക്
കാരുണ്യ ബനവലന്റ് ഫണ്ട്
പദ്ധതി പ്രകാരം
ചികിത്സാ ധനസഹായം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
ആരോഗ്യ
ചികിത്സാ ഇന്‍ഷ്വറന്‍സ്
പദ്ധതി
2113.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അര്‍ഹരായ മുഴുവന്‍
പേര്‍ക്കും
ആരോഗ്യചികിത്സാ
ഇന്‍ഷ്വറന്‍സ് സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഇനിയും
ആരോഗ്യ ഇന്‍ഷ്വറന്‍സ്
കാര്‍ഡ് എടുക്കാത്തവരും
നേരത്തെ ഉണ്ടായിരുന്ന
കാര്‍ഡ്
പുതുക്കാത്തവരുമായ
പാവപ്പെട്ട
കുടുംബങ്ങള്‍ക്ക് പുതിയ
കാര്‍ഡുകള്‍
അനുവദിക്കുന്നതിന്
അവസരം നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇതിനാവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
പ്രധാനമന്ത്രി
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍
അംഗമാകുന്നതിനുള്ള
നടപടികള്‍
സുതാര്യമാക്കുന്നതിനും
അര്‍ഹരായ മുഴുവന്‍
പേരെയും പ്രസ്തുത
പദ്ധതിയുടെ
കീഴിലാക്കുന്നതിനും
അവസരം ഒരുക്കാന്‍
ആവശ്യമായ ഇടപെടലുകള്‍
നടത്തുമോ;
വിശദമാക്കുമോ?
സാന്ത്വന
ചികിത്സ പദ്ധതി
2114.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രോഗം
പിടിപെട്ടോ അപകടം
മൂലമോ കിടപ്പ്
രോഗികളായവര്‍ക്ക്
അരികെ എന്ന പേരില്‍
സാന്ത്വന ചികിത്സ
പദ്ധതിക്ക് സര്‍ക്കാര്‍
രൂപം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പാലിയേറ്റീവ്
രംഗത്ത് കൂടുതല്‍
വിദഗ്ദ ഡോക്ടര്‍മാര്‍
ആവശ്യമുളളതിനാല്
ഇതിനായി മെഡിക്കല്‍
കോളേജുകളില്‍
സ്പെഷ്യാലിറ്റി വിഭാഗം
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ എന്ന്
അറിയിക്കുമോ?
ഹീമോഫീലിയ
കിഡ്നി രോഗികള്‍ക്ക് കാരുണ്യ
സ്കീമില്‍ നിന്ന്
ലഭിച്ചിരുന്ന മരുന്നുകള്‍
2115.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹീമോഫീലിയ കിഡ്നി
രോഗികള്‍ക്ക് കാരുണ്യ
സ്കീമില്‍ നിന്ന്
സൗജന്യമായി
ലഭിച്ചിരുന്ന
മരുന്നുകള്‍ ഇപ്പോൾ
ലഭ്യമാക്കുന്നില്ലെന്ന
കാര്യം
പരിശോധിക്കുമോ;വിശദമാക്കുമോ;
(ബി)
മരുന്ന്
കമ്പനികള്‍ക്ക്
ധനകാര്യവകുപ്പ് ഫണ്ട്
അനുവദിക്കുന്നില്ലെന്ന
കാര്യം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;എങ്കിൽ
നടപടി സ്വീകരിക്കുമോ;
(സി)
ആരോഗ്യവകുപ്പിന്റെ
കൈവശം ഉള്ള കണക്ക്
പ്രകാരം കിഡ്നി
രോഗികള്‍ക്കും
ഹീമോഫീലിയ
രോഗികള്‍ക്കും മരുന്നു
നല്കിയ വകയില്‍ എത്ര
തുക കൈമാറാനുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ഡി)
കാരുണ്യ
ബെനഫലന്റ് ഫണ്ട്
സംബന്ധിച്ച് 2020
മാര്‍ച്ച് 31നു
ശേഷമുള്ള അവസ്ഥയെ
കുറിച്ച് സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
ആലത്തൂര്‍
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
2116.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
താലൂക്ക് ആസ്ഥാന
ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
അനുവദിച്ചിട്ട്
വര്‍ഷങ്ങളായെങ്കിലും
പ്രവര്‍ത്തനങ്ങള്‍
ഇതുവരെ
തുടങ്ങിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഡയാലിസിസ്
യൂണിറ്റ്
പ്രവര്ത്തിപ്പിക്കുന്നതിനോട്
ബന്ധപ്പെട്ട്
ഡോക്ടര്‍മാര്‍ക്ക്
പരിശീലനം നല്‍കാത്തതിന്
കാരണമെന്തെന്ന്
വിശദമാക്കാമോ;
(സി)
പ്രതിസന്ധികള്‍
നീക്കി ഡയാലിസിസ്
യൂണിറ്റ് എന്നുമുതല്‍
പ്രവര്‍ത്തനക്ഷമമാകുമെന്ന്
അറിയിക്കാമോ?
ജീവിതശൈലീ
രോഗനിയന്ത്രണവും ക്യാന്‍സര്‍
രോഗ നിര്‍ണയവും
2117.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അനാരോഗ്യകരമായതും
വ്യായാമം കുറഞ്ഞതുമായ
ജീവിതശൈലീകൊണ്ട്
നല്ലൊരു വിഭാഗം
ജനങ്ങളില്‍ പ്രമേഹം,
ഹൃദ്രോഗം, ക്യാന്‍സര്‍
എന്നീ രോഗങ്ങള്‍
പിടിപെടുന്നതു
കണക്കിലെടുത്ത്
ജീവിതശൈലീ
രോഗനിയന്ത്രണത്തിന്
ആരോഗ്യ വകുപ്പ്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
സ്വകാര്യ
മേഖലയിലെ
ആശുപത്രികളില്‍ വരുന്ന
ഭീമമായ ചികിത്സാ ചെലവു
നിമിത്തം ക്യാന്‍സര്‍
രോഗികള്‍
ബുദ്ധിമുട്ടുന്നതു
കണക്കിലെടുത്ത്
സര്‍ക്കാര്‍
ആശുപത്രികളില്‍
ആരംഭത്തില്‍ തന്നെ
ക്യാന്‍സര്‍ രോഗം
കണ്ടെത്തുന്നതിനും
വിദഗ്ധ ചികിത്സ
ലഭ്യമാക്കുന്നതിനും
നടപടി
സ്വീകരിക്കുമോ;വിശദാംശം
വ്യക്തമാക്കുമോ?
പാലിയേറ്റീവ്
കെയര്‍ ഗ്രിഡ്
2118.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രോഗബാധിതര്‍ക്ക്
ആശ്വാസവും പരിചരണവും
നല്കുന്ന പുതിയ
സാന്ത്വനപരിചരണനയം
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പാലിയേറ്റീവ്
പരിചരണം നല്‍കുന്നതിന്
എല്ലാ സംവിധാനങ്ങളെയും
ഉള്‍പ്പെടുത്തി
സംസ്ഥാനതലത്തില്‍
പാലിയേറ്റീവ് കെയര്‍
ഗ്രിഡ് സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
കെയര്‍
ഹോമുകള്‍,
പകല്‍വീടുകള്‍
എന്നിവിടങ്ങളിലെ
ജീവനക്കാര്‍ക്ക്
പാലിയേറ്റീവ് കെയറില്‍
പരിശീലനം
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍, അതിനായി
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
നേത്രാരോഗ്യകേന്ദ്രങ്ങള്
ആരംഭിക്കുന്ന പദ്ധതി
2119.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ പഞ്ചായത്തുകളിലും
നേത്രാരോഗ്യകേന്ദ്രങ്ങള്
ആരംഭിക്കുന്ന പദ്ധതി
നടപ്പില്‍
വരുത്തുന്നതിനായി ഈ
സര്‍ക്കാര്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എന്നു മുതല്‍
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വെളിപ്പെടുത്താമോ?
ആർദ്രം പദ്ധതിയിൽ കൂടുതൽ
പ്രോജക്ടുകള്‍
2120.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ആർദ്രം
പദ്ധതിയില്‍ കൂടുതല്‍
പ്രോജക്ടുകള്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കുമോ?
മണലൂര്‍ മണ്ഡലത്തിലെ ആര്‍ദ്രം
പദ്ധതി
2121.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഒന്നും
രണ്ടും ഘട്ടങ്ങളിലായി
മണലൂര്‍ മണ്ഡലത്തില്‍
നിന്നും തെരഞ്ഞെടുത്ത
ആരോഗ്യ സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആരോഗ്യ കേന്ദ്രങ്ങളില്‍
നടപ്പിലാക്കിയതും
നടപ്പിലാക്കി
വരുന്നതുമായ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ?
ആരോഗ്യ
ജാഗ്രത പദ്ധതി
2122.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പ്
ആവിഷ്കരിച്ച 'ആരോഗ്യ
ജാഗ്രത' പദ്ധതിയുടെ
പുരോഗതി വിശദമാക്കാമോ;
(ബി)
ഏതൊക്കെ
വകുപ്പുകളുമായി
ചേര്‍ന്നാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
ആരോഗ്യ
ജാഗ്രതാ പദ്ധതിയുമായി
സഹകരിക്കുന്ന വിവിധ
വകുപ്പുകളുടെ
നേതൃത്വത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ഡി)
ത്രിതല
ആരോഗ്യ സംവിധാനങ്ങളെ
ശക്തിപ്പെടുത്തിക്കൊണ്ട്
'ആര്‍ദ്രം മിഷന്'
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
ആര്‍ദ്രം
മിഷൻ പദ്ധതി നടപ്പാക്കൽ
2123.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
മിഷൻ പദ്ധതി
നടപ്പാക്കുന്നതിന്റെ
ഭാഗമായി സംസ്ഥാനത്ത്
മെഡിക്കൽ ആഫീസര്‍,
പാരാമെഡിക്കൽ സ്റ്റാഫ്
എന്നീ തസ്തികകള്‍
പുതുതായി
സൃഷ്ടിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ:
പുതുതായി
സൃഷ്ടിക്കപ്പെട്ടിട്ടുള്ള
പ്രസ്തുത തസ്തികകളിൽ
നിയമന നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ആര്‍ദ്രം
മിഷൻ പദ്ധതി
നടപ്പാക്കുന്നതിന്റെ
ഭാഗമായി മെഡിക്കൽ
ആഫീസര്മാരെ
കരാറടിസ്ഥനത്തിൽ
നിയമിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ആര്‍ദ്രം
പദ്ധതി പ്രകാരം
പി.എച്ച്.സി.കളെ കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തുന്നതിന് നടപടി
2124.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തില്‍
ആര്‍ദ്രം പദ്ധതി
പ്രകാരം
നടപ്പിലാക്കുന്ന
പദ്ധതികള്‍ സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(ബി)
നിലവില്‍
ഏതെല്ലാം
പി.എച്ച്.സി.കളെയാണ്
കുടുംബാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തിയിട്ടുള്ളതെന്നും,
മറ്റ് പി.എച്ച്.സി.കളെ
ഈ നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
കായംകുളം
മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതി
2125.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
കായംകുളം മണ്ഡലത്തിലെ
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റുന്ന നടപടികളുടെ
പുരോഗതി വിശദമാക്കാമോ?
