പ്രീ-പ്രെെമറി
സ്കൂള്‍ വിദ്യാഭ്യാസം
3051.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.മുരളി
പെരുനെല്ലി
,,
റ്റി.വി.രാജേഷ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രീ-പ്രെെമറി മേഖലയിലെ
പ്രശ്നങ്ങള്‍ പഠിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
എസ്.സി.ഇ.ആര്.ടി.യെ
ചുമതലപ്പെടുത്തിയത്
പ്രകാരം റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രവേശനത്തിന്
അഭിമുഖം പാടില്ലെന്നും
പ്രീ-പ്രെെമറി
സ്കൂളുകളില്‍ എഴുത്ത്,
വാചിക പരീക്ഷകള്‍
പാടില്ലെന്നുമുളള
എന്‍.സി.ഇ.ആര്.ടി.
നിര്‍ദ്ദേശം
സംസ്ഥാനത്തെ സ്വകാര്യ
പ്രീ-പ്രെെമറി
സ്കൂളുകള്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താനായിട്ടുണ്ടോ;
(സി)
പ്രീ-സ്കൂള്‍
വിദ്യാഭ്യാസവും സ്കൂള്‍
വിദ്യാഭ്യാസത്തിന്റെ
ഭാഗമാകണമെന്ന
കേന്ദ്രസര്‍ക്കാര്‍
നിര്ദ്ദേശത്തിന്റെയടിസ്ഥാനത്തില്
സംസ്ഥാനത്ത്
സ്വീകരിച്ചുവരുന്ന
നടപടികള്‍
അറിയിക്കാമോ?
സര്‍ക്കാര്‍
സ്കൂളുകളില്‍ കുട്ടികളുടെ
എണ്ണം വര്‍ദ്ധിപ്പിക്കാന്‍
നടപടി
3052.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
സ്കൂളുകളെ മികവിന്റെ
കേന്ദ്രമാക്കുന്നതിന്
പാെതു വിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിലൂടെ
ശ്രമിക്കുകയും ആഗാേള
തലത്തില്‍ അംഗീകാരം
ലഭിക്കുകയും
സ്കൂളുകളുടെ അക്കാഡമിക്
മികവുകള്‍
മെച്ചപ്പെടുകയും ചെയ്ത
സാഹചര്യത്തില്‍
കുട്ടികളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
ബന്ധപ്പെട്ട
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പൂര്ണ്ണതലത്തിലുള്ള
ഇടപെടലുകള്‍
ഉറപ്പുവരുത്തുന്നതിന്
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
വകുപ്പ് തലത്തില്‍
ഉണ്ടാകുമാേ;
വിശദമാക്കാമോ?
ശാസ്ത്രപോഷിണി
ലാബ്
3053.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി സ്കൂളുകളില്‍
ശാസ്ത്രപോഷിണി ലാബ്
സ്ഥാപിക്കുന്നതിന്റെ
ചുമതല ആര്‍ക്കാണ്
നല്‍കിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ലാബ്
സ്ഥാപിക്കുന്നതിലൂടെ
ലക്ഷ്യമിടുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ;
(സി)
ശാസ്ത്രപോഷിണി
ലാബ്
സ്ഥാപിക്കുന്നതിനായി
കൊട്ടാരക്കര
മണ്ഡലത്തിലെ ഏതു
സ്കൂളിനെയാണ്
നിര്‍ദ്ദേശിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ലാബ്
സ്ഥാപിക്കുന്നതിനായി
എം.എല്‍.എ.യുടെ
വികസനഫണ്ടില്‍ നിന്നും
തുക ലഭ്യമാക്കിയത്
എന്നാണെന്ന്
അറിയിക്കാമോ;
(ഇ)
ഈ
ലാബിന്റെ
സ്ഥാപനത്തിനായി
നാളിതുവരെ സ്വീകരിച്ച
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ?
സാമൂഹ്യശാസ്ത്ര
പ്രതിഭാ പരിപോഷണ പരിപാടി
3054.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
സാമൂഹ്യശാസ്ത്ര പ്രതിഭാ
പരിപോഷണ പരിപാടിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരിപാടിയുടെ ഉദ്ദേശ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
പെരിന്തല്‍മണ്ണ
നിയാേജകമണ്ഡലത്തിലെ
പാെതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
3055.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാെതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
പദ്ധതിയുടെ ഭാഗമായി
കിഫ്ബി ഫണ്ട് വഴി ഭൗതിക
സാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
വേണ്ടി
തീരുമാനിച്ചിട്ടുള്ള
1000 കുട്ടികളില്‍
കൂടുതല്‍ പഠിക്കുന്നതും
18.06.2019ലെ സ.ഉ.
(സാധാ) നം.
2396/2019/പാെ.വി.വ
ഉത്തരവില്‍
ഉള്‍പ്പെട്ടിട്ടുള്ളതുമായ
പെരിന്തല്‍മണ്ണ
നിയാേജകമണ്ഡലത്തിലെ
സ്കൂളുകളിലെ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കുമാേ ;
(ബി)
പ്രസ്തുത
ഭരണാനുമതി
ലഭിച്ചതിനുശേഷം
പ്രവൃത്തി
നടപ്പിലാക്കുന്നതിന്
വകുപ്പ് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
സാങ്കേതിക അനുമതി,
ടെണ്ടര്‍ നടപടികള്‍
സ്വീകരിക്കുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
പ്രവൃത്തി ഏത്
തീയതിയില്‍
പൂര്‍ത്തിയാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം
ലഭ്യമാക്കുമാേ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
3056.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി കുന്ദമംഗലം
നിയോജക മണ്ഡലത്തില്‍
കെട്ടിട
നിര്‍മ്മാണത്തിന്
ഭരണാനുമതി നല്കിയ ഓരോ
സ്കൂളിന്റെയും
പ്രവൃത്തി
ആരംഭിക്കുന്നതിന്
എടുത്ത നടപടികള്‍
വിശദമാക്കാമോ;
(ബി)
ഓരോ
സ്കൂളിന്റെയും
പ്രവൃത്തി ഏതെല്ലാം
എസ്.പി.വി.യെയാണ്
ഏല്‍പ്പിച്ചിട്ടുള്ളത്;
ഏതൊക്കെ പ്രവൃത്തികളാണ്
ടെണ്ടര്‍
ചെയ്തിട്ടുള്ളത്;
ഏതെങ്കിലും പ്രവൃത്തി
ടെണ്ടര്‍ ചെയ്യാന്‍
ബാക്കിയുണ്ടോ; എങ്കില്‍
വിശദമാക്കമോ;
(സി)
ഓരോ
പ്രവൃത്തിയും
ആരംഭിക്കുന്നതില്‍ വന്ന
കാലതാമസം വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
3057.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്ന സ്ഥലത്തെ പഴയ
കെട്ടിടങ്ങള്‍ പൊളിച്ചു
നീക്കുന്നതിലെ
സാങ്കേതിക തടസ്സങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
തടസ്സങ്ങള്‍ ഒഴിവാക്കി
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സുഗമമാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
3058.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ആര്. രാജേഷ്
,,
കെ.വി.വിജയദാസ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്കാദമിക
മികവ് വിദ്യാലയ മികവ്
എന്ന പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
മുദ്രാവാക്യം
സാധൂകരിക്കുന്ന
രീതിയില്‍ ഈ മേഖലയില്‍
കെെവരിക്കാനായ നേട്ടം
വിശദമാക്കാമോ;
(ബി)
കണക്ക്,
ഇംഗ്ലീഷ്, ശാസ്ത്ര
വിഷയങ്ങള്‍ എന്നിവയോട്
താല്പര്യം
ഉളവാക്കുന്നതിനും ആ
വിഷയങ്ങളിലെ ശേഷി
വര്‍ദ്ധനവിനും
പ്രത്യേകം പദ്ധതികള്‍
ഉണ്ടോ;
(സി)
പഠനത്തില്‍
പിന്നോക്കം
നില്ക്കുന്ന
വിദ്യാര്‍ത്ഥികളുടെ
പഠനശേഷി
ഉയര്‍ത്തുന്നതിന്
നടപ്പാക്കി വരുന്ന
പ്രത്യേക പദ്ധതികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ഡി)
പഠന
നിലവാരം കെെവരിക്കാന്‍
ഉച്ചഭക്ഷണത്തിന്റെ
ഗുണമേന്മ
വര്‍ദ്ധിപ്പിക്കുന്നതിനും
ഒമ്പത്, പത്ത്
ക്ലാസുകളിലേക്കും ഹയര്‍
സെക്കന്ററി
ക്ലാസുകളിലേക്കും കൂടി
ഉച്ചഭക്ഷണ പരിപാടി
വ്യാപിപ്പിക്കാനും
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
മലപ്പുറം
ജില്ലയില്‍ സ്കൂളുകളിലെ
പാഠപുസ്തക വിതരണം
പൂര്‍ത്തിയാക്കാൻ നടപടി
3059.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
ജില്ലകളിലും സ്കൂള്‍
പാഠപുസ്തകങ്ങളുടെ
വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മലപ്പുറം
ജില്ലയില്‍ രണ്ടാം ഘട്ട
പാഠപുസ്തകങ്ങള്‍
ഇതുവരെയും വിതരണം
പൂര്‍ത്തിയായിട്ടില്ലെന്ന
കാര്യം സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അതിന്റെ
കാരണം വ്യക്തമാക്കാമോ;
നവംബര്‍ 15 നു മുമ്പ്
തന്നെ പുസ്തക വിതരണം
പൂര്‍ത്തിയാക്കാന്‍
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
അണ്
എയ്ഡഡ് വിദ്യാഭ്യാസ
മേഖലയിലെ പ്രസവാവധി
3060.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അണ് എയ്ഡഡ്
വിദ്യാഭ്യാസ മേഖലയില്‍
ജോലിയെടുക്കുന്നവര്‍ക്ക്
പ്രസവാവധി ആനുകൂല്യം
നല്‍കുന്നതിന് തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
തീരുമാനത്തിന് കേന്ദ്ര
സര്‍ക്കാരിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(സി)
എത്ര
ആഴ്ചത്തെ അവധിയാണ്
ലഭ്യമാക്കുന്നതെന്ന്
വിശദമാക്കാമോ?
പൊതു
വിദ്യാലയങ്ങളിലെ
പാചകതൊഴിലാളികളുടെ വേതനം
വര്‍ദ്ധിപ്പിക്കല്‍
3061.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതു വിദ്യാലയങ്ങളിലെ
പാചകതൊഴിലാളികളുടെ
വര്‍ദ്ധിപ്പിച്ച പുതിയ
വേതനനിരക്ക് എന്നു
മുതലാണ് നിലവില്‍
വന്നതെന്നും ഇപ്പോള്‍
എത്ര രൂപയാണ്
ഒരാള്‍ക്ക് വേതനം
ലഭിക്കുന്നതെന്നും
വിശദമാക്കുമോ;
(ബി)
വര്‍ദ്ധിപ്പിച്ച
നിരക്കിന്റെ കുടിശ്ശിക
വിതരണം ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കുടിശ്ശിക
വിതരണത്തിന് കാലതാമസം
നേരിടുന്നതിന് കാരണം
വ്യക്തമാക്കുമോ;
എത്രയും വേഗം കുടിശ്ശിക
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
വേണ്ടി നടപ്പിലാക്കുന്ന
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി
പാചകതൊഴിലാളികള്‍ക്ക്
ബാധകമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
അറിയിക്കാമോ?
ദേശീയ
വിദ്യാഭ്യാസ നയം
3062.
ശ്രീ.പി.ടി.
തോമസ്
,,
കെ.സി.ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ച ദേശീയ
വിദ്യാഭ്യാസ നയം
സംസ്ഥാനത്തിന്റെ
ഏതെങ്കിലും
അവകാശങ്ങളിലേക്കുള്ള
കടന്നു കയറ്റമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
കരട്
നയത്തിന്റെ പകര്‍പ്പ്
മലയാളത്തില്‍
ലഭ്യമാക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേലുള്ള
പ്രതികരണം എന്താണെന്ന്
വെളിപ്പെടുത്താമോ?
