ഇ-പേയ്മെന്റ്
സംവിധാനം
635.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
ഇ-പേയ്മെന്റ്
സംവിധാനത്തിലൂടെ വയനാട്
ജില്ലയില്‍ എത്ര ശതമാനം
ഉപഭോക്താക്കളാണ്
വൈദ്യുതി ബില്‍
അടക്കുന്നതെന്ന കണക്ക്
ലഭ്യമാണോ;
വിശദമാക്കാമോ;
(ബി)
വൈദ്യുതി
ബില്‍ അടക്കുന്നതിന്
ഇ-പേയ്മെന്റ് സംവിധാനം
കൂടുതല്‍ ജനങ്ങളില്‍
എത്തിക്കുന്നതിന്
വകുപ്പ് എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
സാലറി
ചലഞ്ചിലൂടെ വെെദ്യുതി
ബോര്‍ഡ് പിരിച്ചെടുത്ത തുക
636.
ശ്രീ.പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
,,
ടി. വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ല്‍
സംസ്ഥാനത്തുണ്ടായ പ്രളയ
ദുരിതാശ്വാസത്തിന്
ജീവനക്കാരില്‍ നിന്നും
പെന്‍ഷന്‍കാരില്‍
നിന്നും സാലറി
ചലഞ്ചിലൂടെ
വെെദ്യുതിബോര്‍ഡ്
പിരിച്ചെടുത്ത തുക
സര്‍ക്കാരിന്
കെെമാറുന്നതില്‍
കാലതാമസം
വരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
തുക വക മാറ്റി
ചെലവഴിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിന് കാരണക്കാരായവരുടെ
പേരില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
ബാറ്ററി
ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍
637.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇലക്ട്രിക്ക്
വാഹനങ്ങള്‍ക്ക്
ആവശ്യമായ ബാറ്ററി
ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിന്
ഊർജ്ജ വകുപ്പ്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
ബോര്‍ഡിന്റെ നഷ്ടവും
കുടിശ്ശികയും
638.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ നിലവിലെ
നഷ്ടം എത്ര കോടി
രൂപയാണെന്ന്
അറിയിക്കുമോ;
(ബി)
2018,
2019 വര്‍ഷങ്ങളില്‍
സംസ്ഥാനത്തുണ്ടായ
പ്രളയവും ഉരുള്‍
പൊട്ടലും മൂലം വൈദ്യുതി
ബോര്‍ഡിന് എത്ര തുകയുടെ
നഷ്ടം സംഭവിച്ചുവെന്ന്
അറിയിക്കുമോ;
(സി)
2018-19
വര്‍ഷത്തെ ഓഡിറ്റ്
പ്രകാരം വൈദ്യുതി
ബോര്‍ഡിന് നഷ്ടം എത്ര
കോടി രൂപയായി
കുറയ്ക്കുവാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കുമോ; ആയത്
2016-17, 2017-18 എന്നീ
വര്‍ഷങ്ങളിലേതുമായി
താരതമ്യം ചെയ്തതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
നഷ്ടം
കുറയ്ക്കുവാന്‍
വൈദ്യുതി ബോര്‍ഡ്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
നിലവില്‍
വൈദ്യുതി വകുപ്പിന്
എത്ര കോടി രൂപ
കുടിശ്ശികയിനത്തില്‍
പിരിഞ്ഞു
കിട്ടാനുണ്ടെന്ന്
അറിയിക്കുമോ; ഇവയില്‍
വിവിധ സര്‍ക്കാര്‍
വകുപ്പുകള്‍, വാട്ടര്‍
അതോറിറ്റി, പൊതുമേഖലാ
സ്ഥാപനങ്ങള്‍, കേന്ദ്ര
സര്‍ക്കാര്‍
വകുപ്പുകള്‍, തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍,
സ്വകാര്യ സ്ഥാപനങ്ങള്‍
എന്നിവ നല്കുവാനുളള തുക
തരംതിരിച്ച്
വ്യക്തമാക്കുമോ?
വെെദ്യുതി
ബാേര്ഡിന് ലഭിച്ച ഭൂമിയുടെ
കെെമാറ്റ ം
639.
ശ്രീ.പി.ടി.
തോമസ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാെന്മുടി
പദ്ധതിക്കായി വെെദ്യുതി
ബാേര്ഡിന് സര്‍ക്കാര്‍
പതിച്ച് നല്കിയ ഭൂമി,
വെെദ്യുതി ബാേര്‍ഡ്
രാജാക്കാട് സഹകരണ
ബാങ്കിന് ഹെെഡല്‍
ടൂറിസം പദ്ധതിക്കായി
കെെമാറുവാന്‍
തീരുമാനിച്ചിട്ടുണ്ടാേ;
വിശദമാക്കുമോ;
(ബി)
ഇൗ
തീരുമാനത്തിന്
വെെദ്യുതി ബാേര്‍ഡിലെ
ഫുള്‍ ബാേര്‍ഡിന്റെ
അംഗീകാരമുണ്ടാേ;
ഉണ്ടെങ്കില്‍ എന്നു
കൂടിയ ബാേര്ഡാണ്
അംഗീകാരം നല്‍കിയതെന്ന്
വ്യക്തമാക്കുമാേ ;
(സി)
പ്രത്യേക
പദ്ധതിക്കായി വെെദ്യുതി
ബാേര്ഡിന് സര്‍ക്കാര്‍
കെെമാറിയ ഭൂമി മറ്റാെരു
സര്‍ക്കാരേതര
സ്ഥാപനത്തിന്
കെെമാറുന്നതിന് മുമ്പ്
റവന്യു വകുപ്പിന്റെ
അനുമതി
തേടിയിട്ടുണ്ടാേ;
ഇല്ലെങ്കില്‍
എന്തുകാെണ്ട്;
വ്യക്തമാക്കുമാേ ;
(ഡി)
രാജാക്കാട്
സഹകരണ ബാങ്കിന്റെ
പ്രസിഡന്റ് വെെദ്യുതി
വകുപ്പ് മന്ത്രിയുടെ
അടുത്ത
ബന്ധുവായതിനാലാണ് ഭൂമി
കെെമാറുവാന്‍
തീരുമാനിച്ചത് എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
എങ്കില്‍ ഇൗ തീരുമാനം
പുന:പരിശോധിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ ?
വെെദ്യുതി
ബോര്‍ഡിന്റെ ഭൂമി
ക്രമവിരുദ്ധമായി പാട്ടത്തിന്
640.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്മുടി
അണക്കെട്ടിന് സമീപം
വെെദ്യുതി ബോര്‍ഡിന്റെ
കെെവശമുള്ള 76 ഏക്കര്‍
സര്‍ക്കാര്‍ ഭൂമിയില്‍
നിന്ന് 21 ഏക്കര്‍ ഭൂമി
ഇടുക്കി ജില്ലയിലെ
രാജാക്കാട് സഹകരണ
ബാങ്കിന്
ക്രമവിരുദ്ധമായി
പാട്ടത്തിനു നല്കിയതു
സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ഭൂമിയുമായി ബന്ധപ്പെട്ട
പാട്ടക്കരാറിലെ പ്രധാന
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ഊര്‍ജ്ജപ്രതിസന്ധി
തരണം ചെയ്യുന്നതിന്
പദ്ധതികള്‍
641.
ശ്രീ.എം.
രാജഗോപാലന്‍
,,
ജെയിംസ് മാത്യു
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജപ്രതിസന്ധി
തരണം ചെയ്യുന്നതിന് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച നൂതന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വൈദ്യുത
പ്രതിസന്ധി
പരിഹരിക്കുന്നതിനായി
പാരമ്പര്യേതര
ഊര്‍ജ്ജസ്രോതസ്സുകളുടെ
പരമാവധി വിനിയോഗം
സംബന്ധിച്ച് അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കാറ്റില്‍
നിന്ന് വൈദ്യുതി
ഉത്പാദിപ്പിക്കുന്ന
കൂടുതല്‍ പദ്ധതികള്‍
നടപ്പിലാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
കെ.എസ്.ഇ.ബി
ക്ക് ലഭിക്കാനുളള വെെദ്യുതി
കുടിശ്ശിക
642.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
കുടിശ്ശിക ഇനത്തില്‍
കെ.എസ്.ഇ.ബി -ക്ക് എത്ര
കോടി രൂപയാണ്
ലഭിക്കാനുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി
-ക്ക്ഏതൊക്കെ പ്രധാന
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
നിന്നാണ് വെെദ്യുതി
കുടിശ്ശിക
ലഭിക്കാനുളളതെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.