ആശുപത്രികളില്‍
ആവശ്യമായ ജീവനക്കാരെ
നിയമിക്കുന്നതിന് നടപടി
2126.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിനു കീഴിലുള്ള
വിവിധ ആശുപത്രികളില്‍
ഒഴിവുള്ള ജീവനക്കാരുടെ
തസ്തികകള്‍ നികത്താനും
ആവശ്യമുള്ളിടത്ത് പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ആര്‍ദ്രം
പദ്ധതിയിലുള്‍പ്പെടുത്തിയ
ആശുപത്രികള്‍ക്കു
മാത്രമായി തസ്തിക
സൃഷ്ടിക്കല്‍
നിജപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ആര്‍ദ്രം
പദ്ധതിയിലുള്പ്പെടാത്തതും
എന്നാല്‍ ആവശ്യത്തിന്
ജീവനക്കാര്‍
ഇല്ലാത്തതിനാല്‍
പ്രവര്‍ത്തനത്തിന്
തടസ്സം നേരിടുന്നതുമായ
വിവിധ ആശുപത്രികളില്‍
ആവശ്യമായ ജീവനക്കാരെ
നിയമിക്കുന്നതിനും
തസ്തികകള്‍
ആവശ്യമെങ്കില്‍ അവ
സൃഷ്ടിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
ഒരു
പഞ്ചായത്തില്‍ ഒരു പ്രൈമറി
ഹെല്‍ത്ത് സെന്റര്‍
2127.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രൈമറി
ഹെല്‍ത്ത് സെന്ററുകള്‍
വഴി നല്‍കിവരുന്ന
സേവനങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒരു
പഞ്ചായത്തില്‍ ഒരു
പ്രൈമറി ഹെല്‍ത്ത്
സെന്റര്‍ എന്നത്
നടപ്പാക്കാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രൈമറി
ഹെല്‍ത്ത് സെന്ററുകള്‍
ഇല്ലാത്ത
പഞ്ചായത്തുകളില്‍ അവ
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പ്രൈമറി
ഹെല്‍ത്ത് സെന്ററുകള്‍
ഇല്ലാത്ത
പഞ്ചായത്തുകളില്‍ അവ
മുഖേന നല്‍കേണ്ട
സേവനങ്ങള്‍ എങ്ങനെയാണ്
നിലവില്‍
ജനങ്ങളിലെത്തിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
സർക്കാർ
ആശുപത്രികളില്‍ ഫിസിയോ
തെറാപ്പിസ്റ്റുകളുടെ സേവനം
2128.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സർക്കാർ
ആശുപത്രികളില്‍ ഫിസിയോ
തെറാപ്പിസ്റ്റുകളുടെ
സേവനം ലഭ്യമാണോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പി.എച്ച്.സി.കളിലും
സി.എച്ച്.സി.കളിലും
കുടുംബാരോഗ്യ
കേന്ദ്രങ്ങളിലും ഫിസിയോ
തെറാപ്പിസ്റ്റുകള്‍
ഇല്ലാത്തതിനാല്‍
രോഗികള്‍ അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഫിസിയോ
തെറാപ്പിസ്റ്റുകളുടെ
സേവനം എല്ലാ
ആശുപത്രികളിലും
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
വര്‍ക്കല
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
2129.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കുന്നതിനായി
പുതുതായി നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടുള്ള
കെട്ടിടത്തിലെ
ഇലക്ട്രിക്ക്
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കുവാന്‍
ആവശ്യമായ ഫണ്ട്
ലഭ്യമല്ലായെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇലക്ട്രിക്ക്
പ്രവൃത്തികള്‍ക്കായി
പൊതുമരാമത്ത് വകുപ്പ്
ഇലക്ട്രിക്കല്‍ വിഭാഗം
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്
അടിയന്തരമായി ഫണ്ട്
അനുവദിക്കുമോ; ആയതിന്റെ
നടപടികള്‍
വിശദമാക്കാമോ?
താലൂക്ക്
ആശുപത്രികളില്‍ ബ്ലഡ്ബാങ്ക്
സൗകര്യം
2130.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താലൂക്ക്
ആശുപത്രികളില്‍
ബ്ലഡ്ബാങ്ക് സൗകര്യം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഏതെല്ലാം താലൂക്ക്
ആശുപത്രികളിലാണ്
ബ്ലഡ്ബാങ്ക്
സൗകര്യമുള്ളതെന്ന
കാര്യം വ്യക്തമാക്കുമോ;
(സി)
വൈക്കം
താലൂക്ക് ആശുപത്രിയില്‍
ബ്ലഡ്ബാങ്ക് സൗകര്യം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഡയാലിസിസ്
യൂണിറ്റുകള്‍
2131.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം എത്ര
ആശുപത്രികളിലാണ്
പുതുതായി ഡയാലിസിസ്
യൂണിറ്റുകള്‍
ആരംഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ചെങ്ങന്നൂര്‍
ജില്ലാ ആശുപത്രിയിലെ
സ്റ്റാഫിന്റെ കുറവ്
മൂലം
രോഗികള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനുള്ള
നടപടികള്‍ വേഗത്തിൽ
സ്വീകരിക്കുമോ?
ഡയാലിസിസ്
യൂണിറ്റുകളുടെ അപര്യാപ്തത
2132.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ സര്‍ക്കാര്‍
ആശുപത്രികളില്‍
നിലവില്‍ എത്ര
ഡയാലിസിസ് യൂണിറ്റുകള്‍
ഉണ്ട്; വിശദാംശം
അറിയിക്കാമോ;
(ബി)
ഡയാലിസിസ്
യൂണിറ്റുകളുടെ കുറവും
രോഗികളുടെ വര്‍ദ്ധനവും
മൂലം ചികിത്സക്കായി
അന്യ സംസ്ഥാനത്തെ
ആശുപത്രികളെ
ആശ്രയിക്കേണ്ട സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അവശരായ
രോഗികള്‍ക്ക് യാത്രയും
ഭാരിച്ച സാമ്പത്തിക
ചെലവും വരുത്തുന്ന
ബുദ്ധിമുട്ട്
ഒഴിവാക്കുന്നതിലേക്കായി
വിവിധ സര്‍ക്കാര്‍
ആശുപത്രികളില്‍ പുതിയ
ഡയാലിസിസ് യൂണിറ്റുകള്‍
അനുവദിക്കുന്ന വിഷയവും
നിലവിലുള്ള
ആശുപത്രികളില്‍
യൂണിറ്റുകള്‍
വര്‍ദ്ധിപ്പിക്കുന്ന
വിഷയവും പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പത്തനംതിട്ട
ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ
വകുപ്പിന്റെ പദ്ധതികള്‍
2133.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ പത്തനംതിട്ട
ജനറല്‍ ആശുപത്രിയില്‍
ആരോഗ്യ വകുപ്പിന്റെ
എന്തെല്ലാം പദ്ധതികള്‍
അനുവദിച്ചു എന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഓരോ
പദ്ധതിക്കും
അനുവദിക്കപ്പെട്ട
തുകയുടെ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി
സംബന്ധിച്ച വിവരങ്ങള്‍
വെളിപ്പെടുത്തുമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ മരുന്ന് വിതരണം
2134.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
രോഗികള്‍ക്ക് മരുന്ന്
വിതരണം ചെയ്യുന്നതില്‍
ഉണ്ടായിട്ടുള്ള
പ്രതിസന്ധി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അവ പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
കോടതി
വിധിയുടെ
അടിസ്ഥാനത്തില്‍
ഫാര്‍മസിസ്റ്റുകള്‍
അല്ലാത്തവര്‍ മരുന്ന്
വിതരണം ചെയ്യരുത് എന്ന
നിര്‍ദ്ദേശം
സര്‍ക്കാര്‍
ആശുപത്രികളില്‍
നടപ്പിലാക്കുന്നുണ്ടോ;
(ഡി)
ഫാര്‍മസിസ്റ്റുകള്‍
ഓഫ് എടുക്കുകയോ ലീവ്
എടുക്കുകയോ ചെയ്യുന്ന
ദിവസങ്ങളില്‍
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളില്‍
മരുന്ന് വിതരണം
നടത്തുന്നത്
ആരൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(ഇ)
ഫാര്‍മസിസ്റ്റുകളുടെ
അഭാവത്തില്‍ മറ്റ്
ജീവനക്കാര്‍ മരുന്ന്
വിതരണം ചെയ്യുന്നത്
നിയമപരമായി
ശരിയാണോയെന്ന്
വ്യക്തമാക്കാമോ?
ചെറുവള്ളിയില്‍
പി.എച്ച്.സി.
2135.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ചെറുവള്ളിയില്‍
പുതിയ പി.എച്ച്.സി.
അനുവദിക്കുന്നത്
സംബന്ധിച്ച
എഫ്.ഡബ്ല്യു1/113/2017-ഹെല്‍ത്ത്
എന്ന ഫയലിന്റെ നടപ്പ്
ഫയലിന്റെയും കുറിപ്പ്
ഫയലിന്റെയും പകര്‍പ്പ്
ലഭ്യമാക്കാമോ?
ഓച്ചിറ
ഗവണ്മെന്റ്
ആയുര്‍വേദാശുപത്രിയില്‍
ലഭിക്കുന്ന സേവനങ്ങള്‍
2136.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓച്ചിറ
ഗവണ്മെന്റ്
ആയുര്‍വേദാശുപത്രിയില്‍
രോഗികള്‍ക്ക്
എന്തെല്ലാം സേവനങ്ങള്‍
ലഭിക്കുന്നതിന്
സൗകര്യമുണ്ടെന്ന്
വിശദീകരിക്കുമോ;
(ബി)
ഇവിടെ
ഏതെല്ലാം
വിഭാഗത്തില്‍പ്പെടുന്ന
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കുന്ന
സ്റ്റാഫ് പാറ്റേണ്‍
ലഭ്യമാക്കുമോ;
(സി)
ഇവിടെ
കിടത്തി ചികിത്സ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
റാന്നി
താലൂക്കാശുപത്രിയിലെ
അസിസ്റ്റന്റ് സര്ജന് തസ്തിക
2137.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റാന്നി
താലൂക്കാശുപത്രിയില്‍
എത്ര അസിസ്റ്റന്റ്
സര്ജന്
തസ്തികയാണുള്ളത്;
(ബി)
പ്രസ്തുത
താലൂക്കാശുപത്രിയിലെ
ആറ് സി.എം.ഒ.
തസ്തികകള്‍
അസിസ്റ്റന്റ്
സര്ജന്മാരുടേതാക്കി
മാറ്റി നല്കണമെന്നതു
സംബന്ധിച്ച ഫയല്‍
നിലവിൽ ആരുടെ
പക്കലാണുള്ളതെന്ന്
വെളിപ്പെടുത്തുമോ ;
(സി)
ശബരിമല
ഉൾപ്പെടുന്ന പ്രദേശത്തെ
താലൂക്കാശുപത്രി എന്ന
നിലയിലും പ്രതിദിനം
ആയിരത്തി അഞ്ഞൂറോളം
ഒ.പി. രോഗികളുള്ള
ആശുപത്രി എന്ന നിലയിലും
പ്രസ്തുത വിഷയവുമായി
ബന്ധപ്പെട്ട ഫയലില്‍
അടിയന്തരമായി അനുകൂല
ഉത്തരവ്
പുറപ്പെടുവിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഓച്ചിറ,
ആലപ്പാട് സി.എച്ച്.സി. കളില്‍
കിടത്തി ചികിത്സ
2138.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓച്ചിറ,
ആലപ്പാട് സി.എച്ച്.സി.
കളില്‍ കിടത്തി ചികിത്സ
ആരംഭിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
ഓച്ചിറ
സി.എച്ച്.സി. യില്‍
കിടത്തി ചികിത്സ
ഉള്‍പ്പെടെയുളള
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
ഇവിടുത്തെ നിലവിലെ
സ്റ്റാഫ് പാറ്റേണ്‍
ലഭ്യമാക്കുമോ;
(സി)
തീരദേശഗ്രാമമായ
ആലപ്പാട് പി.എച്ച്.സി.
യെ സുനാമി ദുരന്തശേഷം
സി.എച്ച്.സി. യായി
മാറ്റുകയും
കിടത്തിചികിത്സ
ഉള്‍പ്പെടെയുളള
സൗകര്യങ്ങള്‍
ലഭ്യമാക്കുകയും
ചെയ്യുമെന്ന്പ്രഖ്യാപിച്ചിരുന്നുവെങ്കിലും
ആവശ്യമായ
സ്ഥലസൗകര്യത്തോടെയുളള
കെട്ടിടവും മറ്റ്
സൗകര്യങ്ങളുമുണ്ടായിട്ടും
ഇവിടെ കിടത്തി ചികിത്സ
ആരംഭിക്കാത്തതിന്റെ
കാരണം വിശദീകരിക്കുമോ?
