ആഗോള
വ്യവസായ നിക്ഷേപസംഗമം
4160.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനതലത്തില്‍
ആഗോള വ്യവസായ
നിക്ഷേപസംഗമം
നടത്തുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
നിര്‍മ്മാണ
വസ്തുക്കള്‍ക്ക്
കൃത്രിമക്ഷാമം
4161.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
കരിങ്കല്ല്, പാറമണല്‍,
സിമന്റ് തുടങ്ങിയ
നിര്‍മ്മാണ
വസ്തുക്കള്‍ക്ക്
കൃത്രിമക്ഷാമം
ഉണ്ടാക്കി യാതൊരു
നിയന്ത്രണവുമില്ലാതെ
തോന്നുന്നപോലെ
വിലവര്‍ദ്ധിപ്പിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇത്തരത്തില്‍
കൃത്രിമമായി
ഉണ്ടാക്കുന്ന
വിലക്കയറ്റം
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
നിര്‍മ്മാണ മേഖലയിലെ
വസ്തുക്കള്‍ക്ക്
കൃത്രിമമായി
വിലക്കയറ്റം ഉണ്ടാകുന്ന
പ്രവണത തടയുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
വ്യവസായ
സൗഹൃദാന്തരീക്ഷം
4162.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശക്തമായ വ്യവസായ
സൗഹൃദാന്തരീക്ഷമാണ്
നിലനില്‍ക്കുന്നതെന്ന്
സര്‍ക്കാര്‍
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ അതിന് ആധാരമായ
വസ്തുതകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം സംസ്ഥാനത്ത്
ഏതൊക്കെ വന്‍കിട
കമ്പനികള്‍ വ്യവസായം
ആരംഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
തൊഴില്‍
പ്രശ്നങ്ങളിലും
നോക്കുകൂലി
പ്രശ്നങ്ങളിലും
ഫലപ്രദമായി ഇടപെട്ട്
സമാധാനാന്തരീക്ഷം
ഉണ്ടാക്കുന്നതിന്
സാധിക്കുന്നുണ്ടോ;
തൊഴില്‍ പ്രശ്നം മൂലം
ഏതെങ്കിലും വന്‍കിട
കമ്പനികള്‍ ഈ
സര്‍ക്കാര്‍ വന്നശേഷം
പൂട്ടേണ്ട
സ്ഥിതിവിശേഷമുണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സംരംഭങ്ങള്‍ക്കുള്ള
കെ.എസ്.ഐ.ഡി.സി. സഹായം
4163.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്ത്
കോടി രൂപ വരെ
മുതല്‍മുടക്കുള്ള
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
മുന്‍കൂര്‍ അനുമതി
ആവശ്യമില്ലായെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനായുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
പത്ത്
കോടി രൂപയില്‍ കൂടുതല്‍
നിക്ഷേപം ആവശ്യമുള്ള
സംരംഭങ്ങള്‍ക്ക്
കെ.എസ്.ഐ.ഡി.സി. എന്ത്
സഹായമാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
ഡിപ്പാര്‍ട്ട്മെന്റ്
ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി
ആന്റ് പ്രൊമോഷന്
നിര്‍ണ്ണയിച്ച റാങ്ക്
4164.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
ഡിപ്പാര്‍ട്ട്മെന്റ്
ഓഫ് ഇന്‍ഡസ്ട്രിയല്‍
പോളിസി ആന്റ്
പ്രൊമോഷന്
(ഡി.ഐ.പി.പി.) വ്യവസായ
നിക്ഷേപസാധ്യത
കണക്കിലെടുത്ത്
നിര്‍ണ്ണയിച്ചിട്ടുള്ള
റാങ്കില്‍
സംസ്ഥാനത്തിന്റെ സ്ഥാനം
എത്രയാണ്; പ്രസ്തുത
റാങ്ക്
നിര്‍ണ്ണയിച്ചിട്ടുള്ളത്
എപ്രകാരമാണ് എന്നതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
വ്യവസായം
തുടങ്ങുന്നതിനുള്ള
അനുമതി ലഭ്യമാകുന്നതിന്
നിലവിലുള്ള കേരള
സിംഗിള്‍ വിന്‍ഡോ
ക്ലിയറന്‍സ് ബോര്‍ഡ്
ആന്റ് ഇന്‍ഡസ്ട്രിയല്‍
ടൗണ്‍ഷിപ്പ് ഏര്യാ
ഡെവലപ്മെന്റ് ആക്ട്
1999 പരിഷ്ക്കരിച്ച്
ഒരു പുതിയ നിയമം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കേരള
ആട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ
ഇ-ആട്ടോകള്
4165.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ആട്ടോമൊബൈല്‍സ്
ലിമിറ്റഡിന്റെ പ്ലാന്റ്
നവീകരിക്കുന്നതിനും
കമ്പിനിയെ നഷ്ടത്തില്‍
നിന്ന്
കരകയറ്റുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
അറിയിക്കുമോ;
(ബി)
പ്രസ്തുത
കമ്പിനി ഇ-ആട്ടോകള്
വിപണിയില്‍
ഇറക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ഇ-ആട്ടോകള്
എന്നത്തേക്ക്
വിപണിയില്‍ ഇറക്കുവാന്‍
സാധിക്കും;
വ്യക്തമാക്കുമോ;
(ഡി)
ഇതിന്റെ
വിപണി വില
എത്രയായിട്ടാണ്
നിശ്ചയിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ?
ആസ്ട്രല്‍
വാച്ചസ് കമ്പനി
4166.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ബീച്ച് റോഡില്‍
ആസ്ട്രല്‍ വാച്ചസ്
കമ്പനി
പ്രവര്‍ത്തിച്ചിരുന്നത്
വ്യവസായ വകുപ്പിന്റെ
കീഴിലായിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സ്ഥാപനം തുടങ്ങിയതും
പൂട്ടിയതും ഏത്
വര്‍ഷത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനം തുടങ്ങിയ
സമയത്തും പൂട്ടുന്ന
സമയത്തും
ഇവിടെയുണ്ടായിരുന്ന
തൊഴിലാളികളുടെ എണ്ണം
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
അവര്‍ക്ക് ലഭിച്ചിരുന്ന
ശമ്പളം എത്രയായിരുന്നു
എന്ന് വ്യക്തമാക്കാമോ;
(ഡി)
സ്ഥാപനം
പൂട്ടിയപ്പോള്‍
ജീവനക്കാരുടെ മുഴുവന്‍
ആനുകൂല്യങ്ങളും
നല്‍കിയിരുന്നോ;
വിശദാംശം നല്‍കാമോ;
(ഇ)
സ്ഥാപനം
പ്രവര്‍ത്തിച്ചിരുന്നത്
എത്ര ഏക്കര്‍
സ്ഥലത്താണെന്നും അന്നും
ഇന്നും ഈ സ്ഥലത്തിന്റെ
ഉടമസ്ഥാവകാശം
ആര്‍ക്കാണെന്നും
വ്യക്തമാക്കാമോ;
(എഫ്)
ഈ
സ്ഥലം
സാമൂഹ്യദ്രോഹികളുടെ
താവളമായി മാറാന്‍ ഏറെ
സാധ്യതയുളളതിനാല്‍ അത്
തടയാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ജി)
ഇവിടെ ഇപ്പോള്‍
സെക്യൂരിറ്റി
ജീവനക്കാരുണ്ടോ എന്ന്
വ്യക്തമാക്കാമോ; ഈ
സ്ഥലത്ത്
മറ്റേതെങ്കിലും
സംരംഭങ്ങള്‍
ആരംഭിക്കാന്‍
ഉദ്ദേശമുണ്ടോ;
വ്യക്തമാക്കുമോ?
പാെതുമേഖല
വ്യവസായ സ്ഥാപനങ്ങളില്‍
നവീകരണവും
വെെവിധ്യവല്ക്കരണവും
4167.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
പാെതുമേഖല വ്യവസായ
സ്ഥാപനങ്ങളില്‍
നവീകരണവും
വെെവിധ്യവല്ക്കരണവും
നടപ്പിലാക്കിയിട്ടുണ്ടാേ;
(ബി)
ഉണ്ടെങ്കില്‍
ഏതാെക്കെ
സ്ഥാപനങ്ങളിലാണ് ഇവ
നടപ്പിലാക്കിയതെന്നും
അതിലൂടെ പ്രസ്തുത
സ്ഥാപനങ്ങളെ
ലാഭത്തിലാക്കുന്നതിനും
അവിടെ താെഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
സാധിച്ചിട്ടുണ്ടാേ;
(സി)
വെെവിധ്യവല്ക്കരണത്തിന്
ശേഷം ഏതെങ്കിലും
സ്ഥാപനം നിലവില്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടാേ;
എങ്കില്‍ ഏതാെക്കെ
സ്ഥാപനങ്ങള്‍; അതിനുള്ള
കാരണമെന്താണ്?
പൊതുമേഖലാ
സ്പിന്നിംഗ് മില്ലുകളുടെ
പ്രവര്‍ത്തനം
4168.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുള്ള
പൊതുമേഖലാ സ്പിന്നിംഗ്
മില്ലുകളുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്യാറുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളുടെ 2018-19
വര്‍ഷത്തെ ലാഭവും
നഷ്ടവും എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
മില്ലുകളുടെ തലപ്പത്ത്
നിലവില്‍ ഇരട്ടപദവി
വഹിക്കുന്ന എം.ഡി.മാര്‍
ആരൊക്കെയാണെന്ന്
വെളിപ്പെടുത്താമോ?