നിരക്ക് വര്‍ദ്ധനവ്
643.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിശ്ശികയായി
2645 കോടി രൂപ
കിട്ടാനുളളപ്പോഴും
കെ.എസ്.ഇ.ബി. കഴിഞ്ഞ
ജൂലെെ മാസത്തില്‍ 902
കോടി രൂപയുടെ പുതിയ
നിരക്ക് വര്‍ദ്ധനവ്
പ്രഖ്യാപിക്കുകയുണ്ടായോയെന്ന്
വ്യക്തമാക്കുമോ;
(ബി)
902
കോടി രൂപയുടെ നിരക്ക്
വര്‍ദ്ധനയില്‍ 538.95
കോടി രൂപയുടെ
വര്‍ദ്ധനവും ഗാര്‍ഹിക
ഉപഭോക്താക്കള്ക്കാണോ
വരുത്തിയത്;
വ്യക്തമാക്കുമോ;
(സി)
വാണിജ്യ
മേഖലയ്ക്ക് 3.3
ശതമാനവും
വ്യവസായികള്‍ക്ക് 6
ശതമാനവും വര്‍ദ്ധനവ്
വരുത്തിയപ്പോള്‍
ഗാര്‍ഹിക വെെദ്യുതിയുടെ
ശരാശരി വര്‍ദ്ധനവ് 11.4
ശതമാനമാണോ;
(ഡി)
1100
കോടി രൂപ അധികം
ലഭിക്കുന്ന നിരക്ക്
വര്‍ദ്ധനവും ഫിക്സഡ്
ചാര്‍ജില്‍
വന്‍തോതിലുളള
വര്‍ദ്ധനവും
കെ.എസ്.ഇ.ബി.
ആവശ്യപ്പെടുകയുണ്ടായോ;
(ഇ)
എങ്കില്‍
അത് റഗുലേറ്ററി
കമ്മീഷന്
അംഗീകരിച്ചില്ലെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചോ;
(എഫ്)
ഇതിനുമുമ്പ്
ഇൗ സര്‍ക്കാര്‍
വെെദ്യുതി നിരക്കില്‍
വര്‍ദ്ധനവ് വരുത്തിയത്
എന്നാണ്;
വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.ഇ.ബി.യില്‍
സോഷ്യല്‍ ഓഡിറ്ററിംഗ്
644.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
പ്രവര്‍ത്തനവും
ജനങ്ങളുമായുളള ബന്ധവും
കൂടുതല്‍
മെച്ചപ്പെടുത്തുന്നതിനു
വേണ്ടി സെക്ഷന്‍
ആഫീസുകള്‍
കേന്ദ്രീകരിച്ച്
സോഷ്യല്‍ ഓഡിറ്റിങ്
സമ്പ്രദായം
നടപ്പിലാക്കുന്നതിന്
സോഷ്യല്‍ ഓഡിറ്റിങ്
കമ്മിറ്റി
രൂപീകരിക്കുവാന്‍
ഉദ്ദേശമുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ രൂപഘടനയും
ലക്ഷ്യങ്ങളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
തീരദേശ
മേഖലയിലെ വെെദ്യുതി ശൃംഖല
പൂര്‍വ്വസ്ഥിതിയിലാക്കല്‍
645.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍ നാശനഷ്ടം
സംഭവിച്ച തീരദേശ
മേഖലയിലെ വെെദ്യുതി
ശൃംഖല
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന്
ഡിസാസ്റ്റര്‍
മാനേജ്മെന്റ് പണം
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ജില്ല
തിരിച്ചുളള
നാശനഷ്ടത്തിന്റെ കണക്ക്
ലഭ്യമാക്കുമോ;
(സി)
ലഭിച്ച
മുഴുവന്‍ തുകയും
വിനിയോഗിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കോട്ടയം
ലൈന്‍സ് പാക്കേജ് കരാര്‍
646.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബി
വഴി നടപ്പിലാക്കുന്ന
ട്രാൻസ്ഗ്രിഡ്
പദ്ധതിയിലെ കോട്ടയം
ലൈന്‍സ് പാക്കേജ്,
എസ്റ്റിമേറ്റ് തുകയുടെ
61 ശതമാനം അധിക
തുകയ്ക്ക് ഒരു സ്വകാര്യ
കമ്പനിക്ക് കരാര്‍
നല്‍കിയതിന്റെ കാരണം
വിശദമാക്കാമോ ;
(ബി)
മത്സരാധിഷ്ഠിത
ടെന്‍ഡറുകള്‍ക്ക്
നിഷ്കര്‍ഷിച്ചിട്ടുള്ള
നിയമങ്ങള്‍ പാലിച്ചു
കൊണ്ടാണോ പ്രസ്തുത
പാക്കേജിന്റെ ടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;അല്ലെങ്കില്‍
അതിന്റെ കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പാക്കേജിന്റെ
നടത്തിപ്പിനായുള്ള
ടെന്‍ഡര്‍ നടപടികളില്‍
ഏതൊക്കെ കമ്പനികളാണ്
പങ്കെടുത്തിരുന്നത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ടെന്‍ഡറില്‍
പങ്കെടുത്ത ഏതു
കമ്പനിക്കാണ് കരാര്‍
നല്‍കിയത് എന്ന്
വിശദമാക്കാമോ; പ്രസ്തുത
കമ്പനിക്ക് കരാര്‍
നല്‍കാനുള്ള കാരണങ്ങള്‍
വിശദമാക്കാമോ?
വൈദ്യുത
ഫിലമെന്റ് രഹിത സംസ്ഥാനമാക്കി
മാറ്റുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
647.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
വൈദ്യുത ഫിലമെന്റ് രഹിത
സംസ്ഥാനമാക്കി
മാറ്റുന്നതിനുള്ള
വൈദ്യുതി വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
സബ്സിഡി നിരക്കില്‍
ബള്‍ബുകള്‍
നല്കുന്നുണ്ടോ;
(സി)
പദ്ധതിയുടെ
അന്തിമ രൂപരേഖ
ലഭ്യമാക്കുമോ; എന്ന്
മുതല്‍
നടപ്പിലാക്കാമെന്നാണ്
കരുതുന്നത്;
വിശദമാക്കാമോ?
വൈദ്യുതി
പ്രസരണ വിതരണ നഷ്ടം
648.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യുടെ വൈദ്യുതി വിതരണ
രംഗത്തെ പ്രസരണവിതരണ
നഷ്ടം വര്‍ഷത്തില്‍
എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസരണ
- വിതരണ നഷ്ടം
കുറച്ചുകൊണ്ടുവരുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
വൈദ്യുതി
വകുപ്പ് കല്‍പ്പറ്റ
മണ്ഡലത്തില്‍ നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
649.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വൈദ്യുതി വകുപ്പ്
കല്‍പ്പറ്റ
മണ്ഡലത്തില്‍ എത്ര കോടി
രൂപയുടെ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പില്‍
വരുത്തിയതെന്ന്
വിശദമാക്കാമോ?