കൊരട്ടി
ഗാന്ധി ഗ്രാം ത്വക്ക്
രോഗാശുപത്രി
2139.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ കൊരട്ടി
ഗാന്ധി ഗ്രാം ത്വക്ക്
രോഗാശുപത്രിയിലെ
ചിതറിക്കിടക്കുന്നതും
ജീര്‍ണ്ണിച്ചതുമായ
കെട്ടിടങ്ങള്‍ക്കു പകരം
ഒരു കെട്ടിട സമുച്ചയം
നിര്‍മ്മിച്ച് എല്ലാ
വിഭാഗങ്ങളും ഒരു
കുടക്കീഴിലാക്കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(സി)
ഗാന്ധി
ഗ്രാം ത്വക്ക്
രോഗാശുപത്രിയില്‍
പേഷ്യന്റ്സ്
സര്‍വ്വീസിനായി
തെരഞ്ഞെടുത്തവരുടെ
നിയമനം
അംഗീകരിക്കുന്നതിനുള്ള
അപേക്ഷയില്‍
സര്‍ക്കാര്‍ അടിയന്തിര
നടപടി സ്വീകരിക്കുമോ?
എളവള്ളി
ഫാമിലി ഹെല്‍ത്ത് സെന്ററിന്
ചുറ്റുമതില്‍
2140.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.യുടെ
പ്രത്യേക വികസന ഫണ്ട്
(എസ്.ഡി.എഫ്.)-ല്‍
നിന്നും തുക
വിനിയോഗിച്ച് മണലൂര്‍
മണ്ഡലത്തിലെ എളവള്ളി
ഫാമിലി ഹെല്‍ത്ത്
സെന്ററിന് ചുറ്റുമതില്‍
നിര്‍മ്മിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തി
നിര്‍വ്വഹിക്കുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പ്രസ്തുത
തടസ്സം നീക്കി
പ്രവൃത്തി
ആരംഭിക്കുന്നതിന് എന്ത്
നടപടി സ്വീകരിച്ചു
എന്ന് വിശദമാക്കാമോ?
കോട്ടയം
ജനറല്‍ ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
2141.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലാ ആയുര്‍വേദ
ആശുപത്രിയില്‍
തെറാപ്പിസ്റ്റുകളുടെ
കുറവ് ഉള്ളതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത കുറവ്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കോട്ടയം
ജനറല്‍ ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റിന്റെ
കുറവ് മൂലം രോഗികള്‍
കഷ്ടപ്പെടുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ പുതിയതായി
ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പരിയാരം
സർക്കാർ ആയുര്‍വേദ കോളേജ്
2142.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരിയാരം
സർക്കാർ ആയുര്‍വേദ
കോളേജിലെ
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രി
കെട്ടിടത്തിന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്ന്
അറിയിക്കാമോ ;
(സി)
പ്രസ്തുത
ആയുര്‍വേദ കോളേജിലെ
ലേഡീസ് ഹോസ്റ്റലിന്റെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ?
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ ആരോഗ്യ
കേന്ദ്രങ്ങള്‍
2143.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
എത്ര സി.എച്ച്.സി.കളും
പി.എച്ച്.സി.കളുമാണ്
ഉള്ളതെന്ന വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
അനുവദിച്ചിട്ടുള്ള
ഡോക്ടര്‍,
പാരാമെഡിക്കല്‍
ജീവനക്കാര്‍ എന്നീ
തസ്തികകളുടെ വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഇതില്‍
ഏതെല്ലാം തസ്തികകളാണ്
ഒഴിഞ്ഞുകിടക്കുന്നതെന്നും
ഒഴിവുകളുണ്ടെങ്കില്‍ അവ
നികത്താന്‍ നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കാമോ?
ഒല്ലൂര്‍
മണ്ഡലത്തിലെ ആശുപത്രികളില്‍
നടത്തിയ നവീകരണ
പ്രവര്‍ത്തനങ്ങള്‍
2144.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
വിവിധ സര്‍ക്കാര്‍
ആശുപത്രികളില്‍ നടത്തിയ
നവീകരണ
പ്രവര്‍ത്തനങ്ങളും
അടിസ്ഥാന സൗകര്യ വികസന
പ്രവര്‍ത്തനങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
നിലവില്‍ ഭരണാനുമതി
ലഭിച്ചിട്ടുള്ളതെന്നും
അവയുടെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്നും
വിശദമാക്കാമോ?
ഞാറക്കല്‍
സര്‍ക്കാര്‍ ആശുപത്രിയിലെ
ഭൗതിക സാഹചര്യങ്ങള്‍
2145.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഞാറക്കല്‍
സര്‍ക്കാര്‍
ആശുപത്രിയില്‍
നിലവിലുള്ള ഭൗതിക
സാഹചര്യങ്ങള്‍
എന്തൊക്കെയെന്നും
നല്‍കിവരുന്ന
സേവനങ്ങള്‍
എന്തൊക്കെയെന്നും
വിശദമാക്കാമോ;
(ബി)
പുതുതായി
നടന്നവരുന്ന നിര്‍മ്മാണ
പ്രവൃത്തികള്‍
എന്തൊക്കെയെന്നും
ഇതിനായി എത്ര തുകയാണ്
ചെലവിടുന്നതെന്നും
വിശദമാക്കാമോ?
ഡയാലിസിസ്
സെന്ററുകള്‍
സ്ഥാപിക്കുന്നതിലെ അനാസ്ഥ
2146.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.യുടെ
ആസ്തി വികസന ഫണ്ട് 80
ലക്ഷം രൂപ ഉപയോഗിച്ച്
നിലമ്പൂര്‍
ജില്ലാശുപത്രിയിലും
ചുങ്കത്തറ
സി.എച്ച്.സി.യിലും 40
ലക്ഷം രൂപ വീതം
ചെലവഴിച്ച് ഡയാലിസിസ്
സെന്ററുകള്‍
സ്ഥാപിക്കുന്നതിനുള്ള
സർക്കാർ
ഉത്തരവായിട്ടുള്ള
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥ അറിയിക്കാമോ;
പ്രസ്തുത ഉത്തരവില്‍
ആരാണ് നിര്‍വ്വഹണ
ഉദ്യോഗസ്ഥന് എന്ന്
വ്യക്തമാക്കാമോ;
(ബി)
മൂന്ന്
വര്‍ഷമായിട്ടും
പ്രസ്തുത പ്രവൃത്തി
നടന്നിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
കൃത്യ
നിര്‍വ്വഹണത്തില്‍
വീഴ്ച വരുത്തിയ
നിര്‍വ്വഹണ
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണ് :വീഴ്ച
വരുത്തിയവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
പ്രവൃത്തി എന്നത്തേക്ക്
നടത്തുമെന്ന്
അറിയിക്കാമോ?
പട്ടാമ്പി
താലൂക്കാശുപത്രിയുടെ വികസനം
2147.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പട്ടാമ്പി
താലൂക്ക് ആശുപത്രിയുടെ
കെട്ടിടം
ഉള്‍പ്പെടെയുള്ള സമഗ്ര
വികസനം
നടപ്പിലാക്കുന്നതിനായി
റവന്യുഭൂമി
ലഭിച്ചിട്ടുള്ള
സാഹചര്യത്തില്‍
ബജറ്റുകളില്‍ അനുവദിച്ച
അഞ്ചുകോടി രൂപ
ഉപയോഗപ്രദമാക്കി
ആശുപത്രി
വികസനത്തിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
മാനന്തവാടി
ജില്ലാ ആശുപത്രിയില്‍ വികസന
പ്രവര്‍ത്തങ്ങള്‍
2148.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വയനാട് ജില്ലയിലെ
മാനന്തവാടി ജില്ലാ
ആശുപത്രിയില്‍
എന്തെല്ലാം
പദ്ധതികള്‍ക്കായി തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
മാനന്തവാടി
ജില്ലാ ആശുപത്രിയില്‍
നാഷണല്‍ ഹെല്‍ത്ത്
മിഷന് മുഖേന
നടപ്പാക്കുന്ന വികസന
പ്രവര്‍ത്തങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
മാനന്തവാടി
ജില്ലാ ആശുപത്രിയില്‍
നടന്നുവരുന്ന മുഴുവന്‍
വികസന
പ്രവര്‍ത്തനങ്ങളുടെയും
നിലവിലെ സ്ഥിതി
അറിയിക്കാമോ?
നിലമ്പൂര്‍
ജില്ലാ ആശുപത്രിയില്‍
കാര്‍ഡിയോളജി വിഭാഗം
2149.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
താലൂക്കില്‍ ഹൃദ്രോഗ
നിര്‍ണ്ണയത്തിനും
ചികിത്സയ്ക്കും
സൗകര്യമുള്ള
സര്‍ക്കാര്‍
ആശുപത്രികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
നിലമ്പൂര്‍
ജില്ലാ ആശുപത്രിയില്‍
കാര്‍ഡിയോളജി വിഭാഗവും
ഡോക്ടര്‍മാരെയും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
പത്തനംതിട്ട
ജില്ലാ ആശുപത്രി
2150.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ പത്തനംതിട്ട
ജില്ലാ ആശുപത്രിയില്‍
ആരോഗ്യ വകുപ്പിന്റെ
എന്തെല്ലാം പദ്ധതികള്‍
അനുവദിച്ചു എന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഓരോ
പദ്ധതിക്കും
അനുവദിക്കപ്പെട്ട
തുകയുടെ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതികളുമായി
ബന്ധപ്പെട്ട
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി സംബന്ധിച്ച
വിവരങ്ങള്‍
വെളിപ്പെടുത്തുമോ?
തിരുവനന്തപുരം
ജനറല്‍ ആശുപത്രിയിലെ പുതിയ
കെട്ടിടം
2151.
ശ്രീ.വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജനറല്‍ ആശുപത്രിയില്‍
നിര്‍മ്മിച്ചിട്ടുളള
പുതിയ കെട്ടിട സമുച്ചയം
ഉപയോഗപ്രദമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്റ്റേറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍
എജ്യൂക്കേഷന്‍ ആന്റ്
ടെക്നോളജി ഓഫീസും
കോളേജ് ഓഫ് നഴ്സിംഗും
പ്രവര്‍ത്തിപ്പിക്കുന്നതിന്
പ്രസ്തുത
കെട്ടിടത്തില്‍
സ്ഥലസൗകര്യം
അനുവദിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(സി)
സ്ഥലസൗകര്യം
ഇല്ലാതെ
വീര്‍പ്പുമുട്ടുന്ന
ജനറല്‍ ആശുപത്രിയുടെ
സമഗ്ര വികസനത്തിനും
രോഗികള്‍ക്ക് കൂടുതല്‍
സൗകര്യങ്ങള്‍
ഒരുക്കുന്നതിനും
കഴിയുന്ന തരത്തിലുളള
മാസ്റ്റര്‍ പ്ലാന്‍
നടപ്പാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കാമോ?
തിരുവനന്തപുരം
ഫോർട്ട് താലൂക്കാശുപത്രിയിലെ
പുതിയ കെട്ടിടം
2152.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ഫോർട്ട്
താലൂക്കാശുപത്രിയില്‍
മുൻ സർക്കാരിന്റെ
കാലത്ത് അഞ്ച് കോടി രൂപ
ചെലവില്‍ നിർമ്മിച്ച
കെട്ടിടം
രോഗികള്‍ക്കായി
തുറന്നുകൊടുക്കാത്തതിനുള്ള
കാരണങ്ങള്‍
വിശദമാക്കുമോ;
(ബി)
മറ്റൊരു കെട്ടിടം
നിർമ്മിക്കുന്നതിന് ആറ്
കോടിരൂപയുടെ ഭരണാനുമതി
നല്കിയിരുന്നതിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(സി)
24
ഡോക്ടർമാരുടെ സേവനം
ലഭ്യമായിരുന്ന ഫോർട്ട്
താലൂക്കാശുപത്രിയില്‍
ഇപ്പോള്‍ 18
ഡോക്ടർമാരുടെ സേവനം
മാത്രം ലഭ്യമാകുന്ന
സാഹചര്യത്തിൽ ആയത്
പരിഹരിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍ ഹൗസ്
സര്ജന്മാരുടെ നിയമനം
2153.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
ഹൗസ് സര്ജന്മാരെ
നിയമിക്കണം എന്ന സ്ഥലം
എം.എല്‍.എ.യുടെ
നിവേദനത്തിന്മേല്
എന്തുനടപടി സ്വീകരിച്ചു
എന്ന് വിശദമാക്കാമോ;
(ബി)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
ഹൗസ് സര്ജന്മാരെ
നിയമിക്കണമെങ്കില്‍
ഏതൊക്കെ തരത്തിലുള്ള
സൗകര്യങ്ങള്‍ ആണ്
വേണ്ടതെന്ന്
വ്യക്തമാക്കാമോ;
(സി)
പുതുതായി
ഹൗസ് സര്ജന്മാരെ
നിയമിക്കുന്നതിന്
ട്രാവന്‍കൂര്‍
കൊച്ചിന് മെഡിക്കല്‍
കൗണ്‍സിലിന്റെ
നിബന്ധനകള്‍
വിശദമാക്കാമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍ വിതരണം
ചെയ്ത ഉപകരണങ്ങള്‍
2154.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
2019-20 വര്‍ഷത്തില്‍
ഏതൊക്കെ ഉപകരണങ്ങള്‍
വിതരണം ചെയ്യുന്നതിന്
മെഡിക്കല്‍ സര്‍വ്വീസസ്
കോര്പ്പറേഷന്
ഭരണാനുമതി
നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉപകരണങ്ങള്‍
നല്‍കുന്നതിന് ഏതൊക്കെ
സര്‍ക്കാര്‍
ഉത്തരവുകള്‍ പ്രകാരമാണ്
ഭരണാനുമതി നല്‍കിയത്
എന്നു വിശദമാക്കാമോ;
(സി)
മെഡിക്കല്‍
സര്‍വ്വീസസ്
കോര്പ്പറേഷന്
നെയ്യാറ്റിന്‍കര ജനറല്‍
ആശുപത്രിക്കു വിതരണം
ചെയ്ത ഉപകരണങ്ങളുടെ
എണ്ണവും വിലയും
വിശദമാക്കാമോ;
(ഡി)
ഇനി
വിതരണം ചെയ്യാന്‍
ബാക്കിയുള്ള മെഡിക്കല്‍
ഉപകരണങ്ങള്‍
ഏതൊക്കെയെന്നു
വിശദമാക്കുമോ?
