ജലനയം
894.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയദുരന്തം
അതിജീവിക്കുവാന്‍ കേരളം
നെതര്‍ലാന്‍ഡിന്റെ
മാതൃകയില്‍ ജലനയം
രൂപീകരിക്കണമെന്ന്
യു.എന്‍. സംഘം ചീഫ്
സെക്രട്ടറിക്ക്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ; പ്രസ്തുത
നിര്ദ്ദേശങ്ങളിന്മേല്
നടപടിയെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ജലത്തിന്റെ
ലഭ്യതയ്ക്കും
ഒഴുക്കിനും അനുസരിച്ച്
ജലനയത്തില്‍ ആവശ്യമായ
മാറ്റങ്ങള്‍ വരുത്താന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഫ്ലഡ്
മാപ്പിംഗ് നടപ്പിലാക്കാന്‍
നടപടി
895.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
മഞ്ഞളാംകുഴി അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ അണക്കെട്ടുകളില്‍
നിന്നും താഴേക്ക്
ഒഴുകുന്ന വെള്ളത്തിന്റെ
അളവ് എത്രയെന്നും അത്
ഏതൊക്കെ പ്രദേശങ്ങളില്‍
പരക്കുമെന്നും എത്ര
ഉയരത്തില്‍ ഏതൊക്കെ
പ്രദേശത്ത് എത്ര സമയം
നിലനില്‍ക്കുമെന്നും
കണക്കാക്കുന്ന
വെള്ളപ്പൊക്ക ഭൂപടം
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
വെള്ളപ്പൊക്ക
സാദ്ധ്യത മുന്‍കൂട്ടി
അറിയാനും അതിനനുസരിച്ച്
വേണ്ട
മുന്നറിയിപ്പുകള്‍
നല്കി രക്ഷാ
പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമാക്കാനും
മഴക്കാലങ്ങളില്‍
കൂടുതല്‍ കരുതല്‍
പുലര്‍ത്താനും ഫ്ലഡ്
മാപ്പിംഗ് അടിയന്തരമായി
നടപ്പിലാക്കുമോ;
വിശദമാക്കാമോ?
ജലസേചന
വകുപ്പില്‍ ഇംപ്രസ്റ്റ് തുക
896.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ലിഫ്റ്റ്
ഇറിഗേഷന്‍ സ്കീം
പോലെയുള്ള പദ്ധതികളുടെ
പ്രവര്‍ത്തനങ്ങളില്‍
വളരെ ചെറിയ തുകയുടെ
ആവശ്യം പോലും
നിറവേറ്റുന്നതിനായി
സര്‍ക്കാരിന്റെ
അനുമതിയ്ക്കായി കാത്തു
നില്ക്കുന്നതിനാല്
വളരെയേറെ ബുദ്ധിമുട്ടും
കാലതാമസവും ഉണ്ടാവുന്നു
എന്ന കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
അടിയന്തിര
സാഹചര്യങ്ങളില്‍
ചെലവാക്കുന്നതിനായി,
പൊതുമരാമത്ത്
വകുപ്പില്‍ ഉള്ളത് പോലെ
ഒരു ഇംപ്രസ്റ്റ് തുക
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
ജലസേചന
വകുപ്പില്‍ ഇലക്ട്രിക്കല്‍
വിഭാഗം
897.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
വേര്‍പെട്ട ജലസേചന
വകുപ്പിന് ഒരു
ഇലക്ട്രിക്കല്‍ വിഭാഗം
ഇല്ല എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇലക്ട്രിക്കല്‍ വിഭാഗം
രൂപീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ഇറിഗേഷന്‍
മാന്വല്‍
898.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് മാന്വല്‍
പരിഷ്ക്കരിച്ചത് പോലെ
ഇറിഗേഷന്‍ മാന്വല്‍
പരിഷ്ക്കരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പുതിയ
ഇറിഗേഷന്‍ മാന്വല്‍
എപ്പോള്‍
പ്രസിദ്ധീകരിക്കുമെന്ന്
അറിയിക്കാമോ?
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച പദ്ധതികള്‍
899.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ജലവിഭവ വകുപ്പ്
2016-17, 2017-18,
2018-19 എന്നീ
വര്‍ഷങ്ങളിലെ
ബഡ്ജറ്റുകളില്
പ്രഖ്യാപിച്ച
പദ്ധതികളും അവയില്‍
ഭരണാനുമതി നല്കിയവ,
ടെണ്ടര്‍ നടപടി
പൂര്‍ത്തീകരിച്ചവ,
പ്രവര്‍ത്തി തുടങ്ങിയവ,
പ്രവര്‍ത്തി
പൂര്‍ത്തീകരിച്ചവ,
നടപടി സ്വീകരിക്കാത്തവ
എന്നീ പദ്ധതികളും
ഏതൊക്കെയാണെന്നതിന്റെ
വിശദാംശം നല്‍കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ഏറനാട്
മണ്ഡലത്തില്‍ ഏതെല്ലാം
പദ്ധതികളാണ് ജലവിഭവ
വകുപ്പ് മുഖേന
ചെയ്യുന്നതിന്
ഭരണാനുമതി നല്‍കിയത്,
അവയോരോന്നിന്റെയും
ഇപ്പോഴത്തെ അവസ്ഥ
എന്നിവ വ്യക്തമാക്കാമോ?
'ഹരിതകേരളം'
മിഷന്റെ ഉപപദ്ധതിയായ
ജലസമൃദ്ധി
900.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
'ഹരിതകേരളം'
മിഷന്റെ ഉപപദ്ധതിയായ
ജലസമൃദ്ധിയുടെ പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഉപപദ്ധതി വഴി
നീര്‍ച്ചാലുകളുടെ
പുനരുദ്ധാരണത്തിനും
ജലമലിനീകരണം
തടയുന്നതിനും ഈ
സര്‍ക്കാര്‍ കാലയളവില്‍
ഓരോ വര്‍ഷവും എത്ര തുക
വകയിരുത്തി; എത്ര
ചെലവാക്കി; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ജലവിഭവ വകുപ്പ് കൊച്ചി
നിയോജകമണ്ഡലത്തില്‍ ഓരോ
വര്‍ഷവും നടത്തിയ
പ്രധാന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം ലഭ്യമാക്കാമോ?
ജലനിധി
പദ്ധതിയുടെ രണ്ടാം ഘട്ടം
901.
ശ്രീ.എസ്.ശർമ്മ
,,
വി. കെ. സി. മമ്മത് കോയ
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലനിധി
പദ്ധതിയുടെ രണ്ടാം
ഘട്ടത്തിന്റെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
ഇതിന്റെ
ഭാഗമായുള്ള എന്തെല്ലാം
പ്രവൃത്തികളാണ്
നിലവില്‍
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
ഹരിത
കേരളം മിഷന്റെ ഭാഗമായി
ജലവിഭവ വകുപ്പ് മുഖേന
നടപ്പിലാക്കി വരുന്ന
ജലസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഉപയോഗയോഗ്യമല്ലാതെ
കിടക്കുന്ന കുളങ്ങള്‍
നവീകരിക്കുന്നതിനും
കിണറുകളുടെ
സംപോഷണത്തിനും പൊതുജന
പങ്കാളിത്തം ഉറപ്പു
വരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
ജലസേചന
വകുപ്പിന്റെ പ്ലാൻ ഫണ്ട്
സ്കീം
902.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷത്തെ
ജലസേചന വകുപ്പിന്റെ
പ്ലാൻ ഫണ്ട് സ്കീമില്‍
എത്ര പദ്ധതികളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇതില്‍
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
ആയതിന്റെ വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(സി)
ഭരണാനുമതി
ലഭിക്കാത്ത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കുവാന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
മേജര്‍-മൈനര്‍
ഇറിഗേഷന്‍ വകുപ്പുകള്‍ വഴി
നടപ്പാക്കിയ പദ്ധതികള്‍
903.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ആലപ്പുഴ
ജില്ലയില്‍ 2016, 2017,
2018 കാലഘട്ടങ്ങളില്‍
മേജര്‍-മൈനര്‍
ഇറിഗേഷന്‍ വകുപ്പുകള്‍
വഴി നടപ്പാക്കിയ വിവിധ
പദ്ധതികളുടെ
വിശദാംശങ്ങള്‍
മണ്ഡലങ്ങള്‍ തിരിച്ച്
വ്യക്തമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതി
904.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
പെരിയാറിനോട് ചേര്‍ന്ന്
കിടക്കുന്ന കവളങ്ങാട്,
പല്ലാരിമംഗലം,
വാരപ്പെട്ടി
പഞ്ചായത്തുകളിലേയും
കോതമംഗലം
മുന്‍സിപ്പാലിറ്റിയിലേയും
വിവിധ പ്രദേശങ്ങളില്‍
വേനല്‍ക്കാലത്തുണ്ടാകുന്ന
കുടിവെള്ള ക്ഷാമവും
വരള്‍ച്ചയും
പരിഹരിക്കുന്നതിനുവേണ്ടി
ആവിഷ്ക്കരിച്ചിട്ടുള്ള
ആവോലിച്ചാല്‍
വില്ലാഞ്ചിറ ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതിയുടെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതിയുമായി
ബന്ധപ്പെട്ട് എം.എല്‍.എ
യുടെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തിന്റെ
തീരുമാനപ്രകാരം
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കാമോ;
(സി)
വിവിധ
പഞ്ചായത്തുകളിലേയും
മുന്‍സിപ്പാലിറ്റിയിലേയും
കര്‍ഷകര്‍ക്കും
സാധാരണക്കാര്‍ക്കും
വലിയ പ്രയോജനം
ലഭിക്കുന്ന പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനുവേണ്ടി
ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി വേഗത്തില്‍
നടപ്പിലാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ ഇറിഗേഷന്‍
പദ്ധതികള്‍
905.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ആലത്തൂര്‍ മണ്ഡലത്തില്‍
മേജര്‍ ഇറിഗേഷന്‍
വിഭാഗം വിവിധ
പദ്ധതികളിലൂടെ
ഭരണാനുമതി
ലഭ്യമാക്കിയതും
നടപ്പിലാക്കിവരുന്നതും
പൂര്‍ത്തീകരിച്ചതുമായ
പ്രവൃത്തികളുടെ
പൊതുവിവരം, അടങ്കല്‍
തുക എന്നിവ
വര്‍ഷാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
ആലത്തൂര്‍
മണ്ഡലത്തിനായി
പ്രാധാന്യമേറിയ പുതിയ
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അവയുടെ
വിശദാംശം ലഭ്യമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
പദ്ധതികള്‍
906.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ജലവിഭവ വകുപ്പിന്
കീഴില്‍ ഭരണാനുമതി
ലഭിച്ച പദ്ധതികളും
അവയ്ക്കായി നീക്കി
വെച്ച തുകയും
സാമ്പത്തിക വര്‍ഷം
കണക്കാക്കി
വിശദമാക്കാമോ;
(ബി)
നിലമ്പൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കാന്‍
പോകുന്ന പദ്ധതികൾ,
അവയ്ക്കായി നീക്കി
വെച്ച തുക എന്നിവയുടെ
വിശദാംശം നല്‍കാമോ?
പ്രളയം
മൂലം തകര്‍ന്ന പമ്പാ നദിയുടെ
പുനരുദ്ധാരണം
907.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പമ്പാനദിയിലെ
വെള്ളപ്പൊക്കം മൂലം
തകര്‍ന്ന പമ്പാവാലി,
എയ്ഞ്ചല്‍വാലി, കണമല
തുടങ്ങിയ സ്ഥലങ്ങളിലെ
തീരങ്ങള്‍
സംരക്ഷിക്കുന്നതിന്
ജലസേചന വകുപ്പ്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
പ്രളയം
മൂലം തകര്‍ന്ന പമ്പാ
നദിയുടെ
പുനരുദ്ധാരണത്തിനായി
എന്തെല്ലാം പദ്ധതികള്‍
ആണ് ജലസേചന വകുപ്പ്
തയ്യാറാക്കിയിരിക്കുന്നത്;
വിശദമാക്കാമോ?
പുഴകള്‍
കനാലുകള്‍ തോടുകള്‍
എന്നിവയുടെ സംരക്ഷണം
908.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയശേഷം
പുഴകള്‍, കനാലുകള്‍,
തോടുകള്‍ എന്നിവയുടെ
തീരങ്ങളില്‍ കയ്യേററം
നടന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പുഴകളുടെയും
കനാലുകളുടെയും
തോടുകളുടെയും
അതിര്‍ത്തി
സംരക്ഷിക്കുന്നതിനും
കയ്യേറ്റം തടയുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ജലാശയങ്ങളോട്
ചേര്‍ന്നുള്ള സ്ഥലം
കയ്യേറി നിര്‍മ്മിച്ച
വീടുകള്‍ പ്രളയത്തില്‍
തകര്‍ന്ന
സാഹചര്യത്തില്‍ അവിടെ
വീടുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
അറിയിക്കാമോ?
തിരുവമ്പാടി
മണ്ഡലത്തിലെ പുഴകളുടെ
തീരസംരക്ഷണം
909.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
വലിയ നാശനഷ്ടം സംഭവിച്ച
തിരുവമ്പാടി
മണ്ഡലത്തിലെ പുഴകളുടെ
തീരസംരക്ഷണത്തിനായി
സമര്‍പ്പിച്ച
പ്രവൃത്തികളുടെ
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഇവയ്ക്ക്
ഭരണാനുമതി
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കാമോ?
തിരുവമ്പാടി
മണ്ഡലത്തിലെ നദീതീരസംരക്ഷണം
910.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തില്‍ നിന്നും
പ്രളയത്തില്‍ തകര്‍ന്ന
നദീതീരങ്ങളുടെ
സംരക്ഷണത്തിനായി
സമര്‍പ്പിച്ച
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കാമോ?
ആമയിഴഞ്ചാന്‍
തോട്
911.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആമയിഴഞ്ചാന്‍
തോടിന്റെ കണ്ണമ്മൂല
മുതല്‍ ആക്കുളം വരെയുളള
ഭാഗത്ത് ചെളിയും
മാലിന്യവും നീക്കം
ചെയ്യാത്തത് മൂലവും
തോടിന്റെ കരയിലെ
കയ്യേറ്റം മൂലവും
ഉള്ളൂര്‍ തോട്, പട്ടം
തോട് എന്നിവയില്‍
നിന്നുളള ജലം
ഒഴുകുന്നതിന്
തടസ്സമുണ്ടാകുന്നു
എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്
മൂലം ഒരു മണിക്കൂര്‍
തുടര്‍ച്ചയായി മഴ
പെയ്താല്‍ പോലും
കുഴിവയല്‍, ഗൗരീശപട്ടം
ഭാഗങ്ങളില്‍
വെളളപൊക്കമുണ്ടാകുന്ന
സാഹചര്യം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഭാഗത്തെ ചെളിയും
മാലിന്യവും നീക്കം
ചെയ്യുന്നതിനുള്ള
എസ്റ്റിമേറ്റിന്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി പ്രസ്തുത
എസ്റ്റിമേറ്റ്
അംഗീകരിച്ച് പ്രസ്തുത
ഭാഗങ്ങളില്‍
നിരന്തരമായി
അനുഭവപ്പെടുന്ന
വെള്ളപ്പൊക്കത്തിന്
ശാശ്വത പരിഹാരം കാണാന്‍
നടപടി സ്വീകരിക്കുമോ?
ഭാരതപ്പുഴയുടെ
വലതുകര ഇടിയുന്നതിന് പരിഹാരം
912.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുറ്റിപ്പുറം
പഞ്ചായത്തിലെ
പിഷാരാക്കല് ദുര്‍ഗ്ഗ
ഭഗവതി ക്ഷേത്രത്തിന്
സമീപം ഭാരതപ്പുഴയുടെ
വലതുകര ഇടിയുന്നതിന്
പരിഹാരമായി പുതിയ
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തില്‍പ്പെട്ട
ഏതെല്ലാം
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ് ചീഫ്
എഞ്ചിനീയര്‍ ഇറിഗേഷന്‍
അയച്ചിട്ടുണ്ട്; ഇതില്‍
ഏതെല്ലാം എസ്റ്റിമേറ്റ്
ചീഫ് എഞ്ചിനീയര്‍
അംഗീകരിച്ച് ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
പ്രസ്തുത
ഭരണാനുമതികളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
നിലവില്‍
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാം;
വ്യക്തമാക്കാമോ;
(ഡി)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തില്‍
നിന്നും
ആര്.എം.എഫ്.ല്‍ അയച്ച
പദ്ധതികള്‍ ഏതെല്ലാം;
ഇതില്‍ ഏതെല്ലാം
പദ്ധതികള്‍ക്ക് അനുമതി
ലഭ്യമായിട്ടുണ്ട്;
വിശദമാക്കാമോ?
പെരുമ്പുഴകടവ്
പാലത്തിന്റെ പുനര്‍
നിര്‍മ്മാണ നടപടികള്‍
913.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്ന
സമയത്ത് അപ്രോച്ച് റോഡ്
തകര്‍ന്ന ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തിലെ
പെരുമ്പുഴകടവ്
പാലത്തിന്റെ പുനര്‍
നിര്‍മ്മാണ നടപടികള്‍
ഏത് ഘട്ടത്തിലാണ് ;
(ബി)
പാലത്തിന്റെ
പുനര്‍
നിര്‍മ്മാണത്തിനുണ്ടായ
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയുടെ നിര്‍മ്മാണ
ചിലവ് എത്രയാണെന്ന്
അറിയിക്കാമോ ;
(ഡി)
ചങ്ങനാശ്ശേരി
നഗരവും, പായിപ്പാടു്
പഞ്ചായത്തില്‍ പൂവം
പ്രദേശവുമായി
ബന്ധിപ്പിക്കുന്ന,
വെള്ളപ്പൊക്ക ബാധിത
മേഖലയില്‍ സ്ഥിതി
ചെയ്യുന്ന ഈ
പാലത്തിന്റെ
നിര്‍മ്മാണം കാലതാമസം
ഒഴിവാക്കി
പൂര്‍ത്തികരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ജലസ്രോതസ്സുകളുടെ
സംരക്ഷണം
914.
ശ്രീ.സണ്ണി
ജോസഫ്
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലസ്രോതസ്സുകള്‍
വ്യാപകമായി
മലിനപ്പെടുത്തുന്നതും
നിലവിലുള്ളവയെ
വേണ്ടവിധം
സംരക്ഷിക്കാത്തതും
ശുദ്ധജല ലഭ്യതയില്‍
കുറവ്
ഉണ്ടാക്കിയിട്ടുള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
സംസ്ഥാനത്തെ
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(സി)
ജലസ്രോതസ്സുകള്‍
മലിനപ്പെടുത്തുന്നവര്‍ക്കെതിരെ
ശിക്ഷാ നടപടികള്‍
കര്ശനമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
ജലത്തിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവിലുള്ള സംവിധാനം
പര്യാപ്തമാണോ;
ഇല്ലെങ്കില്‍ ഇതിനായി
കൂടുതല്‍ അംഗീകൃത
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്ന നടപടി
ത്വരിതപ്പെടുത്തുമോ;
വിശദമാക്കാമോ?
പ്രളയം
മൂലം തകരാറിലായ ജലപ്രവാഹങ്ങളെ
സജ്ജമാക്കാന്‍ നടപടി
915.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
ഭീകരമായ പ്രളയത്തില്‍
നിന്നും എന്തൊക്കെ
അനുഭവ പാഠങ്ങളാണ്
ജലവിഭവ വകുപ്പ്
ഉള്‍ക്കൊണ്ടതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രളയം
ബാധിച്ച സ്ഥലങ്ങളില്‍
മറ്റ് വകുപ്പുകളുമായി
ഏകോപിച്ച് വില്ലേജ്
ഓഫീസുകളിലെ പഴയരേഖകള്‍
പരിശോധിച്ച്
വെള്ളക്കെട്ടുകള്‍,
തോടുകള്‍, പുഴകള്‍,
വയലുകള്‍ തുടങ്ങി
ജലപ്രവാഹം തടസ്സപ്പെട്ട
ഇടങ്ങള്‍ കണ്ടുപിടിച്ച്
പരിഹാര നടപടികള്‍
സ്വീകരിക്കാൻ
ഉദ്ദേശമുണ്ടോ;
(സി)
ചെളി
മാറ്റിയും ആഴം
കൂട്ടിയും ജലം
പരന്നൊഴുകത്തക്ക
രീതിയില്‍
ജലപ്രവാഹങ്ങളെ
സജ്ജമാക്കുമോ;
(ഡി)
കുട്ടനാട്ടിലെ
ബണ്ടുകളുടെ അവസ്ഥ
പരിശോധിച്ച് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കനാല്‍
ബണ്ട് റോഡുകള്‍
916.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
പെരിയാര്‍ വാലി,
മുവാറ്റുപുഴ വാലി
ഇറിഗേഷന്‍
പ്രോജക്റ്റുകളുടെ
ഭാഗമായുള്ള കനാല്‍
ബണ്ട് റോഡുകള്‍
ഇക്കഴിഞ്ഞ
പ്രളയത്തിനുശേഷം സഞ്ചാര
യോഗ്യമല്ലാതായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കനാല്‍ ബണ്ട് റോഡുകളുടെ
സംരക്ഷണ
പ്രവൃത്തികള്‍ക്ക്
ആവശ്യമായ ഫണ്ടും
അനുമതിയും നല്കുവാന്
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
കനാല്‍ ബണ്ട് റോഡുകള്‍
നവീകരിക്കുന്നതിന് ചീഫ്
എന്ജിനീയറില് നിന്നും
സര്‍ക്കാരിലേക്ക്
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
കനാല്‍ ബണ്ട് റോഡുകള്‍
സമയബന്ധിതമായി
സംരക്ഷിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കേരളത്തിലുള്ള
ജലസംഭരണികളുടെ എണ്ണം
917.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ-പൊതുമേഖലകളില്‍
ഉള്‍പ്പെടുന്ന ചെറുതും
വലുതുമായ എത്ര
കുളങ്ങളും ജലസംഭരണികളും
കേരളത്തില്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
കുളങ്ങളുടെയും
ജലസംഭരണികളുടെയും
സംരക്ഷണത്തിനായി കഴിഞ്ഞ
സര്‍ക്കാരിന്റെയും ഈ
സര്‍ക്കാരിന്റെയും
കാലത്ത് എത്ര തുക
വകയിരുത്തിയെന്ന്
വ്യക്തമാക്കാമോ;
(സി)
വകയിരുത്തിയ
തുക ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
വിനിയോഗിച്ചതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
പഞ്ചായത്തില്‍
ഒരു കുളം പദ്ധതി
918.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തില്‍
ഒരു കുളം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നെടുമങ്ങാട് നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
കുളങ്ങളാണ്
നവീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എത്ര തുക
അനുവദിച്ചുവെന്നും
എന്നത്തേക്ക് നവീകരണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കാനാകുമെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നിയോജക മണ്ഡലത്തിലെ
ഏതെങ്കിലും കുളം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ ശേഷം
ഒഴിവാക്കേണ്ട സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വിശദമാക്കാമോ?
മണിയാര്‍ ഡാമിന്റെ
അറ്റകുറ്റപ്പണികള്‍
919.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
പ്രളയത്തില്‍ തകരാര്‍
സംഭവിച്ച മണിയാര്‍
ഡാമിന്റെ
അറ്റകുറ്റപ്പണികള്‍
പൂര്ത്തിയാക്കിയാേ;
എന്താെക്കെ തകരാറുകളാണ്
ഉണ്ടായത്;
അറ്റകുറ്റപ്പണിക്കായി
എത്ര രൂപ ചെലവഴിച്ചു;
വിശദാശം ലഭ്യമാക്കാമോ;
(ബി)
മണിയാര്‍
ഡാമിന്റെ വയറിംഗ്
സംവിധാനം തകരാറിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
തകരാറിലായിട്ട് എത്ര
വര്‍ഷമായെന്നും ഇത്
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നുമുള്ള
വിശദാംശം
ലഭ്യമാക്കാമാേ?
ഫ്ലഡ്
മാപ്പ്
920.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
സംസ്ഥാനത്തെ ഡാമുകള്‍
തുറന്നാല്‍ ഏതൊക്കെ
പ്രദേശങ്ങള്‍
വെള്ളത്തിനടിയിലാകുമെന്നത്
സംബന്ധിച്ച വിശദമായ
ഫ്ലഡ് മാപ്പ്
വകുപ്പിന്റെ
കൈവശമുണ്ടോ;
(ബി)
എങ്കില്‍
ആഗസ്റ്റിലുണ്ടായ പ്രളയം
മൂലം ഡാമുകള്‍
തുറന്നപ്പോള്‍
കാലേക്കൂട്ടി
ജനങ്ങള്‍ക്ക്
ഇതുസംബന്ധിച്ച്
മുന്നറിയിപ്പ്
നല്‍കുന്നതിന് ജലവിഭവ
വകുപ്പ് പരാജയപ്പെട്ടത്
ഏത് സാഹചര്യത്തിലാണ്;
(സി)
ഇത്തരം
മുന്നറിയിപ്പുകള്‍
യഥാസമയം
നല്കിയിരുന്നുവെങ്കില്
പ്രളയത്തിലുണ്ടായ നഷ്ടം
ഒരു പരിധിവരെ
കുറയ്ക്കുവാന്‍
സാധിക്കുമായിരുന്നുവെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഭാവിയില്‍
ഇത്തരം അടിയന്തര
സാഹചര്യങ്ങളില്‍
സ്വീകരിക്കേണ്ട
കാര്യങ്ങളെ സംബന്ധിച്ച്
വകുപ്പ് എന്തെങ്കിലും
ചര്‍ച്ച നടത്തുകയോ
തീരുമാനം എടുക്കുകയോ
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ?
ചിമ്മിണി
ഡാം
921.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചിമ്മിണി
ഡാമില്‍ നിന്നുള്ള
വെള്ളം തൃശൂര്‍ കോള്‍
നിലങ്ങളില്‍
എത്തുന്നതിന്
തടസ്സമുണ്ടാക്കി
ഇല്ലിക്കല്‍
റെഗുലേറ്ററിനു സമീപം
നിര്‍മ്മിച്ചിരിക്കുന്ന
ഏകദേശം 50 സെ.മീ.
ഉയരത്തിലുള്ള
കോണ്‍ക്രീറ്റ് തടയണ
നീക്കം ചെയ്യുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മണലൂര്‍
മണ്ഡലത്തില്‍ 2500
ഏക്കറില്‍ ആദ്യമായി
ഇരുപുകൃഷി ഇറക്കാന്‍
തീരുമാനിച്ച
സാഹചര്യത്തില്‍ ജലലഭ്യത
ഉറപ്പാക്കാന്‍
അടിയന്തരമായി
ഇടപെടുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം നല്‍കാമോ?
ഡാമുകളിലെ
മണല്‍ മാറ്റാൻ നടപടി
922.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഹാ
പ്രളയത്തിന്റെ ഫലമായി
സംസ്ഥാനത്തെ ഡാമുകളില്‍
മണല്‍ അടിഞ്ഞുകൂടിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
മണല്‍ ഖനനം ചെയ്ത്
മാറ്റുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ;
ഇല്ലെങ്കിൽ നടപടി
സ്വീകരിക്കുമാേ;
വിശദമാക്കാമോ?
