ഈട്ടി
തടി വില്‍ക്കുന്നതിനുള്ള
അവകാശം
892.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
ഭൂപതിവ് ചട്ടപ്രകാരം
പതിച്ച് നല്കിയ
ഭൂമിയില്‍
സ്ഥിതിചെയുന്ന ഈട്ടി
തടി
വില്‍ക്കുന്നതിനുള്ള
അവകാശം നിലവില്‍
ആര്‍ക്കാണ്
എന്നറിയിക്കാമോ;
(ബി)
കോടിക്കണക്കിന്
രൂപ വിലമതിക്കുന്ന
ഈട്ടി തടികള്‍ പ്രയോജന
രഹിതമായി നശിക്കുന്ന
അവസ്ഥ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
കര്‍ഷകര്‍
പരിപാലിച്ച് വളര്‍ത്തിയ
ഈട്ടി മരങ്ങള്‍
വെട്ടുമ്പോള്‍ ഒരു
ക്യൂബിക് അടിക്ക്
അവര്‍ക്ക് നിലവില്‍
ലഭിക്കുന്ന
കോമ്പന്‍സേഷന്‍
എത്രയാണ്;
(ഡി)
ഈട്ടിത്തടി
ക്യൂബിക് അടിക്ക് രണ്ട്
ലക്ഷത്തിലധികം വില
ലഭിക്കുന്ന
സാഹചര്യത്തില്‍ അത്
പരിപാലിച്ച് വളര്‍ത്തിയ
കര്‍ഷകര്‍ക്ക്
നല്കുന്ന നഷ്ടപരിഹാര
തുക ലേലത്തില്‍
ലഭിക്കുന്ന തുകയുടെ
അമ്പത്
ശതമാനമായെങ്കിലും
ഉയര്‍ത്തുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കുമോ?
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള മരങ്ങള്‍
കണ്ടെത്താന്‍ നടപടി
893.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുണ്ടേരി
വനത്തിലുണ്ടായ
ഉരുള്‍പൊട്ടലിലും
മലവെള്ളപ്പാച്ചിലിലും
ഒഴുകി എത്തിയ
വിലപിടിപ്പുള്ള
മരങ്ങള്‍ പുഴയിലും
പ്രദേശത്തെ
വീടുകള്‍ക്കുമുന്നിലും
കിടന്നു നശിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വനം
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ളതും
തേക്ക്, മരുത്, ഈട്ടി
,മഹാഗണി എന്നീ
ഗണത്തില്‍ പെട്ടതുമായ ഈ
മരങ്ങള്‍
തിരിച്ചെടുക്കാന്‍ വനം
വകുപ്പ് അടിയന്തിര
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
സംസ്ഥാനത്തിന്റെ
ഇതരപ്രദേശങ്ങളില്‍
കാലവര്‍ഷക്കെടുതിയില്‍
കടപുഴകി വീണതും
കോടികള്‍
വിലമതിക്കുന്നതുമായ
സര്‍ക്കാര്‍ മരങ്ങള്‍
കണ്ടെത്തുന്നതിനും
തിരിച്ചെടുക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഡി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
ഇതിനകം സ്വീകരിച്ച
നടപടികള്‍ എന്തൊക്കെ;
വിശദാംശങ്ങള്‍
നല്‍കുമോ?
വന്യമൃഗങ്ങളെ
വേട്ടയാടിയതിനുളള കേസുകള്‍
894.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വനത്തിനുളളില്‍
അനധികൃതമായി കടന്നുകയറി
വൃക്ഷങ്ങള്‍ മുറിച്ചു
മാറ്റിയതിന് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വന്യമൃഗങ്ങളെ
വേട്ടയാടിയതിനും
മറ്റുമായി എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തുവെന്ന്
വ്യക്തമാക്കാമോ?
വന്യജീവികളുടെ
ആക്രമണം മൂലമുണ്ടായ
നാശനഷ്ടങ്ങള്‍
895.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച് വര്‍ഷത്തിനിടെ
സംസ്ഥാനത്ത്
കാട്ടാനകള്‍
ഉള്‍പ്പെടെയുള്ള
വന്യജീവികളുടെ
ആക്രമണംമൂലം
മരണപ്പെട്ടവരുടെ എണ്ണം
വെളിപ്പെടുത്താമോ;
(ബി)
ഇവരുടെ
കുടുംബങ്ങള്‍ക്ക്
നഷ്ടപരിഹാരമായി എത്രതുക
നാളിതുവരെ
ചെലവഴിച്ചുവെന്ന്
അറിയിക്കാമോ;
(സി)
കഴിഞ്ഞ
അഞ്ച് വര്‍ഷത്തിനിടെ
സംസ്ഥാനത്ത്
വന്യജീവികളുടെ
അക്രമണംമൂലം
എത്രഹെക്ടര് കൃഷിസ്ഥലം
നാശം സംഭവിച്ചുവെന്നും
എത്രതുക നഷ്ടപരിഹാരമായി
നാളിതുവരെ
ചെലവഴിച്ചുവെന്നും
എത്രവീടുകള്‍
നശിപ്പിക്കപ്പെട്ടുവെന്നും
ആയതിന് നഷ്ടപരിഹാരമായി
എന്തുതുക നാളിതുവരെ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
(ഡി)
ഇത്തരത്തിലുള്ള
വന്യജീവികളുടെ
ആക്രമണംമൂലം കഴിഞ്ഞ
അഞ്ച് വര്‍ഷത്തിനിടെ
വനാതിര്‍ത്തിയില്‍
താമസിക്കുന്ന എത്ര
കുടുംബങ്ങള്‍ കൃഷിസ്ഥലം
ഉള്‍പ്പെടെ ഉപേക്ഷിച്ച്
മറ്റുസ്ഥലങ്ങളില്‍
പോകേണ്ട
അവസ്ഥയുണ്ടായിട്ടുണ്ടെന്നാണ്
വനം വകുപ്പ്
കണക്കാക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ഇ)
എത്ര
കിലോമീറ്റര്‍
വനാതിര്‍ത്തിയാണ്
സംസ്ഥാനത്തിനുള്ളത്;
ആയതില്‍ സോളാര്‍വേലി,
മതില്, ട്രഞ്ച്,
റെയില്‍വേലി എന്നിങ്ങനെ
ഇതുവരെ പ്രതിരോധം
തീര്‍ക്കല്‍
പൂര്‍ത്തിയാക്കിയത്
എത്രകിലോമീറ്റര്‍
ദൂരത്തിലാണെന്ന്
അറിയിക്കാമോ;
(എഫ്)
ഇത്തരത്തില്‍
വന്യജീവികളുടെ
ആക്രമണത്തില്‍ നിന്നും
വനാതിര്‍ത്തി
ഗ്രാമങ്ങളിലുള്ളവരുടെ
ജീവനും സ്വത്തിനും
സംരക്ഷണം ഉറപ്പാക്കാന്‍
സര്‍ക്കാര്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം നല്‍കാമോ?
