ലൈഫ്
മിഷന്, ആര്‍ദ്രം, ഹരിത കേരളം
എന്നീ പദ്ധതികളുടെ ഭാഗമായി
ചെലവഴിച്ച തുക
5379.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നിലവില്‍ വന്ന
ലൈഫ് മിഷന്, ആര്‍ദ്രം,
ഹരിത കേരളം എന്നീ
പദ്ധതികളുടെ ഭാഗമായി
എത്ര രൂപ
ചെലവഴിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
മേല്‍പരാമര്‍ശിച്ച
പദ്ധതികളുടെ
നടത്തിപ്പിന്റെ ഭാഗമായി
ഓഫീസ്, വാഹനം,
സ്റ്റാഫുകളുടെ ശമ്പളം,
മറ്റു അലവന്‍സുകള്‍
എന്നിങ്ങനെയുള്ള
ചെലവുകളുടെ വിവരം
നല്‍കാമോ;
(സി)
മേല്‍
പരാമര്‍ശിച്ച മൂന്ന്
പദ്ധതികളുടെ കീഴില്‍
മങ്കട നിയോജക
മണ്ഡലത്തില്‍
നടത്തിവരുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ചീഫ്
സെക്രട്ടറിയുടെ ടൈംസ് ഓഫ്
ഇന്ത്യയിലെ ലേഖനം
5380.
ശ്രീ.അനില്‍
അക്കര
,,
വി.പി.സജീന്ദ്രന്
,,
അനൂപ് ജേക്കബ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമം
ലംഘിക്കുന്നവരെ
വധിക്കണമെന്ന്
അഭിപ്രായപ്പെട്ട് കേരള
ചീഫ് സെക്രട്ടറി എഴുതിയ
ലേഖനം ഇംഗ്ലീഷ്
ദിനപത്രമായ ടൈംസ് ഓഫ്
ഇന്ത്യയില്‍
പ്രസിദ്ധീകരിച്ചത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ലേഖനത്തില്‍ ചീഫ്
സെക്രട്ടറി ഉയര്‍ത്തിയ
വാദങ്ങള്‍ സര്‍ക്കാര്‍
അംഗീകരിക്കുന്നുണ്ടോ;
(സി)
ജീവിക്കാനുള്ള
അവകാശം മൗലികാവകാശമായി
നല്‍കിയിരിക്കുന്ന
ഇന്ത്യന്‍ ഭരണഘടനയുടെ
ലംഘനമല്ലേ ചീഫ്
സെക്രട്ടറിയുടെ ഈ
നിലപാടെന്ന്
വ്യക്തമാക്കുമോ?
ജില്ലാ
വികസന സമിതികള്‍
5381.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
വികസന സമിതികളുടെ
ലക്ഷ്യം എന്താണ്;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
എന്നാണ്
ഇത് രൂപീകരിച്ചത്;
(സി)
ആരൊക്കെയാണ്
അംഗങ്ങള്‍;
(ഡി)
ആരൊക്കെ
ഇതില്‍ പങ്കെടുക്കണം;
വിശദമാക്കാമോ?
സര്‍ക്കാരിന്റെ
വികസനോന്മുഖ
പ്രവര്‍ത്തനങ്ങള്‍
5382.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സുസ്ഥിരവികസനത്തിന്റെ
അടിസ്ഥാന ശിലകളായ
സാമ്പത്തിക വളര്‍ച്ച,
സാമൂഹിക ഉന്നമനം,
പ്രകൃതി സംരക്ഷണം
എന്നിവയ്ക്ക് ഗതിവേഗവും
ദിശാബോധവും കൈക്കൊണ്ട്
നടത്തുന്ന
സര്‍ക്കാരിന്റെ
വികസനോന്മുഖ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി പ്രത്യേക
സാമ്പത്തിക മേഖല വഴി
നടപ്പാക്കി വരുന്നതും
പ്രസ്തുത മേഖലയ്ക്കു
പുറത്തു നടപ്പാക്കി
വരുന്നതുമായ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നു
വ്യക്തമാക്കുമോ?
(സി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക മേഖല
നേരിടുന്ന പ്രധാന
പ്രശ്നങ്ങള്‍
എന്തെല്ലാമെന്നും
അവയില്‍ നിന്നും മോചനം
നേടാനും സാമ്പത്തിക
മേഖല
മെച്ചപ്പെടുത്താനും ഈ
സര്‍ക്കാര്‍
നല്‍കിവരുന്ന
പ്രോത്സാഹനങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
വികസന
പദ്ധതികള്‍ എം.എല്‍.എ.-മാരെ
അറിയിക്കാന്‍ നടപടി
5383.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കുന്ന വികസന
പദ്ധതികള്‍
സംബന്ധിച്ചുള്ള
നടപടിക്രമങ്ങള്‍
യഥാസമയങ്ങളില്‍
എം.എല്‍.എ.-മാരെ
അറിയിക്കുന്നത്
സംബന്ധിച്ച് പൊതുഭരണ
വകുപ്പ് എന്തെങ്കിലും
സര്‍ക്കുലറുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ചുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പല
വകുപ്പുകളും വികസന
പദ്ധതികള്‍ സംബന്ധിച്ച
വിവരങ്ങള്‍
എം.എല്‍.എ.-മാര്‍ക്ക്
യഥാസമയം നല്‍കാതെ
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
അഴിമതി
സൂചിക തയ്യാറാക്കുന്നതിന്
പദ്ധതി
5384.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സീറോ
ടോളറന്‍സ് ടു കറപ്ഷന്‍
എന്ന ലക്ഷ്യം
നേടുന്നതിനായി വിവിധ
വകുപ്പുകളില്‍ അഴിമതി
സൂചിക തയ്യാറാക്കുന്ന
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
സര്‍ക്കാര്‍
ഓഫീസുകള്‍
അഴിമതിരഹിതമാക്കുന്നതിന്
വിവരസാങ്കേതികവിദ്യയുടെ
എന്തെല്ലാം സാധ്യതകളാണ്
പ്രയോജനപ്പെടുത്തി
വരുന്നതെന്ന്
വിശദമാക്കാമോ?
കരാര്‍
നിയമനങ്ങളുടെ കാര്യത്തില്‍
സര്‍ക്കാര്‍ നിലപാട്
5385.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കരാര്‍
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
വകുപ്പുകളിലും
സംവിധാനങ്ങളിലും കരാര്‍
നിയമനങ്ങള്‍ നടത്തുന്ന
കാര്യത്തില്‍ നിലപാട്
വ്യക്തമാക്കുമോ;
(സി)
ഉയര്‍ന്ന
പ്രവര്‍ത്തന നിലവാരം
ഉറപ്പുവരുത്തുന്നതിന്
ഉയര്‍ന്ന തസ്തികകളില്‍
കരാര്‍ നിയമനം
ആവശ്യമാണെന്ന്
കരുതുന്നുണ്ടോ എന്ന്
വെളിപ്പെടുത്താമോ?
ഭരണഭാഷ
മാതൃഭാഷയാക്കുന്നതിനുള്ള
നടപടികള്‍
5386.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളില്‍ നിന്നും
പുറപ്പെടുവിക്കുന്ന
ഉത്തരവുകള്‍ ഇപ്പാേഴും
ഇംഗ്ലീഷിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
മലയാളം ഒൗദ്യാേഗിക
ഭാഷയായി
ഉപയാേഗിക്കുന്നതിന്റെ
വിജ്ഞാപനം
പുറപ്പെടുവിച്ചത്
എപ്പോഴാണെന്ന്
വ്യക്തമാക്കാമാേ?
അടിസ്ഥാന
സൗകര്യവികസനത്തിനുള്ള വിവിധ
പദ്ധതികളുടെ പുരോഗതി
5387.
ശ്രീ.എസ്.ശർമ്മ
,,
റ്റി.വി.രാജേഷ്
,,
പി.ടി.എ. റഹീം
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുസ്ഥിര
വികസന ലക്ഷ്യത്തില്‍
കൈവരിക്കാനായ പുരോഗതി
അറിയിക്കാമോ;
(ബി)
സംസ്ഥാന
സര്‍ക്കാരിന് ലഭിച്ച
പ്രധാന ബഹുമതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
അടിസ്ഥാന
സൗകര്യവികസനത്തിന്
മുതല്‍ക്കൂട്ടാകുന്ന
ഗെയില്‍ വാതക പൈപ്പ്
ലൈന്‍ പദ്ധതിയുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ഡി)
തിരുവനന്തപുരം
- കാസര്‍ഗോഡ്
യാത്രാസമയം ഗണ്യമായി
കുറയ്ക്കുകയെന്ന
ലക്ഷ്യത്തോടെ
നടപ്പാക്കാനുദ്ദേശിക്കുന്ന
വേഗ റെയില്‍ പദ്ധതിയുടെ
രൂപരേഖയ്ക്ക് അംഗീകാരം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഇ)
750
കോടിയോളം ചെലവു
വരുമെന്ന്
പ്രതീക്ഷിക്കുന്ന
വാട്ടര്‍ മെട്രോയ്ക്ക്
പാരിസ്ഥിതിക അനുമതി
ലഭ്യമായിട്ടുണ്ടോ;
തുടര്‍ നടപടികള്‍ക്കായി
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ എന്ന്
അറിയിക്കാമോ?
പ്രാദേശിക
പത്രപ്രവര്‍ത്തകര്‍ക്ക്
ക്ഷേമനിധി
5388.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രദേശിക
പത്രപ്രവര്‍ത്തകര്‍ക്ക്
ക്ഷേമനിധി
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിന്റെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
തീരുമാനം വൈകുന്നതിന്റെ
കാരണം വ്യക്തമാക്കാമോ?
ന്യൂഡല്‍ഹി
കേരളാ ഹൗസിലെ നിയമനം
5389.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
ന്യൂഡല്‍ഹി കേരളാ
ഹൗസില്‍ സ്ഥിരനിയമനം
ലഭിച്ച ജീവനക്കാരില്‍
എത്ര പേര് അവരുടെ
നിയമന സമയത്ത്
സമര്‍പ്പിച്ച
വിദ്യാഭ്യാസ യോഗ്യത
തെളിയിക്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
കൃത്രിമമായി
നേടിയതാണെന്ന്
സര്‍ക്കാരിന്റെ
അന്വേഷണത്തില്‍ തെളിവ്
ലഭിച്ചിട്ടുണ്ട്;
എങ്കില്‍ പ്രസ്തുത
ജീവനക്കാര്‍ ഇപ്പോള്‍
ജോലിയില്‍
തുടരുന്നുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇത്തരത്തില്‍
സര്‍ട്ടിഫിക്കറ്റുകള്‍
കൃത്രിമമായി
നിര്‍മ്മിച്ച
ജീവനക്കാര്‍ക്കെതിരെ
ക്രിമിനല്‍ കേസുകള്‍
നിലവിലുണ്ടോ; എങ്കില്‍
ഏതെല്ലാം പോലീസ്
സ്റ്റേഷനുകളിലാണ്
പ്രസ്തുത കേസുകള്‍
നിലവിലുള്ളതെന്ന്
അറിയിക്കുമോ;
(സി)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
ന്യൂഡല്‍ഹി കേരള
ഹൗസില്‍ ജോലിക്കയറ്റം
നേടുന്നതിനു വേണ്ടി
എത്ര പേര് വ്യാജ
സര്‍ട്ടിഫിക്കറ്റുകള്‍
സമര്‍പ്പിച്ചതായി
സര്‍ക്കാരിന്റെ
പരിശോധനയില്‍ തെളിവ്
ലഭിച്ചിട്ടുണ്ട്;
എങ്കില്‍ പ്രസ്തുത
ജീവനക്കാര്‍ ഇപ്പോള്‍
ജോലിയില്‍
തുടരുന്നുണ്ടോ;
പ്രസ്തുത
ജീവനക്കാര്‍ക്കെതിരെ
സ്വീകരിച്ച ശിക്ഷണ
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കാമോ;
(ഡി)
ജോലിക്കയറ്റത്തിനു
വേണ്ടി വ്യാജ
സര്‍ട്ടിഫിക്കറ്റുകള്‍
സമര്‍പ്പിച്ചു എന്ന്
പരിശോധനയില്‍
തെളിയുകയും ആയതിന്റെ
അടിസ്ഥാനത്തില്‍
വിജിലന്‍സ് കേസ്
നേരിടുകയും ചെയ്യുന്ന
ജീവനക്കാരില്‍
ആര്‍ക്കെങ്കിലും
നിലവില്‍ ജോലി
ചെയ്യുന്ന തസ്തികയില്‍
നിന്നും ഉയര്‍ന്ന
തസ്തികയിലേക്ക് ജോലി
പുനഃക്രമീകരിച്ചു
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്
നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇത്തരത്തില്‍
ജോലി പുനഃക്രമീകരിച്ചു
നല്കിയിട്ടുണ്ടെങ്കില്
പ്രസ്തുത ആളുകള്‍ക്ക്
ഉയര്‍ന്ന തസ്തികയില്‍
ജോലി ചെയ്യുന്നതിനുള്ള
സാമ്പത്തിക ആനുകൂല്യം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍
എത്ര രൂപ
നല്‍കിയിട്ടുണ്ട്;
പ്രസ്തുത ഉയര്‍ന്ന
തസ്തികയിലേക്ക് തൊട്ടു
താഴെ ശമ്പള സ്കെയിലുള്ള
ജീവനക്കാരില്‍ എത്ര
പേര് രേഖാമൂലം
ജോലിക്കയറ്റത്തിന്
വേണ്ടി അപേക്ഷ
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ?
സ്പാര്‍ക്കില്‍
ഒാപ്ഷന്‍
5390.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
ഫണ്ടിലേയ്ക്ക്
സംഭാവനയായി പ്രതിമാസം
ഒരു നിശ്ചിത തുക
ശമ്പളത്തില്‍ നിന്നും
നല്‍കുന്നതിനും ആയത്
ശമ്പളത്തില്‍ നിന്നും
റിക്കവറി
ചെയ്യുന്നതിനും
സമ്മതപത്രം
നല്‍കിയിട്ടുള്ള
സര്‍ക്കാര്‍
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
തുക റിക്കവറി
ചെയ്യുന്നതിന്
സ്പാര്‍ക്കില്‍
ഒാപ്ഷന്‍
ഇല്ലാത്തതിനാല്‍
കഴിയുന്നില്ലയെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അത്തരത്തില്‍
സമ്മതപത്രം നല്കിയ
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
തുക ഈടാക്കി
ദുരിതാശ്വാസ ഫണ്ടില്‍
ചേര്‍ക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
സാമ്പത്തികമായി
പിന്നാക്കം
നില്‍ക്കുന്നവര്‍ക്ക് സംവരണം
5391.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംവരണേതര
സമുദായങ്ങളില്‍
സാമ്പത്തികമായി
പിന്നാക്കം
നില്‍ക്കുന്നവര്‍ക്ക്
വിദ്യാഭ്യാസം, തൊഴില്‍
എന്നീ മേഖലകളില്‍ പത്ത്
ശതമാനം സംവരണം
ഏര്‍പ്പെടുത്തികൊണ്ടുള്ള
ഭരണഘടനാ ഭേദഗതിയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് ആയത്
പരിശോധിക്കുന്നതിന്
ഏതെങ്കിലും കമ്മീഷനെ
നിയമിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആരൊക്കെയാണ് പ്രസ്തുത
കമ്മീഷനിലെ അംഗങ്ങള്‍;
കമ്മീഷന് അതിന്റെ
ശിപാര്‍ശകള്‍
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക്
സമര്‍പ്പിക്കുവാനാണ്
ആവശ്യപ്പെട്ടിട്ടുള്ളത്;
വ്യക്തമാക്കുമോ?
സര്‍ക്കാരിനോട്
വിശദീകരണം ആരാഞ്ഞ സംഭവങ്ങൾ
5392.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
25.05.2016-ന്
ശേഷം ഗവര്‍ണ്ണര്‍
ഏതൊക്കെ വിഷയങ്ങളിലാണ്
സര്‍ക്കാരിനോട്
വിശദീകരണം നേരിട്ട്
ആരാഞ്ഞതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മുഖ്യമന്ത്രിയെ
ഗവര്‍ണ്ണര്‍ നേരിട്ട്
വിളിച്ച് വിശദീകരണം
ആരാഞ്ഞ സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
എങ്കിൽ ഏതൊക്കെ
സംഭവങ്ങളെന്ന്
വ്യക്തമാക്കാമോ?
സാമാജികര്‍
നല്കുന്ന
നിവേദനങ്ങളിന്മേലുള്ള നടപടി
5393.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമസഭാ
സാമാജികര്‍
മന്ത്രിമാര്‍ക്ക്
നല്കുന്ന
അപേക്ഷകള്‍ക്കും
നിവേദനങ്ങള്‍ക്കുമുള്ള
മറുപടി മടക്കത്തപാലില്‍
തന്നെ
ലഭ്യമാകുന്നുണ്ട്.
എന്നാല്‍ ബന്ധപ്പെട്ട
ചില വകുപ്പുകള്‍ വികസന
പ്രവര്‍ത്തനങ്ങളുമായും
അല്ലാതെയുമുള്ള
വിഷയങ്ങള്‍ക്ക്
സമയബന്ധിതമായ മറുപടി
നല്കുന്നില്ലായെന്നത്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
വകുപ്പ്
മന്ത്രിമാരില്‍ നിന്ന്
ലഭിക്കുന്ന അപേക്ഷകള്‍
ലഭിച്ച വിവരവും, ഏതു
സെക്ഷനിലാണ്
പരിശോധിക്കുന്നതെന്നും,
ആയതിന്റെ തീര്‍പ്പ്
ഉത്തരവ് ബന്ധപ്പെട്ട
സാമാജികര്‍ക്ക്
ലഭ്യമാക്കുന്നതും
സംബന്ധിച്ചുള്ള
നിര്‍ദ്ദേശങ്ങള്‍
വകുപ്പുകള്‍ക്ക്
നല്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
വിശദമാക്കാമോ?
പേഴ്സണല്‍
സ്റ്റാഫില്‍ ജോലി ചെയ്തവരുടെ
പെന്ഷന്
വര്‍ദ്ധിപ്പിക്കാന്‍ നടപടി
5394.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫില്‍
ജോലി ചെയ്തവരുടെ
പെന്ഷന്
വര്‍ദ്ധിപ്പിക്കുന്ന
എന്തെങ്കിലും നടപടികള്‍
പരിഗണനയിലൂണ്ടോ;
എങ്കില്‍ എത്രയാണ്
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പേഴ്സണല്‍
സ്റ്റാഫില്‍ ജോലി
ചെയ്തവരുടെ പെന്ഷന്
കണക്കാക്കുന്ന രീതി
വ്യക്തമാക്കുമോ; ഏത്
ഫോര്‍മുലയാണ്
അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതെന്ന്;
വിശദമാക്കുമോ;
(സി)
പേഴ്സണല്‍
സ്റ്റാഫിനെ സംബന്ധിച്ച
നിയമങ്ങളും ചട്ടങ്ങളും
സേവനവ്യവസ്ഥകളും
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
കൊമേഴ്സ്യല്‍
ടാക്സ് ഓഫീസറുടെ പുതിയ തസ്തിക
5395.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 387/13 പ്രകാരം
05/07/2017ല്‍
പ്രസിദ്ധീകരിച്ച
കോമേഴ്സ്യല്‍ ടാക്സ്
ഓഫീസര്‍ തസ്തികയിലേക്ക്
എത്ര പേര്‍ക്ക്
പി.എസ്.സി. നിയമന
ശിപാര്‍ശ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എന്നാണ്
അവസാനിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പുതിയ
ഒഴിവുകള്‍ ഏതെങ്കിലും
നിലവില്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്ന്
വിശദമാക്കാമോ?
ഒഴിവുകളിലെ
താല്കാലിക നിയമനം
5396.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തിരുവനന്തപുരം
ജില്ലയില്‍ മാത്രം
സ്റ്റേറ്റ്
സര്‍വ്വീസിലും
സബോര്‍ഡിനേറ്റ്
സര്‍വ്വീസിലുമായി
ദിവസവേതനാടിസ്ഥാനത്തിലും
കരാര്‍ അടിസ്ഥാനത്തിലും
ആയി എത്ര പേരെ
നിയമിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
ആറുമാസത്തിലധികമായ
നിലവിലുള്ള എല്ലാ
താല്കാലിക ഒഴിവുകളും
പരിശോധിച്ച് പരമാവധി
തസ്തികകളില്‍
എംപ്ലോയ്മെന്റില്‍
നിന്നും നിശ്ചിത
യോഗ്യതയുള്ളവരെ സംവരണ
മാനദണ്ഡങ്ങള്‍
പാലിച്ചുകൊണ്ട്
നിയമിക്കുന്നതിന്
മുഖ്യമന്ത്രി പ്രത്യേക
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ഒാഫീസുകളുടെ ആവശ്യത്തിനായി
സ്വകാര്യ വാഹനങ്ങള്‍
5397.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍
ഉപയോഗിക്കുന്നതിനായി
വാഹനങ്ങള്‍
വാടകയ്ക്ക്എടുക്കുന്നതിന്എന്തെങ്കിലും
മാനദണ്ഡം
ഉണ്ടോ;ഉണ്ടെങ്കില്‍ അവ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പല
ഒാഫീസുകളിലും സ്വകാര്യ
വാഹനങ്ങള്‍ ഇങ്ങനെ
ഓഫീസ് ആവശ്യത്തിനായി
വാടകയ്ക്ക്എടുക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സ്വകാര്യ
വാഹനങ്ങള്‍
വാടകയ്ക്കെടുത്തത് വഴി
വാടകയിനത്തില്‍
നല്കിയിട്ടുളള തുക
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിവരം
ലഭ്യമാക്കാമോ;
(ഡി)
സ്വകാര്യ
വാഹനങ്ങള്‍ ഒഴിവാക്കി
ടാക്സി വാഹനങ്ങള്‍
മാത്രം സര്‍ക്കാര്‍
ഒാഫീസുകളിലേക്ക് ഇത്തരം
ആവശ്യത്തിന്
ഉപയോഗിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
എന്നറിയിക്കാമോ?
ജീവനക്കാരുടെ
പെന്ഷന് പ്രായം
5398.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സര്‍ക്കാര്‍
ജീവനക്കാരുടെയും
അധ്യാപകരുടെയും
പെന്ഷന് പ്രായം
ഉയര്‍ത്തുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
സ്പാര്‍ക്കുമായി
ബന്ധപ്പെടുത്തിയ ബയോമെട്രിക്
പഞ്ചിംഗ് സംവിധാനം
5399.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍
ഓഫീസുകളിലും
സ്പാര്‍ക്കുമായി
ബന്ധപ്പെടുത്തിയ
ബയോമെട്രിക് പഞ്ചിംഗ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സെക്രട്ടേറിയറ്റില്‍
നടപ്പിലാക്കിയ
സ്പാര്‍ക്ക്
അറ്റന്‍ഡന്റ്സ്
മോണിറ്ററിംഗ്
സംവിധാനത്തില്‍
പിഴവുകള്‍ ഉണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
പുതുതായി
ഏതെല്ലാം ഓഫീസുകളിലാണ്
പഞ്ചിംഗ്
ആരംഭിച്ചിട്ടുള്ളതെന്നും
അതിനെ സ്പാര്‍ക്കുമായി
ബന്ധിപ്പിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
സെക്രട്ടറിയേറ്റ്
ഓഫീസ് അറ്റന്‍ഡന്റ് തസ്തിക
5400.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റ്
ഓഫീസ് അറ്റന്‍ഡന്റ്
തസ്തികയുടെ സാലറി
ഫിക്സേഷന്
നടത്തുന്നതിലെ
കാലതാമസത്തിനുളള കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
തസ്തികയുടെ നിലവിലെ
പ്രമോഷന് തസ്തികകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തസ്തികയില്‍ നിന്നും
അസിസ്റ്റന്റ്,
കംപ്യൂട്ടര്‍
അസിസ്റ്റന്റ്,
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
എന്നിവയിലേക്കുള്ള
പ്രമോഷന് എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
സെക്രട്ടേറിയറ്റ്
സബോര്‍ഡിനേറ്റ്
സര്‍വ്വീസില്‍
ഉള്‍പ്പെട്ടിട്ടുള്ള
തസ്തികകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
സെക്രട്ടേറിയറ്റ്
സബോര്‍ഡിനേറ്റ്
സര്‍വ്വീസില്‍
പി.എസ്.സി മുഖേന
അല്ലാതെ നിയമനം ലഭിച്ച
ഏതെങ്കിലും വിഭാഗം
ജീവനക്കാർ
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
വിഭാഗം ജീവനക്കാരെന്ന്
വ്യക്തമാക്കാമോ?
സൂപ്പര്‍ന്യൂമററി
തസ്തികയിലുള്ളവര്‍ക്ക്
അനുവദിക്കപ്പെട്ട
ഇന്ക്രിമെന്റ്ആനുകൂല്യം
5401.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
സൂപ്പര്‍ന്യൂമററി
തസ്തികയില്‍
മുന്‍വര്‍ഷങ്ങളില്‍
നിയമിതരായവര്‍ക്ക്
അനര്‍ഹമായി
ഇന്‍ക്രിമെന്റ്
ആനുകൂല്യം
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കേരള
സര്‍വീസ് ചട്ടങ്ങളിലെ
Note 1 below rule
31ല്‍ വ്യവസ്ഥ ചെയ്യും
പ്രകാരം വകുപ്പ് തല
പരീക്ഷ
പാസായതിനുശേഷമാണോ
ഇവര്‍ക്ക്
ഇന്‍ക്രിമെന്റ്
അനുവദിച്ചിട്ടുള്ളത്എന്ന്
വ്യക്തമാക്കാമോ;
(സി)
കേരള
സര്‍വീസ് ചട്ടങ്ങളിലെ
rule 37B അനുശാസിക്കും
പ്രകാരം പ്രൊബേഷന്‍
പൂര്‍ത്തിയായതിന്
ശേഷമാണോ
ഇന്‍ക്രിമെന്റുകള്‍
നല്‍കിയിട്ടുള്ളത്;
(ഡി)
നിലവിലെ
ചട്ടങ്ങള്‍ മറികടന്ന്
അനധികൃതമായി ആനുകൂല്യം
നല്‍കുന്നതിന്
മന്ത്രിസഭ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
ഇല്ലായെങ്കില്‍
ചട്ടലംഘനം
നടത്തിയിട്ടുള്ള
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഇ)
ചട്ടലംഘനം
നടത്തി ആനുകൂല്യം
അനുവദിച്ചത് വഴി
സര്‍ക്കാരിന് ഉണ്ടായ
അധികബാധ്യത എത്രയാണ്;
കടുത്ത സാമ്പത്തിക
പ്രതിസന്ധി
നേരിടുമ്പോഴും
അനധികൃതമായി ആനുകൂല്യം
നല്കിയതിനുള്ള കാരണം
വ്യക്തമാക്കുമോ;
(എഫ്)
പ്രസ്തുത
തീരുമാനം വഴി റെഗുലര്‍
ജീവനക്കാര്‍ക്ക്
ഉണ്ടാകുന്ന
ജൂനിയര്‍-സീനിയര്‍
അനോമലി പരിഹരിച്ച്
നല്കാന് നടപടി
സ്വീകരിക്കുമോ; ഈ
ജീവനക്കാരെ എങ്ങനെ
സര്‍വീസില്‍ റെഗുലറൈസ്
ചെയ്യുവാനാണ്ഉദ്ദേശിക്കുന്നത്;
വകുപ്പ്തല പരീക്ഷ
പാസ്സാകാതെ
ഇന്‍ക്രിമെന്റ്
നല്കുന്ന രീതി
റെഗുലര്‍
അപ്പോയ്ന്റ്മെന്റിലൂടെ
കടന്നുവരുന്ന
ജീവനക്കാര്‍ക്ക് കൂടി
ബാധകമാക്കുമോ;
വിശദമാക്കുമോ?
