പത്ത്
ശതമാനം സാമ്പത്തിക സംവരണം
3614.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്നോക്ക
സമുദായങ്ങളിലെ
സാമ്പത്തികമായി
പിന്നോക്കം
നില്‍ക്കുന്നവര്‍ക്ക്
പത്ത് ശതമാനം സംവരണം
നല്‍കുന്നതിനായി ഭരണഘടന
ഭേദഗതി
വരുത്തിയിട്ടുള്ള
സാഹചര്യത്തില്‍
സംസ്ഥാനത്ത് പ്രസ്തുത
ആനുകൂല്യം എന്നുമുതല്‍
നടപ്പിലാക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ഈ
വിഷയത്തിലുള്ള
സര്‍ക്കാരിന്റെ നയം
വ്യക്തമാക്കുമോ;
സാമ്പത്തിക സംവരണം
നടപ്പിലാക്കുന്നതിനായി
നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും
സര്‍ക്കാര്‍ ജോലി
ഉള്‍പ്പെടെയുള്ള
കാര്യങ്ങളിലും പത്ത്
ശതമാനം സാമ്പത്തിക
സംവരണം സാമ്പത്തികമായി
പിന്നോക്കം
നില്‍ക്കുന്നവര്‍ക്ക്
നടപ്പിലാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
റദ്ദ്
ചെയ്യപ്പെട്ട മുന്മന്ത്രിസഭാ
തീരുമാനങ്ങള്‍
T 3615.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
01.01.2016
മുതല്‍ 30.04.2016
വരെയുളള കാലയളവിലെ
മന്ത്രിസഭാ
തീരുമാനങ്ങള്‍
പുന:പരിശോധിക്കുവാന്‍
നിയോഗിക്കപ്പെട്ട
മന്ത്രിസഭാ ഉപസമിതി
പ്രസ്തുത
കാലയളവിലെടുത്ത എത്ര
തീരുമാനങ്ങളാണ് റദ്ദ്
ചെയ്യുവാന്‍
/പുന:പരിശോധിക്കുവാന്‍
ശിപാര്‍ശ നല്‍കിയത്;
വിശദമാക്കുമോ;
(ബി)
അതില്‍
എത്ര തീരുമാനങ്ങള്‍
ഇതിനകം റദ്ദ്
ചെയ്തിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
ഫയല്‍
തീര്‍പ്പാക്കല്‍ യജ്ഞം
3616.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടറിയേറ്റില്‍
കെട്ടിക്കിടക്കുന്ന
ഫയലുകള്‍ തീര്‍പ്പ്
കല്പിക്കുവാനായി ഫയല്‍
തീര്‍പ്പാക്കല്‍ യജ്ഞം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
നിശ്ചിത
സമയത്തിനുളളില്‍ എത്ര
ഫയലുകളാണ്
തീര്‍പ്പാക്കിയത്; ഓരോ
വകുപ്പിലും
തീര്പ്പാക്കാനുണ്ടായിരുന്നതും
തീര്‍പ്പാക്കിയതും
അവശേഷിക്കുന്നതുമായ
ഫയലുകളുടെ എണ്ണം
അറിയിക്കാമോ;
(സി)
തീവ്ര
ഫയല്‍ യജ്ഞം
നടപ്പിലാക്കുന്നതിന്
മുമ്പ് ശരാശരി ഒരു മാസം
എത്ര ഫയലുകളാണ്
തീര്‍പ്പാക്കിയിരുന്നത്;
(ഡി)
ഫയല്‍
തീര്‍പ്പാക്കല്‍ യജ്ഞം
നടപ്പിലാക്കിയപ്പോള്‍
ശരാശരി ഒരു മാസം എത്ര
ഫയലുകള്‍
തീര്‍പ്പാക്കുവാന്‍
കഴിഞ്ഞു;
(ഇ)
വേണ്ടത്ര
മുന്നൊരുക്കങ്ങളും
ആസൂത്രണവും ഇല്ലാതെയാണോ
ഫയല്‍ തീര്‍പ്പാക്കല്‍
യജ്ഞം ആവിഷ്ക്കരിച്ചത്;
ആയത്
ലക്ഷ്യപ്രാപ്തിയില്‍
എത്തുന്നതിന്
വിഘാതമായിട്ടുണ്ടോ?
മലപ്പുറം
ജില്ലയിലെ തിരൂരില്‍ വെച്ച്
നടന്ന മികവ് പദ്ധതി
3617.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ആയിരം ദിനാഘോഷത്തിന്റെ
ഭാഗമായി മലപ്പുറം
ജില്ലയിലെ തിരൂരില്‍
വെച്ച് നടന്ന മികവ്
പദ്ധതിക്ക് ആകെ എത്ര
രൂപ, ഏതൊക്കെ
കാര്യങ്ങള്‍ക്ക്
ചെലവഴിച്ചു
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
പരിപാടിയോടനുബന്ധിച്ച്
മലപ്പുറം ജില്ലയില്‍
ഏതൊക്കെ പദ്ധതികള്‍
ഉദ്ഘാടനം ചെയ്തു;
ഏതൊക്കെ പദ്ധതികള്‍
പുതുതായി
ആരംഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഉദ്ഘാടനം
ചെയ്ത പദ്ധതികളില്‍ ഇൗ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
തിരൂരിലെ
മികവ് പദ്ധതിക്ക്
വേണ്ടി പ്രത്യേക ബാങ്ക്
അക്കൗണ്ട്
തുടങ്ങിയിരുന്നോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ശങ്കരന്
കമ്മീഷന് റിപ്പോര്‍ട്ട്
3618.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിശ്വകര്‍മ്മ
സമുദായക്കാരുടെ
പരമ്പരാഗത തൊഴിലും
മറ്റ് പ്രശ്നങ്ങളും
പഠിക്കുന്നതിനായി മുന്‍
സര്‍ക്കാര്‍ നിയോഗിച്ച
ശങ്കരന് കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പ്രസക്ത ഭാഗങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കമ്മീഷന്
ശിപാര്‍ശകളുടെ
അടിസ്ഥാനത്തില്‍ ഇൗ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
തുടര്‍നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
മുന്നോക്ക
സമുദായത്തിലെ സാമ്പത്തികമായി
പിന്നോക്കം
നല്ക്കുന്നവര്ക്ക് സംവരണം
നല്കുന്നതിനു നടപടി
3619.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്നോക്ക
സമുദായത്തിലെ
സാമ്പത്തികമായി
പിന്നോക്കം
നില്‍ക്കുന്നവര്‍ക്ക്
പത്ത് ശതമാനം സംവരണം
നല്കുന്ന കാര്യത്തില്‍
സര്‍ക്കാരിന്റെ നയം
വ്യക്തമാക്കുമോ;
(ബി)
കെ.എ.എസി.-ന്റെ
മൂന്ന് സ്ട്രീമുകളിലും
സംവരണം
ഏര്‍പ്പെടുത്തുവാന്‍
സര്‍ക്കാര്‍ തീരുമാനം
കൈക്കൊണ്ട
സാഹചര്യത്തില്‍
സാമ്പത്തിക സംവരണത്തിന്
അര്‍ഹതയുള്ള മുന്നോക്ക
സമുദായങ്ങളിലെ
പിന്നോക്കകാര്‍ക്ക്
കൂടി സംവരാണാനുകൂല്യം
നല്കി കൊണ്ട്
കെ.എ.എസ്.
നടപ്പിലാക്കുമോ എന്ന്
അറിയിക്കുമോ?
ഫിസിക്കല്‍
സയന്‍സ് എച്ച്.എസ്.ടി. യോഗ്യത
3620.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എച്ച്.എസ്.ടി.
ഫിസിക്കല്‍ സയന്‍സ്
നിയമനത്തിനായി
പി.എസ്.സി.
നിഷ്കര്‍ഷിച്ചിട്ടുള്ള
യോഗ്യതാ മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
യോഗ്യതാ
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ക്യാബിനറ്റ്
പദവി മൂലം അധിക സാമ്പത്തിക
ബാധ്യത
3621.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്
അനുവദിച്ചു നല്കാവുന്ന
ക്യാബിനറ്റ് പദവികളെ
സംബന്ധിച്ച് നിലവിലുള്ള
ചട്ടങ്ങളും നിയമങ്ങളും
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
നിലവിലുള്ള
വ്യവസ്ഥ പ്രകാരം
പരമാവധി എത്ര
ക്യാബിനറ്റ് പദവി വരെ
അനുവദിച്ചു നല്‍കാം;
നിലവില്‍ എത്ര
ക്യാബിനറ്റ് പദവി
അനുവദിച്ചു
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
അഡ്വക്കേറ്റ്
ജനറലിന് ക്യാബിനറ്റ്
പദവി അനുവദിച്ചു
നല്‍കിയതിലൂടെ
നിലവിലുള്ള ജോലി
സംവിധാനത്തില്‍
എന്തെല്ലാം
മാറ്റങ്ങളാണ്
പ്രതീക്ഷിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
ഓരോ
ക്യാബിനറ്റ് പദവിയും
അനുവദിച്ചു
നല്കുമ്പോള്
സര്‍ക്കാരിനുണ്ടാകുന്ന
സാമ്പത്തിക ബാധ്യത
പ്രതിവര്‍ഷം എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
മുന്നോക്ക ക്ഷേമ
കോര്പ്പറേഷന് അനുവദിച്ച തുക
T 3622.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന മുന്നോക്ക
ക്ഷേമ കോര്പ്പറേഷന്
2018-19, 2019-20
ബജറ്റുകളില്‍ എത്ര
തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്നും
ഇതില്‍ 2018-19
സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
തുകയാണ്
ചെലവഴിച്ചിട്ടുള്ളതെന്നും
വെളിപ്പെടുത്താമോ;
(ബി)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍ അനുവദിച്ച
മുഴുവന്‍ തുകയും
ചെലവഴിക്കാന്‍
കഴിയാത്തതിനുള്ള
കാരണങ്ങള്‍
വിശദമാക്കുമോ;
(സി)
2019-20
ല്‍ അനുവദിച്ച തുകയുടെ
എത്ര ശതമാനമാണ്
നാളിതുവരെ
ചെലവഴിച്ചതെന്ന്
വ്യക്തമാക്കുമോ?
റീ
ബില്‍ഡ് കേരള പദ്ധതി
3623.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരള എന്ന
പദ്ധതി നടപ്പിലാക്കിയത്
എപ്പോഴാണ്;
വ്യക്തമാക്കാമോ;
(ബി)
റീ
ബില്‍ഡ് കേരളയുടെ
നടത്തിപ്പിനും മറ്റു
കാര്യങ്ങള്‍ കൈകാര്യം
ചെയ്യുന്നതിനും
ഏതെങ്കിലും പ്രത്യേക
സമിതി
രൂപവല്‍കരിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സമിതിക്ക് നേതൃത്വം
നല്കുന്ന വ്യക്തികള്‍
ആരാണെന്ന്
വ്യക്തമാക്കാമോ;
(സി)
റീ
ബില്‍ഡ് കേരളയില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം
പ്രവൃത്തികളാണ്
ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ; ഓരോ
പ്രവൃത്തിക്കും
ആവശ്യമായ തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
റീ
ബില്‍ഡ് കേരളയില്‍
ഉള്‍പ്പെടുത്തിയതും
ഇപ്പോള്‍
നടന്നുവരുന്നതുമായ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും അതിന്
ആവശ്യമായ തുക
എത്രയാണെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കാമോ; ഈ
പ്രവൃത്തികളുടെ
നിര്‍വ്വഹണ വകുപ്പ്
ഏതാണെന്ന്
വ്യക്തമാക്കാമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
3624.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് നിയമന
പ്രക്രിയയുമായി
ബന്ധപ്പെട്ട് സംവരണ
കാര്യത്തില്‍
രൂപരേഖയായിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
നിയമന
പ്രക്രിയകള്‍ എന്ന്
മുതല്‍
ആരംഭിക്കാനാകുമെന്നാണ്
സര്‍ക്കാര്‍
കരുതുന്നത്;
വ്യക്തമാക്കാമോ?
സാമൂഹിക
സാമ്പത്തിക വിദ്യാഭ്യാസപരമായ
സ്ഥിതിവിവരക്കണക്കുകള്‍
3625.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹിക സാമ്പത്തിക
വിദ്യാഭ്യാസപരമായ
സ്ഥിതിവിവരക്കണക്കുകള്‍
ശേഖരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മേല്‍പ്പറഞ്ഞ
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തില്‍ വിവിധ
മതവിഭാഗങ്ങള്‍ക്ക്
ലഭിച്ചിട്ടുള്ള
ആനുകൂല്യം എപ്രകാരമാണ്;
(സി)
സ്ഥിതിവിവരക്കണക്കുകള്‍
ശേഖരിച്ചിട്ടില്ലായെങ്കില്
അപ്രകാരമുള്ള ഒരു
വിവരശേഖരണത്തിന്
സര്‍ക്കാര്‍
തയ്യാറാകുമോ എന്ന്
വ്യക്തമാക്കുമോ?
സ്വര്‍ണ്ണ
ഇടപാടുള്ള സ്ഥാപനങ്ങളിൽ
വിശ്വകര്‍മ്മജർക്ക്
അപ്രൈസര്‍മാരായി നിയമനം
3626.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിശ്വകര്‍മ്മ
സമുദായത്തില്‍പ്പെട്ടവരുടെ
ജോലി സ്ഥിരത ഉറപ്പ്
വരുത്തുന്നതിന്
സ്വര്‍ണ്ണ ഇടപാടുകള്‍
നടത്തുന്ന പൊതുമേഖല
ബാങ്കുകള്‍,
സര്‍ക്കാര്‍/പൊതുമേഖല
ധനകാര്യ സ്ഥാപനങ്ങള്‍,
സഹകരണ ബാങ്കകള്‍,
കെ.എസ്.എഫ്.ഇ.
തുടങ്ങിയവയില്‍ ഇവരെ
അപ്രൈസര്‍മാരായി
നിയമിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
എസ്.എല്‍.
ബി.സി. യോഗങ്ങളില്‍
അടക്കം കേന്ദ്ര
പൊതുമേഖല ബാങ്കുകളുടെ
പ്രതിനിധികളോട്
ഇക്കാര്യം
ആവശ്യപ്പെടുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
സര്‍ക്കാര്‍
നിയന്ത്രിത സ്ഥാപനങ്ങളിലെ
നിയമനങ്ങള്‍
3627.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പല
സര്‍ക്കാര്‍ നിയന്ത്രിത
സ്ഥാപനങ്ങളിലെയും
നിയമനങ്ങള്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ്
തന്നെ പി.എസ്.സി യ്ക്ക്
വിട്ടുവെങ്കിലും
സ്പെഷ്യല്‍ റൂള്‍സ്
രൂപീകരിക്കാത്തതിനെത്തുടര്ന്ന്
പ്രസ്തുത നിയമനങ്ങള്‍
നടക്കുന്നില്ല എന്നത്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇതുസംബന്ധമായ
നടപടികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാനും
ഒഴിവുകള്‍ യഥാസമയം
പി.എസ്.സി യെ
അറിയിക്കാനും വീഴ്ച
വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇതുള്‍പ്പെടെ
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
പദ്ധതികളുടെ
ഉത്തരവുകള്‍
ലഭ്യമാക്കുന്നതിന് നടപടി
3628.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയാേജകമണ്ഡലങ്ങളില്
നടപ്പിലാക്കുന്ന വികസന
പദ്ധതികളുടെ
നടപടിക്രമങ്ങളും
ബന്ധപ്പെട്ട
ഉത്തരവുകളും യഥാസമയം
എം.എല്‍.എ.മാരെ
അറിയിക്കുന്നത്
സംബന്ധിച്ച 11.06.12-ലെ
സ.ഉ (എം.എസ് ) നം.
142/12/പാെ.ഭ.വ നമ്പര്‍
പ്രകാരമുള്ള ഉത്തരവ്
വകുപ്പുമേധാവികളും
ജില്ലാമേധാവികളും
പാലിക്കുന്നുണ്ടാേയെന്ന്
പരിശാേധിച്ചിട്ടുണ്ടാേ;
(ബി)
പ്രസ്തുത
ഉത്തരവുകള്‍
എം.എല്‍.എ.മാര്‍ക്ക്
അയച്ചു കാെടുക്കാത്ത
വകുപ്പുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമാേ?
മുഖ്യമന്ത്രിയുടെ
ഓഫീസിലെ തീര്‍പ്പാകാത്ത
ഫയലുകള്‍
3629.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ഓഫീസില്‍ 2019 ജനുവരി
ഒന്നു മുതല്‍
ഒക്ടോബര്‍ 31 വരെ എത്ര
ഫയലുകള്‍ തീര്‍പ്പാകാതെ
കിടക്കുന്നുണ്ടെന്നും
ഓരോ വകുപ്പിന്റെയും
ഇനം തിരിച്ചുള്ള
കണക്കുകളും
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ചികിത്സാ ധനസഹായം
(സി.എം.ഡി.ആര്.എഫ്)
അപേക്ഷകള്‍ എത്ര; അവ
തീര്‍പ്പു
കല്‍പ്പിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ലെെഫ്
മിഷന് പദ്ധതിയുമായി
ബന്ധപ്പെട്ട എത്ര
ഫയലുകള്‍ തീര്‍പ്പു
കല്‍പ്പിക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ജീവനക്കാരുടെ
സ്ഥാനക്കയറ്റം,
സ്ഥലംമാറ്റം
എന്നിവയുമായി
ബന്ധപ്പെട്ട എത്ര
ഫയലുകള്‍ തീര്‍പ്പു
കല്‍പ്പിക്കാനുണ്ട്;
വിശദാംശം നല്‍കുമോ;
(ഇ)
മുഖ്യമന്ത്രിയുടെ
ഓഫിസില്‍ ഫയലുകള്‍
പരിശോധിക്കുവാന്‍ എത്ര
ജീവനക്കാരുണ്ട്;
ഫയലുകള്‍ തീര്‍പ്പു
കല്‍പ്പിക്കുന്നതിനുള്ള
കാലതാമസത്തിന്റെ
കാരണവും
വ്യക്തമാക്കുമോ?
റീ-ബില്‍ഡ്
കേരള പദ്ധതി
3630.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ-ബില്‍ഡ്
കേരള പദ്ധതിയിലൂടെ
നമ്മുടെ
സംസ്ഥാനത്തിന്റെ
അടിസ്ഥാന
സൗകര്യമേഖലയില്‍ ഏത്ര
കോടി രൂപയുടെ വികസന
പ്രവര്‍ത്തനങ്ങളാണ്
ഇതിനകം
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഇനത്തില്‍ പാലക്കാട്
ജില്ലയില്‍ ഇതിനകം എത്ര
കോടി രൂപയുടെ നവീകരണ
പ്രവൃത്തികള്‍
നടപ്പിലാക്കിയെന്ന്
അറിയിക്കാമോ?
ശബരിമലയില്‍
യുവതീ പ്രവേശനം
3631.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
യുവതീ പ്രവേശനം
സാധ്യമായതിലൂടെ
നവോത്ഥാനത്തിലേക്ക് ഒരു
ചുവട് കൂടി വച്ചതായി
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(ബി)
സുപ്രീകോടതി
വിധിയുടെ
അടിസ്ഥാനത്തില്‍ പോലീസ്
സഹായത്തോടെ രണ്ട്
യുവതികളെ ശബരിമലയില്‍
കയറ്റിയത്
തെറ്റായിപ്പോയി എന്ന്
വിലയിരുത്തുന്നുണ്ടോ;
(സി)
നവോത്ഥാനം
ഉണ്ടാകേണ്ടത് അധസ്ഥിത
വിഭാഗത്തിന്റെ
ഉയര്‍ച്ചയിലൂടെ
ആകണമെന്നും ശബരിമല
യുവതീ പ്രവേശനത്തിലൂടെ
നവോത്ഥാനം
പൂര്‍ണ്ണമാകില്ലായെന്നും
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് പ്രസിഡണ്ട്
അഭിപ്രായപ്പെട്ടത്
ശ്രദ്ധില്പ്പെട്ടിടുണ്ടോ;
(ഡി)
വരുന്ന
മണ്ഡല മകരവിളക്ക്
കാലത്ത് യുവതികള്‍
ആവശ്യപ്പെട്ടാല്‍ അവരെ
പോലീസ് സംരക്ഷണത്തോടെ
ശബരിമല സന്നിധാനത്ത്
എത്തിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
സോഷ്യല്‍ മീഡിയ
അക്കൗണ്ടുകള്‍
3632.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
സോഷ്യല്‍ മീഡിയ
അക്കൗണ്ടുകള്‍
കെെകാര്യം
ചെയ്യുന്നതിനായി എത്ര
തുകയാണ് ഓരോ വര്‍ഷവും
നീക്കി
വയ്ക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
എങ്കില്‍
ഇതിനായി നാളിതുവരെയായി
ചെലവഴിച്ച തുകയുടെ
വിശദാംശം നല്‍കാമോ;
(സി)
പ്രസ്തുത
അക്കൗണ്ടുകള്‍
കെെകാര്യം
ചെയ്യുന്നതിനായി എത്ര
പേരെ
നിയമിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ; വിശദാംശം
നല്‍കുമോ?
കൊല്ലം ജില്ലയിലെ എല്‍. പി.
സ്കൂള്‍ അസിസ്റ്റന്റ് നിയമനം
3633.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ എല്‍.
പി.സ്കൂള്‍
അസിസ്റ്റന്റ്
തസ്തികയിലെ (കാറ്റഗറി
നമ്പര്‍ 387/2014)
റാങ്ക് ലിസ്റ്റിൽ
നിന്നും നാളിതുവരെ എത്ര
നിയമനങ്ങള്‍
നടന്നിട്ടുണ്ട്;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എന്ന്
അവസാനിക്കും;
വ്യക്തമാക്കുമോ;
(സി)
2018-
ഡിസംബര്‍ മാസം നിലവില്‍
വന്ന റാങ്ക് ലിസ്ററില്‍
ഷോര്‍ട്ട് ലിസ്റ്റ്
തയ്യാറാക്കുന്നതിന്
മുമ്പുള്ള ഒഴിവിന്റെ
എത്ര ശതമാനം
ഇരട്ടിയുള്ള റാങ്ക്
ലിസ്റ്റാണ് ഇട്ടത്;
(ഡി)
നിലവില്‍
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര ഒഴിവുകള്‍
നികത്തിയിട്ടുണ്ട്;വ്യക്തമാക്കുമോ?
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പുതുതായി സൃഷ്ടിച്ച
തസ്തികകള്‍
3634.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍ സിവില്‍
സര്‍വ്വീസില്‍ പുതുതായി
എത്ര തസ്തികകള്‍
ഏതെല്ലാം വകുപ്പുകളില്‍
സൃഷ്ടിച്ചിട്ടുണ്ട്;
വകുപ്പ് തിരിച്ച്
പട്ടിക ലഭ്യമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എത്ര പേര്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍
പി.എസ്.സി. വഴി നിയമനം
നല്കി എന്ന്
വിശദമാക്കാമോ?
ആശ്രിത
നിയമനം
3635.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ആശ്രിത നിയമനം
ലഭിച്ചവരുടെ കണക്ക്
വകുപ്പ് തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
നിലവില്‍
ആശ്രിത നിയമന വ്യവസ്ഥ
പ്രകാരം അപേക്ഷിച്ച
എത്ര പേര്‍ക്ക് നിയമനം
ലഭിക്കാന്‍
ബാക്കിയുണ്ട്; വകുപ്പ്
തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ;
(സി)
നിലവില്‍
അപേക്ഷ
സമര്‍പ്പിച്ചവരുടെ ക്യൂ
ലിസ്റ്റ് ലഭ്യമാണോ;
എങ്കില്‍ ആയത്
ലഭ്യമാക്കാമോ?
പുതുതായി
സൃഷ്ടിച്ച തസ്തികകള്‍
3636.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഓരോ
വകുപ്പിലും എത്ര പുതിയ
തസ്തികകള്‍ സൃഷ്ടിച്ചു
എന്നതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
മുഖ്യമന്ത്രിയുടെ
കീഴിലുള്ള വിവിധ വകുപ്പുകളിലെ
തസ്തികകള്‍
3637.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മുഖ്യമന്ത്രിയുടെ
കീഴിലുള്ള വിവിധ
വകുപ്പുകളില്‍ ആകെ എത്ര
തസ്തികകള്‍ പുതുതായി
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
വകുപ്പിലും പുതുതായി
സൃഷ്ടിക്കപ്പെട്ട
തസ്തികകളുടെ എണ്ണം,
വകുപ്പിന്റെ പേര് എന്നീ
ക്രമത്തില്‍
പട്ടികപ്പെടുത്തി
ലഭ്യമാക്കാമോ?
ഓണ്‍ലൈന്‍
അവധി അപേക്ഷകള്‍
3638.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സര്‍ക്കാര്‍
ജീവനക്കാരുടെ അവധി
അപേക്ഷകള്‍ ഓണ്‍ലൈനായി
സമര്‍പ്പിക്കുന്നതിനുള്ള
സംവിധാനം നിലവില്‍
വന്നിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
സംശുദ്ധമായ
സിവില്‍ സര്‍വീസും
അഴിമതിരഹിതമായ പൊതു
പ്രവര്‍ത്തനവും
3639.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ആര്.
രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണതലത്തിലും
ഉദ്യോഗസ്ഥതലത്തിലുമുള്ള
അഴിമതി
ഇല്ലാതാക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
സംശുദ്ധമായ
സിവില്‍ സര്‍വീസും
അഴിമതിരഹിതമായ പൊതു
പ്രവര്‍ത്തനവും
ഉറപ്പുവരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്ന്അറിയിക്കുമോ;
(സി)
പൊതു
പ്രവര്‍ത്തകരുടെ
സ്വത്ത് വിവരം
സംബന്ധിച്ച് സുതാര്യവും
വിശ്വാസയോഗ്യവുമായ
വിവരം
പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
അന്യസംസ്ഥാനങ്ങളിലും
അന്യരാജ്യങ്ങളിലും
പൊതുപ്രവര്‍ത്തകര്‍ക്കുള്ള
സ്വത്തിന്റെ വിവരം
പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന്
സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
കഴിയുമോ; വിശദമാക്കുമോ?
സര്‍ക്കാര്‍
ഓഫീസുകളുടെ പ്രവൃത്തി
ദിനങ്ങള്‍
3640.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ ഓഫീസുകളുടെ
ഒരാഴ്ചയിലെ പ്രവൃത്തി
ദിനങ്ങള്‍ അഞ്ച്
ആക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിശാേധിച്ചിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
ഇന്‍ഡ്യയില്‍
ഏതെല്ലാം സംസ്ഥാന
സര്‍ക്കാരുകള്‍
പ്രവൃത്തി ദിനങ്ങള്‍
അഞ്ച്
ആക്കിയിട്ടുണ്ടെന്നും
ഇൗ സംസ്ഥാനങ്ങളില്‍
ആഴ്ചയിലെ പ്രവൃത്തി
സമയം
ക്രമപ്പെടുത്തുന്നതിന്
എന്തെല്ലാം
ക്രമീകരണങ്ങള്‍
നടത്തിയിട്ടുണ്ടെന്നുമുള്ള
വിവരങ്ങൾ ലഭ്യമാണോ;
വ്യക്തമാക്കുമാേ;
(സി)
സംസ്ഥാനത്തെ
സര്‍ക്കാര്‍ ഓഫീസുകള്‍
ആഴ്ചയില്‍ അഞ്ച്
പ്രവൃത്തി ദിനങ്ങള്‍
എന്ന ക്രമത്തിലേക്ക്
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമാേ;
വിശദമാക്കുമാേ?
സ്വാതന്ത്ര്യ-റിപ്പബ്ലിക്
ദിന പരേഡുകളില്‍
കളക്ടര്‍മാര്‍ ധരിക്കുന്ന
വേഷം
3641.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റിപ്പബ്ലിക്-സ്വാതന്ത്ര്യദിന
പരേഡുകളില്‍ സല്യൂട്ട്
സ്വീകരിക്കുന്ന
മുഖ്യമന്ത്രിയും മറ്റ്
മന്ത്രിമാരും സാധാരണ
കേരളീയ വേഷം
ധരിക്കുമ്പോള്‍
പ്രസ്തുത ചടങ്ങുകളില്‍
പങ്കെടുക്കുന്ന ജില്ലാ
കളക്ടര്‍മാര്‍ മാത്രം
സ്യൂട്ട് ധരിക്കുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വതന്ത്ര്യ-റിപ്പബ്ലിക്
ദിന പരേഡുകളില്‍
കളക്ടര്‍മാര്‍
ഇത്തരത്തിലുള്ള വേഷം
ധരിക്കണമെന്ന്
സര്‍ക്കാർ നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
കളക്ടര്‍മാര്‍ക്ക്
പ്രസ്തുത ദിവസങ്ങളില്‍
സ്യൂട്ട്
ധരിക്കുന്നതിനുള്ള
അനുമതി സര്‍ക്കാര്‍
നല്‍കാറുണ്ടോ എന്ന്
വ്യക്തമാക്കാമോ?
