വൈദ്യുത
മേഖലയിലെ സ്വകാര്യവല്കരണം
2488.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വിതരണത്തിനായി സ്വകാര്യ
കമ്പനികള്‍ക്ക്
ലൈസന്‍സ് നല്കുന്ന
പുതിയ വൈദ്യുതി നിയമം
കൊണ്ടുവരുമെന്ന കേന്ദ്ര
ഊര്‍ജ്ജ സഹമന്ത്രിയുടെ
പ്രസ്താവന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
നിയമം പ്രാബല്യത്തില്‍
വന്നാല്‍ കേരളത്തിലെ
വൈദ്യുത മേഖലയെ എങ്ങനെ
ബാധിക്കുമെന്നാണ്
കരുതുന്നത്;
വ്യക്തമാക്കുമോ?
അധികമായി
ഉല്പാദിപ്പിച്ച വൈദ്യതി
2489.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
മെഗാവാട്ട് വൈദ്യുതി
അധികമായി
ഉല്പാദിപ്പിക്കാന്
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
സ്ഥാപനങ്ങളുടെ
മേൽക്കൂരയിൽ സൗരോര്‍ജ്ജ
പാനലുകള്‍
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
വെെദ്യുതി
ഉത്പാദനം
2490.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നതിനു ശേഷം എത്ര
മെഗാവാട്ട്
വെെദ്യുതിയാണ് പുതുതായി
ഉത്പാദിപ്പിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
പദ്ധതികളില്‍ നിന്നാണ്
കൂടുതല്‍ വെെദ്യുതി
ഉത്പാദിപ്പിച്ചതെന്ന്
പദ്ധതിയുടെ പേര്,
ഉത്പാദിപ്പിച്ച
വെെദ്യുതി അളവ് എന്നീ
ക്രമത്തില്‍ പട്ടിക
സഹിതം വ്യക്തമാക്കാമോ?
വെെദ്യുതി
നിരക്കിന്റെ വര്‍ദ്ധനവ്
2491.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വെെദ്യുതി നിരക്ക്
വര്ദ്ധിപ്പിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
വര്‍ദ്ധിപ്പിക്കാനുണ്ടായ
സാഹചര്യം
വ്യക്തമാക്കാമാേ;
(ബി)
ഇതിന്
മുമ്പ് ഏത്
വര്‍ഷത്തിലാണ്
വെെദ്യുതി നിരക്കുകള്‍
വര്‍ദ്ധിപ്പിച്ചതെന്ന്
അറിയിക്കാമോ?
അണക്കെട്ടുകളിലെ
മണലും ചെളിയും
2492.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണക്കെട്ടുകളില്‍
നിന്നും മണലും ചെളിയും
നീക്കം
ചെയ്യുന്നതിനുള്ള
നടപടികള്‍ കെ.എസ്.ഇ.ബി.
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി.യുടെ
അണക്കെട്ടുകളില്‍
എത്രത്തോളം മണലും
ചെളിയും
അടങ്ങിയിട്ടുണ്ട്
എന്നതിനെക്കുറിച്ച്
സര്‍ക്കാരിന്റെ പക്കല്‍
കണക്കുകള്‍ ഉണ്ടോ; ആയത്
പരിശോധിക്കാന്‍ നടപടി
സ്വീകരിക്കാമോ;
(സി)
ഏതെല്ലാം
അണക്കെട്ടുകളാണ് മണലും
ചെളിയും നീക്കം
ചെയ്യുന്നതിന്
തെരഞ്ഞെടുത്തിരിക്കുന്നത്;
ഇപ്രകാരം നീക്കം
ചെയ്യുന്ന മണല്‍
എന്തുചെയ്യാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(ഡി)
ലോവര്‍
പെരിയാര്‍
അണക്കെട്ടില്‍ നിന്നും
മണല്‍ വാരാന്‍ 2010-ല്‍
ട്രാവന്‍കൂര്‍ സിമന്റ്
കമ്പനിക്ക് കരാര്‍
നല്‍കിയെങ്കിലും ആയത്
നടക്കാതെ പോയതിന്‍െറ
കാരണം വ്യക്തമാക്കാമോ;
ഇപ്പോഴും ഈ കരാര്‍
നിലനില്‍ക്കുന്നുണ്ടോ;
വിശദമാക്കാമോ?
ഡബിള്‍
ഡക്കര്‍ വൈദ്യുതി ലൈന്‍
2493.
ശ്രീ.പി.ഉബൈദുള്ള
,,
പി.കെ.അബ്ദു റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതി
സൗഹൃദ ഡബിള്‍ ഡക്കര്‍
വൈദ്യുതി ലൈന്‍
സംസ്ഥാനത്ത്
യാഥാര്‍ത്ഥ്യമായിട്ടുണ്ടോ;
(ബി)
മരങ്ങള്‍
മുറിക്കാതെ ചുരുങ്ങിയ
സ്ഥലം
പ്രയോജനപ്പെടുത്തിയുള്ള
ഈ സംവിധാനത്തിന്റെ
മറ്റു പ്രധാന
സവിശേഷതകള്‍
വിശദീകരിക്കാമോ;
(സി)
ഈ
സംവിധാനം ഇപ്പോള്‍
എവിടെയെല്ലാം
നടപ്പാക്കിയിട്ടുണ്ട്;
കൂടുതല്‍
ഭാഗങ്ങളിലേക്ക്
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
വൈദ്യുതി
വിതരണ സംവിധാനത്തില്‍
ഇതു വഴി
പ്രതീക്ഷിക്കുന്ന
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ ?
