പ്രളയവും,
ഉരുള്‍പൊട്ടലും മൂലം
വനസമ്പത്തിന് സംഭവിച്ച നാശം
2704.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലും
2019-ലുമുണ്ടായ
പ്രളയവും,
ഉരുള്‍പൊട്ടലും മൂലം
സംസ്ഥാനത്തെ
വനസമ്പത്തിന് നാശം
സംഭവിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതുമൂലം
വനത്തില്‍ താമസിക്കുന്ന
ജനങ്ങള്‍ക്ക് ഉണ്ടായ
നാശനഷ്ടങ്ങള്‍ക്ക്
എന്തൊക്കെ സഹായമാണ്
ഇതിനകം നല്‍കിയത്;
വ്യക്തമാക്കാമോ;
(സി)
ഉരുള്‍പൊട്ടിയ
സ്ഥലങ്ങളില്‍ വനം
വകുപ്പ് എന്തെങ്കിലും
സംരക്ഷണ നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
വിശദമാക്കുമോ?
വന
അദാലത്തുകള്‍
2705.
ശ്രീ.പി.ടി.എ.
റഹീം
,,
ബി.ഡി. ദേവസ്സി
,,
പി. ഉണ്ണി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പിനെ
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്കുണ്ടായിട്ടുള്ള
പരാതികള്‍ ഫലപ്രദമായി
പരിഹരിക്കുന്നതിന്
എല്ലാ ജില്ലകളിലും വന
അദാലത്തുകള്‍
സംഘടിപ്പിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
തരത്തിലുള്ള പരാതികളാണ്
ഇപ്രകാരമുള്ള
അദാലത്തുകളില്‍
പരിഹരിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
വനംവകുപ്പിന്
പുറമേ മറ്റ് ഏതെങ്കിലും
വകുപ്പുകള്‍
അദാലത്തില്‍
പങ്കെടുക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ ?
വനേതര
പ്രവര്‍ത്തനങ്ങള്‍ക്കുളള
വന്യജീവി ബോര്‍ഡിന്റെ
അനുമതി
2706.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവി
സങ്കേതങ്ങളുടെയും,
ദേശീയ ഉദ്യാനങ്ങളുടെയും
പത്ത് കിലോമീറ്റര്‍
ചുറ്റളവില്‍ ഖനനം
ഉള്‍പ്പെടെയുള്ള വനേതര
പ്രവര്‍ത്തനങ്ങള്‍ക്ക്
വന്യജീവി ബോര്‍ഡിന്റെ
അനുമതി ആവശ്യമുണ്ടോ;
(ബി)
വന്യജീവി
ബോര്‍ഡിന്റെ അനുമതി
ഇല്ലാതെ മേല്പറഞ്ഞ
മേഖലയില്‍ ക്വാറികള്‍
പ്രവര്‍ത്തിക്കുന്നതായി
കണ്ടത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
വനംവകുപ്പ്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?
പാതയോരത്തെ
സര്‍ക്കാര്‍ മരങ്ങളുടെ
കെെയ്യേറ്റം
2707.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജക മണ്ഡലത്തിലൂടെ
കടന്നു പോകുന്ന
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുള്ള
റോഡുകളുടെ വശത്തായി
നില്ക്കുന്ന വനം
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
മരങ്ങളുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പാതയോരത്തെ
മരങ്ങള്‍
സ്വകാര്യവ്യക്തികള്‍
കയ്യേറി വേലികള്‍
നിര്‍മ്മിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
കെെയ്യേറ്റങ്ങള്‍
കണ്ടെത്തി
ഒഴിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ;
(സി)
ഇത്തരം
വിഷയങ്ങളില്‍
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ഡി)
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
പാതയോരങ്ങളില്‍
അപകടകരമായ രീതിയില്‍
നില്ക്കുന്ന
വന്മരങ്ങളുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ അവ മുറിച്ചു
മാറ്റുന്നതിനുള്ള നടപടി
സ്വീകരിക്കാമോ;
(ഇ)
മരങ്ങള്‍
കടപുഴകി വീണുണ്ടാകുന്ന
അപകടങ്ങള്‍
തടയുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
വനം
വകുപ്പിന് കീഴിലുള്ള സ്ഥലം
2708.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വനം
വകുപ്പിന് കീഴിലുള്ള
ഏതെങ്കിലും സ്ഥലം
വ്യക്തികള്‍ക്കോ
സംഘടനകള്‍ക്കോ
സര്‍ക്കാരിന്റെ മറ്റു
വകുപ്പുകള്‍ക്കോ
വിട്ടുകൊടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
എത്ര സ്ഥലമാണ്
നല്‍കിയതെന്നും,അത്
ആര്‍ക്കെല്ലാമാണെന്നും,ഏത്
നിബന്ധനകളുടെ
അടിസ്ഥാനത്തിലാണ്
നല്‍കിയതെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
വനം
വകുപ്പിന്റെ സ്ഥലം ഏത്
നിബന്ധനകളുടെ
അടിസ്ഥാനത്തില്‍
ഏതെല്ലാം
ആവശ്യങ്ങള്‍ക്കായി
നല്‍കാമെന്ന്
വ്യക്തമാക്കാമോ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
2709.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
അനുസരിച്ച് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍ക്ക്
വനം വകുപ്പ് സഹായകമായ
നിലപാടാണോ
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
ശബരിമലയിലെത്തുന്ന
ലക്ഷക്കണക്കിന്
ഭക്തജനങ്ങള്‍ക്ക്
സൗകര്യം ഒരുക്കുന്നതിന്
വനഭൂമി വിട്ട്
നല്‍കണമെന്ന് ദേവസ്വം
ബോര്‍ഡ്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര ഭൂമി
വിട്ടു നല്‍കണമെന്നാണ്
ആവശ്യപ്പെട്ടിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
ആവശ്യത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
മംഗലശ്ശേരി
തോട്ടം വനഭൂമി കെെമാറ്റം
2710.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്കിലെ താഴക്കോട്
വില്ലേജില്‍ വനം
വകുപ്പിന്റെ
അധീനതയിലുളള മംഗലശ്ശേരി
തോട്ടം വനഭൂമി,
കെെവശക്കാര്‍ക്ക്
പട്ടയം നല്‍കുന്നതിനും
മുക്കം ഗവണ്മെന്റ്
പോളി ടെക്നിക്ക്
നിര്‍മ്മിക്കുന്നതിനും
വിട്ടുനല്‍കുന്നതിനുമുള്ള
നടപടി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമി
വിട്ടുനല്‍കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ശബരിമലയുടെ
അടിസ്ഥാനസൗകര്യ വികസനം
2711.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമലയുടെ
അടിസ്ഥാനസൗകര്യ
വികസനത്തിന്
എവിടെയൊക്കെയുള്ള എത്ര
ഹെക്ടര്‍ വനഭൂമിയാണ്
ദേവസ്വം ബോര്‍ഡ്
ആവശ്യപ്പെട്ടിരിക്കുന്നത്
എന്ന് അറിയിക്കുമോ;
(ബി)
വനഭൂമി
വിട്ടുനല്‍കുന്നതിന്
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
ഇതിനായി ഇനി എന്തൊക്കെ
നടപടികള്‍
പൂര്‍ത്തിയാക്കാനുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
എന്നത്തേക്ക്
ഈ ഭൂമി
വിട്ടുനല്കാനാകുമെന്ന്
അറിയിക്കാമോ?
