വിദ്യാലയങ്ങളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
*91.
ശ്രീ.സണ്ണി
ജോസഫ്
,,
എം. വിന്‍സെന്റ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ടി.ജെ. വിനോദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
ശോചനീയമാണെന്നതും
സുരക്ഷിതമായ
കെട്ടിടങ്ങളോ
വൃത്തിയുള്ള
ശുചിമുറികളോ പല
സ്ക്കൂളുകളിലും
ഇല്ലായെന്നുള്ളതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ
ഡയറക്ടറോട്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ടിന്റെ
വിശദാംശം ലഭ്യമാക്കുമോ?
നിര്‍മ്മാണ
പ്രവൃത്തികളുടെ ഗുണനിലവാരം
*92.
ശ്രീ.പി.കെ.
ശശി
,,
ബി.ഡി. ദേവസ്സി
,,
സി.കെ. ഹരീന്ദ്രന്‍
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് കരാറുകാരനുമായി
ഒത്തുകളിച്ച് ചെയ്യാത്ത
ജോലിക്ക് പണം തട്ടിയ
കേസ്സില്‍ ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടിയെടുത്തിട്ടുണ്ടോ;
ആ കാലഘട്ടത്തില്‍
പാലാരിവട്ടം പാലം,
മലയോര ഹെെവേ എന്നിവ
ഉള്‍പ്പെടെയുള്ള
പാലങ്ങളുടെയും
റോഡുകളുടെയും
നിര്‍മ്മിതിയില്‍
അഴിമതി നടത്തി
ഗുണനിലവാരം
ഇല്ലാതാക്കിയെന്ന
ആക്ഷേപത്തെക്കുറിച്ച്
പരിശോധന നടത്തുമാേ;
(ബി)
സംസ്ഥാനത്ത്
പുതുതായി
നിര്‍മ്മിക്കുന്ന
പാലങ്ങള്‍ക്കും
റോഡുകള്‍ക്കും ഡിഫക്ട്
ലയബിലിറ്റി പീരിയഡ്
വ്യവസ്ഥ ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
റോഡുനിര്‍മ്മാണ
പ്രവൃത്തികളില്‍
ലെെറ്റ് വെെറ്റ്
ടോപ്പിംഗ്
ഉള്‍പ്പെടെയുള്ള
എന്തെല്ലാം
ആധുനികനിര്മ്മാണരീതികളാണ്
അവലംബിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന്
പൊതുവില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ?
വിദ്യാര്‍ത്ഥികളുടെ
സുരക്ഷിതത്വം
*93.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകള്‍ ഹൈടെക്കായി
എന്ന്
പ്രഖ്യാപിക്കുമ്പോഴും
പല സ്ക്കൂളുകളും
ഇഴജന്തുക്കളുടെ
ആവാസകേന്ദ്രമാകുന്നതും
കുട്ടികള്‍ക്ക്
പാമ്പുകടിയേറ്റ് മരണം
സംഭവിക്കുന്നതുമായ
ഗുരുതരമായ സാഹചര്യം
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
സുല്‍ത്താന്‍
ബത്തേരിയിലെ
സര്‍വ്വജന്‍
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി സ്ക്കൂളിലെ
ഷഹല ഷെറിന് എന്ന
വിദ്യാര്‍ത്ഥിനി
ക്ലാസ്സ് മുറിയില്‍
വെച്ച് പാമ്പ്
കടിയേറ്റ് മരണമടഞ്ഞ
സംഭവം സംബന്ധിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ; ആ
സംഭവത്തില്‍
കുറ്റക്കാരെന്ന്
കണ്ടെത്തിയവര്‍ക്കെതിരെ
എന്ത് നടപടിയാണ് ഇതിനകം
സ്വീകരിച്ചിട്ടുള്ളത്;
(സി)
സ്ക്കൂളുകളുടെ
പരിസരം ശുചിയായി
സൂക്ഷിക്കാതിരുന്നതും
സ്ക്കൂള്
കെട്ടിടങ്ങള്‍ക്ക്
അറ്റകുറ്റപ്പണി
നടത്താതിരുന്നതും ഈ
ദാരുണ സംഭവത്തിന്
കാരണമായതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സംഭവത്തിന് ശേഷം
എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ് ഈ
വിഷയവുമായി
ബന്ധപ്പെട്ട്
നല്‍കിയിട്ടുള്ളത്;
വിശദമാക്കുമോ;
(ഇ)
2020
ജനുവരി മാസം ചാവക്കാട്
എം.ആര്.ആര്.എം.
ഹൈസ്ക്കൂളിലെ ബാത്ത്
റൂമില്‍ വെച്ച് അഞ്ചാം
ക്ലാസ്സ്
വിദ്യാര്‍ത്ഥിനിക്ക്
പാമ്പുകടിയേറ്റ സംഭവം
ഉണ്ടായിട്ടുണ്ടോ;
(എഫ്)
സര്‍ക്കാര്‍
നല്‍കിയിട്ടുള്ള
നിര്‍ദ്ദേശങ്ങള്‍
പാലിക്കപ്പെടുന്നതില്‍
വീഴ്ച
ഉണ്ടായിട്ടുണ്ടെന്നാണോ
ചാവക്കാട്
എം.ആര്.ആര്.എം.സ്ക്കൂളിലെ
സംഭവം
ചൂണ്ടിക്കാണിക്കുന്നത്;
വിശദമാക്കാമോ?
