ടൂറിസം
മേഖലയിലെ പദ്ധതികള്‍
*31.
ശ്രീ.അനില്‍
അക്കര
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖലയുടെ
വളര്‍ച്ചയ്ക്കായി
വകുപ്പ് ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ;
(ബി)
ഇതുമൂലം
സംസ്ഥാനത്ത് എത്തുന്ന
വിദേശ ടൂറിസ്റ്റുകളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
വന്നിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സംസ്ഥാനത്ത്
ടൂറിസം പദ്ധതികള്‍
സമയബന്ധിതമായി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നതില്‍
വകുപ്പിനുണ്ടായതായി
പറയപ്പെടുന്ന പരാജയം
ടൂറിസം മേഖലയെ സാരമായി
ബാധിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
അന്താരാഷ്ട്ര
ടൂറിസം കേന്ദ്രങ്ങളായ
കോവളത്തിന്റെയും
വര്‍ക്കലയുടെയും
ശോച്യാവസ്ഥ സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ടൂറിസം കേന്ദ്രങ്ങളുടെ
പരാധീനതകള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം നല്‍കുമോ?
സാമ്പത്തിക
പ്രതിസന്ധി
*32.
ശ്രീ.എം.
സി. കമറുദ്ദീന്
,,
പി.ഉബൈദുള്ള
,,
കെ.എന്‍.എ ഖാദര്‍
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
രൂക്ഷമായ സാമ്പത്തിക
പ്രതിസന്ധി
നേരിടുന്നുണ്ടോ;
ഇപ്പോഴത്തെ സാമ്പത്തിക
സ്ഥിതി
വെളിപ്പെടുത്തുമോ;
(ബി)
ദൈനംദിന
കാര്യങ്ങള്‍ക്കുപോലും
പ്രയാസപ്പെടുന്ന
സാഹചര്യമുണ്ടോ;
പ്രതിസന്ധിയുടെ
കാരണങ്ങള്‍
വെളിപ്പെടുത്തുമോ; അവ
മറികടക്കുവാന്‍
സ്വീകരിച്ചു വരുന്ന
നടപടികളെന്തെല്ലാമാണ്;
വിശദാംശം നല്‍കുമോ;
(സി)
സാമ്പത്തിക
ഞെരുക്കങ്ങള്‍ക്കിടയിലും
അനാവശ്യ ചെലവുകളും വലിയ
സാമ്പത്തിക ബാധ്യതയുള്ള
തസ്തികകളില്‍ നിയമനവും
നടത്തി കൂടുതല്‍
സാമ്പത്തിക
പ്രയാസങ്ങള്‍
ഉണ്ടാക്കുന്നതായി
ആക്ഷേപമുള്ള നയങ്ങള്‍
പുന:പരിശോധിക്കുമോ?
അക്ഷയ
സ്രോതസുകളില്‍ നിന്നുള്ള
ഊര്ജ്ജോല്പാദനം
*33.
ശ്രീ.യു.
ആര്. പ്രദീപ്
,,
കെ.കുഞ്ഞിരാമന്
,,
ഒ. ആര്. കേളു
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
കേരള മിഷന്റെ ഭാഗമായി
അക്ഷയ സ്രോതസ്സുകളിൽ
നിന്നുള്ള
ഊര്ജ്ജോല്പാദനത്തിന്
നൽകി വരുന്ന
പ്രാധാന്യത്തെക്കുറിച്ച്
അറിയിക്കാമോ;
(ബി)
സ്വന്തം
പുരപ്പുറത്ത്
സബ്സിഡിയോടെയും
കെ.എസ്.ഇ.ബി.യുടെ
സഹായത്തോടെയും വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
പദ്ധതിയിൽ ഗുണഭോക്താവ്
മുടക്കേണ്ട
വിഹിതമെത്രയാണ്;
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
ആരംഭിച്ചിട്ടുണ്ടോയെന്നും
ആദ്യഘട്ടത്തിൽ എത്ര
ഗുണഭോക്താക്കളാണുള്ളതെന്നും
ഉല്പാദന ലക്ഷ്യം
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
കെൽട്രോണിന്റെ
പങ്കാളിത്തത്തോടെ
സര്‍ക്കാര്‍
സ്ഥാപനങ്ങളുടെ മേൽക്കൂര
പ്രയോജനപ്പെടുത്തി
സൗരോര്‍ജ്ജ വൈദ്യുതി
ഉല്പാദിപ്പിക്കാനുള്ള
പദ്ധതി വിപുലീകരിക്കാൻ
പരിപാടിയുണ്ടോയെന്ന്
അറിയിക്കാമോ;
(ഇ)
കാറ്റിൽ
നിന്ന് വൈദ്യുതി
ഉല്പാദിപ്പിക്കാൻ
അനെര്‍ട്ട് മുഖേന
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ധന
ഉത്തരവാദിത്ത നിയമത്തിലെ
വ്യവസ്ഥകള്‍
*34.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിശ്ചിത
കാലയളവില്‍ കമ്മി
ഇല്ലാതാക്കുന്നതിനും
ധനക്കമ്മി
കുറയ്ക്കുന്നതിനും
സമയബന്ധിത ലക്ഷ്യങ്ങള്‍
നിര്‍ദ്ദേശിച്ചുകൊണ്ടുള്ള
ധന ഉത്തരവാദിത്ത
നിയമത്തിലെ
വ്യവസ്ഥകളെല്ലാം
പാലിക്കാന്‍
കഴിയാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(ബി)
സമയബന്ധിത
ലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്നും
അവയില്‍ നിറവേറ്റാന്‍
കഴിയാത്തവ
ഏതെല്ലാമെന്നും
വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍
ചെലവുകളെക്കുറിച്ചും
ധനകാര്യസ്ഥിതിയെക്കുറിച്ചും
എക്സ്പെന്റിച്ചര്‍
അവലോകന കമ്മിറ്റി എത്ര
റിപ്പോര്‍ട്ടുകള്‍ ഈ
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
സംസ്ഥാനത്തിന്റെ
ധനക്കമ്മി
കുറയ്ക്കുന്നതിനായി
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
ആയത്
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദവിവരം
ലഭ്യമാക്കാമോ?