നെയ്യാര്‍
ബണ്ട്
പുനര്‍നിര്‍മ്മിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
923.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
അമരവിള പുല്ലാമലയില്‍
2018-ലെ പ്രളയത്തില്‍
തകര്‍ന്ന നെയ്യാര്‍
ബണ്ട്
പുനര്‍നിര്‍മ്മിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്ത്തിയായിട്ടുണ്ടാേയെന്ന്
വ്യക്തമാക്കാമാേ;
(ബി)
നെയ്യാര്ബണ്ട്
പുനര്‍നിര്‍മ്മിക്കുന്നതിന്
എത്രകാേടിയുടെ
ഭരണാനുമതിയാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കാമാേ;
(സി)
പുനര്‍നിര്‍മ്മാണ
പ്രവൃത്തികള്‍
എപ്പാേള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമാേ?
ഡാമുകളിലെ
സിൽറ്റും മണലും നീക്കം
ചെയ്യാൻ നടപടി
924.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡാമുകളിലെ സില്‍റ്റ്
നീക്കം ചെയ്യുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തരമായി നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഡാമുകളിലെ
മണൽ നീക്കം ചെയ്യാൻ
അടിയന്തര നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കിൽ
എന്തുകൊണ്ടെന്ന്
അറിയിക്കാമോ?
ഡാമുകളിലെ
മണലിന്റെ കണക്ക്
925.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡാമുകളിലെ മണല്‍
സംബന്ധിച്ച മതിപ്പ്
കണക്ക് ഉണ്ടാക്കുവാനും
മണല്‍ വാരുന്നതിനുള്ള
പദ്ധതി ടെന്‍ഡര്‍
ചെയ്യുന്നതിനും
തീരുമാനം
എടുത്തിരുന്നോ;
(ബി)
സംസ്ഥാനത്തുണ്ടായ
പ്രളയം മൂലം ഡാമുകളിലെ
മണല്‍
ഒഴുകിപ്പോകാനിടയായ
സാഹചര്യത്തില്‍ മേല്‍
സൂചിപ്പിച്ച തീരുമാനം
ഉപേക്ഷിച്ചിട്ടുണ്ടോ;
(സി)
മുന്‍
എല്‍. ഡി. എഫ്.
സര്‍ക്കാരിന്റെ കാലത്ത്
ഡാമുകളില്‍ നിന്നും
മണല്‍ വാരുന്നതിന്
ആവിഷ്കരിച്ച പദ്ധതി
വിജയപ്രദമായിരുന്നോ;
അല്ലെങ്കില്‍
ലക്ഷക്കണക്കിന് രൂപ
നഷ്ടം വരുത്തുന്ന
ഇത്തരം പദ്ധതികള്‍
ഉപേക്ഷിക്കുവാന്‍
തയ്യാറാകുമോ
എന്നറിയിക്കാമോ?
മുല്ലപ്പെരിയാര്‍
ഡാമുമായി ബന്ധപ്പെട്ട കേസ്
926.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
ഡാമുമായി ബന്ധപ്പെട്ട
കേസ് നടത്തിപ്പിനായി
കഴിഞ്ഞ ഒന്‍പത്
വര്‍ഷത്തിനിടെ 5.65
കോടി രൂപ
ചെലവഴിക്കുകയുണ്ടായോ;
(ബി)
ഇതില്‍
4.31കോടി രൂപ
സര്‍ക്കാരിനുവേണ്ടി
സുപ്രീംകോടതിയില്‍
ഹാജരായ അഭിഭാഷകര്‍ക്ക്
ഫീസ് ഇനത്തില്‍
നല്കിയതാണോ;
(സി)
ഇത്രയും
തുക ചെലവാക്കിയിട്ടും
118 വര്‍ഷം പഴക്കമുള്ള
മുല്ലപ്പെരിയാര്‍
ഡാമിന്
ബലക്ഷയമുണ്ടെന്ന്
തെളിയിക്കാനോ നിലവിലെ
അണക്കെട്ട്
അപകടാവസ്ഥയിലാണെന്ന്
കോടതിയെ
ബോധ്യപ്പെടുത്താനോ
സര്‍ക്കാരിനും
സര്‍ക്കാരിനു വേണ്ടി
ഹാജരായ അഭിഭാഷകര്‍ക്കും
കഴിയാത്ത
സാഹചര്യമുണ്ടോ;
(ഡി)
അതു
കൊണ്ടുതന്നെ
അപകടാവസ്ഥയിലുള്ള
അണക്കെട്ട് സ്വന്തം
ചെലവില്‍
പുതിക്കിപ്പണിയാന്‍
സംസ്ഥാനം സന്നദ്ധത
പ്രകടിപ്പിച്ചിട്ടും
കോടതിയില്‍ നിന്ന്
അനുകൂല ഉത്തരവ്
ലഭിക്കാത്ത
സാഹചര്യമുണ്ടോ;
വിശദമാക്കാമോ?
വാമനപുരം
ആറില്‍ തടയണ നിര്‍മ്മാണം
927.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
ആറില്‍ കാരേറ്റ്
നിര്‍മ്മിക്കുന്ന തടയണ
സംബന്ധിച്ച പരിശോധനകള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
നിര്‍മ്മാണത്തിന്
മുന്‍പായി എന്തെല്ലാം
പരിശോധനകളാണ് ഇനി
സ്വീകരിക്കാനുള്ളത്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തടയണയുടെ നിര്‍മ്മാണം
ആരംഭിക്കാന്‍ കാലതാമസം
നേരിടുന്നതിന്റെ കാരണം
വിശദമാക്കാമോ?
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
ചെക്ക്ഡാമുകള്‍
928.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കല്‍പ്പറ്റ നിയോജക
മണ്ഡല പരിധിയില്‍ എത്ര
ചെക്ക്ഡാമുകള്‍
നിര്‍മ്മിച്ചിട്ടുണ്ട്;
ഇതിനായി എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
പുതിയ
ചെക്ക്ഡാമുകള്‍ക്ക്
പ്രൊപ്പോസല്‍
സമര്‍പ്പിച്ചാല്‍ അത്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കാമോ?
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
അകവണ്ടതാേട്ടില് ചെക്ക്ഡാം
നിര്‍മ്മാണം
929.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
അമ്പലപ്പാറ
ഗ്രാമപഞ്ചായത്തില്പ്പെടുന്ന
അകവണ്ടതാേട്ടില്
ചെക്ക്ഡാം
നിര്‍മ്മിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചതെന്ന്
വിശദീകരിക്കാമാേ;
(ബി)
അകവണ്ടതാേട്ടില്
ചെക്ക്ഡാം
നിര്‍മ്മിക്കുകയാണെങ്കില്‍
ഏതെല്ലാം പ്രദേശത്തെ
ജനങ്ങള്‍ക്ക്
പ്രയോജനകരമാകുമെന്ന്
വിശദീകരിക്കാമാേ;
(സി)
അതിനായി
എത്ര തുകയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുള്ളത്;
വിശദമാക്കാമാേ?
മങ്കടയില്‍
കടലുണ്ടിപ്പുഴയ്ക്ക് കുറുകെ
ചെക്ക് ഡാം
930.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മങ്കടയില്‍
കൂട്ടിലങ്ങാടി
പഞ്ചായത്തിലെ
കടലുണ്ടിപ്പുഴയ്ക്ക്
കുറുകെ ആനപ്പാറ
പൊറ്റമല്‍ കടവില്‍
ചെക്ക് ഡാം
നിര്‍മ്മിക്കുന്നതിനുള്ള
സാങ്കേതികാനുമതി നല്കിയ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് ടെണ്ടര്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പദ്ധതി
അതിവേഗം
പൂര്‍ത്തീകരിക്കുന്നതിന്
വകുപ്പ് തലത്തില്‍
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ഓഖി
ദുരന്തത്തില്‍ തകര്‍ന്ന
കടല്‍ഭിത്തി പുനരുദ്ധാരണം
931.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ചെല്ലാനം
പഞ്ചായത്തില്‍ ഓഖി
ദുരന്തത്തില്‍ തകര്‍ന്ന
കടല്‍ഭിത്തി
പുനരുദ്ധരിക്കുന്നതിനായുള്ള
16.01.2018-ലെ
സര്‍ക്കാര്‍ ഉത്തരവ്
നമ്പര്‍ 29/2018/ജ.വി.വ
പ്രകാരം അനുവദിച്ച 8
കാേടി രൂപയുടെ
നിര്‍മ്മാണപ്രവൃത്തികള്‍
പൂര്‍ത്തിയാക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമാേ;
(ബി)
പ്രസ്തുത
കടല്‍ഭിത്തിയുടെ
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമാേ?
കടലോര
മേഖലയിലെ സംരക്ഷണ
കടല്‍ഭിത്തികളുടെ
പുനര്‍നിര്‍മ്മാണം
932.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കടലോര
മേഖലയില്‍ കഴിഞ്ഞ
കാലവര്‍ഷക്കാലത്തും ഓഖി
കാലത്തും സംരക്ഷണ
കടല്‍ഭിത്തികള്‍
പലയിടങ്ങളിലായി
തകര്‍ന്നത് ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
കാലവര്‍ഷത്തിന്
മുന്നോടിയായി ഇത്
പുനര്‍നിര്‍മ്മിക്കേണ്ടതിന്റെ
ആവശ്യകത
ബോധ്യപ്പെട്ടിട്ടുണ്ടോ;
ഈ വര്‍ഷത്തെ
പ്ലാന്‍ഫണ്ടില്‍
നിന്നും പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഫണ്ട്
നീക്കിവെക്കുന്നതിന്റെ
അടിയന്തര പ്രാധാന്യം
തിരിച്ചറിഞ്ഞ്
ആയതിനുവേണ്ട നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കടല്‍ഭിത്തികള്‍
പുനര്‍നിര്‍മ്മിക്കുന്നതിനാവശ്യമായ
കരിങ്കല്ല്
ലഭ്യമാക്കുന്നതിന്
ക്വാറികളുമായി
ബന്ധപ്പെട്ട് ക്രമീകരണം
നടത്തുമോ;
കാലവര്‍ഷത്തിന്
മുന്നോടിയായി
പുനര്‍നിര്‍മ്മാണത്തിന്
കെെക്കൊണ്ട നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
സംരക്ഷണ
ഭിത്തി നിര്‍മ്മാണത്തിന് തുക
933.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018
ആഗസ്റ്റിലുണ്ടായ
പ്രളയത്തില്‍പ്പെട്ട്
ഇടിഞ്ഞുപോയ പിറവം
മുനിസിപ്പാലിറ്റിയിലെയും
രാമമംഗലം, മണീട് എന്നീ
പഞ്ചായത്തുകളിലെയും
നദീതീരത്തുളള
സ്ഥലങ്ങള്‍,
ആരാധനാലയങ്ങള്‍,
വീടുകള്‍ എന്നിവ
സംരക്ഷണ ഭിത്തി കെട്ടി
സംരക്ഷിക്കുന്നതിനുളള
പ്രൊപ്പോസലുകള്‍
ബന്ധപ്പെട്ട ജലവിഭവ
വകുപ്പ് ഓഫീസുകളില്‍
നിന്നും
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പ്രൊപ്പോസലുകളിന്മേല്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
സംരക്ഷണ
ഭിത്തി
നിര്‍മ്മാണത്തിന് തുക
അനുവദിച്ചിട്ടുണ്ടോ
എന്നും ഇല്ലെങ്കില്‍
അടിയന്തിരമായി
അനുവദിക്കുമോ എന്നും
വ്യക്തമാക്കാമോ?
സംരക്ഷണഭിത്തി
നിര്‍മ്മാണം
934.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
പ്രളയത്തില്‍
ചെങ്ങന്നൂരിലെ പമ്പ,
അച്ചന്‍കോവില്‍
ആറുകളുടെ തീരങ്ങളിലെ
വീടുകള്‍ ഉള്‍പ്പെടെ
ഇടിഞ്ഞ് വന്‍
നാശനഷ്ടങ്ങള്‍
ഉണ്ടായതും ഇവിടുത്തെ
ജനങ്ങളുടെ അപകടഭീതിയും
കണക്കിലെടുത്ത്
നദികളുടെ കരകളില്‍
സംരക്ഷണ ഭിത്തി
കെട്ടുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജലവിഭവ
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
സംരക്ഷണഭിത്തി
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ആലപ്പാട്
ഗ്രാമപഞ്ചായത്തില്‍
തീരസംരക്ഷണം
935.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പാട്
ഗ്രാമപഞ്ചായത്തില്‍
തീരസംരക്ഷണം
ഉറപ്പാക്കുന്നതിനുവേണ്ടി
ഏതെല്ലാം ഭാഗങ്ങളില്‍
പുലിമുട്ട്
നിര്‍മ്മിക്കുന്നതിനുളള
പദ്ധതിയുടെ പഠനം
പൂര്‍ത്തീകരിച്ചുവെന്ന്
വിശദീകരിക്കാമോ;
ഇതിനായി ഈ വര്‍ഷത്തെ
ബഡ്ജറ്റില്‍ തുക
അനുവദിച്ചിട്ടുണ്ടോ;
വിശദീകരിക്കാമോ;
(ബി)
ഓഖിചുഴലിക്കാറ്റിനെ
തുടര്‍ന്നുണ്ടായ
കടല്‍ക്ഷോഭത്തില്‍
തകര്‍ന്ന
കടല്‍ഭിത്തിയുടെ
അറ്റകുറ്റപണികള്‍
നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
ചെയ്തിട്ടുളളതെന്ന്
വിശദീകരിക്കാമോ;
(സി)
ആലപ്പാട്
ഗ്രാമപഞ്ചായത്തിലുണ്ടാകുന്ന
കടല്‍ക്ഷോഭവും
തീരശോഷണവും സംബന്ധിച്ച്
വിദഗ്ധ പഠനം നടത്താന്‍
ജലവിഭവ വകുപ്പ്
മുന്‍കൈയ്യെടുക്കുമോ;
വിശദീകരിക്കാമോ?