പ്രളയത്തില്‍ വെെദ്യുതി
വകുപ്പിന്റെ വിവിധ
പദ്ധതികള്‍ക്കുണ്ടായ
നാശനഷ്ടങ്ങള്‍
2494.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018,2019
വര്‍ഷങ്ങളില്‍ ഉണ്ടായ
പ്രളയത്തില്‍ വെെദ്യുതി
വകുപ്പിന്റെ വിവിധ
പദ്ധതികള്‍ക്ക് ഓരോ
വര്‍ഷവും എത്ര
നാശനഷ്ടങ്ങള്‍
ഉണ്ടായിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വകുപ്പിന് ഉണ്ടായ
മൊത്തം നഷ്ടം എത്ര;
പ്രധാന നാശനഷ്ടങ്ങള്‍
എന്തൊക്കെയാണ്;
ഏതെല്ലാം
പദ്ധതികള്‍ക്കാണ് നഷ്ടം
ഉണ്ടായത്;
(ബി)
എങ്കില്‍
അവ പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
ഇ-പെയ്മെന്റ്
സംവിധാനം
2495.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെെദ്യുതി ബില്ല്
അടയ്ക്കാന്‍ ഗാര്‍ഹിക
ഉപഭോക്താക്കള്‍
ഇ-പെയ്മെന്റ് സംവിധാനം
ഉപയോഗിക്കുന്നതിന്റെ
പുരോഗതി അറിയിക്കാമോ;
(ബി)
ഈ
സംവിധാനത്തിലൂടെ
വെെദ്യുതി ബില്ല്
അടയ്ക്കുന്ന ഗാര്‍ഹിക
ഉപഭോക്താക്കളുടെ എണ്ണം
ശതമാന കണക്കില്‍ ജില്ല
തിരിച്ച് അറിയിക്കാമോ;
(സി)
ഇ-പെയ്മെന്റ്
രീതി ജനങ്ങള്‍ക്ക്
സുപരിചിതമാക്കാന്‍
വെെദ്യുതി വകുപ്പ്
ഏതെങ്കിലും തരത്തിലുളള
പ്രചരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കെ.എസ്.ഇ.ബി.യുടെ
പുതിയ പദ്ധതികള്‍
2496.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പുതിയ
പദ്ധതികള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതികളിലൂടെ
കെെവരിക്കാന്‍ കഴിയുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
കെ.എസ്.ഇ.ബി.യിലെ
സാമ്പത്തിക പ്രതിസന്ധി
2497.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തിക
പ്രതിസന്ധിയെ
തുടര്‍ന്ന്
ഇരുനൂറ്റിമുപ്പത് കോടി
രൂപ കൂടി വായ്പ
എടുക്കാന്‍ കെ.എസ്.ഇ.ബി
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
2017-ല്‍
ആര്.ഇ.സി. (റൂറല്‍
ഇലക്ട്രിഫിക്കേഷന്
കോര്പ്പറേഷന്
ലിമിറ്റഡ്)-ല്‍ നിന്ന്
കെ.എസ്.ഇ.ബി ക്ക്
അനുവദിച്ച രണ്ടായിരം
കോടി വായ്പയില്‍
നിന്ന് കെ.എസ്.ഇ.ബി.
കെെപ്പറ്റാനായി ബാക്കി
ഉണ്ടായിരുന്ന
ഇരുനൂറ്റിമുപ്പത് കോടി
രൂപയാണോ ഇപ്പോള്‍
വായ്പയായി
വാങ്ങുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
കെ.എസ്.ഇ.ബി
പുറമേ നിന്ന് വാങ്ങുന്ന
വെെദ്യുതിക്ക് പണം
കൊടുക്കാന്‍ ഇല്ലാത്ത
സാഹചര്യമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
ജൂണ്‍ 30 വരെ ശമ്പളം,
പെന്ഷന്, വെെദ്യുതി
വാങ്ങല്‍
എന്നിവയിലടക്കം
കെ.എസ്.എ.ബി യുടെ
കുടിശ്ശിക
മൂന്നൂറ്റിയന്പത്
കോടി രൂപയാണോയെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
ചാര്‍ജ്ജ് കുടിശ്ശിക
പിരിച്ചെടുക്കുന്നത്
സംബന്ധിച്ച്.
2498.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വരുമ്പോള്‍ വൈദ്യുതി
ചാര്‍ജ്ജ് ഇനത്തില്‍
വന്‍കിട സ്ഥാപനങ്ങളില്‍
നിന്നും മറ്റുചില
വ്യക്തികളില്‍ നിന്നും
പിരിച്ചെടുക്കാന്‍
ബാക്കിയുണ്ടായിരുന്ന
തുക എത്രയാണ്; വിശദാംശം
നല്‍കുമോ;
(ബി)
ഇതില്‍
എന്തുതുക
പിരിച്ചെടുത്തെന്നും
ആരില്‍ നിന്നൊക്കെ
പിരിച്ചെടുത്തെന്നും
വ്യക്തമാക്കുമോ;
(സി)
പിരിഞ്ഞുകിട്ടാനുള്ള
തുകയിനത്തില്‍ തുക
അടയ്ക്കുന്നതില്‍
നിന്ന് ആരെയെങ്കിലും
പൂര്‍ണ്ണമായോ ഭാഗികമായോ
ഒഴിവാക്കി
നല്‍കിയിരുന്നോ;
എങ്കില്‍ അത് ആരില്‍
നിന്നൊക്കെ;
വ്യക്തമാക്കുമോ;
(ഡി)
ഈയിനത്തില്‍
എന്തുതുക ഒഴിവാക്കി
നല്‍കിയെന്നും ഇങ്ങനെ
ഒഴിവാക്കി
നല്കിയതിനാധാരമായ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
തുക പിരിച്ചെടുക്കാതെ
കെ.എസ്.ഇ.ബി.
ഉദ്യോഗസ്ഥര്‍
ബോധപൂര്‍വ്വം പുതിയ
വൈദ്യുതി കണക്ഷന്
അവര്‍ക്ക് നല്‍കുകയോ
നിലവിലുള്ളതിന്
വേറിട്ട് വൈദ്യുതി
ലഭ്യമാക്കുന്ന സംവിധാനം
ഒരുക്കുകയോ ചെയ്തോ;
എങ്കില്‍ അത് എത്ര
കേസുകളിലെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ഒരു
ഗാര്‍ഹിക ഉപഭോക്താവ്
വൈദ്യുതി ചാര്‍ജ്ജ്
അടയ്ക്കുന്നതില്‍
ഡിസ്കണക്ഷന്
തീയതിയില്‍ നിന്ന് ഒരു
മണിക്കൂറുപോലും ഇളവ്
അനുവദിക്കാതെ വൈദ്യുതി
വിച്ഛേദിച്ച്
ഇരുട്ടിലാക്കുന്ന
ഗവണ്മെന്റ്
കിട്ടാനുള്ള പണം
പിരിച്ചെടുക്കാതിരിക്കുന്നത്
നീതിയാണോ;
ഇക്കാര്യത്തില്‍
പ്രത്യേകം ഒരു ഡ്രൈവ്
നടത്തി പണം
പിരിച്ചെടുക്കുവാൻ
നടപടി സ്വീകരിക്കുമോ?