സെക്രട്ടറിയേറ്റിലെ
ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം
5402.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടറിയേറ്റിലെ
വിവിധ വകുപ്പുകളില്‍
31.10.2019 ലെ കണക്ക്
പ്രകാരം എത്ര ഫയലുകളാണ്
കെട്ടികിടക്കുന്നത്;
ഒാരോ വകുപ്പിലും
തീര്‍പ്പാക്കാത്ത
ഫയലുകളുടെ എണ്ണം
വ്യക്തമാക്കുമോ;
(ബി)
ഫയലുകള്‍
തീര്‍പ്പാക്കുന്നതിന്
തീവ്രയജ്ഞം നടത്തണമെന്ന
നിര്‍ദ്ദേശപ്രകാരം ഓരോ
വകുപ്പിലും എത്ര
ഫയലുകളാണ്
തീര്‍പ്പാക്കിയത്;
വിശദമാക്കാമോ;
(സി)
ഫയല്‍
തീവ്ര യജ്ഞപരിപാടി
വിജയപ്രദമായിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വ്യക്തമാക്കാമോ?
സംസ്ഥാന
സര്‍ക്കാരിന്റെ ഡല്‍ഹിയിലെ
പ്രത്യേക പ്രതിനിധി
5403.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
ഡല്‍ഹിയിലെ പ്രത്യേക
പ്രതിനിധിയുടെ
ചുമതലകള്‍
എന്തെല്ലാമാണ്;
(ബി)
പ്രതിനിധിയെ
സഹായിക്കുന്നതിനായി
സൃഷ്ടിച്ചിട്ടുള
തസ്തികകളിലേക്ക് ഏത്
രീതിയിലാണ് നിയമനം
നല്‍കിയിട്ടുളളത്;
(സി)
പ്രതിനിധിക്കും
സ്റ്റാഫുകള്‍ക്കും
എന്തെല്ലാം
ആനുകൂല്യങ്ങള്‍ക്കാണ്
അര്‍ഹതയുളളത്;
വ്യക്തമാക്കുമോ?
മുന്‍
മന്ത്രിസഭ തീരുമാനങ്ങളുടെ
പുന:പരിശോധന
5404.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
മന്ത്രിസഭ 01.01.2016
ന് ശേഷം കൈക്കൊണ്ട
തീരുമാനങ്ങള്‍
പുന:പരിശോധിക്കാന്‍
നിയോഗിച്ച മന്ത്രിസഭാ
ഉപസമിതിയുടെ പരിശോധന
പൂര്‍ത്തിയായോ;
സമിതിയുടെ നിഗമനങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഈ
കാലയളവില്‍ ഉണ്ടായ
മന്ത്രിസഭ
തീരുമാനങ്ങളില്‍
ഏതെല്ലാമാണ്
നിയമവിരുദ്ധമെന്ന്
മന്ത്രിസഭാ ഉപസമിതി
കണ്ടെത്തിയതെന്ന്
വെളിപ്പെടുത്തുമോ;
(സി)
നിയമവിരുദ്ധമായ
ഏതെല്ലാം തീരുമാനങ്ങള്‍
റദ്ദാക്കുകയോ
പുന:പരിശോധിക്കുകയോ
ചെയ്തിട്ടുണ്ട്;
വിശദമാക്കാമോ?
സിവില്‍
സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ
എണ്ണം
5405.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആവശ്യമായ സിവില്‍
സര്‍വ്വീസ്
ഉദ്യോഗസ്ഥരുടെ
എണ്ണം എത്ര; ഐ.എ.എസ്,
ഐ.പി.എസ് എന്നിങ്ങനെ
തരംതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
നിലിവില്‍
സംസ്ഥാനത്ത് വിവിധ
വകുപ്പുകളിലായി എത്ര
സിവില്‍ സര്‍വ്വീസ്
ഉദ്യോഗസ്ഥര്‍ ജോലി
ചെയ്തു വരുന്നു; എത്ര
ഉദ്യോഗസ്ഥരുടെ
കുറവുണ്ടെന്ന്
തരംതിരിച്ച്
വ്യക്തമാക്കുമോ;
(സി)
കേരള
കേഡറില്‍പ്പെട്ട എത്ര
സിവില്‍ സര്‍വ്വീസ്
ഉദ്യോഗസ്ഥര്‍ കേന്ദ്ര
ഡെപ്യൂട്ടേഷനില്‍ സേവനം
അനുഷ്ഠിക്കുന്നു എന്ന്
വ്യക്തമാക്കുമോ;
(ഡി)
മൂന്നോ
അതിലധികമോ ചുമതലയുളള
സിവില്‍ സര്‍വ്വീസ്
ഉദ്യോഗസ്ഥരുടെ എണ്ണം
എത്ര എന്ന്
അറിയിക്കുമോ;
(ഇ)
കേരള
കേഡറില്‍പ്പെട്ട എത്ര
സിവില്‍ സര്‍വ്വീസ്
ഉദ്യോഗസ്ഥര്‍
പഠനാവശ്യത്തിലടക്കം
നീണ്ട അവധിയിലാണ്;അവര്‍
ആരെല്ലാം;വെളിപ്പെടുത്തുമോ;
(എഫ്)
7
വര്‍ഷത്തെ സര്‍വ്വീസ്
പൂര്‍ത്തിയാക്കാത്തവര്‍ക്ക്
ദീര്‍ഘകാലാവധി
അനുവദിക്കാറുണ്ടോ;
വിശദാംശം നൽകുമോ;
(ജി)
സിവില്‍
സര്‍വ്വീസ്
ഉദ്യോഗസ്ഥര്‍ക്ക്
പഠാനാവശ്യത്തിലടക്കം
നീണ്ട അവധി
അനുവദിക്കാനുളള
വ്യവസ്ഥകള്‍ കര്‍ശനമായി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
വയനാട്
ജില്ലയില്‍ ആസ്പിരേഷണല്‍
ഡിസ്ട്രിക്ട് പദ്ധതി
5406.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍
നടപ്പിലാക്കുന്ന
ആസ്പിരേഷണല്‍
ഡിസ്ട്രിക്ട്
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
പദ്ധതിയുടെ
നടത്തിപ്പില്‍
ജനപ്രതിനിധികള്‍
പങ്കാളികളാകുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
ഈ
പദ്ധതിയുടെ
ആസൂത്രണത്തിലും
നടത്തിപ്പിലും
ജനപ്രതിനിധികള്‍ക്ക്
പങ്കാളിത്തമുണ്ടാകും
എന്ന് ഉറപ്പാക്കുമോ;
(ഡി)
വയനാട്
ജില്ലയില്‍ ഈ
പദ്ധതിയുടെ ഭാഗമായി
ഇതുവരെ നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കാമോ;
(ഇ)
എത്ര
രൂപയുടെ
പ്രവര്‍ത്തനങ്ങളാണ്
നടപ്പില്‍
വരുത്തിയിട്ടുളളത്;
ഇതില്‍
കേന്ദ്രസര്‍ക്കാര്‍
അനുവദിച്ചിട്ടുളള തുക,
സംസ്ഥാനവിഹിതം എന്നിവ
വ്യക്തമാക്കുമോ?
എറണാകുളം
ജില്ലയിലെ വന്‍കിട പദ്ധതികള്‍
5407.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയുടെ വിവിധ
പ്രദേശങ്ങളില്‍
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും
നടപ്പിലാക്കാന്‍
ലക്ഷ്യമിടുന്നതുമായ
വന്‍കിട പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വിശദമാക്കാമോ?
കരുനാഗപ്പള്ളി
മണ്ഡലത്തിലെ റീബില്‍ഡ് കേരള
പദ്ധതി
5408.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബില്‍ഡ്
കേരളയില്‍
ഉള്‍പ്പെടുത്തി
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
ഏതെങ്കിലും പ്രത്യേക
ഏജന്‍സികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
ഏതെല്ലാം പദ്ധതികളുടെ
നിര്‍ദ്ദേശം
ലഭിച്ചിരുന്നുവെന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവ് പദ്ധതികള്‍
5409.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
മാവേലിക്കര മണ്ഡലത്തിലെ
പ്രളയത്തില്‍ തകര്‍ന്ന
റോഡുകളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഈ
മണ്ഡലത്തിലെ ഏതെല്ലാം
റോഡുകളാണ്
തദ്ദേശസ്വയംഭരണ വകുപ്പ്
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
ഇക്കണോമിക്സ്
& സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പിലെ ഇ.എ.ആര്.എ.എസ്.
സ്കീം
5410.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കണോമിക്സ്
ആന്റ്
സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പില്‍
ഇ.എ.ആര്.എ.എസ്.
സ്കീമില്‍ ജോലി
ചെയ്തുവരുന്ന
ജീവനക്കാരുടെ ശമ്പളവും
പെന്‍ഷനും മറ്റ്
സര്‍വ്വീസ്
ആനുകൂല്യങ്ങളും 2019
ഏപ്രില്‍ മുതല്‍
സമയബന്ധിതമായി
ലഭിക്കാനായി നീതി
ആയോഗിന്റെ 17.08.2016
ലെ O-11013/02/2015
CSS&CMC നമ്പര്‍
ഓഫീസ്
മെമ്മോറാണ്ടത്തില്‍
പരാമര്‍ശിച്ചത് പോലെ
60:40
(കേന്ദ്രം:സംസ്ഥാനം)
അനുപാതത്തിലേക്ക്
പദ്ധതി വിഹിതം
മാറ്റിക്കൊണ്ട്
ജീവനക്കാരുടെ ആശങ്ക
ദൂരീകരിക്കുമോ;
(ബി)
പ്രസ്തുത
വകുപ്പില്‍ ജീവനക്കാരെ
കരാര്‍
തൊഴിലാളികള്‍ക്ക്
സമമാക്കിക്കൊണ്ട്
സ്വകാര്യവത്ക്കരണത്തിന്
ഗതിവേഗം നല്കുന്ന
പബ്ലിക് ഫിനാന്‍സ്
മാനേജുമെന്റ് സിസ്റ്റം
ഇ.എ.ആര്.എ.എസ്.
സ്കീമില്‍ നിന്നും
ഒഴിവാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ?
കേരള
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി
കൗണ്‍സിലിലെ
അഡ്മിനിസ്ട്രേറ്റീവ്
ജീവനക്കാരുടെ പ്രൊമോഷന്
5411.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി കൗണ്‍സിലിലെ
അഡ്മിനിസ്ട്രേറ്റീവ്
കാറ്റഗറിയില്‍ ജോലി
ചെയ്തുവരുന്ന
ജീവനക്കാരുടെ
പ്രൊമോഷന് സംബന്ധമായ
കാര്യങ്ങള്‍ ഏത്
നിയമപ്രകാരമാണ്
നടത്തിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ശാസ്ത്ര
സാങ്കേതിക വകുപ്പ്
ജി.ഒ.(ആര്.ടി)
നം.44/2019/എസ്.&റ്റി.ഡി.
തീയതി 17.9.2019
പ്രകാരം കേരള ശാസ്ത്ര
സാങ്കേതിക പരിസ്ഥിതി
കൗണ്‍സിലിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഗവേഷണ സ്ഥാപനങ്ങളിലെ
അഡ്മിനിസ്ട്രേറ്റീവ്
വിഭാഗം ജീവനക്കാരുടെ
പ്രൊമോഷന്/നിയമനം
സംബന്ധിച്ച് വ്യക്തത
വരുത്തിക്കൊണ്ടുള്ള
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഈ സര്‍ക്കാര്‍
ഉത്തരവിന്
കടകവിരുദ്ധമായി
ഡിപ്പാര്‍ട്ട്മെന്റ്
പ്രൊമോഷന് കമ്മിറ്റി
രൂപീകരിച്ച്, എല്ലാ
ഗവേഷണ സ്ഥാപനങ്ങളിലെയും
പ്രൊമോഷന് തസ്തികയില്‍
ശാസ്ത്ര കൗണ്‍സില്‍
നേരിട്ട് അഭിമുഖം
നടത്തുവാനുള്ള നീക്കം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കേരള
ശാസ്ത്ര കൗണ്‍സിലിന്റെ
നിലവിലുള്ള ചട്ടങ്ങള്‍
മറികടന്നുകൊണ്ടുള്ള
പ്രസ്തുത നിയമന
നീക്കങ്ങള്‍ക്ക്
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
അച്ചടക്ക നടപടികള്‍
കുൈക്കൊള്ളുമോയെന്ന്
വെളിപ്പെടുത്താമോ?
കേരള
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി
കൗണ്‍സിലിലെ
ശാസ്ത്രജ്ഞന്മാര്ക്ക്
ഏഴാമത് ശമ്പള പരിഷ്കരണം
5412.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ജനുവരി മാസം മുതല്‍
കേരള ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി കൗണ്‍സിലിലെ
ശാസ്ത്രജ്ഞന്മാര്ക്ക്
ലഭിക്കേണ്ട
സി.എസ്.ഐ.ആര്.
സ്ഥാപനങ്ങളുടേതിനു
തുല്യമായ ഏഴാമത് ശമ്പള
പരിഷ്കരണം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ശമ്പളപരിഷ്കരണം
നടപ്പിലാക്കുന്നതിലെ
കാലതാമസം
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട ഫയല്‍
അനന്തമായി ചില
ഉദ്യോഗസഥരുടെ കൈയ്യില്‍
തന്നെ
വെച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഡി)
കേരള
ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി കൗണ്‍സിലിലെ
ശാസ്ത്രജ്ഞന്മാര്ക്ക്
ലഭിക്കേണ്ട
സി.എസ്.ഐ.ആര്.
സ്ഥാപനങ്ങളുടേതിനുതുല്യമായ
ഏഴാമത് ശമ്പള പരിഷ്കരണം
എന്ന്
നടപ്പിലാക്കുമെന്ന്
വ്യക്തമാക്കാമോ?
ഗവേഷണ
സ്ഥാപനങ്ങളിലെ സര്‍വ്വീസ്
സംബന്ധമായ കേസ്സുകള്‍
5413.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം കേരള
ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി കൗണ്‍സിലിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഗവേഷണ സ്ഥാപനങ്ങളിലെ
ജീവനക്കാരുടെ
സര്‍വ്വീസ് സംബന്ധമായ
എത്ര കേസ്സുകള്‍
ഹൈക്കോടതിയില്‍ ഫയല്‍
ചെയ്തിട്ടുണ്ട്;
ആയതില്‍ നിലവില്‍ എത്ര
കേസ്സുകള്‍
ഹൈക്കോടതിയുടെ
പരിഗണനയിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഹൈക്കോടതിയില്‍
കേസ്സുകള്‍ കൈകാര്യം
ചെയ്യുന്നതിനായി കേരള
ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി
കൗണ്‍സിലിന്റെ
സ്റ്റാന്റിംഗ്
കൗണ്‍സിലിന് എത്ര തുക
ഫീസിനത്തില്‍
നല്‍കിയിട്ടുണ്ട്;
(സി)
ഇതിനുള്ള
തുക ഏത് ഫണ്ടില്‍
നിന്നാണ്
ചെലവാക്കുന്നത്; ഇതിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
കുന്ദമംഗലത്തെ
സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ്
5414.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലത്ത്
നിലവിലുളള സ്കൂള്‍ ഓഫ്
മാത്തമാറ്റിക്സിന്റെ
ഗവേണിംഗ് ബോഡിയിലെ
അംഗങ്ങള്‍
ആരെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ഈ
സ്ഥാപനത്തില്‍ നിലവില്‍
എന്തെങ്കിലും കോഴ്സ്
പഠിപ്പിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനത്തില്‍
മാത്തമാറ്റിക്സ്
പോസ്റ്റ് ഗ്രാജ്വേഷന്
കോഴ്സ് ആരംഭിക്കുന്നത്
സംബന്ധിച്ച
എന്തെങ്കിലും നിർദ്ദേശം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി
5415.
ശ്രീ.എസ്.ശർമ്മ
,,
പി.വി. അന്‍വര്‍
,,
കാരാട്ട് റസാഖ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അപ്രതീക്ഷിതമായി
കാണപ്പെട്ട നിപ
വൈറസിന്റെ വ്യാപനം
ഫലപ്രദമായി തടയാന്‍
കഴിഞ്ഞ സാഹചര്യത്തില്‍
ഇത്തരം പ്രശ്നങ്ങളെ
സമയബന്ധിതമായി
നേരിടാന്‍ സാധിക്കുന്ന
വിധത്തില്‍
തോന്നയ്ക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് അഡ്വാന്‍സ്ഡ്
വൈറോളജി
പ്രവര്‍ത്തനസജ്ജമാക്കുവാന്‍
എന്തെല്ലാം
സത്വരനടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍ യോഗം
ചേര്‍ന്ന് ഇതിന്റെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
രോഗനിര്‍ണയത്തിനുള്ള
ഉപകരണങ്ങള്‍
സജ്ജമാക്കിയിട്ടുണ്ടോ;
(ഡി)
ഇതിന്റെ
അഡ്വൈസറായി ആരെയാണ്
നിയോഗിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഇ)
ആലപ്പുഴയിലുള്ള
നാഷണല്‍ വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
രോഗനിര്‍ണ്ണയത്തിനുള്ള
എന്തെല്ലാം
സൗകര്യങ്ങളാണ്
നിലവിലുള്ളതെന്ന്
അറിയിക്കാമോ?
പരിസ്ഥിതി
സംബന്ധിച്ച ധവളപത്രം
5416.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പരിസ്ഥിതിയുടെ നിലവിലെ
അവസ്ഥ സംബന്ധിച്ച്
ധവളപത്രം
പുറപ്പെടുവിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ധവളപത്രത്തിന്റെ കരട്
തയ്യാറാക്കുന്ന
അവസരത്തില്‍ പ്രളയം
സംബന്ധിച്ച
പരിസ്ഥിതികാഘാതം
പഠനവിധേയമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കാലാവസ്ഥാ
വ്യതിയാനം, പ്രളയം
എന്നിവയാല്‍
സൃഷ്ടിക്കപ്പെടുന്ന
പരിസ്ഥിതിയുടെ
അസന്തുലിതാവസ്ഥയില്‍
ഉണ്ടാകുന്ന
പ്രത്യാഘാതങ്ങള്‍ തരണം
ചെയ്യുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
കാലാവസ്ഥാ
വ്യതിയാനം
5417.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സംഭവിച്ചിട്ടുള്ള
കാലാവസ്ഥാ
വ്യതിയാനത്തെക്കുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ?
(ബി)
കാലാവസ്ഥാ
വ്യതിയാനം മൂലമുള്ള
പ്രകൃതിക്ഷോഭങ്ങളെ
നേരിടുന്നതിന്
നടപടികള്‍ സ്വീകരിച്ചു
വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ?
പരിസ്ഥിതി
സംരക്ഷണത്തിന് സ്വീകരിച്ച
നടപടി
5418.
ശ്രീ.കെ.
ആന്‍സലന്‍
,,
റ്റി.വി.രാജേഷ്
,,
കെ. ബാബു
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഗോളതാപനത്തിന്റയും
കാലാവസ്ഥാവ്യതിയാനത്തിന്റെയും
ദുരന്തഫലങ്ങള്‍ക്ക്
സംസ്ഥാനം ഇരയാകുന്ന
സാഹചര്യത്തില്‍ ഭൂമിയും
പരിസ്ഥിതിയും
സംരക്ഷിക്കുന്നതിനു
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
പരിസ്ഥിതി,
ജലം, ഭൂവിനിയോഗം
പ്രകൃതിദുരന്താഘാത
ലഘൂകരണം തുടങ്ങിയവയില്‍
സര്‍ക്കാര്‍
പുരോഗമനപരമായ നയം
സ്വീകരിക്കുകയും
ഭൂപരിഷ്ക്കരണം, തോട്ടം
മേഖലയുടെ സംരക്ഷണം,
നെല്‍വയല്‍
തണ്ണീര്‍ത്തട
നിയമങ്ങളടക്കം
കാര്യക്ഷമമായി
നടപ്പാക്കുകയും
ചെയ്തതിന്റെ ഫലമായി
പ്രകൃതി ദുരന്തങ്ങളുടെ
ആഘാതങ്ങള്‍
കുറയ്ക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(സി)
പ്രസ്തുത
പശ്ചാത്തലത്തില്‍
നിയമങ്ങള്‍ കൂടുതല്‍
കാര്യക്ഷമമായി
നടപ്പാക്കുന്നതിനും
ആവശ്യമെങ്കില്‍
നിയമനിര്‍മ്മാണത്തിനും
നടപടി സ്വീകരിക്കുമോ;
(ഡി)
ദുരന്തനിവാരണത്തിന്
പ്രാദേശികമായി ആളുകളെ
സന്നദ്ധരാക്കുന്നതിനും
ആധുനിക സാങ്കേതങ്ങള്‍
പ്രയോജനപ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
ആസൂത്രണം
ചെയ്തുവരുന്നതെന്ന്
അറിയിക്കുമോ?
കിഴക്കഞ്ചേരിയിലെ
ഭൂമി വിണ്ടുകീറല്‍
5419.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
കിഴക്കഞ്ചേരി
പഞ്ചായത്തിലെ
ഉപ്പുമണ്ണ് എന്ന
സ്ഥലത്ത്
പ്രളയക്കെടുതികള്‍
മൂലമുണ്ടായ ഭൂമി
വിണ്ടുകീറല്‍
ഉള്‍പ്പെടെയുള്ള
പ്രകൃതി ദുരന്തങ്ങള്‍
പഠിക്കാന്‍ വിദഗ്ദ്ധ
സംഘത്തെ
നിയമിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
പഠന സംഘത്തിന്റെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
പ്രസ്തുത പഠന
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
സ്വീകരിക്കാന്‍ പോകുന്ന
തുടര്‍നടപടികളെന്തെന്ന്
വ്യക്തമാക്കാമോ?
തീരദേശ
പരിപാലന നിയമലംഘനത്തിന്റെ
പ്രത്യാഘാതങ്ങള്‍
5420.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
സംരക്ഷണ നിയമം ലംഘിച്ച്
സംസ്ഥാനത്ത്
നിര്‍മ്മിച്ച
കെട്ടിടങ്ങളുടെ സ്ഥിതി
വിവര റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
സുപ്രീംകോടതി
ആവശ്യപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
മരടിലെ
അഞ്ച് വിവാദ ഫ്ലാറ്റ്
സമുച്ചയങ്ങള്‍
പൊളിച്ച്
മാറ്റുവാനുള്ള
സുപ്രീംകോടതി
നിര്‍ദ്ദേശത്തെത്തുടര്‍ന്ന്
തീരസംരക്ഷണ നിയമം
ലംഘിച്ച് നിര്‍മ്മിച്ച
കെട്ടിങ്ങള്‍
പൊളിക്കേണ്ട
സാഹചര്യമുണ്ടായിട്ടുണ്ടോ;
അറിയിക്കാമോ;
(സി)
2018,
2019 വര്‍ഷങ്ങളിലെ
പ്രളയവും മരടിലെ
സുപ്രീംകോടതി വിധി
മൂലമുള്ള പ്രതിസന്ധിയും
നദീതീര
പാര്പ്പിടങ്ങളോടുള്ള
ജനങ്ങളുടെ പ്രിയത്തിന്
അറുതി വരുത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
മരട്
ഫ്ലാറ്റ് സംബന്ധിച്ച
സുപ്രീം കോടതി വിധി,
കേരളൈറ്റ്
ഇന്‍വെസ്റ്റ്മെന്റ്
ആന്റ് ഹോള്‍ഡിംഗ്
ലിമിറ്റഡ് എന്ന കമ്പനി
രൂപീകരിച്ച് പ്രവാസി
നിക്ഷേപം സംസ്ഥാനത്ത്
സമാഹരിക്കുന്നതിനുള്ള
സര്‍ക്കാര്‍
നീക്കത്തിന്
തിരിച്ചടിയായിട്ടുണ്ടോ;
വിശദമാക്കാമോ?
തീരപ്രദേശങ്ങളുടേയും
തീരദേശവാസികളുടേയും
വികസനത്തിനായുളള പദ്ധതി
5421.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.കെ.അബ്ദു റബ്ബ്
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്റഗ്രേറ്റഡ്
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ്
പ്രോജക്ടിന്റെ ഭാഗമായി
ലോകബാങ്കിന്റെയും
കേന്ദ്ര
സര്‍ക്കാരിന്റെയും
സഹായത്തോടെ
തീരപ്രദേശങ്ങളുടേയും
തീരദേശവാസികളുടേയും
വികസനത്തിനായുളള
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സംസ്ഥാന
സര്‍ക്കാരിന്റെ
പരിസ്ഥിതി കാലാവസ്ഥാ
വ്യതിയാന ഡയറക്ടറേറ്റ്
തയ്യാറാക്കിയ പ്രോജക്ട്
റിപ്പോര്‍ട്ടില്‍
ബേപ്പൂര്‍-കടലുണ്ടി,
കടലുണ്ടി-വളളിക്കുന്ന്
തീരപ്രദേശങ്ങള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രദേശങ്ങള്‍
ലോകബാങ്ക് പ്രതിനിധി
സംഘം
സന്ദര്‍ശിച്ചിട്ടുണ്ടോ;
(ഡി)
പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വ്യക്തമാക്കാമോ?
കെ.എ.എസ്.
പരീക്ഷ
5422.
ശ്രീ.വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
സുപ്രധാന സ്ഥാനങ്ങളില്‍
കൂടുതല്‍
ഊര്‍ജ്ജസ്വലതയും
സാങ്കേതിക പരിജ്ഞാനവും
കാര്യക്ഷമതയും
കൊണ്ടുവരുവാന്‍
കെ.എ.എസിന് കഴിയുമെന്ന്
വിലയിരുത്തുന്നുണ്ടോ;
(ബി)
കെ.എ.എസി
ലേക്ക് പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
അപേക്ഷകള്‍
ക്ഷണിച്ചിട്ടുണ്ടോ;
നിലവില്‍ എത്ര
ഒഴിവുകളാണ് ഉള്ളത്;
(സി)
കെ.എ.എസ്.
പരീക്ഷയ്ക്കുള്ള
ചോദ്യക്കടലാസ്സ്
മലയാളത്തില്‍ക്കൂടി
ലഭ്യമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്
എന്നറിയിക്കാമോ;
(ഡി)
പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
നടത്തുന്ന പരീക്ഷകളുടെ
ചോദ്യപേപ്പര്‍
മലയാളത്തിലാക്കണമെന്ന്
ആവശ്യപ്പെട്ട് നടത്തിയ
സമരം
ഒത്തുതീര്‍പ്പാക്കുന്നതിന്
പി.എസ്.സി പരീക്ഷകൾക്ക്
മലയാളത്തിലും
ചോദ്യപേപ്പര്‍
തയ്യാറാക്കുമെന്ന്
മുഖ്യമന്ത്രി ഉറപ്പ്
നല്‍കിയിരുന്നോ;
പ്രസ്തുത
ഉറപ്പില്‍നിന്നും
കെ.എ.എസ് ന്റെ
കാര്യത്തില്‍
പുറകോട്ടുപോയത്
എന്തുകൊണ്ടാണ്;
വ്യക്തമാക്കുമോ?
