വിഴിഞ്ഞം
തുറമുഖ പദ്ധതി
397.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ
ഒന്നാംഘട്ടത്തിലെ വിവിധ
ഘടകങ്ങളുടെ നിര്‍മ്മാണ
പുരോഗതി സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
3100
മീറ്റര്‍ നീളമുളള
പുലിമുട്ടിന്റെ
അഞ്ചിലൊരുഭാഗം പോലും
ഇതുവരെ പണി
പൂര്‍ത്തിയായിട്ടില്ലെന്ന
കാര്യം
ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ
;പുലിമുട്ട്നിര്മ്മാണത്തിന്
ആവശ്യമായ കരിങ്കല്ല്
ലഭ്യമാക്കുന്നതിന്
കഴിയാത്തതാണ് നിലവിലെ
പ്രതിസന്ധിക്ക്
കാരണമെന്നതിനാല്‍ ആയത്
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടി സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തുറമുഖത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
പൂര്‍ത്തിയാകേണ്ട 2019
ഡിസംബര്‍ 3 ന്, തുറമുഖ
നിര്‍മ്മാണം
പൂര്‍ത്തിയാക്കുവാന്‍
സാധിക്കുകയില്ലായെന്ന്
അദാനി ഗ്രൂപ്പ്
രേഖാമൂലം
അറിയിച്ചിട്ടുണ്ടോയെന്നും,ആയതിന്റെ
അടിസ്ഥാനത്തില്‍ തുറമുഖ
നിര്‍മ്മാണം
പൂര്‍ത്തിയാക്കുവാനുളള
സമയപരിധി സര്‍ക്കാര്‍
ദീര്‍ഘിപ്പിച്ച്
നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ കരാര്‍
സംബന്ധിച്ച ജുഡീഷ്യല്‍
അന്വേഷണം
398.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ
കരാര്‍ സംബന്ധിച്ച സി.
ആന്റ് എ.ജി.യുടെ
റിപ്പാേര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ അത്
സംബന്ധിച്ച് അന്വേഷിച്ച
ജുഡീഷ്യല്‍ കമ്മീഷന്റെ
കണ്ടെത്തലുകള്‍
എന്താെക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ
കരാര്‍ സംബന്ധിച്ച സി.
ആന്റ് എ.ജി.യുടെ
കണ്ടെത്തലുകള്‍
വസ്തുതാപരമല്ല എന്ന്
ജുഡിഷ്യല്‍ അന്വേഷണ
കമ്മീഷന്
കണ്ടെത്തിയിട്ടുണ്ടാേ;
(സി)
പ്രസ്തുത
കമ്മീഷന്റെ
ശിപാര്‍ശകളുടെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കമ്മീഷന്റെ
പ്രവര്‍ത്തനത്തിന് ആകെ
എന്ത് തുകയാണ്
ചെലവഴിക്കേണ്ടി
വന്നതെന്ന്
വെളിപ്പെടുത്തുമോ?
വിഴിഞ്ഞം
പദ്ധതിയിൽ തദ്ദേശീയര്‍ക്ക്
ജോലി
399.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
തദ്ദേശീയര്‍ക്ക്
ഏതൊക്കെ മേഖലകളില്‍
ജോലി നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ?
വിഴിഞ്ഞം
പദ്ധതിയുടെ നിര്‍മ്മാണ
പുരോഗതി
400.
ശ്രീ.കെ.
ആന്‍സലന്‍
,,
ഡി.കെ. മുരളി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
പദ്ധതിയുടെ കരാര്‍
പ്രകാരം ഈ വര്‍ഷം
ഡിസംബറില്‍
പൂര്‍ത്തീകരിക്കേണ്ട
ആദ്യ ഘട്ടത്തിന്റെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോയെന്നും
പദ്ധതി
പൂര്‍ത്തീകരിക്കാന്‍
കമ്പനി കൂടുതല്‍ സമയം
ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ബി)
ജെട്ടി,
പുലിമുട്ട് എന്നിവയുടെ
നിര്‍മ്മാണ പുരോഗതിയും
റെയില്‍-റോഡ്
കണക്ടിവിറ്റി, ജലവിതരണം
തുടങ്ങിയ അനുബന്ധ വികസന
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതിയും
അറിയിക്കാമോ;
(സി)
പുനരധിവാസ
പ്രവര്‍ത്തനം
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖം
401.
ശ്രീ.എസ്.ശർമ്മ
,,
സി.കെ. ഹരീന്ദ്രന്‍
,,
ഐ.ബി. സതീഷ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര
തുറമുഖത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുവാൻ
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിര്‍മ്മാണ
പുരോഗതി യഥാസമയം
വിലയിരുത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
പദ്ധതിയ്ക്കാവശ്യമായ
കരിങ്കല്ലിന്റെ ക്ഷാമം
പരിഹരിക്കുന്നതിനായി
ക്വാറികള്‍ക്ക്
പ്രവര്‍ത്തനാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ ?
ബേപ്പൂര്‍
തുറമുഖത്ത് ലോലെവല്‍ ജട്ടി
402.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
തുറമുഖത്ത് ലോലെവല്‍
ജട്ടി നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ആയതിനായി
എത്ര രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുളളതെന്ന്
അറിയിക്കുമോ;
(സി)
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാവുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ?