കിയാലില്‍
സി.ആന്റ്എ.ജി. ഓഡിറ്റ്
*35.
ശ്രീ.കെ.എം.ഷാജി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിയാല്‍
വിമാനത്താവള
കമ്പനിയില്‍ സംസ്ഥാന
സര്‍ക്കാരിനും
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കുമായി
എത്ര ശതമാനം
ഓഹരിയാണുള്ളത്;
വ്യക്തമാക്കുമോ;
(ബി)
നിലവിലെ
ഈ ഓഹരികള്‍ പ്രകാരം ഇത്
സ്വകാര്യ
കമ്പനിയല്ലെന്നത്
കേന്ദ്ര കമ്പനികാര്യ
മന്ത്രാലയം കിയാലിനെ
അറിയിച്ചിട്ടുണ്ടോ;
(സി)
കിയാലില്‍
സി.ആന്റ്എ.ജി. ഓഡിറ്റ്
തടസ്സപ്പെടുത്തിയാല്‍
തുടര്‍നടപടി
സ്വീകരിക്കുമെന്ന്
കമ്പനി മന്ത്രാലയം
അറിയിച്ചിട്ടുണ്ടോ;
വിശദാംശം നല്ക്കുമോ?
കിഫ്ബി
മുഖേനയുള്ള വികസന
പ്രവര്‍ത്തനങ്ങള്‍
*36.
ശ്രീ.എം.
സ്വരാജ്
,,
ജോര്‍ജ് എം. തോമസ്
,,
പി.കെ. ശശി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
വിവേചനപരമായ
നിലപാടുകളും വികല
നയങ്ങളും പ്രകൃതി
ദുരന്തങ്ങളും
സംസ്ഥാനത്തിന്റെ
സമ്പദ്ഘടനയില്‍
സൃഷ്ടിച്ച ആഘാതം
മറികടക്കുന്നതിന്
കിഫ്ബി മുഖേനയുള്ള
വികസന
പ്രവര്‍ത്തനങ്ങള്‍
എത്രമാത്രം
ഫലപ്രദമാകുമെന്ന്
പ്രതീക്ഷിക്കുന്നു;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ത്തന്നെ
ലക്ഷ്യമിട്ട
അമ്പതിനായിരം കോടിയുടെ
അടിസ്ഥാന സൗകര്യ വികസനം
പൂര്‍ത്തിയാക്കുന്നതിന്
പദ്ധതി നിര്‍വഹണം
ത്വരിതപ്പെടുത്താന്‍
നടപടിയെടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
കിഫ്ബി
പദ്ധതി അവലോകന
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമായി
നടക്കുന്നുണ്ടോ;
(ഡി)
കിഫ്ബി
വഴിയുള്ള പദ്ധതി
നിര്‍വ്വഹണം പുകമറ
പരത്തി
മന്ദീഭവിപ്പിക്കാനുള്ള
നിക്ഷിപ്തതാല്പര്യക്കാരുടെ
നീക്കം
ഫലശൂന്യമാക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സുതാര്യതയെക്കുറിച്ച്
വിശദമാക്കാമോ?
അസെന്‍ഡ്
കേരള 2020
*37.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഗോള
നിക്ഷേപകരെ
കേരളത്തിലേക്ക്
ആകര്‍ഷിക്കാന്‍
കൊച്ചിയില്‍ നടത്തിയ
അസെന്‍ഡ് കേരള 2020
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
സമ്മേളനത്തില്‍ ഏതൊക്കെ
തരത്തിലുള്ള പുതിയ
നിക്ഷേപ
നിര്‍ദ്ദേശങ്ങളാണ്
മുന്നോട്ട് വച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
വ്യവസായ
സംരംഭങ്ങള്‍ക്ക്
സര്‍ക്കാര്‍ സബ്സിഡി
അനുവദിക്കുമെന്ന
പ്രഖ്യാപനം സംബന്ധിച്ച
കൂടുതല്‍ വിവരങ്ങള്‍
അറിയിക്കുമോ;
(ഡി)
സ്ത്രീശാക്തീകരണം
ലക്ഷ്യമിട്ട് സ്ത്രീ
തൊഴിലാളികള്‍ക്ക്
പുരുഷന്മാരേക്കാള്
രണ്ടായിരം രൂപ
അധികവേതനം നല്‍കുമെന്ന
പ്രസ്തുത സമ്മേളനത്തിലെ
പ്രഖ്യാപനം സംബന്ധിച്ച
കൂടുതല്‍ വിവരങ്ങള്‍
ലഭ്യമാക്കുമോ?
ശബരിമല
തീര്‍ത്ഥാടനം
*38.
