മണല്‍
ശേഖരിക്കുന്നതിനും വിപണനം
നടത്തുന്നതിനും നടപടി
4906.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലിന്റെ
ലഭ്യതക്കുറവുമൂലം
നിര്‍മ്മാണമേഖലയില്‍
വന്നിട്ടുള്ള
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മണലിന്റെ
ലഭ്യതക്കുറവുമൂലം
മണല്‍വാരി ഉപജീവനം
നടത്തിവന്നിരുന്ന
തൊഴിലാളികള്‍ കടുത്ത
പ്രതിസന്ധി നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേരളത്തില്‍
തുടര്‍ച്ചയായി രണ്ട്
വര്‍ഷങ്ങളിലുണ്ടായ
പ്രളയത്തിന്റെ ഭാഗമായി
പുഴകളിലും ഡാമുകളിലും
സ്വകാര്യ
സ്ഥലങ്ങളിലുമെല്ലാം
വലിയ തോതില്‍ മണല്‍
അടിഞ്ഞ്
കൂടിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരത്തില്‍
അടിഞ്ഞ് കൂടിയിട്ടുള്ള
മണല്‍ ശേഖരിച്ചാല്‍
പുഴകളിലേയും
ഡാമുകളിലേയും സംഭരണശേഷി
കൂട്ടാന്‍ കഴിയുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ഇ)
പരിസ്ഥിതിക്ക്
കോട്ടംതട്ടാത്ത
വിധത്തില്‍
നിബന്ധനകള്‍ക്ക്
വിധേയമായി മണല്‍
ശേഖരിക്കുന്നതിനും
വിപണനം നടത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(എഫ്)
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കി
മണല്‍വാരല്‍ നടപടി
വേഗത്തിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
വസ്തു
കൈമാറിക്കിട്ടുന്നതിനുള്ള
നടപടിക്രമങ്ങള്‍
4907.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഒരു വകുപ്പിന്റെ
അധീനതയിലുള്ള സ്ഥലം
പ്രത്യേക പ്രോജക്ടിനായി
മറ്റൊരു വകുപ്പിന്
കൈമാറുന്നതിന് റവന്യൂ
വകുപ്പിന്റെ നടപടിക്രമം
പൂര്‍ത്തിയാക്കുന്നതില്‍
അനന്തമായ കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വസ്തു
കൈമാറി കിട്ടാനുള്ള
വര്‍ഷങ്ങളുടെ കാലതാമസം
കാരണം വിവിധ
വകുപ്പുകളുടെ ഒട്ടനവധി
പദ്ധതികള്‍
മുടങ്ങിപ്പോകുന്ന
സാഹചര്യം
ഒഴിവാക്കുന്നതിന്
എന്തൊക്കെ നടപടി
സ്വീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ആധാര്‍
അധിഷ്ഠിത യൂണിറ്റ്
തണ്ടപ്പേര് പദ്ധതി
4908.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആധാര്‍ അധിഷ്ഠിത
യൂണിറ്റ് തണ്ടപ്പേര്
നടപ്പാക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
റവന്യു
രേഖകളിലെ പിശകുകള്‍
തിരുത്താന്‍ നടപടി
4909.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
പി.കെ.അബ്ദു റബ്ബ്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
രേഖകളിലെ വസ്തു
വിവരത്തിലും ഉടമകളുടെ
പേരിലും ഉണ്ടായിട്ടുള്ള
പിശകുകള്‍
തിരുത്തുന്നതിനുവേണ്ടി
പൊതുജനങ്ങള്‍
സമര്‍പ്പിച്ച
അപേക്ഷകളില്‍ തിരുമാനം
കെെക്കൊള്ളാത്ത എത്ര
അപേക്ഷകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
അവയില്‍
ഒരു വര്‍ഷത്തിലേറെ
പഴക്കമുള്ള എത്ര
അപേക്ഷകളുണ്ട്
എന്നതിന്റെ
ജില്ലതിരിച്ചുള്ള
കണക്ക്
വെളിപ്പെടുത്തുമോ;
(സി)
ഇവ
പരിശോധിച്ച്
സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
റവന്യൂ
രേഖകളില്‍ സംഭവിച്ച പിശക്
തിരുത്തുന്നതിന് നടപടി
4910.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എന്‍.എ ഖാദര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
റീസര്‍വ്വേ
ഉദ്യാേസ്ഥരുടെ അനാസ്ഥ
കൊണ്ടാേ
മന:പൂര്വ്വമാേ റവന്യൂ
രേഖകളിലെ വസ്തു
വിവരത്തിലും ഉടമകളുടെ
പേരിലും പിശകുകള്‍
കടന്നുകൂടുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
റവന്യൂ
രേഖകളില്‍
തങ്ങളുടേതല്ലാത്ത
കാരണങ്ങളാല്‍ സംഭവിച്ച
പിശക്
തിരുത്തുന്നതിനായി
നല്കുന്ന അപേക്ഷകളില്‍
തീരുമാനമെടുക്കുന്നതിന്
വര്‍ഷങ്ങള്‍
കാലതാമസമാകുന്നത്
പരിശാേധിച്ചിട്ടുണ്ടാേയെന്ന്
അറിയിക്കാമോ;
(സി)
ഇത്തരം
അപേക്ഷകള്‍
പരിശാേധിച്ച്
സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമാേ?
മലപ്പുറം
ജില്ല വിഭജനം
4911.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ല വിഭജിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
സര്‍ക്കാരിന് നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
ആരാണ്
നിവേദനം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇക്കാര്യത്തില്‍
എന്ത് നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ?
കണ്ണമാലി
വില്ലേജ് ഓഫീസ് രുപീകരണം
4912.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ കൊച്ചി
താലൂക്കില്‍പ്പെട്ട
തീരദേശ പഞ്ചായത്തായ
ചെല്ലാനത്തെ
നിവാസികള്‍ക്ക്
വില്ലേജ് സംബന്ധമായ
ആവശ്യങ്ങള്‍ക്ക്
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനു
പരിഹാരമായി
നിര്‍ദ്ദേശിക്കപ്പെട്ട
കണ്ണമാലി വില്ലേജ്
ഓഫീസ് രൂപീകരണത്തിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതു
സംബന്ധിച്ച് എം.എല്‍.എ
27.6.2019 ല്‍
സമര്‍പ്പിച്ച കത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
വില്ലേജുകളുടെയും
താലൂക്കുകളുടെയും വിഭജനം
4913.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജുകളുടെയും
താലൂക്കുകളുടെയും
വിഭജനത്തിന്റെ ആവശ്യകത
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
മലപ്പുറം
ജില്ലയിലെ ഏതെല്ലാം
വില്ലേജുകളും
താലൂക്കുകളും
വിഭജിക്കുന്നതിനുള്ള
പ്രൊപ്പോസലാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ?
അനധികൃത
കയ്യേറ്റം തടയുന്നതിന് നിയമം
4914.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തോട്ടഭൂമി
ഉള്‍പ്പെടെയുള്ളവയിലെ
കയ്യേറ്റങ്ങള്‍
തടയുന്നതിനും കയ്യേറിയ
ഭൂമി
തിരികെപ്പിടിക്കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇതിനായി
തയ്യാറാക്കുന്ന കേരള
ലാന്റ് ഗ്രാബിംഗ്
പ്രൊഹിബിഷന്‍
ബില്ലിന്റെ ഇപ്പോഴത്തെ
അവസ്ഥ വ്യക്തമാക്കുമോ;
(സി)
ലാന്റ്
ഗ്രാബിംഗ് പ്രൊഹിബിഷന്‍
ബില്ലിന്റെ പ്രധാന
വ്യവസ്ഥകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പാട്ടക്കാലാവധി
കഴിഞ്ഞും
പാട്ടവ്യവസ്ഥകള്‍
ലംഘിച്ചും കൈവശം
വച്ചിരിക്കുന്ന ഭൂമി
തിരിച്ചു
പിടിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സര്‍ക്കാര്‍ ഭൂമിയിലെ
അനധികൃത കയ്യേറ്റം
തടയുന്നതിന് രൂപീകരിച്ച
ജാഗ്രത സ്ക്വാഡുകളുടെ
പ്രവര്‍ത്തനം
ഫലപ്രദമാണോ;
വ്യക്തമാക്കുമോ?
ആരാധനാലയങ്ങള്‍,
വായനശാലകള്‍, സാംസ്കാരിക
സ്ഥാപനങ്ങള്‍ എന്നിവര്‍
കെെവശം വച്ചിരിക്കുന്ന
സര്‍ക്കാര്‍ ഭൂമിയുടെ വിവരം
4915.
ശ്രീ.കെ.എം.ഷാജി
,,
ടി.എ.അഹമ്മദ് കബീര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആരാധനാലയങ്ങള്‍,
വായനശാലകള്‍,
സാംസ്കാരിക
സ്ഥാപനങ്ങള്‍ എന്നിവര്‍
കെെവശം വച്ചിരിക്കുന്ന
സര്‍ക്കാര്‍ ഭൂമിയുടെ
വിവരം
ശേഖരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
ഇവരുടെ
പ്രവര്‍ത്തനത്തിനാവശ്യമായ
ഭൂമി പതിച്ചുനല്‍കി
ബാക്കി ഭൂമി
സര്‍ക്കാര്‍
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
ആയതിന്റെ
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ?
പാട്ടഭൂമിയുടെ പട്ടയം
റദ്ദാക്കല്‍
4916.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കിയില്‍
പാട്ടഭൂമിയില്‍
വ്യവസ്ഥകള്‍ ലംഘിച്ച്
നിര്‍മ്മാണം നടത്തിയ
പാട്ടഭൂമിയുടെ പട്ടയം
റദ്ദാക്കി ഭൂമി
സര്‍ക്കാരിലേക്ക്
കണ്ടുകെട്ടുവാന്‍
ഉത്തരവായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇടുക്കിയില്‍
പട്ടയഭൂമിയില്‍ വീട്
ഒഴികെയുള്ള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
വിശദമാക്കാമോ;
(സി)
കാര്‍ഷിക
മേഖലയുടെ തകര്‍ച്ചയും
വിളകളുടെ വിലയിടിവും
പ്രളയം കൃഷി ഭൂമി
ഇല്ലാതാക്കിയതും മൂലം
ബുദ്ധിമുട്ടുന്ന
ഇടുക്കിയിലെ കുടിയേറ്റ
കര്‍ഷകരെ പ്രസ്തുത
നിരോധനം എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ഉത്തരവ് അടിയന്തരമായി
പിന്‍വലിച്ച് കര്‍ഷകരെ
ബുദ്ധിമുട്ടില്‍
നിന്നും
രക്ഷിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കൊച്ചി
നഗരത്തിലെ
തീരപ്രദേശങ്ങളിലുള്ളവര്‍ക്ക്
പട്ടയം
4917.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നഗരത്തിലെ പച്ചാളം,
ഷണ്മുഖപുരം, വടുതല
തീരപ്രദേശങ്ങളില്‍
ദശാബ്ദങ്ങളായി
സ്ഥിരതാമസമാക്കിയിരിക്കുന്നവര്‍ക്ക്
പട്ടയം നല്‍കുന്നതിനുളള
നടപടിയുടെ നിജസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
പട്ടയം
ന്ലകുന്നതില്
നേരിടുന്ന തടസങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
കൊല്ലം
വെസ്റ്റ് വില്ലേജിലെ
കുടുംബങ്ങള്‍ക്ക് പട്ടയം
4918.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊല്ലം
താലൂക്കില്‍ കൊല്ലം
വെസ്റ്റ് വില്ലേജില്‍
മുതിരപറമ്പ്
ശ്മശാനത്തിന് സമീപം
സര്‍ക്കാര്‍
പുറമ്പോക്കിലും
മുളങ്കാടകം ദേവസ്വം
പുറമ്പോക്കിലും
കെെകുളങ്ങര
ആല്‍ത്തറമൂട്-കല്ലേലിവയല്‍
സര്‍ക്കാര്‍
പുറമ്പോക്കിലും
വര്‍ഷങ്ങളായി താമസിച്ച്
വരുന്ന
കുടുംബങ്ങള്‍ക്ക്
പട്ടയം നല്‍കുന്നതിനുളള
എത്ര അപേക്ഷകള്‍
പരിഗണനയിലുണ്ടെന്ന്
അറിയിക്കാമോ; വിശദാംശം
ലഭ്യമാക്കാമോ?
