സ്റ്റേറ്റ്
ലെവല്‍ ടാസ്ക് ഫോഴ്സ് ഫണ്ട്
വിനിയോഗം
1073.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തില്‍ 2016-17,
2017-18, 2018-19
വര്‍ഷങ്ങളില്‍
സ്റ്റേറ്റ് ലെവല്‍
ടാസ്ക് ഫോഴ്സ് മുഖേന
അനുവദിച്ചിട്ടുള്ള
പ്രവൃത്തികൾ
ഏതെല്ലാമെന്നും ഓരോ
പ്രവൃത്തിയ്ക്കും
അനുവദിച്ചിട്ടുള്ള തുക
എത്രയെന്നും
വിശദമാക്കാമോ;
(ബി)
ഇതില്‍
എത്ര പ്രവൃത്തികൾ
ആരംഭിച്ചിട്ടുണ്ടെന്നും
എത്രയെണ്ണം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
ആരംഭിച്ചവയുടെ നിലവിലെ
സ്ഥിതി എന്താണെന്നും
വിശദമാക്കാമോ;
(സി)
മുഴുവന്‍
പ്രവൃത്തികളും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
(ഡി)
വെള്ളപ്പൊക്കത്തില്‍
തകര്‍ന്ന റോഡുകളുടെ
പുനരുദ്ധാരണത്തിനായി
ഫണ്ട് അനുവദിച്ചതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ഇ)
മലപ്പുറം
ജില്ലയില്‍ ഓരോ
നിയോജകമണ്ഡലത്തിലും
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
അനുവദിച്ച ഫണ്ട്
എത്രയാണെന്ന്
വിശദമാക്കുമോ?
കോട്ടയം
ജില്ലയിലെ കഞ്ഞിക്കുഴി ഫ്ലൈ
ഓവറിന്റെ നിര്‍മ്മാണം
1074.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ കഞ്ഞിക്കുഴി
പ്രദേശത്തെ ഫ്ലൈ ഓവര്‍
നിര്‍മ്മാണത്തിലെ
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്ര൮ത്തിയുടെ
സര്‍ക്കാര്‍തല അനുമതി
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പ്ര൮ത്തി എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കും എന്ന്
വ്യക്തമാക്കാമോ?
കായംകുളം
മണ്ഡലത്തിൽ റോഡുകള്‍,
കെട്ടിടങ്ങള്‍
എന്നിവയ്ക്കായി അനുവദിച്ച
തുക
1075.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍ കാലയളവില്‍
കായംകുളം മണ്ഡലത്തിൽ
പൊതുമരാമത്ത് വകുപ്പ്
വഴി റോഡുകള്‍,
പാലങ്ങള്‍,
കെട്ടിടങ്ങള്‍
എന്നിവയ്ക്കായി
അനുവദിച്ചിട്ടുള്ള തുക
എത്രയെന്നും ഇതിൽ ഓരോ
പദ്ധതിയുടെയും
നിലവിലുള്ള പുരോഗതി
എന്തെന്നും
വിശദമാക്കാമോ?
മലപ്പുറം
മണ്ഡലത്തിലെ വിവിധ
പൊതുമരാമത്ത് പദ്ധതികൾ
1076.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
വര്‍ഷത്തെ ബജറ്റില്‍
ഉള്‍പ്പെട്ട മലപ്പുറം
മണ്ഡലത്തിലെ വിവിധ
പൊതുമരാമത്ത്
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(ബി)
അവ
ഓരോന്നും ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും എത്ര
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയെന്നും
വിശദമാക്കുമോ;
(സി)
ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
നടപ്പിലാക്കിയ പദ്ധതി
1077.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പൊതുമരാമത്ത് വകുപ്പ്
മുഖേന മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
പൂര്‍ത്തീകരിച്ചവ,
പൂര്‍ത്തീകരിക്കാനുള്ളവ,
ആരംഭിക്കാനുള്ളവ
എന്നിങ്ങനെ
വിശദമാക്കുമോ;
(സി)
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ പാലങ്ങളും
റോഡുകളും
1078.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
മണ്ഡലത്തില്‍ 2019-20
ബജറ്റില്‍ അനുവദിച്ച
ഏതെല്ലാം
പാലങ്ങള്‍ക്കും
റോഡുകള്‍ക്കും 20
ശതമാനം ബജറ്റ് വിഹിതം
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്കി;ഇത്തരത്തില്‍ 20
ശതമാനം വിഹിതം
അനുവദിക്കപ്പെട്ട
പാലങ്ങളുടെ നിലവിലെ
അവസ്ഥ എന്താണ്;ഇവയ്ക്ക്
എന്ന് ഭരണാനുമതി
നല്‍കാനാകും;
വിശദമാക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
1079.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിൽ
നടപ്പിലാക്കിയ
പൊതുമരാമത്ത്
നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതെല്ലാം;
(ബി)
ഓരോ പ്രവൃത്തിയുടെയും
അതിനായി ചെലവഴിച്ച
തുകയുടേയും വിശദാംശം
വാര്‍ഷികാടിസ്ഥാനത്തിൽ
ലഭ്യമാക്കുമോ?
കരാറുകാരുടെ
വീഴ്ച
കൊണ്ട്പൂര്ത്തിയാക്കാത്ത
നിര്‍മ്മാണ പ്രവൃത്തികള്‍
1080.
ശ്രീ.പി.കെ.ബഷീര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരാറുകാരുടെ
വീഴ്ച കൊണ്ട്
സമയബന്ധിതമായി
നിര്‍മ്മാണം
പൂര്‍ത്തിയാക്കാത്ത
പ്രവൃത്തികള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ബി)
നിര്‍മ്മാണ
പ്രവൃത്തികള്‍
വൈകിപ്പിക്കുന്ന
കരാറുകാര്‍ക്കെതിരെ
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ പ്രവൃത്തികള്‍
1081.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികളാണ് റോഡ്സ്
ആന്റ് ബ്രിഡ്ജസ്
കോര്പ്പറേഷന്
ഏറ്റെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
കാലതാമസം
നേരിടുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പ്രവൃത്തികളില്‍
ഏതെങ്കിലും
പ്രവൃത്തിയുടെ
അലൈന്മെന്റുമായി
ബന്ധപ്പെട്ട്
പ്രദേശവാസികളുടെ പരാതി
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഇ)
പരാതികള്‍
പരിഹരിച്ച് പ്രവൃത്തി
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(എഫ്)
പ്രസ്തുത
പ്രവൃത്തിക്കായി
തയ്യാറാക്കിയിട്ടുള്ള
ഡി.പി.ആറിന്റെയും
സ്കെച്ചിന്റെയും
പകര്‍പ്പ്
ലഭ്യമാക്കുമോ?
അനുബന്ധം
നെടുമങ്ങാട്
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പ്രവൃത്തികള്‍
1082.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍ കാലയളവില്‍
നെടുമങ്ങാട്
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
മുഖാന്തരം
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദവിവരം നല്‍കുമോ?
പ്രളയാനന്തരം
റോഡ് പുനര്‍നിര്‍മ്മാണം
1083.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആര്.ഐ.ഡി.എഫ്,
സി.ആര്.എഫ്, നബാര്‍ഡ്
എന്നിവ വഴി നാളിതുവരെ
എത്രകോടി രൂപയുടെ
പ്രവൃത്തികളാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
2018,
2019 വര്‍ഷങ്ങളിലെ
പ്രളയാനന്തരം എത്ര
കിലോമീറ്റര്‍ റോഡുകള്‍
പുനര്‍നിര്‍മ്മിച്ചിട്ടുണ്ടെന്നും
ഇതിനായി എത്ര കോടി രൂപ
ചിലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
വകുപ്പിലെ ടെൻഡർ നടപടികള്‍
1084.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതുമരാമത്ത്
വകുപ്പില്‍ ടെൻഡർ
നടപടികള്‍
പൂർത്തീകരിച്ച പല
പ്രവൃത്തികളും
നാളുകളായിട്ടും പണി
ആരംഭിക്കാതെ
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പിന്റെ പദ്ധതികള്‍
1085.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പിനു
കീഴില്‍ നടന്നു വരുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ; പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദീകരിക്കാമോ;
(ബി)
2016-17,
2017-18, 2018-19,
2019-20 സാമ്പത്തിക
വര്‍ഷങ്ങളില്‍
തിരുവനന്തപുരം
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
പൂര്‍ത്തീകരിച്ച
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
2019-20
ലെ ബജറ്റില്‍
തിരുവനന്തപുരം
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്ത പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; ഈ
പദ്ധതികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
ബസ്
ഷെല്‍ട്ടറുകളുടെ പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതിനുള്ള
നടപടി
1086.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16-ലെ
എം.എല്‍.എ. ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മഞ്ചേശ്വരം നിയോജക
മണ്ഡലത്തിലെ 17
സ്ഥലങ്ങളില്‍ ഹൈടെക്
ബസ് ഷെല്‍ട്ടറുകള്‍
സ്ഥാപിക്കുന്നതിന്
സ.ഉ.(സാധാ)നം.339/16/ത.സ്വ.ഭ.വ.
ഉത്തരവ് പ്രകാരം
ഭരണാനുമതി നല്കി
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
പ്രതീക്ഷാ ബസ്
ഷെല്‍ട്ടേഴ്സ് കേരള
ലിമിറ്റഡിനെ
ചുമതലപ്പെടുത്തി
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തിയാക്കാത്തതു
സംബന്ധിച്ച വിശദവിവരം
അറിയിക്കാമോ;
(ബി)
പ്രതീക്ഷാ
ബസ് ഷെല്‍ട്ടേഴ്സ് കേരള
ലിമിറ്റഡ് പ്രസ്തുത
പ്രവൃത്തി
ചെയ്യുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും
പ്രസ്തുത
ഏജന്‍സിയുമായുള്ള
കരാറിന്റെ വിശദവിവരവും
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ഏജന്‍സിയ്ക്ക്
അഡ്വാന്‍സ് തുക
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ഡി)
പ്രതീക്ഷാ
ബസ് ഷെല്‍ട്ടേഴ്സ് കേരള
ലിമിറ്റഡ് ഏറ്റെടുത്ത
പ്രസ്തുത പ്രവൃത്തി
കാലങ്ങളായി
പൂര്‍ത്തിയാക്കാതെ
ഇക്കാര്യത്തില്‍
ഗുരുതരമായ വീഴ്ച
വരുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
അന്തരിച്ച
മുന്‍ മഞ്ചേശ്വരം
എം.എല്‍.എ.
പി.ബി.അബ്ദുല്‍ റസാക്ക്
ഇതുസംബന്ധിച്ച് പലതവണ
പരാതി നല്‍കിയിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
ബസ്
ഷെല്‍ട്ടറുകളുടെ
പ്രവൃത്തി
സമയബന്ധിതമായി
ഇനിയെങ്കിലും
പൂര്ത്തിയാക്കുന്നതിന്എന്തു
നടപടിയാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കാമോ?
കാരന്തൂര്‍-
പടനിലം ബെെപ്പാസ് പദ്ധതി
1087.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ഹെെവേ 766ന്
സമാന്തരമായി കുന്ദമംഗലം
ടൗണിലെ ഗതാഗതക്കുരുക്ക്
ഒഴിവാക്കാന്‍
കാരന്തൂര്‍,
പണ്ടാരപ്പറമ്പ,
ഉണ്ടോടിക്കടവ്, പടനിലം
ഭാഗങ്ങളെ
ബന്ധിപ്പിച്ചുകൊണ്ട്
ബെെപ്പാസ്
നിര്‍മ്മിക്കാനുളള
പദ്ധതി
ആര്.ബി.ഡി.സി.കെ
തയ്യാറാക്കി
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി എത്ര ഘട്ടമായാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിച്ചിട്ടുളളത്;വ്യക്തമാക്കാമോ;
(സി)
ഓരോ
ഘട്ടത്തിനും എത്ര രൂപ
വീതം ചെലവുവരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;വെളിപ്പെടുത്താമോ;
(ഡി)
ബജറ്റില്‍
പ്രഖ്യാപിച്ച പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതില്‍
കാലതാമസം വരുന്നതിന്
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
നിലവില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികളുടെ വിശദവിവരം
വെളിപ്പെടുത്താമോ ?
കിഫ്ബി
ഫണ്ട് മുഖേന പുതിയ
പാലങ്ങള്‍
1088.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ഫണ്ട് മുഖേന
സംസ്ഥാനത്ത് എത്ര പുതിയ
പാലങ്ങള്‍
പൂർത്തീകരിച്ചിട്ടുണ്ടെന്നും
എത്ര കിലോമീറ്റർ
റോഡുകള്‍ പുനർ
നിർമ്മിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
കേരളത്തില്‍
നിലവില്‍ എത്ര
കിലോമീറ്റർ റോഡുകള്‍
പൊതുമരാമത്ത്അധീനതയില്
ഉണ്ടെന്നും ഇതില്‍ എത്ര
കിലോമീറ്റർ നിലവില്‍
പരിഷ്ക്കരിക്കാൻ
നടപടിയായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
കിഫ്ബി
മുഖാന്തരമുള്ള പാലം
നിര്‍മ്മാണ പ്രവൃത്തികള്‍
1089.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയതും
കിഫ്ബി മുഖാന്തരം
നടപ്പിലാക്കുന്നതുമായ
വൈപ്പിൻ മണ്ഡലത്തിലെ
പാലം നിര്‍മ്മാണ
പ്രവൃത്തികള്‍ ഏതൊക്കെ
എന്നും എത്ര തുക
വീതമാണ്
അനുവദിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
നിര്‍മ്മാണ പുരോഗതികള്‍
വിശദമാക്കാമോ?
റോഡ്
ടാറിംഗിന് പ്ലാസ്റ്റിക്
1090.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
ടാറിംഗിന് പ്ലാസ്റ്റിക്
ഉപയോഗിക്കണമെന്ന
മാനദണ്ഡം
പാലിക്കണമെന്ന്
പൊതുമരാമത്ത്
കരാറുകാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തെ
പൊതുമരാമത്ത്
കരാറുകാര്‍ക്ക്
പ്ലാസ്റ്റിക്
ഉരുക്കിയെടുക്കുന്നതിനുള്ള
യന്ത്രസംവിധാനത്തിന്റെ
അപര്യാപ്തത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് അറിയിക്കാമോ ;
(സി)
ആയത്
പരിഹരിക്കുന്നതിനും
റോഡ് ടാറിംഗിന്
പ്ലാസ്റ്റിക്
ഫലപ്രദമായി
ഉപയോഗപ്പെടുത്തുന്നു
എന്ന് ഉറപ്പു
വരുത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
റോഡ്
നിര്‍മ്മാണം
1091.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇതുവരെയായി എത്ര
കിലോമീറ്റര്‍ റോഡാണ്
മലയോര ഹൈവെയില്‍
ഉള്‍പ്പെടുത്തി
പൂര്‍ത്തീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഹില്‍ ഹൈവെയില്‍ ഇനിയും
എത്ര കിലോമീറ്റര്‍ റോഡ്
നിര്‍മ്മിക്കാനും
പരിഷ്കരിക്കാനുമായി
ഉണ്ടെന്നും ഇത്
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
മങ്കട
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍
1092.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-2020
സാമ്പത്തിക വര്‍ഷ
ബജറ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
മങ്കട
നിയോജകമണ്ഡലത്തിലെ നൂറ്
രൂപ ടോക്കണ്‍
പ്രൊവിഷനുള്ള
റോഡുകളുടെയും
പാലങ്ങളുടേയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്കുന്നതിനാവശ്യമായ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
എസ്റ്റിമേറ്റ്
പൂര്‍ത്തിയായ
പ്രവൃത്തികള്‍
ഏതൊക്കെയാണ്; അവയ്ക്ക്
ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
സഞ്ചാര
യോഗ്യമല്ലാത്ത റോഡുകളും
പാലങ്ങളും
1093.