ശ്രീ.രാജു
എബ്രഹാം
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
വര്‍ഷത്തെ ശബരിമല
തീര്‍ത്ഥാടനം പരാതിക്ക്
ഇടനല്‍കാതെ സുഗമവും
സുരക്ഷിതവുമായി
പൂര്‍ത്തിയാക്കുന്നതിന്
സര്‍ക്കാരും ദേവസ്വം
ബോര്‍ഡും നടത്തിയ
മുന്നൊരുക്കങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ശബരിമല
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കിയിട്ടില്ലെന്ന്
കേന്ദ്രമന്ത്രി
പാര്‍ലമെന്റിനെ
അറിയിച്ചതായി വന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ശബരിമല
മാസ്റ്റര്പ്ലാനിലുള്ള
ഏതെങ്കിലും പദ്ധതിക്ക്
കേന്ദ്രസര്‍ക്കാര്‍
സഹായം നല്കുന്നുണ്ടോ;
മാസ്റ്റര്‍പ്ലാന്‍
സംബന്ധിച്ച കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍ ശബരിമല
തീര്‍ത്ഥാടനകേന്ദ്രത്തിന്റെ
വികസനത്തിനായി ചെയ്ത
കാര്യങ്ങളില്‍
പ്രധാനമായവ
അറിയിക്കാമോ;
(ഡി)
ശബരിമലയ്ക്ക്
മാത്രമായി പ്രത്യേക
ദേവസ്വം ബോര്‍ഡ്
രൂപീകരിക്കണമെന്ന
സുപ്രീം കോടതി
നിര്‍ദ്ദേശം
സൃഷ്ടിക്കാനിടയുള്ള
പ്രത്യാഘാതത്തെക്കുറിച്ച്
അറിയിക്കാമോ?
ലോട്ടറി
നികുതി ഏകീകരണം
*39.
ശ്രീ.കെ.
രാജന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറി
നികുതി ഇരുപത്തിയെട്ട്
ശതമാനമാക്കിയ
ജി.എസ്.ടി.കൗണ്‍സിലിന്റെ
നടപടി സംസ്ഥാനത്തെ
ഏതൊക്കെ വിധത്തില്‍
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതര
സംസ്ഥാന ലോട്ടറികള്‍
കേരളത്തില്‍ വില്പന
നടത്തുന്നത് സംസ്ഥാന
ലോട്ടറിയുടെ വില്പനയെ
ബാധിക്കുമെന്നതിനാല്‍
ആയത്
പ്രതിരോധിക്കുന്നതിന്
സ്വീകരിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കുമോ;
(സി)
ലോട്ടറി
നികുതി ഏകീകരിക്കുന്നത്
അംഗീകരിച്ചാല്‍ ഇതര
സംസ്ഥാന ലോട്ടറികളെ
നിയന്ത്രിക്കാന്‍
അനുവദിക്കുമെന്ന്
ജി.എസ്.ടി. കൗണ്‍സില്‍
മുമ്പ് നല്‍കിയിരുന്ന
വാഗ്ദാനം
നേടിയെടുക്കുന്നതിന്
ശക്തമായ സമ്മര്‍ദ്ദം
ചെലുത്തുമോ;
(ഡി)
ലോട്ടറി
നികുതി ഏകീകരിക്കുന്നത്
ലോട്ടറി മാഫിയയെ
സഹായിക്കുന്നതിനുളള
കേന്ദ്രത്തിന്റെ
നടപടിയാണെന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കിൽ
വ്യക്തമാക്കുമോ?
കേരള
ബാങ്ക് ലക്ഷ്യമിടുന്ന
നേട്ടങ്ങള്‍
*40.
ശ്രീ.വി.
ജോയി
,,
കെ.സുരേഷ് കുറുപ്പ്
,,
സി. കെ. ശശീന്ദ്രന്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സമ്പദ്ഘടനയില്‍
പ്രത്യേകിച്ച് കാര്‍ഷിക
മേഖലയിലും ചെറുകിട
വ്യാപാര വ്യവസായ
മേഖലയിലും കേരള ബാങ്ക്
ലക്ഷ്യമിടുന്ന
നേട്ടങ്ങള്‍
വിശദമാക്കാമോ;
(ബി)
ബാങ്കിന്റെ
ആദ്യത്തെ പൊതുയോഗം
അംഗീകരിച്ച ദര്‍ശന രേഖ,
ബിസിനസ് ലക്ഷ്യം
എന്നിവയുടെ വിശദാംശം
ലഭ്യമാക്കാമോ;
(സി)
സഹകരണ
സ്വഭാവം
നിലനിര്‍ത്തിക്കൊണ്ടുതന്നെ
ഗ്രാമ, നഗര
പ്രദേശങ്ങളിലെ
സാധാരണക്കാര്‍ക്ക്
ആധുനിക ബാങ്കിംഗ്
സേവനങ്ങള്‍
ലഭ്യമാക്കുന്നതിന് കേരള
ബാങ്ക്
ലക്ഷ്യമിടുന്നുണ്ടോയെന്ന്
അറിയിക്കാമോ?
മെഡിസെപ്പ്
പദ്ധതി
*41.
ശ്രീ.ഇ.കെ.വിജയന്
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമുള്ള
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയായ
മെഡിസെപ്പിന്റെ നിലവിലെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
മെഡിസെപ്പ്
പദ്ധതി അടുത്തവര്‍ഷം
പുനരാരംഭിക്കുന്നതിനായി
റീ-ടെന്‍ഡര്‍ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
പദ്ധതിയില്‍ റിലയന്‍സ്
ജനറല്‍ ഇന്‍ഷുറന്‍സ്
കമ്പനി വീഴ്ച
വരുത്തിയത് മൂലം അവരെ
ടെന്‍ഡറില്‍ നിന്ന്
മാറ്റി നിര്‍ത്തുമോ;
വ്യക്തമാക്കുമോ;
(സി)
മെഡിസെപ്പ്
പദ്ധതി എന്ന്
പുനരാരംഭിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
മെഡിസെപ്
പദ്ധതിയില്‍ കൂടുതല്‍
ചികിത്സകളും കൂടുതല്‍
ആശുപത്രികളെയും
ഉള്‍ക്കൊള്ളിക്കുന്നതിന്
തയ്യാറാകുമോ;
വ്യക്തമാക്കുമോ?
സാമ്പത്തിക
സ്ഥിതി
മെച്ചപ്പെടുത്തുന്നതിന് നടപടി
*42.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.വി.
അന്‍വര്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
തെറ്റായ സാമ്പത്തിക
നടപടികള്‍മൂലം
പ്രതിസന്ധിയിലായ
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
നികുതി വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം ഊര്‍ജ്ജിത
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഈ
സാഹചര്യത്തില്‍
കേരളത്തിലേയ്ക്ക്
കടന്നുവരുന്ന
അന്തര്‍സംസ്ഥാന
ചരക്കുവാഹനങ്ങളിലെ ഇ-വേ
ബില്‍ പരിശോധന
കാര്യക്ഷമമാക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഇതിന്റെ
ഭാഗമായി വാഹന പരിശോധന
സ്ക്വാഡ് രൂപീകരിച്ച്
പരിശീലനം
നല്‍കിയിട്ടുണ്ടോ;
അറിയിക്കുമോ;
(ഇ)
അതിര്‍ത്തികളിലെ
നിര്‍ദ്ദിഷ്ട
കേന്ദ്രങ്ങളില്‍
പ്രസ്തുത സ്ക്വാഡുകളുടെ
പ്രവര്‍ത്തനം
പൂര്‍ണസമയവും
ഉറപ്പാക്കി
എെ.ജി.എസ്.ടി.
വരുമാനത്തില്‍ കാര്യമായ
വര്‍ദ്ധനവ് വരുത്താന്‍
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
അറിയിക്കാമോ?
ജി.എസ്.ടി.
വകുപ്പിന്റെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍ നടപടി
*43.
ശ്രീ.പി.
ഉണ്ണി
,,
എ. എന്‍. ഷംസീര്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
വരുമാനത്തില്‍
കുറവുണ്ടായ
സാഹചര്യത്തില്‍
ജി.എസ്.ടി. യില്‍ ഉളള
തട്ടിപ്പുകള്‍
അവസാനിപ്പിക്കാന്‍
ജി.എസ്.ടി. വകുപ്പിന്റെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
രജിസ്ട്രേഷന്
ബാധ്യതയുളളവരില്
നിരവധി വ്യാപാരികള്‍
രജിസ്ട്രേഷന്
എടുത്തിട്ടില്ലെന്നും
രജിസ്ട്രേഷന്
നടത്തിയിട്ടുളളവരില്
ഗണ്യമായ ഒരു ഭാഗം
നികുതി റിട്ടേണ്‍
സമര്പ്പിച്ചിട്ടില്ലെന്നുമുളള
വാര്‍ത്തകളുടെ
അടിസ്ഥാനത്തില്‍
ശക്തമായ പരിശോധന
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
വാര്‍ഷിക
റിട്ടേണ്‍
സമര്‍പ്പിക്കുന്നതിനുളള
കാലപരിധി വീണ്ടും
വീണ്ടും
കേന്ദ്രസര്‍ക്കാര്‍
വര്‍ദ്ധിപ്പിച്ചു
നല്‍കുന്നത് പരിശോധനയെ
പ്രതികൂലമായി
ബാധിക്കാനിടയുണ്ടോ;
(ഡി)
അന്തര്‍
സംസ്ഥാന ചരക്കു
നീക്കത്തിനും ആഭ്യന്തര
ചരക്കു നീക്കത്തിനും
ഇ-വേ ബില്‍ പരിശോധന
ശക്തമാക്കാന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
അറിയിക്കാമോ; ഇവ
റിട്ടേണുകളുമായി
താരതമ്യം ചെയ്തു
പരിശോധന
നടത്തുന്നുണ്ടോ;
വ്യക്തമാക്കുമോ?
ആഗോള
നിക്ഷേപകസംഗമം 2020
*44.
ശ്രീ.റോജി
എം. ജോണ്‍
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2020
ജനുവരിയില്‍
കൊച്ചിയില്‍ ആഗോള
നിക്ഷേപകസംഗമം
സംഘടിപ്പിച്ചതിലൂടെ
സംസ്ഥാനത്ത് പുതിയ
നിക്ഷേപങ്ങള്‍
സാധ്യമാക്കുന്നതിനുള്ള
അന്തരീക്ഷം
സംജാതമായിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിക്ഷേപക സംഗമത്തിലൂടെ
എത്ര കോടി രൂപയുടെ
വ്യവസായ നിക്ഷേപം
സംബന്ധിച്ച ഉറപ്പുകളാണ്
ലഭിച്ചത്; വിശദാംശം
നല്‍കുമോ;
(സി)
മുഖ്യമന്ത്രിയുടെ
ഗള്‍ഫ് യാത്രയില്‍
നിക്ഷേപം സംബന്ധിച്ച്
ഉറപ്പ് നല്‍കുകയോ
ധാരണാപത്രത്തില്‍
ഒപ്പുവയ്ക്കുകയോ ചെയ്ത
എത്ര നിക്ഷേപകർ
പ്രസ്തുത നിക്ഷേപക
സംഗമത്തില്‍
പങ്കെടുക്കുകയും പുതിയ
ഉറപ്പുകള്‍ നല്‍കുകയും
ചെയ്തു എന്നറിയിക്കുമോ;
(ഡി)
ഈ
സംഗമത്തില്‍ ലഭിച്ച
ഉറപ്പുകള്‍
സമയബന്ധിതമായി
പ്രാവർത്തികമാക്കുന്നതിന്
സർക്കാർ തലത്തില്‍
എന്തൊക്കെ നടപടികളാണ്
ഇതിനകം
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
നിക്ഷേപക
സംഗമത്തിലെ ഉറപ്പുകള്‍
പ്രാവർത്തികമാകുന്ന
പക്ഷം എത്ര പുതിയ
തൊഴിലവസരങ്ങള്‍
സംസ്ഥാനത്ത്
ഉണ്ടാകുമെന്നാണ്
കരുതുന്നതെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
വ്യവസായ വളര്‍ച്ച
*45.
