ആര്.സി.ഇ.പി
കരാര്‍
2416.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.സി.ഇ.പി
കരാര്‍ സംസ്ഥാനത്തിന്റെ
വ്യവസായ മേഖലയെ എങ്ങനെ
ബാധിക്കുമെന്നതിനെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
കരാര്‍
നടപ്പിലാക്കിയാല്‍
ഉണ്ടാകുന്ന
പ്രതിസന്ധികള്‍ ചര്‍ച്ച
ചെയ്യാനും
പരിഹരിക്കാനും
വകുപ്പുതലത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
കരാര്‍
സംബന്ധിച്ച
സംസ്ഥാനത്തിന്റെ
ആശങ്കകള്‍ കേന്ദ്രത്തെ
അറിയിക്കാന്‍ പ്രത്യേക
മന്ത്രിതല സംഘത്തെ
നിയോഗിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ?
ചെറുകിട
ഇടത്തരം വ്യവസായ
സംരംഭകർക്ക് വിപണി
2417.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട ഇടത്തരം
വ്യവസായ സംരംഭകരെ
പരിപോഷിപ്പിക്കുന്നതിനും
വിപണി
കണ്ടെത്തുന്നതിനും
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കേരളത്തിലെ
എം.എസ്.എം.ഇ, പൊതുമേഖല,
കുടുംബശ്രീ തുടങ്ങിയ
മേഖലയിലുള്ളവര്‍
ഉല്പാദിപ്പിക്കുന്ന
ഉല്പന്നങ്ങള്ക്ക്
ദേശീയ അന്തര്‍ദേശീയ
വിപണി കണ്ടെത്തുവാന്‍
വാണിജ്യ മിഷന്
രൂപീകരിച്ചിട്ടുണ്ടോ;
അതിന്റെ പ്രവര്‍ത്തനം
വിശദമാക്കുമോ;
(സി)
2018-ലെ
മഹാപ്രളയത്തിലും
2019-ലെ പേമാരിയിലും
നാശനഷ്ടം സംഭവിച്ച
ചെറുകിട ഇടത്തരം
വ്യവസായ സംരംഭകര്‍ക്ക്
എന്തൊക്കെ ആശ്വാസ
നടപടികളാണ് സര്‍ക്കാര്‍
ഇതിനകം നല്‍കിയത്
എന്നറിയിക്കാമോ?
റബ്ബര്‍
അധിഷ്ഠിത വ്യവസായങ്ങള്‍
2418.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
വിലത്തകര്‍ച്ച
മൂലം പ്രയാസപ്പെടുന്ന
റബ്ബര്‍ കൃഷിക്കാരെ
സഹായിക്കുന്നതിനായി
വ്യവസായവകുപ്പ് മുഖേന
റബ്ബര്‍ അധിഷ്ഠിത
വ്യവസായങ്ങള്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
റബ്ബര്‍
അധിഷ്ഠിത വ്യവസായങ്ങള്‍
പ്രോത്സാഹിപ്പിക്കാന്‍
കമ്പനി രൂപീകരണം
2419.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
അധിഷ്ഠിത വ്യവസായങ്ങള്‍
പ്രോത്സാഹിപ്പിക്കാന്‍
സിയാല്‍ മാതൃകയില്‍
പൊതുസ്വകാര്യ
പങ്കാളിത്തത്തോടെ
കമ്പനി രൂപീകരണത്തിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
കമ്പനി
എവിടെയാണ് പ്രവര്‍ത്തന
സജ്ജമാക്കാന്‍
ഉദ്ദേശിക്കുന്നത്;
ഇതിനായി സമിതിയെ
നിശ്ചയിച്ചിട്ടുണ്ടോ
എന്നും ആരൊക്കെയാണ്
അതിലെ അംഗങ്ങള്‍ എന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
കമ്പനിക്കായി സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
കമ്പനിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ?
വ്യവസായ
പ്രദര്‍ശന വിപണന കേന്ദ്രം
2420.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
വാണിജ്യ വ്യവസായ
മേഖലയിലെ
ഉല്‍പ്പന്നങ്ങള്‍ക്ക്
ആഗോളതലത്തില്‍ വിപണന
സാധ്യത
കണ്ടെത്തുന്നതിനും
രാജ്യത്തെ മറ്റ് പല
സംരംഭകരുമായി
ആശയവിനിമയം
നടത്തുന്നതിനും
ലക്ഷ്യമിട്ട്
കിന്‍ഫ്രയും കേന്ദ്ര
വാണിജ്യ
മന്ത്രാലയത്തിന്റെ
കീഴിലുളള ഇന്ത്യ ട്രേഡ്
പ്രാെമാേഷന്
ഓര്ഗനെെസേഷനുമായി
ചേര്‍ന്നുളള സംയുക്ത
സംരംഭമായി എറണാകുളം
കാക്കനാട് ഒരു സ്ഥിരം
വ്യവസായ പ്രദര്‍ശന
വിപണന കേന്ദ്രം
ആരംഭിക്കുവാനായുളള
പദ്ധതിയുടെ നിജസ്ഥിതി
വ്യക്തമാക്കാമോ?
കേന്ദ്ര
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
ഏറ്റെടുക്കാന്‍ സന്നദ്ധത
2421.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ ഓഹരികള്‍
വില്ക്കാന്
നിശ്ചയിച്ചിട്ടുള്ള
ഏതെല്ലാം വ്യവസായ
സ്ഥാപനങ്ങളാണ് സംസ്ഥാന
സര്‍ക്കാര്‍
ഏറ്റെടുക്കാന്‍
സന്നദ്ധത
അറിയിച്ചുകാെണ്ട്
കേന്ദ്ര സര്‍ക്കാരിനെ
സമീപിച്ചത്;
വിശദമാക്കാമാേ;
(ബി)
ഇത്തരത്തില്‍
ഏതെങ്കിലും കേന്ദ്ര
പാെതുമേഖലാ
സ്ഥാപനങ്ങളുടെ ഓഹരി,
ഭൂമി എന്നിവ സംസ്ഥാന
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടാേ;
വിശദമാക്കാമാേ?
തുറന്ന്
പ്രവര്‍ത്തിപ്പിച്ച വ്യവസായ
സ്ഥാപനങ്ങള്‍
2422.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പൂട്ടിക്കിടന്ന എത്ര
വ്യവസായ സ്ഥാപനങ്ങള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തുറന്ന്
പ്രവര്‍ത്തിപ്പിച്ചുവെന്ന്
വിശദമാക്കാമോ?
പൊതുമേഖല
സ്ഥാപനങ്ങളിലെ
തൊഴിലാളികളുടെ ശമ്പള
പരിഷ്കരണം
2423.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖല സ്ഥാപനങ്ങളിലെ
തൊഴിലാളികളുടെ ശമ്പള
പരിഷ്കരണം സംബന്ധിച്ച
നടപടിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
ഏതെല്ലാം സ്ഥാപനങ്ങളുടെ
മാനേജ്മെന്റും തൊഴിലാളി
സംഘടനകളും തമ്മില്‍
കരാര്‍ ഒപ്പ്
വെച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
2424.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായവകുപ്പിന്
കീഴിലെ പൊതുമേഖലാ
സ്ഥാപനങ്ങളില്‍ രണ്ടാം
ശനിയാഴ്ച്ച പ്രവൃത്തി
ദിവസമല്ലാത്ത
സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്;വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വകുപ്പിലെ ഏതെങ്കിലും
സ്ഥാപനങ്ങളില്‍ നിന്നും
രണ്ടാം ശനി അവധി
അനുവദിക്കണം എന്ന്
കാണിച്ച് സര്‍ക്കാരിനോ
അതാത്
സ്ഥാപനമേധാവികള്‍ക്കോ
തൊഴിലാളി/സംഘടനകളില്‍
നിന്ന് അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത
അപേക്ഷയില്‍
സര്‍ക്കാര്‍/സ്ഥാപനം
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
രണ്ടാം
ശനിയാഴ്ച പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക് അവധി
നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
വ്യവസായമേഖല
ലക്ഷ്യമിട്ട നേട്ടങ്ങള്‍
2425.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം
വ്യവസായ മേഖല
കെെവരിക്കുവാന്‍
ലക്ഷ്യമിട്ടിരുന്ന
നേട്ടങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
നേട്ടങ്ങള്‍
കെെവരിക്കുവാന്‍
സാധിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ?