അമ്പൂരി
പുരവിമല ആദിവാസി കോളനി റോഡ്
നവീകരണം
896.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പൂരി
പുരവിമല ആദിവാസി
കോളനിയെ
പുറംലോകവുമായി
ബന്ധിപ്പിക്കുന്ന
റോഡിന്റെ
നവീകരണത്തിനായി
പി.എം.ജി.എസ്.വൈ.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഫണ്ട്
അനുവദിച്ചിട്ടും വനം
വകുപ്പ് തടസ്സം
നില്‍ക്കുന്നത് കാരണം
റോഡിന്റെ നിര്‍മ്മാണം
നീണ്ടുപോകുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
റോഡ് നിര്‍മ്മാണത്തിന്
അനുമതി ലഭ്യമാക്കി
റോഡ് പണി അടിയന്തരമായി
ആരംഭിക്കുന്നതിനുളള
ഇടപെടലുകള്‍ നടത്തുമോ;
വിശദമാക്കാമോ?
നിലമ്പൂര്‍
ഫോറസ്റ്റ് ഡിവിഷന് ഓഫീസുകള്‍
സ്ഥിതി ചെയ്യുന്ന സ്ഥലം
897.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
ഫോറസ്റ്റ് ഡിവിഷന്
ഓഫീസുകള്‍ സ്ഥിതി
ചെയ്യുന്ന സ്ഥലം വനം
വകുപ്പിന് ആരില്‍
നിന്ന് ലഭിച്ചതാണ്;
വിശദമാക്കാമോ;
(ബി)
എന്ന്
മുതലാണ് ഈ സ്ഥലം വനം
വകുപ്പിന്റെ
കൈവശത്തില്‍ വന്നത്;
ഇതിന്‍െറ വിസ്തീര്‍ണ്ണം
എത്രയാണ്;
വ്യക്തമാക്കാമോ;
(സി)
ഇത്രയും
സ്ഥലം വനഭൂമിയായി
പ്രഖ്യാപിച്ച്
വിജ്ഞാപനം
ചെയ്തിട്ടുണ്ടോ;
വനഭൂമിയായി വിജ്ഞാപനം
ചെയ്യാത്ത ഭൂമിക്ക്
വനം-പരിസ്ഥിതി
നിയമങ്ങള്‍ ബാധകമാണോ;
വനം വകുപ്പിന്റെ
കൈവശത്തിലുള്ളതും
എന്നാല്‍
വനഭൂമിയല്ലാത്തതുമായ
ഭൂമി റവന്യൂ
സ്റ്റാറ്റസില്‍
ഉള്‍പ്പെടുന്നതല്ലെ
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഈ
ഭൂമി ബ്രിട്ടീഷുകാരില്‍
നിന്നും വിലകൊടുത്ത്
വാങ്ങിയതിന്റെ രേഖകളുടെ
പകര്‍പ്പും
ഉടമ്പടികളുടെ
പകര്‍പ്പും
ലഭ്യമാക്കാമോ;
രേഖകളില്ലെങ്കില്‍
അക്കാര്യം
വിശദമാക്കാമോ?
ആദിവാസികളുടെ
പുനരധിവാസം
898.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതി
ദുരന്തം നേരിട്ട
നിലമ്പൂര്‍ നിയോജക
മണ്ഡലത്തിലെ ആദിവാസി
കോളനികളായ വാണിയമ്പുഴ,
തരിപ്പപൊട്ടി,
കുമ്പളപ്പാറ,
പുഞ്ചക്കൊല്ലി,
അളക്കല്‍
എന്നിവിടങ്ങളിലെ
ആദിവാസികളെ
പുനരധിവസിപ്പിക്കുന്നതിന്
എത്ര സ്ഥലം
ആവശ്യമാണെന്നും എത്ര
കുടുംബങ്ങളെയാണ്
പുനരധിവസിപ്പിക്കേണ്ടതെന്നും
വിശദമാക്കാമോ;
(ബി)
പുനരധിവാസത്തിനാവശ്യമായ
സ്ഥലം വനം വകുപ്പില്‍
നിന്നും
വിട്ടുകിട്ടുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(സി)
വനഭൂമി
വിട്ടുകിട്ടുന്നതിന്
കേന്ദ്ര വനം പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതി
ആവശ്യമുണ്ടോയെന്ന്
അറിയിക്കാമോ?
പട്ടയഭൂമിയില്‍
വച്ചുപിടിപ്പിച്ചിട്ടുള്ള
മരങ്ങള്‍
മുറിച്ചുമാറ്റുന്നതിനുള്ള
അവകാശം
899.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടയഭൂമിയില്‍
വച്ചുപിടിപ്പിച്ചിട്ടുള്ള
മരങ്ങള്‍ ഉടമസ്ഥര്‍ക്ക്
തന്നെ
മുറിച്ചുമാറ്റുന്നതിനുള്ള
അവകാശം നല്‍കുന്നത്
സംബന്ധിച്ച് ഈ
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള
നിബന്ധനകള്‍
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
(സി)
ഇപ്രകാരം
മരങ്ങള്‍ മുറിച്ചു
മാറ്റുന്നതിനു പകരമായി
വനവത്കരണം
നടപ്പിലാക്കാന്‍
എന്തെങ്കിലും
നിര്‍ദ്ദേശങ്ങളുണ്ടോ;
വ്യക്തമാക്കുമോ?
കാട്ടുതീ
തടയാന്‍ നടപടി
900.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്കാട്ടുതീ
മൂലം വര്‍ഷംതോറും
ഹെക്ടറുകണക്കിന് വനം
കത്തിനശിക്കുകയും
വന്യമൃഗങ്ങള്‍ക്ക്
നാശമുണ്ടാകുകയും
ചെയ്യുന്ന
സാഹചര്യത്തില്‍ ഇത്
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഈ
വര്‍ഷത്തെ
വേനല്‍കാലത്ത്
സംസ്ഥാനത്ത് എത്ര
ഹെക്ടര്‍ വനമാണ്
കാട്ടുതീമൂലം
നഷ്ടപ്പെട്ടത്;
(സി)
കാട്ടുതീ
യഥാസമയം അറിയുന്നതിനും
അത് വ്യാപിക്കാതെ
തടയുന്നതിനും
നിലവിലുള്ള സംവിധാനം
പര്യാപ്തമാണോ;
അല്ലെങ്കില്‍ കൂടുതല്‍
ആധുനിക സംവിധാനങ്ങള്‍
ഇക്കാര്യത്തിനായി
ഉപയോഗിക്കുന്നതിനും വനം
വകുപ്പ്
ജീവനക്കാര്‍ക്ക് ഇവ
ഉപയോഗിക്കുന്നതിനുള്ള
പരിശീലനം
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
കണ്ടല്‍
വനങ്ങളുടെ സംരക്ഷണം
901.