ശ്രീ.വി.ഡി.സതീശന്
,,
കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളും പാലങ്ങളും
തകര്‍ന്ന് സഞ്ചാര
യോഗ്യമല്ലാത്ത സാഹചര്യം
കണക്കിലെടുത്ത് കേരള
ഹൈക്കോടതി
ഇക്കാര്യത്തില്‍
ഇടപെട്ട് കര്‍ശന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
ഈ നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍ റോഡിലെ
കുഴിയടയ്ക്കുവാനും
വശങ്ങള്
കെട്ടുന്നതിനുമായി
ഇതിനകം എന്ത് തുക
ചെലവഴിച്ചു;
വിശദമാക്കാമോ ?
പുനലൂര്‍-മൂവാറ്റുപുഴ
സംസ്ഥാനപാത നിര്‍മ്മാണം
1094.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുനലൂര്‍-മൂവാറ്റുപുഴ
സംസ്ഥാനപാതയില്‍ കോന്നി
നിയോജക മണ്ഡലത്തിലൂടെ
കടന്നുപോകുന്ന
ഭാഗത്തിന്റെ
നിര്‍മ്മാണം സംബന്ധിച്ച
പ്രവൃത്തികളുടെ പുരോഗതി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തികള്‍ എന്നാണ്
ആരംഭിക്കുന്നതെന്നും
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്നും
അറിയിക്കാമോ;
(സി)
നിര്‍മ്മാണ
പ്രവൃത്തികള്‍
വേഗത്തിലാക്കി
ഗതാഗതയോഗ്യമാക്കുവാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ?
റോഡുകളിലെ
അപകടകരമായ കുഴികള്‍
1095.
ശ്രീ.ടി.ജെ.
വിനോദ്
,,
അനൂപ് ജേക്കബ്
,,
പി.ടി. തോമസ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് റോഡുകളില്‍
അപകടകരമായ കുഴികള്‍
ഉണ്ടാകുമ്പോള്‍ അവിടെ
മുന്നറിയിപ്പ്
നല്‍കണമെന്നും
ബാരിക്കേഡുകള്‍
നിര്‍മ്മിക്കണമെന്നും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പാലാരിവട്ടം
മെട്രോ സ്റ്റേഷന്
മുന്നില്‍ രൂപം കൊണ്ട
കുഴിയില്‍ വീണ്
യദുലാല്‍ എന്ന യുവാവ്
മരിക്കാനിടയായ സ്ഥലത്ത്
മേല്പറഞ്ഞ
മുന്നറിയിപ്പോ,
ബാരിക്കേഡോ വകുപ്പ്
സ്ഥാപിച്ചിരുന്നോ;
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇക്കാര്യത്തിലുണ്ടായ
വീഴ്ചയെക്കുറിച്ച്
അന്വേഷണം നടത്തി
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ചാലക്കുടി
കോടതി ജംഗ്ഷനിലെ അണ്ടര്‍
പാസ്സേജ്
1096.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതയില്‍
ചാലക്കുടി കോടതി
ജംഗ്ഷനില്‍ വലിയ
ഗതാഗതക്കുരുക്കും
അപകടങ്ങളും
പതിവായിരിക്കുന്നതും
അനുവദിച്ച അണ്ടര്‍
പാസ്സേജിന്റെ
നിര്‍മ്മാണം
നിലച്ചിട്ട് ഒന്നര
വര്‍ഷം
പിന്നിട്ടിരിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നിര്‍ദ്ദിഷ്ട
പാസ്സേജിന്റെ
നിര്‍മ്മാണം
പുനരാരംഭിക്കുന്നതിനും
പൂര്‍ത്തിയാക്കുന്നതിനും
ആവശ്യമായ നടപടികളും
ഇടപെടലുകളും
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
റോഡുകളുടെ
അറ്റകുറ്റപ്പണി സംബന്ധിച്ച
ഹൈക്കോടതി വിമര്‍ശനം
1097.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളുടെ
അറ്റകുറ്റപ്പണികള്‍
നടത്തുന്നതില്‍
കാണിയ്ക്കുന്ന അലംഭാവം
സംബന്ധിച്ച ഹൈക്കോടതി
വിമര്‍ശനങ്ങളുടെ
അടിസ്ഥാനത്തില്‍
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
വി.ഐ.പി.
സന്ദര്‍ശന വേളകളില്‍
മാത്രം റോഡുകള്‍
നന്നാക്കുന്നതിന്
കാണിക്കുന്ന വ്യഗ്രത
സാധാരണ പൗരന്മാരുടെ
കാര്യത്തില്‍
കാണിക്കാത്തത്
സംബന്ധിച്ച് ഹൈക്കോടതി
വിമര്‍ശിച്ചതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ഹൈക്കോടതിയുടെ
പ്രസ്തുത നിരീക്ഷണം
ശരിയാണെന്ന്
വിലയിരുത്തുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇത്തരം
നിരീക്ഷണത്തിലേക്ക്
കോടതിയെ നയിച്ച
സാഹചര്യം
പരിശോധിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ഡി)
നികുതിദായകരായ
എല്ലാ പൗരന്മാര്ക്കും
തുല്യപരിഗണന
ലഭിയ്ക്കുന്ന തരത്തില്‍
പ്രസ്തുത
വിഷയത്തിലുണ്ടായിട്ടുള്ള
അപാകതകള്‍
പരിഹരിയ്ക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വാഴക്കോട്-പ്ലാഴി
റോഡ് പുനരുദ്ധാരണം
1098.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബില്‍ഡ്
കേരള
ഇനിഷിയേറ്റീവ്(ആർ.കെ.ഐ.)
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പുനരുദ്ധാരണം
ചെയ്യുന്നതിന്
ഉത്തരവായതും
കെ.എസ്.ടി.പി.
നിര്‍വ്വഹണ ചുമതല
വഹിക്കുന്നതുമായ
ചേലക്കര നിയോജക
മണ്ഡലത്തിലെ
വാഴക്കോട്-പ്ലാഴി
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തി
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
പ്രവര്‍ത്തിയുടെ
ഡി.പി.ആർ. തയ്യാറാക്കി
എന്നത്തേയ്ക്ക്
പ്രവൃത്തി ടെണ്ടര്‍
ചെയ്യാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
ഇതു സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കുമോ?
ഒറ്റപ്പാലം
ബൈപ്പാസ് നിര്‍മ്മാണം
1099.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
ബൈപ്പാസ്
നിര്‍മ്മിക്കുന്നതിനായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കാമോ;
(ബി)
അതിനായി
എന്നാണ് ഭരണാനുമതി
നല്‍കിയത്; എത്ര
തുകയുടെ ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളത്;
അതിനുശേഷം ഒറ്റപ്പാലം
ബൈപ്പാസ്
നിര്‍മ്മിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
നല്‍കുമോ?
പ്ലാപ്പള്ളി-അയ്യന്‍കോവില്‍
റോഡിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍
1100.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
നിയോജകമണ്ഡലത്തില്‍
കൂടി കടന്നുപോകുന്ന
പ്ലാപ്പള്ളി-അയ്യന്‍കോവില്‍
റോഡിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എന്നാണ്
ഈ നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചത്; പ്രസ്തുത
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഈ
റോഡിന്റെ പണി
വേഗത്തിലാക്കാനും
ആറുമാസത്തിനുള്ളില്‍
മുഴുവന്‍ പണിയും
തീര്‍ത്ത്
ഗതാഗതയോഗ്യമാക്കാനും
നടപടി സ്വീകരിക്കുമോ?
പാഞ്ചികാട്ട്
കടവ് പാലത്തിന്റെ
റോഡിനുള്ള സ്ഥലം
ഏറ്റെടുക്കുന്നതിന് നടപടി
1101.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുപുറം,
ചെങ്കല്‍ പഞ്ചായത്തുകളെ
യോജിപ്പിക്കുന്ന
പാഞ്ചികാട്ട് കടവ്
പാലത്തിന്റെ റോഡിനുള്ള
സ്ഥലം
ഏറ്റെടുക്കുന്നതിന്
പി.ഡബ്ല്യു.ഡി.
ബ്രിഡ്ജസ് വിഭാഗം
റവന്യൂ ലാന്‍ഡ്
അക്വിസിഷന്‍
വിഭാഗത്തിന് പഠനം
നടത്തുന്നതിനായി തുക
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഏത്
വര്‍ഷത്തിലാണ് തുക
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട് റവന്യൂ
ലാന്‍ഡ് അക്വിസിഷന്‍
വിഭാഗം രേഖാമൂലം
ആവശ്യപ്പെട്ടത് എന്ന്
വിശദമാക്കാമോ;
(സി)
പാലത്തിന്റെ
ഉത്ഘാടനം കഴിഞ്ഞിട്ടും
റോഡിനുള്ള സ്ഥലം
ഏറ്റെടുക്കുന്നതിന്
കാലതാമസ്സം
ഉണ്ടാക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ?
പൊതുമരാമത്ത്
നിരത്തുകള്ക്കുള്ള
പുത്തന്‍ സാങ്കേതിക വിദ്യ
1102.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമരാമത്ത്
നിരത്തുകള്‍ കൂടുതല്‍
കാലം
ഈടുനില്ക്കുന്നതിനായി
നിര്‍മ്മാണത്തിലെ
സാങ്കേതിക വിദ്യയില്‍
എന്തൊക്കെ മാറ്റങ്ങളാണ്
പുതുതായി
വരുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
റോഡ്
നിര്‍മ്മാണത്തിലെ
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന്
ഭാവിയില്‍ എന്തൊക്കെ
സംവിധാനങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
റോഡ്
നിര്‍മ്മാണത്തില്‍
മനപൂര്‍വ്വം വീഴ്ച
വരുത്തുന്ന
കരാറുകാര്‍ക്കെതിരെയും
ഉദ്യോഗസ്ഥര്‍ക്കെതിരെയും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ?
കരുനാഗപ്പള്ളി
റോഡ് നിര്‍മ്മാണ പ്രവൃത്തി
1103.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിൽ
പൊതുമരാമത്ത് വകുപ്പ്
2016 ഏപ്രില്‍ 30 നു
ശേഷം ഭരണാനുമതി നല്കിയ
റോഡ് നിര്‍മ്മാണ
പ്രവൃത്തികളുടെ വിശദമായ
ലിസ്റ്റ്
ലഭ്യമാക്കുമോ;വിശദീകരിക്കുമോ;
(ബി)
ഇവിടെ
പൊതുമരാമത്തു
വകുപ്പിന്റെ ചുമതലയില്‍
നിര്‍മ്മാണ
പ്രവര്‍ത്തനം
പൂര്‍ത്തീകരിച്ചതും
നിര്‍മ്മാണത്തിലിരിക്കുന്നതുമായ
കെട്ടിടങ്ങളുടെ
ലിസ്റ്റ് ലഭ്യമാക്കുമോ;
(സി)
നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ?
തിരുവനന്തപുരം
മണ്ഡലത്തിലെ റോഡുകളുടെ
നവീകരണത്തിനായി ചെലവഴിച്ച
തുക
1104.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലുള്‍പ്പെടുന്ന
മുഴുവന്‍ പൊതുമരാമത്ത്
റോഡുകളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
പ്രസ്തുത റോഡുകളുടെ
നവീകരണത്തിനായി
ചെലവഴിച്ച തുക എത്ര ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കുന്നത്തുനാട്
നിയോജകമണ്ഡലത്തിലെ റോഡ്
നവീകരണം
1105.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കുന്നത്തുനാട്
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
റോഡ് നവീകരണത്തിനായി
ചെലവഴിച്ച തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
കി.മീ ദൈർഘ്യത്തിലുള്ള
റോഡുകളാണ് ബി.എം.&
ബി.സി. നിലവാരത്തില്‍
ആക്കിയിട്ടുള്ളതെന്നും
അവ ഏതെല്ലാം
റോഡുകളാണെന്നും
വ്യക്തമാക്കാമോ?
ഗുണമേന്മയുള്ള
റോഡുകളുണ്ടാക്കുന്നതില്
അവലംബിക്കുന്ന
നിര്‍മ്മാണരീതി
1106.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമരാമത്ത് റോഡുകളുടെ
നിര്‍മ്മാണത്തിന്
നിലവില്‍ ഏതു രീതിയാണ്
അവലംബിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
അവലംബിച്ചിട്ടുള്ള
നിര്‍മ്മാണരീതി
റോഡുകള്‍
ഈടുനില്‍ക്കുന്നതിന്
എത്രത്തോളം സഹായകമാണ്;
വ്യക്തമാക്കാമോ;
(സി)
കോണ്‍ക്രീറ്റ്
വൈറ്റ് ടോപിംഗ്
നിര്‍മ്മാണ രീതി ഈടുറ്റ
റോഡുകളുടെ
നിര്‍മ്മാണത്തിന്
എത്രത്തോളം
സഹായകമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഇപ്രകാരം
കൊച്ചിയില്‍
നിര്‍മ്മിച്ച
എയര്‍പോര്‍ട്ട്-സീപോര്‍ട്ട്
റോഡിന്റെ, എച്ച്.എം.ടി.
മുതല്‍ മണലിമുക്ക്
വരെയുള്ള ഭാഗം
എത്രത്തോളം
ഗുണമേന്മയുള്ളതാണെന്ന്
അറിയിക്കാമോ?