പൂന്തുറയിലെ
പുലിമുട്ട് നിര്‍മ്മാണം
936.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ
പൂന്തുറയില്‍
പുലിമുട്ട്
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
കോടിരൂപയുടെ
എസ്റ്റിമേറ്റാണ്
ഇതിനായി
അംഗീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
പുലിമുട്ട്
നിര്‍മ്മാണ
പ്രവര്‍ത്തനം
അടിയന്തരമായി
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കുടമുണ്ട
പാലത്തിന്റെ അപ്രോച്ച് റോഡ്
937.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
വാരപ്പെട്ടി, കവളങ്ങാട്
പഞ്ചായത്തുകളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
കുടമുണ്ട പാലത്തിന്റെ
അപ്രോച്ച് റോഡ്
നിര്‍മ്മാണത്തിന്റെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(ബി)
അപ്രോച്ച്
റോഡ് നിര്‍മ്മാണം
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
സെക്രട്ടേറിയറ്റിലെ ഐ
ആർ2/313/18/
ഡബ്ള്യു.ആർ.ഡി എന്ന
ഫയലിന്റെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഫയലില്‍ ചീഫ്
എന്ജിനീയറില് നിന്നും
ആവശ്യപ്പെട്ടിട്ടുള്ള
അധിക വിവരം
ലഭ്യമായിട്ടുണ്ടോ;
(ഇ)
സാങ്കേതിക
പ്രശ്നങ്ങളും
കാലതാമസവും ഒഴിവാക്കി
അപ്രോച്ച് റോഡ്
നിര്‍മ്മാണം വേഗത്തില്‍
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ
;വിശദമാക്കാമോ?
കോള്‍
നിലങ്ങളിലെ ഉപ്പുവെള്ള ഭീഷണി
തടയുന്നതിന് നടപടി
938.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ കോള്‍
നിലങ്ങളിലെ ഉപ്പുവെള്ള
ഭീഷണി തടയുന്നതിനായി
നിര്‍മ്മിച്ചിരിക്കുന്ന
ഏനാമ്മാവ്, ഇടിയഞ്ചിറ
റഗുലേറ്ററുകള്‍
ഉയര്‍ത്തുന്നതിനും
താഴ്ത്തുന്നതിനും
മോട്ടോര്‍
സ്ഥാപിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഈ
പ്രവൃത്തികള്‍ക്കായി
തയ്യാറാക്കിയ
എസ്റ്റിമേറ്റിന്റെ
വിശദവിവരങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഇക്കാര്യത്തില്‍
സ്വീകരിച്ച തുടര്‍
നടപടികള്‍
വിശദമാക്കാമോ?
ചമ്രവട്ടം
റെഗുലേറ്റര്‍ കം ബ്രിഡ്ജ്
939.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ ചമ്രവട്ടം
റെഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ ചോര്‍ച്ച
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ചോര്‍ച്ചയുടെ കാരണം
കണ്ടെത്തിയിട്ടുണ്ടോ;
ഇത് തടയുന്നതിന്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ഇതിനായി
പ്രത്യേക പഠനം
നടന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ചോര്‍ച്ച
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍ പ്രത്യേകം
ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
മങ്കടയില്‍
മോദിക്കയത്ത്
ആര്.സി.ബി.നിര്‍മ്മാണം
940.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മങ്കടയില്‍
മോദിക്കയത്ത്
ആര്.സി.ബി.
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
കിഫ്ബിയുടെ സാങ്കേതിക
വിഭാഗവും
കെ.ഐ.ഐ.ഡി.സി.യും
ജലസേചന വകുപ്പും
സംയുക്തമായി നടത്തിയ
പരിശോധനയുടെ
തുടര്‍നടപടി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
സാങ്കേതികാനുമതി
നല്‍കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
നിര്‍ദ്ദിഷ്ട
പദ്ധതിക്ക് തത്വത്തില്‍
ഭരണാനുമതി
നല്‍കിയെങ്കിലും
സാങ്കേതികാനുമതി
നല്‍കുന്നതിന്
വന്നിട്ടുള്ള കാലതാമസം
ഗൗരവമായി കാണുമോ;
വ്യക്തമാക്കുമോ?
കിടങ്ങൂര്‍
പഞ്ചായത്തില്റെഗുലേറ്റര്-കം
ബ്രിഡ്ജ് നിര്‍മ്മിക്കുന്ന
പദ്ധതി
941.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മീനച്ചില്‍
റിവര്‍ വാലി പദ്ധതിയുടെ
കീഴില്‍ കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
കിടങ്ങൂര്‍
പഞ്ചായത്തില്‍
മീനച്ചലാറിന് കുറുകെ
റെഗുലേറ്റര്‍-കം-ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി ലഭിച്ച
പ്രവൃത്തിക്ക് വേണ്ടത്ര
തുക വകയിരുത്തുന്നത്
സംബന്ധിച്ച്
നല്‍കിയിരുന്ന
നിവേദനങ്ങളില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
4/3/2014
തീയതിയിലെ
ജി.ഒ(ആര്.ടി) നം.
253/2014/ജ.വി.വ
പ്രകാരം ഭരണാനുമതി
ലഭിച്ച പ്രസ്തുത
പ്രവൃത്തിക്ക് വേണ്ടത്ര
തുക ബഡ്ജറ്റ് (ഹെഡ്
നമ്പര്‍ 4700-21-80-97)
ല്‍ ഇല്ലാത്തതുമൂലം
സാങ്കേതിക അനുമതി വരെ
ലഭിച്ച പദ്ധതി ടെണ്ടര്‍
നടപടിയിലേക്ക്
കടക്കാന്‍ പറ്റാത്ത
അവസ്ഥ പരിശോധിച്ച്
ആവശ്യമായ തുക
വകയിരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
വിവിധ
കുടിവെള്ള പദ്ധതികളുടെ
ജലസ്രോതസ്സ് എന്ന
നിലയില്‍ മീനച്ചലാറില്‍
റെഗുലേറ്റര്‍ - കം
-ബ്രിഡ്ജ്
നിര്‍മ്മിക്കേണ്ടത്
അത്യന്താപേക്ഷിതമായതിനാല്‍
മറ്റേതെങ്കിലും ഹെഡില്‍
നിന്ന് തുക മാറ്റി
വകയിരുത്തി പദ്ധതി
നടപ്പാക്കുന്നതിന്
അനുമതി നല്‍കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ; ഇതു
സംബന്ധിച്ച് ജലവിഭവ
വകുപ്പിലെ ഫയല്‍
നമ്പരും ആയതിന്റെ
തപാല്‍ നമ്പരും
ലഭ്യമാക്കാമോ?
കുറ്റിപ്പുറം-കാങ്കക്കടവ്
റെഗുലേറ്റ൪-കം-ബ്രിഡ്ജ്
942.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ
കുറ്റിപ്പുറം-കാങ്കക്കടവ്
റെഗുലേറ്റ൪-കം-ബ്രിഡ്ജുമായി
ബന്ധപ്പെട്ട്
കിഫ്ബിയില്‍ നിന്നും
ആവശ്യപ്പെട്ട
വിവരങ്ങള്‍
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കിഫ്ബി
ആവശ്യപ്പെട്ട
വിവരങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച ചീഫ്
എഞ്ചിനിയര്‍ ഇറിഗേഷനും
കേരള സ്റ്റേറ്റ്
ഇറിഗേഷന്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷനും
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ഡി)
ബഹു.
മന്ത്രിയുടെ
അധ്യക്ഷതയില്‍ നടന്ന
യോഗത്തിന്റെ
അടിസ്ഥാനത്തില്‍
ഇറിഗേഷന്‍ വകുപ്പ് ചീഫ്
എഞ്ചിനിയര്‍ സ്വീകരിച്ച
നടപടികളും പ്രസ്തുത
ഫയല്‍ സംബന്ധമായ
മുഴുവന്‍ വിവരങ്ങളും
അറിയിക്കാമോ?
നട്ടിക്കടവില്‍
റെഗുലേറ്റര്‍ കംബ്രിഡ്ജ്
943.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
നട്ടിക്കടവില്‍
പെരമ്പപുഴക്ക് കുറുകെ
റെഗുലേറ്റര്‍
കംബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
നിലവിലുള്ള ഡിസെെനില്‍
മാറ്റങ്ങള്‍ വരുത്തി
പുതിയ ഡിസെെന്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പുതിയ
ഡിസെെന്‍ തയ്യാറാക്കി
വിശദമായ എസ്റ്റിമേറ്റ്
സമര്‍പ്പിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പട്ടാമ്പിയില്‍
ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള
റഗുലേറ്റര്‍
944.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പിയില്‍
ഭാരതപ്പുഴയ്ക്ക് കുറുകെ
റഗുലേറ്റര്‍
നിര്‍മ്മിക്കാന്‍
നബാര്‍ഡ്
സഹായത്തോടെയുളള
പദ്ധതിയ്ക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ചിട്ടില്ലെങ്കില്‍
അനുമതിക്കായി
എന്തെല്ലാം നടപടികളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വി.സി.ബി
പുനരുദ്ധാരണം
945.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
ചൊക്ലി
ഗ്രാമപഞ്ചായത്തിലെ
ചൊക്ലി, മോന്താല്‍
വി.സി.ബി (വാക്വം
സർക്യൂട്ട്
ബ്രേക്കർ)പുനരുദ്ധാരണം
സംബന്ധിച്ച് ജലസേചന
വകുപ്പ് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളതെന്ന്
വ്യക്തമാക്കാമോ?
കായനാട്
ലിഫ്റ്റ് ഇറിഗേഷന്‍ പ്രോജക്ട്
946.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നിയോജകമണ്ഡലത്തിലെ
കായനാട് ലിഫ്റ്റ്
ഇറിഗേഷന്‍
പ്രോജക്ടിന്റെ
മോട്ടോര്‍, മറ്റ്
അനുബന്ധ ഉപകരണങ്ങള്‍
എന്നിവ കഴിഞ്ഞ
വെള്ളപ്പൊക്കത്തില്‍
കേടുവന്നതിനെ
തുടര്‍ന്ന് പദ്ധതി
പ്രവര്‍ത്തിക്കാന്‍
കഴിയാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എത്ര തുക വേണ്ടി
വരുമെന്ന് കണക്കാക്കി
പദ്ധതി
പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
ലിഫ്റ്റ്
ഇറിഗേഷന്‍ സ്കീമുകളുടെ
ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍
947.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ജലസേചന
വകുപ്പിന് കീഴിലുള്ള
ലിഫ്റ്റ് ഇറിഗേഷന്‍
സ്കീമുകളുടെ
ഇലക്ട്രിക്കല്‍
പ്രവൃത്തികള്‍
ബന്ധപ്പെട്ട
ഉദ്യോഗസ്ഥന്മാരുടെ
തിരക്കുകളാല്‍ സമയ
ബന്ധിതമായി
നടപ്പിലാക്കാന്‍
സാധിക്കുന്നില്ല
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ജില്ലയിലെ
ജലസേചന വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
സുഗമമായി നടത്തുന്നതിന്
ജില്ലയില്‍ ഒരു
ഇലക്ട്രിക്കല്‍ സബ്
ഡിവിഷനും രണ്ട്
സെക്ഷന്‍ ഓഫീസുകളും
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
അറിയിക്കാമോ?
തലപ്പിള്ളി
സ്പെഷ്യല്‍ പാക്കേജ്
പ്രവര്‍ത്തികള്‍ക്ക്
സാങ്കേതിക അനുമതി
948.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തിലെ
തലപ്പിള്ളി സ്പെഷ്യല്‍
പാക്കേജില്‍
ഉള്‍പ്പെടുത്തി
2016-17, 2017-18 എന്നീ
വര്‍ഷങ്ങളില്‍
ഭരണാനുമതി നല്കിയ
മുള്ളൂര്‍ക്കര
പഞ്ചായത്തിലെ
കോട്ടക്കുളം
അഭിവൃദ്ധിപ്പെടുത്തല്‍
(ഫയല്‍ I.D.നമ്പര്‍
2016/ 1970/IA),
പാഞ്ഞാള്‍ പഞ്ചായത്തിലെ
കിള്ളിമംഗലം
പാലത്തിനരികെ
കിള്ളിമംഗലം തോടിനു
കുറുകെ ചെക്ഡാം
നിര്‍മ്മാണം (ഫയല്‍
I.D. No.
2016/1978/IA),
പാഞ്ഞാള്‍ പഞ്ചായത്തിലെ
പാഞ്ഞാള്‍ തോടിനുകുറുകെ
ദേവസ്സിപ്പടിയില്
സ്ലുയിസ് കം ട്രാക്ടര്‍
ക്രോസിങ്ങ് പാലം
നിര്‍മ്മാണം (ഫയല്‍
I.D. No.
2016/2256/IA),
പാഞ്ഞാള്‍ പഞ്ചായത്തിലെ
കുളിത്തോട്ടില്
മനക്കല്കടവില്
ചെക്ഡാം നിര്‍മ്മാണം
(ഫയല്‍ I.D. No.