പൊതുമേഖലാ
മില്ലുകളില്‍
നിയമവിരുദ്ധമായി
ഡെപ്യൂട്ടേഷന്
4169.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ മില്ലുകളില്‍
വിവിധ തസ്തികകളില്‍
നിയമവിരുദ്ധമായി
ഡെപ്യൂട്ടേഷന് കാലയളവ്
നീട്ടി നല്‍കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
ഇതിനെ തുടര്‍ന്ന് കോടതി
ഇടപെടല്‍
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സാധാരണയായി
എത്ര കാലയളവ് വരെയാണ്
ചട്ടപ്രകാരം
ഡെപ്യൂട്ടേഷന്
അനുവദിക്കുന്നത്;
അധികചുമതല നല്കുന്ന
പക്ഷം ഡെപ്യൂട്ടേഷന്റെ
കാലാവധി പരമാവധി
എത്രയാണ് അനുവദിക്കാന്‍
കഴിയുകയെന്ന്
വിശദമാക്കുമോ; ഇപ്രകാരം
അനുവദനീയമായ പരിധി
കഴിഞ്ഞും അധികചുമതല
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സ്വയം
വിരമിക്കല്‍ ആനുകൂല്യം
കൈപ്പറ്റിയശേഷം ഈ വിവരം
മറച്ചുവച്ച് പീന്നീട്
പുതിയ നിയമനം
ആരെങ്കിലും നേടിയതായി
കണ്ടെത്തിയോ;
വിശദമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ലാഭ-നഷ്ടങ്ങള്‍
4170.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ജില്ല
തിരിച്ചുള്ള കണക്കും
2018-19 സാമ്പത്തിക
വര്‍ഷത്തെ ലാഭവിവര
കണക്കുകളും
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്ത്
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചുവരുന്ന
എത്ര പൊതുമേഖലാ
സ്ഥാപനങ്ങളുണ്ട്; ജില്ല
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
സ്വകാര്യവല്‍ക്കരണം
4171.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതൊക്കെ പൊതുമേഖലാ
സ്ഥാപനങ്ങളാണ്
കേന്ദ്രസര്‍ക്കാര്‍
സ്വകാര്യവല്‍ക്കരിക്കുവാന്‍
തീരുമാനിച്ചിരിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍
സ്വകാര്യവത്കരിക്കുന്നതിന്
എതിരെ ചര്‍ച്ച
ചെയ്യുവാനും
പരിഹാരമാര്‍ഗ്ഗങ്ങള്‍
തേടുവാനും രാഷ്ട്രീയ
പാര്‍ട്ടികളുടെ
സര്‍വ്വകക്ഷി യോഗം
വിളിച്ചുകൂട്ടുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
വിഷയത്തില്‍
കേന്ദ്രസര്‍ക്കാരുമായി
സംസ്ഥാന സര്‍ക്കാര്‍
ഏതെങ്കിലും വിധത്തിലുളള
ചര്‍ച്ചകളോ
കത്തിടപാടുകളോ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ട്രാവന്‍കൂര്‍
ടൈറ്റാനിയം മലിനീകരണ പ്ലാന്റ്
അഴിമതി
4172.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
ടൈറ്റാനിയം മലിനീകരണ
പ്ലാന്റ് അഴിമതി കേസ്
സി.ബി.എെ. യ്ക്ക്
കൈമാറി ഉത്തരവ്
പുറപ്പെടുവച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസത്തിന്
കാരണമെന്തെന്ന്
അറിയിക്കാമോ;
(ബി)
സി.ബി.എെ.
അന്വേഷണത്തിലെ പരിഗണനാ
വിഷയങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
പൊതുമേഖലാസ്ഥാപനങ്ങള്‍
4173.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാസ്ഥാപനങ്ങളുടെ
ആകെ ലാഭം 2018-19ല്‍
എത്ര കോടിയായിരുന്നു
എന്നറിയിക്കാമോ; നഷ്ടം
എത്ര കോടി;
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാസ്ഥാപനങ്ങള്‍
ഏതൊക്കെ; എത്ര കോടിയുടെ
നഷ്ടത്തിലാണ് ഓരോ
സ്ഥാപനവും
പ്രവര്‍ത്തിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
നഷ്ടത്തിലോടുന്ന ഓരോ
പൊതുമേഖലാസ്ഥാപനങ്ങളിലും
ജോലി ചെയ്യുന്ന
ജീവനക്കാരുടെ എണ്ണം
എത്ര; വിശദമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുന്ന
സമയത്ത് എത്രയെണ്ണം
ലാഭത്തിലായിരുന്നു;
എത്രയെണ്ണം
നഷ്ടത്തിലായിരുന്നു;
എത്രയെണ്ണം അടച്ചു
പൂട്ടിയിരുന്നു;
അറിയിക്കുമോ;
(ഇ)
കഴിഞ്ഞ
സര്‍ക്കാര്‍ അടച്ചു
പൂട്ടിയ എത്ര
സ്ഥാപനങ്ങള്‍ ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍
തുറന്ന്
പ്രവര്‍ത്തിപ്പിച്ചു;
ആയത് ഏതൊക്കെ
സ്ഥാപനങ്ങള്‍; ഇതുവഴി
എത്രപേര്‍ക്ക് തൊഴില്‍
നല്‍കാനായി;
വ്യക്തമാക്കുമോ?
പൊതുമേഖലാസ്ഥാപനങ്ങളിലെ
ജീവനക്കാരുടെ സുരക്ഷ
4174.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വ്യവസായ വകുപ്പിന്
കീഴിലുള്ള
പൊതുമേഖലാസ്ഥാപനങ്ങളില്‍
ജോലിക്കിടയിലുണ്ടായിട്ടുള്ള
അപകടങ്ങളില്‍ എത്ര
പേര്
മരണപ്പെട്ടിട്ടുണ്ട്;
ഇതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
ജീവനക്കാരുടെ സുരക്ഷ
കൂടുതല്‍ ഉറപ്പു
വരുത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള
സുരക്ഷാ സംവിധാനങ്ങളുടെ
കാര്യക്ഷമത
പരിശോധിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
ലാപ്
ടോപ്പ് നിര്‍മ്മാണത്തിന്
കോകോണിക്സ് എന്ന സ്ഥാപനം
4175.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെല്‍ട്രോണ്‍,
കെ.എസ്.എെ.ഡി.സി.,
യു.എസ്.ടി ഗ്ലോബല്‍
എന്നീ സ്ഥാപനങ്ങള്‍
സഹകരിച്ച് ലാപ് ടോപ്പ്
കമ്പ്യൂട്ടര്‍
നിര്‍മ്മാണത്തിനായി
കോകോണിക്സ് എന്ന
സ്ഥാപനം പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ
വിശദമാക്കുമോ;
(ബി)
കോകോണിക്സ്
എന്ന സ്ഥാപനം
പ്രവര്‍ത്തിച്ചുവരുന്ന
സര്‍ക്കാര്‍ വക സ്ഥലം
എന്തു വ്യവസ്ഥകളുടെ
അടിസ്ഥാനത്തിലാണ്
യു.എസ്.റ്റി ഗ്ലോബല്‍
കമ്പനിക്ക്
കെെമാറിയിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇക്കാര്യത്തില്‍
സര്‍ക്കാരും കമ്പനികളും
അംഗീകരിച്ച്
പ്രാബല്യത്തില്‍
വന്നിട്ടുളള കരാറിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനത്തിന്
മണ്‍വിള വ്യവസായ
എസ്റ്റേറ്റില്‍
പ്രവര്‍ത്തിച്ചു വരുന്ന
കെല്‍ട്രോണ്‍ അനുബന്ധ
യൂണിറ്റുകള്‍ ആയ
സി.പി.ജി., ടി.എസ്.ടി.,
എ.എെ.എസ്.എന്‍. എന്നീ
യൂണിറ്റുകള്‍
ഉള്‍പ്പെടുത്തി ബാങ്ക്
വായ്പ എടുക്കുന്നതിന്
പ്രസ്തുത കമ്പനിക്ക്
പദ്ധതിയുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
സംസ്ഥാനത്ത്
വ്യവസായ സൗഹൃദാന്തരീക്ഷത്തിന്
നടപടി
4176.
ശ്രീ.സണ്ണി
ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായം തുടങ്ങുവാന്‍
ഇറങ്ങുന്ന വ്യവസായി
ആത്മഹത്യ ചെയ്യേണ്ട
രീതിയിലുള്ള
നിഷേധാത്മകമായ
അന്തരീക്ഷമാണ്
സംസ്ഥാനത്ത്
നിലനില്ക്കുന്നതെന്ന
പ്രചരണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ആന്തൂരില്‍
സാജന് എന്ന
പ്രവാസിക്ക് ആത്മഹത്യ
ചെയ്യേണ്ടി വന്ന
സാഹചര്യവും അതിന് ശേഷം
പ്രസ്തുത പ്രവാസിയുടെ
കുടുംബത്തെപ്പോലും
അവഹേളിക്കുന്ന
രീതിയില്‍ പ്രവര്‍ത്തനം
ഉണ്ടായതും,
പ്രവാസികളുടെ
നിക്ഷേപത്തിന്
എത്രമാത്രം
ദോഷകരമാകുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പുനലൂരില്‍
ഒരു പ്രവാസി ഒരു
രാഷ്ട്രീയ
പാര്‍ട്ടിയുടെ
നിഷേധാത്മകമായ നിലപാട്
മൂലം ആത്മഹത്യ
ചെയ്തിട്ടും
അദ്ദേഹത്തിന്റെ
കുടുംബത്തിന് സ്ഥാപനം
തുടങ്ങുവാന്‍ ഒരു
വര്‍ഷം കഴിഞ്ഞിട്ടും
ലൈസന്‍സ് നല്‍കാതെ അവരെ
ബുദ്ധിമുട്ടിച്ചത്
സംസ്ഥാനത്തെ പ്രവാസി
നിക്ഷേപകരോട് കാട്ടുന്ന
അവഗണനയല്ലേ;
(ഡി)
2018
ജൂണില്‍
തിരുവനന്തപുരത്ത്
ഡിജിറ്റല്‍ ഹബ്ബ്
സ്ഥാപിക്കുന്നതിനുള്ള
ധാരണാപത്രം നിസ്സാന്‍
കമ്പനിയുമായി കേരള
സര്‍ക്കാര്‍
ഒപ്പിട്ടുണ്ടോ, ഏകദേശം
16 മാസം കഴിഞ്ഞിട്ടും
അവര്‍ ആവശ്യപ്പെട്ട
കാര്യങ്ങള്‍
പൂര്‍ണ്ണതോതില്‍
നടപ്പിലാക്കുവാന്‍
കഴിയാത്ത
സാഹചര്യത്തില്‍ കമ്പനി
അധികൃതര്‍ ചീഫ്
സെക്രട്ടറിക്ക് കത്ത്
നല്‍കേണ്ട സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
പ്രസ്തുത കത്തിലെ
പരാമര്‍ശങ്ങള്‍
എന്തൊക്കെയാണ്;
(ഇ)
സംസ്ഥാനത്ത്
വ്യവസായ
സൗഹൃദാന്തരീക്ഷത്തിന്
നടപടി
സ്വീകരിക്കുമെന്നു
പ്രഖ്യാപിക്കുമ്പോഴും
തദനുസൃതമായി
നടപടിക്രമങ്ങളില്‍ വേഗത
ഉണ്ടാകുന്നില്ലായെന്നത്
വാസ്തവമാണോ; എങ്കില്‍
ഇത് കൂടുതല്‍
ചലനാത്മകമാക്കുന്നതിന്
എന്ത് നടപടിയാണ്
ഉദ്ദേശിക്കുന്നത്?