മുഴുവന്‍
വീടുകളിലും വൈദ്യുതി
2499.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഴുവന്‍
വീടുകളിലും വൈദ്യുതി
എത്തിക്കുന്നതിനുള്ള
സര്‍ക്കാര്‍ പദ്ധതി
എന്നാണ്
പൂര്‍ത്തീകരിച്ചത്
എന്നും പ്രസ്തുത
പദ്ധതിയില്‍ ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്ര പുതിയ കണക്ഷനുകള്‍
നല്കി എന്നും ഇതിനായി
വൈദ്യുത സേവന മേഖലയില്‍
ഏതെല്ലാം ചട്ടങ്ങളും
നടപടിക്രമങ്ങളും
ലഘൂകരിച്ചെന്നും
എന്തെല്ലാം വിവര
സാങ്കേതിക വിദ്യകളുടെ
അടിസ്ഥാനത്തിലാണ് ഈ
പദ്ധതി നടപ്പാക്കിയത്
എന്നും വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ഇ.ബി.
യുടെ
പ്രവര്‍ത്തനച്ചെലവുകളും
വൈദ്യുതി വാങ്ങല്‍
ചെലവുകളും എപ്രകാരം
യുക്തിസഹമാക്കി എന്നും
ആയതുവഴി എല്ലാവര്ക്കും
താങ്ങാവുന്ന നിരക്കില്‍
എപ്രകാരം വൈദ്യുതി
ലഭ്യത ഉറപ്പാക്കി
എന്നും ആയതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കുമോ?
റാപ്പിഡ്
റെസ്പാേണ്‍സ് ടീം
2500.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
കെ.എസ്.ഇ.ബി ഡിവിഷന്
കീഴില്‍ റാപ്പിഡ്
ആക്ഷന്‍ ടീം
രൂപീകരിച്ചിട്ടുണ്ടാേ;
(ബി)
2019-ലെ
പ്രളയത്തില്‍ തകരാറിലായ
വെെദ്യുതി വിതരണം
പുന:സ്ഥാപിക്കുന്നതിന്
പ്രസ്തുത ടീമിന്റെ
സേവനം ലഭ്യമായിരുന്നാേ;
(സി)
മലയാേര
പ്രദേശമായതിനാലും
പ്രകൃതി ദുരന്ത സാധ്യത
നിലനില്ക്കുന്നതുമായ
പ്രദേശമായതിനാലും
ഇലക്ട്രിക്കല്‍
സര്‍ക്കിളുകള്‍ക്ക്
പുറമെ നിലമ്പൂര്‍
ഡിവിഷനു കീഴില്‍
റാപ്പിഡ് റെസ്പാേണ്‍സ്
ടീം കൂടി
രൂപീകരിക്കുമാേ?
വെെദ്യുതി
ദുരുപയോഗം
2501.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ബോര്‍ഡ്
ഉപഭോക്താക്കളോട്
കണക്ടഡ് ലോഡ്
31.10.2019 ന് മുന്‍പ്
അറിയിക്കണമെന്ന്
കാണിച്ച് മൊബെെല്‍
സന്ദേശം അയച്ചത്
വെെദ്യുതി ബോര്‍ഡിന്റെ
തീരുമാനപ്രകാരമാണോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉപഭോക്താക്കള്‍
അവരുടെ വീടുകളില്‍
അധികമായി നിര്‍മ്മാണമോ
മറ്റോ
ചെയ്തിട്ടില്ലെങ്കിലും
അവരില്‍ നിന്നും
നിര്‍ബന്ധമായി പ്രത്യേക
അപേക്ഷഫോറത്തില്‍ ആയത്
എഴുതി വാങ്ങുവാന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
വെെദ്യുതി
ദുരുപയോഗം
കണ്ടെത്തുന്നതിന്
നിലവിലുളള രീതി
എന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
2010
ജനുവരി മുതല്‍
നാളിതുവരെ വെെദ്യുതി
ദുരുപയോഗം ചെയ്ത എത്ര
കേസ്സുകള്‍
കണ്ടെത്തിയിട്ടുണ്ടെന്നും
ഇൗ കേസുകളില്‍ എടുത്ത
നടപടികളെന്തെന്നും
അറിയിക്കുമോ;
ഡാമുകളുടെ
സംഭരണശേഷി വര്‍ദ്ധിപ്പിക്കൽ
2502.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
വകുപ്പിന്റെ കീഴിലുള്ള
ഡാമുകളില്‍നിന്നും
മണല്‍ നീക്കി ഡാമുകളുടെ
സംഭരണശേഷി
വര്‍ദ്ധിപ്പിക്കുന്ന
പ്രവൃത്തി നിലവിലുണ്ടോ;
(ബി)
ഇത്തരത്തില്‍
ശേഖരിക്കപ്പെടുന്ന
മണല്‍ എപ്രകാരമാണ്
വിതരണം ചെയ്യുന്നത്
എന്ന് വ്യക്തമാക്കാമോ?
ഇലക്ട്രിക്
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കുന്നതിനു നടപടി
2503.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാനപ്പെട്ട
പാതകളില്‍ ഉള്‍പ്പെടെ
റോഡുവികസനം നടന്ന്
കാലങ്ങള്‍ കഴിഞ്ഞിട്ടും
മാറ്റിസ്ഥാപിക്കേണ്ട
ഇലക്ട്രിക്
പോസ്റ്റുകള്‍
ഗതാഗതതടസ്സം
സൃഷ്ടിച്ചും അപകടകരമായ
വിധത്തിലും
കാണപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മേല്‍
സൂചിപ്പിച്ച സാഹചര്യം
ഉണ്ടാകുന്നതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
അപ്രകാരം
അപകടകരമാംവിധം റോഡില്‍
തടസ്സം സൃഷ്ടിക്കുന്ന
ഇലക്ട്രിക്
പോസ്റ്റുകളും
ട്രാന്‍സ്ഫോര്‍മറുകളും
അടിയന്തരമായി മാറ്റി
സ്ഥാപിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വൈദ്യുതബോര്ഡിനെ
ലാഭത്തില്‍ ആക്കുന്നതിന്
നടപടി
2504.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പുസാമ്പത്തിക
വര്‍ഷം
വൈദ്യുതബോര്ഡിനെ
ലാഭത്തില്‍
ആക്കുന്നതിന്
കഴിയുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോ;
(ബി)
ബോര്‍ഡിനെ
ലാഭത്തിലാക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
കെ.