കാര്‍ഷിക
വൈദ്യുതി കണക്ഷനുകള്‍
650.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര കാര്‍ഷിക വൈദ്യുതി
കണക്ഷനുകള്‍
ഉണ്ട്എന്നറിയിക്കാമോ;
(ബി)
കാര്‍ഷിക
കണക്ഷനുകളില്‍
കൃഷിവകുപ്പ് പണം
അടയ്ക്കുന്ന
കണക്ഷനുകള്‍ എത്രയാണ്
എന്ന്
വെളിപ്പെടുത്താമോ;
(സി)
കാര്‍ഷിക
കണക്ഷന് നല്‍കുന്നതിന്
പമ്പ് ഹൗസ്
നിര്‍ബന്ധമാണോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
പരിയാരം,
ചപ്പാരപ്പടവ്,
കുറുമാത്തൂര്‍,
മലപ്പട്ടം, മയ്യില്‍,
കുറ്റ്യാട്ടൂര്‍,
കൊളച്ചേരി, ആന്തൂര്‍,
തളിപ്പറമ്പ് എന്നീ
തദ്ദേശഭരണ
സ്ഥാപനങ്ങളില്‍ എത്ര
കാര്‍ഷിക കണക്ഷനുകള്‍
ഉണ്ട്; വിശദമാക്കാമോ?
വെെദ്യുതി
ബോര്‍ഡിന്റെ കടബാദ്ധ്യത
651.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
ജൂണ്‍, 2016 മേയ് എന്നീ
മാസങ്ങളില്‍ വെെദ്യുതി
ബോര്‍ഡിന്റെ
കടബാദ്ധ്യത എത്ര രൂപ
വീതമായിരുന്നുവെന്നും
2019 ഒക്ടോബര്‍ മാസം
അതെത്രയായെന്നും
വെളിപ്പെടുത്താമോ;
(ബി)
2011
ജൂണ്‍ മുതല്‍ 2016 മേയ്
വരെ വെെദ്യുതി
ചാര്‍ജ്ജ് എത്ര ശതമാനം
വര്‍ദ്ധിപ്പിച്ചുവെന്ന്
അറിയിക്കാമോ;
(സി)
2016
ജൂണ്‍ മുതല്‍ 2019
ഒക്ടോബര്‍ വരെ
വെെദ്യുതി ചാര്‍ജ്ജ്
എത്ര ശതമാനമാണ്
വര്‍ദ്ധിപ്പിച്ചതെന്ന്
അറിയിക്കാമോ?
ഇടക്കൊച്ചി
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ്
652.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
24.02.2016-ലെ
BO(DB)No.594/2016
(D(D&S)/D6/AE2/New
Section/2016) നമ്പര്‍
ഉത്തരവ് പ്രകാരം
അനുവദിച്ച എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ് എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പൂര്‍ത്തിയാക്കാനുള്ളതെന്ന്
വിശദമാക്കാമോ?
ഇലക്ട്രിക്
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കുന്നതിലുണ്ടാകുന്ന
കാലതാമസം
653.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍
വരുന്ന റോഡുകള്‍ വീതി
കൂട്ടി
നവീകരിക്കുമ്പോള്‍
ഇലക്ട്രിക്
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന്
കെ.എസ്.ഇ.ബി-ക്ക്
മുന്‍കൂറായി പണം
അടച്ചാലും
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അത് പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
സമയബന്ധിതമായി
ഇലക്ട്രിക്
പോസ്റ്റുകള്‍
മാറ്റാത്തത് കാരണം
പയ്യന്നൂര്‍
മണ്ഡലത്തിലെ വെള്ളോറ -
കക്കറ - കടുക്കാരം
റോഡ് പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
കഴിയാതെ വരുന്നതിന്
പരിഹാരം കാണാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പള്ളുരുത്തി,
ഇടക്കൊച്ചി സെക്ഷന്‍
ഓഫീസുകളുടെ പ്രവര്‍ത്തനം
654.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിടത്തിന്റെ
വാടക സംബന്ധിച്ച
സാങ്കേതികപ്രശ്നം മൂലം,
മട്ടാഞ്ചേരി
കെ.എസ്.ഇ.ബി. ഡിവിഷന്
കീഴിലെ പള്ളുരുത്തി
സെക്ഷന്‍ ഓഫീസ്
ഇടക്കൊച്ചിയിലും
പള്ളുരുത്തി സെക്ഷന്‍
ഓഫീസ് വിഭജിച്ച്
പുതുതായി രൂപീകരിച്ച
ഇടക്കൊച്ചി സെക്ഷന്‍
ഓഫീസ് പള്ളുരുത്തിയിലെ
കോര്പ്പറേഷന് വക
വാടകരഹിത
കെട്ടിടത്തിലും
ആരംഭിക്കേണ്ടി
വരുന്നതും ഇതുമൂലമുള്ള
ബുദ്ധിമുട്ടും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇടക്കൊച്ചി
നിവാസികള്‍ക്ക്
പള്ളുരുത്തിയിലേക്കും
പള്ളുരുത്തി
നിവാസികള്‍ക്ക്
ഇടക്കൊച്ചിയിലേക്കും
സെക്ഷന്‍ ഓഫീസുമായി
ബന്ധപ്പെട്ട
ആവശ്യങ്ങള്‍ക്ക്
പോകേണ്ടിവരുന്നതിന്റെ
അനൗചിത്യം
കണക്കിലെടുത്ത്
പ്രസ്തുത സാങ്കേതിക
പ്രശ്നം പരിഹരിക്കാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
കേരളത്തിലേക്ക്
വൈദ്യുതി എത്തിക്കുന്നതിനായി
നടത്തിയ പ്രവര്‍ത്തനങ്ങള്‍
655.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കേന്ദ്രത്തില്‍ നിന്നും
മറ്റു സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തിലേക്ക്
വൈദ്യുതി
എത്തിക്കുന്നതിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കി എന്ന്
വിശദമാക്കാമോ;
(ബി)
ഇതിലൂടെ
ലഭ്യമാകുന്ന
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
നെല്ലിക്കുന്ന്
ഇലക്ട്രിക്ക് സെക്ഷനിലെ
വൈദ്യുതി മുടക്കം
656.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നെല്ലിക്കുന്ന്
ഇലക്ട്രിക്ക്
സെക്ഷനില്‍
അടുത്തകാലത്തായി
നിരന്തരം രാവിലെ മുതല്‍
വൈകുന്നേരം വരെ
വൈദ്യുതി വിതരണം
നിലയ്ക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2019
സെപ്റ്റംബര്‍ 10 ന്
ഒന്നാം ഓണദിവസത്തിൽ
രാവിലെ മുതല്‍
വൈകുന്നേരം വരെ
വൈദ്യുതി വിതരണം
മുടക്കി അറ്റകുറ്റപണി
ചെയ്യാനായിരുന്നുവെങ്കില്
ഏത് തരത്തിലുളള
പ്രധാനപ്പെട്ട
അറ്റകുറ്റപണികളാണ്
ഉണ്ടായിരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
നെല്ലിക്കുന്ന്
സെക്ഷന്‍ ഉള്‍പ്പെടെ
കാസര്‍ഗോഡ് ജില്ലയില്‍
2019 സെപ്റ്റംബര്‍,
ഒക്ടോബര്‍ മാസങ്ങളില്‍
എത്ര മണിക്കൂര്‍
വൈദ്യുതി
നിലച്ചിരുന്നുവെന്നും
ഇതിനുള്ള
കാരണമെന്താണെന്നും
ഇക്കാര്യം ജനങ്ങളെ
മുന്‍കൂട്ടി
അറിയിച്ചിരുന്നോ എന്നും
വിശദമാക്കുമോ?
വൈദ്യുതിബോര്‍ഡിന്റെ
കിഫ്ബിയില്‍
അനുവദിച്ചിട്ടുള്ള പ്രവൃത്തി
657.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡിനെ എസ്.പി.വി.
ആക്കിക്കൊണ്ട്
കിഫ്ബിയില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
ഡെവലപ്മെന്റ് ഒാഫ്
താലൂക്ക് ലെവല്‍
ഹോസ്പിറ്റല്‍ ആന്റ്
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍,
ചിത്തിരപുരം, ഇടുക്കി
എന്ന പ്രവൃത്തിയുമായി
ബന്ധപ്പെട്ട് വൈദ്യുതി
ബോര്‍ഡിന്റെ ഭാഗത്ത്
നിന്നും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിനുള്ള
തുടര്‍നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
കെ-
ഫോണ്‍ പദ്ധതി കരാര്‍
658.