2016/1611/IA) എന്നീ
പ്രവൃത്തികള്‍ക്ക് ചീഫ്
എന്‍ജിനീയര്‍
ഇറിഗേഷന്റെ സാങ്കേതിക
അനുമതി ഇനിയും
ലഭ്യമായിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കര്‍ഷകര്‍ക്ക്
വലിയ തോതില്‍ ഗുണം
ചെയ്യുന്ന ഈ പദ്ധതികള്‍
വേനല്‍ക്കാലത്ത്
മാത്രമേ
പൂര്‍ത്തീകരിക്കുവാന്‍
കഴിയുകയുള്ളു എന്നത്
കണക്കിലെടുത്ത്
അടിയന്തരമായി സാങ്കേതിക
അനുമതി ലഭ്യമാക്കി
ടെന്റര്‍ ചെയ്ത്
പ്രവൃത്തി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
നിര്‍മ്മാണ
പ്രവര്‍ത്തികള്‍ക്ക്
ഇറിഗേഷന്‍ അനുമതി
949.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുറ്റ്യാടി,
കക്കോടി ഇറിഗേഷന്‍
സെക്ഷനുകളിലായി
കോട്ടൂര്‍, നടുവണ്ണൂര്‍
ഗ്രാമ
പഞ്ചായത്തുകളില്‍പ്പെട്ട
ഏതെല്ലാം നിര്‍മ്മാണ
പ്രവൃത്തികള്‍ക്കാണ്
ഇനിയും ഇറിഗേഷന്‍
വകുപ്പ് അനുമതി
നല്കാന്
ബാക്കിയുള്ളത്
എന്നറിയിക്കാമോ;
(ബി)
ഇറിഗേഷന്‍
ഭൂമിയിലൂടെ
കടന്നുപോകുന്ന ടാര്‍
ചെയ്ത റോഡുകള്‍ റീ
ടാര്‍ ചെയ്യുന്നതിനുള്ള
അനുമതി ലഭിക്കുന്നതില്‍
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനായി നിലവിലുള്ള
സംവിധാനത്തില്‍ ഏറെ കാല
താമസം ഉണ്ടാകുന്നതായി
കരുതുന്നുണ്ടോ;
(സി)
ഇത്തരം
റോഡുകള്‍ റീടാര്‍
ചെയ്യുന്നതിന്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ക്ക് അനുമതി
നല്‍കുന്നതിനുള്ള
നിര്‍ദ്ദേശം
നല്‍കുമോയെന്ന് പറയാമോ?
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികള്‍
950.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇറിഗേഷന്‍ വകുപ്പ്
(മൈനര്‍, മേജര്‍)
മുഖാന്തിരം നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികളുടെ
വിശദാംശം നല്‍കാമോ?
പീലാര്‍മുഴി
ലിഫ്റ്റ് ഇറിഗേഷന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
951.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ കോടശ്ശേരി
പഞ്ചായത്തിലെ
പീലാര്‍മുഴി ലിഫ്റ്റ്
ഇറിഗേഷന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(ബി)
പീലാര്‍മുഴി
ലിഫ്റ്റ് ഇറിഗേഷന്‍
എന്നത്തേയ്ക്ക്
പ്രവര്‍ത്തന
സജ്ജമാക്കാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ കനാല്‍ റോഡുകള്‍
952.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തിന്റെ
പരിധിയില്‍ കല്ലട
ജലസേചന പദ്ധതി
(കെ.ഐ.പി) യുടെ
അധീനതയില്‍ എത്ര
കിലോമീറ്റര്‍
ദൂരത്തില്‍ കനാല്‍
റോഡുകള്‍ ഉണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
കനാല്‍ റോഡുകളില്‍
ഗതാഗത യോഗ്യമല്ലാതെ
എത്ര കിലോമീറ്റര്‍
റോഡുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റോഡുകള്‍
സഞ്ചാരയോഗ്യമാക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ?
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ ജലവിഭവ
വകുപ്പ് പ്രവൃത്തികള്‍
953.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ജലവിഭവ
വകുപ്പില്‍ നിന്നും
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
അനുവദിക്കപ്പെട്ട
(ഭരണാനുമതി നല്കിയ)
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഭരണാനുമതി
ലഭ്യമായ പ്രവൃത്തികളുടെ
പ്രവര്‍ത്തന
പുരോഗതിയുടെ
വിശദാംശങ്ങള്‍
നല്‍കാമോ?
കോഴിക്കോട്
നോര്‍ത്ത് നിയോജക
മണ്ഡലത്തിലെ പ്രവൃത്തികള്‍
954.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കോഴിക്കോട്
നോര്‍ത്ത് നിയോജക
മണ്ഡലത്തിലെ
ബിലാത്തിക്കുളം,
മൂര്ഖനാട്ടുചാലീ,
കോട്ടൂളി വി.സി.ബി
എന്നീ
പ്രവൃത്തികള്‍ക്ക്
ജലസേചന വകുപ്പില്‍
നിന്നും ഭരണാനുമതി
നല്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
സീതാര്‍കുണ്ട്
മിനി ഡെെവേര്‍ഷന്‍ സ്കീം
955.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
സീതാര്‍കുണ്ട് മിനി
ഡെെവേര്‍ഷന്‍
സ്കീമിന്റെ സര്‍വ്വെ
നടപടികള്‍
പൂര്‍ത്തീകരിച്ചോ
എന്ന് വിശദമാക്കാമോ;
(ബി)
കര്‍ഷകര്‍ക്ക്
ഏറെ പ്രയോജനം
ചെയ്യുന്ന ഇൗ ജലസേചന
പദ്ധതി അടിയന്തിരമായി
തുടങ്ങാനുളള നടപടികള്‍
കെെക്കൊളളുമോ;
ഇതിനായി നാളിതുവരെ
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുളളത് എന്ന്
വിശദമാക്കാമോ?
അങ്കണവാടിയ്ക്ക്
ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം
956.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കൊരട്ടി ഗ്രാമ
പഞ്ചായത്തിലെ സ്നേഹദീപം
അങ്കണവാടിയ്ക്ക്
കെട്ടിടം
പണിയുന്നതിനായി
ഇറിഗേഷന്‍ വകുപ്പിന്റെ
പുറമ്പോക്ക് സ്ഥലം
വിട്ടുകിട്ടുന്നതിനായി
ഗ്രാമപഞ്ചായത്ത്
സെക്രട്ടറി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
സ്ഥലം
വിട്ടുനല്‍കുന്നതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ?
പേഴുംപാറയില്‍ കായിക പരിശീലന
കേന്ദ്രം
957.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
യുവാക്കളുടെ
കായികപരിശീലന കേന്ദ്രം
നിര്‍മ്മിക്കുന്നതിനായി
പമ്പ ഇറിഗേഷന്‍
പ്രോജക്ടിന്റെ
ഉടമസ്ഥതയില്‍
പേഴുംപാറയിലുള്ള സ്ഥലം
വിട്ടുനല്‍കാന്‍ റാന്നി
ബ്ലോക്ക് പഞ്ചായത്ത്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര സ്ഥലമാണ്
ആവശ്യപ്പെട്ടിരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍ എന്തു
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
റാന്നി
ഗവണ്മെന്റ് ഐ.ടി.ഐ.ക്കായി
പമ്പ ഇറിഗേഷന്‍ പ്രോജക്ട് വക
സ്ഥലം വിട്ടുനല്‍കുന്നതിന്
നടപടി
958.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
ഗവണ്മെന്റ്
ഐ.ടി.ഐ.ക്കായി
പി.ഐ.പി.(പമ്പ
ഇറിഗേഷന്‍
പ്രോജക്ട്)യുടെ
ഉടമസ്ഥതയില്‍
ഉതിമൂട്ടില്‍ ഉള്ള
സ്ഥലം
വിട്ടുനല്‍കുന്നതിനുള്ള
നടപടികളുടെ പുരോഗതി
അറിയിക്കുമോ; എത്ര
സ്ഥലമാണ് ഐ.ടി.ഐ.ക്കായി
ആവശ്യപ്പെട്ടിരിക്കുന്നതെന്നും
എന്തൊക്കെ വ്യവസ്ഥയുടെ
അടിസ്ഥാനത്തിലാണ് സ്ഥലം
വിട്ടു നല്‍കുകയെന്നും
വ്യക്തമാക്കുമോ;
(ബി)
സ്ഥലം
വിട്ടുനല്‍കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ എന്താണ്
തടസ്സമെന്നും ഇത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നുമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മലപ്പുറം
ജില്ലയില്‍ പ്രളയക്കെടുതികള്‍
മൂലം ഉണ്ടായ നാശനഷ്ടങ്ങള്‍
959.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയക്കെടുതികള്‍
മൂലം മലപ്പുറം
ജില്ലയില്‍ ഉണ്ടായ
നാശനഷ്ടങ്ങളുടെ
കണക്കുകള്‍ ജലവിഭവ
വകുപ്പ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍ക്കായി
നാളിതുവരെ മേജര്‍,
മെെനര്‍ ഇറിഗേഷന്‍
വകുപ്പുകള്‍
തയ്യാറാക്കിയ
പദ്ധതികളുടെയും
ചെലവഴിച്ച തുകയുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ?
ഭൂഗര്‍ഭ
ജലനിരപ്പ്
960.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ഭൂഗര്‍ഭ ജലനിരപ്പ്
താഴുന്നതു സംബന്ധിച്ച്
എന്തെങ്കിലും വകുപ്പുതല
പഠനം നടത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ?
ആമച്ചല്‍
പായ്ത്തലക്കുളം റീചാര്‍ജ്ജ്
പദ്ധതി
961.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ ആമച്ചല്‍
പായ്ത്തലക്കുളം
റീചാര്‍ജ്ജ് ചെയ്യുന്ന
പദ്ധതിയുടെ സാങ്കേതിക
അനുമതി
ലഭ്യമായിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആയത് വൈകുന്നതിന്റെ
കാരണം വിശദമാക്കാമോ?
കിണറുകളുടെ
സംരക്ഷണം
962.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഭൂരിഭാഗം ജനങ്ങളും
കുടിവെള്ളത്തിനായി
ആശ്രയിക്കുന്ന
സ്രോതസ്സെന്ന നിലയില്‍
കിണറുകളുടെ
സംരക്ഷണത്തിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രളയാനന്തരം
സംസ്ഥാനത്തെ ഭൂരിഭാഗം
കിണറുകളും
മലിനീകരിക്കപ്പെട്ട
സാഹചര്യം ഗൗരവ
പൂര്‍വ്വം
പരിഗണിച്ചിട്ടുണ്ടോ;
പ്രസ്തുത കിണറുകള്‍
ശുചീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
കിണറുകള്‍
റീചാര്‍ജ്ജ്
ചെയ്യുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
ജലസംരക്ഷണത്തിനും
ഭൂഗര്‍ഭ ജല റീചാര്‍ജിംഗിനും
പദ്ധതികള്‍
963.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
ഹൈബി ഈഡന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിനെ
നദീതടാടിസ്ഥാനത്തില്‍
പുനസംഘടിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പ്രാദേശിക
സര്‍ക്കാരുകളുടെ
നേതൃത്വത്തില്‍
ജനപങ്കാളിത്തത്തോടെ
ചെറു
നീര്‍ത്തടാടിസ്ഥാനത്തില്‍
ജലസംരക്ഷണ പദ്ധതികള്‍
തയ്യാറാക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
പറയാമോ;
(സി)
പുഴകളെ
തന്നെ ജലസംഭരണികളാക്കി
മാറ്റുന്നതിന് വേണ്ടി
ശാസ്ത്രീയമായ
പഠനത്തിന്റെ
അടിസ്ഥാനത്തില്‍ ചെക്ക്
ഡാമുകളുടെയും
റെഗുലേറ്ററുകളുടെയും
ശൃംഖല പണിയുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ഡി)
പ്രളയത്തിന്
ശേഷം ഭൂഗര്‍ഭജലത്തിന്റെ
അളവില്‍ കുറവ്
വന്നുവെന്ന
വാര്‍ത്തകളുടെ
അടിസ്ഥാനത്തില്‍
ഭൂഗര്‍ഭജല
റീചാര്‍ജിംഗിന്
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ജലദൗര്‍ലഭ്യം
പരിഹരിക്കുന്നതിനായുളള
മുന്‍കരുതല്‍ നടപടികള്‍
964.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
സജി ചെറിയാന്
,,
എ. എന്‍. ഷംസീര്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആവര്‍ത്തിച്ചുണ്ടാകുന്ന
വരള്‍ച്ച മുന്നില്‍
കണ്ട് ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിനും
ജലദൗര്‍ലഭ്യം
പരിഹരിക്കുന്നതിനുമായി
എന്തെല്ലാം
മുന്‍കരുതല്‍
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി
നിര്‍മ്മാണത്തിലിരിക്കുന്ന
കുടിവെള്ള പദ്ധതികള്‍
കാലതാമസം കൂടാതെ
പൂര്‍ത്തിയാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
പൊതുജനങ്ങള്‍ക്ക്
കുറഞ്ഞ നിരക്കില്‍
കുപ്പിവെള്ളം
ലഭ്യമാക്കുന്നതിനായി
കേരള വാട്ടര്‍
അതോറിറ്റി നിലവില്‍
കുപ്പിവെള്ള പ്ലാന്റ്
സ്ഥാപിച്ചിട്ടുള്ളത്
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കുപ്പിവെള്ളം
ഉല്പാദിപ്പിക്കുന്നതിനായി
അരുവിക്കരയില്‍
സ്ഥാപിക്കുന്ന
പ്ലാന്റിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ഇ)
ഇതിന്
ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍
സ്റ്റാന്റേര്‍ഡ്സ്,
ഭക്ഷ്യസുരക്ഷ,
ഫാക്ടറീസ് ആന്റ്
ബോയിലേഴ്സ് വകുപ്പുകള്‍
എന്നിവയുടെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
ജിക്ക
പദ്ധതി
965.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
സിറ്റിയിലും
പരിസരപ്രദേശങ്ങളിലും
ജിക്ക പദ്ധതി
പ്രാവര്‍ത്തികമായതോടെ
നിലവിലുള്ള ഓഫീസുകളിലെ
പ്രവര്‍ത്തനഭാരം
വര്‍ദ്ധിച്ചത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കുന്ദമംഗലത്തും
ഫറോഖിലും പുതിയ
സെക്ഷന്‍ ഓഫീസുകള്‍
ആരംഭിക്കാനുള്ള
നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
മുമ്പിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ജലനിധി
പദ്ധതി
966.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലനിധി
ഒന്നാം ഘട്ടത്തില്‍
നടപ്പിലാക്കിയ
പദ്ധതികളില്‍
മൂന്നിലൊന്നോളം
പദ്ധതികള്‍ ഭാഗികമായോ
പൂര്‍ണ്ണമായോ
പ്രവര്‍ത്തന
രഹിതമായതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് എ.ജി.യുടെ
കണ്ടെത്തലുകള്‍
എന്തൊക്കെയാണ്;
പ്രസ്തുത
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ
പുനരുദ്ധാരണത്തിനായി
നടപടി സ്വീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
ജലനിധി
പദ്ധതി
967.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലനിധി
രണ്ടാം ഘട്ടത്തിന്റെ
ഭാഗമായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതാെക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അവയുടെ
പ്രവര്‍ത്തന പുരാേഗതി
വിലയിരുത്തിയിട്ടുണ്ടാേ
;
(സി)
ജലനിധി
പദ്ധതികള്‍
പൂര്‍ത്തിയായി
കഴിയുമ്പാേള്
ഗുണഭാേക്തൃസമിതികള്
പദ്ധതിയുടെ
പ്രവര്‍ത്തനവും
പരിപാലനവും
നടത്തണമെന്നത് ജലനിധി
പദ്ധതികളുടെ
പരാജയത്തിന്
കാരണമായതായി
കണ്ടെത്തിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ഡി)
ജലനിധി
പദ്ധതി പ്രകാരം വിതരണം
ചെയ്യുന്ന
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
ഉറപ്പാക്കുന്നത്
എപ്രകാരമാണെന്ന്
വ്യക്തമാക്കാമോ?
