മാവേലി
സ്റ്റോറുകൾ വഴി ചെറുകിട
വ്യവസായ ഉൽപ്പന്നങ്ങൾ
2211.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യവസായ സംരംഭകരിൽ
നിന്നും ഉൽപ്പന്നങ്ങൾ
വാങ്ങി സപ്ലൈകോ മാവേലി
സ്റ്റോറുകൾ വഴി കുറഞ്ഞ
വിലയിൽ സാധാരണക്കാരന്
ലഭ്യമാക്കി വന്നിരുന്ന
പദ്ധതി തുടരുമോ;
(ബി)
പ്രസ്തുത
നടപടിക്രമങ്ങൾ കൂടുതൽ
സുതാര്യവും
കാര്യക്ഷമവുമാക്കി
ഉല്പന്നങ്ങളുടെ
ഗുണമേന്മയും ഏകീകൃത
വിലയും ഉറപ്പുവരുത്താൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
വിശപ്പ്
രഹിത സംസ്ഥാനമാക്കാന്‍
പദ്ധതികള്‍
2212.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിശപ്പ്
രഹിത സംസ്ഥാനമായി
കേരളത്തെ
മാറ്റുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമാേ;
(ബി)
വിശപ്പ്
രഹിത കേരളം
പദ്ധതിക്കായി സിവില്‍
സപ്ലെസ്
കാേര്‍പ്പറേഷന്‍ എത്ര
രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമാേ;
(സി)
പ്രസ്തുത
പദ്ധതി സംസ്ഥാനമൊട്ടാകെ
നടപ്പിലാക്കിയിട്ടുണ്ടാേ;
ഇല്ലെങ്കില്‍ ഇതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കുമാേ;
(ഡി)
ഇൗ
പദ്ധതിയില്‍ നിലവില്‍
എത്ര
ഗുണഭാേക്താക്കളുണ്ടെന്നും
ഇത് എത്രയായി
വിപുലീകരിക്കാനാണ്
ലക്ഷ്യമിടുന്നതെന്നും
വ്യക്തമാക്കുമാേ?
വിശപ്പുരഹിത
കേരളം
പദ്ധതി
2213.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-ല്‍
സര്‍ക്കാര്‍
ആവിഷ്കരിച്ച വിശപ്പ്
രഹിത കേരളം പദ്ധതി
ലക്ഷ്യം കണ്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ആശ്രയവും
വരുമാനവുമില്ലാത്തവര്‍ക്ക്
സൗജന്യമായും അര്‍ഹരായ
മറ്റുള്ളവര്‍ക്ക്
സൗജന്യ നിരക്കിലും
ദിവസം ഒരു നേരത്തെ
ഭക്ഷണം നല്‍കുന്നതിന്
സര്‍ക്കാര്‍
ആവിഷ്കരിച്ചതായിരുന്നോ
ഈ
പദ്ധതിയെന്നറിയിക്കാമോ;
(സി)
ഫണ്ടിന്റെ
അഭാവവും
ഉദ്യോഗസ്ഥതലത്തിലെ
വീഴ്ചകളും പദ്ധതി എല്ലാ
ജില്ലകളിലും
നടപ്പാക്കുമെന്ന
സര്‍ക്കാര്‍
പ്രഖ്യാപനത്തെ തകിടം
മറിക്കുകയുണ്ടായോ;
വിശദമാക്കാമോ?
വിശപ്പുരഹിത
കേരളം പദ്ധതി
2214.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആശ്രയവും
വരുമാനമാര്ഗ്ഗവുമില്ലാത്തവര്ക്ക്
സൗജന്യമായും, അര്‍ഹരായ
മറ്റുള്ളവര്‍ക്ക്
സൗജന്യ നിരക്കിലും ഒരു
നേരമെങ്കിലും ഭക്ഷണം
നല്‍കുന്നതിനായി
ആവിഷ്ക്കരിച്ച
വിശപ്പുരഹിത കേരളം
പദ്ധതിയുടെ നിലവിലെ
അവസ്ഥ വിശദമാക്കുമാേ;
(ബി)
2018-19
സാമ്പത്തിക വര്‍ഷം
പ്രസ്തുത പദ്ധതിക്കായി
തുക
വകയിരുത്തിയിരുന്നാേ;
എങ്കില്‍ ഇതിൽ എത്ര തുക
ഇതിനകം
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(സി)
ഏതാെക്കെ
ജില്ലകളിലാണ് നിലവില്‍
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്
; പ്രസ്തുത പദ്ധതി
എല്ലാ ജില്ലകളിലേക്കും
വ്യാപിപ്പിക്കുന്നതിനും
പദ്ധതി
വിപുലപ്പെടുത്തുന്നതിനും
സാധിക്കാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടാേ;
എങ്കില്‍ കാരണമെന്താണ്
എന്നറിയിക്കാമോ?
നെഞ്ചുരോഗാശുപത്രിയിലെ
കിടപ്പ് രോഗികള്‍ക്ക്
ഉച്ചഭക്ഷണവിതരണം
2215.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
പുതിയകാവ്
നെഞ്ചുരോഗാശുപത്രിയിലെ
കിടപ്പ് രോഗികള്‍ക്ക്
ഉച്ചഭക്ഷണം വിതരണം
ചെയ്യുന്നതിന് അരി
അനുവദിച്ചിരുന്നത്
എന്നുമുതലാണെന്നും ആയതു
എന്നുമുതല്‍
നിര്‍ത്തിവച്ചുവെന്നും
വിശദീകരിക്കുമോ ;
(ബി)
ഏതു
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയാണ് അരി
നല്‍കിയിരുന്നതെന്നും
ഏതു സാഹചര്യത്തിലാണ്
വിതരണം
നിര്‍ത്തിവച്ചതെന്നും
വിശദീകരിക്കുമോ ;
(സി)
നെഞ്ചുരോഗാശുപത്രിയിലെ
കിടപ്പ് രോഗികള്‍ക്ക്
ഉച്ചഭക്ഷണത്തിനുള്ള അരി
സൗജന്യമായി വിതരണം
ചെയ്യുന്നതിന്
ഭക്ഷ്യപൊതുവിതരണ
വകുപ്പ് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ ?