കെ.എ.എസ്.
അപേക്ഷ
5423.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലെജിസ്ലേച്ചര്‍
സെക്രട്ടേറിയറ്റ്,
പി.എസ്.സി. തുടങ്ങിയ
ഭരണഘടനാ സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
കെ.എ.എസ്. സ്ട്രീം
രണ്ടില്‍ അപേക്ഷ
സമര്‍പ്പിക്കാന്‍
തടസ്സമുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കെ.എ.എസ്.
സ്ട്രീം മൂന്നില്‍
അപേക്ഷിക്കുന്നതിന്
ബൈട്രാന്‍സ്ഫര്‍ നിയമനം
ലഭിച്ച് ഗസറ്റഡ്
തസ്തികയില്‍ എത്തിയ
ജീവനക്കാര്‍ക്ക്
പ്രസ്തുത തസ്തികയിലെ
പ്രൊബേഷന്‍ കാലയളവ്
പൂര്‍ത്തിയാക്കേണ്ടതുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് സ്ട്രീം മൂന്ന്
പ്രകാരമുള്ള നിയമനം
5424.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് കാറ്റഗറി
188/2019 പ്രകാരം
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുള്ളതില്‍
സ്ട്രീം-3
അനുസരിച്ചുള്ള
നിയമനത്തിനായി
ഷെഡ്യൂള്‍ I-ല്‍,
ഇരുപത്തി ഒമ്പത്
വകുപ്പുകള്‍, കോമണ്‍
കാറ്റഗറി എന്നിവയിലുള്ള
ഒന്നാം ഗസറ്റഡ്
പോസ്റ്റിലുള്ള
ഉദ്യോഗസ്ഥര്‍ക്ക്
അപേക്ഷിക്കാമെന്ന്
സൂചിപ്പിച്ചിട്ടുണ്ടോ;
(ബി)
കേരളത്തിന്റെ
സ്വന്തം സൈന്യം എന്ന
ഖ്യാതി നേടിയ
മത്സ്യത്തൊഴിലാളികളുടെ
നിരവധി വികസന ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്ന ഫിഷറീസ്
വകുപ്പിനെ മേല്‍
പ്രകാരമുള്ള ഷെഡ്യൂള്‍
I-ല്‍
ഉള്‍പ്പെടുത്തിയിട്ടില്ല
എന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍,
ഫിഷറീസ് വകുപ്പിലെ
ഒന്നാം ഗസറ്റഡ്
പോസ്റ്റിലോ അതിന്
മുകളിലുള്ള തസ്തികയിലോ
സേവനം അനുഷ്ടിക്കുന്ന
ഉദ്യോഗസ്ഥര്‍ക്ക്
കെ.എ.എസ്. നിയമനത്തില്‍
അര്‍ഹമായ പ്രാതിനിധ്യം
ഉറപ്പാക്കത്തക്കവിധത്തില്
ഷെഡ്യൂള്‍ ഒന്നില്‍
ഉള്‍പ്പെടുത്തി ടി
ഉദ്യോഗസ്ഥരുടെ
വൈദഗ്ദ്ധ്യവും
അനുഭവസമ്പത്തും
കെ.എ.എസ്. വഴി
ഉറപ്പാക്കുവാന്‍ സത്വര
നടപടി
സ്വീകരിക്കുമോയെന്ന്അറിയിക്കുമോ?
ഭരണപരിഷ്ക്കാര
കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍
5425.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-ല്‍
നിലവില്‍ വന്ന
ഭരണപരിഷ്ക്കാര
കമ്മീഷന്റെ
പ്രവര്‍ത്തനത്തിനായി
ഇതിനകം ചെലവഴിച്ച തുക
എത്രയാണ് അറിയിക്കാമോ;
(ബി)
കമ്മീഷന്
അംഗങ്ങള്‍, മെമ്പര്‍
സെക്രട്ടറി എന്നിവര്‍
ഓരാേരുത്തരും ശമ്പളവും
അലവന്‍സുകളായി വാങ്ങിയ
തുക എത്ര വീതമാണ്;
വ്യക്തമാക്കാമോ;
(സി)
കമ്മീഷന്റെ
പേഴ്സണല്‍
സ്റ്റാഫുകള്‍ക്കു
നല്കിയ തുക എത്ര
വീതമാണെന്നു
വെളിപ്പെടുത്താമാേ;
(ഡി)
കമ്മീഷന്
നാളിതുവരെ എത്ര
റിപ്പാേര്‍ട്ടുകള്‍
ഗവണ്മെന്റിന്
സമര്‍പ്പിച്ചിട്ടുണ്ട്;
അതില്‍ എത്ര എണ്ണം
ഗവണ്മെന്റ് ചര്‍ച്ച
ചെയ്ത് തീരുമാനമെടുത്ത്
ഉത്തരവാക്കിയിട്ടുണ്ട്;
ഇനിയും എത്ര എണ്ണം
തീരുമാനിക്കാനായി
ബാക്കിയുണ്ട്;
വിശദമാക്കാമോ?
കെ.എ.എസ്.
പരീക്ഷയ്ക്ക് മലയാളത്തില്‍
ചോദ്യ പേപ്പര്‍
5426.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
നടത്തുന്ന പരീക്ഷകളുടെ
ചോദ്യ പേപ്പറുകള്‍
മലയാളത്തില്‍
നല്‍കുമെന്ന്
പി.എസ്.സി. ഉറപ്പ്
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എ.എസ്.
പരീക്ഷയ്ക്ക്
മലയാളത്തില്‍ ചോദ്യ
പേപ്പര്‍ നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
പി.എസ്.സി
പരീക്ഷകളിലെ ക്രമക്കേടുകള്‍
ഒഴിവാക്കാൻ നടപടി
5427.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസൂത്രണ
ബോര്‍ഡിലെ ചീഫ്
സോഷ്യല്‍ സര്‍വ്വീസ്,
പ്ലാന്‍ കോര്‍ഡിനേഷന്‍,
വികേന്ദ്രീകരണ
പ്ലാനിംഗ്എന്നീ
തസ്തികകളിലേക്ക്
പി.എസ്.സി നിയമനം
നടത്തുന്നത് കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണല്‍
തടഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഒരു
പ്രത്യേക സര്‍വ്വീസ്
സംഘടനയില്‍പ്പെട്ട
പ്രവര്‍ത്തകര്‍ക്ക്
ചട്ടവിരുദ്ധമായി
അഭിമുഖത്തില്‍
മാര്‍ക്ക്
നല്‍കിയെന്നും യോഗ്യരായ
മറ്റ്
ഉദ്യോഗാര്‍ത്ഥികളെ
മനപൂര്‍വ്വം
ഒഴിവാക്കിയെന്നുമുള്ള
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ആക്ഷേപം
വസ്തുതാപരമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
പി.എസ്.സി
പരീക്ഷകളില്‍ നടക്കുന്ന
ഇത്തരം ക്രമക്കേടുകള്‍
ഒഴിവാക്കുന്നതിനും
നിയമനം
അര്‍ഹതപ്പെട്ടവര്‍ക്ക്
തന്നെ
ലഭിക്കുന്നുവെന്ന്
ഉറപ്പ് വരുത്തുന്നതിനും
എന്തൊക്കെ ഇടപെടലുകളാണ്
നടത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പി.എസ്.സി.
പരീക്ഷാ തട്ടിപ്പുകേസ്സിലെ
ക്രൈംബ്രാഞ്ച് അന്വേഷണം
5428.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
കോണ്‍സ്റ്റബിള്‍
തസ്തികയുമായി
ബന്ധപ്പെട്ട് 2019-ല്‍
നടന്ന പരീക്ഷാ
തട്ടിപ്പുകേസ്സിലെ
ക്രൈംബ്രാഞ്ച് അന്വേഷണം
മരവിച്ച നിലയിലാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്രൈംബ്രാഞ്ച്
അന്വേഷണത്തിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(സി)
യൂണിവേഴ്സിറ്റി
കോളേജില്‍ നിന്നുമാണ്
ചോദ്യപേപ്പര്‍
ചോര്‍ന്നതെന്ന്
വ്യക്തമായിട്ടും ആരാണ്
അതിന് പിന്നിലെന്ന്
കണ്ടെത്തുവാന്‍
നാളിതുവരെ
ക്രൈംബ്രാഞ്ചിന്
കഴിഞ്ഞില്ലായെന്നത്
പ്രസ്തുത അന്വേഷണ
സംഘത്തിന്റെ
വീഴ്ചയല്ലേയെന്നത്
പരിശോധിക്കുമോ;
(ഡി)
പി.എസ്.സി.യുടെ
വിശ്വാസ്യത
വീണ്ടെടുക്കുവാന്‍
പരീക്ഷാത്തട്ടിപ്പ്
സംബന്ധിച്ച
സമഗ്രാന്വേഷണം
സി.ബി.ഐ.യെ
ഏല്പിക്കുന്നത്
പരിഗണിക്കുമോ;
സര്‍ക്കാര്‍ പ്രസ്തുത
അന്വേഷണത്തിനെ
എതിര്‍ക്കുന്നുണ്ടോ;എങ്കിൽ
കാരണം വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
പരീക്ഷാ ക്രമക്കേടിനെ
തുടര്‍ന്ന്
പി.എസ്.സി.യുടെ പരീക്ഷാ
നടത്തിപ്പില്‍
എന്തെല്ലാം മാറ്റങ്ങള്‍
വരുത്തുവാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(എഫ്)
അത്യാധുനിക
സാങ്കേതിക
സംവിധാനങ്ങള്‍ പരീക്ഷാ
നടത്തിപ്പിനായി
ഏര്‍പ്പെടുത്തുന്നതോടൊപ്പം
ഓരോ പരീക്ഷാ
കേന്ദ്രത്തിലും പരീക്ഷാ
നടത്തിപ്പിനായി
പി.എസ്.സി.യിലെ
ഒരുദ്യോഗസ്ഥന് ചുമതല
വഹിക്കുന്ന തരത്തില്‍
സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ;
(ജി)
അതിനാവശ്യമായ
ജീവനക്കാർ
പി.എസ്.സി.യിൽ
ഇല്ലായെങ്കില്‍ മതിയായ
ജീവനക്കാരെ
അനുവദിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
സേവനകാലം പെന്ഷന്
പരിഗണിക്കുവാന്‍ നടപടി
5429.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
കണ്ടക്ടര്‍ തസ്തികയില്‍
നിന്നും വിടുതല്‍
ചെയ്ത് പി.എസ്.സി.
മുഖേന ഒരേ ശമ്പള
സ്കെയിലും യോഗ്യതാ
മാനദണ്ഡവുമുളള ലോവര്‍
ഡിവിഷന് ക്ലാര്‍ക്കായി
സംസ്ഥാന
സര്‍വ്വീസിലുള്ള
ജീവനക്കാരന് റിട്ടയര്‍
ചെയ്യുമ്പോള്‍
കെ.എസ്.ആര്.ടി.സി.
യിലെ സേവനകാലം
പെന്ഷന്
നിശ്ചയിക്കുന്നതില്‍
പരിഗണിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് കോടതി
ഉത്തരവുകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കോപ്പി ലഭ്യമാക്കുമോ?
ഒഴിവുകള്‍
പി.എസ്.സി.-ക്ക്
റിപ്പോര്‍ട്ട് ചെയ്യാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
5430.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളിലെ ഒഴിവുകള്‍
യഥാസമയം
പി.എസ്.സി.-ക്ക്
റിപ്പോര്‍ട്ട്
ചെയ്യണമെന്ന
നിര്‍ദ്ദേശം
സര്‍ക്കാര്‍ വകുപ്പ്
മേധാവികള്‍ക്ക്
നല്‍കിയിട്ടുണ്ടോ;എങ്കില്‍
അതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
ഒഴിവുകള്‍
യഥാസമയം റിപ്പോര്‍ട്ട്
ചെയ്യണമെന്ന
നിര്‍ദ്ദേശം
പാലിക്കാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
ഏതെല്ലാം
ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്
നടപടി സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
നിയമനങ്ങളിലെ
സംവരണം
5431.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആയിരത്തി
തൊള്ളായിരത്തി
അമ്പത്തിയേഴ് വരെ
വിശ്വകര്‍മ്മജര്‍ക്ക്
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് വഴി
ലഭിച്ചിരുന്ന 8.5%
ശതമാനം റിസര്‍വേഷനില്‍
പ്രസ്തുത വര്‍ഷത്തിനു
ശേഷം മാറ്റം
വരുത്തിയിട്ടുണ്ടോ;
ഇപ്പോള്‍ ലഭിക്കുന്ന 3%
സംവരണം എന്നു മുതലാണ് ഈ
സമൂഹത്തിന് ലഭിച്ചത്;
വ്യക്തമാക്കാമോ;
(ബി)
കേരളത്തിലെ
ദേവസ്വം ബോര്‍ഡുകളിലെ
നിയമനങ്ങള്‍ക്ക് സംവരണം
നിലവിലുണ്ടായിരുന്നോ;
ഇപ്പോള്‍ അത്
തുടരുന്നുണ്ടോ;
അറിയിക്കാമോ;
(സി)
എങ്കില്‍
ഓരോ സമുദായത്തിനും എത്ര
ശതമാനമാണ് സംവരണം
ലഭിച്ചുകൊണ്ടിരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ?
പി.എസ്.സി
സാധ്യത പട്ടിക സംബന്ധിച്ച
കേരള അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിന്റെ വിധി
5432.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 571/2014,
137/2015 എന്നീ
പി.എസ്.സി. സാധ്യത
പട്ടികയില്‍
ഉള്‍പ്പെട്ടവരുടെ
സര്‍ട്ടിഫിക്കറ്റിന്റെ
ആധികാരികത പരിശോധിച്ച്
ഉത്തരവിറക്കണമെന്ന കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിന്റെ വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിധിയുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ;
(സി)
ഡിപ്ലോമ
ഇന്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ കോഴ്സ്
കഴിഞ്ഞവരെ, ഉയര്‍ന്ന
യോഗ്യതയാക്കി
കണക്കാക്കി സാധ്യത
പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടും,
എക്സിക്യൂട്ടീവ്
ഓര്‍ഡര്‍ ഇല്ലാത്തതും,
സ്പെഷല്‍ റൂള്‍ ഭേദഗതി
ചെയ്യാത്തതും കാരണം
ഇവരെ ലിസ്റ്റില്‍
നിന്നും
പുറത്താക്കണമെന്ന കോടതി
വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇവരെ
ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കാമോ?
വി.എച്ച്.എസ്.ഇ-
ലാബ് ടെക്നിക്കല്‍
അസിസ്റ്റന്റ് പി.എസ്.സി
റാങ്ക് ലിസ്റ്റ്
T 5433.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വി.എച്ച്.എസ്.ഇ-യില്‍
ലാബ് ടെക്നിക്കല്‍
അസിസ്റ്റന്റ്
ഒഴിവിലേക്ക് പി.എസ്.സി
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിലെ എത്ര
ഒഴിവുകളാണ്
പി.എസ്.സി-യിലേക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
ലിസ്റ്റില്‍ നിന്നും
നിലവില്‍ എത്ര
പേര്‍ക്ക് നിയമനം
നല്‍കിയെന്ന്
അറിയിക്കുമോ;
(ഡി)
നിലവിലുള്ള
ഒഴിവുകള്‍
കണക്കിലെടുത്ത് നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഇ)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങളുണ്ടോ;
വിശദമാക്കാമോ;
(എഫ്)
എങ്കില്‍
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടി
വിശദമാക്കാമോ?
വി.എച്ച്.എസ്.ഇ.
ലാബ് ടെക്നിക്കല്‍
അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ്
5434.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വി.എച്ച്.എസ്.ഇ.-യില്‍
ലാബ് ടെക്നിക്കല്‍
അസിസ്റ്റന്റ്
ഒഴിവിലേക്ക് പി.എസ്.സി.
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടാേ;
വ്യക്തമാക്കാമാേ;
(ബി)
പ്രസ്തുത
റാങ്ക്ലിസ്റ്റില്
നിന്നും നിലവില്‍
എത്രപേരെ അഡ്വെെസ്
ചെയ്തുവെന്ന്
വ്യക്തമാക്കാമാേ;
(സി)
നിലവിലുള്ള
ഒഴിവുകള്‍
കണക്കിലെടുത്ത്
കൂടുതല്‍ പേരെ അഡ്വെെസ്
ചെയ്യുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമാേ;
(ഡി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും അഡ്വെെസ്
ചെയ്യുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടാേയെന്ന്
വിശദമാക്കാമാേ?
എന്‍.ജെ.ഡി.ഒഴിവുകളിലെ
നിയമനം
5435.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി അവസാനിക്കുന്ന
തീയതിയ്ക്കുമുമ്പ്
റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്ന
ഒഴിവുകളും
അതിന്മേലുണ്ടാകുന്ന
എന്‍.ജെ.ഡി. ഒഴിവുകളും
നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍
നിന്നുതന്നെയാണോ
നികത്തപ്പെടേണ്ടത്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
2015-ല്‍
നിലവില്‍വന്ന കേരള
പോലീസിലെ എസ്.ഐ. റാങ്ക്
ലിസ്റ്റിന്റെ കാലാവധി
അവസാനിക്കുന്നതിനുമുമ്പ്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട ഒഴിവുകളും
അതിന്മേലുണ്ടായ
എന്‍.ജെ.ഡി. ഒഴിവുകളും
2015-ലെ റാങ്ക്
ലിസ്റ്റില്‍നിന്ന്
തന്നെയാണോ
നികത്തിയിട്ടുള്ളത്;
വിശദാംശം നൽകുമോ;
(സി)
അല്ലെങ്കില്‍
എന്ന് നിലവില്‍ വന്ന
റാങ്ക് ലിസ്റ്റില്‍
നിന്നുമാണ്
മേല്‍സൂചിപ്പിച്ച
എന്‍.ജെ.ഡി. ഒഴിവുകള്‍
നികത്തിയതെന്നും
അതിന്റെ
കാരണമെന്തെന്നും
വിശദമാക്കാമോ;
(ഡി)
ഇതുസംബന്ധിച്ച്
കെ.എ.ടി.യുടെയോ
കോടതിയുടെയോ
എന്തെങ്കിലും
ഉത്തരവുകള്‍
ഉണ്ടായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
പ്രസ്തുത ഉത്തരവുകള്‍
പാലിക്കപ്പെട്ടിട്ടുണ്ടോ
എന്ന് വിശദമാക്കുമോ?
എല്‍.പി.എസ്.എ.
റാങ്ക് ലിസ്റ്റില്‍ നിന്നും
നിയമന ശിപാര്‍ശ
5436.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ നിലവിലുള്ള
എല്‍.പി.എസ്.എ. (മലയാളം
മീഡിയം) റാങ്ക്
ലിസ്റ്റില്‍ നിന്നും
(കാറ്റഗറി നമ്പര്‍
387/2014) ഇതുവരെ എത്ര
പേര്‍ക്ക് നിയമന
ശിപാര്‍ശ നല്‍കിയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്നശേഷം
പ്രസ്തുത തസ്തികയിലെ
എത്ര ഒഴിവുകള്‍ ഇതുവരെ
പി.എസ്.സി .യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തുവെന്നും
റിപ്പോര്‍ട്ട് ചെയ്ത
മുഴുവന്‍
ഒഴിവുകളിലേക്കും നിയമന
ശിപാര്‍ശ
നല്‍കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
വിശദാംശം ലഭ്യമാക്കാമോ?
എച്ച്.എസ്.എ.
ഫിസിക്കല്‍ സയന്‍സ് നിയമനം
5437.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എച്ച്.എസ്.എ.
ഫിസിക്കല്‍ സയന്‍സ്
നിയമനവുമായി
ബന്ധപ്പെട്ട്
പി.എസ്.സി. യുടെ
തീരുമാനങ്ങള്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
വളരെയധികം
പ്രയാസമുണ്ടാക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എച്ച്.എസ്.എ.
ഫിസിക്കല്‍ സയന്‍സ്
തസ്തികയിലേക്ക്
ഫിസിക്സ്, കെമിസ്ട്രി
എന്നിവയില്‍
ഏതെങ്കിലുമൊന്നില്‍
ബിരുദവും ഫിസിക്കല്‍
സയന്‍സില്‍ ബി.എഡ്.
ബിരുദവുമുള്ള യോഗ്യരായ
ആയിരക്കണക്കിന്
ഉദ്യോഗാര്‍ത്ഥികളെ
പി.എസ്.സി.
അയോഗ്യരാക്കുന്ന
പ്രവണതക്കെതിരെ
സര്‍ക്കാര്‍
അടിയന്തരമായി ഇടപെടുമോ;
(സി)
ഈ
വിഷയവുമായി
ബന്ധപ്പെട്ട്
സര്‍ക്കാരിന് ലഭിച്ച
നിവേദനങ്ങളില്‍
തീര്‍പ്പ്
കല്പിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച് എന്ത്
തീരുമാനമാണ്
കൈക്കൊണ്ടിട്ടുള്ളത്;
(ഡി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ പി.എസ്.സി.
യുമായി ചര്‍ച്ച നടത്തി
പ്രശ്നം
പരിഹരിക്കുന്നതിന്
മുന്‍കൈ എടുക്കുമോ;
(ഇ)
ഈ
വിഷയവുമായി
ബന്ധപ്പെട്ട്
പി.എസ്.സി.
സര്‍ക്കാരുമായി
ഏതെങ്കിലും തരത്തിലുള്ള
ആശയവിനിമയം നടത്തുകയോ
സര്‍ക്കാരിന്റെ
അഭിപ്രായം തേടുകയോ
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
എച്ച്.എസ്.എസ്.റ്റി.
(ജൂനിയര്‍) കോമേഴ്സ് റാങ്ക്
ലിസ്റ്റ്
5438.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എച്ച്.എസ്.എസ്.റ്റി.
(ജൂനിയര്‍)
കോമേഴ്സ്(കാറ്റഗറി
നമ്പര്‍-339/2017)
എഴുത്തു പരീക്ഷ
പി.എസ്.സി. നടത്തിയത്
എന്നാണ്;
(ബി)
പ്രസ്തുത
പരീക്ഷയുടെ റാങ്ക്
ലിസ്റ്റ് വൈകാന്‍
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പരീക്ഷയുടെ കട്ട് ഒാഫ്
മാര്‍ക്ക് നിശ്ചയിച്ചത്
എത്രയാണെന്ന് പറയാമോ;
(ഡി)
എച്ച്.എസ്.എസ്.റ്റി.
(ജൂനിയര്‍)
കോമേഴ്സ്(കാറ്റഗറി
നമ്പര്‍-339/2017)
പരീക്ഷയുടെ റാങ്ക്
ലിസ്റ്റ് എത്രയും വേഗം
പ്രസിദ്ധീകരിക്കുവാന്‍
വേണ്ട നടപടി
സ്വീകരിക്കുമോ?
മലയാളം
ലക്ചറര്‍ തസ്തികയിലേയ്ക്ക്
ഭിന്നശേഷിക്കാരെ
നിയമിക്കുന്നത് സംബന്ധിച്ച്
5439.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോളേജ്
വിദ്യാഭ്യാസ വകുപ്പിലെ
മലയാളം ലക്ചറര്‍
തസ്തികയിലേയ്ക്ക്,
2013-ലെ
ഭിന്നശേഷിക്കാര്‍ക്ക്
വേണ്ടിയുള്ള
സര്‍ക്കുലര്‍
പാലിക്കാതെ, 2014-ല്‍
പി. എസ്. സി. നിയമനം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് നിലവിലുള്ള
പി. എസ്. സി. റാങ്ക്
ലിസ്റ്റിലെ 48-ാം
റാങ്കുകാരനായ ഡോ.കെ.പി.
നിധീഷ് എന്നയാളുടെ
പരാതിയില്‍ നാളിതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പരാതിയുടെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും
തുടര്‍നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
പരാതിയില്‍
പറയുന്നതുപോലെ 2013 ലെ
ഭിന്നശേഷിക്കാര്‍ക്ക്
വേണ്ടിയുള്ള
സര്‍ക്കുലറിന്
വിരുദ്ധമായ നിയമനം
നടത്തിയിട്ടുണ്ടോ എന്ന്
പരിശോധിക്കുമോ;
അങ്ങനെയുണ്ടെങ്കില്‍
തെറ്റ് തിരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
മലയാളം
ലക്ചറര്‍ റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
5440.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോളേജ്
വിദ്യാഭ്യാസ വകുപ്പില്‍
മലയാളം ലക്ചറര്‍
നിയമനവുമായി
ബന്ധപ്പെട്ട പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ;
(ബി)
എങ്കില്‍
എത്ര പേര്‍ക്ക്
പ്രസ്തുത ലിസ്റ്റില്‍
നിന്നും നിയമനം
നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(സി)
പുതിയ
തസ്തിക സൃഷ്ടിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കൊല്ലം
ജില്ലയില്‍ ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
തസ്തിക
5441.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍
മുന്‍സിപ്പല്‍ കോമണ്‍
സര്‍വ്വീസില്‍ ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
എത്ര ഒഴിവുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയുടെ ഇന്റര്‍വ്യൂ
കഴിഞ്ഞ് ഒരു
വര്‍ഷത്തോളം ആയിട്ടും
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കാത്തത്
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
571/2014
കാറ്റഗറി നമ്പര്‍
പ്രകാരം അപേക്ഷിച്ച ഈ
തസ്തികയില്‍ 2019
ആയിട്ടും റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിയ്ക്കാത്ത
പി.എസ്.സി.-യുടെ നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷനിലെ
അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ്
നിയമനം
5442.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷനിലെ
അസിസ്റ്റന്റ്
ഫാര്‍മസിസ്റ്റ്(കാറ്റഗറി
നം.280/2014)
തസ്തികയിലേയ്ക്കായി
പ്രസിദ്ധീകരിച്ച റാങ്ക്
ലിസ്റ്റിലെ അപാകത
ചൂണ്ടിക്കാണിച്ച് കേരള
ഹൈക്കോടതിയില്‍ കേസ്
നിലവിലുണ്ടോ; എത്ര
ഉദ്യോഗാര്‍ത്ഥികളാണ്
കേസില്‍
ഉള്‍പ്പെട്ടിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഇതില്‍
പതിനാല്
ഉദ്യോഗാര്‍ത്ഥികള്‍
ഫയല്‍ ചെയ്ത
കേസിനെത്തുടര്‍ന്ന്,
പ്രസ്തുത
ഉദ്യോഗാര്‍ത്ഥികളെ
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെടുത്തണമെന്ന്
ബഹു. ഹൈക്കോടതി
16.07.2019-ല്‍ ഉത്തരവ്
പുറപ്പെടുവിച്ചെങ്കിലും
നാളിതുവരെ പി.എസ്.സി.
