കേരള
സര്‍വ്വകലാശാലയില്‍ മോഡറേഷന്
മാര്ക്ക്നല്കിയതിലുള്ള
ക്രമക്കേട്
1687.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയില്‍
മോഡറേഷന് മാര്‍ക്ക്
കൂട്ടിനല്കിയതില്
ക്രമക്കേട് നടന്നതായി
ക്രൈംബ്രാഞ്ച്
അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ക്രമക്കേട് സോഫ്റ്റ്
വെയര്‍ തകരാര്‍
മൂലമാണെന്ന്
യൂണിവേഴ്സിറ്റി നിലപാട്
സ്വീകരിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച
വിദഗ്ദ്ധ സമിതിയുടെ
അന്വേഷണം
പൂര്‍ത്തിയായോ;
(സി)
സോഫ്റ്റ്
വെയറിനുണ്ടായ തകരാറാണ്
ക്രമക്കേടിന്
കാരണമെങ്കില്‍ കേരള
യൂണിവേഴ്സിറ്റി നടത്തിയ
മറ്റെല്ലാ പരീക്ഷകളിലും
ഇത്തരം പ്രശ്നം
ഉണ്ടാകേണ്ടതല്ലേ;
(ഡി)
എങ്കില്‍,
അപ്രകാരം ഉണ്ടാകാത്ത
സാഹചര്യത്തില്‍
ഇതുസംബന്ധിച്ച്
സമഗ്രമായ അന്വേഷണം
നടത്തി
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പുതിയ
ആര്‍ട്സ് ആന്‍ഡ് സയന്‍സ്
കോളേജുകള്‍
1688.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത്
സര്‍ക്കാര്‍ മേഖലയില്‍
പുതിയ ആര്‍ട്സ് ആന്‍ഡ്
സയന്‍സ് കോളേജുകള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കോളേജുകളുടെ പേരും ഇവ
ഓരോന്നും പ്രവര്‍ത്തനം
ആരംഭിച്ച തീയതിയും
അറിയിക്കാമോ;
(ബി)
ഈ
കോളേജുകളില്‍
എത്രയെണ്ണം സ്വന്തം
കെട്ടിടത്തില്‍
പ്രവര്‍ത്തിച്ച്
വരുന്നുണ്ടെന്നും എത്ര
കോളേജുകള്‍
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അറിയിക്കാമോ;
(സി)
പുതിയ
കോളേജുകള്‍
ആരംഭിക്കുന്നതിനായി
പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
ഉന്നത
വിദ്യാഭ്യാസ രംഗം
ശക്തിപ്പെടുത്താൻ സ്വീകരിച്ച
നടപടികള്‍
1689.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ രംഗം
ശക്തിപ്പെടുത്താൻ ഈ
സർക്കാർ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനു ശേഷം ആരംഭിച്ച
ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
ഭാവിയില്‍
ആരംഭിക്കാൻ
ഉദ്ദേശിക്കുന്ന ഉന്നത
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസ
രംഗത്ത് പുതിയ
സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിന്
കേന്ദ്ര സഹായം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പുതിയ
സര്‍ക്കാര്‍ കോളേജുകള്‍
അനുവദിക്കുന്നത്
1690.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഏതെല്ലാം നിയോജക
മണ്ഡലങ്ങളിലാണ്
പുതിയതായി സര്‍ക്കാര്‍
കോളേജുകള്‍
അനുവദിച്ചിരുന്നത്;
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
വേങ്ങര മണ്ഡലം
ഉള്‍പ്പെട്ടിരുന്നുവോ;
എങ്കില്‍ അവിടെ
സര്‍ക്കാര്‍ കോളജ്
സ്ഥാപിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഏതെല്ലാം
വ്യവസ്ഥകളിലാണ്
കോളേജുകള്‍
അനുവദിച്ചിരുന്നത്; ടി
കോളേജുകള്ക്കേതിനെങ്കിലും
സ്ഥലം ലഭ്യമാവാത്ത
അവസ്ഥ നിലവിലുണ്ടോ;
പ്രസ്തുത
കോളേജുകള്‍ക്ക് സ്ഥലം
ഏറ്റെടുത്ത്
നല്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
സഹകരണ
കോളേജുകള്‍ക്ക് അഫിലിയേഷൻ
1691.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മികച്ച
രീതിയില്‍
പ്രവർത്തിക്കുന്നതും
സ്ഥല സൗകര്യമുള്ളതുമായ
സഹകരണ കോളേജുകള്‍ക്ക്
കേരളത്തിലെ
സർവ്വകലാശാലകളില്‍
അഫിലിയേഷൻ
നല്‍കുന്നതിന് സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
സ്റ്റേറ്റ്
ഓപ്പൺ സ്കൂള്‍
മാതൃകയില്‍ സംസ്ഥാന
സഹകരണ കോളേജുകളെ
ഉള്‍പ്പെടുത്തി ഉന്നത
വിദ്യാഭ്യാസ കൗൺസില്‍
രൂപീകരിക്കുവാൻ സർക്കാർ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
വയനാട്
ജില്ലയിലെ കോളേജുകളില്‍ പുതിയ
കോഴ്സുകള്‍
1692.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടുത്ത
അധ്യയനവര്‍ഷാരംഭത്തില്‍
വയനാട് ജില്ലയിലെ
ഏതെങ്കിലും
കോളേജുകളില്‍ പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
കല്‍പ്പറ്റ
ഗവ. കോളേജില്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന പുതിയ
കോഴ്സുകള്‍
ഏതെല്ലാമെന്നും ടി
കോഴ്സുകള്‍
എന്നാരംഭിക്കാനാവുമെന്നും
വിശദമാക്കാമോ?
പ്രകൃതിദുരന്തനിവാരണം
ബിരുദ തലത്തിൽ പാഠ്യവിഷയമായി
ഉള്‍പ്പെടുത്തുവാന്‍ നടപടി
1693.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതിദുരന്തനിവാരണം
എന്ന വിഷയത്തിൽ കാലടി
ശ്രീ ശങ്കരാചാര്യ
സംസ്കൃത സര്‍വ്വകലാശാല
നാച്ചുറൽ ഹസാര്‍ഡ്സ്
ആൻഡ് ഡിസാസ്റ്റര്‍
മാനേജ്മെന്റ് എന്ന
പേരിൽ
സര്‍ട്ടിഫിക്കറ്റ്
കോഴ്സ്
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നൽകാമോ;
(ബി)
പ്രകൃതിദുരന്തങ്ങള്‍
തുടര്‍ക്കഥയാകുന്ന
പുതിയ സാഹചര്യത്തിൽ
ഇവയെക്കുറിച്ചും
ദുരന്തങ്ങളെ
അതിജീവിക്കുവാൻ
മനുഷ്യസാധ്യമായ അറിവ്
സമൂഹത്തിൽ
വ്യാപിപ്പിക്കുന്നതിനും
ഇത്തരം കോഴ്സുകള്‍
പ്രോത്സാഹിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ദുരന്ത
നിവാരണം ബിരുദ തലത്തിൽ
ഒരു നിര്‍ബന്ധ പാഠ്യ
വിഷയമായി
ഉള്‍പ്പെടുത്തുന്നതിന്
സര്‍വ്വകലാശാലകള്‍ക്ക്
നിര്‍ദ്ദേശം നൽകുമോ
എന്നറിയിക്കാമോ?
കോളേജ്
യൂണിയന് ചെയര്മാന്മാര്ക്ക്
ലണ്ടനില്‍ പരിശീലനം
1694.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍/എയ്ഡഡ്
കോളേജുകളിലെ യൂണിയന്
ചെയര്മാന്മാരെ
ലണ്ടനില്‍
പരിശീലനത്തിന്
അയയ്ക്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ലണ്ടനിലെ
ഏതു
സര്‍വ്വകലാശാലയിലാണ്
ഇവരെ പരിശീലനത്തിന്
അയയ്ക്കുന്നതെന്നും
പ്രസ്തുത പ്രതിനിധികളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം എന്താണെന്നും
വ്യക്തമാക്കുമോ;
(സി)
ഇൗ
പരിശീലന പരിപാടിക്കായി
എത്രകോടി രൂപ ചെലവ്
വരും; ഇതിനായുള്ള ഫണ്ട്
എപ്രകാരമാണ്
കണ്ടെത്തുകയെന്നും
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
സാമ്പത്തിക പ്രതിസന്ധി
കണക്കിലെടുത്ത്
പ്രസ്തുത
പരിശീലനപരിപാടിക്കായി
കോടികള്‍
മുടക്കുന്നതിനുള്ള
ന്യായീകരണം എന്താണെന്ന്
വ്യക്തമാക്കുമോ?
ആര്‍ട്സ്
& സയന്‍സ് കോളേജുകളിലെ
പുതിയ കോഴ്സുകള്‍
1695.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതെല്ലാം
സര്‍ക്കാര്‍/എയ്ഡഡ്
ആര്‍ട്സ് & സയന്‍സ്
കോളേജുകളില്‍ എത്ര
പുതിയ കോഴ്സുകളും എത്ര
പുതിയ തസ്തികകളും
അനുവദിച്ചിട്ടുണ്ടെന്നതിന്റെ
ജില്ല തിരിച്ചുള്ള
വിശദവിവരം നല്‍കുമോ;
(ബി)
പത്തിരിപാല
ഗവണ്മെന്റ് ആര്‍ട്സ്
& സയൻസ് കോളേജില്‍
പുതിയ കോഴ്സുകളും പുതിയ
തസ്തികകളും
അനുവദിക്കുന്നത്
സംബന്ധിച്ച
കാര്യത്തില്‍
സ്വീകരിച്ചു വരുന്ന
നടപടികളുടെ പുരോഗതി
എന്താണെന്ന വിവരം
ലഭ്യമാക്കുമോ?
സ്വകാര്യ
കോളേജുകളുള്‍പ്പെടെയുള്ള
കോളേജുകള്‍ക്ക്
സ്വയംഭരണാവകാശം
1696.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ
കോളേജുകളുള്‍പ്പെടെയുള്ള
കോളേജുകള്‍ക്ക്
സ്വയംഭരണാവകാശം
നല്‍കാനുള്ള
നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത നടപടിയുടെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നറിയിക്കാമോ;
വിശദമാക്കാമോ ?
ഇന്റേണല്‍
അസസ്മെന്റിന്റെ മിനിമം
മാര്‍ക്ക് നിബന്ധന വേണ്ടെന്ന
തീരുമാനം
1697.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടുത്ത
അദ്ധ്യയന വര്‍ഷം മുതല്‍
കേരള സാങ്കേതിക
സര്‍വ്വകലാശാലയ്ക്ക്
കീഴിലുള്ള
എഞ്ചിനീയറിംഗ്
കോളേജുകളിലെയും
സംസ്ഥാനത്തെ ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജുകളിലെയും
ഇന്റേണല്‍ അസസ്മെന്റിന്
നിശ്ചയിച്ചിട്ടുള്ള
മിനിമം മാര്‍ക്ക്
നിബന്ധന വേണ്ടെന്ന്
വയ്ക്കുവാന്‍
തീരുമാനിച്ചിട്ടിട്ടുണ്ടോ
;എങ്കില്‍ പ്രസ്തുത
തീരുമാനം ഏടുത്തതിന്റെ
സാഹചര്യമെന്തായിരുന്നു;വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാരിന്
സാമ്പത്തിക
ബാധ്യതയില്ലാതെ
അക്കാഡമിക്
കാര്യങ്ങള്‍ക്കായി
അദ്ധ്യാപകര്‍ വിദേശ
യാത്ര നടത്തുമ്പോള്‍
സര്‍ക്കാരിന്റെ
മുന്‍കൂട്ടിയുള്ള
അനുവാദം
വാങ്ങേണ്ടതില്ലായെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
നിയമപഠനം ഒരു കുടക്കീഴില്
കൊണ്ടുവരുന്നതിന് നടപടി
1698.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
നിയമപഠനം ഒരു
കുടക്കീഴില്
കൊണ്ടുവരുന്നതിനായി
നിയമ സര്‍വ്വകലാശാലയോ
നിയമവിദ്യാഭ്യാസ
ഡയറക്ടറേറ്റോ
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
ക്യാമ്പസ്സ്
കൗണ്‍സില്‍ രൂപീകരണം
1699.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോളേജ്
ക്യാമ്പസ്സുകളില്‍
വിദ്യാര്‍ത്ഥികളുടെ
പരാതി
കേള്‍ക്കുന്നതിനും
തീര്‍പ്പ്
കല്പിക്കുന്നതിനും
നിലവിലുള്ള സംവിധാനം
എന്താണ്; അറിയിക്കുമോ;
(ബി)
വിദ്യാര്‍ഥികളെ
വിലയിരുത്തുവാന്‍
അദ്ധ്യാപകര്‍ക്ക് അവസരം
നല്‍കുന്നത് പോലെ
അദ്ധ്യാപകരെ
വിലയിരുത്തുവാന്‍
വിദ്യാര്‍ത്ഥികള്‍ക്കും
അവസരം നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
അദ്ധ്യാപകര്‍,
വിദ്യാര്‍ത്ഥികള്‍,
പി.റ്റി.എ.