ഫോൺ പദ്ധതി
2505.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
ഫോൺ പദ്ധതിയുടെ ലക്ഷ്യം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ലക്ഷ്യസാക്ഷാത്ക്കാരം
എങ്ങനെയെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതി
എന്ന് കമ്മീഷൻ ചെയ്യാൻ
കഴിയുമെന്ന്
അറിയിക്കുമോ;
(ഡി)
പദ്ധതി
നടപ്പിലാക്കുന്നത്
കെ.എസ്.ഇ.ബി.നേരിട്ടാണോ
മറ്റ് ഏജൻസി
മുഖേനെയാണോയെന്ന്
വിശദമാക്കുമോ?
ചെറുകിട
ജലവെെദ്യുത പദ്ധതികളെ
പ്രാേത്സാഹിപ്പിക്കുന്നതിന്
നടപടി
2506.
ശ്രീ.എം.
രാജഗോപാലന്‍
,,
ബി.ഡി. ദേവസ്സി
,,
ജോര്‍ജ് എം. തോമസ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉണ്ടാകുന്ന ഉൗര്‍ജ്ജ
പ്രതിസന്ധിയ്ക്ക്
പരിഹാരമായി ചെറുകിട
ജലവെെദ്യുത പദ്ധതികളെ
പ്രാേത്സാഹിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
മുടങ്ങിക്കിടക്കുന്ന
ജലവെെദ്യുത
പദ്ധതികളില്‍ എത്ര
പദ്ധതികളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പുനരാരംഭിച്ചിട്ടുണ്ടെന്ന്
അറിയിയ്ക്കാമോ;
(സി)
പ്രസ്തുത
ജലവെെദ്യുത
പദ്ധതികളില്‍ നിന്നും
എത്ര മെഗാവാട്ട്
വെെദ്യുതി
ഉല്പാദിപ്പിക്കാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിര്‍മ്മാണത്തിലിരിക്കുന്ന
ചെറുകിട ജലവെെദ്യുത
പദ്ധതികളുടെ നിര്‍മ്മാണ
പുരോഗതി യഥാസമയം
വിലയിരുത്തുന്നതിനും അവ
ത്വരിത ഗതിയില്‍
പൂര്‍ത്തിയാക്കി
ഉൗര്‍ജ്ജ
പ്രതിസന്ധിക്ക് പരിഹാരം
കാണുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
സേവന കേന്ദ്രങ്ങള്‍
2507.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്തൃ സേവനം
മെച്ചപ്പെടുത്തുന്നതിനായി
കെ.എസ്.ഇ.ബി പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കെ.എസ്.ഇ.ബി
യുടെ സ്ക്വാഡ്
കണ്ട്രോള്
സെന്ററുകള്‍
പ്രവര്‍ത്തനക്ഷമമായിട്ടുണ്ടോ;
എന്തൊക്കെ
സേവനങ്ങളാണ്അതിലൂടെ
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
ഇ.ആര്.പി എന്ന
സോഫ്റ്റ് വെയര്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ഡി)
ഉപഭോക്തൃ
സേവനങ്ങള്‍
മെച്ചപ്പെടുത്തുവാന്‍
വൈദ്യുതി സേവന
കേന്ദ്രങ്ങള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
അതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ?
ഫിലമെന്റ്
രഹിത കേരളം പദ്ധതി
2508.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിലമെന്റ്
രഹിത കേരളം പദ്ധതിയുടെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഗുണഫലങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ഇടമലയാര്‍
ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്
2509.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമലയാര്‍
ഹൈഡ്രോ ഇലക്ട്രിക്
പ്രോജക്ടിന്റെ ഭാഗമായി
ഭൂതത്താന്കെട്ടില്
നിര്‍മ്മാണം
നടന്നുവരുന്ന മിനി
വൈദ്യുത പദ്ധതിയുടെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(ബി)
ഇനി
എന്തെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
അറിയിക്കുമോ;
(സി)
സമയബന്ധിതമായി
ഈ നിര്‍മ്മാണം
പൂര്‍ത്തീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ട്രാന്‍സ്
ഗ്രിഡ് പദ്ധതിയുടെ
എസ്റ്റിമേറ്റുകള്‍
2510.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാന്‍സ്
ഗ്രിഡ് പദ്ധതിയുടെ
എസ്റ്റിമേറ്റുകള്‍
കെ.എസ്.ഇ.ബി.-യിലെ
ഉദ്യോഗസ്ഥരെ ഒഴിവാക്കി
പ്രത്യേകം
നിയോഗിക്കപ്പെട്ട ചീഫ്
എഞ്ചിനീയര്‍ മുഖാന്തിരം
തയ്യാറാക്കിയതിന്റെ
കാരണം എന്താണെന്ന്
വിശദീകരിക്കുമോ;
ഇങ്ങനെ എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
അപ്രകാരം
തയ്യാറാക്കിയ
എസ്റ്റിമേറ്റ് തുകയുടെ
വിശദാംശം
ലഭ്യമാക്കുമോ;
പ്രസ്തുത എസ്റ്റിമേറ്റ്
തുകയില്‍ വര്‍ദ്ധനവ്
വരുത്തിയിട്ടാണോ
കരാര്‍
നല്‍കിയിട്ടുളളത്;
എങ്കില്‍, എത്ര ശതമാനം
വര്‍ദ്ധനവ് വരുത്തിയാണ്
കരാര്‍
നല്കിയതെന്നറിയിക്കാമോ;
(സി)
ട്രാന്‍സ്
ഗ്രിഡ് കരാര്‍
സംബന്ധിച്ച് വിജിലന്‍സ്
ക്വിക്ക്
വെരിഫിക്കേഷന്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം
ലഭ്യമാക്കുമോ?
