പാട്ടക്കുടിശ്ശിക
ഊര്‍ജ്ജിതമായി
പിരിച്ചെടുക്കാന്‍ നടപടി
*241.
ശ്രീ.സി.മമ്മൂട്ടി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എം.ഉമ്മര്‍
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാട്ടക്കുടിശ്ശിക
യഥാസമയം
പിരിച്ചെടുക്കാന്‍
കഴിയാത്ത സ്ഥിതിവിശേഷം
സര്‍ക്കാരിന്
പ്രതിവര്‍ഷം
വന്‍തോതിലുള്ള
നഷ്ടമുണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോടിക്കണക്കിന്
തുക ഈയിനത്തില്‍
ഒടുക്കേണ്ട
സ്ഥാപനങ്ങളില്‍ നിന്നും
ഇത്
ഈടാക്കിയെടുക്കുന്നതിന്
ഈ സര്‍ക്കാര്‍
എന്തെങ്കിലും പ്രത്യേക
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പാട്ടക്കുടിശ്ശികയില്‍
സ്വകാര്യ വ്യക്തികളും
സ്വകാര്യ സ്ഥാപനങ്ങളും
വരുത്തിയിട്ടുള്ള
കുടിശ്ശിക പ്രത്യേകമായി
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
പാട്ടക്കുടിശ്ശിക
പിരിക്കുന്നത്
ഊര്‍ജ്ജിതമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കേന്ദ്ര
പൊതുമേഖലാ സ്ഥാപനങ്ങളുടെ
കൈവശമുള്ള ഭൂമി
*242.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കേന്ദ്ര സര്‍ക്കാരിന്റെ
ഉടമസ്ഥതയിലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
കൈവശമുള്ള ഭൂമി
സംബന്ധിച്ചുള്ള
വിവരങ്ങള്‍
സര്‍ക്കാരിന്റെ
കൈവശമുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങളുടെ കൈവശമുളള
വസ്തുവകകളുടെ
വിവരശേഖരണം നടത്തുമോ;
വ്യക്തമാക്കുമോ;
(സി)
വില്‍ക്കുന്നതിനോ
അന്യാധീനപ്പെടുത്തുന്നതിനോ
കേന്ദ്ര സര്‍ക്കാര്‍
തീര്‍ച്ചപ്പെടുത്തിയ
കേന്ദ്ര പൊതുമേഖലാ
സ്ഥാപനങ്ങളുടെ
ഭൂമിയിന്മേല് സംസ്ഥാന
സര്‍ക്കാരിനുള്ള
നിയമപരമായ അവകാശം
സംരക്ഷിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
മത്സ്യമേഖലയുടെ
സമഗ്രവികസനം
*243.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യമേഖലയുടെ
സമഗ്രവികസനത്തിനും
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമത്തിനുമായി ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഫിഷറീസ്
വകുപ്പ് പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
തീരദേശത്തെ
അടിസ്ഥാന സൗകര്യങ്ങള്‍
തുലോം
പരിമിതമാണെന്നിരിക്കെ
അത്
വികസിപ്പിക്കുന്നതിന്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
സംസ്ഥാനത്ത്
മത്സ്യകൃഷിക്ക്
ആവശ്യമായ മത്സ്യവിത്ത്
ഉല്പാദിപ്പിക്കുവാന്
നിലവില്‍
കഴിയുന്നുണ്ടോ;
ഇല്ലെങ്കില്‍ ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
2019-20
ലെ ബഡ്ജറ്റില്‍
മത്സ്യമേഖലയിലെ
പദ്ധതികള്‍ക്കായി എന്ത്
തുകയാണ്
നീക്കിവച്ചിട്ടുള്ളത്;
അതില്‍ എത്ര ശതമാനം
ഇതിനകം ചെലവഴിച്ചു എന്ന
കണക്ക് ലഭ്യമാണോ;
വ്യക്തമാക്കാമോ?
മലയോര,
തീരദേശ ഹൈവേകള്‍
*244.
ശ്രീ.ജെയിംസ്
മാത്യു
,,
രാജു എബ്രഹാം
,,
സി. കെ. ശശീന്ദ്രന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണക്ടിവിറ്റി
റോഡുകള്‍
നിര്‍മ്മിക്കുകയും
നിലവിലുള്ള റോഡുകള്‍
വികസിപ്പിക്കുകയും
ചെയ്ത് മലയോര ഹൈവേ
നിര്‍മ്മിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കാമോ;
കാലാവസ്ഥാ വ്യതിയാനം
തുറന്നു കാട്ടിയ മലയോര
മേഖലയുടെ പാരിസ്ഥിതിക
ദുര്‍ബലാവസ്ഥ പദ്ധതിയെ
ഏതെങ്കിലും തരത്തില്‍
ബാധിക്കാനിടയുണ്ടോ
എന്നറിയിക്കാമോ;
(ബി)
പന്ത്രണ്ട്
മീറ്റര്‍ റൈറ്റ് ഓഫ് വേ
ലഭ്യമായ സ്ഥലങ്ങളില്‍
മലയോര ഹൈവേയുടെ പണി
ആരംഭിച്ച് ഈ വര്‍ഷം
തന്നെ
പൂര്‍ത്തിയാക്കുന്നതിന്
ലക്ഷ്യമിട്ടിട്ടുണ്ടോ;
(സി)
കിഫ്ബിയില്‍
നിന്നുള്ള ആറായിരത്തി
അഞ്ഞൂറ് കോടി രൂപ
ഉപയോഗിച്ച്
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
തീരദേശ ഹൈവേ പദ്ധതിയുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ?
റീസര്‍വ്വെയിലെ
ക്രമക്കേടുകള്‍
*245.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീസര്‍വ്വെ
നടപടികളുടെ ഭാഗമായി
റവന്യൂ
റിക്കാര്‍ഡുകളില്‍
വ്യാപകമായ
ക്രമക്കേടുകള്‍
വരുത്തിയതുമൂലം
ഭൂവുടമകള്‍
അനുഭവിക്കുന്ന ദുരിതം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതു
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
വസ്തു
ഉടമയുടെ പേര്
മാറ്റിച്ചേര്‍ക്കുക,
ഇനം വ്യത്യാസപ്പെടുത്തി
രേഖപ്പെടുത്തുക,
വിസ്തീര്‍ണ്ണം
തെറ്റിച്ചെഴുതുക
തുടങ്ങി രേഖകളില്‍
വരുത്തിയ
ക്രമക്കേടുകള്‍
തിരുത്തിക്കിട്ടാനായി
നിരവധിപേര്‍ ഇപ്പോഴും
റവന്യൂ ഓഫീസുകള്‍
കയറിയിറങ്ങുന്ന കാര്യം
അറിയാമോ;
(സി)
വസ്തു
ഉടമകളുടെ ദുരിതം
അവസാനിപ്പിക്കുന്നതിനും
മനഃപൂര്‍വ്വം
ക്രമക്കേടു വരുത്തി
അനാവശ്യ
ബുദ്ധിമുട്ടുകള്‍
ഉണ്ടാക്കിയവര്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിനും
തയ്യാറാവുമോ?
അദ്ധ്യാപന
രംഗത്ത് ഡിജിറ്റല്‍
റിസോഴ്സുകളുടെ വിനിയോഗം
*246.
ശ്രീ.എം.
സ്വരാജ്
,,
വി. അബ്ദുറഹിമാന്
,,
ഐ.ബി. സതീഷ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ലാസ്സ്
മുറികള്‍
സാങ്കേതികവിദ്യാ
സൗഹൃദമാക്കി
സജ്ജീകരിച്ചതിനെത്തുടര്‍ന്ന്
ഇവയുടെ ഫലപ്രദമായ
വിനിയോഗം എങ്ങനെയാണ്
വിഭാവനം
ചെയ്തിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
അനുയോജ്യമായ
ഡിജിറ്റല്‍ പഠന
വിഭവങ്ങള്‍
സജ്ജമാക്കിയിട്ടുണ്ടോ;
ഡിജിറ്റല്‍
റിസോഴ്സുകളുടെ ശരിയായ
വിനിയോഗം ഏതു
തരത്തിലാണ് ആസൂത്രണം
ചെയ്തിരിക്കുന്നത്;
(സി)
ഇൗ
വിഭവങ്ങള്‍ ഫലപ്രദമായി
വിനിയോഗിക്കുന്നതിന്
അദ്ധ്യാപകരെ
പ്രാപ്തരാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്; ഇവയുടെ
ഉപയോഗം സംബന്ധിച്ച പഠന
റിപ്പോര്‍ട്ടുകള്‍
ഉണ്ടോ; പ്രധാന
കണ്ടെത്തലുകള്‍
അറിയിക്കാമോ?
റോഡ്
നിര്‍മ്മാണത്തില്‍ ആധുനിക
സാങ്കേതിക വിദ്യയുടെ ഉപയോഗം
*247.
ശ്രീ.പി.ഉബൈദുള്ള
,,
അബ്ദുല്‍ ഹമീദ് പി.
,,
എന്‍. ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുണമേന്മ
ഉറപ്പാക്കുന്നതിനും
പരിസ്ഥിതി സൗഹൃദ
നിര്‍മ്മാണരീതികള്‍
അവലംബിക്കുന്നതിനും
പൊതുമരാമത്ത്
വകുപ്പില്‍ ആധുനിക
സാങ്കേതിക
വിദ്യകളുടെയും
യന്ത്രങ്ങളുടെയും
ഉപയോഗം
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ജര്‍മ്മന്‍
നിര്‍മ്മിത മില്ലിംഗ്
യന്ത്രം ഉപയോഗിച്ചുളള
കോള്‍ഡ് ഇന്‍ പ്ലേസ്
റീസെെക്ലിംഗ്
നിര്‍മ്മാണരീതിയുടെ
പ്രത്യേകത എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
രീതി സംസ്ഥാനത്ത്
എവിടെയെല്ലാം ഇതിനകം
ഉപയോഗിച്ചു എന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഉപയോഗശൂന്യമായ
പ്ലാസ്റ്റിക് റോഡ്
നിര്‍മ്മാണത്തില്‍
വ്യാപകമായി
ഉപയോഗപ്പെടുത്തുന്നത്
പരിഗണിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
ഭവനനിര്‍മ്മാണ
മേഖലയില്‍ പ്രളയം മൂലമുണ്ടായ
നാശനഷ്ടങ്ങള്‍
*248.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
പി.വി. അന്‍വര്‍
,,
ജോര്‍ജ് എം. തോമസ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭവനനിര്‍മ്മാണ
മേഖലയില്‍ പ്രളയം
മൂലമുണ്ടായ
നാശനഷ്ടങ്ങള്‍
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
പ്രളയത്തെത്തുടര്‍ന്ന്
ഈ മേഖല നേരിടുന്ന
പ്രധാന വെല്ലുവിളികള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
ഭവനനിര്‍മ്മാണത്തില്‍
സ്വീകരിക്കേണ്ട
പരിസ്ഥിതി സൗഹൃദ
നിര്‍മ്മാണ
രീതികളെക്കുറിച്ചും
ചെലവ് കുറഞ്ഞ
ഭവനനിര്മ്മാണത്തെക്കുറിച്ചും
പൊതുജനങ്ങള്‍ക്ക്
ആവശ്യമായ ബോധവല്‍ക്കരണം
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കടലാക്രമണഭീഷണി
നേരിടുന്ന മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍
*249.