പ്രതിനിധികള്‍
എന്നിവര്‍ ഉള്‍പ്പെട്ട
ക്യാമ്പസ്സ് കൗണ്‍സില്‍
രൂപീകരിച്ച് അവരുടെ
അംഗീകാരത്തോട് കൂടി
മാത്രം
ക്യാമ്പസ്സുകളില്‍
നിയമങ്ങളും
നിയന്ത്രണങ്ങളും
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനത്തോടൊപ്പം
പാര്‍ട്ട് ടൈം ജോലി
ചെയ്യുന്നതിന് അവസരം
ഒരുക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
മേഖലകളില്‍ എന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
കോളേജുകളില്‍ ഇൗവനിംഗ്
ക്ലാസുകള്‍
1700.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുന്‍കാലങ്ങളില്‍
ഉണ്ടായിരുന്നതുപോലെ
സര്‍ക്കാര്‍
കോളേജുകളില്‍ ഇൗവനിംഗ്
ക്ലാസുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ഇല്ലെങ്കില്‍
ജോലിയുളളവര്‍ക്ക്
ഉന്നത വിദ്യാഭ്യാസം
നേടുന്നതിന് സഹായകമായ
ഇൗവനിംഗ് ക്ലാസുകള്‍
ആരംഭിക്കുന്നത്
പരിഗണിക്കുമോ;വിശദാംശം
അറിയിക്കാമോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി
രാഷ്ട്രീയം
1701.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെല്‍ഫ്
ഫൈനാന്‍സ് സ്ഥാപനങ്ങള്‍
ഉള്‍പ്പെടെയുള്ള
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
വിദ്യാര്‍ത്ഥി
രാഷ്ട്രീയം
അനുവദിക്കുന്നതിന്
നിയമനിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായുള്ള കരട്
ബില്ലിന് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
ക്യാമ്പസ്
രാഷ്ട്രീയം
നിരോധിച്ചുകൊണ്ടുള്ള
സുപ്രീംകോടതിയുടേയും
കേരള ഹൈക്കോടതിയുടേയും
ഉത്തരവുകള്‍
നിലനില്ക്കുമ്പോള്
അതുകൂടി
പരിഗണിച്ചിട്ടാണോ
ഇപ്രകാരമുള്ള
നിയമനിര്‍മ്മാണം
കൊണ്ടുവരുന്നത്;
അറിയിക്കുമോ;
(സി)
പ്രസ്തുത
നിയമനിര്‍മ്മാണത്തിനെതിരെ
മെട്രോമാന് ശ്രീ.ഇ.
ശ്രീധരന് വക്കീല്‍
നോട്ടീസ്
അയച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
തൃപ്പുണിത്തുറ
ആര്.എല്‍.വി. കോളേജിലെ വനിതാ
ഹോസ്റ്റല്‍ നിര്‍മ്മാണം
1702.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പുണിത്തുറ
ആര്.എല്‍.വി.
കോളേജില്‍ വനിതാ
ഹോസ്റ്റല്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(ബി)
ഇതിലേക്കാവശ്യമായ
ബാക്കി തുക പ്ലാൻ
ഫണ്ടില്‍ നിന്നും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ?
വിദ്യാര്‍ത്ഥി
പ്രതിനിധികളുടെ വിദേശയാത്ര
1703.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥി
നേതാക്കള്‍ക്കോ
വിദ്യാര്‍ത്ഥി
പ്രതിനിധികള്‍ക്കോ
വിദേശ രാജ്യത്ത്
ഏതെങ്കിലും തരത്തിലുള്ള
പരിശീലനം നല്‍കുന്നതിന്
സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാമാണ്
പദ്ധതിയുടെ
ഉദ്ദേശ്യമെന്ന്
വ്യക്തമാക്കുമോ;
(ബി)
പരിശീലന
പരിപാടിക്കായി ഏതെല്ലാം
കോളേജിലെ ഏതെല്ലാം
വിദ്യാര്‍ത്ഥികളെയാണ്
തെരഞ്ഞെടുത്തിട്ടുളളത്;
വിദ്യാര്‍ത്ഥി സംഘടനാ
പ്രതിനിധികള്‍ എന്ന
നിലയില്‍ തെരഞ്ഞെടുപ്പ്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ; ഓരോ
വിദ്യാര്‍ത്ഥിയ്ക്കും
ഏകദേശം എത്ര രൂപ വീതം
ആകെ എത്ര രൂപയാണ് ചെലവ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പരിശീലനപരിപാടി
സംഘടിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട് ധനകാര്യ
വകുപ്പില്‍ നിന്നും
സാമ്പത്തിക അനുമതി
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ധനകാര്യ
വകുപ്പ് ഏതെങ്കിലും
തരത്തിലുള്ള
തടസ്സങ്ങള്‍
ഉന്നയിച്ചിട്ടുണ്ടോ; ഈ
വിഷയത്തില്‍ ധനകാര്യ
വകുപ്പ്
ഉന്നതവിദ്യാഭ്യാസ
വകുപ്പിന്
നല്‍കിയിട്ടുള്ള
നിര്ദ്ദേശമെന്തെന്ന്
അറിയിക്കുമോ?
ഉന്നതവിദ്യാഭ്യാസ
മേഖലയില്‍ ആവിഷ്ക്കരിച്ച നൂതന
പദ്ധതികള്‍
1704.
ശ്രീ.എം.
സ്വരാജ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എം. മുകേഷ്
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉന്നതവിദ്യാഭ്യാസ
മേഖലയിലെ നിലവാരം
ഉറപ്പ് വരുത്തുന്നതിന്
ഇൗ സര്‍ക്കാര്‍
ആവിഷ്ക്കരിച്ച നൂതന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കോളേജ്
വിദ്യാഭ്യാസ മേഖലയില്‍
ഗ്രോസ്
എന്റോള്‍മെന്റ്
റേഷ്യോ (GER) ദേശീയ
ശരാശരിയേക്കാള്‍
ഉയര്‍ന്ന നിലയില്‍
എത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പരീക്ഷകള്‍
കൃത്യസമയത്ത് തന്നെ
നടത്തുന്നതിനും
പരീക്ഷാഫലങ്ങള്‍
യഥാസമയം
പ്രസിദ്ധീകരിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കാമോ;
(ഡി)
ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
ജനാധിപത്യവല്‍ക്കരണവും
സാമൂഹ്യവല്‍ക്കരണവും
ഉറപ്പാക്കുന്നതിന്
ഉന്നത വിദ്യാഭ്യാസ
കൗണ്‍സില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നതെന്ന്
വ്യക്തമാക്കാമോ?
കായികക്ഷമതയ്ക്കായി
യു.ജി.സി. നിര്‍ദ്ദേശങ്ങള്‍
1705.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യകരമായ
ജീവിത ശൈലി
ലക്ഷ്യമിട്ട്
കോളേജുകളിലും മറ്റ്
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളിലും
സര്‍വ്വകലാശാലകളിലും
വിദ്യാര്‍ത്ഥികള്‍ക്ക്
കായികക്ഷമതാ
പ്രവര്‍ത്തനങ്ങള്‍ക്കായി
നാല്പത്തിയഞ്ച്
മിനിട്ട് സമയം നീക്കി
വയ്ക്കണമെന്ന്
യു.ജി.സി.
നിഷ്കര്‍ഷിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതിന്
പുറമെ
കായികക്ഷമതയ്ക്കായി
മറ്റ് ഏതെങ്കിലും
നിര്‍ദ്ദേശം യു.ജി.സി.
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
യു.ജി.സി.
നിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്ത്
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
മാനന്തവാടി
മണ്ഡലത്തില്‍ 'റൂസ' പദ്ധതി
പ്രകാരം
ആരംഭിക്കാനുദ്ദേശിക്കുന്ന
സര്‍ക്കാര്‍ കോളേജ്
1706.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തില്‍ 'റൂസ'
പദ്ധതി പ്രകാരം
ആരംഭിക്കാനുദ്ദേശിക്കുന്ന
സര്‍ക്കാര്‍ കോളേജിന്റെ
പ്രവര്‍ത്തനം
തുടങ്ങുന്നതിന്
എതെങ്കിലും തരത്തിലുള്ള
തടസങ്ങള്‍
ഉണ്ടോ;വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കോളേജ് എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
പ്രസ്തുത
കോളേജ്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് നിലവില്‍
നടന്നുവരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
സര്‍ക്കാര്‍
കോളേജ് കെട്ടിടങ്ങളുടെ
നവീകരണം
1707.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സര്‍ക്കാര്‍
കോളേജുകളുടെ
കെട്ടിടങ്ങള്‍
നവീകരിക്കുന്നതിനും
പുതിയ കെട്ടിടങ്ങള്‍
പണിയുന്നതിനും കിഫ്ബി
മുഖാന്തിരവും
അല്ലാതെയും അനുവദിച്ച
തുകയുടെ കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
എത്ര
കോളേജുകളില്‍ ഇതു
പ്രകാരമുള്ള
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ട്;
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
ഇതില്‍
കോഴിക്കോട് ജില്ലയിലെ
കണക്കുകള്‍ പ്രത്യേകം
നല്‍കാമോ?
തൃപ്പൂണിത്തുറ
സര്‍ക്കാര്‍ ആര്‍ട്സ്
കോളേജിന്റെ വികസന പദ്ധതികള്‍
1708.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
സര്‍ക്കാര്‍ ആര്‍ട്സ്
കോളേജിന്റെ
വികസനത്തിനായി കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പദ്ധതിയുടെ നിലവിലെ
സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
ഇൗ
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
എന്നത്തേക്ക്
ഇതിന്റെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ;
(ഡി)
ഇൗ
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
മലയാളം
ലക്ചറര്‍ നിയമനം
T 1709.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോളേജ്
വിദ്യാഭ്യാസ വകുപ്പില്‍
മലയാളം ലക്ചറര്‍
നിയമനവുമായി
ബന്ധപ്പെട്ട് റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
(ബി)
എങ്കില്‍
എത്ര പേര്‍ക്ക്
പ്രസ്തുത ലിസ്റ്റില്‍
നിന്നും നിയമനം
നല്‍കിയെന്ന്
വ്യക്തമാക്കാമോ?
റിട്ട്
പെറ്റീഷന്മേല് ഹെെക്കോടതി
പുറപ്പെടുവിച്ച ഉത്തരവ്
1710.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
യൂണിവേഴ്സിറ്റിയില്‍
അസിസ്റ്റന്റ്
തസ്തികയില്‍ നിയമിതയായ
മേഴ്സി ടി. വര്‍ഗ്ഗീസ്
മുതല്പേര്
ഹെെക്കോടതിയില്‍
സമര്‍പ്പിച്ച WP(C)
No.9832 of 2016 റിട്ട്
പെറ്റീഷന്മേല്
ഹെെക്കോടതി
പുറപ്പെടുവിച്ച ഉത്തരവ്
സര്‍ക്കാര്‍
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഈ
ഉത്തരവ്
നടപ്പാക്കിയിട്ടില്ലെങ്കില്
ആയതിന്റെ കാരണങ്ങള്‍
വിശദമാക്കാമോ?
ലക്ചറര്‍
ഇന്‍ ബോട്ടണി തസ്തികയിലെ
ഒഴിവുകള്‍
1711.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ സര്‍ക്കാര്‍
കോളേജുകളില്‍ ലക്ചറര്‍
ഇന്‍ ബോട്ടണി
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇൗ
ഒഴിവുകള്‍
പി.എസ്.സി.ക്കു
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
സംസ്ഥാനത്ത്
ഏതൊക്കെ സര്‍ക്കാര്‍
കോളേജുകള്‍ പ്രസ്തുത
തസ്തികകള്‍
അനുവദിക്കണമെന്നാവശ്യപ്പെട്ട്
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ആയത്
അനുവദിക്കുന്ന വിഷയം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍, നിലവിലെ
സ്ഥിതി വിശദമാക്കുമോ?
മന്നാനിയ
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജിലെ അധ്യാപക നിയമനം
1712.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാങ്ങോട്
മന്നാനിയ ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജില്‍ കോമേഴ്സ്
വിഭാഗത്തില്‍ നിലവിലുളള
7 തസ്തികകള്‍ക്കുപുറമേ
5 അധ്യാപക തസ്തിക കൂടി
സൃഷ്ടിക്കണം
എന്നപേക്ഷിച്ചുകൊണ്ട്
കോളേജ് ഡി4/25697/18
തീയതി: 5/03/2019
പ്രകാരം നല്കിയ
അപേക്ഷയിന്മേല്
കോളേജ് വിദ്യാഭ്യാസ
ഡയറക്ടറേറ്റ് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
കോളേജില്‍
കോൺട്രാക്ട്
അധ്യാപകരാണ് ഇപ്പോള്‍
പഠിപ്പിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിദ്യാഭ്യാസ
നിലവാരം
ഉയര്‍ത്തുന്നതിന്
വേണ്ടി ഇപ്പേള്‍
പഠിപ്പിക്കുന്ന
കോൺട്രാക്ട്
അധ്യാപകർക്ക് പകരം
സ്ഥിരം അദ്ധ്യാപകരെ
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോ?