ബാരാപോള്‍
ജലവൈദ്യുത പദ്ധതിയ്ക്ക്
സംഭവിച്ച നാശനഷ്ടങ്ങള്‍
2511.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ ബാരാപോള്‍
ജലവൈദ്യുത പദ്ധതിയ്ക്ക്
2018, 2019 എന്നീ
വര്‍ഷങ്ങളില്‍ ഉണ്ടായ
പ്രളയത്തിൽ
സംഭവിച്ചിട്ടുള്ള
നാശനഷ്ടങ്ങള്‍
എന്തൊക്കെയാണ്;
(ബി)
2018
ലെ നാശനഷ്ടങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം; പ്രസ്തുത
പദ്ധതിയുടെ നിലവിലെ
പ്രവര്‍ത്തനസ്ഥിതി
വിശദമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ ചെറുകിട
ജലവെെദ്യുത പദ്ധതികള്‍
2512.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ നിലവില്‍
എത്ര ചെറുകിട
ജലവെെദ്യുത
പദ്ധതികളാണുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതുതായി
ഏതൊക്കെ പദ്ധതികളാണ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഓരോ
പദ്ധതിക്കും
പ്രതീക്ഷിക്കുന്ന ചെലവ്
എത്ര വീതമാണ്;
(ഡി)
ഏതെങ്കിലും
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
(ഇ)
പുതുതായി
നിര്‍ദ്ദേശിക്കപ്പെട്ട
ഓരോ പദ്ധതികളുടെയും
നിലവിലുളള സ്ഥിതി
സംബന്ധിച്ച്
വിശദമാക്കാമോ?
ട്രാന്‍സ്ഗ്രിഡ്-2
പദ്ധതി
2513.
ശ്രീ.സണ്ണി
ജോസഫ്
,,
അനൂപ് ജേക്കബ്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2021-ഒാടു
കൂടി ആഗോള
നിലവാരത്തിലുള്ളതും
ഗുണമേന്മയുള്ളതും ആയ
വൈദ്യുതി
ഉപഭോക്താക്കള്‍ക്ക്
ലഭ്യമാക്കുന്നതിന്
വൈദ്യുതി ബോര്‍ഡ്
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
(ബി)
ഇതിനായി
പ്രോജക്ട്
മാനേജുമെന്റുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അവയുടെ
പ്രവര്‍ത്തനം
വിശദമാക്കുമോ;
(സി)
ട്രാന്‍സ്ഗ്രിഡ്-2
പദ്ധതിക്കായി
കിഫ്ബിയില്‍ നിന്നും
ഇതിനകം എന്ത് സഹായമാണ്
ലഭിച്ചത്; പ്രസ്തുത തുക
ഏതൊക്കെ നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്കാണ്
ഉപയോഗിച്ചത്;
(ഡി)
പ്രസ്തുത
പദ്ധതിയുടെ ഒന്നാം
ഘട്ടത്തില്‍ ഏതെങ്കിലും
കേന്ദ്ര ഏജന്‍സികള്‍
ധനസഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ഇ)
ഈ
പദ്ധതിയുടെ രണ്ടാം
ഘട്ടത്തിന്റെ രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
പ്രസ്തുത ഘട്ടത്തില്‍
നടപ്പിലാക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ?
മലപ്പുറം
മണ്ഡലത്തിലെ വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ്
പ്രവൃത്തികള്‍
2514.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തില്‍
നടപ്പാക്കിവരുന്ന
വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ്
പരിപാടികള്‍
സെക്ഷനുകള്‍ തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിയുടേയും
പുരോഗതിയും
പൂര്‍ത്തീകരിക്കാനെടുക്കുന്ന
സമയവും
വെളിപ്പെടുത്തുമോ;
(സി)
മലപ്പുറം
നഗരത്തില്‍
നടപ്പാക്കുന്ന
അണ്ടര്‍ഗ്രൗണ്ട്
കേബിള്‍
സിസ്റ്റത്തിന്റെ
പുരോഗതി
വിശദീകരിക്കുമോ?
ഡാമുകളിലെ
ജലശേഖരം
2515.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ കീഴിലുള്ള
ഡാമുകളില്‍
15.10.2019ലെ സ്ഥിതി
പ്രകാരം എത്ര ശതമാനം
ജലശേഖരമുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇത്
ഉപയോഗിച്ച് എത്ര
ദശലക്ഷം യൂണിറ്റ്
വൈദ്യുതി
ഉല്പാദിപ്പിക്കുവാന്
കഴിയുമെന്ന്
അറിയിക്കാമോ;
(സി)
തുലാവര്‍ഷം
സജീവമാകുമെന്ന കാലാവസ്ഥ
പ്രവചനം
യാഥാര്‍ത്ഥ്യമായാൽ
സംസ്ഥാനം നിലവിൽ
നേരിടുന്ന വൈദ്യുതി
പ്രതിസന്ധി
പരിഹരിക്കുവാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ?
വെെദ്യുതി
ഉത്പാദനത്തില്‍ വര്‍ദ്ധന
2516.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ചെറുകിട
ജലവെെദ്യുത പദ്ധതി,
സൗരോര്‍ജ്ജ വെെദ്യുതി
പദ്ധതി എന്നിവയിലൂടെ
എത്ര മെഗാവാട്ടിന്റെ
ഉത്പാദന വര്‍ദ്ധനയാണ്
കെെവരിച്ചിട്ടുള്ളത്;
ഇതു സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
വെെദ്യുതി
ഉത്പാദനം
വര്‍ദ്ധിപ്പിക്കുവാന്‍
സ്വീകരിച്ച മറ്റു
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ പുതിയ
ട്രാന്‍സ്ഫോര്‍മറുകള്‍
2517.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര പുതിയ
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിച്ചു എന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പുതുതായി
എത്ര
ട്രാന്‍സ്ഫോര്‍മറുകളുടെ
പ്രൊപ്പോസലുകളുണ്ടെന്നും
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഇതുവരെ
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിച്ച സ്ഥലവും ഇനി
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്ന സ്ഥലവും
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഒരു
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കാന്‍
സര്‍ക്കാരിന്റെ ചെലവ്
എത്രയാണെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
ബോര്‍ഡിന്റെ കുടിശ്ശിക
2518.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്‍കിട
ഉപഭോക്താക്കളില്‍
നിന്ന് മാത്രം വൈദ്യുതി
ബോര്‍ഡിന് ലഭിക്കേണ്ട
ബില്‍ കുടിശ്ശിക തുക
ഈടാക്കുന്നതിന്
ഫലപ്രദമായ നടപടികള്‍
സ്വീകരിക്കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത കുടിശ്ശിക
പൂര്‍ണ്ണമായി
ഈടാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്നും
ഈയിനത്തില്‍
നാളിതുവരെയായി എത്ര തുക
ലഭിച്ചിട്ടുണ്ടെന്നും
വിശദീകരിക്കുമോ;
(സി)
കോടതി
വ്യവഹാരങ്ങളില്‍പ്പെട്ട്
എത്ര തുക മുടങ്ങി
കിടക്കുന്നുണ്ട്; ഇവ
വേഗത്തില്‍
തീര്‍പ്പാക്കുന്നതിനും
കുടിശ്ശിക
പിരിച്ചെടുക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
ബോര്‍ഡിന്റെ
ഒറ്റ തവണ
തീര്‍പ്പാക്കല്‍
പദ്ധതിയിന്‍ കീഴില്‍
എത്ര കുടിശ്ശിക
പിരിഞ്ഞ്
കിട്ടിയിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദാംശം
വെളിപ്പെടുത്തുമോ?