ശ്രീ.എം.
വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ-
ഫോണ്‍ പദ്ധതിയുടെ
നടത്തിപ്പിനായി ഏതൊക്കെ
കമ്പനികള്‍ക്കാണ്
കരാര്‍
നല്‍കിയിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ബി)
എസ്റ്റിമേറ്റ്
തുകയിൽ നിന്നും 600
കോടി രൂപ അധികമായ
പ്രസ്തുത കരാര്‍
അംഗീകരിക്കാൻ ഉണ്ടായ
സാഹചര്യം വിശദമാക്കാമോ;
(സി)
മത്സരാധിഷ്ഠിത
ടെന്‍ഡറുകള്‍ക്ക്
നിഷ്കര്‍ഷിച്ചിട്ടുള്ള
നിയമങ്ങള്‍
പാലിച്ചുകൊണ്ടാണോ കെ-
ഫോണ്‍ പദ്ധതിയുടെ
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തിയാക്കിയിരിക്കുന്നത്
എന്ന് വിശദമാക്കാമോ;
ഇല്ലെങ്കില്‍ ഇതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ?
ഏറനാട്
ലൈന്‍സ് പാക്കേജിന്റെ ടെണ്ടർ
നടപടികള്‍
659.
ശ്രീ.കെ.സി.ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനില്‍ അക്കര
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാന്‍സ്
ഗ്രിഡ് പദ്ധതിയുമായി
ബന്ധപ്പെട്ട ഏറനാട്
ലൈന്‍സ് പാക്കേജിന്റെ
ടെണ്ടർ നടപടികളില്‍
പങ്കെടുക്കാനായി എത്ര
കമ്പനികള്‍
പ്രീ-ക്വാളിഫൈ ചെയ്തു
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രീ-ക്വാളിഫൈ
ചെയ്ത കമ്പനികളില്‍
രണ്ടു കമ്പനികള്‍
മാത്രം ടെണ്ടർ
നടപടികളില്‍
പങ്കെടുക്കാനുണ്ടായ
സാഹചര്യം വിശദമാക്കാമോ;
(സി)
ടെണ്ടർ
നല്കുമ്പോള്
എസ്റ്റിമേറ്റില്‍ പത്തു
ശതമാനത്തില്‍ കൂടാന്‍
പാടില്ല എന്ന
സര്‍ക്കാര്‍ ഉത്തരവ്
നിലനില്‍ക്കെ
സ്റ്റാര്‍ലൈറ്റ് എന്ന
കമ്പനിക്ക് 90 കോടി രൂപ
എക്സസ്സില് ടെണ്ടർ
അനുവദിക്കാനുണ്ടായ
സാഹചര്യം വിശദമാക്കാമോ?
വന്‍കിട/ചെറുകിട
ജലവൈദ്യുത പദ്ധതികള്‍
660.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
നിലവിലെ സാഹചര്യം
പരിഗണിച്ച്
വന്‍കിട/ചെറുകിട
ജലവൈദ്യുത പദ്ധതികള്‍
ആരംഭിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദവിവരം നല്‍കുമോ;
(ബി)
ആതിരപ്പള്ളി
ജലവൈദ്യുത പദ്ധതി
ആരംഭിക്കുവാന്‍
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇതില്‍ സ്വീകരിച്ച
തുടര്‍നടപടികളുടെ
വിശദാംശം നല്‍കുമോ?
വൈദ്യുതി
ഉല്‍പ്പാദന പദ്ധതികള്‍
661.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഏതെങ്കിലും വൈദ്യുതി
ഉല്‍പ്പാദന പദ്ധതികള്‍
പുതുതായി
ആരംഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം നല്‍കുമോ?
പുഗലൂര്‍-മാടക്കത്തറ
ഹൈവോള്‍ട്ടേജ് ഡയറക്ട് കറണ്ട്
പദ്ധതി
662.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഛത്തീസ്
ഗഡില്‍ നിന്നും തമിഴ്
നാട്ടിലെ പുഗലൂര്‍ വഴി
കേരളത്തില്‍ വൈദ്യുതി
എത്തിക്കുന്നതിനുള്ള
പുഗലൂര്‍-മാടക്കത്തറ
320 കെ.വി.
ഹൈവോള്‍ട്ടേജ് ഡയറക്ട്
കറണ്ട് പദ്ധതിയുടെ
നിലവിലെ
സ്ഥിതിയെന്താണെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ എത്ര
മെഗാവാട്ട് വൈദ്യുതി
സംസ്ഥാനത്ത്
എത്തിക്കുവാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ;
(സി)
ഈ
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതോടുകൂടി
വൈദ്യുതി
ക്ഷാമമില്ലാത്ത
സംസ്ഥാനമായി കേരളം
മാറുമോയെന്ന്
വ്യക്തമാക്കാമോ?
ട്രാന്‍സ്
ഗ്രിഡ് ടെന്‍ഡര്‍ പ്രീ
ക്വാളിഫിക്കേഷന്‍ നിബന്ധനകള്‍
663.
ശ്രീ.വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബി
വഴി നടപ്പിലാക്കുന്ന
ട്രാന്‍സ് ഗ്രിഡ്
പദ്ധതികളുടെ ടെന്‍ഡര്‍
നടപടികളില്‍
പങ്കെടുക്കുന്ന
കമ്പനികള്‍ക്കായി
പുറത്തിറക്കിയ പ്രീ
ക്വാളിഫിക്കേഷന്‍
നിബന്ധനകളില്‍
കെ.എസ്.ഇ.ബി. മാറ്റം
വരുത്തിയിരുന്നോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ട്രാന്‍സ്
ഗ്രിഡ് പദ്ധതികളുടെ
ടെന്‍ഡര്‍ നടപടികളില്‍
പങ്കെടുക്കുന്ന
കമ്പനികള്‍ക്കായി
പുറത്തിറക്കിയ പ്രീ
ക്വാളിഫിക്കേഷന്‍
നിബന്ധനകളില്‍ മാറ്റം
വരുത്താനുളള സാഹചര്യം
വിശദമാക്കാമോ;
(സി)
കെ.എസ്.ഇ.ബി.
ക്കു താല്പര്യമുള്ള
കമ്പനികളെ മാത്രം
ഉള്‍പ്പെടുത്തി രണ്ടു
മൂന്ന് കമ്പനികളെ
മാത്രം
പങ്കെടുപ്പിച്ചുകൊണ്ട്
കാര്‍ട്ടല്‍
രൂപപ്പെടുത്തി, അവര്‍
പരസ്പരധാരണയോടെ
ഉയര്‍ന്ന നിരക്കില്‍
പദ്ധതികള്‍
വീതിച്ചെടുക്കുന്നതിനാണ്
പ്രീ ക്വാളിഫിക്കേഷന്‍
നിബന്ധനകള്‍
വഴിയൊരുക്കിയത് എന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
ട്രാന്‍സ്
ഗ്രിഡ് പദ്ധതിയുടെ നിര്‍മ്മാണ
കരാറുകള്‍
664.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബി
വഴി വെെദ്യുതി ബോര്‍ഡ്
നടപ്പിലാക്കുന്ന
ട്രാന്‍സ് ഗ്രിഡ്
പദ്ധതിയുടെ നിര്‍മ്മാണ
കരാറുകള്‍ ഏതൊക്കെ
കമ്പനികള്‍ക്കാണ്
നല്കിയിട്ടുളളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
കരാറുകള്‍ വന്‍കിട
കമ്പനികള്‍ക്ക്
നല്‍കിയത് സംബന്ധിച്ച
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പദ്ധതിയുടെ
ടെണ്ടര്‍ നടപടികളില്‍
ക്വാട്ട് ചെയ്ത ഏറ്റവും
കുറഞ്ഞ തുക
എസ്റ്റിമേറ്റ്
തുകയേക്കാള്‍ പത്ത്
ശതമാനത്തില്‍
കൂടുതലാണെങ്കില്‍ റീ
ടെണ്ടര്‍ ചെയ്യണമെന്നും
അതിനുശേഷവും ഇപ്രകാരം
തന്നെ സംഭവിച്ചാല്‍
എസ്റ്റിമേറ്റ്
പുതുക്കണമെന്നും
വ്യവസ്ഥയുണ്ടോ;
(ഡി)
ഇൗ
വ്യവസ്ഥ തങ്ങള്‍ക്ക്
ബാധകമല്ലെന്ന്
കെ.എസ്.ഇ.ബി. നിലപാട്
എടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ട്രാന്‍സ്
ഗ്രിഡ് പദ്ധതികളുടെ ടെണ്ടർ
665.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാന്‍സ്
ഗ്രിഡ് പദ്ധതികളുടെ
നടത്തിപ്പിനായുള്ള
ടെണ്ടറില്‍ ഏതാനും ചില
കമ്പനികള്‍ക്കായി
യോഗ്യതാ നിബന്ധനകളില്‍
മാറ്റം വരുത്തിയത്
എന്തിനാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ഇ.ബി.