സ്വകാര്യ
കോളേജുകളിലെ സ്റ്റാഫ്
പാറ്റേണ്‍
1713.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
വകുപ്പിന്റെ
നിയന്ത്രണത്തിന്
കീഴിലുളള സംസ്ഥാനത്തെ
സ്വകാര്യ കോളേജുകളിലെ
സ്റ്റാഫ് പാറ്റേണ്‍
പുതുക്കി
നിശ്ചയിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഇതിനു മുമ്പ് സ്വകാര്യ
കോളേജുകളില്‍ സ്റ്റാഫ്
പാറ്റേണ്‍ നിശ്ചയിച്ചത്
എന്നാണ്;
അതിൻപ്രകാരമുള്ള
വിവരങ്ങള്‍ നല്‍കാമോ;
(സി)
ഇപ്പോള്‍
പുതുക്കി
നിശ്ചയിച്ചിട്ടുളള
സ്റ്റാഫ് പാറ്റേണ്‍
പ്രകാരം നിലവില്‍
തസ്തികകള്‍
അധികമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
പ്രൈവറ്റ്
എയ്ഡഡ് കോളേജുകളിലെ അനധ്യാപക
ജീവനക്കാരുടെ സേവന
വ്യവസ്ഥകള്‍
1714.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രൈവറ്റ്
എയ്ഡഡ് കോളേജുകളിലെ
അനധ്യാപക ജീവനക്കാരുടെ
സേവന വ്യവസ്ഥകള്‍
ബന്ധപ്പെട്ട
സര്‍വ്വകലാശാലയുടെ
സ്റ്റാറ്റ്യൂട്ട്
പ്രകാരമാണോ
നിശ്ചയിക്കുന്നത്;
വിശദമാക്കുമോ;
(ബി)
സ്റ്റാറ്റ്യൂട്ട്
പ്രകാരം ക്ലാസ് ഫോര്‍
ജീവനക്കാരുടെ
പ്രൊബേഷന്‍
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഈ വിഭാഗത്തിലെ
ജീവനക്കാര്‍ ഒരു വര്‍ഷം
സേവനം
പൂര്‍ത്തിയാക്കിയാല്‍
മാത്രമെ പ്രമോഷന്
അര്ഹതയുളളൂവെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
വ്യവസ്ഥ പ്രകാരം എന്ന്
വിശദമാക്കുമോ;
(ഡി)
ക്ലാസ്
ഫോര്‍ ജീവനക്കാര്‍ക്ക്
പ്രൊബേഷന്‍
നിഷ്കര്‍ഷിച്ചിട്ടില്ലാത്തതിനാല്‍
നിലവിലുള്ള ലാബ്
അസിസ്റ്റന്റ്/ലൈബ്രറി
അസിസ്റ്റന്റ്
തസ്തികകളിലേക്ക്
പ്രമോഷന് നിയമനം
നടത്താമെന്ന ഹൈക്കോടതി
വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പ്രസ്തുത
ഹൈക്കോടതി ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ ഓഫീസ്
അറ്റന്‍ഡര്‍മാര്‍ക്ക്
ലാബ്
അസിസ്റ്റന്റ്/ലൈബ്രറി
അസിസ്റ്റന്റ് ആയി
പ്രമോഷന് നല്കാന്
ലഭിച്ചിട്ടുള്ള
അപേക്ഷയില്‍ എന്ത്
തീരുമാനം എടുക്കാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കുമോ;
(എഫ്)
നിലവിലുള്ള
ലാബ്
അസിസ്റ്റന്റ്/ലൈബ്രറി
അസിസ്റ്റന്റ്
തസ്തികകള്‍
താല്‍ക്കാലികമായി ഓഫീസ്
അറ്റന്‍ഡര്‍
തസ്തികയിലേക്ക് തരം
താഴ്ത്തണമെന്ന അപേക്ഷ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
തീരുമാനമെടുക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
പ്രൈവറ്റ്,എയ്ഡഡ്
കോളേജുകളിലെ അനധ്യാപക
ജീവനക്കാരുടെ തസ്തിക
1715.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഞ്ചു
കോഴ്സുകളും അഞ്ഞൂറില്‍
താഴെ കുട്ടികളുമുള്ള
പ്രൈവറ്റ്, എയ്ഡഡ്
കോളേജുകളിലെ അനധ്യാപക
ജീവനക്കാരെ ഏതു
ഗ്രേഡിലാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
ഇത്തരം
കോളേജുകളുടെ അനധ്യാപക
ജീവനക്കാരുടെ എണ്ണം
15-ല്‍ നിന്നും 8 ആയി
പരിമിതപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്
അടിസ്ഥാനമായ
പഠനത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇത്തരം
കോളേജുകളില്‍ ശാസ്ത്ര
വിഷയങ്ങള്‍
പഠിപ്പിക്കുന്നുണ്ടെങ്കിലും
ലാബ്
അസിസ്റ്റന്റുമാരുടെ
തസ്തിക
നല്കാത്തതിനാല്
കോളേജുകള്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഏതെങ്കിലും
കോളേജിന്റെ പരാതി
ഇക്കാര്യത്തില്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തു
തീരുമാനം
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇത്തരം
കോളേജുകളില്‍ ലാബ്
അസിസ്റ്റന്റുമാരുടെ
തസ്തിക
നിലനിര്‍ത്തുവാന്‍
എന്തെല്ലാം നടപടികൾ
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കോളേജുകളിലെ
സ്റ്റാഫ് പാറ്റേണ്‍ ഗ്രേഡിംഗ്
1716.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
5
കോഴ്സുകളുള്ള
കോളേജുകളിലെ സ്റ്റാഫ്
പാറ്റേണ്‍ 'ഡി'
ഗ്രേഡില്‍ നിന്ന് 'ഇ'
ഗ്രേഡാക്കി മാറ്റുന്നത്
കോളേജുകളുടെ ദെെനംദിന
പ്രവര്‍ത്തനങ്ങളെ
സാരമായി ബാധിക്കുമെന്ന
കാര്യം
പരിഗണിച്ചിട്ടുണ്ടോ;
(ബി)
കോളേജുകളിലെ
അനധ്യാപക നിയമനത്തില്‍
ഗ്രേഡ് മാറ്റത്തിലൂടെ
സര്‍ക്കാര്‍
മാനദണ്ഡങ്ങള്‍
മാറ്റുന്നത് ഏതെങ്കിലും
പഠനത്തിന്റെ
അടിസ്ഥാനത്തിലാണോ;
വിശദമാക്കാമോ;
(സി)
01.09.2019-ലെ
സ.ഉ.(എം.എസ്)308/2019/എച്ച്.ഇഡി.എന്‍.
ഉത്തരവിറക്കുന്നതിന്റെ
മുന്നോടിയായി
സംസ്ഥാനത്തെ എയ്ഡഡ്
കോളേജ്
മാനേജ്മെന്റുകളുമായോ
അനധ്യാപക സംഘടനാ
പ്രതിനിധികളുമായോ
ചര്‍ച്ച
നടത്തിയിരുന്നോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
തസ്തിക
നിര്‍ണ്ണയത്തിനുള്ള
ഗ്രേഡ് മാറ്റത്തിലെ
അപാകത
പരിഹരിക്കുന്നതിന്
വേണ്ടി 5 കോഴ്സുകളും,
500
വിദ്യാര്ത്ഥികളുമുള്ള
കോളേജുകളെ 'ഡി'
ഗ്രേഡില്‍ തന്നെ
ഉള്‍പ്പെടുത്താന്‍
സര്‍ക്കാര്‍ നപടി
സ്വീകരിച്ചു
വരുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
അനധ്യാപക
സ്റ്റാഫ് പാറ്റേണ്‍
ഗ്രേഡിംഗില്‍
സര്‍ക്കാര്‍
കോളേജുകള്‍ക്കും
എയ്ഡഡ്
കോളേജുകള്‍ക്കും ഒരേ
നിബന്ധനകളും
മാനദണ്ഡങ്ങളുമാണോ
സ്വീകരിച്ചു വരുന്നത്
വിശദമാക്കാമോ;
(എഫ്)
മൂന്നു
മുതല്‍ അഞ്ച് വരെ
കോഴ്സുകളുള്ള
സര്‍ക്കാര്‍ കോളേജ്
ഓഫീസിലെ ഏറ്റവും
ഉയര്‍ന്ന
സൂപ്പര്‍വെെസറി തസ്തിക
ഏതാണെന്ന്
അറിയിക്കാമോ?
പുതിയ
പി.ജി. കോഴ്സുകള്‍
1717.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
എളേരിത്തട്ട്
ഇ.കെ.നായനാര്‍-മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജില്‍
പുതിയ പി.ജി.
കോഴ്സുകള്‍ക്കായി
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
മുന്‍
മുഖ്യമന്ത്രിയും,തൃക്കരിപ്പൂര്‍
എം.എല്‍.എ.യുമായിരുന്ന
ഇ.കെ.നായനാരുടെ
സ്മരണാര്‍ത്ഥമുള്ള ഈ
സ്ഥാപനത്തില്‍ ഈ വര്‍ഷം
പുതിയ പി.ജി. കോഴ്സ്
അനുവദിക്കുവാന്‍
നടപടികള്‍
സ്വീകരിക്കാമോ;
വിശദമാക്കാമോ?
ഇലന്തൂര്‍
ആര്‍ട്സ് ആന്റ് സയൻസ് കോളേജ്
നിര്‍മ്മാണം
1718.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറന്മുള
മണ്ഡലത്തില്‍ പുതുതായി
അനുവദിച്ച ഇലന്തൂര്‍
ആര്‍ട്സ് ആന്റ് സയൻസ്
കോളേജിന്റെ
സ്ഥലമെടുപ്പ് ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
കെട്ടിട
നിര്‍മ്മാണത്തിന്
കിറ്റ്കോയുടെ
ഡി.പി.ആര്. കിഫ്ബി
അംഗീകരിച്ച് അനുമതി
നൽകിയിട്ടുണ്ടോ;
(സി)
പ്രസ്തുത
നടപടികള്‍ എത്ര സമയം
കൊണ്ട്
പൂര്‍ത്തിയാക്കാൻ
കഴിയുമെന്ന്
അറിയിക്കാമോ?
അംബേദ്ക്കര്‍
മെമ്മോറിയല്‍ ആര്‍ട്സ്&
സയന്‍സ് കോളേജ്
1719.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡോ.ബി.ആര്.അംബേദ്ക്കര്‍
മെമ്മോറിയല്‍
ആര്‍ട്സ്& സയന്‍സ്
കോളേജിന്റെ രണ്ടാംഘട്ട
കെട്ടിട
നിര്‍മ്മാണത്തിനായി
എത്ര കോടി രൂപയാണ്
അനുവദിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കോളേജ് കെട്ടിടത്തിന്റെ
നിര്‍മ്മാണ പ്രവൃത്തി
എപ്പോള്‍
തുടങ്ങാനാവുമെന്നാണ്
കരുതുന്നത്;ഇതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
കരുനാഗപ്പള്ളി
ഗവണ്മെന്റ് ആര്‍ട്ട്സ് &
സയന്‍സ് കോളേജിന്റെ
പ്രവര്‍ത്തനം
1720.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
ഗവണ്മെന്റ് ആര്‍ട്ട്സ്
& സയന്‍സ്
കോളേജിനുവേണ്ടി
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
സ്ഥലം ഏറ്റെടുക്കുന്ന
നടപടിയുടെ പുരോഗതി
വിശദീകരിക്കുമോ;
(ബി)
ഈ
കോളേജില്‍ നിലവില്‍
എത്ര സ്ഥിരം ജീവനക്കാരെ
നിയമിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
ഇവിടേക്കാവശ്യമായ
അനധ്യാപകരുടെ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഈ
കോളേജിന്റെ
പ്രവര്‍ത്തനത്തിനാവശ്യമായ
അനധ്യാപക തസ്തികകള്‍
സൃഷ്ടിച്ച്
അടിയന്തരമായി നിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പൂക്കോട്ടുകാവില്‍
സര്‍ക്കാര്‍ ആര്‍ട്സ് &
സയന്‍സ് കോളേജ്
1721.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
പൂക്കോട്ടുകാവില്‍ ഒരു
സര്‍ക്കാര്‍ ആര്‍ട്സ്
& സയന്‍സ് കോളേജ്
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസല്‍ എന്നാണ്
സര്‍ക്കാരിന് ലഭിച്ചത്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലിന്മേല്
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(സി)
അടുത്ത
അധ്യയന
വര്‍ഷാംരംഭത്തില്‍
കോളേജ്
പ്രവര്‍ത്തിക്കുന്ന
തരത്തില്‍ ഭരണാനുമതിയും
മറ്റും
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ആദ്യഘട്ടത്തിൽ
ഏതെല്ലാം കോഴ്സുകള്‍
ആരംഭിക്കും എന്ന്
വിശദീകരിക്കാമോ?
ജസ്റ്റിസ്
ദിനേശന് കമ്മീഷന്
റിപ്പോർട്ടിലെ പ്രധാന
ശിപാര്‍ശകള്‍
1722.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
കോളേജ് ജീവനക്കാരുടെ
സേവന വേതന വ്യവസ്ഥകള്‍
സംബന്ധിച്ച ജസ്റ്റിസ്
ദിനേശന് കമ്മീഷന്
റിപ്പോര്‍ട്ടിലെ
പ്രധാനപ്പെട്ട
ശിപാര്‍ശകള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
ഇതില്‍
ഏതൊക്കെ ശിപാര്‍ശകള്‍
ഇതിനകം
നടപ്പാക്കിയെന്നും
ശേഷിക്കുന്നവ
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
എം.ജി.
സര്‍വ്വകലാശാലയിലെ എം.കോം.
വൈവ പരീക്ഷയിൽ മാര്‍ക്ക് ദാനം
1723.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ജി.
സര്‍വ്വകലാശാലയിലെ
സ്വാശ്രയ കോളേജുകളിലെ
എം.കോം. വൈവ പരീക്ഷയിലെ
മാര്‍ക്ക് ദാനം
സംബന്ധിച്ച് പരീക്ഷ
ബോര്‍ഡ് ചെയര്‍മാന്റെ
നിലപാട്
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
എം.കോം.