ശ്രീ.റ്റി.വി.രാജേഷ്
,,
എം. സ്വരാജ്
,,
കെ.ജെ. മാക്സി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തികനീതി
നിലനിര്‍ത്തിക്കൊണ്ട്
വന്‍തോതില്‍ വ്യവസായ
വളര്‍ച്ച
കൈവരിക്കുന്നതിന്
കൊച്ചിയില്‍
സംഘടിപ്പിച്ച നിക്ഷേപക
സംഗമം എത്രത്തോളം
പ്രയോജനപ്രദമായിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
രാജ്യത്തെ
അഞ്ച് മികച്ച നിക്ഷേപക
സംസ്ഥാനങ്ങളിലൊന്നായി
സംസ്ഥാനത്തെ
മാറ്റിത്തീര്‍ക്കുകയെന്ന
ലക്ഷ്യം നേടുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
തൊഴിലവസരങ്ങളുടെ
അടിസ്ഥാനത്തില്‍
സബ്സിഡിയും
ഭൂപരിഷ്ക്കരണ
ചട്ടങ്ങളില്‍ ഇളവും
പ്രഖ്യാപിച്ചിട്ടുണ്ടോ;
(സി)
വ്യവസായ
വികസനത്തിന് ആവശ്യമായ
പശ്ചാത്തല സൗകര്യം
ഒരുക്കുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
ഉത്തരവാദിത്ത വിനോദസഞ്ചാരം
*46.
ശ്രീ.ആര്.
രാമചന്ദ്രന്
,,
സി. ദിവാകരന്
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പരിസ്ഥിതി
പൂര്‍ണ്ണമായും
സംരക്ഷിച്ചുകൊണ്ട്
നാട്ടുകാരുടെ
പങ്കാളിത്തത്തോടെയുള്ള
ഉത്തരവാദിത്ത
വിനോദസഞ്ചാരം ഏതൊക്കെ
തരത്തിലാണ് കേരളത്തിൽ
നടപ്പിലാക്കുന്നത്
എന്നറിയിക്കാമോ;
(ബി)
കാര്‍ഷിക
ഗ്രാമീണ മേഖലകളിലെ
കാഴ്ചകള്‍ക്കപ്പുറത്തേക്ക്
അനുഭവങ്ങള്‍ കൂടി
തേടുന്ന
സഞ്ചാരികള്‍ക്ക്
ഏതൊക്കെ തരത്തിലുള്ള
വിഭവങ്ങളാണ് നമുക്ക്
മുന്നോട്ട്
വയ്ക്കുവാന്‍
കഴിയുന്നതെന്നറിയിക്കാമോ;
(സി)
പ്രളയം
സൃഷ്ടിച്ച മാന്ദ്യത്തെ
മറികടക്കുന്നതിന്
നമ്മുടെ വിനോദസഞ്ചാര
മേഖലയ്ക്ക്
കഴിഞ്ഞിട്ടുണ്ടോ;
മേഖലയില്‍
പുത്തനുണര്‍വ്
ദൃശ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
കേരളാ
ടൂറിസത്തിന്റെ
വളര്‍ച്ചയും വരുമാന
വര്‍ദ്ധനവും
ലക്ഷ്യമിട്ട് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
ഫലപ്രാപ്തിയില്‍
എത്തുന്നുണ്ടോ;
വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തികനില
*47.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
കെ.സി.ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാരിന്റെ
വരുമാനവും ചെലവും
തമ്മിലുള്ള
പൊരുത്തക്കേട് തുടരുന്ന
സ്ഥിതിയില്‍ അതിന്
പരിഹാരം കാണുന്നതിന്
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
സാമ്പത്തികനില
പരിതാപകരമായതിനെത്തുടര്ന്ന്
ഏര്‍പ്പെടുത്തുന്ന
ട്രഷറി നിയന്ത്രണം
വികസന പ്രവര്‍ത്തനങ്ങളെ
ദോഷകരമായി ബാധിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
സാമ്പത്തികനില
മെച്ചപ്പെടുത്തുവാന്‍
2019-20-ല്‍
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണ്; അത്
പ്രതിസന്ധി
പരിഹരിക്കുന്നതിന്
ഗുണകരമായിട്ടുണ്ടോ;
(ഡി)
അധിക
വിഭവ സമാഹരണത്തിനായി
നികുതി കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
2019-20-ലെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച സമഗ്ര
ആംനസ്റ്റി പദ്ധതി
ഫലപ്രദമായിരുന്നോ;
വിശദമാക്കാമോ?
സാമൂഹ്യസുരക്ഷാ
പെന്ഷന് മസ്റ്ററിംഗ്
*48.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എന്‍.എ ഖാദര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യസുരക്ഷാ
പെന്ഷന്
വാങ്ങുന്നവരുടെ
മസ്റ്ററിംഗ്
പൂര്ത്തിയാക്കിയോയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പെന്‍ഷനുകള്‍
വാങ്ങുന്നവരില്‍ എത്ര
ശതമാനം പേര്
മസ്റ്ററിംഗ്
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
അനര്‍ഹരെ
ഒഴിവാക്കുകവഴി
പ്രതിമാസം എത്ര രൂപ
ലാഭിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദവിവരം
വെളിപ്പെടുത്തുമോ?
സാമ്പത്തിക
പ്രതിസന്ധി മറികടക്കാന്‍
നടപടി
*49.