അട്ടപ്പാടി-ഗുളിക്കടവ്
റോഡ് നിര്‍മ്മാണം
2712.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അട്ടപ്പാടി-ഗുളിക്കടവ്
റോഡ് നിര്‍മ്മാണം
സംബന്ധിച്ച്
നല്‍കിയിട്ടുള്ള
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദവിവരം നല്‍കുമോ?
മരം
മുറിച്ച് വില്പന
നടത്തുന്നതിന് അനുമതി
2713.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടയ
ഭൂമിയില്‍ കര്‍ഷകര്‍
വച്ച്
പിടിപ്പിച്ചിട്ടുള്ള
മരം മുറിച്ച്
മാറ്റുന്നതിനുള്ള
അവകാശം അവയുടെ
ഉടമസ്ഥര്‍ക്ക്
നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
തരം മരങ്ങള്‍ മുറിച്ച്
വില്പന നടത്തുന്നതിനാണ്
അനുമതി നല്കുവാന്
ഉദ്ദേശിക്കുന്നത്;
(സി)
ഇത്
സംബന്ധിച്ച് വനം,
റവന്യൂ വകുപ്പ്
ഉദ്യോഗസ്ഥരുടെ ഉന്നത തല
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ഇതില്‍ എടുത്ത തീരുമാനം
എന്താണ്;വിശദമാക്കുമോ;
(ഡി)
ഇതു
സംബന്ധിച്ചുള്ള
വിജ്ഞാപനം
ഇറക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;വിശദമാക്കുമോ;
(ഇ)
പ്രസ്തുത
തീരുമാനത്തിന്റെ
വെളിച്ചത്തില്‍
അനധികൃതമായി മരം
മുറിക്കുവാന്‍ ഉള്ള
സാഹചര്യം തടയുന്നതിന്
എന്ത് നടപടിയാണ്
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്നത്?
പാഴ്
മരങ്ങളുടെ വില പ്രാദേശികമായി
പുതുക്കി നിശ്ചയിക്കുന്നതിന്
നടപടി
2714.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുസ്ഥലങ്ങളിലെ
മരങ്ങള്‍
വികസനപ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ടി മുറിച്ചു
മാറ്റുന്നതിന്
സാമൂഹ്യവനവല്‍ക്കരണ
വിഭാഗം നിശ്ചയിക്കുന്ന
തുകയ്ക്ക് ലേലം
കൈക്കൊള്ളാന്‍ ആളുകള്‍
സന്നദ്ധമാകുന്നില്ല
എന്ന വിവരം ശ്രദ്ധയില്‍
ഉണ്ടോ;
(ബി)
നിശ്ചയിക്കുന്ന
തുക ലഭിക്കാത്തതു കാരണം
ലേല നടപടികള്‍ക്ക്
കാലതാമസം വരുന്നതും
ഇതുവഴി വികസന
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
കഴിയാത്തതും
പരിശോധിക്കുമോ ;
(സി)
പാഴ്
മരങ്ങള്‍
ഉള്‍പ്പെടെയുള്ള
മരങ്ങളുടെ വില
പ്രാദേശികമായി പുതുക്കി
നിശ്ചയിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
ഇക്കാര്യങ്ങൾ വിശദമായി
പഠിക്കുന്നതിന് ഒരു
വിദഗ്ധ സമിതിയെ
ചുമതലപ്പെടുത്തുമോ;
വ്യക്തമാക്കുമോ?
കാര്‍ബണ്‍
ആഗിരണശേഷി കൂടിയ മരങ്ങള്‍
2715.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാലാവസ്ഥാ
വ്യതിയാനത്തെ
സാവധാനത്തിലാക്കുന്ന
കാര്‍ബണ്‍ ആഗിരണശേഷി
കൂടിയ മരങ്ങള്‍
നട്ടുവളര്‍ത്തി
വാണിജ്യാവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ?
സംസ്ഥാനത്തെ
സ്വാഭാവിക വനം
പുഷ്ടിപ്പെടുത്തുന്നതിന്
നടപടി
2716.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനമേഖലയിലുള്ള തേക്ക്
പ്ലാന്റേഷനുകള്‍
മുറിച്ച് മാറ്റി
സ്വാഭാവിക വനം
പുഷ്ടിപ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഷയം പഠിക്കാന്‍
കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോ;എങ്കിൽ
വിശദാംശം നല്‍കുമോ?
ഓണ്‍ലൈന്‍
ടിക്കറ്റ് ബുക്കിംഗ്
2717.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
ഇക്കോടൂറിസം
കേന്ദ്രങ്ങള്‍
സന്ദര്‍ശിക്കുന്നതിന്
ടിക്കറ്റുകള്‍
ഓണ്‍ലൈനില്‍ ബുക്കു്
ചെയ്യാവുന്ന സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
കേരളത്തിന്റെ എല്ലാ
കേന്ദ്രങ്ങളിലും
പ്രസ്തുത സംവിധാനം
നിലവില്‍ വന്നോ;
വിശദാംശം ലഭ്യമാക്കുമോ
?
വനം
വകുപ്പ് ഓഫീസുകളില്‍
പഞ്ചിംഗ്
2718.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിനു കീഴിലെ എല്ലാ
ഓഫീസുകളിലും പഞ്ചിംഗ്
സമ്പ്രദായം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ മുഴുവന്‍
ഓഫീസുകളിലും പഞ്ചിംഗ്
നടപ്പിലാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ബി)
ഈ
പ്രവര്‍ത്തനം എന്ന്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
വനം
വകുപ്പിലെ എന്‍.എം.ആര്.