ടാക്സേഷൻ പരീക്ഷയിൽ
സിലബസിലില്ലാത്ത ചോദ്യം
വന്നതിനെത്തുടര്‍ന്ന്
പരീക്ഷ റദ്ദാക്കി പുതിയ
പരീക്ഷ നടത്തിയിരുന്നോ;
(സി)
പ്രസ്തുത
പരീക്ഷയുടെ ഫലം ബോര്‍ഡ്
ചെയര്മാൻ ഒപ്പുവച്ച്
അംഗീകരിക്കാതെ വെബ്
സൈറ്റിൽ
പ്രസിദ്ധീകരിച്ചിരുന്നോ;
(ഡി)
പ്രസ്തുത
പരീക്ഷ ഫലം
പിൻവലിക്കേണ്ട സാഹചര്യം
ഉണ്ടായോ എന്ന്
അറിയിക്കാമോ;
(ഇ)
പരീക്ഷാ
ബോര്‍ഡ് ചെയര്‍മാനെ
തൽസ്ഥാനത്ത് നിന്നും
മാറ്റിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിനുള്ള
കാരണമെന്താണ്;
വ്യക്തമാക്കാമോ?
തൃക്കാഞ്ഞിരപുരത്ത്
ദേവസ്വം ബോര്‍ഡിന്റെ കീഴില്‍
ആര്‍ട്സ് & സയന്‍സ്
കോളേജ്
T 1724.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജക മണ്ഡലത്തില്‍
തൃക്കാഞ്ഞിരപുരത്ത്
ദേവസ്വം ബോര്‍ഡിന്റെ
കീഴില്‍ ആര്‍ട്സ് &
സയന്‍സ് കോളേജ്
ആരംഭിക്കുന്നതിനുളള
നടപടി വിശദമാക്കാമോ;
(ബി)
കോളേജിന്
അനുമതി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
തടസ്സങ്ങളാണ്
നിലവിലുളളത്; ഈ
അധ്യയനവര്‍ഷം
കോഴ്സുകള്‍
ആരംഭിക്കുന്ന തരത്തില്‍
കോളേജിനുളള അനുമതി
ലഭ്യമാക്കാനാകുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
യു.ജി,
പി.ജി. കോഴ്സുകളുടെ
ഉത്തരകടലാസുകളുടെ
മൂല്യനിർണ്ണയം
1725.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എസ്.എസ്.എല്‍.സി, പ്ലസ്
ടു തുടങ്ങിയ
കോഴ്സുകളുടെ
ഉത്തരകടലാസുകളുടെ
മൂല്യനിർണ്ണയം
കേന്ദ്രീകൃത
മൂല്യനിർണ്ണയ
ക്യാമ്പുകളില്‍ മാത്രം
വളരെ ഗൗരവപൂർവ്വം
നടത്തുമ്പോള്‍ ഉന്നത
വിദ്യാഭ്യാസ മേഖലയിലെ
യു.ജി, പി.ജി. തുടങ്ങിയ
കോഴ്സുകളുടെ
ഉത്തരകടലാസുകളുടെ
മൂല്യനിർണ്ണയം
നടത്തുന്നതിന്
അദ്ധ്യാപകരെ
യൂണിവേഴ്സിറ്റി
ക്യാമ്പുകളിലേയ്ക്ക്
വിളിച്ച്
ഉത്തരക്കടലാസ്സ്
കെട്ടുകളാക്കി
വീടുകളിലേയ്ക്ക്
കൊടുത്തയക്കുന്ന കാര്യം
പരിശോധിക്കുമോ;
(ബി)
പാര്‍ട്ട്
ഓഫ് ഡ്യൂട്ടി എന്ന
തലക്കെട്ടില്‍
അദ്ധ്യാപകർ വീട്ടില്‍
കൊണ്ടുപോയി
ഉത്തരക്കടലാസ്സ്
മൂല്യനിർണ്ണയം
നടത്തുന്നത് യു.ജി,
പി.ജി. കോഴ്സുകള്‍ക്ക്
എസ്.എസ്.എല്‍.സി,
പ്ലസ്ടു
കോഴ്സുുകളെപ്പോലെ
പ്രാധാന്യം
അർഹിക്കുന്നില്ല
എന്നുള്ളത് കൊണ്ടാണോ
എന്ന് വ്യക്തമാക്കുമോ;
(സി)
വീടുകളില്‍
കൊണ്ടുപോയി
ഉത്തരക്കടലാസ്
മൂല്യനിർണ്ണയം
നടത്തുന്നതിന്
ഉന്നതവിദ്യാഭ്യാസ
വകുപ്പ് ഏതെങ്കിലും
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ഏതെല്ലാം
യൂണിവേഴ്സിറ്റികളില്‍
ഇത്തരത്തില്‍ വീട്ടില്‍
കൊണ്ടുപോയി മൂല്യ
നിർണ്ണയം നടത്തിയതുമായി
ബന്ധപ്പെട്ട് പരാതികള്‍
ഉണ്ടായിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഇ)
ഗസ്റ്റ്
അദ്ധ്യാപകർ
ഇത്തരത്തില്‍ പേപ്പർ
വീട്ടില്‍
കൊണ്ടുപോകുന്നുണ്ടോ;
എങ്കില്‍ ഇതില്‍ പരാതി
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(എഫ്)
2010
ജനുവരി മുതല്‍ മൂല്യ
നിർണ്ണയവുമായി
ബന്ധപ്പെട്ട്
സർക്കാരില്‍ ലഭിച്ച
പരാതികളുടെ വ്യക്തമായ
വിവരം ലഭ്യമാക്കുമോ?
കേരള
ബുക്സ് ആന്റ് പബ്ലിക്കേഷന്‍
സൊസെെറ്റിക്ക് ഫണ്ട്
ലഭ്യമാക്കുന്നതിന് നടപടി
T 1726.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബുക്സ് ആന്റ്
പബ്ലിക്കേഷന്‍
സൊസെെറ്റിക്ക് വിവിധ
വകുപ്പുകളില്‍ നിന്നും
അച്ചടിക്കൂലിയിനത്തിലും
മറ്റും ലഭിക്കേണ്ട തുക
എത്രയെന്ന്
വിശദമാക്കുമോ; ഇതിന്റെ
വകുപ്പ് തിരിച്ചുള്ള
കണക്കിന്റെ വിശദാംശം
നല്‍കുമോ;
(ബി)
സര്‍ക്കാരില്‍
നിന്നും ലഭിക്കേണ്ട
ഫണ്ട് കിട്ടാത്തതിനാല്‍
പാഠപുസ്തകം
അച്ചടിക്കുന്നതുമായി
ബന്ധപ്പെട്ട
പ്രവൃത്തികളും മറ്റും
മുടങ്ങുന്ന സാഹചര്യം
സംജാതമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അടിയന്തരമായി
കെ.ബി.പി..എസ്. -ന്
നല്‍കേണ്ട തുക
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
കേരള
സംസ്ഥാന ന്യൂനപക്ഷ ധനകാര്യ
കോര്പ്പറേഷന് വഴി നല്കുന്ന
വിദ്യാഭ്യാസ വായ്പകള്‍
1727.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ന്യൂനപക്ഷ
ധനകാര്യ കോര്പ്പറേഷന്
വഴി വിദ്യാഭ്യാസ
വായ്പകള്‍
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം എത്ര
തുക ഈയിനത്തില്‍
അനുവദിച്ചിട്ടുണ്ട്;
ജില്ലാ തിരിച്ചുള്ള
കണക്കു ലഭ്യമാക്കുമോ?
കോളേജ്
യൂണിയൻ
ഭാരവാഹികള്ക്ക്പരിശീലന
പരിപാടി
1728.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സർക്കാർ, എയ്ഡഡ് കോളേജ്
യൂണിയൻ ഭാരവാഹികള്‍ക്ക്
ലണ്ടനിലെ കാർഡിഫ്
സർവ്വകലാശാലയില്‍
ഒരാഴ്ച നീണ്ടു
നില്ക്കുന്ന നേതൃത്വ
പരിശീലന പരിപാടി
സംഘടിപ്പിക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഈ
പരിപാടിയുടെ
ലക്ഷ്യമെന്തെല്ലാമാണ്;
ഇതിനുമുമ്പ് കോളേജ്
യൂണിയൻ ഭാരവാഹികള്‍ക്ക്
സംസ്ഥാനതലത്തില്‍
എന്തെങ്കിലും പരിശീലന
പരിപാടി
സംഘടിപ്പിച്ചിട്ടുണ്ടോ;
(സി)
കോളേജ്
യൂണിയൻ ഭാരവാഹികള്‍ക്ക്
സംസ്ഥാനത്ത് സ്ഥിരമായി
നേതൃത്വ പരിശീലന
പരിപാടി
സംഘടിപ്പിക്കുന്ന
കാര്യം ആലോചനയിലുണ്ടോ;
വിശദാംശം അറിയിക്കുമോ?
കോളേജ്
യൂണിയന്
ചെയര്മാന്മാര്ക്കുളള
വിദേശപരിശീലന പദ്ധതി
1729.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
കോളേജുകള്‍,
സര്‍വ്വകലാശാലകള്‍
എന്നിവിടങ്ങളിലെ
യൂണിയന്
ചെയര്മാന്മാരെ
ഇംഗ്ലണ്ടിലെ ഏതെങ്കിലും
യൂണിവേഴ്സിറ്റിയില്‍
പരിശീലനത്തിനായി
അയയ്ക്കുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
യൂണിയന്
ചെയര്മാന്മാര്ക്ക്
യാത്രയ്ക്ക് അനുമതി
നല്‍കിയിട്ടുണ്ട്;
ഇവരുടെ വിശദാംശം
വെളിപ്പെടുത്താമോ;
(സി)
യൂണിയന്
ചെയര്മാന്മാര്
അല്ലാത്തവരെ യാത്രയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇവരുടെ
വിശദാംശം നല്‍കാമോ;
(ഡി)
യൂണിയന്
ചെയര്മാന്മാരെ കൂടാതെ
അധ്യാപകരും പ്രസ്തുത
യാത്രാസംഘത്തിലുണ്ടോ;
എങ്കില്‍ ഇവരുടെ
വിശദാംശം നല്‍കാമോ;
(ഇ)
പ്രസ്തുത
യാത്രയ്ക്ക്
ചെലവഴിക്കുന്ന തുക
എത്രയാണ്; ഏത് ഫണ്ടില്‍
നിന്നാണ് പ്രസ്തുത തുക
ചെലവഴിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
വയനാട്
ജില്ലയില്‍ സിവില്‍ സര്‍വീസ്
കോച്ചിംഗ്സെന്റര്
1730.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വയനാട്
ജില്ലയില്‍ സിവില്‍
സര്‍വീസ് കോച്ചിംഗ്
സെന്റര്‍
ആരംഭിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച നടപടികളുടെ
പുരോഗതി അറിയിക്കാമോ?
നെയ്യാറ്റിൻകര
ആറാലുംമൂട് യു.എെ.റ്റി.
സെന്ററിന് ഭൂമി
1731.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിൻകര
ആറാലുംമൂട് യു.എെ.റ്റി.
സെന്ററിനുവേണ്ടി
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ കൈവശം ഉള്ള
ഊരൂട്ടുകാലയിലെ ഭൂമി
കൈമാറുന്നതിന്റെ
നടപടിക്രമങ്ങള്‍
പൂർത്തീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
2020
മാർച്ചിന് മുൻപ്
യു.എെ.റ്റി. സെന്ററിന്
ഭൂമി കൈമാറ്റം ചെയ്യാൻ
കഴിയുമോ; ഇല്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
യു.എെ.റ്റി.
സെന്ററിന്
പൊതുവിദ്യാഭ്യാസ
വകുപ്പ് നിലവില്‍ എത്ര
സെന്റ് സ്ഥലമാണ്
കൈമാറുന്നത് എന്ന്
വ്യക്തമാക്കാമോ?
തിരുവനന്തപുരം
യൂണിവേഴ്സിറ്റി കോളേജിലെ
സംഘര്‍ഷം
1732.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കോളേജില്‍
തുടര്‍ച്ചയായി
നടക്കുന്ന
സംഘര്‍ഷങ്ങളും
നിയമലംഘനങ്ങളും മൂലം
ഉളവായിട്ടുള്ള
സ്ഥിതിവിശേഷം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പഠിപ്പ്
മുടക്കിയ പ്രതിപക്ഷ
അനുകൂല വിദ്യാര്‍ത്ഥി
സംഘടനാ പ്രവര്‍ത്തകരെ
സസ്പെന്റ്
ചെയ്യണമെന്ന്
ആവശ്യപ്പെട്ട് ഭരണപക്ഷ
അനുകൂല വിദ്യാര്‍ത്ഥി
സംഘടനാ പ്രവര്‍ത്തകര്‍
കോളേജ്
പ്രിന്‍സിപ്പലിനെ
മണിക്കൂറുകളോളം തടഞ്ഞ്
വയ്ക്കുകയുണ്ടായോ;
(സി)
കോളേജിലുണ്ടായ
കത്തികുത്ത് സംഭവത്തിന്
ശേഷം കോളേജില്‍
ഏര്‍പ്പെടുത്തിയ പോലീസ്
സംരക്ഷണം
പിന്വലിക്കുകയുണ്ടായോ;
എങ്കില്‍ ആരുടെ
സമ്മര്‍ദ്ദഫലമായിട്ടാണ്
ഇവരെ പിന്‍വലിച്ചത്;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കോളേജില്‍ ഒരു
വിദ്യാര്‍ത്ഥിനി
ഭരണപക്ഷ അനുകൂല
വിദ്യാര്‍ത്ഥി
സംഘടനക്കാരുടെ മാനസിക
പീഢനം മൂലം
ആത്മഹത്യക്ക് ശ്രമിച്ച
സംഭവത്തെത്തുടര്‍ന്ന്
വിദ്യാഭ്യാസ ഡയറക്ടര്‍
നല്കിയ
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
എന്തൊക്കെയായിരുന്നുവെന്നും
അവ
നടപ്പിലാക്കിയിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നും
അറിയിക്കുമോ?