വൈദ്യുതി
കണക്ഷനുകളും കേടായ
മീറ്ററുകളും
2519.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗാര്‍ഹിക കണക്ഷന്,
കോമേഴ്സ്യൽ കണക്ഷന്,
അഗ്രിക്കള്‍ച്ചറല്‍
കണക്ഷന് തുടങ്ങി വിവിധ
വിഭാഗങ്ങളിലായി
കെ.എസ്.ഇ.ബി. എത്ര
കണക്ഷനുകള്‍
നല്‍കിയിട്ടുണ്ടെന്ന്
തരം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതെങ്കിലും വിഭാഗത്തിന്
വൈദ്യുത ചാര്‍ജ്
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
നിലവില്‍
സംസ്ഥാനത്ത് എത്ര
വൈദ്യുത മീറ്ററുകള്‍
പ്രവര്ത്തനരഹിതമായിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ; ഇതു മൂലം
കെ.എസ്.ഇ.ബി.ക്ക്
പ്രതിമാസം എത്ര രൂപയുടെ
വരുമാനനഷ്ടം
ഉണ്ടാകുന്നുവെന്ന്
വിശദമാക്കാമോ;
(ഡി)
ഈ
നഷ്ടം
പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
വയനാട്
ജില്ലയില്‍ നല്കിയ വൈദ്യുതി
കണക്ഷനുകള്‍
2520.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വയനാട് ജില്ലയില്‍
നല്കിയ വൈദ്യുതി
കണക്ഷനുകള്‍ മണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
വൈദ്യുതിമോഷണം
തടയുന്നതിന് വയനാട്
ജില്ലയില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ വൈദ്യുതീകരണം
2521.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
കല്ലേലിമേട്,
തലവച്ചപ്പാറ,
കുഞ്ചിപ്പാറ
പ്രദേശങ്ങളില്‍
വൈദ്യുതീകരണം
പൂര്‍ത്തിയാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ കാരണം
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പ്രസ്തുത പ്രദേശങ്ങളിലെ
വൈദ്യുതീകരണ നടപടികള്‍
വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദാംശം അറിയിക്കുമോ?
സൗര
പദ്ധതി
2522.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യും അനര്‍ട്ടും
സംയുക്തമായി
നടപ്പിലാക്കുന്ന
'സൗരപദ്ധതിയുടെ'
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പാഴ്
നിലങ്ങളിലും
ജലോപരിതലത്തിലും
സൗരോര്‍ജ്ജ
പ്ലാന്റുകള്‍
സ്ഥാപിക്കുന്ന പദ്ധതി
ഏത് ഘട്ടത്തിലാണ്;
ഇതിലുടെ എത്ര
മെഗാവാട്ട് വെെദ്യുതി
ഉല്പാദിപ്പിക്കുവാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ഓഫീസുകളില്‍ സോളാര്‍
നിലയം സ്ഥാപിക്കുന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇതിനകം എത്ര
ഓഫീസുകളില്‍ ഇത്
പ്രാവര്‍ത്തികമാക്കി;
ഇവയുടെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം നിയമസഭാ
മന്ദിരം,
സെക്രട്ടറിയേറ്റ്,
പബ്ലിക് ഓഫീസ്
എന്നിവിടങ്ങളില്‍
ഇത്തരം നിലയങ്ങള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പുരപ്പുറ
സൗരവൈദ്യുതി പദ്ധതി
2523.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ആന്റണി
ജോണ്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജോത്പാദന
രംഗത്ത് സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി ഈ
സര്‍ക്കാര്‍ നടപ്പാക്കി
വരുന്ന നൂതന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പുരപ്പുറത്ത്
സൗര വൈദ്യുതിപ്ലാന്റ്
സ്ഥാപിക്കുന്ന പദ്ധതി
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
ഇപ്രകാരം
എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്പാദിപ്പിക്കാനാണ്
ലക്ഷ്യമിടുന്നതെന്നും
ഏതെല്ലാം
കെട്ടിടങ്ങളെയാണ്
ഇതിനായി
തെരഞ്ഞെടുക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയ്ക്കായുളള
ടെന്‍ഡര്‍ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കാസര്‍ഗാേഡ്
ജില്ലയിലെ സാേളാര്‍ വെെദ്യുത
പ്ലാന്റ്
2524.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗാേഡ്
ജില്ലയിലെ സാേളാര്‍
വെെദ്യുത
പ്ലാന്റുകളില്‍ നിന്നും
ഇപ്പാേള്‍ എത്ര
യൂണിറ്റ് വെെദ്യുതിയാണ്
ഉല്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമാേ;
(ബി)
ഇതിനായി
എത്ര കാേടി രൂപ
മുതല്മുടക്കിയിട്ടുണ്ടെന്ന്
അറിയിക്കുമോ?
സര്‍ക്കാര്‍
കെട്ടിടങ്ങള്‍ക്കു മുകളില്‍
സൗരോര്‍ജ്ജ പ്ലാന്റ്
2525.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
കെട്ടിടങ്ങള്‍ക്കു
മുകളില്‍ സൗരോര്‍ജ്ജ
പ്ലാന്റ് സ്ഥാപിക്കുന്ന
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
ഇതിലൂടെ
എത്ര യൂണിറ്റ്
വെെദ്യുതി ഇതിനകം
ഉത്പാദിപ്പിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി കൂടുതല്‍
വ്യാപിപ്പിക്കുന്നതിന്
എന്താെക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
വിശദാംശം നൽകുമോ?