വാച്ചർമാരെ സ്ഥിരപ്പെടുത്തല്‍
2719.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാറ്റഗറി
നമ്പർ 354/ 2016
പ്രകാരം വനം വകുപ്പിലെ
റിസർവ് വാച്ചർ, ഡിപ്പോ
വാച്ചർ, ബംഗ്ലാവ്
വാച്ചർ തസ്തികകളിലേക്ക്
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവില്‍ വന്ന
ശേഷം എന്‍.എം.ആര്.
വാച്ചർമാരെ
സ്ഥിരപ്പെടുത്തിയത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിനുള്ള
കാരണം വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റിൽ
നിന്നും എത്ര
പേർക്ക്ഇതുവരെ നിയമനം
നൽകി; ഇനി എത്ര പേർക്ക്
കൂടി നിയമനം നൽകാൻ
സാധിക്കും എന്ന്
വ്യക്തമാക്കാമോ?
ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍
തസ്തികയില്‍ ഒഴിവുകള്‍
2720.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകളിലേക്ക് നിയമനം
നടത്തുന്നതിന് വകുപ്പ്
എന്തെല്ലാം തുടര്‍
നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
ജില്ലയില്‍ റാപ്പിഡ്
റെസ്പോണ്‍സ് ടീം
പ്രവര്‍ത്തനം
നടത്തുന്നുണ്ടോ
എന്നതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
താൽക്കാലിക
ഫോറസ്റ്റ് വാച്ചർമാരുടെ
സേവനവും വേതനവും
2721.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഫോറസ്റ്റ് വാച്ചർമാരുടെ
സേവനം വനവിസ്തൃതിക്ക്
ആനുപാതികമായി
ഉറപ്പുവരുത്തുവാൻ
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കിൽ എത്ര
ഫോറസ്റ്റ് വാച്ചർമാരുടെ
കുറവാണ് ഇപ്പോഴുള്ളത്;
അറിയിക്കുമോ;
(ബി)
ആവശ്യമായത്ര
ഫോറസ്റ്റ് വാച്ചർമാരുടെ
സേവനം ഉറപ്പ് വരുത്താൻ
സ്വീകരിച്ചുവരുന്ന
നടപടികൾ എന്തൊക്കെയാണ്;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(സി)
ഫോറസ്റ്റ്
വാച്ചർമാർ
ഉൾപ്പെടെയുള്ള
താത്കാലിക
ജീവനക്കാര്‍ക്ക് നമ്പർ.
394/ഇ1/2017/തൊഴിൽ
വിജ്ഞാപനത്തിന്
അനുസൃതമായി ശമ്പളവും
മറ്റ് ആനുകൂല്യങ്ങളും
സമയബന്ധിതമായി
നൽകിവരുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇക്കാര്യത്തിൽ
പോരായ്മകൾ
നിലനിൽക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്
പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികൾ വിശദമാക്കാമോ?
കലവറ
വിപണന കേന്ദ്രങ്ങള്‍
T 2722.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
എവിടെയൊക്കെയാണ് കലവറ
വിപണന കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമാേ ;
(ബി)
കലവറ
വിപണന കേന്ദ്രങ്ങളില്‍
നിന്ന്
ആര്‍ക്കെല്ലാമാണ്
സാധനങ്ങള്‍
ലഭിക്കുന്നതെന്നും,
സാധനങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
മാനദണ്ഡങ്ങളും
നടപടിക്രമങ്ങളും
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമാേ ?
വനാവകാശ
നിയമ പ്രകാരമുള്ള പരാതികള്‍
2723.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാവകാശ
നിയമം സംസ്ഥാനത്ത്
പൂര്‍ണ്ണ തോതില്‍
നടപ്പിലാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വനാവകാശ നിയമപ്രകാരം
അപേക്ഷ
സ്വീകരിച്ചിട്ടുണ്ടോ;
എത്ര പേര്‍ക്ക് ഈ
നിയമപ്രകാരമുള്ള അവകാശം
നല്‍കിയിട്ടുണ്ട്;
(സി)
അപേക്ഷയില്‍
പറയുന്ന സ്ഥലം റവന്യു
ഭൂമിയാണോ, വനഭൂമിയാണോ
എന്ന സംയുക്ത പരിശോധന
വനം, റവന്യൂ
വകുപ്പുകള്‍ യഥാസമയം
നടത്താത്തത് വനാവകാശ
നിയമം പൂര്‍ണ്ണമായും
നടപ്പിലാക്കുന്നതിന്
ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
ഇടപെടലാണ്
നടത്തുന്നതെന്നറിയിക്കാമോ;
(ഡി)
വനാവകാശ
നിയമ പ്രകാരം ലഭിച്ച
അപേക്ഷകള്‍ അകാരണമായി
നിരസിക്കുന്നുവെന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പരാതി ഉന്നത തലത്തില്‍
പരിശോധിച്ച്
അര്‍ഹരായവര്‍ക്കെല്ലാം
വനാവകാശ നിയമപ്രകാരം
ഭൂമി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കാര്‍ബണ്‍
ന്യൂട്രല്‍
2724.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനം മൂലം
ഉണ്ടാകുന്ന
പ്രശ്നങ്ങള്‍
നേരിടുന്നതിന്
കാര്‍ബണ്‍ ന്യൂട്രല്‍
എന്ന ലക്ഷ്യം
മുന്‍നിര്‍ത്തിയുളള
പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം അറിയിക്കുമോ?
ആവാസ
വ്യവസ്ഥ സന്തുലിതമായി
സംരക്ഷിക്കുന്നതിന്
പദ്ധതികള്‍
2725.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലും
കാടും
കണ്ടല്‍ക്കാടുകളും
കാവും നീര്‍ത്തടങ്ങളും
എല്ലാം ചേര്‍ന്ന പഴയ
കാലത്തെ സന്തുലിതമായ
ആവാസ വ്യവസ്ഥ
തിരിച്ചുകൊണ്ടുവരുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ് വനം
വകുപ്പ്
ആവിഷ്ക്കരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(ബി)
വനശോഷണം
തടയുന്നതിനും കുട്ടി
തേവാങ്ക്, അളുങ്ക്,
മലബാര്‍ വെരുക്,
മലയണ്ണാന്,
വേഴാമ്പല്‍,
പച്ചത്തവളകള്‍, വരയാട്,
സിംഹവാലന്‍ കുരങ്ങ്
തുടങ്ങിയ വംശനാശ ഭീഷണി
നേരിടുന്ന ജീവികളെ
സംരക്ഷിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി)
വിവിധയിനം
ആവാസ വ്യവസ്ഥകള്‍
സന്തുലിതമായി
സംരക്ഷിക്കുന്നതിനും
നഷ്ടപ്രതാപം
വീണ്ടെടുക്കുന്നതിനും
വിവിധ വകുപ്പുകളുമായി
കൂടിയാലോചിച്ച് പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിക്കുവാന്‍
വനം വകുപ്പ് നേതൃത്വം
നല്‍കുമോ?