പ്ലാസ്റ്റിക്ക്
മാലിന്യമുപയോഗിച്ച്
റോഡുനിര്‍മ്മാണം
1107.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാസ്റ്റിക്ക്
മാലിന്യങ്ങള്‍
റോഡുനിര്‍മ്മാണത്തിന്
ഉപയോഗിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ;
(ബി)
നാളിതുവരെ
എത്ര ടണ്‍
പ്ലാസ്റ്റിക്ക്
മാലിന്യം
റോഡുനിര്‍മ്മാണത്തിന്
ഉപയോഗിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
പ്ലാസ്റ്റിക്ക്
മാലിന്യമുപയോഗിച്ച്
നാളിതുവരെ എത്ര
കിലോമീറ്റര്‍ ദൂരം
റോഡ്
നിര്‍മ്മിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
പുനര്‍നിര്‍മ്മാണ
പദ്ധതിയിലെ പൊതുമരാമത്ത്
റോഡുകള്‍
1108.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പുനര്‍ നിര്‍മ്മാണ
പദ്ധതിയിന്‍ കീഴില്‍
പൊതുമരാമത്ത്
വകുപ്പിന്റെ എത്ര
പദ്ധതികള്‍ക്ക്
അംഗീകാരം ലഭിച്ചു;
അംഗീകാരം ലഭിച്ച
റോഡുകളുടെ പട്ടികയും
തുകയും ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇൗ
പദ്ധതിയിലേക്കുളള
പൊതുമരാമത്ത് വകുപ്പ്
റോഡുകള്‍
തെരഞ്ഞെടുത്തത് ഏത്
ഏജന്‍സിയാണ്; ഇതിന്
എന്ത് മാനദണ്ഡമാണ്
സ്വീകരിച്ചത്; പദ്ധതി
സമര്‍പ്പിക്കുന്നതില്‍
പൊതുമരാമത്ത്
വകുപ്പിന്റെ പങ്ക്
എന്തായിരുന്നു;
(സി)
2018ലെ
മഹാപ്രളയത്തില്‍
സംസ്ഥാനത്ത്
പൂര്‍ണ്ണമായും
വെള്ളത്തില്‍
മുങ്ങിപ്പോയ
സ്ഥലങ്ങളില്‍
ഏറ്റവുമാദ്യം മുങ്ങിയ
പ്രദേശമായിട്ടുകൂടി
റാന്നിയിലെ ഒരു
റോഡുപോലും ഇൗ
പട്ടികയില്‍
ഉള്‍പ്പെട്ടിട്ടില്ല
എന്നത് ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എന്തുകൊണ്ടാണ് ഇങ്ങനെ
സംഭവിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
കേരള
പുനര്‍ നിര്‍മ്മാണ
പദ്ധതിയുടെ
രണ്ടാംഘട്ടത്തില്‍
റാന്നിയിലെ റോഡുകള്‍
കൂടി ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പിറവം
നിയോജകമണ്ഡലത്തിലെ രാമൻ
ചിറ( ഇടയാർ) പാലത്തിന്റെ
പുനർനിർമ്മാണം
1109.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അപകടാവസ്ഥയിലായ പാലങ്ങൾ
പുനർനിർമ്മിക്കുന്നതിന്റെ
ഭാഗമായി, പിറവം
നിയോജകമണ്ഡലത്തിലെ രാമൻ
ചിറ( ഇടയാർ)
പാലത്തിന്റെ
പുനര്‍നിര്‍മ്മാണത്തിന്
സാങ്കേതിക അനുമതി
നൽകിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
സാങ്കേതിക അനുമതി
അടിയന്തരമായി നൽകാൻ
നടപടികൾ സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ?
ഒള്ളൂര്
കടവ് പാലത്തിന് ഭൂമി
ഏറ്റെടുക്കല്‍ നടപടി
1110.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി,
കൊയിലാണ്ടി മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന
ഒള്ളൂര് കടവ്
പാലത്തിന് ഭൂമി
ഏറ്റെടുക്കല്‍ നടപടി
ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
പുതുക്കിയ
എസ്റ്റിമേറ്റ് പ്രകാരം
എത്ര കോടി രൂപയാണ്
പാലം നിര്‍മ്മാണത്തിന്
ആവശ്യമായിട്ടുള്ളത്; ഈ
പ്രവൃത്തിയുടെ
പുതുക്കിയ ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
കണ്ണൂര്‍
ജില്ലയിലെ പഴയങ്ങാടി,
കാവിന്‍മുനമ്പ്,
മൂലക്കീല്‍ക്കടവ് എന്നീ
പാലങ്ങളുടെ നിര്‍മ്മാണം
1111.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
കണ്ണൂര്‍ ജില്ലയിലെ
പഴയങ്ങാടിപ്പാലം,
കാവിന്‍മുനമ്പ് പാലം,
മൂലക്കീല്‍ക്കടവ് പാലം
തുടങ്ങിയവയുടെ വിശദമായ
എസ്റ്റിമേറ്റ്
സമര്‍പ്പിക്കുന്നതിനും
കിഫ്ബിയില്‍നിന്നും
ധനകാര്യാനുമതി
ലഭ്യമാക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കിഫ്ബിയില്‍
നിന്നും ധനകാര്യാനുമതി
ലഭിച്ച വെങ്ങര
റെയില്‍വേ ഓവര്‍
ബ്രിഡ്ജിന് ടെന്‍ഡര്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ പാലങ്ങള്‍
1112.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റില്‍ കല്‍പ്പറ്റ
മണ്ഡലത്തില്‍ 10 കോടി
രൂപ വീതം അനുവദിച്ച
കോട്ടത്തറ ഡാം സെെറ്റ്
പാലം, മണ്ണാറക്കുണ്ട്
പാലം, ചുഴലിപ്പാലം
എന്നിവയുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
ഇൗ
പദ്ധതികള്‍ എന്നു
ടെന്‍ഡര്‍ ചെയ്യാനാകും;
(സി)
ഇൗ
പദ്ധതികളുടെ ടെന്‍ഡര്‍
നടപടികള്‍ വെെകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍, ആയത്
ഉടന്‍ പരിഹരിച്ച്
പ്രവൃത്തി ടെന്‍ഡര്‍
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
കല്‍പ്പറ്റ
മണ്ഡലത്തിലെ തുര്‍ക്കി
പാലത്തിന്റെ അപ്രോച്ച്
റോഡിന്റെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
എന്ന് പ്രവൃത്തി
ആരംഭിക്കാനാകുുമെന്ന്
വ്യക്തമാക്കാമോ?
നുച്ച്യാട്
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1113.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
ഹെെവേയുടെ ഭാഗമായി
ഫണ്ട്
അനുവദിച്ചിട്ടുള്ള
നുച്ച്യാട് പാലത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഇന്‍വെസ്റ്റിഗേഷന്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
പാലം
നിര്‍മ്മാണത്തിനാവശ്യമായ
ടെന്‍ഡര്‍
നടപടിക്രമങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്നുള്ള
വിവരം അറിയിക്കാമോ?
മക്കേക്കടവ്
നേരകടവ് പാലത്തിന്റെ
നിലവിലെ സ്ഥിതി
1114.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തുറവൂര്‍
പമ്പ പാതയിലെ
മക്കേക്കടവ് നേരകടവ്
പാലത്തിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
എന്നറിയിക്കുമോ;
(ബി)
ഇൗ
വര്‍ക്കിന്റെ
എസ്റ്റിമേറ്റ് തുക
എത്രയായിരുന്നു; ഇതേ
തുകയ്ക്കു തന്നെയാണോ
കരാര്‍ എടുത്തത് ;
വിശദാംശം നല്‍കുമോ;
(സി)
ഇൗ
പണി ആരംഭിച്ചത്
എന്നാണ്; ഇതുവരെ എത്ര
ശതമാനം പണി
പൂര്‍ത്തിയായി;
കരാറുകാരന് നാളിതുവരെ
എത്ര തുക നല്കി;
വിശദമാക്കാമോ;
(ഡി)
ഇത്
സംബന്ധിച്ച്
കോടതിയില്‍ കേസുകള്‍
നിലവിലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
ഇൗ
പണി നിറുത്തി
വച്ചിട്ടുണ്ടോ;
എങ്കില്‍ നിറുത്തി
വയ്ക്കുന്നതിനുള്ള
കാരണം എന്തായിരുന്നു;
പണി പുനരാരംഭിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്താണ്; പണി സെെറ്റ്
കരാറുകാരന്
കെെമാറിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പള്ളിപ്പുറം
കോണ്‍വെന്റ് ബീച്ച്
പാലത്തിന്റെ നിര്‍മ്മാണം
1115.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പള്ളിപ്പുറം
കോണ്‍വെന്റ് ബീച്ച്
പാലത്തിന്റെ നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പാലത്തിന്റെ അപ്രോച്ച്
റോഡ്
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ ഭൂമി
ഏറ്റെടുക്കുന്നതിന് തുക
വകയിരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
കെല്‍ട്രോണ്‍
ഫെറി കുമ്പളങ്ങി പാലം
1116.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ
കെല്‍ട്രോണ്‍ ഫെറി
കുമ്പളങ്ങി പാലത്തിന്റെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(ബി)
ഇതിന്റെ
ഭരണാനുമതി ,സാങ്കേതിക
അനുമതി എന്നിവ
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(സി)
ഇതിന്റെ
ഭൂമി ഏറ്റെടുക്കല്‍
നടപടി ഏതു ഘട്ടത്തില്‍
എത്തി എന്നറിയിക്കുമോ;
(ഡി)
പ്രസ്തുത
പാലത്തിന്റെ പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
മുള്ളറമുള-ആയയില്‍ പാലം
1117.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍
കിഫ്ബി വഴി
നടപ്പിലാക്കുന്ന
മുള്ളറമുള-ആയയില്‍
പാലത്തിന്റെ സ്ഥലം
ഏറ്റെടുക്കുന്നതിനു
വേണ്ടിയുള്ള പഠനം
നടത്തുന്നതിന് ആവശ്യമായ
ഫണ്ട് ബന്ധപ്പെട്ട
വകുപ്പിന്
കൈമാറിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ; എത്ര
തുകയാണ് കൈമാറിയത്
എന്ന് വിശദമാക്കുമോ;
(ബി)
ഭൂമി
ഏറ്റെടുക്കലുമായി
ബന്ധപ്പെട്ട് സര്‍വ്വേ
വിഭാഗത്തില്‍ നിന്നും
ഏതു വര്‍ഷത്തിലാണ് പഠനം
നടത്തുന്നതിന് ഫണ്ട്
ആവശ്യപ്പെട്ടത് എന്ന്
വ്യക്തമാക്കാമോ?
കാക്കത്തുരുത്ത്
പാലത്തിന്റെ നിര്‍മ്മാണം
1118.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ
കാക്കത്തുരുത്ത്
പാലത്തിന്റെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
എത്ര
രൂപയ്ക്കായിരുന്നു
ഇതിന് ഭരണാനുമതി
നല്‍കിയത്; സാങ്കേതിക
അനുമതി നല്‍കിയത് എത്ര
രൂപയ്ക്കാണ്; വിശദാംശം
അറിയിക്കാമോ;
(സി)
ഭുമി
ഏറ്റെടുക്കല്‍
നടപടികളുടെ പുരോഗതി
അറിയിക്കാമോ;
(ഡി)
ഇതിന്റെ
പണി ആരംഭിച്ചിട്ടുണ്ടോ;
പണികള്‍ എപ്പോഴത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
പുളിഞ്ഞോളിക്കടവ്
പാലം,കുണ്ടുചിറ
1119.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
പുളിഞ്ഞോളിക്കടവ് പാലം,
കുണ്ടുചിറ എന്നീ
പ്രവൃത്തികളുടെ
നിലവിലുളള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടിക്രമങ്ങൾ
എന്തൊക്കെയെന്നും ആയത്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
സംസ്ഥാന
ദേശീയപാത വികസനം
1120.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയപാത വികസനം
മന്ദഗതിയില്‍
ആകുന്നതിന്റെ പ്രധാന
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ദേശീയപാത
വികസനത്തിന് ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
സംസ്ഥാന ധനവിഹിതം
സമയബന്ധിതമായി നല്‍കും
എന്ന് ഉറപ്പ്
നല്‍കിയിട്ടും ദേശീയ
പാത വികസനത്തിന്റെ
മെല്ലെപ്പോക്കിന്റെ
പ്രധാന കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തടസ്സങ്ങള്‍
നീക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
ദേശീയപാത
നാല് വരിയാക്കുന്നതിന്റെ
പ്രവര്‍ത്തന പുരോഗതി
1121.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളുടെ
വികസനത്തിന്റെ ഭാഗമായി
ദേശീയപാത നാല്
വരിയാക്കുന്നതിന്റെ
പ്രവര്‍ത്തന പുരോഗതി
വിശദീകരിക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ദേശീയപാത
കടന്നുപോകുന്ന കായംകുളം
മണ്ഡലത്തിലെ വിവിധ
ഭാഗങ്ങളിലെ ഫ്ലൈ ഓവര്‍
അടക്കമുള്ള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണ് എന്ന്
വിശദമാക്കാമോ?
ദേശീയപാത
വികസനം
1122.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മേപ്പാടി
മുതല്‍ കഴക്കൂട്ടം വരെ
45 മീറ്റര്‍ വീതിയില്‍
ദേശീയപാത വികസനം ഏത്
ഘട്ടത്തിലാണ്;
(ബി)
അതിനായുള്ള
ഭൂമി ഏറ്റെടുക്കല്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
13
റീച്ചുകളിലെ ഓരോ
റീച്ചിലും എത്ര ശതമാനം
ഭൂമി ഏറ്റെടുത്തുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
തെക്കന്‍
ജില്ലകളില്‍ ദേശീയ പാത
വികസനത്തിന് ഭൂമി
ഏറ്റെടുക്കുന്നതിന്
കാലതാമസം ഉണ്ടാകുമെന്ന
വാര്‍ത്ത
വസ്തുതാപരമാണോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ഇ)
ദേശീയ
പാതവികസനം 2021ല്‍
പൂര്‍ത്തിയാക്കുമെന്ന
സര്‍ക്കാര്‍ പ്രഖ്യാപനം
ഇതുമൂലം
പ്രാവര്‍ത്തികമാക്കുവാന്‍
സാധിക്കാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ?
ദേശീയപാത
നിര്‍മ്മാണ പ്രവര്‍ത്തനം
1123.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
വികസനത്തിന്റെ
ഭാഗമായുള്ള ആദ്യഘട്ട
വികസനം ഏത് മേഖലയിലാണ്
നടപ്പിലാക്കുന്നതെന്ന്
അറിയിക്കാമോ;;
(ബി)
നിലവിലുള്ള
രണ്ടുവരി പാത ആറുവരി
പാതയായി
വികസിപ്പിക്കുന്നതിന്
എത്ര ഏക്കര്‍ സ്ഥലമാണ്
ഏറ്റെടുക്കേണ്ടതെന്ന്
അറിയിക്കാമോ;
(സി)
എത്ര
ശതമാനം സ്ഥലം ഇതിനകം
ഏറ്റെടുത്തെന്ന്
അറിയിക്കാമോ;
(ഡി)
ദേശീയപാത
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
സാധിക്കുമെന്നാണ്
വിലയിരുത്തുന്നത്;
ഇതിനായി കേന്ദ്ര വിഹിതം
എത്രയാണ്; സംസ്ഥാന
വിഹിതമായി നല്‍കേണ്ടത്
എത്രയാണ്;
വിശദമാക്കുമോ?