വീടുകള്‍ക്ക്
മുകളില്‍ സോളാര്‍ പാനല്‍
വയ്ക്കുന്ന പദ്ധതി
2526.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അധിക വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നതിന്റെ
ഭാഗമായി വീടുകള്‍ക്ക്
മുകളില്‍ സോളാര്‍
പാനല്‍ വയ്ക്കുന്ന
കെ.എസ്.ഇ.ബി.യുടെ
പദ്ധതി ഏത് ഘട്ടം
വരെയായി എന്ന്
വിശദമാക്കാമോ;
(ബി)
പദ്ധതി
നടപ്പാക്കുന്നതിന്
സഹകരിച്ചുകൊണ്ട് എത്ര
വീട്ടുടമസ്ഥര്‍ അപേക്ഷ
നല്കി എന്ന് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ; ഓരോ
ജില്ലയില്‍ നിന്നും
അപേക്ഷ ലഭിച്ചതിന്
പ്രകാരം എത്ര പേരെ
തെരഞ്ഞെടുത്തു എന്ന്
അറിയിക്കാമോ;
(സി)
പദ്ധതി
നടപ്പാക്കുന്നതിന്
എന്തെങ്കിലും സാങ്കേതിക
തടസ്സം ഉണ്ടോ;
വിശദമാക്കാമോ;
ഇല്ലെങ്കില്‍ പദ്ധതി
എന്നത്തേക്ക്
നടപ്പാക്കാനാകും എന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
അനുബന്ധ അപകടങ്ങളില്‍
മരണപ്പെട്ടവർ
2527.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ പത്ത്
വര്‍ഷത്തിനിടെ വൈദ്യുതി
കമ്പി പൊട്ടി
വീഴുന്നതടക്കം വൈദ്യുതി
അനുബന്ധ അപകടങ്ങളില്‍
മരണപ്പെട്ടവരുടെ എണ്ണം
എത്രയെന്ന്
അറിയിക്കുമോ;
അപകടങ്ങളില്‍
മരണപ്പെട്ട പൊതു
ജനങ്ങള്‍, വൈദ്യുതി
ബോര്‍ഡ് ജീവനക്കാര്‍
എന്നിവരുടെ എണ്ണം എത്ര
വീതമെന്ന്
വ്യക്തമാക്കുമോ;
(ബി)
ലൈന്‍
പൊട്ടി വീഴുന്നതടക്കം
വൈദ്യുതി അനുബന്ധ
അപകടങ്ങള്‍ ഇല്ലാതാക്കി
ജനങ്ങളുടെ ജീവനും
സ്വത്തിനും
സുരക്ഷയൊരുക്കണമെന്ന
2005- ലെ ഹൈക്കോടതി
ഉത്തരവ് നടപ്പാക്കാന്‍
വൈദ്യുതി ബോര്‍ഡിന്
കഴിഞ്ഞുവോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇന്ത്യന്‍
വൈദ്യുതി നിയമം (1956)
അനുശാസിക്കുന്ന
മുഴുവന്‍ സുരക്ഷാ
നടപടികളും
ആറുമാസത്തിനകം
സ്വീകരിക്കുമെന്ന്
ഹൈക്കോടതിയില്‍
വൈദ്യുതി ബോര്‍ഡ്
ഉറപ്പ് നല്‍കിയിട്ട്
പതിമൂന്ന് വര്‍ഷം
കഴിഞ്ഞിട്ടും
ഇത്തരത്തിലുള്ള
അപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഇത്തരത്തിലുള്ള
അപകടങ്ങള്‍ക്ക് ശാശ്വത
പരിഹാരം കാണുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.യുടെ
പുതിയ സെക്ഷന്‍ ഓഫീസുകള്‍
2528.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
പുതിയ സെക്ഷന്‍
ഓഫീസുകള്‍
ആരംഭിയ്ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കോഴിക്കോട്
ജില്ലയിലെ
പുവാട്ടുപറമ്പ
ആസ്ഥാനമായി പുതിയ ഒരു
സെക്ഷന്‍ ഓഫീസ്
ആരംഭിക്കണമെന്ന
ആവശ്യത്തിന്മേല്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
വിളയൂരില്‍
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ്
2529.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലെ വിളയൂരില്‍
കെ.എസ്.ഇ.ബി.യുടെ
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലായെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
സെക്ഷന്‍ ഓഫീസ് ഈ
വര്‍ഷം തന്നെ
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
സാധിക്കുമോയെന്ന്
അറിയിക്കുമോ?
മുണ്ടക്കുളത്ത്
വൈദ്യുതി വകുപ്പിന്റെ
സെക്ഷന്‍ ഓഫീസ്
2530.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
മുണ്ടക്കുളത്ത്
വൈദ്യുതി വകുപ്പിന്റെ
സെക്ഷന്‍ ഓഫീസ്
തുടങ്ങുന്നതിന് അനുമതി
നല്‍കിയിട്ടും ഇതുവരെ
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഓഫീസിന് വേണ്ടി
മുതുവല്ലൂര്‍
ഗ്രാമപഞ്ചായത്തിന്റെ
അധീനതയിലുള്ള
സാംസ്കാരിക കേന്ദ്രം
വിട്ടുനല്‍കാന്‍
തയ്യാറായി വൈദ്യുതി
വകുപ്പിന് കത്ത്
നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
എങ്കില്‍
മുണ്ടക്കുളത്ത്
സെക്ഷന്‍ ഓഫീസ്
തുടങ്ങുന്നതിന് ഇനി
എന്ത്
തടസ്സമാണുള്ളതെന്ന്
വിശദമാക്കാമോ?
കുമളി
സബ് സ്റ്റേഷൻ
2531.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പീരുമേട്
നിയോജകമണ്ഡലത്തിൽ
പുതുതായി കമ്മീഷൻ ചെയ്ത
കെ.എസ്.ഇ.ബി. കുമളി സബ്
സ്റ്റേഷൻ ലക്ഷ്യം
വച്ചിരുന്ന എല്ലാ
പ്രദേശത്തും സബ്
സ്റ്റേഷനിൽ നിന്നുള്ള
വിതരണശൃംഖല
സ്ഥാപിക്കുവാൻ
കഴിഞ്ഞിട്ടുണ്ടോ;
(ബി)
സബ്
സ്റ്റേഷൻ പരിധിയിൽ
ഗുണമേന്മയുള്ള വൈദ്യുതി
ഇനിയും ലഭ്യമാക്കുവാൻ
കഴിഞ്ഞിട്ടില്ലാത്ത
പ്രദേശങ്ങൾ
നിലവിലുണ്ടോ;
(സി)
എങ്കിൽ
ഈ പ്രശ്നം
പരിഹരിക്കുവാൻ എത്ര
കാലമെടുക്കും;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
പാറശ്ശാല
മണ്ഡലത്തില്‍ സബ് സ്റ്റേഷനും
സെക്ഷന്‍ ആഫീസും
2532.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തിലെ
ഒറ്റശേഖരമംഗലം
ഗ്രാമപഞ്ചായത്ത്
കേന്ദ്രമാക്കി ഒരു
ഇലക്ട്രിക്കല്‍ സബ്
സ്റ്റേഷന്
ആരംഭിക്കുന്നതിനായി
സമര്‍പ്പിച്ച
പ്രൊപ്പോസലിന്മേല്
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഒറ്റശേഖരമംഗലം,
ആര്യന്‍കോട്
പഞ്ചായത്തുകളിലെ
ഉപഭോക്താക്കളുടെ
സൗകര്യപ്രകാരം
ആര്യന്‍കോട്
കേന്ദ്രമായി ഒരു
ഇലക്ടിക്കല്‍ സെക്ഷന്‍
ആഫീസ് സ്ഥാപിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ?