ചിത്തിരപുരം യാര്‍ഡിലെ
നിര്‍മ്മാണത്തിന്
അടങ്കല്‍ തുക
കണക്കാക്കിയിട്ടുണ്ടോ;
(സി)
പദ്ധതിയുടെ
നടത്തിപ്പില്‍
എസ്റ്റിമേറ്റ് തുക വളരെ
ഉയര്‍ന്ന
നിരക്കിലാണെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
സര്‍ക്കാര്‍
കമ്പനികളിലെ
എസ്റ്റിമേറ്റ് തുക
പി.ഡബ്ല്യൂ.ഡി.
റേറ്റിനേക്കാള്‍
ഉയര്‍ന്ന
നിരക്കിലാകാന് ഉണ്ടായ
കാരണം വ്യക്തമാക്കാമോ?
ജലവൈദ്യുത
പദ്ധതികള്‍
666.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര യൂണിറ്റ്
വൈദ്യുതി പുതിയതായി
ഉല്‍പ്പാദിപ്പിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
വൈദ്യുത
നിലയത്തിന്റെ പേര്,
സ്ഥാപിതശേഷി,
നിര്‍മ്മാണം ആരംഭിച്ച
തീയതി, ഉല്‍പ്പാദനം
ആരംഭിച്ച തീയതി,
നിലവിലെ
ഉല്‍പ്പാദനക്ഷമത എന്നിവ
വ്യക്തമാക്കാമോ;
(സി)
ഏതെങ്കിലും
ജലവൈദ്യുത പദ്ധതികളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനം നിലവില്‍
തടസ്സപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ പദ്ധതികള്‍
667.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-20 സാമ്പത്തിക
വര്‍ഷത്തില്‍ ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
ഊര്‍ജ്ജ വകുപ്പ്
നടപ്പാലാക്കുവാന്
തീരുമാനിച്ചിട്ടുളള
പദ്ധതികളുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ കഴിഞ്ഞ
സാമ്പത്തികവര്‍ഷം
ആരംഭിച്ചതും നാളിതുവരെ
പൂര്‍ത്തിയാക്കുവാന്‍
കഴിയാത്തതുമായ
പ്രവൃത്തികളുടെ
വിശദാംശം
ലഭ്യമാക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ വൈദ്യതി
വകുപ്പിന്റെ പദ്ധതി കള്‍
668.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
നിയോജകമണ്ഡലത്തില്‍
2019-20 വര്‍ഷം വൈദ്യതി
വകുപ്പ്
നടപ്പിലാക്കുവാന്‍
തീരുമാനിച്ച പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
സ്ഥിതിയും പ്രവര്‍ത്തന
പുരോഗതിയും
വ്യക്തമാക്കാമോ?
പെരിന്തല്‍മണ്ണ
മണ്ഡലത്തില്‍ കെ.എസ്.ഇ.ബി.
നടപ്പിലാക്കുന്ന പദ്ധതികള്‍
669.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തില്‍
2016-17 ന് മുമ്പ്
ആരംഭിച്ചതും നാളിതുവരെ
പൂര്‍ത്തിയാകാത്തതുമായ
കെ. എസ്.ഇ.ബി. വഴി
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍ ഏതെങ്കിലും
നിലവിലുണ്ടോ; എങ്കില്‍
ഓരോന്നിന്റെയും
നിലവിലത്തെ അവസ്ഥയും
കാലതാമസത്തിന് കാരണവും
വ്യക്തമാക്കുമോ;
(ബി)
2016-17
നു ശേഷം ആരംഭിച്ചതും
നടപ്പിലാക്കിയതുമായ
പ്രവൃത്തികളുടെ
വിശദാംശവും നിലവിലത്തെ
അവസ്ഥയും അറിയിക്കുമോ;
ഇനിയും ആരംഭിക്കാത്ത
പ്രവൃത്തികളും അവയുടെ
കാലതാമസത്തിന്റെ
കാരണവും ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കുന്നതിലെ
കാലതാമസം
ഒഴിവാക്കുന്നതിന്
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
ഒല്ലൂര്നിയോജകമണ്ഡലത്തിലെ
പദ്ധതികള്‍
670.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഒല്ലൂര്‍
നിയോജകമണ്ഡലത്തില്‍
വൈദ്യുതി വകുപ്പ്
2019-20
സാമ്പത്തികവര്‍ഷത്തില്‍
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ?
ട്രാന്‍സ്
ഗ്രിഡ് 2.0 പദ്ധതിയിലൂടെ
നടപ്പിലാക്കാക്കുന്ന
പാക്കേജുകള്‍
671.
ശ്രീ.പി.ടി.
തോമസ്
,,
എ.പി. അനില്‍ കുമാര്‍
,,
അനൂപ് ജേക്കബ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബി
വഴി നടപ്പിലാക്കുന്ന
ട്രാന്‍സ് ഗ്രിഡ് 2.0
പദ്ധതിയിലൂടെ ഏതൊക്കെ
പാക്കേജുകളാണ്
കെ.എസ്.ഇ.ബി.
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(ബി)
ഇതുവരെ
കരാര്‍ നല്കിയ എല്ലാ
പദ്ധതികളുടെയും ബോര്‍ഡ്
ഉത്തരവുകള്‍
ലഭ്യമാക്കുമോ;
(സി)
ഇതില്‍
ഏതൊക്കെ പാക്കേജുകളുടെ
നടത്തിപ്പിനായി ഏതൊക്കെ
കമ്പനികള്‍ക്കാണ്
നാളിതുവരെ കരാര്‍
നല്‍കിയിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
മത്സരാധിഷ്ഠിത
ടെന്‍ഡര്‍
നടപടികളിലൂടെയാണോ എല്ലാ
ടെന്‍ഡര്‍ നടപടികളും
പൂര്‍ത്തിയാക്കിയിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ഇ)
കിഫ്ബി
വഴി നടപ്പിലാക്കുന്ന
ട്രാന്‍സ് ഗ്രിഡ് 2.0
പദ്ധതിയിലൂടെ
നടപ്പിലാക്കുന്ന
ഏതൊക്കെ പാക്കേജുകളുടെ
നടത്തിപ്പിനായി നല്കിയ
കരാര്‍ തുകയാണ്
എസ്റ്റിമേറ്റ്
തുകയേക്കാള്‍ ഉയര്‍ന്നു
നില്‍ക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
നിയമ ഭേദഗതി ബില്‍
672.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
കൊണ്ടുവന്ന വൈദ്യുതി
നിയമ ഭേദഗതി ബില്ലില്‍
ക്രോസ് സബ്സിഡി
സമ്പ്രദായം
അവസാനിപ്പിക്കുന്നതിനും
സ്വകാര്യവത്കരണത്തിനും
നിര്ദ്ദേശമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഉപഭോക്താക്കളെ
ദോഷകരമായി ബാധിക്കുന്ന
ഇത്തരം വ്യവസ്ഥകള്‍ക്ക്
പരിഹാരം കാണുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടിയെന്തെന്ന്
വ്യക്തമാക്കാമോ?
നല്ലളം
താപവെെദ്യുത നിലയം
673.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ നല്ലളം
താപവെെദ്യുത
നിലയത്തില്‍ ഇപ്പോള്‍
വെെദ്യുതി ഉത്പാദനം
നടക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
നിലയത്തിന്റെ
ഉത്പാദനശേഷി
എത്രയാണെന്നും നിലവില്‍
ഉത്പാദിപ്പിക്കുന്ന
വെെദ്യുതി
എത്രയാണെന്നും
വെളിപ്പെടുത്തുമോ;
(സി)
ഉത്പാദനം
കുറയാന്‍ എന്തെങ്കിലും
കാരണങ്ങളുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
അങ്കമാലി
നിയോജക മണ്ഡലത്തിലെ വൈദ്യുതി
ക്ഷാമം
674.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
വൈദ്യുതിക്ഷാമവും
വോള്‍ട്ടേജ് ക്ഷാമവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
അങ്കമാലി
നിയോജകമണ്ഡലത്തില്‍
സബ്സ്റ്റേഷന്
നവീകരണത്തിനും
ട്രാന്‍സ്ഫോമര്‍
സ്ഥാപിക്കുന്നതിനുമായി
എത്ര തുക ചെലവായെന്ന്
സെക്ഷന്‍ തിരിച്ചുള്ള
വിവരം ലഭ്യമാക്കാമോ;
(സി)
കഴിഞ്ഞ
രണ്ട്
പ്രളയത്തില്‍പ്പെട്ട്
തകര്‍ന്ന എത്ര
ട്രാന്‍സ്ഫോമറാണ്
പുന:സ്ഥാപിച്ചതെന്നും
ഓരോന്നിനും എത്ര
രൂപവീതമാണ്
ചെലവായിട്ടുള്ളതെന്നും
ഇനം തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
അങ്കമാലി
നിയോജകമണ്ഡലത്തില്‍
പുതുതായി എത്ര ഗാര്‍ഹിക
വൈദ്യുതകണക്ഷന്
നല്‍കിയെന്ന് സെക്ഷന്‍
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ?
തിരുവമ്പാടി
മണ്ഡലത്തിലെ വെെദ്യുതി
ഉല്പാദന, പ്രസരണ, വിതരണ
പദ്ധതികള്‍
675.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതോല്പാദനത്തിന്
തിരുവമ്പാടി നിയോജക
മണ്ഡലത്തില്‍
നിലവിലുള്ള പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ടി
നിയോജകമണ്ഡലത്തിലെ
വെെദ്യുതി പ്രസരണ -
വിതരണ പദ്ധതികളുടെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വിശദമാക്കാമോ?
പ്രസരണനഷ്ടം
കുറയ്ക്കാന്‍ പദ്ധതികള്‍
676.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
വൈദ്യുതി പ്രസരണനഷ്ടം
കുറയ്ക്കുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇതിലൂടെ
എത്രമാത്രം പ്രസരണനഷ്ടം
ഒഴിവാക്കാന്‍
സാധിച്ചുവെന്ന്
അറിയിക്കുമോ?
സൗരോർജ
വൈദ്യുതി
677.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകളുടെ
മേൽക്കൂരകളിൽ സോളാർ
പാനൽ ഉപയോഗിച്ചുകൊണ്ട്
വൈദ്യുതി
നിർമ്മിക്കുന്ന പദ്ധതി
വിജയകരമായിരുന്നുവോ;
ഇതുപ്രകാരം ഏകദേശം എത്ര
യൂണിറ്റുകൾ സ്ഥാപിക്കാൻ
സാധിച്ചു; ഇതിൽ നിന്നും
എത്ര വൈദ്യുതി ബോർഡിനു
ലഭിച്ചുവെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി ഇപ്പോൾ
നിലവിലുണ്ടോ; പദ്ധതി
വിജയകരമാണെങ്കിൽ ഇത്
വ്യാപിപ്പിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്ക് അപേക്ഷ
നൽകുന്നതിനുള്ള
വിശദവിവരങ്ങൾ
ലഭ്യമാക്കാമോ?
സൗരോര്‍ജ്ജവൈദ്യുതി
ഉല്പാദനം
678.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സൗരോര്‍ജ്ജമുപയോഗിച്ച്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇതിലൂടെ
എത്ര വൈദ്യുതി അധികമായി
ഉല്പാദിപ്പിക്കാനായി
എന്ന് വ്യക്തമാക്കുമോ;
(സി)
ഈ
മേഖലയില്‍ കൂടുതല്‍
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ?
ഹൈമാസ്റ്റ്
/ മിനിമാസ്റ്റ് ലൈറ്റുകള്‍
സ്ഥാപിക്കുന്നതിനുള്ള
വ്യവസ്ഥകൾ
679.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.
ഫണ്ട്, എം.പി. ഫണ്ട്,
തദ്ദേശസ്വയംഭരണ സ്ഥാപന
ഫണ്ട് തുടങ്ങിയവ
ഉപയോഗിച്ച്
സ്ഥാപിക്കുന്ന
ഹൈമാസ്റ്റ് /
മിനിമാസ്റ്റ്
ലൈറ്റുകളില്‍ വൈദ്യുതി
ലഭിക്കാനുള്ള
നടപടിക്രമം എന്താണെന്ന്
അറിയിക്കാമോ;
(ബി)
ഇത്തരം
എല്ലാ കണക്ഷനുകള്‍ക്കും
ഇലക്ട്രിക് പോസ്റ്റ്
സ്ഥാപിക്കേണ്ടതുണ്ടോ;
നിലവിലുള്ള ഇലക്ട്രിക്
പോസ്റ്റില്‍ നിന്ന്
എത്ര അകലത്തില്‍ പുതിയ
ലൈറ്റ്
സ്ഥാപിക്കുമ്പോഴാണ്
പുതിയ ഇലക്ട്രിക്
പോസ്റ്റ്
സ്ഥാപിക്കേണ്ടത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
ഫണ്ടുകൾ വിനിയോഗിച്ചു
സ്ഥാപിക്കുന്ന
ഹൈമാസ്റ്റ് /
മിനിമാസ്റ്റ്
ലൈറ്റുകള്‍ക്ക്
വൈദ്യുതി കണക്ഷൻ
ലഭിക്കുവാൻ ഒരേ നിയമം /
വ്യവസ്ഥയാണോ
നിലവിലുള്ളത്; വിശദാംശം
ലഭ്യമാക്കുമോ?
ദേശീയപാതയില്‍
എല്‍.ഇ.ഡി ലൈറ്റുകള്‍
സ്ഥാപിക്കുന്നത്
680.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ
റോഡ് സുരക്ഷാ
കൗണ്‍സിലില്‍ നിന്നും
ദേശീയപാതയില്‍
എല്‍.ഇ.ഡി ലൈറ്റുകള്‍
സ്ഥാപിക്കുന്നതിന്
കെ.എസ്.ഇ.ബി യ്ക്ക്
എത്ര തുകയാണ്
കൈമാറിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
തുക വിനിയോഗിച്ച്
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയെന്നും ഏത്
ഏജന്‍സി വഴിയാണ് പദ്ധതി
നടപ്പിലാക്കിയത് എന്നും
ഇവരുടെ മെയിന്റനന്‍സ്
കോണ്‍ട്രാക്ട് എത്ര
വര്‍ഷത്തേക്കാണ് എന്നും
വിശദമാക്കാമോ?
പാറശ്ശാല
മണ്ഡലത്തിലെ വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ് പദ്ധതികള്‍
681.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
കെ.എസ്.ഇ.ബി.