ഡയറക്ടറേറ്റുകളിൽ
ഇ-ഓഫീസ്
3642.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ
ഡയറക്ടറേറ്റുകളിലും
ഇ-ഓഫീസ്/ ഇ-ഫയല്‍
സൗകര്യം
ലഭ്യമായിട്ടുണ്ടോ;
(ബി)
ഡയറക്ടറേറ്റുകളില്‍
നിന്ന് ഇ-ഫയലുകളായി
തന്നെ
സെക്രട്ടേറിയറ്റിലേക്ക്
നേരിട്ട്
അയയ്ക്കുന്നതിന്
കഴിയുന്നുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
ആവശ്യമായ സത്വര നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
നവകേരള
നിര്‍മ്മാണ പദ്ധതിയുടെ
ഭാഗമായി വിദേശ സന്ദര്‍ശനം
3643.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരള
നിര്‍മ്മാണ പദ്ധതിയുടെ
ഭാഗമായി
മുഖ്യമന്ത്രിയും ഉന്നത
ഉദ്യോഗസ്ഥരും വിദേശ
രാജ്യങ്ങള്‍
സന്ദര്‍ശിച്ചിരുന്നോ;
(ബി)
ഇതിനായി
ഏതൊക്കെ രാജ്യങ്ങളാണ്
സന്ദര്‍ശിച്ചതെന്നും
പ്രസ്തുത വിദേശ
രാജ്യങ്ങളില്‍ നിന്നും
എന്തൊക്കെ സാമ്പത്തിക
സാങ്കേതിക സഹായങ്ങളാണ്
ഇതിനകം ലഭിച്ചതെന്നും
വ്യക്തമാക്കാമോ?
(സി)
പ്രസ്തുത
സന്ദര്‍ശനത്തിന് ആകെ
എന്തു തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവില്‍
ഉള്‍പ്പെട്ട വാഴക്കോട്-
പ്ലാഴി റോഡ്
3644.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍പ്പെട്ട
വാഴക്കോട്- പ്ലാഴി
പി.ഡബ്ല്യൂ.ഡി റോഡ്
റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഉത്തരവായിട്ടുണ്ടോ;
(ബി)
ഈ
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തിയുടെ
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(സി)
കെ.എസ്.റ്റി.പി
ഏതു ഏജന്‍സിയെയാണ്
ഡി.പി.ആര്
തയ്യാറാക്കുന്നതിന്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
(ഡി)
ഡി.പി.ആര്
എപ്പോള്‍ തയ്യാറാക്കി
നല്‍കാനാണ്
കെ.എസ്.റ്റി.പി യും
കണ്‍സള്‍ട്ടന്‍സി
കമ്പനിയുമായി
എഗ്രിമെന്റ്
ആയിട്ടുള്ളത്;
(ഇ)
ഡി.പി.ആര്
തയ്യാറാക്കുന്നതിന്
കെ.എസ്.റ്റി.പി നല്കിയ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നറിയിക്കാമോ;
(എഫ്)
എപ്പോള്‍
പ്രവൃത്തി ടെണ്ടര്‍
ചെയ്യാന്‍ കഴിയും
എന്നാണ് കെ.എസ്.റ്റി.പി
പ്രതീക്ഷിക്കുന്നത്;
വിശദമാക്കാമോ?
ബന്ദിപ്പൂരിലെ
യാത്രാവിലക്ക്
3645.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബന്ദിപ്പൂരിലെ
യാത്രാവിലക്ക്
സംസ്ഥാനത്തെ
പ്രതികൂലമായി
ബാധിക്കുമെന്ന കാര്യം
കേന്ദ്രത്തെ
അറിയിച്ചിട്ടുണ്ടാേ;
വ്യക്തമാക്കുമാേ;
(ബി)
പ്രസ്തുത
യാത്രാവിലക്ക്
കര്‍ണാടകയിലെ
കൃഷിയിടങ്ങള്‍
പാട്ടത്തിനെടുത്ത
സംസ്ഥാനത്തെ
കര്‍ഷകരെയും
ഗുണ്ടല്‍പേട്ടിലെ
വിപണികളെയും
പ്രതികൂലമായി
ബാധിക്കുമെന്ന കാര്യം
പരിശാേധിക്കുമാേ;
(സി)
യാത്രാവിലക്ക്
പച്ചക്കറിവില
കൂടുന്നതിന്
കാരണമാകുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
യാത്രാവിലക്ക്
വയനാട്ടിലെ ജനങ്ങളുടെ
പ്രധാന കൃഷിയായ അടയ്ക്ക
കൃഷിയെ ബാധിക്കുമെന്ന
കാര്യം പരിശാേധിച്ച്
പരിഹാരത്തിനു വേണ്ടി
നടപടി സ്വീകരിക്കുമാേ;
വിശദമാക്കാമോ?
ജലസ്രോതസ്സുകള്‍
മലിനപ്പെടുത്തുന്നവര്‍ക്കെതിരെ
നടപടി
3646.
ശ്രീ.മാത്യു
റ്റി.തോമസ്
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജലസ്രോതസ്സുകള്‍
മലിനപ്പെടുത്തുന്നവര്‍ക്കെതിരെ
വിവിധ വകുപ്പുകള്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
ആഭ്യന്തര
വകുപ്പും
ജലസേചനവകുപ്പും
പരിസ്ഥിതി വകുപ്പും
തദ്ദേശസ്വയംഭരണ
വകുപ്പും
ജലസ്രോതസ്സുകള്‍
മലിനപ്പെടുത്തുന്നവര്‍ക്കെതിരെ
നിലവിലുള്ള
നിയമവ്യവസ്ഥകള്‍
പ്രയോഗത്തില്‍
കൊണ്ടുവരുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തൊക്കെ;
(സി)
ജലസേചനവും
ജലസംരക്ഷണവും ആക്ടില്‍
ഈ സര്‍ക്കാര്‍ വരുത്തിയ
ഭേദഗതികള്‍ പ്രകാരം
പോലീസിന് നിയമനടപടികള്‍
സ്വീകരിയ്ക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
വ്യവസ്ഥകള്‍ പ്രകാരം
നടപടികള്‍
സ്വീകരിക്കുവാന്‍
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ;
വ്യക്തമാക്കുമോ?
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവ് വഴി
നടപ്പിലാക്കേണ്ട പദ്ധതികള്‍
3647.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആസൂത്രണ
സാമ്പത്തിക കാര്യ
വകുപ്പ് റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവ് വഴി
നടപ്പിലാക്കാൻ
അംഗീകരിച്ച പദ്ധതികളിൽ,
തദ്ദേശസ്വയംഭരണ
പ്രദേശത്തെ
പ്രവൃത്തികള്‍
(റോഡുകള്‍) നടപ്പു
വര്‍ഷം തന്നെ
പൂര്‍ത്തീകരിക്കുന്നതിനുളള
അടിയന്തിര നടപടികള്‍
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
മുളവുകാട്
രണ്ടാംഘട്ടം റോഡുവികസനം
3648.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജിഡ
ഫണ്ട് വിനിയോഗിച്ച്
നടപ്പാക്കിവരുന്ന
മുളവുകാട് രണ്ടാംഘട്ടം
റോഡുവികസനപദ്ധതിയുടെ
പുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
നടപ്പാക്കുന്നതില്‍
തടസ്സങ്ങളുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
റീ
ബില്‍ഡ് കേരള പദ്ധതിയില്‍
ജര്‍മ്മന്‍ സഹകരണം
T 3649.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജര്‍മ്മന്‍
സര്‍ക്കാരുമായി
സഹകരിച്ച് റീ ബില്‍ഡ്
കേരള പദ്ധതിയിലൂടെ
സംസ്ഥാനത്തെ റോഡുകള്‍
നവീകരിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര കോടി രൂപയുടെ
നവീകരണമാണ്
സംസ്ഥാനത്താകെ
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റീ
ബില്‍ഡ് കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ റോഡുകള്‍
3650.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരള
നിര്‍മ്മിതിക്കായി
രൂപവല്‍ക്കരിച്ച
റീ-ബില്‍ഡ് കേരളയുടെ
പുനര്‍നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
എത്രകോടി രൂപ സഹായമായി
ലഭിച്ചിട്ടുണ്ട്; ഈ തുക
ലഭിച്ചത് ഏതൊക്കെ
ഏജന്‍സികളില്‍നിന്നാണ്;അറിയിക്കുമോ;
(ബി)
റീ
ബില്‍ഡ് കേരള
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
പൊതുമരാമത്ത് റോഡുകള്‍
ആധുനിക രീതിയില്‍
നവീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ട്;
പ്രസ്തുത റോഡുകളുടെ
ലിസ്റ്റ് ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
റോഡുകളുടെ വിശദമായ
എസ്റ്റിമേറ്റ്
പൊതുമരാമത്ത് വിഭാഗം
ആര്.കെ.ഐ. യുടെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ടോ,
വ്യക്തമാക്കുമോ?
പിറവം
മണ്ഡലത്തിൽ റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവീല് റോഡുകളുടെ
പുനരുദ്ധാരണം
T 3651.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തില്‍ തകര്‍ന്ന
പിറവം മണ്ഡലത്തിലെ
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ എത്ര
റോഡുകള്‍ റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവീല്
ഉള്‍പ്പെടുത്തി
പുനരുദ്ധരിക്കുന്നതിനായി
ലഭ്യമായിട്ടുണ്ടെന്നും
പ്രസ്തുത റോഡുകള്‍
ഏതൊക്കെയാണെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത റോഡുകളില്‍
എത്രയെണ്ണം റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവില്‍
ഉള്‍പ്പെടുത്തി
നവീകരിയ്ക്കാന്‍
തീരുമാനിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
നടപടികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കുമോ?
ആറന്മുള
മണ്ഡലത്തിലെ റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവ് പ്രവൃത്തികള്‍
T 3652.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന റോഡുകളുടെ
റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവ് പ്രകാരം
നടപ്പിലാക്കുന്ന
പുനരുദ്ധാരണ
പ്രവൃത്തികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ; ആയതിന്റെ
നിര്‍വ്വഹണ ഏജന്‍സി
ഏതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആറന്മുള
മണ്ഡലത്തിലെ ഏതെല്ലാം
റോഡുകളാണ് പദ്ധതിയുടെ
ആദ്യഘട്ടത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കുമോ?
കേരള
ശാസ്ത്ര-സാങ്കേതികശാസ്ത്ര
പരിസ്ഥിതി കൗണ്‍സില്‍
3653.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
പി.ടി.എ. റഹീം
,,
യു. ആര്. പ്രദീപ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശാസ്ത്ര-സാങ്കേതികശാസ്ത്ര
മേഖലയുടെ സമഗ്ര
വികസനത്തിനായി ഇൗ
സര്‍ക്കാര്‍
നടപ്പാക്കിയിട്ടുളള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പൊതുജനങ്ങളില്‍
ശാസ്ത്രാവബോധവും
ശാസ്ത്രാഭിരുചിയും
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം പ്രചാരണ
പരിപാടികളാണ്
സംഘടിപ്പിച്ചു
വരുന്നത്;
(സി)
വിദ്യാര്‍ത്ഥികളില്‍
ശാസ്ത്രവെെഭവം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്കൂളുകള്‍ മുഖേന
നടപ്പാക്കി വരുന്ന
ശാസ്ത്ര
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കയാണെന്ന്
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
ശാസ്ത്ര-സാങ്കേതികശാസ്ത്ര
രംഗത്ത് നൂതന
ആശയങ്ങള്‍ക്ക് രൂപം
കാെടുക്കുന്നതിനും
ഗവേഷണസംവിധാനം
ഏര്‍പ്പെടുത്തുന്നതിനും
കേരള ശാസ്ത്ര,
സാങ്കേതികശാസ്ത്ര
പരിസ്ഥിതി കൗണ്‍സില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നതെന്ന്
വ്യക്തമാക്കാമോ?
എന്‍.എെ.ടി
കോഴിക്കോടിന്റെ ഗവേണിംഗ്
ബോഡിയില്‍ സര്‍ക്കാര്‍
പ്രതിനിധികള്‍
3654.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍.എെ.ടി
കോഴിക്കോടിന്റെ
ഗവേണിംഗ് ബോഡിയില്‍
സംസ്ഥാന സര്‍ക്കാരിന്റെ
പ്രതിനിധികളെ
ഉള്‍പ്പെടുത്തുന്നതിന്
വ്യവസ്ഥയുണ്ടോ;
എങ്കില്‍ പ്രതിനിധികളെ
തെരഞ്ഞെടുക്കുന്നതിന്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ;
(ബി)
നിലവില്‍
സംസ്ഥാന സര്‍ക്കാരിന്റെ
പ്രതിനിധികളുണ്ടോ;
ഇല്ലെങ്കില്‍
പ്രതിനിധിയെ
നിശ്ചയിക്കാതിരുന്നതിന്റെ
കാരണമെന്താണെന്ന്
വിശദമാക്കാമോ;
എത്രകാലമായി ആയത്
ഒഴിഞ്ഞു
കിടക്കുകയാണെന്ന്
വിശദമാക്കാമോ?
ആരോഗ്യസംരക്ഷണത്തിനായി
സ്വീകരിച്ചിട്ടുളള നടപടികള്‍
3655.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശുദ്ധവായു
ശ്വസിക്കുക എന്നത്
പൗരന്മാരുടെ
അവകാശമാണെന്ന ദേശീയ
ഹരിത ട്രൈബ്യൂണല്‍ വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
പരിസ്ഥിതി മലിനീകരണം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
പരിസ്ഥിതിക്ക്
ദോഷമുണ്ടാകുന്ന
സ്ഥിതിവിശേഷം
സര്‍ക്കാര്‍ ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തില്‍
ജനങ്ങളുടെ
ആരോഗ്യസംരക്ഷണത്തിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണ് എന്ന്
അറിയിക്കുമോ?
പ്രകൃതി
ദുരന്തങ്ങള്‍ നേരിടുന്നതിന്
നടപടികള്‍
3656.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയം,
ഉരുള്‍പൊട്ടല്‍
തുടങ്ങിയ പ്രകൃതി
ദുരന്തങ്ങള്‍
വര്‍ധിച്ചുവരുന്ന
സാഹചര്യത്തില്‍ ഇവയുടെ
കാരണങ്ങള്‍
കണ്ടെത്തുന്നതിന്
സംസ്ഥാനത്ത് ശാസ്ത്രീയ
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ എന്നു
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ശാസ്ത്രീയപഠനം
നടത്തുന്ന കാര്യം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രകൃതി
ദുരന്തങ്ങള്‍
നേരിടുന്നതിന്
എന്തെല്ലാം
മുന്‍കരുതലുകളാണ്
നിലവില്‍
നടപ്പിലാക്കുന്നത്
എന്ന് വിശദമാക്കുമോ?
കാലാവസ്ഥ
വ്യതിയാനത്തിന്റെ വിവിധ
വശങ്ങള്
3657.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉണ്ടാകുന്ന കാലാവസ്ഥ
വ്യതിയാനത്തിന്റെ വിവിധ
വശങ്ങള് സംബന്ധിച്ച്
ഏതെങ്കിലും തരത്തിലുള്ള
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
കാലാവസ്ഥ
പഠനത്തിനായി നിലവിലുള്ള
സംവിധാനങ്ങള്‍
ഏന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
കാലാവസ്ഥാ
വ്യതിയാനത്തെ
സംബന്ധിച്ച് പഠനം
നടത്തുന്നതിന്
അന്തര്‍ദേശീയ
ഏജന്‍സികളുടെ സഹായം
തേടിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
തുടര്‍ച്ചയായി
ഉണ്ടാകുന്ന പ്രളയം
കാലാവസ്ഥ
വ്യതിയാനത്തിന്റെ
ഫലമാണെന്ന് ഏതെങ്കിലും
കണ്ടെത്തലുകള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
പ്രളയാനന്തരം
ഉണ്ടായ കടുത്ത വരള്‍ച്ച
3658.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയാനന്തരം ഉണ്ടായ
കടുത്ത വരള്‍ച്ചയെ
സംബന്ധിച്ച്
സര്‍ക്കാര്‍
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
ഭാവിയില്‍
ഇത്തരം കടുത്ത
വരള്‍ച്ചയെ
അതിജീവിക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്നത്;
വിശദാംശം അറിയിക്കാമോ?
തൃശൂർ
ജില്ലയിലെ തീരദേശ പരിപാലന
നിയമം ലംഘിച്ചുള്ള കെട്ടിട
നിർമാണം
3659.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂർ
ജില്ലയിൽ തീരദേശ
പരിപാലന നിയമം
ലംഘിച്ചുള്ള നിർമ്മാണ
പ്രവൃത്തികളുണ്ടോ;
ഉണ്ടെങ്കില്‍ പട്ടിക
ലഭ്യമാക്കുമോ;
(ബി)
ജില്ലയില്‍
ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളും
നഗരസഭകളുമാണ് തീരദേശ
പരിപാലന നിയമത്തിന്റെ
കീഴിൽ വരുന്നതെന്ന്
വെളിപ്പെടുത്തുമോ?
തീരദേശ
പരിപാലന അതോറിറ്റി
3660.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശ പരിപാലന
അതോറിറ്റി
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
അതോറിറ്റി രൂപീകരണ
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
അറിയിക്കുമോ;
(ബി)
നിലവില്‍
എത്ര അപേക്ഷകളാണ്
അതോറിറ്റിയുടെ
പരിഗണനയ്ക്കായി
ലഭിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ?
തീരദേശ
പരിപാലന നിയമപ്രകാരം
നിര്‍മ്മാണ മേഖലയില്‍
നിയന്ത്രണം
3661.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
പരിപാലന നിയമപ്രകാരം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
വിവിധ മേഖലകളില്‍
നിലവില്‍
ബാധകമായിട്ടുള്ള
നിയന്ത്രണങ്ങള്‍
എപ്രകാരമാണ്; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികളെ/നിര്‍മ്മാണങ്ങളെയാണ്
തീരദേശ പരിപാലന
നിയമത്തിന്റെ
നിയന്ത്രണങ്ങളില്‍
നിന്ന്
ഒഴിവാക്കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ?
2019-ലെ
തീരദേശ പരിപാലന വിജ്ഞാപനം
3662.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
18.01.2019
ലെ ജി.എസ്.ആര്. 37 (ഇ)
നമ്പര്‍ വിജ്ഞാപനം
പ്രകാരം പുറപ്പെടുവിച്ച
2019-ലെ തീരദേശ പരിപാലന
വിജ്ഞാപനം പ്രകാരമുള്ള
തീരദേശ പരിപാലന
പ്ലാനിന് കേന്ദ്ര വനം
പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അംഗീകാരം
ലഭ്യമായിട്ടുണ്ടോ;
(ബി)
ജനവാസയോഗ്യമായ
സ്ഥലവിസ്തൃതി കുറവും
ജനസാന്ദ്രത
കൂടുതലുമുള്ള കൊച്ചിന്
കോര്പ്പറേഷന് പോലുള്ള
നഗരസഭകളോട് അടുത്ത്
കിടക്കുന്ന ചെല്ലാനം
ഗ്രാമപഞ്ചായത്ത്
അടക്കമുള്ള
തീരദേശപഞ്ചായത്തുകള്ക്ക്
2019 ലെ പുതിയ
വിജ്ഞാപനത്തിലെ
സി.ആര്.സെഡ് III എ
മേഖലയുടെ ആനുകൂല്യം
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച
03.07.2019 ലെ കത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച് പരിസ്ഥിതി
വകുപ്പ് ഫയല്‍ നമ്പര്‍
133/139/19 ല്‍ കേരള
തീരദേശ പരിപാലന
അതോറിറ്റി മെമ്പര്‍
സെക്രട്ടറിയുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
തീരദേശ
പരിപാലന നിയമം ലംഘിച്ച്
നിര്‍മ്മിച്ച കെട്ടിടങ്ങള്‍
3663.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശ പരിപാലന നിയമം
ലംഘിച്ച് നിര്‍മ്മിച്ച
അനധികൃത കെട്ടിടങ്ങളുടെ
വിശദാംശം സംബന്ധിച്ച
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മരട്
വിഷയത്തിലെ
സുപ്രീംകോടതി ഉത്തരവ്
എല്ലാ അനധികൃത
ഫ്ലാറ്റുകള്‍ക്കും
ബാധകമല്ലേ; എങ്കില്‍ ഈ
പ്രശ്നത്തില്‍ എന്ത്
നിലപാട്
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
മരടില്‍
അനധികൃതമായി ഫ്ലാറ്റ്
പണിത
നിര്‍മ്മാതാക്കള്‍ക്കും
അതിന് അനുമതി നല്കിയ
പഞ്ചായത്ത്
അധികൃതര്‍ക്കുമെതിരെ
എന്തെല്ലാം നടപടികളാണ്
ഇതിനകം സ്വീകരിച്ചത്;
വ്യക്തമാക്കാമോ?
എന്‍ഡോസള്‍ഫാന്‍
ഇരകള്‍ക്ക് നഷ്ടപരിഹാരം
3664.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ഇരകള്‍ക്ക് നഷ്ടപരിഹാരം
നല്‍കുന്നതിനായി 2017
ജനുവരി 10ന്
സുപ്രീകോടതി നല്കിയ
വിധിയില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം നല്‍കുമോ;
(ബി)
ഇവര്‍ക്ക്
നല്കുവാന് നിശ്ചയിച്ച
നഷ്ടപരിഹാര തുക
കീടനാശിനി കമ്പനികളില്‍
നിന്നും ഈടാക്കുവാന്‍
ചീഫ് ജസ്റ്റിസ്
അദ്ധ്യക്ഷനായ മൂന്നംഗ
ബഞ്ച് ഉത്തരവായിരുന്നോ;
(സി)
ഈ
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
കീടനാശിനി കമ്പനികളില്‍
നിന്നും നഷ്ടപരിഹാകര
തുക ഈടാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വ്യക്തമാക്കുമോ;
(ഡി)
ഇരകള്‍ക്ക്
ആജീവനാന്ത
ആരോഗ്യപരിരക്ഷ
ഉറപ്പുവരുത്തണമെന്ന്
കോടതി
നിര്‍ദ്ദേശിച്ചിരുന്നോ;
(ഇ)
എങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തില്‍
എന്തൊക്കെ കാര്യങ്ങള്‍
ഇതിനകം
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കുമോ?
കെ.എ.എസ്.
പരീക്ഷ നടത്തിപ്പ്
3665.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ്.
പരീക്ഷയുടെ സുതാര്യമായ
നടത്തിപ്പിനുവേണ്ടി
പ്രതിപക്ഷ ഉപനേതാവ്
നല്കിയ പത്തിന
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതിലേക്കായി
നടപടികള്‍
സ്വീകരിക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
എന്തെല്ലാം
നടപടികളാണ് കെ.എ.എസ്.
പരീക്ഷ
സുതാര്യമാക്കുന്നതിലേക്കായി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
(സി)
ചോദ്യപേപ്പറിന്റെ
അച്ചടി, വിതരണം എന്നിവ
സംബന്ധിച്ച രഹസ്യ
സ്വഭാവം
നിലനിര്‍ത്താന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഒ.എം.ആര്.
പരീക്ഷ കഴിഞ്ഞാലുടന്‍
ഒ.എം.ആര്.ന്റെ
കാര്‍ബണ്‍ പകര്‍പ്പ്
ലഭ്യമാകുന്ന രീതി
തെലുങ്കാന
പി.എസ്.സി.യുടെ
മാതൃകയില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
പരാതികള്‍
ഒഴിവാക്കാന്‍
ഇന്റര്‍വ്യൂവിന്റെ
മാര്‍ക്ക് ഇരുപത് ആക്കി
നിലനിര്‍ത്താന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(എഫ്)
കെ.എ.എസ്-ല്‍
എല്ലാ വിഭാഗങ്ങള്‍ക്കും
(ജനറല്‍ ഉള്‍പ്പെടെ)
റിസര്‍വേഷന്‍
നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
(ജി)
അങ്ങനെ
തീരുമാനിച്ചിട്ടുണ്ടെങ്കില്‍
ഇരുപത് യൂണിറ്റിന്റെ
റൊട്ടേഷന്‍ മാറ്റി
പൂര്‍ണ്ണമായും
മാര്‍ക്ക്
അടിസ്ഥാനത്തില്‍ റാങ്ക്
ഇടുകയും അതാത്
വിഭാഗത്തിന്റെ ടേണില്‍
നിന്ന് നിയമനം
നടത്താനുമുള്ള
നടപടികള്‍
സ്വീകരിക്കുന്നതിന്
എന്തെങ്കിലും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പി.എസ്.സി
പരീക്ഷകള്‍ക്ക്
അപേക്ഷിക്കാനുളള പ്രായപരിധി
3666.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
പരീക്ഷകള്‍ക്ക്
അപേക്ഷിക്കാനുളള
ഉദ്യോഗാര്‍ത്ഥികളുടെ
പ്രായപരിധി
ഉയര്‍ത്തുന്ന കാര്യം
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എങ്ങനെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ഭരണപരിഷ്ക്കാര
കമ്മീഷന് റിപ്പോര്‍ട്ടുകള്‍
3667.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
നിലവിലെ
ഭരണപരിഷ്ക്കാര
കമ്മീഷന് നാളിതുവരെ
സമര്‍പ്പിച്ചിട്ടുള്ള
റിപ്പോര്‍ട്ടുകള്‍
എത്രയെന്നും അവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ?
ഭരണപരിഷ്ക്കാര
കമ്മീഷന് റിപ്പോര്‍ട്ടുകള്‍
3668.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണപരിഷ്ക്കാര
കമ്മീഷന് സമര്‍പ്പിച്ച
റിപ്പോർട്ടുകൾ എത്ര;
പ്രസ്തുത
റിപ്പോര്‍ട്ടുകളില്‍
ഏതിനെല്ലാമാണ് മുന്‍ഗണന
നല്കി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കമ്മീഷന്റെ
സിവില്‍ സര്‍വ്വീസ്
പരിഷ്ക്കരണ
റിപ്പോര്‍ട്ടില്‍
പറഞ്ഞിരിക്കുന്ന
കാര്യങ്ങള്‍ മുന്‍ഗണന
പട്ടികയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അവ
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
പി.എസ്.സി പരീക്ഷകളിലെ
വെയിറ്റേജ് മാര്‍ക്ക്
3669.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍.സി.സി.,
എസ്.പി.സി.
അംഗങ്ങള്‍ക്ക്
പി.എസ്.സി.
പരീക്ഷകളില്‍
വെയിറ്റേജ് മാര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശമുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം നല്‍കുമോ?
ബൈ-ട്രാന്‍സ്ഫര്‍
നിയമനങ്ങളില്‍ സംവരണം
3670.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
പി.എസ്.സി. വഴിയുളള
ബൈ-ട്രാന്‍സ്ഫര്‍
നിയമനങ്ങളില്‍ സംവരണം
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍ സംവരണം
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോ?
കെ.പി.എസ്.സി.യുടെ
വിശ്വാസ്യത
3671.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.പി.എസ്.സി.
പരീക്ഷ നടത്തിപ്പില്‍
എന്തെങ്കിലും
പാേരായ്മകള്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
വിശദവിവരം നല്കുമാേ;
(ബി)
എങ്കില്‍
ആയത്
പരിഹരിയ്ക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
വിശദവിവരം നല്കുമാേ;
(സി)
ഇന്ത്യയ്ക്കാകെ
മാതൃകയായിട്ടുള്ള
കെ.പി.എസ്.സി.യുടെ
വിശ്വാസ്യത
തകര്‍ക്കുന്നതിനുള്ള
ആസൂത്രിത ശ്രമം പല
കാേണുകളില് നിന്നും
നടക്കുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഇൗ പ്രശ്നം സര്‍ക്കാര്‍
പരിശാേധിച്ചിട്ടുണ്ടാേ;
വിശദവിവരം നല്കുമാേ?
പി.എസ്.സി.
മുഖേനയുള്ള ബെെട്രാന്സ്ഫര്
നിയമനങ്ങളിലെ സംവരണം
3672.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പബ്ളിക് സര്‍വ്വീസ്
കമ്മീഷന് മുഖേന
നടത്തുന്ന
ബെെട്രാന്സ്ഫര്
നിയമനങ്ങളില്‍
സാമുദായിക സംവരണം
നല്കുന്ന കാര്യം
പരിഗണിക്കുമാേ;
(ബി)
ബെെട്രാന്സ്ഫര്
നിയമനങ്ങളില്‍
സാമുദായിക സംവരണം
നല്കുേണ്ടതില്ലായെന്ന്
തീരുമാനിച്ചുകാെണ്ട്
4/3/2003 ല്‍ ഉദ്യോഗസ്ഥ
ഭരണപരിഷ്ക്കാര
(ഉപദേശ-സി) വകുപ്പ്
പുറപ്പെടുവിച്ച
1927/Adv
C3/2002/P& ARD
നമ്പര്‍ സര്‍ക്കുലര്‍
പുറപ്പെടുവിക്കുന്നതിന്
ആധാരമായ ഫയലിന്റെ
(നടപ്പുഫയലും കുറിപ്പു
ഫയലും) പകര്‍പ്പ്
ലഭ്യമാക്കാമാേ;
(സി)
ബെെട്രാന്സ്ഫര്
നിയമനങ്ങളില്‍
സാമുദായിക സംവരണം
നല്‍കേണ്ടതില്ലായെന്ന്
തീരുമാനിച്ചുകാെണ്ട്
പി.എസ്.സി സെക്രട്ടറി
29.01.2001 ല്‍
ഉദ്യോഗസ്ഥ
ഭരണപരിഷ്ക്കാര
(ഉപദേശ-സി) വകുപ്പിന്
ലഭ്യമാക്കിയ A.V. III
(i)-5003/93/GW നമ്പര്‍
കത്തിന് ആധാരമായ
പി.എസ്.സി. യിലെ
ഫയലിന്റെ (നടപ്പുഫയലും
കുറിപ്പുഫയലും)
പകര്‍പ്പ്
ലഭ്യമാക്കാമാേ?