പബ്ലിക്
ഹെല്‍ത്ത് കേഡര്‍
2155.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ പബ്ലിക്
ഹെല്‍ത്ത് കേഡര്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഇതിനായി
ഏതെല്ലാം തസ്തികകളാണ്
പുനര്വിന്യസിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
വകുപ്പില്‍
എത്ര കേഡര്‍
തസ്തികകളാണ്
നിശ്ചയിച്ചിരിക്കുന്നത്;
ഓരോന്നിന്റെയും
ചുമതലകള്‍ വിവരിക്കാമോ?
കായംകുളം
താലൂക്കാശുപത്രിയിലെ സ്റ്റാഫ്
പാറ്റേണ്‍
2156.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പ്രതിദിനം
1500 പേര് ചികിത്സ
തേടിയെത്തുന്ന കായംകുളം
ഗവണ്മെന്റ് ആശുപത്രിയെ
താലൂക്കാശുപത്രി
ആയിട്ട്
ഉയര്‍ത്തിയെങ്കിലും
ഇവിടുത്തെ സ്റ്റാഫ്
പാറ്റേണ്‍
പരിഷ്കരിക്കപ്പെട്ടിട്ടില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സ്റ്റാഫ്
പാറ്റേണ്‍
പരിഷ്കരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ക്ലറിക്കല്‍
അറ്റന്റര്‍
ശ്രീ.ഷാജു.എസ്.ന്റെ
ആനുകൂല്യങ്ങള്‍
2157.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ഗവണ്മെന്റ് മെഡിക്കല്‍
കോളേജിലെ ക്ലറിക്കല്‍
അറ്റന്റര്‍
ശ്രീ.ഷാജു.എസ്. ന്
01-05-18-ല്‍ അനുവദിച്ച
ആനുപാതിക
സ്ഥാനക്കയറ്റത്തിന്റെ
ആനുകൂല്യങ്ങള്‍
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തു
കൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ശ്രീ.ഷാജുവിന്റെ
സര്‍വ്വീസില്‍
ശൂന്യവേതനാവധി
ഒഴികെയുള്ള ഏതെങ്കിലും
കാലയളവില്‍ ശമ്പളം
നല്കുവാന്
പാടില്ലായെന്ന
സര്‍ക്കാര്‍
ഉത്തരവുകള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
10-ാം
ശമ്പള പരിഷ്ക്കരണ
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ ശമ്പള
നിര്‍ണ്ണയം നടത്തി
ശ്രീ. ഷാജുവിന്
അര്‍ഹതപ്പെട്ട ശമ്പളവും
കുടിശ്ശികയും
നല്‍കാത്തതിനുള്ള കാരണം
വ്യക്തമാക്കാമോ;
(ഡി)
ശമ്പളവും കുടിശ്ശികയും
അനുവദിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
ആരോഗ്യവകുപ്പിലെ
സ്റ്റാഫ് പാറ്റേണ്‍
2158.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1961-ല്‍
നിലവില്‍വന്ന
ആരോഗ്യവകുപ്പിലെ
സ്റ്റാഫ് പാറ്റേണിന്
സമഗ്രമായ ഒരു മാറ്റം
വരുത്താന്‍
കഴിഞ്ഞിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2008-ല്‍
സ്റ്റാഫ് പാറ്റേണില്‍
എന്തെല്ലാം ഭേദഗതികളാണ്
കൊണ്ടുവന്നിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ള
ആര്‍ദ്രം മിഷന് മുഖേന
ഓരോ സ്ഥാപനത്തിലും
ഉണ്ടായിരിക്കേണ്ട
തസ്തികകളേയും
സേവനങ്ങളെയും
സംബന്ധിച്ച്
നിശ്ചിതമാനദണ്ഡങ്ങള്ക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
1961-ല്‍
നിലവില്‍ വന്ന
ആരോഗ്യവകുപ്പിലെ
സ്റ്റാഫ് പാറ്റേണില്‍
കാലാനുസൃതമായ മാറ്റം
വരുത്താന്‍ 2020-21
സാമ്പത്തിക
വര്‍ഷത്തില്‍ തന്നെ
നടപടി സ്വീകരിയ്ക്കാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കാമോ?
എഫ്.എച്ച്.സി.യിലെ നിയമനം
2159.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്നിയൂര്‍
എഫ്.എച്ച്.സി.യില്‍
ലാബ് ടെക്നീഷ്യനേയും
തേഞ്ഞിപ്പാലം
എഫ്.എച്ച്.സി.യില്‍
ലാബ് ടെക്നീഷ്യനെയും
,സ്റ്റാഫ് നഴ്സിനേയും
നിയമിക്കുന്നത്
സംബന്ധിച്ച് നിവേദനം
ലഭിച്ചിരുന്നുവോ;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിവേദനത്തിന്മേല്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ട് കൊണ്ട്
ആരോഗ്യ വകുപ്പ്
സെക്രട്ടറി
04.01.2020-ലെ
എം1/945/2019 നമ്പരായി
ആരോഗ്യ വകുപ്പ്
ഡയറക്ടര്‍ക്ക്
കത്തയച്ചിട്ടുണ്ടോ;വെളിപ്പെടുത്തുമോ;
(സി)
ആരോഗ്യ
വകുപ്പ് ഡയറക്ടര്‍
ഓഫീസില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
ഫയല്‍ നമ്പര്‍ സഹിതം
വ്യക്തമാക്കുമോ?
ആരോഗ്യ
വകുപ്പിലെ എല്‍.ഡി.സി. നിയമനം
സംബന്ധിച്ച്
2160.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോടതി
വിധിയുടെ
അടിസ്ഥാനത്തില്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യേണ്ടതായ ആരോഗ്യ
വകുപ്പിലെ എല്‍.ഡി.സി.
ഒഴിവുകള്‍ മറ്റു
തരത്തില്‍
വകമാറ്റുന്നത്
അവസാനിപ്പിക്കാന്‍
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ;
(ബി)
ആരോഗ്യ
വകുപ്പിലെ ആശ്രിത
നിയമനം പരിധിയില്‍
കവിഞ്ഞതായുള്ള പരാതിയെ
കുറിച്ച് അന്വേഷണം
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ; കഴിഞ്ഞ
രണ്ട് വര്‍ഷവും ആരോഗ്യ
വകുപ്പില്‍ എല്‍.ഡി.സി.
തസ്തികയില്‍ ആശ്രിത
നിയമനം മാത്രമാണ്
നടന്നിട്ടുള്ളതെന്ന
കാര്യം ഗൗരവമായി
പരിശോധിക്കുമോ;
(സി)
ആരോഗ്യ
വകുപ്പിലെ എല്‍.ഡി.സി.
ഒഴിവുകള്‍ കോടതി വിധി
മറികടക്കുവാന്‍
വകമാറ്റം
ചെയ്യുന്നതായുള്ള
റാങ്ക് ഹോള്‍ഡേഴ്സിന്റെ
പരാതിയില്‍ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
ആരോഗ്യ
വകുപ്പ്
ഡയറക്ടറേറ്റില്‍ 2016
ജനുവരി മുതല്‍ 2020
ജനുവരി വരെ
എസ്റ്റാബ്ലിഷ്മെന്റ്
സെക്ഷനില്‍ ഇരിക്കുന്ന
ക്ലര്‍ക്ക്, സൂപ്രണ്ട്
ആരൊക്കെയാണ്; പ്രസ്തുത
സീറ്റില്‍ ഇവര്‍
ഇരിക്കാന്‍
തുടങ്ങിയിട്ട് എത്ര
വര്‍ഷമായെന്നും
ഇവര്‍ക്ക് സീറ്റ്
മാറ്റം നല്‍കാത്തതിന്റെ
കാരണം എന്താണെന്നും
വ്യക്തമാക്കാമോ; ഇവര്‍
വൈര്യനിര്യാതന
ബുദ്ധിയോടെ
പെരുമാറുന്നു എന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ?
മുല്ലശ്ശേരി
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററിലെ ഒഴിവുകള്‍
2161.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂര്‍
നിയോജകമണ്ഡലത്തിലെ
മുല്ലശ്ശേരി
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
സ്റ്റാഫ് നഴ്സ്
ഗ്രേഡ്-I, ലെപ്രസി
ഇന്‍സ്പെക്ടര്‍, ലാബ്
ടെക്നീഷ്യന്,
ഹോസ്പിറ്റല്‍
അറ്റന്‍ഡര്‍ ഗ്രേഡ്-I
എന്നീ തസ്തികകളില്‍
ഒഴിവ് നിലവിലുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ഒഴിവുകള്‍
നികത്താന്‍ നടപടി
എടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
ഒഴിവുകള്‍ ഉടന്‍
നികത്താന്‍ വേണ്ട
നിര്‍ദ്ദേശം നല്‍കുമോ ?
സാമൂഹികാരോഗ്യ
കേന്ദ്രങ്ങളില്‍ സ്ഥിരം
ഡെന്റിസ്റ്റിനെ
നിയമിക്കുന്നതിന് നടപടി
2162.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ സാമൂഹികാരോഗ്യ
കേന്ദ്രങ്ങളിലും സ്ഥിരം
ഡെന്റിസ്റ്റിനെ
നിയമിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്നും; ഇത്
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്നും
അറിയിക്കുമോ;
(ബി)
ദന്താരോഗ്യ
വിഭാഗത്തില്‍
സൃഷ്ടിക്കപ്പെടേണ്ട
തസ്തികകളെക്കുറിച്ച്
പഠിച്ച് റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിന്
സര്‍ക്കാര്‍
ചുമതലപ്പെടുത്തിയതിന്റെ
അടിസ്ഥാനത്തില്‍ ആരോഗ്യ
വകുപ്പ് ഡയറക്ടര്‍
വിശദമായ പ്രൊപ്പോസല്‍
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍ എന്തൊക്കെ;
വ്യക്തമാക്കുമോ;
(സി)
ആര്‍ദ്രം
പദ്ധതിയിലുള്‍പ്പെടുത്തി
എത്ര ഡെന്റല്‍
സര്ജന്മാരുടെ
തസ്തികകള്‍ സൃഷ്ടിച്ചു;
വ്യക്തമാക്കുമോ ?