ശ്രീ.കെ.
രാജന്
,,
ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥയിലുണ്ടായ
മാറ്റങ്ങളുടെ ഫലമായി ഈ
വര്‍ഷം
കടലാക്രമണത്തിന്റെ തോത്
വര്‍ദ്ധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കടലാക്രമണത്തില്‍
സംസ്ഥാനത്തുണ്ടാകുന്ന
നാശനഷ്ടങ്ങള്‍
സംബന്ധിച്ച് ശരിയായ
വിലയിരുത്തല്‍
നടത്താറുണ്ടോ;
വ്യക്തമാക്കുമോ;
(സി)
വേലിയേറ്റ
രേഖയില്‍ നിന്നും
അന്‍പത്
മീറ്ററിനുള്ളില്‍
താമസിക്കുന്ന, നിരന്തരം
കടലാക്രമണ ഭീഷണി
നേരിടുന്ന
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ
മാറ്റിത്താമസിപ്പിക്കുമോ;
(ഡി)
കടലാക്രമണത്തില്‍
ഭൂമിയും വീടും
നഷ്ടപ്പെടുന്ന
മത്സ്യത്തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഇ)
കടലാക്രമണം
സ്ഥിരമായി ഉണ്ടാകുന്ന
മേഖലകളില്‍ ഇതിനെ
പ്രതിരോധിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
പ്രീ-പ്രെെമറി
വിദ്യാഭ്യാസത്തിനുള്ള
മാര്‍ഗ്ഗരേഖ
*250.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രീ-പ്രെെമറി
വിദ്യാഭ്യാസ മേഖലയുടെ
നവീകരണത്തിനായി
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായി
എന്തെങ്കിലും മാതൃകകള്‍
പരിഗണിയ്ക്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പ്രീ-പ്രെെമറി
വിദ്യാഭ്യാസത്തിന്
നിലവില്‍ ഏതെല്ലാം
മാര്‍ഗ്ഗരേഖകളാണ്
അടിസ്ഥാനമാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
വ്യക്തമായ
മാര്‍ഗ്ഗരേഖകളുടെ അഭാവം
നിലവിലുണ്ടെങ്കില്‍
ആവശ്യമായ പരിഹാരം
കണ്ടെത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം വിദ്യാര്‍ത്ഥി
സമൂഹത്തിനുണ്ടാക്കിയ മാറ്റം
*251.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.ടി.എ.
റഹീം
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
വിദ്യാര്‍ത്ഥി
സമൂഹത്തിനുണ്ടാക്കിയ
മാറ്റമെന്തെന്ന്
അറിയിക്കാമോ; പത്താം
ക്ലാസ്, ഹയര്‍
സെക്കണ്ടറി എന്നീ
പരീക്ഷകളില്‍ ഈ മാറ്റം
പ്രതിഫലിച്ചിട്ടുണ്ടോ;
(ബി)
ഈ
നേട്ടം കൂടുതല്‍
മികവോടെ മുന്നോട്ട്
കൊണ്ടുപോകുന്നതിന് ഓരോ
വിദ്യാര്‍ത്ഥിയുടെയും
കഴിവുകള്‍
പരിപോഷിപ്പിക്കുന്ന
വിധത്തില്‍ അധ്യാപക
ഇടപെടല്‍
ഫലപ്രദമാക്കിത്തീര്‍ക്കാന്‍
പരിപാടിയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഓരോ
വിദ്യാര്‍ത്ഥിയുടെ
കഴിവും ദൗര്‍ബല്യങ്ങളും
മനസ്സിലാക്കി അവര്‍ക്ക്
വഴികാട്ടിയാകുന്ന
തരത്തില്‍ അധ്യാപകരെ
മെന്റര്മാരെന്ന
നിലയില്‍
പരിവര്‍ത്തിപ്പിക്കാന്‍
സാധ്യമാകുമോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
അധ്യയന
രീതിയിലും അധ്യാപന
നിലവാരത്തിലും
ലക്ഷ്യത്തിനനുസൃതമായ
മാറ്റം
കൊണ്ടുവരുന്നതിന്
പരിശീലന
പരിപാടികളുണ്ടോയെന്ന്
അറിയിക്കുമോ?
പൊതുമരാമത്ത്
മേഖലയിലെ അഴിമതി
നിര്‍മ്മാര്‍ജ്ജനം
*252.