ദേശീയപാതാ
വികസനം
1124.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
ആറുവരിയായി
വികസിപ്പിക്കുന്നതിനുള്ള
സ്ഥലമെടുപ്പിനായി
ടെന്‍ഡര്‍
വിളിച്ചിട്ടും ആവശ്യമായ
പുരോഗതിയില്ലെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്ഥലത്തിനു
പണമാവശ്യപ്പെട്ടുകൊണ്ടുള്ള
അപേക്ഷകള്‍ ദേശീയപാത
അതോറിറ്റി മടക്കുന്ന
സാഹചര്യമുണ്ടോ;
കോഴിക്കോട് മേഖലാ
ഓഫീസില്‍ മാത്രം 150
കോടി രൂപയുടെ ഇത്തരം
അപേക്ഷകള്‍
മടക്കുകയുണ്ടായോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍
നല്‍കാമെന്നേറ്റ 25
ശതമാനം തുക
കിട്ടാത്തതാണു
പ്രതിസന്ധിക്കു
കാരണമെന്ന അഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
കെെക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ?
ദേശീയപാതാ
സ്ഥലമേറ്റെടുപ്പ്
1125.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
ആറുവരിയായി
വികസിപ്പിക്കുന്നത്
സംബന്ധിച്ച ടെണ്ടര്‍
നടപടികളിലെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
സ്ഥലമേറ്റെടുപ്പ്
സംബന്ധിച്ച് ദേശീയപാതാ
അതോറിറ്റിക്ക്
കിഫ്ബിയുമായി
ധാരണാപത്രമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ദേശീയപാത
വികസനവുമായി
ബന്ധപ്പെട്ട്
പര്യാപ്തമായ
ജീവനക്കാരുടെ
അഭാവമുള്ളതായ
ആക്ഷേപത്തിന് പരിഹാരം
കണ്ടെത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
മരട് എെ.ടി.എെ.യുടെ കെട്ടിട
നിര്‍മ്മാണം
1126.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ മരട്
എെ.ടി.എെ.യുടെ കെട്ടിട
നിര്‍മ്മാണത്തിന്റെ
വിശദാംശം അറിയിക്കുമോ;
(ബി)
ഈ
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
എന്തെന്ന് അറിയിക്കുമോ;
(സി)
ഇതിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ;
(ഡി)
സമയബന്ധിതമായി
ഇതിന്റെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ?
മരട്
ഫ്ലാറ്റ് സമുച്ചയങ്ങളുടെ
രജിസ്ട്രേഷന്
1127.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മരടില്‍
സുപ്രീംകോടതി വിധി
പ്രകാരം പൊളിച്ച നാല്
ഫ്ലാറ്റ്
സമുച്ചയങ്ങളുടെ
രജിസ്ട്രേഷന് രേഖകള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പല
ഫ്ലാറ്റുകളും കുറഞ്ഞ
തുക കാണിച്ചാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
അങ്കമാലി
മിനി സിവിൽസ്റ്റേഷൻ
1128.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
മിനി സിവിൽ സ്റ്റേഷനിൽ
പ്രവര്‍ത്തിക്കുന്ന
ഓഫീസുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
ഓഫീസുകളാണ് പ്രസ്തുത
കെട്ടിടത്തിലേക്ക്
മാറ്റാനായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കെട്ടിടത്തിൽ എത്ര
സ്ഥലം ഒഴിവായി
കിടക്കുന്നുണ്ടെന്നും
ഇത് ഏതെല്ലാം
നിലകളിലാണെന്നും
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
കെട്ടിടത്തിന്റെ
ഗ്രൗണ്ട് ഫ്ലോറിൽ
അങ്കമാലി
സബ്ട്രഷറിക്കായി
സ്ട്രോങ് റൂം
ഉള്‍പ്പെടെയുള്ള എല്ലാ
സൗകര്യങ്ങളും
ഒരുക്കിയിട്ടും സബ്
ട്രഷറി മിനി സിവിൽ
സ്റ്റേഷനിലേക്ക്
മാറ്റുവാൻ നടപടി
സ്വീകരിക്കാത്തതിന്
കാരണം വിശദമാക്കാമോ?
പൊതുമരാമത്ത്
വകുപ്പിലെ കോണ്‍ട്രാക്ട്
1129.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
ഭൂരിപക്ഷം ജോലികളുടെയും
തുക ലഭിക്കാത്തത് മൂലം
ടെണ്ടറുകള്‍
ബഹിഷ്കരിക്കുവാന്‍
കോണ്‍ട്രാക്ടര്‍മാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പൊതുമരാമത്ത്
വകുപ്പില്‍
നിന്നുമാത്രം
കോണ്‍ട്രാക്ടര്‍മാര്‍ക്ക്
നിലവില്‍ എത്ര കോടി രൂപ
കുടിശ്ശികയുണ്ട്;
(സി)
കെട്ടിട
നിര്‍മ്മാണ
പ്രവര്‍ത്തികള്‍ക്ക്
രണ്ട് വര്‍ഷമായിരുന്ന
സെക്യൂരിറ്റി കാലാവധി
അഞ്ച് വര്‍ഷമായി
ഉയര്‍ത്തിയിട്ടുണ്ടോ;
(ഡി)
ഊരാളുങ്കല്‍
ലേബര്‍ കോണ്‍ട്രാക്ട്
സൊസൈറ്റി പോലുള്ള
വന്‍കിട കരാറുകാര്‍ക്ക്
ടെന്‍ഡറില്ലാതെ
കരാറുകള്‍
നല്‍കാറുണ്ടോ; എങ്കില്‍
ഈ സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം പ്രസ്തുത
ലേബര്‍ കോണ്‍ട്രാക്ട്
സൊസൈറ്റിക്ക് നല്കിയ
പ്രവര്‍ത്തികള്‍
ഏതൊക്കെയാണെന്നും ഓരോ
പ്രവര്‍ത്തിയുടെയും
അടങ്കല്‍ തുക
എത്രയെന്നും
വ്യക്തമാക്കുമോ?
ഇലക്ട്രിക്കല്‍
വിഭാഗം എഞ്ചിനീയറിംഗ്
ജീവനക്കാരുടെ കുറവ്
1130.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.ഡബ്ല്യു.ഡി.
ഇലക്ട്രിക്കല്‍
വിഭാഗത്തില്‍ വേണ്ടത്ര
എഞ്ചിനീയറിംഗ്
ജീവനക്കാര്‍ ഇല്ലാത്തത്
കാരണം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കാന്‍
താമസം നേരിടുന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
പി.ഡബ്ല്യു.ഡി.,
എല്‍.എസ്.ജി.ഡി.
തുടങ്ങി ഒരു ജില്ലയിലെ
ഒട്ടുമിക്ക ബില്‍ഡിംഗ്
പ്രവൃത്തികളുടെയും
ഇലക്ട്രിക്കല്‍
വര്‍ക്കുകള്‍ വെവ്വേറെ
ചെയ്യേണ്ടി
വരുന്നതിനാലും
ജില്ലയിലാകെ പ്രസ്തുത
വര്‍ക്കുകള്‍
നിര്‍വ്വഹിക്കേണ്ട
അസിസ്റ്റന്റ്
എന്‍ജിനീയര്‍മാരുടെയും
ഓവര്‍സിയര്‍മാരുടെയും
എണ്ണം വളരെ
കുറവായതിനാലും
പ്രവൃത്തികള്‍ക്ക്
കാലതാമസം വരുന്നത്
പരിഹരിക്കാന്‍ വകുപ്പ്
ഏതെങ്കിലും തരത്തിലുള്ള
മാറ്റങ്ങള്‍ക്ക്
ആലോചിക്കുന്നണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
ഭാവിയില്‍
ഒരു കെട്ടിടത്തിന്റെ
ഇലക്ട്രിക്കല്‍
പ്രവൃത്തി
എസ്റ്റിമേറ്റടക്കം ഒരു
വര്‍ക്കായി ടെണ്ടര്‍
ചെയ്യാനുള്ള നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കരുവേലിപ്പടിയിലെ
ജില്ലാ ടി.ബി. സെന്ററിന്
പുതിയ കെട്ടിടം
1131.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
കരുവേലിപ്പടിയില്‍
പ്രവര്‍ത്തിക്കുന്ന
ജില്ലാ ടി.ബി.
സെന്ററിന്റെ പുതിയ
കെട്ടിട
നിര്‍മ്മാണത്തിനായുള്ള
പ്ലാനും എസ്റ്റിമേറ്റും
തയ്യാറാക്കുന്നതിനായി
28/07/2018 ലെ കത്ത്
പ്രകാരം ജില്ലാ ടി.ബി.
ഓഫീസര്‍
ആവശ്യപ്പെട്ടിട്ടും
നാളിതുവരെ പ്രസ്തുത
പ്ലാനും എസ്റ്റിമേറ്റും
ലഭ്യമാക്കാത്തതിന്
കാരണം വിശദമാക്കുമോ;
(ബി)
ഇത്
എന്നത്തേക്ക്
സമര്‍പ്പിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കായംകുളം
റെസ്റ്റ് ഹൗസ് നിര്‍മ്മാണം
1132.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുള്ള കായംകുളം
റെസ്റ്റ് ഹൗസിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പദ്ധതികളുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ എന്തെല്ലാം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കരിമ്പുഴ
- മുട്ടിക്കടവ് റോഡിന്റെ
അപകടവളവ് നിവര്‍ത്തുന്നതിന്
നടപടി
1133.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തിലെ കരിമ്പുഴ
മുതല്‍ മുട്ടിക്കടവ്
വരെയുള്ള റോഡില്‍
അപകടവളവ്
നിവര്‍ത്തുന്നതിന്
വകുപ്പ് സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(ബി)
എഫ്.പി/കെ.എല്‍/റോഡ്/32554/18
നമ്പര്‍ ഫയലിലെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
ഇക്കാര്യത്തിൽ അടിയന്തര
നടപടി സ്വീകരിക്കുമോ?
പി.ഡബ്ള്യു.ഡി.
റോഡിനോട് ചേര്‍ന്ന്
കിടക്കുന്ന റവന്യൂ തരിശ്
ഭൂമി
1134.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
പി.ഡബ്ള്യു.ഡി.
റോഡിനോട് ചേര്‍ന്ന്
കിടക്കുന്ന റവന്യൂ
തരിശ് ഭൂമി പതിച്ച്
നല്‍കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
അനുമതി നല്‍കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
30.09.2009
ലെ 20541/സി3/2009 എന്ന
പൊതുമരാമത്ത്
വകുപ്പിലെ സര്‍ക്കുലര്‍
പ്രകാരം പി.ഡബ്ള്യു.ഡി.
റോഡിന് ചേര്‍ന്ന്
കിടക്കുന്ന റവന്യൂ
തരിശ് ഭൂമിയില്‍
താമസിക്കുന്നവരുടെ
പട്ടയ അപേക്ഷകള്‍
നിരസിച്ചുവരുന്ന കാര്യം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പി.ഡബ്ള്യു.ഡി.
റോഡിന് ഭാവിയില്‍
ആവശ്യമായ വീതികൂടി
കണക്കിലെടുത്ത്
റോഡിന്റെ വീതി
നിശ്ചയിച്ച്
തീരുമാനമെടുത്താല്‍
ബാക്കി വരുന്ന റവന്യൂ
തരിശ് ഭൂമി പതിച്ച്
കൊടുക്കുവാന്‍
കഴിയുമെന്നിരിക്കെ
പി.ഡബ്ള്യു.ഡി.
റോഡുകളുടെ വീതി
നിശ്ചയിച്ച്
തീരുമാനമെടുക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കരമന
വെള്ളറട റോഡ് നിര്‍മ്മാണം
1135.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആര്.ഐ.സി.കെ.
(RICK) വഴി
നടപ്പിലാക്കുന്ന കരമന
വെള്ളറട റോഡ്
നിര്‍മ്മാണ
പ്രവൃത്തിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഓരോ
റീച്ചിന്റെയും നിലവിലെ
സ്ഥിതിയും തുടര്‍
നടപടികളും പ്രത്യേകം
ലഭ്യമാക്കാമോ?
റോഡ്
നിര്‍മ്മാണത്തിലെ കാലതാമസം
1136.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചൂണ്ടി-രാമമംഗലം,
മീമ്പാറ-തിരുവാണിയൂര്‍
റോഡ്,
പെരിങ്ങാല-പുത്തന്‍കുരിശ്
റോഡ് എന്നീ
പ്രവൃത്തികളുടെ
ടെണ്ടര്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ബി)
കുന്നുവഴി-കിഴക്കമ്പലം
റോഡുമായി ബന്ധപ്പെട്ട്
ബി.എം & ബി.സി
പ്രവൃത്തികള്‍
ആരംഭിക്കുന്നതിനുള്ള
കാലതാമസം എന്താണെന്ന്
വ്യക്തമാക്കാമോ?
ജനകീയ
പങ്കാളിത്തത്തോടെയുള്ള റോഡ്
നിർമ്മാണം
1137.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാൽനടയാത്രക്കാർക്ക്
സുരക്ഷിതപാത ഒരുക്കാതെ
നിരവധി റോഡ് നിർമ്മാണ
പ്രവൃത്തികൾ
നടന്നുവരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
റോഡ് നിർമ്മാണം
റോഡപകടങ്ങൾ
വ്യാപകമാകുന്നതിന്
കാരണമാകുമെന്നതിനാൽ
ഇക്കാര്യത്തിൽ
ബന്ധപ്പെട്ട
ഉദ്യോഗസ്ഥർക്ക്
വ്യക്തമായ മാർഗനിർദേശം
നൽകുവാൻ നടപടി
സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്തെ
റോഡുകളുടെ
സംരക്ഷണത്തിനും
സുരക്ഷിത യാത്ര
ഉറപ്പുവരുത്തുന്നതിനും
പൊതുജനങ്ങളുടെ
പങ്കാളിത്തവും സഹകരണവും
ലഭ്യമാക്കുവാൻ കഴിയുന്ന
ജനകീയ സമിതികളുടെ
സാധ്യത സംബന്ധിച്ച്
വകുപ്പ് പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
മലയോര
ഹെെവേയുടെ
പാറശ്ശാല-കുടപ്പനമൂട്
റീച്ചിന്റെ നിര്‍മ്മാണം
1138.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
ഹെെവേയുടെ രണ്ടാം
റീച്ചായ
കുടപ്പനമൂട്-കള്ളിക്കാട്
റീച്ചില്‍ നിന്നും
കുടപ്പനമൂട്-അമ്പൂരി-വാഴിച്ചല്‍
എന്ന ചെയിനേജ്
ഒഴിവാക്കേണ്ടി വന്ന
സാഹചര്യം എന്താണെന്ന്
അറിയിക്കാമോ;
(ബി)
കുടപ്പനമൂടിനെ
നെടുമങ്ങാട്-ഷൊര്ളാക്കോട്
സ്റ്റേറ്റ് ഹെെവേയിലൂടെ
വാഴിച്ചലില്‍
മലയോരഹെെവേയുമായി
ബന്ധിപ്പിക്കുന്നതിനായി
തയ്യാറാക്കിയ പുതുക്കിയ
അലെെന്‍മെന്റ് കിഫ്ബി
അംഗീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
മലയോര
ഹെെവേയുടെ
പാറശ്ശാല-കുടപ്പനമൂട്
റീച്ചിന്റെ നിര്‍മ്മാണം
വേഗത്തിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
കുമരകം
നെടുമ്പാശ്ശേരി റോഡിന്റെ
പദ്ധതി രേഖ
1139.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബിൽഡ്
കേരള ഇനീഷ്യേറ്റീവിൽ
ഉൾപ്പെടുത്തിയ പിറവം
നിയോജക മണ്ഡലത്തിലെ
കുമരകം -നെടുമ്പാശ്ശേരി
റോഡിന്റെ വിശദമായ
പദ്ധതി രേഖ
തയ്യാറാക്കുന്ന നടപടികൾ
ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
പദ്ധതിരേഖ
തയ്യാറാക്കുന്ന നടപടികൾ
ത്വരിതപ്പെടുത്തുമോ?