ശ്രീ.കെ.വി.വിജയദാസ്
,,
ജെയിംസ് മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ടുനിരോധനം,
ജി.എസ്.ടി. തുടങ്ങിയ
നടപടികൾ രാജ്യത്തിന്റെ
സമ്പദ്വ്യവസ്ഥയെ
ആശങ്കാജനകമായ
സ്ഥിതിയിലേയ്ക്ക്
എത്തിക്കുകയും
അതോടൊപ്പം വിലക്കയറ്റം
രാജ്യത്തെ ജനങ്ങളെ
ദുരിതത്തിലാക്കിയിരിക്കുകയും
ചെയ്തിരിക്കുന്ന
സാഹചര്യത്തില്‍
ജനങ്ങളുടെ ദുരിതം
ലഘൂകരിക്കാന്‍ ഏതൊക്കെ
വിധത്തില്‍
ഇടപെടുന്നെന്ന്
വിശദമാക്കാമോ;
സാമ്പത്തിക പ്രതിസന്ധി
ക്ഷേമ പദ്ധതികളെ
ബാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഒരു
ലക്ഷത്തി നാല്പത്തി
അയ്യായിരം കോടി രൂപ
കോര്‍പ്പറേറ്റു
നികുതിയിളവിലൂടെയും
എഴുപതിനായിരം കോടി രൂപ
മാന്ദ്യ വിരുദ്ധ
പാക്കേജായും
കുത്തകകള്‍ക്ക്
ലഭ്യമാക്കിയതുവഴി
ഖജനാവിനുണ്ടായ നഷ്ടം
സംസ്ഥാനത്തിന്റെ നികുതി
വിഹിതത്തില്‍
കുറവുണ്ടാക്കിയത്
പദ്ധതി
പ്രവര്‍ത്തനങ്ങളെ
ബാധിക്കാനിടയുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
മാന്ദ്യത്തിന്റെ
ഫലമായി തനതു
നികുതിയില്‍ ഉണ്ടായ
കുറവും കേന്ദ്രത്തില്‍
നിന്നുള്ള നികുതി
വിഹിതത്തിന്റെ കുറവും
റവന്യൂ കമ്മി
വര്‍ദ്ധിപ്പിക്കുന്നതും
പൊതുകടമെടുക്കാനുള്ള
അവകാശം
കേന്ദ്രസര്‍ക്കാര്‍
നിയന്ത്രിച്ചതും
സൃഷ്ടിക്കുന്ന
സാമ്പത്തിക പ്രതിസന്ധി
മറികടക്കാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ അറിയിക്കാമോ?
സാമ്പത്തിക പ്രതിസന്ധി
*50.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
അനില്‍ അക്കര
,,
അനൂപ് ജേക്കബ്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക നില അനുദിനം
ഗുരുതരമായ
സ്ഥിതിവിശേഷത്തിലേക്ക്
നീങ്ങുകയാണ് എന്ന
ആക്ഷേപം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
നികുതി
പിരിവിലെ പരാജയമാണ് ഈ
ഗുരുതരമായ
സ്ഥിതിവിശേഷത്തിലേക്ക്
എത്തിച്ചതെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിത്യനിദാന
ചെലവുകള്‍ക്കായി
കോടികള്‍
കടമെടുക്കുമ്പോഴും
സര്‍ക്കാര്‍ ധൂര്‍ത്തും
അനാവശ്യചെലവുകളും
നടത്തുകയാണ്എന്ന്
പറയപ്പെടുന്നത്
വസ്തുതയാണോ;
(ഡി)
സാമ്പത്തിക
പ്രതിസന്ധി രൂക്ഷമായ
സാഹചര്യത്തിൽ
പാഴ്ചെലവുകള്‍
നിയന്ത്രിച്ചുകൊണ്ട്
വികസന
പ്രവര്‍ത്തനങ്ങളിൽ
ശ്രദ്ധ
കേന്ദ്രീകരിക്കാൻ
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
ഏകീകൃത
വ്യവസായ ഉല്‍പ്പാദന
ക്ലസ്റ്റര്‍
*51.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്ന ഏകീകൃത
വ്യവസായ ഉല്‍പ്പാദന
ക്ലസ്റ്ററിന്റെ
വികസനത്തെക്കുറിച്ചുള്ള
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
വ്യവസായ ക്ലസ്റ്ററിന്
ഏത്ര ഏക്കര്‍ ഭൂമിയാണ്
ആവശ്യമായുള്ളതെന്നും
ഇത് എവിടെ നിന്നാണ്
എടുക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
ഏത് ഏജന്‍സി
വഴിയാണെന്നും
വ്യക്തമാക്കാമോ;
(സി)
വ്യവസായ
ഇടനാഴി എവിടെ നിന്ന്
എവിടേക്കാണ്
നിര്ദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്നും
ആയതില്‍ കൊച്ചി
ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും
വെളിപ്പെടുത്താമോ?
വിനോദസഞ്ചാര മേഖലയിലെ
പദ്ധതികള്‍
*52.