കുടിവെള്ള
ലഭ്യത ഉറപ്പുവരുത്തുന്നതിന്
നടപടികള്‍
968.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അടുത്ത
വേനല്‍ക്കാലത്ത്
കുടിവെള്ള ലഭ്യത
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
കുടിവെള്ള
ലഭ്യത
ഉറപ്പുവരുത്തുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി
ചേര്‍ന്ന് ചെറുകിട
കുടിവെള്ള പദ്ധതികള്‍
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കാമോ?
പെരിന്തല്‍മണ്ണ
മണ്ഡലത്തില്‍ ജലവിഭവവകുപ്പ്
നടപ്പിലാക്കുന്ന പദ്ധതികള്‍
969.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
ജലവിഭവവകുപ്പ്
നടപ്പിലാക്കി വരുന്ന
ഓരോ പദ്ധതികളുടെയും
നിലവിലത്തെ സ്ഥിതി
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഓരോ പദ്ധതിയുടെയും
ഭരണാനുമതി ലഭിച്ച
തീയതി, സാങ്കേതിക
അനുമതി നല്കിയ തീയതി,
ടെന്‍ഡര്‍ ചെയ്ത തീയതി,
പ്രവൃത്തി ആരംഭിച്ച
തീയതി എന്നിവ സഹിതമുള്ള
വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഈ
സാമ്പത്തികവര്‍ഷം
അിയന്തരമായി
പൂര്‍ത്തിയാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്;
ഏതെങ്കിലും പദ്ധതികള്‍
പൂര്‍ത്തീകരിയ്ക്കുന്നതിന്
എന്തെങ്കിലും സാങ്കേതിക
തടസ്സങ്ങള്‍
നേരിടുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
കേരള
ജല അതോറിറ്റിയുടെ സാമ്പത്തിക
പ്രതിസന്ധി പരിഹരിക്കാന്‍
നടപടി
970.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ബി.സത്യന്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ജല അതോറിറ്റിയുടെ
റവന്യൂ വരുമാനം റവന്യു
ചെലവിന്റെ 45
ശതമാനത്തില്‍ താഴെ
മാത്രമായിരിക്കുന്നത്
ദീര്‍ഘകാലാടിസ്ഥാനത്തില്‍
സ്ഥാപനത്തെ കടുത്ത
സാമ്പത്തിക
പ്രതിസന്ധിയിലാക്കാനിടയുള്ളത്
പരിഹരിക്കാന്‍ എന്ത്
മാര്‍ഗ്ഗമാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
കരാറുകാര്‍ക്ക്
യഥാസമയം പണം നല്കാന്
സാധിക്കാത്തത് എല്ലാ
വര്‍ഷവും പുതിയ രണ്ടു
ലക്ഷം കണക്ഷനുകള്‍
നല്‍കുകയെന്ന
ലക്ഷ്യത്തോടെയുള്ള
പദ്ധതികള്‍
പ്രവൃത്തിപഥത്തിലാക്കുന്നതിനെയും
ജലശുദ്ധീകരണ
പ്ലാന്റുകളുടെയും
വിതരണലൈനുകളുടെയും
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിലുള്ള
കാര്യക്ഷമതയെയും
ബാധിക്കാനിടയുള്ളത്
കണക്കിലെടുത്ത്
സാധാരണക്കാരായ
ഉപഭോക്താക്കളുടെ
താല്പര്യം
സംരക്ഷിച്ചുകൊണ്ട്
റവന്യു വര്‍ദ്ധനവിന്
പദ്ധതിയുണ്ടോ;
(സി)
റവന്യൂ
നഷ്ടത്തിന്റെ പ്രധാന
കാരണങ്ങളിലൊന്ന് ജല
ചോര്‍ച്ചയായതിനാല്‍ ആ
പ്രശ്നം
പരിഹരിക്കുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
കേരള
ജല അതോറിറ്റിയുടെ പദ്ധതികള്‍
971.
ശ്രീ.രാജു
എബ്രഹാം
,,
കെ.ഡി. പ്രസേനന്‍
,,
എം. സ്വരാജ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ജല അതോറിറ്റിയുടെ
സാമ്പത്തിക
ദുര്‍ബലാവസ്ഥ
പരിഗണിച്ച് ചെറിയ തുക
ചെലവഴിച്ചാല്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുന്ന പദ്ധതികള്‍
മുന്‍ഗണനാടിസ്ഥാനത്തില്‍
പൂര്‍ത്തീകരിച്ച്
വരുമാന വര്‍ദ്ധനവ്
സാധ്യമാക്കുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
വിതരണ
ലെെനുകള്‍
ഇല്ലാത്തതുകൊണ്ട്
മുടങ്ങിക്കിടക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്നും ഇവ
സത്വരമായി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളും
അറിയിക്കാമോ;
(സി)
500
കോടി ചെലവില്‍ കൊച്ചി
സ്മാര്‍ട്സിറ്റിയില്‍
സദാസമയവും വെള്ളം
ലഭ്യമാക്കുന്നതിനും 735
കോടി രൂപ മുടക്കി
പ്രധാന
മുനിസിപ്പാലിറ്റികള്‍ക്കും
സമീപ
പഞ്ചായത്തുകള്‍ക്കും
കുടിവെള്ളം
ലഭ്യമാക്കാനുമുള്ള
സമഗ്ര പരിപാടിയുടെ
പുരോഗതി അറിയിക്കാമോ?
കേരള
വാട്ടര്‍ അതോറിറ്റി
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
972.
ശ്രീ.കെ.
ആന്‍സലന്‍
,,
എ.എം. ആരിഫ്
,,
റ്റി.വി.രാജേഷ്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
നിലവില്‍
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ:
(ബി)
2017-2018
സാമ്പത്തിക
വര്‍ഷത്തില്‍ കേന്ദ്ര
സര്‍ക്കാര്‍ വാട്ടര്‍
അതോറിറ്റിയ്ക്കുള്ള
ഗ്രാന്റ്
വെട്ടിക്കുറച്ചത്
വാട്ടര്‍ അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങളെ
എപ്രകാരമെല്ലാം
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
തുകയാണ് കേന്ദ്ര
സര്‍ക്കാര്‍
അനുവദിച്ചിരുന്നതെന്ന്
പറയാമോ;
(ഡി)
നടപ്പു
സാമ്പത്തിക വര്‍ഷം
കൂടുതല്‍ തുക
ഗ്രാന്റായി
അനുവദിക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
കേരള
വാട്ടര്‍ അതോറിറ്റിയുടെ
സാമ്പത്തിക സ്ഥിതി
973.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധിയിലാണെന്ന
വസ്തുതയെപ്പറ്റി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അതോറിറ്റിയുടെ കഴിഞ്ഞ
വര്‍ഷത്തെ വാര്‍ഷിക
വരവും ചെലവും എത്രയാണ്;
(സി)
വരുമാനത്തിലുള്ള
കമ്മി എപ്രകാരം
നികത്തുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(ഡി)
വരുമാന
നഷ്ടത്തിനുളള പ്രധാന
കാരണം
ജലചോര്ച്ചയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിതരണ ശൃംഖല
പുനരുദ്ധീകരിക്കുവാന്
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ഇ)
ഇതിനായി
കിഫ്ബിയില്‍ നിന്നും
എന്ത് സാമ്പത്തിക
സഹായമാണ്
അനുവദിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
വാട്ടര്‍
അതോറിറ്റി ലീക്കേജ് ബനിഫിറ്റ്
974.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റി ലീക്കേജ്
ബനിഫിറ്റിന്റെ ഭാഗമായി
എന്തെങ്കിലും ഇളവുകള്‍
ഉപഭോക്താവിന്
നല്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(സി)
ഉപഭോക്താവിന്റെ
ശ്രദ്ധയില്‍പ്പെടാതെ
ലീക്കേജ്
സംഭവിക്കുന്നതിനാല്‍
വന്‍തുക ഈടാക്കി
ഉപഭോക്താക്കളെ
ബുദ്ധിമുട്ടിപ്പിക്കുന്നത്
അവസാനിപ്പിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കാമോ?
കുപ്പിവെള്ളക്കച്ചവടം
975.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു വര്‍ഷം എത്ര
രൂപയുടെ
കുപ്പിവെള്ളക്കച്ചവടം
നടക്കുന്നു എന്ന്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
രൂപയെന്ന്
വ്യക്തമാക്കാമോ;
(ബി)
കുപ്പിവെള്ളം
ലഭ്യമാക്കാനായി
സര്‍ക്കാര്‍ 2016-ല്‍
തറക്കല്ലിടുകയും കഴിഞ്ഞ
മാര്‍ച്ചില്‍
പ്രവര്‍ത്തന
സജ്ജമായതുമായ അരുവിക്കര
കുപ്പിവെള്ള ഫാക്ടറി
നിര്‍മ്മാണത്തിനായി
എത്ര തുക ചെലവാക്കി;
പ്രസ്തുത ഫാക്ടറിയുടെ
പ്രതിദിന വിതരണശേഷി
എത്ര; മണിക്കൂറില്‍
എത്ര ലിറ്റര്‍
ബോട്ടിലിംഗ് നടത്താന്‍
കഴിയും; വിശദാംശം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
സര്‍ക്കാര്‍
ഫാക്ടറിയിലെ
കുപ്പിവെള്ളനിര്മ്മാണ
ചെലവ് എത്ര; എത്ര
തുകയ്ക്ക്
വില്ക്കുവാന്
ഉദ്ദേശിക്കുന്നു;
കുപ്പി വെള്ളം എപ്പോള്‍
ജനങ്ങള്‍ക്ക്
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നു;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
കുപ്പിവെള്ളലോബിയെ
സഹായിക്കാനായി
അരുവിക്കര കുപ്പിവെള്ള
ഫാക്ടറി തുറക്കാന്‍
വിമുഖത കാണിക്കുന്ന
ഉദ്യോഗസ്ഥരെ മാറ്റി,
ജനങ്ങള്‍ക്ക്
കുപ്പിവെള്ളം കുറഞ്ഞ
നിരക്കില്‍ ഉടന്‍
ലഭ്യമാക്കാന്‍ വേണ്ട
എന്ത് നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ?
അരുവിക്കര കുപ്പി വെള്ള
പ്ലാന്റ്
976.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അരുവിക്കര
പഞ്ചായത്തില്‍ കേരള
വാട്ടര്‍
അതോറിട്ടിയുടെ
കുപ്പിവെള്ള
പ്ലാന്റിന്റെ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ; ഈ
പ്ലാന്റിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പുതുതായി
ആരംഭിക്കുന്ന
കുപ്പിവെള്ള
പ്ലാന്റില്‍
പ്രവര്‍ത്തനം
നടത്തുന്നതിനാവശ്യമായ
തൊഴിലാളികളെ
നിയമിക്കുന്നുണ്ടോ;
(സി)
എങ്കില്‍
ഇവിടെ എത്രത്തോളം
തൊഴില്‍ അവസരങ്ങള്‍
ഉണ്ടാകാന്‍
സാധ്യതയുണ്ടെന്ന്
പറയാമോ;
(ഡി)
ഇതിലേയ്ക്കായി
പ്രദേശവാസികള്‍ക്ക്
മുന്‍ഗണന
നല്‍കുമോയെന്ന്
വെളിപ്പെടുത്താമോ?