പൊതു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
3063.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞവുമായി
ബന്ധപ്പെട്ട്
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
മൂന്ന് കോടി രൂപ
അനുവദിച്ച സ്കൂളുകളും
ഒരു കോടി രൂപ
അനുവദിച്ച സ്കൂളുകളും
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
യഥാക്രമം
തുകകൾ അനുവദിച്ച
പ്രസ്തുത സ്കൂളുകളിലെ
നിര്‍മ്മാണ
പ്രവൃത്തികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
ഇതുവരെയും
പ്രസ്തുത സ്കൂളുകളില്‍
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കാനാകാത്തതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിര്‍മ്മാണപ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
എയ്ഡഡ്
സ്ഥാപനങ്ങളിലെ നിയമനം
പി.എസ്.സി.യ്ക്ക് വിടുന്ന
നടപടി
3064.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
സ്ഥാപനങ്ങളിലെ നിയമന
നടപടി കേരള പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
വിട്ട് നല്‍കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
ശ്രീ. എം.കെ. സലീം
നല്കിയ WP (C ) No:
41271/2018 നമ്പര്‍
കേസില്‍
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ നിന്നും
ഹൈക്കോടതി മുമ്പാകെ
നല്കിയ
സത്യവാങ്ങ്മൂലത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
എയ്ഡഡ്
സ്ഥാപനങ്ങളിലെ നിയമന
നടപടി നിലവില്‍
സുതാര്യമായാണ്
നടക്കുന്നതെന്ന്
സര്‍ക്കാര്‍
ഹൈക്കോടതിയെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
എയ്ഡഡ്
സ്ഥാപനങ്ങളിലെ നിയമന
നടപടി കേരള പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
മുഖേന നടത്തണമെന്ന്
യുവജനക്ഷേമവും
യുവജനകാര്യവും
സംബന്ധിച്ച നിയമസഭാ
സമിതി 2017 മെയ് 18ന്
നിയമസഭയില്‍
സമര്‍പ്പിച്ച
റിപ്പോര്ട്ടിന്മേല്
പൊതുവിദ്യാഭ്യാസ
വകുപ്പ് എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു;
വിശദമാക്കാമോ?
സ്കൂള്‍
യൂണിഫോം വിതരണം
3065.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2020-21
വര്‍ഷത്തെ സ്കൂള്‍
യൂണിഫോം വിതരണത്തിന്റെ
വിശദാംശങ്ങള്‍
സര്‍ക്കാര്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
നിലവിൽ
പ്രൈമറി വിഭാഗം
ആണ്‍കുട്ടികള്‍ക്ക്
ഹാഫ് ട്രൗസറിനും,
പെണ്‍കുട്ടികള്‍ക്ക്
ഹാഫ് സ്കര്‍ട്ടിനുള്ള
തുണിയും മാത്രം
നല്‍കുന്നത് മൂലം
വിദ്യാര്‍ത്ഥികള്‍ക്ക്,
വിശേഷിച്ച് രാവിലെ
മദ്രസ്സയില്‍ പോയി
അവിടെ നിന്ന്
സ്കൂളുകളിലേക്ക് വരുന്ന
കുട്ടികളുടെ പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത പ്രശ്നത്തിന്
അടുത്ത വര്‍ഷം എന്ത്
പരിഹാരമാണ്
കാണുന്നതെന്ന്
വിശദമാക്കാമോ?
സ്കൂള്‍
ഉച്ചഭക്ഷണ പദ്ധതി
3066.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
അധ്യയന വര്‍ഷത്തില്‍
എത്ര കുട്ടികള്‍
സ്കൂള്‍ ഉച്ചഭക്ഷണ
പദ്ധതിയുടെ
ഗുണഭോക്താക്കളാണ്;
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
സ്കൂള്‍
ഉച്ചഭക്ഷണ പദ്ധതി
നടപ്പിലാക്കുന്നതിന്
ലഭിക്കുന്ന
കേന്ദ്രസഹായമെന്തെന്നും
ഇതിനായി സംസ്ഥാന
സര്‍ക്കാര്‍
വകയിരുത്തുന്ന
തുകയെന്തെന്നും
വിശദമാക്കാമോ;
(സി)
ഇതിന്റെ
നടത്തിപ്പു ചെലവുകള്‍
എങ്ങനെയാണ് സ്കൂളുകളിലെ
പ്രധാനാധ്യാപകന്
നല്‍കുന്നതെന്ന്
വിശദമാക്കുമോ;
ഈയിനത്തില്‍ നിലവില്‍
കുടിശ്ശികയുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ഇപ്രകാരമുള്ള
തുക മുന്‍കൂര്‍
നല്‍കുന്നതിന് പകരം
ഹെഡ്മാസ്റ്റര്മാര്
ഉച്ചഭക്ഷണ വിതരണചെലവ്
സ്വയം വഹിച്ച ശേഷം
പിന്നീട് ബില്‍
തയ്യാറാക്കി ട്രഷറിയിലെ
അലോട്ട്മെന്റ് ഫണ്ടില്‍
നിന്നും
മാറ്റിയെടുക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഇ)
ഉച്ചഭക്ഷണപദ്ധതി
നടത്തിപ്പ് മുഴുവന്‍
ഒരു ഹെഡ്മാസ്റ്ററുടെ
ഉത്തരവാദിത്തമാക്കിത്തീര്ക്കുന്ന
ഈ നടപടിയില്‍ നിന്ന്
പിന്മാറുമോ;
വ്യക്തമാക്കുമോ?
തകര്‍ന്ന
സ്കൂള്‍ കെട്ടിടങ്ങളുടെ
പുനര്‍നിര്‍മ്മാണം
3067.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത്
കാലവര്ഷത്തിലാേ
പ്രകൃതിക്ഷാേഭത്തിലാേ
മഹാപ്രളയത്തിലാേ
തകര്‍ന്ന സ്കൂളുകള്‍
ഏതെല്ലാമാണെന്ന് ജില്ല
തിരിച്ച് അറിയിക്കാമാേ;
(ബി)
പ്രസ്തുത
കെട്ടിടങ്ങള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്താെക്കെയാണെന്ന്
അറിയിക്കാമാേ?
യൂണിഫോം
കെെത്തറി വസ്ത്രമാക്കാന്‍
നടപടി
3068.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെെത്തറി
വസ്ത്രങ്ങളുടെ
പ്രചാരണത്തിനായി
സംസ്ഥാനത്തെ
സര്‍ക്കാര്‍
വിദ്യാലയങ്ങളിലെ
യൂണിഫോം കെെത്തറി
വസ്ത്രമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ഒഴിവുകള്‍ പി എസ്
സി-ക്ക് റിപ്പോര്‍ട്ട്
ചെയ്യാൻ നടപടി
T 3069.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ വിദ്യാഭ്യാസ
വകുപ്പിന് കീഴിൽ
ഉള്ളതും നേരത്തെ തന്നെ
ഡി ഡി(എഡ്യുക്കേഷന്‍)
ഓഫീസിലേക്ക്
റിപ്പോര്‍ട്ട്
ചെയ്തതുമായ നിരവധി
ഒഴിവുകള്‍
സമയബന്ധിതമായി പി എസ്
സി-ക്ക് റിപ്പോര്‍ട്ട്
ചെയ്യാന്‍ താല്പര്യം
കാണിക്കാതെ
ഉദ്യോഗാര്‍ത്ഥികളെ
ബുദ്ധിമുട്ടിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഡി.ഡി
ഓഫീസിലെ ഒഴിവുകള്‍
യഥാസമയം പി.
എസ്.സി-ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്തതിനാൽ
ഉദ്യോഗാര്‍ത്ഥികള്‍ ഏറെ
പ്രയാസംനേരിടുന്നത്കൊണ്ട്
ഇക്കാര്യത്തിൽ അടിയന്തര
നിർദ്ദേശം നല്കാൻ
നടപടികള്‍
സ്വീകരിക്കുമോ?
സ്കൂളുകള്‍
സര്‍ക്കാര്‍
ഏറ്റെടുക്കുന്ന നടപടി
3070.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലാപ്പറമ്പ്
എ.യു.പി സ്കൂള്‍
കോഴിക്കോട്, പാലാട്ട്
എ.യു.പി. സ്കൂള്‍
കോഴിക്കോട്,
മരങ്ങാട്ടുമുറി
എ.എം.എല്‍.പി. സ്കൂള്‍
മലപ്പുറം, കിരാലൂര്‍
പി.എം.എല്‍.പി സ്കൂള്‍
തൃശൂര്‍ എന്നിവ
സര്‍ക്കാര്‍
ഏറ്റെടുക്കുന്ന നടപടി
പൂര്‍ത്തിയായിട്ടുണ്ടോ
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
സ്കൂളുകള്‍
ഏറ്റെടുക്കുന്നതിന്
മാനേജ്മെന്റുകള്‍ക്ക്
എത്ര രൂപവീതമാണ്
നഷ്ടപരിഹാരമായി
നല്‍കിയതെന്ന വിശദാംശം
ലഭ്യമാക്കുമോ;
(സി)
കൂടുതല്‍
സ്കൂളുകള്‍
ഏറ്റെടുക്കുവാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വ്യക്തമാക്കാമോ?
പാഠ്യപദ്ധതി
പരിഷ്ക്കരണം
3071.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ
മേഖലയില്‍ പാഠ്യപദ്ധതി
പരിഷ്ക്കരിക്കുന്നതിന്
തയ്യാറാകുമോ;
(ബി)
ഏതൊക്കെ
മേഖലകളിലൂന്നിയാണ്
പാഠ്യപദ്ധതി
പരിഷ്ക്കരിക്കുന്നതെന്നത്
സംബന്ധിച്ച
സര്‍ക്കാരിന്റെ
കാഴ്ചപ്പാട്
വ്യക്തമാക്കാമോ;
(സി)
ഭാവിയില്‍
സക്രീയമായി
ഇടപെടുത്തക്കതരത്തില്
അറിവും ശേഷിയും
ഉണ്ടാക്കി നല്‍കുന്നതിന്
നമ്മുടെ അദ്ധ്യാപക
സമൂഹത്തെ
പരിവര്ത്തനപ്പെടുത്തുമോ;
(ഡി)
ഗവേഷണ
മേഖലയും
സാമൂഹ്യചലനങ്ങളെയും
സൂക്ഷമമായി
നിരീക്ഷിച്ചുകൊണ്ട്
ഭാവികാലത്തെ
മുന്‍കൂട്ടിക്കണ്ട്
കരുത്തുറ്റ ഒരു
വിദ്യാഭ്യാസ
സംവിധാനമാക്കിത്തീര്ക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
അദ്ധ്യാപകരുടെ
അദ്ധ്യാപന നിലവാരം
വിലയിരുത്തുന്നതിന് നടപടി
3072.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍
അദ്ധ്യാപകരുടെ
അദ്ധ്യാപന നിലവാരം
വിലയിരുത്തുന്നതിന്
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
ഇല്ലെങ്കില്‍
ഇതിനായി ഒരു സ്ഥിരം
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ;
(സി)
അദ്ധ്യാപകരുടെ
അദ്ധ്യാപന നിലവാരം
മെച്ചപ്പെടുത്തുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്തെല്ലാം;
വിശദാംശം നല്‍കുമോ?
സര്‍വീസിലുള്ള
അധ്യാപകരുടെ കെ- ടെറ്റ്
യോഗ്യത
3073.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ-
ടെറ്റ് യോഗ്യതാപരീക്ഷ
വിജയിച്ചില്ല എന്ന
കാരണത്താല്‍ നിലവില്‍
സര്‍വീസിലുള്ള
അധ്യാപകരുടെ പ്രൊബേഷന്‍
പൂര്‍ത്തീകരണം,
ഇന്‍ക്രിമെന്റ്
തുടങ്ങിയ
ആനുകൂല്യങ്ങള്‍
തടയുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
സര്‍വീസിലുള്ള
അധ്യാപകരെ കെ-ടെറ്റ്
യോഗ്യതാപരീക്ഷ
വിജയിക്കണമെന്ന
നിബന്ധനയില്‍ നിന്ന്
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ?
മാനേജ്മെന്റ്
സ്കൂളുകള്‍ അടച്ച്
പൂട്ടുന്നതു സംബന്ധിച്ച
അപേക്ഷ
3074.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള ഏതെങ്കിലും
മാനേജ്മെന്റ്
സ്കൂളുകള്‍ അടച്ച്
പൂട്ടുന്നതിന് അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷകളില്‍ എന്ത്
തീരുമാനമാണ് എടുത്തത്;
(സി)
അപ്രകാരം
അപേക്ഷ നൽകിയ
സ്കൂളുകളില്‍
ഏതിലൊക്കെയാണ് ഒരു
വിദ്യാര്‍ത്ഥി പോലും
നിലവില്‍
പഠിക്കുവാനില്ലാത്തത്;
വിശദാംശം നല്‍കുമോ?
കായികാദ്ധ്യാപക
സമരം
3075.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏഴു
ലക്ഷം പ്രെെമറി
വിദ്യാര്‍ത്ഥികള്‍ക്കും
എട്ട് ലക്ഷം ഹയര്‍
സെക്കന്‍ഡറി,
വൊക്കേഷണല്‍ ഹയര്‍
സെക്കന്‍ഡറി
വിദ്യാര്‍ത്ഥികള്‍ക്കും
കായികവിദ്യാഭ്യാസവും
കായിക അദ്ധ്യാപകരും
ഇന്ന് പ്രാപ്യമല്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാറ്റമില്ലാതെ
തുടരുന്ന ഇൗ
ദുരവസ്ഥക്കെതിരെ
സംസ്ഥാനത്തെ
കായികാധ്യാപകര്‍ കഴിഞ്ഞ
നാലു മാസമായി
നടത്തിവരുന്ന സമരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ.
(സി)
അദ്ധ്യാപക
സമരത്തെ തുടര്‍ന്ന്
സ്കൂള്‍
കായികമേളകള്‍ക്ക്
താഴെത്തട്ടിലുണ്ടായ
പകിട്ടില്ലായ്മയും
പിടിപ്പുകേടും
പരിശോധിക്കുകയുണ്ടായോ;
(ഡി)
എങ്കില്‍
അടുത്ത മാസം
നടക്കാനിരിക്കുന്ന
സംസ്ഥാന സ്കൂള്‍
കായികമേള നീട്ടി
വയ്ക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍ സമരം
ഒത്തു
തീര്‍പ്പിലെത്തിക്കുന്നതിന്
സാഹചര്യമൊരുക്കുമോ
എന്നറിയിക്കാമോ?
പൊതുവിദ്യാലയങ്ങളില്‍
പാചകതൊഴിലാളികള്‍
അനുഭവിക്കുന്ന പ്രയാസങ്ങള്‍
3076.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാലയങ്ങളില്‍
കുറഞ്ഞ വേതനത്തില്‍
ജോലി നോക്കുന്ന
പാചകതൊഴിലാളികള്‍
അനുഭവിക്കുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
മേഖലയില്‍ ജോലി
നോക്കുന്നവര്‍ക്ക്
നല്കുന്ന വേതനം
എത്രയാണെന്നും, ആയത്
സര്‍ക്കാരിന്റെ
പ്രഖ്യാപിത ദിവസവേതന
തൊഴിലാളികള്‍ക്ക്
നല്കുന്ന
ദിവസവേതനത്തിന്
തുല്യമാണോ എന്നും
വിശദമാക്കാമോ;
(സി)
ഓഫീസ്
അസിസ്റ്റന്റ്, തോട്ടം
തൊഴിലാളികള്‍,
ആശുപത്രിയിലെ
ക്ലീനര്‍മാര്‍,
ഡ്രെെവര്‍
എന്നിവര്‍ക്ക് ദിവസം
എത്ര രൂപയാണ്
സര്‍ക്കാര്‍ വേതനമായി
നിശ്ചയിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
സമൂഹത്തില്‍
വളരെ പ്രയാസം
അനുഭവിക്കുന്ന
പാചകതൊഴിലാളികള്‍ക്കും,
കുടുംബാംഗങ്ങള്‍ക്കും
ഇ.എസ്.ഐ ആനുകൂല്യവും,
ചികിത്സാ സൗകര്യവും,
സൗജന്യ ഇന്‍ഷുറന്‍സും
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
പൊതുവിദ്യാഭ്യാസവകുപ്പ്
ഡയറക്ടറേറ്റ് തലത്തില്‍
അദാലത്ത്
3077.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസവകുപ്പ്
ഡയറക്ടറേറ്റ് തലത്തില്‍
നടത്തുന്ന അദാലത്തില്‍
2019 സെപ്റ്റംബര്‍ മാസം
വരെ എത്ര ഫയലുകള്‍
തീര്‍പ്പാക്കി
എന്നതിന്റെ കണക്ക്
ലഭ്യമാക്കുമോ;ഇതില്‍
നിയമന അപ്പീലുകള്‍
സംബന്ധിച്ച എത്ര
ഫയലുകള്‍
തീര്‍പ്പാക്കി;ഇനി എത്ര
എണ്ണം
തീര്‍പ്പാക്കാനുണ്ട്;വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
നിയമനം
സംബന്ധിച്ച അപ്പീലുകള്‍
തീര്‍പ്പാക്കിയതില്‍
എത്ര പേര്‍ക്ക് ഇതിന്റെ
പ്രയോജനം ലഭിക്കും
എന്നത് സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;വിശദവിവരം
നല്‍കാമോ?
സര്‍ട്ടിഫിക്കറ്റുകളിലെ
അക്ഷരത്തെറ്റുകള്‍ തിരുത്തി
നല്‍കുന്നത് സംബന്ധിച്ച്
3078.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരീക്ഷാഭവനില്‍
നിന്നും വിതരണം
ചെയ്യുന്ന
സര്‍ട്ടിഫിക്കറ്റുകളില്‍
അക്ഷരത്തെറ്റുകള്‍
കടന്നുകൂടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിന്
വിവിധ
സര്‍ട്ടിഫിക്കറ്റുകള്‍
ആവശ്യപ്പെട്ട്
പൊതുജനങ്ങളെ
ബുദ്ധിമുട്ടിക്കുന്ന
പ്രവണത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അപേക്ഷകന്റേതല്ലാത്ത
ഇത്തരം പിഴവുകള്‍
ഏതെങ്കിലും ഒരു അംഗീകൃത
തിരിച്ചറിയല്‍ രേഖയുടെ
അടിസ്ഥാനത്തില്‍
തിരുത്തി
നല്‍കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഹെറിറ്റേജ്
സ്കൂളുകളുടെ സംരക്ഷണം
3079.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹെറിറ്റേജ് സ്കൂളുകളുടെ
സംരക്ഷണത്തിനും
നവീകരണത്തിനും
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനുമായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
സ്കൂളുകളുടെ
വിശദവിവരവും
എസ്റ്റിമേറ്റ് തുകയും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ എസ്.പി.വി
ഏതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ലിറ്റില്‍
കൈറ്റ്സ് ഐ ടി ക്ലബ്ബുകള്‍
വഴി അമ്മമാര്‍ക്ക് പരിശീലനം
3080.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളിലെ
ഹൈടെക് സംവിധാനങ്ങള്‍
സംബന്ധിച്ച് ലിറ്റില്‍
കൈറ്റ്സ് ഐ ടി
ക്ലബ്ബുകള്‍ വഴി
അമ്മമാര്‍ക്ക് പരിശീലനം
നല്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പരിശീലന പദ്ധതിയില്‍
എന്തെല്ലാം
ഉള്‍പ്പെടുത്തിയിട്ടുണ്ട്
എന്ന് അറിയിക്കാമോ;
വിശദവിവരം നല്‍കാമോ?
മൂവാറ്റുപുഴ
മണ്ഡലത്തില്‍ മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന
വിദ്യാലയങ്ങള്‍
3081.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മൂവാറ്റുപുഴ
നിയോജക മണ്ഡലത്തിലെ
ഏതൊക്കെ
വിദ്യാലയങ്ങളാണ്
മികവിന്റെ
കേന്ദ്രങ്ങളാക്കാന്‍
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
അനുവദിച്ച തുക, നിലവിലെ
സ്ഥിതി, ലഭ്യമാകുന്ന
സൗകര്യങ്ങള്‍ എന്നിവ
സഹിതം അറിയിക്കാമോ?
അന്താരാഷ്ട്ര
നിലവാരമുള്ള സ്കൂള്‍ എന്ന
പദ്ധതി
3082.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
നിയോജക മണ്ഡലത്തില്‍
ഒരു അന്താരാഷ്ട്ര
നിലവാരമുള്ള സ്കൂള്‍
എന്ന പദ്ധതിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
ഇതിനകം
എത്ര നിയോജക
മണ്ഡലങ്ങളില്‍ ഈ പദ്ധതി
പൂര്‍ത്തിയാക്കിയെന്ന്
അറിയിക്കുമോ;
(സി)
കിഫ്ബിയില്‍
നിന്നും ഈ പദ്ധതിക്കായി
നാളിതുവരെ അനുവദിച്ച
സാമ്പത്തിക സഹായം
എത്രയെന്നും ആയതില്‍
എത്ര തുക
ചെലവഴിച്ചുവെന്നും
അറിയിക്കുമോ?
എയ്ഡഡ്
എല്‍.പി.സ്കൂള്‍
സര്‍ക്കാര്‍
ഏറ്റെടുക്കണമെന്ന ആവശ്യം
3083.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
മണ്ഡലത്തിലെ ഏതെങ്കിലും
എയ്ഡഡ് എല്‍.പി.സ്കൂള്‍
സര്‍ക്കാര്‍
ഏറ്റെടുക്കണമെന്ന
ആവശ്യം സര്‍ക്കാരിന്റെ
മുന്നില്‍
വന്നിട്ടുണ്ടോ;അറിയിക്കാമോ;
(ബി)
അത്തരത്തില്‍
ഉന്നയിക്കപ്പെട്ട
ആവശ്യത്തിന്മേല്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
അപ്രകാരം
സ്കൂളുകള്‍ സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കണം;
വിശദമാക്കാമോ?
അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം
3084.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളിലാണ്
അഡീഷണല്‍ സ്കില്‍
അക്വിസിഷന്‍ പ്രോഗ്രാം
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
പദ്ധതിയുടെ വിശദവിവരം
നല്‍കുമോ;
കുന്ദമംഗലം
അംശം ദേശത്ത്അസാപ്
കമ്മ്യൂണിറ്റി സ്കില്‍
പാര്ക്കിന് ഭൂമി
3085.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലം
അംശം ദേശത്ത്
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ കൈവശമുള്ള
ഒരു ഏക്കര്‍ സ്ഥലം
അസാപ് കമ്മ്യൂണിറ്റി
സ്കില്‍ പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
ഉന്നതവിദ്യാഭ്യാസ
വകുപ്പിന് കൈമാറുന്നത്
സംബന്ധിച്ച
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
മിച്ചഭൂമിയില്‍നിന്ന്
പൊതുവിദ്യാഭ്യാസ
വകുപ്പിന് മാറ്റിവച്ച ഈ
സ്ഥലം ഉന്നതവിദ്യാഭ്യാസ
വകുപ്പിന്
വിട്ടുനല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍ വിദ്യാഭ്യാസ
വകുപ്പിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍
3086.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
വിദ്യാഭ്യാസ വകുപ്പ്
വിവിധ പദ്ധതികളില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മാണ
പ്രവൃത്തികള്‍
നടത്തുന്ന
സ്കൂളുകളുടെയും
പദ്ധതികളുടെയും
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
ചുമതലപ്പെടുത്തിയ
എസ്.പി.വി.കള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പത്തനംതിട്ട
ജില്ലയിലെ സ്കൂളുകള്‍ക്ക്
കെട്ടിടം
3087.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിദ്യാഭ്യാസ
വകുപ്പിന്റെ വിവിധ
ഫണ്ട് ഉപയോഗിച്ച്
പത്തനംതിട്ട ജില്ലയിലെ
ഏതൊക്കെ സ്കൂളുകള്‍ക്ക്
കെട്ടിടം പണിയുവാന്‍
അനുമതി നല്‍കിയെന്നും
അനുവദിച്ച തുക
എത്രയെന്നും
നിയോജകമണ്ഡലം തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
റാന്നി
മണ്ഡലത്തില്‍
ഫണ്ടനുവദിച്ചതില്‍
ഏതൊക്കെ സ്കൂളുകളില്‍
കെട്ടിട നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
ഇനിയും
നിര്‍മ്മാണം
ആരംഭിക്കാത്തവ
ഏതെല്ലാമെന്നും ഇതിന്റെ
കാരണമെന്തെന്നും
വിശദമാക്കാമോ;
(ഡി)
നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍ നടത്തിയ
വികസന പ്രവര്‍ത്തനങ്ങള്‍
3088.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ആയതില്‍
ഓരോ പദ്ധതിയുടെയും
അടങ്കല്‍ തുകയും
നിലവിലെ സ്ഥിതിയും
അറിയിക്കാമോ?