പി.എസ്.സി
പരീക്ഷകള്‍ക്കായി
തയ്യാറാക്കുന്ന ചോദ്യങ്ങള്‍
3673.
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
സണ്ണി ജോസഫ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.യുടെ
പരീക്ഷകള്‍ക്കുവേണ്ടി
അദ്ധ്യാപകര്‍
ചോദ്യങ്ങള്‍
തയ്യാറാക്കുമ്പോള്‍
ഗൈഡുകളില്‍ നിന്നുള്ള
ചോദ്യങ്ങള്‍
എടുക്കുവാന്‍ പാടില്ല
എന്ന നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശത്തിന്
വിരുദ്ധമായി പി.എസ്.സി.
നടത്തുന്ന പല
പരീക്ഷകളുടെയും
ചോദ്യങ്ങള്‍ ഗൈഡുകളില്‍
നിന്നും പകര്‍ത്തി
ചോദിക്കുന്നു എന്ന
പരാതി വ്യാപകമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
22.01.2019ന്
പി.എസ്.സി. നടത്തിയ
അസിസ്റ്റന്റ് പബ്ലിക്
പ്രോസിക്യൂട്ടര്‍
ഗ്രേഡ്-2 പരീക്ഷയ്ക്ക്
ചോദിച്ച ചോദ്യങ്ങളില്‍
ഭൂരിഭാഗവും
യൂണിവേഴ്സല്‍
പബ്ലിക്കേഷന്‍സിന്റെ
മള്‍ട്ടിപ്പിള്‍ ചോയിസ്
ക്വസ്റ്റ്യന്‍സ് ഫോര്‍
ജുഡീഷ്യല്‍ സര്‍വ്വീസ്
എക്സാമിനേഷന്‍സ് എന്ന
പരീക്ഷാ സഹായിയില്‍
നിന്നും
പകര്‍ത്തിയതാണെന്ന
പരാതി
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
പരിശോധനയില്‍
വെളിപ്പെട്ട
കാര്യങ്ങളും പ്രസ്തുത
ചോദ്യ പേപ്പര്‍
തയ്യാറാക്കിയ
അദ്ധ്യാപകനെതിരെ
സ്വീകരിച്ച നടപടിയും
അറിയിക്കാമോ;
(ഇ)
വ്യാപകമായ
പരാതി ഉണ്ടായ
സാഹചര്യത്തില്‍
പ്രസ്തുത പരീക്ഷ
റദ്ദാക്കണമെന്ന ആവശ്യം
പി.എസ്.സി.
പരിഗണിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
പി.എസ്.സി.
മുഖേന നിയമനം
3674.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പി.എസ്.സി. വഴി ഏത്
വകുപ്പിലാണ് ഏറ്റവും
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികളെ
നിയമിച്ചതെന്ന്
വിശദമാക്കുമോ?
പി.എസ്.സി.
പരീക്ഷയിലെ നിബന്ധനകള്‍
3675.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കോളേജിലെ കുത്തുകേസിലെ
പ്രതികള്‍ നടത്തിയ
പരീക്ഷാ തട്ടിപ്പിലൂടെ
പി.എസ്.സിയുടെ
പ്രതിച്ഛായ
കളങ്കപ്പെട്ടു എന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സാങ്കേതികവിദ്യ
വളരുന്നതനുസരിച്ച്
തട്ടിപ്പിന്റെ
സാങ്കേതികവിദ്യയും
വളരുന്ന കാലഘട്ടത്തില്‍
പരീക്ഷാ നടത്തിപ്പ്
സംബന്ധിച്ച് പി.എസ്.സി.
പുറപ്പെടുവിച്ച
നിബന്ധനകള്‍ കര്‍ശനമായി
പാലിക്കപ്പെടുന്നുവെന്ന്
ഉറപ്പുവരുത്തുവാന്‍
പ്രത്യേക ശ്രദ്ധ
പതിപ്പിക്കുമോയെന്ന്
വെളിപ്പെടുത്തുമോ?
എച്ച്.എസ്.
എസ്. ടി. കമ്പ്യൂട്ടര്‍
സയന്‍സ്, കമ്പ്യൂട്ടര്‍
ആപ്ലിക്കേഷന്‍സ്
തസ്തികയിലേക്ക് നിയമനം
3676.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കന്‍ഡറി സ്കൂള്‍
ടീച്ചര്‍ (എച്ച്.എസ്.
എസ്. ടി. ) നിയമനത്തിന്
എന്‍.സി.ടി.ഇ. 2014
മാനദണ്ഡപ്രകാരം പി.ജി.,
ബി.എഡ്. നിര്‍ബന്ധിത
യോഗ്യത ആയതിനാല്‍
എച്ച്.എസ്. എസ്. ടി -
കമ്പ്യൂട്ടര്‍ സയന്‍സ്,
കമ്പ്യൂട്ടര്‍
ആപ്ലിക്കേഷന്‍സ്
തസ്തികയിലേക്ക്, ബി.
എസ്സി . കമ്പ്യൂട്ടര്‍
സയന്‍സ്, എം.എസ്സി .
കമ്പ്യൂട്ടര്‍ സയന്‍സ്,
ബി.എഡ്., എം.എഡ്.
കമ്പ്യൂട്ടര്‍ സയന്‍സ്
യോഗ്യതയുള്ളതും
പ്രൊഫഷണല്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് -ൽ
രജിസ്റ്റര്‍ ചെയ്തതുമായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നേരിട്ട് സ്ഥിര നിയമനം
നടത്തുന്നതിന് നിലവില്‍
ഏതെങ്കിലും തരത്തിലുള്ള
തടസ്സം ഉണ്ടോ എന്ന്
വിശദമാക്കാമോ;
(ബി)
പി.എസ്.സി.,
2017-ല്‍ ബി.എഡ്.
യോഗ്യതയായി
പരിഗണിക്കാതെ
സ്പെഷ്യല്‍ റൂള്‍
അനുസരിച്ച് എച്ച്.എസ്.
എസ്. ടി- കമ്പ്യൂട്ടര്‍
സയന്‍സ്
തസ്തികയിലേയ്ക്ക്
01/02/2018-ല്‍
കാറ്റഗറി നമ്പര്‍
341/17 നടത്തിയ
പരീക്ഷയില്‍ പി.ജി.,
ബി.എഡ്., കമ്പ്യൂട്ടര്‍
സയന്‍സ് യോഗ്യത ഉള്ള
വിദ്യാര്‍ത്ഥികളെ
ഒഴിവാക്കിയതിന്റെ കാരണം
വ്യക്തമാക്കാമോ?
സിവില്‍
സപ്ലൈസ് വകുപ്പില്‍
അസിസ്റ്റന്റ് സെയില്സ്മാന്
3677.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ സിവില്‍
സപ്ലൈസ് വകുപ്പില്‍
അസിസ്റ്റന്റ്
സെയില്സ്മാന്
തസ്തികയുടെ (222/2015)
2019ല്‍ നിലവില്‍ വന്ന
പി.എസ്.സി.
ലിസ്റ്റിന്റെ
നിയമനസ്ഥിതി
അറിയിക്കാമോ;
(ബി)
പ്രസ്തുത
ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിന്
കാലതാമസം നേരിട്ട
സാഹചര്യം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നും
ഏതെങ്കിലും വിഭാഗത്തിന്
മുന്‍കാല
കോമ്പന്‍സേഷന്‍
നല്‍കിയിട്ടുണ്ടോ; ഇനി
ഏതെങ്കിലും വിഭാഗത്തിന്
ലഭിക്കാനുണ്ടോ;
അറിയിക്കുമോ;
(ഡി)
ഈ
തസ്തികയില്‍ പുതുതായി
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
തസ്തികയിലെ നിയമനം
വേഗത്തിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ?
സിവില്‍
പോലീസ്ഓഫീസര്‍ ലിസ്റ്റിന്റെ
കാലാവധി
3678.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
പ്രസിദ്ധീകരിച്ച
സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ
ലിസ്റ്റില്‍ എത്ര
പേരുടെ പേരുകളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
ഈ ലിസ്റ്റിന്റെ കാലാവധി
എന്നുവരെയാണ്;
അറിയിക്കുമോ;
(ബി)
ഒരു
വിദ്യാര്‍ത്ഥി
സംഘടനയില്‍പ്പെട്ട
ഏതാനും പേര് ചെയ്ത
കുറ്റത്തിന് റാങ്ക്
ലിസ്റ്റില്‍ ഉൾപ്പെട്ട
ആയിരക്കണക്കിന്
ഉദ്യോഗാര്‍ത്ഥികളെ
ശിക്ഷിക്കുന്നത്
നീതീകരിക്കാവുന്നതാണോ;
(സി)
കേസ്സിന്റെ
അന്വേഷണം
ഊര്‍ജ്ജിതപ്പെടുത്തി
കുറ്റവാളികളെ
നിയമത്തിന് മുന്നില്‍
കൊണ്ടുവരുന്നതിനും
നിലവിലുള്ള
ലിസ്റ്റിന്റെ കാലാവധി
തദനുസൃതമായി
നീട്ടുന്നതിനും നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
ഭിന്നശേഷിക്കാരുടെ
സ്ഥിരനിയമനം
3679.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
ഭിന്നശേഷി
വിഭാഗത്തില്‍പ്പെട്ട
എത്ര പേര്‍ക്ക്
പി.എസ്.സി. മുഖേന
സ്ഥിരനിയമനം
നല്‍കിയിട്ടുണ്ട്;
അറിയിക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ?
പി.എസ്.സി.
വഴി കോളേജുകളിലെ മലയാളം
അധ്യാപക നിയമനം
3680.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോളേജുകളില്‍
മലയാളം അധ്യാപകരെ
നിയമിക്കുന്നതിന്
പി.എസ്.സി റാങ്ക്
ലിസ്റ്റ് നിലവില്‍
ഉണ്ടോ; എങ്കില്‍ ഇൗ
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേരെ
നാളിതുവരെ
നിയമിച്ചുവെന്ന്
അറിയിക്കുമോ; പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എന്നാണ്
അവസാനിക്കുന്നതെന്ന്
അറിയിക്കുമോ ; ഇൗ
തസ്തികയിലേക്ക് എത്ര
ഒഴിവുകളാണ് ഇതുവരെയും
റിപ്പോര്‍ട്ട്
ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കുമോ; കഴിഞ്ഞ
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതേ തസ്തികയിലേക്ക്
എത്രപേര്‍ക്ക് നിയമന
ശുപാര്‍ശ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ആര്‍ട്സ് ആന്‍ഡ്
സയന്‍സ് കോളേജുകളില്‍,
മലയാളം ലക്ചറര്‍
പോസ്റ്റില്‍ റാങ്ക്
ലിസ്റ്റ് നിലവിലിരിക്കെ
ഗസ്റ്റ് ലക്ചറര്‍മാരാണ്
മലയാളം വിഷയം
പഠിപ്പിക്കുന്നത്
എന്നുളള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇൗ
കോളേജുകളില്‍ പുതിയ
തസ്തികകള്‍ സൃഷ്ടിച്ച്
ഭാഷാ അധ്യാപകർക്ക്
സ്ഥിരനിയമനം
നല്‍കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
മലയാള
ഭാഷ അധ്യാപകര്‍ക്ക്
കേരളത്തില്‍ മാത്രമേ
കൂടുതല്‍ തൊഴില്‍
സാധ്യതയുളളു എന്നുളള
കാര്യം കൂടി
പരിഗണിച്ച്, ആഴ്ചയില്‍
16 മണിക്കൂര്‍ ജോലി
വേണം എന്നുളള മാനദണ്ഡം
നിലനില്‍ക്കെ മറ്റ്
വിഷയങ്ങളില്‍ ആയതിന്
ഇളവ് നല്കി തസ്തിക
സൃഷ്ടിച്ചതുപോലെ
മലയാളം അധ്യാപകരുടെ
തസ്തികയും സൃഷ്ടിച്ച്
നിയമനം നല്കുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
മാതൃഭാഷയായ
മലയാളത്തെ ഭരണഭാഷ ആയി
പ്രഖ്യാപിച്ച
സര്‍ക്കാര്‍ ആഴ്ചയില്‍
16 മണിക്കൂര്‍ അധ്യായനം
ഇല്ലെന്നുളള
കാരണത്താല്‍ മലയാളം ഭാഷ
അധ്യാപകര്‍ക്ക്
സ്ഥിരനിയമനം
നല്‍കാത്തത്
വിവേചനമാണെന്നുളള
കാര്യം ഗൗരവമായി
കാണുമോ?
പി.എസ്.സി.
മുഖേനെ തൃശൂര്‍ ജില്ലയിലെ
അധ്യാപക നിയമനം
3681.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
തൃശൂര്‍
ജില്ലയില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
എല്‍.പി.എസ്.എ.,
യു.പി.എസ്.എ.
അദ്ധ്യാപകരെ പി.എസ്.സി.
മുഖാന്തരം
നിയമിച്ചിട്ടുണ്ട്
എന്നതിന്റെ വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
എല്‍.ഡി.
ടെെപ്പിസ്റ്റ് റാങ്ക്
ലിസ്റ്റ്
3682.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പതിനാല് ജില്ലകളിലെയും
2019 ഓഗസ്റ്റ് 30 ന്
കാലാവധി അവസാനിച്ച
എല്‍.ഡി. ടെെപ്പിസ്റ്റ്
റാങ്ക് ലിസ്റ്റില്‍
നിന്ന് നടന്ന
നിയമനങ്ങള്‍
മുന്‍വര്‍ഷങ്ങളിലേതുമായി
താരതമ്യം
ചെയ്യുമ്പോള്‍
ക്രമാതീതമായി
കുറഞ്ഞുവെന്ന വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
റാങ്ക്
ലിസ്റ്റ് കാലാവധി
പിന്നിട്ടിട്ടും 2019
ജൂലെെ ആറിനു നടന്ന
പരീക്ഷയുടെ
ചുരുക്കപ്പട്ടിക
പി.എസ്.സി. ഇതുവരെയും
പ്രസിദ്ധീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
ചുരുക്കപ്പട്ടിക
തയ്യാറാക്കി റാങ്ക്
ലിസ്റ്റ് എത്രയും വേഗം
പ്രസിദ്ധീകരിക്കുവാന്‍
സത്വര നടപടി
സ്വീകരിക്കുമോ?
ലീഗല്‍
അസിസ്റ്റന്റ് ആയി
തസ്തികമാറ്റം വഴി പി.എസ്.സി
നിയമനം
T 3683.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമവകുപ്പില്‍
ലീഗല്‍ അസിസ്റ്റന്റ്
തസ്തികയില്‍
തസ്തികമാറ്റം വഴി
നിയമനം ലഭിക്കുന്നതിന്
പി.എസ്.സി. നടത്തുന്ന
എഴുത്തുപരീക്ഷക്ക്
മിനിമം മാര്‍ക്ക്
യോഗ്യത
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
തസ്തികയില്‍ പി.എസ്.സി.
നടത്തിയ എഴുത്ത്
പരീക്ഷക്ക് മിനിമം
മാര്‍ക്ക് ലഭിക്കാത്ത
എത്രപേര്‍ക്ക്
നിലവിലുളള ലിസ്റ്റില്‍
നിന്നും പി.എസ്.സി. വഴി
നിയമനം ലഭിച്ചു;
അറിയിക്കുമോ;
(സി)
പി.എസ്.സി
നടത്തിയ
എഴുത്തുപരീക്ഷയില്‍
എട്ട് മാര്‍ക്ക്
കിട്ടിയ ആള്‍ക്ക്
ലീഗല്‍ അസിസ്റ്റന്റ്
ആയി നിയമനം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാരണമെന്താണ്;
വ്യക്തമാക്കുമോ;
(ഡി)
നിര്‍ദ്ദിഷ്ട
യോഗ്യത മാര്‍ക്ക്
ഇല്ലാത്തവരെ ഭാവിയില്‍
തസ്തികമാറ്റം വഴി
ലീഗല്‍ അസിസ്റ്റന്റായി
നിയമിക്കുന്നത് വിലക്കി
ഉത്തരവായിട്ടുണ്ടോ;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ലീഗല്‍
അസിസ്റ്റന്റ് തസ്തികയിലെ
പി.എസ്.സി. നിയമനം
3684.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉദ്യോഗസ്ഥ
ഭരണപരിഷ്കാര വകുപ്പിലെ
അഡ്മിനിസ്ട്രേറ്റീവ്
വിജിലന്‍സ്
മുഖ്യമന്ത്രിയ്ക്ക്
സമര്‍പ്പിച്ച
എ.വി.സി.-വി(2)/45/2019/ഉ.ഭ.പ.വ
നമ്പര്‍
റിപ്പാേര്‍ട്ടിൽ,
നികത്തപ്പെടാതെ
കണ്ടെത്തിയ 26 ലീഗല്‍
അസിസ്റ്റന്റിന്റെ
ഒഴിവുകള്‍ പി.എസ്.സി.
യ്ക്ക് റിപ്പാേര്‍ട്ട്
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമാേ;
(ബി)
ഇല്ലെങ്കിൽ
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി. യ്ക്ക്
റിപ്പാേര്ട്ടു
ചെയ്യുന്നതിന് സത്വര
നടപടികള്‍
സ്വീകരിക്കുമാേ;
(സി)
പ്രസ്തുത
ഒഴിവുകള്‍ സംബന്ധിച്ച
ഫയലില്‍ നിയമ മന്ത്രി
അനുകൂലമായി ശുപാര്‍ശ
നല്‍കിയിട്ടുണ്ടാേ;
(ഡി)
ഡി.ജി.പി.
ഓഫീസില്‍ നിലവിലുള്ള
എസ്3(എ)/167180/2017/
നമ്പര്‍ ഫയലിന്റെ
നിലവിലുള്ള സ്ഥിതി
വിശദമാക്കാമാേ; ഈ
ഫയലില്‍ എന്ത് നടപടി
സ്വീകരിച്ചു
എന്നറിയിക്കാമോ;
(ഇ)
കഴിഞ്ഞ
ലീഗല്‍ അസിസ്റ്റന്റ്
റാങ്ക് ലിസ്റ്റില്‍
നിന്നും മുഴുവന്‍
പേര്‍ക്കും നിയമനം
ലഭിച്ചപ്പാേള്,
ഇപ്പാേള്‍ നിലവിലുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റിന്റെ കാലാവധി
കഴിയുവാന്‍ മാസങ്ങള്‍
മാത്രം നിലനില്‍ക്കേ 5%
പാേലും നിയമനം
നടത്തുവാന്‍ കഴിയാത്ത
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ;
ലീഗല്‍
അസിസ്റ്റന്റിന്റെ
നിയമനം
ത്വരിതപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമാേ;
വ്യക്തമാക്കുമോ?
ലീഗല്‍
അസിസ്റ്റന്റ് തസ്തികമാറ്റ
നിയമനത്തിന് പി.എസ്.സി.പരീക്ഷ
T 3685.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമവകുപ്പില്‍
ലീഗല്‍ അസിസ്റ്റന്റ്
തസ്തികയില്‍, തസ്തിക
മാറ്റം വഴി നിയമനം
ലഭിക്കുന്നതിന്
പി.എസ്.സി. നടത്തുന്ന
എഴുത്തുപരീക്ഷക്ക്
മിനിമം മാര്‍ക്ക്
യോഗ്യത
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
തസ്തികയില്‍ പി.എസ്.സി.
നടത്തിയ എഴുത്ത്
പരീക്ഷയ്ക്ക് മിനിമം
മാര്‍ക്ക് ലഭിക്കാത്ത
എത്രപേര്‍ക്ക്
നിലവിലുള്ള ലിസ്റ്റില്‍
നിന്നും പി.എസ്.സി. വഴി
നിയമനം ലഭിച്ചു;
അറിയിക്കുമോ;
(സി)
പി.എസ്.സി
നടത്തിയ
എഴുത്തുപരീക്ഷയില്‍
എട്ട് മാര്‍ക്ക്
കിട്ടിയ ആള്‍ക്ക്
ലീഗല്‍ അസിസ്റ്റന്റായി
നിയമനം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാരണമെന്താണ്;
വ്യക്തമാക്കുമോ;
(ഡി)
നിര്‍ദ്ദിഷ്ട
യോഗ്യതാ മാര്‍ക്ക്
ഇല്ലാത്തവരെ ഭാവിയില്‍
തസ്തികമാറ്റം വഴി
ലീഗല്‍ അസിസ്റ്റന്റായി
നിയമിക്കുന്നത് വിലക്കി
ഉത്തരവായിട്ടുണ്ടോ;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
എക്സൈസ്
ഡ്രൈവര്‍മാരുടെ റാങ്ക്
ലിസ്റ്റ്
3686.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
എക്സൈസ്
വകുപ്പില്‍
ഡ്രൈവര്‍മാരുടെ റാങ്ക്
ലിസ്റ്റ് നിലവില്‍
ഉണ്ടോ; ഉണ്ടെങ്കില്‍
എന്നാണ് റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നത്; നിലവില്‍ എത്ര
ഒഴിവുകളാണ് റിപ്പോർട്ട്
ചെയ്തിട്ടുള്ളതെന്നറിയിക്കാമോ?
അസിസ്റ്റന്റ്
പ്രാെഫസര്‍/ ലക്ചറര്‍
തസ്തികയില്‍ നിയമനം
3687.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
കാറ്റഗറി നമ്പര്‍
153/2015, 154/2015,
155/2015, 156/2015,
157/2015, 158/2015,
159/2015, 160/2015
എന്നിവയിലെ റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടവരെ
അസിസ്റ്റന്റ്
പ്രാെഫസര്‍/ ലക്ചറര്‍
തസ്തികയില്‍
നിയമിക്കണമെന്ന്
അഭ്യര്ത്ഥിച്ചുകാെണ്ട്
സര്‍ക്കാരില്‍ നിന്നും
01.10.2019ലെ ആ.കു.വ
S2/107/2019 നമ്പര്‍
കത്ത് പി.എസ്.സി.യ്ക്ക്
ലഭിച്ചിട്ടുണ്ടാേ;
(ബി)
എങ്കില്‍
പ്രസ്തുത
തസ്തികകളിലേക്ക് നിയമനം
നടത്തുന്നതിന് ആവശ്യമായ
എന്തല്ലാം നടപടികളാണ്
പി.എസ്.സി.
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കുമാേ;
(സി)
ഇല്ലെങ്കില്‍
ആയതിന്റെ കാരണം
വിശദമാക്കുമാേ?
തിരുവനന്തപുരം
ജില്ലയിലെ കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് നിയമനം
3688.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലയില്‍
നിന്നുളള ഹെഡ്
ക്വാര്‍ട്ടേഴ്സ്
ഒഴിവുകള്‍ ഉള്‍പ്പെടെ
വിവിധ വകുപ്പുകളില്‍
തിരുവനന്തപുരം
ജില്ലയിലെ
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയില്‍ 01.04.2019
മുതല്‍ 15.10.2019 വരെ
പി.എസ്.സി. യില്‍
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകളുടെ എണ്ണം,
റിപ്പോര്‍ട്ട് ചെയ്ത
തീയതി എന്നിവയും
പ്രസ്തുത ഒഴിവുകളില്‍
പി. എസ്. സി. അഡ്വെെസ്
മെമ്മോ
നല്‍കിയിട്ടുണ്ടോ
എന്നും
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ ഈ കാലയളവിൽ
പി.എസ്.സി. യില്‍
ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്തു
കൊണ്ട് ലഭിച്ച
കത്തിന്റെയും
പ്രൊഫോര്മയുടെയും
ബന്ധപ്പെട്ട
രേഖകളുടെയും
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍
നിന്ന്
പിരിച്ചുവിടുന്നതിനുള്ള
നടപടിക്രമം
3689.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉദ്യോഗസ്ഥനെ
സര്‍വ്വീസില്‍ നിന്ന്
പിരിച്ചുവിടുന്നതിന്
പി.എസ്.സി.യുടെ അനുമതി
വാങ്ങണമെന്ന്
ചട്ടങ്ങളില്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
നടപടിക്രമം
പാലിക്കാതെ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഏതെങ്കിലും ഉദ്യോഗസ്ഥനെ
പിരിച്ചുവിട്ടിട്ടുണ്ടോ;
പ്രസ്തുത
പിരിച്ചുവിടല്‍ നടപടി
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണല്‍ റദ്ദ്
ചെയ്തിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ഡി)
സി.എം.ഒ.
19031391 നമ്പര്‍
പെറ്റീഷനില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സി.ഇ.
സെല്ലിലെ റാങ്ക് ലിസ്റ്റ്
3690.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്രിത
നിയമനത്തിനായി സി.ഇ.
സെല്ലില്‍ റാങ്ക്
ലിസ്റ്റ് നിലവില്‍
ഉണ്ടോ; അതില്‍ എത്ര
പേരാണ് ഉള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്ന് എത്ര പേര്‍ക്ക്
നിയമനം നല്കി;
വിശദമാക്കുമോ;
(സി)
പ്രസ്തുത
ലിസ്റ്റില്‍ നിന്ന്
നിയമനത്തിനായി
ക്ലര്‍ക്ക് തസ്തികയില്‍
എത്ര ഒഴിവുകളാണ്
നിലവില്‍ റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ളത്;
വിശദമാക്കുമോ?
ആശ്രിത
നിയമനം
3691.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമാശ്വാസ
തൊഴില്‍ദാന പദ്ധതി
പ്രകാരം വിവിധ
തസ്തികകളില്‍ നിയമനം
കാത്ത് പൊതുഭരണ (സി.ഇ
സെല്‍) വകുപ്പിലെ
റാങ്ക് ലിസ്റ്റില്‍
നിലവില്‍ എത്ര
പേരാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
01.01.2019
മുതല്‍ നാളിതുവരെ വിവിധ
വകുപ്പുകളില്‍ നിന്നും
എത്ര ഒഴിവുകള്‍
പ്രസ്തുത
സെല്ലിലേയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
ആയതില്‍
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
തസ്തികയും വകുപ്പും
തിരിച്ച് വിശദമാക്കുമോ?
കംപാഷനേറ്റ്
എംപ്ലോയ്മെന്റ് സെല്ലില്‍
നിയമനം
3692.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമാശ്വാസ
തൊഴില്‍ദാന പദ്ധതി
പ്രകാരം നിയമനം
ലഭിക്കുന്നതിനായി (
ലോവര്‍ ഡിവിഷന്
ക്ലര്‍ക്ക്)
കംപാഷനേറ്റ്
എംപ്ലോയ്മെന്റ്
സെല്ലില്‍ നിലവില്‍
എത്ര പേരുടെ അപേക്ഷ
പരിഗണിക്കാനുണ്ട്;വ്യക്തമാക്കുമോ;
(ബി)
വിവിധങ്ങളായ
കാരണങ്ങളാല്‍ പ്രസ്തുത
ലിസ്റ്റില്‍പ്പെട്ടവരുടെ
നിയമന നടപടികള്‍ക്ക്
കാലതാമസം നേരിടുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പട്ടികയില്‍പ്പെട്ടവരുടെ
നിയമനനടപടികള്‍
വേഗത്തിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
വ്യക്തമാക്കുമോ?
ദൃശ്യ
മാധ്യമങ്ങളിലെ
ജീവനക്കാര്‍ക്ക് പെന്ഷന്
3693.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2010 ജനുവരി മുതല്‍
നാളിതു വരെ എത്ര
വാര്‍ത്താ ചാനലുകള്‍,
പത്രങ്ങള്‍, വിനോദ
ചാനലുകള്‍ എന്നിവ
നിര്‍ത്തലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സാറ്റലെെറ്റ്
ചാനലുകളിലെ
ജീവനക്കാര്‍ക്ക് വേജ്
ബോര്‍ഡ്
നിലവിലുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
പത്ര-മാധ്യമങ്ങളിലെ
നോണ്‍
ജേര്‍ണലിസ്റ്റുകള്‍ക്കുള്ള
പെന്ഷന് സ്കീം ദൃശ്യ
മാധ്യമങ്ങളിലെ
ജീവനക്കാര്‍ക്കു കൂടി
നല്കുവാന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മലയാളം
ഭരണഭാഷയാക്കുന്നതിന് നടപടി
3694.
ശ്രീ.സി.