വ്യവസായങ്ങള്‍ക്ക്
ഉജ്ജീവന പദ്ധതി
2426.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
പ്രളയാനന്തരം വ്യവസായ
വാണിജ്യ വകുപ്പ്
നടത്തിയ മൊബൈല്‍
സര്‍വ്വേയില്‍
ഉള്‍പ്പെട്ടിട്ടുള്ള
വ്യവസായ
സ്ഥാപനങ്ങള്‍ക്ക്
പ്രഖ്യാപിച്ച ഉജ്ജീവന
പദ്ധതി പ്രകാരം
സംസ്ഥാനത്തെ
വ്യവസായങ്ങള്‍ക്ക്
നല്‍കിയിട്ടുള്ള
ആനുകൂല്യങ്ങള്‍
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഉജ്ജീവന പദ്ധതി പ്രകാരം
വായ്പ ലഭിക്കുന്നതിന്
സമര്‍പ്പിക്കുന്ന
അപേക്ഷകള്‍ പ്രളയം മൂലം
തിരിച്ചടവില്‍ വീഴ്ച
പറ്റിയതിനാല്‍ സിബില്‍
സ്കോര്‍ തൃപ്തികരമല്ല
എന്ന കാരണത്താല്‍
ബാങ്കുകള്‍
നിഷേധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
വ്യവസായങ്ങള്‍ക്ക്
ഉജ്ജീവന പദ്ധതി
പ്രകാരമുള്ള
ആനുകൂല്യവിതരണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
കെ-സ്വിഫ്റ്റ്
വഴിയുള്ള സേവനങ്ങള്‍
2427.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
പുതിയതായി വ്യവസായം
ആരംഭിക്കുന്ന
സംരംഭകര്‍ക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ള
ഏകജാലക സംവിധാനമായ
കെ-സ്വിഫ്റ്റ് വഴി
എന്തെല്ലാം സേവനങ്ങളാണ്
നല്കി വരുന്നതെന്ന്
വിശദമാക്കാമോ?
വ്യവസായ
സൗഹൃദമാക്കുന്നതിന് നടപടി
2428.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ സൗഹൃദമാക്കി
മാറ്റുന്നതിന്റെ
ഭാഗമായി വ്യവസായം
ആരംഭിക്കുന്നതിനുള്ള
നടപടിക്രമം
ലഘൂകരിക്കുന്നതിനായി
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഇതിലൂടെ
പുതിയ വ്യവസായ
സംരംഭകരുടെ എണ്ണത്തില്‍
കാര്യമായ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
വ്യസായങ്ങള്‍ക്ക് 30
ദിവസത്തിനുള്ളില്‍
അനുമതി നല്‍കുന്നതിന്
കെ സ്വിഫ്റ്റ്
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
വ്യവസായം
പ്രാേത്സാഹിപ്പിക്കുന്നതിന്
പദ്ധതികള്‍
2429.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായം
പ്രാേത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമാേ;
വിശദാംശം നല്കുമാേ;
(ബി)
സംസ്ഥാനത്തിന്റെ
പുതിയ വ്യവസായനയം
അനുസരിച്ച് പുതിയ
വ്യവസായമേഖലകള്‍
സ്ഥാപിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമാേ;;
(സി)
പുതിയതായി
വ്യവസായ മേഖലകള്‍
സ്ഥാപിക്കുന്നതിന്
തിരുവനന്തപുരം
ജില്ലയില്‍
അനുയാേജ്യമായ സ്ഥലം
കണ്ടെത്തിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ വിശദാംശം
നല്കുമാേ;
(ഡി)
പുതുതായി
വ്യവസായ മേഖല
സ്ഥാപിക്കുന്നതിന് എത്ര
ഭൂമിയാണ് ആവശ്യമായി
വരുന്നതെന്ന്
വ്യക്തമാക്കുമാേ?
പൊതുമേഖലാ സ്ഥാപനങ്ങളുടെ
ലാഭ-നഷ്ടങ്ങൾ
2430.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ലാഭത്തിലായ ഓരോ വ്യവസായ
സ്ഥാപനവും 2018-19
സാമ്പത്തിക വര്‍ഷം
നേടിയ
ലാഭമെത്രയാണന്നറിയിക്കാമോ;
(ബി)
വകുപ്പിന്
കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങളില്‍
നിലവില്‍ നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍ എത്രയാണ്;
ഓരോ സ്ഥാപനവും 2018-19
സാമ്പത്തിക വര്‍ഷം
വരുത്തിയ നഷ്ടം
എത്രയാണ്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങള്‍ 2017-18
സാമ്പത്തിക
വര്‍ഷത്തില്‍ വരുത്തിയ
നഷ്ടത്തിന്റെ തോത്
കുറയ്ക്കാന്‍ 2018-19
സാമ്പത്തിക വര്‍ഷം
സാധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കെ.എ.എല്‍.നിര്‍മ്മിക്കുന്ന
ഇലക്ട്രിക് ഓട്ടോറിക്ഷ
2431.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ആറാലുംമൂട്ടില്‍
പ്രവര്‍ത്തിക്കുന്ന
കേരള ഓട്ടോമൊബൈല്‍സില്‍
നിര്‍മ്മിക്കുന്ന
ഇലക്ട്രിക് ഓട്ടോറിക്ഷ
ഏത് മാസം മുതല്‍
വിപണിയില്‍ എത്തും
എന്ന് വിശദമാക്കാമോ;
(ബി)
ഓരോ
മാസവും എത്ര ഇലക്ട്രിക്
ഓട്ടോകള്‍ വിപണിയില്‍
എത്തിക്കാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ;
(സി)
പുതുതായി
മറ്റ് ഇലക്ട്രിക്
അനുബന്ധ വാഹനങ്ങള്‍
നിര്‍മ്മിക്കാന്‍
കെ.എ.എല്‍.
