വിഴിഞ്ഞം
തുറമുഖ പദ്ധതിയുമായി
ബന്ധപ്പെട്ട റോഡ് നിർമ്മാണം
4020.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുമായി
ബന്ധപ്പെട്ട്
പള്ളിച്ചൽ-വിഴിഞ്ഞം,
ബാലരാമപുരം-വിഴിഞ്ഞം
എന്നീ റോഡുകൾ വീതി
കൂട്ടുന്നതിനുള്ള
പ്രൊപ്പോസൽ
നിലവിലുണ്ടോ; എങ്കിൽ
എത്ര മീറ്റർ വീതിയിലാണ്
റോഡ് നിർമ്മിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസൽ നിലവില്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
വിഴിഞ്ഞം
തുറമുഖത്തിന്റെ റെയിൽ
കണക്ടിവിറ്റി
4021.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖത്തിന്റെ റെയിൽ
കണക്ടിവിറ്റിയുടെ
രൂപരേഖക്ക് അന്തിമ
അനുമതി
ലഭിച്ചിട്ടുണ്ടോ;
നിലവിലെ പ്രൊപ്പോസൽ
അനുസരിച്ച് ഏതെല്ലാം
സ്ഥലത്ത് കൂടിയാണ്
റെയിൽ പാത
ഉപരിതലത്തിലൂടെ
കടന്നുപോകുന്നത്;
ഉപരിതലത്തിൽ പാതയുടെ
നീളം എത്രയാണ്;
(ബി)
ഭൂഗർഭ
റെയിൽ പാതക്ക് എത്ര
കിലോമീറ്റർ നീളമാണ്
ഉള്ളത്;
എത്ര മീറ്റർ
താഴ്ചയിലാണ് റെയിൽ പാത
ഭൂമിക്കടിയിലൂടെ
കടന്നുപോകുന്നത്;
(സി)
റെയിൽ
പാതയുടെ അടങ്കൽ തുക
എത്രയാണ്;
വ്യക്തമാക്കുമോ ?
വിഴിഞ്ഞം
അന്താരാഷ്ട്രതുറമുഖ നിർമ്മാണം
4022.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്രതുറമുഖ
കരാർ പ്രകാരം എന്നാണ്
നിര്‍മ്മാണം
പൂർത്തിയാക്കേണ്ടത്;
നാളിതുവരെ എത്ര ശതമാനം
പ്രവൃത്തികളാണ്
പൂർത്തിയായത്; ഓരോന്നും
പ്രത്യകം വിശദമാക്കാമോ;
(ബി)
നിലവിലെ
സ്ഥിതിയില്‍ നിർമ്മാണം
എപ്പോൾ പൂർത്തിയാക്കാൻ
കഴിയുമെന്നും നിർമ്മാണം
വൈകുന്നതിന്റെ കാരണം
എന്താണെന്നും
അറിയിക്കാമോ;
(സി)
നിർമ്മാണം
ആരംഭിച്ചത് മുതൽ
മന്ത്രിതല മേൽനോട്ട
സമിതി എത്ര തവണ യോഗം
ചേർന്നിട്ടുണ്ട്; യോഗം
ചേർന്ന തീയതിയും
മിനിട്ട്സും
ലഭ്യമാക്കാമോ?
ഇടക്കൊച്ചിയിലെ ഉപയോഗശൂന്യമായ
ടഗ് നീക്കം ചെയ്യാന്‍ നടപടി
4023.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1996
ല്‍ തുറമുഖവകുപ്പിനു
വേണ്ടി
നിര്‍മ്മിക്കുന്നതിനായി
കരാര്‍
നല്കിയിരുന്നതും
എറണാകുളം ജില്ലയിലെ
ഇടക്കൊച്ചിയിലെ
പാമ്പായിമൂലയ്ക്ക്
കിഴക്കുവശം വേമ്പനാട്
കായലില്‍ വര്‍ഷങ്ങളായി
മത്സ്യബന്ധനത്തിനും
പരിസ്ഥിതിക്കും
ദോഷകരമായ രീതിയില്‍
ഉപയോഗശൂന്യമായി
കിടക്കുന്നതുമായ ടഗ്
നീക്കം ചെയ്യാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുളള
നടപടി എന്തെന്ന്
വിശദമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച്
തുറമുഖവകുപ്പ്
ഹൈക്കോടതിയില്‍ അന്യായം
ഫയല്‍ ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
എന്നാണ് ഫയല്‍ ചെയ്തത്;
പ്രസ്തുത കേസ്
തീര്‍പ്പാക്കി
മത്സ്യത്തൊഴിലാളികള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍ക്ക്
പരിഹാരം കാണുന്നതിലെ
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
ടഗ് എന്നത്തേക്ക്
നീക്കം ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇതു
സംബന്ധിച്ച് ഇടക്കൊച്ചി
വേമ്പനാട് കായല്‍
സംരക്ഷണ സമിതി
സമര്‍പ്പിച്ച
നിവേദനത്തില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ
സ്വീകരിച്ചിട്ടുളള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
കൊല്ലം
തുറമുഖവികസനം
4024.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
തുറമുഖത്തിലെ ചരക്ക്
ഗതാഗത സര്‍വ്വീസ്
ഫലപ്രദമായി
നടപ്പിലാക്കുന്നതിനും
യാത്രാ കപ്പല്‍
സര്‍വ്വീസ്
ആരംഭിക്കുന്നതിനും
കൊല്ലം തുറമുഖം അംഗീകൃത
എന്ട്രീ- എക്സിറ്റ്
പോയിന്റായി
പ്രഖ്യാപിക്കുന്നതിനുമുള്ള
നടപടികള്‍ (ഫയല്‍ നം
10429/ഇ2/2014 മ. തു.
വ) ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തില്‍
നിന്നും 28.10.2016 ലെ
കത്ത് മുഖേന
ആവശ്യപ്പെട്ടിരുന്ന
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിരുന്നോ;
എങ്കില്‍ ഏതെല്ലാം
വിവരങ്ങള്‍
ഉള്‍പ്പെടുത്തിയാണ്
പ്രൊപ്പോസല്‍
സമര്‍പ്പിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനു
വേണ്ട തുടര്‍നടപടികള്‍
ഊര്‍ജ്ജിതമാക്കുമോ?
മാന്നാറില്‍
ബോട്ട് യാത്രക്കുള്ള തുറമുഖ
സംവിധാനം
4025.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍പ്പെട്ട
മാന്നാറില്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ്
ബോട്ട് യാത്രയ്ക്ക്
നിലവിലുണ്ടായിരുന്ന
തുറമുഖ സംവിധാനം
മെച്ചപ്പെടുത്തി
ടൂറിസവുമായി
ബന്ധപ്പെടുത്തി
പ്രാബല്യത്തില്‍
വരുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
തുറമുഖ
വകുപ്പില്‍ നിന്ന് കേരള
മാരിടൈം ബോര്‍ഡിലേക്ക്
മാറ്റപ്പെട്ട ജീവനക്കാര്‍
4026.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖ
വകുപ്പില്‍ നിന്ന് കേരള
മാരിടൈം ബോര്‍ഡിലേക്ക്
മാറ്റപ്പെട്ട
ജീവനക്കാരെ സര്‍ക്കാര്‍
ജീവനക്കാരായി
നിലനിര്‍ത്തുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
അതത്
കാലത്ത്
പ്രാബല്ല്യത്തില്‍
വരുന്ന സര്‍ക്കാര്‍
തീരുമാനങ്ങള്‍,
നിയമങ്ങള്‍, ചട്ടങ്ങള്‍
ഇവയുടെ പ്രയോജനം കേരള
മാരിടൈം ബോര്‍ഡിലേക്ക്
മാറ്റപ്പെട്ട തുറമുഖ
ജീവനക്കാര്‍ക്ക് കൂടി
ലഭ്യമാകും വിധം
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിക്കുന്നതിനുള്ള
നടപടികൾ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ?
ഗൈഡുകളുടെ
ഒഴിവുകള്‍
4027.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
വകുപ്പിന്റെ
മ്യൂസിയങ്ങളില്‍
പി.എസ്.സി. വഴി ഗൈഡിനെ
നിയമിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
എത്ര
ഗൈഡുകളുടെ ഒഴിവുകളാണ്
നിലവില്‍ ഉള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഗൈഡ്
നിയമനത്തിനുള്ള
അടിസ്ഥാന വിദ്യാഭ്യാസ
യോഗ്യതകള്‍ ഏതെല്ലാം
എന്ന് വിശദമാക്കാമോ;
(ഡി)
ഗൈഡുമാരെ
നിയമിക്കണം എന്ന്
ആവശ്യപ്പെട്ടുകൊണ്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ?
വാമനപുരം
മണ്ഡലത്തിലെ പുരാവസ്തു
സംരക്ഷണ വകുപ്പ് പദ്ധതികള്‍
4028.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വാമനപുരം
നിയോജകമണ്ഡലത്തില്‍
പുരാവസ്തു സംരക്ഷണ
വകുപ്പ് എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?