അങ്കമാലി
മണ്ഡലത്തില്‍ പട്ടയം
ലഭ്യമാക്കാന്‍ അപേക്ഷകള്‍
4919.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അങ്കമാലി, പാറക്കടവ്,
കാലടി, മറ്റൂര്‍,
കറുകുറ്റി, മഞ്ഞപ്ര,
അയ്യംമ്പുഴ,
മലയാറ്റൂര്‍, തുറവൂര്‍
എന്നീ വില്ലേജുകളില്‍
പട്ടയം
ലഭ്യമാക്കിയവരുടെ പേരും
വിലാസവും വില്ലേജ്
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
അങ്കമാലി
മണ്ഡലത്തില്‍ ഇനി
പട്ടയം ലഭ്യമാക്കാന്‍
എത്ര അപേക്ഷകള്‍
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇവര്‍ക്ക് എന്ന് പട്ടയം
നല്‍കാനാകുമെന്നും
വ്യക്തമാക്കാമോ?
പാലക്കാട്
നഗരസഭയിലെ താണാവ് രാജീവ്
നഗറിലെ കുടുംബങ്ങള്‍ക്ക്
പട്ടയം
4920.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
നഗരസഭയിലെ താണാവിലുള്ള
രാജീവ് നഗറില്‍
വര്‍ഷങ്ങളായി
താമസിച്ചുവരുന്ന
പതിനാല്
കുടുംബങ്ങള്‍ക്ക്
പട്ടയം അനുവദിക്കണമെന്ന
മനുഷ്യവകാശ കമ്മീഷന്റെ
ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
പട്ടയം നല്‍കുന്നതിന്
സാങ്കേതിക തടസ്സം
നിലനില്‍ക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഇവര്‍ക്ക്
എന്നത്തേക്ക് പട്ടയം
നല്കാന് കഴിയുമെന്ന
കാര്യം വിശദമാക്കാമോ?
ചാലക്കുടി
താലൂക്കില്‍ മുരിങ്ങൂര്‍
തെക്കുംമുറി വില്ലേജ്, ശ്രീ
ഓ .എൽ. ജോസിന് പട്ടയം
ലഭ്യമാക്കുന്നതിന് നടപടി
T 4921.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്കില്‍
മുരിങ്ങൂര്‍
തെക്കുംമുറി വില്ലേജ്,
ഓലിയാപ്പുറം വീട്ടില്‍
ശ്രീ. ഒ.എല്‍. ജോസിന്റെ
കൈവശത്തിൽ
ഇരിക്കുന്നതും
റിക്കോര്‍ഡുകളില്‍
ഇടവഴി പുറമ്പോക്ക്
എന്ന്
കാണിച്ചിട്ടുള്ളതുമായ
സര്‍വ്വേ 218/3ലെ
ഭൂമിയ്ക്ക് പട്ടയം
ലഭിയ്ക്കുന്നതിനായുള്ള
അപേക്ഷയില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
കൊരട്ടി
ഗ്രാമപഞ്ചായത്തില്‍
നിന്നും എന്‍.ഓ.സി.
അടക്കമുള്ള മുഴുവന്‍
രേഖകളും
നിര്‍ദ്ദേശാനുസരണം
സമര്‍പ്പിച്ചിട്ടും
ഇനിയും പട്ടയം ഇഷ്യൂ
ചെയ്തിട്ടില്ലാത്തതിനാല്‍
കാലതാമസം ഒഴിവാക്കി
പട്ടയം
നല്‍കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കുട്ടമ്പുഴ
വില്ലേജിലെ ഹില്‍ട്രാക്ട്
പ്രദേശങ്ങളില്‍ പട്ടയം
പതിച്ച് നല്‍കുന്നതിന്
നടപടി
4922.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ കുട്ടമ്പുഴ
വില്ലേജില്‍ നൂറ്
കണക്കിനാളുകള്‍
പട്ടയത്തിനു വേണ്ടി
അപേക്ഷ നല്കി
കാത്തിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
27-7-2011-
ലെ സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം ഭൂരഹിതര്‍ക്ക്
വീട് വച്ച്
താമസിക്കുവാന്‍
പതിനഞ്ച് സെന്റ്
ഭൂമിക്ക് മാത്രമാണ്
പട്ടയം നല്കി വരുന്നത്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
1964-
ലെ ഭൂമി പതിവ്
ചട്ടങ്ങളില്‍ 2014-ല്‍
വരുത്തിയിട്ടുള്ള
ഭേദഗതി പ്രകാരം
ഹില്‍ട്രാക്ട്
പ്രദേശങ്ങളില്‍ നാല്
ഏക്കര്‍ സ്ഥലം വരെ
കാര്‍ഷിക
ആവശ്യങ്ങള്‍ക്ക്
പതിച്ച് കൊടുക്കാമെന്ന
വ്യവസ്ഥ
നിലവിലുണ്ടോ;വിശദമാക്കാമോ;
(ഡി)
അത്തരത്തില്‍
2014-ലെ ഭേദഗതി പ്രകാരം
ഹില്‍ട്രാക്ട് ഏരിയ ആയ
കുട്ടമ്പുഴയിലും
കാര്‍ഷിക
ആവശ്യങ്ങള്‍ക്ക് നാല്
ഏക്കര്‍ ഭൂമി വരെ
പതിച്ചു
കൊടുക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
നാഗഞ്ചേരിമന
വാസുദേവന്‍ നമ്പൂതിരിയുടെ
കുടുംബത്തിന് കിടപ്പാടം
4923.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്രീ.
എ.എന്‍. വാസുദേവന്‍
നമ്പൂതിരി,
നാഗഞ്ചേരിമന, അല്ലപ്ര,
പെരുമ്പാവൂര്‍
എന്നയാള്‍
തിരുവനന്തപുരം
ജില്ലയില്‍ തൈക്കാട്
വില്ലേജിലെ 63 സെന്റ്
സ്ഥലം ലഭിക്കുവാനായി
ആവശ്യപ്പെട്ട റവന്യൂ
വകുപ്പിലെ 80383/U1/96
നമ്പര്‍ ഫയലിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിവരം
വ്യക്തമാക്കാമോ;
(ബി)
ഭൂപരിഷ്ക്കരണ
നിയമത്തിനുശേഷം
മുഴുവന്‍ ഭൂമിയും
നഷ്ടപ്പെട്ട
ശ്രീ.എ.എന്‍.
വാസുദേവന്‍
നമ്പൂതിരിയുടെ
കുടുംബത്തിന്
ഏതെങ്കിലും
പദ്ധതിയില്‍പ്പെടുത്തി
കിടപ്പാടം
ലഭ്യമാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
മണ്ണാര്‍ക്കാട്
മണ്ഡലത്തിലെ പട്ടയവിതരണം
4924.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016,2017,2018
എന്നീ വര്‍ഷങ്ങളില്‍
മണ്ണാര്‍ക്കാട്
നിയോജകമണ്ഡലത്തില്‍
പട്ടയത്തിനായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ ; ഇതില്‍
എത്ര പേര്‍ക്ക് പട്ടയം
നല്‍കിയെന്നും ഇനി എത്ര
പേര്‍ക്ക് പട്ടയം
നല്‍കാനുണ്ട്
എന്നതിന്റെയും വില്ലേജ്
അടിസ്ഥാനത്തിലുള്ള
വിശദവിവരം നല്‍കുമോ?
രാമന്തുരുത്തില്
താമസിക്കുന്നവര്‍ക്ക്
പട്ടയം
4925.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാെച്ചിന്‍
കാേര്പ്പറേഷന്റെ 1-ാം
ഡിവിഷനില്‍പ്പെട്ട
രാമന്തുരുത്തില്
(വല്ലാര്‍പാടം
കണ്ടെയിനര്‍
ടെര്‍മിലിനു സമീപം) 150
വര്‍ഷത്തിലേറെയായി
താമസിക്കുന്ന 5
കുടുംബങ്ങള്‍ക്ക്
പട്ടയം
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമാേ ;
(ബി)
പട്ടയം
എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമാേ ?
പ്രളയ
ധനസഹായം
4926.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018ലും
2019ലുമുണ്ടായ
പ്രളയത്തില്‍ പാലക്കാട്
നിയോജക മണ്ഡലത്തിലെ
എത്ര വീടുകള്‍ക്ക്
പൂര്‍ണ്ണമായും
ഭാഗികമായും നാശ
നഷ്ടമുണ്ടായിട്ടുണ്ട്;
ഇവരുടെ വിവരം
പ്രത്യേകമായി വര്‍ഷം
തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തില്‍
നാശനഷ്ടമുണ്ടായ എത്ര
പേര്‍ക്ക് എത്ര രൂപ
വീതം ധനസഹായം
നല്‍കിയിട്ടുണ്ട്;ഇനി
എത്ര പേര്‍ക്ക് എത്ര
രൂപയുടെ ധനസഹായം
നല്കാന്
ബാക്കിയുണ്ട്;
വിശദമാക്കാമോ?
പ്രളയ
ദുരിതാശ്വാസം
4927.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ല്‍
സംസ്ഥാനത്തുണ്ടായ
മഹാപ്രളയത്തില്‍ എത്ര
പേര്‍ക്ക് ജീവഹാനി
സംഭവിച്ചു;
(ബി)
വസ്തുവകകളും
മറ്റും നഷ്ടപ്പെട്ട
ഓരോരുത്തര്‍ക്കും വിവിധ
ഇനങ്ങളില്‍ നല്കിയ
തുകയുടെ കണക്കും, പേര്
വിവരവും മണ്ഡലം
തിരിച്ച് നല്‍കുമോ?
പ്രളയ
ദുരിതാശ്വാസമായ
നഷ്ടപരിഹാരത്തുക
4928.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ല്‍ സംസ്ഥാനത്തുണ്ടായ
പ്രളയത്തില്‍
എത്രപേര്‍ക്ക് ജീവഹാനി
സംഭവിച്ചു;
(ബി)
വസ്തുവകകളും
മറ്റും നഷ്ടപ്പെട്ട
വകയില്‍ നാളിതുവരെ
എത്രപേര്‍ക്ക് എത്ര രൂപ
വീതം ആര്‍ക്കൊക്കെ
നഷ്ടപരിഹാരത്തുക
നല്‍കിയെന്ന്
വിശദമാക്കാമോ;
(സി)
ഓരോരുത്തര്‍ക്കും
വിവിധ ഇനങ്ങളില്‍
നല്കിയ തുകയുടെ
കണക്കും പേര് വിവരവും
മണ്ഡലം തിരിച്ച്
ലഭ്യമാക്കുമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ പരിസ്ഥിതി ആഘാത
പഠനം
4929.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018,
2019 വര്‍ഷങ്ങളിലെ
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
കല്‍പ്പറ്റ
മണ്ഡലത്തില്‍ ഏതെല്ലാം
വില്ലേജുകളില്‍
പരിസ്ഥിതി ആഘാത പഠനം
നടത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
വിശദമാക്കമോ;
(ബി)
ഇത്തരത്തില്‍
നടത്തിയ പഠനത്തിന്റെ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വില്ലേജ് തിരിച്ചുള്ള
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇത്തരത്തില്‍
വാസയോഗ്യമല്ല എന്ന്
കണ്ടെത്തിയ
സ്ഥലങ്ങളിലുള്ള
ജനങ്ങളുടെ പുനരധിവാസം
സംബന്ധിച്ച്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന വീടുകള്‍ക്ക്
നഷ്ടപരിഹാരം
4930.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തില്‍ തകര്‍ന്ന
വീടുകള്‍ക്ക്,
വീടിന്റെയും
വീട്ടുസാധനങ്ങളുടെയും
മൂല്യത്തിന്റെ
അടിസ്ഥാനത്തില്‍
നഷ്ടപരിഹാരം
നല്‍കുന്നത്
സംബന്ധിച്ച് ജില്ലാ
കളക്ടര്‍മാരില്‍
നിന്നും അപ്പീലുകള്‍
ലഭിച്ചിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കിൽ
പ്രസ്തുത
അപ്പീലുകളിന്മേല്
സര്‍ക്കാര്‍
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ
വിശദാംശം നൽകുമോ?
പ്രളയാനന്തരം
വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള
ധനസഹായം
4931.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ പ്രളയത്തിലും
കാലവര്‍ഷത്തിലും വീട്
നഷ്ടപ്പെട്ടവര്‍ക്കുള്ള
ധനസഹായം നല്കി
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍
എന്നുമുതല്ക്കാണ്
ധനസഹായം നല്കി
തുടങ്ങിയത്; വിശദവിവരം
നല്‍കുമോ;
(ബി)
പാലക്കാട്
ജില്ലയില്‍ നിന്നും ഇത്
സംബന്ധിച്ച കളക്ടറുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേല്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന റോഡുകളുടെ നവീകരണം
4932.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷക്കെടുതിയില്‍
തകര്‍ന്ന റോഡുകള്‍
നവീകരിക്കുന്നതിനുള്ള
എന്തെല്ലാം
നിബന്ധനകളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ; പ്രസ്തുത
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കാമോ;
(ബി)
പല
ഗ്രാമീണ റോഡുകളും
തകര്‍ന്നത്
പുനര്‍നിര്‍മ്മിക്കുമ്പോള്‍
ആധുനിക രീതിയില്‍
നിര്‍മ്മാണം
നടത്തുന്നതിന് ഈ
ഉത്തരവ് തടസ്സമാണെന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കാലവര്‍ഷത്തില്‍
തകര്‍ന്ന റോഡുകള്‍ക്ക്
ഡ്രയിനേജ്
നിര്‍മ്മിക്കുന്നതിനും
മഴവെള്ളത്തില്‍ നിന്ന്
സംരക്ഷണത്തിനായി
ഫില്ലിംഗ്
നടത്തുന്നതിനും പുതിയ
റോഡുകള്‍ കോണ്‍ക്രീറ്റ്
ചെയ്യുന്നതിനുമായി
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദം ചെലുത്താമോ;
(ഡി)
ആയത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാരില്‍
സമര്‍പ്പിച്ച
അപേക്ഷയുടെ കോപ്പി
ലഭ്യമാക്കുമോ?
മാവേലിക്കരയില്‍
പ്രളയക്കെടുതിയ്ക്ക്
നഷ്ടപരിഹാരം
4933.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ആഗസ്റ്റിലെ
പ്രളയക്കെടുതിയിലും
2019-ലെ
വെള്ളപ്പൊക്കത്തിലും
മാവേലിക്കര താലൂക്കില്‍
വീടുകള്‍ നഷ്ടപ്പെട്ട
എത്ര പേര്‍ക്ക് എത്ര
രൂപ നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടെന്ന്
വില്ലേജ് തിരിച്ച്
വിശദമാക്കുമോ;
(ബി)
വീടുകളുടെ
നാശനഷ്ടം, വസ്തുവകകള്‍,
കൃഷിനാശം തുടങ്ങിയ
നാശനഷ്ടം
സംഭവിച്ചവര്‍ക്ക് ഓരോ
വിഭാഗത്തിനും നല്കിയ
തുകയും വിശദമാക്കുമോ?
2018ലെ
പ്രളയത്തില്‍ പാലക്കാട് II
വില്ലേജില്‍ ഉണ്ടായിട്ടുളള
നാശനഷ്ടങ്ങള്‍
4934.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018ലെ
പ്രളയത്തില്‍ പാലക്കാട്
II വില്ലേജില്‍
പൂര്‍ണ്ണമായി വീട്
നഷ്ടപ്പെട്ടവര്‍,
ഭാഗികമായി വീട്
തകര്‍ന്നവര്‍
എന്നിവരുടെ എണ്ണം
വേര്‍തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
2018-ലെ
പ്രളയത്തില്‍ പാലക്കാട്
II വില്ലേജില്‍
സര്‍ക്കാര്‍ വക
പൊതുമുതലുകള്‍ക്ക്
എന്തെല്ലാം
നാശനഷ്ടങ്ങള്‍ ഉണ്ടായി;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പാലക്കാട്
II വില്ലേജിനെ
പ്രളയബാധിത വില്ലേജായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഒഴിവാക്കപ്പെട്ടതിന്റെ
കാരണം വിശദമാക്കാമോ;
(ഡി)
പ്രളയബാധിത
വില്ലേജായി
പരിഗണിക്കേണ്ടതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
റാന്നിയില്‍,
റിവര്‍ മാനേജുമെന്റ് ഫണ്ട്
ഉപയോഗപ്പെടുത്തി
തീരസംരക്ഷണം
4935.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം റിവര്‍
മാനേജുമെന്റ് ഫണ്ട്
ഉപയോഗപ്പെടുത്തി
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്;
(ബി)
ഇവയുടെ
ജില്ല തിരിച്ചുള്ള
കണക്കും ഓരോന്നിനും
ചെലവായ തുകയും
ലഭ്യമാക്കാമോ;
(സി)
പ്രളയത്തെത്തുടര്‍ന്ന്
നദീ തീരങ്ങള്‍
വ്യാപകമായി ഇടിഞ്ഞ
റാന്നിയില്‍ റിവര്‍
മാനേജുമെന്റ് ഫണ്ട്
ഉപയോഗപ്പെടുത്തി
തീരസംരക്ഷണത്തിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കൂട്ടിലങ്ങാടി
ശ്രീ മേത്രക്കാേവില്, കീഴ്
ത്രക്കോവില് എന്നിവയ്ക്ക്
സംരക്ഷണ ഭിത്തി
4936.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മങ്കട
മണ്ഡലത്തിലെ
കൂട്ടിലങ്ങാടി
ഗ്രാമപഞ്ചായത്തില്‍
പടിഞ്ഞാറുമുറിയില്‍
കടലുണ്ടി പുഴയുടെ
തീരത്ത് മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുളള ശ്രീ
മേത്രക്കാേവില്, കീഴ്
ത്രക്കോവില്
എന്നിവയുടെ പുഴയോട്
ചേര്‍ന്നുള്ള ഭാഗത്തെ
സംരക്ഷണ ഭിത്തി
ആര്.എം.എഫ്.
ഫണ്ടിലുള്‍പ്പെടുത്തി
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ ?
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തിലെ റിവര്‍
മാനേജ്മെന്റ് പ്രവൃത്തികള്‍
4937.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തില്‍
അടിയന്തരമായി
പൂര്‍ത്തിയാക്കേണ്ട
റിവര്‍ മാനേജ്മെന്റ്
പ്രവൃത്തികള്‍
ഏതൊക്കെയാണ്; ഇതില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ട്;
ഏതെല്ലാം
പ്രവൃത്തികള്‍ക്ക് തുക
അനുവദിച്ചിട്ടില്ല;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
മലപ്പുറം
ജില്ലയില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
നിന്നുള്ള
പ്രവൃത്തികള്‍ക്കുള്ള
നീക്കിയിരിപ്പ് തുക
എത്രയാണ്; ഈ ഫണ്ടില്‍
നിന്ന്
തുകയെന്തെങ്കിലും
മറ്റുജില്ലകളിലെ
പ്രവൃത്തികള്‍
നടപ്പിലാക്കാന്‍ മാറ്റി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ഏറ്റവും ഒടുവില്‍
ഇത്തരത്തില്‍ മാറ്റി
നല്‍കിയതെന്ന്
അറിയിക്കുമോ;
(സി)
റിവര്‍
മാനേജ്മെന്റ് ഫണ്ട് വഴി
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍ക്കുള്ള
ചട്ടം പുതുക്കിയത്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതുപ്രകാരമാണോ
നിലവില്‍ പ്രവൃത്തികള്‍
നടപ്പിലാക്കിവരുന്നത്;
(ഡി)
പുതുക്കിയ
ചട്ടങ്ങള്‍ അനുസരിച്ച്
ഒരു ജില്ലയിലെ ഫണ്ട്
മറ്റ് ജില്ലകള്‍ക്ക്
മാറ്റി നല്കാന്
വ്യവസ്ഥയുണ്ടോയെന്ന്
അറിയിക്കുമോ?
പാറ
പുറമ്പോക്ക്
കൈയ്യേറ്റത്തിനെതിരെ നടപടി
4938.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ലാന്റ് കണ്‍സര്‍വന്‍സി
ആക്ട് പ്രകാരം പാറ
പുറമ്പോക്ക്
കൈയ്യേറ്റത്തിനെതിരെ
നടപടി
സ്വീകരിക്കുന്നതിന്
തഹസില്‍ദാര്‍ക്ക്
അധികാരമുണ്ടോ; എങ്കില്‍
ഏത് സെക്ഷന്‍
പ്രകാരമാണ്
പുറമ്പോക്കില്‍ പാറ
പൊട്ടിക്കുന്നതിന് പിഴ
ഈടാക്കുന്നത്;
വ്യക്തമാക്കുമോ;
(ബി)
തഹസില്‍ദാരുടെ
ഇക്കാര്യത്തിലുള്ള
നടപടിക്രമത്തിനെതിരെ
അപ്പീല്‍ നല്‍കാമോ;
എങ്കില്‍ ആര്‍ക്കാണ്
അപ്പീല്‍ നല്‍കേണ്ടത്;
ബന്ധപ്പെട്ട സെക്ഷന്‍
ഉള്‍പ്പെടെ
വിശദമാക്കാമോ;
(സി)
തഹസില്‍ദാരുടെ
നടപടിയില്‍ പിഴവ്
ഉണ്ടെന്ന് വരുകില്‍
തഹസില്‍ദാര്‍ക്ക്
എതിരായി പോലീസ് കേസ്,
പ്രോസിക്യൂഷന്
തുടങ്ങിയ നിയമ
നടപടികള്‍
സ്വീകരിക്കാമോ;
ഉണ്ടെങ്കില്‍
സംസ്ഥാനത്ത് 2017
-മുതല്‍ എത്ര
കേസുകളില്‍ സര്‍ക്കാര്‍
പ്രോസിക്യൂഷന് അനുമതി
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ ?
ആറന്മുള
വിമാനത്താവള പദ്ധതിക്കായി
സ്വകാര്യ വ്യക്തി വാങ്ങിയ
ഭൂമി
4939.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
വിമാനത്താവള
പദ്ധതിക്കായി സ്വകാര്യ
വ്യക്തി വാങ്ങിയ 293
ഏക്കര്‍ ഭൂമി
മിച്ചഭൂമിയാണെന്ന്
കാണിച്ച് സര്‍ക്കാര്‍
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭുമി ഏറ്റെടുക്കല്‍
സംബന്ധിച്ച് കേരള
ഹൈക്കോടതിയുടെ സ്റ്റേ
നിലവിലുണ്ടോ;
(സി)
ഈ
സ്റ്റേ ഉത്തരവിനെതിരെ
കോഴഞ്ചേരി താലൂക്ക്
ലാന്റ് ബോര്‍ഡ്
ഹൈക്കോടതിയെ
സമീപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ഡി)
ഈ
കേസില്‍ ഹൈക്കോടതിയെ
സമീപിക്കുവാനുള്ള
കാലാവധി
അവസാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ഹാരിസണ്‍സ്
കെെവശം വച്ചിരിക്കുന്ന ഭൂമി
തിരിച്ചുപിടിക്കുന്നതിന്
നടപടി
4940.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍സ്
കെെവശം വച്ചിരിക്കുന്ന
ഭൂമി
തിരിച്ചുപിടിക്കുന്നതിനായി
സിവില്‍ കാേടതിയെ
സമീപിക്കുവാന്‍
ഹെെക്കാേടതിയും
സുപ്രീംകാേടതിയും
ഉത്തരവായതിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
സിവില്‍
കാേടതിയില്‍ കേസ്സ്
നടത്തുന്നതിന് റവന്യൂ
വകുപ്പില്‍ പ്രത്യേക
സെല്‍
രൂപീകരിച്ചിട്ടുണ്ടാേയെന്ന്
വെളിപ്പെടുത്തുമോ?