അനുബന്ധ (അഡെന്‍ഡം)
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കാത്തതെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഹൈക്കോടതി വിധി
16.07.2019-ല്‍
വന്നിട്ടും പതിനാല്
പേരെ റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെടുത്താതെ
പി.എസ്.സി. നേരത്തെ
പ്രസിദ്ധീകരിച്ച റാങ്ക്
ലിസ്റ്റില്‍ നിന്നും
20.09.2019-ല്‍
പതിമൂന്ന് പേരെ
നിയമിക്കുന്നതിനായി
അഡ്വൈസ്
നല്കിയതെന്തെന്ന്
വിശദമാക്കുമോ;
(ഡി)
കോടതി
ഉത്തരവും മറ്റ്
കേസുകളും നിലനില്‍ക്കെ
അതേ റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിനായി
അഡ്വൈസ് നല്‍കുന്നത്
കോടതി വിധിയുടെ
ലംഘനമാണോയെന്ന്
വ്യക്തമാക്കുമോ; ഇത്തരം
അനാവശ്യ ധൃതികള്‍
ഉദ്യോഗാര്‍ത്ഥികളുടെ
ഇടയില്‍ തെറ്റായ
സന്ദേശങ്ങള്‍
നല്‍കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
കോടതി
ഉത്തരവിനെത്തുടര്‍ന്ന്
ഉദ്യോഗാര്‍ത്ഥികളെ
റാങ്ക് ലിസ്റ്റില്‍
ഉള്‍ക്കൊള്ളിക്കുമ്പോള്‍
ഇപ്പോള്‍ നിയമന
ഉത്തരവിനായി അഡ്വൈസ്
നല്‍കിയിട്ടുള്ള
പതിമൂന്ന് പേര്‍ക്ക്
മുകളിലായാണ് അവരുടെ
റാങ്ക്
ക്രമങ്ങളെങ്കില്
പി.എസ്.സി.യുടെ
ഇപ്പോഴത്തെ നടപടിയില്‍
വീഴ്ച
സംഭവിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
സിവില്‍
പോലീസ്ഓഫീസര്‍
റാങ്ക്ലിസ്റ്റില് നിന്നുള്ള
നിയമനം
5443.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സിവില്‍
പോലീസ് ഓഫീസര്‍
തസ്തികയിലേക്ക്
നിലവിലുള്ള
റാങ്ക്ലിസ്റ്റില്
ചോദ്യക്കടലാസ്
ചോര്‍ന്നതിനെ
തുടര്‍ന്ന് എസ്.എഫ്.ഐ.
നേതാക്കളും
കത്തിക്കുത്ത് കേസിലെ
പ്രതികളും ഉന്നത റാങ്ക്
നേടിയത് സംബന്ധിച്ച
ക്രൈംബ്രാഞ്ച്
അന്വേഷണത്തില്‍
കൂടുതല്‍ പേര്
ചോദ്യക്കടലാസ്
ചോര്‍ത്തി പരീക്ഷ
എഴുതിയതായി
കണ്ടെത്തിയാല്‍ നിലവിലെ
റാങ്ക്ലിസ്റ്റില്
നിന്നും നിയമനം
നടത്തുന്ന കാര്യത്തില്‍
പി.എസ്.സി എന്ത്
നിലപാട് സ്വീകരിക്കും;
വ്യക്തമാക്കാമോ?
ലക്ചറര്‍
ഇന്‍ ഇലക്ട്രോണിക്സ് &
ഇന്‍സ്ട്രമെന്റേഷന്‍ നിയമനം
5444.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തസ്തിക
നമ്പര്‍ 472/2012
(ലക്ചറര്‍ ഇന്‍
ഇലക്ട്രോണിക്സ് &
ഇന്‍സ്ട്രമെന്റേഷന്‍)റാങ്ക്
ലിസ്റ്റ് എന്ന്
നിലവില്‍ വന്നുവെന്നും
വിജ്ഞാപനം
പുറപ്പെടുവിച്ചപ്പോള്‍
എത്ര ഒഴിവുകള്‍
ഉണ്ടായിരുന്നുവെന്നും
എത്ര പേരെ
നിയമിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍
കരാര്‍/ദിവസവേതന
അടിസ്ഥാനത്തില്‍ നിയമനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര പേരെ
നിയമിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
എറണാകുളം
ജില്ലയിലെ ലാബ് ടെക്നീഷ്യന്
ഷോര്‍ട്ട് ലിസ്റ്റ്
5445.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ലാബ്
ടെക്നീഷ്യന്
ഒഴിവിലേയ്ക്ക്
പി.എസ്.സി. ഷോര്‍ട്ട്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
സര്‍ക്കാര്‍ പുതുതായി
സൃഷ്ടിച്ച ലാബ്
ടെക്നിഷ്യന്‍
തസ്തികകളും
റിട്ടയര്‍മെന്റ്,
പ്രൊമോഷന് എന്നിവ മൂലം
സൃഷ്ടിക്കപ്പെട്ട
ഒഴിവുകളും
നികത്തുന്നതിന്
പര്യാപ്തമാകുന്ന വിധം
ഷോര്‍ട്ട് ലിസ്റ്റ്
പ്രസിദ്ധപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ബിവറേജസ്
കോര്‍പ്പറേഷനിലെ എല്‍.ഡി.
ക്ലാര്‍ക്ക് നിയമനം
5446.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷനിലേയ്ക്കുള്ള
എല്‍.ഡി. ക്ലാര്‍ക്ക്
(കാറ്റഗറി 561/2014)
റാങ്ക് ലിസ്റ്റ്
03.06.2019 ല്‍
നിലവില്‍ വന്നിട്ടും
പി.എസ്.സി. യില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള 316
ഒഴിവുകള്‍ക്ക് അഡ്വൈസ്
മെമ്മോ അയക്കുന്നതിന്
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
2014-ല്‍
വിജ്ഞാപനം ചെയ്ത ഈ
തസ്തികയുടെ നിയമന
നടപടികള്‍ അഞ്ചര
വര്‍ഷങ്ങള്‍ക്ക് ശേഷവും
പി.എസ്.സി.യ്ക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയാത്തതിന്റെ കാരണം
പരിശോധിക്കുമോ;
അടിയന്തരമായി
നിയമനത്തിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയിലെ എല്‍.പി.എസ്.എ.,
യു.പി.എസ്.എ. നിയമനം
5447.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പാലക്കാട്
ജില്ലയില്‍ എത്ര
എല്‍.പി.എസ്.എ.,
യു.പി.എസ്.എ. അധ്യാപകരെ
പി.എസ്.സി. മുഖേന
നിയമിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
നിയമനങ്ങളുടെ വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
മുന്‍സിപ്പല്‍
കോമണ്‍ സര്‍വ്വീസിലെ
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
പരീക്ഷ
5448.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
കാറ്റഗറി നമ്പര്‍
571/2014, 137/2015
എന്നിവ പ്രകാരം
പ്രസിദ്ധീകരിച്ച
മുന്‍സിപ്പല്‍ കോമണ്‍
സര്‍വ്വീസിലെ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
II പരീക്ഷയുടെ
വിജ്ഞാപനത്തില്‍
പറഞ്ഞിരുന്ന യോഗ്യതകള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
മേല്‍
കാറ്റഗറി നമ്പര്‍
പ്രകാരമുള്ള ഷോര്‍ട്ട്
ലിസ്റ്റില്‍
വിജ്ഞാപനത്തില്‍
പറഞ്ഞിട്ടില്ലാത്ത
യോഗ്യതകള്‍ ഉള്ളവര്‍
ഉള്‍പ്പെട്ടിരുന്നോ:
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും കോടതി
ഉത്തരവുകള്‍
നിലവിലുണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശം
നല്‍കാമോ;
(ഡി)
ഈ
കോടതിവിധികളുടെ
അടിസ്ഥാനത്തില്‍
പുതുക്കിയ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്തെന്നും ഇത്
എന്നത്തേക്ക്
പ്രസിദ്ധീകരിക്കുമെന്നും
വിശദമാക്കാമോ?
ബൈന്‍ഡര്‍ ഗ്രേഡ്-2 റാങ്ക്
പട്ടിക
5449.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ജില്ലയില്‍ ഒഴിവുള്ള
ബൈന്‍ഡര്‍ ഗ്രേഡ്-2
റാങ്ക് പട്ടിക
പ്രസിദ്ധീകരിച്ചിട്ട്
രണ്ടര വര്‍ഷം
കഴിഞ്ഞിട്ടും
പി.എസ്.സി. യില്‍
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്ത ജില്ലകള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
കോട്ടയം
ജില്ലയില്‍ ബൈന്‍ഡര്‍
ഗ്രേഡ് II തസ്തികയില്‍
പ്രൊമോഷന് വഴി വന്ന
ഒഴിവില്‍ അടിയന്തരമായി
നിയമനം നടത്തുന്നതിന്
പി.എസ്.സി. നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
മലപ്പുറം
ജില്ലയിലെ എല്‍.ഡി.വി.
ഡ്രെെവര്‍ ഗ്രേഡ്-2 റാങ്ക്
ലിസ്റ്റ്
5450.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
06/02/2018ന് നിലവില്‍
വന്ന 016/2014
എല്‍.ഡി.വി. വിവിധം
ഡ്രെെവര്‍ ഗ്രേഡ്-2
റാങ്ക് ലിസ്റ്റില്‍
നിന്നും നാളിതുവരെ
നടത്തിയ നിയമനങ്ങള്‍
വ്യക്തമാക്കാമാേ;
(ബി)
പുതിയ
എത്ര ഒഴിവുകള്‍
റിപ്പാേര്‍ട്ട്
ചെയ്തിട്ടുണ്ട്; നിയമന
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ;
(സി)
2019
ഡിസംബര്‍ വരെയുള്ള
പ്രതീക്ഷിത ഒഴിവുകള്‍
റിപ്പാേര്‍ട്ട്
ചെയ്യണമെന്ന ഉദ്യാേഗസ്ഥ
ഭരണപരിഷ്കാര
വകുപ്പിന്റെ
സര്‍ക്കുലര്‍
ജില്ലയില്‍ എല്ലാ
വകുപ്പുകളും
പാലിച്ചിട്ടില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ഡി)
വിവിധ
വകുപ്പുകളില്‍ നിന്ന്
റിപ്പാേര്‍ട്ട് ചെയ്ത
ഒഴിവുകളുടെ വിശദാംശം
നല്കുമാേ;
(ഇ)
സര്‍ക്കാര്‍
വാഹനങ്ങളുള്ള ജില്ലയിലെ
മുഴുവന്‍ ഓഫീസുകളിലും
ഡ്രെെവര്‍ തസ്തിക
സൃഷ്ടിക്കുവാനും
നിയമനങ്ങള്‍
നടത്തുവാനും സത്വര
നടപടി സ്വീകരിക്കുമാേ
എന്ന് അറിയിക്കുമോ?
ഫാര്‍മസിസ്റ്റ്
ഗ്രേഡ്-2 റാങ്ക് ലിസ്റ്റ്
5451.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.-യുടെ
കാറ്റഗറി നമ്പര്‍
11/2015 പ്രകാരമുള്ള
ഫാര്‍മസിസ്റ്റ്
ഗ്രേഡ്-2 റാങ്ക്
ലിസ്റ്റ് എന്നാണ്
നിലവില്‍ വന്നതെന്നും
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എത്രയാണെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമന ശിപാര്‍ശ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
പുതിയ ഒഴിവുകള്‍
എറണാകുളം ഡി.എം.ഒ.-
യില്‍ നിന്നും
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെങ്കില്‍
വേഗത്തില്‍ നിയമന
ശിപാര്‍ശ നല്കുന്നതിനു
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
സര്‍ക്കാര്‍
സര്‍വ്വീസിലെ
അംഗപരിമിതരായവരുടെ പെന്ഷന്
പ്രായം
5452.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
സര്‍വ്വീസില്‍
നിലവിലുള്ള
അംഗപരിമിതരായ
ജീവനക്കാരുടെ പെന്ഷന്
പ്രായം
വര്‍ദ്ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും തീരുമാനം
കെെക്കൊണ്ടിട്ടുണ്ടാേയെന്നും
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാമെന്നും
അറിയിക്കാമാേ;
(ബി)
അംഗപരിമിതരായ
ജീവനക്കാരുടെ പെന്ഷന്
പ്രായം
വര്‍ദ്ധിപ്പിക്കുന്ന
വിഷയത്തില്‍
എന്തെങ്കിലും
തടസ്സങ്ങളുണ്ടെങ്കില്‍
അവ എന്തെന്ന്
വ്യക്തമാക്കാമാേ;
(സി)
പ്രസ്തുത
ജീവനക്കാരുടെ പെന്ഷന്
പ്രായം
വര്‍ദ്ധിപ്പിക്കുന്നതിന്
നിലവില്‍ സര്‍ക്കാര്‍
എന്തെങ്കിലും
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമാേ?
പാര്‍ട്ട്ടൈം
തസ്തികയില്‍ നിന്ന്
ഉദ്യോഗക്കയറ്റത്തിന്
മുന്‍ഗണനാ പട്ടിക
5453.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാര്‍ട്ട്ടൈം
തസ്തികയില്‍ സേവനം
അനുഷ്ഠിക്കുന്ന
ജീവനക്കാര്‍ക്ക്
തസ്തികമാറ്റം മുഖേന
ഉദ്യോഗക്കയറ്റം
ലഭിക്കുന്നതിന് ജില്ലാ
കളക്ടമാര്‍
തയ്യാറാക്കുന്ന
മുന്‍ഗണന പട്ടിക
തിരുവനന്തപുരം
ജില്ലയില്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏത് കാലയളവുവരെ
സേവനത്തില്‍
പ്രവേശിച്ചവരെ
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
മുന്‍ഗണന പട്ടിക
തിരുവനന്തപുരം
ജില്ലയില്‍
നിലവിലില്ലെങ്കില്‍
അടിയന്തരമായി ആയത്
തയ്യാറാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എല്‍.ഡി.
ടൈപ്പിസ്റ്റ് തസ്തിക
5454.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളില്‍
എല്‍.ഡി. ടൈപ്പിസ്റ്റ്
തസ്തിക സൃഷ്ടിക്കണമെന്ന
ആവശ്യം നിലവിലുണ്ടോ;
ഇതുസംബന്ധിച്ചുള്ള
നടപടികളുടെ പുരോഗതി
അറിയിക്കാമോ;
(ബി)
പല
വകുപ്പുകളിലും എല്‍.ഡി.
ടൈപ്പിസ്റ്റ്
തസ്തികകള്‍
വെട്ടിച്ചുരുക്കാന്‍
പോകുന്നു എന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
വാര്‍ത്തകള്‍ക്ക്
എന്തെങ്കിലും
അടിസ്ഥാനമുണ്ടോ;
വിശദമാക്കാമോ?
കെ-ഫോണ്‍
പദ്ധതിയുടെ ടെണ്ടര്‍
നടപടികള്‍
5455.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
,,
അനൂപ് ജേക്കബ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ-ഫോണ്‍
പദ്ധതിയുടെ
നടത്തിപ്പിനായി
കമ്പനികളെ
തെരഞ്ഞെടുക്കാന്‍
വിവരസാങ്കേതിക വകുപ്പ്
നടത്തിയ ടെണ്ടര്‍
നടപടികളില്‍ പ്രസ്തുത
നടപടികളുമായി
ബന്ധപ്പെട്ട
സര്‍ക്കാരിന്റെ
ഉത്തരവുകള്‍
പാലിച്ചിട്ടുണ്ടോ എന്ന്
വെളിപ്പെടുത്താമോ;
(ബി)
സര്‍ക്കാരിന്റെ
ടെണ്ടര്‍ നടപടികളുമായി
ബന്ധപ്പെട്ട് 2017-ല്‍
ധനവകുപ്പ്
പുറത്തിറക്കിയ
ഉത്തരവുകള്‍
വിവരസാങ്കേതിക
വകുപ്പിന്
ബാധകമല്ലേയെന്ന്
അറിയിക്കാമോ;
(സി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
നടത്തിപ്പ്
എസ്റ്റിമേറ്റ് തുകയുടെ
അറുപത് ശതമാനം കൂടുതല്‍
നിരക്കില്‍ ഒരു
കണ്‍സോര്‍ഷ്യത്തിന്
നല്‍കിയത് പ്രസ്തുത
ഉത്തരവുകള്‍
പാലിച്ചിട്ടാണോ എന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്റെ
പ്രാദേശിക ഭൂപടം
തയ്യാറാക്കാന്‍ പ്രത്യേക
പദ്ധതി
5456.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പ്രാദേശിക ഭൂപടം
തയ്യാറാക്കാന്‍ ഐ.റ്റി
മിഷന് പ്രത്യേക പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
എന്നും ഉണ്ടെങ്കില്‍ ഈ
പദ്ധതിയിലെ പങ്കാളികള്‍
ആരൊക്കെയാണെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി ലഭിക്കുന്ന
ഡേറ്റ എപ്രകാരം
സൂക്ഷിക്കാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഡേറ്റയുടെ
സുരക്ഷയ്ക്കായി
എന്തൊക്കെ നടപടികള്‍
സ്വീകരിയ്ക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
പുതിയ
ജനസേവന കേന്ദ്രങ്ങള്‍
5457.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയ ജനസേവന
കേന്ദ്രങ്ങള്‍
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പുതുതായി
ജനസേവന കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ജനസേവന
കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
സ്റ്റാര്‍ട്ട്
അപ്പ് മിഷനുകളില്‍ വനിതാ
സംരംഭകര്‍
T 5458.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്റ്റാര്‍ട്ട് അപ്പ്
മിഷനുകളില്‍ സ്ത്രീ
സംരംഭകരെ കണ്ടെത്തി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സ്റ്റാര്‍ട്ട്
അപ്പുകളില്‍ നിലവില്‍
എത്ര ശതമാനം വനിതാ
സംരംഭകരാണുള്ളതെന്ന്
അറിയിക്കുമോ;
(സി)
ഇത്തരം
സംരംഭകര്‍ക്ക്
എന്തൊക്കെ അധിക
സഹായമാണ്
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്നും നല്‍കുന്നത്
എന്ന് അറിയിക്കുമോ?
വെബ്സൈറ്റുകളുടെ
ഹാക്കിംഗ് തടയുന്നതിന് നടപടി
5459.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
ടി. വി. ഇബ്രാഹിം
,,
പാറക്കല്‍ അബ്ദുല്ല
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ഔദ്യോഗിക വെബ്സൈറ്റ്
കേരള സൈബര്‍ വാരിയേഴ്സ്
എന്ന സംഘം ഹാക്ക്
ചെയ്തിട്ടുണ്ടോ;
എങ്കില്‍
ഹാക്കര്‍മാരുടെ ആവശ്യം
എന്തെല്ലാമായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇത്തരം
ഹാക്കിംഗ് നേരത്തെ എത്ര
തവണ ഉണ്ടായിട്ടുണ്ട്;
ഹാക്കര്‍മാരെ ഏതെല്ലാം
വിധത്തിലാണ് നിയമപരമായി
നേരിടുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാരിന്റെ
ഔദ്യോഗിക
വെബ്സൈറ്റുകള്‍ ഹാക്ക്
ചെയ്യപ്പെടുന്നത്
പോലുള്ള ഗുരുതരമായ
സ്ഥിതിവിശേഷം
പ്രതിരോധിക്കുന്നതിന്
ഐ.ടി.വകുപ്പ്
സുസജ്ജമാണെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(ഡി)
ഭാവിയില്‍
ഇത്തരം ഹാക്കിംഗ്
തടയുന്നതിന് എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
പ്രളയബാധിതരായവര്‍ക്ക്
അര്‍ഹമായ ധനസഹായം
5460.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ആഗസ്റ്റ് മാസത്തിലെ
മഹാപ്രളയത്തില്‍ ദുരന്ത
ബാധിതരായ ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അപേക്ഷകര്‍ക്ക്
അര്‍ഹമായ ധനസഹായം
ഇനിയും ലഭ്യമാകാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അപ്പീല്‍
അപേക്ഷകള്‍
പൂര്‍ണ്ണമായും
പരിശോധിക്കുന്നതിനും
അർഹരായ മുഴുവൻ
അപേക്ഷകർക്കും ധനസഹായം
ലഭ്യമാക്കുന്നതിനും
ആവശ്യമായ അടിയന്തര
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ;
(സി)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
വിവിധ വില്ലേജുകളില്‍
ഇതുവരെ എത്ര
പേര്‍ക്കാണ് പ്രളയ
ദുരിതാശ്വാസം
അനുവദിച്ചിട്ടുള്ളത്
എന്നും അനുവദിച്ച ആകെ
തുക എത്രയാണ് എന്നും
അറിയിക്കാമോ;
(ഡി)
2019-ലെ
കാലവര്‍ഷക്കെടുതിയില്‍
ഉള്‍പ്പെട്ട
അപേക്ഷകര്‍ക്ക് ധനസഹായം
അനുവദിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(ഇ)
പ്രളയബാധിതരായ
വ്യാപാരികള്‍ക്ക്
പലിശരഹിത വായ്പ അടക്കം
എന്തെങ്കിലും
വിധത്തിലുള്ള
സഹായങ്ങള്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
പ്രളയാനന്തര
പുനര്‍ നിര്‍മ്മാണത്തിന്
ലഭിച്ച കേന്ദ്രസഹായം
5461.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ലെ പ്രളയാനന്തര പുനര്‍
നിര്‍മ്മാണത്തിനായി
കേന്ദ്രസര്‍ക്കാരില്‍നിന്നും
എന്തെങ്കിലും സഹായം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
കേന്ദ്രസര്‍ക്കാരിനോട്
സംസ്ഥാന സര്‍ക്കാര്‍
എന്തൊക്കെ സഹായം
ആവശ്യപ്പെട്ടിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
ആയതില്‍
കേന്ദ്രസര്‍ക്കാര്‍
എന്തെങ്കിലും
കാര്യങ്ങള്‍
പരിഗണിക്കാന്‍
സാദ്ധ്യതയുള്ളതായി
കരുതുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
പ്രളയാനന്തര
നാശനഷ്ടങ്ങളുടെ വിലയിരുത്തല്‍
5462.
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-ലെ
പ്രളയത്തിലും
ഉരുള്‍പൊട്ടലിലും
സംസ്ഥാനത്തിനുണ്ടായിട്ടുള്ള
നാശനഷ്ടങ്ങളുടെ
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രളയക്കെടുതികളെത്തുടര്‍ന്ന്
കേന്ദ്ര സര്‍ക്കാരില്‍
നിന്ന് ധനസഹായം
ലഭ്യമായിട്ടുണ്ടോ;
(സി)
ഇനിയൊരു
പ്രളയമുണ്ടായാല്‍
ഇതുവരെ ഉണ്ടായ അളവില്‍
ഭൗതീക,സാമ്പത്തിക,
മനുഷ്യവിഭവ,
പാരിസ്ഥിതിക നഷ്ടം
ഉണ്ടാകുന്നില്ല
എന്നുറപ്പുവരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ;
(ഡി)
സംസ്ഥാനത്ത്
നടക്കുന്ന
നിര്‍മ്മാണങ്ങള്‍
പരിസ്ഥിതിക്ക് വലിയ
ആഘാതം ഏല്പിക്കുന്നില്ല
എന്നുറപ്പുവരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ;
(ഇ)
നദികളുടെ
ഇരുകരയിലുമുള്ള
സ്വാഭാവിക ഫ്ലഡ്ലൈന്
മേഖലയില്‍ നടത്തിയ
കയ്യേറ്റങ്ങളും
നിര്‍മ്മാണങ്ങളും
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(എഫ്)
പരിസ്ഥിതി
ദുര്‍ബല പ്രദേശങ്ങളെ
പൂര്‍വ്വ ആവാസ
വ്യവസ്ഥയിലേക്ക്
മടക്കിക്കൊണ്ടു
വരുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സി.എം.ഡി.ആര്.എഫ്.-ല്‍
നിന്ന് സഹായം ലഭിച്ചവര്‍
5463.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍ 2016
മുതല്‍ 2019
സെപ്റ്റംബര്‍ 30
വരെയുളള കാലയളവില്‍
സി.എം.ഡി.ആര്.എഫ്-ല്‍
നിന്ന് എത്രപേര്‍ക്ക്
തുക അനുവദിച്ചു
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
മരണാനന്തര
ധനസഹായം ലഭ്യമാക്കുന്നതിന്
നടപടി
5464.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
നെല്ലിക്കുഴി
പഞ്ചായത്തിലെ
ചെറുവട്ടൂര്‍ സ്വദേശി
ആയ നൗഷാദ് ഗള്‍ഫില്‍
മരണമടഞ്ഞതിനെത്തുടര്‍ന്ന്
നൗഷാദിന്റെ ഭാര്യ സബീന
മരണാനന്തര
സഹായത്തിനുവേണ്ടി
നല്കിയ
അപേക്ഷയിന്മേല് മൂന്ന്
വര്‍ഷം കഴിഞ്ഞിട്ടും
തീരുമാനമെടുക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മരണാനന്തര
ആനുകൂല്യത്തിനായി
ശ്രീമതി സബീന പുതിയ
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഇതുസംബന്ധിച്ച്
എന്‍.ആര്.എഫ്/3825
എന്ന നമ്പരിലുള്ള
അപേക്ഷയിന്മേല്
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടി
വിശദമാക്കാമോ;
(ഡി)
ശ്രീമതി
സബീനയ്ക്ക്
മേല്‍പ്പറഞ്ഞ മരണാനന്തര
സഹായം വേഗത്തില്‍
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയില്‍ സി.എം.ഡി.ആര്.എഫ്
മുഖേന അനുവദിച്ച ധനസഹായം
5465.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെയായി
സി.എം.ഡി.ആര്.എഫ്.
-ല്‍ നിന്നും പാലക്കാട്
ജില്ലയിലെ എത്ര
പേര്‍ക്ക് ധനസഹായം
അനുവദിച്ചിട്ടുണ്ടെന്നും
എത്ര ലക്ഷം രൂപയാണ്
അനുവദിച്ചിട്ടുളളതെന്നും
അറിയിക്കുമോ?
ഇരിക്കൂര്‍
മണ്ഡലത്തിലെ നുച്ചിയാട്
പുഴയിൽ പാലം
പുനര്‍നിര്‍മ്മാണം
5466.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.പി.മാരുടെ
ഫണ്ടില്‍ നിന്നും എ.കെ.
ആന്റണി, എം.പി.
നിര്‍ദ്ദേശിച്ച
ഇരിക്കൂര്‍
നിയോജകമണ്ഡലത്തിലെ
നുച്ചിയാട് പുഴയിലെ
പാലത്തിന് കഴിഞ്ഞ
പ്രളയത്തില്‍ ഉണ്ടായ
നാശനഷ്ടങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാലത്തിന്റെ
നാശനഷ്ടം
വിലയിരുത്തിയിട്ടുണ്ടോ;
വിലയിരുത്തിയെങ്കില്‍
എത്ര ലക്ഷം രൂപയാണ്
പാലം പുനര്‍
നിര്‍മ്മിക്കാന്‍
ചെലവഴിക്കേണ്ടതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിലേക്കാവശ്യമായ
ഫണ്ട് അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്നും
ധനസഹായത്തിനായി നല്കിയ
അപേക്ഷ
5467.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായത്തിനായി
രമ W/o രഘു, പാലയില്‍,
കോമല്ലൂര്‍, ചുനക്കര
പി.ഒ, മാവേലിക്കര,
ആലപ്പുഴ നല്കിയ
അപേക്ഷയിന്മേല് ഒരു
വര്‍ഷത്തിലേറെയായിട്ടും
നടപടി
സ്വീകരിച്ചിട്ടില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
അപേക്ഷയിന്മേല് നടപടി
സ്വീകരിക്കുമോ ;
വിശദമാക്കുമോ ?