റേഷന്‍ കടകളിലെ അളവ് തൂക്ക
കൃത്രിമം തടയുന്നതിന് നടപടി
2216.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പല റേഷന്‍ കടകളിലും
ഇപ്പോഴും അളവ്
തൂക്കത്തില്‍ കൃത്രിമം
നടക്കുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
അളവ് തൂക്കത്തില്‍
കൃത്രിമം
കാണിക്കുന്നവരെ
കണ്ടെത്തുന്നതിനും
മാതൃകാപരമായ ശിക്ഷ
നടപ്പിലാക്കുന്നതിനുമായി
ചെയ്തുവരുന്ന
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
എല്ലാ
റേഷന്‍കടകളിലും
ഇലക്ട്രോണിക് ത്രാസ്
ഉപയോഗിക്കുന്നുണ്ടെന്നും
അതിലെ ഡിസ്പ്ലേ
ബോര്‍ഡ് ഉപഭോക്താവ്
കാണുന്ന
വിധത്തിലാണെന്ന് ഉറപ്പു
വരുത്താനും ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
റേഷന്‍ കാര്‍ഡ്
മുന്‍ഗണനാപട്ടിക
2217.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍ റേഷന്‍
കാര്‍ഡ് മുന്‍ഗണനാ
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിനുവേണ്ടി
അര്‍ഹരായ എത്ര പേര്
അപേക്ഷ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ അര്‍ഹരായ
എത്രപേരെ
മുന്‍ഗണനാപട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ; എങ്കില്‍
പഞ്ചായത്ത് തിരിച്ചുള്ള
വിവരങ്ങള്‍ നല്‍കാമോ?
ഒരു
രാജ്യം ഒരു റേഷന്‍ കാര്‍ഡ്
പദ്ധതി
2218.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ത്യയിലെ
വിവിധ സംസ്ഥാനങ്ങളില്‍
തൊഴിലെടുക്കുന്ന ഇതര
സംസ്ഥാനക്കാര്‍ക്ക്
റേഷന്‍ ലഭ്യത
ഉറപ്പാക്കാനായുള്ള "ഒരു
രാജ്യം ഒരു റേഷന്‍
കാര്‍ഡ്" എന്ന കേന്ദ്ര
പദ്ധതി
നടപ്പിലാക്കുമ്പോള്‍
മറ്റു സംസ്ഥാനങ്ങളില്‍
താമസിക്കുന്ന
കേരളീയര്‍ക്ക് റേഷന്‍
ലഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടാകാനിടയുണ്ടോ;
വ്യക്തമാക്കുമോ;
ഇതുമായി ബന്ധപ്പെട്ട്
വകുപ്പ് നടത്തിയ
വിലയിരുത്തല്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ?
(ബി)
ഇൗ
പദ്ധതി നടപ്പിലായാല്‍
മറ്റു സംസ്ഥാനങ്ങളില്‍
താമസിക്കുന്ന പൊതു
വിഭാഗത്തില്‍പ്പെട്ട
റേഷന്‍ കാര്‍ഡുള്ള
കേരളീയര്‍ക്ക് റേഷന്‍
നിഷേധിക്കപ്പെടുമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത് എങ്ങനെ
പരിഹരിക്കാനാകും;
വിശദമാക്കാമോ;
(സി)
എല്ലാ
കേരളീയര്‍ക്കും റേഷന്‍
ലഭ്യമാക്കുന്നതിന്
അനുയോജ്യമായ നടപടികള്‍
സ്വീകരിക്കാമോ?
പുതിയ
റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍
നടപടി
2219.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡിന്
അപേക്ഷ നല്കിയ
എല്ലാവര്ക്കും റേഷന്‍
കാര്‍ഡ് അനുവദിച്ചു
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
റേഷന്‍
കാര്‍ഡിന് അപേക്ഷ
നല്‍കിയവർക്ക് ഇനിയും
റേഷന്‍ കാര്‍ഡ്
നല്കാന്
ബാക്കിയുണ്ടോ;
വിശദമാക്കാമോ;
(സി)
റേഷന്‍
കാര്‍ഡ് ഇതുവരെ
അനുവദിക്കാന്‍
കഴിഞ്ഞിട്ടില്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
മലപ്പുറം
ജില്ലയില്‍ അപേക്ഷ
ലഭിച്ചിട്ടും റേഷന്‍
കാര്‍ഡ് നല്കാത്തവരുടെ
പട്ടിക താലൂക്ക്
തിരിച്ച് അറിയിക്കാമോ?
പുതിയ
റേഷന്‍ കാര്‍ഡുകള്‍
അനുവദിക്കുന്നതിന് നടപടി
2220.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
പുതുതായി എത്ര
റേഷന്‍കാര്‍ഡിന് അപേക്ഷ
ലഭിച്ചു; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
അപേക്ഷയുടെ
അടിസ്ഥാനത്തില്‍ എത്ര
പുതിയ റേഷന്‍ കാര്‍ഡ്
അനുവദിച്ചുവെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പുതിയ
റേഷന്‍ കാര്‍ഡുകള്‍
അനുവദിച്ചുനല്‍കുന്നതിന്
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോ;
ഉണ്ടെങ്കില്‍ എന്താണ്
തടസ്സം; ഇത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
അപേക്ഷകര്‍ക്കെല്ലാം
എന്നത്തേയ്ക്ക് റേഷന്‍
കാര്‍ഡ് നല്‍കാനാവും
എന്ന് പറയാമോ;
(ഇ)
വീടും
വസ്തുവും
ഇല്ലാത്തവര്‍ക്ക് ലൈഫ്
മിഷന് ഉള്‍പ്പെടെയുള്ള
പദ്ധതികളില്‍
അംഗമാകുന്നതിന് റേഷന്‍
കാര്‍ഡ് ഇല്ലാത്തത്
തടസ്സമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരക്കാര്‍ക്കായി
എന്ത് ബദല്‍
സംവിധാനമാണ്
ഒരുക്കിയിരിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വയനാട്
ജില്ലയില്‍ പുതുതായി വിതരണം
ചെയ്ത റേഷന്‍ കാര്‍ഡുകള്‍
2221.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വയനാട്
ജില്ലയില്‍ എത്ര റേഷന്‍
കാര്‍ഡുകള്‍ പുതുതായി
വിതരണം ചെയ്തിട്ടുണ്ട്;
(ബി)
ജില്ലയിലെ
താലൂക്ക് തിരിച്ചുള്ള
പുതിയ റേഷന്‍
കാര്‍ഡിന്റെ കണക്ക്
ലഭ്യമാക്കാമാേ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വയനാട്
ജില്ലയില്‍ മാരക രാേഗം
പിടിപെട്ട എ.പി.എല്‍.