ശ്രീ.ആന്റണി
ജോണ്‍
,,
ബി.സത്യന്
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതി
ദുരന്തങ്ങള്‍ സൃഷ്ടിച്ച
ആഘാതങ്ങളെ
മറികടന്നുകൊണ്ട്
വിനോദസഞ്ചാര മേഖലയില്‍
രാജ്യത്ത്
ഒന്നാമതെത്തുന്നതിനുള്ള
പുരോഗതി കൈവരിക്കാൻ
വിപണനത്തിലും അടിസ്ഥാന
സൗകര്യവികസന മേഖലയിലും
നടത്തിയ പ്രധാന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
വിനോദസഞ്ചാര
വ്യവസായത്തിന്റെ
സദ്ഫലങ്ങള്‍ ഗ്രാമീണ
മേഖലയിലേക്കു കൂടി
എത്തിക്കുന്നതിന് ഓരോ
പ്രദേശത്തിന്റെയും
സാധ്യതക്കനുസരിച്ചുള്ള
പദ്ധതികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
കേരളീയ
ഭക്ഷണത്തെ
ബ്രാന്‍ഡാക്കി
വിദേശികളുള്‍പ്പെടെയുള്ള
വിനോദസഞ്ചാരികളെ
ആകര്ഷിക്കുന്നതിനുദ്ദേശിച്ചുകൊണ്ടുള്ള
എത്നിക് കുസീന്‍
പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ; പദ്ധതി
പ്രാവര്‍ത്തികമായിട്ടുണ്ടോ;
ഹോം സ്റ്റേകളെ
പ്രോത്സാഹിപ്പിക്കാന്‍
പരിപാടിയുണ്ടോ;
വ്യക്തമാക്കുമോ?
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതി
*53.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതിയുടെ
ഭാഗമായി ഏതെല്ലാം
കമ്പനികളുമായാണ്
കെ.എസ്.ഇ.ബി. കരാര്‍
ഒപ്പുവെച്ചത്;
(ബി)
പുരപ്പുറത്ത്
സോളാര്‍ പാനല്‍
സ്ഥാപിക്കുന്നവരെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
എന്നുമുതല്‍
പ്രസ്തുത പദ്ധതി
നിലവില്‍ വരുമെന്ന്
വ്യക്തമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
സ്വകാര്യവത്ക്കരണം
*54.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ. ആന്‍സലന്‍
,,
സി.കൃഷ്ണന്
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തെ
പൊതുമേഖലാസ്ഥാപനങ്ങളെ
സ്വകാര്യവൽക്കരിക്കുന്ന
കേന്ദ്രനയത്തിന്റെ
ഭാഗമായി മഹാരത്ന
കമ്പനികളിലൊന്നായ
കൊച്ചിന് റിഫൈനറി
തുച്ഛവിലയ്ക്ക്
കൈമാറാന്‍ കേന്ദ്ര
സര്‍ക്കാര്‍
എടുത്തിട്ടുള്ള
തീരുമാനം സംസ്ഥാന
താല്പര്യത്തെ
എങ്ങനെയെല്ലാം
ബാധിക്കാനിടയുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഈ
നീക്കത്തില്‍ നിന്നും
പിന്മാറാന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിരുന്നോ;
എങ്കിൽ ഈ വിഷയത്തിൽ
കേന്ദ്രസർക്കാരിന്റെ
പ്രതികരണം
എന്തായിരുന്നുവെന്ന്
അറിയിക്കാമോ;
(സി)
കേന്ദ്ര
നയത്തിന് ബദലായി
സാമ്പത്തിക
ബുദ്ധിമുട്ടുകള്‍ക്കിടയിലും
സംസ്ഥാനത്ത് പൊതുമേഖലാ
സ്ഥാപനങ്ങളെ
ശാക്തീകരിക്കുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
വ്യവസായ
സംരംഭങ്ങളുടെ പ്രോത്സാഹനം
*55.
ശ്രീ.വി.കെ.പ്രശാന്ത്
,,
എ. പ്രദീപ്കുമാര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
രണ്ടു ലക്ഷത്തോളം
പേര്‍ക്ക് തൊഴില്‍
നല്കാന് കഴിയുന്ന
തരത്തില്‍
അമ്പത്തിരണ്ടായിരത്തോളം
വ്യവസായ സ്ഥാപനങ്ങള്‍
തുടങ്ങാന്‍ സാധ്യമായ
വിധത്തില്‍ വ്യവസായ
സംരംഭങ്ങളെ
പ്രോത്സാഹിപ്പിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ചുവപ്പു
നാടയില്‍ കുരുക്കി
അനാവശ്യ തടസ്സം
സൃഷ്ടിക്കുന്നത്
ഒഴിവാക്കി വ്യവസായ
നിക്ഷേപം
പ്രോത്സാഹിപ്പിക്കാന്‍
ഫലപ്രദമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സംരംഭങ്ങള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നവര്‍ക്കായി
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍
ഹെല്‍പ്പ് ഡെസ്ക്ക്
രൂപീകരിക്കുന്നതിനും
സംരംഭകത്വ
പ്രോത്സാഹനത്തിന്
പരിശീലന പരിപാടികള്‍
വിപുലീകരിക്കുന്നതിനും
സാമ്പത്തിക
പിന്തുണക്കായുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിനും
പരിപാടിയുണ്ടോ;
വിശദമാക്കുമോ?
വെെദ്യുതസേവനങ്ങളുടെ
നിലവാരം ഉയര്‍ത്താന്‍ പദ്ധതി
*56.
ശ്രീ.കെ.