ദുരിതാശ്വാസ
നിധിയില്‍ നിന്നും
ധനസഹായത്തിനുളള മാനദണ്ഡം
5468.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും ധനസഹായം
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ധനസഹായം
ലഭിക്കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
പേവിഷബാധയേറ്റ്
മരണപ്പെടുന്നവര്‍ക്ക്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍ ധനസഹായം
5469.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേവിഷബാധയേറ്റ്
മരണപ്പെടുന്നവര്‍ക്ക്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും ധനസഹായം
നല്കാന് കഴിയുമോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പേവിഷബാധയേറ്റ്
മരണപ്പെടുന്നവര്‍ക്ക്
അപകട മരണമായി
കണക്കാക്കി
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും ധനസഹായം
നല്കാന് കഴിയുമോ
എന്ന് വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നുള്ള ധനസഹായം
5470.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ഓഫീസില്‍ 2019 ജനുവരി
ഒന്ന് മുതല്‍ നാളിതുവരെ
ധനസഹായത്തിനായി ലഭിച്ച
അപേക്ഷകള്‍
(ഓണ്‍ലൈനായും
ഓഫ്ലൈനായൂം)
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇങ്ങനെ
ലഭിച്ച അപേക്ഷകളില്‍
എത്രയെണ്ണം
തീര്പ്പുകല്പ്പിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്ന്
അപകടമരണ/ചികിത്സാ
ധനസഹായത്തിനായി
ലഭിക്കുന്ന അപേക്ഷകള്‍
തീര്‍പ്പുകല്‍പ്പിക്കുന്നതില്‍
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കിൽ
അതിനുള്ള കാരണം
വ്യക്തമാക്കാമോ?
അഫീല്‍
ജോണ്‍സണ്‍ന്റെ
മാതാപിതാക്കൾക്ക്നഷ്ടപരിഹാരം
5471.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലായില്‍വെച്ച്
നടന്ന ജൂനിയര്‍
അത്ലറ്റിക് മീറ്റിനിടെ
ഹാമര്‍ തലയില്‍ വീണ്
മരിച്ചുപോയ
വിദ്യാര്‍ത്ഥി അഫീല്‍
ജോണ്‍സണ്‍ന്റെ
മാതാപിതാക്കള്‍ക്ക്
ക്യാബിനറ്റ്
പ്രഖ്യാപിച്ച
നഷ്ടപരിഹാരതുക
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍
കുറ്റക്കാര്‍ക്കെതിരെ
പോലീസ് ഏതൊക്കെ
വകുപ്പുപ്രകാരം കേസ്
എടുത്തു എന്ന്
വ്യക്തമാക്കാമോ?
കാെച്ചി
അന്താരാഷ്ട്ര
വിമാനത്താവളത്തിന്റെ വികസനം
5472.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കാെച്ചി
അന്താരാഷ്ട്ര
വിമാനത്താവളത്തിന്റെ
വികസനത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
അറിയിക്കുമാേ ;
(ബി)
ഇവയുടെ
വിശദാംശങ്ങള്‍
അറിയിക്കുമാേ ?
വിമാനക്കമ്പനികളുടെ
ചൂഷണം
5473.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വിമാനക്കമ്പനികള്‍ ചില
പ്രത്യേക സീസണുകളില്‍
ഉള്‍പ്പെടെ യാത്രാ
നിരക്ക് കുത്തനെ
കൂട്ടുന്നതു കാരണം
യാത്രക്കാർ നേരിടുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിമാനക്കമ്പനികളുടെ
പ്രീമിയം നിരക്കുകള്‍
മൂലമുള്ള ചൂഷണം
അവസാനിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കേന്ദ്ര
സര്‍ക്കാരില്‍
സമ്മര്‍ദ്ദം ചെലുത്തി
വിമാനക്കമ്പനികളുടെ
ചൂഷണം
അവസാനിപ്പിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
വാട്ടര്‍
മെട്രോ പദ്ധതിയുടെ നിജസ്ഥിതി
5474.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയിലെ
പൊതുഗതാഗത സംവിധാനം
മെച്ചപ്പെടുത്തുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
വാട്ടര്‍ മെട്രോ
പദ്ധതിക്കായുള്ള
ബോട്ട്ജെട്ടികളുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
ജെട്ടികളുടെ
പ്രവൃത്തികളാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിക്ക് കേന്ദ്ര
പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതി
ലഭ്യമായിട്ടുണ്ടോ;
(സി)
ഈ
പദ്ധതി എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ജലമെട്രോ
പദ്ധതിക്കുവേണ്ടി
സ്വകാര്യ വ്യക്തികളുടെ
സ്ഥലം ഏറ്റെടുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇതിന് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ സ്ഥലം
ഏറ്റെടുക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
അന്തര്‍
സംസ്ഥാന നദീജല പ്രശ്നങ്ങള്‍
5475.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുളള പ്രധാന
അന്തര്‍ സംസ്ഥാന നദീജല
പ്രശ്നങ്ങള്‍
എന്തെല്ലാമെന്നറിയിക്കാമോ;
ഇതുമായി ബന്ധപ്പെട്ട്
വിവിധ സംസ്ഥാനങ്ങളുമായി
എത്ര കേസ്സുകള്‍
കോടതികളില്‍
നിലവിലുണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
മുല്ലപ്പെരിയാര്‍ ഡാം
ഉള്‍പ്പെടെ വിവിധ
കേസ്സുകള്‍ക്കായി
എത്രതുക
ചെലവാക്കിയെന്ന്
അറിയിക്കാമോ ;
(സി)
2014
മേയ് 7-ലെ
സുപ്രീംകോടതി വിധി
പ്രകാരം
മുല്ലപ്പെരിയാറില്‍
പുതിയ
അണക്കെട്ടുപണിയുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
പ്രവാസി
കമ്മീഷന് പ്രവര്‍ത്തനങ്ങള്‍
5476.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
കമ്മീഷന് രൂപീകരിച്ച
ശേഷം നാളിതുവരെ എത്ര
സിറ്റിംഗുകള്‍
നടത്തിയെന്നും അത്
എവിടെയെല്ലാം
ആയിരുന്നുവെന്നും
അറിയിക്കാമോ;
(ബി)
ഓരോ
സിറ്റിംഗുകളിലും എത്ര
പരാതികള്‍ ലഭിച്ചു;
അവയില്‍ എത്ര എണ്ണം
തീര്‍പ്പു കല്പിച്ചു;
വിശദാംശം നല്‍കാമോ;
(സി)
അര്‍ദ്ധ
ജൂഡീഷ്യറി
അധികാരങ്ങളുള്ള പ്രവാസി
കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
വികേന്ദ്രീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
കൂടുതല്‍ പ്രവാസി
മലയാളികളുള്ള മലപ്പുറം
ജില്ലയില്‍ കമ്മീഷന്റെ
ഒരു മേഖലാ കേന്ദ്രം
ആരംഭിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
വിശദമാക്കാമോ?
മൃതദേഹം
നാട്ടിലെത്തിക്കുന്ന പദ്ധതി
5477.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശത്ത്
വെച്ച് മരണപ്പെടുന്ന
പ്രവാസികളുടെ മൃതദേഹം
നാട്ടിലെത്തിക്കാനുള്ള
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
സാമ്പത്തിക സഹായം
ലഭിക്കുന്നതിനുള്ള
നടപടിക്രമം എന്താണെന്ന്
അറിയിക്കാമോ;
(സി)
ഈ
പദ്ധതി നിലവില്‍
വന്നതിന് ശേഷം എത്ര
പേര് സഹായം
ആവശ്യപ്പെട്ടു;
എത്രപേര്‍ക്ക് സഹായം
നല്കി,
ഓരോരുത്തര്‍ക്കും
മൃതദേഹം
നാട്ടിലെത്തിക്കാന്‍
ചെലവായ തുക, അതിന്
സര്‍ക്കാര്‍ നല്കിയ
സാമ്പത്തിക സഹായം
തുടങ്ങിയ കാര്യങ്ങള്‍
അറിയിക്കാമോ;
പ്രവാസി
മലയാളികള്‍ക്കായുള്ള
ക്ഷേമപ്രവര്‍ത്തനങ്ങള്‍
5478.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
മലയാളികളുടെ സുരക്ഷയും
ക്ഷേമവും ലക്ഷ്യമാക്കി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
ക്ഷേമപദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രവാസികള്‍ക്ക്
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
പെന്ഷന് പദ്ധതിയെ
സംബന്ധിച്ച്
വിശദമാക്കാമോ?
നോര്‍ക്ക
മുഖാന്തിരം ലഭ്യമാക്കുന്ന
സേവനങ്ങള്‍
5479.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്കയുടെ
ആഭിമുഖ്യത്തില്‍
ലഭ്യമാക്കുന്ന
സേവനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സേവനങ്ങള്‍
ആര്‍ക്കൊക്കെയാണ്
ലഭിക്കുന്നതെന്നും
ആയതിനുള്ള
മാനദണ്ഡങ്ങള്‍
എന്താക്കെയാണെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സേവനങ്ങള്‍ ലഭ്യമാകാന്‍
വിദേശങ്ങളിലും
നാട്ടിലും
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്താക്കാമോ;
(ഡി)
നോര്‍ക്കയുടെ
ഓഫീസുകള്‍ എല്ലാ
ജില്ലകളിലും
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്നും അവിടങ്ങളിലുള്ള
സ്റ്റാഫുകളടക്കമുള്ള
സംവിധാനങ്ങള്‍
എന്താെക്കെയാണെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
നോര്‍ക്കയില്‍
നിന്ന് ലഭ്യമാകുന്ന
സേവനങ്ങളെക്കുറിച്ച്
അവബോധം
ഉണ്ടാക്കുന്നതിന്
എന്തൊക്കെ
പരിപാടികളാണ്
ആവിഷ്ക്കരിച്ച്
വരുന്നതെന്ന്
വ്യക്തമാക്കാമോ?
ഡിവിഡന്റ്
പദ്ധതിയില്‍ അംഗത്വം
5480.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇതര
സംസ്ഥാനങ്ങളില്‍ ജോലി
ചെയ്ത
കേരളീയര്ക്ക്കേരള
പ്രവാസി വെല്‍ഫയര്‍
ബോര്‍ഡ് നടപ്പാക്കുന്ന
ഡിവിഡന്റ് പദ്ധതിയില്‍
അംഗത്വം ലഭിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
പ്രവാസികള്‍ക്ക്
നിയമസഹായ സെല്‍
5481.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളീയരായ
പ്രവാസികളുടെ
നിയമപ്രശ്നങ്ങള്‍
കൈകാര്യം ചെയ്യുവാന്‍
നിയമസഹായ സെല്‍
ജി.സി.സി.
രാജ്യങ്ങളില്‍
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
സഹായങ്ങളാണ് നിയമസഹായ
സെല്‍ മുഖാന്തിരം
പ്രവാസികള്‍ക്ക്
ലഭിക്കുന്നത് എന്ന്
വിശദമാക്കുമോ?
നോര്‍ക്ക-റൂട്സിന്റെ
സേവനങ്ങള്‍
5482.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക-റൂട്സ്
വഴി എന്തൊക്കെ
സേവനങ്ങളാണ് ഇപ്പോള്‍
നല്‍കിവരുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പുതുതായി
എന്തെങ്കിലും
സേവനങ്ങള്‍
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെ സേവനങ്ങളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
അറിയിക്കുമോ;
(സി)
എല്ലാത്തരത്തിലുള്ള
സര്‍ട്ടിഫിക്കറ്റുകളുടെയും
അറ്റസ്റ്റേഷന്
നോര്‍ക്കയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
നോര്‍ക്കയുടെ
പ്രാദേശിക
കേന്ദ്രങ്ങളില്‍ കൂടി
അറ്റസ്റ്റേഷന്
ഉള്‍പ്പെടെയുള്ള പുതിയ
സൗകര്യം ലഭ്യമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പ്രവാസി
ക്ഷേമപ്രവര്‍ത്തനങ്ങള്‍
5483.
ശ്രീ.ആര്.
രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികളുടെ
താത്പര്യാര്‍ത്ഥം
പ്രവാസികാര്യ
വകുപ്പിന്റെ അധീനതയില്‍
ലോക കേരള സഭയുടെ
ആസ്ഥാനം
സ്ഥാപിക്കുന്നതിനുള്ള
പ്രവൃത്തികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
പ്രവാസികളുടെ
സര്‍ഗ്ഗവാസനകളെ
പരിപോഷിപ്പിക്കുന്നതിനായി
പ്രവാസി സാഹിത്യ
പ്രസിദ്ധീകരണ വിഭാഗം
ആരംഭിക്കണമെന്ന ആശയം
അനുഭാവപൂര്‍വ്വം
പരിഗണിക്കുമോ;
(സി)
കേരളീയര്‍
ഏറെയുള്ള ഇതരസംസ്ഥാന
തലസ്ഥാനങ്ങളില്‍
പ്രവാസി സാംസ്കാരിക
കേന്ദ്രം
സ്ഥാപിക്കുന്നത്
പരിഗണിക്കാമോ;
(ഡി)
എന്‍.ആര്.ഐ.
കോ-ഓപ്പറേറ്റീവ്
സൊസൈറ്റി,
എന്‍.ആര്.ഐ.ബാങ്ക്,
നോര്‍ക്കറൂട്ട്സില്‍
വനിത
എന്‍.ആര്.ഐ-സെല്ല്
എന്നിവ സംബന്ധിച്ച്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
പിങ്ക്
പോലീസിന്റെ പ്രധാന
കര്‍ത്തവ്യങ്ങള്‍
5484.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവോരങ്ങളില്‍
സ്ത്രീ സുരക്ഷ
ഉറപ്പാക്കുന്നതിന് എന്ന
ഔദ്യോഗിക
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ സദാ
ജാഗരൂകരായി
നഗരങ്ങളിലാകെ റോന്ത്
ചുറ്റുന്നതിന്
നിയോഗിക്കപ്പെട്ട
പിങ്ക് പോലീസിന്
നിഷ്കര്‍ഷിച്ചിട്ടുള്ള
പ്രധാന
കര്‍ത്തവ്യങ്ങളെന്തൊക്കെയാണ്;
(ബി)
സര്‍ക്കാര്‍
അറിയിച്ചിട്ടുള്ള
നിശ്ചിത
കര്‍ത്തവ്യങ്ങള്‍ക്ക്
പുറമേ ഉദ്യോഗസ്ഥരുടെ
വാക്കാലുള്ള
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തിലെന്ന്
പറഞ്ഞ് പ്രസ്തുത
സേനാംഗങ്ങള്‍
പാര്‍ക്കുകളിലും മറ്റ്
വിനോദ
സഞ്ചാരകേന്ദ്രങ്ങളിലും
പ്രായപൂര്‍ത്തിയായവര്‍ക്ക്
സ്വതന്ത്രമായ
വിഹാരത്തിന് തടസ്സം
സൃഷ്ടിക്കുന്ന
രീതിയില്‍ അമിതാധികാരം
പ്രയോഗിക്കുന്നത്
നിയമവിധേയമായിട്ടാണോ;
(സി)
അല്ലെങ്കില്‍
പൊതുജനങ്ങളോട് പിങ്ക്
പോലീസിന്റെ ഇടപെടലിന്
ആവശ്യമായ മാര്‍ഗ്ഗ
നിര്‍ദ്ദേശം
പുറപ്പെടുവിക്കുമോ;
വ്യക്തമാക്കുമോ?
പോലീസ്
വകുപ്പില്‍ ഹ്യൂമെന്‍
റിസോര്‍സ് ഡെവലപ്പ്മെന്റ്
പോളിസി
5485.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് വകുപ്പില്‍
ഹ്യൂമെന്‍ റിസോര്‍സ്
ഡെവലപ്പ്മെന്റ് പോളിസി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന് വേണ്ടി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച്
അന്യസംസ്ഥാനങ്ങളിലെ
എന്തെങ്കിലും മാതൃകകള്‍
പഠന
വിധേയമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പോലീസ്
സേനയിലെ പരിഷ്കാരങ്ങള്‍
5486.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പോലീസ് സേനയിലും
പോലീസ്
സ്റ്റേഷനുകളിലും
വരുത്തിയ മാറ്റങ്ങളും
ഘടനാപരമായ
പരിഷ്കാരങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഗുണഫലങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ഇന്‍ഡ്യ
റിസര്‍വ് ബറ്റാലിയന്
5487.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍ഡ്യ
റിസര്‍വ് ബറ്റാലിയന്
എന്ന വിഭാഗം കേന്ദ്രസേന
ആണോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇന്ത്യാ
റിസര്‍വ് ബറ്റാലിയന്റെ
സ്പെഷ്യല്‍ റൂള്‍
രൂപീകരിക്കുന്നതിനുവേണ്ടി
പ്രത്യേക സമിതി
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ സമിതിയിലെ
അംഗങ്ങള്‍ ആരൊക്കെ
എന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇന്ത്യാ
റിസര്‍വ് ബറ്റാലിയനിലെ
സേനാംഗങ്ങളുടെ പരിശീലന
കാലയളവ് സര്‍വ്വീസായി
പരിഗണിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ഡി)
ഇന്ത്യാ
റിസര്‍വ് ബറ്റാലിയനില്‍
ഹവില്‍ദാര്‍ പ്രമോഷന്
നടത്തുന്നതില്‍
കാലതാമസം
വന്നിട്ടുണ്ടോ; കാരണം
അറിയിക്കുമോ;
(ഇ)
ഇന്ത്യാ
റിസര്‍വ് ബറ്റാലിയനിലെ
സേനാംഗങ്ങള്‍ അതത്
ജില്ലകളിലേക്ക്
ട്രാന്‍സ്ഫര്‍
ആകുന്നതും മറ്റ് ജോലി
നോക്കുന്ന പോലീസുകാര്‍
ഇന്റര്‍ ഡിസ്ട്രിക്റ്റ്
ട്രാന്‍സ്ഫര്‍
ആകുന്നതിലും
എന്തെങ്കിലും
ബന്ധമുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(എഫ്)
പത്ത്
വര്‍ഷത്തെ സേവനത്തിനു
ശേഷം ഇന്ത്യാ റിസര്‍വ്
ബറ്റാലിയന്
സേനാംഗങ്ങള്‍ക്ക് അതത്
ജില്ലകളിലേക്ക്
ട്രാന്‍സ്ഫര്‍
നല്കുവാന്
വ്യവസ്ഥയുണ്ടോ എന്നും
പ്രസ്തുത
ട്രാന്‍സ്ഫറിനായി
ഗവണ്മെന്റ്
മുന്‍കൂട്ടി ഒഴിവുകള്‍
തിട്ടപ്പെടുത്തിയിട്ടുണ്ടോ
എന്നും ഇതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്നും
വ്യക്തമാക്കുമോ;
(ജി)
കേരള
സര്‍ക്കാര്‍
നിശ്ചയിക്കുന്ന ഏത്
വിഭാഗത്തിലും ഇന്ത്യാ
റിസര്‍വ് ബറ്റാലിയന്
സേനാംഗങ്ങള്‍ ഡ്യൂട്ടി
ചെയ്യണമെന്ന്
വ്യവസ്ഥയുണ്ടോ;
വിശദമാക്കുമോ?
ആഭ്യന്തര
വകുപ്പില്‍ പുതുതായി
നടപ്പിലാക്കിയ പദ്ധതികള്‍
5488.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നാളിതുവരെ
ആഭ്യന്തര വകുപ്പില്‍
പുതിയതായി എന്തൊക്കെ
പദ്ധതികള്‍
നടപ്പിലാക്കി
എന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വിജിലന്‍സ്
മാന്വല്‍ എത്ര
പ്രാവശ്യം
പരിഷ്കരിച്ചുവെന്ന്
അറിയിക്കുമോ;
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം അഗ്നിശമന
സേനയ്ക്ക് പുതിയതായി
എത്ര വാഹനങ്ങള്‍ വാങ്ങി
എന്നതിന്റെ കണക്കുകള്‍
ലഭ്യമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ജീവപര്യന്തം
തടവിന് ശിക്ഷിച്ച എത്ര
പ്രതികളെ ശിക്ഷയില്‍
ഇളവ് നല്കി ജയില്‍
മോചിതരാക്കിയെന്ന്
അറിയിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
2011-ലെ
കേരള പോലീസ് ആക്ടിന്
കീഴിലുള്ള ചട്ടങ്ങളുടെ
രൂപീകരണം
5489.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-ലെ
കേരള പോലീസ് ആക്ടിന്
കീഴില്‍ ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
നിലവിലുള്ള
നിയമപ്രകാരം ഒരു നിയമം
പാസ്സായി കഴിഞ്ഞാല്‍
ആറുമാസത്തിനുള്ളില്‍
അതനുസരിച്ചുള്ള
ചട്ടങ്ങള്‍
രൂപീകരിക്കണം എന്ന്
വ്യവസ്ഥയുണ്ടോ;
(സി)
2011-ലെ കേരള പോലീസ്
ആക്ടിന്റെ
അടിസ്ഥാനത്തിലുള്ള
ചട്ടങ്ങള്‍
രൂപീകരിക്കുന്നതില്‍
കാലതാമസമുണ്ടായത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ?
സി.ഐ.
തസ്തികയിലേക്ക് സ്ഥാനക്കയറ്റം
നിഷേധിച്ച നടപടി
5490.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേരിട്ടുള്ള
നിയമനം വഴി എസ്.ഐ.
തസ്തികയില്‍ ജോലിയില്‍
പ്രവേശിച്ച 2005-2007
ബാച്ചിലെ നൂറുപേര്‍ക്ക്
അച്ചടക്ക നടപടി
ഉള്ളതുകാരണം സി.ഐ.
തസ്തികയിലേക്ക്
സ്ഥാനക്കയറ്റം
നിഷേധിച്ചിരുന്നുവോ;
(ബി)
ഇവരില്‍
മുപ്പത് പേര്‍ക്ക്
എതിരെയുള്ള അച്ചടക്ക
നടപടികളില്‍
ക്ലിയറന്‍സ് ലഭിച്ച്
അച്ചടക്ക നടപടികളില്‍
നിന്ന്
മുക്തമാക്കിയിട്ടുണ്ടോ;
(സി)
ഡി.പി.സി.
കൂടിയില്ല എന്ന
ഒറ്റക്കാരണത്താല്‍ ഈ
മുപ്പത് പേര്‍ക്ക്
സ്ഥാനക്കയറ്റം
നീഷേധിക്കുകയും ഇവരുടെ
ജൂനിയര്‍മാരായ അഞ്ച്
പേര്‍ക്ക് സി.ഐ.
തസ്തികയില്‍
സ്ഥാനക്കയറ്റം
നല്‍കുകയും
ചെയ്തിട്ടുണ്ടോ;
(ഡി)
ഡി.പി.സി.
യോഗം ചേരുന്നത്
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ; ഈ
മുപ്പത് പേര്‍ക്ക്
സ്ഥാനക്കയറ്റം
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പോലീസ്
സേനയെ
ജനസൗഹൃദമാക്കുന്നതിനുള്ള
നടപടികള്‍
5491.
ശ്രീ.ബി.ഡി.
ദേവസ്സി
,,
പി.കെ. ശശി
,,
ഐ.ബി. സതീഷ്
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
നിയന്ത്രണത്തിലുളള
ഡല്‍ഹി പോലീസ് നടത്തിയ
കലാപത്തിന്റെ
പശ്ചാത്തലത്തില്‍
സംസ്ഥാനത്തെ പോലീസ്
സേനയെ
ജനസൗഹൃദമാക്കിത്തീര്ക്കാന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
ഉന്നത
പോലീസ് ഉദ്യോഗസ്ഥര്‍
ക്യാമ്പ് ഫോളോവേഴ്സിനെ
സ്വകാര്യ
സേവകരാക്കിയിരുന്ന
രീതിക്ക് മാറ്റം
വരുത്തിയിട്ടുണ്ടോ;
സിവില്‍ പോലീസ്
ഓഫീസര്‍മാരും ഉയര്‍ന്ന
ഉദ്യോഗസ്ഥരും തമ്മിലുളള
ബന്ധം പരിഷ്കൃത
സേനയ്ക്ക് അനുയോജ്യമായ
രീതിയില്‍
മാറ്റിയെടുക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(സി)
പോലീസ്
ഉദ്യോഗസ്ഥരുടെ മാനസിക
സംഘര്‍ഷം
ലഘൂകരിക്കുന്നതിനും
അത്തരത്തിലുള്ളവരെ
ജനസമ്പര്ക്കമുളള
ഡ്യൂട്ടിയില്‍ നിന്നു
ഒഴിവാക്കുന്നതിനും
തീരുമാനിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
പോലീസ്
ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി
സമയം എട്ടുമണിക്കൂറായി
നിജപ്പെടുത്തുന്നതിനും
സേവന വേതന വ്യവസ്ഥകള്‍
ആകര്‍ഷകമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
പോലീസ്
സേനയില്‍ നിലവിലുള്ള
തസ്തികകളുടെ എണ്ണം
5492.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
പോലീസ് സേനയില്‍
നിലവിലുള്ള
ഡി.വൈ.എസ്.പി., സി.എെ.,
എസ്.എെ., എ.എസ്.എെ.,
സി.പി.ഒ. എന്നീ
തസ്തികകളുടെ എണ്ണം
ജില്ലാടിസ്ഥാനത്തില്‍
അറിയിക്കാമോ;
പോലീസ്
വകുപ്പിലെ ആശ്രിത നിയമനം
5493.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പില്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര ആളുകളെ ഏതെല്ലാം
തസ്തികകളില്‍ ആശ്രിത
നിയമന പ്രകാരം
ജോലിയില്‍
പ്രവേശിപ്പിച്ചു;
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
നിയമിതരായവരില്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്തും ഈ
സര്‍ക്കാരിന്റെ
കാലത്തും എത്ര പേരെ
റഗുലറൈസ് ചെയ്തു; ഇനി
എത്ര ആളുകളെ റഗുലറൈസ്
ചെയ്യാനുണ്ട്;
അറിയിക്കുമോ;
(സി)
ഇത്തരത്തില്‍
റഗുലറൈസ് ചെയ്യാന്‍
ബാക്കിയുള്ള ആളുകളെ
ഉടന്‍ തന്നെ റഗുലറൈസ്
ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ?
പോലീസ്
ഉദ്യോഗസ്ഥരുടെ പരിശീലനകാലം
5494.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ഉദ്യോഗസ്ഥരുടെ
പരിശീലനകാലം
സര്‍വ്വീസായി
സര്‍ക്കാര്‍
പരിഗണിച്ചപ്പോള്‍
2010ന് മുന്‍പ്
വിരമിച്ചവര്‍ക്ക് ഈ
ആനുകൂല്യം
നിഷേധിച്ചിരുന്നതിനാല്
അതിനെതിരെ സംസ്ഥാന
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലില്‍ നിന്നും
വിധിയിന്മേല് എന്ത്
നിലപാട്
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിധി നടപ്പിലാക്കാതെ
പോലീസ് പരിശീലനം
കഴിഞ്ഞ് മറ്റ്
വകുപ്പുകളില്‍ നിയമനം
ലഭിച്ച് പോയവര്‍ക്ക്
ഇതേ ആനുകൂല്യം കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
അടിസ്ഥാനം എന്താണെന്ന്
വ്യക്തമാക്കാമോ?