ചാത്തന്നൂര്‍
മണ്ഡലത്തിലെ പളളിക്ക
മണ്ണടിപ്പാലം നിര്‍മ്മാണം
4941.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
നിര്‍ദ്ദിഷ്ട പളളിക്ക
മണ്ണടിപ്പാലം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
സ്ഥലമെടുപ്പ്
സംബന്ധിച്ച നടപടികളിലെ
പുരോഗതി അറിയിക്കാമോ;
(ബി)
പ്രസ്തുത
പാലം നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് പുതിയ
അലെെന്‍മെന്റ് സ്കെച്ച്
അര്ത്ഥനാധികാരിയില്
നിന്നും
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
പാലം
നിര്‍മ്മിക്കുന്നതിനാവശ്യമായ
ഭൂമിയിലുള്‍പ്പെട്ട
ഇരുപത്തിയേഴ് സെന്റ്
നിലം
ഉപയോഗിക്കുന്നതിന്
അനുമതി
തേടിയിട്ടുണ്ടോയെന്നും
പ്രസ്തുത നടപടികളുടെ
ഇപ്പോഴത്തെ അവസ്ഥ
എന്തെന്നും
വ്യക്തമാക്കാമോ?
ഭൂ
പതിവ് ചട്ടങ്ങള്‍
4942.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂ പതിവ് ചട്ടങ്ങള്‍
ഏറ്റവും അവസാനമായി
ഭേദഗതി ചെയ്തത്
എന്നാണെന്ന്
അറിയിക്കുമോ;
(ബി)
നിലവില്‍
ഭൂ പതിവ് ചട്ടങ്ങളിലെ
ഭേദഗതി നിര്‍ദ്ദേശം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോയെന്നും
ഉണ്ടെങ്കില്‍ പ്രസ്തുത
ഭേദഗതി നിര്‍ദ്ദേശം ഏത്
വകുപ്പിന്റെ
പരിഗണനയിലാണെന്നും
വ്യക്തമാക്കുമോ?
ലാന്റ്
റവന്യു ബോര്‍ഡ് ജില്ലാതല
കമ്മിറ്റികള്‍
4943.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാന്റ്
റവന്യൂ ബോര്‍ഡിന്റെ
ഘടനയും പ്രവര്‍ത്തനവും
എന്താണെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
ബോര്‍ഡുമായി
ബന്ധപ്പെട്ട
കമ്മിറ്റികള്‍ എല്ലാ
ജില്ലകളിലും
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
ജില്ലാതല
കമ്മിറ്റിയുടെ
രൂപവല്ക്കരണത്തിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഡി)
ജില്ലാതല
കമ്മിറ്റികളുടെ
ചുമതലകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
മുന്നാട്
ഖാദി യൂണിറ്റിന് റവന്യു
സ്ഥലം അനുവദിക്കാന്‍ നടപടി
4944.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ പയ്യന്നൂര്‍
ഖാദി സെന്ററിന്റെ
കീഴില്‍ മുന്നാട്
പ്രവര്‍ത്തിക്കുന്ന
ഖാദി യൂണിറ്റിന് റവന്യു
സ്ഥലം
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട
പ്രപ്പോസലിന്റെ
നിലവിലുള്ള സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പ്രപ്പോസല്‍ നിലവില്‍
റവന്യൂ വകുപ്പിന്റെ ഏത്
ഓഫീസിലാണ് ഉള്ളതെന്നും
തുടര്‍നടപടി
എന്താണെന്നും
വിശദമാക്കാമോ?
തൃക്കാക്കര
മണ്ഡലത്തിലെ പുറമ്പോക്ക്
ഭൂമി
4945.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃക്കാക്കര
നിയോജകമണ്ഡലത്തില്‍
പുറമ്പോക്ക് ഭൂമി
എവിടെയെല്ലാമാണുള്ളതെന്നും
ഓരോന്നിന്റെയും
വിസ്തീര്‍ണ്ണം
എത്രയെന്നും സര്‍വ്വേ
നമ്പര്‍ സഹിതം
അറിയിക്കാമോ?
ഇരിങ്ങാലക്കുട ലാന്‍ഡ്
ട്രൈബ്യൂണലിന്റെ
പ്രവര്‍ത്തന പരിധി
4946.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടയ
വിതരണത്തിലെ കാലതാമസം
ഒഴിവാക്കാന്‍ വേണ്ടി
ഇരിങ്ങാലക്കുടയില്‍
അനുവദിച്ച ലാന്‍ഡ്
ട്രൈബ്യൂണലിന്റെ
പ്രവര്‍ത്തനപരിധിയില്‍
മുകുന്ദപുരം താലൂക്ക്
ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
എങ്കില്‍
ഇരിങ്ങാലക്കുട
മണ്ഡലത്തിലെ കൂടുതല്‍
പ്രദേശങ്ങളും
ഉള്‍പ്പെടുന്ന
മുകുന്ദപുരം താലൂക്ക്
പ്രസ്തുത ലാന്‍ഡ്
ട്രൈബ്യൂണലിന്റെ
പ്രവര്‍ത്തന പരിധിയില്‍
ഉള്‍പ്പെടുത്തുന്നതിന്
വേണ്ട നടപടി
സ്വീകരിക്കാമോയെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
ലാന്‍ഡ് ട്രിബ്യൂണലുകള്‍
4947.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലാന്‍ഡ് ടിബ്യൂണല്‍ വഴി
നടത്തുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ട്രിബ്യൂണലിന് മുമ്പാകെ
ഈ സര്‍ക്കാര്‍ നിലവില്‍
വരുമ്പോള്‍ എത്ര
ഫയലുകളുണ്ടായിരുന്നുവെന്നും
ഇൗ സര്‍ക്കാര്‍
കാലയളവില്‍ ആരംഭിച്ചവ
എത്രയെന്നും, ആയതില്‍
എത്ര ഫയലുകളിന്മേല്
തീര്പ്പ്കല്പിക്കുകയുണ്ടായി
എന്നും ആയതു വഴി എത്ര
പേര്‍ക്ക്
പട്ടയങ്ങള്‍/ക്രയസര്‍ട്ടിഫിക്കറ്റുകള്‍
വിതരണം ചെയ്തു എന്നും
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
സംസ്ഥാനത്ത് എത്ര
ലാന്‍ഡ്
ട്രിബ്യൂണലുകള്‍
ഉണ്ടായിരുന്നുവെന്നും
ഇവയുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്താനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
ഈ
സർക്കാർ കാലയളവില്‍
എത്ര ലാന്‍ഡ്
ട്രിബ്യൂണലുകള്‍
പുതുതായി പ്രവര്‍ത്തനം
തുടങ്ങിയെന്ന്
വ്യക്തമാക്കുമോ?
കല്‍പ്പറ്റ
മണ്ഡലത്തില്‍ വിതരണം ചെയ്ത
പ്രളയ ധനസഹായം
4948.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-ലെ
പ്രളയത്തില്‍
കല്‍പ്പറ്റ
മണ്ഡലത്തില്‍ പതിനായിരം
രൂപ വീതം ധനസഹായം
നല്‍കുന്നതിന് എത്ര
ആളുകളെ
കണ്ടെത്തിയിട്ടുണ്ട്;
ഇതില്‍ ക്യാമ്പുകളില്‍
കഴിഞ്ഞവര്‍ എത്ര;
ബന്ധുവീടുകളില്‍
കഴിഞ്ഞവര്‍ എത്ര; മറ്റ്
അര്‍ഹതപ്പെട്ടവര്‍
എത്ര; വില്ലേജ്
തിരിച്ച് കണക്ക്
ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തില്‍
കണ്ടെത്തിയവരില്‍ എത്ര
ആളുകള്‍ക്ക് ഇതുവരെ
ധനസഹായം വിതരണം ചെയ്തു;
ഇനി എത്ര ആളുകള്‍ക്ക്
ധനസഹായം വിതരണം
ചെയ്യാനുണ്ട്;
(സി)
ധനസഹായം
യഥാസമയം വിതരണം
ചെയ്യുന്നതില്‍
കാലതാമസം നേരിട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന് കാരണമെന്താണ്;
വിശദമാക്കാമോ?
പ്രളയത്തില്‍
നാശനഷ്ടം സംഭവിച്ചവര്‍ക്ക്
ആലത്തൂര്‍ മണ്ഡലത്തില്‍
അനുവദിച്ച ദുരിതാശ്വാസ
ധനസഹായം
4949.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ലെ പ്രളയത്തില്‍
ആലത്തൂര്‍ നിയോജക
മണ്ഡലത്തിലെ വീടുകളില്‍
വെളളം കയറി എത്ര
പേര്‍ക്ക് നാശനഷ്ടവും
ദുരിതവും
ഉണ്ടായിട്ടുണ്ടെന്നറിയിക്കാമോ;
(ബി)
ഇതില്‍
എത്ര പേര്‍ക്ക്
ദുരിതാശ്വാസ ധനസഹായം
അനുവദിച്ച്
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ?
റോഡുകളുടെയും
പാലങ്ങളുടെയും
പുന:നിര്‍മ്മാണം
4950.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ പ്രളയത്തിലും
കാലവര്‍ഷത്തിലും
തകര്‍ന്ന റോഡുകളും
പാലങ്ങളും
പുന:നിര്‍മ്മിക്കുന്നതിനാവശ്യമായ
തുക ദുരന്തനിവാരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഇത്
സംബന്ധിച്ച് കളക്ടറുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
പ്രസ്തുത
തുക ഈ
പ്രവൃത്തികള്‍ക്കായി
അനുവദിച്ചു
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
പ്രളയക്കെടുതിയില്‍
തകര്‍ന്ന വീടുകള്‍
4951.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2018 ആഗസ്റ്റിലുണ്ടായ
പ്രളയക്കെടുതിയില്‍
എത്ര വീടുകള്‍
പൂര്‍ണ്ണമായി തകര്‍ന്നു
എന്നതിന്റെ
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമാേ;
(ബി)
ഇതില്‍
എത്ര വീടുകള്‍
പുനര്‍നിര്‍മ്മിച്ചു
എന്നതിന്റെ
ജില്ലതിരിച്ചുള്ള
വിശദവിവരം
ലഭ്യമാക്കുമാേ;
(സി)
ഇതിനായി
സര്‍ക്കാര്‍ അനുവദിച്ച
തുക എത്രയാണ്
എന്നതിന്റെ വിശദാംശം
നല്കുമാേ?
ലാന്റ്
അസൈന്മെന്റ് സ്പെഷ്യല്‍
തഹസില്‍ദാര്‍ ഓഫീസുകളുടെ
ഭൗതിക സാഹചര്യം
4952.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാന്റ്
അസൈന്മെന്റ്
സ്പെഷ്യല്‍
തഹസില്‍ദാര്‍
ഓഫീസുകള്‍ക്ക്
സ്വന്തമായി വാഹനം,
കമ്പ്യൂട്ടര്‍,
ഫോട്ടോകോപ്പി മെഷീന്
തുടങ്ങിയ സൗകര്യങ്ങള്‍
ഇല്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഓഫീസുകളിലെ
ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കാെല്ലം
ക്രൗതര്‍ മസാേണിക് ഹാള്‍
4953.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാെല്ലം
താലൂക്കില്‍ എസ്.പി.
ഓഫീസിന് സമീപം
സ്ഥിതിചെയ്യുന്ന
ക്രൗതര്‍ മസാേണിക്
ഹാള്‍ റവന്യൂ
വകുപ്പിന്റെ
ഉടമസ്ഥതയിലാണാേ;
ഉടമസ്ഥത സംബന്ധിച്ച്
തര്ക്കങ്ങളാേ സിവില്‍
വ്യവഹാരങ്ങളാേ
നിലവിലുണ്ടാേ; വിശദാംശം
ലഭ്യമാക്കുമാേ ?