ദാസന്
,,
ബി.സത്യന്
,,
രാജു എബ്രഹാം
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമ്പൂര്ണ്ണവെെദ്യുതീകരണം
സാദ്ധ്യമാക്കിയതിനുപുറമേ
സമസ്ത മേഖലകളിലെയും
വികസനത്തിനാവശ്യമായ
ഗുണമേന്മയുള്ള
വെെദ്യുതി
ഉറപ്പുവരുത്തുന്നതിനായി
ഇൗ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
വെെദ്യുതി
വിതരണ പ്രസരണശൃംഖല
സുരക്ഷിതവും
കാര്യക്ഷമവുമാക്കി
പ്രസരണ നഷ്ടം
കുറയ്ക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
വെെദ്യുതസേവനങ്ങളെ
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിനായി
എന്തെല്ലാം
നൂതനപദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
വെെദ്യുതിമേഖലയിലുണ്ടാകുന്ന
അപകടങ്ങള്‍
കുറയ്ക്കുന്നതിനായി ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
നൂതന സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കാന്‍ നടപടി
*57.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ജോര്‍ജ് എം. തോമസ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതി മേഖല
അഭിമുഖീകരിക്കുന്ന
പ്രധാന പ്രതിസന്ധികള്‍
തരണം ചെയ്യുന്നതിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
കേന്ദ്രസര്‍ക്കാരിന്റെ
ആഗോളവല്‍ക്കരണ
നയങ്ങളുടെ ഭാഗമായി
വൈദ്യുതി മേഖലയില്‍
നടപ്പാക്കിവരുന്ന
സ്വകാര്യവല്‍ക്കരണ
നടപടികള്‍ സംസ്ഥാനത്തെ
വലിയതോതില്‍
ബാധിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
ആവശ്യമായ വൈദ്യുതിയുടെ
ഏറിയ പങ്കും
സംസ്ഥാനത്തിന് പുറത്തു
നിന്നും വാങ്ങേണ്ടി
വരുന്ന സാഹചര്യത്തില്‍
ആഭ്യന്തര ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ള
നൂതന പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
ശബരിമല
തീര്‍ത്ഥാടനം
*58.
ശ്രീ.ജി.എസ്.ജയലാല്‍
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനം
സുഗമമാക്കുന്നതിനും
തീര്‍ത്ഥാടകരുടെ
തിരക്ക്
ക്രമീകരിക്കുന്നതിനും
എന്തൊക്കെ
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ശബരിമല
ദര്‍ശനം
സുഗമമാക്കുന്നതിന്
എന്തൊക്കെ തരത്തിലുള്ള
ഓണ്‍ലൈന്‍ സേവനങ്ങളാണ്
ഏര്‍പ്പെടുത്തിയിരുന്നതെന്നും
ആയതിന് ലഭിച്ച
സ്വീകാര്യത
എത്രത്തോളമാണെന്നും
അറിയിക്കാമോ;
(സി)
തിരക്ക്
നിയന്ത്രിക്കുന്നതിന്
വെര്‍ച്വല്‍ ക്യൂ
ബുക്കിംഗ് ഫലപ്രദമാണോ
എന്നറിയിക്കാമോ;
(ഡി)
ദേവസ്വം
സേവനങ്ങളായ അപ്പം,
അരവണ, വിഭൂതി, നെയ്യ്
തുടങ്ങിയവ ഓണ്‍ലൈനായി
വെബ് പോര്‍ട്ടല്‍ മുഖേന
ബുക്ക് ചെയ്യുന്നതിന്
അവസരം ഒരുക്കിയിരുന്നോ
എന്ന്
വെളിപ്പെടുത്താമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക നില
*59.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
പി.ടി. തോമസ്
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക നില വര്‍ഷം
കഴിയുന്തോറും കൂടുതല്‍
പ്രതിസന്ധിയിലേക്ക്
നീങ്ങുന്നുവെന്നത്
വസ്തുതയാണോ
എന്നറിയിക്കാമോ;
(ബി)
മദ്യവില്‍പനയിലൂടെയും
ഭാഗ്യക്കുറിയിലൂടെയുമുള്ള
വരുമാനം മാത്രമാണ്
വര്‍ഷംതോറും
വര്‍ദ്ധിക്കുന്നതെന്നതും
മറ്റ് വരുമാന
മാര്‍ഗ്ഗങ്ങള്‍
കുറയുകയാണെന്നതും
സര്‍ക്കാര്‍ ഗൗരവമായി
കണക്കിലെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഗള്‍ഫ്
അടക്കമുള്ള
വിദേശരാജ്യങ്ങളില്‍
ജോലി ചെയ്യുന്ന
കേരളീയര്‍
സംസ്ഥാനത്തേക്ക്
അയക്കുന്ന തുക വരും
വര്‍ഷങ്ങളില്‍
കുറയുമെന്നതും
അന്യസംസ്ഥാന
തൊഴിലാളികള്‍
കേരളത്തില്‍ നിന്നും
സമ്പാദിച്ച് മറ്റ്
സംസ്ഥാനങ്ങളിലേക്ക്
വന്‍തോതില്‍ തുക
കൊണ്ടുപോകുന്നുവെന്നതും
പരിശോധനാവിധേയമാക്കിയിട്ടുണ്ടോ;
(ഡി)
സാമ്പത്തിക
വളര്‍ച്ച
മുരടിച്ചുനില്ക്കുന്ന
സാഹചര്യത്തില്‍
നികുതി-നികുതിയേതര
വരുമാനം കുറഞ്ഞ്
സംസ്ഥാനം കടക്കെണിയില്‍
അകപ്പെടുന്ന സാഹചര്യം
സര്‍ക്കാര്‍ ഗൗരവമായി
കണക്കിലെടുത്തിട്ടുണ്ടോ;
ഈ പ്രതിസന്ധി
മറികടക്കുന്നതിന്
ക്രിയാത്മകമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
സിറ്റി
ഗ്യാസ് പദ്ധതി
*60.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകളില്‍
പ്രകൃതി വാതകം
എത്തിക്കുന്ന സിറ്റി
ഗ്യാസ് പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ;
(ബി)
നടപ്പു
സാമ്പത്തിക വര്‍ഷം
ഏതെല്ലാം ജില്ലകളില്‍
ഇത് പ്രവര്‍ത്തന
സജ്ജമാക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിന്
സംസ്ഥാനത്തിന്റെ
വിഹിതമെത്രയാണ്;
ഈയിനത്തില്‍ ഇതുവരെ
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?