മത്സ്യബന്ധനമേഖലയിലെ
പ്രവര്‍ത്തനങ്ങള്‍
*94.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എ. എന്‍. ഷംസീര്‍
,,
എന്‍. വിജയന് പിള്ള
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശത്തെ
പശ്ചാത്തല
സൗകര്യവികസനത്തിനായി
ഹാര്‍ബര്‍
എന്‍ജിനീയറിംഗ്,
കിഫ്ബി, മത്സ്യവകുപ്പ്
എന്നിവ നടത്തുന്ന
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ബി)
വിവിധ
സ്കീമുകള്‍ വഴി
നടപ്പാക്കിവരുന്ന
മത്സ്യബന്ധന ഹാര്‍ബര്‍
വികസന പദ്ധതികളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(സി)
ഗുണനിലവാരമുള്ളതും
രാസവസ്തുക്കള്‍
ചേര്‍ക്കാത്തതുമായ
മത്സ്യം
ഉപഭോക്താക്കള്‍ക്ക്
ശുചിത്വമുള്ള
അന്തരീക്ഷത്തില്‍
ലഭ്യമാക്കുകയെന്ന
ലക്ഷ്യത്താേടെ
നടത്തിവരുന്ന
മാര്‍ക്കറ്റ് നവീകരണ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(ഡി)
സംസ്ഥാനത്തിന്
പുറത്തുനിന്ന്
രാസപദാര്‍ത്ഥങ്ങള്‍
കലര്‍ത്തിയ മത്സ്യം
കൊണ്ടുവരുന്നത്
തടയാന്‍
നടപടിയെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസ പദ്ധതികള്‍
*95.
ശ്രീ.കെ.
ആന്‍സലന്‍
,,
എസ്.ശർമ്മ
,,
എം. മുകേഷ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
സമൂഹത്തിന്റെ സാമൂഹ്യ
സാമ്പത്തിക
പുരോഗതിക്കായി
നടപ്പാക്കിവരുന്ന
പദ്ധതികളെക്കുറിച്ച്
അറിയിക്കാമോ;
(ബി)
വേലിയേറ്റ
പരിധിയില്‍ നിന്ന്
അമ്പത്
മീറ്ററിനുള്ളില്‍
വസിക്കുന്ന കടലാക്രമണ
ഭീഷണി നേരിടുന്ന
കുടുംബങ്ങളെ സുരക്ഷിത
ദൂരത്തേക്ക്
മാറ്റിപ്പാര്‍പ്പിക്കാന്‍
ആവിഷ്കരിച്ചിട്ടുള്ള
പുനര്‍ഗേഹം പദ്ധതി
പ്രാവര്‍ത്തികമാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(സി)
കടലാക്രമണത്തില്‍
വീട് നഷ്ടപ്പെട്ടവരെ
സമയബന്ധിതമായി
പുനരധിവസിപ്പിക്കുന്നതിന്
നടപടിയെടുത്തിരുന്നോ;
വിശദാംശം നല്‍കാമോ;
(ഡി)
മാനദണ്ഡത്തില്‍
യുക്തമായ ഇളവ് നല്കി
അര്‍ഹരായ
മത്സ്യത്തൊഴിലാളികള്‍ക്ക്
ലൈഫ് പദ്ധതിയുടെ
പ്രയോജനം
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
കശുവണ്ടി
മേഖലയുടെ പുനരുജ്ജീവനം
*96.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി. ദിവാകരന്
,,
മുല്ലക്കര രത്നാകരന്
,,
ആര്. രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
മേഖലയെ
പുനരുജ്ജീവിപ്പിക്കുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
പൊതുമേഖലയിലും
സ്വകാര്യ മേഖലയിലുമുള്ള
ഫാക്ടറികള്‍ക്ക്
ആവശ്യമായ
തോട്ടണ്ടിയുടെ
ഇറക്കുമതിയിലെ
അനാരോഗ്യ പ്രവണതകള്‍
ഒഴിവാക്കുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
തോട്ടണ്ടി
ഇറക്കുമതി ചെയ്ത്
കച്ചവടം മാത്രം
നടത്തുന്ന ട്രേഡേഴ്സിനെ
വ്യവസായത്തില്‍നിന്ന്
ഒഴിവാക്കുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
അറിയിക്കുമോ;
(ഡി)
നിലവിലുള്ള
മുഴുവന്‍
തൊഴിലാളികള്‍ക്കും
തൊഴില്‍
ഉറപ്പുവരുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
സ്വകാര്യമേഖലയിലെ
അടഞ്ഞുകിടക്കുന്ന
ഫാക്ടറികള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള
പ്രധാന തടസ്സങ്ങളും അവ
പരിഹരിക്കുന്നതിനായി
സര്‍ക്കാര്‍തലത്തില്‍
നടത്തിയ ഇടപെടലുകളും
വിശദമാക്കുമോ?
റെസ്റ്റ്
ഹൗസുകളുടെ നിലവാരം
*97.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
എസ്.രാജേന്ദ്രന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
റെസ്റ്റ് ഹൗസുകളുടെ
നിലവാരം
ഉയര്‍ത്തുന്നതിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യവ്യക്തികള്‍ക്ക്
പാട്ടത്തിന് നല്‍കുകയും
എന്നാല്‍
കാലാവധിക്കുശേഷം തിരികെ
നല്‍കാതെ അവര്‍
സ്വന്തമാക്കിവെയ്ക്കുകയും
ചെയ്ത റെസ്റ്റ്
ഹൗസുകള്‍
സര്‍ക്കാരിലേയ്ക്ക്
തിരികെ ലഭിക്കുന്നതിന്
ഈ സര്‍ക്കാര്‍ ആവശ്യമായ
നിയമനടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇതിന്റെ
ഫലമായി ഏതെല്ലാം
റെസ്റ്റ് ഹൗസുകളാണ്
തിരികെ
ലഭിച്ചിട്ടുള്ളത്;
അറിയിക്കാമോ;
(ഡി)
പൊതുമരാമത്ത്
വകുപ്പ് റെസ്റ്റ്
ഹൗസുകളെ മാതൃകാ
റെസ്റ്റ് ഹൗസുകളാക്കി
ഉയര്‍ത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
പ്രളയദുരന്തത്തിനുള്ള
കേന്ദ്രസഹായം
*98.