കണ്ണൂര്‍
ജില്ലയിലെ വില്ലേജ്
ഓഫീസുകളുടെ വിഭജനം
4954.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂവിസ്തൃതിയും
ജനസംഖ്യയും കൂടൂതലുള്ള
വില്ലേജ് ഓഫീസുകള്‍
വിഭജിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
കണ്ണൂര്‍ ജില്ലയില്‍
ഏതെല്ലാം വില്ലേജുകള്‍
വിഭജിക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇതിന്റെ
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
വില്ലേജ്
ഓഫീസുകളുടെ അടിസ്ഥാന സൗകര്യ
വികസനം
4955.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18,
2018-19 സാമ്പത്തിക
വര്‍ഷങ്ങളില്‍
സംസ്ഥാനത്തെ വില്ലേജ്
ഓഫീസുകളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും ഓരോ
പ്രവൃത്തിയും
ഏതൊക്കെയാണെന്നും
ജില്ലകള്‍ തിരിച്ച്
വ്യക്തമാക്കാമോ?
ഇരിക്കൂര്‍
മണ്ഡലത്തിലെ സ്മാര്‍ട്ട്
വില്ലേജ് ഓഫീസ് പദ്ധതി
4956.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരിക്കൂര്‍
നിയോജക മണ്ഡലത്തിലെ
എത്ര വില്ലേജ്
ഓഫീസുകള്‍ക്ക്
സ്വന്തമായി സ്മാര്‍ട്ട്
വില്ലേജ് ഓഫീസ്
കെട്ടിടങ്ങള്‍
നിര്‍മ്മിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച വില്ലേജ്
ഓഫീസ് കെട്ടിടങ്ങളുടെ
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കുമോ;
(സി)
അവശേഷിക്കുന്ന
വില്ലേജ് ഓഫീസുകളെ
സ്മാര്‍ട്ട് വില്ലേജ്
ഓഫീസ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കെട്ടിടം
നിര്‍മ്മിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
വിളപ്പില്‍
സ്മാര്‍ട്ട് വില്ലേജ് ഓഫീസ്
4957.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജക മണ്ഡലത്തിലെ
വിളപ്പില്‍ വില്ലേജ്
ഓഫീസ് സ്മാര്‍ട്ട്
വില്ലേജ് ഓഫീസാക്കി
മാറ്റുന്നതിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഓഫീസിന്റെ നിര്‍മ്മാണ
ചുമതല ആര്‍ക്കാണെന്നും
ഇതിനായി സ്വീകരിച്ച
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ
വില്ലേജാഫീസുകളുടെ നവീകരണം
4958.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
വില്ലേജാഫീസുകളുടെ
നവീകരണത്തിന് എത്ര തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഏതെല്ലാം
പ്രവര്‍ത്തികള്‍
പൂര്‍ത്തീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
ശേഷിക്കുന്ന
പ്രവര്‍ത്തികള്‍
പൂര്‍ത്തീകരിക്കാന്‍
കാലതാമസം
നേരിടുന്നതിനുള്ള കാരണം
വ്യക്തമാക്കുമോ?
റവന്യൂ
വകുപ്പ് ജീവനക്കാരുടെ
ഡിപ്പാര്‍ട്ട്മെന്റ്
ടെസ്റ്റ്
4959.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിലെ ഫീല്‍ഡ്
ജോലികള്‍ കൂടുതലുളള
വില്ലേജ് ഓഫീസുകളിലെയും
താലൂക്ക് ഓഫീസുകളിലെയും
ജീവനക്കാര്‍ക്ക് ജോലി
ഭാരം കൂടുതലായതിനാല്‍
പ്രമോഷന്
ടെസ്റ്റുകള്‍ക്ക്
തയ്യാറാകുന്നതിന്
ബുദ്ധിമുട്ട് നേരിടുന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
അതു
പരിഗണിച്ച് റവന്യൂ
വകുപ്പിലെ
ജീവനക്കാര്‍ക്ക്
ഡിപ്പാര്‍ട്ട്മെന്റ്
ടെസ്റ്റ്
പാസ്സാകുന്നതിന്
സാവകാശം അനുവദിച്ചു
നല്കാന് നടപടികള്‍
സ്വീകരിക്കുമോ;
(സി)
റവന്യൂ
വകുപ്പുമായി
ബന്ധപ്പെട്ട
പരീക്ഷകള്‍ക്ക്
സര്‍ക്കാര്‍
അംഗീകരിച്ചു
നല്കിയിട്ടുളള
മാനദണ്ഡപ്രകാരമുളള
പുസ്തകങ്ങള്‍
ലഭ്യമല്ലാത്തതു കാരണം
ജീവനക്കാര്‍ നേരിടുന്ന
ബുദ്ധിമുട്ട്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പുസ്തകങ്ങള്‍
വിപണിയില്‍
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
യഥാസമയം
ടെസ്റ്റുകള്‍
പാസ്സാകാത്തവര്‍ക്ക്
ടെസ്റ്റ് പാസ്സായശേഷവും
പ്രമോഷന്
നല്‍കേണ്ടതില്ല എന്ന
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ അത്
പിന്‍വലിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
സി.ആര്.പി.സി.,എെ.പി.സി.,എെ.ഇ.എ.
തുടങ്ങിയ വിഷയങ്ങള്‍
ഉള്‍പ്പെടുത്തി
നടത്തുന്ന ക്രിമിനല്‍
ജുഡീഷ്യല്‍ പരീക്ഷ
എല്ലാ വര്‍ഷവും
നടത്തുന്നില്ല എന്ന
ആക്ഷേപം റവന്യൂ വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(എഫ്)
എല്‍.എല്‍.ബി.
ബിരുദം നേടിയ റവന്യൂ
വകുപ്പിലെ ജീവനക്കാരെ
പ്രൊമോഷന് വേണ്ടി
പരിഗണിക്കുമ്പോള്‍
ക്രിമിനല്‍ ജുഡീഷ്യല്‍
ടെസ്റ്റില്‍
പാസ്സാകണമെന്നത്
ഒഴിവാക്കിയതിന്റെ കാരണം
വിശദമാക്കാമോ;
(ജി)
എല്‍എല്‍.ബി.
യുടെ സിലബസിലില്ലാത്ത
മെഡിക്കല്‍ ജൂറിസ്
പ്രൂഡന്‍സ്,
ടോക്സിക്കോളജി എന്നീ
പരീക്ഷകള്‍ റവന്യൂ
വകുപ്പിലെ
ജീവനക്കാര്‍ക്ക് മാത്രം
നിര്‍ബന്ധമാക്കിയതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ; ആയത്
ഒഴിവാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
വില്ലേജ്
ഓഫീസര്‍ തസ്തികയും
ഉത്തരവാദിത്തങ്ങളും
4960.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസര്‍ തസ്തിക
പ്രത്യേക തസ്തികയാക്കി
ഉയര്‍ത്തുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
നിലിവല്‍ എത്ര വില്ലേജ്
ഓഫീസര്‍മാര്‍ ഉണ്ട്;
ജില്ല തിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
വില്ലേജ്
ഓഫീസര്‍മാരുടെ ജോലികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
വില്ലേജ്
ഓഫീസര്‍മാരുടെ ജോലിഭാരം
കുറയ്ക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
വര്‍ക്കല
താലൂക്ക് ഓഫീസിലെ ഓഫീസ്
അറ്റന്‍ഡന്റ് തസ്തിക
4961.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
താലൂക്ക് ഓഫീസില്‍
ഓഫീസ് അറ്റന്‍ഡന്റ്
തസ്തികയില്‍
പ്രവര്‍ത്തന
ക്രമീകരണാര്‍ത്ഥം
ജീവനക്കാരെ
നിയമിക്കുന്നതിന് പകരം
പ്രസ്തുത തസ്തിക
സൃഷ്ടിച്ച് നിയമനം
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ റവന്യൂ
വകുപ്പില്‍ ഓഫീസ്
അറ്റന്‍ഡന്റ്
തസ്തികയില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ?
ഐ.എസ്.ആര്.ഒ,
യ്കായി വലിയമലയിലെ ഭൂമി
ഏറ്റെടുക്കല്‍
4962.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വലിയമലയിലെ
ഐ.എസ്.ആര്.ഒ,
എല്‍.പി.എസ്.സി എന്നിവ
വിപുലീകരിക്കുന്നതിന്
ഭൂമി
ഏറ്റെടുക്കുന്നതിന്
പുറപ്പെടുവിച്ച
15.05.2019 ലെ പ്രാരംഭ
വിജ്ഞാപനത്തിൽ എത്ര
ഭേദഗതികൾ
വരുത്തിയിട്ടുണ്ടെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
ഭേദഗതികൾ ഓരോന്നും എത്
ഗസറ്റിലാണെന്നും
അതിന്റെ എസ്.ആര്.ഒ
നമ്പർ ഏതൊക്കെയാണെന്നും
ഭേദഗതികൾ
എന്താവശ്യത്തിനാണെന്നും
വിശദമാക്കാമോ;
(സി)
ഈ
നോട്ടിഫിക്കേഷനുകൾ
മലയാളം ഭാഷയിൽ
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഏതെല്ലാം
മലയാള പത്രങ്ങളിൽ
പ്രസിദ്ധീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
നോട്ടിഫിക്കേഷന്റെ
മലയാളത്തിലുള്ള പകർപ്പ്
ലഭ്യമാക്കാമോ?
എൻ.പി.ഒ.എൽ.
ന്റെ ചുറ്റിലും നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
നിയന്ത്രണം
4963.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കാക്കരയിലുള്ള
നേവൽ ഫിസിക്കൽ ആൻഡ്
ഓഷ്യാനോഗ്രാഫിക്
ലബോറട്ടറി (എൻ.പി.ഒ.എൽ)
ന്റെ അതിര്‍ത്തിയോട്
ചേര്‍ന്നുകിടക്കുന്ന 25
മീറ്റര്‍ ചുറ്റളവില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
കൈവശമുണ്ടായിരുന്ന
ഭൂമിയുടെ ഭൂരിഭാഗവും
എൻ.പി.ഒ.എൽ. ന്
വിട്ടുകൊടുത്തതിനു ശേഷം
ബാക്കിയുള്ള സ്ഥലത്ത്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിയന്ത്രണമുള്ളത്
ഇവിടത്തെ ജനങ്ങളെ
ബുദ്ധിമുട്ടിലാക്കുന്നു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ നിയന്ത്രണങ്ങള്‍
ഒഴിവാക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ എന്ന്
വിശദമാക്കാമോ?
കൊപ്പം
പഞ്ചായത്തിലെ
പൊതുസ്ഥലങ്ങളുടെ കയ്യേറ്റം
4964.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊപ്പം
പഞ്ചായത്തില്‍ കൊപ്പം
ടൗണിൽ നിന്നും ഒന്നര
കിലോമീറ്ററിനുള്ളിൽ
പൊതുസ്ഥലങ്ങൾ സ്വകാര്യ
വ്യക്തികൾ കയ്യേറിയത്
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
നിയമലംഘന നടപടികൾ
കണ്ടെത്തുവാനായി ഒരു
സർവ്വേ നടത്തി
സർക്കാരിന്റെ സ്ഥലങ്ങൾ
തിരിച്ചുപിടിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പഞ്ചായത്തിൽ വിവിധ
വകുപ്പുകളുടെ എത്ര ഭൂമി
ഉപയോഗ ശൂന്യമായി
കിടക്കുന്നുണ്ട്;
വിശദമാക്കുമോ?