ഗ്രീന്‍
ഗ്രാസ്സ് പദ്ധതി
2726.
ശ്രീ.ഐ.ബി.
സതീഷ്
,,
എസ്.രാജേന്ദ്രന്
,,
രാജു എബ്രഹാം
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്യമൃഗങ്ങളുടെ ജീവനും
പരിസ്ഥിതിക്കും
ഭീഷണിയാകുംവിധം
പ്ലാസ്റ്റിക്
അടക്കമുള്ള
മാലിന്യങ്ങള്‍
വന്‍തോതില്‍
വനമേഖലകളില്‍
വലിച്ചെറിയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവ
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന്
സര്‍ക്കാര്‍ 'ഗ്രീന്‍
ഗ്രാസ്' പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
ഇൗ
പദ്ധതി ഏതെല്ലാം
വകുപ്പുകളുടെയും
ഏജന്‍സികളുടെയും
സഹായത്തോടെയാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
പദ്ധതി
പ്രകാരം ഇതുവരെ എത്ര
ടണ്‍ മാലിന്യം നീക്കം
ചെയ്യാന്‍
സാധിച്ചിട്ടുണ്ടെന്ന
കണക്ക് ലഭ്യമാണോ;
എങ്കില്‍ അത് നല്‍കാമോ?
നാട്ടാനകളെ
അനധികൃതമായി കൈമാറുന്നത്
തടയുന്നതിന് നടപടി
2727.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടാനകളെ
അനധികൃതമായി
കൈമാറുന്നതും
പാട്ടത്തിന്
നല്‍കുന്നതും അവയുടെ
ജീവഹാനിക്ക് തന്നെ
കാരണമാവുന്ന
വിധത്തിലുള്ള
ദുരുപയോഗമാണെന്ന് വനം
വകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ആനകളെ
കച്ചവടം ചെയ്യുന്നതും
കൈമാറ്റം
ചെയ്യുന്നതുമെല്ലാം വനം
വകുപ്പിന്റെ
അനുമതിയോടെയാവണം എന്ന്
വ്യവസ്ഥയുണ്ടോ;
ആയതിന്‍െറ
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
ഇത്തരത്തിലുളള നിയമ
ലംഘകര്‍ക്കെതിരെ നടപടി
സ്വീകരിക്കുമോ?
കൃഷിയിടങ്ങളിലെ
വന്യമൃഗങ്ങളുടെ ആക്രമണം
2728.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇടുക്കി
ജില്ലയിലെ
കൃഷിയിടങ്ങളില്‍
വര്‍ദ്ധിച്ചുവരുന്ന
വന്യമൃഗങ്ങളുടെ ആക്രമണം
തടയാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ?
കൃഷിനാശം
വരുത്തുന്ന കാട്ടുപന്നികള്‍
2729.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിനാശം
വരുത്തുന്ന
കാട്ടുപന്നികളെ
ലെെസന്‍സുളള
തോക്കുണ്ടെങ്കിലും ഇനി
കര്‍ഷകര്‍ക്ക്
വെടിവെച്ച് കൊല്ലാന്‍
കഴിയാത്ത
സാഹചര്യമുണ്ടോ; ഇതു
സംബന്ധിച്ച 2014-ലെ
ഉത്തരവ് ഇപ്പാള്‍
ഭേദഗതി വരുത്തുക
ഉണ്ടായോ;
(ബി)
എങ്കില്‍
പുതിയ ഉത്തരവ് പ്രകാരം
വെടി വയ്ക്കാനുളള
അനുമതി ആര്‍ക്കാണ്
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
മറ്റെന്തൊക്കെ
ഭേദഗതികളാണ് 2014-ലെ
ഉത്തരവില്‍
വരുത്തിയിട്ടുളളതെന്ന്
അറിയിക്കുമോ;
(സി)
കാട്ടുപന്നികള്‍
ശല്യമുണ്ടാക്കാതെ
കാട്ടിലേയ്ക്ക്
മടങ്ങാന്‍ തുടങ്ങിയാല്‍
വെടി വെയ്ക്കരുതെന്നും,
കാട്ടില്‍ കടന്നു
കഴിഞ്ഞാല്‍ ഒരു
കാരണവശാലും
വെടിവയ്ക്കരുതെന്നും
ഉത്തരവിലുണ്ടോ;
വെടിവയ്ക്കുമ്പോള്‍
പഞ്ചായത്ത് മെമ്പറോ,
പ്രസിഡന്റോ സ്ഥലത്ത്
ഉണ്ടാകണമെന്ന
നിബന്ധനയുണ്ടോ?
വന്യജീവി
ആക്രമണത്തില്‍ നിന്നും
സംരക്ഷണം
2730.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനാതിര്ത്തിയ്ക്കടുത്തുള്ള
ജില്ലകളില്‍
പ്രത്യേകിച്ച് വയനാട്
ജില്ലയില്‍ ഉണ്ടാകുന്ന
രൂക്ഷമായ വന്യജീവി
ആക്രമണങ്ങള്‍
കര്‍ഷകരുടെ ജീവനു
ഭീഷണിയും
കാര്‍ഷികവിളകളുടെ
നാശത്തിനും കാരണമാകുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കര്‍ഷകരുടെ ജീവനും
സ്വത്തിനും കാര്‍ഷിക
വിളകള്‍ക്കും സംരക്ഷണം
നല്കാന് നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കുമോ ;
(സി)
നിലവില്‍
ഈക്കാര്യത്തില്‍
സര്‍ക്കാര്‍
സ്വീകരിച്ചുകൊണ്ടിരിക്കുന്ന
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ ?