കോഴിക്കോട്
ജില്ലയിലെ തുറമുഖ വകുപ്പിന്റെ
സ്ഥലങ്ങള്‍
403.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ തുറമുഖ
വകുപ്പിന്റെ
അധീനതയില്‍പ്പെട്ട
സ്ഥലം പാട്ട വ്യവസ്ഥ
ലംഘിച്ച് എത്ര പേര്
കെെവശപ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സ്ഥലങ്ങള്‍ തിരിച്ചു
പിടിക്കുന്നതിന്
ആവശ്യമായ എന്തെല്ലാം
നടപടികളാണ്
തുറമുഖവകുപ്പ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
മ്യൂസിയങ്ങളുടെയും
പുരാവസ്തുക്കളുടെയും സംരക്ഷണം
404.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍വന്നശേഷം
കേരളത്തിലെ
മ്യൂസിയങ്ങളുടെയും
പുരാവസ്തുക്കളുടെയും
സംരക്ഷണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
എത്ര
രൂപയാണ് ഇതിനുവേണ്ടി
ചെലവഴിച്ചത്;
വിശദമാക്കാമോ?
മാനന്തവാടി
പഴശ്ശി മ്യൂസിയം
405.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മാനന്തവാടി പഴശ്ശി
മ്യൂസിയത്തില്‍ ഓരോ
വര്‍ഷവും ലഭിച്ച
വരുമാനം പട്ടിക
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
പഴശ്ശി മ്യൂസിയത്തില്‍
താല്‍ക്കാലിക
അടിസ്ഥാനത്തില്‍
ഉള്‍പ്പെടെ എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
അറിയിക്കുമോ?
അന്തര്‍ദേശീയ
നിലവാരത്തിലുളള മ്യൂസിയങ്ങള്‍
406.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്തര്‍ദേശീയ
നിലവാരത്തിലുളള
മ്യൂസിയങ്ങള്‍
ആരംഭിക്കുവാന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
നിലവിലുളള
മ്യൂസിയങ്ങളെ
ആധുനികവല്‍ക്കരിക്കുന്നതിന്റെ
ഭാഗമായി എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
ആരംഭിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
എത്തുന്ന വിദേശ
സഞ്ചാരികള്‍ക്ക്
നമ്മുടെ പെെതൃകത്തേയും,
സംസ്ക്കാരത്തേയും
കുറിച്ച് അവബോധം
നല്‍കുന്നതിലേയ്ക്കായി
പ്രധാന മ്യൂസിയം
സന്ദര്‍ശനങ്ങള്‍ മാത്രം
ഉള്‍ക്കൊളളിച്ച്
പ്രത്യേക യാത്രാ
പരിപാടികള്‍ ടൂറിസം
വകുപ്പുമായി ചേർന്ന്
സംഘടിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദമാക്കാമോ?
ഗാന്ധി
സ്മൃതി മ്യൂസിയം
407.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പയ്യന്നൂരിലെ
പഴയ പോലീസ് സ്റ്റേഷന്
ഏറ്റെടുത്ത്
ഗാന്ധിസ്മൃതി മ്യൂസിയം
ആരംഭിക്കുന്നതിനുളള
നടപടികള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി നല്‍കിയോ;
എങ്കിൽ അതിനായി
അനുവദിച്ച തുക
എത്രയാണ്;
(സി)
കേന്ദ്ര
സർക്കാരിന്റെ
പദ്ധതിയില്‍ പ്രസ്തുത
പ്രോജക്ട്
ഉള്‍പ്പെട്ടിട്ടുണ്ടോ?
പ്രളയാനന്തരം
ആറന്മുളയില് കണ്ടെത്തിയ
ശില്പങ്ങള്
408.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തരം
ആറന്മുളയില്
ശില്പങ്ങൾ
കണ്ടെത്തിയതിനെത്തുടർന്ന്
നടത്തിയ ഉത്ഖനനത്തിന്റെ
രണ്ടാം ഘട്ടം എപ്പോള്‍
ആരംഭിക്കുവാന്‍
സാധിക്കും;
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
കേന്ദ്രത്തില്‍
നിന്നുള്ള അനുമതി
ലഭ്യമായിട്ടുണ്ടോ;
(സി)
ഇപ്രകാരം
കണ്ടെടുത്ത
ശില്പങ്ങളുടെ
കാലപ്പഴക്കം
നിര്‍ണയിക്കുന്നതിനുള്ള
പരിശോധന നടത്തുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
എവിടെയാണ്
പ്രസ്തുത പരിശോധന
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ?
ചാലക്കുടിയില്‍
ട്രാംവെ റെയില്‍ പൈതൃക
മ്യൂസിയം
409.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
ട്രാംവേ റെയില്‍ പൈതൃക
മ്യൂസിയം
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ട്രാംവെ
റെയില്‍ മ്യൂസിയം
ചാലക്കുടിയില്‍
സ്ഥാപിക്കുന്നതിനാവശ്യമായ
ഫണ്ട്
അനുവദിക്കുന്നതിനും,
നിര്‍മ്മാണം
ആരംഭിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സര്‍ക്കാര്‍
അടിയന്തരമായി
സ്വീകരിക്കുമോ?