ശ്രീ.പി.ഉബൈദുള്ള
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറു
ജീവികളുടേയും
മത്സ്യങ്ങളുടേയും
ആവാസകേന്ദ്രമായ
കണ്ടല്‍ക്കാടുകളുടെ
വിസ്തൃതിയിലുണ്ടായ
ശോഷണം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
സംസ്ഥാനത്ത്
കണ്ടല്‍ വനങ്ങളുടെ
സംരക്ഷണത്തിനും
വിപുലീകരണത്തിനുമായി
പ്രത്യേക സംവിധാനങ്ങള്‍
കൊണ്ടു വരുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇതിനായി
വനം വകുപ്പ്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
കണ്ടല്‍കാടുകളുടെ
വിസ്തൃതി സംബന്ധിച്ച്
പുതിയ സര്‍വ്വെകള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
ജനകീയ
പങ്കാളിത്തത്തോടെ
സ്ഥായിയായ കണ്ടല്‍വന
സംരക്ഷണ പദ്ധതികള്‍
നടപ്പാക്കേണ്ട ആവശ്യകത
ബോധ്യപ്പെടുത്തുവാന്‍
പ്രത്യേക പദ്ധതികള്‍
ആസൂത്രണം ചെയ്ത്
നടപ്പാക്കുമോ?
സാമൂഹ്യ
വനവല്‍ക്കരണം
902.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യ
വനവല്‍ക്കരണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ പുരോഗതി
പരിശോധിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
വനവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
903.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍
വനവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര രൂപ ചിലവഴിച്ചു
എന്നതിന്റെ വിശദമായ
വിവരം നല്‍കുമോ; ഇത്
ഏതെല്ലാം
പദ്ധതികള്‍ക്കായാണ്
വിനിയോഗിച്ചിട്ടുളളത്
എന്നത് വ്യക്തമാക്കാമോ;
(ബി)
കേരളത്തിലെ
വനവിസ്തൃതി മുന്‍
വര്‍ഷങ്ങളേക്കാള്‍
കുറഞ്ഞുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഇക്കോ
കോംപ്ലക്സുകള്‍
904.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയ്ക്
പുറത്തും വനാതിര്‍ത്തി
പ്രദേശങ്ങളിലും ഇക്കോ
കോംപ്ലക്സുകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
ഇക്കോ
കോംപ്ലക്സുകള്‍ ഏതൊക്കെ
സ്ഥലങ്ങളിലാണ്
സ്ഥാപിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇക്കോ
കോംപ്ലക്സുകള്‍
എന്നതുകൊണ്ട് എന്താണ്
അര്‍ത്ഥമാക്കുന്നതെന്നും
അവ മൂലം
സമൂഹത്തിനുണ്ടാകുന്ന
ഗുണഫലങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
ആനവച്ചാൽ
ഫെസിലിറ്റേഷൻ സെൻറർ
നിർമ്മാണപുരോഗതി
905.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തേക്കടി
വിനോദസഞ്ചാര മേഖലയിൽ
ഉൾപ്പെട്ട ആനവച്ചാലിൽ
വിനോദസഞ്ചാര
വകുപ്പിന്റെ ഫണ്ട്
ഉപയോഗിച്ച് നിർമ്മാണം
പൂർത്തീകരിച്ചിട്ടുള്ള
പാർക്കിംഗ് ഗ്രൗണ്ടിൽ
ജില്ലാ ടൂറിസം പ്രമോഷൻ
കൗൺസിലിന് ഫെസിലിറ്റേഷൻ
സെൻറർ
ആരംഭിക്കുന്നതിനായി
നൽകിയിട്ടുള്ള
പ്രൊപ്പോസലിൻമേൽ
വനംവകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികൾ
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
തദ്ദേശീയ
വൃക്ഷങ്ങള്‍
വച്ചുപിടിപ്പിക്കാന്‍ പദ്ധതി
906.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാതയോരത്തും
സര്‍ക്കാര്‍
ഭൂമിയിലുമുള്ള
അക്കേഷ്യാ മരങ്ങള്‍
മുറിച്ചു
മാറ്റുന്നതിനും പകരം
തദ്ദേശീയ വൃക്ഷങ്ങള്‍
വച്ചുപിടിപ്പിക്കുന്നതിനും
സോഷ്യല്‍ ഫോറസ്ട്രി
വിഭാഗം എന്തെങ്കിലും
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കാമോ?
തേക്കടി
വിനോദസഞ്ചാര കേന്ദ്രത്തിന്റെ
വികസനവും സംരക്ഷണവും
907.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദ സഞ്ചാര
കേന്ദ്രങ്ങളിൽ ഏറ്റവും
പ്രധാനപ്പെട്ടതും
പ്രദേശവാസികളുടെ പ്രധാന
ഉപജീവനമാർഗ്ഗവുമായ
തേക്കടി വിനോദസഞ്ചാര
കേന്ദ്രത്തിന്റെ
വികസനത്തിനും
സംരക്ഷണത്തിനുമായി
വനംവകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികൾ
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
അരനൂറ്റാണ്ടു
കാലത്തിലധികമായി
തേക്കടി വിനോദസഞ്ചാര
കേന്ദ്രവുമായി
ബന്ധപ്പെട്ട് ഉപജീവനം
നടത്തിവന്നിരുന്ന
പ്രദേശത്തെ ടൂറിസ്റ്റ്
ടാക്സി ഉടമകൾക്കും
തൊഴിലാളികൾക്കും
തേക്കടിയിൽ പുതുതായി
ഏർപ്പെടുത്തിയിട്ടുള്ള
വാഹന പാർക്കിംഗ്
ക്രമീകരണം മൂലം
ഉപജീവനമാർഗ്ഗം
നഷ്ടപ്പെടുന്ന സാഹചര്യം
ഒഴിവാക്കാൻ വനംവകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
നാദാപുരം
ജാനകിക്കാട് ഇക്കോ ടൂറിസം
പദ്ധതി
908.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ
ജാനകിക്കാട് ഇക്കോ
ടൂറിസം പദ്ധതിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
ഇതിന്റെ
പൂര്‍ത്തീകരണത്തിന്
എന്തൊക്കെ പദ്ധതികള്‍
ആലോചനയില്‍ ഉണ്ട് എന്ന്
വിശദമാക്കാമോ;
(സി)
പദ്ധതി
പ്രദേശത്തേയ്ക്കുള്ള
റോഡ്
ഗതാഗതയോഗ്യമല്ലാതായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
റോഡ്
ഗതാഗതയോഗ്യമാക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ ?