വാട്ടര്‍
അതോറിറ്റിയുടെ പമ്പിംഗ്
സ്റ്റേഷനില്‍ നിന്നുള്ള
മലിനജലം
977.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
കോസ്മോപോളിറ്റന്‍
ആശുപത്രിക്ക് സമീപമുള്ള
കേരള വാട്ടര്‍
അതോറിറ്റിയുടെ പമ്പിംഗ്
സ്റ്റേഷനില്‍ നിന്നും
ഉള്ളൂര്‍ തോടിലേക്ക്
സീവേജ് ടാങ്കിലെ
മലിനജലം ഒഴുക്കിവിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുഴിവയല്‍,
ഗൗരീശപട്ടം
പ്രദേശങ്ങളിലെ
വീടുകളില്‍ മഴക്കാലത്ത്
തോട് കരകവിഞ്ഞൊഴുകി ഈ
മലിനജലം വീടുകളില്‍
കയറുന്നത് ഗുരുതരമായ
ആരോഗ്യ പ്രശ്നങ്ങള്‍
ഉണ്ടാക്കുന്ന
സാഹചര്യത്തില്‍
പ്രസ്തുത നടപടി
ഒഴിവാക്കുന്നതിന്
ജലവിഭവ വകുപ്പ്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
അരുവിക്കര
കുപ്പിവെള്ള പദ്ധതി
978.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അരുവിക്കരയിലെ
കുപ്പിവെള്ള പദ്ധതിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി ഇതിനോടകം
എന്ത് തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
ഇടക്കാലത്ത് സ്തംഭനം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്തെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പ്ലാന്റിലെ
തൊഴിലാളികളെ
എപ്രകാരമാണ്
നിയമിക്കുന്നത്; കേരള
വാട്ടര്‍ അതോറിറ്റിയിലെ
ജീവനക്കാര്‍ക്ക്
പരിശീലനം നല്കി
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മാവേലിക്കര
കേന്ദ്രീകരിച്ച് വാട്ടര്‍
അതോറിറ്റി ഡിവിഷന്
979.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
കേന്ദ്രീകരിച്ച് കേരള
വാട്ടര്‍ അതോറിറ്റി
ഡിവിഷന്
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ബി)
മാവേലിക്കര,
ഹരിപ്പാട് സബ്ഡിവിഷനു
കീഴിലുള്ള മാവേലിക്കര,
ചെങ്ങന്നൂര്‍,
കാര്‍ത്തികപ്പള്ളി
താലൂക്ക്
പ്രദേശങ്ങളില്‍
കൂടുതല്‍ മെച്ചപ്പെട്ട
ജലവിതരണം
സാദ്ധ്യമാക്കുന്നതിന്
ഇത് വഴിതെളിക്കും
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രദേശങ്ങളില്‍
നിലവിലുള്ള വാട്ടര്‍
കണക്ഷനുകളുടെ വിശദവിവരം
താലൂക്കുകള്‍ തിരിച്ച്
ലഭ്യമാക്കാമോ?
മൂവാറ്റുപുഴ
ആരക്കുഴ റോഡിലെ പൈപ്പുകളിലെ
ചോര്‍ച്ച
980.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
ആരക്കുഴ റോഡില്‍
കുടിവെളള വിതരണത്തിനായി
സ്ഥാപിച്ചിട്ടുളള കേരള
വാട്ടര്‍ അതോറിറ്റിയുടെ
പൈപ്പുകള്‍ കാലപ്പഴക്കം
കൊണ്ട് ചോര്‍ച്ചയുളള
കാര്യവും അതുമൂലം
ഉണ്ടാകുന്ന ജലനഷ്ടവും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനുളള
അടിയന്തിര നടപടികള്‍
സ്വീകരിക്കാമോ?
കുപ്പിവെള്ള
നിര്‍മ്മാണ പദ്ധതി
981.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
കീഴില്‍ അരുവിക്കരയില്‍
14.01.2010-ല്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ച കുപ്പിവെള്ള
നിര്‍മ്മാണ പദ്ധതിയുടെ
പുരോഗതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എന്ന്
പൂര്‍ത്തിയാക്കി
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
മഴക്കാലപൂര്‍വ്വ
ശുചീകരണം
982.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആമയിഴഞ്ചാന്‍
തോട് ഉള്‍പ്പെടെ ഉള്ള
തിരുവനന്തപുരം
നഗരത്തിലെ തോടുകളില്‍
മഴക്കാലപൂര്‍വ്വ
ശൂചീകരണം
യുദ്ധകാലാടിസ്ഥാനത്തില്‍
തുടങ്ങുവാന്‍
18.6.2017-ല്‍ ചീഫ്
സെക്രട്ടറിയുടെ
അദ്ധ്യക്ഷതയില്‍ കൂടിയ
യോഗത്തില്‍
തീരുമാനിച്ചിരുന്നോ;
(ബി)
എങ്കില്‍
പ്രസ്തുത
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഉള്ളൂര്‍
തോടിന്റെ കുഴിവയല്‍
മുതല്‍ തൈക്കൂട്ടം
വരെയുള്ള ഭാഗത്ത്
എക്കല്‍ അടിഞ്ഞുകൂടിയത്
മൂലവും തോടിനുള്ളില്‍
വാഴയും മറ്റും
കൃഷിചെയ്യുന്നത് മൂലവും
വെള്ളം സൂഗമമായി
ഒഴുകാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഈ ഭാഗത്തെ തോടിലെ
എക്കലും മാലിന്യവും
നീക്കം ചെയ്ത് ആഴം
കൂട്ടി തോട്
വൃത്തിയാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
മങ്കട
നിയോജകമണ്ഡലത്തിലെ പദ്ധതികള്‍
983.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തില്‍
കേരള വാട്ടര്‍
അതോറിറ്റി മുഖേന
നിലവില്‍
ചെയ്തുവരുന്നതും
2018-19
സാമ്പത്തികവ്രഷം
പൂര്‍ത്തീകരിച്ചതുമായ
പദ്ധതികളുടെ വിശദാംശം
ഗ്രാമ പഞ്ചായത്ത്
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
2018-19 സാമ്പത്തിക
വര്‍ഷത്തെ
പ്ലാന്‍/നോണ്‍പ്ലാന്‍
ഫണ്ടില്‍ നിന്നും മങ്കട
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ?
തഴക്കര
കുടിവെള്ള പദ്ധതി
984.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ തഴക്കര
കുടിവെള്ള പദ്ധതി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
എത്ര ഗുണഭോക്താക്കള്‍
ഉണ്ടാകുമെന്നും എത്ര
ദൂരം പൈപ്പ് ലൈന്‍
സ്ഥാപിക്കണം
എന്നതുൾപ്പെടെ
പരിശോധിക്കുന്ന
സര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എങ്കില്‍ സര്‍വ്വേ
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കാവശ്യമായ തുക
അനുവദിക്കുമോ;
വിശദമാക്കാമോ?
വേങ്ങര
പഞ്ചായത്തിലെ തട്ടാഞ്ചേരിമല
കുടിവെള്ള പദ്ധതി
985.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വേങ്ങര
പഞ്ചായത്തിലെ
പാണ്ടികശാല വാര്‍ഡില്‍
ഉള്‍പ്പെട്ട
തട്ടാഞ്ചേരിമല
കുടിവെള്ള പദ്ധതിയുടെ
പൂര്‍ത്തീകരണം ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
വിശദമാക്കാമോ;
(ബി)
ഈ
കുടിവെള്ള പദ്ധതിയുമായി
ബന്ധപ്പെട്ട് ജലവിഭവ
വകുപ്പ് നാളിതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
പൂര്‍ത്തീകരണത്തിന്
ആവശ്യമായ ഫണ്ട്
എത്രയാണെന്നും ഇത്
വകയിരുത്തിയിട്ടുണ്ടോയെന്നും
ഈ പദ്ധതി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നും
വിശദമാക്കാമോ?
ചേലക്കര
സമഗ്ര കുടിവെള്ള പദ്ധതി
986.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
407
പട്ടികജാതി കോളനികളും 5
പട്ടികവര്‍ഗ്ഗ
കോളനികളും ഉള്ള ചേലക്കര
നിയോജകമണ്ഡലത്തില്‍
അതിരൂക്ഷമായ കുടിവെള്ള
ക്ഷാമം
അനുഭവപ്പെടുന്നത്
കണക്കിലെടുത്ത് ജല
അതോറിറ്റിയുടെ കീഴില്‍
തിരുവില്ല്വാമല,
പഴയന്നൂര്‍, കൊണ്ടാഴി
എന്നീ പഞ്ചായത്തുകള്‍
കേന്ദ്രീകരിച്ചും
ചേലക്കര, പാഞ്ഞാള്‍,
മുള്ളൂര്‍ക്കര എന്നീ
പഞ്ചായത്തുകളും
വടക്കാഞ്ചേരി നഗരസഭയും
ചേര്‍ത്തും സമഗ്ര
കുടിവെള്ള പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച
സാദ്ധ്യതപഠനം വാട്ടര്‍
അതോറിറ്റി
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഭാരതപ്പുഴയും
ഗായത്രിപ്പുഴയും അതിലെ
തടയണകളും ഉണ്ടായിട്ടും
വേനല്ക്കാലാരംഭത്തില്
തന്നെ ടാങ്കറില്‍
വെള്ളം എത്തിക്കേണ്ട
അവസ്ഥ മണ്ഡലത്തിലെ
പലഭാഗങ്ങളിലും ഉള്ളത്
കണക്കിലെടുത്ത് സമഗ്ര
കുടിവെള്ള പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നതിന്
മുന്തിയ പരിഗണന
നല്‍കുമോ; എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതിയുടെ പുരോഗതി
987.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സ്റ്റേറ്റ്
പ്ലാനില്‍
ഉള്‍പ്പെട്ടതും
വര്‍ക്കല
മുനിസിപ്പാലിറ്റിയ്ക്കും
അനുബന്ധ
വില്ലേജുകള്‍ക്കും
വേണ്ടിയുള്ളതുമായ
കുടിവെള്ള പദ്ധതിയുടെ
നിലവിലെ പുരോഗതി
വ്യക്തമാക്കാമോ?
നെയ്യാര്‍
ഡാം കുടിവെള്ള പദ്ധതി
988.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിന്
നെയ്യാര്‍ ഡാം
കുടിവെള്ള പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രതിദിനം
നെയ്യാറില്‍ നിന്നും
എത്രലക്ഷം ലിറ്റര്‍
വെള്ളം തിരുവനന്തപുരം
നഗരത്തിലെത്തിക്കുന്നതിനാണ്
പദ്ധതി
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനാവശ്യമായ
തുക കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
പദ്ധതി
പൂര്‍ത്തിയാക്കുന്നതോടുകൂടി
തിരുവനന്തപുരം
നഗരത്തില്‍
അനുഭവപ്പെടുന്ന
ജലക്ഷാമത്തിന് പരിഹാരം
കാണുവാന്‍
സാധിക്കുമെന്ന്
കരുതുന്നുണ്ടോ
എന്നറിയിക്കാമോ?
കാളിപ്പാറ
പദ്ധതി
989.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാളിപ്പാറ
പദ്ധതി കൊല്ലയില്‍
ഗ്രാമപഞ്ചായത്തിലേക്ക്
നീട്ടി നല്കി
ധനുവച്ചപുരം
ഗവണ്മെന്റ്
എെ.ടി.എെ.യില്‍ ഒരു
ഓവര്‍ ഹെഡ് ടാങ്ക്
നിര്‍മ്മിച്ച്
കൊല്ലയില്‍
ഗ്രാമപഞ്ചായത്ത്
മേഖലയില്‍ ജലവിതരണം
നടത്തുന്നതിനായി
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലിന്റെ
നിലവിലുള്ള സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ;
(ബി)
കൊല്ലയില്‍
ഗ്രാമപഞ്ചായത്തില്‍
സമ്പൂര്‍ണ്ണ
ശുദ്ധജലവിതരണ പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
തുടര്‍നടപടികള്‍
സ്വീകരിക്കാമോ?
ഞാറക്കല്‍
ശുദ്ധജല സംഭരണി
990.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വെെപ്പിന്‍
മണ്ഡലത്തില്‍
നിര്‍മ്മാണം
നടന്നുവരുന്ന ഞാറക്കല്‍
ശുദ്ധജല
സംഭരണിയിലേക്കുള്ള
ശുദ്ധജലം എവിടെ
നിന്നാണെന്നും ഏത്
പദ്ധതി പ്രകാരമാണ്
എത്തിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമാേ;
(ബി)
പ്രസ്തുത
ജലസംഭരണിയില്‍
സംഭരിക്കുന്ന ജലം
വിതരണം ചെയ്യുന്നതിന്
ഉദ്ദേശിക്കുന്ന
പ്രദേശങ്ങള്‍
ഏതാെക്കെയാണെന്ന്
വിശദമാക്കാമാേ?
വളാഞ്ചേരി
നഗരസഭയിലെ കുടിവെള്ള പദ്ധതി
991.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വളാഞ്ചേരി
നഗരസഭയിലെ ഉയര്‍ന്ന
പ്രദേശങ്ങളില്‍
കുടിവെള്ളം
ലഭ്യമാക്കണമെന്ന
ആവശ്യവുമായി
ബന്ധപ്പെട്ട്
വകുപ്പിലുള്ള ഫയലിന്റെ
ഇപ്പോഴത്തെ അവസ്ഥ
അറിയിക്കാമോ;
(ബി)
തിരുനാവായ
കുടിവെള്ള പദ്ധതിയുമായി
ബന്ധപ്പെട്ട് വളാഞ്ചേരി
നഗരസഭയിലെ ഉയര്‍ന്ന
പ്രദേശങ്ങളില്‍
കുടിവെള്ളം
ലഭ്യമാകുന്നില്ലെന്ന
പ്രശ്നം
കെ.ഡബ്ല്യൂ.എ.പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ പരിശോധന
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(സി)
17.7.2017
തീയതിയിലെ
2715/M(WR)VIP/2017എന്ന
നമ്പരിലുള്ള ഫയലില്‍
വകുപ്പും
കെ.ഡബ്ല്യൂ.എ.യും
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ; ഇത്
സംബന്ധിച്ച
പ്രൊപ്പോസലിന്മേല്
ബന്ധപ്പെട്ട
എ.എല്‍.എ.യ്ക്ക്
മറുപടിയോ അറിയിപ്പുകളോ
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
വളാഞ്ചേരി
നഗരസഭയുടെ ഉയര്‍ന്ന
പ്രദേശങ്ങളില്‍
കുടിവെള്ളം
ലഭ്യമാക്കണമെന്ന
പ്രൊപ്പോസല്‍
അംഗീകരിച്ച് അനുമതി
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
സംസ്ഥാന
ജലവിഭവ വകുപ്പ്
അംഗീകരിച്ചതും
കിഫ്ബിയുടെ അനുമതി
ലഭിച്ചതുമായ
ഇരിമ്പിളിയം-എടയൂര്‍-വളാഞ്ചേരി
കുടിവെള്ള പദ്ധതിയുടെ
നിലവിലെ അവസ്ഥ
എന്തെന്ന്
വ്യക്തമാക്കാമോ?