ശ്രീ.ഡി.കെ.
മുരളി
,,
റ്റി.വി.രാജേഷ്
,,
കാരാട്ട് റസാഖ്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലും
2019-ലും ഉണ്ടായ
അഭൂതപൂര്‍വ്വമായ
പ്രളയദുരന്തം വിവിധ
മേഖലകളില്‍ സൃഷ്ടിച്ച
നാശനഷ്ടങ്ങള്‍
കേന്ദ്രസര്‍ക്കാരിനെ
അറിയിച്ചിരുന്നോ;
എങ്കില്‍ എത്ര തുക
കേന്ദ്രസര്‍ക്കാര്‍
സഹായമായി ലഭ്യമാക്കി;
(ബി)
2019-ല്‍
പ്രളയത്തിനിരയായ
സംസ്ഥാനങ്ങള്‍ക്കെല്ലാം
സഹായം
ലഭ്യമാക്കിയപ്പോഴും
സംസ്ഥാനത്തെ
അവഗണിച്ചതിന്
എന്തെങ്കിലും കാരണം
വ്യക്തമാക്കിയിട്ടുണ്ടോ;
(സി)
കേന്ദ്ര
മാനദണ്ഡപ്രകാരം
നാശനഷ്ടത്തിന്റെ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിരുന്നോ;
എങ്കില്‍ അതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
മാനദണ്ഡപ്രകാരം അപേക്ഷ
നല്‍കിയിരുന്നില്ലെന്ന
ഒരു കേന്ദ്രമന്ത്രിയുടെ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(ഡി)
ദുരന്തം
നേരിട്ട് പഠിക്കാന്‍
കേന്ദ്ര സര്‍ക്കാരിന്റെ
ഉദ്യോഗസ്ഥ സംഘങ്ങള്‍
എത്തിയിരുന്നോ;
സംഘത്തിനു മുമ്പാകെ
സംസ്ഥാനം ഉന്നയിച്ച
ആവശ്യങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
റോഡുപരിപാലനത്തിലെ
അപാകത മൂലമുണ്ടാകുന്ന
അപകടങ്ങള്‍
*99.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
അന്‍വര്‍ സാദത്ത്
,,
ടി.ജെ. വിനോദ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡിലെ
കുഴിയില്‍ വീണ്
മരിക്കുന്നതിന്റെ
പേരില്‍ പത്ത് ലക്ഷം
രൂപ വീതം എത്ര
പേര്‍ക്ക്
നല്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
കേരള ഹൈക്കോടതി സംസ്ഥാന
സര്‍ക്കാരിനോട്
ആരാഞ്ഞിട്ടുണ്ടോ;
എങ്കില്‍ ആയതിന് ഇടയായ
സാഹചര്യം
എന്തായിരുന്നുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
റോഡിലുള്ളത്
കൊലയാളിക്കുഴികളാണെന്നും
മരിക്കുന്നവര്‍ക്കെല്ലാം
പത്ത് ലക്ഷം വീതം
നല്കുകയല്ല, അതിനുള്ള
സാഹചര്യങ്ങള്‍
ഇല്ലാതാക്കാനാണ്
ശ്രമിക്കേണ്ടത് എന്ന
കേരള ഹൈക്കോടതി
നിരീക്ഷണത്തിന്റെ
വെളിച്ചത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
പാലാരിവട്ടത്ത്
കുഴിയില്‍ വീണുണ്ടായ
അപകടത്തില്‍ മരിച്ച
യദുലാലിന്റെ
മാതാപിതാക്കളോട്
സർക്കാരിന് വേണ്ടി കേരള
ഹൈക്കോടതി മാപ്പ്
ചോദിച്ച
സ്ഥിതിവിശേഷത്തിന്റെ
ഗൗരവം കണക്കിലെടുത്ത്
സംസ്ഥാനത്തെ റോഡുകളുടെ
അറ്റകുറ്റപ്പണി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
പ്രത്യേക സംവിധാനം
ഒരുക്കുമോ?
സര്‍ക്കാര്‍
സ്കൂളുകളുടെ നിലവാരം
ഉയർത്തുന്നതിന് നടപടി
*100.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
സുരക്ഷിതമായ ക്ലാസ്സ്
മുറികള്‍, ശുചിമുറി
സൗകര്യം ആരോഗ്യകരമായ
പഠന സാഹചര്യം എന്നിവ
ഒരുക്കിക്കൊടുക്കുന്നതിന്
സര്‍ക്കാരിന്
സാധിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളുടെ
നിലവാരത്തെക്കുറിച്ചും
ഭൗതിക
സൗകര്യങ്ങളെക്കുറിച്ചും
സ്കൂളുകളുടെ ശോച്യാവസ്ഥ
പരിഗണിച്ചും കേരള
ഹൈക്കോടതി സ്വമേധയാ
കേസ് എടുക്കുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(സി)
അടിസ്ഥാന
സൗകര്യങ്ങളുടെ
അപര്യാപ്തത ഉൾപ്പെടെ
സര്‍ക്കാര്‍
സ്കൂളുകളിലെ കുറവുകള്‍
പരിഹരിക്കുവാന്‍
ശക്തമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പൊതു
വിദ്യാലയങ്ങളിലെ നൂതന
പദ്ധതികള്‍
*101.