തഴക്കര,വെട്ടിയാര്‍
വില്ലേജാഫീസുകള്‍ക്ക് പുതിയ
കെട്ടിടം
4965.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ തഴക്കര
വില്ലേജാഫീസ്,
വെട്ടിയാര്‍
വില്ലേജാഫീസ് എന്നിവ
ശോചനീയാവസ്ഥയിലുളള
കെട്ടിടത്തിൽ
പ്രവര്‍ത്തിക്കുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വില്ലേജാഫീസുകള്‍ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
തെറ്റായ
പോക്കുവരവ് റദ്ദുചെയ്യാന്‍
നടപടി
4966.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ ഇലന്തൂര്‍
വില്ലേജ് റീസര്‍വ്വേ
ബ്ലോക്ക് നമ്പര്‍ 10-ലെ
റീസര്‍വ്വേ നമ്പര്‍
278/1-ല്‍പ്പെട്ട 7
ആര് 70 ച.മീറ്റര്‍
സ്ഥലം പത്തനംതിട്ട
എസ്.ആര്.ഒ.യിലെ
1783/2016 നമ്പര്‍
ധനനിശ്ചയപ്രകാരം
നടത്തിയ
കൈമാറ്റാധാരത്തില്
ഏതെങ്കിലും തരത്തിലുള്ള
പിശക്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആധാരം പോക്കുവരവ്
ചെയ്യുന്നതിനുവേണ്ടി
സമര്‍പ്പിച്ച
അപേക്ഷയിന്മേല്,
പിശകായി മറ്റൊരു ആധാരം
തയ്യാറാക്കി ആയത്
പോക്കുവരവ് ചെയ്ത്
നല്കിയതിനാല് ശരിയായ
റീസര്‍വ്വേ നമ്പരിലുള്ള
ആധാരം പോക്കുവരവ്
ചെയ്യാന്‍
നിര്‍വ്വാഹമില്ല എന്ന
മറുപടി അപേക്ഷകന്
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
റീസര്‍വ്വേ
നമ്പര്‍, കൈവശം,
വിസ്തീര്‍ണ്ണം ആയവ
ബോധ്യപ്പെട്ട്
പോക്കുവരവ് ചെയ്യേണ്ട
ബന്ധപ്പെട്ട
ഉദ്യോഗസ്ഥന്റെ
അനാസ്ഥമൂലം സംഭവിച്ച
തെറ്റായ പോക്കുവരവ്
റദ്ദ് ചെയ്യേണ്ട
ഉത്തരവാദിത്തം
സര്‍ക്കാരില്‍
നിക്ഷിപ്തമാണോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഉത്തരവാദിത്തപ്പെട്ട
ജീവനക്കാരുടെ പിഴവ്
മൂലം സംഭവിച്ച തെറ്റായ
പോക്കുവരവ് റദ്ദ്
ചെയ്യുന്നതിന്
നിലവിലുള്ള തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ഇ)
റീസര്‍വ്വേ
റിക്കാര്‍ഡില്‍
ജീവനക്കാരുടെ
ശ്രദ്ധക്കുറവ് മൂലം
സംഭവിച്ചിട്ടുള്ള
തെറ്റായ പോക്കുവരവ്
അടിയന്തരമായി റദ്ദ്
ചെയ്യുമോ;
(എഫ്)
പ്രസ്തുത
വിഷയത്തിന്മേല് അടൂര്‍
എം.എല്‍.എ. 2017-ല്‍
നല്കിയ
നിവേദനത്തിന്മേല്
പത്തനംതിട്ട ജില്ലാ
കളക്ടര്‍ നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടി വിവരം
ലഭ്യമാക്കുമോ?
പുത്തൂര്‍-ചെനയ്ക്കല്
ബെെപ്പാസ് ഭൂമി
ഏറ്റെടുക്കല്‍
4967.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ
പുത്തൂര്‍-ചെനയ്ക്കല്
ബെെപ്പാസിനായി ഭൂമി
ഏറ്റെടുക്കല്‍
സംബന്ധിച്ച് മലപ്പുറം
കളക്ടര്‍ സ്വീകരിച്ച
നടപടികള്‍
അറിയിക്കുമോ;
(ബി)
ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് ഭരണപരമായ
ചെലവുകള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സ്ഥലം
ഏറ്റെടുക്കുന്നതിനും
റോഡ്
നിര്‍മ്മാണത്തിനും
വേണ്ടിയുളള തുക
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
സ്ഥലം
ഏറ്റെടുക്കുന്ന
നടപടികള്‍ അടിയന്തരമായി
പൂര്‍ത്തിയാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
മാവേലിക്കര
താലൂക്ക് ഓഫീസ് കെട്ടിട
നിര്‍മ്മാണം
4968.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
താലൂക്ക് ഓഫീസ്
കെട്ടിടം പഴക്കമേറിയതും
സ്ഥല പരിമിതികള്‍
ഉള്ളതുമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത താലൂക്ക്
ഓഫീസിന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
തുക
അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
താലൂക്കാഫീസിന്റെ
കെട്ടിട
നിര്‍മ്മാണത്തിനാവശ്യമായ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
ഇല്ലെങ്കില്‍ പ്ലാനും
എസ്റ്റിമേറ്റും
തയ്യാറാക്കുന്നതിന് തുക
അനുവദിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
കയ്പമംഗലം
മണ്ഡലത്തില്‍ മതിലകത്ത്
റവന്യൂ ടവര്‍
4969.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയ്പമംഗലം
നിയോജകമണ്ഡലത്തില്‍
2016-17 ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച മതിലകത്തെ
പുതിയ റവന്യൂ ടവറിന്റെ
മുന്നൊരുക്ക
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ; റവന്യൂ
ടവര്‍
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(ബി)
റവന്യൂ
ടവറിന്റെ നിര്‍മ്മാണം
സംബന്ധിച്ച ഫയല്‍
ദ്രുതഗതിയിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ആമ്പല്ലൂര്‍
ഗ്രൂപ്പ് വില്ലേജ് വിഭജനം
4970.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തിലെ
ആമ്പല്ലൂര്‍ ഗ്രൂപ്പ്
വില്ലേജ് വിഭജിച്ച്
കീച്ചേരി, കുലയറ്റിക്കര
എന്നീ വില്ലേജുകള്‍
രൂപീകരിക്കുന്നത്
സംബന്ധിച്ച ഫയല്‍
നടപടികള്‍ ഏതു
വകുപ്പിന്റെ
പരിഗണനയിലാണെന്നും ഏതു
ഘട്ടത്തിലാണെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
അവസാനം ഉണ്ടായ തീരുമാനം
ഏതു വകുപ്പ് എന്ന്
കൈക്കൊണ്ടുവെന്നും
തീരുമാനം
എന്തായിരുന്നുവെന്നും
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ തിമിരി
വില്ലേജില്‍ പട്ടയം
ലഭ്യമാക്കാന്‍ നടപടി
4971.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ തിമിരി
വില്ലേജില്‍ മിച്ചഭൂമി
പതിച്ച് കിട്ടിയവര്‍
കെെമാറിയ ഭൂമിയില്‍
താമസിച്ചുവരുന്നവര്‍ക്ക്
പട്ടയം ലഭിക്കാനുളള
നടപടി
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരില്‍
80 ശതമാനം പേര്‍ക്കും
പട്ടയം നല്കിയ
സ്ഥിതിക്ക്
അവശേഷിക്കുന്നവര്‍ക്ക്
കൂടി പട്ടയം
ലഭ്യമാക്കാന്‍
നടപടികള്‍ ഉണ്ടാകുമോ?
ഇരിമ്പിളിയം,
മേല്‍മുറി വില്ലേജ്
ഓഫീസുകളുടെ നിര്‍മ്മാണം
4972.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ
ഇരിമ്പിളിയം, മേല്‍മുറി
എന്നീ വില്ലേജ്
ഓഫീസുകളുടെ നിര്‍മ്മാണം
സംബന്ധിച്ച് മലപ്പുറം
ജില്ലാകളക്ടര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്കുള്ള
ഭരണാനുമതി
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ടെന്‍ഡര്‍
നടപടികള്‍ ഏതുവരെയായി
എന്നുള്ള വിവരം
അറിയിക്കുമോ;
(സി)
നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍
പ്രളയബാധിതർക്ക് ഭവന
നിര്‍മ്മാണം
4973.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ആഗസ്റ്റില്‍ ഉണ്ടായ
മഹാപ്രളയത്തില്‍
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
പൂര്‍ണ്ണമായി ഭവനം
നഷ്ടപ്പെട്ട എത്ര
പേര്‍ക്കാണ് ഭവന
നിര്‍മ്മാണത്തിന് തുക
നല്‍കിയിട്ടുളളത്
വ്യക്തമാക്കാമോ;
(ബി)
ഭാഗികമായി
തകര്‍ന്ന എത്ര
കുടുംബങ്ങള്‍ക്കാണ്
നഷ്ടപരിഹാരം
നല്‍കിയിട്ടുളളത്;
വിവരിക്കാമോ;
(സി)
ലഭ്യമായതും
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചതുമായ
എത്ര അപേക്ഷകര്‍ക്കാണ്
തുക നല്കുവാനുളളതെന്ന്
വ്യക്തമാക്കാമോ?
പെരിന്തല്‍മണ്ണ
മണ്ഡലത്തിലെ
വില്ലേജാഫീസുകളിലെ അടിസ്ഥാന
സൗകര്യങ്ങൾ
4974.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തിലുളള
ഏതെല്ലാം
വില്ലേജാഫീസുകള്ക്കാണ്
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തത
നിലവിലുളളത്;
സ്വന്തമായി
കെട്ടിടമില്ലാത്ത
ഏതെങ്കിലും
വില്ലേജാഫീസ്
നിലവിലുണ്ടോ;
അറിയിക്കുമോ;
(ബി)
ചുറ്റുമതിലും
നവീകരിച്ച കെട്ടിടവും
ആവശ്യമുളള
വില്ലേജാഫീസുകള്‍
ഏതൊക്കെയാണ്; ഇതില്‍
ഏതെല്ലാം
വില്ലേജാഫീസുകള്‍ക്ക്
എത്ര തുക വീതം
എന്തെല്ലാം
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിന്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
അടിസ്ഥാന
സൗകര്യം ആവശ്യമുളള
മറ്റ്
വില്ലേജാഫീസുകള്‍ക്ക്
കൂടി തുക
അനുവദിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കരുനാഗപ്പളളിയില്‍
മിനി സിവില്‍ സ്റ്റേഷന്
അനക്സ്
4975.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
താലൂക്കിലെ പല പ്രധാന
ഓഫീസുകളും സ്വകാര്യ
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്നതും
ദേശീയപാത
വികസനത്തിനുവേണ്ടി
സ്ഥലം
ഏറ്റെടുക്കുമ്പോള്‍
ഇപ്പോഴുളള മിനി
സിവില്‍ സ്റ്റേഷന്
കെട്ടിടത്തിന്റ ഒരു
ഭാഗം
പൊളിച്ചുനീക്കുന്ന
സാഹചര്യമുണ്ടാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇവിടെ
ലഭ്യമായ സര്‍ക്കാര്‍
ഭൂമിയില്‍ മിനി സിവില്‍
സ്റ്റേഷന് അനക്സ്
നിര്‍മ്മിക്കുന്നതിനുവേണ്ടി
ബജറ്റില്‍ നിര്‍ദ്ദേശം
സമര്‍പ്പിച്ചിട്ടുളളതും
ആയതിന് 2019-20 ലെ
ബജറ്റില്‍ 20%
ടോക്കണ്‍ തുക
അനുവദിച്ചിട്ടുളളതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ
പുരോഗതി
വിശദീകരിക്കുമോ;
(സി)
ഇവിടെ
മിനി സിവില്‍
സ്റ്റേഷന് അനക്സ്
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
മലപ്പുറം
ജില്ലക്ക് പ്രളയാനന്തര
പ്രവര്‍ത്തനങ്ങള്‍ക്കായി
അനുവദിച്ച തുക
4976.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019ലെ
പ്രളയാനന്തര
പ്രവര്‍ത്തനങ്ങള്‍ക്കായി
മലപ്പുറം ജില്ലക്ക്
എത്ര രൂപ അനുവദിച്ചു;
അതില്‍ എത്ര രൂപ
ചെലവഴിച്ചു; ഏതെല്ലാം
ഇനങ്ങള്‍ക്ക്;
വ്യക്തമാക്കാമോ;
(ബി)
പ്രളയത്തില്‍
എടവണ്ണപ്പാറ ടൗണില്‍
ചാലിയപ്പുറം
ഗവണ്മെന്റ് സ്കൂളിന്
മുന്‍വശത്തെ
അപകടാവസ്ഥയിലായ
കെട്ടിടം പൊളിച്ച്
നീക്കിയതിന്
സര്‍ക്കാര്‍ നല്കിയ
സാമ്പത്തിക സഹായം
എത്രയെന്ന്
അറിയിക്കാമോ;
(സി)
ഭിന്നശേഷിക്കാരനായ
ഒരു വ്യക്തിയുടെ ഏക
വരുമാന മാര്‍ഗ്ഗമായ
പ്രസ്തുത കെട്ടിടം
പൊളിച്ചു മാറ്റേണ്ടി
വന്നതിനാല്‍
അദ്ദേഹത്തിന്
ഏതെങ്കിലും തരത്തിലുളള
സാമ്പത്തിക സഹായം
നല്കാന് കഴിയുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മൂവാറ്റുപുഴയില്‍
റീസര്‍വ്വെ
ആരംഭിക്കുന്നതിനുള്ള നടപടി
4977.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
താലൂക്കിലെ ഒരു
വില്ലേജിലും റീസര്‍വ്വെ
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടില്ല
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇതിനുള്ള കാരണം
എന്താണെന്ന്
അറിയിക്കാമോ;
(ബി)
റീസര്‍വ്വെ
പൂര്‍ത്തിയാക്കാത്തതുമൂലം
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത്
അടിയന്തിരമായി
റീസര്‍വ്വെ
ആരംഭിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
റീ-സര്‍വ്വേ
നടപടികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ നടപടി
4978.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
മുരളി പെരുനെല്ലി
,,
ഡി.കെ. മുരളി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മന്ദഗതിയിലായിരുന്ന
റീ-സര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
പൊതുജന
പങ്കാളിത്തത്തോടെ
പുനരാരംഭിക്കാന്‍ ഈ
സര്‍ക്കാര്‍ കൈക്കാണ്ട
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
റീ-സര്‍വ്വേ
നടപടികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
റീ-സര്‍വ്വേയുമായി
ബന്ധപ്പെട്ട പരാതികള്‍
ദ്രുതഗതിയില്‍
തീര്‍പ്പാക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
റീ-സര്‍വ്വേ
പ്രവര്‍ത്തനങ്ങളുടെ
ഏകോപനത്തിനായി
ഡയറക്ടറേറ്റില്‍
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഇ)
റീ-സര്‍വ്വേ
സമയബന്ധിതമായി
തീര്‍പ്പാക്കാന്‍
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍ക്ക്
കീഴിലുള്ള അംഗീകൃത
ഏജന്‍സികളെ
ഏല്‍പ്പിക്കുന്നതിനും
അതിന്റെ മേല്‍നോട്ടവും
അന്തിമ തീര്‍പ്പും
സര്‍വ്വേ വകുപ്പില്‍
നിക്ഷിപ്തമാക്കുന്നതിനും
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കോട്ടയം
ജില്ലയിലെ റീ സര്‍വ്വേ
നടപടികള്‍
4979.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ റീ സര്‍വ്വേ
നടപടികള്‍
പൂര്‍ത്തിയാക്കാത്ത
എത്ര
താലൂക്കുകളുണ്ടെന്ന്
വെളിപ്പെടുത്താമോ; അവ
ഏതെല്ലാമാണെന്ന്
വെളിപ്പെടുത്താമോ ;
(ബി)
വെെക്കം
താലൂക്കില്‍ നടന്നു
വരുന്ന റീ സര്‍വ്വേ
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
വെെക്കത്ത്
അനുവദിക്കപ്പെട്ട റീ
സര്‍വ്വേ ഓഫീസ് എന്നു
മുതല്‍ പ്രവര്‍ത്തനം
ആരംഭിക്കുമെന്ന്അറിയിക്കാമോ;
(ഡി)
വെെക്കം
താലൂക്കിലെ റീ സര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്താന്‍
വേണ്ടി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
പൂഞ്ഞാര്‍
മണ്ഡലത്തിലെ റീസര്‍വ്വേ
നടപടികള്‍
4980.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂഞ്ഞാര്‍
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
വില്ലേജുകളില്‍
റീസര്‍വ്വേ നടപടികള്‍
ആരംഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
മണ്ഡലത്തിലെ
ഏതെല്ലാം
വില്ലേജുകളില്‍
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ റീസര്‍വ്വേ
നടപടികള്‍ എത്രയും വേഗം
പൂര്‍ത്തീകരിയ്ക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റീസര്‍വ്വേ
നടപടി സ്വകാര്യ മേഖലയ്ക്ക്
കെെമാറാനുള്ള തീരുമാനം
4981.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
റീസര്‍വ്വേ
പൂര്‍ത്തിയാക്കുന്ന
പ്രവൃത്തി സ്വകാര്യ
മേഖലയ്ക്ക് കെെമാറാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
തീരുമാനമെടുത്തത്
എന്തുകൊണ്ടാണെന്നുളള
കാര്യങ്ങള്‍
വിശദീകരിക്കാമോ?
റീസര്‍വ്വേ
നടപടികള്‍
4982.
ശ്രീ.കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
,,
പാറക്കല്‍ അബ്ദുല്ല
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീസര്‍വ്വേ
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
കരുതുന്നതെന്നും
വെളിപ്പെടുത്താമോ ;
(ബി)
റീസര്‍വ്വേ
സംബന്ധിച്ച
പരാതികള്‍ക്ക്
ശാശ്വതപരിഹാരം
കാണുന്നതിന്
റവന്യൂ-സര്‍വ്വേ
വകുപ്പുകളുടെ
പ്രവര്‍ത്തനത്തില്‍
ഏകോപനം വേണമെന്ന
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിര്ദ്ദേശത്തിന്മേല്
എന്ത് നടപടി
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
റീസര്‍വ്വെ
റിക്കാര്‍ഡുകള്‍
ലഭ്യമാകാത്തത് മൂലം
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
4983.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീസര്‍വ്വെ
പൂര്‍ത്തിയാക്കാത്ത
വില്ലേജുകളില്‍
റിക്കാര്‍ഡുകളും
സ്കെച്ചുകളും
ലഭ്യമല്ലാത്തതു മൂലം
ഉണ്ടാകുന്ന ഭരണപരമായ
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനുള്ള പരിഹാരമായി
എന്തു നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
സംസ്ഥാനത്തെ
റീ-സര്‍വ്വേ നടപടികള്‍
4984.
ശ്രീ.സി.മമ്മൂട്ടി
,,
അബ്ദുല്‍ ഹമീദ് പി.
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റീ-സര്‍വ്വേ നടപടികള്‍
എത്ര ശതമാനം
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ബാക്കി
റീ-സര്‍വ്വേ നടപടികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
റീ-സര്‍വ്വേ
നടപടികള്‍ക്കായി
ഡിജിറ്റല്‍ സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി പുറം കരാര്‍
നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
പെരിന്തല്‍മണ്ണ
മണ്ഡലത്തിലെ വില്ലേജുകളിലെ
റീസര്‍വ്വെ നടപടികള്‍
4985.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
വില്ലേജുകളില്‍
റീസര്‍വ്വെ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ട്;
ഇനി ഏതെല്ലാം
വില്ലേജുകള്‍
റീസര്‍വ്വെ
പൂര്‍ത്തിയാക്കാന്‍
ബാക്കിയുണ്ട്;വിശദമാക്കാമോ;
(ബി)
റീസര്‍വ്വെയുടെ
അടിസ്ഥാനത്തിലുള്ള
പരാതികള്‍
പരിഹരിയ്ക്കുന്നതിന്
യഥാസമയം നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
എല്ലാ
വില്ലേജുകളിലും
റീസര്‍വ്വെ നടപടികള്‍
അടിയന്തരമായി
പൂര്‍ത്തിയാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിയ്ക്കുമോ;
വ്യക്തമാക്കാമോ?
സര്‍വ്വെയും
ഭൂരേഖയും വകുപ്പിലെ നിയമനം
4986.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വെയും
ഭൂരേഖയും വകുപ്പില്‍
നിലവില്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്ത ഒഴിവുകള്‍
ഉണ്ടോ; ഉണ്ടെങ്കില്‍
എത്ര എന്നും എപ്പോള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍
സാധിക്കുമെന്നും
അറിയിക്കുമോ;
(ബി)
സര്‍വ്വെയും
ഭൂരേഖയും വകുപ്പിലെ
സെക്കന്റ് ഗ്രേഡ്
സര്‍വ്വേയര്‍
തസ്തികയില്‍ നടന്ന
മുന്നിയമനങ്ങള്
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
ആണോ നികത്തിയിട്ടുളളത്
എന്നും മേല്‍പ്പടി
നിയമനങ്ങള്‍ സ്ഥിരം
നിയമനങ്ങളാണോ എന്നും
വ്യക്തമാക്കുമോ;
(സി)
ഇങ്ങനെ
നടത്തിയ
നിയമനങ്ങള്‍ക്ക്
ധനകാര്യ വകുപ്പിന്റെ
അനുമതി ഉണ്ടോ;
ഉണ്ടെങ്കില്‍ നിലവിലുളള
ഒഴിവുകള്‍ക്ക്
തുടര്‍ച്ചാനുമതി
വേണമെന്ന സാങ്കേതികത്വം
വ്യക്തമാക്കാമോ?
സര്‍വ്വേയും
ഭൂരേഖയും വകുപ്പിലെ
ഒഴിവുകള്‍
4987.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വേയും
ഭൂരേഖയും വകുപ്പില്‍
എല്‍.ഡബ്ല്യു.എ.
വിഭാഗത്തില്‍പ്പെട്ട
ഒഴിവുകള്‍
നിലവിലുണ്ടോ; എങ്കിൽ
എത്ര എന്ന്
വെളിപ്പെടുത്തുമോ;
(ബി)
31.10.2019
അടിസ്ഥാനത്തില്‍ 6
മാസത്തില്‍ കൂടുതലായി
എത്ര എല്‍.ഡബ്ല്യു.എ.
ഒഴിവുകളാണ്
നിലവിലുള്ളത്;
അറിയിക്കുമോ;
(സി)
സര്‍വ്വേയും
ഭൂരേഖയും വകുപ്പില്‍
സെക്കന്റ് ഗ്രേഡ്
സര്‍വ്വേയര്‍ക്ക്
31.10.2019
അടിസ്ഥാനമാക്കി
സിനിയോരിറ്റി ലിസ്റ്റ്
പ്രകാരം എത്ര പേര്
ഉള്‍പ്പെട്ടിട്ടുണ്ട്;
ഇതില്‍ നിന്നും വകുപ്പ്
വിട്ടു പോയ എത്ര
പേരാണ് ഉള്ളത് എന്ന്
വ്യക്തമാക്കുമോ;
(ഡി)
അപ്രകാരം
വന്ന ഒഴിവുകള്‍
സര്‍വ്വേയര്‍ ഗ്രേഡ് 2
പി.എസ്.സി. റാങ്ക്
പട്ടികയില്‍ നിന്നും
നിയമനം ലഭിക്കാന്‍
അർഹമാണോ എന്ന്
അറിയിക്കുമോ?
ഗൃഹശ്രീ
പദ്ധതി
4988.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന ഭവന നിര്‍മ്മാണ
ബോര്‍ഡ്
നടപ്പിലാക്കുന്ന
ഗൃഹശ്രീ പദ്ധതിയുടെ
ഭാഗമായി മങ്കട
നിയോജകമണ്ഡലത്തില്‍
നടന്നിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഗൃഹശ്രീ
പദ്ധതിയുമായി
ബന്ധപ്പെട്ട് മങ്കട
നിയോജകമണ്ഡലത്തില്‍
നിന്നും എത്ര
അപേക്ഷകള്‍ നാളിതുവരെ
ലഭ്യമായിട്ടുണ്ട്;
(സി)
പ്രസ്തുത
അപേക്ഷകളിന്മേല് ഭവന
നിര്‍മ്മാണ
ബോര്‍ഡിന്റെ വിഹിതം
അനുവദിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ഭവന നിര്‍മ്മാണ
ബോര്‍ഡിന്റെ വളവനാടുള്ള
ഭൂമി
4989.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഭവന നിര്‍മ്മാണ
ബോര്‍ഡിന്റെ ആലപ്പുഴ
ജില്ലയിലെ വളവനാടുള്ള
ഭൂമി സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ഏക്കര്‍ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുസംബന്ധിച്ച
കൈമാറ്റ വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
വസ്തുവിന്റെ വില
നിശ്ചയിച്ച് ഭവന
നിര്‍മ്മാണ ബോര്‍ഡിന്
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സംസ്ഥാന ഭവനനിര്‍മ്മാണ
ബോര്‍ഡ്
4990.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഭവനനിര്‍മ്മാണ
ബോര്‍ഡിന്റെ കൈവശമുളള
എറണാകുളം മറൈന്‍
ഡ്രൈവിലെ 18 ഏക്കര്‍
ഭൂമിയില്‍ 3500 കോടി
രൂപ മുടക്കി ബൃഹത്
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമെന്ന്
2019-20 ലെ ബഡ്ജറ്റ്
പ്രസംഗത്തില്‍
പ്രസ്താവിച്ചിരുന്നോ;
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ഭവന
നിര്‍മ്മാണ ബോര്‍ഡ് മുഖേന
വായ്പ പദ്ധതി
4991.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാങ്കുകളും
ഇതര ധനകാര്യ
സ്ഥാപനങ്ങളും ഇടത്തരം
വരുമാനക്കാര്‍ക്ക്
അപ്രാപ്യമായിരിക്കെ,
സ്വന്തം ഭവനമെന്ന
അവരുടെ സ്വപ്നം
സാക്ഷാത്ക്കരിക്കുന്നതിന്
ഭവന നിര്‍മ്മാണ
ബോര്‍ഡ് മുഖേന മുന്‍
കാലങ്ങളിലെ പോലെ ഭവന
വായ്പ പദ്ധതി
നടപ്പിലാക്കുമോ;
(ബി)
ഇതിനായി
നാഷണല്‍ ഹൗസിംഗ്
ഫെെനാന്‍സ്
കോര്പ്പറേഷന്,
നബാര്‍ഡ് തുടങ്ങിയ
ധനകാര്യ സ്ഥാപനങ്ങളില്‍
നിന്നോ ഭവന രംഗത്ത
വിദേശ ഏജന്‍സികളില്‍
നിന്നോ കുറഞ്ഞ
പലിശയ്ക്ക്
വായ്പയെടുത്ത് ഹൗസിംഗ്
ബോര്‍ഡിനെ
ഏല്പിക്കുവാന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ലെെഫ്
മിഷന് പദ്ധതി പ്രകാരമുള്ള
ഭൂമി ഏറ്റെടുക്കല്‍
4992.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
ജില്ലകളില്‍ ലെെഫ്
മിഷന് പദ്ധതി പ്രകാരം
ഫ്ലാറ്റുകള്‍
നിര്‍മ്മിക്കുന്നതിന്
ഭവന നിര്‍മ്മാണ
ബോര്‍ഡിന്റേതടക്കമുള്ള
ഭൂമി ഏറ്റെടുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
അതിന്റെ
മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെയാണെന്നറിയിക്കാമോ;
(സി)
ലെെഫ്
മിഷന് പദ്ധതിയുടെ
മൂന്നാം ഘട്ടത്തെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഭവന
നിര്‍മ്മാണ ബോര്‍ഡിനെ
ഏല്‍പ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
എന്താണ്; വിശദമാക്കാമോ?
റാന്നി
മണ്ഡലത്തില്‍ ഹൗസിങ്
ബാേര്‍ഡിന്റെ വര്‍ക്കിംഗ്
വിമന്‍സ് ഹാേസ്റ്റൽ
4993.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൗസിങ് ബാേര്‍ഡിന്റെ
ഉടമസ്ഥതയില്‍
എവിടെയൊക്കെയാണ്
വര്‍ക്കിംഗ് വിമന്‍സ്
ഹാേസ്റ്റലുകള് ഉള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
റാന്നി
താലൂക്കില്‍ ഹൗസിങ്
ബാേര്‍ഡിന്റെ
ഉടമസ്ഥതയില്‍ എത്ര
സ്ഥലമുണ്ട് എന്നും എത്ര
വര്‍ഷമായി ഈ സ്ഥലം
ഹൗസിംഗ് ബാേര്‍ഡിന്റെ
കെെവശം ഇരിക്കുന്നു
എന്നും ഇവിടെ
എന്തെങ്കിലും പദ്ധതി
വിഭാവനം
ചെയ്തിട്ടുണ്ടാേ എന്നും
അറിയിക്കുമോ;
(സി)
നിരവധി
സര്‍ക്കാര്‍ ഓഫീസുകളും
വിദ്യാഭ്യാസ
സ്ഥാപനങ്ങളും ഉള്ള
റാന്നി താലൂക്കില്‍
വര്‍ക്കിംഗ് വിമന്‍സ്
ഹാേസ്റ്റല്‍ ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ഡി)
ഹൗസിങ്
ബാേര്‍ഡിന്റെ
ഉടമസ്ഥതയില്‍ ഇൗ
സ്ഥലത്ത് വര്‍ക്കിംഗ്
വിമന്‍സ് ഹാേസ്റ്റല്‍
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ;
വിശദാംശങ്ങള്‍ നൽകുമോ?
ഗൃഹശ്രീ
പദ്ധതി
4994.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ആരംഭിച്ച്
ഭവനനിര്‍മ്മാണ ബോര്‍ഡ്
മുഖേന വിജയകരമായി
നടപ്പിലാക്കി വന്നതും
രണ്ട് ലക്ഷം രൂപ
സര്‍ക്കാര്‍ സബ്സിഡിയും
ഒരു ലക്ഷം രൂപ വീതം
ഉപഭോക്താവിന്റേയും
സ്പോണ്‍സറുടെയും
വിഹിതവും ചേര്‍ത്ത്
നാല് ലക്ഷം രൂപ ചെലവു
വരുന്ന വീടുകള്‍
നിര്‍മ്മിക്കുന്നതും
തിരിച്ചടവ്
ഇല്ലാത്തതുമായ ഗൃഹശ്രീ
പദ്ധതി പ്രകാരം ഇതുവരെ
എത്ര വീടുകള്‍
നിര്‍മ്മിച്ചിട്ടുണ്ട്;വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
വീടുകള്‍
നിര്‍മ്മിക്കുന്നതിനായി
എത്ര അപേക്ഷകള്‍
നിലവിലുണ്ട്; 2019-20
കാലയളവില്‍ ഈ
പദ്ധതിയുടെ
സബ്സിഡിക്കായി എന്ത്
തുകയാണ് ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
പദ്ധതിയുടെ
സബ്സിഡി തുക നാല് ലക്ഷം
രൂപയായി ഉയര്‍ത്തുന്ന
കാര്യം പരിഗണിക്കുമോ
എന്ന് വ്യക്തമാക്കാമോ?
കാട്ടാക്കട
മണ്ഡലത്തില്‍
നിര്‍മ്മിതികേന്ദ്രത്തിന്റെ
ഭവന സമുച്ചയം
4995.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജകമണ്ഡലത്തില്‍
ലെെഫ് ഭവന പദ്ധതിയുടെ
ഭാഗമായി സംസ്ഥാന
നിര്‍മ്മിതികേന്ദ്രം
നിര്‍മ്മിയ്ക്കുന്ന ഭവന
സമുച്ചയത്തിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സമുച്ചയ നിര്‍മ്മാണം
വെെകുന്നതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എപ്പോള്‍
ആരംഭിയ്ക്കാനാകുമെന്ന്
വിശദമാക്കാമോ?
ഭവനനിര്‍മ്മാണ
ബോര്‍ഡ് പുനഃസംഘടന
4996.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
29.03.2019
ല്‍ ചീഫ്
സെക്രട്ടറിയുടെ
അദ്ധ്യക്ഷതയില്‍ കൂടിയ
വകുപ്പ്
സെക്രട്ടറിമാരുടെ
യോഗത്തില്‍
ഭവനനിര്‍മ്മാണ
ബോര്‍ഡിന്റെയും,
ഭവനനിര്‍മ്മാണ
വകുപ്പിന്റെയും
പ്രസക്തി
ഇല്ലാതായതിനാല്‍ അവ
നിര്‍ത്തലാക്കുന്നത്
പരിശോധിച്ച്
റിപ്പോര്‍ട്ട്
നല്കുവാന്
പി.ആന്റ്.എ.ആര്.ഡി.
പ്രിന്‍സിപ്പല്‍
സെക്രട്ടറിയെയും
ഭവനനിര്‍മ്മാണ വകുപ്പ്
അഡീഷണല്‍ ചീഫ്
സെക്രട്ടറിയെയും
ചുമതലപ്പെടുത്തിയിരുന്നോ;
(ബി)
ഇവരുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഭവനനിര്‍മ്മാണ
ബോര്‍ഡ്
നിര്‍ത്തലാക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
വായ്പാ പദ്ധതികളോ തനത്
നിര്മ്മാണപദ്ധതികളോ
ഇല്ലാതെ
നിര്ജ്ജീവാവസ്ഥയില്
തുടരുന്ന ബോര്‍ഡ്
പുനസംഘടിപ്പിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഭവന
നിര്‍മ്മാണ ബോര്‍ഡിനെ
എന്തൊക്കെ ചുമതലകളാണ്
ഏല്പിക്കുവാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തൃപ്പുണ്ണിത്തുറ
മണ്ഡലത്തില്‍ ഭവന
നിര്‍മ്മാണ ബോര്‍ഡിന്റെ
സ്ഥലം
4997.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പുണ്ണിത്തുറ
മണ്ഡലത്തില്‍ ഭവന
നിര്‍മ്മാണ
ബോര്‍ഡിന്റെ
ഉടമസ്ഥതയില്‍ എത്ര
സ്ഥലം ഉപയോഗിക്കാതെ
നിലവിലുണ്ട് എന്ന്
അറിയിക്കുമോ;
(ബി)
അവയുടെ
വിശദാംശം വില്ലേജ്
തിരിച്ച് വിശദമാക്കാമോ;
(സി)
അവിടെ
എന്തെല്ലാം പദ്ധതികളാണ്
ബോര്‍ഡ് വിഭാവനം
ചെയ്യുന്നതെന്ന്
അറിയിക്കുമോ;
(ഡി)
ആയതിന്റെ
വിശദാംശം നല്‍കുമോ?
ഹൗസിംഗ്
വകുപ്പിലെ നിയമന രീതി
4998.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൗസിംഗ്
(ടെക്നിക്കല്‍ സെല്‍)
വകുപ്പില്‍ എത്ര
തസ്തികകളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
വകുപ്പിലെ
നിയമനരീതി
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വകുപ്പില്‍ ജോലിയില്‍
പ്രവേശിക്കുന്ന
ജീവനക്കാര്‍ക്ക്
ഉദ്യോഗക്കയറ്റം
ലഭിക്കുന്നതിന്
അവസരമില്ലായെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഹൗസിംഗ്
കമ്മീഷണര്‍ വകുപ്പിലെ
ഒഴിവുകളില്‍ പി.എസ്.സി.
മുഖേന നിയമനം
നടത്തുന്നതിന് മുമ്പ്
ഏത് വകുപ്പില്‍
നിന്നാണ് നിയമനം നടത്തി
വന്നിരുന്നതെന്ന്
വ്യക്തമാക്കാമോ?
ചാലക്കുടിയില്‍
ഹൗസിംഗ് ബോര്‍ഡ് സ്ഥലത്ത്
പ്രോജക്ട്
4999.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
നഗരത്തിന്റെ
ഹൃദയഭാഗത്തെ ഹൗസിംഗ്
ബോര്‍ഡ് വക വാണിജ്യ
പ്രാധാന്യമുളള സ്ഥലത്ത്
എന്തെങ്കിലും
പ്രോജക്ട്
നടപ്പാക്കുന്നതിന്
ആലോചിക്കുന്നുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
സ്ഥലത്ത് അനുയോജ്യമായ
വാണിജ്യ സമുച്ചയം
ഉൾപ്പെടെയുള്ളവ
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?