മുക്കത്തെ
ശുദ്ധജലക്ഷാമം
992.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുക്കം
നഗരസഭയിലെയും സമീപ
പഞ്ചായത്തുകളിലെയും
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിന്
ആവിഷ്ക്കരിച്ച
കുടിവെള്ള പദ്ധതിയുടെ
നിലവിലുള്ള അവസ്ഥ
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
നല്‍കുന്നതിന്
പ്രത്യേകം വ്യവസ്ഥകള്‍
നിഷ്ക്കര്ഷിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
എങ്കില്‍
അപ്രായോഗിക വ്യവസ്ഥകള്‍
ഒഴിവാക്കി പദ്ധതി
പൂര്‍ണ്ണമായും ജല
അതോറിറ്റിക്ക് കീഴില്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഞാറക്കല്‍,
മുരിക്കുംപാടം ശുദ്ധജല
ടാങ്കുകളുടെ നിര്‍മ്മാണം
993.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഞാറക്കല്‍,
മുരിക്കുംപാടം ശുദ്ധജല
ടാങ്കുകളുടെ നിര്‍മ്മാണ
പ്രവൃത്തി വൈകിയതിന്
കരാറുകാരനില്‍ നിന്നും
ഈടാക്കിയ പിഴ
എത്രയെന്നും ഏതൊക്കെ
കാലയളവിലെന്നും
വ്യക്തമാക്കാമോ;
(ബി)
ഇരു
പ്രവൃത്തികള്‍ക്കുമായി
കരാര്‍
നീട്ടിക്കൊടുക്കുന്നതിന്
ആധാരമായ കാരണങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ; എത്രതവണ
കരാര്‍
നീട്ടികൊടുത്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
കേരള ജല അതോറിറ്റി
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
മൈനോറിറ്റി
കുടിവെള്ള പദ്ധതി
994.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
നടപ്പിലാക്കി വരുന്ന
മൈനോറിറ്റി കുടിവെള്ള
പദ്ധതി പ്രകാരം
പെരിന്തല്‍മണ്ണ നിയോജക
മണ്ഡലത്തിലെ
വെട്ടത്തൂര്‍
പഞ്ചായത്തില്‍
ഉള്‍പ്പെട്ട
വെട്ടത്തൂര്‍
സര്‍വ്വീസ് സഹകരണ
ബാങ്ക് ഏരിയ കുടിവെള്ള
പദ്ധതിയ്ക്കും
പെരിന്തല്‍മണ്ണ
മുന്‍സിപ്പാലിറ്റിയില്‍
മൗലാന ജംഗ്ഷന് മുതല്‍
ഊട്ടിറോഡ് ബൈപാസ്
ജംഗ്ഷന് വരെ എ.സി.
പൈപ്പ് മാറ്റി
സ്ഥാപിയ്ക്കുന്ന
പ്രവൃത്തിയ്ക്കും
നാളിതുവരെ തുകയൊന്നും
ചെലവഴിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പദ്ധതി
നടത്തിപ്പിലുണ്ടായിട്ടുള്ള
ഈ കാലതാമസത്തിന്
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ; പദ്ധതി
ത്വരിതപ്പെടുത്തുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ന്യൂനപക്ഷ
കേന്ദ്രീകൃത പ്രദേശത്ത്
നടപ്പിലാക്കുന്ന
കുടിവെള്ള പദ്ധതികള്‍
കൃത്യമായ മോണിറ്ററിംഗ്
നടത്താത്തതാണ്
സമയബന്ധിതമായി
പദ്ധതികള്‍
പൂര്‍ത്തീകരിയ്ക്കാത്തതിന്
ഇടയാക്കുന്നതെന്ന
കാര്യം ഗൗരവമായി കണ്ട്
ഈ പദ്ധതികള്‍
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
അമ്പലപ്പാറ
കുടിവെള്ള പദ്ധതി
995.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അമ്പലപ്പാറ
കുടിവെള്ള പദ്ധതിയുടെ
രണ്ടാം ഘട്ടത്തിന്റെ
പൂര്‍ത്തീകരണത്തിനായി
എത്ര തുകയുടെ
പ്രൊപ്പോസലാണ്
അംഗീകാരത്തിനായി
സമര്‍പ്പിച്ചിരിക്കുന്നത്;
വിശദാംശം നല്‍കാമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസല്‍ എന്നാണ്
സമര്‍പ്പിച്ചത്;
അതിന്റെ നിലവിലെ സ്ഥിതി
വിശദമാക്കാമോ?
മാനന്തവാടി
മണ്ഡലത്തില്‍ നടപ്പാക്കുന്ന
പദ്ധതികള്‍
996.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
നിയോജകമണ്ഡലത്തില്‍
ജലവിഭവ വകുപ്പ്
നടപ്പാക്കുന്ന
ഭരണാനുമതി ലഭിച്ച വിവിധ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഒാരോ
പദ്ധതിയുടെയും
ഭരണാനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ വിവിധ
പദ്ധതികള്‍ക്ക് രണ്ട്
വര്‍ഷത്തിലധികമായി
സാങ്കേതികാനുമതി
നല്കാന് കഴിയാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഭരണാനുമതി
ഉളള പ്രവൃത്തികള്‍ക്ക്
സമയബന്ധിതമായി
സാങ്കേതികാനുമതി
നല്കാന്
കഴിയാത്തതിന്റെ കാരണം
വിശദീകരിക്കാമോ?
തച്ചനാട്ടുകര
കുടിവെള്ള പദ്ധതി
997.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തച്ചനാട്ടുകര
കുടിവെള്ള പദ്ധതിയുടെ
രണ്ടാംഘട്ടം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എത്ര
തുകയുടെ പ്രപ്പോസലാണ്
പ്രസ്തുത പദ്ധതിക്കായി
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
തച്ചനാട്ടുകര
കുടിവെള്ള പദ്ധതിയുടെ
രണ്ടാംഘട്ടം എപ്പോള്‍
ആരംഭിച്ച്
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
ചങ്ങനാശ്ശേരി-തിരുവല്ല
നഗരങ്ങള്‍ക്ക് വേണ്ടിയുളള
കുടിവെളള പദ്ധതി
998.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി-തിരുവല്ല
നഗരങ്ങള്‍ക്ക്
വേണ്ടിയുളള പുതിയ
കുടിവെളള പദ്ധതിയുടെ
നിര്‍മ്മാണം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഇൗ
പദ്ധതിയിലൂടെ
ചങ്ങനാശ്ശേരി നഗരത്തിന്
ഒരു ദിവസം അധികമായി
എത്ര ലിറ്റര്‍ ജലം
ലഭ്യമാകുമെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയിലെ പ്രധാന
ജോലികള്‍
എന്തൊക്കെയാണെന്നും
പദ്ധതിയുടെ ചെലവ്
എത്രയെന്നും
അറിയിക്കാമോ;
(ഡി)
കുടിവെളള
ക്ഷാമം പരിഗണിച്ച്
സമയബന്ധിതമായി ഇൗ
പദ്ധതിയുടെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പൊന്മുടിയിലെ
കുടിവെള്ള ദൗര്‍ലഭ്യം
999.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രശസ്ത
ടൂറിസ്റ്റ് കേന്ദ്രമായ
പൊന്മുടിയില്
വേനല്‍ക്കാലങ്ങളില്‍
കുടിവെള്ള ദൗര്‍ലഭ്യം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുതിയ
ജലസ്രോതസ്സുകള്‍
കണ്ടെത്തുന്നതിനുള്ള
പഠനം നടത്താന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പ്രദേശത്തെ കുടിവെള്ള
ദൗര്‍ലഭ്യം
പരിഹരിക്കാന്‍ എന്ത്
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
തോടുകളുടെ
സംരക്ഷണം
1000.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തോടുകളുടെ
സംരക്ഷണത്തിന് വേണ്ടി
നടപ്പുവര്‍ഷം അനുവദിച്ച
തുകയും ഇതുവരെ
ചെലവഴിച്ച തുകയും
എത്രയെന്ന്
അറിയിക്കാമോ;
(ബി)
മലപ്പുറം
ജില്ലയില്‍ തോടുകളുടെ
സംരക്ഷണത്തിന് വേണ്ടി
നടപ്പുവര്‍ഷം
ഏറ്റെടുത്ത് നടത്തിയ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(സി)
ചെക്ക്
ഡാമുകളുടെ
നിര്‍മ്മാണത്തിന്
വേണ്ടി നടപ്പുവര്‍ഷം
അനുവദിച്ച തുക,
ചെലവഴിച്ച തുക എന്നിവ
ജില്ലതി രിച്ച്
അറിയിക്കാമോ;
(ഡി)
ചെക്ക്
ഡാമുകളുടെ
നിര്‍മ്മാണത്തിന്
നടപ്പുവര്‍ഷം മലപ്പുറം
ജില്ലയില്‍ ഏറ്റെടുത്ത
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ഇ)
തോട്
സംരക്ഷണം, ചെക്ക്ഡാം
നിര്‍മ്മാണം
എന്നിവയിലേക്ക്
പ്രവൃത്തി
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം, രീതി എന്നിവ
വിശദമാക്കാമോ?
ഹരിത
കേരള മിഷന്
1001.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഹരിത
കേരള മിഷന്റെ ഭാഗമായി
വെെപ്പിന്‍
നിയാേജകമണ്ഡലത്തില്‍
ജലവിഭവകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ജനങ്ങള്‍
നേരിടുന്ന പൊടിശല്യവും
യാത്രാക്ലേശവും
1002.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തിലെ
ഇടക്കൊച്ചി കുടിവെള്ള
പദ്ധതിക്കായി റോഡ്
വെട്ടിപൊളിച്ച്
പൈപ്പിടുന്ന പ്രവൃത്തി
സമയബന്ധിതമായും
കാര്യക്ഷമമായും
നടത്താത്തതിനാല്‍
ജനങ്ങള്‍ നേരിടുന്ന
പൊടിശല്യവും
യാത്രാക്ലേശവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുടിവെള്ള
പദ്ധതിക്കായി റോഡ്
വെട്ടിപൊളിച്ച്
പൈപ്പിടുന്ന പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(സി)
പൈപ്പിടുന്നതിനായി
റോഡ് കട്ടിങ്ങിന്
പൊതുമരാമത്ത്
വകുപ്പിന്റെ അനുവാദം
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അനുവാദം
ലഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ഡി)
റോഡ്
കട്ടിങ്ങിന് അനുവാദം
ലഭിക്കുന്നതിനായി ജല
അതോറിറ്റി എന്നാണ്
അപേക്ഷ സമര്‍പ്പിച്ചത്;
(ഇ)
എത്ര
രൂപയാണ് ഇതിനായി
കെട്ടിവെക്കേണ്ടതായിട്ടുള്ളത്;
പൊതുമരാമത്ത് വകുപ്പ്
പ്രസ്തുത തുക
കെട്ടിവെക്കുന്നതിനുള്ള
എസ്റ്റിമേറ്റ് എന്നാണ്
സമര്‍പ്പിച്ചത്;
വ്യക്തമാക്കാമോ;
(എഫ്)
പ്രസ്തുത
തുക എന്നത്തേക്ക്
കെട്ടിവെക്കാന്‍
സാധിക്കുമെന്നും അടുത്ത
മഴക്കാലത്തിന് മുന്‍പ്
പൊതുമരാമത്തിന്റെ
അനുവാദം വാങ്ങി
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്നും
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
എല്‍നിനോ
പ്രതിഭാസം മൂലം വരള്‍ച്ച
ഉണ്ടാകുവാനുള്ള സാധ്യത
1003.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പസഫിക്
സമുദ്രത്തില്‍ എല്‍നിനോ
സാധ്യത കൂടിയതുമൂലം
രാജ്യത്ത്
തെക്ക്പടിഞ്ഞാറന്‍
കാലവര്‍ഷത്തിന്റെ തോത്
കുറയുമെന്നുള്ള
കുസാറ്റ് കാലാവസ്ഥ
ഗവേഷണ വിഭാഗത്തിന്റെ
മുന്നറിയിപ്പ് സർക്കാർ
ഗൗരവമായി
എടുത്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
സംസ്ഥാനത്ത് ഈ വര്‍ഷം ഈ
പ്രതിഭാസം മൂലം
വരള്‍ച്ച
ഉണ്ടാകുവാനുള്ള സാധ്യത
പരിഗണിച്ച് എന്തൊക്കെ
മുന്‍കരുതലുകളാണ്
ജലവിഭവ വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
വിശദീകരിക്കാമോ;
(സി)
സംസ്ഥാനത്ത്
കുടിവെള്ള
സ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിനും
കുടിവെള്ളം പാഴായി
പോകുന്നത് തടയുന്നതിനും
കാലേകൂട്ടി നടപടി
സ്വീകരിക്കുമോ?