സെക്ഷനുകളില്‍
ഏതെങ്കിലും വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ്
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പുതിയ
വൈദ്യുതി കണക്ഷന്
ലഭിക്കുന്നതിന്
അപേക്ഷകര്‍ക്ക് ചില
സെക്ഷന്‍ ആഫീസുകളില്‍
നിന്നും ബുദ്ധിമുട്ട്
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മണ്ഡലത്തിലെ ഓരോ
സെക്ഷന്‍ ആഫീസുകളിലും
എത്ര വീതം അപേക്ഷകളാണ്
ഇനിയും കണക്ഷന്
ലഭ്യമാക്കുന്നതുമായി
ബന്ധപ്പെട്ട്
നിലവിലുളളത് എന്നുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വൈപ്പിനില്‍
പുതിയ സെക്ഷന്‍ ഓഫീസ്
682.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഏഷ്യയിലെ
ഏറ്റവും
ജനസാന്ദ്രതയേറിയ
വൈപ്പിനില്‍, നിലവിലെ
ഉപഭോക്താക്കളുടെ
ബാഹുല്യം പരിഗണിച്ചും
കായല്‍, തോട് എന്നിവ
നിറഞ്ഞ ഭൂപ്രകൃതി
കണക്കിലെടുത്തും പുതിയ
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചെങ്ങന്നൂര്‍
വൈദ്യുതി ആഫീസിന് പുതിയ
കെട്ടിടം
683.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
വൈദ്യുതി ആഫീസിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
വൈദ്യുതി
പ്രസരണ നഷ്ടവും
തടസ്സവും
ഒഴിവാക്കുന്നതിന്
നിര്‍ദ്ദേശിച്ചിട്ടുള്ള
ഐ.പി.ഡി.എസ്'(ഇന്റഗ്രേറ്റഡ്
പവർ ഡെവലപ്മെന്റ്
സ്കീം) പദ്ധതി
ചെങ്ങന്നൂരില്‍
ആരംഭിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാനാണ്
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
മറയൂര്‍
സബ് സ്റ്റേഷന്
684.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അനുവദിച്ചതും
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുള്ളതുമായ
മറയൂര്‍ സബ്
സ്റ്റേഷനുമായി
ബന്ധപ്പെട്ട നടപടികള്‍
നിലവില്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
അവശേഷിക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണെന്നും
പ്രസ്തുത പ്രവൃത്തികള്‍
സമയബന്ധിതമായി ഈ
സര്‍ക്കാരിന്റെ കാലത്ത്
പൂര്‍ത്തീകരിക്കുന്നതിനുമുള്ള
നടപടി
സ്വീകരിക്കുമോയെന്നും
വിശദമാക്കാമോ?
പാേട്ടയിലും
കാടുകുറ്റിയിലും പുതിയ സബ്
സ്റ്റേഷന്
685.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെഎസ്.ഇ.ബി.
യുടെ ചാലക്കുടി,
കാെരട്ടി സബ്
സ്റ്റേഷനുകള്‍
വിഭജിച്ച് യഥാക്രമം
പാേട്ട, കാടുകുറ്റി
എന്നിവിടങ്ങളില്‍ പുതിയ
സബ് സ്റ്റേഷനുകള്‍
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടാേ?
ഞാറയ്ക്കലിലെ
വോള്‍ട്ടേജ് ക്ഷാമം
686.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഞാറയ്ക്കല്‍
66 കെ. വി സബ്
സ്റ്റേഷൻ, 110 കെ. വി
സബ്
സ്റ്റേഷനായുയര്ത്തി
പ്രദേശത്തെ വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കണമെന്ന
ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍,
പ്രസ്തുത വിഷയത്തിൽ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
കൊയിലാണ്ടിയിൽ
പുതിയ സബ്സ്റ്റേഷന്
687.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരപ്രാന്തപ്രദേശത്ത്
പുതിയ സബ്സ്റ്റേഷന്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട്
കെ.എസ്.ഇ.ബി.
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സബ്സ്റ്റേഷന്
അടിയന്തരമായി
സ്ഥാപിക്കേണ്ടതിനാല്‍
ഇക്കാര്യത്തിലേക്കായി
കെ.എസ്.ഇ.ബി.
കണ്ടെത്തിയ
സ്വകാര്യവ്യക്തികളുടെ
ഭൂമി കൂടി ഇതിനായി
പരിഗണിക്കുമോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
സബ്സ്റ്റേഷന്
ആരംഭിക്കുന്ന കാര്യം
കെ.എസ്.ഇ.ബി.യുടെ
അടിയന്തര
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
നെയ്യാറ്റിന്‍കര
ഉൗടുപാേക്കിരിയില് സബ്
സ്റ്റേഷന്
688.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയാേജകമണ്ഡലത്തിലെ
കുളത്തൂര്‍
ഉൗടുപാേക്കിരിയില് സബ്
സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമാേ;
(ബി)
സബ്
സ്റ്റേഷന്
സ്ഥാപിക്കുന്നതിനു
വേണ്ടിയുള്ള
ഡി.പി.ആര്.
തയ്യാറാക്കുന്ന ചുമതല
ആര്‍ക്കാണ്
നല്‍കിയതെന്ന്
വ്യക്തമാക്കാമാേ;
ഡി.പി.ആര്. 2020
മാര്‍ച്ചില്‍
പൂര്‍ത്തികരിക്കാന്‍
കഴിയുമാേ എന്ന്
വിശദീകരിക്കാമാേ;
(സി)
2016-17
വര്‍ഷത്തില്‍ നല്കിയ
നിവേദനത്തിന്മേല് സബ്
സ്റ്റേഷന്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട നടപടി
ക്രമങ്ങള്‍
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കാമാേ ?
പട്ടാമ്പി
മണ്ഡലത്തിൽ അനുവദിച്ചിട്ടുള്ള
110 കെ.വി സബ് സ്റ്റേഷൻ
689.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിൽ
ആരംഭിക്കുന്ന 110
കെ.വി. സബ് സ്റ്റേഷന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ; പദ്ധതി
പൂർത്തീകരിക്കുന്നതിനു
ഇനിയും എത്ര
നാളെടുക്കുമെന്നു
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി കൊണ്ടുള്ള
നേട്ടങ്ങൾ
എന്തൊക്കെയാണെന്നു
വിശദമാക്കുമോ?
മരവട്ടത്ത്
110 കെ വി സബ് സ്റ്റേഷന്
690.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാേട്ടയ്ക്കല്
നിയാേജക മണ്ഡലത്തിലെ
കാടാമ്പുഴ,
പുത്തനത്താണി, എടയൂര്‍,
വളാഞ്ചേരി തുടങ്ങിയ
പ്രദേശങ്ങള്‍ക്ക്
ഗുണകരമാകുന്ന രീതിയില്‍
മരവട്ടത്ത് 110 കെ വി
സബ് സ്റ്റേഷന്
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച നിലവിലുള്ള
പ്രെപ്പാേസല്
പരിശാേധിച്ചിട്ടുണ്ടാേ;
(ബി)
മലപ്പുറം
ട്രാന്സ്മിഷന്
ഡെപ്യൂട്ടി ചീഫ്
എഞ്ചിനീയര്‍
സാധ്യതാപഠനം നടത്തിയ
പ്രസ്തുത പ്രെപ്പാേസല്
അംഗീകരിച്ച് പദ്ധതി
പ്രാവര്‍ത്തികമാക്കുവാന്‍
നടപടി
സ്വീകരിക്കുമാേയെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്ക്
ചെലവാകുന്ന തുക
എത്രയെന്നും പദ്ധതി
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
അംഗീകാരം നല്കുവാന്
നടപടി
സ്വീകരിക്കുമാേയെന്നും
വ്യക്തമാക്കാമോ?
കുറ്റിക്കോല്‍
110 KV സബ് സ്റ്റേഷന്
നിര്‍മ്മാണം
691.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
കുറ്റിക്കോല്‍ 110 KV
സബ് സ്റ്റേഷന്
നിര്‍മ്മാണത്തിന്
ബേഡഡുക്ക വില്ലേജിലെ
വലിയപാറയില്‍ 3 ഏക്കര്‍
റവന്യൂ ഭൂമി
കെ.എസ്.ഇ.ബി. യ്ക്ക്
പാട്ടവ്യവസ്ഥയില്‍
നല്കി
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഭൂമി
ലഭ്യമായതിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത സബ്
സ്റ്റേഷന്റെ നിര്‍മ്മാണ
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാനാവുമെന്ന്
വിശദമാക്കാമോ?