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
കെയര്‍
കേരളം ലിമിറ്റഡിനെ
സംരക്ഷിക്കുന്നതിന്
നടപടികള്‍
2432.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
കിന്‍ഫ്ര പാര്‍ക്കില്‍
പ്രവര്‍ത്തിച്ചുവരുന്ന
കെയര്‍ കേരളം ലിമിറ്റഡ്
എന്ന സ്ഥാപനത്തിന്
ബാങ്ക് വായ്പയുടെ
കുടിശ്ശികയെത്തുടർന്നു
തുടര്‍പ്രവര്‍ത്തനം
നടത്താന്‍ സാധിക്കാതെ
വന്നിട്ടുളളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഭക്ഷ്യവസ്തുക്കളുടെയും,
ആയുര്‍വ്വേദ, അലോപ്പതി
ഒൗഷധങ്ങളുടെയും
പരിശോധനയും,
ഗവേഷണവും,ആയുര്‍വ്വേദ
മരുന്നുകളുടെ
ടോക്സിസിറ്റി
നിര്‍ണ്ണയിക്കുന്നതിനുള്ള
ലാബോറട്ടറിയും
അടക്കമുള്ള നൂതന
സൗകര്യങ്ങളോടുകൂടിയ ഈ
സ്ഥാപനത്തിനെ
തകര്‍ച്ചയില്‍നിന്നും
രക്ഷിക്കുന്നതിനാവശ്യമായ
ഇടപെടലുകളും നടപടികളും
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കൊരട്ടി
കിന്‍ഫ്രയിലെ "കെയര്‍
കേരളം-ആയുര്‍വ്വേദ
കണ്‍സോര്‍ഷ്യ"ത്തെ
സംരക്ഷിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
മലബാര്‍
സിമന്റ്സില്‍
ലാസ്റ്റ്ഗ്രേഡ് തസ്തിക
2433.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
സിമന്റ്സില്‍
ലാസ്റ്റ്ഗ്രേഡ്
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ഇതില്‍ എത്ര ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ഇനി
എത്ര ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍
ബാക്കിയുണ്ട്; യഥാസമയം
റിപ്പോര്‍ട്ട്
ചെയ്യാത്തതിന്
കാരണമെന്താണ്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തില്‍
31.12.2019 വരെ
ലാസ്റ്റ് ഗ്രേഡ്
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവില്‍
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
നിലവിലുള്ള ഒഴിവുകളും
പ്രതീക്ഷിത ഒഴിവുകളും
ഉള്‍പ്പെടെ
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
മെറ്റല്‍
ഇന്‍ഡസ്ട്രീസിന്റെ നവീകരണം
2434.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
വ്യവസായവകുപ്പിനുകീഴില്‍
പ്രവര്‍ത്തിക്കുന്ന
മെറ്റല്‍ ഇന്‍ഡസ്ട്രീസ്
എന്ന സ്ഥാപനത്തിന്റെ
നവീകരണത്തിനും ഈ
സ്ഥാപനത്തെ
ലാഭകരമാക്കുന്നതിനുമായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിക്കുന്നകാര്യം
പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളെ
ലാഭകരമാക്കുവാന്‍
പദ്ധതികള്‍
2435.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
സി.മമ്മൂട്ടി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങളെ
നഷ്ടത്തിലേക്കും
തകര്‍ച്ചയിലേക്കും
നയിക്കുന്ന കാരണങ്ങളെ
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പഠനത്തിന്റെ
വെളിച്ചത്തില്‍
സംസ്ഥാനത്തെ പൊതുമേഖലാ
സ്ഥാപനങ്ങളെ ലാഭം/നഷ്ടം
തരത്തില്‍
വിഭജിച്ചതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(സി)
നഷ്ടത്തിലായ
പൊതുമേഖലാ സ്ഥാപനങ്ങളെ
ലാഭകരമാക്കുന്നതിന്
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന കേന്ദ്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍
2436.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ഏതെല്ലാം കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
ഓഹരികളാണ് കേന്ദ്ര
സര്‍ക്കാര്‍
വിറ്റഴിച്ചത്;
സ്ഥാപനത്തിന്റെ പേര്,
വിറ്റഴിച്ച ഓഹരികളുടെ
ശതമാനം എന്നിവ
പട്ടികയായി
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്തെ
കേന്ദ്ര പൊതുമേഖലാ
സ്ഥാപനങ്ങളുടെ കഴിഞ്ഞ
മൂന്ന് വര്‍ഷത്തെ
വാര്‍ഷിക ലാഭം
പട്ടികയായി നല്‍കാമോ;
(സി)
കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
നവീകരണത്തിനും,
വിപുലീകരണത്തിനും അവ
പൊതുമേഖലയില്‍ത്തന്നെ
നിലനിര്‍ത്താനും
സംസ്ഥാന സര്‍ക്കാര്‍
നടത്തുന്ന ശ്രമങ്ങള്‍
വിശദമാക്കാമോ?
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
വ്യവസായ സ്ഥാപനങ്ങള്‍
2437.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
എത്ര വ്യവസായ
സ്ഥാപനങ്ങളെയാണ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ലാഭത്തില്‍
കൊണ്ടുവന്നതെന്ന്
വിശദമാക്കുമോ?
സ്ഥലം
അനുവദിക്കുന്നതിന് നടപടി
2438.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
ഗവണ്മെന്റ് എെ.ടി.എെ.
യോട് ചേര്‍ന്നുളള
റീഫാക്ടറീസിന് സമീപം
സാങ്കേതിക സഹകരണ
സംഘത്തിന് നല്കിയ
സ്ഥലം സഹകരണ സംഘം
പ്രവര്‍ത്തനം
അവസാനിപ്പിച്ചിട്ട്
വര്‍ഷങ്ങള്‍ പിന്നിട്ട
സാഹചര്യത്തില്‍
തിരിച്ചു
പിടിക്കുന്നതിനും മറ്റ്
വികസന
ആവശ്യങ്ങള്‍ക്കായി
നല്‍കുന്നതിനും വ്യവസായ
വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
ഇല്ലെങ്കിൽ
ഇതിനാവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
വയനാട്
ജില്ലയിലെ വ്യാവസായിക പുരോഗതി
2439.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ വ്യാവസായിക
പുരോഗതി ലക്ഷ്യമിട്ട്
ഏതെല്ലാം പദ്ധതികള്‍
നടപ്പാക്കാനാണ്
ആലോചിച്ചുവരുന്നത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വകുപ്പ്
വയനാട് ജില്ലയില്‍
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
ഉന്നതതല
നിക്ഷേപ ഉപദേശക കൗണ്‍സില്‍
2440.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വ്യവസായ നിക്ഷേപം
ആകര്‍ഷിക്കാനും
പ്രശ്നങ്ങള്‍
വേഗത്തില്‍
പരിഹരിക്കുന്നതിനും
വ്യവസായ
സംരംഭങ്ങള്‍ക്കുള്ള
അനുമതി വേഗത്തില്‍
നല്‍കുന്നതിനും ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
അറിയിക്കുമോ;
(ബി)
ഇൗ
ആവശ്യത്തിലേക്കായി
സംസ്ഥാനത്ത് ഉന്നതതല
നിക്ഷേപ ഉപദേശക
കൗണ്‍സില്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇൗ
കൗണ്‍സിലിന്റെ ഘടനയും
പ്രവര്‍ത്തനങ്ങളും
വിശദമാക്കുമോ?
വ്യവസായ
സംരംഭകരെ
പ്രോല്‍സാഹിപ്പിക്കാന്‍
പദ്ധതികള്‍
2441.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
സംരംഭകരെ
പ്രോല്‍സാഹിപ്പിക്കാന്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
സ്റ്റാര്‍ട്ടപ്പ്
കമ്പനികള്‍ക്കുള്ള
ധനസഹായവും
പ്രോത്സാഹനവും ഏതൊക്കെ
പദ്ധതികളിലൂടെയാണ്
നടപ്പിലാക്കുന്നത്
വിശദമാക്കാമോ?
പ്രളയത്തില്‍
തകര്‍ന്നുപോയ ചെറുകിട
വ്യവസായങ്ങളുടെ
പുനരുദ്ധാരണം
2442.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്നുപോയ ചെറുകിട
വ്യവസായങ്ങളുടെ
പുനരുദ്ധാരണം
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
അസിസ്റ്റന്‍സ്
റ്റു റീബില്‍ഡ്
അഫക്റ്റഡ്
എം.എസ്.എം.ഇ.എസ്. എന്ന
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
കൈപിടിച്ചുയര്ത്തപ്പെട്ടതും
പ്രവര്‍ത്തനക്ഷമമായതുമായ
വ്യവസായങ്ങളുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
വ്യവസായ
സ്ഥാപനങ്ങള്‍
പുനരുദ്ധരിച്ച്
ഉത്പാദനക്ഷമമാക്കുന്നതിന്
നല്കിയ
ഇന്‍വെസ്റ്റ്മെന്റ്
സപ്പോര്‍ട്ട്
സംബന്ധിച്ച വിവരങ്ങള്‍
എന്തെല്ലാം;
വിശദമാക്കാമോ?
വനിതാ
സംരംഭകര്‍ക്ക് പ്രോത്സാഹനം
2443.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യവസായ മേഖലയില്‍
വനിതാ സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
പ്രത്യേക
പദ്ധതികളുണ്ടോ;
(ബി)
ഇത്തരത്തിലുളള
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിനും
ദരിദ്രരും സംരംഭകത്വ
ശേഷിയുളളവരുമായ
വിധവകള്‍ക്കും
അവിവാഹിതകള്‍ക്കും
ഇത്തരം പദ്ധതികളില്‍
മുന്‍ഗണന
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
ചെറുകിട
വ്യവസായ സംരംഭങ്ങള്‍
2444.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
കുടില്‍വ്യവസായങ്ങളെ
പ്രോല്‍സാഹിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
കാലയളവില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
വ്യവസായ വകുപ്പിന്
കീഴില്‍ നടപ്പിലാക്കിയ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
തിരുവനന്തപുരം
ജില്ലയില്‍ ആരംഭിച്ച
ചെറുകിട വ്യവസായ
സംരംഭങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തേനീച്ച
വളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിന്
സെറിഫെഡ് പദ്ധതികള്‍
2445.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തേനീച്ച
വളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിന്
സെറിഫെഡ് പ്രത്യേക
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
തേനീച്ച
വളര്‍ത്തുന്നതിനായി
നൂതന സാങ്കേതിക
വിദ്യകള്‍
പ്രയോജനപ്പെടുത്തുന്നതിനും
മറ്റും തേനീച്ച
കര്‍ഷകര്‍ക്കാവശ്യമായ
സാമ്പത്തിക സാങ്കേതിക
സഹായം നല്കാന്
സെറിഫെഡ് നടപടി
സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്ത്
കാണപ്പെടുന്ന വിവിധതരം
തേനീച്ചകളെ
സംബന്ധിച്ചും അവയില്‍
വ്യാവസായികാടിസ്ഥാനത്തില്‍
ലാഭകരമായി
വളര്‍ത്താവുന്ന ഇനങ്ങളെ
സംബന്ധിച്ചും സെറിഫെഡ്
പഠനം നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
സൂക്ഷ്മ-ചെറുകിട
വ്യവസായ മേഖലയുടെ ഉന്നമനം
2446.