തിരുവനന്തപുരം
ജില്ലയിലെ ചലഞ്ച് ഫണ്ട്
3089.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ ഏതെല്ലാം
സ്കൂളുകള്‍ക്കാണ്
ചലഞ്ച് ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
സ്കൂളുകള്‍ക്ക്
ചലഞ്ച് ഫണ്ട്
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാം ആണെന്ന്
വിശദമാക്കുമോ;
(സി)
ചലഞ്ച്
ഫണ്ടായി ഒരു സ്കൂളിന്
പരമാവധി എത്ര തുകയാണ്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം പദ്ധതി
പ്രവര്‍ത്തനങ്ങള്‍
3090.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
പദ്ധതിയുടെ ഭാഗമായി
GO.(Rt)No.5503/2018പൊ.വി.വ.
മുഖേന ഉത്തരവായ
ബന്ധപ്പെട്ട
സ്കൂളുകളിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
ചുമതലയും നിര്‍വ്വഹണവും
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവു പ്രകാരം അനുമതി
ലഭ്യമായ
ജി.എച്ച്.എസ്.എസ്.
കുളത്തുമ്മല്‍,
എച്ച്.എസ്.എസ്.വിളവൂര്‍ക്കല്‍,
യു.പി.എസ്. നേമം,
യു.പി.എസ്.
വിളപ്പില്‍ശാല എന്നീ
സ്കൂളുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങളും തുടര്‍
നടപടികളും
വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
3091.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി മികവിന്റെ
കേന്ദ്രമായി
ഉയര്‍ത്തുന്നതിന്
തീരുമാനിച്ചിട്ടുള്ള
പെരിന്തല്‍മണ്ണ
ഗവണ്മെന്റ് മോഡല്‍
എച്ച്.എസ്.എസ്. ന്റെയും
ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുള്ള
ഗവണ്മെന്റ്
എച്ച്.എസ്.എസ്.
പുലാമന്തോള്‍,
ഗവണ്മെന്റ് എച്ച്.
എസ്.എസ്.കുന്നക്കാവ്
എന്നീ സ്കുളുകളുടെയും
പ്രവൃത്തി എത്ര ശതമാനം
പൂര്‍ത്തിയായിട്ടുണ്ടെന്നും
ഇനി എന്തെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തിയാക്കുവാന്‍
ബാക്കിയുള്ളതെന്നും
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്കുളുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
വിദ്യാഭ്യാസ വകുപ്പ്
എന്തെല്ലാം നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ട്; ഓരോ
പ്രവൃത്തിയുടെയും
ഭരണാനുമതി,
സാങ്കേതികാനുമതി,
ടെണ്ടര്‍
വിശദാംശങ്ങള്‍,
നാളിതുവരെയുള്ള
പുരോഗതി എന്നിവയുടെ
വിശദാംശങ്ങൾ പ്രത്യേകം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന്
ബന്ധപ്പെട്ട
ഏജന്‍സികള്‍ക്ക്
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സമഗ്ര
ശിക്ഷാ പദ്ധതി ഫണ്ട് ലഭ്യത
3092.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്ര ശിക്ഷാ
പദ്ധതിയുടെ
പ്രവര്‍ത്തനത്തില്‍
ഫണ്ട് ലഭ്യതയുടെ കുറവ്
വന്നിട്ടുണ്ടോ; അതു
കാരണം
പ്രവര്‍ത്തനത്തിന്
തടസ്സം നേരിടുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ കേന്ദ്ര,
സംസ്ഥാന വിഹിതങ്ങള്‍
എപ്രകാരമാണ്; കേന്ദ്ര
ഫണ്ട് പൂര്‍ണ്ണമായും
ലഭിച്ചിട്ടുണ്ടോ;
സംസ്ഥാന വിഹിതം
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
മലയാളത്തിളക്കം, ഹലോ
ഇംഗ്ലീഷ്, ഗണിത വിജയം,
സുരീലി ഹിന്ദി എന്നീ
പരിപാടികള്‍ ഈ വര്‍ഷം
സ്കൂളുകളില്‍ നടത്തി
കഴിഞ്ഞോ; വിശദമാക്കുമോ?
ഹയര്‍
സെക്കണ്ടറി സ്കൂളുകളില്‍
ലാബും ലെെബ്രറിയും
ആരംഭിക്കുന്നത്തിന് പദ്ധതി
3093.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുപ്പത്തി
എട്ട് ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍ ലാബും
ലെെബ്രറിയും
ആരംഭിക്കുന്നതിന്
അനുമതി ലഭ്യമായ
സര്‍ക്കാര്‍ ഉത്തരവ്
(GO (Rt) No.
4198/17/G.Edu)
ഇപ്പോഴും
നിലനില്‍ക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
(സി)
പ്രസ്തുത
പ്രോജക്ട് നാളിതുവരെ
നടപ്പിലാകാത്തതിന്റെ
കാരണമെന്താണ്; പ്രസ്തുത
ലിസ്റ്റില്‍
ഉള്‍പ്പെട്ട കാട്ടാക്കട
നിയോജക മണ്ഡലത്തിലെ
കുളത്തുമ്മല്‍
ജി.എച്ച്.എസ്.എസ്.,
വിളവൂര്‍ക്കല്‍
ജി.എച്ച്.എസ്.എസ്.
എന്നീ സ്കൂളുകളുടെ
നിലവിലെ സ്ഥിതിയും
തുടര്‍നടപടികളും
വിശദമാക്കാമോ?
പിന്നാക്ക
മേഖലകളിലുള്ള സ്കൂളുകളിലെ
കുട്ടികൾക്ക് പ്രഭാതഭക്ഷണം
3094.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതിസന്ധികൾ
നേരിടുന്ന തോട്ടം
മേഖലകളും ആദിവാസി
പിന്നാക്ക മേഖലകളും
ഉൾപ്പെടുന്ന ഇടുക്കി,
വയനാട് ജില്ലകളിലെ
ബഹുഭൂരിപക്ഷം
വിദ്യാർത്ഥികൾ
പഠിക്കുന്ന സ്കൂളുകളിൽ
പ്രഭാതഭക്ഷണം
നൽകുന്നതിനുള്ള
പ്രത്യേക പദ്ധതി
പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത
പ്രദേശങ്ങളിലുള്ള
സ്കൂളുകളിലെ കുട്ടികൾ
പോഷകക്കുറവുമൂലം
നേരിടുന്ന പ്രശ്നങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്
പരിഹരിക്കുന്നതിലേക്ക്
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികൾ സംബന്ധിച്ച
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
സ്കൂളുകളില്‍
സൗരോര്‍ജ്ജ പാനല്‍
3095.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
സൗരോര്‍ജ്ജം
പ്രയോജനപ്പെടുത്തി
വെെദ്യുതി
സ്വയംപര്യാപ്തത
കെെവരിക്കുന്ന പദ്ധതി
നടപ്പിലാക്കുമോ;
പദ്ധതിയുടെ
വിശദവിവരങ്ങള്‍
അറിയിക്കുമോ;
(ബി)
സംസ്ഥാനത്ത്
എത്ര സ്കൂളുകളില്‍
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നു;
അറിയിക്കുമോ?
കല്ല്യശ്ശേരി
മണ്ഡലത്തിലെ സ്കുളുകളിലെ
ലാബിന്റെയും
ലെെബ്രറിയുടെയും
കെട്ടിടങ്ങളുടെയും
നിര്‍മ്മാണം
3096.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ കല്ല്യശ്ശേരി
മണ്ഡലത്തിലെ കൊട്ടില,
കുഞ്ഞിമംഗലം, മാട്ടൂല്‍
എന്നീ ഗവണ്മെന്റ്
ഹയര്‍ സെക്കണ്ടറി
സ്കുളുകള്ക്കനുവദിച്ച
ലാബിന്റെയും
ലെെബ്രറിയുടെയും
നിര്‍മ്മാണവും കിഫ്ബി
വഴി ഒരു കോടി രൂപ വീതം
അനുവദിച്ച അഞ്ച്
ഗവണ്മെന്റ് സ്കൂള്‍
കെട്ടിടങ്ങളുടെ
നിര്‍മ്മാണവും ഏത്
ഏജന്‍സി മുഖേനയാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
പാഠപുസ്തകങ്ങള്‍
ഡിജിറ്റല്‍
രൂപത്തിലാക്കുന്നതിന് നടപടി
3097.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്പാഠപുസ്തകങ്ങള്
മൂന്ന് വാല്യമായി
പ്രിന്റ് ചെയ്ത്
നല്‍കുന്നത്
പുസ്തകങ്ങളുടെ അമിതഭാരം
മൂലം
കുട്ടികള്‍ക്കുണ്ടാകുന്ന
ആരോഗ്യപ്രശ്നങ്ങള്‍ ഒരു
പരിധി വരെ
കുറയ്ക്കുവാന്‍
സഹായകമായിട്ടുണ്ടോ;
(ബി)
ഇപ്രകാരം
മൂന്ന് വാല്യമായി
പുസ്തകങ്ങള്‍ പ്രിന്റ്
ചെയ്ത് നല്‍കുന്നത്
കൂടുതല്‍
സാമ്പത്തികഭാരം
സര്ക്കാരിനുണ്ടാക്കുന്നുണ്ടോ;
(സി)
പാഠപുസ്തകങ്ങള്‍
ഡിജിറ്റല്‍
രൂപത്തിലാക്കുന്ന
കാര്യം പരിഗണിക്കുമോ;
എങ്കില്‍ അടുത്ത
അദ്ധ്യയന വര്‍ഷം മുതല്‍
ഇക്കാര്യം
പരിഗണിക്കുമോ?
കെ-ടെറ്റ്
യോഗ്യത ഇല്ലാത്തതിന്റെ
പേരില്‍ വാര്‍ഷിക
ഇന്‍ക്രിമെന്റ് തടയല്‍
3098.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012
ന് മുന്‍പ് മറ്റ്
സര്‍ക്കാര്‍
വകുപ്പുകളില്‍ ജോലിക്ക്
പ്രവേശിക്കുകയും 2016
ല്‍ സര്‍ക്കാര്‍
എല്‍.പി.സ്കൂളില്‍
അധ്യാപകരായി ജോലിയില്‍
പ്രവേശിക്കുകയും ചെയ്ത
ആളുകള്‍ക്ക് കെ-ടെറ്റ്
യോഗ്യത ഇല്ലാത്തതിന്റെ
പേരില്‍ അവര്‍ക്ക്
ലഭിച്ചുകൊണ്ടിരുന്ന
വാര്‍ഷിക
ഇന്‍ക്രിമെന്റ് തടയാന്‍
ഉള്ള ഏതെങ്കിലും
തരത്തിലുള്ള
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇപ്പോള്‍
സര്‍വീസില്‍ ഉള്ള
അധ്യാപകര്‍ക്ക്
മാത്രമായി കെ-ടെറ്റ്
പരീക്ഷ നടത്തുന്ന
കാര്യം സര്‍ക്കാര്‍
അനുഭാവപൂര്‍വം
പരിഗണിക്കുന്നുണ്ടോ?
പ്രീ-പ്രൈമറി
വിദ്യാഭ്യാസത്തിന് മതിയായ
പ്രാധാന്യം
3099.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രീ-പ്രൈമറി
വിദ്യാഭ്യാസത്തിന്
മതിയായ പ്രാധാന്യം
ലഭിക്കുന്നില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
വിദ്യാലയങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
പ്രീ-പ്രൈമറികള്‍ക്ക്
കൂടുതല്‍ ആധുനികവും
ശാസ്ത്രീയവുമായ
സംവിധാനങ്ങള്‍
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
പ്രീ-പ്രൈമറി
അധ്യാപകരുടെ വേതനവും
മറ്റ് ആനുകൂല്യങ്ങളും
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രീ-പ്രൈമറി
അധ്യാപികമാര്‍ക്ക്
കാലത്തിനനുസരിച്ച്
കൂടുതല്‍ ശാസ്ത്രീയമായ
പരിശീലനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
കൊടക്കാട്
സര്‍ക്കാര്‍ മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളില്‍
പ്ലസ് ടു കോഴ്സ്
3100.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കൊടക്കാട്
സര്‍ക്കാര്‍ മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളില്‍ ആദ്യ
എസ്.എസ്.എല്‍.സി.
ബാച്ച് കഴിഞ്ഞ് പത്ത്
വര്‍ഷം പിന്നിട്ടിട്ടും
ഇവിടെ പ്ലസ് ടു കോഴ്സ്
അനുവദിക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
പ്ലസ്
ടു കോഴ്സിന് വേണ്ടി
കിഫ്ബി വഴി പുതിയ
കെട്ടിടം
പൂര്‍ത്തീകരിച്ചു
വരുന്ന ഈ സ്ഥാപനത്തില്‍
എപ്പോള്‍ പ്ലസ് ടു
കോഴ്സ് അനുവദിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ഹൈസ്ക്കൂളുകളിലെ ഇംഗ്ലീഷ്
അദ്ധ്യാപകർ
3101.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
ഹൈസ്ക്കൂളുകളില്‍
നിലവില്‍ എത്ര ഇംഗ്ലീഷ്
അദ്ധ്യാപക
തസ്തികയുണ്ടെന്നുള്ള
കണക്ക് ലഭ്യമാണോ;
എങ്കിൽ ആയത് നൽകാമോ;
(ബി)
പല
സ്കൂളുകളിലും ഇംഗ്ലീഷ്
ഭാഷ പഠിപ്പിക്കുന്നതിന്
അദ്ധ്യാപകര്‍ ഇല്ലാത്ത
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
കെ.ഇ.ആര്
അനുസരിച്ച്
ഹൈസ്ക്കൂളുകളില്‍
ഇംഗ്ലീഷ്
പഠിപ്പിക്കുന്നതിനായി
യോഗ്യതയുള്ള
അദ്ധ്യാപകരുടെ തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഹയര്‍സെക്കണ്ടറി
വിദ്യാലയങ്ങളിലെ
സംഘര്‍ഷങ്ങള്‍
3102.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി
വിദ്യാലയങ്ങളിലെ
വിദ്യാര്‍ത്ഥികള്‍
തമ്മിലും, സമീപ
വിദ്യാലയങ്ങളിലെ
വിദ്യാര്‍ത്ഥികള്‍
തമ്മിലും
സംഘര്‍ഷങ്ങളും, പ്ലസ്
വണ്‍
വിദ്യാര്‍ത്ഥികള്‍ക്ക്
നേരെ റാഗിങ്ങും
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ബി)
മേല്‍
സൂചിപ്പിച്ച
വിധത്തിലുള്ള
സംഘര്‍ഷങ്ങള്‍ കാരണം
സ്കൂളില്‍ നടക്കുന്ന
പൊതു പരിപാടികളും
മേളകളും
അലങ്കോലപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(സി)
ഇത്തരം
സംഘര്‍ഷങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
സംഘര്‍ഷങ്ങള്‍
ഉണ്ടാകുന്നതിന്റെ
കാരണങ്ങള്‍ ശാസ്ത്രീയ
പഠനം നടത്തി
കണ്ടെത്തുന്നതിനും
ശാസ്ത്രീയവും
മനഃശാസ്ത്രപരവുമായ
മാര്‍ഗ്ഗങ്ങളിലൂടെ
പരിഹരിക്കുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കാമോ?
ഹയര്‍
സെക്കന്ററി ഡയറക്ടറേറ്റില്‍
താല്‍ക്കാലിക ജീവനക്കാര്‍
3103.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
ഡയറക്ടറേറ്റില്‍
നിലവില്‍ എത്ര
താല്‍ക്കാലിക
ജീവനക്കാരുണ്ടെന്നും
ഏതൊക്കെ
തസ്തികകളിലെന്നും
വിശദമാക്കാമോ;
(ബി)
ഇവരെ
എപ്രകാരമാണ്
നിയമിച്ചതെന്ന്
വ്യക്തമാക്കുമോ?
കണ്ണശ്ശ
സ്മാരക ഹയര്‍ സെക്കണ്ടറി
സ്കൂള്‍ നിര്‍മ്മാണ
പ്രവൃത്തികള്‍
3104.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മികവിന്റെ
കേന്ദ്രമായി
തെരഞ്ഞെടുക്കപ്പെട്ട
കണ്ണശ്ശ സ്മാരക ഹയര്‍
സെക്കണ്ടറി സ്കൂളിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍
സ്തംഭനാവസ്ഥയില്‍
ആയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്ലാസ്സ്
മുറികള്‍ പൊളിച്ച്
മാറ്റിയതുമൂലം
ക്ലാസ്സുകള്‍
തടസ്സപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
2019-20
വര്‍ഷം നഷ്ടപ്പെട്ട
ബാച്ചുകള്‍ അടുത്ത
വര്‍ഷം
പുനരാരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
സ്തംഭനാവസ്ഥയിലായിരിക്കുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പുനരാരംഭിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
സ്പെഷ്യല്‍
റൂള്‍ ഭേദഗതി
3105.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഹയര്‍ സെക്കന്‍ഡറി
എഡ്യുക്കേഷന്‍
സ്റ്റേറ്റ് സര്‍വ്വീസ്
സ്പെഷ്യല്‍ റൂള്‍
(G.O.(P)
No.144/2001/Gen.edn
തീയതി 16.04.2001),
എച്ച്.എസ്.എസ്.റ്റി.
കമ്പ്യൂട്ടര്‍
സയന്‍സ്/കമ്പ്യൂട്ടര്‍
ആപ്ലിക്കേഷന്‍
തസ്തികയില്‍ ബി.എഡ്
കമ്പ്യൂട്ടര്‍ സയന്‍സ്
കൂടി ഉള്‍പ്പെടുത്തി
ഭേദഗതി വരുത്തുവാൻ
നാളിതുവരെ സർക്കാർ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്‍.സി.റ്റി.ഇ.
(ഡിറ്റര്‍മിനേഷന്‍ ഓഫ്
മിനിമം
ക്വാളിഫിക്കേഷന്‍ ഫോര്‍
റിക്രൂട്ട്മെന്റ് ആന്റ്
ടീച്ചേഴ്സ് ഇന്‍
സ്കൂള്‍) റഗുലേഷന്,
2014 പ്രകാരം ഹയര്‍
സെക്കന്‍ഡറി
ടീച്ചേഴ്സിന്റെ മിനിമം
യോഗ്യത പി.ജി.യും
ബി.എഡ്-ഉം ആയിരിക്കെ
എച്ച്.എസ്.എസ്.റ്റി.
കമ്പ്യൂട്ടര്‍
സയന്‍സ്/കമ്പ്യൂട്ടര്‍
ആപ്ലിക്കേഷന്‍
തസ്തികയിലേക്ക് ബി.എഡ്
കമ്പ്യൂട്ടര്‍ സയന്‍സ്
യോഗ്യതയുള്ള
ഉദ്യോഗാർത്ഥികൾക്ക്
മുൻഗണനയോ പ്രത്യേക
പരിഗണനയോ നൽകുവാൻ
നാളിതുവരെ സർക്കാർ
തയ്യാറായിട്ടുണ്ടോ;
(സി)
ഇതിന്മേൽ
എന്ത് നടപടി
കൈക്കൊള്ളുവാനാണ്
സർക്കാർ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മണലൂര്‍
മണ്ഡലത്തില്‍ നീന്തല്‍
പരിശീലനം
3106.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
നീന്തല്‍ പരിശീലനം
നല്‍കുന്നതിന്റെ
ഭാഗമായി
നീന്തല്‍കുളങ്ങള്‍
നിര്‍മ്മിക്കുന്ന
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാം;വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിലേക്ക് മണലൂര്‍
മണ്ഡലത്തില്‍ നിന്നും
ഏത് സ്കൂളിനെയാണ്
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്അറിയിക്കാമോ?
കായിക
ഇനങ്ങളുടെ ഗ്രേസ് മാര്‍ക്ക്
3107.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായിക
ഇനങ്ങളില്‍
അന്തര്‍ദേശീയ, ദേശീയ,
സംസ്ഥാനതല
മത്സരങ്ങളില്‍
വിജയിക്കുന്നവര്‍ക്ക്
എസ്.എസ്.എല്‍.സി, പ്ലസ്
ടു പരീക്ഷകളില്‍ ഗ്രേസ്
മാര്‍ക്ക്
നല്കുന്നുണ്ടോ;
(ബി)
ചെന്നൈ
റൈഫിള്‍ ക്ലബ്ബ്
നടത്തിയ ദക്ഷിണ മേഖല
ഷൂട്ടിംഗ്
ചാമ്പ്യന്‍ഷിപ്പിന്റെ
സര്‍ട്ടിഫിക്കറ്റിന്റെ
ബലത്തില്‍ 2018 ല്‍
വിദ്യാര്‍ത്ഥികള്‍
ഗ്രേസ് മാര്‍ക്ക്
നേടിയെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിദ്യാര്‍ത്ഥികള്‍
ഹാജരാക്കിയ
സര്‍ട്ടിഫിക്കറ്റുകള്‍
അംഗീകാരവും
അര്ഹതയുള്ളവയുമാണോ
എന്ന് പരിശോധിക്കാതെ
ഗ്രേസ് മാര്‍ക്ക്
അനുവദിച്ചത് ഏത്
സാഹചര്യത്തില്‍ ആണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പരാതി
സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയോ; ആയതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
കായികമേളയില്‍
ഉയര്‍ന്ന് വന്നിട്ടുള്ള
പരാതികൾ
3108.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈയിടെ നടന്ന റവന്യൂ
ജില്ലാ കായികമേളയില്‍
ഉയര്‍ന്ന് വന്നിട്ടുള്ള
ആക്ഷേപങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
മലപ്പുറം,
കോഴിക്കോട് ജില്ലകളില്‍
അര്‍ഹരായ
വിദ്യാര്‍ത്ഥികളെ
സ്കൂള്‍ കായികമേള
പട്ടികയില്‍ നിന്ന്
ഒഴിവാക്കിയും ഓണ്‍ലൈന്‍
വെബ്സൈറ്റിന്റെ
സാങ്കേതിക തകരാര്‍
കാരണം ഓണ്‍ലൈന്‍
എന്‍ട്രി ചെയ്യാന്‍
സാധിക്കാത്ത അര്‍ഹരായ
വിദ്യാര്‍ത്ഥികളെ
ഒഴിവാക്കിയും ജില്ലാ
കായിക മേള നടത്തിയെന്ന
പ്രധാനപ്പെട്ട
പരാതികളിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ഐപൊതു
വിദ്യാലയങ്ങള്‍ക്കായുള്ള ഐ
.ടി.മേള പരിഷ്കരണം
3109.
ശ്രീ.സി.
ദിവാകരന്
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
വിദ്യാലയങ്ങള്‍ ഹൈടെക്
ആയ സാഹചര്യത്തില്‍
ഐ.ടി.മേളയുടെ
നടത്തിപ്പില്‍ കാതലായ
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അനിമേഷന്‍
സ്ക്രാച്ച്
പ്രോഗ്രാമിങ്ങ്,
മള്‍ട്ടീമീഡിയാ
പ്രസന്റേഷന് തുടങ്ങിയ
മത്സരയിനങ്ങള്‍
ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ;
എങ്കില്‍ അവയുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
ഹൈസ്കൂള്‍,
ഹയര്‍ സെക്കണ്ടറി
വിഭാഗങ്ങളില്‍ മത്സര
ഇനങ്ങളിലെ എണ്ണം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(ഡി)
അധ്യാപകര്‍ക്കായി
ഐ.ടി മേളകളില്‍ ഏതൊക്കെ
പുതിയ മത്സരയിനങ്ങള്‍
ഉള്‍പ്പെടുത്തിയെന്ന്
അറിയിക്കുമോ?
ഐ.ടി.
ഉപകരണങ്ങള്‍
വാങ്ങുന്നതിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
3110.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങള്‍ക്കും
ഓഫീസുകള്‍ക്കും ഐ.ടി.
ഉപകരണങ്ങള്‍
വാങ്ങുന്നതിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പരിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഐ.
ടി. ഉപകരണങ്ങള്‍
ഏതൊക്കെ ഏജന്‍സികളും
സംവിധാനങ്ങളും മുഖേന
വാങ്ങുന്നതിനാണ് അനുമതി
നല്‍കിയിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
സ്കൂളുകളില്‍
ലാപ് ടോപ്
വാങ്ങുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ഡി)
സ്കൂളുകളില്‍
ഡിജിറ്റല്‍
ഉള്ളടക്കം/ഡിജിറ്റല്‍
ലൈബ്രറി എന്നിവ
ലഭ്യമാക്കുന്നതിന്
സ്വീകരിക്കേണ്ട
നടപടികള്‍ അറിയിക്കാമോ?
ഉപയോഗ
ശൂന്യമായതും
പ്രവര്ത്തനക്ഷമതയില്ലാത്തതുമായ
ഐ.ടി. ഉപകരണങ്ങളുടെ കണക്ക്
3111.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതു വിദ്യാലയങ്ങളില്‍
ഉപയോഗശൂന്യമായി
കിടക്കുന്നതും
കാലഹരണപ്പെട്ടതും
പ്രവര്‍ത്തന
ക്ഷമതയില്ലാത്തതുമായ
ഐ.ടി. അനുബന്ധ
ഉപകരണങ്ങളുടെ കണക്ക്
സര്‍ക്കാരിന്റെ
കൈവശമുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
എറണാകുളം
റവന്യൂ ജില്ലയിലുള്ള
പൊതുവിദ്യാലയങ്ങളിലെ
ഉപയോഗ ശൂന്യമായതും
പ്രവര്ത്തനക്ഷമതയില്ലാത്തതുമായ
ഐ.ടി. ഉപകരണങ്ങളുടെ
കണക്ക് വിദ്യാഭ്യാസ
ജില്ല തിരിച്ചുള്ള
സ്കൂളുകളുടെ വിലാസം
ഉള്‍പ്പെടെ
ലഭ്യമാക്കാമോ?
സമഗ്ര
ശിക്ഷാ കേരള പദ്ധതിയിലെ
വെട്ടിക്കുറച്ചതും
സൃഷ്ടിച്ചതുമായ തസ്തികകള്‍
3112.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആര്.എം.എസ്.എ.- യും
എസ്.എസ്.എ.-യും
തമ്മില്‍
സംയോജിപ്പിച്ച് സമഗ്ര
ശിക്ഷാ കേരള എന്ന പുതിയ
സംവിധാനം നിലവില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
സമഗ്ര
ശിക്ഷാ കേരള നിലവില്‍
വന്നതോടുകൂടി നിലവില്‍
ആര്.എം.എസ്.എ.-യിലും
എസ്.എസ്.എ.- യിലും
ഉണ്ടായിരുന്ന എത്ര
തസ്തികകളാണ്
വെട്ടിക്കുറച്ചത്;
അതിന്റെ വിശദാംശം
നല്‍കുമോ;
(സി)
ഉയര്‍ന്ന
തസ്തികകള്‍
നിലനിര്‍ത്തിക്കൊണ്ട്
താഴെക്കിടയിലുള്ള
തസ്തികകള്‍
കുറക്കുവാനുണ്ടായ
സാഹചര്യം എന്താണെന്ന്
വിശദമാക്കുമോ;
(ഡി)
സമഗ്ര
ശിക്ഷാ കേരളയില്‍
പ്രോജക്ട് മാനേജര്‍
എന്ന തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
തസ്തികകള്‍ പലതും
കുറച്ചിട്ടും പ്രോജക്ട്
മാനേജര്‍ എന്ന ഒരു
പുതിയ തസ്തിക
ഉണ്ടാക്കിയതിന്റെ കാരണം
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ?
ഗവഃ
മോയന്‍ മോഡല്‍ ഹയര്‍
സെക്കന്ററി സ്കൂളിന്റെ
വികസനം
3113.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ഗവഃ മോയന്‍ മോഡല്‍
ഹയര്‍ സെക്കന്ററി
സ്കൂളിലെ ഷിഫ്റ്റ്
സമ്പ്രദായം
ഒഴിവാക്കുമെന്ന
വിദ്യാഭ്യാസ
മന്ത്രിയുടെ
പ്രഖ്യാപനത്തിന് ശേഷം
ഷിഫ്റ്റ് സമ്പ്രദായം
ഒഴിവാക്കുന്നതിനു
വേണ്ടി
സ്വീകരിച്ചിട്ടുള്ള
നടപടിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സ്ക്കൂളിനോട്
ചേര്‍ന്നുള്ള റവന്യൂ
വകുപ്പിന്റെ
അധീനതയിലുള്ള സ്ഥലം
ഏറ്റടുക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ക്ലാസ്സ്
മുറികള്‍
നിര്‍മ്മിക്കുന്നതിന്
കിഫ്ബിയില്‍ നിന്നും
തുക അനുവദിച്ചിട്ടും
സ്ഥലപരിമിതി കാരണം ഈ
പദ്ധതി നടപ്പിലാക്കാന്‍
കഴിയാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിനു
വേണ്ട അടിയന്തര
നടപടികള്‍
സ്വീകരിക്കാമോ?
മങ്കട
മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ
വകുപ്പ് പദ്ധതികള്‍
3114.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷത്തെ
സംസ്ഥാന ബജറ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളതും
മങ്കട നിയോജക
മണ്ഡലത്തില്‍
പൊതുവിദ്യാഭ്യാസ
വകുപ്പ് മുഖേന
നടപ്പിലാക്കേണ്ടതുമായ
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
ബജറ്റില്‍
ടോക്കണ്‍ പ്രൊവിഷന്‍
അടക്കം ഉള്‍പ്പെടുത്തി
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;ഇത്
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചേരിയം
പ്രദേശത്തെ ഗവ. ഹൈസ്കൂളിനെ
ഹയര്‍ സെക്കണ്ടറി സ്കൂളായി
ഉയര്‍ത്തുന്നതിന് നടപടി
3115.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
അദ്ധ്യയന വര്‍ഷം
ഹൈസ്കൂളുകളെ ഹയര്‍
സെക്കണ്ടറി ആയി
ഉയര്‍ത്തുന്ന
പദ്ധതിയുടെ ഭാഗമായി
മങ്കട നിയോജക
മണ്ഡലത്തിലെ ചേരിയം
പ്രദേശത്തെ ഗവ.
ഹൈസ്കൂളിനെ
തെരഞ്ഞെടുക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഈ
വിഷയവുമായി
ബന്ധപ്പെട്ട് അനുകൂല
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കോങ്ങാട്
മണ്ഡലത്തില്‍ ഭരണാനുമതി
നല്കിയ സ്കുളുകള്‍
3116.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി കോങ്ങാട്
മണ്ഡലത്തില്‍ എത്ര
സ്കുളുകള്‍ക്കാണ് അഞ്ചു
കാേടി, മൂന്നു കോടി,
ഒരു കാേടി രൂപയുടെ വീതം
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
ഭരണാനുമതി
നല്‍കിയിട്ടുള്ള ഒാരോ
സ്കുളുകളുടെയും
പ്രവര്‍ത്തന
പുരോഗതിയുടെ വിശദാംശം
നല്‍കുമോ;
(സി)
ഇനിയും
നിര്‍മ്മാണപ്രവര്‍ത്തനം
ആരംഭിച്ചിട്ടില്ലാത്ത
സ്കുളുകളുടെ വിശദവിവരം
നല്‍കുമോ; പ്രസ്തുത
സ്കുളുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനം എന്നു
മുതല്‍ തുടങ്ങുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
ചിറ്റൂര്‍
റ്റി.റ്റി.എെ.
വിദ്യാര്ത്ഥികള്ക്ക്തമിഴില്
ചോദ്യപേപ്പര്‍
3117.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ചിറ്റൂര്‍
റ്റി.റ്റി.എെ.തമിഴ്
വിഭാഗത്തില്‍
പഠിച്ചുകൊണ്ടിരിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ചോദ്യപേപ്പര്‍
തമിഴില്‍
ലഭിക്കുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
തമിഴ് ഭാഷയിലുള്ള
റ്റി.റ്റി.എെ.
ആരംഭിച്ചിട്ട് എത്ര
വര്‍ഷമായി
എന്നറിയിക്കാമോ;
(സി)
ചോദ്യപേപ്പര്‍
തമിഴില്‍
ലഭ്യമാക്കുന്നതിനുവേണ്ട
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നോര്‍ത്ത്
വാഴക്കുളം യു.പി.സ്കൂളിന്റെ
കെട്ടിട നിർമ്മാണം
3118.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നോര്‍ത്ത്
വാഴക്കുളം
യു.പി.സ്കൂളിന്റെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി ഒരു കോടി
രൂപ ഉപയോഗിച്ച് സ്കൂള്‍
മന്ദിരം
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി
ആരംഭിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ?
കുനിശ്ശേരി
സ്കൂളിലെ സംസ്കൃതം ഹയര്‍
സെക്കണ്ടറി സ്കൂള്‍
അദ്ധ്യാപകര്‍ക്ക് ശമ്പളം
3119.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തിലെ
എരിമയ്യൂര് പഞ്ചായത്ത്
കുനിശ്ശേരി ജി എച്ച്
എസ് എസ്- ലെ സംസ്കൃതം
ഹയര്‍ സെക്കണ്ടറി
സ്കൂള്‍
അദ്ധ്യാപകര്‍ക്ക്
കഴിഞ്ഞ 4 വര്‍ഷമായി
ശമ്പളം ലഭിക്കാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ശമ്പളം
ലഭിക്കാത്തതിന്റെ കാരണം
എന്താണെന്ന്
അറിയിക്കാമോ;
ബന്ധപ്പെട്ട ഫയല്‍
പരിശോധിച്ച് പ്രസ്തുത
സംസ്കൃതം
അധ്യാപകര്‍ക്ക്
അടിയന്തരമായി ശമ്പളം
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ
വിദ്യാലയങ്ങളില്‍
ജൈവവൈവിധ്യ പാര്‍ക്ക്
3120.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
വിദ്യാലയങ്ങളിലാണ് ജൈവ
വൈവിധ്യ പാര്‍ക്ക്
നിര്‍മിക്കുന്നതിനായി
ശുപാര്‍ശ
ചെയ്തിരുന്നതെന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
വിദ്യാലയങ്ങളില്‍
ജൈവവൈവിധ്യ പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പല്ലാരിമംഗലം
ജി.വി.എച്ച്.എസ്.
മികവുറ്റതാക്കുന്ന പദ്ധതി
3121.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി മൂന്നു കോടി
രൂപ അനുവദിച്ചിട്ടുളള
കോതമംഗലം മണ്ഡലത്തിലെ
പല്ലാരിമംഗലം
ജി.വി.എച്ച്.എസ്. ന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
വിശദമായ
ഡി.പി.ആർ. തയ്യാറാക്കി
സമര്‍പ്പിച്ചിട്ട് വളരെ
നാളുകളായെങ്കിലും
എന്തുകൊണ്ടാണ്
ഇതുവരെയും നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുവാന്‍
കഴിയാത്തത് എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്കൂളിന്റെ നിര്‍മ്മാണ
പ്രവൃത്തികളുടെ
എസ്.പി.വി. ആയ കൈറ്റിന്
പകരം പുതിയ
എസ്.പി.വി.യെ
ഏല്പിക്കുവാനുളള ഫയല്‍
നടപടികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ഡി)
പുതിയ
എസ്.പി.വി. യെ
തീരുമാനമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എസ്.പി.വി. ഏതാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
സാങ്കേതികപ്രശ്നങ്ങള്‍
ഒഴിവാക്കി പ്രസ്തുത
സ്കൂള്‍ പുതിയ
എസ്.പി.വി.ക്ക് കൈമാറി
ടെണ്ടര്‍ നടപടികള്‍
വേഗത്തിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
പുലമന്തോള്
സ്കൂളിന്റെ കെട്ടിട
നിര്‍മ്മാണം
3122.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന്റെ 2016-17
വാര്‍ഷിക പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അടിസ്ഥാന സൗകര്യ
വികസനത്തിന്
26.12.2016-ലെ ജി. ഒ.
(ആര്.ടി.)
4357/2016/പൊവിവ
ഉത്തരവ് പ്രകാരം
ഭരണാനുമതി ലഭിച്ച
പെരിന്തല്‍മണ്ണ നിയോജക
മണ്ഡലത്തിലെ
ജി.എച്ച്.എസ്.എസ്.
പുലമന്തോള്
സ്കൂളിന്റെ കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
സാങ്കേതികാനുമതി,
ടെണ്ടര്‍ എന്നീ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; ഈ
പ്രവൃത്തി ഏത്
തീയതിയില്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നറിയിക്കാമോ;
(സി)
സമയബന്ധിതമായി
പ്രസ്തുത പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ ഹൈടെക് ക്ലാസ്
മുറികള്‍
3123.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
എൽ.പി. മുതല്‍ യു.പി.