പോലീസ്
ഉദ്യോഗസ്ഥര്ക്ക്നല്കുന്ന
എച്ച്.ആര്.എ
5495.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസില്‍ ക്യാമ്പില്‍
ജോലി ചെയ്തു വരുന്ന
അവിവാഹിതരായ പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
വീട്ടുവാടക
ബത്ത(എച്ച്.ആര്.എ)
അനുവദിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
വിവാഹിതരല്ലെങ്കിലും
മാതാപിതാക്കളെ
സംരക്ഷിക്കാന്‍
ബാധ്യതയുള്ള ഇവര്‍ക്ക്
മുഴുവന്‍ എച്ച്.ആര്.എ
അനുവദിക്കാന്‍ ഉത്തരവ്
ഉണ്ടാകുമോ;
(ബി)
സംസ്ഥാന
പോലീസില്‍ ക്യാമ്പില്‍
ജോലി ചെയ്ത് വരുന്ന
വിവാഹിതരായ പോലീസ്
ഉദ്യോഗസ്ഥര്‍ക്ക് പകുതി
എച്ച്.ആര്.എ മാത്രം
അനുവദിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
കുടുംബവുമൊത്ത്
ജീവിക്കുന്ന ഇവര്‍ക്ക്
മുഴുവന്‍ എച്ച്.ആര്.എ
അനുവദിക്കാന്‍ ഉത്തരവ്
ഉണ്ടാകുമോ;
(സി)
സംസ്ഥാന
പോലീസില്‍ ജനറല്‍
എക്സിക്യൂട്ടീവ് (
ലോക്കല്‍ പോലീസ്
സ്റ്റേഷനുകള്‍ )
വിഭാഗത്തില്‍ ജോലി
ചെയ്ത് വരുന്ന
അവിവാഹിതരായ പോലീസ്
ഉദ്യോഗസ്ഥര്‍ക്ക് പകുതി
എച്ച്.ആര്.എ മാത്രം
അനുവദിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
മാതാപിതാക്കളെ
സംരക്ഷിക്കാന്‍
ബാധ്യതയുള്ള ഇവര്‍ക്ക്
മുഴുവന്‍ എച്ച്.ആര്.എ
അനുവദിക്കാന്‍ ഉത്തരവ്
ഉണ്ടാകുമോ;
(ഡി)
സംസ്ഥാന
പോലീസിലെ എല്ലാ
ഉദ്യോഗസ്ഥരും
വിവാഹിതരാണോ അല്ലയോ
എന്ന് പരിഗണിക്കാതെ
നിലവിലെ ശമ്പള
ഉത്തരവില്‍ പറയുന്ന
പ്രകാരം മുഴുവന്‍
എച്ച്.ആര്.എ
അനുവദിക്കുവാന്‍
ഉത്തരവുണ്ടാകുമോ?
ഇന്ത്യാ
റിസര്‍വ് ബറ്റാലിയന്
സേനാംങ്ങളുടെ പരിശീലന കാലം
സര്‍വ്വീസായി പരിഗണിക്കാന്‍
നടപടി
5496.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
എല്ലാ പോലീസുകാര്‍ക്കും
പരിശീലന കാലം
സര്‍വ്വീസായി
പരിഗണിക്കുന്നുണ്ടോ;
(ബി)
കേരളാ
പോലീസ് ആക്ട് പ്രകാരം
പ്രവര്‍ത്തിക്കുന്ന
ഇന്ത്യാ റിസര്‍വ്
ബറ്റാലിയന് അംഗങ്ങളുടെ
പരിശീലന കാലം എത്രയാണ്;
പ്രസ്തുത
പരിശീലനകാലയളവ്
സര്‍വ്വീസ് കാലഘട്ടമായി
പരിഗണിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്തെന്ന്
അറിയിക്കാമോ;
(സി)
മറ്റ്
യൂണിഫോം
സര്വ്വീസുകള്ക്കെന്നപോലെ
ഇന്ത്യാ റിസര്‍വ്
ബറ്റാലിയന്
സേനാംഗങ്ങളുടെ പരിശീലന
കാലവും ഗ്രേഡ് പേ
ഉള്‍പ്പെടെയുള്ള
സര്‍വ്വീസ്
ആനുകൂല്യങ്ങള്‍ക്ക്
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പോലീസില്‍
ക്യാംപ് ഫോളോവേഴ്സിന്
നല്‍കിയിട്ടുള്ള ചുമതലകള്‍
5497.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസില്‍
ക്യാംപ് ഫോളോവേഴ്സിന്
നല്‍കിയിട്ടുള്ള
ചുമതലകള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ക്യാംപ്
ഫോളോവേഴ്സിനെ ഉന്നത
പോലീസ് ഉദ്യോഗസ്ഥരുടെ
വീട്ടുജോലിക്ക്
നിയോഗിക്കുന്ന സ്ഥിതി
വിശേഷം ഒഴിവാക്കാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
ക്യാംപ്
ഫോളോവേഴ്സിന് കൃത്യമായ
സേവനവേതന വ്യവസ്ഥകള്‍
ഉറപ്പുവരുത്തുന്ന
സ്പെഷ്യല്‍ റൂള്‍
നടപ്പാക്കണമെന്ന ആവശ്യം
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
ആയത്
നടപ്പിലാക്കുന്നതിനായി
നടപടികള്‍
സ്വീകരിക്കുമോ?
പോലീസുമായി
ബന്ധപ്പെട്ട പദ്ധതികളുടെ
നടത്തിപ്പിനായി ഗാലക്സി ഇന്‍
എന്ന കമ്പനി
5498.
ശ്രീ.എം.
വിന്‍സെന്റ്
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.ടി.ജെ.
വിനോദ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസുമായി ബന്ധപ്പെട്ട
ഏതെങ്കിലും പദ്ധതികളുടെ
നടത്തിപ്പിനായി ഗാലക്സി
ഇന്‍ എന്ന കമ്പനിയെ
ഏല്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട്
ടെന്‍ഡറില്‍ പങ്കെടുത്ത
കമ്പനികളുടെയും
ഓരോരുത്തരും ക്വാട്ട്
ചെയ്ത തുകയുടെയും
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പ്രസ്തുത കമ്പനിയുടെ
പ്രതിനിധികള്‍ക്ക്
പോലീസ് ഹെഡ്
ക്വാര്‍ട്ടേഴ്സില്‍
സ്ഥലം
അനുവദിച്ചിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ
മേല്‍നോട്ടത്തിനായി
പോലീസ് ഉദ്യോഗസ്ഥരെ
നിയമിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
സര്‍ക്കാര്‍
കരാര്‍ നല്കിയ
പ്രസ്തുത കമ്പനിയുടെ
ഡയറക്ടര്‍മാര്‍
ആരൊക്കെയാണ്എന്ന്
വ്യക്തമാക്കാമോ?
കോണ്‍സ്റ്റബിള്‍
റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക്
എ.എസ്.ഐ,.എസ്.ഐ. ഗ്രേഡുകള്‍
5499.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോണ്‍സ്റ്റബിള്‍
റാങ്കിലുള്ള
ഉദ്യോഗസ്ഥര്‍ക്ക് സബ്
ഇന്‍സ്പെക്ടര്‍
(ഗ്രേഡ്), അസിസ്റ്റന്റ്
സബ് ഇന്‍സ്പെക്ടര്‍
(ഗ്രേഡ്) എന്നീ
ഗ്രേഡുകള്‍
അനുവദിക്കുന്നുണ്ടോ;
(ബി)
കോണ്‍സ്റ്റബിള്‍
റാങ്കിലുള്ള എത്ര
ഉദ്യോഗസ്ഥര്‍ക്ക്
മേല്പറഞ്ഞ പ്രകാരമുള്ള
ഗ്രേഡുകള്‍
അനുവദിച്ചിട്ടുണ്ട്;
(സി)
സീനിയോറിറ്റി
മറികടന്ന്
ആര്‍ക്കെങ്കിലും
പ്രസ്തുത ഗ്രേഡുകള്‍
അനുവദിച്ചിട്ടുണ്ടോ;
(ഡി)
അന്തര്‍
ജില്ലാ
സ്ഥലമാറ്റത്തിലൂടെ
വന്നിട്ടുള്ള പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
ജി.ഒ.(പി)
നം.36/91/ഉ.ഭ.പ.വ,
ജി.ഒ.(പി)
നം.42/12/ഉ.ഭ.പ.വ,
പ്രകാരമുള്ള പ്രസ്തുത
ഗ്രേഡുകള്‍
അനുവദിക്കുന്നത്
എങ്ങനെയാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇത്തരക്കാരുടെ
അന്ത്ര ജില്ലാ
സ്ഥലംമാറ്റത്തിന്
മുമ്പുള്ള സര്‍വീസ്
പ്രസ്തുത
ഗ്രേഡുകള്‍ക്ക്
പരിഗണിക്കുമോ;
(എഫ്)
എങ്കില്‍
ആയത് അന്തര്‍ ജില്ലാ
സ്ഥലംമാറ്റത്തെ
സംബന്ധിച്ചുള്ള
ഉത്തരവുകളുടെ
ലംഘനമാകുമോയെന്ന്
വെളിപ്പെടുത്താമോ;
(ജി)
അന്തര്‍
ജില്ലാ സ്ഥലംമാറ്റ
ഉത്തരവുകള്‍ മറികടന്ന്
നല്‍കിയിട്ടുള്ള
പ്രസ്തുത ഗ്രേഡുകള്‍
റദ്ദാക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പുതിയ
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
യൂണിറ്റുകള്‍
5500.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
സംസ്ഥാനത്ത് പുതിയ
എസ്.പി.സി (സ്റ്റുഡന്റ്
പോലീസ് കേഡറ്റ്)
യൂണിറ്റുകള്‍
അനുവദിച്ചതിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പുതിയ
എസ്.പി.സി യൂണിറ്റുകള്‍
സ്കൂളുകള്‍ക്ക്
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്താണെന്നറിയിക്കാമോ;
(സി)
പുതിയ
എസ്.പി.സി യൂണിറ്റ്
സ്കൂളുകളില്‍
അനുവദിക്കുമ്പോള്‍
സര്‍ക്കാരിന് വരുന്ന
സാമ്പത്തിക ചെലവ്
പ്രതിവര്‍ഷം എത്രയാണ്;
വിശദമാക്കാമോ?
കണ്ണൂര്‍
ജില്ലയില്‍ സ്റ്റുഡന്റ്
പോലീസ് കേഡറ്റ് യൂണിറ്റുകള്‍
5501.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ ഏതെല്ലാം
സ്കൂളുകളിലാണ്
എസ്.പി.സി.
യൂണിറ്റുകള്‍
അനുവദിച്ചിട്ടുള്ളത്;
മണ്ഡലം തിരിച്ച് കണക്ക്
നല്‍കുമോ;
(ബി)
ഒരു
പോലീസ് സ്റ്റേഷന്
പരിധിയില്‍ എസ്.പി.സി.
അനുവദിക്കുന്ന
സ്കൂളുകളുടെ എണ്ണത്തിന്
പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
വ്യക്തമാക്കുമോ;
(സി)
എസ്.പി.സി.
കൂടുതല്‍ സ്കൂളുകളില്‍
അനുവദിക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
തൊടിയൂര്‍
ഗവണ്മെന്റ് ഹയര്‍ സെക്കന്ററി
സ്കൂളില്‍ എസ്.പി.സി യൂണിറ്റ്
5502.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മണ്ഡലത്തിലെ തൊടിയൂര്‍
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളിന്
എസ്.പി.സി യൂണിറ്റ്
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
2019-20
അദ്ധ്യയന വര്‍ഷത്തില്‍
സംസ്ഥാനത്ത് ഏതെല്ലാം
സ്കൂളുകള്‍ക്ക്
എസ്.പി.സി യൂണിറ്റ്
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
തൊടിയൂര്‍
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളില്‍
എസ്.പി.സി യൂണിറ്റ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ
സ്കൂളുകളിലും എസ്.പി.സി.
യൂണിറ്റ്
5503.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ
കോട്ടയ്ക്കല്‍ രാജാസ്
ഗവ. ഹയര്‍ സെക്കണ്ടറി
സ്കൂളിലും മറാക്കര
ഹയര്‍ സെക്കണ്ടറി
സ്കൂളിലും
സ്റ്റുഡന്റ്സ് പോലീസ്
കേഡറ്റ് യൂണിറ്റ്
ആരംഭിക്കണമെന്ന നിവേദനം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂളുകള്‍ക്ക്
എസ്.പി.സി.
അനുവദിക്കുന്നതിന്
ആഭ്യന്തര വകുപ്പിലുള്ള
ഫയലില്‍ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
സ്കൂളുകളില്‍
എസ്.പി.സി.
അനുവദിക്കുന്നതിന്
പ്രത്യേക അനുവാദം
നല്കുവാന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
സിവില്‍
പോലീസ് ഓഫീസര്‍ (ആംഡ് പോലീസ്
ബറ്റാലിയന്) തസ്തികയുടെ
റാങ്ക് ലിസ്റ്റ്
5504.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
പബ്ലിക് സര്‍വ്വീസ്
കമ്മീഷന്റെ 657/2017
കാറ്റഗറി നമ്പറില്‍
സിവില്‍ പോലീസ് ഓഫീസര്‍
(ആംഡ് പോലീസ്
ബറ്റാലിയന്)
തസ്തികയുടെ റാങ്ക്
ലിസ്റ്റില്‍ നിന്നുള്ള
നിയമനത്തിനായി ഇടുക്കി
(കെ. എ. പി V)
ബറ്റാലിയനില്‍ നിന്നും
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
തസ്തികയിലെ എത്ര
ഒഴിവുകള്‍ ഇതുവരെ പി.
എസ്. സി- ക്ക്
റിപ്പോര്‍ട്ടു
ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(സി)
റാങ്ക്
ലിസ്റ്റിന്റെ കാലാവധി
തീരുന്നതിനു മുന്‍പ്
പ്രതീക്ഷിത ഒഴിവുകള്‍
കൂടി കണക്കിലെടുത്ത്
ആയത് പി. എസ്. സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
പെരിയ
ഇരട്ടക്കൊലപാതകം
5505.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിയ
ഇരട്ടക്കൊലപാതകം
സി.ബി.ഐ.യ്ക്ക്
വിടാനുള്ള ഹൈക്കോടതി
സിംഗിള്‍ ബഞ്ച്
വിധിക്കെതിരെ
സര്‍ക്കാര്‍
ഹൈക്കോടതിയില്‍
അപ്പീല്‍ നല്‍കാനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
കേസന്വേഷണത്തില്‍
എന്തെല്ലാം അപാകതകളാണ്
ഹൈക്കോടതി
ചൂണ്ടിക്കാട്ടിയത്;
ഇതിനെതിരെ എന്തെല്ലാം
വാദങ്ങളാണ് സി.ബി.ഐ.
അന്വേഷണം
ആവശ്യമില്ലായെന്ന
അപ്പീലില്‍ സര്‍ക്കാര്‍
ബോധിപ്പിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
രാഷ്ട്രീയ
കൊലപാതകങ്ങള്‍
5506.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് നടന്ന
രാഷ്ട്രീയ
കൊലപാതകകേസ്സുകളിലെ
പ്രതികളുടെയും
കൊല്ലപ്പെട്ടവരുടെയും
രാഷ്ട്രീയ ബന്ധം
വിശദമാക്കുമോ;
(ബി)
ഇതില്‍
ഏതൊക്കെ കേസുകളില്‍
കുറ്റപത്രം
സമര്‍പ്പിച്ചു എന്നും
ഏതൊക്കെ കേസുകളില്‍
വിചാരണ പൂര്‍ത്തിയാക്കി
എന്നും
വെളിപ്പെടുത്തുമോ;
ലൈംഗികാതിക്രമ
കേസുകള്‍
5507.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈംഗികാതിക്രമ
കേസുകളുടെ
ആദ്യഘട്ടത്തിലെ തെളിവ്
ശേഖരണത്തിനും സമഗ്ര
പരിചരണത്തിനും
സ്വീകരിക്കേണ്ട
നടപടികള്‍ സംബന്ധിച്ച്
മാനദണ്ഡങ്ങള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
ചട്ടം
പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ?
പോക്സോ
കേസുകള്‍
അട്ടിമറിക്കപ്പെടുന്നതായി
ആക്ഷേപം
5508.
ശ്രീ.എം.
വിന്‍സെന്റ്
,,
റോജി എം. ജോണ്‍
,,
കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജില്ലാ ശിശുക്ഷേമ സമിതി
അധ്യക്ഷന്മാരുടെ നിയമനം
രാഷ്ട്രീയാടിസ്ഥാനത്തില്‍
നടത്തിയത് കാരണം പോക്സോ
കേസുകള്‍
അട്ടിമറിക്കപ്പെടുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇടുക്കി
ജില്ലാ ശിശുക്ഷേമ സമിതി
അധ്യക്ഷനെതിരെ
എന്തെങ്കിലും
ആക്ഷേപങ്ങള്‍
ഉയര്‍ന്നിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പാലക്കാട്
ജില്ലാ ശിശുക്ഷേമ സമിതി
അദ്ധ്യക്ഷനെ പ്രസ്തുത
സ്ഥാനത്ത് നിന്നും
നീക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
പരാതിയുടെ
അടിസ്ഥാനത്തിലാണ്
പ്രസ്തുത വ്യക്തിയെ
തല്‍സ്ഥാനത്തു നിന്നും
നീക്കിയിരിക്കുന്നതെന്ന്
അറിയിക്കാമോ?
കുട്ടികള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
5509.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
സംസ്ഥാനത്ത്
വര്‍ദ്ധിക്കുന്ന
സാഹചര്യം സര്‍ക്കാര്‍
ഗൗരവമായി കാണുന്നുണ്ടോ;
(ബി)
കുട്ടികള്‍ക്കെതിരായുള്ള
ലൈംഗിക പീഡനകേസുകള്‍,
കൊലപാതകങ്ങള്‍
എന്നിവയുടെ 2016
മുതലുള്ള വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
അതിക്രമങ്ങള്‍
തടയുന്നതിനായി
എന്തെങ്കിലും പുതിയ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ഡി)
എല്ലാ
ജില്ലകളിലും ഗുഡ്
പേരന്റേജ്
ക്ലിനിക്കുകള്‍
ആരംഭിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഇ)
ഉന്നത
വിദ്യാഭ്യാസവും
വരുമാനവും
വര്‍ദ്ധിക്കുന്നതിന്
അനുസരിച്ച്
സമൂഹത്തിലുണ്ടായ
മാറ്റവും, ബന്ധങ്ങളില്‍
ഉണ്ടായിട്ടുള്ള
വിളളലുകളും കുടുംബങ്ങളെ
ബാധിക്കുകയും, അത്
കുട്ടികള്‍ക്കെതിരായുള്ള
പീഢനമായി വളരുന്ന
സാഹചര്യവും സര്‍ക്കാര്‍
ഗൗരവമായി
എടുത്തിട്ടുണ്ടോ;
(എഫ്)
എങ്കില്‍
ആയത്
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പുളിയനം
സ്കൂളില്‍ പഠനോപകരണങ്ങള്‍
മോഷണം പോയ കേസ്
5510.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
മണ്ഡലത്തിലെ പുളിയനം
സര്‍ക്കാര്‍ ഹയര്‍
സെക്കണ്ടറി സ്കൂളില്‍
നിന്നും
പഠനോപകരണങ്ങള്‍ മോഷണം
പോയ സംഭവത്തില്‍
അങ്കമാലി പോലീസ് എത്ര
കേസുകളാണ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്ന്
വിശദാംശം സഹിതം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്കൂളിലെ മോഷണവുമായി
ബന്ധപ്പെട്ട് എത്ര
പരാതികള്‍ അങ്കമാലി
പോലീസില്‍
ലഭ്യമായിട്ടുണ്ടെന്നും
ഇതില്‍ എത്ര
പരാതികളില്‍ അന്വേഷണം
നടത്തി കുറ്റക്കാരെ
കണ്ടെത്തിയിട്ടുണ്ടെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
അന്വേഷണത്തില്‍ പോലീസ്
വരുത്തിയ വീഴ്ചയും
കെടുകാര്യസ്ഥതയും ഉന്നത
ഉദ്യോഗസ്ഥരെക്കൊണ്ട്
അന്വേഷിപ്പിക്കുന്നതിനും
കേസ്
ഉൗര്ജ്ജിതമാക്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കാമോ;
വിശദാംശം
ലഭ്യമാക്കാമോ?
എരഞ്ഞോണ
അബ്ദുല്‍ കരീം വധക്കേസ്
5511.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താമരശ്ശേരി
പോലീസ് സ്റ്റേഷന്
പരിധിയില്‍ എരഞ്ഞോണ
അബ്ദുല്‍ കരീം വധക്കേസ്
ഇപ്പോള്‍
അന്വേഷിക്കുന്ന
ക്രൈംബ്രാഞ്ച് ടീം
ഏതാണെന്നും അന്വേഷണ
സംഘത്തിന് നേതൃത്വം
നല്‍കുന്നത് ആരാണെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കേസിലെ പ്രതികള്‍
ജാമ്യത്തിലിറങ്ങിയ
തീയതി വ്യക്തമാക്കാമോ;
(സി)
കേസില്‍
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
സമര്‍പ്പിക്കുന്നതിന്
കാലതാമസം വരാനിടയായ
കാരണം വിശദമാക്കാമോ;
(ഡി)
ഈ
കേസില്‍ കൂടുതല്‍
പ്രതികള്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നും
ആയത് സംബന്ധിച്ച് വിശദ
അന്വേഷണം നടത്തണമെന്നും
ആവശ്യപ്പെട്ട്
കൊല്ലപ്പെട്ട അബ്ദുല്‍
കരീമിന്റെ മാതാവ്
നിവേദനം
നല്കിയിരുന്നുവോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
സുരേഷ്ബാബു
വധക്കേസ്
5512.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ കുന്ദംകുളം
പോലീസ് സ്റ്റേഷന്
പരിധിയില്‍ കടവല്ലൂര്‍
ഗ്രാമപഞ്ചായത്തിലെ
സുരേഷ്ബാബു വധകേസ്സില്‍
ശിക്ഷിക്കപ്പെട്ട
പ്രതികള്‍
ആരൊക്കെയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പ്രതികള്‍ക്ക്
അനധികൃതമായി പരോള്‍
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നാളിതുവരെ
ഈ പ്രതികള്‍ക്ക്
അനുവദിച്ചിട്ടുള്ള
പരോളിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
പോക്സോ
കേസുകള്‍
5513.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പോക്സോ
നിയമപ്രകാരം എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കാമോ;
(ബി)
പ്രസ്തുത
കേസുകളില്‍ കോടതി
വിസ്താരം
നടന്നിട്ടുണ്ടോയെന്നും
എത്ര പേര്
ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും
വിശദമാക്കാമോ;
(സി)
പോക്സോ
നിയമപ്രകാരം വിചാരണ
തടവുകാരായി എത്ര പേര്
കസ്റ്റഡിയില്‍
ഉണ്ടെന്ന് അറിയിക്കാമോ?
രാജ്യദ്രോഹക്കുറ്റം
സംബന്ധിച്ച കേസുകള്‍
5514.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കേരള
പാേലീസ്
രാജ്യദ്രാേഹക്കുറ്റം
ചുമത്തി
എത്രപേര്‍ക്കെതിരെ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ഇതുപ്രകാരം എത്രപേരെ
അറസ്റ്റുചെയ്തു;
അറസ്റ്റുചെയ്തവരുടെ
വിശദാംശം
ലഭ്യമാക്കുമാേ;
(ബി)
പ്രസ്തുത
കേസുകളുടെ നിലവിലെ
സ്ഥിതി എന്താണ്;
വിശദാംശം
ലഭ്യമാക്കുമാേ?
വെളളയില്‍
പോലീസ് രജിസ്റ്റര്‍ ചെയ്ത
65/2019 നമ്പർ കേസിന്റെ
അന്വേഷണം
5515.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെളളയില്‍
പോലീസ് രജിസ്റ്റര്‍
ചെയ്ത ക്രെെം നമ്പര്‍
65/2019 കേസിന്റെ
അന്വേഷണം ഏത് ഘട്ടം
വരെയായെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കേസ് ജാമ്യം
കിട്ടാവുന്നതാണോ;
(സി)
പ്രതി
ഏതെങ്കിലും രാഷ്ട്രീയ
പാര്‍ട്ടിയുടെ
നേതാവാണോ; പ്രതിയെ
ചോദ്യം
ചെയ്തിട്ടുണ്ടോ;
(ഡി)
അന്വേഷണം
നീണ്ടുപോവുന്നതിനുളള
കാരണമെന്താണെന്ന്
വിശദമാക്കാമോ?
യു.എ.പി.എ
നിയമം
5516.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-16
കാലയളവിലെ യു.ഡി.എഫ്
സര്‍ക്കാര്‍ എത്ര
കേസ്സുകളില്‍ യു.എ.പി.എ
ചുമത്തിയിരുന്നു;
വിശദവിവരം അറിയിക്കുമോ;
(ബി)
ഇതില്‍
എത്ര കേസുകള്‍
രാഷ്ട്രീയ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ടതാണെന്നുളള
വിവരം അറിയിക്കുമോ;
(സി)
പിന്നീട്
ഇത്തരം കേസുകളില്‍ എത്ര
എണ്ണം
അടിസ്ഥാനരഹിതമാണെന്ന്
കണ്ടെത്തിയിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്താമോ;
(ഡി)
യു.എ.പി.എ
നിയമം ഒരു കേസില്‍
ചുമത്തുന്നതിന്
എന്തെല്ലാം
നിബന്ധനകളാണ്
പാലിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ?
യു.എ.പി.എ.
5517.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവോയിസ്റ്റ്
അനുകൂല ലഘുരേഖകള്‍
കൈവശം വച്ചു എന്നതിന് ഈ
മാസം യു.എ.പി.എ.
ചുമത്തി എത്ര പേരെ
കസ്റ്റഡിയിലെടുത്തിട്ടുണ്ട്;
(ബി)
ഇപ്രകാരം
കസ്റ്റഡിയിലെടുത്തവര്‍
മാവോയിസ്റ്റുകളാണോ;
അല്ലെങ്കില്‍ ഏത്
സംഘടനയില്‍പ്പെട്ടവരാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
അവര്‍ക്കെതിരെ
എന്തൊക്കെ തെളിവുകളാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
യു.എ.പി.എ.
നിയമത്തോടുള്ള
സര്‍ക്കാര്‍ നിലപാട്
എന്താണ്; അറിയിക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം എത്ര
പേര്‍ക്കെതിരെ
യു.എ.പി.എ. ചുമത്തി
കേസെടുത്തിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഇ)
ഇത്
പരിശോധിച്ച കമ്മിറ്റി
ഇതിലെത്ര കേസുകളില്‍
യു.എ.പി.എ.ഒഴിവാക്കി
എന്ന് അറിയിക്കുമോ?
യു.എ.പി.എ.
നിയമപ്രകാരം രജിസ്റ്റര്‍
ചെയ്ത കേസുകള്‍
5518.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
യു.എ.പി.എ. നിയമപ്രകാരം
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കാമോ;
(ബി)
പ്രസ്തുത
കേസുകളില്‍ വിചാരണ
പൂര്‍ത്തിയായവ എത്ര
എന്നും ശിക്ഷ
ലഭിച്ചവര്‍ എത്ര എന്നും
അറിയിക്കാമോ;
(സി)
വിചാരണ
പൂര്‍ത്തിയാകാതെ
ജയിലില്‍ കഴിയുന്നവര്‍
എത്രയെന്ന്
അറിയിക്കാമോ?