ശ്രീ.പുരുഷന്
കടലുണ്ടി
,,
സജി ചെറിയാന്
,,
സി.കൃഷ്ണന്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുമരാമത്ത് മേഖലയിലെ
അഴിമതി പൂര്‍ണ്ണമായി
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതുസംബന്ധിച്ച്
വകുപ്പിലെ
ഉദ്യോഗസ്ഥന്മാര്ക്ക്
എന്തെല്ലാം കര്‍ശന
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളത്;
(സി)
ഇതിന്റെ
ഭാഗമായി പൊതുമരാമത്ത്
വിജിലന്‍സ് വിഭാഗം
വിപുലീകരിക്കുകയും
ശക്തിപ്പെടുത്തുകയും
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഡി)
പൊതുമരാമത്ത്
പ്രവൃത്തികള്‍
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
പരാതികള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
റോഡ്
നിര്‍മ്മാണത്തില്‍
പരിഷ്കാരങ്ങള്‍
*253.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
കെ.എന്‍.എ ഖാദര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
മാറിവരുന്ന കാലാവസ്ഥയും
ഇടയ്ക്കിടെ
ഉണ്ടാകാറുള്ള പ്രകൃതി
ദുരന്തങ്ങളും
നിര്‍മ്മാണ വസ്തുക്കളായ
പാറ, മെറ്റല്‍
എന്നിവയ്ക്ക് നേരിടുന്ന
ദൗര്‍ലഭ്യവും
കണക്കിലെടുത്ത്
പ്രകൃതിവിഭവങ്ങളുടെ
ചൂഷണം പരമാവധി
കുറയ്ക്കുന്ന തരത്തില്‍
റോഡ് നിര്‍മ്മാണത്തില്‍
കാതലായ പരിഷ്കാരങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
റോഡ്
ഡിസൈനിംഗ്,
കണ്‍സ്ട്രക്ഷന്‍,
മെയിന്റനന്‍സ്
എന്നിവയില്‍ എപ്രകാരം
മാറ്റം വരുത്തണമെന്ന
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(സി)
നിലവിലുള്ള
റോഡ്
നിര്മ്മാണരീതിയെക്കാള്
പുതിയ രീതികള്‍ക്ക്
ചെലവ്
അധികരിക്കുമെങ്കിലും
പ്രകൃതിവിഭവങ്ങളുടെ
ചൂഷണം കുറയ്കാമെന്ന
ആശയം കണക്കിലെടുത്ത്
ഇത്തരം
നിര്‍മ്മാണരീതികള്‍
പ്രചാരത്തിലാക്കാന്‍
വേണ്ട
പ്രവര്‍ത്തനങ്ങള്‍
നടത്തുമോയെന്ന്
അറിയിക്കാമോ?
കേരള
ഭൂരേഖ നവീകരണ മിഷന്
*254.
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമി
സംബന്ധമായ
ഇടപാടുകളെല്ലാം
ഓണ്‍ലൈനായി നടപ്പില്‍
വരുത്തുന്നതിന് കേരള
ഭൂരേഖ നവീകരണ മിഷന്
എന്ന പേരില്‍ ഒരു
സംവിധാനം നിലവിലുണ്ടോ;
(ബി)
പ്രസ്തുത
മിഷന് റവന്യൂ,
സര്‍വ്വേ വകുപ്പുകളുടെ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിച്ച്
ഭൂമിസംബന്ധമായ
ആവശ്യങ്ങള്‍ വേഗത്തില്‍
നിറവേറ്റിക്കിട്ടുന്നതിന്
ജനങ്ങള്‍ക്ക്
സഹായകരമാകുമോ;
വ്യക്തമാക്കാമോ;
(സി)
ഭൂരേഖകളുടെ
ഡിജിറ്റൈസേഷനും
പരിപാലനത്തിനും മിഷന്
ഏതൊക്കെ തരത്തില്‍
സഹായകരമാകുമെന്ന്
അറിയിക്കുമോ?
പ്രളയത്തില്‍
തകര്‍ന്ന റോഡുകളുടെ
പുനര്‍നിര്‍മ്മാണം
*255.
ശ്രീ.പി.വി.
അന്‍വര്‍
,,
എസ്.ശർമ്മ
,,
ജോര്‍ജ് എം. തോമസ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തുടര്‍ച്ചയായി രണ്ടു
വര്‍ഷങ്ങളിലുണ്ടായ
തീവ്ര പ്രളയത്തില്‍
പൊതുമരാമത്ത്
വകുപ്പിന് കീഴിലുള്ള
പാതയുടെ പകുതിയിലധികം
ദൂരം തകര്‍ച്ച
നേരിട്ടത്
പൂര്‍ണ്ണമായും
പുനരുദ്ധരിക്കാനായിട്ടുണ്ടോ;
(ബി)
പ്ലാന്‍,
നോണ്‍ പ്ലാന്‍,
നബാര്‍ഡ് തുടങ്ങി വിവിധ
സ്കീമുകളില്‍ എത്ര തുക
വകയിരുത്തിയിരുന്നെന്നും
അവയുടെ വിനിയോഗത്തിലെ
പുരോഗതിയും
അറിയിക്കാമോ;
കേന്ദ്രസര്‍ക്കാര്‍
എത്ര തുക
അനുവദിച്ചിരുന്നു;
വ്യക്തമാക്കുമോ;
(സി)
തകര്‍ന്ന
റോഡുകളുടെ
അറ്റകുറ്റപ്പണികൾക്കും
പുതിയ റോഡുകളുടെ
നിര്‍മ്മാണത്തിലും
കോള്‍ഡ് ഇന്‍സെെറ്റ്
റീസെെക്ലിംഗ്, വെെറ്റ്
ടോപ്പിംഗ് തുടങ്ങിയ
നവീന രീതികളും കയര്‍
ജിയോ ടെക് സ്റ്റെെല്‍,
ഉപയോഗ ശൂന്യമായ
പ്ലാസ്റ്റിക്
തുടങ്ങിയവയുടെ
ഉപയോഗവും
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
വിഴിഞ്ഞം
മത്സ്യബന്ധനതുറമുഖ
നിര്‍മ്മാണം
*256.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
മത്സ്യബന്ധനതുറമുഖത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
നിര്‍മ്മാണ
പ്രവര്‍ത്തനം ആരംഭിച്ച്
അന്പത്തേഴ് മാസം
കഴിഞ്ഞിട്ടും പ്രസ്തുത
പ്രവര്‍ത്തനം
പൂര്‍ത്തിയാക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മത്സ്യബന്ധനതുറമുഖ
വികസനത്തിനായി ഫിഷറീസ്
വകുപ്പ് മാസ്റ്റര്‍
പ്ലാന്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
മത്സ്യബന്ധനതുറമുഖം പണി
ആരംഭിച്ചശേഷം
നിര്‍മ്മാണമാരംഭിച്ച
ബേപ്പൂര്‍,തങ്കശ്ശേരി
മത്സ്യബന്ധനതുറമുഖങ്ങള്‍
പണി പൂര്‍ത്തിയായി
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും വിഴിഞ്ഞം
മത്സ്യബന്ധനതുറമുഖ
നിര്‍മ്മാണം നീണ്ടു
പോകുന്നത് ഗൗരവമായി
പരിഗണിച്ച് ഇതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
ദുരന്ത
സാധ്യതാ പ്രദേശങ്ങളുടെ ഭൂപടം
പുതുക്കല്‍
*257.
ശ്രീ.ഷാഫി
പറമ്പില്‍
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുടര്‍ച്ചയായി
അതിരൂക്ഷമായ മഴയും
വെള്ളപ്പൊക്കവും
ഉരുള്‍പൊട്ടലും
ഉണ്ടാകുന്ന സാഹചര്യം
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
ഈ
പ്രശ്നം പഠിക്കുവാന്‍
ഏതെങ്കിലും വിദഗ്ദ്ധ
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സംസ്ഥാനത്തെ
അശാസ്ത്രീയമായ
ഭൂവിനിയോഗത്തിന്റെ
ഫലമായി ഉണ്ടാകുന്ന
ആപത്തുകളെക്കുറിച്ച്പഠിക്കുന്നതിനും
പരിഹാരമാര്‍ഗ്ഗങ്ങള്‍
നിര്‍ദ്ദേശിക്കുന്നതിനും
പ്രസ്തുത സമിതിക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
ദുരന്ത
സാധ്യതാ പ്രദേശങ്ങളുടെ
നിലവിലുള്ള ഭൂപടം
പുതുക്കുന്നതിനും
ദുരന്തങ്ങള്‍
ലഘൂകരിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
രജിസ്ട്രേഷന്
വകുപ്പിന്റെ ആധുനികവല്‍ക്കരണം
*258.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പിന്റെ
പ്രവര്‍ത്തനം
കാലാനുസൃതമാക്കുന്നതിനായി
സ്വീകരിച്ച
ആധുനികവല്‍ക്കരണ
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
ആധാരപകര്‍പ്പുകള്‍
ഉള്‍പ്പെടെയുള്ള
രേഖകള്‍
സംരക്ഷിക്കുന്നതിന്
വകുപ്പില്‍
ഡിജിറ്റൈസേഷന്
ആരംഭിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(സി)
ഗഹാനുകള്‍ക്കും
ഗഹാനുകളുടെ
ഒഴിമുറിക്കും ഇ-ഫയലിംഗ്
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ഡി)
സബ്രജിസ്ട്രാര്‍
ഓഫീസുകള്‍
അഴിമതിരഹിതമാക്കുന്നതിന്
ആധുനികവല്‍ക്കരണം
ഏതൊക്കെ തരത്തില്‍
സഹായകരമാകുമെന്ന്
വെളിപ്പെടുത്താമോ;
(ഇ)
നവീന
സാങ്കേതിക വിദ്യയുടെ
അടിസ്ഥാനത്തില്‍ ആധാരം
രജിസ്ട്രേഷന്
നടപടികള്‍
എങ്ങനെയൊക്കെ ലളിതവും
സുതാര്യവുമാക്കുമെന്ന്
വ്യക്തമാക്കാമോ?
റോഡുകളുടെ
ഈടുറ്റ നിര്‍മ്മാണരീതി
*259.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എ.
എന്‍. ഷംസീര്‍
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍കാലങ്ങളില്‍
സംസ്ഥാനത്തെ റോഡുകളുടെ
നിര്‍മ്മാണരീതി
കനത്തമഴയെ
അതിജീവിക്കുന്ന
രീതിയിലുള്ളവയായിരുന്നില്ലെന്നതിനാല്
ഓരോ മഴക്കാലവും കഴിയും
മുമ്പുതന്നെ
ഗതാഗതത്തിനു
ബുദ്ധിമുട്ടാക്കിയിരുന്ന
സ്ഥിതി പരിഹരിക്കാനായി
ഈടുറ്റ നിര്‍മ്മാണ രീതി
അവലംബിക്കാന്‍
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമോ;
(ബി)
ഉദ്യോഗസ്ഥരെ
ആധുനിക
നിര്‍മ്മാണരീതിയില്‍
പ്രാപ്തരാക്കുന്നതിനും
അഴിമതി
അവസാനിപ്പിക്കുന്നതിനും
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(സി)
നിര്‍മ്മാണത്തില്‍
ഉയര്‍ന്ന ഗുണനിലവാരം
പുലര്‍ത്തുന്നതിനും
ലോകത്തിന്റെ വിവിധ
ഭാഗങ്ങളില്‍ ലഭ്യമായ
ആധുനിക യന്ത്ര
സംവിധാനങ്ങളെക്കുറിച്ചും
പുതിയ നിര്‍മ്മാണ
വിഭവങ്ങളെക്കുറിച്ചും
നിര്‍മ്മാണ
രീതിയെക്കുറിച്ചും
അറിവു പകരുന്നതിനും
പൊതുമരാമത്ത്
കരാറുകാര്‍ക്ക് വേണ്ടി
അക്കാദമി സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
സാങ്കേതിക
പദാവലി വിപുലീകരിക്കുന്ന
നടപടി
*260.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
ടി. വി. ഇബ്രാഹിം
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
തസ്തികകളിലേക്കുമുള്ള
പി.എസ്.സി. പരീക്ഷകളുടെ
ചോദ്യപേപ്പറുകള്‍
മലയാളത്തില്‍ കൂടി
നല്‍കുന്നതിന്
തീരുമാനിച്ച
സാഹചര്യത്തില്‍ വിവിധ
വിഷയങ്ങളിലെ സാങ്കേതിക
പദാവലി
വിപുലീകരിക്കാന്‍
പൊതുവിദ്യാഭ്യാസ
വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
എസ്.സി.ഇ.ആര്.ടി. യെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
സാങ്കേതിക
പദാവലി
തയ്യാറാക്കുമ്പോള്‍
മലയാള ഭാഷയുടെ
ലാളിത്യവും തനിമയും
നിലനിര്‍ത്തുവാന്‍
ശ്രദ്ധിക്കണമെന്ന്
എസ്.സി.ഇ.ആര്.ടി. ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
അറിയിക്കുമോ?
കൃഷിയ്ക്കും
താമസത്തിനുമായി നല്കിയ പട്ടയ
ഭൂമിയില്‍ ഖനനം
*261.
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിയ്ക്കും
താമസത്തിനുമായി നല്കിയ
പട്ടയ ഭൂമിയില്‍ ഖനനം
അനുവദിയ്ക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും തീരുമാനം
കെെക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍ ബന്ധപ്പെട്ട
നിയമത്തില്‍ ഭേദഗതികള്‍
വരുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇതു സംബന്ധിച്ച്
എന്തെങ്കിലും നടപടികള്‍
പരിഗണനയിലുണ്ടോ;
(സി)
പരിസ്ഥിതിയെ
തകര്‍ക്കുന്ന തരത്തില്‍
പട്ടയ ഭൂമിയില്‍ ഖനനം
അനുവദിയ്ക്കുന്ന ഇൗ
നിയമ ഭേദഗതി
സംബന്ധിച്ച്
സര്‍ക്കാരിന്റെ
നിലപാടെന്താണെന്ന്
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
ജീവിതനിലവാരം
മെച്ചപ്പെടുത്തുന്നതിന്
പദ്ധതി
*262.
ശ്രീ.എ.
എന്‍. ഷംസീര്‍
ശ്രീമതി
യു. പ്രതിഭ
ശ്രീ.വി.
അബ്ദുറഹിമാന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
ജീവിതനിലവാരം
മെച്ചപ്പെടുത്തുന്നതിന്
ഈ സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ള
നൂതന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ട്രോളിംഗ്
നിരോധനംമൂലം
മത്സ്യത്തൊഴിലാളികളുടെ
തൊഴില്‍
ദിനങ്ങളിലുണ്ടാകുന്ന
കുറവ്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(സി)
ഈ
മേഖലയിലെ
അഭ്യസ്തവിദ്യരായ
തൊഴില്‍രഹിത
യുവജനങ്ങള്‍ക്ക്
വിദഗ്ദ്ധ പരിശീലനവും
ധനസഹായവും നല്കി ഇതര
മേഖലകളില്‍
ഉപജീവനമാര്‍ഗ്ഗം
കണ്ടെത്തുന്നതിന്
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;
(ഡി)
മത്സ്യത്തൊഴിലാളികളുടെ
ജീവനോപാധികള്‍ക്ക്
സംരക്ഷണം നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കേന്ദ്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്
സംസ്ഥാനം നല്കിയ ഭൂമി
*263.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
മഞ്ഞളാംകുഴി അലി
,,
കെ.എം.ഷാജി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കായി
മുന്‍പ്
വിട്ടുകൊടുക്കുകയോ
ഏറ്റെടുത്ത് കൈമാറുകയോ
ചെയ്ത ഭൂമി ഇത്തരം
സ്ഥാപനങ്ങളുടെ
സ്വകാര്യവല്ക്കരണത്തോടെ
നഷ്ടപ്പെടുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
കൈമാറിയതും
നഷ്ടപ്പെടുന്നതുമായ
ഭൂമി
തിരിച്ചുപിടിക്കുന്നതിന്
എന്തെങ്കിലും നടപടി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനം
സൗജന്യമായും
വ്യവസ്ഥകള്‍ക്ക്
വിധേയമായും കേന്ദ്ര
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്ക്
വിട്ടുകൊടുത്ത ഭൂമി
വിറ്റഴിയ്ക്കുന്നതിനുമുന്പ്
എന്തെങ്കിലും
തരത്തിലുള്ള ആലോചനകള്‍
സംസ്ഥാന സര്‍ക്കാരുമായി
നടത്താറുണ്ടോ;
വിശദമാക്കുമോ?
പുനര്‍ഗേഹം
സമഗ്ര തീരദേശ പുനരധിവാസ
പദ്ധതി
*264.
ശ്രീമതി
യു. പ്രതിഭ
ശ്രീ.ബി.സത്യന്
,,
എം. നൗഷാദ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേലിയേറ്റ
പരിധിയില്‍ നിന്നും
അന്‍പത്
മീറ്ററിനുള്ളിലുള്ള
വീടുകളില്‍
താമസിക്കുന്നവരെ
മാറ്റിപ്പാര്‍പ്പിക്കുന്നതിനായി
പുനര്‍ഗേഹം സമഗ്ര
തീരദേശ പുനരധിവാസ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
കടലാക്രമണത്തില്‍
ഭൂമിയും വീടും
നഷ്ടപ്പെട്ടവരെ
പുനരധിവസിപ്പിക്കുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(സി)
ഭവനരഹിതരായ
മത്സ്യത്തൊഴിലാളികള്‍ക്ക്
അവരുടെ തൊഴിലിടങ്ങളോട്
അടുത്ത് എന്നാൽ
തീരത്തുനിന്നും
സുരക്ഷിതമായ ദൂരത്തില്‍
ലൈഫ് മിഷനില്‍
ഉള്‍പ്പെടുത്തി വീട്
വച്ചു നല്‍കുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
എന്തെന്നറിയിക്കാമോ;
(ഡി)
മത്സ്യത്തൊഴിലാളികള്‍ക്കായി
ലൈഫ് മിഷന്
മാനദണ്ഡത്തില്‍ ഉചിതമായ
ഇളവ് നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കശുമാവ്
കൃഷി പ്രോത്സാഹിപ്പിക്കാന്‍
നടപടി
*265.
ശ്രീ.വി.ടി.ബല്‍റാം
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താേട്ടണ്ടിയുടെ
ദൗര്‍ലഭ്യം മൂലം
കശുവണ്ടി വ്യവസായം
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണ്;
(ബി)
താേട്ടണ്ടിയുടെ
ആഭ്യന്തര ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
സാധിച്ചിട്ടുണ്ടാേ;
കശുമാവ് കൃഷി
പ്രാേത്സാഹിപ്പിച്ച്
ആഭ്യന്തര ഉല്പാദനം
കൂട്ടുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമാേ;
(സി)
പാെതുമേഖലയിലും
സ്വകാര്യമേഖലയിലും
തരിശായിക്കിടക്കുന്ന
സ്ഥലങ്ങളില്‍ കശുമാവ്
കൃഷി
വ്യാപിപ്പിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്താെക്കെയെന്ന്
അറിയിക്കുമോ;
(ഡി)
ഇതര
സംസ്ഥാനങ്ങളില്‍ ഭൂമി
പാട്ടത്തിനെടുത്ത്
കശുമാവ് കൃഷി
വ്യാപിപ്പിക്കുന്നതിനെക്കുറിച്ച്
ആലാേചിച്ചിട്ടുണ്ടാേ;
എങ്കില്‍ പ്രസ്തുത
പദ്ധതി ഫലപ്രദമായെന്ന്
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകാെണ്ട് എന്ന്
വ്യക്തമാക്കുമോ?
(ഇ)
താേട്ടണ്ടിയുടെ
ഇറക്കുമതി
കൂട്ടുന്നതിനായി കാഷ്യൂ
ബാേര്‍ഡ് എടുത്ത
നടപടികള്‍
എന്താെക്കെയാണ്;
നിലവില്‍ ഇറക്കുമതി
ചെയ്യുന്ന താേട്ടണ്ടി
ഉപയാേഗിച്ച്
കാപ്പക്സിന്റെയും
കാഷ്യു ഡെവലപ്മെന്റ്
കാേര്പ്പറേഷന്റെയും
ഫാക്ടറികള്‍ എത്ര ദിവസം
പ്രവര്‍ത്തിപ്പിക്കുവാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ?
സമുദ്ര
മത്സ്യബന്ധന (നിയന്ത്രണ
നിര്‍വ്വഹണ) ബില്‍
*266.
ശ്രീ.എം.
വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
വി.ഡി.സതീശന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
കാെണ്ടുവന്ന സമുദ്ര
മത്സ്യബന്ധന (നിയന്ത്രണ
നിര്‍വ്വഹണ) ബില്‍
സംസ്ഥാനത്തെ പരമ്പരാഗത
മത്സ്യമേഖലയെ എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടാേ;
(ബി)
പന്ത്രണ്ട്നാേട്ടിക്കല്
മെെലിനപ്പുറം നൂറിലേറെ
കിലാേമീറ്റര്‍ വരെ
പാേയി മീൻ പിടിക്കുന്ന
സംസ്ഥാനത്തെ പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ
ജയിലില്‍ അടയ്ക്കുന്ന
പ്രസ്തുത ബില്ലിലെ
പുതിയ വ്യവസ്ഥക്കെതിരെ
സംസ്ഥാന സര്‍ക്കാര്‍
എതിര്‍പ്പ്
അറിയിച്ചിട്ടുണ്ടാേ;
(സി)
സംസ്ഥാന
സര്‍ക്കാരിന്റെ അധികാര
പരിധി 36 നാേട്ടിക്കല്
മെെല്‍ ആക്കണമെന്ന
ആവശ്യം
ഉന്നയിച്ചിട്ടുണ്ടാേ;
എങ്കില്‍ അതിന്മേലുള്ള
പ്രതികരണം എന്താണെന്ന്
വ്യക്തമാക്കുമോ?
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
ഉന്നമനം
*267.
ശ്രീ.ബി.സത്യന്
,,
കെ. ദാസന്
,,
കെ.ജെ. മാക്സി
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
ഉന്നമനത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ള
നൂതനപദ്ധതികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
പ്രതിശീര്‍ഷ
മത്സ്യലഭ്യത
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തിന് അര്‍ഹമായ
മണ്ണെണ്ണ ക്വോട്ട
വെട്ടിക്കുറയ്ക്കുന്നതും
ഇന്ധനവില അടിയ്ക്കടി
വര്‍ദ്ധിപ്പിക്കുന്നതും
പരമ്പരാഗത മേഖലയെ
എപ്രകാരമെല്ലാം
പ്രതികൂലമായി
ബാധിക്കുന്നുണ്ട്;
(ഡി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
ആഴക്കടല്‍ മത്സ്യബന്ധന
രീതികളില്‍ ആവശ്യമായ
സാങ്കേതിക പരിശീലനവും
സാമ്പത്തിക സഹായവും
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
വിദ്യാര്‍ത്ഥികളിലെ
ലഹരി ഉപയോഗ പ്രവണത
*268.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാലയങ്ങളുടെ
പരിസരം ലഹരി മുക്ത
മേഖലയായി
പ്രഖ്യാപിക്കുന്ന
വിമുക്തി പദ്ധതി
സംസ്ഥാനത്ത്
പരിപൂര്‍ണ്ണമായും
നടപ്പാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വിമുക്തി
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
വിദ്യാര്‍ത്ഥികളില്‍
വര്‍ദ്ധിച്ചുവരുന്ന
ലഹരി ഉപയോഗ പ്രവണതകള്‍
കണക്കിലെടുത്ത്
വിമുക്തി പദ്ധതി
കൂടുതല്‍ കാര്യക്ഷമമായി
നടപ്പാക്കുന്നതിന്
എക്സൈസ് വകുപ്പുമായി
ചേര്‍ന്ന്
ആവിഷ്കരിച്ചിട്ടുള്ള
നയപരിപാടികള്‍
വിശദീകരിക്കാമോ?
സാക്ഷരതാ
പദ്ധതികള്‍
*269.
ശ്രീ.രാജു
എബ്രഹാം
,,
യു. ആര്. പ്രദീപ്
,,
ഒ. ആര്. കേളു
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാക്ഷരതാ
നിരക്ക്
വര്‍ദ്ധിപ്പിക്കുന്നതിനായി
കേരള സംസ്ഥാന സാക്ഷരതാ
മിഷന് നടപ്പാക്കി
വരുന്ന സാക്ഷരതാ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
സാക്ഷരതാ
മിഷന്റെ
തുടര്‍വിദ്യാകേന്ദ്രങ്ങള്‍
സ്ഥിതിചെയ്യുന്ന എല്ലാ
വാര്‍ഡുകളിലും സാക്ഷരതാ
സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
സാക്ഷരതാ
തുടര്‍വിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങള്‍ക്കായി
കൂടുതല്‍
ഇന്‍സ്ട്രക്ടര്‍മാരെ
നിയോഗിച്ചിട്ടുണ്ടോയെന്നും
ഇതിനായി പുതിയ
കോഴ്സുകള്‍,
പുസ്തകങ്ങള്‍, പഠന
റിപ്പോര്‍ട്ടുകള്‍
എന്നിവ
തയ്യാറാക്കിയിട്ടുണ്ടോയെന്നും
അറിയിക്കാമോ;
(ഡി)
പട്ടികജാതി,
പട്ടികവര്‍ഗ്ഗ, തീരദേശ
മേഖലകള്‍ക്ക് മുന്‍ഗണന
നല്കി ആരംഭിച്ച
പ്രത്യേക സാക്ഷരതാ
പരിപാടികളുടെ വിശദാംശം
അറിയിക്കുമോ?
പൊതുമരാമത്ത്
പ്രവൃത്തികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ നടപടി
*270.
ശ്രീ.ഐ.ബി.
സതീഷ്
,,
എം. സ്വരാജ്
,,
ജെയിംസ് മാത്യു
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത്
പ്രവൃത്തികള്‍ കാലതാമസം
കൂടാതെയും
കാര്യക്ഷമമായും
പൂര്‍ത്തീകരിക്കുന്നതിനായി
എന്തെല്ലാം മേല്‍നോട്ട
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
കിഫ്ബി
പ്രാേജക്ടുകള്‍
സമയബന്ധിതമായി
നടപ്പാക്കുന്നതിനായി
പ്രാേജക്ട്
മാനേജുമെന്റ് യൂണിറ്റ്
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
കിഫ്ബി
പ്രവൃത്തികള്‍
ഏറ്റെടുത്തു
നടത്തുന്നതിനായി
പൊതുമരാമത്ത്
വകുപ്പിനുകീഴിലുള്ള
സ്പെഷ്യല്‍ പര്‍പ്പസ്
വെഹിക്കിളുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?