ദേവികുളം
നിയോജകമണ്ഡലത്തില്‍ വന്യജീവി
ആക്രമണം
2731.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ദേവികുളം
നിയോജകമണ്ഡലത്തില്‍
വന്യജീവികളുടെ
ആക്രമണത്തിന് ഇരയായ
ജനങ്ങള്‍ക്കും കൃഷിനാശം
സംഭവിച്ചവര്‍ക്കും
നല്‍കിയിട്ടുള്ള
നഷ്ടപരിഹാരം സംബന്ധിച്ച
വിശദ വിവരം
ലഭ്യമാക്കാമോ;
(ബി)
ദേവികുളം
നിയോജക മണ്ഡലത്തില്‍
എത്ര കിലോമീറ്റര്‍ വന
അതിര്‍ത്തി ആണുള്ളത്;
ആയതിന്റെ വില്ലേജ്/
ഭൂപ്രദേശം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
വന അതിര്‍ത്തിയില്‍
എത്ര ദൂരത്തിലാണ്
സോളര്‍ വേലി, മതില്,
ട്രഞ്ച്, റെയില്‍വേലി
തുടങ്ങി ഏതെങ്കിലും
വിധത്തിലുള്ള പ്രതിരോധം
തീര്‍ക്കല്‍
പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന്
വില്ലേജ്/ഭൂപ്രദേശം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
പൂഞ്ഞാര്‍
മണ്ഡലത്തിലെ വന്യജീവി
ആക്രമണം
2732.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ആഗസ്റ്റ് ഒന്നാം
തീയതിക്കുശേഷം
പൂഞ്ഞാര്‍ നിയാേജക
മണ്ഡലത്തിലെ എരുമേലി,
കാേരുത്താേട്,
കൂട്ടിക്കല്‍,
മുണ്ടക്കയം
എന്നിവയുള്‍പ്പെടെയുള്ള
മേഖലകളില്‍
വന്യജീവികളുടെ ആക്രമണം
പ്രതിരാേധിക്കാന്
എന്താെക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കാമാേ;
(ബി)
ഈ
കാലയളവില്‍ പ്രസ്തുത
മേഖലകളില്‍
വന്യജീവികളുടെ ആക്രമണം
മൂലം നാശനഷ്ടങ്ങള്‍
ഉണ്ടായവര്‍ക്ക്
എന്താെക്കെ
നഷ്ടപരിഹാരങ്ങള്‍
നല്‍കിയിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കാമാേ?
വന്യജീവികളുടെ
ആക്രമണം നേരിട്ടവർക്കു
നഷ്ടപരിഹാരം
2733.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ
കൂരാച്ചുണ്ട്,
കോട്ടൂര്‍, പനങ്ങാട്
പഞ്ചായത്തുകളില്‍
വന്യജീവികളുടെ
ആക്രമണത്തില്‍
മരണപ്പെട്ടവര്‍ക്കും
പരിക്കേറ്റവര്‍ക്കും
നഷ്ടപരിഹാരം
പൂര്‍ണ്ണമായും
നല്കാന്
കഴിഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
പഞ്ചായത്തുകളില്‍
വന്യജീവികളുടെ
ആക്രമണത്തില്‍
പരിക്കേറ്റ എത്രപേരുടെ
അപേക്ഷ
തീര്‍പ്പാക്കാനുണ്ട്
എന്ന് അറിയിക്കാമോ;
(സി)
ഇൗ
അപേക്ഷകളില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
അറിയിക്കാമോ?
വന്യമൃഗങ്ങളുടെ
ശല്യം ഒഴിവാക്കുന്നതിന്
നടപടി
2734.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
മേഖലയിലേക്ക് അയല്‍
സംസ്ഥാനങ്ങളില്‍ നിന്ന്
പിടികൂടുന്ന കടുവ, പുലി
തുടങ്ങിയവയെ
കൊണ്ടുവന്ന്
തുറന്നുവിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വയം
ആഹാരം തേടാന്‍ കഴിയാത്ത
സ്ഥിതിയിലുള്ള ഈ
വന്യമൃഗങ്ങള്‍
കേരളത്തിലെ അടുത്തുള്ള
ജനവാസ കേന്ദ്രങ്ങളില്‍
എത്തി, കെട്ടിയിട്ട്
വളര്‍ത്തുന്ന മൃഗങ്ങളെ
പിടികൂടുന്നത്
നാട്ടുകാര്‍ക്ക്
ബുദ്ധിമുട്ടുളവാക്കുന്നതായി
അറിവായിട്ടുണ്ടോ;
(സി)
ഇത്തരത്തിലുള്ള
സംഭവങ്ങള്‍
ഒഴിവാക്കുന്നതിനും
ജനങ്ങള്‍ക്ക്
സ്വൈര്യജീവിതം
ഉറപ്പുവരുത്തുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ?
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍
മരണപ്പെടുന്നവരുടെ
കുടുംബത്തിനുള്ള
ആനുകൂല്യങ്ങള്‍
2735.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ കഴിഞ്ഞ 10
വര്‍ഷത്തില്‍ എത്ര
ആളുകള്‍ വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍
മരണപ്പെട്ടിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
ഇത്തരത്തില്‍
മരണപ്പെടുന്ന ആളുകളുടെ
കുടുംബത്തിന്
സര്‍ക്കാര്‍ എന്തെല്ലാം
ആനുകൂല്യങ്ങളാണ് നല്കി
വരുന്നത്;
വിശദമാക്കാമോ;
(സി)
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍
മരണപ്പെടുന്നവരുടെ
കുടുംബത്തിന്
സര്‍ക്കാര്‍
പ്രഖ്യാപിച്ച ധനസഹായം
പൂര്‍ണ്ണമായി
ലഭിച്ചിട്ടില്ല എന്നതും
കുടുംബത്തിലെ
ഒരംഗത്തിന് ജോലി
നല്‍കുമെന്ന വാഗ്ദാനവും
നടപ്പിലായില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ആയത് ലഭ്യമാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കോഴിയിറച്ചിയുടെ
ഗുണനിലവാര പരിശോധന
2736.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിയിറച്ചി
വില്പനശാലകള്
പരിശോധിക്കുന്നതിനും
അവിടുത്തെ ശുചിത്വം,
ഇറച്ചിയുടെ
സുരക്ഷിതത്വം എന്നിവ
ഉറപ്പാക്കുന്നതിനും
മൃഗസംരക്ഷണ വകുപ്പ്
പരിശോധനകള്‍
നടത്താറുണ്ടോ എന്ന്
അറിയിക്കുമോ;
(ബി)
ഉപഭോക്താക്കള്‍ക്ക്
ഗുണനിലവാരമുളള
കോഴിയിറച്ചി
ലഭിക്കുന്നതിനും ഇൗ
മേഖലയുടെ വിശ്വാസ്യത
ഉറപ്പുവരുത്തുന്നതിനും
ലെെസന്‍സ്
ഏര്‍പ്പെടുത്തുമോ;
എങ്കില്‍
വിശദമാക്കുമോ?