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ അപകടങ്ങള്‍
നിയന്ത്രിക്കുന്നതിന്
നടപടികള്‍
5519.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ ദേശീയ
പാതയില്‍ ഹൈസ്കൂള്‍
ജംഗ്ഷന് മുതല്‍ ഓച്ചിറ
വരെയുള്ള ഭാഗങ്ങളില്‍
നിരന്തരമായുണ്ടാകുന്ന
അപകടങ്ങള്‍
നിയന്ത്രിക്കുന്നതിന്
പോലീസ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ഭാഗങ്ങളില്‍ ട്രാഫിക്
സിഗ്നല്‍ ലൈറ്റുകള്‍
സ്ഥാപിച്ചിട്ടില്ലാത്ത
വവ്വാക്കാവ്,
പുത്തന്‍തെരുവ്,
ചങ്ങന്‍കുളങ്ങര ക്ഷേത്ര
ജംഗ്ഷന്
എന്നിവിടങ്ങളില്‍ ഹോം
ഗാര്‍ഡിനെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ ;
(സി)
ദേശീയ
പാതയുടെ വികസന
പ്രവര്‍ത്തനങ്ങള്‍
നടന്നു വരുന്ന പ്രസ്തുത
മണ്ഡലത്തില്‍
പുതിയകാവിലെ സിഗ്നല്‍
പോയിന്റില്‍ ട്രാഫിക്
നിയന്ത്രിക്കുന്നതിന്
കൂടുതല്‍ പോലീസുകാരെ
നിയോഗിക്കുമോ;
വിശദീകരിക്കുമോ?
കേരളത്തെ
ട്രാഫിക് സാക്ഷരതാ
സംസ്ഥാനമായി
മാറ്റിയെടുക്കുന്നതിന് നടപടി
5520.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസ് കൊച്ചിയില്‍
ആരംഭിച്ച സി. സി.
വിജില്‍,
തിരുവനന്തപുരത്ത്
ആരംഭിച്ച റ്റി. സി.
വിജില്‍ എന്നീ
പദ്ധതികള്‍
വിജയകരമായിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി കേരളം മുഴുവന്‍
നടപ്പിലാക്കുന്നതിനായി
നടപടി സ്വീകരിക്കുമോ;
(സി)
കേരളത്തെ
ട്രാഫിക് സാക്ഷരതാ
സംസ്ഥാനമായി
മാറ്റിയെടുക്കുന്നതിനും
ട്രാഫിക് കുറ്റങ്ങള്‍
ഒഴിവാക്കുന്നതിനും
ജനകീയ പങ്കാളിത്തം
ഉറപ്പു
വരുത്തുന്നതിനുമായി
പോലീസ് വകുപ്പില്‍
പ്രത്യേക വിഭാഗം
രൂപീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ട്രാഫിക്ക്
നിയമലംഘനങ്ങളുടെ
പരിശോധനയ്ക്കായി
ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍
ട്രാഫിക് എന്‍ഫോഴ്സ്മെന്റ്
സിസ്റ്റം
5521.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്റഗ്രേറ്റഡ്
ഡിജിറ്റല്‍ ട്രാഫിക്
എന്‍ഫോഴ്സ്മെന്റ്
സിസ്റ്റം എന്ന പേരില്‍
പദ്ധതി നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ട്രാഫിക്
നിയമങ്ങള്‍
ലംഘിക്കുന്നവരെ
കണ്ടെത്തുന്നതിനും റോഡ്
സുരക്ഷ
ഉറപ്പുവരുത്തുന്നതിനും
ഈ സംവിധാനം എത്രത്തോളം
സഹായകരമാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
ട്രാഫിക്ക്
നിയമലംഘനങ്ങളുടെ
പരിശോധനയിലൂടെ
പോലീസുദ്യോഗസ്ഥര്‍
അഴിമതി
നടത്തുന്നതിനുള്ള
സാധ്യത
ഇല്ലാതാക്കുന്നതിന്ഈ
സംവിധാനം
പര്യാപ്തമാകുമോ;
(ഡി)
ട്രാഫിക്
നിയമങ്ങളുടെ ലംഘനങ്ങളും
പിഴയടയ്ക്കലും
അപകടമുണ്ടായാല്‍
അതിനെത്തുടര്‍ന്നുള്ള
നടപടികളും മറ്റും
തികച്ചും സുതാര്യവും
നീതിപൂര്‍വ്വവും ആയ
വിധത്തില്‍ കൈകാര്യം
ചെയ്യുന്നതിന് ഈ
സംവിധാനം
ഉപകാരപ്പെടുമോ;
വ്യക്തമാക്കുമോ?
പുതിയ
പോലീസ് സ്റ്റേഷനുകള്‍
5522.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
പോലീസ് സ്റ്റേഷനുകള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച് സംസ്ഥാന
പൊലീസ് മേധാവി ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കൊല്ലം
റൂറല്‍ പോലീസ്
പരിധിയില്‍ വാളകം
ആസ്ഥാനമാക്കി പുതിയ
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിന്
ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
സെന്‍ട്രല്‍
ഇന്‍ട്രൂഷന്‍ മോണിറ്ററിങ്ങ്
സംവിധാനം
5523.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മോഷണശ്രമം
തത്സമയം കണ്ടെത്താനും
അത് കേന്ദ്രീകൃത
സംവിധാനത്തിലൂടെ പോലീസ്
ആസ്ഥാനത്ത്
അറിയുന്നതിനും, നടപടി
സ്വീകരിയ്ക്കുന്നതിനും
വേണ്ടി രൂപീകൃതമായ
സെന്‍ട്രല്‍
ഇന്‍ട്രൂഷന്‍
മോണിറ്ററിങ്ങ് സംവിധാനം
പോലീസില്‍
പ്രവര്ത്തനക്ഷമമായോ
എന്ന് വ്യക്തമാക്കാമോ;
ഇതിന്റെ പ്രവര്‍ത്തനം
എങ്ങനെയെന്ന്
വിശദീകരിക്കുമോ; ഈ
സംവിധാനം
നടപ്പിലാക്കുന്നത് ഏത്
വ്യവസ്ഥയിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സംവിധാനം
നടപ്പിലാക്കുന്നതില്‍
സ്വകാര്യ
പങ്കാളിത്തമുണ്ടോ;
എങ്കില്‍ ഏത് സ്വകാര്യ
കമ്പനിക്കാണ്
പങ്കാളിത്തമുള്ളതെന്ന്
അറിയിക്കുമോ; പ്രസ്തുത
സ്വകാര്യ കമ്പനി ഏതു
വര്‍ഷം
രൂപീകൃതമായെന്നും
ഇവര്‍ക്ക് ഈ മേഖലയില്‍
എത്ര വര്‍ഷം മുന്‍കാല
പരിചയം ഉണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍ പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
എന്തെങ്കിലും
ഇടപെടലുകള്‍ ഉണ്ടോ;
എങ്കില്‍ ഏത് പൊതുമേഖലാ
സ്ഥാപനത്തിനാണെന്നും
ഏതൊക്കെ മേഖലയിലാണ്
പ്രസ്തുത
സ്ഥാപനത്തിന്റെ
ഇടപെടലുകളെന്നും
വിശദമാക്കാമോ;
(ഡി)
ഒരു
സ്വകാര്യ കമ്പനിയ്ക്ക്
പോലീസ് ആസ്ഥാനത്ത് ഒരു
പ്രത്യേക സംവിധാനം
രൂപീകരിക്കുന്നതിന്
അനുമതി നല്‍കിയത്
വിശദപഠനത്തിനു
ശേഷമാണോയെന്നും
പ്രസ്തുത കമ്പനിയെ
തെരഞ്ഞെടുത്തത് ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണെന്നും
കമ്പനിയുടെ ഈ രംഗത്തെ
പാരമ്പര്യം
എന്താണെന്നും
വ്യക്തമാക്കാമോ;
കമ്പനിയുടെ കഴിഞ്ഞ 5
വര്‍ഷത്തെ ആനുവല്‍
ഓഡിറ്റ് റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ; പ്രസ്തുത
സംവിധാനം ചെയ്യുന്നതിന്
ഓപ്പണ്‍ ടെന്‍ഡര്‍
നടത്തിയാണോ ഈ കമ്പനിയെ
തെരഞ്ഞെടുത്തത്;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
പ്രസ്തുത കമ്പനിയെ
തെരഞ്ഞെടുക്കുന്നതിന്
ഏത് തരം ടെണ്ടര്‍
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
ഏതൊക്കെ പത്രത്തില്‍
പരസ്യം നല്‍കിയാണ്
ടെണ്ടര്‍ നടപടികള്‍
നടത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ഇ)
കെല്‍ട്രോണും
കേരള പോലീസും കൂടി
നടത്തി വരുന്ന എത്ര
പ്രോജക്ടുകള്‍ നിലവില്‍
ഉണ്ട്; ഇവയില്‍
എത്രയെണ്ണം വിജയകരമായി
നടക്കുന്നു എന്ന്
വിശദമാക്കാമോ;
(എഫ്)
സെന്‍ട്രല്‍
ഇന്‍ട്രൂഷന്‍
മോണിറ്ററിങ്ങ് സംവിധാനം
നടപ്പില്‍
വരുത്തുന്നതില്‍
കെല്‍ട്രോണിന് മുന്‍കാല
പരിചയമുണ്ടോ എന്ന്
വ്യക്തമാക്കാമോ?
വര്‍ക്കല
പാേലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
5524.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
പാേലീസ് സ്റ്റേഷന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എത്ര രൂപ
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമാേ ;
(ബി)
പ്രസ്തുത
നിര്‍മ്മാണത്തിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ ;
(സി)
പുതിയ
പാേലീസ് സ്റ്റേഷന്
കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമാേ ?
വെണ്ണലയില്‍
പുതിയ പാേലീസ് സ്റ്റേഷന്
5525.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ വെണ്ണലയില്‍
പുതിയ പാേലീസ്
സ്റ്റേഷന്
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടാേ;
എങ്കില്‍ ആയതിന്റെ
വിശദാംശം നല്കുമാേ;
(ബി)
ഇല്ലെങ്കില്‍
വെണ്ണല ആസ്ഥാനമാക്കി
ഒരു പുതിയ പാേലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കാമാേ എന്ന്
വ്യക്തമാക്കുമോ?
വെെക്കം
പോലീസ് ക്വാര്‍ട്ടേഴ്സിന്റെ
നവീകരണം
5526.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെെക്കം
പോലീസ്
ക്വാര്‍ട്ടേഴ്സില്‍ ആകെ
എത്ര
ക്വാര്‍ട്ടേഴ്സുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
വാസയോഗ്യമല്ലാത്തവ
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
വാസയോഗ്യമല്ലാത്ത
ക്വാര്‍ട്ടേഴ്സുകള്‍
നീക്കം ചെയ്ത് പുതിയ
ക്വാര്‍ട്ടേഴ്സ്
സമുച്ചയം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ?
പിറവം
മുന്‍ മുനിസിപ്പല്‍ വൈസ്
ചെയര്പേഴ്സനിനെതിരെ കേസ്
5527.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുപ്രവര്‍ത്തനത്തിന്റെ
ഭാഗമായി സ്വന്തം
വാര്‍ഡിലെ സരോജിനി
ഭാസ്ക്കരന്‍ എന്ന
രോഗിയ്ക്ക് ചികിത്സ
നിഷേധിക്കപ്പെട്ട വിവരം
അന്വേഷിക്കാന്‍
21.10.2019-ന് പിറവം
താലൂക്ക് ആശുപത്രിയില്‍
എത്തിയ മുന്‍ പിറവം
മുനിസിപ്പല്‍ വൈസ്
ചെയര്‍പേഴ്സണും
നിലവില്‍ കൗണ്‍സിലറുമായ
ഐഷാ മാധവനെതിരെ പിറവം
പോലീസ്
കേസെടുത്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
കേസെടുക്കാന്‍ ഇടയായ
സാഹചര്യമെന്തായിരുന്നു
എന്ന് വ്യക്തമാക്കുമോ;
ഏതൊക്കെ വകുപ്പുകള്‍
ചേര്‍ത്താണ്
കേസെടുത്തിരിക്കുന്നത്;
(സി)
കേസെടുക്കുന്നതിന്
മുന്‍പ് പ്രസ്തുത
ജനപ്രതിനിധിയ്ക്ക്
പറയാനുള്ളത് പോലീസ്
കേട്ടിരുന്നോ എന്നും
ഇല്ലെങ്കില്‍ അതിന്റെ
സാഹചര്യമെന്താണെന്നും
അറിയിക്കുമോ?
സിവില്‍
പോലീസ് ഓഫീസറെ
മര്‍ദ്ദിച്ചതുമായി
ബന്ധപ്പെട്ട കേസ്
5528.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
എ.ആര്.ക്യാമ്പിലെ
സിവില്‍ പോലീസ് ഓഫീസറെ
യൂണിവേഴ്സിറ്റി
കോളേജിലെ കുത്ത് കേസ്
പ്രതികൾ
ഉൾപ്പെടെയുള്ളവർ
മര്‍ദ്ദിച്ചതുമായി
ബന്ധപ്പെട്ട കേസില്‍
ആര്‍ക്കെല്ലാമെതിരെയാണ്
പോലീസ് നടപടി
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പരാതിക്കാരനായ
പോലീസ് ഉദ്യോഗസ്ഥനെ
സര്‍വ്വീസില്‍ നിന്നും
സസ്പെന്റ്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
മതിയായ
അന്വേഷണമോ വിശദീകരണമോ
ആവശ്യപ്പെടാതെയാണ്
ഇത്തരമൊരു നടപടി
സ്വീകരിച്ചതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
കുറ്റവാളികള്‍ക്കെതിരെ
നടപടിയെടുക്കുന്ന
പോലീസ് സേനയിലെ
ഉദ്യോഗസ്ഥര്‍ക്ക്
മതിയായ സംരക്ഷണം
സേനയില്‍ നിന്ന് തന്നെ
ലഭിക്കാത്തത്
ഉദ്യോഗസ്ഥരുടെ
മനോവീര്യം
തകര്‍ക്കുന്നതാണെന്ന
കാര്യം ഗൗരവമായി
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
ചളവറ
ബദരിയ്യ ജുമാ മസ്ജിദിന്
കെട്ടിട നമ്പര്‍
5529.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ചളവറ
പഞ്ചായത്തില്‍
സ്ഥിതിചെയ്യുന്ന
ബദരിയ്യ ജുമാ മസ്ജിദിന്
കെട്ടിട നമ്പര്‍
ലഭിക്കുവാന്‍ അനുമതി
നല്കുന്നതിലേക്കായി
04.04.2019 ന്
എം.എല്‍.എ.
ആഭ്യന്തരവകുപ്പ്
സെക്രട്ടറിക്ക് നല്കിയ
അപേക്ഷയിന്മേല് ഇതുവരെ
സ്വീകരിച്ച നടപടികളുടെ
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഫയലിന്റെ നമ്പറും ഇൗ
ഫയലിന്റെ നാള് വഴി
നടപടിക്രമവും
അറിയിക്കാമോ?
ചീഫ്
സെക്രട്ടറിയുടെ ലേഖനം
5530.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എം. സി. കമറുദ്ദീന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
മാവോയിസ്റ്റുകളെ
വെടിവച്ചുകൊന്നത്
ന്യായീകരിച്ചുകൊണ്ട്
ചീഫ് സെക്രട്ടറി ഒരു
പത്രത്തില്‍
ലേഖനമെഴുതിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ലേഖനത്തിലെ പ്രതിപാദ്യം
സര്‍ക്കാര്‍ നയത്തിന്
അനുസൃതമാണോ എന്നു
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
മാേട്ടാേര്‍
ട്രാന്സ്പാേര്ട്ട് വിംഗില്‍
തസ്തിക സൃഷ്ടിക്കല്‍
5531.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാേലീസ് വകുപ്പിലെ
മാേട്ടാേര്‍
ട്രാന്സ്പാേര്ട്ട്
വിംഗില്‍ നിലവില്‍ എത്ര
ഉദ്യാേഗസ്ഥര്‍ ജാേലി
ചെയ്യുന്നുണ്ട്;
കാറ്റഗറി തിരിച്ച്
വിശദാംശം
ലഭ്യമാക്കുമാേ;
(ബി)
പ്രസ്തുത
വകുപ്പില്‍ പാേലീസ്
വാഹനങ്ങള്‍ക്ക്
അനുസൃതമായി സബ്
ഇന്‍സ്പെക്ടര്‍മാരും
ഇന്‍സ്പെക്ടര്‍മാരും
മറ്റ് ഉദ്യാേഗസ്ഥരും
നിലവിലുണ്ടാേ; ജില്ല
തിരിച്ച് എണ്ണം
വെളിപ്പെടുത്തുമാേ;
(സി)
മാേട്ടാേര്‍
വാഹന വിംഗില്‍ സബ്
ഇന്‍സ്പെക്ടര്‍മാരുടെയും
ഇന്‍സ്പെക്ടര്‍മാരുടെയും
തസ്തികകള്‍ പുതുതായി
സൃഷ്ടിച്ചതെന്നാണ്;
അറിയിക്കുമോ;
(ഡി)
വാഹനങ്ങള്‍ക്ക്
ആനുപാതികമായി പ്രസ്തുത
തസ്തികകള്‍
ഇല്ലെങ്കില്‍ തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി
സ്വീകരിക്കുമാേയെന്ന്
വ്യക്തമാക്കുമാേ;
(ഇ)
പാേലീസിലെ
മാേട്ടാേര്‍
ട്രാന്സ്പാേര്ട്ട്
വിംഗ് നേരിടുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമാേ?
മാവോയിസ്റ്റുകളുടെ
ആക്രമണം
5532.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാവോയിസ്റ്റ്
സാന്നിദ്ധ്യം ഏതൊക്കെ
ജില്ലകളിലാണ്
കണ്ടെത്തിയിട്ടുള്ളത്
എന്ന് അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മാവോയിസ്റ്റ്
ആക്രമണത്തില്‍
ആരെങ്കിലും
കൊല്ലപ്പെടുകയോ
ഗുരുതരമായി
പരിക്കേല്‍ക്കുകയോ
ചെയ്തിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(സി)
അട്ടപ്പാടി
വനത്തില്‍ നാല്
മാവോയിസ്റ്റുകള്‍
കൊല്ലപ്പെട്ട
സംഭവത്തില്‍ പോലീസ്
വെടിവച്ചത് സ്വയം
രക്ഷയ്ക്കാണെന്ന വാദം
വസ്തുതാപരമാണോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
മാവോയിസ്റ്റുകളുടെ
ആക്രമണത്തില്‍ എത്ര
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
പരിക്ക് പറ്റി;
വെളിപ്പെടുത്തുമോ;
(ഇ)
ഏറ്റുമുട്ടല്‍
സംഭവങ്ങളില്‍ ഉടന്‍
എഫ്. ഐ. ആര്.
രജിസ്റ്റര്‍
ചെയ്യണമെന്ന
സുപ്രീംകോടതി
നിര്‍ദ്ദേശം
ഇക്കാര്യത്തില്‍
പാലിക്കപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
അറിയിക്കുമോ;
(എഫ്)
സംഭവ
സ്ഥലത്തുനിന്നും
വിരലടയാളവും മറ്റ്
ശാസ്ത്രീയ തെളിവുകളും
ശേഖരിച്ച്
പരിശോധനയ്ക്ക്
അയച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ് എന്ന്
വ്യക്തമാക്കുമോ?
അങ്കണവാടികള്‍
വഴി വിതരണം ചെയ്യുന്ന
ഭക്ഷ്യവസ്തുക്കള്‍
5533.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംയോജിത
ശിശുവികസന പദ്ധതി
(ഐ.സി.ഡി.എസ്.) പ്രകാരം
അങ്കണവാടികള്‍ വഴി
വിതരണം ചെയ്യേണ്ട
ഭക്ഷ്യവസ്തുക്കള്‍
വാങ്ങുന്നതിലും, വിതരണം
ചെയ്യുന്നതിലും
വെട്ടിപ്പ്
നടത്തുന്നതായി
വിജിലന്‍സ്
പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
അങ്കണവാടികള്‍
വഴി വിതരണം ചെയ്യുന്ന
ഭക്ഷ്യ വസ്തുക്കളുടെ
വിവരം രേഖപ്പെടുത്തുന്ന
രജിസ്റ്റര്‍
വര്‍ഷങ്ങളായി ആരും
തന്നെ പരിശോധിക്കാത്ത
സാഹചര്യം വിജിലന്‍സ്
കണ്ടെത്തിയിട്ടുണ്ടോ;വ്യക്തമാക്കാമോ;
(സി)
അങ്കണവാടി
ലെവല്‍ മോണിറ്ററിംഗ്
ആന്റ് സപ്പോര്‍ട്ടിംഗ്
കമ്മിറ്റി യോഗം
ചേര്‍ന്നതായി
വ്യാജരേഖയുണ്ടാക്കിയ
കാര്യം വിജിലന്‍സ്
പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ
;അറിയിക്കാമോ;
(ഡി)
എങ്കില്‍
പരിശോധനയുടെ
അടിസ്ഥാനത്തില്‍
വിജിലന്‍സ് കൈക്കൊണ്ട
നടപടികള്‍ എന്തെല്ലാം;
വിശദാംശം നല്‍കാമോ?
ഖനനാനുമതിയ്ക്ക്
വേണ്ടിയുള്ള അപേക്ഷകളിന്മേല്
വിജിലന്‍സ് വകുപ്പിന്റെ
ഇടപെടല്‍
T 5534.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിവിധ പ്രദേശങ്ങളില്‍
മണല്‍, പാറ, കളിമണ്ണ്
ഖനനാനുമതിയ്ക്ക്
വേണ്ടിയുള്ള
അപേക്ഷകളിന്മേല്
വിജിലന്‍സ് വകുപ്പ്
ഇടപെടല്‍ നടത്തുന്നത്
സംബന്ധിച്ച് ചര്‍ച്ച
ചെയ്യുന്നതിനായി ചീഫ്
സെക്രട്ടറി തലത്തില്‍
യോഗം വിളിച്ചു
ചേര്‍ത്തിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ എത്ര
യോഗങ്ങള്‍ എവിടെയെല്ലാം
വച്ച് ചേര്‍ന്നുവെന്നും
പ്രസ്തുത യോഗങ്ങളില്‍
കൈക്കൊണ്ട
തീരുമാനങ്ങള്‍
എന്തെല്ലാമാണെന്നും
അറിയിക്കുമോ;
(ബി)
അപ്രകാരമുള്ള
യോഗങ്ങള്‍ വിളിച്ചു
ചേര്‍ക്കാന്‍ ഇടയായ
സാഹചര്യമെന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
ചേലക്കര
ആസ്ഥാനമായി മുന്‍സിഫ്
മജിസ്ട്രേറ്റ് കോടതി
5535.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജക മണ്ഡലത്തിലെ
പഴയന്നൂര്‍, ചേലക്കര,
ചെറുതുരുത്തി പോലീസ്
സ്റ്റേഷനുകളില്‍ ശരാശരി
ഒരു വര്‍ഷം എത്ര
കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്നുണ്ട്;
(ബി)
ഭൂവിസ്തൃതി
കൊണ്ടും ജനസംഖ്യ
കൊണ്ടും വലിയ
പഞ്ചായത്തുകളാണ്
പഴയന്നൂര്‍,
തിരുവില്ല്വാമല,
ചേലക്കര, പാഞ്ഞാള്‍,
വള്ളത്തോള്‍ നഗര്‍,
ദേശമംഗലം എന്നത്
കണക്കിലെടുത്ത് ചേലക്കര
ആസ്ഥാനമാക്കി മുന്‍സിഫ്
മജിസ്ട്രേറ്റ് കോടതി
ആരംഭിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ?
പുതിയ
ഫയര്‍ സ്റ്റേഷന്
5536.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പുതിയ
ഫയര്സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
മുന്‍ഗണനാ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ പട്ടിക
ലഭ്യമാക്കാമോ?
അഗ്നിശമന
നിലയങ്ങളില്‍ ഡ്രെെവര്‍മാരുടെ
അഭാവം
5537.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തൊട്ടാകെ
നിലവില്‍ എത്ര അഗ്നിശമന
നിലയങ്ങളാണുള്ളത്;
അത്രയും നിലയങ്ങളില്‍
ആകെ എത്ര
വാഹനങ്ങളുണ്ട്;
നിലവിലുള്ള അഗ്നിശമന
നിലയങ്ങളിലുള്ള
വാഹനങ്ങള്‍
ഓടിക്കുന്നതിന് എത്ര
ഫയര്മാന് ഡ്രെെവര്‍-
കം -പമ്പ്
ഓപ്പറേറ്റര്‍മാരുടെ
തസ്തികകളാണുള്ളത്;
(ബി)
അഗ്നിശമന
നിലയങ്ങളിലെ ഫയര്‍
വെഹിക്കിള്‍ വാഹനം
ഓടിക്കാന്‍
ഇരുപത്തിനാലു
മണിക്കൂറും ഡ്യൂട്ടി
നാേക്കുന്നതിന്
ആവശ്യമായ
ഡ്രെെവര്‍മാര്‍ ഉണ്ടാേ;
ഇല്ലെങ്കില്‍ അഗ്നിശമന
പ്രവര്‍ത്തനങ്ങള്‍ക്കായി
വാഹനങ്ങള്‍ സമയത്ത്
എത്തിച്ചേരാത്ത
ഗുരുതരമായ സാഹചര്യം
സര്‍ക്കാര്‍ ഗൗരവമായി
കാണുമാേ; അതിന്
പരിഹാരമായി ഫയര്മാന്
ഡ്രെെവര്‍ -കം- പമ്പ്
ഓപ്പറേറ്റര്‍മാരുടെ
തസ്തികകള്‍
സൃഷ്ടിക്കുമാേ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം അഗ്നിശമന
സേനയിലേക്ക്
വാങ്ങിയിട്ടുള്ള
വാഹനങ്ങള്‍ക്ക്
ഇരുപത്തിനാലു
മണിക്കൂറും ഡ്യൂട്ടി
നാേക്കുന്നതിനായി
ഡ്രെെവര്‍മാരുടെ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടാേ;
ഇല്ലെങ്കില്‍ പുതിയതായി
വാങ്ങിയ വാഹനങ്ങളുടെ
ഉപയാേഗം എങ്ങനെയാണ്
ക്രമീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ഡി)
തീപിടുത്തങ്ങള്‍,
മറ്റ് അപകടങ്ങള്‍
എന്നിവ ഉണ്ടാകുമ്പാേള്‍
അഗ്നിശമന വാഹനങ്ങള്‍
യഥാസമയം
എത്തിച്ചേരുന്നില്ല
എന്നുള്ള പത്ര
വാര്‍ത്തകള്‍ നിരന്തരം
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
അത്യാഹിതങ്ങള്‍
ഉണ്ടാകുന്ന
സ്ഥലത്തിനടുത്തുള്ള
അഗ്നിശമന നിലയങ്ങളില്‍
വാഹനങ്ങള്‍
ഉണ്ടായിട്ടും
ഓടിക്കാന്‍
ഡ്രെെവര്‍മാര്‍
ഇല്ലാത്തതിനാല്‍ വളരെ
ദൂരെയുള്ള അഗ്നിശമന
നിലയത്തില്‍ നിന്നാണ്
വാഹനങ്ങള്‍
ഓടിയെത്തുന്നത്
എന്നുള്ള യാഥാര്‍ത്ഥ്യം
സര്‍ക്കാര്‍ ഗൗരവമായി
കാണുമാേ;
(ഇ)
അഗ്നിശമനസേനാ
വിഭാഗത്തില്‍
ഫയര്മാന്മാരെ
നിയമിക്കുമ്പാേള്
അവര്‍ക്ക് ട്രെയിനിംഗ്
കാലയളവില്‍ ഡ്രെെവിംഗ്
പരിശീലനം
നല്കാറുണ്ടാേ;
എങ്കില്‍ അങ്ങനെ
പരിശീലനം
നല്‍കുന്നതിന്റെ
ഉദ്ദേശ്യം എന്താണ്;
ട്രെയിനിംഗ് കാലയളവില്‍
ഡ്രെെവിംഗ് പരിശീലനം
നല്കി ലെെസന്‍സ്
എടുത്ത് ജീവനക്കാര്‍
സേനയില്‍ നിലനില്‍ക്കേ
മതിയായ ഡ്രെെവര്‍മാര്‍
ഇല്ലാത്തതിനാല്‍
അഗ്നിശമന
പ്രവര്‍ത്തനങ്ങള്‍ക്ക്
വാഹനങ്ങള്‍ ഓടിക്കാന്‍
പറ്റുന്നില്ല എന്ന
ഗുരുതരമായ സാഹചര്യം
പരിഹരിക്കുന്നതിനായി
ലെെസന്‍സ് ഉള്ള
ഫയര്മാന്മാര്ക്ക്
ലെെറ്റ് ഡ്യൂട്ടി
വാഹനങ്ങള്‍
ഓടിക്കുന്നതിന് അനുമതി
നല്കുമാേ ;
(എഫ്)
സേനയിലെ
നാനൂറാേളം വാഹനങ്ങള്‍
ഉപയാേഗമില്ലാതെ
പാെതുജനങ്ങള്‍ക്ക്
പ്രയാേജനരഹിതമായി
കിടക്കുമെന്ന സാഹചര്യം
എങ്ങനെ
പരിഹരിക്കുമെന്ന്
വ്യക്തമാക്കുമോ?