നിലമ്പൂർ
നിയോജകമണ്ഡലത്തില്‍
പ്രളയത്തില്‍ തകര്‍ന്ന
റോഡുകള്‍
1140.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാടുകാണി-പരപ്പനങ്ങാടി
പാതയുടെ റിവൈസ്ഡ്
എസ്റ്റിമേറ്റിന്
സർക്കാരിന്റെ ധനാനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
നാടുകാണി-പരപ്പനങ്ങാടി
പാതയുടെ റിവൈസ്ഡ്
എസ്റ്റിമേറ്റിന്
അംഗീകാരം
ലഭിക്കാത്തപക്ഷം
മറ്റേതെങ്കിലും
ഫണ്ടുകള്‍ ഉപയോഗിച്ച്
നാടുകാണി സംസ്ഥാന
അതിർത്തി മുതല്‍ വടപുറം
പാലം വരെയുള്ള ഭാഗം
ഉപരിതലം
ബി.എം.&ബി.സി.
ചെയ്യുന്നതിന് സർക്കാർ
നടപടി സ്വീകരിക്കുമോ;
(സി)
2019ലെ
പ്രളയത്തില്‍ നിലമ്പൂർ
നിയോജകമണ്ഡലത്തിലെ
വടപുറം, ജ്യോതിപ്പടി,
ജനതപ്പടി, താഴെ
ചന്തക്കുന്ന്,
വെളിയംതോട്, കരിമ്പുഴ,
മുട്ടിക്കടവ്,
മാമ്പൊയില്‍, മുപ്പിനി,
എടക്കര, വഴിക്കടവ്
കെടുങ്ങല്‍ എന്നീ
സ്ഥലങ്ങളില്‍ ഉണ്ടായ
വെള്ളക്കെട്ടുമൂലം
റോഡുകള്‍
ഗതാഗതയോഗ്യമല്ല
എന്നുള്ള വിവരം
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
മഴ
കഴിഞ്ഞാലുടന്‍ തീരെ
ഗതാഗതയോഗ്യമല്ലാത്ത
വെളിയംതോട് മുതല്‍
നിലമ്പൂർ കോടതിപ്പടി
വരെയുള്ള ഭാഗം
അടിയന്തിര അറ്റകുറ്റപണി
നടത്തുമോ;
വിശദമാക്കാമോ?
വൈലോങ്ങര-ഓരോടം
പാലം ബൈപാസ് നിര്‍മ്മാണം
1141.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ പ്രഖ്യാപിച്ച
വൈലോങ്ങര-ഓരോടം പാലം
ബൈപാസ്
നിര്‍മ്മാണത്തിന്റെ
കാലതാമസം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണത്തിന് സ്ഥലം
ഏറ്റെടുക്കുന്നതിനുളള
നടപടികള്‍ നിലവില്‍
ഏതുഘട്ടത്തിലാണ്;
(സി)
ഇതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
വൈകുന്നതിന്റെ
കാരണങ്ങള്‍ ഗൗരവമായി
സര്‍ക്കാര്‍
പരിശോധിച്ച് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുവാന്‍
തയ്യാറാകുമോ എന്ന്
അറിയിക്കുമോ?
വിഴിഞ്ഞം-പാരിപ്പള്ളി
റോഡ്
1142.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖത്തിലേയ്ക്കുള്ള
ഗതാഗത സൗകര്യത്തിനായി
കഴിഞ്ഞ ബജറ്റില്‍
നിര്‍ദ്ദേശിച്ച
വിഴിഞ്ഞം-പാരിപ്പള്ളി
റോഡിന്റെ അലൈന്മെന്റ്
നിശ്ചയിച്ചിട്ടുണ്ടോ;
ഏതെല്ലാം
വില്ലേജുകളിലൂടെയാണ്
റോഡ് കടന്നു പോകുന്നത്;
പദ്ധതിയുടെ നിര്‍വ്വഹണ
ചുമതല ഏതെങ്കിലും
ഏജന്‍സിയെ
ഏല്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
റോഡ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട സ്ഥലം
ഏറ്റെടുപ്പിനെ
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്കിടയില്‍
ആശങ്ക സൃഷ്ടിക്കാന്‍
ചില കേന്ദ്രങ്ങള്‍
ബോധപൂര്‍വ്വം പരിശ്രമം
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സ്ഥലം
ഏറ്റെടുക്കുമെന്ന്
ഭയന്ന് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഉൾപ്പെടെയുള്ള
പ്രവർത്തനങ്ങൾ
നടത്താന്‍ പൊതുജനങ്ങള്‍
മടിക്കുന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അവരുടെ ആശങ്ക
പരിഹരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
മുണ്ടൂര്‍
- പുറ്റേക്കര നാലുവരിപ്പാത
1143.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
- കുറ്റിപ്പുറം സംസ്ഥാന
പാതയുടെ ഭാഗമായ
മുണ്ടൂര്‍ ജംഗ്ഷന്
മുതല്‍ പുറ്റേക്കര
വരെയുള്ള റോഡ്
നാലുവരിപ്പാതയാക്കുന്നതിന്
സ്ഥലം
ഏറ്റെടുക്കുന്നതിന്
ആവശ്യമായ കണ്ടിജന്‍സി
ചാര്‍ജ്ജ് പൊതുമരാമത്ത്
വകുപ്പ് റവന്യൂ
വകുപ്പിന്
കൈമാറിയിട്ടുണ്ടോ എന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇല്ലെങ്കില്‍
കാരണം വിശദീകരിക്കുമോ?
റോഡുകളുടെ
പുനരുദ്ധാരണം
1144.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
പി.ഡബ്ല്യു.ഡി.റോഡ്
വിഭാഗം ഡിവിഷന്,
വടക്കാഞ്ചേരി
സബ്ഡിവിഷന്,
വടക്കാഞ്ചേരി
സെക്ഷനുകീഴില്‍ ചേലക്കര
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം റോഡുകള്‍
പുനരുദ്ധാരണം
ചെയ്യുന്നതിനാണ് തുക
അനുവദിച്ചിട്ടുള്ളത്;
ഇതില്‍ ടെണ്ടര്‍
കഴിഞ്ഞ് പ്രവര്‍ത്തി
ആരംഭിക്കാനുള്ളവ
ഏതെല്ലാമാണ്; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
നടപടി
ക്രമങ്ങള്‍
പൂര്ത്തീകരിച്ച്എന്നത്തേയ്ക്ക്
പ്രവര്‍ത്തി
ആരംഭിയ്ക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കാമോ?
മാത്തൂര്‍
ഓവര്‍ബ്രിഡ്ജ്- ലേബര്‍
ജംഗ്ഷന് -ഇരുമ്പനം
റോഡിന്റെ വികസനം
1145.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
വര്‍ഷത്തെ ബഡ്ജറ്റില്‍
20% തുക വകയിരുത്തിയ
വൈറ്റില
മൊബിലിറ്റിഹബ്ബിനു
മുന്നില്‍ നിന്നും
ആരംഭിച്ച് കണിയാംപുഴ
വഴി മാത്തൂര്‍
ഓവര്‍ബ്രിഡ്ജ്-ലേബര്‍
ജംഗ്ഷന് വഴി ഇരുമ്പനം
ടോള്‍ ബൂത്ത് വരെയുള്ള
റോഡിന്റെ
വികസനപ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
കൈതമുക്ക്-ചമ്പക്കട-പേട്ട
റോഡ് നവീകരണം
1146.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവന്തപുരം
നിയോജകമണ്ഡലത്തിലെ
കൈതമുക്ക്-ചമ്പക്കട-പേട്ട
റോഡ് വീതികൂട്ടി
നവീകരിക്കണമെന്നാവശ്യപ്പെട്ട്
നല്കിയ നിവേദനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
തിരക്കേറിയതും
വീതി കുറഞ്ഞതുമായ
റോഡിന്റെ അവസ്ഥയും
പ്രദേശവാസികളുടെ
ആവശ്യവും
കണക്കിലെടുത്ത് റോഡ്
വീതി കൂട്ടി
നവീകരിക്കുന്നതിനായി
പൊതുമരാമത്ത് വകുപ്പ്
തയ്യാറാക്കിയ 34 കോടി
രൂപയുടെ
എസ്റ്റിമേറ്റിന് അനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
മനക്കകടവ്-പട്ടിമറ്റം
റോഡിന്റെ പ്രവൃത്തി
1147.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി നിർമ്മാണ
പ്രവൃത്തികള്‍
നടത്തുന്ന
മനക്കകടവ്-പട്ടിമറ്റം-നെല്ലാട്-പത്താംമൈല്‍
റോഡിന്റെ ബി.എം &
ബി.സി പ്രവൃത്തികള്‍
നടത്തുന്നതിനുള്ള
കാലതാമസം
വ്യക്തമാക്കാമോ;
(ബി)
കരാര്‍
കാലാവധിക്കുള്ളില്‍
പ്രവൃത്തി
പൂര്‍ത്തികരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
തൃപ്രയാര്‍
- കാഞ്ഞാണി - ചാവക്കാട്
റോഡ് വികസനം
1148.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തൃപ്രയാര്‍
- കാഞ്ഞാണി - ചാവക്കാട്
പാതയില്‍
ഗതാഗതക്കുരുക്ക്
രൂക്ഷമായ ഏനാമാവ്
ക്രിസ്ത്യന്‍ പള്ളിക്ക്
സമീപമുള്ള ഇടുങ്ങിയ
റോഡ്
വികസിപ്പിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
17.01.2020 ലെ
പി.ഡബ്ല്യു.ഡി ജി
2/273/2019 നമ്പര്‍
കത്ത് പ്രകാരം
പൊതുമരാമത്ത് നിരത്ത്
വിഭാഗം ചീഫ്
എഞ്ചിനീയര്‍ക്ക്
നല്കിയ
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
മിച്ചല്‍ ജംഗ്ഷന് വൈഡനിംഗ്
പദ്ധതി
1149.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മാവേലിക്കര
മിച്ചല്‍ ജംഗ്ഷന്
വൈഡനിംഗ് പദ്ധതിയുടെ
ഭാഗമായി സര്‍ക്കാരില്‍
നിന്നും ലഭ്യമാക്കേണ്ട
കണ്ടിജന്‍സി ചാര്‍ജ്ജ്
അടിയന്തരമായി
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കാസര്‍കോട്
ജില്ലയിലെ ആറുവരി പാതയുടെ
നിര്‍മ്മാണം
1150.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
ആറുവരിപ്പാതയുടെ
നിര്‍മ്മാണം എപ്പോള്‍
തുടങ്ങുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനുള്ള
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ കരാര്‍
ഏറ്റെടുത്തത് ആരാണെന്ന്
വ്യക്തമാക്കാമോ;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍
ആറുവരിപ്പാതയുടെ
നിര്‍മ്മാണത്തിന്
വേണ്ടിവരുന്ന ചെലവ്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
ചെലവിന്
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ വിഹിതം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
ഇതിനനുസൃതമായുള്ള തുക
ഇരു സര്‍ക്കാരുകളും
നീക്കി
വച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഇ)
കാസര്‍ഗോഡ്
ജില്ലയില്‍ ആറുവരിപ്പാത
നിര്‍മ്മാണത്തിന്
അക്വയര്‍ ചെയ്യേണ്ട
ഭൂമിയുടെയും
കെട്ടിടങ്ങളുടെയും
വിശദാംശം നല്‍കാമോ;
അക്വയര്‍ ചെയ്ത
ഭൂമിയുടെയും
കെട്ടിടങ്ങളുടെയും
ഉടമകള്‍ക്ക്
നഷ്ടപരിഹാരം നല്കി
കഴിഞ്ഞോയെന്നും ഇനി
നല്കാന് ബാക്കിയുണ്ടോ
എന്നും വ്യക്തമാക്കാമോ?
കോഴിക്കോട്
നഗരത്തിലെ റോഡുകളുടെ
വീതികൂട്ടുന്നതിനുളള
പദ്ധതികള്‍
1151.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തിലെ ഏതെല്ലാം
റോഡുകള്‍ക്കാണ് സ്ഥലം
ഏറ്റെടുത്ത്
വീതികൂട്ടുന്നതിനായുളള
പദ്ധതികള്‍ തയ്യാറാക്കി
പൊതുമരാമത്ത് വകുപ്പ്
സര്‍ക്കാരിലേക്ക്
സമര്‍പ്പിച്ചതെന്ന്
വിശദമാക്കമോ;
(ബി)
ഈ
റോഡുകളുടെ പേരും
ഇതുമായി ബന്ധപ്പെട്ട
പദ്ധതികളുടെ
വിശദാംശങ്ങളും
വ്യക്തമാക്കുമോ?
മാനന്തവാടി
മണ്ഡലത്തിലെ പൊതുമരാമത്ത്
റോഡ് പ്രവൃത്തികള്‍
1152.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മാനന്തവാടി മണ്ഡലത്തിലെ
പൊതുമരാമത്ത്
റോഡുകള്‍ക്കായി
അനുവദിച്ച തുക
റോഡുകളുടെ പേരുസഹിതം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകളില്‍ ഓരോന്നിലും
നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ?
മൂവാറ്റുപുഴ-മുറിക്കല്ല്
ബെെപാസ് നിര്‍മ്മാണം
1153.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ-മുറിക്കല്ല്
ബെെപാസ് നിര്‍മ്മാണം
സംബന്ധിച്ച് നിലവിലെ
സ്ഥിതി എന്താണ് ;
(ബി)
പ്രസ്തുത
പദ്ധതിക്കായി എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
പൊതുമരാമത്ത്
റോഡ്സിന്റെ മങ്കടയിലെ
പ്രവൃത്തികള്‍
1154.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷം
സംസ്ഥാന ബജറ്റില്‍
പൊതുമരാമത്ത് റോഡ്സ്
വിഭാഗവുമായി
ബന്ധപ്പെട്ട്
മങ്കടയില്‍ ഇരുപത്
ശതമാനം തുക വകയിരുത്തിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആയതിലുണ്ടായ കാലതാമസം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കാമോ?
വഴുതയ്ക്കാട്-തൈയ്ക്കാട്
റോഡ് നാലുവരിപ്പാതയായി
വികസിപ്പിക്കുന്ന പ്രവൃത്തി
1155.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ
വഴുതയ്ക്കാട്-തൈയ്ക്കാട്
റോഡ് നാലുവരിപ്പാതയായി
വികസിപ്പിക്കുന്ന
പ്രവൃത്തിയുടെ
അവസാനഘട്ടം നാളിതുവരെ
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
റോഡ്
വികസിപ്പിക്കുന്നതിനുള്ള
സ്ഥലമേറ്റെടുക്കല്‍
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(സി)
പ്രവൃത്തി
എത്രയും വേഗം
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ചിന്നക്കനാല്‍-സൂര്യനെല്ലി-ബോഡിമേട്ട്
റോഡിന്റെ പുനരുദ്ധാരണം
1156.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
ചിന്നക്കനാല്‍-സൂര്യനെല്ലി-
ബോഡിമേട്ട് റോഡിന്റെ
പുനരുദ്ധാരണ
പ്രവൃത്തികള്‍ക്കായി
സര്‍ക്കാര്‍
പുറപ്പെടുവിച്ചിരുന്ന
13.03.2013-ലെ
G.O.(Rt.) No.
354/13/PWD നമ്പര്‍
ഭരണാനുമതി പ്രകാരമുള്ള
പ്രവൃത്തികള്‍
ഉദ്യോഗസ്ഥരുടെ അനാസ്ഥ
കാരണം
നടപ്പിലാക്കപ്പെടാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പ്രവൃത്തികള്‍
നടക്കാത്ത
സാഹചര്യത്തില്‍
പ്രസ്തുത ഭരണാനുമതി
റീ-വാലിഡേറ്റ്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കാമോ?
കൊണ്ടോട്ടിയിലെ
റോഡ് നവീകരണം
1157.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊണ്ടോട്ടി
ടൗണില്‍ ഓള്‍ഡ്
കോഴിക്കോട്-പാലക്കാട്
റോഡ് വീതികൂട്ടുന്നതിന്
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടികളുടെ ഇപ്പോഴത്തെ
അവസ്ഥ അറിയിക്കാമോ;
(ബി)
ഭൂവുടമകള്‍
സമ്മതപത്രം ഒപ്പിട്ടു
നല്കി വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
ഭൂമി
വിട്ടു നല്കാന്
സന്നദ്ധത അറിയിച്ച
ഭൂവുടമകള്‍ക്ക്
നഷ്ടപരിഹാരം
കിട്ടുന്നതിനുള്ള
നടപടിക്രമം,
നഷ്ടപരിഹാരം
കിട്ടുന്നതിനുള്ള
കാലയളവ് തുടങ്ങിയ
കാര്യങ്ങള്‍
അറിയിക്കാമോ?
പാലം
നിര്‍മ്മാണ നടപടികളുടെ
സ്ഥിതി
1158.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേരിക്കുഴി
പാലം
നിര്‍മ്മാണത്തിന്റെ
സ്ഥലമേറ്റെടുപ്പ്
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
സ്ഥലമേറ്റെടുപ്പിനായി
പുതുക്കിയ ഭരണാനുമതി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കോരന്‍കടവ്
പാലം നിര്‍മ്മാണം
ആരംഭിക്കുന്നതിന്
കാലതാമസം
ഉണ്ടായിട്ടുള്ളതിന്റെ
കാരണം വിശദമാക്കാമോ?
ഓരോടം
പാലം വീതികൂട്ടൽ
1159.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
ഓരോടം പാലം വീതികൂട്ടി
പുനരുദ്ധരിക്കുന്നതിന്
കേന്ദ്ര വാര്‍ഷിക
പദ്ധതിയിൽ
ഉള്‍പ്പെടുത്തി അനുമതി
ലഭ്യമായിട്ടുണ്ടോ;
(ബി)
പ്രസ്തുത
അനുമതിക്കായി സംസ്ഥാന
സര്‍ക്കാര്‍ നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(സി)
2018-19
ലെ കേന്ദ്ര വാര്‍ഷിക
പദ്ധതിയുടെ അനുമതി
ലഭ്യമാകുന്നതിന്
ഊര്‍ജിത നടപടികള്‍
സ്വീകരിക്കുമോ?
അരൂര്‍
മണ്ഡലത്തിലെ വാക്കയില്‍
പാലം
1160.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ വാക്കയില്‍
പാലത്തിന്റെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(ബി)
പ്രസ്തുത
പാലത്തിന് ഭരണാനുമതി
ലഭിച്ചത് എന്നാണ്; എത്ര
രൂപയ്ക്കായിരുന്നു
ഭരണാനുമതി നല്‍കിയത്
എന്ന് അറിയിക്കുമോ;
(സി)
ഇതിന്റെ
ഭൂമി ഏറ്റെടുക്കല്‍
നടപടി എവിടം വരെ എത്തി
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഇതിന്റെ
പണി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ചീറങ്ങര
റെയില്‍വേ ഓവര്‍ ബ്രിഡ്ജ്
1161.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ചീറങ്ങര റെയില്‍വേ
ഓവര്‍ ബ്രിഡ്ജ്
നിര്‍മ്മാണം ഇനിയും
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അക്വിസിഷന്‍
നടപടികള്‍ അടക്കം
പൂര്‍ത്തിയാക്കി
റെയില്‍വേ ഓവര്‍
ബ്രിഡ്ജ് നിര്‍മ്മാണം
ഉടന്‍ ആരംഭിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
വര്‍ക്കല
തൊടുവെ പാലം നിര്‍മ്മാണം
1162.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
തൊടുവെ പാലം
നിര്‍മ്മാണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാലം
നിര്‍മ്മിക്കുന്നതിന്
എത്ര രൂപ
ആവശ്യമായിവരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
ഇത്
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോ
എന്ന് അറിയിക്കുമോ?
പെരുമ്പളം
പാണാവള്ളി പാലം നിര്‍മ്മാണം
1163.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂർ
മണ്ഡലത്തിലെ പെരുമ്പളം
പാണാവള്ളി പാലം
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(ബി)
എത്ര
രൂപയ്ക്കാണ് ഭരണാനുമതി
നല്‍കിയത്; സാങ്കേതിക
അനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഭൂമി
ഏറ്റെടുക്കല്‍ നടപടി
എവിടം വരെ എത്തി
എന്നറിയിക്കുമോ;
(ഡി)
പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
എന്നത്തേക്ക്
പൂർത്തീകരിക്കാൻ കഴിയും
എന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
പാലാരിവട്ടം
ഫ്ലെെ ഓവറിന്റെ ഭാരപരിശോധന
1164.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലാരിവട്ടം
ഫ്ലെെ ഓവറിന്റെ
ഭാരപരിശോധന
നടത്തണമെന്ന് കേരള
ഹെെക്കോടതി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണെന്നും
എത്ര കാലയളവിനുള്ളിൽ
പരിശോധന
നടപ്പിലാക്കണമെന്നുമാണ്
കോടതി
നിര്‍ദ്ദേശിച്ചത്;
(ബി)
കേരള
ഹെെക്കോടതിയുടെ
ഉത്തരവിനെതിരെ
സര്‍ക്കാര്‍
സുപ്രീംകോടതിയില്‍
അപ്പീൽ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ;
(സി)
ഹെെക്കോടതിയുടെ
ഉത്തരവ് സുപ്രീംകോടതി
സ്റ്റേ ചെയ്തിട്ടുണ്ടോ
എന്നറിയിക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ഹെെക്കോടതി ഉത്തരവ്
നടപ്പിലാക്കുന്നതിന്
കാലതാമസം
ഉണ്ടാകുന്നതിനുള്ള
കാരണമെന്താണ്;
വ്യക്തമാക്കാമോ?
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട പള്ളിക്കമണ്ണടി
പാലം നിര്‍മ്മാണം
1165.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട
നിര്‍ദ്ദിഷ്ട
പള്ളിക്കമണ്ണടി പാലം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട നടപടികളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ?
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട കുമ്മല്ലൂര്‍
പാലം നിര്‍മ്മാണം
1166.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട
കുമ്മല്ലൂര്‍ പാലം
നിര്‍മ്മിക്കുന്നതിനായുള്ള
നടപടികളുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പാലം
നിര്‍മ്മാണത്തിനുള്ള
ഡി.പി.ആര്. ഇതിനകം
കിഫ്ബിക്ക്
സമര്‍പ്പിച്ചിട്ടുണ്ടോയെന്നും
സമര്‍പ്പിച്ചിട്ടില്ലെങ്കില്‍
കാലതാമസത്തിന്റെ
കാരണമെന്തെന്നും
വ്യക്തമാക്കാമോ;
(സി)
കുമ്മല്ലൂര്‍
പാലം പണി
ആരംഭിക്കുന്നതിനായി ഇനി
എന്തെല്ലാം നടപടികള്‍
അവശേഷിക്കുന്നുണ്ടെന്നും
ആയത് പൂര്‍ത്തിയാക്കി
പാലം പണി എന്ന്
ആരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
അന്ധകാരതോടിന്
കുറുകെയുള്ള പാലം
നിര്‍മ്മാണം
1167.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറയില്‍
2019-20 വര്‍ഷത്തെ
ബഡ്ജറ്റില്‍ ഇരുപത്
ശതമാനം തുക വകയിരുത്തിയ
അന്ധകാരതോടിന്
കുറുകെയുള്ള
പാലത്തിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ
നിലവിലെ പുരോഗതി
അറിയിക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണത്തിനുള്ള
നടപടികള്‍
സമയബന്ധിതമായി
നടപ്പിലാക്കുമോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
വള്ളിയൂര്‍കാവ്
പാലം നിര്‍മ്മാണം
1168.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
നഗരസഭയെയും എടവക
ഗ്രാമപഞ്ചായത്തിനെയും
തമ്മില്‍
ബന്ധിപ്പിക്കുന്ന
വള്ളിയൂര്‍കാവ് പാലം
നിര്‍മ്മിക്കുന്ന
കാര്യം സംബന്ധിച്ച
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ബി)
പാലം
വിഭാഗവുമായി
ബന്ധപ്പെട്ട്
മാനന്തവാടി
മണ്ഡലത്തില്‍ നിലവില്‍
നടന്നുവരുന്ന മുഴുവന്‍
പ്രവൃത്തികളുടെയും
വിശദാംശങ്ങള്‍
അറിയിക്കാമോ?
നെടുമ്പ്രക്കാട്
വിളക്കുമരം പാലം
1169.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂർ
മണ്ഡലത്തിലെ
നെടുമ്പ്രക്കാട്
വിളക്കുമരം പാലത്തിന്റെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(ബി)
പാലം
നിര്‍മ്മാണത്തിന്റെ
ഭരണാനുമതി ലഭിച്ചത്
എന്നാണെന്നും ഇതിന്
സാങ്കേതിക അനുമതി
ലഭിച്ചത് എത്ര
രൂപയ്ക്കാണെന്നുമുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
നിര്‍മ്മാണത്തിന്റെ
ഭൂമി ഏറ്റെടുക്കല്‍
നടപടികള്‍ ഏതു ഘട്ടം
വരെ എത്തിയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിന്റെ
നിർമ്മാണം
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നത്തേക്ക്
നിർമ്മാണം
പൂർത്തീകരിക്കാൻ കഴിയും
എന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
അപകടാവസ്ഥയിലുള്ള
പാലങ്ങള്‍
1170.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
കാരൂര്‍ കടവ്
പാലത്തിന്റെ ശോച്യാവസ്ഥ
പരിശോധിച്ചിട്ടുണ്ടോ;
ആയത് സംബന്ധിച്ച
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പാലത്തിന്റെ അപകടാവസ്ഥ
പരിഹരിക്കുന്നതിനുള്ള
എസ്റ്റിമേറ്റ്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
പത്തിയൂര്‍
കടവ് പാലത്തിന്റെ
ഉറപ്പും ബലവും
നിലനിര്‍ത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
അപകടാവസ്ഥയിലുള്ള
കാരൂര്‍കടവ്,
പത്തിയൂര്കടവ്
പാലങ്ങളുടെ
അറ്റകുറ്റപണികള്‍
പൂര്‍ത്തീകരിച്ച്
എത്രയും വേഗം ഗതാഗത
യോഗ്യമാക്കുമോ;
വിശദാംശം നല്‍കുമോ?
തൃപ്പൂണ്ണിത്തുറയില്‍
ഇരുമ്പുപാലത്തിന് പകരമായി
പുതിയ പാലം
1171.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണ്ണിത്തുറയില്‍
ബലക്ഷയം കാരണം ഗതാഗതം
നിരോധിച്ച
ഇരുമ്പുപാലത്തിന്
(പൈതൃക പാലം) പകരമായി
പുതിയ പാലം
നിര്‍മ്മിക്കുന്നതിനുള്ള
പ്രവൃത്തികള്‍ നടന്നു
വരുന്നുണ്ടോ; എങ്കില്‍
അവയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
വളരെ
പ്രാധാന്യമുള്ള ഈ പാലം
സമയബന്ധിതമായി
പുനര്‍നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
ഗതാഗത
തടസ്സം നീക്കാന്‍ ടൈല്‍
വിരിക്കല്‍
1172.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പാത 766-ല്‍ സ്ഥിരമായി
കേടുവരുന്ന ജംഗ്ഷനുകളായ
കാരന്തൂര്‍,
താമരശ്ശേരി, ചുങ്കം
എന്നിവിടങ്ങളിലും
സ്ഥിരമായ വെള്ളം കയറി
ഗതാഗത
തടസ്സത്തിനിടയാകുന്ന
മൂഴിക്കല്‍, പടനിലം,
നെല്ലാങ്കണ്ടി തുടങ്ങിയ
സ്ഥലങ്ങളിലും ടൈല്‍
നിരത്താനും ഉയരം
കൂട്ടാനും നടപടി
സ്വീകരിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇപ്പോള്‍
കുന്ദമംഗലം മുതല്‍
മാലാപറമ്പ് വരെയുള്ള
ഭാഗങ്ങള്‍
പുനരുദ്ധരിക്കാന്‍
ടെണ്ടര്‍ ചെയ്ത
പ്രവര്‍ത്തികള്‍ക്കൊപ്പം
കാരന്തൂര്‍ ജംഗ്ഷനില്‍
ടൈല്‍
നിരത്തുന്നതിനുള്ള
നിര്‍ദ്ദേശം കൂടി
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
ചേലക്കര-എളനാട്
റോഡ് പുനരുദ്ധാരണം
1173.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തിലെ
സി.ആര്.എഫ്. ഫണ്ടില്‍
ഉള്‍പ്പെടുത്തി
പന്ത്രണ്ട് കോടി രൂപ
അനുവദിച്ച ചേലക്കര -
എളനാട് റോഡിന്റെ
പുനരുദ്ധാരണ പ്രവൃത്തി
ടെണ്ടർ കഴിഞ്ഞ്
എഗ്രിമെന്റ് വെച്ചത്
എന്നാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രവൃത്തി
ആരംഭിക്കുന്നതിന്
പൊതുമരാമത്ത് എൻ.എച്ച്
വിഭാഗം ഇതുവരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പുനരുദ്ധാരണ
പ്രവൃത്തികള്‍ ഇതിനകം
ആരംഭിച്ചിട്ടില്ലാത്തതിനാല്‍
സമയബന്ധിതമായി
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നിര്‍ദ്ദേശം
പൊതുമരാമത്ത് എൻ.എച്ച്
വിഭാഗത്തിന്
നല്‍കുമോ;വിശദാംശം
വ്യക്തമാക്കാമോ?
ദേശീയപാത
വികസനം
1174.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തത്വത്തില്‍
ദേശീയപാതയായി
അംഗീകരിക്കപ്പെട്ട
വടക്കാഞ്ചേരി -
പൊള്ളാച്ചി റോഡ്
ഉള്‍പ്പെടെ 4
റോഡുകള്‍ക്ക് ദേശീയപാതാ
പദവി ലഭിക്കുന്നതിനും
ദേശീയപാതയായി
വികസിപ്പിക്കുന്നതിനുമുള്ള
സർവ്വേ , സ്ഥലം
ഏറ്റെടുപ്പ്, ദേശീയപാതാ
പ്രഖ്യാപനം തുടങ്ങിയ
നടപടിക്രമങ്ങളുടെ
തല്‍സ്ഥിതി എന്തെന്ന്
വിശദീകരിക്കാമോ;
(ബി)
മലയോര
ഹൈവേ ഉള്‍പ്പെടെയുള്ള
വികസന പ്രവൃത്തികള്‍
മേല്‍പ്പറഞ്ഞ റോഡുകള്‍
ദേശീയപാതയായി
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി കിഫ്ബി
നിര്‍ത്തിവെച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
കഴക്കൂട്ടം-ചേർത്തല
ദേശീയ പാത വികസനം
1175.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴക്കൂട്ടം-ചേർത്തല
ദേശീയ പാത വികസന
പ്രവർത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
നിലവിലെ അവസ്ഥ
വിശദമാക്കുമോ;
(ബി)
കഴക്കൂട്ടം
മുതല്‍ ചേർത്തല
വരെയുള്ള വികസനം
ഒറ്റഘട്ടമായാണോ
നടപ്പിലാക്കുകയെന്ന്
അറിയിക്കാമോ ;
(സി)
കഴക്കൂട്ടം
മുതല്‍
കടമ്പാട്ടുക്കോണം
വരെയുള്ള ദേശീയപാത
വികസനത്തിന് നിലവില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
ഇനി
ഏതെല്ലാം ഘട്ടങ്ങളാണ്
അവശേഷിക്കുന്നതെന്ന്
വിശദമാക്കാമോ ;
(ഇ)
എന്ന്
മുതല്‍ റോഡ് നിർമ്മാണം
ആരംഭിക്കുവാൻ
കഴിയുമെന്ന്
വിശദമാക്കുമോ?
വടക്കഞ്ചേരി
- പൊള്ളാച്ചി ദേശീയ പാത
1176.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ആലത്തൂര്‍
താലൂക്കിലെ
വടക്കഞ്ചേരി-
പൊള്ളാച്ചി ദേശീയ
പാതയ്ക്ക് വേണ്ടി
നടത്തിയ അലെെന്‍മെന്റ്
പഠനങ്ങളുടെ ഫലം
എന്തെന്ന്
വിശദമാക്കാമോ;
(ബി)
എത്രത്തോളം
സ്ഥലം ഏറ്റെടുക്കേണ്ടി
വരുമെന്നാണ്
കണക്കാക്കിയിരിക്കുന്നതെന്ന്
അറിയിക്കാമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ പഴയ ദേശീയ
പാതയുടെ വികസന പ്രവര്‍ത്തനം
1177.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
വര്‍ഷത്തെ ബഡ്ജറ്റില്‍
20% തുക വകയിരുത്തിയ
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ പഴയ ദേശീയ
പാതയുടെ വികസന
പ്രവര്‍ത്തനത്തിന്റെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(ബി)
സമയബന്ധിതമായി
പ്രസ്തുത പ്രവർത്തനം
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ തീരദേശ ഹൈവേ
പ്രോജക്ട്
1178.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ തീരദേശ
ഹൈവേ പ്രോജക്ടുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
പ്രോജക്ടുമായി
ബന്ധപ്പെട്ട്
മണ്ഡലത്തില്‍ വരുന്ന
പാലങ്ങളുടെ
ഇന്‍വെസ്റ്റിഗേഷന്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ശ്രീ
ശങ്കരാചാര്യ സംസ്കൃത
സര്‍വ്വകലാശാല
1179.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീ
ശങ്കരാചാര്യ സംസ്കൃത
സര്‍വ്വകലാശാലയുടെ
വഞ്ചിയൂരുള്ള പ്രാദേശിക
കേന്ദ്രത്തിന്റെ
കെട്ടിട
നിര്‍മ്മാണത്തിനായി
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ
ആസ്തി വികസന സ്കീമില്‍
നിന്നും 30 ലക്ഷം രൂപ
അനുവദിക്കുകയും
17.02.2016
ഇതിലേയ്ക്കായി
ഭരണാനുമതി
പുറപ്പെടുവിക്കുകയും
ചെയ്തിരുന്നോ;
(ബി)
എങ്കില്‍
മൂന്നരവര്‍ഷം
പിന്നിട്ടിട്ടും
പൊതുമരാമത്ത് (കെട്ടിട
വിഭാഗം) വകുപ്പ്
ഇക്കാര്യത്തില്‍ യാതൊരു
നടപടിയും
സ്വീകരിക്കാത്ത
സാഹചര്യത്തില്‍
അടിയന്തിര നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോ;
(സി)
പദ്ധതി
എത്രയുംവേഗം
പൂര്‍ത്തീകരിക്കുന്നതിന്
പൊതുമരാമത്ത് അടിയന്തിര
നടപടി സ്വീകരിക്കുമോ?
കാട്ടാക്കട
മണ്ഡലത്തിലെ സ്കൂളുകളുടെ
കെട്ടിട നിര്‍മ്മാണം
1180.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ കണ്ടള
എച്ച്.എസ്,
കുളത്തുമ്മല്‍
എച്ച്.എസ്.എസ്, എന്നീ
സ്കൂളുകളുടെ കെട്ടിട
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലായെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിടങ്ങള്‍ക്കായുള്ള
സ്ട്രക്ച്ചറല്‍
ഡിസൈന്‍
ലഭ്യമാക്കുന്നതിനും
സാങ്കേതിക അനുമതി
ലഭ്യമാക്കുന്നതിനുമുള്ള
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(സി)
ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ച്
എന്നത്തേയ്ക്ക്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
ഇലക്ട്രിക്കല്‍
വിഭാഗം ഓഫീസുകള്‍
1181.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതുമരാമത്ത്
വകുപ്പിലെ
ഇലക്ട്രിക്കല്‍
വിഭാഗത്തിന് കണ്ണൂരില്‍
അനുവദിച്ച
എക്സിക്യൂട്ടീവ്
എന്‍ജിനീയറുടെയും
അസിസ്റ്റന്റ്
എന്‍ജിനീയറുടെയും
കാര്യാലയങ്ങളുടെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനു നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ?
ചടയമംഗലം
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
1182.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചടയമംഗലം
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
നടത്തുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ചടയമംഗലം-ചിങ്ങേലി-പാങ്ങോട്
റോഡിന്റെ നിർമ്മാണ
പ്രവൃത്തി
നിർത്തിവച്ചിരിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കിഫ്ബി
വഴിയുള്ള പ്രസ്തുത റോഡ്
പ്രവൃത്തി
വേഗത്തിലാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ?
തീരദേശഹൈവെ
1183.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരംഭിക്കുന്ന
'തീരദേശഹൈവെ' യുടെ
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ ഇതിനായി
ഡി.പി.ആര്
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തി
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
കരാറുകാരുടെ
ലൈസൻസുകള്‍ പുതുക്കുന്നതിന്
നടപടി
1184.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടിശ്ശികകള്‍
നല്‍കാത്തതിനെത്തുടർന്ന്
സർക്കാരിന്റെ
ടെൻഡറുകള്‍
ബഹിഷ്ക്കരിക്കാൻ
നിർമ്മാണ മേഖലകളില്‍
പ്രവർത്തിക്കുന്ന
സര്‍ക്കാര്‍ കരാറുകാർ
തീരുമാനമെടുത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ പ്രതിസന്ധി
പരിഹരിക്കുവാൻ എന്ത്
നടപടിയാണ് വകുപ്പ്
കൈക്കൊണ്ടിട്ടുള്ളത്
വിശദമാക്കുമോ;
(ബി)
കരാറുകാരുടെ
ലൈസൻസുകള്‍ പുതുക്കി
നല്കുന്നതില്
ഏതെങ്കിലും നിബന്ധനകള്‍
ഇപ്പോള്‍ മാറ്റി
ഉത്തരവിറക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിന്റെ അധീനതയിലുള്ള
സ്ഥലങ്ങളിലെയും റോഡിന്റെ
ഇരുഭാഗങ്ങളിലെയും
കയ്യേറ്റങ്ങള്‍
1185.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുള്ള
സ്ഥലങ്ങളിലെയും
റോഡിന്റെ
ഇരുഭാഗങ്ങളിലെയും
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്നും
ആയതിന്റെ പുരോഗതിയും
വ്യക്തമാക്കാമോ;
(ബി)
റോഡിന്റെ
ഇരുപുറങ്ങളിലുമുള്ള
സ്ഥലം കയ്യേറി
കച്ചവടസ്ഥാപനങ്ങള്‍
നടത്തുകയോ മതില്
കെട്ടിമറയ്ക്കുകയോ
ചെയ്തവര്‍ സ്വയം
ഒഴിഞ്ഞുപോകുന്നതിന്
അതത് പ്രദേശത്തെ
ബന്ധപ്പെട്ട
പൊതുമരാമത്ത് ഓഫീസില്‍
ചുമതലപ്പെട്ട
ഉദ്യോഗസ്ഥര്‍ നോട്ടീസ്
നല്‍കാറുണ്ടോ;
(സി)
പൊതുമരാമത്ത്
റോഡുകളുടെയും
പാലങ്ങളുടെയും മറ്റും
നിര്‍മ്മാണത്തിന്
തടസ്സമായി നില്ക്കുന്ന
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനായി
ഒരു പ്രത്യേക സംഘത്തെ
നിയോഗിക്കുന്നതിനും
നിയമവിരുദ്ധ
പ്രവര്‍ത്തനം
നടത്തുന്നവര്‍ക്കെതിരെ
പിഴ ചുമത്തുന്നതിനും
കേസെടുക്കുന്നതിനും
നടപടി സ്വീകരിക്കാമോ;
(ഡി)
സംസ്ഥാനത്ത്
പൊതുമരാമത്ത് റോഡുകളുടെ
വശങ്ങളില് വാഹന
പാര്‍ക്കിങ്ങിന്
ഏതെല്ലാം
കോര്‍പ്പറേഷനുകള്‍,
നഗരസഭകള്‍,
പഞ്ചായത്തുകള്‍
പാര്‍ക്കിങ്ങ് ഫീസ്
ഈടാക്കുന്നുണ്ട്;
വിശദാംശം
വെളിപ്പെടുത്താമോ;
(ഇ)
ഇക്കാര്യത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ നിലപാട്
എന്താണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
പൊതുമരാമത്ത്
റോഡുകളുടെ വശങ്ങളില്
നടത്തുന്ന അശാസ്ത്രീയ
പാര്‍ക്കിങ്ങ് മൂലം
അപകടങ്ങള്‍ ഉണ്ടാകുന്നു
എന്നതിനാല്‍ ആയത്
നിയന്ത്രിക്കുന്നതിന്
എന്തു നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
പ്രവൃത്തി നടത്തുന്നതിനുള്ള
അനുമതി
1186.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
പ്രവൃത്തികൾ
നടത്തുന്നതിന് അനുമതി
നല്‍കുന്നത് എന്തെല്ലാം
വ്യവസ്ഥകള്‍
പ്രകാരമാണെന്നും അവയുടെ
വിശദാംശം (രേഖകളുടെ
പകര്‍പ്പുകള്‍ സഹിതം)
എന്തെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവർത്തനങ്ങൾ
സംബന്ധിച്ച് ഈ
സര്‍ക്കാര്‍ ഇറക്കിയ
ഉത്തവുകള്‍ എന്തെല്ലാം
(പകര്‍പ്പുകള്‍ സഹിതം)
എന്നും അറിയിക്കാമോ;
(സി)
പ്രസ്തുത
ഉത്തരവുകള്‍ പ്രകാരവും,
മുന്‍ ഉത്തരവുകള്‍
പ്രകാരവും സംസ്ഥാന
പൊതുമരാമത്ത്
പ്രവൃത്തികളിലെ
കാലതാമസം തുടങ്ങി മറ്റു
കുറ്റകൃത്യങ്ങള്‍
നടത്തിയതായി ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്ര പേര്‍ക്കെതിരെ
പരാതികളും
,അന്വേഷണങ്ങളും ഉണ്ടായി
എന്ന് അറിയിക്കാമോ ;
(ഡി)
ഇതിൽ
എത്ര പേര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന്
വ്യക്താമാക്കുമോ;
മുന്‍സര്‍ക്കാര്‍
കാലയളവില്‍ ഇത്തരം
പാെതുമരാമത്തു
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ടുള്ള
കുറ്റാരോപിതരായ
ഉദ്യോഗസ്ഥര്‍
എത്രയെന്നു
വ്യക്തമാക്കാമോ;
(ഇ)
ഇതിൽ
എത്രപേരുടെ പേരില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ; എത്ര
പേര് നിലവില്‍
സര്‍വ്വീസിലുണ്ട്; എത്ര
പെന്‍ഷന്‍കാര്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
ജോലികളുമായി ബന്ധപ്പെട്ട്
ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍
1187.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്,
പാലം,
കെട്ടിടനിര്‍മ്മാണം
തുടങ്ങിയ പൊതുമരാമത്ത്
ജോലികളുമായി
ബന്ധപ്പെട്ട്
ഉണ്ടാകുന്ന
അവശിഷ്ടങ്ങളും
മാലിന്യങ്ങളും അതതു
സ്ഥലത്തു നിന്ന്
ശാസ്ത്രീയമായി
നീക്കുകയും
സംസ്ക്കരിക്കുകയും
ചെയ്യണമെന്ന
പൊതുമരാമത്ത്
മാന്വലിലെ നിര്‍ദ്ദേശം
പാലിക്കപ്പെടുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
നിര്‍ദ്ദേശം
പാലിക്കാത്തവര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
വന്‍കിട
ഫ്ലാറ്റുകളും കെട്ടിടങ്ങളും
വിലകുറച്ച് രജിസ്റ്റര്‍
ചെയ്യുന്നതിനെതിരെ നടപടി
1188.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്‍കിട ഫ്ലാറ്റുകളും
കെട്ടിടങ്ങളും
ക്രയവിക്രയം
ചെയ്യുമ്പോള്‍
വിലകുറച്ച് കാണിച്ച്
രജിസ്റ്റര്‍ ചെയ്ത്
സര്‍ക്കാരിന് വന്‍
സാമ്പത്തിക നഷ്ടം
ഉണ്ടാക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇത്തരത്തിലുള്ള
രജിസ്ട്രേഷനുകള്‍
കണ്ടെത്തി നടപടി
സ്വീകരിക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ഇത്തരത്തിലുള്ള എത്ര
കേസ്സുകള്‍
കണ്ടെത്തിയിട്ടുണ്ടെന്നും
അവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ?
ആധാരങ്ങളുടെ
അധിക മുദ്രവില
1189.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആധാരങ്ങളുടെ
മുദ്രവിലയും
രജിസ്ട്രേഷന് ഫീസും
കുറച്ച് കാണിച്ചുവെന്ന്
ആരോപിച്ച് ഭീമമായ തുക
പിഴയായി അടയ്ക്കുവാന്‍
ആവശ്യപ്പെട്ട് ജില്ലാ
രജിസ്ട്രാര്‍മാര്‍
മുഖേന ജനങ്ങള്‍ക്ക്
നോട്ടീസ് അയക്കുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ബി)
പതിറ്റാണ്ടുകള്‍
പഴക്കമുളള
ആധാരങ്ങള്‍ക്ക് പോലും
അധിക മുദ്രവില ചുമത്തി
റവന്യു റിക്കവറി
നടപടികള്‍
ഉള്‍പ്പെടെയുളള
നടപടികള്‍
സ്വീകരിക്കുന്നത്
നീതീകരിക്കാവുന്നതാണോ;
(സി)
2010-ല്‍
സര്‍ക്കാര്‍
ഫെയര്‍വാല്യു
നിശ്ചയിച്ചതിന് മുമ്പ്
നടന്ന ഇടപാടുകള്‍ക്ക്
മുദ്രവില കുറഞ്ഞുപോയി
എന്ന പേരില്‍ നടപടി
സ്വീകരിക്കുന്നത് ഏത്
സാഹചര്യത്തിലാണെന്ന്
വിശദമാക്കുമോ; ഇത്
പുനപരിശോധിക്കുമോ?
സബ്-രജ്സ്ട്രാര്‍
ഓഫീസുകളിലെ ഓണ്‍ലൈന്‍
സേവനങ്ങള്‍
1190.
ശ്രീ.ജെയിംസ്
മാത്യു
,,
എസ്.ശർമ്മ
,,
പുരുഷന് കടലുണ്ടി
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'പുതിയ
കാലം പുതിയ സേവനം' എന്ന
മുദ്രാവാക്യം
മുന്‍നിര്‍ത്തി
രജിസ്ട്രേഷന്
വകുപ്പില്‍ ഈ
സര്‍ക്കാര്‍ പുതിയ
പരിഷ്കാരങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഓഫീസുകള്‍
അഴിമതി
രഹിതമാക്കുന്നതിന്റെ
ഭാഗമായി
സബ്-രജിസ്ട്രാര്‍
ഓഫീസുകളില്‍ ഏതെല്ലാം
സേവനങ്ങള്‍ക്കുള്ള ഫീസ്
ആണ് ഇ-പേയ്മെന്റായി
സ്വീകരിക്കുന്നത്;
(സി)
പൊതുജനങ്ങള്‍ക്ക്
കൂടുതല്‍
സൗകര്യപ്രദമാകുന്ന
രീതിയില്‍ ഡെബിറ്റ്,
ക്രെഡിറ്റ് കാര്‍ഡുകള്‍
ഉപയോഗിച്ച് ഫീസ്
അടയ്ക്കുന്ന
ഇലക്ട്രോണിക് സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
സബ്-രജ്സ്ട്രാര്‍
ഓഫീസുകളിലെ ഓണ്‍ലൈന്‍
സേവനങ്ങള്‍
പൊതുജനങ്ങള്‍ക്ക്
തടസ്സരഹിതമായി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഓണ്‍ലൈനില്‍
ആധാരങ്ങളുടെ അസ്സല്
പകര്‍പ്പ്
1191.
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആധാരങ്ങളുടെ
അസ്സല് പകര്‍പ്പ്
ഓണ്‍ലൈനില്‍
ലഭ്യമാക്കുന്നതിള്ള
നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഓണ്‍ലൈനില്‍
ആധാരങ്ങളുടെ പകര്‍പ്പ്
ആവശ്യപ്പെടുന്നതിന്റെ
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പ്രമാണങ്ങളുടെ
സാക്ഷ്യപ്പെടുത്തിയ
പകര്‍പ്പ്
ലഭിക്കുന്നതില്‍
ഇടനിലക്കാരുടെ ഇടപെടല്‍
അവസാനിപ്പിക്കുന്നതിന്
നടത്തിയ നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
ആധാരങ്ങള്‍
രജിസ്റ്റര്‍
ചെയ്യുന്നതോടൊപ്പം
പോക്കുവരവ് നടത്തി
കിട്ടുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ഇ)
ആധാരമെഴുത്തുകാരില്‍
നിന്നും പകര്‍പ്പ്
വാങ്ങി സൂക്ഷിക്കുന്ന
രീതി നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
അവസാനിപ്പിക്കുവാൻ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
രജിസ്ട്രേഷന്
വകുപ്പില്‍ ഓൺലൈൻ സേവനം
1192.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെ നിന്നും ഭൂമി
കൈമാറ്റം നടത്താനായി
കേരള രജിസ്ട്രേഷന്
ആക്ടില്‍ ഭേദഗതി
കൊണ്ടുവരാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
അതിനുള്ള നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
രജിസ്ട്രേഷന്
വകുപ്പില്‍ ഓൺലൈൻ
സേവനങ്ങള്‍ക്കായി
ഉപയോഗിക്കുന്ന പാക്കേജ്
ഓഫ് എഫക്ടീവ്
അഡ്മിനിസ്ട്രേഷന് ഓഫ്
രജിസ്ട്രേഷന് സോഫ്റ്റ്
വെയറിലെ മൊഡ്യൂള്‍
മേല്പറഞ്ഞ
കാര്യത്തിനായി
പരിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കോതമംഗലം
രജിസ്ട്രേഷന് കോംപ്ലക്സ്
നിര്‍മ്മാണം
1193.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലത്ത്
നിര്‍മ്മിക്കുന്ന പുതിയ
രജിസ്ട്രേഷന്
കോംപ്ലക്സിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
എന്തെല്ലാം
സൗകര്യങ്ങളാണ് പുതിയ
രജിസ്ട്രേഷന്
കോംപ്ലക്സുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമോ;
(സി)
നിര്‍മ്മാണ
പ്രവൃത്തികള്‍ ഏത്
ഏജന്‍സി വഴിയാണ്
നടപ്പിലാക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
കോംപ്ലക്സ് നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
മലയിന്‍കീഴ്
സബ് രജിസ്ട്രാര്‍ ഓഫീസിന്റെ
നിര്‍മ്മാണം
1194.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയിന്‍കീഴ്
സബ് രജിസ്ട്രാര്‍
ഓഫീസിന്റെ പുതിയ
കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
വെണ്ടര്‍
ലൈസന്‍സ്
1195.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
എത്ര പേര്‍ക്ക്
വെണ്ടര്‍ ലൈസന്‍സ്
പുതുതായി അനുവദിച്ചു
നല്കി; വിശദമാക്കാമോ;
(ബി)
വെണ്ടര്‍
ലൈസന്‍സ്
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എപ്രകാരമാണെന്ന്
വിശദമാക്കാമോ;
(സി)
വെണ്ടര്‍
ലൈസന്സ്അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് എത്ര
അപേക്ഷകള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടെന്ന്
വ്യക്തമാക്കാമോ?
ശബരി
റെയില്‍ പദ്ധതി
1196.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി-എരുമേലി
ശബരി റെയില്‍
പദ്ധതിയുടെ ഇപ്പോഴത്തെ
അവസ്ഥ വ്യക്തമാക്കാമോ;
(ബി)
റെയില്‍വേ
ലൈനിന്റെ
അലെയ്ന്മെന്റ്
പൂര്‍ണ്ണമായും
തയ്യാറാക്കിയിട്ടുണ്ടോ;
ഇതിനായി എത്ര ഭൂമിയാണ്
ഏറ്റെടുക്കേണ്ടി വരിക;
ഇതിനുള്ള നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(സി)
പദ്ധതി
നിര്‍വ്വഹണത്തിന് എത്ര
രൂപ ചെലവു വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
ഇതിനുള്ള തുക എങ്ങനെ
കണ്ടെത്താനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(ഡി)
പദ്ധതി
നടത്തിപ്പു സംബന്ധിച്ച്
റെയില്‍വേ
മന്ത്രലയത്തിന്റെ
നിലപാട് സംസ്ഥാന
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
വ്യക്തമാക്കാമോ;
(ഇ)
ശബരിമല
തീര്‍ത്ഥാടകര്‍ക്ക്
പ്രയോജനം ചെയ്യും വിധം
എരുമേലിക്കടുത്ത്
വിമാനത്താവളം
യാഥാര്‍ത്ഥ്യമാകാനിരിക്കേ,
റെയില്‍വേ ലൈന്‍ കൂടി
സാധ്യമാക്കുന്നതിലേക്കായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
അങ്കമാലി
-എരുമേലി ശബരി റെയില്‍വേ
പദ്ധതി
1197.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
അങ്കമാലി -എരുമേലി ശബരി
റെയില്‍വേ പദ്ധതി
നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പകുതി ചെലവ്
സംസ്ഥാന സര്‍ക്കാര്‍
വഹിക്കണമെന്ന്
കേന്ദ്രസര്‍ക്കാര്‍
അറിയിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ ആവശ്യത്തിന്മേല്
എന്തു നടപടി
സ്വീകരിച്ചു എന്നു
വിശദമാക്കുമോ?
കല്ലുമല
റെയില്‍വേ മേല്‍പ്പാല
നിര്‍മ്മാണം
1198.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ കല്ലുമല
റെയില്‍വേ മേല്‍പ്പാല
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ; ഇതിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണത്തിനാവശ്യമായ
തുകയെത്രയെന്ന്
വ്യക്തമാക്കുമോ; തുക
ഏത് പദ്ധതിയിലാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കായംകുളം
മണ്ഡലത്തിലെ റയില്‍വേ
മേല്‍പ്പാലങ്ങള്‍
1199.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
ഉള്‍പ്പെട്ട കൃഷ്ണപുരം
മാമ്പ്രകന്നേല്‍
റയില്‍വേ മേല്‍പ്പാലം,
കായംകുളം-തിരുവല്ല
റോഡിലെ കാക്കനാട്
റയില്‍വേ മേല്‍പ്പാലം
എന്നിവയുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ
നിലവിലുള്ള പുരോഗതി
വിശദമാക്കാമോ?
അതിവേഗ
റെയില്‍ പദ്ധതി
1200.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന അതിവേഗ
റെയില്‍ പദ്ധതിയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
അതിവേഗ
റെയില്‍വേ പാത
1201.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതിവേഗ
റെയില്‍വേ പാതയ്ക്ക്
കേന്ദ്ര സര്‍ക്കാര്‍
തത്വത്തില്‍ അംഗീകാരം
നല്കിയ സാഹചര്യത്തില്‍
ഈ പദ്ധതിക്കായി വായ്പ
ലഭ്യമാക്കുവാന്‍
ഏതെങ്കിലും വിദേശ
ബാങ്കുകള്‍/
ഏജന്‍സികളുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പാതയുടെ ആകാശ
സര്‍വ്വെയും
ട്രോപ്പിക്കല്‍
സര്‍വ്വെയും
പൂര്‍ത്തിയായിട്ടുണ്ടോ;
അലൈന്റ്മെന്റ്
അംഗീകരിച്ചിട്ടുണ്ടോ;
(സി)
ഇപ്പോള്‍
അംഗീകരിച്ച പദ്ധതി
പ്രകാരം തിരുവനന്തപുരം
മുതല്‍ കാസര്‍ഗോഡ് വരെ
എത്ര സ്റ്റോപ്പുകളാണ്
വിഭാവനം
ചെയ്തിട്ടുള്ളത്;
(ഡി)
എന്നത്തേക്ക്
പ്രസ്തുത പദ്ധതിയുടെ
പണി ആരംഭിക്കുവാന്‍
കഴിയുമെന്നാാണ്
പ്രതീക്ഷിക്കുന്നത്
എന്ന് അറിയിക്കുമോ?
അങ്കമാലി-എരുമേലി
ശബരിപാത
1202.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1997-98ലെ
കേന്ദ്ര റെയില്‍വെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
അങ്കമാലി-എരുമേലി
ശബരിപാതയുടെ നിലവിലെ
നിര്‍മ്മാണ പുരോഗതി
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ചെലവ്
നിലവില്‍ എത്ര കോടി
രൂപയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പാത
നടപ്പിലാക്കണമെങ്കില്‍
സംസ്ഥാന സര്‍ക്കാര്‍
പകുതി ചെലവ്
വഹിക്കണമെന്ന് കാണിച്ച്
കേന്ദ്ര സര്‍ക്കാര്‍
കത്ത്
നല്‍കിയിട്ടുണ്ടോ;
എങ്കിൽ ഇതിന്മേലുള്ള
സംസ്ഥാന നിലപാട്
എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ശബരി
പാത
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്ത് നടപടിയാണ് ഇതിനകം
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
രാജ്യറാണി
എക്സ്പ്രസ്സ്
എത്തിച്ചേരുന്ന സ്ഥലം
1203.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂരില്‍
നിന്നും പുറപ്പെടുന്ന
രാജ്യറാണി എക്സ്പ്രസ്സ്
മുമ്പത്തേതില്‍ നിന്നും
വ്യത്യസ്തമായി
കൊച്ചുവേളിയില്‍ യാത്ര
അവസാനിപ്പിക്കുന്ന
കാര്യം സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്യാൻസർ
രോഗികള്‍ക്കടക്കം
നിരവധി യാത്രക്കാർക്ക്
ഈ മാറ്റം
ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍,
രാജ്യറാണി എക്സ്പ്രസ്സ്
എത്തിച്ചേരുന്ന സ്ഥലം
മുമ്പത്തേതുപോലെ
തിരുവനന്തപുരം
സെന്റട്രലിലേക്ക് തന്നെ
മാറ്റുന്ന കാര്യത്തില്‍
ഇടപെടാൻ സർക്കാർ
തയ്യാറാകുമോ;
വിശദമാക്കാമോ?