വരെയുള്ള ക്ലാസ്
മുറികള്‍ ഹൈടെക്
ആക്കുന്നതിന്റെ നിലവിലെ
അവസ്ഥ എന്ത് എന്ന്
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍,
എയ്ഡഡ് എൽ.പി.-
യു.പി. വിഭാഗത്തില്‍
എത്ര സ്കൂളുകളില്‍ ആണ്
ഈ പദ്ധതി
നടപ്പിലാക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
സ്കൂളുകളുടെ
പേരു വിവരവും ഹൈടെക്
ആക്കുന്ന ക്ലാസുകളുടെ
എണ്ണവും തരം തിരിച്ച്
വിശദമാക്കാമോ;
(ഡി)
ഹൈടെക്
ക്ലാസ് മുറികള്‍
ആക്കുന്നതിന് എത്ര
തുകയാണ് ഓരോ സ്കൂളിലും
ചെലവ് വരുന്നത് എന്ന്
വ്യക്തമാക്കാമോ?
ഹയര്‍
സെക്കന്‍ഡറി
മിനിസ്റ്റീരിയല്‍
ജീവനക്കാരുടെ നിയമനം
3124.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കന്‍ഡറി വകുപ്പില്‍
മിനിസ്റ്റീരിയല്‍
വിഭാഗം ജീവനക്കാരുടെ
നിയമനം
ഹെഡ്ക്വാര്‍ട്ടേഴ്സ്
ഒഴിവുകളായാണ്
കണക്കാക്കുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ഒഴിവുകളെ അതാത് ജില്ലാ
ഒഴിവുകളായി
പരിഗണിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
വയസ്സിളവ്
ലഭിയ്ക്കാനുളള അപേക്ഷ
3125.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊരട്ടി
എന്‍.യു.പി.
സ്ക്കൂളില്‍ ഓഫീസ്
അറ്റന്‍ഡന്റായി നിയമനം
ലഭിച്ച ശ്രീമതി ദീപ
എ.എം. വയസ്സിളവ്
അനുവദിച്ച്
കിട്ടുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷയില്‍ വയസ്സിളവ്
അനുവദിച്ച്
നല്‍കുന്നതിനായി നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
ഫിസിക്കല്‍
സയന്‍സ് അദ്ധ്യാപകരുടെ
നിയമനങ്ങള്‍ സംബന്ധിച്ച
പരാതി
3126.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-ലെ
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം സംസ്ഥാനത്തെ
സ്കൂളുകളിലെ ഫിസിക്കല്‍
സയന്‍സ് അദ്ധ്യാപകരുടെ
നിയമനങ്ങള്‍
അംഗീകരിക്കുന്നില്ലെന്ന്
കാണിച്ച് നല്കിയ
1059/2019/VIP/M Edn
എന്ന നിവേദനത്തിലെ
നടപടികള്‍ അറിയിക്കുമോ;
(ബി)
പ്രസ്തുത
പരാതിയുടെ
അടിസ്ഥാനത്തില്‍
പൊതുവിദ്യാഭ്യാസ (ജെ)
വകുപ്പ് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
നോട്ട് ഫയല്‍ കോപ്പി
ലഭ്യമാക്കുമോ;
(സി)
ഈ
വിഷയം പൊതു വിദ്യാഭ്യാസ
ഡയറക്ടര്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
ഡി.ജി.ഇ ഓഫീസിലെ
ഫയലിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
പുല്ലഞ്ചേരി
സ്കൂളിലെ അറബിക്
അദ്ധ്യാപികയുടെ ലീവ്
റെഗുലറൈസേഷന്
3127.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
മണ്ഡലത്തിലെ
പുല്ലഞ്ചേരി
എ.എം.എല്‍.പി. സ്കൂളിലെ
അറബിക് അദ്ധ്യാപികയുടെ
ലീവ് റെഗുലറൈസേഷനുമായി
ബന്ധപ്പെട്ട
DPI/G2/1368/19,
32/250/19/G.Edn എന്നീ
ഫയലുകളിന്മേല്
നാളിതുവരെയും നടപടി
സ്വീകരിക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട
ധനകാര്യ റൂള്‍സ്
വകുപ്പിന്റെ
B4/276/2019/Fin എന്ന
ഫയലില്‍ മേല്‍നടപടി
റിപ്പോര്‍ട്ട്
വിദ്യാഭ്യാസ വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത
അദ്ധ്യാപികയുടെ ലീവ്
റെഗുലറൈസ് ചെയ്യാന്‍
എന്നത്തേക്ക്
സാധിക്കുമെന്നറിയിക്കാമോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയിലെ അധ്യാപകരുടെ എണ്ണം
3128.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പിന് കീഴില്‍
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയില്‍ എത്ര
അധ്യാപകര്‍ സേവനം
അനുഷ്ഠിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
സ്കൂളുകളില്‍ എത്ര
അധ്യാപകരുടെ ഒഴിവ്
നിലവിലുണ്ടെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
താല്‍ക്കാലിക
ജീവനക്കാരുടെ സര്‍വ്വീസ്
ക്രമപ്പെടുത്തല്‍ നടപടി
3129.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പൊതുവിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങളില്‍
താല്‍ക്കാലികമായി
ജോലിചെയ്യുന്ന എത്ര
ജീവനക്കാരെ
സര്‍വ്വീസില്‍
ക്രമപ്പെടുത്തിയിട്ടുണ്ട്
എന്നറിയിക്കാമോ;
ഏതൊക്കെ സ്ഥാപനങ്ങളില്‍
ആരെയെല്ലാം
ക്രമപ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
സ്കോള്‍
കേരളയില്‍
സൃഷ്ടിച്ചിട്ടുള്ള
തസ്തികകളെത്രയെന്നും അവ
ഏതെല്ലാമെന്നും
അറിയിക്കാമോ;
(ഡി)
പ്രസ്തുത
തസ്തികകളില്‍ നിലവില്‍
സ്കോള്‍ കേരളയില്‍
താല്‍ക്കാലികമായി ജോലി
ചെയ്യുന്നവരെ
സഥിരപ്പെടുത്തുന്നുണ്ടെങ്കില്
ആരെയൊക്കെയെന്നും ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലെന്നും
വിശദാംശങ്ങള്‍
അറിയിക്കാമോ?
തിരുവനന്തപുരം
ജില്ലയിലെ എച്ച്.എസ്.എ.
മലയാളം നിയമനം
3130.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ എച്ച്.എസ്.എ.
മലയാളം റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതിനകം എത്ര
നിയമനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എന്നാണ്
അവസാനിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
തസ്തികമാറ്റം
,പ്രൊമോഷന്
എന്നിങ്ങനെയുള്ള
വിഭാഗങ്ങള്‍ക്ക് മതിയായ
ഉദ്യോഗാര്‍ത്ഥികള്‍
ഇല്ലെങ്കില്‍ ആ
ഒഴിവുകള്‍ നേരിട്ടുള്ള
നിയമനങ്ങള്‍ക്കായി
റിപ്പോര്‍ട്ട്
ചെയ്യേണ്ടതുണ്ടോ;
(ഡി)
എങ്കില്‍
നിലവിലുള്ള എല്ലാ
ഒഴിവുകളും പി. എസ്. സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്ത് നിലവിലുള്ള
ലിസ്റ്റില്‍ നിന്നും
നിയമനം
ത്വരിതപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
ശൂന്യവേതനാവധിയില്‍
പ്രവേശിച്ച അധ്യാപകര്‍
3131.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ എല്‍.പി. ,
യു.പി സ്കൂളുകളില്‍
ആറുമാസത്തിലധികം
കാലയളവില്‍
ശൂന്യവേതനാവധിയില്‍
പ്രവേശിച്ച
അധ്യാപകരുണ്ടാേ ;
എങ്കില്‍ ഇത്തരത്തില്‍
എത്ര പേരുണ്ടെന്ന്
വിശദമാക്കാമാേ ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പാേര്‍ട്ട്
ചെയ്തിട്ടുണ്ടാേ ;
ഇല്ലെങ്കില്‍ ഇതിനുള്ള
നടപടി സ്വീകരിക്കാമാേ ?
എയ്ഡഡ്
സ്കൂളുകളിലെ അധിക
തസ്തികകളിലെ നിയമനം
3132.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളില്‍
വിദ്യാര്‍ത്ഥികള്‍
വര്‍ദ്ധിക്കുന്നതുമൂലം
പുതുതായി രണ്ട് തസ്തിക
ഉണ്ടാകുകയാണെങ്കിൽ അതിൽ
ഒരെണ്ണം തസ്തിക
നഷ്ടപ്പെട്ട
അദ്ധ്യാപകരെ
നിയമിക്കുന്നതിന്
സര്‍ക്കാരിന്
നല്‍കണമെന്ന
നിബന്ധനയുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഈ
നിബന്ധന കേരള ഹൈക്കോടതി
ശരിവച്ചിട്ടുണ്ടോ;
(സി)
ഇപ്രകാരം
സംരക്ഷിത അദ്ധ്യാപകരെ
നിയമിക്കുവാന്‍
മാനേജ്മെന്റുകള്‍
തയ്യാറാകാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ; എന്ന്
വ്യക്തമാക്കാമോ
(ഡി)
ഇത്തരം
സ്കൂളുകളില്‍ അധിക
തസ്തികകളില്‍
മാനേജ്മെന്റുകള്‍
നിയമിച്ച
അദ്ധ്യാപകര്‍ക്ക്
സര്‍ക്കാര്‍ അംഗീകാരം
നല്കാത്തതുമൂലം
അവര്‍ക്ക് ശമ്പളം
ലഭിക്കാത്ത സാഹചര്യം
ഉണ്ടോ;
(ഇ)
ഹൈക്കോടതി
ഉത്തരവുണ്ടായിട്ടും
സര്‍ക്കാര്‍ ഉത്തരവ്
നടപ്പിലാക്കാത്ത
മാനേജ്മെന്റുകള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്താമോ?
കാസര്‍കോട്
ജില്ലയിലെ എയ്ഡഡ്
സ്കൂളുകളില്‍ നിയമനാംഗീകാരം
ലഭിക്കാത്ത അദ്ധ്യാപകർ
3133.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ എയ്ഡഡ്
സ്കൂളുകളില്‍ നിയമന
അംഗീകാരം
കാത്തിരിക്കുന്ന എത്ര
അധ്യാപകരുണ്ടെന്ന്
സ്കൂളുകള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇൗ
അധ്യാപകര്‍ക്ക്
നിയമനാംഗീകാരം
ലഭിക്കാത്തതിനെ
തുടര്‍ന്ന്
ശമ്പളമില്ലാതെ ജോലി
ചെയ്യന്ന ഇവരുടെ ദുരിതം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ താല്‍ക്കാലിക
ആശ്വാസമെന്ന നിലയില്‍
നിയമനം
അംഗീകരിക്കുന്നതുവരെ
ഇവര്‍ക്ക് എന്തെങ്കിലും
ആശ്വാസധനം
നല്‍കുന്നതിനെക്കുറിച്ച്
ആലോചിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതുവരെ
നിയമനാംഗീകാരം
നല്കാതിരിക്കുവാനുളള
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിയമനാംഗീകാരം
കാത്തുനില്ക്കുന്നവരില്
നിയമനം
തിരസ്കരിക്കപ്പെടാന്‍
സാധ്യതയുളള എത്ര
പേരുണ്ടെന്നും എങ്കില്‍
ആയതിനുളള
കാരണമെന്താണെന്നും
വ്യക്തമാക്കാമോ?
എയ്ഡഡ്
ഹയര്‍ സെക്കന്ററി
സ്ക്കൂളുകളിലെ തസ്തികകള്‍
3134.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
വര്‍ഷം അനുവദിച്ച
എയ്ഡഡ് ഹയര്‍
സെക്കന്ററി
സ്ക്കൂളുകളില്‍
അദ്ധ്യാപക, അനദ്ധ്യാപക
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(ബി)
2016
ജൂണിന് ശേഷം എയ്ഡഡ്
മേഖലയില്‍ സ്ക്കൂളുകള്‍
അനുദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
അവയില്‍
ന്യൂനപക്ഷ പദവിയുളള
സ്ക്കൂളുകള്‍ എത്രയാണ്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
എയ്ഡഡ് സ്കൂളുകളില്‍
എത്ര അദ്ധ്യാപക,
അനദ്ധ്യാപക തസ്തികകള്‍
പുതുതായി അനുവദിച്ചു;
ഇതുമൂലമുണ്ടായിട്ടുളള
അധിക സാമ്പത്തിക ബാധ്യത
എത്രയാണ്;
വിശദമാക്കുമോ?