എം.എസ്.എം.ഇ.കള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
4177.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ.യു. ജനീഷ് കുമാര്‍
,,
വി. ജോയി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വര്‍ദ്ധിച്ച് വരുന്ന
ജനസാന്ദ്രതയും
സ്ഥലദൗര്‍ലഭ്യവും
പരിഗണിച്ച് വന്‍കിട
വ്യവസായങ്ങളെക്കാള്‍
അനുയോജ്യമായത് സൂക്ഷ്മ
ചെറുകിട ഇടത്തരം
വ്യവസായങ്ങളാണെന്ന
തിരിച്ചറിവിന്റെ
അടിസ്ഥാനത്തില്‍
വ്യവസായ വകുപ്പ് നടത്തി
വരുന്ന
പ്രവര്‍ത്തനത്തിന്റെ
ഫലമായുണ്ടായിട്ടുള്ള
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിവരിക്കുമോ;
(ബി)
എം.എസ്.എം.ഇ.കള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
ലഘൂകരിക്കുന്നതിനായി
നിലവിലുണ്ടായിരുന്ന
എന്തെല്ലാം നിയമങ്ങളും
ചട്ടങ്ങളുമാണ് ഭേദഗതി
വരുത്തുന്നതിന്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കേരള
"സിംഗിള്‍ വിന്‍ഡോ
ഇന്റര്‍ഫേസ് ഫോര്‍
ഫാസ്റ്റ് ഓണ്‍ലെെന്‍"
സംവിധാനം
നടപ്പിലാക്കുന്നതിലൂടെ
ലക്ഷ്യമാക്കുന്നത്
എന്തെല്ലാമാണ്;
പ്രസ്തുത ലക്ഷ്യം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
ബാംബൂ
കോര്‍പ്പറേഷന്‍െറ കൂടപ്പുഴ
സബ് ഡിപ്പോ തുറന്നു
പ്രവര്‍ത്തിപ്പിക്കാന്‍ നടപടി
4178.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ചാലക്കുടി നഗരസഭയിലെ
കൂടപ്പുഴയിലുണ്ടായിരുന്ന
ബാംബൂ കോര്‍പ്പറേഷന്റെ
സബ് ഡിപ്പോ കഴിഞ്ഞ
കുറച്ചു വര്‍ഷങ്ങളായി
അടച്ചുപൂട്ടി
പ്രവര്‍ത്തനരഹിതമായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
മേഖലയിലെ പാരമ്പര്യ
ഇൗറ്റത്തൊഴിലാളികളായ
സാംബവ
സമുദായത്തില്പ്പെട്ടവര്ക്കടക്കം
ഇൗറ്റ യഥാസമയം
ലഭ്യമാക്കുന്നതിന്
കൂടപ്പുഴ ഡിപ്പോ
തുറന്നു
പ്രവര്‍ത്തിപ്പിക്കുവാന്‍
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
കടക്കെണിയിലായ
സംരംഭകരെ സഹായിക്കാന്‍ പദ്ധതി
4179.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുകിട വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുകയും
തങ്ങളുടേതല്ലാത്ത
കാരണങ്ങളാല്‍
സംരംഭങ്ങള്‍ തകര്‍ന്ന്
കടക്കെണിയിലായ സംരംഭകരെ
സഹായിക്കുന്നതിനായി
വ്യവസായ വകുപ്പ്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
വായ്പ
എടുത്ത് വ്യവസായം
തുടങ്ങിയിട്ട്
തിരിച്ചടവില്‍ മുടക്കം
വരുമ്പോള്‍ പിഴപ്പലിശ
ഒഴിവാക്കി ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
അതിനായി സമയപരിധി
പ്രഖ്യാപിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
യുവ
വീവ് പദ്ധതി
4180.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
തൊഴിലാളികള്‍ക്ക്
കൂടുതല്‍ വേതനവും
തൊഴില്‍ ദിനങ്ങളും
നല്‍കുന്നതിനായി
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
തൊഴില്‍രഹിതരായ
യുവജനങ്ങളെ
കൈത്തറി-നെയ്ത്ത്
വ്യവസായ രംഗത്തേക്ക്
ആകര്‍ഷിക്കുന്നതിനു
വേണ്ടി നടപ്പിലാക്കി
വരുന്ന യുവ വീവ്
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഈറ്റ
മേഖലയ്ക്കായുള്ള
വികസനപദ്ധതികള്‍
4181.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
ഈറ്റ വ്യവസായ മേഖല
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈറ്റയുടെ
കുറവും ഇൗ രംഗത്ത്
തൊഴിലാളികളെ
കിട്ടാത്തതും ഈ മേഖലയെ
എപ്രകാരമാണ്
ബാധിച്ചിട്ടുള്ളത്;
(സി)
ബാംബൂ
കോര്പ്പറേഷന് ഈ
മേഖലയില്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
ഈറ്റ
മേഖലയിലെ തൊഴിലാളികളെ
സഹായിക്കുന്നതിനായി
എന്തെങ്കിലും പുതിയ
പദ്ധതി കോര്പ്പറേഷന്
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
മാന്നാര്‍
പൈതൃക പദ്ധതി
4182.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
മാന്നാര്‍ പൈതൃക
പദ്ധതിയ്ക്കായി
മാന്നാര്‍ അലിന്‍ഡ്
എന്ന സ്ഥാപനത്തില്‍
ഉപയോഗിക്കാതെ
കിടക്കുന്ന അഞ്ചേക്കര്‍
സ്ഥലം കരകൗശല
കോര്പ്പറേഷന്
കൈമാറുന്നതിനുള്ള
റിപ്പോര്‍ട്ട്
ലഭ്യമാക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വ്യക്തമാക്കാമോ?
വ്യവസായ
എസ്റ്റേറ്റുകളുടെ
ആധുനികവല്‍ക്കരണം
4183.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ
വ്യവസായ
കേന്ദ്രങ്ങള്‍ക്ക്
കീഴിലെ വ്യവസായ
എസ്റ്റേറ്റുകള്‍
ആധുനികവല്‍ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
വ്യവസായ
വകുപ്പിന്റെ ഏകജാലക
ക്ലീയറന്‍സ് സംവിധാനമായ
കെ-സ്വിഫ്റ്റിന്റെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
കെ-സ്വിഫ്റ്റിന്റെ
പ്രവര്‍ത്തനത്തില്‍
സാങ്കേതിക തകരാര്‍
നിലവിലുണ്ടോ;
വിശദമാക്കുമോ;
(സി)
വ്യവസായ
വകുപ്പ് അദാലത്തുകള്‍
നടത്തുന്നുണ്ടോ;
ഏതൊക്കെ ജില്ലകളിലാണ്
അദാലത്ത് ഇതിനകം
നടത്തിയത്
എന്നറിയിക്കാമോ;
(ഡി)
പ്രസ്തുത
അദാലത്തുകളില്‍
പരാതികള്‍ വേഗത്തില്‍
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
കഞ്ചിക്കോട്ടെ
വ്യവസായ മേഖലയുടെ
പുനരുജ്ജീവനം
4184.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഞ്ചിക്കോട്ടെ
വ്യവസായ മേഖലയിലെ
യൂണിറ്റുകള്‍
നഷ്ടത്തിലായതിനെത്തുടര്‍ന്ന്
പൂട്ടികൊണ്ടിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഞ്ചിക്കോട്ടെ
വ്യവസായ മേഖല
സംരക്ഷിക്കുന്നതിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആരംഭിച്ച
പുതിയ പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രതികൂല
സാഹചര്യങ്ങളില്‍
ബുദ്ധിമുട്ട്
അനുഭവിച്ച്
പ്രവര്‍ത്തനം
നിര്‍ത്തേണ്ടിവന്ന
നൂറുകണക്കിന് ചെറുകിട
വ്യവസായങ്ങളെ
പുനരുജ്ജീവിപ്പിക്കുവാന്‍
കഞ്ചിക്കോട് വ്യവസായ
മേഖലയെ ഇന്‍ഡസ്ട്രിയല്‍
ടൗണ്‍ഷിപ്പ് ആക്കി
മാറ്റി സ്റ്റേറ്റ്
ലെവല്‍ ബാങ്കേഴ്സ്
കമ്മിറ്റിയുമായി
യോജിച്ച് ഒരു പാക്കേജ്
നടപ്പിലാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ഈ
നടപടിയുടെ പുരോഗതി
അറിയിക്കാമോ?