കൈക്കുഞ്ഞ്
വാഹനത്തില്‍ നിന്ന്
വനപാതയിലേയ്ക്ക് തെറിച്ച് വീണ
സംഭവം
909.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
രാജമല അഞ്ചാം മൈലില്‍,
വാഹനത്തില്‍ നിന്ന്
വനപാതയിലേയ്ക്ക്
കൈക്കുഞ്ഞ് തെറിച്ച്
വീണ സംഭവം വനം വകുപ്പ്
ഉദ്യോഗസ്ഥര്‍ തെറ്റായ
രീതിയില്‍
വ്യാഖ്യാനിച്ച്
പ്രശസ്തിക്കായി
പ്രചരിപ്പിച്ചത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ചിട്ടുള്ള
നടപടികളെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
മറ്റൊരാള്‍
രക്ഷിച്ച കുട്ടിയെ വനം
വകുപ്പ് ഉദ്യോഗസ്ഥര്‍
രക്ഷിച്ചു എന്ന
വിധത്തില്‍, യഥാര്‍ത്ഥ
വീഡിയോ ദൃശ്യങ്ങള്‍
എഡിറ്റ് ചെയ്ത വനം
വകുപ്പ് ഉദ്യോഗസ്ഥര്‍
ആരൊക്കെയാണെന്ന്
അന്വേഷിക്കുന്നതിനും
അവര്‍ക്കെതിരെ നടപടി
സ്വീകരിക്കുന്നതിനും
തയ്യാറാകുമോ;
(സി)
സത്യസന്ധരായി
പ്രവര്‍ത്തിക്കേണ്ട
ഉദ്യോഗസ്ഥര്‍
കാര്യങ്ങള്‍ തെറ്റായി
പ്രചരിപ്പിക്കുന്നത്
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
റോഡിലേക്ക്
തെറിച്ചുവീണ കുഞ്ഞിനെ
രക്ഷപ്പെടുത്തിയ സംഭവം
910.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാത്രിയിലെ
ജീപ്പ്
യാത്രക്കിടയില്‍,
മൂന്നാര്‍-മറയൂര്‍
റോഡില്‍ അമ്മയുടെ
മടിയില്‍ നിന്നും
റോഡിലേക്ക് തെറിച്ചുവീണ
കുഞ്ഞിനെ
രക്ഷപ്പെടുത്തിയത്
വനപാലകരാണെന്ന
അവകാശവാദം
വസ്തുതകള്‍ക്ക്
നിരക്കാത്തതാണെന്ന്
അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇത്തരത്തില്‍
തെറ്റായ വാര്‍ത്ത
പ്രചരിപ്പിക്കുവാനുണ്ടായ
സാഹചര്യത്തെക്കുറിച്ചന്വേഷിച്ച്
അപ്രകാരം ചെയ്ത
ഉദ്യോഗസ്ഥര്‍ക്ക്
കര്‍ശന താക്കീത്
നല്കുവാന് നടപടി
സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
വെെത്തിരിയില്‍
വനം-റവന്യൂ വകുപ്പുകളുടെ ഭൂമി
പരിശോധന
911.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെത്തിരി
താലൂക്കില്‍ വനം-റവന്യൂ
വകുപ്പുകളുടെ സംയുക്ത
പരിശോധനയില്‍
കണ്ടെത്തിയ ഭൂമിയുടെ
വിശദാംശങ്ങള്‍
(വിസ്തൃതി സഹിതം)
ലഭ്യമാക്കുമോ;
വില്ലേജ് തിരിച്ച്
പട്ടിക ലഭ്യമാക്കുമോ;
(ബി)
സംയുക്ത
പരിശോധനയ്ക്കായി എത്ര
അപേക്ഷകള്‍ ലഭിച്ചു;
ഇതില്‍ സ്വീകരിച്ച
അപേക്ഷകള്‍ എത്ര;
നിരസിച്ച അപേക്ഷകള്‍
എത്ര എന്ന്
വെളിപ്പെടുത്താമോ;
(സി)
നിരസിക്കപ്പെട്ട
അപേക്ഷകര്‍ അപ്പീല്‍
നല്‍കുന്നതിന് ആരെയാണ്
സമീപിക്കേണ്ടത്;
വിശദമാക്കാമോ;
അപ്പീല്‍ സംവിധാനം
നിലവിലില്ലെങ്കില്‍ അത്
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
സംയുക്ത
പരിശോധനയില്‍
സ്വീകരിച്ച
അപേക്ഷകര്‍ക്ക്
ഭൂമിയുടെ ഉടമസ്ഥാവകാശം
ലഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
വനനശീകരണവുമായി
ബന്ധപ്പെട്ട കേസ്സുകള്‍
912.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വനനശീകരണം, അനധികൃതമായി
വനത്തിലെ മരം
മുറിയ്ക്കല്‍
എന്നിവയുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ വനം വകുപ്പ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഇപ്രകാരം
രജിസ്റ്റര്‍ ചെയ്ത എത്ര
കേസ്സുകളില്‍
പ്രതികള്‍ക്ക്
നിയമപരമായ ശിക്ഷ
ഉറപ്പാക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദമാക്കാമോ?
കുമ്പിച്ചല്‍ക്കടവ്
പാലം നിര്‍മ്മാണം
T 913.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
പന്ത്രണ്ടോളം ആദിവാസി
കോളനികളെ
പുറംലോകവുമായി
ബന്ധിപ്പിക്കുന്ന
കുമ്പിച്ചല്‍കടവ്
പാലത്തിന്റെ
നിര്‍മ്മാണത്തിനായി
കിഫ്ബി പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചുവെങ്കിലും
സെന്‍ട്രല്‍ വെെല്‍ഡ്
ലെെഫ് ബോര്‍ഡിന്റെ
അനുമതി
ലഭ്യമാക്കാത്തതിനാല്‍
ടെണ്ടര്‍ തുറക്കാന്‍
കഴിയാത്ത
സ്ഥിതിയിലാണെന്നത്
ശ്രദ്ധയിൽപ്പെട്ടോ;
.എങ്കിൽ സ്റ്റേറ്റ്
വെെല്‍ഡ് ലെെഫ്
ബോര്‍ഡ് അനുമതി
നല്കി, സെന്‍ട്രല്‍
വെെല്‍ഡ് ലെെഫ്
ബോര്‍ഡില്‍
സമര്‍പ്പിച്ച
പ്രൊപ്പോസലിന്റെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ അടിയന്തര
ശ്രദ്ധനല്‍കി
സെന്‍ട്രല്‍ വെെല്‍ഡ്
ലെെഫ് ബോര്‍ഡിന്റെ
അനുമതി
ലഭ്യമാക്കുന്നതിനുള്ള
ഇടപെടലുകള്‍
നടത്താമോ;വ്യക്തമാക്കുമോ?
വന്യമൃഗ
പ്രതിരോധ സംവിധാനങ്ങള്‍
914.