ഉന്നതവിദ്യാഭ്യാസ
മേഖലയിലെ ഇടപെടലുകള്‍
1733.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
മേഖലയില്‍ സംസ്ഥാനം
കാലകാലങ്ങളായി
ഉണ്ടാക്കിയെടുത്ത
പേരിനും പെരുമയ്ക്കും
വിശ്വാസ്യതയ്ക്കും
കോട്ടം തട്ടുന്ന
നടപടികൾ ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഉണ്ടായതായ
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
ഇത്തരത്തിൽ ഏതൊക്കെ
ഇടപെടലുകളാണ് ഉണ്ടായത്;
(സി)
എം.ജി.
സര്‍വ്വകലാശാലയുടെ
ബി-ടെക് പരീക്ഷയില്‍
തോറ്റ
വിദ്യാര്‍ത്ഥിനിയെ
വിജയിപ്പിച്ച
വിഷയത്തില്‍ ചാന്‍സലര്‍
വിശദീകരണം
തേടിയിരുന്നോ;
(ഡി)
ഇത്
സംബന്ധിച്ച് വൈസ്
ചാന്‍സലര്‍,
ചാന്‍സലര്‍ക്ക്
വിശദീകരണം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
സ്വയംഭരണ
സ്ഥാപനമായ
സര്‍വ്വകലാശാലകള്‍
അദാലത്ത് ദിവസം
ഫയലുകള്‍ മന്ത്രിക്ക്
നേരിട്ട് നല്‍കണമെന്നും
അദാലത്തില്‍
തീര്‍പ്പാക്കിയ
അപേക്ഷകളുടെ വിശദാംശം
അന്നേ ദിവസം തന്നെ
മന്ത്രിക്ക്
നല്‍കണമെന്നും
നിര്‍ദ്ദേശിച്ചിരുന്നോ;
എങ്കില്‍ ഇത്തരം
നിര്‍ദ്ദേശം
നല്കിയതിനുള്ള
സാഹചര്യം
എന്തായിരുന്നു;
വ്യക്തമാക്കുമോ?
ഉന്നതവിദ്യാഭ്യാസ
വകുപ്പ് മന്ത്രിയുടെ
മാലദ്വീപ് സന്ദര്‍ശനം
1734.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസവകുപ്പ്
മന്ത്രിയുടെ
നേതൃത്വത്തിലുള്ള
ഉന്നതതല സംഘം 2019
നവംബറില്‍ മാലദ്വീപ്
സന്ദര്‍ശിച്ചിരുന്നോ;
(ബി)
പ്രസ്തുത
സംഘത്തില്‍ ആരൊക്കെ
ഉള്‍പ്പെട്ടിരുന്നുവെന്നും
സന്ദര്‍ശനത്തിന്റെ
ഉദ്ദേശം
എന്തായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
സന്ദര്‍ശനം മൂലം ഉണ്ടായ
നേട്ടങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
സന്ദര്‍ശനത്തിന് ആകെ
എന്ത് തുക ചെലവായെന്ന്
അറിയിക്കാമോ?
ഐ.എച്ച്.ആര്.ഡി.
കോളേജുകളുടെ പ്രവര്‍ത്തനം
1735.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.എച്ച്.ആര്.ഡി.
കോളേജുകളില്‍ ആവശ്യമായ
സ്ഥലം ലഭിക്കാതെ
തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക്
തടസം
നേരിട്ടുകൊണ്ടിരിക്കുന്നവ
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
കാഞ്ഞിരപ്പള്ളിയിൽ
ഐ.എച്ച്.ആര്.ഡി.
കോളേജ്
അനുവദിച്ചപ്പോള്‍
പ്രസ്തുത കോളേജിന്
ആവശ്യമായ സ്ഥലം ആര്
ലഭ്യമാക്കണമെന്നായിരിന്നു
വ്യവസ്ഥ
ചെയ്തിട്ടുണ്ടായിരുന്നത്;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട തദ്ദേശ
സ്ഥാപനത്തിന് ആവശ്യമായ
സ്ഥലം വാങ്ങുന്നതിന്
പരിമിതിയുള്ള പക്ഷം
പ്രസ്തുത കോളേജ്എങ്ങനെ
മുന്പോട്ട്
കൊണ്ടുപോകാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ആവശ്യമായ
അഞ്ച് ഏക്കര്‍ സ്ഥലം
ലഭിക്കാതെ അഫിലിയേഷന്
തുടരാന്‍ സാധ്യമല്ലെന്ന
എം.ജി
യൂണിവേഴ്സിറ്റിയുടെ
അറിയിപ്പ്
ലഭിച്ചിട്ടുള്ള
സാഹചര്യത്തില്‍ സ്ഥലം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
സാങ്കേതിക
സ്ഥാപനങ്ങള്‍
ഒട്ടുമില്ലാത്ത
പ്രദേശമെന്ന നിലയില്‍
പ്രസ്തുത സര്‍ക്കാര്‍
സ്ഥാപനം
കാഞ്ഞിരപ്പള്ളിയില്‍
തന്നെ
നിലനിര്‍ത്തുന്നതിന് 5
ഏക്കര്‍ സ്ഥലമെന്ന
മാനദണ്ഡത്തില്‍ ഇളവ്
വരുത്താന്‍ നടപടി
സ്വീകരിക്കുമോ?
എഞ്ചിനീയറിംഗ്
കോളേജുകളുടെ നിലവാരം
1736.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയുടെ
കീഴിലുള്ള പകുതിയോളം
എഞ്ചിനീയറിംഗ്
കോളേജുകള്‍ക്ക്
നിലവാരമില്ലായെന്ന്
അക്കാദമിക് ആഡിറ്റ്
റിപ്പോര്‍ട്ടില്‍
ചൂണ്ടിക്കാണിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
കോളേജുകളുടെ
നിലവാരം
ഉയര്‍ത്തേണ്ടതിന്റെ
ആവശ്യകത
ബോധ്യപ്പെടുത്തുവാന്‍
എഞ്ചിനീയറിംഗ് കോളേജ്
പ്രിന്‍സിപ്പില്‍മാരുടെ
യോഗം
വിളിച്ചുചേര്‍ക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
(സി)
തീരെ
നിലവാരമില്ലാത്ത
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകളുടെ
അഫിലിയേഷന് തുടരുന്ന
കാര്യത്തില്‍ കേരള
സാങ്കേതിക
സര്‍വ്വകലാശാല എന്ത്
തീരുമാനമാണ്
കൈക്കൊണ്ടിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(ഡി)
കോളേജുകള്‍ക്ക്
നിലവാരമില്ലായെന്ന
റിപ്പോര്‍ട്ട് ബോര്‍ഡ്
ഓഫ് ഗവണേഴ്സ് യോഗം
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വ്യക്തമാക്കുമോ?
എഞ്ചിനീയറിംഗ്
കോളേജുകളില്‍ ആഡിറ്റ്
1737.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
140 എഞ്ചിനീയറിംഗ്
കോളേജുകളില്‍ സാങ്കേതിക
സര്‍വ്വകലാശാല
അക്കാഡമിക് ആഡിറ്റിംഗ്
നടത്തിയിരുന്നോ;
(ബി)
ഇതിനായി
എന്തു തുകയാണ്
ചെലവഴിച്ചതെന്നും എത്ര
അദ്ധ്യാപകരുടെ സേവനം
വിനിയോഗിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
ആഡിറ്റിംഗില്‍
സംസ്ഥാനത്തെ പല
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകളും
മുന്നിലെത്തിയെന്നും
പഠന മികവില്‍
മുന്നിട്ട്
നില്ക്കുന്ന
സംസ്ഥാനത്തെ
സര്‍ക്കാര്‍/എയ്ഡഡ്
എഞ്ചിനീയറിംഗ്
കോളേജുകള്‍ക്ക്
അര്‍ഹമായ സ്ഥാനം
ലഭിച്ചില്ലായെന്നും
പരാതി ലഭിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ആഡിറ്റ് റിപ്പോര്‍ട്ട്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്?
എന്‍ജിനീയറിംഗ്
വിദ്യാഭ്യാസം
1738.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
എന്‍ജിനീയറിംഗ്
വിദ്യാഭ്യാസത്തിന്
എത്തുന്നവരില്‍
വിജയിക്കാത്ത 69% പേര്
പഠിച്ച വിഷയങ്ങള്‍
വിട്ട് വേറെ മേഖലകള്‍
തേടി പോകുന്നതിനാൽ
അവർക്ക് പ്രത്യേക
സംരക്ഷണം നല്കി
നിശ്ചിതമേഖലയില്
വിജയിക്കുന്നതിന്
പ്രത്യേക പദ്ധതി
ആവിഷ്കരിക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ എന്ന്
അറിയിക്കുമോ?
പുതിയ
പോളിടെക്നിക് കോളേജുകള്‍
1739.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
വിദ്യാഭ്യാസ വികസനം
ലക്ഷ്യമാക്കി
സംസ്ഥാനത്ത്
സര്‍ക്കാര്‍ മേഖലയില്‍
കൂടുതല്‍ പോളിടെക്നിക്
കോളേജുകള്‍
ആരംഭിക്കാനുള്ള
നിര്‍ദ്ദേശം
സര്‍ക്കാര്‍
മുമ്പാകെയുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
സംസ്ഥാനത്ത്
പുതിയതായി എത്ര
പോളിടെക്നിക്
കോളേജുകള്‍ തുടങ്ങാനാണ്
സര്‍ക്കാര്‍
ആലോചിയ്ക്കുന്നത്;
ജില്ല തിരിച്ചുള്ള
കണക്ക്
വെളിപ്പെടുത്താമോ;
(സി)
സര്‍ക്കാര്‍
മേഖലയില്‍
പോളിടെക്നിക്ക് കോളേജ്
നിലവിലില്ലാത്ത കൊല്ലം
താലൂക്കില്‍ പുതിയതായി
ഒരു സര്‍ക്കാര്‍
പോളിടെക്നിക്ക് കോളേജ്
ആരംഭിയ്ക്കണമെന്ന
ആവശ്യം
പരിഗണിയ്ക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ഉന്നത,
സാങ്കേതിക വിദ്യാഭ്യാസ മേഖലയെ
ശക്തിപ്പെടുത്തൽ
1740.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നത,
സാങ്കേതിക വിദ്യാഭ്യാസ
മേഖലയെ
ശക്തിപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
പോളിടെക്നിക്കുകളിൽ
നിലവിലുള്ള ഒഴിവുകള്‍
നികത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ലക്ചറര്‍
ഇന്‍ ഇലക്ട്രോണിക്സ് &
ഇന്‍സ്ട്രുമെന്റേഷന്‍
തസ്തികയിലെ നിയമനം
1741.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 472/2012
(ലക്ചറര്‍ ഇന്‍
ഇലക്ട്രോണിക്സ് &
ഇന്‍സ്ട്രുമെന്റേഷന്‍)
പ്രകാരമുളള പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്നത്
എന്നാണെന്നും വിജ്ഞാപനം
പുറപ്പെടുവിക്കുപ്പോള്
പ്രസ്തുത തസ്തികയിൽ
എത്ര ഒഴിവുകളാണ്
ഉണ്ടായിരുന്നതെന്നും
എത്രപേരെ
നിയമിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍
കരാര്‍/ദിവസവേതന
അടിസ്ഥാനത്തില്‍ നിയമനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എത്രപേരെ
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
നടുവില്‍
പോളിടെക്നിക്ക് നിര്‍മ്മാണം
1742.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടുവില്‍
ടെക്നിക്കല്‍
ഹൈസ്കൂളിന്റെ
ഉടമസ്ഥതയിലുള്ള അഞ്ച്
ഏക്കര്‍ സ്ഥലം
പുതിയതായി ആരംഭിക്കുന്ന
നടുവില്‍
പോളിടെക്നിക്കിന്
കൈമാറുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങൾ ഏത്
ഘട്ടം വരെയെത്തിയെന്ന്
അറിയിക്കാമോ;
(ബി)
പോളിടെക്നിക്കിന്റെ
അംഗീകാരത്തിന്
എ.ഐ.സി.ടി.ഇ. യില്‍
അപേക്ഷ
സമര്‍പ്പിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
പോളിടെക്നിക്കിനാവശ്യമായ
പുതിയ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട ടെന്‍ഡര്‍
നടപടിക്രമങ്ങള്‍ എത്
ഘട്ടത്തിലാണുള്ളതെന്ന്
അറിയിക്കാമോ?
നടുവില്‍
പോളിടെക്നിക്കിന്റെ നിർമ്മാണം
1743.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂർ
ജില്ലയിലെ നടുവില്‍
പോളിടെക്നിക്കിലെ
നിർമ്മാണ പ്രവൃത്തികള്‍
ഏത് ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
അടുത്ത
അധ്യയന വർഷമെങ്കിലും
ക്ലാസ്സുകള്‍
ആരംഭിക്കാൻ നടപടി
സ്വീകരിക്കുമോ;
(സി)
എം.എൽ.എ.
ഫണ്ടിലും എം.പി.
ഫണ്ടിലും നിന്ന്
അനുവദിച്ച തുകയ്ക്കുള്ള
നിർമ്മാണ പ്രവൃത്തികള്‍
പൂർത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
എന്താണ്
എന്നറിയിക്കാമോ?