ഇന്ത്യാനൂര്
ആസ്ഥാനമായി പുതിയ സെക്ഷന്‍
2533.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
കെ.എസ്.ഇ.ബി. സെക്ഷന്‍
വിഭജിച്ച് ഇന്ത്യാനൂര്
ആസ്ഥാനമായി പുതിയ
സെക്ഷന്‍
ആരംഭിക്കണമെന്നത്
സംബന്ധിച്ച
എന്തെങ്കിലും
പ്രൊപ്പോസല്‍ നിലവില്‍
വൈദ്യുതി ബോര്‍ഡില്‍
ഉണ്ടോ; വ്യക്തമാക്കുമോ;
(ബി)
ഇന്ത്യാനൂര്
ആസ്ഥാനമായി സെക്ഷന്‍
ആരംഭിക്കണമെന്നത്
സംബന്ധിച്ച് വൈദ്യുതി
ബോര്‍ഡ് എടുത്ത
നടപടികള്‍ അറിയിക്കുമോ;
വ്യക്തമാക്കുമോ?
ചെങ്ങന്നൂരിലെ
സബ് സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനുള്ള
സാധ്യതാപഠനം
2534.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ
കല്ലിശ്ശേരി
കേന്ദ്രമാക്കി ഒരു സബ്
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനുള്ള
സാധ്യതാപഠനം വകുപ്പ്
തലത്തില്‍
നടത്തിയതിന്റെ പുരോഗതി
വിശദമാക്കാമോ ?
തൊഴുക്കല്‍
110 കെ.വി. സബ് സ്റ്റേഷന്
2535.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
തൊഴുക്കലില്‍
സ്ഥാപിക്കുന്ന 110
കെ.വി. സബ് സ്റ്റേഷന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
നിലവില്‍ ഏതെങ്കിലും
പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
ഉണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
തൊഴുക്കല്‍
110 കെ.വി. സബ്
സ്റ്റേഷന് പ്രവൃത്തി
പൂർത്തീകരിക്കാൻ എത്ര
കോടി രൂപയാണ് വേണ്ടത്
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സബ് സ്റ്റേഷന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുമ്പോള്‍
വൈദ്യുതിയുടെ പ്രയോജനം
ഏതൊക്കെ പ്രദേശത്താണ്
ലഭിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.
യിലെ അസിസ്റ്റന്റ്
എന്‍ജിനീയര്‍, സബ്ബ്
എന്‍ജിനീയര്‍ തസ്തികകളിലെ
ഒഴിവുകള്‍
2536.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ഇ.ബി.
യിലെ അസിസ്റ്റന്റ്
എന്‍ജിനീയര്‍, സബ്ബ്
എന്‍ജിനീയര്‍
തസ്തികകളില്‍ എത്ര
ഒഴിവുകളുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടാേ;
ഇവ നികത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമാേ?
ആലപ്പാട്-
പുള്ള്-മനക്കുടി-ശാസ്താംകടവ്
റോഡില്‍ തെരുവ് വിളക്ക്
2537.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നാട്ടിക
മണ്ഡലത്തിലെ പാറളം
ഗ്രാമപഞ്ചായത്തിലെ
ആലപ്പാട്-
പുള്ള്-മനക്കുടി-ശാസ്താംകടവ്
റോഡില്‍ തെരുവ് വിളക്ക്
സ്ഥാപിക്കുന്നതിന്
05.02.2019 ല്‍ നല്കിയ
നിവേദനത്തിന്മേല്(റഫ:
നം.
544/VIP/Min(Ele)2019)
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
മറിപ്പുഴ(കുണ്ടന്തോട്)
ജല വെെദ്യുത പദ്ധതി
2538.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ മറിപ്പുഴ
(കുണ്ടന്തോട്) ജല
വെെദ്യുത പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പദ്ധതി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ഹരിപ്പാട്
മണ്ഡലത്തിലെ കെ.എസ്.ഇ.ബി
പദ്ധതികള്‍
2539.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.പ്രാദേശിക
വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഹരിപ്പാട് മണ്ഡലത്തില്‍
കെ.എസ്.ഇ.ബി മുഖേന
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രോജക്ടുകളുടെ
നിലവിലെ അവസ്ഥ
വിശദമാക്കുമോ?
പാലക്കുന്ന്-ചെമ്പ്രകാനം-കയ്യൂര്‍
റാേഡിലെ ഇലക്ട്രിക്
പാേസ്റ്റുകള്
2540.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗാേഡ്
ജില്ലയിലെ പിലാക്കാേട്
കെ.എസ്.ഇ.ബി. സബ്
ഡിവിഷന്റെ പരിധിയിലുള്ള
പാലക്കുന്ന്-ചെമ്പ്രകാനം-കയ്യൂര്‍
പി.ഡബ്ലിയു.ഡി. റാേഡിലെ
ഇലക്ട്രിക്
പാേസ്റ്റുകള് മാറ്റി
സ്ഥാപിക്കാന്‍ തുക
ഒടുക്കി മാസങ്ങള്‍
കഴിഞ്ഞിട്ടും
പാേസ്റ്റുകള്
മാറ്റാന്‍ വെെകുന്നത്
എന്തുകാെണ്ടെന്ന്
വ്യക്തമാക്കാമാേ;
(ബി)
റാേഡ്
പ്രവൃത്തിക്ക് തടസ്സം
നേരിടുന്നതിനാല്‍
എപ്പാേള്‍ ഇതു മാറ്റി
സ്ഥാപിക്കുമെന്ന്
വ്യക്തമാക്കാമാേ?