വ്യവസായ
മേഖലയില്‍ വന്‍കിട നിക്ഷേപം
4185.
ശ്രീ.ടി.ജെ.
വിനോദ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
വ്യവസായങ്ങള്‍
സംസ്ഥാനത്ത്
ആരംഭിക്കുന്നതിന്
ഇതിനകം സര്‍ക്കാരിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്
എന്നറിയിക്കാമോ;
(ബി)
വന്‍കിട
നിക്ഷേപങ്ങള്‍ക്ക്
പശ്ചാത്തലം ഒരുക്കി
വ്യവസായ പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിനും
അവയിലേക്ക് വലിയ
കമ്പനികളെ
ആകര്‍ഷിക്കുന്നതിനും
സാധിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഏതൊക്കെ വന്‍കിട
കമ്പനികളാണ് ഇതിനകം
മുതല്‍
മുടക്കിയിട്ടുളളതെന്ന്
അറിയിക്കുമോ; ഇതിലൂടെ
എത്ര പേര്‍ക്ക്
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുവാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കുമോ?
നിസ്സാന്‍
ഡിജിറ്റല്‍ ഹബ്ബ്
4186.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
അനൂപ് ജേക്കബ്
,,
എം. വിന്‍സെന്റ്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിസ്സാന്‍
കമ്പനി കേരളത്തില്‍
ഡിജിറ്റല്‍ ഹബ്ബ്
സ്ഥാപിക്കുന്നതിന്
സംസ്ഥാന സര്‍ക്കാരുമായി
ധാരണാപത്രം
ഒപ്പിട്ടിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
പ്രസ്തുത കരാറില്‍
ഒപ്പിട്ടതെന്നും
അതിനുശേഷം ഇതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
നിസ്സാന്‍
കമ്പനിക്ക് എവിടെയാണ്
സ്ഥലം അനുവദിച്ചത്;
അനുവദിച്ച സ്ഥലത്തിന്
പകരം കിന്‍ഫ്ര
പാര്‍ക്കില്‍ അവര്‍
സ്ഥലം
ആവശ്യപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ആവശ്യം
അനുവദിച്ചിട്ടുണ്ടോ;
(സി)
സ്ഥലത്തിനു
പുറമെ പ്രസ്തുത കമ്പനി
എന്തൊക്കെ ആവശ്യങ്ങളാണ്
ഉന്നയിച്ചത്;
അതിന്മേലുള്ള നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
തിരുവനന്തപുരം
അന്താരാഷ്ട്ര
വിമാനത്താവളത്തില്‍നിന്നും,
ദേശീയ അന്തര്‍ദേശീയ
വിമാന സര്‍വ്വീസുകള്‍
കൂടുതലായി വേണമെന്ന
പ്രസ്തുത കമ്പനിയുടെ
ആവശ്യം കേന്ദ്ര
ഏവിയേഷന്‍
മന്ത്രാലയത്തിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രതികരണം
എന്താണ്;
(ഇ)
നിസ്സാന്‍
നോളേജ് സിറ്റിയില്‍
എത്ര പേര്‍ക്ക് ജോലി
ലഭിക്കുമെന്നാണ്
കണക്കാക്കുന്നത്;
വ്യക്തമാക്കുമോ?
അമ്പലമുകളില്‍
പെട്രോകെമിക്കല്‍ ആന്റ്
ഫാര്‍മ പാര്‍ക്ക്
4187.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിന്‍ഫ്രയുടെ
നേതൃത്വത്തില്‍
അമ്പലമുകളില്‍
പെട്രോകെമിക്കല്‍ ആന്റ്
ഫാര്‍മ പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനും
ഭൂമി
ഏറ്റെടുക്കുന്നതിനും
എന്ത് തുക ആവശ്യമായി
വരും; ഇത് എപ്രകാരം
കണ്ടെത്തുവാനാണ്
പദ്ധതിയിടുന്നത്;
(സി)
ഈ
പദ്ധതി സംസ്ഥാനത്തെ
വ്യവസായ മേഖലയുടെ
വികസനത്തിന് എപ്രകാരം
സഹായകമാകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പദ്ധതി
പ്രാവര്‍ത്തികമാകുമ്പോള്‍
എത്ര പേര്‍ക്ക്
നേരിട്ടും പരോക്ഷമായും
തൊഴില്‍
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കുമോ?
കെ.എസ്.ഐ.ഡി.സി
യിൽ ടെലിഫോൺ ഓപ്പറേറ്റർ കം
റിസപ്ഷനിസ്റ്റ് ഗ്രേഡ്
IIഒഴിവുകള്‍
4188.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ്
ഇന്‍ഡസ്ട്രിയല്‍
ഡെവലപ്മെന്റ്
കോര്പ്പറേഷന്
(കെ.എസ്.ഐ.ഡി.സി)യില്‍
കാറ്റഗറി നം.654 / 2012
(ടെലിഫോൺ ഓപ്പറേറ്റർ കം
റിസപ്ഷനിസ്റ്റ് ഗ്രേഡ്
II) പ്രകാരം പി.എസ്.സി
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചത്
നിലവിലുണ്ടോ; എത്ര
തസ്തികകളില്‍
ഒഴിവുണ്ട്;വ്യക്തമാക്കാമോ;
(ബി)
ആയതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട് ചെയ്തു,
എത്ര ഒഴിവുകള്‍
ബാക്കിയുണ്ട്, എത്ര
പേര്‍ക്ക് നിയമനം
ലഭിച്ചു എന്നിവ
അറിയിക്കാമോ;
(സി)
2018ല്‍
പി.എസ്.സി റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നിട്ടും പ്രസ്തുത
തസ്തികകളില്‍
താല്ക്കാലികാടിസ്ഥാനത്തില്
എത്ര പേര് ജോലി
ചെയ്യുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
പുതിയ തസ്തികകള്‍ എത്ര
എണ്ണം ഉണ്ടെന്ന്
അറിയിക്കാമോ?
ഗെയ്ല്
പ്രകൃതിവാതക പൈപ്പ് ലൈന്‍
T 4189.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മംഗലാപുരം
മുതല്‍ കൊച്ചി വരെ
നീളുന്ന ഗെയ്ല്
പ്രകൃതിവാതക പൈപ്പ്
ലൈന്‍ ശൃംഖല എന്ന്
കമ്മീഷന് ചെയ്യാന്‍
കഴിയും;
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി
പ്രാവര്‍ത്തികമാകുന്നതോടെ
സംസ്ഥാനത്തിനുണ്ടാകുന്ന
നേട്ടങ്ങള്‍
വിശദമാക്കാമോ;
(സി)
പൈപ്പ്
ലൈന്‍ കടന്നുവരുന്ന
ജില്ലകളില്‍ ഈ
പദ്ധതിയുടെ ഭാഗമായി
ഗാര്‍ഹിക കണക്ഷനുകള്‍
നല്കുന്ന കാര്യം
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
രീതിയിലാണ് അത്
പ്രാവര്‍ത്തികമാക്കുന്നത്
എന്ന് വിശദമാക്കാമോ?
ഗെയ്ല്
പൈപ്പ്ലൈന് പദ്ധതിയിൽ നൽകിയ
നഷ്ടപരിഹാര തുക
4190.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗെയ്ല്
പദ്ധതിയില്‍
സംസ്ഥാനത്ത് ആകെ ഇതുവരെ
എത്ര രൂപ നഷ്ടപരിഹാരം
നല്കി എന്നറിയിക്കാമോ;
(ബി)
നഷ്ടപരിഹാരത്തിന്
കൃഷിയില്ലാത്ത ഭൂമി,
കൃഷിയുള്ള ഭൂമി,
നാണ്യവിളകള്‍,
വൃക്ഷങ്ങള്‍ തുടങ്ങി
ഓരോന്നിനും നിശ്ചയിച്ച
നഷ്ടപരിഹാര നിരക്ക്
വെളിപ്പെടുത്താമോ;
(സി)
ഗെയ്ല്
പദ്ധതിയില്‍ മലപ്പുറം
ജില്ലയില്‍ നാളിതുവരെ
എത്ര രൂപ
നഷ്ടപരിഹാരമായി
നല്‍കിയെന്ന് ഇനം
തിരിച്ച് അറിയിക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ ഡെപ്യൂട്ടേഷന്
വ്യവസ്ഥ
4191.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ നിന്ന്
ആനുകൂല്യങ്ങള്‍
കെെപ്പറ്റി സ്വയം
വിരമിച്ചവരും താഴ്ന്ന
തസ്തികകളില്‍ ജോലി
ചെയ്യുന്നവരും
സംസ്ഥാനത്തെ പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ഉയര്‍ന്ന
തസ്തികകളില്‍
നിയമിക്കപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
കണ്ണൂര്‍
സൈബര്‍ പാര്‍ക്ക് പദ്ധതിയുടെ
ഭൂമി ഏറ്റെടുക്കല്‍
4192.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ
എരുമം-കുറ്റൂര്‍
ഗ്രാമപഞ്ചായത്തിലെ
പുല്ല്ലുപാറയില്
ആരംഭിക്കാനിരുന്ന
കണ്ണൂര്‍ സൈബര്‍
പാര്‍ക്ക് പദ്ധതി
ഉപേക്ഷിക്കുകയും ഭൂമി
കിന്‍ഫ്ര ഏറ്റെടുത്ത്
വ്യവസായ പാര്‍ക്ക്
ആക്കാന്‍
തീരുമാനിക്കുകയും ചെയ്ത
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഭൂമി
ഏറ്റെടുക്കലിന്റെ
തുടര്‍ നടപടികള്‍ ഏത്
വരെ ആയെന്ന്
വിശദമാക്കാമോ?
കിന്‍ഫ്ര
വ്യവസായ പാര്‍ക്ക്
4193.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിന്‍ഫ്ര
വ്യവസായ പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
മാവൂര്‍
വില്ലേജില്‍പ്പെട്ട
സ്ഥലം ഏറ്റെടുക്കാന്‍
സര്‍ക്കാര്‍ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
കിന്‍ഫ്ര
പ്രസ്തുത സ്ഥലത്ത്
സ്ഥാപിക്കാന്‍
ഉദ്ദേശിച്ചത് ഏതുതരം
പദ്ധതിയാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
സ്ഥലം പദ്ധതിക്ക്
അനുയോജ്യമല്ലെന്ന്
കിന്‍ഫ്ര എം.ഡി.
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ആയതിനുള്ള
കാരണങ്ങള്‍
വിശദമാക്കാമോ; പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
സിഡ്കോ
ഉടമസ്ഥതയിലുള്ള ഭൂമി
4194.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാന്ധിനഗര്‍,
പച്ചാളം തുടങ്ങിയ
സ്ഥലങ്ങളിലെ
സിഡ്കോയുടെ
ഉടമസ്ഥതയിലുള്ള ഭൂമി
കാടു പിടിച്ച്
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഭൂമിയില്‍ എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
പുതിയതായി
സൃഷ്ടിച്ച തസ്തികകള്‍
4195.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായവും
കായികവും യുവജനകാര്യവും
വകുപ്പുകള്‍ക്ക്
കീഴിലുളള വകുപ്പുകള്‍
(പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഉള്‍പ്പെടെ) ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആകെ എത്ര
പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
അറിയിക്കുമോ;
(ബി)
ഓരോ
വകുപ്പിലും പുതുതായി
സൃഷ്ടിച്ച തസ്തികകളുടെ
വിവരം, വകുപ്പിന്റെ
പേര്, എണ്ണം എന്നീ
ക്രമത്തില്‍
പട്ടികപ്പെടുത്തി
ലഭ്യമാക്കാമോ?
ചാലക്കുടിയില്‍
വ്യവസായ വികസന ഓഫീസ്
4196.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയില്‍
താലൂക്ക് പ്രവര്‍ത്തനം
ആരംഭിച്ച് വര്‍ഷങ്ങള്‍
പിന്നിട്ടിട്ടും
വ്യവസായ വകുപ്പിന്റെ
ഓഫീസ് ഇവിടെ
അനുവദിച്ചിട്ടില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ചാലക്കുടിയില്‍ വ്യവസായ
വികസന ഓഫീസ്
അനുവദിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
മാടായി
കേരള ക്ലേ ആന്റ് സിറാമിക്സ്
പുറംതളളുന്ന വെളളം
4197.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ മാടായി
പഞ്ചായത്തിലെ കേരള ക്ലേ
ആന്റ് സെറാമിക്സ്
കമ്പനി പഴയങ്ങാടി
യൂണിറ്റില്‍നിന്നും
ഖനനം ചെയ്ത മണലിന്റെ
അവശിഷ്ടങ്ങള്‍
ശുദ്ധീകരിച്ച് കാവിലെ
വളപ്പ് തോട് വഴി
പുറംതളളുന്ന വെളളം
പരിസരവാസികള്‍ക്ക്
കുടിവെളളത്തിനും
ആരോഗ്യത്തിനും
പ്രശ്നങ്ങള്‍
ഉണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
യൂണിറ്റില്‍നിന്നും
ക്ലേ ഖനനം ചെയ്ത്
ഇപ്പോള്‍ വെളളം കാവിലെ
വളപ്പ് തോടുവഴി
ഒഴുക്കിവിടുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
തോട്
ശുദ്ധീകരിക്കുന്നതിനും
ജനങ്ങളുടെ ആരോഗ്യവും
കുടിവെളളവും
സംരക്ഷിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കുറ്ററ
പനമ്പ് നെയ്ത്ത് കേന്ദ്രം
4198.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റശേഖരമംഗലം
ഗ്രാമപഞ്ചായത്തിലെ
കുറ്ററ കേന്ദ്രമായി
പ്രവര്‍ത്തിച്ചുവരുന്ന
പനമ്പ് നെയ്ത്ത്
കേന്ദ്രത്തിന്റെ
വികസനത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഇവിടെ
പണിയെടുക്കുന്ന
തൊഴിലാളികള്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
ലഭ്യമാക്കിവരുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പനമ്പ്
നെയ്ത്ത് വ്യവസായം
പ്രോല്‍സാഹിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
നിലമ്പൂര്‍
താലൂക്കില്‍ പ്രളയത്തില്‍
ഉണ്ടായ നഷ്ടം -
വ്യാപാരികള്‍ക്ക് ധനസഹായം
4199.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ആഗസ്റ്റില്‍ നിലമ്പൂര്‍
താലൂക്കില്‍
പ്രളയത്തില്‍
പൂര്‍ണ്ണമായും മുങ്ങി
നാശനഷ്ടം നേരിട്ട
വ്യാപാരികള്‍ക്ക്
ധനസഹായം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
വ്യാപാരി
ക്ഷേമനിധി ബോര്‍ഡില്‍
അംഗങ്ങള്‍
അല്ലാത്തവര്‍ക്ക് പ്രളയ
നഷ്ടപരിഹാരം
നല്‍കുന്നതിന്
സാധിക്കുമോ;
വിശദമാക്കാമോ;
(സി)
പ്രളയ
നഷ്ടം നേരിട്ടവര്‍ക്ക്
ഉപജീവന മാര്‍ഗ്ഗങ്ങള്‍
പുനരാരംഭിക്കുന്നതിന്
നടപ്പാക്കിയ ഉപജീവന
സഹായ പദ്ധതിയുടെ
പ്രയോജനം നിലമ്പൂര്‍
താലൂക്കിലും
ലഭ്യമാക്കുമോ;
പദ്ധതിയുടെ വ്യവസ്ഥകള്‍
എന്തൊക്കെയാണ്;
(ഡി)
നിലമ്പൂര്‍
പ്രളയത്തില്‍
നിലമ്പൂര്‍ താലൂക്കില്‍
ഉണ്ടായ നഷ്ടം (വ്യാപാര
മേഖലയില്‍) സര്‍ക്കാര്‍
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
നിര്‍മ്മാണ
സാമഗ്രികളുടെ ക്ഷാമം
4200.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണ
സാമഗ്രികളുടെ ക്ഷാമം
മൂലം കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ
തീരസംരക്ഷണം
ഉള്‍പ്പെടെയുള്ള
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
വേഗത്തില്‍
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
കൊല്ലം
ജില്ലയില്‍ ഇപ്പോള്‍
എത്ര ക്വാറികള്‍
പ്രവര്‍ത്തിക്കുന്നുവെന്നും
ഇതില്‍ നിന്നും
ലഭിക്കുന്ന പാറയും
മറ്റും ജില്ലയില്‍
നടന്നുവരുന്ന
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
പര്യാപ്തമാണോ എന്നും
വിശദീകരിക്കുമോ;
(സി)
ഇവിടുത്തെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
വസ്തുക്കള്‍
ഇതരസംസ്ഥാനങ്ങളില്‍
നിന്ന്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
സാമ്പത്തിക
ക്രമക്കേടുകളുടെ പേരില്‍
ഉദ്യോഗസ്ഥക്കെതിരെ അച്ചടക്ക
നടപടി
4201.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
തൃശൂര്‍
ടൗണ്‍ വനിതാ വ്യവസായ
സഹകരണ സംഘം ക്ലിപ്തം
നമ്പര്‍ S.
IND(R)228-ലെ
സാമ്പത്തിക
ക്രമക്കേടുകളുടെ
പേരില്‍ വകുപ്പ്
തൃശൂര്‍ ജില്ലാ വ്യവസായ
കേന്ദ്രത്തിലെ ജൂനിയര്‍
സൂപ്പര്‍വൈസര്‍
എച്ച്.എല്‍.ടി.സി.ആര്
ആയിരുന്ന
ബിന്ദു.എസ്സ്.നെതിരെ
അച്ചടക്ക നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഇടക്കൊച്ചി
സുസ്ഥിര വികസനം
4202.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
പ്രദേശത്തെ സുസ്ഥിര
വികസന
മേഖലയാക്കുന്നതിന്
2009-10 ബജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച് യോഗം
വിളിച്ചു ചേര്‍ക്കാന്‍
ജില്ലാ കളക്ടര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ ചീമേനിയില്‍
വ്യവസായ പാര്‍ക്ക്
4203.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചീമേനിയില്‍
വ്യവസായ പാര്‍ക്ക്
അനുവദിക്കുന്നതിനായി
2019-20 വര്‍ഷത്തെ
ബജറ്റില്‍ 20 കോടി രൂപ
പ്രഖ്യാപിച്ചിട്ട്
മാസങ്ങള്‍ കഴിഞ്ഞിട്ടും
ഇതു സംബന്ധിച്ച
പ്രാരംഭനടപടികള്‍
ആരംഭിക്കാന്‍ കഴിയാതെ
വന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക ലാപ്സാകാതെ ഇൗ
സാമ്പത്തിക വര്‍ഷം
തന്നെ പദ്ധതി
ആരംഭിക്കാന്‍
നടപടികളുണ്ടാകുമോയെന്ന്
അറിയിക്കുമോ?