മൃഗസംരക്ഷണ
പരിപാലനവും
പ്രവര്‍ത്തനങ്ങളും
2737.
ശ്രീ.പി.വി.
അന്‍വര്‍
,,
കെ. ബാബു
,,
സി.കെ. ഹരീന്ദ്രന്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനായി
നടപ്പാക്കി വരുന്ന
പദ്ധതികള്‍ വഴി
കൈവരിച്ച
നേട്ടത്തെക്കുറിച്ച്
വ്യക്തമാക്കാമോ;
(ബി)
മൃഗചികിത്സയ്ക്കായി
ഒരുക്കിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ ;
രാത്രികാല അടിയന്തര
മൃഗചികിത്സയ്ക്കുള്ള
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
കന്നുകാലി
സമ്പത്തിന്റെ 95%
വരുന്ന വിദേശ
സങ്കരയിനങ്ങളുടെ
പരിപാലന ചെലവും
രോഗാതുരതയും
വര്‍ദ്ധിച്ച
തോതിലായതിനാല്‍ നാടന്‍
ഇനങ്ങളുടെ വ്യാപനത്തിനു
കൂടി സാമ്പത്തികവും
സാങ്കേതികവുമായ പിന്തുണ
നല്‍കുന്നതിന്
പദ്ധതിയുണ്ടോ;
(ഡി)
ഇറച്ചിക്കോഴി
കൃഷിയിലും വിപണിയിലും
ഗുണമേന്മയും
വിലനിയന്ത്രണവും
ലക്ഷ്യമിട്ട്
മൃഗസംരക്ഷണ വകുപ്പ്
കുടുംബശ്രീ, കെപ്കോ,
ബ്രഹ്മഗിരി, എം.പി.ഐ
എന്നിവയുമായി സഹകരിച്ച്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കാമോ?
കോങ്ങാട്
മണ്ഡലത്തിലെ മൃഗസംരക്ഷണ
വകുപ്പിന്റെ പദ്ധതികള്‍
2738.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോങ്ങാട് മണ്ഡലത്തിൽ
മൃഗസംരക്ഷണ വകുപ്പു
മുഖേന
നടപ്പിലാക്കിയിട്ടുളള
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
2019-2020
സാമ്പത്തികവര്‍ഷം
പ്രസ്തുത മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ?
കെപ്കോ
ഔട്ട് ലെറ്റുകള്‍
2739.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-20
വര്‍ഷം കെപ്കോ
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
കെപ്കോയുടെ
എത്ര ഔട്ട് ലെറ്റുകള്‍
കേരളത്തില്‍ ഉണ്ടെന്നും
അവ എവിടെയൊക്കെയാണ്
പ്രവര്‍ത്തിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കെപ്കോയുടെ എത്ര
ഔട്ട് ലെറ്റുകള്‍
പുതിയതായി
ആരംഭിച്ചുവെന്ന്
അറിയിക്കാമോ?
വാമനപുരം
നിയോജക മണ്ഡലത്തിലെ കെപ്കോ
പദ്ധതികള്‍
2740.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വാമനപുരം നിയോജക
മണ്ഡലത്തില്‍ കെപ്കോ
മുഖാന്തിരം
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയെന്ന്
പഞ്ചായത്തടിസ്ഥാനത്തില്‍
വിശദമാക്കാമോ;
എടവണ്ണ
ഹാച്ചറി പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കാന്‍ നടപടി
2741.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തില്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഭരണാനുമതി നല്കി
പ്രവൃത്തി ആരംഭിച്ച
എടവണ്ണ ഹാച്ചറിയുടെ
എത്ര തുകയ്ക്കുള്ള
ഏതെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തിയാക്കിയിട്ടുള്ളത്;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇതിനായി
ആര്. കെ. ബി. വെെ.
സ്കീം പ്രകാരം എത്ര രൂപ
അനുവദിച്ചിരുന്നുവെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഹാച്ചറിയുടെ
പൂര്‍ണ്ണതോതിലുള്ള
പ്രവര്‍ത്തനത്തിന്
ഇനിയും എന്തെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കേണ്ടതുണ്ട്;
അതിനായി എത്ര രൂപ ചെലവ്
വരും; അതിന് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
ബാക്കി പ്രവൃത്തികള്‍
എപ്പോള്‍
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
പ്രവൃത്തിക്ക്
എന്തെങ്കിലും
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ചെങ്ങന്നൂര്‍
സെന്‍ട്രല്‍ ഹാച്ചറി
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ട്
നിര്‍മ്മാണം
2742.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
-ലെ ബജറ്റില്‍ മൂന്ന്
കോടി രൂപ
വകയിരുത്തിയിരുന്ന
ചെങ്ങന്നൂര്‍
സെന്‍ട്രല്‍ ഹാച്ചറി
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ട്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
പ്രിന്‍സിപ്പല്‍
സെക്രട്ടറി (കൃഷി)യുടെ
02.02.2019-ലെ
ജി(2)8/2019/AH നമ്പര്‍
കത്തുപ്രകാരം പ്രോജക്ട്
പ്രൊപ്പോസല്‍
സമര്‍പ്പിക്കുവാന്‍
മൃഗസംരക്ഷണ വകുപ്പ്
ഡയറക്ടറോട്
ആവശ്യപ്പെട്ടിരുന്നതിന്
സ്വീകരിച്ച നടപടിയുടെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കുള്ള ഫണ്ട്
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്താണെന്ന്
അറിയിക്കുമോ?
ചാലക്കുടിയില്‍
മാംസ സംസ്ക്കരണ ഫാക്ടറി
2743.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ പരിയാരം
പഞ്ചായത്തിലെ
കാഞ്ഞിരപ്പിള്ളിയിലെ
എം.പി.എെ. വക സ്ഥലത്ത്
മാംസ സംസ്ക്കരണ ഫാക്ടറി
ആരംഭിയ്ക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ ;
(ബി)
എങ്കില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
(സി)
പ്രസ്തുത
സ്ഥലത്ത് വകുപ്പ്
മറ്റെന്തെങ്കിലും
പദ്ധതികള്‍
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടാേ
എന്ന് അറിയിക്കാമാേ?
ആര്.
സി.ഇ. പി. കരാര്‍ മൂലം ക്ഷീര
കര്‍ഷകര്‍ക്കും ക്ഷീര
മേഖലയിലും ഉണ്ടാവുന്ന
പ്രതിസന്ധി
2744.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.
സി.ഇ. പി. കരാര്‍ ഒപ്പു
വയ്ക്കുന്നതോടെ
സംസ്ഥാനത്തെ ക്ഷീര
കര്‍ഷകര്‍ക്കും ക്ഷീര
മേഖലയിലും ഉണ്ടാവുന്ന
പ്രതിസന്ധി ഏത്
തരത്തിലായിരിക്കുമെന്നാണ്
സര്‍ക്കാര്‍
കരുതുന്നത്;
വിശദമാക്കാമോ;
(ബി)
ക്ഷീര
കര്‍ഷകരെ ദോഷകരമായി
ബാധിക്കുന്ന ഇൗ
കരാറില്‍ നിന്നും
പിന്മാറുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ
എന്നറിയിക്കാമോ?
മില്‍മയുടെ
ഘടനയെക്കുറിച്ചുള്ള
റിപ്പോര്‍ട്ട്
2745.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിട്ടയര്‍ഡ്
എെ.എ.എസ്.ഓഫീസര്‍ ലിഡ
ജേക്കബിന്റെ
നേത്യത്വത്തില്‍
മില്‍മയുടെ
ഘടനയെക്കുറിച്ച്
പഠിച്ച് റിപ്പോര്‍ട്ട്
സമര്‍പ്പിച്ചത് എന്നാണ്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ
പ്രധാന ശിപാര്‍ശകൾ
എന്തെല്ലാമാണ് എന്ന്
വിശദമാക്കാമോ;
(സി)
ഇവയുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ?
ക്ഷീരഗ്രാമം
പദ്ധതി
2746.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലുല്പാദനത്തില്
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി
ആരംഭിച്ചിട്ടുള്ള
ക്ഷീരഗ്രാമം പദ്ധതിയുടെ
ഭാഗമായി എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ക്ഷീരഗ്രാമം
പദ്ധതി കോതമംഗലം
മണ്ഡലത്തില്‍
എവിടെയെല്ലാം
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ക്ഷീരകര്‍ഷകര്‍
ഏറെ ഉള്ളതും,എറണാകുളം
ജില്ലയുടെ കിഴക്കന്‍
മലയോര പ്രദേശവുമായ
കോതമംഗലം മണ്ഡലത്തിലെ
വിവിധ പ്രദേശങ്ങളില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ക്ഷീരോല്പാദനം
വര്‍ദ്ധിപ്പിക്കാന്‍ നടപടി
2747.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീരോല്പാദനം
വര്‍ദ്ധിപ്പിക്കാനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കാലിവളര്‍ത്തലും
മിനി ഡയറി ഫാമുകളും
പ്രോത്സാഹിപ്പിക്കാന്‍
എന്തൊക്കെ പദ്ധതികളാണ്
നിലവിലുള്ളത്; ഇവയുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
മിനിഡയറി
ഫാമുകളും ഇതര
കാലിവളര്‍ത്തല്‍
പദ്ധതികളും
ആരംഭിക്കുന്നതിനും
വിപുലപ്പെടുത്തുന്നതിനുമായി
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
ക്ഷീരവികസനവകുപ്പ്
നല്കി വരുന്നത്;
(ഡി)
ക്ഷീരകര്‍ഷകര്‍
അനുഭവിക്കുന്ന
പ്രശ്നങ്ങള്‍
സംബന്ധിച്ച് വകുപ്പ്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
പാലുത്പാദനത്തിലെ
സ്വയംപര്യാപ്തത
2748.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലുത്പാദനത്തില്‍
സംസ്ഥാനം
സ്വയംപര്യാപ്തത
കെെവരിച്ചോ
എന്നറിയിക്കാമോ;
(ബി)
നിലവില്‍
സംസ്ഥാനത്ത് ദിനംപ്രതി
എത്ര ലിറ്റര്‍ പാലിന്റെ
ആവശ്യമാണുള്ളത്; അതില്‍
എത്ര ലിറ്റര്‍ പാല്
സംസ്ഥാനത്ത്
ഉത്പാദിപ്പിക്കുന്നു;
മറ്റ് സംസ്ഥാനങ്ങളില്‍
നിന്നും എത്ര ലിറ്റര്‍
പാലിന്റെ ആവശ്യകത
വരുന്നു; വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
നാളിതുവരെ പാലില്‍ മായം
ചേര്‍ക്കുന്നതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കുമോ?
പാലുത്പാദനത്തില്‍
സ്വയം പര്യാപ്തത
നേടുന്നതിനായി ആവിഷ്ക്കരിച്ച
പദ്ധതികള്‍
2749.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
വര്‍ഷം
പാലുത്പാദനത്തില്‍
സ്വയം പര്യാപ്തത
നേടുമെന്ന പ്രഖ്യാപനം
ഫലപ്രാപ്തിയിലെത്തിക്കുന്നതിന്
സാധ്യമാകാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിനുള്ള കാരണം
എന്തൊക്കെയാണ്;
(സി)
2018-19
സാമ്പത്തിക വര്‍ഷം
സ്വയംപര്യാപ്തത
നേടുന്നതിനായി
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയത്; ഇൗ
സാമ്പത്തിക വര്‍ഷം
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(ഡി)
ക്ഷീരോത്പാദനത്തിന്
മറ്റ് സംസ്ഥാനങ്ങളെ
അപേക്ഷിച്ച് അധിക ചെലവ്
ഇവിടുത്തെ
കര്‍ഷകര്‍ക്ക്
ഉണ്ടാകുമെന്നതിനാല്‍
സംസ്ഥാനത്തെ ക്ഷീര
കര്‍ഷകരെ
സഹായിക്കുന്നതിന്
പ്രത്യേക പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;
(ഇ)
തീറ്റ
പുല് കൃഷി
വ്യാപിപ്പിക്കുന്നതിനും
ന്യായവിലയ്ക്ക്
കാലിത്തീറ്റ
ലഭ്യമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഇതര
സംസ്ഥാനങ്ങളില്‍ നിന്നുള്ള
പാലിന്റെ ഗുണനിലവാരം
പരിശോധിക്കുന്നതിനുള്ള നടപടി
2750.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
വരുന്ന പാലില്‍ മായം
ചേര്‍ക്കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍
മായം ചേര്‍ക്കുന്നത്
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പാലും
പാലുല്‍പ്പന്നങ്ങളുടെയും
ഗുണനിലവാരം
2751.
പ്രൊഫ.കെ.യു.
അരുണ പാലുത്പാദനത്തിലെ
സ്വയംപര്യാപ്തത ന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അന്യസംസ്ഥാനങ്ങളില്‍
നിന്നും സംസ്ഥാനത്ത്
വരുന്ന പാലിന്റെയും
പാലുല്‍പ്പന്നങ്ങളുടെയും
ഗുണനിലവാരം ഉറപ്പ്
വരുത്താന്‍ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികൾ
വ്യക്തമാക്കാമോ?
മില്‍മ
ഉല്പന്നങ്ങളില്
പ്ലാസ്റ്റിക്കിന്റെ ഉപയോഗം
2752.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍മ
ഉല്പന്നങ്ങളില്
പ്ലാസ്റ്റിക്കിന്റെ
ഉപയോഗം
കുറയ്ക്കുന്നതിനെക്കുറിച്ച്
ഗൗരവമായി
ആലോചിക്കുന്നുണ്ടോ;
(ബി)
മില്‍മ
നിലവില്‍ അരലിറ്റര്‍,
ഒരു ലിറ്റര്‍ പാലുകള്‍
വിതരണം ചെയ്യുവാന്‍
ഉപയോഗിക്കുന്ന
പ്ലാസ്റ്റിക് കവര്‍
എത്ര മൈക്രോണിന്റേതാണ്;
(സി)
ഗാന്ധിജയന്തി
ദിനം മുതല്‍ അമ്പത്
മൈക്രോണില്‍ താഴെയുള്ള
പുനരുപയോഗ
സാധ്യമല്ലാത്ത
പ്ലാസ്റ്റിക്
ഉല്പന്നങ്ങള് തടയുന്ന
സാഹചര്യത്തില്‍ മില്‍മ
ഉപയോഗിക്കുന്ന
കവറുകള്‍ക്ക് പകരം
മറ്റെന്തെങ്കിലും
സംവിധാനം ഒരുക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
(ഡി)
പാലിന്റെ
കാലി കവറുകള്‍
സംഭരിക്കുന്നതിന്
മില്‍മ ആരെങ്കിലുമായി
ധാരണയിലെത്തിയിട്ടുണ്ടോ;
വിശദാമാക്കുമോ?
ഫാം
ലൈസന്‍സ് പിന്‍വലിക്കാന്‍
നടപടി
2753.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഞ്ച്
പശുക്കളില്‍ അധികം
വളര്‍ത്തുന്നവര്‍ക്ക്
ഫാം ലൈസന്‍സ്
നിര്‍ബന്ധമാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സാധാരണക്കാരായ
ചെറുകിട
ക്ഷീരകര്‍ഷകര്‍ക്ക് ഏറെ
ബുദ്ധിമുട്ട്
ഉണ്ടാക്കുന്ന പ്രസ്തുത
നടപടി
പിന്‍വലിപ്പിക്കുവാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ?
ആര്.സി.ഇ.പി.
കരാര്‍
2754.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.സി.ഇ.പി.
കരാര്‍ സംസ്ഥാനത്തെ
ക്ഷീരമേഖലയെ
പ്രതികൂലമായി
ബാധിക്കുമെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ
ആശങ്ക
കേന്ദ്രസര്‍ക്കാരിനെ
ബോധ്യപ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
പ്രളയം
ക്ഷീരമേഖലക്ക് ഉണ്ടാക്കിയ നഷ്ടം
2755.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ലെ പ്രളയം
ക്ഷീരമേഖലയ്ക്ക്
ഉണ്ടാക്കിയ നഷ്ടം
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
പ്രളയത്തില്‍
നഷ്ടം സംഭവിച്ച
കര്‍ഷകര്‍ക്ക്
എന്തൊക്കെ ആശ്വാസ
നടപടികളാണ്
എത്തിച്ചുനല്‍കിയതെന്ന്
വിശദമാക്കാമോ?
പ്രളയത്തില്‍
ക്ഷീരകര്ഷകര്ക്കുണ്ടായ
നാശനഷ്ടങ്ങള്‍
2756.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
കെ.എം.ഷാജി
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
വര്‍ഷം
സംസ്ഥാനത്തുണ്ടായ
പ്രളയത്തില്‍ ക്ഷീര
കര്‍ഷകര്‍ക്കുണ്ടായ
നാശനഷ്ടങ്ങളെ
സംബന്ധിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ക്ഷീരോത്പാദനമേഖലയിലെ
പദ്ധതികള്‍
2757.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ഡി.കെ. മുരളി
,,
കെ.വി.വിജയദാസ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരോത്പാദനം
ലാഭകരമാക്കുന്നതിനും
ഉല്പാദിപ്പിക്കുന്ന
പാലിന്റെ ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
വിവിധയിനം
കാലിത്തീറ്റകൾക്ക്
ഉണ്ടാകുന്ന
വിലവര്‍ദ്ധനവ്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ;
(സി)
പാലിന്റെ
കെെകാര്യ ചെലവ് പരമാവധി
കുറച്ച്
ക്ഷീരകര്‍ഷകര്‍ക്ക്
പരമാവധി വില
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
തീറ്റപ്പുല്‍
കൃഷി സ്വന്തമായി
ചെയ്യുന്നതിന്
ക്ഷീരകര്‍ഷകര്‍ക്ക്
എന്തെല്ലാം ധനസഹായമാണ്
നല്കിവരുന്നതെന്ന്
വ്യക്തമാക്കാമോ?
ഭൂമി
നല്‍കിയതിന് പകരം തൊഴില്‍
2758.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഫീഡ്സ്, കരുനാഗപ്പള്ളി
യൂണിറ്റിന് വേണ്ടി ഭൂമി
നല്‍കിയതിന്റെ
അടിസ്ഥാനത്തില്‍ എത്ര
പേര്‍ക്ക്
താത്ക്കാലികമായി
തൊഴില്‍
നല്‍കിയിട്ടുണ്ടെന്ന്
വിശദീകരിക്കുമോ;
(ബി)
ഇവരെ
സ്ഥിരപ്പെടുത്തുന്നതിനുള്ള
നടപടികളുടെ പുരോഗതി
വിശദീകരിക്കുമോ;
(സി)
ഇവരെ
സ്ഥിരപ്പെടുത്തുന്നതിന്
ഏതെങ്കിലും സാങ്കേതിക
തടസ്സം നിലവിലുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
എത്രയും
വേഗം പ്രസ്തുത
വിഭാഗത്തില്‍പ്പെട്ടവരെ
കമ്പനിയില്‍
സ്ഥിരപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?