കെ.എസ്.ഇ.ബി.
ഇലക്ട്രിസിറ്റി വര്‍ക്കര്‍
തസ്തികയുടെ യോഗ്യതയില്‍
മാറ്റം
692.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ഇലക്ട്രിസിറ്റി
വര്‍ക്കര്‍
തസ്തികയിലേക്ക്
അപേക്ഷിക്കുന്നതിനു
നിലവിലുള്ള യോഗ്യതാ
മാനദണ്ഡം എന്താണെന്ന്
അറിയിക്കാമോ; ഇതില്‍
നാലാം ക്ലാസ്സ്
ജയിക്കുകയും പത്താം
ക്ലാസ്സ്
ജയിക്കാതിരിക്കുകയും
ചെയ്യണമെന്ന്
നിബന്ധനയുണ്ടോ;
(ബി)
എസ്.എസ്.എല്‍.സി.ക്ക്
ഏറെക്കുറെ നൂറു ശതമാനം
വിജയം ഉണ്ടാകുന്ന പുതിയ
സാഹചര്യത്തില്‍
ഉപരിപഠനത്തിനു യോഗ്യത
നേടി എന്ന
ഒറ്റക്കാരണത്താല്‍ ഈ
തസ്തികയില്‍ ജോലിക്കു
അപേക്ഷിക്കുന്നതിനു
അവസരം നിഷേധിക്കുന്നത്
നീതികേടാണെന്ന വസ്തുത
വിലയിരുത്തിയിട്ടുണ്ടോ;
(സി)
എസ്.എസ്.എല്‍.സി.
കഴിഞ്ഞ ശേഷം യോഗ്യത,
സാമ്പത്തിക സാമൂഹിക
സാഹചര്യങ്ങള്‍ എന്നിവ
കാരണം ഉപരിപഠനത്തിനു
തുടര്‍പഠനം അസാധ്യമായ
ഹതഭാഗ്യര്‍ക്ക്
ഉയര്‍ന്ന
തസ്തികകളിലേക്കുള്ള
മത്സര പരീക്ഷകള്‍
വിജയിക്കാന്‍ വളരെ
ബുദ്ധിമുട്ടായതിനാല്‍,
ഇത്തരം നിബന്ധനകള്‍
ഇത്തരക്കാരെ കൂടുതല്‍
ദോഷകരമായി ബാധിക്കും
എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
നിലവിലെ
സാഹചര്യത്തില്‍
കെ.എസ്.ഇ.ബി.
ഇലക്ട്രിസിറ്റി
വര്‍ക്കര്‍ തസ്തികയുടെ
യോഗ്യതയില്‍ മാറ്റം
വരുത്തുന്നതിന്
വെെദ്യുതി വകുപ്പ്
മുന്‍ കെെയ്യെടുക്കുമോ?
സി.സി.ടി.വി
ക്യാമറകള്‍ക്കായി വൈദ്യുത
പോസ്റ്റുകളിലൂടെ കേബിള്‍
693.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
നിയോജകമണ്ഡലം ആസ്തി
വികസന പദ്ധതിയിൽ
ഉള്‍പ്പെടുത്തി
സി.സി.ടി.വി ക്യാമറകള്‍
സ്ഥാപിക്കുന്നതിന്
കെ.എസ്.ഇ.ബിയുടെ
വൈദ്യുത പോസ്റ്റുകളില്‍
കൂടി സൗജന്യമായി
കേബിള്‍ ഇടുന്നതിന്
അനുമതി ആവശ്യപ്പെട്ട്
സ്ഥലം എം.എല്‍.എ നല്കിയ
കത്ത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
അനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഇടമണ്‍-കൊച്ചി-കൂടംകുളം
ലൈന്‍ ടവറിന് സ്ഥലമെടുത്തതിന്
നഷ്ടപരിഹാരം
694.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമണ്‍-കൊച്ചി-കൂടംകുളം
440KV ലൈനിന്റെ ടവര്‍
പണിയുന്നതുമായി
ബന്ധപ്പെട്ട്
സ്ഥലമെടുത്ത വകയില്‍
കടുത്തുരുത്തി നിയോജക
മണ്ഡലത്തിലെ എത്ര
ആളുകള്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ടവര്‍ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഇനി എത്ര
വസ്തു ഉടമകള്‍ക്ക്
നഷ്ടപരിഹാരം
നല്‍കാനുണ്ട്; ആയത്
എന്നേക്ക് നല്‍കും
എന്ന് അറിയിക്കാമോ?
നിലമ്പൂരില്‍
ഭൂഗര്‍ഭ കേബിളുകള്‍ വഴി
വെെദ്യുതി
695.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
സബ് ഡിവിഷന് കീഴില്‍
വഴിക്കടവ് പഞ്ചായത്തിലെ
പുഞ്ചക്കൊല്ലി,
അളക്കല്‍ ആദിവാസി
കോളനികളിലേക്ക്
ഭൂഗര്‍ഭ കേബിളുകള്‍ വഴി
വെെദ്യുതി എത്തിച്ചത്
ഏത് വര്‍ഷത്തിലാണെന്നും
ഏത് സര്‍ക്കാരിന്റെ
കാലത്താണ് ഇത്
പൂര്‍ത്തീകരിച്ചതെന്നും
വിശദമാക്കാമോ;
(ബി)
ഏതു
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയാണ് ഇത്
നിര്വ്വഹിച്ചിട്ടുളളതെന്നും
പദ്ധതിക്കായി എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
കാേടങ്കരയില്
ട്രാന്സ്ഫാേര്മര്
മാറ്റിസ്ഥാപിക്കുന്നതിന്
നടപടി
696.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയാേജക മണ്ഡലത്തിലെ
പൂഴിക്കുന്ന്
കെ.എസ്.ഇ.ബി. ഓഫീസിന്
കീഴില്‍ വരുന്ന
ചെങ്കല്‍
ഗ്രാമപഞ്ചായത്തിലെ
കാേടങ്കരയില് റാേഡ്
സെെഡില്‍ അപകടകരമായ
രീതിയില്‍
സ്ഥാപിച്ചിരിക്കുന്ന
ട്രാന്സ്ഫാേര്മര്
മാറ്റിസ്ഥാപിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമാേ;
(ബി)
കാേടങ്കരയിലെ
ട്രാന്സ്ഫാേര്മര്
മാറ്റിസ്ഥാപിക്കുന്നതിന്
വേണ്ടി കെ.എസ്.ഇ.ബി.
അധികൃതര്‍ സ്ഥല
പരിശാേധന
നടത്തിയിട്ടുണ്ടാേ
എന്ന് വിശദമാക്കാമാേ;
സ്ഥല പരിശാേധനയുടെ
അടിസ്ഥാനത്തില്‍
ട്രാന്സ്ഫാേര്മര്
എപ്പാേള്‍ മാറ്റും
എന്ന് വ്യക്തമാക്കാമാേ?
ഉരുള്‍പൊട്ടലില്‍
കക്കയം പവര്ഹൗസിനുണ്ടായ നാശ
നഷ്ടങ്ങള്‍
697.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ആഗസ്റ്റ് മാസത്തില്‍
കക്കയം പവര്‍
ഹൗസിനടുത്തുണ്ടായ
ഉരുള്‍പൊട്ടലില്‍
കക്കയം
പവര്ഹൗസിനുണ്ടായ നാശ
നഷ്ടങ്ങള്‍
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം
നാശനഷ്ടങ്ങളാണ്
ഉണ്ടായതെന്ന്
അറിയിക്കാമോ;
(ബി)
ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന്
നിലച്ച വൈദ്യുതി
ഉല്പാദനം
പുനരാരംഭിക്കുന്നതിനായി
കക്കയം പവര്‍ഹൗസില്‍
സ്വീകരിച്ച അടിയന്തര
നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(സി)
ഉരുള്‍പൊട്ടലില്‍
നിന്നും പവര്‍ഹൗസിനെ
സംരക്ഷിച്ചു
നിര്‍ത്തുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ; ആയത്
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്താമോ?