വിഭാഗത്തില്‍പ്പെട്ട
എത്ര പേര്‍ക്ക്
ചികിത്സാ ആനുകൂല്യം
ലഭിക്കുന്നതിനായി
റേഷന്‍ കാര്‍ഡ്
ബി.പി.എല്‍.
വിഭാഗത്തിലേക്ക്
മാറ്റിനല്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ആറന്മുള
മണ്ഡലത്തിലെ ബി.പി.എല്‍
റേഷന്‍കാര്‍ഡ് ഉടമകൾ
2222.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
മണ്ഡലത്തില്‍
ബി.പി.എല്‍
വിഭാഗത്തില്‍ എത്ര
റേഷന്‍കാര്‍ഡ്
ഉടമകളുണ്ട്;
(ബി)
അനര്‍ഹരെ
പ്രസ്തുത പട്ടികയില്‍
നിന്നൊഴിവാക്കി,
അര്‍ഹരായവരെ
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലൂടെയാണ്
പുരോഗമിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
വൈത്തിരി
താലൂക്കില്‍ റേഷന്‍
കാര്‍ഡില്ലാത്ത ആദിവാസി
കുടുംബങ്ങള്‍
2223.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈത്തിരി
താലൂക്കില്‍ റേഷന്‍
കാര്‍ഡില്ലാത്ത എത്ര
ആദിവാസി കുടുംബങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
റേഷന്‍ കാര്‍ഡ്
അനുവദിച്ചു
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
മുന്‍ഗണന
കാര്‍ഡ് ലഭിക്കുന്നതിനുള്ള
മാനദണ്ഡം
2224.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.ഡി. പ്രസേനന്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍ഗണനാ
കാര്‍ഡുകള്‍ക്ക്
അര്‍ഹരായ
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(ബി)
ഇതിനായി
കേന്ദ്ര, സംസ്ഥാന
സര്‍ക്കാരുകള്‍
തയ്യാറാക്കിയിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
എ.എ.വെെ.
കാര്‍ഡുകള്‍ ഏതെല്ലാം
വിഭാഗക്കാര്‍ക്കാണ്
നല്കി വരുന്നതെന്നും
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ഇവര്‍ക്ക്
ലഭ്യമാകുന്നതെന്നും
അറിയിയ്ക്കാമോ;
(ഡി)
മുന്‍ഗണന
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന്
തയ്യറാക്കിയ മാനദണ്ഡ
പ്രകാരം ബി. പി. എല്‍.
പട്ടികയിലുള്ള എല്ലാ
കുടുംബങ്ങളെയും
മുന്‍ഗണന ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
അനർഹമായി
റേഷന്‍വിഹിതം വാങ്ങുന്നവർ
2225.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനര്‍ഹമായി
മുന്‍ഗണന, എ.എ.വൈ,
പൊതുവിഭാഗം (സബ്സിഡി)
എന്നീ കാര്‍ഡുകള്‍
കൈവശം വച്ച്
റേഷന്‍വിഹിതം
വാങ്ങുന്നവര്‍ക്കെതിരെ
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
കൊട്ടാരക്കര
താലൂക്കില്‍ ഈ
പട്ടികയില്‍പ്പെട്ട
എത്ര അനര്‍ഹരെ
കണ്ടെത്തി
എന്നുള്ളതിന്റെ
വിശദാംശങ്ങളും
അവര്‍ക്കെതിരെ
സ്വീകരിച്ച നടപടികളും
വിവരിക്കാമോ?
മുന്‍ഗണനാ
വിഭാഗം റേഷന്‍ കാര്‍ഡ്
2226.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അര്‍ഹരായ
കുടുംബങ്ങള്‍ക്ക്
മുന്‍ഗണനാ വിഭാഗം
റേഷന്‍ കാര്‍ഡ്
ലഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
അനര്‍ഹരായി
മുന്‍ഗണനാ വിഭാഗം
റേഷന്‍ കാര്‍ഡുകള്‍
കെെവശം വച്ച്
ഉപയോഗിച്ചിരുന്നവരെ
മുന്‍ഗണനേതര
വിഭാഗത്തിലേക്ക്
മാറ്റുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
സ്വീകരിച്ചിട്ടുളള
നടപടികളെന്തെന്ന്
വിശദമാക്കാമോ;
(സി)
അര്‍ഹരായവര്‍ക്ക്
മുന്‍ഗണനാ വിഭാഗം
റേഷന്‍ കാര്‍ഡുകള്‍
എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
വെെത്തിരി
താലൂക്കിലെ റേഷന്‍ മുന്‍ഗണനാ
വിഭാഗക്കാര്‍
2227.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെത്തിരി
താലൂക്കില്‍ റേഷന്‍
കാര്‍ഡ് മുന്‍ഗണനാ
വിഭാഗത്തില്‍
ഉള്‍പ്പെടുത്തുന്നതിനായി
ഇതുവരെ എത്ര അപേക്ഷകള്‍
ലഭിച്ചുവെന്ന്അറിയിക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകരില്‍ നിന്ന്
എത്രപേരെ മുന്‍ഗണനാ
പട്ടികയില്‍
ഉള്‍പ്പെടുത്തിയെന്ന്
വ്യക്തമാക്കാമോ; ഇനി
എത്ര പേരെ കൂടി
ഉള്‍പ്പെടുത്താനാകുമെന്ന്
വെളിപ്പെടുത്താമോ?
പുറമ്പോക്ക്
ഭൂമിയില്‍
താമസിക്കുന്നവര്‍ക്ക് റേഷന്‍
കാര്‍ഡ്
2228.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുറമ്പോക്ക് ഭൂമിയില്‍
താമസിക്കുന്നവര്‍ക്ക്
റേഷന്‍ കാര്‍ഡ്
ലഭ്യമാകുന്നതിന്
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
സര്‍ക്കാര്‍ തലത്തില്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദാമാക്കാമോ;
(ബി)
നിലവില്‍
പ്രസ്തുത
വിഭാഗക്കാര്‍ക്ക്
റേഷന്‍കാര്‍ഡ്
ലഭ്യമാകുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വിഭാഗക്കാര്‍ക്ക്
നല്കി വരുന്ന
താല്‍ക്കാലിക റേഷന്‍
കാര്‍ഡിന് പകരം സ്ഥിരം
റേഷന്‍ കാര്‍ഡ്
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാമാക്കാമോ?