സ്വകാര്യ
ലാബുകളില്‍ വ്യത്യസ്ത
പരിശോധനാ ചാര്‍ജ്ജുകള്‍
2163.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
സ്വകാര്യ ലാബുകള്‍ ഒരേ
പരിശോധനാ
ഫലങ്ങള്‍ക്കായി
വ്യത്യസ്ത
ചാര്‍ജ്ജുകള്‍
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
സ്വകാര്യ പരിശോധന
ലാബുകള്‍ ഏകീകൃത
ചാര്‍ജ്ജ് ഈടാക്കുന്ന
തരത്തില്‍ നിമയം
കൊണ്ടുവരുവാന്‍
സാധിക്കുമോ
എന്നറിയിക്കാമോ;
(സി)
സ്വകാര്യ
ലാബുകളുടെ ഗുണനിലവാരം
പരിശോധിക്കുന്നതിന്
ആരോഗ്യവകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കുള്ള
സാമ്പത്തികസഹായം
2164.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കായി
നാളിതുവരെ സംസ്ഥാന
സര്‍ക്കാര്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
സുപ്രീംകോടതി
വിധി ഉണ്ടായിട്ടും
കേന്ദ്രസര്‍ക്കാര്‍
നാളിതുവരെയായി
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കായി
സാമ്പത്തികസഹായം
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
ഇനത്തില്‍ തുക
ആവശ്യപ്പെട്ട്
കേന്ദ്രസര്‍ക്കാരിന്
സംസ്ഥാന സര്‍ക്കാര്‍
പ്രൊപ്പോസല്‍
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
ഫുഡ്
ആന്റ് സേഫ്റ്റി രജിസ്ട്രേഷൻ
ഫീസ് വര്‍ദ്ധനവ്
2165.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫുഡ്
ആന്റ് സേഫ്റ്റി
രജിസ്ട്രേഷൻ ഫീസ്
വര്‍ദ്ധിപ്പിക്കുവാൻ
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(ബി)
അമിതമായ
ഫീസ് വര്‍ദ്ധനവ്
കാറ്ററിംഗ് മേഖലയിൽ
പണിയെടുക്കുന്നവര്‍ക്ക്
ഉണ്ടാക്കിയിട്ടുള്ള
ബുദ്ധിമുട്ടുകള്‍
പരിഗണിച്ച് അത്
കുറയ്ക്കുന്ന കാര്യം
പരിഗണിക്കുമോ ;
വിശദമാക്കുമോ?
മായം
കലര്‍ന്ന മത്സ്യ വിപണനം
T 2166.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
മായം കലര്‍ന്ന മത്സ്യ
വിപണനവുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
മായം
കലര്‍ന്ന മത്സ്യത്തെ
സംബന്ധിച്ച വിവരം
വകുപ്പിന്
ലഭ്യമാകുന്നതെങ്ങനെയെന്നറിയിക്കുമോ;
(സി)
ഇതിനായി
പ്രത്യേക ഏജന്‍സിയെ
നിയോഗിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
മായം കലര്‍ന്ന മത്സ്യം
പിടിച്ചെടുത്ത്
നശിപ്പിക്കുകയും
തുടര്‍ന്നുള്ള
പരിശോധനയില്‍ ഹാനികരമായ
മായം കലര്‍ന്നിട്ടില്ല
എന്ന് കണ്ടെത്തുകയും
ചെയ്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
ഇപ്രകാരം
തെറ്റായ സൂചനയുടെ
ഫലമായി
നശിപ്പിക്കപ്പെട്ട
മത്സ്യത്തിന്റെ വില
നഷ്ടപരിഹാരമായി
തൊഴിലാളികള്‍ക്ക്
അനുവദിച്ചു
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
ക്ലീന്‍
സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതി
2167.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
ക്ലീന്‍ സ്ട്രീറ്റ്
ഫുഡ് ഹബ് പദ്ധതി
ആരംഭിക്കുന്നതെന്നും,
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്നും
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
ക്ലീന്‍
സ്ട്രീറ്റ് ഫുഡ് ഹബ്
പദ്ധതിയുടെ ഉദ്ദേശ
ലക്ഷ്യങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ?
ഫോര്‍മലിന്‍
കലര്‍ന്നതും പഴകിയതുമായ
മത്സ്യങ്ങളുടെ വില്പന
T 2168.
ശ്രീ.എന്‍.
ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫോര്‍മലിന്‍
കലര്‍ന്നതും പഴകിയതുമായ
മത്സ്യങ്ങളുടെ വില്പന
വ്യാപകമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആരോഗ്യത്തിന്
ഹാനികരമായ ഇത്തരം
മത്സ്യവില്പന
തടയുവാന്‍ ഫലപ്രദമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച്
വരുന്നതെന്ന്
വിശദമാക്കാമോ?
ആരാധനാലയങ്ങളിലെ
പ്രസാദത്തിന് ഫുഡ് സേഫ്റ്റി
ലൈസന്‍സ്
2169.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആരാധനാലയങ്ങളില്‍
വിതരണം ചെയ്യുന്ന
പ്രസാദത്തിന് ഫുഡ്
സേഫ്റ്റി ലൈസന്‍സ്
എടുക്കണമെന്ന് ഫുഡ്
സേഫ്റ്റി ആന്റ്
സ്റ്റാന്‍ഡേര്‍ഡ്സ്
അതോറിറ്റി ഓഫ്
ഇന്ത്യയുടെ നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് എന്തൊക്കെ
നടപടി സ്വീകരിച്ചു
എന്ന് അറിയിക്കാമോ;
(സി)
കര്‍ണ്ണാടകയില്‍
ഒരു ആരാധനാലയത്തില്‍
നിന്നും വിതരണം ചെയ്ത
പ്രസാദം കഴിച്ച്
പതിമൂന്ന് പേര്
മരിക്കുവാനിടയായ
സാഹചര്യത്തില്‍
ആരാധനാലയങ്ങളില്‍
പ്രസ്തുത ലൈസന്‍സ്
നിര്‍ബന്ധമാക്കുന്ന
കാര്യം സര്‍ക്കാര്‍
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
പച്ചക്കറിയുടെയും
മത്സ്യത്തിന്റെയും ഗുണനിലവാര
പരിശോധിനയ്ക്ക് സ്ഥിരം
സംവിധാനം
2170.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളിൽ നിന്നും
കേരളത്തിലെ
വിപണിയിലേക്ക്
കൊണ്ടുവരുന്ന
പച്ചക്കറിയുടെയും
മത്സ്യത്തിന്റെയും
ഗുണനിലവാരം
പരിശോധിക്കുന്നതിന്
സംസ്ഥാനത്തെ
അതിര്‍ത്തികളിൽ സ്ഥിരം
പരിശോധനാ സംവിധാനം
നിലവിൽ ഉണ്ടോ;
(ബി)
ഇല്ലെങ്കിൽ
സ്ഥിരം സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
ആലോചിക്കുമോ;
വിശദവിവരങ്ങള്‍ നൽകാമോ?
ഭക്ഷ്യവസ്തുക്കളില്‍
മായം ചേര്‍ക്കല്‍
2171.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും കേരളത്തിലേക്ക്
കൊണ്ടുവരുന്ന
പച്ചക്കറികളിലും മത്സ്യ
മാംസാദികളിലും വലിയ
തോതില്‍ ശരീരത്തിന്
ഹാനികരമാകുന്ന
വിഷവസ്തുക്കള്‍
അടങ്ങിയിട്ടുണ്ടെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവ
പരിശോധിക്കപ്പെടുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിനും
വിഷവസ്തുക്കള്‍
അടങ്ങിയവ കണ്ടെത്തി
നശിപ്പിക്കുന്നതിനും അവ
കൊണ്ടുവരുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
എടുക്കുന്നതിനും
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍ എന്തൊക്കെ
എന്ന് വിശദമാക്കാമോ;
(സി)
കൂടുതല്‍
ഉദ്യോഗസ്ഥരെ
ഉള്‍പ്പെടുത്തി
അതിര്‍ത്തി ചെക്ക്
പോസ്റ്റുകളിൽ കര്‍ശന
സുരക്ഷാ പരിശോധന
നടത്തുന്നതിന്
എന്തൊക്കെ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ഡെങ്കിപ്പനി
പ്രതിരോധിക്കുന്നതിന് നടപടി
2172.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2020- ല്‍ ഡെങ്കിപ്പനി
പടരാന്‍
സാധ്യതയുണ്ടെന്ന്
ആരോഗ്യ വിദഗ്ദര്‍
മുന്നറിയിപ്പ്
നല്‍കിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ഉണ്ടാകുന്ന കാലാവസ്ഥ
വ്യതിയാനവും വൈറസുകളുടെ
തുടര്‍ച്ചയായ
ആക്രമണസ്വഭാവവും മൂലം
കേരളത്തില്‍
ഡെങ്കിപ്പനി
പടരുവാനുള്ള സാധ്യത
വര്‍ദ്ധിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഇതിനെ
പ്രതിരോധിക്കുന്നതിന്
ആരോഗ്യ വകുപ്പ് ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
നേരത്തെ
ഡെങ്കിപ്പനി
പടര്ന്ന്പിടിച്ച
പ്രദേശങ്ങളിലെ സ്പോട്ട്
മാപ്പ് തയ്യാറാക്കി
പ്രസ്തുത പ്രദേശത്ത്
പ്രത്യേക ശ്രദ്ധ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സമഗ്ര
ആംബുലന്‍സ് പദ്ധതി
2173.
ശ്രീ.എം.
സ്വരാജ്
,,
ബി.സത്യന്
,,
സി.കൃഷ്ണന്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്ര ട്രോമാ കെയര്‍
പദ്ധതിയുടെ ഭാഗമായി
ജീവന്‍രക്ഷയ്ക്കായി
സമഗ്ര ആംബുലന്‍സ്
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നടത്തിപ്പ്
ചുമതല ആരെയാണ്
ഏല്പിച്ചിരിക്കുന്നതെന്നും
പദ്ധതിയുടെ ഭാഗമായി
ജീവനക്കാര്‍ക്ക്
പരിശീലനം
നല്‍കുന്നതിനുള്ള നടപടി
പൂര്‍ത്തിയായിട്ടുണ്ടോ
എന്നും അറിയിക്കാമോ;
(സി)
സമഗ്ര
ആംബുലന്‍സ് പദ്ധതി
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിനുവേണ്ടി
ആശുപത്രികളില്‍ നോഡല്‍
ഓഫീസര്‍മാരെ
നിയോഗിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി ബേസിക്
ലെെഫ് സപ്പോര്‍ട്ട്
(ബി.എല്‍.എസ്.)
സംവിധാനമുള്ള എത്ര
ആംബുലന്‍സുകളാണ്
നിരത്തിലിറക്കാന്‍
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമോ?
സൂര്യതാപം
ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ
T 2174.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനുവരി മാസത്തില്‍
അനുഭവപ്പെടുന്ന ചൂട്
ശരാശരിയില്‍ നിന്നും
വളരെ ഉയര്‍ന്നതായി
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള
കാരണമെന്താണ്;
(ബി)
ജനുവരി
മാസം തന്നെ സൂര്യതാപം
ഏല്ക്കുന്ന
സ്ഥിതിവിശേഷം
സര്‍ക്കാര്‍ ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതനുസരിച്ച് ജനങ്ങള്‍
സ്വീകരിക്കേണ്ട
മുന്‍കരുതല്‍
സംബന്ധിച്ച് എന്ത്
നിര്‍ദ്ദേശമാണ്
നല്‍കിയിട്ടുള്ളത്
എന്ന് അറിയിക്കുമോ?
ഹീമോഫീലിയ
രോഗികള്‍ക്കുള്ള മരുന്നിന്റെ
ദൗര്‍ലഭ്യം
2175.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹീമോഫീലിയ
രോഗികള്‍ക്ക് കാരുണ്യ
ഫാര്‍മസികള്‍ വഴി
വിതരണം
ചെയ്തുവന്നിരുന്ന
ജീവല്‍ രക്ഷാ ഔഷധമായ
ഫാക്ടറുകള്‍ക്ക് വലിയ
ദൗര്‍ലഭ്യം
നേരിടുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ജീവന് രക്ഷാ ഔഷധത്തിന്
ഇപ്രകാരം ദൗര്‍ലഭ്യം
നേരിടാനുണ്ടായ കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
കാരുണ്യ
ഫാര്‍മസികള്‍ മുഖേന
വിതരണം ചെയ്യുന്ന
പ്രസ്തുത ഔഷധത്തിന്റെ
ലഭ്യത ഉറപ്പുവരുത്താന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ?
കുടിവെള്ളം
പരിശോധിക്കുന്നതിന് നടപടി
2176.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മലീമസമായ
കുടിവെള്ളം നിരവധി
രോഗങ്ങള്‍ക്ക്
കാരണമാവുന്നു
എന്നുള്ളത് കൊണ്ട്
ആരോഗ്യ വകുപ്പിന്
താലൂക്ക് തലത്തിൽ
സ്വകാര്യ
കിണറുകളിലേതടക്കം
കുടിവെള്ളം
പരിശോധിക്കുന്നതിനുള്ള
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുവാന്‍
സാധിക്കുമോ എന്ന്
അറിയിക്കുമോ?
കനിവ്
108 ആംബുലന്‍സ് സര്‍വ്വീസ്
2177.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് എത്ര 108
ആംബുലന്‍സുകള്‍
സര്‍വ്വീസ്
നടത്തിയിരുന്നുവെന്ന്
അറിയിക്കാമോ;
(ബി)
കനിവ്
108 ആംബുലന്‍സ്
സര്‍വ്വീസ്
ആരംഭിച്ചശേഷം മുന്‍പ്
സര്‍വ്വീസ്
നടത്തിയിരുന്ന
വാഹനങ്ങള്‍ മാറ്റി
പുതിയ കമ്പനിക്ക്
കരാര്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ മുന്‍പ്
സര്‍വ്വീസ്
നടത്തിയിരുന്ന
വാഹനങ്ങള്‍ ലേലം
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഈ
വാഹനങ്ങളുടെ നിലവിലെ
സ്ഥിതി എന്താണ്;
വ്യക്തമാക്കുമോ;
(സി)
കനിവ്
108 ആംബുലന്‍സിന്റെ
പ്രവര്‍ത്തനത്തിന് ഏത്
കമ്പനിയുമായിട്ടാണ്
കരാര്‍
ഒപ്പിട്ടതെന്നും എത്ര
വാഹനങ്ങള്‍ സര്‍വ്വീസ്
നടത്തുന്നുണ്ടെന്നും
അറിയിക്കാമോ;
(ഡി)
ഓരോ
കിലോമീറ്ററിനും എത്ര
രൂപ നിരക്കിലാണ്
വാഹനങ്ങള്‍ സര്‍വ്വീസ്
നടത്തുന്നതെന്നും ഇവ
ഓരോന്നും എവിടെയാണ്
സര്‍വ്വീസ്
നടത്തുന്നതെന്നും
അറിയിക്കാമോ; നാളിതുവരെ
എത്ര രൂപ ഇതിനായി
ചെലവഴിച്ചിട്ടുണ്ട്;
ഓരോ വാഹനത്തിനുമായി
ചെലവഴിച്ച തുക ഇനം
തിരിച്ച് ലഭ്യമാക്കുമോ;
(ഇ)
ഈ
പദ്ധതിക്കായി നിലവില്‍
ഓരോ വാഹനത്തിനും നല്കി
വരുന്ന തുകയും നിരക്കും
കൂടുതലാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ ആക്ഷേപം
സംബന്ധിച്ച് കൂടുതല്‍
പരിശോധനകള്‍ നടത്തുമോ;
വ്യക്തമാക്കുമോ?
24
മണിക്കൂര്‍ പോസ്റ്റ്മോര്‍ട്ടം
അനുവദിച്ച സര്‍ക്കാര്‍
ഉത്തരവ്
2178.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
24
മണിക്കൂര്‍
പോസ്റ്റ്മോര്‍ട്ടം
അനുവദിച്ച് സര്‍ക്കാര്‍
പുറപ്പെടുവിച്ച
26.10.2015-ലെ സ.ഉ.
(എം.എസ്)
239/2015/ആ.കു.വ.
ഉത്തരവിന് എതിരെ കേരള
മെഡികോ ലീഗൽ സൊസൈറ്റി
ഫയൽ ചെയ്ത 33874/2015
നമ്പര്‍ റിട്ട
പെറ്റീഷന് എതിരെ
സര്‍ക്കാര്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
കേസിൽ സര്‍ക്കാര്‍
എതിര് കക്ഷിയാണെങ്കിൽ
സര്‍ക്കാരിന് വേണ്ടി
കേസ് വാദിക്കാൻ ആരെയാണ്
ചുമതലപ്പെടുത്തിയതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പൊതുതാൽപര്യ വിഷയത്തിൽ
വേഗത്തില്‍
തീര്‍പ്പുണ്ടാകാൻ
സര്‍ക്കാരിന്
സ്വീകരിക്കാവുന്ന
നടപടികള്‍
എന്തൊക്കെയാണ്;
പ്രസ്തുത നടപടികള്‍
ത്വരിതപ്പെടുത്തി ഈ
കേസിൽ വേഗത്തില്‍
വിധിയുണ്ടാകാൻ
സര്‍ക്കാര്‍
ശ്രമിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
ബി.ഡി.എസ്.
വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ്
ഇളവ്
2179.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ബി.ഡി.എസ്.
വിദ്യാര്‍ത്ഥികള്‍ക്ക്
അനുവദിച്ചിരുന്ന ഫീസ്
ഇളവ് നിര്‍ത്തലാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ആനുകൂല്യം
നിര്‍ത്തലാക്കാനുള്ള
കാരണം അറിയിക്കുമോ;
(സി)
ഇത്
പുനസ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
എം.ബി.ബി.എസ്,
എന്‍ജിനീയറിംഗ്,
ആര്‍ക്കിടെക്ട്,
ഫാര്‍മസി
വിദ്യാര്‍ത്ഥികള്‍ക്ക്
ഫീസാനുകൂല്യം
തുടരുമ്പോള്‍
ഇക്കാര്യത്തില്‍
ബി.ഡി.എസ്.
വിദ്യാര്‍ത്ഥികള്‍
നേരിടുന്ന വിവേചനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പ്
ഡോക്ടര്‍മാരുടെ ശമ്പള
പരിഷ്ക്കരണം
2180.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
മെഡിക്കല്‍ വിദ്യാഭ്യാസ
വകുപ്പിലെ
ഡോക്ടര്‍മാരുടെയും
മറ്റ് അദ്ധ്യാപക വിഭാഗം
ജീവനക്കാരുടെയും ശമ്പള
പരിഷ്ക്കരണ നടപടികള്‍
ഏതുഘട്ടം വരെയായെന്ന്
വെളിപ്പെടുത്താമോ;
(ബി)
പത്ത്
വര്‍ഷത്തിലൊരിക്കല്‍
നടക്കേണ്ട ശമ്പള
പരിഷ്ക്കരണ നടപടികള്‍
വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ജീവനക്കാരുടെ
സംഘടനകള്‍ പണിമുടക്ക്
നടത്തുമെന്ന പ്രഖ്യാപനം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ?
വൈക്കം
ആയുര്‍വേദ ആശുപത്രി
2181.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈക്കം
ആയുര്‍വേദ ആശുപത്രിയെ
താലൂക്ക് ആയുര്‍വേദ
ആശുപത്രിയായി
ഉയര്‍ത്തുന്നത്
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ വരുന്ന
രോഗികളുടെ എണ്ണം
പരിഗണിച്ച് ഇവിടത്തെ
കിടക്കകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നത്
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മരുന്ന് വിതരണത്തിന് യോഗ്യരായ
ഫാര്‍മസിസ്റ്റുകളുടെ അഭാവം
2182.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല ആശുപത്രികളിലുമുള്ള
ഫാര്‍മസികളില്‍ മരുന്ന്
വിതരണം ചെയ്യുന്നത്
യോഗ്യരായ
ഫാര്‍മസിസ്റ്റുകള്‍
അല്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഫാര്‍മസിസ്റ്റുകളുടെ
അഭാവത്തില്‍
ഡോക്ടര്‍മാരുടെ
മേല്‍നോട്ടത്തില്‍
മറ്റ് ജീവനക്കാര്‍ക്ക്
മരുന്ന് വിതരണം
നടത്താന്‍ സര്‍ക്കാര്‍
അനുമതി നല്‍കിയിരുന്നോ;
പ്രസ്തുത ഉത്തരവ് കേരള
ഹൈക്കോടതി സ്റ്റേ
ചെയ്തിരുന്നോ;
(സി)
ആശുപത്രികളോട്
അനുബന്ധിച്ചുള്ള
ഫാര്‍മസികളില്‍
യോഗ്യരായ
ഫാര്‍മസിസ്റ്റുകള്‍
മാത്രമേ മരുന്ന് വിതരണം
നടത്താവൂവെന്ന കര്‍ശന
നിര്‍ദ്ദേശം
ബന്ധപ്പെട്ടവര്‍ക്ക്
നല്‍കുമോ?
മരുന്നുകളുടെ
ഗുണനിലവാര പരിശോധന
2183.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്പന നടത്തുന്ന
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കുവാന്‍
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
മരുന്നുകളുടെ
ഗുണനിലവാര
പരിശോധനയ്ക്കായി
സംസ്ഥാനത്ത്
എന്‍.എ.ബി.എല്‍.
അംഗീകൃത ലാബുകള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം
ലഭ്യമാക്കാമോ?
പടന്നക്കാട്
ജില്ലാ ആയുര്‍വ്വേദ ആശുപത്രി
അപ്ഗ്രഡേഷൻ
2184.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ
ആരോഗ്യമേഖലയിലെ
പിന്നാക്കാവസ്ഥ
കണക്കിലെടുത്ത്
എൻഡോസള്‍ഫാൻ രോഗികള്‍
ഉള്‍പ്പെടെയുള്ളവര്‍
ആശ്രയിക്കുന്ന
പടന്നക്കാട് ജില്ലാ
ആയുര്‍വ്വേദ ആശുപത്രി
100 ബെഡ്ഡ് സൗകര്യമുള്ള
ആശുപത്രിയായി അപ്ഗ്രേഡ്
ചെയ്യാൻ നടപടികള്‍
ഉണ്ടാകുമോ ;
വ്യക്തമാക്കാമോ;
ക്യാന്‍സര്‍
ബാധിതരെ കണ്ടെത്തുന്ന
പ്രോജക്ട്
2185.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മംഗലപുരം കേന്ദ്രമാക്കി
പതിനാറോളം
പഞ്ചായത്തുകളില്‍ ഭവന
സന്ദര്‍ശനം നടത്തി
ക്യാന്‍സര്‍ ബാധിതരെ
കണ്ടെത്തുന്നതിന്
വേണ്ടിയുളള
പ്രോജക്ടില്‍ എത്ര
പേര് ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരില്‍
ആരെയെങ്കിലും
പിരിച്ചുവിട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തിന്റെ
അടിസ്ഥാനത്തിലെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവര്‍
എത്രകാലമായി ഈ
പ്രോജക്ടില്‍ ജോലി
ചെയ്യുന്നു എന്ന്
അറിയിക്കാമോ;
(ഡി)
പിരിച്ചുവിട്ടവരെ
തിരിച്ചെടുക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
വയനാട്ടില്‍
വിദ്യാര്‍ത്ഥിനി
പാമ്പുകടിയേറ്റ്
മരിക്കുവാനിടയായ സംഭവം
2186.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്ടില്‍
വിദ്യാര്‍ത്ഥിനി
ക്ലാസ്സ് മുറിയില്‍
പാമ്പുകടിയേറ്റ്
മരിക്കുവാനിടയായ
സംഭവത്തെ സംബന്ധിച്ച്
സംസ്ഥാന ബാലാവകാശ
കമ്മീഷന് അതിന്റെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
കണ്ടെത്തലും
ശിപാര്‍ശകളും
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
സംസ്ഥാന
ബാലവകാശ കമ്മീഷന്
അന്വേഷിച്ച പ്രസ്തുത
സംഭവത്തില്‍ ദേശീയ
ബാലാവകാശ കമ്മീഷന്
ഇടപെടുകയും
അന്വേഷിക്കുകയും ചെയ്ത
സ്ഥിതി
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംസ്ഥാന ബാലാവകാശ
കമ്മീഷന്റെ
അധികാരത്തിലുള്ള
കടന്നുകയറ്റമാണോ;
വ്യക്തമാക്കുമോ?
പത്തനംതിട്ട ജില്ലയിലെ
പ്രതീക്ഷാ/പ്രത്യാശാ ഭവനുകള്‍
2187.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ സാമൂഹ്യനീതി
വകുപ്പിനുകീഴില്‍ എത്ര
പ്രത്യാശാ/പ്രതീക്ഷാ
ഭവനുകളാണുള്ളത്;
വ്യക്തമാക്കുമോ;
(ബി)
പത്തനംതിട്ട
ജില്ലയില്‍
പ്രതീക്ഷാ/പ്രത്യാശാ
ഭവനുകള്‍ ഇല്ലെങ്കില്‍
കോന്നി ആസ്ഥാനമാക്കി
ഒരു പ്രതീക്ഷാ ഭവന്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദീകരിക്കുമോ;
(സി)
എങ്കില്‍,
എന്നത്തേയ്ക്ക് ഇതിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
വിശദവിവരം
വെളിപ്പെടുത്തുമോ?
'നേര്‍വഴി'
പദ്ധതി
2188.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുറ്റവാളികളുടെ
പരിവര്‍ത്തനവും,
പുനരധിവാസവും
സംബന്ധിച്ച്
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
നേര്‍വഴി പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
കുറ്റവാളികളെയും,
ശിക്ഷാകാലം കഴിഞ്ഞ്
കുറ്റവിമുക്തരാക്കപ്പെട്ടവരുടെയും
പുനരധിവാസത്തിനായി
നിലവില്‍ എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
എന്റെ
കൂട് പദ്ധതി
2189.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ത്രീകളുടെയും
കുട്ടികളുടെയും
രാത്രികാല
ആരോഗ്യത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
എന്റെ കൂട് പദ്ധതിയുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
നിലവില്‍
എന്റെ കൂട് പദ്ധതികള്‍
എവിടെയെല്ലാമാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
എന്റെ
കൂട് പദ്ധതിക്കായി
കേന്ദ്രങ്ങള്‍
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഡി)
എന്റെ
കൂട് പദ്ധതി
സംസ്ഥാനത്ത് കൂടുതല്‍
ഇടങ്ങളില്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ
?
നേര്‍വഴി
പദ്ധതി
2190.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നേര്‍വഴി
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
എല്ലാ ജില്ലകളിലും
പ്രസ്തുത പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
കൈവരിക്കാനായ പ്രധാന
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
വിശദവിവരം
വെളിപ്പെടുത്തുമോ?
വിധവകളുടെ
പെണ്മക്കള്ക്കുള്ള വിവാഹ
ധനസഹായം
2191.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന വിധവകളുടെ
പെണ്മക്കള്ക്കുള്ള
വിവാഹധനസഹായത്തിന്
വേണ്ടി
മുനിസിപ്പാലിറ്റികളില്‍
ലഭിച്ച അപേക്ഷകളില്‍
ഏത് വര്‍ഷം ഏത് തീയതി
വരെയുള്ളതാണ് നിലവില്‍
വിതരണം
ചെയ്തിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ആനുകൂല്യം വിതരണം
ചെയ്യുന്നതിന് കാലതാമസം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
സ്നേഹപൂര്‍വ്വം
പദ്ധതി
2192.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്നേഹപൂര്‍വ്വം
പദ്ധതി പ്രകാരം
സംസ്ഥാനത്തെ
കുട്ടികള്‍ക്ക്
ലഭിക്കേണ്ട ധനസഹായം
ലഭിക്കുന്നതിന്
കാലതാമസം വരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാടുകുറ്റി
ആംഗ്ലോ ഇന്ത്യന്‍
സ്കൂളിലെ (ലൂയിസ്
യു.പി.എസ്,കാടുകുറ്റി)
അപേക്ഷകരായ
വിദ്യാര്‍ത്ഥികള്‍ക്ക്
കഴിഞ്ഞ വര്‍ഷങ്ങളില്‍
ലഭിക്കേണ്ട
സ്നേഹപൂര്‍വ്വം പദ്ധതി
പ്രകാരമുള്ള സഹായം
അടിയന്തരമായി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വനിത
- ശിശുവികസന വകുപ്പിന്റെ
വിഭജനം
2193.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വനിത
- ശിശുവികസന
വകുപ്പിന്റെ വിഭജനം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
ഇതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്നറിയിക്കാമോ; ഇത്
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
വനിത
വികസന കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
2194.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.വി.വിജയദാസ്
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വനിത വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
സ്ത്രീകളുടെ
ഉന്നമനത്തിനായി വനിത
വികസന കോര്പ്പറേഷന്
നടപ്പിലാക്കി വരുന്ന
വിവിധ വായ്പാ
പദ്ധതികള്‍
ഏതെല്ലാമാണ്;
വിശദമാക്കാമോ;
(സി)
സ്ത്രീ
സുരക്ഷയ്ക്കായി
അടിയന്തര ഘട്ടങ്ങളില്‍
സേവനങ്ങളും സഹായങ്ങളും
ലഭ്യമാക്കുന്നതിന്
മിത്ര 181 എന്ന ഹെല്പ്
ലൈന്‍ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട
സ്ത്രീകളുടെ
ഉന്നമനത്തിനും അവര്‍
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനുമായി
വനിത വികസന
കോര്പ്പറേഷന്
പ്രത്യേക പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
മാതാവ്
മരണപ്പെട്ട പെണ്‍കുട്ടികളുടെ
വിവാഹത്തിന് ധനസഹായം
2195.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭര്‍ത്താവ്
മരണപ്പെട്ട
സ്ത്രീകളുള്ള
കുടുംബത്തിലെ
പെണ്മക്കളുടെ
വിവാഹത്തിന് ധനസഹായം
നല്കുന്ന പദ്ധതി
സംസ്ഥാനത്ത്
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഭാര്യയാണ്
മരിച്ചതെങ്കിൽ ഈ പദ്ധതി
പ്രകാരം വിവാഹ ധനസഹായം
നൽകാത്ത വിഷയം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ഭാര്യ
മരിച്ചതിനുശേഷം മക്കളെ
നോക്കാതെ രണ്ടാംവിവാഹം
കഴിച്ച് ജീവിക്കുകയും
ആദ്യഭാര്യയിലെ
പെണ്മക്കള് കഷ്ടത
അനുഭവിക്കുകയും
ചെയ്യുന്ന
സാഹചര്യത്തില്‍ മേല്‍
പദ്ധതിയില്‍ കാതലായ
മാറ്റം വരുത്തി അമ്മ
മരണപ്പെട്ട
പെണ്‍കുട്ടികള്‍ക്കും
വിവാഹ ധനസഹായം
നല്കുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
സമ്പുഷ്ട
കേരളം പദ്ധതി
2196.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ത്രീകളുടെയും
കുട്ടികളുടെയും
പോഷകാഹാരക്കുറവ്
പരിഹരിക്കുന്നതിന്
നടപ്പിലാക്കുന്ന
സമ്പുഷ്ട കേരളം പദ്ധതി
സംസ്ഥാന വ്യാപകമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
കേന്ദ്രസര്‍ക്കാര്‍ തുക
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ബാലാവകാശ
കമ്മീഷന് അദ്ധ്യക്ഷന്റെ പദവി
2197.
ശ്രീ.പി.ടി.
തോമസ്
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ബാലാവകാശ കമ്മീഷന്
അദ്ധ്യക്ഷന്‍ ചീഫ്
സെക്രട്ടറിയുടെ പദവിയും
ശമ്പളവും
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പുതിയ
പദവി നല്‍കുന്നത് മൂലം
ഉണ്ടാകുന്ന അധിക ചെലവ്
എത്രയാണ്
എന്നറിയിക്കാമോ?
സൊസെെറ്റി
ഫോര്‍ മെഡിക്കല്‍
അസിസ്റ്റന്റ് ടു ദി പുവര്‍
പദ്ധതി
2198.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സൊസെെറ്റി
ഫോര്‍ മെഡിക്കല്‍
അസിസ്റ്റന്റ് ടു ദി
പുവര്‍ പദ്ധതിയില്‍
2018-19, 2019-20
സാമ്പത്തിക
വര്‍ഷങ്ങളില്‍
ധനസഹായമായി അനുവദിച്ച
തുക എത്രയാണ്; ഇതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
ഇതിനായി
ഓരോ വര്‍ഷങ്ങളിലും
പ്ലാന്‍ഫണ്ടില്‍
നിന്നും അനുവദിച്ച തുക
എത്രയാണ്; പ്രസ്തുത
തുകകള്‍ പൂര്‍ണമായും
ചെലവഴിച്ചിട്ടുണ്ടോ
എന്നതിന്റെ വിവരം
ലഭ്യമാക്കുമോ?
ആശാ
വര്‍ക്കര്‍മാരുടെ വേതനം
2199.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആശാ
വര്‍ക്കര്‍മാരുടെ
നിലവിലെ വേതനം
മറ്റാനുകൂല്യങ്ങള്‍
എന്നിവ എത്രയെന്ന്
അറിയിക്കുമോ;
(ബി)
ഇപ്പോള്‍
ആശാ
വര്‍ക്കര്‍മാര്‍ക്ക്
അതതുമാസം ഓണറേറിയം
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
അറിയിക്കുമോ;
(സി)
ഇവരുടെ
വേതനം അതതുമാസം തന്നെ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ആശാ
വര്‍ക്കര്‍മാരുടെ
വേതനവും
മറ്റാനുകൂല്യങ്ങളും
ഉയര്‍ത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
ഇത് സംബന്ധിച്ച നിലവിലെ
സ്ഥിതി അറിയിക്കാമോ;
വിശദാംശം നല്‍കുമോ?
തിരുവനന്തപുരം
മണ്ഡലത്തില്‍ മാതൃകാ
അങ്കണവാടി കെട്ടിടങ്ങള്‍
2200.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാതൃകാ അങ്കണവാടി
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്ന
പദ്ധതിയുടെ ഭാഗമായി
തിരുവനന്തപുരം നിയോജക
മണ്ഡലത്തിലെ വലിയതുറ,
ശംഖുമുഖം
എന്നിവിടങ്ങളില്‍
അങ്കണവാടികള്‍
സ്ഥാപിക്കുന്നതിന്
സ്ഥലം
നിര്ദ്ദേശിച്ചിരുന്നതിന്മേല്
സാമൂഹ്യനീതി വകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
അങ്കണവാടികള്‍
എത്രയും വേഗം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
വലിയതുറ സെന്റ്
സേവ്യേഴ്സ് നഗറിലെ
ഡെയറി ഡെവലപ്പ്മെന്റ്
വകുപ്പിന്റെ
അധീനതയിലുള്ള ഭൂമി,
ശംഖുമുഖം പോലീസ്
സ്റ്റേഷന് സമീപമുള്ള
റവന്യൂ വകുപ്പിന്റെ
അധീനതയിലുള്ള ഭൂമി
എന്നിവ സാമൂഹ്യനീതി
വകുപ്പിന്
കൈമാറുന്നതുമായി
ബന്ധപ്പെട്ട ഫയലിന്റെ
വകുപ്പിലെ ഇപ്പോഴത്തെ
സ്ഥിതി അറിയിക്കാമോ;
(സി)
പ്രൊപ്പോസല്‍
സമര്‍പ്പിച്ച് രണ്ടു
വര്‍ഷം പിന്നിട്ടിട്ടും
ഇനിയും കാലതാമസം
ഉണ്ടാക്കാതെ പദ്ധതി
നടപ്പിലാക്കുന്നതിനാവശ്യമായ
നിര്‍ദ്ദേശം നല്‍കുമോ
എന്ന് അറിയിക്കാമോ?
സൂപ്പര്‍
ന്യൂമററി തസ്തികയില്‍
നിയമിക്കപ്പെട്ട
ഭിന്നശേഷിക്കാര്‍
2201.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
യൂണിവേഴ്സിറ്റിയില്‍
സൂപ്പര്‍ ന്യൂമററി
തസ്തികയില്‍
നിയമിക്കപ്പെട്ടവര്‍
ഹൈക്കോടതിയില്‍ ഫയല്‍
ചെയ്ത WP(C) No. 9832
of 2016 റിട്ട്
പെറ്റിഷനില്‍
പുറപ്പെടുവിച്ച ഉത്തരവ്
സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
ഭരണഘടനയുടെ
ആര്‍ട്ടിക്കിള്‍
14-ന്റെയും 16ന്റെയും
ലംഘനം ഈ വിധിയില്‍
ചൂണ്ടിക്കാണിച്ചത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സൂപ്പര്‍
ന്യൂമററി തസ്തികയില്‍
നിയമിക്കപ്പെട്ട
ഭിന്നശേഷിക്കാര്‍ക്ക്
പ്രൊബേഷന്‍
ഡിക്ലറേഷന്‍,
പ്രൊമോഷന് തുടങ്ങിയ
ഇതര ജീവനക്കാര്‍ക്കുള്ള
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ?