ശ്രീ.സണ്ണി
ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികള്‍
നാട്ടിലിറങ്ങി കൃഷി
നശിപ്പിക്കുകയും
ജനങ്ങളുടെ ജീവന് ഭീഷണി
ആകുന്നതും മൂലം
സംസ്ഥാനത്തെ മലയോര
ഗ്രാമങ്ങളില്‍ ജനജീവിതം
ദുസ്സഹമായി എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വന്യമൃഗ
പ്രതിരോധത്തിനായി
സോളാര്‍ വേലി, മതില്,
ട്രഞ്ച് എന്നിവ ഇതിനകം
എത്ര കിലോമീറ്റര്‍
വനാതിര്‍ത്തിയിലാണ്
പൂര്‍ത്തിയായിട്ടുള്ളത്
എന്നതിനെ സംബന്ധിച്ച
കണക്ക് ലഭ്യമാണോ;
ശേഷിക്കുന്ന ഭാഗത്ത്
കൂടി വന്യമൃഗ പ്രതിരോധ
സംവിധാനങ്ങള്‍
തീര്‍ക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(സി)
വന്യ
ജീവികളുടെ
ആക്രമണത്തില്‍ നിന്നും
വനാതിര്‍ത്തിയിലുള്ള
ഗ്രാമങ്ങളിലെ ജനങ്ങളുടെ
ജീവനും സ്വത്തിനും
സംരക്ഷണം
ഉറപ്പാക്കുന്നതിന്
ഉന്നതതല യോഗം
വിളിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
വന്യജീവി
കണക്കെടുപ്പ്
915.
ശ്രീ.കെ.
രാജന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഏതൊക്കെ
വന്യജീവികളുടെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
വന്യജീവി
കണക്കെടുപ്പ്
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(സി)
വന്യജീവി
കണക്കെടുപ്പിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
വനനിരീക്ഷണം,
വന-വന്യജീവി സംരക്ഷണം
എന്നിവ
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
നാട്ടാനകള്ക്കെതിരെയുളള
അതിക്രമങ്ങള്‍ തടയുന്നതിന്
നടപടി
916.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
50 വയസ്സ് തികയുന്നതിന്
മുമ്പ് നാട്ടാനകള്‍
ചരിയുന്നുവെന്നത്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
2017,
2018 എന്നീ
വര്‍ഷങ്ങളില്‍ എത്ര
നാട്ടാനകളാണ് ചരിഞ്ഞത്;
(സി)
വിശ്രമമില്ലാത്ത
അമിത ജോലിയും പോഷകാഹാര
കുറവുമാണ് നാട്ടാനകള്‍
ചരിയുന്നതിനുളള
കാരണമെന്ന് എസ്.പി.സി.എ
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
നാട്ടാനകള്ക്കെതിരെയുളള
അതിക്രമങ്ങള്‍
തടയുന്നതിന് നിരന്തര
പരിശോധന ഈ മേഖലയില്‍
നടത്തുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
മലയോരപ്രദേശങ്ങളില്‍
വന്യമൃഗങ്ങളുടെ ആക്രമണം
917.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂഞ്ഞാര്‍
മണ്ഡലത്തിലെ മലയോര
പ്രദേശങ്ങളില്‍
വന്യമൃഗങ്ങളുടെ
ആക്രമണങ്ങള്‍
തുടര്‍ച്ചയായി
ഉണ്ടാകുന്നതുമൂലം
കൃഷിയിടങ്ങള്‍
നശിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
തടയുവാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
വന്യമൃഗങ്ങളുടെ
ആക്രമണം മൂലം പ്രസ്തുത
പ്രദേശത്ത് ഉണ്ടായ
നാശനഷ്ടങ്ങള്‍
കണക്കാക്കി
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
മനുഷ്യ-വന്യജീവി
സംഘര്‍ഷം ഒഴിവാക്കാന്‍ കുങ്കി
ആനകള്‍
918.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്,അട്ടപ്പാടി,
പാലക്കാട്, മൂന്നാര്‍
എന്നീ പ്രദേശങ്ങളിലെ,
രൂക്ഷമായ
മനുഷ്യ-വന്യജീവി
സംഘര്‍ഷം
ഒഴിവാക്കുന്നതിനായി
പ്രത്യേക പരിശീലനം
നല്കിയ കുങ്കി ആനകളെ
ഉപയോഗിക്കാനുള്ള
എന്തെങ്കിലും
പദ്ധതിക്ക് രൂപം
കൊടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
മനുഷ്യ-വന്യജീവി
സംഘര്‍ഷം
ഒഴിവാക്കുന്നതിന്
വനംവകുപ്പിന്റെ
നേതൃത്വത്തിലുള്ള
ദ്രുതകര്‍മ്മസേന
ശക്തിപ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വന്യമൃഗ
ആക്രമണത്തിന്
ഇരയാകുന്നവര്‍ക്കു
നഷ്ടപരിഹാരം
919.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്യജീവികളുടെ ആക്രമണം
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വന്യജീവികളുടെ
ആക്രമണത്തില്‍നിന്ന്
ജനങ്ങളെ
സംരക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികൾ വിശദമാക്കാമോ;
(സി)
വന്യമൃഗങ്ങളുടെ
ആക്രമണത്തിന് ഇരയാകുന്ന
വ്യക്തികൾക്ക് നല്കി
വരുന്ന നഷ്ടപരിഹാരവും
സഹായവും
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍
മരണപ്പെട്ട
വ്യക്തികളുടെ
ആശ്രിതര്‍ക്ക്
സര്‍ക്കാര്‍
ആശ്രിതനിയമനം
നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ?
മനുഷ്യരും
വന്യമൃഗങ്ങളും തമ്മിലുള്ള
സംഘര്‍ഷം ഒഴിവാക്കാന്‍ നടപടി
920.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മനുഷ്യരും
വന്യമൃഗങ്ങളും
തമ്മിലുള്ള സംഘര്‍ഷം
ഒഴിവാക്കാന്‍ കാടും
നാടും
വേര്‍തിരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കാര്യങ്ങള്‍ക്ക് വയനാട്
ജില്ലയില്‍ എന്തൊക്കെ
പദ്ധതികളാണ് ഇതുവരെ
നടപ്പില്‍ വരുത്തിയത്;
ഇനി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
എത്ര
തുക ഇക്കാര്യങ്ങൾക്കായി
ഇതിനകം
വിനിയോഗിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
മൃഗങ്ങളുടെ
ആക്രമണംമൂലം
കൊല്ലപ്പെടുന്നവര്‍ക്കുള്ള
ധനസഹായം
921.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാമ്പിന്റെ
കടിയേറ്റ്
മരണപ്പെടുന്നവര്‍ക്കും,
മൃഗങ്ങളുടെ ആക്രമണംമൂലം
കൊല്ലപ്പെടുന്നവര്‍ക്കും
സര്‍ക്കാര്‍ പ്രത്യേക
ധനസഹായം
ലഭ്യമാക്കുന്നുണ്ടോ ;
വിശദമാക്കുമോ;
(ബി)
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍
പരിക്കേല്‍ക്കുന്നവര്‍ക്ക്
ചികിത്സാ സഹായം
ലഭ്യമാക്കുന്നുണ്ടോ;
വിശദമാക്കാമോ?