ശ്രീ.കെ.ഡി.
പ്രസേനന്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ആന്റണി
ജോണ്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ സെക്കന്ററി
സ്കൂളുകളും ഹൈടെക്
ആക്കുന്നതിനും പ്രൈമറി
സ്കൂളുകളില്‍ ഹൈടെക്
ലാബ്
സ്ഥാപിക്കുന്നതിനും
ആവിഷ്കരിച്ച പദ്ധതി
പൂര്‍ത്തിയായോ;
ഇതിനായി ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ;
(ബി)
വിവര
വിനിമയ
സാങ്കേതികവിദ്യയുടെ
ഫലപ്രദമായ വിനിയോഗം
സാധ്യമാക്കുന്നതിന്
അധ്യാപകര്‍ക്ക്
ആവശ്യമായ പരിശീലനം
നല്‍കിയിട്ടുണ്ടോ;
(സി)
പൊതുവിദ്യാലയങ്ങളില്‍
സേഫ്, ഹെല്‍ത്തി ആന്‍ഡ്
ഹാപ്പി സ്കൂള്‍ പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ;
(ഡി)
സംസ്ഥാനത്തെ
പൊതു വിദ്യാലയങ്ങളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്താനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ?
സ്കൂളുകളുടെ
ശുചിത്വവും കുട്ടികളുടെ
സുരക്ഷിതത്വവും
ഉറപ്പാക്കുവാന്‍ നടപടി
*102.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
സുൽത്താൻബത്തേരിയിലുള്ള
സര്‍വ്വജന വൊക്കേഷണൽ
ഹയര്‍സെക്കന്ററി
സ്കൂളിൽ അഞ്ചാം ക്ലാസ്
വിദ്യാര്‍ത്ഥിനി
പാമ്പുകടിയേറ്റ്
മരിക്കുവാനിടയായ
സംഭവത്തിൽ കേരള
ഹൈക്കോടതി
കേസ്സെടുക്കുകയും
സംസ്ഥാന സര്‍ക്കാരിന്
നോട്ടീസ് അയക്കുകയും
ചെയ്തിട്ടുണ്ടോ;
(ബി)
സ്കൂളുകളുടെ
ശുചിത്വവും കുട്ടികളുടെ
സുരക്ഷിതത്വവും
ഉറപ്പാക്കുന്നതിന്
സ്കൂള്‍ അധികൃതര്‍ക്ക്
എന്തൊക്കെ ചുമതലകളാണ്
ഉള്ളത്; അത്
നിര്‍വ്വഹിക്കുന്നുണ്ടോ
എന്ന്
പരിശോധിക്കുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണ്;
(സി)
സംസ്ഥാനത്തെ
പ്രൈമറി സ്കൂള്‍ മുതൽ
ഹൈസ്കുള് വരെ ഹൈടെക്
ആക്കിയെന്ന്
അവകാശപ്പെടുമ്പോഴും
സംസ്ഥാനത്തെ പല
സ്കൂളുകളിലും അടിസ്ഥാന
സൗകര്യം
പോലുമില്ലായെന്നും
സ്കൂള്‍ സുരക്ഷിത
സാഹചര്യത്തിലല്ല
പ്രവര്‍ത്തിക്കുന്നതെന്നുമുള്ള
ആക്ഷേപം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
എങ്കിൽ അതിന്റെ
അടിസ്ഥാനത്തിൽ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ?
നിർമ്മാണ
മേഖലയിലെ നൂതന
സാങ്കേതികവിദ്യകള്‍
*103.
ശ്രീ.എല്‍ദോ
എബ്രഹാം
,,
കെ. രാജന്
,,
ആര്. രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിർമ്മാണ
മേഖലയിലും മരാമത്ത്
പ്രവൃത്തികളിലും
കാലാനുസൃതമായ പുതിയ
സാങ്കേതികവിദ്യകള്‍
പ്രയോഗത്തില്‍
വരുത്തുന്നതിന് ഈ
സർക്കാർ
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
പരമ്പരാഗത
നിർമ്മാണ രീതികളില്‍
നിന്ന് വ്യതിചലിച്ച്
പ്രകൃതി സൗഹൃദവും നവീന
സാങ്കേതികവിദ്യ
ഉപയോഗപ്പെടുത്തുന്നതുമായ
നിർമ്മാണ രീതികള്‍
നടപ്പിലാക്കിയത്
മൂലമുണ്ടായിട്ടുള്ള
നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
പരമ്പരാഗത നിർമ്മാണ
സങ്കല്പങ്ങളെ
തിരുത്തിയെഴുതുന്നതിന്
പൊതുമരാമത്ത് കെട്ടിട
വിഭാഗത്തിന്റെ
സംഭാവനകള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ഡി)
നിർമ്മാണങ്ങളുടെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിനും
നിർമ്മാണ
പ്രവർത്തനങ്ങളുടെ
കാലതാമസം
ഒഴിവാക്കുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
കശുവണ്ടി
വ്യവസായം നേരിടുന്ന
പ്രതിസന്ധി
*104.
ശ്രീ.കെ.കുഞ്ഞിരാമന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ആര്.
രാജേഷ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കശുവണ്ടി വ്യവസായം
നേരിടുന്ന
പ്രധാനപ്പെട്ട
പ്രതിസന്ധികളിലൊന്നായ
തോട്ടണ്ടി ക്ഷാമം
പരിഹരിക്കുന്നതിനും
തോട്ടണ്ടിയുടെ ആഭ്യന്തര
ഉല്പാദനം പരമാവധി
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
കശുമാവ് കൃഷി
വ്യാപിപ്പിക്കുന്നതിനായി
അനുയോജ്യമായ
സ്ഥലങ്ങളില്‍ ഏറ്റവും
അത്യുല്പാദന ശേഷിയുള്ള
കശുമാവിനങ്ങള്‍ കൃഷി
ചെയ്യുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വ്യവസായത്തിനാവശ്യമായ
തോട്ടണ്ടി
വിദേശരാജ്യങ്ങളില്‍
നിന്നും
ഇടനിലക്കാരില്ലാതെ
നേരിട്ട് ഇറക്കുമതി
ചെയ്യുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
വിശദാംശം നല്‍കുമോ?
തകര്‍ന്ന
റോഡുകള്‍
ഗതാഗതയോഗ്യമാക്കുന്നതിനുള്ള
നടപടി
*105.
ശ്രീ.കാരാട്ട്
റസാഖ്
,,
പി.വി. അന്‍വര്‍
,,
ബി.ഡി. ദേവസ്സി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉണ്ടായ കനത്ത മഴയിലും
പ്രളയത്തിലും എത്ര
കിലോമീറ്റര്‍ റോഡുകള്‍
തകര്‍ന്നിട്ടുണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
പ്രളയാനന്തരം
തകര്‍ന്ന റോഡുകള്‍
യഥാസമയം
ഗതാഗതയോഗ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
ഇപ്രകാരമുള്ള
റോഡുകളുടെ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നാളിതുവരെ എത്ര കോടി
രൂപയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രളയത്തില്‍
കേടുപാടുകള്‍ സംഭവിച്ച
പാലങ്ങളുടെയും
റോഡുകളുടെയും
അറ്റകുറ്റപണികള്‍ക്കായി
നബാര്‍ഡില്‍
ഉള്‍പ്പെടുത്തി എത്ര
തുക
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
സര്‍ക്കാര്‍
ഭൂമിയിലെ കയ്യേറ്റം
ഒഴിപ്പിക്കാന്‍ നടപടി
*106.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.കെ.ബഷീര്‍
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമവിരുദ്ധമായി
കയ്യേറുകയും കൈവശം
വയ്ക്കുകയും ചെയ്ത
സര്‍ക്കാര്‍ ഭൂമി
ഒഴിപ്പിച്ചെടുക്കുന്നതിന്
ഈ സര്‍ക്കാരിന് ഇതുവരെ
കഴിഞ്ഞിട്ടില്ലെന്ന
ആക്ഷേപം വസ്തുതാപരമാണോ;
(ബി)
സര്‍ക്കാരിന്റെ
ശേഷിക്കുന്ന
കാലയളവിനുള്ളിൽ ഇത്തരം
ഭൂമി വിവേചനം കൂടാതെ
തിരിച്ചുപിടിക്കാൻ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പ്രളയാനന്തര
പുനർനിർമ്മാണം
*107.
ശ്രീ.ഷാഫി
പറമ്പില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തര
പുനർനിർമ്മാണത്തിനായി
ലോകബാങ്ക് സാമ്പത്തിക
സഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
ഇതിനകം
ലഭിച്ച തുക ഏതൊക്കെ
മേഖലകളുടെ
പുനർനിർമ്മാണത്തിനാണ്
വിനിയോഗിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പുനർനിർമ്മാണത്തിന്റെ
രണ്ടാം ഗഡു വായ്പ
ലോകബാങ്കില്‍ നിന്നും
എന്നത്തേക്ക്
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്
എന്നറിയിക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
സുരക്ഷാ പദ്ധതികള്‍
*108.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തം നടന്ന് രണ്ട്
വര്‍ഷം കഴിഞ്ഞിട്ടും
കടലിൽ പോകുന്നവരുടെ
പേരുവിവരങ്ങള്‍
ശേഖരിക്കുവാൻ
ഫെസിലിറ്റേഷൻ
കേന്ദ്രങ്ങളിൽ
കിയോസ്കുകള്‍
സ്ഥാപിക്കുവാനോ
ബയോമെട്രിക് കാര്‍ഡ്
ഉപയോഗിച്ച് പഞ്ച്
ചെയ്യുന്ന രീതി
നടപ്പിലാക്കുവാനോ
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ;
(ബി)
സാഗര
ആപ്ലിക്കേഷൻ
പ്രാവര്‍ത്തികമാക്കണമെങ്കിൽ
ആൻഡ്രോയ്ഡ്
സംവിധാനമുള്ള ഫോൺ
വേണമെന്നതുൾപ്പെടെയുള്ള
സാങ്കേതിക പ്രശ്നങ്ങള്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
ഉണ്ടാകുന്നു എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ആശയവിനിമയങ്ങള്‍ക്കായി
ഉപയോഗിക്കുന്ന നാവിക്
ഉപകരണം വിജയപ്രദമാണോ;
ഇതിനകം എത്രപേര്‍ക്ക്
ഇത് വിതരണം ചെയ്തു;
മത്സ്യത്തൊഴിലാളികളിൽ
നിന്നും ഇതിനായി എന്ത്
തുക ഈടാക്കിയെന്ന്
അറിയിക്കാമോ?
പ്രീപ്രൈമറി
വിദ്യാഭ്യാസം
*109.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
റ്റി.വി.രാജേഷ്
,,
പി.ടി.എ. റഹീം
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രീപ്രൈമറി
വിദ്യാഭ്യാസ മേഖലയില്‍
അദ്ധ്യയന രീതിയിലും
നടത്തിപ്പിലും കാതലായ
മാറ്റങ്ങള്‍
അനിവാര്യമാണെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍,
എയ്ഡഡ്, അണ് എയ്ഡഡ്
ഉള്‍പ്പെടെ എല്ലാ
മേഖലകളിലുമുള്ള
പ്രീപ്രൈമറി
സ്കൂളുകള്‍ക്കും
രജിസ്ട്രേഷന്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(സി)
പ്രീപ്രൈമറി
അദ്ധ്യാപകര്‍ക്ക്
ഏകീകൃത പരിശീലനം
നല്‍കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പ്രീപ്രൈമറി
വിദ്യാഭ്യാസമേഖലയിലെ
അടിസ്ഥാന സൗകര്യങ്ങള്‍,
അദ്ധ്യയന രീതി
തുടങ്ങിയവ സംബന്ധിച്ച്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(ഇ)
പ്രീപ്രൈമറി
വിദ്യാഭ്യാസ മേഖലയിലെ
പ്രശ്നങ്ങള്‍
പരിശോധിക്കുന്നതിനും
അവയ്ക്ക്
പരിഹാരമാര്‍ഗ്ഗങ്ങള്‍
നിര്‍ദ്ദേശിക്കുന്നതിനും
സര്‍ക്കാര്‍
ചുമതലപ്പെടുത്തിയ
എസ്.സി.ഇ.ആര്.ടി.
ഇതുസംബന്ധിച്ച
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഉജ്ജീവന
സഹായ പദ്ധതി
*110.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തില്‍
ഉപജീവനമാര്‍ഗ്ഗം
നഷ്ടപ്പെട്ടവര്‍ക്കായി
ഉജ്ജീവന സഹായ പദ്ധതി
എന്ന പേരില്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഉപജീവന
മാര്‍ഗ്ഗം നഷ്ടപ്പെട്ട
ഏതൊക്കെ
വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ്
പ്രസ്തുത പദ്ധതിയിലൂടെ
സഹായം നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഉജ്ജീവന
സഹായ പദ്ധതി പ്രകാരം
എടുക്കുന്ന ലോണുകളുടെ
മാര്‍ജിന്‍ മണി
ബാങ്കുകള്‍ക്ക്
സര്‍ക്കാര്‍
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
റെയില്‍വേ വികസനം
*111.
ശ്രീ.സി.കൃഷ്ണന്
,,
കെ.സുരേഷ് കുറുപ്പ്
,,
മുരളി പെരുനെല്ലി
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
നിക്ഷേപം കുറയ്ക്കുന്ന
കേന്ദ്രസര്‍ക്കാര്‍
നയത്തിന്റെ ഫലമായി
റെയില്‍
മന്ത്രാലയത്തിന്റെ
നിര്‍ദ്ദേശാനുസരണം കേരള
സര്‍ക്കാരും
റെയില്‍വേയും ചേര്‍ന്ന്
രൂപീകരിച്ച കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്പ്പറേഷന്
നിര്‍ദ്ദേശിച്ച
പ്രവൃത്തികളില്‍
ഏതൊക്കെ
കേന്ദ്രസര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ട്;
അവയുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ബി)
ആവശ്യത്തിന്
ഫണ്ട്
അനുവദിക്കാത്തതിനാല്‍
വിവിധ പാതകളുടെ
നിര്‍മ്മാണം,
പാതയിരട്ടിപ്പിക്കല്‍,
ടെര്‍മിനലുകളുടെ
നിര്‍മ്മാണം,
സ്റ്റേഷന് നവീകരണം
തുടങ്ങിയ പ്രധാന
പ്രവൃത്തികള്‍
ഇഴഞ്ഞുനീങ്ങുന്നത്
പരിഹരിക്കാന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
ഗുരുവായൂർ-കുറ്റിപ്പുറം
തീരദേശ റെയില്‍പ്പാത,
അങ്കമാലി-എരുമേലി ശബരി
റെയില്‍പ്പാത തുടങ്ങി
ദീര്‍ഘകാലമായി
റെയില്‍വേ ഫണ്ട്
ലഭ്യമാക്കാതെ
മുടങ്ങിക്കിടക്കുന്ന
പദ്ധതികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ഡി)
വിവിധ
വികസന പദ്ധതികള്‍
ഏറ്റെടുക്കുന്നതിനും
സമയബന്ധിതമായ അവയുടെ
നിര്‍വ്വഹണത്തിനും
പ്രത്യേക റെയില്‍വേ
സോണ്‍ എന്ന
സംസ്ഥാനത്തിന്റെ
ദീര്‍ഘകാല ആവശ്യം
വീണ്ടും
കേന്ദ്രസര്‍ക്കാരിന്റെ
മുമ്പാകെ
ഉന്നയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ദേശീയപാത
വികസനം
*112.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ദേശീയപാത വികസനവുമായി
ബന്ധപ്പെട്ട് മലബാര്‍
മേഖലാ ഓഫീസുകളില്‍
നിന്ന് നഷ്ടപരിഹാരം
ലഭിക്കുന്നതിനുള്ള
അപേക്ഷകള്‍ മടക്കി
നല്കുന്നതായ
വാര്‍ത്തകളുടെ
നിജസ്ഥിതിയെന്താണെന്ന്
അറിയിക്കുമോ;
(ബി)
നഷ്ടപരിഹാര
അപേക്ഷകള്‍ അധികൃതര്‍
മടക്കുന്നത് ടെന്‍ഡര്‍
നടപടികളുടെ സുഗമമായ
പ്രവര്‍ത്തനത്തിന്
തടസ്സമാകുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ദേശീയപാത വികസനവുമായി
ബന്ധപ്പെട്ട് കേന്ദ്ര
ഉപരിതല ഗതാഗത വകുപ്പും
സംസ്ഥാന പൊതുമരാമത്ത്
വകുപ്പും കിഫ്ബിയും
തമ്മിലുണ്ടാക്കിയ
ത്രികക്ഷി കരാറിലെ
വ്യവസ്ഥകളുടെ
നടത്തിപ്പില്‍
ഏതെങ്കിലും ഘട്ടത്തില്‍
കേന്ദ്രസര്‍ക്കാര്‍
വിയോജിപ്പ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
ക്ഷേമപ്രവര്‍ത്തനങ്ങള്‍
*113.