ബയോമെട്രിക്
വിവരങ്ങള്‍ ചോരുന്നത്
സംബന്ധിച്ച്
2229.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
സ്വദേശിനിയുടെ
വിരലടയാളം പതിപ്പിച്ച്
തിരുവനന്തപുരം സ്വദേശി
റേഷന്‍ വാങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ചുള്ള
വിശദാംശം നല്‍കുമോ;
(ബി)
റേഷന്‍
കാര്‍ഡില്‍
ഉള്‍പ്പെട്ടിട്ടുള്ള
അംഗങ്ങളുടെ ആധാര്‍
നമ്പര്‍ വഴി ശേഖരിച്ച
ബയോമെട്രിക്
വിവരങ്ങള്‍ ചോരുന്നു
എന്ന ഗുരുതരമായ പിഴവ്
വകുപ്പിന്റെ ഭാഗത്തു
നിന്നും ഉണ്ടായത്
ഗൗരവമായി കാണുമോ; വിശദ
വിവരം നല്‍കുമോ?
ഭൂമിയില്ലാത്തവരെ
മുന്‍ഗണനാ കാര്‍ഡില്‍
ഉള്‍പ്പെടുത്താന്‍ നടപടി
2230.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജക മണ്ഡലത്തില്‍,
സ്വന്തമായി
ഭൂമിയില്ലാത്തവരെ
റേഷന്‍ കാര്‍ഡില്‍
പൊതുവിഭാഗത്തില്‍
ഉള്പ്പെടുത്തിയിരിക്കുന്നതുമൂലം
സര്‍ക്കാര്‍
ആനുകൂല്യങ്ങള്‍
ലഭ്യമാകാത്ത
സ്ഥിതിവിശേഷം
നിലവിലുണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരക്കാര്‍ക്ക്
ഇതിലൂടെ ആവശ്യത്തിന്
റേഷന്‍ സാധനങ്ങള്‍
ലഭിക്കുന്നില്ലെന്ന
കാര്യം അറിയാമോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
കാര്‍ഡില്‍ തിരുത്തല്‍
വരുത്തുന്നതിനായി
നാളിതുവരെ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും,
അതിന്മേല് സ്വീകരിച്ച
തുടര്‍നടപടികള്‍
എന്താണെന്നുമുള്ളത്
പഞ്ചായത്തടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
റേഷന്‍
വാങ്ങാത്ത മുന്‍ഗണന
വിഭാഗത്തില്‍പ്പെട്ടവര്‍
2231.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ഥിരമായി
റേഷന്‍ വാങ്ങാത്ത
മുന്‍ഗണന
വിഭാഗത്തില്‍പ്പെട്ട
എത്ര
കുടുംബങ്ങളുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
കുടുംബങ്ങളെ മുന്‍ഗണന
വിഭാഗത്തില്‍ നിന്ന്
ഒഴിവാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മുന്‍ഗണനാ
പട്ടികയില്‍ അര്‍ഹരെ
ഉള്‍പ്പെടുത്തുന്നതിന് നടപടി
2232.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍ഗണനാ
പട്ടികയില്‍ നിന്ന്
അനര്‍ഹരെ വരെ ഒഴിവാക്കി
അര്‍ഹരായവരെ
ഉള്‍പ്പെടുത്തുന്ന
നടപടിയുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
തളിപ്പറമ്പ്
താലൂക്ക് സപ്ലൈസ് ഓഫീസ്
പരിധിയില്‍
അനര്‍ഹരാണെന്ന്
കണ്ടെത്തിയ എത്ര
പേരെയാണ് ഒഴിവാക്കിയത്;
അറിയിക്കാമോ;
(സി)
പ്രസ്തുത
സപ്ലൈസ് ഓഫീസ്
പരിധിയില്‍ മുന്‍ഗണനാ
പട്ടികയില്‍
ഉള്‍പ്പെടുത്തണമെന്ന്
ആവശ്യപ്പെട്ട് എത്ര
അപേക്ഷയാണ്
ലഭിച്ചിട്ടുള്ളതെന്നും;
എത്രപേരെ മുന്‍ഗണനാ
പട്ടികയില്‍
ഉള്‍പ്പെടുത്തിയെന്നും
വിശദമാക്കാമോ?
റേഷന്‍ കടകള്‍ സര്‍ക്കാര്‍
നേരിട്ട് നടത്താൻ നടപടി
2233.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
റീട്ടയില്‍
റേഷന്‍ ഡീലര്‍മാരെ
ഒഴിവാക്കി റേഷന്‍
കടകള്‍ സര്‍ക്കാര്‍
നേരിട്ട് നടത്തുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
തീരുമാനമെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാശങ്ങള്‍
ലഭ്യമാക്കാമോ?