(സി)
കൃഷി
നശിപ്പിക്കുന്ന
കാട്ടുപന്നികളെ
കൊല്ലുന്നതിന്
എന്തെങ്കിലും വിലക്ക്
നിലവിലുണ്ടോ;
വിശദമാക്കാമോ?
വന്യമൃഗശല്യ
പ്രതിരോധം
922.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
വയനാട് ജില്ലയില്‍
വന്യമൃഗശല്യ
പ്രതിരോധത്തിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ വയനാട്
ജില്ലയില്‍ വന്യമൃഗശല്യ
പ്രതിരോധത്തിനായി എത്ര
തുക ചെലവഴിച്ചെന്നും
ഏതെല്ലാം സ്ഥലങ്ങളില്‍
എന്തെല്ലാം
പ്രവൃത്തികള്‍
ചെയ്തുവെന്നും
വ്യക്തമാക്കാമോ;
(സി)
വയനാട്
ജില്ലയില്‍ വന്യമൃഗശല്യ
പ്രതിരോധത്തിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്താനാണ് വനംവകുപ്പ്
ഉദ്ദേശിക്കുന്നതെന്നും
ഏതെല്ലാം സ്ഥലങ്ങളില്‍
എത്ര തുക ഉപയോഗിച്ച്
എന്തെല്ലാം
പ്രവൃത്തികളെന്ന്
വ്യക്തമാക്കാമോ?
വനമേഖലകളിലെ
വന്യമൃഗാക്രമണം
923.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി, പരിയാരം,
കോടശ്ശേരി
പഞ്ചായത്തുകളിലെ
വനമേഖലകളില്‍
വന്യമൃഗാക്രമണം
തടയുന്നതിനായി സോളാര്‍
വേലികള്‍ അടക്കമുള്ളവ
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കാമോ?
വന്യജീവികളുടെ
ആക്രമണം
924.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയില്‍
വന്യജീവികളുടെ ആക്രമണം
തടയുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ?
പ്രളയത്തില്‍
നാശനഷ്ടങ്ങള്‍ സംഭവിച്ച
ഫാമുകള്‍ക്ക് ധനസഹായം
925.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
നാശനഷ്ടങ്ങള്‍ സംഭവിച്ച
സംസ്ഥാനത്തെ ചെറുകിട
ഫാമുകള്‍ക്ക് ധനസഹായം
നല്കുവാന്
കഴിഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
വകുപ്പ്
തലത്തില്‍ ഈ ഇനത്തില്‍
എത്ര തുകയാണ്
സംസ്ഥാനത്ത്
ചെലവഴിച്ചതെന്ന്
വിശദമാക്കാമോ?
(സി)
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
ഫാമുകള്‍ക്ക് എത്ര തുക
വീതം നല്‍കിയെന്നത്
വിശദമാക്കാമോ?
മൃഗസംരക്ഷണ
വകുപ്പ് മുഖേന
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
926.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പ് മുഖേന 2019-20
വര്‍ഷത്തില്‍
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിച്ചിട്ടുള്ള
ആടുവളര്‍ത്തല്‍
പദ്ധതിയിലൂടെ
ആലിപ്പറമ്പ്,ഏലംകുളം,താഴേക്കോട്
പഞ്ചായത്തുകളിലെ എത്ര
ഗുണഭോക്താക്കള്‍ക്ക്
ആനുകൂല്യം നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
പദ്ധതിയുടെ നിലവിലത്തെ
സ്ഥിതിയും വിശദാംശവും
ലഭ്യമാക്കുമോ;
(ബി)
ആലിപ്പറമ്പ്,ഏലംകുളം,പുലാമന്തോള്‍,താഴേക്കോട്
പഞ്ചായത്തുകളിലും
പെരിന്തല്‍മണ്ണ
മുന്‍സിപ്പാലിറ്റിയിലുമായി
നടപ്പിലാക്കാന്‍
ഉദ്ദേശച്ചിട്ടുളള
സ്ക്കൂള്
കുട്ടികള്‍ക്കായുളള
അടുക്കളമുറ്റത്തെ
കോഴിവളര്‍ത്തല്‍
പദ്ധതി, പെരിന്തല്‍മണ്ണ
മുന്‍സിപ്പാലിറ്റിയില്‍
നടപ്പിലാക്കുന്ന
നഗരപ്രദേശങ്ങളിലെ
കോഴിയുംകൂടും പദ്ധതി
എന്നിവയ്ക്കായി എത്ര
ഗുണഭോക്താക്കള്‍ക്കായി
എത്ര രൂപയുടെ
പദ്ധതിയാണ് ആസൂത്രണം
ചെയ്തിട്ടുളളത്;
(സി)
പ്രസ്തുത
പദ്ധതികള്‍
നിയോജകമണ്ഡലത്തിലെ
മറ്റ് പഞ്ചായത്തുകളില്‍
കൂടി
വ്യാപിപ്പിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കന്നുകുട്ടി
പരിപാലന പദ്ധതി
927.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പിന്റെ കീഴില്‍
നടപ്പാക്കുന്ന
കന്നുകുട്ടി പരിപാലന
പദ്ധതിയില്‍ മലപ്പുറം
ജില്ലയില്‍ എത്ര
കര്‍ഷകരാണ്
അംഗങ്ങളായിട്ടുള്ളത്;
എത്ര പേര്‍ക്ക് ഇതിന്റെ
ആനുകൂല്യം ലഭിക്കും;
വ്യക്തമാക്കുമോ;
(ബി)
പ്രളയത്തിനുശേഷം
കാലിത്തീറ്റ
ലഭിക്കാത്തതു മൂലം
ജില്ലയില്‍ പദ്ധതി
അവതാളത്തിലായിട്ടുണ്ടെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കന്നുകാലി
കര്‍ഷകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുവാനും പദ്ധതി
കാര്യക്ഷമതയോടുകൂടി
നടപ്പാക്കാനും നടപടി
സ്വീകരിക്കുമോ?