പുതിയ പാറമടകള്‍ക്ക്
ലെെസന്‍സ്
4204.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
പാറമടകള്‍ക്കാണ്
ലെെസന്‍സ്
നല്‍കിയിട്ടുളളത്;
വിശദമാക്കാമോ;
(ബി)
2019
ല്‍ പുതുതായി
ക്വാറികള്ക്ക്അനുമതി
നല്‍കിയിട്ടുണ്ടോ;
പുതിയ ക്വാറികള്‍ക്ക്
ലെെസന്‍സ്
നല്‍കുന്നതിന് മുമ്പ്
പരിസ്ഥിതി ആഘാതം,
ഭൂഗര്‍ഭ ജലവിതാനം
എന്നിവ സംബന്ധിച്ച
പഠനമെന്തെങ്കിലും
നടത്താറുണ്ടോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
അനധികൃതമായി ക്വാറികള്‍
പ്രവര്‍ത്തിക്കുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍
എത്രയെണ്ണമെന്ന്
അറിയിക്കാമോ;
(ഡി)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിര്മ്മാണാവശ്യത്തിലേക്ക്
അദാനി ഗ്രൂപ്പിന്
കരിങ്കല്ല്
ലഭ്യമാക്കുവാന്‍ ക്വാറി
ലെെസന്‍സ്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
ഖനന
യൂണിറ്റുകള്‍
4205.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
5 ഹെക്ടറോ അതില്‍ കുറവോ
വിസ്തീര്‍ണ്ണമുള്ളതും
ചെറുകിട ധാതുക്കള്‍
ഖനനം ചെയ്യുന്നതുമായ
എത്ര ഖനന യൂണിറ്റുകള്‍
പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന
വിവരം ജില്ലതിരിച്ച്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഖനന യൂണിറ്റുകളില്‍
പരിസ്ഥിതി
അനുമതിയുള്ളവയുടെ എണ്ണം
ജില്ല അടിസ്ഥാനത്തില്‍
അറിയിക്കുമോ?
അംഗീകൃത
പാറമടകളിലെ ക്രമക്കേടുകള്‍
കണ്ടെത്തുന്നതിന് നടപടി
4206.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അംഗീകൃത പാറമടകളിലെ
ക്രമക്കേടുകള്‍
കണ്ടെത്തുന്നതിനും
അനധികൃത പാറമടകളുടെ
പ്രവര്‍ത്തനം
അവസാനിപ്പിക്കുന്നതിനുമായി
കൈക്കൊണ്ട നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
കൊല്ലം
ജില്ലയില്‍ പ്രസ്തുത
വിഭാഗത്തില്‍പ്പെടുന്ന
ക്വാറികള്‍
കണ്ടെത്തിയിട്ടുണ്ടെങ്കില്‍
അവയുടെ വിശദാംശങ്ങളും
നടത്തിയ ക്രമക്കേടുകള്‍
സംബന്ധിച്ച
വിശദാംശങ്ങളും
വെളിപ്പെടുത്തുമോ?
സംസ്ഥാനത്തെ
ക്വാറികള്‍
T 4207.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ ജില്ലകളിലും എത്ര
ക്വാറികള്‍
പ്രവര്‍ത്തിക്കുന്നു
എന്നും അവയില്‍
സര്‍ക്കാര്‍
അനുമതിയോടുള്ളവ
എത്രയെന്നും
അല്ലാതുള്ളവ
എത്രയെന്നും ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
പ്രളയവും
ഉരുള്‍പൊട്ടലും നടന്ന
പ്രദേശമുള്‍പ്പെടെയുള്ള
ദുരന്ത സാധ്യതാ
മേഖലകളില്‍ എത്ര
ക്വാറികള്‍ അനുമതിയോടും
അല്ലാതെയും
പ്രവര്‍ത്തിക്കുന്നു;
ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഇത്തരം മേഖലകളില്‍ എത്ര
ക്വാറികള്‍
പൂട്ടുന്നതിന് വിവിധ
ജില്ലാ ഭരണകൂടങ്ങള്‍
നിര്‍ദ്ദേശം നല്കി
എന്നും അതു ധിക്കരിച്ച്
നിലവില്‍ എത്ര എണ്ണം
പ്രവര്‍ത്തിക്കുന്നു
എന്നും എത്ര എണ്ണത്തിന്
വീണ്ടും
പ്രവര്‍ത്തനാനുമതി
ജില്ലാ ഭരണകൂടങ്ങള്‍
നല്കി എന്നും
എന്തടിസ്ഥാനത്തില്‍
നല്കിയെന്നുമുള്ള
വിശദാംശം ലഭ്യമാക്കാമോ?
ക്വാറികളുടെ
പ്രവര്‍ത്തനം
4208.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്വാറികളുടെ
പ്രവര്‍ത്തനം നിര്‍ത്തി
വച്ചിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
ക്വാറികളുടെ
പ്രവര്‍ത്തനം
നടക്കാത്തതിനാല്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ക്വാറികളുടെ
പ്രവര്‍ത്തനം നിര്‍ത്തി
വച്ചതിനാല്‍
എം.എല്‍.എ.ഫണ്ട്,
സംസ്ഥാന ബഡ്ജറ്റ് ഫണ്ട്
എന്നിവ ഉപയോഗിച്ച്
നടത്തുന്ന നിര്‍മ്മാണ
പ്രവൃത്തികള്‍
നിലച്ചിരിക്കുന്ന
സാഹചര്യത്തില്‍
ക്വാറികളുടെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കാരക്കുത്ത്
പ്രദേശത്ത്കരിങ്കല് ക്വാറി
ആരംഭിക്കാനുള്ള ശ്രമം
4209.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരിങ്കല്‍
ക്വാറി
ആരംഭിക്കുന്നതിന്
ലൈസന്‍സ്
ലഭിക്കുന്നതിനുള്ള
നടപടികള്‍
എന്തെല്ലാമാണെന്നും
ഏതൊക്കെ വകുപ്പുകളുടെ
സമ്മതം ആവശ്യമാണെന്നും
വിശദീകരിക്കാമോ;
(ബി)
പട്ടാമ്പി
താലൂക്കിലെ മുതുതല
പഞ്ചായത്തിലെ
കാരക്കുത്ത് പ്രദേശത്ത്
ക്വാറി
ആരംഭിക്കുന്നതിന്
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
നടപടിക്രമങ്ങള്‍ എവിടം
വരെയായി എന്ന്
വിശദമാക്കാമോ;
(സി)
കഴിഞ്ഞ
പ്രളയത്തില്‍ ആളപായം
ഇല്ലെങ്കില്‍ കൂടിയും
ഉരുള്‍പൊട്ടല്‍ നടന്ന
പ്രദേശത്താണ് പ്രസ്തുത
ക്വാറി
ആരംഭിക്കുന്നതിനുള്ള
ശ്രമങ്ങള്‍
നടന്നിട്ടുള്ളത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നിര്‍ദ്ദിഷ്ട സ്ഥലം ഒരു
വിദഗ്ദ്ധ സംഘത്തെ
അയച്ച് പരിശോധന
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇനിയും
ഉരുള്‍പൊട്ടാന്‍ വലിയ
സാധ്യത നിലനില്കുന്ന
പ്രസ്തുത പ്രദേശത്ത്
ഒരു ക്വാറി
ആരംഭിക്കുന്നത് വലിയ
ദുരന്തത്തിന്
കാരണമാകുമെന്നുള്ളത്
കൊണ്ട് ഈ കരിങ്കല്‍
ക്വാറി
ആരംഭിക്കുന്നതിന്
അനുമതി
നല്കാതിരിക്കാന്
നടപടികള്‍
സ്വീകരിക്കുമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യമായി കൈത്തറി വസ്ത്രം
നല്കുന്ന പദ്ധതി
4210.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യമായി കൈത്തറി
വസ്ത്രം നല്കുന്ന
പദ്ധതി പ്രകാരം അടുത്ത
വര്‍ഷത്തെ
ആവശ്യത്തിനുള്ള കൈത്തറി
തുണിയുടെ അളവും കളര്‍
കോഡും സംബന്ധിച്ച
വിശദാംശം വിദ്യാഭ്യാസ
വകുപ്പില്‍ നിന്നും
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി സംസ്ഥാനത്തെ
കൈത്തറി മേഖലയ്ക്ക്
ഉണര്‍വ്
നല്‍കിയിട്ടുണ്ടോ;
(സി)
അടുത്ത
അധ്യയന വര്‍ഷം എത്ര
ലക്ഷം
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ കൈത്തറി സ്കൂള്‍
യൂണിഫോമിനുള്ള തുണി
വിതരണം ചെയ്യുവാനാണ്
നിര്‍ദ്ദേശം
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
സ്കൂള്‍
യൂണിഫോം തുണികള്‍ക്ക്
മികച്ച നിലവാരം
ഉറപ്പുവരുത്തുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
ആവശ്യമായ തുണി
ഉല്പാദിപ്പിക്കുവാന്
നിലവില്‍ ഹാന്ഡക്സിനും
ഹാന്‍വീവിനും
സംവിധാനമുണ്ടോ;
വിശദമാക്കുമോ;
(ഇ)
ഈ
വര്‍ഷം കൈത്തറി തുണി
നെയ്ത് നല്കിയ
തൊഴിലാളികള്‍ക്ക്
സമയബന്ധിതമായി കൂലി
നല്‍കാത്തത് അവരെ
ബുദ്ധിമുട്ടിച്ചുയെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഭാവിയില്‍
തൊഴിലാളികള്‍ക്ക്
കൃത്യമായി കൂലി
ഉറപ്പുവരുത്തുന്നതിനുള്ള
സംവിധാനം ഒരുക്കുമോ;
വ്യക്തമാക്കുമോ?
ഓണകാലത്ത്
കെെത്തറി നെയ്ത്
സംഘങ്ങള്‍ക്ക് അനുവദിച്ച
റിബേറ്റ് തുക
4211.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ ഓണക്കാലത്ത്
കെെത്തറി നെയ്ത്
സംഘങ്ങള്‍ക്ക്
അനുവദിച്ച റിബേറ്റ് തുക
എത്രയാണെന്ന് ജില്ല
തിരിച്ച് അറിയിക്കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ ഏതൊക്കെ
സംഘങ്ങള്‍ക്കാണ്
റിബേറ്റ് ലഭിച്ചതെന്ന്
തുക സഹിതം
വ്യക്തമാക്കാമോ?
സഹകരണ
മില്ലുകളിലെ നൂല്
വിദേശത്തേക്ക് കയറ്റി
അയക്കുന്നതിന് ഓര്‍ഡര്‍
4212.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ മില്ലുകളില്‍
ഉല്പാദിപ്പിക്കുന്ന
നൂല് വിദേശത്തേക്ക്
കയറ്റി അയക്കുന്നതിന്
ഓര്‍ഡര്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
രാജ്യങ്ങളില്‍ നിന്നാണ്
ഇതിനകം ഓര്‍ഡര്‍
ലഭിച്ചത്; ഇതിലൂടെ
എന്ത് വരുമാനം
ഉണ്ടായിയെന്ന്
വെളിപ്പെടുത്തുമോ?
വ്യാജ
കൈത്തറിയുടെ കടന്നുകയറ്റം
4213.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യാജ
കൈത്തറിയുടെ
കടന്നുകയറ്റം പരമ്പരാഗത
വ്യവസായത്തെ
പ്രതിസന്ധിയില്‍
ആക്കിയിട്ടുണ്ടോ;
(ബി)
കൈത്തറി
വസ്ത്രമെന്ന തരത്തില്‍
ഇതര സംസ്ഥാനങ്ങളില്‍
നിന്നുമുളള പവര്‍ലൂം
വസ്ത്രം വില്പന
നടത്തുന്നത് പരമ്പരാഗത
കൈത്തറി വ്യവസായത്തെ
എത്ര മാത്രം ദോഷകരമായി
ബാധിച്ചു
എന്നറിയിക്കാമോ;
(സി)
കൈത്തറി
മേഖലയുടെ
ഉന്നമനത്തിനായി
പ്രഖ്യാപിക്കുന്ന
ആനുകൂല്യങ്ങള്‍ കൈത്തറി
വസ്ത്രനിര്‍മ്മാണ
മേഖലയുമായി
ബന്ധമില്ലാത്തവര്‍
തട്ടിയെടുക്കുന്ന അവസ്ഥ
മാറ്റുന്നതിന് എന്ത്
ഇടപെടലാണ് നടത്തുന്നത്;
(ഡി)
വ്യാജ
കൈത്തറി വസ്ത്രങ്ങളുടെ
വില്പന തടയുന്നതിന്
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ട്;
അത് ഫലപ്രദമാണോ;
(ഇ)
ഇല്ലെങ്കില്‍
ഫലപ്രദമായ നടപടികള്‍
സ്വീകരിച്ച് പരമ്പരാഗത
കൈത്തറി വ്യവസായത്തെ
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കൈത്തറി
തുണികളിലെ
വൈവിധ്യവല്‍ക്കരണം
4214.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
തുണികളുടെ വില്പനയില്
നേട്ടമുണ്ടാക്കുന്നതിന്
ഹാന്‍ടെക്സിനും
ഹാന്‍വീവിനും
സാധിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇക്കഴിഞ്ഞ
ഓണം സീസണില്‍ എത്ര കോടി
രൂപയുടെ വില്പനയാണ്
നടന്നത്;
(സി)
കൈത്തറി
തുണികളില്‍
വൈവിധ്യവല്‍ക്കരണം
കൊണ്ടു വരുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
അമരവിള
ചുടുകല്‍ ഉല്പാദക ക്രയവിക്രയ
സഹകരണ സംഘം
4215.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
അമരവിളയില്‍ വ്യവസായ
വകുപ്പിനുകീഴില്‍ ഖാദി
ബോര്‍ഡിന്റെ
നിയന്ത്രണത്തിലുള്ള
ചുടുകല്‍ ഉല്പാദക
ക്രയവിക്രയ സഹകരണ സംഘം
ഭരണസമിതിയുടെ
സാമ്പത്തിക
ഇടപാടുകളില്‍
ക്രമക്കേട്
നടന്നിട്ടുള്ളതായി
ആഡിറ്റ്
റിപ്പോര്‍ട്ടിലും ഖാദി
ബോര്‍ഡിന്റെ
എന്‍ക്വയറിയിലും
കണ്ടെത്തിയിട്ടും എന്തു
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
അന്വേഷണത്തില്‍
കണ്ടെത്തിയ
ക്രമകേടുകള്‍ രേഖാമൂലം
വിശദീകരിക്കാമോ;
(സി)
സംഘത്തിന്റെ
തുടര്‍പ്രവര്‍ത്തനങ്ങള്‍
ക്രമീകരിക്കുന്നതിന്
വ്യവസായ വകുപ്പ് എന്തു
നടപടി സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ;
(ഡി)
സംഘവുമായി
ബന്ധപ്പെട്ട
തെരെഞ്ഞെടുപ്പില്‍
വ്യാജ ജാതി
സര്‍ട്ടിഫിക്കറ്റ്
നല്കി മല്‍സരിച്ച
അംഗത്തിനെതിരെ
ഹെെക്കോടതിയില്‍ ഉള്ള
കേസിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
ചേലക്കുളം
ഖാദി ബോര്‍ഡ്
പുനരാരംഭിക്കാന്‍ നടപടി
4216.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കുളം
ഖാദി ബോര്‍ഡിന്റെ
കീഴിലുള്ള ഫയല്‍
ബോര്‍ഡ്, നോട്ട്ബുക്ക്,
റോയല്‍ ഇന്ത്യന്‍ ബാര്‍
സോപ്പ് എന്നിവയുടെ
നിര്‍മ്മാണം
പുനരാരംഭിച്ച്
ജീവനക്കാര്‍ക്ക്
തൊഴില്‍
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തില്‍
ലാഭകരമായി വിപണനം
ചെയ്യാവുന്ന
മറ്റുല്പന്നങ്ങള്
നിര്‍മ്മിച്ച് കൂടുതല്‍
ആളുകള്‍ക്ക് തൊഴില്‍
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കായിക
മേളകളില്‍ വോളന്റിയര്‍മാരായി
കുട്ടികളെ നിയമിക്കുന്ന
പ്രവണത
4217.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലായില്‍
വച്ച് നടന്ന സംസ്ഥാന
ജൂനിയര്‍ മീറ്റില്‍
ഹാമര്‍ത്രോ
മത്സരത്തിനിടെ ഉണ്ടായ
അപകടത്തിന്റെ
പശ്ചാത്തലത്തില്‍
സംസ്ഥാനത്ത് നടക്കുന്ന
കായിക മേളകളില്‍
വോളന്റിയര്‍മാരായി
കുട്ടികളെ നിയമിക്കുന്ന
പ്രവണത എന്നേയ്ക്കുമായി
അവസാനിപ്പിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ബി)
കേരളത്തിലെ
കായിക മത്സരങ്ങള്‍
അപകടങ്ങളില്ലാതെ
സുഗമമായി നടത്താന്‍
സുരക്ഷാചട്ടം
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
പാലായില്‍
സംസ്ഥാന ജൂനിയര്‍
മീറ്റിനിടെ ഉണ്ടായ
ഹാമര്‍ത്രോ
അപകടത്തെക്കുറിച്ച്
അന്വേഷിക്കുന്ന സമിതി
കായിക വകുപ്പിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചുവോ;
എങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കായിക
മത്സരങ്ങള്‍ അപകടരഹിതവും
സുതാര്യവുമാക്കുന്നതിന് നടപടി
4218.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടക്കുന്ന കായിക
മത്സരങ്ങളെ
നിയന്ത്രിക്കുന്നതിനുവേണ്ടി
ടെക്നിക്കല്‍, നോണ്‍
ടെക്നിക്കല്‍
വിഭാഗങ്ങളില്‍പ്പെട്ടവരുടെ
ഒരു വിവരശേഖരണം അവരുടെ
തന്നെ സേവനം
ഉപയോഗിച്ച്
തയ്യാറാക്കി കായിക
മത്സരങ്ങള്‍
അപകടരഹിതവും സുതാര്യവും
ആക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
അംഗീകാരമില്ലാത്ത
കായിക പരിശീലന
സര്‍ട്ടിഫിക്കറ്റുകള്‍
ഉപയോഗിച്ച്
ഒഫീഷ്യലുകള്‍ ആയി
കായികമത്സരങ്ങള്‍
നിയന്ത്രിക്കുന്നവരെ
കണ്ടുപിടിക്കുവാന്‍
എന്തൊക്കെ നടപടികള്‍
കായിക വകുപ്പ്
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
എല്ലാ
കുട്ടികൾക്കും നീന്തല്‍
പരിശീലനം
4219.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീന്തല്‍
വശമില്ലാത്തതിനാല്‍
ജലാശയങ്ങളിലെ
ഒഴുക്കിൽപ്പെട്ട്
കുട്ടികള്‍
ഉള്‍പ്പെടെയുള്ളവര്‍
അകാലത്തില്‍
മരണമടയുന്നതിന്റെ തോത്
സംസ്ഥാനത്ത് കൂടി
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സാഹചര്യത്തെ
അതിജീവിക്കുന്നതിന്
കായിക വകുപ്പ്
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
സ്കൂളിലും
കോളേജിലും
സ്പോര്‍ട്സ്
കൗണ്‍സിലിന്റെയും
മറ്റിതര
സ്ഥാപനങ്ങളുടെയും
സഹകരണത്തോടെ
സംസ്ഥാനത്തെ മുഴുവന്‍
കുട്ടികള്‍ക്കും
യുവജനങ്ങള്‍ക്കും
നീന്തല്‍ പരിശീലനം
നല്‍കുന്നതിന് സമഗ്രമായ
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ;
(ഡി)
ബന്ധപ്പെട്ട
വകുപ്പുകളുമായി
ചേര്‍ന്ന് ഇതിനായി
പദ്ധതി തയ്യാറാക്കുമോ
എന്ന് വ്യക്തമാക്കുമോ?
കായികതാരങ്ങള്‍ക്ക്
നല്കുന്ന ടി.എ, ഡി.എ, റൂം
റെന്റ് എന്നിവ
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
4220.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ടീമുകളിലേയ്ക്ക്
സെലക്ട് ചെയ്യുന്ന
കായികതാരങ്ങള്‍ക്ക്
ടി.എ, ഡി.എ, റൂം റെന്റ്
എന്നീ ഇനങ്ങളില്‍
ക്യാമ്പുകളിലും ടീം
മറ്റ് സംസ്ഥാനങ്ങളില്‍
പോകുമ്പോഴും നല്കുന്ന
തുക പലപ്പോഴും
ലഭിക്കുന്നത് അതാത്
കായിക
അസോസിയേഷനുകള്‍ക്ക്
ആയതിനാല്‍ പ്രസ്തുത തുക
കായികതാരങ്ങള്‍ക്ക്
കിട്ടുന്നില്ല എന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കായിക
അസോസിയേഷനുകള്‍ വഴി
നല്കുന്ന മുഴുവന്‍
തുകയും കൃത്യമായി
കായികതാരങ്ങള്‍ക്ക്
ലഭിക്കാത്ത
സാഹചര്യത്തില്‍
പ്രസ്തുത തുക
കായികതാരങ്ങളുടെ
ബാങ്ക് അക്കൗണ്ടുകളില്‍
നിക്ഷേപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സംസ്ഥാന
ടീമിലേയ്ക്ക് സെലക്ട്
ചെയ്യുന്ന കായിക
താരങ്ങള്‍ക്ക് നിലവില്‍
നല്‍കിവരുന്ന ടി.എ,
ഡി.എ, റൂം റെന്റ്
എന്നിവ
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കാമോ;
(ഡി)
നിലവില്‍
കായികതാരങ്ങള്‍ക്ക്
ദിനംപ്രതി ടി.എ, ഡി.എ,
റൂം റെന്റ് എന്നീ
ഇനങ്ങളില്‍ എത്ര
രൂപയാണ് നല്കി
വരുന്നതെന്ന്
വിശദമാക്കാമോ?
ക്ലബ്ബുകളേയും
മറ്റ് കായിക സംഘടനകളേയും
പരിപോഷിപ്പിക്കുന്ന നടപടികള്‍
4221.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
കായിക മേഖലയുടെ
വളര്‍ച്ചയ്ക്ക് വളരെ
പ്രാധാന്യം കൊടുക്കുന്ന
ക്ലബ്ബുകളേയും മറ്റ്
കായിക സംഘടനകളേയും
പരിപോഷിപ്പിക്കുന്ന
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത്
എന്താണെന്ന്
വ്യക്തമാക്കാമോ?
ഇ.എം.എസ്
സ്റ്റേഡിയം
4222.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ നീലേശ്വരം
ഇ.എം.എസ് സ്റ്റേഡിയം
പണി എന്ന്
പൂര്‍ത്തീകരിച്ച്
പ്രവര്‍ത്തനസജ്ജമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ജില്ലയില്‍
അനുവദിച്ച ജില്ലാ
സ്റ്റേഡിയത്തിന്റെ
ടെണ്ടര്‍ നടപടി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ?
പന്തളത്തെ
ചേരിക്കലില്‍ സ്റ്റേഡിയം
4223.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടൂര്‍
നിയോജകമണ്ഡലത്തിലെ
പന്തളം ചേരിക്കല്‍
പ്രദേശത്ത് സ്റ്റേഡിയം
അനുവദിക്കുന്നതിനായി
പദ്ധതി വിഭാവനം
ചെയ്തിട്ടുണ്ടോ;
(ബി)
തികച്ചും
ഗ്രാമീണ മേഖലയായ ഈ
പ്രദേശത്ത് ഒരു
കളിസ്ഥലം സത്വരമായി
അനുവദിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഓങ്ങല്ലൂര്‍
സ്റ്റേഡിയം നിര്‍മ്മാണം
4224.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
ലെ ബജറ്റില്‍ അനുവദിച്ച
ഓങ്ങല്ലൂര്‍ സ്റ്റേഡിയം
പ്രാവര്‍ത്തികമാക്കുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
എന്ന്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
പട്ടാമ്പി
മണ്ഡലത്തില്‍ നല്ല
സ്റ്റേഡിയങ്ങളുടെ അഭാവം
പരിഗണിച്ച് ഈ പദ്ധതി
എത്രയും പെട്ടന്ന്
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ബീച്ച്
ഗെയിംസ്
4225.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
തീരദേശ
മേഖലയിലെ കായിക
താരങ്ങളുടെ കായിക
മികവുകള്‍
വളര്‍ത്തിയെടുക്കുന്നതിന്
ബീച്ച് ഗെയിംസ്
സംഘടിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ കായിക വകുപ്പ്
പദ്ധതികള്‍
4226.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
കായിക വകുപ്പ് മുഖേന
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഓരോ
പദ്ധതിക്കും എത്ര തുക
അനുവദിച്ചുവെന്നും
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണെന്നും
വ്യക്തമാക്കുമോ;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
കാഞ്ഞിരപ്പള്ളി
കുന്നുംഭാഗം
ജി.എച്ച്.എസ്.എസ്.-ല്‍
ഫുട്ബോള്‍ ടര്‍ഫ്
4227.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞിരപ്പള്ളി
കുന്നുംഭാഗം
ജി.എച്ച്.എസ്.എസ്. ല്‍
ഫുട്ബോള്‍ ടര്‍ഫ്
സ്ഥാപിക്കുന്നതിന് തുക
അനുവദിച്ച് ഭരണാനുമതി
നല്‍കിയതിന്റെ നിലവിലെ
സ്ഥിതി എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്കായി
അനുവദിച്ച തുക
റദ്ദാക്കിയിട്ടുണ്ടോ;
എങ്കില്‍ ഏതു
സാഹചര്യത്തിലാണ്
റദ്ദാക്കേണ്ടി
വന്നതെന്നറിയിക്കാമോ;
(സി)
അതിനോടൊപ്പം
തുക അനുവദിച്ച മറ്റ്
ഏതൊക്കെ പ്രവൃത്തികള്‍
റദ്ദ്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ടെണ്ടര്‍
വരെയെത്തിയ പദ്ധതി
എന്നത് പരിഗണിച്ച് ഈ
വര്‍ഷം തുക
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
സാഹസിക
കായിക വിനോദ പരിപാടി
4228.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷം
സാഹസിക കായിക വിനോദ
പരിപാടിക്ക് കേരള
സ്റ്റേറ്റ് യൂത്ത്
വെല്‍ഫയര്‍ ബോര്‍ഡ്
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
അഡ്വഞ്ചർ
അക്കാദമി മൂന്നാര്‍,
ഉപകേന്ദ്രം കണ്ണൂര്‍
എന്നീ സ്ഥാപനങ്ങളില്‍
എന്തെല്ലാം പരിപാടികള്‍
ഈ സാമ്പത്തിക വര്‍ഷം
നടപ്പിലാക്കിയെന്ന്
വിശദമാക്കുമോ?
വെെക്കം
മണ്ഡലത്തില്‍ സാഹസിക കായിക
പരിപാടികള്‍
4229.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന യുവജനക്ഷേമ
ബാേര്‍ഡ് കാേട്ടയം
ജില്ലയില്‍ 2016-നു
ശേഷം നടത്തിയ സാഹസിക
കായിക പരിപാടികള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കുമാേ;
(ബി)
കായലും
പുഴകളും മറ്റ്
ജലാശയങ്ങളുമുള്ള
വെെക്കം മണ്ഡലത്തില്‍
യുവജനങ്ങള്‍ക്ക്
പ്രയാേജനകരമായ
രീതിയില്‍
വാട്ടര്സ്പാേര്ട്ട്സ്
പരിപാടി നടത്തുവാന്‍
യുവജനക്ഷേമ ബാേര്‍ഡ്
വഴി നടപടി
സ്വീകരിക്കുമാേ;
(സി)
സാഹസിക
കായിക വിനാേദ
പരിപാടികള്‍ക്കായി
നടപ്പു
സാമ്പത്തികവര്‍ഷം എത്ര
രൂപ ഏതാെക്കെ
ഇനങ്ങളിലായി ചെലവഴിച്ചു
എന്ന് വ്യക്തമാക്കാമാേ?
സംസ്ഥാന
യുവജന കമ്മീഷന്
4230.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.ജെ. മാക്സി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജനങ്ങളുടെ സമഗ്ര
വികസനത്തിനായി കേരള
സംസ്ഥാന യുവജന
കമ്മീഷന് എന്തെല്ലാം
നൂതന പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
മദ്യം,
മയക്കുമരുന്ന്, സൈബര്‍
കുറ്റകൃത്യങ്ങള്‍
എന്നിവ സംബന്ധിച്ച്
യുവജനങ്ങള്‍ക്ക്
ബോധവല്‍ക്കരണം
നല്‍കുന്നതിനായി എല്ലാ
ജില്ലകളിലും സന്നദ്ധ
പ്രവര്‍ത്തകരെ
തെരഞ്ഞെടുത്ത് പരിശീലനം
നല്കി വരുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
യുവജനങ്ങളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും,
അവര്‍ക്കാവശ്യമായ
നിയമസഹായം
നല്‍കുന്നതിനും യുവജന
കമ്മീഷന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?