എച്ച്.എസ്.റ്റി
ഇംഗ്ലീഷ് ഒഴിവും നിയമനവും
3135.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2020
മെയ് 9 വരെയുള്ള
കണക്കുകൾ പ്രകാരം
തിരുവനന്തപുരം ജില്ലയിൽ
എച്ച്.എസ്.റ്റി
ഇംഗ്ലീഷ് തസ്തികയുടെ
എത്ര റിട്ടയർമെന്റ്
ഒഴിവുകൾ
ഉണ്ടാകും;അറിയിക്കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയിൽ
എച്ച്.എസ്.റ്റി
ഇംഗ്ലീഷ്
തസ്തികയിലേക്ക് അഡ്വൈസ്
ലഭിച്ച് ഒരു വര്‍ഷം
കഴിഞ്ഞിട്ടും നിയമനം
ലഭിക്കാത്തവർക്ക് ഉടൻ
നിയമനം
ലഭിക്കുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
2019-2020
ഫിക്സേഷൻ പ്രകാരം
എച്ച്.എസ്.റ്റി
ഇംഗ്ലീഷ്
തസ്തികയില്ലാത്ത എത്ര
ഗവ.സ്കൂളുകള്‍
തിരുവനന്തപുരം ജില്ലയിൽ
ഉണ്ട്; വ്യക്തമാക്കാമോ;
(ഡി)
2019
- 2020 ഫിക്സേഷൻ
പ്രകാരം കേരളത്തിലെ
എത്ര ഗവ.സ്കൂളുകളില്‍
എച്ച്.എസ്.റ്റി
ഇംഗ്ലീഷ്
തസ്തികയില്ലായെന്ന്
അറിയിക്കാമോ?
എറണാകുളം
ജില്ലയിൽ എല്‍.പി. സ്കൂള്‍
ടീച്ചര്‍(മലയാളം മീഡിയം)
ഒഴിവുകള്‍
3136.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളില്‍ എല്‍.പി.
സ്കൂള്‍ ടീച്ചര്‍മാരുടെ
(മലയാളം മീഡിയം) എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
സ്കൂളുകളിലാണ്
ഒഴിവുകളുള്ളതെന്ന്
സ്കൂള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(സി)
നിലവിലുള്ള
മുഴുവന്‍ ഒഴിവുകളും
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ഡി)
മുഴുവന്‍
ഒഴിവുകളും
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനു ആവശ്യമായ
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
എറണാകുളം
ജില്ലയിലെ സ്കൂളുകളിലെ ഹെഡ്
ടീച്ചര്‍ ഒഴിവ്
3137.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ എല്‍.പി.,
യു.പി സ്കൂളുകളിലെ ഹെഡ്
ടീച്ചര്‍ ഒഴിവ്
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ നിയമനം
നടത്തുന്നത്
എപ്രകാരമെന്ന്
വ്യക്തമാക്കാമോ;
(സി)
ഒഴിവുള്ള
തസ്തികകളില്‍
എന്നത്തേക്ക് നിയമനം
നടത്തുമെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
തസ്തികകളില്‍
നിലവിലുള്ള പി.എസ്.സി.
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സമുണ്ടോ;
വ്യക്തമാക്കാമോ?
എസ്.എസ്.എല്‍.സി
സര്‍ട്ടിഫിക്കറ്റില്‍
തിരുത്തലുകള്‍
3138.
ശ്രീ.കെ.എം.ഷാജി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.സി.മമ്മൂട്ടി
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി
സര്‍ട്ടിഫിക്കറ്റില്‍
പേര്, രക്ഷിതാക്കളുടെ
പേര്, മേല്‍വിലാസം
എന്നിവയിലെ പിശകുകള്‍
പരിഹരിക്കുന്നതിന് ജനന
സര്‍ട്ടിഫിക്കറ്റ്
നിര്‍ബന്ധമാക്കിക്കൊണ്ട്
എന്തെങ്കിലും
ഉത്തരവുകള്‍
നിലവിലുണ്ടോ; എങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഇത്തരം
തിരുത്തലുകള്‍ക്ക്
ഏതെങ്കിലും തീയതിക്കു
മുമ്പ് ജനിച്ചവര്‍ക്ക്
ജനനസര്‍ട്ടിഫിക്കറ്റ്
നിര്ബന്ധമല്ലായെന്നുള്ള
ഉത്തരവുകള്‍
നിലവിലുണ്ടോ; അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ജനന
സര്‍ട്ടിഫിക്കറ്റ്
ഇല്ലാത്തവര്‍ക്ക്
ഇത്തരം തിരുത്തലുകള്‍
വരുത്തുന്നതിന് പകരമായി
ഏതൊക്കെ രേഖകളാണ്
ഹാജരാക്കേണ്ടത്;
വിശദാംശം ലഭ്യമാക്കുമോ?
മങ്കട
മണ്ഡലത്തിലെ സ്കൂളുകളുടെ
പശ്ചാത്തല സൗകര്യ വികസനം
3139.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി കിഫ്ബി മുഖേന
മങ്കട
നിയോജകമണ്ഡലത്തില്‍
നിന്നും തെരഞ്ഞെടുത്ത
സ്കൂളുകളുടെ പശ്ചാത്തല
സൗകര്യ വികസനത്തിന്റെ
നിലവിലെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
മേല്‍
പ്രവര്‍ത്തനങ്ങള്‍ക്കായി
31/12/2018 ലെ
5503/18/പൊ.വി.വ.
ഉത്തരവ് പ്രകാരം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
31/12/18
ലെ 5501/18/പൊ.വി.വ.
ഉത്തരവിന്റെ
വെളിച്ചത്തില്‍
പ്രസ്തുത മണ്ഡലത്തിലെ
സ്കൂളുകളില്‍ ഭൗതിക
സാഹചര്യം
മെച്ചപ്പെടുത്തിയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
എയ്ഡഡ്
സ്കൂളുകളിലെ പി.എസ്.സി.
നിയമന മാനദണ്ഡം
3140.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എയ്ഡഡ്
സ്കൂളുകളിലെ നിയമനത്തിൽ
പിന്നാക്ക
വിഭാഗങ്ങൾക്കും,
വികലാംഗർക്കും
പി.എസ്.സി. നിയമന
മാനദണ്ഡം കൊണ്ട് വരാൻ
നിയമ നിർമ്മാണം
നടത്തുമോ?
ക്ലാസ്സ്
റൂമുകള്‍
ഡിജിറ്റലാക്കുന്നതിന്റെ
ഭാഗമായി പാറശ്ശാല നിയോജക
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
3141.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി ഒന്നു മുതല്‍
പന്ത്രണ്ട് വരെയുള്ള
ക്ലാസ്സ് മുറികള്‍
ഡിജിറ്റലാക്കുന്നതിന്റെ
ഭാഗമായി പാറശ്ശാല
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളുടെ
സ്കൂള്‍ തിരിച്ചുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സ്കൂളുകളില്‍
നല്‍കിയിട്ടുള്ള ഐ.ടി.
ഉപകരണങ്ങളുടെ
പ്രവര്‍ത്തന ശേഷി
വിലയിരുത്തുന്നതിനും,
ഇവയുടെ ഉപയോഗം
മോണിറ്റര്‍
ചെയ്യുന്നതിനും
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സ്കൂളുകള്‍ക്ക്
ഏതൊക്കെ ഐ.ടി.
ഉപകരണങ്ങളാണ്
ലഭ്യമാക്കിയിട്ടുള്ളത്;
(ഡി)
പാറശ്ശാല
നിയോജക മണ്ഡലത്തില്‍
എത്ര വീതം ഉപകരണങ്ങള്‍
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കാമോ?
ചാലക്കുടി
വിദ്യാഭ്യാസ ഉപജില്ലാ
ഓഫീസിന് പുതിയ കെട്ടിടം
3142.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
വിദ്യാഭ്യാസ
വകുപ്പിന്റെ സ്ഥലത്ത്
സ്ഥിതി ചെയ്യുന്ന
വിദ്യാഭ്യാസ ഉപജില്ലാ
ഓഫീസ്
പ്രവര്‍ത്തിക്കുന്ന
കെട്ടിടം അതീവ
ജീര്ണ്ണാവസ്ഥയിലായിരിക്കുന്നത്
ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഓഫീസിന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
ഇതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയും
എസ്റ്റിമേറ്റും
പരിഗണിച്ച് അനുമതി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ഓഫീസുകളിലെ
സീറ്റ്/സെക്ഷന്‍
മാറ്റാനുള്ള മാനദണ്ഡങ്ങള്‍
3143.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡി.ഡി.ഇ,
ഡി.ഇ.ഒ ഓഫീസുകളില്‍ ഒരേ
സെക്ഷനിലോ, സീറ്റിലോ
അഞ്ചു വര്‍ഷത്തില്‍
കൂടുതലായി ജോലി
ചെയ്യുന്നവരുടെ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
തുടര്‍ച്ചയായി
വര്‍ഷങ്ങളോളം പ്രസ്തുത
സീറ്റ്/സെക്ഷനില്‍ ജോലി
ചെയ്യാന്‍
അനുവദിക്കുന്നതിന്റെ
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
തുടര്‍ച്ചയായി
മൂന്ന് വര്‍ഷം ഒരേ
സീറ്റില്‍/സെക്ഷനില്‍
ജോലി ചെയ്യുന്നവരെ
മാറ്റി പുതിയ
ഉദ്യോഗസ്ഥരെ
നിയമിക്കുവാന്‍
വിദ്യാഭ്യാസ വകുപ്പ്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
നെടുമങ്ങാട്
താലൂക്കില്‍ പുതിയ
വിദ്യാഭ്യാസ ജില്ലാ ഓഫീസ്
3144.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
താലൂക്കില്‍ പുതിയ
വിദ്യാഭ്യാസ ജില്ലാ
ഓഫീസ് ആരംഭിക്കണമെന്ന
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
3145.
ശ്രീ.ആന്റണി
ജോണ്‍
,,
കെ.വി.വിജയദാസ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
കാര്യക്ഷമമായി
നടപ്പാക്കിയതിന്റെ
ഫലമായി
പൊതുവിദ്യാലയങ്ങളുടെ
അക്കാദമിക
നിലവാരത്തില്‍
ഉണ്ടായിട്ടുളള പുരോഗതി
വിലയിരുത്തിയിട്ടുണ്ടോയെന്നറിയിക്കാമോ;
(ബി)
പൊതുവിദ്യാഭ്യാസത്തെ
അന്താരാഷ്ട്ര
നിലവാരത്തില്‍
എത്തിക്കുന്നതിനും
വിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങളില്‍
പൊതുജന പങ്കാളിത്തം
ഉറപ്പുവരുത്തുന്നതിനുമുള്ള
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
വിദ്യാര്‍ത്ഥികളുടെ
അക്കാദമിക മികവ്
എന്നതിലുപരി അവരില്‍
അന്തര്‍ലീനമായ മുഴുവന്‍
കഴിവുകളെയും
വികസിപ്പിക്കുന്നതിനും
അവരുടെ സര്ഗവെെഭവത്തെ
കണ്ടെത്തി ഉയര്‍ന്ന
തലത്തിലേയ്ക്ക്
എത്തിക്കുന്നതിനും
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
എപ്രകാരമാണ്
പ്രയോജനപ്രദമാകുന്നതെന്ന്
വ്യക്തമാക്കാമോ?
കേരള
സംസ്ഥാന സാക്ഷരതാ മിഷന്റെ
പ്രവര്‍ത്തനം
3146.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന സാക്ഷരതാ
മിഷന്റെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ജില്ലകളിലെ
സാക്ഷരതാ
തുടര്‍വിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്നതിനും,
ഏകോപിപ്പിക്കുന്നതിനും
നിലവിലുള്ള സംവിധാനം
എന്താണ്;
(സി)
സാക്ഷരതാ
മിഷന് നടത്തുന്ന
തുടര്‍വിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങള്‍ മൂലം
സമൂഹത്തിലുണ്ടായിട്ടുള്ള
മാറ്റങ്ങള്‍ അവലോകനം
ചെയ്തിട്ടുണ്ടോ;
(ഡി)
മിഷന്
വരുമാന വാര്‍ദ്ധക്യ
പരിപാടി എന്ന പേരില്‍
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതിലൂടെ
ലക്ഷ്യമിടുന്നത്
എന്താണ്;
(ഇ)
2016
മുതല്‍ ഓരോ വര്‍ഷവും
സാക്ഷരതാ മിഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
വകയിരുത്തിയ തുകയും,
ചെലവഴിച്ച തുകയുടെയും
വിശദാംശം നല്‍കുമോ?