പോളിടെക്നിക്
ക്യാമ്പസിന്റെ ചുറ്റുമതില്‍
നിര്‍മ്മാണം
1744.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ വനിത
റസിഡന്‍ഷ്യല്‍
പോളിടെക്നിക്
ക്യാമ്പസിന്റെ
ചുറ്റുമതില്‍
നിര്‍മ്മാണത്തിന്
ഉന്നതവിദ്യാഭ്യാസ
വകുപ്പ് ഫണ്ട്
അനുവദിച്ചിരുന്നുവോ;
എങ്കില്‍ പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥ എന്താണ്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ നിര്‍വഹണ
ഏജന്‍സി ഏതാണ്;
(സി)
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കാനാകും;
വിശദമാക്കാമോ?
മാവേലിക്കരയില്‍
സര്‍ക്കാര്‍ പോളിടെക്നിക്
1745.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കരയില്‍
ഒരു സര്‍ക്കാര്‍
പോളിടെക്നിക്
ആവശ്യമാണെന്ന നിവേദനം/
ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
സര്‍ക്കാര്‍
പോളിടെക്നിക്
തുടങ്ങുവാനാവശ്യമായ
പഠനം നടത്തുമോ എന്ന്
അറിയിക്കാമോ?
പോളീടെക്നിക്കുകളിലെ
ബോര്‍ഡ് ഓഫ് ഗവണേഴ്സ്
1746.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോളീടെക്നിക്
കോളേജുകളില്‍ തൊഴില്‍
സാധ്യത അനുസരിച്ചുള്ള
പുതിയ
പാഠ്യപ്രവര്‍ത്തനങ്ങള്‍
തയ്യാറാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
സംസ്ഥാനത്തെ
സര്‍ക്കാര്‍
പോളീടെക്നിക്കുകളില്‍
ബോര്‍ഡ് ഓഫ് ഗവണേഴ്സ്
രൂപീകരിച്ചിട്ടുണ്ടോ;
ആരൊക്കെയാണ് അതിലെ
അംഗങ്ങള്‍;
(സി)
എയ്ഡഡ്
പോളീടെക്നിക്കുകളില്‍
ഇത്തരം ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായി
നടപടി സ്വീകരിക്കുമോ;
(ഡി)
പോളീടെക്നിക്കുകള്ക്ക്
സ്വയംഭരണം
നല്‍കുന്നതിനുള്ള
ആദ്യപടിയായിട്ടാണോ
മേല്പറഞ്ഞ
പരിഷ്ക്കാരങ്ങള്‍
കൊണ്ടുവരുന്നതെന്ന്
വ്യക്തമാക്കാമോ?
റീജണല്‍
സയന്‍സ് സെന്ററിന്റേയും
പ്ലാനറ്റോറിയത്തിന്റേയും
നിര്‍മ്മാണം
1747.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയിലെ
റീജണല്‍ സയന്‍സ്
സെന്ററിന്റേയും
പ്ലാനറ്റോറിയത്തിന്റേയും
നിര്‍മ്മാണത്തിലുണ്ടായിട്ടുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാലതാമസം
ഒഴിവാക്കി
സമയബന്ധിതമായി റീജണല്‍
സയന്‍സ് സെന്ററിന്റേയും
പ്ലാനട്ടോറിയത്തിന്റേയും
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിനും
പ്രവര്‍ത്തനക്ഷമമാക്കുന്നതിനും
ആവശ്യമായ സത്വര
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സാങ്കേതിക
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
ഫീസ് വര്‍ദ്ധനവ്
1748.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പിന്
കീഴിലുളള വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ വിവിധ
കോഴ്സുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
ഫീസില്‍ വര്‍ദ്ധനവ്
വരുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഓരോ
കോഴ്സിനും എന്ത് ഫീസ്
വര്‍ദ്ധനവാണ്
വരുത്തിയത്;
എന്നുമുതലാണ് ഇതിന്
പ്രാബല്യം
നല്‍കിയിട്ടുളളത്;
വിശദാംശം നൽകുമോ;
(സി)
ഫീസ്
വര്‍ദ്ധനവ്
വരുത്തുവാനുണ്ടായ
പ്രത്യേക കാരണം
എന്തെന്ന് അറിയിക്കാമോ
;
(ഡി)
ഇതിനായി
ഏതെങ്കിലും കമ്മിറ്റി
ശുപാര്‍ശ
ചെയ്തിരുന്നോ;
എങ്കില്‍ ഏത്
കമ്മിറ്റിയെന്ന്
വ്യക്തമാക്കാമോ?
കമ്മ്യൂണിറ്റി
സ്കിൽ പാര്‍ക്കുകള്‍
1749.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്താരാഷ്ട്ര
നിലവാരത്തിലുള്ള തൊഴിൽ
പരിശീലനത്തിനായി
ഉന്നതവിദ്യാഭ്യാസ
വകുപ്പ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
കമ്മ്യൂണിറ്റി സ്കിൽ
പാര്‍ക്കുകള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
കമ്മ്യൂണിറ്റി
സ്കിൽ പാര്‍ക്കുവഴി
ഏതെല്ലാം തരത്തിലുള്ള
തൊഴിൽ പരിശീലനമാണ്
വിദ്യാര്‍ത്ഥികള്‍ക്ക്
നൽകുവാന്
ഉദ്ദേശിക്കുന്നത്;
(ഡി)
ഈ
പാര്‍ക്കുകളിൽ
നിര്‍മ്മാണം
പൂര്‍ത്തിയായവയിൽ
തൊഴിൽ പരിശീലനം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
യു.
ജി. സി. അംഗീകാരമുള്ള വിദൂര
പഠന വിദ്യാഭ്യാസ കോഴ്സുകള്‍
1750.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.
ജി. സി. അംഗീകാരമുള്ള
ഏതെല്ലാം വിദൂര പഠന
വിദ്യാഭ്യാസ
കോഴ്ലുകളാണ് കേരളത്തിലെ
സര്‍വ്വകലാശാലകള്‍
അംഗീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
യു.
ജി. സി. അംഗീകാരമുള്ള
വിദൂര പഠന വിദ്യാഭ്യാസ
കോഴ്സുകള്‍ കേരളത്തിലെ
സര്‍വ്വകലാശാലകള്‍
അംഗീകരിച്ചിട്ടില്ലെങ്കില്‍
അതിനുള്ള
കാരണമെന്തെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
കോഴ്സുകള്‍ പാസ്സായ
വിദ്യാര്‍ത്ഥികള്‍
അംഗീകാരത്തിനായി
അപേക്ഷിക്കുന്ന പക്ഷം
ആയത് നല്കാന് നടപടി
സ്വീകരിക്കുമോ?
സര്‍വ്വകലാശാല
പഠന വകുപ്പുകളിലെ അദ്ധ്യാപക
നിയമനം
1751.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാല പഠന
വകുപ്പുകളിലെ അദ്ധ്യാപക
നിയമനം പി.എസ്.സി.ക്ക്
വിടുന്നതിനെക്കുറിച്ച്
സര്‍ക്കാര്‍
ആലോചിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ എന്തു
കൊണ്ടെന്ന്
അറിയിക്കാമോ;
(ബി)
2016
മെയ് ഒന്നിന് ശേഷം
കലിക്കറ്റ്, കണ്ണൂര്‍,
കുസാറ്റ് എന്നീ
യൂണിവേഴ്സിറ്റികളിലെ
പഠനവകുപ്പുകളിലെ
അദ്ധ്യാപക നിയമനത്തിന്
പുറപ്പെടുവിച്ച
വിജ്ഞാപനത്തിൽ സംവരണ
തസ്തികകള്‍ ഏതെന്ന്
വ്യക്തമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
WP(C)
No. 9785 of 2015
നമ്പര്‍ കേസ്സിലെ
3/2/2016-ലെ വിധി
പ്രകാരം നിയമനങ്ങളിൽ
സംവരണ മാനദണ്ഡങ്ങള്‍
തയ്യാറാക്കി
പ്രസിദ്ധീകരിക്കാൻ കേരള
ഹൈക്കോടതി കാലിക്കറ്റ്
സര്‍വ്വകലാശാലക്ക്
നിര്‍ദ്ദേശം
നൽകിയിട്ടും ആയത്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിന്റെ
പകര്‍പ്പ് നൽകാമോ;
ഇല്ലെങ്കിൽ അതിനുള്ള
കാരണം അറിയിക്കാമോ;
(ഡി)
കാലിക്കറ്റ്
യൂണിവേഴ്സിറ്റി
സിൻഡിക്കേറ്റ്
യോഗത്തിലെ 2019 : 1420
തീരുമാനപ്രകാരം
അംഗീകരിച്ച അദ്ധ്യാപക
നിയമനവുമായി
ബന്ധപ്പെട്ട
റിപ്പോര്‍ട്ട്
തയാറാക്കാൻ ആധാരമാക്കിയ
രേഖകള്‍ ഏതെല്ലാമെന്ന്
അറിയിക്കാമോ;
റിപ്പോര്‍ട്ടിന്റെ ഒരു
പകര്‍പ്പ് നൽകാമോ?
വിദൂരപഠനത്തിനായി
പ്രത്യേക സര്‍വ്വകലാശാല
1752.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദൂരപഠനത്തിനായി ഒരു
പ്രത്യേക സര്‍വ്വകലാശാല
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം അറിയിക്കുമോ?
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ നിലവാര
നിര്‍ണ്ണയം
1753.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
വി.കെ.പ്രശാന്ത്
,,
പി.കെ. ശശി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസമേഖലയുടെ
സമഗ്രവിവരശേഖരണം
ലക്ഷ്യമിട്ട്
ഉന്നതവിദ്യാഭ്യാസ
സര്‍വ്വേ
ആരംഭിച്ചിട്ടുണ്ടോ;
ഇതിന്റെയടിസ്ഥാനത്തില്‍
സംസ്ഥാനത്തെ
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
റാങ്കിംഗ് നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ നിലവാര
നിര്‍ണ്ണയത്തിനായി
സ്റ്റേറ്റ്
അസസ്മെന്റ് ആൻഡ്
അക്രഡിറ്റേഷൻ സെന്റർ
പ്രാവര്‍ത്തികമായിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
അക്കാദമികരംഗത്തും
ഗവേഷണരംഗത്തും അവയെ
ഉത്കൃഷ്ട സ്ഥാപനങ്ങള്‍
ആക്കിത്തീര്‍ക്കുന്നതിനും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
സര്‍വ്വകലാശാലകള്‍
ദേശീയ/അന്തര്‍ദേശീയ
നിലവാരത്തിലേക്ക്
ഉയർത്തുന്നതിന് നടപടി
1754.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍
ദേശീയ/അന്തര്‍ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ബി)
സര്‍വ്വകലാശാലകളില്‍
കാലിക പ്രസക്തിയുള്ള
കോഴ്സുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
സര്‍ക്കാര്‍
കോളേജുകളില്‍
അത്യാധുനിക രീതിയിലുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
സര്‍വ്വകലാശാലകളിലെ
അദാലത്ത് നടത്തുന്നതിലെ
ചട്ടലംഘനം
1755.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളില്‍
അദാലത്ത് നടത്താന്‍
ഉന്നതവിദ്യാഭ്യാസ
വകുപ്പുമന്ത്രിയും
ഓഫീസും നേരിട്ട്
ഇടപെട്ടതായുള്ള
ആക്ഷേപത്തിന്റെ
നിജസ്ഥിതി
രേഖകളില്‍നിന്നും
വ്യക്തമാകുകയുണ്ടായോ;
(ബി)
മന്ത്രിയുടെ
പ്രെെവറ്റ് സെക്രട്ടറി
കഴിഞ്ഞ ഫെബ്രുവരി
രണ്ടിനു നല്കിയ
കുറിപ്പിന്റെ
അടിസ്ഥാനത്തിലാണ്
അദാലത്ത്
തീരുമാനിച്ചതെന്നും
ഉന്നതവിദ്യാഭ്യാസ
പ്രിന്‍സിപ്പല്‍
സെക്രട്ടറിമാര്‍
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചതെന്നുമുള്ള
ആക്ഷേപങ്ങള്‍
പരിശോധിക്കുകയുണ്ടായോ;
(സി)
മന്ത്രിയുടെ
നിര്‍ദ്ദേശം എന്ന
നിലയില്‍ പ്രെെവറ്റ്
സെക്രട്ടറി നല്കിയ
കുറിപ്പിലെ ഒമ്പതു
നിര്‍ദ്ദേശങ്ങള്‍
ഒരുമാറ്റവും
വരുത്താതെയാണ്
പ്രിന്‍സിപ്പല്‍
സെക്രട്ടറി പ്രത്യേക
സര്‍ക്കുലറാക്കി
കാലിക്കറ്റ്, എം.ജി.,
കണ്ണൂര്‍, കുസാറ്റ്
തുടങ്ങിയ
സര്‍വ്വകലാശാലാ
രജിസ്ട്രാര്മാര്ക്കയച്ചതെന്ന
ആക്ഷേപത്തില്‍
വസ്തുതയുണ്ടോ;
ഇക്കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
മന്ത്രിക്ക്
ഉന്നതവിദ്യാഭ്യാസ
സെക്രട്ടറിയോടു
നിര്‍ദ്ദേശിക്കാം
എന്നല്ലാതെ
സര്‍വ്വകലാശാലകളെ
സംബന്ധിക്കുന്ന ഒരു
വിഷയത്തിലും നേരിട്ട്
ഉത്തരവോ കുറിപ്പോ
ഇറക്കാന്‍ പാടില്ലെന്ന്
നിയമം
അനുശാസിക്കുന്നുണ്ടോ;
എങ്കില്‍, മന്ത്രിയുടെ
നടപടി ചട്ടലംഘനമായി
സര്‍ക്കാര്‍
കാണുന്നുണ്ടോ?
സര്‍വ്വകലാശാലകളിലെ
ഘടനാപരമായ മാറ്റങ്ങള്‍
1756.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഏതെങ്കിലും
സര്‍വ്വകലാശാലകളില്‍
ഘടനാപരമായ മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ?
കേരള
സര്‍വ്വകലാശാലയിലെ മോഡറേഷന്
ക്രമക്കേട്
1757.
ശ്രീ.അനില്‍
അക്കര
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാല,
മോഡറേഷന്
ക്രമക്കേടിലൂടെ
വിദ്യാര്‍ത്ഥികളെ
വിജയിപ്പിച്ച സംഭവം
സംബന്ധിച്ച് ഏതൊക്കെ
തരത്തിലുള്ള
അന്വേഷണമാണ് നടത്തിയത്;
(ബി)
ഇത്
സംബന്ധിച്ച് അന്വേഷിച്ച
ജില്ലാ ക്രൈംബ്രാഞ്ച്,
കേസ് രജിസ്റ്റര്‍
ചെയ്ത് വിശദമായ
അന്വേഷണം നടത്തണമെന്ന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍
വിശദമായ അന്വേഷണത്തിന്
ഉത്തരവായിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(സി)
ക്രമക്കേട്
സോഫ്റ്റ് വെയര്‍
തകരാര്‍ മൂലം
സംഭവിച്ചതാണെന്ന്
സര്‍വ്വകലാശാലയുടെ
അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുണ്ടോ;
ഇത് ക്രൈംബ്രാഞ്ചിന്റെ
ശ്രദ്ധയില്‍
കൊണ്ടുവന്നിട്ടുണ്ടോ;
(ഡി)
യൂണിവേഴ്സിറ്റിയുടെ
വിശ്വാസ്യതയെ തന്നെ
തകര്‍ക്കുന്ന ഇത്തരം
കാര്യങ്ങളില്‍ സമഗ്രമായ
അന്വേഷണം നടത്തി വസ്തുത
വെളിച്ചത്ത്
കൊണ്ടുവരുന്നതിന് സമഗ്ര
അന്വേഷണം നടത്താൻ
അടിയന്തര നടപടി
സ്വീകരിക്കുമോ?
കാര്യവട്ടം
കാമ്പസില്‍ പാര്‍ക്കിംഗ്
ഫീസായി ഈടാക്കിയ തുക
1758.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ഡിസംബര്‍ മാസം
കാര്യവട്ടം സ്പോര്‍ട്സ്
ഹബ്ബില്‍ നടന്ന
ഇന്‍ഡ്യ-വെസ്റ്റ്
ഇന്‍ഡീസ് 20-20
ക്രിക്കറ്റ്
മല്‍സരവുമായി
ബന്ധപ്പെട്ട്
കാര്യവട്ടം
കാമ്പസിനുളളില്‍
പാര്‍ക്കിംഗ് ഫീസായി
ഓരോ ഇനം വാഹനത്തിനും
എത്ര രുപ വീതമാണ് കേരള
യൂണിവേഴ്സിറ്റി
അധികൃതര്‍
ഈടാക്കിയതെന്ന്
വിശദമാക്കാമോ;
(ബി)
കൂടിയനിരക്കില്‍
പാര്‍ക്കിംഗ് ഫീസ്
ഈടാക്കിയെങ്കിലും
അതിനനുസരിച്ചുളള
പാര്‍ക്കിംഗ് സൗകര്യം
കാമ്പസിനുളളില്‍
ഏര്പ്പെടുത്തിയിരുന്നില്ലായെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്മേല് എന്തെല്ലാം
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ദിവസം പാര്‍ക്കിംഗ്
ഫീസിനത്തില്‍ കേരള
യൂണിവേഴ്സിറ്റിയ്ക്ക്
എത്ര തുക ഓരോ ഇനം
വാഹനത്തിനും
ലഭിച്ചുവെന്നതിന്റെ ഇനം
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ?
ഓഫ്
കാമ്പസ് സെന്ററുകള്‍
1759.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാലിക്കറ്റ്
സര്‍വ്വകലാശാലയുടെ
കീഴില്‍ എത്ര ഓഫ്
കാമ്പസ് സെന്ററുകള്‍
ഉണ്ടെന്നും അത്
എവിടെയൊക്കെയാണെന്നും
അവിടെത്തെ കോഴ്സുകള്‍
ഏതൊക്കെയെന്നും
വിശദമാക്കാമോ?
ശ്രവണ
വെെകല്യമുള്ള
വിദ്യാര്‍ത്ഥികളുടെ
പരീക്ഷാഫലം വൈകുന്നത്
സംബന്ധിച്ച്
1760.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-18
കാലയളവില്‍ കാലിക്കറ്റ്
സര്‍വ്വകലാശാലയുടെ
വിദൂര
വിദ്യാഭ്യാസത്തിനു
കീഴില്‍ ബി.കോം.
കോഴ്സ്
പൂര്‍ത്തിയാക്കി
പാലക്കാട് യാക്കര ശ്രവണ
സംസാര ഹയര്‍സെക്കന്ററി
സ്കൂളില്‍ നിന്നും
പരീക്ഷ എഴുതിയ
വിദ്യാര്‍ത്ഥികളുടെ
പരീക്ഷാഫലം
സര്‍വ്വകലാശാല
പ്രസിദ്ധീകരിക്കുകയോ
ഡിഗ്രി
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം ചെയ്യുകയോ
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിദ്യാര്‍ത്ഥികളില്‍
ആദ്യശ്രമത്തില്‍ തന്നെ
എല്ലാ വിഷയങ്ങള്‍ക്കും
വിജയിച്ചവര്‍ക്ക്
എന്തുകൊണ്ടാണ്
സര്‍ട്ടിഫിക്കറ്റ്
വിതരണം ചെയ്യാത്തത്
എന്ന് വ്യക്തമാക്കാമോ;
(സി)
ശ്രവണ
വെെകല്യമുളള
വിദ്യാര്‍ത്ഥികളെ
രണ്ടാംഭാഷ
പഠിക്കുന്നതില്‍
നിന്നും
ഒഴിവാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഇത്തരം
വിദ്യാര്‍ത്ഥികള്‍ക്ക്
രണ്ടാംഭാഷയായ മലയാളം
പഠിക്കണമെന്ന അറിയിപ്പ്
ലഭിച്ചത് പഠനം
പൂര്‍ത്തിയാക്കിയ
ശേഷമാണ് എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഇ)
കോഴ്സ്
കഴിഞ്ഞ് 2
വര്‍ഷത്തോളമായെങ്കിലും
സര്‍ട്ടിഫിക്കറ്റ്
കിട്ടാത്തതിനാല്‍
ഉപരിപഠനത്തിനോ മറ്റ്
തൊഴിലോ ലഭിക്കാത്ത
സഹചര്യത്തിൽ ഇവര്‍ക്ക്
സര്‍ട്ടിഫിക്കറ്റ്
വിതരണം ചെയ്യുന്നതിനു
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
എം.ജി.
സര്‍വ്വകലാശാലയിലെ മോഡറേഷന്
1761.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ജി.
സര്‍വ്വകലാശാല
സംഘടിപ്പിച്ച
അദാലത്തില്‍
പരീക്ഷയില്‍
പരാജയപ്പെട്ട ഒരു
ബി.ടെക്
വിദ്യാര്‍ത്ഥിനിക്ക്
ഒരു മാര്‍ക്ക് അധിക
മോഡറേഷന് നല്കുവാന്
തീരുമാനിച്ചിരുന്നോ
എന്നറിയിക്കാമോ;
(ബി)
ഏതെങ്കിലും
ഒരു പേപ്പർ മാത്രം
പരാജയപ്പെട്ട എല്ലാ
ബി.ടെക്
വിദ്യാര്‍ത്ഥികള്‍ക്കും
ഒരു മാര്‍ക്കിന് പകരം
അഞ്ച് മാര്‍ക്ക്
മോഡറേഷന് നല്കുവാന്
യൂണിവേഴ്സിറ്റിയുടെ
സിന്ഡിക്കേറ്റ്തീരുമാനമെടുത്തിട്ടുണ്ടോ;
(സി)
പ്രസ്തുത
തീരുമാനം സര്‍വ്വകലാശാല
പിന്നീട്
പിന്‍വലിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണമെന്താണെന്ന്
അറിയിക്കാമോ;
(ഡി)
ഇപ്രകാരം
അധിക മോഡറേഷന്
നല്‍കിയതിലൂടെ എത്ര
വിദ്യാര്‍ത്ഥികളാണ്
വിജയിച്ചതായി
പ്രഖ്യാപിച്ചത്; അതിൽ
എത്ര പേര്‍ക്ക് ബി.ടെക്
ഡിഗ്രി
സര്‍ട്ടിഫിക്കറ്റ്
വിതരണം ചെയ്തു;
(ഇ)
മോഡറേഷന്
നല്കി വിജയിപ്പിച്ച
തീരുമാനം
പിന്‍വലിക്കുന്നതിന്
മുമ്പ് ബന്ധപ്പെട്ട
വിദ്യാര്‍ത്ഥികളുടെ
വിശദീകരണം
തേടിയിട്ടുണ്ടോ;
(എഫ്)
ഇക്കാര്യത്തില്‍
അക്കാഡമിക്
കൗണ്‍സിലില്‍ തീരുമാനം
എടുക്കുകയോ,
സര്‍വ്വകലാശാല
സ്റ്റാറ്റ്യൂട്ടിലെ
നിബന്ധന അനുസരിച്ച്
ചാന്‍സലറുടെ അനുമതി
തേടുകയോ
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ?
മഹാത്മാഗാന്ധി
യൂണിവേഴ്സിറ്റിയുടെ
ചുട്ടിപ്പാറയിലുളള
സ്ഥാപനങ്ങള്‍
1762.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
യൂണിവേഴ്സിറ്റിയുടെ
അധീനതയില്‍ ആറന്മുള
നിയോജക മണ്ഡലത്തിലെ
പത്തനംതിട്ട
മുനിസിപ്പാലിറ്റിയില്‍പ്പെടുന്ന
ചുട്ടിപ്പാറയിലുളള
സ്ഥാപനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
സ്ഥലത്ത്
യൂണിവേഴ്സിറ്റിയുടെ
അധീനതയില്‍ എത്ര
വിസ്തീര്‍ണ്ണം സ്ഥലം
ഉണ്ട് എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ചുട്ടിപ്പാറയില്‍
മഹാത്മാഗാന്ധി
യൂണിവേഴ്സിറ്റിയുടെ
അധീനതയിലുളള
സ്ഥാപനങ്ങളുടെ
അടിസ്ഥാനസൗകര്യവികസനത്തിനായി
സ്വീകരിച്ചു വരുന്നതും
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതുമായ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
സംസ്ഥാനത്തെ
സർവ്വകലാശാലകളുടെ സ്വയംഭരണ
അവകാശങ്ങള്‍
1763.
ശ്രീ.പി.ടി.
തോമസ്
,,
എം. വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
ടി.ജെ. വിനോദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സർവ്വകലാശാലകളുടെ
സ്വയംഭരണ അവകാശങ്ങള്‍
നിലനിർത്തുന്നതിനും
അവയുടെ പ്രത്യേക
അവകാശങ്ങള്‍
സംരക്ഷിക്കുന്നതിനും ഈ
സർക്കാർ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ;
(ബി)
സ്വയംഭരണ
സ്ഥാപനങ്ങളായ
സർവ്വകലാശാലകളുടെ
പ്രോ-വൈസ് ചാൻസലറായ
ഉന്നതവിദ്യാഭ്യാസ
വകുപ്പ് മന്ത്രിക്ക്
ഏതൊക്കെ തരത്തിലുള്ള
ഇടപെടലുകള്‍
സർവ്വകലാശാലയുടെ
ഭരണത്തില്‍
നടത്തുന്നതിനാണ്
അധികാരമുള്ളത് എന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
വിവിധ
സർവ്വകലാശാലകളില്‍
തീരുമാനമാകാതെ കിടന്ന
ഫയലുകള്‍
തീർപ്പാക്കുന്നതിന്
2019 ഫെബ്രുവരി,
മാര്‍ച്ച് മാസങ്ങളില്‍
അദാലത്ത് നടത്തണമെന്ന്
മന്ത്രി
നിർദ്ദേശിച്ചിരുന്നോ;
പ്രസ്തുത
അദാലത്തുകളില്‍ മന്ത്രി
പങ്കെടുക്കുന്നതാണെന്ന്
ഫെബ്രുവരി 4 ന് ഉന്നത
വിദ്യാഭ്യാസ വകുപ്പ്
പ്രിൻസിപ്പല്‍
സെക്രട്ടറി നല്കിയ
കത്തില്‍
വ്യക്തമാക്കിയിട്ടുണ്ടോ;
(ഡി)
ഉന്നത
വിദ്യാഭ്യാസ വകുപ്പു
മന്ത്രി ഏതൊക്കെ
യൂണിവേഴ്സിറ്റികളുടെ
അദാലത്തുകളിലാണ്
പങ്കെടുത്തത്;
(ഇ)
മന്ത്രിയുടെ
ഇടപെടല്‍ ആവശ്യമുള്ള
ഫയലുകള്‍ മന്ത്രിയുടെ
പരിഗണനയ്ക്ക്
സമർപ്പിക്കണമെന്ന്
നിർദ്ദേശം
നല്‍കിയിരുന്നോ;
എങ്കില്‍ ഇതുപ്രകാരം
ഒരോ സർവ്വകലാശാലകളും
എത്ര ഫയലുകളാണ്
മന്ത്രിയുടെ
പരിഗണനയ്ക്ക്
സമർപ്പിച്ചത്;
(എഫ്)
ഇത്തരം
അദാലത്തുകളില്‍ മന്ത്രി
നേരിട്ട് പങ്കെടുത്ത്
ഫയലുകളില്‍ തീരുമാനം
എടുക്കുന്നതിന് ചാൻസലർ
കൂടിയായ ഗവർണറുടെ
അനുമതി തേടിയിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വെളിപ്പെടുത്താമോ;
(ജി)
അദാലത്തുകള്‍
നടത്തുന്നതിന് മന്ത്രി
സമയക്രമം നിശ്ചയിച്ച്
നല്‍കുന്നതും
അദാലത്തില്‍ ഫയലുകള്‍
മന്ത്രിയുടെ
പരിഗണനയ്ക്ക്
അയക്കണമെന്നുമുള്ള
നിർദ്ദേശവും
സർവ്വകലാശാലകളുടെ സ്വയം
ഭരണാവകാശത്തിന്മേലുള്ള
കടന്നുകയറ്റമാണെന്ന
ആക്ഷേപത്തിന്മേൽ
നിലപാട്
വ്യക്തമാക്കാമോ?
സര്‍വ്വകലാശാലകളുടെ
സ്വയംഭരണാവകാശം
1764.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകൾക്ക്
അവയുടെ സ്വയംഭരണാവകാശം
നഷ്ടമായതായും പ്രവേശനം,
പരീക്ഷ എന്നിവയുടെ
നടത്തിപ്പില്‍
ഗുരുതരമായ വീഴ്ച
വന്നതായും
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
സര്‍വ്വകലാശാലകളുടെ
സ്വയംഭരണാവകാശം
സംരക്ഷിക്കുന്നതിനും
അഡ്മിഷന്, പരീക്ഷ
എന്നിവയുടെ വിശ്വാസ്യത
വീണ്ടെടുക്കുന്നതിനുമായി
എല്ലാ
യൂണിവേഴ്സിറ്റികളുടെയും
വൈസ് ചാന്‍സിലര്‍മാരുടെ
യോഗം ചാന്‍സിലര്‍
വിളിച്ച് ചേര്‍ക്കേണ്ട
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(സി)
പ്രസ്തുത
യോഗത്തിലുണ്ടായ
തീരുമാനങ്ങള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ;
(ഡി)
സംസ്ഥാനത്തെ
വിവിധ
സര്‍വ്വകലാശാലകളുടെ
നടത്തിപ്പില്‍ ഇത് വരെ
ഉണ്ടാകാത്ത
വിധത്തിലുള്ള
ആക്ഷേപങ്ങളും
ആരോപണങ്ങളും ഉണ്ടായ
സാഹചര്യത്തില്‍
ഇക്കാര്യത്തെ കുറിച്ച്
സമഗ്രമായ അന്വേഷണം
നടത്തുന്ന കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കാമോ?
ഉന്നതവിദ്യാഭ്യാസമേഖലയുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കല്‍
1765.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഉന്നതവിദ്യാഭ്യാസമേഖലയിലെ
പരീക്ഷാനടത്തിപ്പ്
സുഗമമാക്കുന്നതിനും,
റിസള്‍ട്ട് വേഗത്തില്‍
പ്രസിദ്ധീകരിക്കുന്നതിനുമായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
കേരളത്തിലെ
സര്‍വ്വകലാശാലകളുടെ
പ്രവര്‍ത്തനങ്ങളും
സേവനങ്ങളും
പൂര്‍ണ്ണമായും
കമ്പ്യൂട്ടര്വത്ക്കരിച്ചിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
കോളേജുകളിലെ ക്ലാസ്സ്
മുറികള്‍ ഹെെ-ടെക്
ആക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലായെങ്കില്‍
സ്വീകരിക്കുമോ?
അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം
T 1766.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളുടെ
നൈപുണ്യ വികസന
പദ്ധതിയായ അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാമിനുള്ള
എ.ഡി.ബി. സഹായം എന്നാണ്
അവസാനിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
പുതിയ
പദ്ധതിക്ക് വായ്പ
നല്കാന് എ.ഡി.ബി.
സന്നദ്ധമാണെന്ന്
അറിയിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
വായ്പ ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ?
വഫഖ്
ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത
സ്ഥാപനങ്ങള്‍
1767.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വഫഖ്
ബോര്‍ഡില്‍ രജിസ്റ്റര്‍
ചെയ്ത എത്ര
സ്ഥാപനങ്ങള്‍
സംസ്ഥാനത്തുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ബോര്‍ഡില്‍ ന്യായമായും
രജിസ്റ്റര്‍
ചെയ്യേണ്ടതും എന്നാല്‍
രജിസ്റ്റര്‍
ചെയ്യാത്തതുമായ എത്ര
സ്ഥാപനങ്ങളുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ബോര്‍ഡില്‍ രജിസ്റ്റര്‍
ചെയ്ത സ്ഥാപനങ്ങളില്‍
നിന്ന് സര്‍ക്കാരിന്
കിട്ടുന്ന വരുമാനം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
സ്ഥാപനങ്ങള്‍ക്കുവേണ്ടി
സര്‍ക്കാര്‍
വിനിയോഗിക്കുന്ന തുക
എത്രയാണെന്നും ഏതെല്ലാം
കാര്യങ്ങള്‍ക്കാണ് തുക
വിനിയോഗിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
ബോര്‍ഡില്‍ രജിസ്റ്റര്‍
ചെയ്ത സ്ഥാപനങ്ങളുടെ
അധീനതയില്‍ സര്‍ക്കാര്‍
ഭൂമിയുണ്ടെങ്കില്‍
പ്രസ്തുത ഭൂമി
സ്ഥാപനങ്ങള്‍ക്ക് തന്നെ
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ന്യൂനപക്ഷ
വികസന ധനകാര്യ
കോര്‍പ്പറേഷനിലെ നിയമനങ്ങള്‍
1768.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
വികസന ധനകാര്യ
കോര്‍പ്പറേഷനിലെ
നിയമനങ്ങള്‍
പി.എസ്.സി.-ക്ക്
വിട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ബി)
നിലവില്‍
പ്രസ്തുത
കോര്‍പ്പറേഷനില്‍ എത്ര
ജീവനക്കാരുണ്ട്; അതില്‍
ഡെപ്യൂട്ടേഷന്, കരാര്‍
നിയമനം, ദിവസ വേതനം
എന്നീ രീതിയില്‍
എത്രപേരെ
നിയമിച്ചിട്ടുണ്ട്;
പ്.രത്യേകം പ്രത്യേകം
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രസ്തുത
കോര്പ്പറേഷന് കരാര്‍
അടിസ്ഥാനത്തിലും
ദിവസവേതനാടിസ്ഥാനത്തിലും
എത്ര പേരെ നിയമിച്ചു;
(ഡി)
പ്രസ്തുത
നിയമനങ്ങള്‍ നടത്തിയത്
ഏത്
രീതിയിലായിരുന്നെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
കോര്‍പ്പറേഷനിലെ
സ്പെഷ്യല്‍ റൂള്‍സ്
അടിയന്തരമായി
തയ്യാറാക്കി
നിയമനങ്ങള്‍ പി.എസ്.സി.
വഴിയാക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ ?
ന്യൂനപക്ഷ
ക്ഷേമ വകുപ്പിലെ നിയമനങ്ങള്‍
1769.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പിലെ
നിയമനങ്ങള്‍ പി. എസ്.
സി. ക്ക് വിടാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ സ്പെഷ്യല്‍
റൂള്‍സ്
പുറപ്പെടുവിച്ചതിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ന്യൂനപക്ഷക്ഷേമ
വകുപ്പിലെ നിയമനങ്ങള്‍
സ്പെഷ്യല്‍ റൂള്‍സ്
പ്രകാരം പി. എസ്. സി.
ക്ക് വിടുമ്പോള്‍
നിലവില്‍ കരാര്‍ /
താത്ക്കാലിക
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന ആരെയെങ്കിലും
സ്ഥിരപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അവരുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഇങ്ങനെ
സ്ഥിരപ്പെടുത്തുന്നതിന്
ആരെങ്കിലും അപേക്ഷ
തന്നിട്ടുണ്ടോ;
എങ്കില്‍ അപേക്ഷയുടെ
പകര്‍പ്പ് സഹിതം
വിശദാംശം നല്‍കുമോ?
ന്യൂനപക്ഷ
വിഭാഗത്തെ സമുദായങ്ങള്‍
1770.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ന്യൂനപക്ഷ വിഭാഗമായി
ഏതൊക്കെ സമുദായങ്ങളാണ്
ഉള്ളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഓരോ സമുദായവും സംസ്ഥാന
ജനസംഖ്യയുടെ എത്ര
ശതമാനം വരുമെന്ന്
വിശദമാക്കാമോ?
കോന്നി
മണ്ഡലത്തില്‍ സൗജന്യ പരിശീലന
ഉപകേന്ദ്രം
1771.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
നിയോജക മണ്ഡലത്തില്‍
ന്യൂനപക്ഷ
യുവജനങ്ങള്‍ക്കായി ഒരു
സൗജന്യ പരിശീലന
ഉപകേന്ദ്രം
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത കേന്ദ്രം
എന്നത്തേയ്ക്ക്
പ്രവര്‍ത്തനം
തുടങ്ങുമെന്ന്
അറിയിക്കുമോ?
ഇമ്പിച്ചിബാവ
ഭവന നിര്‍മ്മാണ പദ്ധതി
1772.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഇമ്പിച്ചിബാവ
ഭവന നിര്‍മ്മാണ പദ്ധതി,
ഇമ്പിച്ചിബാവ ഭവന
പുനരുദ്ധാരണ പദ്ധതി
എന്നിവ പ്രകാരം
സര്‍ക്കാര്‍ ഇതുവരെ
എത്രപേര്‍ക്ക് സഹായം
അനുവദിച്ചിട്ടുണ്ട്;
അനുവദിച്ച തുക സഹിതം
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
ഇമ്പിച്ചിബാവ
ഭവനപദ്ധതി
1773.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ന്യൂനപക്ഷ ക്ഷേമ
വകുപ്പ് ഇമ്പിച്ചിബാവ
ഭവനപദ്ധതിക്കായി
ചെലവഴിച്ച തുക
എത്രയാണ്;
ഗുണഭോക്താക്കളുടെ എണ്ണം
ജില്ല തിരിച്ച്
അറിയിക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം ഇനി
ഭവനങ്ങള്‍
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
മദ്രസാദ്ധ്യാപകര്ക്കുള്ള
വായ്പത്തുക
1774.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മദ്രസാദ്ധ്യാപകര്ക്കു
വായ്പ നല്കുവാന്
വേണ്ടി അനുവദിച്ച
ഫണ്ടുകള്‍ ട്രഷറിയില്‍
നിക്ഷേപിക്കാതെ
ഏതെങ്കിലും
ബാങ്കുകളില്‍ ന്യൂനപക്ഷ
ധനകാര്യ വികസന
കോര്പ്പറേഷന്
നിക്ഷേപിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
ബാങ്കുകളിലാണെന്നും
നിക്ഷേപിച്ച തുക
എത്രയെന്നുമുള്ള വിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
നിക്ഷേപങ്ങള്‍
എന്നുമുതലാണ്
ബാങ്കുകളില്‍
നിക്ഷേപിച്ചിട്ടുള്ളത്;
ഇതിന് ഇതുവരെയും ലഭിച്ച
പലിശ എത്രയാണ് പ്രസ്തുത
പലിശ എന്തിനെല്ലാം
ചെലവഴിച്ചു എന്നതിന്റെ
വിശദവിവരം നല്‍കുമോ;
(സി)
പ്രസ്തുത
ഫണ്ടുകള്‍ ട്രഷറികളില്‍
നിക്ഷേപിക്കാതെ
ബാങ്കുകളില്‍
നിക്ഷേപിച്ചത്
സര്‍ക്കാരിന്റെ
അനുമതിയോടുകൂടിയാണോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കാമോ?
ന്യൂനപക്ഷ ക്ഷേമ വകുപ്പിനു
കീഴിലെ പി.എസ്.സി. കോച്ചിംഗ്
സെന്ററുകള്‍
1775.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പിനു കീഴിലെ
പി.എസ്.സി. കോച്ചിംഗ്
സെന്ററുകളില്‍
ഫാക്കല്‍റ്റി ആയി
ക്ലാസ്സ് എടുക്കുന്ന
അധ്യാപകരുടെ ഓണറേറിയം
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഓണറേറിയത്തിന്റെ എത്ര
മാസത്തെ കുടിശ്ശിക
നല്കുവാനുണ്ട്;
വിശദവിവരം നല്‍കാമോ;
(സി)
പ്രസ്തുത
കുടിശ്ശിക
നല്‍കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്നും ഇത്
എപ്പോള്‍
ലഭ്യമാക്കുമെന്നും
വ്യക്തമാക്കാമോ?
ന്യൂനപക്ഷ
ക്ഷേമ ഡയറക്ടറേറ്റിലെ കരാര്‍
ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ
1776.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ ഡയറക്ടറേറ്റില്‍
കരാര്‍ അടിസ്ഥാനത്തില്‍
നിയമിച്ച ജീവനക്കാരില്‍
ആരെയെങ്കിലും
സ്ഥിരപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
കരാര്‍/താത്ക്കാലിക
അടിസ്ഥാനത്തില്‍
നിയമിതരായ ഉദ്യോഗസ്ഥരെ
സ്ഥിരപ്പെടുത്തുന്നതിന്
ആവശ്യമായ മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതുമായി
ബന്ധപ്പെട്ടുള്ള
ശിപാര്‍ശകള്‍
എന്തെങ്കിലും
ഡയറക്ടറേറ്റില്‍
നിന്നും
സര്‍ക്കാരിലേയ്ക്ക്
അയച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?