പുതിയ
റേഷൻ കട അനുവദിക്കൽ
2234.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ആവശ്യമായ
സ്ഥലത്ത് പുതിയ റേഷൻ കട
അനുവദിക്കുന്നത്
പരിഗണനയിൽ ഉണ്ടോയെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
കടകളുടെ ലെെസന്‍സ്
2235.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍,
ഏറനാട് താലൂക്കുകളില്‍
എത്ര റേഷന്‍ കടകളുടെ
ലെെസന്‍സുകള്‍
സസ്പെന്റ്
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ;
(ബി)
എത്ര
വര്‍ഷമായി
സസ്പെന്‍ഷനില്‍
തുടരുന്ന റേഷന്‍കടകളുടെ
ലെെസന്സുകളാണ്
റദ്ദാക്കാറുള്ളത്;
വ്യക്തമാക്കാമോ;
(സി)
നിശ്ചിത
കാലാവധി കഴിഞ്ഞിട്ടും
സസ്പെന്ഷന്
പിന്‍വലിക്കാത്ത റേഷന്‍
കടകളുടെ ലെെസന്‍സ്
റദ്ദ് ചെയ്ത് പുതിയ
അപേക്ഷ
ക്ഷണിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
ഏതെല്ലാമെന്ന്
വിശദമാക്കാമാേ ;
(ഡി)
സസ്പെന്‍ഷനിലുള്ള
റേഷന്‍ കടകളിലെ
ഗുണഭാേക്താക്കളെ ഏത്
റേഷന്‍ കടകള്‍ക്ക്
കീഴിലാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
ഇങ്ങനെ
ഉള്‍പ്പെടുത്തിയിട്ട്
എത്ര വര്‍ഷമായി;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ;
(ഇ)
റേഷന്‍
കടകളിലെ അഴിമതിയെ
തുടര്‍ന്ന് ലെെസന്‍സ്
രണ്ടു തവണ റദ്ദ്
ചെയ്താല്‍
ലെെസന്സിയുടെ
ലെെസന്‍സ് സ്ഥിരമായി
റദ്ദ് ചെയ്യേണ്ടതല്ലേ;
ഇത്തരം നടപടി എടുത്ത
എത്ര റേഷന്‍ കടകള്‍
മലപ്പുറം ജില്ലയില്‍
ഉണ്ട് വ്യക്തമാക്കാമോ?
റേഷന്‍
സാധനങ്ങളുടെ ഗുണനിലവാരം
ഉറപ്പാക്കുന്നതിന് നടപടി
2236.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകള്‍ വഴി വിതരണം
ചെയ്യുന്നതിന്
എഫ്.സി.എെ.
ഗോഡൗണുകളില്‍ നിന്നും
ലഭ്യമാക്കുന്ന
ഭക്ഷ്യധാന്യങ്ങള്‍
പലപ്പോഴും
ഗുണനിലവാരമില്ലാത്തതും
ഭക്ഷ്യയോഗ്യമല്ലാത്തതുമാണെന്നുള്ള
പരാതി ഉണ്ടാകുന്നുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ബി)
റേഷന്‍
സാധനങ്ങളുടെ ഗുണനിലവാരം
ഉറപ്പാക്കുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണ്;
(സി)
എന്‍.എഫ്.എസ്.എഫ്
ഗോഡൗണുകളില്‍ ഫസ്റ്റ്
ഇന്‍ ഔട്ട് മെത്തേഡ്
കര്‍ശനമായി
പിന്തുടരാത്തതാണ്
റേഷന്‍ സാധനങ്ങളുടെ
ഗുണനിലാരത്തെ
ബാധിക്കുന്നതെന്ന്
കണ്ടെത്തിയിട്ടുണ്ടോ; ഈ
മെത്തേഡ്
ഉറപ്പാക്കുന്നതിന്
എന്ത് ഇടപെടലുകളാണ്
നടത്തുന്നത്
എന്നറിയിക്കാമോ?
കണയനൂര്‍
താലൂക്കില്‍ ചളിക്കവട്ടത്ത്
പുതിയ റേഷന്‍കട
2237.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ കണയനൂര്‍
താലൂക്കില്‍
ചളിക്കവട്ടം പ്രദേശത്ത്
പുതിയ റേഷന്‍കട
അനുവദിച്ചുകിട്ടുന്നതിനായി
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് സിവില്‍
സപ്ലൈസ് ഡയറക്ടറുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
(സി)
എങ്കില്‍,
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ;
(ഡി)
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
റേഷന്‍കടകളുടെ
നവീകരണവും
വെെവിദ്ധ്യവല്ക്കരണവും
2238.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍കടകളുടെ
നവീകരണത്തിനായും അവയുടെ
വെെവിദ്ധ്യവല്ക്കരണങ്ങള്ക്കും
ഉപഭോക്താക്കള്‍ക്കു
റേഷന്‍ ഉല്പന്നങ്ങളുടെ
ലഭ്യത
ഉറപ്പുവരുത്താനുമായി ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നു;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്ത്
മൊത്തം എത്ര റേഷന്‍
കടകള്‍ ഉണ്ടെന്നും
അവയില്‍ എത്രയെണ്ണം
നവീകരിച്ചുവെന്നും
ഇതിനായി എന്തുചെലവ്
വേണ്ടിവന്നുവെന്നും
വ്യക്തമാക്കാമോ ;
(സി)
ഇതിനായി
എന്തെല്ലാം
കേന്ദ്രസഹായം
അഭ്യര്‍ത്ഥിച്ചു;
എന്തെല്ലാം ലഭ്യമായി;
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഇൗ
സര്‍ക്കാര്‍ കാലയളവില്‍
വിവിധ കുറ്റകൃത്യങ്ങള്‍
നടത്തിയ എത്ര
റേഷന്‍കടകള്‍
കണ്ടെത്തിയിട്ടുണ്ട്;
അവര്‍ക്കെതിരെ എന്തു
നടപടികള്‍ സ്വീകരിച്ചു;
എത്ര കടയുടെ ലെെസന്‍സ്
റദ്ദാക്കിയിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ?
ഇ
പോസ് സംവിധാനം
2239.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ വിതരണം മാന്വല്‍
ആയി നടത്താന്‍ വകുപ്പ്
അനുമതി നല്‍കാറുണ്ടോ;
എങ്കില്‍ ഏത്
സാഹചര്യത്തിലാണ്
ഇപ്രകാരം അനുമതി
നല്‍കാറുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇ
പോസ് സംവിധാനം
നിലവില്‍ വന്നശേഷം
ഏതൊക്കെ മാസങ്ങളില്‍
ഇപ്രകാരം അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇ
പോസ് മെഷീന് ഇടക്കിടെ
തകരാറിലാകുന്നതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ?