ശ്രീ.ബി.സത്യന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
വി. കെ. സി. മമ്മത് കോയ
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
താല്പര്യ
സംരക്ഷണാര്‍ത്ഥം കടൽ
മത്സ്യസമ്പത്തിന്റെ
സംരക്ഷണത്തിന്
ചെയ്തുവരുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
ചെറു
മത്സ്യങ്ങളെ വ്യാപകമായി
പിടിക്കുന്നത്
കര്‍ശനമായി തടയാനും
തീരക്കടലിൽ കൃത്രിമ
പാര് സ്ഥാപിച്ച് മത്സ്യ
ലഭ്യത
വര്‍ദ്ധിപ്പിക്കാനും
പരിപാടിയുണ്ടോ;
(സി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
ഉന്നമനത്തിനായി ഫിഷറീസ്
വകുപ്പ് നേരിട്ടും
മത്സ്യഫെഡ്, സാഫ്
എന്നിവ മുഖേനയും
നടത്തുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
ഏറ്റവും
മികച്ച തീരദേശ മത്സ്യ
സഹകരണ സംഘത്തിനുള്ള
ദേശീയ അവാര്‍ഡ് ലഭിച്ച
മത്സ്യഫെഡ് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ഇ)
മത്സ്യത്തൊഴിലാളി
ഗ്രൂപ്പുകള്‍ക്ക്
പലിശരഹിത വായ്പ നൽകാൻ
തീരുമാനമെടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
നിലവാരം ഉയർത്തുന്നതിനുള്ള
പദ്ധതികള്‍
*114.
ശ്രീ.കെ.
ദാസന്
,,
ജെയിംസ് മാത്യു
,,
യു. ആര്. പ്രദീപ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്താകെയുള്ള
സർക്കാർ, എയിഡഡ്
വിദ്യാലയങ്ങളില്‍
ഇരുപത്തിയേഴ്
ശതമാനത്തോളം
മാനദണ്ഡപ്രകാരം മതിയായ
എണ്ണം
കുട്ടികളില്ലാത്തവയാണെന്നതിന്റെ
പശ്ചാത്തലത്തില്‍
ആയതിന്റെ കാരണം വിശകലനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സർക്കാർ
വിദ്യാലയങ്ങളില്‍
വിദ്യാർത്ഥികള്‍
വർദ്ധിച്ച
സാഹചര്യത്തിലും ഈ
സ്കൂളുകളിലേക്ക് മതിയായ
എണ്ണം കുട്ടികളെ
ആകർഷിക്കാൻ കഴിയാതെ
പോയതിനാല്‍ ഇവയുടെ
അക്കാദമിക പരിസരം
മികവുറ്റതാക്കുന്നതിന്
പ്രത്യേക ശ്രദ്ധ
പതിപ്പിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
മാസ്റ്റർ
പ്ലാനിന്റെയടിസ്ഥാനത്തില്
വിദ്യാഭ്യാസ നിലവാരം
ഉയർത്തുന്നതിനുള്ള നാല്
സ്കീമുകള്‍ പ്രകാരം
സ്കൂളുകള്‍
നവീകരിക്കുന്നതിന്
നടത്തുന്ന
പ്രവർത്തനത്തിന്റെ
പുരോഗതി എന്തെല്ലാം;
വ്യക്തമാക്കുമോ?
സ്കൂളുകളില്‍
ശുചീകരണ പ്രവര്‍ത്തനം
*115.
ശ്രീ.അനില്‍
അക്കര
,,
വി.ടി.ബല്‍റാം
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്ടില്‍
ക്ലാസ്സ് മുറിയില്‍
വിദ്യാര്‍ത്ഥിനി
പാമ്പുകടിയേറ്റ്
മരണമടഞ്ഞ
സംഭവത്തെത്തുടര്‍ന്ന്
സംസ്ഥാനത്തെ
സ്കൂളുകളില്‍ ശുചീകരണ
പ്രവര്‍ത്തനം
നടത്തുവാന്‍
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പല സ്കൂളുകളുടെയും
പരിസരം കാടുകയറിയും
പ്ലാസ്റ്റിക്
മാലിന്യക്കൂമ്പാരമായും
ഇഴജന്തുക്കളുടെ
വാസസ്ഥലമായി
മാറിയെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സ്കൂളുകളില്‍
നടത്തുന്ന ശുചീകരണ
പ്രവര്‍ത്തനങ്ങള്‍ ഒരു
തുടര്‍ പ്രവൃത്തിയായി
എല്ലാ മാസവും
നടത്തുന്നതിനും സ്കൂള്‍
പരിസരം കുട്ടികള്‍ക്ക്
സുരക്ഷിതമാക്കുന്നതിനും
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ;
വ്യക്തമാക്കാമോ?
മത്സ്യബന്ധനത്തിന്
സാങ്കേതികവിദ്യയുടെ സഹായം
*116.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലില്‍
മത്സ്യലഭ്യത
കണ്ടെത്താനും കടലിന്റെ
ആഴം അളക്കുന്നതിനും
സഹായിക്കുന്ന
ജി.പി.എസ്. ഉള്‍പ്പെട്ട
സാങ്കേതിക ഉപകരണം
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്‍കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനാവശ്യമായ
എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പിന്റെ പ്രവര്‍ത്തനം
അഴിമതിരഹിതമാക്കുന്നതിന്
നടപടി
*117.
ശ്രീ.മുരളി
പെരുനെല്ലി
,,
വി. കെ. സി. മമ്മത് കോയ
,,
പി.കെ. ശശി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും
അഴിമതിരഹിതമാക്കുന്നതിനുമായി
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
അഴിമതി
നിര്‍മ്മാര്‍ജ്ജന
പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതമാക്കുന്നതിനായി
വിജിലന്‍സ് വിഭാഗം
വിപുലീകരിക്കുകയും
ശക്തിപ്പെടുത്തുകയും
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പൊതുമരാമത്ത്
പ്രവൃത്തികള്‍
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
പരാതികള്‍
സ്വീകരിക്കുന്നതിനും അവ
പരിഹരിക്കുന്നതിനും
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
പൊതുമരാമത്ത്
പ്രവൃത്തികളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനായി
ക്വാളിറ്റി കണ്ട്രോള്
വിഭാഗത്തെ
ശാക്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
റോഡുകളുടെ
അറ്റകുറ്റപ്പണി
*118.
ശ്രീ.വി.കെ.പ്രശാന്ത്
,,
ജോര്‍ജ് എം. തോമസ്
,,
പി. ഉണ്ണി
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആവര്‍ത്തിച്ചുണ്ടായ
അതിതീവ്ര മഴയും
പ്രളയവും കാരണം
തകരാറിലായ
പൊതുമരാമത്ത് റോഡുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിനും
അറ്റകുറ്റപ്പണി
നടത്തുന്നതിനുമുള്ള
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
(ബി)
പ്രകൃതി
ദുരന്തത്തിൽ തകര്‍ന്ന
റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിനും
അറ്റകുറ്റപ്പണിക്കും
വേണ്ടിവരുന്ന ഭീമമായ
ചെലവ് വഹിക്കുന്നതിന്
എന്തെങ്കിലും
തരത്തിലുള്ള കേന്ദ്ര
സഹായം ലഭിച്ചിരുന്നോ;
(സി)
റോഡുകള്‍
വിവിധ
ആവശ്യങ്ങള്‍ക്കായി
വെട്ടിപ്പൊളിക്കുന്നതും
പാറയുടെ ലഭ്യതക്കുറവും
റോഡുകളുടെ മോശം
സ്ഥിതിക്ക്
കാരണമാകുന്നുണ്ടോ; ഇവ
പരിഹരിക്കാനുള്ള
മാര്‍ഗ്ഗം
പരിഗണനയിലുണ്ടോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കുളള സഹായം
*119.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
എം. സി. കമറുദ്ദീന്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ജനുവരി 30 ന്
സെക്രട്ടേറിയറ്റ്
പടിക്കല്‍
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ നടത്തിയ
പട്ടിണി
സമരത്തെത്തുടര്‍ന്ന്
സര്‍ക്കാരുമായുണ്ടാക്കിയ
ഒത്തുതീര്‍പ്പ്
വ്യവസ്ഥകളനുസരിച്ചുള്ള
തീരുമാനങ്ങള്‍
നടപ്പാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഏതെല്ലാം
വാഗ്ദാനങ്ങളാണ് ഇനിയും
നടപ്പാക്കാനുള്ളത്;
(സി)
ദുരിതബാധിതരായവര്ക്കെല്ലാം
ചികിത്സാസഹായം
ലഭിക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
പാട്ട
വ്യവസ്ഥ ലംഘിച്ച ഭൂമി
ഒഴിപ്പിക്കുവാന്‍ നടപടി
*120.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
സ്ഥാപനങ്ങളും സംഘടനകളും
വ്യക്തികളും
കുത്തകപ്പാട്ടത്തിനും
പാട്ടത്തിനും കൈവശം
വച്ചിരിക്കുന്ന
ഭൂമിയില്‍ പാട്ട
വ്യവസ്ഥ ലംഘിച്ചതും
പാട്ടക്കാലാവധി
കഴിഞ്ഞതുമായ ഭൂമി
ഒഴിപ്പിച്ചെടുക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പാട്ടക്കുടിശ്ശികയായി
പിരിഞ്ഞുകിട്ടാനുള്ള
തുക സംബന്ധിച്ച
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
സ്വീകരിച്ച തുടർനടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
2019
ലെ ബഡ്ജറ്റില്‍
പാട്ടക്കുടിശ്ശിക
ഒറ്റത്തവണ
തീർപ്പാക്കുന്നതിനുള്ള
പദ്ധതി
പ്രഖ്യാപിച്ചിരുന്നോ;
പ്രസ്തുത പദ്ധതി
പ്രകാരം സ്വീകരിച്ച
തുടർനടപടികൾ
എന്താണെന്ന്
വ്യക്തമാക്കുമോ?