ശ്രീ.എം.
സ്വരാജ്
,,
എന്‍. വിജയന് പിള്ള
,,
പി.ടി.എ. റഹീം
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൂക്ഷ്മ-ചെറുകിട
വ്യവസായ മേഖലയുടെ
ഉന്നമനത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച നൂതന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
മേഖലയില്‍ പുതിയ
വ്യവസായ സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം ധനസഹായമാണ്
ഈ സര്‍ക്കാര്‍ നല്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രളയബാധിത
മേഖലകളില്‍
സൂക്ഷ്മ-ചെറുകിട
സംരംഭകരുടെ
വായ്പകള്‍ക്ക്
സര്‍ക്കാര്‍
മോറട്ടോറിയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പ്രളയം
ബാധിച്ച സംരംഭങ്ങളില്‍
നിക്ഷേപവും തൊഴിലും
പുന:സ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പരമ്പരാഗത
വ്യവസായ മേഖലയെ
ശക്തിപ്പെടുത്തുന്നതിനുള്ള
പദ്ധതികള്‍
2447.
ശ്രീ.സി.കൃഷ്ണന്
,,
വി. കെ. സി. മമ്മത് കോയ
,,
കെ.വി.വിജയദാസ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പരമ്പരാഗത വ്യവസായ
മേഖലയെ പൂര്‍വ്വാധികം
ശക്തിപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പരമ്പരാഗത
വ്യവസായ യൂണിറ്റുകള്‍
മുഖേന വൈവിദ്ധ്യമേറിയ
പുതിയ ഉല്‍പ്പന്നങ്ങള്‍
ഉല്പാദിപ്പിക്കുന്നതിനും
അവ അനായാസം
വിറ്റഴിക്കുന്നതിനും
എന്തെല്ലാം നൂതന
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പരമ്പരാഗത
വ്യവസായ മേഖലയിലെ
തൊഴിലാളികളെ
മൂല്യവര്‍ദ്ധിത
ഉല്പാദനത്തിലേയ്ക്ക്
നയിക്കുംവിധം
എന്തെല്ലാം
ആധുനികവത്ക്കരണ
നടപടികളാണ് ഈ മേഖലയില്‍
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ വ്യവസായ
പാര്‍ക്ക്
2448.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ വ്യവസായ
വകുപ്പിന്റെയും
സിഡ്കോയുടെയും
കെ.എസ്.എെ.ഇ.യുടെയും
ഉടമസ്ഥതയിലുളള
ഭൂമിയുടെയും
സ്ഥാപനങ്ങളുടെയും
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഭൂമിയില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളും
പ്രവര്‍ത്തനം നിലച്ച
സ്ഥാപനങ്ങളും
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
പുതിയ
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനുളള
സ്ഥലസൗകര്യങ്ങള്‍
ഇവിടെയുണ്ടോയെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
ഭൂമിയില്‍ വ്യവസായ
പാര്‍ക്
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
ഇന്‍ഫോ
പാര്‍ക്ക്
2449.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ ഒരു
ഇന്‍ഫോപാര്‍ക്ക്
സ്ഥാപിക്കുന്നതിനാവശ്യമായ
(സി.ജി.എന്‍.ആര്
979/19 തീയതി 19.1.19
പ്രകാരം
സമര്‍പ്പിച്ചിരുന്ന
ശിപാര്‍ശ) സ്ഥലം
കണ്ടെത്തുന്നതിനുള്ള
നടപടികള്‍ വ്യവസായ
വകുപ്പിന്റെ
പരിഗണനയിലുണ്ടോ ;
(ബി)
ഇന്ഫോപാര്ക്കിനാവശ്യമായ
തുക അനുവദിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
പെട്രോകെമിക്കല്‍
പാര്‍ക്ക്
2450.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
പ്രഖ്യാപിച്ച
അമ്പലമുകള്‍
പെട്രോകെമിക്കല്‍
പാര്‍ക്കിന്റെ
നിര്‍മ്മാണത്തിനായി
സ്ഥലമേറ്റെടുപ്പും ഭൂമി
കൈമാറ്റ നടപടികളും
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി എത്ര
ഏക്കര്‍ സ്ഥലമാണ്
ഏറ്റെടുക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
പെട്രോകെമിക്കല്‍
പാര്‍ക്കിന്റെ അന്തിമ
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസത്തിന് കാരണം
എന്തെന്ന്
വ്യക്തമാക്കുമോ?
സഹകരണ
സ്പിന്നിംഗ് മില്ലുകളില്‍
കോ-ഓപ്പറേറ്റീവ് ആഡിറ്റ്
2451.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായവകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
സഹകരണ സ്പിന്നിംഗ്
മില്ലുകളില്‍
കോ-ഓപ്പറേറ്റീവ്
ആഡിറ്റ് വിഭാഗം
2017-2018, 2018-2019
എന്നീ സാമ്പത്തിക
വര്‍ഷങ്ങളില്‍ ആഡിറ്റ്
നടത്തി സമര്‍പ്പിച്ച
റിപ്പോര്‍ട്ടുകളില്‍
ഓരോ മില്ലുകളെയും
സംബന്ധിച്ച്
രേഖപ്പെടുത്തിയ
ന്യൂനതകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആഡിറ്റ്
റിപ്പോര്‍ട്ടുകള്‍
പ്രകാരം ഓരോ സഹകരണ
സ്പിന്നിംഗ് മില്ലുകളും
വരുത്തിയ നഷ്ടം എത്ര
വീതമാണെന്ന്
വ്യക്തമാക്കുമോ;
(സി)
സഹകരണ
സ്പിന്നിംഗ്
മില്ലുകളിലെ ജി.എം,
സി.ഇ.ഒ, എം.ഡി. എന്നീ
തസ്തികകളില്‍
വിജിലന്‍സ് ക്ലിയറന്‍സ്
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കാതെ നിലവില്‍
തുടരുന്നത്
ആരെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
ഹാജരാക്കാത്തവരെ
തല്‍സ്ഥാനത്തുനിന്നും
നീക്കം ചെയ്യുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
സ്പിന്നിംഗ്
മില്‍ സി.ഇ.ഒ, ജി.എം,
എം.ഡി. എന്നീ
തസ്തികകളില്‍ തുടരുന്ന
ആരുടെയെല്ലാം പേരില്‍
വിജിലന്‍സ്, ലോകായുക്ത,
ധനകാര്യ പരിശോധനാ
വിഭാഗം എന്നിവരുടെ
അന്വേഷണം
നേരിടുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ ലാസ്റ്റ്
ഗ്രേഡ് തസ്തിക ഒഴിവുകള്‍
2452.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ലാസ്റ്റ് ഗ്രേഡ്
തസ്തികയില്‍ നാളിതുവരെ
എത്ര ഒഴിവുകള്‍
നിലവിലുണ്ട്; ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
ഇനി
എത്ര ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍
ബാക്കിയുണ്ട്;
ഒഴിവുകള്‍ യഥാസമയം
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍,കാരണമെന്താണ്;
(സി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
31.12.2019 വരെ
ലാസ്റ്റ് ഗ്രേഡ്
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവില്‍
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
നിലവിലുള്ള ഒഴിവുകളും
പ്രതീക്ഷിത ഒഴിവുകളും
ഉള്‍പ്പെടെ
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
റൈസ്
പാര്‍ക്കിന്റെ നിര്‍മ്മാണം
2453.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ വ്യവസായ
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന റൈസ്
പാര്‍ക്കിന്റെ
നിര്‍മ്മാണ പുരോഗതിയുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
റൈസ് പാര്‍ക്കിന്റെ
ഉദ്ദേശ ലക്ഷ്യങ്ങളും,
പ്രവര്‍ത്തന രീതിയും,
ആയതിന്റെ ആകെയുള്ള
അടങ്കല്‍ തുകയും
എത്രയാണ് എന്നുള്ള
വിശദാംശങ്ങളും
ലഭ്യമാക്കാമോ;
പ്രളയ
നാശനഷ്ടത്തിനുള്ള
സാമ്പത്തിക സഹായം
2454.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തില്‍
നാശനഷ്ടമുണ്ടായതും
അതിനു ശേഷം ഷോര്‍ട്ട്
സര്‍ക്യൂട്ട് കാരണം
കത്തി നശിക്കുകയും
കമ്പ്യൂട്ടറുകള്‍,
ഫോട്ടോസ്റ്റാറ്റ്
മെഷീന് എന്നിവയടക്കം
കത്തിപ്പോവുകയും ചെയ്ത
ചാലക്കുടി നഗരസഭയില്‍
ത്രേസ്യാമ്മ
മാത്യൂവിന്റെ
ഉടമസ്ഥതയിലുള്ള ആധാരം
എഴുത്ത് ഓഫീസിന്റെ
നാശനഷ്ടത്തിന്
സാമ്പത്തിക സഹായം
അനുവദിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷ പരിഗണിച്ച്
ധനസഹായം
അനുവദിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ വ്യവസായ വികസന
പ്രവര്‍ത്തനങ്ങള്‍
2455.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വ്യവസായ വകുപ്പ് മുഖേന
ആലത്തൂര്‍ മണ്ഡലത്തില്‍
നടത്തിയിട്ടുള്ള വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
പയ്യന്നൂര്‍
മള്‍ട്ടി പര്‍പ്പസ്
സ്റ്റേഡിയം
2456.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മള്‍ട്ടി പര്‍പ്പസ്
സ്റ്റേഡിയം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട ടെണ്ടര്‍
നടപടികള്‍ ഏത് വരെ
ആയെന്ന് വിശദമാക്കാമോ;
(ബി)
വര്‍ക്ക്
ഓര്‍ഡര്‍ നല്കാന്
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(സി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
അടിയന്തരമായി പ്രവൃത്തി
ആരംഭിക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കാമോ?
കാസര്‍കോട്ടെ
ഭെല്‍ കമ്പനി
2457.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്ടെ
ഭെല്‍ കമ്പനിയുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
അറിയിക്കാമോ;
(ബി)
നേരത്തെ
കെല് ആയിരുന്നപ്പോള്‍
കമ്പനിയുടെ
മുടക്കുമുതലും
ഉല്‍പ്പാദനവും
എത്രയായിരുന്നു എന്ന്
വ്യക്തമാക്കാമോ;
(സി)
കെല്
എന്ന് പേരുണ്ടായിരുന്ന
കമ്പനി ഭെല്‍ ആയി
മാറിയത്
എപ്പോഴാണെന്നും
അതേത്തുടര്‍ന്ന്
മുടക്കുമുതലിലും
ഉല്‍പ്പാദനത്തിലും
ഉണ്ടായ മാറ്റങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
കെല്
ആയിരുന്നപ്പോഴും ഭെല്‍
ആയി മാറിയപ്പോഴും
ജിവനക്കാരുടെ ശമ്പള
നിലവാരം ഏത്
തരത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇപ്പോള്‍
ഭെല്‍-ലെ
ജീവനക്കാര്‍ക്ക്
എത്രമാസമായി ശമ്പളം
കിട്ടുന്നില്ലായെന്നും
ഇൗ കുടിശ്ശിക എപ്പോള്‍
തീര്‍ക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ;
(എഫ്)
വര്‍ഷങ്ങള്‍ക്ക്
മുമ്പ് പ്രഖ്യാപിച്ച
ശമ്പളവര്‍ദ്ധനവ്
പ്രകാരം ജീവക്കാര്‍ക്ക്
എത്ര കുടിശ്ശിക
കൊടുത്ത്
തീര്‍ക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ?
നിര്‍മ്മാണ
മേഖലയിലെ പ്രശ്നങ്ങള്‍
2458.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍മ്മാണ
വസ്തുക്കളുടെ ക്ഷാമം
മൂലം നിര്‍മ്മാണമേഖല
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ;
(ബി)
മണല്‍,
പാറ എന്നിവയുടെ ക്ഷാമം
പരിഹരിക്കുന്നതിന്
എന്തെങ്കിലും
ഇടപെടലുകള്‍
നടത്തിയിട്ടുണ്ടാേ;
(സി)
തെരഞ്ഞെടുക്കപ്പെട്ട
ഡാമുകളില്‍ നിന്നും
മണല്‍ ശേഖരിക്കുന്നതിന്
നടപടി സ്വീകരിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്താക്കെയാണ്
;വിശദമാക്കുമാേ ;
(ഡി)
അന്യസംസ്ഥാനത്ത്
നിന്നും കരിങ്കല്ല്,
മണല്‍ എന്നിവ ഇറക്കുമതി
ചെയ്യുന്നതിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്താെക്കെയാണെന്ന്
വിശദമാക്കുമാേ;
(ഇ)
2008
ന് മുമ്പ് നികത്തിയ
ഭൂമിയില്‍ നിന്നും
കളിമണ്ണ്
ശേഖരിക്കുവാന്‍
ഖനനാനുമതി
നല്‍കിയിട്ടുണ്ടാേ;
എങ്കില്‍ ഏതാെക്കെ
ജില്ലകളിലാണ് ഇപ്രകാരം
അനുമതി
നല്‍കിയിട്ടുള്ളത്
വിശദമാക്കുമാേ?
തോട്ടഭൂമിയില്‍
ഖനനം
2459.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടഭൂമിയില്‍
ഖനനം പാടില്ലെന്ന
സുപ്രീംകോടതി വിധി
നടപ്പാക്കിയാല്‍
സംസ്ഥാനത്തെ ഒട്ടേറെ
ക്വാറികള്‍
അടച്ചുപൂട്ടേണ്ടി
വരുന്ന സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
1964-
ലെ ഭൂപതിവ് ചട്ടത്തില്‍
ഭേദഗതി വരുത്തി
കരിങ്കല്‍ ഖനനത്തിന്
അനുമതി നല്കുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
ചെങ്ങോടുമലയിലെ
കരിങ്കല്‍ ഖനനം
T 2460.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
ബ്ലോക്ക് പഞ്ചായത്തിലെ
ചെങ്ങോടുമലയില്‍
കരിങ്കല്‍ ഖനനം
നടത്തുന്നതിനുള്ള
അനുമതിക്കായി അപേക്ഷ
ഡിസ്ട്രിക്റ്റ്
എന്‍വയണ്‍മെന്റ്
ഇംപാക്റ്റ്
അസ്സെസ്സ്മെന്റ്
കമ്മിറ്റി മുന്‍പാകെ
വന്നിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഉണ്ടെങ്കില്‍,
നിലവില്‍ പ്രസ്തുത
സ്ഥലത്ത് കരിങ്കല്‍
ഖനനം നടത്തുന്നതിന്
ജില്ലയിലെ ബന്ധപ്പെട്ട
സര്‍ക്കാര്‍
ഏജന്‍സികള്‍ അനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത സ്ഥലം
പാരിസ്ഥിതിക
ദുര്ബലപ്രദേശമാണോ
എന്നറിയിക്കുമോ;
(സി)
നിലവിലെ
സാഹചര്യത്തില്‍
പ്രസ്തുത സ്ഥലത്ത്
കരിങ്കല്‍ ഖനനം
നടത്തുന്നതിനുള്ള
അനുമതി നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
സൗജന്യ
യൂണിഫോം വഴി കൈത്തറി
മേഖലയിലെ തൊഴിലവസരങ്ങള്‍
2461.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികള്‍ക്ക് സൗജന്യ
യൂണിഫോം വിതരണ പദ്ധതി
പ്രകാരം കൈത്തറി
മേഖലയില്‍ എത്ര പുതിയ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുവാന്‍
കഴിഞ്ഞുവെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
കൈത്തറി
യൂണിഫോം മറ്റ്
മേഖലകളിലേക്കും
വ്യാപിപ്പിക്കുന്നതിനും
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശമുണ്ടോ; എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
കുന്നത്തറ
ടെക്സ്റ്റൈൽസിന്റെ ഭൂമി
2462.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അത്തോളിയില്‍
സ്റ്റേറ്റ് ഹെെവേയുടെ
തൊട്ടടുത്തായി വ്യവസായ
വികസനത്തിന് എല്ലാ
സാധ്യതയുമുളള കുന്നത്തറ
ടെക്സ്റ്റൈല്‍സ്
ഭൂമിയും അനുബന്ധ
വസ്തുക്കളും
അന്യാധീനപ്പെട്ട്
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭൂമി
സംരക്ഷിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നറിയിക്കാമോ;
(സി)
കുന്നത്തറ
ടെക്സ്റ്റൈല്‍സിന്റെ
നിലവിലുളള ബാധ്യത
എത്രയാണെന്നാണ്
കണക്കാക്കിയിട്ടുളളത്;
(ഡി)
ഭൂമി
ആവശ്യമുളള സര്‍ക്കാര്‍
വ്യവസായ
സ്ഥാപനങ്ങള്‍ക്കോ
സാമൂഹ്യക്ഷേമം ലക്ഷ്യം
വച്ച്
പ്രവര്‍ത്തിക്കുന്ന
സഹകരണ സംഘങ്ങള്‍ക്കോ
ഇൗ ഭൂമി ഏറ്റെടുത്ത്
നല്കാന്
തയ്യാറാവുമോ;
വ്യക്തമാക്കാമോ?
പള്ളിച്ചല്‍
വില്ലേജില്‍ ഖാദി
ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള
സ്ഥലം
2463.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പള്ളിച്ചല്‍
വില്ലേജിലെ റീസര്‍വ്വെ
നം.151/2-ല്‍പ്പെട്ട
17.20 ആര് സ്ഥലം
തണ്ടപ്പേര് രേഖകള്‍
പ്രകാരം ഖാദി
ബോര്‍ഡിന്റെ
ഉടമസ്ഥതയിലാണോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കിൽ
പ്രസ്തുത സ്ഥലം
ബോര്‍ഡിന്റെ
ഉടമസ്ഥതയിലാക്കുന്നതിന്
തടസ്സങ്ങളെന്തെങ്കിലുമുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
സ്ഥലത്തിന്റെ
ഉടമസ്ഥാവകാശം
സ്ഥാപിക്കുന്നതിന്
ബോര്‍ഡ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
അമ്പലത്തിന്‍കാല
ഖാദി കേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
2464.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
അമ്പലത്തിന്‍കാല ഖാദി
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
അവിടെ
സില്‍ക്ക് നെയ്ത്ത്
യൂണിറ്റ്
ആരംഭിക്കുന്നത്
സംബന്ധിച്ച് ശിപാര്‍ശ
പരിഗണനയിലുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കായിക
മേഖലയുടെ സമഗ്ര
പുരോഗതിയ്ക്കായുളള
പ്രവൃത്തികള്‍
2465.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കായിക മേഖലയുടെ
സമഗ്ര പുരോഗതി ലക്ഷ്യം
വെച്ച് കൊണ്ട് കായിക
വകുപ്പിന്റെ പ്ലാന്‍
ഫണ്ടില്‍ നിന്നും
എന്തൊക്കെ
പ്രവൃത്തികള്‍ക്കാണ്
ഫണ്ടുകള്‍
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; ആയതിന്
അനുവദിച്ച തുക
ജില്ലകള്‍ തിരിച്ച്
വ്യക്തമാക്കാമോ?
ഹാമര്‍
തലയില്‍ വീണ് വിദ്യാര്‍ത്ഥി
മരണപ്പെട്ട സംഭവം
2466.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ജൂനിയര്‍ അത്ലറ്റിക്
മീറ്റിനിടെ ഹാമര്‍
തലയില്‍ വീണ്
ഗുരുതരമായി പരിക്കേറ്റ
അഫീല്‍ ജോണ്സണ് എന്ന
വിദ്യാര്‍ത്ഥി
മരണപ്പെട്ട സംഭവം
സംബന്ധിച്ച് കായിക
വകുപ്പ് സ്വന്തം
നിലയില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിദ്യാര്‍ത്ഥിക്ക്
അപകടം സംഭവിച്ച ഉടനെ
തന്നെ കായികവകുപ്പ്
ഉദ്യോഗസ്ഥര്‍
വിദ്യാര്‍ത്ഥിയെ
കാണുന്നതിനും
കുടുംബവുമായി
സംസാരിക്കുന്നതിനും
തയ്യാറായിരുന്നുവോ;
(സി)
ജാവലിന്‍
ത്രോയും ഹാമര്‍
ത്രോയും ഒരേ സമയത്തും
അകലം പാലിക്കാതെയും
നടത്തിയ പിഴവാണ്
യഥാര്‍ഥ അപകടകാരണം
എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ഇത്തരത്തിലുളള
അപകടങ്ങള്‍
സംഭവിക്കാതിരിക്കാന്‍
കൃത്യമായ മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കാന്‍
നടപടി സ്വീകരിക്കുമോ;
എങ്കില്‍
വ്യക്തമാക്കുമോ?
കായിക
മേഖലകളില്‍ കുട്ടികളെ
പരിശീലിപ്പിക്കുന്നതിന്
പദ്ധതികള്‍
2467.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായികമേഖലയില്‍
കുട്ടികളെ
പരിശീലിപ്പിച്ച്
വളര്‍ത്തിയെടുക്കുന്നതിനായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
(ബി)
കായികവകുപ്പിനു
കീഴിലുള്ള സ്പോര്‍ട്സ്
സ്കൂളുകളുടെ
നവീകരണത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
കിക്കോഫ്-ഫൂട്ബോൾ
പരിശീലന പദ്ധതി
2468.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിക്കോഫ്
എന്ന പേരില്‍ ഗ്രാസ്
റൂട്ട് ലെവല്‍ ഫൂട്ബോൾ
പരിശീലന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
സംസ്ഥാനത്തെ ഏതെല്ലാം
സ്കൂളുകളെയാണ്
തെരഞ്ഞെടുത്തിട്ടുള്ളത്;
എവിടെയെല്ലാം പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ട്;
അറിയിക്കുമോ;
(സി)
എം.എല്‍.എ
മാര്‍
നിര്‍ദ്ദേശിക്കുന്ന
സ്കൂളുകളെ പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
സ്പോര്‍ട്സ്
പരിശീലന ഉപകരണങ്ങള്‍
നല്കുന്ന പദ്ധതി
2469.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
ഉപജില്ലയിലെയോ
മണ്ഡലത്തിലെയോ
ഏതെങ്കിലും ഒരു സ്കൂള്‍
കേന്ദ്രമാക്കി
സ്പോര്‍ട്സ് പരിശീലന
ഉപകരണങ്ങള്‍ നല്കുന്ന
പദ്ധതി നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
സ്കൂളുകള്‍ക്ക്
വിദ്യാര്‍ത്ഥികളുടെ
പരിശീലനത്തിനായി
ജംമ്പിംഗ് പിറ്റ്
അടക്കമുള്ള വില
കൂടിയതും കുറഞ്ഞതുമായ
സ്പോര്‍ട്സ്
ഉപകരണങ്ങള്‍ നല്കുന്ന
ഏതെങ്കിലും പദ്ധതി
കായിക വകുപ്പിന്
കീഴില്‍ നിലവിലുണ്ടോ;
(സി)
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
കായിക പരിശീലനത്തിനായി
വകുപ്പ് നടപ്പില്‍
വരുത്തിക്കൊണ്ടിരിക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കായികമേഖലയില്‍
വിദ്യാഭ്യാസ വകുപ്പുമായി
സഹകരിച്ചുളള പദ്ധതി
2470.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളിലെ
കുട്ടികള്‍ക്ക്
കളിക്കുന്നതിനും
കായികമേഖലയില്‍
വളര്‍ച്ച
കൈവരിക്കുന്നതിനും
സഹായകമാകുന്ന തരത്തില്‍
വിദ്യാഭ്യാസ
വകുപ്പുമായി സഹകരിച്ച്
പദ്ധതി നടപ്പിലാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്‍െറ വിശദാംശം
അറിയിക്കുമോ?
കായികതാരങ്ങള്‍ക്ക്
പ്രോത്സാഹനവും ജീവിത
സുരക്ഷയും നൽകുവാൻ നടപടി
2471.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം. മുകേഷ്
,,
കെ.ഡി. പ്രസേനന്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശിയ-അന്തര്‍ദേശീയ
കായിക മത്സരങ്ങളില്‍
കേരളത്തിന്റെ യശസ്സ്
ഉയര്‍ത്തുന്ന
കായികതാരങ്ങള്‍ക്ക്
മികച്ച രീതിയിലുള്ള
പ്രോത്സാഹനവും ജീവിത
സുരക്ഷയും
നല്‍കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
മെഡല്‍ നേടുന്ന കായിക
താരങ്ങള്‍ക്ക്
സര്‍ക്കാര്‍ ജോലി
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(സി)
കായികതാരങ്ങള്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഡി)
കായികതാരങ്ങള്‍ക്ക്
അന്തര്‍ദേശീയ
നിലവാരത്തിലുള്ള
പരിശീലനം
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ഖേലോ-ഇന്ത്യ
പദ്ധതിയില്‍ കോതമംഗലം എം.എ.
കോളേജില്‍ കളിസ്ഥലം
2472.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായികരംഗത്ത്
നിരവധി
ദേശീയ,അന്തര്‍ദേശീയ,ഒളിമ്പിക്
താരങ്ങളെ
സൃഷ്ടിച്ചിട്ടുള്ള
കോതമംഗലം എം.എ.
കോളേജില്‍ ഖേലോ-ഇന്ത്യ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കളിസ്ഥലങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
അപേക്ഷയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട ഫയലില്‍
ആവശ്യമായ തിരുത്തലുകള്‍
വരുത്തി
സമര്‍പ്പിക്കുന്നതിന്
കായിക വകുപ്പ്
ആവശ്യപ്പെട്ടതനുസരിച്ചുള്ള
പുതുക്കിയ പ്രൊപ്പോസല്‍
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട എം.ഒ.യു.
വിന്റെ നിലവിലെ സ്ഥിതി
എന്താണെന്ന്
വിശദമാക്കുമോ;
(ഡി)
ടി
കോളേജിലെ
കുട്ടികള്‍ക്ക് പുറമേ
സമീപത്തെ സ്കൂളുകളിലെ
കുട്ടികള്‍ക്കും മികച്ച
പരിശീലനം ലഭ്യമാകുന്ന
തരത്തില്‍ ഇവിടെ ഖേലോ-
ഇന്ത്യ പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദമാക്കുമോ?
കായികതാരങ്ങളെ
വളര്‍ത്തിയെടുക്കുവാന്‍
പദ്ധതികള്‍
2473.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായികതാരങ്ങളെ കൃത്യമായ
ആസൂത്രണത്തോടെ
വളര്‍ത്തിയെടുക്കുക
എന്ന ലക്ഷ്യത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിവരുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
കായികമേഖലയിലെ
അടിസ്ഥാന
സൗകര്യവികസനത്തിനായി ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥികളുടെ
കായിക വളര്‍ച്ചയ്ക്ക് പദ്ധതി
2474.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാര്‍ത്ഥികളുടെ
കായിക വളര്‍ച്ചയ്ക്കായി
സ്കൂളുകളില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്;
വിശദമാക്കാമോ?
സ്പോർട്സ്
സ്കൂളുകളുടെ വികസനത്തിന്
പദ്ധതികള്‍
2475.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്പോർട്സ് വകുപ്പിനു
കീഴിൽ എത്ര സ്പോർട്സ്
സ്കൂളുകൾ പ്രവർത്തിച്ചു
വരുന്നുണ്ട്;ഇതിൽ
ഏതൊക്കെ സ്പോർട്സ്
സ്കൂളുകൾക്ക് സ്കൂൾ
കായിക മേളകളിൽ ഓവറോൾ
കിരീടം നേടുവാൻ
കഴിഞ്ഞിട്ടുണ്ട്;പ്രസ്തുത
സ്പോർട്സ് സ്കൂളുകളുടെ
പേരും ഓവറോൾ കിരീടം
നേടിയ വർഷവും
സംബന്ധിച്ച വിശദാംശങ്ങൾ
ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
സ്പോർട്സ് വകുപ്പിന്
കീഴിലുള്ള സ്പോർട്സ്
സ്കൂളുകളുടെ
വികസനത്തിനായി വകുപ്പ്
നടപ്പാക്കിവരുന്ന
പദ്ധതികളെ സംബന്ധിച്ച്
വിശദമാക്കുമോ?
സ്പോര്‍ട്സ്
ഡിവിഷനുകള്‍
2476.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൂടുതല്‍ സ്പോര്‍ട്സ്
ഡിവിഷനുകള്‍
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ വിശദവിവരങ്ങള്‍
നല്‍കാമോ?
മാതിരപ്പിളളി
ജി.വി.എച്ച്.എസ്.എസ്.-ല്‍
സ്പോര്‍ട്സ് ഹോസ്റ്റല്‍
2477.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കായികമേളയില്‍
വര്‍ഷങ്ങളായി മികച്ച
നേട്ടം കെെവരിക്കുന്ന
കോതമംഗലം
നിയോജകമണ്ഡലത്തിലെ
മാതിരപ്പിളളി ജി. വി.
എച്ച്.എസ്.എസ്.-ല്‍
സ്പോര്‍ട്സ്
ഹോസ്റ്റല്‍
ആരംഭിക്കുന്നതിനായി
നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
ആയതിനായി
സ്പോര്‍ട്സ്
കൗണ്‍സില്‍ മുഖേന
അനുബന്ധരേഖകള്‍ സഹിതം
സമര്‍പ്പിച്ചിട്ടുളള
അപേക്ഷകളില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
അറിയിക്കുമോ;
(സി)
പ്രസ്തുത
സ്പോര്‍ട്സ്
ഹോസ്റ്റല്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കുമോ?
പി.മൊയ്തീന്‍കുട്ടി
സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയം
നിര്‍മ്മാണം
2478.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
ജില്ലാ ആസ്ഥാനങ്ങളിലും
കായിക സമുച്ചയം എന്ന
പദ്ധതിയുടെ ഭാഗമായി
മലപ്പുറത്ത്
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന
പി.മൊയ്തീന്‍കുട്ടി
സ്മാരക ഇന്‍ഡോര്‍
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ; വിശദവിവരം
നല്‍കാമോ;
(ബി)
കിഫ്ബി
പദ്ധതിയില്‍ ഭരണാനുമതി
ലഭിച്ചിട്ടുള്ള
പ്രസ്തുത സ്റ്റേഡിയം
നിര്‍മ്മാണത്തിന് സ്ഥലം
ലഭ്യമായിട്ടുണ്ടോ എന്ന്
അറിയിക്കുമോ; ആയതിനായി
സര്‍ക്കാര്‍ തലത്തില്‍
എന്തെല്ലാം ശ്രമങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ?