ഇ-പോസ്
സംവിധാനത്തിന്റെ പരിശോധന
2240.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍ഗണന/മുന്‍ഗണനേതര
വിഭാഗത്തില്‍പ്പെടുന്ന
ഉപഭോക്താക്കള്‍ക്ക്
കൃത്യമായി
ഭക്ഷ്യധാന്യങ്ങള്‍
റേഷന്‍കടകള്‍ വഴി
ലഭിക്കുന്നതിന് വേണ്ടി
ആസൂത്രണം ചെയ്തിട്ടുളള
ഇ-പോസ് സംവിധാനം
പരിശോധനയ്ക്ക്
വിധേയമാക്കാറുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
(ബി)
ക്രമക്കേടുകള്‍
കണ്ടെത്തിയ കേസുകളില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
ഇ-പോസ്
സംവിധാനത്തിന്റെ സെര്‍വര്‍
തകരാര്‍
2241.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ കരിഞ്ചന്ത
തടയാന്‍ നടപ്പിലാക്കിയ
ഇ-പോസ്
സംവിധാനത്തിന്റെ
പ്രവര്‍ത്തനം
ഫലപ്രദമാണോ; ഇതിന്റെ
സെര്‍വര്‍ ഇടയ്ക്കിടെ
തകരാറിലാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
റേഷന്‍
കാര്‍ഡ്
ഉപഭോക്താവിന്റെ
വിരലടയാളം
രേഖപ്പെടുത്തിയാല്‍
മാത്രം തുറക്കേണ്ട
റേഷന്‍ വിതരണ പേജ്
കടയുടമയുടെ വിരല്‍
അടയാളം കൊടുത്താല്‍
പോലും
ലഭിക്കുന്നതായുളള
പരാതികള്‍ വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
സെര്‍വറിന്റെ ഇൗ
പോരായ്മ
പരിഹരിക്കുവാന്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇ-പോസ്
സംവിധാനം
ഏര്‍പ്പെടുത്താന്‍ എത്ര
തുക ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്താമോ;
പ്രസ്തുത തുക
ചെലവഴിച്ചിട്ടും ഇൗ
സെര്‍വറിന്റെ
പ്രവര്‍ത്തനം
ഫലപ്രദമല്ലെങ്കില്‍
സര്‍ക്കാരിനുണ്ടായ
നഷ്ടം എങ്ങനെ
നികത്തുവാനാണ്
തീരുമാനിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
ഇ-പാേസ്
സംവിധാനത്തിലൂടെയുള്ള റേഷന്‍
വിതരണം
2242.
ശ്രീ.ജെയിംസ്
മാത്യു
,,
കെ. ബാബു
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ സാധനങ്ങള്‍
അര്‍ഹതപ്പെട്ട
ഗുണഭാേക്താക്കളിലേയ്ക്ക്
എത്തുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിന്
ഇ-പാേസ് മെഷീനുകള്‍
എപ്രകാരമാണ്
പ്രയാേജനപ്പെടുന്നതെന്ന്
വിശദമാക്കാമാേ;
(ബി)
സംസ്ഥാനത്തെ
മുഴുവന്‍ റേഷന്‍
കടകളിലും ഇ-പാേസ്
സംവിധാനം മുഖേന റേഷന്‍
വിതരണം നടത്താന്‍
സാധിച്ചിട്ടുണ്ടാേ;
(സി)
ഇ-പാേസ്
സംവിധാനത്തിലൂടെയുള്ള
വിതരണത്തിന് ശേഷം
മിച്ചം വരുന്ന റേഷന്‍
സാധനങ്ങള്‍
അനാഥാലയങ്ങള്‍ക്കും
അഗതിമന്ദിരങ്ങള്‍ക്കും
നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടാേ
എന്നറിയിക്കാമോ;
(ഡി)
ഇപ്രകാരം
റേഷന്‍ സാധനങ്ങള്‍
നല്കുമ്പാേള്
വിദ്യാര്‍ത്ഥികള്‍
താമസിക്കുന്ന
അനാഥാലയങ്ങള്‍ക്കും
അഗതിമന്ദിരങ്ങള്‍ക്കും
പ്രത്യേക പരിഗണന
ഉറപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ?
ആധാര്‍
നമ്പര്‍ ചോര്‍ത്തി റേഷന്‍
തട്ടിയെടുക്കുന്ന പരാതി
2243.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബയോമെട്രിക്
സംവിധാനത്തിലൂടെ
വ്യാജവിരലടയാളം
പതിപ്പിച്ചും ആധാര്‍
നമ്പര്‍ ചോര്‍ത്തിയും
സംസ്ഥാനത്ത് റേഷന്‍
തട്ടിയെടുക്കുന്നത്
സംബന്ധിച്ച
പരാതികളെന്തെങ്കിലും
വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
ലഭിച്ച രേഖാമൂലമുളളതും
അല്ലാത്തതുമായ
പരാതികള്‍ വകുപ്പ്
അന്വേഷിച്ച്
കുറ്റക്കാരെ
കണ്ടെത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അന്വേഷണം
ഏത് ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
റേഷന്‍
ഉപഭോക്താക്കളുടെ
ആധാര്‍ വിവരങ്ങള്‍
സിവില്‍ സപ്ലെെസ്
വകുപ്പിന്റെ
സെര്‍വറില്‍ നിന്നും
ചോര്‍ന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
റേഷന്‍
കടകളില്‍ നിന്ന് വിതരണം
ചെയ്യുന്ന സാധനങ്ങള്‍
2244.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
റേഷന്‍ കടകളില്‍ നിന്ന്
വിതരണം ചെയ്യുന്ന
സാധനങ്ങള്‍ വളരെ
കാര്യക്ഷമവും
സുതാര്യവുമാണെന്ന്
ഉറപ്പ് വരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
സാധനങ്ങളുടെ ഗുണനിലവാരം
2245.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
ഡോ.എം.
കെ. മുനീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളിലൂടെ
പുഴുവരിച്ചതും
മോശമായതുമായ സാധനങ്ങള്‍
വിതരണം ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റേഷന്‍
സാധനങ്ങളുടെ ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(സി)
ഭക്ഷ്യ
ഭദ്രതാ നിയമപ്രകാരം
റേഷന്‍ വിതരണം
നിരീക്ഷിക്കാനും
പരിശോധിക്കാനും
അധികാരമുള്ള ഭക്ഷ്യ
കമ്മീഷന്റെ ഗുണനിലവാര
പരിശോധന
സര്ട്ടിഫിക്കറ്റോടെയാണോ
ഭക്ഷ്യസാധനങ്ങള്‍
വിതരണംചെയ്യുന്നത്;
അറിയിക്കാമോ?
പൊതുവിതരണം
സുതാര്യമാക്കുന്നതിന് നടപടി
2246.
ശ്രീ.സജി
ചെറിയാന്
,,
കെ. ആന്‍സലന്‍
,,
വി. അബ്ദുറഹിമാന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിതരണം സുതാര്യവും
കാര്യക്ഷമവും അഴിമതി
രഹിതവുമായിരിക്കുന്നതിന്
ഇൗ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ;
(ബി)
പൊതുവിതരണം
സംബന്ധിച്ച്
ജനങ്ങള്‍ക്കുണ്ടാകുന്ന
പരാതികള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുളളത്;
(സി)
പരാതി
പരിഹാരത്തിനായി നോഡല്‍
ഓഫീസറെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഇതിനായി
ഒരു സുതാര്യത
പോര്‍ട്ടല്‍ നിലവില്‍
വന്നിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
രോഗികള്‍ക്ക്
റേഷന്‍ മുന്‍ഗണന
2247.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കാന്‍സര്‍, കരള്‍
രോഗങ്ങള്‍, നട്ടെല്ല്
തകര്‍ന്ന്
കിടപ്പിലായവര്‍
തുടങ്ങിയവര്‍ക്ക്
റേഷന്‍ മുന്‍ഗണന
ലഭിക്കാന്‍ നടപടികൾ
സ്വീകരിക്കുമോ?
2019-ലെ
പ്രളയം
2248.
ശ്രീ.കെ.
രാജന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-ലെ
പ്രളയം സംസ്ഥാനത്തെ
പൊതുവിതരണരംഗത്തെ
ഏതൊക്കെ തരത്തില്‍
ബാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പ്രളയ സമയത്ത്
പ്രളയബാധിതരായ
ജനങ്ങള്‍ക്ക്
അന്നത്തിന്
മുട്ടുണ്ടാകുന്നില്ല
എന്ന് ഉറപ്പു
വരുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രളയ സമയത്ത്
ജനങ്ങള്‍ക്ക് ആശ്വാസം
നല്‍കുന്നതിനായി
ഭക്ഷ്യവകുപ്പ്
എന്തൊക്കെ കാര്യങ്ങള്‍
ചെയ്തുവെന്ന്
വ്യക്തമാക്കുമോ?
പുതിയ
മാവേലി സ്റ്റാേറുകള്‍
2249.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്ത്
പുതിയതായി തുടങ്ങിയ
മാവേലി സ്റ്റാേറുകള്‍
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
സപ്ലൈകോ
വിജിലന്‍സ് അന്വേഷണം
2250.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മാവേലിസ്റ്റോറുകളില്‍
കഴിഞ്ഞ ഓണക്കാലത്ത്
വിതരണം ചെയ്യാന്‍
സൂക്ഷിച്ചിരുന്ന
സബ്സിഡി
ഭക്ഷ്യധാന്യങ്ങള്‍
കരിഞ്ചന്തയിലേക്ക്
കടത്തിയതുമായി
ബന്ധപ്പെട്ട് സപ്ലൈകോ
വിജിലന്‍സ് വിഭാഗം
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട അന്വേഷണ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദവിവരം
ലഭ്യമാക്കുമോ?
നാട്ടിക
മണ്ഡലത്തില്‍ സപ്ലൈകാേ
സൂപ്പര്‍ മാര്‍ക്കറ്റ്
2251.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാട്ടിക മണ്ഡലത്തില്‍
ഭക്ഷ്യ വകുപ്പ്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
എങ്കില്‍ വിശദാംശം
അറിയിക്കാമാേ ;
(ബി)
നാട്ടിക
മണ്ഡലത്തിലെ എല്ലാ
പഞ്ചായത്തിലും സപ്ലൈകാേ
സൂപ്പര്‍ മാര്‍ക്കറ്റ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമാേ;
എങ്കില്‍ വിശദമാക്കാമോ?
പാലക്കാട്
ജില്ലയിലെ നെല്ലുസംഭരണ
കുടിശ്ശിക
2252.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സപ്ലൈകോ
നെല്ലുസംഭരണം നടത്തിയ
വകയില്‍ പാലക്കാട്
ജില്ലയില്‍
കര്‍ഷകര്‍ക്ക്
നല്കുവാനുളള കുടിശ്ശിക
കൊടുത്തു
തീര്‍ത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
മണ്ഡലംതിരിച്ച്
നല്‍കാമോ?
ചിറ്റൂരില്‍
സപ്ലൈകോ താലൂക്ക് ഡിപ്പോ
2253.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ചിറ്റൂര്‍
താലൂക്കില്‍ സപ്ലൈകോ
താലൂക്ക് ഡിപ്പോ
നിലവില്‍ ഇല്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചിറ്റൂര്‍
താലൂക്കില്‍ എത്ര
മാവേലിസ്റ്റോറുകളാണ്
ഉളളതെന്ന്
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
മറ്റെല്ലാ
താലൂക്കുകളിലും
ഉളളതുപോലെ ചിറ്റൂര്‍
താലൂക്കിലും സപ്ലൈകോ
ഡിപ്പോ അടിയന്തരമായി
അനുവദിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
നെടുമങ്ങാട്
സപ്ലൈകോ ഡിപ്പോയിലെ അഴിമതി
2254.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
സപ്ലൈകോ ഡിപ്പോയില്‍
ഇ-ടെന്‍ഡര്‍ വഴി കഴിഞ്ഞ
ജൂണ്‍, ജൂലായ്
മാസങ്ങളില്‍
വിതരണത്തിനെത്തിയ
അരിയും കഴിഞ്ഞ
ഏപ്രിലില്‍
വിതരണത്തിനെത്തിയ
ഉഴുന്നും
കരിഞ്ചന്തയില്‍
ഉയര്‍ന്ന വിലയ്ക്ക്
വിറ്റതായി പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
ക്രമക്കേട്
നടത്തിയവര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
അന്വേഷണം
നടക്കന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വാണിയമ്പാറയില്‍
പുതിയ മാവേലി സ്റ്റോര്‍
2255.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
വാണിയമ്പാറയില്‍ പുതിയ
മാവേലി സ്റ്റോര്‍
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോയെന്ന്
വെളിപ്പെടുത്താമോ ;
(ബി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഓഫീസുകളില്‍
പഞ്ചിംഗ് സമ്പ്രദായം
2256.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പിന് കീഴിലുള്ള
ഓഫീസുകളില്‍ പഞ്ചിംഗ്
സമ്പ്രദായം
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
തലംവരെയുള്ള
ഒാഫീസുകളിലാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വകുപ്പിന് കീഴിലുള്ള
എല്ലാ ഓഫീസുകളിലും
പഞ്ചിംഗ് സമ്പ്രദായം
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ; ആയത്
എന്നു മുതല്‍
നടപ്പിലാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
നെല്ല് സംഭരണം
T 2257.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണവുമായി
ബന്ധപ്പെട്ട്
മില്ലുടമകളുമായി
കരാറില്‍
ഏര്‍പ്പെടുന്നതിന്
ഉണ്ടാകുന്ന
അനിശ്ചിതത്വം മൂലം
നെല്‍കര്‍ഷകര്‍ വലിയ
പ്രതിസന്ധി
നേരിടുന്നുണ്ടെന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നെല്ലുസംഭരണവുമായി
ബന്ധപ്പെട്ട്
കര്‍ഷകര്‍ക്ക്
ഗുണപ്രദമാകുന്ന
രീതിയില്‍ ഒരു സ്ഥിരം
സംവിധാനം
ഏര്‍പ്പെടുത്തുന്നത്
പരിഗണനയിലുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നെല്ല്
സംഭരണം
2258.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ സീസണില്‍ നെല്ല്
സംഭരണം വൈകിയത് മൂലം
കര്‍ഷകര്‍
ബുദ്ധിമുട്ടിലായത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നെല്ല്
സംഭരണം വൈകുവാനുണ്ടായ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
കിലോഗ്രാമിന്
എത്ര തുക വച്ചാണ്
നെല്ല്
സംഭരിക്കുന്നതെന്നും
എത്ര ലക്ഷം ടണ്‍ ആണ് ഈ
സീസണില്‍
സംഭരിക്കുവാന്‍
കഴിഞ്ഞതെന്നും
വെളിപ്പടുത്താമോ;
(ഡി)
നെല്ല്
സംഭരിക്കുന്ന വകയില്‍
കര്‍ഷകര്‍ക്ക്
ലഭിക്കുവാനുള്ള തുക
കാലതാമസം കൂടാതെ
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
നെല്ല്
സംഭരണം
കാര്യക്ഷമമാക്കുന്നതിന് നടപടി
2259.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്ല് സംഭരണം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമാേ ;
(ബി)
ഇൗ
സീസണില്‍ എത്ര ടണ്‍
നെല്ലാണ് പാലക്കാട്
ജില്ലയില്‍
സംഭരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
നെല്ല്
സംഭരണവുമായി
ബന്ധപ്പെട്ട്
കര്‍ഷകര്‍ക്ക്
കാെടുക്കേണ്ട പണം
സമയബന്ധിതമായി
നല്കുവാന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമാേ ?
നെല്ല്
സംഭരണത്തിനായുള്ള പദ്ധതികള്‍
T 2260.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നെല്ല്
സംഭരണത്തിനായി ആരംഭിച്ച
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ പ്രയോജനം
ഏതെല്ലാം ജില്ലകളിലെ
കര്‍ഷകര്‍ക്കാണ്
ലഭിക്കുന്നതെന്നറിയിക്കാമോ?
തൃശൂര്‍
ജില്ലയില്‍ നെല്ല് സംഭരണം
2261.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തൃശൂര്‍
ജില്ലയില്‍ ഓരോ
വര്‍ഷവും എത്ര ടണ്‍
നെല്ലാണ്
സംഭരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(ബി)
തൃശൂര്‍
ജില്ലയില്‍ നെല്ല്
സംഭരണവുമായി
ബന്ധപ്പെട്ട്
കര്‍ഷകര്‍ക്ക്
കൊടുക്കാനുളള മുഴുവന്‍
തുകയും കാെടുത്തു
തീര്‍ത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ഭക്ഷ്യധാന്യങ്ങളുടെ
ശേഖരണം
2262.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എം. സ്വരാജ്
,,
പി. ഉണ്ണി
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യധാന്യങ്ങളുടെ
വര്‍ദ്ധിച്ചു വരുന്ന
ഉല്പാദനത്തിന്റെയും
സംഭരണത്തിന്റെയും
അനുപാതത്തില്‍ ശേഖരണ
ശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപ്പാക്കി വരുന്ന
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
ഭക്ഷ്യധാന്യ
ശേഖരണത്തിനായി
സര്‍ക്കാര്‍
പൊതു-സ്വകാര്യ
പങ്കാളിത്ത (പി.പി.പി)
മാതൃക
നടപ്പിലാക്കുന്നുണ്ടോ;
(സി)
വെയര്‍ഹൗസിംഗ്
ഡെവലപ്മെന്റ് ആന്റ്
റെഗുലേറ്ററി അതോറിറ്റി
(ഡബ്ല്യു.ഡി.ആര്.എ) ഈ
രംഗത്ത് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ഡി)
സ്റ്റോറേജ്
ഗ്യാപ് നിലവിലുള്ളതും
എന്നാല്‍ ഉപഭോഗം
കൂടിയതുമായ
സ്ഥലങ്ങളില്‍
ഗോഡൗണുകള്‍
സ്ഥാപിക്കുവാന്‍
എന്തെല്ലാം
പദ്ധതികളാണുള്ളതെന്ന്
വിശദമാക്കാമോ?
അങ്കമാലിയില്‍
ലീഗല്‍ മെട്രോളജി ഓഫീസ്
2263.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
മണ്ഡലത്തില്‍ അങ്കമാലി
കേന്ദ്രീകരിച്ച് ലീഗല്‍
മെട്രോളജി
(അളവ്-തൂക്ക)വകുപ്പിന്റെ
പ്രാദേശിക ഓഫീസ്
ഇല്ലാത്തതിനാല്‍
ഓട്ടോറിക്ഷാക്കാരും
ഭക്ഷ്യവ്യാപാരി
വ്യവസായികളും
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
അങ്കമാലി
കേന്ദ്രീകരിച്ച് അളവ്
തൂക്ക വകുപ്പിന്റെ
പ്രാദേശിക ഓഫീസ്
ആരംഭിക്കുന്നതിന്
എം.എല്‍.എ. നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
അങ്കമാലി
കേന്ദ്രീകരിച്ച് അളവ്
തൂക്ക വകുപ്പിന്റെ
പ്രാദേശിക ഓഫീസ്
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?