സ്പെഷ്യൽ
സ്കൂളുകള്‍ക്ക്
സാമ്പത്തികസഹായം
2202.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക്
സര്‍ക്കാര്‍ ഗ്രാന്റ്
നല്‍കിവരുന്നുണ്ടോ;എങ്കിൽ
ഈ ഇനത്തില്‍ 2018-19,
2019-20 വര്‍ഷങ്ങളില്‍
എത്ര രൂപ വീതം
നല്‍കിയെന്നും
അറിയിക്കുമോ;
(ബി)
മരുന്ന്,
ഫിസിയോതെറാപ്പി, ,
റീ-ഹാബിലിറ്റേഷന്‍
പ്രവൃത്തികള്‍,
ട്രാന്‍സ്പോര്‍ട്ട്
തുടങ്ങിയ ഇനങ്ങളിൽ ഏത്
ഇനത്തിൽ സ്പെഷ്യൽ
സ്കൂളുകള്‍ക്ക്
സാമ്പത്തികസഹായം
ലഭ്യമാക്കേണ്ടത് എന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ ഉത്തരവ്
/സര്‍ക്കുലര്‍
നിലവിലുണ്ടോ; എങ്കിൽ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
അവശ്യം
വേണ്ട ചില ഇനങ്ങളില്‍
സ്കൂളുകളുടെ
ആവശ്യകതയുടെ
അടിസ്ഥാനത്തില്‍ തുക
അനുവദിയ്ക്കുന്നത്
സര്‍ക്കാര്‍
പരിഗണിക്കുമോ
എന്നറിയിക്കുമോ?
ബധിരര്‍ക്ക്
ആശയവിനിമയം
എളുപ്പമാക്കുന്നതിനുള്ള ഫോണ്‍
2203.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വികലാംഗക്ഷേമ
കോര്പ്പറേഷന് വഴി
ഭിന്നശേഷിക്കാര്‍ക്ക്
സൗജന്യ സഹായ
ഉപകരണങ്ങള്‍ നല്കുന്ന
പദ്ധതിയില്‍
ബധിരര്‍ക്ക് ആശയവിനിമയം
എളുപ്പമാക്കുന്നതിനുള്ള
സ്മാര്‍ട്ട് ഫോണ്‍/ടാബ്
എന്നിവ വിതരണം
ചെയ്യുന്ന കാര്യം
പരിഗണിക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വൊക്കേഷണല്‍
ട്രെയിനിംഗ് സെന്റര്‍ ഫോര്‍
ഫിസിക്കലി ഡിസേബിള്‍ഡ്
2204.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ കോന്നി
ആസ്ഥാനമാക്കി
വൊക്കേഷണല്‍
ട്രെയിനിംഗ് സെന്റര്‍
ഫോര്‍ ഫിസിക്കലി
ഡിസേബിള്‍ഡ്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
എങ്കില്‍
എന്നത്തേയ്ക്ക്
പ്രസ്തുത സെന്റര്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
വികലാംഗക്ഷേമ
കോര്‍പ്പറേഷനിലെ ജീവനക്കരുടെ
സ്ഥിരപ്പെടുത്തല്‍
2205.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വികലാംഗ
ക്ഷേമ കോര്‍പ്പറേഷനിലെ
ജീവനക്കാരെ
സ്ഥിരപ്പെടുത്താൻ
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
സ്ഥിരപ്പെടുത്താൻ
തീരുമാനിച്ചത്
എത്രപേരെയെന്നും
ആരെയൊക്കെയാണെന്നും
വെളിപ്പെടുത്താമോ;
(സി)
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കയാണെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
അംഗപരിമിതര്‍ക്കുള്ള
നിയമനം
2206.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അംഗപരിമിതരുടെ
നിയമനത്തിന്
അനുയോജ്യമായ തസ്തികകള്‍
കണ്ടെത്തേണ്ടത്
സര്‍ക്കാരിന്റെ
ചുമതലയാണെന്ന്
ഹൈക്കോടതി
നിര്‍ദ്ദേശിച്ചതിന്റെ
അടിസ്ഥാനത്തിൽ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
തുടര്‍ നടപടികള്‍
വിശദമാക്കുമോ;
(ബി)
നിലവിൽ
അംഗപരിമിതര്‍ക്കായി
നീക്കിവക്കുന്ന
തസ്തികകളുടെ പട്ടിക
എത്ര വര്‍ഷത്തിലാണ്
പുതുക്കുന്നതെന്ന്
അറിയിക്കാമോ; ഇത്
മൂന്ന്
വര്‍ഷത്തിലൊരിക്കൽ
പുന:പരിശോധിക്കുന്നതിന്
നിര്‍ദ്ദേശം
നൽകിയിട്ടുണ്ടോ;
(സി)
വിവിധ
വിഭാഗം
അംഗപരിമിതര്‍ക്ക്
പ്രത്യേക പട്ടിക
തയ്യാറാക്കാറുണ്ടോ;
വ്യക്തമാക്കുമോ?
കുട്ടികള്‍
വിശപ്പടക്കാൻ മണ്ണ് തിന്നതായ
വാർത്ത
2207.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
എല്ലാ രംഗത്തും
ഒന്നാമതാണെന്ന്
അവകാശപ്പെടുമ്പോഴും
കൈതമുക്കില്‍ റെയില്‍വേ
പുറമ്പോക്കില്‍
താമസിക്കുന്ന
കുടുംബത്തിലെ
കുട്ടികള്‍
വിശപ്പടക്കുവാൻ മണ്ണ്
തിന്നേണ്ടി വന്നുവെന്ന
വാർത്ത സർക്കാർ അവകാശ
വാദങ്ങള്‍ക്ക്
തിരിച്ചടിയായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
ഈ
വിഷയം സമൂഹത്തില്‍
നിലനില്‍ക്കുന്ന
ദുരിതപൂര്‍ണ്ണമായ
വസ്തുതകളെ വെളിച്ചത്ത്
കൊണ്ടുവരുവാൻ വഴി
വെച്ചുവെന്ന്
വിലയിരുത്തുന്നുണ്ടോ;
(സി)
കുട്ടികള്‍
വിശപ്പടക്കാൻ മണ്ണ്
തിന്നതായി നേരിട്ട്
ബോധ്യപ്പെട്ടതായി
സംസ്ഥാന ശിശുക്ഷേമസമിതി
ജനറല്‍ സെക്രട്ടറി
ചൂണ്ടികാണിച്ചിരുന്നോ;
(ഡി)
അതിന്റെ
അടിസ്ഥാനത്തില്‍
അദ്ദേഹത്തിന് തന്റെ
സ്ഥാനം രാജി വെക്കേണ്ട
അവസ്ഥയുണ്ടായോ;
(ഇ)
കുട്ടികളുടെ
പുനരധിവാസവുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികളാണ് സർക്കാർ
സ്വീകരിച്ചത് എന്ന്
വെളിപ്പെടുത്തുമോ?
കോന്നി
നിയോജകമണ്ഡലത്തിലെ ഓള്‍ഡ് ഏജ്
ഹോമുകള്‍
2208.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോന്നി
നിയോജകമണ്ഡലത്തില്‍
സാമൂഹ്യ നീതി വകുപ്പിന്
കീഴില്‍ എത്ര ഓള്‍ഡ്
ഏജ് ഹോമുകളാണുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഓള്‍ഡ് ഏജ് ഹോം ഫോർ
പി.എച്ച്. ആരംഭിക്കുന്ന
കാര്യം പരിഗണിക്കുമോ?
പുന്നപ്ര
വികലാംഗ ക്ഷേമ
കോര്‍പ്പറേഷന്റെ കീഴിലുള്ള
പഞ്ചായത്ത് കെട്ടിടം
2209.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിൽ പുന്നപ്ര
വടക്ക് പഞ്ചായത്തില്‍
ഒന്നാം വാര്‍ഡില്‍
ജില്ലാപഞ്ചായത്ത് വക
വസ്തുവും കെട്ടിടവും
വികലാംഗ ക്ഷേമ
കോര്‍പ്പറേഷന്റെ
വികലാംഗ സഹായ യന്ത്ര
നിര്‍മ്മാണത്തിനായി
കൈമാറിയത്
എന്നായിരുന്നു;
(ബി)
പ്രസ്തുത
സ്ഥാപനം
പ്രവര്‍ത്തനരഹിതമായിട്ട്
എത്ര വര്‍ഷമായി എന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സ്ഥാപനം
ഒഴിഞ്ഞുതരണമെന്ന്
കാണിച്ച് ജില്ലാ
പഞ്ചായത്ത് വികലാംഗ
ക്ഷേമ കോര്പ്പറേഷന്
എത്ര കത്തുകള്‍
നല്‍കിയിരുന്നു;
കത്തുകളുടെ കോപ്പി
ലഭ്യമാക്കുമോ;
(ഡി)
കെട്ടിടം
ഒഴിഞ്ഞു തരുന്നതിന്
സമ്മതമറിയിച്ചുകൊണ്ട്
വികലാംഗക്ഷേമ
കോര്പ്പറേഷന്
ജില്ലാപഞ്ചായത്തിന്
കത്ത് നൽകിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
സ്ഥാപനം ദീര്‍ഘനാളായി
പ്രവര്‍ത്തനരഹിതമായതിനാലും
ആവശ്യമായ
അറ്റകുറ്റപ്പണികള്‍
നടത്താതിരുന്നതിനാലും
മേല്‍ക്കൂര തകര്‍ന്ന്
കെട്ടിടം
നാശോന്മുഖമായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
പ്രസ്തുത
സ്ഥാപനം വൈദ്യുതി
ചാര്‍ജ്
വാട്ടര്‍ചാര്‍ജ്
ഇനത്തില്‍ കുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ജി)
എത്രയും
വേഗം സ്ഥാപനം
ഒഴിഞ്ഞുകൊടുത്ത്
പ്രസ്തുത കെട്ടിടവും
വസ്തുവും തിരികെ
ജില്ലാപഞ്ചായത്തിന്
കൈമാറുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
മിശ്രവിവാഹിതര്‍ക്കുള്ള
ധനസഹായത്തിന് ശ്രീ.മനോജ്
വി.കെ., കോട്ടയം സമർപ്പിച്ച
അപേക്ഷയിന്മേല് നടപടി
2210.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മിശ്രവിവാഹധനസഹായത്തിന്
അപേക്ഷ നല്‍കിയിരുന്ന
ശ്രീ.മനോജ് വി.കെ.,
വെള്ളാരംകാലായില്‍,
വെമ്പള്ളി പി.ഒ.,
കോട്ടയം
ബഹു.ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രിക്കു
നിവേദനം നല്‍കുകയും,
ആയതിന്റെ
അടിസ്ഥാനത്തില്‍
നം.112/2019/എസ്.ജെ.ഡി
, തീയതി 23.02.2019
പ്രകാരം
ധനസഹായത്തിനുള്ള
അനുവാദം നല്കുുകയും
ചെയ്തിരുന്നുവെങ്കിലും
നാളിതുവരെ പ്രസ്തുത
സഹായം
ലഭിക്കാത്തതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വ്യക്തിക്ക് ജില്ലാ
സാമൂഹ്യനീതി വകുപ്പില്‍
നിന്ന് ഇതുവരെയും സഹായം
ലഭിച്ചിട്ടില്ലാത്ത
സാഹചര്യത്തിൽ ഇകാര്യം
പരിശോധിച്ച് എത്രയും
വേഗം തുക
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ ?
2019-ലെ
ദിശ നിയമം
2211.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനഭംഗക്കേസുകളില്‍
21 ദിവസത്തിനകം ശിക്ഷ
നടപ്പിലാക്കുന്നതിനുള്ള
ദിശ നിയമം 2019
ആന്ധ്രാപ്രദേശില്‍
നടപ്പിലാക്കിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
സ്ത്രീകള്‍ക്കെതിരായിട്ടുള്ള
ലൈംഗികാതിക്രമങ്ങളും,
ആസിഡ് ആക്രമണങ്ങളും
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍
ആന്ധ്രാപ്രദേശില്‍
കൊണ്ടുവന്ന
നിയമത്തിന്റെ
മാതൃകയില്‍
സംസ്ഥാനത്തും നിയമം
കൊണ്ടുവരുന്ന കാര്യം
പരിഗണിക്കാമോ?