കോതമംഗലം
താലൂക്കിലെ മൃഗാശുപത്രികള്‍
928.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
താലൂക്കിലെ
മൃഗാശുപത്രികളില്‍
സ്ഥിരം ഡോക്ടറുടെയും
സ്ഥിരം ജീവനക്കാരുടെയും
എണ്ണത്തിലുള്ള കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
താലൂക്കില്‍ ഏതെല്ലാം
മൃഗാശുപത്രിയിലാണ്
സ്ഥിരം ഡോക്ടറുടെയും,
സ്ഥിരം ജീവനക്കാരുടെയും
എണ്ണക്കുറവ് ഉള്ളത്;
(സി)
ക്ഷീര
കര്‍ഷകര്‍ അടക്കമുള്ള
ആളുകള്‍ ആശ്രയിക്കുന്ന
കോതമംഗലം താലൂക്കിലെ
മൃഗാശൂപത്രികളില്
സ്ഥിരം
ഡോക്ടര്‍മാരെയും,
സ്ഥിരം ജീവനക്കാരെയും
നിയമിക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കടുത്തുരുത്തി
വെറ്ററിനറി പോളീക്ലിനിക്
929.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
വെറ്ററിനറി
പോളീക്ലിനിക്കിനായി
മൃഗസംരക്ഷണവകുപ്പ്
പുതിയ പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
2013
ല്‍ സമര്‍പ്പിച്ച
പ്രൊപ്പോസല്‍
നടപ്പാകാതെ പോയെങ്കിലും
പുതുക്കിയ
പ്രൊപ്പോസല്‍
തയ്യാറാക്കി
സമര്‍പ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കര്‍ഷകരും
ക്ഷീരസംഘങ്ങളും
ഏറെയുള്ള പ്രസ്തുത
മേഖലയില്‍ വെറ്ററിനറി
പോളിക്ലിനിക്ക്
പ്രാവര്‍ത്തികമാക്കാന്‍
നടപടി സ്വീകരിക്കുമോ?
മീറ്റ്
പ്രോഡക്റ്റ് ഓഫ് ഇന്ത്യയിലെ
അന്വേഷണങ്ങൾ
930.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂത്താട്ടുകുളത്തെ
മീറ്റ് പ്രോഡക്റ്റ്
ഓഫ് ഇന്ത്യയിലെ
അഴിമതിയും
കെടുകാര്യസ്ഥതയും
സംബന്ധിച്ച
ആരോപണങ്ങളിന്മേല്
എറണാകുളം വിജിലന്‍സ്
അന്വേഷണം
നടത്തിയിട്ടുണ്ടോ
എന്നറിയിക്കുമോ;
ഉണ്ടെങ്കില്‍ അന്വേഷണ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
(ബി)
പ്രസ്തുത
അന്വേഷണ
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
വിഷയം സംബന്ധിച്ച്
ധനകാര്യ പരിശോധന വിഭാഗം
അന്വേഷണ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്മേല് സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
വെറ്ററിനറി
സര്ജന് നിയമനം
931.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മൃഗസംരക്ഷണ വകുപ്പില്‍
വെറ്ററിനറി സര്ജന്
തസ്തികയില്‍ എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ വെറ്ററിനറി
സര്ജന്മാരുടെ എത്ര
ഒഴിവുകളുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
അലഞ്ഞ്
തിരിയുന്ന നായ്ക്കള്‍
932.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അലഞ്ഞ് തിരിയുന്ന
നായ്ക്കള്‍
എത്രയുണ്ടെന്നുള്ള
കണക്ക്
മൃഗസംരക്ഷണവകുപ്പിന്റെ
പക്കലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
നായ്ക്കള്‍
പൊതുജനങ്ങളുടെ
പ്രത്യേകിച്ച് സ്കൂള്‍
കുട്ടികളുടെ ജീവന്
ഭീഷണിയാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
അലഞ്ഞ്
തിരിയുന്ന നായ്ക്കളില്‍
കാണുന്ന ത്വക്ക്
രോഗങ്ങളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ
എന്നും ഇത്തരം
നായ്ക്കള്‍
പൊതുജനാരോഗ്യത്തെ
അപകടപ്പെടുത്തുകയില്ലെന്ന്
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ?
കാലവര്‍ഷക്കെടുതികളില്‍
കന്നുകാലി കര്‍ഷകര്‍ക്കുള്ള
ധനസഹായം
933.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
, 2019 വർഷങ്ങളിൽ
സംസ്ഥാനത്തുണ്ടായ
പ്രളയക്കെടുതിയിൽ
കന്നുകാലി
കര്‍ഷകര്‍ക്ക്
എന്തെല്ലാം
നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്;
വര്‍ഷം തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
നാശനഷ്ടങ്ങളുണ്ടായവര്‍ക്ക്
എന്തെല്ലാം സഹായങ്ങള്‍
നല്‍കിയിട്ടുണ്ട്;
ഇനിയെത്രപേര്‍ക്ക്
ധനസഹായം നല്കാന്
ബാക്കിയുണ്ട്;
അര്‍ഹതപ്പെട്ട എല്ലാ
കര്‍ഷകര്‍ക്കും ധനസഹായം
അടിയന്തരമായി വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
ക്ഷീര
വികസന പദ്ധതികള്‍
934.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ.കുഞ്ഞിരാമന്
ശ്രീമതി
യു. പ്രതിഭ
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയംപര്യാപ്ത
ക്ഷീരകേരളമെന്ന ലക്ഷ്യം
മുന്‍നിര്‍ത്തി
നടപ്പാക്കി വരുന്ന
ക്ഷീര വികസന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മികച്ച
പാലുല്പാദക
സംസ്ഥാനമെന്ന നിലയില്‍
കേരളത്തിന് ദേശീയ
തലത്തില്‍ ബഹുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പ്രളയം
ക്ഷീരമേഖലയില്‍ കനത്ത
നാശനഷ്ടം
ഉണ്ടാക്കിയെങ്കിലും
സര്‍ക്കാരിന്റെ
കാര്യക്ഷമമായ
ഇടപെടലിലൂടെ
പാലുല്പാദനത്തില്
വര്‍ദ്ധനവ്
ഉണ്ടാക്കാന്‍
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഗുണമേന്മയുളള
പാല്
ലഭ്യമാക്കുന്നതിനായി
സംസ്ഥാനത്ത്
എവിടെയെല്ലാമാണ് പാല്
പരിശോധനാ
ചെക്ക്പോസ്റ്റുകള്‍
സ്ഥാപിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
ക്ഷീര
ഗ്രാമം പദ്ധതി
935.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര
ഗ്രാമംപദ്ധതിയില്
കടുത്തുരുത്തി നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
പഞ്ചായത്തുകളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
വെളിയന്നൂര്‍
പഞ്ചായത്തില്‍ പ്രസ്തുത
പദ്ധതി
അനുവദിക്കണമെന്നു
കാണിച്ച് പഞ്ചായത്ത്
പ്രസിഡന്റ്
സമര്‍പ്പിച്ച
നിവേദനത്തിന്മേൽ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ; അപേക്ഷ
ഇപ്പോള്‍ ആരുടെ
പക്കലാണ്; അപേക്ഷയുടെ
ഫയല്‍ നമ്പര്‍
അറിയിക്കാമോ;
(സി)
ഉഴവൂര്‍
ബ്ലോക്ക് പഞ്ചായത്തിന്
കീഴില്‍ 24 മണിക്കൂറും
പ്രവര്‍ത്തിക്കുന്ന ഒരു
മൃഗാശുപത്രി
അനുവദിക്കണമെന്ന
വെളിയന്നൂര്‍
ഗ്രാമപഞ്ചായത്തിന്റെ
ആവശ്യത്തെക്കുറിച്ച്
സ്വീകരിച്ച നിലപാട്
വ്യക്തമാക്കാമോ?