പൊതുവായ
കളിസ്ഥലങ്ങള്‍ ഇല്ലാതായ
സാഹചര്യം
2479.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വര്‍ദ്ധിച്ചുവരുന്ന
അണുകുടുംബ
വ്യവസ്ഥിതിയും
ജനസാന്ദ്രതക്ക്
അനുസൃതമായ
നിര്‍മ്മാണപ്രവര്‍ത്തനങ്ങളും
കാരണം കുട്ടികള്‍ക്ക്
ഉള്‍പ്പെടെ പൊതുവായ
കളിസ്ഥലങ്ങള്‍
ഇല്ലാതായിയെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരമുളള
സാഹര്യത്തില്‍
അനാരോഗ്യമുള്ള തലമുറ
സൃഷ്ടിക്കപ്പെടാതിരിക്കാന്
കായിക വകുപ്പ്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
ഗ്രാമങ്ങളിലും
നാട്ടിന്‍പുറങ്ങളിലും
കൂടുതല്‍ പൊതു
കളിസ്ഥലങ്ങള്‍
ഉണ്ടാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
നിലമ്പൂര്‍
മിനി സ്റ്റേഡിയം കോംപ്ലക്സ്
നിര്‍മ്മാണം
2480.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മിനി സ്റ്റേഡിയം
കോംപ്ലക്സ് നിര്‍മ്മാണ
പ്രവൃത്തിയുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
മിനി
സ്റ്റേഡിയം
കോംപ്ലക്സിലെ നാനൂറ്
മീറ്റര്‍ സിന്തറ്റിക്
ട്രാക്ക് ആറ്
ലൈനുകള്‍ക്ക് പകരം
എട്ട് ലൈനാക്കി
പുനക്രമീകരിക്കണമെന്ന്
അഭ്യര്‍ത്ഥിച്ച്
14.05.2019 തീയതി വച്ച്
എം.എല്‍.എ., വകുപ്പ്
മന്ത്രിയ്ക്ക് നല്കിയ
കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ജില്ലാ,
സംസ്ഥാനതല കായിക
മത്സരങ്ങള്‍ ആറ് ലൈന്‍
ട്രാക്കുകളില്‍
സംഘടിപ്പിക്കാറുണ്ടോ;
(ഡി)
മലപ്പുറം
ജില്ലയില്‍ എട്ട്
ലൈനോട് കൂടിയ നാനൂറ്
മീറ്റര്‍ സ്റ്റേഡിയം
എവിടെയൊക്കെയാണുള്ളതെന്ന്
അറിയിക്കുമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ ഇടക്കൊച്ചിയില്‍
സ്റ്റേഡിയം
2481.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ
ഇടക്കൊച്ചിയില്‍
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇവിടെ സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;എങ്കില്‍
വിശദാംശം നല്‍കുമോ?
നായാടിക്കുന്ന്
മിനി സ്റ്റേഡിയം നവീകരണം
2482.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായികവകുപ്പ്
സംസ്ഥാനത്തെ
ചെറുകിട/ഇടത്തരം
സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണത്തിനും
നവീകരണത്തിനുമായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മണ്ണാര്‍ക്കാട്
നിയോജകമണ്ഡലത്തിലെ
നായാടിക്കുന്ന് മിനി
സ്റ്റേഡിയം
നവീകരിക്കുന്നതിന്
ഡി.പി.ആര്.
തയ്യാറാക്കി നല്കിയാൽ
ആയതിന് ആവശ്യമായ ഫണ്ട്
അനുവദിക്കുവാന്‍ അനുമതി
നല്‍കുമോ; വിശദാംശം
നല്‍കുമോ?
സ്റ്റേഡിയങ്ങള്‍,
കായിക സമുച്ചയങ്ങള്‍
എന്നിവയുടെ നിര്‍മ്മാണം
2483.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായിക വകുപ്പ് 2017-18,
2018-19, 2019-20
വര്‍ഷങ്ങളില്‍
സ്റ്റേഡിയങ്ങള്‍, കായിക
സമുച്ചയങ്ങള്‍ എന്നിവ
നിര്‍മ്മിക്കുന്നതിന്
യഥാക്രമം ഓരോ വര്‍ഷവും
എത്ര തുക വീതം
അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
യഥാക്രമം
മേല്‍പ്പറഞ്ഞ
കാലയളവില്‍ തുക
അനുവദിച്ച
സ്ഥാപനങ്ങള്‍/സ്ഥലം
എന്നിവയുടെ പട്ടിക,
അനുവദിച്ച തുക,
പ്രവൃത്തിയുടെ പേര്,
അനുവദിച്ച വര്‍ഷം,
ജില്ല എന്ന ക്രമത്തില്‍
ലഭ്യമാക്കുമോ;
(സി)
ഇപ്രകാരം
അനുവദിച്ചതില്‍ ഓരോ
വര്‍ഷങ്ങളിലും യഥാക്രമം
എത്ര തുക വീതം ആകെ
വിനിയോഗിക്കപ്പെട്ടുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇപ്രകാരം
തുക അനുവദിക്കപ്പെട്ട
ഓരോ
സ്ഥാപനങ്ങളിലെയും/സ്ഥലങ്ങളിലെയും
ഏതൊക്കെ പ്രവൃത്തികള്‍
പൂര്‍ത്തിയായി എന്നും,
പൂര്‍ത്തിയാകാത്ത
പ്രവൃത്തികള്‍
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ?
വ്യാജ
സ്പോര്‍ട്സ്
സര്‍ട്ടിഫിക്കറ്റുകളിലൂടെ
ഗ്രേസ് മാര്‍ക്ക്
2484.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യാജ
സ്പോര്‍ട്സ്
സര്‍ട്ടിഫിക്കറ്റുകളുടെ
അടിസ്ഥാനത്തില്‍ ലഭിച്ച
ഗ്രേസ് മാര്‍ക്കിന്റെ
അടിസ്ഥാനത്തില്‍
ഉന്നതവിദ്യാഭ്യാസത്തിന്
അര്‍ഹത നേടിയ കേസുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്
തടയുന്നതിന് എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ ;
(ബി)
ഇത്തരം
സ്പോര്‍ട്സ്
സര്‍ട്ടിഫിക്കറ്റുകളുടെ
അടിസ്ഥാനത്തില്‍
ലഭിയ്ക്കുന്ന ഗ്രേസ്
മാര്‍ക്കിന്റെ
അടിസ്ഥാനത്തില്‍
പി.എസ്.സി.
പരീക്ഷകള്‍ക്കുള്‍പ്പെടെ
ഉന്നത റാങ്ക് നേടാനുള്ള
സാഹചര്യം നിലവിലുള്ളത്
സര്‍ക്കാര്‍ ഗൗരവമായി
കാണുന്നുണ്ടോ ;
(സി)
പി.എസ്.സി.
റാങ്ക് ലിസ്റ്റുകളില്‍
ഇത്തരം ഗ്രേസ്
മാര്‍ക്കിന്റെ
അടിസ്ഥാനത്തില്‍
ഇടംപിടിക്കുന്ന
ഉദ്യോഗാര്‍ത്ഥികളുടെ
സര്‍ട്ടിഫിക്കറ്റുകളുടെ
ആധികാരികതയെങ്കിലും
പരിശോധിച്ച്
ഉറപ്പുവരുത്താറുണ്ടോ ;
ഇല്ലെങ്കില്‍ ആയത്
പരിശോധിക്കുന്നതിന്
സംവിധാനം
ഏ൪പ്പെടുത്തുമോ ?
അഫീല്‍
ജോണ്സണ് എന്ന
വിദ്യാര്‍ത്ഥിയുടെ മരണം
2485.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലായില്‍
നടന്ന സംസ്ഥാന ജൂനിയര്‍
അത്ലറ്റിക്
ചാമ്പ്യന്‍ഷിപ്പ്
മത്സരത്തില്‍ ഹാമര്‍
തലയില്‍ പതിച്ച്
ഈരാറ്റുപേട്ട
സ്വദേശിയായ അഫീല്‍
ജോണ്സണ് എന്ന
വിദ്യാര്‍ത്ഥി മരിച്ച
സംഭവത്തെക്കുറിച്ച്
അന്വേഷണം നടത്തിയോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
മത്സരങ്ങള്‍
നടക്കുന്ന മൈതാനത്ത്
ഒരേ സമയത്ത് ഹാമര്‍,
ജാവലിന്‍ മത്സരങ്ങള്‍
നടത്തിയതാണ് അപകടത്തിന്
കാരണമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്
ഉത്തരവാദികള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
യുവജനക്ഷേമ
വകുപ്പിന്റെ പദ്ധതികള്‍
2486.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
യുവജനക്ഷേമ വകുപ്പ്
നടപ്പിലാക്കിയ പുതിയ
പദ്ധതികളില്‍
ഏതെങ്കിലും
നിര്‍ത്തലാക്കേണ്ടിവന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
തുടങ്ങിവെച്ച
ഏതെങ്കിലും പദ്ധതികള്‍
ഇപ്പോള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
യുവജനക്ഷേമ
വകുപ്പ് പുതിയതായി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ് എന്ന്
വിശദമാക്കുമോ?
യുവജനക്ഷേമ
വകുപ്പ് നടപ്പാക്കുന്ന
പദ്ധതികള്‍
2487.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
യുവജനക്ഷേമ വകുപ്പ്
നടപ്പിലാക്കി വരുന്ന
പദ്ധതികളും
പ്രവര്‍ത്തനങ്ങളും
വിശദമാക്കാമോ;
(ബി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നടപ്പിലാക്കിയ പുതിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?