ദിവാകരന്
,,
കെ. രാജന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാതൃഭാഷ
ഭരണഭാഷ എന്ന നയം
സംസ്ഥാനത്ത്
നടപ്പാക്കുന്നുണ്ടോ;
എങ്കില്‍
എന്നുമുതലെന്ന്
വ്യക്തമാക്കുമോ;
(ബി)
മലയാളം
ഭരണഭാഷയാക്കുന്ന
നടപടിക്ക് ഏതെല്ലാം
മേഖലകളിലും
വകുപ്പുകളിലുമാണ്
പ്രായോഗിക തടസ്സങ്ങള്‍
ഉള്ളതെന്നറിയിക്കുമോ;
(സി)
മാതൃഭാഷ,
ഭരണഭാഷ എന്ന നയം
പിന്‍പറ്റാത്ത
ഉദ്യോഗസ്ഥരെ
ശിക്ഷിക്കാന്‍ ഭരണഭാഷാ
നയത്തില്‍ വ്യവസ്ഥ
ചെയ്തിട്ടുണ്ടോ; ആയതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
ഇ-ഓഫീസ്
സോഫ്റ്റ് വെയറിന് ബദല്‍
സംവിധാനം
3695.
ശ്രീ.ഷാഫി
പറമ്പില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍ ഫയല്‍
നീക്കത്തിനുള്ള ഇ-ഓഫീസ്
സോഫ്റ്റ് വെയറിന്
ബദല്‍ സംവിധാനം
കണ്ടെത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എന്‍.ഐ.സി.
തയ്യാറാക്കിയ ഇ-ഓഫീസ്
സോഫ്റ്റ് വെയറിന്
എന്തെങ്കിലും ന്യൂനത
ഉണ്ടായിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സോഫ്റ്റ് വെയറിനു
പകരമുള്ള സോഫ്റ്റ്
വെയര്‍
നിര്‍മ്മിക്കുന്നതിനായി
ടെന്‍ഡര്‍
ക്ഷണിച്ചിരുന്നോ;
ഏതൊക്കെ സ്ഥാപനങ്ങളാണ്
ടെന്‍ഡര്‍
സമര്‍പ്പിച്ചത്;
(ഡി)
പ്രസ്തുത
ടെന്‍ഡര്‍
പരിശോധിക്കുവാന്‍
ഏതെങ്കിലും കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോ;
പ്രസ്തുത കമ്മിറ്റിയുടെ
ശിപാര്‍ശ എന്താണെന്ന്
അറിയിക്കുമോ;
(ഇ)
എന്‍.ഐ.സി.
ഇ-ഓഫീസിന്റെ പുതിയ
പതിപ്പ് തയ്യാറാക്കുന്ന
സാഹചര്യത്തില്‍ ബദല്‍
സോഫ്റ്റ് വെയര്‍
സ്ഥാപിച്ച്
സര്‍ക്കാരിന് ധനനഷ്ടം
ഉണ്ടാകുന്ന നിലപാടില്‍
നിന്നും പിന്‍വാങ്ങുമോ;
വ്യക്തമാക്കുമോ?
പ്രവാസി
ചിട്ടിയുമായി ബന്ധപ്പെട്ട സി
ഡിറ്റ് സോഫ്റ്റ് വെയര്‍
3696.
ശ്രീ.കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടിയുമായി
ബന്ധപ്പെട്ട് സി ഡിറ്റ്
ഏതൊക്കെ കരാറുകളാണ്
ഏറ്റെടുത്തിട്ടുള്ളത്;
മത്സരാധിഷ്ടിത
ദര്ഘാസ്സിലൂടെയാണോ ഈ
കരാര്‍
ലഭിച്ചത്;വ്യക്തമാക്കുമോ;
(ബി)
പ്രവാസി
ചിട്ടിയുമായി
ബന്ധപ്പെട്ട് സി ഡിറ്റ്
ഏത് സോഫ്റ്റ് വെയറാണ്
വികസിപ്പിച്ചത്
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
ചിട്ടിയുമായി
ബന്ധപ്പെട്ട് എടുത്ത
കരാര്വര്ക്കുകളെല്ലാം
സി ഡിറ്റാണോ
പൂര്‍ണ്ണമായും ചെയ്തത്;
അല്ലെങ്കില്‍ ഈ
വര്‍ക്കുകള്‍ സ്വകാര്യ
സ്ഥാപനങ്ങള്‍ക്ക്
ഔട്ട്സോഴ്സ്
ചെയ്തിട്ടുണ്ടോ;
(ഡി)
സി
ഡിറ്റ് ഏതൊക്കെ
കമ്പനികള്‍ക്കാണ്
വര്‍ക്കുകള്‍
ഔട്ട്സോഴ്സ് ചെയ്തത്;
ഏതൊക്കെ കമ്പനികള്‍ക്ക്
നല്‍കിയെന്നും ഓരോ
വര്‍ക്കിനും എത്ര രൂപ
വീതം നല്‍കിയെന്നും
വ്യക്തമാക്കുമോ;
(ഇ)
സി.എന്‍.സി.
എന്ന സ്വകാര്യ
സ്ഥാപനത്തിന് പ്രവാസി
ചിട്ടിയുമായി
ബന്ധപ്പെട്ട് ഏതൊക്കെ
വര്‍ക്കുകളാണ്
നല്‍കിയിരിക്കുന്നത്;
എത്ര രൂപയ്ക്കാണ് ഓരോ
വര്‍ക്കും ഈ
സ്ഥാപനത്തിന്
നല്‍കിയത്;
വ്യക്തമാക്കുമോ?
ഡിജിറ്റല്‍
കേരള നെറ്റ് വര്‍ക്ക്
T 3697.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യുടെ വൈദ്യുതി തൂണുകളെ
ഉപയോഗപ്പെടുത്തി
സര്‍ക്കാര്‍
സ്ഥാപിക്കാനുദ്ദേശിക്കുന്ന
ഡിജിറ്റല്‍ കേരള നെറ്റ്
വര്‍ക്ക് എന്ന
പേരിലുള്ള
ഇന്റര്‍നെറ്റ് കണക്ഷന്
പദ്ധതിയുടെ പ്രവർത്തന
പുരോഗതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
പ്രവൃത്തികള്‍ എന്ന്
തുടങ്ങാന്‍
കഴിയുമെന്നാണ്
കരുതുന്നത്;
(സി)
ഇതിനായി
എന്തെല്ലാം
മുന്നൊരുക്കങ്ങളാണ്
നിലവില്‍ നടന്നു
വരുന്നതെന്ന്
വിശദമാക്കാമോ?
ഇൻഫോപാര്‍ക്കിന്
പ്രവേശന കവാടം
3698.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൻഫോപാര്‍ക്ക്
രണ്ടാം ഘട്ടം പദ്ധതി
പ്രദേശത്തേക്ക്
പാടത്തിക്കര
തുരുത്തില് നിന്നും
പ്രവേശന കവാടം
സ്ഥാപിക്കുന്നതിനായി
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
അനുമതി
നല്‍കുന്നതിന്
തടസ്സങ്ങൾ ഉണ്ടെങ്കില്‍
വിശദമാക്കാമോ?
സി.
ആപ്റ്റില്‍ നിന്നുള്ള
വര്‍ക്കിംഗ് അറേഞ്ച്മെന്റ്
3699.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി
ആപ്റ്റ് (സെന്റര്‍
ഫോര്‍ പ്രിന്റിംഗ്
ആന്റ് അഡ്വാന്‍സ്ഡ്
ടെക്നോളജി) എന്ന
സ്ഥാപനത്തില്‍നിന്നും
എത്ര ജീവനക്കാരെ
വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍ ഇൗ
സര്‍ക്കാരിന്റെ കാലത്ത്
മറ്റ് ഓഫീസുകളിലേക്ക്
നിയോഗിച്ചിട്ടുണ്ട്;
കണക്കുകള്‍
അറിയിക്കുമോ;
(ബി)
ഇപ്രകാരം
മാറ്റി നിയമിച്ചതുമൂലം
സി. ആപ്റ്റിലെ
ജോലികള്‍ക്ക്
ജീവനക്കാരുടെ അഭാവം
നേരിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇൗ അഭാവം
പരിഹരിക്കുവാന്‍ ജില്ലാ
ഓഫീസുകളില്‍നിന്നും
കേന്ദ്ര ഓഫീസിലേക്ക്
ജീവനക്കാരെ
പുനഃക്രമീകരിച്ചിട്ടുണ്ടോ;
(സി)
ഇൗ
വിധം ജീവനക്കാരെ
പുനഃക്രമീകരിച്ചതു
കാരണം സി.
ആപ്റ്റിനുണ്ടായ അധിക
സാമ്പത്തിക ചെലവ്
എത്രയാണ്;
വിശദമാക്കുമോ?
അക്ഷയ
കേന്ദ്രങ്ങള്‍ വഴിയുള്ള
സേവനങ്ങള്‍
3700.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്ഷയ
കേന്ദ്രങ്ങളില്‍
അനുഭവപ്പെടുന്ന
തിരക്കും ഈടാക്കുന്ന
അമിതമായ ഫീസും
കുറയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ;
(ബി)
കമ്പ്യൂട്ടര്‍/ഇന്റര്‍നെറ്റ്
പരിജ്ഞാനമില്ലാത്തവര്‍ക്ക്
സേവനം നല്കുവാന്
സ്ഥാപിച്ചിട്ടുള്ള
അക്ഷയ കേന്ദ്രങ്ങളില്‍
പൊതുജനങ്ങള്‍ക്ക്
വളരെയേറെ
ബുദ്ധിമുട്ടുകള്‍
ഉണ്ടാകുന്നതായുള്ള
പരാതികള്‍ക്ക് പരിഹാരം
കണ്ടെത്തുമോ;
(സി)
ഏതെല്ലാം
സേവനങ്ങളാണ് അക്ഷയ വഴി
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഓരോ
പഞ്ചായത്തിലെയും പ്രധാന
കേന്ദ്രങ്ങളില്‍
കൂടുതല്‍ അക്ഷയ
കേന്ദ്രങ്ങള്‍
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
അക്ഷയ
കേന്ദ്രങ്ങളുടെ എണ്ണം
ഗ്രാമപഞ്ചായത്തുകളില്‍
3701.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
ഒരു ഗ്രാമപഞ്ചായത്തില്‍
എത്ര വീതമാണ് അക്ഷയ
കേന്ദ്രങ്ങള്‍
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ ;
(ബി)
അക്ഷയ
കേന്ദ്രങ്ങളുടെ
എണ്ണത്തിലെ കുറവ്
ജനങ്ങള്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നതായി
ശ്രദ്ധയില്പ്പെട്ടിട്ടുണ്ടാേയെന്ന്
വ്യക്തമാക്കാമാേ ;
(സി)
ഗ്രാമപഞ്ചായത്തുകളില്‍
അക്ഷയ കേന്ദ്രങ്ങളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമാേ?
ഒല്ലൂര്‍
മണ്ഡലത്തിലെ അക്ഷയ
കേന്ദ്രങ്ങള്‍
3702.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
എത്ര അക്ഷയ
കേന്ദ്രങ്ങള്‍
ഉണ്ടെന്നും അവ
ഏതെല്ലാമാണെന്നും
വിശദമാക്കാമോ ?
അക്ഷയകേന്ദ്രങ്ങളും
സേവനവും
T 3703.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര അക്ഷയ
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വ്യക്തമാക്കാമോ;
(ബി)
അക്ഷയകേന്ദ്രങ്ങള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
അക്ഷയകേന്ദ്രങ്ങളില്‍
സേവനങ്ങള്‍ക്കായി
എത്തുന്ന അപേക്ഷകരുടെ
ബാഹുല്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ചില
അക്ഷയ കേന്ദ്രങ്ങള്‍
സേവനത്തിനുള്ള ഫീസ്
അധിക നിരക്കില്‍
വാങ്ങുന്നതും രസീത്
കൊടുക്കാത്തതുമായ
കാര്യങ്ങള്‍
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ഫ്രണ്ട്സ്
സോഫ്റ്റ്വെയര്
പകര്‍പ്പവകാശവുമായി
ബന്ധപ്പെട്ട കേസ്
3704.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫ്രണ്ട്സ്
സോഫ്റ്റ്വെയര്
പകര്‍പ്പവകാശവുമായി
ബന്ധപ്പെട്ട്
Cr.No.454/CR/S1/02
കേസ് പിന്‍വലിക്കണം
എന്നാവശ്യപ്പെട്ടുകൊണ്ട്
സി-ഡിറ്റ് മുന്‍
രജിസ്ട്രാര്‍
ശ്രീ.ജി.ജയരാജ് അയച്ച
കത്ത് സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കേസ്
പിന്‍വലിക്കരുതെന്നും
പകരം അന്വേഷണം
ത്വരിതപ്പെടുത്തുകയാണ്
വേണ്ടതെന്നും
അഭ്യര്‍ത്ഥിച്ചുകൊണ്ട്
സി-ഡിറ്റ് മുന്‍
ഡയറക്ടര്‍ ഡോ.അച്യുത്
ശങ്കര്‍ എസ് നായര്‍
മുഖ്യമന്ത്രിക്ക്
സമര്‍പ്പിച്ച
പരാതിയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഫ്രണ്ട്സ്
സോഫ്റ്റ്വെയര്
കേസില്‍ സുപ്രീംകോടതി
വിധി സര്‍ക്കാരിന്
അനുകൂലമായി വന്ന
സ്ഥിതിക്ക് ഹൈക്കോടതി
വിധിയില്‍ 'പ്രസ്തുത
കേസിന് കാരണക്കാരനായും
ദുരുദ്ദേശത്തോടെയും
സര്‍ക്കാരിനെ
വഞ്ചിക്കാനായി
പ്രവര്‍ത്തിച്ചു' എന്ന്
ഗുരുതര പരാമര്‍ശമുള്ള
സി-ഡിറ്റ് മുന്‍
രജിസ്ട്രാറിനെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
റീ
ബില്‍ഡ് കേരള പദ്ധതി
3705.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരള
പദ്ധതികള്‍ക്കായി
ഇതുവരെ എത്ര രൂപ വായ്പ
ലഭിച്ചു; വായ്പ നല്
കിയ ഏജന്‍സികള്‍
ഏതൊക്കെ; ഓരോ
വായ്പയ്ക്കുമുള്ള പലിശ
നിരക്ക് എത്ര;
വ്യക്തമാക്കുമോ;
(ബി)
റീ
ബില്‍ഡ് കേരള
പദ്ധതികള്‍ക്കായി
മുഖ്യമന്ത്രി വിദേശ
രാജ്യങ്ങള്‍
സന്ദര്‍ശിച്ചപ്പോള്‍
എത്ര രൂപയുടെ
വാഗ്ദാനങ്ങള്‍
ലഭിച്ചിരുന്നു; അതില്‍
എത്ര രൂപ ഇതുവരെ
ലഭിച്ചു;വിശദമാക്കാമോ;
(സി)
ഇതിനായി
മുഖ്യമന്ത്രിയുടെയും
മറ്റു മന്ത്രിമാരുടെയും
അവരെ അനുഗമിച്ച
ഉദ്യോഗസ്ഥരുടെയും
വിദേശയാത്രകള്‍ക്ക്
എത്ര രൂപ ചെലവായി;
വിശദാംശം
വെളിപ്പെടുത്തുമോ?
പ്രളയ
ദുരിതാശ്വാസ ഫണ്ട്
3706.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
പ്രളയ ദുരിതാശ്വാസ
ഫണ്ടിലേയ്ക്ക് ഇതുവരെ
ആകെ എത്ര രൂപ
ലഭിച്ചിട്ടുണ്ട് എന്നും
പ്രസ്തുത
ഫണ്ടില്‍നിന്നും എത്ര
രൂപ ചെലവാക്കിയെന്നും
ബാക്കി എത്ര
രൂപയുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫണ്ടിലേക്ക്
സര്‍ക്കാര്‍
ജീവനക്കാരില്‍ നിന്നും
പിരിച്ചെടുത്ത തുക
എത്രയാണെന്നും കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
മറ്റ്
മാര്‍ഗ്ഗങ്ങളിലൂടെയും
ലഭിച്ചതെത്രയാണെന്നും
അറിയിക്കാമോ;
(സി)
പ്രളയ
ദുരിതാശ്വാസത്തിനായി
ലഭിയ്ക്കുന്ന തുക
പ്രത്യേക അക്കൗണ്ടിലാണോ
സൂക്ഷിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
ആലപ്പുഴ
ജില്ലയില്‍ നവകേരള നിര്‍മ്മാണ
പദ്ധതി
3707.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുന്രനിര്മ്മാണത്തിന്
സംസ്ഥാന സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
നവകേരള
നിര്‍മ്മാണ
പദ്ധതിയിലൂടെ
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
നവകേരള
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ആലപ്പുഴ
ജില്ലയില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവിൽ
കല്‍പ്പറ്റ മണ്ഡലത്തിലെ
റോഡുകൾ
3708.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവ്
പ്രകാരം ഗ്രാമീണ
റോഡുകളുടെ
പുനരുദ്ധാരണത്തിന്
ഇറക്കിയിട്ടുള്ള
സര്‍ക്കാര്‍ ഉത്തരവില്‍
കല്‍പ്പറ്റ മണ്ഡലത്തിലെ
ഏതെല്ലാം റോഡുകള്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്ന്
അറിയിക്കുമോ;
വിശദമാക്കാമോ; ഈ
റോഡുകള്‍ക്ക് എത്ര രൂപ
വീതമാണ്
വകയിരുത്തിയിരിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
റോഡുകള്‍ക്ക്
സാങ്കേതികാനുമതി
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
സാങ്കേതിക അനുമതി എന്ന്
നല്‍കുമെന്ന്
അറിയിക്കുമോ;
(സി)
2018
ലെയും 2019 ലെയും
പ്രളയത്തില്‍
പൂര്‍ണ്ണമായും
തകര്‍ന്ന, മേല്‍
ഉത്തരവില്‍
ഉള്‍പ്പെട്ടിട്ടുള്ള
എല്ലാ റോഡുകളും ആദ്യ
ഘട്ടത്തില്‍ തന്നെ
പുനരുദ്ധാരണം
നടത്തുന്നതിന്
സാങ്കേതിക അനുമതി
നല്‍കുമോ;
വിശദമാക്കാമോ?
പ്രളയദുരിത
സഹായം
3709.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ലുണ്ടായ
പ്രളയത്തെത്തുടര്‍ന്ന്
നാശനഷ്ടമുണ്ടായ
എല്ലാവര്ക്കും
അര്‍ഹമായ എല്ലാ സഹായവും
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
സ്വരൂപിച്ച തുക യഥാസമയം
അര്‍ഹരായവര്‍ക്ക്
നല്‍കാത്തതിന്
കാരണമെന്താണ്;
വ്യക്തമാക്കാമോ;
(ബി)
പ്രളയപുനരധിവാസവുമായി
ബന്ധപ്പെട്ട്
സര്‍ക്കാരിന്റെ സഹായം
ലഭിയ്ക്കാത്തതുമായി
ബന്ധപ്പെട്ട് ആകെ എത്ര
ഹര്‍ജികള്‍
ഹെെക്കോടതിയില്‍
നിലവിലുളളതായി
സര്‍ക്കാരിന് അറിവ്
ലഭിച്ചിട്ടുണ്ട്;
ഇതുമായി ബന്ധപ്പെട്ട്
ഹെെക്കോടതി എന്തെല്ലാം
നിര്‍ദ്ദേശം
സര്‍ക്കാരിന്
നല്‍കിയിട്ടുണ്ട്;
വിശദമാക്കുമോ?
പ്രളയത്തില്‍
വീട് നഷ്ടപ്പെട്ട് വാടക
വീടുകളില്‍ കഴിയുന്നവര്‍
3710.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
രണ്ട് പ്രളയങ്ങളില്‍
ഭൂമിയും വീടും
നഷ്ടപ്പെട്ടതിനാല്‍
വാടക വീടുകളില്‍
കഴിയുന്നവരുടെ ജില്ല
തിരിച്ച കണക്ക്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
പലരുടേയും ഭൂമി
പുതുതായി വീട്
നിര്‍മ്മിക്കുന്നതിന്
അനുയോജ്യമല്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവര്‍ക്ക്
പ്രളയാനന്തര പുനരധിവാസ
പദ്ധതിയില്‍ മുന്‍ഗണന
നല്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഏറനാട്
മണ്ഡലത്തില്‍
ഇത്തരത്തില്‍ ഉള്ള എത്ര
കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ഇ)
ഇവര്‍ക്ക്
ഭൂമിയും വീടും
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദമാക്കുമോ?
പ്രളയത്തില്‍
ഭൂമിയും വീടും
നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം
3711.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ രണ്ട്
പ്രളയങ്ങളില്‍ ഭൂമിയും
വീടും നഷ്ടപ്പെട്ട്
ഇപ്പോള്‍ വാടക
വീടുകളില്‍
കഴിയുന്നവരുടെ ജില്ല
തിരിച്ചുളള കണക്ക്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
പലരുടെയും ഭൂമി ഇനി
വീട്
നിര്‍മ്മിക്കുന്നതിനു
അനുയോജ്യമല്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവര്‍ക്ക്
പ്രളയാനന്തര
പുനരധിവാസപദ്ധതിയില്‍
മുന്‍ഗണന
നല്കുന്നുണ്ടോ;
വിശദമാക്കുമോ?
മഹാപ്രളയത്തില്‍
തകര്‍ന്നുപോയ ആകെ വീടുകളുടെ
എണ്ണം
3712.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
മഹാപ്രളയത്തില്‍
തകര്‍ന്നുപോയ ആകെ
വീടുകളുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ; ആയതിൽ
എത്ര വീടുകൾ
പുനര്‍നിര്‍മിച്ചു
നൽകാനായിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇനി
എത്ര വീടുകള്‍
പുനര്നിര്മ്മിക്കാനുണ്ടെന്ന്
അറിയിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പ്രകൃതിദുരന്തങ്ങള്‍
പഠിക്കാന്‍ വിദഗ്ദ്ധ സംഘം
3713.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിക്കൂര്‍
നിയോജക മണ്ഡലത്തിലെ
പയ്യാവൂര്‍
പഞ്ചായത്തില്‍ ഷിമോഗ
കോളനി, ഉളിക്കല്‍
പഞ്ചായത്തില്‍ തേര്‍മല
എന്നീവിടങ്ങളില്
കഴിഞ്ഞ ആഗസ്ത്,
സെപ്തംബര്‍ മാസങ്ങളിലെ
പ്രളയക്കെടുതികള്‍ മൂലം
ഉണ്ടായ ഭൂമി
വിണ്ടുകീറല്‍
ഉള്‍പ്പെടെയുളള
പ്രകൃതിദുരന്തങ്ങള്‍
പഠിക്കാന്‍ വിദഗ്ദ്ധ
സംഘത്തെ
നിയമിച്ചിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
പഠന സംഘത്തിന്റെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ; ആയത്
ലഭ്യമാക്കാമോ;
(സി)
റിപ്പോര്ട്ടിന്മേല്
സ്വീകരിക്കാന്‍ പോകുന്ന
തുടര്‍നടപടികളെന്തെന്ന്
വ്യക്തമാക്കാമോ?
പ്രളയ
ദുരിതാശ്വാസ നിധിയിലേക്ക്
മറ്റ് സംസ്ഥാനങ്ങള്‍ നല്കിയ
സഹായങ്ങള്‍
3714.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയത്തെത്തുടര്‍ന്ന്
ദുരിതാശ്വാസ
നിധിയിലേക്ക് മറ്റ്
സംസ്ഥാനങ്ങള്‍
ഇതുവരെയായി നല്കിയ
സഹായങ്ങള്‍ സംസ്ഥാനം
തിരിച്ച്
പട്ടികരൂപത്തില്‍
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം മറ്റ്
രാജ്യങ്ങള്‍,
സംസ്ഥാനങ്ങള്‍
എന്നിവിടങ്ങളില്‍ നടന്ന
പ്രകൃതി ദുരന്തങ്ങളില്‍
സംസ്ഥാനം അങ്ങോട്ട്
സഹായം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
സംസ്ഥാന
ദുരന്ത നിവാരണ നിധി
T 3715.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
പ്രളയ
ദുരിതാശ്വാസനിധിയിലേക്കും
സംസ്ഥാന ദുരന്ത നിവാരണ
നിധിയിലേക്കും ഇതുവരെ
എന്ത് തുക
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇതില്‍
എന്ത് തുക ഇതുവരെ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
മലപ്പുറം
നിയോജക മണ്ഡലത്തിലെ പ്രളയ
ധനസഹായം
3716.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
നിയോജക മണ്ഡലത്തില്‍
2019-ലെ
പ്രളയത്തെത്തുടര്‍ന്ന്
എത്ര പേര്‍ക്ക്
അടിയന്തര ധനസഹായമായ
പതിനായിരം രൂപ വിതരണം
ചെയ്തുവെന്ന് വില്ലേജ്
തിരിച്ചുള്ള കണക്ക്
വെളിപ്പെടുത്തുമോ;
(ബി)
ഓരോ
വില്ലേജിലും
ക്യാമ്പില്‍
പങ്കെടുത്തവര്‍ക്കും
വീട്ടില്‍ വെള്ളം
കയറിയവര്‍ക്കും
ധനസഹായമായ പതിനായിരം
രൂപ ഇതുവരെ
ലഭിച്ചിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
അര്‍ഹതയുള്ള
അപേക്ഷകരുടേയും അതില്‍
തുക കൈപ്പറ്റിയവരുടേയും
കണക്കുകള്‍ വില്ലേജ്
തലത്തില്‍
ലഭ്യമാക്കുമോ;
(ഡി)
വീട്
നഷ്ടപ്പെട്ടവര്‍ക്കും
ഭാഗികമായി
തകര്‍ന്നവര്‍ക്കും കൃഷി
നാശം സംഭവിച്ചവര്‍ക്കും
വിതരണം ചെയ്ത
നഷ്ടപരിഹാരത്തുകയുടെ
കണക്കുകള്‍
വെളിപ്പെടുത്തുമോ;
(ഇ)
ദുരിതാശ്വാസ
ധനസഹായവും
നഷ്ടപരിഹാരത്തുകയും
പൂര്‍ണ്ണമായി
എന്നത്തേക്ക് വിതരണം
ചെയ്യാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ പ്രളയ സഹായം
3717.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍ 2019ലെ
പ്രളയത്തെത്തുടര്‍ന്ന്
എത്ര പേര്‍ക്കാണ്
അടിയന്തര സഹായമായ
പതിനായിരം രൂപ വിതരണം
ചെയ്തിട്ടുള്ളത്;
(ബി)
മണ്ഡലത്തില്‍
ദുരിതത്തിലകപ്പെട്ട,
പതിനായിരം രൂപയ്ക്ക്
അര്‍ഹതയുള്ളവരുടെ
എണ്ണവും അവരില്‍
പ്രസ്തുത തുക
ലഭിച്ചവരുടെ എണ്ണവും
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇവരില്‍
ഭാഗികമായും
പൂര്‍ണ്ണമായും വീടുകള്‍
നഷ്ടപ്പെട്ടവരുടെ എണ്ണം
ഇനം തിരിച്ച്
ലഭ്യമാക്കാമോ?
കൊയിലാണ്ടി
,താമരശ്ശേരി താലൂക്കുകളില്‍
അനുവദിച്ച ചികില്‍സാ ധനസഹായം
3718.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും സഹായം
ലഭിക്കുന്നതിന് അപേക്ഷ
സമര്‍പ്പിച്ചു
കഴിഞ്ഞാല്‍ അപേക്ഷ
രേഖകളെല്ലാം
ശരിയാണെങ്കില്‍ മിനിമം
എത്ര ദിവസം കൊണ്ട്
സഹായം ലഭ്യമാക്കണം
എന്നാണ് സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുള്ളത്
;
(ബി)
കൊയിലാണ്ടി,
താമരശ്ശേരി
താലൂക്കുകളിലെ
വില്ലേജുകളില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും സഹായം
ലഭിക്കുന്നതിനുള്ള
അപേക്ഷകള്‍ ആവശ്യമായ
രേഖകളുടെ അഭാവം മൂലം
തീര്‍പ്പു കല്പിക്കാതെ
ഇപ്പോഴും
നിലനില്‍ക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍ രേഖകള്‍
ലഭിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
കൊയിലാണ്ടി
,താമരശ്ശേരി
താലൂക്കുകളിലായി
ബാലുശ്ശേരി നിയമസഭ
മണ്ഡലത്തില്‍ വരുന്ന
വില്ലേജുകളില്‍ ഈ
സര്‍ക്കാര്‍
വന്നതിനുശേഷം അനുവദിച്ച
ചികില്‍സാ ധനസഹായം
അനുവദിച്ചത് വില്ലേജ്
തിരിച്ച് അറിയിക്കുമോ ?
മാവേലിക്കര
താലൂക്കിലെ ചികിത്സാ ധനസഹായ
അപേക്ഷകൾ
3719.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍നിന്നും
ചികിത്സാ
ധനസഹായത്തിനായി അപേക്ഷ
നല്കിയ മാവേലിക്കര
താലൂക്കിലെ എത്ര
അപേക്ഷകള്‍ 2016-17
മുതല്‍ നാളിതുവരെ
നിരസിച്ചിട്ടുണ്ടെന്നും
നിരസിക്കാനുണ്ടായ
കാരണവും വിശദമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷകരുടെ പേരും
മേല്വിലാസവുൂം
രോഗവിവരങ്ങളുമടക്കം
വില്ലേജ്
അടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
അപേക്ഷകള്‍
പുനഃപരിശോധിച്ച്
ചികിത്സാ ധനസഹായം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ സി.എം.ഡി.ആര്.എഫ്
സഹായധനം
3720.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെയായി
സി.എം.ഡി.ആര്.എഫ് -ല്‍
നിന്നും കാസര്‍ഗോഡ്
ജില്ലയില്‍
നാളിതുവരെയായി എത്ര
പേര്‍ക്ക് സഹായധനം
അനുവദിച്ചിട്ടുണ്ടെന്നും
എത്ര ലക്ഷം രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്നും
അറിയിക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍ ലഭിച്ച
തുക
3721.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ല്‍ സംസ്ഥാനത്തുണ്ടായ
മഹാപ്രളയത്തിന് ശേഷം
ആഗസ്റ്റ് 15 മുതല്‍
2019 ആഗസ്റ്റ് 10 വരെ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് എന്ത് തുക
സംഭാവനയായി ലഭിച്ചു ;
(ബി)
പുനരധിവാസ
പുനര്‍നിര്‍മ്മാണത്തിനായി
കേന്ദ്ര സര്‍ക്കാരില്‍
നിന്നും മേല്‍
കാലയളവില്‍ ലഭിച്ച
സഹായമെത്രയാണ് ;
(സി)
ലാേകബാങ്ക്,
നബാര്‍ഡ്, ജര്‍മ്മന്‍
ബാങ്കായ കെ.എഫ്.ഡബ്ല്യു
എന്നിവയില്‍ നിന്നും
വായ്പയായി ലഭിച്ച
തുകയെത്രയാണ് ;
(ഡി)
മുഖ്യമന്ത്രിയുടെ
വിദേശ സന്ദര്‍ശന ഫലമായി
ഇക്കാര്യത്തിനായി
വിദേശരാജ്യങ്ങളില്‍
നിന്നും എത്ര കാേടി രൂപ
ധനസഹായമായി ലഭിച്ചു ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍ നിന്ന്
സഹായത്തിനായുളള അപേക്ഷകൾ
3722.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് സഹായത്തിനായി
ലഭിക്കുന്ന അപേക്ഷകൾ,
റിപ്പോര്‍ട്ട് സഹിതം
തിരിച്ചെത്തുമ്പോൾ
റവന്യൂ തപാല്‍
സെക്ഷനില്‍ മാസങ്ങളോളം
കെട്ടിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത് പരിഹരിക്കാനും ഒരു
അപേക്ഷ നിശ്ചിത
ദിവസത്തില്‍ കൂടുതല്‍
അവിടെ
കെട്ടിക്കിടക്കുന്നത്
ഒഴിവാക്കാനും ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികിത്സാ ധനസഹായം
3723.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലേറിയിട്ട്
30.09.2019വരെ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ആകെ എത്ര രൂപ
ചികിത്സാ സഹായമായി
നല്‍കിയിട്ടുണ്ട്;
പ്രസ്തുത തുക ലഭിച്ച
ആളുകളുടെ എണ്ണം
എത്രയാണ്;
(ബി)
മേല്‍
കാലയളവില്‍ പരിയാരം,
കുറ്റ്യേരി,
ചപ്പാരപ്പടവ്, കൂവേരി,
പന്നിയൂര്‍,
കുറുമാത്തൂര്‍,
മലപ്പട്ടം,
കുറ്റയാട്ടൂര്,
മാണിയൂര്‍, മയ്യിര്,
കയരളം, കൊളച്ചേരി,
ചേലേരി, ആന്തൂര്‍,
മൊറാഴ, തളിപ്പറമ്പ്
വില്ലേജുകളില്‍
ചികിത്സാ ധനസഹായം
ലഭിച്ച ആളുകളുടെ എണ്ണം,
ആകെ തുക എന്നിവ
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍ നിന്നും
അനുവദിക്കുന്ന തുക
വര്‍ദ്ധിപ്പിക്കാന്‍ നടപടി
3724.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
അപേക്ഷ നല്കുന്ന,
ഗുരുതരമായ രോഗം
ബാധിച്ചവര്‍ക്കും
അപകടങ്ങളില്‍
ഗുരുതരമായി
പരിക്കേല്‍ക്കുന്നവര്‍ക്കും
നിലവില്‍ ജില്ലാ
കളക്ടര്‍ക്ക് പതിനായിരം
രുപ മാത്രമാണ്
അനുവദിക്കാന്‍
കഴിയുന്നത്എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അപേക്ഷയോടൊപ്പം
നല്കുന്ന മെഡിക്കല്‍
സര്‍ട്ടിഫിക്കറ്റിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത രോഗികള്‍ക്ക്
അടിയന്തര ധനസഹായമായി
പതിനായിരം എന്നത് തുക
വര്‍ദ്ധിപ്പിച്ച്
ഇരുപത്തി അയ്യായിരം ആയി
നല്‍കുന്നതിന്
കളക്ടര്‍മാര്‍ക്ക്
അനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോയെന്ന്
വ്യക്തമാക്കുമോ?
അപകടത്തില്‍
മരണപ്പെട്ടവരുടെ
കുടുംബങ്ങള്‍ക്ക് ധനസഹായം
3725.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
9/6/2019
ന്
പാലക്കാട്-കൊടുവായൂര്‍
സംസ്ഥാന പാതയിലെ
തണ്ണിശ്ശേരിയില്വെച്ച്
ഉണ്ടായ ആംബുലൻസ്-ലോറി
അപകടത്തില്‍ മരണപ്പെട്ട
8 പേരുടെ
കുടുംബങ്ങള്‍ക്ക്
ധനസഹായം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ധനസഹായം
അനുവദിക്കുന്നതില്‍
തടസ്സങ്ങള്‍ ഉണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ദുരന്തനിവാരണ
അതോറിറ്റി വഴി നീന്തല്‍
പരിശിലനം
3726.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ഷന്തോറും
പ്രളയക്കെടുതികളും
വളരെയധികം
മുങ്ങിമരണങ്ങളും
ഉണ്ടാവുന്ന കേരളത്തില്‍
നീന്തല്‍ പരിശിലനവും
അനുബന്ധ കാര്യങ്ങളും
നടത്താന്‍ സംസ്ഥാന
ദുരന്തനിവാരണ അതോറിറ്റി
വഴി നടപടി
സ്വീകരിക്കുമോ;
(ബി)
ജലസുരക്ഷ,
നീന്തല്‍
പ്രവര്‍ത്തനങ്ങള്‍
തുടങ്ങിയവ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍, സന്നദ്ധ
സംഘടനകള്‍ എന്നിവയുടെ
സഹകരണത്തോടെ
സംഘടിപ്പിക്കുന്നതിന്
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
നല്കുന്നതിനുവേണ്ട
നടപടികള്‍ ദുരന്തനിവാരണ
വകുപ്പ് വഴി
സ്വീകരിക്കുമോ?
ടൂറിസം
കേന്ദ്രങ്ങളെ
ബന്ധിപ്പിയ്ക്കുന്നതിന്എയര്സ്ട്രിപ്പുകള്
3727.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ടൂറിസം കേന്ദ്രങ്ങളെ
ബന്ധിപ്പിയ്ക്കുന്നതിന്
എയര്‍സ്ട്രിപ്പുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കൊല്ലം
ആശ്രാമം മൈതാനത്ത്
എയര്‍സ്ട്രിപ്പ്
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി രൂപരേഖ
തയ്യാറായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
തിരുവനന്തപുരം
വിമാനത്താവളം
3728.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
വിമാനത്താവള നടത്തിപ്പ്
അവകാശം സംസ്ഥാന
സര്‍ക്കാരിന്റെ
ഉടമസ്ഥതയിലുള്ള
റ്റിയാല് കമ്പനിയുടെ
കീഴില്‍ ആക്കുന്നതിന്
എന്തൊക്കെ
ഇടപെടലുകളാണ്
സര്‍ക്കാര്‍ നടത്തിയത്;
അതിന്മേലുള്ള കേന്ദ്ര
പ്രതികരണം എന്താണ്;
വ്യക്തമാക്കുമോ;
(ബി)
അദാനി
ഗ്രൂപ്പ് വിമാനത്താവള
നടത്തിപ്പിനായി അദാനി
തിരുവനന്തപുരം
ഇന്റര്‍നാഷണല്‍
എയര്‍പോര്‍ട്ട്
ലിമിറ്റഡ് എന്ന പേരില്‍
ഒരു കമ്പനി രജിസ്റ്റര്‍
ചെയ്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കമ്പനി രൂപീകരണം,
കേന്ദ്ര സര്‍ക്കാര്‍
തീരുമാനം
വെെകിയെങ്കിലും അദാനി
ഗ്രൂപ്പ് വിമാനത്താവള
നടത്തിപ്പില്‍ നിന്നും
പിന്നോട്ടില്ലായെന്നതിന്റെ
സൂചനയാണെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ് സര്‍ക്കാര്‍
സ്വീകരിക്കുക എന്ന്
വ്യക്തമാക്കുമോ?
അന്തര്‍
സംസ്ഥാന നദീജല കരാറുകൾ
3729.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന നദീജല
കരാറുകളിൽ കേരളം
ഒപ്പുവച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ
സംസ്ഥാനങ്ങളുമായാണ്
കരാര്‍
ഒപ്പുവച്ചിരിക്കുന്നത്;
ഏതൊക്കെ നദികളെയാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
ഓരോ
കരാറിലും കേരളത്തിന്
എത്ര ജലം
ലഭ്യമാക്കാനാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നത്;
പ്രസ്തുത കരാര്‍
പ്രകാരം കേരളത്തിന്
ആവശ്യമായ ജല ലഭ്യത
ഉറപ്പാക്കിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ജല ലഭ്യത ഉറപ്പാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
പറമ്പിക്കുളം-ആളിയാര്‍
നദീജല കരാര്‍
3730.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അറുപത്
വര്‍ഷം പഴക്കമുള്ള
പറമ്പിക്കുളം-ആളിയാര്‍
നദീജല കരാര്‍
പുനരവലോകനം ചെയ്യാന്‍
കേരളവും തമിഴ് നാടും
സംയുക്തമായി
തീരുമാനിക്കുകയുണ്ടോയോ;
(ബി)
എങ്കില്‍
ഇതിനായി സംസ്ഥാന
സെക്രട്ടറിതല
കമ്മിറ്റിക്ക് രൂപം
നല്കാന്
തീരുമാനിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(സി)
എങ്കില്‍
കമ്മറ്റിയുടെ ഘടന
എന്താണെന്നും എന്തൊക്കെ
കാര്യങ്ങളാണ്
പ്രധാനമായും
ചര്‍ച്ചയ്ക്ക്
വിധേയമാകുകയെന്നും
വ്യക്തമാക്കുമോ?
അന്തര്‍സംസ്ഥാന
നദീജല വിഷയം
3731.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍സംസ്ഥാന
നദീജല വിഷയത്തില്‍ 2019
സെപ്തംബര്‍ 25ന് നടന്ന
മുഖ്യമന്ത്രിതല
ചര്‍ച്ചയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ സംസ്ഥാനം
ഉയര്‍ത്തുന്ന പ്രധാന
വാദമുഖങ്ങള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ?
പരസ്യ
ഹാേര്ഡിങ്ങുകള്ക്കുള്ള
ചെലവ്
3732.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ഭരണനേട്ടങ്ങള്‍ ജനങ്ങളെ
അറിയിക്കുന്നതിനായി
സ്ഥിരം പരസ്യ
ഹാേര്ഡിങ്ങുകള്
സ്ഥാപിക്കുന്നതിനായി
വരുന്ന ചെലവെത്ര;
ജില്ലാടിസ്ഥാനത്തില്‍
സ്ഥാപിക്കുന്ന
ഹാേര്ഡിങ്ങുകളുടെ
എണ്ണവും ചെലവും
അറിയിക്കാമാേ;
(ബി)
ഇപ്രകാരം
ഹാേര്ഡിങ്ങുകള്
സ്ഥാപിക്കുന്നതിന്റെ
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
അറിയിക്കുമാേ ;
(സി)
കഴിഞ്ഞ
രണ്ടു
പ്രളയങ്ങളെത്തുടര്‍ന്ന്
സാമ്പത്തിക
പ്രതിസന്ധിയില്‍പ്പെട്ട
സംസ്ഥാനത്ത് ഇത്തരം
അധികചെലവ്
നിയന്ത്രിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമാേ ?
പ്രവാസികളുടെ ക്ഷേമനിധി
അംഗത്വം
3733.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അറുപത്
വയസ്സ് കഴിഞ്ഞ
പ്രവാസികള്‍ക്ക്
ക്ഷേമനിധി പദ്ധതിയില്‍
അംഗമാകുവാന്‍
കഴിയുന്നില്ലെന്ന
കാര്യം
പരിശോധിക്കുമോ;
(ബി)
പ്രായപരിധിയില്ലാതെ
എല്ലാ പ്രവാസികളെയും
ക്ഷേമനിധിയില്‍
അംഗമാക്കുവാനുള്ള നിയമ
നിര്‍മ്മാണം
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
മലപ്പുറം
ജില്ലയിലെ
കോട്ടയ്ക്കലില്‍
ഉണ്ടായിരുന്ന ക്ഷേമനിധി
ബോര്‍ഡിന്റെ ഓഫീസ്
പുനഃസ്ഥാപിക്കുന്ന
കാര്യം
പരിശോധിക്കുമോ;
(ഡി)
ഇതുസംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
പ്രവാസി
ലാഭവിഹിത പദ്ധതി
3734.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. ദാസന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികളുടെ
ക്ഷേമത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
രംഗത്ത് പ്രവാസി
ക്ഷേമബോര്‍ഡ്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
അറിയിക്കുമോ;
(സി)
പ്രവാസികള്‍ക്കായി
ഏര്‍പ്പെടുത്തിയ
പ്രവാസി ലാഭവിഹിത
പദ്ധതി
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയിലൂടെ
കിഫ്ബിയിലേക്ക് എത്ര
തുക സമാഹരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കുമോ;
(ഇ)
പ്രവാസി
ലാഭവിഹിത
പദ്ധതിയ്ക്കായുളള
ഓണ്‍ലൈന്‍
രജിസ്ട്രേഷന്
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പ്രവാസി
ഡിവിഡന്റ് പദ്ധതി
3735.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
നിക്ഷേപം
ഉപയോഗപ്പെടുത്തുന്നതിനും
പ്രവാസികള്‍ക്ക് ഒരു
സ്ഥിരവരുമാനം
ലഭ്യമാക്കുന്നതിനും
ഉദ്ദേശിച്ച് പ്രവാസി
ഡിവിഡന്റ് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ചേരുന്ന
ഓരോ പ്രവാസിയില്‍
നിന്നും എത്ര തുക വീതം
നിക്ഷേപം
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
എന്തു തുകയാണ്
പ്രതിമാസം പെന്‍ഷനായി
ലഭിക്കുകയെന്നും
വിശദമാക്കാമോ;
(സി)
ഇപ്രകാരം
സമാഹരിക്കുന്ന തുക
എവിടെ നിക്ഷേപിക്കാനാണ്
ഉദ്ദേശിക്കുന്നത്;
പ്രസ്തുത തുക
ഉല്‍പ്പാദനക്ഷമമായ
മേഖലകളില്‍
നിക്ഷേപിക്കുന്നതിനും
അതുവഴി പദ്ധതിയുടെ
നടത്തിപ്പും പെന്ഷന്
വിതരണവും
സുരക്ഷിതമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
നിക്ഷേപിക്കുന്ന
തുകയ്ക്കു് സര്‍ക്കാര്‍
ഗ്യാരന്റി നല്കാന്
തയ്യാറാവുമോ
എന്നറിയിക്കാമോ?
നോര്‍ക്ക
മുഖേനയുള്ള പ്രവാസി
പുനരധിവാസപദ്ധതികള്‍
3736.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
തൊഴില്‍രഹിതരായ
പ്രവാസികള്‍ക്ക്
നോര്‍ക്ക മുഖേന നടത്തി
വരുന്ന
പുനരധിവാസപദ്ധതികള്‍
ഏതെല്ലാം; വിശദാംശം
അറിയിക്കുമോ?
ഓവര്‍സീസ്
കേരളൈറ്റ്സ്
ഇന്‍വെസ്റ്റ്മെന്റ് കമ്പനി
3737.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികള്‍ക്കായി
ഓവര്‍സീസ് കേരളൈറ്റ്സ്
ഇന്‍വെസ്റ്റ്മെന്റ്
കമ്പനി
രൂപീകരിച്ചിട്ടുണ്ടാേ;
(ബി)
പ്രസ്തുത
കമ്പനി രൂപീകരണത്തിലൂടെ
എന്താണ്
ലക്ഷ്യമിടുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
കമ്പനി വഴി സംസ്ഥാനത്ത്
ചെറുകിട, ഇടത്തരം
സംരംഭങ്ങള്‍
സ്ഥാപിക്കുന്നതിന്
എത്രപേര്‍ ഇതിനകം
മുന്നാേട്ടുവന്നിട്ടുണ്ടെന്നും
അതിലൂടെ എത്ര കാേടി
രൂപയുടെ നിക്ഷേപം
സംസ്ഥാനത്തുണ്ടാകുമെന്നും
വ്യക്തമാക്കുമാേ?
വിമാനക്കൂലി
വര്‍ദ്ധനവ്
3738.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിമാനക്കൂലി വര്‍ദ്ധനവ്
കുറയ്ക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
ഇതിനായി
കേന്ദ്രസര്‍ക്കാരില്‍
എന്തെങ്കിലും
സമ്മര്‍ദ്ദം
ചെലുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രവാസി
മലയാളികള്‍ക്കുണ്ടാകുന്ന
യാത്രാക്ലേശം
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
നോര്‍ക്കയുടെ
എമര്‍ജന്‍സി ആംബുലന്‍സ്
സര്‍വ്വീസ്
3739.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്കയുടെ
എമര്‍ജന്‍സി ആംബുലന്‍സ്
സര്‍വ്വീസിന്റെ
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സേവനം സൗജന്യമാണോയെന്ന്
അറിയിക്കാമോ;
(സി)
പദ്ധതിയുടെ
സേവനം
പ്രയോജനപ്പെടുത്തുന്നത്
സംബന്ധിച്ച്
പ്രവാസികള്‍ക്കിടയില്‍
ബോധവല്‍ക്കരണം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
വരുമാന
പരിധി ബാധകമല്ലാതെ
എല്ലാ
വിഭാഗത്തില്‍പ്പെട്ട
പ്രവാസികള്‍ക്കും
എമര്‍ജന്‍സി ആംബുലന്‍സ്
സര്‍വ്വീസിന്റെ സൗജന്യ
സേവനം
ലഭ്യമാക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
മൂസാന്‍കുട്ടി
പുഴക്കരയുടെ യാത്രാ വിലക്ക്
3740.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഷാര്‍ജയിലെ
കുവൈറ്റ്
ഹോസ്പിറ്റലില്‍
അഡ്മിറ്റ് ചെയ്യപ്പെട്ട
മൂസാന്‍കുട്ടി പുഴക്കര
21.12.2016-ന്
മുഖ്യമന്ത്രിയ്ക്ക്
നല്കിയ
നിവേദനത്തിന്മേല്
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ടിയാനെ
നാട്ടിലെത്തിക്കുന്നതിന്
നോര്‍ക്ക എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
ഈ
വ്യക്തിയുടെ യാത്രാ
വിലക്ക് ഒഴിവാക്കാന്‍
സര്‍ക്കാര്‍ മതിയായ
ഇടപെടല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത്
ഫലപ്രദമായിട്ടുണ്ടോ
എന്നറിയിക്കാമോ?
നോര്‍ക്കയില്‍
അംഗത്വമെടുക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
3741.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്കയില്‍
ആര്‍ക്കൊക്കെ
അംഗത്വമെടുക്കാമെന്നും
അതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
നോര്‍ക്ക
വഴി പ്രവാസികള്‍ക്ക്
നല്കി വരുന്ന
സഹായങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
പ്രവാസികള്‍ക്കായി
ക്ഷേമ പദ്ധതികള്‍
3742.
ശ്രീ.റ്റി.വി.രാജേഷ്
,,
ജോര്‍ജ് എം. തോമസ്
,,
എം. മുകേഷ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസ
ജീവിതം കഴിഞ്ഞ്
തിരികെയെത്തിയ ശേഷം
സാമ്പത്തികമായും
ശാരീരികമായും
അവശതയനുഭവിക്കുന്ന
പ്രവാസി കുടുംബങ്ങളുടെ
ക്ഷേമത്തിനായി
സംസ്ഥാനത്ത് നോര്‍ക്ക
റൂട്ട്സ് മുഖേന
"സാന്ത്വന" എന്ന
പേരില്‍ ധനസഹായ പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
സാന്ത്വന
പദ്ധതി പ്രകാരം
എന്തെല്ലാം ധനസഹായമാണ്
പ്രവാസികള്‍ക്കായി
നല്കി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
തിരികെയെത്തിയ
പ്രവാസികള്‍ക്ക് സ്വയം
തൊഴില്‍ സംരംഭങ്ങള്‍
ആരംഭിക്കുന്നതിനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച പ്രവാസി
പുനരധിവാസ പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍ കൂടുതല്‍
ഗുണഭോക്താക്കളെ
ഉള്‍പ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വിദേശരാജ്യങ്ങളിലേക്കുള്ള
ആഭ്യന്തര അറ്റസ്റ്റേഷന്
സേവനങ്ങള്‍
3743.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശരാജ്യങ്ങളിലേക്കുള്ള
ആഭ്യന്തര
അറ്റസ്റ്റേഷന്
സേവനങ്ങള്‍ ഇ-നോര്‍ക്ക
റൂട്ട്സ് ഓഫീസ് വഴി
നടത്തിയാല്‍ മതിയെന്ന്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി നോര്‍ക്കയുടെ
റീജിയണല്‍ ഓഫീസുകള്‍
വഴി മാത്രമാണോ
നടപ്പാക്കുന്നത്;
ആയതിന് ജില്ലാ
ഓഫീസുകള്‍ നിലവിലുണ്ടോ;
(സി)
അറ്റസ്റ്റേഷന്
നടപടികള്‍ക്ക്
സര്‍ട്ടിഫിക്കറ്റുകള്‍
ഒന്നിച്ച് കളക്ടുചെയ്ത്
തിരുവനന്തപുരത്ത്
എത്തിക്കുകയാണോ
ചെയ്യുന്നത്; അതോ
ഇതിനായി പ്രത്യേക
ഉദ്യോഗസ്ഥരെ
ഓഫീസുകളില്‍
നിയമിച്ചിട്ടുണ്ടോ;
ആയതിന്റെ വിശദവിവരം
അറിയിക്കാമോ;
(ഡി)
തിരുവനന്തപുരത്ത്
ആഭ്യന്തരവകുപ്പില്‍
അറ്റസ്റ്റേഷന്
അപേക്ഷകള്‍
സ്വീകരിക്കാത്ത അവസ്ഥ
നിലനില്‍ക്കുന്നുണ്ടോ
എന്നറിയിക്കാമോ;
വിദ്യാഭ്യാസ
സര്‍ട്ടിഫിക്കറ്റുകള്‍
ഏതു രീതിയിലാണ്
അറ്റസ്റ്റേഷന്
നടത്തുവാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(ഇ)
സര്‍ട്ടിഫിക്കറ്റുകളുടെ
ആഭ്യന്തര അറ്റസ്റ്റേഷനെ
സംബന്ധിച്ച് പുതിയ
ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ?
ലോക
കേരള സഭ
3744.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
കേരള സഭയുടെ രണ്ടാം
സമ്മേളനം 2020
ജനുവരിയില്‍
ചേരുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഒന്നാം
ലോക കേരള സഭയില്‍
ഉയര്‍ന്നു വന്ന
നിര്‍ദ്ദേശങ്ങളില്‍
ഏതെല്ലാം ഇതിനകം
നടപ്പിലാക്കിയെന്ന്
അറിയിക്കുമോ;
(സി)
രണ്ടാം
ലോക കേരള സഭയ്ക്കായി
എന്ത് തുക ചെലവ്
വരുമെന്നാണ്
കണക്കാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ലോക
കേരള സഭയില്‍ നിന്നും
പ്രതിപക്ഷ
കക്ഷികളില്‍പ്പെട്ട
അംഗങ്ങള്‍ രാജി
വച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
കാരണമെന്താണെന്ന്
അറിയിക്കുമോ;
(ഇ)
പ്രവാസികളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിലുള്ള
അലംഭാവമുണ്ടെന്നും
ഇവിടെ നിക്ഷേപം
നടത്തുവാന്‍ മുന്നോട്ടു
വന്ന സാജനെന്ന പ്രവാസി
സംരംഭകന് അധികൃതരുടെ
നിഷേധാത്മകമായ നിലപാട്
മൂലം ആത്മഹത്യ
ചെയ്യേണ്ടി വന്നു
എന്നുമുള്ള ആക്ഷേപങ്ങൾ
ലോക കേരള സഭയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
പരാജയപ്പെട്ടു എന്ന്
സൂചിപ്പിക്കുന്നുണ്ടോ?
തീവ്രവാദ
സംഘടനകളുടെ സ്വാധീനം
3745.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
തീവ്രവാദ സംഘടനകളുടെ
സ്വാധീനം വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
ഫലപ്രദമായി നേരിടുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
യുവാക്കള്‍
തിവ്രവാദ
ഗ്രൂപ്പുകളില്‍
ചേരുന്നത് തടയുവാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പ്രതികളായ
പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക
3746.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുരുതരമായ
കുറ്റകൃത്യങ്ങളില്‍
പ്രതികളായ പോലീസ്
ഉദ്യോഗസ്ഥരുടെ പട്ടിക
ആഭ്യന്തര വകുപ്പ്
തയ്യാറാക്കിയിട്ടുണ്ടോ;
ആയതിന്‍െറ റാങ്ക്
തിരിച്ചുള്ള വിശദാംശം
വ്യക്തമാക്കുമോ;
(ബി)
കുറ്റകൃത്യങ്ങളില്‍
പ്രതികളായ പോലീസ്
ഉദ്യോഗസ്ഥരെ കേരള
പോലീസ് ആക്ടിലെ വകുപ്പ്
പ്രകാരം നടപടി
സ്വീകരിക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ ?
ക്രിമിനല്‍
നടപടി ചട്ടം പ്രകാരം കേസുകള്‍
പിന്‍വലിക്കുന്നതിന് നടപടി
3747.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രിമിനല്‍
നടപടി ചട്ടം മൂന്നൂറ്റി
ഇരുപത്തി ഒന്ന് പ്രകാരം
എസ്.എഫ്.ഐ.,
ഡി.വൈ.എഫ്.ഐ .
പ്രവര്‍ത്തകര്‍ക്കെതിരെ
എടുത്തിട്ടുള്ള
ക്രിമിനല്‍ കേസുകള്‍
കൂട്ടത്തോടെ
പിന്‍വലിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്കെതിരെയുള്ള
കേസുകളാണ്
പിന്‍വലിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വിവാദമായ
പോലീസ് കോണ്‍സ്റ്റബിള്‍
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളവര്‍
തങ്ങളുടെ പേരിലുള്ള
കേസുകളില്‍ നിന്നും
ഒഴിവാക്കണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കിൽ എത്ര പേരെന്ന്
വിശദമാക്കുമോ?
പരീക്ഷകളിലെ
ആള്മാറാട്ടംസംബന്ധിച്ച
കേസുകൾ
3748.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആള്‍മാറാട്ടം
നടത്തി പരീക്ഷ
എഴുതിയവര്‍ക്കെതിരെ
നടപടി
സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ട് ഈ വര്‍ഷം
പൊതു വിദ്യാഭ്യാസ
വകുപ്പ് ആഭ്യന്തര
വകുപ്പിന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
വകുപ്പുകളും പി. എസ്.
സി. യും നടത്തുന്ന
വിവിധ പരീക്ഷകളില്‍
ആള്‍മാറാട്ടം നടന്നതായി
ശ്രദ്ധയില്‍പ്പെട്ടാല്‍
ഇക്കാര്യത്തില്‍
സ്വമേധയാ കേസെടുത്ത്
നടപടി സ്വീകരിക്കാന്‍
ആഭ്യന്തര വകുപ്പിന്
നിയമ തടസ്സമുണ്ടോ
എന്നറിയിക്കാമോ;
(സി)
പരീക്ഷകളില്‍
ആള്‍മാറാട്ടം
നടക്കുന്നത്
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ?
മാവോയിസ്റ്റ്
പ്രവര്‍ത്തനങ്ങള്‍
കേന്ദ്രീകരിച്ചിരിക്കുന്ന
സ്ഥലങ്ങള്‍
3749.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
മാവോയിസ്റ്റ്
പ്രവര്‍ത്തനങ്ങള്‍
കേന്ദ്രീകരിച്ചിരിക്കുന്ന
സ്ഥലങ്ങള്‍ പോലീസ്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
മാവോയിസ്റ്റുകളുമായുള്ള
ഏറ്റുമുട്ടല്‍
3750.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പോലീസുമായുണ്ടായ
ഏറ്റുമുട്ടലുകളില്‍
എത്ര മാവോയിസ്റ്റുകള്‍
വധിക്കപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതില്‍
സംസ്ഥാനത്തിന് പുറത്തു
നിന്നുളളവര്‍
എത്രയെന്ന്
വെളിപ്പെടുത്താമോ?
കേരള
പോലീസില്‍ ക്രിമിനല്‍
കേസ്സില്‍ ഉള്‍പ്പെട്ടവര്‍
3751.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസില്‍ ക്രിമിനല്‍
കേസ്സില്‍
ഉള്‍പ്പെട്ടവരുടെ
വിശദാംശം തസ്തിക
തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
എത്ര പേര്‍ക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിച്ചിട്ടുണ്ട്;
നാളിതുവരെ വകുപ്പുതല
നടപടി സ്വീകരിക്കാത്ത
എത്ര പേരുണ്ട്;
സസ്പെന്‍ഷനിലുളള എത്ര
പേരുണ്ട്; ഇനിയും
സസ്പെന്റ്
ചെയ്യപ്പെടാത്ത എത്ര
പേരുണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇൗ
സേനാംഗങ്ങളില്‍
പോക്സോ കേസുകളില്‍
ഉള്‍പ്പെട്ട എത്ര
പേരുണ്ടെന്ന്
അറിയിക്കുമോ ; തസ്തിക
തിരിച്ചുളള വിശദാംശം
ലഭ്യമാക്കുമോ?
എറണാകുളം
കെ.എ.പി ഒന്നാം ബറ്റാലിയനില്‍
സിവില്‍ പോലീസ് ഓഫീസര്‍
ഒഴിവുകള്‍
3752.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
കെ.എ.പി ഒന്നാം
ബറ്റാലിയനില്‍ സിവില്‍
പോലീസ് ഓഫീസര്‍
തസ്തികയിലെ റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്ര പേരെ
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ ഇതുവരെ
എത്ര ഒഴിവുകള്‍
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സെന്‍ട്രല്‍
പോലീസ് ക്യാന്റീനുകള്‍
3753.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസ് വകുപ്പിന്
കീഴില്‍ എത്ര
സെന്‍ട്രല്‍ പോലീസ്
ക്യാന്റീന്
പ്രവര്‍ത്തിക്കുന്നുവെന്നും
ഓരോ ക്യാന്റീനിലിലും
എത്ര പേര് വീതം
അംഗങ്ങളായിട്ടുണ്ടെന്നുമുള്ള
വിവരം ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
അംഗങ്ങള്‍ ഏതൊക്കെ സേനാ
വിഭാഗങ്ങളിലും
തസ്തികയിലും
ഉള്‍പ്പെടുന്നു എന്ന
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇവരില്‍
നിന്നും എത്ര രൂപയാണ്
ഡെപ്പോസിറ്റായി
സ്വീകരിച്ചിട്ടുള്ളതെന്ന്
പറയാമോ; ഡെപ്പോസിറ്റ്
സ്വീകരിക്കാത്ത
വിഭാഗങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഡെപ്പോസിറ്റായി
സ്വീകരിച്ച തുക
എവിടെയാണ്
നിക്ഷേപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; ഈ
ഇനത്തില്‍ പലിശയായി
എത്ര രൂപ
ലഭിച്ചിട്ടുണ്ടെന്ന്
പറയാമോ; ഈ
ക്യാന്റീനുകളുടെ
ലാഭവിഹിതം എല്ലാ
വര്‍ഷവും
കണക്കാക്കാറുണ്ടോ;
എങ്കില്‍ കഴിഞ്ഞ 5
വര്‍ഷത്തെ ലാഭവിഹിതം
എത്രയെന്ന്
അറിയിക്കാമോ;
(ഡി)
ഈ
ക്യാന്റീനുകളിലെ
ജോലികള്‍ക്കായി എത്ര
പോലീസുകാരെയാണ്
നിയോഗിച്ചിട്ടുള്ളതെന്ന്
ജില്ല തിരിച്ച് വിവരം
ലഭ്യമാക്കാമോ;
(ഇ)
ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്
ക്യാന്റീനുകളില്‍
പോലീസുകാരെ
നിയോഗിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
പൊന്‍കുന്നത്ത്
പോലീസ് പരേഡ് ഗ്രൗണ്ടും
സ്റ്റാഫ് ക്വാര്‍ട്ടേഴ്സും
സ്ഥാപിക്കാന്‍ നടപടി
3754.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊന്‍കുന്നം
പോലീസ് സ്റ്റേഷന്
സ്ഥിതി ചെയ്യുന്ന 150
സെന്റ് സ്ഥലത്തില്‍
ഉപയോഗിക്കാതെ
കിടക്കുന്ന 50 സെന്റ്
സ്ഥലം
പ്രയോജനപ്പെടുത്തി
സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ്
കോംപ്ലക്സും പോലീസ്
പരേഡ് ഗ്രൗണ്ടും
സ്ഥാപിക്കാനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കാമോ;
(ബി)
01
(b)/ 100 / KIIFB /
2017-18 നമ്പര്‍
കത്തിലൂടെ എം. എല്‍. എ
പ്രസ്തുത
പദ്ധതിയ്ക്കായി
ആവശ്യമുന്നയിച്ചത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
നടപടികള്‍
ഏതുഘട്ടത്തിലാണ്;
വ്യക്തമാക്കാമോ;
(സി)
ഇതിന്മേല്
ആഭ്യന്തര (ഇ)
വകുപ്പിന്റെ ഇ1/10/2018
നമ്പര്‍ ഫയലില്‍
തീര്പ്പുകല്പ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കാമോ?
വാമനപുരം
മണ്ഡലത്തില്‍ സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി
3755.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതി
നിലവിലുള്ള സര്‍ക്കാര്‍
ഹയര്‍ സെക്കണ്ടറി
സ്കൂളുകളും
ഹെെസ്കൂളുകളും
ഏതൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ ഈ പദ്ധതി
നിലവിലില്ലാത്ത
സര്‍ക്കാര്‍ സ്കൂളുകള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
സ്കൂളുകളില്‍ പദ്ധതി
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ?
വെറ്റിലപ്പാറ
ഗവണ്മെന്റ് എച്ച്.എസ്സില്‍
സ്റ്റുഡന്റ്സ് പോലീസ്
3756.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി
പഞ്ചായത്തിലെ ഏക
സര്‍ക്കാര്‍
ഹൈസ്ക്കൂളായ
വെറ്റിലപ്പാറ
ഗവണ്മെന്റ്
എച്ച്.എസ്സില്‍
സ്റ്റുഡന്റ്സ് പോലീസ്
അനുവദിയ്ക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഇതിനായി
സമര്‍പ്പിച്ച അപേക്ഷ
പരിഗണിച്ച്
വെറ്റിലപ്പാറ
ഗവണ്മെന്റ്
ഹൈസ്ക്കൂളില്‍
"സ്റ്റുഡന്റ്സ് പോലീസ്"
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
കെ.എ.പി.
അഞ്ചാം ബറ്റാലിയനിലെ സിവില്‍
പോലീസ് ഓഫീസര്‍ നിയമനം
3757.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
പോലീസ് ഓഫീസര്‍
(കാറ്റഗറി നമ്പര്‍
657/2017) തസ്തികയില്‍
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
എതൊക്കെ
ജില്ലയില്‍ എത്ര
നിയമനങ്ങളാണ്
നടന്നിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
കെ.എ.പി.
അഞ്ചാം ബറ്റാലിയനില്‍
എത്ര ഒഴിവുകളാണ്
നിലവിലുള്ളത്; ഇതില്‍
എത്ര ഒഴിവുകളിലേക്കാണ്
നിയമനം
നടത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
കെ.എ.പി.അഞ്ചാം
ബറ്റാലിയനില്‍ 2020,
2021, 2022 എന്നീ
വര്‍ഷങ്ങളില്‍ എത്ര
ഒഴിവുകള്‍ വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
പ്രസ്തുത
ബറ്റാലിയനില്‍ കൂടുതല്‍
നിയമനങ്ങള്‍
നടത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സിവില്‍
പോലീസ് ഒാഫീസര്‍ തസ്തികയിലെ
ഒഴിവുകള്‍
3758.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
തയ്യാറാക്കിയ സിവില്‍
പോലീസ് ഒാഫീസര്‍
റാങ്ക് ലിസ്റ്റില്‍
നിന്നും വിവിധ
ബറ്റാലിയനിലേക്ക് എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എ.പി
-5 ബറ്റാലിയനില്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ള
ഒഴിവുകള്‍ എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
സിവില്‍
പോലീസ് ഒാഫീസറിന്റെ
ഇനി തുടങ്ങുവാന്‍
പോകുന്ന ബാച്ചിലേക്ക്
കെ.എ.പി. 5 -ല്‍ നിന്ന്
എത്ര
ഉദ്യാേഗാര്‍ത്ഥികള്‍ക്ക്
നിയമനം ലഭിക്കുമെന്ന്
വ്യക്തമാക്കാമോ?
പോലീസ്
വകുപ്പിലെ സി.എ. നിയമനം
3759.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പില്‍
പി.എ./സെലക്ഷന്
ഗ്രേഡ്
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
(സി.എ.)/സീനിയര്‍
ഗ്രേഡ് സി.എ./സി.എ.
ഗ്രേഡ്-II/സി.എ.
ഗ്രേഡ്-I തസ്തികകളുടെ
സാങ്ഷന്‍ഡ് സ്ട്രെങ്ത്
എത്രയാണ്; എത്ര പേര്
ഓരോ ഗ്രേഡിലും ജോലി
ചെയ്യുന്നു;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍ എത്രപേര്‍
കോണ്‍ട്രാക്ട്/എംപ്ലോയ്മെന്റ്/ഡെയ്ലി
വേജസ്/ഡെപ്യൂട്ടേഷന്/ബൈ
ട്രാന്‍സ്ഫര്‍/കംപാഷണേറ്റ്
എന്നീ വ്യവസ്ഥയില്‍
ജോലി ചെയ്യുന്നു;
വിശദാംശവും പകര്‍പ്പും
നല്‍കാമോ;
(സി)
പ്രസ്തുത
തസ്തികകളില്‍ എത്രപേര്‍
പി.എസ്.സി. നിയമനം
മുഖേന ജോലിചെയ്യുന്നു;
തിരുവനന്തപുരം
ജില്ലയില്‍ നിലവില്‍
എത്ര ഒഴിവുകള്‍
നികത്താനുണ്ട്;
വ്യക്തമാക്കാമോ;
(ഡി)
തിരുവനന്തപുരം
ജില്ലയില്‍ 01.04.2019
മുതല്‍ 15.10.2019 വരെ
(ഹെഡ് ക്വാര്‍ട്ടേഴ്സ്
ഉള്‍പ്പെടെ) പോലീസ്
വകുപ്പില്‍ സി.എ.
മാരുടെ പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകള്‍ സംബന്ധിച്ച
കത്തിന്റെയും
ബന്ധപ്പെട്ട
രേഖകളുടെയും പകര്‍പ്പ്
സഹിതം വിശദാംശം
ലഭ്യമാക്കാമോ?
രാഷ്ട്രീയ
കൊലപാതകങ്ങള്‍
3760.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തുണ്ടായ
രാഷ്ട്രീയ
കൊലപാതകങ്ങളിലെ എത്ര
കേസ്സുകളില്‍ പ്രതികളെ
അറസ്റ്റ് ചെയ്യാന്‍
ബാക്കിയുണ്ട്; എത്ര
കേസ്സുകളില്‍ വിചാരണ
നടക്കുന്നുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ എത്ര
രാഷ്ട്രീയ
കൊലപാതകങ്ങളുടെ
അന്വേഷണം
സി.ബി.ഐ.യ്ക്ക്
ശിപാര്‍ശ
ചെയ്തിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
ഇസഖാക്കിന്റെ
കാെലപാതകും
3761.
ശ്രീ.സി.മമ്മൂട്ടി
ഡോ.എം.
കെ. മുനീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താനൂര്‍
അഞ്ചുടിയില്‍
മത്സ്യത്താെഴിലാളിയും
ഇന്‍ഡ്യന്‍ യൂണിയന്
മുസ്ലീം ലീഗ്
പ്രവര്‍ത്തകനുമായ
ഇസഖാക്കിന്റെ
കാെലപാതകത്തിന്
ഉത്തരവാദികളായവരെ
കണ്ടെത്തിയിട്ടുണ്ടാേ;
(ബി)
എങ്കില്‍
അവരുടെ രാഷ്ട്രീയ
ബന്ധവും ഗൂഢാലാേചനയും
പരിശാേധിച്ചിട്ടുണ്ടാേ?
പ്രണയം
നിരസിച്ചതുമായി ബന്ധപ്പെട്ട്
യുവതികളെ പെട്രോളൊഴിച്ച്
കൊലപ്പെടുത്തുന്ന സംഭവങ്ങള്‍
3762.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രണയം
നിരസിച്ചതിന്റെ പേരില്‍
യുവതികളെ
പെട്രോളൊഴിച്ച്
കൊലപ്പെടുത്തുന്ന
സംഭവങ്ങള്‍ സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്നത്
ജനങ്ങള്‍ക്ക് കടുത്ത
ആശങ്ക
ഉളവാക്കിയിട്ടില്ലേ;
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇപ്രകാരമുള്ള എത്ര
കേസുകള്‍ ഉണ്ടായെന്ന്
അറിയിക്കാമോ;
(സി)
കൊല്ലപ്പെട്ട
എത്ര യുവതികളുടെ
ബന്ധുക്കള്‍ക്ക്
എന്തെങ്കിലും
തരത്തിലുള്ള ആശ്വാസ
നടപടികള്‍
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ഡി)
സ്ത്രീകളുടെ
ജീവനും സ്വത്തിനും
സംരക്ഷണം നല്കുന്നതില്
ആഭ്യന്തര
വകുപ്പിനുണ്ടായ
പരാജയമാണ് ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കുന്നതിനുള്ള
കാരണമെന്ന്
കരുതുന്നുണ്ടോ; എങ്കിൽ
ഇക്കാര്യത്തില്‍ എന്ത്
കര്‍ശന ഇടപെടലുകളാണ്
ആവിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
വാളയാറില്‍
രണ്ടു പെണ്‍കുട്ടികള്‍ ദുരൂഹ
സാഹചര്യത്തില്‍ മരണമടഞ്ഞ കേസ്
3763.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാളയാറില്‍
രണ്ടു പെണ്‍കുട്ടികള്‍
ക്രൂരപീഡനത്തിന്
വിധേയമായതിനെതുടര്ന്ന്
ദുരൂഹ സാഹചര്യത്തില്‍
മരണമടഞ്ഞ കേസില്‍ കോടതി
പ്രതികളെ വെറുതെ
വിട്ടത് പോലീസ്
അന്വേഷണത്തിലുണ്ടായ
വീഴ്ച കാരണമാണ് എന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കേസില്‍ പ്രതികളെ
രക്ഷപ്പെടുത്താനായി
ഒത്തുകളിച്ച പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
ശിക്ഷാ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
കേസിലെ പ്രതികളുടെ
രാഷ്ട്രീയ ബന്ധം
കാരണമാണ് അവരെ
രക്ഷിക്കാന്‍ പോലീസ്
പരിശ്രമിച്ചത് എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വാളയാറില്‍
രണ്ടു പെണ്‍കുട്ടികള്‍
ക്രൂരപീഡനത്തിന്
വിധേയമായതിനെത്തുടര്‍ന്ന്
ദുരൂഹ സാഹചര്യത്തില്‍
മരണമടഞ്ഞ കേസില്‍
ഇവരുടെ കുടുംബത്തിന്
നീതി ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വാളയാറില്‍
രണ്ടു പെണ്‍കുട്ടികളൂടെ ദുരൂഹ
സാഹചര്യത്തിലുളള മരണം
3764.
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.വി.പി.സജീന്ദ്രന്
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാളയാറില്‍
രണ്ടു പെണ്‍കുട്ടികള്‍
ക്രൂര പീഡനത്തിന്
വിധേയമായതിനെത്തുടര്‍ന്ന്
ദുരൂഹ സാഹചര്യത്തില്‍
മരണമടഞ്ഞ കേസുമായി
ബന്ധപ്പെട്ട് കാേടതി
പ്രതികളെ വെറുതെ വിട്ട
സംഭവത്തില്‍
പ്രോസിക്യൂഷന് വീഴ്ച
സംഭവിച്ചുവെന്നത്
പരിശോധിക്കുമോ ;
(ബി)
പ്രസ്തുത
കേസില്‍ മൂത്ത
കുട്ടിയുടെ
ഇന്‍ക്വസ്റ്റ്
റിപ്പോര്‍ട്ടില്‍
പീഡനം നടന്നിരിക്കാനുളള
സാഹചര്യം
തളളിക്കളയാതിരുന്നിട്ടും
പോലീസ് അന്വേഷണം
അവസാനിപ്പിച്ചതിന്റെ
കാരണം വിശദമാക്കാമോ;
(സി)
ഇളയ
കുട്ടിയുടെ
ഇന്‍ക്വസ്റ്റ്
റിപ്പോര്‍ട്ടില്‍
കുട്ടി ക്രൂരമായ
പീഡനത്തിന്
വിധേയമായിട്ടുണ്ടെന്നും
ആത്മഹത്യയല്ല മറിച്ചു
കൊലപാതകമാകാനുളള
സാധ്യതയാണ് ഉളളതെന്ന്
സൂചിപ്പിച്ചിട്ടും
പോലീസ് ശാസ്ത്രീയമായ
തെളിവുകള്‍
ശേഖരിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ?
കൊല്ലപ്പെട്ട
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍
3765.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്രപേര്‍
കൊല്ലപ്പെട്ടു;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ഈ
വിഭാഗങ്ങളില്‍പ്പെട്ട
എത്രപേരെ
കാണാതായിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
പെരിയ
ഇരട്ടക്കൊലക്കേസിലെ
കുറ്റപത്രം തയ്യാറാക്കിയതിൽ
പോലീസിന്റ ഭാഗത്തു
നിന്നുണ്ടായ വീഴ്ച
3766.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റപത്രം
കോടതിയില്‍ എത്തിയാല്‍
പ്രതികള്‍ ഒരിക്കലും
ശിക്ഷിക്കപ്പെടുകയില്ല
എന്നുള്ളതിനാലാണോ പെരിയ
ഇരട്ടക്കൊലക്കേസിലെ
കുറ്റപത്രം
റദ്ദാക്കപ്പെട്ടത്
എന്ന് വ്യക്തമാക്കാമോ;
(ബി)
എന്തൊക്കെ
വീഴ്ചകളാണ് കുറ്റപത്രം
തയ്യാറാക്കുന്നതില്‍
പോലീസിന്റെ ഭാഗത്തു
നിന്നും ഉണ്ടായത്;
(സി)
ഈ
കേസ് സി.ബി.ഐ. യ്ക്ക്
വിടുവാനുള്ള ഹൈക്കോടതി
സിംഗിള്‍ ബഞ്ചിന്റെ
തീരുമാനത്തിനെതിരെ
ഡിവിഷന് ബഞ്ചില്‍
സര്‍ക്കാര്‍ അപ്പീല്‍
നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
ഇരട്ടക്കൊലപാതകത്തിലെ
പ്രതികളെ രക്ഷിക്കുന്ന
തരത്തില്‍ കുറ്റപത്രം
സമര്‍പ്പിക്കുകയും അത്
സി.ബി.ഐ. ക്ക് വിട്ട
ഹൈക്കോടതി വിധിക്കെതിരെ
സര്‍ക്കാര്‍ തന്നെ
അപ്പീല്‍ നല്‍കുകയും
ചെയ്തത്
നീതീകരിക്കാവുന്ന
ഒന്നാണോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
അപ്പീല്‍ കേസിലും
സംസ്ഥാനത്തിന്
പുറത്തുനിന്നുള്ള
പ്രഗത്ഭരായ അഭിഭാഷകരെ
കൊണ്ടുവന്ന് കേസ്
വാദിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
പി.എസ്.സി.
പരീക്ഷാ തട്ടിപ്പ്കേസ്സ്
പ്രതികള്‍ക്ക് ജാമ്യം
3767.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
,,
എം. സി. കമറുദ്ദീന്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ക്രിമിനല്‍
കേസ്സുകളില്‍
പ്രതികളായി ജയിലുകളില്‍
കഴിയുന്നവരുടെ
കുറ്റപത്രം മനപ്പൂർവം
താമസിച്ചു നല്കി
കുറ്റവാളികള്‍ക്ക്
ജാമ്യം നേടാന്‍ പോലീസ്
അവസരം ഒരുക്കി
കൊടുക്കുന്നതായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പി.എസ്.സി.
പരീക്ഷാത്തട്ടിപ്പ്
കേസ്സില്‍ കുറ്റപത്രം
കോടതിയില്‍
സമര്‍പ്പിക്കുന്നതില്‍
പോലീസിന് ഉണ്ടായ
വീഴ്ചയെത്തുടര്‍ന്ന്
പ്രതികൾക്ക് ജാമ്യം
ലഭിക്കാനിടയായ സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ടോട്ടല്‍
ഫോര്‍ യു തട്ടിപ്പ് കേസ്
3768.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടോട്ടല്‍
ഫോര്‍ യു തട്ടിപ്പ്
കേസിന്റെ നിലവിലുള്ള
സ്ഥിതി എന്താണ്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസുമായി ബന്ധപ്പെട്ട്
അന്വേഷണ ഉദ്യോഗസ്ഥര്‍
കണ്ടെടുത്ത
സ്വത്തുവകകള്‍
നിക്ഷേപകര്‍ക്ക്
നല്കുവാനുള്ള നടപടി
ക്രമങ്ങള്‍
ഏതുഘട്ടംവരെയായി;
വിശദാംശങ്ങള്‍
നല്‍കുമോ?
കുറ്റകൃത്യങ്ങള്‍
തടയുന്നതിനും കുറ്റവാളികളെ
പിടികൂടുന്നതിനും സ്വീകരിച്ച
നടപടികള്‍
3769.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
3 വര്‍ഷത്തിനുളളില്‍
സംസ്ഥാനത്ത് എത്ര
ക്രെെം രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഏറ്റവും
കൂടുതല്‍ ക്രെെം
രജിസ്റ്റര്‍ ചെയ്ത
ജില്ലയില്‍
കുറ്റകൃത്യങ്ങള്‍
തടയുന്നതിനും,
കുറ്റവാളികളെ
പിടികൂടുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവിലുളള
പോലീസ് സംവിധാനങ്ങള്‍
ജില്ല തിരിച്ചും,
സേനാംഗങ്ങളുടെ എണ്ണം
പ്രത്യേകമായും
വ്യക്തമാക്കാമോ;
(ഡി)
കുറ്റകൃത്യങ്ങളും
കുറ്റവാളികളും
പെരുകിവരുന്ന
ജില്ലകളില്‍ അതിനുളള
കാരണമെന്താണെന്ന്പഠിച്ച്
പരിഹാരം കാണാന്‍
പ്രത്യേക പദ്ധതി
ആവിഷ്കരിക്കുമോയെന്ന്
അറിയിക്കാമോ?
മാവോയിസ്റ്റുകള്‍ക്ക്
കീഴടങ്ങുവാന്‍ പദ്ധതി
3770.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-മെയ്
മാസം
മാവോയിസ്റ്റുകള്‍ക്ക്
കീഴടങ്ങുവാന്‍ വേണ്ടി
എന്തെങ്കിലും പദ്ധതി
പ്രഖ്യാപിച്ചിരുന്നോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കാമോ;
(ബി)
ഇതനുസരിച്ച്
എത്ര മാവോയിസ്റ്റുകള്‍
കീഴടങ്ങിയെന്ന്
വെളിപ്പെടുത്താമോ;
കീഴടങ്ങിയവര്‍ക്ക്
എന്തെങ്കിലും പ്രതിഫലം
നല്‍കിയിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
കീഴടങ്ങുവാന്‍
സന്നദ്ധത അറിയിച്ചവരുടെ
വിവരങ്ങള്‍
വെളിപ്പെടുത്താമോ?
പ്രാകൃതമുറകള്‍
ലോക്കപ്പുകളില്‍
ഉപയോഗിക്കുന്ന സാഹചര്യം
3771.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മനുഷ്യത്വവും
കാര്യക്ഷമതയും ആകണം
പോലീസിന്റെ മുഖമുദ്ര
എന്ന് സര്‍ക്കാര്‍
കരുതുന്നുണ്ടോ;
അപ്രകാരമല്ലാത്ത
പ്രവൃത്തികള്‍ പോലീസ്
സേനയുടെ ഭാഗത്തുനിന്നും
നിരന്തരം
ഉണ്ടാകുന്നുവെന്ന
ആക്ഷേപം വസ്തുതയാണോ;
(ബി)
ലോക്കപ്പ്
മര്‍ദ്ദനവും, മൂന്നാം
മുറയും
ന്യായീകരിക്കാനാവില്ലെന്ന്
പ്രഖ്യാപിക്കുമ്പോഴും,
പോലീസ് സേനയിലെ ഒരു
വിഭാഗം കാലത്തിന്
നിരക്കാത്ത പ്രാകൃത
മുറകള്‍
ലോക്കപ്പുകളില്‍
ഉപയോഗിക്കുന്ന സാഹചര്യം
സര്‍ക്കാര്‍ ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
എന്തൊക്കെ തിരുത്തല്‍
നടപടികളാണ്
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും
ഉണ്ടായിട്ടുള്ളത്;
വ്യക്തമാക്കുമോ?
സംസ്ഥാനത്തുണ്ടായ
വാഹനാപകടങ്ങള്‍
3772.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍
സംസ്ഥാനത്തുണ്ടായ
വാഹനാപകടങ്ങളില്‍ എത്ര
കേസ്സുകള്‍ നാളിതുവരെ
രജിസ്റ്റര്‍ ചെയ്തു;
അതില്‍ എത്ര പേര്
മരണപ്പെട്ടു;
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യ
വാഹനങ്ങളുടെ
മത്സരയോട്ടം കാരണം ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍
നാളിതുവരെ എത്ര അപകടം
ഉണ്ടായി; അതില്‍
എത്രപേര്‍ മരണപ്പെട്ടു;
(സി)
ഇക്കാലയളവിനുള്ളില്‍
അശ്രദ്ധമാകുംവിധം
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ ഓടിച്ച
വകയില്‍ എത്ര
അപകടങ്ങള്‍ രജിസ്റ്റര്‍
ചെയ്തു; അതില്‍
എത്രപേര്‍ മരണപ്പെട്ടു;
(ഡി)
ഇക്കാലയളവിനുള്ളില്‍
ബൈക്ക് റെയ്സിംഗ് മൂലം
അപകടം വരുത്തിവച്ച എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു; അതില്‍ എത്ര
പേര് മരണപ്പെട്ടു;
(ഇ)
ഇത്തരത്തില്‍
വാഹനങ്ങള്‍ ഓടിച്ച്
അപകടം
വരുത്തിവയ്ക്കുന്നവരുടെ
ലൈസന്‍സ് അന്വേഷണം
കൂടാതെതന്നെ
എന്നേയ്ക്കുമായി റദ്ദ്
ചെയ്യുവാന്‍ കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
സോഷ്യല്‍ മീഡിയയിലൂടെയുള്ള
വ്യാജവാര്‍ത്തകള്‍
3773.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സോഷ്യല്‍ മീഡിയയിലൂടെ
വ്യാജവാര്‍ത്തകള്‍
പ്രചരിപ്പിക്കുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സോഷ്യല്‍
മീഡിയയുമായി
ബന്ധപ്പെട്ട ദുരുപയോഗം
തടയുന്നതിന് എന്തൊക്കെ
കര്‍ശന നടപടികള്‍
സ്വീകരിച്ചുവരുന്നു;
വിശദാംശം നല്‍കുമോ;
(ബി)
എങ്കില്‍
ഇത്തരത്തില്‍ സോഷ്യല്‍
മീഡിയയില്‍
പോസ്റ്റിട്ട്
അപകീര്‍ത്തിപ്പെടുത്തിയതുമായി
ബന്ധപ്പെട്ട എത്ര
കേസ്സുകള്‍ ഈ
സര്‍ക്കാര്‍ കാലയളവില്‍
രജിസ്റ്റര്‍ ചെയ്തു;
ആയതുമായി ബന്ധപ്പെട്ട്
എത്ര പേരെ അറസ്റ്റ്
ചെയ്തു; അറസ്റ്റ്
ചെയ്തവരില്‍ എത്ര പേരെ
നിയമത്തിന് മുന്നില്‍
എത്തിച്ചു;
വ്യക്തമാക്കുമോ;
(സി)
ഓഖി
ദുരന്തം, നിപ ദുരന്തം,
2018-ലെ മഹാപ്രളയം,
2019-ലെ പ്രളയവും
ഉരുള്‍പൊട്ടലും തുടങ്ങി
പ്രകൃതി ദുരന്തവുമായി
ബന്ധപ്പെട്ട് സോഷ്യല്‍
മീഡിയയിലൂടെ
വ്യാജവാര്‍ത്തകള്‍
പ്രചരിപ്പിച്ച എത്ര
പേര്‍ക്കെതിരെ
കേസ്സെടുത്തു; അതില്‍
എത്ര പേര്‍ക്കെതിരെ
നിയമ നടപടി
സ്വീകരിച്ചു; ഇതില്‍
സര്‍ക്കാര്‍/പൊതുമേഖലാ
ജീവനക്കാര്‍ ആരെല്ലാം;
ഇവര്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വിശദീകരിക്കുമോ?
സാമൂഹ്യ
മാധ്യമങ്ങളിലൂടെ
സര്‍ക്കാരിനെതിരെയുളള
വിമര്‍ശനം
3774.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സാമൂഹ്യ
മാധ്യമങ്ങളിലൂടെ
മുഖ്യമന്ത്രിയേയോ
മന്ത്രിമാരെയോ
സര്‍ക്കാരിനെയോ
വിമര്‍ശിച്ചതിന്റെ
പേരില്‍ എത്ര
പേര്‍ക്കെതിരെ കേസ്
എടുത്ത് അറസ്റ്റ്
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
കേസ്സില്‍
ഉള്‍പ്പെട്ട
സര്‍ക്കാര്‍
ജീവനക്കാര്‍
എത്രയാണെന്നും ആയതില്‍
എത്ര പേരെ സസ്പെന്റ്
ചെയ്തിട്ടുണ്ടെന്നും
അറിയിക്കുമോ; ആയതില്‍
എത്ര പേരുടെ
സസ്പെന്ഷന്
പിന്‍വലിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
വിമര്‍ശിച്ചവര്‍ക്കെതിരെ
ഏതെല്ലാം വകുപ്പ്
ചുമത്തിയാണ് അറസ്റ്റ്
ചെയ്തിട്ടുള്ളത്
എന്നതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
നിയമസഭാ
സാമാജികനെതിരെയുള്ള അധിക്ഷേപം
3775.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
സൗത്ത്
നിയോജകമണ്ഡലത്തിലെ
സാമാജികനെതിരെ
സമൂഹമാധ്യമങ്ങളില്‍
നടത്തിയ അധിക്ഷേപത്തിന്
എതിരെ പ്രസ്തുത അംഗം
നല്കിയ പരാതിയില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
(ബി)
ആര്‍ക്കൊക്കെ
എതിരായിട്ടാണ്
നടപടികള്‍
സ്വീകരിച്ചിട്ടുള്ളത്;
എന്ത് നടപടികളാണ്
ഇവര്‍ക്കെതിരെ
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇത്തരം
പരാതിക്ക് ആധാരമായ
പോസ്റ്റുകള്‍ ഇപ്പോഴും
നവമാധ്യമങ്ങളില്‍
തുടരുന്നത് തടയാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കുമോ?
പോലീസ്
സ്റ്റേഷന് ആധുനികവത്കരണം
3776.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്തെ എത്ര
പോലീസ് സ്റ്റേഷനുകള്‍
ആധുനികവല്‍ക്കരിച്ചിട്ടുണ്ട്;
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ ;
(ബി)
തൃശൂര്‍
ജില്ലയിലെ ഏതെല്ലാം
പോലീസ് സ്റ്റേഷനുകളാണ്
നവീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ ?
കുറ്റാന്വേഷണം,
ക്രമസമാധാനം എന്നിവയ്ക്ക്
പ്രത്യേക യൂണിറ്റുകള്‍
3777.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സ്റ്റേഷനുകളില്‍
കുറ്റാന്വേഷണം,
ക്രമസമാധാനം
എന്നിവയ്ക്ക് പ്രത്യേക
യൂണിറ്റുകള്‍
രൂപീകരിയ്ക്കുന്നത്
പോലീസ് വകുപ്പിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിയ്ക്കുന്ന
നടപടിയാകും എന്ന വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദവിവരം നല്‍കുമോ?
പുതിയ
പോലീസ് സ്റ്റേഷനുകള്‍
3778.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ പോലീസ്
സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിന്
മുന്‍ഗണനാ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പുതുപ്പാടി
(അടിവാരം) പോലീസ്
സ്റ്റേഷന്
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ നിര്‍ദ്ദേശത്തിന്റെ
നിലവിലെ അവസ്ഥ
വിശദമാക്കുമോ?
സിവില്‍
പോലീസ് ഓഫീസര്‍മാരുടെ കുറവ്
3779.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സ്റ്റേഷനുകളില്‍
സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ കുറവ് നികത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ആലത്തൂര്‍
പോലീസ് സ്റ്റേഷന് സ്വന്തമായി
കെട്ടിടം
3780.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
പോലീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായുള്ള
പ്ലാനും എസ്റ്റിമേറ്റും
തയ്യാറാക്കി നിര്‍മ്മാണ
നിര്‍വ്വഹണ ഏജന്‍സിക്ക്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പട്ടാമ്പി
പോലീസ് സ്റ്റേഷനില്‍
അനുവദിച്ചിട്ടുള്ള തസ്തികകള്‍
3781.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
പോലീസ് സ്റ്റേഷനില്‍
ജീവനക്കാരുടെ എത്ര
തസ്തികകള്‍ ആണ്
നിലവിലുള്ളത്; പ്രസ്തുത
തസ്തികകളില്‍ നിലവില്‍
എത്ര പേര് സേവനം
അനുഷ്ടിക്കുന്നുണ്ട്;
എത്ര പോസ്റ്റ് ഒഴിഞ്ഞു
കിടക്കുന്നുണ്ട് എന്ന്
തരം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ചു
വര്‍ഷത്തിനുള്ളില്‍
പട്ടാമ്പി പോലീസ്
സ്റ്റേഷനില്‍ എത്ര
കേസുകളാണ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
ഇവയില്‍ എത്ര
കേസുകളില്‍
കുറ്റവാളികള്‍
ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും
ഏതെല്ലാം തരത്തിലുള്ള
കേസുകളാണ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്നും
തരം തിരിച്ച്
വ്യക്തമാക്കാമോ?
കറുകച്ചാല്‍
പോലീസ് സ്റ്റേഷനില്‍
രജിസ്റ്റര്‍ ചെയ്യുന്ന
കേസുകളുടെ വിവരം
3782.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കറുകച്ചാല്‍
പോലീസ് സ്റ്റേഷനില്‍
2011 മുതല്‍ 2018
വരെയുള്ള കാലയളവില്‍
പ്രതിവര്‍ഷം
രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ ഇനം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
രജിസ്റ്റര്‍
ചെയ്യുന്ന കേസുകള്‍
വര്‍ധിക്കുന്ന സാഹചര്യം
നിലവിലുണ്ടോ; എങ്കില്‍
അത് കൈകാര്യം
ചെയ്യുന്നതിന് നിലവിലെ
പോലീസ് ഉദ്യോഗസ്ഥരുടെ
എണ്ണം പര്യാപ്തമാണോ;
അല്ലെങ്കില്‍ പുതിയ
തസ്തിക സൃഷ്ടിച്ച്
കൂടുതല്‍ പോലീസുകാരെ
നിയമിക്കാന്‍ അനുമതി
നല്‍കുമോ?
തിരുവമ്പാടി
മണ്ഡലത്തിലെ പോലീസ്
സ്റ്റേഷനുകളുടെ നവീകരണം
3783.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തിരുവമ്പാടി
മണ്ഡലത്തിലെ മുക്കം,
തിരുവമ്പാടി, കോടഞ്ചേരി
പോലീസ് സ്റ്റേഷനുകളുടെ
നവീകരണത്തിനായി എന്തു
നടപടികളാണ്
സ്വീകരിച്ചതെന്നും എത്ര
തുകയാണ് ഇതിനായി
അനുവദിച്ചതെന്നും
വിശദമാക്കുമോ;
(ബി)
മുക്കം
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടി
എന്തെന്നും പദ്ധതിയുടെ
നിലവിലെ അവസ്ഥ
എന്താണെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ജീര്‍ണ്ണാവസ്ഥയിലായ
കറുകച്ചാല്‍ പോലീസ്
ക്വാര്‍ട്ടേഴ്സുകള്‍
3784.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കറുകച്ചാല്‍
പോലീസ് സ്റ്റേഷന്
പരിസരത്തെ
ക്വാര്‍ട്ടേഴ്സുകള്‍
കാടുകയറി
നശിച്ചുകിടക്കുന്നത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(ബി)
നശിച്ച
ക്വാര്‍ട്ടേഴ്സുകള്‍
ലേലം ചെയ്ത്
മാറ്റുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
സര്‍വേ റിപ്പോര്‍ട്ട്
തയ്യാറാക്കാന്‍
പൊതുമരാമത്ത്
വകുപ്പിനോട്
ആവശ്യപ്പെട്ടത്
എന്നാണ്; പ്രസ്തുത
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ എന്നാണ്
ലഭിച്ചത്;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്ഥലം
പ്രയോജനപ്പെടുത്തി
ഫ്ലാറ്റ് ടൈപ്പ്
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മിക്കുന്നതിന്
30-11-18 ല്‍
കെ.പി.എച്ച്.സി.സി
എം.ഡി.ക്ക് നല്കിയ
കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
ഫ്ലാറ്റ്
മാതൃകയില്‍
ക്വാര്‍ട്ടേഴ്സും
ബാക്കിയുള്ള സ്ഥലത്ത്
പോലീസ് പരേഡ്
ഗ്രൗണ്ടിനും അനുമതി
ലഭിക്കുന്നില്ലായെങ്കില്‍
പ്രസ്തുത സ്ഥലം മറ്റ്
വകുപ്പുകള്‍ക്ക്
വിട്ടുകൊടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
മേല്‍പ്പറമ്പ്
പോലീസ് സ്റ്റേഷന് കെട്ടിട
നിർമ്മാണം
3785.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ
മേല്‍പ്പറമ്പ് പോലീസ്
സ്റ്റേഷന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
തെക്കില്‍ വില്ലേജില്‍
സ്ഥലം ലഭ്യമാക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കെ.ജി.
വിമലന്റെ മരണം സംബന്ധിച്ച
പരാതി
3786.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവല്ല
പോലീസ് സ്റ്റേഷന്
പരിധിയില്‍ കെ.ജി.
വിമലന് എന്നയാളുടെ
മരണം സംബന്ധിച്ച്
ഉയര്‍ന്നിട്ടുളള
പരാതികളിന്മേല് എന്ത്
നടപടി സ്വീകരിച്ചു
എന്നു വ്യക്തമാക്കാമോ;
(ബി)
വിമലന്റെ
മകന് മരണ ദിവസം മുതല്‍
തിരോധാനം
ചെയ്തതിനെപ്പറ്റി
പോലീസ്
അന്വേഷിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
വ്യാജ
ഒസ്യത്ത് ചമച്ച് ഭൂമി
തട്ടിയെടുത്തതിന്റെ പേരില്‍
കേസ്
3787.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റിട്ട.ജൂഡീഷ്യല്‍
മജിസ്ട്രേട്ട് പരേതനായ
ലിങ്കണ് എബ്രഹാമിന്റെ
പേരില്‍
താമരശ്ശേരിയിലുള്ള ഭൂമി
വ്യാജ ഒസ്യത്ത്
തയ്യാറാക്കി
തട്ടിയെടുത്തുവെന്ന്
ആരോപിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പരാതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
പരാതിയുടെ
അടിസ്ഥാനത്തില്‍
അന്വേഷണത്തിന് പ്രത്യേക
സംഘത്തെ
നിയമിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
അന്വേഷണത്തിന്റെ
ഭാഗമായി ആരെയെല്ലാമാണ്
ചോദ്യം ചെയ്തതെന്നും
കേസിന്റെ നിലവിലുള്ള
അവസ്ഥ എന്താണെന്നും
വ്യക്തമാക്കുമോ?
കഴിഞ്ഞ
സര്‍ക്കാരിന്‍െറ കാലത്ത്
കാസര്‍ഗോഡ് ജില്ലയില്‍
പിന്‍വലിച്ച കേസ്സുകള്‍
3788.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്‍െറ
കാലത്ത് കാസര്‍ഗോഡ്
ജില്ലയില്‍ ആകെ എത്ര
കേസ്സുകള്‍
പിന്‍വലിച്ച്
ഉത്തരവിറക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഇതില്‍
ലീഗ് പ്രവര്‍ത്തകര്‍
പ്രതികളായ എത്ര
കേസ്സുകള്‍
പിന്‍വലിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
എന്‍.ഡി.എഫ്.,എസ്.ഡി.പി.എെ.
പ്രവര്‍ത്തകര്‍
പ്രതികളായ എത്ര
കേസ്സുകള്‍
പിന്‍വലിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ആർ
എസ് എസ് / ബി ജെ പി
പ്രവര്‍ത്തകര്‍
പ്രതികളായ എത്ര
കേസ്സുകള്‍
പിന്വലിച്ചിട്ടുണ്ടെന്നുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ?
കൊല്ലം
റൂറല്‍ കേന്ദ്രമാക്കി
ടെലികമ്മ്യൂണിക്കേഷന്‍ വിംഗും
ആംഡ് റിസര്‍വ് ക്യാമ്പും
3789.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
റൂറല്‍ പോലീസ്
കേന്ദ്രമാക്കി
ടെലികമ്യൂണിക്കേഷന്‍
വിംഗ്, ആംഡ് റിസര്‍വ്
ക്യാമ്പ് എന്നിവ
സ്ഥാപിക്കുന്നത്
സംബന്ധിച്ച് പോലീസ്
മേധാവിയുടെ ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിംഗും ക്യാമ്പും
സ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
എരുമേലി
സി.ഐ.യുടെ സസ്പെന്ഷന്
3790.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എരുമേലി
പോലീസ് സ്റ്റേഷന്
സി.ഐ. ആയിരുന്ന
ശ്രീ.ദിലീപ്ഖാനെ
സസ്പെന്‍ഡ് ചെയ്യാന്‍
പുറപ്പെടുവിച്ച
ഉത്തരവിന്റെ പകര്‍പ്പും
അതിന് ആധാരമായ കുറിപ്പ്
ഫയലിന്റെയും നടപ്പ്
ഫയലിന്റെയും പകര്‍പ്പും
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥന്റെ
സസ്പെന്‍ഷനുമായി
ബന്ധപ്പെട്ട് കോട്ടയം
ജില്ലാ പോലീസ് മേധാവി
എന്തെങ്കിലും
റിമാര്‍ക്സ് ഏതെങ്കിലും
ഫയലില്‍
രേഖപ്പെടുത്തിയിരുന്നോ;
എങ്കില്‍ പ്രസ്തുത
റിമാര്ക്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഈ
വിഷയവുമായി
ബന്ധപ്പെട്ട് പൂഞ്ഞാര്‍
എം.എല്‍.എ. ബഹു.
മുഖ്യമന്ത്രിക്ക്
22.10.19ല്‍ നല്കിയ
(നം.എംഎല്‍എ -
പിഎന്ജെആര് /ജിപി
/306 /2019-20)
കത്തിന്മേല്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
വിശദമാക്കാമോ?
കാസര്‍കോട്
ജില്ലയില്‍ വിവിധ കുറ്റങ്ങള്‍
ചുമത്തി പിടികൂടിയ വാഹനങ്ങള്‍
3791.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ വിവിധ
കുറ്റങ്ങള്‍ ചുമത്തി
പിടികൂടിയ എത്ര
വാഹനങ്ങള്‍ കഴിഞ്ഞ
മൂന്നു വര്‍ഷമായി
കെട്ടികിടക്കുന്നു
എന്ന് പോലീസ്
സ്റ്റേഷന് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
വാഹനങ്ങളുടെ
നിയമലംഘനങ്ങള്‍ ഏത്
സെക്ഷന്‍ പ്രകാരമാണ്
കുറ്റകരമായതെന്നും ഏത്
തരത്തിലുള്ള
വാഹനങ്ങളാണ്
കെട്ടിക്കിടക്കുന്നതെന്നും
അവയുടെ ഇപ്പോഴത്തെ
മാര്‍ക്കറ്റ് വില
എന്താണെന്നും
വ്യക്തമാക്കാമോ:
(സി)
ഈ
വാഹനങ്ങള്‍ക്ക് എതിരെ
കോടതികളില്‍ കേസ്സ്
നിലവിലുണ്ടോ എന്നും
കേസ്സ്
തീര്പ്പാക്കാത്തതുകൊണ്ടാണോ
വാഹനങ്ങള്‍
വിട്ടുകൊടുക്കാത്തതെന്നും
വ്യക്തമാക്കുമോ;
വാഹനയുടമകള്‍ തിരിഞ്ഞു
നോക്കാത്തതുകൊണ്ട് എത്ര
വാഹനങ്ങള്‍
കെട്ടിക്കിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
സര്‍ക്കാരിന്
ഒരു വരുമാന
മാര്‍ഗ്ഗമെന്ന നിലയില്‍
ഈ വാഹനങ്ങള്‍ ലേലം
ചെയ്യുന്നതിനെക്കുറിച്ച്
ആലോചിക്കാത്തത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
ഗുരുവായൂര്‍
ദേവസ്വം ബോര്‍ഡ് ഓഫീസിലെ
കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്
കാണാതായ സംഭവം
3792.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
ദേവസ്വം ബോര്‍ഡ്
ഓഫീസിലെ കമ്പ്യൂട്ടര്‍
ഹാര്‍ഡ് ഡിസ്ക് കാണാതായ
സംഭവത്തില്‍
അഡ്മിനിസ്ട്രേറ്റര്‍
നല്കിയ പരാതിയില്‍
ഗുരുവായൂര്‍ പോലീസ്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഓഫീസിലെ
കമ്പ്യൂട്ടറുകളും
അനുബന്ധ സാധനങ്ങളും
സംരക്ഷിക്കുന്നതിന്
ചുമതലപ്പെട്ടവരെ പോലീസ്
ചോദ്യം ചെയ്തിരുന്നോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഓഫീസിലെ
സി.സി.ടി.വി.
ദൃശ്യങ്ങള്‍ പോലീസ്
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
മോഷണത്തിന്റെ തെളിവ്
നശിപ്പിക്കുന്നതിനും
അന്വേഷണം
അട്ടിമറിക്കുന്നതിനും
പോലീസ് ബോധപൂര്‍വ്വം
ശ്രമം നടത്തുന്നു എന്ന
ആക്ഷേപം പരിശോധിക്കാനും
കേസ് അന്വേഷണത്തിലെ
വീഴ്ച പരിശോധിക്കാനും
മദ്ധ്യമേഖലാ ഐ.ജി.
യ്ക്ക് നിര്‍ദ്ദേശം
നല്‍കാമോ; വിശദാംശം
ലഭ്യമാക്കാമോ?
സ്റ്റീഫന്റെ
ദുരൂഹമരണം സംബന്ധിച്ച പരാതി
3793.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
പോലീസ് സ്റ്റേഷനില്‍
മണ്ണൂര്‍ക്കര
വില്ലേജില്‍
കരിങ്കുന്നം ലിജോ
ഭവനില്‍ സി.
ആല്‍ബര്‍ട്ട് തന്റെ
സഹോദരനായ സി.
സ്റ്റീഫന്റെ ദുരൂഹമരണം
അന്വേഷിക്കണമെന്ന്
ആവശ്യപ്പെട്ട് നല്കിയ
പരാതിയിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
സ്റ്റീഫന്റെ
മരണം സ്വത്ത്
തട്ടിയെടുക്കലുമായി
ബന്ധപ്പെട്ട്
ഉളളതാണെന്നുളള
പരാതിയിന്മേല്
കുറ്റക്കാരെ
ആരെയെങ്കിലും
കണ്ടെത്തിയിട്ടുണ്ടോയെന്നും
2013 ല്‍ മരണപ്പെട്ട
സ്റ്റീഫന്റെ (ക്രെെം
നമ്പര്‍ 993/13)
കേസിന്റെ അന്വേഷണ
പുരോഗതി എന്താണെന്നും
വ്യക്തമാക്കാമോ?
കുളത്തുമ്മല്‍
ഗോള്‍ഡന്‍ പെറ്റ് സെന്ററില്‍
നടന്ന മോഷണം
3794.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ കാട്ടാക്കട
കുളത്തുമ്മലിലെ
ഗോള്‍ഡന്‍ പെറ്റ്
സെന്റര്‍ എന്ന
സ്ഥാപനത്തില്‍ നടന്ന
മോഷണം സംബന്ധിച്ച
പരാതിയില്‍ കാട്ടാക്കട
പോലീസ് സ്റ്റേഷന്
ക്രെെം നം. 388/19 ആയി
രജിസ്റ്റര്‍ ചെയ്ത
കേസ്സില്‍ പ്രതിയെ
അറസ്റ്റ്
ചെയ്തിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇൗ
കേസിന്റെ അന്വേഷണ
പുരോഗതി
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കേസ് അന്വേഷണത്തില്‍
വീഴ്ച
സംഭവിച്ചിട്ടുണ്ടോയെന്ന്
പരിശോധിക്കുമോ?
ചെങ്ങന്നൂരിലെ
ഗോപീകൃഷ്ണനെന്ന കുട്ടിയുടെ
ദൂരൂഹമരണം
3795.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
പാണ്ടനാട് വന്വഴി
പുതിയ വീട്ടില്‍
ഗോപാലകൃഷ്ണന്റെ പതിനേഴ്
വയസ്സുള്ള മകന്
ഗോപീകൃഷ്ണനെ 2019 ജൂണ്‍
24ന് വീട്ടിനുള്ളില്‍
തൂങ്ങിമരിച്ചനിലയില്‍
കാണപ്പെട്ടതിനെ
തുടര്‍ന്ന്
വീട്ടിനുള്ളില്‍ കണ്ട
രക്തക്കറ,ഉച്ചക്ക്
വീടിനു മുന്നില്‍
അപരിചിതരെ കണ്ടുയെന്ന
അയല്‍ക്കാരുടെ മൊഴി
തുടങ്ങിയ സംശയാസ്പദമായ
സാഹചര്യങ്ങള്‍ മുന്‍
നിര്‍ത്തി ബന്ധുക്കള്‍
നല്കിയ പരാതി പോലീസ്
അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ദുരൂഹമരണത്തിന്റെ കാരണം
കൂടുതല്‍
അന്വേഷണത്തിലൂടെ
കണ്ടെത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കരുനാഗപ്പള്ളിയില്‍
ബഹുനില പോലീസ്
ക്വാര്‍ട്ടേഴ്സ്
3796.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
പോലീസ് സ്റ്റേഷനോട്
ചേര്‍ന്ന്
ക്വാര്‍ട്ടേഴ്സ്
സ്ഥാപിച്ചിട്ടുള്ള
സ്ഥലത്തിന്റെ ആകെ
വിസ്തീര്‍ണ്ണം
എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
ഇതില്‍
നിന്ന് എത്ര സ്ഥലം
മറ്റ് പദ്ധതികള്‍ക്കായി
അനുവദിച്ചുവെന്ന്
വിശദമാക്കാമോ;
(സി)
അവശേഷിക്കുന്ന
സ്ഥലം എത്രയെന്നും
അവിടെയുള്ള എത്ര
ക്വാര്‍ട്ടേഴ്സുകള്‍
ഉപയോഗപ്രദമാണെന്നും
വ്യക്തമാക്കാമോ;
(ഡി)
ഉപയോഗപ്രദമല്ലാത്ത
ക്വാര്‍ട്ടേഴ്സുകള്‍
പൊളിച്ചുമാറ്റി അവിടെ
ഫ്ലാറ്റ് മാതൃകയില്‍
ബഹുനില പോലീസ്
ക്വാര്‍ട്ടേഴ്സ്
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
ആംഡ്
പോലീസ് ബറ്റാലിയനുകളിലെ
ഒഴിവുകള്‍
3797.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ആംഡ് പോലീസ്
ബറ്റാലിയനുകളില്‍
കമാന്റന്റ്, ഡി.സി.,
എ.സി., എ.പി.എെ.,
എ.പി.എസ്.എെ.,
എ.പി.എ.എസ്.എെ. എന്നീ
വിഭാഗങ്ങളില്‍ എത്ര
തസ്തികകളില്‍
ഒഴിവുകളുണ്ട്;
(ബി)
പ്രസ്തുത
തസ്തികകളില്‍ റെഗുലര്‍
പ്രൊമോഷന് നടന്നിട്ട്
എത്രകാലമായി; ഈ
കാലവിളംബം ബറ്റാലിയന്റെ
പ്രവര്‍ത്തനങ്ങളെ
ബാധിക്കുന്നുണ്ടോ;
(സി)
ഈ
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
മാവോയിസ്റ്റ്
സ്ക്വാഡുകള്‍ക്ക് സ്പെഷ്യല്‍
അലവന്‍സ്
3798.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവോയിസ്റ്റ്
ഭീഷണി നേരിടുന്ന
മലപ്പുറം ജില്ലയിലെ
പോലീസ് സ്റ്റേഷനുകളിലെ
എല്ലാ
ഉദ്യോഗസ്ഥര്‍ക്കും
അലവന്‍സ്
ലഭ്യമാക്കണമെന്ന്
അഭ്യര്‍ത്ഥിച്ച്
മലപ്പുറം ജില്ലാ പോലീസ്
മേധാവി മുഖേന
സമര്‍പ്പിച്ച
പ്രൊപ്പോസലില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇപ്പോള്‍
ആര്‍ക്കൊക്കെയാണ് ഈ
സ്പെഷ്യല്‍ അലവന്‍സ്
നല്‍കുന്നത്;
(സി)
അലവന്‍സ്
ലഭിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
അറിയിക്കുമോ;
(ഡി)
അലവന്‍സ്
ലഭിച്ചുകൊണ്ടിരിക്കുന്ന
മാവോയിസ്റ്റ്
സ്ക്വാഡിലെ
ഡ്രൈവര്‍മാര്‍ക്ക്
പരിശീലനം
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
മാവോയിസ്റ്റ്
സ്ക്വാഡുകള്‍ക്ക്
അധികമായി ലഭിക്കുന്ന
സ്പെഷ്യല്‍ അലവന്‍സ്
ഉദ്യോഗസ്ഥ റാങ്ക്
അടിസ്ഥാനത്തില്‍
വിശദമാക്കാമോ?
മാവോയിസ്റ്റുകള്‍ക്കെതിരേയുള്ള
കേസ്സുകള്‍
3799.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മാവോയിസ്റ്റുകള്‍ക്കെതിരേ
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
മാവോയിസ്റ്റുകള്‍
കീഴടങ്ങിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
കാംകോയുമായി
ബന്ധപ്പെട്ട വിജിലന്‍സ്
അന്വേഷണം
3800.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
മാര്‍ച്ച് 31ന്
അവസാനിച്ച വര്‍ഷത്തിലെ
സി &എ.ജി.യുടെ
പൊതുമേഖലാ സ്ഥാപനങ്ങളെ
സംബന്ധിച്ച ഓഡിറ്റ്
റിപ്പോര്‍ട്ട് ശിപാര്‍ശ
പ്രകാരം, കാംകോ യന്ത്ര
സാമഗ്രികള്‍ വാങ്ങിയത്
സംബന്ധിച്ച് വിജിലന്‍സ്
വകുപ്പ് നടത്തുന്ന
അന്വേഷണം ആരംഭിച്ചത്
എന്നാണ്; വ്യക്തമായ
വിവരം നല്‍കുമോ;
(ബി)
V.E.3/16/S.I.U-II
ഫയല്‍ നമ്പര്‍ പ്രകാരം
ആരംഭിച്ച പ്രസ്തുത
അന്വേഷണം സംബന്ധിച്ച
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ?
പിലാക്കാട്ടിരി
അംഗനവാടി നിര്‍മ്മാണവുമായി
ബന്ധപ്പെട്ട വിജിലന്‍സ് കേസ്
3801.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ നാഗലശ്ശേരി
പഞ്ചായത്തിലെ എട്ടാം
വാര്‍ഡിലെ 73-ാം
നമ്പര്‍ പിലാക്കാട്ടിരി
അംഗന്‍വാടി
കെട്ടിടനിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും കേസ്
വിജിലന്‍സ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കേസിനാസ്പദമായ പരാതി
വിജിലന്‍സിന് ലഭിച്ചത്
എന്നാണ്; പരാതിയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കേസ് രജിസ്റ്റര്‍
ചെയ്തത് എന്നാണെന്നും
ആരെയൊക്കെയാണ് കേസില്‍
പ്രതി
ചേര്‍ത്തിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
കേസിന്റെ അന്വേഷണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്ന്
അന്വേഷണം
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
വിജിലന്‍സ്
അന്വേഷണത്തിന്റെ
പേരില്‍ ഈ
കെട്ടിടത്തിന്
ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ്
ലഭിക്കാത്ത പ്രശ്നം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
കേസ്
അന്വേഷണം എത്രയും വേഗം
പൂര്‍ത്തിയാക്കി ഈ
അംഗന്‍വാടിയുടെ
പ്രവര്‍ത്തനം
സുഗമമാക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
അടിയന്തര നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
മലപ്പുറം
വിജിലന്‍സ് ആന്റ് ആന്റി
കറപ്ഷന്‍ ബ്യൂറോയില്‍
സമര്‍പ്പിച്ച പരാതി
3802.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
ആന്റ് ആന്റി കറപ്ഷന്‍
ബ്യൂറോ മലപ്പുറം
യൂണിറ്റില്‍ ശ്രീ.
മുഹമ്മദാലി പാതിരമണ്ണ
സമര്‍പ്പിച്ച
നം.1323/2018/എം.പി.എം.
പെറ്റീഷനുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കേസിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കുമോ?
പോക്സോ
കോടതികളുടെ പ്രവര്‍ത്തനം
3803.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
വര്‍ദ്ധിക്കുമ്പോഴും
സംസ്ഥാനത്ത് പോക്സോ
കോടതികളുടെ
പ്രവര്‍ത്തനം
തൃപ്തികരമല്ലെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പോക്സോ
കേസുകള്‍ ഒരു വര്‍ഷം
കൊണ്ട്
തീര്‍പ്പുകല്‍പ്പിക്കണമെന്ന
നിയമം
നിലനില്‍ക്കുമ്പോഴും
കോടതികളില്‍ തീര്‍പ്പു
കല്‍പ്പിക്കാതെ കേസ്
ഫയലുകള്‍
കെട്ടിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പോക്സോ
കേസുകളുടെ എണ്ണവും
തീര്‍പ്പു
കല്പ്പിച്ചതിന്റെ
എണ്ണവും തമ്മിലുള്ള
അനുപാതവും ശതമാനവും
വെളിപ്പെടുത്തുമോ;
(ഡി)
സംസ്ഥാനത്ത്
കൂടുതല്‍ പോക്സോ
കോടതികള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വെളിപ്പെടുത്തുമോ?
വാണിജ്യ
കോടതികള്‍
T 3804.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാണിജ്യകരാറുകളുമായി
ബന്ധപ്പെട്ട കേസുകള്‍
തീര്‍പ്പാക്കുന്നതിന്
നിലവിലുളള
സംവിധാനങ്ങള്‍
വിശദമാക്കുമോ;
എവിടെയൊക്കെയാണ്
ഇപ്പോള്‍
വാണിജ്യകോടതികള്‍
പ്രവര്‍ത്തിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
നിലവിലുളള
വാണിജ്യകോടതികളുടെ
എണ്ണം പരിമിതമാകയാല്‍
വാണിജ്യകേസുകള്
തീര്‍പ്പാക്കുന്നതിന്
വളരെയധികം കാലതാമസം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇവ വേഗത്തില്‍
തീര്‍പ്പാക്കുന്നതിനായി
പുതിയ
വാണിജ്യകോടതികള്‍
സ്ഥാപിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
പ്രസ്തുത വിഷയത്തില്‍
അതിവേഗം
തീരുമാനമെടുക്കുമോയെന്ന്
അറിയിക്കുമോ?
കരുനാഗപ്പള്ളിയില്‍
കോടതി സമുച്ചയം
3805.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളിയിലെ
വിവിധ കോടതികള്‍
അസൗകര്യപൂര്ണ്ണമായ
സാഹചര്യത്തില്‍
പ്രവര്‍ത്തിക്കുന്നതുമൂലം
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിവിധ
കോടതികള്‍
പ്രവര്‍ത്തിക്കുന്നതിനുവേണ്ടി
കോടതി സമുച്ചയം
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ; പ്രസ്തുത
കോടതി സമുച്ചയം
സ്ഥാപിക്കുന്നതിന്
ഏതെങ്കിലും പ്രത്യേക
സ്ഥലം
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
ജലവിഭവ
വകുപ്പിന്റെ അധീനതയില്‍
കരുനാഗപ്പള്ളി
വില്ലേജിലുള്ള കെ.ഐ.പി.
ഓഫീസ്
പ്രവർത്തിച്ചിരുന്ന
സ്ഥലം കോടതി സമുച്ചയം
സ്ഥാപിക്കുന്നതിനുവേണ്ടി
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ?
കോടതി വ്യവഹാരങ്ങള്‍
മലയാളത്തിലാക്കാൻ നടപടി
3806.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോടതി
വ്യവഹാരങ്ങള്‍
മലയാളത്തിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇതിനോടകം തന്നെ എല്ലാ
സര്‍ക്കാര്‍
ഉത്തരവുകളും കോടതി
വ്യവഹാരങ്ങളും
മലയാളത്തിലാക്കുന്നതിന്
നടപടി
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
ഫയര്‍
ആന്റ് റെസ്ക്യൂ സര്‍വ്വീസ്
3807.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
ആന്റ് റെസ്ക്യൂ
സര്‍വ്വീസില്‍ ലീഡിങ്
ഫയര്മാന്, ഡ്രൈവര്‍
മെക്കാനിക് എന്നീ
വിഭാഗം ജീവനക്കാരുടെ
പ്രെമോഷന് റേഷ്യോ
എപ്രകാരമാണ്
നിശ്ചയിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഈ
സര്‍വ്വീസില്‍ ലീഡിങ്
ഫയര്മാന്, ഡ്രൈവര്‍
മെക്കാനിക്, ഫയര്മാന്
ഡ്രൈവര്‍ കം പമ്പ്
ഓഫ്പറേറ്റര്,
ഫയര്മാന് എന്നീ സമാന
സ്കെയിലുളള
തസ്തികകളില്‍ ഏതൊക്കെ
വിഭാഗത്തില്‍പ്പെട്ട
എത്ര ജീവനക്കാര്‍
പ്രസ്തുത സ്കെയിലില്‍
ശമ്പളം
വാങ്ങുന്നുവെന്ന് തരം
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
വകുപ്പ്
സ്പെഷ്യല്‍ റൂള്‍
ഭേദഗതി ചെയ്യുവാന്‍
വേണ്ടി സര്‍ക്കാരില്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ടില്‍
പ്രസ്തുത തസ്തികകളുടെ
സ്കെയില്‍
പരിഷ്കരിക്കുവാന്‍
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഫയര്മാന്
ഡ്രൈവര്‍ കം
ഓപ്പറേറ്റര്‍
തസ്തികയുടെ കുറവ്
പരിഹരിക്കുന്നതിന്
ലൈറ്റ് ഡ്യൂട്ടി
ലൈസന്‍സ് ഉള്ള
ഫയര്മാന് വിഭാഗം
ജീവനക്കാർക്ക് കൂടി
വാഹനം ഓടിക്കുന്നതിന്
അനുമതി കൊടുക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
അഗ്നി
സുരക്ഷാ സേവന വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
3808.
ശ്രീ.സജി
ചെറിയാന്
,,
പി.വി. അന്‍വര്‍
,,
ബി.ഡി. ദേവസ്സി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതി
ദുരന്ത വേളയിലെ
അടിയന്തര സാഹചര്യങ്ങള്‍
നേരിടുന്നതിന് അഗ്നി
സുരക്ഷാ സേവന
വകുപ്പിന് കീഴില്‍
സന്നദ്ധ സേവകരെ
ഉള്‍പ്പെടുത്തി ജനകീയ
ദുരന്ത പ്രതിരോധ സേന
(സിവില്‍ ഡിഫന്‍സ്)
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
(ബി)
ദുരന്ത
സാഹചര്യങ്ങളില്‍
സിവില്‍ ഡിഫന്‍സ്
സേനയുടെ ചുമതലകള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
(സി)
പ്രസ്തുത
സേനയില്‍ ഏതെല്ലാം
മേഖലകളില്‍
നിന്നുള്ളവരെയാണ്
ഉള്പ്പെടുത്തുന്നതെന്നറിയിക്കാമോ;
(ഡി)
ഇതു
സംബന്ധിച്ച് എന്തെല്ലാം
പരിശീലനങ്ങളാണ്
ഇവര്‍ക്ക് നല്‍കുന്നത്;
വിശദമാക്കാമോ?
ബഹുനില
കെട്ടിടങ്ങള്‍ക്ക് ഫയര്‍
ആന്റ് സേഫ്റ്റി അനുമതി
3809.
ശ്രീ.ടി.
വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍മ്മിക്കുന്ന
ബഹുനില
കെട്ടിടങ്ങള്‍ക്ക്
ഫയര്‍ ആന്റ് സേഫ്റ്റി
അനുമതി
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
തരം
കെട്ടിടങ്ങള്‍ക്കാണ്
ഇത്തരം അനുമതി
നിര്‍ബന്ധമാക്കിയിട്ടുള്ളത്;
(സി)
ഫയര്‍
ആന്റ് സേഫ്റ്റി
വിഭാഗത്തിന്റെ
അനുമതിയില്ലാതെ
സംസ്ഥാനത്ത്
പ്രത്യേകിച്ച് നഗര,
വിനോദ സഞ്ചാര
പ്രദേശങ്ങളില്‍
പ്രവര്‍ത്തിച്ചുവരുന്ന
കെട്ടിടങ്ങളുടെ
വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
ഫയര്മാന്
തസ്തിക
3810.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫയര്‍ഫോഴ്സ്
വിഭാഗത്തിലെ ഫയര്മാന്
തസ്തികയില്‍ നിലവില്‍
റാങ്ക്പട്ടിക പി.എസ്.സി
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; എത്ര
പേരുടെ റാങ്ക്
പട്ടികയാണ്
തയ്യാറാക്കിയതെന്ന്
വിശദമാക്കാമോ; ഒാരോ
ജില്ലയിലും എത്ര
ഫയര്മാന്മാരുടെ
ഒഴിവാണ് ഉളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഫയര്മാന്
തസ്തികയിലേയ്ക്ക്
പി.എസ്.സി പുതിയതായി
അപേക്ഷ
സ്വീകരിച്ചിട്ടുണ്ടോ;
ഒരു റാങ്ക് പട്ടിക
നിലനില്ക്കുമ്പോള്
പുതുതായി പി.എസ്.സി
ടെസ്റ്റ് നടത്തി റാങ്ക്
പട്ടിക തയ്യാറാക്കുന്ന
രീതി നിലവിലുണ്ടോ
എന്ന് വ്യക്തമാക്കാമോ?
പാറശ്ശാല
ഫയര്‍ സ്റ്റേഷന് അടിസ്ഥാന
സൗകര്യങ്ങള്‍
അനുവദിക്കുന്നതിന് നടപടി
3811.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
തമിഴ്നാട്
അതിര്‍ത്തിയോടു
ചേര്‍ന്ന് എന്‍.എച്ച്
-47ന് സമീപത്തായി
സ്ഥിതിചെയ്യുന്ന
പാറശ്ശാല ഫയര്‍
സ്റ്റേഷനില്‍ ഒരു
ആംബുലന്‍സും ഒരു മിനി
മൊബൈല്‍ ടാങ്ക്
യൂണിറ്റും (എം.ടി.യു.)
അനുവദിച്ച്
നല്‍കുന്നതിനുള്ള
തുടര്‍ നടപടികള്‍
സ്വീകരിക്കാമോ;
(ബി)
പാറശ്ശാല
ഫയര്സ്റ്റേഷന്
സ്വന്തമായി കെട്ടിടം
ഇല്ലെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പരിമിതമായ
സൗകര്യങ്ങളില്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
പാറശ്ശാല
ഫയര്സ്റ്റേഷന്
കെട്ടിടം നിര്‍മ്മിച്ച്
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
നാദാപുരം
ഫയര്‍ സ്റ്റേഷന് കെട്ടിട
നിര്‍മ്മാണം
3812.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
ഫയര്‍ സ്റ്റേഷന്
കെട്ടിട
നിര്‍മ്മാണത്തിന്റെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(ബി)
കെട്ടിട
നിര്‍മ്മാണത്തിനുവേണ്ടി
വകുപ്പിന്
ലഭിച്ചിട്ടുള്ള ഭൂമി
സംബന്ധമായി നിലവില്‍
തടസ്സങ്ങള്‍
എന്തെങ്കിലുമുണ്ടോ;
(സി)
കെട്ടിട
നിര്‍മ്മാണത്തിനു
ആവശ്യമായ നടപടികള്‍
ഉടന്‍ സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ ?
കോതമംഗലം
ഫയര്‍ സ്റ്റേഷനില്‍ ആധുനിക
ഉപകരണങ്ങള്‍
3813.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിപുലമായ
പ്രവര്‍ത്തന
മേഖലയുളളതും ഇടുക്കി
അതിര്‍ത്തിവരെ
വ്യാപിച്ച് കിടക്കുന്ന
മേഖലയില്‍
രക്ഷാപ്രവര്‍ത്തനങ്ങള്‍
നടത്തിവരുന്നതുമായ
കോതമംഗലം ഫയര്‍ ആന്റ്
റസ്ക്യൂ സ്റ്റേഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഈ സര്‍ക്കാര്‍
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫയര്‍ സ്റ്റേഷന്റെ
കാര്യക്ഷമമായ
പ്രവര്‍ത്തനങ്ങള്‍ക്കായി
ആധുനിക ഉപകരണങ്ങള്‍
ഉള്‍പ്പെടെയുള്ള
സംവിധാനങ്ങള്‍
അനുവദിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ അതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
മാവേലിക്കര
അഗ്നി രക്ഷാനിലയത്തിന്
കെട്ടിടം
3814.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
അഗ്നി രക്ഷാനിലയത്തിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അഗ്നി രക്ഷാനിലയത്തിന്
ആധുനിക സൗകര്യങ്ങളുള്ള
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
തുക അനുവദിക്കുമോയെന്ന്
വെളിപ്പെടുത്താമോ ;
(സി)
പ്രസ്തുത
അഗ്നിരക്ഷാ നിലയത്തിന്
അത്യാധുനിക
സൗകര്യങ്ങളുള്ള
വാഹനങ്ങളും ഉപകരണങ്ങളും
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കോഴിക്കോട്
ജില്ലയില്‍ ഫയര്‍
സ്റ്റേഷനുകള്‍ ആരംഭിക്കാന്‍
നടപടി
3815.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ പുതിയതായി
ആരംഭിക്കാനുദ്ദേശിക്കുന്ന
ഫയര്‍സ്റ്റേഷനുകളുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഫയര്‍
സ്റ്റേഷനുകള്‍ എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്നു
വ്യക്തമാക്കുമോ?
മൂവാറ്റുപുഴ
ഫയര്‍ സ്റ്റേഷന് പുതിയ
കെട്ടിടം
3816.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
ഫയര്‍ സ്റ്റേഷന്
പ്രവര്‍ത്തിക്കുന്ന
കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഫയര്‍ സ്റ്റേഷന് ആധൂനിക
സൗകര്യങ്ങളോടെ പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചതെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും
അറിയിക്കാമോ?
കറുകച്ചാല്‍
നെടുങ്കുന്നം പ്രദേശത്ത്
പുതിയ ഫയര്‍ സ്റ്റേഷന്
3817.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ഫയര്‍ സ്റ്റേഷന്
അനുവദിക്കുന്നതിന്
ശാസ്ത്രീയ പഠനത്തിന്‍െറ
അടിസ്ഥാനത്തില്‍
മുന്‍ഗണന പട്ടിക
തയാറാക്കിയിട്ടുണ്ടെങ്കില്
പ്രസ്തുത പട്ടികയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
കാഞ്ഞിരപ്പള്ളി
നിയോജകമണ്ഡലത്തിലെ
നെടുങ്കുന്നം,
കറുകച്ചാല്‍, കങ്ങഴ,
മണിമല, വെള്ളാവൂര്‍
പഞ്ചായത്തുകളിലും
തിരുവല്ല
നിയോജകമണ്ഡലത്തിലെ
മല്ലപ്പള്ളി
പഞ്ചായത്തിനും പ്രയോജനം
ലഭിക്കത്തക്കവിധത്തില്‍
നെടുങ്കുന്നത്തോ
കറുകച്ചാലിലോ പുതിയ
ഫയര്‍ സ്റ്റേഷന്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ആവശ്യമായ
സ്ഥലം
തദ്ദേശസ്ഥാപനങ്ങള്‍
ഏറ്റെടുത്ത്
നല്കിയാല് ഫയര്‍
സ്റ്റേഷന്
അനുവദിക്കുന്നതിനുള്ള
മറ്റ്
തടസ്സങ്ങളെന്തൊക്കയാണെന്ന്
വ്യക്തമാക്കാമോ?
പഴയന്നൂരില്‍
ഫയര്‍ ആന്റ് റസ്ക്യു
സ്റ്റേഷന്
3818.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫയര്‍ ആന്റ് റസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കുന്നതിന്
തയ്യാറാക്കിയ
പട്ടികയില്‍ ചേലക്കര
നിയോജകമണ്ഡലത്തിലെ
പഴയന്നൂര്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മണ്ണിടിച്ചില്‍
സാധ്യത, കാട്ടുതീ
പടരുന്നതിനുള്ള സാധ്യത,
മറ്റു ഫയര്‍ ആന്റ്
റസ്ക്യു
സ്റ്റേഷനുകളില്‍
നിന്നുള്ള അകലം എന്നിവ
കണക്കിലെടുത്ത്
പഴയന്നൂര്‍ ആസ്ഥാനമായി
ഫയര്‍ ആന്റ് റസ്ക്യു
സ്റ്റേഷന്
ആരംഭിക്കുന്നതിന്
മുന്‍ഗണന
നല്‍കുമോ;എങ്കില്‍
വിശദാംശം
വ്യക്തമാക്കാമോ?
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഫയര്സ്റ്റേഷന്
3819.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പരിയാരം
മെഡിക്കല്‍ കാേളേജ്,
പരിയാരം ഗവണ്മെന്റ്
ആയൂര്‍വ്വേദ കാേളേജ്
എന്നിവ സ്ഥിതി
ചെയ്യുന്ന കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
വേനല്‍ക്കാലത്ത്
ഇടയ്ക്കിടെ തീപിടുത്തം
ഉണ്ടാവുന്ന
മാടായിപ്പാറ,
പേമാരിയില്‍ വെള്ളം
കയറുന്ന ചെറുകുന്ന്,
കടന്നപ്പള്ളി-പാണപ്പുഴ
ഗ്രാമപഞ്ചായത്തുകളിലെ
പ്രദേശങ്ങള്‍ എന്നിവ
ഉള്ളത് കണക്കിലെടുത്ത്
ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമാേ
എന്നറിയിക്കാമോ?
പട്ടാമ്പിയില്‍
ഫയര്‍ സ്റ്റേഷന്
3820.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍
വേനല്‍ക്കാലത്ത്
തീപിടുത്തങ്ങളും
മഴക്കാലത്ത് പുഴയില്‍
വീണുള്ള അപകടമരണങ്ങളും
പതിവായിരിക്കെ
ബജറ്റില്‍
അനുവദിച്ചിട്ടുള്ള
പട്ടാമ്പിയിലെ ഫയര്‍
സ്റ്റേഷന്
പ്രാവര്‍ത്തികമാക്കാന്‍
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത ഫയര്‍
സ്റ്റേഷന് എന്ന്
പ്രാവര്‍ത്തികമാക്കാന്‍
സാധിക്കും എന്ന്
വിശദമാക്കാമോ?
നെയ്യാറ്റിന്‍കര
ഫയര്‍ സ്റ്റേഷന് എം.റ്റി.യു.
ഫയര്‍ എഞ്ചിന്
3821.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
നെയ്യാറ്റിന്‍കര ഫയര്‍
സ്റ്റേഷന് ആവശ്യമായി
വരുന്ന എം.റ്റി.യു.
ഫയര്‍ എഞ്ചിന്
നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എം.റ്റി.യു.ഫയര്‍
എഞ്ചിന്
തിരുവനന്തപുരം
ജില്ലയില്‍ ഏതൊക്കെ
സ്ഥലത്ത്
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
2016
മുതല്‍ 2019
സെപ്റ്റംബര്‍ വരെ
നെയ്യാറ്റിന്‍കര ഫയര്‍
സ്റ്റേഷന്
രക്ഷാപ്രവര്‍ത്തനത്തിനായി
ഏതെല്ലാം ഉപകരണങ്ങള്‍
ആണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
നെയ്യാറ്റിന്‍കര
ഫയര്‍ സ്റ്റേഷന്
നവീകരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
പ്രസ്തുത ഫയര്‍
സ്റ്റേഷന്റെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
എപ്പോഴാണ്
നടത്തിയതെന്ന്
വിശദമാക്കുമോ?
ജയില്‍
വകുപ്പിലെ നിയമനം
3822.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ജയില്‍
വകുപ്പില്‍ ആകെ എത്ര
നിയമനങ്ങള്‍ നടത്തി;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
തൃശൂര്‍
ജില്ലയില്‍ ജയില്‍
വകുപ്പില്‍ എത്ര
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
അച്ചടി
വകുപ്പിലെ സ്പെഷ്യല്‍
പര്‍പ്പസ് വെഹിക്കിള്‍
3823.
ശ്രീ.അനില്‍
അക്കര
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അച്ചടി
വകുപ്പില്‍
രാജേന്ദ്രകുമാര്‍
അനയത്ത്സമര്പ്പിച്ച
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിലുള്ള
പുനരുദ്ധാരണ പദ്ധതി
പ്രവര്‍ത്തനങ്ങള്‍
നിര്വ്വഹിക്കാനായിട്ടാണോ
സ്പെഷ്യല്‍ പര്‍പ്പസ്
വെഹിക്കിളിനെ
നിയമിച്ചിട്ടുള്ളത്;
(ബി)
സ്പെഷ്യല്‍
പര്‍പ്പസ് വെഹിക്കിളായി
വാപ്കോസ് എന്ന
സ്ഥാപനത്തെ
കണ്ടെത്തിയിട്ടുള്ളത്
കോമ്പറ്റേറ്റീവ്
ബിഡ്ഡിംഗ്
പ്രോസ്സസ്സിലൂടെയാണോ;
എങ്കില്‍ ഏതൊക്കെ
സ്ഥാപനങ്ങള്‍ ബിഡ്ഡിംഗ്
പ്രോസസ്സില്‍
പങ്കെടുത്തു; വിശദാംശം
നല്‍കുമോ;
(സി)
ബിഡ്ഡിംഗ്
പ്രോസസ്സിലൂടെയല്ലെങ്കില്
വാപ്കോസ് എന്ന
സ്ഥാപനത്തെ
കണ്ടെത്തിയത്ഏത്
മാനദണ്ഡത്തിലൂടെയാണ്;
(ഡി)
വാപ്കോസ്എന്ന
സ്ഥാപനത്തിന് അച്ചടി
രംഗത്ത് പദ്ധതി
നിര്‍വ്വഹണ മേഖലയിലെ
പ്രാവീണ്യം എന്താണ്;
വാപ്കോസിന് ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട് എന്തൊക്കെ
ചുമതലകളാണ്
നല്‍കിയിരിക്കുന്നത്;
പദ്ധതി
നിര്‍വ്വഹണത്തിനായി
വാപ്കോസിന് സെന്‍ഡേജ്
ചാര്‍ജായി എന്ത്
തുകയാണ്
നല്‍കുന്നത്;ഇത്
നിശ്ചയിക്കുന്നത്എപ്രകാരമാണ്;
(ഇ)
അച്ചടി
വകുപ്പിന്റെ
ആധുനികവത്ക്കരണത്തിനായുള്ള
ഡി.പി.ആര്.
തയ്യാറാക്കുന്നത്
ആരാണ്; ഇതിന്റെ നിലവിലെ
സ്ഥിതിയെന്താണ്;
വ്യക്തമാക്കുമോ?
അച്ചടിയും
സ്റ്റേഷനറിയും വകുപ്പില്‍
നടപ്പാക്കിയ പരിഷ്ക്കാരങ്ങള്‍
3824.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അച്ചടിയും
സ്റ്റേഷനറിയും
വകുപ്പില്‍ നടപ്പാക്കിയ
പരിഷ്ക്കാരങ്ങള്‍
എന്താെക്കെയാണ്;
വിശദവിവരങ്ങള്‍
നല്‍കാമാേ?
ജലപാത
നിര്‍മ്മാണത്തിന്
ആവിഷ്ക്കരിച്ച പദ്ധതികള്‍
3825.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ജലപാത നിര്‍മ്മാണത്തിന്
ആവിഷ്ക്കരിച്ച
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
പദ്ധതിയുടെയും നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ?
കൊല്ലം
കനാലിന്റെ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
3826.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജലപാതയേയും ദേശീയ
ജലപാത-3 നേയും തമ്മില്‍
ബന്ധിപ്പിക്കുന്ന
കൊല്ലം കനാലിന്റെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്കായുള്ള
കരാര്‍ ഇപ്പോള്‍
വ്യവസ്ഥകള്‍ക്ക്
വിധേയമായാണോ
ദീര്‍ഘിപ്പിച്ച്
നല്‍കിയിട്ടുള്ളത്;
ഏതെല്ലാമാണ്
വ്യവസ്ഥകള്‍; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വ്യവസ്ഥകള്‍ പ്രകാരം
പ്രവൃത്തികള്‍
നടന്നിട്ടുണ്ടോയെന്ന്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
ഇപ്പോള്‍
ദീര്‍ഘിപ്പിച്ച്
നല്കിയ
കാലാവധിക്കുള്ളില്‍
പ്രവൃത്തികള്‍
പൂർത്തീകരിക്കാന്‍
കഴിയുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ഫോര്‍ട്ട്
കൊച്ചി ബോട്ട്
ദുരന്തത്തില്‍പ്പെട്ടവരുടെ
ആശ്രിതര്‍ക്കുള്ള ആനുകൂല്യം
3827.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫോര്‍ട്ട്കൊച്ചി
ബോട്ട് ദുരന്തത്തില്‍
മരണപ്പെട്ടവരുടെ
ആശ്രിതരും
പരിക്കേറ്റവരും തേര്‍ഡ്
പാര്‍ട്ടി ഇന്‍ഷുറന്‍സ്
ക്ലെയിമിനായി മോട്ടോര്‍
ആക്സിഡന്റ് ക്ലെയിം
ട്രിബ്യൂണലില്‍ ഫയല്‍
ചെയ്ത കേസുകള്‍ കേരള
ഇന്‍ലാന്റ് വെസല്‍സ്
റൂള്‍സ് പ്രകാരമുള്ള
ആക്സിഡന്റ്സ്കീം
കേസുകള്‍ കൈകാര്യം
ചെയ്യുന്നതിന്
ചുമതലപ്പെടുത്തിയിട്ടില്ല
എന്ന കാരണത്താല്‍
തള്ളിയിട്ടുള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മോട്ടോര്‍
ആക്സിഡന്റ് ക്ളെയിം
ട്രിബ്യൂണലുകള്‍ക്ക്
അത്തരം കേസുകള്‍
പരിഗണിക്കുന്നതിന്
ചുമതല നൽകുന്ന
വിജ്ഞാപനം
ഇറക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
30.05.2010ലെ
G.O.(P)No.5/2010/CSIND
പ്രകാരം കേരള
ഇന്‍ലാന്റ് വെസ്സല്‍
റൂള്‍ നിലവില്‍
വന്നിട്ടുള്ളതും
15.09.2010 മുതല്‍
പ്രസ്തുത റൂള്‍ തുറമുഖ
വകുപ്പിന് കീഴില്‍
പ്രാബല്യത്തില്‍ വന്നതു
മുതല്‍ ഉൾനാടൻ
ജലയാനങ്ങള്‍ക്ക്
രജിസ്ട്രേഷനും തേര്‍ഡ്
പാര്‍ട്ടി
ഇന്‍ഷുറന്‍സും നല്കി
വരുന്നതും
കണക്കിലെടുത്ത്
പ്രസ്തുത
വിജ്ഞാപനത്തിന്റെ
ആനുകൂല്യം ഫോര്‍ട്ട്
കൊച്ചി ബോട്ട്
ദുരന്തത്തില്‍
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്കും
പരിക്കേറ്റവര്‍ക്കും
ലഭിക്കുന്നതിനായി
മുന്‍കാല
പ്രാബല്യത്തോടെ
വിജ്ഞാപനം ഇറക്കുവാന്‍
സാധിക്കുമോ എന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
ഇല്ലെങ്കില്‍,
പ്രസ്തുത
വിജ്ഞാപനത്തിന്റെ
ആനുകൂല്യം ഫോർട്ട്
കൊച്ചി ബോട്ട്
ദുരന്തത്തില്‍
ഉള്‍പ്പെട്ടവര്‍ക്കും
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(എഫ്)
പ്രസ്തുത
വിജ്ഞാപനം
ഇറക്കുന്നതിനായി
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വിശദമാക്കാമോ;
(ജി)
നിലവില്‍
ഇതു സംബന്ധിച്ച ഫയല്‍
ഏത് വകുപ്പിലാണെന്നും
ഫയലിന്റെ നിജസ്ഥിതി
എന്താണെന്നും
വിശദമാക്കാമോ?
ഭരണഭാഷ
മലയാളം
T 3828.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണഭാഷ
മലയാളം ആക്കി
മാറ്റാനുള്ള തീരുമാനം
പ്രാബല്യത്തില്‍
വന്നിട്ടും ഇപ്പോഴും
സെക്രട്ടേറിയറ്റിലെ പല
വകുപ്പുകളില്‍ നിന്നും
ഇംഗ്ലീഷ് ഭാഷയില്‍
സര്‍ക്കാര്‍
ഉത്തരവുകള്‍
പുറത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
കാര്യങ്ങളില്‍ മലയാളം
നിര്‍ബന്ധമാക്കാനുള്ള
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍ കൈക്കൊണ്ടു
വരുന്നതെന്ന്
വിശദമാക്കാമോ?