ക്ഷീരമേഖലയിൽ
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി
936.
ശ്രീ.കെ.
രാജന്
,,
മുല്ലക്കര രത്നാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരകര്‍ഷകരേയും
അവരുടെ കന്നുകാലികളേയും
ഉള്‍പ്പെടുത്തിയുളള
സമഗ്ര ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ക്ഷീരകര്‍ഷകന്റെ
സാമൂഹിക സാമ്പത്തിക
സുരക്ഷ
ഉറപ്പാക്കുന്നതില്‍
പദ്ധതി എത്രത്തോളം
സഹായകരമാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതൊക്കെ
സ്ഥാപനങ്ങളുടെ
പങ്കാളിത്തത്തോടുകൂടിയാണ്
സമഗ്ര ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇന്‍ഷുറന്‍സ്
പദ്ധതി സംബന്ധിച്ച
നിബന്ധനകളും
പദ്ധതിയില്‍
ചേരുന്നതിനുളള
നടപടിക്രമങ്ങളും
വിശദമാക്കാമോ?
കുറ്റിപ്പുറം
കേന്ദ്രീകരിച്ച് ഡയറി സോണ്‍
937.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ
കുറ്റിപ്പുറം
കേന്ദ്രീകരിച്ച് ഡയറി
സോണ്‍
അനുവദിക്കണമെന്നത്
സംബന്ധിച്ച അപേക്ഷ
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ചു്
ക്ഷീരവികസന വകുപ്പ്
ഡയറക്ടറേറ്റിലെ
ഫയലിന്റെ വിവരം
ലഭ്യമാക്കുമോ;
(സി)
3000/M(F,A,D&Z)/2019
നമ്പര്‍ ഫയലില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
ക്ഷീരസാന്ത്വനം
ഇന്‍ഷുറന്‍സ് പദ്ധതി
938.
ശ്രീ.സജി
ചെറിയാന്
,,
പുരുഷന് കടലുണ്ടി
,,
സി.കൃഷ്ണന്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയം നിരവധി
കറവമാടുകള്‍ക്ക്
ജീവഹാനി വരുത്തുകയും
തല്‍ഫലമായി
ക്ഷീരകര്‍ഷകര്‍ക്ക്
വന്‍ നഷ്ടമുണ്ടാകുകയും
ചെയ്ത സാഹചര്യത്തില്‍
ക്ഷീരകര്‍ഷകരുടെയും
കറവമാടുകളുടെയും സമഗ്ര
ഇന്‍ഷുറന്‍സ് പദ്ധതിയായ
ക്ഷീരസാന്ത്വനം പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
അംഗമാകുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇന്‍ഷുറന്‍സ്
അംഗത്വ കാര്‍ഡുകളുടെ
വിതരണം
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പ്രസ്തുത ഇന്‍ഷുറന്‍സ്
പദ്ധതി
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ക്ഷീരഗ്രാമം
പദ്ധതി
939.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൃഗസംരക്ഷണവകുപ്പ്
നടപ്പിലാക്കിവരുന്ന
പ്രധാന പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
കൊല്ലം
ജില്ലയില്‍ ഏതെല്ലാം
പ്രദേശങ്ങളില്‍
ക്ഷീരഗ്രാമം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
ഇതിന്റെ
സോഷ്യല്‍ ആഡിറ്റിംഗ്
നടത്തിയിട്ടുണ്ടോ;
ക്ഷീരോത്പാദനത്തില്‍
ജില്ലയിലുണ്ടായ
വര്‍ദ്ധനവ് എത്രയെന്ന്
വിശദീകരിക്കാമോ?
പാലിന്റെ
ഗുണ നിലവാരം
940.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഉപഭോഗത്തിനായി ഏതൊക്കെ
സംസ്ഥാനങ്ങളില്‍
ഉല്പാദിപ്പിക്കുന്ന
പാല്
കൊണ്ടുവരുന്നുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും കൊണ്ടുവരുന്ന
പാലിന്റെ ഗുണ നിലവാരം
ഉറപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ ;
(സി)
സംസ്ഥാനാതിര്‍ത്തികളില്‍
ഗുണനിലവാരം
പരിശോധിക്കുന്നതിന്
സ്ഥിരം സംവിധാനം ഉണ്ടോ
; വിശദവിവരങ്ങള്‍
നല്‍കാമോ ;
(ഡി)
അതിര്‍ത്തികളില്‍
സ്ഥിരം പരിശോധനാ
സംവിധാനം ഇല്ലെങ്കില്‍
അത്
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ ?
ക്ഷീരവികസനവകുപ്പ്
ക്ഷീരകര്‍ഷകര്‍ക്ക് നല്കിയ
സഹായങ്ങള്‍
941.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018,
2019 വര്‍ഷങ്ങളിൽ
വയനാട് ജില്ലയിലുണ്ടായ
പ്രളയത്തില്‍ വകുപ്പ്
ക്ഷീരകര്‍ഷകര്‍ക്ക്
എന്തെങ്കിലും
തരത്തിലുളള സഹായങ്ങള്‍
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കിൽ
മാനന്തവാടി ബ്ലോക്കില്‍
എന്തെല്ലാം സഹായങ്ങള്‍
എത്ര പേര്‍ക്ക്
നല്‍കിയിട്ടുണ്ടെന്ന്
പേരുവിവരവുമടങ്ങിയ
പട്ടിക ലഭ്യമാക്കാമോ?
ക്ഷീര
കര്‍ഷകരെ രക്ഷിക്കുന്നതിനുളള
നടപടികള്‍
942.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീജണൽ
കോംപ്രഹൻസീവ്
ഇക്കണോമിക് പാർട്ണർഷിപ്
(ആര്.സി.ഇ.പി)കരാര്‍
സൃഷ്ടിക്കുന്ന
പ്രതിസന്ധിയില്‍ നിന്ന്
നമ്മുടെ സംസ്ഥാനത്തെ
ക്ഷീര കര്‍ഷകരെ
രക്ഷിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച
ശിപാര്‍ശകള്‍ കേന്ദ്ര
സര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(സി)
ക്ഷീര
കര്‍ഷകര്‍ക്കായി
പുതുതായി നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
എന്തെല്ലാമാണെന്നും
ഇതുമായി ബന്ധപ്പെട്ട്
മങ്കട
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ?
ക്ഷീരമേഖലയിലെ
പദ്ധതികള്‍
943.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരമേഖലയില്‍
സഹകരണ സംഘങ്ങള്‍
ആരംഭിക്കുന്നതിനുളള
നടപടി ക്രമങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശം നല്‍കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ക്ഷീരമേഖലയില്‍
ഏതെല്ലാം പദ്ധതികളാണ്
അനുവദിച്ച്
നടപ്പിലാക്കിയിട്ടുളളത്;
വിശദാംശം നല്‍കാമോ?