കെട്ടിടങ്ങളിലെ
ഫയര്‍ ആന്റ് സേഫ്റ്റി
സംബന്ധമായ അപാകതകള്‍
5538.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
ആന്റ് സേഫ്റ്റി
സംബന്ധമായ അപാകതകളുള്ള
കെട്ടിടങ്ങള്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കുന്നതിന്
നിലവില്‍ ഫയര്‍
ഫോഴ്സിന് എന്തെങ്കിലും
അധികാരങ്ങള്‍
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഇത്തരം
കേസുകളില്‍ തുടര്‍
നടപടികള്‍
സ്വീകരിക്കുന്നതിനുള്ള
അധികാരം ഫയര്‍
ഫോഴ്സിന്
നല്‍കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
ഫയര്‍ഫോഴ്സില്‍
കമാന്‍ഡോ ഫോഴ്സ്
5539.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍ഫോഴ്സില്‍
കമാന്‍ഡോ ഫോഴ്സ്
രൂപീകരിക്കുമെന്ന
പ്രഖ്യാപനം
നടപ്പാക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ആയതിനായി നടപടി
സ്വീകരിക്കുമോ;
(ബി)
ചാലക്കുടി
ഫയര്‍സ്റ്റേഷനില്‍
ഡ്രെെവര്‍മാരുടെ
തസ്തികയില്‍ നിലവിലുളള
മൂന്ന് ഒഴിവുകളില്‍
നിയമനം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
തൃത്താല
ഫയര്‍ ആന്റ് റസ്ക്യൂ
സ്റ്റേഷന്
5540.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഫയര്‍ ആന്റ് റസ്ക്യൂ
സര്‍വ്വീസസ് വകുപ്പ്
പുതിയതായി ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന ഫയര്‍
ആന്റ് റസ്ക്യൂ
സ്റ്റേഷനുകള്‍
സംബന്ധിച്ച മുന്‍ഗണനാ
പട്ടിക സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഈ
പട്ടികയിലുള്‍പ്പെടുന്ന
തൃത്താല ഫയര്‍ ആന്റ്
റസ്ക്യൂ സ്റ്റേഷന്
സംബന്ധിച്ച സാധ്യതാ പഠന
റിപ്പോര്‍ട്ടും
ഇതിനാവശ്യമായ ഭൂമി
ലഭ്യമാക്കുന്നത്
സംബന്ധിച്ച
റിപ്പോര്‍ട്ടും
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
തൃത്താല
ഫയര്‍ ആന്റ് റസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
മണലൂര്‍
മണ്ഡലത്തില്‍ പുതിയ ഫയര്‍
സ്റ്റേഷന്
5541.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ഫയര്‍ ആന്റ്
റസ്ക്യൂ സ്റ്റേഷനുകള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച് മുന്‍ഗണനാ
പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ജനസാന്ദ്രതയേറിയതും,
കടലും കായലും പുഴകളും
കോള്‍പാടങ്ങളും ഉള്ള
ഭൂപ്രകൃതിയായതിനാല്‍
വെള്ളക്കെട്ടില്‍
വീണുള്ള അപകടങ്ങളും
മരണങ്ങളും
വര്‍ദ്ധിച്ചുവരുന്നതും,
റോഡപകടങ്ങള്‍
പെരുകുന്നതും,
അഗ്നിസുരക്ഷ ആവശ്യമുള്ള
സ്ഥാപനങ്ങള്‍ ഉള്ളതുമായ
മണലൂര്‍ മണ്ഡലത്തില്‍
ഫയര്‍ സ്റ്റേഷന്
നിലവിലില്ലാത്ത
സാഹചര്യം പരിഗണിച്ച്
പ്രസ്തുത മണ്ഡലത്തില്‍
പുതിയ ഒരു ഫയര്‍
സ്റ്റേഷന്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
കാസര്‍ഗോഡ്
അഗ്നിശമന ജീവനക്കാര്‍ നടത്തിയ
സ്തുത്യര്‍ഹമായ സേവനം
5542.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈയടുത്ത
കാലത്ത് കാസര്‍ഗോഡ്
നഗരത്തില്‍ വാതക
ടാങ്കറില്‍ നിന്ന്
ചോര്‍ച്ച
ഉണ്ടായതിനെത്തുടര്‍ന്ന്
വലിയ അപകടത്തില്‍
നിന്ന് നാടിനെ
രക്ഷിക്കാന്‍ അഗ്നിശമന
ജീവനക്കാര്‍ നടത്തിയ
സ്തുത്യര്‍ഹമായ സേവനം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നാടും നാട്ടാരും
പ്രസ്തുത ജീവനക്കാരെ
അനുമോദിക്കാന്‍
മല്‍സരിച്ച് ചടങ്ങുകള്‍
സംഘടിപ്പിച്ചു
വരുമ്പോള്‍ അവരുടെ
സേവനങ്ങളെ
അംഗീകരിക്കാന്‍
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രശംസനീയമായ
സേവനങ്ങള്‍ ചെയ്തു
വരുന്ന കാസര്‍കോട്ടെ
അഗ്നിശമന ജീവനക്കാര്‍
അഭിമുഖീകരിക്കുന്ന
പ്രാരാബ്ധങ്ങളും
പ്രയാസങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെയാണ്
പ്രാരാബ്ധങ്ങളും
പ്രയാസങ്ങളുമെന്നും അവ
പരിഹരിക്കാന്‍
സര്‍ക്കാര്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
രക്ഷാപ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് ആവശ്യമായ
ഏതെല്ലാം ഉപകരണങ്ങളുടെ
അപര്യാപ്തതയാണ്
കാസര്‍ഗോഡ് അഗ്നിശമന
വിഭാഗത്തിലുള്ളതെന്നും
ജീര്‍ണ്ണിച്ച ഓഫീസ്
കെട്ടിടത്തിനും
ജീവനക്കാരുടെ
ഹോസ്റ്റലിനും പകരം
പുതിയ സംവിധാനം
എപ്പോള്‍ നിലവില്‍
വരുമെന്നും
വ്യക്തമാക്കാമോ?
ചങ്ങനാശ്ശേരി
ഫയര്‍ സ്റ്റേഷന്
5543.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
ഫയര്‍ സ്റ്റേഷനില്‍
ഉദ്യോഗസ്ഥര്‍ക്കുവേണ്ടി
എത്ര ക്വാര്‍ട്ടേഴ്സാണ്
ആവശ്യമായിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ ;
(ബി)
നിലവില്‍
എത്ര
ക്വാര്‍ട്ടേഴ്സിന്റെ
പണി
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ബാക്കി
ക്വാര്‍ട്ടേഴ്സിന്റെ
പണി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ചങ്ങനാശ്ശേരി
ഫയര്‍ സ്റ്റേഷനിലെ ഒരു
ഫയര്‍ എന്ജിന് മറ്റ്
ഏതെങ്കിലും
സ്ഥലത്തേയ്ക്ക്
മാറ്റിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
എങ്കില്‍ അത് തിരികെ
ലഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(ഇ)
ചങ്ങനാശ്ശേരി
ഫയര്‍ സ്റ്റേഷനിലെ
ആംബുലന്‍സ് ബാറ്ററിയുടെ
അഭാവം കൊണ്ടും ജീപ്പ്
ടയര്‍
ഇല്ലാത്തതുകൊണ്ടും
ഓടാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
ചങ്ങനാശ്ശേരിയിലെയും
മറ്റ് സമീപ
പ്രദേശങ്ങളിലേയും
സേവനത്തിനായി
ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന
ചങ്ങനാശ്ശേരി ഫയര്‍
സ്റ്റേഷന്റെ സേവനം
തടസ്സമില്ലാതെ
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കാെല്ലങ്കാേട്
ഫയര്‍ സ്റ്റേഷന്
5544.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയാേജകമണ്ഡലത്തിലെ
കാെല്ലങ്കാേട് ഫയര്‍
സ്റ്റേഷന്
അനുവദിക്കുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമാേ;
(ബി)
ഫയര്‍
സ്റ്റേഷന് ആവശ്യമായ
എന്തെല്ലാം
ഒരുക്കങ്ങളാണ് നിലവില്‍
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമാേ?
ജയില്‍
സുരക്ഷാ സംവിധാനങ്ങള്‍
മെച്ചപ്പെടുത്തുന്നതിന് നടപടി
5545.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ജില്ലകളിലും കൂടി
ആകെ എത്ര
ജയിലുകളുണ്ടെന്നും ആകെ
എത്ര തടവുകാരെ
പാര്‍പ്പിക്കാമെന്നും
അറിയിക്കുമോ;
(ബി)
നിലവില്‍
എല്ലാ ജയിലുകളിലും കൂടി
എത്ര തടവുകാരെ
പാര്‍പ്പിച്ചിട്ടുണ്ടെന്ന്
സ്ത്രീ,പുരുഷ ഇനം
തിരിച്ച് അറിയിക്കാമോ;
സംസ്ഥാനത്തെ ജയിലുകളുടെ
ശേഷിയില്‍ കൂടുതലായി
എത്ര തടവുകാരെ
പാര്‍പ്പിച്ചിട്ടുണ്ടെന്നും
ഇത് പരിഹരിക്കുവാന്‍
എന്തു നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്നും
വിശദമാക്കാമോ;
(സി)
ജയിലുകളുടെ
സുരക്ഷാ സംവിധാനങ്ങളുടെ
കുറവുമൂലം കഴിഞ്ഞ പത്ത്
വര്‍ഷത്തിനകം എത്ര
തടവുകാര്‍ ജയില്‍ ചാടി;
അതില്‍ എത്ര പേരെ
പിടികൂടി;
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
മുഴുവന്‍ ജയിലുകളിലും
തടവുകാരുടെ നിരീക്ഷണം
ശക്തമാക്കുന്നതിന്റെ
ഭാഗമായി എത്ര
ക്യാമറകള്‍
സ്ഥാപിച്ചിട്ടുണ്ട്;
കൂടുതല്‍ എത്രയെണ്ണം
കൂടി സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നു;
നിരീക്ഷണം
ശക്തമാക്കാന്‍ മറ്റ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
പുതുതായി എന്തെങ്കിലും
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
വിചാരണ
തടവുകാരെ
വിലങ്ങണിയിക്കാതെ
പുറത്തുകൊണ്ടുപോകുന്നത്
മൂലം കുറ്റവാളികള്‍
രക്ഷപ്പെടുവാനുള്ള
സാധ്യത കൂടുതലാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുവാന്‍ എന്തു
നടപടി സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ;
(എഫ്)
കഴിഞ്ഞ
പത്ത് വര്‍ഷത്തിനകം
എത്ര വിചാരണ തടവുകാര്‍
ഇത്തരത്തില്‍
രക്ഷപ്പെട്ടു; അതില്‍
എത്ര പേരെ പിടികൂടി;
വിശദാംശം ലഭ്യമാക്കാമോ;
(ജി)
വിചാരണ
തടവുകാരെ
വിചാരണയ്ക്കായി വിവിധ
കോടതികളില്‍
കൊണ്ടുപോകുന്നതിനും
തിരിച്ച് ജയിലുകളില്‍
എത്തിക്കുവാനുമുള്ള
ചുമതല പോലീസ്
വകുപ്പിനാണോ ജയില്‍
വകുപ്പിനാണോ എന്നത്
വ്യക്തമാക്കുമോ?
ജയില്‍
വകുപ്പിന്റെ സ്ഥാപനങ്ങളില്‍
സര്‍ക്കാര്‍ ചെലവില്‍
പ്രസിദ്ധീകരണങ്ങള്‍
5546.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയില്‍
വകുപ്പിന് കീഴിലുള്ള
ഓഫീസുകളിലും
സ്ഥാപനങ്ങളിലും
ഏതെല്ലാം
പ്രസിദ്ധീകരണങ്ങളും
പത്രങ്ങളും സര്‍ക്കാര്‍
ചെലവില്‍ വിതരണം
ചെയ്യുന്നുണ്ടെന്ന്
സ്ഥാപനങ്ങളുടെയും
പ്രസിദ്ധീകരണങ്ങളുടെയും
പേരും എണ്ണവും സഹിതം
വെളിപ്പെടുത്തുമോ;
(ബി)
ഇതിലേയ്ക്കായി
നിലവില്‍ പ്രതിമാസം
വകുപ്പിന് എത്ര രൂപ
ചെലവ് വരുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
ജയില്‍
വകുപ്പിന് കീഴിലുള്ള
എല്ലാ സ്ഥാപനങ്ങളിലും
ദേശാഭിമാനി പത്രം
വിതരണം ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനായി പ്രത്യേക
നിര്‍ദ്ദേശമോ ഉത്തരവോ
നിലവിലുണ്ടോ;
(ഡി)
ദേശാഭിമാനി
പത്രത്തിനും
പ്രസിദ്ധീകരണങ്ങള്‍ക്കും
മാത്രമായി പ്രതിമാസം
വകുപ്പിന് എത്ര രൂപ
ചെലവ് വരുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ?
ജയിലുകളില്‍
വിചാരണ തടവുകാരും റിമാന്‍ഡ്
പ്രതികളും
5547.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
ജയിലുകള്‍ ഉണ്ട്; അവ
എതെല്ലാം എന്നതിന്റെ
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
ജയിലുകളില്‍ വിചാരണ
തടവുകാരും റിമാന്‍ഡ്
പ്രതികളും ഉള്‍പ്പെടെ
എത്ര തടവുകാര്‍
കഴിയുന്നു എന്നതിന്റെ
വിശദവിവരം നല്‍കുമോ;
(സി)
ഓരോ
ജയിലുകളിലും
അനുവദിക്കപ്പെട്ട
പരമാധി തടവുകാര്‍
എത്രയാണെന്നും നിലവില്‍
ഓരോ ജയിലുകളിലും ഉള്ള
തടവുകാരുടെ എണ്ണം
സംബന്ധിച്ച വ്യക്തമായ
വിവരവും നല്‍കുമോ;
(ഡി)
പ്രസ്തുത
തടവുകാരെ നോക്കുന്നതിന്
ജയിലുകളില്‍
ആവശ്യാനുസരണം
ജീവനക്കാരില്ലാത്ത
പ്രശ്നം സര്‍ക്കാര്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
പാലക്കാട്
ജില്ലയില്‍ ജയില്‍ വകുപ്പിലെ
ഒഴിവുകള്‍
5548.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ജയില്‍
വകുപ്പില്‍ എത്ര
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത വകുപ്പില്‍
ആകെ എത്ര നിയമനങ്ങള്‍
നടത്തിയെന്ന്
വെളിപ്പെടുത്താമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കാസര്‍കോട്
സ്പെഷ്യല്‍ സബ്ജയിലിൽ
വാഹനങ്ങള്‍
5549.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
സ്പെഷ്യല്‍
സബ്ജയിലില്‍ ശരാശരി
എത്ര
അന്തേവാസികളാണുള്ളതെന്നും
സ്റ്റാഫിന്റെ എണ്ണം
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഇവരുടെ
യാത്രാ സൗകര്യത്തിനായി
വാഹനങ്ങള്‍ അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
എത്ര കാലമായി
വാഹനങ്ങളില്ലായെന്നും
അതുമൂലം ഉണ്ടാകുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ഡി)
വാഹനങ്ങളില്ലാത്തതുകൊണ്ട്
അന്തേവാസികളെ
കോടതിയിലേക്കും
ആശുപത്രിയിലേക്കും
കൊണ്ടു
പോകുന്നതെങ്ങനെയാണെന്നും
ഇതിനുവേണ്ടി വരുന്ന
ചെലവ് സര്‍ക്കാര്‍
നല്കുന്നുണ്ടോയെന്നും
വിശദമാക്കാമോ;
(ഇ)
കാസര്‍കോട്
സ്പെഷ്യല്‍
സബ്ജയിലിനായി പുതിയ
വാഹനം അനുവദിക്കുമോ
എന്ന് വ്യക്തമാക്കാമോ?
ബയന്റര്‍ രണ്ടാം ഗ്രേഡ്
തസ്തിക
5550.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അച്ചടി
വകുപ്പില്‍ ബയന്റര്‍
രണ്ടാം ഗ്രേഡ്
തസ്തികകളുടെ എണ്ണം
എത്രയാണ്; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ നിലവില്‍
ജോലി ചെയ്യുന്നവരുടെ
വിവരങ്ങള്‍ പി.എസ്.സി.
നിയമനം, തസ്തികമാറ്റം,
ഉദ്യോഗക്കയറ്റം എന്നിവ
തരം തിരിച്ച്
അറിയിക്കാമോ;
(സി)
നിലവില്‍
ഏതൊക്കെ ജില്ലകളില്‍
ബയന്റര്‍ രണ്ടാം ഗ്രേഡ്
തസ്തികകള്‍ ഒഴിവുണ്ട്;
ഇവയില്‍ പി.എസ്.സി.
നിയമനം മുഖേന
നികത്തേണ്ട ഒഴിവുകള്‍
എത്ര; തസ്തികമാറ്റം,
ഉദ്യോഗക്കയറ്റം
എന്നിവയ്ക്കായി
മാറ്റിയിടേണ്ട
തസ്തികകള്‍ എത്ര;
വിശദാംശം അറിയിക്കാമോ?
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പ്രിന്റിംഗ്
ടെക്നോളജിയില്‍ അച്ചടി
മ്യൂസിയം
5551.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പ്രിന്റിംഗ്
ടെക്നോളജിയില്‍ അച്ചടി
മ്യൂസിയം
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച് വരുന്ന
നടപടികളുടെ വിശദ വിവരം
ലഭ്യമാക്കാമോ?
അങ്കമാലി
മണ്ഡലത്തില്‍ ഇന്‍ലാന്റ്
നാവിഗേഷന്‍ വകുപ്പിന്റെ
പദ്ധതികള്‍
T 5552.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇന്‍ലാന്റ് നാവിഗേഷന്‍
വകുപ്പ് അങ്കമാലി
നിയോജക മണ്ഡലത്തില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
പ്ലാന്‍ / നോണ്‍
പ്ലാന്‍ ഇനത്തില്‍
ഭരണാനുമതി
നല്‍കിയെന്നും ഇതില്‍
പൂര്‍ത്തികരിച്ചതും ഇനി
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുള്ളത്
ഏതെല്ലാമെന്നും ഇനം
തിരിച്ചും വര്‍ഷം
തിരിച്ചുമുള്ള വിവരം
ലഭ്യമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
ഉണ്ടായിട്ടുള്ള
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(സി)
കഴിഞ്ഞ
പ്രളയത്തില്‍ തകര്‍ന്നവ
പുനരുദ്ധരിക്കുന്നതിനായി
എത്ര തുകയാണ് ഇൗ
മണ്ഡലത്തിലേക്ക്
വകയിരുത്തിയതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
പ്രവൃത്തികളുടെ പേരും
അനുവദിച്ച തുകയും ഇനം
തിരിച്ച്
ലഭ്യമാക്കാമോ;
(ഡി)
മണ്ഡലത്തില്‍
റീബില്‍ഡ് പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
നിര്‍ദ്ദേശിച്ചിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
വെെപ്പിന്‍-ഫോര്‍ട്ട്
കൊച്ചി റോ-റോ സര്‍വ്വീസ്
5553.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെെപ്പിന്‍-ഫോര്‍ട്ട്
കൊച്ചി റോ-റോ
സര്‍വ്വീസ്
നടത്തുന്നതിന്റെ
ചുമതലയുള്ള
കെ.എസ്.എെ.എന്‍.സി.
സമയക്രമം പാലിക്കാത്തത്
മൂലം യാത്രക്കാര്‍
ബുദ്ധിമുട്ട്
അനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
റൂട്ടില്‍ എത്ര
ജങ്കാറുകളുണ്ടെന്നും
എത്ര സര്‍വ്വീസുകളാണ്
ഉള്ളതെന്നും ഇവക്കായി
നിശ്ചയിച്ചിരിക്കുന്ന
സമയക്രമം
എങ്ങിനെയെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
സര്‍വ്വീസ്
നടത്തിപ്പിന് കൊച്ചി
നഗരസഭ ആവശ്യമായ
ജീവനക്കാരെ
നിയോഗിക്കാന്‍
തയ്യാറാകാത്ത സാഹചര്യം
കണക്കിലെടുത്ത്
പൊതുജനസൗകര്യാര്‍ത്ഥം
ജീവനക്കാരെ
നിയോഗിക്കുന്നതിനുള്ള
ചുമതല
കെ.എസ്.എെ.എന്‍.സി.
ക്ക് നല്‍കുന്നതിനും
കൃത്യമായി സര്‍വ്വീസ്
നടത്തുന്നതിനും നടപടി
സ്വീകരിക്കുമോ?
ഇരിങ്ങാലക്കുട
മണ്ഡലത്തില്‍ ജലപാത
നിര്‍മ്മാണം
5554.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
ജലപാതനിര്‍മ്മാണ
വകുപ്പുമായി
ബന്ധപ്പെട്ട ഏതെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ?
വടകര-മാഹി
കനാലിന്റെ നിര്‍മ്മാണ
പ്രവര്‍ത്തികള്‍
5555.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം-കാസര്‍ഗാേഡ്
ജലപാതയുടെ ഭാഗമായ
വടകര-മാഹി കനാലിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍
ഇപ്പാേള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
കരാറുകാര്‍ക്കിടയില്‍
ഏകാേപനമില്ലാത്തതും
ആധുനിക ശാസ്ത്രീയ
ഉപകരണങ്ങളുടെ കുറവും
ഒരു പരിധിവരെ പദ്ധതി
പൂര്‍ത്തീകരണത്തിന്
തടസ്സമാകുന്നുണ്ടാേ;
(സി)
എങ്കില്‍
വിവിധ റീച്ചുകളിലായി
ശേഷിക്കുന്ന
പ്രവര്‍ത്തികള്‍ ഒരു
പാക്കേജായി
പരിഗണിച്ചുകാെണ്ട്
ആധുനിക ശാസ്ത്രീയ
സംവിധാനങ്ങളുള്ള ഒറ്റ
ഏജന്സിയെക്കാെണ്ട്
സമയബന്ധിതമായി പദ്ധതി
പൂര്‍ത്തീകരിക്കുന്ന
കാര്യം പരിഗണിക്കുമാേ;
(ഡി)
എങ്കില്‍
ഇതിനായി എന്താെക്കെ
നടപടികള്‍ സര്‍ക്കാര്‍
കെെക്കാെള്ളുമെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്കുമാേ?
നവോത്ഥാന
മൂല്യ സംരക്ഷണ സമിതിയുടെ
പ്രവര്‍ത്തനം
5556.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവോത്ഥാന
മൂല്യ സംരക്ഷണത്തിനായി
രൂപീകരിച്ച സമിതിയ്ക്ക്
സ്ഥിരം സംഘടനാ സംവിധാനം
ഒരുക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സമിതിയുടെ പ്രവര്‍ത്തനം
വിപുലീകരിക്കുവാനും
താഴെ തലങ്ങളിലേക്ക്
വ്യാപിപ്പിക്കുവാനും
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഈ
സമിതിയുടെ പ്രവര്‍ത്തനം
മൂലം കേരള സമൂഹത്തില്‍
ഇതിനകം കൊണ്ടുവരുവാന്‍
കഴിഞ്ഞ മാറ്റങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കുമോ?
എന്ഡാേസള്ഫാന്
ദുരിത ബാധിതരുമായി
ബന്ധപ്പെട്ട പഠനത്തിന് വിദേശ
ഫണ്ട്
5557.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്ഡാേസള്ഫാന്
ദുരിത പരിഹാരസെല്ലിന്റെ
ചുമതല ഉണ്ടായിരുന്ന
ഡാേഃ മുഹമ്മദ് അഷീലിന്
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഏതാെക്കെ
സ്ഥാപനത്തിന്റെ
ചുമതലകളാണ്
നല്‍കിയിട്ടുള്ളത്;
(ബി)
ഇൗ
ഉദ്യാേഗസ്ഥന്
അമേരിക്കയിലെ ഗ്ലാേബല്‍
ഗ്രീന്‍ ഗ്രാന്റ്സ്
ഫണ്ട് എന്ന സംഘടനയില്‍
നിന്ന് ആയിരത്തി
ഒരുനൂറ്റി അന്‍പത്
ഡാേളര്‍
കെെപ്പറ്റിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
എങ്കില്‍ ആയത്
സര്‍ക്കാര്‍
അനുമതിയാേടെയാണാേ
;ആണെങ്കില്‍ അനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കുമാേ;
(സി)
സര്‍ക്കാര്‍
അനുമതി ലഭിക്കാതെ
സ്വന്തം ബാങ്ക്
അക്കൗണ്ടിലേക്ക് വിദേശ
പണം കെെപ്പറ്റിയ ഇൗ
ഉദ്യാേഗസ്ഥനെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
ഇല്ലെങ്കില്‍
എന്തുകാെണ്ട് എന്ന്
വ്യക്തമാക്കാമാേ;
(ഡി)
എന്ഡാേസള്ഫാന്
ദുരിത ബാധിതരുമായി
ബന്ധപ്പെട്ട പഠനം
നടത്തുന്നതിനും
വിവരശേഖരണത്തിനുമായി
വിദേശ ഫണ്ട്
സ്വീകരിക്കാന്‍
ആര്‍ക്കാെക്കെ അനുമതി
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമാേ;
(ഇ)
വിദേശഫണ്ട്
കെെപ്പറ്റിയതിനെ
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള അന്വേഷണം
നടത്തിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ ഏത്
ഏജന്‍സി; അന്വേഷണ
റിപ്പാേര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമാേ?