കോളേജുകളിലെ
എ൯.സി.സി. യൂണിറ്റുകള്‍
1735.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതൊക്കെ കോളേജുകളില്‍
എ൯.സി.സി. യുടെ
യൂണിറ്റുകള്‍ ഉണ്ട്;
വിശദമാക്കാമോ;
(ബി)
നേവല്‍
എ൯.സി.സി. യുടെ
യൂണിറ്റുകള്‍ മാത്രം
ഉള്ള കോളേജുകളുടെ
ലിസ്റ്റ് ലഭ്യമാക്കാമോ;
(സി)
എ൯.സി.സി.
യില്‍ ചേരുന്ന കോളേജ്
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്ന ഗ്രേസ്
മാര്‍ക്കുകള്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ?
ഇ-വിജ്ഞാന
സേവനകേന്ദ്രങ്ങള്‍
1736.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാന
ലെെബ്രറി കൗണ്‍സില്‍
അംഗ ഗ്രന്ഥശാലകള്‍ വഴി
നടപ്പിലാക്കി വരുന്ന
ഇ-വിജ്ഞാന
സേവനകേന്ദ്രങ്ങളില്‍
അക്ഷയ സെന്റര്‍ വഴി
നടപ്പിലാക്കുന്ന
സേവനങ്ങള്‍ കൂടി
ലഭ്യമാക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?
എ.ഐ.സി.റ്റി.ഇ.അദ്ധ്യാപകരുടെ
ശമ്പള പരിഷ്ക്കരണം
1737.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എ.ഐ.സി.റ്റി.ഇ.യുടെ
കീഴിലുള്ള
അദ്ധ്യാപകരുടെ ശമ്പള
പരിഷ്ക്കരണത്തിന്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഇല്ലായെങ്കില്‍
കാലതാമസം വരുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
അടിയന്തിരമായി
എ.ഐ.സി.റ്റി.ഇ. ശമ്പള
പരിഷ്ക്കരണം
സംസ്ഥാനത്ത്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കേരള
ശാസ്ത്രസാങ്കേതിക മ്യൂസിയം
1738.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ശാസ്ത്രസാങ്കേതിക
മ്യൂസിയത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ
കെടുകാര്യസ്ഥതയുടെയും
സര്‍ക്കാര്‍ ഗ്രാന്റ്
ദുരുപയോഗത്തിന്റെയും
പരാതിയെക്കുറിച്ച്
സര്‍ക്കാര്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
കെട്ടിടനിര്‍മ്മാണത്തിനും
അടിസ്ഥാനസൗകര്യവികസനത്തിനും
വിദേശനിര്‍മ്മിത
ഉപകരണങ്ങള്‍
വാങ്ങുന്നതിനും
സര്‍ക്കാര്‍ ഗ്രാന്റ്
ദുരുപയോഗം
ചെയ്യുന്നുണ്ടോ എന്ന്
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ?
കലാലയ
രാഷ്ട്രീയം
1739.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കലാലയ
രാഷ്ട്രീയം
നിരോധിച്ചുള്ള കോടതി
വിധികള്‍ മറികടക്കാനും
ക്യാമ്പസ്
രാഷ്ട്രീയത്തിന്
നിയമസാധുത
നല്‍കുന്നതിനും
നിയമനിര്‍മ്മാണം
നടത്താന്‍ സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
കലാലയ
സംഘര്‍ഷങ്ങള്‍
ലഘൂകരിക്കാന്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്;
(സി)
കലാലയ
രാഷ്ട്രീയത്തെക്കുറിച്ച്
പഠിക്കാന്‍ നിയോഗിച്ച
ജസ്റ്റിസ് കെ. കെ.
ദിനേശന് കമ്മിറ്റിയുടെ
പ്രധാന ശിപാര്‍ശകള്‍
എന്തെല്ലാമാണ്;
(ഡി)
ഇക്കാര്യത്തില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ഉന്നത
വിദ്യാഭ്യാസ രംഗത്തെ ബാഹ്യ
ഇടപെടലുകള്‍
1740.
ശ്രീ.വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
രംഗത്ത് ഭരണപരവും
അക്കാദമികവുമായ
കാര്യങ്ങള്‍ക്ക്
നേതൃത്വം നല്‍കേണ്ട
സര്‍വ്വകലാശാലകളില്‍
തോറ്റ
വിദ്യാര്‍ത്ഥികള്‍ക്ക്
മാര്‍ക്ക് ദാനം ചെയ്ത്
അവരെ
വിജയിപ്പിക്കുന്നുവന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
അദാലത്ത് മുഖേന എം. ജി.
സര്‍വ്വകലാശാലയില്‍
ബി-ടെക് പരീക്ഷയില്‍
പരാജയപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
മാര്‍ക്ക് ദാനം നടത്തി
വിജയിപ്പിച്ച സംഭവം
സംസ്ഥാനത്തെ ഉന്നത
വിദ്യാഭ്യാസ രംഗത്ത്
നിലവിലുള്ള
മൂല്യശോഷണത്തെ
സൂചിപ്പിക്കുന്നുവെന്ന
വസ്തുത പരിശോധിക്കുമോ;
(സി)
പരീക്ഷാ
അക്കാദമിക് കലണ്ടര്‍
തയ്യാറാക്കുന്നത്
ഉള്‍പ്പെടെ
സര്‍വ്വകലാശാലയില്‍
നിക്ഷിപ്തമായ
ഭരണകാര്യങ്ങളില്‍
മന്ത്രിയുടെ ഓഫീസ്
ചട്ടവിരുദ്ധമായി
ഇടപ്പെടുന്നവെന്ന
ആക്ഷപം ഗൗരവമായി
പരിഗണിക്കുമോ; എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പരീക്ഷയില്‍
പരാജയപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
റിസല്‍ട്ട്
പ്രസിദ്ധീകരിച്ച ശേഷം
മാര്‍ക്ക് കൂട്ടി
കൊടുക്കുവാന്‍
മന്ത്രിക്കോ, വൈസ്
ചാന്‍സലര്‍ക്കോ,
സിന്‍ഡിക്കറ്റിനോ,
അദാലത്തിനോ
അധികാരമില്ലെന്ന വസ്തുത
പരിശോധിക്കുമോ;പരീക്ഷാ
സമ്പ്രദായത്തിന്റെ
വിശ്വാസ്യതയെ തന്നെ
തകര്‍ത്ത പ്രസ്തുത
നടപടിയെ സംബന്ധിച്ച്
സമഗ്രമായ അന്വേഷണം
നടത്തി
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
ആര്‍ട്സ്
ആന്റ് സയന്‍സ് കോഴ്സുകള്‍
അനുവദിയ്ക്കുവാന്‍ നടപടി
1741.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍വ്വകലാശാലകളിലെ
കോളേജുകളില്‍ ആര്‍ട്സ്
ആന്റ് സയന്‍സ്
വിഷയങ്ങള്‍
പഠിക്കുന്നതിന് എത്ര
സീറ്റുകള്‍ ഉണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇൗ
അടുത്ത കാലത്തായി
ആര്‍ട്സ് ആന്റ് സയന്‍സ്
വിഷയങ്ങള്‍
പഠിക്കുന്നതിന്
കുട്ടികളില്‍
താല്പര്യം
വര്‍ദ്ധിക്കുന്നുണ്ട്
എന്നത് കണക്കിലെടുത്ത്
നിലവിലുളള ഗവണ്മെന്റ്
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജുകളില്‍ കൂടുതല്‍
കോഴ്സുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കിൽ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
കുമാരപിള്ള
കമ്മീഷന് റിപ്പോര്‍ട്ടു
പ്രകാരമുള്ള ഫീസാനുകൂല്യം
1742.
ശ്രീ.സി.എഫ്.തോമസ്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുമാരപിള്ള
കമ്മീഷന്
റിപ്പോര്‍ട്ട്പ്രകാരം
കേരളത്തിലെ എയ്ഡഡ്
കോളേജുകളിലെ പാവപ്പെട്ട
കുട്ടികള്‍ക്ക്
ലഭിക്കേണ്ട
ഫീസാനുകൂല്യം
നിഷേധിക്കുന്ന സാഹചര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളത്തിലെ
എയ്ഡഡ് കോളേജുകളില്‍
മാനേജുമെന്റ്
ക്വാട്ടയിലും
കമ്മ്യൂണിറ്റി
ക്വാട്ടയിലും പ്രവേശനം
നേടിയ
വിദ്യാര്‍ത്ഥികളുടെ
ഫീസാനുകൂല്യം
ലഭിക്കുന്നില്ല എന്ന
പരാതിയിന്മേലുള്ള
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കാമോ?
ഉന്നതവിദ്യാഭ്യാസ
നിലവാരം മെച്ചപ്പെടുത്തൽ
1743.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉന്നതവിദ്യാഭ്യാസ
നിലവാരം
മെച്ചപ്പെടുത്തുന്നതിനായി
അക്കാഡമിക് തലത്തില്‍
സ്വീകരിക്കേണ്ട
നിര്‍ദ്ദേശങ്ങള്‍
പരിഗണനയിലുണ്ടോ;
(ബി)
അധ്യാപകരുടെ
അധ്യാപന നിലവാരം
കാലഘട്ടത്തിന്
അനുയോജ്യമായ രീതിയില്‍
പരിശീലനത്തിലൂടെ
ഉയര്‍ത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി
പ്രവേശനം, കോളേജ് മാറ്റം
എന്നിവ നടത്തുന്നതിന് അധികാരം
1744.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
വിദ്യാര്‍ത്ഥി
പ്രവേശനം, കോളേജ്
മാറ്റം എന്നിവ
നടത്തുന്നതിന് നിലവില്‍
ആര്‍ക്കാണ് അധികാരം
ഉള്ളത്; വകുപ്പ്
മന്ത്രിക്ക്
ഇക്കാര്യത്തില്‍
പ്രത്യേകമായി
എന്തെങ്കിലും അധികാരമോ
അവകാശമോ ഉണ്ടോ;
വിശദമാക്കുമോ;
(ബി)
ചേര്‍ത്തല
എന്‍. എസ്. എസ്.
കോളേജില്‍ ഈ വര്‍ഷം
ഡിഗ്രിക്ക് പ്രവേശനം
നേടിയ
വിദ്യാര്‍ത്ഥിനിക്ക്
തിരുവനന്തപുരം
സര്‍ക്കാര്‍ വിമന്‍സ്
കോളേജിലേക്ക് മാറ്റം
അനുവദിക്കുവാന്‍
വകുപ്പ് മന്ത്രി
തലത്തില്‍ നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
എങ്കില്‍ അതിനുള്ള
കാരണമെന്തായിരുന്നു;
(സി)
തിരുവനന്തപുരം
സര്‍ക്കാര്‍ വിമന്‍സ്
കോളേജിലേക്ക് മാറ്റം
അനുവദിച്ച
വിദ്യാര്‍ത്ഥിനിയുടെ
ഇന്‍ഡക്സ് മാര്‍ക്ക്
എത്രയായിരുന്നു;
പ്രസ്തുത
വിദ്യാര്‍ത്ഥിനിക്ക്
പ്രവേശനം ലഭിച്ച
വിഷയത്തില്‍
പൊതുവിഭാഗത്തിലെ
കുട്ടികളുടെ ഏറ്റവും
കുറഞ്ഞ ഇന്‍ഡക്സ്
മാര്‍ക്ക്
എത്രയായിരുന്നു എന്ന്
വ്യക്തമാക്കമാേ ?
ഉദുമ
ഗവണ്മെന്റ് ആര്‍ട്സ് ആന്റ്
സയന്‍സ് കോളേജിന് കെട്ടിടം
1745.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഉദുമ
ഗവണ്മെന്റ് ആര്‍ട്സ്
ആന്റ് സയന്‍സ് കോളേജിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
കിഫ്ബി എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കിഫ്ബി
സാമ്പത്തികാനുമതി
നല്‍കിയിട്ട് എത്ര
മാസമായിയെന്ന്
വ്യക്തമാക്കുമോ; ഈ
പ്രവൃത്തി ടെണ്ടര്‍
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
എന്താണെന്ന്
വിശദമാക്കാമോ;
(സി)
സാങ്കേതികാനുമതി
നല്കി ഈ പ്രവൃത്തി
എന്ന്
തുടങ്ങാനാവുമെന്ന്
വിശദമാക്കാമോ?
സ്ഥലവും
കെട്ടിടവും ഇല്ലാത്ത
കോളേജുകള്‍ക്ക് സ്ഥലം
1746.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എല്ലാ മണ്ഡലത്തിലും
കോളേജ് എന്ന
ലക്ഷ്യത്തോടെ ആരംഭിച്ച
കോളേജുകളില്‍
സ്വന്തമായി സ്ഥലവും
കെട്ടിടവും ഇല്ലാതെ
എത്ര കോളേജുകളാണ്
പ്രവര്‍ത്തിക്കുന്നത്;
ഇപ്രകാരം
പ്രവര്‍ത്തിക്കുന്ന
കോളേജുകളുടെ പട്ടിക
ലഭ്യമാക്കുമോ;
(ബി)
ഇപ്രകാരം
വാടക കെട്ടിടത്തിലും
മറ്റുമായി
പ്രവര്‍ത്തിക്കുന്ന
കോളേജുകളില്‍ ഏതൊക്കെ
കോളേജുകളാണ് സ്വന്തമായി
സ്ഥലം
ഏറ്റെടുക്കുന്നതിനായി
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുള്ളത്;
വിശദവിവരം
ലഭ്യമാക്കുമോ?
(സി)
സ്ഥലം
കണ്ടെത്തി അറിയിച്ച
കോളേജുകള്‍ക്കായി
പ്രസ്തുത സ്ഥലം
ഏറ്റെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദവിവരം
ലഭ്യമാക്കുമോ?
നാദാപുരം
കോളേജിലെ പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി
1747.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
കോളേജിനനുവദിച്ച കിഫ്ബി
ഫണ്ടിന്റെ നിലവിലെ
സ്ഥിതിയെന്താണെന്ന്
വിശദമാക്കാമോ;
(ബി)
ടെണ്ടർ
നൽകി പ്രവൃത്തി ഉടൻ
ആരംഭിക്കുവാൻ നടപടി
സ്വീകരിക്കുമോ;
(സി)
ടെണ്ടർ
നൽകാൻ നിലവിൽ തടസ്സങ്ങൾ
എന്തെങ്കിലുമുണ്ടോ;
വിശദമാക്കുമോ?
പ്രബുദ്ധത
പദ്ധതി
1748.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ
വകുപ്പിന്‍െറ പ്രബുദ്ധത
പദ്ധതി എന്നു മുതല്‍
നടപ്പിലാക്കിയെന്നും
ആയതു സംബന്ധിച്ച
വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി
ഉന്നതവിദ്യാഭ്യാസ
കൗണ്‍സില്‍ വഴിയുള്ള
ബ്രെയിന്‍ ഗെയില്‍,
പ്രബുദ്ധത എന്നീ
പദ്ധതികളുടെ നിലവിലെ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
പ്രസ്തുത പദ്ധതികളുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
ലഭിച്ച കേന്ദ്ര-സംസ്ഥാന
സഹായങ്ങള്‍ എത്ര;
നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം; അതിനായി
ചെലവായ തുക എത്ര;
വിശദാംശം ലഭ്യമാക്കുമോ?
കോളേജുകളുടെ
അടിസ്ഥാനസൗകര്യ വികസനം
1749.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോളേജുകളുടെ
അടിസ്ഥാനസൗകര്യവും
വിദ്യാഭ്യാസനിലവാരവും
മെച്ചപ്പെടുത്തുന്നതിനായി
കഴിഞ്ഞ മൂന്നര
വർഷങ്ങളിലായി കേന്ദ്ര
സര്‍ക്കാര്‍ ഏതൊക്കെ
ഫണ്ടുകളാണ്
നല്കിയിട്ടുളളതെന്നുളള
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിവിധ
യൂണിവേഴ്സിറ്റികള്‍ക്കും
കോളേജുകള്‍ക്കുമായി
ലഭിച്ച
കേന്ദ്രസഹായത്തിന്റെ
കണക്കും
വിനിയോഗിച്ചതിന്റെ
കണക്കും ലഭ്യമാക്കുമോ;
(സി)
കഴിഞ്ഞ
വര്‍ഷങ്ങളില്‍
ലഭിച്ചതുള്‍പ്പെടെ
നിലവില്‍
വിനിയോഗിക്കാന്‍
ബാക്കിയുളള
കേന്ദ്രഗവണ്മെന്റ്
ഫണ്ടിന്റെയും
പദ്ധതികളുടെയും
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
മികച്ച
ദേശീയ നിലവാരം
പുലര്‍ത്തുന്ന
സംസ്ഥാനത്തെ
യൂണിവേഴ്സിറ്റികളുടെയും
കോളേജുകളുടെയും
അടിസ്ഥാനസൗകര്യം
വര്‍ദ്ധിപ്പിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ആര്‍ട്സ്&സയന്‍സ്
കോളേജുകളിലെ തസ്തികകള്‍
T 1750.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സര്‍ക്കാര്‍ മേഖലയില്‍
എത്ര ആര്‍ട്സ് ആന്റ്
സയന്‍സ് കോളേജുകള്‍
അനുവദിച്ചുവെന്ന
വിശദാംശം നല്‍കാമോ;
(ബി)
ഓരോ
സര്‍ക്കാര്‍ ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജുകളിലും എത്ര
തസ്തികകള്‍ പുതുതായി
അനുവദിച്ചുവെന്ന
വിശദാംശം നല്‍കാമോ;
(സി)
ഇതിനായി
എത്ര തുക ചെലവഴിച്ചു;
വിശദാംശം
ലഭ്യമാക്കാമോ?
കോളേജുകളിലെ
ലൈബ്രേറിയൻ നിയമനത്തിനുള്ള
യോഗ്യത
1751.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോളേജുകളിലെ
ലൈബ്രേറിയൻ
നിയമനത്തിനുള്ള
യോഗ്യതയിൽ റഗുലർ
പഠനത്തിലൂടെ നേടിയ
ലൈബ്രറി സയൻസ് ബിരുദം
എന്നുള്ളത് പി.എസ്.സി.
യോ മറ്റ് ഏജൻസികളോ
നിർബന്ധമാക്കാറില്ല
എന്നിരിക്കെ
താല്‍ക്കാലിക
ലൈബ്രേറിയൻ നിയമനത്തിന്
വിദൂര വിദ്യാഭ്യാസം വഴി
നേടിയിട്ടുള്ള ലൈബ്രറി
സയൻസ് ബിരുദവും
പരിഗണിക്കുന്ന രീതിയിൽ
നിയമന യോഗ്യതയിൽ
മാറ്റങ്ങൾ വരുത്തുവാൻ
സാധിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മങ്കട
ഗവ. ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജിന്റെ
അടിസ്ഥാനസൗകര്യവികസനം
1752.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
ഗവ. ആര്‍ട്സ് ആന്റ്
സയന്‍സ് കോളേജിന്റെ
അടിസ്ഥാനസൗകര്യവികസനത്തിനായി
പദ്ധതി നിര്‍വ്വഹണ
ഏജന്‍സിയായ കെ.എെ.ടി.ഇ.
സമര്‍പ്പിച്ച 8.62 കോടി
രൂപയുടെ
പദ്ധതിരേഖയ്ക്ക് കിഫ്ബി
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
എം.എല്‍.എ
ഫണ്ട് ഉപയോഗിച്ച്
നടത്തിവരുന്ന പ്രസ്തുത
കോളേജിന്റെ കെട്ടിട
നിര്‍മ്മാണം നിലവില്‍
ഏതുഘട്ടത്തിലാണ്;
പുരോഗതി വിശദമാക്കാമോ;
(സി)
കെട്ടിട
നിര്‍മ്മാണത്തിനും
മറ്റ് അടിസ്ഥാന
വികസനത്തിനുമായി കോളേജ്
തയ്യാറാക്കിയ 1.8 കോടി
രൂപയുടെ പദ്ധതിക്ക്
വകുപ്പ് തലത്തില്‍ തുക
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പുതിയ
ബിരുദാനന്തര കോഴ്സുസുകള്‍
1753.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വയനാട്
ജില്ലയിലെ
കോളേജുകളില്‍ അടുത്ത
അധ്യയന വര്‍ഷം മുതല്‍
പുതിയ ബിരുദാനന്തര
കോഴ്സുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ ഏതെല്ലാം
കോളേജുകളില്‍ ഏതെല്ലാം
കോഴ്സുകള്‍
ആരംഭിക്കുന്നതിനുളള
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ?
മതിയായ
യോഗ്യതയില്ലാതെ പ്രവേശനം
നല്കിയ നടപടി
1754.
ശ്രീ.ഷാഫി
പറമ്പില്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മതിയായ
യോഗ്യതയില്ലാതെ
പാലക്കാട് വിക്ടോറിയ
കോളേജില്‍ സ്പോര്‍ട്സ്
ക്വോട്ടയില്‍
എം.എസ്.സി. ഫിസിക്സിന്
പ്രവേശനം നേടിയ പവര്‍
ലിഫ്റ്റിംഗ് താരം
സന്തോഷിന്റെ
പ്രവേശനത്തിന്
കോഴിക്കോട്
സര്‍വ്വകലാശാല
അക്കാഡമിക് കൗണ്‍സില്‍
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
എം.എസ്.സി.
ഫിസിക്സിന്
ചേരുന്നതിനുള്ള അര്‍ഹത
നേടണമെങ്കില്‍ എത്ര
ശതമാനം മിനിമം
മാര്‍ക്ക് ആവശ്യമുണ്ട്;
പ്രസ്തുത
വിദ്യാര്‍ത്ഥിക്ക് എത്ര
മാര്‍ക്കാണ്
ഉണ്ടായിരുന്നത്;
(സി)
ഉന്നതവിദ്യാഭ്യസ
വകുപ്പുമന്ത്രിയുടെ
പരാതി പരിഹാര
അദാലത്തില്‍ പ്രസ്തുത
വിദ്യാര്‍ത്ഥി അപേക്ഷ
നല്‍കിയിരുന്നോ;
പ്രസ്തുത
അദാലത്തിലെടുത്ത
തീരുമാനത്തിന്റെ
അടിസ്ഥാനത്തിലാണോ
വിദ്യാര്‍ത്ഥിയുടെ
പ്രവേശനത്തിന് അംഗീകാരം
നല്‍കിയത്;
വ്യക്തമാക്കുമോ?
ചൊക്ലി
ഗവ. കോളേജില്‍ കിഫ്ബി പദ്ധതി
1755.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
മണ്ഡലത്തിലെ ചൊക്ലി
ഗവ. കോളേജിന്റെ സമഗ്ര
പുരോഗതി ലക്ഷ്യം വച്ച്
കിഫ്ബിയില്‍ നിന്നും
ഫണ്ട്
അനുവദിച്ചിരുന്നെങ്കിലും
നിര്‍മ്മാണ
പ്രവൃത്തികള്‍
ഇതുവരെയും
ആരംഭിക്കാത്തത്
എന്തുകൊണ്ടാണെന്നു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണപ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്തെല്ലാം
നടപടിക്രമങ്ങള്‍ ആണ്
ബാക്കിയെന്ന്
വിശദമാക്കുമോ; ആയത്
ദ്രുതഗതിയിലാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
മലപ്പുറം
ഗവ. വനിതാ കോളേജിനായി ഭൂമി
ഏറ്റെടുക്കാന്‍ നടപടി
1756.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ഗവഃ വനിതാ കോളേജിന്
ഇന്‍കെല്‍
എജ്യുസിറ്റിയില്‍ അഞ്ച്
ഏക്കര്‍ ഭൂമി
വിട്ട്നല്‍കി റവന്യൂ
വകുപ്പ് ഉത്തരവ് ഇറക്കി
മാസങ്ങള്‍
പിന്നിട്ടിട്ടും ഭുമി
ഏറ്റെടുക്കുന്നതിന്
കാലതാമസം എന്താണെന്ന്
അറിയിക്കുമോ;
(ബി)
ഭൂമി
എന്നത്തേക്ക്
ഏറ്റെടുക്കുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
കോളേജിന്റെ
കെട്ടിടനിര്‍മ്മാണത്തിന്
കിഫ്ബിയില്‍ നിന്നും
പത്തുകോടി രൂപയുടെ
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമായിട്ടുണ്ടോ;
പ്രസ്തുത
പ്രൊപ്പോസലുകളുടെ
പുരോഗതി
വ്യക്തമാക്കുമോ;
(ഡി)
കെട്ടിടനിര്‍മ്മാണത്തിനായി
പ്ലാന്‍ ഫണ്ടില്‍
ഉള്‍പ്പെടുത്തി
കൂടുതല്‍ തുക
വകയിരുത്തുമോ;
വിശദമാക്കാമോ?
തലശ്ശേരി
ഗവ. കോളേജിന്റെ അടിസ്ഥാന
സൗകര്യ വികസനം
1757.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തലശ്ശേരി
ഗവ. കോളേജിന്റെ
എന്തൊക്കെ
അടിസ്ഥാനസൗകര്യ
വികസനങ്ങള്‍ക്കാണ്
ഫണ്ടുകള്‍
അനുവദിച്ചിട്ടുള്ളതെന്നും
ആയവയുടെ നിലവിലെ അവസ്ഥ
എന്താണെന്നും
വ്യക്തമാക്കാമോ;
(ബി)
2019-20
സാമ്പത്തിക വര്‍ഷം
പ്രസ്തുത കോളേജിന്റെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി
എന്തൊക്കെ
പ്രവൃത്തികള്‍ക്കാണ്
ഫണ്ടുകള്‍
അനുവദിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കോടഞ്ചേരി
ഗവ: കോളേജിലെ ഗേള്‍സ്
ഹോസ്റ്റല്‍ പ്രവര്‍ത്തനം
1758.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോടഞ്ചേരി
ഗവണ്മെന്റ് കോളേജിലെ
ഗേള്‍സ്
ഹോസ്റ്റലിന്ആവശ്യമായ
കെട്ടിടം
സജ്ജീകരിച്ചിട്ടും
പ്രവര്‍ത്തിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
ഹോസ്റ്റല്‍
പ്രവര്‍ത്തനത്തിന്
സ്ഥിരം ജീവനക്കാരെ
നിയമിക്കുന്നതിനുള്ള
നിര്‍ദ്ദേശം
ലഭ്യമായിട്ടുണ്ടോ;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഹോസ്റ്റല്‍
പ്രവര്‍ത്തനം
അടിയന്തിരമായി
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പെരിങ്ങോം
ഗവ. ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജിന് കെട്ടിടം
1759.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ പെരിങ്ങോം
ഗവ. ആര്‍ട്സ് ആന്റ്
സയന്‍സ് കോളേജിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
കിഫ്ബിയില്‍ നിന്ന്
7.36 കോടി രൂപയുടെ
ഭരണാനുമതി ലഭിച്ചത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതിന്റെ തുടര്‍
നടപടികള്‍ ഏതുവരെ
ആയെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
കിഫ്ബിയില്‍ നിന്ന്
ഭരണാനുമതി ലഭിച്ച തീയതി
അറിയിക്കുമോ;
(സി)
ഈ
പ്രവൃത്തിക്ക്
സാങ്കേതിക അനുമതി
ലഭിച്ചത് എന്നാണ്;
അറിയിക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തി ആരംഭിക്കാന്‍
കഴിയാതെ
നീണ്ടുപോകുന്നത്
എന്തുകൊണ്ടാണ് എന്ന്
വ്യക്തമാക്കുമോ;
കോടഞ്ചേരി
ഗവ. കോളേജില്‍ അടിസ്ഥാന
സൗകര്യ വികസനത്തിന് പദ്ധതി
1760.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോടഞ്ചേരി
ഗവ. കോളേജിലെ
അടിസ്ഥാനസൗകര്യ
വികസനത്തിനായി കിഫ്ബി
ധനസഹായത്തോടെയുള്ള
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(സി)
കിഫ്ബി
മുഖാന്തരം
നിര്‍ദ്ദേശിക്കപ്പെട്ട
പദ്ധതികളുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കുമോ?
മൂന്നാര്‍
ഗവണ്മെന്റ് ആര്‍ട്സ് കോളേജ്
1761.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
പ്രളയത്തില്‍
തകര്‍ന്നിട്ടുള്ളതും
നിലവില്‍ താത്ക്കാലിക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നതുമായ
മൂന്നാര്‍ ഗവണ്മെന്റ്
ആര്‍ട്സ് കോളേജിന്റെ
അടിസ്ഥാനസൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
കോളേജിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
താത്ക്കാലികമായി
ലഭ്യമായിട്ടുള്ള
പട്ടികവര്‍ഗ്ഗ വികസന
വകുപ്പിന്റെ കെട്ടിടം
പൂര്‍ണ്ണമായും കോളേജിന്
ലഭ്യമാകുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കോടഞ്ചേരി
ഗവണ്മെന്റ് കോളേജില്‍ പി.ജി.
കോഴ്സുകള്‍
1762.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോടഞ്ചേരി
ഗവണ്മെന്റ് കോളേജില്‍
പുതിയ പി.ജി.
കോഴ്സുകള്‍
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കോഴ്സ്
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഇല്ലായെങ്കില്‍
പി.ജി. കോഴ്സുകള്‍
അനുവദിക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
ബാലുശ്ശേരി
ഗവ. ആര്‍ട്സ് & സയന്‍സ്
കോളേജിന്റെ
കെട്ടിടനിര്‍മ്മാണം
1763.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ ഗവ.
ആര്‍ട്സ് & സയന്‍സ്
കോളേജില്‍
കെട്ടിടനിര്‍മ്മാണത്തിനായി
കിഫ്ബി
ഫണ്ടനുവദിച്ചിട്ടും
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കുന്നതില്‍
കാലതാമസം നേരിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കെട്ടിടനിര്മ്മണത്തിനായി
ഏത് ഏജന്‍സിയെയാണ്
എസ്.പി.വി. ആയി
ചുമതലപ്പെടുത്തിയത്
എന്നറിയിക്കാമോ;
(സി)
കോളേജ്
കെട്ടിട
നിര്‍മ്മാണത്തിന്റെ
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ?
നിലമ്പൂര്‍
ഗവ. കോളേജിന് സ്ഥലം
ഏറ്റെക്കുന്ന നടപടി
1764.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
ഗവ. കോളേജിനുളള സ്ഥലം
ഏറ്റെടുപ്പ് നടപടിയുടെ
പുരോഗതി വിശദമാക്കാമോ:
(ബി)
പ്രസ്തുത
കോളേജിന് കണ്ടെത്തിയ
സ്ഥലത്തിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
അനദ്ധ്യാപക
തസ്തികകള്‍
അനുവദിക്കാത്തത് മൂലം ഈ
കോളേജ്
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
എന്ത് നടപടിയാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
കുളത്തൂര്‍
ഗവ. കോളേജില്‍ പുതിയ കോഴ്സ്
1765.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുളത്തൂര്‍
ഗവ. കോളേജില്‍ പുതിയ
കോഴ്സ്
ആരംഭിക്കുന്നതിനുവേണ്ടി
എം.എല്‍.എ.യുടെ
ഉപരികത്തോടെ കോളേജ്
പി.റ്റി.എ. കമ്മിറ്റി
നല്കിയ
നിവേദനത്തിന്മേല്
എന്തുനടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(ബി)
2018-19,
2019-20 വര്‍ഷത്തില്‍
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
സര്‍ക്കാര്‍ കോളേജില്‍
പുതിയ കോഴ്സ്
അനുവദിച്ചു എന്ന്
അറിയിക്കുമോ;
(സി)
ഏതൊക്കെയാണ്
അപ്രകാരം അനുവദിച്ച
കോഴ്സുകള്‍ എന്നും
വിശദമാക്കാമോ?
കുന്ദമംഗലം
ഗവ. കോളേജിന് പുതിയ കെട്ടിടം
1766.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലം
ഗവ. കോളേജിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കാന്‍
കിഫ്ബി പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
രൂപയുടെ ഭരണാനുമതിയാണ്
ലഭ്യമാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏത്
സ്ഥാപനത്തെയാണ് ഇതിന്റെ
എസ്.പി.വി. ആയി
നിശ്ചയിച്ചിട്ടുളളതെന്ന്
അറിയിക്കാമോ;
(സി)
ഇൗ
പ്രവൃത്തി ടെണ്ടര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ പ്രവൃത്തി
ഏറ്റെടുത്ത കരാറുകാര്‍
ആരാണെന്ന്
വ്യക്തമാക്കാമോ;
പ്രവൃത്തിയുടെ കരാര്‍
എടുത്തവരുമായി
എഗ്രിമെന്റ്
വെച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
കാലതാമസം വരാനുളള കാരണം
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോട്
ഗവണ്മെന്റ് കാേളേജിലെ
അധ്യാപകരുടെ എണ്ണം
1767.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോട്
ഗവണ്മെന്റ് കാേളേജില്‍
എത്ര അധ്യാപകരുണ്ടെന്ന്
ഡിപ്പാര്‍ട്ട്മെന്റ്
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഓരാേ
ഡിപ്പാര്‍ട്ട്മെന്റിലുമുള്ള
തസ്തികകളുടെ എണ്ണവും
ഇപ്പാേഴുള്ള ഒഴിവുകളുടെ
എണ്ണവും എത്രയാണെന്ന്
വിശദമാക്കുമോ;
(സി)
ഇവിടെയുള്ള
സ്ഥിരാധ്യാപകരുടെയും
ദിവസവേതനാടിസ്ഥാനത്തില്‍
ജാേലി ചെയ്യുന്ന
അധ്യാപകരുടെയും കണക്ക്
ലഭ്യമാക്കുമോ;
(ഡി)
സ്ഥിരനിയമനം
നല്‍കാതെ
ദിവസവേതനാടിസ്ഥാനത്തില്‍
അധ്യാപകരെ
നിയമിക്കുന്നതിനുള്ള
കാരണമെന്താണെന്ന്
അറിയിക്കാമാേ;
(ഇ)
ഇൗ
കാേളേജില്‍ പഠിക്കുന്ന
കുട്ടികളുടെ എണ്ണം
കാേഴ്സ് തിരിച്ച്
വിശദമാക്കാമോ?
തൃപ്പൂണിത്തുറ
ഗവണ്മെന്റ് ആര്‍ട്സ്
കോളേജില്‍ സയന്‍സ് വിഭാഗം
1768.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയമസഭാ
നിയോജകമണ്ഡലത്തിലെ
സര്‍ക്കാര്‍
കോളേജുകളില്‍ സയന്‍സ്
വിഭാഗത്തില്‍ ബിരുദ
ബിരുദാനന്തര
ക്ലാസ്സുകള്‍
നിലവിലില്ല എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
കാരണം ഒട്ടേറെ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രയാസം
അനുഭവപ്പെടുന്നത്
പരിഹരിക്കുന്നതിലേക്കായി
ഗവണ്മെന്റ് ആര്‍ട്സ്
കോളേജില്‍ ഇപ്പോൾ
ലഭ്യമായ അടിസ്ഥാന
സൗകര്യങ്ങള്‍
ഉപയോഗപ്പെടുത്തി
സയന്‍സ് വിഭാഗം
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇതിനായി
ഏതെങ്കിലും
നിവേദനങ്ങള്‍
സര്‍ക്കാരിന്
ലഭ്യമായിട്ടുണ്ടോ;
(ഡി)
എങ്കിൽ
വിശദാംശം അറിയിക്കുമോ?
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ ആര്‍ട്സ് ആന്റ്
സയന്‍സ് കോളേജ്
1769.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മണ്ഡലത്തിലെ ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജിനാവശ്യമായ
സ്ഥലം എെ. എച്ച്. ആര്.
ഡി. എഞ്ചിനീയറിംഗ്
കോളേജിന്റെ കാമ്പസില്‍
നിന്നും
ലഭ്യമാക്കുന്നതിന്
ഉത്തരവായിട്ടുണ്ടോ;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഇതിന്റെ
തുടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ?
പെരിന്തല്‍മണ്ണ
പി.ടി.എം. ഗവ. കോളേജില്‍
എം.എ.(മലയാളം) കോഴ്സ്
1770.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ മലയാളം
ബിരുദാനന്തര ബിരുദ
കോഴ്സ് ഉളള
കോളേജുകള്‍ സര്‍ക്കാര്‍
മേഖലയില്‍ കുറവാണെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ബിരുദതലത്തില്‍
മലയാളം ഐച്ഛികമായി
പഠിച്ച
വിദ്യാര്‍ത്ഥികള്‍
നേരിടുന്ന ബുദ്ധിമുട്ട്
പരിഹരിയ്ക്കുന്നതിനായി
പെരിന്തല്‍മണ്ണ
പി.ടി.എം. ഗവ.
കോളേജില്‍
എം.എ.(മലയാളം) കോഴ്സ്
അനുവദിയ്ക്കുന്നതിനുള്ള
ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ശിപാര്‍ശ
അംഗീകരിയ്ക്കാത്തതിന്
കാരണമെന്താണെന്ന്
വിശദമാക്കാമോ;
(സി)
കൂടുതല്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ബിരുദാനന്തര
ബിരുദത്തിന് മലയാളം
പഠിയ്ക്കുന്നതിന്
അവസരമൊരുക്കുന്ന
തരത്തില്‍ പി.ടി.എം.
ഗവ. കോളേജില്‍
എം.എ.(മലയാളം) കോഴ്സ്
അനുവദിയ്ക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ;
വ്യക്തമാക്കാമോ?
രാജാരവിവര്‍മ്മ
കോളേജ് ഓഫ് എക്സലന്‍സ്
1771.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മാവേലിക്കരയില്‍
സ്ഥിതി ചെയ്യുന്ന
രാജാരവിവര്‍മ്മ കോളേജ്
ഓഫ് എക്സലന്‍സിന് സ്ഥലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട്
എം.എല്‍.എ. നല്കിയ
കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കുട്ടമ്പുഴയില്‍
സര്‍ക്കാര്‍ കോളേജ്
1772.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ നിരവധി
ആദിവാസികോളനികള്‍
ഉള്‍ക്കൊള്ളുന്ന
കുട്ടമ്പുഴയില്‍
സര്‍ക്കാര്‍ കോളേജ്
ആരംഭിക്കുന്നത്
സംബന്ധിച്ച് നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് കോളേജ്
വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്ടറുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
പ്രസ്തുത
റിപ്പോര്‍ട്ടില്‍
സ്വീകരിച്ച തുടര്‍നടപടി
വ്യക്തമാക്കാമോ;
(സി)
കോളേജ്
ആരംഭിക്കുന്നതിനു
ആവശ്യമായ സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
പ്രദേശത്തിന്റെ
പിന്നോക്കാവസ്ഥ
കണക്കിലെടുത്ത്
കുട്ടമ്പുഴയില്‍ കോളേജ്
ആരംഭിക്കുന്ന നടപടി
വേഗത്തിലാക്കുമോ;എങ്കില്‍
വ്യക്തമാക്കാമോ?
ഉന്നത
വിദ്യാഭ്യാസ കൗണ്‍സില്‍
1773.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ കൗണ്‍സില്‍
സ്ഥാപിച്ചതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും,
അതിന്റെ
പ്രവര്‍ത്തനപരിപാടികളും
വിശദമാക്കുമോ;
(ബി)
ഉന്നതവിദ്യാഭ്യാസ
രംഗത്ത് അക്കാദമികവും
ഭരണപരവുമായി പുരോഗതി
കൈവരിക്കുന്നതില്‍
ഉന്നതവിദ്യാഭ്യാസ
കൗണ്‍സിലിന്റെ പങ്ക്
വ്യക്തമാക്കുമോ;
(സി)
ഉന്നത
വിദ്യാഭ്യാസത്തിന്റെ
സാമൂഹികവല്‍ക്കരണവും
ജനാധിപത്യവല്‍ക്കരണവും
ലക്ഷ്യമാക്കി
ഉന്നതവിദ്യാഭ്യാസ
കൗണ്‍സില്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
വിശദമാക്കാമോ?
കോഴിക്കോട്
സിവില്‍ സര്‍വ്വീസ് അക്കാദമി
കെട്ടിട നിര്‍മ്മാണം
1774.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോഴിക്കോട്
സിവില്‍ സര്‍വ്വീസ്
അക്കാദമിക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ എന്തെല്ലാം
നടപടികളാണ് നാളിതുവരെ
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
ബി.ടെക്
പരീക്ഷയില്‍ പ്രത്യേക
മോഡറേഷന്
1775.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാല
നടത്തുന്ന ബി.ടെക്
പരീക്ഷയില്‍
സെമസ്റ്ററിന് ഒരു
വിഷയത്തിന് മാത്രം
തോല്‍ക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
അഞ്ച് മാര്‍ക്ക് വീതം
പ്രത്യേക മോഡറേഷന്
നല്‍കുന്നതിനുള്ള
നിര്‍ദ്ദേശം അക്കാഡമിക്
കൗണ്‍സിലിന്റെ
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഈ
ആനുകൂല്യം
അനുവദിച്ചാല്‍ എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ഇതിന്റെ പ്രയോജനം
ലഭിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ബി.ടെക്
പരീക്ഷ 2010 മുതല്‍
സാങ്കേതിക
സര്‍വ്വകലാശാലയിലേക്ക്
മാറ്റിയെന്നും
യൂണിവേഴ്സിറ്റിക്ക്
ഇനി പരീക്ഷ നടത്തുവാന്‍
സാധ്യമാകുകയില്ലായെന്ന
കാരണത്താല്‍
മഹാത്മഗാന്ധി
സര്‍വ്വകലാശാലയില്‍
ബി.ടെക് പരീക്ഷക്ക്
പരാജയപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
അഞ്ച് മാര്‍ക്ക് ദാനം
നല്‍കിയത്
വിവാദമായിരിക്കെ
സാങ്കേതിക
സര്‍വ്വകലാശാല ഇത്തരം
ഒരു തീരുമാനം
എടുക്കുന്നത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ?
സാങ്കേതിക
സര്‍വ്വകലാശാല പരീക്ഷകളുടെ
മൂല്യനിര്‍ണ്ണയം
1776.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാല
നടത്തുന്ന പരീക്ഷകളുടെ
മൂല്യനിര്‍ണ്ണയത്തില്‍
നിന്നും അദ്ധ്യാപകര്‍
വിട്ടുനില്‍ക്കുന്നതുമൂലം
പരീക്ഷാഫലം അനന്തമായി
നീളുന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ബി)
മൂല്യനിര്‍ണ്ണയത്തില്‍
നിന്നും
വിട്ടുനില്‍ക്കുന്ന
അദ്ധ്യാപകരില്‍ നിന്നും
പിഴ ഈടാക്കുവാന്‍
സാങ്കേതിക
സര്‍വ്വകലാശാല
സിന്‍ഡിക്കേറ്റ്
തീരുമാനിച്ചിട്ടുണ്ടോ;
എന്ത് തുകയാണ് പിഴയായി
ഈടാക്കുന്നത്; എത്ര
അദ്ധ്യാപകരില്‍ നിന്നും
ഇപ്രകാരം പിഴ ഈടാക്കി;
(സി)
മൂല്യനിര്‍ണ്ണയത്തില്‍
അദ്ധ്യാപകരുടെ
ഭാഗത്തുനിന്നുള്ള
പിഴവുമൂലം
പുനര്മൂല്യനിര്ണ്ണയത്തില്
മാര്‍ക്കില്‍ വലിയ
വ്യത്യാസം ഉണ്ടാകുന്ന
സാഹചര്യത്തില്‍
അവര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സാങ്കേതിക
സര്‍വ്വകലാശാലയിലെ പരീക്ഷകളും
റിസള്‍ട്ടുകളും
1777.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയിലെ
റഗുലര്‍ പരീക്ഷകളും
സപ്ലിമെന്ററി
പരീക്ഷകളും
സമയബന്ധിതമായി നടത്തി
ഫലം
പ്രസിദ്ധീകരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
പരീക്ഷകള്‍ക്ക് പരീക്ഷാ
കലണ്ടര്‍
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
പല
സപ്ലിമെന്ററി
പരീക്ഷകളും കഴിഞ്ഞ്
മാസങ്ങളായിട്ടും
റിസള്‍ട്ട്
പ്രസിദ്ധീകരിക്കുന്നില്ലെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ സംബന്ധിച്ച
വിശദവിവരം നല്‍കുമോ?
സാങ്കേതിക
സര്‍വ്വകലാശാലയിലെ
ഉത്തരകടലാസ്സ്
മൂല്യനിര്‍ണ്ണയം
1778.
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാല
ചട്ടപ്രകാരം
ഉത്തരകടലാസ്സ്
മൂല്യനിര്‍ണ്ണയ
പരാതിയിന്മേല് എത്ര
പ്രാവശ്യമാണ്
മൂല്യനിര്‍ണ്ണയം
നടത്താറുള്ളത്;
(ബി)
ഇൗ
ചട്ടം ലംഘിച്ച്
മൂല്യനിര്‍ണ്ണയം
നടത്തേണ്ടി
വന്നിട്ടുണ്ടാേ;
ആയതിന്റെ സാഹചര്യം
വെളിപ്പെടുത്തുമാേ;
(സി)
താേറ്റ
വിദ്യാര്‍ത്ഥിയെ
ചട്ടവിരുദ്ധമായി
വിജയിപ്പിച്ച തീരുമാനം
റദ്ദാക്കണമെന്ന
വിഷയത്തിന്മേല് എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വിശദീകരിക്കാമാേ?
കാസര്‍ഗോഡ്
ജില്ലയിലെ ഐ. എച്ച്. ആര്.
ഡി. അപ്ലെെഡ് സയന്‍സ്
കോളേജുകള്‍
1779.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
ഐ.എച്ച്.ആര്.ഡി.
അപ്ലൈഡ് സയന്‍സ്
കോളേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ചീമേനിയില്‍
പ്രവര്‍ത്തിക്കുന്ന
ഐ.എച്ച്.ആര്.ഡി.
അപ്ലെെഡ് സയന്‍സ്
കോളേജില്‍ പുതുതായി
ഏതെങ്കിലും കോഴ്സുകള്‍
അനുവദിക്കുന്നതിനായി
സര്‍വ്വകലാശാല ശുപാര്‍ശ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
ഉത്തരക്കടലാസുകളുടെ
പുനര്‍മൂല്യനിര്‍ണയ
ചട്ടങ്ങള്‍
1780.
ശ്രീ.സണ്ണി
ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയുടെ
നിലവിലുള്ള ചട്ടപ്രകാരം
പരീക്ഷയില്‍
പരാജയപ്പെടുന്ന
വിദ്യാര്‍ത്ഥികളുടെ
ഉത്തരക്കടലാസുകളുടെ
പുനര്‍മൂല്യനിര്‍ണയത്തിന്
എത്ര അവസരമാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കൊല്ലം
ടി.കെ.എം. കോളേജില്‍
മെക്കാനിക്കല്‍
എഞ്ചിനീയറിംഗിന്
പഠിച്ചിരുന്നതും ആറാം
സെമസ്റ്ററില്‍
ഡൈനമിക്സ് ഓഫ് മിഷ്യനറി
എന്ന പേപ്പറിന് രണ്ട്
മൂല്യ നിര്‍ണയങ്ങളില്‍
പരാജയപ്പെട്ടതുമായ
വിദ്യാര്‍ത്ഥിക്ക്
ഫെബ്രുവരി 27 ന്
വകുപ്പുമന്ത്രിയുടെ
നേതൃത്വത്തില്‍ നടന്ന
അദാലത്തില്‍ മൂന്നാം
മൂല്യ നിര്‍ണയത്തിന്
നിര്‍ദ്ദേശം
നല്‍കിയിരുന്നുവോയെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
വിദ്യാര്‍ത്ഥിക്ക്
ആദ്യത്തെയും
രണ്ടാമത്തെയും മൂല്യ
നിര്‍ണയങ്ങളില്‍ എത്ര
മാര്‍ക്ക് വീതമാണ്
ലഭിച്ചിരുന്നത്;
മൂന്നാം മൂല്യ
നിര്‍ണയത്തില്‍ ലഭിച്ച
മാര്‍ക്ക് എത്രയാണെന്ന്
അറിയിക്കാമോ;
(ഡി)
യൂണിവേഴ്സിറ്റി
നിയമപ്രകാരം മൂന്നാം
മൂല്യനിര്‍ണയത്തിന്
അനുമതി നല്കുവാന്
സാധിക്കുമോ;
ഇല്ലെങ്കില്‍ ഏത്
സാഹചര്യത്തിലാണ്
ഇപ്രകാരം
നിയമവിരുദ്ധമായ നടപടി
തീരുമാനിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഇ)
മൂല്യ
നിര്‍ണയവും പുനര്‍
മൂല്യനിര്‍ണയവും
നടത്തിയ അദ്ധ്യാപകരെ
ഡീബാര്‍ ചെയ്ത് പിഴ
ചുമത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ എന്‍ജിനീയറിംഗ്
കോളേജ്
1781.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പൊവ്വല്‍
എല്‍.ബി.എസ്.
എന്‍ജിനീയറിംഗ്
കോളേജിന്റെ
ആണ്‍കുട്ടികള്‍ക്കായുള്ള
ഹോസ്റ്റല്‍
നിര്‍മ്മാണത്തിന് തുക
അനുവദിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയ്ക്ക് അനുമതി
നല്‍കിയിട്ട് എത്ര
മാസമായിയെന്നും ഏത്
ഏജന്‍സി മുഖേനയാണ്
പ്രസ്തുത പ്രവൃത്തി
നടപ്പിലാക്കുന്നതെന്നും
നിലവില്‍ ഈ
പ്രവൃത്തിയുടെ സ്ഥിതി
എന്താണെന്നും
വിശദമാക്കാമോ?
കണ്ണൂര്‍
ജില്ലയിലെ ഗവണ്മെന്റ്
പോളിടെക്നിക്ക്
1782.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ നടുവില്‍
ആരംഭിക്കുവാന്‍
തീരുമാനിച്ച
ഗവണ്മെന്റ്
പോളിടെക്നിക്കിന്റെ
പ്രവൃത്തി ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പോളിടെക്നിക്കിന്
ആവശ്യമായ അടിസ്ഥാന
സൗകര്യങ്ങള്‍
ഉണ്ടാക്കുവാന്‍ സംസ്ഥാന
ഗവണ്മെന്റില് നിന്നും
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
(സി)
എം.എല്‍.എ.,
എം.പി. ഫണ്ടുകള്‍ മുഖേന
പോളിടെക്നിക്കിനും
ടെക്നിക്കല്‍
ഹെെസ്കൂളിനും
അനുവദിച്ച
കെട്ടിടങ്ങളുടെ
നിര്‍മ്മാണ പുരോഗതി
ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ഡി)
2020-21
അദ്ധ്യയനവര്‍ഷം
പോളിടെക്നിക്കില്‍
പ്രവേശനം ആരംഭിക്കാന്‍
കഴിയുന്ന വിധം അടിസ്ഥാന
സൗകര്യങ്ങള്‍
ഉണ്ടാക്കുവാനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
ഹരിപ്പാട്
മണ്ഡലത്തിൽ പോളിടെക്നിക്ക്
T 1783.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തില്‍
സ്ഥാപിക്കുവാന്‍ അനുമതി
ലഭിച്ചിരുന്ന
പോളിടെക്നിക്കിന്റെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പോളിടെക്നിക്കിന്
കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
പ്രൊപ്പോസല്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ അതിന്മേല്
അടിയന്തിര നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വിളപ്പില്‍ശാല
പോളിടെക്നിക്
1784.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിളപ്പില്‍ശാല
പോളിടെക്നിക്
ആരംഭിക്കുന്നത്
സംബന്ധിച്ച നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
ആയതിലേയ്ക്കുള്ള
സ്ഥലം കൈമാറ്റം
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
2020-21
അക്കാദമിക വര്‍ഷത്തില്‍
ഇവിടെ ക്ലാസുകള്‍
ആരംഭിക്കാനാകുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പോളിടെക്നിക്
ഡിപ്ലോമ കോഴ്സുകളുടെ പഠനഭാരം
കുറയ്ക്കല്‍
1785.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോളിടെക്നിക്
ഡിപ്ലോമ കോഴ്സുകളുടെ
പഠനഭാരം
കുറയ്ക്കുന്നതിന്
എ.ഐ.സി.റ്റി.ഇ.
തീരുമാനിച്ചിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍ മാതൃകാ
കരിക്കുലം
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
ഇപ്രകാരം
പാഠ്യപദ്ധതി
പരിഷ്ക്കരണം
നടത്തുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വിദ്യാര്‍ത്ഥികളുടെ
മാനസിക ആരോഗ്യം
ഉറപ്പാക്കുന്നതിന്
സ്പോര്‍ട്സ്, യോഗ
തുടങ്ങിയവ
കരിക്കുലത്തില്‍
ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
പാഠ്യപദ്ധതി പരിഷ്കരണം
1786.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാറുന്ന
ലോകത്തിനനുസൃതമായി
പാഠ്യപദ്ധതികള്‍
പരിഷ്കരിക്കുന്നതിന്
സാങ്കേതിക
സര്‍വ്വകലാശാലക്ക്
സാധിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
അദ്ധ്യായന വര്‍ഷം
ഏതെങ്കിലും സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളില്‍ പുതിയ
കോഴ്സുകള്‍
ആരംഭിക്കുവാന്‍
സര്‍വ്വകലാശാല അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ പുതിയ
കോഴ്സുകള്‍ ആണ്
അനുവദിച്ചിട്ടുള്ളതെന്നും
ഏതൊക്കെ
കോളേജുകളിലാണെന്നും
വ്യക്തമാക്കാമോ;
(സി)
സംസ്ഥാന
സര്‍ക്കാരിന് കീഴിലുള്ള
എഞ്ചിനീയറിംഗ്
കോളേജുകളില്‍ പുതിയ
കാലഘട്ടത്തിന്
അനുയോജ്യമായ കോഴ്സുകള്‍
ആരംഭിക്കുവാന്‍ അനുവാദം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
യു.ഐ.റ്റി.
സെന്ററിനു വേണ്ടി സ്ഥലം
ഏറ്റെടുക്കുന്ന നടപടി
1787.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയുടെ
നിയന്ത്രണത്തില്‍
നെയ്യാറ്റിന്‍കര
ആറാലുംമൂട്ടില്‍
പ്രവൃത്തിച്ചുവരുന്ന
യു.ഐ.റ്റി. സെന്ററിനു
വേണ്ടി ഊരൂട്ടുകാലയില്‍
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ കൈവശമുള്ള
സ്ഥലം
ഏറ്റെടുക്കുന്നതിന്റെ
നടപടിക്രമങ്ങളുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരള
സര്‍വ്വകലാശാല
അധികൃതര്‍ സ്ഥലം
ഏറ്റെടുക്കലുമായി
ബന്ധപ്പെട്ട്
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ നിന്നും
തുടര്‍നടപടി
സ്വീകരിക്കാന്‍ വേണ്ടി
ഏതെങ്കിലും തരത്തില്‍
ഇടപെടല്‍
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
മൂവാറ്റുപുഴ
ആയവന ടി. എച്ച്. എസ്.
1788.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
ആയവന ടി. എച്ച്. എസ്.
-ന്റെ നിലവിലെ സ്ഥിതി
എന്താണെന്നും സ്കൂളില്‍
എത്ര കുട്ടികള്‍
പഠിക്കുന്നുണ്ടെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
സ്കൂളിന്റെ
പ്രവര്‍ത്തനത്തിന്
മതിയായ
സൗകര്യങ്ങളില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്കൂളിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട
പ്രവൃത്തിയുടെ
ഇപ്പോഴത്തെ സ്ഥിതി
അറിയിക്കാമോ?
കടപ്ലാമറ്റം
ടെക്നിക്കല്‍ സ്കൂള്‍
1789.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടപ്ലാമറ്റം
ടെക്നിക്കല്‍
സ്കൂളിന്റെ
സ്ഥലമെടുപ്പ്
നടപടിക്രമങ്ങളുടെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ടെക്നിക്കല്‍ സ്കൂളിന്
കെട്ടിടം പണിയുന്നതിന്
ഏത് സ്ഥലമാണ് വകുപ്പ്
ഏറ്റെടുക്കാന്‍
നിശ്ചയിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
ആയതിന്റെ
സ്ഥല പരിശോധന
പൂര്ത്തിയായോയെന്ന്
അറിയിക്കാമോ;
(ഡി)
എങ്കില്‍
അടുത്ത നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
കുറ്റിപ്പുറം
ടെക്നിക്കല്‍ സെക്കന്ററി
സ്കൂള്‍
1790.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ
കുറ്റിപ്പുറം
ടെക്നിക്കല്‍
സെക്കന്ററി സ്കൂളിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുവാനുള്ള
പ്രൊപ്പോസല്‍
പരിശോധിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
വകുപ്പിലുള്ള ഫയലില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസല്‍ സാങ്കേതിക
വിദ്യാഭ്യാസ
വകുപ്പിന്റെ
വര്‍ക്കിംഗ്
ഗ്രൂപ്പില്‍
ഉള്‍പ്പെടുത്തണമെന്നത്
സംബന്ധിച്ച നിർദ്ദേശം
പരിശോധിച്ചിട്ടുണ്ടോ;
(സി)
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പിലെ
J3/224/19 എന്ന ഫയലില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ഡി)
കുറ്റിപ്പുറം
ടെക്നിക്കല്‍
ഹൈസ്കൂളുമായി
ബന്ധപ്പെട്ട
3561119/M(HEdn),
3561521/M( HEdn.)
3561281/2019/M(HEdn.)
എന്നീ ഫയലുകളിന്മേല്
സെക്രട്ടേറിയറ്റിലും
ഡി.റ്റി.ഇ. യിലും
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
ഏകീകൃത
അക്കാഡമിക് കലണ്ടര്‍
1791.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
യൂണിവേഴ്സിറ്റികളുടെ
അക്കാഡമിക് കലണ്ടര്‍ ഈ
അദ്ധ്യയന വര്‍ഷം
ഏകീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
സര്‍ക്കാര്‍,
എയ്ഡഡ് കോളേജുകളില്‍
അദ്ധ്യാപക അനുപാതം
പരിശോധിച്ച് പുതിയ
കോഴ്സുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
ഓരോ
സെമസ്റ്ററിലും തൊണ്ണൂറ്
അദ്ധ്യായന ദിവസം
ഉറപ്പാക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഇക്കാര്യത്തിനായി
നടപ്പിലാക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
കേരള
സര്‍വ്വകലാശാല അംഗീകരിച്ച
കോഴ്സുകള്‍
1792.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തമിഴ്നാട്
അണ്ണാമലെെ
സര്‍വ്വകലാശാലയുടെ
ഏതൊക്കെ കോഴ്സുകള്‍
കേരള സര്‍വ്വകലാശാല
നടത്തുന്ന
കോഴ്സുകള്‍ക്ക്
തത്തുല്യമായി കേരള
സര്‍വ്വകലാശാല
അംഗീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ബിരുദ,
ബിരുദാനന്തര,
പ്രൊഫഷണല്‍
കോഴ്സുകള്‍
ഏതൊക്കെയാണെന്ന് തരം
തിരിച്ച്
ലഭ്യമാക്കാമോ?
കേരള
സര്‍വ്വകലാശാല അദ്ധ്യാപകരുടെ
വിദേശ പരിശീലനം
1793.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-ല്‍
കേരള സര്‍വ്വകലാശാലയുടെ
അദ്ധ്യാപകരില്‍ നിന്നും
ആരെയെങ്കിലും
തെരഞ്ഞെടുത്ത് വിദേശ
പരിശീലനത്തിന്
അയച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിദേശ പരിശീലനത്തിന്
വിജ്ഞാപനം നല്കി
അപേക്ഷ
ക്ഷണിച്ചിരുന്നോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വെളിപ്പെടുത്താമോ?
കേരള
സര്‍വ്വകാലശാല സ്റ്റുഡന്റ്സ്
സര്‍വ്വീസ് ഡയറക്ടര്‍
1794.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകാലശാലയില്‍
സ്റ്റുഡന്റ്സ്
സര്‍വ്വീസ് ഡയറക്ടര്‍
ചുമതല വഹിക്കുന്നത്
ആരാണ്;
(ബി)
എന്നുമുതലാണ്
അദ്ദേഹം ഈ ചുമതല
വഹിക്കുന്നത്;
അദ്ദേഹത്തിന്റെ
യോഗ്യതകള്‍
എന്താെക്കെയാണ്;
വിശദമാക്കാമോ?
കേരള
സര്‍വ്വകലാശാലയുടെ കീഴില്‍
വരുന്ന
ഹോസ്റ്റലുകളിലേക്കുള്ള
അഡ്മിഷന്
1795.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയുടെ
കീഴില്‍ വരുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍
ഹോസ്റ്റലുകളില്‍
അഡ്മിഷന് ലഭിക്കുന്ന
രീതി വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കേരള
സര്‍വ്വകലാശാലയുടെ
കീഴില്‍ വരുന്ന കോളേജ്
ഹോസ്റ്റലുകളില്‍ താമസ
സൗകര്യത്തിനായി അപേക്ഷ
നല്കിയ മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും
അഡ്മിഷന്
നല്‍കിയിട്ടുണ്ടോ;
(സി)
അപേക്ഷ
നല്‍കിയിട്ടും
സീനിയോരിറ്റി മറി
കടന്ന്
അര്‍ഹരായവര്‍ക്ക്
ഹോസ്റ്റല്‍ സംവിധാനം
നിഷേധിക്കപ്പെട്ടതുമായി
ബന്ധപ്പെട്ട് പരാതികള്‍
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍
പരാതികളിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
ഇത്തരത്തിലുള്ള
പരാതികള്‍
ഒഴിവാക്കുന്നതിന് ഒരു
ഏകീകൃത ഓണ്‍ലെെന്‍
സോഫ്റ്റ് വെയര്‍
സംവിധാനം ഒരുക്കുന്ന
കാര്യം പരിഗണിക്കുമോ?
യൂണിവേഴ്സിറ്റി
പരീക്ഷകളിലെ തട്ടിപ്പും
ക്രമക്കേടും
1796.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി കോളേജ്
ഉള്‍പ്പെടെ സംസ്ഥാനത്തെ
ചില കോളേജുകള്‍
കേന്ദ്രീകരിച്ച്
യൂണിവേഴ്സിറ്റി
പരീക്ഷകളില്‍
തട്ടിപ്പും ക്രമക്കേടും
ആള്‍മാറാട്ടവും
നടത്തുന്നതായ
വിവരങ്ങളുടെ
അടിസ്ഥാനത്തില്‍
സമഗ്രമായ ഒരു അന്വേഷണം
നടത്തുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ;
(ബി)
ഭാവിയില്‍
ഇത്തരം തട്ടിപ്പും
ക്രമക്കേടുകളും
ഉണ്ടാകാതിരിക്കാന്‍
എന്തെല്ലാം
മുന്‍കരുതലുകള്‍
എടുക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
തട്ടിപ്പിനും
ആള്‍മാറാട്ടത്തിനും
കൂട്ടുനില്‍ക്കുന്നവരുടെ
പേരില്‍ മാതൃകാപരമായ
ശിക്ഷാനടപടികള്‍
സ്വീകരിക്കുവാന്‍
തയ്യാറാകുമോ?
കാലിക്കറ്റ്
യൂണിവേഴ്സിറ്റി രജിസ്ട്രാര്‍
തസ്തികയിലെ നിയമനം
1797.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയില്‍
രജിസ്ട്രാര്‍
തസ്തികയില്‍
നിയമനത്തിനായി നടത്തിയ
അഭിമുഖത്തില്‍
മാര്‍ക്ക്
നല്‍കിയതിന്റെ
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയില്‍
ശ്രീ. സി.എല്‍. ജോഷിയെ
രജിസ്ട്രാര്‍ ആയി
നിയമിച്ചതില്‍
സര്‍വ്വകലാശാല
സ്റ്റാറ്റ്യൂട്ട്
പാലിച്ചിട്ടുണ്ടോ;
സ്റ്റാറ്റ്യൂട്ടിലെ
ചാപ്റ്റര്‍ 2
സ്റ്റാറ്റ്യൂട്ട് 19
സി.യു.എഫ്.എസ്. 1977
എന്ന ക്ലോസ് ഈ
നിയമനത്തില്‍
ലംഘിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ശ്രീ.
സി.എല്‍. ജോഷിയുടെ
നിയമനത്തില്‍
നേരിട്ടുളള
നിയമനത്തിനും
ഡെപ്യൂട്ടേഷനും
ബാധകമായിട്ടുളള
ഓര്‍ഡിനന്‍സിലെ
വ്യവസ്ഥകള്‍
പാലിച്ചിട്ടുണ്ടോ;
വിവരങ്ങള്‍ നല്‍കാമോ?
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയിലെ
രജിസ്ട്രാര്‍ നിയമനം
1798.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയില്‍
രജിസ്ട്രാര്‍ ആയി
നിയമിതനായ
ഡോ.സി.എല്‍.ജോഷിയുടെ
വിദ്യാഭ്യാസ മേഖലയിലെ
ഭരണപരിചയം
എന്തെല്ലാമാണെന്നും
എത്ര വര്‍ഷമാണ്
ഭരണപരിചയമുളളതെന്നും
വെളിപ്പെടുത്താമോ;
(ബി)
കാലിക്കറ്റ്
യൂണിവേഴ്സിറ്റി
ആക്റ്റ്/സ്റ്റാറ്റ്യൂട്ട്/ഓര്‍ഡിനന്‍സ്
അനുസരിച്ച്
രജിസ്ട്രാര്‍ ആയി
നിയമിതനാവുന്ന വ്യക്തി
നിയമന സമയത്ത് ഏത്
പ്രായപരിധിയിലുളള
ആളാവണം എന്ന്
വ്യക്തമാക്കാമോ;
(സി)
ഡോ.സി.എല്‍.
ജോഷി കാലിക്കറ്റ്
യൂണിവേഴ്സിറ്റിയില്‍
രജിസ്ട്രാര്‍ ആയി
നിയമിതനാവുമ്പോള്‍
അദ്ദേഹത്തിന്റെ പ്രായം
എത്രയായിരുന്നു എന്ന്
വെളിപ്പെടുത്താമോ;
(ഡി)
സി.യു.എഫ്.എസ്.
1977ലെ ചാപ്റ്റര്‍ 2
സ്റ്റാറ്റ്യൂട്ട്
19-ല്‍ ഡെപ്യൂട്ടേഷന്
നിയമനം സംബന്ധിച്ച്
പറയുന്ന മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ഇ)
ഡോ.സി.എല്‍.
ജോഷിയുടെ നിയമനത്തില്‍
സി.യു.എഫ്.എസ്. 1977ലെ
ചാപ്റ്റര്‍ 2
സ്റ്റാറ്റ്യൂട്ട് 19
പാലിച്ചിട്ടുണ്ടോ എന്ന്
വെളിപ്പെടുത്താമോ?
എം.ജി.
സര്‍വ്വകലാശാല അദാലത്ത്
1799.
ശ്രീ.കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ജി.
സര്‍വ്വകലാശാല
സംഘടിപ്പിച്ച
അദാലത്തില്‍
മന്ത്രിയുടെ പേഴ്സണല്‍
സ്റ്റാഫിലുളളവര്‍
പങ്കെടുക്കുകയും
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്‍കുകയും
പരീക്ഷയില്‍
പരാജയപ്പെട്ട ഒരു
വിദ്യാര്‍ത്ഥിനിക്ക്
മാര്‍ക്ക് കൂട്ടി
കൊടുക്കുവാന്‍ തീരുമാനം
എടുക്കുകയും
ചെയ്തതുവെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
മന്ത്രിയുടെ പേഴ്സണല്‍
സ്റ്റാഫിലുളളവര്‍
അദാലത്തില്‍
പങ്കെടുക്കുന്നതിനുളള
അധികാരം
യൂണിവേഴ്സിറ്റിയുടെ
നിയമത്തിലോ,
സ്റ്റാറ്റ്യൂട്ടിലോ
ഉണ്ടോ; ഇല്ലെങ്കില്‍
22.2.19 ന് നടത്തിയ
അദാലത്തില്‍
മന്ത്രിയുടെ പേഴ്സണല്‍
സ്റ്റാഫിലുളളവര്‍
പങ്കെടുത്തത് ഏത്
സാഹചര്യത്തിലാണെന്ന്
വെളിപ്പടുത്താമോ;
(സി)
ഇത്തരം
അദാലത്തുകള്‍ക്ക്
വിദ്യാര്‍ത്ഥികള്‍ക്ക്
മാര്‍ക്ക് കൂട്ടി
നല്കുവാന് തീരുമാനം
എടുക്കുന്നതിന്
അധികാരമുണ്ടോ;
ഇല്ലെങ്കില്‍
ഇപ്രകാരമൊരു നടപടി
എം.ജി.
സര്‍വ്വകലാശാലയുടെ
അദാലത്തില്‍ ഉണ്ടായത്
ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കാമോ?
എം.ജി.
സര്‍വ്വകലാശാല ബി-ടെക്
പരീക്ഷയിലെ മോഡറേഷന്
1800.
ശ്രീ.റോജി
എം. ജോണ്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ജി.
സര്‍വ്വകലാശാല നടത്തിയ
ബി-ടെക് പരീക്ഷകളില്‍
ഏതെങ്കിലും
സെമസ്റ്ററുകളില്‍
ഏതെങ്കിലും ഒരു വിഷയം
മാത്രം ജയിക്കുവാനുളള
വിദ്യാര്‍ത്ഥികള്‍ക്ക്
നിലവില്‍
നല്‍കിയിരിക്കുന്ന
മോഡറേഷന് പുറമെ
പരമാവധി അഞ്ച്
മാര്‍ക്ക് കൂടി
സിന്‍ഡിക്കേറ്റ്
മോഡറേഷനായി
നല്‍കുന്നിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇൗ
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ എം.ജി.
സര്‍വ്വകലാശാല നടത്തിയ
ബി-ടെക് പരീക്ഷകളില്‍
പരാജയപ്പെട്ട എത്ര
വിദ്യാര്‍ത്ഥികള്‍
വിജയിച്ചതായി
പ്രഖ്യാപിച്ചു; ഇനി
എത്ര അപേക്ഷകള്‍
പരിഗണിക്കുവാനുണ്ട്;
(സി)
ഇൗ
ആനുകൂല്യം എന്നുമുതലുളള
ബി-ടെക്
പരീക്ഷകള്‍ക്കാണ്
ബാധകമാക്കിയിട്ടുളളത്;
(ഡി)
എം.ജി.
സര്‍വ്വകലാശാല നടത്തിയ
അദാലത്തില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഒരു മാര്‍ക്ക്
കൂട്ടികൊടുക്കുവാന്
തീരുമാനം
എടുത്തിരുന്നുവോ;
അപ്രകാരം ഒരു തീരുമാനം
എടുക്കുവാന്‍
അദാലത്തിന് നിയമപരമായി
അധികാരമുണ്ടോ ;
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
അദാലത്ത്
ഒരു മാര്‍ക്ക് കൂട്ടി
നല്കുവാന് എടുത്ത
തീരുമാനം അക്കാഡമിക്
കൗണ്‍സിലിന്റെ
പരിഗണനയില്‍ ഇരിക്കെ
സിന്‍ഡിക്കേറ്റ് ഒൗട്ട്
ഓഫ് അജണ്ടയായി ഇൗ വിഷയം
എടുത്ത് അഞ്ച്
മാര്‍ക്ക്
കൂട്ടികൊടുക്കുവാന്
തീരുമാനിച്ചത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ?
എം.ജി.
സര്‍വ്വകലാശാല ബി-ടെക്
പരീക്ഷയില്‍ മോഡറേഷന്
1801.
ശ്രീ.എം.
വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
,,
വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ജി.
സര്‍വ്വകലാശാല നടത്തിയ
ബി-ടെക് പരീക്ഷകളില്‍
ഏതെങ്കിലും
സെമസ്റ്ററുകളില്‍
ഏതെങ്കിലും ഒരു വിഷയം
മാത്രം ജയിക്കുവാനുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
നിലവില്‍
നല്‍കിയിരിക്കുന്ന
മോഡറേഷന് പുറമെ പരമാവധി
അഞ്ച് മാര്‍ക്ക് കൂടി
സിന്‍ഡിക്കേറ്റ്
മോഡറേഷനായി
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നുകൂടിയ
യോഗമാണ് ഇപ്രകാരം ഒരു
തീരുമാനം
എടുത്തതെന്നറിയിക്കുമോ;
(ബി)
പ്രസ്തുത
ദിവസത്തെ
സിന്‍ഡിക്കേറ്റിന്റെ
യോഗ അജണ്ടയില്‍ ഈ
വിഷയം
ഉള്ക്കൊള്ളിച്ചിരുന്നുവോ;
ഇല്ലെങ്കില്‍ ഏത്
സാഹചര്യത്തിലാണ്
ഇപ്രകാരം ഒരു തീരുമാനം
ഉണ്ടായത്;
(സി)
സര്‍വ്വകലാശാല
പരീക്ഷകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
മാര്‍ക്ക് കൂട്ടി
നല്കുവാന് പാസ്സ്
ബോര്‍ഡിന് മാത്രമേ
അധികാരമുള്ളു
എന്നിരിക്കെ ഇപ്രകാരം
ഒരു തീരുമാനം
സിന്ഡിക്കേറ്റ്എടുത്തത്
സ്റ്റാറ്റ്യൂട്ടിലെ ഏത്
നിബന്ധന പ്രകാരമാണ്;
(ഡി)
ഫലം
പ്രഖ്യാപിച്ചാല്‍
പുനര്‍മൂല്യനിര്‍ണ്ണയത്തിലൂടെ
മാത്രമേ മാര്‍ക്ക്
മാറ്റം വരുത്തുവാന്‍
കഴിയൂ എന്നിരിക്കെ
ഫലപ്രഖ്യാപനം കഴിഞ്ഞ്
വര്‍ഷങ്ങള്‍ കഴിഞ്ഞ്
പരീക്ഷയില്‍
പരാജയപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ഇൗ ആനുകൂല്യം നല്‍കിയത്
പരീക്ഷാ സമ്പ്രദായത്തെ
തന്നെ
നോക്കുകുത്തിയാക്കുന്ന
സ്ഥിതിവിശേഷം
സംജാതമാക്കിയിട്ടില്ലേ;
എങ്കില്‍ ഇക്കാര്യത്തെ
കുറിച്ച് സമഗ്രമായ
അന്വേഷണം നടത്തി നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
എം.ജി.
സര്‍വ്വകലാശാല അദാലത്ത്
1802.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
മഞ്ഞളാംകുഴി അലി
,,
ടി. വി. ഇബ്രാഹിം
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ജി.
സര്‍വ്വകലാശാല നടത്തിയ
അദാലത്തില്‍
കോതമംഗലത്തെ സ്വാശ്രയ
കോളേജിലെ ബി.ടെക്
വിദ്യാര്‍ത്ഥിക്ക്
മാര്‍ക്ക്
കൂട്ടിക്കൊടുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അദാലത്തില്‍
മന്ത്രിയുടെ പേഴ്സണല്‍
സ്റ്റാഫിലുളളവര്‍
പങ്കെടുത്ത് മാര്‍ക്ക്
കൂട്ടിക്കൊടുക്കാനുള്ള
നിര്‍ദ്ദേശം
നല്‍കിയെന്ന ആക്ഷപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍ മറ്റ്
കൂട്ടികള്‍ക്കും
മാര്‍ക്ക്
കൂട്ടിക്കൊടുക്കാന്‍
സിന്‍ഡിക്കേറ്റ്
തീരുമാനം
എടുത്തിട്ടുണ്ടോ;
(ഡി)
അദാലത്തിലൂടെ
മാര്‍ക്ക്
കൂട്ടിക്കൊടുത്ത നടപടി
പുന:പരിശോധനയ്ക്ക്
വിധേയമാക്കാന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ?
എം.ജി.
സര്‍വ്വകലാശാലയില്‍ നടന്ന
മാര്‍ക്ക് ദാനം
1803.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ജി
സര്‍വ്വകലാശാലയില്‍
സിന്‍ഡിക്കേറ്റ്
മാര്‍ക്ക് ദാനം
ചെയ്തതോടെ നേരത്തെ
പരീക്ഷയില്‍ തോറ്റ
നൂറ്റി നാൽപ്പത്
വിദ്യാർത്ഥികളാണ്
എഞ്ചിനീയറിംഗ് പരീക്ഷ
ജയിച്ചത് എന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
സര്‍വ്വകലാശാലയില്‍
പരീക്ഷകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
മാര്‍ക്ക് കൂട്ടി
നല്കാന്
പാസ്സ്ബോർഡിന് മാത്രമേ
അധികാരമുള്ളൂ എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അപ്രകാരം
മാര്‍ക്ക് കൂട്ടി
നല്‍കുന്നത് ഫലം
പുറത്തു വരുന്നതിനു
മുമ്പു
മാത്രമായിരിക്കണമെന്ന്
ചട്ടം
അനുശാസിക്കുന്നുണ്ടോ;
(ഡി)
വകുപ്പുമന്ത്രിക്കോ
സിന്‍ഡിക്കേറ്റിനോ
ഇതിനധികാരമുണ്ടോയെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
ഫലം
പുറത്തു വന്നാല്‍
പുനര്‍മൂല്യനിര്‍ണയത്തിലൂടെ
മാത്രമേ മാര്‍ക്കില്‍
മാറ്റം വരുത്താനാകൂ
എന്ന് ചട്ടം കര്‍ശനമായി
അനുശാസിക്കുന്നുണ്ടോ;
(എഫ്)
എങ്കില്‍
എം.ജി.
സര്‍വ്വകലാശാലയില്‍
നടന്ന മാര്‍ക്ക് ദാനം
ചട്ടവിരുദ്ധമാണെന്ന്
സര്‍ക്കാരും
സര്‍വ്വകലാശാലയും
കരുതുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ബി.എസ്.സി.നഴ്സിംഗ്
കോഴ്സിനുളള മോഡറേഷന്
1804.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ജി.സര്‍വ്വകലാശാലയുടെ
കീഴില്‍ 2008ലും,
2009ലും
ബി.എസ്.സി.നഴ്സിംഗ്
കോഴ്സിന് പ്രവേശനം
ലഭിച്ച
വിദ്യാര്‍ത്ഥികളില്‍
പരീക്ഷകളില്‍
തോറ്റവര്‍ക്ക് അഞ്ച്
മാര്‍ക്ക് വീതം
മോഡറേഷന് നല്കുവാന്
സര്‍വ്വകലാശാല
സിന്‍ഡിക്കേറ്റ്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ഇതിന്റെ പ്രയോജനം
ലഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ?
മാര്‍ക്ക്
ദാനം നൽകി വിജയിപ്പിക്കൽ
1805.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ വകുപ്പിന്
കീഴിലുള്ള
മഹാത്മാഗാന്ധി
സര്‍വ്വകലാശാലയില്‍
ബി.ടെക്, ബി.എസ്.സി.
നഴ്സിംഗ് എന്നിവയില്‍
തോറ്റ
വിദ്യാര്‍ത്ഥികള്‍ക്ക്
മാര്‍ക്ക് അനധികൃതമായി
നല്കി
വിജയിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആര്‍ക്കെല്ലാം
ആണ് ഇത്തരത്തില്‍
മാര്‍ക്ക് ദാനം നല്കി
വിജയിപ്പിച്ചിട്ടുള്ളത്;
വിശദാംശം നല്‍കാമോ;
(ബി)
ഇത്തരത്തില്‍
മോഡറേഷന്
നല്‍കുന്നതിന് അനുമതി
നല്കാന്
സിന്‍ഡിക്കേറ്റിന്
അല്ലെങ്കില്‍
അദാലത്തിന്
അധികാരമുണ്ടോ;
(സി)
യൂണിവേഴ്സിറ്റി
സ്റ്റാറ്റ്യൂട്ട്
പ്രകാരം ഇത്തരത്തില്‍
മാര്‍ക്ക്
നല്‍കുന്നതിന്
യൂണിവേഴ്സിറ്റി
സിന്‍ഡിക്കേറ്റിന്
അധികാരം
നല്കിയിട്ടുണ്ടെങ്കില്
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
എം.ജി.
യൂണിവേഴ്സിറ്റിയില്‍
നടന്ന അദാലത്തില്‍
പങ്കെടുത്ത
ഉദ്യോഗസ്ഥര്‍ ആരെല്ലാം
ആണ്; അവരുടെ
ഡെസിഗ്നേഷന്‍
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
ഇത്തരത്തില്‍
ഏതെല്ലാം
സര്‍വകലാശാലകളില്‍
തോറ്റ
വിദ്യാര്‍ത്ഥികളെ
മോഡറേഷന് നല്കി
വിജയിപ്പിച്ചിട്ടുണ്ട്;
ഇത്തരത്തില്‍ മാര്‍ക്ക്
നല്കിയ
വിദ്യാര്‍ത്ഥികള്‍
നേടിയ മാര്‍ക്കും,
റീവാലുവേഷന്
മാര്‍ക്കും,
സപ്ലിമെന്ററി
പരീക്ഷകളുടെ മാര്‍ക്കും
എത്രയായിരുന്നു;
വിശദമാക്കാമോ?
മഹാത്മാഗാന്ധി
സര്‍വ്വകലാശാല എം.കോം. നാലാം
സെമസ്റ്റര്‍ പുനര്‍നിര്‍ണ്ണയം
1806.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
സര്‍വ്വകലാശാലയുടെ
പുനര്‍നിര്‍ണ്ണയം
നടത്തുന്ന എം.കോം നാലാം
സെമസ്റ്റര്‍
അഡ്വാന്‍സ്ഡ് കോസ്റ്റ്
അക്കൗണ്ടിംഗ്
പരീക്ഷയുടെ 30
ഉത്തരക്കടലാസുകള്‍
വിദ്യാര്‍ത്ഥികളുടെ
രജിസ്റ്റര്‍ നമ്പരും
ഫാള്‍സ് നമ്പരും സഹിതം
പരീക്ഷാ ചുമതലയുള്ള
സിന്‍ഡിക്കേറ്റംഗം ഡോ.
ആര് പ്രഗാഷിന്
നല്‍കുന്നതിന്
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
രജിസ്റ്റര്‍ നമ്പരും
ഫാള്‍സ് നമ്പരും
ഒരുമിച്ച് നല്‍കുന്നത്
ഉത്തരക്കടലാസ്
ആരുടേതാണെന്ന്
വെളിപ്പെടുന്നതിനും അത്
പരീക്ഷ ക്രമക്കേടിനും
വഴിവയ്ക്കുമെന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(സി)
സിന്‍ഡിക്കേറ്റ്
അംഗങ്ങള്‍ ഇത്തരം
നടപടികള്‍ നടത്തുന്നത്
നിരുത്സാഹപ്പെടുത്തുമോയെന്ന്
വ്യക്തമാക്കാമോ?
മലയാളം
സര്‍വ്വകലാശാല സ്ഥിരം
ക്യാമ്പസിനായി ഭൂമി
1807.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരൂരിലെ
മലയാളം
യൂണിവേഴിസ്റ്റിക്ക്
സ്ഥിരം ക്യാമ്പസ്
നിര്‍മ്മിക്കുന്നതിനായി
വെട്ടത്ത്
കണ്ടെത്തിയിട്ടുള്ള
ഭൂമി സംബന്ധിച്ച്
ട്രിബ്യൂണലിന്റെ വിധി
എതിരാകുകയാണെങ്കില്‍
മറ്റ് എവിടെയെങ്കിലും
ഇതിനായി സ്ഥലം
കണ്ടെത്താന്‍
ആലോചനയുണ്ടോ;
വിശദമാക്കാമോ
(ബി)
സര്‍വ്വകലാശാലയ്ക്ക്
സ്ഥിരം ക്യാമ്പസിനായി
യഥേഷ്ടം സൗകര്യപ്രദമായ
കരഭൂമി വാഗ്ദാനം ചെയ്ത്
ആരെങ്കിലും
സമീപിച്ചിരുന്നോ;
അതില്‍ എന്ത്
തീരുമാനമാണ്
കൈക്കൊണ്ടത്;
അറിയിക്കുമോ?
മലയാളം
സർവ്വകലാശാലക്കായി ഭൂമി
ഏറ്റെടുക്കല്‍
1808.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരൂരിലെ
മലയാളം
സർവ്വകലാശാലക്കായി
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്ന ഭൂമി
നര്‍മ്മാണ
പ്രവൃത്തികള്‍
നടത്താന്‍ അനുയോജ്യമാണോ
എന്ന്
പുനപരിശോധിക്കണമെന്ന
ഹരിതട്രിബ്യൂണലിന്റെ
ചെന്നൈ ബെഞ്ചിന്റെ വിധി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിധി അനുസരിച്ച്
നിയോഗിക്കപ്പെട്ട
പരിശോധകരുടെ
റിപ്പോര്‍ട്ട്
അനുകൂലമല്ലാത്ത പക്ഷം
ഭൂമി ഏറ്റെടുക്കല്‍
നിര്‍ത്തിവച്ച്
ഇപ്പോള്‍ വിതരണം ചെയ്ത
തുക മടക്കിവാങ്ങാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഭൂമി
എറ്റെടുക്കുന്നതിന്
എന്ത് തുക ചിലവ്
വരുമെന്നാണ് ഇപ്പോള്‍
കണക്കാക്കിയിട്ടുള്ളത്;
നാളിതുവരെ എന്ത് തുക
ഭൂമി ഏറ്റെടുത്ത
വകയില്‍ വിതരണം
ചെയ്തിട്ടുണ്ടെന്നും
ആര്‍ക്കൊക്കെയെന്നും
പട്ടിക തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഇനിയും
എന്ത് തുകയാണ് കരാര്‍
പ്രകാരം കൊടുത്ത്
തീര്‍ക്കാന്‍
ബാക്കിയുള്ളത്;
വിശദമാക്കാമോ?
അസാപ്
നടത്തുന്ന ഷീസ്കില്സ്
തൊഴില്‍ നെെപുണ്യ പദ്ധതി
1809.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അസാപ്
നടത്തുന്ന ഷീ സ്കില്‍സ്
തൊഴില്‍ നെെപുണ്യ
പദ്ധതിയില്‍ ഏതൊക്കെ
കോഴ്സുകളാണ്
ഉള്‍പ്പെടുത്തിയിരിയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ
(ബി)
സംസ്ഥാനത്ത്
എത്ര വനിതകള്‍ക്ക്
പരിശീലനം നല്‍കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിയ്ക്കുമോ?
ആയതിനായി
തെരഞ്ഞെടുത്തിരിയ്ക്കുന്ന
ട്രെയിനിങ് സര്‍വ്വീസ്
പ്രൊവെെഡര്മാര്
ആരൊക്കെയാണെന്ന്
അറിയിയ്ക്കുമോ?
ഹജ്ജ്
എംബാര്‍കേഷന്‍
1810.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര ഹജ്ജ്
എംബാര്‍കേഷന്‍
പാേയിന്റുകളാണുള്ളത്
എന്നറിയിക്കാമോ;
(ബി)
പുതുതായി
ഏതെങ്കിലും ഹജ്ജ്
എംബാര്‍കേഷന്‍
പാേയിന്റ് കൂടി
അനുവദിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
സംസ്ഥാന സര്‍ക്കാര്‍
മുന്നോട്ട്
വെച്ചിട്ടുണ്ടാേ ;
എങ്കില്‍ വിശദമാക്കാമാേ
?
ന്യൂനപക്ഷ
ക്ഷേമ വകുപ്പിന് കീഴിലുളള
പദ്ധതികള്‍
1811.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പിന്
കീഴില്‍ എന്തെല്ലാം
പദ്ധതികളാണ്
നിലവിലുളളതെന്ന്
അറിയിക്കാമോ;
(ബി)
ഓരോ
പദ്ധതിയിലും
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിന്
നിശ്ചയിച്ചിട്ടുളള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
ന്യൂനപക്ഷ
വിഭാഗക്കാര്‍ക്കായുള്ള
ക്ഷേമപദ്ധതികള്‍
1812.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. ദാസന്
,,
എം. നൗഷാദ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ന്യൂനപക്ഷ
വിഭാഗക്കാര്‍ക്കായി
പുതുതായി നടപ്പിലാക്കിയ
ക്ഷേമപദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമാേ;
(ബി)
ന്യൂനപക്ഷ
വിഭാഗങ്ങളുടെ
ഉന്നമനത്തിനായുള്ള
പ്രധാന്‍മന്ത്രി
ജന്‍വികാസ് കാര്യക്രം
(പി.എം.ജെ.വി.കെ.)
പദ്ധതി പ്രകാരം
എന്തെല്ലാം ക്ഷേമ
പ്രവര്‍ത്തനങ്ങളാണ്
നടപ്പാക്കിവരുന്നത്;
(സി)
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
യുവജനങ്ങള്‍ക്ക്
മത്സരപരീക്ഷകള്‍ക്കായി
പരിശീലനം നല്‍കുന്നതിന്
പരിശീലന കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ?
മാനന്തവാടിയില്‍
ന്യൂനപക്ഷ പരീക്ഷ
പരിശീലനകേന്ദ്രം
1813.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തില്‍ ഒരു
ന്യൂനപക്ഷ പരീക്ഷ
പരിശീലനകേന്ദ്രം
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ?
(ബി)
ഉണ്ടെങ്കില്‍
അത് സംബന്ധിച്ച
നടപടികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ?